18 Mar 2012

malayalasameeksha march 15-april 15






മലയാളസമീക്ഷ മാർച്ച്15 ഏപ്രിൽ 15/ 2012
reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം:

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന :
എ.എസ്.ഹരിദാസ്
പംക്തികൾ
പ്രണയം
ലൈംഗികപീഡനങ്ങൾ അവസാനിക്കുന്നില്ല
സുധാകരൻ ചന്തവിള
എഴുത്തുകാരന്റെ ഡയറി
പുസ്തകപ്പുഴുക്കളും പുഴുതിന്നുന്ന പുസ്തകങ്ങളും
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
വനിതാദിനവും ചിലസൗമ്യരോദങ്ങളും
ജ്യോതിർമയി ശങ്കരൻ
നിലാവിന്റെ വഴി
നിലാവുറങ്ങുന്ന വഴികളിൽ തീർത്ഥാടകരായ്
ശ്രീപാർവ്വതി
ചരിത്രരേഖ
മാർക്സിൽനിന്ന് മിശിഹായിലേക്കോ?
ഡോ.എം.എസ്.ജയപ്രകാശ്
അക്ഷരരേഖ
സാഹിത്യമാധ്യമം എന്ന നിലയിൽ ഭാഷയുടെ സവിശേഷതകൾ
ആർ ശ്രീലതാവർമ്മ
മനസ്സ്
ജീവിതരഹസ്യങ്ങൾ
എസ്.സുജാതൻ
ലേഖനം
സമന്വയത്തിന്റെ മരുപ്പച്ചകൾ പെറ്റുപെരുകട്ടെ
സി.രാധാകൃഷ്ണൻ
മുകുന്ദേട്ടാ ,പിണറായി വിളിക്കുന്നു
പി.സുജാതൻ
തീവണ്ടി കാണിച്ചുതരുന്ന കാഴ്ചകൾ
രഘുനാഥ് പലേരി
യുക്തിപരമോ വിലക്കിന്റെ ഈ നീതിശാസ്ത്രം?
ദിപിൻ മാനന്തവാടി
ഒ.വി.വിജയൻ എന്ന ഇതിഹാസം
ഫൈസൽബാവ
മലനാടിന്റെ മാറ്റൊലി നാൽപ്പത്തഞ്ചിന്റെ  നിറവിൽ
മീരാകൃഷ്ണ
കഥയുടെ ലവണതീരങ്ങൾ
അജിത് കെ.സി
കൃഷി
നമുക്കാദരിക്കാം നേട്ടങ്ങൾ കൊയ്യുന്ന കേരകർഷകരെ
ടി.കെ.ജോസ് ഐ.എ.എസ്.
നാടെങ്ങും  ചങ്ങാതിമാരെത്തുന്നു 
മിനിമാത്യു
കേരപ്പഴമ: അടുക്കളയിലെ തേങ്ങാപ്പൊലിമ
പായിപ്ര രാധാകൃഷ്ണൻ
വേറിട്ട വഴിയിലൂടെ ഒരു കർഷക യാത്ര
നിഷ ജി
നൂതനാശയങ്ങളുടെ വിളനിലം
ലീനാമോൾ എം.എ
പെരുമ്പളത്തെ നാളികേരപ്പെരുമ
രശ്മി ഡി.എസ്
ഏലക്കാടുകളിലെ കേരവസന്തം
ദീപ്തി ആർ
മണലാരണുത്തിലെ വിജയഗാഥ
ടി.എസ്.വിശ്വൻ
കരിമ്പനകളുടെ നാട്ടിൽ നിന്നൊരു കേരഗീതം
ജെ.ജോർജ് പീറ്റർ
തെങ്ങുകൃഷിയിൽ ഒരു കാസർകോടൻ വിജയഗാഥ
വി.ജി.ചന്ദ്രശേഖരൻ
കഥ
തൃണാവർത്തനം
ജനാർദ്ദനൻ വല്ലത്തേരി
കരിയൻ ഐ.എ.എസ്സിനെ അറസ്റ്റു ചെയ്തു
സുജിത് ബാലകൃഷ്ണൻ
അവനും അവളും പിന്നെ കമ്പ്യൂട്ടറും
ഡോ.[മേജർ]നളിനി ജനാർദ്ദനൻ
പരിണിതിചക്രം
സണ്ണി തായങ്കരി
ഋതുപാപം
തോമസ് പി.കൊടിയൻ
തൊമ്മനും ഞാനും പിന്നെ ഒരു മലവെള്ളപ്പാച്ചിലും
അച്ചാമ്മ തോമസ് 
കഡാവർ
മോഹൻ ചെറായി
മൂന്നാം മുറ
അക്ബർ ചാലിയാർ
ജീവിക്കുകയാണെങ്കിൽ അതൊരത്ഭുതക്കാഴ്ചതന്നെയായിരിക്കും 
ടി.ബി.ലാൽ
ആവർത്തനകാലം
ജാനകി
നിഴലുകളെ പ്രണയിച്ചവർ
ഷാജഹാൻ നന്മണ്ടൻ
ആത്മാവുകളെ വിളിച്ചു വരുത്തുന്നവർ
സരിജ എൻ.എസ് 
ഗ്രാമത്തെതേടി
ശീതൾ പി.കെ.
സുകൃതികൾ
കെ.സി.ഗീത
പോസിറ്റീവ്
രാജേഷ് ശിവ
അർഥമില്ലാതെപെയ്യുന്ന മഴകൾ
ചന്ദ്രകാന്തൻ
പന്തിരുകുലത്തിലൊരുവൻ
ചന്തുനായർ
മഞ്ഞിനുമീതെ നിലാവ്
അഷർ ഓൺലൈൻ
ആത്മാവ്
ഷാജി കൊല്ലങ്കോട്
കള്ളൻ ബെല്ലടിച്ചാൽ ക്ലാസിൽ നിന്നിറങ്ങിയോടും
പുൽക്കൊടി
പതിമൂന്നമത്തെ പൂവ്
ഞാൻ ആചാര്യർ
യാത്ര
എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ
പ്രഫുല്ലൻ തൃപ്പൂണിത്തുറ
പരിഭാഷ
കഠാര:ബോർഹസ്
പരിഭാഷ: വി.രവികുമാർ
സങ്കരയിനം: ഫ്രാൻസ് കാഫ്ക
പരിഭാഷ: എൻ.ബി.സുരേഷ്


കവിത
കണികാണും നേരം
ചെമ്മനം ചാക്കോ 
ചലനങ്ങൾ അവസാനിക്കുന്നില്ല
സത്യൻ മാടാക്കര
ഞാൻ എരപ്പാളി
ഡോ.കെ.ജി.ബാലകൃഷ്ണൻ
പരിധികൾ
വി.പി.ജോൺസ്
നിലപാട്
ജിജോ അഗസ്റ്റ്യൻ[തച്ചൻ]
കേരളം വളരുന്നു
ഷാജി നായരമ്പലം
പഴയതുകൾ
കമലാലയം രാജൻ
ഇന്റർനെറ്റ്
സുകുമാർ അരിക്കുഴ
വാസ്തവം
എസ്സാർ ശ്രീകുമാർ
എന്റെ പുഴ 
ശാന്താമേനോൻ
ഒരു വെടി
ശ്രീകൃഷ്ണദാസ് മാത്തൂർ
ശ്രാദ്ധം
എം.എൻ.പ്രസന്നകുമാർ
പാവ
സത്താർ ആഡൂർ
തീവണ്ടി
നിദർശ് രാജ്
ഗന്ധർവ്വൻ
ആര്യാട് പി. മോഹനൻ
പാവം പൂച്ചകൾ!
യാമിനി ജേക്കബ്
മനോന്മയം
മഹർഷി
നാട്യം
ശ്രീദേവിനായർ
പ്രണയമുൾപ്പാടുകൾ
ചന്തു
മർഫി[*]റേഡിയോ
ശ്രീകൃഷ്ണദാസ് മാത്തൂർ
മഴവില്ല്
വീണാദേവി
അറിഞ്ഞും അറിയാതെയും
സന്തോഷ് പാലാ
ഗർഭപാത്രം വാടകയ്ക്ക്
സോഫിയ കണ്ണേത്ത്
സ്വപ്നങ്ങൾ
ബി.ഷിഹാബ്
ഐ.സി.യു.മുറി
ദേജാവു
ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാർ
രാജേഷ് ചിത്തിര
വന്മരങ്ങൾക്കൊപ്പം ഒരു കുഞ്ഞു ചെടിയും
ഗിരീഷ് വർമ്മ ബാലുശ്ശേരി
തീവണ്ടി
നിദർശ് രാജ്
നരഭോജികൾ:
ശാന്താ കാവുമ്പായി
ബൈനോക്കുലർ
കെ.ജി.സൂരജ്
തർപ്പണം
കുസുമം ആർ പുന്നപ്ര
വയനാടൻ ചരിതം
കലാവല്ലഭൻ
ഈഗോകൾക്കിടയിലെ ഇടവേളകൾ
ലിച്ചി
ഗൾഫ്ജീവിതം
ബിജെകെ
ഭ്രാന്ത്
അന്വേഷി
വിവാഹിത
അഭയ
കാറ്റ് പ്രണയമാണ്:
എം.കെ.ഹരികുമാർ


ആരോഗ്യം
ആതുരസേവനമേഖലയിലെ വേട്ടക്കാർ
ഫൈസൽബാവ
സ്ത്രീ
പെണ്ണിനു ഉടലാണോ തലയാണോ പ്രാധാന്യം?
ഷീബാ രാമചന്ദ്രൻ
അനുഭവം
അപ്പൊ , അതാണവന്റെ ആവശ്യം
ഇ എ സജി തട്ടാത്തുമല
കഥ പറയുന്ന കടലോരം
മൻസൂർ ചെറുവാടി
വെൽക്കം ടു കട, നൈസ് ടു മീറ്റ് യു
മനോജ് രാജഗോപാൽ
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
ബിനോയ്കുമാർ കണ്ടത്തിൽ
മാപീ ഡിസ്കൗണ്ട്
പരപ്പനാടൻ
ധ്യാനം  
എം.കെ.ഖരീം
രണ്ടുചിന്തകളുടെ ഇടവേള:
ഗംഗാധരൻ മാക്കന്നേരി
ഓർമ്മ
പുനർജന്മം
രാജി
കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ്  ഹൈസ്കൂൾ
സത്യൻ താന്നിപ്പുഴ
കാവ്യചിന്ത:
ലാപുട:കവിതയെ വായിക്കുമ്പോൾ
സനൽ ശശിധരൻ
സാധ്യമെന്ത് കണ്ണീരിനാൽ
രാം മോഹൻ പാലിയത്ത്
മഹാകവി പി.കുഞ്ഞിരാമൻനായർ എന്ന അവധൂതൻ
ഇന്ദിരാബാലൻ
ഇംഗ്ലീഷ് വിഭാഗം
In search of
ഗീതാ മുന്നൂർക്കോട്
Youth by lalithambika antharjanam
tr: എ.കെ.ശ്രീനാരായണഭട്ടതിരി
The newly wed
വിന്നി പണിക്കർ
Moments
രാജനന്ദിനി
മലയാളസമീക്ഷ അന്താരാഷ്ട്ര അവാർഡ് 2012
പുസ്തകങ്ങൾ
വാർത്ത
നവാദ്വൈതം
എഡിറ്ററുടെ കോളം







ഒരു വെടി




ശ്രീകൃഷ്ണദാസ്‌ മാത്തൂർ.

ഒരു വെടിക്കായത്രെ നാം
കാതോർക്കുന്നത്‌, എന്നും.
ഒരുതുണ്ടു മാംസവും കൊണ്ടത്‌
കാലങ്ങൾ ചുറ്റിത്തിരിഞ്ഞ്‌
ഇടക്കിടക്കു വന്ന് പൊട്ടി,
കണ്ണീരു പിഴിഞ്ഞെടുത്ത്‌,
നായാട്ടു ദാഹമടക്കി,
കടലിലേക്കോ, ആകാശത്തേക്കോ
മണ്ണിലേക്കോ തൽക്കാലം
മടങ്ങുന്നു.

ചില പൂങ്കാവനങ്ങളിൽ നിന്ന്
പൂവുകളെന്നു പറഞ്ഞ്‌
ഇപ്പൊഴും കൊഴിഞ്ഞു വിഴുന്നത്‌
അങ്ങനെ കിനിഞ്ഞ ചോരയാണു`.

വിയർപ്പെന്നു പറഞ്ഞ്‌
തിളങ്ങി ചവർക്കുന്നത്‌,
വെടി ശീലിച്ച്‌, മുറിഞ്ഞു ശീലിച്ച്‌
തഴമ്പിച്ച തനിനാട്ടുമ്പുറമാണു`.

ഇവിടിപ്പൊഴും നിറയെ
അസ്ഥിപൂക്കുന്ന വിരിഞ്ഞ്‌ നെഞ്ച്‌
വെടിപാകാൻ പാകത്തിനുണ്ടെന്ന്
ചിലർ വ്യാമോഹിക്കുന്നു.

ഒന്നാം കരണവും, കൂട്ടുകാരും
രണ്ടാം കരണവും കൂട്ടുകാരും,
ഇപ്പൊഴും മറ്റുകരണങ്ങൾ
കാട്ടിക്കൊടുക്കാനുണ്ടാവുമെന്ന്
ചോര രുചിച്ചവനു തോന്നുന്നു.

വരുമ്പൊഴൊക്കെ,
തിര വകഞ്ഞൊരു നര-
നായാട്ടു നടത്തിപ്പോകാമെന്നാകാം..

എത്രമേൽ ഞാനിനി വെടികൊണ്ട്‌
ഇങ്ങനെ മരിക്കാതെ കിടക്കും,
ഇളയും കുറെ കരുമാടികളും,
കടൽകരെയിരുന്ന് നെഞ്ചത്തടിക്കുന്നു.

നമുക്കൊന്ന് നിവരേണ്ടേ,
കൂനന്മാർ ഗോപുരമോന്തായത്ത്‌
കുനുകുനെ ഗീർ വ്വാണം
കുടഞ്ഞിടുന്നു..
******

ആതുര സേവന മേഖലയിലെ വേട്ടക്കാര്‍


ഫൈസല്‍ ബാവ

“നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.

ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.

ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.

സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു
ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.

ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.
നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.
സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.

എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!





കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍


news

കണ്ണൂരിന്റെ കയ്യൊപ്പ്.....     ക്രിതികള്‍ ക്ഷണിക്കുന്നു..


ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബിന്റെ
വാര്‍ഷികത്തോടനുബന്ദിച്ച്. 'കണ്ണൂരിന്റെ കയ്യൊപ്പ്' എന്ന പേരില്‍
കണ്ണുര്‍ജില്ലയിലെ സാഹിത്യകാരന്മാരുടെ പുസ്ത്കങ്ങളുടെ പ്രദര്‍ശനം
സങ്കടിപ്പിക്കുന്നു. ആയതിലേക്കു എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ
ക്രിതികള്‍ മാര്‍ച്ച്‌ 31 നകം കിട്ടത്തക്ക വിധം അയക്കുവാന്‍ മാന്യ
എഴുത്തുകാരോടു അപേക്ഷിക്കുന്നു.

എന്ന്
സെക്രട്ടറി അജയന്‍ വളക്കൈ
ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബ്‌
പന്നിത്തടം.
കൊയ്യം പി.ഒ
കണ്ണുര്‍  670142

ഫോണ്‍: 9496356752

എന്‍റെ പുഴ.

ശാന്താമേനോൻ

നിറഞ്ഞൊഴുകുന്ന
വെണ്മ പുതച്ച്
നീല പൊന്‍മാനെ പോലെ 
അകലം സൂക്ഷിച്ച്‌
ഒന്നും പറയാതെ,
ഒരിക്കലും പൂ 
ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.

അക്ഷരരേഖ


ആർ ശ്രീലതാവർമ്മ
സാഹിത്യമാധ്യമം എന്ന നിലയിൽ ഭാഷയുടെ സവിശേഷതകൾ
                
            നിത്യവ്യവഹാരത്തിൽ ഭാഷ, ആശയവിനിമയത്തിന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നു.എന്നാൽ സാഹിത്യത്തിൽ ഭാഷ ,ആശയവിനിമയത്തിന്റെ സാമാന്യതലം പിന്നിട്ട് ഭാവാവിഷ്കാരത്തിന്റെ സവിശേഷ മണ്ഡലത്തിലേക്കുയരുന്നു.അങ്ങനെ അത് സമാന്യവ്യവഹാരഭിന്നമാകുന്നു.സമാന്യവ്യവഹാരത്തിൽ നിന്ന് എന്നതുപോലെ ശാസ്ത്രഭാഷയിൽ നിന്നും വ്യത്യസ്തമാണ് സാഹിത്യഭാഷ.ശാസ്ത്രം തുടങ്ങിയ വൈജ്ഞാനികവിഷയങ്ങൾക്കും ഭാഷയാണ് ആധാരം.പക്ഷേ,ശാസ്ത്രം വസ്തുനിഷ്ഠമാണ്,ഭാവനിഷ്ഠമല്ല.അതുകൊണ്ടുതന്നെ ശാസ്ത്രത്തിൽ,വാക്കുകൾ അവയുടെ നിശ്ചിതങ്ങളായ അർഥങ്ങളിൽ ഉറച്ചുനിൽക്കുന്നു.വസ്തുതകൾ ഋജുവായും വസ്തുനിഷ്ഠമായും പറയുകയാണ് ശാസ്ത്രഭാഷയുടെ ലക്ഷ്യം.അതിനാൽ വൈചിത്ര്യം വരുത്തിയുള്ള പറച്ചിലും അതിശയോക്തി കലർന്ന പറച്ചിലും ഇവിടെ തികച്ചും വർജ്യമാണ്.എന്നാൽ സാഹിത്യത്തിന്റെ സ്ഥിതി ഇതല്ല.സാഹിത്യം ആത്മനിഷ്ഠമാകയാൽ പദങ്ങൾ നിയതമായ അർഥതലത്തിൽ ഒതുങ്ങുന്നില്ല.മാത്രമല്ല,ബിംബകല്പനകളിലൂടെയും സൂചകങ്ങളിലൂടെയും മറ്റും സാഹിത്യഭാഷ ബഹുതലസ്പർശിയായി മാറുകയും ചെയ്യുന്നു.സാഹിത്യത്തിൽ പദങ്ങൾ പ്രത്യേകമായ അർഥവിവക്ഷയോടെ പ്രയോഗിക്കപ്പെടുന്നില്ല എന്നതുകൊണ്ട് ഭാഷാമാധ്യമം മറ്റ് കലാമാധ്യമങ്ങളെ അപേക്ഷിച്ച് അയവുള്ളതാണെന്ന വസ്തുതയും ശ്രദ്ധേയമാണ്.സമാനാർഥങ്ങളുള്ള പദങ്ങളിൽ ഒന്നിനു പകരം മറ്റൊന്ന് സ്വീകരിക്കാനും പദങ്ങളുടെ വാച്യാർഥം മറച്ചുവച്ച് വ്യംഗ്യമായി പറയാനുമുള്ള സ്വാതന്ത്ര്യം സാഹിത്യകാരനുണ്ട്.സാഹിത്യഭാഷയുടെ ഫലപ്രദമായ സംവേദനസാധ്യതയ്ക്ക് തെളിവു കൂടിയാണിത്.
                    ഭാഷയുടെ ഘടന നിർണയിക്കുന്നതിൽ അനുഭവത്തിന് നിർണായകമായ പങ്കുണ്ട്.അഥത്തിന്റെ അഥവാ ഭാവത്തിന്റെ ആപേക്ഷികബന്ധങ്ങളിലേക്ക് നയിക്കാൻ കഴിയുക എന്നത് സാഹിത്യഭാഷയുടെ വ്യാവർത്തക ധർമമാണ്.ആവിഷ്കർത്താവിന്റെയും അനുവാചകന്റെയും അനുഭവബോധത്തെ അഥവാ സൗന്ദര്യബോധത്തെ ബന്ധിപ്പിക്കുന്ന ഏകഘടകമാണ് സാഹിത്യത്തിൽ ഭാഷ.കലാസൗന്ദര്യം പകർന്നുകൊടുക്കുക,കലാസൗന്ദര്യം ആസ്വദിക്കുക-ഇവ രണ്ടും മനുഷ്യന്റെ സൗന്ദര്യാത്മകസംവേദനത്തിന്റെ വ്യത്യസ്ത തലങ്ങളാണ്.എഴുത്തുകാരൻ ആസ്വാദനത്തിലും ആവിഷ്കാരത്തിലും പങ്കുകൊള്ളുമ്പോൾ അനുവാചകൻ ആസ്വാദനത്തിൽ മാത്രം പങ്കുകൊള്ളുന്നു.ഭാവനയുടെ ഏറ്റക്കുറവുകൾക്കനുസൃതമായാണ് സൗന്ദര്യസംവേദനമണ്ഡലത്തിൽ ഈ വ്യത്യാസം രൂപംകൊള്ളുന്നത്.ഭാവനാശക്തി എല്ലാ മനുഷ്യരിലും ഒരുപോലെയല്ല വ്യാപരിക്കുന്നത്.പ്രതിഭാധനന്മാരായ കലാകാരന്മാരിൽ ഭാവനാശക്തിയുടെ പ്രവർത്തനം ഏറിയിരിക്കും.മാത്രമല്ല,കേവലമായ സൗന്ദര്യാസ്വാദനത്തെ,ആവിഷ്കാരത്തിലൂടെ സൗന്ദര്യാത്മകവസ്തുജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ഇവർക്കേ കഴിയൂ.മാധ്യമത്തിന്റെ സവിശേഷ സംഘടനയാണ് ഇക്കാര്യത്തിൽ എഴുത്തുകാർക്ക് സഹായകമായി വർത്തിക്കുന്നത്.
                                    അനുഭവങ്ങൾക്ക് വാങ്മയരൂപം നൽകുന്ന എഴുത്തുകാരൻ പദപ്രയോഗത്തിലാണ് ആദ്യന്തം ശ്രദ്ധിക്കുന്നത്.ഉചിതമായ വാക്കും ഉചിതാർഥവും അവയുടെ സ്മുചിതമായ സംയോഗവും സർഗാത്മകസാഹിത്യം കൈകാര്യം ചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചും ഒരു വരലബ്ധി തന്നെയാണ്.വാഗർഥപ്രീതിക്കു വേണ്ടി ജഗത്പിതാക്കളെ വന്ദിച്ചുകൊണ്ടാണ് കാളിദാസൻ തന്റെ 'രഘുവംശ'കാവ്യം ആരംഭിച്ചത്."വാരിധി തന്നിൽ തിരമാലകളെന്നപോലെ ഭാരതീ പദാവലി തോന്നേണം കാലേ കാലേ"എന്ന് എഴുത്തച്ഛൻ പ്രാർഥിക്കുമ്പോഴും കവിതയിൽ-സാഹിത്യത്തിൽ ഉചിത പദപ്രയോഗത്തിനുള്ള പ്രാധാന്യമാണ് വ്യക്തമാകുന്നത്.പദസ്വാധീനത്തെ സംബന്ധിച്ചിടത്തോളം എഴുത്തുകാരുടെ മൗലികപ്രതിഭയ്ക്ക് മുഖ്യസ്ഥാനമാണുള്ളത്.എഴുതുകാരന്റെ/എഴുത്തുകാരിയുടെ വൈയക്തികതയുമായി ഇത് അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു.മൗലികപ്രതിഭയുള്ളവർക്കേ സർഗാത്മകകൃതികൾ സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.എന്നാൽ സഹജമായ പ്രതിഭയ്ക്കൊപ്പം തന്നെ സ്വാർജിതമായ പ്രതിഭയും എഴുത്തുകാർക്ക് അനിവാര്യമാണ്.'കാവ്യാനുശീലനം' എന്ന് ഭാരതീയ കാവ്യചിന്തകർ പേരിട്ടുവിളിക്കുന്ന കാവ്യഹേതുവാണ് സ്വാർജിതപ്രതിഭയ്ക്ക് ആധാരം.ഇതര സാഹിത്യകൃതികളുമായി എഴുത്തുകാരനുള്ള പരിചയം അയാളുടെ സർഗാത്മകപ്രതിഭയ്ക്ക് തിളക്കമേറ്റുന്നു,പുതിയ അനുഭൂതിമണ്ഡലങ്ങൾ പ്രദാനം ചെയ്യുന്നു,അപരിചിതങ്ങളായ ആശയമണ്ഡലങ്ങൾ തുറന്നുകൊടുക്കുന്നു.
                           ഭാഷയിൽ ശബ്ദ്ദവും അർഥവുമുണ്ട്.ഇവയെ ഏകീഭവിപ്പിക്കുക വഴി ഇന്ദ്രിയാനുഭൂതിനിഷ്ഠമായ സവിശേഷമായഭാവതലത്തിലേക്ക് വായനക്കാരെ നയിക്കാൻ എഴുത്തുകാർക്ക് കഴിയണം.ഭാഷാമാധ്യമത്തിന്റെ സവിശേഷ സംഘടനയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.സംഘടന എന്ന പ്രക്രിയ സാഹിത്യകൃതിയുടെ ഭാഷാതലത്തിലും ഭാവതലത്തിലും സംഭവിക്കുന്നു.ഭാഷ ഭാവമായി,അഥവാ,ഭാവം ഭാഷയായി വികസിക്കുമ്പോഴാണ്‌സാഹിത്യകൃതി കലാപരമായ മികവ് കൈവരിക്കുന്നത്.ഭാഷയ്ക്ക് ഇവിടെ രൂപത്തിന്റെ സ്ഥാനമാണുള്ളത്.സാഹിത്യകൃതിയുടെ ആന്തരികസത്ത തന്നെയാണ് ഭാവം.ഭാവാവിഷ്കാരത്തിനുതകുന്ന ഘടനയും ആ ഘടനയെ പരിപോഷിപ്പിക്കാനുതകുന്ന പദവാക്യാദികളുടെ പരസ്പരബദ്ധതയും ഉൾച്ചേർന്നതാണ് രൂപം.അതായത് എഴുത്തുകാരന്റെയുള്ളിൽ രൂപംകൊള്ളുന്ന ഭാവത്തെ സഹൃദയഹൃദയങ്ങളിലേക്ക് സംക്രമിപ്പിക്കുവാൻ കഴിയുന്നതായിരിക്കും രൂപം.എഴുത്തുകാരന്റെ മനസ്സിൽ പിറവിയെടുത്ത സാഹിത്യസൃഷ്ടിയും വായനക്കാരന്റെ മുന്നിലുള്ള സാഹിത്യസൃഷ്ട്ടിയും തമ്മിലുള്ള അന്തരം നിസ്സാരമല്ല.ഭാവത്തെ അതുപോലെ പകർത്തിവയ്ക്കാതെ സന്ദർഭോചിതമായ വികാസപരിണാമങ്ങൾ വരുത്തി ഗുണപരമായി നിബന്ധിക്കുക എന്ന സർഗാത്മകസവിശേഷത രൂപത്തിനുള്ളതുകൊണ്ടാണ് സൃഷ്ടിയ്ക്കു മുൻപുള്ള കലാകൃതിയും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ കലാകൃതിയും വ്യത്യസ്തമായിരിക്കുന്നത്.


നിലപാട്‌


ജിജോ അഗസ്റ്റിൻ (തച്ചൻ)

ആത്മീയവാദികൾക്ക്‌
എന്തിനുമേതിനും ഉത്തരമുണ്ട്‌
ചോദ്യം ചെയ്താലോ?
ഭയപ്പെടുത്തും, പിന്നെ തക്കത്തിനൊത്തുകിട്ടിയാൽ
തൊലിയുരിച്ച്‌ തിളച്ച എണ്ണയിൽ വറുക്കും
ഭൗതികവാദികൾക്കുമുണ്ട്‌
ഏതിനും പോംവഴി
പക്ഷേ ഉത്തരം മുട്ടിയാൽ
ആദ്യം കൊഞ്ഞനം കുത്തിനോക്കും
ഫലിച്ചില്ലെങ്കിൽ വാലു ചുരുട്ടിത്തിരുകി
ഓട്ടം പിടിക്കും
മിതവാദിയായാൽ
ഈ മാർഗങ്ങളെല്ലാം അവലംബിയ്ക്കാം
അതുകൊണ്ടു ഞാനും
കമ്യൂണിസ്റ്റായി.

പാവം പൂച്ചകള്‍!!!

യാമിനി ജേക്കബ്ബ്

വെളിച്ചത്തില്‍ പിറന്ന്,
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്,
ഇരുട്ടില്‍ അവസാനിക്കുന്ന,
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്,
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന
മുറികള്‍.
ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ,ഊട്ടുമുറിയുടെ
അടുപ്പം തൊട്ടു തീണ്ടാത്ത
മുറികള്‍.

ഇതൊന്നുമറിയാതെ,
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌,കാല്‍പ്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?
വാതില്‍ തുറന്നടയുന്ന  നിമിഷാര്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കും തോറും
ചുരുള്‍ നിവരുന്ന ഗൂഡ ലക്ഷ്യങ്ങള്‍,
സ്വാര്‍ത്തതകള്‍.
തുടക്കത്തിലേ സംഭ്രമതിനോടുവില്‍,
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!

N B:ഇവിടെ പരാമര്ശിക്കപ്പെടുന്നതെല്ലാം പെണ്‍ പൂച്ചകളെ കുറിച്ചാണ്.

പഴയതുകള്‍

കമലാലയം രാജന്‍


നനഞ്ഞ പുസ്തകങ്ങള്‍ 
നെഞൊട്ടി ഉണങ്ങിയ 
നടവഴികളില്‍ ..

ആദ്യ പ്രണയത്തിന്റെ 
കാല്‍പ്പാടുകള്‍ 
ചെളിവെള്ളം നിറയാനായ്‌
കുഴിഞ്ഞു കിടന്നിരുന്നു 

കുഴികള്‍ 
മഴവെള്ളത്തെ 
അണ കെട്ടി നിര്‍ത്തിയ കാലത്ത് 
അണ തകര്‍ത്തൊഴുകിയ പ്രണയം 
പൊള്ളുന്ന ഹൃദയ ച്ചൂടില്‍ ബാഷ്പ്പീകരിച്ചു പോയി .. 

മാറോടണയ്ക്കപ്പെട്ട പുസ്തകങ്ങള്‍ 
ഉണങ്ങിയെങ്കിലും 
നനഞ്ഞ പാവാടകള്‍ 
ഉണങ്ങാതെ 
പാതിറ്റാണ്ടുകളായി ഈറന്‍ തെറിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു 

ചെമ്മണ്‍കുഴികള്‍ താര്‍ പുരണ്ട 
കല്‍ക്കഷ് ണങ്ങളാല്‍ മറയ്ക്കപ്പെട്ടു 

നനഞ്ഞ പാവാടകള്‍ 
പ്രതീക്ഷിച്ച വെളിമ്പുറങ്ങളില്‍ 
കണ്ണുകള്‍ നടന്നു തളരുന്നു ... 

പ്രൈമറി സക്കൂളിലെ കലപിലകള്‍ 
ആയുസ്സൊടങ്ങാതെ കാത്തിരിയ്ക്കുന്നത് 
കരളില്‍ കവിതകള്‍ അട വെയ്ക്കപ്പെടുന്നതു കൊണ്ടാണ് 

വിരിയുന്ന സ്വപ്ന ങ്ങള്‍ക്ക് 
പാവാടകളുടെ നനവും
നെഞൊട്ടിയുണങ്ങിയ 
പുസ്തകങ്ങളുടെ ചൂടും 
ആത്മാവാകുന്നു ...

തീവണ്ടി

നിദർശ് രാജ്

ഞാന്‍ തീവണ്ടി
അലറിക്കരഞ്ഞ്
ഞരങ്ങിപ്പുകതുപ്പി
മുക്കി മൂളി
ഞാന്‍ കാതങ്ങള്‍ താണ്ടുന്നു


അലറിക്കരയുവാന്‍ 
കുറേയേറെ കാരണങ്ങളുണ്ട്
ഷൊര്‍ണ്ണൂര് എത്തുമ്പോള്‍
പിച്ചിച്ചീന്തപ്പെട്ട സൌമ്യയെയോര്‍ത്ത്
ഞാന്‍ വിലപിക്കുന്നു


കടലുണ്ടിപ്പാലമെത്തുമ്പോള്‍
വിമാനത്തിന്റെ ഇരമ്പല്‍ പോലെ
ദീന വിലാപങ്ങള്‍
എന്റെ യന്ത്ര ചെവിയില്‍ അലയടിക്കുന്നു
അന്ന് ഞാനും മരിച്ചു
പക്ഷെ ഒന്നു റിപ്പയര്‍ ചെയ്തപ്പോള്‍
ഞാന്‍ വീണ്ടും തീവണ്ടിയായി
പക്ഷേ മരിച്ച മനുഷ്യനെ
റിപ്പയര്‍ ചെയ്യനൊക്കുമോ


അലക്ഷ്യമായുള്ള യാത്രയില്‍ 
കൊങ്കണ്‍ തുരങ്കം കഴിഞപ്പോഴാണറിഞ്ഞത്
കണ്ണീര്‍പ്പാടുവീണ എന്റെ നൊമ്പരത്തിന്റെ ഡയറി
എവിടെയൊ വച്ച് നഷ്ടപ്പെട്ടിരിക്കുന്നു.

ഒ. വി. വിജയന്‍ എന്ന ഇതിഹാസം

ഫൈസൽ ബാവ


മാർച്ച് 31 ഒ.വി .വിജയന്റെ ചരമദിനമാണ്


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

- ഫൈസല്‍ ബാവ‍


മഴവില്ല് .


വീണാദേവി

പൊക്കിള്‍ക്കൊടിയില്‍ നിന്നുദിച്ച
ഒരു മഴവില്ല് നിന്നെത്തേടി എത്തുന്നു .
അത് നിന്നില്‍നിന്നും എന്നിലേക്കുള്ള പാലം .
മഴവില്ലിന്‍റെ പാലം .
അതിലൂടെ നടന്നു ഞാന്‍ നിന്നിലെക്കും
നീ എന്നിലേക്കും വരുന്നു .
അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ
ആയിരിക്കുന്നുവല്ലോ ഈയാത്ര.
ഈ മഴവില്‍ നിറങ്ങള്‍ ഓരോ പരമാണുവിലും നിറഞ്ഞ്,
ഹൃദയത്തെ വലം വെച്ച് ,
സിരകളില്‍ ചുഴലി കുത്തി
രോമകൂപങ്ങളില്‍ പ്രകാശ ധാരയായി പ്രസരിക്കുന്നു .
സ്വയം പ്രകാശമായ് രൂപാന്തരം ചെയ്ത ഇരു ബിംബങ്ങള്‍
മഴവില്ലിലൂടെ യാത്ര ചെയ്യുന്നു .
വി. മീനാക്ഷി

അഞ്ചാംഭാവം

 ജ്യോതിർമയിശങ്കരൻ

വനിതാദിനവും ചില സൌമ്യരോദനങ്ങളും

വെറുതെ മെയിൽ തുറന്നു  ഒന്നു നോക്കുകയായിരുന്നു .മെയിലിലൂടെ കിട്ടിയ ചില
മനസ്സിൽ തട്ടിയ സത്യങ്ങൾ നിങ്ങളുമായി പങ്കിടണമെന്നു തോന്നി.ഇതാ ഇനിയും
വന്നെത്തുകയാണല്ലോ ഒരു ലോകവനിതാദിനം.  ഇന്റർനാഷനൽ വിമൻസ്ഡെയ്ക്കു  കഴിഞ്ഞ
വർഷം 100 വയസ്സു തികഞ്ഞു. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുള്ള നേട്ടങ്ങൾ
കാട്ടിത്തരാനായി ഒട്ടനവധി  ഉണ്ടാവാം.  വേണ്ടത്ര രീതിയിൽ സ്ത്രീയുടെ
ഉന്നമനം ആഗോളതലത്തിലും ഭാരതത്തിലും കൈവന്നോ എന്നറിയില്ലെങ്കിലും
ഇത്തരുണത്തിൽ ഇവിടെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്ന  ചില സംഭവങ്ങളെക്കുറിച്ചു
പറയാം.

മറക്കുവാൻ മനസ്സിനോടു പറഞ്ഞതായിരുന്നു. പക്ഷേ ഒന്നിനു പിന്നാലെ ഒന്നായി
വരുന്ന ഇ-മെയിലുകൾ ഓർമ്മയെ പുതുക്കിക്കൊണ്ടിരിയ്ക്കുന്നു. മറക്കാൻ
മോഹമായിട്ടല്ല, ഉള്ളിൽ അത്രയേറെ തട്ടിയ സംഭവമായിരുന്നല്ലോ അത്. പറഞ്ഞു
കൊണ്ടു വരുന്നതു സൌമ്യ എന്ന പെൺകുട്ടിയുടെ അതിദാരുണമായ
വിധിയെക്കുറിച്ചാണെന്നു മനസ്സിലായിക്കാണുമല്ലോ. പ്രതീക്ഷകൾ നിറഞ്ഞ
മനസ്സുമായി ആ തീവണ്ടിയിൽ ഒറ്റയ്ക്കിരുന്ന അവളുടെ മനസ്സിൽ ഭാവി
വരനെക്കുറിച്ചും നാളെ ആദ്യമായി അയാളെ കാണുന്ന സമയത്തെക്കുറിച്ചുമുള്ള
മധുരസ്മരണകൾ മാത്രമായിരുന്നിരിയ്ക്കണം. ഒറ്റയ്ക്കായതും ഒരു സമനില തെറ്റിയ
ഡ്രഗ്ഗ് അഡിക്റ്റിന്റെ പരാക്രമങ്ങൾക്കിരയായതും വിധിയെന്നു പലരും
പറഞ്ഞെന്നു വരാം.പക്ഷെ സത്യം അവൾ മൃഗീയമായി പീഡിയ്ക്കപ്പെട്ടുവെന്നതും
മരിച്ചുവെന്നതും മാത്രമല്ല, ഇതുഒഴിവാക്കാവുന്നതു കൂടിയായിരുന്നുഎന്നതാണ്.
ഇവിടെ കുറ്റക്കാർ ഏറെയായതിനാൽ നമുക്കു സമൂഹത്തെത്തന്നെ പഴി
ചാരുന്നതായിരിയ്ക്കും ഭംഗി. പത്ര പംക്തികളിലും മീഡിയയിലും ഇത്രയേറെ
ഒച്ചപ്പാടുണ്ടാക്കിയ സംഭവങ്ങൾ അടുത്തൊന്നുമുണ്ടായിക്കാണില്ല. അവിശ്വനീയത
നിറഞ്ഞു നിന്ന സത്യമെന്നു പറയാനാണ് തോന്നുന്നത്.

ഒരു ദിവസം സൌമ്യയ്ക്കായി കൈകോർത്തു പിടിയ്ക്കാനാഹ്വാനം ചെയ്തൊരു ഇ-മെയിൽ.
ഒരു മനുഷ്യച്ചങ്ങല സൃഷ്ടിയ്ക്കാൻ ആഹ്വാനം. വായിച്ചപ്പോൾ ഒന്നു
മനസ്സിലായി. ശരിയ്ക്കും കേരളത്തിലെ ജനതയെ ഉലച്ച സംഭവം തന്നെയായിരുന്നു
സൌമ്യയുടെ ദൌർഭാഗ്യകരമായ അനുഭവങ്ങൾ. നഷ്ടപ്പെട്ടതിന്റെ ദു:ഖത്തിലുപരിയായി
നഷ്ടപ്പെട്ടവിധം മനസ്സിൽ തങ്ങി നിൽക്കുമെന്നതാണു സത്യം. പെണ്മക്കളുള്ള
അമ്മമാർക്കു ആധി കൂടിക്കാണും, തീർച്ച. തങ്ങളുടെ പ്രിയപ്പെട്ടവർക്കും
ഇത്തരം ദുർഗ്ഗതി വന്നേയ്ക്കാമെന്ന സത്യം പുരുഷന്മാരുടേയും കണ്ണുതുറക്കാൻ
പ്രേരിപ്പിയ്ക്കുകയാണ്. ഒന്നും ചെയ്യാൻ കഴിയാത്തതിലെ നിസ്സഹായതയും
പ്രകടമാണ് . കേരളത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് സംഭവിച്ചത്.
എന്തുകൊണ്ടു അതു സംഭവിയ്ക്കാനിടയായി എന്നതാണ് നമുക്കറിയേണ്ടത്.
ആരാണിതിന്റെ കാരണക്കാരെന്നും. റെയിൽ വേ സുരക്ഷിതത്വക്കുറവാണു
പ്രധാനകാരണമെന്ന് തോന്നി. സഹയാത്രികരുടെ പ്രതികരണമില്ലായ്മ മറ്റൊരു ഘടകം.
സ്വയം പ്രതികരിയ്ക്കാൻ മറന്ന സൌമ്യയും തെറ്റുകാരി തന്നെയല്ലേ?.

തമിഴനാട്ടിൽ നിന്നും കേരളത്തിലേയ്ക്കു പെൺകുട്ടികളെ കൊണ്ടു വന്നു വീട്ടു
ജോലികൾക്കായും സെക്സ് റാക്കറ്റുകൾക്കും വിൽക്കുന്ന സംഘത്തെക്കുറിച്ചും
വായിയ്ക്കാനിടയായി. വീട്ടുവേലയ്ക്കു നിൽക്കുന്ന സ്ഥലത്തെ അതി ദയനീയമായ
പീഡനങ്ങൾക്കൊടുവിൽ മരിയ്ക്കാനിടയായ പെൺകുട്ടിയെക്കുറിച്ചു വായിച്ചപ്പോൾ
കരയാതിരിയ്ക്കാനായില്ല. 100 ശതമാനം സാക്ഷരരെന്നഭിമാനിയ്ക്കുന്ന
കേരളത്തിലെ ജനതയ്ക്കു ഒന്നും പറയാനില്ലേ? സ്ത്രീതന്നെ സ്ത്രീയ്ക്കെതിരെ
പ്രവർത്തിയ്ക്കുന്ന കാഴ്ചയാണിവിടെ കാണാനാകുന്നത്. മേലാസകലം പൊള്ളലേറ്റ
കുട്ടിയെക്കുറിച്ചു കേട്ടപ്പോൾ സമൂഹത്തിന്റെ
വൈകൃതമായിക്കോണ്ടിരിയ്ക്കുന്ന മുഖത്തെ മാത്രമേ ഓർക്കാനായുള്ളൂ.
എന്തൊക്കെയാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്? സ്വന്തം മക്കളെ
ഇത്തരക്കാർക്കു വിൽക്കുന്ന മാതാപിതാക്കളുടെ മന:സ്ഥിതിയ്ക്കു പിറകിൽ
ദാരിദ്ര്യം മാത്രമാണോ? അറിയേണ്ടിയിരിയ്ക്കുന്നു.

ഒരു പ്രതികാരത്തിന്റെ ഞെട്ടിപ്പിയ്ക്കുന്ന കഥയുമായി വന്ന ഇ-മെയിൽ സന്ദേശം
സ്ത്രീയുടെ മറ്റൊരു മുഖത്തെയാണു കാണിച്ചു തന്നത്. വീട്ടുവേലക്കാരിയായ
ഇവർക്കു ഭർത്താവിൽ നിന്നും എയ്ഡ്സ് പിടി പെട്ടു. വിവാഹമോചനം നടത്തിയെന്നു
മാത്രമല്ല,  ഭർത്താവിനോടുള്ള ദേഷ്യം അവർ തീർത്തത് നൂറു കണക്കിനു
പുരുഷന്മാരുമായി സംസർഗ്ഗം നടത്തി അവർക്കീ രോഗം പകർന്നു കൊണ്ടാണ്.
ഇതറിയാനിടയായ അവരെ ചികിത്സിയ്ക്കുന്ന ഡോക്ടറിൽ നിന്നാണ് ഈ വിവരം
മറ്റുള്ളവർ അറിയാനിടയായത്. പ്രതികാരദുർഗ്ഗയായ കുറിയേടത്തു താത്രിയുടെ
മറ്റൊരവതാരമോ? ഇവിടെ പ്രതികാരാഗ്നി ആളിക്കത്താൻ കാരണം   വിശ്വാസവഞ്ചനയുടെ
ഉരസലുകൾ മാത്രമല്ല  മാത്രമല്ല , മറിച്ചു  എഛ്.ഐ.വി./ എയ്ഡ്സ്
എന്നിവയെക്കുറിച ഒരൽ‌പ്പം അറിവില്ലായ്മ  കൊണ്ടു കൂടിയാണ്. ഭർത്താവിന്
എയ്ഡ്സ് ഉണ്ടെന്നറിഞ്ഞപ്പോൾ പ്രതികാരത്തിനു പുറപ്പെടാതെ  വിവാഹമോചനം
നേടുകയും ഒപ്പം നല്ലൊരു ഡോക്ടറെ സമീപിച്ച് വിദഗ്ദ്ധ ചികിത്സ നേടുകയും
ചെയ്താൽ കുഴപ്പമൊന്നുമില്ലാതെ കുറ്റബോധമൊന്ന്മില്ലാതെ ഏറെക്കാലം
ജീവിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. ഇപ്പോൾ അവർ അവശയാണ്.

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല എന്ന പഴമൊഴി എത്ര സത്യം അല്ലേ?

പ്രസിദ്ധമായ അഭയ കേസിന്റെ വിധിയോടനുബന്ധിച്ചു വന്ന പ്രതികരണങ്ങൾ
കുറച്ചൊന്നുമല്ലായിരുന്നു. 1992 ൽ നടന്നകുറ്റത്തിനു വിധി  19
വർഷത്തിനുശേഷം വിധി പറഞ്ഞപ്പോൾ   സിസ്റ്റെർ സ്റ്റെഫി സ്ത്രീത്വത്തിന്റെ
മറ്റൊരു വികൃത മുഖമായി മാറി. ദൈവത്തിനായി സ്വയം ഉഴിഞ്ഞു വച്ച ജീവിതം?

ആരുഷി കൊലക്കേസ് സ്വന്തം മാതാപിതാക്കളാൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ
കഥയെന്നതിനൊപ്പം ഓണർ കില്ലിംഗിന്റെ മറ്റൊരു ദൃഷ്ടാന്തമായി മാറി.
മാത്രമല്ല,വടക്കേയിന്ത്യയിൽ സമ്പന്നർക്കിടയിൽ നടക്കുന്ന അസാന്മാർഗ്ഗികമായ
പല പ്രവണതകളെയും  വെളിയിൽ കൊണ്ടു വരാൻ ഇതു കാരണമായി.

തൃശ്ശൂരില്‍ വെച്ച്  ഈയിടെ നടന്ന ഒരു കല്യാണത്തിന്റെ ചിത്രങ്ങള്‍ ആരോ
അയച്ചു തന്നതു കാണാനിടയായി. 1500 പവന്‍ സ്വര്‍ണമാണ് വധു അണിഞ്ഞു
നില്‍ക്കുന്നത്. കൂടാതെ 1500 പവന്റെ വില വരുന്ന രത്നവും ഉണ്ട്.
സ്ത്രീധനമായി BMW കാര്‍ പുറമേ. ദു:ഖമാണ് തോന്നിയതു. നമ്മുടെ ആൾക്കാർക്ക്
എന്നാണ് സ്ത്രീധനമെന്ന ദുരാചാരത്തെ തുടച്ചു മാറ്റാനാകുക? വിവാഹത്തെ ഇത്ര
വലിയ ഷോ അല്ലാതാക്കുക? എത്ര നല്ല കാര്യങ്ങൾക്കായി ആ ധനം
ഉപയോഗിയ്ക്കാമായിരുന്നു.

മറ്റൊരു ഇ-മെയിൽ UNICEF ന്റേതായിരുന്നു. ഒരു പെൺകുഞ്ഞിന്റെ പടത്തോടു കൂടി
വന്ന ഈ സന്ദേശത്തിൽ ഓരോ കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെ
ആവശ്യകതയെക്കുറിച്ചു ശബ്ദമുയർത്താനുള്ള ആഹ്വാനമായിരുന്നു. ഏറെ ഇഷ്ടമായി.
unite for children. എത്ര ശരിയായ ആഹ്വാനം! സന്തോഷം തോന്നി.

വാലെന്റെയ്ൻ ദിനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ
വായിയ്ക്കാനിടയായി. സ്നേഹമെന്ന സങ്കൽ‌പ്പത്തിന്റെ യഥാർത്ഥനീറം പലർക്കും
ഇനിയും മനസ്സിലാകാത്തതിൽ ദു:ഖം തോന്നി.

വളരെ രസകരമായ ഒരു ഇ-മെയിലിനെപ്പറ്റിയും കൂട്ടത്തിൽ  പറയട്ടെ!. ഇതു വരേയും
ഞാൻ പറഞ്ഞ സ്ത്രീകളുടെ മുഖങ്ങൾ അവരുടെ സ്വഭാവത്തിനെ
ഉദ്ദേശിച്ചായിരുന്നുവെങ്കിൽ ഇത്തവണ ലോകത്തിന്റെ വിവിധഭാഗങ്ങളിലായുള്ള
സ്ത്രീകളുടെ രൂപം കമ്പ്യൂട്ടർ വഴി രൂപപ്പെടുത്തിയെടുത്തതായിരുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമായി നാൽ‌പ്പതിലധികം സ്ഥലങ്ങളിലെ
സ്ത്രീകൾ കണ്ടാൽ ഏകദേശം എങ്ങിനെയിരിയ്ക്കുമെന്നു ഈ പ്രോഗ്രാം വഴി
കമ്പ്യൂട്ടറിനു കാണിച്ചു തരാനാകുന്നു. അത്ഭുതം തോന്നി. അപ്പോൾ
ഓർക്കാതിരിയ്ക്കാനായില്ല, സ്വയം പര്യാപ്തതയിലും സ്വാശ്രയ ശീലത്തിലും
ഇവരൊക്കെത്തമ്മിൽ എത്രയേറെ അന്തരം കാണാമായിരിയ്ക്കും.

സ്ത്രീകള്‍ക്കും വേണം ആരാധനാ സ്വാതന്ത്ര്യം എന്ന  അമൃതാനന്ദമയി അമ്മ
എഴുതിയ ലേഖനവും  പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള
സ്ഥാനത്തെക്കുരിച്ച്  ചട്ടമ്പിസ്വാമികള്‍ പറഞ്ഞതും ആരോ ഇ-മെയിൽ
ചെയ്തിരുന്നു.“ഈശ്വരന്‍ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാല്‍ ഉത്തരം
സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാല്‍ ഏതെങ്കിലും ഒരു ലിംഗം
ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കില്‍ ഈശ്വരന്‍ പുരുഷനേക്കാള്‍ ഏറെ
സ്ത്രീയാണ്. കാരണം, സ്ത്രീയില്‍ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന
ഈശ്വരീയഗുണം പുരുഷനേക്കാള്‍ അധികം സ്ത്രീയിലാണ്
പ്രകാശിക്കുന്നത്.സ്ത്രീശക്തി ഇനിയും ഉണരേണ്ടതുണ്ട്. കാലഘട്ടത്തിന്‍റെ
ആവശ്യമാണത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയജ്ഞാനവും
സ്ത്രീകള്‍ക്കുണ്ടാവണം“ ഈ വാക്കുകൾ വളരെയേറെ ഇഷ്ടപ്പെട്ടു.  സ്ത്രീകൾക്കു
പുരുഷനേക്കാളേറെ എല്ലാക്കാര്യത്തിലും പ്രാമുഖ്യമുണ്ടെന്നു എടുത്തു
പറയുന്ന ചട്ടമ്പിസ്വാമികളുടെ ലേഖനം വളരെ വിശാലമായ ചിന്താഗതികളുടെ
വിലയിരുത്തലാണ്. സ്ത്രീകൾ ഒരിയ്ക്കലും അബലകളല്ലെന്നും പ്രബലകൾ
തന്നെയെന്നും സമർത്ഥിയ്ക്കുന്ന ഈ ലേഖനം അത്യന്തം വിജ്ജ്ഞാനപ്രദമാണ്.

ശൈശവവിവാഹങ്ങളെ എതിർത്തുകൊണ്ട് ഒരു സുഹൃത്തയച്ച ഇ-മെയിലും
കിട്ടുകയുണ്ടായി. കഥാരൂപത്തിൽ നർമ്മഭാവനയാർന്ന വിധം ഇതെക്കുറിച്ചെഴുതിയ
ഒരു ബ്ലോഗ് ലിങ്കും കിട്ടുകയുണ്ടായി.

ഇത്രയൊക്കെ മെയിലിൽ നിന്നും കിട്ടിയത്. ദിനപ്പത്രങ്ങളും ടി.വി. തുടങ്ങിയ
മാദ്ധ്യമങ്ങളും പറഞ്ഞ സത്യങ്ങളും  പറയാത്തവയും വേറെ. ദിനപ്പത്രത്തിൽ
ഇത്തരം വാർത്തകൾക്ക് പുതുമയില്ലാതായിത്തുടങ്ങി. ഒന്നു തീർച്ച. സ്ത്രീ
ഇന്നും തന്റെ അവകാശങ്ങളെ വേണ്ട വിധം ഉപയോഗിയ്ക്കുന്നില്ല. അവൾ
അവയെക്കുരിച്ചു ബോധവതിയല്ല. പ്രത്യേകിച്ചു ദാരിദ്ര്യരേഖയ്ക്കു
താഴെയുള്ളവർ.നിർബന്ധിതമായ വിദ്യാഭ്യാസം ഇവരെ കൂടുതൽ
ബോധവതികളാക്കാതിരിയ്ക്കില്ല. പലതും അതിനായി ഗവണ്മേണ്ടിന്റെ വശത്തു
നിന്നും വേണ്ടി വന്നേയ്ക്കാം. റൂറൽ ഏരിയകളെ കൂടുതൽ പുരോഗമനത്തിന്റെ
പാതയിലേയ്ക്കു കൊണ്ടു വന്നാലേ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ത്രീകൾക്കും സ്വയം
പര്യാപ്തത കൈവരിയ്ക്കാനാകൂ.

ഇതാ ഇന്നത്തെ പത്രത്തിലെ ഈ വാർത്ത മനസ്സിനൊരൽ‌പ്പം സുഖം
തരുന്നു.മഹാരാഷ്ട്ര ഗവണ്മെന്റ് പ്രായപൂർത്തിയായ പെൺകുട്ടികൾക്കായി
തൊഴിലനുഷ്ഠിതപഠനസൌകര്യങ്ങൾ ഉൾക്കൊള്ളിച്ച ‘സഫല’ പദ്ധതി അംഗീകരിച്ചുവെന്ന
വാർത്ത.പെൺകുട്ടി എന്ന  നിലയിൽ നിന്നും ഒരു ഭാര്യ, അമ്മ, കുടുംബിനി,
ഉദ്യോഗസ്ഥ എന്നിങ്ങനെയുള്ള  വിവിധ റോളുകളെക്കുറിച്ചു പഠനത്തൊടൊപ്പം തന്നെ
 അവൾക്ക് അറിവ്കിട്ടും. സ്ത്രീയെ ബാധിയ്ക്കുന്ന പ്രശ്നങ്ങളെ എങ്ങനെ
കൈകാര്യം ചെയ്യണമെന്നും പ്രതികരിയ്ക്കണമെന്നും ഈ പദ്ധതി അവളെ
ബോധവതിയാക്കും. വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ ഈ ഉദ്യമത്തിൽ
ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരിൽ നിന്നും
രക്ഷപ്പെടാനായി കരാട്ടെ പോലെയുള്ള പ്രതിരോധമുറകൾ കൂടി ആവശ്യമാണെന്നു
തോന്നുന്നു. നമുക്കു ആശ്വസിയ്ക്കാം, ഇതു പോലുള്ള സംരംഭങ്ങൾ
വിജയിയ്ക്കുമെന്നും മറ്റു സംസ്ഥാനങ്ങളും ഇതുപോലുള്ള പദ്ധതികൾ മുന്നോട്ടു
വയ്ക്കുമെന്നും

ഋതുപാപം


തോമസ്‌ പി. കൊടിയൻ

വസുമതി കണ്ണുനീരിൽ പെയ്തിറങ്ങി.
സ്വന്തം കണ്ണുനീരിൽ അവളൊഴുകിപ്പോകാതിരിക്കാൻ ഞാനവൾക്കൊരു മൺതോണിയായി തുണനിന്നു.
"എന്റെ കൃഷ്ണാ..." അവൾ നെഞ്ചിലിടിച്ചു കരഞ്ഞു. "എന്റെ മോള്‌.. ഇനി
ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ..." അവൾ മുഖം
പൊത്തിക്കരഞ്ഞു.
       എന്തു പറഞ്ഞ്‌, ഞാനെന്തു പറഞ്ഞ്‌ എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും?
എന്റെ കളിക്കൂട്ടുകാരീ നിന്റെയീക്കോലം എന്നെ, വസന്തങ്ങളും നിറങ്ങളും
വാർന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെയോർമ്മിപ്പിക്കുന്നു.
എവിടെപ്പോയീ നിന്റെ മാംസളമായിരുന്ന  ശരീരഭാഗങ്ങൾ? എവിടെപ്പോയീ നിന്റെ
ആഹ്ലാദത്തിന്റെ ഓണത്തുമ്പികൾ...
"എന്തു പറ്റി വസു."
"നീ നോക്ക്‌ ശാരീ.. അവളെന്തു പണിയാ കാണിച്ചേക്കണേന്ന്‌ അവളുടെ അടുത്തു
ചെന്നു നോക്ക്‌."
വസുമതി കുറ്റവാളിക്കു നേരെ വിരൽ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനുമുന്നിൽ
വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീൽച്ചെയറിൽ അവളുടെ മകൾ ഇരുന്നിരുന്നു.
ഒന്നുമറിയാത്തവളെപ്പോലെ.
വിചിത്രങ്ങളായ ശബ്ദങ്ങളടെയും അംഗവിക്ഷേപങ്ങളുടെയും വിരോധാഭാസങ്ങളിൽ
നഷ്ടപ്പെട്ടവളായി അവൾ, അവളുടേതായ ലോകത്തിരുന്ന്‌ വിക്കുകയും
വിറയ്ക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌.
"ഇന്ദൂ, എന്റെ മോക്കെന്താ പറ്റിയേ. നീ നിന്റെ അമ്മയെ എന്തിനാ
വേദനിപ്പിക്കുന്നേ. ഇച്ചേച്ചി നോക്കട്ടെ." ഞാൻ വീൽച്ചെയറിൽ
അവൾക്കരുകിലായിരുന്നപ്പോൾ അവൾ ഒരു കുഞ്ഞാടിന്റെ സന്തോഷത്തിൽ ഇളകിയാടി.
എന്റെ കൂട്ടുകാരിയുടെ നിത്യദുഃഖം അയൽക്കാരിയായ എന്നെ നോക്കി അവ്യക്തവും
സന്തോഷസൊ‍ാചകങ്ങളുമായ സ്വരങ്ങൾ പുറപ്പെടുവിച്ചു.

       എന്റെ ശിരസ്സിനു മുകളിൽ അവളുടെ വിറയാർന്ന വിരലുകൾ അശാന്തമായി പരതുന്നു.
അവളുടെ ഉറയ്ക്കാത്ത ബുദ്ധിയുടെ വിലക്ഷണമായ ശബ്ദകോശങ്ങളിൽനിന്നും
സ്നേഹകാന്തങ്ങൾ എന്നിലേക്കു പ്രവഹിക്കുന്നതു ഞാനറിയുന്നു. അവളെ നെഞ്ചോടു
ചേർത്ത്‌ ആ വീൽച്ചെയറിലൊതുങ്ങിയ ആ ശുഷ്കദേഹം ആകമാനം
പരതിയവസാനിപ്പിക്കുമ്പോൾ ശോഷിച്ചുണങ്ങിയ വെളുത്ത തുടകൾക്കിടയിൽ നനവ്‌.
രക്തം! ഇളംതവിട്ടുനിറം കലർന്ന രക്തം. ഒരു നടുക്കവും വിറയലും എന്നെ
കടന്നുപോയി. വസന്തശ്രീ അവൾക്കും ക്ഷണപ്പത്രമയച്ചിരിക്കുന്നു!  ഒന്നും
മിണ്ടുവാനാവാതെ അവളെ വിട്ടെഴുന്നേറ്റ്‌, പ്രഭാതത്തിൽ പെയ്തൊഴിഞ്ഞ മഴ
ജീവിക്കുന്ന മുറ്റത്തേക്കു നോക്കി.

മധുവുണ്ണുവാൻ ഒരു മധുപനുമൊരു കാലവും വരില്ലെന്നറിഞ്ഞിട്ടും, നേരെ
നിൽക്കുവാൻ പോലും ആവതില്ലാത്തൊരു പൂവിൽ മധു നിറച്ച്‌ ആ ഭാരപീഢ കൂടി അതിനു
നൽകി ഒരു വിഷാദഫലിതമാസ്വദിക്കുകയാണു പ്രകൃതിയെന്നു തോന്നി.
       പുറത്ത്‌, ഇളംകാറ്റ്‌ ഇലകളിളക്കുന്നു. പൂക്കളിൽ നിന്നും ഇലകളിൽ നിന്നും
ജലകണങ്ങളിറ്റുന്നു. ചെറുപറവകൾ, ശലഭങ്ങൾ, ശബ്ദങ്ങൾ, ചലനങ്ങൾ.... എല്ലാം
വൃത്തനിബദ്ധമായൊരു കവിത പോലെ തുടരുന്നു. ആരോ ചിട്ടപ്പെടുത്തിയ ഒരു
സംഗീതത്തിന്റെ ഈണം പരക്കുന്നതു പോലെ... പുറത്ത്‌ എല്ലാം പഴയതുപോലെ.
എല്ലാം ഭദ്രം. ശാന്തം. സുന്ദരം.
       പക്ഷേ, അകത്ത്‌ - നാലുചുവരുകളുടെ മൺനിറത്തിനു നടുവിൽ,
വീൽച്ചെയറിലിരുന്ന്‌ ഒരു കന്യക ഋതുമതിയാവുകയെന്ന പാപം ചെയ്തിരിക്കുന്നു.
ആയതിനാൽ ഇനിമേൽ ഇവിടെയൊന്നും ഭദ്രമല്ല.
മകൾ ചെയ്ത പാപമോർത്ത്‌ ആഘോഷങ്ങളായിത്തീരേണ്ട നിമിഷങ്ങളെ
നിലവിളികളാക്കിമാറ്റി ഒരു അമ്മയിരിക്കുന്നു. നീയെന്തിനാണു മകളേ
ഋതുമതിയായത്‌?
       ആർക്കുവേണ്ടി? ഈശ്വരാ, വരുന്ന ഓരോ മാസവും ഒരമ്മയ്ക്കു നിലവിളികൾ
നൽകുന്നതിനായി പെൺകുഞ്ഞേ നീ പൂത്തുലഞ്ഞു കൊണ്ടിരിക്കും. ആർക്കും
വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ വിടർന്ന്‌ ഇറുന്നു വീഴുന്ന പൂവുകൾ
ഒരു കഴകക്കാരിയെപ്പോലെ  പെറുക്കിയെടുത്ത്‌ ആ അമ്മ വേദനയോടെ പുറത്തുകളയും.
അകത്ത്‌ ഒന്നും ഭദ്രമല്ല. ശാന്തമല്ല. സുന്ദരവുമല്ല!
       അന്യരുടെ കൃഷിയിടങ്ങളിൽ നിന്നും അന്നം തേടിയിരുന്ന അവളുടെ പിതാവ,​‍്‌
വിളിപ്പാടിനുമപ്പുറത്ത്‌ ഇതൊന്നുമറിയാതെ, ആരുടെയോ കൃഷിയിടത്തിൽ
തളിക്കുന്നതിനുള്ള കീടനാശിനിയിൽ ജലം ലയിപ്പിക്കുന്ന ജോലിയിൽ
ഏർപ്പെട്ടിരിക്കുകയാണ്‌ ഇപ്പോൾ.

ജീവിത രഹസ്യങ്ങൾ/ശ്രീ ശ്രീ രവിശങ്കർ


പരിഭാഷ
എസ്.സുജാതൻ

സൃഷ്ടിയുടെ ഗഹനതയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ശാസ്ത്രം.  ഉണ്മയുടെ
പരമരഹസ്യങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ആദ്ധ്യാത്മികത?.
സാങ്കേതിക വിദ്യയുടെ ഉദ്ദേശ്യം മനുഷ്യസമൂഹത്തിന്റെ സുഖവും
സ്വാസ്ഥ്യവുമായിരിക്കണം.  ആത്മീയ മൂല്യങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ -
മാനുഷിക മൂല്യങ്ങൾ നിരസിക്കപ്പെടുകയാണെങ്കിൽ സാങ്കേതിക വിദ്യ
സ്വാസ്ഥ്യത്തിനു പകരം ഭയവും നശീകരണവുമാണ്‌ കൊണ്ടുവരുന്നത്‌.
മാനുഷിക മൂല്യങ്ങൾ കൂടാതെയുള്ള സാങ്കേതിക വിദ്യ മൃതപ്രകൃതിയായി മാത്രമേ
കാണാൻ കഴിയുകയുള്ളൂ.  പ്രകൃതിദത്തമായ ജീവിതത്തിന്‌ ശാസ്ത്രം ഒരുൾക്കാഴ്ച
തരേണ്ടതുതന്നെയാണ്‌.  അത്‌ ആദ്ധ്യാത്മിക പ്രകൃതിയ്ക്ക്‌ ജീവൻ
കൊടുക്കുന്നതുമായിരിക്കണം. ഉദാഹരണത്തിന്‌, കുട്ടികളുടെ കണ്ണുകളിൽ,
മരിച്ചതായി ഈ പ്രകൃതിയിൽ ഒന്നുംതന്നെയില്ല.  അവരുടെ കണ്ണുകളിൽ
മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും സൂര്യനും ചന്ദ്രനുമെല്ലാം ജീവനുണ്ട്‌. -
അവയ്ക്കെല്ലാം വികാരങ്ങളുണ്ട്‌, അനുഭൂതികളുമുണ്ട്‌.  എന്നാൽ അജ്ഞതയും
പിരിമുറുക്കവുമുള്ളവരുടെ കണ്ണുകളിൽ മനുഷ്യർ പോലും യന്ത്രങ്ങളായോ അഥവാ
വസ്തുക്കളായോ മാത്രമേ തോന്നുകയുള്ളൂ!

ആത്മീയതയില്ലാത്ത സാങ്കേതിക വിദ്യ വിനാശകരമാണ്‌.  ആത്മീയത എന്നാൽ
ബോധത്തിലെ സാങ്കേതിക വിദ്യയാണ്‌.  ഈ ലോകം മുഴുവൻ ബോധത്തിന്റെ ലീലയും
പ്രകാശിപ്പിക്കലുമാണ്‌.  ഒരാൾ ഈ സൃഷ്ടിയുടെ പ്രൗഢിയെക്കുറിച്ച്‌
വിസ്മയിക്കാതിരിക്കുന്നുവേങ്കിൽ അയാളുടെ കണ്ണുകൾ ഇനിയും
തുറന്നിട്ടില്ലെന്നർത്ഥം.

ഈ സൃഷ്ടിയിൽ പരമരഹസ്യമല്ലാത്തത്‌ എന്താണുള്ളതെന്ന്‌ എന്നോടു പറയൂ.  ജനനം
ഒരു രഹസ്യമാണ്‌.  മരണം ഒരു രഹസ്യമാണ്‌.  അപ്പോൾ ജീവിതം തീർച്ചയായും ഒരു
വലിയ രഹസ്യമാണ്‌.  ഈ ജീവിത രഹസ്യങ്ങളിലേക്ക്‌, സൃഷ്ടിയുടെ
രഹസ്യങ്ങളിലേക്ക്‌ നമ്മൾ ആഴ്‌ന്നിറങ്ങുന്നതാണ്‌ സമാധി.  നിങ്ങളുടെ അറിവും
വിശ്വാസവും ഒരു പ്രശ്നമേയല്ല.  ഈ സൃഷ്ടി അളന്നു നിർണ്ണയിക്കാൻ
സാധ്യമല്ലാത്ത രഹസ്യമാണ്‌.  അറിവുള്ള ഒരു മനുഷ്യൻ ഒരു രഹസ്യം
മറച്ചുവെയ്ക്കാൻ പ്രയാസപ്പെടില്ല.  എന്നാൽ അയാൾക്ക്‌ രഹസ്യം
വെളിവാക്കുവാൻ യത്നിക്കേണ്ടതുമില്ല.  ഉദാഹരണത്തിന്‌, നിങ്ങൾ
ആർത്തവത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മറ്റും ഒരു അഞ്ചുവയസ്സുകാരനോടു
സംസാരിക്കാറില്ല.  എന്നാൽ അവർ വളർന്നു കഴിയുമ്പോൾ ഈ രഹസ്യങ്ങളുടെ
ഗോ‍ൂഢാർത്ഥത്തെക്കുറിച്ചുള്ള സ്ഥിതി മാറുകയായി.  അത്‌ അവർക്കൊരു
സ്വാഭാവികമായൊരു അറിവായി മാറുന്നു.
അഞ്ചുതരം പവിത്രമായ രഹസ്യങ്ങൾ അതിസൂക്ഷ്മമായി മാലാഖമാരാൽ
സംരക്ഷിക്കപ്പെട്ടിരിക്കുന്നു.  അവ ഇതാണ്‌:
1. ജനനരഹസ്യം
ജനനം ഒരു രഹസ്യമാണ്‌.  എങ്ങനെയാണ്‌ ഒരു ആത്മാവ്‌ ഒരു ശരീരം
സ്വീകരിക്കുന്നത്‌.  ജന്മസ്ഥലം തെരഞ്ഞെടുക്കുന്ന മാനദണ്ഢം എന്താണ്‌.  ജനന
സമയം ഏതായിരിക്കണം.  ഏതുതരം ശരീരമായിരിക്കണം.  മാതാപിതാക്കൾ
ആരായിരിക്കണം.  തുടങ്ങിയവയെല്ലാം തന്നെ ഒരു രഹസ്യമാണ്‌.
2. മരണ രഹസ്യം
മരണം ഏറ്റവും സംരക്ഷിതമായ ഒരു രഹസ്യമാണ്‌.  മരണം എന്നും ഗഹന വിഷയമായ ഒരു
പരമരഹസ്യം തന്നെയാണ്‌.  ചേതന ശരീരത്തിൽനിന്നും പിരിഞ്ഞുമാറുന്ന
പ്രക്രിയയും ആ ചേതനയുടെ യാത്രയും ഒരു രഹസ്യമാണ്‌.
3. രാജ രഹസ്യം (ഭരണ രഹസ്യം)
പ്രകൃതിയിലുള്ളതെല്ലാം അതിന്റേതായ ധർമ്മങ്ങളിലൂടെ ചലിക്കുന്ന തത്ത്വവും
അതു നിലനിറുത്തിക്കൊണ്ട്‌ സൃഷ്ടി തുടരുന്നതും ഒരു രഹസ്യമാണ്‌.
4. പ്രകൃതി രഹസ്യം
പ്രകൃതി ഒരു നിഗൂഢതത്ത്വത്തിലാണ്‌ ചലിച്ചുകൊണ്ടിരിക്കുന്നത്‌.
പ്രകൃതിയെക്കുറിച്ച്‌ കൂടുതൽ നിങ്ങൾ അറിയാൻ ശ്രമിക്കുമ്പോൾ അതിന്റെ
നിഗോ‍ൂഢതയ്ക്ക്‌ കൂടുതൽ ആഴമുണ്ടാകുന്നു.  ഒരു ശാസ്ത്രജ്ഞൻ കൂടുതൽ അറിയാൻ
ശ്രമിക്കുന്തോറും ഇനിയും കൂടുതൽ കൂടുതൽ അറിയാനുള്ളതായി തോന്നും.
സൃഷ്ടിയുടെ കൂടുതൽ കാര്യങ്ങൾ ആഴത്തിൽ അറിയാനുള്ള മാർഗ്ഗം ശാസ്ത്രം
കാണിച്ചുതരുന്നു.  കണികകളെക്കുറിച്ചുള്ള അറിവ്‌, ബ്ലാക്ക്‌
ഹോളിനെക്കുറിച്ചുള്ള അറിവ്‌, ശൂന്യാവസ്ഥ[ vaccum  stage )
യെക്കുറിച്ചുള്ള അറിവ്‌, തരംഗങ്ങളുടെ കർത്തവ്യത്തെ (wave function]
‍ക്കുറിച്ചുള്ള അറിവ്‌ മുതലായവ പരമരഹസ്യങ്ങൾ മാത്രമാണ്‌.
5. മന്ത്രരഹസ്യം
മന്ത്രവും അതിന്റെ ശക്തിയും സ്വാധീനവും, എങ്ങനെ മന്ത്രം
പ്രവർത്തിക്കുന്നുവേന്നതും ഒരു പരമരഹസ്യമാണ്‌.  മന്ത്രങ്ങൾ ബോധത്തിന്റെ
ഒരു താളമാണ്‌; പ്രണോദനവുമാണ്‌ (impulse). അതുതന്നെ ഒരു രഹസ്യമാണ്‌.
സാധാരണയായി പാശ്ചാത്യരാജ്യങ്ങളിൽ പരമരഹസ്യമെന്നത്‌ നാണക്കേടും
അനാദരവുമാണ്‌.  എന്നാൽ കിഴക്കൻദേശങ്ങളിൽ ഇത്‌ ആദരപൂർവ്വം പ്രത്യേകം
പരിഗണിക്കുന്ന ഒരു രഹസ്യമാണ്‌.  സൃഷ്ടിയുടെ രഹസ്യം വളരെ ആഴത്തിൽ
മാത്രമാണ്‌.  ഈ പരമരഹസ്യങ്ങളിൽ സാന്ദ്രമാക്കപ്പെടുന്നതാണ്‌ ഭക്തി.
സൃഷ്ടിയുടെ ഗഹനതയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ശാസ്ത്രം.  നമ്മുടെ
ഉണ്മയുടെ (self) ആഴത്തിലേക്ക്‌ പോകുന്നതാണ്‌ ആദ്ധ്യാത്മികത.  രണ്ടും ഒരേ
നാണയത്തിന്റെ ഇരുവശങ്ങളാണ്‌.  ശാസ്ത്രമോ ആദ്ധ്യാത്മികതയോ ഏതെങ്കിലും
ഒന്നെങ്കിലും നിങ്ങളിൽ അത്ഭുതവും ഭക്തിയും സൃഷ്ടിക്കുന്നില്ലെങ്കിൽ
അതിനർത്ഥം നിങ്ങൾ അഗാധമായ സുഷുപ്തിയിലാണ്‌ എന്നാണ്‌.
എപ്പോഴെങ്കിലും ഒരു പ്രതിരൂപം, സ്ഥലം, സമയം, വ്യക്തി, പ്രവൃത്തി ഇവയെ
പരിപാവനമായി കരുതുന്നുവേങ്കിൽ നിങ്ങളുടെ ശ്രദ്ധ വിഘടിക്കാതെ ഒരുമിച്ചു
നിൽക്കുന്നുവേന്നർത്ഥം.  ഇല്ലെങ്കിൽ നിങ്ങൾ ജാഗരൂകതയിലല്ലാതെ
ആലസ്യത്തിലേക്ക്‌ വഴുതിപ്പോകുകയായി.  ഒരു കർമ്മം ആവർത്തിച്ച്‌
ചെയ്യുമ്പോൾ അതിന്റെ പരിപാവനത നഷ്ടപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?  ഇത്‌
സംഭവിക്കുന്നത്‌ നിങ്ങളുടെ ഓർമ്മശക്തി നിങ്ങളുടെ ബോധത്തേക്കാൾ
പ്രബലമാകുമ്പോഴാണ്‌.  അങ്ങനെ നിങ്ങളുടെ സംവേദനക്ഷമത നഷ്ടപ്പെടുന്നു.
ഉദാഹരണത്തിന്‌, ബനാറസിൽ (വാരണാസി) ജീവിക്കുന്ന ആൾക്കാർക്ക്‌ അതൊരു
പരിപാവനമായ സ്ഥലമായി തോന്നാറില്ല.  അതിനാൽ ഈ ക്ഷണത്തിൽ ജീവിക്കുമ്പോഴും
സാധന ചെയ്യുമ്പോഴും പരിപാവനത്വം നമ്മുടെ കർമ്മങ്ങളിൽ
സംരക്ഷിക്കപ്പെടുകയായി.

നാം വിശ്രാന്തിയിലും സുഖം കണ്ടെത്തുന്നു, പ്രവൃത്തിയിലും സുഖം
കണ്ടെത്തുന്നു.  എന്നാൽ പ്രവൃത്തിയിലെ സുഖം ക്ഷണികവും, ശാരീരിക - മാനസിക
ക്ഷീണത്തിന്‌ കാരണവുമാകുന്നു.  അതേസമയം വിശ്രാന്തിയിലെ സുഖത്തിലൂടെ നാം
മഹാമനസ്കരും ഊർജ്ജസ്വലരുമാകുകയാണ്‌ ചെയ്യുന്നത്‌.  അതിനാൽ ഒരാൾ
സമാധിയിലുടെ അഥവാ വിശ്രാന്തിയിലൂടെ സുഖം നുകരുന്നതുമായി
താരതമ്യപ്പെടുത്തുമ്പോൾ പ്രവൃത്തിയിലെ സുഖം നിസ്സാരമാണ്‌.  അഗാധമായ
വിശ്രമം ലഭിക്കാൻ ഒരാൾ പ്രവൃത്തിയിലായിരിക്കുകയും വേണം.
പ്രവൃത്തിയുടേയും വിശ്രാന്തിയുടേയും ശരിയായ സന്തുലിതാവസ്ഥ
അത്യന്താപേക്ഷിതമാണ്‌.

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ
പുസ്തകപ്പുഴുക്കളും
പുഴുതിന്നുന്ന പുസ്തകങ്ങളും 




എഴുത്തുകാരേക്കുറിച്ചോ വായനക്കാരെകുറിച്ചോ ചിന്തിച്ച്‌
തലപുണ്ണാക്കേണ്ടതില്ല. പുസ്തക പ്രസാധനത്തെക്കുറിച്ച്‌ ചിന്തിച്ചേ
മതിയാകൂ. കാരണം, അതൊരു കച്ചവടമാണ്‌. ഇത്‌ കച്ചവടത്തിന്റെ യുഗമാണ്‌.
അതേന്നേയ്‌, ചുരുട്ടി മടക്കി ഒരു പുസ്തകപ്പേജിന്റെ വലുപ്പത്തിൽ
മുറിച്ചെടുക്കുന്ന രണ്ട്‌ പേജ്‌ കടലാസ്സിന്‌, ഹോൾസെയിൽ വിലയായി
കൊടുക്കേണ്ടത്‌ പത്തുപൈസയാണ്‌. ആ രണ്ട്‌ പേജിൽ എന്തെങ്കിലും കറുത്തമഷി
പുരട്ടി വിതരണം ചെയ്താൽ അതിന്റെ വില ഒന്നരരൂപമുതൽ നാലുരൂപവരെ വിലകിട്ടും.
അഗ്രേസിയാണ്‌ പൂർണ്ണമായും മഷി പുരട്ടിവിടുന്നതെങ്കിൽ വില ഡോളറായിവരും
എന്നതിനാൽ 200 പേജ്‌ പുസ്തകത്തിന്‌ അഞ്ച്‌ ഡോളറോ ആറ്‌ ഡോളറോ ഇട്ടാലും
പരാതിയോ പരിഭവമോ ഉണ്ടാകില്ല.  ചുരുക്കിപ്പറഞ്ഞാൽ മഷി പുരട്ടിയ
കടലാസ്സിന്‌ പുരളാത്ത കടലാസ്സിനെക്കാൾ പതിനഞ്ചുമുതൽ ഇരുപതോ ഇരുപത്തഞ്ചോ
ഇരട്ടിവരെ വിലയിട്ട്‌ നൽകാം. അതിന്റെ പ്രോഡക്ഷൻ, പാക്കിംങ്ങ്‌, സെയിൽസ്‌
ചിലവുകളെല്ലാം കൂട്ടിയാലും 60 ശതമാനത്തിലേറെപ്പോകില്ല. എങ്ങിനെയായാലും 40
ശതമാനം ലാഭം. 40 ശതമാനം എന്നത്‌ കടലാസുവിലയുടെ 40 ശതമാനമല്ല; മറിച്ച്‌ ആ
കടലാസ്‌ 1500 ശതമാനം വരെ വർദ്ധിപ്പിച്ച്‌ വിൽക്കുമ്പോൾ കിട്ടുന്നതുകയുടെ
40 ശതമാനമാണ്‌ എന്ന്‌ മറക്കരുത്‌. അതായത്‌ പത്തു പൈസയുടെ കടലാസ്‌
ഒന്നരരൂപയ്ക്ക്‌ വിൽക്കുമ്പോൾ അതിൽ 60 പൈസ ലാഭം എന്നർത്ഥം.
ചുരുക്കിപ്പറഞ്ഞാൽ പ്രസാധകന്റെ ലാഭം 600 ശതമാനം. സാടാ മലയാളം
അച്ചടിയാണെങ്കിൽ 300 ശതമാനം ഉറപ്പായും കണക്കാക്കാം. (100 പേജ്‌
പുസ്തകത്തിന്‌ ഇന്ന്‌ 60 രൂപയിൽ കുറവായി ആരും വിൽക്കുന്നില്ല).


       അതുപോട്ടെ. ആരാണ്‌ വാങ്ങുന്നതും വിൽക്കുന്നതും, പുസ്തകങ്ങൾ ആയിരമോ
രണ്ടായിരമോ അടിച്ചാൽ അത്‌ ഇവിടുത്തെ ലൈബ്രറികൾക്ക്‌ ഓരോ കോപ്പി വാങ്ങാൻ
തികയില്ല; നാട്ടിൽ അത്രയധികം ലൈബ്രറികൾ ഉണ്ട്‌. അവയ്ക്കെല്ലാം കൃത്യമായി
എല്ലാ കോപ്പിയും അയച്ചുകൊടുത്ത്‌ അതാത്‌ സമയം പ്രസാധനവും വിതരണവും കലാശം
കൊട്ടി നടത്തുന്നവരാണ്‌ പ്രധാന പ്രസാധകർ. ഇത്‌ കൂടാതെ നൂറും നൂറ്റൻപതും
പുസ്തകം ഒരുമിച്ച്‌ കെട്ടോടെ വാങ്ങുന്ന ചില പ്രസ്ഥാനങ്ങളും കേന്ദ്ര
ഗവണ്‍മന്റ്‌ വിഹിതത്തിലുണ്ട്‌. അതെല്ലാം മണത്തറിഞ്ഞ്‌ കൃത്യം പേജുകൾ
അച്ചടിച്ച്‌ അപ്പപ്പോൾ കച്ചവടം ചെയ്ത്‌ കാശും വാങ്ങി കീശയിലിടാൻ കഴിയുമോ,
എന്നാൽ പ്രസാധകനാവാം. തേങ്ങയും മാങ്ങയും വിൽക്കുന്നതിനേക്കാൾ പേരും
പ്രശസ്തിയും കിട്ടുകയും ചെയ്യും. കമ്പ്യൂട്ടറിൽ നിന്ന്‌ കുറെ നിറം
കോരിയൊഴിച്ച്‌ കവർചിത്രം ഗംഭീരമാക്കിയാൽ ഏറ്റവും നല്ല പ്രസാധകനുള്ള ചില
അവാർഡുകളും കരസ്ഥമാക്കാം. (ഈ കവർചിത്രം മെനക്കെട്ടിരുന്ന്‌ ചെയ്തു
കൊടുത്ത ചെക്കന്മാർക്കും ഡി.ടി.പി ചെയ്യുന്നവർക്കും ഈ അവാർഡ്‌
അവകാശപ്പെട്ടതല്ല എന്ന്‌ നേരത്തെ സമ്മതം വാങ്ങിയിട്ടുണ്ടായിരിക്കും)
കഴിഞ്ഞ എൽ.ഡി.എഫ്‌ ഭരണകാലത്ത്‌ സുധാകരൻ എം.എൽ.എ, കവിയാകാൻ നടത്തിയ
വെമ്പലിൽ പാർട്ടി സഖാക്കളെ എല്ലാവരേയും ഒന്നടങ്കം നോവലിസ്റ്റുകളും
കവികളുമാക്കി മാറ്റി, കുറെ ചപ്പുചവറുകൾ അച്ചടിച്ച്‌  എസ്‌.പി.സി.എസ്‌
മുദ്രയും വച്ച്‌ സഹകരണസംഘം ലൈബ്രറികളിലേക്ക്‌ ചാക്കിൽ അയച്ചു എന്ന വാർത്ത
 ഈയിടേയായി സഖാക്കൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്‌. കാരണം, ഈ
ചാക്കുകെട്ടുകൾ ദുർഭൂതങ്ങളെപ്പോലെ സഹകരണസംഘം സ്ഥലം
മെനക്കെടുത്തുന്നതായാണ്‌ റിപ്പോർട്ട്‌.


       ഇവ്വിധം അച്ചടിയ്ക്കുന്ന പുസ്തകങ്ങളെല്ലാം പല ചാക്കുകളിലായി
ലൈബ്രറികളിലും, ലൈബ്രറി ആക്കാൻ ആഗ്രഹിക്കുന്ന ഗോഡൗണുകളിലും
കെട്ടിയിരുന്നാൽ പിന്നെങ്ങനാഹേ, ഈ എഴുത്തുകാരൻ  എന്ന പിശാചിന്‌ പുറത്ത്‌
ചാടാൻ ആവുക. പ്രസിദ്ധ പുസ്കതശാലകളിൽ ഒന്ന്‌ കയറി നോക്കൂ, അവിടെപടം വച്ച്‌
ആരാധിച്ച്‌ നിരത്തിവച്ചിരിയ്ക്കുന്നവ, അതാത്‌ പുസ്തകശാലാ പ്രവർത്തകർക്ക്‌
നിത്യനിദാനമായി ലഭിയ്ക്കുന്ന കാഴ്ചവസ്തുക്കൾപോലെയാണ്‌, അതിലും ചില
ഭാഗ്യദോഷികളുടെ പുസ്തകങ്ങൾ റാക്കിന്റെ അടിയിലായിരിക്കും ഉറങ്ങുക.
പുസ്തകശാലാ മാനേജർമാരെ ശരിയ്ക്കും ഒന്ന്‌ കണ്ടാൽ നേരത്തെ പറഞ്ഞ ചാക്കിൽ
കയറാം. അല്ലേൽ പുസ്തകശാലയിലെ റാക്കിലും ഗോഡൗണിലും ഏറ്റവും
അടിയിലായിരിക്കും കിടക്കുക. ചില എഴുത്തുകാർ സ്വന്തം പുസ്തകത്തിന്റെ ഒരു
കോപ്പിവാങ്ങാൻ നേരിട്ട്‌ ചെന്നാൽപോലും പരിചയമില്ലാത്ത മാനേജർമാരും
സെയിൽസ്ബോയ്സും ഉടൻ മറുപടി നൽകും. അങ്ങിനെ ഒരു പുസ്തകം ഇവിടില്ലല്ലോ.
പാവം പിള്ളേർ മനഃപ്പൂർവ്വം പറയുന്നതല്ല ചാക്കഴിച്ച്‌ ഈ ദുർഭൂതത്തെ അവരും
കണ്ടിട്ടില്ല. അഹോ പുസ്തകോത്സവങ്ങൾക്കും വായനാദിനങ്ങൾക്കും ആയിരം ആശംസകൾ,
അവിടം വരെ ചെന്ന്‌ ആശംസിയ്ക്കാൻ ചങ്കുറപ്പില്ലാത്തതുകൊണ്ട്‌ ഓൺലൈൻ വഴി
ആശംസിച്ചുപോയതാണ്‌ മാപ്പാക്കുക.

അവനും അവളും പിന്നെ കമ്പ്യൂട്ടറും


ഡോക്ടർ (മേജർ)നളിനി ജനാർദ്ദനൻ

       മഞ്ഞുപെയ്യുന്ന ഒരു ശരത്കാല രാത്രി. ദൂരെ നഗരത്തിൽ നിയോൺവിളക്കുകൾ
മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നു. നേർത്ത മൂടൽമഞ്ഞ്‌ ഒരു വെളുത്ത
പട്ടുപുടവയായി ഭൂമിയെപൊതിയുന്നു. കുളിരുള്ള കാറ്റേറ്റുതണുത്തുവിറച്ചപ്പോൾ
അവളോർത്തു-ഇളം ചൂടുപകരുന്ന ഒരുഷാൾപോലെ, സ്നേഹപൂർണ്ണമായ ഒരു സാന്ത്വനംപോലെ
തന്നെ വലയംചെയ്യാറുള്ള ഭർത്താവിന്റെ ആലിംഗനം. രോമാവൃതമായ നെഞ്ചിന്റെ
ചൂടേറ്റുറങ്ങിയ രാത്രികൾ. തണുപ്പിലും വിയർത്തൊഴുകുന്ന സ്നേഹോഷ്മളമായ
എന്റെ  രാത്രികളെവിടെ?
       ടെറസ്സിൽ നിന്നു മുറിയിലേക്കു തിരിച്ചു നടന്നു. കമ്പ്യൂട്ടറിനു
മുമ്പിലിരുന്നു ജോലിചെയ്യുന്ന ഭർത്താവ്‌. 'ഉണ്ണിയേട്ടാ, വരൂ,
ഉറങ്ങാറായില്ലേ?' മൃദുവായി തൊട്ടുവിളിച്ചപ്പോൾ നീരസം കലർന്ന ഒരു നോട്ടം!
       "നന്ദിനി, നിനക്കുപോയി കിടന്നുറങ്ങിക്കൂടേ? ഞാനെന്റെ ജോലിയൊന്നു
തീർക്കട്ടെ. രാവിലേയാണെങ്കിൽ ഒട്ടുംസമയം കിട്ടാറില്ല. എത്ര ഇ-മെയിലുകൾ
അയക്കണം എന്നറിയാമോ? അല്ലെങ്കിൽ നിന്നോടു പറഞ്ഞിട്ടെന്തു കാര്യം?
നിനക്കാണെങ്കിൽ കമ്പ്യൂട്ടർ പഠിക്കാനിഷ്ടമല്ലല്ലോ?
       സങ്കടത്തോടെ മടങ്ങിച്ചെന്നു കിടക്കയിൽ കിടന്നു. പ്രിയംകരമായ ഗസലുകൾ
തൂവൽസ്പർശമായി മനസ്സിനെ തലോടുമ്പോൾ, ബെഡ്‌ർറൂമിലെ നീലവെളിച്ചം ഒരു
നീലപ്പുതപ്പായി പൊതിയുമ്പോൾ, ഉറക്കം കണ്ണുകളിൽ കടന്നുവരാൻ
മടിച്ചുനിൽക്കുന്ന നിമിഷങ്ങൾ. ഉണ്ണിയേട്ടന്റെ
നെഞ്ചിലൊട്ടിച്ചേർന്നുകൊണ്ട്‌ ഒരായിരം പിണക്കങ്ങളും ആവലാതികളും
പങ്കുവയ്ക്കാൻ കൊതിതോന്നിയ നിമിഷങ്ങൾ. മൃദുലമായ ആചുണ്ടുകൾ പകരുന്ന
ലാളനയനുഭവിക്കാൻ വെമ്പുന്ന മനസ്സ്‌. ദേഷ്യം മറക്കാൻ ശ്രമിച്ചുകൊണ്ട്‌,
കണ്ണുകൾ അമർത്തിയടച്ചുകൊണ്ട്‌ ഉറങ്ങാൻ ശ്രമിച്ചു.
       ഈ കമ്പ്യൂട്ടർ വാങ്ങിയതോടെയാണ്‌ എല്ലാപ്രശ്നങ്ങളും തുടങ്ങിയത്‌ എന്നവൾ
വെറുപ്പോടെ   ഓർത്തു. ഒരു പരസ്ത്രീയെന്നപോലെ ഇതെന്റെ ഉണ്ണ്യേട്ടനെ
മെല്ലെമെല്ലെ എന്നിൽ നിന്നകറ്റുകയാണ്‌. പൊസ്സസ്സീവ്നെസ്സ്‌ ഒരു ഒബ്സഷൻ
ആയിത്തീർന്ന നിമിഷങ്ങളിൽ അവൾ കമ്പ്യൂട്ടറിനെ ഒരു ശത്രുവായി
കണക്കാക്കിത്തുടങ്ങി. ദേഷ്യവും വെറുപ്പും നിറഞ്ഞ ഏതോ സ്വകാര്യനിമിഷത്തിൽ
കമ്പ്യൂട്ടർ അടിച്ചുപൊട്ടിച്ചാലോ എന്നുപോലും അവളോർത്തു.
       കല്യാണം കഴിഞ്ഞ നാളുകളിൽ കൈപിടിച്ച്‌ മൃദുവായി അമർത്തുകയോ
കവിളിൽസ്നേഹപൂർവ്വം തലോടുകയോ ചെയ്തിരുന്ന ഉണ്ണ്യേട്ടൻ വീട്ടിൽ
മറ്റുള്ളവരുള്ള സമയങ്ങളിൽ പ്രേമാർദ്രമായ കണ്ണുകളോടെ നോക്കി മനസ്സിനെ
പുളകം കൊള്ളിക്കുന്ന ഉണ്ണ്യേട്ടൻ-ആ ഉണ്ണ്യേട്ടൻ തന്നെയാണേ ഇത്‌?
       "ഇപ്പോഴെല്ലാം മറന്നു, അല്ലേ? രണ്ടുകുട്ടികളുടെ അമ്മയായപ്പോഴേക്കും
ഞാനെന്താ മുത്തശ്ശിയായോ? എന്റെ മുടി അവിടവിടെ നരച്ചുതുടങ്ങിയെന്നതു
ശരിതന്നെ. പക്ഷേ ഞാനിപ്പോഴും ഉണ്ണ്യേട്ടന്റെ നന്ദിനിക്കുട്ടിയല്ലോ?
'ഏട്ടന്റെ മൂത്തമോളാണു നീയ്‌' എന്നു പറയാറുള്ളത്‌ ഓർമ്മയില്ലേ?"
       "അതേല്ലോ! ഇപ്പോഴെന്താ സംഭവിച്ചതു?" കമ്പ്യൂട്ടറിൽ നിന്നു
കണ്ണെടുക്കാതെയുള്ള ചോദ്യം.
       "എന്താ സംഭവിച്ചതെന്നോ? എത്രകാലമായി ഒന്നു കെട്ടിപ്പിടിച്ചിട്ട്‌,
ഉമ്മവെച്ചിട്ട്‌? ലജ്ജമറന്നുകൊണ്ട്‌ അവൾ പതുക്കെ പിറുപിറുത്തു.
       'ഈ ഉണ്ണ്യേട്ടന്‌ എന്നോടു പണ്ടത്തേതുപോലെ ഇഷ്ടമില്ല. പണ്ടാണെങ്കിൽ
എന്റെയടുത്തുനിന്ന്‌ മാറുകയേയില്ല. അടുക്കളയിൽ എന്നെ കാണാനായി
ഓടിയെത്തുമ്പോൾ ഏട്ടത്തിയമ്മ അർത്ഥംവച്ചുനോക്കി ചിരിക്കാറുള്ളത്‌
ഓർമ്മയില്ലേ? എന്തു കാര്യമുണ്ടെങ്കിലും 'നന്ദിനീ, ഇങ്ങട്ടുവരൂ'
എന്നായിരുന്നല്ലോ. ഇപ്പോഴോ? നന്ദിനി എന്നൊരു പാവം ഇവിടെയിങ്ങനെ
ജീവിക്കുന്നത്‌ എന്നോർക്കാറുണ്ടോ? ഒരിക്കലും വേർപിരിയാത്തവരാണു നമ്മൾ
എന്നു പറയാറുണ്ടായിരുന്നല്ലോ-എന്നിട്ടിപ്പോഴോ? ഈ കമ്പ്യൂട്ടർ കാരണം..."
       മുഖം വീർപ്പിച്ചുകൊണ്ട്‌ മുറിയിൽനിന്നു നടന്നുപോകുന്ന സന്ധ്യകൾ-മൃദുവായ
തലയിണയിൽ മുഖമമർത്തി, നിറയുന്ന കണ്ണുകൾ തുടച്ചുകൊണ്ട്‌ ഉറക്കം
കാത്തുകിടക്കുന്ന രാത്രികൾ -രാത്രിയുടെ ഏതോയാമത്തിൽ വന്നുകിടന്ന്‌
ക്ഷീണിച്ചുറങ്ങുന്ന ഉണ്ണിയേട്ടൻ. ഈ ജീവിതം എത്രയേറെ വിരസവും
യാന്ത്രികവുമാണ്‌. ദാമ്പത്യജീവിതത്തിൽ സ്നേഹലാളനവും എത്രയധികം
ആവശ്യമാണെന്ന്‌ അവളോർത്തുപോയി. എന്നുമൊരേപോലെ താളം തെറ്റാതെ ഓടുന്ന
ക്ലോക്ക്‌ പോലെ ഓടിയകലുന്ന നിമിഷങ്ങളും ദിവസങ്ങളും മാസങ്ങളും-സമയമാരെയും
കാത്തുനിൽക്കാറില്ലല്ലോ. വർഷങ്ങൾ പറന്നകലുകയാണ്‌. അങ്ങിനെ ഒരു ദിവസം ഈ
നന്ദിനിക്കുട്ടിയും ഉണ്ണിയേട്ടനെവിട്ട്‌ യാത്രയാവും-എന്നെന്നേക്കുമായി!
       "ഇന്നു ഞാൻ എവിടേയ്ക്കും പോകുന്നില്ല. ഈ സന്ധ്യ എന്റെ
നന്ദിനിക്കുട്ടിയുടെകൂടെമാത്രം!" എന്നു പറഞ്ഞുകൊണ്ട്‌  ഉണ്ണിയേട്ടൻ
വാത്സല്യപൂർവ്വം നെഞ്ചോടു ചേർത്തപ്പോൾ ഒരുകൊച്ചുകുട്ടിയെപ്പോലെ അവളുടെ
കണ്ണുകൾ വിസ്മയംകൊണ്ടു വിടർന്നു. വിശ്വസിക്കാനാവുന്നതേയില്ല. എന്നും
സൗന്ദര്യപ്പിണക്കം മാത്രമായിരുന്നല്ലോ. ഇപ്പോൾ പെട്ടെന്ന്‌ ഈ
സ്നേഹപ്രകടനം? ഞാൻ സ്വപ്നം കാണുകയാണോ എന്ന്‌ സംശയിച്ചുപോയി.
വിസ്മയഭരിതമായ ഒരാഹ്ലാദംപോലെ ഉണ്ണിയേട്ടന്റെ ഈ പെരുമാറ്റം കണ്ടപ്പോൾ
സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു.
       "എന്തുപറ്റി ഇന്ന്‌? പനിയൊന്നുമില്ലല്ലോ?" കുസൃതിയോടെ പറഞ്ഞുകൊണ്ട്‌ അവൾ
ഭർത്താവിന്റെ നെറ്റിയിൽ കൈയ്യമർത്തി. 'വികൃതിക്കുട്ടീ' എന്നു
മന്ത്രിച്ചുകൊണ്ട്‌ ചുംബിച്ചപ്പോൾ ചുണ്ടിലെ മീശരോമങ്ങൾ കവിളുകളെ
നോവിച്ചു. ആ സുഖകരമായ വേദനയെ അവൾ മനസ്സിലൊരു നിധിയെന്നപോലെ
സൂക്ഷിച്ചുവെച്ചു.
       'താരാമതി'യെന്നു പേരുള്ള വലിയ ഹോട്ടലിലേക്ക്‌ കടന്നുചെല്ലുമ്പോൾ മനസ്സ്‌
ആഹ്ലാദഭരിതമായിരുന്നു. പുൽത്തകിടിയിലിരുന്നുകൊണ്ട്‌ പൂർവ്വകാലസ്മൃതികൾ
അയവിറക്കി. പിന്നീട്‌ യുവമിഥുനങ്ങളെപ്പോലെ കരങ്ങൾ ഗ്രഹിച്ചുകൊണ്ട്‌ ആ
ചരിത്രപ്രസിദ്ധമായ സ്ഥലം നടന്നു കണ്ടു. 'കുത്തുബ്ഷാ' എന്ന രാജാവിന്റെയും
'താരാമതി' എന്ന നർത്തകിയുടെയും പ്രേമത്തിന്റെ പ്രതീകമായ ആ സ്മാരകം. ആ
അന്തരീക്ഷത്തിലൊഴുകിനടന്ന സ്നേഹതരംഗങ്ങൾ അനുഭവിച്ചറിഞ്ഞു. ആ കമിതാക്കളുടെ
വികാരഭരിതമായ നിമിഷങ്ങൾ പുനർജ്ജനിക്കുകയാണെന്നു തോന്നി.
       ഹോട്ടലിലെ ഒരൊഴിഞ്ഞ കോണിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ കണ്ണുകളിൽ
നോക്കിയിരുന്നുകൊണ്ട്‌ ഒരു 'കാൻഡിൽ ലൈറ്റ്‌ ഡിന്നർ' - 'ഖുബാനി കാ മീഠാ'
എന്നുപേരുള്ള മധുരപദാർത്ഥം ചേർത്ത ഐസ്ക്രീം നുണഞ്ഞുകൊണ്ട്‌ ആ
നിമിഷങ്ങളുടെ മാധുര്യം ആസ്വദിച്ചു അപ്പോൾ 'ഇതാ, എന്റെ വക
നന്ദിനിക്കുട്ടിക്ക്‌!" എന്നു പറഞ്ഞുകൊണ്ട്‌ പുറത്തെടുത്ത
സമ്മാനം-ഹൈദരാബാദിലെ പ്രസിദ്ധമായ മുത്തുകൾ കൊണ്ടു നിർമ്മിച്ച ഭംഗിയുള്ള
മാല!
       ഒരു രാജകുമാരിയ്ക്കെന്നതുപോലെ ലഭിക്കുന്ന ഈ രാജകീയമായ
പരിലാളനങ്ങൾ...ഇത്‌ സ്വപ്നമോ യാഥാർത്ഥ്യമോ?
'നന്ദിനിയ്ക്കു സന്തോഷമായില്ലോ? ഇനി പറയില്ലല്ലോ ഉണ്ണ്യേട്ടൻ എന്നെ
മറന്നു, എന്നോടൊട്ടും ഇഷ്ടമില്ല' എന്നൊക്കെ?"
       ചിരിക്കുന്ന കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾ സന്തോഷംകൊണ്ട്‌ മതിമറന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മനസ്സ്‌ സംതൃപ്തമായിരുന്നു.
പ്രേമപൂർണ്ണമായവരികൾകൊണ്ട്‌ മനസ്സിലെ വീണക്കമ്പികളെ മൃദുവായി തഴുകുന്ന
ഗസലുകൾ കേട്ടുകൊണ്ട്‌ ഉണ്ണിയേട്ടന്റെ കരവലയത്തിൽ കിടന്നുറങ്ങാൻ
ശ്രമിക്കുമ്പോൾ:
       "നന്ദിനീ, നാളെയെന്നെ ഓർമ്മിപ്പിക്കണം, നമ്മുടെ കമ്പ്യൂട്ടർ ശരിയാക്കാൻ
കൊടുക്കണമെന്ന്‌. അത്‌ കേടുവന്നിരിക്കുന്നു!"
       അവൾക്ക്‌ കരയണോ ചിരിക്കണോ എന്നു സംശയം തോന്നി!

നാട്യം



ശ്രീദേവിനായര്‍
പച്ചപുതച്ച പാടം നെന്മണികളെത്തിരിച്ചറിയാതെ
പതിരുകളില്‍  നൂറുമേനി വിളയിച്ച് മനുഷ്യരെചതിക്കുന്നുവോ?

ഉപ്പില്ലാത്ത ഉമിനീരില്‍ പതിരിന്റെ  പാഴ്ചോറ്
ദഹനം കിട്ടാതെ തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ  മാംസക്കഷ്ണങ്ങളില്‍ രുചിയെന്ന
പാഴ്വാക്കിനര്‍ത്ഥം കിട്ടാതെ ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.

എരിവിന്റെ  നാട്യത്തില്‍ കണ്ണുകള്‍ കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നു എവിടെയാണ്
തെറ്റു പറ്റിയതെന്ന്?

പ്രണയം


സുധാകരൻ ചന്തവിള

ലൈംഗിക പീഡനങ്ങൾ അവസാനിക്കുന്നില്ല

പുരുഷന്മാരാൽ  ആക്രമിക്കപ്പെടുന്ന സ്ത്രീകളും സദാചാരപോലീസിനാൽ
അപഹരിക്കപ്പെടുന്ന പുരുഷന്മാരും കേരളത്തിൽ കൂടിവരുന്നു.  എന്താണ്‌
സദാചാരം? സദാചാരം നടപ്പിലാക്കുന്നതാരാണ്‌? അതിനവർക്ക്‌ ആരാണ്‌  അധികാരം
കൊടുത്തത്‌. ഒരു സ്ത്രീയോട്‌ സംസാരിച്ചുവേന്നുകരുതി, അല്ലെങ്കിൽ ആ
സ്ത്രീയെ ലൈംഗികമായി ആക്രമിച്ചുവേന്നു കരുതി പുരുഷനെ കൈകാര്യം ചെയ്യാൻ
എന്തുനിയമസാധുതയാണ്‌ ഇക്കൂട്ടർക്ക്‌ നൽകിയിട്ടുള്ളത്‌. ഇത്തരം വിഷയങ്ങൾ
പെട്ടെന്നു ചർച്ചചെയ്യപ്പെട്ട്‌ മറഞ്ഞുപോകുകയും പിന്നീട്‌ വൈകാതെ
ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിൽ ആരാണ്‌ കുറ്റവാളി?

       'സദാചാരം' എന്ന വാക്കാണ്‌ ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ
ഉപയോഗിക്കുന്നതെന്ന്‌ പ്രത്യേകം ഓർക്കണം. അപ്പോൾ യഥാർത്ഥ സദാചാരം എന്നത്‌
എന്താണ്‌ എന്നുകൂടി ആരായേണ്ടിയിരിക്കുന്നു. ആരോടെങ്കിലും ആർക്കെങ്കിലും
എന്തെങ്കിലും കാരണത്താൽ വിരോധമുണ്ടെങ്കിൽ അതെല്ലാം കാര്യമായി കൈകാര്യം
ചെയ്യാൻ ഏറ്റവും എളുപ്പമുള്ളവിഷയമായി ലൈംഗികത മാറിയിട്ടുണ്ട്‌. നമ്മുടെ
നാട്ടിലെ സ്ത്രീകൾ ഇത്രയ്ക്ക്‌ അപ്സരസ്സുകളോ? അതോ പുരുഷന്മാർ
ആഗ്രഹിക്കുന്ന ലൈംഗികസുഖം പ്രദാനം ചെയ്യുന്നതിൽ അവരുടെ ഭാര്യമാർ
പരാജയപ്പെടുന്നതോ? നമ്മുടെ മതനേതാക്കളും രാഷ്ട്രീയപ്രമുഖന്മാരും
സാംസ്കാരിക-സാഹിത്യകാരന്മാരും എന്നല്ല നമ്മുടെ പൊതുസമൂഹം ഒന്നാകെ
ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. ലൈംഗികത എന്നു കേൾക്കുമ്പോൾ മുഖം
ചുളിക്കുകയും സൗകര്യപ്രദമായി കിട്ടിയാൽ വേണ്ടത്ര ആസ്വദിക്കുകയും
ചെയ്യുന്ന കേരളീയ സ്ത്രീപുരുഷന്മാരുടെ കപടലൈംഗികത ഇനിയെങ്കിലും
വെളിച്ചത്തിൽ വിചാരണചെയ്യപ്പെടണം.

         എവിടെയും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു! ബസ്സിലും തീവണ്ടിയിലും
വിമാനത്തിലുമുൾപ്പെടെ അത്‌ അനുസ്യൂതം തുടരുന്നു. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ
പെട്ടൊന്നൊരറസ്റ്റ്‌, കേസ്‌, റിമാന്റ്‌.. ഇങ്ങനെ ഏതാണ്ടെന്തൊക്കെയോ
ചെയ്തുകൂട്ടുന്നതൊഴിച്ചാൽ ഇത്തരം പ്രശ്നങ്ങളുടെ കാതലായ വശം ആരും
പഠിക്കപ്പെടാൻ ശ്രമിക്കുന്നില്ല. ചൂടപ്പം പോലെ വാർത്തകൾ
വൈറ്റ്ഴിക്കപ്പെടുന്ന മാധ്യമങ്ങൾപോലും ഈ വിഷയം പൊതുസമൂഹത്തിന്റെ
ചർച്ചയ്ക്ക്‌ വിധേയമാക്കുന്നതിൽ പരാണയപ്പെടുന്നു.

       ഒരു സ്ത്രീ മറ്റൊരു പുരുഷനോട്‌ സംസാരിക്കുന്നത്‌ തെറ്റാണോ? എല്ലാ
സംസാരവും ലൈംഗികാധിഷ്ഠിതമാണോ? തൊഴിൽ സംബന്ധമായും സൗഹൃദസംബന്ധമായുമെല്ലാംഉണ്ടാകുന്ന സംസാരങ്ങളെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണിവിടെ. മിക്കവാറും ഇത്തരം കഥകൾ ആദ്യം പുറത്തുവിടുന്നതും സ്ത്രീകൾതന്നെയാണ്‌ എന്നതാണ്‌
ഏറ്റവും രസകരമായ സംഗതി. ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ ഇരയാകുന്ന പുരുഷന്‌
ഒരു കുടുംബമുണ്ടെന്ന വാസ്തവം മറക്കാൻ പാടുണ്ടോ? ഒരുപക്ഷേ അയാൾക്ക്‌
താങ്ങാൻ കഴിയുന്നതിനുമപ്പുറം അപമാനം വന്നുചേർന്നാൽ പിന്നെ എന്തുചെയ്യും,
ആത്മഹത്യയേ വഴിയുള്ളൂ എന്ന്‌ ചിന്തിക്കേണ്ടിവരുന്നു. അസത്യങ്ങളുടെ
വിചാരണയ്ക്കടിപ്പെടാതെ അപമൃത്യുവരിക്കുന്ന പുരുഷന്റെ ആത്മാവറിയാൻ അവസരം
ലഭിക്കുന്നില്ല. അയാളുടെ ഭാര്യപോലും ഇത്തരം കാര്യത്തിൽ
പിൻതുണയാകുന്നില്ല. മറ്റുള്ളവർ തള്ളിപ്പറയുന്നതിനുമുമ്പ്‌ സ്വന്തം ഭാര്യ
മോചനക്കേസുമായി മുമ്പിലെത്തുന്നതാണ്‌ കാണാൻ കഴിയുന്നത്‌.

       സമൂഹം കാലത്തോടൊപ്പം വളരുന്നില്ലെന്ന്‌ ചിലപ്പോഴെങ്കിലും
സമ്മതിക്കേണ്ടിയിരിക്കുന്നു.  'ലൗജിഹാദ്‌ ' ഉൾപ്പെടെ ചർച്ചചെയ്യപ്പെട്ട
സമീപകാലയാഥാർഥ്യങ്ങളെ മാറ്റിവച്ചുകൊണ്ട്‌ ഈ വിഷയത്തെ ചർച്ചചെയ്യാൻ
കഴിയില്ല. ശരിയായ മതപഠനമോ സാമൂഹികാവബോധമോ ഉൾക്കൊള്ളാതെ ചില സാമ്പ്രദായിക
ശരികൾ ചിലർ ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അതിനെ നടപ്പിലാക്കാൻ ചില
അനുയായികളും ആശ്രിതരും തയ്യാറായിക്കൊണ്ടിരിക്കുന്നു. സങ്കുചിതമതത്തിന്റെ
ഏകാധിപത്യസ്വഭാവം ഇത്തരം പ്രവണതകളിൽ നിഴലിച്ചുനിൽക്കുന്നതായി
മനസ്സിലാക്കാം.  മാറുന്ന സമൂഹത്തെ പഠിക്കാനോ തിരിച്ചറിയാനോ തയ്യാറാകാത്ത
മതങ്ങൾക്കും മതപുരോഹിതന്മാർക്കും കാലത്തോടൊപ്പം ജീവിക്കാനാകില്ല.
സ്ത്രീസ്വാതന്ത്ര്യവും സ്ത്രീ-പുരുഷസമത്വവുമെല്ലാം വാക്കിലും
പ്രവൃത്തിയിലും കടത്തിവിടാത്ത ഇത്തരക്കാർ നയിക്കുന്ന മതങ്ങളിൽ നിന്ന്‌
സമൂഹം പുറത്തുവന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

       എന്തുകൊണ്ട്‌ ഒരു വീട്ടമ്മ തന്റെ കുടുംബവും കുട്ടികളും ഉപേക്ഷിച്ച്‌
പരപുരുഷനെ തേടിപ്പോകുന്നു? അതുപോലെ  ഒരു ഭർത്താവ്‌ എന്തുകൊണ്ട്‌
പരസ്ത്രീകളെത്തേടിപ്പോകുന്നു.  കേരളത്തിലെ ഭാര്യഭർത്താക്കന്മാർ ആഴത്തിൽ
അന്വേഷിക്കുകയും പഠിക്കുകയും ചെയ്യേണ്ട വിഷയമാണിത്‌. വലിയ വീടുകളും
കാറുകളും മറ്റു ആഡംബരങ്ങളുമെല്ലാം വർദ്ധിക്കുന്നുവേങ്കിലും കിടപ്പറകളിലെ
സംതൃപ്തി കുറയുന്നതായാണ്‌ മനഃശാസ്ത്രഞ്ജരുടെ പഠനം തെളിയിക്കുന്നത്‌.
ഭാര്യാഭർത്താക്കന്മാർ കൂടുതൽ മനസ്സുതുറന്നു ഇടപെടുന്നില്ല എന്നതാണ്‌
ഇവിടത്തെ പ്രധാന പ്രശ്നം. എന്തു തെറ്റുകുറ്റങ്ങളുണ്ടെങ്കിലും
തുറന്നുപറഞ്ഞു സമ്മതിക്കാനും സമാധാനിപ്പിക്കാനും അവർക്കാകുന്നില്ല. അവർ
പലതും പരസ്പരം ഒളിച്ചുവയ്ക്കുന്നു; ഒപ്പം ഭയപ്പെടുന്നു

       ശരിയായ സാമൂഹികബോധവും സൗഹൃദബോധവും കുട്ടികളിൽ ചെയറുപ്രായത്തിൽതന്നെ
ഉണ്ടാകേണ്ടതാണ്‌. അതിന്‌ അച്ഛനമ്മമാർക്കും അദ്ധ്യാപകർക്കും വളരെ വലിയ
പങ്കുണ്ട്‌.  കാമ്പസുകളിൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും
സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം. അതിന്‌ ശരിയായ
രാഷ്ട്രീയബോധംകൂടിയാവശ്യമാണ്‌.  എന്നാൽ രാഷ്ട്രീയമെന്നതിന്‌ വളരെ മോശമായ
അർത്ഥതലമാണ്‌ ഇന്നത്തെ യുവത്വം കൽപ്പിച്ചിരിക്കുന്നത്‌. സമൂഹവുമായുള്ള
ബന്ധത്തിലൂടെ മാത്രമേ സ്ത്രീപുരുഷന്മാർക്ക്‌ ശരിയായ ഇടപെടലും നിലപാടും
ഉണ്ടാകുകയുള്ളൂ. ഇപ്പോൾ കാമ്പസുകൾ
അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌  വളരെ വലിയ ദോഷമാണു
വരുത്തിത്തീർക്കുന്നത്‌.  അതിർത്തികളില്ലാതെ മാനസികമായി അടുത്തിടപഴകുന്ന
ഒരു സമൂഹത്തിന്‌ പരസ്പര പീഡനത്തിന്‌ കഴിയില്ല. അവർക്ക്‌ സ്നേഹിക്കാനേ
കഴിയൂ. അത്തരം സ്നേഹം  വെറും ലൈംഗികതയ്ക്കുമപ്പുറം  വളർന്നതാണ്‌.​‍്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...