19 Jul 2014

malayalasameeksha 2014/ july15-august 15

ഉള്ളടക്കം



ലേഖനം
 മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ.
എം.തോമസ്‌ മാത്യു

 ഏറെച്ചിത്രം...
സി.രാധാകൃഷ്ണൻ

ഇത്‌ ഇന്ത്യൻ രാജവാഴ്ചയുടെ അന്ത്യം
സലോമി ജോൺ വത്സൻ


കൃഷി
ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി
ടി. കെ. ജോസ്‌  ഐ എ എസ്

കെടിഡിസിയുടെ ഹോട്ടലുകളിൽ ഇനി സ്വാഗത പാനീയമായി നീര
സിഡിബി ന്യൂസ്‌ ബ്യൂറോ
സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും
രമണി ഗോപാലകൃഷ്ണൻ, ശ്രീജിത പി. എസ്‌.

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര
ടി. എസ്‌. വിശ്വൻ

ലക്ഷദ്വീപിലെ കേര പെരുമ
അനുരാജ്‌ വി. ആർ

തെങ്ങ്‌ എഴുതുന്നു
ബാലറാം. ജെ


കവിത
വിവേകാനന്ദൻ
വിഷ്ണുനാരായണൻ നമ്പൂതിരി

പുസ്തകം
ശ്രീധരനുണ്ണി ,കോഴിക്കോട്‌
 മൂന്നു ടൈറ്റിലുകൾ
ഹരിദാസ്‌ വളമംഗലം 

മുദ്രാവാക്യങ്ങളുടെ ശ്മശാനം
പി.കെ.ഗോപി

ആശുപത്രിക്കുറിപ്പുകൾ (ഒരു കൂട്ടിരിപ്പുകാരന്റെ കവിതകൾ)
എം.സങ്ങ്‌ 

നേര്‌
ഇന്ദുലേഖ 

ഭൂപടത്തിലെ പാട്
ഫൈസൽബാവ

സ്വപ്നങ്ങളെ തള്ളിക്കളയരുതേ... :പെഡ്രോ സാലിനാസ് :
പരിഭാഷ : വി രവികുമാർ
Unwanted Child
Salomi John Valsan
Fleeing Male Gaze
Chandramohan S
രണ്ടു കവിതകൾ
രാധാമണി പരമേശ്വരൻ

ചെഞ്ചീര അരിയുമ്പോള്‍
ശ്രീകൃഷ്ണദാസ് മാത്തൂർ

സത് സംഗ് @ വൃന്ദാവന്‍
രാജേഷ്‌ ചിത്തിര

ബിപിഎൽ-ദളിതം
ടി.കെ.ഉണ്ണി

വെള്ളം കൊട
പീതൻ കെ വയനാട്

കഥ
(അ)ക്ഷയതൃതീയ
മോഹൻ ചെറായി

നല്ല പാതിയുടെ പകുതി
ശിവപ്രസാദ്‌ താനൂർ

പൂവൻ‌കുട്ടി
സുനിൽ എം എസ്

നല്ല പാതിയുടെ പകുതി



ശിവപ്രസാദ്‌ താനൂർ

    നിനകാവ മരിക്കുന്നതിന്‌ തൊട്ട്‌ മുൻപ്‌ സെൻ ഗുരുവായ ഇക്കിയു അദ്ദേഹത്തെ സന്ദർശിച്ചു.
" ഞാൻ നിങ്ങളെ സഹായിക്കട്ടെയോ ?. 
ഇക്കിയു ചോദിച്ചു.
നിനകാവ പറഞ്ഞു :
" ഞാനിവിടെ വന്നത്‌ തനിച്ചാണ്‌ . പോകുന്നതും തനിച്ചു തന്നെ. നിങ്ങളെനിക്ക്‌ ഏത്‌ വിധത്തിലാണ്‌ സഹായമാകാൻ പോകുന്നത്‌ ?."
ഓഷോയുടെ പ്രസിദ്ധമായ പുസ്തകത്തിലെ വരികൾ വായിക്കുന്നതിനിടെ നെഞ്ചിൽ എന്തോ തടയുന്നതുപോലെ. പുസ്തകം അടച്ചുവെച്ച്‌ ദീർഘമായി ശ്വസിച്ചു. വർദ്ധിക്കുന്ന വേദന. അത്‌ ശരീരം മുഴുവൻ വ്യാപിക്കുന്നപോലെ .
    ഭാര്യയെ വിളിച്ചു.
    " എനിക്ക്‌ നല്ല സുഖം തോന്നുന്നില്ല. ഡോക്ടറെ ഒന്നു കാണണം. കൈയ്യിലാണെങ്കിൽ കാശൊന്നുമില്ല. കുറച്ച്‌ രൂപ ഇങ്ങുതാ" "രൂപയോ ?". ഭാര്യ ചീറി. " എന്റെ കൈയ്യിൽ എവിടെ നിന്നാ കാശ്‌ ?. പെൻഷൻ ഇല്ലാത്ത ജോലിക്കാരനെ കെട്ടിയതാണ്‌ എന്റെ ഏറ്റവും വലിയ തെറ്റ്‌. പ്രായമാകുമ്പോൾ  അസുഖം വരുമെന്നൊക്കെ ഓർമ്മ വേണം. വടക്കു ഭാഗത്തെ ആ പുരയിടം വിറ്റ്‌ പൈസ ബാങ്കിലിടാൻ എത്രനാളായി ഞാൻ പറയുന്നു.............." ഭാര്യ തുടരുന്നു. ഇനിയും നിന്നാൽ നെഞ്ചുവേദന മറക്കും. കൊലപാതകം തന്നെ വേണ്ടി വരും. നെഞ്ചും തടവി വീട്ടിൽ നിന്നിറങ്ങി. അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ ചെന്ന്‌ സുഹൃത്തായ ഉടമയോട്‌ വിവരം പറഞ്ഞു. അവിടെ നിന്നും കടമായി വാങ്ങിയ മരുന്നിന്‌ അത്ഭുത സിദ്ധി.
    വീട്ടിലേക്കുള്ള മടക്കയാത്രയിൽ മനസ്സു നിറയെ അവളായിരുന്നു. ഭാര്യ ! ഇടയ്ക്ക്‌ കൊടുക്കുന്നതും മുറയ്ക്ക്‌ പോക്കറ്റിൽ നിന്ന്‌ അവളെടുക്കുന്നതുമായ പണം മുഴുവൻ എവിടെ ?.  ഉത്തരമില്ലാത്ത ചോദ്യം മനസ്സിലൊരു ദഹനക്കേടായി കിടന്നു.
    വീടെത്തി. ഭാര്യയോട്‌ ഒന്നും മിണ്ടിയില്ല. അവൾ ഒന്നും ചോദിച്ചതുമില്ല.
    അൽപനേരത്തെ വിശ്രമത്തിന്‌ ശേഷം ഓഷോയെ വീണ്ടുമെടുത്ത്‌ മടിയിൽ വെച്ചു. നിറുത്തിയ ഇടം പരതവേ പെട്ടെന്നാണ്‌ അടുക്കളയിൽ നിന്ന്‌ ഒരു നിലവിളി. ഭാര്യയുടേതാണ്‌, ഓടിച്ചെന്നു. ഭാര്യ കുഴഞ്ഞ്‌ വീണ്‌ കിടക്കുന്നു. പരിഭ്രാന്തിയോടെ അവളെയുമെടുത്ത്‌ ആശുപത്രിയിലേക്കോടി. അടുത്ത സുഹൃത്തിനോട്‌ കുറച്ചു കാശുമായി ആശുപത്രിയിലെത്താൻ വിളിച്ചു പറയാനും മറന്നില്ല.
    ആശു

ലക്ഷദ്വീപിലെ കേര പെരുമ


അനുരാജ്‌ വി. ആർ
ഇൻഡോസർട്ട്‌, ആലുവ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ്‌ കേരളത്തിനടുത്ത്‌ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹമാണ്‌ ലക്ഷദ്വീപ്‌. പ്രകൃതി രമണീയമായ ഈ പറുദീസയിലേയ്ക്ക്‌ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകുവാൻ കഴിയു. പരിചയമുള്ള ദ്വീപ്‌ നിവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പെർമിറ്റ്‌ വളരെ എളുപ്പത്തിൽ ലഭ്യമാകും.
കൊച്ചിയിൽ നിന്ന്‌ വിമാനത്തിൽ ഒരു മണിക്കൂർ കൊണ്ട്‌ ദ്വീപിൽ എത്തുവാൻ കഴിയും. എന്നാൽ കടൽമാർഗ്ഗം ഒരു രാത്രി തന്നെ വേണ്ടിവരും. എയർ ഇന്ത്യയുടെ ചെറു വിമാനം മാത്രമേ ദ്വീപിലേക്ക്‌ സർവ്വീസ്‌ നടത്തുന്നുള്ളൂ.
കവരത്തി, അഗത്തി, ആൻഡ്രോത്ത്‌, കടമത്ത്‌, അമിനി, ചെറ്റ്ലാത്ത്‌, ബിത്ര, കിൽത്താൻ, കൽപ്പേനി, മിനിക്കോയി എന്നിങ്ങനെ മനുഷ്യവാസമുള്ള പത്തോളം ദ്വീപുകളാണ്‌ ലക്ഷദ്വീപിലുള്ളത്‌. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആസ്ഥാനം കവരത്തി ദ്വീപാണ്‌.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല എന്നതാണ്‌. രാസവള-കീടനാശിനികളുടെ ഇറക്കുമതിയും ഉപയോഗവും മുഴുവൻ ദ്വീപുകളിലും നിരോധിക്കുക വഴി ഭരണകൂടം ഇവിടുത്തെ ജനങ്ങളുടേയും മണ്ണിന്റേയും ആരോഗ്യം സംരക്ഷിച്ച്‌ പരിസ്ഥിതിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുന്നു.
വൻകരയിലെ മണ്ണും ലക്ഷദ്വീപിലെ മണ്ണും തമ്മിൽ ഘടനയിലും സ്വഭാവത്തിലും അന്തരമുണ്ട്‌. പവിഴപ്പുറ്റുകളും കക്കകളും പൊടിഞ്ഞാണ്‌ ഇവിടെ മണ്ണ്‌ ഉണ്ടായിരിക്കുന്നത്‌.
ദ്വീപിനെ തെങ്ങിൻകാട്‌ എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തഴച്ച്‌ വളരുകയും സമൃദ്ധിയായി കായ്ഫലം തരുകയും ചെയ്യുന്നവയാണ്‌ ഇവിടുത്തെ തെങ്ങുകൾ. മറ്റു മരങ്ങൾ വളരെക്കുറച്ചു മാത്രമെയുള്ളു. അവിടവിടെയായി ശീമ പ്ലാവും പൂവരിശും വളരുന്നുണ്ട്‌.
ഇവിടെ, തെങ്ങുനടുമ്പോൾ മാത്രമാണ്‌ വളപ്രയോഗം. പ്രധാനമായും കമ്പോസ്റ്റ്‌, ആട്ടിൻകാഷ്ഠം, ചാണകം എന്നിവയാണ്‌ ചേർക്കുന്നത്‌. പിന്നീട്‌ പ്രത്യേകിച്ച്‌ വളങ്ങളൊന്നും ചെയ്യാറില്ല. രണ്ടര വർഷം പ്രായമായതിനു ശേഷമേ തെങ്ങിൻ തൈ മാറ്റിനടാറുള്ളു. തെങ്ങു പിടിച്ചു കഴിഞ്ഞാൽ പ്രത്യേക പരിചരണവും ഇല്ല.
പല ജാനസ്സുകളിലുള്ള തെങ്ങുകൾ ഇവിടെയുണ്ട്‌. അവയിൽ ലക്ഷദ്വീപ്‌ മൈക്രോ എന്നയിനമാണ്‌ എണ്ണയുടെ കാര്യത്തിൽ മുമ്പിൽ. വൻകരയിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വെളിച്ചെണ്ണ ദ്വീപിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നു.
ദ്വീപ്‌ നിവാസികൾ മക്കൾക്ക്‌ പിതൃസ്വത്ത്‌  നൽകുമ്പോൾ സ്ഥലം തുള്ള്യമാണെങ്കിലും, ഒരു മകന്‌ തെങ്ങിന്റെ എണ്ണം കുറഞ്ഞുപോയാൽ രണ്ടാമത്തെ മകന്റെ സ്ഥലത്തുള്ള തെങ്ങ്‌ നിശ്ചയിച്ചു കൊടുക്കും. ഒരാളുടെ തെങ്ങ്‌ വേറൊരാളുടെ പുരയിടത്തിൽ! മറ്റൊരിടത്തും കാണില്ല ഈ പ്രതിഭാസം. സ്വന്തം തെങ്ങിനെ തിരിച്ചറിയുന്നതിന്‌ അവയിൽ പേരോ മറ്റു അടയാളങ്ങളോ നൽകിയിരിക്കും. തേങ്ങ തെങ്ങിൻ ചുവട്ടിൽ കൂട്ടി വയ്ക്കും.  തേങ്ങ ആരും മോഷ്ടിക്കുമെന്ന പേടി വേണ്ട. ആവശ്യമുള്ള തേങ്ങ വീട്ടുപയോഗത്തിന്‌ എടുത്ത ശേഷം ബാക്കി ഉണക്കി കൊപ്രയാക്കുകയാണ്‌ ദ്വീപിലെ പതിവ്‌. ഇത്‌ പിന്നീട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിക്ക്‌ വിൽക്കും.
തെങ്ങ്‌ കൃഷി കഴിഞ്ഞാൽ ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ജീവനോപാധിയാണ്‌ മത്സ്യബന്ധനം. ചൂരയാണ്‌ പ്രധാന മത്സ്യം. ഒരു വള്ളത്തിൽ അഞ്ചോ ആറോ പേരുണ്ടാവും. ചൂണ്ട ഉപയോഗിച്ചാണ്‌ മീൻ പിടിക്കുന്നത്‌.
അഗത്തി ദ്വീപിൽ തെങ്ങ്‌, പൂവരിശ്‌, ശീമപ്ലാവ്‌ എന്നിവയൊഴിച്ച്‌ മറ്റു ചെടികൾ അപൂർവ്വമാണ്‌. എന്നാൽ കവരത്തി ദ്വീപ്‌ ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്‌. ഇവിടെ മറ്റു ദ്വീപുകളെ അപേക്ഷിച്ച്‌  ജനവാസവും വളരെ കൂടുതലാണ്‌. ആൻഡ്രോത്ത്‌ ദ്വീപിൽ പുരയിടത്തിന്റെ അതിരുകളിൽ തെങ്ങു വയ്ക്കുക എന്ന  പ്രത്യേകത ഉണ്ട്‌. നാല്‌ അതിരുകൾ കൂടിച്ചേരുന്ന സ്ഥലത്ത്‌ നാലുതെങ്ങ്‌ ഒരുമിച്ചു നിൽക്കും. ഇവിടെ കൃഷി വകുപ്പിന്‌ വളരെ വിപുലമായ ഒരു ഫാം ഉണ്ട്‌. പലയിനം പച്ചക്കറികളും വാഴയും ഇവിടെ ജൈവരീതിയിൽ കൃഷി ചെയ്യുന്നു. ചാണകത്തിന്റെ ദൗർലഭ്യമുണ്ടെങ്കിലും വളരെ നല്ല രീതിയിലുള്ള പരിചരണം മൂലം നല്ല വിളവാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഈ ഫാമിൽ മറ്റുള്ള ദ്വീപുകളിൽ ഉള്ളതുപോലെ തന്നെ നീര ഉത്പാദിപ്പിച്ച്‌ അത്‌ (പ്രാദേശികമായി ഇതിനെ മീര എന്നാണ്‌ ലക്ഷദ്വീപുകാർ വിളിക്കുന്നത്‌.) ഉപയോഗിച്ച്‌ ശർക്കര, വിനാഗിരി എന്നിവ ഉത്പാദിപ്പിക്കുന്നു.  നീരയ്ക്ക്‌ അതി മധുരമാണ്‌. കേരളത്തിലെ നീര ടെക്നീഷ്യന്മാർ നീര ചെത്തുമ്പോൾ ചെളി തേയ്ക്കുന്നു. ലക്ഷദ്വീപിൽ ചെളി ഉപയോഗിക്കുന്നില്ല. പൂങ്കുലയിൽ തട്ടുന്നതിനും കണക്കുണ്ട്‌. ഇതിനായി അസ്ഥിക്കഷണവും ഉപയോഗിക്കാറില്ല. ചെത്തുകത്തിയുടെ പിടി ഉപയോഗിച്ചാണ്‌ തട്ടും മുട്ടും. ഇങ്ങനെ തട്ടുന്നതിന്റെ കണക്ക്‌ മുകളിലുള്ള മടലിൽ എഴുതിവയ്ക്കും. അടുത്ത ദിവസം ചെത്തുവാൻ വരുമ്പോൾ ഈ കണക്ക്‌ അനുസരിച്ച്‌ മാത്രമേ തട്ടാറുള്ളൂ. മഞ്ഞപ്പിത്തമുള്ളവർ ദിവസം രണ്ടുനേരം മീര കുടിയ്ക്കുകയാണെങ്കിൽ അതിവേഗം രോഗശമനമുണ്ടാകുന്നു. ഇത്‌ ദ്വീപിലെ ചികിത്സാരീതി       യാണ്‌.
നീരയിൽ നിന്ന്‌ ദ്വീപു നിവാസികൾ നിർമ്മിക്കുന്ന ചക്കരയും മധുരമേറിയതാണ്‌. ശർക്കരയുടെ പുളി മാറ്റാൻ, കടലിൽ നിന്നുകിട്ടുന്ന ഒരു പ്രത്യേകതരം കല്ല്‌ ഇട്ടുവെയ്ക്കും. അതിന്‌ കണക്കുണ്ട്‌. പുളിയെല്ലാം കല്ല്‌ വലിച്ചെടുക്കുന്നു. നിശ്ചിത ദിവസം കഴിഞ്ഞാൽ ഇവ കളയും.
ശുദ്ധജല ദൗർലഭ്യം മൂലം ആൾതാമസമില്ലാത്ത, നിറയെ തെങ്ങുകളുള്ള മറ്റനേകം ചെറുദ്വീപുകളും ദ്വീപസമൂഹത്തിലുണ്ട്‌. പ്രധാന ദ്വീപുകളിലുള്ളവർക്ക്‌ ഈ ചെറുദ്വീപുകളിലും സ്ഥലങ്ങൾ ഉണ്ട്‌.
മിനിക്കോയി ദ്വീപിൽ കണ്ടൽച്ചെടികൾ ധാരാളമുണ്ട്‌. മാലിദ്വീപിൽ നിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള ഈ ദ്വീപിലെ കാലാവസ്ഥയും ജനങ്ങളുടെ പ്രകൃതവും വളരെ വ്യത്യസ്തമാണ്‌. ഇവിടെ ജനങ്ങൾ ഒരുമിച്ച്‌ പ്രത്യേക ഗ്രാമങ്ങളിലാണ്‌ പാർക്കുന്നത്‌. പത്തു ഗ്രാമം, പത്തു മൂപ്പൻമാർ അവർ പറയുന്നതാണ്‌ ഗ്രാമത്തിൽ നടപ്പാക്കുക. കൃഷിയിടങ്ങൾ ഗ്രാമത്തിൽ നിന്ന്‌ മാറിയാണ്‌ സ്ഥിതി ചെയ്യുന്നത്‌. തെങ്ങും കണ്ടൽച്ചെടികളും മറ്റനേകം കാട്ടുചെടികളുമുള്ള ഇവിടെ, ആളുകൾ തേങ്ങയിടാൻ വേണ്ടി മാത്രമേ സ്വന്തം കൃഷിയിടത്തിലേക്ക്‌ പോകാറുള്ളു. ഈ ദ്വീപിൽ സ്പൈക്കിറ്റ എന്ന പ്രത്യേകയിനം തെങ്ങുകൾ കാണപ്പെടുന്നു. ഇതിന്‌ കൂമ്പും പൂങ്കുലയുമില്ല. കോഞ്ഞാട്ടയിൽ വെള്ളയ്ക്കമാത്രം. മിനിക്കോയ്‌ ദ്വീപിൽ കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഫാം സ്ഥിതി ചെയ്യുന്നു. ഈ ഫാമിൽ നിന്നും തേങ്ങയും മറ്റു കാർഷിക ഉൽപന്നങ്ങളും ആദായ വിലയ്ക്ക്‌ ദ്വീപ്‌ നിവാസികൾക്ക്‌ വിതരണം ചെയ്യുന്നു.
കൃഷി ഡിപ്പാർട്ട്‌മന്റിന്റെ കീഴിൽ ദ്വീപസമൂഹത്തിലെ കവരത്തി, അഗത്തി, കൽപേനി, മിനിക്കോയ്‌, ആൻഡ്രോത്ത്‌ കിൽത്താൻ, ചെറ്റ്ലാത്ത്‌, അമിനി, കടമത്ത്‌ എന്നീ ദ്വീപുകളിലായി ഒൻപത്‌ കർഷക ഗ്രൂപ്പുകൾ ജൈവ പരിവർത്തന കാലയളവായ മൂന്നുവർഷം പിന്നിട്ട്‌ പൂർണ്ണമായും ജൈവ ഉൽപന്നം എന്ന സർട്ടിഫിക്കറ്റ്‌ 2014 മെയ്‌ മാസത്തോടെ നേടും. തേങ്ങ, കൊപ്ര എന്നിവയാണ്‌ ഇൻഡോസർട്ട്‌ ജൈവ സാക്ഷ്യപത്രത്തിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ.  ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള ജൈവ സാക്ഷ്യപത്രമാണ്‌ ഈ ഗ്രൂപ്പുകൾക്കു ലഭ്യമാകുന്നത്‌.
ഒൻപത്‌ ദ്വീപുകളിലായി മൊത്തം 3844 കർഷകരും അവരുടെ 895.906 ഹെക്ടർ (2213 ഏക്കർ) ഭൂമിയുമാണ്‌ ജൈവ സാക്ഷ്യപത്രത്തിൽ കീഴിൽ വരുന്നത്‌. ഇതോടെ ഏകദേശം 7053 മെട്രിക്ടൺ തേങ്ങയും അവയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന കൊപ്രയും ജൈവ സാക്ഷ്യപത്രത്തോടെ വിപണിയിൽ ലഭ്യമാകും. ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഈ ഉൽപന്നങ്ങൾ കയറ്റുമതി വിപണിയിൽ വൻ മുന്നേറ്റമാണ്‌ ഉണ്ടാക്കുവാൻ പോകുന്നത്‌.
കൽപ്പേനി, അമിനി, കടമത്ത്‌, അഗത്തി എന്നീ ദ്വീപുകളിൽ ഇപ്പോൾ ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷന്റെ തേങ്ങ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടെ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡർ, വിർജിൻ കോക്കനട്ട്‌ ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉത്പാദിപ്പിക്കുന്നു. ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയുടെ ലഭ്യത കണക്കിലെടുത്തുകൊണ്ട്‌ ഘട്ടം ഘട്ടമായി ഈ യൂണിറ്റുകൾ ജൈവ സാക്ഷ്യപത്രം നേടുന്നതിനെകുറിച്ച്‌ ആലോചിച്ചു വരുന്നു. ആദ്യഘട്ടമായി കൽപേനിയിലെ യൂണിറ്റ്‌ ജൈവസാക്ഷ്യപത്രം എടുക്കുവാൻ തയ്യാറെടുക്കുന്നു. ഇതോടെ കേരളത്തിലേയ്ക്ക്‌ കൊണ്ടുവന്ന്‌ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിനേക്കാൾ ചെലവു കുറച്ച്‌ ജൈവോൽപ്പന്നങ്ങൾ ദ്വീപിൽ നിന്ന്‌ തന്നെ കയറ്റുമതി ചെയ്യുവാൻ സാധിക്കും.
ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷൻ കൂടാതെ സർക്കാർ സഹകരണത്തോടെ ദ്വീപുകളിലെ ജനങ്ങളുടെ ഒരു കൂട്ടായ്മ (ഉഒഅകആ), ദൈബ്‌ എന്റർപ്രൈസസ്‌ എന്ന പേരിൽ സംസ്ക്കരണ ശാലകൾ തുടങ്ങുന്നുണ്ട്‌.
ലക്ഷദ്വീപിലെ ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയ്ക്ക്‌ കേരളത്തിലും വൻ വിപണന സാധ്യതയാണുള്ളത്‌. കേരളത്തിലേക്ക്‌ ഉരുവിൽ കയറ്റിവിടുന്ന തേങ്ങ കയറ്റിറക്ക്‌ കൂലിയും കഴിഞ്ഞ്‌ കേരളത്തിലെ വിലയ്ക്കു വിൽക്കുന്നത്‌ ദ്വീപിലെ ജനങ്ങൾക്ക്‌ ഇതുവരെ ഒരു നഷ്ടക്കച്ചവടമായിരുന്നു. ജൈവ സാക്ഷ്യപത്രം ലഭ്യമായി കഴിഞ്ഞാൽ തേങ്ങയ്ക്കും മറ്റ്‌ ഉൽപ്പന്നങ്ങൾക്കും മുന്തിയ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ദ്വീപ്‌ നിവാസികൾ.

തെങ്ങ്‌ എഴുതുന്നു


ബാലറാം. ജെ

പ്രിയപ്പെട്ട സഹോദരങ്ങൾക്ക്‌,ഞാൻ തെങ്ങ്‌. നിങ്ങളുടെ കൽപവൃക്ഷം. ഞാൻ നിങ്ങൾക്കു ചെയ്തുതന്നിരുന്ന നിരവധി ഉപകാരങ്ങളെ മുൻനിർത്തിയാണ്‌ നിങ്ങൾ എനിക്ക്‌ ഈ പേർ നൽകിയത്‌. നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു ഞാൻ. എന്റെ കയ്യൊപ്പുപതിയാത്ത ഒന്നുംതന്നെ നിങ്ങൾക്കിടയിലുണ്ടായിരുന്നില്
ല... എന്നാൽ ഇതെല്ലാം പണ്ടത്തെ കഥകളാണ്‌. അതുകൊണ്ടുതന്നെ ചിലതെല്ലാം നിങ്ങളെ ഓർമ്മപ്പെടുത്തുന്നതിനാണ്‌ ഈ കത്ത്‌.
'കേരള'മെന്ന്‌ കേൾക്കുമ്പോൾ എനിക്ക്‌ പെട്ടെന്ന്‌ അഭിമാനവും രോമാഞ്ചവും വരും. ഞങ്ങൾ തിങ്ങിപ്പാർത്തിരുന്ന കേരളം കേരവൃക്ഷങ്ങളുടെ നാട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. തുടർന്നാണ്‌ ഈ കൊച്ചു നാടിന്‌ കേരളം എന്ന പേർ കൈവന്നത്‌.
നിങ്ങളുടെ, ഒരു കണക്കിന്‌ ഞങ്ങളുടേയും സ്വന്തം നാടായ കേരളത്തിൽ നമ്മൾ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അക്കാലം ഓർക്കാൻ കഴിയുന്നുണ്ടോ, ഇല്ലെങ്കിൽ ഞങ്ങൾക്ക്‌ അതിന്‌ സാധിക്കും. അന്ന്‌ തൊട്ടയൽപ്പക്കക്കാരെപ്പോലെ കഴിഞ്ഞിരുന്ന നമ്മളിൽ ഏതെങ്കിലും തരത്തിലുള്ള അകൽച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത്‌ നിങ്ങളുടെ തെറ്റായ കാഴ്ചപ്പാട്‌ ഒന്നുകൊണ്ടു മാത്രമാണ്‌. ഞങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ്ങൾ അത്‌ മനസ്സിലാക്കിയിരുന്നില്ല. തെറ്റ്‌ നിങ്ങളുടെ ഭാഗത്തു തന്നെ. നിങ്ങളുടെ മുൻതലമുറക്കാർ യുക്തിബോധമുള്ളവരായിരുന്നു. തികച്ചും യാഥാർത്ഥ്യബോധത്തോടെയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്‌. അവർ ഞങ്ങളുടെ സാന്നിദ്ധ്യത്തെ അനുഗ്രഹമായിക്കണ്ടു. പുതിയ തലമുറയിൽപ്പെട്ട നിങ്ങൾക്ക്‌ അതിനു സാധിക്കാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌.
നമ്മൾ പരസ്പര പൂരകങ്ങളാണ്‌. നിങ്ങളെക്കൂടാതെ ഞങ്ങൾക്കും ഞങ്ങളെ കൂടാതെ നിങ്ങൾക്കും ജീവിക്കാൻ സാധ്യമല്ല. ഞങ്ങൾ വിലയില്ലാത്തവരാണ്‌ എന്നു എത്രത്തോളം നിങ്ങൾ തെറ്റിദ്ധരിക്കുന്നുവോ, അത്രത്തോളം നമ്മൾ തമ്മിൽ അകന്നുകൊണ്ടേയിരിക്കും. പക്ഷേ ഞങ്ങൾക്ക്‌ അതിന്‌ സാധിക്കില്ലെന്ന്‌ ഒരു വട്ടം കൂടി പറയേണ്ടതില്ലല്ലോ. സർവ്വംസഹിയായ ഒരമ്മ നമുക്കുള്ളപ്പോൾ എന്തിനാണിങ്ങനെ വഴക്ക്‌. എല്ലാം സഹിക്കാൻ ഞങ്ങൾ തയ്യാറാണ്‌.
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ നിനക്കും നിന്റെ കാര്യങ്ങളിൽ ഇടപെടാൻ നീ എനിക്കും സ്വാതന്ത്ര്യം തന്നിരുന്നു. അന്ന്‌ നീ എന്നെപ്പറ്റിയും ഞാൻ നിന്നെപ്പറ്റിയും വ്യാകുലരായിരുന്നു. എന്റെ ആവശ്യങ്ങൾ നിനക്കും നിന്റെ ആവശ്യങ്ങൾ എനിക്കും നിറവേറ്റാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന്‌ ആ സൗഹൃദത്തിന്‌ എങ്ങനെയാണ്‌ കോട്ടം തട്ടിയത്‌.
നിനക്കുവേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്‌. എന്റെ കൂട്ടർ അവരുടെ ജീവനും, അവരുടെ ശരീരവും നിനക്കായി ത്യജിച്ചു. നിന്റെ ആഹ്ലാദത്തിൽ അവരും സന്തോഷം കണ്ടെത്തി. എന്നാൽ നീ അത്‌ മനസ്സിലാക്കാതെ പോയി എന്നുമാത്രം.
നീ, നിന്റെ അടുക്കളയിലേക്കൊന്നു തിരിഞ്ഞു നോക്കൂ. സ്വീകരണമുറിയിലൂടെ ഒന്ന്‌ കണ്ണോടിക്കു. എന്നെ വിവിധ രൂപത്തിലും ഭാവത്തിലും നിനക്കവിടെ കാണാം. നിന്റെ അത്ര അടുക്കൽതന്നെ ഞാനുണ്ട്‌. എന്നിട്ടും... നീ, എന്റെ അടുക്കൽ.....
നീ നിന്റെ പൂർവ്വികരോട്‌ ചോദിച്ചു നോക്കൂ. അവർ പറഞ്ഞുതരും, ഞങ്ങൾ എത്രത്തോളം സഹവർത്തിത്ത്വത്തോടെയാണ്‌ ജീവിച്ചിരുന്നതെന്ന്‌. അവർ വീടുനിർമ്മിച്ചപ്പോഴും ഗൃഹോപകരണങ്ങൾ ഉണ്ടാക്കിയപ്പോഴും ആയുർവേദം ഉപയോഗിച്ചപ്പോഴും ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും എത്രയോ തവണ നീ എന്നെ തേടി വരുന്നു. നിന്റെ ആഘോഷങ്ങൾക്ക്‌ മോടികൂട്ടാൻ എത്രയോ തവണ ഞാൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. നിന്റെ ദാഹശമനത്തിനായി ഇളനീരായും ആഹാരത്തിന്റെ രുചിവർദ്ധനവിന്‌ തേങ്ങയും വെളിച്ചെണ്ണയായും മംഗളകർമ്മങ്ങളിൽ നിറദീപമായും ഞാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചെറുകിട വ്യവസായത്തിലൂടെ നിരവധി ആളുകളുടെ ജീവിതോപാധിയായി ഞാൻ മാറുന്നത്‌ നീ നിത്യവും കാണുന്നതും കേൾക്കുന്നതുമല്ലേ? ഒന്നോർത്തു പോയാൽ എന്തെല്ലാം! ..... എന്തെല്ലാം!.........!........
സഹോദരാ, എനിക്ക്‌ രണ്ടാമതൊരു മുഖമില്ല. എന്നാൽ നിനക്കതുണ്ട്‌. നാളുകളായി നീ അത്‌ കാണിച്ചുകൊണ്ടേയിരിക്കുന്നു. ശരീരത്തെ മലിനീമസമാക്കുന്ന ശീതളപാനീയങ്ങളും പണം കായ്ക്കുന്ന വിദേശ മരങ്ങളും നമുക്കിടയിൽ കൂറ്റൻ മതിലുകൾ സ്ഥാപിച്ചു. നീ ഓർക്കണം, അപ്പോഴും തെറ്റ്‌ നിന്റെ ഭാഗത്താണ്‌.
നമ്മുടെ ഭൂമിമാതാവിന്‌ ഏറ്റവും നാശം വരുത്തുന്ന പ്ലാസ്റ്റിക്കിന്‌ നീ ജന്മം നൽകി. എന്തിന്‌? ഇപ്പോൾ അതെല്ലാം നിനക്കുതന്നെ ഭാരമായി എന്നോർത്ത്‌ പരിതപിച്ചിട്ട്‌ എന്തു കാര്യം. എല്ലാം തുടങ്ങിവച്ചപ്പോഴേ നീ ഓർക്കണമായിരുന്നു. അവന്റെ വരവോടെ പലതവണയായി നീ എന്നെ മറന്നു. നിന്റെ മണ്ണിനെ മറന്നു.
പ്ലാസ്റ്റിക്കിനും ശീതളപാനീയങ്ങൾക്കും പണം കായ്ക്കുന്ന വിദേശവൃക്ഷങ്ങൾക്കും കുറഞ്ഞ നാൾകൊണ്ട്‌ നിന്റെ മനസ്സിൽ നിന്നും എന്റെ രൂപം മായ്ച്ചുകളയുവാൻ സാധിച്ചു. അതോടെ എല്ലാ മേഖലകളിലും ഞാൻ തഴയപ്പെട്ടവനായി. എന്റെ മനോവ്യഥ അറിയാൻ നിനക്ക്‌ കഴിയാതെ പോയല്ലോ. എന്റെ മഹിമ നീ തിരിച്ചറിയുമ്പോഴേക്കും ഞാൻ നിന്നിൽ നിന്നും ഏറെ അകന്നിരിക്കും. നമുക്കിടയിലേക്ക്‌ കടന്നുവന്നിരിക്കുന്ന വിദേശികൾ നമ്മുടെ നാടിനുതന്നെ 'അർബുദ'മാണെന്ന്‌ നീ തിരിച്ചറിയണം. താമസിയാതെ കാലം നിന്നെ എല്ലാം അറിയിക്കും....! അതുവരേക്കും ഈ ഭൂമുഖത്ത്‌ എനിക്ക്‌ നിലനിൽക്കാൻ സാധിച്ചാൽ പഴയപോലെ നമുക്കു വീണ്ടും ഒന്നാകാം. ആ സുവർണ്ണ കാലം സ്വപ്നം കണ്ടുകൊണ്ട്‌ ഞാൻ കാത്തിരിക്കാം... നിന്റെ തിരിച്ചു വരവിനായി.
എന്ന്‌
നിന്റെ 'ഏറ്റവും പ്രിയപ്പെട്ട'
            തെങ്

ലക്ഷദ്വീപിലെ കേര പെരുമ


അനുരാജ്‌ വി. ആർ
ഇൻഡോസർട്ട്‌, ആലുവ

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ്‌ കേരളത്തിനടുത്ത്‌ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹമാണ്‌ ലക്ഷദ്വീപ്‌. പ്രകൃതി രമണീയമായ ഈ പറുദീസയിലേയ്ക്ക്‌ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ പോകുവാൻ കഴിയു. പരിചയമുള്ള ദ്വീപ്‌ നിവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ പെർമിറ്റ്‌ വളരെ എളുപ്പത്തിൽ ലഭ്യമാകും.
കൊച്ചിയിൽ നിന്ന്‌ വിമാനത്തിൽ ഒരു മണിക്കൂർ കൊണ്ട്‌ ദ്വീപിൽ എത്തുവാൻ കഴിയും. എന്നാൽ കടൽമാർഗ്ഗം ഒരു രാത്രി തന്നെ വേണ്ടിവരും. എയർ ഇന്ത്യയുടെ ചെറു വിമാനം മാത്രമേ ദ്വീപിലേക്ക്‌ സർവ്വീസ്‌ നടത്തുന്നുള്ളൂ.
കവരത്തി, അഗത്തി, ആൻഡ്രോത്ത്‌, കടമത്ത്‌, അമിനി, ചെറ്റ്ലാത്ത്‌, ബിത്ര, കിൽത്താൻ, കൽപ്പേനി, മിനിക്കോയി എന്നിങ്ങനെ മനുഷ്യവാസമുള്ള പത്തോളം ദ്വീപുകളാണ്‌ ലക്ഷദ്വീപിലുള്ളത്‌. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ ആസ്ഥാനം കവരത്തി ദ്വീപാണ്‌.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, കൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നില്ല എന്നതാണ്‌. രാസവള-കീടനാശിനികളുടെ ഇറക്കുമതിയും ഉപയോഗവും മുഴുവൻ ദ്വീപുകളിലും നിരോധിക്കുക വഴി ഭരണകൂടം ഇവിടുത്തെ ജനങ്ങളുടേയും മണ്ണിന്റേയും ആരോഗ്യം സംരക്ഷിച്ച്‌ പരിസ്ഥിതിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുന്നു.
വൻകരയിലെ മണ്ണും ലക്ഷദ്വീപിലെ മണ്ണും തമ്മിൽ ഘടനയിലും സ്വഭാവത്തിലും അന്തരമുണ്ട്‌. പവിഴപ്പുറ്റുകളും കക്കകളും പൊടിഞ്ഞാണ്‌ ഇവിടെ മണ്ണ്‌ ഉണ്ടായിരിക്കുന്നത്‌.
ദ്വീപിനെ തെങ്ങിൻകാട്‌ എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തഴച്ച്‌ വളരുകയും സമൃദ്ധിയായി കായ്ഫലം തരുകയും ചെയ്യുന്നവയാണ്‌ ഇവിടുത്തെ തെങ്ങുകൾ. മറ്റു മരങ്ങൾ വളരെക്കുറച്ചു മാത്രമെയുള്ളു. അവിടവിടെയായി ശീമ പ്ലാവും പൂവരിശും വളരുന്നുണ്ട്‌.
ഇവിടെ, തെങ്ങുനടുമ്പോൾ മാത്രമാണ്‌ വളപ്രയോഗം. പ്രധാനമായും കമ്പോസ്റ്റ്‌, ആട്ടിൻകാഷ്ഠം, ചാണകം എന്നിവയാണ്‌ ചേർക്കുന്നത്‌. പിന്നീട്‌ പ്രത്യേകിച്ച്‌ വളങ്ങളൊന്നും ചെയ്യാറില്ല. രണ്ടര വർഷം പ്രായമായതിനു ശേഷമേ തെങ്ങിൻ തൈ മാറ്റിനടാറുള്ളു. തെങ്ങു പിടിച്ചു കഴിഞ്ഞാൽ പ്രത്യേക പരിചരണവും ഇല്ല.
പല ജാനസ്സുകളിലുള്ള തെങ്ങുകൾ ഇവിടെയുണ്ട്‌. അവയിൽ ലക്ഷദ്വീപ്‌ മൈക്രോ എന്നയിനമാണ്‌ എണ്ണയുടെ കാര്യത്തിൽ മുമ്പിൽ. വൻകരയിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വെളിച്ചെണ്ണ ദ്വീപിലെ തേങ്ങയിൽ നിന്ന്‌ ലഭിക്കുന്നു.
ദ്വീപ്‌ നിവാസികൾ മക്കൾക്ക്‌ പിതൃസ്വത്ത്‌  നൽകുമ്പോൾ സ്ഥലം തുള്ള്യമാണെങ്കിലും, ഒരു മകന്‌ തെങ്ങിന്റെ എണ്ണം കുറഞ്ഞുപോയാൽ രണ്ടാമത്തെ മകന്റെ സ്ഥലത്തുള്ള തെങ്ങ്‌ നിശ്ചയിച്ചു കൊടുക്കും. ഒരാളുടെ തെങ്ങ്‌ വേറൊരാളുടെ പുരയിടത്തിൽ! മറ്റൊരിടത്തും കാണില്ല ഈ പ്രതിഭാസം. സ്വന്തം തെങ്ങിനെ തിരിച്ചറിയുന്നതിന്‌ അവയിൽ പേരോ മറ്റു അടയാളങ്ങളോ നൽകിയിരിക്കും. തേങ്ങ തെങ്ങിൻ ചുവട്ടിൽ കൂട്ടി വയ്ക്കും.  തേങ്ങ ആരും മോഷ്ടിക്കുമെന്ന പേടി വേണ്ട. ആവശ്യമുള്ള തേങ്ങ വീട്ടുപയോഗത്തിന്‌ എടുത്ത ശേഷം ബാക്കി ഉണക്കി കൊപ്രയാക്കുകയാണ്‌ ദ്വീപിലെ പതിവ്‌. ഇത്‌ പിന്നീട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിക്ക്‌ വിൽക്കും.
തെങ്ങ്‌ കൃഷി കഴിഞ്ഞാൽ ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ജീവനോപാധിയാണ്‌ മത്സ്യബന്ധനം. ചൂരയാണ്‌ പ്രധാന മത്സ്യം. ഒരു വള്ളത്തിൽ അഞ്ചോ ആറോ പേരുണ്ടാവും. ചൂണ്ട ഉപയോഗിച്ചാണ്‌ മീൻ പിടിക്കുന്നത്‌.
അഗത്തി ദ്വീപിൽ തെങ്ങ്‌, പൂവരിശ്‌, ശീമപ്ലാവ്‌ എന്നിവയൊഴിച്ച്‌ മറ്റു ചെടികൾ അപൂർവ്വമാണ്‌. എന്നാൽ കവരത്തി ദ്വീപ്‌ ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്‌. ഇവിടെ മറ്റു ദ്വീപുകളെ അപേക്ഷിച്ച്‌  ജനവാസവും വളരെ കൂടുതലാണ്‌. ആൻഡ്രോത്ത്‌ ദ്വീപിൽ പുരയിടത്തിന്റെ അതിരുകളിൽ തെങ്ങു വയ്ക്കുക എന്ന  പ്രത്യേകത ഉണ്ട്‌. നാല്‌ അതിരുകൾ കൂടിച്ചേരുന്ന സ്ഥലത്ത്‌ നാലുതെങ്ങ്‌ ഒരുമിച്ചു നിൽക്കും. ഇവിടെ കൃഷി വകുപ്പിന്‌ വളരെ വിപുലമായ ഒരു ഫാം ഉണ്ട്‌. പലയിനം പച്ചക്കറികളും വാഴയും ഇവിടെ ജൈവരീതിയിൽ കൃഷി ചെയ്യുന്നു. ചാണകത്തിന്റെ ദൗർലഭ്യമുണ്ടെങ്കിലും വളരെ നല്ല രീതിയിലുള്ള പരിചരണം മൂലം നല്ല വിളവാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഈ ഫാമിൽ മറ്റുള്ള ദ്വീപുകളിൽ ഉള്ളതുപോലെ തന്നെ നീര ഉത്പാദിപ്പിച്ച്‌ അത്‌ (പ്രാദേശികമായി ഇതിനെ മീര എന്നാണ്‌ ലക്ഷദ്വീപുകാർ വിളിക്കുന്നത്‌.) ഉപയോഗിച്ച്‌ ശർക്കര, വിനാഗിരി എന്നിവ ഉത്പാദിപ്പിക്കുന്നു.  നീരയ്ക്ക്‌ അതി മധുരമാണ്‌. കേരളത്തിലെ നീര ടെക്നീഷ്യന്മാർ നീര ചെത്തുമ്പോൾ ചെളി തേയ്ക്കുന്നു. ലക്ഷദ്വീപിൽ ചെളി ഉപയോഗിക്കുന്നില്ല. പൂങ്കുലയിൽ തട്ടുന്നതിനും കണക്കുണ്ട്‌. ഇതിനായി അസ്ഥിക്കഷണവും ഉപയോഗിക്കാറില്ല. ചെത്തുകത്തിയുടെ പിടി ഉപയോഗിച്ചാണ്‌ തട്ടും മുട്ടും. ഇങ്ങനെ തട്ടുന്നതിന്റെ കണക്ക്‌ മുകളിലുള്ള മടലിൽ എഴുതിവയ്ക്കും. അടുത്ത ദിവസം ചെത്തുവാൻ വരുമ്പോൾ ഈ കണക്ക്‌ അനുസരിച്ച്‌ മാത്രമേ തട്ടാറുള്ളൂ. മഞ്ഞപ്പിത്തമുള്ളവർ ദിവസം രണ്ടുനേരം മീര കുടിയ്ക്കുകയാണെങ്കിൽ അതിവേഗം രോഗശമനമുണ്ടാകുന്നു. ഇത്‌ ദ്വീപിലെ ചികിത്സാരീതി       യാണ്‌.
നീരയിൽ നിന്ന്‌ ദ്വീപു നിവാസികൾ നിർമ്മിക്കുന്ന ചക്കരയും മധുരമേറിയതാണ്‌. ശർക്കരയുടെ പുളി മാറ്റാൻ, കടലിൽ നിന്നുകിട്ടുന്ന ഒരു പ്രത്യേകതരം കല്ല്‌ ഇട്ടുവെയ്ക്കും. അതിന്‌ കണക്കുണ്ട്‌. പുളിയെല്ലാം കല്ല്‌ വലിച്ചെടുക്കുന്നു. നിശ്ചിത ദിവസം കഴിഞ്ഞാൽ ഇവ കളയും.
ശുദ്ധജല ദൗർലഭ്യം മൂലം ആൾതാമസമില്ലാത്ത, നിറയെ തെങ്ങുകളുള്ള മറ്റനേകം ചെറുദ്വീപുകളും ദ്വീപസമൂഹത്തിലുണ്ട്‌. പ്രധാന ദ്വീപുകളിലുള്ളവർക്ക്‌ ഈ ചെറുദ്വീപുകളിലും സ്ഥലങ്ങൾ ഉണ്ട്‌.
മിനിക്കോയി ദ്വീപിൽ കണ്ടൽച്ചെടികൾ ധാരാളമുണ്ട്‌. മാലിദ്വീപിൽ നിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയുള്ള ഈ ദ്വീപിലെ കാലാവസ്ഥയും ജനങ്ങളുടെ പ്രകൃതവും വളരെ വ്യത്യസ്തമാണ്‌. ഇവിടെ ജനങ്ങൾ ഒരുമിച്ച്‌ പ്രത്യേക ഗ്രാമങ്ങളിലാണ്‌ പാർക്കുന്നത്‌. പത്തു ഗ്രാമം, പത്തു മൂപ്പൻമാർ അവർ പറയുന്നതാണ്‌ ഗ്രാമത്തിൽ നടപ്പാക്കുക. കൃഷിയിടങ്ങൾ ഗ്രാമത്തിൽ നിന്ന്‌ മാറിയാണ്‌ സ്ഥിതി ചെയ്യുന്നത്‌. തെങ്ങും കണ്ടൽച്ചെടികളും മറ്റനേകം കാട്ടുചെടികളുമുള്ള ഇവിടെ, ആളുകൾ തേങ്ങയിടാൻ വേണ്ടി മാത്രമേ സ്വന്തം കൃഷിയിടത്തിലേക്ക്‌ പോകാറുള്ളു. ഈ ദ്വീപിൽ സ്പൈക്കിറ്റ എന്ന പ്രത്യേകയിനം തെങ്ങുകൾ കാണപ്പെടുന്നു. ഇതിന്‌ കൂമ്പും പൂങ്കുലയുമില്ല. കോഞ്ഞാട്ടയിൽ വെള്ളയ്ക്കമാത്രം. മിനിക്കോയ്‌ ദ്വീപിൽ കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഫാം സ്ഥിതി ചെയ്യുന്നു. ഈ ഫാമിൽ നിന്നും തേങ്ങയും മറ്റു കാർഷിക ഉൽപന്നങ്ങളും ആദായ വിലയ്ക്ക്‌ ദ്വീപ്‌ നിവാസികൾക്ക്‌ വിതരണം ചെയ്യുന്നു.
കൃഷി ഡിപ്പാർട്ട്‌മന്റിന്റെ കീഴിൽ ദ്വീപസമൂഹത്തിലെ കവരത്തി, അഗത്തി, കൽപേനി, മിനിക്കോയ്‌, ആൻഡ്രോത്ത്‌ കിൽത്താൻ, ചെറ്റ്ലാത്ത്‌, അമിനി, കടമത്ത്‌ എന്നീ ദ്വീപുകളിലായി ഒൻപത്‌ കർഷക ഗ്രൂപ്പുകൾ ജൈവ പരിവർത്തന കാലയളവായ മൂന്നുവർഷം പിന്നിട്ട്‌ പൂർണ്ണമായും ജൈവ ഉൽപന്നം എന്ന സർട്ടിഫിക്കറ്റ്‌ 2014 മെയ്‌ മാസത്തോടെ നേടും. തേങ്ങ, കൊപ്ര എന്നിവയാണ്‌ ഇൻഡോസർട്ട്‌ ജൈവ സാക്ഷ്യപത്രത്തിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ.  ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള ജൈവ സാക്ഷ്യപത്രമാണ്‌ ഈ ഗ്രൂപ്പുകൾക്കു ലഭ്യമാകുന്നത്‌.
ഒൻപത്‌ ദ്വീപുകളിലായി മൊത്തം 3844 കർഷകരും അവരുടെ 895.906 ഹെക്ടർ (2213 ഏക്കർ) ഭൂമിയുമാണ്‌ ജൈവ സാക്ഷ്യപത്രത്തിൽ കീഴിൽ വരുന്നത്‌. ഇതോടെ ഏകദേശം 7053 മെട്രിക്ടൺ തേങ്ങയും അവയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന കൊപ്രയും ജൈവ സാക്ഷ്യപത്രത്തോടെ വിപണിയിൽ ലഭ്യമാകും. ഇൻഡ്യൻ, അമേരിക്കൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഈ ഉൽപന്നങ്ങൾ കയറ്റുമതി വിപണിയിൽ വൻ മുന്നേറ്റമാണ്‌ ഉണ്ടാക്കുവാൻ പോകുന്നത്‌.
കൽപ്പേനി, അമിനി, കടമത്ത്‌, അഗത്തി എന്നീ ദ്വീപുകളിൽ ഇപ്പോൾ ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷന്റെ തേങ്ങ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടെ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌ പൗഡർ, വിർജിൻ കോക്കനട്ട്‌ ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉത്പാദിപ്പിക്കുന്നു. ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയുടെ ലഭ്യത കണക്കിലെടുത്തുകൊണ്ട്‌ ഘട്ടം ഘട്ടമായി ഈ യൂണിറ്റുകൾ ജൈവ സാക്ഷ്യപത്രം നേടുന്നതിനെകുറിച്ച്‌ ആലോചിച്ചു വരുന്നു. ആദ്യഘട്ടമായി കൽപേനിയിലെ യൂണിറ്റ്‌ ജൈവസാക്ഷ്യപത്രം എടുക്കുവാൻ തയ്യാറെടുക്കുന്നു. ഇതോടെ കേരളത്തിലേയ്ക്ക്‌ കൊണ്ടുവന്ന്‌ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിനേക്കാൾ ചെലവു കുറച്ച്‌ ജൈവോൽപ്പന്നങ്ങൾ ദ്വീപിൽ നിന്ന്‌ തന്നെ കയറ്റുമതി ചെയ്യുവാൻ സാധിക്കും.
ലക്ഷദ്വീപ്‌ ഡവലപ്പ്‌മന്റ്‌ കോർപ്പറേഷൻ കൂടാതെ സർക്കാർ സഹകരണത്തോടെ ദ്വീപുകളിലെ ജനങ്ങളുടെ ഒരു കൂട്ടായ്മ (ഉഒഅകആ), ദൈബ്‌ എന്റർപ്രൈസസ്‌ എന്ന പേരിൽ സംസ്ക്കരണ ശാലകൾ തുടങ്ങുന്നുണ്ട്‌.
ലക്ഷദ്വീപിലെ ജൈവ സാക്ഷ്യപത്രമുള്ള തേങ്ങയ്ക്ക്‌ കേരളത്തിലും വൻ വിപണന സാധ്യതയാണുള്ളത്‌. കേരളത്തിലേക്ക്‌ ഉരുവിൽ കയറ്റിവിടുന്ന തേങ്ങ കയറ്റിറക്ക്‌ കൂലിയും കഴിഞ്ഞ്‌ കേരളത്തിലെ വിലയ്ക്കു വിൽക്കുന്നത്‌ ദ്വീപിലെ ജനങ്ങൾക്ക്‌ ഇതുവരെ ഒരു നഷ്ടക്കച്ചവടമായിരുന്നു. ജൈവ സാക്ഷ്യപത്രം ലഭ്യമായി കഴിഞ്ഞാൽ തേങ്ങയ്ക്കും മറ്റ്‌ ഉൽപ്പന്നങ്ങൾക്കും മുന്തിയ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ദ്വീപ്‌ നിവാസികൾ.

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര


ടി. എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര എന്നു കേൾക്കുമ്പോൾ ആദ്യം തമാശയായി തോന്നാം. എന്നാൽ യാഥാർത്ഥ്യം ബോധ്യപ്പെടുമ്പോൾ നമ്മുടെ കേരകർഷകർ നീരയെ മാത്രമല്ല തെങ്ങിനെയും സ്നേഹിക്കാൻ മുന്നോട്ടു വരും. നീര ചെത്തി എടുക്കാൻ പാകമായ എല്ലാ തെങ്ങുകളും നീര ഉത്പാദനത്തിന്‌ നൽകാൻ അവർ തയ്യാറാകും. നീരയുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിലയെ ആശ്രയിച്ച്‌ തെങ്ങുടമകൾക്ക്‌ നല്ല തോതിൽ 'പാട്ട'വും ലഭിക്കും. തെങ്ങിൽ നിന്നും നീര ശേഖരിക്കുന്നതിന്‌ വിദഗ്ദ്ധ പരിശീലനം ലഭിക്കുന്ന നീര ടെക്നീഷ്യന്മാർ ദിവസേന രണ്ടുതവണ തെങ്ങിൽ കയറി ഇറങ്ങുന്നതുകൊണ്ട്‌ കീടരോഗ ബാധകളെ അപ്പോഴപ്പോൾത്തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. നീരയുടെ സംസ്ക്കരണം ഏറ്റെടുക്കുന്ന ഉത്പാദക കമ്പനി (ഇജഇ)കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടെ നീര ചക്കര, നീര പഞ്ചസാര തുടങ്ങിയവ വിപണിയിൽ സുലഭമാവും.
കേരളത്തിൽ കള്ളുവ്യവസായവു മായി ബന്ധപ്പെട്ട്‌ ചെത്താൻ തെങ്ങില്ല എന്നു പറയുന്നത്‌ പൂർണ്ണമായും ശരിയല്ല. പാലക്കാടും തൃശ്ശൂരും കോഴിക്കോട്ടും തെങ്ങിൻ തോട്ടങ്ങൾ ധാരാളം കാണാം. മറ്റു പ്രദേശങ്ങളിൽ വീട്ടുവളപ്പുകളിലും ചുറ്റിനുമുള്ള പുരയിടങ്ങളിലുമാണ്‌ തെങ്ങു കൃഷിയുള്ളത്‌. അത്തരം സ്ഥലങ്ങളിൽ തെങ്ങു ചെത്താൻ നൽകുന്നതിൽ കുടുംബത്തിന്റെ വൈമനസ്യം പ്രകടമാണ്‌. മദ്യമെന്നനിലയിൽ അവയോടുള്ള മനോഭാവം, തെങ്ങുകളിൽ ചെമ്പൻ ചെല്ലി കൂടുതലായെത്താൻ സാദ്ധ്യത തുടങ്ങിയവ കാരണങ്ങളാണ്‌. ആവശ്യമായ വളപ്രയോഗമോ ജലസേചനമോ ലഭിക്കാതെ നിൽക്കുന്ന തെങ്ങുകളിൽ ചെത്തിയൊരുക്കുന്ന പൂങ്കുലയിൽ നിന്നും മധുരനീർ ആവശ്യത്തിന്‌ ലഭിക്കാറില്ല. തെങ്ങു ചെത്തും കള്ളു വിൽപനയും കുറഞ്ഞു വരാനുള്ള കാരണങ്ങളും, മേൽ പറഞ്ഞവയാണ്‌.
അൽപം പോലും വീര്യമില്ലാത്ത ഒരു പാനീയമാണ്‌ വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും നീര ടെക്നീഷ്യന്മാർ ശേഖരിക്കുന്ന നീര എന്നു ബോധ്യപ്പെട്ടാൽ തെങ്ങു ചെത്തുന്നതിലുള്ള കർഷകരുടെ വൈമനസ്യം ഇല്ലാതാവും. ലളിതവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങളിലൂടെ ആറു മാസം വരെ നീര സൂക്ഷിക്കാനുമാവും. ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ മില്ലിലിറ്റർ നീര ഇതരപാനീയങ്ങളെപ്പോലെ പായ്ക്ക്‌ ചെയ്ത്‌ കുപ്പികളിൽ ലഭിക്കുമെന്നു കണ്ടാൽ നമ്മുടെ സ്ത്രീകളും കുട്ടികളും വരെ വാങ്ങി കഴിക്കും. ലഭിക്കാവുന്നതിൽ വെച്ച്‌ ഏറ്റവും പോഷക സമ്പുഷ്ടമായ ഒരു പാനീയമെന്ന്‌ നീരയെ ശാസ്ത്ര ലോകം അംഗീകരിച്ചിട്ടുണ്ട്‌.
നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ചക്കര (ജാഗറി) യുടെ മഹത്വം രാഷ്ട്രപിതാവായ മഹാത്മജി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇപ്രകാരമുണ്ടാക്കുന്ന ചക്കര നാൽപതു ഗ്രാം വീതം ദിവസേന ഉപയോഗിച്ചിരുന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്‌. നൂറ്റിപ്പന്ത്രണ്ടു വർഷം മുമ്പ്‌ - തെങ്ങും പനയുമെല്ലാം ചെത്തുന്നതിന്‌ നിയന്ത്രണം വരുന്നതിനു മുമ്പ്‌ - കേരളത്തിലെ വീട്ടമ്മമാർ ഏർപ്പെട്ടിരുന്ന ഒരു പ്രധാന കൈത്തൊഴിൽ മേഖലയായിരുന്നു ചക്കര നിർമ്മാണം. അന്നു ചക്കരയ്ക്ക്‌ കരിപ്പെട്ടി എന്ന പേരും പ്രചാരത്തിലുണ്ടായിരുന്നു. അന്ന്‌ പനയിൽ നിന്നും തെങ്ങിൽ നിന്നും കരിപ്പെട്ടി നിർമ്മാണത്തിന്‌ ശേഖരിച്ചിരുന്ന മധുരകള്ള്‌ 'അക്കാനി' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. വൃത്തിയും വെടിപ്പുമുള്ള പാത്രങ്ങളിലാണ്‌ തൊഴിലാളികൾ അക്കാനി ശേഖരിച്ചിരുന്നത്‌. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്കാനിയും കരിപ്പെട്ടിയും ഉത്പാദിപ്പിച്ചിരുന്നു. ഏറെപ്പേർക്കു തൊഴിൽ ലഭിച്ചിരുന്ന ഗ്രാമീണ വ്യവസായമായും വികസിച്ചിരുന്നു. എന്നാൽ വർദ്ധിച്ചു വന്ന മദ്യാസക്തി ലഹരിക്കുവേണ്ടി കള്ളിന്റെയും ചാരായത്തിന്റെയും പിന്നാലെയായി. നമ്മുടെ നിയമങ്ങളും അവയ്ക്കു പരിരക്ഷ നൽകി. സ്വാതന്ത്ര്യസമര ഘട്ടത്തിൽ അക്കാനിയിൽ നിന്ന്‌ ചക്കര നിർമ്മാണ വ്യവസായത്തെ പുനരുദ്ധരിക്കാൻ ഗാന്ധിജി പല ശ്രമങ്ങളും നടത്തിയതായി ചരിത്രത്തിൽ സൊ‍ാചനയുണ്ട്‌. ഈ വസ്തുതകൾ മനസ്സിലാക്കുമ്പോൾ ഇന്നു നീര ഉത്പാദിപ്പിക്കാനും നീരയിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനും ലൈസൻസ്‌ നാളികേര ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിച്ചതു ഒട്ടും നിസ്സാര കാര്യമല്ല. അതിനു വേണ്ടി ഏറ്റവുമധികം സഹായിച്ചിട്ടുള്ള നാളികേര വികസന ബോർഡ്‌ ഒരു ചരിത്രദൗത്യമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌.
നീരയ്ക്ക്‌ അംഗീകാരവും, ശാസ്ത്രീയമായി നീര ഉത്പാദിപ്പിക്കാൻ പഠിച്ചിറങ്ങുന്ന ടെക്നീഷ്യന്മാരും മാത്രം പോര ഉത്പാദനത്തിനാവശ്യമായ തെങ്ങുകളും ഉണ്ടാവണം. നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും നീരയ്ക്കു പറ്റിയ തെങ്ങിനങ്ങളുടെ നഴ്സറികൾ ആരംഭിക്കണം. ഇക്കാര്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായങ്ങളും ലഭിക്കും. കുറിയയിനങ്ങളും നെടിയയിനങ്ങളും സങ്കരയിനങ്ങളുമെല്ലാം നീര ഉത്പാദിപ്പിക്കാൻ പറ്റിയവയാണ്‌. നല്ല പരിചരണങ്ങൾ നൽകി വളർത്തിയാൽ കുറിയയിനങ്ങളും സങ്കരയിനങ്ങളും 3 - 4 വർഷത്തിനുള്ളിലും, നെടിയയിനങ്ങൾ 6 - 7 വർഷത്തിനുള്ളിലും നീര ഉത്പാദിപ്പിക്കാൻ പാകമാകും. തൈകളുടെ അകലം, നടുന്ന കുഴി, നടാൻ തെരഞ്ഞെടുക്കുന്ന തൈകളുടെ ഗുണമേന്മ, കരുത്ത്‌, ചേർക്കേണ്ട അടിവളം, തുടർന്നു ചെയ്യേണ്ട മേൽ വളങ്ങൾ, ജലസേചനം, കീടരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ ജാഗ്രതയോടെ പാലിച്ചാൽ മാത്രമേ നല്ല പരിചരണമാവൂ. നിലവിലുള്ള തെങ്ങുകളുടെ കാര്യത്തിൽ പോലും നമ്മുടെ പരിചരണം ഒട്ടും ആശാവഹമല്ലെന്ന്‌ തിരിച്ചറിയണം. നാളികേര വികസന ബോർഡിന്റെ വിവിധ പദ്ധതികളിലൂടെ വളങ്ങളും മറ്റും നൽകുന്നത്‌ കൃത്യമായി ഉപയോഗിച്ചു തുടങ്ങിയ കുറേപ്പേർ ഇക്കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്
ട്‌.
നാളികേരത്തിന്റെ വിലയിൽ വന്ന അപ്രതീക്ഷിത വർദ്ധനവുമൂലം തെങ്ങിനെ സംരക്ഷിക്കാൻ തയ്യാറാകുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്‌. യഥാസമയം വിളവെടുക്കാനും സംരക്ഷിക്കാനും പരിശീലനം നേടിയ ചങ്ങാതിമാർ ഉണ്ടായതും കർഷകർക്ക്‌ ആശ്വാസകരമാണ്‌. ഇപ്പോൾതന്നെ നീര ഉത്പാദിപ്പിക്കുന്നതിൽ പരീക്ഷണങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നത്‌ ആറുമാസം നീര ഉത്പാദനവും ആറുമാസം നാളികേരം ഉത്പാദനവുമായി ക്രമീകരിക്കണമെന്നാണ്‌. നീരയും കരിക്കും ഉത്പാദനം തുടങ്ങിയാൽ കൊപ്ര, കയർ വ്യവസായങ്ങൾ തകരുമെന്ന്‌ ആശങ്കപ്പെടുന്നവർക്ക്‌ മറുപടിയാണ്‌ മുകളിൽ പറഞ്ഞ നിർദ്ദേശം. തെങ്ങിന്റെ പരിചരണവും മരുന്നു വയ്ക്കലുമെല്ലാം പഠിച്ചവരാണ്‌ നീര ടെക്നീഷ്യന്മാർ. രണ്ടു നേരം തെങ്ങിൽ കയറി ഓരോ ഓലമടലുമായി നിത്യ സമ്പർക്കം പുലർത്തുന്ന ടെക്നീഷ്യന്മാർക്ക്‌ യഥാസമയം കീടരോഗങ്ങൾ കണ്ടെത്താനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനുമാകും. എല്ലാം കണക്കിലെടുത്തു മുന്നേറാൻ കേര കർഷകരും താങ്ങും തണലുമായി ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനിയും പ്രവർത്തിക്കണം. അപ്പോൾ, തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര ഒരു സങ്കൽപമല്ല തികച്ചും യാഥാർത്ഥ്യമാവും.

ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി


ടി. കെ. ജോസ്‌  ഐ എ എസ്

ചെയർമാൻ,നാളികേര വികസന ബോർഡ്

നാളികേരത്തിന്‌ ഭേദപ്പെട്ട വില നിലവിലുള്ള സാഹചര്യത്തിൽ കേരകർഷകർക്ക്‌ ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനും വരുമാനസ്ഥിരത ഉറപ്പ്‌ വരുത്തുന്നതിനും വേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണൽ. നാളികേര മൂല്യവർദ്ധനവിനുവേണ്ടി കർഷകർ ഏറ്റെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മുൻലക്കങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുള്ളതും നമ്മുടെ മികച്ച കർഷകർക്ക്‌ അറിവുള്ളതമായ സംയോജിത നാളികേരകൃഷി  വരുമാന സ്ഥിരത നേടുന്നതിനുള്ള മുഖ്യ ഉപാധികളിൽ ഒന്നായി കാണുന്നു. അത്‌ വ്യാപകമാക്കേണ്ടത്‌ ആവശ്യമാണ്‌. ലഭ്യമായ ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നില്ല.  തലമുറ തോറും  കൈവശമുള്ള ഭൂമി വിഭജിക്കപ്പെടുകയും  ആളോഹരി കൃഷി ഭൂമിയുടെ ലഭ്യത ചുരുങ്ങി വരുകയും ചെയ്യുന്നു. അതിനാൽ കൈവശമുള്ള ഭൂമിയിൽ നിന്ന്‌ പരമാവധി വരുമാനം നേടുന്നതിന്‌ ഉതകുന്ന രീതികളും സംവിധാനങ്ങളും അവലംബിച്ചെങ്കിൽ മാത്രമേ തെങ്ങുകൃഷി  ആദായകരമാവൂ. ഭൂമി വാങ്ങി കൃഷി ആരംഭിക്കാൻ ഇന്ന്‌ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും കർഷകർക്ക്‌ സാധിക്കാത്ത സാഹചര്യമാണ്‌. തങ്ങളുടെ നിലവിലുള്ള കൃഷിഭൂമിയിൽ നിന്നു ലഭിക്കുന്ന വരുമാനമിച്ചം കൊണ്ട്‌ കൂടുതൽ കൃഷിഭൂമി വാങ്ങാൻ കഴിയുന്ന ഒരു വിളയും നിലവിൽ ഇല്ല എന്നുള്ളതാണ്‌ വാസ്തവം. മറ്റ്‌ മേഖലകളിൽ നിന്ന്‌ പണം സ്വരൂപിച്ച്‌ കൊണ്ടുവന്ന്‌ ഭൂമി വാങ്ങി കാർഷിക വൃത്തിയിലേക്ക്‌ വരുന്നവരുടെ അംഗസംഖ്യയും കുറഞ്ഞുവരുന്നു. ഇതര ധനാഗമ മാർഗ്ഗങ്ങൾ ഉള്ളവർ കഴിയുന്നത്ര  കൃഷിയെ അവഗണിക്കുന്ന കാലഘട്ടം കൂടിയാണിത്‌. ഉയരുന്ന ഉത്പാദനച്ചെലവ്‌, വിലയിലെ വൻ വ്യതിയാനങ്ങൾ, ലാഭക്ഷമമല്ലാത്ത വിപണി, ലാഭപ്രതീക്ഷയില്ലാത്ത വിളകൾ ഇതൊക്കെക്കൂടി ചേരുമ്പോൾ ഭൂമി വാങ്ങി കൃഷിയിൽ മുതൽമുടക്കാൻ തയ്യാറുള്ളവർ വിരളം. തൊഴിലാളികളുടെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ ഇതിന്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര കൃഷിയുടെ മേഖലയിൽ ഇടവിളകൾ എന്ന ആശയത്തെ കാലാനുസൃതമായി നാം നോക്കികാണേണ്ടത്‌. ഇത്‌ സംബന്ധിച്ച്‌ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അനുഭവ സമ്പന്നരായ കർഷകരുടെ   ആശയങ്ങളും ഒരുമിച്ച്‌ പങ്കുവെയ്ക്കുക എന്നതാണ്‌ ഈ ലക്കത്തിന്റെ ഉദ്ദേശ്യം.


മറ്റേത്‌ തോട്ടവിളകളേയും അപേക്ഷിച്ച്‌ നാളികേര കൃഷിയിൽ  ഇടവിളകൾക്കും സംയോജിത കൃഷിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്‌. ഒരേക്കറിൽ വളരുന്ന ശരാശരി 70 തെങ്ങുകളുടെ പുതുവേരുകളിൽ 90 ശതമാനവും അവയുടെ ചുവട്ടിൽ നിന്ന്‌ 2 മീറ്റർ വ്യാസാർദ്ധത്തിനുള്ളിലാണ്‌ സ്ഥിതി ചെയ്യുക. ഇത്‌ കണക്കാക്കുമ്പോൾ കൃഷിഭൂമിയുടെ 22 ശതമാനം സ്ഥലം മാത്രമേ തെങ്ങുകൾ ഉപയോഗിക്കുന്നുള്ളൂ.  അതുപോലെ തന്നെ കൃഷിഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം 40 ശതമാനത്തിൽ താഴെയും ഉപയോഗപ്രദമായ ജലത്തിന്റെ 20 ശതമാനത്തിൽ താഴെയും മാത്രമേ തെങ്ങിന്‌ ആവശ്യമുള്ളൂ. മണ്ണ്‌, സൂര്യപ്രകാശം,ജലം എന്നീ മൂന്ന്‌ അടിസ്ഥാന ഘടകങ്ങൾ ഇത്രയധികം മിച്ചമുള്ള തെങ്ങിൻ തോട്ടത്തിൽ ദീർഘകാല - ഹ്രസ്വകാല ഇടവിളകളും വാർഷിക, സീസണൽ ഇടവിളകളും ഒരേപോലെ കൃഷി ചെയ്യാവുന്ന ബഹുതല ബഹുവിള സമ്പ്രദായം അവലംബിക്കുന്ന നിരവധി കർഷകർ ഇന്നുണ്ട്‌.  നാളികേര വികസന ബോർഡും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും കാർഷിക സർവ്വകലാശാലയും ഇത്തരം കാര്യങ്ങളിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. വളരെ അനുകൂല ഫലമാണ്‌ സംയോജിത കൃഷി രീതിയിലൂടെ കർഷകർക്ക്‌ ലഭ്യമാകുന്നത്‌ എന്നാണ്‌ ഈ പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളത്‌. നല്ലപങ്ക്‌ കേരകർഷകരും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര താൽപര്യം എടുക്കാത്തതിന്റെ കാരണമെന്ത്‌? പ്രദർശന കൃഷിയിടം പോലുള്ള പദ്ധതികളിലൂടെ മാതൃക കൃഷിത്തോട്ടങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുന്ന രീതി നാളികേര വികസന ബോർഡ്‌ നടപ്പാക്കിയിട്ടുണ്ട്‌. സംസ്ഥാന കൃഷി വകുപ്പും ഇതിന്‌ മുൻകൈ എടുത്തിട്ടുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും ഇത്തരം പദ്ധതികൾ കാണുന്നു. പക്ഷേ ഇത്‌ പ്രവൃത്തി പഥത്തിലേക്ക്‌ കൊണ്ടുവന്ന്‌ വിജയം കാണുന്നതിന്‌ നമുക്ക്‌ ഇനിയും കൂട്ടായി യത്നിക്കേണ്ടിയിരിക്കുന്നു.
നാളികേര വികസന ബോർഡിന്റെയും കേന്ദ്ര, സംസ്ഥാന, തദ്ദേശ ഗവണ്‍മന്റുകളുടെയും പദ്ധതികൾ തെങ്ങുകൃഷിയിടങ്ങളിലേക്ക്‌ ഏകോപിപ്പിച്ചാൽ തെങ്ങുകർഷകർക്ക്‌ മാത്രമല്ല സംസ്ഥാനത്തിനും പച്ചക്കറി,ഫലവർഗ്ഗങ്ങൾ, ക്ഷീരോത്പാദനം എന്നീ രംഗങ്ങളിൽ കുറവ്‌ അനുഭവിക്കുന്ന കേരള സമൂഹത്തിനും വലിയ അനുഗ്രഹമായിരിക്കും. ബഹുവിള രീതിയിൽ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ഒരുപക്ഷേ നാളികേരവില കുറഞ്ഞാലും മറ്റുൽപന്നങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം കർഷകരെ സംബന്ധിച്ചിടത്തോളം സ്ഥിരവരുമാനത്തിന്റെ ഘട്ടത്തിലേക്ക്‌ കടക്കുന്നതിന്‌ സഹായകരമാണ്‌.  തമിഴ്‌നാട്ടിലെ നിരവധി കർഷകർ മാതൃക കൃഷിയിട പദ്ധതി പ്രകാരം തെങ്ങിന്‌ ഇടവിളയായി ജാതിയും കൊക്കോയും കൃഷി ചെയ്യുകയുണ്ടായി. വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്തരം ഇടവിളക്കൃഷിയെ പ്രോത്സാഹിപ്പിച്ചപ്പോൾ  പൊള്ളാച്ചിയിലും ഉടുമൽപേട്ടയിലുമുള്ള കർഷകർ പോലും സംശയത്തോടെയാണ്‌ അതിനെക്കണ്ടിരുന്നത്‌. തെങ്ങിന്റെ ഉത്പാദനം അത്രയും കുറഞ്ഞുപോകില്ലേ എന്നതായിരുന്നു അവരുടെ ആശങ്ക. പക്ഷേ, 2013ൽ നിരവധി കർഷകർ  നാളികേര വികസന ബോർഡിൽ നേരിട്ടെത്തി, തങ്ങളുടെ തോട്ടത്തിൽ തെങ്ങിൽ നിന്നുള്ള വരുമാനത്തിന്റെ രണ്ടും മൂന്നും മടങ്ങ്‌ ജാതിയിൽ നിന്നും രണ്ട്‌ മടങ്ങുവരെ കൊക്കോയിൽ നിന്നും വരുമാനം ലഭിച്ചു എന്ന സാക്ഷ്യം നൽകുകയുണ്ടായി. 2013 എന്നത്‌ നാളികേരത്തിന്‌ ഏറ്റവും വിലയിടിഞ്ഞ കാലവും ആഗോളതലത്തിലും ഇന്ത്യയിലും ജാതിക്കക്ക്‌ ഏറ്റവും മികച്ച വില ലഭിച്ച കാലവും കൊക്കോയ്ക്ക്‌ കഴിഞ്ഞ 10 വർഷമായി സ്ഥിരവിലയുള്ള കാലവുമായിരുന്നു. മൂന്ന്‌ പ്രധാന വിളകളിൽ ഒന്നിന്‌ ബംമ്പർ വിലയും  മറ്റൊന്നിന്‌ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിലയും മറ്റൊന്നിന്‌ സ്ഥിരവിലയും ലഭിക്കുന്നു. മൊത്തത്തിൽ തരക്കേടില്ലാത്ത ആദായം. ഇതിനിടയിൽ പൈനാപ്പിളും പച്ചക്കറികളും പുൽകൃഷിയും  കൂടി ചെയ്യുന്ന കർഷകരുമുണ്ട്‌. ക്ഷീരവികസനത്തിനുവേണ്ടി പുൽക്കൃഷി നടത്തുന്നതിനാൽ  ഉപോൽപന്നമായ ബയോഗ്യാസ്‌ സ്ലറി ഉപയോഗിച്ച്‌  മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിച്ച്‌ അടുത്തപടിയായി ജൈവകൃഷിയിലേക്ക്‌ തിരിയുകയും ചെയ്ത  കേരകർഷകർ കേരളത്തിലും ധാരാളമുണ്ട്‌.
ബഹുവിള സംയോജിത കൃഷി എന്നാൽ മണ്ണും സൂര്യപ്രകാശവും ജലവും പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്കും മണ്ണിനും വിളകൾക്കും അനുകൂലമായ  വ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ്‌. മിശ്ര വിള, ബഹുവിള രീതി പൈന്തുടരുന്ന തെങ്ങിൻതോട്ടത്തിൽ സ്വഭാവികമായും ഏകവിള സമ്പ്രദായത്തിൽ തെങ്ങുകൃഷി ചെയ്യുന്നതിനേക്കാൾ മണ്ണിന്റെ ഫലപുഷ്ടിയും ജൈവസാന്നിദ്ധ്യവും വിളലഭ്യതയും കൂടുന്നതായി കാണുന്നുണ്ട്‌.  ചെറുകിട നാമമാത്ര കർഷകരും ചിന്നിച്ചിതറിക്കിടക്കുന്ന  തെങ്ങിൻ തോപ്പുകളുമാണ്‌ കേരളത്തിലെ തെങ്ങുകൃഷിയുടെ ചിത്രം. അതുകൊണ്ട്‌ മറ്റ്‌ വിളകൾ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കുവാൻ സാധിച്ചിരുന്നില്ല.  ചില കർഷക കൂട്ടായ്മകളുടെ യോഗത്തിൽ അവരുടെ സ്ഥലത്ത്‌ തെങ്ങിനേക്കാൾ കൂടുതൽ വിഷക്കായകൾ വളരുന്ന ചെടികൾ വളരുന്നതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ നഞ്ച്‌ കലക്കുവാൻ കായലുകളിലും പുഴയിറമ്പുകളിലും ഇതിന്‌ ആവശ്യമുണ്ട്‌ എന്ന ആലസ്യത്തോടെയുള്ള മറുപടിയാണ്‌ ലഭിച്ചതു. കൈവശമിരിക്കുന്ന ഭൂമിയുടെ യഥാർത്ഥമൂല്യവും അതിൽ നിന്ന്‌ ലഭ്യമാക്കാവുന്ന യഥാർത്ഥവരുമാനവും പലരും അറിയുന്നില്ല. ഇവിടെയാണ്‌ നമ്മുടെ തൃത്താല കർഷക കൂട്ടായ്മകൾ മുഖ്യപങ്ക്‌ വഹിക്കേണ്ടത്‌.  2014 വർഷം കേന്ദ്രസർക്കാർ ഇയർ ഓഫ്‌ ഫാർമർ പ്രോഡ്യൂസേഴ്സ്‌  ഓർഗനൈസേഷൻ - കർഷകരുടെ കൂട്ടായ്മകളുടെ വർഷം - ആയി ആചരിക്കുമ്പോൾ ഏറ്റവും ഉചിതമായി കേരകർഷകർക്ക്‌ ഏറ്റെടുക്കാവുന്ന വിഷയമാണ്‌ കൂട്ടായ്മകളിലൂടെ  പരമാവധി സംയോജിത നാളികേര കൃഷി പ്രോത്സാഹിപ്പിക്കുക എന്നുള്ളത്‌.
 ഇതിനുള്ള മാതൃകകൾ ഓരോ ജില്ലയിലും  നാളികേരോത്പാദക സംഘങ്ങളും  ഫെഡറേഷനുകളും കണ്ടെത്തുകയും അവരെ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും വേണം. ഈ തോട്ടങ്ങളിലെ പ്രായോഗിക അനുഭവങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകണം. ഇത്തരം അഞ്ചോ പത്തോ മാതൃകകൾ ഓരോ ജില്ലയിലും നമുക്ക്‌ ഉണ്ടാവണം. കേരളത്തിൽ ദൗർലഭ്യം നേരിടുന്ന പച്ചക്കറിയിനങ്ങളും, പാലും ഉത്പാദിപ്പിക്കുന്നതിന്‌ തെങ്ങിൻതോപ്പുകൾ ഒരു പരീക്ഷണശാലയായി മറ്റിക്കൂടെ? നിലവിൽ തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ നാലിലൊന്നെങ്കിലും ഇടവിളയായി പച്ചക്കറികൾക്കായി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ, കുറെ സ്ഥലത്തെങ്കിലും  കൊക്കൊയും ഇടവിളയായി കൃഷി ചെയ്യാൻ കഴിഞ്ഞാൽ, തീറ്റപ്പുൽ വളർത്തുന്നതിൽ അൽപ്പം കൂടി ശ്രദ്ധകൊടുക്കുവാൻ കഴിഞ്ഞാൽ, നമ്മുടെ ഗ്രാമീണ സമ്പട്‌ ഘടന വളരുക മാത്രമല്ല, സുരക്ഷിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്കിവിടെ ലഭ്യമാക്കാനും കഴിയും. തനിയെ ശ്രമിച്ചാൽ അതു വിഷമമാണ്‌. പക്ഷേ, കർഷക കൂട്ടായ്മകൾക്ക്‌ മുൻകൂട്ടി ആസുത്രണം ചെയ്ത്‌ തയ്യാറെടുത്ത്‌ വിത്തുകൾ ശേഖരിച്ച്‌ വിഎഫ്പിസികെ, ഹോർട്ടികോർപ്പ്‌ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന്‌  വിൽപനയ്ക്കുകൂടിയുള്ള സംവിധാനം ആവിഷ്ക്കരിച്ചാൽ കൂടുതൽ ഗുണകരമാവും എന്നതിൽ സംശയമില്ല. പലപ്പോഴും കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുന്നതിലല്ല, മറിച്ച്‌ വിപണനം നടത്തുന്നതിലാണ്‌  പരാജയം സഭവിക്കുന്നത്‌.  വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ അവർക്ക്‌ പലപ്പോഴും ലാഭകരവും ന്യായവുമായ വില ലഭിക്കാറുമില്ല.  മുൻകൂട്ടി ആസൂത്രണം ചെയ്ത്‌ സമയബന്ധിതമായി വിളവെടുത്താൽ വിലകുറഞ്ഞ അവസരങ്ങളിൽ വിളയുടെ ലഭ്യത കുറച്ച്‌ വർഷം മുഴുവൻ മികച്ച വില ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുവാൻ കഴിയും. പരസ്പരം ആലോചിച്ച്‌ ആസൂത്രണം ചെയ്ത്‌ ഇന്നത്തെ ആധുനിക കാർഷിക സങ്കേതങ്ങളും വിവരസാങ്കേതിക വിദ്യയും  പ്രയോജനപ്പെടുത്തി കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന പച്ചക്കറികളും അവയുടെ അളവും കൃത്യമായി പ്രവചിക്കാൻ പോലും സാധിക്കും. ഈ രംഗത്ത്‌ നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സംഘങ്ങൾക്കും വലിയൊരു പങ്ക്‌ ഉണ്ട്‌. വിലസ്ഥിരതയ്ക്കും വരുമാനസ്ഥിരതയ്ക്കുമുള്ള മാർഗ്ഗങ്ങളിലൊന്നായി ഇത്തരം ഇടവിള കൃഷിയെ നമുക്ക്‌ കാണുവാൻ കഴിയണം. ഇതിനു വേണ്ടത്‌ മികച്ചയിനം വിത്തുകളും തൈകളുമാണ്‌. നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും മികച്ച തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്തിരുന്നു. അത്തരം നഴ്സറികളിൽ ഇടവിളക്കൃഷിക്കും സംയോജിതകൃഷിക്കും ആവശ്യമായ മറ്റ്‌ നടീൽവസ്തുക്കൾ കൂടി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാലോ? അതും വരുമാനമാർഗ്ഗമായി നമ്മുടെകർഷക കൂട്ടായ്മകൾക്ക്‌ മാറ്റിയെടുക്കുവാൻ സാധിക്കില്ലേ?


 നാളികേര മേഖലയിൽ ഗുണമേന്മ കൂടിയ, ഉത്പാദനക്ഷമത (ഉത്പാദനക്ഷമതയെന്നാൽ കേവലം നാളികേരത്തിന്റെ മാത്രമല്ല കരിക്കിന്റെ ഉത്പാദനവും നീരയുടെ ഉത്പാദനവും ഒരുപോലെ) വർദ്ധിപ്പിക്കാൻ കഴിയുന്ന മികച്ചയിനം തെങ്ങിൻ തൈകളുടെ ഉത്പാദനം വളരെ പരിമിതമാണിന്ന്‌. കാൽനൂറ്റാണ്ടായി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ ചെറിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വലിയ മുന്നേറ്റം സാദ്ധ്യമായിട്ടില്ല. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ സിപിസിആർഐ, ഐസിഎആർ, ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി (ഡിബിടി) ആകഞ്ഞഅഇ എന്നീ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ ഈ മേഖലയിൽ നാമൊരു വലിയ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന കാര്യത്തിൽ സംശയമില്ല. തീർച്ചയായും ഇക്കാര്യത്തിലും നാളികേര വികസന ബോർഡ്‌ മുൻകൈ എടുക്കുകയാണ്‌. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച്‌ അസിസ്റ്റന്റ്‌ കൗൺസിൽ  (ആകഞ്ഞഅഇ) ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി എന്നിവ ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യവികസിപ്പിക്കുന്നതിന്‌ കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കുപോലും ഇപ്പോൾ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്‌. നമ്മുടെ അടുത്ത അഞ്ച്‌ വർഷക്കാലത്തെ ലക്ഷ്യം ലോകത്തിൽ ലഭ്യമായ ഏറ്റവും മികച്ച ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും മികച്ച തെങ്ങിൽ നിന്ന്‌ അതിന്റെ സമാനഗുണങ്ങളുള്ള  ലക്ഷക്കണക്കിന്‌ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുമോ എന്നതാണ്‌. തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും ഉത്പാദക കൂട്ടായ്മകളും നീരയ്ക്കുവേണ്ടി നാം ഏറ്റെടുത്ത പ്രവർത്തനങ്ങളും പോലെ തന്നെ  ടിഷ്യുകൾച്ചർ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പരിശ്രമവും നാളികേര ബോർഡ്‌ മുന്നോട്ടുവെയ്ക്കുകയാണ്‌. ഇത്തരത്തിലുള്ള തെങ്ങിൻ തൈകൾ നാളികേര കൃഷിക്കു മാത്രമല്ല, നാടിന്റെ സമ്പട്‌ വ്യവസ്ഥയ്ക്കും വലിയൊരു വാഗ്ദാനമായിരിക്കും.
സംയോജിത നാളികേര കൃഷിയുടെ അടുത്തപടിയാണ്‌ സുരക്ഷിത ഭക്ഷണവും, പരിസ്ഥിതി സൗഹൃദ കൃഷിയും  ഈ രണ്ട്‌ മേഖലകളിലും നമ്മുടെ കർഷക കൂട്ടായ്മകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തി മുന്നേറണമെന്ന്‌ കൂടി അഭ്യർത്ഥിക്കുന്നു.
നാളികേര വികസന ബോർഡിന്റേയും കർഷക കൂട്ടായ്മകളുടേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ കൂടി അറിയിക്കട്ടെ. നീര മാസ്റ്റർ ടെക്നീഷ്യന്മാർക്കുള്ള പരിശീലനം ആലുവയിലും കളമശ്ശേരിയിലുമായി തുടരുന്നു.  തെങ്ങിന്റെ കൂടുതൽ ചങ്ങാതിമാരെ കണ്ടെത്തി പരിശീലനം ലഭ്യമാക്കുന്നതിന്‌  ശ്രദ്ധിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നീര ടാപ്പിംഗിന്‌  അനുമതി ലഭിച്ച 17 ഫെഡറേഷനുകളിൽ തെങ്ങിന്റെ മാർക്കിംഗ്‌ നടന്നുവരുന്നു.  ബാക്കിയുള്ള 156 ഫെഡറേഷനുകൾക്കും ലൈസൻസ്‌ നൽകുവാൻ മാർച്ച്‌ 5 ന്റെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞടുപ്പ്‌ പെരുമാറ്റച്ചട്ടം മൂലം സർക്കാർ ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല; അതും മെയ്‌ രണ്ടാം പകുതിയോടെ ഇറങ്ങിക്കഴിഞ്ഞു. ഫെഡറേഷനുകൾ നീര ടാപ്പിംഗിനായി തെങ്ങുകൾ മാർക്ക്‌ ചെയ്യുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 12 ഉത്പാദക കമ്പനികളും അവരുടെ പ്രോജക്ടുകൾ നാളികേര വികസന ബോർഡിൽ സമർപ്പിക്കുകയും,  ബോർഡിന്റെ ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റി ഈ പദ്ധതികൾ സസൂഷ്മം പഠിച്ച്‌ അർഹതയ്ക്കനുസരിച്ചുള്ള സബ്സിഡി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിൽ ആദ്യത്തെ നീര സംസ്ക്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം കൊല്ലം ജില്ലയിലെ കൈപ്പുഴയിൽ മെയ്മാസം 19-ന്‌ നടന്നുകഴിഞ്ഞു.  മറ്റ്‌ 11 ഉത്പാദക കമ്പനികളും മത്സര ബുദ്ധിയോടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും


രമണി ഗോപാലകൃഷ്ണൻ*, ശ്രീജിത പി. എസ്‌.**
* ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
** പ്രോജക്ട്‌ മാനേജർ, സിഐടി വാഴക്കുളം

വ്യത്യസ്തത്തകളും സവിശേഷതകളും കൊണ്ട്‌ വേറിട്ടു നിൽക്കുന്ന വിളയാണ്‌ തെങ്ങ്‌. മറ്റു വിളകളുമായി ഇണങ്ങിച്ചേർന്നു വളരാനുള്ള സന്മനസ്സു തന്നെയാണ്‌ ഈ സവിശേഷതകളിൽ ഏറ്റവും മുൻപന്തിയിൽ. മറ്റു തോട്ടവിളകളായ തേയില, കാപ്പി, ഏലം, റബ്ബർ എന്നിവയ്ക്കില്ലാത്ത ഈ സവിശേഷത തെങ്ങിനെ വിളകളുടെ രാജാവാക്കുന്നു.  വളർച്ചയുടെ ഏതു ഘട്ടത്തിലും ഈ സാഹോദര്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ വിളകളുടെ സംഗമത്തിനു വേദിയൊരുക്കുന്ന തെങ്ങിൻ തോപ്പിനെ ഒരു സമത്വസുന്ദര സാമ്രാജ്യത്തിനോടല്ലേ ഉപമിക്കേണ്ടത്‌?  തെങ്ങ്‌ അടിസ്ഥാനമാക്കിയുള്ള വിള സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ അറിഞ്ഞും അനുഭവിച്ചും ഗവേഷണഫലങ്ങൾ തെളിയിച്ചും പരിചയ സമ്പന്നരാണ്‌ നമ്മൾ. നാൾക്കുനാൾ കുറഞ്ഞുവരുന്ന ഭൂവിസ്തൃതി സൃഷ്ടിക്കുന്ന ആഘാതത്തോട്‌ മനുഷ്യൻ പകരം വീട്ടുന്നത്‌ ഉത്പാദന ക്ഷമത വർദ്ധനവ്‌ എന്ന തന്ത്രത്തിലൂന്നിയാണ്‌.  വിളകളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം ഉത്പാദന ക്ഷമതയുടെ കണക്കെടുക്കുന്നു. ഒരു വൃക്ഷത്തിൽ നിന്നും പരമാവധി വിളവ്‌ അഥവാ തുണ്ടു ഭൂമിയിൽ നിന്നും പരമാവധി വിളവ്‌. ഈ പശ്ചാത്തലത്തിലാണ്‌ 98 ശതമാനം കൃഷി ഭൂമിയും അരയേക്കറിൽ താഴെയുള്ള കേരളത്തിലെ തെങ്ങിൻതോപ്പുകളും അവയുടെ ഉത്പാദനക്ഷമതയും ചർച്ചാവിഷയമാകുന്നത്‌.
കേരളത്തിൽ ഏകദേശം 42 ലക്ഷം കൃഷിയിടങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ശരാശരി കൃഷിഭൂമി 50 സെന്റും.  8 ലക്ഷം ഹെക്ടറിൽ വ്യാപിച്ചു കിടക്കുകയാണ്‌ ഇവിടുത്തെ തെങ്ങുകൃഷി.  തെങ്ങും അധിഷ്ഠിത വിളകളുടേയും ആദായം മാത്രം ജീവിതവൃത്തിക്ക്‌ താങ്ങാകുന്ന പരശ്ശതം കുടുംബങ്ങളുണ്ടിവിടെ.  ഇതിന്‌ സുഗമമായ പാത തെളിക്കാൻ തെങ്ങിൻതോപ്പിലെ അനുകൂല സാഹചര്യം വഴിയൊരുക്കുന്നുമുണ്ട്‌.
തെങ്ങിന്റെ വളർച്ചയുടെ പ്രത്യേകതയും ശരീരഘടനയും, മേൽവിതാനവും തമ്മിലുള്ള അകലവും, ജീവിത ദൈർഘ്യവുമെല്ലാം തെങ്ങിനോടൊപ്പം സമ്മിശ്രവിളകളും സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു.  എന്നാൽ ലക്കും ലഗാനുമില്ലാത്ത കൃഷിരീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ശാസ്ത്ര സത്യവും നമ്മുടെ മുന്നിലുണ്ട്‌. കടയ്ക്കൽ നിന്നും രണ്ടു മീറ്ററിനുള്ളിലുള്ള വേരു പടലങ്ങളുടെ കേന്ദ്രീകരണവും തെങ്ങുകൾ തമ്മിൽ 7.5 മീറ്റർ അകലവുമെല്ലാം തെങ്ങിൻ തോപ്പിൽ മണ്ണ്‌, വെള്ളം, വെളിച്ചം തുടങ്ങി എല്ലാ പ്രകൃതി വിഭവങ്ങളും പൂർണ്ണമായി വിനിയോഗിക്കപ്പെടാതെ പോകുന്ന അവസ്ഥ സംജാതമാകുന്നു. ഈ സാഹചര്യം അനുകൂല ഘടകമാക്കിയാണ്‌ ഇടവിളകൾ തെങ്ങിൻ തോപ്പിൽ സ്ഥാനം പിടിക്കുന്നത്‌. ഇത്തരം വിള മിശ്രിതത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്‌.  മണ്ണിലെ സൂക്ഷ്മജീവികളുടെ അധികവളർച്ച, ഫലഭൂയിഷ്ഠത വർദ്ധനവ്‌, കളനിയന്ത്രണം, മുഖ്യവിളയ്ക്കു ലഭിക്കുന്ന അധിക ശ്രദ്ധ,  പ്രകൃതി വിഭവങ്ങളുടെ സൂക്ഷ്മവിനിയോഗം, വൈവിദ്ധ്യമാർന്ന ഉൽപന്ന ലഭ്യത, സാമ്പത്തിക ഭദ്രത എന്നിങ്ങനെ പോകുന്നു സംയോജിത കൃഷിരീതിയുടെ മാഹാത്മ്യം.
തെങ്ങിന്റെ വളർച്ചയുടെ മൂന്നുഘട്ടങ്ങളിലും അതായത്‌ കായ്ക്കുന്നതിനുമുള്ള അഞ്ചു വർഷക്കാലവും (കുറിയയിനങ്ങൾക്കിത്‌ മൂന്നുവർഷമാണ്‌) 5 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള ചെറുപ്രായവും 20 വർഷത്തിനുശേഷമുള്ള പ്രായപൂർത്തിയായ ഘട്ടത്തിലും നാണാത്തരം ഇടവിളകൾ കൃഷി ചെയ്യാം. ഇതിൽ ഓലയുടെ വിതാനം തറനിരപ്പിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്ന ഇളം പ്രായത്തിൽ മാത്രമാണ്‌ ഇടവിളകൾ തെരഞ്ഞെടുക്കുന്നതിൽ പരിമിതികളുള്ളത്‌. 
കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധ വ്യഞ്ജനവിളകൾ,  പയറുവർഗ്ഗങ്ങൾ എണ്ണക്കുരുവിളകൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, ദീർഘകാല സുഗന്ധവിളകൾ എന്നിങ്ങനെ എല്ലാ ഇനത്തിലും പെട്ട വിളകൾ തെങ്ങിൻ തോപ്പിന്‌ അനുയോജ്യമാണെന്നാണ്‌ തെങ്ങ്‌ അടിസ്ഥാന കൃഷി രീതികൾക്ക്‌ പ്രാമുഖ്യമേറാൻ കാരണം.


ചെറിയ ഭൂമിയിൽ നിന്ന്‌ വലിയ ആദായം
എറണാകുളം വളയൻചിറങ്ങര കരിഞ്ഞനംകുടത്ത്‌ വീട്ടിൽ അരവിന്ദൻ വെറും 58 സെന്റ്‌ തെങ്ങിൻതോപ്പിലെ ആദായംകൊണ്ട്‌ കാർഷിക വൃത്തിക്ക്‌ പുതിയ മാനം നൽകുകയാണ്‌.  തന്റെ കൃഷിയിടത്തിൽ വിളകളെ എങ്ങനെ സമന്വയിപ്പിക്കാമെന്ന്‌ കാട്ടിക്കൊടുക്കുകയാണ്‌ അരവിന്ദൻ. കുടുംബത്തിന്റെ എല്ലാ ചിലവും കഴിഞ്ഞ്‌ വർഷം തോറും ഒരു ലക്ഷത്തിലധികം മിച്ചം വയ്ക്കുന്ന അരവിന്ദൻ തന്റെ കൃഷിയിടത്തിൽ ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും പരീക്ഷിച്ചിരിക്കുന്നു. ജാതിയും കുരുമുളകും ആദ്യത്തെ വിഭാഗത്തിലും ഇഞ്ചി, മഞ്ഞൾ, പാവൽ, പയർ, ചേമ്പ്‌, ചേന എന്നിങ്ങനെയുള്ള വിളകൾ രണ്ടാമത്തെ വിഭാഗത്തിലും ഉൾപെടുന്നു.
വളക്കൂറുള്ള ചുവപ്പ്‌ മണൽ കലർന്ന പശിമരാശി മണ്ണ്‌  അരവിന്ദന്റെ തെങ്ങിൻ തോപ്പിലെ അടിസ്ഥാന അനുകൂലഘടകമാണ്‌.  25 തെങ്ങുകളാണ്‌ മേൽപ്പറഞ്ഞ ഇടവിളകൾ ഉൾക്കൊള്ളുന്ന പുരയിടത്തിലെ അടിസ്ഥാന വിള. ശരാശരി 84 നാളികേരമാണ്‌ ഈ തോട്ടത്തിലെ വാർഷിക ഉത്പാദനക്ഷമത.  വർഷത്തിൽ 2100 ലധികം നാളികേരം വിളവെടുക്കുന്ന അരവിന്ദൻ ഇത്‌ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്‌. തേങ്ങയ്ക്കു ഇന്നു ലഭിക്കുന്ന മുന്തിയ വിലതന്നെ ഈ ഉത്സാഹത്തിനു കാരണം.  "സ്ഥിരമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും സെമിനാറിലും ചർച്ചകളിലും പങ്കെടുക്കുകയും ചെയ്യുന്ന ആളാണ്‌ ഞാൻ. തേങ്ങയൊഴിച്ചുള്ള ഭാഗങ്ങളെല്ലാം തെങ്ങിനു തന്നെ തിരികെ നൽകണകമെന്ന തത്വം മലപ്പുറത്തെ ഒരു കർഷകനിൽ നിന്നും ലഭിച്ച അറിവാണ്‌.  ഇതു ഞാൻ അക്ഷരം പ്രതി പാലിക്കുന്നു. തേങ്ങയൊഴികെയുള്ള തൊണ്ട്‌, ഓല, കൊതുമ്പ്‌ ഇവയെല്ലാം തെങ്ങിൻ തടത്തിൽ പുതയിടുകയാണ്‌ പതിവ്‌. എന്നിരുന്നാലും രാസവളപ്രയോഗത്തിനും അമാന്തിക്കാറില്ല. ശരാശരി വളപ്രയോഗത്തിനു ശുപാർശ ചെയ്യുന്ന എൻ.പി.കെ വളങ്ങളും കുമ്മായവുമെല്ലാം യഥാസമയം തടം തുറന്ന്‌ ഇടുകയും കാലവർഷത്തിനുമുൻപ്‌ തടം മൂടുകയും ചെയ്യും." 10-15 കിലോ മണ്ണിര കമ്പോസ്റ്റിനു പുറമെ ഒരു കിലോ കുമ്മായവും ഒന്നര കിലോ ഫാക്ടംഫോസും ഒരു കിലോ പൊട്ടാസും അര കിലോ മഗ്നീഷ്യം സൾഫേറ്റും തെങ്ങോന്നിന്‌ നൽകാറുണ്ട്‌. ജൈവവള നിർമ്മാണത്തിന്‌ ഒരു യൂണിറ്റ്‌ നിർമ്മിച്ചിട്ടുണ്ട്‌. 11500 രൂപ മുടക്കി നിർമ്മിച്ച യൂണിറ്റിന്‌ 3500 രൂപ കൃഷി വകുപ്പിന്റെ സബ്സിഡി ലഭിച്ചതും പ്രോത്സാഹനമായി. നനയും യഥാസമയം നടത്തും.  പരിപാലനത്തിന്റെ മികവ്‌ തോട്ടത്തിന്റെ ആദായത്തിലും പ്രകടമാകുന്നു.
സംയോജിത കൃഷിയ ​‍ിലെ പ്രാവീണ്യം അരവിന്ദനെ ആത്മ (അഠങ്ങഅ) തെരഞ്ഞെടുത്ത 10 മികച്ച കർഷകരിലൊരാളാക്കിയിരുന്നു. വെജിറ്റബിൾ ആന്റ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ നടത്തിയ പാവലിന്റെയും പയറിന്റെയും ജൈവ കൃഷിയിലെ മികവ്‌ മാതൃഭൂമി ചാനൽ അവരുടെ കൃഷിഭൂമി പരിപാടിയിൽ പ്രക്ഷേപണം ചെയ്തതും അരവിന്ദൻ അഭിമാനത്തോടെ ഓർക്കുന്നു. ദൂരദർശന്റെയും ആകാശവാണിയുടെയും കാർഷിക പരിപാടികളുടെ സ്ഥിരം ക്ഷണിതാവാണ്‌ അരവിന്ദൻ. തന്റെ തെങ്ങുകളുടെ ആരോഗ്യവും രോഗരഹിത അവസ്ഥയും കണ്ട്‌ ഒരിക്കൽ നാളികേര വികസന ബോർഡ്‌ 'എലൈറ്റ്‌' തെങ്ങുകളായി പരിഗണിച്ച്‌ വിത്തു തേങ്ങ ശേഖരണത്തിന്‌ തെരെഞ്ഞെടുത്തിരുന്നു എന്നതും ചാരിതാർത്ഥം തരുന്നു. ആവശ്യം കഴിഞ്ഞുള്ള നാളികേരം വി.എഫ്‌.പി.സി.കെ യുടെ വേങ്ങോലയിലെ സ്വാശ്രയ വിപണിവഴി വിറ്റഴിക്കുന്നു. നാളികേരമൊന്നിന്‌ 22 രൂപ വില ലഭിക്കുന്നുണ്ട്‌. ഈ വിലനിലവാരം പിടിച്ചു നിർത്താൻ സാധിച്ചാൽ എല്ലാവരും തെങ്ങുകൃഷിയിലേക്കു തന്നെ മടങ്ങിവരും - ശുഭാപ്തി വിശ്വാസത്തോടെ അരവിന്ദൻ പറഞ്ഞു.
കുടുംബത്തിലെ എല്ലാവരുടേയും അദ്ധ്വാനമാണ്‌ ഇന്നീകാണുന്ന വിജയത്തിനാധാരമെന്നാണ്‌ അരവിന്ദന്റെ ഭാക്ഷ്യം. "ഞങ്ങൾ വീട്ടാവശ്യത്തിന്‌ പച്ചക്കറി, മുട്ട, പാൽ, പാചകവാതകം, വെളിച്ചെണ്ണ, തേങ്ങ ഇതിനൊന്നിനും പണം മുടക്കുന്നില്ല. എല്ലാം സ്വന്തം കൃഷിയിടത്തിലെ ഉൽപന്നങ്ങൾ തന്നെ". ഇതിനായി രണ്ടു മുന്തിയയിനം പശുക്കൾ, 5 മലബാറി ആടുകൾ, കോഴി എന്നിവയും വളർത്തുന്നു. അമ്മയും എഞ്ചിനീയറിംഗിനു പഠിക്കുന്ന മകനും  ഭാര്യയുമടങ്ങുന്നതാണ്‌ അരവിന്ദന്റെ കുടുംബം.  ഒന്നേകാൽ ഏക്കർ റബ്ബർ തോട്ടമുണ്ടെങ്കിലും തെങ്ങിൻ തോപ്പിനു നൽകുന്ന ശ്രദ്ധയും പരിഗണനയും ഇതിനു ഇപ്പോൾ നൽകുന്നില്ലായെന്നതാണ്‌ വാസ്തവം; കാരണം ഒന്നു മാത്രം. വൈവിദ്ധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളുടേയും മെച്ചപ്പെട്ട ആദായത്തിന്റെയും  ഉറവിടം തെങ്ങിൻ തോപ്പുതന്നെ. മറ്റു കൃഷിഭൂമികളിൽ സാധിക്കാത്ത വിള സമന്വയവും സംരംഭകത്വവും ഇവിടെ സാധ്യമാകുന്നു.
എനിക്ക്‌ കേരകർഷകരോട്‌ ഒരു അപേക്ഷയുള്ളത്‌ അവരുടെ തെങ്ങുകൾ നല്ലവണ്ണം പരിചരിക്കുകയും പുതിയതു വയ്ക്കാൻ ഇടമുള്ളവർ നല്ലയിനം തൈകൾ വച്ചുപിടിപ്പിക്കുകയും വേണമെന്നാണ്‌.
അരവിന്ദൻ - ഫോൺ : 8547257472
മഹത്തരം; ഈ കർഷക മനസ്സ്‌
എറണാകുളം ആലുവയിലെ സൗത്ത്‌ വാഴക്കുളത്തെ കർഷകനാണ്‌ വർഗ്ഗീസ്‌ പി. ജെ.  വിദ്യാഭ്യാസം കൊണ്ട്‌ മെക്കാനിക്കൽ എൻജിനീയർ 1970-ൽ മണിപ്പാൽ എൻജിനീയറിംഗ്‌ കോളേജിൽ നിന്നാണ്‌ ബിരുദമെടുത്തത്‌. 70-​‍ാം വയസ്സിൽ എത്തി നിൽക്കുന്ന വർഗ്ഗീസിന്‌ അന്നുമിന്നും കൃഷിയോടുള്ള കമ്പമേറെ.  സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ള തോന്നലിൽ കെൽട്രോൺ ടിവിയ്ക്ക്‌ ബോഡിയുണ്ടാക്കി നൽകിയിരുന്ന ഓർമ്മകളും അദ്ദേഹം അയവിറക്കി.
മൂന്ന്‌ ആൺമക്കളുടെ വിദ്യാഭ്യാസ ചിലവിനും കുടുംബം പോറ്റാനും മൂന്നര ഏക്കർ ഫലഭൂയിഷ്ടമായ ഭൂമി കൈവശമുള്ള താനെന്തിന്‌ മറ്റു തൊഴിലന്വേഷിക്കുന്നു എന്ന തിരിച്ചറിവ്‌ പിന്നീട്‌ കുറച്ചൊന്നുമല്ല വർഗ്ഗീസിനെ തുണച്ചതു. മൂന്നര ഏക്കർ കൃഷി ഭൂമി ഇന്ന്‌ തെങ്ങ്‌ അധിഷ്ഠിത വിള സമ്പ്രദായം അനുവർത്തിക്കുന്ന മാതൃക തോട്ടമാണ്‌. 125  തെങ്ങിനോടൊപ്പം ജാതി, കമുക്‌, പച്ചക്കറി വിളകൾ, പൈനാപ്പിൾ ഇവയെല്ലാമുണ്ട്‌.  തെങ്ങുകളെല്ലാം  7-8 വർഷം മാത്രം പ്രായം.  ഓടക്കാലി, നേര്യമംഗലം ഫാമുകളിൽ നിന്നും വാങ്ങിയ നെടിയ ഇനങ്ങളും സ്വന്തമായുത്പാദിപ്പിച്ച സങ്കരയിനങ്ങളും ഇതിലുൾപ്പെടുന്നു.
പയർ, വാഴ, കപ്പ, ചേമ്പ്‌, കാച്ചിൽ, മഞ്ഞൾ ഇവയെല്ലാം വിളശേഖരത്തിലുൾപ്പെടുന്നെങ്കിലു
ം തന്റെ ചെറുപയർ കൃഷിയെപ്പറ്റി പറയുന്നതിലാണ്‌ വർഗ്ഗീസിന്‌ താൽപര്യം കൂടുതൽ.
"അഞ്ചു വർഷം മുൻപ്‌ കടയിൽ നിന്നു വാങ്ങിയ കുറച്ച്‌ ചെറുപയർ വിത്തായി പരീക്ഷിച്ചതു വൻ വിജയമായി. ഒരു കിലോ ചെറുപയർ വിതയ്ക്കാൻ ഒരേക്കർ ഭൂമി വേണം. ഇതിൽ നിന്നും 30 കിലോ പയർ 45 ദിവസം കൊണ്ടു ലഭിയ്ക്കും. എന്റെ കൃഷി കപ്പയുടേയും വാഴയുടേയും ഇടയ്ക്കാണ്‌.  മൂടോടെ പിഴുത്‌ ടെറസ്സിലിട്ടുണങ്ങി കുടഞ്ഞെടുക്കുന്ന പയർ അത്യധികം സ്വാദിഷ്ടമാണ്‌".
എന്തുവില ലഭിക്കും ചെറുപയറിന്‌ വിപണിയിലെന്ന ചോദ്യത്തിനുള്ള ഉത്തരം കേട്ട എനിക്ക്‌ ചെറുപയറിന്റെ സ്വാദ്‌ അനുഭവിച്ച പ്രതീതിയായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും  ആലുവ ഗവണ്‍മന്റ്‌ ആശുപത്രിയിലെ 400 ഓളം രോഗികൾക്ക്‌ ഉച്ചഭക്ഷണം നൽകുന്നുണ്ട്‌. ഈ പയറും ഒപ്പം പറമ്പിലെ കപ്പയും പച്ചക്കറികളും നാളികേരവും എല്ലാം ഈ ആവശ്യത്തിനാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.
തന്റെ ഉദ്ദ്യമങ്ങൾക്കെല്ലാം പിന്നിൽ നെടുംതൂണായി പ്രവർത്തിക്കുന്ന 63 കാരി ജോളിയാണ്‌ വർഗ്ഗീസിന്റെ ഭാര്യ.  മൂന്നു ആൺമക്കൾ വിദ്യാസമ്പന്നരും ഉദ്ദ്യോഗസ്ഥരുമാണെങ്കിലും കൃഷി ഏറെ താൽപര്യമുള്ളവർ തന്നെ.  മൂത്ത മകൻ ലണ്ടനിൽ ഫിസിയോതെറാപ്പിസ്റ്റ്‌, രണ്ടാമത്തെയാൾ ആസ്ത്രേലിയയിൽ എൻജിനീയർ, മൂന്നാമൻ പാലക്കാട്‌ ബി.പി.എൽ ടെലികോം പ്രൈവറ്റ്‌ ലിമിറ്റഡിൽ മെഡിക്കൽ എക്യുപ്‌മന്റ്‌ വിഭാഗത്തിൽ ക്വാളിറ്റി കൺട്രോളറാണ്‌.  പെൺമക്കളില്ലാത്തതിന്റെ അഭാവം സ്നേഹസമ്പന്നരായ മൂന്ന്‌ മരുമക്കളിലൂടെ പരിഹരിച്ചുകിട്ടി.  കുടുംബത്തിന്റെ ഈ സന്തോഷമാണ്‌ രോഗികൾക്കും അശരണർക്കും ആഹാരം നൽകി സൽക്കർമ്മങ്ങൾ ചെയ്യാൻ പ്രേരകമാകുന്നത്‌. അതുകൊണ്ടു തന്നെ വാർഷിക വരുമാനത്തിന്റെ കണക്കെടുക്കാറില്ല.
ഈ ജീവത വിജയത്തിന്‌ നിദാനമാകുന്നത്‌ തന്റെ തെങ്ങിൻ പുരയിടവും അതിൽ നിന്നുള്ള ആദായവുമാണെന്ന്‌ പറയാൻ വർഗ്ഗീസ്‌ അഭിമാനമുണ്ട്‌. മറ്റൊരു കൃഷിയിലും സാധ്യമാകാത്ത സമ്മിശ്രകൃഷി സമ്പ്രദായം തെങ്ങിൻതോപ്പിൽ സാധ്യമാകുന്നുവേന്നതാണ്‌ തെങ്ങിനെ വേറിട്ടതാക്കുന്നത്‌.  രാസവളങ്ങളില്ലാതെയുള്ള കൃഷിയും മനസ്സിനു സംതൃപ്തി യേകുന്നു. പറഞ്ഞു നിർത്തുമ്പോൾ തെങ്ങിൻ തോപ്പിൽ ഏറ്റവും അനുയോജ്യമായ ഇടവിള വാഴയാണെന്ന്‌ തന്റെ പൂവൻ വാഴകൃഷിയിലെ അനുഭവം പങ്കുവെച്ച്‌ പറയാനും മറന്നില്ല, വർഗ്ഗീസ്‌.
വർഗീസ്‌. 0484-2677206

മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ.

എം.തോമസ്‌ മാത്യു

ഇടവപ്പാതി തിമിർത്തുപെയ്ത്‌ പുഴകളും തണ്ണീർത്തടങ്ങളും നിറഞ്ഞു കവിയേണ്ട കാലം; മിഥുനം കഴിഞ്ഞാൽ കർക്കിടകത്തിന്റെ വരവായി. പഞ്ഞമാസത്തിന്റെ ഓർമ്മകൾ പഴയ മനസ്സുകളിൽ തെളിയുന്നുണ്ടാവണം. കൃഷിപ്പണിയെല്ലാം ഒതുക്കി ഒതുങ്ങിക്കൂടുന്ന കാലമാണിത്‌. സമ്പന്നർ സുഖചികിത്സയ്ക്കു തിരഞ്ഞെടുക്കുന്ന സമയം; പണ്ടൊക്കെ പാടത്ത്‌ പണിയെടുക്കുന്ന കന്നുകാലികൾക്കും ഉണ്ടായിരുന്നു സുഖ ചികിത്സ. ആ കാലമെല്ലാം പോയി. കൃഷിപ്പണി മണ്ടന്മാർക്ക്‌ വിധിച്ചിട്ടുള്ളതാണെന്ന്‌ നമ്മൾ തീരുമാനിച്ചുറച്ചിട്ട്‌ കാലമേറെയായി. പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും, ഞാനുണ്ണും എന്ന അലസതയും അലംഭാവവും മൊത്തമായി നാം ഏറ്റെടുത്തിരിക്കുന്നു. തമിഴർ നമ്മളോളം ബുദ്ധിയില്ലാത്തവനായതു കൊണ്ട്‌ നമുക്കു വേണ്ട ഭക്ഷണവിഭവങ്ങളും അവർ ഉണ്ടാക്കിക്കൊള്ളട്ടെ എന്ന വിചാരം മൂത്തിരിക്കുന്നു. രണ്ടുനാൾ തമിഴ്‌നാട്ടിൽ നിന്ന്‌ ലോറി വന്നില്ലെങ്കിൽ അടുക്കള പൂട്ടാം എന്ന സ്ഥിതി അഭിമാനത്തോടെ നാം ഉണ്ടാക്കിയിരിക്കുന്നു. എല്ലാ കരണങ്ങളിലും സ്വസ്ഥം ഗൃഹഭരണം എന്ന്‌ എഴുതി യാതൊരു ജോലിയും ചെയ്യാതെ, കഴിയുമെങ്കിൽ കുംഭ തലോടിത്തരാൻ ഒരു ശിങ്കിടിയേയും നിയമിച്ച്‌, ചാരുകസേരക്കയ്യിൽ കാലുരണ്ടും കയറ്റി വച്ച്‌ കിടപ്പോ ഇരുപ്പോ എന്ന്‌ ശങ്കിക്കാവുന്ന ഒരു പടുതിയിൽ വിശ്രമിക്കുന്ന തറവാടിത്തത്തിന്റെ ഗംഭീരചിത്രം അഭിമാനോദ്ധതമായ മനസ്സോടെ സൂക്ഷിക്കുന്നവരാണല്ലോ കേരളീയർ. മലർന്നു കിടന്നു തുപ്പരുത്‌ എന്ന്‌ പഴഞ്ചൊല്ലുള്ളതിനാൽ തലചരിച്ച്‌ ഇടതുവശത്തേക്ക്‌ ഒരുക്കി വച്ചിരിക്കുന്ന കോളാമ്പിയിലേക്കു തുപ്പുക എന്ന സ്വയം ചെയ്യേണ്ട പണി മറ്റൊരാളെ ഏൽപിക്കാൻ കഴിയാത്തതിലുള്ള ദുഃഖം ദൈവത്തോടുള്ള പരിഭവമായി പരദേവതാപൂജയിലെ പിശുക്കുകൊണ്ട്‌ പകരം വീട്ടി തൃപ്തിപ്പെടുന്നതാണ്‌ ഈ തറവാടിത്തം.
    തറവാട്ടു മുതൽ അമ്മാവനറിയാതെ കട്ടുവിറ്റ്‌ സ്വന്തം നേരം പോക്കുകൾക്ക്‌ പണമുണ്ടാക്കിയിരുന്ന അനന്തവപ്പടയുടെ പാരമ്പര്യവും തറവാട്ടുമഹിമയുടെ വാഴ്ത്തുപാട്ടുകളിലുണ്ട്‌. പാണന്മാർക്ക്‌ അതും പാടാതെ വയ്യല്ലോ. ആ പാരമ്പര്യം നാം ഇപ്പോൾ ആഘോഷമായി നിലനിർത്തുന്നത്‌ പ്രകൃതിയെത്തന്നെ മുച്ചൂടും കൊള്ളയടിച്ച്‌ നശിപ്പിച്ചിട്ടാണ്‌. നദീ തടങ്ങളിൽ ഒരു തരി മണൽ അവശേഷിക്കരുത്‌ എന്ന്‌ നാം തീരുമാനിച്ചിരിക്കുന്നു. 'മരാള മിഥുനം മേവും മണൽത്തിട്ടയും' എന്ന്‌ ഇനിമേൽ ഒരു കാളിദാസനും എഴുതേണ്ടി വരില്ല. ഒടുക്കം കൊണ്ട്‌ നദികളെല്ലാം ചത്തൊടുങ്ങി. നദികൾക്കും മരിക്കാം എന്നത്‌ ഇന്നത്തെ അനുഭവശത്ത്യമാണ്‌. എല്ലാ മാലിന്യങ്ങളും ഒഴുക്കാനുള്ളതാണ്‌ പുഴകൾ എന്ന നിലപാട്‌ വൻകിട ഫാക്ടറികളും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട്‌ യമുനയിൽ കാളിയനുണ്ട്‌ എന്നല്ല, യമുന തന്നെയാണ്‌ കാളിയൻ എന്ന അവസ്ഥ വന്നുഭവിച്ചു. അരക്കാതം നടന്നിട്ടാണെങ്കിലും വൈകുന്നേരത്തെ കുളി പുഴയിൽ എന്നതായിരുന്നല്ലോ പണ്ടത്തെ രീതി. അതിന്റെ സുഖമൊന്നു വേറെ. ആ ഓർമ്മയിൽ ഏതെങ്കിലും പുഴയിൽ ഇറങ്ങിക്കുളിക്കാമെന്നു കരുതിയാൽ തീർന്നു. എല്ലാ സുഖങ്ങളും. വിഷം കുടിച്ചു ചത്തു പൊങ്ങുന്ന മത്സ്യക്കൂട്ടങ്ങൾ. "ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ" എന്ന കവിത പാടിക്കൊണ്ടിരിക്കുന്നു. മുണ്ഡനം ചെയ്യപ്പെട്ട മലകൾ കാണാൻ കൊള്ളുകയില്ല എന്നറിയുന്ന നമ്മുടെ സൗന്ദര്യബോധം ആദ്യം മരം മുറിക്കുക, വൈകാതെ മലയിടിക്കുക എന്ന തത്ത്വം മടികൂടാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു
. കുറ്റം പറയാമോ? എല്ലാ കുന്നുകളും നിരന്നുവരും, എല്ലാ കുഴികളും നികന്നുവരും എന്നല്ലേ പാഠം. വേദപാഠങ്ങൾ അനുസരണയോടെ പാലിക്കേണ്ടവരല്ലേ നമ്മൾ. ഇല്ല, ഇക്കാര്യത്തിൽ അലംഭാവമില്ല. സഹ്യാദ്രിക്കൂടങ്ങളെയും കടയോടെ പറിച്ചെടുത്ത്‌ കൊണ്ടുവരാൻ പാകത്തിൽ മിടുക്കും ശക്തിയുമുള്ള യന്ത്രങ്ങൾ നാട്ടിൽ സുലഭം. അവയെല്ലാം ചിട്ടയോടെ കർമ്മനിരതമായിരിക്കുന്നു. തലപ്പൊക്കം കൊണ്ട്‌ ഇനി മലയും അഹങ്കരിക്കേണ്ട; ചതുപ്പുകളൊന്നും ഇനി ആരുടെ മുമ്പിലും കിഴിഞ്ഞു നിൽക്കുകയും വേണ്ട. എല്ലാ തണ്ണീർത്തടങ്ങളും നികത്തി അംബരചുംബികൾ നിർമ്മിച്ച്‌ മനുഷ്യമഹത്ത്വ പ്രഘോഷണത്തിന്‌ നിയോഗിച്ചിരിക്കുന്നു. അവയങ്ങനെ ഉയർന്നു നിൽക്കട്ടെ. പതിനാറാം നിലയിൽ നിന്നു താഴോട്ടു നോക്കി മണ്ണിൽ ചവുട്ടി നടക്കുന്ന കൃമിപ്രായരെ കണ്ട്‌ അഭിമാനം വളർത്താൻ ആർക്കാണ്‌ ആഗ്രഹം തോന്നാത്തത്‌. അയഥാർത്ഥ സ്വപ്നങ്ങൾ ഇന്നില്ല; ഏത്‌ അസാദ്ധ്യതയേയും സിദ്ധവത്കരിക്കാൻ കഴിയുന്ന തന്ത്രമന്ത്രങ്ങൾ നാം സ്വായത്തമാക്കി ചിരിക്കുന്നു. പണ്ട്‌ ചാത്തൻസേവ കൊണ്ട്‌ സാധിച്ചിരുന്നതായി പറയപ്പെട്ടിരുന്ന എന്തും ഇപ്പോൾ സാധിതമാണ്‌. അതിനുവേണ്ട കുട്ടിച്ചാത്തന്മാരെ ഉത്പാദിപ്പിച്ച്‌ വിപണി നിറച്ചിരിക്കുന്നു. നിങ്ങൾക്ക്‌ ഉത്തരധ്രുവത്തിൽ എന്തുനടക്കുന്നു എന്ന്‌ അറിയണമോ, ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിൽ കുറച്ചെടുത്ത്‌ ആർക്കെങ്കിലും കൊടുക്കണമോ, ഉറക്കം കെടുത്തുന്ന ഏതെങ്കിലും അപ്സരോരമണിയെ അനാവൃതയാക്കണമോ-എന്തും ആഗ്രഹിക്കൂ. അരനിമിഷം കൊണ്ട്‌ എന്തും നടക്കും; നടത്താം. നിങ്ങളുടെ അയൽവക്കത്തു പാർപ്പുറപ്പിച്ച്‌ സ്വൈര്യം കെടുത്തുന്ന ശത്രുവിനെക്കുറിച്ച്‌ ഒരു മിഥ്യാപവാദം മാലോകരുടെ ചെവിയിൽ എത്തിക്കുകയാണോ വേണ്ടത്‌? ശങ്കിക്കേണ്ട, ഏതാനും ബട്ടണുകളിലൂടെ പതുക്കെ, വളരെ പതുക്കെ, വിരലോടിച്ചാൽ മതി. കാര്യം നടന്നിരിക്കും. അരമണിക്കൂർ കഴിയുമ്പോൾ തലയിൽ മുണ്ടിട്ടു നടക്കുന്ന അയൽക്കാരൻ നിങ്ങളുടെ കണ്ണിനു കർപ്പൂരമായി അവതരിക്കും!!
    മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ. നമുക്കിങ്ങനെ ഇരിക്കാം. അതുവേണോ ഇതുവേണോ എന്ന ശങ്ക വേണ്ട. രണ്ടും ഒരുമിച്ച്‌ സ്വന്തമാക്കിക്കൊള്ളു. ഇങ്ങനെ സ്വന്തമാക്കി പാഞ്ഞു നടന്ന്‌ പേ പിടിക്കുന്നതിനിടയിൽ ആത്മാവു നഷ്ടപ്പെട്ടല്ലോ, ഈ നേടിവച്ച ചരക്കുകൾക്കിടയിൽ മറ്റൊരു ചരക്കായി തീർന്നല്ലോ എന്നു പരിതപിക്കരുത്‌. അഥവാ, പരിതാപമെവിടെ! അതിനെവിടെ സമയം?

തെങ്ങിൻ തോപ്പിൽ ഇടവിളകളുടെ പ്രസക്തി



ഡോ.വി.കൃഷ്ണകുമാർ
പ്രിൻസിപ്പൽ ശയന്റിസ്റ്റ്‌, സിപിസിആർഐ, പ്രദേശിക കേന്ദ്രം, കായങ്കുളം

ഉത്പ്പാദന ചെലവു കുറച്ച്‌ ഉത്പാദനം വർധിപ്പിച്ചാൽ  മാത്രമെ കൃഷിയിൽ ലാഭമുണ്ടാക്കാനാവൂ.  നമ്മുടെ രാജ്യത്തെ  80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടർ വിസ്തൃതിമാത്രമുള്ളവയാണ്‌. ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ നിന്ന്‌ ലഭിക്കുന്ന തുഛമായ വരുമാനം ചെറിയ കുടുംബങ്ങൾക്കു പോലും ഉപജീവനത്തിന്‌ അപര്യാപ്തമാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും ഇത്‌ അവർക്ക്‌ നൽകുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുഛമായ വരുമാനവും മാത്രമെ കർഷകർക്കു നൽകുന്നുള്ളു.
7.5 മീറ്റർ അകലത്തിൽ തെങ്ങുകൾ കൃഷി ചെയ്യുമ്പോൾ അതിൽ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്‌. അനുയോജ്യമായ വിളകൾ കൃഷി ചെയ്ത്‌ ഈ കൃഷിസ്ഥലം ഫലപ്രദമായി വിനിയോഗിച്ചാൽ അതിൽ നിന്ന്‌ ചെറുതല്ലാത്ത വരുമാനം ഉറപ്പ്‌. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച്‌ സൂര്യപ്രകാശം മാത്രമെ കൃഷിയിടത്തിലെ മണ്ണിൽ പതിക്കുന്നുള്ളു. തെങ്ങിന്റെ ഈ പ്രത്യേകത മൂലം സൂര്യപ്രകാശം, മണ്ണ്‌, ജലം, അധ്വാനം എന്നിവയുടെ ലഭ്യത ഫലപ്രദമായി വിനിയോഗിച്ച്‌ തെങ്ങിൻ പുരയിടങ്ങളിൽ ലാഭകരമായ രീതിയിൽ ഇടവിളകൾ കൃഷി ചെയ്യാം.
നാളികേര തോട്ടങ്ങളിൽ വിള വൈവിധ്യവത്ക്കരണത്തിന്‌ ഇന്ന്‌ വലിയ പ്രസക്തിയാണുള്ളത്‌. അതുപോലെ വരുമാനം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല   മാർഗ്ഗമായി, തിരശ്ചീന- ലംബ  സ്ഥലം ഒരുപോലെ  ഉപയോഗപ്പെടുത്തുന്ന മിശ്രവിള സമ്പ്രദായം ചൂണ്ടിക്കാണിക്കപ്പെടുന്നു.  ചെറുകിട നാളികേര കർഷകർ പരമ്പരാഗതമായ കൃഷി രീതികളുടെ ഭാഗമായോ, വർധിച്ചു വരുന്ന സ്ഥലവിനിയോഗ സമ്മർദ്ദ ഫലമായോ അതുമല്ലെങ്കിൽ കടുംകൃഷിയിലൂടെ പരമാവധി സ്ഥലത്ത്‌ നിന്ന്‌  ആദായം  ഉണ്ടാക്കുന്നതിനോ അവരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളകൾ കൃഷി ചെയ്യുന്നു.
നാളികേരാധിഷ്ഠിത വിള സമ്പ്രദായത്തിൽ വിവിധ വിളകൾ കൃഷി ചെയ്യുമ്പോൾ പരിപാലനത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമെ ലഭ്യമായ വിഭവങ്ങളിൽ നിന്നുള്ള പരമാവധി വരുമാനം കർഷകന്‌ ഉറപ്പാക്കാൻ സാധിക്കുകയുള്ളു. സൂര്യപ്രകാശത്തോടും തണലിനോടുമുള്ള പ്രതികരണം അടിസ്ഥാനമാക്കി വിളകളെ പൊതുവെ നാല്‌ വിഭാഗങ്ങളായി തരം തിരിക്കാം. (പട്ടിക -1). നാളികേര തോപ്പുകളിൽ ലഭിക്കുന്ന  സൂര്യപ്രകാശത്തിന്റെ അളവു മനസിലാക്കി വേണം കൃഷി ചെയ്യാനുള്ള വിവിധ ഇടവിളകൾ തെരഞ്ഞെടുക്കാൻ. 
തെങ്ങുകളുടെ പ്രായം, വലിപ്പം, ഇടയകലം, ഓലകളുടെ വിരിവ്‌ എന്നിവ കണക്കിലെടുത്തു വേണം ഇടവിളകൾ പരിഗണിക്കാൻ.  തൈകൾ നടുന്നതു മുതൽ തെങ്ങുകൾ പൂർണവളർച്ചയെത്തി (8-9 വർഷം) ഓലകൾ വിരിയുന്നതു വരെ കൃഷിയിടത്തിൽ ധാരാളം സൂര്യപ്രകാശം ലഭിച്ചേക്കാം. ഈ കാലയളവിൽ പരസ്പരം മത്സരിക്കാത്ത വിവിധ വിളകൾ തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യാം.
അടുത്ത ഘട്ടത്തിൽ  അതായത്‌ 9- 25 വർഷം വരെ തെങ്ങിൻ തോപ്പിൽ മണ്ണിൽ സൂര്യപ്രകാശ ലഭ്യത വളരെ കുറവായിരിക്കും. ഈ സമയത്ത്‌ നിഴലിൽ വളരുന്ന ഇടവിളകൾ കൃഷിചെയ്യുകയാണ്‌ ഉത്തമം. തെങ്ങുകൾ 25 വർഷത്തെ വളർച്ച പിന്നിട്ടാൽ വീണ്ടും മണ്ണിലേയ്ക്ക്‌ കൂടുതൽ സൂര്യപ്രകാശം അരിച്ചിറങ്ങിവരും. അപ്പോൾ മുതൽ വാർഷിക വിളകൾ തെങ്ങിൻ തോട്ടങ്ങളിൽ കൃഷി ചെയ്യാം. മഴയുടെ അളവ്‌, ജലസേചന സൗകര്യം, മണ്ണിന്റെ സ്വഭാവം, വേണ്ടിവരുന്ന അധ്വാനം, കർഷകരുടെ ആവശ്യങ്ങൾ, വിപണിയിലെ ഡിമാന്റ്‌ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്തു വേണം തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളകൾ തെരഞ്ഞെടുക്കാൻ. ഓരോ വർഷവും ഇടവിളകളിൽ വിളചംക്രമണം നടത്തിയാൽ അത്‌ വിളവും വരുമാനവും വർധിക്കാൻ സഹായിക്കും.
1.    പച്ചക്കറികൾ - ചീര, പച്ചമുളക്‌, പാവൽ, പടവലം, കുമ്പളം, തക്കാളി, വഴുതന, ചേമ്പ്‌, മത്തൻ, പയർ.
2.    പഴവർഗ്ഗങ്ങൾ - വാഴ, പൈനാപ്പിൾ, പപ്പായ, പേര, ചെറുനാരകം, മാതളനാരകം, സപ്പോട്ട.
3.    തീറ്റപ്പുല്ല്‌ - ഹൈബ്രിഡ്‌ നേപ്പിയർ, ഗിനിയ ഗ്രാസ്‌, സ്റ്റൈലോസാന്തസ്‌,  കൗപീ, ബജറ നേപ്പിയർ.
4.    ഔഷധ, സുഗന്ധവിളകൾ - ചിറ്റാടലോടകം, കരിംകുറിഞ്ഞി, നാഗദന്തി, വെറ്റിവർ, തിപ്പലി, കച്ചോലം, പാച്ചോളി.
5.    പുഷ്പ വിളകൾ - ഹെലിക്കോണിയ, ആന്തൂറിയം, മുല്ല, ബന്തി, സൂര്യകാന്തി.
6.    സുഗന്ധ വൃക്ഷ വിളകൾ - ഇഞ്ചി, മഞ്ഞൾ, വാനില, കുരുമുളക്‌,ജാതി, കറുവ, ഗ്രാമ്പു.
7.    കിഴങ്ങുവിളകൾ - കപ്പ, ചേമ്പ്‌, ചേന, കാച്ചിൽ, മധുരക്കിഴങ്ങ്‌, കൂവ.
8.    പയർ വർഗ്ഗവിളകൾ - ചെറുപയർ,  ഉഴുന്ന്‌, പച്ചപ്പയർ, കടല, തുവര.
9.    പാനീയവിളകൾ - കൊക്കോ, കാപ്പി
10.    ഇതര വിളകൾ - മൾബറി, ശീമക്കൊന്ന, വെറ്റില, മുരിങ്ങ, കരനെല്ല്‌.
വ്യത്യസ്ത വേരുപടല സ്വഭാവമുള്ള വിളകൾ നിശ്ചിത അകലം പാലിച്ചു വേണം കൃഷി ചെയ്യുവാൻ. ഇങ്ങനെ ചെയ്താൽ മാത്രമെ വെള്ളം വളം മറ്റു പോഷകങ്ങൾ എന്നിവ വേണ്ടത്ര അളവിൽ ഓരോ വിളകൾക്കും ലഭിക്കുകയുള്ളു. കുരുമുളക്‌ ഒഴികെയുള്ള വിളകൾ തെങ്ങിന്റെ തടത്തിൽ നിന്നു കുറഞ്ഞത്‌ രണ്ടു മീറ്റർ അകലം പാലിച്ചു വേണം നടുവാൻ. വളവും വെള്ളവും ഓരോന്നിനും അതിന്റേതായ മാനദണ്ഡങ്ങളനുസരിച്ച്‌ പ്രത്യേകം നൽകണം. വിളവെടുപ്പിനു ശേഷം ഇവയുടെ അവശിഷ്ടങ്ങൾ സിംഹഭാഗവും തെങ്ങിൻ തോപ്പിൽ വളമായി  വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഇതു വഴി  പുറമെനിന്നു  വിലകൊടുത്തു വാങ്ങുന്ന വളത്തിന്റെ അളവ്‌ ഒരു പരിധി വരെ സാധിക്കും. ഇടവിളകളുടെ പരിപാലനം കൃത്യമാണെങ്കിൽ അതു നാളികേര ഉത്പാദനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.  ഏതാനും മിശ്രവിളകളുടെ പരിപാലന മുറകൾ  പട്ടിക രണ്ടിൽ.
വേണ്ടത്ര പോഷകാംശങ്ങൾ ഇല്ലാത്തതും ജല ആഗിരണശേഷി കുറഞ്ഞതുമായ  തീരപ്രദേശത്തെ മണൽ കലർന്ന മണ്ണിൽ ചീര, മത്തൻ, കുമ്പളം പോലുള്ള പച്ചക്കറികളും വാഴ, പൈനാപ്പിൾ പോലുള്ള പഴവർഗ്ഗവിളകളും  തെങ്ങുകൾക്കൊപ്പം ഇടവിളകളായി കൃഷി ചെയ്യാം. ഇതിനായി മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനു ചകിരി നിരത്തുക, കൊയർ പിത്ത്‌ ഉപയോഗിക്കുക തുടങ്ങിയ  നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. ഇടവിളകളിൽ നിന്നുള്ള അധിക വരുമാനം കൂടാതെ, അത്‌ മൊത്തത്തിൽ തെങ്ങുകളുടെ ഉത്പാദനക്ഷമതയും വർധിപ്പിക്കും. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ചേന, മരച്ചീനി, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ ഇടവിളകളിൽ ചേനയാണ്‌ ഏറ്റവും ലാഭകരം. ഇതിൽ തന്നെ ഗജേന്ദ്ര ഇനത്തിനാണ്‌ കൂടുതൽ വിളവ്‌, നല്ല രുചിയുമുണ്ട്‌.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശി ദ്വാരകയിൽ ശ്രീ.തങ്കപ്പന്‌ 3.5 ഏക്കർ നാളികേര കൃഷിയുണ്ട്‌. അതിനൊപ്പം അദ്ദേഹം വിവിധ ഇനം കിഴങ്ങുവിളകളും, സുഗന്ധവിളകളും, വാഴകളും ഇടവിളയായി  കൃഷിചെയ്യുന്നു. തങ്കപ്പന്റെ അഭിപ്രായത്തിൽ റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ്‌ നാളികേര തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച വാഴകൾ. അതുപോലെ ചേനയും ചേമ്പുമാണ്‌ അനുയോജ്യമായ കിഴങ്ങുവർഗ്ഗങ്ങൾ. വിളവെടുപ്പു കഴിഞ്ഞാലും ദീർഘനാൾ ഇവ സംഭരിച്ചു വയ്ക്കാൻ സാധിക്കും. തോട്ടത്തിലെ വിവിധ വിളകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ തോട്ടത്തിൽ തന്നെ ഉപയോഗിക്കുകയാണ്‌ ഈ കർഷകന്റെ ശൈലി.
എറണാകുളം ജില്ലയിലെ ശ്രീ. ജോസ്ഫ്‌ പൂവത്തുശേരി തന്റെ 1.25 ഏക്കർ തെങ്ങിൻ പുരയിടത്തിൽ 70 ജാതി മരങ്ങളാണ്‌ ഇടവിളയായി പരിപാലിക്കുന്നത്‌.  ജാതിക്കായും പത്രിയും വിറ്റ്‌ പ്രതിവർഷം ഒന്നര ലക്ഷം രൂപ ആദായമുണ്ടാക്കുന്നുണ്ട്‌ ഈ കർഷകൻ. വേനലിൽ തെങ്ങിനു നൽകുന്ന നനയും, തോട്ടത്തിലെ ഭാഗികമായ തണലും ജാതിക്ക്‌ ഉത്തമമാണ്‌ എന്ന്‌ ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം ജില്ലയിലെ ബിപി അങ്ങാടിയിലുള്ള ശ്രീ.വെട്ടം മുഹമ്മദ്‌ തന്റെ പത്ത്‌ ഏക്കർ തെങ്ങിൻ പുരയിടത്തിൽ നാളികേരാധിഷ്ഠിത മാതൃകാ കൃഷി രീതി വളരെ വിജയകരമായി നടത്തുന്ന കർഷകനാണ്‌. ആധുനിക സാങ്കേതിക വിദ്യയുടെ പൈന്തുണയോടെയാണ്‌ കൃഷി. 600 തെങ്ങ്‌, 200 കവുങ്ങ്‌, 150 ജാതി, 4000 നേന്ത്രവാഴ കൂടാതെ ചേന ചേമ്പ്‌ ഉൾപ്പെടെ വിവിധ കിഴങ്ങുവിളകളും പച്ചക്കറികളുമാണ്‌ മുഹമ്മദിന്റെ സമ്മിശ്രകൃഷി. ഒരു ഹെക്ടറിൽ 150 തെങ്ങ്‌ എന്ന കണക്കിലുള്ള കൃഷി ഇതര ഇടവിളകളുടെ വളർച്ചക്ക്‌ അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങൾ ഒരുക്കുന്നു എന്നാണ്‌ മുഹമ്മദിന്റെ കൃഷിഅനുഭവം.
കേരള ഗവണ്‍മന്റിന്റെ 2009 -10 വർഷത്തെ കേരകേസരി അവാർഡ്‌ ജേതാവ്‌ കോഴിക്കോട്‌ ജില്ലയിലെ ആനക്കാം പൊയിൽ സ്വദേശി ശ്രീ. എംഎം ഡൊമിനിക്കിന്‌ 12 ഏക്കർ തെങ്ങിൻ പുരയിടമുണ്ട്‌. തെങ്ങുകൾ തമ്മിൽ 12 മീറ്ററാണ്‌ അദ്ദേഹം തന്റെ കൃഷിയിടത്തിൽ പാലിച്ചിരിക്കുന്ന അകലം. മിശ്രവിളകളായി ഗ്രാമ്പു, ജാതി, കൊക്കോ എന്നിവയും കിഴങ്ങുവർഗ്ഗ വിളകളും ഔഷധസസ്യങ്ങളുമാണ്‌ ഡൊമിനിക്‌ പരിപാലിക്കുന്നത്‌. കൃഷിയിടത്തിലെ അവശിഷ്ഠങ്ങൾ ഉപയോഗിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ കൃഷിയിടത്തിൽ തന്നെ വളമായി ചേർക്കുന്ന ജൈവകൃഷി രീതിയാണ്‌ അദ്ദേഹത്തിന്റേത്‌.
കൊല്ലം ജില്ലയിലെ ചവറ, കോട്ടക്കകം ശ്രീ.ജെ.വിജയൻപിള്ള തന്റെ ആറര ഏക്കർ തെങ്ങിൻ തോപ്പിൽ സമ്മിശ്രകൃഷിയാണ്‌ അവലംബിക്കുന്നത്‌.  ഈ വർഷത്തെ കർഷക ശ്രീ അവാർഡ്‌ ജേതാവാണ്‌.  തൊഴുത്തു നിറയെ പശുക്കളെ വളർത്തി അവയുടെ ചാണകം മാത്രമാണ്‌ വിജയൻപിള്ള കൃഷിയിൽ ഉപയോഗിക്കുന്ന വളം. പശുക്കൾക്കു നൽകാനുള്ള തീറ്റപ്പുള്ളാണ്‌ മുഖ്യ ഇടവിള. കൂടാതെ വിവിധ കിഴങ്ങുവർഗങ്ങൾ, വാഴ, പച്ചക്കറികൾ എന്നിവയും തെങ്ങിൻതോപ്പിൽ കൃഷിചെയ്ത്‌ അധിക വരുമാനം ഉണ്ടാക്കുന്നു.
പാലക്കാട്‌ ജില്ലയിലെ കാറൽമണ്ണ സ്വദേശി ശ്രീ. ശ്രീകുമാരൻ ഏഴ്‌ ഏക്കർ വരുന്ന തന്റെ തെങ്ങിൻ തോട്ടത്തിൽ കിഴങ്ങുവർഗങ്ങൾ, ( ചേന, ചേമ്പ്‌, മരച്ചീനി, കൂവ) സുഗന്ധവിളകൾ(ഇഞ്ചി,മഞ്ഞൾ) കൊക്കോ, 1000  വാഴകൾ (നേന്ത്രൻ,കണ്ണൻ,കദളി,ഞാലിപ്പൂ
വൻ,മൈസൂർപൂവൻ) എന്നിവയാണ്‌ ഇടവിളകളായി കൃഷിചെയ്തു വരുന്നത്‌. 
തണൽ ഇഷ്ടപ്പെടുന്ന വിള എന്ന നിലയിൽ കൊക്കോ തെങ്ങിൻതോട്ടങ്ങളിൽ  കൃഷിചെയ്യാൻ വളരെ യോജിച്ചതാണ്‌. തെങ്ങുമായി ഒരു തരത്തിലും ജലത്തിന്റെയോ, വളത്തിന്റെയോ കാര്യത്തിലൊന്നും മത്സരിക്കാത്ത സസ്യം കൂടിയാണ്‌ കൊക്കോ. കോഴിക്കോട്‌ ജില്ലയിലെ മരുതോങ്കര സ്വദേശി ശ്രീ.പി.വൈ ജോസ്‌ തന്റെ ഒന്നര ഏക്കർ തെങ്ങിൽ 200 കൊക്കോയാണ്‌ കൃഷി ചെയ്തിട്ടുള്ളത്‌. കൊക്കോ കായ്‌ വിറ്റ്‌ പ്രതിവർഷം ഏകദേശം ഒന്നേകാൽ ലക്ഷം രൂപ അദ്ദേഹം നേടുന്നു.
ഉപസംഹാരം
നാളികേരാധിഷ്ഠിത കൃഷി സമ്പ്രദായം ഭക്ഷ്യസുരക്ഷയും ഭക്ഷ്യപര്യാപ്തത്തയും നൽകുന്നു. ജീവകങ്ങൾ , ധാതുക്കൾ തുടങ്ങിയവയടങ്ങിയ പോഷാകാഹാരം, കൃഷിയിട വൈവിധ്യവത്ക്കരണത്തിലൂടെ തൊഴിലവസരങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥ, പരിസ്ഥിതി സംരക്ഷണം തുടങ്ങി നേട്ടങ്ങൾ എത്ര. തെങ്ങിനൊപ്പം ഇടവിളകൾ കൃഷി ചെയ്യുന്നതിലൂടെ കൂടുതൽ ഭക്ഷ്യവസ്തുക്കളും കാർഷിക വിഭവങ്ങളും  ഉത്പ്പാദിപ്പിക്കുന്നു എന്നു മാത്രമല്ല, അത്‌  നഗര / ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നു. അതെ സമയം ഇത്തരത്തിലുള്ള കൃഷി രീതി കൂടുതൽ തൊഴിലവസരങ്ങളും ജീവിതമാർഗ്ഗങ്ങളും സൃഷ്ടിക്കുന്നു, കൃഷിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നു, ആളുകളുടെ ക്രയശേഷി ഉയർത്തുന്നു, ചുരുക്കത്തിൽ കാർഷിക സമൂഹത്തിലെ ദാരിദ്ര്യം തന്നെ ഇല്ലാതാക്കുന്നു. ഈ മേഖലയിൽ വിജയം കൊയ്ത കർഷകർ സമൂഹത്തിന്റെ പ്രചോദനവും സംരംഭക മാതൃകകളുമായി മാറുന്നു. നാളികേര കൃഷിയെ വരും കാലങ്ങളിൽ അഗ്രിബിസിനസ്‌ വഴിത്താരയിലേയ്ക്കു കൊണ്ടുവരാനും അതിലൂടെ കൂടുതൽ ആസ്തിയും മൂലധനവിഭവവും സൃഷ്ടിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല.
ഡോ. കൃഷ്ണകുമാർ. 9387100119

കെടിഡിസിയുടെ ഹോട്ടലുകളിൽ ഇനി സ്വാഗത പാനീയമായി നീര


സിഡിബി ന്യൂസ്‌ ബ്യൂറോ

കേരളത്തിന്റെ തനത്‌ ആരോഗ്യ പാനീയമായ നീരയെ, ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെത്തുന്ന അതിഥികൾക്കു സ്വാഗത പാനീയമായി നൽകാനുള്ള ആലോചന തുടങ്ങി. സംസ്ഥാന ഗവണ്‍മന്റിന്റെ ഉടമസ്ഥതയിലുള്ള കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും മറ്റ്‌ അതിഥി മന്ദിരങ്ങളിലുമെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും നീര നൽകി സ്വാഗതം ചെയ്യാൻ ആലോചിക്കുന്നതായി കെടിഡിസി ചെയർമാൻ ശ്രീ.വിജയൻ തോമസ്‌ അറിയിച്ചു. ഇതിന്റെ ഭാഗമായി കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കോവളം സമുദ്ര, കുമരകം വാട്ടർസ്കേപ്സ്‌, കൊച്ചി ബോൾഗാട്ടി പാലസ്‌ എന്നീ ഹോട്ടലുകളുടെ മാനേജർമാരായ  ശ്രീ. ബിജി ആനന്ദും, ശ്രീ.ഗോപു ചന്ദ്രനും, ശ്രീ.അലക്സ്‌ പി ജോഷ്വയും നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസുമായി പ്രാരംഭവട്ട ചർച്ചകൾ നടത്തി.  പ്രധാനമായും നീരയുടെ ലഭ്യതയും അതിന്റെ വിതരണവും സംബന്ധിച്ചാണ്‌ കെടിഡിസി പ്രതിനിധികൾ ബോർഡ്‌ ചെയർമാനുമായി ചർച്ച നടത്തിയത്‌. 
കേരളത്തിൽ അനുദിനം വികസിക്കുന്ന വൻ വ്യവസായമാണ്‌ വിനേദസഞ്ചാരം. ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ പ്രതിദിനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഞ്ചാരികളായി എത്തുന്നത്‌. സീസണിൽ സഞ്ചാരികളുടെ പ്രവാഹം പതിന്മടങ്ങാകും. ഇവരിൽ ണല്ലോരു ശതമാനവും വിദേശികളാണ്‌. കൃത്യമായ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്ത്‌, ഹോട്ടലുകളും യാത്രാവാഹനങ്ങളും സന്ദർശന സ്ഥലങ്ങളും മുൻകൂട്ടി നിശ്ചയിച്ച്‌ എത്തുന്ന ഇവർ താമസിക്കാനും മറ്റും തെരഞ്ഞടുക്കുന്നത്‌ കെടിഡിസിയുടെ ഹോട്ടലുകളും അതിഥി മന്ദിരങ്ങളുമാണ്‌. കഴിഞ്ഞ നാലുമാസത്തെ മാത്രം കണക്കെടുത്താൽ കെടിഡിസിയുടെ മൂന്നു  ഹോട്ടലുകളിൽ മാത്രം  താമസിച്ചു പോയവരുടെ എണ്ണം പതിനായിരത്തിൽ കവിയും.
കേരളത്തിന്റെ ഉപചാരമനുസരിച്ച്‌ അതിഥികളെ സ്വാഗത പാനീയം നൽകിയാണ്‌ വരവേൽക്കുക. ഇപ്പോൾ കെടിഡിസിയുടെ ഹോട്ടലുകളിൽ പൈനാപ്പിൾ അല്ലെങ്കിൽ മുന്തിരി ജൂസാണ്‌ വെൽക്കം ഡ്രിങ്കായി നൽകുന്നത്‌. എന്നാൽ ഇതിന്‌ ഒരു കേരളീയ സ്പർശം ഇല്ല എന്നത്‌ വലിയ പോരായ്മായി പലരും ചൂണ്ടിക്കാട്ടിയതോടെയാണ്‌  കെടിഡിസി പുനരാലോചന തുടങ്ങിയത്‌ എന്ന്‌ കുമരകം വാട്ടർസ്കേപ്സ്‌ മാനേജർ ശ്രീ.ഗോപു ചന്ദ്രൻ പറഞ്ഞു. ആദ്യം ആലോചിച്ചതു കരിക്കു നൽകാനായിരുന്നു. പക്ഷെ ദിനം പ്രതി നൂറുകണക്കിനു കരിക്ക്‌ ഉപയോഗിക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ(തൊണ്ടും ചകിരിയും മറ്റും) ഉണ്ടാക്കിയോക്കാവുന്ന മാലിന്യ - പാരിസ്ഥിതിക പ്രശ്നങ്ങൾ ചെറുതല്ല. മാത്രവുമല്ല, അതിഥികളുടെ മുന്നിൽ വച്ചു തന്നെ വേണം അതു തയാറാക്കി അവർക്കു നൽകാൻ.  അത്‌ ഹോട്ടലിന്റെ സ്വീകരണ ലോബിയുടെ വൃത്തിയെയും വെടിപ്പിനെയും ബാധിക്കും. യാത്രാസംഘങ്ങൾ കൂട്ടമായി എത്തുമ്പോൾ എല്ലാവർക്കും ഒന്നിച്ച്‌ കരിക്കു വെട്ടി നൽകുക എന്നതും പ്രായോഗികമായി ബുദ്ധിമുട്ടാണ്‌. പിന്നെ, അന്നു തന്നെ തെങ്ങിൽ നിന്ന്‌ വിളവെടുത്ത കരിക്കു ലഭിക്കണം, അതിന്‌ ഒരു യൂണിഫോമിറ്റി വേണം (വലിപ്പം, നിറം, മൂപ്പ്‌ തുടങ്ങിയവ) ഇതെല്ലാം കണക്കിലെടുത്താണ്‌ ആ ആശയം തത്ക്കാലം ഉപേക്ഷിച്ചതു. അടുത്ത ഓപ്ക്ഷൻ കോഴിക്കോടൻ സർബത്ത്‌ നൽകുക എന്നതായിരുന്നു. അതിന്റെ ആലോചനയിലിരിക്കുമ്പോഴാണ്‌ കോട്ടയത്ത്‌ നീര ലോഞ്ച്‌ ചെയ്തത്‌. ഉടൻ അതിന്റെ സാധ്യതകളെക്കുറിച്ചായി ചർച്ച.  ആദ്യം  പ്രോസസിംങ്ങ്‌ എൻജിനിയറുമായാണ്‌ സംസാരിച്ചതു. തുടർന്ന്‌ വിശദമായ ചർച്ചകൾക്കായി ഞങ്ങൾ ബോർഡിൽ എത്തുകയായിരുന്നു.
രണ്ടു വിധത്തിലാണ്‌ കെടിഡിസി യിലൂടെയുള്ള നീരയുടെ വിപണന സാധ്യതകൾ ഞങ്ങൾ കാണുന്നത്‌. ഒന്ന്‌, കെടിഡിസിയുടെ ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും എത്തുന്നവർക്ക്‌ വെൽക്കം ഡ്രിങ്ക്‌ എന്ന നിലയിൽ. അതു പക്ഷെ വില വാങ്ങി നൽകുന്നതല്ല. അതിഥി സത്ക്കാരത്തിന്റെ ഭാഗമായി നൽകുന്നതാണ്‌. രണ്ട്‌, നീരയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക്‌ അത്‌ വേണമെങ്കിൽ വിലയ്ക്ക്‌ ലഭ്യമാക്കുന്നതിനുള്ള സൗകര്യം കൂടി ക്രമീകരിക്കാൻ ആലോചിക്കുന്നു. കുമരകത്ത്‌ ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ നിലവിലുള്ള സ്ഥലം ഇത്തരത്തിൽ സഞ്ചാരികൾക്കുള്ള വിവിധ വസ്തുക്കളുടെ വിൽപന കേന്ദ്രമായി മാറ്റാൻ പോവുകയാണ്‌. സഞ്ചാരികൾക്ക്‌ വേണ്ട ഗുണനിലവാരമുള്ള വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ സ്പൈസസ്‌ ബോർഡിൽ നിന്ന്‌ എത്തിക്കും.  ഹാൻടെക്സിൽ നിന്ന്‌ കൈത്തറി വസ്ത്രങ്ങൾ, റെസ്പോൺസിബിൾ ടൂറിസത്തിൽ നിന്ന്‌ കരകൗശല വസ്തുക്കൾ എന്നിവ എത്തിക്കാനും ചർച്ച പൂർത്തിയായി കഴിഞ്ഞു. ഇനി  ഇവയ്ക്ക്‌ ഒപ്പം കേരളത്തിന്റെ തനതു പാനീയമായ നീരയും ഉണ്ടാവും. നീരയെ സംബന്ധിച്ചിടത്തോളം ഇത്‌  വലിയ പ്രചാരണം കൂടിയാകും.  വന്നു പോകുന്നവർ പറഞ്ഞറിഞ്ഞ്‌ കൂടുതൽ പേർ നീര തേടിയെത്തുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശ്രീ. ഗോപു പറഞ്ഞു.

പുസ്തകം


ശ്രീധരനുണ്ണി ,കോഴിക്കോട്‌


അകലെയുണ്ടൊരു പുസ്തക,മായതി-
ലെഴുതിയിട്ടുണ്ടൊരായിരമക്ഷരം
പല ലിപികളിലെത്രയോ വർണ്ണങ്ങ-
ളിഴുകിയേടുമറിയുന്ന പുസ്തകം.
ഹൃദയമായിത്തുടിക്കുന്ന പുസ്തകം
മധുരമർഥങ്ങൾ ചാലിച്ച പുസ്തകം

വരിക തോഴരേ പണ്ടു നാം പാടിയ
പഴയ പാട്ടിന്റെയീണം പരതുക
അതിലുറയുമമൃതവുമായി നമു-
ക്കൊരു മഹാതീർഥയാത്ര പുറപ്പെടാം
അകലെയെൻ പൂർവസൂരികൾ നാരായ-
മുനകളാൽ കോറി വെച്ചതാമക്ഷരം
ചികയുക, കാലദൂരങ്ങൾ താണ്ടിയാ
നടയിലെത്തുക, മന്ത്രം ജപിക്കുക
ജനിമൃതികളെ കൂട്ടിയിണക്കുന്ന
വരദ മന്ത്രാക്ഷരിയിൽ മുഴുകുക
ഇഹപരങ്ങളെ മാലയിൽ കോർക്കുന്ന
ഗഹനമന്ത്രം കരളിൽ കരുതുക.

ഇനി നടക്കാം, വഴിയിൽ മുള്ളെങ്കിലും
പെരിയ മൂർഖൻ പതിയിരിപ്പെങ്കിലും
കൊടിയ ദാഹം വലയ്ക്കുന്നുവേങ്കിലും
കുടൽ കരിഞ്ഞുമണക്കുന്നുവേങ്കിലും
ഇരുളുമൂടിക്കണക്കുന്നുവേങ്കിലും
നിശിതമാം ശീതപാതമുണ്ടെങ്കിലും
ഇടറിടായ്കപദങ്ങൾ പലവഴി-
യൊരു വഴിയായ്‌ തെളിഞ്ഞുകാണുംവരെ.
അതുകഴിഞ്ഞാൽ പടികളനന്തമായ്‌
കയറിയെത്തുന്നിടത്താണ്‌ പുസ്തകം
അവിടെയെത്തിത്തുറക്കണം ജീവന്റെ
കഥയെഴുതിയ ദിവ്യമാം പുസ്തകം
പല ലിപികളിൽ പുണ്യപാപങ്ങൾ തൻ
ചരിതമെല്ലാം കുറിച്ചിട്ട പുസ്തകം.

ആശുപത്രിക്കുറിപ്പുകൾ (ഒരു കൂട്ടിരിപ്പുകാരന്റെ കവിതകൾ)

ഏറെച്ചിത്രം...



സി.രാധാകൃഷ്ണൻ

എത്ര കട്ടിയുള്ള കടലാസിലായാലും ഏറെ തവണ വരച്ചും മായ്ച്ചുമാണ്‌ രചനയെങ്കിൽ ചിത്രം മുഴുവനാകുകയല്ല, കടലാസ്‌ ഓട്ടപ്പെടുകയാവും ഫലം. ഏറെച്ചിത്രം ഓട്ടപ്പെടുമെന്ന പഴമൊഴി കൂടുതൽ ബാധകമാവുക ചിന്തയ്ക്കാണ്‌. തിരിച്ചും മറിച്ചും ആലോചിച്ചു തല പുകച്ചാൽ തീരുമാനം ഉണ്ടാകാതിരിക്കയും, ഉണ്ടായാലും പിഴയ്ക്കാൻ ഇടയാവുകയും ചെയ്യും. എന്നാൽ, ഒട്ടും ആലോചിക്കാതെ തീരുമാനമെടുത്താലോ? മിക്കവാറും അവിവേകവുമാവും!
    ആലോചിക്കുന്നത്‌ നമ്മെപ്പറ്റിയായാലും മറ്റുള്ളവരുടെ കാര്യമായാലും ഇതു ശരിയാണ്‌. കൊലക്കുറ്റത്തിന്‌ വിചാരണ ചെയ്യപ്പെടുന്ന ഒരു നിരപരാധി, ആ വിചാരണ അവസാനമില്ലാതെ നീണ്ടുപോയപ്പോൾ, ന്യായാധിപനോടു പറഞ്ഞത്രെ-ഒന്നുല്‌ തൂക്കാൻ വിധിക്ക്‌, തമ്പ്രാ! അല്ലേല്‌ അടിയന്‌ ചെത്താൻ പോണം! മക്കള്‌ പട്ടിണീലാ!
    എപ്പോഴാണ്‌ ആലോചന ആവശ്യത്തിന്റെ പരിധി കടന്ന്‌ നമുക്കോ മറ്റുള്ളവർക്കോ ഇരുകൂട്ടർക്കും  ഒരുമിച്ചോ ഗുണത്തിലേറെ ദോഷം ചെയ്യുക? ആ അതിർത്തി എങ്ങനെ കണ്ടുപിടിക്കാം? നിമിഷാർദ്ധത്തിൽ എടുക്കേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ ഇത്തരം ചിന്തയ്ക്ക്‌ സാവകാശം കിട്ടില്ല. വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുന്ന പെയിലറ്റിന്‌ സന്നിഗ്ദ്ധാവസ്ഥകളിൽ ആലോചിച്ചിരിക്കാൻ അര നിമിഷംപോലും കിട്ടാതെ വരാം. ചില സന്ദർഭങ്ങളിൽ ഒരു ഡോക്ടർ എടുക്കുന്ന തീരുമാനവും പൊടുന്നനെ വേണ്ടിവരാം.
    പക്ഷെ, ഇത്തരത്തിൽ അല്ലാതെയുള്ള സാഹചര്യങ്ങളിൽ ചിന്താകുലത ഒഴിവാക്കാൻ ശീലിച്ചാൽ ഏത്‌ അടിയന്തിരാവസ്ഥയിലും ഉടനടി ശരിയായ തീരുമാനം കൈക്കൊള്ളാൻ ആവശ്യമായ കഴിവ്‌ താനെ വികസിച്ചുവരും. ഒന്നേ ഓർക്കാനുള്ളു- സംശയാത്മാ വിനശൃതി!
    സംശയം എന്തിന്റെ ഫലമാണ്‌? ഒരു സംശയവും വേണ്ട, അറിവില്ലായ്മയുടെ! ഈ അറിവില്ലായ്മയുടെ ഉടവിടം എന്താണ്‌? തെറ്റായ യാഥാർത്ഥ്യബോധം. സ്ഥലജലഭ്രാന്തി, മരീചിക, കയർ പാമ്പാകുന്ന അനുഭവം എന്നിവ ഉദാഹരണം. പ്രത്യക്ഷ യാഥാർത്ഥ്യത്തെ പരമയാഥാർത്ഥ്യമെന്ന്‌ കരുതാനിടവരികയോ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്കാതെ വരികയോ ചെയ്താൽ സംശയം ഫലം. തീരുമാനിക്കാൻ വൈകിയാൽ പാമ്പു കടിച്ചെന്നിരിക്കും. മണ്ടത്തരം കണ്ടു പാഞ്ചാലി ചിരിച്ചെന്നും ഒരു ഭാരതയുദ്ധംതന്നെ അനിവാര്യമായെന്നും വരാം!
    എന്നാൽ, പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഉണ്മ അവിനാശിയും അവ്യയവും ആകയാലും ഈ  ഞാനും സത്യത്തിൽ അതുതന്നെ ആകയാലും എന്നിലെ സത്യവസ്തുവിന്‌ ഒന്നും പ്രശ്നമല്ല എന്ന ഉറപ്പുണ്ടായാൽ പിന്നെ സംശയലേശവും ശേഷിക്കില്ല. അങ്ങനെ ചെയ്താൽ ഇങ്ങനെ ആയാലോ, ഇങ്ങനെ ചെയ്താൽ അങ്ങനെ ആയാലോ എന്ന പേടിയേ പിന്നെ ഉണ്ടാവില്ല. നശ്വരപ്രപഞ്ചത്തിനും അതിനു പിന്നിലെ അനശ്വരമാധ്യമത്തിനും അതിനും നിദാനമായ അക്ഷരാതീതത്തിനും ആ ക്രമത്തിൽ കൂടിക്കൂടി വരുന്ന പ്രാധാന്യം അനുവദിച്ചാൽ എവിടെ പിഴച്ചാലും ആത്യന്തികമായി പിഴയ്ക്കുന്നില്ല എന്ന ഉറപ്പുകിട്ടും. എന്നുവച്ചാൽ സംശയം അവസാനിക്കുന്നു. വിഷാദയോഗം വിഷാദരോഗമാകാതെ ഒഴിഞ്ഞുപോകുന്നു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ വരും വരായ്കകളെപ്പറ്റി നമുക്കുള്ള ആശങ്കയാണ്‌ സംശയത്തിന്‌ അടിത്തറ. വൈകാരികബന്ധങ്ങളാണ്‌ ഈ ആശങ്കകൾ മുളപ്പിച്ചു പെരുപ്പിക്കുന്നത്‌. ഇവ അകമെ പെരുകുമ്പോൾ എത്ര ആലോചിച്ചാലും എങ്ങുമെത്തില്ല എന്നു മാത്രമല്ല, കൂടുതൽ കുഴപ്പത്തിൽ കലാശിക്കുകയും ചെയ്യും. കമ്പ്യൂട്ടർ വൈറസ്സിന്റെ പൊതുസ്വഭാവം തന്നെയാണ്‌ ഇതിനുമുള്ളത്‌. ഓരോ തവണയും നാം നമ്മുടെ ചിന്താമണ്ഡലം റീ ഓപ്പൺ ചെയ്ത്‌ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോഴും വൈറസ്സ്‌ അത്രയ്ക്കത്രയ്ക്ക്‌ പടരുന്നു! ക്രമേണ നമ്മുടെ വിലയേറിയ കമ്പ്യൂട്ടർ പ്രവർത്തനക്ഷമമല്ലാതാവുകയും അതിലെ അറിവും ആലോചനയും കൂടിക്കുഴഞ്ഞ്‌ തകിടംമറിഞ്ഞ്‌ ഭ്രാന്ത്‌ എന്ന അവസ്ഥയിലാവുകയും ചെയ്യുന്നു.
    ഒരു തീരുമാനവും എടുക്കാനാവാതെ മനസ്സിൽ ഇരുവശത്തേക്കുമെന്നല്ല നാനാവശങ്ങളിലേക്കും പിടിവലി നടന്നാൽ ഉള്ളം പിച്ചിക്കീറിപ്പോവും. എടുക്കാവുന്ന ഓരോ തീരുമാനവും അനിഷ്ടകരമായാൽ മഹാകഷ്ടംതന്നെ. വഴക്കിടുന്ന അച്ഛനമ്മമാരുടെ കുട്ടികളുടെ മനസ്സുതന്നെ നോക്കൂ. താൻ സ്നേഹിക്കുന്ന അവർ ഇരുവരെയും കുട്ടിക്ക്‌ ഒപ്പം ഇഷ്ടമാണ്‌. ഏതെങ്കിലുമൊരാളെ കൈയൊഴിയണം. എന്നുവന്നാൽ ആരെ? ഹൃദയഭേദകമാണ്‌ ആ അവസ്ഥ. ഇനി, നിർബന്ധത്തിനോ നിയമത്തിനോ വഴങ്ങി ഒരു വശം ചേർന്നാലോ, അതിന്റെ ദുഃഖവും കുറ്റബോധവും ഒഴിയാബാധകളുമാവും. ഇങ്ങനെയുള്ള കുട്ടികൾക്ക്‌ ജീവിതത്തിലൊരിക്കലും ഒരു ശരിയായ തീരുമാനവും എടുക്കാൻ കഴിവില്ലാതെ വന്നാൽ അത്ഭുതമെന്തിന്‌?
    അപ്രധാനമായതിനെ കൈയൊഴിയാൻ കഴിയാത്തത്താണ്‌ തീരുമാനമെടുക്കാൻ സാധിക്കാതെ വരുന്നതിനു കാരണം. അമ്മാത്തു നിന്ന്‌ പോകാനും വയ്യ. ഇല്ലത്തെത്തുകയും വേണം എന്നായാൽ നടുവഴിയിൽ നട്ടംതിരിയുകതന്നെ ഫലം. സംശയക്കുന്തോറും തെറ്റായ തീരുമാനം എടുക്കാനാണ്‌ സാധ്യത എന്ന വിശേഷവുമുണ്ട്‌. അൽപ്പം മദ്യപിക്കണൊ വേണ്ടയോ എന്ന സംശയമേ ഉണ്ടാകരുതാത്തത്താണെന്നാലും പലർക്കും ഇതുണ്ടായിപ്പോകുന്നു. ഇനി മദ്യപിക്കില്ല എന്നൊരു തീരുമാനം തലേന്നാൾ രാത്രി കൈക്കൊള്ളുകയും മക്കളെപ്പിടിച്ച്‌ ഭാര്യയോട്‌ സത്യം ചെയ്യുകവരെയും ഉണ്ടായിട്ടുമുണ്ട്‌ എന്നുകൂടി ഇരിക്കട്ടെ. അപ്പോഴാണ്‌ ബാറിന്റെ മുന്നിൽ എത്തിപ്പെടുന്നത്‌. അവിടെ നിൽക്കുന്നു, ചിന്തിക്കാൻ തുടങ്ങുന്നു - നല്ലപോലെ ആലോചിച്ച്‌ തീരുമാനിക്കാം, വേണോ വേണ്ടയോ? വേണ്ട എന്നതാണ്‌ ശരി. പക്ഷെ, ഇത്രകാലവും കുടിച്ചിട്ട്‌ ഒരു ചുക്കും സംഭവിച്ചില്ല എന്നിരിക്കെ ഇന്നുകൂടി ആയാൽ ഒരു തകരാറുമില്ല!...എന്നാലും, മക്കൾ!... ഓ, അതൊക്കെ വെറും അന്ധവിശ്വാസം!... എന്തൊക്കെയായാലും, ഞാനൊരു ആണല്ലേ, പറഞ്ഞ വാക്കിന്‌ വില വേണ്ടേ?...
    തീരുമാനമാകാതെ അങ്ങനെ നിൽക്കെ ബാറിലെ കറികളുടെയും ചാരായത്തിന്റെയും പരിചിതഗന്ധവും ഒരു ഗ്ലാസ്മേറ്റിന്റെ വരവും സംശയാലുവിനെ വീണ്ടും ആ പഴയ താവളത്തിലേക്കുതന്നെ കൈപിടിച്ചു കയറ്റുന്നു. ഈ പിഴച്ച തീരുമാനത്തിന്റെ കുറ്റബോധം തലയിൽ കനംതൂങ്ങുന്നതിനു പരിഹാരമായി നാലു പേഗ്ഗ്‌ കൂടുതൽ സേവിക്കുന്നു!
    ചിത്തവൃത്തിയെ നിയന്ത്രിക്കാതെ സംശയം നീങ്ങിക്കിട്ടില്ല. എത്ര വശ്യവും ആകർഷകവുമായ ഒരു കാര്യം മുന്നിൽ വന്നുപെട്ടാലും, വേണ്ട എന്നു നിശ്ചയിക്കാൻ ഒക്കണമെങ്കിൽ മറിച്ചാണ്‌ ശരി എന്നു ശഠിക്കുന്ന വൈകാരികസമ്മർദ്ദങ്ങളെ അതിജീവിക്കാൻ പറ്റണം. ഇതിനു കഴിയാഞ്ഞാണ്‌ ലഹരിയടിമകളും ചൂതുകളിക്കാരും കുതിരപ്പന്തയക്കാരും മുടിയുന്നത്‌. ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ പിച്ചക്കാരും സവാരി പോയേനെ എന്ന്‌ ഷേക്സ്പിയർ പറഞ്ഞത്‌, ധർമ്മപുത്രരായാലും കുതിരപ്പന്തയത്തിനു പോയാൽ ഭാര്യയെവരെ പണയം വച്ചും കളിക്കാൻ തീരുമാനിച്ചേക്കാം എന്നറിഞ്ഞും ചൂണ്ടിക്കാണിച്ചു കൊണ്ടുമാണ്‌.
    ജീവിതം എന്ന മനോഹരമായ ചിത്രം ഓട്ടപ്പെടാതിരിക്കാൻ ഒരു വഴിയേയുള്ളു-ശരിയായ തീരുമാനങ്ങൾ പെട്ടെന്നെടുക്കുക. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുക, എന്നിട്ട്‌ വരുന്നതെല്ലാം അപേക്ഷിച്ചു വാങ്ങിയതാണെന്നും നഷ്ടമാകുന്നതെല്ലാം ത്യജിച്ചതാണെന്നും കരുതുക. ഈ ധർമ്മം ആർ ആചരിക്കുന്നുവോ അയാൾക്കേ ജയമുള്ളു!

വിവേകാനന്ദൻ


വിഷ്ണുനാരായണൻ നമ്പൂതിരി


താമരപോലെ വിടർ-
ന്നാനനം അറിവിന്റെ
പാൽനുരപോലെ തൂകും
പുഞ്ചിരി, പീതാംബരം

ശ്രീപരാ കളഹംസ-
കൂജനം സംഭാഷണം
ഈ വിധം അകിഞ്ചനൻ
ഇന്ത്യതൻ പ്രിയപുത്രൻ

ഇളംകാറ്റുപോൽ കട-
ന്നെത്തിനാൻ പുതുയുഗം
പുലരും പ്രഭുസംസ്കാ-
രാഢ്യമാം ചിക്കാഗോവിൽ

ശാദ്വലങ്ങളിൽ നിന്നു
ശാദ്വസങ്ങളിലേക്കാ
സാത്വിക ജഗത്പ്രാണ-
സംക്രമം സ്പന്ദിക്കുമ്പോൾ

ഉള്ളിലെ തേനും നറു-
മണവും നിവേദിച്ചുൽ-
ഫുള്ളകേസരം സുമ-
നസ്സുകൾ ഒപ്പം ചേർന്നു

പ്രിയമായൊരാൾ തൂകി
മർമ്മരം: ഗുരോ! 'ഭവൽ-
പ്പദമുദ്രയെത്തുടർ-
ന്നെങ്ങളേതാനും ശിഷ്യർ

ഭാരതം പൂകിത്തപം
ചെയ്യുവാനിച്ഛിക്കുന്നു
പാരമാർദ്രനായ്‌ രാജ-
യോഗി ചൊല്ലുന്നു "സാധോ!

ഇന്ത്യയിൽ തപിക്കുവോർ-
ക്കില്ലല്ലോ ക്ഷാമം; കൊണ്ടു
ചൊല്ലുക ഭവാന്നാവു-
മെങ്കിലിന്നവർക്കന്നെ!

അന്തിപോലരുണമാം
ആനനം, ബോധത്തിന്റെ
ചെങ്കതിരൊളി ചിന്നും
പുഞ്ചിരി, ശിരസ്ത്രാണം.

ശ്രീപരാവിജൃംഭണ-
ഗർജ്ജനം പ്രഭാഷണം
ഈവിധം തിരിച്ചെത്തും
ഇന്ത്യതൻ പ്രിയപുത്രൻ.
കൊടുങ്കാറ്റുപോൽ ചീറി-
യടിച്ചാൻ അടിമത്തം
പുലരും ദരിദ്രമാം
ആർഷഭൂവിതിൻ ഹൃത്തിൽ.

പട്ടണം നാടും കാടും
ആസേതുഹിമാചലം
അഗ്നിവിദ്യതൻ സ്ഫോട-
മത്തിനാൽ ജ്വലിക്കുമ്പോൾ

ഉള്ളിലെ ആലസ്യവും
ഭീതിയും ഹോമിച്ചെങ്ങും
ഫുള്ളവീര്യമാം യുവ-
ചേതന ഒപ്പം ചേർന്നു.

പ്രിയമായൊരാൾ തേടി
സമ്മതം: ഗുരോ! ഭവൽ-
പ്പദമുദ്രയെത്തുടർ-
ന്നെങ്ങളേതാനും ശിഷ്യർ

ലോകമെമ്പാടും വിളി-
ച്ചുണർത്താനിച്ഛിക്കുന്നു
പാരമാർദ്രനായ്‌ രാജ-
യോഗി ചൊല്ലുന്നു "സാധോ!

ഉണർത്തുന്നോർക്കല്ലുണ-
രുന്നവർക്കല്ലോ ക്ഷാമം;
കളിക്ക ഫുട്ബോൾ നന്നായ്‌:
കാണുകീശ്വര സത്യം."

മൂന്നു ടൈറ്റിലുകൾ


ഹരിദാസ്‌ വളമംഗലം


എന്റെ കൂട്‌


നിന്റെ ഭാഷ
ഒരക്ഷരം
നേരിന്റെ
കാഴ്ച
അധികാരത്തിന്‌
അത്‌ ഒറ്റാല്‌
ഒളിവിന്‌
ഒരൊളി
എനിക്ക്‌
ഒരു കൂട്‌

മുറ്റത്ത്‌
മുറ്റത്ത്‌
ചാമ്പച്ചുവട്ടിൽ
കൊച്ചുമോനുമായി
മണ്ണപ്പം ചുട്ടുതിന്ന്‌
പക്ഷിച്ചിറകിന്റെ
മരച്ചില്ലകൾ കണ്ട്‌
ഇലയകലങ്ങളിൽ
ആകാശം കണ്ട്‌
ചെണ്ടകൊട്ടി
കുഴലുവിളിച്ച്‌
അമിട്ടുപൊട്ടിച്ച്‌
ഉൽസവം കണ്ട്‌
കുഴിയാനകളുടെ
പിറകോട്ടുനടത്തംകണ്ട്‌

കുറ്റം
ഒരു വിചാരണ
തടവ്‌
തൂക്കേറ്റൽ
പിടിയില്ലാകുറ്റം
ഒരു ജന്മത്തിന്റെ
തുരുത്തുമാത്രമേ
പരിചയത്തിലുള്ളകലുന്നാകാശം
അപാരതയിലേക്കഴിമുഖം
തുറന്നരുളുന്ന
ഗൂഢവചനമെന്താവാം

മുദ്രാവാക്യങ്ങളുടെ ശ്മശാനം

പി.കെ.ഗോപി

ആയിരം കാതം അകലെ നിന്നാവാം
ആത്മാവിനോടു ചേർത്തു നിർമിച്ച
കൂട്ടിൽ നിന്നാവാം
ഏതോ നിലവിളി നിരന്തരം കേൾക്കുന്നു.

പാതാളത്തിൽ നിന്നാവാം
പാനപാത്രത്തിൽ നിന്നാവാം
ഏതോ തിരയടി നിലയ്ക്കാതെ കേൾക്കുന്നു.

മുന്തിരി വള്ളികളിൽ നിന്നാവാം
മുലപ്പാലിൽ നിന്നാവാം
ഏതോ ഏങ്ങലടി എപ്പോഴും കേൾക്കുന്നു.

ആളൊഴിഞ്ഞ ഭൂതലത്തിലാവാം
അരങ്ങോഴിഞ്ഞ വാനിടത്തിലാവാം
നാളിതുവരെ ഉദിക്കാത്ത
നക്ഷത്രങ്ങളുടെ ചോരക്കാടുകൾ
പടർന്നു കയറുന്നു. 

ചുരുളഴിഞ്ഞ
സിരകളുടെ പത്തികളിലാവാം
വഴി മറന്ന
ചിതലുകളുടെ പുറ്റുകളിലാവാം
വിഷമുറഞ്ഞ ആരുടെയോ
ദുഷ്ടതകൾ
നിശ്ചലമായി കിടക്കുന്നു.

സ്വയം തുറന്ന
മിഴികളുടെ ഒപ്പുകടലാസിൽ
ഒന്നും പതിയാത്തതെന്തെന്ന്‌
വിശദീകരിക്കാനാവാതെ
നട്ടം തിരിയുമ്പോൾ,
നഷ്ടപ്പെട്ടവന്റെ മുറിവുകളിൽ നിന്ന്‌
വാക്യങ്ങൾ ചവച്ചുപേക്ഷിച്ച്‌
മുദ്രകൾ മാത്രം
വാൾത്തലകളോടു സന്ധിചെയ്യാനാവാതെ
വഴിവിളക്കുകൾക്കു മുമ്പിൽ
ചിതറിക്കിടക്കുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...