24 Aug 2013

malayalasameeksha august 15-september 15


reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE

മലയാളസമീക്ഷ
ആഗസ്റ്റ്15-സെപ്റ്റംബർ15
ഉള്ളടക്കം

കവിത
ചില സംസ്ക്കാരചിന്തകള്‍
സന്തോഷ് പാലാ 
ഈ അഞ്ചാം യുഗത്തിനെന്ത് പേര്?
ഡോ കെ ജി ബാലകൃഷ്ണൻ 

കാലഭൈരവന്റെ കഥ പറയുന്നവർ
പികെഗോപി  
കരിങ്കൊടി
ശ്രീകൃഷ്ണദാസ്‌ മാത്തൂർ 
കാന്താരി
മഹർഷി    
ഒച്ച്‌
പ്രമോദ്‌ പുനലൂർ 
നിയ്ക്കാരൂല്ല്യേ…….
ഗീത മുന്നൂർക്കോട്

തെങ്ങുകൾ ചൊല്ലുന്നു
എ.വി. ചന്ദ്രൻ
വിലാപം
ടി. കെ. ഉണ്ണി 
ചില ദിനങ്ങള്‍
ജയചന്ദ്രന്‍ പൂക്കരത്തറ

ഡെക്ക്‌
സത്താർ ആദൂർ   
'സരിത'ഗമ-പതനിസ'...
സുകുമാർ അരിക്കുഴ
 ക്ഷണം
എ.കെ.ശ്രീനാരായണ ഭട്ടതിരി        
ഹൈക്കു കവിതകൾ
പ്രേം കൃഷ്ണ          
വിനോദ സഞ്ചാരകേന്ദ്രം
രാജു കാഞ്ഞിരങ്ങാട്   
ലേഖനം
മരണംവരെ തടവറ
അമ്പാട്ട്‌ സുകുമാരൻനായർ 
 നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌
സി.രാധാകൃഷ്ണൻ
 പ്രകൃതി നമ്മോട്‌ പറയുന്നത്‌
വി. വിഷ്ണുനമ്പൂതിരി പയ്യന്നൂർ                  
സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ
ഡോ.അംബികാനായർ
മലയാളത്തിന്റെ ഉത്പത്തി വികാസങ്ങൾ
നിലയ്ക്കലേത്ത്‌ രവീന്ദ്രൻ നായർ
വായിച്ചടച്ചുവെച്ചാലും കൂടെ പോരുന്ന കവിതകൾ..
സുലോച് എം.എ

സ്വാതന്ത്ര്യം
സുനിൽ എം എസ്

കുടുംബക്ഷേത്രങ്ങളും അനുഷ്ഠാനങ്ങളും
കാവിൽരാജ്‌
ആധുനിക സ്ത്രീത്വത്തിന്റെ ദൃശ്യവ്യാഖ്യാനങ്ങൾ
മീരാകൃഷ്ണ     
കൃഷി
കൈകോർക്കട്ടെ, നമ്മുടെ ഗവേഷണവും ആധുനിക സാങ്കേതികവിദ്യയും
ടി. കെ. ജോസ്‌  ഐ എ എസ്
കുഴിമാടങ്ങളിൽ നിന്ന്‌ ചിലർ?
ബിനോജ്‌ കാലായിൽ
കാറ്റുവീഴ്ച്ച രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിനങ്ങൾ
റെജി ജേക്കബ്ബ്‌ തോമസ്‌, എം. ഷാരിഫ, ആർ. വി. നായർ
കാറ്റുവീഴ്ച ബാധിത പ്രദേശങ്ങൾക്ക്‌ എലൈറ്റ്‌ തെങ്ങിൻ തൈകൾ
എം. ആർ. ബിന്ദു, ടി.എൻ. വിലാസിനി, സീജ എസ്‌

പരിചയപ്പെടാം തെങ്ങിൻതോപ്പിലെ പുതിയ അതിഥിയെ
ജോസഫ്‌ ജോൺ തേറാട്ടിൽ
കേര രോഗ, കീട നിയന്ത്രണം ജൈവ മാർഗ്ഗങ്ങളിലൂടെ
ആർ.ജ്ഞാനദേവൻകേരാധിഷ്ഠിത ഉത്പാദന സമ്പ്രദായവും രോഗ, കീട നിയന്ത്രണവും

വി. കൃഷ്ണകുമാർ, ചന്ദ്രിക മോഹൻ, മെറിൻ ബാബു
പരിഭാഷ:
വ്യർത്ഥം:അന്ന കാമിയെൻസ്ക
 വി.രവികുമാർ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ 
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
രാമായണത്തിലെ സ്ത്രീകളിലൂടെ...
ജ്യോതിർമയി ശങ്കരൻ
മഷിനോട്ടം
ആഗോളീകരണത്തിന്റെ തിരയിൽ വഴിമാറുന്ന വിദ്യാഭ്യാസം
ഫൈസൽ ബാവ
സമകാലീനം
കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത്...
ശ്രീജിത്ത് മൂത്തേടത്ത്
The Adjournment
Dr K G Balakrishnan
Zero 
Geetha munnurcode                       
Lonliness
Dr anupama janardanan
കഥ
നാട്ടുവിശേഷങ്ങൾ
എം.കെ.ജനാർദ്ദനൻ    
താഴ്വര ചുവന്നു
കെ.എം.രാധ
വായന
അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം
ഇന്ദിരാ ബാലൻ   

കാലചക്രത്തിലുടക്കുന്ന കവിതകൾ
മീരാകൃഷ്ണ    
നോവൽ
കുലപതികൾ
സണ്ണി തായങ്കരി                

ഓർമ്മ
ഏനംമ്പ്രാട്ടീ
കെ.എം. രാധ
സിനിമ
ജീവനുള്ള സുന്ദരികള്‍
ജ്യോതി ടാഗോർ
എഡിറ്ററുടെപേജ്/നവാദ്വൈതം
എം.കെ.ഹരികുമാർ
-

The Adjournment

dr k g balakrishnan
                   
                        O cute, wandering I am;
                        In search of you; of your music;
                        The eternal flow; the perpetual blue;
                        -The continuity; the celestial hue.

                        O my sweet, for you my moonshine;
                        My soothing breeze; my honey;
                        My happiness; my chanting rhyme;
                        O my kindness, why this delay?
                        To string this country lute of mine!
                        =========================

സ്വാതന്ത്ര്യം


സുനിൽ എം എസ്
വളരെയധികം തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് സ്വാതന്ത്ര്യം. ഭരണഘടനയിൽ ചില സ്വാതന്ത്ര്യങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഓരോ പൌരനും ഇന്നയിന്ന സ്വാതന്ത്ര്യങ്ങളുണ്ട് എന്നു ഭരണഘടനയിൽ പറയുമ്പോൾ, ഒരു പൌരന് ആ സ്വാതന്ത്ര്യങ്ങൾ മാത്രമേയുള്ളു, മറ്റു സ്വാതന്ത്ര്യങ്ങൾ ഇല്ല എന്ന അർത്ഥം വരുന്നു. അതിനും പുറമേ, പാർലമെന്റ് ഇതുവരെയായി എണ്ണൂറിലേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. അവയും എണ്ണത്തിൽ കുറയാൻ വഴിയില്ല. ആകെ 1600 നിയമങ്ങൾ എന്നു വയ്ക്കുക. ഒരു പൌരൻ 1600 നിയമങ്ങൾക്കു വിധേയമായാണു ജീവിയ്ക്കുന്നത്. ഇത്രയേറെ നിയമങ്ങൾക്കു വിധേയനായി ജീവിയ്ക്കുമ്പോൾ യഥാർത്ഥസ്വാതന്ത്ര്യമെവിടെ.

അസ്വതന്ത്രതകൾ ഇവിടെ അവസാനിക്കുന്നില്ല. മൌലികാവകാശങ്ങളിലുള്ള ഒന്നാണ് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം. പക്ഷേ, ഹർത്താൽ നടക്കുന്നെന്നു കരുതുക. ഉപജീവനത്തിന്നായി നടത്തുന്ന തയ്യൽക്കട ഹർത്താൽ ദിവസം തുറക്കാനുള്ള സ്വാതന്ത്ര്യം, അതായത് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന മൌലികസ്വാതന്ത്ര്യം,  ഫലത്തിൽ ഇല്ലാതാകുന്നു. സഞ്ചാരസ്വാതന്ത്ര്യവും ഭരണഘടനയനുസരിച്ചുള്ളതാണ്. ഹർത്താൽ ദിവസം ഉപജീവനത്തിന്നായി ഓട്ടോറിക്ഷ ഓടിച്ചാൽ ഹർത്താൽ അനുകൂലികൾ ഓട്ടോറിക്ഷ തല്ലിപ്പൊളിച്ചതു തന്നെ. പരാതിപ്പെട്ടാൽ പോലീസ്, ‘ഹർത്താലാണെന്നറിയില്ലേ, നിങ്ങളെന്തിന് ഓട്ടോ ഓടിച്ചു’ എന്നു ചോദിയ്ക്കുകയേ ഉള്ളു. അത്രയേ ഉള്ളു, സഞ്ചാരസ്വാതന്ത്ര്യവും.
ചൂഷണത്തിൽ നിന്നുള്ള സംരക്ഷണവും ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മൌലികാവകാശങ്ങളിലൊന്നാണ്. മകളുടെ വിവാഹം നടത്താനൊരു ലോണിന്നായി ഒരു നിർദ്ധനൻ ബാങ്കിനെ സമീപിച്ചെന്നു കരുതുക. നിരാശയോടെ മടങ്ങിപ്പോരേണ്ടതായി വരാം. സ്വർണ്ണപ്പണയത്തിന്മേൽ പണം കടം കൊടുക്കുന്ന സ്ഥാപനത്തിനെ സമീപിച്ചാൽ അവർ സ്വർണ്ണം കൊണ്ടുവരൂ, ലോൺ തരാമെന്നായിരിയ്ക്കും പറയുക. പക്ഷേ നിർദ്ധനന്റെ കൈയിൽ സ്വർണ്ണമെവിടെ! ‘ബ്ലേഡു’കാരെ സമീപിയ്ക്കാൻ അതോടെ അയാൾ നിർബ്ബദ്ധനാകുന്നു. അൻപതു ശതമാനം പലിശയ്ക്കായിരിയ്ക്കാം അയാൾക്കു കടം കിട്ടുന്നത്. ഇതു ചൂഷണം തന്നെ. ഈ ചൂഷണത്തിന്ന് ബ്ലേഡുകാർ മാത്രമല്ല, വ്യവസ്ഥിതിയും കാരണക്കാരാണ്. മറ്റൊരു ഉദാഹരണം കൂടിപ്പറയാം. ഒരു ദിവസം ബീൻസിന്റെ വില നാൽ‌പ്പതു രൂപയിൽ താഴെയായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞു ബീൻസ് വാങ്ങാൻ ചെന്നപ്പോൾ വില എൺപത്! ബീൻസ് കിട്ടാനില്ലെങ്കിൽ വിൽക്കാതിരിയ്ക്കുകയാണു വേണ്ടത്. നൂറു ശതമാനം വില കൂട്ടി വിൽക്കുന്നത് ചൂഷണമല്ലാതെ മറ്റൊന്നുമല്ല. സർക്കാർ നിസ്സംഗതയോടെ നോക്കി നിൽക്കുകയും ചെയ്യും. ചൂഷണത്തിനെതിരെയുള്ള സ്വാതന്ത്ര്യം കടലാസിൽ മാത്രമേയുള്ളു.
മറ്റൊരു സംസ്ഥാനത്തു ചെന്നു ഉപജീവനം നടത്തി ജീവിയ്ക്കുന്ന ഒരു പൌരന്ന് വേറെയും അസ്വതന്ത്രതകൾ അഭിമുഖീകരിയ്ക്കേണ്ടി വരുന്നുണ്ട്. അയാളുടെ കുഞ്ഞുങ്ങൾക്ക് അന്യസംസ്ഥാനത്തെ ഭാഷ കൂടി നിർബന്ധമായും പഠിയ്ക്കേണ്ടി വരുന്നു. മാതൃഭാഷയിൽ പഠനം നടത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനം വിട്ടാൽ നഷ്ടമായതു തന്നെ.

മതസ്വാതന്ത്ര്യത്തിന്റെ കാര്യവുമെടുക്കാം. ഭരണഘടനയിൽ പറഞ്ഞിരിയ്ക്കുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ച് മതം മാറാൻ തീരുമാനിയ്ക്കുന്നെന്നു കരുതുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് എളുപ്പമല്ല. പലയിടങ്ങളിലും കടുത്ത എതിർപ്പും ശത്രുതയും നേരിടേണ്ടി വന്നെന്നും വരാം. മതസ്വാതന്ത്ര്യവും മതേതര സർക്കാരുമുണ്ടായിട്ടും ന്യൂനപക്ഷമതവിഭാഗങ്ങൾക്ക് ഇന്ത്യയിൽ പലയിടങ്ങളിലും വിവിധതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കേണ്ടി വന്നിട്ടുള്ളതിന് ചരിത്രം തന്നെ സാക്ഷി. പലപ്പോഴും ചുറ്റുമുള്ള സമൂഹം തന്നെയായിരിയ്ക്കാം ബുദ്ധിമുട്ടുകൾക്കുത്തരവാദി. അത്തരം സമൂഹത്തിൽ ജീവിയ്ക്കുമ്പോൾ മതസ്വാതന്ത്ര്യവും കമ്മി. ജാതിയുടെ പേരിലുള്ള വിവേചനം ഇന്നും പല സംസ്ഥാനങ്ങളിലുമുണ്ട്. തമിഴ്നാട് അത്തരമൊരു സംസ്ഥാനമാണെന്നു സൂചിപ്പിയ്ക്കുന്ന ഒരു വാർത്ത, ചിത്രസഹിതം, ഹിന്ദുപ്പത്രത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വന്നിരുന്നു. പല പൌരന്മാരെ സംബന്ധിച്ചിടത്തോളം സമത്വവും മരീചിക തന്നെ.
മൌലികസ്വാതന്ത്ര്യങ്ങളിൽ ഏറ്റവും മഹത്തരമായി കണക്കാക്കപ്പെടുന്നത് അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ്. മുഖ്യമന്ത്രി പ്രസംഗിയ്ക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു നോക്കൂ, ഒന്നുകിൽ നിങ്ങൾ ‘അകത്താ’കും, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ അനുയായികൾ നിങ്ങളെ ‘കൈകാര്യം ചെയ്യും‘. ജീവനുംകൊണ്ടോടിപ്പോരാൻ സാധിച്ചാൽ ഭാഗ്യം. മനുഷ്യാവകാശത്തെപ്പറ്റി സംസാരിച്ചതുകൊണ്ട് ഡോക്ടർ ബിനായക് സെന്നിന് രണ്ടു വർഷത്തോളം ജാമ്യം പോലും ലഭിയ്ക്കാതെ തടവിൽ കഴിയേണ്ടി വന്നു. അതും ലോകം മുഴുവനും അദ്ദേഹത്തെ വിടാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടു പോലും. ഉത്തരപൂർവ പ്രദേശത്തെ ചില ഭാഗങ്ങളിൽ AFSPA എന്നൊരു കർക്കശ നിയമം ഏറെ നാളായി നിലവിലുണ്ട്. ഈ നിയമം നിലവിലിരിയ്ക്കുന്ന ഇടങ്ങളിലെ പൌരന്മാർക്ക് മൌലിക സ്വാതന്ത്ര്യങ്ങൾ ഇല്ല എന്നു തന്നെ വേണം പറയാൻ.
ഭരണഘടനയനുസരിച്ച് നാം സ്വതന്ത്രരാണെങ്കിലും, സ്വാതന്ത്ര്യം എന്ന പദത്തിന്റെ യഥാർത്ഥമായ അർത്ഥത്തിൽ നാം സ്വതന്ത്രരല്ല.

Zero


Geetha munnurcode

From nothing
It starts…
One – 1
Struggling to attach
Zeros …more and more
Ten – 10
A hundred – 100
Then to thousand -1000
And further…
Lakhs in to tens and
Then aiming at crores…
Rich! Very rich, still;
Up! Man’s desires simply sour up!
With many over-whelming zeros…!
Until he faints himself in to a zero,
An absolute nothing!

നിയ്ക്കാരൂല്ല്യേ…….



ഗീത മുന്നൂർക്കോട്

തെക്കിനി, വടക്കിനി
അകത്തളത്തിൽ
പടിഞ്ഞാറേപ്പൊറത്തും
നാലും ചുറ്റിയ കോലായിലും
അടുക്കളക്കൊട്ടത്തളത്തിൽ
കടകടാന്ന് തുടിച്ചും
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.
നിയ്ക്കാരൂല്ല്യേ..ആരൂല്ല്യേ.
ഏഴു കടലും കടന്ന് പോയ
സന്തതികൾക്ക്
വേണ്ടിയാണുച്ചത്തിലിങ്ങനെ
ആരൂല്ല്യേ. ആരൂല്ല്യേ
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.

പാസ്സഞ്ചറിലെ ഉഷ്ണമുറങ്ങുമ്പോൾ
ആരാങ്ങനെ തട്ടി വിളിക്കണേ
ആരൂല്ല്യാത്തോനാണേ
കണ്ണു കാണാത്തോനാണേ
വല്ലതും തരണേ..
ഉറക്കം നടിച്ചി,ല്ലൊന്നും എന്ന്
ഭാവിയ്ക്കുന്നവരെ
ഉണർത്താനാണിങ്ങനെ

ആരൂല്ല്യാത്തോനാണേ…..ന്ന് തട്ട്.

ഘോരം ഘോരം പ്രസംഗം
നാലും കൂടീയേടത്ത്
കള്ളം,മോഷണം
കല്ലേറ്, കത്തിക്കുത്ത്
അഴിമതി, തട്ടിപ്പറി
മാത്രേള്ളൂ എവടീം.
ഹാ ! കഷ്ടം
ചോദിയ്ക്കാനും പറയാനും
പ്രതികരിയ്ക്കാനും
ഇവിടാരൂല്ല്യാലോ..

കസേരക്കാലു മടങ്ങാനും
ഒടിഞ്ഞൊന്ന് മറിയാനും

നാലും കൂടീയേടത്ത്
ഹാ ! കഷ്ടം
ഇവിടാരൂല്ല്യാലോ..ന്ന് പ്രസംഗം.
നമ്മളുണ്ട് നമ്മൾക്കൊക്കെ
എന്നിട്ടും
ഉള്ളിലെന്തേ

-      നിയ്ക്കാരൂല്ല്യാലോ -.ന്നൊരാന്തൽ?

ഈ അഞ്ചാം യുഗത്തിനെന്ത് പേര്?



ഡോ കെ ജി ബാലകൃഷ്ണൻ 

ഉർവശി 
മേനക 
രംഭ 
തിലോത്തമമാരുടെ 
ആട്ടവട്ടത്തിന് 
താളമിട്ട്‌ 
മദനമോഹനലേഹ്യം
സേവിച്ച് 
വേണ്ടതിനും വേണ്ടാത്തതിനും 
രാമനെ 
ശുംഭനെന്നു വിളിച്ച് 
ആയിരംകണ്ണൻ.

പുലരി വന്നെന്ന് 
വിളിച്ച് കൂവുന്നു 
കുക്കുടക്കൂട്ടം;
രാമൻറെ കാലൊച്ചക്ക് കാതോർത്ത്‌ 
ഇര.

പാഞ്ചജന്യവും 
ദേവദത്തവും
മാളുകളിൽ 
വില്പനയ്ക്ക്.

രാമൻറെ കോടാലിയെ
കൊള്ളാതെ കടൽ.

മെതിയടികൾ 
അടുപ്പിൽ;
സിംഹാസനത്തിൽ 
ഭരതൻ.

പള്ള നിറയെ കള്ള് 
തൊള്ള പൊളിച്ച് കവി.

ആരവിടെ 
എന്നതിന് 
എന്തെടാ 
എന്തിനെടാ എന്ന്.

രാമൻ സീതയെ 
പീഡിപ്പിച്ചെന്നു
പരാതി.

കന്നിക്കൊയ്ത്ത് 
കൽക്കരിപ്പാടത്ത്.

ഭഗവാനേ,
കലിക്കു വീറുപോര;
- അഞ്ചാം യുഗത്തിന്റെ 
പേര് 
ഉപദേശിച്ചു തരു കൃഷ്ണാ!

(സമയമായില്ല)
- ചക്രപാണിയരുൾ.

അപൂർവ്വാനുഭവത്തിന്റെ പ്രതിമാനലാവണ്യം


ഇന്ദിരാ ബാലൻ


ആരാണ്‌ കവി? ഋഷിയല്ലാത്തവൻ കവിയല്ല.കവി അന്തരാ ദർശിക്കുന്നവൻ,ക്രാന്തദർശി. അറിയുകയും,വർണ്ണിക്കുകയും,ശബ്ദിക്കുകയും ചെയ്യുന്നവനാണ്‌ കവി. ഓരോ കവിയും തന്റേതായ ലോകത്തെയാണല്ലൊ സങ്കല്പ്പിക്കുകയും, സൃഷ്ടിക്കുകയും ചെയ്യുന്നത്‌. സങ്കൽപ്പനത്തിനും, സംരചനക്കും ഒരു തൃതീയചക്ഷുസ്സ് കവിക്കുണ്ടായിരിക്കണം എന്ന് കാവ്യശാസ്ത്രമതം. പക്ഷേ ഈ ലക്ഷണ ശാസ്ത്രങ്ങൾ പഠിച്ചല്ല കവികൾ ജനിക്കുന്നത്‌.യഥാർത്ഥകവിയുടെ സ്വഭാവവിശേഷങ്ങൾ ഇത്തരം ഗുണഗണങ്ങളുമായി സാത്മീഭവിക്കുന്നു. കവികളിലേറെപ്പേരും  അവധൂത തുല്യരായിരിക്കും. എല്ലാറ്റിൽ നിന്നുമകന്ന് ഉയർന്ന ധ്രുവദീപ്തിയിലിരുന്ന്‌ സർവ്വസാക്ഷിയായി,നിസ്സംഗനായി ലോകനിരീക്ഷണം ചെയ്യാൻ അവർ പ്രാപ്തരാണ്‌. ആ ഗണത്തിൽ പെട്ടയാളായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായർ.


ആത്മനിഷ്ഠമായ സ്വച്ഛന്ദവികാരധാരയുടെ അനിയന്ത്രിത പ്രവാഹം മലയാളത്തിലെ ആധുനിക കാല്പ്പനിക കാവ്യശാഖയിൽ പരമാവധി ശുഭ്രതയോടേയും, തെളിമയോടേയും ഭാരതീയ സംസ്കൃതിയുടെ ഹിമവവത് ശ്രേണിയിൽ ഉറവയെടുത്തത് പി.കവിതകളിലൂടെയാണെന്ന് കണ്ടെത്താം.വിചാരധാരാരൂപത്തിൽ രാഷ്ട്രജീവിതത്തേയും,സാമൂഹ്യസമസ്യയേയും,വ്യക്ത്യനുഭവത്തേയും  കോർത്തിണക്കി മൂന്നിന്റേയും അന്തർധാരയായ ആധുനിക ജീവിതത്തിന്റെ സംഘർഷം പ്രകടമാക്കുന്ന നിരവധി കാവ്യങ്ങൾ അദ്ദേഹം മലയാള സാഹിത്യത്തിന്‌ നൽകിയിട്ടുണ്ട്‌.എന്നിട്ടും,ചിലരെല്ലാം പി.യെ കേവലം ഭക്തകവിയാക്കി മുദ്ര കുത്തി. പി.യുടെ ഭക്തി ലോകത്തോടാണ്‌.വിഗ്രഹത്തിലധിഷ്ഠിതമായ സാധാരണ ഭക്തിയോടല്ല.
പരിസ്ഥിതി വിജ്ഞാനം, സ്ത്രീവാദ ചിന്ത,അധിനിവേശ വിരുദ്ധമനോഭാവം, ഇങ്ങിനെ പോകുന്നു  പ്രതിപാദ്യവിഷയങ്ങൾ..ചിരന്തനമായ ഒരന്വേഷണത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ  നിത്യത തേടിയുള്ള  അനുസ്യൂതമായ യാത്ര,.അതായിരുന്നു പി.ക്ക് കവിത. പ്രകൃതി സ്നേഹിയായ അദ്ദേഹം ധാരാളം ഓണക്കവിതകളും എഴുതി. “നിങ്ങളുടെ കവിതയിൽ പ്രകൃതിയുണ്ട്‌,മനുഷ്യനില്ല എന്ന വിമർശനത്തിന്  അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു,”പ്രകൃതിയിൽ അവൻ അടങ്ങുന്നു,“ബുദ്ധിജീവി”യെന്ന്‌ സ്വയം വാഴ്ത്തി ഒറ്റപ്പെട്ടു കഴിയുന്ന മനുഷ്യൻ,മനുഷ്യൻ, പ്രകൃതി അത്‌ വിശ്വപ്രകൃതിയിലൊതുങ്ങുന്നു“. മനുഷ്യനെ സ്നേഹിക്കുന്ന കവിക്കു മാത്രമേ പ്രകൃതിയെ സ്നേഹിക്കാൻ കഴിയു. വ്യക്തിപരതയെ സാമൂഹ്യപരതയായി കണ്ടറിവാനും, മാതൃഭൂമിയെ തന്റെഅമ്മയായികാണാനും,തെരുവുകുഞ്ഞുങ്ങളി ൽ സ്വന്തം മക്കളെ ദർശിക്കാനുമുള്ള ആന്തരിക വിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.അതാണ്‌ ശരിയായ കവിതയും, സാമൂഹികപ്രവർത്തനവും.
സാമൂഹികജീവിതത്തിന്റെ തകർച്ചയേയും,മനുഷ്യന്റെ വികലവും,നിർദ്ദയവുമായ പ്രവർത്തനങ്ങളേയും വിട്ടുവീഴ്ച്ചയില്ലാതെ ഭർത്സിക്കാൻ അദ്ദേഹം തയ്യാറായി. .കപടഭക്തികൾ കൂർക്കം വലിച്ചുറങ്ങുന്ന കാഴ്ച്ചകളും, വേലി തന്നെ വിളവു തിന്നുന്ന അവസ്ഥകളും, സാമൂഹ്യരാഷ്ട്രീയ അപചയങ്ങളും,ആത്മനൊമ്പരങ്ങളുടെ വ്യഥകളും വരച്ചുകാണിക്കുന്ന പ്രമുഖകാവ്യങ്ങളാണ്‌ കളിയച്ഛനും,നരബലിയും .പിയുടെ ജീവിത വീക്ഷണം ഏറ്റവും കൂടുതൽ നിഴലിക്കുന്നത്‌“മൺകുടത്തിന്റെ വില” എന്ന കവിതയിലാണെന്ന് പ്രശസ്ത നിരൂപക ഡോ;എം.ലീലാവതി അഭിപ്രായപ്പെടുന്നു.ഭീമമായ അപരാധം ഏതോ അവ്യാകൃതമായ അന്തഃശ്ചോദനയാൽ ചെയ്യുകയും, പിന്നീടതിന്റെ കാഠിന്യമോർത്ത് അതികഠിനമായി പശ്ച്ചാത്തപിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം അദ്ദേഹത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാപം/ പുണ്യം  ഈ ദ്വന്ദ്വത്തെക്കുറിച്ചുള്ള സംഘർഷം പല കവിതകളിലും ദർശിക്കാം.കേരളീയന്റെ സ്വത്വബോധവും പി.കവിതകളിൽ  കടന്നുവരുന്നുണ്ട് .ദേശീയ പ്രസ്ഥാനത്തിന്  ഊർജ്ജം പകരുന്ന ഈ വരികൾ ശ്രദ്ധിക്കുക,
"വിസ്മരിച്ചാർ തീരെയിവർ

വഴി കാട്ടിയ ദേവനെ
കണ്ണിനു കണ്ണായ്പ്പൊരുളു
 നൽകിപ്പോറ്റിയ സൂര്യനെ "(വെളിച്ചമേ നയിച്ചാലും)
ആദർശമണ്ഡലത്തിലെ ജ്യോതിർമ്മയനായ  ഗാന്ധിജിയെ വിസ്മരിച്ച ജനതയെ കുറ്റപ്പെടുത്തുകയാണ്  കവി ഇവിടെ.  


ആധുനികമനുഷ്യൻ നിർമ്മിച്ച ദേശാതിർത്തികൾ തകർത്ത് വിശ്വപ്രകൃതിയിലെ സകലചരാചരങ്ങളും ഒരുമിച്ചുകഴിയുന്ന ഒരു ലോകത്തെ തന്നെയാണ്‌ കുഞ്ഞിരാമൻ നായരും വിഭാവന ചെയ്തത്‌. ഇടുങ്ങിയതും, വിഭാഗീയവുമായ ചിന്താഗതികളോ,ആശയസംഘട്ടനമോ,പക്ഷപാതിത്വമോ അവിടെയില്ല. “അചേതനങ്ങളെ മാനവീകരിക്കുകയത്രേ കവികർമ്മം”.പുൽക്കൊടിയിൽ പ്രപഞ്ചം ദർശിക്കുന്ന മിസ്റ്റിക് ദർശനം തന്നെയാണിത്‌. തനതംശങ്ങൾ കാലഹരണപ്പെടുമ്പോഴും ലോകത്ത് മാറി വരുന്ന ശാസ്ത്രാഭിമുഖ്യത്തേയും,പുരോഗമനേച്ഛയേയും പി.എതിർത്തിരുന്നില്ല. സ്വാതന്ത്ര്യ ദാഹം, ദേശാഭിമാനം, അധിനിവേശത്തിന്നെതിരേയുള്ള  രോഷം,ഭാഷാപ്രേമം, സംസ്ക്കാരലോപത്തെക്കുറിച്ചുള്ള ആശങ്ക, സ്ത്രീവാദചിന്ത,മാറലകൾ കൊണ്ടു മൂടിയ മാമൂലുകളോടുള്ള  എതിർപ്പ്,സമത്വദർശനം,മാതൃഭക്തി...ഇങ്ങിനെ വൈവിദ്ധ്യപൂർണ്ണമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു പി.യുടെ കാവ്യയാത്ര.മലയാള ഭാഷയുടെ ആർജ്ജവവും, തനിമയും,സമസ്തചൈതന്യത്തോടെ കവിതയിലേക്കാവാഹിച്ച ഈ മഹാപ്രതിഭയെ എങ്ങിനെയാണ്‌ ചില കള്ളികൾക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയുക?ലൌകികമായ മമതാബന്ധങ്ങളെ അവക്ക് വരപ്രദമായ സ്നേഹസൌഭാഗ്യം ഉണ്ടെന്നറിഞ്ഞിട്ടുകൂടി,നിരാകരിക്കുന്ന മനുഷ്യസാധാരണമല്ലാത്ത ചിത്തവൃത്തിക്ക് ഉടമയായിരുന്നുപി. ആന്തരികഘട നയുടെ പ്രത്യേകതയാൽ വിശുദ്ധാശയങ്ങളുടെ സമ്മേളനം കൊണ്ട് അപൂർവ്വാനുഭവമായിരുന്നു ഈ പ്രതിമാനലാവണ്യം.

ചില ദിനങ്ങള്‍


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

നിരത്തിലിറങ്ങി
മനസ്സു നിറഞ്ഞൊന്നു ചിരിച്ച്
ഉറക്കെ കാറിത്തുപ്പുന്ന
ദിവസത്തെ
ഞാന്‍ വിളിക്കുന്നു,
പതിനഞ്ച്.

വേലികളില്ലാത്ത
പറമ്പിലെ
തെങ്ങിന്‍ കുഴിയില്‍
കുന്തിച്ചിരുന്ന്
വയറിളകി
തൂറിയെണീച്ച്
അടുത്തു കണ്ട
കുളത്തില്‍
ശൗചം.

മാവിന്നില പെറുക്കി
പല്ലുതേച്ച്
ഈര്‍ക്കില കീറി
നാക്കു വടിച്ച്
വെളുപ്പു പൊള്ളകള്‍
പടര്‍ത്തി
കുളിച്ചു കേറുമ്പോള്‍
ഞാനറിയുന്നു
ആഗസ്ത് മാസം.

വായിച്ചടച്ചുവെച്ചാലും കൂടെ പോരുന്ന കവിതകൾ..

സുലോച് എം.എ

[കവി രോഷ്നി സ്വപ്നയുടെ 'കടല് മീനിന്റെ പുറത്തുക്കയറി കുതിക്കുന്ന പെൺകുട്ടി' എന്നകവിതകളെകുറച്ച്]

വിത്തിനുള്ളില്
വെടിയേറ്റ് മരിച്ചു കിടന്നു
പിറ്റെന്ന്
മുളച്ചു പടർന്നു
കവിത "
മൃതിയുടെ അപ്പുറത്തേക്ക് മുളച്ചു പൊന്തുന്ന വിത്തുകളെ കവിതകളെന്നും വിളിക്കാമെന്നു രോഷിനി സ്വപ്ന പ്രഖ്യാപിക്കുന്നു.കവിതളെ മരണമാപിനി കൊണ്ടളക്കനാവില്ലെന്ന സത്യത്തെ സങ്കേതമേതുമില്ലാതെ ,എന്നാൽ അത്ര തന്നെ അയത്നലളിതമായി മൌലികമായ ഒരാവിഷ്ക്കാരതന്ത്രത്തിലൂടെ കവിതകള് തന്നെ സ്വയം അവലോകനം ചെയ്യപെടുകയാണ് ഇവിടെ.
ആവര്ത്തനങ്ങളുടെ ആസ്വസ്യങ്ങളെ കടപുഴകുന്ന തീര്പ്പുകളാകുന്നു രോഷിനി സ്വ്പനയുടെ കവിതകള്. ചിന്തയിലേക്ക് പലപ്പോഴും അത് ചില ചിലതുകളെ ചലന്ത്മകമായി കുറിചുവെക്കുന്നു .
"എത്ര നടന്നിട്ടും ഒരു മുറിയില് നിന്നും മറ്റൊരു മുറിയിലേകെത്താത്ത ദൂര"ത്തില് നിന്നും നിലച്ചു പോകാത്ത ഒരു കാലത്തിന്റെ സൂക്ഷ്മഓര്മ്മകളെ കണ്ടെടുകുന്നു കവി.
'എടുത്തു കൊണ്ടുപോകാവുന്ന വീട്' എന്ന കവിതയില്

പുതിയതൊന്നും പറയാനില്ലാത്തതിനാല്
വീട് പഴയത് തന്നെ പറയുന്നു
എന്നെ ഒന്ന് കേട്ടിമെയൂ
നിറങ്ങള് കോരിയൊഴിച്ച്
എന്നെ ഒന്ന് കുളിപ്പികൂ
എന്നെ ആകെയൊന്നുലച്ചു കളയൂ
വേരോടെ പിഴത് കടല്തീരത്ത് വെച്ച് പിടിപ്പികൂ
ആഴത്തില് കുഴിചിടൂ
ഉയരത്തില് മുളപ്പിക്കൂ
എന്റെ അടുത്ത് ഒരു കടല് നടൂ
എന്റെയുടലില് ഒരകാശത്തെ ഉടുപ്പിക്കൂ
വിശക്കാതിരിക്കാന്
എന്റെയകം മനുഷ്യരെ കൊണ്ട് നിറയ്ക്കൂ .."

വീട് ഒരു സാബ്രദായിക ആഖ്യാനമെന്നത്തില് കവിഞ്ഞു ഉയര്ന്നുറച്ച ശബ്ദത്തെ പുറപ്പെടുവിക്കാനാവുന്ന ഒച്ചകള് കൂടിയാണെന്നും അവയ്ക്ക് സ്വയമാര്ജിത ചിന്തപരതയും വൈകാരിക വിനിമയങ്ങളും സാധ്യമാകുന്നുവെന്ന ദാര്ശനികയുക്തി കവിതയിലൂടെ ഒളിച്ചു കടത്തുന്നുണ്ട് കവി.
1999 മുതല് പല കാലങ്ങളായി എഴുതപ്പെട്ട കവിതകളാണ് "കടല് മീനിന്റെ പുറത്തുക്കയറി കുതിക്കുന്ന പെണ്കുട്ടി "യെന്ന ഡി സി ബുക്സ് ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രോഷ്നി സ്വപ്നയുടെ ഈ കവിത സമാഹാരം .
ശക്തമായ കാവ്യബോധതിന്റെ അടരില്നിന്നുറി വരുന്ന ജൈവഗന്ധമാണ് രോഷിനിയുടെ കവിതയുടെ അന്തര്ധാര. അത് പലപ്പോഴും ആത്മനിഷ്ടവും വൈയെക്തികവുമായ പ്രതലത്തിലെ തുറന്നു പറചിലുകളായി തീരുകയും ചെയ്യുന്നു.

അത്
"എനിയോരികലും
പാട്ടായി പിറക്കിലെന്നു
പറഞ്ഞു
കടലിലേക്ക് മുങ്ങി പോയ
ഒരു വണ്ടിന് കൂട്ട" ത്തെ പിന്തുടരുന്നുട് ..

അനിതരമായ കാഴ്ചകള് കൊണ്ട് രോഷിനി സ്വപ്നയൊരുകുന്ന വാക്കുകളുടെ പ്രകൃതിയെ ഇമവെട്ടാതെ നോക്കിനില്ക്കനെ കഴിയുന്നുള്ളൂ.അവ വായനയുടെ ഏതോ വളവുകളില് വെച്ച് നമ്മോടു കലഹികുകയും ,തോള്ചെര്ന്നു നടക്കുകയും തികച്ചും അപരിചിതത്വം എടുത്തണിയുകയും ഒറ്റക്കാക്കി പോകുകയും ചെയ്യുന്നു.
കനമുള്ള വാക്കുകള്ക്ക് കനം കുറച്ചു കവിതയുടെ ഉലയില് നീറ്റിയെടുക്കുന്ന രചന തന്ത്രത്തിന്റെ ഘടനാന്ത്മകമായ കുറിചിടലുകള് ഈ സമാഹാരത്തിന്റെ മുഴുവായനയില് മുഴുനീളെയുണ്ട്.ഓരോ നോട്ടത്തിലും വ്യത്യസ്തബോധ്യങ്ങളുടെ ക്യാമറകാഴ്ച കവിത പകര്ത്തി എഴുതുന്നു .
അത് കൊണ്ട് തന്നെ
"ഒരു കഥയില് നിന്ന്
പ്രപഞ്ചം പിറകുമെന്നറിഞ്ഞ്
കഥ കേള്ക്കാന് പോയവര്
വഴിവക്കില് കാത്തുനിന്നിരുന്ന
കവിതയുടെ കുത്തൊഴുക്കില്
ഒലിച്ചു പോയി."
എന്ന് കവി സാകഷ്യം പറയുമ്പോള്
കവിതയുടെ സാധ്യതയില് നിന്ന് മറ്റെല്ലാ സാധ്യതയും സാധ്യമാണ് എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപികുവാനാകുന്നത്.
"ഒരു നിഴലിനോടൊപ്പം ന്നടകുക " എന്ന കവിതയില് ആകുലാനന്ദങ്ങളെ അസാധ്യമായ മെയ്‌വഴക്കത്തോടെന്നപോലെ വാക്കുകള്‍ കൊണ്ട് ചുവടുവെക്കുകയും,അത്  കണ്ണുകളെ ബോധാവബോധങ്ങള്ക്കിടയില് തരിച്ചു നില്കെണ്ടുന്ന തരത്തില് ഒരു വായന ഈ സമാഹാരത്തിന്റെ 59 മത്തെ പേജില് കവിതന്നെ കാത്തു വെച്ചിട്ടുണ്ട്.

"പുഴയ്ക്കു മീതെ ഒരു കാട്
തണ്ടൊടിഞ്ഞു
വീഴുന്നതിന്റെ കരച്ചിലുകള് " നമ്മെ വല്ലാതെ പിന്തുടരുക തന്നെ ചെയ്യും.

കടല് മീനിന്റെ പുറത്തു കയറി കുതിക്കുന്ന പെണ്കുട്ടി ഒരു കലാപത്തിന്റെ കൊടികൂറയാണ് പാറികുന്നത്. ഉള്ളില് പ്രക്ഷുബ്ധതയുടെ മാത്രം കടല് കൊണ് നടക്കുന്ന ഒരു കവിയുടെ ആത്മസംത്രസങ്ങള് വായനക്കാരന്റെ ഹൃദയമിടിപ്പ് വര്ധിപ്പികുന്നുണ്ട് ..
ആധുനിക രചനസങ്കേതം സമൂലമായ അവലംബിക്കുന്നുവെന്ന് പറയാനാവില്ലെങ്കിലും മാജിക്കല് റിയലിസവും ഉത്തരാധുനികസങ്കീര്ണതയും ചിലയിടങ്ങളില് ഈ കവിതകള് പേറുന്നുണ്ട് .കവിതയില് കവിയുടെ സാന്നിധ്യം അനുഭവിപ്പിച്ചുകൊണ്ടു തന്നെ കടല് എന്ന ഇമേജിനെ പല നിലകളില് കാഴ്ച പകരുന്നുണ്ട്.
സ്വപ്നയുടെ കവിതകളുടെ കാമ്പ് കടലിന്റെ ആഴങ്ങളില് വേരാഴ്ന്നു, ആകാശങ്ങളില്,തൊട്ടു ഭൂമിയെ കുത്തനെ നോക്കി നില്കുകയാണ് .
"വിശക്കുന്നവന്റെ ചട്ടിയില്
അന്നമിടരുത്
നിന്റെ വിശപ്പ് ഞാന് അറിയുന്നു
യെന്ന തോന്നല് മാത്രം " മെന്നു കവി എഴുതിവെകുമ്പോള് ദാര്ശനിക മാനങ്ങളുളള ഫ്രഞ്ച് കവി ആല്ഫ്രഡ് വീഞ്ഞി യുടെ"നഗരമേ വിടൂ" എന്ന കവിത ഓര്ത്തു പോകുന്നു .
"നായിക" എന്നാ കവിതയില് കവി പോള് വെര്ലിന് എഴുതിയ "സ്വപ്ന നായിക"യുടെ ചിലഭാവങ്ങള് നമ്മള് കണ്ടുമുട്ടുന്നു.

ഭാഷയുടെ അടയാളമുദ്രകളോ, കൈവിക്രിയകളോ അവലംബികാതെ തന്നെ തന്റെ കാഴ്ച്ചയെ തന്റെതെന്നു അവകാശപ്പെടുന്ന കവിതകളാണ് ഇതിലുള്ളത്.
ഭൂമിയും,മനുഷ്യരും, മൃഗങ്ങളും, കടലും ,ബാല്യവും, മരണവും, പ്രണയവും, വീടുമൊക്കെ തന്റെ നിലപ്പാട് തറയില് നിന്നുകൊണ്ട് വാക്കുകളായൊരുക്കി വെക്കുന്ന കവി ഈ കാലഘട്ടത്തിന്റെ കവിതകളാണ് തരുന്നത്.'കാണാതെ പോയ കുട്ടിയുടെ വിരലുകളും' ,'കൂട്ടിയിടികുന്ന തീവണ്ടിക്കിടയിലെ പൂമ്പാറ്റകള്' ,'നാരങ്ങ മിഠായികള്','സി.വി.എം.ജി. എച് എസ് പീരിമേട്,'തുടങ്ങിയ ഒരു പിടിക്കവിതകള് വായിച്ചടച്ചുവെച്ചാലും എന്തുകൊണ്ടാവും  നമ്മുടെ ഉള്ളില് ആവര്ത്തിച്ചുകൊണ്ടേയിരികുന്നത്...!?

സുലോജ് എം എ
sulosuloj@gmail.com
k.jpg

മഷിനോട്ടം


 ഫൈസൽ ബാവ
ആഗോളീകരണത്തിന്റെ തിരയിൽ വഴിമാറുന്ന വിദ്യാഭ്യാസം 

ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരു സാമൂഹ്യസേവനമേഖലയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഇന്ന് അത് ഒരു സേവനമേഖലയല്ല പകരം കച്ചവടവല്ക്കരണത്തിന്റെയും ആഗോളീകരണത്തിന്റെയും മേഖലയായി ചുരുങ്ങി. നിര്‍ഭാഗ്യവശാല്‍ കേരളമാണ് ഈ ആഘാതത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞ പ്രധാനമേഖല. വിദ്യാഭ്യാസം ലാഭംകൊയ്യാനുള്ള ഒരു രംഗമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന മുതലാളിത്ത ആശയം കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍തന്നെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ ഫലമായി വിദ്യാഭ്യാസവകുപ്പ്‌ അതത് കാലങ്ങളിലെ മാറിമാറിവന്ന മുഖ്യമന്ത്രിമാരുടെയോ സമുദായങ്ങളുടെയോ താല്പര്യത്തിലൂന്നി മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ പതിച്ചുകൊടുക്കുകയാണ് ഉണ്ടായത്‌. ഈ പതിച്ചുകൊടുക്കല്‍ അതാത് സമുദായങ്ങളിലെ വരേണ്യവിഭാഗങ്ങള്‍ ഈ കച്ചവടത്തിലൂടെ തടിച്ചുകൊഴുത്തപ്പോള്‍ സാധാരണക്കാരന് വിദ്യാഭ്യാസമെന്നത് വന്‍സാമ്പത്തികബാദ്ധ്യതയായി മാറി. സ്വകാര്യവിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്കുവേണ്ടി നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെപ്പോലും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നും അകറ്റിയപ്പോള്‍ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാനലക്ഷ്യമായതിനാല്‍ സ്വകാര്യമേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസക്കച്ചവടം സാധാരണക്കാരനിലേക്കും വ്യാപിപ്പിച്ചു. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്ക്കരണവും വര്‍ഗ്ഗീയവല്ക്കരണവും വളര്‍ന്നുവരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും. വര്‍ണ്ണങ്ങള്‍ മനസ്സിനെ കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ്. ഓരോ വര്‍ഗ്ഗീയസമുദായ ശക്തികളും ഒരു നിറത്തെ ദത്തെടുക്കുകയും അത് പ്രതീനിധീകരിക്കുന്നത് തങ്ങളെയാണ് എന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു. അതാണ്‌ അതാത് കാലത്തെ ഭരണകൂടങ്ങള്‍ തങ്ങളുടെ ചില നിറങ്ങളെ അമിത പ്രാധാന്യം നല്കി തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു. ഇന്ന് ഉന്നതവിദ്യാഭ്യാസരംഗം മാത്രമല്ല നേഴ്സറിക്ലാസ്സില്‍നിന്നുതന്നെ ഈ വേര്‍തിരിവ് നടക്കുന്നു. വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമൂഹികപ്രതിബദ്ധതയെ ഒരു വിലയും കല്പിക്കാതെ കുഴിച്ചുമൂടികൊണ്ടിരിക്കുകയാണ്. ധാര്‍മ്മികതയും ധൈഷണികതയും ഉയര്‍ന്നുനിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നതവിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹികപ്രതിബദ്ധതയെപ്പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ഉന്നതവിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നുവന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കലാലയങ്ങള്‍ കമ്പോളതാല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലനക്കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ വിമര്‍ശനബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോളതാല്പര്യത്തെ വളര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ- മുതലാളിത്തശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ബദല്‍ സാദ്ധ്യതകളൊന്നും ഉയര്‍ന്നുവരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങികൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്ക്കുകയാണ്.
വിദ്യാര്‍ത്ഥിരാഷ്ട്രീയം ബോധനവിദ്യ ഉള്‍കൊണ്ട്, കച്ചവടവത്ക്കരണത്തിലൂടെയുള്ള ദുഷ്ടലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയവത്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോളവിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസരംഗത്തെ ഈ മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതുസമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസമാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല. സേവനമേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്തപോലും നമ്മളില്‍ നിന്നും മാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന് ന്യായമായ നിയന്ത്രണങ്ങള്‍പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി വളര്‍ന്നുകഴിഞ്ഞു. ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യപണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാദ്ധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.


വിദ്യാര്‍ത്ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനേ നിലവിലെ വിദ്യാഭ്യാസനയങ്ങള്‍ ഉപകരിക്കുകയുള്ളൂ. വിദ്യാര്‍ത്ഥിരാഷ്ട്രീയം അവരുടെ യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് അടിമകളാക്കുന്ന മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ രീതിയെ വിമര്‍ശനബുദ്ധിയോടെ നേരിടാന്‍ ശക്തിയുള്ള രാഷ്ട്രീയബോധം വളര്‍ന്നുവരണം. അരാഷ്ട്രീയവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയവിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യനന്മക്ക് പൊതുവിദ്യാഭ്യാസമേഖല തകരാതെ നോക്കണം. പുതുതായി അധികാരമേല്ക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇനിയെങ്കിലും വിദ്യാഭ്യാസവകുപ്പിനെ കക്ഷിരാഷ്ട്രീയതാല്പര്യമനുസരിച്ച് പങ്കുവെക്കുന്ന രീതി അവസാനിപ്പിച്ച് ഈ വകുപ്പിനെ നയിക്കാന്‍ കരുത്തുള്ള വിദ്യാഭ്യാസവിചക്ഷണരെ വകുപ്പിന്റെ തലപ്പത്തിരുത്തണം. എന്നാല്‍ നമ്മുടെ രാഷ്ട്രീയനേതൃത്വം പലപ്പോഴും അതിനു ധൈര്യം കാണിക്കാറില്ല. നിര്‍ഭാഗ്യവശാല്‍ ഇത്തവണയും പങ്കുവെപ്പ് തുടര്‍ന്നു. വിദ്യാഭ്യാസവകുപ്പ്‌ ഒരു വിഭാഗത്തിന്റെമാത്രം സ്വത്താക്കി മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാണു് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസവകുപ്പ്‌ ഉണ്ടാകുക?

കാലഭൈരവന്റെ കഥ പറയുന്നവർ




പികെഗോപി 



സഞ്ചരിച്ചത് 
ഒട്ടകത്തിന്റെ പുറത്തു കയറി 
സൂചിക്കുഴയിലേക്ക് .

സാന്ത്വനത്തിന്റെ 
ചിറകിലേറി 
സംഹാരത്തിലേക്ക് .

നട്ടുനനച്ചതു 
കിളിർത്തപ്പോൾ 
മൊട്ടക്കുന്നിന്റെ 
കരിനാമ്പുകൾ.

വിരുന്നു വിളിച്ചതു 
നായാട്ടു സംഘത്തിലെ 
നരഭോജികളെ.
അകത്തു പാർപ്പിച്ചത്‌ 
ആത്മാവ് തിന്നുതീർത്ത 
വൃകോദരന്മാരെ.
കാർമേഘങ്ങളുടെ 
കളിസ്ഥലത്ത് 
ആട്ടുകട്ടിലും കൊട്ടാരവും.
അക്കരെക്കടന്ന പാലം,
മടങ്ങിവന്നപ്പോൾ 
പുഴയ്ക്കു മീതേ ഇല്ല .
ആൽമരത്തിന്റെ 
അവശിഷ്ടം 
ആഴങ്ങളിൽ 
അപ്രത്യക്ഷമായത്രെ.

നരിച്ചീറുകളുടെ ഭാഷ 
വശമില്ലാത്തതിനാൽ 
നാളത്തെ പുലരി വരെ 
എങ്ങനെ ചെലവഴിക്കും ?!
പതിഞ്ഞു കേൾക്കുന്ന പാട്ട് 
അജ്ഞാതനായ 
തോണിക്കാരന്റേതാണെങ്കിൽ  
ഇരുട്ടു കീറിമുറിച്ച് 
ഒരു കവിത ചൊല്ലാം.
അല്ലെങ്കിൽ 
ഓളങ്ങളുടെ താളം കേട്ട് 
ഉറങ്ങാത്ത ശിലയുടെ മുകളിൽ 
ഒറ്റപ്പന്തമെരിച്ചു പിടിച്ച് 
കാലഭൈരവന്റെ 
കഥ പറയാം!

വിനോദ സഞ്ചാരകേന്ദ്രം

രാജു കാഞ്ഞിരങ്ങാട്
മഞ്ഞു പുലരിയിൽ   
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ 
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ 
ഫാലത്തിൽനിന്നുംസ്വേദമൊഴുകി 
പരന്നില്ലേ   
ചൈത്യത്തിൻ തണലിൽ നാം 
ക്ഷീണമൊന്നാറ്റീടവേ  
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും 
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു 
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത്  
പണം കായ്ച്ചീടും തോപ്പ് 
വശ്യമായ് ചമഞ്ഞുള്ള 
വേശ്യ എന്നതുപോലെ 
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

വിലാപം



ടി. കെ. ഉണ്ണി
ഞാനൊരു പാവം സാരമേയം
ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം
കാരാഗൃഹമെന്റെ ഇഷ്ടഗേഹം
വാലാട്ടലെന്റെ കൃത്യനിഷ്ഠ.!
ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം
മാറ്റൊലികൊള്ളുന്നുമനവരതം..
ഒരുനേരമെങ്കിലുമാഹരിക്കാൻ
പെടുന്ന കഷ്ടങ്ങളാരറിയാൻ.!

ദുരമൂത്ത മർത്യരാം യജമാനരും
കള്ളവും കൊള്ളയും പീഢനവും
അക്രമി പരിക്രമി ഭേദമില്ലാതെ
പരിധി ലംഘിക്കുന്ന മന്നവരും
കല്ലും വടിയും വെടിക്കോപ്പും, പിന്നെ
വിഷച്ചോറും കയ്യിലേന്തുന്നവർ..
എന്നാണിവർക്കൊരു കരളലിവ്
ശ്വാക്കൾ ഞങ്ങളും മൃഗങ്ങളല്ലേ.!

മണിക്കുട്ടി, ചിക്കു, മിക്കു, പക്രു
ഇവരെല്ലാം മാർജ്ജാര മുത്തുകൾ
മുൻകൂറായി മുഖത്ത് തല്ലുന്നവർ
മൃദുലമാണവരുടെ പാണികൾ
അവരോടെനിക്കെന്നും അസൂയമാത്രം
അക്കാണും മാളികയവരുടേത്
അന്തിയും മോന്തിയുമില്ലാതെ
അന്തിയുറക്കവുമങ്ങവിടെത്തന്നെ
എന്നാലും ഇഷ്ടമാണെനിക്കവരെ
അവർക്കില്ലൊരു ചങ്ങലയും.!
. . . . . . . .
മണത്തറിഞ്ഞു ഞാനവളുടെ സുഗന്ധം
മതിലിന്നപ്പുറമവളലയുന്നു വന്നടുക്കാൻ
കൊടിച്ചിയാണത്രെ, അവളെന്നാലും
ചങ്ങലയില്ലല്ലോ, സ്വാതന്ത്ര്യമതല്ലേ.!

അന്നൊരിക്കൽ മതിൽ താണ്ടിയവളെത്തി
കൊഞ്ചിക്കുഴഞ്ഞോതി പരിഭവത്താൽ
നിങ്ങൾ സുന്ദരൻ, സുമുഖൻ, ശൂരൻ
മണിമാളിക കാവൽക്കാരൻ മന്നൻ
താമസമീ മനോഹരമാം കോട്ടയിൽ
കഴുത്തിലോ കനകഹാരം കട്ടിയിൽ
കിലുങ്ങിത്തിളങ്ങുന്ന ചങ്ങലക്കണ്ണികൾ
വെള്ളിത്തളികയിലന്നം പരിപോഷകം
നിന്നെ നീരാട്ടാനെന്നുമൊരു കൊച്ചമ്മ
ചീകിയൊതുക്കി മിനുക്കാനും കൊച്ചമ്മ
പാലൂട്ടി താരാട്ടി ഓമനിക്കാനൊത്തിരിപ്പേർ
മുതുകിൽ തലോടി വാത്സല്യമേകുന്നവർ
കൊച്ചമ്മയും മക്കളും യജമാനനും.!

പ്രിയ സഖീ നീയെന്തറിഞ്ഞെന്റെ മാനസം
വീർപ്പുമുട്ടുന്നു ഞാനീ തടവറയിൽ
തകർക്കുമൊരുനാൾ ഞാനീ കോട്ടയെ
ചേരും വിണ്ണിൻ വിശാലഗേഹത്തിൽ
ശ്വസിക്കും സ്വാതന്ത്ര്യത്തിൻ ശുദ്ധവായു
മറക്കും ഞാനെന്റെ ദുരിതങ്ങളെല്ലാം.!

നാടിന്റെ രാജവീഥികൾ നമുക്കിന്നന്യമായി
അധമരാഷ്ട്രീയക്കാൻ അവയേറ്റെടുത്തു
നമ്മുടെ പേരും പെരുമയും അവർക്കുതന്നെ
തമ്പ്രാക്കളും പ്രജകളും മറ്റാരുമല്ല.!
അവരനുഭവിക്കട്ടെ തെരുവിന്റെ ജീവിതം
കണ്ടുരസിക്കാം നമുക്കെങ്കിലും, ഹാ കഷ്ടം
അരുതരുത് സോദരരെ, നാം തമ്മിലില്ലൊരന്തരം
പരിഹസിക്കും നമ്മെ, പക്ഷിജാലങ്ങളെങ്കിലും.!

കമ്പിനടി വാങ്ങുന്നതും കല്ലേറുകൊള്ളുന്നതും
കാഞ്ഞവെള്ളത്തിൽ പൊള്ളുന്നതും
കമ്പും കവണയും തോട്ടയും പൊട്ടാസും
വളഞ്ഞിട്ട് തല്ലുന്നതും കൊല്ലാക്കൊലചെയ്യുന്നതും
അന്തരമില്ലാതെയേറ്റുവാങ്ങാൻ നമുക്കൊന്നാവാം
ഉയർത്താം മോചന കാഹളങ്ങൾ.!
……….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...