22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020




ഗസ്റ്റ് എഡിറ്റോറിയൽ
ഇരവി

 

 

 

എം.കെ.ഹരികുമാറിൻ്റെ കവിതകൾ

കാവ്യഭാരതം

വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ

കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം.

എന്റെ ഭാഷ

കാത്തിരുപ്പ് 

 ട്രെയ്ൻ യാത്രക്കാർ

പശുവിനെ കൊല്ലരുത്

രാത്രിയിൽ മാത്രം കേൾക്കാവുന്നത്

ചെറിയ കവിതകൾ 

കല്ലുകൾ

 ഒരിക്കൽ നമുക്ക്‌


 പിയറി ഓഗസ്റ്റേ  റെന്വാഹ് വരച്ച ചിത്രങ്ങളെ 

ആസ്പഭമാക്കി എഴുതിയ കവിതകൾ

 സമാധി പോലെ ജലം

ജീവിതം പ്രാചീനമായ ആകാശം

നാരങ്ങയിൽ  നിലീനമായ അഗ്നി

 

 എം.കെ.ഹരികുമാറിൻ്റെ  ലേഖനങ്ങൾ

 

ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ


ശ്രീനാരായണായ :കലയിലെ  നിത്യസാക്ഷിത്വവും അപാരതയെക്കുറിച്ചുള്ള ഉപന്യാസവും


മൂന്ന് കൊടുങ്കാറ്റുകൾ

ബോർഹസിൻ്റെ കഥയിലെ നോവൽ ചർച്ച


ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം: എൻ്റെ സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങൾ


ഓർമ്മ

കൂത്താട്ടുകുളം: ഇന്നലെകൾ പുനർജനിക്കുകയാണ്

 
സംഭാഷണം
എം.കെ.ഹരികുമാറുമായി അഭിമുഖം


നൂറ് നോവലുകൾ:

ഓതേഴ്സ് ചോയ്സ്
നൂറ് പ്രമുഖ നോവലുകൾ എം.കെ.ഹരികുമാർ തിരഞ്ഞെടുക്കുന്നു.


എം.കെ.ഹരികുമാറിൻ്റെ കവിതകളുടെ പരിഭാഷ

 Once for us /Geetha Ravindran
 

Stones /Murali R

That heard only during night /Suresh aluva

My language /Prameela Tharavath

Slaughter not her /preetha T K



എം.കെ.ഹരികുമാറിൻ്റെ കഥകൾ

നിഷെയുമായി ദൈവം കൂടിക്കാഴ്ച നടത്തി


മാധവിക്കട്ടിയുടെ കഥാപാത്രം സോനാഗാച്ചിയിൽ 



ഫംഗസ് എന്ന കഥയെക്കറിച്ച് :
ഭാവിയിലേക്ക് കുതിക്കുന്ന പേടകം
ഗായത്രി .

 

ശ്രീനാരായണായ :വായനായജ്ഞം
തുളസീധരൻ ഭോപ്പാൽ

 

നവഭാവുകത്വം

ബിനു വിശ്വനാഥൻ 

 

 ഉള്ളിലേക്കുള്ള സഞ്ചാരങ്ങൾ

ഡോ. ടി.എം.മാത്യൂ

 

 വായനക്കാരെ  ആനന്ദിപ്പിക്കുന്ന കൃ​‍തി

 പ്രസന്ന ജ്യോതി

 

 വായനായജ്ഞം

പ്രതികരണങ്ങൾ
ഡോ.തോമസ് സ്കറിയ

തിലകൻ നാരായണൻ ,ദുബായ്

മദനൻ കമലാസനൻ


മറ്റ് വായനകൾ/ഹരികുമാർ ലിൻകുകൾ

 ഫംഗസ്

അക്ഷരജാലകം

ഇരവിയുടെ ലേഖനം

പദാനുപദം 

അഭിമുഖം

 



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌

  കല്ലുകള്‍

 എം കെ ഹരികുമാർ

 കല്ലുകള്‍ ഒരു ഭൂതകാലത്തെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌.
ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,
അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്‌
മൌനത്തെ ദൃഢമുള്ളതാക്കുന്നു.


ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുക
എന്ന വിധി അവ ഏറ്റെടുക്കുന്നില്ല.
കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെ
ഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.
കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്ന
വികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്‌.
നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്‌.




ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോ
ആകുമെന്നൊന്നും വിശ്വസിക്കാതെ,
ചുറ്റിനുമുള്ള ലോകത്തിന്‍റെ അതാര്യതയില്‍ ,
നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.
മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്‌.
എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,
വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാലക്രമണങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കല്ലുകള്‍
മൌനത്തിന്‍റെ നിശ്ചലതകളായി പരിവര്‍ത്തിപ്പിക്കുന്നു.
സ്വയം ഒഴിഞ്ഞു പോകുന്നതോ
മറ്റുള്ളവര്‍ ഒഴിപ്പിക്കുന്നതോ
ഒരുപോലെ വ്യര്‍ത്ഥമാണെന്നറിയുന്നത്‌
കല്ലുകള്‍ക്ക്‌ ജ്ഞാനമൊന്നുമല്ല;
നിര്‍വികാരതയാണ്‌.
ഒരു രൂപമാറ്റം, ഇല്ലാതാകല്‍, സഞ്ചാരം,
എല്ലാം ഭ്രമാത്‌കമായ ജീവിതത്തിന്‍റെ
വിവിധ ജന്‍മങ്ങള്‍ മാത്രം.
എങ്കിലും പരിത്യാഗം, വിശുദ്ധി, നന്‍മ എന്നിങ്ങനെ
ഏതെങ്കിലും മിഥ്യകളിലൂടെ കടന്നുപോകുന്നത്  കല്ലുകള്‍ക്ക്‌
നവമായ അദ്വൈതമാണ്‌.


ആനന്ദമയമായ മറവിയാണ്‌.
നിഗൂഢമായ ഇച്ഛാപ്രവാഹമാണ്‌.
കല്ലുകള്‍ക്ക്‌ എല്ലാവരെയും ഇഷ്ടമാണ്‌.
എന്നാല്‍ അത്‌ ആരെയും പ്രതീക്ഷിക്കുന്നില്ല.
ഇഷ്ടമായിരിക്കുമ്പോഴും , വേര്‍പെടുന്നതിനെപ്പറ്റിയോ
തിരിച്ചുവരുന്നതിനെപ്പറ്റിയോ വേവലാതിപ്പെടുന്നില്ല.
പിറക്കുന്നതിന്‍റെ അര്‍ത്ഥം അത്യപാരമായ നിര്‍വ്വേദത്തെ
ഉള്ളിലൊതുക്കി നിശ്ശബദതയുടെ കടുത്തരൂപമാകുക
എന്നാണെന്ന് അവയ്ക്കറിയാം.


കല്ലുകളില്‍ പക്ഷേ എല്ലാമുണ്ട്‌.
ഇന്നത്തെ സംഭവങ്ങളും നാളത്തെ വിയോഗങ്ങളും വരെ.
കല്ലുകള്‍ സഞ്ചരിക്കുകയാണ്‌.
രണ്ട്‌ പേര്‍ ചുംബിക്കുമ്പോള്‍
അവ ചുണ്ടുകളായി ഒളിച്ചുകടക്കുന്നു.
ഇണചേരുമ്പോള്‍ അവ ആത്യന്തികമായ
വിസ്മൃതിക്കായി ചെവിയോര്‍ക്കുകയാണ്‌.


ചിരിക്കുമ്പോള്‍ മറഞ്ഞിരുന്ന് അവ
ശീത നിഷ്ക്രിയതകളെ താലോലിക്കുന്നു.
ജോലി ചെയ്യുമ്പോള്‍ കല്ലുകള്‍ നമ്മുടെ
സീറ്റുകള്‍ക്ക്‌ താഴെ നിലയുറപ്പിക്കുന്നു.
നമുക്ക്‌ അവയ്ക്ക്‌ മുകളില്‍ ഇരിക്കാം.
എല്ലാ ഇടപാടുകാരുടെ മുന്‍പിലും മധ്യവര്‍ത്തിയായി
കയറിയിരിക്കുക എന്നത്‌ കല്ലുകളുടെ ജോലിയാണ്‌.


പ്രണയികള്‍ തമ്മില്‍ അകന്നിരിക്കുമ്പോള്‍
കല്ലുകള്‍ക്ക്‌ ഒരുപാട്‌ ജോലിയുണ്ട്‌.
അവ ഉറങ്ങാതിരിക്കും.
ഓറോ നിമിഷവും അവ പാഴാക്കതെ
പ്രണയികളെ വെവ്വേറെ അറകളിലായി പകുത്തുവയ്ക്കും .
അറകള്‍ പൊളിക്കുക എന്നത്‌
ഓരോ കമിതാവിന്‍റെയും വെല്ലുവിളിയാണ്‌.

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം: എൻ്റെ സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങൾ 


എം കെ ഹരികുമാർ

" പുഷ്പങ്ങൾക്ക് ചുവട്ടിൽ നിന്ന് മണ്ണിൻ്റെ ചവപ്പ് കണ്ടെത്താം. അതിൽ നിന്ന് പിന്നെയും താഴോട്ടു പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക് ,മൃത്യുവിൻ്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക് ,ചെമ്പകത്തിൻ്റെ ആഭരണപ്പുരയിലേക്ക് മനസ്സ് പറന്നു ചെല്ലുന്നു."
ആത്മായനങ്ങളുടെ ഖസാക്ക്, പ്രസാദത്തിൻ്റെ പാദങ്ങൾ ,പേജ് 83
 
'ആത്മായനങ്ങളുടെ ഖസാക്ക് '  എൻ്റെ വിദ്യാഭ്യാസകാല വിപ്ളവമാണ്.ഒരു അനക്കാദമിക്ക് ,സ്വതന്ത്ര, ആത്മാന്വേഷണ കുതൂഹലം. ഇങ്ങനെയൊരു പുസ്തകമെഴുതാൻ ഒരു വ്യവസ്ഥിതിയുടെയും സമ്മതപത്രം ആവശ്യമില്ല .ഇത് എഴുതിയ ഉടനെ മലയാള സാഹിത്യകാരന്മാരുടെയും വിമർശകരുടെയും മേശപ്പുറത്ത് വച്ച് ഒരു ശീട്ട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ കൃതി എൻ്റെ കലാനുഭവമാണ് ,സാഹിത്യാനുഭവമാണ്. എൻ്റെ വൈയക്തികമായ ദാർശനിക ,ആത്മീയ സമസ്യകളെ ഞാൻ അനുഭവിച്ച രീതിയിൽ ,അതിൻ്റെ കാവ്യപരമായ ഗാഢതയിൽ ,നിഗൂഢമായ ഉന്മാദങ്ങളിൽ തുറന്നു വിടുകയാണ് ചെയ്തത്. ഇത് കലാശാലയിൽ പഠിപ്പിക്കുന്ന സാഹിത്യവിമർശനം എന്ന നിർമ്മിതിയല്ല .ഇത് അവരുടെ ഉപന്യാസങ്ങളിൽ കാണുന്ന മട്ടിലുള്ള കാര്യകാരണങ്ങളുടെ ഒരു സ്ഥൂല വിവരണമല്ല. ഇത് എൻ്റെ ഭാഷാനുഭവത്തിൻ്റെ കലാചരിത്രമാണ്. വിമർശനം എന്ന അതിപ്രകടനാത്മകമായ ഭാവമല്ല ഇതിനുള്ളത്. ഇത് ഞാനാണ് ,എൻ്റെ ബോധധാരയാണ് ,സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങളാണ്.

1984 ലാണ് 'ആത്മായനങ്ങളുടെ ഖസാക്ക് 'പുറത്ത് വന്നത്.ഇതിന് ഒരു യൂണിവേഴ്സിറ്റിയോടും കടപ്പാടില്ല ;അധ്യാപകരോടും.ഇത് ഒരു പ്രമുഖ പത്രപ്രവർത്തകൻ വായിച്ചു .പ്രതികരണം ഇതായിരുന്നു: ഒന്നും മനസിലായില്ല !ഒരു കോളജ് അധ്യാപകൻ വായിച്ചു.പ്രതികരണം ഇങ്ങനെ: ഒന്നും വ്യക്തമായില്ല!. നൂറ് പേജുള്ള ആ പുസ്തകത്തിൽ നിന്ന് ഒന്നും ഗ്രഹിക്കാനായില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അവർ പരിചയിച്ച മാതൃകയിലുള്ള ഒരു പ്രബന്ധമല്ലല്ലോ ഇത് .അവരുടെ ലാക്ഷണിക പ്രബന്ധങ്ങളിൽ കാണുന്നത് ഗുണദോഷ വിചാരവും മൂല്യനിർണയവുമാണ്,കലാനുഭവമല്ല .അതുകൊണ്ട് അവർക്ക് മനസ്സിലായില്ല.അതുകൊണ്ടെന്താണ്? അവർ വായിക്കേണ്ടതില്ല. അവരെ ഉദ്ദേശിച്ചല്ല ഞാൻ ഇതെഴുതിയത്. ഇത് എൻ്റെ സ്വാതന്ത്ര്യത്തിൻ്റെ പ്രാണസ്വരമാണ്.

വിമർശനം എന്ന വാക്ക് ഈ കൃതിയുടെ കാര്യത്തിൽ പോരാതെ വരും. ഇത് കവിതയിലേക്കാണ് നയിക്കുന്നതെന്ന് ഒരു വായനക്കാരൻ പറഞ്ഞത് എത്രയോ സത്യമാണ്! ഏതൊരു രചനയും അതിൻ്റെ ആത്യന്തിക അനുഭൂതിയിൽ കവിതയിലെത്തിച്ചേരും ;സാഹിത്യമാകാതെ അത് നിലനില്ക്കില്ല .

ഒരു സാഹിത്യകൃതിയെ മാധ്യമമാക്കി എഴുതുന്നതു കൊണ്ട് ഒരാളുടെ കവിത അന്യമാകേണ്ടതില്ല. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം :
"കൈ നീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിൻ്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിൻ്റെ കല്പങ്ങളെ വളർത്തിയെടുക്കുന്നു." (സൗന്ദര്യത്തിൻ്റെ വിചാരവസ്ത്രം " (പേജ് 31).

ഇത് ഞാൻ യുക്തികൊണ്ട് വിശദീകരിച്ചാൽ ,പിന്നെ അതിലൊന്നും ശേഷിക്കില്ല. ഇത് ഒരു ഗവേഷണമല്ല. ഉള്ളിൽ സംഭവിക്കുന്ന ഒരു വികാരവിനിമയമാണ്‌; അത് എന്നോടു തന്നെയാണ്.അതിൽ നിന്ന് ഞാൻ ഗ്രഹിച്ചതെന്താണ് ?ചിലപ്പോൾ ഒരു വലിയ മലയുടെ മുകളിൽ ഒറ്റയ്ക്ക് നില്ക്കുന്ന വൃക്ഷം എന്നെ പ്രബുദ്ധനാക്കുന്നു. ഇക്കാര്യത്തിൽ വൃക്ഷം നിസ്സഹായമാണ്. ഞാനാകട്ടെ അവിചാരിതമായ ഒരു പാതയിലൂടെ യാത്ര തുടരുകയാണ്.


നോവലിലെ കഥാപാത്രങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ ഇവയെല്ലാം യാഥാർത്ഥ്യം തന്നെയാണ്. വായനക്കാരനുമായി സംവദിക്കുന്നതെല്ലാം യഥാർത്ഥമാണ്.ഇത് ഒരു മനസിൻ്റെ ആവശ്യകത അറിയിക്കുന്നുണ്ട്. നമ്മുടെ ജീർണമായ പരിതസ്ഥിതിയിൽ നിന്ന് മോചനം നേടുന്ന ഒരു സ്വപ്നസമാന നിമിഷത്തിൽ കൗമാര ഭാവനകൾ വീണ്ടും തളിർക്കുകയാണ്. നോവൽ ചിത്രങ്ങൾ വിമർശകൻ്റെ യാഥാർത്ഥ്യമായി അംഗീകരിച്ചു കൊണ്ട് ഞാൻ എഴുതി:
"ദു:ഖം വിഴുങ്ങിയ വാക്കുകൾ ,അമ്മയുടെ സ്വപ്നം നിറഞ്ഞ മിഴികൾ .കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി .അമ്മയുടെ വാക്കുകളിൽ അനൈഹികമായൊരു പ്രേരണയുടെ ഇരയായിത്തീർന്ന മകൻ്റെ കാല്പാടുകൾ തെളിഞ്ഞു നില്ക്കുന്നു. ദു:ഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക ,ദു:ഖം നിശ്ശബ്ദതയുടെ മാതാവാണ്. "(അധോമുഖമായ പ്രമാണങ്ങൾ ,പേജ് 39).


നോവലിൽ നിന്നുള്ള അനുഭവങ്ങളുടെ പരാവർത്തനമല്ലിത്. നോവലല്ല വായിക്കന്നത് ;പ്രകൃതിയെയാണ്. ഖസാക്കിലെ രവി കഥാപാത്രല്ല ,നമ്മുടെ അടുത്തുള്ള ഒരു യുവാവാണ്. അത് യഥാർത്ഥമാണ്. നമ്മൾ അയാളോട് സംസാരിക്കുന്നത് ഉള്ളിലാണ്. അങ്ങനെ പ്രകൃതിയോടുള്ള ബന്ധം പുതുക്കപ്പെടുകയാണ്‌. നമ്മൾ വായിച്ച് ഉൾക്കൊള്ളുന്ന കൃതികൾ യഥാർത്ഥമായി കാണണം. അപ്പോൾ അതിനെക്കുറിച്ച് അന്തരംഗത്തിൽ കൂടുതൽ ചിത്രങ്ങൾ ഉയർന്നു വരും.

മറ്റൊരു ഭാഗം ഉദ്ധരിക്കാം:
"തണലിൻ്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യൻ്റെ ദു:ഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിൻ്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരത കളുടെ നൈർമ്മല്യമാകുന്നു. ഓരോ വൈകാരിക സംഘർഷത്തിൻ്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദു:ഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിൻ്റെ സാന്ത്വനം എന്നത് ദു:ഖത്തിൻ്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്‌.വിഷാദത്തിൻ്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനസ്സിൻ്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക." (സ്വച്ഛമായ ദുഃഖഭ്രമങ്ങൾ ,പേജ് 44).

ഇതിൻ്റെ അർത്ഥമെന്താണെന്ന് തിരയുന്ന അധ്യാപകർ ഉണ്ടായേക്കാം. എന്നാൽ ഇത് വായിച്ചിട്ട് നിലമ്പൂരിൽ നിന്നുള്ള ഒരു യുവാവ്  ഒരിക്കൽ എന്നെ  വിളിച്ചതോർക്കുന്നു. ആ യുവാവ് പറഞ്ഞത് ഇതാണ് കലാനുഭവം എന്നാണ്. അഗാധമായ ചിലത് നമ്മുടെ ആന്തരിക ഇന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്നു. അത് എന്തിനാണ് കൂടുതൽ വിവരിക്കുന്നത്. ? എനിക്ക് വിവരിക്കാനാവാത്ത ചില അനുരണനങ്ങൾ മനസിലുണ്ടായിരുന്നു.അത് എന്താണെന്ന് കണ്ടുപിടിക്കാനാണ് ഞാൻ എഴുതുന്നത് .അപാരമായ ഒരു കാഴ്ചയിലേക്ക് സഞ്ചരിക്കുകയാണ്.അത് എനിക്ക് കച്ചവടഭാഷയിൽ എഴുതാൻ കഴിയില്ല .

'ആത്മായനങ്ങളുടെ ഖസാക്ക് ' വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ചില നിറക്കൂട്ടുകളാണ് മനസ്സിലേക്ക് വന്നത്. അത് മനസിൻ്റെ ഛായാചിത്രം പോലെ തോന്നി. ഈ പുസ്തകത്തെപ്പറ്റി ഗവേഷണം നടത്താൻ വരുന്ന കുട്ടികളെ യുക്തിവാദികളായ ,കാര്യകാരണ വാദികളായ ,പ്രായോഗികവാദികളായ ചില അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തുകയാണ്. അവർ ചതുരവടിവ് ,ഉപരിപ്ളവ ,സോദ്ദേശ്യ ഫ്രെയിമുകൾ ഏറ്റെടുത്ത് പ്രചാരണം നടത്തുന്നവരാണ്.

ഫ്രഞ്ച് ഇംപ്രെഷണസ്റ്റ് പെയിൻററായ ഹെൻറി മാറ്റിസിൻ്റെ ചിത്രങ്ങൾ എങ്ങനെയാണ് മനസിലാക്കുന്നത്‌.? മനസിലാകലിന് അതേപോലെ ഒരു മുൻ അനുഭവം വേണം. അത് ഇല്ലല്ലോ. ആ ചിത്രം മാത്രമാണ് മുന്നിലുള്ളത്. അത് വിനിമയം ചെയ്യുന്നത് വ്യവസ്ഥാപിതമായ ചട്ടപ്ര കാരമല്ല. ആ ചിത്രങ്ങൾ അതിൻ്റെ തന്നെ ഉള്ളടക്കം സൃഷ്ടിക്കുകയാണ്. ഇത്തരം ആവിർഭാവങ്ങൾ വാക്കുകളിലൂടെയും പകരേണ്ടി വരും. അത് കലയുടെ ഉന്മത്തമായ നിമിഷമാണ്.


വീണ്ടും 'ആത്മായനങ്ങളുടെ ഖസാക്കി'ൽ നിന്ന് :

" പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ ,ലോകത്തിൻ്റെ ഇടുക്കുകളിലൂടെ മിന്നി മിന്നി പോകുകയാണ്. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതിക സ്പർശങ്ങളും കത്തി നില്ക്കുന്നു"
.( ഇരുണ്ടപ്രവാസം, പേജ് 63)

എന്താണ് എനിക്ക് ഇതിൽ വിശദീകരിക്കാനുളളത് ? അത് മനസിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാത്ത ഭാഷയാണിത്. ഇതിൽ വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് എഴുതേണ്ട കാര്യം തന്നെയില്ല. വ്യാഖ്യാനമായിരിക്കും ശേഷിക്കുക. വ്യാഖ്യാനവും വിശകലനവും രണ്ട് ശക്തമായ വ്യവസ്ഥാപിത സംവിധാനങ്ങളാണ്. അതിനു കൊട്ടാരത്തിലുള്ളതുപോലെ പാറാവുകാരും നോക്കി നടത്തിപ്പുകാരുമുണ്ട്. എൻ്റെ പുസ്തകത്തിന് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമില്ല .

ഒരു സാഹിത്യകൃതിയെ വ്യാഖ്യാനിക്കരുതെന്ന് നമുക്ക് പറയാനാവില്ല. അത് ഒരാളുടെ ആവശ്യമാണ്. എന്നാൽ ആർക്കു വേണ്ടി വ്യാഖ്യാനിക്കണം എന്ന് അറിഞ്ഞിരിക്കണം. വ്യാഖ്യാനിക്കുമ്പോൾ ,അതിൻ്റെ സ്വഭാവമനുസരിച്ച് കലാംശം ചോർന്നു പോയേക്കാം.കാരണം ശുദ്ധവും കലാത്മകവുമായ ഒന്നിനെയാണ് നാം വ്യാഖ്യാനിക്കുന്നത്.

മറ്റൊരു ഭാഗം:
"ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്. കാലം സരളമായ പാഠം പഠിക്കുകയാണ്. കാലത്തിൻ്റെ കാലിലെ വ്രണം നൊന്തോ" ?(മഹത്തായ അന്തർധാരകൾ ,പേജ് 51)

ഈ ആരവം ഒരു കൃതിയിൽ നിന്നു മാത്രമുള്ളതല്ല .സകല ജൈവലോകത്തിൻ്റെയും ചരിത്രത്തിൽ നിന്ന് ,അജ്ഞാതത്വത്തിൽ നിന്ന് അത് ശ്രവിക്കേണ്ടതാണ്. മനസിൻ്റെ അധോതലത്തിനുള്ളിലേക്ക് ഖനനം ചെയ്താൽ അത് ലഭിച്ചേക്കും.എന്നാൽ വളരെ അപൂർവ്വം അവസരങ്ങളിൽ അത് സ്വാഭാവികമായി മനസിൻ്റെ സമതലങ്ങളിലേക്ക് ഉയർന്നു വരുന്നു. ജ്ഞാനത്തിൻ്റെ സാരസ്വതം പോലെ അത് പവിത്രമായിത്തീരുന്നു.

ഒരിടത്ത് ഇങ്ങനെ വായിക്കാം:
" പ്രാണയാത്രകളുടെ ശിഥില സ്മരണകളിലൂടെ എന്നോ വാർന്നു പോയ കിനാവിൻ്റെ കാമുകി ,ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്.പെൺകൂട്ടിൻ്റെ ഉദരത്തിൽ മണ്ണിൻ്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിൻ്റെ തുമ്പികൾകൊണ്ട് അവളെ കൊത്തിവലിച്ചതും മുഖത്തിൻ്റെ മൊട്ടുകളിൽ കല്ലിൻ്റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിൻ്റെ ക്രോധം കൊണ്ട് ആശ്വാസം പകർന്നതും പ്രാണയാനങ്ങളിലൂടെ മടങ്ങിവരുന്നു."
(പ്രാണയാനങ്ങളുടെ സുരതസംഗീതം, പേജ് ,55).

ഈ ബാല്യകൗമാര സ്മൃതികൾ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലുള്ളതല്ല. അത് എൻ്റേതാണ്. എൻ്റെ ആത്മവനാന്തരത്തിലെ ജീവിതമാണത്. നോവലിൻ്റെ പാരായണത്തെ വ്യക്തിപരമായ കണ്ടെത്തലായി  പുനരാവിഷ്കരിക്കാൻ ഞാൻ എൻ്റെ നഷ്ടസ്മൃതികളിലേക്ക് തന്നെ തിരിച്ചു പോയി. വായനയും അതിനെക്കുറിച്ചുള്ള ചിന്തയും ഒരു വ്യക്തിയെ എത്രമാത്രം അഗാധമായി  അയാളിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട് .

'ആത്മായനങ്ങളുടെ ഖസാക്ക് ' എന്നിലേക്കു തന്നെ തിരിച്ചുവിട്ട യാത്രയാണ്.അത് ഒരു വിമർശകൻ എന്ന നിലയിൽ എന്നെത്തന്നെ നിർവ്വചിക്കുകയാണ്. എൻ്റെ ആത്മബോധത്തിൻ്റെ സൗന്ദര്യാത്മക സമസ്യകൾ അതിൽ ചിതറിക്കിടക്കുകയാണ്.

*എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' (1984) എന്ന കൃതിയുടെ മുപ്പത്തിയാറാം വർഷമാണിത്. അതിൻ്റെ പശ്ചാത്തലത്തിൽ ഈ കൃതി എങ്ങനെ പിറന്നു ,അതിൻ്റെ സൗന്ദര്യ മൂല്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങൾ ആരായുന്ന ഒരു പുതിയ പുസ്തകം വരുന്നു: 'ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം' .അതിൻ്റെ ഭാഗമാണ് മുകളിൽ കൊടുത്ത ലേഖനം .
എം.കെ.ഹരികുമാർ


BACK TO HOME



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 സഹിക്കുകയും പ്രബുദ്ധമാവുകയും
ചെയ്യുന്ന എന്തോ ഒന്ന്

പിയറി ഒഗസ്റ്റ് റെന്വാഹ് വരച്ച ചില ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ കവിതകൾ

എം.കെ.ഹരികുമാർ

സമാധി പോലെ ജലം

പൂക്കൾ ഇതൾ വിടർത്തുന്ന
തടാകത്തിൽ
ജലം പുരാതനമാണ്.

സമുദ്രത്തിലെ ജലം
അടിയിലാണ്.
അത് സമാധിയിലാണ്.

ഗർഭപാത്രത്തിൽ
ജലം
ഏകാക്ഷര പ്രാർത്ഥന പോലെ .

കൈത്തലത്തിൽ
വരാനിരിക്കുന്ന മഴ പോലെ.

ജീവജാലങ്ങൾക്കിടയിൽ
അദൃശ്യമായ സ്നേഹം പോലെ.

ഭാഷയിൽ ജലം
സ്പർശമാണ് ,
മനസിനു മാത്രം മനസിലാക്കാൻ.
പ്രാർത്ഥനയിൽ
ദൈവത്തിലേക്കുള്ള വഴി

ജലത്തിൽ ഓരോ നിമിഷവും
കുരിശുമരണമുണ്ട്;ഉയിർപ്പും.
ജലം ക്രൈസ്തവമാണ്.
സഹിക്കുകയും പ്രബുദ്ധമാവുകയും
ചെയ്യുന്ന എന്തോ ഒന്ന്.

Young girls by the water



ദൈവികതയെ നിരാകരിച്ചും
തമസ്ക്കരിച്ചും
നമ്മുടെ കറുത്ത പക്ഷികൾ
പറക്കുന്നു.
ഈ നിമിഷപാപത്തെ കഴുകാൻ
ഓരോ തുള്ളി ജലവും
പാടുപെടുകയാണ്.
അത് ചരിത്രത്തിൽ നിന്ന്
നമ്മുടെ കാല്പാടുകൾക്ക്
മുന്നിലേക്കും
ഭാവിയിലേക്കും ഒഴുകുന്നു .

ജലം ഉത്ക്കണ്ഠയാണ്
ജലം കാത്തിരുപ്പാണ്
ജലം ക്ഷോഭമാണ്
ജലം മാനസാന്തരമാണ്
ജലം തപസ്സാണ്.
ജലം പ്രകാശമാണ്.

*Young girls by the water


ജീവിതം പ്രാചീനമായ ആകാശം

ഒരു നൂലിൻ്റെ ആകാരത്തിൽ
എൻ്റെ ഉള്ളിൽ
ആകാശം താഴോട്ടിറങ്ങുന്നു
അത് താഴേക്ക് ഇഴയുകയാണ്.
സർവ ഇന്ദ്രിയങ്ങളെയും
സ്പർശിക്കുന്ന പോലെ
അത് എവിടെയാണ്
അവസാനിക്കുന്നത്. ?
മമ ആത്മന:
ഞാൻ മാത്രമേയുള്ളു;
ഞാൻ മാത്രം .


എന്നിലേക്ക് ആഴ്ന്നു പോയ
ആകാശം
നിൻ്റെയുള്ളിലെ ആകാശത്തെ
തേടുകയാണ്.
അതുപോലെ  നിൻ്റെയുള്ളിലെ
ആകാശം എന്നെയും.
രണ്ടും ഒന്നായിച്ചേർന്ന്
വീണ്ടും യാത്ര.

ഇപ്പോൾ ആകാശത്തിലാണ്
നമ്മൾ രണ്ടു പേരും
നമ്മുടെ പൂർവ്വചരാചരങ്ങൾ
ധൂളികൾ
തമസ്സുകൾ
മൗനങ്ങളുടെ ഇടവേളകൾ,
പ്രാണൻ്റെ യാത്രകൾ ,
ശിഥിലമായ സ്വപ്നങ്ങൾ
എല്ലാം പിന്നിൽ അലിയുന്നു.

ജീവിതം പ്രാചീനമായ
ആകാശമാണ്
അവിടെ തിരിച്ചറിയപ്പെടാതെ
നാം കളികളിലേർപ്പെട്ടു.
നമ്മെ കണ്ടെത്തി
പരസ്പരം ബന്ധിപ്പിക്കാൻ
ആരുമില്ലാതായി.
ഇതാണ് ശൂന്യതമസ്സ്;
നിർവ്വേദമായ വിഷാദം
A walk by the sea


ആകാശം ഭദ്രാസനത്തിലേക്ക്
പറക്കുന്ന പക്ഷിയുടെ
ചിറകിനടിയിലാണുള്ളത്.

കൈവീശി നടക്കുന്ന
മനുഷ്യൻ്റെ
വിരലുകൾക്കിടയിൽ
അത് സുരക്ഷിതമാണ്.
പാഞ്ഞു പോകുന്ന കുതിരയുടെ
കുളമ്പടിയൊച്ചകൾക്കിടയിൽ
അത് രാഗാർദ്രമാണ്.

ഞാൻ ആകാശത്തിലാണ്.
ആകാശം എന്നിലും


ഈ ശരീരത്തിൽ നിന്ന്
ആകാശത്തിലേക്കും
തിരിച്ചും ഞാൻ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

*A walk by the sea



നാരങ്ങയിൽ നിലീനമായ അഗ്നി

അസത്യങ്ങളെയും
തമസ്സുകളെയും
വയറ്റിലിട്ടു കത്തിച്ചു കളയുന്ന
അഗ്നിക്ക് വിശ്രമമോ
വിരക്തിയോ ഇല്ല

അന്നത്തിൽ അഗ്നി
രക്തത്തിൽ അഗ്നി
ത്വക്കിൽ അഗ്നി
സൗന്ദര്യത്തിൽ അഗ്നി
പ്രണയത്തിൽ അഗ്നി
പ്രഭാതപുഞ്ജത്തിൽ അഗ്നി
നിശ്ശബ്ദതയിലും
നിരാകാരത്തിലും അഗ്നി
ഒരു നാരങ്ങാ
പിളർത്തുമ്പോഴും അഗ്നി
Still life with lemons




സംവത്സരങ്ങളോളം
നിർവ്വേദാവസ്ഥയിൽ
തപസ്സു ചെയ്യുന്ന അഗ്നി
പുരോഹിതനായ അഗ്നിയെ
വണങ്ങാൻ
സർവജീവജാലങ്ങളും
നിരയായി നില്ക്കുന്നു.
ഈ ആരാധന
സ്വീകരിച്ചാലും.
അഗ്നിമീതേ പുരോഹിതം

*Still life with lemons 


BACH TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ഉള്ളിലേക്കുള്ള സഞ്ചാരങ്ങൾ

 ഡോ ടി എം മാത്യു

 പ്രപഞ്ചത്തോടു ചേർന്നുനിന്നു ചിന്തിച്ചാൽ   മറ്റു ജീവജാലങ്ങളേ പോലെ   പരിമിതമായ അസ്തിത്വത്തിലാണ് മനുഷ്യനും ജീവിക്കുന്നത്.   വളരെ പരിമിതമായ ബുദ്ധി, പരിമിതമായ ജീവിത കാലയളവ്, ആഗ്രഹങ്ങളുടെയും കൈവരിക്കാവുന്നതിൻ്റേയും പരിമിതി തുടങ്ങിയ നിലകളിൽ മനുഷ്യജീവിതം അത്ര അഹങ്കരിക്കാവുന്നതൊന്നുമല്ല. 

 ഈ പരിമിതി ദാർശനികമനസ്സുകൾ തിരിച്ചറിയുന്നു.  മനുഷ്യൻ്റെ സത്താപരമായ സാധ്യതകളിലേക്ക് സഞ്ചരിച്ച് ജീവിതത്തിൻ്റെ ഭൗതിക പരിമിതികളെ മറികടക്കുന്നവരാണ് ദാർശനികർ.കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളിയുടെ ജീവിതത്തെ പൊളിച്ചെഴുതിയ ശ്രീ നാരായണഗുരു എന്ന ദാർശനിക മനുഷ്യൻ്റെ ജീവിതത്തേയും സാഹിത്യത്തേയും മനന വ്യാപാരങ്ങളേയും ധ്യാനവിഷയമാക്കിയ നോവലാണ് പ്രശസ്ത സാഹിത്യ വിമർശകനായ എം.കെ ഹരികുമാർ എഴുതിയ ശ്രീനാരായണായ. സാധാരണ ജീവചരിത്ര നോവലുകൾ ചരിത്ര പുരുഷന്മാരുടെ സാമൂഹിക സ്വത്വത്തേയും സാമൂഹിക ഇടപെടലുകളേയും പ്രശ്നവത്ക്കരിക്കുകയാണ് ചെയ്യുന്നത്. 

 യഥാതഥബാഹ്യചിത്രീകരണത്തിലൂടെ കഥയവതരിപ്പിക്കുന്ന രീതിയാണ് പൊതുവേ ജീവചരിത്ര നോവലുകളിൽ സ്വീകരിച്ചു കാണുന്നത്. എന്നാൽ ഗുരുവിൻ്റെ ദാർശനികമനസ്സ് സഞ്ചരിച്ച അതിഭൗതികമായ പ്രപഞ്ചാവബോധത്തെ കണ്ടെത്തുകയാണ് നാരായണായ എന്ന നോവലിലൂടെ ആവിഷ്ക്കരിക്കുന്നത്. മിസ്റ്റിക്കായ ഒരഭിവീക്ഷണവും സർവ്വ ചരാചരാങ്ങളുടേയും പരസ്പരാശ്രിതത്വത്തേയുമാണ് ഗുരുവിൻ്റെ ജീവിതത്തെ മുൻനിർത്തി നോവലിസ്റ്റ് കണ്ടെത്തുന്നത്. ഉള്ളിലേക്ക് മടങ്ങുന്നതു  വഴി സർവ്വജീവിവർഗ്ഗങ്ങളുടേയും ഏകത്വത്തെ നോവലിസ്റ്റ് കണ്ടെത്തുന്നു.ഗുരുവിലൂടെ സമഗ്രതയെ ആശ്ലേഷിക്കുന്ന സൂക്ഷ്മാനുഭവങ്ങളുടെ അനുഭൂതി വാക്കിലേക്ക് ആവാഹിക്കുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ വ്യത്യസ്തമായ സത്യാന്വേഷണം നിർവഹിക്കുന്നുണ്ട് ഈ നോവൽ.  ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാനസിക ജീവിതം പരിണമിച്ചു കൊണ്ടിരിക്കുന്നു. ഒന്നും സ്ഥിരമായി നിൽക്കുന്നില്ല. " ഇന്ന് കാണുന്ന സത്യം നാളെ ഉണ്ടാകില്ല. അപ്പോൾ നാം നാളെയുടെ സത്യത്തെ തേടണം. എവിടെയാണോ അതുള്ളത് അവിടേക്ക് പോകേണ്ടി വരും... സത്യം എപ്പോഴും നമ്മോടൊപ്പം സ്ഥിരമായിരിക്കില്ല. അത് നമ്മളിൽ നിലനിൽക്കാത്തത്, നാം ഓരോ മാത്രയും നമ്മിൽ നിന്നു തന്നെ മഞ്ഞു പോകുന്നതുകൊണ്ടാണ്. അതിനാൽ നമ്മെ നിലനിർത്താൻ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു." (പേജ്. 101). 

 നോവലിൻ്റെ ആഖ്യാനം പുതിയ തത്ത്വചിന്തയുടെ കണ്ടെത്തലായിത്തീരുന്നു.ഗുരു വിചാരങ്ങളിൽ നിന്നും അംഗീകൃത തത്ത്വചിന്താപദ്ധതികളിൽ നിന്നും മുന്നോട്ട് സഞ്ചരിക്കുന്നു. പുതിയ കാലത്തിൻ്റെ അദ്വൈതത്തെ അഭിമുഖീകരിക്കുന്നു. അതു കൊണ്ടു തന്നെ ഇത് നിലനില്ക്കുന്ന നോവൽ രീതികളോടു് ഇണങ്ങിപ്പോകുന്ന രചനയാണെന്ന് പറയാനാവില്ല. സംഭവപരമ്പരകൾക്ക് ഈ നോവലിൽ വലിയ സ്ഥാനമില്ല.അനുക്ഷണ വികസ്വരമായ വിചാരങ്ങളിലൂടെയുള്ള യാത്രയാണിത്.ഈയാത്രക്കിടയിൽ എവിടെയെങ്കിലും വച്ച് നാം നമ്മെ കണ്ടെത്തും.. അതാണ് നാരായണായ നമ്മിൽ അവശേഷിപ്പിക്കുന്നത്.ഉള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ സംഭവിക്കുന്ന ജൈവമായ സ്വരലയവും ഏകതാനതയുമാണ് ഈ നോവലിനെ ഹൃദ്യമാക്കുന്നത്.  

--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം: എൻ്റെ സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങൾ 

 എം കെ ഹരികുമാർ


" പുഷ്പങ്ങൾക്ക് ചുവട്ടിൽ നിന്ന് മണ്ണിൻ്റെ ചവപ്പ് കണ്ടെത്താം. അതിൽ നിന്ന് പിന്നെയും താഴോട്ടു പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക് ,മൃത്യുവിൻ്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക് ,ചെമ്പകത്തിൻ്റെ ആഭരണപ്പുരയിലേക്ക് മനസ്സ് പറന്നു ചെല്ലുന്നു."
ആത്മായനങ്ങളുടെ ഖസാക്ക്, പ്രസാദത്തിൻ്റെ പാദങ്ങൾ ,പേജ് 83


എം.കെ.ഹരികുമാർ

'ആത്മായനങ്ങളുടെ ഖസാക്ക് '  എൻ്റെ വിദ്യാഭ്യാസകാല വിപ്ളവമാണ്.ഒരു അനക്കാദമിക്ക് ,സ്വതന്ത്ര, ആത്മാന്വേഷണ കുതൂഹലം. ഇങ്ങനെയൊരു പുസ്തകമെഴുതാൻ ഒരു വ്യവസ്ഥിതിയുടെയും സമ്മതപത്രം ആവശ്യമില്ല .ഇത് എഴുതിയ ഉടനെ മലയാള സാഹിത്യകാരന്മാരുടെയും വിമർശകരുടെയും മേശപ്പുറത്ത് വച്ച് ഒരു ശീട്ട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ കൃതി എൻ്റെ കലാനുഭവമാണ് ,സാഹിത്യാനുഭവമാണ്. എൻ്റെ വൈയക്തികമായ ദാർശനിക ,ആത്മീയ സമസ്യകളെ ഞാൻ അനുഭവിച്ച രീതിയിൽ ,അതിൻ്റെ കാവ്യപരമായ ഗാഢതയിൽ ,നിഗൂഢമായ ഉന്മാദങ്ങളിൽ തുറന്നു വിടുകയാണ് ചെയ്തത്. ഇത് കലാശാലയിൽ പഠിപ്പിക്കുന്ന സാഹിത്യവിമർശനം എന്ന നിർമ്മിതിയല്ല .ഇത് അവരുടെ ഉപന്യാസങ്ങളിൽ കാണുന്ന മട്ടിലുള്ള കാര്യകാരണങ്ങളുടെ ഒരു സ്ഥൂല വിവരണമല്ല. ഇത് എൻ്റെ ഭാഷാനുഭവത്തിൻ്റെ കലാചരിത്രമാണ്. വിമർശനം എന്ന അതിപ്രകടനാത്മകമായ ഭാവമല്ല ഇതിനുള്ളത്. ഇത് ഞാനാണ് ,എൻ്റെ ബോധധാരയാണ് ,സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങളാണ്.

1984 ലാണ് 'ആത്മായനങ്ങളുടെ ഖസാക്ക് 'പുറത്ത് വന്നത്.ഇതിന് ഒരു യൂണിവേഴ്സിറ്റിയോടും കടപ്പാടില്ല ;അധ്യാപകരോടും.ഇത് ഒരു പ്രമുഖ പത്രപ്രവർത്തകൻ വായിച്ചു .പ്രതികരണം ഇതായിരുന്നു: ഒന്നും മനസിലായില്ല !ഒരു കോളജ് അധ്യാപകൻ വായിച്ചു.പ്രതികരണം ഇങ്ങനെ: ഒന്നും വ്യക്തമായില്ല!. നൂറ് പേജുള്ള ആ പുസ്തകത്തിൽ നിന്ന് ഒന്നും ഗ്രഹിക്കാനായില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അവർ പരിചയിച്ച മാതൃകയിലുള്ള ഒരു പ്രബന്ധമല്ലല്ലോ ഇത് .അവരുടെ ലാക്ഷണിക പ്രബന്ധങ്ങളിൽ കാണുന്നത് ഗുണദോഷ വിചാരവും മൂല്യനിർണയവുമാണ്,കലാനുഭവമല്ല .അതുകൊണ്ട് അവർക്ക് മനസ്സിലായില്ല.അതുകൊണ്ടെന്താണ്? അവർ വായിക്കേണ്ടതില്ല. അവരെ ഉദ്ദേശിച്ചല്ല ഞാൻ ഇതെഴുതിയത്. ഇത് എൻ്റെ സ്വാതന്ത്ര്യത്തിൻ്റെ പ്രാണസ്വരമാണ്.

വിമർശനം എന്ന വാക്ക് ഈ കൃതിയുടെ കാര്യത്തിൽ പോരാതെ വരും. ഇത് കവിതയിലേക്കാണ് നയിക്കുന്നതെന്ന് ഒരു വായനക്കാരൻ പറഞ്ഞത് എത്രയോ സത്യമാണ്! ഏതൊരു രചനയും അതിൻ്റെ ആത്യന്തിക അനുഭൂതിയിൽ കവിതയിലെത്തിച്ചേരും ;സാഹിത്യമാകാതെ അത് നിലനില്ക്കില്ല .

ഒരു സാഹിത്യകൃതിയെ മാധ്യമമാക്കി എഴുതുന്നതു കൊണ്ട് ഒരാളുടെ കവിത അന്യമാകേണ്ടതില്ല. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം :
"കൈ നീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിൻ്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിൻ്റെ കല്പങ്ങളെ വളർത്തിയെടുക്കുന്നു." (സൗന്ദര്യത്തിൻ്റെ വിചാരവസ്ത്രം " (പേജ് 31).

ഇത് ഞാൻ യുക്തികൊണ്ട് വിശദീകരിച്ചാൽ ,പിന്നെ അതിലൊന്നും ശേഷിക്കില്ല. ഇത് ഒരു ഗവേഷണമല്ല. ഉള്ളിൽ സംഭവിക്കുന്ന ഒരു വികാരവിനിമയമാണ്‌; അത് എന്നോടു തന്നെയാണ്.അതിൽ നിന്ന് ഞാൻ ഗ്രഹിച്ചതെന്താണ് ?ചിലപ്പോൾ ഒരു വലിയ മലയുടെ മുകളിൽ ഒറ്റയ്ക്ക് നില്ക്കുന്ന വൃക്ഷം എന്നെ പ്രബുദ്ധനാക്കുന്നു. ഇക്കാര്യത്തിൽ വൃക്ഷം നിസ്സഹായമാണ്. ഞാനാകട്ടെ അവിചാരിതമായ ഒരു പാതയിലൂടെ യാത്ര തുടരുകയാണ്.

നോവലിലെ കഥാപാത്രങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ ഇവയെല്ലാം യാഥാർത്ഥ്യം തന്നെയാണ്. വായനക്കാരനുമായി സംവദിക്കുന്നതെല്ലാം യഥാർത്ഥമാണ്.ഇത് ഒരു മനസിൻ്റെ ആവശ്യകത അറിയിക്കുന്നുണ്ട്. നമ്മുടെ ജീർണമായ പരിതസ്ഥിതിയിൽ നിന്ന് മോചനം നേടുന്ന ഒരു സ്വപ്നസമാന നിമിഷത്തിൽ കൗമാര ഭാവനകൾ വീണ്ടും തളിർക്കുകയാണ്. നോവൽ ചിത്രങ്ങൾ വിമർശകൻ്റെ യാഥാർത്ഥ്യമായി അംഗീകരിച്ചു കൊണ്ട് ഞാൻ എഴുതി:
"ദു:ഖം വിഴുങ്ങിയ വാക്കുകൾ ,അമ്മയുടെ സ്വപ്നം നിറഞ്ഞ മിഴികൾ .കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി .അമ്മയുടെ വാക്കുകളിൽ അനൈഹികമായൊരു പ്രേരണയുടെ ഇരയായിത്തീർന്ന മകൻ്റെ കാല്പാടുകൾ തെളിഞ്ഞു നില്ക്കുന്നു. ദു:ഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക ,ദു:ഖം നിശ്ശബ്ദതയുടെ മാതാവാണ്. "(അധോമുഖമായ പ്രമാണങ്ങൾ ,പേജ് 39).


നോവലിൽ നിന്നുള്ള അനുഭവങ്ങളുടെ പരാവർത്തനമല്ലിത്. നോവലല്ല വായിക്കന്നത് ;പ്രകൃതിയെയാണ്. ഖസാക്കിലെ രവി കഥാപാത്രല്ല ,നമ്മുടെ അടുത്തുള്ള ഒരു യുവാവാണ്. അത് യഥാർത്ഥമാണ്. നമ്മൾ അയാളോട് സംസാരിക്കുന്നത് ഉള്ളിലാണ്. അങ്ങനെ പ്രകൃതിയോടുള്ള ബന്ധം പുതുക്കപ്പെടുകയാണ്‌. നമ്മൾ വായിച്ച് ഉൾക്കൊള്ളുന്ന കൃതികൾ യഥാർത്ഥമായി കാണണം. അപ്പോൾ അതിനെക്കുറിച്ച് അന്തരംഗത്തിൽ കൂടുതൽ ചിത്രങ്ങൾ ഉയർന്നു വരും.

മറ്റൊരു ഭാഗം ഉദ്ധരിക്കാം:
"തണലിൻ്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യൻ്റെ ദു:ഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിൻ്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരത കളുടെ നൈർമ്മല്യമാകുന്നു. ഓരോ വൈകാരിക സംഘർഷത്തിൻ്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദു:ഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിൻ്റെ സാന്ത്വനം എന്നത് ദു:ഖത്തിൻ്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്‌.വിഷാദത്തിൻ്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനസ്സിൻ്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക." (സ്വച്ഛമായ ദുഃഖഭ്രമങ്ങൾ ,പേജ് 44).



ഇതിൻ്റെ അർത്ഥമെന്താണെന്ന് തിരയുന്ന അധ്യാപകർ ഉണ്ടായേക്കാം. എന്നാൽ ഇത് വായിച്ചിട്ട് നിലമ്പൂരിൽ നിന്നുള്ള ഒരു യുവാവ്  ഒരിക്കൽ എന്നെ  വിളിച്ചതോർക്കുന്നു. ആ യുവാവ് പറഞ്ഞത് ഇതാണ് കലാനുഭവം എന്നാണ്. അഗാധമായ ചിലത് നമ്മുടെ ആന്തരിക ഇന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്നു. അത് എന്തിനാണ് കൂടുതൽ വിവരിക്കുന്നത്. ? എനിക്ക് വിവരിക്കാനാവാത്ത ചില അനുരണനങ്ങൾ മനസിലുണ്ടായിരുന്നു.അത് എന്താണെന്ന് കണ്ടുപിടിക്കാനാണ് ഞാൻ എഴുതുന്നത് .അപാരമായ ഒരു കാഴ്ചയിലേക്ക് സഞ്ചരിക്കുകയാണ്.അത് എനിക്ക് കച്ചവടഭാഷയിൽ എഴുതാൻ കഴിയില്ല .

'ആത്മായനങ്ങളുടെ ഖസാക്ക് ' വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ചില നിറക്കൂട്ടുകളാണ് മനസ്സിലേക്ക് വന്നത്. അത് മനസിൻ്റെ ഛായാചിത്രം പോലെ തോന്നി. ഈ പുസ്തകത്തെപ്പറ്റി ഗവേഷണം നടത്താൻ വരുന്ന കുട്ടികളെ യുക്തിവാദികളായ ,കാര്യകാരണ വാദികളായ ,പ്രായോഗികവാദികളായ ചില അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തുകയാണ്. അവർ ചതുരവടിവ് ,ഉപരിപ്ളവ ,സോദ്ദേശ്യ ഫ്രെയിമുകൾ ഏറ്റെടുത്ത് പ്രചാരണം നടത്തുന്നവരാണ്.

ഫ്രഞ്ച് ഇംപ്രെഷണസ്റ്റ് പെയിൻററായ ഹെൻറി മാറ്റിസിൻ്റെ ചിത്രങ്ങൾ എങ്ങനെയാണ് മനസിലാക്കുന്നത്‌.? മനസിലാകലിന് അതേപോലെ ഒരു മുൻ അനുഭവം വേണം. അത് ഇല്ലല്ലോ. ആ ചിത്രം മാത്രമാണ് മുന്നിലുള്ളത്. അത് വിനിമയം ചെയ്യുന്നത് വ്യവസ്ഥാപിതമായ ചട്ടപ്ര കാരമല്ല. ആ ചിത്രങ്ങൾ അതിൻ്റെ തന്നെ ഉള്ളടക്കം സൃഷ്ടിക്കുകയാണ്. ഇത്തരം ആവിർഭാവങ്ങൾ വാക്കുകളിലൂടെയും പകരേണ്ടി വരും. അത് കലയുടെ ഉന്മത്തമായ നിമിഷമാണ്.

വീണ്ടും 'ആത്മായനങ്ങളുടെ ഖസാക്കി'ൽ നിന്ന് :

" പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ ,ലോകത്തിൻ്റെ ഇടുക്കുകളിലൂടെ മിന്നി മിന്നി പോകുകയാണ്. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതിക സ്പർശങ്ങളും കത്തി നില്ക്കുന്നു"
.( ഇരുണ്ടപ്രവാസം, പേജ് 63)

എന്താണ് എനിക്ക് ഇതിൽ വിശദീകരിക്കാനുളളത് ? അത് മനസിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാത്ത ഭാഷയാണിത്. ഇതിൽ വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് എഴുതേണ്ട കാര്യം തന്നെയില്ല. വ്യാഖ്യാനമായിരിക്കും ശേഷിക്കുക. വ്യാഖ്യാനവും വിശകലനവും രണ്ട് ശക്തമായ വ്യവസ്ഥാപിത സംവിധാനങ്ങളാണ്. അതിനു കൊട്ടാരത്തിലുള്ളതുപോലെ പാറാവുകാരും നോക്കി നടത്തിപ്പുകാരുമുണ്ട്. എൻ്റെ പുസ്തകത്തിന് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമില്ല .

ഒരു സാഹിത്യകൃതിയെ വ്യാഖ്യാനിക്കരുതെന്ന് നമുക്ക് പറയാനാവില്ല. അത് ഒരാളുടെ ആവശ്യമാണ്. എന്നാൽ ആർക്കു വേണ്ടി വ്യാഖ്യാനിക്കണം എന്ന് അറിഞ്ഞിരിക്കണം. വ്യാഖ്യാനിക്കുമ്പോൾ ,അതിൻ്റെ സ്വഭാവമനുസരിച്ച് കലാംശം ചോർന്നു പോയേക്കാം.കാരണം ശുദ്ധവും കലാത്മകവുമായ ഒന്നിനെയാണ് നാം വ്യാഖ്യാനിക്കുന്നത്.

മറ്റൊരു ഭാഗം:
"ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്. കാലം സരളമായ പാഠം പഠിക്കുകയാണ്. കാലത്തിൻ്റെ കാലിലെ വ്രണം നൊന്തോ" ?(മഹത്തായ അന്തർധാരകൾ ,പേജ് 51)

ഈ ആരവം ഒരു കൃതിയിൽ നിന്നു മാത്രമുള്ളതല്ല .സകല ജൈവലോകത്തിൻ്റെയും ചരിത്രത്തിൽ നിന്ന് ,അജ്ഞാതത്വത്തിൽ നിന്ന് അത് ശ്രവിക്കേണ്ടതാണ്. മനസിൻ്റെ അധോതലത്തിനുള്ളിലേക്ക് ഖനനം ചെയ്താൽ അത് ലഭിച്ചേക്കും.എന്നാൽ വളരെ അപൂർവ്വം അവസരങ്ങളിൽ അത് സ്വാഭാവികമായി മനസിൻ്റെ സമതലങ്ങളിലേക്ക് ഉയർന്നു വരുന്നു. ജ്ഞാനത്തിൻ്റെ സാരസ്വതം പോലെ അത് പവിത്രമായിത്തീരുന്നു.

ഒരിടത്ത് ഇങ്ങനെ വായിക്കാം:
" പ്രാണയാത്രകളുടെ ശിഥില സ്മരണകളിലൂടെ എന്നോ വാർന്നു പോയ കിനാവിൻ്റെ കാമുകി ,ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്.പെൺകൂട്ടിൻ്

റെ ഉദരത്തിൽ മണ്ണിൻ്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിൻ്റെ തുമ്പികൾകൊണ്ട് അവളെ കൊത്തിവലിച്ചതും മുഖത്തിൻ്റെ മൊട്ടുകളിൽ കല്ലിൻ്റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിൻ്റെ ക്രോധം കൊണ്ട് ആശ്വാസം പകർന്നതും പ്രാണയാനങ്ങളിലൂടെ മടങ്ങിവരുന്നു."
(പ്രാണയാനങ്ങളുടെ സുരതസംഗീതം, പേജ് ,55).

ഈ ബാല്യകൗമാര സ്മൃതികൾ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലുള്ളതല്ല. അത് എൻ്റേതാണ്. എൻ്റെ ആത്മവനാന്തരത്തിലെ ജീവിതമാണത്. നോവലിൻ്റെ പാരായണത്തെ വ്യക്തിപരമായ കണ്ടെത്തലായി  പുനരാവിഷ്കരിക്കാൻ ഞാൻ എൻ്റെ നഷ്ടസ്മൃതികളിലേക്ക് തന്നെ തിരിച്ചു പോയി. വായനയും അതിനെക്കുറിച്ചുള്ള ചിന്തയും ഒരു വ്യക്തിയെ എത്രമാത്രം അഗാധമായി  അയാളിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട് .

'ആത്മായനങ്ങളുടെ ഖസാക്ക് ' എന്നിലേക്കു തന്നെ തിരിച്ചുവിട്ട യാത്രയാണ്.അത് ഒരു വിമർശകൻ എന്ന നിലയിൽ എന്നെത്തന്നെ നിർവ്വചിക്കുകയാണ്. എൻ്റെ ആത്മബോധത്തിൻ്റെ സൗന്ദര്യാത്മക സമസ്യകൾ അതിൽ ചിതറിക്കിടക്കുകയാണ്.

*എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' (1984) എന്ന കൃതിയുടെ മുപ്പത്തിയാറാം വർഷമാണിത്. അതിൻ്റെ പശ്ചാത്തലത്തിൽ ഈ കൃതി എങ്ങനെ പിറന്നു ,അതിൻ്റെ സൗന്ദര്യ മൂല്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങൾ ആരായുന്ന ഒരു പുതിയ പുസ്തകം വരുന്നു: 'ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം' .അതിൻ്റെ ഭാഗമാണ് മുകളിൽ കൊടുത്ത ലേഖനം .
എം.കെ.ഹരികുമാർ


BACK TO HOME

 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ഗസ്റ്റ് എഡിറ്റോറിയൽ:

 എം.കെ.ഹരികുമാറിൻ്റെ  കല:

ദാർശനികവ്യഥകളുടെ

അമൂർത്തശിൽപ്പനിർമ്മിതി

ഇരവി

നാം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ ദാരിദ്ര്യദു:ഖമാണ്.ആശയദാരിദ്രൃം കൊണ്ടുണ്ടാകുന്ന അരക്ഷിതാവസ്ഥ.ആഹാരമില്ലാതിരുന്നാൽ ജീവഹാനി സംഭവിക്കും.ആശയമില്ലാതിരുന്നാൽ ചത്തുജീവിക്കും.പഴയതിൽത്തന്നെ തറഞ്ഞു നിൽക്കുന്ന നിശ്ചേഷ്ടാവസ്ഥ ജഡസമാനമല്ലേ! എം കെ ഹരികുമാറിൻറെ സാഹിത്യപരിശ്രമങ്ങൾ പ്രസക്തമാകുന്നത് ഇവിടെയാണ്.
                സാഹിത്യനിരൂപകനെന്ന നിലയിൽ ഓരോ കൃതിയിലും അദ്ദേഹമന്വേഷിക്കുന്നത് തൻ്റെ  വീക്ഷണത്തെ, സാധൂകരിക്കുന്ന നിലപാടുകളെയാണ്.ആശയസമൃദ്ധിയണ്.നവ്യാനുഭൂതി പ്രദാനം ചെയ്യുന്ന ഒരാശയശകലത്തെ കൃതികളിൽ നിന്ന് അരിച്ചുപെറുക്കി എടുക്കാൻ ശ്രമിക്കും അദ്ദേഹം. നിരൂപണം ചെയ്യുന്ന കൃതിയിൽ നിന്നു മറ്റൊരുകൃതി സൃഷ്ടിച്ചെടുക്കണമെന്ന് നിർബ്ബന്ധിക്കുന്ന ആളാണദ്ദേഹം.ആ നിർബ്ബന്ധത്തിൽ നിന്നുടലെടുത്ത ചങ്കൂറ്റമാണ് ആശാൻ്റെ  വീണപൂവിൻ്റെ  വിഷയം മനുഷ്യനല്ല,പൂവിനെ പ്രതീകവൽക്കരിച്ചിരിക്കുകയല്ല , പൂവുതന്നെയാണെന്ന കലാപരമായ കണ്ടെത്തലിനാധാരം.ഏതും മനുഷ്യനുമായി ചേർത്തുവച്ചാലെ മഹത്തരമാകൂ എന്നുണ്ടോ?.പൂവിനെക്കുറിച്ചും മുള്ളിനെക്കുറിച്ചും ഇതിഹിസങ്ങളെഴുതിക്കൂടെന്നുണ്ടോ? എല്ലാറ്റിലും ഒരേ വിശ്വചേതനയല്ലേ തുടിക്കുന്നത് എന്ന ദാർശനികസത്യം.

            മൗലികം മൗലികം എന്നൊക്കെ വിളിച്ചുകൂവി നടക്കുന്ന നമ്മിൽ എത്രപേരുണ്ട് മൗലികമായ കലാസപര്യയിൽ സാധനകൊള്ളുന്നവർ. മലയാളസാഹിത്യത്തിലെ മൗലികത ഗവേഷണം ചെയ്യുന്നവർ ' ജലഛായ' എന്ന ഹരികുമാറിൻ്റെ നോവലിനെ തൊട്ടുരിയാടാതെ കടന്നു പോവില്ല.ആ നോവലിൻ്റെ  പൂർണ്ണത, മൗലികതയിൽ തൻമയീഭാവം കൊള്ളുന്നുവെന്നതാണ്.കൃതികൾ മഹത്തരമാകുന്നത് മൗലികാശയങ്ങളുടെ കലാ വിദ്യകൊണ്ടാണ്.ഇത് ആത്മീയബന്ധുരമാകുന്നത് എഴുത്തുകാരൻ്റെ  ആന്തര സ്പർശം  കൃതിയിൽ തെളിയുമ്പോഴാണ്.'ജലഛായ' ഭൂമിയിലോ  ഭൂമിയിലെ കേവല ജീവിതങ്ങളിലോ ഒതുങ്ങാതെ പ്രപഞ്ചത്തിൻ്റെ  ജൈവവൈവിധ്യത്തിലേയ്ക്ക് വികസ്വരമാകുന്നു.ഈ വികാസം സംഭവിക്കുന്നത് വേരുറച്ചുപോയ മാമൂലുകളുടെ മൃതാവസ്ഥകളെയും സമ്പ്രദായങ്ങളെയും തച്ചുടച്ചുകൊണ്ടും.

              ഹരികുമാറിൻ്റെ  ആത്മാവിലെ ദാർശനികവ്യഥ സമുജ്വലമാകുന്നത് 'ശ്രീനാരായണായ ' എന്ന നോവൽശിൽപ്പത്തിലാണ്.ഇവിടെ ശ്രീനാരായണഗുരുവിൻ്റെ  ആത്മസത്തയിൽ നിന്ന് സാക്ഷാൽ ഈശ്വരനെയാണ് വാർത്തെടുത്തിരിക്കുന്നത്.നോവലിസ്റ്റ് ശ്രീനാരായണഗുരുവിൻ്റെ  സിദ്ധാത്നപഥങ്ങളിലൂടെ നമ്മെ നടത്തുന്നത് ദൈവത്തെ കാട്ടിത്തരാനാണ്.ജീവിതത്തിൽ നമക്കറിയേണ്ട ഏറ്റവും വലിയ കാര്യം അതല്ലേ! ഒരുപക്ഷെ നമ്മുടെ ലക്ഷ്യവും.അപ്പോൾ എത്രദാഹവിവശരായി, ആത്മസമർപ്പണധന്യരായി, ദൈവദർശനതൽപ്പരരായി നാം നോവലിസ്റ്റിൻ്റെ വിരൽത്തുമ്പിൽ തൂങ്ങി നടക്കും!ആ നടത്തമാണ് ഈ നോവലിൽ പരീക്ഷിച്ചിട്ടുള്ള കലാവിദ്യ.ഭാഷയിലെ സർഗ്ഗഗൗരവം അതിശയകരമായി പ്രമേയത്തിനിണങ്ങുന്നു. ഒരു സർഗാത്മക കൃതിയുടെ പാരമ്യമാണിത്.
           'വാൻഗോഗിന് ' എന്ന കൃതിയിൽ യഥാർഥ വാൻഗോഗിൻ്റെ  അതേ ചോരയും നീരുമുള്ള ഒരു സ്വപ്നവാൻഗോഗിനെ സൃഷ്ടിച്ചതാണ് വിസ്മയകരം.ഒരു ജാലവിദ്യക്കാരന് മാത്രം പറ്റുന്നത്.വസ്തുതകളെ സ്വപ്നം കണ്ട് ആ സ്വപ്നത്തെ ശിൽപ്പവൽക്കരിക്കലായിരിക്കണം കലാസൃഷ്ടികൾ എന്ന് ഏതാണ്ട് അർത്ഥം വരുന്ന ഉദ്ധരണിയാണീ നോവലിൻ്റെ  തുടക്കത്തിൽ ചേർത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.
ഇരവി

               എം.കൃഷ്ണൻനായരുടെ 'സാഹിത്യവാരഫലം 'ഹരികുമാറിൻ്റെ  'അക്ഷരജാലക ' (ഇത് ഇരുപത്തിരണ്ടാം വർഷം)ത്തിലെത്തിയപ്പോഴും അതിൻ്റെ ചൂരും ചൊരുക്കും  എരിവും കൂടുകയല്ലാതെ കുറഞ്ഞില്ല.സാഹിത്യവൈകല്യങ്ങൾ ദാക്ഷിണ്യമർഹിക്കുന്നില്ല എന്ന സമീപനം ആ വായനാവൈപുല്യസംസ്കാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുകതന്നെയായിരുന്നു.വിശ്വസാഹിത്യത്തിൻ്റെ  തേൻകണങ്ങൾ അതിൽ ഇറ്റുനിൽക്കുകയും ചെയ്തിരുന്നു.
                 കല എന്നാൽ ഒരു വിധത്തിൽ സൗന്ദര്യമെന്നുതന്നയല്ലേ അർത്ഥം?.ഹരികുമാറിൻ്റെ  കലയിൽ അദ്ദേഹം നിഷ്കർഷിക്കുന്നതും സൗന്ദര്യവൽക്കരണം തന്നെയാണ്.സൗന്ദര്യത്തിൻ്റെ  അമൂർത്തശിൽപ്പങ്ങളിലാണദ്ദേഹം കൗതുകം കൊള്ളുന്നത്.ആ സൗന്ദര്യം ആന്തരിക വ്യാപ്തിയിലും ആഴത്തിലുമെത്തുമ്പോൾ ആത്മീയമാകുന്നു, മീസ്റ്റിക്കാകുന്നു.ഇവിടെ മെസ്സേജുകളൊന്നുമില്ല.ദാർശനികവ്യഥമാത്രം.ആത്മീയതീർഥത്തിൽ മനസ്സിനെ നിമജ്ജനം ചെയ്യുന്ന പ്രക്രിയ.അതെ,ദാർശനികവ്യഥയുടെ അമൂർത്ത സൃഷ്ടികളുടെ സൗന്ദര്യോപാസകനാണ് എം .കെ. ഹരികുമാർ.
 എം.കെ.ഹരികുമാറിൻ്റെ സാഹിതീയ മായ നവനിർമ്മാണങ്ങളുടെ പ്രസക്തി ഉൾക്കൊണ്ടാണ് ഈ ഓണപ്പതിപ്പ് വിഭാവന ചെയ്തിട്ടുള്ളത്. ഇതുപോലൊരു ഓണപ്പതിപ്പ് ,ഓൺലൈനിൽ, ഒരെഴുത്തുകാരൻ്റെ സാഹിത്യജീവിതത്തെ മാത്രം ആസ്പദമാക്കി ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. അദ്ദേഹത്തിൻ്റെ വായനക്കാർക്കും സാഹിത്യകാതുകികൾക്കും ഈ കാലത്ത് ഇത് നല്ലൊരു അക്ഷരവിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓണാശംസകൾ!
 
 ഈ ഓണപ്പതിപ്പിനു വേണ്ടി പുതുതായി എഴുതിയ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
...........................................................................................................................................................................

ഗസ്റ്റ് എഡിറ്റേഴ്സ്:
ഇരവി
തുളസീധരൻ ഭോപ്പാൽ
 




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 അഭിമുഖം /ആത്മാവിൽ സ്വതന്ത്രനാകാൻ ശ്രമിച്ചാൽ
എം കെ ഹരികുമാർ/ എൻ നിരഞ്ജ്

ചോദ്യം: ആനുകാലികങ്ങൾ സ്വന്തം എഴുത്തുകാർക്ക് ചുറ്റും കറങ്ങുന്ന  ഈ കാലത്ത് സാഹിത്യവിമർശനത്തിനു പ്രസക്തിയുണ്ടോ ?

എം.കെ.ഹരികുമാർ: ഒരു വിമർശകൻ ഉണ്ടാകുന്നത് ഏതെങ്കിലും ബാഹ്യ ഏജൻസി ബുക്ക് ചെയ്യുന്നതു കൊണ്ടല്ലല്ലോ. വിമർശകൻ അയാളുടെ ബുദ്ധികൊണ്ടാണ് ജീവിക്കുന്നത്. ബുദ്ധിയില്ലാത്തവനെ ഏത് സ്ഥാപനം സ്പോൺസർ ചെയ്താലും പ്രയോജനമില്ല .ബുദ്ധിയുള്ള വിമർശകർക്ക് വായനക്കാരെ കിട്ടിക്കൊണ്ടിരിക്കും.

ചോദ്യം: ഇന്ന് വിമർശകരുണ്ടോ ?


എം.കെ: വിമർശകരെ കാണാൻ കഴിയുന്നില്ല .എന്നാൽ അധ്യാപകരും പത്രപ്രവർത്തകരും വരുന്നുണ്ട്. എല്ലാറ്റിനോടും അനുരഞ്ജനപ്പെട്ട് ,എല്ലാ രുചികളെയും പിന്താങ്ങി ഒരു ശരിയായ വിമർശകനു ജീവിക്കാനാവില്ല. വിമർശനം എന്നത് ഒരു ചോദ്യം ചെയ്യലാണ് ;നിർമ്മാണമാണ് .ഒത്തുതീർപ്പിൽ എന്ത് വിമർശനമാണുള്ളത്? ഇന്നത്തെ 'വിമർശകർ 'സ്വർണക്കടകളിൽ ആഭരണം പ്രദർശിപ്പിച്ചു വച്ചിരിക്കുന്ന മനുഷ്യരൂപങ്ങളെപ്പോലെയാണ്. അവർ എല്ലായിടത്തും ആഭരണം പ്രദർശിപ്പിക്കാനുള്ളതാണ്. ലിറ്റററി ഫെസ്റ്റിവലുകളിലേക്ക് അവരെ കൊണ്ടുപോകാറുണ്ട്. അവിടെ ചെന്നാലും അവർക്ക് സ്വന്തമായിട്ടൊന്നും പറയാനൊക്കില്ല. ആരുടെയെങ്കിലും ഭാരം ചുമക്കണം .മറ്റുള്ളവർക്ക് വേണ്ടി പരസ്യവേല ചെയ്തുകൊടുക്കണം. സ്വർണം ധരിച്ച് പ്രതിമയാകുക എന്ന വിധി ഈ കാലഘട്ടത്തിലെ എടുപ്പുകുതിരകളായ വിമർശകർക്കെല്ലാം ബാധകമാണ്.

ചോദ്യം: ഇന്നത്തെ സാഹിത്യസാംസ്കാരിക മേഖലയെ യേശുവിൻ്റെ കാലത്തെ യഹൂദന്മാരുടെ മനോഭാവവുമായി ബന്ധിപ്പിച്ചത് എന്തുകൊണ്ടാണ് ?

എം.കെ :നമ്മുടെ സാഹിത്യ മേഖലയിൽ ഇപ്പോഴും ഫ്യൂഡൽ  വിധ്വംസക മനോഭാവങ്ങൾ നിലനില്ക്കുന്നുണ്ട്. വിമർശനങ്ങളോട് മൗനം അവലംബിക്കുന്നത് അതിനു ഉദാഹരണമാണ്. അതുകൊണ്ടാണ് സാഹിത്യഅക്കാദമി പോലുള്ള സ്ഥാപനങ്ങൾ ചില എഴുത്തുകാരോടെങ്കിലും അസ്പൃശ്യത കാണിക്കുന്നത്.

ചോദ്യം: പഴയ കാലത്തെ സാഹിത്യകാരന്മാരുടെ വ്യക്തി ബന്ധങ്ങൾ ഇന്നുണ്ടോ ?

എം.കെ.: തീർച്ചയായും ഉണ്ട്. ചുരുക്കം പേരിലുണ്ട്.പക്ഷേ ,മിക്കപ്പോഴും അത് സ്വതന്ത്രമായതല്ല. വളരെ പ്രൊഫഷണലാണ്.പരസ്പരം സ്പോൺസർ ചെയ്യുന്നു.സ്പോൺസർമാരുടെ വീട് സന്ദർശിക്കുന്നത് പുണ്യ പ്രവൃത്തിയാണ്.ഒരു സ്പോൺസറുടെ ,ഗ്രൂപ്പിൻ്റെ പക്ഷത്തേക്ക് ചാഞ്ഞാൽ മറ്റൊരാളുടെ കക്ഷത്തിൽ തല വച്ചതു പോലെയാണ്. പുറത്തുള്ളവരോട് സംസാരിക്കാൻ പോലുമുള്ള സ്വാതന്ത്യം നഷ്ടപ്പെടും.


ചോദ്യം: താങ്കൾ കവിത ,കഥ ,വിമർശനം ,നോവൽ ,കോളം തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുകയാണല്ലോ .ഒരു വിമർശകൻ എന്ന പദവിക്ക് ഇത് ഇണങ്ങുമോ?

എം.കെ: നമ്മൾ കിണറ്റിലേക്ക് എടുത്തു ചാടി തവളയാകണ്ട .വിമർശകനായിരിക്കുക എന്നു പറഞ്ഞാൽ മറ്റൊരു കഴിവും ഇല്ലാത്തവനാണെന്ന് അർത്ഥമാക്കേണ്ടതില്ല. അങ്ങനെ കരുതുന്നവർ കണ്ടേക്കും.ലോക സാഹിത്യത്തിൽ വിമർശനവും സിദ്ധാന്ത നിർമ്മിതിയും സർഗാത്മക സാഹിത്യവുമെല്ലാം ഒരുമിച്ചാണ് നീങ്ങുന്നത്. വിമർശകനായ കോളിൻ വിത്സൻ നോവലെഴുതിയിട്ടുണ്ട്‌.ടി. എസ് .എലിയട്ട് മഹാനായ കവിയും മഹാനായ വിമർശകനുമായിരുന്നല്ലോ.
അലൻ റോബ്ബേ ഗ്രിയേ, മിലാൻ കുന്ദേര തുടങ്ങിയവർ നോവലിസ്റ്റുകളും സൈദ്ധന്തികരുമായിരുന്നു. അതിർത്തികൾ മാഞ്ഞു പോകുന്ന കാലമാണിത്.

ചോദ്യം: സ്നേഹം ഒരു വികാരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ടോ ?

എം.കെ.: മനഷ്യരുടെ സ്നേഹം പ്രൊഫഷണലായി ചുരുങ്ങിയിരിക്കയാണ്. തൊഴിലാണ് ഇന്ന് സ്നേഹത്തെ നിശ്ചയിക്കുന്നത്.തൊഴിൽ മേഖലയിൽ പരസ്പരം സ്നേഹിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നിലനില്ക്കാൻ വേണ്ടിയുള്ളതാണ്.  മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ചിലരോട് സഹതാപം കാണിക്കുന്നവരുണ്ട്. സ്നേഹത്തിനു എന്തോ സംഭവിച്ചിട്ടുണ്ട്. ജീവിതത്തെ ആളുകൾ ഇന്ന് പ്രതീക്ഷയോടെയല്ല കാണുന്നത്. സ്വന്തം ചികിത്സയ്ക്കും അതിജീവനത്തിനും വേണ്ടി അല്പം അഡ്ജസ്റ്റ് ചെയ്യും.എന്നാൽ അതിനു പുറത്തുള്ളതെല്ലാം സംശയിക്കപ്പെടുകയാണ്.

ചോദ്യം: കുട്ടിക്കാലം മിസ് ചെയ്യുന്നതായി തോന്നുന്നുണ്ടോ?


എം.കെ: ഞാൻ മനസ്സിൽ ഒരു കുട്ടിയാണ്. എന്നാൽ കുട്ടിക്കാലത്തെ സൗഹൃദങ്ങൾക്ക് എന്താണ് പറ്റിയത് ? അത് ഒരു ശൂന്യതയായി മുന്നിലുണ്ട്. വളർച്ച പുരോഗമനമാണ്. എന്നാൽ നാം വലിയ ചില ശൂന്യതകൾ അതിനായി ഏറ്റെടുക്കുന്നുണ്ട്‌. അത് പരിഹരിക്കാനാവുന്നില്ല .

ചോദ്യം: എഴുതി വളരുമ്പോൾ ,തുടക്കത്തിലുള്ള സൗഹൃദങ്ങളും കൂടെപ്പോരുമോ ?

എം.കെ: ആദ്യകാല സൗഹൃദങ്ങൾ വലിയ പിന്തുണയാണ്‌. അവരാണല്ലോ ആദ്യം വായിക്കുന്നത്. എന്നാൽ നമ്മുടെ പിന്നീടുള്ള യാത്രയിൽ അവരെല്ലാം കൂടെപ്പോരണമെന്നില്ല. നിലപാടുകളും വഴികളും ചിലപ്പോൾ പലർക്കും സ്വീകാര്യമാവണമെന്നില്ല. നല്ല ഒരു വായനക്കാരൻ എന്ന നിലയിലേക്ക് എല്ലാവർക്കും എത്താൻ കഴിയില്ല. അതിൻ്റെ അവശ്യമില്ല സ്നേഹത്തിന്.എന്നാൽ ഒരു എഴുത്തുകാരനെ അറിയുന്നത് വായനക്കാരനാണ് ,സുഹൃത്തല്ല. ഒരു സുഹൃത്തിൽ നിന്ന് മികച്ച ഒരു നിരീക്ഷണം ഉണ്ടാകുകയാണെങ്കിൽ അത് വളരെ പ്രിയപ്പെട്ടതായിരിക്കും. ഞാൻ സ്നേഹത്തിനായി കാത്തിരിക്കുകയാണ്. അതിനാണ് എഴുതുന്നത്. ഓരോ ദിവസവും ഒരു സ്നേഹിതനെ പ്രതീക്ഷിക്കുന്നു. വാക്കുകളിൽ സ്നേഹമാണ് ഉറങ്ങുന്നത് എന്നറിഞ്ഞാൽ എഴുതാൻ എളുപ്പമാണ്.

ചോദ്യം: മുപ്പത്തിയെട്ട് വർഷത്തെ എഴുത്താൽ നിന്ന് ,ഇരുപത്തിരണ്ടു വർഷത്തെ എഴുത്തിൽ നിന്ന് എന്താണ് പഠിച്ചത് ? രണ്ടോ ,മുന്നോ വാക്യങ്ങളിൽ പറയാമോ ?

എം.കെ: സ്വതന്ത്രനായിരിക്കാൻ കഴിയുമായിരിക്കും. എന്നാൽ ആത്മാവിൽ സ്വതന്ത്രനാകാൻ ശ്രമിച്ചാൽ ഒറ്റപ്പെടും.


ചോദ്യം :എഴുത്തുകാരുടെ സ്വാതന്ത്ര്യാഭിവാഞ്ചയും മനുഷ്യാവകാശബോധവും യഥാർത്ഥമല്ലെന്നാണോ പറയുന്നത് ?

എം.കെ: എഴുത്തുകാരെ ആദർശപുരുഷന്മാരായി ഞാൻ കാണുന്നില്ല.അവർ തുല്യതയ്ക്ക് വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിക്കുന്നത് പ്രതിഛായ നേടാൻ വേണ്ടിയാണ്. അവർക്ക് ഒരു സ്ഥാപനമോ പ്രസ്ഥാനമോ നീതി പുർവ്വം നടത്താൻ കഴിയില്ല.അവർ ദുർബ്ബലരാണ്. അവർ പെട്ടെന്ന് പക്ഷ പാതപരമായ കാഴ്ചപ്പാടുകൾക്ക് അടിമപ്പെടും.

BACK TO HOME


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 ശ്രീനാരായണായ : കലയിലെ നിത്യ സാക്ഷിത്വവും അപാരതയെക്കുറിച്ചുള്ള ഉപന്യാസവും
എം.കെ.ഹരികുമാർ

ശ്രീനാരായണായ ഒരു സൗന്ദര്യാന്വേഷണമാണ്. ഇത് ഒരു നവീന ക്രാഫ്റ്റാണ്.ഈ നോവൽ ഇങ്ങനെയേ എഴുതാനൊക്കൂ.ഇതിൽ ഒരു ഋജുവായ കഥയില്ല .തുടക്കമോ ഒടുക്കമോ ഇല്ല .ആദ്യം മുതൽ അവസാനം വരെയുള്ള കഥാപാത്രങ്ങളില്ല. കഥ പറയാൻ ഒരാളില്ല .ഇതിൽ എല്ലാ അദ്ധ്യായത്തിലും ഗുരുവുണ്ട്. എന്നാൽ ഗുരു ജീവചരിത്രകാരന്മാരുടെ ഗുരുവായല്ല ഇതിൽ പ്രത്യക്ഷപ്പെടുന്നത്.ഗുരുവിൻ്റെ പുറംലോക ജീവിതം ഇവിടെയില്ല. ഗുരുവിൻ്റെ മറ്റൊരു ജീവിതമാണിത്. അത് ഗുരുവിനെ അനുഭവിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. യഥാർത്ഥ സംഭവമെന്നോ അയഥാർത്ഥ സംഭവമെന്നോ വേർതിരിച്ച് മനസിലാക്കേണ്ട സാഹചര്യം ഇവിടെയില്ല .വായനക്കാരന് അവൻ്റെ സത്യാന്വേഷണം പ്രാപ്തമായാൽ മതിയല്ലോ .

ശ്രീനാരായണായയിൽ പതിനഞ്ച് എഴുത്തുകാർ ഒരു വിശേഷാൽ പതിപ്പിനു വേണ്ടി എഴുതുകയാണ്. അത് ഒരു എഡിറ്ററുടെ നിർദ്ദേശപ്രകാരമാണ്. നോവൽ ഒരു കഥാപുസ്തകം എന്നതിലുപരി വാർഷികപ്പതിപ്പായാണ് നിലകൊള്ളുന്നത്. ഇത് വായിച്ച ശേഷം വളരെ വിദ്യാസമ്പന്നനായ ഒരാൾ എന്നോട് ചോദിച്ചു ,നോവലിൻ്റെ ഒടുവിൽ പറയുന്ന റഷ്യൻ ബാലെ എന്നാണ് അവതരിപ്പിക്കപ്പെട്ടതെന്ന്‌.റഷ്യൻ ബാലെ ഒരു കല്പിത കഥയാണ്.അങ്ങനെയൊരു ബാലെ എവിടെയും അരങ്ങേറിയിട്ടില്ല. നോവലിൻ്റെ അദ്ധ്യായങ്ങൾ എഴുതിയവർ യഥാർത്ഥത്തിലുള്ള വ്യക്തികളല്ലാത്തതുപോലെ അവർ ഉദ്ധരിക്കുന്ന പുസ്തകങ്ങളും വാക്യങ്ങളും വ്യാജമാണ്. എന്നാൽ വായനക്കാർ അതെല്ലാം ശരിക്കും ഉള്ളതാണെന്ന് വിശ്വസിക്കുന്നു. ഇതാണ് കലയുടെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു. കല ഒരാഭിചാരമാണ്. അത് വായനക്കാരനെ പലതും വിശ്വസിപ്പിക്കുന്നു. അതെല്ലാം യഥാർത്ഥമാണോ എന്ന് ചിന്തിക്കുന്നത് കലാവിരുദ്ധമാണ്.

ഗുരുദർശനത്തെ വെറുതെ പരിചയപ്പെടുത്താൻ വേണ്ടി നോവലെഴുതരുത്. അത് ചെയ്യുന്ന എത്രയോ പുസ്തകങ്ങൾ പുറത്തു വന്നു കഴിഞ്ഞു.ഗുരുവിൻ്റെ ജീവചരിത്രത്തെ പിന്തുടർന്ന് അത് കഥ പോലെ എഴുതുന്നതിൽ പുതിയ കണ്ടുപിടിത്തമില്ല .അത് വെറും ആഖ്യാനം മാത്രമാണ്‌. അതിൽ സൃഷ്ടിപ്രക്രിയ ഇല്ല.അതുകൊണ്ടാണ് ഞാൻ അത് ഉപേക്ഷിച്ചത്.എല്ലാവർക്കും വളരെ പരിചിതമായ ഒരു ഗുരുവിനെയല്ല ഞാൻ തേടിയത്. എനിക്ക് ,ആന്തരികാംശത്തിൻ്റെ അന്തർനാടകങ്ങൾ ആവശ്യമായിരുന്നു.അതുകൊണ്ട് ഗുരു ഭാവനയിൽ സാധ്യതകളെ നിർമ്മിക്കുന്ന ആത്മീയ അനുഭവമായിത്തീരുന്നു.



ഒരു ഫിക്ഷ്ൻ എഴുതുകയാണെന്ന് മറക്കരുത്. ഫിക്ഷൻ എന്ന വാക്ക് യാഥാർത്ഥ്യത്തെ നിഷേധിക്കുകയാണ്. അതിനു പ്രതീതി ആവശ്യമാണ്. യഥാർത്ഥമായിട്ടുള്ളത് എന്താണെന്ന അന്വേഷണം ഫിക്ഷ്നിലെത്തിച്ചേരും. ഭാവന ഒരാളെ യാഥാർത്ഥ്യത്തേക്കാൾ പ്രതിനിധീകരിക്കുന്നു. അത് ആന്തരാനുഭവങ്ങളെ ,വൈയക്തികമായ അധോതലങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നു. അതുകൊണ്ട് കലാകാരനെന്ന നിലയിലുള്ള ആന്തരികമായ ത്വരകൾ എന്നെ കൂടുതൽ പ്രതിനിധീകരിക്കുന്നു.

പ്രമേയം ഒരു കല്പിത കഥയാവണം. ഈ കല്പിത കഥയിലെ നിത്യസാക്ഷിത്വമാണ് ഗുരു.അത് പ്രമേയപരമായ കലാനുഭവ സ്വാതന്ത്ര്യമാണ്.അങ്ങനെ ഗുരു ഈ കൃതിയിൽ യഥാർത്ഥ ചരിത്രത്തിൽ നിന്ന് ഒരടി ഉയർന്ന് മനുഷ്യാസ്തിത്വത്തിൻ്റെ അപാരതയെക്കുറിച്ചുള്ള ഉപന്യാസ മായിത്തീരുന്നു.
മറ്റൊരു നോട്ടം എപ്പോഴുമുണ്ട്. നമ്മൾ നോക്കുന്നതു പോലെ നമ്മളെയും നോക്കുന്നുണ്ട്. രണ്ടും വ്യത്യസ്തമായ നോട്ടങ്ങളാണ്.'ശ്രീ നാരായണായ 'യിൽ  മറ്റൊരു നോട്ടമാണ് പ്രധാനം.ഗുരുവിനെ ജീവചരിത്രകാരന്മാർ നോക്കിയതു പോലെ നോക്കരുത് .അവരുടെ നോട്ടം ആവർത്തനവിരസമാണ്. ആ നോട്ടങ്ങളുടെയെല്ലാം ആകെത്തുക ഒന്നാണ് .ഒരു കിളി മരക്കൊമ്പിലിരുന്ന് പാടിയ ശേഷം പറന്നു പോകുന്ന ദൃശ്യം നമ്മൾ കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള ദൃശ്യങ്ങൾക്ക് ഏകതാന സ്വഭാവമാണുള്ളത്. അത് പകർത്തിയ ഫോട്ടോഗ്രാഫറുടെ മനോഭാവവും പരിമിതിയും നമ്മൾ ഉൾക്കൊള്ളണം. അതുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഒരേയൊരു നോട്ടം മാത്രമേ ഈ പ്രപഞ്ചത്തിലുള്ളു എന്ന് ധരിക്കരുത്. വേറെ അജ്ഞാതമായ നോട്ടങ്ങളുണ്ട്. അതെല്ലാം ദൈവത്തിൻ്റെ നോട്ടങ്ങായി വ്യാഖ്യാനിക്കാം. അങ്ങനെ അസംഖ്യം നോട്ടങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുകയാണ് ഒരു യഥാർത്ഥ കലാകാരൻ ചെയ്യുന്നത്. ശ്രീനാരായണായയുടെ നോട്ടം അതാണ്‌. അത് ചരിത്രത്തിലില്ലാത്ത നോട്ടമാണ്. ഗുരുവിനെക്കുറിച്ച് ജീവചരിത്രമെഴുതിയവരോ നോവലെഴുതിയവരോ ഇങ്ങനെ നോക്കിയിട്ടില്ല. ഇത് എൻ്റെ നോട്ടമാണ്. എൻ്റെ പരമമായ നോട്ടം.
ഇതേപോലെ തന്നെയാണ് ജലഛായ, വാൻഗോഗിന് എന്നീ നോവലുകളെയും എൻ്റേതായ നോട്ടം കൊണ്ടു ഞാൻ സമീപിച്ചിട്ടുള്ളത്.



ഭോപ്പാലിൽ നിന്ന് തുളസീധരൻ എന്ന വായനക്കാരൻ ദിവസവും ശ്രീനാരായണായ പാരായണം ചെയ്യുന്നത് കോവിഡ് കാലത്തെ ഒരു ശ്രദ്ധേയ സംഭവമായിരുന്നു. അദ്ദേഹം ഇതിനെ വായനായജ്ഞം എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ അത് എൺപത് ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹം ദിവസവും നോവലിലെ ഒരു ഭാഗം പത്ത് മിനിട്ട് വായിക്കും. എന്നിട്ട് അത് ഓഡിയോ ക്ലിപ്പ് രൂപത്തിൽ അനേകം വാട്സപ്പ് ഗ്രൂപ്പുകൾക്ക് അയച്ചുകൊടുക്കുന്നു.ഇത് ധാരാളം പേരെ ആകർഷിച്ചു. അവരിൽ പലരും പ്രതികരണങ്ങൾ അയയ്ക്കുകയും ചെയ്തു.
കോവിഡ് കാലം വളരെ ശോകമൂകമായിരുന്നല്ലോ. അതിൻ്റെ നിസ്സഹായതയെ മറികടക്കാൻ ഈ നിത്യപാരായണം ഉപകരിച്ചതായി പലരും പറയുകയും ചെയ്തു.
ഒരു നോവലിസ്റ്റ് എന്ന നിലയിൽ എനിക്ക് ഇത് വളരെ വിലപ്പെട്ടതാണ്.കാരണം ഒരു ജൈവ വായനക്കാരനെ ലഭിക്കുകയാണ്. ആത്മീയമായ ഒരാവശ്യം പോലെയാണ് തുളസീധരൻ ഭോപ്പാൽ ഇത് പാരായണം ചെയ്തത്. അദ്ദേഹം അതിനെ യജ്ഞം എന്ന് വിളിച്ചതു പോലും ഉന്നതമായ ഒരു നിത്യസാക്ഷ്യത്തെ ആലേഖനം ചെയ്യുന്നുണ്ട്.ഒരു വായനക്കാരനെ ശ്രീനാരായണായ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. ഈ നോവൽ പ്രസിദ്ധീകരിച്ച് അധികമാകുന്നതിനു മുമ്പ് തന്നെ തുളസീധരൻ ഒരു ലേഖനമെഴുതിയതും ഓർക്കണം. ഇത് വായിച്ചു എന്ന കാരണത്താൽ ഭോപ്പാലിൽ നിന്ന്  മരുത്വാമലയിലേക്ക് വണ്ടി കയറിയ തീക്ഷ്ണബുദ്ധിയാണദ്ദേഹം. ഇതു പോലെ വേറൊരു വായനാനുഭവം മലയാള സാഹിത്യത്തിലില്ല. എനിക്ക് ഇപ്പോഴും തുളസീധരനെ നേരിൽ കണ്ടു പരിചയമില്ല .എല്ലാം ഫോണിലൂടെ മാത്രം. അദ്ദേഹം എല്ലാ ദിവസവും സമ്പർക്കം പുലർത്താറുണ്ട് ,ഒന്നുകിൽ ഫോണിലൂടെ അല്ലെങ്കിൽ വാട്സ് ആപ്പ് ഓഡിയോയിലുടെ .

ഈ നോവലിൽ വേദാന്ത ചർച്ചകളുണ്ട് ,ഉപനിഷത് ആലോചനകളുണ്ട്. എന്നാൽ വേദാന്തചർച്ചയും അതിൻ്റെ അനുഭൂതിയും വ്യത്യസ്തമാണ്. വേദവിചാരത്തിലൂടെ കലയുടെയും സൗന്ദര്യത്തിൻ്റെയും ഒരു സമാന്തരപാതയാണ് ഞാൻ തേടിയത്. അദ്വൈതം എനിക്ക് യുക്തിയല്ല ,അനുഭവമാണ്. അപ്പോഴാണ് അത് ഭാഷയിൽ കലരുന്നത്. ഞാൻ ആത്യന്തികമായ രമ്യതയെ അനുഭൂതിയായി സ്വാംശീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എൻ്റെ നവാദ്വൈത ദർശനത്തിലേക്കാണ് ,ഈ വേദ ചർച്ചകളിലൂടെ ഞാൻ എത്തിച്ചേരുന്നതെന്ന് അറിയിക്കട്ടെ.നവാദ്വൈതം അദ്വൈതമല്ല. അത് ഉൾപ്പരിവർത്തനമാണ്. ഓരോ വസ്തുവിലും ഉൾപ്പരിവർത്തനമുണ്ട് .

തുളസീധരൻ്റെ വായന കേട്ടശേഷം ഞാൻ അതിൻ്റെ ആശയപരവും സൗന്ദര്യാത്മകവുമായ തലങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ട് മിക്കവാറും ഒരു വോയ്സ് ക്ളിപ്പ് ഇടാറുണ്ട്. അത് പ്രഭാഷണമല്ല. മനസിൽ അപ്പോൾ തോന്നുന്നത് പറയും. ഇത്തരം വോയ്‌സ് ക്ളിപ്പുകൾ മുപ്പതെണ്ണത്തിൽ കുടുതലായെന്ന് തുളസീധരനാണ് പറഞ്ഞത്. ഒരെണ്ണം ഏകദേശം പത്ത് മിനിട്ട് ദൈർഘ്യമുള്ളതാണ്.

ഒരു വോയ്സ് ക്ളിപ്പിൽ ഉൾപ്പരിവർത്തനം എങ്ങനെയാണ് നോവലിൽ സന്നിവേശിച്ചിരിക്കുന്നതെന്ന് ഞാൻ വിവരിച്ചത് ഇങ്ങനെ സംഗ്രഹിക്കാം:
"എന്നിലുള്ളതെല്ലാം പലരിൽ നിന്നും വന്നിട്ടുള്ളതാണ്.അതുകൊണ്ട് പലരിലും ഞാനുണ്ട് .സകലതിലും ഞാൻ എന്നെ കാണുകയാണ്.ഒരു പക്ഷി പാടുമ്പോൾ ഞാൻ തന്നെയാണ് പാടുന്നത്. എങ്കിലേ എനിക്ക് എഴുതാൻ കഴിയൂ. പരകായപ്രവേശമാണിത്. അങ്ങനെയാണ് ലോകം ഉണ്ടെന്ന് സമർത്ഥിക്കുന്നത്. സകലതിലേക്കും നമ്മൾ ചെല്ലുന്നതിൻ്റെ വ്യാപ്തിയാണ് ആത്മാവ്. അത് ബ്രഹ്മത്തിൽ ലയിക്കുന്നതോ നശിക്കാത്തതോ അല്ല .അവിടെ ആത്മാവ് ഭൂതകാല സങ്കല്പത്തിൽ നിന്ന് വേർപെടുകയാണ്. മനുഷ്യൻ അവൻ്റെ ധൈഷണിക ,വൈകാരിക ബന്ധത്തിലൂടെ എത്തിച്ചേരുന്ന ലോകമാണത്. അതാണ് ആത്മാവിൻ്റെ ലോകം. അത് തന്നെയാണ് ആത്മാവ് .ആത്മാവ് ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാൽ അത് അനശ്വരമല്ല .ഒരു ഘട്ടത്തിൽ മനുഷ്യൻ അതിൽ നിന്ന് നിലംപതിക്കാം. അവൻ്റെ ലോക ബന്ധം തിന്മകൊണ്ടു നിറയാം. അത് ആത്മാവിൻ്റെ നഷ്ടമാണ്. മനുഷ്യൻ ഈ ആത്മാവിനെ നഷ്ടപ്പെടുത്താതിരിക്കാൻ ചുറ്റുമുള്ളതിനോട് വൈകാരിക ബന്ധം നിലനിർത്തേണ്ടതുണ്ട്‌. സ്നേഹം ,കല ,ബുദ്ധി എന്നിവയിലൂടെ നാം എവിടെയെത്തുന്നുവോ അവിടെയാണ് മനുഷ്യത്വത്തിൻ്റെ പരാഗണം. നാം മറ്റൊന്നായി മാറുകയാണ്, പിന്നിൽ ഒരു സത്തക്കെ ഉപേക്ഷിച്ചു കൊണ്ട്.ഇത് അനശ്വരതയല്ല. ഒരു നൈമിഷിക താവളമാണ്. ആത്മരൂപാന്തരങ്ങൾ അനന്തമാണ് .പൂച്ചയെ വരയ്ക്കുമ്പോൾ പൂച്ച അയാളുടേതായി മാറും.ഇവിടെ നമ്മൾ സ്വയം നിരീക്ഷിക്കുന്നു;സ്വയം നിർമ്മിക്കുകയും ചെയ്യുന്നു. യഥാർത്ഥ പൂച്ച സ്വയം നിരസിച്ച് ചിത്രത്തിലെ പൂച്ചയാകുന്നു. അതോടൊപ്പം യഥാർത്ഥ പൂച്ച സ്വയം നിർമ്മിക്കുകയും ചെയ്യുന്നു. ഈ ആത്മീയതയാണ് ഉൾപ്പരിവർത്തന (നവാദ്വൈതം) ത്തിലുള്ളത്. ഇത് ഓരോ നിമിഷത്തിൻ്റെയും ഉൾപ്പരിവർത്തനമാണ്. ഒരു വസ്തുവിനും അതിൻ്റെ അസ്തിത്വമില്ല .അത് മറ്റ് അസ്തിത്വങ്ങളായി മാറുന്നതിൻ്റെ സങ്കീർണമായ ചലനാത്മകതയാണുള്ളത്.''
വേദാന്തത്തിലെ ആത്മാവല്ല ഇതെന്ന് സ്പഷ്ടമാണ്.ഇത് വ്യക്തിയുടെ എന്ന പോലെ വസ്തുവിൻ്റെയും ആത്മ പ്രക്രിയകളുടെ സംഘാതമാണ്‌. കല ഇതാണ് ,സൗന്ദര്യം ഇതാണ് ,മനസ്സ് ഇതാണ്. വേറെ മറ്റൊന്നില്ല ,അന്തിമമായി വിലയം പ്രാപിക്കാൻ .

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 കൂത്താട്ടുകുളം:ഇന്നലെകൾ പുനർജനിക്കുകയാണ്

എം.കെ.ഹരികുമാർ
9995312097

ഒരു നാടിനു സംസ്കാരവും കാമ്പും പ്രശസ്തിയും ചരിത്രവുമുണ്ടാകുന്നത് നാട്ടുകാരിലൂടെയാണ്.അർപ്പണബോധത്തോടെ വിവിധ മേഖലകളിൽ പലർ മുഴുകുന്നതോടെയാണ് നാട് വികസിക്കുന്നത്. സാങ്കേതികമായ വികാസം രണ്ടാമതാണ് വരുന്നത്.കൂത്താട്ടുകുളത്തിനു നല്ല ഒരു ചരിത്രമുണ്ട്. അത് എഴുതപ്പെട്ടില്ല എന്നേയുള്ളു. ഗ്രാമ്യ ചരിത്രങ്ങൾ ഇപ്പോൾ പലരും എഴുതുന്നുണ്ട്. നോവലിൽ പ്രാദേശിക ചരിത്രം വിവരിക്കുന്ന രീതി ഇപ്പോഴുമുണ്ട്.

തകഴിയുടെ കയർ(കുട്ടനാട് ) ,കോവിലൻ്റെ തട്ടകം(കണ്ടാണശ്ശേരി) ,ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം ( തസ്രാക്ക്) തുടങ്ങിയ കൃതികൾ ഒരു പ്രത്യേക ദേശത്തെ എഴുതാൻ ശ്രമിച്ചതിൻ്റെ ഫലമാണ്.ഈ മൂന്ന് രചയിതാക്കൾക്കും അവരവരുടെ പ്രദേശം എന്ന നിലയിൽ ധാരാളം ഓർമ്മകളുണ്ട്‌. ആ ഓർമ്മകൾ മറവിക്കെതിരെയുള്ള യുദ്ധം കൂടിയാണ്. ഓർമ്മകളുടെ മല തുരന്ന് അവർ അടിയിലേക്ക് ചെന്ന് പരേതരെയും കണ്ട് അഭിമുഖം നടത്തുന്നു. പൂർവ്വകാലത്തിൻ്റെ ജീവിതങ്ങൾ കരിമ്പനകളിൽ നിന്നും പാലമരങ്ങളിൽ നിന്നും വരുകയാണ്. നാം കാണുന്ന മണ്ണിനടിയിൽ പുറത്തു വരാനായി കാത്തു നില്ക്കുന്ന അനേകം ത്രസിക്കുന്ന ജീവിതങ്ങളുണ്ട്‌.ഇത് ആവിഷ്കരിക്കുമ്പോഴാണ് സാഹിത്യം ഉണ്ടാകുന്നത്.കൂത്താട്ടുകുളവും അതുപോലൊരു പ്രദേശമാണ്. എൻ്റെ 'ജലഛായ' (ഗ്രീൻ ബുക്സ് )എന്ന നോവലിൽ കൂത്താട്ടുകുളം എൻ്റെ ഭാവനയിലെ ഒരു പ്രദേശം എന്ന നിലയിൽ ഉയിർകൊള്ളുന്നുണ്ട്. ഇവിടെ ഭൂമിശാസ്ത്രപരമായ ക്രമം തെറ്റിച്ചിരിക്കയാണ്. വാസ്തവത്തിൽ അത് എൻ്റെ ആത്മാവിലെ ഭൂവിഭാഗങ്ങളായി രൂപാന്തരപ്പെട്ടതാണ്.


കൂത്താട്ടുകുളം സ്വാതന്ത്ര്യസമര സേനാനികളുടെയും പോരാളികളുടെയും നാടാണ്. അവരുടെ നിശ്ചയദാർഢ്യത്തിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ് ഈ നാട് ഈ കാണുന്ന വിധം വൈവിധ്യത്തെയും പൗരബോധത്തെയും ഉൾക്കൊണ്ടത്. അവരെ മറക്കാൻ കഴിയില്ല. ഓർമ്മയുടെ ഒരണു പോലും വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്നതിനു സാംസ്കാരികമായ അർത്ഥമുണ്ടാകുന്നത് ഇങ്ങനെയുള്ള ഓർമ്മകൾകൊണ്ട് മുറിവേല്ക്കുമ്പോഴാണ്. ആ മുറിവിൽ നാം ജീവിക്കുകയാണ്.ഒരു ഭാവിയെ അവിടെ നിന്നാണ് നാം നിർമ്മിച്ചുതുടങ്ങുന്നത് .നാം ഒരിക്കലും ഒറ്റയ്ക്കല്ല ,നമ്മോടൊപ്പം ആ മുൻഗാമികളുമുണ്ട്. പിതാക്കന്മാർക്ക് അർഹമായ ഒരിടം;അതാണ് നമ്മുടെ ഓർമ്മകൾക്ക്  വസിക്കാനുള്ള ഇടം. പി.ഭാസ്ക്കരൻ്റെ ഒരു കവിതയുടെ പേര് ' ഓർക്കുക വല്ലപ്പോഴും ' എന്നാണ്. അതെ ,വല്ലപ്പോഴും ഓർക്കുന്നത് പോലും മഹത്തരമാണെന്ന് നാം ശരിയായി മനസ്സിലാക്കുന്ന ഒരു സമയമുണ്ട്. അത് നമ്മൾ രാഷ്ട്രീയമായും വ്യക്തിപരമായും സാംസ്കാരികമായും തനിച്ചാകുമ്പോഴാണ്.കഴിഞ്ഞ ദിവസം നല്ലൊരു വാർത്ത കേട്ടു ,കൂത്താട്ടുകുളത്തിൻ്റെ രാഷ്ടിയ ,വിദ്യാഭ്യാസ മേഖലകളിൽ വലിയ സേവനം ചെയ്ത അമ്പതോളം പേരെ നഗരസഭ വേറിട്ട രീതിയിൽ ആദരിച്ചുവെന്ന്.നഗരസഭയുടെ പരിധിയിലുള്ള റോഡുകൾക്കും പ്രമുഖ സ്ഥാപനങ്ങൾക്കും, കൂത്താട്ടുകുളത്തിനു  മഹത്തായ ഓർമ്മകൾ നല്കിയ അവരുടെ പേരുകൾ നല്കിയിരിക്കുന്നു. ജീവിതസമരങ്ങളുടെ ഇന്നലെകൾ  പുനർജനിക്കുകയാണ്.

ദീർഘകാലമായി കട്ടപിടിച്ചു കിടന്ന മറവിയെ ആദരവിൻ്റെയും അഭിമാനത്തിൻ്റെയും തൂവാല കൊണ്ട്  തുടച്ചു കളഞ്ഞ് നമ്മൾ കൂടുതൽ ചരിത്രബോധമുള്ളവരായിരിക്കുന്നു. നഗരസഭാ ചെയർമാനെയും അംഗങ്ങളെയും സ്നേഹത്തോടെ അഭിനന്ദിക്കുകയാണ്. വേറെ ആർക്കും ഇത് തോന്നിയില്ലല്ലോ.പൂർവ്വികരുടെ പച്ചത്തണൽ ,വരണ്ട വേനൽക്കാലങ്ങളിൽ ഉപകരിക്കും.ഫാ.എബ്രഹാം വടക്കേൽ ,സി.ജെ.തോമസ് ,ജേക്കബ് ഫിലിപ്പ് ,സി.എൻ.കുട്ടപ്പൻ സാർ ,കൂത്താട്ടുകുളം മേരി ,മേരി ജോൺ കൂത്താട്ടുകുളം, ഫിലിപ്പ് ജോർജ് ,നന്ദിനിയമ്മ ടീച്ചർ  തുടങ്ങിയവരാണ് മരണാനന്തരം ആദരിക്കപ്പെട്ടത്.

കൂത്താട്ടുകുളത്ത് നഗരസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന സി.ജെ മെമ്മോറിയൽ ലൈബ്രറിയിൽ നിന്നാണ് ഞാൻ ഗൗരവമായ  വായന തുടങ്ങിയത്, ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ .അതുകൊണ്ട് ആ ലൈബ്രറി ഒരു ഗൃഹാതുരത്വമാണ്. വേറെയും എത്രയോ ശുദ്ധമായ സ്മൃതികൾ ! .കൂത്താട്ടുകുളം യുവതയുടെ അടയാളമായിരുന്ന 'കൈമ'യുടെ ഫുട്ബോൾ ടൂർണമെൻ്റ് ,ചാക്കപ്പൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ,ഹൈസ്കൂളിലെ ചെറിയാൻ സാറിൻ്റെ നേതൃത്വത്തിലുള്ള ബാസ്ക്കറ്റ് ബോൾ ടീം (ഇതിൽ ഞാനുമുണ്ടായിരുന്നു ) ,ടി ബി യിലെ സാഹിത്യ ചർച്ചകൾ ,മസാല ദോശയ്ക്ക് പേരുകേട്ട ഹോട്ടൽ വേണുഗോപാലിലെ രാഷ്ട്രീയ ചർച്ചകൾ ,അമ്പലക്കുളത്തിൽ രാവിലെ കുളിക്കാൻ വരുന്നവർ നടത്തിയിരുന്ന സിനിമാ ചർച്ചകൾ ,സി.ജെ .സ്മാരക പ്രസംഗങ്ങൾ ,രാമപുരം കവലയിലെ കോരച്ചേട്ടൻ്റെ കടയിലെ അതിമൃദുലമായ ദോശയും മഞ്ഞ നിറമുള്ള ചമ്മന്തിയും ,കെ.എൻ.ജി സാറിൻ്റെ പ്രസംഗം ,കുട്ടപ്പൻ സാറിൻ്റെ മലയാളം ക്ളാസ് ,ഭട്ടതിരി സാറിൻ്റെ മലയാള കവിതാലാപനം ,ആയിരക്കണക്കിനാളുകൾ കാർഷിക വിളകൾ വില്‌ക്കാനും മത്സ്യമാംസാദികൾ വാങ്ങാനുമായി എത്തിയിരുന്ന, കേരളത്തിലെ തന്നെ ഏറ്റവും വലിയ ബുധനാഴ്ച ചന്ത ,ആ ചന്തയിലെ ഉണക്കമീൻ കടകൾ , കരിപ്പെട്ടി വില്പനക്കാർ ,ബുധനാഴ്ച ചന്തയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടുവരുന്ന ആട്ടിൻ കൂട്ടം ,കാളകൾ ,പോത്തിൻ കൂട്ടം , കൊളമ്പാടത്തെ അലക്കുകാർ , മഞ്ചറയിൽ മലയിൽ നിന്ന് താഴേക്ക് ചാടി ഡൈവ് ചെയ്തിരുന്ന അത്ഭുതക്കുട്ടികൾ ,പട്ടാളവേഷധാരികളുടെ പ്രതിമകളുണ്ടായിരുന്ന കോഴിപ്പള്ളിയിലെ പള്ളി ,കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ  യോഗങ്ങളിൽ 'ബലികുടീരങ്ങളെ 'എന്ന ഗാനം വികാരത്തോടെ ആലപിച്ചിരുന്ന കൊച്ചാരായണൻ ചേട്ടൻ ,എം.ജി.ആറിൻ്റെ നംനാട് പല തവണ കാണിച്ചു തന്ന എം.സി.ചാക്കോയുടെ പീപ്പിൾസ് തീയേറ്റർ ,വിജയശ്രീയെയും പ്രേംനസീറിനെയും കണ്ട് മതിവരാത്തപ്പോൾ പിന്നെയും മാടി വിളിച്ചിരുന്ന ഫിലിപ്പ് ജോർജിൻ്റെ ബിന്ദു തീയേറ്റർ ,പാവപ്പെട്ടവർക്ക് വേണ്ടി ഒരു ബെഞ്ചെങ്കിലും നീക്കി വച്ചിരുന്ന സർക്കാർ ആശുപത്രി ,ഓ ണംകുന്ന് ക്ഷേത്രത്തിൽ അരങ്ങേറിയിരുന്ന ബാലെകളും കഥാ പ്രസംഗങ്ങളും ,ഗവ.സ്കൂൾ ജംഗ്ഷനിൽ പീറ്റർ ഒരുക്കിയിരുന്ന കിടിലൻ മുട്ട റോസ്റ്റ്‌ ,രാമപുരം കവലയിൽ പ്രഭാത് ബേക്കറിയുടെ ബോർമ്മയിലെ ഇരുപത് പൈസ വിലയുള്ള മുഴുത്ത റൊട്ടി ,പാലക്കുഴ അമ്പലത്തിലേക്കുള്ള കരകയാട്ടം ,തിരുമാറാടിയിലെ സമന്വയ സാംസ്കാരിക വേദി ചർച്ചകൾ ,രാത്രിയിൽ റാന്തൽ വിളക്കിൻ്റെ വെട്ടത്തിൽ ഒറ്റയ്ക്ക് ദൂരേക്ക് പോകുന്ന കാളവണ്ടികൾ ,കുറവിലങ്ങാട് ദേവമാതാ കോളജിലേക്കും മൂവാറ്റുപുഴ നിർമ്മലാ കോളജിലേക്കുമുള്ള സ്റ്റുഡൻ്റ്സ് ഒൺലി ബസുകൾ ,പെരുനാൾ പ്രദക്ഷിണ ങ്ങൾ .... അങ്ങനെ എത്രയെത്ര ജീവരക്തമുള്ള ,നിലയ്ക്കാത്ത ഓർമ്മപ്രവാഹം .അതൊക്കെ എവിടെപ്പോയി? കാലം ഒരു മാന്ത്രികനെപ്പോലെ ചിരിക്കുന്നു .

നേരത്തേ പറഞ്ഞതുപോലെ കൂത്താട്ടുകുളം ഭാവനയിൽ ജീവിക്കുകയാണ്. മനസിൻ്റെ പ്രതലത്തിൽ അത് ക്രമം തെറ്റി കിടക്കുന്നു. അത് സ്വപ്നാത്മകമാണ്. ആ സ്വപ്നത്തിൽ നിന്നാണ് ഞാൻ 'ജലഛായ'യിലെ സ്ഥലങ്ങൾ കണ്ടെത്തിയത്. നമ്മൾ ദൂരെ എവിടെ പോകുമ്പോഴും സ്വന്തം വീടിനൊപ്പം നാടിനെയും കൊണ്ടു പോകുന്നു. അപ്പോൾ അതിനു അടുക്കും ചിട്ടയും ഉണ്ടാകില്ല .വികാരങ്ങളും വിക്ഷോഭങ്ങളുമായി അത് രൂപവും ഭാവവും മാറ്റിക്കൊണ്ടിരിക്കും. അതിൻ്റെ ഭാരം താങ്ങുന്നത് മനസ്സല്ല ,മുതുകാണ്! .



BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


നീഷെയുമായി ദൈവം 

കൂടിക്കാഴ്ച നടത്തി / കഥ
എം.കെ.ഹരികുമാർ

 
ഒരു സ്വപ്നത്തിലാണ് നിഷെയെ ദൈവം ചില ചോദ്യങ്ങൾ ചോദിച്ച് പരീക്ഷിച്ചത്.

അതിനു കാരണമുണ്ടായിരുന്നു. ദൈവം മരിച്ചു എന്ന് നിഷെ ഒരു പുസ്തകത്തിലെഴുതി വച്ചു. ദൈവത്തെ അപകീർത്തിപ്പെടുത്താൻ എഴുതിയതല്ല .മനുഷ്യരെ അപമാനിക്കാൻ ചെയ്തതാണ്. മനഷ്യർ തങ്ങളുടെ സിദ്ധികൾ ഉപയോഗിക്കാതെ ദൈവത്തെ തേടുന്നത് അവസാനിപ്പിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. മനഷ്യർക്ക് അവരുടെ ഭൂതകാലവും പാരമ്പര്യങ്ങളും വിലങ്ങുതടിയാണെന്നുള്ള ആശയത്തെ സ്പഷ്ടമാക്കാൻ വേണ്ടിയാണ് അദ്ദേഹം ദൈവത്തെ കൊന്നത്. ദൈവമുണ്ടെങ്കിൽ ആളുകൾ പേടിക്കും. ഒരതിമാനുഷനാവാൻ പരിശ്രമിക്കില്ല.

എന്നാൽ നിഷെ ഇതു പറഞ്ഞിട്ടും ആരും അതിമാനുഷനാവാൻ ശ്രമിച്ചില്ല .മനുഷ്യൻ ഒരു മൃഗമായി തന്നെ തുടർന്നു.പരിഷ്കൃതരും ബുദ്ധിജീവികളുമായ സകലരുടെയും ഉള്ളിൽ ഇരുട്ട് കനം വച്ചു കൊണ്ടിരുന്നു.
മിക്കവരും രാത്രിയിൽ വേട്ടയ്ക്കിറങ്ങും. വേട്ടയ്ക്ക് പോകുമ്പോൾ ഇഷ്ടമൃഗത്തെ തന്നെ വേണമെന്നില്ല.അവർ കണ്മുന്നിൽ കാണുന്നതിനെയെല്ലാം കൊല്ലും. എല്ലാത്തിനെയും തിന്നാനായി കൊണ്ടുവരും. നിഷെയെ പരീക്ഷിക്കുമ്പോൾ ഇതൊക്കെ ചോദിക്കാമെന്ന് ദൈവം കണക്കുകൂട്ടി.

ദൈവം വിളിച്ചു:
നിഷേ, നീ സന്തോഷവാനല്ലേ ? നിൻ്റെ ആഹ്വാനമെല്ലാം ജനം കേട്ടു .അവരെല്ലാം അതിമാനുഷരായി.

നിഷെ പറഞ്ഞു :അവിടുന്ന് അങ്ങനെ പറയരുത് .അങ്ങ് പറഞ്ഞിട്ടും കേൾക്കാത്തതു കൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത്. ഒന്ന് പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം .ഭൂരിപക്ഷം വായനക്കാരും ചെവിക്കൊണ്ടില്ല .ബുദ്ധിജീവികളാവട്ടെ അത് വ്യക്തഗതമായ സ്വാതന്ത്ര്യമായി വിലയിരുത്തി.

''നീഷെ പറഞ്ഞത് ശരിയാണ് .ഞാൻ പലപ്പോഴായി പല വഴികളിലൂടെ പലരെയും നന്നാക്കാൻ നോക്കി. ചില പ്രതീകങ്ങൾ നല്കി .ചില സമസ്യകൾ നല്കി. ഒന്നും സംഭവിച്ചില്ല. എത്രത്തോളം സാധ്യത ഉണ്ടെങ്കിലും ആരും അതാരായുന്നില്ല" - ദൈവം പറഞ്ഞു.

"ദൈവമേ ,മനുഷ്യർ ഇങ്ങനെ ജനിച്ചു മരിക്കുന്നു. എന്തെങ്കിലും അർത്ഥമുണ്ടോ ? ഒരർത്ഥവും കണ്ടെത്താൻ കഴിയാതെ ,വിഷണ്ണനായി ,വിവിധ രോഗങ്ങൾക്ക്  അടിമപ്പെട്ട് കഴിയുകയാണ് ഞാൻ " .നിഷെ പറഞ്ഞു.



നിഷെ സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ താൻ ഒരാശുപത്രിയിൽ രോഗം ബാധിച്ച് കിടക്കുകയാണെന്നറിഞ്ഞു. ചുറ്റും കുറെപ്പേർ കൂടി നില്ക്കുന്നു.
സഹോദരിയെ ആംഗ്യം കാണിച്ച്‌ അടുത്ത് വിളിച്ച് നിഷെ രഹസ്യമായി പറഞ്ഞു:


'ദൈവം സ്വപ്നത്തിൽ വന്നു. കുറെ കളിയാക്കി ' .

എന്നാൽ സഹോദരി അത് രഹസ്യമാക്കാതെ സ്വയം പറഞ്ഞു :
ദൈവം സ്വപ്നത്തിൽ എന്ത് പറഞ്ഞു ?പറയൂ.

കൂടി നിന്നവർ കോമാളികളെപ്പോലെ ചിരിച്ചു. അവർ പരസ്പരം നോക്കി. അതിൻ്റെ അർത്ഥം നിഷെ ഇതിനെ വായിച്ചു: ദൈവം മരിച്ചു എന്ന് പറഞ്ഞയാൾ ദൈവത്തെ സ്വപ്നം കണ്ടുവോ ?

നിഷെക്ക് വല്ലാത്ത നിരാശ തോന്നി. ഏത് വഴിക്ക് ചിന്തിച്ചാലും വിഷാദത്തിലല്ലാതെ വേറെ എങ്ങും എത്തിച്ചേരാനാവില്ലെന്ന് അദ്ദേഹം എന്നേ മനസിലാക്കിയതാണ്.

ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.അദേഹം മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാത്ത വിധം മനസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
അപ്പോൾ മനസ്സിൽ ഒരു മയിൽപ്പീലി തെളിഞ്ഞു വന്നു.അത് വായുവിൽ ഒഴുകുകയാണ്. ലോകത്തിലെ ഒരു സുന്ദര ദ്യശ്യം.
ആകാശനീലിമയ്ക്ക് താഴെ ബഹുവർണങ്ങളുള്ള ആ പീലി ഏതോ ദുരൂഹത അവശേഷിപ്പിച്ചു.

BACK TO HOME
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

മാധവിക്കുട്ടിയുടെ കഥാപാത്രം

സോനാഗാച്ചിയിൽ / കഥ
എം.കെ.ഹരികുമാർ

മാധവിക്കുട്ടിയുടെ കഥാപാത്രം സോനാഗാച്ചിയിൽ / കഥ
എം.കെ.ഹരികുമാർ

രാത്രി കനത്തിട്ടുണ്ട്.ഒരു അമൂർത്ത ചിത്രം പോലെ അത് ചിന്തയെ ചങ്ങലക്കിടുന്നു.

തൊട്ടടുത്ത് ഭാര്യ നല്ല ഉറക്കത്തിലുമാണ്. എന്നാൽ നഗരത്തിൻ്റെ ആരവം അജ്ഞാത വാഹനങ്ങളുടെ ശബ്ദച്ചീവിടുകളായി ഇരമ്പിയാർക്കുന്നുണ്ടായിരുന്നു.

പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും. സമയം നോക്കുന്നത് അർത്ഥശൂന്യതയാണ്. സമയം നമ്മൾ നോക്കിയില്ലെങ്കിലും അവിടെയുണ്ടാകും.

ഞാൻ അലസവും ബധിരവുമായ വിധം  ശരീരകാമനകളെ മേയാൻ വിട്ട് എഴുന്നേറ്റ് ,ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി നടന്നു.

സോനാഗാച്ചിയിലേക്ക്.

ഇരുട്ടൻ്റെ കറ്റകൾ വഴിയിൽ കൊയ്ത് കൂട്ടി വച്ചിട്ടുണ്ടായിരുന്നു.
പെട്ടെന്ന് ഒരു കുട്ടിയായതുപോലെ തോന്നിച്ചു.അതുകൊണ്ടുതന്നെ നഗര വെളിച്ചത്തിൻ്റെ ചെതുമ്പലുകളിൽ ചവിട്ടി ഞാൻ നടന്നു.
മുന്നിൽ ആ ലക്ഷ്യം കുറേക്കൂടി തെളിഞ്ഞു വന്നു.

സോനാഗാച്ചി .

വേശ്യകളുടെ ഇടം .

ചുവന്നതും വെളുത്തതും കറുത്തതും തടിച്ചതും നീളമുള്ളതും നീളം കുറഞ്ഞതുമായ വൈവിധ്യങ്ങളുടെ ഉടൽ പ്രലോഭനങ്ങൾ .

പെണ്ണിനു പെണ്ണ് തന്നെ വേണം.



പെണ്ണ് രൂപമാണ്.

നല്ല പെണ്ണുങ്ങൾ .
കാമങ്ങളുടെ ഒറ്റയടിപ്പാതകൾ .

സോനാഗാച്ചിയിലെ ഇടവഴി താണ്ടി ഞാൻ ഒരു കെട്ടിടത്തിനു പുറത്ത് നിന്നു.
ആ കെട്ടിടം അതിൻ്റെ മുഖഭാവം കൊണ്ട് പതിതരുടെ മ്ളാനതയും അമർഷവും പ്രകടമാക്കാതിരുന്നില്ല .വെളിച്ചമാകട്ടെ ഒരു ഭയന്ന നിയമലംഘകനെപ്പോലെ ചൂളുകയും പരുങ്ങുകയും ചെയ്തു.

ചിലരെല്ലാം പുറത്തിറങ്ങി പോകുന്നുണ്ടായിരുന്നു. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ദൂരെ നിരത്തിലൂടെ പായുന്ന റിക്ഷകൾ അപ്പോൾ വേഗത കുറച്ചതു പോലെ തോന്നി.

എന്നാൽ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിൽ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എനിക്ക് ഒരു പരിചയവുമില്ല. അയാൾ എൻ്റെ അടുത്തേക്ക് വരികയാണ്.

'എന്നെ അറിയുമോ ?'

ഞാൻ ചോദിച്ചു.

എന്നെപ്പോലെ മധ്യവയസ്സിലേക്ക് മെല്ലെ നീങ്ങുന്ന അയാളും മുഖത്ത് നിരർത്ഥകമായ ഒരു ചെറുപുഞ്ചിരി ഒളിപ്പിക്കാൻ ശ്രിമിച്ചിരുന്നു.എൻ്റെ ചോദ്യത്തിനു അറിയാം എന്നാണ് ഉത്തരം എന്ന് അയാളുടെ ശരീരഭാഷ വ്യക്തമാക്കി തന്നു.

അയാൾ ചോദിച്ചു:
'എന്നെ അറിയുമോ ?'

ഞാൻ സൂക്ഷിച്ചു നോക്കി.

അറിയും. മനസിൽ പറഞ്ഞു.

'നിങ്ങൾ മാധവിക്കുട്ടിയുടെ സോനാഗാച്ചിയിലെ ആ കഥാപാത്രമല്ലേ?സുന്ദരിയായ ഭാര്യയെ മതിവരാതെ അർധരാത്രിയിൽ വീട്ടിൽ നിന്നിറങ്ങി സോനാഗാച്ചിയിലെ പെണ്ണുങ്ങളെ തേടി വരുന്ന അയാൾ ?'.
ഞാൻ പറഞ്ഞു.

ഇപ്പോൾ അയാൾ കൂടുതൽ അടുപ്പമുള്ളവനെ പോലെ കാണപ്പെട്ടു.

'അതെ. സാർ എന്നെ കൃത്യമായി കണ്ടുപിടിച്ചല്ലോ.'

ഞങ്ങൾക്കിടയിൽ വളരെ സുതാര്യവും സംവേദനക്ഷമവുമായ ഒരു മൗനം പ്രത്യക്ഷപ്പെട്ടു.

'സാർ എവിടെ നിന്നു വരുന്നു?' 
അയാൾ ഉത്തരം പ്രതീക്ഷിക്കാത്ത മട്ടിൽ ചോദിച്ചു.

'ഞാനൊരു വായനക്കാരനാണ്. നല്ല കഥകൾ വായിച്ചാൽ അതിലെ ചില കഥാപാത്രങ്ങളെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്.കഥാപാത്രങ്ങളെ ഞാൻ സ്നേഹിക്കുന്നു. അവരോടു സഹതാപവുമുണ്ട്.' ഞാൻ പറഞ്ഞു.

'സാറിൻ്റെ കുടുംബം ?, വീട് ?'

ഞാൻ അതിനു ഉത്തരം പറയുുന്നതിനു  മുന്നേ അയാൾ പോകാൻ തിടുക്കപ്പെട്ടു.

നടക്കുന്നതിനിടയിൽ ,അയാൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു:
'എനിക്ക് കഥയിലേക്ക് മടങ്ങാൻ നേരമായി ' .

അയാൾ പോകുന്നത് കുറേ നേരം നോക്കിയ ശേഷം ഞാൻ ആ പേരുകേട്ട വേശ്യാത്തെരുവിലെ ഒരു കെട്ടിടത്തിനുള്ളിലേക്ക് വേഗത്തിൽ നടന്നു.

നമ്മുടെയൊക്കെ ജീവിതം ഒരു കഥയല്ലാതെ മറ്റെന്താണ് ?


 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ

എം.കെ.ഹരികുമാർ

നമ്മുടെ ഏത് കവിയാണ്
വിഷണ്ണനാവാത്തത്.?


കുഞ്ചൻ നമ്പ്യാർ
വിമർശനത്തിൽ
ദു:ഖിച്ചു.

ചെറുശ്ശേരി
കൃഷ്ണൻ്റെ നീല നിറത്തിലും
വിയോഗത്തിലും ദുഃഖിച്ചു.

എഴുത്തച്ഛൻ
വേദാന്തത്തിൽ ദു:ഖിച്ചു .

ഉണ്ണായിവാര്യർ
നളൻ്റെ ഏകാന്തതയിൽ
ഉള്ളുനീറി ദു:ഖിച്ചു

രാമപുരത്തു വാര്യർ
ജലത്തിൻ്റെ ഒഴുക്കിൽ
ദു;ഖിച്ചു .


കുമാരനാശാൻ
പൂവിൻ്റെ
സുഗന്ധത്തിൽ ദു:ഖിച്ചു .

വള്ളത്തോൾ
വേദത്തിൽ ദു:ഖിച്ചു.

ഉള്ളൂർ
പ്രേമത്തിൽ ദു:ഖിച്ചു.

ചങ്ങമ്പുഴ
പ്രണയിനിയുടെ മൗനത്തിൽ
ദു:ഖിച്ചു .


വൈലോപ്പിള്ളി
മണ്ണിൽ ദു:ഖിച്ചു .

ജി
സൂര്യകാന്തിയുടെ ഏകാന്തതയിൽ
ദു:ഖിച്ചു.

ഇടശ്ശേരി
ഇരുട്ടിൽ ദു:ഖിച്ചു.

അക്കിത്തം
നിഴലുകളിൽ ദു:ഖിച്ചു.


അയ്യപ്പപ്പണിക്കർ
ആത്മാവിൽ ദു:ഖിച്ചു.

*ആന്ദ്രേ ബ്രെഹ്തൺ
പറഞ്ഞതുപോലെ
ഇവർ
എപ്പോഴും ദുഃഖിച്ചില്ല.
ഒരേ പോലെ ദു:ഖിച്ചില്ല .
ദു:ഖം ,അത് ഒരിക്കലും ഒരേ പോലെയല്ല.


*പ്രമുഖ  ഫ്രഞ്ച്  കലാചിന്തകൻ ,കവി.





--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം

എം.കെ.ഹരികുമാർ

അത് ഒന്നല്ല ,
ഒന്നായിരിക്കുന്നില്ല .
ഒന്നിൽ ആയിരിക്കെ
അനേകമാകാനാവും

ഒന്നിൽ തന്നെ
ഇല്ലാതാവാനും
ഒന്നിൽ നിന്ന്
പടരാനും മതി.

ചിലപ്പോൾ അത് ജലമാണ്.
നനഞ്ഞു പടരും
ചിലപ്പോൾ അത്
തീയാണ്.
ഉണങ്ങിയ ഇടങ്ങളെ
എരിച്ചുകൊണ്ടിരിക്കും.

ഒരു അസ്തിത്വമല്ല ;
ഒരു ശരീരമല്ല
ഒരു ജനനമല്ല
ഒരു മരണമല്ല

ഒരേ സമയം
പല അസ്തിത്വമാണ്.
പല ശരീരങ്ങളാണ് ,
പല ശരീരങ്ങളിലാണ് .
പല ജനനങ്ങളാണ്
പല മരണങ്ങളാണ്
അത് ഒരാസക്തിയാണ്
മരിക്കുന്നതിനു മുമ്പ്
അനേകം ശരീരങ്ങളിലേക്ക്
പലായനം ചെയ്യേണ്ടതുണ്ട്.
ശരീരങ്ങളിലൂടെയാണ്
സഞ്ചാരം.


ഒരു സ്ഥിര സങ്കേതമില്ലാത്തതുപോലെ
സ്ഥിര ജീവിതവുമില്ല
അത് ലക്ഷണമല്ല ,
ഗുപ്തമാണ്.
അത് ഗഹനമാണ്
നിഗൂഢമാണ്
ഒരേ സമയം
ഉണ്ടായിരിക്കുകയും
ഇല്ലാതിരിക്കുകയും ചെയ്യുന്നു.

ഒരേ കാലത്ത്
പലയിടത്ത് ജനിക്കുകയും
പലയിടത്ത് മരിക്കുകയും
ചെയ്യുന്നു.
ജനനം ജനനമോ
മരണം മരണമോ
അല്ല.
ജനിക്കാതിരുന്നാലും
ഒരു തിരിവെട്ടത്തിൽ
നിന്നെന്ന പോലെ
അനേകം തിരികളിലേക്ക്
പടരാം.
ജനനമോ സഞ്ചാരമോ
ഏതാണ് ശരി ?

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 കാവ്യഭാരതം   

 എം കെ ഹരികുമാർ

.ഒരു കുഞ്ഞു നിർത്തുള്ളി സമുദ്രത്തിനുള്ളിൽ
കലഹിച്ചു.
ഒരു മഴത്തുള്ളിയുടെ, പ്രഭാത ഹിമകണത്തിന്റെ ,ഓളപ്പിളർപ്പിൽ പൊടിഞ്ഞു ചിതറുന്ന കുമിളകളുടെ
സ്വകാര്യതയ്ക്കായി ആ തുള്ളി
സമരം ചെയ്തു
എന്നാൽ ഓരോ നിമിഷത്തിലും
സ്വയം എന്താണെന്ന് ബോധ്യപ്പെടുത്താനാവാത്ത വിധം
ആ തുള്ളി സമുദ്രമഥനങ്ങളുടെ ആത്മകഥാംശമായി
പിന്നെയും പിന്നെയും കെട്ടുപിണഞ്ഞു കൊണ്ടിരുന്നു.

ആ ശിക്കുമ്പോഴേക്കും അവ്യക്തമാവുന്ന വിധം സമുദ്രം
അതിന്റെ സമസ്യകളെ സമാഹരിക്കയും പുതിയ രൂപാന്തരങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
തുള്ളിക്കു ബോധ്യപ്പെടാനായത് ഇങ്ങനെ: ആത്മലോകത്തിലെ സമുദ്രത്തിൽ അജ്ഞാതമായ ഒരു ലയത്തിന്റെ വിവേകാനന്ദം. കന്യാകുമാരിയുടെ സാമുദ്രിക വിവേ കാത്മകത.
ഓരോ തുള്ളിക്കും അറിയാവുന്നതും
അറിയാത്തതും തമ്മിൽ ഭേദമില്ല.
സമുദ്രജലത്തിലെ തുള്ളികൾ

 എങ്ങനെയാണ് ചേർന്നിരിക്കുന്നത് ?
അത് ഒരു രഹസ്യമാണ്.
വേർപിരിയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ചേർന്നിരിക്കുന്നതാണ്
കന്യാകുമാരിയുടെ തത്ത്വം 

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ബോർഹസിൻ്റെ കഥയിലെ നോവൽചർച്ച
എം.കെ.ഹരികുമാർ

" നിങ്ങളെന്നോട് മരണാനന്തര ജീവിതത്തെക്കുറിച്ച് ,ദൈവ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നു. ഞാൻ പറയുന്നു ,എന്തും സാധ്യമാണ്. സ്വർഗ്ഗം ,നരഗം ,മാലാഖമാർ എല്ലാം സാധ്യമാണ്. ഞാൻ എൻ്റെ ശരീരത്തിനുള്ളിൽ തന്നെ കഴിയുന്നത് ,എൻ്റെ കണ്ണുകളിലൂടെ നിങ്ങളെ നോക്കുന്നത് ,ഞാൻ മനുഷ്യൻ്റെ നാവുകൊണ്ട്, വായ കൊണ്ട്  സംസാരിക്കുന്നത് എല്ലാം വളരെ അസാധാരണമായി എനിക്ക് തോന്നുന്നു.ഇതൊക്കെ നടക്കുമെങ്കിൽ മറ്റ് അത്ഭുതങ്ങളും നടക്കും. എനിക്കെന്തുകൊണ്ട് അനശ്വരത പാടില്ല ? ഞാനൊരു ദൈവമായിക്കൂടേ? എല്ലാം സാധ്യമാണ്. ഒന്നും അങ്ങനെ ഉറപ്പിക്കണ്ട. ഒന്നും തള്ളിക്കളയാനാവില്ല'' - പ്രമുഖ അർജൻ്റൈൻ കഥാകൃത്ത് ഹൊർ ഹെ ലൂയി ബോർഹസ് (Jorge Luis Borges,1899-1986) ഒരിക്കൽ പറഞ്ഞതാണിത്.

പരീക്ഷണാത്മകവും സമാന്തരവുമായ സാഹിത്യാഖ്യാനങ്ങളിലേക്ക് അദ്ദേഹം എങ്ങനെ പ്രവേശിച്ചു എന്ന് ഇത് വ്യക്തമാക്കിത്തരും. കഥ എന്താണെന്ന സങ്കല്പത്തിൽ ബോർഹസ് തൻ്റേതായ ചില ആലോചനകൾ കൂട്ടിച്ചേർത്തു. അതു വരെ ആരും സങ്കല്പിക്കാതിരുന്ന ഭാവനയുടെ തലത്തിൽ ബോർഹസ് ഉറച്ച നിന്നു.ആ ഭാവന യാഥാർത്ഥ്യവും പ്രതീതിയുമായി ഒരേ സമയം മാറി മാറി കളിച്ചു .

ദാർശനികവും ഗഹനവുമായ ഒരു ലോകം കഥയ്ക്കും കഥാകൃത്തിനുമിടയിൽ നിലനില്ക്കുന്നതായി അദ്ദേഹം ചിന്തിച്ചു തുടങ്ങിയതിലൂടെ വായനക്കാർക്ക് എഴുത്തിൻ്റെ വേറൊരു ലോകം തുറന്നു കിട്ടി. ഒരു കഥയുടെ ആദിമധ്യാന്തം അറിയാൻ പരക്കം പായുന്ന വായനക്കാരെയല്ല ബോർഹസ് നേരിട്ടത്.കഥകൾക്കുള്ള തു പോലെ ,കഥയെഴുത്തിലെ അന്ത:സംഘർഷങ്ങളും സങ്കീർണതകളും അറിയാൻ താല്പര്യമെടുക്കുന്ന വായനക്കാരെ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. ബോർഹസിൻ്റെ കഥകളിൽ പരമ്പരാഗതമായ പ്രകൃതി വർണനകളോ കാല്പനികമായ പ്രണയ നിമിഷങ്ങളോ ഇല്ല .വളരെ വ്യക്തിപരമായിരിക്കുമത്. ഒരു കഥാകൃത്തിൻ്റെ ആഭ്യന്തരപ്രശ്നങ്ങൾ അലങ്കോലമാവുകയോ പുതിയ ദിശയിലേക്ക് തിരിഞ്ഞ് വെളിപാടുകളാവുകയോ ചെയ്യുന്നു.

1941ൽ ബോർഹസ് എഴുതിയ An Examination of the work of Herbert Quain എന്ന കഥ പേരു കൊണ്ടു തന്നെ ഒരു കഥയാണോ എന്ന് നമ്മെ  സന്ദേഹത്തിലാക്കും. ഇതൊരു ആസ്വാദനക്കുറിപ്പോ അവലോകന മോ വിമർശനമോ ആയി കരുതാവുന്നതാണ്.അങ്ങനെയാണ് വിവരണം.അതിൽ കഥ കണ്ടെത്താൻ നാം നിയോഗിക്കപ്പെടുകയാണ് .ഒരു സമസ്യാപൂരണത്തിനു നമ്മെ ക്ഷണിക്കുകയാണ് .അല്ലെങ്കിൽ ഒരു വലിയ സമസ്യയുടെ സമുദ്രത്തിലേക്ക് വായനക്കാരെ എടുത്തെറിയുന്നു. അതിലേക്ക് നയിക്കുന്ന ചില വാക്യങ്ങൾ ബോർഹസ് നിരത്തുന്നുണ്ടാകും. പക്ഷേ ,അത് ഒരു മാർഗരേഖ മാത്രമാകും. അതിൽ നിന്ന് ഒരു കഥ വായനക്കാരൻ തിരഞ്ഞു തുടങ്ങണം. തീർച്ചയായും ഒരു കഥ ലഭിക്കാതിരിക്കില്ല. പക്ഷേ, അത് നിങ്ങൾ കണ്ടു പരിചയിച്ച രാജാവിൻ്റെയോ രാജ്ഞിയുടെയോ യുദ്ധങ്ങളുടെ വിവരണമായിരിക്കില്ല. ഒരു കാമുകനും കാമുകിയും സകല ബദ്ധപ്പാടുകളും സഹിച്ച് പ്രണയിക്കാൻ തയ്യാറെടുക്കുന്നതോ ,ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും തോല്പിച്ച് അവർ വിവാഹിതരാകുന്നതോ കണ്ടെന്ന് വരില്ല.കാരണം ആരെയെങ്കിലും കല്യാണം കഴിപ്പിക്കുന്നതോ ,കല്യാണത്തിനു വേണ്ടി സമൂഹത്തിൽ നിന്ന് ചിലരെ തിരഞ്ഞെടുത്ത് സജ്ജരാക്കുന്നതോ ബോർഹസിനു യാതൊരു ലഹരിയും നല്കുന്നില്ല .അദ്ദേഹം തൻ്റെ അസ്തിത്വത്തെ കുഴയ്ക്കുന്ന പ്രശ്നങ്ങളെ ചിന്താപരമാക്കുകയാണ്. സ്പാനീഷ് ഭാഷയിൽ നിന്ന് ഈ കഥ പരിഭാഷപ്പെടുത്തിയത് ആൻതണി ബോണറാണ്.ഒരു കപട ഉപന്യാസമെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. അതിൻ്റെയർത്ഥം ഒരു ഉപന്യാസമായി കഥ നിലനില്ക്കുമെന്നാണ്. പഴയ ഒരു രൂപത്തിൽ നിന്ന് അതിൻ്റെ സത്തയിലേക്ക് പോയി  വേറൊരു ഘടന നിർമ്മിക്കുന്നു. ഇവിടെ ഒരു കഥാകൃത്തിൻ്റെ രചനകളെപ്പറ്റിയുള്ള അവലോകനം നടത്തുന്ന സന്ദർഭം പ്രധാനമായി കാണണം. അയാൾ മരണമടഞ്ഞ ശേഷമുള്ള പത്രക്കുറിപ്പിലൂടെയാണ് കഥ പുറത്തുവരുന്നത്.

കഥയ്ക്ക് കഥാകൃത്തിനെക്കൊണ്ട് പ്രയോജനമില്ല.



എല്ലാ എഴുത്തുകാരും ,കഥ പറയാനാണ് ഒരു സാങ്കല്പിക ലോകത്തിൻ്റെ വിവരണവുമായി വരുന്നത്‌. തങ്ങൾ ഭാവന ചെയ്യുന്നതാണെന്ന് ഓരോ എഴുത്തുകാരനും അവകാശപ്പെടാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതാകണമെന്നില്ല. അങ്ങനെയായാൽപ്പോലും അതിൽ കല്പിതാംശം ഉണ്ടായിരിക്കും. അതെല്ലാം വിചാരസാധ്യതകളായി ഇഴപിരിയുകയാണ്.കഥ പറയുന്ന ആൾ ഒരു കഥാപാത്രമായി വരുമ്പോഴും ഭാവനയാണ് മുന്നോട്ടു വയ്ക്കുന്നത്. കഥാകൃത്ത് താനുമായി മറ്റു കഥാപാത്രങ്ങൾക്കുള്ള ബന്ധത്തെ നിർവ്വചിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. എന്നാൽ മിക്കപ്പോഴും കഥാകൃത്ത് കഥയിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയാണ് പതിവ്. കഥാകൃത്തിൻ്റേതായി ഒരു പേര് കഥയുടെ തുടക്കത്തിൽ കാണാം.എന്നാൽ ആ പേരും, ഒരിക്കലും ചേരാത്ത ഒരു ഘടകംപോലെ വേറിട്ട് കിടക്കുകയേയുള്ളു .ഉത്തരമില്ലാത്ത പ്രഹേളിക പോലെ . അല്ലെങ്കിൽ ഒരു ദയയില്ലാത്ത കാവൽക്കാരനെപ്പോലെ വിമുഖമായി കാണപ്പെടും.എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം ?പ്രയോജനമില്ലെങ്കിലും ഒരാചാരമായി, കഥാകൃത്ത് കപടമായി ചില ചിന്താ ബാധകളെ സംക്രമിപ്പിച്ചുകൊണ്ട് കഥയുടെ ഉടമസ്ഥനെന്ന അവകാശത്തോടെ നേരെ മുൻപിൽ വന്ന്  നില്ക്കുകയാണ്. കഥാകൃത്ത് സൃഷ്ടിച്ചതാണെങ്കിൽ ,അയാൾക്ക് കഥാപാത്രങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതല്ലേ ?വേറൊരു രീതിയിൽ പരിശോധിച്ചാൽ ,കഥയുടെ ആദ്യം കാണുന്ന പേര് കഥാകൃത്തിൻ്റേതാകയാൽ കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല.ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ മരണം' എന്ന ദീർഘിച്ച കഥയിലെ പാത്രങ്ങൾക്ക് ടോൾസ്റ്റോയിയുടെ ഉടമസ്ഥാവകാശം ഒരു യാഥാർത്ഥ്യമല്ല. അവർ തീർത്തും അന്യഗ്രഹജീവികളാണ്, മനുഷ്യൻ്റെ അവസ്ഥയുടെ പ്രതീതി എന്ന നിലയിൽ.ആൻ്റണിയും ക്ളിയോപാറ്റ്‌റയും ഷേക്സ്പിയറുടെ ലോകവുമായി ഒരു ബന്ധവും പുലർത്താതെ വേറൊരു ലോകത്തെ മിഥ്യകളെ അമിതമായ ശക്തി ഉപയോഗിച്ച് വെട്ടിപ്പിളർത്താൻ വൃഥാ ഒരുമ്പെടുന്നു. ഒരു 'കഥ' ഹെൻറി ജയിംസിൻ്റെയോ ജെയ്ൻ ഓസ്‌റ്റിൻ്റെ യോ ആയാലെന്താണ് ? അതിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് വല്ല കാര്യവുമുണ്ടോ ?അതുകൊണ്ട് കഥാകൃത്തിനു കഥയുമായി നേരിട്ട് യാതൊരു ഇടപാടുമില്ല. അയാൾ എഴുതി എന്ന വസ്തുത  വിശ്വസിക്കേണ്ടി വരുന്ന ഒരു യാഥാർത്ഥ്യം എന്ന നിലയിൽ കുറച്ചൊക്കെ ഭദ്രമാണ്. എന്നാൽ അത് ശരിയാണെന്ന കാര്യത്തെ കബളിപ്പിച്ചു കൊണ്ട് കഥയിൽ അയാൾക്ക് വ്യക്തിപരമായി ഇടപെടാൻ ഒരിടമില്ല .അയാൾ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഇടമാണത്. ഈ പ്രശ്നത്തെ മുൻനിറുത്തിയാണ് ബോർഹസിൻ്റെ കഥ വേറൊരു സാങ്കല്പിക എഴുത്തുകാരനു ചുറ്റും കറങ്ങുന്നത്. അദ്ദേഹം ഇതിനായി ഒരു വ്യാജ എഴുത്തുകാരനെ സൃഷ്ടിക്കുന്നു.

ഈ കഥയിൽ ചർച്ച ചെയ്യുന്നത് ഹെർബർട്ട് ക്വെയ്ൻ എന്ന എഴുത്തുകാരനെക്കുറിച്ചാണ്.അങ്

ങനെയൊരാൾ ലോകത്ത് എവിടെയുമില്ല .അത് ബോർഹസിൻ്റെ നിർമ്മിതിയാണ്. എന്നാൽ ബോർഹസ് നിർമ്മിച്ചതുകൊണ്ട് അയാൾ ഒരു എഴുത്തുകാരനല്ലാതാവുകയോ ,യഥാർത്ഥത്തിലുള്ള ഒരാളുടെ പ്രശ്നങ്ങളിൽപ്പെടാതിരിക്കുകയോ ചെയ്യുന്നില്ല .ഹെർബർട്ട് ക്വെയ്ൻ ശരിയായിരുന്നാലും നുണയായിരുന്നാലും ,അയാൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഒന്നുതന്നെയായിരിക്കും. അയാൾ മരിച്ച കാര്യമാണ് കഥാകൃത്ത് പറയുന്നത്. തീർച്ചയായും ആ എഴുത്തുകാരൻ്റെ വലിപ്പത്തിനനുസരിച്ച് പത്രങ്ങൾ അയാളെക്കുറിച്ച് അനുശോചനമോ ചരമവാർത്തയോ  പ്രസിദ്ധീകരിക്കും. ടൈംസ് ലിറ്റററി സപ്ളിമെൻറ് വലിയ പ്രാധാന്യം കൊടുത്തില്ല .സ്പെക്ടറ്ററിൻ്റെ പേജിൽ കുറേക്കൂടി മാന്യമായ ഒരിടം അയാൾക്ക്‌ ലഭിച്ചു.ആ എഴുത്തുകാരനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനം തന്നെ എഴുതിയ ആളുടെ തന്നിഷ്ടപ്രകാരമുള്ളതാണ്. അയാൾ തൻ്റെ താത്പര്യപ്രകാരം പല താരതമ്യങ്ങളും നടത്തുന്നു. അതൊന്നും ശരിയാകണമെന്നില്ല. പല അഭിപ്രായങ്ങളും അങ്ങനെയാണ് .അത് പറയുന്ന ആൾക്ക് ശരിയായാൽ മതി.അതിനു വിധേയമാകുന്ന വ്യക്തി മരണമടഞ്ഞ ആളാണെങ്കിൽ കുറേക്കൂടി എളുപ്പമായി. ആരും തന്നെ യഥാർത്ഥ വസ്തുത വ്യക്തമാക്കാൻ വരികയില്ല .വന്നാൽ തന്നെ ഫലവുമില്ല.കാരണം ,ഒരെഴുത്തുകാരൻ ഒരിക്കലും 'ശരിയായി 'വിലയിരുത്തപ്പെടുന്നില്ല. അയാൾ ചിലപ്പോൾ നിലനില്ക്കുന്നേയില്ല. ഓരോ കോണിൽ നിന്നുള്ള നിരീക്ഷണമാണ് ഉണ്ടാകുന്നത്. അതൊന്നും പൂർണമായി ശരിയല്ല .എന്നാൽ എല്ലാറ്റിലും കുറച്ചു ശരിയുണ്ട്. അത് എപ്പോഴും അതാര്യത അവശേഷിപ്പിക്കുന്നു.

അപ്രത്യക്ഷതയുടെ ആഖ്യാനം .

ക്വെയ്നിൻ്റെ ആദ്യകൃതിയാണ് The God of Labyrinth. അതാകട്ടെ ആകെ കുഴയ്ക്കുന്നതും വായനക്കാരെ മുൾമുനയിൽ നിർത്തുന്നതുമാണ് .ഒരു കൊലപാതകമാണ് വിവരിക്കുന്നത്.പിന്നീട് അതിനെക്കുറിച്ചുള്ള അന്വേഷണവും.എന്നാൽ കഥയിൽ ചില പൊരുത്തക്കേടുകളുണ്ട്. നോവലിസ്റ്റ് തന്നെ വായനക്കാരെ വെട്ടിലാക്കിയിരിക്കയാണ്. സ്വാഭാവിക മായി പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം കഥാപാത്രങ്ങളുടെ കണ്ടുമുട്ടൽ വേറെ എന്തോ മറച്ചുവയ്ക്കുന്നു എന്ന് നോവലിസ്റ്റ് പ്രസ്താവിക്കുകയാണ്. ബോർഹസ് പറയുന്ന എഴുത്തുകാരനും നോവലും യഥാർത്ഥത്തിൽ ഇല്ല.എന്നാൽ യഥാർത്ഥത്തിൽ ഉള്ളത് ഏത് നോവലാണ്, ഏത് എഴുത്തുകാരനാണ്.?എല്ലാം കല്പിതമല്ലേ ?അവിടെ എഴുത്തുകാരൻ യഥാർത്ഥമായിരിക്കുന്നത് എങ്ങനെയാണ്?. മഹാവിമർശകനായ കോളിൻ  വിൽസൺ The God of Labyrinth എന്ന പേരിൽ ഒരു നോവലെഴുതിയിട്ടുണ്ട്. ബോർഹസിൻ്റെ കഥയിൽ സൂചിപ്പിക്കുന്ന നോവലിൻ്റെ പേരാണത്. അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയമായ തത്ത്വചിന്തയാണ് അതിലും നിറഞ്ഞു നില്ക്കുന്നത്.ഇവിടെ ആരാണ് യഥാർത്ഥം ?കോളിൻ വിൽസണോ? ബോർഹസോ? ഹെർബെർട്ട് ക്വെയ്നോ ?ഇതിൽ ആരുടെ പ്ര കൃതിയാണ് മൗലികം? കോളിൻ വിൽസണും ബോർഹസിൻ്റെ കൃതിയും തമ്മിലുള്ളതെന്താണ്‌? ഒരു ബന്ധവുമില്ല .ആ തലവാചകം പരസ്യമായി ഉപയോഗിക്കുകയാണ് വിൽസൺ .വിൽസൺ എഴുതിയ നോവൽ അദ്ദേഹത്തിൻ്റെ സ്വപ്നപദ്ധതിയാണ്. താൻ  അഭിദർശിച്ചത് എഴുതാനുള്ള ശ്രമമാണത്. അത് പൂർണമായി എന്ന് പറയാനാവില്ല. അതിൻ്റെയർത്ഥം, ജീവിതം എന്ന ആപേക്ഷികയാഥാർത്ഥ്യത്തെ ഒരു ഗൂഢസ്വപ്ന പദ്ധതിയാക്കി വിൽസൺ എഴുതിയ നോവൽ ഒട്ടും യഥാർത്ഥമല്ല. ഒരു നോവലിസ്റ്റെന്ന നിലയിൽ താൻ ഒരു അയഥാർത്ഥ വസ്തുതയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നത് തൻ്റെ സ്വപ്നത്തെ അവതരിപ്പിക്കുന്നതിലൂടെയാണ്.ഈ സ്വപ്നം ഒരു ആഖ്യാനം എന്ന നിലയിൽ എഴുത്തുകാരൻ്റെ മേൽ വെല്ലുവിളി ഉയർത്തുന്നു. ആരാണ് യഥാർത്ഥം ? നമുക്ക് വേണമെങ്കിൽ രണ്ടും യഥാർത്ഥമാണെന്ന് വാദിക്കാം.

എന്നാൽ ഈ എഴുത്തുകാരനും നോവലും വൈരുദ്ധ്യമായി നില്ക്കുകയാണ് .ക്വെയ്ൻ എന്ന എഴുത്തുകാരനും അദ്ദേഹത്തിൻ്റെ നോവലും നിലവിലില്ല എന്നതാണ്  പുതിയ അസ്തിത്വപ്രശ്നം .അതുകൊണ്ടു് ബോർഹസും അദ്ദേഹത്തിൻ്റെ നോവലും നിലവിലില്ല എന്നും അനുമാനിക്കാവുന്നതാണ്. സങ്കല്പങ്ങളുടെ സാധ്യതകളിലേക്കാണ് ഇത് നയിക്കുന്നത് . സാഹിത്യത്തിൽ  അപ്രത്യക്ഷതയുടെ ആഖ്യാനമായി ഞാൻ ഇതിനെ നിരീക്ഷിക്കുന്നു. അതിശയകരമായ യാഥാർത്ഥ്യം വേണമെന്ന് വാദിക്കുന്ന ക്വെയ്ൻ  പക്ഷേ ,അതാർക്കും നേടാൻ എളുപ്പമല്ലെന്ന് വിശ്വസിക്കുന്നയാളാണ്.അതുകൊണ്ടാണ് പലരും പുരാതന പുസ്തകങ്ങൾ വായിച്ച് അതിൻ്റെ ആരാധകരായി കഴിയുന്നതെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഈ രണ്ടു പ്രസ്താവങ്ങളും പരസ്പരം ചേരാതെ നില്ക്കുകയാണ്.സാഹിത്യം ആനന്ദം നല്കണമെന്ന കാര്യത്തിൽ തർക്കമില്ല .എന്നാൽ അത് നേടാൻ എന്താണ് പ്രയാസം ?അതിൻ്റെ വഴിയിൽ അർപ്പണത്തോടെ നീങ്ങുന്ന ആൾ അവിടെ എത്തുക തന്നെ ചെയ്യും. പക്ഷേ,എല്ലാവർക്കും അത് ലഭിക്കണമെന്നില്ലല്ലോ അതുകൊണ്ട് എന്തിനാണ് പുരാതന പുസ്തകങ്ങളിലേക്ക്  വീണ്ടും വീണ്ടും ചെന്നെത്തുന്നത് ? ഗതകാല കൃതികൾ നിരന്തരം വായിക്കുന്നവർക്ക് സാഹിത്യത്തിൻ്റെ പരമമായ അസുലഭസന്തോഷം ലഭിക്കുകയില്ല എന്നാണോ ?അതിനോട് എങ്ങനെ യോജിക്കും ? ചുരുക്കത്തിൽ ബോർഹസ് തൻ്റെ നോവലിസ്റ്റിനെ ഒരഴിയാക്കുരുക്കായി പരിചയപ്പെടുത്തുകയാണ്.ഒരെഴുത്തുകാരൻ്റെ മരണവും അതിനെ തുടർന്നുവരുന്ന അനുശോചനക്കുറിപ്പുകളും ഒരു അവിശ്വസനീയമായ ,അതിശയകരമായ ജീവിതാവസ്ഥയെ അന്തർവഹിക്കുന്നു എന്ന വലിയൊരു ആശയമാണ് നല്ലൊരു വായനക്കാരന് ഇതിൽ നിന്ന് കണ്ടെത്താനാവുന്നത്.കഥയുടെ കാര്യത്തിൽ മാത്രമല്ല ,ജീവിതത്തിലെ മറ്റെല്ലാ സംഭവങ്ങളിലും ഇതുപോലുള്ള വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. ഈ അസംബന്ധങ്ങൾ ഒരാളെ അസ്വസ്ഥപ്പെടുത്തുകയും കുഴയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന അന്വേഷണമാണ് ഈ കഥ .

ഒരു കഥയിൽ തന്നെ പല കഥകൾ .

എഴുതപ്പെടാത്ത ഒരു നോവലിനെക്കുറിച്ച് ,ജീവിച്ചിരിക്കാത്ത ഒരു നോവലിസ്റ്റിനെക്കുറിച്ച് എഴുതുന്ന കുറിപ്പിലൂടെ ബോർഹസ് ലഷ്യം വയ്ക്കുന്നത് മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള തൻ്റെ സന്ദേഹങ്ങളും അനിശ്ചിതമായ പരിണാമങ്ങളുമാണ്.ഒരു വിധത്തിലും സംഗ്രഹിക്കാനാവാത്ത നീണ്ട ,തീർത്തും അവ്യക്തവും കുഴഞ്ഞുമറിഞ്ഞതുമായ ഒരു ജൈവാവസ്ഥയുടെ കേന്ദ്രബിന്ദുവാണ് മനുഷ്യനെന്ന് ഈ കഥയിലൂടെ ഏത് നല്ല വായനക്കാരനും ബോധ്യപ്പെടും. അത് തന്നെയാവും കഥാകൃത്ത് ലക്ഷ്യം വയ്ക്കുന്നത്. കഥ തന്നെ ഒരു വിഷമവൃത്തമാവുകയാണ്. കഥ യഥാർത്ഥത്തിൽ നിലനില്ക്കുന്നോ എന്ന ചോദ്യം എവിടെ നിന്നോ നമ്മെ തുറിച്ചു നോക്കുന്നുണ്ട്. കഥയ്ക്കുള്ളിൽ നിന്ന് ദുരൂഹമായ പല ചോദ്യങ്ങളും ഉയരുന്നുണ്ട് .ഒരു കഥ അതിൻ്റെ തന്നെ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കുകയാണ്. അതിൻ്റെ വ്യക്തതയ്ക്ക് വേണ്ടി 'ഏപ്രിൽ മാർച്ച് ' എന്ന കൃതിയെക്കുറിച്ച് എഴുതുന്നുണ്ട്.കഥയ്ക്ക് 'ഏപ്രിൽ മാർച്ച് ' എന്ന് പേരു കൊടുത്തത് പ്രത്യേകിച്ച് ഒരു കാരണവുമുണ്ടായിട്ടല്ലത്രേ.ഏപ്രിലിലോ മാർച്ചിലോ നടന്ന ഒരു സംഭവവും ഇവിടെ വിവരിക്കുന്നുമില്ല. മാത്രമല്ല ,മാർച്ച്ഏപ്രിൽ എന്നതിനു പകരം കഥാകൃത്ത് ബോധപൂർവ്വം ഏപ്രിൽ മാർച്ച് എന്നാക്കിയത് താൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്ന കാലഗണനയിലോ ,നിങ്ങളുടെ പ്രിയപ്പെട്ട മുൻഗണനാക്രമങ്ങളിലോ അല്ലെന്ന് സൂചിപ്പിക്കാനാണ് .ഇത് ഫ്ളാഷ് ബാക്ക് എന്ന സങ്കേതത്തെ അട്ടിമറിക്കുന്ന ഒരു രചനാസങ്കേതമായി കാണാവുന്നതാണ്.

ക്വെയിനിൻ്റെ നോവലിൽ പറയുന്ന കഥയ്ക്ക് ഒരു രേഖീയമായ തുടർച്ചയില്ല .അത് ഒരു സായാഹ്നത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന കുറേപ്പേർ ഏതോ വിഷയത്തെപ്പറ്റി നടത്തുന്ന ചർച്ചയിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ അടുത്ത അധ്യായം ഇതിൻ്റെ തുടർച്ചയല്ല!അതും റെയിൽവേ സ്റ്റേഷനിൽ ആളുകൾ കൂടി നിന്ന് സംസാരിക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ അത് തൊട്ടു തലേദിവസത്തെ ചർച്ചയാണെന്ന് മാത്രം. ഇങ്ങനെ റിവേഴ്സ് ക്രമത്തിൽ നോവൽ എഴുതിയിരിക്കയാണ് .വീണ്ടും അടുത്ത അദ്ധ്യായം അതിൻ്റെ തലേ ദിവസത്തെ ചർച്ചയെക്കുറിച്ചാണ്. എന്തിനാണ് ഈ നോവലിസ്റ്റ് ഇങ്ങനെ കഥയെ തന്നെ തലകുത്തനെ പിടിക്കുന്നത്.പരസ്പരം അറിയാത്ത ആളുകൾ റെയിൽവേ സ്റ്റേഷനിൽ വന്ന് സംസാരിക്കുന്നതിൽ എന്താണ് സംവദിക്കാനുള്ളത് ?ആ സംഭാഷണങ്ങൾ ഇവിടെ കഥാകൃത്ത് ഉദ്ധരിക്കുന്നില്ല. അത് അങ്ങനെ സംഭവിച്ചു എന്ന് മാത്രമേ നമുക്കറിയാവൂ.ഫ്ളാഷ് ബാക്കിൽ ,വളരെ മുമ്പു നടന്ന ഒരു സംഭവം പിന്നീട് കാണിക്കുകയാണല്ലോ ചെയ്യുന്നത് .

ബോർഹസിൻ്റെ കഥയിൽ ചർച്ച ചെയ്യപ്പെടുന്ന നോവലിൽ കഥ പുരോഗമിക്കുന്നത് ഇത് വരെ ആരും പരീക്ഷിക്കാത്ത രീതിയിലാണ്. കാലഗണനയിൽ പിന്നോട്ട് കഥ പറയുന്നു. ഒരു സായാഹ്നത്തിൽ നടന്ന സംഭവത്തിൽ നിന്ന് തൊട്ടുതലേന്നത്തെ സായാഹ്നത്തിലേക്കും പിന്നീട് അതിനു തലേന്നത്തെ സായാഹ്നത്തിലേക്കും കഥ സഞ്ചരിക്കുന്നു. അത് ക്വെയ്ൻ എന്ന എഴുത്തുകാരൻ്റെ പരീക്ഷണമാണ്. അയാൾ കഥ പറയുന്നതിലെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. എന്തിനാണ് അയാൾ കഥ പറയുന്നത് ?ഇതുവരെ സംഭവിക്കാത്ത ,സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കഥ വായനക്കാർക്ക് പറഞ്ഞു കൊടുക്കണമെന്ന നിർബന്ധം അയാൾക്കില്ല. അങ്ങനെയൊരു കഥയില്ല എന്നായിരിക്കും അയാൾ ചിന്തിക്കുന്നത്. അതുകൊണ്ട് കഥ എന്താണെന്ന് സ്വയം തിരക്കുകയാണ് ആ കഥാകൃത്ത് ചെയ്യുന്നത്. ഇതിനു പിന്നാലെ വായനക്കാരെ ഞെട്ടിച്ചു കൊണ്ട് ബോർഹസ് വീണ്ടും ഇടപെടുന്നു. ആ നോവൽ ഒരു ഒറ്റ നോവൽ അല്ലത്രേ .അത് ഒൻപത് വേറിട്ട നോവലുകൾ അടങ്ങിയ ഒറ്റ നോവലാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു നോവലിൽ തന്നെ വിവിധ നോവലുകളെ ഭാവന ചെയ്തിരിക്കുന്നു. എന്നാൽ ഇത് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നില്ല .അപസർപ്പക കഥയും മനശ്ശാസ്ത്ര കഥയും ഇക്കൂട്ടത്തിലുണ്ട്‌.ഒരു കഥ ഒരിക്കലും അതു മാത്രമല്ല ; അതിൽ തന്നെ പലതരം ഭാവനാപരമായ സാധ്യതകൾ കലരുന്നുണ്ട്.ഒരു അലങ്കോലത്തിൽ നിന്നാണ് നാം യുക്തിയുടെ ചരടിൽ ഒരു കഥ കോർത്തെടുക്കുന്നത്. അത് തെളിഞ്ഞു മുകളിൽ നില്ക്കുമ്പോഴും മറ്റനേകം കഥകൾ പിൻവലിയുന്നത് കാണാം. അയാൾ കഥ പറയാനല്ല ശ്രമിക്കുന്നത്. കഥ പറയുന്നതിനെക്കുറിച്ച് തനിക്കുള്ള ചിന്താക്കുഴപ്പം പരിഹരിക്കാനാണ്.ഒരു കഥ എഴുതുന്ന പ്രക്രിയ തന്നെ  ഭാവനയ്ക്ക് വിധേയമാണ്.ഒരു കഥയുണ്ടായിരിക്കണമെന്നില്ലെന്നും ഒരാൾ കഥയെഴുതിയിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിൽ പോലും കഥ എന്ന സാഹിത്യരൂപം അന്തർലീനമാണെന്നും വ്യക്തമാണ് .എന്താണ് കഥ ?അത് കഥയെഴുതുന്നയാളിൻ്റെ വിഭ്രാമകമായ ഒരവസ്ഥയാണോ ?അല്ലെങ്കിൽ അയാൾ തൻ്റെ അയുക്തികവും ഉത്തരമില്ലാത്തതുമായ അനേകം പ്രശ്നങ്ങളെ മെരുക്കാൻ വേണ്ടി സ്വീകരിക്കുന്ന അടവോ? അശാന്തമായ ചിന്തകളെ സൂത്രത്തിൽ ഒരു ചില്ലലമാരയിലെന്ന പോലെ സൂക്ഷിക്കുന്ന ഏർപ്പാടാണോ ? കഥാകാരൻ ഒരു സൃഷ്ടി നടത്തുന്നതിലൂടെ തൻ്റെ വിധ്വംസകവും ഗതികിട്ടാത്തതുമായ ഭാവനകളിൽ നിന്ന് പലായനം ചെയ്യുകയാണ്. ബോർഹസിൻ്റെ കഥ ക്രമേണ ഒരു നിഗൂഢതയാവുന്നത് ആ കഥയുടെ ഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ടാണ്.

മനുഷ്യാസ്തിത്വം പുറമേ പ്രകടമായി തോന്നുമെങ്കിലും അത് വളരെ അവ്യക്തവും സന്ദിഗ്ദ്ധവുമാണ്.ഈ കഥ പരോക്ഷമായി അസ്തിത്വത്തെയാണ് പ്രത്യക്ഷവത്ക്കരിക്കുന്നത്. ഇത് കൂടുതൽ സൂചിതമാവുന്നത് ക്വെയ്നിൻ്റെ ചില സങ്കല്പങ്ങൾ അറിയിക്കുമ്പോഴാണ്‌. അതിൽ ഏറ്റവും പ്രധാനം സാഹിത്യം എന്താണെന്നുള്ളതാണ്.സാഹിത്യം ഭാവന ചെയ്യുമ്പോഴുള്ള ആനന്ദമാണെന്ന് ക്വെയ്ൻ പ്രഖ്യാപിച്ചിട്ടുണ്ട്‌.എന്നാൽ മിക്കവർക്കും ആനന്ദം ലഭിക്കാറില്ലത്രേ .അവർ ആനന്ദം ലഭിച്ചതായി അനുകരിക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് ,ആ മഹത്തായ ആനന്ദത്തെക്കുറിച്ച് അദ്ദേഹം സന്ദേഹിയാന്നെന്നകാര്യമാണ്. അത് അദ്ദേഹത്തിനു ലഭിച്ചു എന്നതിനു മതിയായ തെളിവില്ല .അദ്ദേഹം ധരിച്ചുവച്ചിരിക്കുന്ന ആനന്ദം ഒരു പിരിയൻ ഗോവണി കയറുന്ന പോലെ എന്തോ ആണ്. അതുകൊണ്ടാണ് കഥാപാത്രങ്ങളെ തന്നെ വട്ടം കറക്കുന്നത്‌. കാലഘടന തെറ്റിക്കുന്നു .കഥയുടെ ഒടുവിലെത്തുമ്പോൾ വായനക്കാർ തന്നെ വഞ്ചിതരാവുന്നു. ഇങ്ങനെയായിരിക്കാം ക്വെയ്ൻ ആനന്ദം നേടുന്നത്.അങ്ങനെ നോക്കുമ്പോൾ കഥാഖ്യാനത്തിലൂടെ ആ എഴുത്തുകാരൻ വായനക്കാരെ ദ്രോഹിച്ച്  സന്തോഷം നേടുകയാണ്. തൻ്റെ പ്രമേയങ്ങളെ ക്വെയ്ൻ മനപ്പൂർവ്വം കുഴപ്പത്തിലാക്കുന്നുവെന്ന് ബോർഹസ് എഴുതുന്നത് നാം മുഖവിലയ്ക്കെടുക്കണം .

ബോർഹസിൻ്റെ സാങ്കല്പിക സൃഷ്ടിയായ ക്വെയ്ൻ ചിലപ്പോൾ ബോർഹസ് തന്നെ ആയിക്കൂടെന്നില്ല. ബോർഹസിൽ അനേകം എഴുത്തുകാർ ജീവിക്കുന്നുണ്ടാകും.അവരിൽ ഒരാളാണ് ക്വെയ്ൻ. അയാൾക്ക് സന്തോഷം ലഭിക്കണമെങ്കിൽ വായനക്കാരെ അപ്രതീക്ഷിതമായി കുഴപ്പിക്കണം. കഥാരംഭം മുതൽ വായനക്കാരൻ ഒരു ഘോരവനത്തിലെന്ന പോലെ ചുറ്റിത്തിരിയണം. വായന അവസാനിപ്പിക്കരുത്. വായിച്ചവസാനിപ്പിക്കുന്നിടത്ത് നിന്ന് വീണ്ടും തുടക്കത്തിലേക്ക് തിരിച്ചെത്തി വായിച്ചുകൊണ്ടിരിക്കണം.


കഥയെഴുതുമ്പോൾ ദുരന്തം .

കഥയെഴുതുമ്പോൾ വേറൊരു ദുരന്തം കൂടി സംഭവിക്കുന്നു. ആദ്യത്തെ ദുരന്തം ഒരു കഥയ്ക്കുള്ളിലെ അനേകം കഥകളെ ഒളിപ്പിക്കുകയോ  പുറത്തെടുക്കുകയോ ചെയ്യേണ്ടി വരുന്നതുമൂലം എഴുത്തുകാരനുണ്ടാവുന്ന പ്രത്യേകതരം ക്രൂരമായ ആനന്ദമാണ്. രണ്ടാമത്തെ ദുരന്തം വായനക്കാരനെ വഞ്ചിക്കുന്നതാണ്.അത് വായനക്കാരൻ തെറ്റിദ്ധരിച്ച് നേടുന്ന ആനന്ദമാണ്.അങ്ങനെയൊരു ആനന്ദം കഥാകാരൻ കരുതിവച്ച കെണിയാണ്.അത് വായനക്കാരൻ തനിക്ക് ലഭിച്ചു എന്ന് സ്വയം വിശ്വസി പ്പിക്കുകയാണ്. യഥാർത്ഥത്തിൽ കഥാകൃത്ത് തൻ്റെ വിമുഖവും വിരുദ്ധവുമായ രണ്ട് പ്രമേയങ്ങളെ കൂട്ടിക്കുഴച്ചിരിക്കയാണ്.അങ്ങനെ ഒരു അപായക്കളിയിലൂടെ തൻ്റെ പ്രമേയങ്ങളുടെ യഥാർത്ഥ അവസ്ഥയെ മറച്ചു പിടിച്ച് അയാൾ വായനക്കാരുടെ മുമ്പിൽ വയ്ക്കുന്ന ആ കഥ പ്രതീതിയും അതേസമയം ബഹുസ്വരവുമാണ്. വായനക്കാരനാകട്ടെ ,വൈരുദ്ധ്യങ്ങൾക്ക്  പകരം സമാനതകളും രമ്യതകളുമാണ് തേടുന്നത്.പരസ്പരം പോരടിക്കുന്നതിനെ വിദൂരമായ ഒരു മഹാരമ്യതയിൽ എത്തിച്ച് അതിൽ നിന്ന് സമാധാനപരവും അന്തര്യാമിയുമായ ആനന്ദം നേടുക എന്നുള്ളത് അവൻ്റെ രഹസ്യ അജണ്ടയാണ്. കഥാകാരനെ കൊന്നിട്ടായാലും അവനത് നേടാതിരിക്കാനാവില്ല.

ഇരുപതാം നൂറ്റാണ്ടിൽ മാജിക്കൽ റിയലിസം ,ഉത്തരാധുനികത എന്നീ പ്രവണതകൾക്ക് തുടക്കമിട്ടത് ബോർഹസിൻ്റെ രചനകളാണ്.സാഹിത്യത്തെക്കുറിച്ചുള്ള സാഹിത്യം ബോർഹസ് തൻ്റെ മുഖ്യപ്രമേയമാക്കുകയുണ്ടായി. ഇതാണ് പില്ക്കാലത്ത് ഉത്തരാധുനികതയിൽ സജീവമായ ഒരു ധാരയായത്. 1955 ൽ ബ്യൂനസ് അയേഴ്സ് യൂണിവേഴ്സിറ്റിവിലെ ഇംഗ്ളീഷ് സാഹിത്യ അദ്ധ്യാപകനും നാഷണൽ പബ്ളിക് ലൈബ്രറി ഡയറക്ടറുമായി ബോർഹസ് നിയമിതനായി.എന്നാൽ അമ്പത്തഞ്ചാം വയസ്സിൽ കണ്ണു കാണാൻ വയ്യാതായെങ്കിലും അതിനു ശേഷമാണ് ബോർഹസ് ലോക പ്രശസ്തനായത്  .1960 കളോടെ ബോർഹസിൻ്റെ രചനകൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു.

ബോർഹസ് ഹാസ്ലം  എന്ന നിയമജ്ഞൻ്റയും മനശ്ശാസ്ത്രജ്ഞൻ്റെയും മകനായ ലൂയി ബോർഹസ് ഒൻപത് വയസ്സിൽ തന്നെ ഓസ്ക്കാർ വൈൽഡിൻ്റെ 'ദ് ഹാപ്പി പ്രിൻസ് 'സ്പാനീഷിലേക്ക് പരിഭാഷ ചെയ്തു. ആർതർ ഷോപ്പനോറുടെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ ബോർഹസിനെ സ്വാധീനിച്ചിട്ടുണ്ട്. ആ വഴിക്കാണ് അദ്ദേഹത്തിൻ്റെ സാഹിത്യവ്യക്തിത്വം വേരു പിടിച്ചത്. അസാധാരണവും അയഥാർത്ഥവുമായ കാര്യങ്ങളെ യഥാർത്ഥമെന്ന പോലെ പ്രതിപാദിച്ച് ഒരു ഊരാക്കുരുക്ക് ഉണ്ടാക്കുന്ന രീതി അദ്ദേഹം അവലംബിച്ചു.അർജൻ്റീനയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന Sur മാഗസിനിലാണ് ബോർഹസിൻ്റെ കൂടുതൽ രചനകളും പ്രകാശിപ്പിക്കപ്പെട്ടത്.

സാഹിത്യരചനയിൽ യാഥാർത്ഥ്യം എന്ന് വിവക്ഷിക്കുന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതോ മൂർത്തമായതോ ആകണമെന്നില്ല എന്ന വീക്ഷണമാണ്  ബോർഹസിനുണ്ടായിരുന്നത്. മനസ്സിൽ നിന്ന് സ്വാഭാവികമായി വരുന്നതാണ് പ്രിയം .
I am writing something that stands for my feelings ,or for my thoughts .അതുകൊണ്ട്  ഒരു ഭ്രമാത്മക കഥ കൂടുതൽ യഥാർത്ഥമായി താൻ കാണുന്നുവെന്ന് അദ്ദേഹം പറയുന്നു. 1971 ൽ ദ് കോൺഗ്രസ് എന്ന നീണ്ടകഥ പ്രസിദ്ധപ്പെടുത്തി.Fictions, The Library of Babel , The Aleph, Labyrinths, തുടങ്ങിയവയാണ് പ്രധാന കൃതികൾ .എന്നാൽ നോവൽ എഴുതുന്നതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചല്ല .നോവലിൻ്റെ രൂപത്തോട് പൊരുത്തപ്പെടാനാവാത്തതായിരുന്നു പ്രശ്നം.

 BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...