28 Apr 2013

malayalasameeksha april 15/may 15.2013


 ഉള്ളടക്കം 
 കവിത
മുന്നൊരുക്കം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍
സിനാൻ എന്ന വേദന
ഫൈസൽ ബാവ 
 കലികാലം
അരുണ്‍കുമാർ 
നീ
ശ്രീദേവി നായർ 

 പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
കെട്ടഴിഞ്ഞ പുസ്തകം
ഇന്ദിരാബാലൻ
 രാത്രി മഴ
രഞ്ജു നായർ
ഒറ്റ
ജയദേവ് നായനാർ 
കലഹങ്ങള്‍
സന്തോഷ് പാലാ

 മടുപ്പ്
രാജൂ കാഞ്ഞിരങ്ങാട്
 മൊഴി
ഡോ.കെ.ജി.ബാലകൃഷ്ണന്‍ 
ഹൈപ്പർലിങ്ക്
സ്മിതാ പി  കുമാർ 
അക്ഷയതൃതീയ
ചെമ്മനം ചാക്കോ

 കിനാവ്
ടി.കെ. ഉണ്ണി
വമ്പറജയചന്ദ്രന്‍ പൂക്കരത്തറ
സഹോദരി
സുനിൽ പൂവറ്റൂർ
അറിയാനറിയാതെ
മഹർഷി

 അതിവേഗം ഹഹുദൂരം
മുരളീധരൻ വി വലിയവീട്ടിൽ 
നഷ്ടങ്ങളുടെ കണക്കുകള്‍
ഫൈസൽ പകൽക്കുറി
വിഷാദത്തിന്റെ തമ്പുരാക്കൾ
ഫസൽ റഹ്മാൻ 
കല്ലുകൾക്ക് പറയാനുള്ളത്….
ഗീത മുന്നൂർക്കോട്
തുള്ളികൾ
ഷെമി ബിജു
നക്ഷത്രങ്ങൾ
സന്ദീപ്‌ നായർ 
അപ്രിയ സത്യം
മോഹൻ ചെറായി
തെരുവിന്റെ സന്തതി
ജഗൻ
മായ
വി വിജയകുമാർ
 പോളി ടെക്നിക്ക്
അഭി വെളിയമ്പ്ര
പ്രകൃതിപാഠം
സന്തോഷ്  പല്ലശ്ശന
 മാന്യന്‍
ആനന്ദവല്ലി ചന്ദ്രൻ
കവിതകളും കുട്ടിക്കാലവും
ബോബൻ ജോസഫ്
കുരുതി
വിത്സണ്‍ ആന്റണി
നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...
ശിവശങ്കരൻ  കാരാവിൽ
 ദേവരച്ചികള്‍
റോയി കെ ഗോപാൽ
 ഭൂപടം
ടി ജെ വർക്കി
എഴുത്താശാന്‍.
സി വി പി നമ്പൂതിരി
ഇനിയെത്ര രാവുകൾ
ധനുഷ്  മിന്നൂസ്
കമ്മ്യൂണിസ്റ്റ്
ഷഫീക്  എസ്. കെ
സ്നേഹം
ദീപക് മോഹൻ  എം 
നിഴല്‍
ഹംനാദ് സൈബീരിയ
എങ്കിൽ .. ബൈ.
ബി . സുരേഷ്കുമാർ പുല്ലങ്ങടി
അവള്‍ക്കായൊരു മഴക്കാലം
തൂലിക
ലക്ഷ്മി നായർ
പ്രണയാക്ഷരം
ശ്രീനാഥ് സോമനാഥൻ
പ്രവാസി ..
എം .കെ മധു
മരുഭുമി
അഞ്ജലി മധു
മരണം ഒരു ചങ്ങാതി
അബ്ദുൽ ഷുക്കൂർ കെ ടി
പ്രഭാത വേശ്യ
രകു പന്തളം 
അവന്‍
ശ്രീലക്ഷ്മി ഗോപാൽ 
ശരണാലയത്തില്‍ ഒരമ്മ
പി.ഗോപാലകൃഷ്ണൻ 
പംക്തികൾ
അക്ഷരരേഖ
പാർക്കാൻ ഒരിടം
ആർ.ശ്രീലതാവർമ്മ
 മഷിനോട്ടം
ഇടവപ്പാതിക്കെന്താ വില ?
ഫൈസൽബാവ 
നിലാവിന്റെ വഴി
രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍
ശ്രീ പാർവ്വതി 
അഞ്ചാംഭാവം
മനസ്സിലാക്കപ്പെടേണ്ടവൾ സ്ത്രീ
ജ്യോതിർമയി  ശങ്കരൻ
എഴുത്തുകാരന്റെ ഡയറി
സൂര്യനെല്ലിയിൽ ഏതാണീ പെൺകുട്ടി?
സി.പി.രാജശേഖരൻ
ലേഖനം
അല്ല, നമ്മുടെ ഭാവി ഒട്ടും ഇരുണ്ടതല്ല!
സി.രാധാകൃഷ്ണൻ
ഭാരതത്തിലെ വിഷപ്പാമ്പുകൾ -3
ഡോ.വേണു തോന്നയ്ക്കൽ
ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ
ആദ്യം വെളിപ്പെടുന്നത്‌ ഭാഷയിലാണ്‌
മീരാ കൃഷ്ണ  
തെങ്ങുകളുടെ വിഡ്ഢിത്തം
പായിപ്ര രാധാകൃഷ്ണൻ
കൃഷി
തെങ്ങിൻ തോപ്പുകൾ-ഭാവിയിലെ എണ്ണപ്പാടങ്ങൾ
ടി. കെ. ജോസ്‌ ഐ എ എസ്
ഊർജ്ജസ്രോതസ്സായി വെളിച്ചെണ്ണ വൈറ്റ്‌ ഹൗസിലും
രമണി ഗോപാലകൃഷ്ണൻ
 ഡീസൽ എഞ്ചിനിൽ കൊക്കോ ഡീസൽ ഉപയോഗിക്കാം
ശ്രീകുമാർ പൊതുവാൾ
വെളിച്ചെണ്ണയുടെ മണമുള്ള ഡബിൾ ബെൽ
ദീപ്തി ആർ
ഹരിതമാറ്റത്തിന്‌ സമയമായി
പ്രീതാകുമാരി പി. വി.
ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ ഇന്ധനമാക്കിയാൽ?
വിജയൻ ആർ.
കൽപവൃക്ഷത്തണലിലെ സ്വപ്നക്കൂട്‌
വി. കെ. ദീപ
തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ
ടി.എസ്‌. വിശ്വൻ
ഏപ്രിൽ : കേരകർഷകർ എന്തു ചെയ്യണം ?
സി.ജെ
കഥ
രണ്ട് ദൃശ്യങ്ങളള്‍
കെ.എം.രാധ
മറുകരയ്ക്കുള്ള പ്രയാണം
അച്ചാമ്മ തോമസ്‌ 
 യക്ഷരാഗം
എസ്.സരോജം
ദിനപത്രവീതം
തോമസ്‌ പി  കൊടിയാൻ
ദൈവത്തിന്റെ കണ്ണുകൾ
എം.കെ.ജനാർദ്ദനൻ
കടലിലേക്കുള്ള വഴി
അജയ് ബോസ് 
സുമിത്രേ മുകുന്ദേട്ടൻ വിളിക്കുന്നു
ഇന്ദിരാ  തുറവൂർ 
ഒരു യാത്രയുടെ അവസാനം
പ്രമോദ് കുമാർ കൃഷ്ണപുരം
വിശ്രാന്തി ദിനം
അബ്ദുൾ  ജലീൽ
 വലിയ തലയുള്ള ആള്‍ ദൈവം
അനസ് മുഹമ്മദ്‌
കറണ്ട് പോയ കഥ
പ്രസാദ് വർഗീസ്
അനാഥന്‍
അൻസണ്‍
അമ്മ
പ്രമോദ്കുമാർ
ഡോറി
വിഷ്ണുപ്രസാദ്
പെയ്തിരുന്നില്ല
അസ്സീസ് ഈസ
പ്രണയം
പാറത്തോട് ജബ്ബാർ
 ഡെസ്ഡമോണ
അപ്പൂസ് കുഞ്ഞൻ
റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലം
വില്ലേജ്മാൻ
 യാത്ര
പ്രഫുല്ലൻ തൃപ്പൂണിത്തുറ
പുരിയും ഭുവനേശ്വറും
സാങ്കേതികം
കോണ്ടാക്റ്റ് ലെന്‍സ്‌ ഇന്‍ഫെക്ഷനായി; വിദ്യാര്‍ഥിനി അന്ധയായി
സറീനാ വഹാബ്
ഓർമ്മ
നിശാഗന്ധി വിരിഞ്ഞപ്പോള്‍
ജാകേഷ് പി  കെ
ബ്ലോഗ്
വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍
പി വി ഏരിയൽ
ആഹാരം
സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം
വൈശാഖൻ തമ്പി
പ്രകൃതി
മനുഷ്യനും, പ്രകൃതിയും, മനുഷ്യപ്രകൃതവും
ഡോ പി എം ആലംകോട്ട്
നോവൽ
കുലപതികൾ-8
സണ്ണി തായങ്കരി 
ഇംഗ്ലിഷ് വിഭാഗം
T he  roots that  behold
Geetha  munnurcode
The clown
Gita janaki
The torch
Dr K  G balakrishnan
പുസ്തകം 
നവാദ്വൈതം എഡിറ്ററുടെ കോളം
സൂത്രവാക്യങ്ങൾ
എം.കെ.ഹരികുമാർ

27 Apr 2013

നീ


ശ്രീദേവി നായർ 
ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്‌
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്‌
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്‌

എനിക്ക്‌ സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ്‌ എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്‌
സ്വന്തമാക്കിവെക്കേണ്ടത്‌?

കലഹങ്ങള്‍

സന്തോഷ് പാലാ)
mcsanthosh@yahoo.com


മേഘങ്ങള്‍
മേഘങ്ങളോട്
കലഹിച്ച്
മലയിലേക്ക് മടങ്ങുന്നു

മഴ
മഴയോട്
കലഹിച്ച്
മണ്ണെടുത്തകലുന്നു

നക്ഷത്രങ്ങള്‍
നക്ഷത്രങ്ങളോട്
കലഹിച്ച്
പുഴയിലൂടാറാട്ട് നടത്തുന്നു

പ്രണയം
പ്രണയത്തോട്
കലഹിച്ച്
പ്രാര്‍ത്ഥനയോടെ കൂപ്പുന്നു

മൌനം
മൌനത്തോട്
കലഹിച്ച്
മാനത്തേക്ക് നോ‍ക്കിയിരിക്കുന്നു

നിഴലുകള്‍
നിഴലുകളോട്
കലഹിച്ച്
നിഴല്‍ക്കൂത്തിനൊരുങ്ങുന്നു

കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട്
വേണമൊരു
കാര്യം പറയാനെന്ന്
മിന്നല്‍ സന്ദേശമയക്കുന്നമ്പിളി

ഒരു ഒത്തുചേരലിന്റെ
നേര്‍ത്തവിളി കാത്ത്
പതിയെ നീളുന്നു 
ജനല്‍പ്പാളിയിലെ
വിരല്‍പ്പാടുകള്‍.

വാതില്‍ തുറന്നകലുന്ന
കാറ്റടിച്ചടര്‍‌ത്തുന്നു
കലഹിച്ചു മടുത്ത
മിഴികളില്‍ നിന്നൊരു നനവ്.

malayalasameeksha april 15/may 15


ഉള്ളടക്കം



കവിത
മുന്നൊരുക്കം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍
സിനാൻ എന്ന വേദന
ഫൈസൽ ബാവ 
 കലികാലം
അരുണ്‍കുമാർ 
നീ
ശ്രീദേവി നായർ 
 പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
 രാത്രി മഴ
രഞ്ജു നായർ
ഒറ്റ
ജയദേവ് നായനാർ 
കലഹങ്ങള്‍
സന്തോഷ് പാലാ
 മടുപ്പ്
രാജൂ കാഞ്ഞിരങ്ങാട്
 മൊഴി
ഡോ.കെ.ജി.ബാലകൃഷ്ണന്‍ 
ഹൈപ്പർലിങ്ക്
സ്മിതാ പി  കുമാർ 
അക്ഷയതൃതീയ
ചെമ്മനം ചാക്കോ

 കിനാവ്
ടി.കെ. ഉണ്ണി
കെട്ടഴിഞ്ഞ പുസ്തകം
ഇന്ദിരാബാലൻ
വമ്പറ
ജയചന്ദ്രന്‍ പൂക്കരത്തറ
സഹോദരി
സുനിൽ പൂവറ്റൂർ
അറിയാനറിയാതെ
മഹർഷി

 അതിവേഗം ഹഹുദൂരം
മുരളീധരൻ വി വലിയവീട്ടിൽ 
നഷ്ടങ്ങളുടെ കണക്കുകള്‍
ഫൈസൽ പകൽക്കുറി
വിഷാദത്തിന്റെ തമ്പുരാക്കൾ
ഫസൽ റഹ്മാൻ 
കല്ലുകൾക്ക് പറയാനുള്ളത്….
ഗീത മുന്നൂർക്കോട്
തുള്ളികൾ
ഷെമി ബിജു
നക്ഷത്രങ്ങൾ
സന്ദീപ്‌ നായർ 
അപ്രിയ സത്യം
മോഹൻ ചെറായി
തെരുവിന്റെ സന്തതി
ജഗൻ
മായ
വി വിജയകുമാർ
 പോളി ടെക്നിക്ക്
അഭി വെളിയമ്പ്ര
പ്രകൃതിപാഠം
സന്തോഷ്  പല്ലശ്ശന
 മാന്യന്‍
ആനന്ദവല്ലി ചന്ദ്രൻ
കവിതകളും കുട്ടിക്കാലവും
ബോബൻ ജോസഫ്
കുരുതി
വിത്സണ്‍ ആന്റണി
നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...
ശിവശങ്കരൻ  കാരാവിൽ
 ദേവരച്ചികള്‍
റോയി കെ ഗോപാൽ
 ഭൂപടം
ടി ജെ വർക്കി
എഴുത്താശാന്‍.
സി വി പി നമ്പൂതിരി
ഇനിയെത്ര രാവുകൾ
ധനുഷ്  മിന്നൂസ്
കമ്മ്യൂണിസ്റ്റ്
ഷഫീക്  എസ്. കെ
 സ്നേഹം
ദീപക് മോഹൻ  എം 
നിഴല്‍
ഹംനാദ് സൈബീരിയ
 എങ്കിൽ .. ബൈ.
ബി . സുരേഷ്കുമാർ പുല്ലങ്ങടി
അവള്‍ക്കായൊരു മഴക്കാലം
തൂലിക
ലക്ഷ്മി നായർ
പ്രണയാക്ഷരം
ശ്രീനാഥ് സോമനാഥൻ
പ്രവാസി ..
എം .കെ മധു
മരുഭുമി
അഞ്ജലി മധു
മരണം ഒരു ചങ്ങാതി
അബ്ദുൽ ഷുക്കൂർ കെ ടി
പ്രഭാത വേശ്യ
രകു പന്തളം 
അവന്‍
ശ്രീലക്ഷ്മി ഗോപാൽ 
ശരണാലയത്തില്‍ ഒരമ്മ
പി.ഗോപാലകൃഷ്ണൻ




പംക്തികൾ
അക്ഷരരേഖ
പാർക്കാൻ ഒരിടം
ആർ.ശ്രീലതാവർമ്മ
 മഷിനോട്ടം
ഇടവപ്പാതിക്കെന്താ വില ?
ഫൈസൽബാവ 
നിലാവിന്റെ വഴി
രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍
ശ്രീ പാർവ്വതി 
അഞ്ചാംഭാവം
മനസ്സിലാക്കപ്പെടേണ്ടവൾ സ്ത്രീ
ജ്യോതിർമയി  ശങ്കരൻ
എഴുത്തുകാരന്റെ ഡയറി
സൂര്യനെല്ലിയിൽ ഏതാണീ പെൺകുട്ടി?
സി.പി.രാജശേഖരൻ



 ലേഖനം
അല്ല, നമ്മുടെ ഭാവി ഒട്ടും ഇരുണ്ടതല്ല!
സി.രാധാകൃഷ്ണൻ
ഭാരതത്തിലെ വിഷപ്പാമ്പുകൾ -3
ഡോ.വേണു തോന്നയ്ക്കൽ
ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ
ആദ്യം വെളിപ്പെടുന്നത്‌ ഭാഷയിലാണ്‌
മീരാ കൃഷ്ണ  
തെങ്ങുകളുടെ വിഡ്ഢിത്തം
പായിപ്ര രാധാകൃഷ്ണൻ

കൃഷി

 തെങ്ങിൻ തോപ്പുകൾ-ഭാവിയിലെ എണ്ണപ്പാടങ്ങൾ
ടി. കെ. ജോസ്‌ ഐ എ എസ്

ഊർജ്ജസ്രോതസ്സായി വെളിച്ചെണ്ണ വൈറ്റ്‌ ഹൗസിലും
രമണി ഗോപാലകൃഷ്ണൻ
 ഡീസൽ എഞ്ചിനിൽ കൊക്കോ ഡീസൽ ഉപയോഗിക്കാം
ശ്രീകുമാർ പൊതുവാൾ
വെളിച്ചെണ്ണയുടെ മണമുള്ള ഡബിൾ ബെൽ
ദീപ്തി ആർ
ഹരിതമാറ്റത്തിന്‌ സമയമായി
പ്രീതാകുമാരി പി. വി.
ഡീസൽ എഞ്ചിനുകളിൽ വെളിച്ചെണ്ണ ഇന്ധനമാക്കിയാൽ?
വിജയൻ ആർ.
കൽപവൃക്ഷത്തണലിലെ സ്വപ്നക്കൂട്‌
വി. കെ. ദീപ
തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ
ടി.എസ്‌. വിശ്വൻ
ഏപ്രിൽ : കേരകർഷകർ എന്തു ചെയ്യണം ?
സി.ജെ
കഥ

രണ്ട് ദൃശ്യങ്ങളള്‍
കെ.എം.രാധ
മറുകരയ്ക്കുള്ള പ്രയാണം
അച്ചാമ്മ തോമസ്‌ 
 യക്ഷരാഗം
എസ്.സരോജം
ദിനപത്രവീതം
തോമസ്‌ പി  കൊടിയാൻ
ദൈവത്തിന്റെ കണ്ണുകൾ
എം.കെ.ജനാർദ്ദനൻ
കടലിലേക്കുള്ള വഴി
അജയ് ബോസ് 
സുമിത്രേ മുകുന്ദേട്ടൻ വിളിക്കുന്നു
ഇന്ദിരാ  തുറവൂർ 
ഒരു യാത്രയുടെ അവസാനം
പ്രമോദ് കുമാർ കൃഷ്ണപുരം
വിശ്രാന്തി ദിനം
അബ്ദുൾ  ജലീൽ
 വലിയ തലയുള്ള ആള്‍ ദൈവം
അനസ് മുഹമ്മദ്‌
കറണ്ട് പോയ കഥ
പ്രസാദ് വർഗീസ്
 അനാഥന്‍
അൻസണ്‍

അമ്മ
പ്രമോദ്കുമാർ
ഡോറി
വിഷ്ണുപ്രസാദ്
 പെയ്തിരുന്നില്ല
അസ്സീസ് ഈസ
പ്രണയം
പാറത്തോട് ജബ്ബാർ
 ഡെസ്ഡമോണ
അപ്പൂസ് കുഞ്ഞൻ
 റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലം
വില്ലേജ്മാൻ


 


യാത്ര
പ്രഫുല്ലൻ തൃപ്പൂണിത്തുറ
പുരിയും ഭുവനേശ്വറും

സാങ്കേതികം
കോണ്ടാക്റ്റ് ലെന്‍സ്‌ ഇന്‍ഫെക്ഷനായി; വിദ്യാര്‍ഥിനി അന്ധയായി
സറീനാ വഹാബ്


ഓർമ്മ
നിശാഗന്ധി വിരിഞ്ഞപ്പോള്‍
ജാകേഷ് പി  കെ
ബ്ലോഗ്
വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍
പി വി ഏരിയൽ
ആഹാരം
സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം
വൈശാഖൻ തമ്പി
പ്രകൃതി
മനുഷ്യനും, പ്രകൃതിയും, മനുഷ്യപ്രകൃതവും
ഡോ പി എം ആലംകോട്ട്

നോവൽ
കുലപതികൾ-8
സണ്ണി തായങ്കരി 

ഇംഗ്ലിഷ് വിഭാഗം
T he  roots that  behold
Geetha  munnurcode
The clown
Gita janaki
The torch
Dr K  G balakrishnan




പുസ്തകം 

നവാദ്വൈതം എഡിറ്ററുടെ കോളം
സൂത്രവാക്യങ്ങൾ
എം.കെ.ഹരികുമാർ

ഹൈപ്പർലിങ്ക്


സ്മിതാ പി   കുമാർ 
സൈബര്‍ സ്പെയ്സിലെ
നിന്റെ ചില  വെര്‍ച്വല്‍ പ്രണയകഥാപാത്രങ്ങള്‍
നമ്മുടെ ഗ്രാമത്തിലെ പണ്ടത്തെയാ
വെള്ളിയാഴ്ച്ചക്കാരനെ  ഓര്‍മ്മിപ്പിക്കുന്നു .
വീട്ടമ്മമാരുടെ ദാരിദ്ര്യത്തിലേയ്ക്കു
 ഹോണ്‍ നീട്ടി അടിച്ചു,
ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍
എത്തുന്ന .വട്ടിപ്പലിശക്കാരന്‍ .
.
ഒരിക്കല്‍ കടപ്പെട്ടാൽ
പിന്നെയതുവീട്ടാന്‍ കൊടുക്കേണ്ട
പലിശയാണ്  അടുത്ത  കടത്തിലെക്കുള്ള
സമയ ദൈര്‍ഘ്യം  കുറഞ്ഞ
ഹൈപ്പര്‍ലിങ്കുകള്‍ സാധ്യമാക്കുന്നത്  .

നിലാവിന്റെ വഴി


 ശ്രീ പാർവ്വതി 

രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;
      ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-
      ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!"
ആവര്‍ത്തിച്ചുള്ള ആയിരാമത്തെ വായനയ്ക്കിടയില്‍ അവള്‍ മോഹാലസ്യപ്പെട്ടു വീണു. ഇടനാഴിയുടെ ഏറ്റവുമൊടുവിലത്തെ മുറിയില്‍ അവള്‍ തനിച്ചായിരുന്നു. തണുത്ത തറയുടെ ഏകാന്തതയില്‍ കിടക്കുമ്പോള്‍ എപ്പോഴോ നഷ്ടപ്പെട്ട ബോധത്തെ ഉണര്‍ത്തിയെടുക്കാന്‍ അബോധമനസ്സ് ആവര്‍ത്തിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. എപ്പോഴോ അത് വിജയിച്ചപ്പോഴാണ്, കണ്ണു തിരുമ്മി അവള്‍ എഴുന്നേറ്റതും ചാടി കസേരയില്‍ കയറിയിരുന്ന് അവസാനം വായിച്ച ചന്ദ്രികയുടെ വിതുമ്പല്‍ വീണ്ടൂം വായിക്കാന്‍ ആരംഭിച്ചതും. ഇനിയും ഈ അധിക്ഷേപം സഹിക്കണോ? വര്‍ഷങ്ങളുടെ പഴക്കമുള്ളൊരു കഥയ്ക്ക് തന്‍റെ ജീവിതത്തോളം തന്നെ പഴക്കമുണ്ടെന്ന് അവള്‍ ഓര്‍ത്തു.
എഴുതാനായി എടുത്തു വച്ച വെള്ളപേപ്പറില്‍ അവള്‍ ഒരു തുറന്ന കത്തെഴുതാന്‍ തുടങ്ങി.
എന്നെയറിയാത്ത മാധ്യമങ്ങള്‍ക്ക്,

ഞാന്‍ ചന്ദ്രികയാണ്. കാലം അതി തീവ്രമായി ആവശ്യപ്പെടുന്ന കഥയ്ക്ക് ഒരു പൊളിച്ചെഴുത്താണ്, എന്‍റെയീ കത്ത്. 
ഞാന്‍ ചന്ദ്രിക. കവികളും അക്ഷരസ്നേഹികളും പ്രണയികളും സ്ഥാനത്തും അസ്ഥാനത്തും വാഴ്ത്തി പാടിയ രമണന്‍റെ പ്രണയിനി. നിങ്ങളെന്നെ അറിയില്ല. നിങ്ങളെന്നല്ല ആരും എന്നെ അറിഞ്ഞിട്ടില്ല എന്നേ എനിക്ക് പറയാനാകൂ. ഇപ്പോള്‍ ജീവിതത്തോടു തന്നെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു, ഇതൊരു മുന്നൊരുക്കമാണ്, വിധി ആവശ്യപ്പെടുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പ്. എന്‍റെ ചുറ്റുമുള്ള പ്രകൃതി പോലും അതിന്, വട്ടം കൂട്ടുന്നു. 

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;"
നാലു വരികളില്‍ നിങ്ങള്‍ എന്നെ കണ്ടു, പഴിച്ചു, പിഴച്ചവളെന്ന് മുദ്രകുത്തി, അഹങ്കാരി എന്നു വിധിയെഴുതി. പക്ഷേ ലോകം ഒരിക്കലും എന്‍റെ കണ്ണിലൂടെ കാണാന്‍ ആഗ്രഹിച്ചില്ല. പക്ഷേ ആരൊക്കെയോ എന്നെ സമീപിച്ചിരുന്നു സത്യമറിയാന്‍ . പക്ഷേ ആരോട് പരയാന്‍ ?
സത്യങ്ങള്‍ പലപ്പോഴും തീവ്രമാണ്. അത് നിശബ്ദതയിലിരിക്കുമ്പോള്‍ മാത്രമാണ്, ഭംഗി അല്ലെങ്കില്‍ ലാവ പോലെയാണ്. എല്ലാറ്റിനേയും ഉരുക്കിയെടുത്ത് തന്നില്‍ ലയിപ്പിക്കും.
ഞാനദ്ദേഹത്തെ എന്‍റെ രമണനെ ആദ്യമായി കാണുന്നത് എന്‍റെ വീട്ടില്‍ വച്ചാണ്. തലേന്നു രാത്രിയിലെ മുഷിഞ്ഞ വായന കണ്ണുകളിലേല്‍പ്പിച്ച മരവിപ്പ് ആ മിഴികളുടെ സ്വാഭാവികമായ വിഷാദഭാവത്തെ കൂട്ടുന്നതായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ സ്വപ്നങ്ങളിലൊക്കെ എന്നെ കരയിപ്പിക്കാറുള്ള, ചിരിപ്പിക്കാറുള്ള കള്ളകൃഷ്ണനാണോ എന്നു തോന്നി. ഞാനാണ്, ആദ്യം അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയത്. അച്ഛന്‍റെ പുസ്തകപ്രേമം അദ്ദേഹത്തെ എന്‍റെ വീടുമായി കൂടുതല്‍ അടുപ്പിച്ചപ്പോള്‍ ആ വരവ് അദ്ദേഹത്തിലേയ്ക്ക് എന്നെയും ഒരുപാട് ചേര്‍ത്തു.
പിന്നെ എപ്പോഴോ ഞാന്‍ ആരും കാണാതെ നല്‍കിയ എന്‍റെ ചുവന്ന ഹൃദയത്തിന്, അദ്ദേഹം തന്ന മറുകുറിപ്പ് കരഞ്ഞു നീലിച്ച എന്‍റെ രമണന്‍റെ ഹൃദയമായിരുന്നു. ഒരുപാട് വിഷാദം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം പിന്നീട് എന്നെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും ഞങ്ങളുടെ സംസാരത്തില്‍ അകാരണമായി അദ്ദേഹം പരാമര്‍ശിക്കാറുള്ള മരണത്തെ എനിക്ക് എന്നും ഭയമായിരുന്നു. പക്ഷേ ആ പദം അദ്ദേഹത്തിന്, നല്‍കിയിരുന്ന ഊര്‍ജ്ജം പലപ്പോഴും എന്നെ അതിശയിപ്പിച്ചു. ഞങ്ങളുടെ പ്രണയം എപ്പോഴും മനോഹരമായൊരു കായല്‍ പോലെയായിരുന്നു. ഒഴുക്കിലാതെ ശാന്ത്മായി രമണന്‍ എന്നെ പ്രണയിച്ചു. അഗാധമായ കടല്‍ പോലെ അടങ്ങാത്ത തിരയൊഴിയാത്ത മനസ്സുമായി ഞാന്‍ അദ്ദേഹത്തേയും. 
എന്നിട്ടുമൊരിക്കല്‍ വീട്ടില്‍ നിന്ന് അമ്മയുടെ കത്ത് വന്ന ദിവസം അദേഹം എന്തോ ഓര്‍ത്ത് മുഖം നിറയെ കാര്‍മേഘം നിറച്ച് പക്ഷേ ഒരു തുള്ളി മിഴിനീരു പെയ്യികാതെ ഇരുന്നു. അന്നു രാത്രിയില്‍ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട ആ മുഖം എനിക് സഹികകനാകുന്നതിലം അപ്പുറമായിരുന്നു. നിര്‍വ്വികാരതയോടെ തലതാഴ്ത്തി രമണന്‍ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ ആഴത്തില്‍ തടഞ്ഞിരിക്കുന്ന പുറത്തേയ്ക്കു വരാനാകാത്ത ഏതോ വൈകരികതയെ ഞാന്‍ ഭീതിയോടെ നോക്കി കണ്ടു.
അല്ലെങ്കിലും എന്നെ പോലെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രിയ സുഹൃത്തിനു പോലും കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ തറപ്പിച്ചു പറയും.
അദ്ദേഹത്തെ വിട്ട് ഞാന്‍ എങ്ങും പോകുമായിരുന്നില്ല ഒരുപക്ഷേ എന്‍റെ അച്ഛന്‍ ഒരു സ്വയം ഹത്യക്ക് മുതിരാതിരുന്നുവെങ്കില്‍ ...
ഇത് കഥയുടെ ആരും അറിയത്ത ഒരേടു മാത്രം. പറയണമെന്ന് ആഗ്രഹിച്ചതല്ല, പക്ഷേ കാലം എന്നോറ്റതിന്, ആവ്ശ്യപ്പെടുന്നു. നിരാകരികകന്‍ വയ്യ. അച്ഛന്‍റെ മിടിപ്പിനു മുന്നില്‍ എന്‍റെ പ്രിയ രമണനെ ഞാന്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. ജനിപ്പിച്ച് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ അല്ലലില്ലാതെ വളര്‍ത്തിയ കുടുംബത്തിനോടുള്ള കടമ മാത്രമായിരുന്നു അത്, അതിന്, ഞാനൊടുക്കേണ്ട നഷ്ടം എന്‍റെ രമണന്‍റെ ജീവനായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ.........

ഞാനിന്നും ജീവിക്കുന്നു. ഒരു ഇരയുടെ മനസ്ഥിതിയോടെ...
ആരും അറിയാതെ കടലാല്‍ ചുറ്റപ്പെട്ട് ഭാഷയറിയാത്ത ഈ ദ്വീപില്‍ എന്‍റെ പ്രണയത്തെ ഓര്‍ത്ത് വിലപിച്ച് ജന്‍മം തീര്‍ക്കുന്നു. രമണന്‍റെ വിഷാദം അദ്ദേഹം ഇല്ലാതായ നാള്‍ മുതല്‍ ഞാനേറ്റെടുത്തിരിക്കുന്നു. മറ്റൊരുവന്‍റെ കിടക്കയില്‍ അവന്‍റെ ശരീരത്തെ സ്വീകരിക്കുമ്പോഴും അവന്‍റെ കുഞ്ഞുങ്ങളെ അമ്മയുടെ കടമകളോര്‍ത്ത് ചെയ്ത് വളര്‍ത്തുമ്പോഴും ഒരിക്കലും എന്നെ തൊടാത്ത നിശബ്ദമായി നോക്കിയിരുന്ന രമണന്‍റെ കണ്ണുകളാണ്, നെഞ്ചില്‍ .
ആര്‍ക്കു കഴിയും അത്തരമൊരവസ്ഥയില്‍ ഒഎഉ ജീവിത കാലം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ .പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹത്തിനായി ഇറങ്ങിയ പ്രിയ സുഹൃത്തിന്‍റെ നൊമ്പരം ചാലിച്ച വരികളും.
നിങ്ങള്‍ ഇതൊരു ജനപ്രിയ വാര്‍ത്തയാക്കും എന്നെനിക്കറിയാം. കാഴ്ച്ചക്കാര്‍ എന്നെ വീണ്ടും പഴിക്കും, ചിലര്‍ സഹതപിക്കും, ഒരു ഭ്രാന്തനെ പ്രണയിച്ചതിന്. ചിലര്‍ മുഖത്തു തുപ്പും മഹാനായ ഒരു നായകനെ വിഷാദരോഗിയാക്കിയതിന്...

ഞാനെന്തു പറയാന്‍ ...
എന്നില്‍ നിന്ന് ഓരോ വാക്കുകലായി മരിച്ചു വീഴുകയാണ്, ഒപ്പം പ്രാണന്‍ പിടഞ്ഞു തീരുമ്പോഴുള്ള സങ്കടവും. ഈ സങ്കറ്റമാവില്ലേ കുരുക്കിയ കയറിനു മുന്നില്‍ നിന്നപ്പോള്‍ എന്‍റെ രമണനും അനുഭവിച്ചിട്ടുണ്ടാവുക......

എന്നും എപ്പൊഴും രമണന്‍റെ മത്രമായ ചന്ദ്രിക.

.................

ക്കി കത്തെഴുതി മടപോസ്റ്റല്‍ കവറില്‍ തിരുകി കയറ്റുമ്പോള്‍ അവളില്‍ ബാക്കിയായത് വെറുമൊരു നെടുവീര്‍പ്പിന്‍റെ സമയം മാത്രമായിരുന്നു. ജീവന്‍ പോകാനല്ല ജീവനുള്ള ജഡമായി മാറാനുള്ള സമയം. വീണ്ടും കയ്യില്‍ തടഞ്ഞ പുസ്തകം എടുത്ത് വായിക്കുമ്പോള്‍ മൂടിപ്പോകുന്ന കാഴ്ച്ചയെ വരികളില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവള്‍ ചന്ദ്രിക കട്ടിലിലെ പരുപരുത്ത മെത്തയില്‍ അമര്‍ന്നു കിടന്നു.
എത്രയോ രാത്രികളിലെ കണ്ണുനീരു വീണ്, പരുക്കനായ തലയിണകളെ അവള്‍ നെഞ്ചിലേയ്ക്ക് ചേര്‍ത്തു വച്ചു.
വരാന്‍ പോകുന്ന ദിവസങ്ങളില്‍ താനുറങ്ങുന്ന ഈ കുഞ്ഞു വീടിന്‍റെ മരപ്പലകകള്‍ കരഞ്ഞ് ബഹളം വയ്ക്കുമെന്നും വെള്ളിവെളിച്ചത്തിന്‍റേയും കാഴ്ച്ചയുടേയും ലോകം തന്നെ വിലയം ചെയ്യുകയും ചെയ്യും എന്നറിയാതെ ഒറ്റപ്പെട്ട തണുത്ത മുറിയില്‍ കട്ടിലിന്‍റെ അഗാധതയിലേയ്ക്ക് അവള്‍ വീണ്ടും വീണ്ടും അമര്‍ന്നു കിടന്നു.

...........................

പലപ്പോഴും ആലോചിച്ചു രമണനു ഇങ്ങനെയുമൊരു ട്വിസ്റ്റിനെ കുറിച്ച്. ചന്ദ്രികയുടെ വാക്കുകള്‍, ഇതുവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഉള്ളിലിരുന്നു മുറിവേല്‍പ്പിക്കുന്നു, പറയാതെ വയ്യെന്നായപ്പോള്‍ സ്വയം ചന്ദ്രികയായി രമണന്‍റെ ദുഖത്തെ സ്വയമുള്ളിലേയ്ക്കാവാഹിച്ച് ചന്ദ്രികയില്‍ മനസ്സലിയിച്ച് അങ്ങനെ അങ്ങനെ......

തെങ്ങുകളുടെ വിഡ്ഢിത്തം


പായിപ്ര രാധാകൃഷ്ണൻ

കേരളത്തിന്റെ പ്രകൃതിഭംഗിയും വിഭവ സമ്പത്തും കണ്ട്‌ ഭ്രമിച്ച്‌ ആകർഷിക്കപ്പെട്ട വിദേശികൾ വിരുന്നുകാരായെത്തി ഭരണക്കാരായ കഥ ചരിത്രം നമുക്ക്‌ നൽകുന്നു. കേരളതീരത്തെ കേരങ്ങൾ തങ്ങളുടെ പീലിക്കൈകളാൽ മാടിവിളിച്ച്‌ അമൃതം നൽകി സൽക്കരിച്ച്‌ സ്വീകരിക്കാനിടയായതിൽ തെല്ല്‌ ഖേദിച്ചുകൊണ്ടുള്ള കവിതയാണ്‌ ചങ്ങമ്പുഴയുടെ "തെങ്ങുകളുടെ വിഡ്ഢിത്തം". 29-10-1954 ൽ രചിക്കപ്പെട്ട ഈ കവിത "സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന കൃതിയിൽ നിന്നുള്ളതാണ്‌.
"എന്തുവേണ, മെന്തുവേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലുമതേകാമല്ലോ ഞങ്ങൾ!
നോക്കു, നോക്കു ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
കേൾക്കു, കേൾക്കു ഞങ്ങളാണാക്കൽപദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ്‌ ഞങ്ങൾ
തിങ്ങിവിങ്ങി നിന്നിടുമീ വെൺമണൽത്തടങ്ങൾ?
ദൂരയാത്രകാരണം തളർന്നുപോയി നിങ്ങൾ
സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കു നിങ്ങൾ
മെല്ലെ, മെല്ലെ വീശി വീശി, സ്സൗഖ്യമേകാം ഞങ്ങൾ!
നല്ലപൊൻ കിനാക്കൾ പൂക്കും നിദ്ര പാകാം ഞങ്ങൾ!"
മാടിവിളിച്ചീവിധം മധുരമായ്‌ ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരുപോകും മറ്റുദിക്കിൽ പിന്നെ ?
ആഴിയലമാലകളിൽ തത്തിയുലഞ്ഞാടി
കോഴിക്കോട്ട്‌ വന്നടുത്തിതന്നൊരു പായ്കപ്പൽ
ഗാമയുമനുചരരും കാലുകുത്തീമണ്ണിൽ;
ക്ഷേമലക്ഷ്മിക്കക്ഷണം കരടുപോയികണ്ണിൽ!
കേരകൽപഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
പ്രീതിയുൾച്ചേർന്നോതുകയായ്പ്പി
ന്നെയുമാക്കൽപ-
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ

(തുടരും)

കവിതാ പഠനം





മീരാ കൃഷ്ണ   

ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ
ആദ്യം വെളിപ്പെടുന്നത്‌ ഭാഷയിലാണ്‌
*

(ഒക്ടോവിയൊപാസ്‌
മെക്സിക്കൻ എഴുത്തുകാരൻ)

അസ്തിത്വത്തിന്റെ ജന്മഗൃഹമായ മാതൃഭാഷ ഒരു ജനതയുടെ സംസ്കാരമാണ്‌. സ്വന്തം അസ്തിത്വത്തെയും സംസ്കാരത്തെയും ഓർത്തുള്ള വ്യാകുലതകളാണ്‌ സുജ സൂസൻ ജോർജിന്റെ "എന്റെ പേര്‌" എന്ന കവിതാസമാഹാരം അടയാളപ്പെടുത്തുന്നത്‌. മ്യൂസ്‌ മേരി ജോർജിന്റെ മുൻകുറിപ്പ്‌ കവിയിലേക്കും കവിതകളിലേക്കും കൈപിടിച്ചു നടത്തുന്നു. "എന്റെ ഭാഷ" എന്ന കവിതയിൽ "അറിയുമോ നിങ്ങളീ മുത്തിയമ്മയെ" "അഗ്നിസ്ഫുലിംഗംപോലുള്ളീ മൊഴിയെ" ഇതാണെന്റെ ഭാഷ എന്നുറക്കെ വിളിച്ചുപറയുന്നു. ഭാഷയാണു മാധ്യമം, കവിതയ്ക്ക്‌ ഭാഷയില്ലാതെ നിലനിൽപ്പില്ല എന്ന്‌ സുജ ടീച്ചറിനറിയാം. കവിത ഉണ്ടാകണമെങ്കിൽ ഭാഷ വേണം, ഭാഷ നന്നാകണമെങ്കിൽ നല്ല ശ്രവണാനുഭവവും വായനാനുഭവവും വേണം. കവിതയുടെ വ്യവസ്ഥാപിതവഴികളിൽനിന്ന്‌ മാറിനടന്നാണ്‌ സുജ സൂസൻ ജോർജ്‌ തന്റെ കാവ്യയാനത്തിന്‌ അർത്ഥപൂർണ്ണത തേടുന്നത്‌. രാഷ്ട്രീയ സാമൂഹികാവസ്ഥകളെയും സമ്പ്രദായങ്ങളെയും വിമർശനാത്മകമായി നേരിടുന്നുണ്ട്‌. "നിറക്കൂട്ടിലിറങ്ങിയ ചുടുരക്തം"പോലുള്ള കവിതകളിൽ മതഭ്രാന്തന്മാരോടുള്ള കടുത്ത പ്രതിഷേധത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ട്‌. മകളായ്‌, സഹോദരിയായ്‌, ഭാര്യയായ്‌, അമ്മയായ്‌, അമ്മൂമ്മയായ്‌ ഒക്കെ മാറുന്ന സ്ത്രീ, ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പുതന്നെ സ്ത്രീയിലാണ്‌. എങ്കിലും സ്വന്തം പേര്‌ മറ്റൊരാളുടെ കീഴിൽ അടിയറവയ്ക്കേണ്ടിവരുന്നു.
    മറ്റൊരാളുടെ ലേബലിൽ ജീവിച്ച്‌ സ്വന്തം ഐഡന്റിറ്റി പോലും നഷ്ടമാകുമ്പോൾ സ്ത്രീമനം അറിയാതെ വിതുമ്പും... "എന്റെ പേര്‌." സ്വത്വനഷ്ടത്തിനെതിരേയുള്ള പ്രതിഷേധംതന്നെയാണ്‌ "എന്റെ പേര്‌" എന്ന കവിതാസമാഹാരം. മുൻകുറിപ്പിൽ മ്യൂസ്‌ മേരി ജോർജ്‌ പറയുന്നത്‌ സ്വത്വത്തെക്കുറിച്ചുള്ള അനുശാസനങ്ങളുടെ ലോകത്തുനിന്നുള്ള വീണ്ടെടുക്കലാണ്‌ എന്നാണ്‌. സ്വത്വപ്രഖ്യാപനം നടത്തുന്ന സുജാ സൂജൻ ജോർജിനെയും കൂട്ടുകാരി മ്യൂസ്‌ മേരി ജോർജിനെയും ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന പരമാർത്ഥം ഈ വീണ്ടെടുക്കൽ എഴുത്തിൽ മാത്രമാണുള്ളതെന്നാണ്‌. സ്വന്തം പേരിൽ പോലും പാരമ്പര്യരീതികളെ നിഷേധിക്കുന്നതായി കാണുന്നില്ല. വ്യവസ്ഥാപിതചിന്തകളിൽനിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുന്നു "എന്റെ പേര്‌" എന്ന കവിതാസമാഹാരം.
    ഹൃദയത്തിന്റെ വൈകാരികതകളെ അതിമനോഹരമായി ആത്മതാളത്തോടെ ആവിഷ്കരിച്ചിരിക്കുന്നു.  "ഓപ്പറേഷൻ" എന്ന കവിതയിലെ ഉടലുകൾ നാം നിത്യവും കാണുന്നവയാണ്‌. ദാമ്പത്യബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ, എല്ലാം സഹിച്ചു പരസ്പരം ശപിച്ച്‌ ജീവിപ്പിക്കുന്ന വ്യവസ്ഥകൾക്കു നേരേയാണ്‌ ഈ കവിത വിരൽചൂണ്ടുന്നത്‌. പ്രാചീന ഗ്രീക്കുസാഹിത്യത്തിലെ എയ്‌റോൺതൊട്ടിങ്ങോട്ടു വ്യാപിച്ചുകിടക്കുന്ന ഐറണി പല കവിതകളിലും കാണാം. (ഉദാ: പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദോശ ചുടുമ്പോൾ). വർത്തമാനയാഥാർത്ഥ്യത്തിന്റെ ജീർണ്ണമുഖത്ത്‌ നിശിതമായ ആക്ഷേപഹാസ്യത്തിന്റെ ചൂരൽവടികൊണ്ടടിക്കുന്നു സുജടീച്ചർ.
    ചില കവിതകൾ ക്ഷിപ്രപ്രതികരണം മാത്രമാണ്‌. തന്റെ മനസ്സിൽ ഊറിക്കൂടുന്ന നനുത്ത വികാരവിചാരങ്ങളെപ്പോലും അർത്ഥഗർഭമായ രൂപകൽപനകളിലൂടെ ആസ്വാദ്യകരമാക്കി മാറ്റാനും ആ മാറ്റത്തെ ഒരനുഭവമാക്കാനും "ഉപ്പൻ" "നടാൻ മറന്ന വിത്തുകൾ"പോലുള്ള കവിതകളിലൂടെ ശ്രമിക്കുന്നു. "കേൾക്കാറുണ്ടു ഞാൻ ഉപ്പുപ്പെന്നു കുറുകിയൊരച്ച"--അടഞ്ഞ ശബ്ദത്തിന്റെ മാധുര്യം വായനക്കാരിലെത്തിക്കുന്നു. തന്റെ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും കവിതയ്ക്ക്‌ വിഷയമാകുന്നുണ്ട്‌. കവിതകളിൽ ഇന്നിന്റെ ധർമ്മസങ്കടങ്ങളുണ്ട്‌. നാളെയെപ്പറ്റിയുള്ള വേവലാതിയുണ്ട്‌. പറയാനുള്ളത്‌ പറഞ്ഞുകഴിഞ്ഞ്‌ ചിന്തിക്കാൻ ചിലതു ബാക്കിവെച്ചിട്ടുണ്ട്‌. ആശയങ്ങൾ പലതും കവിതയിൽനിന്നു പുറത്തേക്ക്‌ അനന്തമായി നീളുന്ന സുഖങ്ങളോ വേദനകളോ അനുഭൂതികളോ മറ്റെന്തൊക്കെയോ ആയി മാറുന്നു. എഴുത്തിന്റെ അതിസൂക്ഷ്മതലങ്ങളെ ജീവിതാവസ്ഥകളുമായി കൂട്ടിയോജിപ്പിക്കുമ്പോൾ സ്വന്തം നൊമ്പരങ്ങളും അറിഞ്ഞോ അറിയാതെയോ കവിതയിൽ കടന്നുവരുന്നുണ്ട്‌. എന്റെ പേര്‌ എന്ന കവിതാസമാഹാരത്തിന്റെ  പിൻകുറിപ്പിൽ ഡോ. കെ. എം. വേണുഗോപാൽ പറയുന്നു: "പതിവുസങ്കൽപങ്ങളിൽനിന്നു മാറിയാണ്‌ സുജയുടെ കവിതകൾ." ഒരിക്കലും കവിത മറ്റ്‌ ആരുടെയും സങ്കൽപത്തിൽനിന്നു വരേണ്ടതല്ലല്ലോ. പുരുഷന്റെ ധിഷണയുടെ മുന്നിൽ സ്ത്രീ ഒന്നുമല്ലെന്ന വ്യംഗ്യാർത്ഥം ഈ പിൻകുറിപ്പിൽ ഒളിച്ചിരിപ്പുണ്ടെന്ന്‌ എന്റെ വായനയിൽ എനിക്കു തോന്നുന്നു. സുജ സൂസൻ ജോർജ്‌ തന്റെ പേര്‌ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഡോ. കെ. എം. വേണുഗോപാൽ "പെണ്ണിന്‌ പുരുഷന്റെ ലോകം" പേരിടുന്നതിനെപ്പറ്റിയാണു ചിന്തിക്കുന്നത്‌. കവിതകളിൽനിന്നു ദൃഷ്ടി പലപ്പോഴും കവിയിലേക്കു മാറി അവരുടെ സാമൂഹ്യപശ്ചാത്തലത്തെ വിവരിക്കുന്നു. ഭാഷയ്ക്ക്‌ അതിസൂക്ഷ്മമായ സംവേദനശേഷിയുണ്ട്‌. അതുകൊണ്ട്‌ സൂജ സൂസൻ ജോർജിന്റെ കവിതയ്ക്ക്‌ പ്രതിലോമകരമായി അറിയാതെ മാറുന്നു ഈ പിൻകുറിപ്പ്‌. പരിണാമത്തിന്റെ പാഠങ്ങളും അതിജീവനത്തിന്റെ കഥയും "ഓന്ത്‌" എന്ന കവിതയിലുണ്ട്‌. പക്ഷേ, പിതാമഹിയുടെ മുലക്കണ്ണുകൾ സ്വപ്നം കാണുന്ന ഓന്തിനെ ചരിത്രത്തിലാദ്യമായിട്ടായിരിക്
കാം ഒരാൾ എഴുതുന്നത്‌. ഓന്തിനെ ശ്രീകൃഷ്ണനാക്കി മാറ്റാനുള്ള വേണുഗോപാലിന്റെ കഴിവ്‌ അപാരംതന്നെ. പെണ്ണിന്റെ കവിതയുടെ പിറകിൽ നടക്കുമ്പോൾ എന്തെന്തു മണങ്ങൾ എന്നു പറഞ്ഞാണ്‌ വേണുഗോപാലിന്റെ പിൻകുറിപ്പ്‌ അവസാനിക്കുന്നത്‌.  "പെണ്ണിന്റെ കവിതയുടെ പുറകിൽ നടന്നു മണം തേടുന്ന" ഡോ. കെ. എം. വേണുഗോപാൽ പലപ്പോഴും ഒരബദ്ധത്തെ എടുത്തു മറ്റൊരബദ്ധമാക്കുകയാണു ചെയ്തിരിക്കുന്നത്‌.
    നല്ല വായനാനുഭവം പകർന്നു തരുന്ന പുസ്തകമാണ്‌ സൂജ സൂസൻ ജോർജിന്റെ "എന്റെ പേര്‌" എന്ന കവിതാസമാഹാരം. ഇതിലെ കവിതകൾ പലതും വേവലാതിയുടേതാണ്‌. പല രൂപത്തിലാണെന്നുമാത്രം. അതുകൊണ്ടായിരിക്കാം "അവസാനം" എന്ന കവിതയിൽ ഇങ്ങനെയെഴുതിയത്‌:

                    "എല്ലാത്തിനുമവസാനമുണ്ട്‌
                    എന്റെ വേവലാതികൾക്കൊഴിച്ച്‌."
*എന്റെ പേര്‌
സുജ സൂസൻ ജോർജ്‌

മരണമില്ലാത്ത സ്മരണകൾ.


നീലാംബരി

സ്മൃതികളിൽ ഒരേകാന്തവാസം.
ആയുസ്സൊടുങ്ങാത്ത
ആത്മാക്കളുടെ
നിലവിളി മാറ്റൊലി കൊളളുന്നു.
നിശ്ചല ചിത്രങ്ങൾ
വേദാന്തമോതുന്നു.
മരുഭൂമിയിലെ തിളച്ചവെള്ളം പോൽ
തിളച്ചുമറിയുന്ന മനസ്സ്‌.
സ്മരണകൾ മരിച്ചുമണ്ണടിഞ്ഞ
മനോവികാരങ്ങളാണ്‌.
ജടപിടിച്ച കാട്ടിൽ ജരാനരകൾ
ബാധിച്ച ഒരു ബിംബം.
മൃത്യുശയ്യയിൽ നമ്മിലെ മാംസം
തണുത്തു മരച്ചിരിക്കും പോലെ
കട്ടപിടിച്ച ഒരു തണുപ്പ്‌.
ഭൂഗർഭത്തിലെങ്ങോ
അലിഞ്ഞുതീർന്നിട്ടും
പിന്നെയും പിന്നെയും
ബാക്കിയായഎല്ലിൻ കഷണങ്ങൾ
പോലെ സ്മരണയുടെ തിരിനാളങ്ങൾ.
നൂറായിരം ശരങ്ങൾ ദയയില്ലാതെ
പാഞ്ഞടുക്കുന്നു.
കീറിമുറിഞ്ഞ ദേഹത്തിൻ പഴുത്ത
വ്രണങ്ങൾ ലക്ഷ്യമാക്കി..
നിഴൽ വഴിമാറിയ ശൂന്യതയിലേക്ക്‌
തനിച്ചിരിക്കാൻ മടിക്കുന്ന ഓർമ്മകൾ
വിടാതെ പൈന്തുടരുന്നു...

ഭാരതത്തിലെ വിഷപ്പാമ്പുകൾ -3







ഡോ.വേണു തോന്നയ്ക്കൽ 
    ഇന്ത്യയിൽ ആകെ 236 ഇനം പാമ്പുകൾ ഉള്ളതിൽ 69 ജാതിവിഷപാമ്പുകളാണ്‌. അതിൽ 29 എണ്ണം കടൽപാമ്പുകളുടെ കൂട്ടത്തിൽ വരുന്നു. 236 ഇനം പാമ്പുകളിൽ ശേഷിക്കുന്നവ വിഷമില്ലാത്തപാമ്പുകളാണ്‌.
    വിഷപ്പാമ്പുകൾ നിറം, സ്വഭാവ വിശേഷങ്ങൾ, വിഷവീര്യം എന്നിവകൊണ്ട്‌ വ്യത്യസ്ഥരാണ്‌ മിക്കതും സാധുക്കളാണ്‌. ആങ്ങോട്ടാക്രമിച്ചാൽ കൂടി ഉപദ്രവിയ്ക്കാത്തവരാണധികവും. ചവിട്ടിയാൽ കടിയ്ക്കാത്ത പാമ്പുണ്ടോ? അത്രതന്നെ മനുഷ്യനെ സ്വന്തം ശത്രുവായിട്ടാണ്‌ പാമ്പ്‌ കരുതുന്നത്‌. അതിനാൽ അവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാണ്‌ സർപ്പം ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ പാമ്പിന്‌ ശത്രുവായ മനുഷ്യന്റെ മുന്നിൽ രക്ഷപ്പെടാനുള്ള പഴതും സമയവും നൽകുക അത്രമാത്രം. നാം പെട്ടെന്ന്‌ പാമ്പിനു മുന്നിലകപ്പെട്ടാൽ ഭയന്നു വിറക്കുന്ന പാമ്പിന്‌ എന്താ ചെയ്യാനാവുക? കടിക്കുക തന്നെ. അന്തംവിട്ട പുലി എന്തും ചെയ്യും?
    പാമ്പിന്‌ വായുവിലൂടെ വരുന്ന ശബ്ദവീചികൾ ശ്രവിയ്ക്കാനാവില്ല. അതിനാൽ നടന്നുപോവുമ്പോൾ സംസാരിക്കുന്നത്‌ കേൾക്കാനാവില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ അറിയാനാവും. പാദരക്ഷകൾ ഉപയോഗിച്ച്‌ നടക്കുകയാണെങ്കിൽ ആ ശബ്ദം പെട്ടെന്ന്‌ അറിയാനും ശത്രുസാന്നിദ്ധ്യം മനസ്സിലാക്കി പാമ്പിന്‌ ഓടിമറയാനും ആവുന്നു. തന്മൂലം പാദരക്ഷയില്ലാതെ രാത്രികാലങ്ങളിൽ പുറത്ത്‌ നടക്കാതിരിക്കുക. വിശേഷിച്ചും പാമ്പിന്റെ ശല്യമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നയാളിനെ സാധാരണയായി പാമ്പ്‌ കുത്താറില്ല. കാരണം, നിശ്ചലദൃശ്യങ്ങൾ പാമ്പിൻ നേത്രങ്ങളിൽ വ്യക്തമല്ല.
    മൂർഖൻ, അണലി, ശംഖുവരയൻ, കടൽപാമ്പുകൾ എന്നിവയാണ്‌ ഇന്ത്യയിൽ കാണുന്ന പ്രധാനവിഷപ്പാമ്പുകൾ. മൂർഖനെ എല്ലാവർക്കുമറിയാം. ഇന്ത്യയിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഒരുപാമ്പാണത്‌. എടുത്തുപിടിച്ച പത്തിയാണ്‌ മൂർഖന്റെ പ്രത്യേകത. പത്തിയുടെ പിന്നിൽ '​‍്‌'ആകൃതിയിലുള്ള ഒരു ചിഹ്നമുണ്ട്‌. അതാണ്‌ മൂർഖൻപാമ്പിന്റെ അടയാളം.
    എല്ലാ പാമ്പുകൾക്കും പത്തിയില്ല. എന്നാൽ പാമ്പ്‌ എന്ന ശബ്ദം പോലും പത്തിയുടെ ആകൃതിയുമായി ചേർത്താണ്‌ നമ്മുടെ ബോധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടാവാം പത്തിയുള്ള പാമ്പിനെ ആണായും മറ്റുള്ളവയെ പെണ്ണായും സങ്കൽപിച്ചിരിക്കുന്നത്‌. മൂർഖന്‌ നാലര അടി മുതൽ ആറടി വരെ നീളമുണ്ടാകും. ശരീരത്തിന്റെ മൂന്നിലൊന്ന്‌ ഭാഗത്തോളം ഉയർത്തി നിൽക്കാനാവുന്നു. യഥാർത്ഥത്തിൽ പത്തി ഒരായുധമോ അടയാളമോ രാജചിഹ്നമോ അല്ല. അത്‌ ഒരു പ്രതിരോധ തന്ത്രമാണ്‌. ശത്രുവിനെ അകറ്റാനുള്ള മാർഗ്ഗം. ഭയക്കുമ്പോഴാണ്‌ മൂർഖൻ പത്തിവിടർത്തുന്നത്‌. കഴുത്തിലെ വാരിയെല്ലുകൾ വിരിച്ചാണ്‌ പത്തിയെടുക്കുന്നത്‌. അതിനൊപ്പം ഒരു ഹിസ്സിംഗ്‌ ശബ്ദവും പുറപ്പെടുവിക്കുന്നു. ശത്രുവിനെതിരെയുള്ള പ്രാഥമികനിരയിലെ പ്രതിരോധമാണത്‌. ഇതുകണ്ട്‌ ശത്രുഓടിപൊയ്ക്കൊള്ളണം. അല്ലെങ്കിൽ അടുത്തത്‌ വിഷമിറക്കലാണ്‌. ചാരനിറമാണത്‌.
    ലോകമെമ്പാടുമുള്ള ജനതയുടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഉഗ്രവിഷമുള്ള പാമ്പാണ്‌ മൂർഖൻ. ഇതിന്റെ വിഷം ന്യൂറോടോക്സിൻ ആണ്‌. വിഷം നാഡികളെ സ്വാധീനിക്കുന്നു. വിവിപാരസ്‌ ആണ്‌. മുട്ടയിടുന്നു. ജൂൺ മുതൽ ആഗസ്റ്റ്‌വരെയുള്ള കാലമാണ്‌ പ്രജനനകാലം. ഇക്കാലത്ത്‌ 10-30 മുട്ടകളിടും. ഇവയ്ക്ക്‌ സ്വന്തമായി മാളമില്ല. അതിനാൽ മരപ്പൊത്തുകൾ, എലിമടകൾ, ചിതൽപ്പുറ്റുകൾ എന്നിവിടങ്ങളിൽ ഇവ മുട്ടകളിടുന്നു. പാമ്പ്‌ മുട്ടയ്ക്ക്‌ അടയിരിക്കുന്നു. 60 ദിവസമാണ്‌ അടയിരിപ്പുകാലം. മുട്ടപൊട്ടി കുഞ്ഞുങ്ങൾ പുറത്ത്‌ വരുന്നു. മൂർഖന്റെ കുഞ്ഞുങ്ങൾക്കും വിഷഗ്രന്ഥികളും വിഷപ്പല്ലുകളുമുണ്ട്‌.
    നാജാ നാജയാണ്‌ സാധാരണ കണ്ടുവരുന്ന ഇന്ത്യൻ മൂർഖൻ. മൂന്നുതരം മൂർഖനുകളെയാണ്‌ വ്യക്തമായി പഠിച്ചിട്ടുള്ളത്‌. ആകെ ആറ്‌ ജാതി മൂർഖനുകൾ ഉണ്ടെന്ന്‌ പറയപ്പെടുന്നു. സാധാരണ കാണപ്പെടുന്നതാണ്‌ പത്തിക്ക്‌ പുറകിൽ ഇരട്ട കണ്ണടയാളമുള്ള മൂർഖൻ. രണ്ടാമത്തേത്‌ ഒറ്റ കണ്ണടയടയാളമുള്ളതാണ്‌. അടുത്തയിനത്തിന്‌ കണ്ണടചിഹ്നമേയുണ്ടാവില്ല. കേരളത്തിൽ കാണുന്ന ഒരിനമാണ്‌ കരിമൂർഖൻ. മൂർഖൻ പാമ്പുകൾ രാത്രിയും പകളും ആക്ടീവാണ്‌. ദക്ഷിണ കിഴക്കനേഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം മൂർഖൻ ശത്രുവിന്റെ കണ്ണിനെ ലക്ഷ്യമാക്കി ഒരു സിറിഞ്ചിൽ നിന്നെന്നോണം വിഷം ചീറ്റുന്നു. സ്പിറ്റിംഗ്‌ കോമ്പ്ര എന്നാണതിന്‌ പേര്‌.
    ഇന്ത്യയിൽ കാണുന്ന ഏറ്റവും വിഷമേറിയ പാമ്പാണ്‌ രാജമൂർഖൻ അഥവാ രാജവെമ്പാല. കിംഗ്‌ കോമ്പ്രാ എന്ന്‌ ഇംഗ്ലീഷിൽ പറയും. മൂർഖന്റെ രാജാവേന്നാവും പേരു കേട്ടാൽ തോന്നുക. എന്നാൽ കാര്യം തെറ്റി. ഇത്‌ മൂർഖൻ കുലത്തിൽ പോലുമുള്ളതല്ല. പത്തിയുണ്ട്‌ എന്ന ബന്ധം മാത്രമാണ്‌ മൂർഖനും രാജമൂർഖനും തമ്മിലുള്ളത്‌. പത്തിയുള്ളതു കൊണ്ടാവാം പേരുകളിലെ സമാനത വന്നത്‌. ഇന്ത്യയിൽ നമ്മുടെ കിഴക്കൻ കാടുകളിലും തണുപ്പുള്ള ഹിമാലയ പാർശ്വങ്ങളിലും കാണുന്നു. കൂടാതെ ആന്റമാൻ ദ്വീപുകളിലെ കാടുകളിലും ഉണ്ട്‌. ഈ പാമ്പ്‌ കടിച്ചാലുടനെ മരണമാണ്‌.
    ഇരുണ്ട പച്ചകലർന്ന നിറമാണ്‌. ചിലയിനങ്ങളിൽ മഞ്ഞകലർന്ന വളയങ്ങൾ കാണാം. ഇവ മനുഷ്യനെ ആക്രമിക്കും എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഒഫിയോഫാഗസ്‌ ഹന്ന എന്നാണ്‌ ശാസ്ത്രനാമം. ഒഫിയോഫാഗസ്‌ എന്നവാക്കിനർത്ഥം പാമ്പിനെ തിന്നുന്നത്‌ എന്നാണ്‌. രാജവെമ്പാല ഇതരസർപ്പങ്ങളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത്‌ 20-30 മുട്ടകൾ ഇടുന്നു. മുട്ടവിരിയുവോളം കൂട്ടിലോ കൂട്ടിനരികിലോ കാവലിരിക്കുന്നു.
    നമ്മുടെ വീട്ടുവളപ്പിലും കിണറ്റിനരികിലും കുളിമുറിയിലുമൊക്കെ സാധാരണ കാണുന്ന ഒരു വിഷപ്പാമ്പാണ്‌ ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. ബംഗാരസ്‌ സീരുലസ്‌ എന്നും ബംഗാരസ്‌ ഫേഷ്യാറ്റസ്‌ എന്ന രണ്ടിനം. രണ്ടാമത്തേത്‌ വടക്കേ ഇന്ത്യയിൽ മാത്രം കാണുന്നു. ശംഖുവരയൻ, മോതിരവളയൻ, കെട്ടുവരിയൻ എന്നിങ്ങനെ പേരുകൾ.
    തല ചെറുതാണ്‌. ഏതാണ്ട്‌ വൃത്താകൃതി. തലമുതൽ വാൽവരെ നീലകറുപ്പ്‌ നിറമുള്ള ശരീരത്തിൽ വെള്ള വളയങ്ങൾ ഉണ്ടാവും. ഒന്നര മീറ്റർ നീളം വരും. വിഷം ന്യൂറോടോക്സിക്‌ ആണ്‌. മൂർഖന്റെ വിഷത്തിന്റെ നാലിരട്ടി ശക്തിയുണ്ട്‌. എന്നാൽ മൂർഖന്റെ പത്തിരട്ടി ശക്തിയുണ്ടെന്ന്‌ ചില ശാസ്ത്രഗ്രന്ഥകാരന്മാർ വാദിക്കുന്നു. ഏതായാലും ഏഷ്യയിലെ പാമ്പുകളിൽ ഏറെ വിഷശക്തിയുള്ളത്‌ ഇതിനാണ്‌. നിശാചാരിയാണ്‌ പാമ്പുകളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത്‌ 10-15 മുട്ടകൾ ഇടുന്നു.
    ശക്തമായ വീഷവീര്യമുള്ള പാമ്പുകളാണ്‌ അണലികൾ. ഇവ നിശാചാരികളാണ്‌. അതിനാൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ്‌ അണലിയുടെ ഉപദ്രവം അധികമായും ഉണ്ടാവുന്നത്‌. അണലിവിഷം ഹീമോടോക്സിക്‌ ആണ്‌. അണലി ഓവോവിവിപാരസ്‌ ആണ്‌. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അണലികൾ പ്രധാനമായും രണ്ടുതരം. പിറ്റ്‌ വൈപ്പർ, പിറ്റ്ലെസ്‌ വൈപ്പറും. പിറ്റ്‌ വൈപ്പറുകളാണ്‌ കുഴിയണലികൾ. കുഴി മണ്ഡലി എന്നും പറയുന്നു. ഇവ 15 ജാതികളുണ്ട്‌ നമ്മുടെ കിഴക്കൻ വനമേഖലകളിൽ കാണപ്പെടുന്നു. കുഴിയണലിയാണ്‌ ലാക്കസ്സിസ്സ്മലബാറിക്കസ്‌. ഇവയ്ക്ക്‌ ഏതാണ്ട്‌ മൂന്നടിയോളം നീളം വരും. ആക്രമണകാരികളാണ്‌. കടിക്കുന്ന കാര്യത്തിൽ വലിയ തൽപരരാണ്‌. വടക്കേ അമേരിക്കയിൽ കാണുന്ന ഒരു പ്രത്യേകതരം കുഴിമണ്ഡലി ആണ്‌ റാറ്റിൽ സ്നേക്ക്‌. ഇവ വാലഗ്രത്തുള്ള സേഗ്‌മന്റുകൾ പരസ്പരം ഉരസ്സി ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കുന്നു. ആ ശബ്ദമാണ്‌ റാറ്റിലിംഗ്‌ ശബ്ദം. തന്മൂലമാണ്‌ ആയിനം പാമ്പുകൾക്ക്‌ പേര്‌ അപ്രകാരം കിട്ടിയത്‌.
    ഒരിനം പിറ്റ്ലസ്‌ വൈപ്പറാണ്‌ മണ്ഡലി അഥവാ റസ്സൽസ്‌ അണലി. വൈപ്പറ റസ്സലി എന്ന്‌ ശാസ്ത്രനാമം. ചേനത്തണ്ടൻ, മഞ്ചെട്ടി, വട്ടക്കൂറ എന്നൊക്കെ പേരുകളുണ്ട്‌. ത്രികോണാകൃതിയെ തല, വണ്ണം കുറഞ്ഞ കഴുത്ത്‌, തവിട്ടു നിറത്തിലുള്ള ശരീരത്തിലുടനീളം വലിയ കറുത്തപുള്ളികൾ കാണാം. ഈതരം അണലികളിൽ വലുതാണ്‌. ഒന്നരമീറ്ററോളം നീളംവരും. കൊഴുത്ത്‌ തടിച്ച ശരീരമാണ്‌. വളരെ വേഗത്തിൽ ഓടാനും ചാടാനും കഴിയുന്നു. വലിയ ആക്രമണകാരികളാണ്‌. ആക്രമണത്തിനിടയിൽ ചാടാനും തയ്യാർ. ആക്രമിക്കുന്ന സമയം ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. എലിയാണ്‌ പ്രമുഖാഹാരം. അങ്ങനെ നോക്കുമ്പോൾ കർഷകന്‌ സഹായിയാണ്‌. എലികൾ ഉള്ള പത്തായപ്പുര, ധാന്യങ്ങൾ സൂക്ഷിക്കുന്നിടം ആദിയായ സ്ഥലങ്ങൾ മണ്ഡലി സന്ദർശിയ്ക്കാനിടയുണ്ട്‌.
    മറ്റൊരിനം പിറ്റ്ലസ്‌ അണലിയാണ്‌ ഈർച്ചവാൾ ശൽക്ക അണലി അഥവാ ചുരുട്ട മണ്ഡലി. എക്കിസ്‌ കരിനേക എന്ന്‌ ശാസ്ത്രനാമം. വലിപ്പത്തിൽ ചെറുതാണ്‌. ഇന്ത്യൻ ഇനമാണ്‌. 35 സെന്റീമീറ്റർ നീളം വരും.
    ഏറെ അപകടകാരികളായ വിഷപ്പാമ്പുകളാണ്‌ കടൽപാമ്പുകൾ. ഉഷ്ണമേഖല സമശീതോഷ്ണ മേഖലകളിലെ കടലുകളിൽ ഇവ കാണപ്പെടുന്നു. കടൽ പാമ്പുകൾ സാധാരണ കടിക്കാറില്ല. അപൂർവ്വമായിട്ടേ കടിക്കാറുള്ളൂ. അതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും കടലിൽ നീന്തുന്നവരും കടൽപാമ്പുകളെ ഭയക്കേണ്ടതില്ല. 20 തരം കടൽപാമ്പുകൾ നമ്മുടെ കടലിലുണ്ട്‌. ഇവയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടവും കടലിൽ തന്നെ. തുഴപോലുള്ള വാലുകൾ നീന്താൻ സഹായിക്കുന്നു. ഇവയുടെ ആഹാരം ചെറിയ മത്സ്യമാണ്‌. എൻഹൈഡ്രിനയും ഹൈഡ്രോഫിസ്സും ആണ്‌ സാധാരണ കടൽപാമ്പുകൾ.
    വിഷമുള്ള കോറൽപാമ്പുകൾ തിളങ്ങുന്ന നിറമു4ള്ളവയാണ്‌. പാമ്പിന്റെ തിളങ്ങുന്ന നിറം ഒരു വാണിംഗ്‌ കളറേഷൻ ആണ്‌. ശത്രുവിനോട്‌ അകലെ എന്നാജ്ഞാപിക്കുന്നതാണ്‌ വാണിംഗ്‌ കളറേഷൻസ്‌. അവ അഞ്ചു ജാതികളുണ്ട്‌. അതിൽ വിഷമില്ലാത്തവയും ഉൾപ്പെടും. ഒരു മീറ്റർ നീളം വരും. വിഷമുള്ളവ അപകടകാരികളാണ്‌.



കൽപവൃക്ഷത്തണലിലെ സ്വപ്നക്കൂട്‌


വി. കെ. ദീപ
അഞ്ജനം, അരുകിഴായ്‌, മഞ്ചേരി, മലപ്പുറം-676121
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
അദ്ധ്യാപക വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ കഥ)

മാധവൻ മാഷ്‌ വൈകീട്ട്‌ വീട്ടിലെത്തുമ്പോൾ ഭാര്യ സുമിത്രയുടെ മുഖത്ത്‌ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കിടക്കുന്നു.  മരുമകളുടെ മുഖമാകട്ടെ ഒരു പെരുമഴ പെയ്ത്ത്‌ കഴിഞ്ഞ കോലത്തിലും.
സാധാരണ വീടുകളിൽ നടക്കാറുള്ളതുപോലെ അമ്മായിയമ്മ മരുമകൾ കലഹം പതിവില്ലാത്ത കാര്യമായതിനാൽ മാധവൻ മാഷ്‌ കാര്യമറിയാതെ പരിഭ്രമിച്ചു. പേരക്കുട്ടി ജിത്തു ഓടിവന്ന്‌ മാഷിനെ വട്ടംചുറ്റിപ്പിടിച്ചു. ഒരു കട്ടൻ കാപ്പി മാധവൻ മാഷ്ക്ക്‌ നൽകി സുമിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"ഉണ്ണി സൗദീന്ന്‌ വിളിച്ചിരുന്നു. നാളെ എത്തൂംത്രേ."
"അതാപ്പൊ നന്നായേ, അതിന്‌ കരയാ വേണ്ടത്‌? സന്തോഷിക്കല്ലേ വേണ്ടത്‌ ?"
മാധവൻ മാഷ്‌ അരിശത്തോടെ ചോദിച്ചു.
"മറുനാട്ടിൽ കെടന്ന്‌ ചോരനീരാക്കി സമ്പാദിച്ചതത്രേം അവര്‌ അവിടെത്തന്നെ അവനെ കേസിൽ കുടുക്കി കളയിപ്പിച്ചൂല്ലോ! ഒന്നൊ‍ാളിയാത്തോനായി എന്റെ കുട്ടി മടങ്ങിവരാണ്‌"  - സുമിത്ര തേങ്ങി.
"ജീവനോടെ നാട്ടിലേക്ക്‌ എത്തണേന്‌ ദൈവത്തോട്‌ നന്ദി പറയ്‌. ചുമര്‌ ഉണ്ടെങ്കിലേ ചിത്രം എഴുതാനോക്കൂ ഓർത്താ നന്ന്‌". - മാഷ്‌ വീണ്ടും അരിശം പിടിച്ചു.
മാഷ്ടെ ദേഷ്യം കണ്ടപ്പോ ഒന്നും പറയാതെ സുമിത്ര അകത്തേക്ക്‌ നടന്നു. മാഷ്‌ നെടുവീർപ്പോടെ ചാരുകസാലയിലേക്ക്‌ ചാഞ്ഞു. മറുനാട്ടിലേക്ക്‌ മകനെ പറഞ്ഞയയ്ക്കാൻ മാഷ്ക്ക്‌ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.
"നാട്ടിക്കെടന്നാൽ രക്ഷപ്പെടില്ല്യ" എന്ന്‌ ഉണ്ണിയും സുമിത്രയും ഒരുപോലെ വാശിപിടിച്ചപ്പോ മാഷ്‌ സമ്മതം മൂളിന്നേ ഉണ്ടായിരുന്നുള്ളൂ.
സൗദിയിൽ ഒരു കടയിലാണ്‌ ഉണ്ണി ജോലി ചെയ്തിരുന്നത്‌. തദ്ദേശവാസിയുമായിട്ടുണ്ടായ എന്തോ കശപിശയിലാണ്‌ അറബി ഉണ്ണിയെ കേസിൽ കുടുക്കി ജയിലിലാക്കിയത്‌.
ആദ്യത്തെ ലീവിന്‌ ഉണ്ണി വന്നപ്പോ, സുമിത്ര ഉണ്ണീടെ കല്ല്യാണം നടത്തി. മൂന്നുമാസത്തെ ലീവ്‌ കഴിഞ്ഞ്‌ ഉണ്ണി പോവുമ്പോ പേരക്കുട്ടി മരുമോളുടെ ഉദരത്തിൽ രൂപമെടുത്തുകഴിഞ്ഞിരുന്നു. ആ പോക്ക്‌ പോയതാ ഉണ്ണി, പിന്നെയൊരു വരവ്‌ ഉണ്ടായില്ല്യാ.
കടലുകൾക്കിപ്പുറത്തിരുന്ന്‌ മാധവൻ മാഷ്ക്ക്‌ ചെയ്യാവുന്നതിന്‌ ഒരു പരിധിയുണ്ടായിരുന്നു. എങ്കിലും മാധവൻ മാഷുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ എട്ട്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഉണ്ണി തിരിച്ചെത്തുന്നത്‌.
അദ്ധ്യാപക വൃത്തിയിൽ നിന്നും പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുക കൊണ്ട്‌ മാഷ്‌ ഒരു തെങ്ങിൻതോപ്പ്‌ വാങ്ങിയിരുന്നു. ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും മാഷേയും കുടുംബത്തേയും പോറ്റിയത്‌ ആ തെങ്ങുംതോപ്പായിരുന്നു. തെങ്ങിന്‌ ഇടവിളയായി കാച്ചിലും ചേമ്പും ചേനയും നട്ടു.  ആ തെങ്ങിൻ തോപ്പിന്‌ പകരം വീട്‌ ഒന്നു നന്നാക്കി ഒരു വണ്ടി വാങ്ങിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്‌ പറഞ്ഞിരുന്ന സുമിത്ര മാഷുടെ ദീർഘവീക്ഷണത്തെ ഉള്ളാലെ പലപ്പോഴും സ്തുതിച്ചു.
സുമിത്രയുടെ കലങ്ങിയ മുഖത്ത്‌ നോക്കി മാഷ്‌ ആശ്വസിപ്പിച്ചു "നീയൊട്ടും വിഷമിക്കേണ്ട, നാട്ടില്‌ വന്നാൽ പണീല്ല്യാത്തോനായ്‌ നമ്മുടെ ഉണ്ണി വിഷമിക്കില്ല്യ, ഞാൻ ചെലതൊക്കെ മനസ്സിൽ കണ്ടിട്ടുണ്ട്‌".
 സുമിത്ര ആകാംഷയോടെ ചോദിച്ചു 'എന്താണ്‌ എന്നോടും കൂടെ പറയൂന്നേ?"
മാഷ്‌ പതിയെ ചിരിച്ചു"നമ്മുടെ രണ്ടേക്കർ തെങ്ങിൻ പുരയിടത്തിൽ നിന്നും ഇപ്പോൾ കിട്ടുന്ന വരുമാനം ഇരട്ടിപ്പിക്കാൻ ഞാൻ ചെലതൊക്കെ വിചാരിച്ചിട്ട്ണ്ട്‌, ചെറിയൊരു ലോൺ സംഘടിപ്പിച്ച്‌ ചെറുകിട വ്യവസായ യൂണിറ്റ്‌ തുടങ്ങാം. തെങ്ങ്‌ ചതിക്കില്ല്യാന്ന്‌ പഴമക്കാര്‌ പറയുന്നത്‌ വെറുതേയാവില്ല. കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, ഇളനീർ സ്ക്വാഷ്‌, തേങ്ങലഡ്ഡു, പേഠ, മിഠായി, അച്ചാർ എന്നിങ്ങനെ രുചികരമായ ഭക്ഷ്യവിഭവങ്ങളും വെർജിൻ കോക്കനട്ട്‌ ഓയിൽ പോലുള്ള ശുദ്ധമായ ഔഷധങ്ങളുമൊക്കെ നിർമ്മിക്കുന്ന ഒരു ചെറുകിട വ്യവസായ യൂണിറ്റ്‌. വീട്‌ വീടാന്തിരം നടന്ന്‌ വിപണി കണ്ടെത്താൻ ശ്രമിക്കുകയും വേണം. ഉണ്ണി മാത്രമല്ല ചില കുടുംബങ്ങളും രക്ഷപ്പെടും. ഒത്തൊരുമിച്ച്‌ പിടിച്ചാൽ ണല്ലോരു കുടിൽ വ്യവസായമായി നമുക്ക്‌ മുന്നോട്ട്‌ പോകാം. എനിക്ക്‌ ശുഭപ്രതീക്ഷയുണ്ട്​‍്‌." സുമിത്ര സന്തോഷത്തോടെയും പ്രതീക്ഷയോടെയും മുഖം ചായ്ച്ചു.
വീട്ടതിരിൽ കായ്ച്ചുനിൽക്കുന്ന ചെന്തെങ്ങിലെ ഓലകളുടെ നിഴലുകൾ നിലാവെളിച്ചത്തിൽ സാന്ത്വന രേഖകൾപോലെ സുമിത്രയുടേയും മാധവൻ മാഷുടേയും ദേഹത്ത്‌ വീണു.
ആ ചെന്തെങ്ങ്‌ സുമിത്രയെ സംബന്ധിച്ചിടത്തോളം വെറുമൊരു തെങ്ങുമാത്രമായിരുന്നില്ല. മികച്ച കേരകർഷകനായിരുന്ന അവരുടെ അച്ഛന്റെ ഓർമ്മ കൂടിയായിരുന്നു. അച്ഛന്റെ ദേഹവിയോഗത്തിന്‌ ശേഷവും അച്ഛൻ ഒരോർമ്മയായി നില നിൽക്കുന്നപോലെ. മൺമറഞ്ഞ്‌ പോയ ചില ജന്മങ്ങൾ, ചില ഓർമ്മപ്പെടുത്തലുകൾ, സസ്യജാലങ്ങളുടെ രൂപത്തിൽ നന്മകൾ ആയി നിലനിൽക്കുന്നത്‌ ജീവിച്ചിരിക്കുന്നവർക്ക്‌ എത്രമാത്രം ആശ്വാസദായകമാകുന്നുവേന്ന്‌ സുമിത്രയും മാധവൻമാഷും തിരിച്ചറിയുകയായിരുന്നു.
കൽപ്പവൃക്ഷത്തണലുകളിൽ സുരക്ഷിതമാകുന്ന തങ്ങളുടെ നല്ല നാളെയെക്കുറിച്ച്‌ ഇരുവരും അഭിമാനിച്ചു. നോക്കിയും കണ്ടും വേണ്ടവിധം പരിപാലിച്ചെന്നാൽ ജീവിതം കേരവൃക്ഷത്തണലിൽ സുരക്ഷിതമെന്ന തിരിച്ചറിവിൽ മാധവൻ സുമിത്രയെ ഒന്നുകൂടി ചേർത്ത്‌ പിടിച്ചു.
എല്ലാം കേട്ടുനിന്ന മരുമകളുടെ മുഖത്തും നാളികേരപാൽപോലെ പരിശുദ്ധമായ ഒരു വെളുത്ത ചിരി തെളിഞ്ഞു.

അപ്രിയ സത്യം


മോഹൻ ചെറായി

    അപ്രിയ സത്യങ്ങളോതും പുരുഷനോ -
    ടപ്രീതി തോന്നുന്നു നോക്കിലും വാക്കിലും
    ആണവൻ നെഞ്ചു തകർക്കാനയക്കുന്നു
    ആഞ്ഞു തറക്കും വിഷാസ്ത്ര-ശസ്ത്രങ്ങളെ
    നെഞ്ചു തകർന്നങ്ങു പ്രാണൻ ത്രസിക്കിലും
    നെഞ്ചകത്തിൽ നിന്നീമന്ത്രം മുഴങ്ങുന്നു :
    "അപ്രിയമാണെന്നും സത്യത്തിന്നാനനം
    അപ്രമാദിത്വമീ സത്യം സനാതനാം
    സത്യം ബലിക്കല്ലിലേറ്റിയോർ ബ്രൂണോയെ
    ജിഹ്വ ഛേദിച്ചന്നു അഗ്നിയിൽ തള്ളിയോർ
    അഗ്നിക്കും മേലെയാ നാവു ശബ്ദിക്കയിൽ
    ജിഹ്വനാദത്തിനും ക്ഷേത്രം പണിതവർ !
    അപ്രിയ സത്യങ്ങളോതിയോരേശുവി -
    ന്നാത്മീയ വേഷം ചമക്കുന്ന കൂട്ടരേ
    കണ്ടറിയുന്നു ഞാൻ സോക്രട്ടീസ്‌ ചുംബിച്ച
    കാളകൂട വിഷക്കപ്പു പേറുന്നോരെ
    ഭീരുക്കളോരോ നിമിഷം മരിക്കുന്നു
    ഭീതിയിൽ ദാസ്യം നടത്തുന്ന ജീവിതം
    ധീരൻ മരിക്കുന്നൊരൊറ്റ വട്ടം മാത്രം
    വീര സ്മരണ പുതുക്കിടും നാളെകൾ !
    അപ്രിയസത്യങ്ങൾ ചൊല്ലിയോരേറെയാ-
    ണവരുടെ ആർദ്രമാം രോദനം കേൾപ്പു ഞാൻ
    ഇക്കഥയെല്ലാമറിഞ്ഞിട്ടു മെന്തേ ഞാൻ
    അക്കഥ വിസ്മരിച്ചോതുന്നു അപ്രിയം !

വിഷുക്കണി


മീരാകൃഷ്ണ   


ഉറക്കെ വിളിച്ചങ്ങു പാടീ വിഷുപ്പക്ഷി
ഉണരുക കണികാണാൻ കണിയായുണരുക
കണിയായ്‌ വിടരുന്നൊരു മരമായ്‌ മാറുക
കർണ്ണികാരങ്ങൾക്കും കണിയൊരുക്കീടുക
എന്റെ കിനാവിന്റെ ജാലകപടിയിന്മേൽ
എന്തേ വിഷുപ്പക്ഷി ചിറകിട്ടടിക്കുന്നു
എന്റെയേകാന്തമാം ജീവിതയാത്രയിൽ
പിൻവിളി വിളിച്ചെന്തിനു പാടീ വിഷുപ്പക്ഷി
പാട്ടുമറന്നവളെങ്കിലും നിന്റെയാപാട്ടിലെൻ
പ്രണയാക്ഷരങ്ങളെ തൊട്ടുണർത്തീടവേ
നിന്റെ പാട്ടിന്നെന്റെ വേദനയൂറുന്ന
നെഞ്ചിലേക്കഗ്നിയായ്‌ ആളിപ്പടരവേ
കടലാസു പൂക്കളും കളിവെള്ളരിക്കയും കണി
കാണാനുണരുമ്പോൾ, വിഷുപ്പുലരി പതയുമ്പോൾ
കൈനീട്ടം കിട്ടിയ പഴയ ഒറ്റനാണയത്തുട്ടുമുറുകെ പിടിച്ച്‌
പോകട്ടെ, കണിക്കൊന്ന വിത്തുള്ള ഭാണ്ഡവും പേറി ഞാൻ.

മഷിനോട്ടം

ഫൈസൽബാവ 
പൊള്ളുന്ന ഭൂമി മാറുന്ന കാലാവസ്ഥ
എപ്രില്‍ 22 – ലോക ഭൌമ ദിനം Earth Day 2013
"The Face of Climate Change"
"ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്"
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. "The Face of Climate Change" എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ ഒരു ശ്രമം നമുക്ക് നടത്ത്തിക്കോടെ, ബാക്കിയായ ഹരിത വലയത്തിന്നെ യെങ്കിലും കത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടെ
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.
ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സര്ക്കാര് തന്നെ പറയുന്നു
ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?
ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.
സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.
നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?
ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവര്ത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓര്മ്മപ്പെടുത്തുന്നു



തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ


ടി.എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

എന്റെ വളവുള്ള ഒരു തെങ്ങിൽ യന്ത്രം വച്ച്‌ കയറിയുത്‌ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി !? പറയുന്നത്‌ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ 17-​‍ാം വാർഡിൽ ചാലുങ്കൽവീട്ടിൽ ചന്ദ്രനാണ്‌. ആകെ 15 സെന്റിൽ കായ്ഫലമുള്ള ഏഴോ എട്ടോ തെങ്ങേയുള്ളൂ. അവയിലൊന്നാണ്‌ പകുതിക്കുമേൽ ഭാഗത്ത്‌ സാമാന്യം നല്ല വളവുള്ള ഒരു തെങ്ങ്‌. നല്ല കായ്പിടുത്തം ഉണ്ടെങ്കിലും വിളവെടുത്തു തരാൻ സാധാരണ കയറ്റക്കാർ മടി കാണിക്കും. എന്നാൽ ഇക്കുറി വിളവെടുത്തത്‌ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ അർത്തുങ്കൽ സ്വദേശി പൊന്നപ്പനാണ്‌. തെങ്ങുകയറ്റ യന്ത്രം തെങ്ങിൽ ഉറപ്പിച്ചശേഷം അനായാസമായി മുകളിലേയ്ക്ക്‌ കയറിയ പൊന്നപ്പൻ സാവധാനം ബെൽറ്റ്‌ അയച്ചും മിഷ്യൻ പൊക്കിയും ഒരു മീറ്ററിലധികം വളവുള്ള ഭാഗം കടന്നപ്പോൾ കണ്ടുനിന്നവർക്ക്‌ ശ്വാസം നേരെയായി.! ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ ഈ യുവാവ്‌ ഇതിനകം അഞ്ഞൂറിലധികം വളവുള്ള തെങ്ങുകളിൽ യന്ത്രസഹായത്താൽ കയറി വിളവെടുത്തിട്ടുണ്ട്‌. അഞ്ചുപേരടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ലീഡറും പൊന്നപ്പനാണ്‌. സംഘത്തിലെ മൂന്ന്‌ പേർക്ക്‌ നാളികേര ബോർഡിന്റെ ധനസഹായത്തോടെ മോട്ടോർ ബൈക്കുകളും ലഭിച്ചിട്ടുണ്ട്‌.
മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ ഉൾപ്പെട്ട മാരാരി ബീച്ച്‌ റിസോർട്ടിന്റെ വക സ്ഥലത്തെ രണ്ടായിരത്തിലേറെ തെങ്ങുകളിലെ വിളവെടുക്കുന്നത്‌ പരിശീലനം നേടിയ തെങ്ങിന്റെ ചങ്ങാതിമാരാണ്‌. മൂന്നും നാലും മാസം കൂടുമ്പോൾ മാത്രം വിളവെടുത്തിരുന്ന റിസോർട്ടിലെ തെങ്ങുകളിൽ നിന്നും ഇപ്പോൾ കൃത്യം 60 ദിവസമാകുമ്പോൾ വിളവെടുക്കും. വിളവെടുക്കേണ്ട സമയം ഓർമിപ്പിക്കുന്നതുതന്നെ കേര ചങ്ങാതിമാരാണെന്ന്‌ റിസോർട്ട്‌ അധികാരികൾ പറയുന്നു. കൃത്യ സമയത്തുതന്നെ വിളവെടുക്കുന്നതുമൂലം തെങ്ങിന്റെ ആരോഗ്യവും ആദായവും മെച്ചപ്പെടുന്നതായി ?മാരാരി ബീച്ച്‌? ജനറൽ മാനേജർ സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
മുഹമ്മ സ്വദേശിയായ ശാന്തപ്പൻ മുപ്പതിലധികം കുറിയ ഇനം തെങ്ങുകളുടെ ഉടമയാണ്‌. 15 അടിക്ക്‌ മേൽ ഉയരമുള്ള തെങ്ങുകളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഇപ്പോൾ വിത്ത്തേങ്ങ ശേഖരിക്കാൻ തെങ്ങിന്റെ ചങ്ങാതിയെ ആണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. ചേർത്തല തെക്കു പഞ്ചായത്തിലെ ദിലീപനാണ്‌ ശാന്തപ്പന്റെ തോട്ടത്തിൽ വിത്ത്‌ തേങ്ങ വിളവെടുക്കാൻ എത്തിയത്‌. സാധാരണ ഗതിയിൽ കയർ കെട്ടിയാണ്‌ വിത്തുതേങ്ങ താഴെയിറക്കുന്നത്‌. എന്നാൽ ധാരാളം തേങ്ങകളും തിങ്ങിയിരിക്കുന്ന കുലകളുമുള്ളപ്പോൾ മുകളിൽ കയറിയിരുന്ന്‌ കയറുമായി ബന്ധിക്കുന്നതിനും എതിർ ദിശയിലൂടെ കയർ താഴെ ഇടുന്നതിനും പ്രയാസം നേരിടും. അതിനാലാണ്‌ വിത്തുതേങ്ങ ശേഖരിക്കാൻ തെരഞ്ഞെടുക്കുന്ന തെങ്ങ്‌ കുളത്തിനോ തോടിനോ സമീപത്താവാൻ ശ്രദ്ധിക്കുന്നത്‌.
ശാന്തപ്പന്റെ പത്ത്‌ തെങ്ങുകളിൽ നിന്നും സുരക്ഷിതമായി വിത്തുതേങ്ങ കുലയോടെ മുറിച്ച്‌ താഴെ ഇറക്കുന്നതിൽ ദിലീപൻ ഒരു വിദഗ്ധനായി മാറിയിട്ടുണ്ട്‌. ചുവട്ടിൽ വൈക്കോലോ ചവറുകളോ വിരിച്ച ശേഷമാണ്‌ യന്ത്ര സഹായത്താൽ ദിലീപൻ തെങ്ങിൽ കയറുന്നത്‌. മുകളിലെത്തി യന്ത്രം ലോക്ക്‌ ചെയ്ത ശേഷം വിത്തിനായി ശേഖരിക്കേണ്ട നാളികേരക്കുല മുറിച്ച്‌ കയ്യിലെടുക്കും. പിന്നെ സാവധാനം നാളികേരക്കുല താഴെ വിരിച്ച വൈക്കോലിലോ ചവറിലോ വീഴ്ത്തും. എണ്ണം കൂടുതലുണ്ടായാൽ ഏതാനും നാളികേരം അടർത്തി താഴെയിടാനും ശ്രദ്ധിക്കും. ചങ്ങാതിക്കൂട്ടം പരിശീലനത്തിനിടയിൽ നടന്ന ?കോക്കനട്ട്‌ ഒളിംപിക്സിൽ ഒന്നാം സ്ഥാനത്ത്‌ എത്തി ഏറ്റവും മികച്ച കേരചങ്ങാതിക്കുള്ള സമ്മാനവും ദിലീപിന്‌ ലഭിച്ചിട്ടുണ്ട്‌.
ഇളനീർ ശേഖരിക്കുന്നതിന്‌ ഇപ്പോൾ ധാരാളം ചങ്ങാതിമാർ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ കണിച്ചുകുളങ്ങര സ്വദേശിയായ ജോസഫ്‌ സ്വയം ഇളനീർ ശേഖരിക്കുകയും തിരുവിഴയിൽ ദേശീയ പാതയുടെ സമീപം കൊണ്ടുവന്ന്‌ വിൽപ്പന നടത്തുകയും ചെയ്യുന്നു. ജോസഫിന്‌ ലഭിച്ച തെങ്ങുകയറ്റ യന്ത്രം സ്വന്തം ഓട്ടോറിക്ഷായിൽ വച്ച്‌ അതിരാവിലെ കടപ്പുറത്തെ തെങ്ങുടമകളെ സമീപിക്കും. ആവശ്യമായ ഇളനീർ ശേഖരിച്ച്‌ പതിനൊന്ന്‌ മണിയോടെ കരിക്ക്‌ വിൽപ്പന സ്ഥലത്ത്‌ എത്തിച്ചേരും. ഇളനീരിനൊപ്പം ലോട്ടറി ടിക്കറ്റിന്റെ വിൽപ്പനയും ജോസഫിനുണ്ട്‌.
മാർച്ച്‌ ആദ്യവാരത്തിലാണ്‌ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ ഒന്നാമത്തെ ബാച്ച്‌ ആരംഭിച്ചതു. നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 6 ദിവസത്തെ വിദഗ്ദ്ധ പരിശീലനം നടന്നു. മുൻ വർഷങ്ങളിൽ കൃഷി വിജ്ഞാനകേന്ദ്രങ്ങളായ കായംകുളത്തും, കുമരകത്തും നടന്ന ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ പലരും തൃപ്തികരമായ ഒരു തൊഴിലായി തെങ്ങുകയറ്റത്തെ സ്വീകരിച്ചിട്ടുണ്ട്‌. കേരകർഷകർക്ക്‌ അതിന്റെ ഫലവും ലഭിച്ചു തുടങ്ങിയിരിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിലേക്ക്‌ തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ട്‌ നിരവധി ഫോൺകോളുകൾ വരുന്നുണ്ട്‌. പരീശീലനം ആവശ്യപ്പെട്ടും പരിശീലനം നേടിയവരുടെ സേവനം ആവശ്യപ്പെട്ടും വരുന്നവർക്ക്‌ മാർഗ്ഗ നിർദ്ദേശങ്ങൽ നൽകുന്നതിനും സഹായിക്കുന്നതിനുമായി ഒരു താൽക്കാലിക സംവിധാവും ഇവിടെ പ്രവർത്തിക്കുന്നു. (ഫോൺ : 0478 - 2862446)
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ ശേഷം തൊഴിലിൽ ഏർപ്പെടുന്ന മുഴുവൻ പേരെയും ഉൾപ്പെടുത്തി ഒരു തൊഴിൽ സേനക്ക്‌? രൂപം കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രിയേഷ്കുമാർ. കേവലം തേങ്ങ ഇടുന്നവർ മാത്രമല്ല, കീട, രോഗങ്ങളെ ചെറുക്കാനും തെങ്ങിന്റെ തലപ്പ്‌ വൃത്തിയാക്കാനും കരിക്കും വിത്തുതേങ്ങയും ശേഖരിക്കാനും എന്തിന്‌ കൃത്രിമ പരാഗണം നടത്തി സങ്കരയിനം വിത്തുതേങ്ങ ഉത്പാദിപ്പിക്കാനും പരിശീലനം നേടിയവരാണ്‌ തെങ്ങിന്റെ ചങ്ങാതിമാരെന്നു വന്നാൽ വമ്പിച്ച തൊഴിൽ സാധ്യതയാണ്‌ മുന്നിലുള്ളത്‌. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ ?നീര? ഉത്പാദിപ്പിക്കാനും തെങ്ങിൻ ചക്കര, തെങ്ങിൻ പഞ്ചസാര തുങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഇവർക്ക്‌ പരിശീലനം നൽകിയാൽ തെങ്ങുകൃഷി ഉറപ്പായും രക്ഷപെടുമെന്ന അഭിപ്രായവും പ്രിയേഷ്‌ കുമാർ പ്രകടിപ്പിച്ചു.

ഹരിതമാറ്റത്തിന്‌ സമയമായി


പ്രീതാകുമാരി പി. വി.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌, നാളികേര വികസന ബോർഡ്‌, കൊച്ചി

ദൈനംദിന ജീവിതത്തിലും വ്യവസായ മേഖലയ്ക്കും അനിവാര്യമായ ഘടകമാണ്‌ പെട്രോളിയം ഉൽപന്നങ്ങൾ. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത്‌ നിൽക്കുന്ന ഇന്ത്യയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിച്ച്‌ വരുന്നതിനൊപ്പം ഉപഭോഗവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ആഡംബര ജീവിതം നയിക്കുന്നവർക്കും സാധാരണക്കാർക്കും പ്രത്യക്ഷമായോ പരോക്ഷമായോ പെട്രോളിയം ഉൽപന്നങ്ങളെ ആശ്രയിക്കാതെ മുന്നോട്ട്‌ പോകാൻ കഴിയുന്നതല്ല. ദിനംപ്രതി വർദ്ധിക്കുന്ന ഉപഭോഗത്തിന്‌ അനുസരിച്ച്‌ പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും കുറഞ്ഞ്‌ കൊണ്ടിരിക്കുന്നു. ഇന്ധനക്ഷാമവും ഇന്ധനവിലവർദ്ധനവുമാണ്‌ വ്യാവസായിക മേഖല നേരിടുന്ന തീവ്രമായ പ്രശ്നം.
പെട്രോളിയം ഉൽപന്നങ്ങളിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ്‌ ഡീസൽ. ഇറക്കുമതി മൂല്യം ഏറ്റവുമധികം ഉള്ള ഉൽപന്നമാണ്‌ ഡീസൽ. ഡീസലിന്റെ അമിത ഉപഭോഗം പലതരത്തിലുള്ള പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു. വർദ്ധിച്ച്‌ വരുന്ന അന്തരീക്ഷമലിനീകരണം, ആഗോളതാപനം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവയിലൊക്കെയും ഇതിന്‌ നിർണ്ണായകമായ പങ്കുണ്ട്‌. ഇങ്ങനെയുള്ള ഒരു അവസ്ഥാവിശേഷത്തിൽ ഡീസലിനോട്‌ കിടപിടിക്കുന്നതും ഉത്പാദനച്ചെലവ്‌ കുറഞ്ഞതും സുലഭമായതും മലിനീകരണ വിമുക്തമായതുമായ മറ്റൊരു ഇന്ധനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നിത്യജീവിതത്തിൽ ഒഴിച്ച്‌ കൂടാനാകാത്ത ഘടകമാണ്‌ വെളിച്ചെണ്ണ. ഭക്ഷ്യവസ്തുവായും ഔഷധമായും ഉപയോഗിച്ച്‌ വരുന്നു. ഇതിലൊക്കെ ഉപരിയായി ഡീസലിന്‌ പകരമായി വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന്‌ ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഇന്ന്‌ കേരവ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ നാളികേരത്തിന്റെ വിലയിടിവ്‌. നാളികേര ഉത്പാദനത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത്‌ എത്തിയിട്ടുള്ള ഇന്ത്യയിൽ വൻതോതിൽ വെളിച്ചെണ്ണ ഉത്പാദിപ്പിച്ചുകൊണ്ട്‌ വെളിച്ചെണ്ണയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ ഇന്ധനവിലയിടിവിനും ഇന്ധനക്ഷാമത്തിനും ഇന്ധനവില വർദ്ധനയ്ക്കും എല്ലാത്തിനുമുപരി നാളികേര വിലയിടിവിനും ഒരു പരിധി വരെ പരിഹാരം കണ്ടെത്തുവാൻ കഴിയും.
ഡീസൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ആഗോളതാപനം എന്നിവ കുറയ്ക്കുവാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നതു വഴി കഴിയും.
കഴിഞ്ഞ കാലയളവിലെ ഡീസലിന്റേയും വെളിച്ചെണ്ണയുടേയും വിലവിരങ്ങൾ ഒന്നു പരിശോധിക്കാം. 1990-91 കാലഘട്ടത്തിൽ ഡീസലിന്‌ വില ലിറ്ററിന്‌ 4.75 രൂപയായിരുന്നു. 2000-01 ആയപ്പോൾ 274 ശതമാനം വളർച്ചാ നിരക്ക്‌ ആണ്‌ വിലയിൽ ഉണ്ടായത്‌. 2012-13ൽ 949 ശതമാനം വർദ്ധനവ്‌ വിലയിൽ ഉണ്ടായി. ഇതേ വളർച്ചാ നിരക്ക്‌ തുടരുകയാണെങ്കിൽ 90-91 കാലഘട്ടത്തിന്റെ വിലയുടെ 3145 ശതമാനം വർദ്ധനവ്‌ ഉണ്ടാകും. സാധാരണക്കാരന്‌ ഇന്ധനവില വർദ്ധന താങ്ങാൻ പറ്റാതാകും.
1990-91 കാലഘട്ടത്തിൽ വെളിച്ചെണ്ണ ലിറ്ററിന്‌ 24.82 രൂപയായിരുന്നു വില. 2000-01 ആയപ്പോൾ വെറും 13.78 ശതമാനമാണ്‌ വിലയിൽ വർദ്ധനവുണ്ടായത്‌. 2012-13ൽ 153 ശതമാനം വളർച്ചാനിരക്ക്‌ വിലയിൽ ഉണ്ടായി. വളർച്ചാ നിരക്ക്‌ തുടരുകയാണെങ്കിൽ 2023 ആകുമ്പോൾ 90-91 കാലഘട്ടത്തിന്റെ 294 ശതമാനം വളർച്ചാനിരക്കിലേക്ക്‌ എത്തുകയുള്ളൂ. ഇത്‌ ഡീസലിന്റെ ഏകദേശം 2000-01 കാലഘട്ടത്തിലെ വളർച്ചാനിരക്കിന്‌ തുല്യം ആകുകയേയുള്ളൂ.
ഡീസലിന്റേയും വെളിച്ചെണ്ണയുടേയും വിലവർദ്ധനനിരക്ക്‌ ഇപ്രകാരം തുടരുകയാണെങ്കിൽ ഡീസലിന്‌ പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ്‌ ലാഭകരം. ഇങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഡീസലിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനും അതുവഴി സാമ്പത്തിക നഷ്ടം ഒരു പരിധിവരെ കുറയ്ക്കുവാനും സാധിക്കും.
വെളിച്ചെണ്ണയുടെ ഉത്പാദനം വർദ്ധിയ്ക്കുമ്പോൾ കയറ്റുമതി വർദ്ധിപ്പിക്കുവാൻ സാധിക്കും. അതിനോടൊപ്പം കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുവാനും കഴിയും.
ഡീസലിന്‌ പകരം വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഇന്ത്യൻ സമ്പട്ഘടനയുടെ വളർച്ചയിൽ കേരവ്യവസായത്തിന്റെ സംഭാവന ഒരു നാഴികക്കല്ലായിരിക്കും.

ഏപ്രിൽ : കേരകർഷകർ എന്തു ചെയ്യണം ?


cj 
കേരളം / ലക്ഷദ്വീപ്‌
വേനൽമഴ തുടങ്ങുന്നതോടെ തൈകൾ  നടാനുള്ള കുഴികൾ എടുക്കുക. നനയ്ക്ക്‌ സൗകര്യമുള്ള പക്ഷം തെങ്ങിൻതൈകൾ നടാം. കാലവർഷത്തിലെ ശക്തിയായ മഴ തുടങ്ങുന്നതിനുമുമ്പ്‌ അവ വേരോടി പിടിക്കുമെന്നു മാത്രമല്ല, ഇതുമൂലം മഴയുടെ പൂർണ്ണ ഗുണം തൈകൾക്കു ലഭിക്കുകയും ചെയ്യും. വേരോടി പിടിച്ചു കഴിഞ്ഞ തൈകൾക്ക്‌ വെള്ളക്കെട്ടിനെ അതിജീവിക്കാനുള്ള കഴിവും ഇതുകൊണ്ട്‌ ലഭിക്കുന്നതാണ്‌.
ജലസേചനം തുടരുക. തെങ്ങിൻതടത്തിലെ ജലാംശം നിലനിർത്താൻ പുതയിടേണ്ടതാവശ്യമാണ്‌. പച്ചിലകളും ചപ്പുചവറുകളും ഉപയോഗശൂന്യമായ തെങ്ങോലകളും ചകിരിച്ചോറും മറ്റ്‌ അവശിഷ്ടങ്ങളും തെങ്ങിൻ തടത്തിൽ നിരത്തി മേൽമണ്ണ്‌ കൊണ്ട്‌ മറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. തൊണ്ട്‌ കുഴിച്ചിടുന്നതും നല്ലതാണ്‌. നാല്‌ തെങ്ങുകൾക്കിടയിൽ ഒന്ന്‌ എന്ന നിരക്കിൽ 4 മീ. നീളവും 50 സെ.മീ. ആഴവും ഉള്ള ചാലുകൾ എടുക്കുക. ഇതിൽ തൊണ്ട്‌ നിറക്കുക. തൊണ്ട്‌ നിറയ്ക്കുമ്പോൾ താഴത്തെ നിരകളിൽ തൊണ്ട്‌ മലർത്തിയും ഏറ്റവും മുകളിലത്തെ രണ്ടുനിര കമിഴ്ത്തിയും വേണം അടുക്കേണ്ടത്‌. ജലസേചന സൗകര്യം ഉണ്ടെങ്കിൽ ആകെ ശുപാർശ ചെയ്തിരിക്കുന്ന രാസവളത്തിന്റെ നാലിലൊരു ഭാഗം ഇട്ടുകൊടുക്കുക.
ഈ മാസത്തിലും വിത്തുതേങ്ങ സംഭരണം തുടരാവുന്നതാണ്‌. മണൽ മണ്ണുള്ള തോട്ടങ്ങളിൽ തെങ്ങോന്നിന്‌ അര ടൺ എന്ന തോതിൽ പുഴച്ചെള്ളയോ, കുളച്ചേറോ ചേർക്കുക.
ചാറ്റൽ മഴ ആരംഭിക്കുന്നതോടെ തെങ്ങോന്നിന്‌ 2 കി.ഗ്രാം വീതം കുമ്മായം ചേർത്തുകൊടുക്കുക. മണ്ഡരിയുടെ ആക്രമണത്തിനെതിരെ അസാഡിറാക്ടിൻ (0.04 ശതമാനം) അടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുക.
ചെമ്പൻചെല്ലിയുടെ ഉപദ്രവമുള്ള തെങ്ങുകളിൽ തടിയിൽ നിന്നും ചുവന്ന ദ്രാവകം ഒലിക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേയ്ക്ക്‌ വരുന്നതായും കാണാം, ഏറ്റവും മുകളിൽ കാണപ്പെടുന്ന സുഷിരമൊഴികെ മറ്റെല്ലാം കളിമണ്ണോ സിമന്റോ കൊണ്ടടച്ചതിനുശേഷം അതിലൂടെ ഒരു ശതമാനം വീര്യമുള്ള കാർബാറിൽ (20 ഗ്രാം കാർബാറിൽ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത്‌) ഒഴിച്ചുകൊടുക്കുക. അതിനുശേഷം ആ സുഷിരവും അടയ്ക്കുക. ചെമ്പൻചെല്ലിയെ നിയന്ത്രിക്കുവാൻ ഫിറമോൺ കെണികളും ഫലപ്രദമാണ്‌. പക്ഷേ, ഒരു പ്രദേശത്തെ കർഷകർ ഒരുമിച്ച്‌ ചേർന്ന്‌ കെണികൾ വയ്ക്കണമെന്നു മാത്രം.
പൂങ്കുലച്ചാഴിയുടെ ആക്രമണമുണ്ടെങ്കിൽ ഇളംകുലയിൽ (ഒന്നു മുതൽ അഞ്ചു മാസം വരെ പ്രായമുള്ളത്‌) കാർബാറിൽ എന്ന കീടനാശിനി 0.1% വീര്യത്തിൽ (20 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലക്കി) തളിച്ച്‌ ഈ കീടത്തെ നിയന്ത്രിക്കാം. വിരിഞ്ഞ്‌ പരാഗണം നടക്കാത്ത പൂക്കുലകളിൽ (ഒരു മാസം വരെ പ്രായമായത്‌) മരുന്നു തളിക്കരുത്‌. കുമിൾരോഗങ്ങൾക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാം.
നീരൂറ്റിക്കുടിക്കുന്ന മീലിമുട്ടകൾ, ശൽക്കകീടങ്ങൾ എന്നിവ വേനൽക്കാലങ്ങളിൽ നാമ്പോലകളേയും കൊതുമ്പുകളേയും തേങ്ങാക്കുലകളേയും ആക്രമിയ്ക്കുന്നു. ശൽക്കകീടങ്ങൾ ഓലകളിലും കാണാറുണ്ട്‌. ഇവയുടെ ആക്രമണഫലമായി ഓലകൾ മഞ്ഞനിറമായി ഉണങ്ങുന്നു. മീലിമുട്ടകളെ നിയന്ത്രിയ്ക്കുവാൻ 2 ശതമാനം വേപ്പെണ്ണ 20 ദിവസത്തെ ഇടവേളകളിൽ രണ്ടുതവണ തളിച്ചാൽ മതിയാകും. ശൽക്കകീടങ്ങൾക്കെതിരെ ഡൈമെത്തൊയേറ്റ്‌ ഫലപ്രദമായി ഉപയോഗിയ്ക്കാം.
കൊമ്പൻ ചെല്ലിയെ ചെല്ലിക്കോൽ കൊണ്ട്‌ കുത്തിയെടുത്ത്‌ നശിപ്പിക്കുക. കൊമ്പൻചെല്ലിയുടെ ആക്രമണത്തിന്‌ മുൻകരുതലെന്ന നിലയിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക്‌ ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളിൽ പാറ്റഗുളിക 10 ഗ്രാം (4 എണ്ണം) വെച്ച്‌ മണൽ കൊണ്ടുമൂടുകയോ, വേപ്പിൻ പിണ്ണാക്ക്‌ അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക്‌ (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്ത്‌ ഇടുകയോ ചെയ്യുക. 0.01 ശതമാനം വീര്യമുള്ള കാർബാറിൽ (50 ശതമാനം വെള്ളത്തിൽ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മി.ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളിലും മറ്റും തളിയ്ക്കുക. പെരുവലം എന്ന ചെടി പറിച്ച്‌ ചാണകക്കുഴികളിൽ ചേർക്കുന്നതും നല്ലതാണ്‌. ബാക്കുലോവൈറസ്‌ ഒറിക്ടസ്‌ എന്ന വൈറസ്‌ കൊമ്പൻചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന്‌ ഉപയോഗിയ്ക്കാം. ഇതിനായി വൈറസ്‌ രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറിൽ 10-15 എണ്ണം എന്ന കണക്കിൽ സന്ധ്യാസമയത്ത്‌ തോട്ടത്തിൽ തുറന്നുവിടുക. മഴക്കാലത്ത്‌ മെറ്റാറൈസിയം അനിസോപ്ലിയ എന്ന കുമിൾ തേങ്ങാവെള്ളത്തിലോ കപ്പകഷണങ്ങളും തവിടും ചേർത്തുണ്ടാക്കിയ മിശ്രിതത്തിലോ വൻതോതിൽ വളർത്തിയെടുത്ത്‌ ഒരു ക്യുബിക്‌ മീറ്ററിന്‌ 250 മി.ഗ്രാം മെറ്റാറൈസിയം കൾച്ചർ 750 മി.ലി. വെള്ളവുമായി കലർത്തിയ മിശ്രിതം എന്ന തോതിൽ ചാണകക്കുഴികളിലും മറ്റും ഒഴിച്ച്‌ പുഴുക്കളെ നശിപ്പിയ്ക്കുക.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവേങ്കിൽ കീടാക്രമണം ഗുരുതരമായുള്ള അടിഭാഗത്തെ ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച്‌ മദ്ധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട്‌ കൂടിയ അറകളിൽ പതിക്കത്തക്കരീതിയിൽ 0.05% വീര്യമുള്ള ക്വിനാൽഫോസ്‌ എന്ന കീടനാശിനി തളിച്ച്‌ ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്‌. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ്‌ നിഫാന്റിഡിസ്‌ , എലാസ്മസ്‌ നിഫാന്റിഡിസ്‌ ), ബ്രാക്കിമേറിയ നോസട്ടോയ്‌  തുടങ്ങിയ എതിർപ്രാണികളെ വൻ തോതിൽ തുറന്നുവിട്ട്‌ തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച്‌ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്‌.
തെങ്ങിന്‌ ചെന്നീരൊലിപ്പു രോഗം ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക.  ചെന്നീരൊലിപ്പുള്ള തെങ്ങിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നതു കാണാം. ഇത്‌ ഉണങ്ങി കറുപ്പുനിറത്തിലുള്ള പാടുകളാകുന്നു. ചെന്നീരൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി നോക്കിയാൽ ഉൾഭാഗം ചീഞ്ഞിരിക്കുന്നതായി കാണാം. തെങ്ങിൻതടിയിൽ രോഗബാധ കാണുന്ന ഭാഗത്തെ പുറംതൊലി മൂർച്ചയുള്ള ഉളി കൊണ്ട്‌ ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളിൽ 5 മി.ലി. കാലിക്സിൻ 100 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക. ഒന്നു രണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോൾടാർ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങൾ തീയിട്ട്‌ നശിപ്പിക്കുക. മറ്റ്‌ വളങ്ങൾക്കൊപ്പം തെങ്ങോന്നിന്‌ 5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക്‌ ചേർത്തു കൊടുക്കുക. വേനൽക്കാലത്ത്‌ ജലസേചനം നൽകുകയും വർഷക്കാലത്ത്‌ തോട്ടത്തിൽ നീർവാർച്ച സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുക. രോഗനിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്സിൻ വർഷത്തിൽ മൂന്നുതവണ, അതായത്‌ ഏപ്രിൽ-മെയ്‌, സെപ്തംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി വേരിൽകൂടി നൽകുക.
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ രോഗവും കണ്ടുവരുന്നു. തുറക്കാത്ത കൂമ്പോലകളെ കുമിൾ ആക്രമിച്ച്‌ അഴുകൽ ഉണ്ടാക്കുന്നു. കൂമ്പോല വിരിയുമ്പോൾ അഴുകിയ ഭാഗം ഉണങ്ങി കാറ്റത്ത്‌ പറന്നുപോകും. ബാക്കിയുള്ള ഓലയുടെ ഭാഗം കുറ്റിയായി നിൽക്കും. കൂമ്പോലയുടേയും അതിനോട്‌ ചേർന്നുള്ള രണ്ട്‌ ഓലകളുടേയും മാത്രം ചീഞ്ഞ ഭാഗങ്ങൾ മുറിച്ചു മാറ്റുക. ഡൈത്തേൻ എം. 45 അഥവാ ഇൻഡോഫിൽ എം.45 മൂന്നുഗ്രാം എന്നിവയിലൊന്ന്‌ 300 മി.ലി. വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിലൊഴിക്കുക. അല്ലെങ്കിൽ 20 ഗ്രാം ഫോറേറ്റ്‌ എന്ന കീടനാശിനിയും 200 ഗ്രാം മണലും ചേർന്ന മിശ്രിതം കൂമ്പിന്റെ ചുവട്ടിലെ ഓലക്കവിളുകളിൽ നിറയ്ക്കുക. വർഷത്തിൽ രണ്ടുപ്രാവശ്യം അതായത്‌ ഏപ്രിൽ-മേയ്‌ മാസങ്ങളിലും ഒക്ടോബർ-നവംബർ മാസങ്ങളിലും ഇപ്രകാരം ചെയ്യുക.
തെങ്ങിന്റെ പ്രായം, ഓലകളുടെ വലിപ്പം, തോട്ടത്തിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ്‌ എന്നിവ കണക്കിലെടുത്ത്‌ തെങ്ങിൻതോട്ടത്തിൽ ഇടവിളകൾ ആദായകരമായി കൃഷിചെയ്യാം. ഏഴുവർഷം വരെ പ്രായമായ തോട്ടങ്ങളിൽ ഇടവിളയായി ഹ്രസ്വകാല വിളകൾ കൃഷിചെയ്യാം. ഏഴു മുതൽ ഇരുപത്തിയഞ്ചുവർഷം വരെയുള്ള തെങ്ങിൻ തോട്ടങ്ങളിൽ തണലിൽ വളരുന്ന വിളകളാണ്‌ നല്ലത്‌. 25 വർഷങ്ങൾക്ക്‌ ശേഷം ഏതു വിളയും കൃഷി ചെയ്യാം.
ആൻഡമാൻ/നിക്കോബാർ ദ്വീപുകൾ
നഴ്സറികളിൽ നന തുടരുക. വരൾച്ച തുടരുന്ന പക്ഷം തെങ്ങുകൾക്ക്‌ നനയ്ക്കുക. നീർവാർച്ചയ്ക്ക്‌ സൗകര്യമുണ്ടാക്കാൻ ചിറകളുടേയും തോടുകളുടേയും കേടുപാടുകൾ പോക്കുക. വിത്തുതേങ്ങ ശേഖരിക്കുക. തെങ്ങിൻ തൈകൾ നടുന്നതിന്‌ കുഴികൾ തയ്യാറാക്കുക. മണൽ പ്രദേശങ്ങളിലും ചൊരിമണൽ പ്രദേശങ്ങളിലും 90 ഘന സെ.മീറ്റർ വലുപ്പത്തിൽ കുഴികളെടുക്കുക. കളിമൺ പ്രദേശങ്ങളിൽ 60 ഘന സെ. മീറ്ററിൽ കുഴികളെടുക്കുക.
പുതിയതായി തൈ വെയ്ക്കുമ്പോഴും അടിത്തൈ വെയ്ക്കുമ്പോഴും മണൽ മണ്ണിലും മണൽ കലർന്ന എക്കൽ മണ്ണിലും 7.5 മീറ്റർ അകലത്തിലാണ്‌ കുഴികൾ എടുക്കേണ്ടത്‌. ഒറ്റവരി സമ്പ്രദായത്തിൽ 6 മീ. ഃ 9 മീ. അകലത്തിലും ഇരട്ട വരിസമ്പ്രദായത്തിൽ 6 മീ. ഃ 6മീ. ഃ 9 മീ. അകലത്തിലുമാണ്‌ കുഴികൾ തൈ നടാനായി എടുക്കേണ്ടത്‌. കുമിൾ രോഗങ്ങൾക്കെതിരെ പ്രതിരോധ നടപടിയെന്ന നിലയിൽ എല്ലാ തെങ്ങുകൾക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക.
ജലസംരക്ഷണത്തിനായി നാല്‌ തെങ്ങുകൾക്കിടയിൽ ഒന്ന്‌ എന്ന നിരക്കിൽ 4 മീ. നീളവും 50 സെ.മീ. ആഴവും ഉള്ള ചാലുകൾ എടുക്കുക. ഇതിൽ തൊണ്ട്‌ നിറക്കുക. തൊണ്ട്‌ നിറക്കുമ്പോൾ താഴത്തെ നിരകളിൽ തൊണ്ട്‌ മലർത്തിയും ഏറ്റവും മുകളിലത്തെ രണ്ടുനിര കമിഴ്ത്തിയും വേണം അടുക്കേണ്ടത്‌. തെങ്ങിൻ തോട്ടത്തിൽ അനുയോജ്യമായ ഇടവിളകൾ കൃഷി ചെയ്യുക.
കർണ്ണാടകം
നന തുടരുക. തെരഞ്ഞെടുത്ത മാതൃ വൃക്ഷങ്ങളിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കുക. വിത്തുതേങ്ങ പാകുന്നതിന്‌ നഴ്സറി തയ്യാറാക്കുക. നനയ്ക്കു സൗകര്യമുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലങ്ങളാണ്‌ നഴ്സറിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്‌.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവേങ്കിൽ കീടാക്രമണം ഗുരുതരമായുള്ള അടിഭാഗത്തെ ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച്‌ മദ്ധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട്‌ കൂടിയ അറകളിൽ പതിക്കത്തക്കരീതിയിൽ 0.05% വീര്യമുള്ള ക്വിനാൽഫോസ്‌ എന്ന കീടനാശിനി തളിച്ച്‌ ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്‌. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ്‌ നിഫാന്റിഡിസ്‌ , എലാസ്മസ്‌ നിഫാന്റിഡിസ്‌ , ബ്രാക്കിമേറിയ നോസട്ടോയ്‌ () തുടങ്ങിയ എതിർപ്രാണികളെ വൻ തോതിൽ തുറന്നുവിട്ട്‌ തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച്‌ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്‌.
മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ  അസാഡിറാക്ടിൻ (0.004 ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി കുലകളിൽ തളിക്കുക.
തമിഴ്‌നാട്‌ / പോണ്ടിച്ചേരി
വേനൽക്കാലത്തെ ചാറ്റൽമഴ ലഭിക്കാത്ത സ്ഥലങ്ങളിൽ നന തുടരുക. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മരച്ചീനിയോ, മറ്റേതെങ്കിലും വാർഷികവിളകളോ, ഇടവിളകളോ നടുക. തോട്ടത്തിൽ ഇവ നട്ടു വളർത്തുന്നതുകൊണ്ട്‌ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും വളക്കൂറ്‌ വർദ്ധിക്കുകയും ചെയ്യും. വിത്തുതേങ്ങ ശേഖരണം തുടരുക.
മൂന്നാം ഗഡു മരുന്നുതളി നടത്തുക. മണ്ഡരിയുടെ ആക്രമണം കാണുന്നപക്ഷം മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളിൽ അസാഡിറാക്ടിൻ അടങ്ങിയ ജൈവകീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 4 മി.ലിറ്റർ വീതം ചേർത്ത്‌ തെങ്ങുകൾക്ക്‌ തളിച്ചുകൊടുക്കാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...