19 Jul 2013

MALAYALASAMEEKSHAJULY15/AUGUST 15/2013

 മലയാളസമീക്ഷ
reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE

ജൂലായ് 15/ആഗസ്റ്റ് 15

ഉള്ളടക്കം
കവിത

അഭിരാമി
വി.പി.ജോൺസ്‌ 
 
നീ പണ്ടകശാല ഒരുക്കുന്നത്
ഡോ.കെ.ജി.ബാലകൃഷ്ണൻ

ഹതയാത്രികർ 
സലോമി ജോൺ വൽസൻ
മുക്കുവന്റെ സങ്കടം
സന്തോഷ് പാലാ
അമ്മവഴി
ഡി.ബി.അജിത്കുമാർ 

പെയ്ത്ത്
ജയചന്ദ്രന്‍ പൂക്കരത്തറ

ചിറകരിയാതെ പറക്കേ
സുമിത്ര

അഴക്‌
പ്രിയാസയൂജ്

മദ്ധ്യം
അരുൺകുമാർ അന്നൂർ

വിരുന്ന്‌
സത്താർ ആദൂർ

ശില്പവും ശില്പിയും
സൈനുദ്ദീൻ ഖുറൈഷി
ചില്ലക്ഷരങ്ങള്‍
സി.എൻ.കുമാർ
ഇന്ന് എഴുതേണ്ട കവിതയെക്കുറിച്ച് നാല് ഉത്ക്കണ്ഠകള്‍ .....
സുലോച് സുലോ 

മലിന കേരളം
മോഹൻ ചെറായി 

ഇളംനോവുകൾ
ദിനകരൻ പി.പി

ജനിച്ചന്നു മുതല്‍ തുടങ്ങിയതാണ് കരയാൻ
സി.എം.രാജൻ

നീലതിമിംഗലങ്ങൾ
ഗിരീഷ് വർമ്മ ബാലുശ്ശേരി

അസംബന്ധം
സുകുമാർ അരിക്കുഴ

 അവസാനത്തെ മരണം.
ടി. കെ. ഉണ്ണി

നിഴലാട്ടം
മഹർഷി

ഞങ്ങൾക്കൊഴുകിയേ മതിയാകൂ…
ഗീത മുന്നൂർക്കോട് 

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
രമേശ്‌ കുടമാളൂര്‍
 അനന്തം
പ്രേം കൃഷ്ണ

കണക്ക്‌
എ.കെ.ശ്രീനാരായണഭട്ടതിരി

ഊര്‍ന്നു പോവാതെ
ഫൈസല്‍ കെ കെ

കഥ
ആധാരം
എം.കെ.ജനാർദ്ദനൻ

ഒബ്സര്‍വേഷന്‍
ശ്രീജിത്ത് മൂത്തേടത്ത്

അറിവുകള്‍ മുറിവുകള്‍
തോമസ് പി കൊടിയന്‍

നിയോഗം
ശിവപ്രസാദ്‌ താനൂർ

ഊട്ടുപുരയുടെ കാവൽക്കാരൻ
ദീപു കാട്ടൂർ

എഴുതാത്ത കഥയിലെ രാധിക
അച്ചാമ്മ തോമസ്‌

 ഇടിപൊളി
കെ.എം.രാധ

 കേരകേരളംസുമ രാജേന്ദ്രൻ
പരിഭാഷ:
നിഴലുകള്‍ /ഫ്രാങ്ക് ടെംസ്റ്റര്‍ ഷെര്‍മാന്‍
ഗീത ജാനകി

കൃഷി
വേണം, വിവിധോദ്ദേശ്യ തെങ്ങിനങ്ങൾ
ടി. കെ. ജോസ്‌  ഐ .എ .എസ്

തെങ്ങിൻ തൈകൾ കാത്തുകാത്തൊരു കരിബിയൻ രാജ്യം
രമണി ഗോപാലകൃഷ്ണൻ , പ്രമോദ്‌ കുര്യൻ 

വെളിച്ചെണ്ണ - അറിഞ്ഞിരിക്കേണ്ടത്‌
ഡോ. ജെ. ഹരീന്ദ്രൻ നായർ
വർഗ്ഗ സങ്കരണം വരുമാന വർദ്ധനയ്ക്ക്‌
സി. ശശികുമാർ
കരിക്കിന്റെ ലഘു സംസ്ക്കരണം - പ്രകൃത്യാലുള്ള പായ്ക്കിംഗ്‌
ശ്രീകുമാർ പൊതുവാൾ
അപ്പൻ തമ്പുരാന്റെ നാളികേരം
ഡോ. എസ്‌. കെ. വസന്തൻ

തെങ്ങുകൃഷി പ്രശ്നങ്ങളും സാദ്ധ്യതകളും
ആർ. ഗോപകുമാർ ഉണ്ണിത്താൻ

പശ്ചിമ ഭാരതത്തിൽ തെങ്ങിൻ തൈകളുടെ ആവശ്യകതയിൽ വർദ്ധന
ടി. ഐ. മാത്യുക്കുട്ടി
ലേഖനം
കോപത്തിന്റെ വേരും പൂവും കായ്കളും
സി.രാധാകൃഷ്ണൻ 

ഇതൊരുമാതൃകാസ്ഥാപനം
അമ്പാട്ട്‌ സുകുമാരൻനായർ 

കറന്റ് എപ്പൊ വരും?
സുനിൽ എം എസ്

ഇംഗ്ലീഷ് വിഭാഗം
When A Mother Dies
Premji
Serpent's Travel
Sreedevi Nair
Imvestment In Equity
Sunil M S
My solocit dreamWinnie panicker
The Prejudiced Grip
Geetha Munnurcode
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ബദരീനാഥിലേയും കേദാര്‍നാഥിലേയും
കഴുതകളും കന്നുകാലികളും
സി.പി.രാജശേഖരൻ

മഷിനോട്ടം
ഒരു കുരുവിയുടെ വീഴ്ച
ഫൈസൽബാവ 

ആത്മപഥങ്ങൾ
ദുഃഖശൈലങ്ങളെമറികടന്ന്
ഇന്ദിരാബാലൻ  

അക്ഷരരേഖ
വായന-ചില വിചാരങ്ങൾ 
ആർ.ശ്രീലതാവർമ്മ
നോവൽ
കുലപതികൾ
സണ്ണി തായങ്കരി  

പ്രതികരണം
ഷിനോദ് എൻ. കെ

നവാദ്വൈതം:എഡിറ്ററുടെ പേജ്
രാവ്‌
എം.കെ.ഹരികുമാർ 

വേണം, വിവിധോദ്ദേശ്യ തെങ്ങിനങ്ങൾ


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്

മിക്കവാറും എല്ലാ കർഷക സദസ്സുകളിലും നാളികേര കർഷകർ ഉയർത്തുന്ന ഒരു ചോദ്യമാണ്‌, ഏറ്റവും മികച്ച ഉത്പാദനക്ഷമതയുള്ള, രോഗപ്രതിരോധശേഷി കൂടുതലുള്ള, അധികം ഉയരമില്ലാത്ത, മൂന്നാംവർഷം കായ്ച്ച്‌ തുടങ്ങുന്ന തെങ്ങുകളുടെ തൈകളും വിത്തുകളും എവിടെയാണ്‌ ലഭ്യമാകുക എന്നത്‌. എങ്ങനെയാണ്‌ ഇവ തെരഞ്ഞെടുക്കേണ്ടത്‌? അംഗീകൃത നഴ്സറികളിലെല്ലാം ഗുണമേന്മ അവകാശപ്പെടുന്ന ധാരാളം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്‌. എങ്കിലും ആധികാരികതയോടെ തെങ്ങിൻ തൈകൾ നൽകാൻ കഴിയുന്ന നഴ്സറികളുടെ എണ്ണം ഇനിയും വർദ്ധിക്കേണ്ടതുണ്ട്‌. ഇന്ത്യയിൽ പ്രതിവർഷം ഒരു കോടിയോളം തെങ്ങിൻ തൈകളുടെ ആവശ്യകതയുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ആകെ ഉത്പാദിപ്പിക്കുന്നതാകട്ടെ മുപ്പതോ മുപ്പത്തിയഞ്ചോ ലക്ഷം മാത്രമാണ്‌. നിലവിൽ ഉത്പാദിപ്പിക്കുന്നതിന്റെ ഏകദേശം ഇരട്ടിയോളം തൈകൾ അധികമായി ഉത്പാദിപ്പിച്ചാൽ മാത്രമേ നാളികേര കർഷകർക്ക്‌ ആവശ്യത്തിന്‌ തെങ്ങിൻ തൈകൾ ലഭ്യമാക്കാൻ കഴിയൂ. ഈയൊരു സാഹചര്യത്തിലാണ്‌ വിത്തിന്റേയും തൈകളുടേയും നാനാവിധ മേഖലകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഈ ലക്കം മാസിക പ്രസിദ്ധീകരിക്കുന്നത്‌.
അടുത്തയിടെ വടക്കൻ കേരളത്തിലെ നാളികേരോത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും കൂട്ടായ്മയിൽ ഉയർന്ന്‌ വന്ന ഒരു ചോദ്യം ഇതായിരുന്നു. ഒരു വർഷത്തിൽ 100 കരിക്കും 150 നാളികേരവും അത്‌ കൂടാതെ 3 പൂങ്കുലകളിൽ നിന്ന്‌ 300 ലിറ്റർ നീരയും ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ ഇപ്പോൾ നമുക്ക്‌ ലഭ്യമാണോ? ഇത്തരം തൈകൾ ലഭ്യമാക്കാൻ കഴിയുമോ? എങ്കിൽ എവിടെ? എത്രമാത്രം? ചോദ്യം കേട്ട്‌ പരിചയസമ്പന്നരായ പല കർഷകരും പരിഹാസപൂർവ്വം ചിരിച്ച്‌ ഇതിനെ പുച്ഛിച്ചുവേങ്കിലും ഈ ചോദ്യത്തിൽ അന്തർലീനമായ ചില അടിസ്ഥാന ആവശ്യങ്ങളെ അപ്പോഴെ മനസ്സിൽ കുറിച്ചിട്ടു. പരിമിതമായ സ്ഥലം മാത്രം ലഭ്യമായ കേരളത്തിലെ കർഷകർക്ക്‌ അവിടെ നിന്ന്‌ പരമാവധി ഉത്പാദനവും വൈവിദ്ധ്യമാർന്ന ഉൽപന്നങ്ങളും ലഭിക്കുന്ന തരത്തിലുള്ള തെങ്ങിൻതൈകൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്ന അഭിപ്രായമായി അതിനെ കണക്കാക്കുകയാണ്‌. വർഷത്തിൽ ശരാശരി 12 പൂങ്കുലകൾ ഉണ്ടാകുന്ന ഒരു തെങ്ങിലെ നാളികേരോത്പാദനം തേങ്ങയ്ക്ക്‌ വിലയിടിവില്ലാത്ത മാസങ്ങളിലേക്ക്‌ ക്രമീകരിക്കാവുന്ന വിധത്തിൽ 4 കുലകളെങ്കിലും കരിക്കായിട്ട്‌ വിളവെടുക്കുവാനും 3 കുലകളിൽ നിന്നെങ്കിലും നീര ഉത്പാദിപ്പിക്കുവാനും കഴിഞ്ഞാൽ കർഷകന്‌ വൈവിധ്യമാർന്ന ഉൽപന്നങ്ങളിലൂടെ മികച്ച വരുമാനം ഉറപ്പ്‌ വരുത്തുവാൻ കഴിയില്ലേ. ഒരു പൂങ്കുലയിൽ നിന്ന്‌ ശരാശരി 3 ലിറ്ററോളം നീര ഒരു ദിവസം ഉത്പാദിപ്പിക്കുവാൻ കഴിയുമെങ്കിൽ, അത്തരത്തിൽ 3 പൂങ്കുലകൾ നീര ഉത്പാദനത്തിനായി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ 270 ലിറ്ററോളം നീര ഈ തെങ്ങിൽ നിന്ന്‌ ലഭ്യമാക്കാനാകും. ഇത്തരത്തിൽ പന്ത്രണ്ടിൽ 3 കുലകൾ മാത്രം നീര ഉത്പാദനത്തിന്‌ മാറ്റിവെയ്ക്കുമ്പോൾ ആ തെങ്ങിൽ നിന്നുള്ള നാളികേരോത്പാദനം കുറയാതെ തന്നെ നീര ഉത്പാദനം സാധ്യമാകും. ഇനി അടുത്ത നാല്‌ കുലകൾ കരിക്കായിട്ട്‌ വിളവെടുത്താലോ, 100 കരിക്ക്‌ കിട്ടുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമാക്കാം. 10 രൂപ കരിക്കിന്‌ വില ലഭിക്കുന്നതിന്‌ വലിയ പ്രശ്നമില്ല. ബാക്കിയുള്ള 5 കുലകളിൽ നിന്ന്‌ 150 നാളികേരം ലഭ്യമാക്കുവാൻ കഴിയുന്ന ഉത്പാദനക്ഷമതയുള്ള തൈകളെകുറിച്ച്‌ നാം ഗൗരവമായി ചിന്തിക്കേണ്ട കാലമെത്തിയിട്ടില്ലേ? നീര ഉത്പാദനം പോലും ഒരു ദിവസം 3 ലിറ്റർ എന്നത്‌ ശരാശരി കണക്കാണ്‌. പാലക്കാട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നന്നായി പരിപാലിക്കുന്ന തെങ്ങുകളിൽ നിന്ന്‌ നാലര മുതൽ ആറ്‌ ലിറ്റർ വരെ നീര പ്രതിദിനം ലഭിക്കുന്നുണ്ട്‌. തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ പ്രതിദിനം 6 ലിറ്റർ നീര ലഭിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും കേട്ടിട്ടുണ്ട്‌. അങ്ങിനെയെങ്കിൽ 3 കുലകൾ നീര ഉത്പാദനത്തിന്‌ ഉപയോഗിക്കുകയും ഓരോ കുലയിൽ നിന്നും ദിനംപ്രതി 6 ലിറ്റർ നീര ലഭിക്കുകയും ചെയ്താൽ പ്രതിമാസം 540 ലിറ്റർ നീര ഒരു തെങ്ങിൽ നിന്ന്‌ ഉത്പാദിപ്പിക്കുവാൻ കഴിയും. ഇത്‌ മൂന്നും കൂടി ചേരുമ്പോൾ ഒരു തെങ്ങിൽ നിന്ന്‌ തന്നെ കർഷകർക്ക്‌ മികച്ച വരുമാനം ഉറപ്പാക്കാൻ കഴിയും. ഈ മൂന്ന്‌ ഇനങ്ങളിലും പെട്ട വരുമാനത്തിന്റെ ആകെത്തുകയെടുത്താൽ ഇന്ന്‌ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മറ്റേത്‌ തോട്ടവിള കൃഷിയിൽ നിന്ന്‌ ലഭിക്കുന്നതിനേക്കാൾ ഒരേക്കറിൽ നിന്ന്‌ വരുമാനം കർഷകർക്ക്‌ നേടാൻ കഴിയുന്ന നിലയിലേക്ക്‌ തെങ്ങുകൃഷിയെ നമുക്ക്‌ മാറ്റിയെടുക്കാൻ സാധിക്കും. ആകെ വേണ്ടത്‌ ഭാവനാപൂർണ്ണമായ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ മേൽസൂചിപ്പിച്ച ഉൽപന്ന വൈവിധ്യവൽക്കരണത്തിന്‌ സാധിക്കും വിധമുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുകയും അത്‌ കർഷക കൂട്ടായ്മകൾ വഴി വ്യാപകമായി വെച്ച്‌ പിടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്‌. 

അബ്കാരി ആക്ടിന്റെ തടവറയിൽ പെട്ടുപോയ നീരയെ സംസ്ഥാന ഗവണ്‍മന്റുകൾ പൂർണ്ണമായും മോചിപ്പിക്കുകയോ ജാമ്യം നൽകി പുറത്തെടുക്കുകയോ ചെയ്യുന്ന നയം കൂടിയെടുത്താൽ കോഴിക്കോട്‌ ജില്ലയിലെ കർഷകർ ചോദിച്ച ചോദ്യത്തിന്‌ പോസിറ്റീവായ ഉത്തരം നൽകാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്‌. ഈ ചിന്തകൾ മനസ്സിൽ വെച്ചുകൊണ്ടാണ്‌ കേരകൃഷി മേഖലയിലെ വിത്തും തൈയ്യും ഉത്പാദനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌. മുൻകാലങ്ങളിൽ എവിടെ നിന്നോ ലഭിക്കുന്ന, ആരോ ഉത്പാദിപ്പിച്ച ഇനമേതെന്നോ പേരേതെന്നോ അറിയാത്ത, വിളവിനെക്കുറിച്ചോ ജനിതക ഗുണങ്ങളെക്കുറിച്ചോ സൊ‍ാചനകളൊന്നുമില്ലാത്ത തെങ്ങിൻ തൈകൾ വാങ്ങി നടുകയും വർഷങ്ങളോളം കാത്തിരുന്ന്‌ ഉത്പാദനക്ഷമത കുറഞ്ഞ ഇനമാണെന്ന്‌ തിരിച്ചറിയുമ്പോഴേക്കും മിക്കവാറും ഒരു മനുഷ്യായുസ്സിന്റെ മൂന്നിലൊന്ന്‌ കടന്നിട്ടുണ്ടാകും. സമയവും ഭൂമിയും മറ്റ്‌ വിഭവങ്ങളും വിലപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ ഏറ്റവും ഗുണമേന്മയുള്ളതും ഉറപ്പായ ജനിതകഗുണങ്ങളുള്ളതും കഴിയുന്നിടത്തോളം രോഗപ്രതിരോധശേഷിയുള്ളതും അതുപോലെ ഉത്തരവാദിത്വമുള്ള ഉറവിടങ്ങളിൽ നിന്നുമുള്ള തൈകൾ മാത്രമേ പുനർ കൃഷിക്കും ആവർത്തനകൃഷിക്കും ഉപയോഗിക്കാവൂ എന്നു നിഷ്കർഷിക്കണം. കേരളത്തിലൂടനീളം കരിക്കിന്റെ വിൽപ്പന അങ്ങേയറ്റം വർദ്ധിച്ചപ്പോഴും കേരളത്തിൽ തനതായി ഉത്പാദിപ്പിച്ച കരിക്ക്‌ ലഭ്യമല്ലാതായിരുന്നത്‌ നാം അടുത്തയിടെ കണ്ടു. ബോർഡ്‌ ഈ അടുത്തകാലത്ത്‌ നടത്തിയ ഒരു സർവ്വേയിൽ, കേരളത്തിൽ നിലവിലുള്ള തെങ്ങുകളിൽ 1.75 ശതമാനം മാത്രമാണ്‌ കരിക്കിന്‌ പറ്റിയ ഇനങ്ങൾ ഉള്ളത്‌ എന്നു കണ്ടെത്തി. അടിയന്തിരമായി നിലവിലുള്ള തെങ്ങുകളിൽ 25 ശതമാനമെങ്കിലും കരിക്കിന്‌ പറ്റിയ ഇനങ്ങളായി വർദ്ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമം നമ്മുടെ ഉത്പാദക സംഘങ്ങളും  ഫെഡറേഷനുകളും ഉത്പാദക കമ്പനികളും വഴി ഏറ്റെടുക്കേണ്ടതില്ലേ? നിലവിലുള്ള തോട്ടങ്ങളിലെ ഉയരം കൂടിയ തെങ്ങുകൾക്കിടയിൽ അടിത്തൈ ആയി കരിക്കിന്‌ പറ്റിയ ഇനങ്ങൾ വെച്ച്‌ പിടിപ്പിക്കുകയും അത്‌ വിളവെടുപ്പ്‌ പ്രായമാകുമ്പോൾ മാത്രം പ്രായാധിക്യമുള്ള തെങ്ങുകൾ വെട്ടിമാറ്റുകയും ചെയ്യുന്ന ഒരു പ്രക്രിയ കർഷക കൂട്ടായ്മകൾ വഴി നാം അടിയന്തിരമായി ആരംഭിക്കേണ്ടതാണ്‌. ഇപ്പോൾ തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും നഴ്സറി പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു. പക്ഷേ അതിന്റെ അളവും വ്യാപ്തിയും വർദ്ധിപ്പിക്കേണ്ടതുണ്ട്‌. കൂടാതെ 2013-14 സാമ്പത്തികവർഷത്തിലെ കേന്ദ്ര ബജറ്റിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി ബാക്കിയുള്ള 11 ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം വന്നിരിക്കുന്നു. രോഗം മൂർച്ഛിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ വെട്ടിമാറ്റി പുതിയ  തൈകൾ വെയ്ക്കേണ്ടതുണ്ട്‌. അങ്ങനെ ആവർത്തനകൃഷി ചെയ്യുന്ന പ്രദേശങ്ങളിലും കരിക്കിന്‌ പറ്റിയ തെങ്ങിനങ്ങൾ ധാരാളമായി വെച്ച്‌ പിടിപ്പിക്കേണ്ടതുണ്ട്‌. ഇപ്രകാരം ലക്ഷക്കണക്കിന്‌ തെങ്ങിൻ തൈകൾ വരുന്ന ഒരുവർഷത്തിനുള്ളിൽ നമുക്ക്‌ ആവശ്യമായി വരുമ്പോൾ എവിടെയെല്ലാമാണ്‌ ഗുണമേന്മയുള്ള മികച്ച തെങ്ങിൻ തൈകൾ ലഭ്യമായിട്ടുള്ളത്‌, എങ്ങിനെയാണ്‌ നാളികേര വികസന ബോർഡിന്റേയും കൃഷി വകുപ്പിന്റേയും കാർഷിക സർവ്വകലാശാലയുടേയും സിപിസിആർഐയുടേയും വിത്തുത്പാദനകേന്ദ്രങ്ങളിൽ നിന്ന്‌ കൂടുതൽ തൈകൾ ലഭ്യമാക്കാവുന്നത്‌ എന്ന്‌ ഗൗരവമായി ചിന്തിക്കണം. ഇതിനു പുറമേ ആവശ്യം വരുന്ന തൈകൾ കർഷക പങ്കാളിത്തത്തോടെ കർഷക കൂട്ടായ്മകൾ വഴി നമുക്ക്‌ എത്ര വേഗത്തിൽ ഉത്പാദിപ്പിച്ചെടുക്കാം എന്ന കാര്യവും ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്‌.
തെങ്ങുകൃഷി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്‌ ഗുണമേന്മയുള്ള തൈകൾ ആവശ്യത്തിനു ലഭ്യമല്ല എന്നത്‌ തന്നെയാണ്‌. നിലവിലെ സാങ്കേതികവിദ്യയും രീതിയുമനുസരിച്ച്‌ ഒരു വിത്തുതേങ്ങയിൽ നിന്ന്‌ ഒരു തൈ മാത്രമേ ഉത്പാദിപ്പിക്കുവാൻ കഴിയൂ. മറ്റ്‌ പല കൃഷികൾക്കും വിത്തുതൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ നിരവധി പ്രചുര പ്രജനന പരിപാടികൾ  ലഭ്യമാണെങ്കിലും തെങ്ങിൽ ഇപ്രകാരം തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രചാരത്തിലായിട്ടില്ല. ചൊട്ട വിരിഞ്ഞ്‌ വിത്തുതേങ്ങയാകുന്ന പന്ത്രണ്ട്‌ മാസക്കാലവും ആ വിത്തുതേങ്ങയിൽ നിന്നൊരു തൈ ഉത്പാദിപ്പിച്ചെടുക്കുന്ന ഒൻപത്‌, പത്ത്‌ മാസക്കാലയളവും കൂടി ചേരുമ്പോൾ 21-22 മാസക്കാലം എടുത്താണ്‌ ഒരു തൈ തയ്യാറാകുക. ഈ കാലദൈർഘ്യം തന്നെയാണ്‌ ആദ്യത്തെ പ്രശ്നം. രണ്ട്‌, ഗുണമേന്മയുള്ള മാതൃവൃക്ഷങ്ങളുടെ കണ്ടെത്തലും പരിപാലനവും കണക്ക്‌ സൂക്ഷിക്കലും കൃത്യമായി ചെയ്യേണ്ട ഒരു ജോലിയാണ്‌. ഇപ്രകാരം തെരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങളിൽ തന്നെ എല്ലാ കുലകളും വിത്തുതേങ്ങ ശേഖരിക്കുന്നതിന്‌ ഉതകുന്നതുമായിരിക്കണമെന്നില്ല. ഒരു കുലയിൽ തന്നെ ലഭ്യമാകുന്ന തേങ്ങകളിൽ നിന്ന്‌ മികച്ച വിത്തുതേങ്ങ തെരഞ്ഞെടുക്കുവാനുള്ള പ്രായോഗിക പരിചയവും അറിവും വേണ്ടതുണ്ട്‌.
നാളികേരകൃഷിയുടെ ഗുണമേന്മയും ഉത്പാദന വർദ്ധനയും ചിന്തിക്കുമ്പോൾ അടിസ്ഥാനപരമായി തുടങ്ങേണ്ടത്‌ ലഭ്യമായിട്ടുള്ള നല്ല തോട്ടങ്ങളിലെ മികച്ച തെങ്ങുകളിൽ നിന്ന്‌ മാതൃവൃക്ഷമായി തെരഞ്ഞെടുക്കുവാൻ കഴിയുന്നവയുടെ വിവരശേഖരണം തന്നെയാണ്‌. നമ്മുടെ തൃത്താല കർഷക കൂട്ടായ്മകളായ സിപിഎസ്‌, ഫെഡറേഷൻ, കമ്പനികൾ എന്നിവ ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കിക്കൂടേ? തങ്ങളുടെ പ്രദേശങ്ങളിലുള്ള കർഷകരുടെ പക്കലുള്ള ഉയരം കൂടിയ ഇനങ്ങളിൽ 15 നും 35നും മദ്ധ്യേപ്രായമുള്ള, ശരാശരി ഒരു വർഷം നൂറ്റിയൻപതോ അതിൽക്കൂടുതലോ നാളികേരം ഉത്പാദിപ്പിക്കുന്നതും രോഗബാധയില്ലാത്തതുമായ തെങ്ങുകൾ കണ്ടെത്തി അവയുടെ വിശദാംശങ്ങൾ ശേഖരിച്ച്‌ ഉത്പാദക സംഘങ്ങൾ വഴി ഫെഡറേഷനിൽ എത്തിക്കാൻ കഴിഞ്ഞാൽ ഭാവിയിലേക്കുള്ള തൈ ഉത്പാദനത്തിന്‌ ഇവയിൽ നിന്നും വിത്തുതേങ്ങ ശേഖരിക്കാം. ഉയരം കുറഞ്ഞ ഇനങ്ങളിൽ 8 മുതൽ 25 വരെ വർഷങ്ങൾക്കുള്ളിലുള്ളവയിൽ നിന്നാണ്‌ ഇത്തരത്തിൽ വിത്തുതേങ്ങ ശേഖരിക്കാൻ കഴിയുന്നത്‌. അതിൽ തന്നെ 100 ന്‌ മുകളിൽ പ്രതിവർഷം കായ്ക്കുന്നതും രോഗബാധയില്ലാത്തതുമായ കാര്യമായിട്ട്‌ ബാധിച്ചിട്ടില്ലാത്തതുമായ തെങ്ങുകളെ മാർക്ക്‌ ചെയ്ത്‌ അവയുടെ പട്ടിക തയ്യാറാക്കി, ഇത്തരം തെങ്ങുകളിൽ നിന്ന്‌ വിത്തുതേങ്ങ ശേഖരിക്കുന്നതിനുളള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌. ഒരുപക്ഷേ കേരളത്തിനകത്ത്‌ നിന്ന്‌ മാത്രം ആവശ്യത്തിന്‌ കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ ശേഖരിക്കാൻ സാധിക്കുന്നില്ലായെങ്കിൽ കർണ്ണാടക, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന്‌ കർഷക കൂട്ടായ്മകൾ വിത്തുതേങ്ങ ശേഖരിക്കുന്നതിനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്‌. കഴിഞ്ഞ വർഷം ബോർഡിന്റെ നേതൃത്വത്തിൽ കർഷക കൂട്ടായ്മകൾക്കും, സിപിഎസുകൾക്കും, ഫെഡറേഷനുകൾക്കും ഇതിനുവേണ്ട മാർഗ്ഗനിർദ്ദേശവും സഹായവും നൽകിയിരുന്നു. പലരും ഇത്‌ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്‌
. ഈ വർഷം അത്‌ വീണ്ടും വർദ്ധിപ്പിക്കേണ്ടതുണ്ട്‌. ഇങ്ങനെ നമ്മുടെ കർഷക കൂട്ടായ്മകളുടെ ശക്തമായ പിൻബലം ഉണ്ടെങ്കിൽ കേരളത്തിലേക്കും മറ്റ്‌ സംസ്ഥാനങ്ങളിലേക്കും അത്യാവശ്യം വേണ്ട ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയും.
അടുത്ത പ്രധാന മേഖല സങ്കരയിനം തൈകളുടെ പ്രസക്തിയാണ്‌. ആദ്യം സൂചിപ്പിച്ച രീതിയിൽ വിളഞ്ഞ നാളികേരത്തിനും, കരിക്കിനും, നീരയ്ക്കും കൊപ്രയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്‌ കുറിയ സങ്കരയിനം തെങ്ങിൻ തൈകൾ. ഇവയിൽ നിന്ന്‌ നീരയുത്പാദനത്തിലും ഗണ്യമായ വർദ്ധനവുണ്ടെന്ന്‌ തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സങ്കരയിനം തെങ്ങിൻ തൈകൾ നാളികേര കർഷകന്‌ കൂടുതൽ വൈവിദ്ധ്യമാർന്ന തരത്തിൽ ഉത്പാദനം ക്രമീകരിക്കുന്നതിന്‌ അവസരം നൽകുന്നു. സാധാരണ ഗതിയിൽ കൊപ്രയ്ക്കും എണ്ണയ്ക്കും മാത്രമുതകുന്ന തെങ്ങിൽ നിന്ന്‌ കരിക്ക്‌ ശേഖരിക്കുക ബുദ്ധിമുട്ടാണ്‌. കരിക്കിന്‌ പറ്റിയ ഇനങ്ങളിൽ നിന്ന്‌ തേങ്ങയ്ക്കും കൊപ്രയ്ക്കും എണ്ണയ്ക്കും വേണ്ടിയുള്ള സാദ്ധ്യതയും കുറവാണ്‌. ഇത്‌ രണ്ടും കൂടി സംയോജിപ്പിക്കുന്നിടത്താണ്‌ കർഷകരുടേയും കൃഷിയുടേയും ശക്തിയടങ്ങിയിരിക്കുന്നത്‌.സങ്
കരയിനം തെങ്ങിൻ തൈകളുടെ ഇന്നത്തെ ആവശ്യകതയുടെ ഒരു ശതമാനം പോലും ഇന്ന്‌ ലഭ്യമല്ല എന്നുള്ളതാണ്‌ നാം നേരിടുന്ന പ്രശ്നം. പ്രധാനമായും സർക്കാർ വിത്തുതോട്ടങ്ങളിലും സിപിസിആർഐ, കാർഷിക സർവ്വകലാശാല പോലുള്ള സ്ഥാപനങ്ങളിലും മാത്രമാണ്‌ ഇന്ന്‌ സങ്കരയിനം തെങ്ങിൻ തൈകൾ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നത്‌. തമിഴ്‌നാട്ടിലുള്ള ചില സ്വകാര്യനഴ്സറികളും ഇക്കാര്യത്തിൽ വളരെയേറെ മുന്നോട്ട്‌ പോയിട്ടുണ്ടെങ്കിലും അവിടെയും ഉയർന്ന വിലയും രണ്ടുവർഷത്തെ കാത്തിരുപ്പുമാണ്‌ വേണ്ടത്‌. ഇത്തരം കാര്യങ്ങളിലാണ്‌ സങ്കരയിനം തൈകളുടെ ഉത്പാദനം പലമടങ്ങ്‌ വർദ്ധിപ്പിക്കുന്നതിന്‌ കർഷക കൂട്ടായ്മകളുമായി ചേർന്നുകൊണ്ട്‌ നടത്തുന്ന ഗവേഷണ പദ്ധതികളുടെ ആവശ്യകത. 2012 മുതൽ കൊളാബറേറ്റീവ്‌ റിസർച്ച്‌ എന്നപേരിൽ ബോർഡ്‌ ഇക്കാര്യത്തിൽ നടപടികൾ തുടങ്ങിയിരുന്നു. സാങ്കേതിക നിലവാരമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളേയും നല്ല സന്നദ്ധസംഘടനകളേയുമെല്ലാം ഇതിനുവേണ്ടി ക്ഷണിച്ചിരുന്നു. ചെറിയ തോതിലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2014ൽ ആദ്യഫലങ്ങൾ ലഭിച്ചുതുടങ്ങുകയും ചെയ്യും.
അടുത്ത മേഖല വളരെ ഗുണമേന്മയുള്ള തെങ്ങുകളുടെ വൻതോതിലുള്ള പ്രചുര പ്രജനനത്തിന്‌ വേണ്ട ഗവേഷണങ്ങളാണ്‌. ലോകവ്യാപകമായി പനവർഗ്ഗങ്ങളിൽപ്പെട്ട ചെടികളിൽ ടിഷ്യുകൾച്ചർ സംവിധാനം ഫലപ്രദമാകില്ല എന്ന തെറ്റായ ധാരണയുമായി ദശാബ്ദങ്ങളോളം കർഷകരും കാർഷിക ശാസ്ത്രജ്ഞന്മാരും കാത്തിരുന്നുവേങ്കിലും ഇന്ന്‌ എണ്ണപ്പനയിലും ഈന്തപ്പനയിലും കമുകിലും (ഇവയെല്ലം പനവർഗ്ഗ വൃക്ഷങ്ങൾ തന്നെ) ടിഷ്യൂകൾച്ചർ രീതി വിജയകരമായി പരീക്ഷിക്കുക മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ ഇത്തരം തൈകളെത്തുകയും ചെയ്തിട്ടുണ്ട്‌. സൗദി അറേബ്യയിലെ ഈന്തപ്പനകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത്‌ ടിഷ്യൂകൾച്ചർ തൈകൾ വന്നതോടെയാണ്‌. മലേഷ്യയിൽ പാം ഓയിൽ രംഗത്ത്‌ വൻകുതിച്ചുചാട്ടമുണ്ടായതും ഉയരം കുറഞ്ഞ, ഗുണമേന്മയും ഉത്പാദനക്ഷമതയുമുള്ള ടിഷ്യൂകൾച്ചർ എണ്ണപ്പന തൈകൾ എത്തിയതോടെയാണ്‌. കമുകിലും ഇതേരീതിയിൽ ഇന്ത്യയിൽ തന്നെ ഗവേഷണത്തിലൂടെ ടിഷ്യൂകൾച്ചർ തൈകൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. എന്തുകൊണ്ടാണ്‌ തെങ്ങിലും ഇത്തരത്തിലൊരു മുന്നേറ്റം ഇതുവരെ നടക്കാത്തത്‌. ഉത്തരം ലളിതമാണ്‌. തെങ്ങുകൃഷി മിക്കവാറും ഉഷ്ണമേഖല പ്രദേശങ്ങളിലേയും വികസ്വര രാജ്യങ്ങളിലേയും കൃഷിയാണ്‌. വികസിത രാജ്യങ്ങളിലുള്ള ഒരു വിളയായിരുന്നു തെങ്ങ്‌ എങ്കിൽ എത്രയോ മുമ്പേ ഈ ദിശയിലുള്ള ഗവേഷണങ്ങൾ ആരംഭിക്കുമായിരുന്നു. ടിഷ്യൂകൾച്ചർ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമായിരുന്നു. നാളികേരോത്പാദനം ഇന്ന്‌ കൂടുതലായി നടക്കുന്ന രാജ്യങ്ങളുടെയെല്ലാം ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ വികസിതരാജ്യങ്ങൾക്കൊപ്പം വളർന്നിട്ടില്ലായെന്നത്‌ സത്യമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ഇന്ത്യക്ക്‌ ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നതിനും നേതൃത്വം കൊടുക്കുന്നതിനും കഴിയേണ്ടതല്ലേ? ഇന്ത്യ, ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയിലൂടെ ടിഷ്യൂ കൾച്ചർ ഡവലപ്‌മന്റ്‌ പ്രോഗ്രാം നടത്തിയിരുന്നുവേങ്കിൽ തെങ്ങിലും മുന്നേറ്റമുണ്ടാകുമായിരുന്നു.
ഒരു ശാസ്ത്രനേട്ടം, നാം അതിൽ എത്തുന്നതുവരെ 'ഇത്‌ സാദ്ധ്യമല്ല' എന്നാണെല്ലാവരും ചിന്തിക്കുക. അസാദ്ധ്യമെന്ന്‌ കരുതി ഇതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ നമ്മൾ വൈകിച്ചുകൂടാ. സിപിസിആർഐയിൽ നടക്കുന്ന പ്ലുമ്യൂൾ കൾച്ചർ ഗവേഷണത്തെ മറന്നുകൊണ്ടല്ല ഇത്‌. ഏകദേശം 8-10 വർഷമായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്ന ഗവേഷണം ഫലപ്രാപ്തിയിലെത്താൻ ഇനിയുമെത്രവർഷമെടുക്കുമെന്ന്‌ അറിഞ്ഞുകൂടാ. ഒരു വിത്തുതേങ്ങയുടെ ഉള്ളിൽ നിന്നെടുക്കുന്ന ഭ്രൂണത്തിൽ നിന്ന്‌ 18 വരെ തൈകൾ വികസിപ്പിച്ചെടുക്കുവാൻ ഇതിനോടകം അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ ശുഭോദർക്കമായ കാര്യമാണ്‌. ജനിറ്റിക്‌ എഞ്ചിനീയറിംഗിന്റേയും ബയോ ടെക്നോളജിയുടേയും ആധുനിക സാങ്കേതികവിദ്യ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തിയാൽ ഒരു ഭ്രൂണത്തിൽ നിന്ന്‌ പതിനായിരമോ ലക്ഷങ്ങളോ തൈകൾ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുകയില്ലേ. പ്ലുമ്യൂളുകളിൽ നിന്ന്‌ മാത്രമല്ല ഉചിതമായ മറ്റ്‌ കോശങ്ങളിൽ നിന്നെല്ലാം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന രീതിയും അതിനുള്ള മാധ്യമവും കണ്ടെത്തുക എന്നതാവണം ഈ രംഗത്തുള്ള ഗവേഷണം. മറ്റ്‌ പന വർഗ്ഗ ചെടികളിൽ ടിഷ്യൂകൾച്ചർ ഗവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞന്മാരും സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഈ രംഗത്ത്‌ ഒരു കുതിച്ചുചാട്ടം നടത്തുന്നതിന്‌ പരിശ്രമിക്കേണ്ടതുണ്ട്‌.

ആദ്യം സൂചിപ്പിച്ചതുപോലെ നീരയും കരിക്കും തേങ്ങയും കൊപ്രയും എണ്ണയും എല്ലാം മികച്ച രീതിയിൽ ലഭിക്കുന്ന രോഗപ്രതിരോധശേഷിയുള്ള നല്ല തെങ്ങുകളുടെ ടിഷ്യൂകൾച്ചർ തൈകൾ ദശലക്ഷക്കണക്കിന്‌ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടായാൽ തെങ്ങുകൃഷി ഇന്നുള്ളതിൽ നിന്ന്‌ എത്രയോ മടങ്ങ്‌ ആദായകരമാകും. ഈയൊരു കാര്യത്തിൽനമ്മുടെ ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും കർഷകരുടേയും താൽപര്യം പതിയേണ്ടതുണ്ട്‌. തെങ്ങുകൃഷി നടക്കുന്ന പ്രധാന പ്രദേശങ്ങളിലെ സംസ്ഥാന സർക്കാരുകളും അവിടെ നിന്നുള്ള എംപിമാർ കേന്ദ്ര ഗവണ്‍മന്റിലും ഇതിനുവേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുകയും ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്താൽ നമുക്ക്‌ ഇക്കാര്യത്തിലും മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. പക്ഷേ, ഇതിനായി അലസമായി കാത്തിരിക്കുക എന്നതിനപ്പുറത്ത്‌ നമുക്കാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുക എന്നുള്ളതായിരിക്കണം ലക്ഷ്യം. ഓരോ വർഷവും നിലവിലുള്ള തെങ്ങുകളുടെ പ്രായാധിക്യമുള്ളതും രോഗം ബാധിച്ചതും ഉത്പാദനക്ഷമത കുറഞ്ഞതുമായ 5 ശതമാനം തെങ്ങുകൾ വീതം വെട്ടിമാറ്റി പുതിയ 5 ശതമാനം തെങ്ങുകൾ നടുന്ന ഒരു രീതി കേരകർഷകകൂട്ടായ്മകൾ വഴി അവലംബിച്ചാൽ വളരെ വേഗത്തിൽ കേരകൃഷിയുടെ ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിന്‌ നമുക്ക്‌ തീർച്ചയായും കഴിയും. അങ്ങനെ തെങ്ങുകൃഷിയുടെ ഭാവിക്കും കേരകർഷകരുടെ ഭാവിസുരക്ഷിതത്വത്തിനും ഏറ്റവും അടിസ്ഥാനപരവും അടിയന്തിരവുമായി ചെയ്യേണ്ടത്‌ ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കുക എന്നതു തന്നെയാണ്‌. ഇക്കാര്യത്തിൽ കേരകർഷകരുടേയും സിപിഎസുകളുടേയും ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടേയും അടിയന്തിരശ്രദ്ധ പതിയണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
  

മലിന കേരളം


മോഹൻ ചെറായി

    വഴിയരികൊരു മൂത്രപ്പുരയായ്‌
    കാനകളെ കക്കൂസാക്കി
    മലയാളിക്കുറിയാടാമോ:
    'മലിനമുക്തം മലനാട്‌ !'
    ചാളത്തലയും കുടലും  വേസ്റ്റും
    ചിക്കൻകുടലും കാലും ചിറകും
    നാറ്റം സഹിയാസാധനമൊക്കെ
    കിറ്റിൽകെട്ടി കാനയിലാക്കും
        മലയാളിക്കുറിയാടാമോ:
        'മലിനമുക്തം മലനാട്‌ !'
    അറുത്തുതളളിയ മാടിൻ വേസ്റ്റും
    ചീഞ്ഞു പുഴുത്തൊരു പച്ചക്കറിയും
    പ്ലാസ്റ്റിക്‌ കുപ്പികൾ ചപ്പും ചവറും
    പ്ലാസ്റ്റിക്‌ ചാക്കിൽ റോഡിൽ തള്ളും
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    വെള്ളക്കെട്ടിൽ തള്ളിയ വേസ്റ്റിൽ
    കൊതുകിൻ ലാർവാ ഫാക്ടറികൾ
    ഡെങ്കിപ്പനിയാൽ കൊതുകിൻ കൂട്ടം
    നമ്മെ രോഗികളാക്കുമ്പോൾ
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'
    കൊതുകുനിവാരണ യജ്ഞപ്പേരിൽ
    ഫോഗിംങ്ങ്‌ യന്ത്രം മുരളുമ്പോൾ
    ഫോഗിങ്ങാലേ നമ്മുടെ നെഞ്ചിൽ
    രോഗമിതേറെ വിതക്കും നേരം
            മലയാളിക്കുറിയാടാമോ :
            'മലിനമുക്തം മലനാട്‌ !'

കോപത്തിന്റെ വേരും പൂവും കായ്കളും


സി.രാധാകൃഷ്ണൻ

പഴയകാലങ്ങളിൽ അമ്മായിമാർ പറയാറുണ്ട്‌. 'അതുകേട്ടപ്പോ എനിക്കെന്റെ കാലിന്റെ പെരുവിരലീന്ന്‌ എന്തോ ഒന്ന്‌ അരിച്ചങ്ങട്ട്‌ കയറി. പക്ഷെ, ഞാൻ മൺമറഞ്ഞുപോയോരെ ഒക്കെ ഓർത്ത്‌ എന്നെത്തന്നെ ശാസിച്ചു. നാവേ അവടെ അടങ്ങിക്കെടന്നോ!' ഈ കാലങ്ങളിലും പലരും പറയാറുണ്ടല്ലോ, ഞാനെന്താ ചെയ്യാ, ദേഷ്യം വന്നാൽ പിന്നെ എനിക്ക്‌ എന്നെ നിയന്ത്രിക്കാൻ പറ്റുകയില്ല!
    ദേഷ്യം അടക്കാനാവാത്തതുകൊണ്ട്‌ നമുക്ക്‌ ഒരുപാട്‌ കഷ്ടനഷ്ടങ്ങൾ വരാറുണ്ടെന്നാലും ദേഷ്യപ്പെടാതിരിക്കാൻ വളരെ പ്രയാസം! ഒരു ചെറിയ ആശ്വാസമുള്ളത്‌ ഈ പ്രയാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നും പണ്ടേക്കു പണ്ടെ വളരെ വലിയ താപസന്മാർപോലും മഹാശുണ്ഠിക്കാരായിരുന്നു എന്നുമുള്ള അറിവാണ്‌. ദുർവാസാവ്‌ എന്നൊരു കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ശാപങ്ങളുടെയും ശാപമോക്ഷങ്ങളുടെയും രസകരങ്ങളായ പുരാണകഥകളിൽ മുക്കാലോഹരിയും ഉണ്ടാകുമായിരുന്നില്ലല്ലോ!
    ദേഷ്യം വന്നാൽ മഹർഷിമാർ പോലും വേണ്ടാതീനങ്ങൾ കാണിക്കുമെങ്കിൽ സാധാരണക്കാരായ നമുക്കെന്തുകൊണ്ട്‌ ദേഷ്യപ്പെട്ടുകൂടാ? തപസ്സിദ്ധിയും യോഗസിദ്ധിയും ഒക്കെ ഉണ്ടായാലും ദേഷ്യം വരുമെങ്കിൽ ഇതൊന്നുമില്ലാത്തവർ അരിശം മൂത്ത്‌ പൊട്ടിത്തെറിച്ചാൽ അതിലെന്ത്‌ അത്ഭുതം? ഉരലുവലിച്ചു കിണറ്റിൽ മറിച്ചിട്ടും കെട്ടിയ പെണ്ണിനെ കിട്ടിയ വടികൊണ്ട്‌ ഒന്നു കൊടുത്തിട്ടും മതിയാവാഞ്ഞ്‌ ഒരുത്തൻ തന്റെ പുരയുടെ ചുറ്റും മണ്ടിനടന്നാൽ കുഞ്ചൻനമ്പ്യാരും ആ തുള്ളൽ കാണുന്നവരും എന്തിനു ചിരിക്കണം? കോപപ്രകടനം കണ്ട്‌ ആരെങ്കിലും ചിരിച്ചാൽ കോപം ഇരട്ടിക്കുമെന്നും അനുഭവമുള്ളതല്ലേ?
    ഏതായാലും ദേഷ്യമാണ്‌ സമൂഹത്തിലെ മിക്ക അക്രമത്തിനും കാരണം എന്ന്‌ തീർച്ചയുള്ളതിനാൽ ദേഷ്യം നാടുനീങ്ങിയാലേ ക്ഷേമമുണ്ടാവൂ എന്നു നിശ്ചയം. കോപാഗ്നി സ്വയവും അതിനരികെ വരുന്നവരെയും ഒക്കെ ചുട്ടെരിക്കുന്നു. ആകട്ടെ, ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം? ദേഷ്യം വരുമ്പോൾ അതിനെ കടിച്ചുപിടിച്ച്‌ ഒതുക്കണോ? ഒന്നുമുതൽ നൂറുവരെ എണ്ണി ശ്രദ്ധതിരിച്ച്‌ ദേഷ്യത്തെ തോൽപ്പിക്കണോ? നാമം ജപിച്ച്‌ രക്ഷപ്പെടണോ? കാപട്യത്തിന്റെ വെൺചിരി ചുണ്ടത്തണിഞ്ഞ്‌ നിൽക്കണോ?
    ദേഷ്യമെന്നല്ല ഒരു വികാരവും അടിച്ചമർത്തപ്പെടരുതെന്നാണ്‌ ആധുനിക മനഃശാസ്ത്രവും പൗരസ്ത്യ ദർശനവും ഒരുപോലെ ശാസിക്കുന്നത്‌. വേഗങ്ങളെ ഇടുക്കുതൊഴുത്തിലൊതുക്കി മെരുക്കാൻ നോക്കിയാൽ കിട്ടുന്ന ശാന്തി, അടച്ചുപിടിച്ച അഗ്നിപർവ്വതമുഖത്തുള്ള ശാന്തി മാത്രമാണ്‌. അടുത്ത വരവ്‌ പൂർവാധികം ഊക്കിലാവും. ശ്രദ്ധ തിരിക്കാൻ എന്തുപായം ഉപയോഗിച്ചാലും ഫലം ഇതുതന്നെ. തൽക്കാലത്തേക്ക്‌ രക്ഷ കിട്ടിയേക്കാം, പക്ഷേ, രോഗം അകത്ത്‌ പെറ്റു പെരുകുകയേ ഉള്ളൂ. ഓഫീസിൽ മേലധികാരി ശകാരിച്ചതിനുള്ള കോപം മനസ്സിൽ അടക്കിപ്പിടിച്ച്‌ വീട്ടിൽ കൊണ്ടുവന്ന്‌ നിഷ്കളങ്കരായ കുട്ടികളെ നിസ്സാരകാര്യത്തിന്‌ ശിക്ഷിക്കുന്നതിലൂടെ പലരും അത്‌ റിലീസാക്കാറില്ലേ? അച്ഛനോടുള്ള പിണക്കം തരം കിട്ടുവോളം മാറ്റിവച്ച്‌ അമ്മ കുട്ടിയോടു തീർക്കുന്നതും നമുക്കറിവുള്ള കാര്യമാണ്‌.
    അല്ലാതെ പിന്നെ, എന്തു ചെയ്യണമെന്നാണ്‌? ഒന്നും വേറെ ആലോചിക്കാനില്ല. ദേഷ്യം വന്നാൽ ദേഷ്യപ്പെടണം. ദേഷ്യപ്രകടനം തനിക്കൊ മറ്റാർക്കെങ്കിലുമോ വേദനയോ പരുക്കോ ഉളവാക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായി. ഇപ്പുറത്ത്‌ വന്ന്‌ ആരും കാണാതെ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിക്കാം. അമർത്തി ചവിട്ടി ഭൂമി കുലുങ്ങുമോ എന്ന്‌ പരീക്ഷിക്കാം. ടോയ്‌ലറ്റിലോ മറ്റോ പോയി ആവുന്നത്ര ഉറക്കെ അലറാം, പല്ലിറുമ്മാം. പുരയുടെ ചുറ്റും മണ്ടിനടക്കാം. ആരെയും കിട്ടിയ വടികൊണ്ടോ കുന്തംകൊണ്ടോ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.
    അല്ലയോ അർജ്ജുനാ, ദേഷ്യമാണ്‌ നിന്റെ മുഖ്യശത്രു, അതിനാൽ അതിനെ ആദ്യം ഇല്ലായ്മ ചെയ്യുക എന്നാണ്‌ ഗീതോപദേശം എന്നിരിക്കെ ഇപ്പറഞ്ഞതെങ്ങനെ ശരിയാവും? ഒന്നുകൂടി ആലോചിച്ചു നോക്കൂ. കോപത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാത്തിടത്തോളം കാലം കോപിക്കലേ ശരിയാവൂ എന്ന്‌ സ്പഷ്ടമല്ലേ? അഗ്നിപർവതമുഖം ഉരുക്കിന്റെ അടപ്പുകൊണ്ട്‌ സീൽ ചെയ്യാനല്ല അകത്തെ അഗ്നിയെ ഇല്ലായ്മ ചെയ്യാനാണ്‌ ആഹ്വാനം.
    അതായത്‌, വന്ന ദേഷ്യത്തെ അടക്കുന്നതിലും ദേഷ്യമേ വരാതിരിക്കുന്നതിലാണ്‌ ദേഷ്യമെന്ന ശത്രുവിനെ ജയിക്കുന്നതിന്റെ പൊരുൾ ഇരിക്കുന്നത്‌. തേകിവറ്റിയതുകൊണ്ട്‌ ഉറവ ഇല്ലാതാവില്ല. പാമ്പിനെ കുടത്തിലാക്കി വായ കെട്ടി വച്ചാൽ അതിന്റെ വിഷം പോവും. കാഞ്ചീപുരം പട്ടുകൊണ്ട്‌ ഉടുത്തുകെട്ടിനിന്നാലും തീരാച്ചൊറി എന്ന ശല്യത്തിന്‌ മാറ്റം വരില്ല. അച്ഛൻ പത്തായത്തിലില്ല എന്ന്‌ എത്രവട്ടം എത്ര ഉറക്കെ പറഞ്ഞാലും അച്ഛൻ അവിടെത്തന്നെ ഉണ്ടെന്ന്‌ കൂടുതൽ ഉറപ്പാവുകയേ ഉള്ളൂ.
    ദേഷ്യം വരാതിരിക്കണമെങ്കിൽ ദേഷ്യത്തിന്റെ വേര്‌ അറ്റുപോകണം. കാമമാണ്‌ ദേഷത്തിന്റെ വേര്‌. ധർമ്മത്തിന്‌ വിധേയമാകാത്ത വിരുദ്ധമായ കാമത്തെയാണ്‌ പരാമർശിക്കുന്നതെന്നു മറക്കരുത്‌. ആ കാമത്തിന്‌ തടസ്സം വരുമ്പോഴാണ്‌ കോപമുണ്ടാകുന്നത്‌. അതിനാൽ, കോപത്തെ അറത്തുമാറ്റാൻ ഒരു ആയുധമേ ഉള്ളൂ. ആ കാമത്തെ ഇല്ലാതാക്കുന്ന അസംഗം അഥവാ അനാസക്തി.
    ഐഹികനായ ഞാൻ പ്രപഞ്ചത്തിൽനിന്നും ഒന്നു വേറെയാണ്‌ എന്ന ചിന്ത അഥവാ അഹന്തയാണ്‌, ഇക്കണ്ടതെല്ലാം എനിക്കു മാത്രമായി വേണം എന്ന വികാരം-കാമം-ജനിപ്പിക്കുന്നത്‌. എല്ലാം ഞാനാണ്‌ എന്നും ഞാൻ ഒന്നുമല്ല എന്നും, എല്ലാം എന്റെയാണ്‌ എന്നും ഒന്നും എന്റെ അല്ല എന്നും രണ്ടുതരത്തിൽ പറയുന്നത്‌ ഒരേ കാര്യമാണ്‌ എന്ന നിശ്ചയം കിട്ടിയാലേ അനാസക്തി എന്ന ആയുധം കൈയ്യിൽ ഉറയ്ക്കൂ.
    രോഗലക്ഷണത്തെ ചികിത്സിക്കുകയല്ല, രോഗകാരണത്തെ ഇല്ലായ്മ ചെയ്യലാണ്‌ പൗരസ്ത്യരീതി. കോപത്തിന്റെ കാര്യത്തിൽ ഇതിനുള്ള മരുന്നാണ്‌ അനാസക്തി. ഇത്‌ എങ്ങനെ പ്രയോഗിക്കും എന്ന്‌ അന്ധാളിക്കണമെന്നില്ല. വന്ന കോപത്തെ അടക്കാൻ ശ്രമിക്കാതിരിക്കുക, ആർക്കും അപായം വരാതെ അതിനു വഴങ്ങിക്കൊടുക്കുക, പിന്നെ, ആലോചിക്കുക, 'എന്തുണ്ടായി? എന്തിനാണ്‌ ഞാൻ ശുണ്ഠിയെടുത്തത്‌? എവിടെന്നാണ്‌ ആ തിരയിളക്കം പുറപ്പെട്ടത്‌?'
    അപ്പോൾ മനസ്സിലാവും വ്യക്തിപരമായ ഏതെങ്കിലും ആർത്തിയോ കൊതിയോ പ്രതീക്ഷയെങ്കിലുമോ നടക്കാതെപോയതോ, എനിക്കുണ്ടായി വരുന്നെന്ന്‌ ഞാൻ വിചാരിക്കുന്ന പ്രതിച്ഛായയ്ക്ക്‌ മങ്ങലേറ്റെന്ന്‌ എനിക്കു തോന്നിയതോ ആണ്‌ കാരണമെന്ന്‌. പ്രതീക്ഷയും ആത്മാഭിമാനവും ഒക്കെ ആവശ്യം തന്നെ. പക്ഷെ, ഞാൻ ഇതൊക്കെ മാത്രമല്ലല്ലോ, കൂടുതൽ ചിരന്തനമായ ഒരു യാഥാർത്ഥ്യമായ ഞാൻ എന്തിനീ നുള്ളുനുറുങ്ങുകളെചൊല്ലി ചാടിക്കടിക്കാൻ പുറപ്പെടുന്നു? ച്ഛെ മണ്ടത്തരം! കലിതുള്ളുന്ന എന്റെ ചിത്രം എന്റെ ഭാവനയിൽത്തന്നെ വരുന്നതോടെ ചിരിച്ചുപോയാൽ ഞാൻ രക്ഷപ്പെട്ടു. സമാനാവസരത്തിൽ ഈ ചിരിയാണ്‌ പിന്നെ ഓർമ്മ വരിക. ദേഷ്യം വരില്ല.
    എന്നോടു ദേഷ്യപ്പെടുന്ന ആളോട്‌ ഞാൻ സമചിത്തത്ത പുലർത്തിയാൽ അയാളുടെ ദേഷ്യവും കെട്ടടങ്ങും. ഒരു കൂർത്ത നോട്ടം സമം രണ്ടു വാക്കേറ്റം, സമം നാലു കരുങ്കാളി. നാലു കരുങ്കാളി സമം എട്ട്‌ ആയുധക്കളി എന്ന്‌ സഞ്ജയൻ പണ്ട്‌ എഴുതിവെച്ച പെരുക്കപ്പട്ടികയുടെ ചുഴിയിൽ മുങ്ങിത്താണ്‌ ലോകമഹായുദ്ധം വരെ ചെല്ലാതെ രക്ഷ കിട്ടണമെങ്കിൽ എന്റെ ഒരു കവിളത്തടിച്ചവന്‌ വീണ്ടും വേണമെങ്കിൽ അടിക്കാൻ മറുകവിൾകാണിച്ചുകൊടുക്കുകതന്നെ ശരിയായ വഴി. സന്മനസ്സുള്ളവർക്കേ സമാധാനമുള്ളൂ.
    അല്ല കോപികൾ ക്ഷിപ്രപ്രസാദികളുമാണെന്ന്‌ സ്വന്തം അനുഭവംകൊണ്ട്‌ അറിയാത്തവർ ഉണ്ടാവില്ല. എന്തിനുമേതിനും ശുണ്ഠിയെടുക്കുന്ന ആളുകളിൽ മിക്കപേരും ശുദ്ധമനസ്കരും കാലുഷ്യമില്ലാത്തവരുമായിരിക്കും
. അകത്തൊന്നും പുറത്തുമറ്റൊന്നും ഭാവിക്കുന്ന പ്രകൃതം അവർക്കില്ല. കാര്യം അനുഭാവപൂർവം പരിഗണിക്കേണ്ട മേലാളനെ ആദ്യമൊന്ന്‌ ശുണ്ഠി പിടിപ്പിക്കുകയാണ്‌ കാര്യസാധ്യത്തിന്‌ എളുപ്പം എന്നു കണ്ടെത്തുന്നവർ ധാരാളമില്ലേ?
    നിഷകളങ്കരായതിനാൽ ക്ഷിപ്രകോപികൾക്ക്‌ അവരുടെ ദേഷ്യത്തിന്റെ വേരറുക്കാൻ ഒരു പ്രായസവുമില്ല; അൽപ്പമൊന്നു മനസ്സുവച്ചാൽ മതി. കുട്ടികളെ നോക്കൂ-സ്ഥായിയായ പാരുഷ്യം അവർക്കില്ല. ചിരിക്കും, കളിക്കും അതിനിടയിൽ പിണങ്ങും, ദേഷ്യപ്പെടും, പിച്ചും, മാന്തും, കടിക്കും, അടിക്കും, ഇടിക്കും, കോക്രി കാണിക്കും. പക്ഷെ, അടുത്ത നിമിഷം ഇതൊക്കെ മറന്ന്‌ തോളിലൂടെ കൈയിട്ട്‌ നടക്കും! അവരുടെ കോപത്തിന്‌ ആണിവേരില്ല. അത്തരം കോപം കൊണ്ട്‌ സാരമായ കുഴപ്പമില്ല. ജീവിതത്തിന്‌ നിറം പകരാൻ അത്‌ ചിലപ്പോൾ ആവശ്യവുമാണ്‌. പരസ്പരം ദേഷ്യപ്പെടാൻ ഒരു അവസരവുമുണ്ടായിട്ടില്ലാത്ത ദാമ്പത്യം എന്തൊരു മഹാബോറാണ്‌! പക്ഷെ, അമൃതാകണമെങ്കിൽ ആ ദേഷ്യത്തിന്റെ വേര്‌ അതിരറ്റ പരസ്പരസ്നേഹമാവണം. അല്ലാതെ തലമറന്നാകരുത്‌ എണ്ണതേപ്പ്‌.
    കുട്ടിക്കാലത്ത്‌ ഒരു ദിവസം തൊടിയിൽ നിന്ന്‌ എനിക്കൊരു വൃക്ഷത്തെ കിട്ടി. കാണാൻ നല്ല ചന്തമുള്ള രണ്ടില വിരിഞ്ഞ തൈ! മുറ്റത്തുതന്നെ അത്‌ നടണമെന്ന്‌ ഞാൻ വാശി പിടിച്ചു. കൊയ്തുവയ്ക്കാനും മെതിക്കാനും നെല്ലും വൈക്കോലും ഉണക്കാനും മുറ്റം വേണം. അതിനിടെ ഒരു മരം വളരാൻ വരുന്ന അതൊ ഇത്‌ നായ്ക്കുരണത്തരുണ...എന്ന്‌ അമ്മയും മുത്തശ്ശിയും തലയിൽ കൈ വയ്ക്കുകയും ചെയ്തു. പക്ഷെ, എന്റെ പരാക്രമത്തിനു മുന്നിൽ ഈ വാദമുഖങ്ങളൊന്നും വിലപ്പോയില്ല. അവസാനം, എന്തൊ ആലോചിച്ചുറച്ച്‌ ചെറിയച്ഛൻ പറഞ്ഞു, ശരി.
    മുറ്റത്തിനു നടുവിൽ ഒരു കുഴി കുത്തി കിട്ടിയതിൽ തൈ നട്ടു ഞാൻ നിവരുമ്പോൾ ചെറിയച്ഛൻ സ്നേഹപൂർവം ഓർമ്മിപ്പിച്ചു. എന്നും രാവിലെ പൊക്കി നോക്കാൻ മറക്കരുത്‌. വേരു പിടിക്കുന്നുണ്ടോ എന്നറിയണ്ടേ?
    ​‍്യൂഞ്ഞാൻ എന്നും രാവിലെ തൈ പൊക്കി നോക്കിക്കൊണ്ടിരുന്നു. പത്തു ദിവസത്തിനകം അതു  കരിഞ്ഞുപോയി എന്നു പറയേണ്ടതില്ലല്ലോ.
    ഇത്രയേ ഉള്ളൂ കോപത്തിന്റെ കഥയും. ഓർക്കാപ്പുറത്ത്‌ മനസ്സിൽ മുളയ്ക്കുന്ന അതിന്‌ വളവും വെള്ളവും ഒക്കെ നൽകി പരിപാലിച്ചാലും വേണ്ടില്ല, വേരു വരുന്നുണ്ടോ എന്ന്‌ കൂടെക്കൂടെ പൊക്കിനോക്കിയാൽ മതി, മുറ്റം എന്നെന്നും വൃത്തിയായിത്തന്നെ കിടക്കും!

വിരുന്ന്‌



സത്താർ ആദൂർ

ആദ്യം
അറിഞ്ഞില്ലെന്നു ഭാവിച്ചു
പിന്നെ
എതിർത്തെന്നു വരുത്തി
പിന്നീട്‌
സഹകരിക്കില്ലെന്നു കാണിച്ചു
അതിനുശേഷം
ആസ്വദിച്ചു കിടന്നു
നാത്തൂന്റെ മോനല്ലേ,
നന്നായിപഠിക്കുന്ന കുട്ടിയല്ലേ,
+2വിന്‌ എല്ലാവിഷയത്തിലും'
A+ വാങ്ങിയവനല്ലേ,
വിരുന്ന്‌ വന്നതല്ലേ,
പാതിരാത്രിയല്ലേ?
എന്തെങ്കിലും പറയാൻ പറ്റോ?
നാലീസം നിൽക്കാൻ വന്നതല്ലേ...?

ഊട്ടുപുരയുടെ കാവൽക്കാരൻ


ദീപു കാട്ടൂർ

           വെയിലിൽ തിളച്ച റോഡിൽ നിന്നുയരുന്ന ചൂടും ഉച്ചിക്കുമുകളിൽ കത്തിനിൽക്കുന്ന സൂര്യനും ചേർന്ന്‌ രാഘവന്റെ വിയർപ്പ്‌ ചാലുകൾക്ക്‌ ഗതിവേഗം കൂട്ടിക്കൊണ്ടേയിരുന്നു.  പാൻസിന്റെ പോക്കറ്റിൽ തിരുകിയിരുന്ന നനഞ്ഞുകുതിർന്ന തൂവാലകൊണ്ടയാൾ ചെവികൾക്കുപിന്നിലൂടെ മെലിഞ്ഞ കഴുത്തുവഴി താഴേക്കൊഴുകുന്ന വിയർപ്പ്‌ തുടച്ചുമാറ്റി.  തൂവാല തിര്യെ ഇടതുപോക്കറ്റിൽത്തന്നെ നിക്ഷേപിച്ചു.  വലതുകൈയിൽ പിടിച്ച വെളുത്ത വൃത്തത്തിൽ ചുവന്നനിറങ്ങളിലുള്ള ?മീൽസ്‌ റെഡി? എന്ന ബോർഡ്‌ കൈമാറാൻ പാടില്ല എന്നാണ്‌ കൊച്ചുമുതലാളിയുടെ ഉത്തരവ്‌.  ഹൈവേയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കുനേരെ ബോർഡും നീട്ടിയുള്ള തന്റെ പരാക്രമം റിസപ്ഷനരികിലുള്ള ശീതീകരിച്ച മുറിയിലെ ഗ്ലാസിലൂടെ മുതലാളിക്കു കാണാം.  റെസ്റ്റോറന്റ്‌ എന്നെഴുതിയ വലിയ ബോർഡിന്റെ നിഴലിലേയ്ക്കെങ്ങാനും ഇടയ്ക്കൊന്നു മാറിനിന്നാൽ  ഉടനെ ഗേറ്റിലെ മണി അടിക്കുകയായി.  അത്‌ തനിക്കുള്ള മൂന്നാര്റിയിപ്പാണ്‌.  ഒന്നിൽക്കൂടുതൽ തവണ മണി അടിച്ചാൽ ചീത്ത ഉറപ്പാണ്‌.  തന്റെ ഇളയമകന്റെ പ്രായമേ കാണൂ കൊച്ചുമുതലാളിക്ക്‌ - പക്ഷേ വായിൽ നിന്ന്‌ വരുന്നത്‌ കേട്ടാൽ . . . . . ഹോ! . . . . . വലിയ പഠിപ്പൊക്കെ കഴിഞ്ഞ്‌ വന്ന്‌ ഹോട്ടലിന്റെ ചാർജ്ജേറ്റെടുത്തിട്ട്‌ രണ്ട്‌ മാസം ആയി.  പരീക്ഷണങ്ങളും പരിഷ്ക്കാരങ്ങളും ഇപ്പോഴും തീർന്നിട്ടില്ല.  വല്യമുതലാളിയായിരുന്നപ്പോൾ തനിക്ക്‌ ഗേറ്റിനരികിൽ ഒരു കസേരയുണ്ടായിരുന്നു.  വാഹനങ്ങൾ വന്നു നിർത്തുമ്പോൾ ചാടിയെണീറ്റ്‌ ചിരിച്ച്‌ സലാം വച്ച്‌ അകത്തെ പാർക്കിംഗ്‌ ഏരിയ കാണിക്കുക മാത്രമായിരുന്നു തന്റെ ചുമതല.  എന്നാൽ ഇപ്പോൾ ഇരിക്കാനുള്ള കസേര മാറി പകരം കയ്യിലൊരു ബോർഡുവന്നു.  റോഡിലൂടെ കടന്നുപോകുന്ന കാറുകൾ മുതൽ മുകളിലേക്കുള്ള ഒരുവണ്ടിയും ബോർഡുകാണിക്കാതെ വിട്ടുകൂടാ എന്നാണ്‌ കൽപന.

       താൻ അരയ്ക്കുതാഴേക്ക്‌ ചാർളി ചാപ്ലിനെപ്പോലെയാണെന്ന്‌ പറഞ്ഞത്‌ ക്ലീനിംഗ്‌ ബോയ്‌ മണികണ്ഠനാണ്‌. പാകമാകാത്ത വലിയ ഷൂസും വലിയ പാന്റ്സും ധരിച്ച താൻ ഒരു കോമാളിയാണെന്ന്‌ തനിക്കും തോന്നിയിട്ടുണ്ട്‌.  കയർ ഫാക്ടറിയിൽ ഒരു ഒറ്റത്തുകർത്ത്‌ മാത്രമായിരുന്നല്ലോ തന്റെ വേഷം.
പല നിറത്തിലുള്ള ചായങ്ങൾ പറ്റിയ മുഷിഞ്ഞ തുകർത്തു ധരിച്ചവനാണെങ്കിലും ഫാക്ടറിയിലെ മൂപ്പനായിരുന്നു താൻ.  ആ ഒരു ബഹുമാനം എല്ലാവർക്കും തന്നോടുണ്ടായിരുന്നു.  എത്ര ചെറുപ്പക്കാരെയാണ്‌ താൻ ചകിരിത്തടുക്ക്‌ നെയ്ത്ത്‌ പഠിപ്പിച്ചിട്ടുള്ളത്‌.  തറക്കാലിൽ കെട്ടിവച്ച സ്കെച്ച്‌ പേപ്പറിനനുസരിച്ച്‌ പലനിറത്തിലുള്ള ചകിരി ചാക്കിൽ നിന്നെടുത്ത്‌ കൈവെള്ളയിലുരുട്ടി മുഴക്കറ്റയാക്കി താട്ടുകയറിൽ കോർത്തുചേടി കുറുക്കിഴ ഓടിച്ച്‌ വെട്ടുപലകവെച്ച്‌ വലിയ കത്രികയാൽ വെട്ടിയെടുക്കുന്ന തടുക്കിൽ വിരിഞ്ഞ ചിത്രങ്ങൾക്കും അർത്ഥമറിയാത്ത ഇംഗ്ലീഷ്‌ അക്ഷരങ്ങൾക്കും കണക്കില്ല.  വളരെ ചെറുപ്പത്തിൽ വെട്ടുമുറി തിരിയാനും പാവോടാനുമായി കയറ്റാഫീസിൽ കയറിയതാണ്‌.  പ്രായമായെങ്കിലും കുടുംബപ്രരാബ്ദ്ധങ്ങൾക്കിടയിൽ വിശ്രമം അറിഞ്ഞിട്ടില്ല. ഓടിത്തളർന്ന ശരീരത്തിനുള്ളിൽ അപ്രതീക്ഷിതമായി ഹൃദയം പണിമുടക്കി. ജീവിതത്തിനും മരണത്തിനുമിടയിലെ നാൽപത്തെട്ടുമണിക്കൂറുകൾ.  ഐസിയുവിന്റെ തൊട്ടടുത്ത ബഡിലെ മരണങ്ങൾ കാണുമ്പോഴും  മനസ്സു തളർന്നില്ല. മരണത്തെ തോൽപ്പിച്ചെങ്കിലും  ഹൃദയം വളരെ ദുർബലമാണെന്നും കഠിനമായ ജോലികൾ ചെയ്യരുതെന്നുമുള്ള ഡോക്ടറുടെ  ഉപദേശം മനസ്സുതളർത്തി. മരുന്നിനുതന്നെ മാസം ണല്ലോരു തുക വേണം.  കുട്ടികളാണെങ്കിൽ ഒരു കരയ്ക്കെത്തിയിട്ടുമില്ല.  അങ്ങനെയാണ്‌  അദ്ധ്വാനം കുറഞ്ഞ ഈ സെക്യൂരിറ്റി പണിക്കുവന്നത്‌.  ആരുടെയൊക്കെയോ അളവിനു തയ്ച്ച യൂണിഫോമും വലിയ ഷൂസും ഏജൻസി തന്നു.  എല്ലാ മാസവും അഞ്ചാം തീയതി ശമ്പളവും അവിടെ നിന്നുതന്നെ.  ജോലി ഇവിടെയും കൂലി അവിടെയും .  ഇതിനിടയിൽ കമ്മീഷനായി തന്റെ വിയർപ്പിന്റെ ണല്ലോരു പങ്ക്‌ ഏജന്റിന്റെ കയ്യിലുമാകും.

        അകത്തെ അടുക്കളയിൽ നിന്നും വരുന്ന കൊതിപ്പിക്കുന്ന മണം തന്റെ വിശപ്പ്‌ കൂട്ടിയതേയുള്ളൂ.  മൂന്നുമണിവരെ നല്ല തിരക്കാണ്‌.  അത്‌ കഴിഞ്ഞേ താൻ ഉച്ചഭക്ഷണം കഴിക്കാവൂ എന്നാണ്‌ നിയമം.  അടുക്കളയുടെ ഓരത്ത്‌ ചോറും സാമ്പാറും അൽപം മീൻചാറും കൂട്ടിക്കഴിച്ചു കഴിയുമ്പോൾ ചായയുടെ തിരക്കാവും. ഇവിടുത്തെ ഒരു മീൻ വറുത്തതിന്‌ തന്റെ ദിവസവേതത്തിന്റെ ഇരട്ടിവിലയുണ്ട്‌.  പക്ഷേ പറഞ്ഞിട്ടെന്താ, പലരുടേയും പ്ലേറ്റിൽ പകുതിയിൽ കൂടുതൽ മിച്ചം കാണും.  വിലകൂടിയ ആഹാരം എത്രമാത്രം പാഴാക്കുന്നു എന്നതാണിവരുടെ പൊങ്ങച്ചത്തിന്റെ പുതിയ അളവുകോൽ.  മണികണ്ഠനും ക്ലീനിംഗിലെ മറ്റുതമിഴ?​‍ാരുമെല്ലാം ഈ പ്ലേറ്റുകൾ ഇടനാഴിയിലൂടെ പുറകിലേക്കുകൊണ്ടുപോകുന്ന വഴി ആരും കാണാതെ ഇത്‌ അകത്താക്കിയിരിക്കും. പാതികഴിച്ച  കോഴിക്കാലുകളും മുട്ടയുടെമഞ്ഞക്കുരുവുമെല്ലാം മിക്കവാറും അവർക്ക്‌ കിട്ടാറുണ്ടെന്ന്‌ മണികണ്ഠൻ തന്നെയാണ്‌ തന്നോട്‌ പറഞ്ഞത്‌. അധികകാലം അതിനി ലഭിക്കുമെന്നും തോന്നുന്നില്ല.  വലിയ നഗരങ്ങളിൽ ദരിദ്രനാരയണ?​‍ാർക്കായി സെക്കന്റ്‌ ഹാന്റ്‌  ഭക്ഷണം വിൽക്കുന്ന ഹോട്ടലുകളും മറ്റും ഉണ്ടെന്ന്‌ കഴിഞ്ഞദിവസം കൊച്ചുമുതലാളി പറയുന്നത്‌ കേട്ടു.  അതിവേഗം മഹാനഗരമായിക്കൊണ്ടിരിക്കുന്ന ഇവിടെയും താമസിയാതെ ഉച്ചിഷ്ടത്തിനായുള്ള തിരക്കേറിയേക്കാം.

       കാതടപ്പിക്കുന്ന ചീത്തവിളികേട്ടു ഞെട്ടിപ്പോയി. ചിന്തയിൽ മുഴുകി യാന്ത്രികമായി ബോർഡുകാണിക്കുന്നതിനിടയിൽ വണ്ടിക്കാരൻ പറഞ്ഞതെന്താണെന്ന്‌ മനസിലായില്ല.  എന്നോ മരിച്ച്‌ മണ്ണടിഞ്ഞ തന്തയെയോ തള്ളയേയോഓർമ്മിപ്പിച്ചതാകും. ദിവസവും കുറഞ്ഞത്‌ അഞ്ചാറു തവണയെങ്കിലും വണ്ടിക്കാരുടെ ചീത്തവിളികേൾക്കാം.അവരേയും പറഞ്ഞിട്ടുകാര്യമില്ല.  വളരെ വേഗത്തൽ പാഞ്ഞുവരുമ്പോൾ ബോർഡുമായി നിൽക്കുന്ന തന്നെ ട്രാഫിക്‌ പോലീസെന്ന്‌ തെറ്റിദ്ധരിച്ച്‌ വണ്ടിവേഗം കുറയ്ക്കുന്നതിന്റെ അമർഷമാവാം ഈ ചീത്തവിളി.  അതൊരു ശീലമായിപോയി.  എന്നാലും കണ്ണുകൾ നിറഞ്ഞു.  കർച്ചീഫ്കൊണ്ട്‌ കണ്ണും മുഖവും തുടയ്ക്കുന്നതിനിടയിൽ രണ്ടുവണ്ടികൾ കടന്നു പോയി.  ഗേറ്റിലെ മണി വീണ്ടും മുഴങ്ങി.

നിയോഗം


ശിവപ്രസാദ്‌ താനൂർ

സമയം രാത്രി 9 മണി. ഒരു മുദൃമന്ദസ്മിതവുമായി പൂമുഖത്തെ ചാരുകസേരയിൽ രവി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഫോണിന്റെ ശബ്ദം ചിന്തയ്ക്ക്‌ ഭംഗം വരുത്തിയെങ്കിലും റിസീവറെടുക്കാൻ തുനിഞ്ഞില്ല.
" എന്താ അച്ഛാ ഫോണെടുക്കാത്തത്‌ ?" ഇളയ മകളുടെ ആധികാരിക ശബ്ദം കേട്ട്‌ ആയാൾ ഫോണിനടുത്തേക്ക്‌ നടന്നു.
ഫോൺ തമിഴ്‌ പേശുന്നു:
ഹലോ ................. രവി അല്ലവാ ? ഇത്‌  ചെന്നൈയിൽ നിന്ന്‌ നീങ്കെ അമ്മാവൻ കൃഷ്ണൻകുട്ടിയിൻ ഫ്രണ്ട്‌ പേശ്‌റത്ത്‌........... അമ്മാവന്റെ ഉടമ്പ്ക്ക്‌ സുഖമില്ലൈ...... ചെന്നൈ മെയിലിൽ കേറ്റി വിട്ട്‌ർക്ക്‌...... നാളെ കാലയിലെ അങ്കെ വന്തുശേർന്നിടും...... നീങ്കെ സ്റ്റേഷനിൽ വെയിറ്റ്‌ പണ്ണുങ്കോ"
തിരിച്ചെന്തെങ്കിലും പറയുന്നതിനുമുമ്പ്‌ അണ്ണാച്ചി റിസീവർ വെച്ചു.
    ആരോടൊന്നും ഉരിയാടാതെ കസേരയിൽ വന്നിരുന്നു. ചിന്തകൾ എവിടെയൊക്കെയോ വ്യാപരിച്ചു. അമ്മാവൻ................. അമ്മയുടെ കൂടെപ്പിറപ്പ്‌............... ചെറുപ്പത്തിലേ നാടുവിട്ടു... ഉണ്ടായിരുന്ന ഭൂസ്വത്ത്‌ വിറ്റ്‌ ചീട്ടും കുതിരപ്പന്തയവും കളിച്ചു. ഏതൊക്കെയോ നാട്ടിലലഞ്ഞു. ഇന്ദ്രിയ സുഖങ്ങളിൽ സന്തോഷം കണ്ടെത്തി. അവസാനം ചെന്നൈ പട്ടണത്തിൽ ഒരു ഹോട്ടലിൽ താവളമുറപ്പിച്ചെന്നറിഞ്ഞു. ഇടക്ക്‌ ജ്യേഷ്ഠന്റെ അവിചാരിതമായ മരണവിവരമറിഞ്ഞ്‌ നാട്ടിൽ വന്നു.അന്നാണ്‌ ആദ്യമായി ആളെ കാണുന്നത്‌. പിന്നീട്‌ ഒന്നു രണ്ടു തവണ കൂടി. ഇപ്പോൾ ഇതാ വർഷങ്ങൾക്കുശേഷം വരുന്നു.
    രവിയുടെ മനസ്സ്‌ പിടഞ്ഞു. എന്തൊക്കെ അസുഖമായിട്ടാണാവോ വരുന്നത്‌ ! തെണ്ടിതിരിഞ്ഞ്‌ നടന്നപ്പോഴൊന്നും ഓപ്പോളെയോ മക്കളേയോ ഓർത്തില്ല. ഇപ്പോൾ വയ്യാതായപ്പോൾ ആശ്രയം ഇവിടെതന്നെ. എന്തൊരു കഷ്ടം ! പ്രായമായ അമ്മയും ഭാര്യയും മക്കളുമായി അല്ലറചില്ലറ പ്രാരാബ്ധങ്ങളോടെ എങ്ങനെയെങ്കിലും കഴിച്ചുകൂട്ടുമ്പോഴാണ്‌ ഈ മാരണത്തിന്റെ വരവ്‌................. ഏതായാലും മാന്യദേഹത്തിന്റെ ആഗമനം ആരോടും പറഞ്ഞില്ല.
    രാവിലെ ഇക്കാര്യം ഓർത്തില്ല. പിന്നെ ഓർത്തു... ഓടി റെയിൽവേ സ്റ്റേഷനിലേക്ക്‌. ചെന്നൈ മെയിൽ സ്റ്റേഷനിൽ വന്നു നിന്നു കിതച്ചു; ഒപ്പം രവിയും. വണ്ടിയിൽ കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും അക്രമാസക്തിയിൽ പെട്ടുപോയ വൃദ്ധനായ അമ്മാവൻ, വണ്ടി പുറപ്പെടുന്ന സമയത്താണ്‌ ആരൊക്കെയോ തള്ളിവിട്ടപോലെ പ്ലാറ്റ്ഫോമിലേക്ക്‌ വീഴുന്നത്‌ ! രവി കണ്ടു, വിറക്കുന്ന കൈകൾ..... കാലുകൾ ഭൂമിയിൽ ഉറപ്പിച്ചുനിർത്താൻ പാടുപെടുന്നു...... മുഷിഞ്ഞുനാറിയ വേഷം........ പാറിപ്പറക്കുന്ന മുടി.... കുളിച്ചിട്ട്‌ ആഴ്ചകളോളമായി കാണും. പിന്നിക്കീറിയ ഒരു തുണി സഞ്ചി ചുമലിൽ .... ഒരു മനുഷ്യന്റെ സാമ്പട്യമാവാം.....
"അമ്മാവാ...................."
ആ കണ്ണുകളിൽ ഒരു പാഴ്ജൻമത്തിന്റെ ദൈന്യത തളം കെട്ടിയ രണ്ടു തുളളി കണ്ണനീർ ഉരുണ്ടുകൂടുന്നു.
"വരൂ, പോകാം.................."
രവിയുടെ ചുമലിൽ താങ്ങിപ്പിടിച്ചുകൊണ്ട്‌ അമ്മാവൻ വീട്ടിലേക്ക്‌ നടന്നു.
സദാ ശോകമയമായ അമ്മയുടെ മുഖത്ത്‌ അന്ന്‌ സന്തോഷത്തിന്റെ തിരയിളക്കം കണ്ടു. ആങ്ങളേ വന്നിരിക്കുന്നു. അവസാനമായി വന്നപ്പോൾ ഇനി കാണുമെന്ന്‌ വിചാരിച്ചതല്ല. ഇപ്പോൾ അവശനെങ്കിലും മുന്നിൽ നിൽക്കുന്നു. അമ്മാവൻ തന്റെ തുണി സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത്‌ അമ്മക്ക്‌ നീട്ടി. അഞ്ചാറ്‌ വെറ്റിലയും ഒരു കഷണം പുകയിലയും. അമ്മ പുകയില കഷണമെടുത്ത്‌ രുചിച്ചു നോക്കി.
    " നല്ല എരിവുള്ള പുകയില. എന്റെ മോന്‌ ഇതൊന്നും കിട്ടില്ല. അവൻ വാങ്ങുന്നത്‌ തിന്നാൽ വായ ചൊറിയും എന്തെങ്കിലും പറഞ്ഞാൽ അതും കൂടി കിട്ടില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മിണ്ടാതിരിക്കാ........"
    അമ്മാവൻ രവിയെ ഒന്ന്‌ നോക്കി. രവി ആകാശത്തേക്കും.
    കുട്ടികൾ അമ്മാവനെ കാഴ്ചവസ്തുപോലെ നോക്കി നിന്നു. സഞ്ചിയിൽ നിന്ന്‌ എന്തെങ്കിലും അവരും പ്രതീക്ഷിച്ചു. അതിൽ ഒരു മുറിക്കയ്യൻ ഷർട്ടും രണ്ട്‌ കൗപീനക്കീറും മാത്രമേയുള്ളൂ എന്ന്‌ അവരുണ്ടോ അറിയുന്നു. നല്ല പകുതിയുടെ മുഖത്ത്‌ ഈ സത്വത്തെക്കൂടി ശുശ്രൂഷിക്കേണ്ടതിനെയോർത്തുള്ള വേവലാതി നിഴലിച്ചു നിന്നു.
    ഒരു തീവ്രയത്ന പരിപാടിയെന്നോണം കുടുംബസമേത സഹകരണത്തോടെ അമ്മാവനെ കുളിപ്പിച്ചെടുത്തു. "ആ പാവത്തിന്‌ ഒരാവശ്യം വന്നപ്പോൾ പുറം തിരിഞ്ഞുനിന്ന്‌ രവി ഒരു ജാതി അമേരിക്കക്കാരുടെ സ്വഭാവം കാട്ടി എന്ന്‌ നാട്ടുകാർ പറയരുതല്ലോ..." ഭക്ഷണ ശേഷം ഡോക്ടറെ കണ്ടു. അമിത മദ്യപാനം സകല നാഡീവ്യൂഹത്തേയും തകർത്തിരിക്കുന്നു. ശരീരത്തിന്റെ വിറയൽ മാറണമെങ്കിൽ ഇനി മദ്യം വേണം എന്ന അവസ്ഥയായിട്ടുണ്ട്‌.
ഏതായാലും തൂത്തും കഴുകി തുടച്ചും ഭക്ഷണം കഴിച്ചും ദിവസങ്ങൾ ആഴ്ചകളും, ആഴ്ചകൾ മാസങ്ങളുമായി. ഇപ്പോൾ ശരീരം അൽപം ഭേദപ്പെട്ടിട്ടുണ്ട്‌. 'കുങ്കുമപ്പൂവും പട്ടുസാരിയും' സീരിയലുകളൊക്കെ എന്തായിട്ടുണ്ടാകുമോ ആവോ ? ഭാര്യയുടെ ആരോടെന്നില്ലാത്ത ചോദ്യം രവി കേൾക്കുന്നുണ്ട്‌. അമ്മാവൻ തിരിച്ചുപോകുന്നില്ലേ എന്ന്‌ എങ്ങനെ ചോദിക്കും ? എങ്ങനെ ഇതിനെ തീറ്റിപ്പോറ്റും ? അല്ലെങ്കിലും എങ്ങോട്ട്‌ പോകാൻ ? കിടപ്പിലായാൽ ആര്‌ സംരക്ഷിക്കുംം ? ദിവസവും മദ്യം വാങ്ങി കൊടുക്കാൻ സാമ്പത്തികമെവിടെ ? അമ്മയോട്‌ ഇതിനെക്കുറിച്ചൊന്നും പറയാനും കഴിയില്ല. രവിയുടെ മനസ്സ്‌ കാറ്റുപിടിച്ച കൊന്നത്തെങ്ങു പോലെ ഉലഞ്ഞുകൊണ്ടിരുന്നു.
    ദിവസങ്ങൾ പിന്നെയും പലത്തു കഴിഞ്ഞു. പതിവുപോലെ കുളികഴിഞ്ഞ്‌ രവി അമ്പലത്തിൽ നിൽക്കുമ്പോഴാണ്‌ അടുത്ത ബന്ധു അപ്പുണ്ണ്യേട്ടനെ കണ്ടത്‌. വിവരങ്ങൾ അന്യോന്യം കൈമാറുന്നതിനിടയ്ക്ക്‌ അമ്മാവൻ എന്നാണ്‌ ചെന്നൈയിലേക്ക്‌ തിരിച്ചു പോകുന്നത്‌ എന്ന്‌ ചോദിക്കാൻ അപ്പുണ്ണ്യേട്ടനെ സൂത്രത്തിൽ ശട്ടം കെട്ടി.
    അന്നു വൈകീട്ട്‌ അപ്പുണ്ണ്യേട്ടൻ രണ്ട്‌ ലാർജിന്റെ പിൻബലത്തിൽ വീട്ടിൽകയറിവന്ന്‌ അമ്മാവനെ പൊതിരെ ശകാരിച്ചു;
    "എന്തിനാ ഇപ്പോ ഇങ്ങോട്ട്‌ കെട്ടിയെടുത്ത്‌ ? ആവുന്ന കാലത്ത്‌ തോന്ന്യാസം കാട്ടി നടക്കുമ്പോ പ്രായാവൂംന്ന്‌ കരുതീലേ ? അവിടെതന്നെ വല്ല തമിഴത്തിയേയും കല്യാണം കഴിച്ച്‌ കൂടായിരുന്നില്ലേ ?. ഇപ്പോ എന്താ എല്ലാം മടുത്തോ ?. നാണംല്യേ നിങ്ങൾക്ക്‌ ഇവിടെ വന്ന്‌ കിടക്കാൻ ?. ഇപ്പൊ ഒരു ബന്ധം പറഞ്ഞ്‌ ഇവിടെ കൂടാൻ പറ്റില്ല. പോയേക്കണം ഇവിടന്ന്‌."
ഇതൊന്നുമറിയാതെ ജോലി കഴിഞ്ഞ്‌ രവി വീട്ടിൽ വന്നപ്പോൾ വീട്‌ ശ്മശാന മൂകതയിലാണ്‌. സ്വതവേ ശാന്തസ്വഭാവക്കാരനായ മകൻ തേങ്ങലടിച്ചു  കൊണ്ട്‌ പറഞ്ഞപ്പോഴാണ്‌ അയാൾ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്‌.
    "മോനേ.........., അമ്മാമ എന്നാ പോകുന്നത്‌ എന്ന്‌ ചോദിക്കാൻ മാത്രമേ അച്ഛൻ അപ്പുണ്ണ്യേട്ടനോട്‌ പറഞ്ഞിരുന്നു. അത്രേ ഉണ്ടായുള്ളൂ. കാര്യങ്ങൾ ഇത്രയൊക്കെ വഷളാകും എന്ന്‌ അച്ഛൻ കരുതിയില്ല.."
    മകനെ ആശ്വസിപ്പിച്ചുകൊണ്ട്‌ അൽപം ജാള്യതയോടെ രവി അമ്മാവന്റെ അടുത്തേക്ക്‌ ചെന്നു. ശരീരമാസകാലം വിറച്ചുകൊണ്ട്‌ അമ്മാവൻ പൊട്ടിപ്പൊട്ടി കരയുകയാണ്‌. വ്യർത്ഥമായ ജീവിതത്തിന്റെ നിരാശ ആ തേങ്ങലുകളിൽ നിന്ന്‌ ഉയർന്നു കൊണ്ടിരുന്നു.
    "പോട്ടെ അമ്മാമെ...........അപ്പുണ്ണ്യേ
ട്ടൻ കള്ള്‌ കുടിച്ചെന്തെങ്കിലും പറഞ്ഞൂന്നോർത്ത്‌ ഇങ്ങനെ വിഷമിച്ചാലോ........ സാരമാക്കേണ്ട......."
    "ഇതൊക്കെ ഇവിടെ വന്നുപറയാൻ അപ്പുണ്ണ്യേട്ടനാരാ?" മകളുടെ ശബ്ദത്തിന്‌ കനം വച്ചിരിക്കുന്നു. അമ്മക്ക്‌ സഹിക്കുന്നതിലപ്പുറമുള്ള ഒരു വേദനയായിരിക്കുന്നു ഇത്‌. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ അമ്മ ആരൊക്കെയോ ശപിക്കുന്നുണ്ട്‌. ഈശ്വരാ........... ജീവിതത്തിന്റെ ഗതിവിഗതികൾ ആരറിയുന്നു. എല്ലാവരും കേൾക്കാനും സാന്ത്വനിപ്പിക്കാനുമായി രവി ഉറക്കെപ്പറഞ്ഞു;
    " അമ്മാവൻ ഇനി എവിടേക്കും പോകുന്നില്ല. ഇവിടെ ഉണ്ടാകും...... മരിക്കും വരെ നമ്മുടെ കൂടെ ജീവിക്കും.."
    ഒരു ദീർഘ നിശ്വാസത്തിൽ നിന്നും പരന്ന സന്തോഷത്തിന്റെ പ്രകാശം എല്ലാവരുടെ മുഖത്തും പ്രതിഫലിക്കാൻ തുടങ്ങി. ഭാര്യ നിസ്സംഗയായി നിന്നു.
പിന്നെ അയാൾക്ക്‌ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല . അടുത്ത മദ്യശാലയിൽ നിന്നും ഒരു കുപ്പി ബ്രാണ്ടി വാങ്ങി അമ്മാവന്‌ കൊടുത്തു. അനന്തരം രു കാലനക്കം കേട്ട്‌ തിരിഞ്ഞുനോക്കുമ്പോഴുണ്ട്‌ അപ്പുണ്ണ്യേട്ടൻ സിറ്റൗട്ടിൽ!
    " മോനേ .......... രവീ.... ഞാൻ നീ പറഞ്ഞതുപോലെ ശരിക്കും പറഞ്ഞിട്ടുണ്ട്‌. ഒന്നു മിനുങ്ങാനുള്ള കാശ്‌ എനിക്കും താടാ......."
    രവി കണ്ണിറുക്കി കാട്ടി. വീട്ടുക്കാർ കേട്ടാലോ....... നൂറു രൂപാ നോട്ട്‌ അപ്പുണ്ണ്യേട്ടനും കൊടുത്തു. അപ്പുണ്ണ്യേട്ടൻ പോയി. തിരിഞ്ഞ്‌ നോക്കി. മക്കൾ മുന്നിൽ ! മകന്റെ കണ്ണ്‌ കത്തുന്നു, പന്തം പോലെ !! അത്‌ കണ്ടില്ലെന്ന്‌ ഭാവിച്ച്‌ അയാൾ ചാരുകസേരയിൽ വീണു. അയാൾ ഓർത്തു. ധനനഷ്ടവും മാനഹാനിയും ബാക്കി. അമ്മാവൻ വീട്ടിലെ സ്ഥാനം അരക്കിട്ട്‌ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
    അടുത്ത വഴിയെ കുറിച്ചു ചിന്തിച്ച്‌ രവി ചാരുകസേരിയൽ കണ്ണടച്ചുകിടന്നു...............

നിഴലാട്ടം



മഹർഷി

ഇടിവെട്ടിയാലൊരുവെട്ടം
ഇമപൂട്ടിയാലിരുളാട്ടം
തുടികൊട്ടുംനെഞ്ചിലൊരു
തീനാളക്കളിയാട്ടം

കളിയാട്ടംഇതുതെളിയാട്ടം
വഴിവിട്ടകഴലാട്ടം
പിഴപറ്റിയപുഴയോട്ടം
ഇഴപിരിഞ്ഞവിളയാട്ടം

നിലയില്ലാക്കയം
കാണാനിമ്പം
കഥകളിതേറെ
കേൾക്കാനൻപ്‌
കവിതകളിതാഴം

എഴുതാനിനി
പഴുതുകളില്ല
പൊഴുതുപിറന്നാൽ
പുഴയതുമ്മില്ല

പഴയതുമില്ല
പുതിയതുമില്ല
വരാനിരിപ്പത്‌
വരുതിയിലല്ല

ചിറകരിയാതെ പറക്കേ



സുമിത്ര

കുറത്തിയല്ല,
കറുത്തവളുമല്ല
എല്ലിൽ ചതയും
വീർപ്പുക്കെട്ടിന്റെ
കോണുകൾക്കിടയിലും
ഒരു ഗസൽരസം
പോലെയല്ലേ അവൾ?
അകലത്ത്‌ നിന്ന്‌,
അകത്തേക്കിറങ്ങാൻ
ഇനിയും അനുവാദമില്ലാത്തവൾ..
എത്ര പുഴയാറുകളിൽ
കുളിച്ചാലും തേഞ്ഞുപോവാത്ത
അരിക്ചരിഞ്ഞ ഒരു
കണ്ണാടിയുണ്ടവളിൽ...
പതുക്കേ, കാറ്റണക്കം
നിൽക്കുമ്പോൾ,
ശവപ്പറമ്പ്‌ പോലെ ശിരോവസ്ത്രം
ഉലയുമ്പോൾ,
അവളാ കണ്ണാടിയിലേക്കൊന്ന്‌
നോക്കും...
ഒരാട്ടും തുപ്പുമായത്‌
വീണ്ടും അവളിൽതന്നെ
ചതഞ്ഞരഞ്ഞ്‌
അരഞ്ഞൊഴുകി
വീണ്ടും അവളുടെയുള്ളിൽ
പൂഴും...
ചിറകരിയാതെ പറക്കാൻ
പഠിപ്പിച്ച
കണ്ണാടിശാലയിൽ
പിന്നെയും ജന്മം വാഴും...

രാവ്‌


എം.കെ.ഹരികുമാർ

രാവിന്റെ ആഴത്തിലേക്കൊരു
രാപ്പാടിപറക്കുകയാണ്‌
രാവിൻ പൂക്കൾ
പൊഴിയുന്നപോലെ
രാവ്‌ ഒരു രാഗമായി
ആകാശത്തെ നിറയ്ക്കുകയാണ്‌
അജ്ഞാതമായ സിംഫണി
ഉദരത്തിലൊതുക്കി
ആ രാപ്പാടി
പറന്നുകൊണ്ടേയിരിക്കുന്നു.
നിശ്ശബ്ദതയ്ക്കുള്ളിൽ
ഒരു മഹാശബ്ദത്തെ
സംഭരിച്ചുകൊണ്ട്‌
വൃക്ഷാഗ്രങ്ങൾ ചെവിയോർത്തു
രാവ്‌ ഒരു പുരാതനനഗരിപോലെ
ആകാശത്തിനും ഭൂമിക്കുമിടയിൽ
നീലച്ചോലകളായി
ചിന്നിച്ചിതറിക്കിടന്നു
രാവിനെ ഭേദിച്ച്‌
രാക്കാറ്റിന്റെ
ഇന്ദ്രിയാതീത കമ്പനങ്ങൾ
അറിവിന്നാഴങ്ങളിൽ
മനുഷ്യാതീതമാം മൗനം
ഇപ്പോൾ രാവ്‌
ഒരു വസ്തുവാണ്‌
അത്‌ രാവല്ലാത്തതിനെയെല്ലാം
ചേർത്തുപിടിക്കുന്നു.
ഇല്ലാ ഈ രാവ്‌
ഓരോ വസ്തുവിലുമാണുള്ളത്‌.

ആധാരം


എം.കെ.ജനാർദ്ദനൻ
നഷ്ടപ്പെട്ട എന്തിനെയോ തേടി ഓംജിത്‌ നടന്നു. ആളുകൾ കൈമലർത്തി. കളഞ്ഞുകിട്ടിയ താളിയോലകളും ആധാരങ്ങളും പരിശോധിച്ചു. കാലപ്പകർച്ചകളിൽ തനിമനഷ്ടപ്പെട്ടുപോയവ. ഭരണം മന്ത്രിപദവികൾ. ജനസേവകൾ. എല്ലാറ്റിന്റെയും മറവിൽ കള്ളത്തരങ്ങളുടെ കുന്നുകൾ. തന്റെ കളഞ്ഞുപോയ ആധാരത്തെ അയാൾ അന്വേഷിച്ചു നടപ്പു തുടർന്നു. ഇതാണൊ താങ്കൾ മൈനറായിരിക്കെ നഷ്ടപ്പെട്ട കോടികളുടെ മുന്നാധാരം?
അല്ല. ഇതൊരു മൂന്നാർ കള്ളപ്പട്ടയമല്ലേ? എന്റേത്‌ പച്ചപ്പാടങ്ങളും ഫലമൂല വൃക്ഷ ലതാദികളാലും മൂടിയ പറമ്പുകളുമായിരുന്നു".
തണ്ടപ്പേർ പറയൂ നോക്കാം.
'വേണ്ട'
കെട്ടിടങ്ങൾ ചിതറിയ മരുഭൂമിപോലെ തോന്നിയ ഹരിതാഭകളില്ലാത്ത വറ്റിപ്പോയ നീരൊലിവുകൾക്കും. വറ്റിയ കിണറുകൾക്കരുകിലൂടെയും നടന്ന്‌ ജന്മഗ്രാമത്തിലെത്തി. ചുട്ടുപഴുത്ത വെയിലിൽ ചിതറി നിൽക്കുന്ന കെട്ടിടങ്ങളുടെ ഗ്രാമം. (?) ഗ്രാമത്തിന്റെ ഓരം നിന്നിരുന്ന മരങ്ങൾ തിങ്ങിയ വനം? ഒന്നുമില്ല. വീടുകൾക്കുമുന്നിൽ അലങ്കാരത്തിനു വച്ച പ്ലാസ്റ്റിക്‌ മരങ്ങളല്ലാതെ ഒരിലപോലും. പൂപ്പൊന്തകൾ ഞാന്നു കിടന്ന വൃക്ഷഛായകൾക്കു കീഴെ. പണ്ടിവിടെ വാത്മീകീനായർ എന്നു വിളിപ്പേരുള്ള വൃദ്ധ കവി പാർത്തിരുന്നു. പനയോലക്കുടിലിൽ. അദ്ദേഹമാണ്‌ ഓംജിതിനെ അക്ഷരമെഴുതിച്ചതു. രാമായണം ചൊല്ലിക്കേൾപ്പിക്കും അർത്ഥമോതും. കവിതയെന്തെന്നറിയില്ലായിരുന്നു. ഇന്നയാൾ കവിതയുടെ വിളക്കിൽ വീണുകരിഞ്ഞു കിടക്കുന്ന ഒരു കൊച്ചു പ്രാണിയുടെ ജഡം.
വയോധികനായ വാത്മീകിനായരെ വണങ്ങി. കാലിൽ തൊട്ടു.
കവി നെറ്റി ചുളിച്ചു. 'ആരാ?'
ഞാൻ പഴയ ഓംജിത്‌ എന്ന പയ്യൻ. 'സത്യംവദ ധർമ്മം ചര' എന്ന്‌ ആദ്യം പറഞ്ഞുതന്നത്‌ അങ്ങാണ്‌.
ഫലം. നഷ്ടങ്ങൾ മാത്രം എന്നു തോന്നുമ്പോഴും ലാഭമാണെന്നറിയുക അയാൾ പറഞ്ഞു. നഷ്ടങ്ങൾ ചെറുതല്ല. "ജീവന്റെയാധാരം തന്നെയാണ്‌."

എഴുതാത്ത കഥയിലെ രാധിക



അച്ചാമ്മ തോമസ്‌

കഥയെഴുതാൻ ആഗ്രഹിക്കുമ്പോഴൊക്കെ അതിനു സമയം കിട്ടാറില്ല. കിട്ടുമ്പോൾ അത്‌ ഒന്നിലുമെത്താത്ത ധർമ്മസങ്കടങ്ങളോടെ അടുക്കളയിലെ തിരക്കിട്ട പണിയിലോ അടുപ്പിൽ കത്താതെ പുകഞ്ഞു കൊണ്ടിരിക്കുന്ന വിറകുകൊള്ളിയിലോ എത്തിച്ചേരുന്നു. മനസിൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ ആരെ സ്വീകരിക്കണമെന്ന തിക്കുമുട്ടലോടെ സ്വയംവരപന്തലിലേക്കിറങ്ങുന്ന കന്യകയുടെ വിഹ്വലത. സാഹിത്യദേവത അപൂർവദർശനമനുവദിക്കുമ്പോൾ ഇരിക്കാനിടമില്ലാതെ ഇരുന്നാലും എഴുതാൻ കടലാസും പേനയുമില്ലാതെ ഇതെല്ലാം ഒത്തുവരുമ്പോൾ ഘടികാരം അഞ്ചന്നടിക്കും. കണ്ണുതിരുമ്മി എഴുന്നേൽക്കുകയും രാത്രിയിൽ പത്തിലേക്കു സൂചി കയറുമ്പോഴേക്കും ഉറക്കത്തിനു വെമ്പൽ കൂട്ടുന്ന തളർന്ന ശരീരവുമായി എന്തെഴുതാൻ.
    വെള്ളപേപ്പറെടുത്തു രാധികയെപ്പറ്റി എഴുതാനിരിക്കുമ്പോളാണ്‌ അടുപ്പിൽ കറി കരിയുന്ന മണം വന്നത്‌. ഞാൻ അടുക്കളയിലേക്കോടി. അടുപ്പിൽനിന്നും കറി വാങ്ങിവച്ചിട്ടു തിരിച്ചുവന്നപ്പോഴേക്കും രാധിക അവളെ ക്ഷണിച്ചയാളുടെ കൂടെ ഓട്ടോയിൽ കയറി കഴിഞ്ഞിരുന്നു. ഇനി രക്ഷയില്ല. ഒരുപക്ഷേ, നാളെ വന്നേക്കാം. ഇല്ലെങ്കിൽ മറ്റെന്നാളാകാം. ആലോചിച്ചിരിക്കാൻ സമയമില്ല. അവരെ പൈന്തുടർന്നാലോ? എങ്ങനെ? ഒരു ഓട്ടോയെടുത്തു പുറകെ പോകാമെന്നുവച്ചാൽ ഈ പാവം വീട്ടമ്മയ്ക്ക്‌ എവിടെ പൈസ? കഥയെഴുതാൻ പേപ്പറില്ലാഞ്ഞിട്ടു മകൾ നോട്ടെഴുതി പകുതിക്കു നിറുത്തിയ ബുക്കും തപ്പിയെടുത്താണിരിപ്പ്‌. പച്ചക്കറി മേടിക്കാൻ കരുത്തിയ പൈസാകൊണ്ട്‌ രാധികയെ പൈന്തുടർന്നാലോ? വേണോ? വേണ്ട. അത്ര അത്യാവശ്യമൊന്നുമില്ല.
    രാവിലെ പള്ളിയിൽപോയി തിരിച്ചുവരുമ്പോൾ രാധിക അവളുടെ വീട്ടിലേക്കുള്ള ഇടവഴിയുടെ ഓരത്ത്‌ ഓട്ടോയിൽ വന്നിറങ്ങുന്നു. ബ്ലൗസിനടിയിൽനിന്നും രൂപയെടുത്ത്‌ ഓട്ടോക്കൂലി കൊടുത്തു മുഖം തിരിച്ചപ്പോൾ അവളെന്നെ കണ്ടു. ഉറക്കച്ചടവുള്ള ആ മുഖത്ത്‌ വല്ലാത്തൊരു സന്തോഷം. "ഓ ചേച്ചിയോ? എത്ര നാളായി കണ്ടിട്ട്‌. ചേച്ചിയുടെ കഥകളൊക്കെ ഞാൻ വായിക്കാറുണ്ട്‌. എന്നെപ്പോലുള്ളവരുടെ കഥയെഴുതാമെന്നു പറഞ്ഞിട്ട്‌ എഴുതിയോ?"
    നിലനിൽക്കുന്ന നിമിഷങ്ങളെ അതിജീവിക്കാനുള്ള വെമ്പലിൽ എല്ലാ മറക്കുന്ന രാധികയുടെ പുഞ്ചിരി എനിക്കുൾക്കൊള്ളാൻ വിഷമമായിരുന്നു. ഞാനവളെ മനസിലാക്കിയിരുന്നതുകൊണ്ട്‌ ഞാനവളുടെ കൂടെ നടന്നു. പള്ളിയും വീടും ഞാൻ മറന്നു. നാട്ടിൽ വ്യഭിചാരിണിയെന്നു പരക്കെ അറിയപ്പെടുന്ന രാധിക എനിക്കായി തുറന്ന ഇരുളടഞ്ഞ മുറിയിലേക്കു ഞാൻ നടന്നു. ഞാനറിയാത്ത ഏതോ പുരുഷനൊപ്പം അതോ എനിക്കു നല്ല പരിചയമുള്ള മുഖമാണോ ആരുമാകട്ടെ, അവരുടെ ഒപ്പം ശയിച്ച സ്ത്രീയുടെ കൂടെയുള്ള നടത്തം എന്റെ അഭിമാനത്തിനു പറ്റുന്ന ഒന്നായിരുന്നില്ല. എന്നാൽ ചുറ്റുപാടുകൾ അവൾക്കായി തീർത്ത ഇടുങ്ങിയ വഴികളും അവളുടെ വിശാലമായ മേച്ചിൽപ്പുറങ്ങളും അവളെനിക്കു കാട്ടിത്തന്നു. ഉത്തരവാദിത്വത്തോടെ ചെയ്ത ഓഫീസുജോലിപോലെ. ഇളയത്തുങ്ങൾക്കു ഫീസ്‌. അച്ഛനു മരുന്ന്‌. അടുക്കളയിലേക്ക്‌ ആഹാരം. എല്ലാം പങ്കുവച്ചു കഴിക്കുമ്പോൾ രാത്രികളിലെ കൂലി തീർന്നു. നാളത്തെ വിളിക്കായി കാതോർക്കുന്ന രാധിക.
    പരപുരുഷഗന്ധമുള്ള നോട്ടുകളാണ്‌ അവളുടെ സഹോദരങ്ങളെ ഡിഗ്രിക്കാരാക്കുന്നത്‌. അവരൊരു നിലയിലെത്തുമ്പോൾ താനീപണി നിർത്തും. "അമ്മയുമച്ഛനും പണിക്കുപോയ ഒരു ദിവസം കുറച്ചു നെയ്യപ്പവും മുട്ടായിയും വാങ്ങിത്തന്നോമനിച്ച എന്റെ ഒരു ബന്ധുവാണാദ്യം.." അവളൊന്നു നിർത്തി. ആ പഴയകാലങ്ങൾ ഓർത്തെടുക്കുംപോലെ. മറുപടി ഒന്നും പറയാനില്ലാതെ ഞാനുമൊന്നു പകച്ചു. "ഞാൻ കണ്ടുമുട്ടിയവരെ ഓർക്കാൻ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ആരുടെയും മുഖമന്റെ മനസിന്റെ കോണിലെങ്കിലും സൂക്ഷിച്ചിരുന്നില്ല. വാസനസോപ്പുപതപ്പിച്ചു ശരീരത്തിൽ പറ്റിയ അഴുക്കുകൾ ഒഴുക്കുനീറ്റിൽ കഴുകിക്കളഞ്ഞ്‌ കുളിച്ചു കയറുമ്പോഴൊക്കെ ഞാനോർക്കും ഇനി ഇല്ല. അയൽക്കാരും പല സംഘടനക്കാരുമൊക്കെ ഉപദേശിക്കാൻ വന്നു. പക്ഷേ, ആർക്കാർക്കും ജീവിക്കാൻ ഒരു വഴി നിർദ്ദേശിക്കാനില്ലായിരുന്നു. എല്ലാവർക്കുമൊപ്പം തലയുയർത്തി നിൽക്കാൻ പറ്റാത്ത അഭിമാനമില്ലാത്തൊരു ജന്മമായി എന്റേത്‌. ഈ കഥകളൊക്കെ എഴുതണം ചേച്ചി. ചേച്ചിക്കു പ്രശസ്തിയും പണവും കിട്ടും. പുസ്തകം ധാരാളം പണം ചേച്ചിക്കു നേടിത്തരും."
    "രാധികേ ഓരോരുത്തരും അവനവന്റെ പ്രയാസങ്ങളെ കാണുന്നൊള്ളു. എന്നെപ്പോലുള്ള എഴുത്തുകാർക്കു ധാരാളം അരുതായ്കകളുണ്ട്‌. പൊടിപ്പും തൊങ്ങലും മസാലകളുമൊക്കെ ചേർത്ത്‌ എഴുതാൻ മനസ്സുള്ള എനിക്കാവുകയില്ല. സമൂഹത്തോടും ചുറ്റുവട്ടത്തോടും കുടുംബത്തോടും തന്നോടുതന്നെയും ചില ഉത്തരവാദിത്വമുള്ള എഴുത്തുകാർക്കും അവരുടെ അരുതായ്കകളിൽനിന്നും പുറത്തുകടക്കാൻ കഴിയില്ല. മുലയൂട്ടുമ്പോൾ കുഞ്ഞിനോടുള്ള ഒരമ്മയുടെ വാത്സല്യംപോലെ ആണെനിക്കെന്റെ എഴുത്തിനോടുള്ളത്‌". രാധിക എന്റെ ആത്മവിലാപം കലർന്ന കണ്ണുകളോടെ കേട്ടു.
    "ചേച്ചി പറയുന്നതെനിക്കു മനസ്സിലാകുന്നില്ല. ഐയിഷുവിന്റെ കഥ ചേച്ചിയെഴുതിയതു ഞാൻ വായിച്ചു. അതിലവരുടെ ആത്മസംഘർഷങ്ങൾ നന്നായി. രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെ നാൽക്കവലയിൽ നിൽക്കുമ്പോഴും പകലന്തിയോളം പണിചെയ്തു ജീവിക്കുന്ന അയിഷു. ചേച്ചിയുടെ എല്ലാ കഥകളെയും പോലെയല്ലാതെ എന്റെ കഥ എഴുതുമ്പോൾ സഭ്യതയുടെ ചട്ടക്കൂടിനു പുറത്തുപോകുമെന്നു ചേച്ചിക്കു പേടിയുണ്ടോ? അവളുടെ ചോദ്യം പ്രസക്തമാണ്‌. അതിലപ്പുറം എന്നെ അതിശയിപ്പിച്ചതു അവളെന്റെ കഥയിലെ നായികമാരെ സഖികളാക്കി എന്നുള്ളതാണ്‌. ലൈംഗികത്തൊഴിലാളിയുടെ കഥകൾ ചൂടപ്പംപോലെ വിറ്റുപോകുന്ന ഈ കാലത്ത്‌ ഒന്നും മൂടിവച്ചിട്ടു കാര്യമില്ല. വീണ്ടുമവൾ വാചാലയായി. ഞാനൊരു കേൾവിക്കാരിയും. "ആരാണു ചേച്ചി എന്നെ സ്നേഹിക്കാനുള്ളത്‌. ഒളിഞ്ഞും തെളിഞ്ഞും വരുന്നവനോക്കെ കാര്യം കഴിഞ്ഞു പൊടിയും തട്ടിയങ്ങുപോകും. വഴിക്കെവിടെയെങ്കിലും കാണാനിടയായാൽ വെറുപ്പോടെ മുഖം തിരിച്ചു കളയും. സ്വന്തം വീട്ടിൽപോലും സ്ഥാനമില്ലാത്ത അവസ്ഥ. എന്നെപ്പോലൊരാളുടെ കഥയെഴുതി പേരു ചീത്തയാക്കേണ്ട എന്നു ചേച്ചി കരുതുന്നുണ്ടാകും. ഇതെല്ലാമുപേക്ഷിച്ചു ദൂരെയെവിടെയെങ്കിലും പോയി ആരുമറിയാതെ ജീവിക്കണമെന്നുണ്ട്‌."
    ഞാനങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. എന്തെങ്കിലും ജീവിക്കാനൊരു പണിയും കണ്ടുപിടിക്കണം." "പക്ഷേ," രാധിക എന്തോ ആലോചനയിലെന്നപോലെ. "അതിനുമുൻപ്‌ ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീണ്ടുവരുമോ എന്തോ?" "നീ വെറുതേ ഒന്നും ചിന്തിക്കാതെ, നിന്നെ എനിക്കറിഞ്ഞുകൂടെ. ഇനി കാണുമ്പോഴേയ്ക്കും നിന്റെ കഥ ഞാനെഴുതിയിരിക്കും."
    വേണ്ടതും വേണ്ടാത്തതും എഴുതി കടലാസും സമയവും ചെലവിട്ടിരിക്കുന്ന നാളുകളിലാണു രാധികയെപ്പറ്റി പിന്നീടു ഞാൻ കേട്ടത്‌. അടുക്കളയുടെ തിരക്കുകളിലേക്കു നീങ്ങുന്നതിനു മുമ്പ്‌ ദിനപ്പത്രത്തിന്റെ പേജുകളിൽ കൂടിയുള്ള യാത്രയിലായിരുന്നു ആ വാർത്ത കണ്ണിൽ പെട്ടത്‌. 'തൊടുപുഴയാറ്റിലെ കുളിക്കടവുകളിലൊന്നിൽ അജ്ഞാതയുവതിയുടെ മൃതദേഹം.' മൃതദേഹത്തിന്റെ ഫോട്ടോ പരിചയമുള്ളൊരു മുഖത്തെ ഓർപ്പിച്ചു. "ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീളുമോ എന്തോ". ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. ആറ്റുതീരത്തെ റബർതോട്ടത്തിൽകൂടി ഞാൻ വേഗം നടന്നു. ആൾത്തിരക്കിൽ പരിചയക്കാരുടെ ദൃഷ്ടിയിൽ പെടാതെ ഞാനെത്തിക്കുത്തി നോക്കി. ശരീരത്തിന്റെ പാതി വെള്ളത്തിലും പാതി കാട്ടുചെടികൾക്കിടയിലും ഉടക്കിക്കിടക്കുന്ന ജഡം. സൂക്ഷിച്ചുനോക്കാതെ തന്നെ അതു രാധികയുടേതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. പൂർണ്ണനഗ്നമായ ശരീരം. കാട്ടുചെടികളിലുടക്കി ആരോ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന അവളുടെ സാരി. ഒരു മായാവിയാകാൻ സാധിച്ചിരുന്നെങ്കിൽ ആരുടെയും കണ്ണിൽപെടാതെ ചെന്ന്‌ ആ സാരിയെടുത്ത്‌ അവളുടെ നഗ്നത മറയ്ക്കാമായിരുന്നു എന്നു ഞാൻ വെറുതേ ചിന്തിച്ചു.
    "ഇവളുമാർക്കു പറഞ്ഞിരിക്കുന്ന അന്ത്യംതന്നെ. അല്ലാതെന്താ?" ഒരു സദാചാരക്കാരന്റെ ആത്മഗതം. "ഇവൾക്കൊക്കെ ചാകാൻ കണ്ട സ്ഥലം. ണല്ലോരു കുളിക്കടവായിരുന്നു." വേറൊരു പ്രകൃതിസ്നേഹിയുടെ വേദന. "വ്യഭിചാരത്തിനു കിട്ടിയ ശിക്ഷ". അതു മറ്റൊരു സ്മാർത്ത വിചാരക്കാരന്റെ വിചാരണയായിരുന്നു. ഞാനിതിലൊന്നും പെടാതെ ഈ നാട്ടുകാരനേ അല്ലെന്നുള്ള മട്ടിൽ തിരിച്ചുനടന്നു. ലളിതസമവാക്യങ്ങൾകൊണ്ടു കഥപറച്ചിലിന്റെ ആഖ്യാനത്തിലൂടെ രാധികയുടെ കഥയെഴുതണമെന്നും അതിൽ അവളെ പിച്ചിച്ചീന്തിയവരുടെ മുഖംമൂടികൾ പറിച്ചെറിയണമെന്നും വിചാരിച്ചിരുന്ന എന്നിലെ ആദർശ എഴുത്തുകാരി ചുരുണ്ട അട്ട കണക്കേ തലയും താഴ്ത്തി നടന്നപ്പോൾ എനിക്കെന്നോടുതന്നെ അവജ്ഞ തോന്നി. ജയിക്കുന്നവന്റെ പുറകെയുള്ള സമൂഹത്തിന്റെ ഓട്ടത്തിൽ ഞാനും മടികൂടാതെ ഓട്ടം തുടങ്ങി. വാദിയും പ്രതിയും സാക്ഷിയും കക്ഷിയും മൊഴിമാറ്റലുമൊന്നുമാവശ്യമില്ലാ
തെ രാധികയുടെ ജഡം അപ്പോഴും തൊടുപുഴയാറിന്റെ കരയ്ക്കടിഞ്ഞ്‌ ആ ഓളങ്ങളിൽ പതുക്കെ ചാഞ്ചാടിക്കൊണ്ടിരുന്നു.

തെങ്ങുകൃഷി പ്രശ്നങ്ങളും സാദ്ധ്യതകളും


ആർ. ഗോപകുമാർ ഉണ്ണിത്താൻ
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
പൊതു വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം)

കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങ്‌ കൃഷി വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന്‌ പോകുന്ന കാലഘട്ടമാണിത്‌. ഒന്നാമത്‌ കൃഷിയിടങ്ങളുടെ കുറവും, കൃഷിച്ചെലവിനുള്ള ധനത്തിന്റെ അപര്യാപ്തത്തയുമാണിതിന്‌ കാരണം. അനധികൃത വയൽ നികത്തൽ ഫ്ലാറ്റുകളുടെ വരവ്‌, വാസഗൃഹങ്ങളുടെ വ്യാപ്തി ഇതെല്ലാം തെങ്ങിനെ മലയാളിയിൽ നിന്ന്‌ അകറ്റുന്ന ഘടകങ്ങളാണ്‌.
കൃഷി ചെയ്യാനുള്ള തൊഴിലാളികളുടെ അപര്യാപ്തത്ത മലയാളി നേരിടുന്ന വലിയൊരു ഭീഷണിയാണ്‌. കേരകൃഷി ഉൾപ്പെടെ കേരളത്തിൽ കൃഷിപ്പണിക്ക്‌ ഒന്നിനും തന്നെ ആളെക്കിട്ടാനില്ലാത്ത അവസ്ഥയിൽ നാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.
അശാസ്ത്രീയമായ കൃഷി രീതിയോ മികച്ച ഇനം നടീൽ വസ്തുക്കളോ തെരഞ്ഞെടുക്കുവാനുള്ള മലയാളിയുടെ മടിയും അറിവില്ലായ്മയും കേരകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കീട, രോഗങ്ങളുടെ ആക്രമണങ്ങളിൽ കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ സംസ്ഥാനത്ത്‌ അനേകായിരം തെങ്ങുകൾ നശിച്ച്‌ പോയിട്ടുണ്ട്‌. അതിന്‌ പകരമായി കൃഷിഭവൻ, നാളികേര വികസന ബോർഡ്‌ തുടങ്ങിയവയുടെ നിസ്വാർത്ഥ സേവനത്താൽ പകരം തെങ്ങുകൾ വെയക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും പുതു തലമുറ തെങ്ങുൾപ്പെടെയുള്ള കൃഷി ജോലികളിൽ വിമുഖത കാണിക്കുന്നതിനാൽ മേൽപ്പറഞ്ഞ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട്‌ പോകുന്നുണ്ടോയെന്ന്‌ സംശയമാണ്‌.
ഇടക്കാലത്ത്‌ തേങ്ങയ്ക്ക്‌ വിലയിടിയാതിരുന്നപ്പോൾ കരിക്ക്‌ വെട്ടി, കർഷകർ നാമമാത്രമായ ലാഭം നേടിയിരുന്നു. ഇതിൽ ഇടത്തട്ടുകാർ ലാഭം കൊയ്യുകയും കർഷകന്‌ വേണ്ടത്ര ആദായം ലഭ്യമാകാതെ വന്നിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവിപണിയിൽ കരിക്കിന്‌ 20 രൂപ ആയിട്ടുണ്ട്‌. തേങ്ങ ഒന്നിന്‌ ചില്ലറ വിൽപ്പനയിൽ 15 രൂപ വിലയുണ്ടെങ്കിലും യഥാർത്ഥ കർഷകന്‌ ഇതിന്റെ മൂന്നിലൊന്നുപോലും കിട്ടുന്നില്ലയെന്നത്‌ യാഥാർത്ഥ്യം മാത്രമാണ്‌. ഇക്കാര്യത്തിൽ കേരഫെഡ്ഡിനും ബോർഡിനും ക്രിയാത്മകമായി ഇടപെടാൻ സാധിക്കും. വിപണിയിൽ ഇടപെട്ട്‌ കർഷകരിൽ നിന്ന്‌ നേരിട്ട്‌ കരിക്കും തേങ്ങയും സംഭരിച്ച്‌ ചില്ലറ വിൽപ്പനശാലകളിലൂടെ വിൽപ്പന നടത്തിയാൽ കുറേ തൊഴിൽ രഹിതർക്ക്‌ തൊഴിലും കർഷകന്‌ ആശ്വാസവുമാകും. അതിലൂടെ ഇടത്തട്ടുകാരുടെ തട്ടിപ്പ്‌ അവസാനിക്കുകയും ചെയ്യും.
കേരകർഷകർ നേരിടുന്ന മറ്റൊരു ഭീഷണി വളങ്ങളുടെ വിലവർദ്ധനവും കൂലിച്ചെലവുമാണ്‌. ഇങ്ങനെ നോക്കിയാൽ കേരകർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനേകമാണ്‌.
ബുദ്ധിപരമായി കൃഷിയിൽ ഏർപ്പെടുന്ന ഏതൊരു കർഷകനും അതിരറ്റ ആനന്ദവും സമ്പത്തും കൊടുക്കുന്ന മഹാലക്ഷ്മിയാണ്‌ തെങ്ങ്‌. കാരണം മറ്റേതൊരു വിളയേക്കാളും കുറച്ച്‌ പരിചരണവും, കുറഞ്ഞ വേലക്കുലിയും മാത്രം നൽകിയാൽ നല്ല ആദായം തരുന്ന ഈ കൽപവൃക്ഷം അനേകം തൊഴിൽ, സാമ്പത്തിക സാദ്ധ്യതകൾ നമുക്ക്‌ തുറന്ന്‌ തരുന്നു.
ഒരു ദീർഘകാല വിള എന്ന്‌ പരിഗണിച്ച്‌ ശാസ്ത്രീയ കൃഷിരീതിയിൽ പൊതുജനങ്ങൾക്ക്‌ ബോധവൾക്കരണം നൽകുക, തെങ്ങിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി ആഭ്യന്തര ബാഹ്യവിപണിയിൽ വിറ്റഴിക്കുക, എന്നീ മാർഗ്ഗങ്ങൾ അവലംബിക്കുക വഴി തെങ്ങിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താവുന്നതാണ്‌.
കയർ ഉൽപന്നങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതാക്കി വിദേശികൾക്ക്‌ പരിചയപ്പെടുത്തുക, കയർ മേഖല ശക്തിപ്പെടുത്തുക, തൊഴിലാളികൾക്ക്‌ മികച്ച സേവന വേതന വ്യവസ്ഥ നൽകുക, വിദ്യാലയങ്ങളിൽ കേരക്ലബ്ബുകൾ ഉണ്ടാക്കി, കേരസ്നേഹികളായ പുതുതലമുറയെ വാർത്തെടുക്കുക, കരിക്ക്‌ ലോകത്തിലെ ഏറ്റവും വിലപ്പെട്ട ആരോഗ്യപാനീയമായതിനാൽ അതിന്റെ മൂല്യം ഉൾത്തുന്ന രീതിയിൽ പായ്ക്ക്‌ ചെയ്ത്‌ വിപണിയിൽ ഇറക്കുക, കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക്‌, തെങ്ങിൻ തടി, കള്ള്‌, ഒല, മടല്‌ - ഇങ്ങനെ നാം വീടുകളിൽ ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ചിരട്ട ഉൾപ്പെടെയുള്ള തെങ്ങിന്റെ ഉൽപന്നങ്ങൾ അമൂല്യമാണ്‌. മലയാളിക്ക്‌ ഇതിന്റെ മൂല്യം അറിയാത്തതിനാൽ പാഴ്‌വസ്തുവായി വലിച്ചെറിയുന്ന തെങ്ങിന്റെ ഉൽപന്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി ലോകത്തിന്‌ പരിചയപ്പെടുത്താൻ കേരബോർഡ്‌ മുൻകൈ എടുക്കണം. സാദ്ധ്യതകൾ അനേകം തുറന്ന്‌ കിടക്കുമ്പോൾ അവയ്ക്ക്‌ മുന്നിൽ പുറംതിരിഞ്ഞ്‌ നിൽക്കുന്ന മലയാളി, വൈറ്റ്‌ കോളർ ജോലി അന്വേഷിച്ച്‌ അന്യനാടുകളിൽ ചേക്കേറുമ്പോൾ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവൻ ഉപേക്ഷിച്ച്‌ പോകുന്ന അവന്റെ നാടും തെങ്ങും ഈ ഭൂമിയിൽ തന്നെ ഏറ്റവും മൂല്യവത്താണെന്ന്‌ അവൻ അറിയുന്നില്ല.
പ്രശ്നങ്ങൾ ഇല്ലാത്ത തൊഴിലും, കൃഷിയും ഭൂമിയിൽ ഇല്ല. അവയെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുമ്പോഴാണ്‌ മനുഷ്യൻ മറ്റ്‌ ജീവികളിൽ നിന്ന്‌ വിഭിന്നനാകുന്നത്‌. ഗൾഫ്കാരന്‌ പെട്രോൾപോലെ, കേരളീയന്‌ ദൈവം നൽകിയ സമ്മാനമാണ്‌ ഈ കേരസമൃദ്ധി. അത്‌ നല്ല രീതിയിൽ പരിപാലിച്ചാൽ കേരളീയർക്ക്‌ സ്വയംപര്യാപ്തമായ ജീവിതം കെട്ടിപ്പടുക്കാനാവും.
 ഇവിടെ കർഷക ആത്മഹത്യയോ, കാർഷിക കടത്തിന്റെ എഴുതിത്തള്ളലോ ഇല്ലാതെ - എല്ലാവർക്കും വേണ്ടത്‌ നൽകാനുള്ള കഴിവ്‌ ഈ കൽപ്പവൃക്ഷത്തിനുണ്ട്‌. പക്ഷേ; ആ കൽപ്പവൃക്ഷത്തെ വേണ്ടപോലെ പരിഗണിച്ച്‌, നിഷ്ഠയോടെ പരിപാലിച്ചാൽ അവൾ കാമധേനുവിനെപ്പോലെ കേരളീയന്റെ ഇഷ്ടങ്ങൾ ഒന്നൊന്നായി നിറവേറ്റിത്തരും. ഇല്ലെങ്കിൽ നാമിന്ന്‌ അരി വാങ്ങുംപോലെ തേങ്ങയും അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങി ഉപയോഗിക്കേണ്ടിവരും. അവിടെ നിന്നും കീടനാശിനിയിൽ പൊതിഞ്ഞ തേങ്ങയും മറ്റുൽപന്നങ്ങളും വാങ്ങി ഉപയോഗിച്ച്‌ നിത്യരോഗികളായി മാറുന്ന മലയാളികളെ നമുക്ക്‌ സ്വപ്നത്തിൽപോലും ദർശിക്കാൻ പ്രയാസമാണ്‌.
'തെങ്ങുകൃഷി പ്രശ്നങ്ങളും - സാദ്ധ്യതകളും' എന്ന വിഷയം ഓരോ കേരളീയനും പഠിച്ച്‌ വിലയിരുത്തി 'എന്റെ വീടും എന്റെ തെങ്ങും' എന്ന ആശയം ഉൾക്കൊണ്ട്‌ നാടിനേയും നമ്മുടെ കൽപ്പവൃക്ഷത്തേയും ആരാധിക്കാനും സ്നേഹിക്കാനും എല്ലാ കേരളീയനും കഴിയട്ടെ.

ഊര്‍ന്നു പോവാതെ




ഫൈസല്‍ കെ കെ

  കരുതി വെക്കാന്‍ ഞാന്‍ തന്ന
വാകുകളുമായി
ഒരുനാള്‍ നീ എന്റെ
ശവകുടീരത്തില്‍ വരണം.
വര്‍ഷത്തിലെ
ആദ്യത്തെ മഴയില്‍
എന്റെ ഹൃദയം
ഒരു
കാട്ടുമുള്ചെടിയായി
വളര്‍ന്നിരിക്കും.
അനുസരിക്കാതെ വളര്‍ന്ന
നമ്മിലെ പ്രണയം പോലെ,
വളര്‍ന്നു നില്‍ക്കുന്ന
മുള്‍മുനകളില്‍
ഊര്‍ന്നു പോവാതെ
ചേര്‍ത്ത് വെക്കണം,
മരം പെയുന്ന പുലര്‍ച്ചയുടെ
തണുപ്പുള്ള
നിന്റെ കൈകളാല്‍, വാക്കുകള്‍....
പ്രിയേ,
എനിക്കും നിനക്കുമിടയിലൊരു
കവിതയായി
ഒരു കാട്ടുമുള്‍ചെടിയില്‍
എന്റെ ഹൃദയം......
----------ഫൈസല്‍ കെ കെ
ചിതലുകൾ
===============ഒടുവിലത്തെ
താളിലെ-
അവസാന അക്ഷരത്തിനും ,
വിരാമ ചിഹ്നത്തിനും
ഇടയിൽ,
എനിക്ക് വേണ്ടി
ഒരല്പം ഒഴിച്ചിടുക.
കണ്ണീരിൽ കുതിർന്നൊരാ
ശുന്യതയെ തേടി,
കൊളുതിടാൻ മറന്ന
നിന്റെ സ്വ്പനത്തിലെ
ജനൽ വഴി
പറന്നെത്തും
നഷ്ടബോധത്തിന്റെ
പറുദീസയിൽ നിന്ന്
ചുവന്ന ചിറകുള്ള
ചിതലുകൾ ....
ഒർമകളിലെങ്കിലും
വിരാമ ചിഹ്നത്തിൽ
എത്താതിരിക്കട്ടെ
നമ്മുടെ
പ്രണയം ...

കേരകേരളം


സുമ രാജേന്ദ്രൻ

അറബിക്കും, ആംഗലേയർക്കു,മേവർക്കും
അമിത സ്വാഗതമേകിയ കേരമേ!
അനിതരഭാഗ്യം നേദിച്ച നീയെന്നും-
അഭിമാനമാണീ മനുഷ്യകുലത്തിന്‌.
ഹരിതകാമ്യത്തിടമ്പായ നിൻ ശീർഷത്തെ-
യെതിരിടാനാവില്ലൊരന്യദ്രുമത്തിനും.
അടിതൊട്ടുമുടിവരേയ്ക്കും നീയെന്നും
അമൂല്യമാം സേവനമേകി വാഴുന്നു.
"തെങ്ങിളനീർ" അമൃതോപമം, ഞങ്ങൾക്ക്‌
തൊണ്ടു,തേങ്ങാ, ചിരട്ടകളവശ്യവസ്തുവും.
പടയണി - തെയ്യങ്ങൾക്കുമറ്റേതിനും-
കുരുത്തോലയല്ലോ, സ്വീയാഭിവൃദ്ധിയും.
മനം നിറയ്ക്കും നിറപറ, അതിൻ പൂർണ്ണത-
പ്രത്യക്ഷമാക്കുകയല്ലേ നൽപ്പൂങ്കുല?
നാളികേരത്തൊണ്ടുകൾ ചകിരിയാക്കിടാം
പിന്നെയീടുറ്റ കയറുൽപന്നമതാക്കിടാം.
കുല, കോഞ്ഞാട്ട, കൊതുമ്പിവയെല്ലാം
തനാതാമൊരിന്ധനവുമാക്കിടാം.
തേങ്ങയിൽ നിന്നെണ്ണയും, കാലികൾക്ക്‌
സ്വാദേറും പിണ്ണാക്കുമൊരുക്കിടാം.
കൽപദ്രുമമെന്ന പേരിനാൽ-
ഖ്യാതിനേടിയ പാരിന്റെ വൃക്ഷമേ!
"ബുദ്ധിയും, സൗന്ദര്യ സാദ്ധ്യതയുമേകുന്ന-
സിദ്ധി നിന്റെ ഇളനീരിലല്ലയോ"?.
കേര-കേരളം, കൈരളി ഭാഷയും
കേദാരമത്രേ, ആർഷ സംസ്കൃതിക്ക്‌
നിൻ തണലേൽക്കാത്ത, നിന്നംശമുണ്ണാത്ത-
ജീവികളുണ്ടോയീ "ഭൂലോക വനികയിൽ".

അപ്പൻ തമ്പുരാന്റെ നാളികേരം



ഡോ. എസ്‌. കെ. വസന്തൻ

നാളികേരം എങ്ങനെ കേരളത്തിൽ വന്നു എന്നകാര്യം ഒരു കൽപിതകഥയിലൂടെ കുട്ടികൾക്കായി മിനഞ്ഞെടുക്കുകയാണ്‌ അപ്പൻ തമ്പുരാൻ. ഒരുപക്ഷേ തെങ്ങിനേയും നാളികേരത്തേയും പറ്റി എഴുതപ്പെട്ട ആദ്യത്തെ (അവസാനത്തേയും!) നീണ്ടകവിത ഇതാണ്‌. 1910-1920 കാലത്താണ്‌ രചന. 'പ്രസ്ഥാനപഞ്ചകം' എന്ന ഒരു കൃതിയിലാണ്‌ ഇത്‌ ചേർത്തിരിക്കുന്നത്‌.
ഇതാണ്‌ കവിതയുടെ ഇതിവൃത്തം.
'പുല്ല' എന്ന കായലിന്‌ തെക്കുള്ള ദ്വീപിൽ ആണ്‌ നാളികേരം ഉണ്ടായത്‌. പുല്ലയിലെ നാടുവാഴി ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെത്തുണച്ചു. പകരം ഇന്ദ്രൻ നൽകിയ കൽപവൃക്ഷങ്ങൾ നാടുവാഴി നാട്ടിൽ നട്ടു. രണ്ട്‌ പത്നിമാർ ഊഴം വെച്ച്‌ അത്‌ നനച്ചു. ഒരുദിവസം അത്‌ വാടി നിൽക്കുന്നത്‌ കണ്ട്‌ ഒരു സ്ത്രീ അത്‌ നനച്ചു. അവൾ തീണ്ടലുള്ളവളായിരുന്നു. വൃക്ഷം അശുദ്ധമായി! ഇടിവെട്ടി. അശരീരിയുണ്ടായി. 'ഈ വൃക്ഷത്തിന്‌ മുകളിൽ മദ്യം വിളയും, ഇലകൾ ചൂലാവും, ചിലത്‌ വിറകാകും.' സ്ത്രീ ബോധം കെട്ടു.
അവൾ പാർവ്വതിയുടെ തോഴിയായിരുന്നു. തന്റെ കൂട്ടുകാരി ഇന്ദ്രകോപത്താൽ ബോധം കെട്ടത്‌ പാർവ്വതിക്ക്‌ സഹിച്ചില്ല. ദാഹിച്ചവർക്ക്‌ വെള്ളം കൊടുക്കുന്നതിന്‌ ശിക്ഷയോ? എന്ന്‌ പാർവ്വതി ശിവനോട്‌ ചോദിച്ചു. ശിവൻ ഇന്ദ്രനെതിരെ തിരിഞ്ഞു. ഇന്ദ്രൻ ഭയന്ന്‌ ശിവനെത്തന്നെ അഭയം തേടി. ശിവൻ വൃക്ഷത്തിന്റെ തളർച്ച മാറ്റി.  ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തമായ്‌ ആ വൃക്ഷം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന്‌ ഇന്ദ്രൻ സമ്മതിച്ചു.
അതിന്‌ വെള്ളം പകർന്ന സ്ത്രീയുടെ യശസ്സ്‌ - കേളി- വ്യാപിപ്പിക്കാൻ അതിന്റെ ഫലത്തിന്‌ 'നാരികേളം' എന്ന്‌ നാമകരണം ചെയ്തു - മലയാളത്തിൽ നാളികേരം. ശിവാനുഗ്രഹത്താൽ അതിന്റെ പൂക്കുലകൾ മംഗളസൊ‍ാചകമായി. അലങ്കാരത്തിന്‌ കുരുത്തോല, ആ മംഗളം തൂത്തുവാരാൻ ചൂല്‌, പാചകത്തിന്‌ കത്തിക്കാൻ കൊതുമ്പ്‌ അപ്പോൾ അപ്സരസുകൾ വെള്ളിക്കുടങ്ങളിൽ അമൃത്‌ നിറച്ച്‌ കൊണ്ടുവന്നു. ശിവൻ അതുവാങ്ങി കപാലകൂട്ടിലാക്കി. മുക്കണ്ണാകുന്ന മുദ്രപതിച്ച്‌ വൃക്ഷശിരസ്സിൽ സ്ഥാപിച്ചു.  പിന്നെ ജടകൊണ്ടു പൊതിഞ്ഞു. അപ്പോൾ പാർവ്വതി അത്‌ പച്ചപ്പട്ടാൽ മൂടി, അതിന്‌ മുകളിൽ തന്റെ ചൂടാമണി വെച്ചു. അങ്ങിനെ കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങും നാളികേരവുമുണ്ടായി.
2 ഡി, യൂണിറ്റി എൻക്ലേവ്‌, യൂണിറ്റി റോഡ്‌, കുറിയച്ചിറ,തൃശ്ശൂർ-6

തെങ്ങിൻ തൈകൾ കാത്തുകാത്തൊരു കരിബിയൻ രാജ്യം


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ , 
പ്രമോദ്‌ കുര്യൻ
 ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌

ആറ്‌ ലക്ഷം തെങ്ങിൻ തൈകൾ ഉടനടി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ഒരു ദ്വീപസമൂഹം - ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ. 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്ന സ്ഥാനത്ത്‌ 12,000 ഏക്കറായി കുറഞ്ഞ ഒരു രാജ്യം. ഗുണമേന്മയുള്ള വിത്തും തൈകളും ഇന്ത്യയിൽ നിന്നും ലഭ്യമാക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു ട്രിനിഡാഡ്‌. സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക്‌ അഭിമാനിക്കാൻ വക നൽകിക്കൊണ്ട്‌.
1930 കളിൽ 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്നു ട്രിനിഡാഡ്‌ എന്ന കരീബിയൻ ദ്വീപിൽ. 4768 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുള്ള ഈ കൊച്ചുരാജ്യത്തിന്റെ ഭാഗം തന്നെയാണ്‌ 300 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ടുബാഗോയും.  രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം 5128 ചതുരശ്ര കിലോമീറ്റർ മാത്രം. 1962ൽ ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന്‌ സ്വതന്ത്രയായ ട്രിനിഡാഡിൽ തെങ്ങുകൃഷി കുറഞ്ഞ്‌ കുറഞ്ഞ്‌ 12,000ത്തിൽ താഴെ എത്തിനിൽക്കുന്നു. പ്രകൃതിവാതകത്തിന്റേയും പെട്രോളിയം ഉൽപന്നങ്ങളുടേയും അക്ഷയ സ്രോതസ്സായ ഈ കൊച്ചുരാജ്യത്തിന്‌ പക്ഷേ, തെങ്ങുകൃഷിയെ പുനരുദ്ധരിച്ചെടുക്കേണ്ടിയിരിക്കുന്നു.  ഊർജ്ജത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടം സ്ഥായിയല്ലെന്നുള്ള തിരിച്ചറിവ്‌ രാജ്യത്തിന്‌ വന്നുതുടങ്ങിയെന്നർത്ഥം.  കാർഷികോൽപന്നങ്ങൾ കൃഷി ചെയ്ത്‌ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചുറച്ചതുപോലെ.
ട്രിനിഡാഡിലെ തെങ്ങുകൃഷി പുനരുദ്ധരിച്ച്‌ കരിക്കിൻ വെള്ളം സംസ്ക്കരണ യൂണിറ്റുൾപ്പെടെയുള്ള വ്യവസായ യൂണിറ്റുകൾ തുടങ്ങണമെന്ന അതിയായ ആഗ്രഹത്തിന്‌ തിരി കൊളുത്തിയത്​‍്‌ സെന്റ്‌ പാട്രിക്‌ കോക്കനട്ട്‌ ഗ്രോവേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിയുടെ ചെയർമാൻ ശ്രീ. പ്രാണേഷ്‌ മഹാരാജ്‌ ആണ്‌. 2012 മെയ്‌ മാസത്തിൽ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ റിപ്പബ്ലിക്കിന്റെ പ്രതിനിധിയായി ഇന്ത്യയിൽ വരികയും നാളികേര വികസന ബോർഡുമായി ധാരണാപത്രം ഒപ്പുവെയ്ക്കുകയും ചെയ്ത കേരസ്നേഹി. 7500 ഏക്കർ കൃഷിയിടം അധികാര പരിധിയിലുള്ള സെന്റ്‌ പാട്രിക്‌ സോസൈറ്റി 10 ഏക്കർ മുതൽ 2000 ഏക്കർ വരെ കൃഷിഭൂമിയുള്ള 160 കർഷകരുടെ കൂട്ടായ്മയാണ്‌. തെങ്ങുകൃഷി നവീകരിക്കണമെന്ന കലശലായ ആഗ്രഹവും പേറിനടക്കുന്ന സിഡ്രസ്‌ പട്ടണ നിവാസികൾ.
തെങ്ങുകൃഷിയുടെ പതനത്തിന്റെ നിദാനത്തിലേയ്ക്കൊന്നു കണ്ണോടിക്കാം. റെഡ്‌ മൈറ്റ്‌ (ചുവന്ന മണ്ഡരി) എന്ന കീടവും റെഡ്‌ റിംഗ്‌ (ചുവപ്പ്‌ വളയം) രോഗവും ആണ്‌ ഇവിടുത്തെ തെങ്ങുകൃഷിയുടെ കൊലയാളികൾ എന്ന്‌ പറയുമ്പോഴും കേരളത്തിലേയും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേയും തെങ്ങുകൃഷിയെ വിറപ്പിച്ച മണ്ഡരിയും ഇവിടെ വിനാശകാരിയാണെന്ന്‌ കാണാം.
റോയില്ല ഇൻഡിക്ക (ഞമീലഹഹമ കിറശരമ) എന്ന ചുവന്ന മണ്ഡരി തെങ്ങോലകളുടെ അടിയിൽ മുട്ടയിട്ട്‌ വിരിഞ്ഞ്‌ നീരൂറ്റിക്കുടിക്കുമ്പോൾ ഓലകൾ മഞ്ഞച്ചും ക്രമേണ ഉണങ്ങിയും പ്രകാശസംശ്ലേഷണം നടക്കാതെ തെങ്ങു നശിക്കുന്നു. ചുവന്ന വളയരോഗത്തിന്റെ ഹേതുവാകട്ടെ റാഡിനോ ഫെലിഞ്ചസ്‌ കൊക്കോഫിലസ്‌ (ഞമറലിമുവലഹലിരൗ​‍െ രീരീ​‍ുവശഹൗ​‍െ) എന്ന നിമാ വിരയും. റിംകോഫോറസ്‌ പാമാരം എന്ന ചെല്ലിയാണത്രേ ഈ നിമാവിരകൾ പരത്തുന്ന ഷഡ്പദം. ഇന്ന്‌ ട്രിനിഡാഡിൽ 63,000 ലധികം തെങ്ങുകൾക്ക്‌ ചുവപ്പ്‌ വളയം രോഗം ബാധിച്ചതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിൽ നിന്നും ആന്ധ്രാസ്വദേശിയായ ശാസ്ത്രജ്ഞ ഡോ. സുജാത, റെഡ്‌റിംഗിനെതിരെ പ്രതിരോധമാർഗ്ഗം അവലംബിക്കാനുള്ള പഠനത്തിൽ നിയോഗിക്കപ്പെടുകയും അംബ്ലിഷ്യസ്‌ ലാർജോയെൻസിസ്‌ (അ​‍ായഹ്യശ്​‍െ ഹമൃഴീലിശെ​‍െ) എന്ന ശത്രുകീടത്തെ കണ്ടുപിടിക്കുകയും അതിന്റെ പ്രജനനം വഴി മണ്ഡരിയെ തുരത്തുന്നതിനുള്ള മാർഗ്ഗം ഉരുത്തിരിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള ട്രിനിഡാഡിന്റെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കുന്നതിനും ഇതുവഴി സാധ്യമായി.

ഈ കീടരോഗബാധകൾ നിയന്ത്രണ വിധേയമാക്കുകയാണ്‌ ട്രിനിഡാഡിന്റെ തെങ്ങുകൃഷി പുനരുദ്ധാരണ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള ആദ്യപടി.  രോഗ, കീട നിയന്ത്രണ മാർഗ്ഗങ്ങളുടെ അഭാവവും ദുർബലമായ വിജ്ഞാനവ്യാപനവും കൃഷിയുടെ തകർച്ചയ്ക്ക്‌ ആക്കംകൂട്ടി. രോഗ കീടബാധയേറ്റു നശിക്കുന്ന തെങ്ങുകൾ അപ്പാടെ തോട്ടത്തിൽ കിടക്കുന്നതും തോട്ടത്തിന്റെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതും രോഗങ്ങൾ വ്യാപിക്കാനും കീടങ്ങൾ പെറ്റുപെരുകാനുമിടയാക്കുന്നു.
കരിക്കിൻവെള്ളത്തിന്‌ വലിയ സാദ്ധ്യതയാണ്‌ ട്രിനിഡാഡിൽ കാണുന്നത്‌. വഴിയോരങ്ങളിൽ കരിക്ക്‌ വിൽക്കുന്ന പ്രദേശങ്ങളിൽ ഒരു കരിക്കിന്‌ 10 ട്രിനിഡാഡ്‌ ഡോളർ വിലയുണ്ട്‌. അതായത്‌ ഏകദേശം 91 ഇന്ത്യൻ രൂപ. ഈ വൻ വികസന സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട്‌ പലരും കരിക്കിന്റെ ഇനങ്ങൾ കൂടുതലായി വെച്ച്‌ പിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ്‌. ബ്ലൂ വാട്ടേർസ്‌ എന്ന മിനറൽ വാട്ടർ കമ്പനി200 ഏക്കർ പ്രദേശത്ത്‌ മലയൻ ഡ്വാർഫ്‌ ഇനത്തിൽപ്പെട്ട കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾ വെച്ച്‌ പിടിപ്പിച്ചു. ഇപ്പോൾ മൂന്ന്‌ വർഷം പിന്നിട്ട അവയിൽ പലതും കായ്ച്ചുതുടങ്ങിയിട്ടുണ്ട്‌. ഇത്തരം ഒരേയൊരു തോട്ടം മാത്രമാണ്‌ അവിടെ കാണാൻ സാധിക്കുന്നത്‌. കാരണം ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ അഭാവം തന്നെ. മാതൃവൃക്ഷവും വിത്തുതേങ്ങയും തെരഞ്ഞെടുക്കുന്നതിലും നഴ്സറി സ്ഥാപിക്കുന്നതിലും തൈ തെരഞ്ഞെടുക്കുന്നതിലുമെല്ലാമുള്ള പരിചയമില്ലായ്മ ഈ രംഗത്തെ പിന്നോട്ടടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിന്‌ അവർ പ്രഥമ പരിഗണനയാണ്‌ നൽകുന്നത്‌.
ട്രിനിഡാഡിലെ തെങ്ങുകൃഷി പുനരുദ്ധാരണത്തിന്‌ പ്രധാനമായും രണ്ടുതരം തന്ത്രങ്ങൾ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. പ്രായം കൂടിയതും ഉത്പാദനക്ഷമത തീരെയില്ലാത്തതുമായ തെങ്ങുകൾ വെട്ടിമാറ്റിയും പുനർ നടീൽ നടത്തിയും തോട്ടങ്ങളെ പുനരുദ്ധരിക്കാൻ സാധ്യമാണ്‌. മൊത്തം തെങ്ങുകളും ഒറ്റയടിക്ക്‌ വെട്ടിമാറ്റുകയെന്നത്‌ പ്രായോഗികമല്ലാത്തതിനാൽ തെങ്ങുകൾ തമ്മിലുള്ള അകലം കൂടുതലുള്ള തോട്ടങ്ങളിൽ അടിത്തൈകൾ വെച്ച്‌ പിടിപ്പിച്ചതിനുശേഷം ക്രമേണ പ്രായാധിക്യമുള്ള തെങ്ങുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഒരു പുനരുദ്ധാരണം സാദ്ധ്യമാണ്‌. അതോടൊപ്പം തന്നെ പാടെ വെട്ടിമാറ്റി പുതിയ തൈ വെയ്ക്കാവുന്നയിടങ്ങളിലും തരിശായിക്കിടക്കുന്ന പ്രദേശങ്ങളിലും പുതിയ തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിച്ച്‌ ഒരു പുതുക്കൃഷി വ്യാപനത്തിനും ട്രിനിഡാഡിൽ സാദ്ധ്യതയുണ്ട്‌.
ഏതു രീതിയിലായാലും ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ലഭ്യതയാണ്‌ പരമപ്രധാനം. അതിനുവേണ്ടി ആവശ്യമുള്ള അനുയോജ്യമായ വിത്തുതേങ്ങകൾ സംഭരിക്കാൻ അവർ തൽപരരാണ്‌. ഏതുരാജ്യത്തുനിന്നും രോഗ-കീട ബാധകളില്ലാത്ത, രോഗപ്രതിരോധശേഷി കാണിക്കുന്ന തെങ്ങിനങ്ങളുടെ വിത്തുതേങ്ങകളാണ്‌ അവർക്കാവശ്യം. ഏകദേശം 12,000 ഏക്കറിൽ പുനരുദ്ധാരണവും 10,000 ഏക്കറിൽ പുതുക്കൃഷിയും ആരംഭിക്കുന്നതോടെ 20,000 മുതൽ 22,000 ഏക്കർ സ്ഥലത്ത്‌ 2015-16 ആകുമ്പോഴേക്കും തെങ്ങുകൃഷി വ്യാപകമാക്കാൻ സാധിക്കും. ഈ 22,000 ഏക്കറിൽ ഏതാണ്ട്‌ 4,000 ഏക്കറോളം സ്ഥലത്ത്‌ മദ്ധ്യപ്രായത്തിലുള്ള തെങ്ങിൻ തൈകൾ നിലവിലുണ്ട്‌. ബാക്കി 18,000 ഏക്കറിൽ തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നതിനും തെങ്ങുകൃഷി പുനരുദ്ധരിക്കുന്നതിനും ആവശ്യമായ തെങ്ങിൻ തൈകളുടെ കണക്ക്‌ എടുത്താൽ ഏകദേശം 13 ലക്ഷം തെങ്ങിൻ തൈകൾ വേണ്ടിവരും. ഇതിനാവശ്യമായ വിത്തുതേങ്ങകൾ മറ്റു രാജ്യങ്ങളിൽ നിന്ന്‌ വിശിഷ്യാ ഇന്ത്യയിൽ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള സാദ്ധ്യതയാണ്‌ കാണുന്നത്‌.
ഇങ്ങനെ തൈ ഉത്പാദനത്തിനുവേണ്ടി വിത്തുതേങ്ങ ഇറക്കുമതിക്കൊപ്പം മറ്റൊരു തന്ത്രം കൂടി അവിടെ പ്രയോഗിക്കാൻ സാധിക്കും. അതായത്‌ 150 ലധികം തേങ്ങ തരുന്ന മദ്ധ്യപ്രായത്തിലുള്ള തെങ്ങുകൾ തദ്ദേശീയമായി പലയിടങ്ങളിലും കാണാനുണ്ട്‌. ഇതിൽ നിന്ന്‌ നല്ല മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുത്ത്‌ വിത്തുതേങ്ങകൾ ശേഖരിച്ച്‌ പാകി തൈ ഉത്പാദിപ്പിക്കുന്ന രീതിയും അവിടെ പ്രാവർത്തികമാക്കാവുന്നതാണ്‌. ഇതിനായി അവിടുത്തെ കർഷകർക്ക്‌ പരിശീലനം നൽകേണ്ടതാണ്‌. മാതൃവൃക്ഷം, വിത്തു തേങ്ങ എന്നിവ തെരഞ്ഞെടുക്കുന്നതിനും നഴ്സറികളിൽ വിത്തുതേങ്ങ പാകുന്നതിനും, തൈകൾ പരിപാലിക്കുന്നതിനുമൊക്കെ അവരെ മികച്ച പരിശീലനത്തിലൂടെ പ്രാപ്തരാക്കേണ്ടതുണ്ട്‌. ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചാൽ കാലക്രമത്തിൽ ട്രിനിഡാഡിൽ തദ്ദേശീയമായി നല്ല ഒരു ജനിതകശേഖരം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.

അടിയന്തിരമായുള്ള തൈകളുടെ ആവശ്യം നികത്തുന്നതിന്‌ ഇന്ത്യയിലെ രോഗ, കീട ബാധയേൽക്കാത്ത പ്രദേശങ്ങളിൽ നിന്നും മികച്ച വിത്തുതേങ്ങകൾ ശേഖരിച്ച്‌ ട്രിനിഡാഡിലേക്ക്‌ അയയ്ക്കുന്നതിന്‌ അവസരമുണ്ട്‌. ഈ അവസരം ഇന്ത്യയ്ക്ക്‌ മുമ്പിൽ തുറന്നു കിട്ടിയ വലിയ ഒരു വാതായനമായി കണക്കാക്കാം. നമ്മുടെ കർഷക കൂട്ടായ്മകൾക്കും ഫെഡറേഷനുകൾക്കും അവരവരുടെ പ്രദേശങ്ങളിൽ നിന്ന്‌ ഇത്തരം മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി വിത്തുതേങ്ങ സംഭരിച്ച്‌ കയറ്റി അയയ്ക്കാവുന്നതാണ്‌. ഇങ്ങനെ നാളികേരം അയയ്ക്കുമ്പോൾ സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്‌. രണ്ട്‌ രാജ്യങ്ങളും ചേർന്ന്‌ എത്രയും വേഗം ആ നടപടി ക്രമങ്ങൾ സുതാര്യമാക്കാവുന്നതാണ്‌.
ഈ വികസനങ്ങൾ കാണിക്കുന്നത്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ എന്ന രാജ്യത്ത്‌ തെങ്ങുകൃഷിക്കും നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും വിശിഷ്യ കരിക്കിൻ വെള്ള സംസ്ക്കരണ യൂണിറ്റ്‌, നാളികേര ചിപ്സ്‌ ഉണ്ടാക്കുന്നതിനുള്ള യൂണിറ്റ്‌ എന്നിവയ്ക്ക്‌ നല്ല സാദ്ധ്യതയാണുള്ളത്‌. ക്രമേണ അവിടെ ഉത്പാദനം ഗണ്യമായി വർദ്ധിക്കുമ്പോൾ തേങ്ങാപാൽപൊടി, തൂൾതേങ്ങ, നാളികേര ക്രീം തുടങ്ങിയ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകളിലേക്കും രാജ്യത്തിന്‌ തിരിയാവുന്നതാണ്‌.

Investment in Equity (Part 2)



Sunil  M S

Here is my theory: Buy when price starts rising and sell when price starts falling.
The theory is surprisingly short, I know.
Is that all, you might ask. Yes, that is all.
This one single theory is enough and more for you to make substantial profit in the stock market, over the long term. By long term, I mean a few years. If you survive in stock market that long, faithfully following this theory or principle, you will never want to leave the stock market, I will guarantee it.
Before I proceed to explain the theory, let me give you some caution. The trading hall in a stock market is a place where free advices come to you by the dozen. Some of these advices might help you earn some little amounts of profit, while the rest will take away whatever profit you have earned and, most probably, even a chunk of your very capital. The trading hall is a great leveler. It gives you profit with one hand, but takes it away with the other. Anyone who goes by rumours which keep spreading in the trading hall, will soon burn his hands.
The share-price alone should be your sole guiding light. The price considers every news and every rumour, digests it all quickly, and adjusts itself in response to it. This adjusting process is what we see in every trading terminal (computer). The share prices in a terminal keep blinking most of the time. The price changes colour many times in split seconds. When price rises, it turns blue or green. When price falls, it turns red.
Let me repeat the theory: buy when price starts rising and sell when price starts falling. Easier said than done. The price keeps rising and falling all the time. Here, for illustrative purposes, we shall select a price movement of 5% as the trigger for our actions. Buying and selling are the actions. Please listen carefully, this is very important: We will buy a scrip when price rises 5% from a recent bottom. We will sell it away when its price falls 5% from its recent top.
Share and scrip – these are two terms which you will frequently come across in this write up. Both are the same. However, in a trading hall, they could be slightly different. SBI, Reliance, ONGC, Infosys, TCS – these are all often considered as scrips. If you are discussing TCS with your friend, he might ask you, “Do you have that scrip in your portfolio?” You might answer, “Yes, I have that scrip.” “How many shares of it do you have?” he might probe. You might say you hold 10 shares each. You will say that you are having 10 shares of each of the scrips, but you will not say that you are holding 10 scrips of the shares. Hope you are now familiar with scrips and shares. No harm if you use either.
The price of every well traded scrip forms tops (highs) and bottoms (lows) all the time. What is a top or high? Let us imagine that the price of a scrip has been rising from Rs. 100 and has touched the level of Rs. 120. After hitting Rs. 120, the price falls to Rs. 105. In stock market parlance we will say that when the price rose to Rs. 120, it met with resistance. The price could not pierce the resistance. Or, it failed to overcome the resistance. Selling emerged, and the price fell from Rs. 120 to Rs. 105. In the process, the scrip formed a top or high of Rs. 120. In other words, Rs. 120 is the last formed top or high.
Let us continue to imagine that, in the above mentioned example, the price, which had fallen from Rs. 120 to Rs. 105, then rose from Rs. 105 to Rs. 135. In stock market parlance we will say that the price formed a bottom or a low, at Rs. 105 where it had received support. The support it received at that level made sure that the price did not fall further. Not only that, the support grew strong enough to see that the price rose from Rs. 105 to Rs. 135.
In the above mentioned example, the price first formed a top or a high of Rs. 120, and then formed a bottom or a low at Rs. 105. These are the levels from which the 5 percent trigger should start reckoning. Let us see how the trigger works. Let us first take the bottom formed at Rs. 105. Let me quote the theory for ready reference: buy when price starts rising. Remember, the trigger we had chosen for action was a price movement of 5%. When the 5% trigger is applied, we must buy when price rises 5% from the bottom of Rs. 105. When the price thus rose 5% from Rs. 105 to Rs. 110.25, we must have bought the scrip at that level.
A little bit of explaining is needed at this point. What is meant by the trigger? What is it for?
As mentioned earlier, price keeps fluctuating. It rises and falls. We can’t buy whenever price rises a few paise, and we can’t sell whenever price falls a few paise. Although a ten paise rise will satisfy our theory of buying when price starts rising, we do not consider a ten paise rise as sufficient to decide that the price is starting to rise. We will decide that the price is starting to rise or has started rising only after the price has risen as much as 5%.
In the case of selling, just the opposite will come into play: when price has fallen 5%, we will decide that price has started falling and trigger ourselves into action, which, in this context will be selling.
Let us imagine that we have bought the scrip at Rs. 110.25, and that we are holding it. The price now rises to Rs. 135. After touching Rs. 135, it falls 5% to Rs. 128.25. The theory asks us to sell away the scrip when its price falls 5% from a recently formed top or high. The recently formed top or high was Rs. 135, and when the price falls 5% and touches Rs. 128.25, the sell-trigger should work, and we must sell the scrip away.
What all have we done?
We did two things: (1) When the price rose 5% from the last formed bottom or low of Rs. 105, we bought the scrip. (2) When the price fell 5% from the last formed top or high of Rs. 135, we sold it away. In other words, we bought the scrip at Rs. 110.25 and sold it away at Rs. 128.25.
Luckily for us, this particular deal ended in profit. We earned a gross profit of Rs. 18 per share. The NSE dealer’s brokerage will also have to be paid; let us assume that the total brokerage (for purchase as well as sale) came to a total of Rs. 1.28. Our net profit will thus be Rs. 16.72 per share.
Not all the deals are likely to be as rosy as this. We will go into it in detail later. Before we do, I must raise the question: Why is 5% chosen as the trigger? Why not 2%, 3% or 4%? No one will ask me why not 10%? Whether one raises it or not, the question, why not 10%, also, has to be dealt with. We shall deal with all this in the next few parts.
Hope at least a few of you will stay with me.
(To continue)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...