26 Oct 2015

malayalasameeksha magazine/ octo 15-nov 15 / 2015

ഉള്ളടക്കം 


ലേഖനം 
പൊട്ടി  പുറത്തോ  അകത്തോ ?
ദേശമംഗലം  രാമകൃഷ്ണൻ 
ജന്മാന്തരങ്ങൾക്കപ്പുറത്ത്   നിന്ന്  ഒരു  വിളി 
ഇ .ഹരികുമാർ
അഴീക്കോടിന്റെ  വിചാരലോകം 
എ .കെ .നമ്പ്യാർ
ദൈവത്തിന്റെ  വാക്ക് 
എം  തോമസ്  മാത്യു 
അധ :സ്ഥിതരുടെ  അനുഷ്ഠാനങ്ങൾ 
കാവിൽ  രാജ് 
നമ്മൾ  എന്തിനാണ്  ജീവിക്കുന്നത് ?
സലോമി  ജോണ്‍  വത്സൻ 
അല്പം  ബാങ്കു വിചാരം 
സുനിൽ  എം  എസ് 
ജീവിതം  സന്തുഷ്ടമാക്കാൻ  ഹോബി
ജോണ്‍  മുഴുത്തേറ്റ്
കവിത 
തൃപ്തി 
കല്പറ്റ  നാരായണൻ 
കവല 
സന്തോഷ്  പാലാ   
കുസൃതികൾ 
ഗീതാ  രാജൻ 
ജാതിക്കോമരം 
രാധാമണി  പരമേശ്വരൻ
കടൽക്കിളി :സലോമി  ജോണ്‍  വത്സൻ  
തരളിതം :  
അൻവർ  ഷാ  ഉമയനല്ലൂർ 
ചിരിച്ചുകൊണ്ട്  മരിച്ചവൻ 
രാജു കാഞ്ഞിരങ്ങാട് 
 
 കഥ 
 രണ്ടു  കഥകൾ 
കവിത  സംഗീത്
മൂന്നു  മിനിക്കഥകൾ 
ദീപു  ശശി
പരിഭാഷ :
ജനിക്കും മുൻപുള്ള  പ്രാർഥന : ലൂയി  മക്നീസ് 
പരിഭാഷ: സലോമി  ജോണ്‍  വത്സൻ 

അറിയിപ്പ്‌ 

കൂത്താട്ടുകുളം എലൈറ്റ്  അക്കാദമിയിൽ

എം.കെ . ഹരികുമാർ സാഹിത്യ  കളരി 
അഭിമുഖം
നിക്കോളാസ്  ബോറിയ 
എം.കെ .ഹരികുമാർ

എം കെ ഹരികുമാർ സാഹിത്യ കളരി

സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

രണ്ടു കഥകൾ


കവിത സംഗീത്‌


എന്റെ ബൾക്കീസ്‌
മാനത്തെ മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയോടെയാണ്‌ എന്നെ സ്വീകരിക്കുക. എന്റെ ബൾക്കീസ്‌ തുന്നൽക്കാരിയായ ബൾക്കീസിന്‌ ടൗണിൽ ഒരു ചെറിയ മുറിയുണ്ട്‌. അവിടെയാണ്‌ ബൾക്കീസിന്റെ ലോകം. കുത്തനെ കയറിയുള്ള ഒരു ഏണിപ്പടി അവിടെ രണ്ടു തയ്യൽ മിഷനുകളും അതിനിടയിൽ തുന്നൽ പണിയെടുക്കുന്ന എന്റെ 'പ്രിയ ബൾക്കീസ്‌'. എന്നും ഞങ്ങളിരുന്ന്‌ കഥപറയും. ചിലപ്പോൾ ബൾക്കീസ്‌ എനിക്കു താഴത്തെ ചായകടയിൽ നിന്ന്‌ ചൂടുള്ള ഒരു ചായയും ഒരു പ്ലേറ്റ്‌ കപ്പയും വാങ്ങിത്തരും . തുന്നകടയിലെ ചെറിയ ജനാലിനുള്ളിലൂടെ നോക്കിയാൽ കാണുന്നത്‌ കുന്നിനപ്പുറമുള്ള ഒരു അരുവി. ബൾക്കീസിനു പറയാനുള്ളത്‌ അവളുടെ വീട്ടിലെ പ്രാരാബ്ദം. അവൾ തുന്നിയുണ്ടാക്കുന്ന പൈസക്കുവേണം വീട്ടിലെ മോളുടെയും കുഞ്ഞനുജത്തിയുടെയും   വയറു നിറയ്ക്കാൻ .പാവം ബൾക്കീസ്‌ അവളെ ഞാനെന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. ബൾക്കീസിന്റെ അമ്മ അസ്സൽ ഒരു പാചകക്കാരിയാണ്‌.
ബൾക്കീസ്‌ അവളുടെ വിസ്താര മുറിയിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ എന്നെ മാറോട്‌ ചേർത്തു പിടിച്ച്‌ പറഞ്ഞു 'ഇയ്യ്‌ ഞമ്മളെ ദോസ്താണ്‌' ബൾക്കീസിന്റെ മക്കളിൽ ഇളയവൾ മെഹ്‌റുനീസയ്ക്കു കാലിനു സ്വാദീനക്കുറവാണ്‌  ബൾക്കീസ്‌ ഞാൻ  കൊണ്ടുവന്ന കുറേ ചുവന്ന മിഠായി അവൾക്കെടുത്തു കൊടുത്തു. എന്നും രാവിലെ ബൾക്കീസ്‌ അവളുടെ തുന്നൽ കടയിലേക്ക്‌ പോകുമായിരുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ അവളുടെ ദൈനംദിന ചിലവുകൾ നടത്തിയിരുന്നത്‌. ഒരു ദിവസം ബൾക്കീസ്‌ അവിടെ ചെന്നുനോക്കുമ്പോൾ അവളുടെ തുന്നകട അതിന്റെ മുതലാളി രാജേഷ്‌ തല്ലി പൊളിച്ചിട്ടിരിക്കുന്നു.
അവൾ ആകെ വിഷമത്തോടെ വീട്ടിലേക്കു തിരിച്ചു നടന്നു. അവൾക്ക്‌ ആകെ കിട്ടിയിരുന്ന വരുമാനവും മുടങ്ങി. ബൾക്കീസ്‌ അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പവൻ സ്വർണമാല പണയത്തിനുവെച്ചു. അതിൽ നിന്നു കിട്ടിയ കുറച്ചു പണം സ്വന്തം വീട്ടുചിലവിനു വേണ്ടി അവൾ ഉപയോഗിച്ചു. ബൾക്കീസിന്റെ ഭർത്താവ്‌ സലീം ദുബായിൽ ഒരു ഹോട്ടലിൽ സപ്ലെയർ ആയി പണിയെടുക്കുന്നു. പക്ഷെ അയാൾ ബൾക്കീസിനും, കുട്ടികൾക്കും പൈസയൊന്നും അയച്ചു കൊടുക്കാറില്ല. ബൾക്കീസിന്റെ മൂത്തമകൾ സൈനബയുടെ പ്രസവം അടുക്കാറായി. അവൾ മാല പണയം വെച്ചതു തികയാതെ വളയും പണയം വെച്ചു. ഒടുവിൽ അവളുടെ ഉറ്റ സുഹൃത്തായ രാധ അവളെ കുറച്ച്‌ പണം കടം കൊടുത്തു സഹായിച്ചു. ബൾക്കീസും ഉമ്മയും വീടുവീടാന്തരം നടന്ന്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്ത്‌ പൈസയുണ്ടാക്കി. ബൾക്കീസിന്റെ ബിരിയാണിയെന്നു കേട്ടാൽ ആ നാട്ടിലെ ആളുകളുടെ വായിൽ കപ്പലോടുമായിരുന്നു.
ബൾക്കീസ്‌ അവളുടെ തയ്യൽ പണി അവളുടെ വീട്ടിലിരുന്ന്‌ ചെയ്യുമായിരുന്നു. നല്ല നല്ല കുട്ടിക്കുപ്പായങ്ങൾ ഒരു ദിവസം അവർ രാത്രി ഭക്ഷണം കഴിച്ച്‌ എല്ലാവരും കിടന്ന സമയത്ത്‌ ഉച്ചത്തിൽ ഒരു കരച്ചിൽ കേട്ടു. ഏതോ ഒരു ചെറിയ കുട്ടിയുടെ കരച്ചിലായിരുന്നു അത്‌. ഇതു കേട്ട്‌ അയൽപക്കക്കാരും എഴുന്നേറ്റ്‌ ഓടി ചെന്നു നോക്കുമ്പോൾ ഏകദേശം ഒരു അഞ്ച്‌ മാസം പ്രായമുള്ള ഒരു കുട്ടി കിണറ്റിൽ കരയിലിരുന്നു കരയുന്നു. എല്ലാവരും നോക്കി നിൽക്കുമ്പോൾ ബൾക്കീസ്‌ ആ കുട്ടിയെ ഓടി ചെന്ന്‌ വാരിപുണർന്നെടുത്ത്‌ വീട്ടിലേക്കു കൊണ്ടുപോയി.  പിറ്റേദിവസം കിണറിനരികിൽ കുറേപേർ കൂടി നിൽക്കുന്നു. ഒരു മുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ ശവശരീരം പോലീസ്‌ വന്ന്‌ നാട്ടുകാരെയെല്ലാം ചോദ്യം ചെയ്തു പക്ഷെ ആർക്കും അവർ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല. ബൾക്കീസ്‌ ആ കുഞ്ഞിനെ  സ്വന്തം കുഞ്ഞെന്നപോലെ വളർത്തി. അവൾക്ക്‌ പട്ടിണിയും പ്രാരാബ്ദവും ആയിരുന്നിട്ടു കൂടി ആ കുട്ടിയെ നോക്കാനുള്ള സൻമനസുണ്ടായിരുന്നു . മൂന്നു വർഷം കഴിഞ്ഞു.  ആയിടക്കാണ്‌ ബൾക്കീസിന്റെ  ഗൾഫിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവായ ഹുസൈനിനെ ഫോൺ വഴി ബന്ധപ്പെട്ടത്‌. ഹുസൈൻ ഇതിനിടെ വെറൊരു  ശ്രീലങ്കൻ പെണ്ണുമായി ലോഹ്യത്തിലായി. അവളെ വിവാഹം കഴിച്ചിരുന്നു. അയാൾ ഒരിക്കൽപോലും ബൾക്കിസിനും മക്കൾക്കും പൈസ അയച്ചു കൊടുത്തിരുന്നില്ല. പിന്നീടു ബൾക്കീസ്‌ അയാളുടെ സുഹൃത്തുക്കളോട്‌ അന്വേഷിച്ചപ്പോഴാണ്‌ സംഭവം മനസ്സിലായത്‌. സംഭവം അറിഞ്ഞ്‌ അവൾ ഒരു പാട്‌ വേദനിച്ചു. അവൾ കുറെ നേരം ഒറ്റക്കിരുന്നു. കരഞ്ഞു തീർത്തു അവളെ ആശ്വസിപ്പിക്കാൻ മക്കളും ഉണ്ടായിരുന്നു.
അവൾ വീണ്ടും മനസ്സു തുന്നൽ പണിയിലേക്കു മുഴുകി. ഒരു പാടാളുകൾക്ക്‌ അവളുടെ തുന്നൽ ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴായിരുന്നു ജഗത്ലാൽ എന്നൊരു സിനിമാ പ്രോഡ്യൂസർ അയാളുടെ പുതിയ റിലീസ്‌ ചെയ്യുന്ന സിനിമയ്ക്കു വേണ്ടി കുറെ നല്ല തുന്നൽ അറിയാവുന്നവരെ അന്വേഷിച്ചു വന്നു. അപ്പോഴാണ്‌  ബൾക്കീസ്‌  എന്ന തുന്നൽക്കാരി അയാളുടെ ശ്രദ്ധയിൽപ്പെട്ടത്‌. ജഗത്ലാൽ വാടകയ്ക്ക്‌ താമസിച്ചിരുന്ന വീടിനടുത്ത്‌ കുട്ടികൾ ഇട്ട ഒരു തരം പ്രത്യേകതയുള്ള കുപ്പായങ്ങൾ മുഴുവൻ തുന്നിയുണ്ടാക്കിയത്‌ ബൾക്കീസിന്റെ നല്ല കഴിവുതന്നെ.
അങ്ങനെയിരിക്കെ ഭാഗ്യം തേടിയെത്തി ബൾക്കീസിനെ ജഗത്ലാലിന്റെ പുതിയ ചിത്രത്തിലെ നായക നായികമാരുടെ വേഷവും എല്ലാത്തിന്റെയും തുന്നൽപ്പണി ബൾക്കീസിനു തന്നെ കൊടുത്തു. അവളുടെ കീശ നിറഞ്ഞൊഴുകാൻ അധികം താമസമുണ്ടായില്ല. പിന്നീട്‌ ചിത്രം റിലീസ്‌ ആയപ്പോൾ അവളുടെ പേരും ബാനറിൽ എഴുതിയിരുന്നു. ആ വിഷു റിലീസ്‌ ചിത്രമായിരുന്നു 'മഴമേഘതൂവൽപോലെ' എന്ന സിനിമ അവൾക്കൊരു ഭാഗ്യചിഹ്നമായി മാറി. പിന്നീട്‌ ജഗത്ലാലിന്റെ ഓരോ പടത്തിനും ബൾക്കീസായിരുന്നു തുന്നൽ പണി ഏറ്റെടുത്തിരുന്നത്‌. ആയിടയ്ക്കാണ്‌ ഹുസൈൻ അവളുടെ ഭർത്താവ്‌ വിവരമറിഞ്ഞ്‌ നാട്ടിൽ എത്തുന്നത്‌. അയാൾക്ക്‌ ബൾക്കീസിനെ പഴയ ഭാര്യയായി ത്തന്നെ വേണം പക്ഷെ ബൾക്കീസ്‌ അയാളെ തിരിച്ചു സ്വീകരിക്കാൻ തയ്യാറായില്ല. അവളുടെ കഷ്ടപ്പാടുകളെ ഒന്നും തിരിച്ചറിയാതെ ഭർത്താവെന്ന നിലയിലുള്ള ഒരു പിൻതുണയും അവൾക്കും കുട്ടികൾക്കും നൽകിയിരുന്നില്ല. ബൾക്കീസിന്റെ ഇളയമകൾ ഹിഷാന കാണാൻ സുന്ദരിയായിരുന്നു. ജഗത്ലാൽ തന്റെ പുതിയ സിനിമയ്ക്കു നായികമാരെ അന്വേഷിച്ചു നടക്കുമ്പോഴാണ്‌ ഹിഷാന അയാളുടെ ശ്രദ്ധയിൽ പ്പെട്ടത്‌. ഹിഷാനക്കു ജഗത്ലാൽ അയാളുടെ പുതിയപടത്തിൽ വേഷം കൊടുത്തു. അങ്ങനെ ബൾക്കീസിന്റെ കുടുംബം രക്ഷപ്പെട്ടു. അവൾ ടൗണിൽ തന്നെ ഒരു വീടുവെച്ചു. രണ്ടു നിലയുള്ള ഒരു ഗ്രീൻ വീട്‌ .അവിടെ ബൾക്കീസും അവളുടെ മക്കളും സുഖമായി കഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും ഞങ്ങളുടെ സൗഹൃദം എന്നും പുഞ്ചിരിച്ചു പൂത്തു നിൽക്കുന്ന ജേമന്തി പുഷ്പം പോലെയായിരുന്നു.
ഒരു ദിവസം ഞാനെന്റെ ബൾക്കീസിനെ കാണാനായി അവളുടെ ടൗണിലെ വീട്ടിലേക്കുപോയി. എന്റെ ബൾക്കീസിന്‌ ഒട്ടും മാറ്റമില്ല. മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയുമായി  എന്നെ സ്വീകരിച്ചു 'എന്റെ പ്രിയ ബൾക്കീസ്‌.'

മണലോര പ്രണയകഥ
കവിത സംഗീത്‌

ആ കണ്ണുകളിലെ പ്രണയം എനിക്കു തന്ന അനുഭൂതി. ഇതുവരെ കിട്ടിയിട്ടില്ലാത്ത പ്രണയം, സ്നേഹം ഞാനാ കണ്ണുകളിൽ കണ്ടു. "സ്നേഹകഥ പറയും കണ്ണുകൾ"
ഇതു നേഹയുടെ കഥ. അവൾ കോളേജിൽ പഠിച്ചിരുന്ന കാലം. പ്രണയ കണ്ണുള്ള നേഹക്ക്‌ ഒരുപാടു സുഹൃത്തുക്കൾ അവരുടെ കൂടെ ഏതോരു പെണ്ണിനേയും പോലെ ഓടി ചാടി നടന്നു. അവൾ. പക്ഷെ അവളുടെ ആ സന്തോഷ നാളുകൾക്ക്‌ അധികം ആയുസ്സാണ്ടായില്ല. ഒരു ദിവസം അവൾ കൂട്ടുകാരികളോടൊത്ത്‌ ഓടിചാടുന്നതിനിടയിൽ അവളുടെ അധ്യാപികയായി രാധ ടീച്ചർ അവളെ ക്ലാസ്സിൽ വന്നു വിളിച്ചു. "നേഹ നിന്റെ അച്ഛൻ കോളേജ്‌ ഓഫീസിൽ നിന്നെ കാണാൻ വന്നിട്ടുണ്ട്‌". പരിഭ്രമിച്ച്‌ നേഹ വേഗം സുഹൃത്തുക്കളുടെ ഇടയിൽ നിന്നും ഒഴിഞ്ഞുമാറി. അവൾ കോളേജ്‌ ഓഫീസിലേക്ക്‌ ഓടിയെത്തി. അച്ഛൻ അവിടെ മരകസേരയിൽ അവളെയും കാത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടവൾ ഓടിയെത്തി അച്ഛന്റെയടുത്തേക്ക്‌. അച്ഛൻ അവളെ കണ്ടപ്പോൾ കസേരയിൽ നിന്നു എഴുന്നേറ്റു. ശൗര്യത്തോടെ അവളോടു പറഞ്ഞു. "നേഹ ഇന്നു വീട്ടിൽ കുറച്ചു ഗെസ്റ്റ്‌ വരുന്നുണ്ട്‌" നീ വേഗം വീട്ടിൽ എത്തണം. അവൾ അടികൊണ്ട പൂച്ചയെപ്പോലെ തിരിഞ്ഞു ഓടി. അച്ഛനെ അനുസരിച്ചവൾ വീട്ടിൽ നേർത്തെ എത്തി. അന്നു വീട്ടിൽ പതിവില്ലാത്ത പല പലഹാരങ്ങളും മറ്റും അവളുടെ അമ്മ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അവൾ വീട്ടിലേക്കു കയറി വന്നപ്പോൾ അമ്മ അവളോട്‌ നന്നായി ഒരുങ്ങി നിൽക്കാൻ പറഞ്ഞു. നേഹ അവളുടെ മുറിയിൽ പോയി ഏറ്റവും ആകർഷണീയമായ ഒരു ചുവന്ന സൽവാർ ധരിച്ചുകൊണ്ട്‌ ഉമ്മറത്തേക്കോടിയെത്തി. ഇളം മഞ്ഞ നിറത്തിലുള്ള ഒരു മാരുതി കാർ അവളുടെ വീട്ടുമുറ്റത്ത്‌. അതിൽ നിറയേ ആളുകൾ. അവൾ അകത്തളത്തിലേക്ക്‌ ഓടി. കാറിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പല മുഖങ്ങൾ. അവളുടെ മനസ്സിൽ മിന്നായം പോലെ ഓടിയെത്തി. അതിഥികളെല്ലാം സൽക്കാരമുറിയിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഹയുടെ അച്ഛൻ അവളെ വിളിച്ചു. "നേഹാ ഒന്നിവിടെ വരൂ" അവളാകെ അംബരുന്നു. നേഹ അഥിതികളുടെ ഇടയിൽ വന്നു നിന്നു. അവളെ അച്ഛൻ അഥിതികൾക്ക്‌ പരിചയപ്പെടുത്തി. "ഇത്‌ എന്റെ മകൾ നേഹ എശിമഹ ഥലമൃ ഉലഴൃലലക്കു പഠിക്കുന്നു" അഥിതികളുടെ ഇടയിൽ നിന്നൊരാൾ എഴുന്നേറ്റു സ്വയം പരിചയപ്പെടുത്തി. "ഞാൻ മനോജ്‌. ടീള​‍േംമൃല ഋ​‍ിഴശിലലൃ ആയി ജോലി ചെയ്യുന്നു" നേഹയുടെ അച്ഛൻ അയാളെ വിസ്താരമുറിയിൽ നിന്നു അകത്തേക്ക്‌ കൂട്ടി കൊണ്ടുപോയി. അയാൾ നേഹയുമായി അൽപ സമയം സംസാരിച്ചു. നേഹക്കയാളോട്‌ എന്തു സംസാരിക്കണമെന്നറിയാതെ പാതി ചിരിയോടെ അയാൾ പറയുന്നതും കേട്ടു നിന്നു. അഥിതികളെല്ലാം പോയി കഴിഞ്ഞ ശേഷം നേഹയുടെ അച്ഛൻ അവളോട്‌ ചോദിച്ചു. "നേഹ നീ കല്യാണത്തിനു "സമ്മതമാണോ" നേഹക്കു സ്വയം തീരുമാനിക്കാൻ വിഷമമായിരുന്നു. അവൾ പതുങ്ങിയ ശബ്ദത്തിൽ സമ്മതമാണെന്നു അച്ഛനോട്‌ പറഞ്ഞു.
നേഹ മനോജിനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്ന കാലം. അവൾക്ക്‌ കയ്യിൽ ഒരു കളി സുഹൃത്തിനെ കിട്ടിയതുപോലെയായിരുന്നു. അവരുടെ വിവാഹ ജീവിതം. നേഹക്കു മനോജിനെ ജീവനായിരുന്നു. തിരിച്ചു മനോജിനും. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നേഹ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. അവനെ "ബിച്ചുവേന്നു പേരും ഇട്ടു" ഏതൊരു കുടുംബിനിയെപോലെ അവളും സന്തോഷമായ ജീവിതം നയിച്ചു.
ഒരു ദിവസം എത്ര നേരമായിട്ടും മനോജ്‌ ഓഫീസിൽ നിന്ന്‌ തിരിച്ചെത്തിയില്ല. നേഹ ഒരുപാടു പ്രാവശ്യം മനോജിന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. ഒരു ശബ്ദവും ഇല്ല. അവൾ ആകെ പേടിച്ചമ്പരന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മനോജ്‌ അയാളുടെ ബൈക്കിൽ വളരെ വിഷമത്തോടെ വീട്ടിലെത്തി. നേഹ ഓടിച്ചെന്നു മനോജിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ചോദിച്ചു. " എന്തുപറ്റീ മനോജേട്ടാ?" അയാൾ മദ്യപിച്ചിരുന്നു. ഓഫീസിൽ എന്തൊക്കെയോ വാക്കു തർക്കങ്ങൾ ഉണ്ടായത്രെ. നേഹ എത്ര ശ്രമിച്ചിട്ടും മനോജ്‌ കാര്യം വ്യക്തമായി പറയുന്നില്ല. നേഹക്കും പരിഭ്രാന്തിയായി. ഒടുവിൽ വീട്ടിൽ കലഹം ആരംഭിച്ചു. സന്തോഷമായി ജീവിച്ചിരുന്ന ആ കുടുംബത്തിൽ അസ്വസ്ഥതകൾ വന്നു ചേർന്നു. മനോജ്‌ മദ്യപാനം ഒരു പതിവു ശീലമാക്കി. വീട്ടിൽ എന്നും വഴക്കും അടിപിടിയും .ഇതിന്റെ ഇടയിൽ വളരുന്ന പിഞ്ചുകുഞ്ഞുങ്ങളും.
നേഹക്കു പിന്നീട്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മനോജിന്റെ ഈ സ്വഭാവമാറ്റം അവളെ വല്ലാതെ പേടിപ്പെടുത്തി. എന്തു ചെയ്യണമെന്നറിയാതെ നേഹ അവളുടെ മുറിയിൽ തേങ്ങി കൊണ്ടേയിരുന്നു. അവൾക്ക്‌ അയാളിൽ നിന്ന്‌ കിട്ടിക്കൊണ്ടിരുന്ന സ്നേഹം കിട്ടാതെയായി. അവൾ ഒരു വിരഹപുത്രിയെപോലെയായി. മനോജ്‌ ഇതൊന്നും വക വെക്കാതെ മദ്യപാനം തുടർന്നുകൊണ്ടെയിരുന്നു. വഴക്കും കൈയ്യേറ്റവും തുടങ്ങി. പിന്നീടുള്ള ദിവസങ്ങളെല്ലാം അതിഭയങ്കരമായിരുന്നു. നേഹ പിന്നെയാണ്‌ കാര്യങ്ങൾ മനസ്സിലാക്കിയത്‌. മനോജിന്‌ നേഹയുടെ സ്വത്തിൽ കണ്ണുണ്ടായിരുന്നു. ഒരിക്കലും അവൻ നേഹയെ മനസ്സുകൊണ്ടിഷ്ടമായിട്ടല്ല വിവാഹം കഴിച്ചതു. മറിച്ച്‌ അവളുടെ സ്വത്തിൽ മോഹിച്ചായിരുന്നു. ഇതറിഞ്ഞ നേഹക്ക്‌ സങ്കടം പിടിച്ചു നിർത്താനായില്ല. ഒരു വേനൽ കാർമേഘം പോലെ അതവളുടെ മനസ്സിൽ തിങ്ങി കിടന്നു. മനോജ്‌ കൊച്ചു കൊച്ചു കാര്യങ്ങൾക്ക്‌ പോലും അവളോട്‌ പിണങ്ങി. അവളെ ശാരീരികമായി പീഡിപ്പിച്ചു. ഇതെല്ലാം മനസ്സിലൊതുക്കി അവൾ വളരെ ഒതുങ്ങികഴിഞ്ഞു.
നാളുകൾ കഴിഞ്ഞിട്ടും മനോജിന്റെ സ്വഭാവത്തിന്‌ ഒട്ടും വ്യത്യാസമുണ്ടായില്ല. മനോജിന്‌ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടു. അതും കൂടെയായപ്പോഴേക്കും ആ വീട്ടിൽ ദുരിതങ്ങൾ കൂടി വന്നു. സാമ്പത്തികമായും പ്രശ്നങ്ങൾ കൂടി. നേഹ ഒരുപാട്‌ പ്രാർത്ഥനയും, വഴിപാടുകളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട്‌ പോയി. അങ്ങനെയിരിക്കെ നല്ല ഒരു ജോലി മനോജിനെ തേടിയെത്തി. വിദേശത്തേക്കായിരുന്നു ആ വിളി. നേഹക്കും മനോജിനും എന്തെന്നില്ലാത്തൊരു ആഹ്ലാദം. അങ്ങനെ മനോജ്‌ വിദേശത്തേക്കു പോയി. നേഹക്കു വീണ്ടും വിരഹം അവൾ വീണ്ടും പ്രാർത്ഥനയും വഴിപാടുമായി ഒതുങ്ങി കൂടി. ഇതിനിടെ നേഹ രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു.
നേഹക്കു ഒരുപാട്‌ ബുദ്ധിമുട്ടുകൾ മനോജിന്റെ വീട്ടുകാരിൽ നിന്നും ഉണ്ടായിരുന്നു. അവരൊന്നും അവളെ വീട്ടിലെ ഒരാളിന്റെ സ്ഥാനം കൊടുത്തിരുന്നില്ല. അവളെ ഭർത്താവിന്റെ വീട്ടുകാർ ഒറ്റപ്പെടുത്തുമായിരുന്നു. ഈ വിവരങ്ങളൊന്നും അവൾ മനോജിനെ അറിയിക്കുമായിരുന്നില്ല. മനോജും അവളെ വേണ്ട വിധത്തിൽ സ്നേഹിച്ചില്ല. അവൾക്കു സ്നേഹം കിട്ടുന്നുണ്ടായിരുന്നില്ല. എവിടെ നിന്നും.
നാളുകൾ കടന്നു പോയി നേഹക്ക്‌ ആരുടെയും ശ്രദ്ധയും പരിഗണനയും കിട്ടിയിരുന്നില്ല. അങ്ങനെ നാളുകൾ കടന്നു പോയി. മനോജിന്റെ ഫോൺ വിളിയും കാത്ത്‌ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ മനോജിന്റെ ഒരു സുഹൃത്ത്‌ വിദേശത്തു നിന്നും എത്തിയിട്ടുണ്ടായിരുന്നു. അയാളുടെ കൈയ്യിൽ മനേജ്‌ നേഹക്കു കൊടുക്കുവാൻ ഒരുപാടു മുട്ടായികളം, സാരികളും കൊടുത്തു വിട്ടിരുന്നു. അങ്ങനെയിരിക്കെ മനോജ്‌ വിദേശത്ത്‌ അയാളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുമായി അടുത്തു. ഈ വിവരം നേഹക്ക്‌ എങ്ങനെയോ ലഭിച്ചു. അവളെ അതു വല്ലാതെ അലട്ടി. അങ്ങനെയിരിക്കെ നേഹയുടെ മാനസികനില വല്ലാതെ തളർന്നിരുന്നു. അവളെ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തു കൊണ്ടു പോയി ചികിത്സിച്ചു. അവസാനം നേഹയുടെ വീട്ടുകാർ അവളെ മനോജിന്റെ അടുത്തേക്ക്‌ പറഞ്ഞയക്കാൻ തീരുമാനിച്ചു.
അങ്ങനെ നേഹ ഒരു ജൂൺ മാസത്തിൽ മരുഭൂമിയിലേക്ക്‌ കുട്ടികളെയും കൊണ്ട്‌ യാത്രയായി. നേഹക്ക്‌ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പക്ഷെ മനോജിന്‌ നേഹയുടെ വരവ്‌ അത്ര തൃപ്തികരമായിരുന്നില്ല. അവൾ കൊച്ചുകുട്ടികളെപോലെ ആ പുതിയ നാടും ആളുകളുമായി അടുത്തു. പക്ഷെ മനോജിന്‌ അവളോട്‌ ഒരൽപം പോലും സ്നേഹമുണ്ടായില്ല. അവളുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു. അവൾക്ക്‌ കഴിയാവുന്ന രീതിയിൽ മുഴുവൻ അവൾ മനോജിന്റെ ശ്രദ്ധയും, സ്നേഹവും പിടിച്ചു പറ്റാൻ ശ്രമിച്ചു. പക്ഷെ അതിനു ഒരു ഫലവും ഉണ്ടായില്ല. അങ്ങനെയിരിക്കെ നേഹ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വെച്ചവൾ ഒരു ബിസിനസ്സുകാരനുമായി പരിചയപ്പെട്ടു. അയാൾ ദിവസവും സാധനങ്ങൾ വാങ്ങാൻ അവിടെ വരുമായിരുന്നു. അങ്ങിനെ അയാളുമായി അവൾ അടുത്തു. അയാൾ നേഹക്ക്‌ ഒരുപാട്‌ സ്നേഹം കൊടുത്തു. കളങ്കമില്ലാത്ത സ്നേഹം. അയാളുടെ പവിത്രമായ ആ സ്നേഹത്തിനു മുന്നിൽ അവൾ കീഴടങ്ങിപോയി. എന്നും അയാൾ കൊടുക്കുന്ന സമ്മാനപൊതികൾ അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അവൾക്ക്‌ മനോജിന്റെ അടുത്തു നിന്ന്‌ കിട്ടാത്ത സ്നേഹവും പരിഗണനയും അയാൾ കൊടുത്തു. അങ്ങനെയിരിക്കെ നേഹ ഒരു ദിവസം അവളുടെ ജോലി സ്ഥലത്ത്‌ നിന്ന്‌ തിരിച്ചു പോകും വഴി ബസ്‌ സ്റ്റോപ്പിൽ ബസ്സും കാത്ത്‌ നിൽക്കുകയായിരുന്നു. തൽക്ഷണം അവളുടെ പരിചയക്കാരൻ ശ്യം എന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരൻ അതുവഴി വന്നു. നേഹയോട്‌ കാറിൽ കയറാൻ പറഞ്ഞു. നേഹ അയാളുടെ കാറിൽ കയറി രണ്ടുപേരും കൂടെ ഇണകുരുവികളെ പോലെ പാറി പറന്നു. ശ്യം നേഹയോട്‌ ചോദിച്ചു "നേഹാ നമുക്ക്‌ ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം കവിച്ചാലോ?" നേഹ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അവർ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഇണക്കുരുവികളെപോലെ കണ്ണുകളിൽ നോക്കിയിരുന്നു. ശ്യം അവളെ അയാൾ താമസിക്കുന്ന വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ രണ്ടുപേരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. നേഹയെ ശ്യാം വീട്ടിൽ തിരിച്ചുകൊണ്ടുപോയി വിട്ടു. അവിടെ മനോജ്‌ ഓഫീസിൽ നിന്നു നേരത്തെ എത്തിയിരുന്നു. നേഹ മനോജിനെ ഒരു കുറ്റബോധത്തോടെ നോക്കി. പക്ഷെ അവൾ മനോജിനോട്‌ ഒന്നും പറഞ്ഞില്ല. മനോജ്‌ ആദ്യത്തെ പോലെ മദ്യപിച്ച്‌ വീട്ടിൽ വന്ന്‌ നേഹയെ മർദ്ദിക്കാൻ തുടങ്ങി. പക്ഷെ അവൾക്ക്‌ ഇതിൽ നിന്നും ഒരു മോക്ഷമുണ്ടായില്ല. അവൾ ദു:ഖാങ്ങളെല്ലാം ശ്യാമുമായി പങ്കുവെച്ചു. ശ്യാം അവളെ പല ഭംഗിവാക്കുകൾ പറഞ്ഞ്‌ ആശ്വസിപ്പിച്ചു. അവൾ ശ്യാമിന്റെ സ്നേഹത്തിനു മുമ്പിൽ തോറ്റുപോയി. അവൾ ശ്യാമിന്റെ പ്രേമത്തെ ഒരു അനുഗ്രഹമായി കണ്ടു. അതവൾക്കു കൊടുത്ത അനുഭൂതി സ്വർഗ്ഗതുല്യമായിരുന്നു. അവൾക്ക്‌ അത്‌ ദൈവം മനസ്സറിഞ്ഞുകൊടുത്ത ഒരു അനുഗ്രഹമായി.
നേഹ പതുക്കെ മനോജുമായി അകലാൻ  തുടങ്ങി. അയാൾക്ക്‌ നേഹ ചെയ്യുന്ന കാര്യങ്ങളൊന്നും തൃപ്തികരമല്ലാതായി. നേഹ പതിവുപോലെ ജോലിസ്ഥലത്തേക്കു പോയി. അവിടെ വീണ്ടും അവളെയും കാത്തു നിന്നു ശ്യം. അവൾ ശ്യാമിന്റെ കാറിൽ കയറി അവന്റെ വീട്ടിലേക്ക്‌ പോയി. ശ്യാം അവളെ അയാളുടെ കിടപ്പറയിലേക്ക്‌ ക്ഷണിച്ചു. ഇളം പിങ്ക്‌ നിറത്തിലുള്ള കിടക്ക. അതി​ന്മേൽ  ശ്യം അവളെയിരുത്തി. നെറ്റി  തൊട്ട്‌ കാൽപാദം വരെ ഇമവിടാതെ നോക്കിയിരുന്നു. അവളെ ഒന്നും ചെയ്തില്ല. നേഹ ആദ്യമായി കണ്ടു സ്നേഹത്തിന്റെ ആ കണ്ണുകൾ . അവൾ ശ്യാമുമായി വല്ലാതെയടുത്തു. മഴവില്ലുപോലെ തിളങ്ങി അവളുടെ മനസ്സ്‌. അവൾ ഹൃദയം നിറയെ സ്നേഹവുമായി ശ്യാമിന്റെ അടുത്തേക്കിരുന്നു. പതുക്കെ മങ്ങിയ ശബ്ദത്തിൽ അവൾ പറഞ്ഞു. "ശ്യാം എന്നെ സ്നേഹിക്കുന്നുണ്ടോ?" ഉണ്ട്‌ എനിക്കു നിന്നെ എന്റെ ജീവനുതുല്യം സ്നേഹമാ.'' അവൾ ശ്യാമിന്റെ നെഞ്ചത്തേക്ക്‌ ചാഞ്ഞു കിടന്നു. അവിടെ പ്രണയത്തിന്റെ പൂമൊട്ടുകൾ പൂത്തു. അതു വല്ലാത്തൊരു അനുഭൂതിയായിരുന്നു നേഹക്കു കൊടുത്തത്‌. പ്രണയകഥപറയും കണ്ണുകൾ.
ഒരു ദിവസം നേഹ അവളുടെ ജോലി സ്ഥലത്തേക്കു പോകും വഴി പെട്ടന്നു തളർന്നു വീണു. അവിടെ ഓടിക്കൂടിയ നാട്ടുകാർ അവളെ അടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേഹക്കു ബോധം തെളിഞ്ഞപ്പോൾ മുമ്പിൽ കണ്ടത്‌  ഡോ ജിഷലക്ഷ്മിയെ ആയിരുന്നു. അവർ നേഹയോട്‌ അവൾ ഗർഭിണിയാണെന്നുള്ള കാര്യം പറഞ്ഞു. കിടക്കയിൽ നിന്ന അവൾ ഞെട്ടിയെഴുന്നേറ്റു. "ഡോക്ടർ എനിക്ക്‌ അബോർഷൻ വേണം".
അതു കേട്ടതോടെ ഡോക്ടർ അവരുടെ മുറിയിലേക്ക്‌ നേഹയെ കൂട്ടിക്കൊണ്ടുപോയി. "എന്താ പ്രശ്നം?" അവൾ ഡോക്ടറോട്‌ കാര്യം പറഞ്ഞു. അബോർഷൻ ഇവിടെ ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യം അവർ അവളെ പറഞ്ഞു ബോധിപ്പിച്ചു.
അവൾ ആശുപത്രിയിൽ നിന്നിറങ്ങി ശ്യാമിനെ വിവരമറിയിച്ചു. ശ്യാം അപ്പോൾ തന്നെ കാറും കൊണ്ട്‌ അവിടെ വന്നു .അവളെയും കൂട്ടി ശ്യാം അയാളുടെ ഫ്ലാറ്റിലേക്കു പോയി. അവർ രണ്ടുപേരും എന്തു ചെയ്യണമെന്നറിയാതെ വേവലാതിപ്പെട്ടു.
നേഹ മനോജിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന പേടിയിലായിരുന്നു.  ശ്യം അവളോട്‌ നാട്ടിൽ പോയി ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ അവൾ തിരിച്ചു വീട്ടിലെത്തി. അന്നു രാത്രി അവൾ ഉറങ്ങിയതേയില്ല. പിറ്റേ ദിവസം എങ്ങനെയോ അവൾ മനോജിനോട്‌ നാട്ടിൽ അമ്മക്കു സുഖമില്ലാത്തതുകൊണ്ട്‌ പോവുകയാണെന്ന്‌ പറഞ്ഞ്‌  യാത്രയായി. ശ്യാം അവളെ എയർപോർട്ടിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശ്യാം അവളുടെ കൂടെ യാത്ര തിരിച്ചു. നാട്ടിലേക്ക്‌. അവിടെ എയർപോർട്ടിൽ എത്തി അവർ നേരെ ആശുപത്രിയിലേക്കാണ്‌ പോയത്‌. അവർ ലക്ഷോർ ഹോസ്പിറ്റലിൽ എത്തി അവിടുത്തെ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്ന സമയത്ത്‌ മനോജിന്റെ അച്ഛനെ യാദൃശ്ചികമായി  കണ്ടു.
അയാൾ ഗർവ്വോടെ നേഹയോടു ചോദിച്ചു "നേഹ നീ ഇവിടെ എന്താ" ?അവൾ ഇടറിയ ശബ്ദത്തോടെ അയാളെ കണ്ടു പേടിച്ചമ്പരന്നു. അവൾക്ക്‌ കാര്യം അയാളോട്‌ പറയേണ്ടിവന്നു. ഇതുകേട്ടതോടെ അയാൾ അവിടെ നിന്നും പുറത്തിറങ്ങി, വീട്ടിലേക്കു പോയി. ഫോൺ കയ്യിലെടുത്തു കറക്കി മനോജിനെ വിവരമറിയിച്ചു.
മനോജ്‌ ഉടൻ തന്നെ കുട്ടികളെയും എടുത്ത്‌ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. എയർപോർട്ടിൽ മനോജിന്റെ അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ വീട്ടിലേക്കു പോയി മനോജിന്റെ അച്ഛൻ അവനോട്‌ നേഹയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുവാൻ പറഞ്ഞു. അങ്ങനെയിരിക്കെ ഈ സമയത്ത്‌ നേഹ ഗർഭഛിദ്രത്തിനായി ഡോക്ടറുടെ മുറിയിലേക്ക്‌ പോയി അതേ സമയത്തു അവിടെ മനോജിന്റെ ഫോൺ കോൾ വന്നു. "Neha don't do it !!' അതുകേട്ടതോടെ അവൾ ഡോക്ടറോട്‌ ഗർഭഛിദ്രം ചെയ്യരുതെന്ന്‌ ആവശ്യപ്പെട്ടു. അവർ ഹോസ്പിറ്റലിൽ നിന്നു തിരികെയെത്തി. അവിടെ ടൗണിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. അന്നത്തെ സായാഹ്നം അവിടെ ശ്യാമിന്റെ നിർബന്ധപ്രകാരം നേഹ റജിസ്റ്ററ്‌ വിവാഹത്തിനു തയ്യാറായി. രണ്ടുപേരും കൂടി റജിസ്റ്റർ ഓഫീസിൽ പോയി വിവാഹിതരായി. അന്നുതന്നെ തിരിച്ചു ദുബായിലേക്കു പോവുകയും ചെയ്തു. അങ്ങനെയിരിക്കെ മനോജ്‌ അച്ഛന്റെ നിർബന്ധപ്രകാരം വിവാഹ മോചനത്തിന്‌ നോട്ടീസ്‌ അയച്ചു. അയാൾ അയാളുടെ കുട്ടികളെയും കൊണ്ട്‌ വിദേശത്തുനിന്ന്‌ ജോലി ഉപേക്ഷിച്ച്‌ തിരിച്ചു നാട്ടിലേക്കുമടങ്ങി. മനോജ്‌ രണ്ടു കുട്ടികളെയും വെച്ച്‌ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു.  അപ്പോഴാണ്‌ നഗരത്തിലെ ഒരു പ്രമുഖ ബിസിനസ്സുകാരനായ കരുണിനെ പരിചയപ്പെടുന്നത്‌. കരുൺ അയാളുടെ കമ്പനിയിൽ മനോജിന്‌ ജോലി കൊടുത്തു. സെയിൽസ്‌ മനേജറുടെ പോസ്റ്റ്‌ ആയിരുന്നു. മനോജ്‌ പല വലിയ വലിയ ബിസിനസ്സുകാരെ പരിചയപ്പെട്ടു. അയാൾക്ക്‌ ജോലിയിൽ ഒന്ന്‌ രണ്ട്‌ മാസം കൊണ്ട്‌ തന്നെ സ്ഥാനകയറ്റം കിട്ടി. അയാൾ ജോലിയിൽ സംതൃപ്തനായി.
ജോലി സംബന്ധമായി പല സ്ഥലങ്ങളിലും പോകേണ്ടി വന്നു. വിദേശ യാത്രകൾ പലതും. വീണ്ടും അയാൾക്ക്‌ ദുബായിലേക്ക്‌ ജോലി ആവശ്യമായി പോകേണ്ടിവന്നു. അവിടെ വെച്ച്‌ അയാൾ നീന എന്നൊരു യുവതിയെ പരിചയപ്പെടാൻ ഇടവന്നു. ഇരുനിറമുള്ള നീന ബാങ്ക്‌ ഉദ്യോഗസ്ഥയാണ്‌. അവർ തമ്മിൽ പലതവണ കാണാൻ ഇടയായി. അങ്ങനെ അവർ കൂടുതൽ അടുത്തു. അവിടെ പ്രണയമഴ പെയ്തു. അവർ വിവാഹിതരാവാൻ തീരുമാനിച്ചു. മനോജിന്‌ രണ്ടു കുട്ടികളുള്ള കാര്യം നീനക്ക്‌ അറിയാമായിരുന്നു. ഒരു ദിവസം അവർ പുറത്ത്‌ റസ്ടോറന്റിൽ ഇരിക്കുമ്പോൾ അവിടെ ഒരു വെള്ള ബെൻസ്‌ കാറിൽ ശ്യാമും നേഹയും വന്നിറങ്ങി. ശ്യാമിനെ കണ്ടതോടെ നീന എഴുന്നേറ്റുനിന്നു കൈ  കൊടുത്തു. അവൾ ശ്യാമിനെ മനോജിന്‌ പരിചയപ്പെടുത്തി.  രണ്ടുപേരും പരിചയമില്ലാത്ത ആളുകളെ പോലെ അഭിനയിച്ചു. നീനക്ക്‌ നേഹയാണ്‌ മനോജിന്റെ മുൻഭാര്യയെന്ന കാര്യം അറിയില്ലായിരുന്നു. അവർ അങ്ങനെ സുഹൃത്തുക്കളായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീന നേഹയുടെ വീട്ടിലേക്ക്‌ വന്നു. അവിടെ നേഹയുടെ കിടപ്പുമുറിയിലെ മേശക്കരികിൽ ഒരു ചെറിയ ഫ്രെയിമിൽ ഇട്ട ഫോട്ടോ കണ്ടമ്പരന്നു. അതിൽ നേഹയും മനോജും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ടു. നീന നേഹയോട്‌ രൗദ്രത്തിൽ ചോദിച്ചു. ഇതെങ്ങനെ നേഹക്ക്‌ മനോജിനെ അറിയുന്നത്‌.
നേഹ വിസ്തരിച്ച്‌ നീനയോട്‌ അവളുടെ കഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.  ഇതു കേട്ടപ്പോൾ നീന അവളെ കൈകോർത്തുപിടിച്ചിട്ട്‌ പറഞ്ഞു "ഞാനറിഞ്ഞില്ല ഇതൊന്നും. ഒന്നും അറിയാതെയാണ്‌ ഞാൻ !!" അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി. മനോജിനെയും ശ്യാമിനെയും ഈ വിവരമറിയിച്ചു. മനോജ്‌ ഉടൻ തന്നെ അയാളുടെ കുട്ടികളെയും നാട്ടിൽ നിന്നും കൊണ്ടുവന്നു. കുട്ടികൾ നേഹയെ കണ്ടാഹ്ലാദരായി. അവർ എല്ലാവരും സുഖമായി ഒരേ കൂരയിൽ തന്നെ കഴിഞ്ഞു.

നമ്മൾ എന്തിനാണു ജീവിക്കുന്നത്?


 സലോമി ജോണ്‍ വൽസൻ
‘’ജീവിതത്തിൽ ഇടയ്ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ
കഴുകേണ്ടതുണ്ട്.ജീവിതത്തെ കൂടുതൽ വ്യക്തമായി കാണാൻ അത് നമ്മെ
സഹായിക്കും.’’   അലെക്സ് സ്റ്റാൻ.
'എല്ലാ രാത്രിയിലും നാം കണക്കെടുക്കണം. ഏതു ദൌർബല്യത്തെയാണ്   ഞാനിന്നു
കീഴടക്കിയത്? ഏതെല്ലാം വികാര വിക്ഷോഭങ്ങളെയാണ് എതിർത്തത്? ഏതു
പ്രലോഭനത്തെയാണ്  ചെറുത്തത്? ഏതു സദ്ഗു ണമാണ് നേടിയത്?’’
റോമൻ ദാർശനികൻ  സെനേക്ക ഇതു പറയുന്നത് പുതിയ മാനവികതയോടല്ല എന്ന്
നമുക്കറിയാം.  ഒരു ദൌർബല്യവും നാം ഒരു കുറവായി കാണേണ്ടതില്ല എന്ന്
പ്രഖ്യാപിക്കുന്ന ആധുനികന്  പറയാൻ മറുവാക്കുണ്ട്.   '' ജീവിതം അടിച്ചു
പൊളിക്കു  മച്ചാനെ.....മരുന്നടിച്ചും, രണ്ടെണ്ണം വിട്ടും. ..പിന്നെ
....അങ്ങനെ പലതും..ഉണ്ട്....''ബ്രോ''  .......''
പ്രപഞ്ചത്തിന്റെ പ്രായം കൂടി . 1382 കോടി. മഹാവിസ്പോടനത്തിന്റെ അവശിഷ്ട
വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളനുസരിച്ച് പ്രായം
പുനർനിർണയിച്ചിരിക്കുന്നു. . ഇത്രയും കാലം 1370 കോടി വർഷമെന്നാണ്
കണക്കാക്കിയിരുന്നത്. അതെ....മാനവ ചരിത്രത്തെക്കുറിച്ച് ഒരുപാട്  നാം
കേട്ടറിഞ്ഞു. നമുക്ക് ഇനി അറിയേണ്ടത് ഒന്ന് മാത്രം. ഇനിയും ചരിത്രത്തിൽ
ഇടം പിടിക്കാൻ ഈ പ്രപഞ്ചം എത്ര കാലം നില നിൽക്കും?  ആനന്ദത്തിനു വേണ്ടി
മാത്രം നാം നിരന്തരം പ്രയത്നിച്ചിട്ടും എന്ത് കൊണ്ട് നാം രോഗികളും
നന്നായി വസ്ത്രം ധരിച്ച ഭ്രാന്തരുമാകുന്നു? എന്തെ നമ്മുടെ മുഖങ്ങളിൽ
മടുപ്പിന്റെ നിഴൽ ഇഴയുന്നു?
 ആനന്ദത്തിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെക്കൊണ്ട്
മാനുഷികമല്ലാത്ത എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. പണ്ടൊക്കെ
മനുഷ്യരുടെ അതിരു വിട്ടുള്ള ചെയ്തികളെ   ''മൃഗീയം'' എന്ന്
വിശേഷിപ്പിച്ചിരുന്നു. വർത്തമാന പത്രങ്ങളിലൂടെ നാം അതിരാവിലെ
അനുഭവിക്കുന്നത് എങ്ങനെയാണ് ഇനി  മൃഗീയാനുഭവം എന്ന് വിശേഷിപ്പിക്കുക ?
നമുക്കവയെ വിലയിരുത്താം. ...''മാനുഷീകം'' ...
മൃഗങ്ങളെ നമുക്ക് വെറുതെ വിടാം. പ്രതികരണശേഷിയും ഭാഷാ വരവും ഇല്ലാത്ത
അവയെ അപമാനിക്കാതിരിക്കാം.
ഇരുണ്ട കൊടുംകാറ്റു   കെടുത്തിക്കളയുന്ന വിളക്കുകൾ  പോലെ ഈ പ്രപഞ്ചത്തിൽ
ജീവിച്ചു മരണപ്പെടുന്ന പുഴുക്കളെപ്പോലെ പെരുകിപ്പെരുത്ത കുറെ ജീവിതങ്ങൾ.
ഏതു തത്വ ശാസ്ത്രത്തിൽ ആധുനിക ജീവിതങ്ങളെ എഴുതിച്ചേർക്കണം?. ത്രികാല
ജ്ഞാനികൾ കാണാതെ പോയ കാലമാവുമോ ഇത് ?
''പല അനുഭവവും നമുക്കുണ്ടാകാറുണ്ട് . എന്നാൽ ഒരിക്കലും നമുക്ക്
ലഭിക്കാത്ത ഒരനുഭവമുണ്ട്. നാം മരിച്ചിരിക്കുന്നു എന്ന അനുഭവം.''  എച്ച്
.ജീ .വെൽസിന്റെ വാക്കുകൾ...ഈ ലോകത്തിലെ അശരണരായ
ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ  അനുഭവം ഈ വാക്കുകൾക്കതീതമല്ലേ?
''മനസ്സ് തരിശായി കിടക്കുന്ന മണ്ണാണ് . പെട്ടെന്ന് ഊഷരമായിപ്പോകുന്ന
ക്രമേണ ഒന്നും വിളയാതായിപ്പോകുന്ന അല്ലെങ്കിൽ ഒരേ  വിള മാത്രം നൽകുന്ന
മണ്ണ്. അങ്ങനെയാവാതിരിക്കണമെങ്കിൽ
ഈ മണ്ണിൽ തുടർച്ചയായി വളമിട്ടു പുഷ്ടിപ്പെടുത്തിയേ മതിയാകൂ.'' പതിനെട്ടാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരൻ  JOSHUA REYNOLD .
. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു  ഉഴറുന്ന നിസ്സഹായരുടെ   മനസ്സിൽ
ഇടാൻ എന്ത് വളം?
ജീവിതം കാലങ്ങളിലൂടെ ഇഴഞ്ഞു വളർന്നു , അതിവിശാലമായി....! നമ്മുടെ
ആകാശങ്ങൾ അനന്തമായി...!ചിറകില്ലാത്തവരായി
ട്ടും  നമ്മൾ പറന്നു
കൊണ്ടേയിരിക്കുന്നു. പക്ഷെ ,എന്നിട്ടും      ഭൂമിയിൽ പാർക്കാൻ
ഒരുക്കപ്പെട്ട അതിഥി മന്ദിരങ്ങളിൽ പുലരന്തിയോളം നാം ഏതോ വിഹ്വലതകളിൽ
മുഴുകി ആരെയോ കാത്തിരിക്കുന്നു. ജീവിതം തികഞ്ഞ പരാജയമാണെന്ന്
അവനവനിലേക്ക് പാളി നോക്കി പതുക്കെ വേദനയോടെ മൊഴിയുന്നു. ഉറക്കറയിൽ
പെയ്തൊഴിയാത്ത കണ്ണീർ ഘനീഭവിച്ചു ഇരുട്ടിനെ അലിയിക്കുന്ന നിശ്വാസങ്ങളായ്
നിറയ്ക്കുന്നു. നമ്മൾ എന്നും ഇന്നും നിസ്സഹായതയുടെ പുതപ്പിനുള്ളിൽ നമ്മെ
പുതച്ചു മൂടുന്നു.
പരക്കം പായുന്ന ഓരോ നിമിഷവും നമ്മൾ നമ്മെത്തന്നെ നോക്കി
സഹതപിക്കുന്നു....നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൌലികത
ഇനിയൊരിക്കലും മടങ്ങിവരില്ല. അത്രത്തോളം ഈ ലോകം നമ്മെ
വിഴുങ്ങിയിരിക്കുന്നു.
 ‘’Man is a noble animal
Splendid in ashes,
And pompous in the grave
Solemnizing nativities and
Death with equal luster,
Not omitting ceremonies of bravery……..’’
 Sir Thomas Browne.
നമുക്ക് മൌലികത നഷ്ടമായിക്കൊണ്ടെയിരിക്കുന്നു. സത്യത്തോട്
പ്രതിബധ്ധതയില്ലാതെ മനുഷ്യൻ ജീവിതം ആഘോഷമാക്കുന്നു. സ്വാതന്ത്ര്യം
അനുഭവിക്കുവാൻ നാം ഓരോ ദർശനങ്ങൾക്ക് ജീവൻ കൊടുക്കുന്നു. ധാർമികതയും
അധാർമികതയും ഒരു പോലെ ചോദ്യ ചിഹ്നം ഉയർത്തുന്നു.   മനുഷ്യ മഹത്വം ഏതു
ദാർശനികതയിലാണ് അളക്കപ്പെടുക?  .
വീക്ഷണ പരമായ പൊരുത്തക്കേടുകൾ കൊണ്ടാണോ ജീവിതം മടുപ്പിൻറെ കൂത്തരങ്ങായി
മാറുന്നത്...?
മുഖങ്ങളിൽ പുരട്ടിയിരിക്കുന്ന  പുഞ്ചിരികളിൽ മടുപ്പിൻറെ കറ ഏറെ
അവ്യക്തമല്ലാതെ തെളിയുന്നു.  എല്ലാവരും വലിയ കാര്യങ്ങൾ പറയുന്നു......
മൾട്ടിപ്ലെക്സുകളും, മാളുകളും വിനോദം വിളമ്പുന്നു. പക്ഷേ മനുഷ്യർ
ചിരിക്കാൻ മറന്നു മൌനത്തിന്റെ ചലിക്കുന്ന കല്ലറകൾ പോലെ നഗര പാതകളിലൂടെ
നീങ്ങുന്നു. പ്രഹസനം പോലെ വന്നു വീണ ജീവിതം വലിച്ചു നീട്ടുവാൻ വ്യത്യസ്ത
മാർഗങ്ങളിലൂടെ ഓരോരുത്തരും വെപ്രാളപ്പെട്ട് ഓടിക്കൊണ്ടെയിരിക്കുന്നു.
 അനുഭവത്തിനുമപ്പുറം കാത്തു വെച്ചിരിക്കുന്ന പ്രതീക്ഷകളിൽ വിശ്വാസമൂന്നി
ആയുസ്സിന്റെ തീർപ്പ് വരെ അവസാന ഊർജം കാത്തു വെച്ച് എവിടേക്കാണ്  നമ്മുടെ
യാത്ര? കാത്തു വെച്ചതും വെക്കാത്തതും നമുക്ക് സ്വന്തമല്ലെന്ന് മുന്നേ
പോയവരുടെ കാൽപ്പാടുകൾ നോക്കി നിന്നിട്ടും നാം മറക്കുന്നു.
ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതൽ അലയടിക്കുന്ന ഇടമാണ് ഭ്രാന്താ ലയം
എന്ന് പറഞ്ഞു Havelock Ellis. വൻ മോഹങ്ങൾ ജനിപ്പിച്ചു നമ്മെ
വലയിലാക്കുന്ന
ഇടമേതാണെന്ന്  നമുക്കിന്നു ചൂണ്ടി കാട്ടാൻ എത്രയോ  പരതണം?
 ഭൌതികമായ യാതൊരു അവലംബവുമില്ലാതെ അവനവനിൽ അന്തർലീന മായിരിക്കുന്ന
മന:ശക്തിയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരാൻ മനുഷ്യന് കഴിയുമെന്നു
Levitation ലൂടെ സന്യാസിമാർ കാണിക്കുന്നു………..
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല?
പുതിയ കാല കാര്യകാരണങ്ങളെ ഉൾക്കൊള്ളാൻ ത്രാണിയില്ലാത്ത വർത്തമാനകാലത്തിൽ
നിന്ന് കൊണ്ട് ഭാവിയിലേക്ക് പരതുമ്പോൾ പ്രതീക്ഷയുടെ കണ്ണികൾ തേയുന്നു.
മനുഷ്യൻ   നിരവധി തലങ്ങളാൽ   നിർമിക്കപ്പെട്ട ഒരു ജീവിയാണ്. ശാരീരികം,
ആത്മീയം, വൈകാരികം . ഇവ യുടെ ഏകതാനതയിലാണ്[harmony ] മനുഷ്യ ജന്മത്തിനു
സ്വസ്ഥത കിട്ടുന്നത്. ബുദ്ധികൂടിയവർ പലരും, ലോകത്തിൽ ആത്മ ഹത്യ ചെയ്തു.
ഭൂമി ജീവിക്കാൻ കൊള്ളാത്ത ഇടമായി അവർക്ക് മനസ്സിലായിരുന്നുവോ ....!
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല ?
‘’There is but one truly serious philosophical problem and that is
suicide. Judging whether life is or is not worth living amounts to
answering the fundamental question of philosophy. All the rest --
whether or not the world has three dimensions, whether the mind has
nine or twelve categories -- comes afterwards. These are games; one
must first answer.’’ ALBERT CAMUS.

‘’കേവലം ഘനീഭൂതമാകിന കണ്ണീരാണീ
ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷം പോലും
ചോര തൻ തണുത്തുറച്ചോരു കട്ടകളാണീ-
പ്പാരിലെ പല കരിംപാറക്കെട്ടുകൾ  പോലും .
ദാരിദ്ര്യം ,രോഗം,യുദ്ധം - മർത്ത്യ ജീവിതത്തിൻറെ
വേരിലും തടിയിലും പൂവിലും കൈപ്പിൻ ഗന്ധം.
പാരിനെപ്പുതുക്കുന്ന കയ്യുകൾ ജീർണിക്കുന്നു.
പരിന്മേൽ പൂശും സ്വപ്നം മായുന്നു വിക്രുതമായ്
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം. ''
''അന്തർദാഹം.''  ജീ . ശങ്കരകുറുപ്പ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും
ആഗമിക്കും മുൻപ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. (സഭാ പ്രസംഗകൻ.
12;1 )
പഞ്ചഭൂതനിർമ്മിതമായ ഭൂമിയും ഇതേ നിർമ്മിതിയായ ശരീരവും ഏതൊക്കെയോ
കോണിലിരുന്നു ആരൊക്കെയോ സംഘടിതമായി വെട്ടിയൊതുക്കുകയാണ്. അതിനു പിന്നിലെ
താല്പര്യങ്ങൾ നമുക്കറിയാം . യാഥാർത്ധ്യങ്ങളുടെ കറുപ്പും. പക്ഷെ
അറിയില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനാണ് നമ്മിലെ സ്വാർത്ഥനു
താൽപര്യം.
പൊതു രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ജീവിതമെന്ഗിൽ ആ ജീവിതം
കൊതിക്കാത്തവർ എന്ത് ചെയ്യണം എന്ന ആശങ്കയിൽ മനസ്സ് അസ്വസ്ഥമാവുന്നു!
‘’The prevalence of suicide, without doubt, is a test of height in
civilization; it means that the population is winding up its nervous
and intellectual system to the utmost point of tension and that
sometimes it snaps.’’   Havelock Ellis
ജീവിത ഗുണത എന്താണ്? ഭൌതികതയിൽ നിക്ഷിപ്തമായ ലഹരിയോ ? അവനവനിൽ
അടങ്ങിയിരിക്കുന്ന ആത്മീയാനന്ദം ഒന്നുമല്ലെന്ന് വരുമോ ? വികാര പ്രകടനം
മനുഷ്യന് സാധ്യമാക്കാൻ മാനദൻടങ്ങൾ    ആവശ്യമായത് എങ്ങനെയാണ്?
മത ദർശനങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും നമുക്ക് എന്തുകൊണ്ട് മനശാന്തി
ഉണ്ടാകുന്നില്ല.? ഭൂമിയിലെ സർവ ചരാചരത്തിനും അധിപനെന്നു
വിശേഷിപ്പിക്കപ്പെട്ട മനുഷ്യന് എന്ത് കൊണ്ട് പ്രകൃതിയെ
പരിപാലിക്കുവാനുള്ള മനസ്സ് അന്യമായി.?
പഞ്ച നക്ഷത്ര ചികിത്സാലയങ്ങൾ ആരാധാലയങ്ങൾ പോലെ പെരുകിയതെന്തു കൊണ്ട് ? ,
, ശരണാലയങ്ങൾ, പൊലിസ് കേന്ദ്രങ്ങൾ, തടവറകൾ ,കോടതികൾ എല്ലാം ഉണ്ടായത്
നമ്മിൽ ചിലർക്ക് മാത്രമായതു എങ്ങനെ ?
അക്ഷരങ്ങള അറിഞ്ഞു. നമ്മൾ സാക്ഷരരായി. രോഗം വന്നു. പക്ഷെ ആയുസ്സ് കൂടി.
മരണം പലപ്പോഴും വഴി മാറി നീങ്ങുന്നു. എന്തിനു ? വൈദ്യം അനന്തമായി
വളർന്നു. ജീവനെ പിടിച്ചു നിർത്താൻ യന്ത്രങ്ങൾ ഉണ്ടായി.
യാന്ത്രികമായി ജീവൻ നിലനിർത്തിയത് പ്രകൃതി വിരുധ്ധമാണെന്ന് ഏറെ ആരും
പറഞ്ഞില്ല. അവയവങ്ങൾ പദാർഥങ്ങൾ പോലെ വിൽക്കുന്നു.... ജീവരക്തം
ഊറ്റിക്കളഞ്ഞു അപരന്റെ പുതു രക്തം ഏറ്റു വാങ്ങുന്നു.....ജീവിതം എന്താണ്?
വെറും ഒരു കോക്ക്റ്റൈൽ വിരുന്നോ?
''പ്രകൃതിയിൽ നിന്നും അനന്തതയിലേക്കുള്ള പ്രയാണത്തിൽ എല്ലാവരും മരിക്കും
. മരുന്ന് കൊണ്ട് ജീവിതം ദീര്ഘിപ്പിക്കാം.  പക്ഷെ മരണം ഡോക്ടറേയും
കീഴ്പ്പെടുത്തും ''.   ഷേക്ക്സ്പിയർ

ജാതിക്കോമരം


രാധാമണി പരമേശ്വരൻ

ജാതിക്കോമരം തുള്ളും ജനത്തിന്റെ ജാതകം നാടിനുവേണ്ടാ
മതഭ്രാന്തിളകിയമർത്യന്റെ സേവനം മാനവരാശിക്ക്‌ വേണ്ടാ
മനുഷ്യനാണ്‌ പ്രധാനിയെന്നോതുവാൻ മടിച്ചുനിൽക്കുന്നതെന്തേ
മതവും ജാതിയും കൊലചെയ്യേണമെന്നുറച്ചുനിൽക്കണം നമ്മൾ

പിന്നാക്കവർഗ്ഗത്തിനയ്ത്തം കൽപിച്ചതമ്പുരാനെയിനി വേണ്ടാ
മതേതരങ്ങൾക്ക്‌ മാറാപ്പു ചാർത്തിച്ചസേനാമുഖങ്ങളും വേണ്ടാ
കേരളം കണ്ട പടനായകരുടെ ശ്വേതാമുഖം തെളിക്കട്ടേ
അദ്ധ്വാനവർഗ്ഗമുന്നണിപ്പോരാളി അയ്യനെയെന്നും സ്മരിക്കാം.

വിഭ്രാന്തിയാണ്ട സവർണ്ണന്മാരുടെ ഉൾമുഖം കണ്ടവരുണ്ടോ
വെൺചിതലൂറ്റികോലങ്ങളായവർ കാരാഗ്രഹത്തിലടിഞ്ഞു
ദാരികനൃത്തംചവുട്ടിച്ചുടലയിൽ കാൽവെന്തുനിൽക്കുന്നതെന്തേ
വാലാട്ടി നിൽക്കുന്ന ശ്വാനക്കളായവർ കൂരിരിട്ടാളിക്കിടപ്പൂ

മേലാളപ്പട്ടം മേലങ്കിയാക്കീട്ടു നാട്ടുപ്രമാണിയായ്ച്ചമഞ്ഞു
മതവും ജാതിയും ഘോഷിച്ചുഘർഷമായ്ച്ചാരുകസേരമേലാ
ണ്ടു
കീഴാളായൂതി കണ്ണൻചിരട്ടയിൽ വെള്ളം കൊടുത്തോരുകാലം
ചോരനീരാക്കി വിയർപ്പിൽ വിളയിച്ച മുത്തുകൾ കീശയിലാക്കി
വണ്ടിവയറൂതിരുമ്മി വടികുത്തി നിൽക്കുന്നവനോ പ്രമാണി

തമ്മിലറിയാൻ വേദാന്തമൊന്നും വേണ്ടാനമുക്കിനീവേണ്ടാ
വാളാലുറഞ്ഞുനിണമൊഴുക്കാനുള്ള വാശിമറുക്കൂ മനുജാ
ആയിരം സംവത്സരം സഹിച്ചാലും നാടിന്റെ രക്ഷയെച്ചൊല്ലി
ഭാരതമക്കളൊന്നായ്‌ വലംവെച്ചു വർഷിപ്പൂരാഷ്ട്രപിതാവേ!

മാനവസൃഷ്ടി മഹത്തരമാക്കിയ മാതാവിനെ പ്രണമിപ്പൂ
മതമൈത്രിയുരുവിട്ടുകൂട്ടമായിന്നിനി ശുദ്ധീകലശം നടത്താം.
ഇല്ല, പൊറുക്കില്ലൊരിക്കലും ഈയുഗം ജാതിക്കോമരം വെട്ടും
ജാതിവേണ്ടാമതംവേണ്ടാന്ന്‌, പണ്ടുഗുരുനാരായണസ്വാമിയോതി
എങ്കിലും ബോധമുദിക്കാത്ത മാനുഷചിത്തത്തെശുദ്ധീകരിക്കാൻ
ഇന്നിതാനമ്മൾക്കണിചേർന്നു നല്ലോരു സുപ്രഭാതം തെളിച്ചൂറ്റാം.

കടൽക്കിളി


          സലോമി ജോണ്‍  വത്സൻ
കാലത്തിൻറെ  കൽക്കോട്ടയിൽ
കാതോർത്തിരിക്കുന്ന സ്വപ്നങ്ങൾ..
കടൽക്കിഴവന്റെ
കാൽക്കീഴിൽ
കരഞ്ഞുറങ്ങുന്ന ഈറൻ തീരം.
കാറ്റും കടലും
കലിതുള്ളിയിരമ്പി
കൽപാന്തകാലമായ് കേഴുന്നു...

പകലിന്റെ നെഞ്ചിൽ
കാലത്തിന്റെ ആരക്കാൽ
ആഴ്ന്നിറങ്ങുന്നു.
കോടാനുകോടി യുഗങ്ങളുടെ
കണക്കു തീർക്കുവാൻ
കടലിടുക്കുകളിൽ
കുഴഞ്ഞു വീഴുന്ന തിരകൾ....

പ്രാകൃതമായ ഇരുട്ടിന്റെ
ഈറ്റില്ലത്തിൽ
ഇറുന്നു വീണ ചിറകിൽ
പ്രത്യാശയുടെ
അഴുകിയ തൂവൽ
കൊത്തി മിനുക്കി
കടൽക്കിളി
യുഗാന്ത്യങ്ങളുടെ
കഥ പറയാൻ
ആരെയോ കാത്തിരിക്കുന്നു ...

പിന്നെയൊരു
പകലറുതിയിൽ,
 ചേക്കേറാൻ
എവിടെയ്ക്കോ
ചിറകടിച്ചുയർന്ന
കിളിയുടെ കിളുന്നു നെഞ്ചിൽ
പുളഞ്ഞിറങ്ങിയ
കൂരമ്പിലൂടിറ്റുവീണ
നിണമേറ്റ് നനഞ്ഞുലഞ്ഞ
ഭൂമി.......
ചുഴിപ്പാതകളിൽ
ദുഃഖച്ചുമടുകൾ  ഇറക്കി
തലമുറകളിൽ
തീപ്പന്തമായ് പുളയുന്നു..

ജനിക്കും മുൻപുള്ള പ്രാർത്ഥന : ലൂയിസ് മക്നീസ്


Louis MacNeice


പരിഭാഷ : സലോമി  ജോണ്‍  വത്സൻ

     ഞാൻ ഇനിയും ജനിച്ചിട്ടില്ല
ഞാൻ പറയുന്നതൊന്നു കേൾക്കൂ……
ചോരയൂറ്റിക്കുടിക്കുന്ന  വവ്വാലും,
മൂഷികനും, നീർനായും
വികൃതപാദനായ വേതാളവും
എൻറ്റെ  പക്കൽ വരാതിരിക്കട്ടെ.

ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നെയൊന്നു ആശ്വസിപ്പിക്കൂ …..

മാനവരാശി  ഉത്തുംഗമായ
അതിൻറെ മതിലുകൾ കൊണ്ട്
എനിക്ക് ചുറ്റും കോട്ടകൾ തീർക്കുമെന്ന്
ഞാൻ ഭയപ്പെടുന്നു.
പിന്നെയോ
ബൌദ്ധികമായ വൻ നുണകൾ കൊണ്ട്
എന്നെ വശീകരിക്കുകയും
അതിമാരക മരുന്നുകളാൽ
മയക്കത്തിലാഴ്ത്തി
കറുത്ത കഴുമരത്തിൽ
തൂക്കിലേറ്റി ,ഒടുവിൽ
എന്നെ   അവർ
ചോരപ്പുഴയിൽ ഒഴുക്കുമെന്ന
ഓർമ്മയിൽ ഞാൻ നടുങ്ങുന്നു.

ഞാൻ ഇനിയും ജനിച്ചിട്ടില്ല
എനിക്കായ് ഒരു താവളം
നിങ്ങൾ ഒരുക്കുമോ ....

നീന്തിത്തുടിക്കാൻ ഒരു
ജലാശയവും
എനിക്കായ് വളരുവാൻ പുൽചെടികളും
എന്നോട് സംവദിക്കാൻ മരക്കൂട്ടങ്ങളും
എനിക്കായ് പാടുവാൻ ആകാശവും
വഴികാട്ടുവാൻ എന്റെ ഹൃദയത്തിന്റെ
നിലവറയിൽ പറവകളും
അവയെ പൊതിയുന്ന
തൂ വെളിച്ചവും
കരുതി വെക്കൂ..

ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നോട് പൊറുക്കൂ..

എന്നിലെ പാപങ്ങൾക്ക്,
പിഴക്കാനിരിക്കുന്ന
ലോക പാപങ്ങൾക്ക് .

എന്റെ വാക്കുകൾ
അവർ ഉരുവിടുമ്പോൾ
എന്റെ ചിന്തകൾ
അവർ ചിന്തിക്കുമ്പോൾ
എന്റെ വിശ്വാസ ഘാതകത്വം
ഏതോ രാജ്യദ്രോഹികളിലേക്ക്
കൈ മാറപ്പെടുമ്പോൾ
എന്റെ കൈകളാൽ അവർ
എന്നെ കൊലപ്പെടുത്തുമ്പോൾ
എന്റെ മരണം എനിക്കായ്
അവർ ജീവിക്കുമ്പോൾ….

 ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എനിക്കായ് പരിശീലന കളരിയൊരുക്കൂ….

വൃദ്ധർ എനിക്കായ്
പ്രഭാഷിക്കുമ്പോൾ
കിരാത ഭരണക്കാർ
ഭീഷണി മുഴക്കുമ്പോൾ
പർവതങ്ങൾ മുരളുമ്പോൾ
കമിതാക്കൾ
പരിഹാസം ചൊരിയുമ്പോൾ
വെളുത്ത തിരനുരകൾ
എന്നെ വിഡ്ഢി എന്ന് വിളിക്കുമ്പോൾ
 മരുഭൂമി
അന്ത്യദിനമൊരുക്കുമ്പോൾ
യാചകൻ എന്റെ ദാനം
നിരസിക്കുമ്പോൾ
എന്റെ സന്തതികൾ
എന്നെ ശപിക്കുമ്പോൾ,

ഞാൻ ഇനിയും ജനിച്ചിട്ടില്ല.
എന്നെയൊന്നു കേൾക്കൂ……….

പിശാചല്ലാത്തവൻ
ദൈവമെന്നു നിനക്കുന്നവൻ
എന്റെ പക്കലേക്ക് വരൂ .


 ഞാൻ ഇനിയും ജനിച്ചിട്ടില്ല.
.എന്നെയൊന്നൊരുക്കൂ …..

എന്റെ മനുഷ്യത്വം
മരവിപ്പിക്കുന്നവർക്കെതിരെ
എന്നെ സജ്ജമാക്കൂ
വെറുമൊരു ജഡമായി
എന്നെ വലിച്ചിഴക്കാതിരിക്കാൻ
ഒരു
യന്ത്രപ്പൽച്ചക്രമായി
എന്നെ മാറ്റാതിരിക്കാൻ
ഏക മുഖമുള്ളൊരു
ജന്തുവാകാതിരിക്കാൻ
വെറുമൊരു
പദാർത്ഥമാകാതിരിക്കാൻ,
എന്റെ ജന്മത്തെ ചിതറിക്കുവാൻ
വരുന്നവർക്കെതിരെ
അങ്ങുമിങ്ങും പാറിപ്പറക്കുന്ന
അപ്പൂപ്പൻതാടിയായി
എന്നെ
ഊതിയുലയ്ക്കുന്നവർക്കെതിരെ ,
കൈക്കുമ്പിളിൽ നിന്ന്
ചോർന്നൊലിക്കുന്ന
ജലകണം  പോലെ ...

എന്നെയവർ
ശിലയായ്
മാറ്റാതിരിക്കട്ടെ
എന്നെയവർ
ചിതറിക്കാതിരിക്കട്ടെ..
പകരം
എന്നെ കൊന്നൊടുക്കൂ…
കൊന്നൊടുക്കൂ…

ജീവിതം സന്തുഷ്ടമാക്കാൻ 'ഹോബി'


ജോൺ മുഴുത്തേറ്റ്‌


രാജ്മോഹൻ ഒരു പൊതുമേഖലാ ബാങ്കിന്റെ സിറ്റി ബ്രാഞ്ച്‌ മാനേജരാണ്‌. വളരെ തിരക്കുള്ള ഒരു ബ്രാഞ്ചാണത്‌. ജീവനക്കാർ കുറവുമാണ്‌. അതുകൊണ്ട്‌ ജോലിഭാരം വളരെകൂടുതലാണ്‌. പലപ്പോഴും വളരെ വൈകിയാണ്‌ വീട്ടിലെത്താറ്‌. ഒന്നിനും സമയം തികയുന്നില്ല. സംഘർഷ ജന്യമായ സാഹചര്യങ്ങൾ. പക്ഷെ രാജ്മോഹനെ അതു ബാധിക്കാറില്ല. മനസിനെ തളർത്താറില്ല. തികഞ്ഞ ഊർജ്ജസ്വലതയോടും ഉത്സാഹത്തോടും കൂടി ജോലി ചെയ്യുന്നു. സന്തുഷ്ടമായ ജീവിതം നയിക്കുന്നു. വലിയ പ്രശ്നങ്ങൾക്ക്‌ നടുവിലും സന്തുഷ്ടനായി കാണപ്പെടുന്ന അയാളോട്‌ : "താങ്കൾക്കിതെങ്ങനെ കഴിയുന്നു?", എന്ന്‌ പലരും അത്ഭുതത്തോടെ ചോദിക്കാറുണ്ട്‌. അയാളുടെ മറുപടി വളരെ ലളിതമാണ്‌.
"എന്റെ ഹോബികൾ ആണ്‌ എന്റെ സംരക്ഷകർ".
അയാൾക്ക്‌ പ്രധാനമായി രണ്ടു ഹോബികളാണുള്ളത്‌. ഒന്ന്‌ ഗാർഡനിംഗ്‌ രണ്ട്‌, വായന.  'ഇതിനോക്കെ എങ്ങനെയാണ്‌ ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്നത്‌?', എന്ന്‌ ചിലർ ചോദിക്കും , അപ്പോൾ അയാൾ അഭിമാനത്തോടെ തിരിച്ചു ചോദിക്കും, "അദ്ധ്വാനിക്കാൻ വേണ്ടി മാത്രം ജീവിച്ചാൽ മതിയോ? ഉല്ലാസത്തിനും സമയം കണ്ടെത്തേണ്ടേ? ഇപ്പോഴതിന്‌ കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്‌ സാധിക്കുക?".
ശരിയാണ്‌ സമയമില്ല എന്ന്‌ പറഞ്ഞു ജീവിതത്തിൽ അനിവാര്യമായ ഉല്ലാസം ഉപേക്ഷിക്കുവാൻ പറ്റുമോ? സമയമില്ല എന്നു പറഞ്ഞു ഭക്ഷണം കഴിക്കാതിരിക്കുന്നതിന്‌ തുല്യമാണത്‌" എന്നാണ്‌ രാജ്മോഹൻ പറയുന്നത്‌.
എന്നും അതിരാവിലെ ഉണർന്നതിനുശേഷം തന്റെ തോട്ടത്തിൽ ഒരു മണിക്കൂർ അയാൾ ചെലവഴിക്കുന്നു. ശരിയായി അദ്ധ്വാനിക്കുന്നു. ചെടികൾ നടുന്നതും, തടമെടുക്കുന്നതും വളമിടുന്നതും നനയ്ക്കുന്നതും എല്ലാം തനിയെ. റോസും മുല്ലയും ചെത്തിയും അശോകവും ചെമ്പരത്തിയും എല്ലാം തോട്ടത്തിലുണ്ട്‌. കൂടാതെ ധാരാളം ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടിട്ടുണ്ട്‌. വിവിധ തരത്തിലും നിറത്തിലുമുള്ള പൂക്കളും, ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും എല്ലാം തോട്ടത്തിന്‌ അസാമാന്യമായ മനോഹാരിത നൽകുന്നു. വീടിന്‌ ഐശ്വര്യവും.
തോട്ടത്തിലെ പണികൾ ശാരീരിക വ്യായാമത്തിനു പുറമെ ഒരു ആത്മീയാ നുഭവം കൂടിയാണ്‌ എന്നാണ്‌ അയാൾ പറയുന്നത്‌. അവധി ദിവസങ്ങളിൽ അയാളുടെ കുട്ടികളും ഇതിൽ പങ്കുചേരുന്നു.
തോട്ടത്തിലെ ചെടികളെ തന്റെ മക്കളെയെന്നപോലെയാണ്‌ അയാൾ ശുശ്രൂഷിക്കുന്നത്‌. ഓരോ ചെടിയ്ക്കും  പ്രത്യേക പരിലാളനകൾ നൽകുന്നു. അവയെ തലോടുകയും അവയോട്‌ സംവദിക്കുകയും ചെയ്യുന്നു. കാറ്റത്തോ മഴയത്തോ ഒരു ചെടി ചെരിഞ്ഞു പോയാൽ അതിന്‌ താങ്ങുകൊടുക്കുകയും പ്രത്യേക ശുശ്രൂഷ നൽകുകയും ചെയ്യുന്നു. ചെടികളുമായുള്ള ചങ്ങാത്തം അഗാധമായ ഒരു ആനന്ദാനുഭവമാണ്‌ എന്നാണ്‌ രാജ്മോഹൻ പറയുന്നത്‌.
വൈകുന്നേരം ബാങ്കിൽ നിന്നും നേരം വൈകിയാവും പലപ്പോഴും രാജ്മോഹൻ വീട്ടിലെത്തുക. പിന്നെ തോട്ടത്തിലെ പണികൾക്ക്‌ സമയം ലഭിക്കാറില്ല. പക്ഷെ രാത്രിയിൽ ഒരു മണിക്കൂറെങ്കിലും അയാൾ വായനയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നു. വിജ്ഞാനത്തിന്റെ വിശാലലോകങ്ങളിലേക്കുള്ള ഈ യാത്ര അതീവ ഹൃദ്യമായ അനുഭവമാണ്‌. വായിക്കുമ്പോൾ ലഭിക്കുന്ന പുതിയ പുതിയ അറിവുകൾ പ്രത്യേക ഡയറിയിൽ രേഖപ്പെടുത്തുന്നു. പിന്നീട്‌ സമയം ലഭിക്കുമ്പോൾ ഈ ഡയറി എടുത്തു വായിക്കുക രസകരമായ ഒരനുഭവമാണ്‌. തന്റെ അറിവുകൾ ഒന്നുകൂടി മനസിലുറപ്പിക്കുവാൻ അതുപകരിക്കുന്നു.
തന്റെ അറിവിന്റെയും ആരോഗ്യത്തിന്റെയും ആനന്ദത്തിന്റെയും ശരിയായ ഉറവിടം തന്റെ പ്രിയപ്പെട്ട ഹോബികളാണ്‌ എന്ന്‌ രാജ്മോഹൻ വെളിപ്പെടുത്തുന്നു. ഹോബിയിലൂടെ ഊർജ്ജസ്വലതയും മനഃശാന്തിയും നേടിയെടുക്കാൻ അയാൾ തന്റെ സ്നേഹിതരെ ഉപദേശിക്കാറുണ്ട്‌.
സംഘർഷങ്ങളകറ്റി മനസിനും ശരീരത്തിനും ശാന്തിയും വിശ്രമവും നൽകുവാൻ ഹോബി ഏറെ സഹായിക്കുന്നു. ഗാർഡനിംഗ്‌, നീന്തൽ, സൈക്കിളിംഗ്‌ തുടങ്ങിയ ഹോബികൾ മാനസികോല്ലാസത്തോടൊപ്പം ശാരീരിക വ്യായാമവും നൽകുന്നു. ചില ഹോബികൾ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നു.
ഹോബി ഹോഴ്സ്‌ (ഒ​‍ീയയ്യ ഒ​‍ീ​‍ൃലെ) എന്ന പദത്തിൽ നിന്നാണ്‌ 'ഹോബി' എന്ന വാക്കുണ്ടാവുന്നത്‌. മരംകൊണ്ടുള്ള ഒരു കുതിരയായിരുന്നു 'ഹോബി ഹോഴ്സ്‌'. കുതിരപ്പുറത്തുപോകുന്നതുപോലെ അതിന്റെ പുറത്തുകയറി ഇരുന്ന്‌ ആടുക കുട്ടികളുടെ പ്രധാന ഉല്ലാസമായിരുന്നു. പിന്നീട്‌ ഏതു തരത്തിലുള്ള ഉല്ലാസ മാർഗ്ഗങ്ങളും ഹോബി ഹോഴ്സ്‌ എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ തുടങ്ങി. ശരിയായ കുതിര സവാരി പണ്ടുമുതലേ അറിയപ്പെടുന്ന ഒരു പ്രധാന ഹോബിയായിരുന്നു.
പതിവായി ചെയ്യുന്ന ഹോബിയ്ക്ക്‌ ഒരാളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. സ്വീഡനിൽ നടത്തിയ ഒരു പഠനത്തിൽ തയ്യലും ഗാർഡനിംഗും പോലുള്ള ഹോബികൾ മാനസികശേഷിയുടെ അപചയത്തെ പ്രതിരോധിക്കുന്നു എന്നു കാണുകയുണ്ടായി.
മസ്തിഷ്കത്തെ വെല്ലുവിളിക്കുന്ന ഹോബികൾക്ക്‌ 'മറവി' പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുവാൻ കഴിയുമെന്ന്‌ പ്രശസ്ത ന്യൂറോളജിസ്റ്റായ ജോ വർഗീസ്‌ വ്യക്തമാക്കുന്നു. അനുയോജ്യമായ ഒരു ഹോബിയിൽ പതിവായി മുഴുകുന്നത്‌ വാർദ്ധക്യത്തെ പ്രതിരോധിക്കുന്നതിന്‌ സഹായകരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഏകാന്തത്തയിലെ വിരസതയകറ്റുന്നതിനും വാർദ്ധക്യസഹജമായ രോഗങ്ങളെ തടയുന്നതിനും ഹോബി സഹായകരമാണ്‌ എന്ന്‌ കണ്ടിട്ടുണ്ട്‌. നമ്മുടെ മനസ്സിലും, ശരീരത്തിലും, ആത്മാവിലും അത്ഭുതങ്ങൾ സൃഷ്ടിക്കുവാനുള്ള അസാധാരണ ശേഷി ഹോബിക്കുണ്ടത്രെ.
നിങ്ങൾ ഇഷ്ടപ്പെട്ട ഹോബിയിൽ പരിപൂർണ്ണമായി മുഴുകുമ്പോൾ ശരീരവും മനസും ആത്മാവും ഒരേനിമിഷം ഒരേബിന്ദുവിൽ സമ്മേളിക്കുന്നു. ആത്മശരീരമനസുകളുടെ ഈ അസുലഭ സമ്മേളനം  നിങ്ങളെ ധ്യാനാവസ്ഥയിലേയ്ക്ക്‌ ഉയർത്തുന്നു. ഇത്‌ അസാധാരണമായ ഒരാനന്ദാനുഭവം പ്രദാനം ചെയ്യുന്നു. ഈ അവസ്ഥയിൽ നിങ്ങളുടെ ഉപബോധ മനസ്സ്‌ കൂടുതൽ കൂടുതൽ സജീവമാകുന്നു. നൂതനമായ പ്രശ്നപരിഹാരങ്ങളും നവീനാശയങ്ങളും നിങ്ങളുടെ മനസിൽ മിന്നിമറയുന്നു. നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉത്തേജിപ്പിക്കപ്പെടുകയും ഉണർത്തപ്പെടുകയും ചെയ്യുന്നു. ഇത്‌ സജീവമായ ഒരു സർഗ്ഗ പ്രക്രിയയ്ക്ക്‌ വഴിയൊരുക്കുന്നു.
ഹോബിയിൽ പൂർണ്ണമായി മുഴുകുമ്പോൾ നിങ്ങൾക്ക്‌ ലഭിക്കുന്ന അഗാധമായ വിശ്രാന്തിയും ആനന്ദവും, അതിൽ കൂടുതൽ കൂടുതൽ മുഴുകാനുള്ള ആസക്തിയും അഭിനിവേശവും ജനിപ്പിക്കുന്നു. അങ്ങനെ 'ഹോബി' യോട്‌ നിങ്ങൾക്ക്‌ ഒരുതരം അഡിക്ഷൻ (അററശരശ്​‍ി) തോന്നുന്നു. അതുകൊണ്ട്‌ ഉത്തമമായ ഹോബികൾ വേണം ശീലിക്കുവാൻ. അവ അന്തിമമായി നിങ്ങളെ ഉദാത്ത വ്യക്തിത്വത്തിലേയ്ക്ക്‌ നയിക്കുന്നു.
അമേരിക്കയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന ജോർജ്ജ്‌ വാഷിംഗ്ടന്റെ പ്രധാന ഹോബികൾ മീൻപിടിത്തവും, കുതിര സവാരിയുമായിരുന്നു. പ്രകൃതി ഭംഗി നുകരുക അദ്ദേഹത്തിന്റ ഒരു പ്രധാന വിനോദവും ഊർജ്ജമാർജ്ജിക്കാനുള്ള മാർഗ്ഗവുമായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ  ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എഴുത്തായിരുന്നു. അദ്ദേഹം ജയിൽവാസം അനുഭവിച്ച നാളുകളിൽ എഴുതിയതാണ്‌ 'ഗ്ലിംസസ്‌ ഓഫ്‌ വേൾഡ്‌ ഹിസ്റ്ററിയും' 'നെഹ്‌റുവിന്റെ ഓട്ടോ ബയോഗ്രാഫിയും.' അമേരിക്കൻ രാജ്യതന്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ ഡിസ്രേലി അദ്ദേഹത്തെ അക്ഷരങ്ങളുടെ മനുഷ്യൻ (ങമി ​‍ീള ഹല​‍േൽ​‍െ) എന്നാണ്‌ വിളിച്ചതു. വായനയും എഴുത്തും തന്റെ വ്യക്തിത്വവികാസത്തിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌ എന്ന്‌ നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട്‌.
എബ്രഹാം ലിങ്കൺ ബേസ്ബോൾ കളിക്കുന്നതിലും അതുകണ്ടാസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തി. മാനസിക സംഘർഷങ്ങളകറ്റാനും ശരീരത്തിനും മനസിനും ഊർജ്ജം പകരുവാനും ഈ ഹോബികൾ അദ്ദേഹത്തെ സഹായിച്ചു.
ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയും ലോക പ്രശസ്ത നേതാവുമായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പ്രധാന ഹോബി ഗാർഡനിംഗ്‌ ആയിരുന്നു. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം പൂർണ്ണമായി അതിൽ മുഴുകുകയും, അതിൽ സായൂജ്യം കണ്ടെത്തുകയും ചെയ്തു.
'പ്രകൃതിയുടെ പ്രവാചകൻ' എന്നറിയപ്പെട്ട ഹെന്റി ഡേവിഡ്‌ തോറോയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി പ്രകൃതി നീരീക്ഷണമായിരുന്നു. അത്‌ അദ്ദേഹത്തിന്‌ ഒരു ലഹരിയായിരുന്നു. വാൾഡൻ തടാകത്തോട്‌ ചേർന്നുള്ള കാട്ടിൽ സ്വന്തമായി കുടിൽ നിർമ്മിച്ച്‌ അതിൽ ഏകനായി അദ്ദേഹം രണ്ടു വർഷവും രണ്ടു മാസവും രണ്ടു ദിവസവും താമസിക്കുകയുണ്ടായി. പ്രകൃതിയെ കൂടുതൽ അറിയുന്നതിനും പ്രകൃതിയുമായി അഗാധമായ ബന്ധം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്‌ പരിസ്ഥിതിപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം അപ്രകാരം ചെയ്തത്‌. അദ്ദേഹത്തിന്‌ ഇത്‌ അസാധാരണമായ ഒരു ആത്മീയാനുഭവമായിരുന്നു.  തോറോയുടെ 'വാൾഡൻ' എന്ന പ്രശസ്ത ഗ്രന്ഥം ഈ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്‌.
അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോൺ ആഡംസ്‌ (ഖീവി അറമാ​‍െ) എന്നും രാവിലെ നദിയിൽ പൂർണ്ണ നഗ്നനായി നീന്തുന്നത്‌ പതിവാക്കി. ഒരു ദിവസത്തെ മികച്ച പ്രവർത്തനത്തിനുള്ള ശാരീരികവും, മാനസികവുമായ ഊർജ്ജം നേടുവാൻ ഈ ഹോബി അനിവാര്യമാണ്‌ എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു.
നമ്മുടെ വ്യക്തിത്വത്തെയും പ്രവർത്തനങ്ങളെയും ഏറെ സ്വാധീനിക്കുന്നതാണ്‌ ഹോബി. അതു തെരഞ്ഞെടുക്കുമ്പോൾ നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യവും  ഉന്മേഷവും കൈവരിക്കുവാൻ സഹായിക്കുന്ന ഹോബികൾ നാം സ്വീകരിക്കണം. വായന, എഴുത്ത്‌, ഗാർഡനിംഗ്‌, കുക്കിംഗ്‌, നീന്തൽ, ഫോട്ടോഗ്രാഫി, ചിത്രരചന, തയ്യൽ, മീൻവളർത്തൽ, സംഗീതം, ഡാൻസ്‌, തുടങ്ങിയ ഹോബികൾ അത്തരത്തിൽ പെടുന്നവയാണ്‌. അവ നമ്മിലെ സർഗ്ഗാത്മകതയെ വളർത്തുകയും ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യും. എന്നാൽ ചാറ്റിംഗും, ബ്രൗസിംഗും, ടിവി കാണലും, പുകവലിയും പോലുള്ള  ഹോബികൾ നമ്മുടെ സമയത്തിന്റെ സിംഹഭാഗവും അപഹരിക്കുമ്പോൾ, നാം അറിയാതെ പരാജയത്തിന്റെ പാത തിരഞ്ഞെടുക്കുകയാണ്‌ എന്ന്‌ ഓർക്കുക.
"നിങ്ങളുടെ ഹോബി എന്തെന്നു പറയൂ, എന്നാൽ നിങ്ങളുടെ ഭാവി എന്തെന്നു ഞാൻ പറയാം" എന്ന്‌ പറഞ്ഞ ആ ക്രാന്തദർശിയുടെ  വാക്കുകൾ നമുക്ക്‌ വിസ്മരിക്കാതിരിക്കാം.

അനുഷ്ഠാനം



അധഃസ്ഥിതരുടെ അനുഷ്ഠാനങ്ങൾ
  കാവിൽരാജ്‌                  
                                                          

         ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി, മുത്തപ്പൻ, വിഷ്ണുമായ, കുട്ടിച്ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, വീരഭദ്രൻ, മലവാഴി, മലങ്കുറത്തി,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍ ഈഴുവർ, പാണൻ, പറയൻ ,പടന്നാൻ ,വേലൻ ,മണ്ണാൻ, പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു. അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ.മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി ഈ കർമ്മം അനുഷ്ഠിക്കുന്നതും ഇവർതന്നെ. പ്രധാനദേവതയായ ഭദ്രകാളിക്കുപുറമെ ഉപദേവകളായി മറ്റുദൈവങ്ങളെയും പ്രതിഷ്ഠക്കാറുണ്ട്‌.


    വർഷംതോറും ദേവചൈതന്യത്തിനായി കളംപാട്ടുകഴിക്കുകയെന്നത്‌ അനുഷ്ഠാനകർമ്മങ്ങളുടെ ഭാഗമാണ്‌.കുരുത്തോലയിൽതീർക്കുന്ന കലാവിരുതുകൾ ഇവരുടെ കലാബോധത്തെ വിളിച്ചോതുന്നു. ആർക്കും അനുകരിക്കാനാവാത്ത ധൂളീചിത്രകലയും ഇവർക്കു സ്വന്തം. കറുപ്പാണ്‌ കളമെഴുത്തിന്റെ അടിസ്ഥാന നിറം. കറുപ്പിനായി ഉമിക്കരി ഉപയോഗിക്കുന്നു. വെളുത്തനിറത്തിനു അരിപ്പൊടിയും മഞ്ഞയ്ക്കു മഞ്ഞൾപ്പൊടിയും, വാകപ്പൊടികൊണ്ട്‌ പച്ചയും, മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവന്നപൊടിയും നിർമ്മിച്ചെടുക്കുന്നു .ഈ പഞ്ചവർണ്ണപ്പൊടികളാലാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ചിരട്ടയുരച്ചു വൃത്തിയാക്കി അതിൽ വിവിധ തരത്തിലും തലത്തിലും ദ്വാരങ്ങൾ  ഉണ്ടാക്കി അതിൽ ഓരോ പൊടികളും നിറച്ചാണ്‌ കളത്തിൽ കരവിരുത്‌ പ്രകടിപ്പിക്കുന്നത്‌. മട്ടവും മഴുക്കോലുമില്ലാതെ കൈത്തഴക്കവും മെയ്ത്തഴക്കവുംകൊണ്ട്‌ കളമെഴുതുന്ന വിദ്യ കേരളത്തിന്റെ തനതു കലകളിൽപ്പെട്ട ശ്രദ്ധേയമായ കലതന്നെയാണ്‌.


    കളമെഴുതിക്കഴിഞ്ഞാൽ ചെണ്ടയുടെ അകമ്പടിയോടെ കൂറ അഥവാ പട്ടുവിരിക്കൽ ചടങ്ങു നടക്കുന്നു. തറവാട്ടു കാരണവരുടെ കയ്യിൽനിന്നും കളം കർമ്മി  ഏറ്റുവാങ്ങുന്നതോടെ അനുഷ്ഠാനകർമ്മങ്ങൾ ആരംഭിക്കുന്നു. തന്തിവാദ്യസംഗീതോപകരമണമായ നന്തുണിയിൽ ദേവീസ്തുതിയോടെ പൂജകൾക്കു തുടക്കം കുറിക്കുന്നു. തുടർന്ന്‌ ഇഴാറ, ചെണ്ട, തുടി, കുഴിത്താളം എന്നന്നിവയുടെ സഹായത്താൽ തോറ്റംപാട്ട്‌ പാടുന്നതോടെ കളത്തിനുചുറ്റും നിൽക്കുന്നവർ ഭക്തിയിൽ മുഴുകുന്നു.
    പാൽക്കിണ്ടി തിരുടാട കോടിമുണ്ട്‌ വെറ്റിലപ്പാക്ക്‌ ദക്ഷിണ അവില്‌ മലര്‌ കദളിപ്പഴം തണ്ണീരമൃത്‌ പുഷ്പം ചന്ദനം കർപ്പൂരം ദശാംഗം നെയ്‌വിളക്ക്‌ ചെറുതിരി കോൽതിരി വിളക്ക്‌ എന്നിവയെല്ലാം അനുഷ്ഠാനപൂജകൾക്കായി ഉപയോഗിക്കുന്നു. തറവാട്ടമ്മ കളംതൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതും കുടുംബത്തിൽപ്പെട്ടവരെല്ലാം നൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത പരിശുദ്ധിയോടെ കളംപാട്ടിൽ പങ്കെടുക്കുന്നതും ദേവീപ്രീതി നേടിക്കൊടുക്കുമെന്ന വിശ്വാസത്താലാണ്‌.സ്ത്രീഖളിൽ അശുദ്ധിയിലിരിക്കന്നവരും മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവരും കളത്തിൽ പ്രവേശിക്കാറില്ല. ഭക്തിയോടെ നിറഞ്ഞ വിശ്വാസത്തോടെ കളംകൊള്ളാനെത്തുന്നന്നവരെ ഭക്തിബഹുമാനത്തോടെയാണ്‌ മറ്റുള്ളവർ നോക്കികാണുന്നത്‌.
    ക്ഷേത്രസങ്കൽപംതന്നെയാണ്‌  കളത്തിന്റെ അടിസ്ഥാന തത്വം.    അറുപത്തിനാലു ദളങ്ങളുള്ള താമരപ്പൂവിൽ വസിക്കുന്ന ദേവിയെ സങ്കൽപിച്ച്‌ 64 കലകൾക്കു നാഥയായ ദേവിക്കു 64 ഇലനറുക്കുകൾ വെച്ച്‌ പൂജചെയ്ത്‌,ദേവിയുടെ മെയ്യാഭരണങ്ങളായ അരമണി​‍ിയും വാളും ചിലമ്പും വെച്ച്‌ തോറ്റം പാട്ടിലൂടെ കളത്തിലേക്കാവാഹിച്ച്‌ തറവാട്ടുകുടുംബത്തിനു സമ്പത്സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും നൽകമണമെന്നപ്രാർത്ഥനയോടെ ഭക്തജനങ്ങൾ കൂട്ടമായി പ്രാർത്ഥിക്കുമ്പോൾ ദേവി അനുഗ്രഹിക്കുമെന്നാണു വിശ്വാസം. അനുഷ്ഠാനപൂജകളുടെയും തോറ്റം പാട്ടിന്റെയും ഫലത്താൽ ദേവീചൈതന്യം കോമരത്തിന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നു.കോമരം തുള്ളി കൽപന
ചെയ്യുന്നതിനുമുമ്പായി കളം മാച്ചുകളയുന്നതും കളത്തിൽ കടന്നിരിക്കുന്നതും കോമരത്തിന്റെ കടമയാണ്‌.കോമരത്തിൽ ദേവീചൈതന്യം കയറിയെന്നതിനു തെളിവാണത്‌ എന്നും സങ്കൽപം.
    പുരോഗതിയിലേക്കു കുതിക്കുന്ന വർത്തമാനയുഗത്തി ഇത്തരം വിശ്വാസങ്ങൾ അന്ധമാണെന്നു പറഞ്ഞു തള്ളിക്കയുവാൻ സാധിക്കുന്നില്ലായെന്നതിന്റെ ബാക്കിപത്രങ്ങളാണല്ലോ ഇന്നും ഏതുമനുഷ്യരിലും കണ്ടുവരുന്ന ആത്മീയത. സാത്വികസ്വഭാവക്കാരായബ്രാഹ്മണർ പൂജകൾക്കു സസ്യവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ തമോഗുണക്കാരായ അധഃസ്ഥിതർ സസ്യേതരവിഭവങ്ങൾ ഒരുക്കി അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നു.


    നാഗങ്ങളുടെ ഉൽപത്തിയെക്കുറിച്ച്‌ മഹാഭാരതത്തിൽ പരാമർശമുണ്ട്‌. കശ്യപന്‌ കദ്രുവിൽ പിറന്ന നാഗങ്ങളെ ദിവ്യനാഗങ്ങളെന്നും ഭൂമിയിൽ കാണുന്നവയെ ഭൗമനാഗങ്ങളെന്നും പറയുന്നു. ആയൂർവേദത്തിന്റെ കുലപതിയായ ധന്വന്തരി മഹർഷി സുശ്രുതന്‌ ദിവ്യനാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌.ദിവ്യതേജസ്സുള്ളവയാണ്‌ ദിവ്യനാഗങ്ങൾ. അവയ്ക്കു പ്രകൃതിയെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്‌.ഭൂമിയെ സംരക്ഷിക്കുവാനും നശിപ്പിക്കനും കഴിവുണ്ട്‌. അതിനാൽ ദിവ്യനാഗങ്ങളെ വന്ദിക്കണമെന്നും ആരാധിക്കണമെന്നുമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്‌.  സഹജീവികളോടുള്ളകാരുണ്യവും ആരാധിക്കേണ്ടവയെ ആരാധിക്കുവാനുള്ള മനസ്സും ഹൈന്ദവസംസ്ക്കാരത്തിന്റെ ചിഹ്നങ്ങളാണെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമത്രേ.  അതിന്റെ ഫലമായി ഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഭയന്ന്‌ അവയെ പ്രീതിപ്പെടുത്തുവാൻ തീരുമാനിച്ചതിലൂടെയാണ്‌ സർപ്പാരാധന സമ്പ്രദായം നിലവിൽ വന്നത്‌.ആധുനികയുഗത്തിലും സർപ്പങ്ങൾക്കു പാലും നൂറും നൽകി അഷ്ടനാഗങ്ങളെ പാട്ടുപാടി കൊട്ടിവിളിക്കുന്ന സമ്പ്രദായം പാമ്പിൻകളത്തിലൂടെ ഇന്നും അനുവർത്തിച്ചുകൊണ്ടിരിക്കുന്നു.
    പാമ്പിനു ആയിരം സംവത്സരം ആയുസ്സുണ്ടെന്നാണ്‌ വിഷവൈദ്യഗ്രന്ഥം പറയുന്നത്‌. ആയുസ്സ പകുതിയെത്തുമ്പോൾ നിധിയിരിക്കുന്നേടത്ത്‌ ചെന്ന്‌ ശിവനെ തപസ്സിരിക്കും. ആയുസ്സു തീരുന്നതോടെ നിധിയുരുകി മാണിക്കകല്ലാകും.ഈ മാണിക്യവുംകൊണ്ട്‌  സർപ്പം കൈലാസത്തിലേക്കു പോകും.
സൂര്യരശ്മിയിൽ പാമ്പ്‌ ദഹിച്ചുപോകുമെങ്കിലും അതിന്റെ ജീവനും മാണിക്കകല്ലും ശിവസന്നിധിയിലെത്തും. ഇതാണ്‌ ഐതിഹ്യം. അങ്ങനെ പാമ്പിന്റെ ചിതാഭസ്മം വീഴുന്നദിക്കാണ്‌ പിന്നീട്‌ പാമ്പിൻകാവായി പരിണമിക്കുന്നതെന്നു കേരളീയരും വിശ്വസിക്കുന്നു.
    ഭൂമിയെ താങ്ങി നിർത്തുന്നത്‌ ഒരു വലിയസർപ്പമാണെന്നു നൈജീരിയക്കാരും വിശ്വസിക്കുന്നുണ്ട്‌. സാക്ഷാൽ മഹവിഷ്ണുവിനു സമുദ്രത്തിൽ സുഖശയ്യ ഒരുക്കിയിരിക്കുന്നത്‌ അനന്തൻ എന്ന സർപ്പമാണെന്നു പുരാണവും സമർത്ഥിക്കുന്നു. പല രാജ്യങ്ങളിലും നാഗപഞ്ചമി മഹോത്സവം ആഘോഷിച്ചവരുന്നുണ്ട്‌. മൂർഖൻ പാമ്പുകളെ വിലകൊടുത്തുവാങ്ങി പാലൂട്ടി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.
മുബൈയിൽ വിഷം നീക്കിയ മൂർഖൻപാമ്പുകളെ ചന്തയിലും വിറ്റുവരുന്നുണ്ട്‌. സർപ്പങ്ങൾക്കു മനുഷ്യരുടെ രോഗങ്ങൾക്കു ശാന്തിവരുത്തുന്നതിനുള്ള കഴിവുണ്ടെന്നു ഗ്രീസുകാരും  ഈജിപ്തുകാരും വിശ്വസിക്കുന്നു. ഗ്രീസിൽ ജലസ്രോതസ്സുകളുടെ സമീപത്താണ്‌ സർപ്പങ്ങളെ കണ്ടുവരുന്നത്‌.  ഉറവജലത്തിനു രോഗശാന്തി വരുത്താൻ കഴിവുണ്ടാവുന്നത്‌ അവയുടെ സാന്നിധ്യംകൊണ്ടാണെന്നും വിശ്വസിക്കുന്നു. സർപ്പം ചുറ്റിയ ഒരു ശൂലവുമായി ഹെർമ്മിസ്‌ എന്ന ഗ്രീക്കുദേവൻ രാജ്യം മുഴുവൻ ഓടിനടന്ന്‌ രോഗികളെ സുഖപ്പെടുത്തിയിരുന്നുവേന്നും അവർ വിശ്വസിക്കുന്നു. അവരുടെ ക്ഷേത്ര പരിസരങ്ങളിൽ പാമ്പിൻകാവുകൾ നിലനിർത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ഗ്രീക്കുകാരായതിനാലായിരിയ്ക്കാം സർപ്പം ചുറ്റിയശൂലം അന്തരാഷ്ട്ര വൈദ്യചിഹ്നമായി അംഗീകരിക്കപ്പെട്ടത്‌. സാക്ഷാൽ പരമശിവന്റെ ആഭരണങ്ങളും സർപ്പങ്ങളാണെന്നു ശിവപുരാണവും പറഞ്ഞ
തരുന്നുണ്ട്‌.

    ശിവപാർവ്വതിമാരുടെ കാനനവാസത്തിനിടയ്ക്കുണ്ടായ ഉണ്ണിഗണപതിയുടെ അസുഖം മാറ്റുന്നതിനായി പുല്ലുകൊണ്ടൊരു ആൾരൂപമുണ്ടാക്കി ജീവൻകൊടുത്തപ്പോഴാണ്‌ പുല്ലുവൻ അഥവാ പുള്ളുവൻ ഉണ്ടായത്‌. കുടത്തിലാക്കി അഗ്നിയിൽ നിന്നും രക്ഷിച്ചതിനാൽ-ഈ കുടം നിനക്കുപജീവനമാർഗ്ഗം നൽകട്ടെയെന്നും പുള്ളുവൻ തുണയായിവരട്ടെയെന്നും തക്ഷകൻ വരം നൽകി. എന്നാണ്‌ ഐതിഹ്യം.
    നാഗരാധനയുടെ അവകാശികളായ പുള്ളുവരാണ്‌  വീണയുടെയും പുള്ളോർക്കുടത്തിന്റെയും വായ്പ്പാട്ടിന്റെയും അകമ്പടിയോടെ  നാഗക്കളങ്ങൾ നടത്തുന്നത്‌. വാസുകി തക്ഷകൻ കാർക്കോടകൻ ശംഖൻ മഹാപത്മൻ ഗളികൻ അനന്തൻ എന്നിങ്ങനെ എട്ടു നാഗക്കളാങ്ങളാണ്‌ എഴുതുന്നത്‌. ഓലപ്പന്തലിനുകീഴെ കുരത്തോലത്തോരണങ്ങൾ ചാർത്തി തറവാട്ടിലെ പാമ്പിൻകാവിൽ നിന്നും എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന നാഗദൈവങ്ങളെ കളത്തിലേക്കാവാഹിച്ച്‌  അനുഷ്ഠാനപൂജകളിലൂടെ കന്യകമാരിലേക്കു സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പഞ്ചവർണ്ണങ്ങളിൽ തന്നെയാണ്‌ കളമൊരുക്കുന്നത്‌.
     വ്രതം നോറ്റ നാഗകന്യകമാർ തറ്റുടുത്ത്‌ തുള്ളുന്നതിനായി ഏകാഗ്രതയോടെ കളത്തിനു
മുന്നിൽ ഇരിക്കുന്നു. പുള്ളോർക്കുടത്തിന്റേയും വീണയുടെയും ഉന്മാദം നിറയ്ക്കുന്ന നാദവും അരിയും പുഷ്പവും കളഭവും എരിയുന്നതിരിയും എല്ലാം കന്യകമാരിലേക്കു നാഗപ്പൊലിമകളുടെ തരംഗങ്ങൽൾ സന്നിവേശിപ്പിക്കുന്നു. അവർ സർപ്പബോധത്തിലധിഷ്ഠിതമായ കലി ബാധിച്ചവരായി മറുന്നു.
കവുങ്ങിൻപൂക്കുലയേന്തി പെൺകിടാങ്ങൾ ഉന്മാദാവസ്ഥയിൽ പമ്പിഴയുന്നതുപോലെ ഇഴഞ്ഞുവന്ന്‌ കളം മായ്ക്കുന്നു.അതിനുശേഷം ചുറ്റും കൂടിനിൽക്കുന്ന ഭക്തരുടെ ചോദ്യങ്ങൾക്കും പരാതികൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഭക്തർ പ്രസാദവും അനുഗ്രഹവും വാങ്ങി പിൻവാങ്ങുന്നു.
കേരളത്തിൽ പലഗ്രാമങ്ങളിലും കാവുകൾ നിലകൊള്ളുന്നുണ്ട്‌. വൃക്ഷലതാദികളും ചിത്രകൂടക്കല്ലുകളും അടങ്ങിയതാണ്‌ കാവുകൾ .ഇഴജന്തുക്കളും പക്ഷികളും മറ്റു ചെറു ജീവികളും ഇതിലെ സ്ഥിരം താമസക്കാരാണ്‌. കാവുള്ളിടത്ത്‌ വെള്ളവുമുണെന്നാൺ​‍്‌ നാട്ടറിവ്‌. പണ്ടുമുതൽക്കുതന്നെ അവർണ്ണരും സവർണ്ണരും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാവുകൾ സംരക്ഷിക്കുകയും വർഷം തോറും പാലുനൂറുംകൊടുത്തു നാഗക്കളങ്ങൾ നടത്തിവരികയും പതിവുണ്ട്‌. ഈ കാവുകളിലും വിഷമുള്ള സർപ്പങ്ങൾ ജീവിക്കുന്നുണ്ട്‌. അതിനാൽ ആരുംതന്നെ അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല. മാത്രമല്ല തികഞ്ഞ ആരാധനയോടുമാത്രമേ  അതിനെ സമീപിക്കാറുമുള്ളു.
പാമ്പിനെ ഉപദ്രവിച്ചാൽ ദോഷമുണ്ടാകുമെന്നും കൊന്നാൽ അതു പകരം വീട്ടുമെന്നുള്ള ചിന്തകൾ മനുഷ്യരെ അലട്ടുന്നുണ്ട്‌. പാമ്പിൻ കാവ്‌ നശിപ്പിക്കുകയോ പാമ്പിരിക്കുന്ന കൂട്‌ ഇളക്കുകയോ ചെയ്താൽ ഉപദ്രവം ഉറപ്പാണെന്നും മനുഷ്യർ വിശ്സിക്കുന്നു. സർപ്പദോഷഫലമായി പാണ്ടുരോഗവും മാറാവ്യാഥികളും ഉണ്ടാകാറുണ്ട്‌.പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. .അക്കാര്യം അന്ധവിശ്വസമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നകാര്യവുമല്ലെന്
നു പലരും സാക്ഷ്യപ്പെടുത്തുന്നു.
    പാമ്പിൻവിഷം ഉണക്കി ക്രിസ്റ്റലുകളാക്കി ഏകദേശം പത്തുപതിനഞ്ചുകൊല്ലത്തോളം അതിന്റെ വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌. പിന്നീട്‌ അത്‌ ജലത്തിൽ അലിയിച്ചെടുത്താൽ വിഷത്തിന്റെ വീര്യം നഷ്ടപ്പെടുകയുമില്ല .എപ്പോഴെങ്കിലും വിഷമുള്ളള പാമ്പിനെകൊന്ന്‌ പറമ്പിൽ കുഴിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പറമ്പിൽ  മണ്ണുകിളച്ചുമറിക്കുന്നതിനിടയിൽ ആ സ്ഥലവും കിളച്ചു മറിച്ച്‌ മണ്ണ്‌ പല ദിക്കിലേക്കായി നിരത്തുകയും ചെയയ്താൽ മണ്ണിന്നടിയിൽ ഉണങ്ങിക്കിടക്കുന്ന വിഷം വെള്ളത്തിൽ അലിഞ്ഞ്​‍്‌ മണ്ണിൽ  കലരാനിടവരുന്നു. ആരെങ്കിലും അവിടം ചവിട്ടാൻ ഇടവന്നാൽ അയാളിൽ ത്വക്കരോഗങ്ങളോ,മാറാവ്യാധികളോ ഉണ്ടാകാം. പാമ്പിന്റെ  അസ്ഥി ചവുട്ടിയാലും വിഷം തട്ടിയകല്ലിൽ ചവുട്ടിയാലും വിഷം തീണ്ടുകതന്നെ ചെയ്യും .പൂർവ്വീകർ ഇക്കാര്യം നേർത്തേ മനസ്സിലാക്കിയിരുന്നു.


    ക്ഷേത്രസങ്കൽപം ഉത്തമം തന്നെ. എന്നാൽ അതിന്റെ  പവിത്രതയിലേയ്ക്കെത്തുവാൻ പല ജാതിസമൂഹങ്ങൾക്കും സാധിക്കുന്നില്ലായെന്നതും വിസ്മരിക്കുകവയ്യ.ത്രിഗുണസ്വഭാവികളായ മനുഷ്യരിൽ ഏതുഗുണത്തിന്റെ സ്വാധീനമാണ്‌ കൂടുതൽ നിഴലിച്ചു കാണുന്നതെങ്കിൽ ആയതിന്റെ  ഗുണവിശേഷംഅവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണരീതിയിലും  കണ്ടെന്നിരിക്കും. സാത്വികസ്വഭാവമുള്ളവർ സസ്യഭുക്കുകളും ശാന്തശീലരും വിജ്ഞാനികളുമായിരിക്കും. തമോഗുണമുള്ളവരിൽ അത്തരം സ്വഭാവരീതികൾ കണ്ടെത്തുവാൻ പ്രയാസമാണ്‌.അജ്ഞാനം അപവിത്രത ദുർഗന്ധം ജുഗുപ്സ ഉച്ചിഷ്ടത എന്നിവ തമോഗുണക്കാരിലാണ്‌ കണ്ടുവരുന്നത്‌. സാത്വികശുദ്ധിയുള്ള ഒന്ന്‌ തമോഗുണമായി വർത്തിക്കുവാൻ ഇടവന്നാൽ സത്വശുദ്ധി മലിനമായിത്തീരും . എന്നാൽ തമോഗുണത്തിൽ സാത്വികംം കലരുയുമില്ല. മത്സ്യമാംസാദിഭക്ഷണങ്ങളും അഴുകിയതും കഴിച്ച്‌ മദ്യപിച്ച്‌ സ്ത്രീലമ്പടനായി കഴിയുന്ന ഒരുവനെയും, ഈശ്വരവിശ്വാസമില്ലാത്തവനെയും, ആചാരമോ,അറിവോഇല്ലാത്ത അഹങ്കാരിയേയും പണ്ടുമുതൽക്കെ സാത്വികസ്വഭാവം സ്വായത്തമാക്കിയവർ അകറ്റി നിർത്തിയിരുന്നു. ഇതിൽനിന്നണ്‌ അയിത്തവും തീണ്ടലും തൊടീലും ആചാരങ്ങളായി ഉത്ഭവിച്ചതു.അതുപോലെത്തന്നെ സ്പർശം ദൃശ്യംഘ്രാണം രസ്യം സാമീപ്യം ഇങ്ങനെയുള്ള അശുദ്ധികൾ അവർ പരിപാലിച്ചുപോന്നിരുന്നു. മനുഷ്യന്റെ സംസ്ക്കാരവും പെരുമാറ്റവും സ്വഭവവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു.തമോഗുണത്തിൽനിന്നും സാത്വികഗുണത്തിലേക്കുള്ള പരിണാമപ്രക്രിയയാണ്‌ മനുഷ്യരാശിക്കനിവാര്യമായ ആത്മീയത.

കുസൃതികൾ



ഗീത രാജൻ 


ഒഴുക്കിന്റെ കുസൃതിയെ
വിരൽ  തുമ്പിൽ ആവാഹിച്ചു
ക്യാൻവാസിന്റെ  നാൽവരമ്പിൽ  
ചലിച്ചു ചേർക്കുന്ന  കണ്ണ്!

കാലത്തിന്റെ  കുസൃതിയിൽ   
ചുഴിയിൽ പെട്ടുഴലുമ്പോൾ
മനസ്സ് കട്ടെടുത്ത തുരുത്തിലേക്ക്  
വഴുതി പോകുന്ന പെണ്ണ്!

പാടത്തിൽ വിതയുടെ കുസൃതിയെ  
കൊത്തിയെടുത്തു പറന്ന  മാനങ്ങൾ  
ഉയര്ന്നു പൊങ്ങിയ സൌധങ്ങളിൽ  
ഞെരിഞ്ഞു  വിങ്ങുന്ന  മണ്ണ്!

കണക്കെടുപ്പിൻ കുസൃതിയിൽ
മേല്പോട്ട് പെയ്തൊഴിഞ്ഞ 
ലാഭ പെരുമഴ, ബാക്കി വച്ച് പോയ  
വിള്ളലുകൾ, നികത്താനാവാത്ത 
നിസഹായതയിൽ വിതുമ്പുന്ന വിണ്ണ്!

കുസൃതികളുടെ പടിക്കുമപ്പുറം
പിടക്കുന്ന സ്പന്ദനം  പോലെ 
നിഴൽ വിരിക്കുമീ ജീവിതം!

ചിരിച്ചു കൊണ്ട് മരിച്ചവൻ

രാജു  കാഞ്ഞിരങ്ങാട്

.........................................................
അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

അല്പം ബാങ്കുവിചാരം

സുനിൽ എം എസ്



ഗംഗാനദിയിൽ പണ്ടു നടന്നിരുന്നതായി കേട്ടിട്ടുള്ള മീൻപിടിത്തമാണോർമ്മ വരുന്നത്. ചൂണ്ടയിട്ടു മീൻ പിടിയ്ക്കുന്നതു മിക്ക നദികളിലും പതിവാണ്. ഗംഗാനദിയിലും അതു നടന്നിരുന്നു. അതോടൊപ്പം അല്പം വ്യത്യാസമുള്ളൊരു ‘മീൻപിടിത്തം’ കൂടി നടന്നിരുന്നുവത്രെ. ചൂണ്ടച്ചരടിന്റെയറ്റത്തു കൊളുത്തിനു പകരം കാന്തമായിരിയ്ക്കും. അതുപയോഗിച്ചു പിടിച്ചെടുക്കുന്നതാകട്ടെ, നാണയങ്ങളും. ഗംഗാനദിയിൽ മീനുകളോടൊപ്പം ഭക്തരെറിഞ്ഞ നാണയങ്ങളും സുലഭമായിരുന്നു. പുഴയിലെ മീനുകളെപ്പിടിച്ചു വിറ്റു പണമാക്കുന്നതിലുമെളുപ്പം, പുഴയിലൂടെ ഒഴുകി വരുന്ന പണത്തെത്തന്നെ പിടിച്ചെടുക്കുന്നതാണല്ലോ. അധികൃതർ ‘ഉണരുന്നതു’ വരെ ഈ മീൻപിടിത്തംതുടർന്നു എന്നാണു കേട്ടിട്ടുള്ളത്.

ഏതാണ്ട് ഇതേ രീതി തന്നെയാണ് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലുമുള്ളതെന്നു പറയാം: സർക്കാരും റിസർവ് ബാങ്കും ഒത്തുചേർന്നു ‘മീൻപിടിത്തം’ നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകർഷിയ്ക്കാൻ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം. ഇതിനുള്ള തെളിവു നിങ്ങളുടെ പക്കൽത്തന്നെയുണ്ടാകും: ഏതെങ്കിലുമൊരു ബാങ്കുദ്യോഗസ്ഥൻ ഡെപ്പോസിറ്റ്, ഡെപ്പോസിറ്റ്എന്നു കേണുകൊണ്ട് എന്നെങ്കിലുമൊക്കെ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ടാകും, തീർച്ച.

ബാങ്കുകളെ കുറ്റപ്പെടുത്താനാവില്ല. കാരണം, ഡെപ്പോസിറ്റ് അഥവാ നിക്ഷേപം ആണ് ബാങ്കുകളുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ ഓക്സിജൻ. ഓക്സിജൻ കിട്ടാതെ വരുമ്പോൾ മനുഷ്യരുൾപ്പെടെയുള്ള ജീവികൾ ശ്വാസം മുട്ടുന്നു. നിക്ഷേപം കിട്ടാതാകുമ്പോൾ ബാങ്കുകൾക്കും ശ്വാസം മുട്ടും. അതൊഴിവാക്കാൻ വേണ്ടി ബാങ്കുദ്യോഗസ്ഥർ നിക്ഷേപം തേടി നാടു മുഴുവൻ ഓടിനടക്കുന്നു. പ്രത്യേകിച്ച് സാമ്പത്തികവർഷാവസാനത്തിൽ.

നിക്ഷേപത്തിനു വേണ്ടി ബാങ്കുമാനേജർമാർ നിങ്ങളെ ‘ഉപ്പാ’, ‘വല്യപ്പാ’ എന്നെല്ലാം വിളിയ്ക്കുകയും, ഉറ്റവരെപ്പോലെ ആശ്ലേഷിയ്ക്കുകയും ചെയ്തെന്നിരിയ്ക്കും. ഒരിയ്ക്കലൊരു ബാങ്കുമാനേജർ സമ്പന്നനായൊരു കാരണവരെ നിക്ഷേപത്തിനു വേണ്ടി ധൃതരാഷ്ട്രാലിംഗനം തന്നെ ചെയ്തെന്ന കഥ കേട്ടിട്ടുണ്ട്. നിക്ഷേപം നൽകാമെന്നു സമ്മതിയ്ക്കാതെ ഗത്യന്തരമില്ലെന്നു വന്നു, കാരണവർക്ക്. ആലിംഗനശക്തിയാൽ എല്ലുകൾ നുറുങ്ങിയതുകൊണ്ടല്ല, ബാങ്കുമാനേജരെന്ന പാവത്തിന്റെ കഷ്ടപ്പാടിൽ മനമലിഞ്ഞ്!

ബാങ്കുദ്യോഗസ്ഥർ ഓടിനടന്നു തങ്ങളുടെ ബാങ്കുകൾക്കു നേടിക്കൊടുക്കുന്ന നിക്ഷേപങ്ങളുടെ കൃത്യം നാലിലൊന്ന് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ മറ്റു ചിലർ കൊണ്ടുപോകുന്നു. ആരാണിവർ? മറ്റാരുമല്ല, സർക്കാരും റിസർവ് ബാങ്കും തന്നെ. ബാങ്കുദ്യോഗസ്ഥർ പലപ്പോഴും ‘ഭിക്ഷ യാചിച്ചെ’ന്നോണം കൊണ്ടുവരുന്ന നിക്ഷേപങ്ങളിൽ നിർദ്ദയം ‘കൈയിട്ടു വാരുന്നു’, സർക്കാരും റിസർവ് ബാങ്കും. തിരുത്ത്: സർക്കാരിനും റിസർവ് ബാങ്കിനും അതുപോലും ചെയ്യേണ്ടി വരുന്നില്ല; കാരണം അവർക്കതു ബാങ്കുകൾ തന്നെ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു!

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തിലേയും നാലിലൊന്ന്, കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തഞ്ചര ശതമാനം, സർക്കാരിനും റിസർവ് ബാങ്കിനും അവകാശപ്പെട്ടതാണ്. അതിന്റെ സിംഹഭാഗവും സർക്കാരിനാണു കിട്ടുന്നത്: ഇരുപത്തൊന്നര ശതമാനം. നാലു ശതമാനം റിസർവ് ബാങ്കിനും. അങ്ങനെ, ആകെ ഇരുപത്തഞ്ചര ശതമാനം. കരുതൽ ധനങ്ങൾ അഥവാ റിസർവുകൾ എന്നാണ് ഈ ഇരുപത്തഞ്ചര ശതമാനം അറിയപ്പെടുന്നത്. സർക്കാരിനു കിട്ടുന്ന ഇരുപത്തൊന്നരശതമാനത്തെ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) എന്നും, റിസർവ് ബാങ്കിനു കിട്ടുന്ന നാലു ശതമാനത്തെ ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) എന്നും വിളിയ്ക്കുന്നു.

സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയ്ക്കു തത്തുല്യമായ മലയാളപദം കണ്ടെത്താനായില്ല. അതുകൊണ്ടു നമുക്കൊരു പദമുണ്ടാക്കിക്കളയാം: “നിയമാനുസൃത പണലഭ്യതാ അനുപാതം.” നീണ്ട പേര്! നാമകരണം ചെയ്ത നമ്മളല്ലാതെ മറ്റാരെങ്കിലും ഈ “നിയമാനുസൃത പണലഭ്യതാ അനുപാതം” എന്തെന്നു മനസ്സിലാക്കുമോയെന്നു സംശയമുണ്ട്.  ഈ പേരു പൊതുവിൽ അപരിചിതമായിരിയ്ക്കാം. അതു തിരിച്ചറിയാൻ പലർക്കും ബുദ്ധിമുട്ടുണ്ടായെന്നും വരാം. തിരിച്ചറിയൽ അനായാസമാക്കാൻ വേണ്ടി, പ്രസിദ്ധമായ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്ന പദവും, അതിനേക്കാൾ പ്രസിദ്ധമായ എസ് എൽ ആർ എന്ന ചുരുക്കെഴുത്തും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്ക്കുന്ന ഭാഗത്ത് ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു.

ക്യാഷ് റിസർവ് റേഷ്യോയ്ക്ക്, അഥവാ സി ആർ ആറിനു തത്തുല്യമായ മലയാളപദം നിലവിലുണ്ട്: ‘കരുതൽ ധന അനുപാതം’. ‘പലിശരഹിത കരുതൽ ധന അനുപാതം’ എന്നും അതറിയപ്പെടാറുണ്ട്. ഈ പദങ്ങൾ പൊതുവിലുപയോഗിച്ചു കാണാറുണ്ടെങ്കിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിൽ നിന്നു ക്യാഷ് റിസർവ് റേഷ്യോയെ വേർതിരിച്ചു കാണിയ്ക്കാനും, അവയെപ്പറ്റി ‘അതു താനല്ലയോ ഇത്’ അല്ലെങ്കിൽ ‘ഇതു താനല്ലയോ അത്’ എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ പൂർണമായൊഴിവാക്കാനും വേണ്ടി ക്യാഷ് റിസർവ് റേഷ്യോ എന്നും സി ആർ ആർ എന്നും തന്നെ ഈ ലേഖനത്തിന്റെ ശേഷിയ്ക്കുന്ന ഭാഗത്ത് ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു. മലയാളപദങ്ങൾക്കു പകരം ഇംഗ്ലീഷു പദങ്ങളുപയോഗിയ്ക്കുന്നതിനു മാപ്പ്!

ആദ്യം ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റിപ്പറയാം.

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപ നിക്ഷേപത്തിൽ നിന്നും നാലു രൂപ റൊക്കം പണമായിത്തന്നെ നേരേ റിസർവ് ബാങ്കിനെ ഏല്പിയ്ക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. ബാങ്കുദ്യോഗസ്ഥരുടെ സ്നേഹപ്രകടനങ്ങൾ കൊണ്ടുമാത്രം നിക്ഷേപകർ വലയിൽവീഴുകയില്ല; ബാങ്കു നൽകാൻ പോകുന്ന പലിശനിരക്ക് ഉയർന്നതു കൂടിയാണെങ്കിൽ മാത്രമേ, ഭൂരിപക്ഷം നിക്ഷേപകരും അനുകൂലനിലപാടെടുക്കുകയുള്ളൂ. നിക്ഷേപകർക്കു ബാങ്കുകൾ പലിശ കൊടുത്തേ തീരൂ എന്നർത്ഥം. കൂടുതൽ പലിശ നൽകുന്ന ബാങ്കിനായിരിയ്ക്കും കൂടുതൽ നിക്ഷേപം കിട്ടാനുള്ള സാദ്ധ്യത. ഇങ്ങനെ, പലിശവാഗ്ദാനത്തിന്മേൽ നിക്ഷേപകരിൽ നിന്നു ബാങ്കുകൾക്കു കിട്ടുന്ന നിക്ഷേപങ്ങളുടെ ഒരു വിഹിതം റിസർവ് ബാങ്കിനു കൈമാറുമ്പോൾ ആ വിഹിതത്തിന്മേൽ റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന പലിശയെത്രയെന്നറിയണ്ടേ?

പൂജ്യം. സീറോ!

സംഗതി വാസ്തവമാണ്: നിക്ഷേപങ്ങളുടെ വിഹിതം ബാങ്കുകൾ റിസർവ് ബാങ്കിനു കൈമാറുമ്പോൾ, റിസർവ് ബാങ്ക് അതിനു പലിശയൊന്നും നൽകുന്നില്ല. ബാങ്കുകളാകട്ടെ, നിക്ഷേപകരിൽ നിന്ന് എട്ടോ ഒമ്പതോ ശതമാനം നിരക്കിലായിരിയ്ക്കാം വാങ്ങിയിരിയ്ക്കുന്നത്. ഇവ ഇപ്പോഴത്തെ നിരക്കുകളാണ്. നിക്ഷേപങ്ങൾക്കു പത്തും പന്ത്രണ്ടും ശതമാനം പലിശ നൽകിയിരുന്ന കാലവും ഇവിടെത്തന്നെയുണ്ടായിരുന്നു. ബാങ്കുകൾ നിക്ഷേപകർക്ക് എത്ര ഉയർന്ന നിരക്കിലുള്ള പലിശ നൽകിയാലും അതൊന്നും റിസർവ് ബാങ്കിനു പ്രശ്നമല്ല. ക്യാഷ് റിസർവ് റേഷ്യോയിന്മേൽ റിസർവ് ബാങ്ക് ബാങ്കുകൾക്കു പലിശ നൽകുകയില്ല. പലിശ നൽകാനുള്ള വ്യവസ്ഥ മുമ്പുണ്ടായിരുന്നു. കുറേ നാൾ മുമ്പു നിയമത്തിൽ നിന്ന് ആ വ്യവസ്ഥ നീക്കം ചെയ്യപ്പെട്ടു.

ബാങ്കുകളുടെ പക്ഷത്തു നിന്നു നോക്കിയാൽ, അനീതിയാണു റിസർവ് ബാങ്കും, പലിശ നൽകണമെന്ന വ്യവസ്ഥ നിയമത്തിൽ നിന്നു നീക്കം ചെയ്ത സർക്കാരും ചെയ്യുന്നതെന്നു തോന്നാം. കുറച്ചുനാൾ മുമ്പ്, ക്യാഷ് റിസർവ് റേഷ്യോയ്ക്കു പലിശ കിട്ടണമെന്ന ആവശ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്നയിച്ചിരുന്നു. ‘ഒന്നുകിൽ റേഷ്യോ താഴ്ത്തണം. അല്ലെങ്കിൽ പലിശ തരണം’, അവർ പറഞ്ഞു. റിസർവ് ബാങ്ക് അതു കേട്ട ഭാവം പോലും നടിച്ചില്ല! ബാങ്കുകളുടെ അദ്ധ്വാനത്തിന്റെ മുഖ്യ ഗുണഭോക്താവു സർക്കാരാണ്; കഴിഞ്ഞ ആഗസ്റ്റിൽ റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനു നൽകിയ ലാഭവിഹിതം തന്നെ തെളിവ്: 65896 കോടി രൂപ. റിസർവ് ബാങ്കിന്റെ എൺപതു വർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്ര വലിയ തുക സർക്കാരിനു ലാഭവിഹിതമായി നൽകുന്നത്.

റിസർവ് ബാങ്കിന്റെ പ്രവൃത്തികൾക്കു നിലവിലിരിയ്ക്കുന്ന നിയമങ്ങളുടെ പിൻബലമുണ്ട്. ക്യാഷ് റിസർവ് റേഷ്യോയുടെ കാര്യം തന്നെയെടുക്കാം. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ്, 1934’ എന്ന നിയമത്തിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണു ക്യാഷ് റിസർവ് റേഷ്യോ. അതിന്റെ നിരക്കെത്രയെന്നു തീരുമാനിയ്ക്കാനുള്ള പൂർണാധികാരം റിസർവ് ബാങ്കിനുണ്ട്. സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്തു സൃഷ്ടിയ്ക്കപ്പെട്ട നിയമം എന്തുകൊണ്ട് ഇപ്പോഴും പ്രാബല്യത്തിലിരിയ്ക്കുന്നു എന്ന ചോദ്യം ഇവിടെ ഉയർന്നേയ്ക്കാം. ഭരണഘടനയുടെ മുന്നൂറ്റെഴുപത്തിരണ്ടാം വകുപ്പ് സ്വാതന്ത്ര്യപൂർവ്വനിയമങ്ങളുടെ തുടർച്ച അധികാരപ്പെടുത്തുന്നുണ്ട്.

ക്യാഷ് റിസർവ് റേഷ്യോ നിരക്ക് നിലവിൽ നാലു ശതമാനം മാത്രമാണെങ്കിലും, ആ നിരക്കുയർത്താനും താഴ്ത്താനും റിസർവ് ബാങ്കിനാകും. ക്യാഷ് റിസർവ് റേഷ്യോ പരമാവധി എത്രവരെ ഉയർത്താനാകും? അതിനു പരിധിയില്ല. റിസർവ് ബാങ്കിനത് എത്ര വേണമെങ്കിലും ഉയർത്താം. ഇരുപതു ശതമാനമെന്ന പരിധി പണ്ടുണ്ടായിരുന്നു; പിന്നീടതു നീക്കം ചെയ്തു. 1934ലാണു റിസർവ് ബാങ്കുനിയമം നിലവിൽ വന്നത്. റിസർവ് ബാങ്കു ജന്മമെടുത്തതും ആ നിയമം വഴിയായിരുന്നു. അന്നു മുതലിന്നുവരെയുള്ള ചരിത്രത്തിൽ ക്യാഷ് റിസർവ് റേഷ്യോ പതിനഞ്ചു ശതമാനത്തിനു മുകളിലേയ്ക്കുയർന്നിട്ടില്ല. 1988-94 കാലഘട്ടത്തിലായിരുന്നു, പതിനഞ്ചു ശതമാനമെന്ന നിരക്ക്, ഇടയ്ക്കിടെ, നിലവിലുണ്ടായിരുന്നത്.

ക്യാഷ് റിസർവ് റേഷ്യോ മൂന്നു ശതമാനമെങ്കിലും വേണമെന്ന നിബന്ധനയും നിയമത്തിലുണ്ടായിരുന്നെങ്കിലും, പിന്നീടതും നീക്കം ചെയ്യപ്പെട്ടു. ക്യാഷ് റിസർവ് റേഷ്യോ പൂജ്യമായി താഴ്ത്താനും റിസർവ് ബാങ്കിനാകും. 1962-73 കാലത്തു മൂന്നു ശതമാനം മാത്രമായിരുന്നു അത്. അതിനു ശേഷമുള്ള നാല്പത്തിരണ്ടു വർഷക്കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോൾ നിലവിലുള്ള നാലു ശതമാനം. 2010 ഏപ്രിൽ 24ന് അഞ്ചേമുക്കാൽ ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിലേയ്ക്കുയർന്ന ശേഷം, ക്യാഷ് റിസർവ് റേഷ്യോ അഞ്ചു ഘട്ടങ്ങളായി, തുടർച്ചയായി ഇറങ്ങുക തന്നെയായിരുന്നു. 2013 ഫെബ്രുവരി ഒമ്പതാം തീയതിയാണ് സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ നാലു ശതമാനത്തിലെത്തിയത്. ആ നില ഇപ്പോഴും തുടരുന്നു.

ബാങ്കുകൾക്കു കിട്ടുന്ന ഓരോ നൂറു രൂപാ നിക്ഷേപത്തിന്റേയും നാലു ശതമാനമാണു ക്യാഷ് റിസർവ് റേഷ്യോ ആയി റിസർവ് ബാങ്കിലേയ്ക്കു കൊടുക്കാനുള്ളതെന്നു പറഞ്ഞുവല്ലോ. ‘നിക്ഷേപത്തിന്റെ’ എന്ന് എളുപ്പത്തിനു വേണ്ടി പറഞ്ഞുപോയെന്നേയുള്ളു. ‘ബാദ്ധ്യതകളുടെ’ എന്നാണു യഥാർത്ഥത്തിൽ പറയേണ്ടിയിരുന്നത്. ബാങ്കുകളുടെ ഡിമാന്റ് ആന്റ് ടൈം ലയബിലിറ്റികളുടെ നാലു ശതമാനം എന്നാണു നിയമം നിഷ്കർഷിയ്ക്കുന്നത്. ഉടൻ കൊടുക്കേണ്ട ബാദ്ധ്യതകളെയാണു ‘ഡിമാന്റ് ലയബിലിറ്റി’കളെന്ന കൂട്ടത്തിൽ പെടുത്തിയിരിയ്ക്കുന്നത്. കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൌണ്ട് മുതലായ നിക്ഷേപങ്ങൾ ചോദിച്ചാലുടൻ കൊടുക്കേണ്ടവയാണ്. വേറേയും ചിലതുണ്ട് ‘ഡിമാന്റ് ലയബിലിറ്റി’കളിൽ.

‘ടൈം ലയബിലിറ്റി’കളിലുള്ളതു ഫിക്സഡ് ഡെപ്പൊസിറ്റ്, റെക്കറിംഗ് ഡെപ്പൊസിറ്റ്, എന്നിവയെല്ലാമാണ്. ഇവയൊക്കെ ഉടൻ കൊടുക്കേണ്ടവയല്ല; അവയുടെ കാലാവധി തികയുമ്പോൾ മാത്രം കൊടുത്താൽ മതി. ഇങ്ങനെ, ഒരു നിശ്ചിത കാലാവധിയ്ക്കു ശേഷം കൊടുത്തു തീർത്താൽ മതിയാവുന്ന ബാദ്ധ്യതകളാണ് ‘ടൈം ലയബിലിറ്റി’കളിലുള്ളത്. വിദേശങ്ങളിൽ നിന്നും മറ്റും ലോണുകളെടുത്തിട്ടുണ്ടെങ്കിൽ അവയും ഇക്കൂട്ടത്തിൽപ്പെടും. നിക്ഷേപങ്ങളിന്മേൽ കൊടുക്കാനുള്ള പലിശ, കൊടുത്തുതീർക്കാനുള്ള ഡിവിഡന്റ്, ഇങ്ങനെ പലതു കൂടിയും ക്യാഷ് റിസർവ് റേഷ്യോയിൽപ്പെടുന്ന ബാദ്ധ്യതകൾ തന്നെ.

ചുരുക്കത്തിൽ ബാങ്കുകളുടെ മിക്ക ബാദ്ധ്യതകളും ക്യാഷ് റിസർവ് റേഷ്യോയുടെ നിർണ്ണയത്തിനായി കണക്കിലെടുക്കേണ്ടതുണ്ട്. റിസർവ് ബാങ്കിൽ നിന്നു തന്നെ എടുത്തിരിയ്ക്കുന്ന ലോണുകൾ, നാഷണൽ ഹൌസിംഗ് ബാങ്ക്, നബാർഡ്, എക്സിം ബാങ്ക്, എന്നിങ്ങനെ ചില ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്തിരിയ്ക്കുന്ന ലോണുകൾ, ഇവയ്ക്കു ക്യാഷ് റിസർവ് റേഷ്യോ ബാധകമല്ല. മുകളിൽ പരാമർശിച്ചിരിയ്ക്കുന്ന ലിസ്റ്റുകളൊന്നും പൂർണമല്ലെന്നു കൂടി പറഞ്ഞോട്ടെ. ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റി പൊതുതാത്പര്യമുള്ള, വളരെ പ്രസക്തമെന്നു തോന്നിയ കാര്യങ്ങൾ മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളു. വിസ്താരഭയം കൊണ്ടു കുറേയേറെക്കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ക്യാഷ് റിസർവ് റേഷ്യോയുടെ രൂപത്തിൽ റിസർവ് ബാങ്കിന്റെ പക്കൽ എത്ര പണം നീക്കിയിരിപ്പുണ്ടെന്നു നോക്കാം. 2014 മാർച്ചിൽ ഇന്ത്യയിലെ ഷെഡ്യൂൾഡ് കമ്മേർഷ്യൽ ബാങ്കുകളുടെ പക്കലുണ്ടായിരുന്ന ആകെ നിക്ഷേപം 79134.43 ബില്യൻ രൂപയായിരുന്നു. 2015ലെ നില അറിയാനാകാഞ്ഞതിനാൽ, 2014 മാർച്ചിലെ നില തന്നെ ഇപ്പോഴും തുടരുന്നു എന്നു നമുക്കു തത്കാലം കരുതുക. ഒരു ബില്യനെന്നാൽ നൂറു കോടി. 79134.43 ബില്യൻ രൂപയെന്നാൽ 79,13,443 കോടി രൂപ. 79 ലക്ഷം കോടി രൂപ എന്നു പറയുന്നതാകും എളുപ്പം. ഈ തുകയുടെ നാലു ശതമാനം റിസർവ് ബാങ്കിന്റെ പക്കൽ ക്യാഷ് റിസർവ് റേഷ്യോ ആയി നീക്കിയിരിപ്പുണ്ടാകണം. 79,13,443 കോടി രൂപയുടെ നാലു ശതമാനമെന്നാൽ 3,16,537 കോടി രൂപ. ബാങ്കുകൾക്കു കിട്ടിയ നിക്ഷേപത്തിന്റെ വിഹിതമായി 3,16,537 കോടി രൂപ റിസർവ് ബാങ്കിന്റെ പക്കൽ ഇപ്പോഴുണ്ടാകണം.

ഈ മൂന്നു ലക്ഷം കോടി രൂപ റിസർവ് ബാങ്ക് എവിടെയാണു സൂക്ഷിച്ചിരിയ്ക്കുന്നത്? ഇല്ല, അതു കൊള്ളയടിയ്ക്കാനുള്ള ഉദ്ദേശമൊന്നും നമുക്കില്ല. വെറും കൌതുകം കൊണ്ടു ചോദിച്ചുപോയെന്നേയുള്ളു. റിസർവ് ബാങ്കാകട്ടെ, അതൊന്നും രഹസ്യമാക്കി വച്ചിട്ടുമില്ല; തുറന്ന പുസ്തകം പോലെ മലർത്തി വയ്ക്കുകയാണു ചെയ്തിരിയ്ക്കുന്നത്.

റിസർവ് ബാങ്കിനു രാജ്യത്ത് പത്തൊമ്പതു സ്ഥലങ്ങളിൽ പണം സൂക്ഷിയ്ക്കുന്ന ഓഫീസുകളുണ്ട്. ഇന്ത്യയെപ്പോലെ വിശാലമായൊരു രാജ്യത്ത് (ആകെ 33 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണം!) വിദൂരസ്ഥലങ്ങളിൽപ്പോലും പണത്തിന് ആവശ്യമുണ്ടാകും. വെറും പത്തൊമ്പതു കേന്ദ്രങ്ങൾ തികച്ചും അപര്യാപ്തം. റിസർവ് ബാങ്കിനും ഇക്കാര്യം നന്നായറിയാം. കൂടുതലിടങ്ങളിൽ പണം സൂക്ഷിയ്ക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതു റിസർവ് ബാങ്കിനു ദുഷ്കരമാണു താനും. അതുകൊണ്ടവർ വാണിജ്യബാങ്കുകൾക്കു നിർദ്ദേശം നൽകി. ആ നിർദ്ദേശമനുസരിച്ച് വാണിജ്യബാങ്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പണം സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനങ്ങളൊരുക്കി. ഈ സംവിധാനങ്ങൾ കറൻസി ചെസ്റ്റുകൾ എന്നറിയപ്പെടുന്നു.

4211 കറൻസി ചെസ്റ്റുകൾ കഴിഞ്ഞ വർഷമുണ്ടായിരുന്നു. ഈ സംഖ്യയിലിപ്പോൾ വ്യത്യാസം വന്നിട്ടുണ്ടാകാം. രാജ്യത്തെ പ്രമുഖ ബാങ്കുകൾക്കെല്ലാം കറൻസി ചെസ്റ്റുകളുണ്ട്. പണം ഭദ്രമായി സൂക്ഷിച്ചു വയ്ക്കാനുള്ള അറകളും കർക്കശമാ‍യ ബന്തവസ്സുമെല്ലാം കറൻസി ചെസ്റ്റുകളിലുണ്ടാകും. കറൻസി ചെസ്റ്റ് ഏതു ബാങ്കിന്റേതായാലും അതിൽ പണം സൂക്ഷിച്ചു വയ്ക്കുന്നതു റിസർവ് ബാങ്കിനു വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്. കറൻസി ചെസ്റ്റുകളിലെത്തിച്ചു കൊടുക്കുന്ന പണം, റിസർവ് ബാങ്കിനു നേരിട്ടു കൈമാറുന്നതിനു തുല്യമാണെന്നും, കറൻസി ചെസ്റ്റുകളിലുള്ള പണം റിസർവ് ബാങ്കിന്റേതാണെന്നും ചുരുക്കം.

ഓരോ ദിവസവും ക്യാഷ് റിസർവ് റേഷ്യോയെന്ന നിബന്ധന ബാങ്കുകൾ പാലിച്ചിരിയ്ക്കണം. ഈരണ്ടാഴ്ച കൂടുമ്പോൾ ബാങ്കുകൾ റിസർവ് ബാങ്കിന് ഇതു സംബന്ധിച്ച കണക്കുകൾ സമർപ്പിയ്ക്കണം. ഏഴു ദിവസത്തിനകം പ്രാഥമികക്കണക്കുകളും ഇരുപതു ദിവസത്തിനകം അന്തിമക്കണക്കുകളും സമർപ്പിച്ചിരിയ്ക്കണം.

നിർദ്ദിഷ്ട ക്യാഷ് റിസർവ് റേഷ്യോ നിരക്കു പാലിയ്ക്കുന്നതിൽ ഒരു ബാങ്കു പരാജയപ്പെടുന്നെന്നു കരുതുക: ശിക്ഷണനടപടികൾ ഉടൻ തുടങ്ങുകയില്ല. അഞ്ചു ശതമാനം ഇളവ് അനുവദനീയമാണ്. അനുവദനീയമായ ഇളവിന്റെ സീമയും ലംഘിച്ചാൽ, പിഴയൊടുക്കേണ്ടി വന്നതു തന്നെ. നിലവിലുള്ള ‘ബാങ്ക് റേറ്റി’നേക്കാൾ മൂന്നു ശതമാനം ഉയർന്ന നിരക്കിൽ പിഴയൊടുക്കണം. ഇപ്പോഴത്തെ ബാങ്ക് റേറ്റ് എട്ടേകാൽ ശതമാനമാണ്. ക്യാഷ് റിസർവ് നിബന്ധന പാലിയ്ക്കുന്നതിൽ പരാജയപ്പെടുന്നൊരു ബാങ്കു പതിനൊന്നേകാൽ (8.25% + 3% = 11.25%) ശതമാനം പിഴയൊടുക്കേണ്ടി വരും. മാത്രമോ, ഈ സ്ഥിതി തുടർന്നാൽ, ബാങ്കു റേറ്റിനേക്കാൾ അഞ്ചു ശതമാനം കൂടുതലെന്ന, ഉയർന്ന നിരക്കിലായിരിയ്ക്കും തുടർന്നുള്ള ദിനങ്ങളിൽ പിഴയൊടുക്കേണ്ടി വരിക. സ്ഥിതി വീണ്ടും തുടർന്നാൽ ബാങ്കിന്റെ ലൈസൻസു പോലും നഷ്ടമായെന്നു വരാം. ഇതൊന്നും സ്വതന്ത്രഭാരതത്തിൽ സംഭവിച്ചിട്ടില്ല. നമ്മുടെ ബാങ്കിംഗ് മേഖലയുടെ കരുത്തിന്റെ തെളിവാണിത്.

ബാങ്കുകളിൽ നിന്നു ക്യാഷ് റിസർവ് റേഷ്യോ വഴി കിട്ടിയിരിയ്ക്കുന്ന പണം മുഴുവനും റിസർവ് ബാങ്ക് പണമായിത്തന്നെ വച്ചിരിയ്ക്കുകയാണോ? അല്ലെന്നാണു റിസർവ് ബാങ്കിന്റെ 2014 ജൂൺ മുപ്പതിലേയും 2015 ജൂൺ മുപ്പതിലേയും ബാലൻസ് ഷീറ്റുകൾ കാണിയ്ക്കുന്നത്. റിസർവ് ബാങ്ക് ദേശീയവും അന്തർദ്ദേശീയവുമായ നിക്ഷേപങ്ങൾ നടത്തിയിരിയ്ക്കുന്നു; ലോണുകൾ കൊടുത്തിരിയ്ക്കുന്നു. റൊക്കം പണമായി ചെറിയ തുക മാത്രമേ റിസർവ് ബാങ്കിന്റെ പക്കലുള്ളൂ. റിസർവ് ബാങ്കിന്റെ പക്കൽ റൊക്കം പണം കുറവാണെന്ന വേവലാതിയ്ക്കവകാശമില്ല; കാരണം, പതിനാലേമുക്കാൽ ലക്ഷം കോടി രൂപയോളം വില വരുന്ന കറൻസി നോട്ടുകളാണു റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിയ്ക്കുന്നതായി ബാലൻസ് ഷീറ്റിൽ കാണുന്നത്!

ഇന്ത്യയിൽ നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോ നിലവിലിരിയ്ക്കുന്ന ഈ സമയത്ത്, ചൈനയിലേത് പതിനെട്ടര ശതമാനമാണ്. അതിന്റെ മറുധ്രുവത്തിലാണു ബ്രിട്ടൻ: നിരക്കു പൂജ്യം. ക്യാനഡയിലേതും അതു തന്നെ. അമേരിക്കയിൽ ക്യാഷ് റിസർവ് റേഷ്യോയുണ്ട്. വ്യത്യസ്തമാണ് അവരുടെ സംവിധാനം. ചില തരം നിക്ഷേപങ്ങൾക്കു മാത്രമേ അതുള്ളൂ. അവയാകട്ടെ, സ്ലാബ് അടിസ്ഥാനത്തിലുള്ളവയാണു താനും.

റിസർവ് ബാങ്ക് എന്തിനു വേണ്ടി ബാങ്കുകളുടെ പക്കൽ നിന്നു പണം വാങ്ങി കൈയിൽ വയ്ക്കുന്നു? ബാങ്കുകളുടെ പക്കലുള്ള പണത്തിന്റെ അളവു കുറയ്ക്കുകയാണു മുഖ്യലക്ഷ്യം. ബാങ്കുകളുടെ പക്കൽ പണം കൂടുമ്പോൾ അതു കമ്പോളത്തിലേയ്ക്കൊഴുകുന്നു, കമ്പോളത്തിലുള്ള പണത്തിന്റെ അളവു കൂടുന്നു. കമ്പോളത്തിലെ പണമെന്നാൽ ജനതയുടെ കൈവശമുള്ള പണം. ജനതയുടെ കൈവശം കൂടുതൽ പണമുണ്ടെങ്കിൽ എന്തു ദോഷമാണുണ്ടാകുക? നമ്മുടെ പോക്കറ്റിൽ ആവശ്യത്തിലേറെ പണമുണ്ടെന്നു കരുതുക. നാമെന്താണു ചെയ്യുക? കടകളിലും മാളുകളിലും മറ്റും ചെന്ന്, ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ നാം വാങ്ങലുകൾ നടത്തും. പണാധിക്യം കൊണ്ടു ജനത അനാവശ്യമായ വാങ്ങലുകൾ നടത്താൻ തുടങ്ങുമ്പോൾ (“ടൂ മച്ച് മണി ചേയ്സിങ്ങ് ടൂ ഫ്യൂ ഗൂഡ്സ്”) വിലകളുയരും, നാണയപ്പെരുപ്പം തലയുയർത്തും. വിലകൾ ക്രമാതീതമായി ഉയരുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ കഷ്ടപ്പെടും. ഉടൻ റിസർവ് ബാങ്ക് കടിഞ്ഞാൺ മുറുക്കും: ക്യാഷ് റിസർവ് റേഷ്യോ ഉയർത്തും. ബാങ്കിംഗ് മേഖലയിൽ നിന്നു പണം റിസർവ് ബാങ്കിലേയ്ക്കു പോകും. കമ്പോളത്തിലെ പണപ്പെരുപ്പം കുറയുമ്പോൾ വിലകൾ താഴും. സാധാരണജനത്തിന് ആശ്വാസമാകും.

ക്യാഷ് റിസർവ് റേഷ്യോ ഇപ്പോൾ കാൽ ശതമാനം (0.25%) ഉയർത്തിയാൽ ബാങ്കിംഗ് മേഖലയിൽ നിന്ന് എത്ര കോടി രൂപയാണു പിൻ‌വലിയ്ക്കപ്പെടുകയെന്നു നമുക്കൊന്നു കണക്കാക്കാം: ബാങ്കുകളിലെ ആകെ നിക്ഷേപം 2014 മാർച്ചിൽ 79,13,443 കോടി രൂപയായിരുന്നു. ഇപ്പോഴും അത്ര തന്നെയേ ഉള്ളൂ എന്നു കരുതുക. ഇതിന്റെ കാൽ ശതമാനമെന്നാൽ 19783 കോടി രൂപ. കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി ഇത് ഇരുപതിനായിരം കോടി രൂപയെന്നു കരുതാം. ക്യാഷ് റിസർവ് റേഷ്യോയിൽ കാൽ ശതമാനത്തിന്റെ വർദ്ധനവു വരുത്തിയാൽ ഇരുപതിനായിരം കോടി രൂപ ബാങ്കിംഗ് മേഖലയിൽ നിന്നു പിൻ‌വലിയ്ക്കപ്പെടും എന്ന് ഈ കണക്കുകൾ കാണിയ്ക്കുന്നു.

റിസർവ് ബാങ്കു നാണയപ്പെരുപ്പത്തെ നിയന്ത്രിയ്ക്കാനുപയോഗിയ്ക്കുന്ന പല വഴികളിലൊന്ന് ഇതു തന്നെ. നാണയപ്പെരുപ്പത്തിനു പകരം പണക്കമ്മിയാണു കമ്പോളത്തെ ബാധിയ്ക്കുന്നതെങ്കിൽ വില്പന കുറയും, ഉല്പാദനം കുറയും, വ്യവസായം തളരും, സാമ്പത്തികവളർച്ച മന്ദീഭവിയ്ക്കും, തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിയ്ക്കും. ഇത്തരമൊരു സന്ദർഭത്തിൽ റിസർവ് ബാങ്ക് ക്യാഷ് റിസർവ് റേഷ്യോയിൽ കുറവു വരുത്തുന്നു; പണം റിസർവ് ബാങ്കിൽ നിന്നു ബാങ്കിംഗ് മേഖലയിലേയ്ക്കൊഴുകുന്നു, അവിടന്നു കമ്പോളത്തിലേയ്ക്കും. ഉടൻ വ്യവസായങ്ങളുണരുന്നു. നാണയപ്പെരുപ്പത്തെ തടയുന്നതോടൊപ്പം വ്യാവസായികവളർച്ച കൈവരിയ്ക്കുകയും ചെയ്യുകയെന്നത് ഒരു ഞാണിന്മേൽക്കളിയോളം തന്നെ ദുഷ്കരമാണ്.

നാണയപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ഉല്പാദനത്തളർച്ച, സാമ്പത്തികമാന്ദ്യം എന്നിവ സങ്കീർണപ്രശ്നങ്ങളാകയാൽ അവ പരിഹരിയ്ക്കാൻ ക്യാഷ് റിസർവ് റേഷ്യോയിലൂടെ മാത്രം സാധിയ്ക്കുകയില്ല. മറ്റു പല നടപടികളും റിസർവ് ബാങ്കിനു സ്വീകരിയ്ക്കേണ്ടി വരും. റിസർവ് ബാങ്കിനു മാത്രമല്ല, സർക്കാരിനും. പ്രശ്നങ്ങളെപ്പോലെ തന്നെ സങ്കീർണമാകാം അവയ്ക്കുള്ള പരിഹാരങ്ങളും. തത്കാലം അവയിലേയ്ക്കു കടക്കുന്നില്ല. കരുതൽധനങ്ങളെപ്പറ്റിയുള്ള ഈ ലേഖനത്തിൽ അവയ്ക്കു വലുതായ പ്രസക്തിയുമില്ല.

ക്യാഷ് റിസർവ് റേഷ്യോ വേണ്ടെന്നു വയ്ക്കാനാകുമോ? ഈയൊരു ചോദ്യം അധികമാരും ചോദിച്ചുകാണാനിടയില്ല. നമുക്കതൊന്നു സ്വയം ചോദിച്ചു നോക്കുകയും, അതിനുള്ള ഉത്തരം കണ്ടെത്താൻ ശ്രമിയ്ക്കുകയും ചെയ്യാം.

വാസ്തവത്തിൽ എന്തിനാണിവിടെ റൊക്കം പണം, അഥവാ ക്യാഷ്? ഇവിടത്തെ കച്ചവടങ്ങളിൽ നല്ലൊരു ശതമാനം ഇന്നും റൊക്കം പണം കൊണ്ടാണു നടക്കുന്നത്. ഓൺലൈൻ പേയ്മെന്റ് പ്രചാരത്തിലായി വരുന്നുണ്ടെങ്കിലും, കറൻസി നോട്ടുകളില്ലാതെ നടക്കാനിടയില്ലാത്ത ഇടപാടുകൾ ഇപ്പോഴും ധാരാളമുണ്ട്. ഇന്റർനെറ്റിന്റെ വരവോടെ കടലാസിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, കടലാസില്ലാത്തൊരു ലോകം – പേപ്പർലെസ് വേൾഡ് – ഇന്നും ബഹുകാതമകലെയാണ്. അതുപോലെ തന്നെ ഓൺലൈൻ പേയ്മെന്റും. ഇന്ത്യയിലുള്ള ആറു ലക്ഷം ഗ്രാമങ്ങളിൽ എഴുപത്തിനാലായിരത്തിൽ മാത്രമേ ബാങ്കുകളുള്ളെന്നു രണ്ടു വർഷം മുമ്പു വന്ന ഒരു റിപ്പോർട്ടിൽ കാണുന്നു; ശേഷിയ്ക്കുന്ന അഞ്ചേകാൽ ലക്ഷം ഗ്രാമങ്ങളിൽ ബാങ്കുകൾ ചെന്നെത്തിയിട്ടില്ല. മാത്രമല്ല, ഓഹരികൾ ഡീമെറ്റീരിയലൈസ് ചെയ്തതു പോലെ, എന്നെങ്കിലും കറൻസി നോട്ടുകൾ ഡീമെറ്റീരിയലൈസ് ചെയ്യാനാകുമെന്നു തോന്നുന്നില്ല. കറൻസി നോട്ടുകൾ ഇനിയുമേറെക്കാലം പ്രചാരത്തിലിരിയ്ക്കേണ്ടി വരുമെന്നുറപ്പ്; അതോടൊപ്പം ക്യാഷ് റിസർവ് റേഷ്യോയും.

ക്യാഷ് റിസർവ് റേഷ്യോ പോലുള്ള കരുതൽ ധനങ്ങൾ ബാങ്കിംഗ് മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഇത് അതിപ്രധാനമാണ്. 1960ൽ പാലാ സെൻ‌ട്രൽ ബാങ്കു ‘തകർന്നു’. 2004ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കും. ഈ തകർച്ചകൾക്ക് അവയുടേതു മാത്രമായ കാരണങ്ങളുണ്ടായിരുന്നു. പിന്നീടു വാണിജ്യബാങ്കുകളൊന്നും ഇന്ത്യയിൽ തകർന്നിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിന്റെ ഉത്തരാർദ്ധത്തിൽ അമേരിക്കയിലുണ്ടായ സബ് പ്രൈം പ്രതിസന്ധിയിൽ പല വൻ‌കിട ബാങ്കുകൾ പോലും തളരുകയും തകരുകയും ചെയ്തപ്പോൾ (ലീമാൻ ബ്രദേഴ്സ്, മെറിൽ ലിഞ്ച്, മോർഗൻ സ്റ്റാൻലി) ഇന്ത്യയിൽ ഒരൊറ്റ വാണിജ്യബാങ്കു പോലും തകർന്നില്ലെന്ന വസ്തുത എടുത്തുപറയേണ്ടിയിരിയ്ക്കുന്നു. ഇതിനു ബാങ്കിംഗ് മേഖലയിൽ നിലവിലിരുന്നിരുന്ന കർക്കശനിയമങ്ങളോടാണു നന്ദി പറയേണ്ടത്; അവ പാലിയ്ക്കാൻ ബാങ്കുകൾ കാണിയ്ക്കുന്ന ശുഷ്കാന്തിയോടും. ഒരു ഡസനിലേറെ സഹകരണബാങ്കുകൾ തകർന്നെന്ന കാര്യം ഇവിടെ വിസ്മരിയ്ക്കുന്നില്ല. സഹകരണബാങ്കുകളുടെ ഭരണത്തിൽ മറ്റു പലരും പലതും കടന്നുകൂടുന്നതായിരിയ്ക്കണം അവയുടെ ബലക്ഷയത്തിനുള്ള മുഖ്യകാരണം.

ആഗോളവത്കരണത്തെത്തുടർന്ന് ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ആഗോളസമ്പദ്‌വ്യവസ്ഥയുമായി വേർപെടുത്താനാകാത്ത വിധം ബന്ധിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ആഗോളാടിസ്ഥാനത്തിലുണ്ടായേയ്ക്കാവുന്ന ആഘാതങ്ങളെപ്പോലും അതിജീവിയ്ക്കാനുള്ള കരുത്ത് ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്കു സദാ ഉണ്ടായിരിയ്ക്കണം. അതിനു സഹായകമാകുന്ന പല ഘടകങ്ങളിലൊന്നാണു ക്യാഷ് റിസർവ് റേഷ്യോ. ഈയടുത്ത കാലത്ത്, ഗ്രീസിലെ ബാങ്കുകൾ മൂന്നാഴ്ച അടഞ്ഞു കിടന്നത് ഓർക്കാതെ നിവൃത്തിയില്ല. ഭരണതലത്തിലുള്ള കെടുകാര്യസ്ഥത ബാങ്കുകളേയും, അവയിലൂടെ ജനതയേയും പ്രതികൂലമായി ബാധിയ്ക്കുമെന്നതിനു വേറെ തെളിവു വേണ്ട. രാഷ്ട്രീയപ്രേരിതമായ പ്രവർത്തനങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്നു ബാങ്കിംഗ് മേഖലയെ കഴിവതും മുക്തമാക്കി പരിരക്ഷിയ്ക്കേണ്ടതു ജനതയുടെ ക്ഷേമത്തിന് അത്യാവശ്യമാണ്.

സുപ്രീം കോടതി, സെബി, ട്രായി, ഐ ആർ ഡി ഏ, തെരഞ്ഞെടുപ്പു കമ്മീഷൻ, റിസർവ് ബാങ്ക് - ഇങ്ങനെ പല മേൽനോട്ടസ്ഥാപനങ്ങളുമുണ്ടു നമുക്ക്. ഇവയിൽ മിക്കതിനെപ്പറ്റിയും പലപ്പോഴായി പരാതികളുമുയർന്നിട്ടുണ്ട്. ഏതു മേൽനോട്ടസ്ഥാ‍പനത്തിനും സർക്കാരിന്റെ സ്വാധീനവലയത്തിൽ പെടാനെളുപ്പമാണ്. എന്നാൽ റിസർവ് ബാങ്കിനെപ്പറ്റി, നിയമപാലനത്തിലെ കാർക്കശ്യം ഒരല്പം കൂടുതലാണെന്നൊഴികെ, മറ്റു പരാതികളൊന്നും കേൾക്കാനിട വന്നിട്ടില്ല. രാഷ്ട്രീയത്തിൽ നിന്നകലം പാലിച്ച്, വേണ്ടപ്പോൾ വേണ്ടതു നിർഭയം ചെയ്ത്, രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോയിരിയ്ക്കുന്ന റിസർവ് ബാങ്കിന്റെ ഇതപ്പര്യന്തമുള്ള പ്രവർത്തനം ഇന്ത്യയ്ക്ക് അഭിമാനകരമാണ്.

നിക്ഷേപത്തിന്റെ നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോ ആയി റിസർവ് ബാങ്കിലേയ്ക്കു കൈമാറേണ്ടി വരുമ്പോൾത്തന്നെ, മറ്റൊരു ഇരുപത്തൊന്നര ശതമാനം സർക്കാരിനും കൈമാറേണ്ടതുണ്ടെന്നും, ഈ ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ അഥവാ എസ് എൽ ആർ എന്നറിയപ്പെടുന്നെന്നും ഈ ലേഖനത്തിന്റെ ആരംഭത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നു. ക്യാഷ് റിസർവ് റേഷ്യോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ് 1934 അനുസരിച്ചുള്ളതാണെങ്കിൽ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949 അനുസരിച്ചുള്ളതാണ്. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയെപ്പറ്റി അടുത്തൊരു ബ്ലോഗിൽ പ്രതിപാദിയ്ക്കുന്നതാണ്. റിപ്പോ റേറ്റ്, റിവേഴ്സ് റിപ്പോ റേറ്റ് എന്നിവ സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതുകൊണ്ട് അവയെപ്പറ്റിയും, ബാങ്ക് റേറ്റിനെപ്പറ്റിയും ആ ബ്ലോഗിൽ വിശദീകരിയ്ക്കാനുദ്ദേശിയ്ക്കുന്നു.
തുടരും 

കവല



സന്തോഷ് പാലാ

രണ്ടരയിഞ്ച്
വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്ക്
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്‍റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല
മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്‍റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല
തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്
വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു
കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങ്ങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി - എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല ,
എന്തായാലും അങ്ങോട്ടില്ല
പീന്നീടുള്ള കട മുതലാളിമാര്‍
പ്രസവമടുത്ത
പെണ്ണുങ്ങളെപ്പോലെ
വല്ലപ്പോഴും വരും,പോകും
ആപത്ഘട്ടങ്ങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്
പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.
പുകവലി വിരുദ്ധ സമിതി
അന്ന് നാട്ടിയ കൊടിമരം
ഇഴയുന്ന
പല സുഹൃത്തുക്കള്‍ക്കും
ഇന്ന്
ഒരു സഹായമാണ്.

എം കെ ഹരികുമാർ സാഹിത്യ കളരി



സർഗ്ഗാത്മക  സാഹിത്യരചനയിൽ  പരിശീലനം
കൂത്താട്ടുകുളം  എലൈറ്റ്  അക്കാദമിയിൽ  ആരംഭിക്കുന്നു .
പരിശീലകൻ  എം  കെ  ഹരികുമാർ  സാഹിത്യ കളരി

ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്ന്‌ ഒരു വിളി

 ഇ   ഹരികുമാർ
രണ്ടായിരത്തി മൂന്ന്‌ ഒക്ടോബര്‍ മാസത്തിലാണ്‌ ഹൃദയം രണ്ടാമതായി എന്നെ ആക്രമിച്ചത്‌. ആദ്യത്തേതിനേക്കാള്‍ ഒരു പടി ഉയര്‍ന്ന തോതിലുള്ള ആക്രമണം. കൃഷ്ണ ഹോസ്പിറ്റലില്‍ ഡോ. വല്‍സരാജ്‌ ബാലകൃഷ്ണന്റെ പരിചരണത്തില്‍ ആദ്യ രാത്രി കഴിച്ചുകൂട്ടി. ടെസ്റ്റുകള്‍, ഒന്നിലധികം ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ രക്തചംക്രമണത്തിന്‌ തടസ്സമുണ്ടാക്കുന്നതായി കാണിച്ചു. അദ്ദേഹം ഉടനെ അമൃതയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കൂടുതല്‍ പരിശോധനയ്ക്കും വിദഗ്ദചികിത്സയ്ക്കുമായി (ഒരുപക്ഷെ ആഞ്ജിയോപ്ലാസ്റ്റിയോ ബൈപാസ്സോ) കൊണ്ടുപോകാമെന്ന്‌ അഭിപ്രായപ്പെട്ടു. എന്റെ മകന്‍ അവന്റെ വിവാഹാലോചന തീര്‍ച്ചയാക്കാനായി ലീവെടുത്തുവന്നിരുന്നു. അവന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കാനിരിക്കെ ഞാന്‍ ആശുപത്രിയിലായി. വധുവിന്റെ അച്ഛനും അമ്മയും ഞങ്ങളെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. അവന്റെ മ്ലാനമായ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു ഒരച്ഛന്‌ മകനോട്‌ ചെയ്യാനുള്ള നല്ലൊരു കാര്യമാണ്‌ ഞാനിപ്പോള്‍ ചെയ്യുന്നത്‌. പക്ഷെ ഇതൊന്നും എന്റെ കയ്യിലല്ലല്ലോ എന്ന കാര്യം എനിയ്ക്ക്‌ ആശ്വാസം തന്നില്ല.
അമൃതയുടെ ആംബുലന്‍സില്‍ എന്നെ കിടത്തിയതിനു കാല്‍ക്കല്‍ ഭാഗത്തായി മകന്‍ ഇരുന്നിരുന്നു. അവന്റെ മുഖം വല്ലാതെ പരവശമായിരുന്നു. അമൃത ഹോസ്പിറ്റലില്‍ സി.സി.യുവില്‍ എന്നെ പ്രവേശിപ്പിച്ചത്‌ രാത്രി, എട്ട്‌ ഒമ്പത്‌ മണിയോടെയായിരുന്നു. അന്നു രാത്രി പിന്നീടുണ്ടായ കാര്യങ്ങളൊന്നും ഓര്‍മ്മയില്ല. അവര്‍ ഉറങ്ങാനായി ഇന്‍ജക്ഷന്‍ തന്നിരുന്നു. നന്നായി ഉറങ്ങി. ഉറക്കത്തിനിടയില്‍ എപ്പോഴോ ഒരു പെണ്‍കുട്ടിയുടെ വിളി കേട്ടു.
"അച്ഛാ........ അച്ഛാ ഒരു മരുന്ന്‌ കഴിക്കാനുണ്ട്‌......"
ഞാന്‍ പ്രയാസപ്പെട്ട്‌ കണ്ണു തുറക്കാന്‍ ശ്രമിച്ചു. വീണ്ടും ആ കുട്ടിയുടെ ശബ്ദം.
"അച്ഛാ.... ഒരു മരുന്ന്‌ തരട്ടെ."
എന്റെ ജന്മാന്തരങ്ങളിലെവിടെയോ എനിയ്ക്കു പിറന്നിട്ടില്ലാത്ത ഒരു മകള്‍ എന്റെ അടുത്തു വന്നിട്ട്‌ സ്നേഹത്തോടെ വിളിക്കുകയാണ്‌. "അച്ഛാ....."
ഞാന്‍ മരുന്ന്‌ കഴിച്ചിട്ടുണ്ടാവണം, വീണ്ടും ഉറക്കത്തിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങി. പിന്നെ ഉണര്‍ന്നത്‌ അതേ വിളി കേട്ടുകൊണ്ടായിരുന്നു. "അച്ഛാ...."
ഇപ്പോള്‍ എനിയ്ക്ക്‌ ആ കുട്ടിയെ നന്നായി കാണാന്‍ പറ്റും. അവള്‍ ചിരിച്ചുകൊണ്ട്‌ അടുത്തു നില്‍ക്കുന്നു.
'നന്നായി ഉറങ്ങീല്ലേ?'
ആ വിളി എന്നില്‍ വളരെ നല്ല പ്രതികരണങ്ങളുണ്ടാക്കി. ഞാന്‍ പറഞ്ഞു.
'നന്നായി ഉറങ്ങി, മോളെ.'
നഴ്സുമാരുടെ ഡ്യൂട്ടി മാറുന്നത്‌ എട്ടു മണിയ്ക്കാണെന്നു തോന്നുന്നു. പിന്നീട്‌ ഭക്ഷണം തരാനും മരുന്ന്‌ തരാനും വന്നത്‌ വേറൊരു കുട്ടിയായിരുന്നു. കണ്ണടച്ചു കിടക്കുകയായിരുന്ന എന്നെ അവള്‍ വിളിച്ചു.
'അപ്പച്ചാ.....' പെട്ടെന്നവള്‍ എന്തോ തെറ്റു ചെയ്തതുപോലെ അതു തിരുത്തി. 'അച്ഛാ....'
ഞാന്‍ ചോദിച്ചു.
'മോളെന്തിനാണ്‌ തിരുത്തിയത്‌? എന്നെ അപ്പച്ചന്‍ എന്നുതന്നെ വിളിച്ചാല്‍ പോരായിരുന്നോ? മോള്‌ എന്നെ അങ്ങിനെ വിളിച്ചാല്‍ മതി.'
അവള്‍ പക്ഷെ അച്ഛാ എന്നുതന്നെ വിളിച്ചു. ഇടയ്ക്ക്‌ ഓര്‍മ്മത്തെറ്റുപോലെ അപ്പച്ചാ എന്നും. രോഗികളെ എന്താണ്‌ വിളിയ്ക്കേണ്ടത്‌ എന്ന്‌ ആശുപത്രി അധികൃതര്‍ നഴ്സുമാരുടെ പരിശിലനവേളയില്‍ പഠിപ്പിക്കുന്നുണ്ടാവും. പക്ഷെ ഞാനത്‌ ആ വിധത്തിലല്ല എടുത്തത്‌. ആ വിളിയില്‍ എന്തോ ഒരു മമത ഒളിച്ചിരിയ്ക്കുന്നുണ്ട്‌. എന്നെപ്പോലുള്ള ഒരു രോഗിയെ വേഗം ആരോഗ്യത്തിലേയ്ക്ക്‌ കൊണ്ടുവരാനുള്ള ഒരു മന്ത്രം. പ്രത്യേകിച്ച്‌ ആ പെണ്‍കുട്ടി അപ്പച്ചാ എന്ന് വിളിച്ചത്‌ എന്നെ വല്ലാതെ സ്പര്‍ശിച്ചു. അതവള്‍ ആത്മാര്‍ത്ഥമായി വിളിച്ചതു തന്നെയാവണമെന്നു ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹം എന്ന വാക്കിന്‌ വലിയ അര്‍ത്ഥം കല്‍പിച്ചു കൊടുത്ത ഒരമ്മയുടെ പേരിലുള്ള ആശുപത്രിയില്‍ ഇങ്ങിനെയേ നടക്കാന്‍ പാടു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...