24 Jun 2015

MALAYALASAMEEKSHA JUNE 15-JULY 15, 2015

ഉള്ളടക്കം


ലേഖനം
വരൂ, കോടാനുകോടീശ്വരനാകാം!
സി.രാധാകൃഷ്ണൻ
നാം നമ്മുടെ മോക്ഷത്തെ എന്തുചെയ്തു?
എം. തോമസ് മാത്യു
കാലദോഷം പിന്തുടർന്ന ഗായകൻ
ടി.പി.ശാസ്തമംഗലം 
പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു
സുനിൽ എം എസ്
അഭിനന്ദനം
സ്വാമി അവ്യയാനന്ദ
സംഭാഷണചാതുരി
ജോൺ മുഴുത്തേറ്റ്
വിഷം വിളമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്
ഫൈസൽ ബാവ
ജോൺ അബ്രഹാം,അങ്ങ് സദയം പൊറുക്കുക.
സലോമി ജോൺ വത്സൻ
സ്നേഹിക്കാൻ മാത്രം കരുത്തനായ ഒരാളെക്കുറിച്ച്‌
ഡോ.മ്യൂസ്‌ മേരി 
ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും
എം.കെ.ഹരികുമാർ

നാളികേര കൃഷി
വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക
ടി.കെ.ജോസ് ഐ എ എസ്
നാളികേര ബോർഡിന്റെ പ്രവർത്തന
മികവിന്‌ ഒരു പൊൻ തൂവൽ
രമണി ഗോപാലകൃഷ്ണൻ
തെങ്ങിനെ രക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതി
ആർ. ജ്ഞാനദേവൻ
പ്രതിദിനം 47000 രൂപയ്ക്കു വരെ നീര വിൽക്കുന്ന പാർലർ
ആർ. ഹേലി
പാലക്കാട്‌ നാളികേര ഉത്പാദക കമ്പനിയുടെ പാം ഫ്രേഷ്‌ വെളിച്ചെണ്ണ വിപണിയിൽ
സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11
അവരുടെ സ്വപ്നങ്ങളെ നീര ആകാശവിശാലമാക്കി
സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11
തിരുക്കൊച്ചിയുടെ സ്വപ്നങ്ങളെ സ്ഫുടം ചെയ്ത തട്ടേക്കാട്‌ ശിൽപശാല
ആബെ ജേക്കബ്‌

കവിത
മഹാത്യാഗം
ജെ.ടി.ആമ്പല്ലൂർ
ജൂണ്‍ കവിതകൾ
ഡോ കെ ജി ബാലകൃഷ്ണൻ
അതിർത്തിയിലേക്ക്, Swift city
സലോമി ജോൺ വൽസൻ
വിരഹമുരളി
ഇന്ദിരാബാലൻ
വിരഹം
രാധാമണി പരമേശ്വരൻ
രണ്ടുകവിതകൾ
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
അശുദ്ധിയിൽ നിന്ന് ശുദ്ധിയിലേയ്ക്ക്ഒരു കടൽദൂരം
ഗിരീഷ് വർമ്മ ബാലുശേരി
മെമ്മറികാര്‍ഡ്‌ തിന്ന അരണ
ജയദേവ്‌ കൃഷ്ണന്‍
ആത്മോപദേശം
കാവിൽരാജ്‌

കഥ
നിറങ്ങൾപറഞ്ഞ നുണ
ദിപുശശി തത്തപ്പിള്ളി
മണ്ണാങ്കട്ടയും കരിയിലയും
കെ. ആര്‍. ഹരി
ദൈവം ഇടപെടാത്ത ജീവിതം
കൃഷ്ണകുമാര്‍ മാരാര്‍
രാത്രിവണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും
ജിതേന്ദ്രകുമാര്‍

വിഷം വിളമ്പുന്ന ദൈവത്തിന്റെ സ്വന്തം നാട്


ഫൈസൽ ബാവ 



വിഷം തിന്നാൻ ഒട്ടും മടിയില്ലാത്ത ഒരു സമൂഹം വളരുന്ന ലോകത്തെ ഒരേയൊരു ഇടത്തെ   എങ്ങനെയാണ്  നമ്മൾ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുക?. ഓരോ കാലത്തും ഓരോ വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ മാത്രം വെളിപാട് ഉണ്ടാകുന്ന മലയാളികളുടെ ഏറ്റവും പുതിയ വെളിപാട് മാത്രമാണ് ആണ് മാഗി എന്നത്!. നമ്മുടെ തനതായ ശീലത്തെ എത്ര പെട്ടെന്നാണ്  മാറ്റി മറിക്കപെട്ടത്?. നെസ്ലെ  എന്ന ആഗോള കുത്തക കമ്പനി വര്ഷങ്ങളായി നല്കി വരുന്ന ഭക്ഷണത്തിന്റെ നിജസ്ഥിതി എത്ര വൈകിയാണ് നാം മനസിലാക്കിയത്?. എന്നിട്ടും അത്രയൊന്നും കൂസലില്ലാതെ നമ്മൾ വീണ്ടും അതിനെ സ്വീകരിക്കാൻ തയ്യാറാകുന്നു എന്നത് മറ്റൊരു വ്യവസായത്തിന്റെ വളര്ച്ചയെ ഏറെ സഹായിക്കുന്നുണ്ട്. അത് മറ്റൊന്നല്ല ആതുര സേവന രംഗം തന്നെ. നാം തിരിച്ചറിയേണ്ട പലതും മനപ്പൂർവം മറക്കുന്നു അതുകൊണ്ട് തന്നെ ഭക്ഷണം ഇന്ന് നമ്മുടെ ആഘോഷമാണ് സമയക്കുറവിനെ പഴിച്ച് വിഷം കഴിക്കുന്ന ആഘോഷം. അതെ ഒരു സിനിമയിലോ മറ്റോ നമ്മൾക്ക്  കാണിച്ചു തരണം, എങ്കിൽ മാത്രമേ ഈ പ്രബുദ്ധ സമൂഹം തിരിച്ചറിയൂ, ഉടൻ നമ്മുടെ ഭരണകൂടം ചലിക്കും തീട്ടൂരം ഇറക്കും മുല്ലപെരിയാറിന്റെ വൈരാഗ്യത്തോടെ ഉത്തരവിടും അതിർത്തി കടത്തില്ല ഇനി എന്ന്!. 
 
25 ലക്ഷം ടണ്ണ്‍ പച്ചക്കറി ആവശ്യമുള്ള സംസ്ഥാനം ഉത്പാദിപ്പിക്കുന്നതോ വെറും 7 ടണ്ണ്‍ മാത്രവും,, ഓണക്കാലത്തും മറ്റു ആഘോഷ കാലങ്ങളിലും ഇത് 30 മുതൽ 50 ടണ്ണ്‍ വരെ ഉയരുന്നു. ഇനിയിപ്പോ നമ്മുടെ ടെരസ്സുകൾ എല്ലാം ഒത്തുപിടിച്ചാൽ അതിനെ ഒരു പത്ത് ടണ്ണാക്കാം അപ്പോഴും ബാക്കി ആവശ്യത്തിനു എവിടെ പോകും. ഇപ്പോൾ തന്നെ കീടനാശി നിയിൽ മുക്കിയെടുത്ത ഒരു സംസ്ഥാനമായി കേരളം മാറി എന്ന യാഥാർത്ഥ്യം ഇപ്പോഴാണോ നമ്മുടെ ഭരണ കൂടങ്ങൾക്ക് മനസിലായത്. ഭക്ഷണം കിട്ടാതെ മരിക്കുന്ന അനേക ജനങ്ങള് ലോകത്തിന്റെ പലയിടത്തും ഉണ്ട് എന്തിന് നമ്മുടെ ആദിവാസി ഊരുകളിൽ ഇപ്പോഴും ഉണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന ഒരു ജനത ഇന്ന് ഭക്ഷണം കഴിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. വിഷം കുടിച്ചും കടിച്ചും ഇറക്കി  സഞ്ചരിക്കുന്ന രോഗപ്പെട്ടികളായി ഓരോ ശരീരങ്ങളും ചിരുങ്ങുകയാണ്, അതിനു പ്രധാന കാരണമോ കീടനാശിനിയിൽ മുക്കിയെടുത്ത ഭക്ഷണങ്ങളും. നമുക്ക് ഉണ്ടാവേണ്ടത് ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്ന വെളിപാടുകൾ അല്ല. മറിച്ച് സ്ഥായിയായ ഒരു പരിഹാര മാർഗ്ഗമാണ് അതിനു ചിലപ്പോള അല്പ്പം പിന്നോട്ട് നടക്കേണ്ടി വരും അതിനു തയ്യാറായില്ലെങ്കിൽ വിഷം കഴിച്ചു ജീവിച്ചു മരിക്കാൻ തായാരാകുക മാത്രമേ നമ്മുടെ മുന്നില് വഴിയുള്ളൂ. പാരമ്പര്യമായി നമ്മളിലൂടെ കൈമാറേണ്ടിയുന്ന വിലപ്പെട്ട ഒരു സംസ്കാരത്തെ ഇല്ലാതാക്കിയാണ് ആഗോള കുത്തക ഭക്ഷണ രീതികൾ  നാം സ്വീകരിച്ചത്.  ഭൂമി ശാസ്ത്രപരമായി അതാത് പ്രാദേശിക ഭക്ഷണക്രമവും രീതികളും നിലനില്ക്കേണ്ടതിന്റെ ആവശ്യകത ഇനിയും നാം മനസിലാക്കിയിട്ടില്ല. ആഗോള അടിസ്ഥാനത്തില്‍ ഒരു ഭക്ഷണക്രമം ഉണ്ടാക്കുക എന്നത് സ്വീകാര്യമായ ഒരു ആശയമല്ല. കാരണം അതാത് പ്രദേശത്തിന്റെ കാലാവസ്ഥക്കനുസരിച്ചും മണ്ണിന്റെഘടനക്കനുസരിച്ചും രൂപപ്പെട്ട ശരീര ഘടനയാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതിന് അടിസ്ഥാനപെടുത്തിയാണ് നമ്മുടെ ഭക്ഷണമുണ്ടാക്കുന്ന വിഭവങ്ങളും, ഉണ്ടാക്കുന്ന രീതിയും, കഴിക്കുന്ന രീതിയും കാലാകാലങ്ങളായി രൂപപ്പെട്ടുവന്നത്. ഏറെ കാലത്തെ അനുഭവവും നിരീക്ഷണവും ഇതിനു പിന്നില്‍ ഉണ്ട്. ഓരോ രുചിയും ഇതിനനുസരിച്ച് വ്യതസ്തമാണ്. അതാത് പ്രദേശത്തിന്റെ തനത് രുചികളുടെ അടിസ്ഥാനം പാരമ്പര്യമായി കൈമാറിവരുന്ന നാട്ടറിവിന്റെ ഭാഗമാണ്. ഈ നാട്ടറിവിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് നമ്മുടെ തന്നെ പാരമ്പര്യത്തെ തിരിച്ചറിയുകയാണ്. നമുക്കന്യമായികൊണ്ടിരിക്കുന്ന നാട്ടറിവിനെ തിരിച്ചു പിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്‌. ഇല്ലെങ്കില്‍ പാരമ്പര്യമായി നമുക്ക് ലഭിച്ചുവന്ന അറിവിന്റെ ശേഖരത്തെ നാം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അത് നമ്മോട്‌ മാത്രമല്ല നമ്മുടെ പൂര്‍വ്വികരോടും നമ്മുടെ വരും തലമുറയോടും ചെയ്യുന്ന അനീതിയാണ്. 
ലോകം ആഗോളമായി ചുരുങ്ങിയപ്പോള്‍ ഉണ്ടായ പ്രധാന പ്രശ്നം എന്തിനെയും വിപണിയെ അടിസ്ഥാനമാക്കി കാണുന്നു എന്നതാണ്. അതോടെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ നമ്മുടെ പ്രാദേശിക രുചികളെ പോലും എളുപ്പത്തില്‍ ഹൈജാക്ക് ചെയ്ത്  വിപണിയിലേക്ക് ചുരുക്കികൊണ്ടുവന്നു. അറിവിന്റെ വ്യാപനം ഇവര്‍ ഏറ്റെടുത്തതോടെ നാട്ടറിവുകള്‍ ഇവരുടെ ബാങ്കില്‍ മാത്രമൊതുങ്ങുന്ന ഒന്നും, മറ്റെല്ലാവരും വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയും ചെയ്തു. എല്ലാം വാങ്ങിക്കാന്‍ ലഭിക്കുമെന്ന ധാരണയില്‍ നാട്ടറിവുകള്‍ നാം ക്രമേണ കൈവിട്ടു. നമ്മുടെ നാടന്‍ വിത്തുകളും, നാട്ടുവൈദ്യവും അടങ്ങിയ നാട്ടറിവ് ശേഖരത്തെ കൈവിട്ടതോടൊപ്പം നമ്മുടെ തനത് രുചികളും നമുക്കന്യമായികൊണ്ടിരിക്കുകയാണ്. പകരം നമ്മുടെ അടുക്കളകള്‍ ആഗോള കുത്തക കമ്പനികള്‍ പടച്ചുവിടുന്ന ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വേവുനിലങ്ങളായി ചുരുങ്ങുകയാണ്. ഇതിനെ നാം എത്രയും വേഗം തിരിച്ചു പിടിച്ചില്ല എങ്കില്‍ നമ്മുക്ക് നല്‍കേണ്ട വില വളരെ വലുതായിരിക്കും. നമ്മുടെ ആരോഗ്യത്തെ വിപണിയില്‍ വിലപേശുന്ന സാഹചര്യത്തില്‍, മരുന്ന് വിപണി നമ്മെ കാര്‍ന്നു തിന്നുന്ന ഈ കാലത്ത്‌, ആതുരസേവനം കച്ചവടത്തിന് തീരെഴുതികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ തിരിച്ചു പിടിക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 

നമ്മുടെ തനത് രുചികളും നാടന്‍ ഭക്ഷണവും നല്‍കുന്ന ആരോഗ്യകരമായ ഒരന്തരീക്ഷമുണ്ട്. ഇത് വെറും ഗൃഹാതുരത്വം മാത്രമായി ചുരുക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല പ്രാദേശിക മേഖലകളിലെ ചെറു ഭക്ഷണശാലകള്‍ ഉണ്ടാക്കുന്ന ഒരു പാരസ്പര്യം വളരെ വലുതാണ്‌. അവര്‍ രുചികള്‍ മാത്രമല്ല കൈമാറുന്നത് മാനസികമായ ഒരടുപ്പവും കൂടിയാണ്. ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ, സമാധാനത്തെ, സാഹോദര്യത്തെ നിലനിര്‍ത്തുന്ന ഒന്നാണ്. വ്യവസായിക അടിസ്ഥാനത്തില്‍ വലിയ താല്പര്യങ്ങള്‍ സംരക്ഷിക്കാനോ അമിത ലാഭം നേടിവാനോ ഇത്തരം ചെറു സ്ഥാപനങ്ങള്‍ക്ക് അവസരമോ താല്പര്യമോ ഉണ്ടാകാന്‍ ഇടയില്ല. മാത്രമല്ല അവര്‍ തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ തങ്ങളുടെ നാട്ടറിവുകള്‍ പ്രയോജനപ്പെടുത്തി തനത് നാടന്‍ രുചികളെ നിലനിര്‍ത്താന്‍ ശ്രമിക്കും. ഈ ആവശ്യം സാധാരണ വന്‍കിട കച്ചവടക്കാര്‍ പിന്തുടരാന്‍ സാധ്യതയില്ല കാരണം അവര്‍ കാണുന്ന കച്ചവട പരിസരം ചുരുങ്ങിയ ഒരിടമല്ല, അവര്‍ പ്രതീക്ഷിക്കുന്ന ലാഭം ചെറുതുമല്ല. 
തനത് ഭക്ഷണ ശാലകള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലതും പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതോ കൃഷിചെയ്യുന്നതോ ആയിരുന്നു .എന്നാൽ ഇന്ന്  കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങിയതോടെ ആരോഗ്യകരമായ ഭക്ഷണം എന്നത് മാറി പകരം ലാഭകരമായ ഒന്നായി ചുരുങ്ങി. അമിതമായ കീടനാശിനി പ്രയോഗം നമുക്കിടയില്‍ രോഗത്തെ വളര്‍ത്തി. കൂടാതെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പോലും രോഗത്തെ കൊണ്ടുവരുന്ന ഒന്നായി മാറി. നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാകിയിരുന്ന മണ്‍കലങ്ങളും മറ്റു പാത്രങ്ങളും നമുക്കന്യമായി പകരം അലുമിനിയവും, അത്യാപകടകാരിയായ പ്ലാസ്റ്റിക്കും നമ്മുടെ അടുക്കളകള്‍ കയ്യടക്കി. നാടന്‍ ഭക്ഷണമായ നമ്മുടെ പുട്ടും കടലയും, കാച്ചിലും, കിഴങ്ങും, പത്തിരിയും തേങ്ങാപാലും, അങ്ങനെ പലതും നമുക്കന്യമായി. പകരം വിഷമയമായ നിറങ്ങളും മറ്റും ചേര്‍ത്ത ബേക്കറി ഉല്‍പ്പന്നങ്ങളും അപകടകാരിയായ മൈദകൊണ്ടുണ്ടാകിയ പൊറോട്ടയും, നൂഡില്‍സും, കെന്റക്കിയും  മറ്റും നമ്മുടെ നിത്യ ഭക്ഷണത്തില്‍ കടന്നുകൂടി. ദാഹം ശമിപ്പിക്കാനായി നാം വളരെ പണ്ട് മുതലേ സ്വീകരിച്ചു വന്നിരുന്ന മോരും വെള്ളവും, നന്നാരി സര്‍ബത്തും, നാരങ്ങാവെള്ളവും നാം പടിക്കു പുറത്ത്‌ നിര്‍ത്തി. പകരം വിഷം കലര്‍ന്ന കോളയുല്പന്നങ്ങളും മറ്റു പ്രിസര്‍വേറ്റീവ് ചേര്‍ത്ത ശീതളപാനീയങ്ങളും നമ്മുടെ സ്വീകരനമുറികളിലെ മേശകളില്‍ നിറഞ്ഞു. അതോടൊപ്പം  നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ എന്ന ചീത്ത സംസ്കാരത്തെ നാം കൂട്ടിനു പിടിച്ചു അതോടെ മാലിന്യങ്ങള്‍ കുന്നുകൂടുന്ന ഇടമായി നമ്മുടെ ഭൂമി. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ ഇന്ന്  വ്യാപിച്ചു കഴിഞ്ഞു. 
ഈ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. എന്താണ് പ്ലാസ്റ്റിക്‌ എന്ന് മനസിലാക്കിയാല്‍ മാത്രമേ അതിന്റെ ഗൗരവം മനസിലാകാന്‍ കഴിയൂ. പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമായതോടെ  ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും പ്ലാസ്റ്റിക്കിന്റെ വ്യാപനം അതിവേഗത്തില്‍ വര്‍ദ്ധിച്ചു വരികയാണ് നാടന്‍ ഭക്ഷണ ശാലകള്‍ക്ക് ഇതിനെതിരെ ഒരു പ്രതിരോധം സാധ്യമാണ്. 

ഒരു വശത്ത്  പ്ലാസ്റ്റിക്‌ നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും കാര്ന്നു തിന്നുമ്പോൾ മറുവശത്ത്  നാം ഏറെ ആരോഗ്യകരം എന്ന വിശ്വസിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും അടിക്കുന്ന കീടനാശിനി നമ്മെ നിത്യരോഗികളാക്കി മാറ്റുന്നു കാർബോ  ഫ്യൂറാൻ , കാര്ബാറിൻ, മാലത്തിയോണ്‍, ഫോറേറ്റ്, ക്ലോർപൈറിഫോസ്, എൻഡോസൾഫാൻ തുടങ്ങി എണ്ണിയാൽ തീരാത്ത കീടനാശിനികൾ നമ്മളിലേക്ക് പ്രവേശിക്കുന്നു. കൂടാതെ വിവിധ ധാന്യപ്പൊടികളിൽ ചേര്ക്കുന്ന രാസ വസ്തുക്കൾ. മുളകുപൊടിയിൽ  സുഡാൻ, പിന്നെ റെഡ് ഓക്സൈഡ്, ഇഷ്ടിക പൊടി, മഞ്ഞൾപ്പൊടിയിൽ  മേന്റയിൻ യെല്ലോ, തേയിലയിൽ വിവിധ രാസ പദാർഥങ്ങൾ അടങ്ങിയ കളർ, കാന്തപ്പൊടി, പഞ്ചസാരയിൽ യൂറിയ, ചോക്ക്പ്പൊടി, എണ്ണകളിൽ, പാലിൽ, കുപ്പിവെള്ളത്തിൽ ഏറെ പരിശുദ്ധം എന്ന് വിശ്വസിക്കുന്ന ഇളനീരിൽ  എന്ന് വേണ്ട നിലവിൽ  നാം ഉപയോഗിക്കുന്ന ഒട്ടുമിക്കവയും മാരകമായ വിഷങ്ങൾ അടങ്ങിയവയാണ് എന്ന സത്യം വൈകിയാണ് എങ്കിലും നാം തിരിച്ചറിഞ്ഞിരിക്കുന്നു. ലോകത്ത് 200000 ജനങ്ങളാണ് പ്രതി വര്ഷം ഭക്ഷണത്തിലൂടെയുള്ള കീടനാശിനി മൂലം മരിക്കുന്നു എന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.  പ്രകൃതിയിലേക്ക് മടങ്ങുക ആരോഗ്യകരമായ കൃഷിരീതി പിൻപറ്റുക അതിഅനുസരിച്ച കാർഷിക സംസ്കാരം വളര്ത്തുക എന്നാൽ പ്രതീക്ഷകൾ  ഉയര്ത്തുമാർ  ഇപ്പോള്‍ ചിലയിടങ്ങളില്‍ എങ്കിലും ചില ബദല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസം തരുന്ന വാര്‍ത്തയാണ്. പ്രകൃതിക്കനുസൃതമായ ഒരു ജീവിത സാഹചര്യത്തെ നിലനിര്‍ത്തുവാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും ഇത്തരം ചെറു സംരംഭങ്ങള്‍ക്ക് സാധിക്കും. തനത് രുചികളെ നിലനിര്‍ത്താന്‍ ഇത്തരം ബദല്‍ സാധ്യതള്‍ ഏറെ പ്രയോജനം ചെയ്യും. ഇത്തരം സാധ്യതള്‍ നിലനിര്‍ത്തുന്നത് വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. നമ്മുടെ രുചികളും നാടന്‍ ഭക്ഷണരീതികളും വരും തലമുറയ്ക്ക് കൈമാറേണ്ട ചുമതല നമ്മളില്‍ നിക്ഷിപ്തമാണ്. അതിനാല്‍ വന്‍ കോര്‍പ്പറേറ്റ് കുത്തകള്‍ ഇത്തരം കാര്യങ്ങള്‍ ഹൈജാക്ക് ചെയ്യുന്നതിനെ ചെറുത്ത് നമ്മുടെ ഗ്രാമങ്ങളെ സംരക്ഷികേണ്ട ചുമതല ഇന്ന് നാം എറ്റെടുത്തിലെങ്കില്‍ വരും തലമുറയോട് നാം കണക്ക് പറയേണ്ടി വരും.
   *************************************************************

രണ്ടുകവിതകൾ ..


അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 കനല്‍വെളിച്ചത്തില്‍

നിന്നെയറിഞ്ഞേന്‍ രചിച്ച കാവ്യങ്ങളെന്‍
രാഗാര്‍ദ്ര സാരസന്ദേശം
നിന്നില്‍നിന്നുതിരുന്ന കണ്ണുനീരെന്നപോ-
ലറിയുന്നതാര്-സാരാംശം?
നിന്നകംനീറ്റുന്ന നാള്‍വഴികള്‍തേടിയെന്‍
പിറകേനടന്നയാ,ക്കാലം
ചിറകൊതുക്കീടുവാ-നനുവദിക്കാതെ, പിന്‍-
നിഴലായിനില്‍ക്കുന്നുവീണ്ടും.
വേര്‍പിരിഞ്ഞൊഴുകുന്ന നീര്‍ച്ചോലയായിയ-
ന്നകലേയ്ക്കകന്നുവെന്നാലും
തെന്നലായേതോ വിലോലഭാവങ്ങള്‍ വിണ്‍-
കണ്ണീര്‍ത്തുടയ്ക്കുന്നു നൂനം!
ചെന്നിണത്തുളളികള്‍ക്കുളളിലായെഴുതിയ-
ന്നൊരുപാടുസ്നേഹപര്യായം
തന്നതില്ലൊടുവില്‍നിന്‍ ചാരത്തണയുവാന്‍
നേരം; കടംകൊണ്ടലോകം
പേരെടുത്തീടുവാന്‍ പോരാടിനില്‍ക്കുവോര്‍
കൂരമ്പൊരുക്കി,യെന്നാലും
ചാരത്തണഞ്ഞില്ലൊരിക്കലും; ചിരിമായ്‌ച്ചു-
കരിചാര്‍ത്തുവാറുളള രൂപം
ദളകാലവേഗംകണക്കെ നില്‍ക്കുന്ന ഞാന്‍
തളരാതിരിക്കുവാന്‍പോലും
ദയയോടെ,പിന്നെയുമെഴുതുന്നു സമയമെന്‍
തുളവീണ ജാതകത്താളില്‍
തിരികൊളുത്തിത്തന്ന വേഗങ്ങള്‍ തിരകെവ-
ന്നെതിരേറ്റിടുന്നപോലേവം;
തെളിക്കുന്നതാരെന്നറിയുവാന്‍ ക്ഷമയോടെ,

തുടച്ചുനോക്കുന്നിതെന്നുളളം!!
                           
കവിപോയകാലം...
ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.
വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.
പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.
തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.
തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.
കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
* * * * * * *
മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.
തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
*കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

അതിർത്തിയിലേക്ക്……. ., Swift city

  സലോമി ജോൺ വൽസൻ
                                                 
 നമ്മൾ നടക്കുകയാണ്.
ചിലപ്പോൾ മുടന്തുകയാണ്
കാരണങ്ങൾക്ക്
കാതോർത്തു
നിരങ്ങി നീങ്ങുകയാണ്....   .
എല്ലാ കാരണങ്ങൾക്ക് പിന്നിലും
പിഴവ് പറ്റിയ ഒരു ചിന്തയുണ്ട്.
അതിൽ ഉടക്കുന്ന സ്നേഹ മുള്ളുകൾ .

സ്നേഹം അസ്ഥിത്തറയിലെ
പടുതിരി.
കരിന്തിരിയുടെ ഗന്ധത്തിൽ
ശ്വാസ വേഗങ്ങൾ മരണമണി മുഴക്കി
പായാനൊരുങ്ങുന്നു
പ്രപന്ജത്തിൻറെ പ്രയാണ ദൂരങ്ങൾ
ചക്കുകാളയുടെ എന്തൽ  നടത്തയായ്
പ്രപിതാക്കളെ ചുമന്നു
ചാലക ശക്തി വാർന്നു
വഴിയടഞ്ഞു നിൽക്കുന്നു
ജീവിതം ശരണാലയങ്ങൾ
തേടുന്ന തീർഥയാത്ര
പിതാവും പുത്രനും
ചാർച്ച കളൊക്കെയും
ചേർച്ച  ചോർന്നോടുന്നു.
പിൻവിളിക്കായ്
കാതോർക്കാതെ
പാഞ്ഞു മറയുന്നു .

ജനി മൃതി കളുടെ പൂമുഖങ്ങളിൽ
കാലിളകിയ ഇരിപ്പിടങ്ങൾ
കാത്തിരിക്കുന്നത്
നമ്മെത്തന്നെയാണ് ....
നെന്ജോടടുപ്പിച്ചു
ചുണ്ടോടടുപ്പിച്ചു ഉപാസിച്ചു
സ്വന്തങ്ങളായ് , ബന്ധങ്ങളായ്
എന്നിട്ടും
കളപ്പുരയുടെ ഇരുൾ
പതിഞ്ഞ കോണിൽ
ചൊരിഞ്ഞു കൂട്ടിയ
പതിർകൂമ്ബാരങ്ങൾ
പോലെ
ജീവിതം അഴുകിപ്പോവുന്നു
രാപ്പകലുകളുടെ
സന്ധിമാത്രകളിൽ
വീണ്ടും നിരങ്ങി നീങ്ങവേ
സ്വന്തം നിഴൽപാടുകളിൽ
നരവീണിഴയുന്നതറിയുന്നു.
ഒരുക്കൂട്ടിയ ആയുസ്സും
സ്വരുക്കൂട്ടിയ സ്വപ്നങ്ങളും
അസ്ഥിമാടങ്ങളായ്
ജീവിതാർത്തി തകർന്നു
ജീവിതാതിർത്തിയിലേക്ക്.......
അവകാശികളില്ലാത്ത
അതിർത്തിയിലേക്ക് .......


                                                               Swift city


Salomi john valsen
This is my city
The city of noise
I call it not noise
But impaired hearing
Which people face so far..
We dance with the motion
Feels an invasion evacuate
It somehow causes me pain.
The signals of our vestibular system
Warn us with complicated silent notion
The senses are although inevitable
At times we wish if we lose it ever….
We negotiate with everything
Our potholed past and the walk ways which
We touch with our silent spirit.
We are metamorphosed to be submissive
Throughout ………
Reality mirrors the factual life
Which we cannot stay away
The inner journey we lead
With past rides full of noises
The sky of our city, the swift city..
Is no longer overcast with clouds
The mind has to quiet the inner noise
We the poor ones wait for
The velocity of life which makes no noise
To fasten the rope,
Between our past and present,
The two edge of life.

ജൂണ്‍ കവിതകൾ


ഡോ കെ ജി ബാലകൃഷ്ണൻ 


കോഴി കൂവും വരെ

മൊഴിയും
മിഴിയും
കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവും വരെ.

2.
അന്തിച്ചോപ്പായി
അകം;
നേരംപോയ് മറയും നേരം.

3.
വാരിവിതറിയ തുടി-
ആയിരത്തൊന്ന് പറവകൾ
ആകാശനീലിമയിൽ
അലിയുന്നത്.

4.
പൂവായ പൂവൊക്കെ
കണ്‍ചിമ്മുന്നത്;
നൂറായിരം
പൂമിഴി മിന്നുന്നത്.

5.
കാലച്ചിറകൊലിയായി
കാറ്റിന്റെ
കാൽപ്പെരുമാറ്റം
കാതിൽ.

6.
ഋക്കുരുവിടുന്നത്
മാരുതനോ,
മധുപനോ,
മക്ഷികമോ?
കിളിയോ,
കവിയാമെന്നുൾവിളിയോ?

7.
ഓർമയിൽ,
പൊരുളെഴാതെ
പിറുപിറുക്കുന്നത്,
വാനിടം പിളരുമാറ്
കതിനവെടി മുഴക്കുന്നത്
മേലേക്കുന്തിക്കയറ്റിയതൊക്കെ
താഴെക്കുരുട്ടി
ആർത്ത് ചിരിക്കുവതാര്?

8.
നിലക്കാത്ത
കൂർക്കംവലി
ആരുടെ?

9.
ഈ നിറച്ചാർത്ത്
മുഴുവൻ
ഓതുവതെളുതല്ലെന്ന
മുഴുമിഴിവ്.

10.
മൊഴിയും മിഴിയും കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവുന്നത് വരെ.



2.-------------------------------------------
The Golden Deer
------------------------------
-------------
My mind often;
Tranquilized;
By Illusion;
And Delusion;
As the Magic Sky;
To be mesmerized.

Forgetting the Truth;
I go behind the Maya;
The Mirage;
The Golden Deer.

But the Self;
The Omnipresent;
The Omnipotent.
The Nitya-
The Eternal;
Is there;
In my innermost In;
As the sanctum Feel;
The Protector;
The King;
The Great Warrior.

Thus the Golden Deer;
The Pivot; 
Of the Great Epic;
Conjured by the Rishi;
The First Poet;
To exemplify;
The Moha-
The Desire.

Note-
Great Epic= Ramayana(Adikavya)
Rishi=Valmiki
First Poet= Adikavi
Please Ref. Indian Mythology      drkgbalakrishnankandangath
agnigeetham.blogspot.in
http://www.amazon.com/Dr-K.G-Balakrishnan-Kandangath/e/B00F5G5K86


THE WHY?-(5oo+English Poems-750+Pages-) AGNIGEETHAM-2Vols(270 Malayalam Poems-International Edition)-publisher Create Space,Amazon Books- by Global Poet- Dr K.G Balakrishnan
Kandangath- printed &shipped from USA.Available globally from all book sellers-
Poems published on www.poetry.com(USA)
Poet dr.k.g.balakrishnan kandangath is winner of Distinguished Poet Award & Topmost Poet All-time Award www. poetry.com(USA).

അശുദ്ധിയിൽ നിന്ന് ശുദ്ധിയിലേയ്ക്ക്ഒരു കടൽദൂരം



ഗിരീഷ് വർമ്മ ബാലുശേരി
 


നീളുന്ന മരുഭൂയാത്രയിലെപ്പൊഴൊ
നീ പിറന്നു.
നിന്റെ പിറവിയിൽ ഭൂമിയാകെ
വെള്ളിവെളിച്ചം പരന്നു .
നിന്നിലേയ്ക്ക് സത്യം കുടിയേറി
ധർമ്മം കുട ചൂടി .
മരുക്കാറ്റിന്റെ തീക്ഷ്ണത
നിന്റെ ചലനങ്ങളിൽ നിഴലിച്ചിരുന്നു.
ജീവിതദർശനത്തിന്റെ
രുചിയുള്ള ഈന്തപ്പഴങ്ങൾ
നീ സംസ്കരിച്ചെടുത്തു .

അന്ന് വിടവാങ്ങൽ സന്ദേശത്തിൽ
നീ പൂർണമായും
ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞിരു

ന്നു.

ഒറ്റകാവലാളുടെ
അന്ത്യത്തിൽ നിന്നും
നീയൊരുഴുക്കായിരുന്നു .
കൈവഴികളായി പിരിഞ്ഞ് .

വഴികളനേകം താണ്ടിയെങ്കിലും
അതൊന്നും
അറിവിന്റെ തീരങ്ങളിലൂടെയായിരുന്നില്ല .

നിന്നിൽ കുളിച്ചു തോർത്തുന്ന
രക്താഭിഷിക്തർ
നിന്നെ മലിനപ്പെടുത്തിയിരിക്കുന്നു.

നിന്നിലേയ്ക്ക് നടത്തുന്ന
നമസ്കാരങ്ങൾ പോലും
നിന്നിലെ കറ നീക്കിക്കളയുന്നില .

ഇന്ന് നീ മലിനമാക്കപ്പെട്ട ഒരു നദിയാണ് .
ഒഴുക്ക് നിലച്ച നദി.

ഇന്നും നിനക്കൊഴുകാൻ
തീരങ്ങളുണ്ട് .
അശുദ്ധിയിൽ നിന്ന് ശുദ്ധിയിലേയ്ക്ക്
ഒരു കടൽദൂരം.

അന്ന് പിറവിയിലേക്കാൾ
വെള്ളിവെളിച്ചം പടരും.
അതീ ലോകമാകെ പ്രകാശം പരത്തും.

ഞങ്ങൾ സന്തുഷ്ടരാകും....

പാരീസ് നഗരം പ്രണയത്താഴുകളെ നീക്കം ചെയ്യുന്നു

വിരഹം


രാധാമണി പരമേശ്വരൻ
-----------
നിമിഷനേരവും പിരിയുവാനാകാതെ
കഥയെത്ര ചൊല്ലി നാം ചേര്‍ന്നിരുന്നു 
മനമെനിക്കേകി മടിയാതെ മടയില്‍ ഒരു
വാടാമലരായ്‌ നീ വിടര്‍ന്നു നിന്നു
ഒരു പൂവുo വിടരാത്ത വനികയില്‍
വിജനമായേകനായ് നില്പ്പൂ ഞാനും
തളരാതെ താങ്ങുo നിഴലായ് നീയെന്‍റെ-
യരുകില്‍ വരുന്നതായോര്‍ത്തുപോയ്
കണ്ടുതീരാത്ത സ്വപ്നങ്ങളൊക്കെയും
മാറിന്‍റെ മണിയറ തല്ലിപൊളിക്കുന്നു
പാതിരാവിന്‍റെ കൂരിരുള്‍ മൂടി ഞാന്‍
നീറിനില്ക്കുന്നൊരാത്മാവു മാത്രമായ്
ഒരു ചെറുനിശ്വാസമായ് ഞാന്‍ ഓമലേ
പടരട്ടെ മൂകമായ് നിന്നുടെ മേനിയില്‍
അലിവോടരൂപിയായ് ഈ പ്രതിബിംബം
ഗതികിട്ടാതലയുo പ്രേതമായ് പ്രിയതമേ

ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും



എം.കെ.ഹരികുമാർ

നമ്മുടെയൊക്കെ ജീവിതം ഒരു ട്രിക്ക് ആയിക്കഴിഞ്ഞിരിക്കുന്നു.വല്ലാത്

തൊരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ നിലനിൽപ്പ് ഒരു കാവ്യവസ്തുവാക്കുകയാണ്.വേണ്ടത്ര പരിചമില്ലാതെ ഒരാൾ മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതുപോലെയോ,ട്രിപ്പീസിയത്തിൽആടുന്നപോലെയോ പേടിപ്പിക്കുന്ന അവസ്ഥ ജീവിതത്തെ സമൂലമായി ചൂഴ്ന്നു നിൽക്കുന്നു.ഒരു ഗൃഹസ്ഥനാകാനും പ്രേമിക്കാനും ഒക്കെ ഈ പേടിയെക്കൂടി കൂട്ടിനു പിടിക്കണം.വർദ്ധിച്ചുവരുന്ന അപകടമരണങ്ങളും കൊലപാതകങ്ങളും മനുഷ്യസ്വഭാവത്തെപ്പറ്റിയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്താൻ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.


അപകടങ്ങൾ സമകാലീന ജീവിതത്തിന്റെ ആചാരമായിക്കഴിഞ്ഞു.അതിനെ എല്ലാവരും ഗതികെട്ട് സ്വീകരിച്ച് വിനയത്തോടെ നിൽക്കുന്നു.ആർക്കും പരാതിയില്ല. നൂറൂ  നൂറു ഗുരുക്കന്മാരും ബുദ്ധിജീവികളും ഉണ്ടെങ്കിലും , ഇക്കാര്യത്തിൽ പരാതി പറയാൻ ആളില്ല.അങ്ങനെയൊരു ചിന്തപോലും ദുരാചാരമാണ്. ആളുകളെ മരണത്തിന്റെ പാർക്കിലേക് തള്ളിവിട്ടശേഷം ശവമടക്ക് ഗംഭീരമാക്കുകയാണ് നാം. ശവമടക്കിനു മന്ത്രിമാർ അടക്കം എല്ലാവരും എത്തും; കൃത്യ നിഷ്ഠ പാലിക്കും. ഇതിനേക്കാൾ വലിയ ആചാരം എവിടെയാനൂള്ളത്. ജീവിതത്തെ പിടിയിളയിളകിയ വാദങ്ങൾ നിരത്തി അപ്രസക്തമാക്കിയശേഷം വൻ ശവമടക്ക് മാമാങ്കം നടത്തി സംസ്കാരം ഉൽപ്പാദിപ്പെച്ചെടുക്കുന്നു.
ട്രിക്ക് ഒരു ഉത്തേജക മരുന്നു പോലെയായി.ആകസ്മികതയ്ക്ക് കനം വച്ചിരിക്കുന്നു.എന്തും സംഭവിക്കാം എന്നുള്ളത് , ഓരോ ചുവടുവയ്പിന്റെയും അടിവരയാവുകയാണ്.അതുകൊണ്ട്, സ്ഥിരമായ ,നീണ്ടുനിൽക്കുന്ന അഭിനിവേശങ്ങൾ ഇല്ലാതാവുന്നു.പ്രണയം, ഇഷ്ടം, അഭിരുചി, തുടങ്ങിയവയൊക്കെ വേഗത്തിനിടയിൽ സംഭവിക്കുന്നതാണ്.അവയെ വേഗങ്ങളിൽ നിന്ന് പറിച്ചെടുത്ത് മാറ്റി സൃഷ്ടിക്കാൻ പ്രയാസമാണ്.ഒരു ഒഴിക്കിലകപ്പെട്ടാൽ ഒഴുകുകയല്ലാതെ  എന്തു ചെയ്യും?ജീവൻ തന്നെ പണയം വച്ച് വേഗത്തിലും സുഖത്തിലും ആസക്തിയിലും മുഴുകുന്നത് വ്യർത്ഥതയാണോ? എങ്കിൽ ആ വ്യർത്ഥത ഇന്ന് ഏറ്റവും അർത്ഥവത്തായ , വിലപ്പിടിപ്പുള്ള വസ്തുവായി മാറിയിരിക്കുന്നു.
എ എന്ന വ്യക്തിക്ക് സൂ എന്ന സ്ഥലത്ത് എത്താൻ ധൃതിയിൽ പോയെ തീരൂ.പരമാവധി വേഗത്തിൽ ജീവിക്കാൻ അയാൾ വിധിക്കപ്പെട്ടിരിക്കുന്നു. ആ യാത്രയിൽ കുറേ ഫോൺ കോളുകളും സന്ദേശങ്ങളും അയാളെ പരീക്ഷിക്കാൻ വരുന്നുണ്ടാകും. വേഗതയുടെ ജ്വരത്തിൽപ്പെട്ട അയാൾ കഴിയുന്നിടത്തോളം അതിനെല്ലാം പെട്ടെന്ന് തന്നെ മറുപടി കൊടുക്കും. മറുപടി വൈകിയാൽ അതൊരു നിഷേധമായി വ്യാഖ്യാനിക്കാവുന്ന വിധത്തിലുള്ള വേഗത്തിന്റെ സ്മസ്കാരത്തിനകത്തുള്ള ഒരു ചെറുജീവിമാത്രമാണ് അയാൾ.എ യുടെ പോക്ക് ഒരു ട്രിക്കിന്റെ , അല്ലെങ്കിൽ ഒരു സാഹസത്തിന്റെ വക്കിലാണ്.ഒരു ദുഷ്ടശക്തിയായില്ലെങ്കിൽ അതിജീവിക്കാൻ കഴിയില്ല. സാമാന്യ മരാദയും സഹവർത്തിത്വവും അയാളെ തിരിഞ്ഞു കടിക്കും.ആ പോക്കിനിടയിൽ എ യ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കാം.അതൊഴിവാക്കാൻ ഒന്നും ചെയ്യാനില്ല.അതുകൊണ്ട് പോയേ പറ്റൂ.ജീവൻ നഷ്ടപ്പെടുമെന്ന ചിന്തയെ കണ്ടു മറന്ന സിനിമപോലെ തള്ളിയശേഷം അതിനേക്കാൾ വല്യ ലക്ഷ്യത്തെ ചേർത്തുപിടിക്കുന്നു.
റോഡ് ഇന്നത്തെ നാടകവേദിയാണ്. പല വേഷങ്ങളും അവിടെ ആടുന്നു.ഷേക്സ്പിയർ പറഞ്ഞത് ലോകം തന്നെ നാടകവേദിയായെന്നാണ്.എന്നാൽ എനിക്ക് തോന്നുന്നത് ,റോഡ് ശരിയായ നാടകവേദിയുടെ എല്ലാ അടയാളങ്ങളും കാണിക്കുന്നുവെന്നാണ്.പലരും വരുന്നു, പോകുന്നു. ഇതിനിടയിൽ ചില വേഷങ്ങൾ ചെയ്യുന്നു.വേഗം എന്ന പുതിയ ഘടകമാണ് ജീവന്റെ മാനം നിശ്ചയിക്കുന്നത്.അസ്തിത്വത്തി
ന്റെ സമസ്ത ഭാഗ്യ നിർഭാഗ്യങ്ങളും അവിടെയാണുള്ളത്.പ്രതിദിനം നാട്ടിൽ നാനൂറ് പേർ റോഡ് അപകടങ്ങളിൽ മരിച്ചാലും പ്രശ്നമില്ല!.ചർച്ചകൾ നടത്തിയാൽ മതി;കോമഡി കണ്ട് ചിരിച്ചാൽ മതി. ശവമായാലും വേണ്ടില്ല, തന്നെ കാണാൻ വരുന്നവരെ നോക്കി പൊട്ടിച്ചിരിക്കണമെന്നാണ് കേരളക്കാരന്റെ മനോഭാവം.വർഷം അയ്യായിരം പേർ മരിക്കുന്നത് അറിഞ്ഞിട്ടും, ഒന്നും സംഭവിക്കാത്തപോലെ പിക്നിക്കിനുപോകുന്നു;കോമഡി പറയുന്നു. അതേസമയം, നിയമസഭയിൽ സാമാജികർ തമ്മിലടിക്കുന്നത് ഒരാഴ്ച ചർച്ച ചെയ്യുന്നു. സാമാജികരെ സംസ്കാരത്തിന്റെ അംബാസിഡർമാരായി കാണുന്നത് ടി വി ചാനലുകാർ മാത്രമാണ്.മന്ത്രിമാരെയും പാർട്ടി നേതാക്കളെയും മാത്രം ഇന്റർവ്യ് ചെയ്യാൻ വിധിക്കപ്പെട്ട മാധ്യപ്രവർത്തകരാണ് അവിടെയുള്ളത്.ഇത് പുതിയ ഒഴിഞ്ഞോടലാണ്.ഇതിന്റെ സൗന്ദര്യം അപാരമാണ്!.ഇത്രയും പേർ മരിച്ചിട്ടും അത് പൊതു വികാരമാകാത്തത് , നമ്മെ ബാധിച്ചിരിക്കുന്ന വലിയ രോഗാവസ്ഥയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.നിസ്സഹായതയെ മാനസിക വൈകല്യമായി എടുത്തണിഞ്ഞിരിക്കുന്നു.ചെറിയ കാര്യങ്ങൾ വലിയ ചർച്ചയാകുന്നത്, കൃത്രിമമായി , പണമുണ്ടെങ്കിൽ അനുഭവങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വാർത്തെടുക്കാമെന്ന ആലോചനയുടെ ഭാഗമാണ്.ഇത് പുതിയ രോഗാവസ്ഥയുമാണ്.ജീവിതത്തെ എല്ലാവരും വലിയ ഗൗരവത്തോടെ കാണുന്നുണ്ട്.എന്നാൽ അതിനു കൊടുക്കുന്ന വില ഭയാനകമാണ്.ആശയരഹിതവും ആത്മധ്വംസനപരവുമായ ക്രൂരത അതിൽ ഒരു കരിമൂർഖനപ്പോലെ പതുങ്ങിക്കിടപ്പുണ്ട്. വളരെ ലാഘവത്തോടെ ചെയ്യുന്ന വിനോദമോ , സന്ദർശനമോ , സംവാദമോ , യാത്രയോ പോലും  അവനവനോടും പൊതുജീവിതത്തോടുമുള്ള ക്രൂരതയായിത്തീരുന്നു.ഈ ക്രൂരത , പക്ഷേ , ഒരന്തർസ്വരമാണ്.

വൈകാരിക ജീവിതത്തിനു  സംഭവിച്ചിരിക്കുന്ന ഈ നിഷ്ക്രിയതയാണ് ഉത്തര- ഉത്തരാധുനികതയുടെ സവിശേഷത.മനുഷ്യചിന്തയിലും കാഴ്ചപ്പാടിലും സാംസ്കാരികമായ അഭിവാഞ്ചകളിലും സമൂലമായ വീക്ഷണ വ്യതിയാനം അഥവാ പാരഡിം ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ട്.അയ്യായിരം പേർ മരിച്ചിട്ടും കൂസലേതുമില്ലാതെ നടന്നു പോകുന്ന ജനതയുടെ ബീഭൽസമായ നിർവ്വികാരതതന്നെയാണ് , ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം തോന്നിയതിന്റെ പേരിൽ അവളെ കഴുത്തറത്ത് കൊന്നശേഷം തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്  സാധാരണമട്ടിൽ കടന്നു ചെല്ലുന്ന നിർവ്വികാരവാനായ ഭർത്താവിലും നാം കാണുന്നത്.ഒരേ മാനസികാവസ്ഥയുടെ രണ്ട് പ്രകടനങ്ങളാണിത്.

ഈ വൈകാരിക നിഷ്ക്രിയത്വത്തിൽ , പേടിപ്പിക്കുന്ന സംവാദരാഹിത്യം , ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ തലപൊക്കുന്നു.മറ്റൊരാളോട് ഒന്നും തന്നെ പറഞ്ഞറിയിക്കാനാവില്ല. ഈയവസ്ഥയിൽ , സംവേദനക്ഷമതയുള്ള ഒരാൾ കാലത്തിനിണങ്ങാത്തനിലയിലായിരിക്
കും.അയാൾ ഹിമശൈലങ്ങളിലെ യതി എന്ന പ്രാചീന മനുഷ്യനെപ്പോലെ അന്യനായി മാറും.അയാൾക്ക് ഓടീ രക്ഷപ്പെടാൻ പോലും ഒരിടമില്ല.മൗനം കട്ടപിടിച്ച് , അയാലുടെ തലയിലേക്ക് വീണിട്ടുണ്ടാകും.രാഷ്ട്രീയപാർട്ടികളുടെയും വാർത്താമാധ്യമങ്ങളുടെയും  വികാരരാഹിത്യത്തിന്റെ  ചതുപ്പുനിലങ്ങളിൽ , അയാൾ സംസാരശേഷിയില്ലാത്തവനായിപ്പോകും.

ഇന്നത്തെ സംഭവങ്ങളിൽ മിക്കതും ,ഒരാളുടെ വികാരം കൊള്ളാനുള്ള ശേഷിയെ അതിശയിക്കുന്നതാണ്.ജീവിതത്തിലെ വികാരങ്ങൾ നമുക്ക് മനസ്സിലാക്കാനേ കഴിയില്ല.ഒരാൾ സ്വാഭാവികമായി അഭിനയിച്ചുകൊണ്ട് ഭ്രാന്തനെപ്പോലെ പെരുമാറുന്നു.അയാളുടെ വികാരങ്ങളുടെ സ്ഥാപിതശേഷിക്ക് മുകളിലുള്ള ഊർജ്ജമാണ്  വേണ്ടത്.അത് ഉണ്ടാകാനിടയില്ലാത്തതുകൊണ്ട് , അയാളുടെ വികാര മുകുളങ്ങൾ താനേ മുരടിച്ചുപോകുന്നു.ഒരാൾക്ക് വികാരം കൊള്ളുന്നതിനു പരിധിയുണ്ട്. പലപ്പോഴും , ഇതിനപ്പുറത്ത് പ്രതികരിക്കേണ്ടതായ സമ്മർദ്ദമാണ് ആ വ്യക്തിയിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.ഇത് അയാളെ കുഴയ്ക്കുകയും തകർക്കുകയും ധ്വംസിക്കുകയും ചെയ്യുന്നു.തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വികാരപ്രപഞ്ചം സമ്മർദ്ദപ്പെടുത്താൻ തുടങ്ങുന്നതോടെ മറവിയാണ് രക്ഷയ്ക്കെത്തുന്നത്.
വ്യക്തിയുടെ നവകാലത്തെ ഒറ്റപ്പെടലാണിത്.വിനിമയം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം പൊതുവെ തരംഗദൈർഘ്യം കുറഞ്ഞ വിഷയങ്ങളാണ്.കനമുള്ളതും തീവ്രമായതുമെല്ലാം സ്ഥാപനങ്ങളിലേക്കോ അജ്ഞതയിലേക്കോ തള്ളുന്നു.വലിയ രോഗങ്ങളോ അപകടങ്ങളോ നേരിടാൻ എളുപ്പവഴി , രോഗിയെ ആശൂപത്രിയിലെത്തിക്കുകയാണ്.അതോ
ടെ രോഗിയും രോഗവും ഡോക്ടർമാരുടെയും സഹായികളുടെയും വിഷയമാകുന്നു.അതോടെ നമ്മുടെ ജോലി കുറഞ്ഞ് നാം വെറൂം കാണിയായി മാറുന്നു.രോഗി ഡോക്ടറുടെ
സ്വകാര്യപ്രജയാണ്.ഐ സി യുവിന്റെ ചെറിയ കണ്ണാടിജാലകം നമ്മൾ കാണിയാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമാണ്.എല്ലാം കൈവിട്ടുപോകുന്ന ഈ ഘട്ടത്തിൽ ഏതു കവിതയാണ് ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ദാഹിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ എഴുതേണ്ടത്.?
ഇവിടെ ദ്വിതീയാക്ഷരപ്രാസത്തിന്റെ ശബ്ദഭംഗിയിൽ സ്വയം മറന്ന് ആനന്ദിക്കാൻ ഏത് ആസ്വാദകനാണ് കല്ലിന്റെ ഹൃദയുവുമായി വരുന്നത്? കവികളുടെ സ്വസ്ഥത നശിച്ചതിന്റെ ഫലമായി , അവന്റെ ആഭ്യന്തര ലോകം സകല യുക്തിയും പൊരുത്തവും നഷ്ടപ്പെട്ട് , പങ്കയില്ലാത്ത വള്ളം പോലെ അലയുകയാണ്.ഋഷികൾക്ക് ഇന്നു മൗനമില്ല. അവരുടെ മൗനം പലതരം ശബ്ദങ്ങളുടെ പതിരുകളായി ചിതറിപ്പോയിരിക്കുകയാണ്.അവർ ഒന്നും വിനിമയം ചെയ്യാൻ പറ്റാത്ത ദുരിതത്തിലാണ്.പിന്നെ എങ്ങനെയാണ് ആദ്യാക്ഷര, ദ്വിതീയാക്ഷരചന്തങ്ങൾക്ക് വേണ്ടി പുറപ്പെടാനാവുക?
കവികളൂടെ ഈണം, ജീവിതത്തിൽ നിന്നാണ് വരുന്നത്.കവി അത് ഉണ്ടാക്കിയാൽ വികൃതമായിരിക്കും. ഞാറു  നടുന്ന പെണ്ണൂങ്ങളുടെ ഈണം സംഗീത സംവിധായകരല്ല ഉണ്ടാക്കുന്നത്.അത് വിയർപ്പിന്റെയും ഉൽസാഹത്തിന്റെയും സംഘവീര്യത്തിന്റെയും കലർപ്പിൽനിന്ന് തന്നത്താൻ  പിറവിയെടുക്കുകയാണ്.കവിതയിലെ ഛന്ദസ്സ് സാമൂഹ്യജീവിതത്തിന്റെ കലാനുഭവമാണ്; അത് അനുഷ്ഠാനപരമായി ഉൽഭവിച്ചതാണ്.ആയിരം കവികൾ ഒരേപോലെ ഛാന്ദസ്സ് ഉപയോഗിച്ചാൽ , അത് വായിക്കുന്നത് പരമബോറായിരിക്കും. യുക്തിയുടെയും പ്രതീക്ഷയുടെയും എല്ലാ ഉറപ്പും നഷ്ടപ്പെടുമ്പോൾ , കവിത എങ്ങനെ പ്രാസത്തിനൊപ്പിച്ച് അലസമായി നീങ്ങും?മാതാവ് സ്വന്തം ആവശ്യത്തിനു മകളെ വിൽക്കുകയാണെങ്കിൽ , ആ മകൾ എല്ലാ ആപൽസന്ധികളും തരണം ചെയ്ത് തിരിച്ചെത്തുന്നത് വഞ്ചിപ്പാട്ടുംകൊണ്ടായിരിക്കില്
ല. ജീവിതം അവളെ സൂക്ഷ്മദൃക്കാക്കിയിട്ടുണ്ടാകും. ആ സൂക്ഷ്മദൃഷ്ടി മറ്റൊരു ഈണമാണ്.റ്റനാലുപാടൂം തെറിച്ചുപോയ തന്റെ സത്യബോധങ്ങളെ കൂട്ടിയോജിപ്പിക്കാൻ വേണ്ടി ദ്വിതീയാക്ഷരപ്രാസം തിരഞ്ഞെടൂക്കാൻ അവൾക്കാവില്ല.
അവളുടെ  അസ്തിത്വം  പ്രാചീനവും ക്ലിപ്തവും മുൻ കൂട്ടി നിശ്ചയിച്ചതുമായ  പ്രാസത്തിന്റെ നിശ്ചലമായ ബോധ്യങ്ങൾക്കു പുറത്തേക്കാണ് പോകുന്നത്.പ്രാസത്തിൽ എഴുതുകയാണെങ്കിൽ അതോടെ അവൾ നേരിട്ട ദുരന്തസത്യങ്ങൾ അപമാനിക്കപ്പെടുകയും, പുരാതന പ്രാബല്യത്തോടെ ആ പീഡനങ്ങൾ ശരിവയ്ക്കപ്പെടുകയുമാണ് ചെയ്യുന്നത്. 

M K HARIKUMAR LINKS: http://newsmk-harikumar.blogspot.in/

http://mkharikumar.com/
 

സംഭാഷണചാതുരി



ജോൺ മുഴുത്തേറ്റ്

സരോജിനിയും രജനിയും ഇലക്ട്രിസിറ്റി ബോർഡിന്റെ ഡിവിഷനോഫീസിലാണ്‌ ജോലിചെയ്യുന്നത്‌. രണ്ടുപേരും സീനിയർ സൂപ്രണ്ടുമാരാണ്‌. ഒരേപ്രായക്കാരും. സരോജിനി സുന്ദരിയാണ്‌, സൽസ്വഭാവിയും. അവർക്ക്‌ ജോലിചെയ്യുവാൻ യാതൊരുമടിയുമില്ല. പക്ഷേ,ഓഫിസിലാർക്കും തന്നെ അവരെ ഇഷ്ടമല്ല. കാരണം ചോദിച്ചാൽ കൃത്യമായി ആർക്കും ഒന്നും പറയുവാൻ കഴിയുകയില്ല. എല്ലാവർക്കും അവരോട്‌ ഒരകൽച്ച. അവരുമായി സംസാരിച്ചുതുടങ്ങുമ്പോൾതന്നെ ഒരു കല്ലുകടി. അവരുടെ വാക്കുകൾ ആളുകളിൽ അസന്തുഷ്ടിയും അസംതൃപ്തിയും ജനിപ്പിക്കുന്നു. അവരുടെ ഉത്സാഹവും ആത്മവിശ്വാസവും ചോർന്നുപോകുന്നതുപേലെ. സരോജിനിയുടെ സംഭാഷണരീതി അത്തരത്തിലാണ്‌. ഒരുതരം നേഗറ്റിവ്‌ എനർജിയാണ്‌ അവർ മറ്റുള്ളവരിലേക്ക്‌ പകരുന്നത്‌.
അയ്യോ, എന്തുപറ്റി? ആകെപ്പാടെ ക്ഷീണിച്ചുപോയല്ലോ..... വല്ല അസുഖവും .... ??
പരീക്ഷയുടെ റിസൽട്ട്‌ വന്നു, ഇല്ലേ? മോനെന്താ തോറ്റുപോയത്‌? എന്റെ മോന്‌ എ ഗ്രേഡുണ്ട്‌...,?
എന്താണ്‌ ആ ജോലി തീർക്കാൻ താമസം? അക്കൗണ്ട്സ്‌ ഉടനെ അയക്കാനുള്ളതാണ്‌?
ഒരാളെ നേരിൽ കാണുമ്പോൾ സരോജിനി സംഭാഷണം തുടങ്ങുന്നത്‌ ഇത്തരത്തിലാണ്‌. ഇത്തരം വാക്കുകൾ ആരെയും സന്തോഷിപ്പിക്കുകയില്ല. ശ്രോതാവിന്റെ ഉത്സാഹവും ആത്മവിശ്വാസവും ചോർത്തിക്കളയുകയും ചെയ്യും.
സരോജിനി സാറുമായി സംസാരിച്ചാൽ അന്നത്തെ ദിവസം പോക്കാണേ, എന്നാണ്‌ ഓഫിസിലെ അടക്കം പറച്ചിൽ.
സരോജിനിക്ക്‌ ഇതറിയില്ല അവർ ഇതോന്നും മനപ്പുർവ്വം ചെയ്യുന്നതല്ല. ആരെയും ദ്രോഹിക്കണമെന്നവിചാരവുമില്ല. പക്ഷെ അവരുടെ വായിൽ നിന്ന്‌ വിഴുന്ന വാക്കുകൾ സുന്ദരിയായ അവർക്ക്‌ അനാകർഷക വ്യക്തിത്വത്തിന്റെ പരിവേഷം നൽകുന്നു. അതേ ഓഫീസിൽ, അതേ മുറിയിൽ സരോജിനിയോടൊപ്പം ജോലിചെയ്യുന്ന രജനി സുന്ദരിയൊന്നുമല്ലെങ്കിലും എല്ലാവരുടെയും ഇഷ്ടതാരമാണ്‌. അവരുമായി സംസാരിക്കുവാനും ഇടപെടുവാനും എല്ലാവർക്കും താൽപര്യവുമുണ്ട്‌. പുഞ്ചിരിക്കുന്ന മുഖവും എളിമയുള്ള സംസാരവും അവരെ ആകർഷണീയയാക്കുന്നു. അവരുടെ വാക്കുകൾ സഹപ്രവർത്തകരിൽ സന്തോഷവും ഉത്സാഹവും ജനിപ്പിക്കുന്നു. അവരുടെ അനുമോദനവാക്കുകളും തമാശകളും അവരിൽ ഒരു 'പോസിറ്റീവ്‌ എനർജി' നിറയ്ക്കുന്നു. ഓഫീസിലെ ജോലിയുടെ വൈരസ്യവും സംഘർഷങ്ങളും ലഘൂകരിക്കുന്നു.
രജനി ഒരു ദിവസം ഓഫീസിലില്ലെങ്കിൽ പലരും പറയുന്നതു കേൾക്കാം, രജനിസാർ ഇല്ലാത്തതുകൊണ്ട്‌ ഇന്നൊരു രസവുമില്ല?
രജനിയുടെ സംഭാഷണ ചാതുര്യവും പ്രസന്ന ഭാവവും അവരെ ആകർഷണീയയാക്കുന്നു. സരോജിനിയെ അനാകർഷക വ്യക്തിയാക്കുന്നതും അവരുടെ സംസാര രീതി തന്നെ
ഒരാളുടെ സംഭാഷണ രീതികൾ അയാളുടെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകമായി തീരുന്നു. അതുകൊണ്ടാണ്‌ മാർക്ക്‌ ട്വൈൻ ഇങ്ങനെ പറഞ്ഞത്‌:?ഒരു മനഷ്യന്റെ സ്വഭാവം അയാൾ പതിവായി സംഭാഷണത്തിൽ ഉപയോഗിക്കുന്ന വിശേഷണങ്ങളിൽ നിന്നും മനസ്സിലാക്കാം?
വ്യവസായ രംഗത്തും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഉന്നത വിജയങ്ങൾ നേടിയിട്ടുള്ള മിക്കവരുടെയും വിജയ രഹസ്യം അവരുടെ അസാധാരണമായ സംഭാഷണ ചാതുര്യം ആയിരുന്നു എന്നു കാണുവാൻ കഴിയും. അവരുടെ സംഭാഷണ രീതി മറ്റുള്ളവരെ ആകർഷിക്കുന്നതിനും അവരുടെ സ്നേഹ ബഹുമാനങ്ങൾ ആർജ്ജിക്കുന്നതിനും സഹായിച്ചിരുന്നു.
മോർട്ടിമർ ആഡ്ലർ വ്യക്തമാക്കിയതുപോലെ, ?സംഭാഷണമില്ലാതെ സ്നേഹം അസാദ്ധ്യമാണ്‌.
സംഭാഷണത്തിന്‌ ചില പ്രമാണങ്ങൾ
നാൻസി ഫ്രൈഡ്മാൻ ഒരിക്കൽ പറഞ്ഞു. 'അശുഭകരമായ വിവരങ്ങൾ അറിയിച്ചുകൊണ്ട്‌ ഒരു സംഭാഷണം തുടങ്ങാതിരിക്കുക'. വളരെ നാളുകൾക്ക്‌ ശേഷം ആദ്യമായി ഒരു സ്നേഹിതനെ കാണുമ്പോൾ, അയാൾക്ക്‌ സന്തോഷകരമല്ലാത്ത വിവരങ്ങൾ അറിയിച്ചുകൊണ്ട്‌ സംഭാഷണം ആരംഭിക്കാതിരിക്കുകയാണ്‌ ഉത്തമം എന്ന ഫ്രൈഡ്മാന്റെ ഉപദേശം പലപ്പോഴും നാം മറന്നു പോകുന്നു. അതു നമ്മെ ആളുകളിൽ നിന്നും അകറ്റാൻ ഇടയാക്കുന്നു.
ഒരാളുമായി സംഭാഷണം ആരംഭിക്കുന്നതിന്‌ മുമ്പ്‌ അയാളുടെ സ്റ്റാറ്റസ്‌, സ്വാഭാവ സവിശേഷതകൾ, മാനസിക ഭാവങ്ങൾ, പരിചിതനാണോ അല്ലയോ, ബിസിയാണോ സമയമുള്ളയാളാണോ, എന്നൊക്കെ മുൻകൂട്ടി ചിന്തിക്കുന്നതും അതിനെപ്പറ്റി ബോധവാനാകുന്നതും നല്ലതായിരിക്കും.
എറിക്‌ ബേണിന്റെ ട്രാൻസാക്ഷണൽ അനാലിസിസ്‌ തത്ത്വമനുസരിച്ച്‌ ഒരാൾ ശിശുഭാവത്തിലാണോ, പിതൃഭാവത്തിലാണോ, പക്വഭാവത്തിലാണോ എന്ന്‌ മനസ്സിലാക്കുകയും അതനുസരിച്ച്‌ സംസാരിക്കുകയും ചെയ്യുന്നത്‌ സുഗമവും സന്തോഷകരവുമായ സംഭാഷണത്തിന്‌ വഴിയൊരുക്കും. സംഭാഷണത്തിനിടയിൽ പോസിറ്റീവ്‌ സ്ട്രോക്കുകൾ (ജീശെശേ​‍്ല ട​‍്​‍ീരസല​‍െ) ധാരാളമായി ഉപയോഗിക്കുന്നത്‌ അയാളിൽ ഉത്സാഹവും ആവേശവും ജനിപ്പിക്കുകയും ചെയ്യും.
ഒരാളെ കാണുമ്പോൾ അയാളെ 'ഹലോ' പറഞ്ഞ്‌ ആവേശപൂർവ്വം പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുക. കഴിയുമെങ്കിൽ ഊഷ്മളമായി ഹസ്തദാനം ചെയ്ത്‌ സ്വീകരിക്കുക. അപരിചിതനാണെങ്കിൽ നിങ്ങൾ സ്വയം പരിചയപ്പെടുത്തുക, അതിനു ശേഷം അയാളുടെ വിവരങ്ങൾ അന്വേഷിക്കുക. പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിയതായി അയാൾക്ക്‌ അനുഭവപ്പെടണം.
പക്ഷെ, ഒരു രഹസ്യാന്വേഷകനെപ്പോലെ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ കൂടുതലറിയാൻ താൽപര്യം കാണിക്കരുത്‌. അയാളെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിച്ച്‌ വിഷമിപ്പിക്കുകയും ചെയ്യരുത്‌. ഒരാളുടെ ജോലിയെപ്പറ്റിയുള്ള വിശദാംശങ്ങൾ, ശമ്പളം, റിട്ടയർ ചെയ്യുന്ന വർഷം. പ്രായം തുടങ്ങിയ കാര്യങ്ങൾ ചോദിക്കുന്നത്‌ പലർക്കും അനിഷ്ടം ഉണ്ടാക്കുമെന്ന്‌ ഓർക്കുക. സംഭാഷണം വ്യക്തിബന്ധങ്ങളുടെ കളയാണ്‌. ഈ കലയിലെ പ്രാവീണ്യം നിങ്ങളെ വിജയത്തിന്റെ കൊടുമുടികൾ കീഴടക്കാൻ സഹായിക്കും.
നിങ്ങളുടെ സംഭാഷണം ആകർഷണീയവും ഫലപ്രദവുമാക്കുന്നതിന്‌ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്‌. അവയിൽ ഏറ്റവും പ്രാധാന്യമേറിയ പത്ത്‌ പ്രമാണങ്ങൾ താഴെ പറയുന്നു.
1. സംഭാഷണത്തിൽ മേധാവിത്വം നേടുവാൻ ശ്രമിക്കാതിരിക്കുക.
ധാരാളമാളുകളിൽ കാണുന്ന അതിശക്തമായ ഒരു പ്രവണതയാണ്‌ സംഭാഷണങ്ങളിൽ മേധാവിത്വം നേടുവാൻ ശ്രമിക്കുക എന്നുള്ളത്‌. മറ്റുള്ളവരെ ആകർഷിക്കുന്നതിനും അവരിൽ നല്ല മതിപ്പ്‌ ഉളവാക്കുന്നതിനും, കൂടുതൽ സംസാരിക്കുകയും സംഭാഷണം തന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും വരുത്തുകയും വേണമെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഇക്കൂട്ടർ. പക്ഷെ ഫലം വിപരീതമായിരിക്കുമെന്നതാണ്‌ വസ്തുത. മറ്റുള്ളവർക്ക്‌ അവസരം നൽകാതെ, അവരുടെ വാക്കുകൾ കേൾക്കാൻ താൽപര്യം കാണിക്കാതെ സംഭാഷണത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന വ്യക്തി മറ്റുള്ളവരിൽ അതൃപ്തിയും അകൽച്ചയും സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌.
2. സംഭാഷണത്തിൽ നിങ്ങളുടെ പാണ്ഡിത്യം വിളമ്പാതിരിക്കുക.
സംഭാഷണത്തിൽ നിങ്ങളുടെ പാണ്ഡിത്യം വിളമ്പാൻ ശ്രമിച്ചാൽ എന്താകും ഫലം എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം മഹത്വവും പാണ്ഡിത്യവും പ്രകടിപ്പിച്ചുകൊണ്ടുള്ള സംഭാഷണരീതി ശ്രോതാക്കളിൽ വിരസതയും വെറുപ്പും സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അഹങ്കാരവും പൊങ്ങച്ചവും നിറഞ്ഞ സംഭാഷണം ആർക്കും ഏറെ നേരം സഹിക്കുവാൻ കഴിയുകയില്ല. കേൾവിക്കാരെ നിങ്ങൾ?ലാത്തിച്ചാർജ്ജ്‌? ചെയ്യുന്നതിന്‌ തുല്യമാകുമത്‌.
3. സംഭാഷണം ശ്രോതാവിനെ കേന്ദ്രീകരിച്ചാക്കുക.
നിങ്ങളുടെ സംഭാഷണം കൂടുതലും ശ്രോതാവിന്റെ താൽപര്യവും ഉത്സാഹവും ആകാംക്ഷയും നിലനിർത്തുന്ന തരത്തിലാവാൻ പ്രത്യേകം ശ്രദ്ധിക്കണം. അയാൾക്ക്‌ താൽപര്യമുള്ള കാര്യങ്ങളെയും വിഷയങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാവണം സംഭാഷണം പുരോഗമിക്കേണ്ടത്‌. അപ്പോൾ മാത്രമേ വർദ്ധിച്ച താൽപര്യത്തോടും ഉത്സാഹത്തോടും കൂടി നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുകയും അതിനനുകൂലമായി പ്രതികരിക്കുകയും ചെയ്യുകയുള്ളൂ.
4. ചോദ്യം ചോദിക്കുക.
സംഭാഷണത്തിനിടക്ക്‌ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ മറ്റുള്ളവരുടെ ശ്രദ്ധയും ഉത്സാഹവും വർദ്ധിപ്പിക്കുക. അവരുടെ അഭിപ്രായങ്ങൾ ആരായുകയും അതു ശ്രദ്ധിക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുക. ചോദ്യങ്ങൾ സംഭാഷണത്തിന്‌ ഊർജ്ജവും ഊഷ്മളതയും പ്രദാനം ചെയ്യും. സംഭാഷണം സജീവമായി തുടരുന്നതിന്‌ ഇത്‌ വഴിയൊരുക്കുന്നു.
5. മറ്റുള്ളവർക്കും സംസാരിക്കാൻ അവസരം നൽകുക.
സംഭാഷണം ഒരു ഏകപക്ഷീയ പ്രക്രിയ അല്ല. അത്‌ പരസ്പര പൂരകമായിരിക്കണം. മറ്റുള്ളവർക്ക്‌ സംസാരിക്കാൻ അവസരം നൽകുക. അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. അവർ സംസാരിക്കുമ്പോൾ നിങ്ങൾ മൗനം പാലിക്കുക. സിസറോ പറഞ്ഞതുപോലെ, ഏറ്റവും വലിയ സംഭാഷണ കലകളിൽ ഒന്നാണ്‌ മൗനം.
6. നല്ല ശ്രോതാവാകുക
മറ്റുള്ളവർ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടെയും താൽപര്യത്തോടെയും ശ്രദ്ധിക്കുകയും ശ്രവിക്കുകയും ചെയ്യുക. നിങ്ങളുടെ മുഖഭാവവും കണ്ണുകളിലെ തിളക്കവും മറ്റ്‌ ശരീരഭാഷാസൊ‍ാചനകളും നിങ്ങളുടെ താൽപര്യം വിളിച്ചറിയിക്കും. അത്‌ അവരെ കൂടുതൽ സന്തോഷിപ്പിക്കുകയും സംഭാഷണം അനർഗ്ഗളം തുടരുകയും ചെയ്യും. സംഭാഷണ വേളയിൽ മറ്റുള്ളവരെ ഇടയ്ക്ക്‌ തടസ്സപ്പെടുത്താതിരിക്കുക. ?പറയാനുള്ളത്‌ പറഞ്ഞു കഴിഞ്ഞു? എന്ന സംതൃപ്തി അവർക്ക്‌ ലഭിക്കട്ടെ.
7. നർമ്മഭാഷണം ശീലിക്കുക.
നർമമഭാഷണത്തിന്റെ ആകർഷണീയത അത്ഭുതകരമാണ്‌. സംഭാഷണത്തിൽ രസകരമായ രീതിയിൽ നർമ്മം കലർത്തുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യുന്നവരെ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നു. അവരുടെ തമാശകളും നർമ്മ കഥകളും കൂടുതൽ കേൾക്കാൻ ആഗ്രഹം തോന്നുന്നു. അവരുടെ സാമീപ്യവും സംഭാഷണവും ആനന്ദകരമായിത്തീരുന്നു. ?നർമ്മം സംഭാഷണത്തിലെ ഉപ്പാണ്‌ ആഹാരമല്ല? എന്നാണ്‌ വില്ല്യം ഹാസ്ലിറ്റ്​‍്‌ അഭിപ്രായപ്പെടുന്നത്‌.

8. പുഞ്ചിരിക്കുക
സംസാരിക്കുമ്പോഴും സംസാരം ശ്രവിക്കുമ്പോഴും നിങ്ങളുടെ മുഖത്തൊരു പുഞ്ചിരി വിടർന്ന്‌ നിൽക്കട്ടെ. പുഞ്ചിരിയോടെയുള്ള സംസാരം കൂടുതൽ ആകർഷണീയവും ആസ്വാദ്യകരവുമായി മറ്റുള്ളവർക്കനുഭവപ്പെടും. മറ്റുള്ളവരുടെ സംസാരം ശ്രവിക്കുമ്പോൾ അവസരോചിതമായി വേണം പുഞ്ചിരിക്കാൻ. ദുഃഖകാര്യങ്ങൾ പറയുമ്പോഴും ശ്രവിക്കുമ്പോഴും ചിരിക്കുന്നതും പുഞ്ചിരിക്കുന്നതും ഒഴിവാക്കുക.
9. നയന സമ്പർക്കം പുലർത്തുക
മറ്റുള്ളവരോട്‌ സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുക. ഒരാളിൽ തന്നെ ദൃഷ്ടി കേന്ദ്രീകരിക്കുന്നത്‌ ഒഴിവാക്കുക. ഇന്റർവ്യൂകളിൽ ചോദ്യം ചോദിക്കുന്ന ആളുകളുമായി കൂടുതൽ നയനസമ്പർക്കം പുലർത്താം. എന്നാൽ എപ്പോഴും ഒരാളുടെ കണ്ണുകളിൽ തന്നെ നോട്ടം കേന്ദ്രീകരിക്കുന്നത്‌ അസ്വാസ്ഥ്യജനകമായിരിക്കും.
?അവൻ സംസാരിക്കുന്നില്ല എങ്കിലും അവന്റെ നയനങ്ങളിൽ സംഭാഷണം കുടികൊള്ളുന്നു, എന്ന പ്രശസ്ത ആംഗലേയ കവി എച്ച്‌. ഡബ്ല്യൂ. ലോംഗ്ഫെല്ലോയുടെ വരികൾ നയനസമ്പർക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
10. മറ്റൊരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംസാരം അവസാനിപ്പിക്കാതിരിക്കുക.
സംഭാഷണം അവസാനിപ്പിക്കുന്ന രീതി വളരെ പ്രാധാനപ്പെട്ട ഒന്നാണ്‌. മറ്റൊരാൾ വളരെ ആവേശപൂർവ്വം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംഭാഷണം നിർത്തി വിടവാങ്ങാൻ തുടങ്ങുന്നത്‌ അനുചിതമായിരിക്കും. അതുപോലെ ഇടയ്ക്കിടക്ക്‌ വാച്ചിൽ നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും. അതുകൊണ്ട്‌ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സംഭാഷണം ഉപസംഹരിക്കുന്നതാവും അനുയോജ്യമായ രീതി. അതാരെയും വിഷമിപ്പിക്കുകയില്ല.
സംഭാഷണ ചാതുരി വർദ്ധിക്കുന്നതോടുകൂടി മറ്റുള്ളവരുടെ മതിപ്പും ബഹുമാനവും സ്നേഹവും നേടിയെടുക്കുന്നതിനും വ്യക്തിബന്ധങ്ങൾ സുദൃഢമാക്കുന്നതിനും അനായാസം നിങ്ങൾക്ക്‌ കഴിയും.

നിറങ്ങൾപറഞ്ഞ നുണ


 ദിപുശശി തത്തപ്പിള്ളി

അവളെ പരിചയപ്പെട്ടതിനുശേഷമാണ് അയാൾ   നിറങ്ങളെ സ്നേഹിക്കാന് തുടങ്ങിയത്. അതുവരെയും   അയാളുടെ സ്വപ്നങ്ങളുടെ അതിർത്തികളിൽ  തളം  കെട്ടിക്കിടക്കുന്നത് പോയകാല ജീവിതത്തിന്റെ വിള്ളലുകളിലൂടെ ചാലു വെച്ചൊഴുകുന്ന  നിറമില്ലാത്ത നിസംഗതയും നിർവികാരതയും മാത്രമായിരുന്നു  .മഴവില്ലില് പൊതിഞ്ഞ് തന്റെ സ്വപ്നങ്ങളത്രയും അവള്   അയാള്ക്കു സമ്മാനിക്കുമ്പോള് പുറത്തെ നിലാവിന്റെ  സുഗന്ധം അയാള്ക്ക് അയാൾ   അവൾക്കും  നല്കി. മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില് ചാര്ത്തിയപ്പോള്, പൊട്ടിച്ചിരികളുടെ  ലഹരി വളയങ്ങളില് തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട്
അയാൾ ഓര്ത്തത് നിറങ്ങള് പറഞ്ഞ നുണകളെക്കുറിച്ച്  മാത്രമായിരുന്നു.

ജോൺ അബ്രഹാം, അങ്ങ് സദയം പൊറുക്കുക.




         സലോമി ജോൺ വത്സൻ

 


ആരാധ്യനായ  ചലച്ചിത്രകാരൻ എന്ന് ചലച്ചിത്രരംഗം, ആസ്വാദകർ,നിരൂപകർ പണ്ടും, ഇപ്പോഴും വിശേഷിപ്പിക്കുന്ന വ്യക്തി. അന്തരിച്ചിട്ട് മുപ്പതാണ്ടോടടുക്കുന്നു. മരണ വാർഷികങ്ങൾ ചലച്ചിത്ര , സാംസ്കാരിക ലോകം സ്മരിക്കുന്നു. സെമിനാറുകളും ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നു. ജോണിൻറെ ചലച്ചിത്രങ്ങൾ ''മഹത്തായവ'' ആയിരുന്നുവോ? അതിലുപരി  ആ ജീവിതമോ? സ്വന്തം വ്യക്തിത്വം ശ്രദ്ധിക്കാതെ  അപരിചിതരോടുവരെ ലഹരിക്കായും മറ്റും  പണം  ചോദിച്ചിരുന്ന വ്യക്തി .....പ്രിയപ്പെട്ടവർ മനപൂർവ്വം ഒഴിവാക്കിയിരുന്നയാൾ……..  പ്രതിഭകൾക്കും ശുഷ്ക പ്രതിഭകൾക്കും മരണാനന്തരം പ്രശംസയും അംഗീകാരവും വാരിക്കോരി കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങളും സാംസ്കാരിക സാഹിത്യ വേദികളും യാതൊരു പിശുക്കും കാട്ടാറില്ലല്ലോ .ഒരു പ്രതിഭയും ഇങ്ങനെ മദ്യത്തിലും കഞ്ചാവിലും മയങ്ങി ജീവിതം തകർത്തു തരിപ്പണമാക്കരുതെന്നു  അനുസ്മരണ വേദികളിൽ തുറന്നു പറയാൻ ആരെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ധൈര്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ ക്ഷമിക്കുക. (ജോൺ അബ്രഹാമിനോടുള്ള ആരാധന മൂത്ത് ഇങ്ങനെ അക്കാലത്ത് എത്രയോ ചെറുപ്പക്കാർ ഉണ്ടായിരുന്നു.എത്രപേരുടെ ജന്മം പാഴായി എന്നൊന്നും ഒരിടത്തും ചരിത്രം രേഖപ്പെടുത്തുകയില്ലല്ലോ....)
അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു. . പൂനെയിൽ  പഠിക്കുന്ന കാലം. ഋത്വിക്   ഘട്ടക്കിന്റെ  പ്രിയ ശിഷ്യൻ....(നല്ല മരത്തിനു ഇത്തിൾകണ്ണി പിടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്.) സാഹിത്യകാരൻ, കവി, കലാകാരൻ, ചലച്ചിത്രകാരൻ തുടങ്ങിയവരെ എക്കാലത്തും ചെറുപ്പക്കാർ ആരാധിക്കുന്നു. ഇക്കൂട്ടരെ  സാധാരണ വ്യക്തികളിൽ നിന്നും വിഭിന്നമാക്കുന്നത്  ചില ആന്തരിക വെളിപാടുകളാണ്. ഇതാകട്ടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വല്ലാത്ത സംഘർഷങ്ങൾ സൃഷ്ടിക്കും. ഇവിടെ വ്യക്തിക്ക്, സന്തുലിതമായ വ്യക്തിത്വം തൻറെ സർഗപരതയോടൊപ്പം കൊണ്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് സൃഷ്ടിപരമായ ലഹരിക്കുമപ്പുറം പുറമേ നിന്നുള്ള ലഹരി തേടുന്നത്. തൻറെ ഉള്ളിലെ വിഹ്വലതകൾ കൊണ്ടാണ് ജോൺ അസ്വസ്തനായത്.  അക്കാലത്ത് ''അത്യന്താധുനികർ'' കൊട്ടിഘോഷിച്ചിരുന്ന  ഇറക്കുമതി ചരക്കായ അസ്തിത്വ ദുഃഖവും ''പേറി'' ജീവിതത്തെ അഭിമുഖീകരിക്കാൻ  ത്രാണിയില്ലാത്തവർ കഞ്ചാവിനെ നെഞ്ചോടു ചേർത്തു. സ്വകാര്യ ജീവിതവും സർഗജീവിതവും തമ്മിൽ കൂട്ടിയിടിച്ചു പാളം തെറ്റിപ്പോകുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ പ്രതിഭകൾ  തികഞ്ഞ പരാജയമാകും.  തൻറെ ചുറ്റുമുള്ളവർക്ക് മാതൃകയാകാൻ  ഒരു  സന്ദേശവും അയാളിൽ നിന്ന് ലഭിക്കില്ല..... പകരം ജീവിതം തല്ലിതകർക്കുവാൻ ,അതിൽ ശരികൾ കണ്ടെത്തുവാൻ  സന്തത സഹചാരികളെ  മനപ്പൂർവമല്ലെങ്കിലും പ്രേരിപ്പിക്കും.......
ജോൺ അബ്രഹാമിൻറെ  ജീവിതം മദ്യ ലഹരിയിൽ തകർന്നു പോയതിനെ ചൊല്ലി ഏതാനും നാൾ മുൻപ് സംവിധായകൻ ശ്രീ .കെ ജീ ജോർജ് വേദനയോടെ പരാമർശിച്ചിരുന്നു. (ഈയിടെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന  സാഹിത്യകാരൻ ശ്രീ .സേതുവും ഞാൻ നടത്തിയ അഭിമുഖത്തിനിടയിൽ ഇതേ വിഷമം പ്രകടിപ്പിച്ചു.) ജോൺ അബ്രഹാം എന്ന ലഹരി പ്രതിഭ  [ആരാധകർ  സദയം പൊറുക്കുക. ]  മരിച്ചിട്ട് മുപ്പതു വർഷത്തോളമായിട്ടും അദ്ദേഹത്തെ ആരാധിച്ചു സർവവും നഷ്ടപ്പെട്ടിട്ടും ഇന്നും ആരാധനയുടെ  ഹാങ്ങ് ഓവറിൽ [ ഒപ്പം മദ്യത്തിന്റെയും..] നടക്കുന്ന ഒരാളുണ്ട്....ഫോർട്ട് കൊച്ചിയിലും ,കൽവത്തി പരിസരത്തും അയാളെ കാണാം.  ജോണിനെ ആരാധിച്ചു കുടുംബവും തൊഴിലും കൂട്ടുകാരെയും നഷ്ടപ്പെട്ട  അബ്ദുറബ് ഹസ്സൻ എന്ന വെറും സാധാരണ മനുഷ്യൻ.  കെ.ജീ ജോർജിന്റെ പരാമർശം വായിച്ചപ്പോൾ മുതൽ അബ്ദുറബ്ബ് എന്ന പാവം മനുഷ്യൻ  ആർദ്രത യാചിക്കുന്ന കണ്ണുകളോടെ മദ്യത്തിന്റെ ചെടിപ്പിക്കുന്ന മണത്തോടെ വീട്ടിൽ ആദ്യമായി വന്നതോർത്തുപോയി…… ഫോർട്ട് കൊച്ചിയിലെ ജോൺ അബ്രഹാമിന്റെ ലഹരി നേരങ്ങളിലെ സന്തത സഹചാരിയായിരുന്നു അബ്ദുറബ് ഹസ്സൻ.... ലഹരിനുരഞ്ഞു പൊന്തിയ ആ  ആ സൌഹൃദത്തിൽ റബ്ബിനു നഷ്ടപ്പെട്ടു , സ്വന്തം  കുടുംബം, കൈ നിറയെ പണം കിട്ടിയിരുന്ന കേന്ദ്ര സർക്കാർ ജോലി , അങ്ങനെ ഒരു ശരാശരി മനുഷ്യന് സാമൂഹ്യമായി അംഗീകാരം കിട്ടാൻ വേണ്ടിയിരുന്ന പലതും.
ഒരു ഫ്ലാഷ് ബാക്ക് .


ഏകദേശം നാല് വർഷം മുൻപുള്ള ഒരു വരണ്ട വേനൽപകൽ. നട്ടുച്ച. വല്ലാതെ വിയർത്തു അവശനായ ഒരാൾ……   തണൽ  നിറഞ്ഞു പടർന്നു കിടന്ന മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഏകദേശം അറുപത്തഞ്ച് വയസ്സോടടുത്തുണ്ടാവണം . അനാരോഗ്യത്താൽ ക്ഷയിച്ച ശരീരം. മുഷിഞ്ഞ ഉടുപ്പ്.ആടിതെറിച്ചുള്ള  നടത്തം. വന്നത് എന്നെ അന്വേഷിച്ചായിരുന്നു. പത്രപ്രവർത്തകയാണെന്ന്   ആരോ പറഞ്ഞറിഞ്ഞു. കയ്യിൽ  വൃത്തിയുള്ള ഒരു ഫയൽ. എന്തോ കാര്യമായ ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ശരീര ഭാഷ. സാമ്പത്തിക സഹായമായിരിക്കും എന്ന് ഏതാണ്ടുറപ്പിച്ചു. അവശതയാർന്ന ആ മനുഷ്യൻറെ ദേഹം അങ്ങനെ എന്നെ ചിന്തിപ്പിച്ചു. കുടിക്കാൻ എടുക്കാൻ പിൻവാങ്ങുമ്പോൾ തണുത്തതൊന്നും വേണ്ട ,തനിക്കൊരു കട്ടൻ ചായ മതിയെന്ന് പറഞ്ഞു. എന്തോ അസുഖം ബാധിച്ചു ചികിത്സിക്കാൻ നിവർത്തിയില്ലാഞ്ഞു  സഹായം തേടി വരുന്നവരുടെ കൂട്ടത്തിൽ ഒരാൾ എന്ന് ചിന്തിച്ചു.


  ചായ കുടിക്കുന്നതിനിടെ  അയാൾ കയ്യിലിരുന്ന ഫയൽ തുറന്നു നീട്ടി.കൈകളിൽ വിറയൽ.കപ്പു തുളുമ്പാതിരിക്കാൻ അയാൾ പണിപ്പെട്ടു…. മനോഹരമായ കയ്യക്ഷരം. '' ജോൺ അബ്രഹാം'' എന്ന തലക്കെട്ട്. 12 പേജിൽ എഴുതിയിരിക്കുന്ന ഒരു സ്ക്രിപ്റ്റ്.   എഴുതിയിരിക്കുന്നത് അബ്ദുറബ് ഹസ്സൻ. എൻറെ മുന്നിൽ കരുണ തേടുന്ന മനുഷ്യൻറെ  മുഖവും രൂപവുമായിരിക്കുന്നയാൾ..  ഞാൻ ആ ഫയൽ പതുക്കെ വൽസനെ ഏല്പ്പിച്ചു. ജോൺ  തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും താൻ ഓർമകളിൽ നിന്നും ഓരോ ഏടുകൾ എടുത്തു എഴുതിയ സ്ക്രിപ്റ്റ് ആണെന്നും അത് എങ്ങനെയും ഒരു ഷോർട്ട് ഫിലിം ആക്കണമെന്നും  വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. വായിച്ചു നോക്കട്ടെ എന്ന് പറയാനേ തല്ക്കാലം എനിക്ക് കഴിയുമായിരുന്നുള്ളൂ. സ്ക്രിപ്റ്റ് എന്നെ ഏല്പ്പിച്ചു രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു അബ്ദുറബ് പോയി. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും വന്നു. അതിനിടയിൽ ഒരുദിവസം ഞാൻ സ്ക്രിപ്റ്റ് വായിച്ചിരുന്നു. ജോണിനോടുള്ള അമിതമായ ആരാധനയിൽ രചിക്കപ്പെട്ട  വിഹ്വലമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു അത്. അതിനപ്പുറം ഒന്നും വായിച്ചെടുക്കാനായില്ല.   സ്ക്രിപ്റ്റിൽ പലയിടത്തും ജോണിന് മിശിഹായുടെ പരിവേഷം നല്കിയിരുന്നു. അബ്ദു റബ്ബിന്റെ ആരാധനയുടെ ആഴം അപ്പോഴാണ് എനിക്ക് യഥാർത്ഥത്തിൽ വ്യക്തമായത്. രണ്ടു ദിവസം കഴിഞ്ഞു അയാൾ വീണ്ടും വന്നു. അതേ വേഷ ഭാവങ്ങളോടെ . താൻ ആ സ്ക്രിപ്റ്റുമായി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായെന്നും പലരും ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും വളരെ സങ്കടത്തോടെ പറഞ്ഞു.


ഒരു മുപ്പതിനായിരം രൂപ ഉണ്ടെങ്കിൽ ചിത്രം ചെയ്യാമെന്നും അയാൾ പ്രതീക്ഷയോടെ പറഞ്ഞു. അങ്ങനെ പ്രത്യാശയോടെ എൻറെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനോടു എങ്ങനെയാണ് ആ സ്ക്രിപ്റ്റ് ഒന്നിനും കൊള്ളില്ലെന്നും അയാൾ കൊണ്ട് നടക്കുന്നത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത  ഒരു സ്വപ്നത്തിന്റെ മുഷിഞ്ഞ ഭാന്ടമാണെന്നും പറയാനാവും എന്നോർത്ത് ഞാൻ വിഷമിക്കുകയായിരുന്നു. അതിലുപരി ആ സ്ക്രിപ്റ്റ് എഴുതാനുണ്ടായ പശ്ചാത്തലമാണ് അയാളുടെ ജീവിതം തകർത്തത് എന്ന് പറയണമെന്ന് തോന്നി. എന്നാൽ അത് ശവത്തിൽ കുത്തുന്നതിനു തുല്യമാണെന്നറിഞ്ഞു.... ചില നിഷ്കളങ്കർ ചില നേരങ്ങളിൽ നമ്മുടെ പടിവാതുൽക്കൽ എത്തും.. അവരെ സഹായിക്കാൻ , അവരുടെ ആവശ്യങ്ങളുടെ പൊരുളില്ലായ്മ കൊണ്ട് നമുക്ക് കഴിയാതെ വരും. അക്കൂട്ടത്തിൽ ഒരാളായിരുന്നു അബ്ദുറബ് ഹസ്സൻ എന്ന നിർഭാഗ്യവാൻ.  സ്ക്രിപ്റ്റിനു ഒരു നിർമാതാവിനെ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഞാൻ അത് നിർമിക്കുകയോ ചെയ്യണമെന്നു അയാൾ പലകുറി എന്നോട് അഭ്യർത്ഥിച്ചു. തല്ക്കാലം നമുക്കത് കുറച്ചു നാളത്തേയ്ക്ക്  മാറ്റിവെയ്ക്കാമെന്നും എന്തെങ്കിലും ഒരു വഴി തെളിയുമെന്നും ഭംഗി വാക്ക് പറഞ്ഞു അയാളെ നിരുൽസാഹപ്പെടുത്താൻ  ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു.അതിനിടയിൽ അയാൾ താനൊരു ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ചിത്രകലയോടുള്ള ആവേശം കൊണ്ട് അതിന്റെ ശാസ്ത്രീയ വശങ്ങൾ ആരാഞ്ഞു. അയാളിൽ ഒരു  ഗുരുവിനെ കണ്ടെത്താനാവുമോ  എന്നായി എൻറെ ചിന്ത. ചിത്രകലയെക്കുറിച്ച് ഒരുപാട് ചോദിച്ചു. വീട്ടിൽ വന്നു പഠിപ്പിച്ചാൽ അയാൾക്ക് ഫീസിനത്തിൽ ഒരു വരുമാനം ലഭിക്കുമല്ലോ എന്നോർത്തു. ആഴ്ചയിൽ ഒരു ദിവസം, ഞായറാഴ്ച വരാമെന്ന് അയാൾ സമ്മതിച്ചു. മറ്റു ദിവസങ്ങളിൽ ഫ്ലാറ്റു നിർമാണ തൊഴിലാളികളുടെ കൂടെ പെയിന്റിംഗ് ജോലിക്ക് പോകുമെന്നും അതാകട്ടെ എന്നും ഉണ്ടാവില്ലെന്നും ചെന്ന് നോക്കിയാലെ അറിയൂ എന്നും പറഞ്ഞു.  അത്തരത്തിൽ ജോലി ചെയ്യാൻ ആ മനുഷ്യന് ആരോഗ്യമുണ്ടെന്ന് തോന്നിയില്ല. സംശയം പ്രകടിപ്പിച്ചപ്പോൾ പറഞ്ഞു. പരിചയക്കാരുടെ കൂടെയാണ് പണിക്കു പോകുന്നത്. അവർ തനിക്കു പറ്റിയ വിധത്തിലുള്ള പണിയേ എടുപ്പിക്കൂ എന്നും  സ്ഥിരമായി പണി ഉണ്ടാവാറില്ല എന്നും പറഞ്ഞു. താമസിക്കുന്ന ഒറ്റ മുറി വീടിൻറെ വാടക കൊടുക്കാനും ഭക്ഷണത്തിനും അങ്ങനെ അത്യാവശ്യങ്ങൾക്കും ഉള്ള പണം ഇപ്രകാരം മാഷ് കണ്ടെത്തി. വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ലെങ്കിലും ആ മനുഷ്യന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തി.   ആ അറിവും ഒരു ചിത്രകാരൻ എന്ന സിദ്ധിയും അദ്ദേഹത്തെ മാഷ് എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ ഇടയാക്കി.ജോൺ വിശേഷങ്ങൾ പലപ്പോഴും കടന്നു വന്നു.  മാഷ് വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കേട്ട് അതിശയം തോന്നി.  ബോർഹസ്, സോറൻ കിർക്കഗാർ , പാവ്ലോ കൊയ്ലോ ,മാഷ് ഇവരെ വായിച്ചു. ഹിമാലയാൻ യാത്ര[ രാജൻ കാക്കനാടൻ]  ,ആരോഗ്യനികേതൻ  [ബംഗാളി നോവൽ] മാഷിന്റെ മൊഴികളിൽ അറിവ് നിറഞ്ഞു നിന്നു… 'ഒരു ലക്ഷത്തിൽ പരം പ്രവാചകർ വന്നു .സമൂഹത്തെ നന്നാക്കാൻ. എന്നിട്ട് സമൂഹം നന്നായോ?.യുണിവേഴ്സ് ഈസ് യുനിവേഴ്സിറ്റി,  . തമ്പുരാൻ നമ്മെ എൽ. കെ . ജീ മുതൽ പഠിപ്പിക്കാൻ വിട്ടിരിക്കയാണ്.നമ്മൾ വളരണമെങ്കിൽ  മനസ്സ് അത്രയും താഴ്ത്തണം..... ‘’ [മദ്യപാനം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഭാര്യ രണ്ടു പെണ്മക്കളെയും കൊണ്ട് വീട് വിട്ടു. മക്കൾ വിവാഹിതരായി.....] പലപ്പോഴും മദ്യപിക്കാൻ പണമില്ലാതെ വരുമ്പോൾ മാഷ് വീട്ടിലേക്കു വന്നു. കുറെ ''ഉപദേശിച്ചു'' നോക്കി. മാഷിനു വേണ്ടിയിരുന്നത് ഉപദേശമായിരുന്നില്ല,ഉന്മാദമായിരുന്നു . മദ്യം സിരകളിൽ ഒഴുക്കുന്ന ഉന്മാദം. .. ഒടുവിൽ പതുക്കെ ഒഴിഞ്ഞു മാറേണ്ടിവന്നു.മാഷിൻറെ  വർദ്ധിച്ചു വന്ന സാമ്പത്തിക ആവശ്യം നികത്തുവാൻ  കഴിയുമായിരുന്നില്ല.മദ്യപിക്കാത്ത ഭർത്താവിന്റെ വരുമാനം  മദ്യത്തിനു നല്കുന്നതിലെ അധാർമികത ഓർത്തു. ജോൺ  അബ്രഹാമിനെ മിശിഹായോടാണ് സമ നില തെറ്റിയ മാഷ് വിശേഷിപ്പിച്ചിരുന്നത്.ആരാധനയുടെ ആഴം!  ഒടുവിൽ    വിഷമത്തോടെ മാഷിനെ ഒഴിവാക്കി.

 കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം ജോണിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ് നഷ്ടപ്പെട്ടെന്നും എന്റെ കയ്യിലെങ്ങാനും ഉണ്ടോ എന്നും അന്വേഷിച്ചെത്തി...ഞാൻ അത് തിരികെ കൊടുത്തിരുന്നു എന്ന് ഓർമ്മിപ്പിച്ചു. അല്പം പണം കൊടുത്തു,വാടക കൊടുക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോൾ. പിന്നീട് മാഷ് ബുദ്ധിമുട്ടിക്കാൻ വന്നിട്ടേയില്ല…… വർഷങ്ങൾക്കു ശേഷം മാഷിനെ ഈയിടെ കണ്ടു. വഴിയിൽ വെച്ച്.തീരെ അവശൻ.സ്ക്രിപ്റ്റ് കിട്ടിയിലെന്നും നിർമ്മാതാവിനെ കിട്ടിയാൽ ആ നിമിഷം എഴുതാവുന്നതേയുള്ളെന്നും ,തൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു.
മുഷിഞ്ഞ വേഷം.പക്ഷേ മദ്യപിച്ചിരുന്നില്ല. എന്തെങ്കിലും കഴിക്കു എന്ന് പറഞ്ഞു  അല്പം പണം കൊടുത്തു.. നന്ദിനിറഞ്ഞ നോട്ടം. വലിയ ഉപകാരം എന്ന് പറഞ്ഞു. തിളയ്ക്കുന്ന ഉച്ച നേരം. കുടിക്കാൻ പോകാതെ ഭക്ഷണം കഴിക്കണേ എന്ന് പറഞ്ഞു. നിറ ചിരിയോടെ  ഉവ്വെന്നു പറഞ്ഞു. ഓട്ടോയിൽ കയറാൻ സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നോക്കി. മാഷ് എവിടെ? നാൽക്കവലയിൽ ചുടു വെയിലിൽ മാഷ് അതേപടി അവിടെ നിൽക്കുന്നു!
മദ്യത്തിൻറെ പ്രലോഭനത്തിലാവാം.വഴിതെറ്റിപ്പോയ ആ യാത്രികന് ഇനി മടങ്ങാൻ നേരമില്ല.അയാൾ പ്രാർഥനയോടെ നെഞ്ചിൽ ഏറ്റിയ ജോൺ അബ്രഹാം എന്ന മിശിഹാ കാട്ടിക്കൊടുത്ത പാതയിലൂടെ അരനാഴിക ദൂരം മാത്രം; ഇനി അവശേഷിക്കുന്ന അനന്ത യാത്ര...

വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


നാളികേര വികസന ബോർഡിന്റെ 2014-15 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ആ അറിവുകളുടെയും അനുഭവങ്ങളുടെയും  വെളിച്ചത്തിൽ  ഈ വർഷം കൂടുതൽ ഊർജ്ജസ്വലമായി മുമ്പോട്ടു പോകുന്നതിനും വേണ്ടിയാണ്‌ ഈ ലക്കം ഇൻഡ്യൻ നാളികേര ജേണൽ ശ്രമിക്കുന്നത്‌. ഒരു സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുൻവർഷങ്ങളുടെ അനുഭവങ്ങളിൽ നിന്ന്‌ പലതും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളിൽ പറയുന്ന ജാനസ്‌ ദേവനെപ്പോലെ  ഓരോ സ്ഥാപനത്തിനും മുന്നിലേക്കും പിന്നിലേക്കും മുഖങ്ങളുണ്ടായിരിക്കണം എന്നാണ്‌ പറയുക. ഭൂതകാല പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ ഭാവി പ്രവർത്തനങ്ങൾക്ക്‌ ഏറെ സഹായിക്കും. മാനേജ്‌മന്റ്‌ സങ്കൽപം അനുസരിച്ച്‌, നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശക്തമായ വിലയിരുത്തലും അവലോകനവും ഭാവി വിജയത്തിന്‌ ആവശ്യമാണ്‌. 34 വർഷങ്ങൾ  പൂർത്തിയാക്കി, 35-​‍ാം വയസ്സിലേക്ക്‌ കടന്നിരിക്കുന്ന നാളികേര വികസന ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിലയിരുത്തലുകൾ തീർച്ചയായും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
  തെങ്ങുകൃഷി വ്യാപനം, എൽ.ഒ.ഡി.പി. അഥവാ ഇന്റഗ്രേറ്റഡ്‌ ഫാമിങ്ങ്‌, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ, വിത്തുകളുടെയും തൈകളുടെയും ഉത്പാദനം,  വിത്തുത്പാദന പ്രദർശന തോട്ടങ്ങളുടെ പരിപാലനം, പുതിയ തോട്ടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ്‌.നാളികേര വികസന ബോർഡിന്റെ പ്രധാന പദ്ധതികൾ. പദ്ധതി വിഹിതത്തിൽ നിന്ന്‌ പണം മാറ്റിവെച്ചിട്ടില്ലെങ്കിൽ കൂടി,  കർഷക കൂട്ടായ്മകളുടെ പ്രവർത്തനവും അവയുടെ പ്രവർത്തന വിജയത്തിനാവശ്യമായ പരിശീലനവും നീര ടെക്നീഷ്യ?​‍ാരുടെയും തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും പരിശീലനവുമെല്ലാം ലഭ്യമായ ഫണ്ടുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ ഇതോടൊപ്പം ബോർഡ്‌ നടത്തുന്നുണ്ട്‌. മുന്നോട്ടുള്ള പ്രയാണത്തിൽ നാളികേര മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ  കൊണ്ടുവരുന്നതിനാണ്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുന്നത്‌ എന്ന്‌ മുൻലക്കങ്ങളിൽ  സൂചിപ്പിച്ചിരുന്നല്ലോ. അതായത്‌, ഭാവിയിലെങ്കിലും നാം നടുന്ന തെങ്ങിൻ തൈകളിൽ ചുരുങ്ങിയത്‌ 50% എങ്കിലും  പ്യുവർ ഡ്വാർഫ്‌ ഇനങ്ങളായിരിക്കണം എന്നതാണ്‌ പ്രധാന കാര്യം. ആകാശം മുട്ടെ ഉയർന്നതും വിളവ്‌ ലഭിക്കാൻ ആറേഴുവർഷം കാത്തിരിക്കേണ്ടതും കൊപ്രയ്ക്കും എണ്ണയ്ക്കും മാത്രം യോജിച്ച നാളികേരം നൽകുന്നതുമായ  തെങ്ങുകളുടെ ബാഹുല്യമാണ്‌ നമ്മുടെ നാളികേര മേഖലയിലെ പ്രശ്നങ്ങളിലൊന്ന്‌. പ്രായാധിക്യം മൂലവും കാറ്റുവീഴ്ച മൂർച്ഛിച്ചതു വഴിയും, ഉത്പാദനക്ഷമതയെക്കുറിച്ചു വ്യക്തത്തയില്ലാത്ത തൈകൾ നട്ടതിനാലുമൊക്കെ, ആദായം തീരെ കുറഞ്ഞ  തെങ്ങുകൾ  മുറിച്ചുമാറ്റി പകരം ഉത്പാദന ശേഷികൂടിയതും  വേഗത്തിൽ കായ്ഫലം നൽകുന്നതും ഉയരം കുറഞ്ഞതുമായ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കേണ്ടത്‌ നാളികേര കൃഷിയുടെ പുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണ്‌. അതുകൊണ്ടുതന്നെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളും, ചെറിയ നഴ്സറികളും, സംസ്ഥാന ഗവണ്‍മന്റുകളുമായി സഹകരിച്ചുള്ള റീജിയണൽ കോക്കനട്ട്‌ നഴ്സറികളും  ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡൻ പോലുള്ള പദ്ധതികളും  വളരെ പ്രാധാന്യമർഹിക്കുന്നു.

നാളികേര വികസന ബോർഡിന്റെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളിലും സംസ്ഥാന ഗവണ്‍മന്റുകളുടെ ജില്ലാ കൃഷിത്തോട്ടങ്ങളിലും സി.പി.സി.ആർ.ഐയുടെയും കാർഷിക സർവ്വകലാശാലയുടെയുമെല്ലാം നഴ്സറികളിൽ  ഉത്പാദിപ്പിക്കാവുന്ന കുറിയ, സങ്കരയിനം  തെങ്ങിൻതൈകളുടെ എണ്ണത്തിന്‌ പരിമിതികളുണ്ട്‌. ഇതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ കേരളത്തിലെ എല്ലാ ഉത്പാദക ഫെഡറേഷനുകളോടും വിത്തുതേങ്ങകൾ പാകി  തൈകൾ ഉത്പാദിപ്പിച്ച്‌   സി.പി.എസ്സിലെ അംഗങ്ങളായ കർഷകർക്ക്‌ നൽകണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നത്‌. കുറെയേറെ ഫെഡറേഷനുകൾ ഇക്കാര്യത്തിൽ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും, മറ്റ്‌ പലരും ഇതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതായി കാണുന്നില്ല.  നാളികേര വികസന ബോർഡിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള 365  ഫെഡറേഷനുകളോടും ഒരിക്കൽകൂടി  അഭ്യർത്ഥിക്കുകയാണ്‌, ചുരുങ്ങിയത്‌ 10000 കുറിയ ഇനം വിത്തുതേങ്ങകളെങ്കിലും പാകി മുളപ്പിച്ച്‌ തൈകൾ ഉത്പാദിപ്പിക്കണം. നിരന്തരം നിർബന്ധിച്ചിട്ടും ഇതിലെ കാര്യഗൗരവം ഇനിയും പലർക്കും മനസ്സിലായിട്ടില്ല എന്നതു ഖേദകരമാണ്‌. തീർച്ചയായും  അവസാന വട്ട ശ്രമമെന്ന നിലയിൽ ഇക്കാര്യത്തിൽ നിങ്ങളെല്ലാവരും നിർബന്ധബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.  നല്ല നടീൽ വസ്തുക്കൾ നാളികേരത്തിന്റെ ഭാവിക്കും  അതേപോലെ  കർഷകർക്ക്‌ മാന്യവും ആദായകരവും സ്ഥിരതയുമുള്ള വില (fair reasonable and stable price) ലഭിക്കുന്നതിനും അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തിൽ മറ്റുള്ളവരെ മാത്രം പഴിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോകാനാവില്ല. നമ്മുടെ കഠിനാധ്വാനവും നിരന്തരമായ ശ്രദ്ധയും കൂടി ഇതിൽ ആവശ്യമുണ്ട്‌.
മുൻപ്‌ സൂചിപ്പിച്ച ഘടനാപരമായ മാറ്റങ്ങൾ നാളികേര ഉത്പാദന മേഖലയിൽ  കൊണ്ടുവരുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ കഴിയും. അവർക്ക്‌ മാത്രമേ കഴിയൂ. വിവിധ പദ്ധതികൾക്കായി  മാറ്റിവച്ചിരുന്ന പണം പൂർണ്ണമായും നാളികേര വികസന ബോർഡ്‌ കഴിഞ്ഞ വർഷം ചിലവഴിച്ചിട്ടുണ്ട്‌. ചില പദ്ധതികളിലെങ്കിലും, ഉദാഹരണത്തിന്‌ എൽ.ഒ.ഡി.പി, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ കുറെക്കൂടി വിഹിതം ലഭിച്ചിരുന്നുവേങ്കിൽ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ കൂടുതൽ പദ്ധതി വിഹിതം ഈ വർഷം മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ട്‌. ഇത്തവണ 151 കോടിയാണ്‌  ബോർഡിന്റെ വിഹിതം.  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കേരകർഷക കൂട്ടായ്മകളുടെ വ്യാപനം തന്നെയാണ്‌ ഏറ്റവും പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കാൻ  കഴിയുന്നത്‌. ഇന്ത്യയൊട്ടാകെയുള്ള  8843 നാളികേര ഉൽപാദക സംഘങ്ങളിൽ  7688 സംഘങ്ങൾ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.  അതിൽ 6495 - ഉം കേരളത്തിലാണ്‌. 561 നാളികേര ഫെഡറേഷനുള്ളതിൽ 365- ഉം കേരളത്തിലാണ്‌. ഇതിനോടകം ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 28 പ്രോഡ്യൂസർ കമ്പനികളിൽ 19 എണ്ണം കേരളത്തിലാണ്‌.  ഉൽപാദക കൂട്ടായ്മകളുടെ എണ്ണത്തിൽ,  ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മുൻപിലാണെങ്കിലും  പ്രവർത്തന മികവിൽ നാം ഇനിയും  ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്ന എന്നതാണ്‌ സത്യം. ഏറ്റവും ലളിതമായ ഉദാഹരണം, നമ്മുടെ നീര പദ്ധതികൾ തന്നെ. 19 കമ്പനികളിൽ എല്ലാവർക്കും തന്നെ നീര ഉൽപാദന ലൈസൻസുകൾ കുറെയെങ്കിലും ലഭിച്ചിട്ടുണ്ട്‌. ഇതിൽ ആറു കമ്പനികൾ നീര ഉൽപാദിപ്പിച്ച്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നു. മറ്റു കമ്പനികളുടെ സംസ്ക്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്‌. നിങ്ങൾക്ക്‌ നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളുമുണ്ട്‌ എന്നറിയാം. എങ്കിൽ കൂടി  ശീഘ്രം മുന്നേറാൻ  നാം ബാധ്യസ്ഥരാണ്‌. കൂടുതൽ അറിവും ആശയങ്ങളും സ്വാംശീകരിച്ചുകൊണ്ട്‌ മുന്നേറേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്‌. മറ്റാരെങ്കിലും നമുക്കു വേണ്ടി കാര്യങ്ങൾ ചെയ്തുതരും എന്നു പ്രതീക്ഷിച്ച്‌ പരാതിക്കാരായി, കേൾവിക്കാരായി, ഔദാര്യം പറ്റുന്നവരായി നിൽക്കുന്ന നിഷ്ക്രിയശൈലി അടിയന്തിരമായി  ഉപേക്ഷിക്കേണ്ടതുണ്ട്‌. ചിട്ടയായ പ്രവർത്തിക്കുന്ന ടീമായി മാറണം.
ഓരോ നാളികേര ഉൽപാദക കമ്പനിയും  അടുത്ത ഒന്ന്‌, മൂന്ന,​‍്‌ അഞ്ച്‌  വർഷങ്ങളിലേയ്ക്കുള്ള  വ്യക്തമായ പ്രവർത്തന ലക്ഷ്യങ്ങൾ  (ഹ്രസ്വ -മദ്ധ്യ- ദീർഘ കാല ലക്ഷ്യങ്ങൾ)ഫെഡറേഷനുകളുടെയും സി.പി.എസുകളുടെയും ഭാരവാഹികളുമായി ചർച്ച ചെയ്ത്‌ പൊതുവായി സ്വീകരിക്കാൻ കഴിയുന്ന ,തങ്ങൾക്കു നേടാൻ സാധിക്കുന്ന മഹത്‌ ലക്ഷ്യങ്ങൾ  മുമ്പിൽ കണ്ടുകൊണ്ടുള്ള ഒരു പ്രവർത്തന രൂപരേഖ ഉടൻ  തയ്യാറാക്കണം. ഈ രൂപരേഖ  മറ്റാരുടെയെങ്കിലും നിർബന്ധം മൂലം തയാറാക്കുന്നതാവരുത്ത്‌. മറിച്ച്‌  ഫെഡറേഷനുകളും സി.പി.എസുകളും ചേർന്ന്‌ ഉത്പാദക കമ്പനിയുടെ നേതൃത്വത്തിൽ ചെയ്യേണ്ടതാണ്‌. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ തിരുക്കൊച്ചി നാളികേര ഉത്പാദക കമ്പനി കാഴ്ചവച്ച മാതൃക ശ്ലാഘനീയമാണ്‌. 2015 മെയ്‌ 15, 16 തീയതികളിൽ ഭൂതത്താൻകെട്ടിനടുത്ത്‌  തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ പരിശീലന കേന്ദ്രത്തിൽ കമ്പനിയുടെ  12 ഫെഡറേഷനുകളുടെയും  184 സി.പി.എസുകളുടെയും മുഴുവൻ  പ്രസിഡന്റുമാരേയും ഒരുമിച്ചു ചേർത്ത്‌ രണ്ടു പകളും ഒരു രാത്രിയും കമ്പനിയുടെ ഭാവിയെക്കുറിച്ച്‌ അവർ കൂട്ടായി സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ ആവശ്യമുള്ള പദ്ധതികളായും ആശയങ്ങളായും, ആശയങ്ങളെ പ്രവർത്തന രൂപരേഖകളായും, ഓരോ രൂപരേഖയോടും ഒപ്പം ഏറ്റെടുക്കേണ്ട ഓരോ ദൗത്യങ്ങൾ, അവ ആര്‌ ഏറ്റെടുക്കും, ഏതു സമയത്ത്‌ നിർവഹണം നടത്തും, എന്ന്‌ പൂർത്തിയാക്കും, എന്തെല്ലാം ലക്ഷ്യങ്ങളാണ്‌ തങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല നേട്ടങ്ങളായി കൊണ്ടുവരേണ്ടത്‌ എന്നും ഗഹനമായി ചർച്ച ചെയ്ത്‌ അപഗ്രഥിച്ച്‌ തിരുക്കൊച്ചി അവരുടെ വിഷൻ സ്റ്റേറ്റ്‌മന്റ്‌ തയ്യാറാക്കി കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ഉദ്യോഗസ്ഥരെ കൂടാതെ പുറത്തു നിന്ന്‌ മാനേജ്‌മന്റ്‌ വിദഗ്ധരും,  മോട്ടിവേഷണൽ വിദഗ്ധരും പ്രശസ്തരും പ്രഗത്ഭരുമായ മറ്റ്‌ നിരവധി ആളുകളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ്‌  തിരുക്കൊച്ചി കമ്പനി ?വിഷൻ ബിൽഡിംഗ്‌ വർക്ക്ഷോപ്പ്‌ 2015?  സംഘടിപ്പിച്ചതു. മുൻ വർഷങ്ങളിൽ നാളികേര ബോർഡ്‌  കമ്പനി ഡയറക്ടർമാർക്ക്‌ റേശിഡൻഷ്യൽ ട്രെയിനിംഗ്‌ നടത്തിയപ്പോൾ പലരും മനസ്സില്ലാമനസ്സോടെയാണ്‌ വന്നത്‌. പക്ഷേ, ഇവിടെ കണ്ട വലിയ പ്രത്യേകത, തങ്ങളുടെ മുമ്പോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനും പ്രവർത്തനത്തിൽ മികവു നേടുന്നതിനും ലോകോത്തരമായ നാളികേര ഉൽപാദക കമ്പനി ആകുന്നതിനും വേണ്ടി  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ തന്നെ മുമ്പോട്ട്‌ വന്നു എന്നതാണ്‌. മറ്റ്‌ ഉൽപാദക കമ്പനികളും അവരുടെ ഡയറക്ടർ ബോർഡും ഈ മാതൃക മനസ്സിലാക്കി, പ്രവർത്തിക്കും എന്ന്‌ പ്രത്യാശിക്കുന്നു.

നീര ഉൽപാദനത്തിൽ  എത്രമാത്രം നമുക്ക്‌ മുന്നേറാൻ കഴിഞ്ഞു എന്ന്‌ ഓരോ നാളികേര ഉൽപാദക കമ്പനിയും, ലൈസൻസ്‌ ലഭിച്ചിട്ടുള്ള ഓരോ ഫെഡറേഷനും തിരിഞ്ഞു നോക്കുന്നത്‌ ഉചിതമാണ്‌. കൊപ്രാ ഡ്രയർ, വെളിച്ചെണ്ണ യൂണിറ്റുകൾ,  നഴ്സറികൾ എന്നിവ സ്ഥാപിക്കുന്നതിനും പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ഓരോ കമ്പനിയും ഇതിനായി പ്രത്യേകം സബ്‌ കമ്മിറ്റികളെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ  എവിടെ നിൽക്കുന്നു എന്ന്‌ കൂലങ്കഷമായി ആത്മപരിശോധന നടത്തണം.  മുൻ വർഷങ്ങളിൽ ഇതിന്റെ വേഗത കുറഞ്ഞു പോയെങ്കിൽ അത്‌ എന്തുകൊണ്ടാണെന്നും, അവ എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നും അടിയന്തിരമായി ചർച്ച ചെയ്യണം.  ആശയവിനിമയത്തിലൂടെ മറ്റു കമ്പനികളുടെ  അനുഭവങ്ങൾ കൂടി സ്വാംശീകരിച്ച്‌ എങ്ങനെ നന്നായി പ്രവർത്തിക്കണമെന്ന്‌  നിങ്ങൾ തന്നെ തീരുമാനിക്കുക. ഒരു കാര്യം വ്യക്തമാണ്‌. നല്ല സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച്‌ നീര ഉൽപാദിപ്പിച്ച ഒരു കമ്പനിക്കും വിൽപ്പന പ്രശ്നമായിട്ടില്ല. വിപണനം ആണ്‌ അപരിഹാര്യ ഘടകം എന്നു ചിന്തിക്കുന്ന കാലഘട്ടത്തിലാണ്‌ ഗുണമേ?യുള്ള  ഉത്പന്നം നന്നായി പായ്ക്ക്‌ ചെയ്ത്‌ മാർക്കറ്റിൽ എത്തിച്ചാൽ വിൽപ്പനയ്ക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന്‌ നിങ്ങൾ തെളിയിച്ചതു. മായവും മാലിന്യവുമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രണ്ട്‌ ഉൽപാദക കമ്പനികൾക്കും ഡിമാന്റ്‌ അനുസരിച്ച്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതി മാത്രമേയുള്ളൂ.  ഇതേപോലെത്തന്നെയാണ്‌ മറ്റ്‌ നാളികേര ഉൽപ്പന്നങ്ങളുടേയും സ്ഥിതി. അടുത്ത നാളുകളിൽ പത്രമാധ്യമങ്ങളിൽ വന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ യൂറോപ്പിലും അമേരിക്കയിലും വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വൻ പ്രിയമാണ്‌. അതിൽ  ഓർഗാനിക്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ പ്രീമിയം വിലയുമാണ്‌.
 ഇന്ത്യയുടെ  ആകെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം കുറവാണ്‌ രേഖപ്പെടുത്തിയത്‌ . എന്നാൽ നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി 14 ശതമാനത്തോളം തലേ വർഷത്തെ അപേക്ഷിച്ച്‌ വളർന്നിട്ടുമുണ്ട്‌.  മുൻവർഷത്തെ അപേക്ഷിച്ച്‌ 404 % കയറ്റുമതി വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക ഉൽപന്നമാണ്‌ വെർജിൻ കോക്കനട്ട്‌ ഓയിൽ. മൂന്നു വർഷങ്ങളായി ഇന്ത്യയൊട്ടാകെ കൂടുതൽ വെർജിൻ കോക്കനട്ട്‌ ഓയിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ ഉത്പാദക കമ്പനികളോട്‌ ഈ രംഗത്തേയ്ക്ക്‌ കടന്നു വരുന്നതിന്‌ നിരന്തരം അഭ്യർത്ഥിക്കുകയായിരുന്നു. കേരളം ഒഴികെയുള്ള മറ്റ്‌ സംസ്ഥാനങ്ങൾ വെർജിൻ കോക്കനട്‌ ഓയിലിന്റെ  ഉത്പാദനത്തിലും വിപണനത്തിലും കയറ്റുമതിയിലും വൻ നേട്ടങ്ങളാണ്‌ കൈവരിച്ചിട്ടുള്ളത്‌. ഇത്‌ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കണ്ണ്‌ തുറപ്പിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു. പല തവണ ആവർത്തിച്ച്‌, പാടിപഴകിയ പല്ലവിയാണ്‌ -  ഇന്ത്യയിൽ വെളിച്ചെണ്ണ പാചകത്തിന്‌  ഉപയോഗിക്കുന്നത്‌ പതിനെട്ടോ ഇരുപതോ ജില്ലകളിൽ  മാത്രമാണ്‌. എന്നാൽ ഗുജറാത്തിലെ കച്ച്‌ മുതൽ അരുണാചൽ പ്രദേശിലെ നംസായി വരെ,  ശ്രീനഗർ മുതൽ  കന്യാകുമാരി വരെ അറുന്നൂറോളം ജില്ലകളിലും  ഭക്ഷ്യാവശ്യത്തിന്‌ തേങ്ങാപ്പാൽ ഉപയോഗിക്കുന്നു.  അമേരിക്കയിലെ സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ എന്ന കമ്പനി  തേങ്ങാപ്പാലിൽ നിന്നും 52 ഇനം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ്‌ നിർമ്മിക്കുന്നത്‌. ഇത്തരം ലോകോത്തര ഉൽപന്നങ്ങൾ  നിർമ്മിക്കുന്നതിനും അന്താരാഷ്ട്രവിപണിയിൽ വിൽക്കുന്നതിനും നമ്മുടെ ഉത്പാദക കമ്പനികൾക്ക്‌ കഴിയുമ്പോഴാണ്‌ നമ്മുടെ പ്രവർത്തനം വിജയിക്കുന്നത്‌.  മുൻകാലാനുഭവങ്ങളും ചുറ്റുവട്ടത്തുകാണുന്ന ആശയങ്ങളും ഉൾക്കൊണ്ട്‌,  നേതൃശേഷിയും  സാങ്കേതിക മികവും നിർവഹണ കാര്യക്ഷമതയും  പ്രോഫഷണൽ സമീപനവും മെച്ചപ്പെടുത്തിയാണ്‌ വിജയം നേടേണ്ടത്‌.  വ്യക്തമായ സ്വപ്നങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത തീരുമാനങ്ങളും  ഉറച്ച കാൽവെയ്പുകളുമായി നമ്മുടെ നാളികേര ഉത്പാദക കമ്പനികൾ 2015-16 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളും ഭാവിനടപടികളും  ചിട്ടപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ആത്മോപദേശം


കാവിൽരാജ്‌

 നേതാക്കൾ
   ------
നാഥൂ, നിനക്കായി കാത്തിരിക്കുന്നിതാ
നാടിന്റെ നേതൃ സിംഹാസനവും
നാളെ വെളുപ്പിനു നീ തന്നെ നായകൻ
നാടിന്റെ നാവായി മാറുവോനും.
 നഥുറാം
  -----
മാപ്പു നൽകീടുക, ധീരനാം മുത്തച്ഛാ
ബാപ്പുജീ നിൻ കാൽക്കലെൻ പ്രണാമം!
മാപ്പുചോദിക്കുവാൻ അർഹനല്ലെങ്കിലും
മാപ്പിറക്കാതെ ഞാനെന്തു ചെയ്യും?
തെറ്റായിരുന്നല്ലോ ചെയ്തതും മൃത്യുവിൻ
ചുറ്റലിൽ ചാടുകയായിരുന്നു
പറ്റില്ലെനിക്കെന്നുറക്കെ പറയുവാൻ
പറ്റുമോ? ഉറ്റവരല്ലേ ചുറ്റും?

നേടിയതില്ല ഞാൻ, വീടിനും നാടിനും
നേടിയതോ ദുഷ്ട നാമധേയം
നേടിയോരെല്ലാം, സുഖിക്കുന്നു ഭാരത
നാടിന്റെ മക്കളായ്‌ വാണിടുന്നു.


ചങ്കിൽ കുരുക്കുവീഴുമ്പൊഴും വർദ്ധിച്ച
ഹുങ്കായിരുന്നെന്റെ  ജന്മശാപം
ഗംഗയിലെൻ ചിതാഭസ്മവും തൂവുകിൽ
പങ്കിലമാകില്ലേ ഗംഗപോലും?

പൊന്നിൻകുടത്തിലാ വെണ്ണീറു സൂക്ഷിച്ചാൽ
വിണ്ണിലും ഞാൻ ശുദ്ധനായീടുമോ?
ഉന്നതന്മാരൊക്കെ കൈവിട്ട മാത്രയിൽ
എന്നിലേയാത്മാവൊടുങ്ങീടുമോ?
  നേതാക്കൾ
  ----
ശാപങ്ങളേൽക്കാത്ത പൂരുഷനാണു നീ
പാപങ്ങൾ ചെയ്യാത്ത പുണ്യവാനും
പാപമേയല്ലല്ലോ, പാതകമല്ലല്ലോ
ഭാരത ഭാവിക്കു വേണ്ടിയല്ലോ.

അല്ലെങ്കിലാരുണ്ട്‌? ദൗത്യം നടത്തുവാൻ
വില്ലാളിമാരായീ ഭാരതത്തിൽ?
അല്ലലേൽക്കാതെ നിൻ ജീവിതം കാക്കുവാൻ
എല്ലാരുമുണ്ടെന്നതോർത്തുകൊൾക.

നാടിനെ രണ്ടാക്കി മാറ്റിയ വീര്യത്തെ
പാടെ തകർക്കുവനായീടണം
കൂടും കുടക്കയുമില്ലാതെ ജോനകർ
നാടുവിട്ടോടുക തന്നെ വേണം.      

നഥുറാം
 -----         

നശ്വരജന്മം ക്രമം തെറ്റി വന്നതോ
അശ്വത്ഥാമാവിൻ പുനർജ്ജന്മമോ?
ദുശ്ശാസനൻതന്റെ വേഷപ്പകർച്ചയോ
ദുശ്ചിന്തയാൽ വന്ന ദുര്യോഗമോ?

പുഷ്പ ഹാരങ്ങളാൽ പൂജിക്കുകിൽ ഭസ്മം
നഷ്ടസ്വപ്നങ്ങൾ തിരിച്ചേകുമോ?
നെറ്റിയിൽ ചാർത്തി പിൻഗാമികൾ തുള്ളിയാൽ
കുറ്റങ്ങളേതും തെറിച്ചീടുമോ?

പ്രേതമായ്‌ തീർന്നൊരെന്നാത്മാവിനെ നിങ്ങൾ
പ്രീതിപ്പെടുത്തിയിട്ടെന്തുനേട്
ടം?
ഖ്യാതിവർദ്ധിക്കുവാൻ ജാതിപ്രതിമകൾ
വീഥികൾതന്നിൽപ്രതിഷ്ഠിക്കണോ?

രാജ്യം പുരോഗതിനേടുവാൻ നമ്മൾക്കു
പൂജ്യരെപ്പോലും വധിക്കേണമോ?
സജ്ജരായ,​‍്‌ നേതാക്കളക്രമാസക്തരായ്‌
സജ്ജീകരിക്കണോ യോദ്ധാക്കളെ?

ധീരയുവാക്കളെ, നിങ്ങളൊരിക്കലും
ആരെയും കൊല്ലുവാൻ നിൽക്കരുതേ
കാരണമെന്തന്നറിയാതെ, ഭാവിയിൽ
പോരിന്നിറങ്ങിത്തിരിയ്ക്കരുതേ.


ഭൂമിയിൽ ജീവിച്ചിരിക്കുവാൻ ഞാനെത്ര
കാമിച്ചിരുന്നുവേന്നോർക്കുമല്ലോ.
കോരിക്കുടിക്കേണ്ട യൗവ്വനം, നമ്മുടെ
ചോരത്തിളപ്പിനാൽ ഹോമിക്കല്ലേ?

പാവമാം വൃദ്ധന്റെ മാറിലേക്കന്നു ഞാൻ
പാപത്തിൻ കല്ലുകൾ വീശിയില്ലേ?
പാപിയായ്‌, ഞാനിതാ കാണാത്ത കാറ്റത്തു
പാറുന്ന വെണ്ണീറായ്‌ മാറിയില്ലേ?


ആയിരം പേർവന്നു ശ്ലാഘിച്ചുവേന്നാലും
നാടിന്റെ ശാപം ഞാനേറ്റുവല്ലോ?
പാപങ്ങൾ ചെയ്തതിൻ കുറ്റബോധത്തിൽ ഞാൻ
നീറുകയാണിന്നും നാട്ടുകാരെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...