22 Sept 2013

MALAYALASAMEEKSHA SEPT 15/OCTO 15 /2013


reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
കവിത 
കലഹങ്ങള്‍
സന്തോഷ് പാലാ
ഞാൻ വിരിയാം നിനക്കായി
ഡോ കെ ജി ബാലകൃഷ്ണൻ 

കുചേലന്റെ സോഷ്യലിസം.!
ടി. കെ. ഉണ്ണി
രാത്രിയിലെ യാത്ര.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ….
ഗീത മുന്നൂർക്കോട്

വീട്
ലിസി കുര്യാക്കോസ്

കൈകേയി
പ്രൊഫ.ശ്രീലകം വേണുഗോപാൽ
വർഷമോഹം
വി.ദത്തന്‍
കാലത്തിനു മുന്‍പേ നടന്നവന്‍
രമേശ്‌ കുടമാളൂര്‍
 
ചങ്ങമ്പുഴ
ജയചന്ദ്രന്‍ പൂക്കരത്തറ

പ്രണയജാലകം
അരുൺകുമാർ അന്നൂർ
ജലാശയങ്ങൾ ഉണ്ടാകുന്നത് ....
സ്മിത പി കുമാർ
വംശീയത
മോഹൻ ചെറായി 

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.
സി.എൻ.കുമാർ
കൂട്ടമണി
മഹർഷി
ആളായ്ഞ്ഞെളിയും
പ്രമോദ്‌ മാങ്കാവ്‌
പരിഭാഷ :
ബ്രെഷ്റ്റ് - വായനയും സമാഹരണവും
വി രവികുമാർ
ലേഖനം
ഭൂതഭാവികൾക്കിടയിലെ അദൃശ്യരേഖ
നടരാജഗുരു
ഉവ്വ്, നല്ല മരുന്ന്‌ തീർച്ചയായും ഉണ്ട്‌
സി.രാധാകൃഷ്ണൻ
വേണം ഇനിയുമൊരു സ്വാതന്ത്ര്യസമരം
അമ്പാട്ട്‌ സുകുമാരൻനായർ 

അത്തച്ചമയം - ഒരു ചരിത്രമാമാങ്കം
ഡോ.അംബികാ എ.നായർ

പഴയവനഭൂമി കേവലം ഓർമ്മമാത്രം
മങ്കൊമ്പ്‌ രാജപ്പൻ 
ഇംഗ്ലീഷ് വിഭാഗം
Once Again I Reminisced
Anupama Janardanan
The Stringed Up Self
Geetha Raveendran

കൃഷി
തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വിജയത്തിന്‌ കർഷക കൂട്ടായ്മകൾ സജീവമാകണം
ടി. കെ. ജോസ്‌  ഐ എ എസ്
പുനർനടീലും പുനരുദ്ധാരണവും
രമണി ഗോപാലകൃഷ്ണൻ
നാളികേരം
അപ്പൻ തമ്പുരാൻആലപ്പുഴയിൽ ആദ്യത്തെ നാളികേര ഉത്പാദകകമ്പനി പിറന്നു
 ടി. എസ്‌. വിശ്വൻ
ജൈവവളം മാത്രം പോരേ?
ആർ. ജ്ഞാനദേവൻ
 നീര - പ്രകൃതിദത്ത ആരോഗ്യപാനീയം
കെ. ബി. ഹെബ്ബാർ, മാത്യു എ.സി., അറിവഴഗൻ എം., ഷംശുദ്ദേ‍ീൻ കെ., ജോർജ്ജ്‌ വി തോമസ്‌
തെങ്ങു കൃഷി പുനരുദ്ധാരണ പദ്ധതി നാളികേര കർഷകർക്ക്‌ വരദാനം
ബി. ആർ. ബിനീഷ്‌
എഫ്പിഒ - നൂതന ഹരിത വിപ്ലവത്തിന്റെ രാസത്വരകം
കെ. എസ്‌. സെബാസ്റ്റ്യൻ
നടീൽ വസ്തുക്കളുടെ ഉത്പാദനം: ബോർഡ്‌ പദ്ധതികളും പ്രവർത്തനങ്ങളും
എ. കെ. നന്തി

നോവൽ
കുലപതികൾ/13
സണ്ണി തായങ്കരി  

കഥ
ഭാഗ്യ
എം.കെ.ജനാർദ്ദനൻ
പരമാണുക്കള്‍ ഭേദിക്കപ്പെടുമ്പോള്‍
തോമസ് പി.കൊടിയന്‍
എഡിറ്ററുടെ കോളം/നവാദ്വൈതം
നോവലിസ്റ്റുകൾ നോവലിനെ അഭിനയിച്ചു കാണിക്കരുത്‌
എം.കെ.ഹരികുമാർ
അക്ഷരജാലകം

കാലത്തിനു മുന്‍പേ നടന്നവന്‍



രമേശ്‌ കുടമാളൂര്‍

ഒന്നാം വയസ്സില്‍ കണ്ടു കൊതിച്ച ബിസ്കറ്റ്
എനിക്ക് അഞ്ചാം വയസ്സില്‍ കിട്ടി...
അഞ്ചാം വയസ്സില്‍ കണ്ടു കൊതിച്ച
മുച്ചക്ര സൈക്കിള്‍
ഇരുപതാം വയസ്സിലാണ് കിട്ടിയത്..
പതിനാലില്‍ കൊതിച്ച
പൂക്കളും പുളകങ്ങളും
മുപ്പതിലും
മുപ്പതില്‍ കൊതിച്ച
കനിവാര്‍ന്ന തലോടല്‍
വയസ്സനായി വീണു കിടക്കുമ്പോഴും കിട്ടി.
കാലം കൃത്യമായി വന്നു..എന്റെ പിറകേ...
ഞാന്‍ കാലത്തിനു മുന്‍പേ നടന്നവന്‍.

വീട്


ലിസി കുര്യാക്കോസ് 
Phone : +965 99615324
 വീട്  ഒരു  സ്വർഗം 
വീട് നമ്മുടെ  മുറിവുണക്കാൻ 
വീടിനു വീട്ടിലുള്ളവരെ   വേണം 
വീടിനു പുറത്തുള്ളവർക്ക്  വീട്ടിലുള്ളതിനെ  വേണം 

ചില  വീടുകൾക് കാടിന്റെ രൂപം 
അവിടെ സിംഹങ്ങൾ മുരളുന്നു 
കൂടിലകപ്പെട്ടെ ഹിരണി പോൽ 
ചില  ജീവിതങ്ങൾ ,


സ്വപ്‌നങ്ങൾ വേണം 
അത് കിടപ്പ് മുറിയും , സ്വീകരണ മുറിയും 
കടന്ന് പുറത്തേക്ക്  നീളണം
സ്വപ്നങ്ങളുടെ വിശാലത 
മറ്റുള്ളവരുടെ നന്മയിൽ  എത്തുന്നു 
ചത്ത കുതിരയെ ചാട്ട വാറ് കൊണ്ട് 
അടിക്കുന്നതിന് അപ്പുറമാകട്ടെ 
നമ്മുടെ സ്വപ്‌നങ്ങൾ 

മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ….

ഗീത മുന്നൂർക്കോട്
ഡാവിഞ്ചി
മുഖച്ഛായകൾ മറച്ചത്
വരയിലെ മുഖങ്ങളിൽ
സുവര്‍ണ്ണാനുപാതം
തേച്ചു പുരട്ടിയായിരുന്നു..

ഒമര്‍ഖയ്യാമിന്റെ
പ്രണയഭാവങ്ങളിൽ
സുതാര്യതയുടെ
വാക്കുകൾക്കിടയില്‍പ്പോലും
ഒളിച്ചിരുന്നതേറെ മുഖങ്ങൾ....

മുടുപടങ്ങളിൽ
മുഖച്ഛായകൾ ശ്വാസം മുട്ടുമ്പോൾ
മറവ് ചെയ്തവര്‍ക്ക്
ഇരുണ്ട ഛായതന്നെയെപ്പോഴും..
അവർ
കറുത്ത മുഖങ്ങളെ
ശാസിച്ചിരുത്തുന്ന പുഞ്ചിരികളിൽ
ഭാവസുലക്ഷണങ്ങൾ
മോടിയാക്കുമ്പോൾ
അജ്ഞര്‍ക്ക് അസ്വാരസ്യമാകുന്നു
അര്‍ബുദപ്പെരുക്കങ്ങൾ……

ഓര്‍മ്മകളിൽ കുറിപ്പുകളാകുന്നു
സ്നേഹബന്ധനങ്ങളിൽ
ഇടിവെട്ടിയുലയുന്ന
ഒരുപിടി മുഖങ്ങളും
അവയിൽ ചിന്നിപ്പോകുന്ന
മുഖച്ഛായകളും.

The stringed up self


Geetha Ravindran


Me
And my aspirations
Speculated though
Sputtering candle-wicks
That dimly burn
Would brighten with haste
Withering frustrations
Proclaim - the death for the earthly
Is inevitable…

The used up wishes
Hovering afloat
After- burners unkindly spent
The Cimmerian bleakness
Accompanies
The blank nothingness spared…

Still remains there something
Does refrain from vanishing;
May kindle itself on
Out ranking the oblivion!

The inane self whispers
What neglected be done
Dejecting the re-mimicking thoughts
Of addicted ‘perhaps’ and ‘if only’…

Yes, deep from the vastness
They do grimace
Starring light-jets
Neither any ‘perhaps’
Nor any ‘if only’.

രാത്രിയിലെ യാത്ര.

 ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ചരക്കു ട്രെയിനിനു
തലവച്ചു നദി കിടക്കുന്നു.
ദൃക്സാക്ഷി വാക,
ഉച്ചിയില്‍ രക്തം പൊടിക്കുന്നു.

വെട്ടിക്കളഞ്ഞ പാരിജാത-
പ്പൂമണം നട്ടപ്പാതിരായ്-
ക്കീ കാറിന്‍റെ മുന്നില്‍ ചാടു-
ന്നെത്ര വീട്ടുമുറ്റങ്ങള്‍
ചരല്‍വാക്കുമായെത്തുന്നു.

റോട്ടിലിറങ്ങി നി-
ന്നിളം പാലപ്പൂ
ചുണ്ണാമ്പു ചോദിക്കുവോള്‍ .
കാറിലെനിക്കൊപ്പം
മൂര്‍ദ്ധാവിലാണിയാഴ്ന്ന നീലി.

രാത്രിയുടെ ഇറയ്ക്കാത്ത
കിണര്‍കണ്ണിലീറന്‍ കിട്ടാ-
താഞ്ഞു കൊത്താന്‍ തിറവച്ച്
രക്തമണ്ഡലി!

മുണ്ടു മടക്കിക്കുത്തിയ ടിപ്പറി-
നടിപ്പെട്ട കാറുപോലെ ഗ്രാമം,
ഒരുപ്പോക്കു പോയ ശ്രീകരത്തി-
ന്നോര്‍മ്മയിലൂര്‍ദ്ധ്വന്‍ വലിക്കുന്നു.

സ്വപ്നത്തില്‍ അമരമിളക്കും
ചുണ്ടനും
ആറന്‍മുളക്കണ്ണാടിത്തണ്ണീര്‍ തടവും
ശീവേലിക്കച്ചയുടുത്തുകൊണ്ടിരുന്നപ്പനും കാറിരമ്പത്തില്‍ ഞെട്ടിയ.പോലെ.....

അവസാനയാമത്തില്‍ യാത്ര
വഴിയുടെ മുനമ്പില്‍ തീരുന്നു,
"വഴിയിവിടെ തീരുന്നു..."

വീട്ടില്‍ വിളക്ക് തെളിയുന്നു..

ചങ്ങമ്പുഴ


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321

അമ്മാവന്‍
ഒരു മജിഷ്യനെ
സ്റ്റേഷനില്‍ വെച്ചു കണ്ടു.

"ചെറിയൊരു മാജിക്ക് കാണിച്ചാല്‍
നന്നായിരുന്നു.”

റെയില്‍പ്പാളത്തില്‍നിന്ന്
ഒരു കരിങ്കല്ലു കഷ്ണമെടുത്ത്
ഇരുകൈകള്‍ കൊണ്ട്
നന്നായൊന്നു തുടച്ചു.

ഇതാ കഴിച്ചോളൂ"

നീട്ടിയ കൈയില്‍
വന്നു ചേര്‍ന്നത്
കല്ക്കണ്ടം.

ഭാഷയെ
കല്‍ക്കണ്ടമാക്കിയ
മാന്ത്രികന്‍.

ഞാൻ വിരിയാം നിനക്കായി


     

                ഡോ കെ ജി ബാലകൃഷ്ണൻ 
     

               നിമിഷം മിഴി തുറക്കുന്നത് തുടക്കം;
               നിന്റെ ചുണ്ടനക്കം -
               ഈ ഒച്ചയില്ലായ്മയുടെ
               ഒടുക്കം;
               എഴാമിന്ദ്രിയത്തിന്റെ

               മിടിപ്പ്‌;
               ഉൾപ്പുളകത്തിന്റെ
               ഇനിപ്പ്;
               ഈ കുഞ്ഞുവീർപ്പ്.

               നിശ്ശബ്ദമെന്ന് ഋഷി;
               മൌനം 

               ഒച്ചയില്ലായ്മ 
               ഒന്നുമില്ലായ്മ.
               പൂജ്യമെന്ന് ശാസ്ത്രകാരൻ;
               സ്വപ്നമെന്ന് കവി.

               എന്റെ കണ്ണുനീരിന്റെ അർത്ഥം;

               ആകാശനീലിമയുടെ അനർത്ഥം;
               ഉൾപ്പുതുമയുടെ തിളക്കം;
               അറിവെഴായ്മയിൽ 
              അറിവിന്റെ മുഴക്കം.

              വീണപൂവിനെ ഓർത്ത് 

              പുതുകവിയുടെ
              കള്ളക്കരച്ചിൽ-
              ഇനിയും പൂവിരിയുമെന്ന്
              രാഷട്രീയക്കാരന്റെ 
              തൊള്ള/ തൊല്ല-
              ചൊറിച്ചൽ-

              നേരിനെ നുണ കൊണ്ടളക്കുന്ന
              തുലാസ്-
              കട്ടിയും ദ്രവ്യവും
              സമാസമമായില്ലെങ്കിൽ
              ഇളംകാറ്റ് 
              കൊടുംകാറ്റാവുമെന്ന്.    

             

              നിമിഷസൂചിയുടെ 
              കുഞ്ഞനക്കം;
              കാലത്തിന്റെ കുത്തൊഴുക്കിന്  
              മിഴിയിളക്കം-
            മണ്ണ് വെള്ളം വെളിച്ചം   

             ഒരിറ്റ് വായു;
             നേർനിറവിടം- 
             എനിക്ക്‌ തരൂ,
             ഞാൻ വിരിയാം 
             നിനക്കായി-
             നിനക്കായി!

Once Again I Reminisced


                                                        
    - Anupama Janardhanan


Once again I reminisced that time
When I played with my friend
Whom you cannot afford for a life time
But could take you to the world’s end

It was the renewal of polluted air of city
By the force and fresh air of village
Once again those painful sorrows
Were replaced by those remedial happiness

There were those hours
When I was scared to tell others
But it came to a possibility
By my friend’s supporting ability

After all those problems from environment
My friend was my only enjoyment
But no one did tell
When I twisted my leg
That made someone yell
Ultimately led me to leg

God took off the license of happiness
Without giving a look at my helplessness.

വംശീയത


മോഹൻ ചെറായി
    ഒരിക്കലും ജയിക്കാത്ത
    ഒരു ക്ലാവർ രാജാവ്‌,
    ആഢ്യൻ റാണിയെ
    തലാക്കു ചൊല്ലാൻ തീരുമാനിച്ചു-
    ഒരിക്കലെങ്കിലും ജയിക്കാൻ.
    എരിതീയിൽ തണുത്തുറയുന്ന മനസ്സ്‌
    മനസ്സിൽ,
    ഇലകൊഴിയുന്ന സ്വപ്നങ്ങൾ !
    കൊഴിയുമിലകൾ ചേർത്തുതയിച്ച്‌
    കിരീടമുണ്ടാക്കി;
    അനന്തരം കാർഡിൽ നിന്നിറങ്ങി,
    ഒന്നു ജയിക്കാൻ !
    പെയ്തിറങ്ങുന്ന വറുതിയിൽ ,
    കൊയ്തു കൂട്ടിയോരഗ്നിയിൽ,
    മഞ്ഞുകട്ട ചുട്ടെടുത്ത്‌
    ചതുരംഗപ്പലകയാക്കി
    കരുക്കളൊരുക്കി - ഒരന്ത്യമാച്ചിന്‌.
    നോക്കുമ്പോൾ,
    കറുപ്പിന്റെ കൂട്ടത്തിൽ രാജാവില്ല !
    സ്വന്തം പെരുവിരൽ മുറിച്ചവിടെ വച്ചു !!
    ( കുറത്തപെരുവിരൽ പാകം )
    വെളുപ്പിന്റെ കൂട്ടത്തിൽ മന്ത്രിയുമില്ല !
    മാച്ചിനു വന്ന റാണിയുടെ
    വെളുത്ത ചൂണ്ടുവിരൽ
    കടം ചോദിച്ചു..........
    വംശീയത പറഞ്ഞ്‌
    അവൾ അയാലെ
    ഫസഹ്‌ ചൊല്ലി !
    രാജാവു പകച്ചിരുന്നു
    ദിവസങ്ങളോളം !
    കളത്തിൽ വച്ച പെരുവിരൽ
    ചീഞ്ഞുണങ്ങിയിട്ടും
    ഒരു വെളുത്ത
    ചൂണ്ടുവിരൽ കിട്ടിയില്ല -
    കളി തുടങ്ങാൻ !
    ജയിക്കാതെ എങ്ങനെ
    കാർഡിലേക്കു തിരിച്ചുകയറും ?. . . . . . . . !

നടീൽ വസ്തുക്കളുടെ ഉത്പാദനം: ബോർഡ്‌ പദ്ധതികളും പ്രവർത്തനങ്ങളും


എ. കെ. നന്തി
സെക്രട്ടറി , നാളികേര വികസന ബോർഡ്‌, കൊച്ചി

കാലഭേദമില്ലാതെ ഏക്കാളത്തും വിളവ്‌ തരുന്ന തെങ്ങ്‌ അക്കാരണം കൊണ്ട്‌ തന്നെ മറ്റ്‌ ഉദ്യാനവിളകളിൽ വച്ച്‌ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. മാനവരാശിക്ക്‌ ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന തെങ്ങ്‌ ആഹാരം, പാനീയം, തടി, ഇന്ധനം എന്നിവയ്ക്ക്‌ പുറമെ വാണിജ്യപ്രാധാന്യമുള്ള നിരവധി ഉൽപന്നങ്ങളുടേയും ഭാവിയിലേക്കുള്ള ജൈവ ഇന്ധനത്തിന്റെയും സ്രോതസ്സ്‌ കൂടിയാൺ​‍്‌. ചെറുകിട, നാമമാത്ര കർഷകന്റെ വിളയായ തെങ്ങ്‌ നമ്മുടെ രാജ്യത്ത്‌ 18 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. ദേശീയ സമ്പട്‌ വ്യവസ്ഥയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വരുമാന സമ്പാദനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേകിച്ച്‌ താഴ്‌ന്ന വരുമാനക്കാർക്ക്‌, തെങ്ങിന്റെ പങ്ക്‌ അദ്വിതീയമാണ്‌.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളർച്ചാനിരക്കിൽ (ഏഉജ) നാളികേരത്തിന്റെ സംഭാവന 8,300 കോടി രൂപയാണ്‌; സസ്യ എണ്ണ ഉത്പാദനത്തിലാകട്ടെ ആറ്‌ ശതമാനവും. കയറുൽപന്നങ്ങൾ ഉൾപ്പെടെയുള്ള നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ 1500 കോടിയോളം രൂപയുടെ വിദേശ നാണ്യമാണ്‌ രാജ്യത്തിന്‌ ലഭിക്കുന്നത്‌. നമ്മുടെ രാജ്യത്ത്‌ ഒരു കോടിയോളം ജനങ്ങൾ തെങ്ങുകൃഷിയേയും വ്യവസായത്തേയും ആശ്രയിച്ച്‌ ജീവിക്കുന്നു.
1981 ൽ നാളികേര വികസന ബോർഡ്‌ നിലവിൽ വന്നതോടെ ഇന്ത്യയിലെ നാളികേര മേഖലയക്ക്‌ പുതിയൊരു ഉണർവ്വ്വ്‌ കൈവന്നു. രാജ്യത്തെ തെങ്ങുകൃഷിയുടേയും അനുബന്ധ വ്യവസായത്തിന്റേയും വികസനമായിരുന്നു ബോർഡിന്റെ ഉദ്ദേശ്യലക്ഷ്യം. ബോർഡ്‌ 1982-83ൽ അതായത്‌ ആറാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷം മുതൽ വികസന പരിപാടികൾ നടപ്പാക്കിത്തുടങ്ങി. പ്രാരംഭകാലത്ത്‌ തെങ്ങുകൃഷി വ്യാപനം, നടീൽ സാമഗ്രികളുടെ ഉത്പാദനം, വിതരണം എന്നീ പദ്ധതികളാണ്‌ പ്രധാനമായും ഊന്നൽ നൽകിയത്‌ പ്രസ്തുത കാലയളവിൽ ബജറ്റ്‌ വിഹിതം 3.67 കോടി രൂപയായിരുന്നു. ഏഴാം പഞ്ചവത്സര പദ്ധതികാലത്ത്‌ ഇത്‌ 10.22 കോടി രൂപയായി വർദ്ധിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതികാലയളവിൽ ബജറ്റ്‌ വിഹിതം 395 കോടി രൂപയായിരുന്നു. 12-​‍ാം പദ്ധതിക്കാലത്ത്‌ ബോർഡ്‌ 1,000 കോടിയുടെ പദ്ധതി നടത്തിപ്പാണ്‌ ലക്ഷ്യമിടുന്നത്‌.
രാജ്യത്തെ കേരകർഷക സമൂഹത്തിന്റെ നന്മയ്ക്കായി നാളികേര വികസന ബോർഡ്‌ നിരവധി ദീർഘകാല പദ്ധതികളും ഹ്രസ്വകാല പദ്ധതികളും നടപ്പിലാക്കിവരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ബോർഡ്‌ നേരിട്ടും സംസ്ഥാന കൃഷി വകുപ്പിന്റേയോ ഹോർട്ടികൾച്ചർ വകുപ്പിന്റെയോ സഹായത്തോടെയും പദ്ധതികൾ നടപ്പിലാക്കുന്നു.  നാളികേരോത്പാദനവും  ഉൽപന്ന സംസ്ക്കരണവും കേരോൽപന്നങ്ങളുടെ കയറ്റുമതിയും ത്വരിതപ്പെടുത്തുന്നതിനായി ബോർഡ്‌ നടീൽ സാമഗ്രികളുടെ ഉത്പാദനവും വിതരണവും, തെങ്ങുകൃഷി വ്യാപനം, ഉത്പാദനക്ഷമത വർദ്ധനവിനായി സംയോജിത കൃഷി, സാങ്കേതികവിദ്യ പ്രദർശനം, വിപണി അഭിവൃദ്ധിപ്പെടുത്തൽ, വിവരശേഖരണവും വിവര സാങ്കേതിക വിദ്യയും, നാളികേര ടെക്നോളജി മിഷൻ, കേര ഇൻഷൂറൻസ്‌ പദ്ധതി,  തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി എന്നീ പദ്ധതികളാണ്‌ നടപ്പിലാക്കുന്നത്‌. പ്രസ്തുത പദ്ധതികളിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ വകുപ്പുകൾ മുഖേന സങ്കരയിനങ്ങളുടേയും അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനവും വിതരണവും, പ്രാദേശിക തെങ്ങിൻ തൈ നഴ്സറികൾ സ്ഥാപിക്കൽ, ന്യൂക്ലിയസ്‌ വിത്ത്‌ തോട്ടങ്ങളും നഴ്സറികളും സ്ഥാപിക്കുന്നതിന്‌ ധനസഹായം എന്നീ പരിപാടികൾ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അനുയോജ്യമായ തെങ്ങിനങ്ങൾ കണ്ടെത്തേണ്ടതിന്റെയും തെങ്ങിൻ തൈകളുടെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റേയും പ്രധാന്യം കണക്കിലെടുത്ത്‌ രാജ്യത്ത്‌ വ്യത്യസ്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇപ്പോൾ ബോർഡിന്റെ കീഴിൽ മൊത്തം 240 ഹെക്ടർ ഭൂവിസ്തൃതി വരുന്ന 7 പ്രദർശന വിത്തുത്പാദന തോട്ടങ്ങളാണുള്ളത്‌. കേരളത്തിൽ നേര്യമംഗലത്തും കർണ്ണാടകയിൽ മാണ്ഡ്യയിലും ആന്ധ്രാപ്രദേശിൽ വേഗിവാഡയിലും ഛത്തീസ്ഗഢിൽ  കൊണ്ടഗാവിലും ബീഹാറിൽ മധേപുരയിലും ഒഡീഷയിൽ പിട്ടാപ്പിള്ളിയിലും ആസ്സാമിൽ അഭയപുരിയിലും ബോർഡിന്റെ ഫാമുകൾ പ്രവർത്തിക്കുന്നു. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതുകൃഷിക്കും അടിത്തൈ വെയ്ക്കുന്നതിനുമായി വൻതോതിൽ തെങ്ങിൻ തൈകൾ ആവശ്യമുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ പ്രസ്തുത സംസ്ഥാനങ്ങളിൽ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിക്കുവാൻ ബോർഡ്‌ നടപടികളെടുത്തിട്ടുണ്ട്‌.  മഹാരാഷ്ട്ര സർക്കാർ ഫാം തുടങ്ങുന്നതിനായി ഡപോളിയിലെ പാൽഘറിൽ 40 ഹെക്ടർ സ്ഥലം ബോർഡിന്‌ കൈമാറിയിട്ടുണ്ട്‌. അവിടെ തോട്ടം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
നടീൽ സാമഗ്രികളുടെ ആവശ്യകത
തെങ്ങ്‌ ഒരു ദീർഘകാല വിളയായതിനാലും തൈ നട്ട്‌ എട്ടോ, ഒൻപതോ വർഷങ്ങൾക്ക്‌ ശേഷം മാത്രം അതിന്റെ വിളവിനെക്കുറിച്ച്‌ ശരിയായ ധാരണ ലഭിക്കുകയുള്ളൂ എന്നതിനാലും തെങ്ങുകൃഷിയിൽ ഗുണമേന്മയുള്ള നടീൽ സാമഗ്രികളുടെ തെരഞ്ഞെടുക്കൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. അപര്യാപ്തമായ തെരഞ്ഞെടുപ്പും പരിപാലനരീതികളും വൻ സാമ്പത്തിക നഷ്ടത്തിലേക്കാണ്‌ നയിക്കുക. കർഷകർക്ക്‌ സമയനഷ്ടവും ധനനഷ്ടവുമാണുണ്ടാവുക. അതിനാൽ ആവശ്യമുള്ള തെങ്ങിനങ്ങളുടെ ഉത്തമഗുണമേന്മയുള്ള നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കാൻ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.
നമ്മുടെ രാജ്യത്ത്‌ കഴിഞ്ഞ ദശാബ്ദത്തിൽ തെങ്ങുകൃഷിയുടെ വളർച്ചയിൽ 0.8 ശതമാനം വളർച്ചയുണ്ടായി. വരും വർഷങ്ങളിലും ഇതേ തോതിൽ വർദ്ധനയുണ്ടായാൽ ഇപ്പോൾ തെങ്ങുകൃഷി ചെയ്യുന്ന 18.9 ലക്ഷം ഹെക്ടറിൽ ഒരു ശതമാനം, അതായത്‌ 18,900 ഹെക്ടറോളം വർദ്ധന ഉണ്ടാകുമെന്ന്‌ കണക്കാക്കാം. ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്ന്‌ കണക്കാക്കിയാൽ 33 ലക്ഷം തെങ്ങിൻ തൈകൾ ഒരു വർഷം ആവശ്യമായി വരും. ഇതിന്‌ പുറമേയാണ്‌ പുതുകൃഷിക്കും അടിത്തൈവെയ്ക്കുന്നതിനും തെങ്ങുകൃഷി പുനരുദ്ധാരണത്തിനും ആവശ്യമായി വരുന്ന തൈകൾ. ഇപ്പോഴുള്ള തെങ്ങുകൃഷിയുടെ രണ്ട്‌ ശതമാനം സ്ഥലത്തെങ്കിലും അടിത്തൈ വെയ്ക്കലും തെങ്ങു പുനരുദ്ധാരണവും നടത്തിയാൽ തന്നെ പ്രതിവർഷം 66 ലക്ഷം തെങ്ങിൻ തൈകൾ ആവശ്യമായി വരും. കേരളത്തിലെ 11 ജില്ലകളിലെ തെങ്ങിൻ തോട്ടങ്ങളുടെ പുനരുദ്ധാരണം 12-​‍ാം പഞ്ചവത്സര പദ്ധതിയിൽ ശേഷിക്കുന്ന കാലയളവിൽ നടപ്പിലാക്കുന്നതിന്‌ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌. 4 വർഷത്തിനുള്ളിൽ ഏകദേശം 180 ലക്ഷത്തോളം തെങ്ങുകൾ വെട്ടിമാറ്റേണ്ടി വരുമെന്നും പകരമായി 90 ലക്ഷത്തോളം തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കേണ്ടിവരുമെന്നു
ം കണക്കാക്കിയിരിക്കുന്നു. ഇതിന്റെ അമ്പത്‌ ശതമാനമെന്ന്‌ കണക്കാക്കിയാൽ തന്നെ പ്രതിവർഷം 11 ലക്ഷമെന്ന നിരക്കിൽ 44 ലക്ഷം തെങ്ങിൻതൈകളാണ്‌ ആവശ്യം വരുക. ഇപ്രകാരം കണക്കാക്കിയാൽ രാജ്യത്ത്‌ വർഷം തോറും 1.10 കോടി തെങ്ങിൻ തൈകളോളം ആവശ്യമായി വരും. 1.10 കോടി തെങ്ങിൻ തൈകൾ ഉത്പാദപ്പിക്കുന്നതിന്‌ 1.76 കോടി വിത്തുതേങ്ങകൾ ശേഖരിച്ച്‌ പാകി കിളിർപ്പിക്കേണ്ടതായിട്ടുണ്ട്‌.
തെങ്ങിൻ തൈ ഉത്പാദനത്തിന്‌ അവലംബിക്കേണ്ട മാർഗ്ഗങ്ങൾ
നമ്മുടെ രാജ്യത്ത്‌ അത്യുത്പാദനശേഷിയുള്ള തെങ്ങിനങ്ങളുടെ ദൗർലഭ്യം കേരമേഖല അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്‌. ഡി ത ടി സങ്കരയിനങ്ങൾക്ക്‌ കർഷകർക്കിടയിൽ വളരെയേറെ സ്വീകാര്യതയുണ്ട്‌. ഇവ നേരത്തെ കായ്ക്കുകയും ഉയർന്ന വിളവ്‌ നൽകുകയും ചെയ്യുന്നതിന്‌ പുറമേ അധികം ഉയരം വെയ്ക്കുകയും ചെയ്യുന്നില്ല. കുറിയ ഇനം മാതൃവൃക്ഷങ്ങളുടെ ദൗർലഭ്യമാണ്‌ ഡി ത ടി സങ്കരയിനങ്ങളുടെ ഉത്പാദനത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന തടസ്സം.
ബോർഡിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ നിന്നും സംസ്ഥാന കൃഷി വകുപ്പിന്റെയും സംസ്ഥാന കാർഷിക സർവ്വകലാശാലകളുടേയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും നഴ്സറികളിൽ നിന്നും സ്വകാര്യ നഴ്സറികളിൽ നിന്നും കുറിയയിനം തെങ്ങിൻ തൈകൾ ലഭ്യമാകുന്നതാണ്‌.
ഡി ത ടി സങ്കരയിനങ്ങളുടേയും മറ്റ്‌
അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനം

ഡി ത ടി സങ്കരയിനങ്ങളുടേയും മറ്റ്‌ അത്യുത്പാദനശേഷിയുള്ള ഇനങ്ങളുടേയും ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക്‌ വിവിധ സംസ്ഥാനങ്ങളിൽ എട്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ ബോർഡ്‌ തുടക്കമിട്ടു. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകൾക്ക്‌ സങ്കരയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ധനസഹായം നൽകിവരുന്നു. തൈ ഉത്പാദനത്തിന്‌ വേണ്ടിവരുന്ന ചെലവ്‌ 50:50 അനുപാതത്തിൽ ബോർഡും സംസ്ഥാന സർക്കാരുകളും തുല്യമായി വഹിക്കുന്നു.  തെങ്ങിൻ തൈകളുടെ വിൽപ്പനയിൽ നിന്നുള്ള ആദായം 50:50 അനുപാതത്തിൽ പങ്കുവെയ്ക്കുന്നു. കേരളം, കർണ്ണാടകം, ഒഡീഷ, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലായി 28.35 ലക്ഷത്തോളം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപന നടത്തിയിട്ടുണ്ട്‌.
പ്രാദേശിക തെങ്ങിൻ നഴ്സറികൾ സ്ഥാപിക്കൽ
സംസ്ഥാന സർക്കാരിന്റെ നഴ്സറി പദ്ധതികൾക്ക്‌ പൈന്തുണയേകുക എന്നതാണ്‌ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യം. ഓരോ തെങ്ങിൻ തൈക്കും 12.50 രൂപ നിരക്കിലാണ്‌ ധനസഹായം നൽകുക. ഈ പദ്ധതിയും സംസ്ഥാന സർക്കാരുമായി ചേർന്ന്‌ 50:50 അനുപാതത്തിലാണ്‌ നടപ്പിലാക്കുക. പ്രസ്തുത പദ്ധതിയുടെ കീഴിൽ 2001-02 മുതൽ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഒഡീഷ, ഗുജറാത്ത്‌, ആസ്സാം, ത്രിപുര, നാഗലാന്റ്‌, അരുണാചൽപ്രദേശ്‌, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 59.825 ലക്ഷം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു.
ന്യൂക്ലിയസ്‌ വിത്തുതോട്ടം
സ്വകാര്യമേഖലയിൽ ഉത്തമ മാതൃ, പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ ഉയർന്ന ഗുണനിലവാരമുള്ള സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ മാതൃ,പിതൃ വൃക്ഷങ്ങളുടെ വിത്തുതോട്ടം സ്ഥാപിക്കുകയെന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ വിത്തുതോട്ടം സ്ഥാപിക്കുന്നതിന്‌ 4 ഹെക്ടർ സ്ഥലത്ത്‌ ചുരുങ്ങിയത്‌ 600 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്‌ 6 ലക്ഷം രൂപ ധനസഹായമായി മൂന്ന്‌ വർഷത്തേക്ക്‌ നൽകുന്നു. ആദ്യവർഷം തെങ്ങിൻ തൈകൾ നട്ട്‌ പിടിപ്പിക്കുകയും ആവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതിനുശേഷം ചെലവായ തുകയുടെ 25 ശതമാനം പരമാവധി 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അടുത്ത രണ്ട്‌ വർഷങ്ങളിൽ തോട്ടത്തിന്റെ പ്രവർത്തനം നിരീക്ഷിച്ചതിനുശേഷം 1.50 ലക്ഷം രൂപ വീതം രണ്ടുവർഷങ്ങളിലായി നൽകുന്നു. കേരളം പോലെ സ്ഥലലഭ്യത കുറഞ്ഞ സംസ്ഥാനങ്ങളിൽ 2 ഹെക്ടർ സ്ഥലത്ത്‌ ന്യൂക്ലിയസ്‌ വിത്തുതോട്ടം സ്ഥാപിക്കുന്നതിനും ആനുപാതികമായ ധനസഹായം നൽകുന്നുണ്ട്‌. പ്രസ്തുത പദ്ധതിക്ക്‌ കീഴിൽ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌, നാഗാലാന്റ്‌ എന്നീ സംസ്ഥാനങ്ങളിലായി 49 വിത്തുതോട്ടങ്ങൾക്ക്‌ ധനസഹായം നൽകിയിട്ടുണ്ട്‌.
സ്വകാര്യ നഴ്സറികൾ
സ്വകാര്യ നഴ്സറികളിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനായി ബോർഡ്‌ രണ്ട്‌ ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. 25,000 തെങ്ങിൻ തൈകൾ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന നഴ്സറികൾക്ക്‌ ആദ്യ രണ്ട്‌ വർഷം ഒരുലക്ഷം രൂപ വീതമാണ്‌ ധനസഹായം നൽകുന്നത്‌. 6250 തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ചെറുകിട തെങ്ങിൻതൈ നഴ്സറികൾക്ക്‌ 25,000 രൂപ വീതം രണ്ട്‌ വർഷത്തെ തവണകളായി നൽകുന്നു. 2001-02 ൽ ആരംഭിച്ച പദ്ധതിയ്ക്ക്‌ കീഴിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 253 നഴ്സറികൾക്ക്‌ ധനസഹായം നൽകിയിട്ടുണ്ട്‌.
പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലെ നഴ്സറികൾ
രാജ്യത്ത്‌ വ്യത്യസ്ത കാർഷിക കാലാവസ്ഥയുള്ള വിവിധ സംസ്ഥാനങ്ങളിൽ അവിടങ്ങളിലേക്ക്‌ അനുയോജ്യമായ ഗുണമേന്മയേറിയ നെടിയ, കുറിയ ഇനം തെങ്ങിൻ തൈകളും വിവിധ മാതൃ,പിതൃ വൃക്ഷങ്ങളിൽ നിന്ന്‌ ഉരുത്തിരിച്ചെടുത്ത സങ്കരയിനങ്ങളും ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബോർഡ്‌ പ്രദർന വിത്തുത്പാദന തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.  ഈ തോട്ടങ്ങൾ തെങ്ങുകൃഷി, പരിപാലനം, സംസ്ക്കരണം എന്നീ മേഖലകളിൽ വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള സ്രോതസ്സായി വർത്തിക്കുന്നു.  എല്ലാ തോട്ടങ്ങളിലും വർഗ്ഗസങ്കരണം നടത്തി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ പര്യാപ്തമായ തോതിൽ നെടിയ ഇനത്തിലും കുറിയ ഇനത്തിലുംപെട്ട തെങ്ങുകൾ കൃഷി ചെയ്യുന്നു. കർണ്ണാടകയിലെ മാണ്ഡ്യ, കേരളത്തിലെ നേര്യമംഗലം, ആസ്സാമിലെ അഭയപുരി എന്നിവിടങ്ങളിലുള്ള പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ സങ്കര തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്‌.
തെങ്ങിൻ തൈ ഉത്പാദനം
നാളികേര വികസന ബോർഡ്‌ മാണ്ഡ്യയിലെ പ്രദർശന വിത്തുത്പാദന തോട്ടത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ചാവക്കാട്‌ ഓറഞ്ച്‌ കുറിയ ഇനം (സിഒഡി), ചാവക്കാട്‌ പച്ച കുറിയഇനം (സിജിഡി), മലയൻ മഞ്ഞ കുറിയ ഇനം (ഏംവൈഡി), മലയൻ ഓറഞ്ച്‌ കുറിയ ഇനം (എംഒഡി) എന്നീ ഇനങ്ങളിൽപ്പെട്ട മാതൃവൃക്ഷങ്ങളിൽ തിപ്തൂർ നെടിയ ഇനം പിതൃവൃക്ഷമായി സങ്കരണ പ്രവർത്തനം ആരംഭിച്ചു. നാളിതുവരെ 3 ലക്ഷം സങ്കരയിനം തെങ്ങിൻ കൈൾ ഉത്പാദിപ്പിച്ച്‌ തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർക്ക്‌ വിതരണം ചെയ്തിട്ടുണ്ട്‌. ബോർഡിന്റെ ഏഴ്‌ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലെല്ലാം കൂടി 4000 മാതൃവൃക്ഷങ്ങളെ കണ്ടെത്തി പരിപാലിച്ച്‌ വരുന്നു. നേര്യമംഗലം, അഭയപുരി, വേഗിവാഡ എന്നിവിടങ്ങളിലുള്ള പ്രദർശന വിത്തുത്പാദന തോട്ടങ്ങളിൽ സങ്കരണപ്രവർത്തനങ്ങൾ വേഗതയാർജ്ജിച്ചുവരുന്നു. 25,000 പൂങ്കുലകൾ വിപുംസീകരണം നടത്തി 2 ലക്ഷം സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കുറിയ ഇനങ്ങളുടെ സ്ഥാനത്ത്‌ സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്‌ വഴി അനവധി മടങ്ങ്‌ ലാഭമാണ്‌ ലഭിക്കുക. സ്വകാര്യ നഴ്സറികൾ കുറിയയിനം തെങ്ങിൻ തൈകൾ തൈ ഒന്നിന്‌ 70 രൂപമുതൽ 100 രൂപ വരെ വിലയ്ക്ക്‌ വിൽക്കുമ്പോൾ സങ്കരയിനങ്ങളുടെ വില 250 രൂപമുതൽ 350 രൂപ വരെയാണ്‌. അതിനാൽ സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്‌. നാളികേര ഉത്പാദനത്തിന്റെ കാര്യത്തിലും ഒരു സങ്കരയിനം തെങ്ങിൽ നിന്ന്‌ പ്രതിവർഷം 150 നാളികേരം ലഭിക്കുമ്പോൾ കുറിയയിനത്തിൽ നിന്ന്‌ തെങ്ങോന്നിന്‌ 100 നാളികേരമാണ്‌ ലഭിക്കുക.
 നാളികേര വികസന ബോർഡ്‌ സങ്കരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേരോത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ എന്നിവ മുഖേന കുറിയയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ധനസഹായം നൽകിവരുന്നു. തമിഴ്‌നാട്ടിലും കർണ്ണാടകയിലും ആന്ധ്രയിലുമായി കുറിയയിനങ്ങളുടെ അമ്പതിലധികം തെങ്ങിൻ തോട്ടങ്ങളാണ്‌ നാളികേരോത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ബോർഡിന്റെ പ്രദർശന വിത്തുത്പാദന തോട്ടങ്ങൾക്കും കുറിയയിനം വിത്തുതേങ്ങകൾ വിതരണം ചെയ്യുന്നതിനായി ബോർഡ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലായി പൊള്ളാച്ചിയിലേയും ഉടുമൽപേട്ടിലേയും തെരഞ്ഞെടുക്കപ്പെട്ട തെങ്ങിൻ തോട്ടങ്ങളിൽ നിന്ന്‌ 3.50 ലക്ഷത്തോളം വിത്തുതേങ്ങകൾ സംഭരിച്ചിട്ടുണ്ട്‌.
പുതിയ പ്രദർശന വിത്തുത്പാദന
തോട്ടങ്ങൾ സ്ഥാപിക്കൽ

മഹാരാഷ്ട്രയിലെ താന ജില്ലയിൽ പാൽഘർ താലൂക്കിലെ ഡപോളിയിൽ 2012-13ൽ പ്രദർശന വിത്തുത്പാദന തോട്ടം സ്ഥാപിക്കുന്നതിനായി 40 ഹെക്ടർ സ്ഥലം മഹാരാഷ്ട്ര സർക്കാർ ബോർഡിന്‌ നൽകി. പ്രാരംഭപ്രവർത്തനങ്ങൾ ഫാമിൽ ആരംഭിച്ചിട്ടുണ്ട്‌. പ്രാദേശിക ഇനമായ ബെനോളിം നെടിയ ഇനത്തിന്റെ വിത്തുതേങ്ങകൾ സംഭരിച്ച്‌ നടീൽ സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന പ്രവർത്തനം ഉടനടി ആരംഭിക്കുന്നതാണ്‌. വിവിധയിനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകൾ ശാസ്ത്രീയ പരിപാലന രീതികൾ അവലംബിച്ച്‌ ഫാമിൽ നട്ടുപിടിപ്പിക്കും. വിവിധയിനം തെങ്ങുകളുടെ മാതൃവൃക്ഷത്തോട്ടമായായിരിക്കും ഈ പ്രദർശന വിത്തുത്പാദന തോട്ടം പ്രവർത്തിക്കുക. മഹാരാഷ്ട്രയിൽ തെങ്ങിൻ തൈകളുടെ ആവശ്യകത നികത്തുന്നതിന്‌ ഉതകുന്ന വിധം വൻതോതിൽ തെങ്ങിൻ തൈകൾ ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്‌.
തമിഴ്‌നാട്‌ സർക്കാരും തിരുപ്പൂർ ജില്ലയിലെ ഉടുമൽപെട്ട്‌ താലൂക്കിൽ തലി ഗ്രാമത്തിൽ പ്രദർശന വിത്തുത്പാദന തോട്ടം സ്ഥാപിക്കുന്നതിന്‌ 33.50 ഹെക്ടർ സ്ഥലം നൽകാമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ ത്രിമൂർത്തി പർവ്വത നിരകളുടെ താഴ്‌വാരത്തിലാണ്‌ തോട്ടം സ്ഥിതി ചെയ്യുന്നത്‌. പൊള്ളാച്ചിയിൽ നിന്നും ഉടുമൽപെട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്‌ പ്രസ്തുത സ്ഥലം. 2013-14ൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന ഫാമിൽ കുറിയയിനങ്ങളുടേയും സങ്കരയിനങ്ങളുടേയും നടീൽ സാമഗ്രികളുടെ ഉത്പാദനത്തിന്‌ പുറമെ, വർഗ്ഗ സങ്കരണ പ്രവർത്തനം, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതാണ്‌.
കൊളാബറേറ്റീവ്‌ റിസർച്ച്‌
ബോർഡ്‌ നാളികേര ടെക്നോളജി മിഷന്‌ കീഴിൽ  സ്വകാര്യ മേഖലയിലെ കുറിയയിനം തെങ്ങിൻ തോട്ടങ്ങളിലോ, കർഷകരുടെ തോട്ടങ്ങളിലോ വർഗ്ഗ സങ്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു. മാതൃവൃക്ഷങ്ങൾ കണ്ടെത്തുന്നതിനും അവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും സ്ഥാപനങ്ങൾക്ക്‌ ധനസഹായം നൽകുന്നുണ്ട്‌. 40,000 സങ്കരയിനങ്ങളും 20,000 കുറിയ ഇനങ്ങളും മൂന്നാംവർഷം മുതൽ ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ 35 ലക്ഷം രൂപ ധനസഹായം നൽകുന്നു. കേരളത്തിൽ ആറ്‌ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത്‌ കഴിഞ്ഞു. മാതൃവൃക്ഷങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാലക്കാട്‌ ജില്ലയിലെ മുതലമട ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരേതര സംഘടനയായ മൈത്രി 2012-13ൽ പദ്ധതിയിൽ പങ്കാളിയായി. വർഗ്ഗസങ്കരണത്തിനായി 2450 കുറിയയിനത്തിൽപ്പെട്ടതും 500 നെടിയയിനത്തിൽപ്പെട്ടതുമായ മാതൃവൃക്ഷങ്ങൾ കണ്ടെത്തി. ഇതുവരെ 275 കുറിയയിനം മാതൃവൃക്ഷങ്ങളിൽ സങ്കരണം നടത്തിയിട്ടുണ്ട്‌. പാലക്കാടുള്ള പ്യൂപ്പിൾ സർവ്വീസ്‌ സോസൈറ്റി എന്ന സർക്കാരേതര സംഘടനയും പദ്ധതിയിൽ ചേരാൻ മുന്നോട്ട്‌ വന്നിട്ടുണ്ട്‌.
മാതൃവൃക്ഷം തെരഞ്ഞെടുക്കൽ
ബോർഡും വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളും മറ്റ്‌ സർക്കാർ ഏജൻസികളും തെങ്ങിൻ തൈകളുടെ ആവശ്യകത നികത്താൻ നടത്തുന്ന പരിശ്രമങ്ങൾ 1.10 കോടി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ പര്യാപ്തമല്ല. ഇതിനായി കേരകർഷകരുടേയും നാളികേരോത്പാദക സംഘങ്ങളുടേയും കേരകർഷക സംഘടനകളുടേയും കൂട്ടായപ്രവർത്തനം അത്യന്താപേക്ഷിതമാണ്‌. ഗുണമേന്മയുള്ള വിത്തുതേങ്ങ ശേഖരിക്കുന്നതിന്‌ മുന്നോടിയായി നല്ല മാതൃവൃക്ഷത്തോട്ടങ്ങളും മാതൃവൃക്ഷങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്‌. തെങ്ങുകൃഷി ചെയ്യുന്ന വിവിധ മേഖലകളിൽ നിന്ന്‌ 1.50 ലക്ഷം മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കാമെന്ന്‌ കണക്കാക്കിയിരിക്കുന്നു (പട്ടിക 1).
തെരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങളിൽ നിന്ന്‌ വർഷം തോറും ചുരുങ്ങിയത്‌ 40 വിത്തുതേങ്ങകളെങ്കിലും ശേഖരിക്കാവുന്നതാണ്‌. വിവിധ തെങ്ങുകൃഷി മേഖലകളിൽ നിന്ന്‌ അപ്രകാരം  വിവിധ ഇനങ്ങളിൽപ്പെട്ട 60 ലക്ഷം വിത്തുതേങ്ങകൾ ശേഖരിക്കാവുന്നതാണ്‌. ഇവയിൽ നിന്ന്‌ 36 ലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ ഉത്പാദിപ്പിക്കുവാൻ സാധിക്കുന്നത്‌. അതുവഴി ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ആവശ്യകത ഒരു പരിധിവരെ പൂർത്തീകരിക്കാൻ സാധിക്കും.  ഇതുവരെ മഹാരാഷ്ട്രയിലെ സിന്ധുടുർഗ്‌, രത്നഗിരി, പാൽഘർ, താനെ എന്നീ ജില്ലകളിൽ 50,000 മാതൃവൃക്ഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.  വരുന്ന പത്ത്‌ വർഷക്കാലയളവിൽ മഹാരാഷ്ട്രയിലേയും അയൽ സംസ്ഥാനങ്ങളിലേയും പ്രാദേശിക തെങ്ങിൻ തൈ നഴ്സറികളിലും പാൽഘറിലെ പുതിയ പ്രദർശന വിത്തുത്പാദന തോട്ടത്തിലും പാകുന്നതിന്‌ ആവശ്യമായി വരുന്ന വിത്തുതേങ്ങകൾ ഈ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്ന്‌ ലഭിക്കുന്നതാണ്‌.
സ്വകാര്യമേഖലയിലെ തെങ്ങിൻ തൈ ഉത്പാദനം
സ്വകാര്യമേഖലയിലെ നഴ്സറികളും ന്യൂക്ലിയസ്‌ വിത്ത്‌ തോട്ടങ്ങളും ഗുണമേന്മയുള്ള നടീൽ സാമഗ്രികൾ ഉത്പാദിപ്പിക്കുന്നതിൽ ഗണ്യമായ പങ്ക്‌ വഹിക്കുന്നുണ്ട്‌. കേരളത്തിൽ രണ്ടായിരത്തോളം സ്വകാര്യനഴ്സറികൾ തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നുണ്ട്‌. സ്വകാര്യനഴ്സറികൾ ഉത്പാദിപ്പിക്കുന്ന തെങ്ങിൻ തൈകളുടെ ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നതിനുതകുന്ന മാനദണ്ഡങ്ങളും സാക്ഷ്യപ്പെടുത്തലും നിജപ്പെടുത്തേണ്ടതുണ്ട്‌.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ തെങ്ങുകൃഷി 21 ലക്ഷം ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കുവാനും ഉത്പാദനം 2100 കോടി നാളികേരമായി ഉയർത്തുവാനുമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. തെങ്ങിൻ തൈ ഉത്പാദിപ്പിക്കുന്നതിന്‌ മേൽപ്രതിപാദിച്ച പ്രവർത്തന തന്ത്രങ്ങൾ അവലംബിച്ച്‌ നടപ്പിലാക്കുന്നതോടെ പ്രസ്തുതലക്ഷ്യം അനായാസം കൈവരിക്കാവുന്നതാണ്‌.

കുലപതികൾ/13




സണ്ണി തായങ്കരി 


അമ്മയായ സാറായുടെ ഓർമ്മകളിൽനിന്ന്‌ മുക്തനാകാൻ എത്ര ശ്രമിച്ചിട്ടും ഇസഹാക്കിന്‌ കഴിഞ്ഞില്ല. അവൻ കാനാനിലെ പിതാവിന്റെ കൂടാരത്തിൽനിന്ന്‌ യാത്രതിരിച്ച്‌ അലഞ്ഞുതിരിഞ്ഞ്‌ ബേർലഹായ്‌റോയിലെത്തി. അവിടെ ആലോചനാനിമഗ്നനായി ദിവസങ്ങൾ കഴിച്ചുകൂട്ടി. മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ വൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു, അവൻ.
വിശപ്പ്‌ അസഹ്യമായി അനുഭവപ്പെട്ടുതുടങ്ങി. ഭക്ഷിക്കാൻ കൈവശമൊന്നുമില്ലെന്ന കാര്യം അപ്പോഴാണ്‌ അവൻ ഓർത്തത്‌. പെട്ടെന്ന്‌ ഒരു ആട്ടിൻകുട്ടിയുടെ കരച്ചിൽകേട്ടു. ഉത്ക്കണ്ഠയോടെ മിഴികളുയർത്തുമ്പോൾ തൊട്ടരുകിൽ ഒരു മുട്ടാട്‌...! പണ്ട്‌ മോറിയാദേശത്തെ യാഹ്‌വെയിരെ മലമുകളിൽ തനിക്കുപകരം ദഹനബലിയായ, മുൾപ്പടർപ്പിൽ കൊമ്പുടക്കികിടന്ന മുട്ടാടിന്റെ മുഖമാണ്‌ അതിനെന്ന്‌ അവനുതോന്നി. സമീപം ഒരു തോൽക്കുടവും ഉണ്ടായിരുന്നു!
ഇസഹാക്ക്‌ ആട്ടിൻകുട്ടിയെ അറുത്തു. വൃക്ഷച്ചുവട്ടിൽ തീകൂട്ടി അത്‌ പാകംചെയ്തു. അന്നുവരെ ഭക്ഷിച്ചിട്ടുള്ളതിൽവച്ച്‌ ഏറ്റവും രുചികരമാണ്‌ അതെന്ന്‌ അവനുതോന്നി. തോൽക്കുടത്തിലെ വെള്ളം അമൃതംപോലെ തോന്നിച്ചു. അത്‌ വീഞ്ഞാണെന്ന്‌ പിന്നീടാണ്‌ അവന്‌ മനസ്സിലായത്‌.
ഭക്ഷിച്ച്‌ തൃപ്തനായപ്പോൾ അവൻ കൂടാരത്തിലേയ്ക്ക്‌ നടക്കാൻ ശ്രമിച്ചു. പക്ഷേ, സ്വയം നടക്കാൻ കഴിഞ്ഞില്ല. വീഞ്ഞിന്റെ ലഹരി തലക്ക്‌ പിടിച്ചിരുന്നു. വേച്ചുപോയ അവന്റെ കരംപിടിച്ച്‌ ആരോ ഒരാൾ ഒപ്പം നടന്നു. കൂടാരത്തിലെത്തിയപ്പോൾ ഇസഹാക്കിന്‌ സുബോധമുണ്ടായി. ആരാണ്‌ തന്നെ കൂടാരത്തിലെത്തിച്ചതെന്നറിയാൻ നാലുപാടും തെരഞ്ഞെങ്കിലും ആരേയും കാണാനായില്ല.
ഉറക്കത്തിൽ ദൂതൻ അവന്‌ പ്രത്യക്ഷണായി.
"ഇസഹാക്ക്‌..."
"പ്രഭോ... അടിയൻ..."
"പ്രഭാതത്തിൽ നീ ബേർലഹായ്‌റോയ്‌വിട്ട്‌ നേഗബിലേയ്ക്കു പോകുക. അവിടെവച്ച്‌ നിന്റെ ജീവിതം ഗതിമാറ്റപ്പെടും."
ഉറക്കത്തിൽനിന്ന്‌ അവനുണർന്നു. സ്വപ്നത്തിന്റെ പൊരുളെന്തെന്ന്‌ ആലോചിച്ച്‌ പ്രഭാതംവരെ കഴിച്ചുകൂട്ടി. ദൂതന്റെ നിർദേശപ്രകാരം പുലർച്ചെതന്നെ ഇസഹാക്ക്‌ കഴുതയേയുംകൂട്ടി നേഗബിലേയ്ക്ക്‌ യാത്രയായി. യാത്രയിലുടനീളം കഴിഞ്ഞ രാത്രിയിൽ ദൂതൻ തന്നോട്‌ നിർദേശിച്ചതിനെപ്പറ്റിയായിരുന്
നു അവൻ ചിന്തിച്ചതു.
നേഗബിൽ എത്തിയിട്ടും ഇസഹാക്ക്‌ അസ്വസ്ഥനായിരുന്നു. അവൻ ഗോതമ്പ്‌ വയലിലൂടെ ലക്ഷ്യമില്ലാതെ നടന്നു. നടന്നുക്ഷീണിച്ചപ്പോൾ വൃക്ഷത്തണലിൽ ഇരുന്നു. വീണ്ടും കൂടാരത്തിലേയ്ക്ക്‌... എങ്ങും ഏറെനേരം ഉറച്ചിരിക്കാനോ വിശ്രമിക്കാനോ അവന്‌ കഴിഞ്ഞില്ല.
ചിന്താനിമഗ്ധനായി വയലിലൂടെ നടക്കുമ്പോൾ ദൂരെനിന്ന്‌ ഒട്ടകക്കൂട്ടങ്ങൾ വരുന്നതുകണ്ടു. ചെറിയ പൊട്ടുപോലെ മാത്രമേ ആദ്യം ദൃശ്യമായുള്ളു. സാവധാനം രൂപം വ്യക്തമാകവേ, അശുഭചിന്തകൾ അവനെ കീഴടക്കി. നേഗബിലെ കൃഷിഭൂമി പിടിച്ചെടുക്കാൻ ജ്യേഷ്ഠനായ ഇസ്മായേൽ അനുയായികളുമായി വരികയാണെന്നാണ്‌ തോന്നിയത്‌. പിതാവിനോടുള്ള പകമുഴുൻ അയാൾ തീർക്കുക അനന്തരവകാശിയായി കർത്താവ്‌ തെരഞ്ഞെടുത്ത തന്നോടാവും. കൊല്ലാനും അയാൾ മടിച്ചേക്കില്ല. അത്രയ്ക്ക്‌ പകയുണ്ട്‌ തന്നോട്‌. സഹോദരഹത്യയിലൂടെ കളങ്കമേറ്റ ചരിത്രമാണല്ലോ മുൻതലമുറയ്ക്കുള്ളത്‌. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ ഇസഹാക്ക്‌ വയൽ വരമ്പിൽതന്നെനിന്നു.
ഒട്ടകക്കൂട്ടം കുറെക്കൂടി അടുത്തപ്പോൾ അത്‌ ഇസ്മായേലിന്റെ ആൾക്കാരല്ലെന്ന്‌ ബോധ്യമായി. ശ്വാസം നേരെവീണു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ നോക്കുമ്പോൾ അതാ ഒട്ടകപ്പുറത്തുനിന്ന്‌ ഒരു സ്ത്രീ ഇറങ്ങുന്നു! കേവലമായ ജിജ്ഞാസയോടെ അവൻ മുമ്പോട്ട്‌ ചുവടുകൾവച്ചു.
റെബേക്കാ ഏലിയേസറിന്റെ ഒട്ടകത്തിന്റെ സമീപമെത്തി ചോദിച്ചു-
"അതാരാണ്‌ വയലിലൂടെ നടന്നുവരുന്നത്‌?"
"അത്‌ എന്റെ യജമാനപുത്രൻ ഇസഹാക്കാണ്‌. റെബേക്കയുടെ വരൻ."
 അവൾ ശിരോവസ്ത്രംകൊണ്ട്‌ മുഖം മറച്ചു. ആ കവിളുകൾ ചുവന്നു. നാണിച്ച്‌ അവൾ അവിടെത്തന്നെ നിന്നതേയുള്ളു.
ഏലിയേസർ ഒട്ടകപ്പുറത്തുനിന്ന്‌ ഇറങ്ങി. മുന്നോട്ടുചെന്ന്‌ ഇസഹാക്കിനെ നമസ്കരിച്ചു. ഏലിയേസർ നടന്ന കാര്യങ്ങളെല്ലാം അയാളെ ധരിപ്പിച്ചു.
കർത്താവ്‌ തനിക്കായി തെരഞ്ഞെടുത്ത പെണ്ണാണ്‌ വയൽവരമ്പിൽ നിൽക്കുന്നതെന്നഅറിവ്‌ അവനിൽ അതുവരെയില്ലാത്ത ഒരുണർവ്വ്‌ നിറച്ചു. തന്റെ ഏകാന്തജീവിതത്തിലേക്ക്‌ പ്രത്യാശയുടെയും പ്രകാശത്തിന്റെയും നിറകുംഭവുമേന്തി ഒരുവൾ കടന്നുവരുന്നുവേന്ന ബോധം മറ്റെല്ലാ അശുഭചിന്തകളെയും നിർവീര്യമാക്കി. ഇസഹാക്ക്‌ ഓടി റെബേക്കയുടെ അടുത്തെത്തി.
"റെബേക്കാ..." അവന്റെ സ്വരത്തിൽ പ്രേമം പൂത്തുലഞ്ഞു. അവൾ ശിരസ്സുയർത്തിയില്ല. കടമിഴികളാൽ ഒരു നോട്ടമെറിയുകമാത്രം ചെയ്തു.
ഇസഹാക്ക്‌ അവളുടെ കരം സ്പർശിച്ചു. അവൾ പുളകിതയായി. 
"കർത്താവായ ദൈവം എനിക്കായി കരുതി വളർത്തിയ എന്റെ പെണ്ണ്‌..." നാണത്തിൽ കൂമ്പിയ മിഴികളിൽനോക്കി വാചാലമായ നിശബ്ദതയിലൂടെ അവൻ പ്രഖ്യാപിച്ചു.
റെബേക്കയെ തന്നോട്‌ ചേർത്തുപിടിച്ചുകൊണ്ട്‌ അവൻ ഏലിയേസറിന്റെ സമീപത്തേയ്ക്ക്‌ നടന്നു.
"എനിക്കുവേണ്ടി വധുവിനെ കണ്ടെത്തി കൂട്ടിക്കൊണ്ടുവന്ന നിങ്ങൾ വലിയ കാര്യമാണ്‌ ചെയ്തത്‌. ദയവായി അവളുടെ തോഴിമാരുമായി മക്പലായിലേക്ക്‌ വരിക. എന്റെ അമ്മയുടെ കല്ലാര്റയിൽവച്ച്‌ ഞാനിവളെ ഭാര്യയായി സ്വീകരിക്കട്ടെ..."
ഏലിയേസർ തലയാട്ടി. മുമ്പിൽ കഴുതപ്പുറത്ത്‌ ഇസഹാക്കും റെബേക്കയും സഞ്ചരിച്ചു. പുറകിൽ ഒട്ടകങ്ങളും.
മക്പലായിലെ സാറായുടെ കല്ലാര്റയ്ക്കുമുന്നിൽ ഇസഹാക്കും റെബേക്കയും തൊഴുകൈകളോടെ നിന്നു. അമ്മയുടെ ഓർമയിൽ ഇസഹാക്ക്‌ നിയന്ത്രണംവിട്ട്‌ കരഞ്ഞു. റെബേക്കയ്ക്ക്‌ അവനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. അപരിചിതത്വം അവർക്കിടയിൽ ഒരു വിടവ്‌ അവശേഷിപ്പിച്ചിരുന്നു.
ഒരു കുളിർതെന്നൽ അവരെ തലോടി കടന്നുപോയി. അത്‌ അവർക്കിടയിലുണ്ടായിരുന്ന അപരിചിതത്വത്തിന്റെ അദൃശ്യതിരശ്ശീലയെയും പറത്തിക്കൊണ്ടുപോയി. അവർ ഏക ശരീരവും മനസ്സുമായിമാറി. സാറായുടെ കൈകളാണ്‌ അവരുടെ ശിരസ്സിൽ അനുഗ്രഹത്തിന്റെ കുളിർകാറ്റായി തലോടിയതെന്ന്‌ ഇസഹാക്ക്‌ തിരിച്ചറിഞ്ഞു.
ഇസഹാക്ക്‌ തന്റെ ഭാര്യ റെബേക്കയും തോഴിമാരും ഭൃത്യന്മാരുമായി അബ്രാഹത്തിന്റെ ഭവനത്തിലേക്ക്‌ യാത്രയായി.
അവർ ഭവനത്തിൽ എത്തുമ്പോൾ പ്രഭാതമായിരുന്നു. കൊയ്ത്തുകഴിഞ്ഞ ഗോതമ്പ്‌ വയലിൽ അടിമകൾ നിലം ഉഴുതുകൊണ്ടിരുന്നു. ഇസഹാക്കും റെബേക്കയും എത്തിയെന്നറിഞ്ഞ്‌ വയലിൽനിന്ന്‌ അബ്രാഹം തിടുക്കത്തിൽ ഭവനത്തിലേയ്ക്ക്‌ നടന്നു. അപ്പോഴേയ്ക്കും അവർ എതിരെ ചെന്നു. റെബേക്കാ ശിരോവസ്ത്രംകൊണ്ട്‌ മുഖം മറച്ചിരുന്നു. അവൾ അബ്രാഹത്തിന്റെ പാദങ്ങൾ തൊട്ടുവന്ദിച്ചു. അദ്ദേഹം അവളെ പിടിച്ചെഴുന്നേൽപിച്ച്‌ മൂർധാവിൽ ചുംബിച്ചു.
"നീ എന്റെ സഹോദരപുത്രൻ ബത്തുവേലിന്റെ മകളാണ്‌, റെബേക്കാ..."
അവൾ അതേയെന്ന്‌ തലയാട്ടി. രണ്ടുപേരെയും കൂട്ടിച്ചേർത്തുകൊണ്ട്‌ അബ്രാഹം അവരെ അനുഗ്രഹിച്ചു.
"എന്റെ മകൻ ഇസഹാക്കിന്‌ നീ ഭാര്യയായിരിക്കുക. മരണം നിങ്ങളെ വേർപെടുത്തുവോളം പരസ്പരം തുണയായിരിക്കുക."
അബ്രാഹം ഭവനത്തിലുള്ളവർക്കും ചാർച്ചക്കാർക്കുമായി ഒരു വിരുന്നൊരുക്കി. വീഞ്ഞുകുടിച്ച്‌ മദോന്മത്തനായി ഇരിക്കുന്ന അബ്രാഹത്തിന്റെ അടുത്തേയ്ക്ക്‌ ഏലിയേസർ കടന്നുചെന്നു.
"ദൈവം എന്നെ വളരെയധികം അനുഗ്രഹിച്ചു. എന്റെ ആഗ്രഹപ്രകാരം പിതൃഭവനത്തിൽനിന്ന്‌ ഒരു പെൺകുട്ടിയെ ഇസഹാക്കിന്‌ ഭാര്യയായി കിട്ടി. ഇപ്പോൾ ഞാൻ സന്തോഷവാനാണ്‌."
"അതേ യജമാനനേ. അങ്ങയുടെ ദൈവം കാരുണ്യവാനാണ്‌."
"എന്റെ അനുവാദം ചോദിക്കാതെ കടിഞ്ഞൂൽപുത്രൻ ആ നെറികെട്ടവരിൽ ഒരുവളെ ഭാര്യയായി സ്വീകരിച്ചു." അബ്രാഹം പുലമ്പി. ഏലിയേസർ നിശ്ശബ്ദം നിന്നതേയുള്ളു.
"എന്റെ സകല സമ്പത്തിന്റെയും അവകാശി ഇസഹാക്കും റെബേക്കയും അവർക്കു ജനിക്കുന്ന മക്കളുമാണ്‌. അവരെന്നും ഈ ഭവനത്തിൽ എനിക്കു തുണയായി ഉണ്ടാകും."
"പക്ഷേ... പ്രഭോ..."
"എന്താണ്‌?" വീഞ്ഞിന്റെ ലഹരിയിൽ അടഞ്ഞുപോയ മിഴികൾ ശ്രമപ്പെട്ടുതുറന്നു,അബ്രാഹം.
"ഇസഹാക്കും റെബേക്കയും ബേർലഹായ്‌റോയിലേക്ക്‌ താമസം മാറ്റുകയാണത്രെ..."
"ങേഹേ...?" ഒരു ഞെട്ടലോടെയാണ്‌ അദ്ദേഹമത്‌ കേട്ടത്‌.
"ബേർലഹായ്‌റോയിലെ വയലുകൾ ഗോതമ്പും ചോളവും വിളഞ്ഞ്‌ കൊയ്ത്തിനുപാകമായല്ലോ. ഇത്തവണ കേമമായ വിളവുമാണ്‌."
"അത്‌ കർത്താവിന്റെ അനുഗ്രഹമല്ലേ...?"
"അതെ. ഹാഗാറിന്‌ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്‌ നീരുറവ കാട്ടിക്കൊടുത്ത ബേർലഹായ്‌റോയ്‌ ഇസ്മായേലിന്‌ അവകാശപ്പെട്ടതാണെന്നും അത്‌ പിടിച്ചടക്കാൻ അവൻ ആളെക്കൂട്ടി എത്തുമെന്നും ഇസഹാക്ക്‌ ഭയപ്പെടുന്നു."
വീഞ്ഞിന്റെ ലഹരി ഒന്നോടെ ഇറങ്ങിപ്പോയതുപോലെ! അബ്രാഹം പിടഞ്ഞെഴുന്നേറ്റു.
"എന്നാരു പറഞ്ഞു...?"
"അങ്ങനെ ഒരു കിംവദന്തി ഉണ്ടായി. ജ്യേഷ്ഠാനുജന്മാരെ തെറ്റിക്കാൻ ഏതോ കുബുദ്ധികൾ മെനഞ്ഞുണ്ടാക്കിയതാണ്‌. ഇസഹാക്ക്‌ അതിൽ വീഴുകയും ചെയ്തു."
"കടിഞ്ഞൂൽപുത്രാവകാശം കൊടുക്കാമെന്ന്‌ അറിയിക്കാനാണ്‌ പോയത്‌. അതിനുള്ള അവസരംപോലും തന്നില്ല. തടഞ്ഞുവയ്ക്കുകയോ തടവിലാക്കുകയോ ചെയ്യാമായിരുന്നു. അതും ഉണ്ടായില്ല. അതിനർഥം എന്റേതായ ഒന്നും അവന്‌ വേണ്ടെന്നല്ലേ...?"
"അതേ പ്രഭോ... അതാണ്‌ ശരിയെന്നാണ്‌ അടിയനും തോന്നുന്നത്‌."
"ഇല്ല. ഇസ്മായേൽ അങ്ങനെ ചെയ്യില്ല... ചെയ്യില്ല." പിറുപിറുത്തുകൊണ്ട്‌ അബ്രാഹം കിടക്കയിൽ ഇരുന്നു. ഏലിയേസർ തിരിഞ്ഞുനടക്കുമ്പോൾ കേട്ടു-
"ഞാൻ വീണ്ടും ഈ കൂടാരത്തിൽ ഏകനായി മാറും അല്ലേ?" യജമാനന്റെ വാക്കുകളിലെ വിറയൽ ഏലിയേസർ തിരിച്ചറിഞ്ഞു. തിരിഞ്ഞുനിന്നെങ്കിലും ആ മുഖത്തേക്ക്‌ നോക്കാനോ ഉത്തരം നൽകാനോ അയാൾക്കായില്ല.
ഏതാനും ദിവസങ്ങൾക്കുശേഷം ഇസഹാക്കും റെബേക്കയും ബേർലഹായ്‌റോയിലേക്ക്‌ യാത്ര തിരിച്ചു. അവരോടൊപ്പം തോഴിമാരും ഭൃത്യന്മാരും അനേകം കന്നുകാലികളും ഉണ്ടായിരുന്നു.
തുടരും

അത്തച്ചമയം - ഒരു ചരിത്രമാമാങ്കം


ഡോ.അംബികാ എ.നായർ

കേരളത്തിന്റെ ചരിത്രവഴിയിലെ കൗതുകമുണർത്തുന്ന കാഴ്ചയാണ്‌ തൃപ്പൂണിത്തുറയിലെ അത്തച്ചമയം.  ഇത്‌ തൃപ്പൂണിത്തുറയുടെ ചരിത്രഭൂപടത്തിലെ മതസൗഹാർദ്ദത്തിന്റെ രേഖയാണ്‌.  ദേശീയോത്സവമായ തിരുവോണത്തിനു മുന്നോടിയായി ചിങ്ങമാസത്തിലെ അത്തംനാളിൽ കൊച്ചീരാജാവ്‌ സർവ്വാഭരണവിഭൂഷിതനായും സർവ്വസൈന്യസമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന ചരിത്രസംഭവമാണ്‌ രാജഭരണകാലത്തെ അത്തച്ചമയം.  തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടെയും ചരിത്രകാലഘട്ടത്തിൽ രാജാക്കന്മാർ ചിങ്ങത്തിലെ അത്തം നാൾ നാനാ ജാതിമതസ്ഥരായ നാട്ടുപ്രാണികൾക്കൊപ്പം തിങ്ങിനിറഞ്ഞ സമസ്തജനവിഭാഗങ്ങളുടേയും നടുവിലൂടെ ചമഞ്ഞൊരുങ്ങി എഴുന്നെള്ളുന്ന മഹാഘോഷയാത്രയാണിത്‌.  ഇതിന്റെ ഐതിഹ്യം ഇന്നും സന്ദേഹമായി നിലകൊള്ളുന്നു.
    കേരളോൽപ്പത്തി, ചന്ദ്രോത്സവം തുടങ്ങിയവയിൽ ചമയത്തെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌.  ചോള-കേരളയുദ്ധത്തിൽ കൊല്ലത്തുനിന്ന്‌ ചോളന്മാരെ കേരളീയരെല്ലാം ചേർന്ന്‌ പുറത്താക്കിയതിന്റെ വിജയസ്മാരകമായി നടത്തിവന്നിരുന്ന ആഘോഷമായിരിക്കും അത്തച്ചമയമെന്ന്‌ ഒരു വാദഗതിയുണ്ട്‌.  രാമേശ്വരം ക്ഷേത്രത്തിലെ ശിലാരേഖയിൽ ഈ യുദ്ധപരാമർശമുണ്ട്‌.   ആധുനിക കൊച്ചിയുടെ അടിത്തറ പാകിയ ശക്തൻ തമ്പുരാന്റെ കാലത്ത്‌ തൃശൂരിലും, സാമൂതിരി രാജാവിന്റെ കാലത്ത്‌ കോഴിക്കോട്ടും അത്തച്ചമയത്തിന്റെ ചരിത്രം പരാമർശവിഷയമായുണ്ട്‌.  കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനം കൊച്ചിയിലായിരുന്നപ്പോഴും അവിടെയും ചരിത്രത്തിൽ സൂചിതമാന്നുണ്ട്‌.  പല കഥകളും ഐതിഹ്യങ്ങളും ഈ ഉത്സവത്തിന്റെ പിന്നിൽ അണിനിരക്കുന്നു.
    കൊച്ചി രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്ന തൃപ്പൂണിത്തുറയിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനുള്ള രാജാവിന്റെ ചമയപ്പുറപ്പാടായിരുന്നു അത്തച്ചമയം എന്നുപറയുന്നുണ്ട്‌.  രണ്ടാം ചേര സാമ്രാജ്യത്തിന്റെ അവസാനത്തെ ചക്രവർത്തിയായ രാമവർമ്മ പിൻതുടർച്ചാവകാശിയില്ലാത്തതുകൊണ്ട്‌ കേരളം അൻപത്തിയാറ്‌ രാജാക്കന്മാർക്കായി പകുത്തുകൊടുത്തു.  അവരുടെയെല്ലാം കുടുംബ പരദേവത തൃക്കാക്കരയപ്പനായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനമായ ക്ഷേത്രമായിരുന്നു തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.  മതിലകത്തിനു പതിമൂന്ന്‌ ഏക്കർ വിസ്താരവും എട്ട്‌ ഏക്കർ വിസ്താരമുള്ള കുളവും അവിടെയുണ്ടായിരുന്നു.  വിഷ്ണുണുഭഗവാന്റെ തൃക്കാൽവെച്ച കര- തൃക്കാൽക്കരയും പിന്നീട്‌ തൃക്കാക്കരയുമായി മാറി. അൻപത്തിയാറ്‌ രാജാക്കന്മാർ ചേർന്ന്‌ തിരുവോണം ഉൽസവവും രണ്ടുരാജാക്കന്മാർ ചേർന്ന്‌ ഒരു അഹസ്സും നടത്തിയിരുന്നു.  അതിൽ അത്തം നാളിലെ ഉത്സവം നടത്തിയിരുന്നത്‌ കൊച്ചിയിലെ മഹാരാജാവും സാമൂതിരിയും ചേർന്നായിരുന്നു.  ഈ ഉത്സവത്തിനായുള്ള ഘോഷയാത്രയാണ്‌ അത്തംഘോഷയാത്ര.  പിന്നീട്‌ ക്ഷേത്രഭരണം ഇടപ്പള്ളി രാജാവിന്റെ കീഴിൽ വന്നതിനുശേഷം യാത്ര തൃക്കാക്കരയ്ക്കു പോകാറില്ല.  കോട്ടക്കകം ചുറ്റി രാജാവ്‌ താമസിക്കുന്ന സ്ഥലത്തേക്ക്‌ തിരിച്ചുപോവുകയാണ്‌ പതിവ്‌.
    അത്തച്ചമയത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച്‌ പലകഥകളുണ്ട്‌. കോഴിക്കോടുമായുള്ള ചിരന്തര വൈരത്തിന്റെ ഭാഗമായി നടന്നിട്ടുള്ള നിരവധി യുദ്ധങ്ങളിലൊന്നിൽ കൊച്ചിയുടെ ഭാഗമായിരുന്ന വന്നേരി പ്രദേശം നഷ്ടമായത്‌ തിരിച്ചുപിടിക്കാൻ നടത്തിയ പടനീക്കയാത്രയുടെ അനുസ്മരണമാണ്‌ അത്തച്ചമയം എന്നൊരുപക്ഷം
അത്തം യാത്രയുടെ മുൻനിരയിൽ വന്നേരി തിരിച്ചുപിടക്കാതെ രാജാധികാര ചിഹ്നമായ കിരീടം ധരിക്കുകയില്ലെന്ന ഉഗ്രശപഥത്തോടെ കിരീടം മടിയിൽവെച്ച്‌ പല്ലക്കിലിരിക്കുന്ന  കൊച്ചിമഹാരാജാവ്‌ ആ ദുരന്തസ്മൃതിയുടെ പ്രതീകം കൂടായാണ്‌ എന്നഭിപ്രായമുണ്ടെങ്കിലും അത്തരമൊരു മഹാനഷ്ടത്തിന്റെ കഥ അത്തച്ചമയം പറയുന്നില്ല.  രാജ്യത്തിന്റെ സൈനിക ശക്തിപ്രകടനമായിരുന്നു എന്നും കൊച്ചിയും വടക്കും കൂറുമായുണ്ടായ യുദ്ധത്തിൽ കൊച്ചിരാജാവ്‌ ജയിച്ചതിന്റെ ഓർമ്മ നിലനിർത്താനാണ്‌ ഇതെന്നും പറയപ്പെടുന്നു.

പത്തൊൻപതാം  നൂറ്റാണ്ടിൽ നിളാനദിയുടെ തീരത്തു നടന്ന മാമാങ്കം പോലെ കേരള ചരിത്രത്തിൽ ഇടം നേടിയ അത്തച്ചമയം 'ദേശമറിയിക്കൽ' ചടങ്ങോടെയാണ്‌ ആരംഭിച്ചിരുന്നത്‌. അത്തം നാളിന്‌ മൂന്ന്‌ നാൾ മുമ്പ്‌ (മകം) പോങ്ങന്മാർ (പല്ലക്കു ചുമക്കുന്നവർ) ആനപ്പുറത്തു നിന്ന്‌ വലിയ 'നകാരം' (ഒരുരുതരം ചെണ്ട) മുഴക്കി  അത്തച്ചമയത്തിന്റെ രാജവിളംബരം പ്രധാനവീഥികളിൽ വായിച്ചറിയിക്കുന്നു. അത്തം നാൾ രാജാവ്‌ പൂജാകാര്യങ്ങൾക്കു ശേഷം മിന്നുന്ന വേഷവിധാനങ്ങോടുകൂടി ഇളയരാജാക്കന്മാരുടെ അകമ്പടിയോടെ സിംഹാസനാരൂഢനാകുന്നു.  വീരാളിപ്പട്ടുടുപ്പുകളും തങ്കത്തലപ്പാവും എല്ലാം അണിയിക്കുന്നത്‌ തിരുമുൽപ്പാടന്മാരും നമ്പൂതിരിമാരും സേവകന്മാരും ആണ്‌.  അതിനുശേഷം ഉടവാൾ എടുത്ത്‌ കൈയിൽ കൊടുക്കുന്നു.  പിന്നീട്‌ അതിഥികളായ പ്രഭുക്കന്മാർ മുഖംകാണിക്കുന്നു. ആദ്യമായി രാജാവിനെ മുഖം കാണിക്കുന്നതിനുള്ള അവകാശം കക്കാട്ടു കാരണവപ്പാടിനാണ്‌.  അത്തച്ചമയം കഴിഞ്ഞാൽ അദ്ദേഹത്തിന്‌ ഓണപ്പുടവയുണ്ട്‌.  ഈ സമയം 'നെട്ടൂർ തങ്ങൾ' പരിവാരങ്ങളുമായെത്തി കുറുകുഴൽ വായിക്കും. തുടർന്ന്‌ രാജാവ്‌ കിരീടം മടിയിൽ വെക്കും.  ചമയത്തിന്റെനു സാക്ഷ്യം വഹിക്കാൻ 'കരിങ്ങാച്ചിറ കത്തനാരും' രാവിലെ തന്നെ എത്തുമായിരുന്നു.  ചെപ്പും കയറും രാജാവിനു നൽകാൻ വേണ്ടി 'ചെമ്പിലരയൻ' വഞ്ചിയിലെത്തും.  നടമേൽ പള്ളിയിൽ നിന്ന്‌ ശർക്കര തട്ടവും കാഴ്ചയായെത്തും. ആന, അമ്പാരി, മുത്തുക്കുട, കാലാൾപ്പട, കുതിരപ്പട, കുതിരപ്പടയാളികൾ, പോലീസ്‌, പട്ടാളം ഉദ്യോഗസ്ഥപ്രമാണിമാർ, നെട്ടൂർതങ്ങളുടെ നേതൃത്വത്തിൽ മുസ്ലീംകൾ എന്നിവരുടെ അകമ്പടിയോടെ രാജാവ്‌ ആനക്കൊമ്പുകൊണ്ടുള്ള പല്ലക്കിൽ നാടുകാണാൻ എഴുന്നള്ളുന്നു.

    പീരങ്കിവെടികൾ ചമയത്തിന്‌ മുഖ്യയിനമാണ്‌.  തലയിൽ പട്ടുറുമാലും കൈയിൽ ഓരോ വടിയുമായി തണ്ടാന്മാരും പ്രത്യേക വേഷവിധാനങ്ങളോടും ചിലവാദ്യങ്ങളോടും കൂടി മുസ്ലീംകളും നേരത്തെ എത്തും.  തണ്ടാന്മാർ കോട്ടക്കകത്ത്‌ പ്രവേശിക്കാറില്ല എന്നും രേഖകളിൽ കാണാം. ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത്‌ ജാതിമതഭേദമന്യേ ഈ ദിവസം എല്ലാവർക്കും കൊട്ടാരത്തിൽ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നു.  രാജകുകുടുംബാംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നില്ല. ജനങ്ങൾക്ക്‌ സദ്യയും പുത്തനും നൽകിയിരുന്നു. ഘോഷയാത്രയ്ക്കുശേഷം പൊന്നുതമ്പുരാന്റെ അമൃതേത്തും (ചേർത്തു തുന്നിക്കെട്ടിയ വലിയ നാക്കിലയിൽ അറുപത്തിനാല്‌ കൂട്ടം വിഭവങ്ങൾ) അതുകഴിഞ്ഞ്‌ എച്ചിലെടുപ്പും വലിയ ചടങ്ങായിരുന്നു. പട്ടോലമേനോൻ എന്ന ഉദ്യോഗസ്ഥൻ ഓലക്കെട്ടു നോക്കി സ്ഥാനികളുടെ പേരുവിളിക്കുമ്പോൾ ഓരോരുത്തരും വന്ന്‌ തൊഴുതു പുത്തൻ വാങ്ങി പോകും. (വാഴയില വാട്ടി നൂൽകൊണ്ടുകെട്ടിയ പൊതിയാണ്‌ പുത്തൻ). ഏറെ ആകർഷവും പങ്കാളിത്തവുമുള്ള ഒന്നായി അത്തച്ചമയം മാറിയത്‌ ചൊവ്വരയിൽ രാമവർമ്മ രാജാവിന്റെ കാലത്താണ്‌.  പരീക്ഷിത്തു തമ്പുരാന്റെ കാലമായപ്പോഴേക്കും പല്ലക്ക്‌ ചുമക്കുന്ന രീതി നിർത്തലാക്കി പല്ലക്ക്‌ സാമാനം അലങ്കരിച്ച ഒരു വാഹനത്തിലാക്കി എഴുന്നള്ളത്ത്‌.  1949 ൽ പരീക്ഷിത്ത്‌ മഹാരാജാവ്‌ എഴുന്നെള്ളിയ ചടങ്ങായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം.  തുടർന്ന്‌ തിരുകൊച്ചി സംയോജനവും 1956 ൽ കേരളപ്പിറവിയും പിന്നിട്ടു നാലുവർഷം കഴിഞ്ഞതിനുനുശേഷമാണ്‌ 1961 ൽ ജനകീയ അത്തച്ചമയം ആരംഭിച്ചതു.  1979നു നുശേഷം ഇത്‌ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഏറ്റെടുത്ത്‌ നടത്തിവരുന്നു. ഹിൽപാലസിന്‌ പകരം തൃപ്പൂണിത്തുറ ബോയ്സ്‌ ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്നതാണ്‌ ഇന്നത്തെ അത്തച്ചമയം.

    ഗതകാല പ്രൗഢി വിളിച്ചോതുന്ന ഈ ഉത്സവം സർവ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ്‌.  മതനിരപേക്ഷമായ ഈ ആഘോഷത്തെ അർത്ഥസമ്പുഷ്ടിയുള്ള വേറിട്ട ഒന്നാക്കി മാറ്റുന്നത്‌ രാജകീയസ്മൃതികളുമായി അതിനുള്ള അഭേദ്യബന്ധം തന്നെ.  കാലത്തിന്റെ രൂപഭാവങ്ങൾ അത്തച്ചമയത്തെ ബാധിച്ചിട്ടുണ്ട്‌.  ഇന്ന്‌ കൂടുതൽ ജനകീയമാണീ ഉത്സവം.  ആബാലവൃദ്ധം അണിനിരക്കുന്ന ഈ ഘോഷയാത്ര വർണ്ണശബളതകൊണ്ട്‌ ഏറെ മാറിയിരിക്കുന്നു.  കേരളത്തിന്‌ അകത്തും പുറത്തുമുള്ള കലാകാരന്മാർ നൂതനവും പ്രാചീനവുമായ കലാരൂപങ്ങളുമായി അണിനിരക്കുന്ന കാഴ്ച ആസ്വാദ്യകരമാണ്‌. തുടർന്ന്‌ അത്തപ്പൂക്കള മത്സരവും വിവിധകലാപരിപാടികളും കലാസാഹിത്യമത്സരങ്ങളും നടത്തുന്നു.  എല്ലാ സാധനങ്ങളുടേയും വിപണനമേളയും ഇന്നുണ്ട്‌.  മുത്തുക്കുടകൾ, ഗജവീരന്മാർ, ബാൻഡ്മേളങ്ങൾ, മാർച്ച്‌ പാസ്റ്റുകൾ, പൗരാണികകഥാരചനകളടങ്ങിയ ഫ്ലോട്ടുകൾ എന്നിങ്ങനെ ദൃശ്യ-ശ്രവ്യാനുഭവം ഇന്നനുഭവപ്പെടുന്നു.

    ജനകീയ അത്തച്ചമയം ആരംഭിച്ചതിന്റെ സുവർണ്ണജൂബിലിയും നഗരസഭ ഏറ്റെടുത്തതിന്റെ സിൽവർ ജൂബിലി 2011 ൽ ആയിരുന്നു.  പിന്തിരിഞ്ഞു നോക്കവെ അടർന്നു പോയ ഒരു രാജഭരണകാലത്തിന്റെ പുനർവായനയാണ്‌ ഇന്നത്തെ അത്തച്ചമയം എന്ന്‌ നമുക്കു കാണാം.  ജനമനസ്സുകളുടെ നൂതനമായ ഭാവനകളാൽ സമ്പന്നമായ ഈ അത്താഘോഷം തൃപ്പൂണിത്തുറയുടെ മാത്രം സ്വന്തമാണ്‌.  രാജസ്മൃതികളും ഓണക്കിനാക്കളും ഇഴനെയ്തിണങ്ങുന്ന ഈ നാട്‌ ഇന്ന്‌ അകം കാഴ്ചകൾക്കും പുറംകാഴ്ചകൾക്കും നേരെ മിഴിതുറക്കുന്നു.  ചരിത്രവും ഭാഷയും സംസ്ക്കാരവും അന്യം നിന്നുന്നുപോകാത്ത ഈ ജനതതിയാണ്‌ തൃപ്പൂണിത്തുറയുടെ ആത്മാവ്‌.

വേണം ഇനിയുമൊരു സ്വാതന്ത്ര്യസമരം


അമ്പാട്ട്‌ സുകുമാരൻനായർ

ഞാൻ ദുഃഖിതനാണ്‌. ഭാരതത്തിൽ ജീവിച്ചിട്ടും ഒരു ജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കാൻ കഴിഞ്ഞില്ലല്ലോ എന്നദുഃഖം. ബ്രിട്ടീഷുകാർ ഭാരതത്തെ അടിമയാക്കി വച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലെ രാജഭരണം കണ്ടു. അതിനുശേഷം സ്വതന്ത്രഭാരതത്തിലെ ജനകീയ മന്ത്രിമാരുടെ ഭരണവും കണ്ടു.
    ബ്രിട്ടീഷുകാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ ഭാരതത്തിലെ നാട്ടുരാജാക്കന്മാരെ ചൊൽപ്പടിയിൽ നിർത്തി ജനങ്ങളുടെ മേൽ ക്രൂരമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ഭരണമായിരുന്നു നടത്തിയിരുന്നത്‌. ജനങ്ങളെ അവരുടെ അടിമകളായിട്ടാണ്‌ കരുതിയിരുന്നത്‌. ദക്ഷിണഭാരത്തിലെ, പ്രത്യേകിച്ച്‌ തിരുവിതാംകൂറിലെ ജനങ്ങൾക്ക്‌ അതിന്റെ കെടുതികൾ ഏറെയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. എങ്കിലും ഉത്തരേന്ത്യയിലെ ജനങ്ങൾ അനുഭവിച്ച കൊടിയയാതനകളുടെയും വേദനകളുടെയും കഥകൾ കേട്ടറിഞ്ഞിട്ടുണ്ട്‌. അതൊക്കെ കേൾക്കുമ്പോൾ ഭയം തോന്നുമായിരുന്നു. ക്രൂരമായ ആ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയായിരുന്നു ഭാരതത്തിലെ ജനങ്ങൾ ഒന്നടങ്കം ജാതിമതഭേദം മറന്ന്‌ വർണവർഗ വ്യത്യാസമില്ലാതെ സമരാങ്കണത്തിലേക്കിറങ്ങി പുറപ്പെട്ടത്‌.
    ആ സമരത്തിന്റെ നേതൃത്വം മഹാത്മാഗാന്ധി ഏറ്റെടുത്തത്‌ ഇന്ത്യൻ ജനതയുടെ ഭാഗ്യമെന്നുവേണം കരുതാൻ. അല്ലെങ്കിൽ ഭാരതഭൂമി രക്തപങ്കിലമാകുമായിരുന്നു. പലപ്പോഴും കൊടിയ കലാപം പൊട്ടിപ്പുറപ്പെടുമായിരുന്ന സന്ദർഭങ്ങളിലെല്ലാം ഗാന്ധിജിയുടെ സമയോചിതമായ ഇടപെടലുകൾ ആ സമരത്തെ നേർവഴിക്കുതന്നെ നയിച്ചു.
    ഒടുവിൽ ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു പോകാൻ നിർബ്ബന്ധിതമായപ്പോൾ ഇന്ത്യയിലങ്ങോളമിങ്ങോളം ആഹ്ലാദത്തിന്റെ അലമാലകളുയരേണ്ടതായിരുന്നു. പക്ഷേ, ഇവിടെ വർഗീയ വിദ്വേഷത്തിന്റെ അഗ്നി ജ്വാലകൾ ആളിപ്പടരുകയായിരുന്നു. ജനങ്ങളെതമ്മിൽ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക എന്ന നീചമായ നയമാണ്‌ ബ്രിട്ടീഷുകാർ കൈക്കൊണ്ടത്‌. മതപ്രീണനത്തിലൂടെയാണ്‌ അവർ ആ ലക്ഷ്യം സാധിച്ചതു. ഒരമ്മയുടെ മക്കളെന്നപോലെ ഒന്നായി നിന്ന ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു. അവരിൽ കടുത്ത വർഗ്ഗീയ വിഷം കുത്തിവച്ചു. പെട്ടെന്നുണ്ടായ ആ കലാപം സ്വാതന്ത്ര്യലബ്ധിയുടെ എല്ലാ ആഹ്ലാദവും കെടുത്തിക്കളഞ്ഞു. സ്വന്തം ജീവന്‌ തെല്ലുപോലും വില കൽപ്പിക്കാതെ മഹാത്മാഗാന്ധി കലാപബാധിതപ്രദേശത്തേക്കോടിയെത്
തി. ബ്രിട്ടീഷുകാരുടെ ആ പ്രണീനനയമാണ്‌ ഇന്ന്‌ സ്വതന്ത്രഭാരതത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌.
    ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പിരിച്ചുവിടണമെന്ന്‌ ഗാന്ധിജി പറഞ്ഞതാണ്‌. സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടി മാത്രമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രൂപീകരിച്ചതു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതോടെ ആ ലക്ഷ്യം നിറവേറിക്കഴിഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു. ഇനി ഇന്ത്യയുടെ ഭരണം ജനങ്ങളെ ഏൽപിക്കണമെന്നാണ്‌ അദ്ദേഹം ആഗ്രഹിച്ചതു. യഥാർത്ഥത്തിലുള്ള ജനാധിപത്യമാണ്‌ അദ്ദേഹം വിഭാവനംചെയ്തത്‌. ഭരണരംഗത്ത്‌ ഒരു പാർട്ടിയുടെയും ആധിപത്യം ഉണ്ടാകരുത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അധികാരമോഹികൾ കടന്നുകൂടിയിട്ടുണ്ടെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷേ, അദ്ദേഹം പറഞ്ഞത്‌ ആരും ചെവിക്കൊണ്ടില്ല. അതനുസരിച്ചിരുന്നുവേങ്കിൽ ഇന്ത്യ തുണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെടുകയില്ലായിരുന്നു. ഇവിടെ ആടിത്തിമിർത്ത വർഗ്ഗീയ കലാപവുമുണ്ടാകുമായിരുന്നില്ല. യഥാർത്ഥത്തിലുള്ള ജനാധിപത്യ ഭരണം പരീക്ഷിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഒരു രാഷ്ട്രീയപാർട്ടിയുടെ ആധിപത്യമാണ്‌ നിലവിൽവന്നത്‌.
    പാർട്ടി ഭരണം നിലവിൽ വന്നതോടെ നേതാക്കന്മാരുടെയും അനുയായികളുടെയും പ്രധാനലക്ഷ്യം പാർട്ടി വളർത്തുക എന്നതായി. രാജ്യത്തിന്റെ കാര്യം രണ്ടാം സ്ഥാനത്തായി. പാർട്ടിയാണ്‌ ഭരണം നിയന്ത്രിക്കുന്നത്‌. നാം വിഭാവനം ചെയ്ത ജനാധിപത്യഭരണം പാർട്ടി ആധിപത്യഭരണമായി മാറി. വോട്ടവകാശം ജനങ്ങൾക്കുണ്ടെങ്കിലും ആ അവകാശം വിനിയോഗിക്കപ്പെടുന്നത്‌ പാർട്ടി നിർദ്ദേശിക്കുന്ന പ്രതിനിധികൾക്കുവേണ്ടിയാണ്‌. ജനങ്ങളുടെ പ്രതിനിധി ആരായിരിക്കണമെന്നു തീരുമാനിക്കുന്നത്‌ പാർട്ടിയാണ്‌. ജനങ്ങൾക്കതിൽ യാതൊരു പങ്കുമില്ല. അതുകൊണ്ട്‌ നിയമനിർമ്മാണസഭകളിലേക്ക്‌ തെരഞ്ഞെടുത്തയയ്ക്കുന്നത്‌ പാർട്ടിയുടെ പ്രതിനിധികളെയാണ്‌. ജനങ്ങളുടെ പ്രതിനിധികളെയല്ല. അതുകൊണ്ടുതന്നെയാണ്‌ ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും വളർന്നു വന്നത്‌. ഒന്നിച്ചു നിൽക്കേണ്ട ജനങ്ങളെ പല പാർട്ടിക്കാരായി ഭിന്നിപ്പിച്ച്‌ കലഹിപ്പിച്ചതും ഈ പാർട്ടി ആധിപത്യഭരണ സംവിധാനം തന്നെയാണ്‌.
    ഭരണരംഗത്ത്‌ പാർട്ടിക്കാധിപത്യമുള്ളതുകൊണ്ട്‌ ഏതുകാര്യവും പാർട്ടി വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ അഴിമതി വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്‌. വികസന പ്രവർത്തനങ്ങൾക്കു വേണ്ടി സർക്കാർ മുടക്കുന്ന പണവും പങ്കുവയ്ക്കപ്പെടും. ചെറിയൊരു തുകയായിരിക്കും പ്രവർത്തനങ്ങൾക്കു വേണ്ടി മുടക്കുന്നത്‌. ആ തുകകൊണ്ട്‌ ചെയ്യാവുന്ന പണികളൊക്കെ ചെയ്യും. അതൊക്കെ ഒരുതരം കാട്ടിക്കൂട്ടലായിരിക്കും. ചിലപ്പോൾ ആ പണിപൂർത്തിയാക്കാതെ ഇടയ്ക്കു വച്ചു മുടക്കും. ചെയ്തിടത്തോളം പണിവ്യർത്ഥം. മുടക്കിയപണമത്രയും പാഴായി. വർഷങ്ങൾ കഴിഞ്ഞ്‌ വീണ്ടുമത്‌ പണി പൂർത്തിയാക്കണമെങ്കിൽ എത്രയോ ഇരട്ടി തുക മുടക്കേണ്ടിവരും. ഇവിടെ ചെയ്തപണികൾ പൂർത്തിയാക്കുന്നതിലല്ല, പുതിയ പദ്ധതികൾ തുടങ്ങിവയ്ക്കുന്നതിലാണ്‌ എല്ലാവർക്കും താൽപര്യം.
    ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഒരിക്കൽ ഒരു പദ്ധതി പ്രദേശം സന്ദർശിക്കാനിടയായി. നാടിന്‌ വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയായിരുന്നു അത്‌. വർഷങ്ങൾക്കു മുമ്പ്‌ അതിന്റെ കുറെ പണികൾ ചെയ്ത്‌ പൂർത്തിയാക്കാതിട്ടിരിക്കുകയാണ്‌. പിന്നീടവിടേക്കാരും തിരിഞ്ഞു നോക്കിയിട്ടില്ല. ആ പദ്ധതിക്കുവേണ്ടി എത്രകോടി മുടക്കിയിട്ടുണ്ടെന്നറിഞ്ഞുകൂടാ. ആ പദ്ധതിപ്രദേശം മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്‌. ആ കാടിനുള്ളിൽ ലക്ഷക്കണക്കിനു രൂപ വില പിടിപ്പുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു കിടക്കുന്നതു കണ്ടു. പദ്ധതികൾ മുടങ്ങിയപ്പോൾ ആ യന്ത്രങ്ങൾ അവിടെ നിന്നു നീക്കം ചെയ്യാൻ ആരും തയ്യാറായില്ല. ഏതൊക്കെ ഇങ്ങനെ കിടന്നു നശിക്കുന്നതിൽ ആരുക്കുമൊരു കുണ്ഠിതവുമില്ല. തങ്ങളുടേതെന്ന്‌ ജനങ്ങൾക്കു തന്നെ തോന്നുന്ന ഒരു വ്യവസ്ഥിതിയാണിവിടെയുണ്ടായിരുന്നതെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. ഇവിടെ നിലനിൽക്കുന്ന പാർട്ടി ആധിപത്യവ്യവസ്ഥിതിയിൽ ഇങ്ങനെയൊക്കയേ നടക്കൂ.
    ലളിതമായ ഒരുദാഹരണമാണ്‌ ആദിവാസികൾ. കാട്ടിൽ അല്ലലറിയാതെ സുഖമായി ജീവിച്ചിരുന്ന ആദിവാസികളെ സമുദ്ധരിക്കാനാണെന്നു പറഞ്ഞ്‌ എത്രയോ കോടി രൂപ ഖജനാവിൽ നിന്ന്‌ ചെലവഴിച്ചിട്ടുണ്ട്‌! ആ പണമൊക്കെ എവിടെ എങ്ങനെയൊക്കെ ചെലവഴിച്ചുവേന്ന്‌ ആരും അന്വേഷിക്കാറില്ല. എന്നിട്ടെന്തു സംഭവിച്ചു? ആദിവാസികൾ വഴിയാധാരമായി. അവരുടെ ഭൂമി മുഴുവൻ കുടിയേറ്റക്കാർ കൈയടക്കി. പാർട്ടി സ്വാധീനമുപയോഗിച്ച്‌ പലരും ആ ഭൂമിക്ക്‌ പട്ടയം വാങ്ങിക്കഴിഞ്ഞു. ആദിവാസികൾ നിരാധാരരായി. അവർ പട്ടിണിക്കോലങ്ങളായി മാറി. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടു. മഹാരോഗങ്ങൾ അവരെ കാർന്നുതിന്നുന്നു. അവരുടെ പെൺകുട്ടികൾ വിശപ്പടക്കാൻ വേണ്ടി സ്വന്തം ശരീരം വിൽക്കാൻ നിർബ്ബന്ധിതരായി. അവർ അനാഥശിശുക്കളെ പ്രസവിച്ച്‌ ആ ശിശുക്കളെയും തോളിലിട്ടുകൊണ്ട്‌ തെരുവുനീളെ അലയുന്നു. പോഷകാഹാരമില്ലാത്തതുകൊണ്ടും ആഹാരമേ  ഇല്ലാത്തതുകൊണ്ടും അവരുടെയിടയിൽ അകാലമരണങ്ങൾ സംഭവിക്കുന്നു. എന്നിട്ടു പറയുന്നു, അവർ മദ്യം കഴിച്ചതുകൊണ്ടാണ്‌. ഈ ദുർമരണങ്ങൾ സംഭവിക്കുന്നതെന്ന്‌! ഇതിനാരാണുത്തരവാദി? ഇവരുടെ ക്ഷേമത്തിനുവേണ്ടി മുടക്കിയ കോടികളൊക്കെ എവിടെപോയി? ഇനിയിവർ കാട്ടിലേക്കുതന്നെ തിരിച്ചുപോകാമെന്നു വിചാരിച്ചാൽ അതിനുകാടെവിടെ? പാർട്ടിയിലും ഉദ്യോഗസ്ഥന്മാരിലും സ്വാധീനമുള്ളവർ ആ കാടൊക്കെവെട്ടിക്കടത്തി. ഇതുപോലെയാണ്‌ എല്ലാകാര്യങ്ങളും.
    ജനങ്ങൾക്കാധിപത്യമുള്ളതല്ലൊരു ഗവണ്‍മന്റായിരുന്നു ഇന്ത്യഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. എന്തിനാണ്‌ നാം സമരം ചെയ്ത്‌ സ്വാതന്ത്ര്യം നേടിയത്‌? ബ്രട്ടീഷുകാർ ഇന്ത്യവിട്ടു പോയതിനുശേഷം ഭരണരംഗത്തെന്തെങ്കിലും മാറ്റം വന്നോ എന്നുചോദിച്ചാൽ എന്താണ്‌ മറുപടി പറയുക? ഇംഗ്ലീഷുകാർ ഭരിച്ചപ്പോഴുണ്ടായിരുന്നതിനേക്കാൾ കൂടുതലായി ഇംഗ്ലീഷിന്റെ ആധിപത്യം വർദ്ധിച്ചു. ഇംഗ്ലീഷ്‌ പഠിച്ചെങ്കിലേ ഒരിന്ത്യാക്കാരന്‌ മാന്യമായി ജീവിക്കാൻ കഴിയൂ എന്ന്‌ ഇന്ത്യയിലെ ജനങ്ങൾക്കു ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. ഇംഗ്ലീഷ്‌ അറിഞ്ഞുകൂടാത്ത ഒരാൾ ഏതെങ്കിലും ഒരു നഗരത്തിൽ ചെന്നുപെട്ടാൽ അപരിചിതമായ ഏതോ ഒരു രാജ്യത്ത്‌ ചെന്നുപെട്ട അനുഭവമായിരിക്കും ഉണ്ടാവുക. സ്വന്തം ഭാഷയും സംസ്കാരവും ഇളംതലമുറയ്ക്കന്യമായി തുടങ്ങി. ഈ രീതിയിൽ വികസനം മുന്നോട്ടുപോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും? ഇംഗ്ലീഷറിഞ്ഞുകൂടാത്ത മുത്തച്ഛനും മുത്തശ്ശിക്കും തങ്ങളുടെ പേരക്കിടാങ്ങളോട്‌ സംസാരിക്കാനാകാത്ത സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഈ സ്ഥിതിവിശേഷം തുടരുന്നതുകൊണ്ട്‌ ഇന്ന്‌ മലയാളം പഠിപ്പിക്കുന്ന സ്കൂളുകളിലേക്ക്‌ കുട്ടികളെ അയയ്ക്കാൻ രക്ഷാകർത്താക്കൾ വിമുഖരായിക്കൊണ്ടിരിക്കുകയാണ്‌. നമ്മുടെ സർക്കാർ സ്കൂളുകളിൽ കുട്ടികളെ കിട്ടാത്തതുകൊണ്ട്‌ പല സ്കൂളുകളും നിർത്തലാക്കിയിട്ടുണ്ട്‌.
    മാതൃഭാഷയോടുള്ള ഈ അവഗണനയ്ക്കിടയിലും നാം മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തു! നമ്മുടെ സാമൂഹ്യജീവിതത്തിൽ അതിന്റെ പ്രതിഫലനം എന്തായിരിക്കുമെന്നു കണ്ടറിയണം. ഒരു കല്യാണക്കുറി അടിക്കണമെങ്കിൽ പോലും അത്‌ മലയാളത്തിലടിക്കാൻ ബഹുഭൂരിപക്ഷത്തിനും താൽപര്യമില്ല. എന്റെ ഒരനുഭവം പറയാം. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ നാലോ അഞ്ചോവർഷത്തിനുശേഷം ഉണ്ടായ ഒരനുഭവമാണ്‌. പഞ്ചസാരയ്ക്ക്‌ ഏറെ ക്ഷാമമുള്ളകാലം. ഒരു വിശേഷാവശ്യത്തിന്‌ നാലോ അഞ്ചോകിലോ പഞ്ചസാരയ്ക്കു വേണ്ടി താലൂക്ക്‌ സപ്ലൈ ആഫീസറുടെ അടുത്ത്‌ ഒരപേക്ഷയുമായി ചെന്നു. എന്റെ അപേക്ഷ വായിച്ചു നോക്കിയിട്ട്‌ അദ്ദേഹം അത്‌ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്കിട്ടു. എന്റെ നേരെ ദേഷ്യത്തോടെ നോക്കിയിട്ട്‌ ആ മലയാളി സായിപ്പു പറഞ്ഞു:
"മലയാളത്തിലാണോ അപേക്ഷ എഴുതിക്കൊണ്ടു വരുന്നത്‌?"
    ഒന്നും പറഞ്ഞില്ല. അപേക്ഷ ഇംഗ്ലീഷിൽ എഴുതികൊടുക്കേണ്ടി വന്നു. ഈ ഒരനുഭവം എങ്ങനെയാണ്‌ മറക്കാൻ കഴിയുക? സ്വതന്ത്രഭാരതത്തിലെ ഒരു പൗരനുണ്ടായ അനുഭവമാണിത്‌. ഇംഗ്ലീഷുകാരൻ തന്നെയാണ്‌ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നതെന്ന തോന്നൽ അന്നെനിക്കുണ്ടായി. മലയാളം ശ്രേഷ്ഠഭാഷയാണെങ്കിലും ഒരു ചെക്ക്‌ മലയാളത്തിലെഴുതാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? മലയാളത്തിലെഴുതിയ ചെക്ക്‌ പാസാകുകയില്ലെന്നാണ്‌ പലരുടെയും ധാരണ. ഈ മനോഭാവം മാറ്റിയെടുക്കാൻ ഇത്രയും കാലമായിട്ടും നമുക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ്‌ മഹാത്മാഗാന്ധി പറഞ്ഞത്‌, ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യത്തിൽ നിന്ന്‌ നാം മോചിതരായില്ലെങ്കിൽ സ്വാതന്ത്ര്യം പൂർണ്ണമാവുകയില്ലെന്ന്‌
    ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയപ്പോൾ ഭരണരംഗത്ത്‌ കാര്യമായ മാറ്റമൊന്നും വരുത്താൻ കഴിഞ്ഞില്ലെങ്കിലും വിദ്യാഭ്യാസരംഗത്ത്‌ ആവശ്യം ഒരു പൊളിച്ചെഴുത്തു നടത്തേണ്ടതായിരുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ നൽകേണ്ടിയിരുന്നത്‌. അതുചെയ്തില്ലെന്നു മാത്രമല്ല, ഇംഗ്ലീഷിനുള്ള പദവി കൂട്ടിക്കൂട്ടി കൊണ്ടുവരികയും ചെയ്തു. മാതൃഭാഷയിൽ നിന്ന്‌ ജനങ്ങളെ ആവുന്നത്ര അകറ്റി നിർത്താനാണ്‌ സംസ്ഥാനസർക്കാരുകളും കേന്ദ്രസർക്കാരും ശ്രമിച്ചതു. ജനങ്ങളെ ഭരണത്തിൽ നിന്നകറ്റി നിർത്താനല്ലേ ഈനയം ഉപകരിക്കൂ. ഇതെങ്ങനെ ജനാധിപത്യമാകും? ജനങ്ങൾക്ക്‌ പങ്കാളിത്തമില്ലാത്ത ഈ ഭരണം ഇവിടെ അടിച്ചേൽപ്പിച്ചതു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തന്നെയാണ്‌. സ്വാതന്ത്ര്യം കിട്ടിയപ്പോൾത്തന്നെ ഭരണം മാതൃഭാഷയിലാക്കേണ്ടതായിരുന്നു. അതുചെയ്യാതെ ജനങ്ങളെ ഭരണത്തിൽ നിന്ന്‌  അകറ്റി നിർത്തുന്ന ഒരുനയമാണ്‌ കോൺഗ്രസ്‌ ഗവണ്‍മന്റ്‌ കൈക്കൊണ്ടത്‌. അന്ന്‌ ഇന്ത്യയിൽ ഇംഗ്ലീഷ്‌ ഭാഷ അറിയാമായിരുന്നത്‌ കേവലം രണ്ടു ശതമാനം ആൾക്കാർക്കായിരുന്നു. ഈ രണ്ടു ശതമാനത്തിന്റെ ഭാഷകൊണ്ടാണ്‌ തൊണ്ണൂറ്റെട്ട്‌ ശതമാനം ആൾക്കാരുടെ മേൽ ഭരണം നടത്തിയത്‌. എന്നിട്ട്‌ നാം ഈ ഭരണം നടത്തിയതുകൊണ്ടാണ്‌ ഭാരതം ഇത്തരത്തിൽ അധഃപതിച്ചതു. ഭരണാധികാരികൾ അഴിമതിയിൽ മുങ്ങിക്കുളിച്ചതിന്റെയും കാരണം മറ്റൊന്നല്ല.
    ഇംഗ്ലീഷിന്റെ സഹായമില്ലാതെ തന്നെ ശാസ്ത്ര-സാങ്കേതിക രംഗത്ത്‌ പുരോഗതി കൈവരിച്ച എത്രയോ രാഷ്ട്രങ്ങളുണ്ട്‌. പിന്നെന്തുകൊണ്ടാണ്‌ ഇന്ത്യമാത്രം ഇംഗ്ലീഷിന്റെ ദാസ്യവൃത്തി ചെയ്ത്‌ ഇങ്ങനെ കടിച്ചു തൂങ്ങിക്കിടക്കുന്നത്‌! ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിലെ ജനങ്ങളെ രണ്ടുതരം പൗരന്മാരായി വേർതിരിക്കാൻ കഴിഞ്ഞു എന്നത്‌ അഴിമതി ഭരണം നടത്തുന്നവർക്ക്‌ ഒരു നേട്ടം തന്നെയാണ്‌.
    ഇനി ഇവിടെ വേണ്ടത്‌ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള ജനമുന്നേറ്റമാണ്‌. ഒരു രാഷ്ട്രീയപാർട്ടിയെയും മതത്തെയും ജാതിയെയും ആശ്രയിക്കാത്ത ഒരു ജനമുന്നേറ്റം. അത്‌ അനിവാര്യമായിത്തീരും. കാലം അതിനുള്ള കളമൊരുക്കും. ഇപ്പോൾ കേരളം ഭരിക്കുന്നത്‌ ജനപ്രതിനിധികളല്ല. കോൺഗ്രസിന്റെ ഹൈക്കമാൻഡാണ്‌. ഹൈക്കമാൻഡിന്റെ അവസാനവാക്ക്‌ സോണിയാഗാന്ധിയുടേതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിച്ചാലും ഇതുതന്നെ അനുഭവം. എല്ലാകാര്യങ്ങളും പോളിറ്റ്ബ്യൂറോ തീരുമാനിക്കും. ജനപ്രതിനിധികൾക്ക്‌ ഒരു വിലയുമില്ല. കാരണം നാം വോട്ടു നൽകിയിട്ടുള്ളത്‌ പാർട്ടികൾക്കാണ്‌. പാർട്ടികളാണ്‌ തീരുമാനിക്കുന്നത്‌ ആരെയാണ്‌ മത്സരിപ്പിക്കേണ്ടതെന്ന്‌.
    വേറെയും കുഴപ്പങ്ങളുണ്ട്‌. നമ്മുടെ ജനാധിപത്യത്തിൽ ഭരണം നടത്തുന്നത്‌ ഭൂരിപക്ഷമല്ല. പലപ്പോഴും ന്യൂനപക്ഷത്തിന്റെ കൈകളിലാണ്‌ ഭരണം എത്തിച്ചേരുന്നത്‌. നൂറു വോട്ടർമാരുള്ള ഒരു പ്രദേശത്ത്‌ മൂന്നു പാർട്ടികൾ മത്സരിക്കുന്നു. അവർക്ക്‌ നാൽപത്തഞ്ച്‌, മുപ്പത്തഞ്ച്‌, ഇരുപത്‌ എന്നീ അനുപാദത്തിൽ വോട്ടുലഭിക്കുന്നു. ഇവരിൽ മുപ്പത്തഞ്ചും ഇരുപതും കൂട്ടിയോജിച്ച്‌ ഭരണം കൈയാളുന്നു. തമ്മിൽ ഭൂരിപക്ഷം കിട്ടിയ പാർട്ടി പ്രതിപക്ഷത്തും. ഇവിടെ രണ്ട്‌ ന്യൂനപക്ഷപാർട്ടികൾ ചേർന്നാണ്‌ ഭൂരിപക്ഷമുണ്ടാക്കിയത്‌. ഇത്‌ ഭൂരിപക്ഷം ജനങ്ങൾ അഭിലഷിക്കാത്ത ഒരു ഭരണസമ്പ്രദായമാണ്‌. തിരഞ്ഞെടുപ്പുവേളയിൽ പരസ്പരം കലഹിച്ച രണ്ടു പാർട്ടികൾ തമ്മിൽ കൂടിച്ചേർന്ന്‌ ഒരു ഭരണം നടത്തിയാൽ അതൊരിക്കലും ശരിയായ ഒരു ഭരണമായിരിക്കുകയില്ല. എപ്പോഴും കലഹം തന്നെയായിരിക്കും. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിൽ കൂട്ടുകക്ഷി ഭരണമാണ്‌ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നടക്കുന്നത്‌. അത്‌ നാടിനു ശാപമാണ്‌. ഇന്ന്‌ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതും അതുതന്നെയാണ്‌.
    ജനങ്ങൾ അവരുടെ പ്രതിനിധികളെ നിയമ നിർമ്മാണസഭകളിലേക്കയക്കുന്നത്‌ ജനങ്ങളുടെ പ്രശ്നങ്ങൾ അവിടെ ചർച്ചചെയ്യാൻ വേണ്ടിയാണ്‌. നിയമ നിർമ്മാണസഭകളിൽ ഒരു ബില്ലവതരിപ്പിക്കുമ്പോൾ അത്‌ സശ്രദ്ധം കേട്ടിരുന്ന്‌ സമാധാനപരമായ അന്തരീക്ഷത്തിൽ ആ ബില്ലിന്റെ എല്ലാവശങ്ങളും ചർച്ചചെയ്ത്‌ പോരായ്മകൾ പരിഹരിച്ച്‌ അത്‌ പാസ്സാക്കിയെടുക്കണം. അതിനുവേണ്ടിയാണ്‌ ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ അയച്ചിട്ടുള്ളത്‌. പക്ഷേ, അവിടെ നടക്കുന്നതോ? കൂക്കി വിളിയും ബഹളവും ബില്ല്‌ വലിച്ചു കീറലും സഭസ്തംഭിപ്പിക്കലും സഭ നിയന്ത്രിക്കുന്ന സ്പീക്കറുടെ നിർദ്ദേശങ്ങൾ അവഗണിക്കലും സഭ ബഹിഷ്ക്കരിക്കലുമൊയാണ്‌. ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ സഭകൾ സമ്മേളിക്കുന്നത്‌. രാവിലെ നിയമസഭകളിലേക്കുവന്ന്‌ ചർച്ച തുടങ്ങുമ്പോൾ മുതൽ ബഹളം വച്ച്‌ സഭ അലങ്കോലപ്പെടുത്തും. ഒടുവിൽ കലാപമുണ്ടായിട്ട്‌ സഭ ബഹിഷ്കരിക്കും. ഈ സഭാ ബഹിഷ്കരണം ദിവസങ്ങളോളം നീണ്ടു നിൽക്കും. അവസാനം സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിടും. ഇതൊക്കെ ജനങ്ങൾ ടി.വി.യിൽ കണ്ടുകൊണ്ട്‌ കണ്ണും മിഴിച്ചിരിക്കും. ജനങ്ങൾക്കെന്തു ചെയ്യാൻ കഴിയും? അവർ ആരോടാണ്‌ ആവലാതിപ്പെടുക? ഇനി ഇവരെ കാണുന്നത്‌ അടുത്ത തിരഞ്ഞെടുപ്പു വരുമ്പോഴാണ്‌. ആരാണിവരെ സ്ഥാനാർത്ഥിയായി നിർത്തിയിട്ടുള്ളത്‌? ജനങ്ങളല്ലേയല്ല. പാർട്ടിയാണ്‌. പാർട്ടിയുടെ സ്ഥാനാർത്ഥികളാണ്‌ രംഗത്തുള്ളത്‌.
    നിയമസഭകളിൽ ചെന്ന്‌ ജനങ്ങളുടെ പ്രശ്നം ചർച്ചചെയ്യാതെ നിയമസഭയിൽ നിന്നിറങ്ങിപ്പോയാൽ അവർക്കൊരു നഷ്ടവുംവരാനില്ല. അവരുടെ ശമ്പളത്തിൽ ഒരു പൈസപോലും കുറിയില്ല. അലവൻസിലും കുറവുവരില്ല. വേറെയും ഒരുപാടാനുകൂല്യങ്ങളുണ്ട്‌. ആ ആനുകൂല്യങ്ങൾക്കൊന്നും ഒരു കുറവും സംഭവിക്കുകയില്ല. സഭയിൽ നിന്നു പുറത്തുപോയാൽ തന്നിഷ്ടം പോലെ എന്തും ചെയ്യാം. അതുകൊണ്ട്‌ വേറെയും നേട്ടങ്ങളുണ്ട്‌. ഇങ്ങനെയൊക്കെ ബഹളം വച്ച്‌ അഞ്ചുവർഷം തികച്ചാൽ ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടും. അഞ്ചുവർഷം തികയ്ക്കണമെന്നില്ല. രണ്ടു വർഷം ഒപ്പിച്ചാലും മതി. സമൂഹത്തിൽ ഏറ്റവും ഉത്തരവാദപ്പെട്ട, മാന്യമായ തൊഴിൽ ചെയ്യുന്ന ഒരധ്യാപകൻ പത്തുമുപ്പത്തഞ്ചുവർഷക്കാലം പണിയെടുത്തെങ്കിലേ പെൻഷൻ കിട്ടൂ. യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രതിനിധികളാണവിടെ പോകുന്നതെങ്കിൽ ഇങ്ങനെ അഴിഞ്ഞാട്ടം നടത്താൻ പറ്റുമോ? പാർട്ടിയുടെ പ്രതിനിധികൾക്ക്‌ പാർട്ടി പറയുന്നതുമാത്രമേ അനുസരിക്കാൻ കഴിയൂ. ജനങ്ങളോടവർക്ക്‌ യാതൊരുത്തരവാദിത്വവുമില്ല. ഈ പ്രതിഭാസത്തെയാണ്‌ നാം ജനാധിപത്യം എന്നു പറഞ്ഞ്‌ താലോലിക്കുന്നത്‌! ഈ "ജനാധിപത്യ"മാണോ ജനങ്ങൾക്കുവേണ്ടത്‌? ഇത്‌ ജനാധിപത്യമല്ല, പാർട്ടി ആധിപത്യമാണ്‌.
    ഇവിടെ നാട്ടിലെന്തെല്ലാം പ്രശ്നങ്ങളുണ്ട്‌. ഒരു വശത്ത്‌ ആദിവാസികൾ പട്ടിണികിടന്നു മരിക്കുന്നു. നാട്ടിൻപുറത്തും നഗരങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടി മഹാരോഗങ്ങൾ പരത്തുന്നു. കുടിവെള്ളം പോലും കിട്ടാതെ ജനങ്ങൾ വലയുന്നു.കൃഷി ചെയ്യാൻ നിർവാഹമില്ലാതെവയലുകളെല്ലാം കാടുംപടലും കയറി നശിയ്ക്കുന്നു. ഭക്ഷണപദാർത്ഥങ്ങളിൽ മാരകമാംവിധ മായം കലർത്തി ജനങ്ങളെ കാലപുരിക്കയയ്ക്കുന്നു. അത്യാവശ്യം വേണ്ടമരുന്നുകൾക്ക്‌ കൊല്ലുന്ന വിലവാങ്ങി ജനങ്ങളെകൊള്ളയടിക്കുന്നു. വിദ്യാഭ്യാസവ്യവസായികൾ അധ്യാപകരെ നിയമിക്കുന്നതിന്‌ ലക്ഷങ്ങൾ കോഴവാങ്ങി അവരുടെ വ്യവസായം കൊഴുപ്പിക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നൂറു നൂറായിരം പ്രശ്നങ്ങൾ! ഈ പ്രശ്നങ്ങളെല്ലാം കത്തി നിൽക്കുമ്പോൾ ഒരു സുന്ദരിപ്പെണ്ണ്‌ സൃഷ്ടിച്ച പ്രശ്നങ്ങളുടെ പിന്നാലെപോയി എന്തെല്ലാം പ്രശ്നങ്ങളാണിവിടെ സൃഷ്ടിച്ചതു! എത്രകോടിരൂപയാണ്‌ സർക്കാർ ഈ ഇനത്തിൽ കളഞ്ഞുകുളിച്ചതു!? ഇതെല്ലാം പാവപ്പെട്ട ജനങ്ങളുടെ വിയർപ്പിന്റെ കാശാണെന്നോർക്കന്നു! കോടാനുകോടി രൂപ ഖജനാവിൽ നിന്ന്‌ മുടക്കിയിട്ടും നിരാധാരരായി പട്ടിണികിടന്ന്‌ ആദിവാസികൾ മരിച്ചിട്ടും അതിന്റെ പേരിൽ ഒരു സമരവും ആരും നടത്തിയില്ല. അവർ മദ്യം കുടിച്ചാണ്‌ മരിക്കുന്നതെന്ന്‌ കുറെ കേമന്മാർ വിധി എഴുതുകയും ചെയ്തു. ഇനിയും ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ വേണ്ടിയാണ്‌ മുഖ്യമന്ത്രി തലപുകഞ്ഞാലോചിക്കുന്നത്‌!
    ഇതിൽനിന്നൊക്കെ ഒരു മോചനം അനിവാര്യമാണ്‌. അതിന്‌ ഇനിയും ഒരു സ്വാതന്ത്ര്യ സമരം കൂടിയേ കഴിയൂ. അതിന്‌ വൈകാതെതന്നെ ഒരു ജനമുന്നേറ്റം ഉണ്ടാകുകതന്നെ ചെയ്യും. മഹാത്മാഗാന്ധി വീണ്ടും വരും. അദ്ദേഹം കാണിച്ചുതരുന്ന പാതയിലൂടെ ജനം മുന്നേറും. അന്നേ ഇവിടെ ജനാധിപത്യം സുസ്ഥാപിതമാവുകയുള്ളൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...