19 Oct 2014

മലയാളസമീക്ഷ ഒക്ടോ 15- നവം 15/2014

ഉള്ളടക്കം
       
 
ലേഖനം  
'വിടുകൃതി' ആയിക്കിട്ടാൻ...
സി.രാധാകൃഷ്ണൻ


ചരിത്രത്തിന്റെ സ്പന്ദമാപിനി
ഡോ.പള്ളിപ്പുറം മുരളി


 കുട്ടികളിൽ വളരുന്ന നെഗറ്റിവ് ഹീറോയിസം
ഫൈസൽ ബാവ


ഓണംചില നുറുങ്ങിയചിന്തകളിലൂടെ
സന്തോഷ്‌  പവിത്രമംഗലം


ഞാൻ അങ്ങനെ ദയാബായിയായി
ദയാബായി  


 സദാചാരം നാം എങ്ങനെ നിർവചിക്കണം!!!.
സലോമി ജോൺ വൽസൻ
    

ലക്ഷ്യം വിജയത്തിന്റെ മാർഗ്ഗദീപം
ജോൺ മുഴുത്തേറ്റ്‌   

   
നിഴലുകളും വർണ്ണങ്ങളും
സുധീർനാഥ്‌


ഭൂമിവാതുക്കലിന്റെ സൂര്യരശ്മികൾക്ക്‌ പറയുവാനുള്ളത്‌...
അനഘേഷ്‌ രവി


നാളികേര കൃഷി

   
   
കൽപവൃക്ഷത്തിന്റെ യഥാർത്ഥമൂല്യം പ്രയോജനപ്പെടുത്താം
ടി. കെ. ജോസ് .ഐ എ എസ്


ക്യാൻസറിനെ പ്രതിരോധിക്കാൻ നാളികേരവും വെളിച്ചെണ്ണയും
ഡോ.നെവിൻ കെ.ജി.


നട്ടുവളർത്താം കൽപവൃക്ഷം
ഗായത്രി രാജീവ്‌


വെർജിൻ വെളിച്ചെണ്ണയിൽ നിന്ന്‌ കേര ബല തൈലം
ഡോ. എം. രതീഷ്‌
       
 വെളിച്ചെണ്ണയും ക്ലിനിക്കൽ പഠനങ്ങളും: ഒരു അവലോകനം
ഡോ. ഡിഎം വാസുദേവൻ, എംഡി


നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ
രശ്മി ഡി.എസ്
   
ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല
ഡോ.എം.വിജയകുമാർ


കവിത

കനലുകൾ കത്തുന്നില്ല
സുധാകരൻ ചന്തവിള
   
മുള്ള്
പീതൻ കെ വയനാട്  


Elegant Formula

Salomi John Valsan

നഷ്ട സ്വപ്നം
കയ്യുമ്മു 


മിണ്ടാവതല്ല മിണ്ടാപ്രാണികളുടെ ഇണ്ടൽ 
ഡോ.കെ.ജി.ബാലകൃഷ്ണൻ

രണ്ടു കവിതകൾ
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 വരികനീ ഓണമേ
മേമുറി ശ്രീനിവാസൻ     


പുറപ്പാട്‌
മോഹൻ ചെറായി



കടത്തുവാക്ക്
രമേശ്‌ കുടമാളൂര്‍. 


യാത്ര
ദിപുശശി തത്തപ്പിള്ളി


 അടുക്കള
ശിവപ്രസാദ്‌ താനൂർ 


മലാല - താലിബാനിസം
സുകുമാർ അരിക്കുഴ


കഥ
ജീവിതത്തിലേക്ക്‌ ഒരു വിളി
ബിനോജ്‌ കാലായിൽ
   
മൂന്നുപേർ
സണ്ണി തായങ്കരി


സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം
എം.കെ.ഹരികുമാർ


 കത്തുകൾ
മൗനം സുഖപ്രദമല്ല സുഹൃത്തുക്കളെ!

രണ്ടു കവിതകൾ



 അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പരിണാമം

ക്ഷണസൂനജാലംകണക്കിവിടെ സകലരും

പുലരേണമെന്നകമെയറിയുന്നുവെങ്കിലും;

മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,

ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു

സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും

പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-

മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍

തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം

ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്

കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും

പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന

നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:

"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം

കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും

സഹനമോടൊപ്പ,മപരന്റെ രോദനം

പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം

ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-

ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍

ഇനിവരും വാസര-രാവുകളോരോന്നും

മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"

ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;

ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;

കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-

പാടെ നുണഞ്ഞപോലല്ല,യെന്നാകിലും

മോഹമോടൊരു സുഖം, സരസമായീവിധം

തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം

മതിയായതില്ലെന്നുരചെയ്തനന്തരം;

ജീവിതത്തെയെടുത്തണിയിക്കെ-മന്മനം

പാടുന്നു കാവ്യമൊന്നലിവോടെ-തല്‍ക്ഷണം-

പാറുന്നു പരിണമിച്ചീടുമെന്‍ യൗവ്വനം!!



ഓര്‍മ്മിളംതുടിപ്പുകള്‍

എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്ര

വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മ

വ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍

നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മ

താരാട്ടുമൂളി തോളത്തെടുത്തെന്നെയും

കൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്

കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍

സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയും

അകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-

മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍

സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-

യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതും

സ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍

ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതും

നെഞ്ചോടുചേര്‍ത്താദ്യ വിദ്യാലയത്തിലേയ്-

ക്കെന്നെയുംകൊണ്ടു നനഞ്ഞുനടന്നതും

പാടവരമ്പുകള്‍ക്കിരുവശത്തായ് നിന്നു-

കാലികള്‍ കൗതുകംപൂണ്ടു കരഞ്ഞതും

തിരികെട്ട ബാലാര്‍ക്കനിന്നുമോര്‍മ്മിപ്പിക്കെ

തെന്നലായാരോ തലോടുന്നു പിന്നെയും

മുന്നിലായൊരുദുരിത സന്താപമൂലയില്‍

നാമംജപിച്ചിരിക്കുന്നു മുത്തശ്ശിയും!

ചടുലമായ് മോഹമെരിച്ചുതീര്‍ക്കുന്നുവോ;

പൊടിതട്ടി തെളിയിച്ചെടുക്കാതെ-കാലവും!!

കുട്ടികളിൽ വളരുന്ന നെഗറ്റിവ് ഹീറോയിസം

ഫൈസൽ ബാവ

കുട്ടികൾ എന്നാൽ പുതു തലമുറയാണ്, സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ലോകത്തിന്റെ ഭാവി ആ കൈകളിൽ ആണ്. അതുകൊണ്ട് തന്നെ അവരില്‍ പ്രതിഫലിക്കുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ , രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ആഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ അന്തരീക്ഷം നിലനില്‍ക്കുന്ന അവസ്ഥയില്‍ നെഗറ്റീവ് വശങ്ങള്‍ കൂടുതല്‍ കാഴ്ചകില്‍ നിറച്ച് നമ്മുടെ മാധ്യമ ലോകവും വിവര സാങ്കേതിക ലോകവും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ് നമുക്കിടയില്‍ പടര്‍ന്ന് പന്തലിച്ച ഈ വിവര സാങ്കേതിക ലോകത്തിന്റെ മുറ്റത്ത് ഇന്ന് കുട്ടികള്‍ വെറും നോക്കുകുത്തികള്‍ മാത്രമല്ല അവരെ സ്വാധീനിക്കാന്‍ പാകത്തില്‍ അവര്‍ക്കിണങ്ങുന്ന തരത്തില്‍ വിവര സാങ്കേതിക വിദ്യ മാറി ക്കഴിഞ്ഞു. വിവര  സാങ്കേതിക വളര്‍ച്ച പോസറ്റീവ് ആണെങ്കിലും നെഗറ്റീവ് വശമാണ് കുട്ടികളിലേക്ക് കൂടുതല്‍ പടരുന്നത്. ടെലിവിഷന്‍, സിനിമ, ഇന്‍റെര്‍നെറ്റ് എന്നിവയില്‍ സ്വാധീനിക്കപ്പെടുന്ന പുതു തലമുറയെ വല വീശിപ്പിടിക്കാന്‍ തയ്യാറായി വലിയ വലകള്‍ ലോകത്താകമാനം നിറയുന്നു. ഇതിനിടയിലാണ്   എന്നാല്‍ കുട്ടികളില്‍ വളരുന്ന നെഗറ്റീവ് ഹീറോയിസം. ഇത്  അവരില്‍ നന്നായി സ്വാധീനിച്ചതിനെ വെറുതെ കാണരുത്. ആഗോള മുതലാളിത്ത തന്ത്രത്തിന്റെ ഒരു വശമാണ് അത്. ഈയിടെ നടത്തിയ ഒരു കായിക മല്‍സരത്തില്‍ വന്ന ടീമിന്റെ പേരുകള്‍ കേട്ടാല്‍ ഇതിന്റെ ഒരു അപകടം നമുക്ക് മനസിലാക്കാം ബ്ലാക് ഡെവിള്‍സ്, റെഡ് ഡെവിള്‍സ്, ഡാര്‍ക് ഡെവിള്‍സ്, ഗോസ്റ്റ് വീപ്പേഴ്സ്, ബ്ലാക് മാഫിയ ഇങ്ങനെ പോകുന്നു നാളത്തെ യുവാക്കളുടെ ടീമിന്റെ പേരുകള്‍. ഇതിനെ മാന:ശാസ്ത്രപരമായി തന്നെ കാണണം ടിവിയും ഇന്‍റര്‍ നെറ്റും വഴി പരത്തുന്ന നെഗറ്റീവ് കാര്യങ്ങളില്‍ മുഴുകുകയാണോ നമ്മുടെ പുതു തലമുറ ? വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വഴിത്തിരിവിനെ അതിന്റെ ഗുണകരമായി ഉപയോഗിക്കാന്‍ പാകത്തില്‍ നമ്മുടെ കുട്ടികളില്‍ കൂടുതല്‍ ബോധവല്‍ക്കരണം വേണ്ടിവരും.

സിനിമയുടെ വഴിയില്‍ ഈ പ്രവണത നേരെത്തെ തന്നെ ഉണ്ട്. നായകന്‍ കളാണോ കൊള്ളക്കാരനോ ആകുന്നു എങ്കില്‍ അത് ജീവിതത്തില്‍ കഴിഞ്ഞു പോയ കഷ്ടത നിറഞ്ഞ ഒരു കാലത്തിന്‍റെ ബാക്കിപത്രം ആണെന്നും അതിനാല്‍ അതിനെ തെറ്റായി കാണാന്‍ ഈ സിനിമകള്‍ തയ്യാറാവാറില്ല എന്നു മാത്രമല്ല സിനിമയെ പൊലിപ്പിക്കാന്‍ ഇവര്‍ കൂടുതല്‍ ഗുണ്ടായിസം കാണിക്കുന്നത് നാം കാണേണ്ടി വരുന്നു... ഇത് ത്തന്നെയാണ് ടിവി സീരിയലുകളും നല്‍കുന്നത സീരിയലുകള്‍ കൂടുതല്‍ സ്ത്രീ കേന്ദ്രീകൃതം ആയതിനാല്‍ ഇവിടെ വില്ലത്തിയാണ് പ്രധാന കഥാപാത്രം ഇപ്പോള്‍ ഇറങ്ങുന്ന സീരിയലുകളില്‍ ഒക്കെ തന്നെ ഇത്തരത്തില്‍ എപ്പോഴും എന്തിനും തയ്യാറായി വരുന്ന സ്ത്രീ വില്ലത്തികള്‍ ധാരാളമാണ്. ഇനി കുട്ടികളെ ഈറ്റവും ആകര്‍ഷിക്കുന്ന ഗെയിമില്‍ ഒട്ടുമുക്കാലും യുദ്ധത്തിന്റെയും മറ്റ് കഥകള്‍ നിറച്ചവയാണ്. 

ഇന്‍റര്‍നെറ്റ് എന്ന ഏറ്റവും പുതിയതും ആധുനികവുമായ വിപുലമായ കണ്ടുപിടുത്തത്തിന് ശേഷം ലോകത്ത് വന്ന മാറ്റം വളരെ വലുതാണ്‌ ഇന്ന് ഓരോ പോക്കറ്റിലും ഇന്റർനെറ്റ വഹിക്കുന്ന സ്മാർട്ട്‌ ഫോണുള്ള കാലത്ത് കുട്ടികളുടെ കാര്യത്തിൽ എങ്കിലും കൂടുതൽ ശ്രദ്ധ  കൊടുക്കേണ്ട  അതിക്രമിച്ചിരിക്കുന്നു വിരസമായ വിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടായികഴിഞ്ഞു, കമ്പോള വല്കൃത കാലത്ത്   കൂടുതൽ ജാഗരൂകരായി ഇരിക്കണം, കുട്ടികളിൽ വളരുന്ന നെഗറ്റിവ് ഹീറോയിസം  ഇലാതാക്കാൻ രക്ഷിതാക്കളും ശ്രമിക്കണം

കടത്തുവാക്ക്


രമേശ്‌ കുടമാളൂര്‍.

എന്നെ ക്ഷണിക്കും മുഖത്തെ
എന്തിനോ സംശയിക്കുന്ന കണ്ണുകള്‍ പോലെ
ഞാന്‍ തുറക്കും മുഖപുസ്തകത്തില്‍
എപ്പോഴും സംശയം നീട്ടുന്ന ആദ്യതാളേ,
എന്നെ ഞാനാരെന്നു തെളിയിക്കുവാന്‍ നീ
വച്ചുനീട്ടുന്ന താക്കോല്‍ പഴുതില്‍
എന്റെ പൊരുളിന്റെ താക്കോല്‍
കടത്തിത്തുറന്നു കയറുന്നു ഞാന്‍.

എല്ലാര്‍ക്കുമുണ്ടോരോ രഹസ്യവാക്ക്
മറ്റാരുമറിയില്ലയെന്നു പതുങ്ങിച്ചിരിക്കുന്ന വാക്ക്
ആദ്യതാള്‍പ്പുഴയില്‍ കടത്തുവാക്ക്,
ആരും കാണാത്ത അച്ചുതണ്ട്.


പൂമുഖത്തെ വേതാള പരീക്ഷ പിന്നിട്ട്
എന്റെ താളില്‍ ഞാന്‍ കയറുമ്പോളവിടെ
പലരുടെ വാക്കിന്റെ കുത്തൊഴുക്ക്.
വാക്കുകള്‍, വരികള്‍, വരകള്‍, വര്‍ണ്ണങ്ങള്‍
ഞാനെത്ര സുന്ദരമെന്നു ചിരിക്കുന്ന സെല്‍ഫികള്‍
എന്തോ പറയാതെ പറയുന്ന വാക്കുകള്‍
എന്തെങ്കിലും പറയുവാന്‍ പറയുന്ന വാക്കുകള്‍

ഓരോരോ താക്കോല്‍പ്പഴുതുകള്‍ നൂണ്ടു
കടന്നെത്തി നൃത്തം ചവിട്ടുന്ന വാക്കുകള്‍
ഓരോ കടത്ത് തോണിയില്‍ വന്നിറങ്ങി
കാല്‍ നനയാതെ തുരുത്തിലലയും വാക്കുകള്‍

നഗരത്തിലെ മിനുമിനുപ്പിന്‍ പുറം മോടിക്കു
കീഴെയടഞ്ഞു കിടക്കുന്ന ഓടയുടെ സങ്കടം
ഒരു മഴപോലും താങ്ങുവാനാകാതെ
പ്രളയമായ്‌ കവിയുന്നതു പോലെ
വാക്കുകള്‍ വാക്കുകള്‍ ...

അതിലൊരു പ്ലാസ്റ്റിക്കുപൊതി പോലെ
ഒഴുകുന്നുണ്ടെന്റെയും വാക്കുകള്‍.

പുറപ്പാട്‌

വരികനീ ഓണമേ



മേമുറി ശ്രീനിവാസൻ

പാലൊളിപ്പുഞ്ചിരി തൂകിയെത്തി വീണ്ടും
പൊന്നോണപ്പൂക്കാലമൊരു വേളകൂടി
മാനം തെളിഞ്ഞല്ലോ മേഘമകന്നല്ലോ
താരകം പോലെ വിടർന്നു കതിർക്കുല
ഓണനിലാവിൻ പ്രഭതഴുകീ രാവിൽ
മുല്ലയും പിച്ചിയും മുഖമൊന്നുയർത്തി
നെല്ലിൻ കതിർക്കുല നിന്നുവണങ്ങി
പത്തായം നിറയുന്ന ദിനമിങ്ങടുത്തു.
ചെത്തീ,ജമന്തീ തക മുക്കൂറ്റി, മന്ദാരം,
തുമ്പയും പിച്ചിയും കായാമ്പൂ, കോംഗ്ങ്ങിണി
എല്ലാം മധുരമീയോർമ്മയിൽ മിന്നുന്നു
കേഴുന്നു പൊയ്പോയ കാലം വരില്ലിനി.
ഒറ്റയും പെട്ടയും ഊഞ്ഞാൽക്കളികളും
ആട്ടവും പാട്ടും തിരുവാതിര, തുമ്പിയും
എല്ലാമൊരോർമ്മതൻ, ചെപ്പിലൊളിപ്പിച്ച്‌
നവനവകേളികൾ കാണുന്നു ടീവിയിൽ?
നാടിന്റെ നാനാമുഖം കണ്ടിടേണ്ടിന്ന്‌
ഒതുക്കിടാം ലോകത്തെയകത്തളത്തിൽ
വള്ളം കളികളും പൂക്കളമത്സരം
എല്ലാം നടത്തിടും ടീവി, കമ്പ്യൂട്ടറും
അച്ഛനുമമ്മയും രണ്ട്‌ കുഞ്ഞുങ്ങളും
ഒത്താലോരോണത്തിൻ മേളമായ്‌ മാറ്റിടാം
കൂട്ടുകാർ വേണ്ടാ അയൽബന്ധുവുംവേണ്ടാ
അറിവുകൾ കൂടിയോർ ബുദ്ധിമതികളാം?
കള്ളവുമേറെച്ചതിയും കൊലകളും
ഇന്നു സംസ്കാരത്തിൽ ജീവിതമന്ത്രണം
സ്നേഹ സത്യം ദയകാരുണ്യമേലാത്ത-
ആഗോളകമ്പോള മാത്സര്യമേറുന്നു!
ഇവിടെതകരുന്നു നമ്മുടെ സംസ്കാരം
മാധുര്യമേർറൂമീ പൈതൃകക്കണ്ണിയും
ഒരുമെയ്യായ്‌ വീണ്ടും നമുക്കൊത്തുകൂടിടാം
പൊന്നോണനാളുകൾ വീണ്ടെടുത്തീടുവാൻ

നഷ്ട സ്വപ്നം


കയ്യുമ്മു

ഇന്നെന്റെ മുറ്റത്ത്‌
ഓണപ്പാട്ടുകളില്ല!
ഇന്നെന്റെ ചുറ്റിലും
തുടിപ്പാട്ടുമില്ല!
ഇന്നെന്റെ ചിന്തയിൽ
ആമോദം കൊള്ളുവാൻ
പട്ടിന്റെ പൊന്നിളം
തരുണിമണികളില്ല!
ഇന്നെന്റെയുള്ളിൽ
അലയടിച്ചുയരുന്ന
നഷ്ട സ്വപ്നത്തിന്റെ
ചിരിയോർമ്മ മാത്രം

തൂശനില


രാധാമണി എം.ആർ

നേരിന്റെ പാതയിലേയ്ക്ക്‌
ആകാശവും ഭൂമിയും
നെറികേടിന്റെ പടികൾ
കയറി വന്നു ലക്ഷ്യമെത്താൻ
ലോകം ഒന്നുചുരുങ്ങിത്തെളിഞ്ഞു
പിന്നെ മൂന്നാമതൊരു ചുവടിന്‌
തലകുനിക്കുമ്പോൾ ഔദാര്യമായി
വർഷത്തിലൊരിക്കൽചരിത്രം കുടയൽ
തിരക്കിട്ടു പൊതിഞ്ഞുകെട്ടിയ
വറുതികൾക്കുമീതെ തൂശനിലയിൽ
ചങ്ങലക്കിട്ട സമൃദ്ധിയുടെ വിളവെടുപ്പ്‌

ചരിത്രത്തിന്റെ സ്പന്ദമാപിനി




ഡോ.പള്ളിപ്പുറം മുരളി

ഇനിയും പൂർത്തീകരിക്കപ്പെടാത്ത ചരിത്രത്തിന്റെ സൊ‍ാചകങ്ങളെ പൗരാണിക മിത്തുകളിലൂടെ പുനഃക്രമീകരിക്കുമ്പോൾ ശ്രമിക്കുന്ന രചനയാണ്‌ ഔസേഫ്‌ ചിറ്റക്കാടിന്റെ 'ആദിഭാരതം ചില മുൻവിധകൾ' സിന്ധുനദീതട ജീവിതത്തിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ ഉത്തരവൈദിക കാലത്തിലെ ജൈന-ബുദ്ധ മതങ്ങളുടെ സ്വാധീനവും ഗുപ്തഭരണത്തിലൂടെ സ്ഥാപനവത്കരിക്കപ്പെട്ട ബ്രാഹ്മണ മതത്തിന്റെ സംസ്കാരശൂന്യ പ്രഭാവവും ചരിത്രപരമായി അന്വേഷിക്കുകയാണ്‌ ഇതിൽ.
    സങ്കീർണ്ണവും അതിവിപുലവുമായ ഭാരതീയ സംസ്കൃതിയെ ചരിത്രത്തിന്റെ നിഗോ‍ൂഢവും ബൃഹദാഖ്യാനപരവുമായ അവസ്ഥകളിൽ വിശകലനം ചെയ്ത്‌ യുക്തിപൂർവ്വമായ നിഗമനങ്ങളിൽ എത്തിച്ചേരുക അതിദുഷ്ക്കരമാണ്‌. പുരാലിഖിതങ്ങളും ഗവേഷണങ്ങളും ദൂരക്കാഴ്ചയുടെ ബദലുകളെ നിർമ്മിക്കുന്നു എന്ന്‌ ഈ കൃതി തെളിവുതരുന്നു. "വേദേതിഹാസ പുരാണങ്ങളിൽ നക്ഷത്രശോഭയോടെ തിളങ്ങിനിൽക്കുന്ന ചില കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരായി അംഗീകരിച്ചവതരിപ്പിച്ചാണ്‌" ഗ്രന്ഥകർത്താവ്‌ ഈ കൃതി എഴുതിയിരിക്കുന്നത്‌. പുലഹൻ, പുലസ്ത്യൻ, ഭൃഗു, അംഗിരസ്സ്‌, മരീചി, അത്രി, വസിഷ്ഠൻ, വിശ്വാമിത്രൻ, ശിവൻ, ശുക്രൻ, ബൃഹസ്പതി, ഇന്ദ്രൻ തുടങ്ങിയ പുരാണമിത്തുകളെ ചരിത്രപുരഷന്മാരായി സ്വീകരിച്ചാണ്‌ ആദിഭാരത ചരിത്രത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ     ഔസേഫ്‌ ചിറ്റക്കാട്‌ ശ്രമിക്കുന്നത്‌.
    രുദ്രഭാരതം, ശുക്രഭാരതം, ഇന്ദ്രഭാരതം എന്നിങ്ങനെ ആദിഭാരതത്തെ വേർതിരിച്ചാണ്‌ ഗ്രന്ഥകാരൻ തന്റെ ഗവേഷണം തുടങ്ങുന്നത്‌. നേഗ്രിറ്റോ-ആസ്ട്രാലോയിഡ്‌ നരവംശത്തിൽ ഉൾപ്പെടുന്ന പുലഹ-പുലസ്ത്യന്മാരുടെ കാലം ദ്രാവിഡ അധിനിവേശത്തിനു മുമ്പുള്ള ഘട്ടമാണ്‌. ഇതിനെ രുദ്രഭാരതം എന്ന്‌ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. സൈന്ധവസംസ്കാരകാലത്ത്‌ വേനവധത്തിനുശേഷം ഭാർഗ്ഗവനായ ശുക്രൻ 'ശുക്രനീതി' എന്ന ധർമ്മശാസ്ത്രം രചിക്കുകയും അതനുസരിച്ച്‌ നല്ല ഒരു ഭരണം കാഴ്ചവെയ്ക്കുകയും ചെയ്തു. ബി.സി.2400 മുതൽ 1800 വരെ നിലനിന്ന ഈ സൗഭാഗ്യകാലത്തെയാണ്‌ ശുക്രഭാരതം എന്ന്‌ വിളിക്കുന്നത്‌. സൈന്ധവന്മാരെ ആര്യന്മാർ കീഴടക്കുകയും ഇന്ദ്രന്റെ നേതൃത്വത്തിൽ ഉത്തരഭാരത്തിൽ വൈദികർക്ക്‌ പ്രാമാണ്യം കൽപിക്കുകയും ചെയ്ത ആര്യാവർത്തകാലഘട്ടത്തെ 'ഇന്ദ്രഭാരതം' എന്നും നാമകരണം ചെയ്യുന്നു.
    നവീനശിലായുഗം, സൈന്ധവ നാഗരികത, ദ്രാവിഡ അധിനിവേശം, ആര്യാധിനിവേശം എന്നിങ്ങനെ ഗോത്രാധിപത്യ വ്യവസ്ഥകളിലൂടെ സാമൂഹിക ക്രമങ്ങൾ നിലകൊള്ളുകയും അവയെല്ലാം പ്രത്യേകം അറകളായി തിരഞ്ഞ്‌ നിലനിൽക്കാതെ, ചരിത്രത്തിന്റെ തുടർച്ചയും ഇടർച്ചയുമായി ഇടകലർന്നും ഒറ്റതിരിഞ്ഞും അതിജീവിച്ചു പോന്നതിന്റെ ഒരു ഹ്രസ്വചിത്രം അവധാനതയോടെ, യുക്തിനിഷ്ഠമായി ഔസേഫ്‌ ചിറ്റക്കാട്‌ അവതരിപ്പിക്കുന്നു. ചരിത്രത്തിൽനിന്ന്‌ വിട്ടുപോയ അടരുകൾ ഗ്രന്ഥകർത്താവ്‌ വളരെ സമർത്ഥമായാണ്‌ കൂട്ടിച്ചേർക്കുന്നത്‌. ചരിത്രകാരന്മാർക്കിടയിൽ ഐക്യരൂപ്യമാവാത്ത കാലഗണനകൾ പുരാണകഥാഘടനകളിലെ കാലമാത്രസൂചികകളിലൂടെയാണ്‌ ചിറ്റക്കാട്‌ വിളക്കിച്ചേർക്കുന്നത്‌.
    സൈന്ധവനാഗരികതയിലെ പുലഹ-പുലസ്ത്യന്മാർ, നവീനശിലായുഗത്തിലെ ഗോത്രത്തലവനായ ശിവൻ, ഭൂതഗണനാഥനായ രുദ്രൻ, ദ്രാവിഡരുടെ ആദ്യകാലനേതാവ്‌ ദാരികൻ, മെസപ്പൊട്ടേമിയായിൽനിന്നും വന്ന ഗോത്രങ്ങളിലെ പ്രമുഖരായ ഭൃഗു-അംഗിരസ്‌, സൈന്ധവനഗരങ്ങൾക്ക്‌ ആസൂത്രിതമായ രൂപം നൽകിയ വസിഷ്ഠന്മാർ ഇങ്ങനെ വേദോപനിഷത്പുരാണങ്ങളിൽനിന്നും സ്മൃതിദർശനങ്ങളിൽനിന്നും അനേകം സന്ദർഭങ്ങളും സാഹചര്യങ്ങളും കഥാപാത്രങ്ങളും അണിനിരത്തിയാണ്‌ തന്റെ ചരിത്രബോധത്തെ ഔസേഫ്‌ ചിറ്റക്കാട്‌ അടയാളപ്പെടുത്തുന്നത്‌ ചരിത്രം എന്നത്‌ പുരാണരേഖയല്ല, സംസ്കൃതിയാണ്‌. ജീവിതത്തിന്റെ രീതിഭേദങ്ങളെ വർഗ്ഗപരമായും വംശപരമായും രേഖപ്പെടുത്താത്ത അനേകം അടിയൊഴുക്കുകളിൽനിന്നും ശേഖരിച്ചെടുത്ത അറിവുകളാണത്‌. വ്യക്തവും സുന്ദരവും ആലോചനാമൃതവുമാണ്‌ ഈ രചന. ചരിത്രപരമായ ശേഷിപ്പുകളൊന്നും തള്ളിക്കളയാതെ ഉന്മേഷത്തോടെ പുനഃസജ്ജീകരിച്ചിരിക്കുന്ന 'ആദിഭാരതം ചില മുൻവിധികൾ' വായനയുടെ ഇടങ്ങളെ സജീവമാക്കും എന്നതിൽ സംശയമില്ല.

ഓണംചില നുറുങ്ങിയചിന്തകളിലൂടെ

 സന്തോഷ്‌  പവിത്രമംഗലം

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായിഒരുഓണംവരവായി. ഈ ഒരുസമയത്ത്‌, ഓണക്കാലത്തേക്കുറിച്ച്‌ഒരു നിമിഷംചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെഓണംഅതിശ്രേഷ്ടമായിരുന്നു. അത്‌ഇന്നത്തെപ്പോലെവ്യാവസായികമാ

യിരുന്നില്ല. ചാനലുകൾക്കുള്ളകൊയ്ത്ത്കാലവുംആയിരുന്നില്ല. 18 വയസ്സുമുതൽഏകദേശം 25 വയസ്സിന്‌ താഴെയുള്ള നമ്മുടെ സിനിമലോകത്തെ നടിമാർഒരുകസവ്സാരിഉടുത്ത്‌ അണിഞ്ഞൊരുങ്ങി മിനി സ്ക്രീനിൽവന്ന്‌ വാചാലരാകുമ്പോൾ എനിയ്ക്‌ൿഅവരോട്സഹതാപം തോന്നാറുണ്ട്‌. ചാനലുകൾക്ക്‌വേണ്ടിഎഴുതി പഠിച്ച ചിലഡയലോഗുകൾ. 'എന്റെകുട്ടികാലത്തെ ഞങ്ങളുടെതറവാട്ടിലെഓണം' എന്നൊക്കെ പറഞ്ഞ്കത്തി കയറുമ്പോൾഅതിശയംതോന്നിപ്പോകും. യഥാർത്ഥത്തിൽഏകദേശം 30 വർഷം മൂമ്പെങ്കിലും തനിമയാർന്ന ഓണംകേരളമണ്ണിന്‌ നഷ്ഠപ്പെട്ടൂവേന്ന്ഞ്ഞാൻപറയുമ്പോൾ അൽപം വേദനയോടുകൂടിതന്നെയാൺഅതിനെക്കുറിച്ച്‌ഓർക്കുന്ന്ത്‌. 30 വർഷംഎന്നത്‌യഥാർത്ഥകണക്‌ൿഅല്ലാഎങ്കിൽകൂടി,എൻങ്കേരളത്തിന്റെകാർഷിക സമ്പത്ത്‌ നിലച്ചോ, അൻന്മുതൽഓണംഎന്ന്‌ പറയുന്നത്മറ്റ്സംസ്ഥാനക്കാരുടെഒരുകൊയ്ത്ത്‌ഉത്സവമായിമാറികഴിഞ്ഞു. ഉപ്പ്മുതൽവാഴയിലവരെകടയിൽ നിന്നുംവാങ്ങിഓണംഒരുങ്ങേണ്ടി വന്ന മലയാളിയുടെഅവസ്ഥ പരിതാപകരംതന്നെ. ഓണംഎന്ന്‌ പറയുന്നത്‌, സ്നേഹത്തിന്റെയുംസാഹോദര്യത്തിന്റെയും പര്യായയമായിരുന്നു. അടുത്ത വീട്ടിൽഓണം ഒരുങ്ങുവാൻ ഒരുവന്‌ സാധിച്ചില്ലെന്ന്അയൽവാസിഅറിഞ്ഞാൽ ആ വീട്ടിലേക്‌ൿആവശ്യമുള്ളതൊക്കെയും അവനവന്റെകഴിവ്‌ അനുസരിച്ച്‌എത്തിച്ച്കൊടുത്ത്‌ ഒരുവൻ പോലുംഓണംഒരുങ്ങാത്ത അവസ്ഥഉണ്ടാക്കിയിരുന്നില്ല.എന്നാൽ നമ്മുടെയൊക്കെ ഭാഗ്യംകൊണ്ടും,ഈശ്വരാനുഗ്രഹംകൊണ്ടുംകേരളത്തിൽഒരുകാലത്ത്‌ഒരുവിഭാഗം അനുഭവിച്ച ദാരിദ്ര്യദുഃഖങ്ങൾമാറി.
അതൊക്കെ ജീവിതത്തിന്റെഒരുവശം. ഞാൻ ഇവിടെ പറയാൻ തുടങ്ങിയത്‌എന്റെകുട്ടിക്കാലവുംഓണവും. എന്റെഫേസ്‌ ബുക്ക്‌ പേജിൽസുഹ്യത്തുക്കൾഓണംആശംസിച്ചത്കണ്ടപ്പോൾവലിയസന്തോഷംതോന്നി. നാമും നമ്മുടെ നാടുംവളരെയധികം പുരോഗമിച്ചു. ഈ പുരോഗതിയുടെ പാതയിൽകൂടി നാം സഞ്ചരിയ്ക്കുമ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽഒരുമിനിട്ട്‌എങ്കിലും നാം അറിയാതെ നമ്മുടെ മനസ്‌ പഴയഒരുകാലഘട്ടത്തിലേക്ക്‌ പോകും. ചിലത്കയ്പേറിയതാകാം, ചിലത്‌ മാധൂര്യമുള്ളതാകാം. അങ്ങനെ ഒരുചിന്ത കഴിഞ്ഞ ദിവസംഎന്റെ മനസ്സിലൂടെകടന്നുപോയി. നാട്ടിലുള്ളഎന്റെഒരുസുഹ്യുത്തിനോട്‌ ഞാൻതിരക്കി, 'ഓണമൊക്കെ എത്തറ്റമായി' അപ്പോൾ ആ വ്യക്തി പറഞ്ഞു, തുടക്കമെന്നോണംഉപ്പേരിവറത്തൂ. എനിയ്ക്‌ൿഅൽപം പ്രയാസംതോന്നി. സ്വന്തംവീട്ടിൽഒരുഉപ്പേരിവറക്കുന്നത്കണ്ടിട്ട്‌ഏകദേശം 25 വർഷമെങ്കിലുംആയിട്ടുണ്ടാകും. അമ്മ വറുത്ത്‌ഇടുന്ന ഉപ്പേരി, ചൂട്മാറാതെതന്നെ മൺ ചട്ടിയിൽ നിന്നും പെറുക്കിതിന്നുകയും, കുറച്ച്‌എടുത്ത്‌ പോക്കറ്റിൽഇട്ട്‌ഊഞ്ഞാൽ ആടുമ്പോൾ കൊറിയ്ക്കുകയുംചെയ്തിരുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നൊണം. ആ കാലത്ത്‌ പ്രക്യതിപോലും മനുഷ്യന്‌ വിധയപ്പെട്ടിരുന്നു. മനുഷ്യൻ പ്രക്യതിയെസ്നേഹിച്ചിരുന്നു. മനുഷ്യന്‌ മണ്ണിന്റെമണമുണ്ടായിരുന്നു. എന്റെസുന്ദരമായ ഗ്രാമത്തിൽചിങ്ങമാസംആദ്യംതന്നെ കൊയ്ത്ത്കഴിഞ്ഞിരിയ്ക്കും. ക്യഷിഉള്ളവനും ഇല്ലാത്തവനും പുത്തരിചോർക്കൊണ്ട്‌ഓണംഒരുങ്ങാം. കൂടാതെമറ്റ്ക്യഷികളുടെയുംവിളവെടുപ്പ്ചിങ്ങമാസത്തിൽതന്നെയാകും.ഏത്തകുല, കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന എന്നുവേണ്ട, ഒരുകർഷകകുടുംബത്തിന്‌ ഓണം ഒരുങ്ങുവാൻ വേണ്ടതെല്ലാംസ്വന്തം പറമ്പിൽഉത്പാദിപ്പിച്ചിരുന്ന കാലം.ഇതിന്റെഒരുവിഹിതംവീട്ടിൽക്യഷിയിൽസഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു. ഉത്രാടദിവസംരാവിലെത്തന്നെ എന്റെ പിതാവ്‌ നടു ധാന്യങ്ങൾസൂക്ഷിയ്ക്കുന്ന മുറിയിൽകയറിഓരോരുത്തർക്കുമുള്ളവിഭവങ്ങൾഓരോകുട്ടകളിൽആക്കിവയ്ക്കും. സഹായത്തനായിഎന്നെയുംകൂട്ടുമായിരുന്നു. ജോലിക്കാർവരുന്നതനുസരിച്ച്‌ഓരോരുത്തരുടെയും പങ്ക്‌ കൊടുക്കും. തേങ്ങ, കപ്പ, ചേമ്പ്‌, കാച്ചിൽ, വാഴയ്ക്കാ, കൂടാതെതൊഴുത്തിന്റെമുകളിൽ പടർന്ന്‌ പച്ചവിരിച്ച്കിടക്കുന്ന കുമ്പളത്തിൽ നിന്നുംഓരോ കുമ്പളം അങ്ങനെ എന്തൊക്കെ നടുധാന്യങ്ങൾദൈവംഞ്ഞങ്ങൾക്ക്‌ നൽകിയിരുന്നോഅതിന്റെഒരു പങ്ക്‌ ഞങ്ങളെസഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു. എന്റെഅച്ഛാച്ചന്റെ ഭാഗത്തുനിന്നും ഇത്രയും നൽകുമ്പോൾ അമ്മയെ സഹായിയ്ക്കുന്ന സ്ത്രീകൾക്കും അമ്മയുടേതായ ഒരുവിഹിതംഅടുക്കള ഭാഗത്തുനിന്നും നൽകുമായിരുന്നു. സ്വന്തംവയലിൽ നിന്നുംലഭിച്ച നാടൻ എള്ളിന്റെശുദ്ധമായ എണ്ണ. ഈ ദിവസങ്ങളിൽശുദ്ധമായ എണ്ണ തലയിൽതേച്ച്‌ കുളിയ്ക്കുവാൻ കഴിയുന്നത്‌അവർക്ക്‌വലിയഒരുസന്തോഷമായിരുന്നു. അങ്ങനെ ഓരോജോലിക്കാരുടെയുംവീടുകൾ നന്നായിഓണംഒരുങ്ങുമായിരുന്നു. എന്റെവീട്ടിലുംഅധികംആർഭാടമില്ലാതെകുടുംബാഗങ്ങൾ മാത്രമായിഓണംഒരുങ്ങും. നേരത്തെ വറുത്ത്‌ വച്ച ഉപ്പേരി, വാഴയിലയിൽ നല്ല കുത്തരിച്ചൊറ്‌, ചെറുപയർവറുത്ത്കുത്തിയെടുത്ത്‌ഉണ്ടാക്കിയ നല്ല പരിപ്പ്കറി, സാമ്പാർ, തോരൻ, അവിയൽ, ഇഞ്ചിക്കറി, നാരങ്ങാക്കറി ഇത്രയുംആകും സാധാരണവിഭവങ്ങൾ. എന്റെ അമ്മ സ്വന്തംകൈകൾകൊണ്ട്‌ഉണ്ടാക്കിയ ഈ വിഭവങ്ങളുടെരുചിമാഹാത്മ്യംഇന്നും നാവിൻ തുമ്പിൽ മായാതെ നിലനിൽക്കുന്നു. കൂടാതെഒരുസേമിയാ പായസം. വീട്ടിൽവളർത്തുന്ന പശുവിന്റെ പാൽ ഉപയോഗിച്ചുള്ള ഈ പായസംവിശേഷദിവസങ്ങളിലെഒരു പ്രത്യേകതയാണ്‌. ഉച്ച ഊണിന്‌ ശേഷം ഞാൻ വീട്ടിൽ നിന്നുംഇറങ്ങും.അവിടെഅടുത്ത്‌ഒരു പറമ്പിൽഅവടങ്ങളിലുള്ളആൺകുട്ടികളും പെൺകുട്ടികളുംഒത്തുകൂടും. കൂടാതെമുതിർന്ന കുറച്ച്സ്ത്രീകളും. അവരുടെ നേത്യത്വത്തിൽതിരുവാതിരകളിയും തുമ്പി തുള്ളലും,ഒക്കെയായിപെണ്ണുങ്ങളും, കബടി, കിളിതട്ട്‌, നാടൻ പന്ത്‌ അങ്ങനെ ഉള്ള കളികളുമായിആൺകുട്ടികളും നേരംവൈകുംവരെവയലിന്റെസമീപമുള്ള ആ പറമ്പിൽ ജാതിമതവ്യത്യാസമില്ലാതെവലിയവനെന്നും ചെറിയവനെന്നും ഉള്ള തരംതിരിവില്ലാതെഓണംഒരുഉത്സവമാക്കിയിരുന്നു. ആ കാലത്ത്മദ്ധ്യപിച്ച്‌വഴിയരുകിൽ പാമ്പായി കിടക്കുന്ന ആരെയുംകണ്ടിരുന്നില്ല. മാല പറിച്ച്‌ഓടുന്ന മോഷ്ഠാക്കളെയും, ശരീര ഭാഗങ്ങൾതുകയുടെവലിപ്പം അനുസരിച്ച്‌വെട്ടിനുറുക്കുന്ന ക്വട്ടേഷൻ സംഘവുംഉണ്ടായിരുന്നില്ല.വൈകിട്ട്‌എല്ലാവരുംചേർന്ന്ഒരുആർപ്പോ, ഇയ്യോവിളി നാട്ടിലെങ്ങുംമുഴങ്ങുമാറ്‌വിളിച്ച്സ്നേഹത്തോടെ പിരിഞ്ഞിരുന്ന ആ മനോഹരകാലം. ഇന്ന്ആർപ്പ്‌വിളിയും, തിരുവാതിരകളിയുംഎല്ലാം ചാനലുകൾഏറ്റെടുത്ത്കഴിഞ്ഞു. ജനമെല്ലാംഅവരുടെസമയത്തിനായികാതോർക്കുന്നു. മൂന്നാംഓണത്തിന്‌ മുടങ്ങാതെഎല്ലാവർഷവും അമ്മയൊടൊപ്പം അമ്മ വീട്ടിൽ പോകുമായിരുന്നുവല്യപ്പച്ചനും അപ്പച്ചന്റെ ഏക സഹോദരനും കുറച്ച്‌ പുകയിലഓണക്കാഴ്ചയായി നൽകുമായിരുന്നു. സ്വന്തമായി പുകയിലവാങ്ങി മുറുക്കുവാൻ ഉള്ള സാമ്പത്തികശേഷി അപ്പച്ചനും അപ്പച്ചന്റെസഹോദരനുമുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ട്ചെല്ലുന്ന ഈ പുകയില അപ്പച്ചൻമാരുടെ ഒരുഅവകാശമായിരുന്നു. ഏതൊകാരണത്താൽഒരുവർഷംഓണസമയത്ത്ഞ്ഞങ്ങൾക്ക്‌ പോകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച്ദിവസങ്ങൾക്ക്ശേഷംഞ്ഞാനും അമ്മയും കൂടിഅവിടെചെന്നപ്പോൾ ആ അപ്പച്ചൻമാർ പറഞ്ഞ വാക്കുകൾഇന്നും മനസ്സിൽമായാതെ നിൽക്കുന്നു. ഓണത്തിന്‌ മക്കളുടെകൈയ്യിൽ നിന്നുംഒരു പുകയിലകിട്ടുന്നത്‌വലിയഒരുസന്തോഷമാണ്‌. ഈ വർഷംഅത്കിട്ടാഞ്ഞപ്പോൾ,അത്‌ഒരുവിഷമംആയിരുന്നു. സ്നേഹ ബഹുമാനങ്ങൾ നൽകി പ്രയമായവരെആദരിച്ചിരുന്ന നമ്മുടെ കാച്ചുകേരളം. മൂല്യങ്ങളുംസംസ്കാരങ്ങളുംഒട്ടും ലോപിയ്ക്കാതെകാത്തുസൂക്ഷിച്ച മലയാളിയുടെസുന്ദരകേരളത്തിന്‌ ഇന്ന്എന്താൺസംഭവിച്ചതു. സമുദായത്തിനെയുംരാഷ്ട്രീയക്കാരെയുംഎന്തിനും ഏതിനും കുറ്റം പറയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ടോ, ഞാനും ഇതിന്റെഒരുകാരണക്കാരനാണെന്ന്‌. ഈ ദുഷിച്ച അവസ്ഥയ്ക്‌ൿഒരുമാറ്റംവേണ്ടയോ? ഞാൻ അനുഭവിച്ച സുന്ദരസൗഭാഗ്യങ്ങൾഎന്റെ പിൻതലമുറയ്ക്കും അനുഭവിയ്ക്കേണ്ടയോ? നമ്മൾ നശിപ്പിച്ച നമ്മുടെ പ്രക്യതി സമ്പത്തുകൾ നമുക്ക്തിരിച്ച്‌ പിടിയ്ക്കണ്ടയോ. സഹോദരങ്ങളെ, നമുക്‌ൿഉണരാം. നമ്മുടെ അലസത, മതവിരോധം, സ്വാർത്ഥതഎന്നിവ നമുക്ക്മാറ്റി നിർത്താം. ഒരേസ്വരത്തിൽആർപ്പോവിളിയ്ക്കാം, ഒരുമയോടെനമുക്ക്‌റംസാനും ക്രിസ്മസുംദീപാവലിയുംകൊണ്ടാടാം. ഒരെസ്വരത്തിൽ നമുക്ക്‌ പറയാം വന്ദേമാദരം. ഈ ഒരുശക്തിയ്ക്കുമുന്നിൽമതമൗലികവാദികളും കപടരാഷ്ട്രീയ കോമരങ്ങളുംകത്തി ചാമ്പലാകട്ടെ. അങ്ങനെയുള്ളഒരു ഇൻഡ്യ, ദൈവത്തിന്റെസ്വന്തം നാട്‌അത്‌ഓരോമലയാളിയുടെയും ആകട്ടെ.

കനലുകൾ കത്തുന്നില്ല


സുധാകരൻ ചന്തവിള

മുന്നോട്ടു പോകുന്തോറും
പിന്നോട്ടു പോകുന്നു നാം
പിന്നോട്ടു പോകുമ്പോഴോ
മുന്നോട്ടു പോകാൻ തോന്നും

മുന്നിലുള്ളതാം കടൽ
പച്ചയായ്‌ തോന്നുന്നുണ്ടാം
പിന്നിലോ ജലംവാർന്നു
നീലിച്ച തടാകങ്ങൾ.

സ്വന്തമായെത്താറില്ല.
സന്ധ്യയും പ്രഭാതവും.
ബന്ധങ്ങളനവധി, ബന്ധുരം,
കാണാക്കാഴ്ചയ്ക്കപ്പുറം നീയും
ഞാനും, കടലാഴങ്ങൾ നോക്കി
കണ്ടുകണ്ടിരിക്കുന്നു

പിൻവാങ്ങുവാനോ വന്നു?
കാൽതട്ടിച്ചിതറുന്നുണ്ടിടയ്ക്കു
-
രസിപ്പിക്കും തിരമാലകൾ മുന്നിൽ

എന്തൊരു സുഖമാണീ
മഴയും മഞ്ഞും കാറ്റും
കടലോളവും കണ്ടുകഴിയാൻ..
കിനാവുപോൽ...

യൗവ്വനാവേശത്തിന്റെ തിരകൾ
തളിർക്കുന്നുണ്ടെണ്ണമോഹത്താൽ
നെഞ്ചിലുന്മേഷരോമാഞ്ചങ്ങൾ!
അസ്തമിക്കില്ലെന്നുള്ളൊരാരവം
മുഴങ്ങുന്നു; അഖണ്ഡമനാദിയാം
ആഘോഷപ്പുലർകാലം
അനിയന്ത്രിതമായ വിജയാഹ്ലാദ-
ത്തിന്റെ കുതിരപ്പുറത്തുനാം
ഉലകം ചുറ്റുമ്പോഴും,
ഉയരുന്നുണ്ടാമങ്ങേതലയ്ക്കൽ
അനന്തമായ്‌ കടലിൽ കലാപത്തിൽ
കാട്ടുതീ കത്തീടുന്നു.

ചിരിയിൽ ഒതുക്കുന്ന
സിന്ദൂരമണിച്ചെപ്പിൽ
എരിഞ്ഞുതീരുന്നുണ്ടാം
ചിതമായ്‌ തീരാത്തത്താം
കരിഞ്ഞ കനലുകൾ.
സ്ഥിരമില്ലൊന്നും;
സ്നേഹദുഃഖങ്ങൾ
തീരാക്കടമെഴുതിത്തള്ള-
നുള്ളതല്ലതീജീവക്കടൽ.

അറിയാം നമുക്കു നാം
ഇവിടെ ഏകാന്തത്തിൽ;
അറിയാത്തതു,നമ്മിലുള്ള
നന്മകൾ മാത്രം!
പറയുന്നുണ്ടാം പല പരമാർത്ഥങ്ങൾ
പക്ഷേ, പറയുന്നുണ്ടോ
നമ്മൾ പരമ രഹസ്യങ്ങൾ ?
അറിയാമെന്നുള്ളതിൽ
അറിയുന്നില്ല; തമ്മിലടുക്കാത്ത-
തിലുള്ളനന്തത്തന്മാത്രകൾ.

ആർക്കുമില്ലിവിടെയൊരസ്തിത്വം,
അവകാശം; നേർക്കുനേരെതിർക്കുന്ന
ഓർമ്മകൾ ഒരേവിധം; ഓമനിക്കുവാൻ
കുറേ കൽപനാലില്ലിപ്പൂക്കൾ.
അറിയുന്നുണ്ടാം അറിവിങ്ങനെ...
ആഴക്കടലലകണ്ടിരിക്കുമ്പോൾ
അകമുള്ളറിവുകൾ...

എങ്കിലും പാടേണ്ടതു
ശോകഗാനങ്ങളല്ല, ശംഖുമാലകൾ
കോർക്കുമിന്ദ്രിയാവേശത്തിന്റെ
ചന്ദനസുഗന്ധിയാം കടലിൻ
ആഴങ്ങളെപ്പുണരും നാളങ്ങളെ-
യുണർത്താനുണരുക.

മിഴിമേഘങ്ങൾ പെയ്യാൻ വന്നു
നിൽക്കുന്നു നമ്മിൽ, മഴയായ്‌
മഴവില്ലായ്‌ തുടിക്കുന്നവ വീണ്ടും!
നിൻ നയനങ്ങൾക്കുള്ളിൽ കാണുന്നു
കാണാത്തൊരെൻ കണ്ണുകൾ, കടലുകൾ
പ്രാണനും പ്രണയവും.

'വിടുകൃതി' ആയിക്കിട്ടാൻ...


സി.രാധാകൃഷ്ണൻ

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത്‌ കുടുംബസുഹൃത്തും കോൺഗ്രസ്‌ നേതാവുമായ ടി.ഗോപാലക്കുറുപ്പിനോട്‌ ഒരു പെണ്ണാരുത്തി കൂടെക്കൂടെ വന്ന്‌ കരഞ്ഞു പറയുമായിരുന്നു. അവർക്ക്‌ ഒരു ആണൊരുത്തനിൽനിന്ന്‌ വിടുകൃതിയാക്കിക്കൊടുക്കാൻ.
    നാടിന്‌ സ്വാതന്ത്രം നേടിയെടുക്കാൻ ശ്രമിക്കുന്ന ആളായതിനാൽ മൂപ്പരോടപേക്ഷിച്ചാൽ ഇയാളിൽനിന്നു സ്വാതന്ത്ര്യം ഏർപ്പാടാക്കിക്കിട്ടുമെന്ന്‌ ആരോ പറഞ്ഞുപിടിപ്പിച്ചതാണുപോൽ. ആ പെണ്ണൊരുത്തിയുടെ മനസ്സിൽ മാത്രമായിരുന്നു വാസ്തവത്തിൽ പ്രശ്നം. അഥവാ, ആ ആണൊരുത്തൻ  യാതൊരുവിധത്തിലും കുറ്റക്കാരനല്ല എന്നതായിരുന്നു ഈ കേസിന്റെ സവിശേഷത. സ്വന്തം മനസ്സിൽ സ്വയം പ്രതിഷ്ഠിച്ച ആളിൽനിന്നുള്ള മോചനമായിരുന്നു ആ സ്ത്രീയുടെ ആവശ്യം! മറന്നുകളഞ്ഞാൽ മതി എന്ന്‌ എല്ലാവരും പറഞ്ഞു. പക്ഷെ, സാധിക്കണ്ടെ!
    സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ഈ പുരാവൃത്തം എന്റെ ഉള്ളിലുദിക്കാറുണ്ട്‌. എന്താണ്‌ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം എന്ന ചോദ്യത്തിന്‌ തൃപ്തികരമായ ഉത്തരം നൽകാൻ ഇതിനു കഴിയുന്നു. അൽപ്പസ്വൽപം ശയൻസും ഫിലോസഫിയുമൊക്കെ പഠിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചപ്പോഴും സ്വാതന്ത്ര്യത്തിന്‌ നിർവചനം തരാൻ ഈ കഥ മതിയാവുന്നുമുണ്ട്‌.
    ഒഴിച്ചുകൂടാനാവാത്ത കുറെ അസ്വാതന്ത്ര്യങ്ങൾ ജീവികൾക്കെല്ലാമുണ്ടല്ലോ. പ്രകൃതിനിയമങ്ങൾ നമുക്കേർപ്പെടുത്തുന്ന ബന്ധനങ്ങൾ ഉദാഹരണം. സമയം, പരിണാമം, സ്ഥലം എന്നിവയുടെ ബന്ധനങ്ങൾ അനിവാര്യങ്ങൾ. സദാസമയവും മാറിക്കൊണ്ടിരിക്കുന്ന അനേകായിരം ഭൗതികബലങ്ങൾക്ക്‌ എല്ലാവരും അടിമപ്പെട്ടിരിക്കുന്നു. ഈ ബലങ്ങളുടെയെല്ലാം എണ്ണമോ വണ്ണമോ പ്രകൃതമോ പൂർണ്ണമായി അറിയാൻ ഒരിക്കലും സാധ്യമല്ലാത്തതിനാൽ എന്നുമെപ്പോഴും ഭാവി, ഇഷ്ടപ്പടി സ്വയം നിശ്ചയിക്കാൻ ഇടതരാതെ, എവർക്കും അനിശ്ചിതമായി ഭവിക്കുന്നു.
    ഒരർത്ഥത്തിൽ എല്ലാമെല്ലാം മുൻനിശ്ചയമാണ്‌ എന്നതുതന്നെയാണ്‌ വാസ്തവം. പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തിൽ എല്ലാ ഗതിവിഗതികളും നിശ്ചിതമായിത്തീരുന്നു. ആ നിശ്ചയം തന്നെ അതിനു മുമ്പെ കഴിഞ്ഞ സൃഷ്ടിസ്ഥിതിലയങ്ങളുടെ തുടർച്ചയായതിനാൽ യഥാർത്ഥ ആരംഭം അതിനുമപ്പുറത്തുമാണ്‌. വിധിവിഹിതമാർക്കുമേ ലംഘിച്ചുകൂടെന്ന്‌ ഭാഷാപിതാവ്‌ പറയുന്നത്‌ ഇതിനാലാണ്‌.
    എന്നാലോ, ആരെന്തു ചെയ്താലും വിധിവിഹിതമേ നടക്കൂ എന്ന ധാരണ, ഒന്നിനെപ്പറ്റിയും അധികമൊന്നും പരിഭ്രമിക്കാനില്ല എന്ന ആശ്വാസമെന്നതിലേറെ എന്തു ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന ആത്മനാശകരമായ ഉപേക്ഷയിലേക്കാണ്‌ നമ്മെ നയിച്ചതു. അങ്ങനെയാണ്‌ ഈ നാട്‌, കഷ്ടമെന്നു പറയാം. ആയിരത്താണ്ടുകൾ കൂരിരുളിൽ ഉറങ്ങിക്കഴിച്ചതു.
    മനുഷ്യജീവിതത്തിന്റെ സാമാന്യമായ നടപ്പുവശം കുറച്ചൊന്നു പരിശോധിച്ചാൽ ഈ ആലസ്യം അപ്പാടെ നീങ്ങിപ്പോവും. ഉദാഹരണത്തിന്‌, നാമൊരു നാൽക്കൂട്ടപ്പെരുവഴിയിൽ എത്തുന്നു എന്നും ഏതു വഴി പോകണമെന്നറിയില്ലെന്നും കരുതുക. ചോദിക്കാൻ ആരെയും കാണുന്നുമില്ല. ഏറെ ആലോചിച്ചും അവസാനം നാലും കൽപ്പിച്ചും നാം ഒരു വഴി തെരഞ്ഞെടുക്കുന്നു. ആ വഴിയെ മാത്രമെ നാമപ്പോൾ പോകൂ എന്നു മുൻപെതന്നെ വിധിനിശ്ചയം ഉണ്ടായിരുന്നതായി കരുതാവുന്നതേ ഉള്ളൂ. അതേസമയം, ഏതുവഴി തെരഞ്ഞെടുക്കാനും നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. നാം ഏതു വഴി തെരഞ്ഞെടുത്തു എന്നത്‌ നമ്മെയും ഈ മഹാപ്രപഞ്ചത്തെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്‌. ഉള്ള അറിവും മുൻപരിചയവും വച്ച്‌ കഴിയുന്നത്ര ആലോചിച്ച്‌ നാം വിവേകപൂർവം ഒരു തീരുമാനത്തിൽ എത്തുന്നുവേങ്കിൽ ശരി. അല്ല, ഏതെങ്കിലും നൈമിഷകമോ ശീലക്കേടു കൊണ്ടുണ്ടാകുന്നതൊ ആയ കാരണത്താലാണ്‌ നാം ഒരു വഴി തെരഞ്ഞെടുക്കുന്നതെങ്കിലോ? മഹാപ്രപഞ്ചത്തിന്റെ പോക്കിൽ അപ്പോഴും ഒന്നും പിഴയ്ക്കില്ല എങ്കിലും നമ്മുടെ കാര്യം അവതാളത്തിലാവും!
    ഇത്രയും വരുമ്പോൾ രണ്ടു വസ്തുതകൾ നമുക്കു വെളിപ്പെട്ടുകിട്ടുന്നു. ഒന്ന്‌, എനിക്കു സ്വാതന്ത്ര്യമുണ്ട്‌ എന്നു ഞാൻ കരുതുമ്പോഴെ എനിക്കതുള്ളു! ഉറച്ചു കരുതിയാൽ അത്‌ ഏതു പരിതസ്ഥിതിയിലും ഉണ്ടുതാനും! രണ്ട്‌, യഥാർത്ഥമായ സന്തോഷത്തിന്റെ വഴിയിൽ കണ്ണുനട്ടു വേണം സ്വാതന്ത്ര്യം ഉപയോഗിക്കാൻ. അതായത്‌, സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗത്തിലാണ്‌ സ്വാതന്ത്ര്യം നിലനിൽക്കുന്നതിനുള്ള ഗ്യാരണ്ടി വേരുറപ്പിക്കുന്നത്‌.
    അന്തിക്ക്‌ നടുറോഡിൽ നട്ടം തിരിയുന്ന ലഹരിയടിമയെ ശ്രദ്ധിക്കുക. ബാറിലേക്കോ, മയക്കുമരുന്നുകേന്ദ്രത്തിലേക്കോ
, അതിലും മോശമായ മറ്റിടങ്ങളിലേക്കോ, എവിടേക്കും പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്‌. ലഹരിയുടെ നീരാളിപ്പിടി ആ സ്വാതന്ത്ര്യത്തെ കാര്യമായി കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, അയാൾ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ ആ കെട്ടുപാടിൽനിന്ന്‌ മോചനം ആഗ്രഹിക്കുന്നുണ്ടാകാം. ഓരോ തവണ ഈ ആഗ്രഹത്തെ ദുശ്ശീലത്തിന്റെ നീരാളിപ്പിടി തോൽപ്പിക്കുമ്പോഴും അയാളുടെ സ്വാതന്ത്ര്യം അത്രകൂടി നഷ്ടമാകുന്നു. ക്രമേണ അടിമത്തം പൂർണ്ണമാവുകയും ചെയ്യുന്നു.
    ശരിയല്ല എന്നു മനസ്സു പറയുന്ന ഏതു പ്രവൃത്തിയും ചെയ്യുന്ന ആരുടെയും യഥാർത്ഥ സന്തോഷം പടിപടിയായി നഷ്ടമായിക്കൊണ്ടിരിക്കും. നൈമിഷികമായ ഇന്ദ്രിയസുഖവും മനോസുഖവും ഉണ്ടായെന്നു വരാം. അത്‌ അടിമത്തത്തിന്‌ വേരു പിടിക്കാൻ മാത്രമെ ഉതകൂ. യഥാർത്ഥ സുഖത്തിന്റെ പേര്‌ യഥാർത്ഥസ്വതന്ത്രത എന്നുതന്നെ!
    ചുരുക്കത്തിൽ, നല്ലതെന്തെന്നു വിവേചിച്ചറിഞ്ഞ്‌ അത്‌ ചെയ്യാനാണ്‌ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത്‌. അല്ലെങ്കിൽ, സ്വാതന്ത്ര്യം ചീഞ്ഞുപോകും! നമ്മുടെ സ്വാതന്ത്ര്യത്തെ പ്രധാനമായും ഹനിക്കുന്ന രണ്ടു രാക്ഷസരെ ഗീത പരിചയപ്പെടുത്തുന്നു- കാമവും ക്രോധവും. രണ്ടാമത്തേത്‌ ആദ്യത്തേതിന്റെ ഉൽപ്പന്നമായതിനാൽ യഥാർത്ഥകക്ഷി കാമം തന്നെ. ഞാൻ വേറെയാണ്‌; എനിക്കുമാത്രം വേണം എന്ന വിചാരമാണ്‌ കാമം. അതിനാൽ ആകൃഷ്ടനാകരുത്‌, ആ കനി തിന്നരുത്‌. എന്നാണ്‌ വിവേകത്തിന്റെ കൽപ്പന. ഒരിക്കൽ വഴങ്ങിക്കൊടുത്താൽ അത്‌ നമ്മെ പായ്ത്തോണിയെ കാറ്റെന്ന പോലെ ബലമായി അതിന്റെ വഴിയെ കൊണ്ടുപോകും.
    മറിച്ചാണെങ്കിൽ, ഓരോ തവണ ഈ പഹയനെവകവയ്ക്കാതെ തീരുമാനമെടുക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ആഴവും വർധിക്കും. അങ്ങനെവളർന്ന്‌ അത്‌ എത്രത്തോളം എത്തുന്നുവോ ജീവിതം അത്രത്തോളം കൂടുതൽ സുഖസമൃദ്ധമാവും, പ്രസാദം നിലനിൽക്കും. ചിദാനന്ദത്തിന്റെ അമൃതവർഷമാണ്‌ ഈ ദിശയിലുള്ള യാത്രയുടെ ഫലശ്രുതി.   
    സ്നേഹമാണ്‌ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര. കാമം സ്വാർഥമാകയാലും യഥാർഥ സ്നേഹം സ്വാർത്ഥത്തിന്‌ കടകവിരുദ്ധമാകയാലും, കാമിക്കുന്നവന്‌ സ്നേഹിക്കാൻ പറ്റില്ല. കാമവും സ്നേഹവും ഇരുളും വെളിച്ചവുംപോലെയാണ്‌. ഇതേസമയം, പരിപൂർണ്ണസ്നേഹമാണ്‌ പരിപൂർണ്ണസ്വാതന്ത്ര്യത്തിന്റെ അനുഭവളക്ഷണം. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാകുന്നത്‌ അത്‌ സ്നേഹശൂന്യതയുടെ പരമകാഷ്ഠയായതിനാൽതന്നെ. ഒട്ടും മടിക്കേണ്ട, നമ്മെ അടിമപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും വിടുകൃതി നേടുക. ജീവിതത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കുറുക്കുവഴികളില്ല. ഞാൻ എന്ന ഭാവം ഉപേക്ഷിക്കുകയെന്ന വഴിയേയുള്ളൂ.
    ആരാന്റമ്മയ്ക്ക്‌ ഭ്രാന്തായാൽ കാണാൻ നല്ല രസം എന്നു ചിരിച്ച പൂർവകാലമനീഷി താൻ ഈ പറഞ്ഞതുകൊണ്ടുദ്ദേശിച്ചതു. അവരുടെ കോപ്രായം കണ്ടു രസിച്ചോളുക എന്നല്ല, ആശ്വസിപ്പിക്കാണോ അറുതിവരുത്താണോ കഴിഞ്ഞില്ലെന്നാലും കണ്ടു രസിച്ചു ചിരിക്കരുത്‌ എന്നാണ്‌. കാരണം, പരദുഃഖം കണ്ട്‌ ചിരിക്കാതിരിക്കുന്നതാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. അന്യദുഃഖം സ്വന്തമായി തോന്നാത്തവന്‌ തന്റെ ദുഃഖങ്ങളിൽനിന്ന്‌ മോചനമില്ല. അന്യത്വം അനുഭവ ലോകത്തിന്റെ വ്യാപ്തി ചുരുക്കി നമ്മെ തടവിലാക്കുന്നു. ചുവരുകളില്ലാതെയുള്ള ഈ തടവിൽനിന്നു പുറത്തു കടക്കാൻ എളുപ്പവുമല്ല.
    ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്‌ സൗഖ്യങ്ങളെല്ലാം വന്നുകൂടും എന്നുകൂടി ഭാഷാപിതാവ്‌ പറഞ്ഞുതരുന്നുണ്ട്‌. അതിനാൽ ആത്മനിയന്ത്രണം ശീലിക്കാനുതകുന്ന വിദ്യാഭ്യാസം ഏവരും ആവശ്യം ശീലിക്കണമെന്നും താൽപര്യപ്പെടുന്നു.
    ജീവലോകത്തെ നോക്കുക. മറ്റു ജീവികൾക്കൊന്നും അവയുടെ അസ്വാതന്ത്ര്യങ്ങളിൽ നിന്ന്‌ മോചനം നേടാൻ വഴിയൊന്നുമില്ല. ജീവപരിണാമം, അസ്വാതന്ത്ര്യക്കൂടുതലിലൂടെ പുരോഗമിച്ച്‌, അവസാനം, തലച്ചോറിന്‌ മുൻദളങ്ങളും അതുവഴി ഭാവനയ്ക്കുപായവുമുള്ള, മനുഷ്യനിൽ എത്തുമ്പോൾ തന്റെ അസ്തിത്വം പ്രപഞ്ചത്തോളം വലുതായിക്കണ്ട്‌ എല്ലാ അളവിലും തരത്തിലുമുള്ള അസ്വാതന്ത്ര്യങ്ങളിൽനിന്നും ഒറ്റയടിക്ക്‌ മോചനം സാധ്യമാവുന്നു! ഒന്നേ വേണ്ടു-സ്ഥിതപ്രജ്ഞനാവുക, എന്നുവച്ചാൽ ബുദ്ധിയുറച്ചുകിട്ടുക!

യാത്ര

ദിപുശശി തത്തപ്പിള്ളി

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ

ഓർമ്മത്താളുകളിലൊരു മഴപ്പെയ്ത്തിനായ്‌

ഒരു നിശ്ശബ്ദസങ്കീർത്തനമെൻ നിനവിൽ,

ഭഗ്ന സ്വപ്നങ്ങൾക്കു താരാട്ടായ്‌

നനുത്ത സ്പർശമെൻ വിരൽത്തുമ്പിൽ,

പറയാൻമറന്ന പ്രണയത്തെ തലോടിയുണർത്താൻ

ഒരു രക്തത്തുള്ളിമാത്രമെൻ സിരകളിൽ

കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ;

ജീവിതത്തിൻ, തർപ്പണത്തിനായ്‌...

കാത്തിരുന്നു, ഞാനീയിരുട്ടിൽ സൂര്യശിഖരത്തിൻ,

കരുണവറ്റാത്ത വെളിച്ചക്കൈകളെ

വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ

തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം!

ചോരമണക്കുന്ന...

കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;

ശിഷ്ടസ്വപ്നങ്ങളുടെ പാഥേയവുമായി

ഏകാന്ത പഥികനായി,

ആർക്കോ, എപ്പോഴോനഷ്ടമായ

കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌

അസ്ഥിക്കുടുക്കയിൽ അസ്തമിക്കാത്ത പ്രതീക്ഷകളുമായി

തുടരട്ടെ; ഞാനെൻ മോക്ഷയാത്ര....!

അടുക്കള

മൗനം സുഖപ്രദമല്ല സുഹൃത്തുക്കളെ!

              
    കേരളത്തെ മദ്യമുക്തമാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിന്ന ഭരണാധിപന്മാർ  നാടിനെ നന്മയിലേക്കു നയി
ക്കുന്നന്നു എന്ന തീരുമാനത്തിൽ ഏവരും സന്തോഷിക്കേണ്ടതാണ്‌. പക്ഷെ പലർക്കും അത്‌ ഇപ്പോഴും സുഖിച്ചിട്ടില്ലായെന്നതാണ്‌ വാസ്തവം.
    മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ പ്രഗത്ഭരും പ്രശസ്തരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌ സർഗ്ഗകേരളത്തിനു തന്നെ അപമാനകരമാണ്‌. സാംസ്ക്കാരിക നായകന്മാർ എന്നഭിമാനിക്കുന്ന പുരോഗമന ചിന്താഗതിക്കാരും, ആവിഷ്​‍്ക്കാര സ്വാതന്ത്ര്യത്തിനായി വേഷംകെട്ടുന്ന ആക്ടിവിസ്റ്റുകളും മദ്യവിഷയത്തിൽ മൗനം പാലിക്കുന്നത്‌ ലജ്ജാകരം തന്നെ.ആരെയോ ഇവരെല്ലാം ഭയപ്പെടുന്നുണ്ട്‌. മൗനം സുഖപ്രദമല്ല,സുഹൃത്തുക്കളെ!
     പൊതുജനത്തിന്റെ ആരോഗ്യം നശിപ്പിച്ചും സാധു കുടുംബങ്ങളുടെ അടിത്തറ തകർത്തും ഖജനാവിലേക്കു വരുമാനം കൂട്ടുവാൻയത്നിക്കരുത്‌.നിരാശ്
രയരായ സ്ത്രീസമൂഹവും അവശതയനുഭവിക്കുന്ന കുടംബങ്ങളും സർക്കാരിനെ അഭിനന്ദിക്കുമ്പോൾ, തട്ടിപ്പാണെന്നും രാഷ്ട്രീയമായ തരികിടയാണെന്നും മദ്യനയം തിരുത്തണമെന്നും പറയുന്നവർ ഒരുകാലത്തും പതിതരുടെ ഉന്നമനത്തെ ഉയർത്തുവാനാഗ്രഹിക്കുന്നവരല്ല.അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സർഗ്ഗശക്തിയുള്ള എഴുത്തുകാരിൽനിന്നുണ്ടാകണം.   
       വ്യാമോഹങ്ങൾ പലരുടെ മനസ്സിലും കുടിയിരിപ്പുള്ളതിനാൽ ഉദ്ദേശിച്ചകാര്യം നടക്കാതെ പോയതിനു പരിഹാരമായി പലതും ഇനി സമൂഹത്തിൽ സംഭവിക്കാനിടയുണ്ടെന്നും അനുമാനിക്കാവുന്നതാണ്‌.ഗാന്ധിയൻ ചിന്താഗതിക്കാരണ്‌ കോൺഗ്രസ്സുകാർ എന്ന്​‍്‌ ഒരിക്കൽകൂടി തെളിയിക്കുന്നതിനും ഒറ്റക്കെട്ടായി നിൽക്കാൻ അതുകൊണ്ടു സാധിച്ചുവേന്നും അഭിമാനിക്കാവുന്ന ഈ അവസരത്തിൽ ഇനിയും നാടിനു നന്മകൾ ചെയ്യുവാൻ മുന്നിട്ടിറങ്ങണം.    വിവിധ കക്ഷിരാഷ്ട്രീയപ്പാർട്ടികളിൽ വിശ്വസിക്കുന്ന എഴുത്തുകാരും നിഷ്പക്ഷകക്ഷികളും ഇക്കാര്യത്തിൽ സർക്കാരിന്റെ വ്യക്തമായ നയത്തെ അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ജാതിമത-കക്ഷിരാഷ്ട്രീയചിന്തകൾക്കതീതമായി ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുന്നതിനു പകരം സമൂഹത്തിലെ പുഴുക്കുത്തുകൾ കണ്ടില്ലെന്നു നടിച്ച്‌ ജാഥനടത്തിയും ധർണ്ണനടത്തിയും ആഘോഷിക്കുകയല്ല വേണ്ടത്‌. വലംകയ്യിൽ ബ്രാണ്ടിക്കുപ്പിയും ഇടതുകയ്യിൽ ബിരിയാണിപ്പൊതിയും നൽകി വോട്ടുകൾ ചോദിക്കുന്നവരുടെ കാലം കടന്നുപോയിരിക്കുന്നു
    മലയാളിയെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കുവാനാണ്‌ പൊതുസമൂഹം ആവശ്യപ്പെടുന്നത്‌. വ്യാജമദ്യമൊഴുക്കി ദരിദ്രരെ വധിക്കുന്ന വിപത്തുക്കൾ ഇനിയും സംഭവിച്ചേക്കാം അതുണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കേൺത്‌ അധികാരികളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും തന്നെയാണ്‌ ശ്രദ്ധിക്കേണ്ടത്‌. സംഭവിച്ചതിനു ശേഷം അവർക്കു പണം വാങ്ങിക്കൊടുക്കുവാനും അതിനായി ബണ്ട്‌ നടത്തുവാനും രക്തസാക്ഷികളെ ഉണ്ടാക്കുവാനും അണികളെ അണിയിച്ചൊരുക്കുന്ന കക്ഷിരായ്ട്രീയമനോഭാവം മാറ്റേണ്ടിയിരിക്കുന്നു.
     രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ഒരുനല്ല കാര്യം നടപ്പാക്കുവാൻ അവസരം ലഭിച്ചാൽ അതിനെ അനുകൂലിക്കാതെ പാർട്ടിക്കൊടി ഉയർത്തിക്കെട്ടി ഇനിയും രക്തസാക്ഷികളെ അണിനിരത്തരുതേയെന്ന പ്രാർത്ഥനമാത്രമേ സർഗ്ഗസ്വരത്തിനുള്ളു.തത്വം പ്രയോഗികമാക്കി കേരളം മറ്റുള്ളവർക്കു മാതൃക കാണിക്കണം.                    
                                      കാവിൽരാജ്‌
                                     ജനറൽ സെക്രട്ടറി
                                  സർഗ്ഗസ്വരം -തൃശ്ശൂർ                 
                                       999 57 83 806

മൂന്നുപേർ


സണ്ണി തായങ്കരി

അന്ന്‌ വെള്ളിയാഴ്ചയായിരുന്നു. മൂന്നു മണി നേരം.
യേശു കുരിശിൽ കിടന്നുകൊണ്ട്‌ നല്ലകള്ളനോട്‌ പറഞ്ഞു.
"ഇന്നു നീ എന്നോടുകൂടി പറുദീസായിൽ ആയിരിക്കും."
നന്ദി സൊ‍ാചകമായി നല്ലകള്ളൻ ചിരിച്ചപ്പോൾ കുരിശിന്റെ ഇടതുവശത്തുകിടന്ന കള്ളൻ പല്ലിറുമ്മിക്കൊണ്ട്‌ ഉള്ളിൽ പറഞ്ഞു.
"ഇതിനുള്ള പണി ഞാൻ വെച്ചിട്ടുണ്ട്‌."
പിന്നീട്‌ യേശുവിന്റെനേരെ അയാൾ തിരിഞ്ഞു-
"ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ്‌ മോഷണങ്ങൾ  നടത്തിയത്‌. കൊള്ള മുതൽ മുഴുവൻ തുല്യമായി പങ്കിട്ട്‌ അനുഭവിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ ഇവനെ മാത്രം നീ പറുദീസയിലേക്ക്‌ കൊണ്ടുപോകുന്നത്‌ ഒട്ടും ശരിയല്ല."
"മകനേ അത്‌ മനോഭാവങ്ങളുടെ വ്യത്യാസമാണ്‌." യേശു പ്രതിവചിച്ചു.
"അതെന്തോന്ന്‌ വർത്തമാനമാ യേശുവേ. അവന്‌ സുഖിപ്പിക്കാനറിയാം. എനിക്കത്‌ അറിയത്തില്ല. അക്കാരണംകൊണ്ട്‌ വേറുകൃത്യം കാണിക്കുന്നത്‌ ശരിയാണോ? ഒന്നുമില്ലെങ്കിലും നമ്മൾ മൂന്നുപേരും ഒരേ നിലയിൽ എത്തിയവരല്ലേ. ആ ഒരു പരിഗണന എന്നോടും കാണിക്കേണ്ടേ?"
നല്ല കള്ളൻ ഉടനെ ഇടപെട്ടു-
"നാവടക്കെടാ. നിന്റെ എല്ലാ പ്രവൃത്തികൾക്കും കൂട്ടുനിന്നതിന്‌ കിട്ടിയ ശിക്ഷയാണിത്‌. പക്ഷേ, ഒരു കുറ്റവും ചെയ്യാത്ത ഇദ്ദേഹത്തെ..." അവന്റെ വാക്കുകളിൽ കദനം കിനിഞ്ഞു.
"എടാ ദ്രോഹി, നീ കാലുവാരിയാണെന്ന്‌ ഇനി മുതൽ ലോകം മുഴുവനും പറയും." തുടർന്ന്‌ അയാൾ യേശുവി നോക്കി.
"നീ വലിയ നീതിമാനാണെന്നല്ലേ വയ്പ്‌. എങ്കിൽ ഇപ്പോൾ പറയ്‌. നിന്നെ ഒറ്റിക്കൊടുത്ത യൂദാസും എന്നെ തള്ളിപ്പറഞ്ഞ ഇവനും തമ്മിലെന്താണ്‌ വ്യത്യാസം? നീ നീതിമാനാണെങ്കിൽ എന്നെയുംകൂടി പറുദീസയിലേക്ക്‌ കൊണ്ടുപോകണം."
അപ്പോൾ പകൽ ജ്വലിച്ചുനിൽക്കുകയായിരുന്നു. പെട്ടെന്ന്‌ സൂര്യനെ വലിയ കാർമേഘ പടലം മറച്ചു. കൂരിരുൾ ഭൂമിയെ വിഴുങ്ങി. കൊടുങ്കാറ്റ്‌ ആഞ്ഞുവീശി. ദേവാലയത്തിലെ തിരശ്ശീല മുകൾ മുതൽ താഴെവരെ രണ്ടായി കീറി.
പിന്നീടൊരുനാൾ യേശു പറുദീസയിൽ നല്ല കള്ളനെ കണ്ടു. അവൻ യേശുവിനെ താണുവണങ്ങി. ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ ചങ്ങാതിയെപ്പോലെ യേശു അവനെ ഗാഢം പുണർന്നു. യേശുവിന്റെ വക്ഷസ്സിലെ മുറിവ്‌ അവനോട്‌ സ്നേഹത്തിന്റെ മന്ത്രങ്ങൾ ഉരുവിട്ടു. വിനയാന്വിതനായിനിന്ന അവനോട്‌ യേശു പറഞ്ഞു-
"മകനേ നമുക്ക്‌ ഒരിടംവരെ പോകേണ്ടതുണ്ട്‌."
എവിടേയ്ക്കെന്ന്‌ അവൻ ചോദിച്ചില്ല. നാശത്തിൽനിന്ന്‌ രക്ഷിച്ചവന്റെ ആജ്ഞ അക്ഷരംപ്രതി അനുസരിക്കാൻ അവൻ തയ്യാറായിരുന്നു. പറുദീസയും അവിടുത്തെ അനൽപ്പമായ ആനന്ദവും അവിടുന്നു കനിഞ്ഞുനൽകിയതാണ്‌. ആ കടപ്പാട്‌ ഒരു കാലത്തും മറക്കാനാവില്ല.
യേശുവിനോടൊപ്പം അനുസരണയുള്ള കുട്ടിയെപ്പോലെ നടക്കുമ്പോൾ ആ സ്വരം വീണ്ടും കേട്ടു-
"ഈ യാത്രയിൽ നമ്മോടൊപ്പം ഒരാൾകൂടി ഉണ്ടാവണം."
അതാരാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒരു ചോദ്യം യേശുവിനോട്‌ വേണോ എന്ന സന്ദേഹം നാവിനെ നിയന്ത്രിച്ചു. ഏതായാലും മൂന്നാമൻ എന്നെക്കാൾ യോഗ്യനാകും. തീർച്ച. പത്രോസോ യോഹന്നാനോ തോമസോ അതുമല്ലെങ്കിൽ...
"എന്തോ ചോദിക്കാൻ ആഗ്രഹമുണ്ടല്ലേ?" യേശുവിന്റെ നിറഞ്ഞ പുഞ്ചിരി അവനെ വല്ലാതെ പിടിച്ചുലച്ചു. എങ്കിലും അവൻ അതിന്‌ മറുപടി പറഞ്ഞില്ല.
"ഞാൻ പറയാം.  ഈ യാത്രയിൽ നമ്മോടൊപ്പമുണ്ടാവുന്ന മൂന്നാമൻ എന്റെ കുരിശിന്റെ ഇടതുവശത്ത്‌ കിടന്ന നിന്റെ സ്നേഹിതൻതന്നെയാണ്‌."
അപ്പോൾ പ്രതികരിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.
"പ്രഭോ, അങ്ങയെ ദുഷിച്ചവനല്ലേ അവൻ?"
അതിന്‌ അർത്ഥഗർഭമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി.
ഇപ്പോൾ യേശുവും നല്ല കള്ളനും നിൽക്കുന്നത്‌ ജീവവൃക്ഷത്തിന്റെ ചുവട്ടിലാണ്‌. അത്‌ പടർന്നു പന്തലിച്ചു അനേക ശാഖകളായി വളർന്നിരിക്കുന്നു. തേനൂറുന്ന ചുവന്നു തുടുത്ത വലിയ പഴങ്ങൾ ഓരോ ശാഖയിലും നിറയെ ഉണ്ടായിരുന്നു. മന്ദം വീശിയ കാറ്റിൽ അത്‌ ശാഖകളോടൊപ്പം ചാഞ്ചക്കമാടി. പിന്നീട്‌ കണ്ടത്‌ അമ്പറപ്പുണ്ടാക്കുന്ന ഒരു കാഴ്ചയാണ്‌.
നിറയെ ഫലങ്ങൾ ഞാണുകിടന്ന ഒരു ശിഖരം താഴ്‌ന്നുവരുന്നു. ആ ശിഖരം ചായ്ച്ചുതന്നത്‌ ഒരു സർപ്പമാണെന്ന്‌ വൈകിയാണ്‌ മനസ്സിലായത്‌. യേശുവിന്റെ സാന്നിദ്ധ്യം മറന്ന അവൻ പകച്ചു. ഭയം അവനെ ഗ്രസിച്ചു. ഒരു അപശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നു. എവിടേയ്ക്കെങ്കിലും ഓടി മറഞ്ഞാലോ? പക്ഷേ കാലുകൾ ചലനമറ്റതുപോലെ!
"നല്ല കള്ളാ, ഈ പഴം ഒരെണ്ണം പറിച്ച്‌ അകത്താക്കിക്കോ. എന്തു രുചിയാണെന്ന്‌ അറിയാമോ? പിന്നീട്‌ ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ചെയ്യില്ല. മരണമില്ലായ്മയിലേക്കും നീ കടക്കും." സർപ്പം തന്റെ പഴയ പ്രലോഭനവിദ്യ പുറത്തെടുത്തു.
തിരിഞ്ഞുനോക്കി. യേശുവിനെ കാണാനില്ല. അപ്പോൾ ഭയം ഇരട്ടിയായി.
ആ ഫലത്തിൽനിന്നുള്ള സൗരഭ്യം നാസാരന്ധ്രങ്ങളിൽ നവ്യമായ അനുഭൂതി വിരിയിച്ചു. ആമാശയത്തിൽ വിശപ്പിന്റെ പെരുമ്പറ കൊട്ടി. മനസ്സിന്റെ മായികതന്ത്രികളിൽ പ്രലോഭനങ്ങളുടെ  വീണക്കമ്പികൾ തമ്പുരുമീട്ടി.
പെട്ടെന്ന്‌-
എല്ലാ സിംഫണികളും നിലച്ചു. സൗരഭ്യം മനംപുരട്ടൽ ഉളവാക്കുന്ന ദുർഗന്ധമായി മാറി.
അപ്പോൾ ഉയർന്നുകേട്ടത്‌ യേശുവിന്റെ ആജ്ഞാസ്വരമാണ്‌.
"നിന്റെ യഥാർത്ഥ രൂപത്തിൽ ഇറങ്ങിവരൂ."
നിമിഷങ്ങൾക്കുള്ളിൽ സർപ്പം കുരിശിന്റെ ഇടതുവശത്തു കിടന്ന കള്ളന്റെ രൂപം പ്രാപിച്ച്‌  അവരിൽ മൂന്നാമനായി.
            *               *               *              *
യേശു ഭൂമിയിൽ വീണ്ടും അവതരിച്ചിരിക്കുന്നുവേന്ന വാർത്തകേട്ടു ജനം അമ്പരന്നു. പിന്നെ ഒരു നോക്കുകാണുവാനുള്ള ആവേശത്തോടെ ജാതിമതഭേദമെന്യേ ഓടി.
ദേവാലയത്തിലെ പ്രമുഖസ്ഥാനത്ത്‌ അലംകൃതമായ സിംഹാസനത്തിൽ ഉയിർത്തെഴുന്നേറ്റ യേശുവിന്റെ രൂപത്തിൽ ഒരാളെ അവർ കണ്ടു. ആണിപ്പഴുതുകളുള്ള കൈകാലുകളിൽ രക്തം കിനിഞ്ഞുകൊണ്ടിരുന്നു. നെഞ്ചിൽ കുന്തം കുത്തിയിറക്കിയ വലിയ മുറിവുണ്ട്‌. തലയിൽ മുൾമുടി ധരിപ്പിച്ചതിന്റെ പാടുകൾ കാണാം. ചപ്രച്ച തലമുടി തോൾവരെ ഇറങ്ങിക്കിടക്കുന്നു. തൂവെള്ള അങ്കി നഗ്നതമറച്ച്‌ തോളിലൂടെ ചുറ്റിയിരിക്കുന്നു!
ദേവാലയത്തിൽ തിങ്ങിക്കൂടിയ ജനം കണ്ണിമയ്ക്കാതെ ആ മുഖത്തേയ്ക്ക്‌ നോക്കി. ഭയഭക്തിയോടെ കുമ്പിട്ടു. യേശുനാമം ഉയർന്നുപൊങ്ങി. ജനം മലവെള്ളംപോലെ ഇരച്ചുവന്നുകൊണ്ടിരുന്നു.
കൂറ്റൻ പന്തലുകൾ നിർമിക്കപ്പെട്ടു. ജനത്തെ ഉൾക്കൊള്ളാനാവാതെ അതിന്റെ സീമകൾ വളർന്നുകൊണ്ടിരുന്നു. സർക്യൂട്ട്‌ ടീവികൾ പന്തലിലെല്ലാം സ്ഥാപിച്ചു. ആ പ്രബോധനം നാട്ടിലെല്ലാമെത്തിക്കാൻ അനേക കിലോമീറ്ററുകൾ ദൂരത്തിൽ കോളാമ്പികൾ മരച്ചില്ലകളിൽ കെട്ടി ഉറപ്പിച്ചു.
അത്ഭുതങ്ങൾ പലതും നടന്നു. ശൂന്യതയിൽനിന്ന്‌ കുരിശും കൊന്തയും കുന്തിരിക്കവും സൃഷ്ടിക്കപ്പെട്ടു. അതെല്ലാം ഭക്തർ ആദരപൂർവം ഏറ്റുവാങ്ങി. തൃക്കരങ്ങളിലും തൃപ്പാദങ്ങളിലും സ്പർശിക്കാനുള്ള ജനത്തിന്റെ ആഗ്രഹം മാത്രം ബാക്കികിടന്നു. മുടന്തരെയും തളർവാതരോഗികളെയും അന്ധരെയും എയ്ഡ്സ്‌ മുതലായ മാരകരോഗം ബാധിച്ചവരെയും വഹിച്ചുകൊണ്ട്‌ ഉറ്റവരെത്തി. അവർക്കെല്ലാം അനുഗ്രഹത്തിനൊപ്പം കുരിശും കാശുരൂപവും കഴിക്കാനും പുരട്ടാനും എണ്ണയും നൽകി. നേർച്ചപ്പെട്ടികൾ നിറഞ്ഞൊഴുകി. പെട്ടികൾ അപര്യാപ്തമായതിനാൽ പുതിയത്‌ പലയിടങ്ങളിൽനിന്നായി എത്തി. കള്ളുകച്ചവടക്കാരും പെൺവാണിഭക്കാരും രാജ്യത്തെ കൊള്ളടിക്കുന്നവരുമായ ധനവാന്മാരുടെ മുന്തിയ തുകയ്ക്കുള്ള ചെക്കുകൾ നിക്ഷേപിക്കാൻ പ്രത്യേകം പെട്ടികൾ ഉണ്ടായിരുന്നു.
ഭക്തിസാന്ദ്രമായ ഗാനങ്ങളുടെ വരികൾ സംഗീതോപകരണങ്ങളുടെ നാദപ്രപഞ്ചത്തിൽ മുങ്ങിപ്പോയി.
നല്ല കള്ളൻ അവിടേയ്ക്ക്‌ കടന്നുചെന്നു. ദേവാലയമധ്യത്തിൽ നിന്നുകൊണ്ട്‌ അവൻ വിളിച്ചുപറഞ്ഞു-
"സഹോദരന്മാരെ, നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു."
സംഗീതോപകരണങ്ങളുടെ ഇടിമുഴക്കത്തിൽ ആ സ്വരം അമർന്നുപോയി.
നല്ല കള്ളന്റെ ശബ്ദം വീണ്ടും ഉയർന്നു-
"നിങ്ങൾ സർപ്പങ്ങളെപ്പോലെ കൂർമബുദ്ധിയുള്ളവരാകുവിൻ. നമുക്കായി  കുരിശിൽ മരിച്ച യേശു ഇവനല്ല. ഇവൻ ലൂസിപ്പേറിന്റെ പ്രതിനിധിയാണ്‌."
എല്ലാ കണ്ണുകളും കാതുകളും അവനിലേയ്ക്ക്‌ തിരിഞ്ഞു.
"നീ ആരാണ്‌?" വിധവയുടെ ചില്ലിക്കാശുപോലും തട്ടിയെടുക്കുന്ന ഒരു പൗരപ്രമുഖൻ എഴുന്നേറ്റുനിന്ന്‌ അവനോട്‌ ചോദിച്ചു.
"ഞാനാണ്‌ നല്ല കള്ളൻ. യേശുവിന്റെ വലതുഭാഗത്ത്‌ കുരിശിൽ തറയ്ക്കപ്പെട്ടവൻ."
"അപ്പോൾ ഈ ഇരിക്കുന്നത്‌ യേശുവല്ലെന്നാണോ നീ പറയുന്നത്‌?"
"അല്ല. ഇത്‌ യേശുവല്ല."
"പിന്നെ ആരാണ്‌?"
"യേശുവിന്റെ ഇടതുവശത്തെ കുരിശിൽക്കിടന്ന എന്റെ ചങ്ങാതിയായ കള്ളനാണ്‌ ഇവൻ."
"എന്നാൽ യേശുവിനെ നീ ഞങ്ങൾക്ക്‌ കാണിച്ചുതരിക."
"അതേ. കാണിച്ചുതരിക." ജനം ആർത്തുവിളിച്ചു.
"അതാ നോക്കു..." നല്ല കള്ളൻ വിരൽ ചൂണ്ടിയിടത്തേയ്ക്ക്‌ ജനം നോക്കി. പന്തലിന്‌ പുറത്ത്‌ നട്ടുച്ചവെയിലിൽ ദേഹം മുഴുവൻ വ്രണങ്ങളുമായി കിടന്നവനെ മടിയിൽക്കിടത്തി ഒരാൾ ശുശ്രൂഷിക്കുന്നു! സൗന്ദര്യമോ ആകർഷണീയമായ യാതൊന്നുമോ ആ യുവാവിലില്ലായിരുന്നു.
ഒരു വൃദ്ധൻ എഴുന്നേറ്റുനിന്നുകൊണ്ട്‌ പറഞ്ഞു-
"ഞങ്ങളുടെ യേശുവിന്റെ കൈകാലുകളിൽ  ആണിപ്പാടുണ്ട്‌. തലയിൽ മുൾമുടി ധരിപ്പിച്ച പാടുണ്ട്‌. നെഞ്ചിൽ കുന്തം കുത്തിയിറക്കിയ വലിയ മുറിവുണ്ട്‌. ചപ്രച്ച മുടിയുണ്ട്‌. ഇതൊന്നുമില്ലാത്ത അവനാണോ യേശു...?"
"ഞങ്ങളെ പറ്റിക്കാൻ ഇറങ്ങിയ സാത്താനാണ്‌ നീ." ജനം കൂട്ടമായി പ്രതികരിച്ചു.
"സഹോദരന്മാരെ ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്‌. സത്യം തിരിച്ചറിയണം."
"സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ജീവൻ വേണേൽ ഓടിക്കോ."
ജനം അലറി. അതിന്‌ പെരുവെള്ളത്തിന്റെയും ഇടിനാദത്തിന്റെയും സ്വരമായിരുന്നു.
"ഇവൻ കള്ളനാണ്‌. നല്ല കള്ളന്റെ പേരിൽ വന്ന ദുഷ്ടനായ കള്ളൻ. നമ്മുടെ യേശുവിനെ അപമാനിച്ചവൻ. സാത്താന്റെ സന്തതി. എല്ലാ തിന്മകളുടേയും കാരണക്കാരൻ."
പൗരപ്രമുഖൻ വിളിച്ചുപറഞ്ഞപ്പോഴേയ്ക്കും ജനം അവനെ ആക്രമിച്ചുകഴിഞ്ഞിരുന്നു.
പെട്ടെന്ന്‌ അവർക്കിടയിലേക്ക്‌ കരുണാമയനായ ആ യുവാവ്‌ കടന്നുചെന്നു. നല്ലകള്ളനെ പിടിച്ചെഴുന്നേൽപ്പിച്ചു. രക്തം കിനിയുന്ന അവന്റെ മുഖം സ്നേഹവാൽസല്യത്തോടെ തന്നിലേയ്ക്ക്‌ അടുപ്പിച്ച്‌ ശുഭ്രവസ്ത്രംകൊണ്ട്‌ തുടച്ചു.
യുവാവ്‌ ചോദിച്ചു-
"മക്കളെ, ഇവനെന്തുതെറ്റാണ്‌ ചെയ്തത്‌?"
"ഇവൻ ഞങ്ങളുടെ രക്ഷകനായ യേശുവിനെ അധിക്ഷേപിച്ചു." ജനം രോഷത്തോടെ അലറി.
"എവിടെ നിങ്ങളുടെ രക്ഷകൻ?"
"ദാ,  അവിടെ ഇരിക്കുന്നു."
സിംഹാസനത്തിൽ ഇരുന്നയാൾ അത്യുച്ചത്തിൽ അട്ടഹസിച്ചു.
അപ്പോൾ നല്ല കള്ളൻ പ്രതികരിച്ചു.
"യേശുവേ,അങ്ങ്‌ വീണ്ടും...?" വാക്കുകൾ മുഴുമുപ്പിക്കാനാകാതെ അവൻ വിതുമ്പിപ്പോയി.
യുവാവ്‌ ജനക്കൂട്ടത്തോടായി പറഞ്ഞു-
"ഇവൻ പറഞ്ഞത്‌ ശരിയാണ്‌. എന്റെ വലതു ഭാഗത്തുകിടന്ന നല്ല കള്ളനാണിത്‌. സ്വന്തം തെറ്റുകളെക്കുറിച്ച്‌ മനസ്തപിച്ചവൻ."
"അപ്പോൾ നീ...?"
"ഞാനാണ്‌ യേശു."
ഒരു നിമിഷം ശബ്ദം അവിടെ ഘനീഭവിച്ചു. ജനം അമ്പരപ്പോടെ മുഖത്തോടുമുഖം നോക്കി. പിന്നെ ചുണ്ടുകളിൽ ചിരിപൊട്ടി. അത്‌ വളർന്ന്‌ സമുദ്രത്തിന്റെ ഇരമ്പൽപോലെയായി.
"നീ...യേശു..." അസംഖ്യം വിരലുകൾ യേശുവിന്‌ നേരെനീണ്ടു. ചിരി ഉച്ചസ്ഥായിയായി.
പൗരപ്രമുഖൻ പരിഹസിച്ചു-
"യേശുവിനെ നിങ്ങളെല്ലാവരും കൺകുളിർക്കെ കണ്ടോണം. ഇനി കാണാൻ അവസരമുണ്ടായെന്നു വരില്ല. കൈകാലുകളിൽ ആണിപ്പഴുതകളില്ലാത്ത, നെഞ്ചിൽ മുറിവില്ലാത്ത, ചപ്രത്തലമുടിയില്ലാത്ത വ്യാജ ക്രിസ്തു..."
പരിഹാസച്ചിരി പതിന്മടങ്ങ്‌ ഉച്ചത്തിലായി.
ഒരു വൃദ്ധൻ എഴുന്നേറ്റുനിന്ന്‌ പറഞ്ഞു-
"എടാ കൊച്ചനേ. കണ്ണും മൂക്കുമൊന്നുമില്ലാത്തവരല്ല ഞങ്ങള്‌. തോമാശ്ലീഹാ മാമ്മോദീസാ മുക്കിയവരുടെ പിൻതലമുറക്കാരോടാ നിന്റെ കളി. ക്രിസ്തുവും കള്ളനുമല്ല, കള്ളനും കള്ളന്‌ കഞ്ഞിവച്ചവനുമാ."
കയ്യിലുണ്ടായിരുന്ന കൊന്തയും കുരിശും കുന്തിരിക്കവും അവർ അവനുനേരെ എറിഞ്ഞു.
"കൊല്ല്‌ അവരെ. യേശുവിന്റെയും നല്ല കള്ളന്റെയും പേരു പറഞ്ഞ്‌ പറ്റിക്കാൻ എത്തിയ കള്ളന്മാരാണ്‌ അവർ."
ജനം മുഷ്ടി ചുരുട്ടി ആർത്തടുത്തു. കൈകൾ ഓരോന്നായി പ്രതികാരദാഹത്തോടെ അവരുടെമേൽ പതിഞ്ഞു.
"മക്കളെ, നിങ്ങൾ ചെയ്യുന്നതെന്തെന്ന്‌ നിങ്ങൾ അറിയുന്നില്ല." വാക്കുകൾ രോദനത്തിന്റെ വക്കിലെത്തിയിരുന്നു.
"നിർത്ത്‌..."
ആ അലർച്ചയിൽ ജനം സ്തബ്ധരായി. എല്ലാ മിഴികളും ദേവാലയത്തിലെ പ്രമുഖ സ്ഥാനത്ത്‌ ഉപവിഷ്ടനായിരിക്കുന്നവനിൽ പതിഞ്ഞു.
"എന്നെ അപമാനിക്കാൻ ശ്രമിച്ചവരെ വെറുതെ വിടരുത്‌." ആ കണ്ണുകളിൽനിന്ന്‌ പ്രതികാരത്തിന്റെ തീ ചിതറി.
"ഈ വ്യാജൻമാരെ എന്തു ചെയ്യണം യേശുവേ? അവിടുന്നു കൽപ്പിച്ചാലും." ജനം അപേക്ഷിച്ചു.
"ഞങ്ങൾ ഇവരെ പോലീസിൽ എൽപ്പിക്കട്ടെയോ?" പൗരപ്രമുഖൻ ചോദിച്ചു.
"വേണ്ട. കുരിശുതന്നെയായിരിക്കട്ടെ ഇവർക്ക്‌ ശിക്ഷ."
"അതേ. അവരെ കുരിശിൽ തറയ്ക്ക്‌." ജനം ആർത്തട്ടഹസിച്ചു.
യേശുവിനെയും നല്ല കള്ളനെയും ദേവാലയത്തിലെ ചിത്രപ്പണികളുള്ള ഭീമൻ കൽത്തൂണിൽ പിടിച്ചു ബന്ധിച്ചു.
ക്രൂശിക്കാനായി ദുഃഖവെള്ളിയാഴ്ച സ്ലീവപ്പാതയ്ക്ക്‌ ഉപയോഗിക്കുന്ന മരക്കുരിശുമായി ജനം തിരികെയെത്തുമ്പോൾ യേശുവും നല്ല കള്ളനും അപ്രത്യക്ഷരായിരുന്നു.
ദേവാലയത്തന്റെ പ്രമുഖ സ്ഥാനത്ത്‌ ഉപവിഷ്ടനായിരുന്നവൻ അപ്പോഴേയ്ക്കും മുഖം നഷ്ടപ്പെട്ട പ്രതിമയായി മാറിയിരുന്നു. ജനം ആ പ്രതിമയ്ക്കു മുമ്പിൽ ആരാധനയോടെ കുമ്പിട്ടു.

നിഴലുകളും വർണ്ണങ്ങളും


സുധീർനാഥ്‌



   എം. കെ.ഹരികുമാറിന്റെ ജലഛായ എന്ന നോവലിനെക്കുറിച്ച്
സാഹിത്യവിമർശകനെന്ന നിലയിൽ പേരെടുത്ത എം.കെ. ഹരികുമാർ ഒരു നോവലുമായി വായനക്കാരനു മുന്നിൽ നിൽക്കുകയാണ്‌. 'ജലഛായ' എന്നാണു നോവലിന്റെ പേര്‌. സർഗാത്മകസാഹിത്യത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചു വിലയിരുത്തുന്ന വിജ്ഞാന പ്രചോദിതമായ നിരൂപണതാരതമ്യബുദ്ധികൊണ്ട്‌ ആസ്വദനീയമായ കൃതിയല്ല 'ജലഛായ'. നോവലിലൂടെ താനൊരു പരീക്ഷണം നടത്തുകയാണെന്ന്‌ ഹരികുമാർ പറയുന്നു. അപ്പോൾ വായനക്കാരനും മുൻവിധികളെക്കുറിച്ച്‌ ജാഗരൂകനാകുന്നു. പരിക്ഷീണനാകാതെ വായനയെ മുന്നോട്ടു നയിക്കാൻ വേണ്ട ആത്മബലം ആസ്വാദകൻ നേടിയെടുത്താൽ മാത്രമേ 'ജലഛായ' വഴങ്ങുകയുള്ളു. ഇതൊരു ദർശനത്തെ അക്ഷരവത്കരിച്ചിരിക്കുന്ന നോവൽ രൂപമാണ്‌. ഇവിടെ നോവലും ദർശനവും രണ്ടു വഴിക്കാണ്‌. പക്ഷേ, രണ്ടിലും പുതുമ പകരാനുള്ള പരിശ്രമമുണ്ട്‌. അതുകൊണ്ട്‌ വായനക്കാരൻ സ്വയം ബോധാവേശിതനായി ചില ഉടച്ചുവാർക്കലുകൾക്കു വിധേയനാകേണ്ടി വരുന്നു. പഴകിയതും അപ്രസക്തമായതുമായ നോവൽ ചിന്തകളെ ഉപേക്ഷിക്കണമെന്ന്‌ 'ജലഛായ' വിളിച്ചുപറയുന്നു.

ഹരികുമാർ തന്റെ ദീർഘകാലമായ സാഹിത്യപര്യവേഷണത്തിനിടയിൽ സ്വന്തമായൊരു ചിന്താപദ്ധതി അവതരിപ്പിക്കാൻ കഴിഞ്ഞ കലാകാരനാണ്‌. 'നവാദ്വൈതം' എന്ന സാഹിത്യദർശനത്തെ മനുഷ്യന്റെ സമസ്തമേഖലകളിലേക്കും വേരൂന്നി നിൽക്കുന്ന ജീവിതപ്രസ്ഥാനമായും ജൈവികമായ വ്യവസ്ഥിതിയായും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്‌. അതിൽ വേദാന്തം മുതൽ ടി.വി. സീരിയലുകളിലെ മുതലക്കണ്ണീർവരെ വിലയിരുത്തപ്പെടുകയും സാദ്ധ്യതകൾ അന്വേഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. നവാദ്വൈതത്തെപ്പറ്റിയുള്ള ചിന്തയുടെ മറ്റൊരു ശാഖാപ്പടർപ്പാണ്‌ 'ജലഛായ' എന്ന നോവൽ. അതിനാലാണ്‌ ഇവിടെ ദർശനവും നോവലിന്റെ സാങ്കേതികതയും വേർപിരിഞ്ഞു സ്വത്വാന്വേഷണം നടത്തുന്നതെന്ന്‌ മുകളിൽ പറഞ്ഞത്‌. ഇതുവരെ നാം ശീലിച്ചുവച്ച ആസ്വാദനശൈലിയിൽ രൂപഭദ്രതയ്ക്കും ഇതിവൃത്തബന്ധുരതയ്ക്കും പ്രാധാന്യമുണ്ടായിരുന്നെങ്കിൽ ഇവിടെ അവ സ്ഫോടനാനന്തരമായ രീതിയിൽ വിഘടിക്കുകയാണ്‌.

പരീക്ഷണം ബോധപൂർവ്വമാകുന്നതുകൊണ്ട്‌ ഉദ്ദേശ്യം ഫലവത്തായി തീരേണ്ടതിനെക്കുറിച്ചുള്ള ആശങ്ക നോവലിസ്റ്റിനു വേണ്ടതാണ്‌. പക്ഷേ, ആശങ്കയുടെ അനന്തരതകൾക്കുതകുംവിധം വായനക്കാരൻ പെട്ടെന്നു പ്രതികരിച്ചുകൊള്ളണമെന്നില്ല. 'ജലഛായ' എത്തേണ്ടിടത്തെത്തിച്ചേരുമെന്നു വിശ്വസിക്കാം.
നോവൽ നോവലിനെത്തന്നെയും ആവിഷ്കാരത്തെയും ശിഥിലീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നതാണ്‌ 'ജലഛായ'യുടെ സവിശേഷത. ജീവിതത്തെയും അതിന്റെ അന്വേഷണാത്മകസത്തയെയും ബൗദ്ധികതലത്തിൽ നിന്നു വീക്ഷിക്കുമ്പോഴാണ്‌ തൊലിപ്പുറമെ അനുഭവപ്പെടുന്ന ചില യാന്ത്രികസുഖാനുഭവങ്ങളല്ല മാനുഷികതയെ നിർവചിക്കുന്നതെന്നു മനസ്സിലാകുന്നത്‌. അതിനാൽ 'ജലഛായ'യിലെ കഥാപാത്രങ്ങൾ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമൊക്കെയായി സംവിധാനം ചെയ്യപ്പെടുകയാണ്‌. ലൂക്ക്‌ ജോർജ്ജ്‌ എന്ന നോവലിസ്റ്റ്‌ നേരിടുന്നത്‌ ഇന്ദ്രിയഗോചരമായ മാനുഷിക പ്രശ്നങ്ങളല്ല. അദ്ദേഹത്തിനുണ്ടെന്നു പറയപ്പെടുന്ന രോഗങ്ങൾ തന്നെ ബാഹ്യമായ പ്രകടനപരതകൊണ്ട്‌ സംവേദനാത്മകമല്ലാത്തവയാണ്‌. എയ്ഡ്സ്‌, ഭ്രാന്ത്‌ എന്നിവ ബാഹ്യമായി ഒന്നും വിളിച്ചു പറയുന്നില്ല. രോഗാവസ്ഥയെ അവ നിഷേധിക്കുകയാണു ചെയ്യുന്നത്‌. ലൂക്ക്‌ ജോർജ്ജിന്റെ ചിന്തകളുടെ സമാഹാരമായി അദ്ദേഹം എഴുതുന്ന നോവൽ സമൂഹത്തെ ഒരു പുതിയ രീതിയിൽ അപനിർമ്മിക്കുന്നു. ഈ അപനിർമ്മാണത്തിനുള്ള ആദാനങ്ങൾ പാരമ്പര്യബദ്ധവും ഭൗമികവും പണ്ഡിതപ്രോക്തവുമാണ്‌. ലൂക്ക്‌ ജോർജ്ജ്‌ എഴുതുന്ന നോവലിന്റെ പേര്‌ 'നിശ്ശബ്ദതയുടെ ജലച്ഛായം' എന്നാണ്‌. അതൊരു ഭ്രമാത്മകമായ അന്തരീക്ഷം സൂക്ഷിക്കുന്ന നോവലാണ്‌.

എന്നാൽ അതു സാഹിത്യാർത്ഥത്തിലുള്ള മാജിക്കൽ റിയലിസമല്ല. നോവലിസ്റ്റ്‌ ചരിത്രത്തെയും സംസ്കാരത്തെയും ശാസ്ത്രത്തെയും മതത്തെയും തത്ത്വചിന്തയെയും വേറിട്ട രീതിയിൽ നോക്കിക്കാണുന്നതിൽ ആസ്വാദകർക്കുണ്ടാകുന്ന സക്രിയമായ ഭ്രമാത്മകതയാണത്‌. അതുകൊണ്ടാണ്‌ ആശയകലുഷിതമാകാത്ത ഭാഷയാൽ കഴിയുന്നത്‌. പത്രപ്രവർത്തകയായ ജോർദ്ദാൻ പൂർവ്വപക്ഷത്തുനിന്നുകൊണ്ടു നടത്തുന്ന അഭിമുഖ സംഭാഷണം 'നിശ്ശബ്ദതയുടെ ജലച്ചായം' എന്ന നോവലിലെ ആശയാവിഷ്കൃത ചിന്തകൾക്കുള്ള വ്യാഖ്യാനമാണ്‌. ലൂക്‌ ജോർജ്ജ്‌ തന്നെയാണ്‌ അയാളുടെ സർഗാത്മകതയുടെ വിമർശകനും, കഥയും കഥാപാത്രവും ഒന്നായി ഭവിക്കുന്നതോടൊപ്പം കഥാകൃത്ത്‌ കൃതിയിൽ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്യുന്നു. എം.കെ. ഹരികുമാർ ഇങ്ങനെയാണ്‌ തന്റെ നോവലെഴുത്തിനെയും സാഹിത്യവ്യാപാരങ്ങളെയും അടയാളപ്പെടുത്തുന്നത്‌.
'ജലഛായ' വലിയ വായനകളുടെ സാധ്യതയെ വർദ്ധിപ്പിക്കുന്നു. നമ്മുടെ നോവൽസാഹിത്യം പലപ്പോഴും കടംകൊണ്ടതും അസ്വതന്ത്രവുമായ പ്രസ്ഥാനങ്ങളുടെ വേലിക്കെട്ടുകളിൽ കിടന്നാണ്‌ വ്യക്തിത്വം സ്ഥാപിച്ചിട്ടുള്ളത്‌. കഥയും കഥാപാത്രങ്ങളുമായി ഒരു ചലനവും സൃഷ്ടിക്കാത്ത കുറെ നോവലുകൾ നമ്മുടെ ആസ്വാദനീയതയെ വികളമാക്കിയിട്ടുണ്ട്‌. പ്രത്യക്ഷമായ ലോകങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചടികൾ നേരിടാൻ ജന്തുസഹജമായ വാസനമതി. മനുഷ്യൻ വിശേഷബുദ്ധികൊണ്ടു വേർതിരിക്കപ്പെട്ടിരിക്കുനകയാൽ, അയഥാർത്ഥ്യമായും അതീന്ദ്രിയമായും ഉത്തരാധുനികമായും പരിണമിക്കുകയാണ്‌. ഈ പരിണമങ്ങളുടെയും സംയോജനങ്ങളുടെയും ആന്തരികകളയാണ്‌ എം.കെ. ഹരികുമാറിന്റെ 'ജലഛായ'.
കടപ്പാട്: വിദ്യാരംഗം 

    ജലഛായ, ഗ്രീൻ ബുക്സ്, 
    തൃശൂർ

നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ


രശ്മി ഡി.എസ്
.​‍ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരവും നാളികേരാധിഷ്ഠിത ഉത്പ്പന്നങ്ങളും ചരിത്രാതീത കാലം മുതലെ  നമ്മുടെ പരമ്പരാഗത ഔഷധങ്ങളുടെ പ്രധാന ചേരുവകയാണ്‌. പക്ഷെ ഈ നാട്ടറിവുകൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ പൂർവികർ കാണിച്ച അശ്രദ്ധ അമുല്യമായ ഔഷധക്കൂട്ടുകൾ  പലതും നഷ്ടപ്പെടാൻ കാരണമായി. മാത്രവുമല്ല ഏതാനും വർഷം മുമ്പ്‌ നാളികേരത്തിലേയും വെളിച്ചെണ്ണയിലേയും പൂരിച്ചത കൊഴുപ്പിന്റെ പേരിൽ നടന്ന ചില കുപ്രചരണങ്ങളും സമൂഹത്തിൽ അകാരണമായ ആശങ്കകൾ ഉയർത്തി. ഈ വിവാദം പിന്നീട്‌ കെട്ടടങ്ങുകയും ചെയ്തു. മെഡിക്കൽ സലൈൻ കിട്ടാതെ വന്ന സന്ദർഭത്തിൽ കരിക്കിൻവെള്ളം ഇൻട്രാവീനസ്‌ ഹൈഡ്രേഷൻ ഫ്ലൂയിഡ്‌ ആയി ഉപയോഗിച്ച ചരിത്രമുണ്ട്‌. എന്തായാലും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വൈവിധ്യമാർന്ന ഉപയോഗം  ആരോഗ്യ മേഖലയിലെ കാലാകാലങ്ങളായുള്ള തർക്ക വിഷയമാണ്‌. പക്ഷെ, നാളികേരത്തിന്റെയും  നാളികേര ഉത്പ്പന്നങ്ങളുടെയും വൈദ്യശാസ്ത്രപരമായ പ്രയോജനങ്ങൾ സംബന്ധിച്ച്‌ വളരെയേറെ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ നാളികേരം, നാളികേര ഉത്പ്പന്നങ്ങൾ എന്നിവയുടെ ഔഷധാധിഷ്ഠിത പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രസക്തി.
പുതിയ ഔഷധങ്ങളും പുതിയ ചികിത്സാ രീതികളും വികസിപ്പിക്കുന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിനു മുമ്പായി അതിന്റെ ഫലങ്ങൾ പരിശോധിച്ച്‌ ഉറപ്പാക്കുന്നത്‌ പരീക്ഷണശാലകളിലെ പഠനങ്ങളും പരീക്ഷണങ്ങളും വഴിയാണ്‌. ഉത്പ്പന്നത്തിന്റെ പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനും ഈ പരീക്ഷണങ്ങൾ ഉപകരിക്കുന്നു. പുതിയ ചികിത്സാ പദ്ധതി വികസിപ്പിക്കുന്നതിനു നടത്തുന്ന ഗവേഷണത്തിലെ ഒരു ഭാഗം മാത്രമാകുന്നു ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഒരു പുതിയ ഔഷധം കണ്ടുപിടിച്ചാലുടൻ അത്‌ ആദ്യം പരീക്ഷണശാലയിൽ പരിശോധിക്കും, പിന്നീട്‌ മൃഗങ്ങളിലും. അതിനു ശേഷമാണ്‌ മനുഷ്യരിൽ പരീക്ഷിക്കുക.ഇക്കാരണത്താൽ  ആയിരക്കണക്കിന്‌ മരുന്നുകൾ പരിശോധിക്കുന്നതിൽ അപൂർവം ചിലതു മാത്രമായിരിക്കും ക്ലിനിക്കൽ പരിശോധന വരെ എത്തുന്നത്‌.
ഇത്തരം പഠനങ്ങൾ പൂർത്തീകരിക്കാനാവാത്തിന്റെ മറ്റൊരു കാരണം, ഇതിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള വ്യക്തികളുടെ അഭാവമാണ്‌. സാമ്പിൾ മരുന്നുകൾ പരിശോധിക്കേണ്ടത്‌ ചില സവിശേഷ വിഭാഗങ്ങളിലായിരിക്കും. അത്തരം ആളുകളെ കണ്ടെത്തുക അവരുടെ അനുവാദം ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും എളുപ്പമല്ല. മാത്രവുമല്ല, രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിന്‌ എത്തിക്സ്‌ കമ്മിറ്റിയുടെ അനുമതിയും  ആവശ്യമുണ്ട്‌. അധികൃതർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമെ ഇത്തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പാടുള്ളു എന്നും വ്യവസ്ഥയുണ്ട്‌.
പുതിയ ഔഷധം മനുഷ്യർക്ക്‌ ഫലപ്രദമാണോ, അവർക്ക്‌ സുരക്ഷിതമാണോ എന്ന രണ്ട്‌ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാ ക്ലിനിക്കൽ പരിശോധനകളിൽ നിന്നു ലഭിച്ചിരിക്കണം.
വിവിധ തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ
ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്‌, നീരീക്ഷണം രണ്ട്‌ ഇടപെടൽ. നിരീക്ഷണപരമായ പരിശോധനകളിൽ ശാസ്ത്രജ്ഞർ മരുന്നുകളുടെ ഫലം നിരീക്ഷിക്കും. ഇടപെടൽ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌, പ്രത്യേക ശാസ്ത്രജ്ഞരാണ്‌ പരീക്ഷണത്തിന്‌ വിധേയരാകുന്നവർക്ക്‌  നിർദ്ദിഷ്ട മരുന്ന്‌ നൽകുന്നത്‌. പരീക്ഷണത്തിനു വിധേയരാകുന്ന രോഗികളുടെ ആരോഗ്യ പുരോഗതിയും, സാധാരണ ചികിത്സ ലഭിക്കുന്ന രോഗികളുടെ ആരോഗ്യ നിലയിലെ പുരോഗതിയും താരതമ്യം ചെയ്ത്‌ ശാസ്ത്ര സമൂഹം പുതിയ മരുന്നിന്റെ ശേഷി തിരിച്ചറിയുന്നു.
ക്ലിനിക്കൽ ഗവേഷണങ്ങളെ, അവയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയും വർഗീകരിക്കാം.ഇന്ത്യയിൽ 2009 ജൂൺ 15 മുതൽ മരുന്നുകളുടെ പരീക്ഷണം ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ്‌ ഡ്രഗ്സ്‌ കൺട്രോളർ  ജനറൽ ( ഇന്ത്യ) യുടെ നിർദ്ദേശം. മനുഷ്യരിൽ നടത്തുന്ന എന്തു പരീക്ഷണങ്ങളും ആയൂഷ്‌ വകുപ്പിന്റെ സാന്നിധ്യത്തിൽ ആയിരിക്കണമെന്നും അത്‌ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദ്ദേശമുണ്ട്‌. ആദ്യ രോഗിയെ ഇതിനായി തെരഞ്ഞെടുക്കുന്നതിനു മുമ്പ്‌ പൊതു വിജ്ഞാപനമടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കണം. ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന്‌ മുമ്പ്‌ എത്തിക്സ്‌ കമ്മിറ്റിയുടെ സ്ഥിരീകരണം ലഭിച്ചിരിക്കണം. രാജ്യാന്തര തലത്തിലുള്ള പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര ഏജൻസിയാണ്‌ രജിസറ്ററിംങ്ങ്‌ അധികാരി. അവിടെയും വിശദാംശങ്ങൾ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യൻ ശാസ്ത്രജ്ഞർ ആരൊക്കെ, എവിടെയാണ്‌ പരീക്ഷണം നടക്കുക, തുടങ്ങിയ കാര്യങ്ങളാണ്‌ അറിയിക്കേണ്ടത്‌. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കാലാകാലങ്ങളിൽ അതിന്റെ പ്രവർത്തന പുരോഗതിയും ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയെ അറിയിച്ചുകൊണ്ടിരിക്കണം.
അടുത്ത കാലത്തായി ഗവേഷകർ നീര, നാളികേരം, വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ,  തേങ്ങാവെള്ളം, പൊങ്ങ്‌ തുടങ്ങിയ നാളികേര ഉത്പ്പന്നങ്ങളിൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നുണ്ട്‌.  അമേരിക്കൻ ഗവേഷകയായ ഡോ.മേരി ന്യൂപോർട്ട്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ തന്റെ ഭർത്താവിന്റെ  അൽഷിമേഴ്സ്‌ രോഗം ചികിത്സിച്ച്‌ ഭേദപ്പെടുത്തിയ സംഭവം വൈദ്യശാസ്ത്ര രംഗത്ത്‌  വലിയ വാർത്താ പ്രാധ്യാന്യം നേടുകയുണ്ടായി. അടുത്ത കാലത്തു നടന്ന വിവിധ ഗവേഷണങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗവും ഹൃദ്‌രോഗവുമായി ബന്ധമൊന്നും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌.  സിറോസിസ്‌ പോലുളള രോഗങ്ങൾക്ക്‌ വെർജിൻ കോക്കനട്‌ ഓയിൽ ഫലപ്രദമാണ്‌ എന്ന്‌ ചില ഗവേഷണങ്ങൾ നിരീക്ഷിച്ചിരിക്കുന്നു.
ഇത്തരം ചില ഗവേഷണ പഠനങ്ങൾ പ്രശസ്തമായ ചില ശയൻസ്‌ ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്‌. ടെക്നോളജി മിഷൻ ഓൺ കോക്കനട്‌ എന്ന പദ്ധതിയിൽ പെടുത്തി നാളികേരത്തിന്റെ പ്രയോജനങ്ങളെ കുറിച്ച്‌ പഠനം നടത്തുന്നതിന്‌ നാളികേര വികസന ബോർഡ്‌ സാമ്പത്തിക സഹായം നൽകിവരുന്നു.
ഇതിൽ കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. വെളിച്ചെണ്ണയും ഹൃദ്‌ രോഗവും തമ്മിൽ ബന്ധമൊന്നും ഇല്ല എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ കണ്ടെത്തൽ. കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ സംബന്ധിച്ചും പഠനങ്ങൾ നടന്നു. അതിന്റെ ഫലങ്ങളും നാളികേരത്തിനു അനുകൂലമായ കണ്ടെത്തലായിരുന്നു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഡയറ്ററി കോക്കനട്‌ ഓയിൽ - ഹെൽത്ത്‌ ഇംപ്ലിക്കേഷൻസ്‌ എന്ന ഒരു ഗവേഷണ പഠനം നടത്തുകയുണ്ടായി. വെളിച്ചെണ്ണ ചേർത്ത ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചതുകൊണ്ടു മാത്രം അമിത ശരീരഭാരം ഉണ്ടാകുന്നില്ല എന്നതായിരുന്നു കണ്ടെത്തൽ.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിലെ കാർഡിയോളജി വിഭാഗം വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവയിൽ ക്ലിനിക്കൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. അടുത്ത കാലത്ത്‌ പൂർത്തിയാക്കിയ ഒരു ഗവേഷണം വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുന്ന ഹൃദ്‌ രോഗികളിൽ എന്തെങ്കിലും പ്രകടമായ മാറ്റം ഉണ്ടോ എന്നതായിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ദോഷഫലം ഉണ്ടാകുന്നതായി ഈ ഗവേഷണത്തിൽ കണ്ടെത്തിയില്ല. വെർജിൻ കോക്കനട്‌ ഓയിലിന്റെ  പ്രയോജനങ്ങളെ കുറിച്ചും അമൃതയിൽ  ഗവേഷണം നടക്കുന്നുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിലിലെ ആന്റി ഓക്സിഡന്റ്‌ പ്രോപ്പർട്ടിയെക്കുറിച്ച്‌ കൊറോണറി ആർട്ടറി രോഗികളിലാണ്‌ പഠനം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം വെളിച്ചെണ്ണയും അൽഷിമേഴ്സ്‌ രോഗവും തമ്മിലുള്ള ഫാർമക്കോജനോമിക്ക്‌ പഠനമാണ്‌ നടത്തുന്നത്‌. കൊച്ചിയിലെ അമൃത സ്കൂൾ ഓഫ്‌ ഫാർമസി, നീരയിലും നീരയധിഷ്ഠിത ഉത്പ്പന്നങ്ങളിലും പഠനം നടത്തുന്നു. നീര, നീര പഞ്ചസാര, നീരഹണി തുടങ്ങിയവയുടെ ഔഷധ, പോഷക സവിശേഷതകളെ കുറിച്ചാണ്‌ ഈ ഗവേഷണം. ന്യൂട്രാസൂട്ടിക്കൽ പാനീയമായതിനാൽ ആധികാരികമായ തെളിവുകൾ ഇതിനു വേണ്ടിവരും. മൃഗങ്ങളിലാകും ആദ്യ പരീക്ഷണങ്ങൾ. രണ്ടാംഘട്ടത്തിലാണ്‌ മനുഷ്യരിലെ പഠനം.
ഇങ്ങനെ നാളികേരത്തിന്റെ ഔഷധപരമായ സവിശേഷതകൾ കണ്ടെത്തുന്നതിനായി നിരന്തരമായ പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്‌. ഇന്ത്യയിലെ ഗവേഷണ പഠനങ്ങൾ  ഊന്നൽ നൽകേണ്ടത്‌ നാളികേരത്തിന്റെ വൈവിധ്യമാർന്ന സാധ്യതകൾ തിരിച്ചറിയുന്നതിനാണ്‌. കൽപവൃക്ഷത്തിന്റെ നന്മ കണ്ടെത്തി അവയെ ചികിത്സാരംഗത്ത്‌ കൊണ്ടുവരുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വെളിച്ചെണ്ണയും ക്ലിനിക്കൽ പഠനങ്ങളും: ഒരു അവലോകനം


ഡോ. ഡിഎം വാസുദേവൻ, എംഡി

(റിട്ടയേഡ്‌ പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി

വെളിച്ചണ്ണയുടെ ഉപയോഗം മനനുഷ്യശരീരത്തിലം സെറം കൊളസ്ട്രോൾ നിലവാരം ഉയർത്തുന്നില്ല എന്നാണ്‌  അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടത്തിയ വിവിധ ക്ലിനിക്കൽ പഠനങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. രോഗബാധിതമായ കൊറോണറി ആർട്ടറികളിലെ പ്ലേക്കുകളിൽ ഉള്ളത്‌ മറ്റ്‌ എണ്ണകളിൽ കാണുന്ന ദീർഘ ശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളാണ്‌, അല്ലാതെ വെളിച്ചെണ്ണയിലെ ഹ്രസ്വസൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളല്ല. ഈ കണ്ടെത്തലുകൾ എല്ലാം വിരൽ ചൂണ്ടുന്നത്‌, പ്ലേക്ക്‌ രൂപീകരണത്തിലും അതുവഴി സംഭവിക്കുന്ന ഹൃദയസ്തംഭനത്തിലും വെളിച്ചെണ്ണ ഒരു പങ്കും വഹിക്കുന്നില്ല എന്നാണ്‌. പ്രയോജനങ്ങളാകട്ടെ, വെളിച്ചെണ്ണ സെറത്തിലെ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കുന്നു, മറ്റ്‌ ഭക്ഷ്യ എണ്ണകളിൽ നിന്നു വിഭിന്നമായി വളരെ കുറച്ച്‌ ഫ്രീ റാഡിക്കലുകളെ മാത്രമെ അത്‌ ഉത്പാദിപ്പിക്കുന്നുള്ളു. അത്‌ ശരീരത്തിൽ നിക്ഷേപിക്കപ്പെടാതെ പോഷണോപയാപചയത്തിലൂടെ ശരീരത്തിന്റെ ഭാഗമായി ചേരുന്നു.
അപകടകാരികളായ കൊഴുപ്പ്‌ അമ്ലങ്ങൾ വെളിച്ചെണ്ണയിലില്ല
വെളിച്ചെണ്ണയുടെ ആരോഗ്യപരവും പോഷകപരവുമായ പ്രയോജനങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ മനുഷ്യസമൂഹം തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. എന്നാൽ ഏതാനും വർഷം മുമ്പ്‌ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത്തെറോസ്ക്ലീറോസിസുമായി (atherosclerosis) ബന്ധപ്പെട്ട്‌ വെളിച്ചെണ്ണയെ കുറിച്ച്‌ ചില ദുരാരോപണങ്ങൾ ഉയരുകയുണ്ടായി. യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൺ ശയൻസസ്‌(2010) ലോകാരോഗ്യ സംഘടന(2005) തുടങ്ങിയ സ്ഥാപനങ്ങൾ പൂരിത കൊഴുപ്പിന്റെ പേരിൽ ഉയർന്ന അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്‌ നിരുത്സാഹപ്പെടുത്തി. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ല എന്ന പിന്നീടു തെളിഞ്ഞു.
സെറം കൊളസ്ട്രോൾ തോത്‌ ക്രമാതീതമായി ഉയരുന്നതാണ്‌ ഹൃദയ സ്തംഭനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പൂരിത കൊഴുപ്പമ്ലങ്ങൾ ശരീരത്തിലെത്തുമ്പോഴാണ്‌ സെറം കൊളസ്ട്രോൾ തോത്‌ ഉയരുക. വെളിച്ചെണ്ണയുടെ ഉപയോഗം സെറം കൊളസ്ട്രോൾ തോത്‌ ഉയർത്തും എന്ന അകാരണമായ ഭീതി പൊതു ജനങ്ങൾക്കിടയിൽ  ഉണ്ടായി. വെളിച്ചെണ്ണയെ പൂരിത കൊഴുപ്പ്‌ അമ്ലത്തിനു തുല്യമായി കണ്ടതു മൂലമാണ്‌ ഇങ്ങനെയൊരു കഥ ഉണ്ടായത്‌. സത്യത്തിൽ വെളിച്ചെണ്ണയിലെ പൂരിത കൊഴുപ്പ്‌ ഹ്രസ്വശൃംഖലാ, മധ്യശൃംഖലാ ശ്രേണിയിൽ ഉൾപ്പെട്ടതാണ്‌. ഹൃദ്‌രോഗങ്ങൾക്കു കാരണമാകുന്നത്‌ ദീർഘശൃംഖലാ കൊഴുപ്പ്‌ അമ്ലത്തിലെ പൂരിതകൊഴുപ്പാണ്‌. എന്നാൽ വെളിച്ചെണ്ണയിലുള്ള 50 ശതമാനം കൊഴുപ്പും ലോറിക്‌ ആസിഡ്‌ (മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലം) ആണ്‌. ഈ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾ നേരിട്ട്‌ കോശങ്ങളിലെത്തി പോഷണോപചയാപചയത്തിലൂടെ ശരീരത്തിൽ അലിഞ്ഞു ചേരുന്നു. മറിച്ച്‌ ഇതര ഭക്ഷ്യഎണ്ണകളിലെ ദീർഘ ശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾക്ക്‌  ഈ പ്രക്രിയയ്ക്ക്‌ ലിപ്പോപ്രോട്ടീനുകളുടെ സഹായം വേണം. എങ്കിൽ പോലും അവ ഹൃദയ ധമനികൾ ഉൾപ്പെടെ വിവിധ അവയവങ്ങളിൽ കാലക്രമേണ അടിഞ്ഞുകൂടുന്നു.   മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾ ഓക്സിഡേഷനിലൂടെ ലഭ്യമാകുകയും ശീഘ്രത്തിൽ ഊർജ്ജ സ്രോതസാവുകയും ചെയ്യുന്നു (ടി സുജി 2001)
വെളിച്ചെണ്ണ കൊളസ്ട്രോളിന്റെ തോത്‌ വർധിപ്പിക്കുന്നില്ല
അടിസ്ഥാന മൂല്യത്തിൽ നിന്ന്‌, സെറത്തിലെ മൊത്തം കൊളസ്ട്രോളിന്റെയോ, എച്ച്ഡിഎൽ  കൊളസ്ട്രോളിന്റെയോ, എൽഡിഎൽ കൊളസ്ട്രോളിന്റെയോ അളവ്‌ വെളിച്ചെണ്ണയുടെ ഉപയോഗം മൂലം മാറുന്നില്ല. എന്നു മാത്രമല്ല നാളികേരം ഭക്ഷണത്തിൽ  ഉൾപ്പെടുത്തുമ്പോൾ ചില പ്രയോജനങ്ങൾ ഉണ്ടു താനും (മിനി ആൻഡ്‌ രാജ്മോഹൻ 2004). എൽഡിഎൽ ഓക്സിഡേഷനെ നിയന്ത്രിക്കാൻ വെർജിൻ കോക്കനട്‌ ഓയിലിന്‌ കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌ (നെവിൻ ആൻഡ്‌ രാജ്മോഹൻ 2004). വെളിച്ചെണ്ണ ഉപയോഗിച്ചാൽ രക്തത്തിലെ ലിപ്പിഡ്‌ ഘടനയിൽ ഒരു വ്യത്യസവും സംഭവിക്കുന്നില്ല എന്ന്‌ പന്നികളിൽ നടത്തിയ പഠന പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്‌ (മക്‌വിന്നി 1996). എലികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ വെളിച്ചണ്ണയുടെ ഉപയോഗിക്കുമ്പോൾ, സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നതിനെക്കാൾ പതിന്മടങ്ങ്‌ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) കൂടുതൽ ഉത്പാദിപ്പിക്കുന്നതായി കണ്ടു (മെൻസിങ്ക്‌ 2003). കൊച്ചിയിൽ അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ പഠനത്തിൽ വെളിച്ചെണ്ണയുടെ ഹൈപ്പർ കെളസ്ട്രോലെമിയയ്ക്ക്‌ (hyper cholesteroleamia) കാരണമാകുന്നില്ല എന്ന്‌ തെളിഞ്ഞു (സബിത 2010).
വെളിച്ചെണ്ണയും ലിപ്പിഡ്‌ പ്രോഫൈലും മനുഷ്യരിൽ
കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ ആരോഗ്യമുള്ള 320 വ്യക്തികളുടെ സിറം സാമ്പിളുകളാണ്‌ പഠനവിധേയമാക്കിയത്‌. കഴിഞ്ഞ രണ്ടു വർഷമായി ഇവരിൽ 152 പേർ വെളിച്ചെണ്ണ ഉപയോഗിച്ചവരും 150 പേർ സൂര്യകാന്തി എണ്ണ ഉപയോഗിച്ചവരും ആയിരുന്നു (സബിത 2009). ഇരു വിഭാഗത്തിലുള്ളവരുടെയും കൊളസ്ട്രോൾ, എച്ചഡിഎൽ, എൽഡിഎൽ അളവുകളിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നും കണ്ടില്ല. ഇതു കൂടാതെ 72 കൊറോണറി ആർട്ടറി രോഗികളുടെ സിറത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ പരിശോധിച്ചു. ഇവരിൽ 41 പേർ കഴിഞ്ഞ രണ്ടു വർഷമായി സ്ഥിരം വെളിച്ചെണ്ണ ഉപയോഗിച്ചവരും, 35 പേർ സൂര്യകാന്തി എണ്ണ ഉപയോഗിച്ചവരും ആയിരുന്നു.ഇവരുടെയും കൊളസ്ട്രോൾ അളവുകളിൽ പറയത്തക്ക ഒരു വ്യത്യാസങ്ങളൊന്നും കണ്ടില്ല (സബിത 2009). ഇതിൽ നിന്നെല്ലാം മനസിലാവുന്നത്‌ ശരീരത്തിലെ കൊളസ്ട്രോൾ, എച്ചഡിഎൽ, എൽഡിഎൽ  തോതുകളും വെളിച്ചെണ്ണയുടെ ഉപയോഗവുമായി വലിയ ബന്ധമൊന്നും ഇല്ല എന്നാണ്‌. വെളിച്ചെണ്ണ ഉപയോഗിച്ചാൽ അവ കൂടുന്നുമില്ല, സൂര്യകാന്തി എണ്ണ ഉപയോഗിച്ചാൽ അവ കുറയുന്നുമില്ല.  അതായത്‌, പ്ലാസ്മയിലെ കൊഴുപ്പമ്ല ഘടനയും ഭക്ഷ്യ കൊഴുപ്പ്‌ സ്രോതസുമായി ബന്ധമൊന്നും ഇല്ല. വെളിച്ചെണ്ണ ഹൃദ്‌രോഗ, അത്തെറോസ്ക്ലീറോസിസ്‌ രോഗ സാധ്യതകൾ വർധിപ്പിക്കുന്നില്ല. ഒറ്റ ഗവേഷണ പ്രബന്ധം പോലും വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹൃദ്‌രോഗം വരും എന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുമില്ല.
വെളിച്ചെണ്ണയും എൽഡിഎൽ കണികകളും
എൽഡിഎൽ കണികകൾ അത്തറോജനിക്‌ ആണ്‌.അതിനാലാണ്‌ എൽഡിഎൽ നെ ചീത്ത കൊളസ്ട്രോൾ എന്നു വിളിക്കുന്നത്‌.  വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപോയഗിക്കുന്ന സാധാരണക്കാരിൽ എൽഡിഎൽ കണികകളെ സംബന്ധിച്ച്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഒരു പഠനം നടത്തുകയുണ്ടായി(സബിത 2014). 31 പോർ വീതമാണ്‌ ഓരോ ഗ്രൂപ്പിലും ഉണ്ടായിരുന്നത്‌. എല്ലാവരും എല്ലാദിവസവും 24 ഗ്രാം എണ്ണ ഉപയോഗിച്ചു. വെളിച്ചെണ്ണ ഉപയോഗിച്ച 48 ശതമാനം പേരിലും എൽഡിഎൽ അളവ്‌ കുറവായിരുന്നു. എന്നാൽ സൂര്യകാന്തി എണ്ണ ഉപയോഗിച്ച 38 ശതമാനം പേരിൽ മാത്രമെ കുറഞ്ഞ തോതിലുള്ള എൽഡിഎൽ കാണപ്പെട്ടുള്ളു. അതുകൊണ്ട്‌, എൽഡിഎൽ അളവു കുറയ്ക്കാൻ വെളിച്ചെണ്ണയേക്കാൾ സൂര്യകാന്തി എണ്ണ മികച്ചതാണ്‌ എന്ന്‌ ഈ പഠനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ കരുതുന്നില്ല.
വെളിച്ചെണ്ണ ഹൃദയ ധമനികളിൽ അടിയുന്നില്ല
അത്തെറോമാറ്റസ്‌ പ്ലേക്കുകളെ കുറിച്ച്‌ വളരെ കുറച്ച്‌ രസതന്ത്ര അപഗ്രഥനങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു. പ്ലേക്കുകളിലെ കൊളസ്ട്രോളിൽ 74 ശതമാനം അപൂരിത കൊഴുപ്പമ്ലങ്ങളും 24 ശതമാനം പൂരിത കൊഴുപ്പമ്ലങ്ങളുമാണ്‌ (ഫെൽട്ടൺ 1994). പൂരിത കൊഴുപ്പമ്ലങ്ങൾ ഒന്നും ലൂറിക്ക്‌ ആസിഡ്‌ ആയിരുന്നില്ല. രോഗികളുടെ ധമനികളിൽ നിന്നു ശേഖരിച്ച പ്ലേക്കിലെ കൊഴുപ്പമ്ല ഘടന അമൃതയിൽ ഞങ്ങൾ വിശകലനം ചെയ്യുകയുണ്ടായി. 71 സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ 48 പേർ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും 23 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു (സബിത 2012).പ്ലേക്കുകളിൽ ഗണ്യമായ അളവിൽ ലോറിക്ക്‌ (ഹമൗ​‍ൃശര) അമ്ലം  ഉണ്ടായിരുന്നില്ല. മറിച്ച്‌ കൂടുതലും കണ്ടത്‌ പാൽമിറ്റിക്‌ (​‍ുമഹാശശേര) അമ്ലവും സ്റ്റര്റിക്‌  (​‍െലേമൃശര) അമ്ലവും ആയിരുന്നു. രണ്ടു വിഭാഗങ്ങളുടെയും പ്ലോക്കിലെ കൊഴുപ്പ്‌ അമ്ല അളവ്‌ തുല്യമായിരുന്നു.
വെളിച്ചെണ്ണ ഉപയോഗവും ആന്റി ഓക്സിഡന്റ്‌ അവസ്ഥയും
മറ്റൊരു സമാന്തര പഠനത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരുമായ സാധാരണക്കാരുടെയും പ്രമേഹ രോഗികളുടെയും ലിപ്പിഡ്‌ പ്രോഫൈലും ആന്റി ഓക്സിഡന്റ്‌ എൻസൈമുകളും ഞങ്ങൾ താരതമ്യം ചെയ്തു നോക്കി. ഇവരിൽ 70 പേർ ആരോഗ്യമുള്ളവരും, 70 പേർ പ്രമേഹ രോഗികളും ആയിരുന്നു. ഇവരെ വീണ്ടും 35 വീതമുള്ള ഗ്രൂപ്പുകളാക്കി, വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും എന്നു തരം തിരിച്ചായിരുന്നു പഠനം. ആരോഗ്യമുള്ളവരെ അപേക്ഷിച്ച്‌ പ്രമേഹ രോഗികളിൽ ഓക്സിഡേറ്റീവ്‌ സ്ട്രെസ്‌ മാനദണ്ഡങ്ങൾ വളരെ കൂടുതലായിരുന്നു. എന്നാൽ വെളിച്ചണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവും കണ്ടില്ല. മാത്രമല്ല ഇവരുടെ ലിപ്പിഡ്‌ പ്രോഫൈലിലും ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. മറ്റു പഠനങ്ങളിലും  വെളിച്ചെണ്ണയുടെ മികച്ച ആന്റി ഓക്സിഡന്റ്‌ സവിശേഷതകളാണ്‌ കാണാൻ കഴിഞ്ഞത്‌( മറീന 2009).
ഹൃദയസ്തംഭന അപകട സാധ്യതകൾ
 ഇരുനൂറ്‌ ഹൃദ്‌രോഗികളെയാണ്‌ അമൃതയിൽ ഈ പഠനത്തിന്‌ തെരഞ്ഞെടുത്തത്‌. രണ്ടു വർഷമായിരുന്നു പഠന കാലയളവ്‌. എല്ലാവരും അവർക്ക്‌ നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവരിൽ 100 പേർ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചപ്പോൾ, ബാക്കി 100 പേർ സൂര്യകാന്തി എണ്ണ ഉപയോഗിച്ചു.  രണ്ടു വർഷത്തിനു ശേഷം നടത്തിയ പരിശോധനകളിൽ രണ്ടു കൂട്ടരിലും  മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്‌, അത്തറോസ്ക്ലിറോട്ടിക്‌ (മഹവേലൃ​‍ീരെഹലൃ​‍ീശേര) അപകട സാധ്യത എല്ലാം തുല്യമായിരുന്നു(ഹരിദാസ്‌ 2014) ആന്റി ഓക്സിഡന്റ്‌ ലക്ഷണങ്ങൾക്കും മാറ്റമില്ലായിരുന്നു. ഭാവിയിൽ ഹൃദയ സ്തംഭനം ഉണ്ടാകാനുള്ള സാധ്യത പോലും സമമായിരുന്നു (ഹരിദാസ്‌ 2014).
വെളിച്ചെണ്ണയും ശരീര ഭാരവും
ഓസ്റ്റിയോ ആർത്രൈറ്റിസ്‌, പ്രമേഹം, ഹൃദ്‌രോഗം, മസ്തിഷ്കാഘാതം തുടങ്ങിയ പല പ്രശ്നങ്ങളുടെയും അപകട സാധ്യത വർധിപ്പിക്കുന്നത്‌ പൊണ്ണത്തടിയാണ്‌. ശരീര ഭാരം കുറയ്ക്കുന്നതിന്‌  പല ഉപാധികളും സ്വീകരിച്ചു കാണുന്നു. ഭക്ഷണം കുറയ്ക്കുക, പ്രത്യേകിച്ച്‌ കൊഴുപ്പ്‌. പക്ഷെ, ഇത്തരം നിഷ്ഠപാലിക്കുന്നവർക്ക്‌ വലിയ വിശപ്പായിരിക്കും. അപ്പോൾ അവർ ഈ ഭക്ഷ്യ പഥ്യമൊക്കെ സ്വയം അവസാനിപ്പിക്കും. ഇവിടെ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്‌. നിശ്ചിത അളവിൽ മധ്യശൃംഖലാ കൊഴുപ്പമ്ലങ്ങളുളള വെളിച്ചെണ്ണ  കഴിച്ചാൽ ഏതാനും മാസങ്ങൾ കൊണ്ട്‌ അവർക്ക്‌ ശരീര ഭാരം കുറയ്ക്കാനാവും. (ബാബ 1982, ഹാഷിം 1987) ദീർഘശൃംഖലാ കൊഴുപ്പമ്ലങ്ങൾ മനുഷ്യശരീരത്തിൽ കൊഴുപ്പ്‌ സംഭരണികൾ സൃഷ്ടിക്കുകയും അത്‌ പൊണ്ണത്തടിക്ക്‌ കാരണമാവുകയും ചെയ്യ്യുന്നു. എന്നാൽ വെളിച്ചെണ്ണയിലെ മധ്യശൃംഖലാ കൊഴുപ്പമ്ലങ്ങൾ ശരീരത്തിൽ ശേഖരിക്കപ്പെടാതെ ഊർജ്ജമായി മാറുകയാണ്‌ ചെയ്യുക.  ഇത്‌ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പൊണ്ണത്തടി ഇന്ന്‌ സമൂഹത്തിൽ പ്രത്യേകിച്ച്‌ കുട്ടികളിൽ  വലിയ പ്രശ്നമായിരിക്കുകയാണ്‌. വളരെ ചെറുപ്പത്തിൽ തന്നെ വെളിച്ചെണ്ണ നൽകിയാൽ, പൊണ്ണത്തടിയിൽ നിന്ന്‌ കുട്ടികളെ രക്ഷപ്പെടുത്താൻ സാധിക്കും.

ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല


ഡോ.എം.വിജയകുമാർ
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി
സൂര്യകാന്തി എണ്ണയുടെ ഉപയോഗവുമായി നടത്തിയ
താരതമ്യ പഠനത്തിലെ കണ്ടെത്തലുകൾ
ഗവേഷണ പശ്ചാത്തലം
മനുഷ്യഹൃദയത്തിൽ നിന്ന്‌ ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും  കൊണ്ടു പോകുന്ന ധമനി(ആർട്ടറി)കളുടെ ഭിത്തികൾ, കൊഴുപ്പ്‌ അടിഞ്ഞുകൂടി ദൃഢമാകുന്നതാണ്‌ ഹൃദ്‌രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഭക്ഷ്യ എണ്ണകളും അതുവഴി ശരീരത്തി​‍െൽ അടിയുന്ന കൊഴുപ്പുമാണ്‌ ഇതിനെ ഏറ്റവും സ്വാധീനിക്കുക. പാചകത്തിനായി വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുമ്പോൾ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. ഹൃദ്‌രോഗികളുടെ ശരീരത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്സ്‌, ലിറീവേലഹലലഹ  എന്നിവയിൽ പാചക എണ്ണകളുടെ സ്വാധീനം കണ്ടെത്തുക എന്നതായിരുന്നു പഠന ലക്ഷ്യം.
പഠന രൂപകൽപന
കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സയിൽ കഴിയുന്ന 200 രോഗികളെയാണ്‌ രണ്ടു വർഷത്തെ പഠനത്തിന്‌ വിധേയരാക്കിയത്‌. ഗവേഷണ കാലയളവിൽ ഇവരിൽ 100 പേർക്ക്‌ വെളിച്ചെണ്ണയിൽ തയാറാക്കിയ ഭക്ഷണം നൽകിയപ്പോൾ ബാക്കി 100 പേർക്ക്‌ സൂര്യകാന്തി എണ്ണ ചേർത്ത ഭക്ഷണമാണ്‌ നൽകിയത്‌. രണ്ടു ഗ്രൂപ്പുകളെയും രണ്ടു വർഷത്തേയ്ക്ക്‌ പ്രത്യേകം നിരീക്ഷിച്ചു. അവരുടെ ആന്ത്രോപൊമെട്രിക്‌ തോത്‌, ലിപ്പിഡ്‌ പ്രോഫൈൽ, ലിപ്പോപ്രോട്ടീൻ എ, അപോലിപ്പോപ്രോട്ടീൻ ബി, എ-1 നിരക്ക്‌, ആന്റി ഓക്സിഡന്റ്സ്‌, ​‍്മ​‍്രശഹമശ്​‍ി, ഹൃദയസ്ഥിതി എന്നിവ മൂന്നു മാസം, ആറുമാസം, ഒരു വർഷം, രണ്ടു വർഷം എന്ന ഇടവേളകളിൽ നിരീക്ഷിച്ചു.
പഠനസാമഗ്രികളും രീതിയും
കൊച്ചി അമൃത ആശുപത്രിയിലെ ഔട്ട്‌ പേഷ്യന്റ്‌ വിഭാഗത്തിൽ നിന്ന്‌ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഹൃദ്‌രോഗികളെയായിരുന്നു ചില പ്രത്യേക മാനദണ്ഡങ്ങളനുസരിച്ച്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.  ആൻജിയോഗ്രാം, എക്കോ കാർഡിയോഗ്രാഫ്‌, ഇസിജി, സ്ട്രെസ്‌ പെർഫ്യൂഷൻ സ്കാൻ, മൾട്ടി ഡൈറ്റ്ക്ടർ കൊറോണറി ആൻജിയോഗ്രാം തുടങ്ങി വിവിധ പരിശോധനകളിലൂടെ ഇവരിൽ കൊറോണറി ആർട്ടിലറി രോഗാവസ്ഥ സ്ഥിരീകരിച്ച ശേഷമായിരുന്നു പഠനം തുടങ്ങിയത്‌. പഠനം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇവരുടെ പ്രമേഹം, ലിപ്പിഡ്‌ ലെവൽ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കി. രണ്ടു വർഷമായി നിയന്ത്രിക്കാനാവാത്ത ഹൈപ്പോതൈറോയിഡിസം, വൃക്ക തകരാർ, ക്രിയാറ്റിൻ തോത്‌ 2മില്ലിയിൽ കൂടുതൽ, കരൾ തകരാർ, രണ്ടു വർഷത്തിനുള്ളിൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ള മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരെ പഠനത്തിൽ നിന്ന്‌ ഒഴിവാക്കി.
രോഗികളെ തെരഞ്ഞെടുത്തതിനു സ്വീകരിച്ച മാനദണ്ഡം
1.    പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീ/ പുരുഷൻ ആയിരിക്കണം.
2.    ഹൃദയ സംബന്ധമായ രോഗമുണ്ട്‌ എന്നതിനുള്ള ആശുപത്രി രേഖ ഉണ്ടായിരിക്കണം
3.    ഹൃദ്‌രോഗിയാണ്‌ എന്നു തെളിയിക്കുന്ന ആഞ്ചിയോഗ്രാം, ഉൾപ്പെടെയുള്ള ആശുപത്രി രേഖകൾ വേണം.
4.    അഡൽറ്റ്‌ ട്രീറ്റ്‌മന്റ്‌ പാനൽ 3 പ്രകാരമുള്ള ലിപ്പിഡ്‌ ലെവൽ. ഗ്ലൈസെമിക്‌ കൺട്രോൾ (എച്ച്ബി എൽസി- 7 മില്ലിഗ്രാം ശതമാനം)
4.    തുടർ പരിശോധനകൾക്ക്‌ വിധേയനാകാനുള്ള സമ്മതം
5.    പ്രധാന പരിശോധനയ്ക്കുള്ള ഒപ്പിട്ട സമ്മതപത്രം നൽകണം.
രോഗികളെ ഒഴിവാക്കിയതിനു സ്വീകരിച്ച  മാനദണ്ഡങ്ങൾ
1.    നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ചികിത്സിക്കാത്ത ഹൈപ്പോതൈറോയിഡിസം
2.    പട്ടികയിൽ ചേർക്കുന്ന സമയത്ത്‌ കടുത്ത ഹൃദയ തകരാർ
3.    നേരത്തെയുള്ള മാൽ അബ്സോർ ബ്ഷൻ സിൻഡ്രം
4.    പഠനകാലയളവിൽ പഥ്യ ആഹാരക്രമം പാലിക്കാൻ അപര്യാപ്തമായ ഗാർഹിക സാഹചര്യം
5.    ക്രിയാറ്റിൻ തോത്‌ 2.0 മില്ലിഗ്രാമിലുള്ള കിഡ്നികളുടെ ക്രമരഹിതമായ പ്രവർത്തനം
6.    ശരീരത്തിൽ സാധാരണ ആവശ്യമുള്ളതിലും മൂന്നിരട്ടി ഹെപ്പാറ്റിക്‌ എൻസൈം സാന്നിധ്യം.
പഠന ഫലം
രണ്ടു വർഷത്തെ തുടർ പരിശോധനകൾ വഴി പഠനത്തിൽ കണ്ടെത്തിയത്‌ രണ്ടു വിഭാഗം ഹൃദ്‌രോഗികളിലും ലിപ്പിഡ്‌ പ്രോഫൈൽ ഒരുപോലെ പ്രധാന അപകട സാധ്യതയുള്ളതാണെന്നാണ്‌. എപിഒബി/എ നിരക്ക്‌, ലിപ്പോ പ്രോട്ടീൻ എ തുടങ്ങി കുറച്ചുകൂടി ലോലമായ മാനദണ്ഡങ്ങളും തുല്യമാണ്‌. ജീവഹാനി, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക്‌ എന്നിവയുടെ സാധ്യതയും  ഇരു ഗ്രൂപ്പിലും സമാനം തന്നെ.
ഉപസംഹാരം
കൊറോണറി ആർട്ടറി രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കൊപ്പം വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നത്‌ അവരുടെ സിറം കൊളസ്ട്രോളിന്റെ അളവ്‌ വർധിപ്പിക്കുകയോ രോഗിക്ക്‌ തത്സംബന്ധിയായ ആരോഗ്യഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ല എന്നാണ്‌ ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...