15 Oct 2011

മലയാളസമീക്ഷ ഒക്ടോ 15 -നവം.15




ഉള്ളടക്കം[ലക്കം നാല്]


ഈ ലക്കം സ്പെഷൽ
നീല പത്മനാഭൻ




വായന: മലയാളസമീക്ഷ കഴിഞ്ഞ ലക്കം
 എ.എസ്.ഹരിദാസ്




കഥ :ഭാഗം ഒന്ന്
 ജനാർദ്ദനൻ വല്ലത്തേരി


രാജു ഇരിങ്ങൽ 


ജെ.ഷിജിമോൻ


ആർ.എസ്.പണിക്കർ




കഥ :ഭാഗം  രണ്ട്


ജാനകി 


ശ്രീജിത്ത് മൂത്തേടത്ത് 


സണ്ണി തായങ്കരി


ബി.ജോസുകുട്ടി 




കൃഷി


 ടി.കെ.ജോസ്  ഐ.എ.എസ്


എം.തോമസ്മാത്യൂ 


രമണി ഗോപാലകൃഷ്ണൻ


മിനി മാത്യൂ 


തെങ്ങിന്റെ ചങ്ങാതിമാർ 




കഥ :ഭാഗം മൂന്ന്


കുര്യാച്ചൻ


 ജുവൈറിയ സലാം


 മേതിൽ ഗോപാലൻ


സത്യൻ താന്നിപ്പുഴ


ശ്രീദേവിനായർ 




കഥ: ഭാഗം  നാല്


ഷാജഹാൻ നന്മണ്ടൻ ദുബായ്


എസ്സാർശ്രീകുമാർ 


രാജനന്ദിനി


അബ്ദുല്ലത്തീഫ് നീലേശ്വരം




കഥ :ഭാഗം അഞ്ച്


എം.എൻ.പ്രസന്നകുമാർ


ധർമ്മരാജ് മാടപ്പള്ളി


അശോകൻ അഞ്ചത്ത് 


അഭിമുഖം: സനൽ ശശിധരൻ




ഓർമ്മ


ധനലക്ഷ്മി


 വില്ലേജ്മാൻ


അനൂപ് മോഹൻ 




യാത്ര


അമ്പാട്ട് സുകുമാരൻനായർ


പംക്തികൾ:


എഴുത്തുകാരന്റെ ഡയറി
സി.പി.രാജശേഖരൻ


 അഞ്ചാംഭാവം
 ജ്യോതിർമയി ശങ്കരൻ


നിലാവിന്റെ വഴി
ശ്രീപാർവ്വതി




മനസ്സ്
എസ്.സുജാതൻ


ലൈംഗികത
സുധാകരൻ ചന്തവിള




പരിഭാഷ




വി രവികുമാർ


സോണാ ജി 




ആരോഗ്യം


ഡോ:കാനം ശങ്കരപ്പിള്ള 




ലേഖനം




പി സുജാതൻ


ഡോ.എം.എസ്.പോൾ 


കെ.ആർ.കിഷോർ


ഷുക്കൂർ ചെറുവാടി


ടി.എൻ.ജോയ് 




പുസ്തകാനുഭവം


സുനിൽ കെ ചെറിയാൻ


ഡോ.സി .ജി. രാജേന്ദ്രബാബു


കെ. ഇ .എൻ കുഞ്ഞഹമ്മദ്


കാവാലം ബാലചന്ദ്രൻ


എ.എസ്.ഹരിദാസ്




 അനുഭവം


രഘുനാഥ് പലേരി


ജെയിംസ് ബ്രൈറ്റ്


കാലം


ചെമ്മനം ചാക്കോ


പ്രസന്നാരാഘവൻ




മിത്ത്


മിനി


ബെഞ്ചാലി




സിനിമ


പൊന്നുമോൾ


ജിക്കു വർഗ്ഗീസ്




കവിത :ഭാഗം ഒന്ന്


പഴവിള രമേശൻ


പായിപ്ര രാധാകൃഷ്ണൻ


 സന്തോഷ് പാലാ


ഡോ.കെ.ജി.ബാലകൃഷ്ണൻ


സനൽ ശശിധരൻ 


രാംമോഹൻ പാലിയത്ത്




കവിത :ഭാഗം രണ്ട്


വി ജയദേവ് 


ഗീത എസ് ആർ


 ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ


മണർകാട് ശശികുമാർ


വി ദത്തൻ  


നാസർ ഇബ്രാഹിം 


രാജേഷ് ശിവ


 സുജാകൃഷ്ണ


കവിത :ഭാഗം മൂന്ന്


തബാരക് റഹ്‌മാൻ


മുയ്യം രാജൻ


ടി.എ.ശശി


മേലൂർ വാസുദേവൻ 


ബക്കർ മേത്തല 


മഹർഷി


രാജേഷ് ചിത്തിര


ഇന്ദിരാബാലൻ


ദീപു കാട്ടൂർ


 അനൂജാ അകത്തൂട്ട്


രാജേഷ് മോൻജി


ഒലിവർ  


കവിത: ഭാഗം നാല്


ശ്രീകൃഷ്ണദാസ് മാത്തൂർ


 എം.കെ.ജനാർദ്ദനൻ


ആനന്ദവല്ലി ചന്ദ്രൻ 


ശകുന്തള എൻ.എം


സയൻസൺ പുന്നശ്ശേരി




കാർട്ടൂൺ കവിത


ജി .ഹരി നീലഗരി




കവിത: ഭാഗം അഞ്ച്


മനോജ് മനയിൽ


ഗിരീഷ് വർമ്മ ബാലുശ്ശേരി


 രഹ്‌നാ രാജേഷ്


 കെ.കെ.ശിവൻകുട്ടി


സാംജി ചെട്ടിക്കാട്


 കയ്യുമ്മു


നിഷാ ജി


സോണി പുല്ലാട് 


കവിത: ഭാഗം ആറ്


അബ്രഹാം ജോസഫ്


അറുമുഖൻ


ഇ.എ.സജിം തട്ടാത്തുമല


ജയൻ എടക്കാട്ട്


കെ.എസ്.ചാർവ്വാകൻ 


കിടങ്ങൂർ പ്രസാദ്


എം.കെ.ഹരികുമാർ


ധ്യാനം


എം.കെ.ഖരീം


പുസ്തകങ്ങൾ/വാർത്തകൾ




നവാദ്വൈതം
എഡിറ്ററുടെ കോളം

നിലാവിന്റെ വഴി


 ശ്രീപാർവ്വതി
 
 
പ്രണയത്തില്‍ മഴ പെയ്യുമ്പോള്‍
മഴയ്ക്ക് വല്ലാത്തൊരു സുഖമുണ്ട്, ഓര്‍ക്കാന്‍ ഒരുപാടൊര്‍മ്മകളുമായേ ഓരോ മഴയ്ക്കും മണ്ണിലേയ്ക്കിറങ്ങാനാകൂ. എനിക്ക് മഴയത്ത് പ്രണയിക്കാനാണ്, ഇഷ്ടം. നീയടുത്ത് ഇല്ലെങ്കിലും ഉണ്ടെങ്കിലും നിന്നെയോര്‍ത്ത്, മഴ നനഞ്ഞ് ,കണ്ണടച്ച് മഴക്കുളിരിലലിഞ്ഞ്, ഒടുവില്‍ നിന്നിലേയ്ക്കു തന്നെ മടങ്ങും. പണ്ടെന്നോ കുറിച്ചതാണ്,പക്ഷേ ഓരോ മഴയിലും ആ കുളിര്, മനസ്സിലേയ്ക്ക് വന്നലയ്ക്കും.മരങ്ങള്‍ക്കിടയില്‍ മഴ പെയ്യുന്നതാണ്, നിനക്കേറ്റവും ഇഷ്ടം എന്ന് എന്നോടു പറഞ്ഞിട്ടില്ലെ, ഞാനും ഇപ്പോള്‍ അത് ഇഷ്ടപ്പെടുന്നു, കാരണം ആ മരക്കൂട്ടങ്ങള്‍ക്കിറ്റയില്‍ നിന്നെ തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണല്ലോ ചെയ്തു തീര്‍ക്കാനുള്ളതെന്തോ ബാക്കിയുള്ള പോലെ നീ നിന്‍റെ കുതിരപ്പുറത്ത് ആ വഴി വന്നത്, എന്നെ കണ്ട് നിന്‍റെ കുതിര സ്നേഹത്തോടെ എന്‍റടുത്തേയ്ക്കു വന്നത് ഒരുപക്ഷേ അവന്‍ അവന്‍റെ യജമാനത്തിയെ മനസ്സിലാക്കിയതിന്‍റെ ആഹ്ലാദത്തിലാകാം. ആ മഴയില്‍ നീയെനിക്ക് അഭയമായി, നിന്‍റെ യാത്രയില്‍ ഞാനും കൂട്ടായി.

മഴ കുട്ടിക്കാലത്തെ കളിവള്ളമായ്
പണ്ട് ഞങ്ങളുടെ വീടിന്‍റെ മുന്നിലൂടെ ഒരു ചെറിയ തോട് ഉണ്ടായിരുന്നു, ഇപ്പോള്‍ അത് വലുതാക്കി കോണ്‍ക്രീറ്റ് റോഡാക്കി. അന്ന് മഴക്കാലമാകുമ്പോള്‍ തോട്ടിലും, പിന്നെ താഴെയുള്ള വയലിലുമാണ്. വയലില്‍ നിറയെ ചെറിയ നീണ്ട വാലുള്ള തുമ്പികള്‍ ഉണ്ടാവും പതിയെ ചെന്ന് വാലില്‍ ഒറ്റ പിടിത്തം പാവം തല വളഞ്ഞ് വിരലില്‍ വന്നിരിക്കും, പിന്നെ അതിനെ കൊണ്ട് കല്ലെടുപ്പിക്കല്‍, പാവം തുമ്പി എത്ര ക്രൂരമായി ചിന്തിക്കാന്‍ അന്ന് എങ്ങനെ എനിക്ക് മനസ്സു വന്നോ ആവോ...തോട്ടിന്‍റെ വക്കത്തു നിന്ന കൊന്നയുടെ ഇലയും ഞാന്‍ തന്നെ ഉണ്ടാക്കിയ കളിവള്ളവുമായി മഴ ഒന്ന് തോര്‍ന്നാല്‍ ഇറങ്ങുകയായി. വെള്ളത്തില്‍ അത് ഒഴുക്കി വിടുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞലകള്‍ അതു കാണാന്‍ എന്തു സന്തോഷമായിരുന്നു, ഒറ്റപ്പെടലിന്‍റെ വേദന പോലും എത്ര നിസ്സാരമായി തോന്നി അന്ന്. മറ്റൊരു രസകരമായ സംഭവം നല്ലൊരു മഴകാലത്ത് അടുത്ത കടയില്‍ പോയി തൈര്‍ വാങ്ങാന്‍ പറഞ്ഞു വിട്ടതാണു അമ്മ. തിരികെ  വെള്ളം തട്ടിത്തെറുപ്പിച്ചും തുമ്പിയെ പിടിച്ചും വരുന്ന വഴിയില്‍ തൈര്, പാത്രം കയ്യില്‍ നിന്ന് താഴെ.... കുറച്ച് താഴെ പോവുകയും ചെയ്തു, എന്തു ചെയ്യും.... ഒറ്റ വഴിയേ കണ്ടുള്ളൂ,  തോട്ടിലെ ഒഴുകുന്ന വെള്ളം ശകലം തൈരില്‍ കോരി ഒഴിച്ചു. വീട്ടില്‍ ചെന്നിട്ട് പറയാതിരിക്കാനും തോന്നിയില്ല, അതൊരു തെറ്റേ അല്ലെന്ന മട്ടില്‍ നിഷ്കളങ്കമായി പറഞ്ഞ എന്നെ അമ്മ അന്ന് എന്തിനാണ്, തല്ലിയതെന്ന് അടി കിട്ടിക്കഴിഞ്ഞും മനസ്സിലായില്ല.

മഴ നിരാസങ്ങളുടേതും.....!!!
ഒരു മഴദിവസമാണ്, പദ്മരാജന്‍ മാഷിന്‍റെ തൂവാനത്തുമ്പികള്‍ ആദ്യം കാണുന്നത്, എന്തോ അതിശയം ക്ലാരയെ ജയകൃഷ്ണന്‍ കാണുന്നതും ഒരു മഴയില്‍, അവരുടെ പ്രണയവും, മോഹവും മോഹഭംഗങ്ങളുമൊക്കെ ഇതള്‍ വിടര്‍ന്നതും പൊഴിഞ്ഞു വീണതും മഴത്തുള്ളികള്‍ക്കൊപ്പം. പ്രണയത്തിന്, വല്ലാത്തൊരു മാസ്മരികതയുണ്ട്, അത് നല്ലവനെ കെട്ടവാനാകും, ക്രൂരനെ നല്ലവനാക്കും, മോഹത്തിനെ ഉന്‍മാദമാക്കും, ഉന്‍മാദത്തെ അനുരാഗമാക്കും. അതു തന്നെയല്ലേ ജയകൃഷ്ണനും സംഭവിച്ചത്. ഓരോ മഴ കാണുമ്പോഴും അയാള്‍ ഇപ്പോഴും ക്ലാരയെ ഓര്‍ക്കുന്നുണ്ടാകാം, ഒരു യാഥാര്‍ത്ഥ്യം പോലെ ഇപ്പോഴും ക്ലാരയും ജയകൃഷ്ണനും ഓരോ മഴയിലും നനഞ്ഞു നില്‍ക്കുന്നതു പോലെ തോന്നും പലപ്പോഴും.

മഴയുടെ മണം...
മഴയ്ക്ക് മണമുണ്ടൊ, ഉണ്ടല്ലോ നല്ല നനഞ്ഞ മണ്ണിന്‍റെ...വരണ്ടു കിടന്ന മണ്‍ തറയില്‍ മാനത്തിന്‍റെ കണ്ണുനീര്‍ ആദ്യമായി ഇറ്റുമ്പോള്‍ ഒരു ഈര്‍പ്പം കലര്‍ന്ന മണം  മൂക്കിലൂടെ കടന്ന് നെറുകയിലെത്തി ഓരോ രോമകൂപത്തെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തും. ആ മണം ആസ്വദിക്കാനായി മാത്രം ആദ്യ മഴയില്‍ മുറ്റത്തിറങ്ങി നിന്നിട്ടുണ്ട്. ഓരോ മലയാളിയും ഏറെ ഇഷ്ടപ്പെടുന്ന മണങ്ങളില്‍ മഴമണത്തിനു തന്നെ ഒന്നാം സ്ഥാനം.

ഒരു പനിയോര്‍മ്മ
ഒരു ജൂണ്‍മഴ കഴിഞ്ഞ് വെയില്‍ വന്നപ്പോഴായിരുന്നു, ഞാനാദ്യമായി പനികൊണ്ട് വിറച്ചത്, നല്ല ദേഹം വേദനയും, ഉച്ചയ്യായപ്പോഴേക്കും അങ്ങിങ്ങായി ഓരോ കുരുക്കളും. ആശുപത്രിയില്‍ ഡോക്ടര്‍ മരുന്നു തന്നത് അടുപ്പിച്ച് കഴിച്ചതു കാരണം തലകറങ്ങി ഹോസ്പിറ്റലില്‍ കൊണ്ടു പോയി ഡ്രിപ്പ് ഇടേണ്ടി വന്നു, പിറ്റേന്ന് മുഖത്തും ദേഹത്തും നിറയെ കുരുക്കള്‍. ജനറല്‍ വാര്‍ഡില്‍ ഒപ്പം കിടന്ന ആര്‍ക്കൊക്കെ പനി പകര്‍ന്നിട്ടുണ്ടാകുമോ ആവോ...
പിന്നെ രണ്ടാഴ്ച്ച, ഉപ്പില്ലാത്ത കഞ്ഞിയുടേയും വല്ലപ്പോഴും അച്ഛന്‍ വാങ്ങി വരുന്ന ക്രീമുള്ള ബിസ്കറ്റിന്‍റേയും പുറകേ ആയിരുന്നു. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച എന്‍റെ ദിനങ്ങളായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.പഴുത്തു പൊങ്ങിയ കുരുക്കള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഒരു സുഖമായി.കിടക്കുമ്പോള്‍ കുത്തിക്കയറുന്ന മുള്ളുകള്‍ പോലെ അത് കൊണ്ടു കയറി.കുളിയ്ക്കാതെ മുടി മുഴുവന്‍ ചപ്രശയായി,താരന്‍ കൂട്ടിനെത്തി,തല മാന്തി പൊളിക്കാന്‍ നല്ല രസം.ഒരു പകല്‍ സ്വപ്നത്തില്‍ യേശു ദേവന്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും അനുഗ്രഹിക്കുന്നതായും ഞാന്‍ കണ്ടൂ, കുമിളകള്‍ പഴുത്തു പൊട്ടുന്ന നാള്‍ വരെ ആര്യവേപ്പിലയില്‍ കിടന്നു,ഇലയുടെ ഒരു കയ്പ്പു മണവും കുമിളകളുടേയും ഒക്കെ ഒരു മണം മൂക്കിലേയ്ക്ക് എപ്പോഴും അടിച്ചു കയറി.ആ മണത്തിന്‍റെ ഓര്‍മ്മ എന്നെ വല്ലാത്തൊരു നിര്‍വൃതിയിലാക്കുന്നു.ആ മുറി എന്‍റെ ഗൃഹാതുരതകളില്‍ ഒന്നാണൂ ഇന്നും.രണ്ടാഴ്ച്ച ഞാന്‍ ശരിക്കും ആസ്വദിച്ചു,ഞാനും എന്‍റെ സ്വപ്നങ്ങളും ഡയറികളും മാത്രം.ഭ്രാന്തെഴുത്ത് വല്ലാതെ കൂടി.(ആ എന്നെ ഇപ്പോള്‍ എനിക്ക് അസൂയയോടെയേ കാണാന്‍ പറ്റൂ).അമ്മയുടെ നാളികേരപ്പാലും അതില്‍ നിന്നുണ്ടാക്കിയ വെളിച്ചെണ്ണയും എന്നെ പഴയ ഞാനാക്കി.പക്ഷെ ആ രണ്ടാഴ്ച്ച എനിക്കു തന്ന സ്വപ്നങ്ങള്‍,തെളിച്ചം, മണം,വേദന, സുഖം ഒന്നും മറക്കാന്‍ ഞാന്‍ ശക്തയല്ല.എന്‍റെ മാത്രം ഭ്രാന്തന്‍ ലോകത്ത് ഞാന്‍ നടത്തിയ യാത്രകള്‍ അക്കാലത്തായിരുന്നു. ഒഴു മഴ കഴിഞ്ഞുള്ള പനിയോര്‍മ്മക്ളാണത്, ഒരിക്കലും മറകകന്‍ കഴിയാത്തവ.

ഒരു മഴക്കഥ...
എന്‍റെ ആദ്യകഥ ഒരു മഴക്കാലത്താണ്, എഴുതിയത് മഴ പെയ്യാന്‍ വിങ്ങി നില്‍ക്കുന്നുവെന്ന് ആകാശം കണ്ടാല്‍ അറിയാം,ഒന്ന് പെയ്തിരുന്നെങ്കില്‍.........രാവിലെ പെയ്ത മഴ ബാക്കി വച്ച ചില സ്വപ്നങ്ങള്‍ ചിലര്‍ കാണുന്നുണ്ടായിരുന്നു.എന്‍റെ ആദ്യകഥ ആ സ്വപ്നങ്ങളെപ്പറ്റിയായിരുന്നു,ഭൂമിയുടെ ഉള്ളറകളില്‍ നിന്നും പ്രകാശത്തിന്‍റെ നിറമുള്ള ലോകത്തേയ്ക്ക് ആ ചിതലുകളുടെ സഞ്ചാരം.അതേ ചിതലുകള്‍ തന്നെ,നമ്മുടെ പുസ്തകത്തിലെ പ്രിയ എഴുത്തുകാരന്‍റെ കൃതിയുടെ പേജുകള്‍ മാത്രം തിന്നു തീര്‍ക്കുന്നവര്‍,അലക്കിതേച്ചു അലമാരികള്‍ മാത്രം സ്വപ്നം കണ്ട് ഇരിക്കുന്ന ഉടുപ്പുകള്‍ക്ക് പുതിയ രൂപം നല്‍കുന്നവര്‍,നമ്മുടെ വീടിന്‍റെ മേല്‍ക്കൂരകള്‍ സ്വന്തം അധികാരപരിധിയിലാക്കുന്നവര്‍ അതേ ചിതലുകള്‍ തന്നെ.എന്‍റെ ബാല്യകാല വിനോദമായിരുന്നു, ചിറകു വച്ചു വരുന്ന ആ ചിതലുകള്‍,ഞങ്ങള്‍ അതിനെ "ഈയല്‍" എന്നു വിളിച്ചു.ചിതലും ഞാനും അടിയാണെകിലും ഈയല്‍ ആയി മാറിയാല്‍ ഞാന്‍ അതിനെ ഇഷ്ടപ്പെട്ടു.

വളരെ കുറച്ചു മാത്രം ആയുസ്സുള്ള ജീവികള്‍.ഭൂമിയ്ക്കുള്ളില്‍ ഇരുന്ന് ശ്വാസം മുട്ടി,പിടഞ്ഞുതീരാതെ പിന്നീടു വരുന്ന ഭൂമിയ്ക്കുമുകളില്‍ അനുഭവിക്കാന്‍ പോകുന്ന ആ നിറമുള്ള ലോകത്തെ പറ്റി കിനാവു കണ്ട് ആവാം അവ കൂട്ടം കൂട്ടമായി ഭൂമി തുറന്ന് പുറത്തേയ്ക്കു വരുന്നതെന്ന് തോന്നി.ചിലവ ഉയരങ്ങളിലേയ്ക്ക് പറക്കുന്നു,നക്ഷത്രങ്ങളെ സ്വന്തമാക്കാന്‍ എന്ന പോലെ,എത്ര ദൂരം പറക്കും??? അതു തന്നെയായിരുന്നു എന്‍റെ കഥയും,നക്ഷ്ത്രസൌഹൃദത്തിനായ് അകലേയ്ക്ക് പറന്ന ഒരീയലിന്‍റെ സ്വപ്നം.ഒടുവില്‍ ഇരുട്ടിയ,കറുത്ത ഭൂമിയ്ക്കു മുകളില്‍ ചിറകറ്റ് അവന്‍ കിടന്നപ്പോള്‍ എന്‍റെ മനസ്സില്‍ പെയ്ത മഴയ്ക്ക് കുളിരായിരുന്നില്ല, വേദനയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയില്ല നഷ്ടപ്പെട്ടു പോയെങ്കിലും ആ സ്വപ്നം(ആ കഥ എന്നില്‍ നിന്നും നഷ്ടപ്പെട്ടു-എങ്കിലും ആ ഈയല്‍ വല്ലാത്തൊരു നോവാണു മഴ പെയ്യുമ്പോള്‍ ഇന്നും).



--

14 Oct 2011

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; കൽപവൃക്ഷത്തിന്‌ ശുക്രദശ

മിനി മാത്യു

പബ്ലിസിറ്റി ഓഫീസർ,
നാളികേര വികസന ബോർഡ് കൊച്ചി

നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി ബോർഡ്‌ നടത്തിവന്നതിന്റെ ഫലമായി തെങ്ങുകൃഷിയുടെ വ്യാപ്തിയോടൊപ്പം വിളവു വർദ്ധിച്ചെങ്കിലും വിളവെടുപ്പിന്‌ ആളെ കിട്ടാനില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ്‌ ഇക്കാലമത്രയും കണ്ടുവന്നത്‌. ഇത്തരുണത്തിലാണ്‌ നാളികേര വികസന ബോർഡ്‌ കേരകൃഷിമേഖല നേരിടുന്ന ഈ പ്രതിസന്ധിക്ക്‌ പരിഹാരമായി ?തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന നൂതന ആശയവുമായി രംഗത്തെത്തിയത്‌. അസംഘടി തരായിരുന്ന കേരകർഷകർക്കും തൊഴിലാളികൾ ക്കുമിടയിലൊരു സംഘടിത ഗ്രൂപ്പ്‌. അതായത്‌, വിലത്തകർച്ച മൂലവും രോഗകീടബാധകളാലും ജന്മനാട്ടിൽതന്നെ ഒരു വ്യാഴവട്ടക്കാലമെങ്കിലും അവഗണനയുടെ കൂരമ്പുകളേറ്റുവാങ്ങേണ്ടിവന്ന കേരവൃക്ഷത്തിന്‌ ഇനി ശുക്രദശയുടെ നാളുകളാണ്‌.


പഴമക്കാർക്ക്‌ പരമ്പരാഗതമായി തെങ്ങുകയറ്റം സ്വയാർജ്ജിത തൊഴിലായിരുന്നു. ഇന്നാകട്ടെ തളപ്പിട്ട്‌ തെങ്ങിൽ കയറി തേങ്ങയിടുന്നവരുടെ എണ്ണം നന്നേ വിരളം. തെങ്ങു കയറ്റക്കാരെ കിട്ടാനില്ലാതെ നാടെങ്ങും നേരിടുന്ന ദുരവസ്ഥയ്ക്കൊരു പരിഹാരമാണ്‌ ബോർഡ്‌ നടപ്പാക്കുന്ന യന്ത്രവൽകൃത തെങ്ങുകയറ്റ പരിശീലന പരിപാടി. യന്ത്രമുപയോഗിച്ച്‌ തെങ്ങുകയറുകയും തെങ്ങിന്റെ ശാസ്ത്രീയ പരിചരണമുറകൾ നടത്തുന്നതിന്‌ കർഷകരെ സഹായിക്കുകയും ചെയ്യുന്ന ?തെങ്ങിന്റെ ചങ്ങാതിക്കൂട്ട?ത്തെ കേരളത്തിലുടനീളം സജ്ജരാക്കുന്ന പരിശീലനപരിപാടി ആഗസ്റ്റ്‌ 17 (ചിങ്ങം 1) മുതൽ ആരംഭിച്ചു.  പ്രത്യേകം തയ്യാറാക്കിയ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിയാണ്‌ ഓരോ അപേക്ഷകനും ചങ്ങാതിക്കൂട്ടത്തിൽ പങ്കാളിയാവുന്നത്‌.



ഒരു വർഷത്തിനകം അയ്യായിരം യുവാക്കളെ ചങ്ങാതിക്കൂട്ടത്തിലംഗമായി ചേർത്ത്‌ ഈ മേഖലയിലെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനൊരു പദ്ധതിക്ക്‌ രൂപം നൽകിയിരിക്കുകയാണ്‌ ബോർഡ്‌. ??ഫ്രണ്ട്സ്‌ ഓഫകോക്കനട്ട്‌ ട്രീ??എന്ന്‌ പ്രിന്റ്‌ ചെയ്ത ജേഴ്സിയും ട്രാക്ക്‌ സ്യൂട്ടും ക്യാപ്പുമണിഞ്ഞ്‌ ക്യാരി ബാഗിൽ തെങ്ങുകയറ്റ യന്ത്രവും കരുതി ടൂ വീലറിലെത്തുന്ന  തെങ്ങിന്റെ ?ചങ്ങാതിക്കൂട്ട?ത്തെക്കുറിച്ചുള്ള വിവരങ്ങൾ ടി.വി., റേഡിയോ തുടങ്ങിയ ഇലക്ട്രോണിക്‌ മാധ്യമങ്ങളി ലൂടെയും പത്ര മാധ്യമങ്ങളിലൂടെയും നാട്ടിലെങ്ങും പാട്ടായിക്കഴിഞ്ഞു. ഇപ്രകാരം കണ്ടറിഞ്ഞും കേട്ടറിഞ്ഞും ബോർഡ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി നൂറിലേറെ! രജിസ്റ്റർ ചെയ്ത്‌ പരിശീലനകേന്ദ്രത്തിലേക്ക്‌ വിളിക്കുന്നതും പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നവരുടെ കുറഞ്ഞത്‌ പത്തു ഫോൺ കോളെങ്കിലും ചങ്ങാതിക്കൂട്ടത്തിന്റെ സംഘാടകരായ ബോർഡ്‌ ഉദ്യോഗസ്ഥർക്ക്‌ ദിവസവും ലഭിക്കുന്നുണ്ട്‌.


കേരളത്തിലെ 11 ജില്ലകളിൽ 39 ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ ചങ്ങാതിക്കൂട്ടത്തിന്റെ അംഗസംഖ്യ 770 കവിഞ്ഞു. ആദ്യഘട്ടത്തിൽ പരീക്ഷണ മെന്ന നിലയിൽ മാത്രം ബോർഡിനൊപ്പം നിൽക്കാൻ തയ്യാറായ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി യുടെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടേയും പരിശീലന നടത്തിപ്പിന്‌ ശേഷമുള്ള പ്രതികരണം പ്രതീക്ഷാവഹമാണ്‌. ഏറെ മുമ്പുതന്നെ ആരംഭിക്കേണ്ടതായിരുന്നു ഈ പരിശീലന പരിപാടി എന്നതാണ്‌ ഇവരുടെ പ്രതികരണം.


45-60 ദിവസങ്ങൾക്കുള്ളിൽ നടത്തിയിരുന്ന തേങ്ങയിടീൽ നാലും അഞ്ചും മാസത്തിലൊരിയ്ക്കലായി മാറിക്കഴിഞ്ഞ സ്ഥിതി വിശേഷത്തിനൊരു പരിഹാരമാ ണിത്‌. വിളവെടുപ്പിലുണ്ടാകുന്ന കാലതാമസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൂലിച്ചെലവും തെങ്ങു കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. തെങ്ങിൽ കയറാൻ ആളെ കിട്ടണമെങ്കിൽ അപേക്ഷ നൽകി കാത്തിരിക്കേണ്ട അവസ്ഥയാണ്‌ മിക്ക കേരകർഷകർക്കും. ഒരു തെങ്ങിൽ കയറാൻ 25 രൂപ വരെ കൊടുക്കാൻ തയ്യാറായാൽ പോലും ആളെ കിട്ടാനില്ല. കേരളത്തിൽ മാത്രമല്ല തെങ്ങുകൃഷിയുള്ള മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും കേര കർഷകർ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ പ്രശ്നമാണിത്‌.



അപേക്ഷ അയയ്ക്കേണ്ട മാനദണ്ഡങ്ങളും പ്രവർത്തനലക്ഷ്യവും
18 മുതൽ 40 വയസ്സുവരെ പ്രായമുള്ള പൂർണ്ണ ആരോഗ്യവാന്മാരായ അംഗവൈകല്യമില്ലാത്ത യുവജനങ്ങ ളായിരിക്കണം അപേക്ഷകർ. കുറഞ്ഞത്‌ ഏഴാം ക്ലാസ്സെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ഒരു ബാച്ചിൽ ഇരുപത്‌ പേർക്ക്‌ താമസിച്ചുള്ള പരിശീലനമാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. ആറു ദിവസം നീളുന്നതാണ്‌ പരിശീലനപരിപാടി. പരിശീലനാർ ത്ഥികൾക്ക്‌ താമസസൗകര്യം ലഭ്യമായിരിക്കും. സാങ്കേതികവും കാര്യനിർവ്വഹണ ശേഷി വളർത്തുന്ന തും പ്രായോഗികവുമായ പരിശീലന മാണ്‌ നൽകുന്നത്‌. തെങ്ങുകയറ്റം, തേങ്ങയിടീൽ, മണ്ടവൃത്തിയാക്കൽ, കീട-രോഗനിയന്ത്രണത്തിനായി മരുന്നു തളിയ്ക്കൽ, കൃത്രിമ പരാഗണ-സങ്കരണവിദ്യ, കേര സംരക്ഷണോപായങ്ങൾ, കരിക്ക്‌, തേങ്ങ, വിത്തു തേങ്ങ എന്നിവ തിരിച്ചറിയൽ, വെട്ടിയിറക്കൽ, തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിൽ ഊന്നൽ നൽകിക്കൊണ്ടാണ്‌ പാഠ്യപദ്ധതി രൂപീകരിച്ചിരിക്കുന്നത്‌. കൂടാതെ പരിശീലനാർത്ഥികളുടെ കായികശേഷി വർദ്ധിപ്പിക്കാ നുതകുന്ന പരിശീലനവും, നേതൃത്വപാടവവും ആശയവിനിമയശേഷിയും വികസിപ്പിക്കൽ, സംരംഭക ത്വശേഷി വളർത്തൽ, സമ്പാദ്യശീലം വളർത്തൽ തുടങ്ങിയ വ്യക്തിഗത വികസന പരിപാടികൾക്കും പാഠ്യപദ്ധതിയിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്‌.



പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഓരോ കേരചങ്ങാതിയ്ക്കും കുറഞ്ഞത്‌ 600 രൂപയെങ്കിലും ദിവസവേതനം ലഭിക്കുവാനും വർഷത്തിൽ കുറഞ്ഞത്‌ 300 ദിനങ്ങളിൽ തൊഴിലുറപ്പു വരുത്തുവാനുമാണ്‌ ലക്ഷ്യം. ഒരു ദിവസം അറുപതു മുതൽ 90 വരെ തെങ്ങുകളിൽ കയറുക എന്ന ലക്ഷ്യത്തോടെയുള്ള പ്രായോഗിക പരിശീലനമാണ്‌ നൽകുക. ചങ്ങാതിക്കൂട്ടത്തിൽ 30 ശതമാനം വനിതകളെക്കൂടി ഉൾപ്പെടുത്തും. തിരുവനന്തപുരം മിത്രനികേതനിൽ നടത്തിയ മൂന്നാമത്തെ ബാച്ചിൽ പത്ത്‌ പേരടങ്ങുന്ന വനിതകൾ കൂടി പരിശീലനം നേടി. ബോർഡിന്റെ നിബന്ധനയനുസരിച്ച്‌ 40 അടി ഉയരമുള്ള തെങ്ങുകൾക്ക്‌ ഗ്രാമങ്ങളിൽ 10 രൂപയും 40 അടിയിലേറെ ഉയരമുള്ളവയ്ക്ക്‌ 15 രൂപയും നഗരങ്ങളിൽ എല്ലാത്തരം തെങ്ങുകൾക്കും 15 രൂപയുമാണ്‌ ഫീസിനമായി നിജപ്പെടു ത്തിയിട്ടുള്ളത്‌.




ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലുള്ള കുടുംബ ശ്രീകൾ, കേരകർഷക സമിതികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ക്ലസ്റ്ററുകൾ, കേരോത്പാദക സമിതി കൾ, നെഹ്രു യുവകേന്ദ്രയ്ക്ക്‌ കീഴിലുള്ള യൂത്ത്‌ ക്ലബ്ബുകൾ, നബാർഡിന്റെ വികാസ്‌ വാഹിനി വോളണ്ടിയർ ക്ലബ്ബുകൾ, പ്രാഥമിക കർഷക സമിതികൾ, കേരകർഷക സഹകരണ സംഘങ്ങൾ, സർക്കാരേതര സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ മുതലായവ മുഖേനയും യുവാക്കളെ തെരഞ്ഞെടുക്കുന്നു.



ണ്ടാക്കിയിരിക്കുന്നത്‌. വളരെയേറെ ആൾക്കാർ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ട്‌ വരുന്നുണ്ട്‌. തെങ്ങുകയറുന്നതിൽ മാത്രമല്ല തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ മനസ്സിലാക്കിയാണ്‌ ഓരോ പരിശീലനാർത്ഥിയും പുറത്തിറങ്ങുന്നത്‌. പരിശീലനം പൂർത്തിയാക്കിയവരെല്ലാം തന്നെ 750 രൂപ മുതൽ 1000 രൂപ വരെ ദിവസേന വരുമാനം നേടുന്നുണ്ട്‌. അവരെല്ലാം തന്നെ കൂട്ടായ്മകളുണ്ടാക്കി ഓരോപ്രദേശം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ജില്ലയിലെ ചില പഞ്ചായത്തുകളും കൃഷിഭവനുകളും പരിശീലനപരിപാടി സംഘടിപ്പിക്കാൻ തയ്യാറായി വന്നിട്ടുണ്ട്‌. ചുരുക്കത്തിൽ, മേഖലയിലെ തൊഴിൽരഹിത രായിരുന്ന യുവാക്കൾക്ക്‌ മെച്ചപ്പെട്ട വരുമാനമാർഗ്ഗമായി മാറിക്കഴിഞ്ഞു. ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി.

ജയനാഥ്‌ ആർ, ടെക്നിക്കൽ ഓഫീസർ
കൊല്ലം ജില്ലയിൽ ചങ്ങാതിക്കൂട്ടം ആദ്യ ബാച്ച്‌ പരിശീലനം പൂർത്തിയാക്കി. രണ്ടും മൂന്നും ബാച്ചുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കേരകർഷകർക്ക്‌ ചങ്ങാതിയാകുന്നതിനൊപ്പം മെച്ചപ്പെട്ട വരുമാനമാർഗ്ഗം ലഭിച്ചതിന്റെ സന്തോഷ ത്തിലാണ്‌. പരിശീലനം പൂർത്തിയാക്കിയ വരെല്ലാം തന്നെ. തിരുവോണക്കാലത്ത്‌ കോരിച്ചൊരുയുന്ന മഴയിൽപോലും അനായാസം യന്ത്രമുപയോഗിച്ച്‌ തെങ്ങ്‌ കയറിക്കൊടുക്കുവാൻ സാധിച്ചുവേന്ന്‌ പറയുമ്പോൾ വളരെയേറെ സന്തുഷ്ടരാ യിരുന്നു അവരെല്ലാം. കൊട്ടാരക്കരയിലെ സദാനന്ദപുരത്ത്‌ നടന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ വരെല്ലാം ക്ലബ്ബ്‌ രൂപീകരിച്ച്‌ കരീപ്ര പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുവാൻ ഒരുങ്ങുകയാണ്‌. പരിശീലനത്തോടൊപ്പം കിട്ടിയ അറിവുകൾ പ്രയോജന പ്പെടുത്തുവാനും കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക്‌ കൊണ്ടുവരുവാനും അവർ ശ്രമിക്കുന്നു. ദിവസേന അമ്പതോളം തെങ്ങുകളെങ്കിലും ഓരോരുത്തരും കയറുന്നുണ്ട്‌.



വിജയൻ കെ.എം., ഫീൽഡ്‌ ഓഫീസർ
പരിശീലനം എന്താണെന്ന്‌ കാണാൻ വേണ്ടി മാത്രം നിഷേധാത്മകമായ നിലപാടുമായി വരുന്ന പലർക്കും ക്ലാസ്സ്‌ കഴിയുമ്പോൾ ഇതു പോലൊരു ട്രെയിനിംഗിൽ ഇതു വരെ പങ്കെടു ത്തിട്ടില്ല എന്ന അഭിപ്രായ മാണുള്ളത്‌. ?ബോർഡ്‌ ചെയ്യുന്നത്‌ വളരെ നല്ല കാര്യമാണ്‌. സദസിനെ അഭിമുഖീ കരിക്കാൻ വൈമനസ്യമുണ്ടായിരുന്ന പലരുടെയും സങ്കോചമകന്ന്‌ ആത്മവിശ്വാസം വർദ്ധിച്ചു?, എന്നെല്ലാം അഭിപ്രായങ്ങൾ നീളുന്നു. പരിശീലനം പൂർത്തിയാക്കിയവർ 4 പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി തെങ്ങുകയറി വരുമാനമുണ്ടാക്കുന്നു. ചങ്ങാതിക്കൂട്ടമായി യാതൊരു അപകർഷതബോധവുമില്ലാതെ ആത്മവിശ്വാസ ത്തോടെ തൊഴിൽ ചെയ്യാൻ അവർക്ക്‌ സാധിക്കുന്നുണ്ട്‌. പലരും കേട്ടറിഞ്ഞ്‌ താത്പര്യത്തോടെയാണ്‌ പരിശീലനത്തിൽ പങ്കെടുക്കുവാൻ വരുന്നത്‌. 3 സ്ത്രീകളടക്കം 103 പേർ ഇതു വരെ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു.

കെ.എസ്‌. സെബാസ്റ്റ്യൻ, അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ
മലപ്പുറം ജില്ലയിലെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ആദ്യ ബാച്ച്‌ 2011 സെപ്തംബർ 19-​‍ാം തീയതി പാലക്കാട്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈത്രി എന്ന സന്നദ്ധസംഘടനയുടെ കീഴിലുള്ള ലിറ്റിൽ ട്രീ ട്രെയിനിംഗ്‌ സെന്റർ, ഉരുകുളം, മുതലമട, പാലക്കാട്‌ ആരംഭിച്ചു. പരിശീലന പരിപാടി സെപ്തംബർ 24-​‍ാം തീയതി വിജയകരമായി സമാപിച്ചു. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള 4 പരിശീലനാർ ത്ഥികളോടൊപ്പം മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പരിശീലനാർത്ഥികളുമാണ്‌ ഈ ബാച്ചിൽ പരിശീലനം നേടിയത്‌. മലപ്പുറം ജില്ലയിൽ നിന്നുള്ള പരിശീലനാർത്ഥി കളെല്ലാം തന്നെ എസ്‌.എസ്‌.എൽ.സി. യോ അതിലുപരിയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 20നും മുപ്പതിനും മദ്ധ്യേ പ്രായമായവരും ആയിരുന്നു.

തികച്ചും സമാനമായ പരിശീലനകേന്ദ്രത്തിൽ നടന്ന ഈ പരിശീലനം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവർക്കും സാധിച്ചു. പ്രകൃതിയോട്‌ ഏറ്റവും ഇണങ്ങിചേർന്ന ഒരു അന്തരീക്ഷത്തിലാണ്‌ ഈ സെന്റർ എന്നുള്ളതാണ്‌ പ്രത്യേകം എടുത്തുപറയേണ്ടത്‌. പൊതുവെ മാംസാഹാരം ഇഷ്ടപ്പെടുന്നവരായിരുന്നിട്ട്‌ കൂടി 6 ദിവസം തികച്ചും സസ്യാഹാരികളായി സസന്തോഷം ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാം പരിശീലനാർ ത്ഥികളും തയ്യാറായി എന്നത്‌ ശ്രദ്ധേയമാണ്‌. പരിശീലനം പൂർത്തിയാക്കിയ എല്ലാവരും തങ്ങൾ നേടിയ പരിശീലനം പ്രവൃത്തിപഥത്തിലെത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. പരിശീലനം പൂർത്തിയാക്കിയ യുവാക്കളുടെ പ്രദേശങ്ങളിൽ നിന്നും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്‌.

തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടെയും കേരളത്തിന്റെയും


ടി.കെ.ജോസ് ഐ എ എസ്
 ചെയർമാൻ
 നാളികേര വികസന  ബോർഡ്

പ്രിയപ്പെട്ട കേര കർഷകരേ,

നാളികേര കർഷകർക്ക്‌ ഒരു കൈത്താങ്ങും, സഹായവുമായി ചങ്ങാതിക്കൂട്ടം വരവായി.  തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്റെ ബീജാവാപംതന്നെ നാളികേര കർഷകരുടെ ആവശ്യങ്ങളിൽ നിന്നുമാണ്‌.  കഴിഞ്ഞ ആറുമാസമായി ഞാൻ തേങ്ങയിട്ടിട്ടില്ല; പണത്തിനാ വശ്യമില്ലാഞ്ഞിട്ടല്ല; തെങ്ങുകയറ്റക്കാരുടെ സമയം കിട്ടാത്തതുകൊണ്ടുമാത്രം. നിരവധി കർഷകരുടെ ഈ വനരോദനം ഞങ്ങൾക്കും വേദനതന്നെയാണ്‌;  ഒപ്പം വെല്ലുവിളിയും.  ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കാൻ നാളികേര വികസന ബോർഡിനോടൊപ്പം കേരള കാർഷിക സർവ്വകലാശാലയും, കൃഷിവിജ്ഞാന കേന്ദ്രങ്ങളും നിരവധി സന്നദ്ധ സംഘടനകളും തയ്യാറായി.


പങ്കുവച്ചാൽ പ്രശ്നങ്ങൾ ലഘുതമമാകുമെന്ന പ്രമാണം ഇവിടെയും അർഥവത്തായി.  നിരവധി ചർച്ചകളും ആലോചനകളും, ഈ ആശയത്തിന്‌ ഭേദപ്പെട്ട രൂപഭാവങ്ങൾ നൽകുന്നതിനുപകരിച്ചു.  അങ്ങനെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്‌ ഇന്നു കാണുന്ന രൂപഭാവങ്ങൾ ലഭിച്ചു. ചുരുങ്ങിയത്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരെ ഈ സാമ്പത്തിക വർഷം തന്നെ പരിശീലിപ്പിച്ച്‌ പ്രവർത്തനസജ്ജരാക്കാൻ നാളികേര വികസന ബോർഡ്‌ തീരുമാനമെടുത്തു.


പരിശീലനംതന്നെയായിരുന്നു ആദ്യ വെല്ലുവിളി. പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചും, അതിന്റെ ഘടനയെ സംബന്ധിച്ചും മുൻവിധികളില്ലാതെ താൽപര്യമുള്ളവരുടെയെല്ലാം ആശയങ്ങൾ സ്വീകരിക്കാൻ ബോർഡും തയ്യാറായി. തെങ്ങുകയറ്റ പരിശീലനത്തിനെ ന്തിനാണ്‌ ഇത്രയും ക്ലാസ്സുകൾ  ?ജോഗിംഗും വ്യായാമവും, ശ്വസന പരിശീലനവും ആവശ്യമുണ്ടോ?  ഇതെല്ലാം തെങ്ങുകയറ്റമെന്ന മുഖ്യവിഷയത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കുകയില്ലേ?  നിരവധി സംശയങ്ങളുടെ കടന്നൽ കൂടുകളിളകി.



ഏതു കൃഷിയിലും കൃഷിക്കാരും തൊഴിലാളികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾതന്നെ. പരസ്പരപൂരകമായ പ്രവർത്തനമില്ലാതെ ഇരുകൂട്ടരുടെയും ജീവിതം ഭദ്രമാവില്ല എന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്‌.  മണ്ണിനെയും കൃഷിയെയും മറക്കുന്ന ഈ തലമുറയിലും കൃഷിയോടും തെങ്ങിനോടുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമുണ്ട്‌.  ഏതു ജോലിയുംചെയ്യാനുള്ള മനസ്സും ആരോഗ്യവുമുള്ള ഏതൊരാൾക്കും, വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും നോക്കാതെ, വിദേശത്തുപോയി കഷ്ടപ്പെട്ടു ജോലി ചെയ്താൽ കിട്ടുന്ന വരുമാനം വൈകുന്നേരങ്ങളിൽ  സ്വഭവനങ്ങളിലെത്തി അത്താഴം കഴിച്ചുകൊണ്ടുതന്നെ നേടാനുള്ള അവസരമുണ്ട്‌.


  ആത്മാർത്ഥമായി അദ്ധ്വാനിച്ചാൽ  ലഭിക്കുന്ന പണം വിവേകപൂർവ്വം ഉപയോഗിച്ചാൽ മികച്ച സർക്കാർ / സ്വകാര്യ ജോലിയിൽ നിന്നും ലഭിക്കുന്നതു പോലെയുള്ള വരുമാനവുമുണ്ടാക്കാം. കേവലം തെങ്ങു കയറ്റത്തിനപ്പുറത്ത്‌ ഏതൊരു സ്പോർട്ട്സ്‌ ടീമിലേയും അംഗങ്ങളെപ്പോലെ മനോഹരമായ ജഴ്സിയണിഞ്ഞ്‌, മൊബെയിൽ ഫോണുമായി, ഇരുചക്രവാഹനങ്ങളിലെത്തി തെങ്ങിന്റെ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടപ്പാക്കുന്ന - വിളവെടുപ്പ്‌ അതിലൊന്നുമാത്രം - ഒരു പറ്റം പ്രോഫഷണലുകളുടെ കൂട്ടം;  അവരാകുന്നു തെങ്ങിന്റെ ചങ്ങാതിക്കൂട്ടം.  അവർ കർഷകരുടെയും ചങ്ങാതിമാരാവണം, അങ്ങനെ കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥയുടെതന്നെയും ചങ്ങാതിമാരാവണം.

ആധുനിക കാലഘട്ടത്തിലെ കാർഷിക പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യയും സാമ്പത്തികാവസരവും സാമുഹ്യ പദവിയും സാമുഹ്യ സുരക്ഷിതത്വവും സമന്വയിപ്പിക്കേണ്ട തുണ്ട്‌. കർഷകർക്കും തൊഴിലാളികൾക്കും ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷയോടെ, സമൃദ്ധിയുടെ സ്വപ്നങ്ങൾ നെയ്യാനുമാവണം.  അത്തരത്തിലുള്ള ഒരു ആദ്യശ്രമം നാളികേര മേഖലയിൽ തുടങ്ങാനായാൽ കാർഷിക മേഖലയിലെ മറ്റുവിളകളിലേക്കും വ്യാപിപ്പിക്കാനാവും.



കേരളത്തിൽ 10 ജില്ലകളിലെങ്കിലും ഒരു ബാച്ചിൽ ശരാശരി 20 പേർവീതമുള്ള 25 ബാച്ചുകൾക്ക്‌ പരിശീലനം നൽകിയാൽ മാത്രമെ ചുരുങ്ങിയത്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരുടെ പരിശീലനം പൂർത്തിയാക്കാൻ കഴിയൂ.  വളരെ കർശനമായി നിർബന്ധബുദ്ധിയോടെ ഇക്കാര്യം നിർവ്വഹിക്കാൻ കഴിഞ്ഞാൽ മാത്രമേ തുടർച്ചയായി 25 ബാച്ചുകളെ പരിശീലിപ്പിച്ചു പുറത്തിറക്കാനാവൂ.
കേരളത്തിൽ ഒരു പണിക്കും ആളെക്കിട്ടാനില്ല; പിന്നെങ്ങനെ തെങ്ങുകയറ്റപരിശീലനത്തിന്‌ ആളെ കിട്ടും?  ആരംഭശൂരത്വത്തിനപ്പുറത്ത്‌ ഒന്നുമുണ്ടാവില്ല. നിങ്ങൾ ഒറീസയിൽ നിന്നും, ആസ്സാമിൽ നിന്നും ജാർഖണ്ഡിൽ നിന്നും, ഛത്തീസ്ഗഡിൽ നിന്നും ആളെ കൊണ്ടു വരേണ്ടിവരും,ഇത്തരം ആശങ്ക പലരും പ്രകടിപ്പിക്കുകയു ണ്ടായി.  എങ്കിലും ആദ്യ സൊ‍ാചനകൾ നൽകുന്നത്‌ കേരളത്തിൽ നിന്നുതന്നെ 5000 പേരെ കണ്ടെത്താനാവുമെന്നുതന്നെ.  പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള യുവതീയുവാക്കളെ കണ്ടെത്തി, പരിശീലനത്തിനായി പേര്‌ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന്‌ കേരകർഷകരുടെ ഭാഗത്തുനിന്ന്‌ താൽപര്യമുണ്ടാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു. കൂടാതെ നിലവിലുള്ള സിപിഎസ്കളും നാളികേര ക്ലസ്റ്ററുകളും അർഹരായ യുവതീയുവാക്കളെ കണ്ടെത്തുന്നതിന്‌ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സഹകരണ സംഘങ്ങൾ, ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്തുകൾ, നഗരസഭകൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ, നെഹൃ യുവകേന്ദ്രത്തിന്റെ യൂത്ത്‌ ക്ലബ്ബുകൾ തുടങ്ങിയവർക്കും പരിശീലനത്തിനു താൽപര്യമുള്ളവരെ കണ്ടെത്തി പേര്‌ രജിസ്റ്റർ ചെയ്യിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ 5000 കേര ചങ്ങാതിമാർ എന്ന ലക്ഷ്യം അതിവേഗത്തിൽ നേടാനാവും.


ആദ്യ അഞ്ചു ബാച്ചുകളിൽ പരിശീലനം കഴിഞ്ഞവരെല്ലാം ആവേശഭരിതരായിരുന്നു;  പരിശീലകരും.  സാങ്കേതിക ക്ലാസ്സുകളിൽപോലും ഔപചാരികവിദ്യാഭ്യാസം കുറഞ്ഞവർ വരെ ആവേശഭരിതരാവുന്ന കാഴ്ചയാണ്‌ കാണാൻ കഴിഞ്ഞത്‌.  ഗൗരവകരമായ ഒരു പരിശീലനമായി ചങ്ങാതിക്കൂട്ടം പരിശീലനത്തെ മാറ്റിയെടുക്കുന്നതിന്‌, പരിശീലകരും, പരിശീലക സ്ഥാപനങ്ങളായ, കൃഷിവിജ്ഞാന കേന്ദ്രങ്ങളും, കാർഷിക സർവ്വകലാശാലയും, മൈത്രിയും, മാർഷൽ ഇൻഡസ്ട്രീസും എല്ലാം വലിയ പങ്കാണ്‌ വഹിച്ചു കൊണ്ടിരിക്കുന്നത്‌. ഇതു കേവലം നാളികേര  വികസന ബോർഡിന്റെ മാത്രം പദ്ധതിയല്ല; മറിച്ച്‌ തെങ്ങിനെയും തെങ്ങു കൃഷിയെയും സ്നേഹിക്കുന്ന, തെങ്ങിന്‌ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്നു മനസ്സിലാക്കുന്ന എല്ലാവരും ഒത്തൊരുമയോടെ ഏറ്റെടുക്കുന്ന ഒരു പ്രസ്ഥാനമായി ഞങ്ങൾ ഇതിനെ കാണുന്നു.  തെങ്ങുകൃഷി ആദായകരമാക്കി മാറ്റണമെങ്കിൽ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളെയുംപറ്റിയുള്ള പ്രാഥമിക അറിവ്‌ മാത്രമാണ്‌ മേഷീൻ ഉപയോഗിച്ച്‌ തെങ്ങുകയറ്റ പരിശീലനം നടത്തിയതിനോടൊപ്പം നൽകുവാനായിട്ടുള്ളു. ഇനി തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ പ്രവർത്തനങ്ങൾക്കിടയിൽ പഠിക്കുന്ന അനുഭവ പാഠങ്ങൾ കൂടി നേടിക്കഴിയുമ്പോൾ അടുത്ത ഘട്ടം പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു.

തെങ്ങിന്റെ വളപ്രയോഗം, മണ്ട വൃത്തിയാക്കൽ എന്നിവ അടിസ്ഥാന പാഠങ്ങളായിരിക്കും. വിത്തുതേങ്ങ ശേഖരണം, സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുന്നതിനു വേണ്ട കൃത്രിമ പരാഗണം നടത്തൽ തുടങ്ങിയവ അടുത്ത ഭാഗമാവാം. ഇളനീർ സംഭരണവും സംസ്ക്കരണവും വിപണനവും ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക്‌ അതിനാവശ്യമായ പരിശീലനം നൽകുന്നതാണ്‌. കൂടാതെ വിളഞ്ഞ നാളികേരം സംഭരിച്ച്‌ വൃത്തിയും ശുചിത്വവും ഉറപ്പു വരുത്തി ആട്ടുകൊപ്രയും ഉണ്ടകൊപ്രയും ഉണ്ടാക്കുന്നതിനും എണ്ണയുത്പാദിപ്പിക്കുന്ന തിനും കൂടി പരിശീലനം നൽകാം.


എല്ലാ മാസവും മുൻകൂട്ടി തീരുമാനിച്ച ഒരു നിശ്ചിത ദിവസം - പരിശീലന കേന്ദ്രങ്ങളിൽ വച്ചുതന്നെ പ്രവർത്തന അവലോകനം നടത്തുന്നതിനുദ്ദേശിക്കുന്നു.  അടുത്ത മൂന്നു വർഷക്കാലം (ചുരുങ്ങിയത്‌ 36 മാസം) ഇത്തരത്തിലുള്ള അവലോകന-വിലയിരുത്തൽ യോഗങ്ങൾ ഉണ്ടാവണം.  തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ അനുഭവങ്ങളും, അറിവുകളും, പരിശീലകരോടൊപ്പം പങ്കുവയ്ക്കുന്ന ഈ പ്രക്രിയയിലൂടെ കർഷകരുടെ കൃഷിസ്ഥലത്ത്‌ നടക്കുന്ന കാര്യങ്ങളും, കൃഷിയുടെ അവസ്ഥയും, തെങ്ങിന്റെ രോഗ-കീട ബാധകളും, നിയന്ത്രണ മാർഗ്ഗങ്ങളും, ഓരോ കർഷകരുടെയും വൈവിധ്യമാർന്ന കൃഷി അനുഭവങ്ങളും, മികച്ച ഉത്പാദനക്ഷമതയുള്ള തോട്ടങ്ങളും, തെങ്ങുകളും എല്ലാം ഒരു ഡാറ്റ ബേസിൽ ലഭ്യമാക്കാനുള്ള ശ്രമം കൂടി നടത്താനാവും.


പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരെ ഇപ്പോൾ രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേരോത്പാദക സംഘങ്ങളുമായും, തൃത്താല പഞ്ചായത്തിരാജ്‌ - നഗരപാലിക സ്ഥാപനങ്ങളുമായും, കേര കൃഷി മുഖ്യമായി നടക്കുന്ന പ്രദേശങ്ങളിലെ പ്രാഥമിക സംഘങ്ങളുമായും ബന്ധപ്പെടുത്തി യാലോ? കൃഷിപണികൾക്കും വിളവെടുപ്പിനും ആളുകളില്ലെന്ന പ്രശ്നത്തിന്റെ പേരിൽ, കേര കൃഷിയെ അവഗണിക്കുന്ന പ്രവണത ഇല്ലാതാക്കണം. 5000 പേരുൾക്കൊള്ളുന്ന ഈ ചങ്ങാതിക്കൂട്ടം ഇതിന്റെ ആദ്യപടി മാത്രമേ ആവുന്നുള്ളു.  ഇതിന്റെ 5-6 മടങ്ങ്‌ ആളുകൾക്ക്‌ മാന്യമായ വരുമാനം നേടാനാവശ്യമായ തെങ്ങുകൾ നമ്മുടെ നാട്ടിലുണ്ട്‌.  അതോടൊപ്പം പരമ്പരാഗതമായി തെങ്ങുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നവർക്കും അവർക്കു താൽപര്യ മുണ്ടെങ്കിൽ പരിശീലനവും, മേഷീനും നൽകാൻ കഴിയും.

ലക്ഷദ്വീപിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക സംസ്ഥാനങ്ങളിൽനിന്നും ഇത്തരം പരിശീലനാവശ്യങ്ങൾ ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്‌. ആത്മാർത്ഥമായി പരിശീലനം നേടിയവർക്കും പരിശീലനത്തിനുശേഷം ഗൗരവകരമായി ഇതിനെ കണ്ടു പ്രവർത്തിക്കുന്നവർക്കും മികച്ച ഭാവികൂടി വിഭാവനം ചെയ്യുന്നുണ്ട്‌. തെങ്ങിന്റെ ചങ്ങാതിമാർ ആദ്യവർഷംതന്നെ 3 ലക്ഷം രൂപയുടെ വരുമാനം നേടിക്കഴിയുമ്പോൾ അവരെ ജൂനിയർ കോക്കനട്ട്‌ കൺസൾട്ടന്റ്‌ എന്ന സ്ഥാനപ്പേർ നൽകി ആദരിക്കുന്നതാണ്‌.  അവർ തെങ്ങു കയറുന്ന 50ൽ കൂടുതൽ തെങ്ങുകളുള്ള എല്ലാ കർഷകരെയും നാളികേര ജേർണലിന്റെ ഒരു വർഷത്തെ വരിക്കാരാക്കുമ്പോൾ അവർക്ക്‌ കോക്കനട്ട്‌ കൺസൾട്ടന്റു?മാരായി സ്ഥാനക്കയറ്റം നേടാം; ഇതിനോടൊപ്പം മൂന്നു വർഷം കൊണ്ട്‌ 10 ലക്ഷം രൂപയുടെ വരുമാനം നേടുന്നവർക്ക്‌ ?സീനിയർ കോക്കനട്ട്‌ കൺസൾട്ടന്റ്‌? എന്ന്‌ സ്ഥാനപ്പേർ നൽകിയാലോ? ഇങ്ങനെ, അവരുടെ ജീവിതത്തിൽ, സാമ്പത്തികവും സാമൂഹ്യവുമായ ഉയർച്ചയ്ക്കു കൂടിയുള്ള അവസരം ഉണ്ടാവുന്നതാണ്‌.

  പബ്ലിക്‌ പ്രോവിഡണ്ട്‌ ഫണ്ട്‌, റിക്കറിംഗ്‌ ഡിപ്പോസിറ്റ്‌ എന്നിവ ഇവർക്കോരോരു ത്തർക്കും ഉണ്ടായാൽ 20 വർഷത്തെ അവരുടെ പ്രവർത്തനം പൂർത്തിയാവുമ്പോഴേയ്ക്കും ഒരു നിശ്ചിതസമ്പാദ്യം അവർക്ക്‌ കൈമുതലായുണ്ടാവാം. സിപിഎസ്കളുടെ നിശ്ചിത പരിധിയിൽ പ്രവർത്തിക്കുമ്പോൾ, അവരുമായി നിർദ്ദിഷ്ട കാലയളവിലേയ്ക്ക്‌ പ്രവർത്തനക്കരാർകൂടി ഉണ്ടാക്കിയാൽ, സിപിഎസ്കളുടെ വിഹിതം കൂടി ചേർത്തുള്ള കോൺട്രിബ്യൂട്ടറി പ്രോവിഡണ്ട്‌ ഫണ്ടും ചിന്തിക്കാവുന്ന തേയുള്ളു. 60 വയസ്സ്‌ അഥവാ, 20 വർഷത്തെ സേവനം പൂർത്തിയാവുമ്പോൾ അവർക്ക്‌ പെൻഷൻ കൂടിയുണ്ടായാലോ?


പരിശീലനവും, മേഷീനും, രണ്ടു സെറ്റ്‌ യൂണിഫോമും സൗജന്യമായി നാളികേര വികസന ബോർഡ്‌ നൽകുന്നു.  ഇവർക്ക്‌ ഗതാഗത സൗകര്യത്തിനായി ഒരു ടൂ വീലർ കൂടിയുണ്ടായാൽ അവരുടെ പ്രവർത്തന പരിധിയും വ്യാപ്തിയും വർദ്ധിപ്പിക്കാനാവില്ലേ? സംസ്ഥാനതല ബാങ്കേഴ്സ്‌ സമിതിയിൽ ഇക്കാര്യം അവതരിപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്‌. ഇപ്രകാരം ലോണെടുത്ത്‌ അവർ വാങ്ങുന്ന ടൂ വീലറിന്‌, 25 ശതമാനം സബ്സിഡി നൽകുന്നതിന്‌ സംസ്ഥാന സർക്കാർകൂടി തയ്യാറായാൽ, മികച്ച പ്രചോദനമാവും.  വനിതകൾകൂടി ഈ രംഗത്തേയ്ക്ക്‌ കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തിനായി അവർക്ക്‌ അൽപംകൂടി ഉയർന്നതോതിൽ (50 ശതമാനം) സബ്സിഡി നൽകുന്നതും ഉചിതമായിരിക്കും.  ഓരോ ജില്ലയിലേയും പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരുടെ ഡയറക്ടറി പ്രസിദ്ധപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, പ്രാഥമിക സഹകരണ സംഘങ്ങളിലും, സിപിഎസ്കളിലും, മറ്റു പൊതുസ്ഥാപന ങ്ങളിലും ലഭ്യമാക്കുന്നതിനും ശ്രമിക്കുന്നതാണ്‌. 


അങ്ങനെ തെങ്ങിനും, തെങ്ങു കൃഷിക്കാർക്കും, ഒരു കൈത്താങ്ങും, തെങ്ങു കൃഷിയിൽ ഒരു പുത്തനുണർവ്വും, ആവേശവും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴിയുണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു.  സിപിഎസ്കളും, ചങ്ങാതിക്കൂട്ടവും, തൃത്താല പഞ്ചായത്തുകളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ കേരളത്തെ, ലോകത്തിലെ ഏറ്റവും മികച്ച നാളികേര ഉത്പാദനക്ഷമതയുള്ള നാടായി അഞ്ചു വർഷംകൊണ്ടു മാറ്റിയെടുക്കാൻ നമുക്കു കഴിയും. തീർച്ച!
സ്നേഹാദരങ്ങളോടെ,
 ടി.കെ. ജോസ്‌ ഐഎഎസ്‌

മലയാള സിനിമയിലെ ചന്തികള്‍

 

 

പൊന്നുമോൾ

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നടന്‍മാരുടെ ചന്തി ഒരു അനിവാര്യ ഘടകമാണെന്ന്‌ തോന്നും ചില മലയാള സിനിമകള്‍ കണ്ടാല്‍. മീശമാധവന്‍ മുതല്‍ ഇന്ന്‌ തിയേറ്റര്‍ നിറഞ്ഞോടുന്ന സീനിയേഴ്‌സ്‌ വരെയുള്ള സിനിമകളില്‍ ചന്തി കാണിക്കല്‍ കോമഡിയുണ്ട്‌. ദിലീപിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ മീശമാധവനിലാണ്‌ ചന്തിയെ കോമഡി ഉപകരണമായി നന്നായി ഉപയോഗിച്ചത്‌. സിനിമ തുടങ്ങുന്നതു തന്നെ ഹരിശ്രീ അശോകന്‍, ദിലീപ്‌ തുടങ്ങിയ നടന്‍മാര്‍ ജഗതിക്ക്‌ ചന്തി കണി കാണിച്ചുകൊണ്ടാണ്‌. പിന്നീട്‌ എന്താണ്‌ കണി കാണിച്ചതെന്ന്‌ കൊച്ചിന്‍ ഹനീഫ ചോദിച്ചപ്പോള്‍ ജഗതിയും മുണ്ടുപൊക്കി കാണിക്കുന്നുണ്ട്‌. ദ്വയാര്‍ഥ പ്രയോഗങ്ങളും പ്രഷ്‌ഠപ്രദര്‍ശനങ്ങളും കോമഡിയുടെ അവിഭാജ്യഭാഗമാണെന്ന്‌ മലയാള സിനിമ തിരിച്ചറിഞ്ഞതും മീശമാധവനിലൂടെയാണ്‌.


കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭവന്‍ മണി പൂര്‍ണനഗ്‌നനായി ഒരു രംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മണിയുടെ കറുത്തിരുണ്ട പ്രഷ്‌ഠം മാത്രം കാണാനുള്ള `ഭാഗ്യമേ’ പ്രേക്ഷകര്‍ക്കുണ്ടായുള്ളൂ. മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തില്‍ സലീം കുമാറിന്റെ കുണ്ടി കണ്ട്‌ കാണികള്‍ സായൂജ്യമടഞ്ഞു. സീനിയേഴ്‌സില്‍ പോത്തന്‍മാരായ ജയറാം, ബിജു മേനോന്‍, മനോജ്‌ കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്നുള്ള മാര്‍ഗം കളിയുടെ അവസാനം കൂട്ട പ്രദര്‍ശനമായിരുന്നു. നാല്‌ പേരും തിരിഞ്ഞു നിന്നുകൊണ്ടുള്ള ചന്തി പ്രദര്‍ശനം കണ്ട്‌ ഓക്കാനിച്ചില്ലെങ്കില്‍ ഭാഗ്യം.


പണ്ട്‌ യൂറോപ്പില്‍ ചന്തി പ്രദര്‍ശനം അശ്ലീലമോ അപഹസിക്കലോ ആയാണ്‌ കരുതപ്പെട്ടിരുന്നത്‌ (ഡെസ്‌മണ്ട്‌ മോറിസ്‌, നഗ്നനാരി). ഒരാളെ അങ്ങേയറ്റം പരിഹസിക്കുന്നതിനായി അല്ലെങ്കില്‍ വെറുപ്പിക്കുന്നതിനായി യൂറോപ്യര്‍ തങ്ങളുടെ വെളുത്ത്‌ തുടുത്ത ചന്തി പ്രദര്‍ശിപ്പിച്ചു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ വഴക്കില്‍ തോല്‍ക്കുമ്പോള്‍ അവസാന അടവായി മുണ്ട്‌ പൊക്കി കാണിക്കുന്നത്‌ പതിവായിരുന്നു. ദേശത്തിന്റെ കഥയില്‍ എസ്‌ കെ പൊറ്റെക്കാട്ട്‌ ഇങ്ങനെയൊരു സംഭവം രസകരമായി വിവരിച്ചിട്ടുണ്ട്‌.


മലയാള സിനിമ തന്നെ പ്രേക്ഷകരെ കൊഞ്ഞനംകുത്തുകയാണ്‌ കുറെകാലമായി. അതിന്റെ ഡോസ്‌ പോരാഞ്ഞിട്ടാണെന്ന്‌ തോന്നുന്നു, ഈ ചന്തി പ്രദര്‍ശനം. ചന്തി പ്രദര്‍ശനം ചിരിയല്ല, അറപ്പും വെറുപ്പുമാണുണ്ടാക്കുകയെന്ന്‌ എന്നാണാവോ നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും തിരിച്ചറിയുക.


പ്രണയകാലം



തബാരക് റഹ്‌മാൻ


കാലമേ
പ്രണയ കാലമേ
നീ പൂക്കാതിരിക്കുക
നിന്‍ അധരം, ചുവക്കാതിരിക്കുകമാറിടം,ചുരക്കാതിരിക്കുക
കാരണം
വേര്‍പാടിനുശേഷം
മറവിയുടെ അന്ധകാരം
വിഷുക്കാലമേ
കണിപ്പൂക്കളെ
നിങ്ങള്‍ തന്നതും പ്രണയകാലം
അതിനാല്‍
നിങ്ങളും പൂക്കാതിരിക്കുക

ലഹരിയുടെ രാത്രി .



രാജേഷ്ശിവ


ബോധമണ്ഡലം കുത്തിത്തുറക്കുന്ന
കാളക്കൂറ്റന്റെ ശീഘ്രനിശ്വാസങ്ങള്‍
തെല്ലുമരോചകമാകാത്ത രാവിതില്‍
തെല്ലൊരാസക്തി കൊമ്പുകുലുക്കുന്നു.

വന്യവേഗത്തില്‍ കുത്തിക്കിളയ്ക്കുന്നു
വന്യതാളത്തില്‍ ഞാനും മറക്കുന്നു
മൂക്കുകയറിന്റെ തുമ്പങ്ങു നീണ്ടതില്‍
പിടിവിട്ടു ചിന്ത ചിരിയ്ക്കുന്നതെന്തിനു?

കൊമ്പുമൂര്‍ച്ചയില്‍ ചേല കുരുങ്ങുന്നു
കൊമ്പു നീട്ടലില്‍ സ്പര്‍ശം തരളിതം
ഗന്ധമസഹ്യമെങ്കിലും ഉമിനീരില്‍
കുളിരുകോരും സമുദ്രങ്ങളെത്രയോ!

കണ്ടു കണ്ടവനെന്നെ ഭോഗിയ്ക്കവേ
സ്വത്വവിസ്മൃതം തീണ്ടിയ യാമമായി.


ന്നനാളത്തില്‍ കത്തിക്കയറുന്ന
റമ്മിന്റെ തീയിലെല്ലാമൊടുങ്ങട്ടെ
ആ ചാരക്കൂനയിലെന്നെയറിയുന്ന
വാക്കിന്റെ മുത്തുകള്‍ നിങ്ങളെടുക്കുക.

ബീഡിപ്പുകയിലെ മാലാഖപ്പെണ്ണുങ്ങ -
ളെന്നോടു ചൊല്ലുന്നനുഗമിച്ചീടുവാന്‍,
ശ്വാസച്ചിത പുകയുമ്പൊളീ നിശ്വാസ
രേണുകളസ്വസ്ഥമാക്കുന്നു ചുറ്റിനും .

പൊട്ടിയ പാതിച്ചട്ടിയില്‍ പാതിയായി
വെന്ത പക്ഷിച്ചങ്കിലൊരപൂര്‍ണ്ണകാവ്യം.
ഇണയുടെ കൊച്ചുപിണക്കമകറ്റെണ്ട
കവനപ്പകര്‍ച്ചയിലുദര വിമ്മിഷ്ടവും .

വാക്കിനെ ചെത്തിയ ലഹരിമുനയിലെന്‍
മസ്തിഷ്കം വിണ്ടുകീറുമ്പോഴുമെഴുതുന്ന
തൂലികപ്പരിഷയ്ക്കു വീണവായിക്കുവാന്‍
ആത്മദുഃഖത്തിന്റെ വേദിയൊരുങ്ങുന്നു .

ഉള്ളുനീറിക്കൊണ്ടേറെ സംവത്സരം
ഇരുളിന്‍ ലോകത്തിനല്പം വെട്ടമായി
കത്തിയൊടുങ്ങുമെന്നാത്മ ഹര്‍ഷങ്ങളെ
ഇത്തിരിക്കണ്ണീരൊഴുക്കുവാനില്ലിനി .

ഒസ്യത്ത്



മനോജ്‌ മനയില്‍ 


തൊട്ടിലില്‍ , കൈവിരലമ്മിഞ്ഞ പോലോര്‍ത്തു
നൊട്ടി നുണഞ്ഞു കിടന്നു കൊണ്ടും

പിഞ്ചു കാല്‍ രണ്ടും പുറത്തേക്കു നീട്ടിയും
പിഞ്ചോമനേ നിന്‍ കിടപ്പു കണ്ടും

ഉള്ളം കുളിര്‍ത്തു ഞാനക്കാഴ്ചയില്‍ മെല്ലെ
ഉള്ളിലാനന്ദത്തിര ചുരന്നും

നില്‍ക്കവെ, ജീവന്റെ ഭാഗപത്രത്തിലെ
ഇല്ലായ്മ നീക്കി നീയെന്നറിഞ്ഞു!

എങ്ങിനെ വാക്കിന്റെയമ്പു തൊടുത്തു കൊ-
ണ്ടിക്കാഴ്ചയെ ഞാന്‍ പകര്‍ത്തിടേണ്ടൂ

എങ്ങിനെ വശ്യമാം സ്നേഹവിഹായസ്സി-
ലിക്കാഴ്ചയെ ഞാന്‍ നിനച്ചിടേണ്ടൂ...


പുകഞ്ഞകൊള്ളി


അറുമുഖൻ

കാഴ്ചയിലുണങ്ങിയ എന്നെ
അടുപ്പിന്‍ വായിലിറക്കി
അഗ്നിക്ക് സമ്മാനിച്ച
നീയറിയാതെ പോയ്‌..
അകമേ സ്നേഹത്തിന്‍
വറ്റാത്ത നീരുറവയുള്ളെനിക്ക്
നിന്നിച്ഛയ്ക്ക്..
കത്തുവാനാകില്ലെന്നു!

ആളിക്കത്തുവാന്‍
ഊതിയ അടുപ്പിലെ
പാറുന്ന ചാരത്തിനറിയാം
നിന്റെ പാഴ്ശ്രമം
കൂടെ നടന്നവരെല്ലാം
നിനക്കായ് വെണ്ണീറാകുമ്പോഴും
നീറി പുകഞ്ഞൊരു മനസ്സുമായ്
ഞാന്‍ മാത്രം ബാക്കി

പുകഞ്ഞവന്‍ പുറത്തെന്നു
വെളിയേ വലിച്ചിടുന്ന വേളയില്‍
കാറ്റേ.... ഒരപേക്ഷ,
കാര്‍മേഘത്തോട്‌
എന്റെ നൊമ്പരം ഓതുവാനാകുമോ..?
അല്ലെങ്കില്‍ ...
എന്റെ ഹൃദയത്തില്‍
അള്ളിപിടിച്ചിരിക്കുന്ന
കനല്‍പ്പുണ്ണുകള്‍
എന്നെ കാര്‍ന്നു തിന്നെക്കാം...!

----------------------------------------------

കളമാറ്റം



ജയൻ എടക്കാട്ട്



കിളക്കാര്‍ കൈക്കോട്ടൂമായി പോകുന്നുണ്ട്
തടം തൂര്‍ന്നിട്ടുണ്ടാകും
കള കാടുപിടിച്ചിട്ടുണ്ടാകും.
പുരനിറഞ്ഞ പാടങ്ങള്‍
ചാരിത്ര്യപ്രാധാന്യമുള്ള ചരിത്ര
കഥകള്‍ കേട്ട് മടിമൂടി കിടക്കുന്നുണ്ടാകും.

കിളക്കാരുടെ കയ്യില്‍ ഏണിയുണ്ടല്ലോ?
ഇറയില്‍നിന്നിറങ്ങാന്‍ കഴിയാതെ മഴ
കുടുങ്ങിക്കിടക്കുന്നുണ്ടാകും.
പുരമോന്തായത്തില്‍ കയറ്റിവച്ച കുന്ന്
ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ടാകും.
വിനോദകേന്ദ്രത്തിലെ ,
അടിവസ്ത്രം മാത്രം ധരിച്ച നീര്‍ച്ചോല
കുളിമുറിയുടെ ചുവരില്‍ വേരുകളാഴ്ത്തിയ
മരത്തിന്റെ ചില്ലയില്‍ തൂങ്ങിമരിച്ചിരിക്കാം.
പ്ലംബിങ്ങ് പൈപ്പിലൂടെ
അള്ളിപ്പിടിച്ചൂ കയറിയ കുളത്തിന്റെ
അവാസവ്യവസ്ഥ ഉരിഞ്ഞു പോയിരിക്കാം

അവരുടെ കയ്യില്‍ മഞ്ഞള്‍ പാത്രമുണ്ടല്ലോ?
കൊടുത്തൂവയുടെ ഇല ഉരഞ്ഞ്
ഭൂമി ചൊറിഞ്ഞു വീങ്ങിയിട്ടുണ്ടാകും
പാമ്പായിമാറിയ അരഞ്ഞാണച്ചരടിന്റേയും
അരപ്പവന്‍ മാലയുടേയും കടിയേറ്റിരിക്കാം.

കിള ഒരു കല
കാണാന്‍ കുട്ടികളും സഞ്ചാരികളും വന്നേക്കും
സംരക്ഷിക്കണം.

പ്രണയ നിലാവ്

     

സാംജി ചെട്ടിക്കാട് 
     

                  


അന്നൊരു മഴയുള്ള  രാവില്‍  നിനച്ചിരിക്കാതെ
നിന്‍ പാതസ്വര കിലുക്കങ്ങലെന്നെ ഉണര്‍ത്തി 
ഒരു നിശാഗന്ധി വിടരും സുഗന്ധമോടെ.
പിന്നെ എന്‍  ഹൃദയ വാതിലില്‍ മുട്ടി വിളിച്ചൂ നീ  
കരളില്‍ മുഴുവന്‍ നീ നിറച്ചന്നു നീ മധു 
കനവില്‍ വീണ്ടും മഴവില്‍ നീര്‍ത്തി നീ 
ചെവിയില്‍ ചേര്‍ത്ത് വച്ചു നീ നിന്‍ അധരങ്ങളാല്‍   
നിറയെ പകര്‍ന്നു നിന്‍ ചുടു പ്രണയാര്‍ദ്ര  കവിതകള്‍ 

ആമ്പല്‍ പൂ നിരമാര്‍ന്ന്‍ നിന്‍ തുടുവിരലുകളാല്‍ 
എന്‍ ഹൃദയ നിലവറകള്‍  തന്‍ താഴുകള്‍ തുറക്കെ 
നിറയുന്നു നിന്‍ ചുടു നിശ്വാസങ്ങള്‍ അതിലാകെയും 
അറിയുന്നു ,അതെന്‍ തനു ആകെയും നിറവതു.

നിന്‍ നീല മിഴികള്‍തന്‍ പ്രണയ നിലാവ് 
എന്നെന്‍  ഇരുള്‍ വഴികളില്‍  നിറയുന്നു.
നിന്‍ കവിള്‍ ചുഴികള്‍ 
ഞാനതിന്‍ ആഴങ്ങളില്‍ മുത്തുകള്‍ 
തേടി അലയാന്‍ കൊതിപ്പൂ സദാ 

നിന്‍ ചിരി വിടരും വില്ലിന്‍ അമ്പു കളേറ്റെന്‍  
കരളില്‍ പൊടിയും നിണനിറം കലര്‍ന്ന -
പനിനീര്‍പൂക്കള്‍ ആകെ നിറഞ്ഞു 
ഇന്നെന്‍ ജീവിത പൂവനിയില്‍ .

ഇനി എന്നു വന്നു നിരയുമെന്‍  പൂന്കാവനതിങ്കല്‍ നീ 
ഇനിയെന്നെന്‍  രാവുകളില്‍ നിറയുമൊരു തിങ്കളായ് നീ 
ഇനിയെന്ന് വന്നു നിറയുമെന്‍ സിരകളില്‍ നീ 
ഒരു  മദകര  മാസ്മര സുഗന്ധമായ്    
 





ചരിത്രത്തിന്‍റെ ഹിമാലയന്‍ ചിമിഴ്
പ്രളയം-സൃഷ്‌ടി-പരിണാമങ്ങളിലൂടെ ചാക്രികഗതി തുടരുന്ന കാലപ്രവാഹത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ഭഗീരഥപ്രയത്‌നം നിര്‍വഹിച്ചിരിക്കുന്നു ബാലഗോപാലന്‍ 'മശിഹാ മുതല്‍ അവിസെന്ന വരെ' എന്ന 152 പേജ് പുസ്‌തകത്തില്‍ (ഡി.സി. 2008, 85 രൂപ). ലോകകാലചരിത്രരേഖയില്‍ ക്രിസ്ത്വബ്‌ദം മുതല്‍ ഒന്നാം സഹസ്രക്കാലമാണ് പുസ്തകം പ്രധാനമായും അളക്കുന്നത്. ക്രി.പി. കാലം 'പരിണാമം ഇന്നലെ ഇന്ന് നാളെ' ഡി.സി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകരചനയുടെ ഉദ്യമം കണ്ട് ബാലഗോപാലനെ കേരള ടോയ്‌ന്‍ബീ എന്നോ തിരിവിതാംകൂര്‍ വില്‍ ഡുറാന്‍റ് എന്നോ മറ്റോ അടയാളപ്പെടുത്താന്‍ നമ്മുടെ നിരൂപണശാഖയെ പ്രലോഭിപ്പിക്കുമാറ് രചനാ വൈദഗ്‌ധ്യം നിറഞ്ഞതാണ് 'മനുഷ്യപുരോഗതിയുടെ പാതയില്‍ ദീപ്‌തനക്ഷ്ത്രങ്ങളായി തെളിയുന്ന മഹാമനീഷികളെക്കുറിച്ചെ'ന്ന് പുറംചട്ട വിശേഷിപ്പിക്കുന്ന ബാലഗോപാലന്‍റെ പുസ്തകം.  ലോകമതസംസ്‌ക്കാരതത്വചരിത്രം സാധാരണക്കാരന് സരസമായി പറഞ്ഞു കൊടുക്കുന്ന സങ്കേതവും പരിണാമപ്രവാഹത്തില്‍ അതിമാനുഷനിലേക്കുള്ള (തെയ്യാദി ഷാര്‍ദിന്‍ സൂചിപ്പിച്ച സൂപ്പര്‍ഹ്യൂമന്‍ ഓര്‍ക്കാം) നമ്മുടെ ദൂരം കുറയുന്നു എന്ന സൂചനയും ഒപ്പം, മാനുഷിക പദവി ഇനിയും കൈവന്നിട്ടില്ലാത്ത ചിലരുടെയെങ്കിലും അവസ്ഥകളില്‍ പുരോഗതിയുടെ സാംഗത്യവും പുസ്തകരചനയുടെ പ്രെമിസുകളാണ്.


ഈ മനീഷീചരിത്രത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ - നിര്‍വചനങ്ങളോടും പ്രവചനങ്ങളോടും നീതി കാട്ടാതെ സ്‌നേഹത്തിന്‍റെ പാരമ്പര്യം സ്‌ഥാപിച്ച യേശു; അങ്കുശമില്ലാത്ത അധികാരത്തിന്‍റെ ഇരയാവേണ്ടി വന്ന സ്‌നാപക യോഹന്നാന്‍ (സലോമി(?)യുടെ നൃത്തത്തില്‍ സംപ്രീതനായി തളികയില്‍ യോഹന്നന്‍ തല പ്രത്യക്ഷപ്പെട്ടത് ജനപ്രിയ നാടകങ്ങളില്‍); ഇറ്റലിയിലെ മാന്‍ചുവായില്‍ (Mantua) ജനിച്ച കവിചൈതന്യം വെര്‍ജില്‍; വെസൂവിയസ് അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത ചെന്ന് പഠിക്കാന്‍ ശ്രമിച്ച് മരണപ്പെട്ട പ്‌ളിനി ഒന്നാമന്‍; മനുഷ്യസ്വാര്‍ത്ഥതയും എല്ലാം ത്യജിക്കുന്ന ദൈവസ്‌നേഹവും സാങ്കല്‍പികനഗരങ്ങളായി ചിത്രീകരിച്ച സിറ്റി ഒഫ് ഗോഡ് എഴുതിയ അഗസ്‌റ്റിന്‍; പില്‍ക്കാല ഭരണഘടനകളുടെയും നിയമസംഹിതകളുടെയും സ്വാധീനമായ സംഹിത രൂപപ്പെടുത്തിയ ജസ്‌റ്റിനിയന്‍ ചക്രവര്‍ത്തി; തങ്കപ്പെട്ട മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന ചിന്‍-ട്‌സൂ പ്രമാണം ആവിഷ്‌ക്കരിച്ച കണ്‍ഫ്യൂഷ്യസ്; ഏ.ഡി. 630ല്‍ പതിനായിരം ആളുകളുടെ സൈന്യമായി മക്ക കീഴടക്കി, തോറ്റവരെ ഇസ്‌ലാമില്‍ ചേര്‍ത്ത് വിഗ്രഹങ്ങളെല്ലാം നശിപ്പിച്ച് കഅ്‌ബ (ക്യൂബ് പോലെയുള്ളത്) ശുദ്ധമാക്കിയ മുഹമ്മദ് പ്രവാചകന്‍; ഗണിതശാസ്ത്രശാഖകളുടെ ഒന്നാം സഹസ്രാബ്‌ദത്തിലെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്‌മപുടസിദ്ധാന്തം രചിച്ച ഗുജറാത്തി ഗണകചൂഢാമണി ബ്രഹ്‌മഗുപ്‌തന്‍; അരിസ്റ്റോട്ടിലും ഇസ്‌ലാമിക ചിന്തയും സമ്മേളിക്കുന്ന കിത്താബ് അല്‍ നജ്‌ദാത് എന്ന ഗ്രന്ഥമെഴുതിയ പേര്‍ഷ്യന്‍ ചിന്തകന്‍  അവിസെന്ന (ഇബ്‌ന്‍ സീന 980-1037); ഇഹലോക ആനന്ദം പരമ തത്വമാക്കിയ മൂന്നാം നൂറ്റാണ്ടിലെ എപിക്യൂറസ് (എപ്പിക്യൂറിയസ് എന്ന് തെറ്റായാണ് പുസ്‌തകത്തില്‍ അച്ചടിച്ചിരിക്കുന്നത്) - ഇവരൊക്കെ ടിവി സീരിയല്‍ കഥാപാത്രങ്ങളെപ്പോലെ നമ്മുടെ സ്വീകരണമുറി-ബന്ധുക്കളാകുന്നു. മലയാളികള്‍ (മലയുടെ ആളര്‍) ഒരു സായാഹ്‌നമെങ്കിലും ടിവി കെടുത്തി ഈ പുസ്തകപ്രകാശം കണ്ടെങ്കില്‍!


താളുകള്‍ മറിയുമ്പോള്‍ കൌതുകചെപ്പ് കൂടുതല്‍ തുറക്കുന്നതേയുള്ളൂ: ആഴ്‌ചയിലെ ഓരോ ദിവസത്തിനും ദേവന്‍മാരുടെ പേരുകള്‍ നല്‍കിയ പ്രാചീന ഇറ്റലിക്കാര്‍ ഡിസംബര്‍ 25 ദൈവത്തിന്‍റെ ജന്‍മദിനമായി കൊണ്ടാടിയിരുന്നു. ദ്രാവിഡഭാഷക്ക് സുമേറിയന്‍ ഭാഷയുമായുള്ള സാമ്യം (അമ്മ: അമ; അപ്പ: അബ്ബ); ക്രിസ്തുമതസ്ഥാപകനായ ശൌല്‍ എന്ന പൌലോസ് (പത്രോസ് പാറ മാത്രമേ ആകുന്നുള്ളൂ; ശില്‍പി പൌലോസാണ്) മതപ്രചാരണത്തിനിടെ ധൈര്യസമേതം യേരുശലേമില്‍ പോയപ്പോള്‍ ബന്ധനസ്ഥനാക്കപ്പെട്ടതും റോമാപൌരത്വമുള്ള പൌലോസിനെ വധിക്കാന്‍ യഹൂദര്‍ക്ക് ധൈര്യമില്ലാതിരുന്നതിനാല്‍ ബന്ധനസ്ഥനായിത്തന്നെ ഒളിച്ചുകടത്തിയതും മറ്റും ഹോമര്‍ എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഒഡീസ്സി ലോകത്തിന് കിട്ടുമായിരുന്നു; ദക്ഷിണേന്ത്യയില്‍ പ്രചാരമുണ്ടായിരുന്ന ആചാരങ്ങളുടെ കൂട്ടത്തില്‍ നിരാശാകാമുകന്‍മാരുടെ മടലേറല്‍ (പൂമാല ചൂടി പനമടല്‍ കൊണ്ട് ഉണ്ടാക്കിയ കുതിരപ്പുറത്തു കയറി പ്രേമപ്രഖ്യാപനം നടത്തിയ ശേഷം സത്യഗ്രഹം ഇരിക്കുന്ന കാമുകന് പെണ്ണിന്‍റെ ദയയോ മരണമോ ആയിരുന്നു വിധി); പൂര്‍വപിതാവ് അബ്രഹാമിന് ഈജിപ്‌തുകാരി അടുക്കളക്കാരി ഹാജറയിലുണ്ടായ യിശ്‌മായിലിന്‍റെ കുലത്തില്‍പ്പെട്ട കത്താന്‍ എന്ന തെക്കന്‍റെ സന്തതികളാണ് അസ്സല്‍ അറബികള്‍; അതേ കുലത്തിലെ അദ്‌നാന്‍ എന്ന വടക്കന്‍ സന്തതികള്‍ അസല്‍ അല്ലാത്ത അറബികളും...


യഹൂദരുടെ ഇടയില്‍ ബൈബിള്‍ തനാക എന്നറിയപ്പെടുന്നു. തനാക എന്നാല്‍ തോറകള്‍, നെവീം (പ്രവചനങ്ങള്‍), കെറ്റുവിം (ലേഖനങ്ങള്‍) എന്നിവകളുടെ ആകെത്തുക. സ്‌ത്രീയും പുരുഷനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ചൈനീസ് ഭാഷയില്‍ വായാടി എന്ന പദത്തെ സൂചിപ്പിക്കുന്നു എന്ന് പറഞ്ഞിട്ട് ബാലഗോപാലന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീ സംസാരിക്കുകയും പാവം പുരുഷന്‍ കേള്‍ക്കുകയും ചെയ്യുന്നത് അന്നേ ചൈനയിലുണ്ടായിരുന്നു!
ചാര്‍വാകസംഖ്യായോഗവേദബുദ്ധജൈനദര്‍ശനങ്ങളിലൂടെയുള്ള ഭാരതീയ ചിന്തായാത്രയില്‍ ബാലഗോപാലന്‍ പറയുന്നു: ദ്രവ്യത്തെ സൃഷ്‌ടിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന് (ജോണ്‍)ഡാള്‍ട്ടണ്‍ പറയുന്നതിന് സഹസ്രാബ്‌ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയ ചിന്തകന്‍മാര്‍, വൈശേഷികന്‍മാര്‍, പറഞ്ഞിരുന്നു.


പൊതുവെ കാച്ചിക്കുറുക്കിയ അഖിലലോകചരിത്രസംസ്‌ക്കാരചിന്താവിവരണത്തില്‍ കാളിദാസശാകുന്തളവും ഇളങ്കോവടികളുടെ ചിലപ്പതികാരവും പുസ്തകത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ബാലഗോപാലനിലെ റൊമാന്‍റിക്കിനെയാവും കാട്ടുക. അധ്യായങ്ങളില്‍ പലതും അവസാനിക്കുന്നത് മാനവ പുരോഗതി മുന്നോട്ട് കുതിച്ചു എന്ന ധ്വനിയിലാണ്. തദ്വാരാ, സംഫുല്ലമായ, ഊടാടി നടന്ന... തുടങ്ങിയ പ്രയോഗങ്ങള്‍ ബാലഗോപാലനിലെ പഴമക്കാരന്‍ (പഴമയെക്കുറിച്ചാണല്ലോ പുസ്തകം) എത്രതന്നെ ഉപയോഗിക്കുന്നു! ഒന്നരക്കിലോ തലച്ചോറ് ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു പദപ്രയോഗമാണ്.


ആ തലച്ചോറാവും അതിമാനുഷനിലേക്കുള്ള നമ്മുടെ അകലം നിയന്ത്രിക്കുക. അപ്പോഴും ചരിത്രവിവരണത്തെ വകഞ്ഞു മാറ്റി പുസ്തകകാരന്‍ ചോദിക്കുന്ന ചോദ്യം ചരിത്രത്തോളം തന്നെ പ്രധാനമാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മോടുണ്ടാകാവുന്ന ബുദ്ധിയുടെ പുതിയ അകലത്തെക്കുറിച്ചാണ് ആ ചോദ്യം.

മണ്ഡരീയം



മുയ്യം രാജന്‍


കൂമ്പടഞ്ഞ കളയാണ്‌
കഥയും കവിതയുമെന്ന്‌
നിരൂപക വൃന്ദം
വിതയും വിപ്ലവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കൃഷി
അനിവാര്യമെന്ന്
വായനക്കൂട്ടം

കാലത്തെ
കള കേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനും

കൃഷി നശിച്ചാലും വേണ്ടില്ല
ഈണത്തില്‍ നീട്ടിപ്പാടാവുന്ന
പുതിയൊരു
ആട്ടക്കഥ വേണം

നമുക്കതിനെ
മണ്ഡരീയമെന്നു
നാമകരണം ചെയ്താലോ..?

ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍



ഡോ.കാനം ശങ്കരപ്പിള്ള





വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ്റ്.1764 ല്‍ ലണ്ടനില്‍ സ്വന്തം
അനാട്ടമി സ്കൂള്‍ തുടങ്ങി.1767 ല്‍ റോയല്‍ സൊസൈറ്റി
ഫെലോ ആയി.1776 ല്‍ ജോര്‍ജ് മൂന്നാമന്‍റെ സര്‍ജന്‍ ആയി.
1786 ല്‍ ബ്രിട്ടീഷ് ആര്‍മി ഡപ്യൂട്ടി സര്‍ജന്‍
1789 സര്‍ജന്‍ ജനറാള്‍.

1783 മുതല്‍ ലസ്റ്റര്‍ സ്ക്വയറിലെ വലിയ വീട്ടില്‍ താമസ്സിച്ചു.
500 തരം ജീവജാലങ്ങളുടെ 14,000 സ്പെസിമനുകള്‍ അവിടെ
ശേഖരിക്കപ്പെട്ടു.7' 7" പൊക്കമുള്ള Charles Byrne എന്ന
ഐറീഷ് ഭീമന്‍റെ അസ്ഥിപജ്ഞരം അതില്‍ പെടുന്നു.1799 ല്‍
സര്‍ക്കാര്‍ ഹണ്ടറുടെ ശേഖരം വിലയ്ക്കു വാങ്ങി പൊതു മുതലാക്കി.

പലവിധ മാരകരോഗങ്ങളും പകര്‍ച്ചപ്പനികളും
മാനവരാശിയെ ഭയചികിതരാക്കിയിട്ടുണ്ട്.

പന്നിപ്പനിയുംപക്ഷിപ്പനിയും എലിപ്പനിയും ഡങ്കിപ്പനിയും
പടരുന്നതിനു മുമ്പ് എയിഡ്സും മലമ്പനിയും
മസൂരിയും പ്ലേഗും മറ്റുമുണ്ടായിരുന്നു.എന്നാല്‍
മാനവരാശിയെ ഏറ്റവും ദ്രോഹിച്ചത് സിഫിലിസ്
എന്ന ഗുഹ്യരോഗമായിരുന്നു.
പറിങ്കികള്‍
നമ്മുടെ നാട്ടില്‍ കപ്പല്‍ വഴി കൊണ്ടു വന്നു
തന്നതിനാല്‍
പറങ്കിപ്പുണ്ണ്‍,കപ്പല്‍
തുടങ്ങിയ പേരുകളില്‍
ഈ ഗുഹ്യരോഗം അറിയപ്പെട്ടു.
തലമുറകല്‍
കൈമാറിവരാവുന്ന രോഗം
.രോമം മുതല്‍ തലച്ചോര്‍
വരെ ഏതവയവത്തേയും ബാധിക്കുന്ന രോഗം.
കേശവദേവിന്‍റെ അയല്‍ക്കാരില്‍
പറിങ്കിപ്പുണ്ണ്‍ പത്തിവിരിച്ചാടുന്നുണ്ട്.

സിഫിലിസ്സിനെ കുറിച്ചു പഠിച്ചാല്‍ വൈദ്യശാസ്ത്രം
മുഴുവന്‍ പഠിച്ചു എന്നായിരുന്നു അറുപതുകള്‍ വരെ
സ്ഥിതി.സിഫിലിസ്സിനെകുറിച്ച് നമുക്കു പല വിവരവും
നല്‍കിയത് ജോണ്‍ ഹണ്ടര്‍ ആണ്.
സിഫിലിസ് വ്രണം
ഹണ്ടേറിയന്‍ ഷാങ്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ രോഗത്തെക്കുറിച്ചു പഠിക്കാന്‍ വ്രണത്തിലെ
ചലം സ്വന്ത ശരീരത്തില്‍ കുത്തി വയ്ക്കാന്‍ പോലും
ഹണ്ടര്‍ തയാറായി. ഓര്‍മ്മിക്കുക,മറ്റുള്ളവര്‍
സമ്പാദിച്ച രീതിയില്‍ അല്ല ഹണ്ടര്‍ സിഫിലിസിനെ
വരിച്ചത്.

അലക്സാണ്ടര്‍ ഫ്ലെമിംഗ്
 എന്ന മഹാന്‍ കണ്ടു പിടിച്ച
പെന്‍സിലിന്‍ കുത്തു വയ്പ്പു വ്യാപകമായതോടെ
സിഫിലിസ് നിയന്തണ വിധേയമായി.അതിനു മുമ്പു
ജീവിച്ചിരുന്ന ഹനിമാന്‍ കണ്ടു പിടിച്ച ഹോമിയോ
പതിയില്‍ ഇന്നും പല രോഗങ്ങള്‍ക്കും കാരണം
സിഫിലിസ് തന്നെ.

പെന്‍സിലിന്‍ വന്നതും സിഫിലിസ്
ഓടി ഒളിച്ചതും അവര്‍ അറിയുന്നില്ല.


2011/9/14 Dr Kanam <drkanam@gmail.com>

വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍



1720 ല്‍ എഡിന്‍ബറോയില്‍ മൂന്ന്‍ അലക്സാണ്ടര്‍ മൊണ്‍ട്രോ ഡോക്ടറന്മാര്‍
ഉണ്ടായിരുന്നു. പിതാവും പുത്രനും കൊച്ചുമകനും ഒരേ പേരില്‍.അവര്‍ മൂവരും
എഡിന്‍ബറോ യൂണിവേര്‍സിറ്റിയില്‍ വൈദ്യം പഠിപ്പിച്ചു.നേരം വെളുക്കുമ്പോള്‍
തുടങ്ങുന്ന ക്ലാസ് രാവേറെയായാലും നിര്‍ത്തിയിരുന്നില്ല.രസതന്ത്രം,ശരീരശാസ്ത്രം,
പ്രസൂതികാതന്ത്രം ഇവയെല്ലാം അവിടെ പഠിപ്പിക്കപ്പെട്ടു.രോഗികള്‍ ഉണ്ടാ
യിരുന്നതിനാല്‍നല്ല പ്രായോഗിക പരിശീലനം ലഭ്യമായിരുന്ന അധ്യാപനം ആയിരുന്നു
എഡിന്‍ബറോയില്‍.


പതിനെട്ടാം നൂറ്റാണ്ടില്‍ മറ്റു സ്ഥലങ്ങളില്‍ രോഗികളെ കാണാതെ ആണ് വൈദ്യം പഠിച്ചിരുന്നത്.
എഡിന്‍ബറോയില്‍ നിന്നു പര്‍ശീലനം നേടിയ വില്യം കല്ലന്‍ ആണ് ഗ്ലാസ്ഗോവില്‍ മെഡിക്കല്‍ സ്കൂള്‍ സ്ഥാപിച്ചത്.ലാറ്റിനു പകര്‍ം ഇംഗ്ലീഷില്‍ വൈദ്യം പഠിപ്പിച്ചു തുടങ്ങിയതും ഈ കല്ലന്‍ ആയിരുന്നു.1793ല്‍ മാത്യു ബയിലി എന്ന എഡിന്‍ബറോ ഡോക്ടര്‍ മോര്‍ബിഡ് അനാട്ടമി എന്ന ശരീശാത്രഗ്രന്ഥം രചിച്ചു.ശസ്ത്രക്രിയാ വിദഗ്ദര്‍ക്ക് അതേറെ പ്രയോജനം ചെയ്തു.1795ല്‍ അബര്‍ഡീനിലെഡോ.ഗോര്‍ഡന്‍ പ്രസവാനന്തര പനിയെ കുറിച്ചു ചില കണ്ടെത്തലുകള്‍ നടത്തി.താനുള്‍പ്പടെയുള്ള ഡോക്ടര്‍മാരില്‍ വഴിയും നേര്‍സുമാര്‍ വഴിയും, പനി ബാധിച്ച ഗര്‍ഭിണികളില്‍ നിന്നും മറ്റു  ഗര്‍ഭിണികളിലേക്കുരോഗം പകരുന്നു എന്ന വസ്തുത.


പതിനെട്ടാം നൂറ്റാണ്ടില്‍ മധ്യകാലത്ത് 60 വര്‍ഷം യുദ്ധങ്ങളുടെ കാലം ആയിരുന്നു.ഇക്കാലത്ത് പട്ടാളക്കാരിലും നേവിക്കാരിലും മുറിവുകളും രോഗങ്ങളും വന്നു. അതിനാല്‍ മിലിട്ടറി വൈദ്യവും പുരോഗതി നേടി.ജോണ്‍ പ്രിംഗ്ലിഎന്ന മിലിട്ടറി ഡോക്ടര്‍ കാലാവസ്ഥ രോഗങ്ങള്‍ക്കു കാരണമാകും എന്നു കണ്ടെത്തി.അദ്ദേഹത്തില്‍ നിന്നും വിവരംകിട്ടിയ കാപ്റ്റന്‍ കുക്കിന് തന്‍റെ അനുയായികളെ റിക്കറ്റ്സ് രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞു.
ജയിംസ് ലിണ്ട്എന്ന നേവല്‍ സര്‍ജന്‍ ടൈഫസ് പനിയെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചു.പഴകാത്ത പഴം കഴിച്ചു സ്കര്‍വിയെ തടയാംഎന്ന്‍ ലിണ്ടാണ് കണ്ടു പിടിച്ചത്.


1770 വില്യം ഹണ്ടര്‍ ലണ്ടനിലെ വിന്‍റ്റ് മില്‍ തെരുവില്‍ ഒരു അനാട്ടമി സ്കൂള്‍ തുടങ്ങി.ധാരാളം അസ്ഥികള്‍, ടിഷ്യുകള്‍,അവയവങ്ങള്‍ എന്നിവ ശേഖരിച്ച് അദ്ദേഹം മ്യൂസിയം തുടങ്ങി.13000 സ്പെസിമനുകള്‍. സൂതി ശാസ്ത്രം
പ്രത്യേകവിഭാഗമായി തീരാന്‍ കാരണം ഹണ്ടര്‍ ആണ്.
അദ്ദേഹത്തിന്‍റെ ശിഷ്യന്‍ വില്യം സ്മെല്ലിയുമായി ചേര്‍ന്ന്‍ ഹണ്ടര്‍
ഡോക്ടര്‍ മാര്‍ക്കും നേര്‍സുമാര്‍ക്കും മിഡ് വൈഫറിയില്‍ ക്ലാസുകള്‍ എടുത്തു.ഗര്‍ഭിണികള്‍,നവജാത ശിശുക്കള്‍ എന്നിവരുടെ മരണ നിരക്ക് തുടര്‍ന്ന്‍ ഗണ്യമായികുറഞ്ഞു.


1768 ല്‍ ഹണ്ടര്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയി.1790 ല്‍ പ്രധാന ആര്‍മി സര്‍ജനും ആയി.1776 ല്‍ രാജവിന്‍റെസര്‍ജനും ആയി.റിച്മണ്ട് പാര്‍ക്കിലെ മാനുകളില്‍ പഠനം നടത്തി ഹണ്ടര്‍ രക്തചംക്രമണ വ്യൂഹ രോഗങ്ങള്‍(അന്യൂറിസം) കണ്ടെത്തി അവ പരിഹരിക്കാന്‍ ശസ്ത്രക്രിയ ആവിഷ്കരിച്ചു

എനിക്കും നിനക്കും ഇടയില്‍............




എം എന്‍ പ്രസന്ന കുമാര്‍



ആത്മാവുപേക്ഷിച്ച ടീച്ചറുടെ ശരീരം ചിതയിലേക്കെടുക്കുമ്പോള്‍ ശിരോസ്ഥാനത്ത് താങ്ങായി നിന്ന എന്റെ കൈകള്‍ക്ക് വിറയലോ എന്തൊക്കെയോ ആയിരുന്നു .ഒരു മകന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മകനെപ്പോലെ ആയിരുന്ന ഈ ശിഷ്യനെക്കൊണ്ടു ടീച്ചര്‍ ചെയ്യിപ്പിക്കുന്നത് പോലെ , ജീവന്‍ അകന്നപ്പോഴും ആജ്ഞാപിക്കുന്നത് എനിക്ക് കേള്‍ക്കാം .അത് മാത്രമായിരുന്നു എന്റെ കൈബലം .

ഒരു ദിവസ്സത്തെക്കായിപ്പോലും നാട്ടിലെത്തിയാല്‍ എന്റെ ടീച്ചറെ കാണാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല . മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടില്‍, വിശ്വാസങ്ങളുടെ മൈതാനത് പൊങ്കാലയിട്ട് സമയം കളയാതെ അക്ഷരങ്ങളുടെ ലോകത്ത് മുഴുകിയ ഒരു പരിണിതപ്രജ്ഞ, ഒരു അന്തിത്തിരി കൊളുത്തി എണ്ണ പുരണ്ട വിരലുകള്‍ മുടിയിഴകളില്‍ തൂത്തു, തൊഴുതു നില്ക്കുന്ന കാഴ്ചയോടെ യാണ് ഞാനും മോനും കയറി ചെന്നത് .ഏകദേശം ഒരു വര്‍ഷത്തെ ഇട വേളയ്ക്ക് ശേഷം ഉള്ള കാഴ്ച പരിഭവങ്ങളുടെ മുക്കൂട്ടു മുഖത്ത് പുരട്ടി ഒന്നും മിണ്ടാതെ നോക്കി അങ്ങനെ നിന്നപ്പോ അറിയാതെ കണ്‍ നിറഞ്ഞു പോയി .എന്റെയം ടീച്ചറിന്റെയും മുഖത്ത് ഒന്നും മനസ്സിലാകാതെ എന്റെ മോന്റെ മാറിമാറി യുള്ള നോട്ടം .ഒരു പക്ഷെ അവന്റെ ചെറിയ മനസ്സും സംശയിച്ചിരിക്കണം അവന്റെ അച്ഛന് ഈ അമ്മ എന്തായിരിക്കാം എന്ന് .പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തെ അരഭിത്തിയില്‍ ഭാഷയുടെ ജനന വികാസങ്ങളെ ഗവേഷണം നടത്തി ശുദ്ധ സ്ഫുട ചൊരിയല്‍ കൊണ്ടു ചിന്തകളില്‍ ഹരിതം വിളയിച്ച ഒരു പ്രൌഢിയുടെ അരികില്‍ ഒന്നും പറയാനാവാതെ അരികിലേക്ക് തല ചായ്ക്കുമ്പോള്‍ എന്നൊക്കെയോ നുള്ളി നോവിച്ച വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു .അരികില്‍ നിന്ന എന്റെ മോനെ ഞാന്‍ മറന്നെങ്കിലും അവന്‍ ടീച്ചറുടെ ഇടം കൈയ്യൊ തുക്കത്തില്‍ അലിഞ്ഞിരുന്നു .
"എല്ലായ്പ്പോഴതെയും പോലെ നീ ഇത്തവണയും മുഖം കാട്ടി യാത്ര പറയാന്‍ വന്നതാണോ ?"
ഞാനൊന്നും പറഞ്ഞില്ല
" എന്ത് തിരക്കുണ്ടെങ്കിലും ഇത്തവണ പത്തു ദിവസ്സം കഴിഞ്ഞു പോയാല്‍ മതി "
നിഷേധിക്കാന്‍ ആവാത്ത ഒരാജ്ഞയുടെ മുന്നില്‍ ഞാന്‍ നാവടക്കി .
അപ്പോഴേക്കും മോന്റെ വക പരിഭവം ടീച്ചറോടായി.
" അച്ഛന്‍ എന്ന് വന്നാലും ഇങ്ങിനെയാ ."
"രണ്ടു ദിവസ്സം കഴിയുമ്പോഴേക്കും കമ്പനീന്ന് ഫോണ്‍ എത്തും."
"ഞങ്ങള്‍ സ്കൂളില്‍ പോകുന്ന തക്കം നോക്കി ഒറ്റമുങ്ങല്‍ "
"ഇത്തവണ ടീച്ചര്‍ അമ്മ അച്ഛനെ വിടല്ലേ "
"ഇല്ല മോനെ അവന്‍ പോകില്ല .അവനങ്ങനെ പോകാനാവില്ല "
അവനിവിടെ കുറെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൊടുക്കാന്‍ പോകുവാ "


എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല .എന്റെയുള്ളിലൂടെ നേര്‍ത്ത ഒരു തീ നാളം എങ്ങോട്ടൊക്കെയോ പാഞ്ഞു നടക്കുന്നത് പോലെ .അമ്മയിലെക്കുള്ള ദൂരം വര്‍ഗ്ഗ ഗുണിതമാക്കി കുറിച്ച് എന്തിനൊക്കെയോ ഉയരെ നിന്ന് വഴിപാടു ബന്ധം നടത്തുന്ന ഒരു മകനെയും ഒരു മകളെയും പ്രസവിച്ച ടീച്ചര്‍ക്ക് ഞാന്‍ എന്തൊക്കെയോ ആയിരുന്നു .ഈ ഞാന്‍ എങ്ങിനെ ടീച്ചര്‍ക്ക് ഉള്ളതായി എന്നല്ലേ നിങ്ങടെ ചോദ്യം .മലബാറിലെ ഒരു തറവാട്ടില്‍ നിന്നും ടീച്ചര്‍ പരിശീലനം നേടാന്‍ എന്റെ വീടിനടുത്ത ട്രെയിനിംഗ് സ്കൂളില്‍ വിദ്യാര്‍ഥിയായി എത്തിയ ടീച്ചര്‍ താമസിച്ചത് അന്നത്തെ രണ്ടാം ക്ലാസുകാരനായിരുന്ന എന്റെ വീട്ടില്‍ .മലബാറില്‍ അദ്ധ്യാപകനായിരുന്ന വല്യേട്ടന്റെയും ഏടത്തിയമ്മയുടെയം ശുപാര്‍ശ അച്ഛന്റെ മുന്നില്‍ ടീച്ചറും ടീച്ചറുടെ അച്ഛനും ചേര്‍ന്ന് നല്കുമ്പോ എന്റെ അമ്മയെ വിളിച്ച് " നമ്മുടെ ശ്രീദേവിയുടെ മുറി തന്നെ ഈ മോള്‍ക്കും കൊടുക്ക്‌ .." എന്ന് പറയുന്നത് ഓര്‍മയുടെ ഓരത്തൂടെ ഒരു മിന്നായം പോലെ പോകുന്നുണ്ട് .
ടീച്ചറിന്റെ അച്ഛനെ ഒരാഴ്ചത്തേക്ക് എന്റെ അച്ഛന്‍ വിട്ടതെയില്ല .പഴമയുടെ പൂമുഖതിരുന്നു രണ്ടു കര്‍ഷക മനസ്സുകള്‍ താംബൂല ചര്‍വണം നടത്തി കഥകള്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ചതന്നെ യാണേ.....
പഠനക്കാര്യത്തില്‍ , ഏറ്റവും ഇളയവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ മുച്ചൂടെ മൂടിപ്പുതച്ചു നടന്ന എന്റെ മേല്‍ ഒരു കൂച്ച് വിലങ്ങാകും ഈ ടീച്ചര്‍ എന്ന് ഞാന്‍ നിരീച്ചെയില്ല.എന്തുകൊണ്ടോ ഈ കൂച്ച് വിലങ്ങിനോട് ഞാന്‍ താമസം വിന താദാത്മ്യം പ്രാപിച്ചു .അവിടെ ഭയത്തിനും ഭക്തിയ്ക്കും മേലെ എനിക്ക് എന്തൊക്കെയോ ആയിരുന്നു ടീച്ചര്‍ .വല്യേട്ടനും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരം വളരെ വലുതായിരുന്നു .ഇതുകൊണ്ട് തന്നെ എങ്ങിനെയോ വളര്‍ന്നു വന്ന ഒരു ഒറ്റപ്പെടലോ അതിനുമപ്പുറം എന്തോ ടീച്ചര്‍ തുടച്ചു മാറ്റുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു .എന്റെ അമ്മയേക്കാള്‍ എന്ന് മിക്കപ്പോഴും എനിക്ക് പറയേണ്ടി വരുന്നുമുണ്ട് .
ടീച്ചറിന്റെ കല്യാണം എന്റെ വീട്ടു മുറ്റത്തു വച്ചായിരുന്നു .അതും ഒരു മലബാറുകാരന്‍ തന്നെ .ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബ്ബന്ധത്തിനു മുന്നില്‍ ടീച്ചറിന്റെ കുടുംബം ഒന്നടങ്കം വഴങ്ങി .പഠന ശേഷം അദ്ധ്യാപികയായി ജോലി ഞങ്ങളുടെ അടുത്തുള്ള സ്കൂളില്‍ കിട്ടുന്നതിനു അച്ഛന്റെ പരിശ്രമം ഒട്ടും കുറവായിരുന്നില്ല .ഒരു മകള്‍ക്ക് നല്‍കേണ്ട എല്ലാം എന്റെ അച്ഛനും അമ്മയും ടീച്ചര്‍ക്ക് നല്‍കിയിരുന്നു .റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളുടെ നാടിലേക്ക് സ്ഥലം മാറ്റം വാങ്ങി എത്തി .അച്ഛന്റെ തന്നെ പരിശ്രമം ഞങ്ങളുടെ കുടുംബവുമായി ബന്ധമുള്ള തറവാടും പറമ്പും ടീച്ചര്‍ക്കായി വാങ്ങുന്നതില്‍ ഏറെ പങ്കു വഹിച്ചു .
അദ്ധ്യാപികയുടെ പരിശുദ്ധി ഒരു നിലവിളക്ക് പോലെ ടീച്ചറില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും പറന്നകന്ന ബന്ധങ്ങളെക്കുറിച്ചുള്ള പരിഭവം പരിസരത്തൂടെ ഒഴുകിയ കാറ്റിനു പോലും അറിയാമായിരുന്നില്ല .പക്ഷെ ബന്ധങ്ങളുടെ സാന്ദ്രമായ കുളിര്മയെക്കുറിച്ച് ടീച്ചര്‍ പലപ്പോഴും എന്നോട് പറയുമ്പോള്‍ എന്നിലേക്ക്‌ ഒഴുകി എത്തിയ ആ വാക്കുകളില്‍ താന്‍ അനുഭവിക്കുന്ന വേദനയുടെ ഒരു നീരോട്ടം എനിക്ക് അനുഭവപ്പെടുന്നുന്ടായിരുന്നു.ഒരു പക്ഷെ ഞാന്‍ മാത്രം അറിയാന്‍ ടീച്ചര്‍ മനപ്പൂര്‍വം ആ വാക്കുകളില്‍ ചേര്‍ത്ത് വച്ചതാവാം .
അധികാര സ്വാതന്ത്ര്യം പൂര്‍ണമായി ചേര്‍ത്ത് വച്ച് എന്നെ എടാ ന്നുള്ള വിളി ടീച്ചറിനും എനിക്കും ഇടയില്‍ ഉള്ള ദൂരത്തിന്റെ അളവ് പൂജ്യം ആണെന്ന് എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.
എന്റെ അവധിക്കാര്യത്തില്‍ ടീച്ചറിന്റെ തീരുമാനത്തിന് മറുത്തൊന്നും പറയാന്‍ എനിക്കായില്ല .ഘനം തൂങ്ങി നിന്ന ഇരുട്ടിലേക്ക് പ്രകാശ രേഖാസമന്വയം പായിച്ചു തരുമ്പോള്‍ ടീച്ചര്‍ പറഞ്ഞു "സുനന്ദയോടു പറ ഇന്നെനിക്കുള്ള ചോറ് കൂടി വിളമ്പിക്കോളാന്‍.ഞാന്‍ പുറകാലെ എത്താം,കല്യാണിയെയും കൂട്ടി .ഇന്നെനിക്കു നിന്നോടൊപ്പം ഉണ്ണ ണം.കാലം നമുക്കായി കാത്തിരിക്കില്ലല്ലോ" ഒടുവിലത്തെ വാചകം എന്നെ എന്തോ സ്ഥബ്ദനാക്കി .


മക്കളും സുനന്ദയും ഞാനും ചേര്‍ന്നുള്ള അന്നത്തെ അത്താഴമൂണ്‌ ടീച്ചറിന് എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആഹ്ലാദം പകര്‍ന്നിരുന്നു .അകലെ ഉയരത്തുള്ള മോനും മോള്‍ക്ക്‌ മൊപ്പം കൊച്ചു മക്കളുടെ കുറുമ്പ് കള്‍ക്ക് കണ്ണും കാതും നല്‍കാന്‍ ഭാഗ്യമില്ലാതത്തിന്റെ കേടു ടീച്ചര്‍ എന്റെ മക്കളിലൂടെ തീര്‍ക്കും .എന്നാലും ഒരു പേറ്റു നോവിന്റെ നൊമ്പരം ടീച്ചറെ പിന്തുടരുന്നു എന്നത് എനിക്കറിയാം .അതുകൊണ്ടു തന്നെ ഞാന്‍ എന്റെ സ്നേഹതൂവലുകള്‍ സുനന്ദയോടും മക്കളോടുമോപ്പം ടീച്ചര്‍ക്ക് സമ്മാനിക്കും .അവയെല്ലാം ടീച്ചര്‍ ഈറന്‍ പുരളാതെ സൂക്ഷിക്കും .
ടീച്ചര്‍ എന്റെ മോനെ മടിയിലിരുത്തി ചോറൂട്ടുമ്പോ ഒടുവില്‍ ഒരുരുള എനിക്കും നല്‍കി .....
ഇറങ്ങുമ്പോ ടീച്ചര്‍ പറഞ്ഞു
"മോനെ !
നീ നാളെ കാലത്ത് തന്നെ എന്റെ അടുക്കലേക്കു വരണം .നിനക്കല്പം ജോലി ഞാന്‍ തരുന്നുണ്ട് ."
ഒരു പക്ഷെ എന്നെ ആദ്യമായി ആവണം ടീച്ചര്‍ മോനെ എന്ന് വിളിച്ചത് .ആ വിളി ഒരമ്മയുടെ ആര്‍ദ്ര സ്നേഹത്തിന്റെ കാച്ചിക്കുറുക്കിയ വിളി ആയിരുന്നു .എന്തോ എനിക്കുറക്കം വന്നില്ല ,സുനന്ദയ്ക്കും .ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പരസ്പരം പറയാന്‍ ആവാത്തത് പോലെ .കാലത്ത് തന്നെ ഞാന്‍ ടീച്ചറുടെ അടുക്കലേക്കു പോന്നു .പിന്നാലെ സുനന്ദയും . പുലര്‍ച്ചെ തന്നെ ടീച്ചര്‍ പതിവ് തെറ്റാതെ ഉണര്‍ന്നിരുന്നു .ആ കണ്ണുകള്‍ എന്നെ കാത്തിരുന്നത് പോലെ .എന്റെ കൈ പിടിച്ചു ഉമ്മറത്തെ അരമതിലിന്റെ അടുത്തെക്കെത്തി.അങ്ങിങ്ങ് നര വീണ എന്റെ മുടിയിഴകളിലൂടെ ആ നനുത്ത വിരലുകളുടെ ഇഴയല്‍ .കണ്ണടച്ച് ആ മടിയിലേക്ക്‌ തലചായ്ച്ച എന്റെ കവിളില്‍ പതിച്ച ഒരു നീര്‍ക്കണം എന്നെ ബോധതലത്തിലേക്ക് എത്തിക്കുമ്പോഴേക്കും സുനന്ദയുടെ കൈത്തലങ്ങളിലേക്ക് ചാഞ്ഞ ടീച്ചറുടെ ചുണ്ടില്‍ വീണ്ടും മോനെ !!! എന്ന വിളിയും എന്റെ തോളില്‍ ഒരു ഇറുക്കിപ്പിടുത്തവും .
അതെ
എന്നും ഞാനോര്‍ക്കും
ടീച്ചര്‍ !!
എനിക്കും നിനക്കും ഇടയില്‍.............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...