21 Aug 2014

malayalasameeksha august 15-sept 15/2014

ഉള്ളടക്കം
 ലേഖനം
തമോഗർത്തങ്ങളും പ്രപഞ്ചവും
വെണ്മാറനല്ലൂർ നാരായണൻ

പത്രങ്ങൾ എന്താണ് നമുക്ക് നൽകുന്നത്...?
സലോമി ജോൺ വൽസൻ

 കാഫ്ക - പ്രിയപ്പെട്ട മിലേന
പരിഭാഷ:
വി രവികുമാർ


 കൃഷി

നാളികേര ഉത്പാദക കമ്പനികൾ ലക്ഷ്യ സാഫല്യത്തിലേക്ക്‌
ടി. കെ. ജോസ്‌ , ഐ എ എസ് 

കർഷക ഉത്പാദക കമ്പനികൾ - പുരോഗതിയുടെ പാതയിൽ ഉറച്ച കാൽവെയ്പോടെ
ദീപ്തി നായർ 

നാളികേര കർഷകർക്കു വേണ്ടി മാത്രം...
വിനോദ്കുമാർ പി

ഇന്ത്യയിലെ ആദ്യത്തെ കോക്കനട്ട്‌ ഫാർമർ പ്രോഡ്യൂസർ കമ്പനി
സണ്ണി ജോർജ്‌

സമഗ്ര ജൈവകൃഷി പദ്ധതിയുമായി കറപ്പുറം കമ്പനി
അഡ്വ. ഡി. പ്രിയേഷ്കുമാർ
 തിരിച്ചറിവ്‌
സബിത പ്രഭാകരൻ 

പാലക്കാട്‌ കമ്പനിയുടെ 'പാംഡ്യൂ' നീര വിപണിയിൽ
സി.ജെ.ന്യൂസ്

 കവിത
പാദമൂലങ്ങളിലെ പൊരുൾ
ഹരിദാസ്‌ വളമംഗലം

വേദനിക്കുമ്പോഴും
വി ദത്തൻ

താക്കീത്
ഫൈസൽബാവ

ഋതുമതി
രാധാമണി പരമേശ്വരൻ 

ഇന്നത്തെബാല്യത്തോട്.........
സതീശന്‍ മാടക്കാല്‍ 
Words Words Words
SALOMI JOHN VALSEN

The Firefly
 Dr K G Balakrishnan
കൃഷ്ണനെന്ന ധനികന്‍
ആനന്ദവല്ലി ചന്ദ്രൻ

കാലം.!
ടി.കെ.ഉണ്ണി


മൃഗതൃഷ്ണകെ ജി ദിലീപ്കുമാർ
ഓണനാൾ
രാജു കാഞ്ഞിരങ്ങാട്

തൂക്കിലേറ്റരുത്
അനിൽ കുര്യാത്തി

വൃത്തം, GOSSIPS
ഗീത മുന്നൂർക്കോട് 

എന്തുവഴി?
സുകുമാർ അരിക്കുഴ
ഓണം... പൊന്നോണം...

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
അരിമണികള്‍
സുനിതാ മധു

ഓർമ്മതാളിലൊളിഞ്ഞു കിടന്നൊരു മഞ്ച കേളൻ....
പീതൻ കെ വയനാട്
കൂറത്തുണ്ട്‌
മഹർഷി

കഥ
മുഖ്യമന്ത്രിയുടെ അവാർഡ്
സുനിൽ എം എസ്  

നോവലെറ്റ്
മൂന്നാമതൊരാള്‍  
സുജയ  

WORDS…WORDS…WORDS….

                                         SALOMI JOHN VALSEN.
Words are unseen winds,
Which make us what and who we are.
Which make us feel, we are living to.
Love and even to lead us to the other end.
It leads us the eternal witness,
Of mean vices and wisdom.
It rarely witness compassion.
We are being fallen in pyre.
Mostly disappointed
 With vixen deeply wounded words.
 
Our radiant complaining and serene mind,
With involving risk of adopting an urchin,
Accept the words of our loved ones.
They throw the poisoned arrows
Of words with sharpen ends,
With great elation packed in a colored glittering arch.
Deliver it with unseen cruelty.
They stealthy wound us.
As a two edged sharpen sword.
At times we are empowered within.
The horrible manuscript oh the words,
You give us an abysmal world of sorrows.
You show us the passage.
But it leads us the mysterious aloneness.
An un attaining path of life
The wrong route afar
We fall into the deep unknown trench
Which they made for us deliberately?
Oh God! Why don’t you have merciful?
The symbolic power of words
Make our life biased and bilateral..
It revolts our mind and deeds.
 
We learn to control our senses
Through our solstice points of soul
We chant and murmur by words,
But we weep without ….
And sighs and sighs endlessly at sleepless nights.
Even a single word we hesitate to whisper as that.
Words scratch our soul
And leaving its refreshing scars
 Forever and ever…..
At times we lose our sanity.
Out of mind and out of our being.
Words slap the alignment
Of our sensed unknowingly and
Knowing without solution?
We search for an arch way
To get out of the maze which
Make by words abundant.
In the form of formless wind
Yep it gives us peace in the form
Of an unending war frontier
Oh God why you make words
As the form of swords?
The world is rotating in the axis of words
And the words are dangerously and
Venomously mould an un seen wind?

പത്രങ്ങൾ എന്താണ് നമുക്ക് നൽകുന്നത്...?-സലോമി ജോൺ വൽസൻ


                                  
“The public is wiser than the wisest critic.” George Bancroft (1800-91) American historian.
മാധ്യമങ്ങൾ സമൂഹത്തെ  , വ്യക്തിജീവിതത്തെ അങ്ങേയറ്റം സ്വാധീനിച്ചുകഴിഞ്ഞു. പലചരക്കുകടയിലെ പഴയചാക്കിൽ നിന്നും മൂന്നു നേരം കഴിക്കുന്ന അരിയും കല്ലുപ്പും  വരെ ബ്രാന്ടെറ്റ്ഉല്പന്നമാക്കാൻ കഴിഞ്ഞത്  മാധ്യമങ്ങളുടെ സ്വാധീന വലയിൽ നാം ഒരിക്കലും പുറത്തു കടക്കാനാവാത്ത വിധം അകപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ മുതലാളിത്ത വിപണന തന്ത്രത്തിൻറെ ഏറ്റവും വലിയ തെളിവാണ്.സമൂഹംഎന്തിനും ഏതിനും മാധ്യമങ്ങളെ ആശ്രയിക്കുകയും!!!!
പത്തൊന്പതാം നൂറ്റാണ്ടിലാണ് മാസ് മീഡിയയുടെ വളർച്ചയെക്കുറിച്ച്ചിന്താശേഷിയുള്ള,വിമർശകരും,പ്രതിഭകളും എന്തിനു   സാധാരണ ജനങ്ങളും ചിന്തിച്ചു തുടങ്ങിയത്. ഒന്നാം ലോക യുധധ്തിനുശേഷമാണ് അച്ചടി മാധ്യമങ്ങൾക്കു രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നതു യുറോപ്അടക്കമുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും  ജനതയ്ക്കും വ്യക്തമായത് . 1940, 50 കളിൽ വോട്ടർമാരെ  ഇതിലൂടെ നേരിട്ട് സ്വാധീനം ചെലുത്തുന്ന രീതികൾ  അവലംബിക്കുകയും അതിൽ പൂര്ണ വിജയം നേടാനാവുമെന്ന് പല രാജ്യങ്ങളും നിരീക്ഷിച്ചു കൊണ്ട് മുന്നേറ്രുകയുമായിരുന്നു
  ഇരുപതു വർഷം മുൻപ് കണ്ട ലോകം.,.സമൂഹമല്ല ഇന്നുള്ളത്. അച്ചടിയിൽ നിന്നും കാഴ്ച്ചയുടെ അതിരില്ലാ വനങ്ങളിലേക്ക് മനുഷ്യനെ ഇലക്ട്രോണിക് സാന്ഗേതികത കൂട്ടിക്കൊണ്ടു പോയി. മനുഷ്യനാകട്ടെ സൌകര്യങ്ങൾ , സുഖങ്ങൾ എല്ലാം ഇഷ്ടപ്പെടുന്ന വിവേചന ബുദ്ധിയുള്ള മൃഗമാണ്‌. .സുഖമാണ് മനുഷ്യൻറെ ആത്യന്തിക ലക്ഷ്യം. യുദ്ധങ്ങൾ പോലും സുഖവും സമാധാനവും നേടുവാനാണെന്ന് രാഷ്ട്രനേതാക്കൾ സാർവദേശീയമായി  പ്രഖ്യാപിക്കുന്നു. നമ്മെ വിശ്വസിപ്പിക്കാൻ മാധ്യമങ്ങളിലൂടെ വളരെ തന്ദ്രപരമായി കരു നീക്കുന്നു. ജനാധിപത്യത്തിൻറെ നാലാമത്തെ തൂണായി മീഡിയയെ വിശേഷിപ്പിക്കപ്പെട്ടത് വെറുതെയല്ല.
ഇന്ത്യൻ മീഡിയയും വിനോദ മാധ്യമ വ്യവസായവും കഴിഞ്ഞ ( 2013) വര്ഷം 92,800 കോടി രൂപയുടെ വരുമാനമാണ് നേടിയത്.(FICCI – KPMG REPORT). പ്രതിവർഷം  ഇതു എട്ടു മുതൽ പന്ത്രണ്ടു % വളർച്ച നേടുമെന്നാണ് സർവേകളുടെ കണ്ടെത്തൽ.
നിത്യചൈതന്യയതി  അന്തരിക്കുന്നതിനു  ഏതാനും മാസങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ  നീലഗിരിയിലെ നാരായണ ഗുരുകുലത്തിലെത്തുന്നത് !...കുറെക്കാലത്തെ ഒരു മോഹം. ഒന്ന് ഗുരുവിനെ കാണണം...ജ്ഞാനിയാണെന്ന് പല ലേഖനങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും അറിഞ്ഞ കാലം...ഫേണ്ഹില്ലിലേക്കുള്ള   യാത്രയുടെ തുടക്കം.....മേട്ടുപ്പാളയം  വഴികൾ മഞ്ഞിൻറെ മേൽക്കുപ്പായമണിഞ്ഞു   കിടന്നു. കാഴ്ച്ചയുടെ നീളം കണ്ണുകൾക്ക്കരുതിവെക്കാവുന്നതിലുമപ്പുറത്തെക്കു.
ഒടുവിൽ നിർമലമായ മഞ്ഞിൻ തുള്ളികൾ ഇറ്റുനിന്ന പുൽനാമ്പുകളിൽ ചവുട്ടി നാരായണ ഗുരുകുലമെന്ന പർണ്ണശാലയുടെ മലര്ന്നു കിടന്ന മരപ്പടി കടന്നു പൂമുഖത്തെത്തി. .    
കൂടിക്കാഴ്ച മുൻപേ നിശ്ചയിച്ചിരുന്നു. ഒരു അന്തേവാസി അകത്തേക്ക് ക്ഷണിച്ചിരുത്തി....അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ ഗുരു സന്ദർശകർക്കായുള്ള മുറിയിലേക്ക് വന്നു. ഞാൻ ഒരിക്കൽക്കൂടി പരിചയപ്പെടുത്തി.."കഴിഞ്ഞ ദിവസം അഭിമുഖത്തിനു വേണ്ടി അനുവാദം ചോദിച്ചിരുന്ന പത്രപ്രവർത്തക....."
"ഇരിക്കു...".നേർത്ത നിഗൂഡമായ ചിരി....പ്രധാന പീഠത്തിൽ ചാരിയിരുന്നുകൊണ്ട് പറഞ്ഞു ..." ഞാൻ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ പത്രം വായന നിർത്തി. ഇപ്പോൾ അതിനാൽ മനസ്സമാധനമുണ്ട്....രാവിലെ പത്രം തുറക്കുമ്പോൾ കാണുന്നത് എന്താണ് ? ഇന്നാരു   ഇന്നാരെ കൊന്നു....അങ്ങനെ മനസ്സിന്റെ  സ്വസ്ത്തയത തകര്ക്കുന്ന വാർത്തകൾ കൊണ്ട് പത്രങ്ങൾ നിറയുകയാണു…..’’
അഭിമുഖം നീണ്ടു. തത്വശാസ്ത്രവും രാഷ്ട്രീയവും  കാലിക പ്രശ്നങ്ങളും ഒക്കെയായി . അദേഹത്തിന്റെ പതിമൂന്നാം ചരമവാർഷികത്തിൽ അഭിമുഖം ഏതാണ്ട് 75% പ്രസിദ്ധീകരിച്ചു. 2012 ഇൽ പുഴ ഓണ്‍ലൈൻ മാഗസിനിൽ
                              ഭൌതിക ജീവിതം ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കില്ലെന്ന് നാം വിശ്വസിക്കുന്ന ജ്ഞാനികളിൽ പോലും മാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്നു എന്ന് പറയുവാനാണ് അപ്രസക്തമെന്നു വായനക്കാരന് തോന്നാവുന്ന  കാര്യം ഇവിടെ പറഞ്ഞത്.
ഇന്ന് നമ്മുടെ ഓരോ നിമിഷവും കടന്നു പോകുന്നത് ബോധ - അബോധ തലങ്ങളിലൂടെ  മാധ്യമങ്ങളുടെ സ്പന്ദനവുമായാണ്.കുഞ്ഞുങ്ങള മുതൽ വാര്ധക്യത്തിലൂടെ കടന്നു പോകുന്നവർ വരെ ,      ( ക്ഷമിക്കുക. വാർദ്ധക്യം കേരളത്തിന്റെ പടികയറാൻ അറച്ചു നിൽക്കുന്ന മെട്രോ- സെൻട്രിക് സമൂഹത്തിൽ നാം എത്തി നില്ക്കുന്നു. വാര്ധക്യത്തെ എങ്ങനെ ജീവിതത്തിൻറെ പൂമുഖപ്പടിയിൽ   എത്തിക്കാതിരിക്കാം എന്നും നമുക്ക് മാധ്യമങ്ങൾ തന്നെയാണ് അവബോധം നല്കിക്കൊണ്ടിരിക്കുന്നതും...അഥവാ സ്വയം പര്യാപ്തത നഷ്ടപ്പെട്ടെ ''സീനിയർ സിറ്റിസനെവഴിയിലും പൊട്ടക്കിണരിലുമൊക്കെ എങ്ങനെ തള്ളിയിടാമെന്നും അത് ചെയ്യുന്ന യുവതലമുറ പെരുകിക്കൊണ്ടിരിക്കുന്നു എന്നും നാം അറിയുന്നതും മാധ്യമങ്ങളിലൂടെ തന്നെ.)       സ്വന്തം അസ്തിത്വം തിരയുന്നതും മാധ്യമങ്ങളുടെ പിൻബലത്തിലാണ്.
എങ്ങനെ മാധ്യമങ്ങളെ  ഉപയോഗിക്കണമെന്ന് അറിയാത്തവരാക്കാൻ വരെ സ്വാധീനം ഇവയ്ക്കുണ്ടായി ....അച്ചടിയുടെ വരവോടെ അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ആരംഭിച്ച പടിഞ്ഞാറൻ മാധ്യമ സംസ്കാരം ഇന്ന് എത്രയോ ഉയരത്തിൽ വളർന്നു പന്തലിച്ചു. വർത്തമാന പത്രങ്ങൾ മനുഷ്യമനസ്സിൽ വല്ലാത്ത പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. അന്യ ദേശത്തെ ജനങ്ങളെയും സമൂഹത്തെയും കുറിച്ചറിയാൻ  വാർത്തകൾ വഴിയൊരുക്കി.അവിടെ സംഭവിക്കുന്നത്എന്തെന്നറിയാൻ കാത്തിരുന്നു. ജിഞാസയെ മാധ്യമങ്ങൾ മണത്തറിഞ്ഞുഅത് തങ്ങളുടെ വ്യവസായ താൽപര്യങ്ങളെ വളർത്താൻ എങ്ങനെ ഉപയോഗിക്കാമെന്ന് മാധ്യമ മുതലാളിമാർ മനസ്സിലാക്കി  . കാതങ്ങൾ താണ്ടിയെത്തിയ വിശേഷങ്ങളുമായി പത്രങ്ങളെത്തി. മനുഷ്യൻറെ ബലഹീനതയിലാണ് പത്രങ്ങൾ മൂലധനമിറക്കിയതു.എങ്ങനെ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന്അറിയാത്തവരാക്കാൻവരെ സ്വാധീനം ഇവയ്ക്കുണ്ടായി . അച്ചടിച്ച്വരുന്നതെന്തും മനുഷ്യൻ വിശ്വസിക്കുമെന്ന് പത്രത്തിൽ എഴുതുന്നവരും പത്രമുടമയും കണ്ടു. തുടർന്ന് വന്ന മാർക്കോണിയുടെ കണ്ടുപിടുത്തമായ റേഡിയോ ,അക്ഷരം വായിക്കാനറിയാത്തവരുടെ   ഉള്ളിലേക്ക് കേൾവിയിലൂടെ കൂടുതൽ ശക്തമായി കടന്നു..പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വാർത്തകൾ പതുക്കെ ഗ്രാമങ്ങളി   ലുമെത്തി . അടുത്തത് ദൃശ്യ   രൂപമായ ടെലിവിഷൻ എന്ന വിശ്വരൂപത്തിൽ മനുഷ്യസമൂഹത്തിലെത്തി.തൊട്ടു മുൻപുണ്ടായിരുന്ന രണ്ടു മാധ്യമങ്ങളെയും പെട്ടെന്ന് പിന്നിലാക്കുവാനുള്ള ശക്തി ഇതിനുണ്ടായി . മനസ്സിലെ വായനയിൽ നിന്നും കേൾവിയിലെത്തി പിന്നീട്കണ്ടറിവിലേക്കുള്ള  മാറ്റത്തിൻറെ ശക്തി അപാരമായിരുന്നു.
.    . പതിനാറാം നൂറ്റാണ്ടിലെ ജനങ്ങൾ  പൌരാവകാശവും ഡെമോക്രസിയും  അറിഞ്ഞിരുന്നില്ല. വ്യവസായ വിപ്ലവത്തെ തുടർന്ന് സമൂഹത്തിൽ അടിമുടി സൈധ്ധാന്തികവും ഭൗതികവുമായ മാറ്റം കണ്ടു. വ്യവസ്ഥാപിതമായ പല ആശയങ്ങളും തകിടം മറിഞ്ഞു. ആശയവിനിമയ രംഗം പള്ളികളിൽ ഒതുങ്ങി നിന്നിരുന്ന കാലം.   1439 ജർമ്മൻകാരൻ ജോഹാൻസ് ഗുട്ടെൻബെർഗ് printing ടെക്നോളജികണ്ടുപിടിച്ചു. 1450   ആദ്യമായി  ബൈബിൾ പ്രിൻറ്റ് പുറത്തിറങ്ങി. 1800 കളുടെ അവസാനം  ജൊസഫ്   പുലിറ്റ്സ്റ്റർ പോലുള്ള മാധ്യമ രാജാക്കന്മാർ അച്ചടിയുടെ വ്യാവസായിക മൂല്യം മനസ്സിലാക്കി    രംഗത്തെത്തി. ബിസിനെസിലെ ലാഭക്കൊയ്ത്ത്കണ്ടു ധനശേഷിയുള്ള പല വമ്പന്മാരും പത്രപ്രവർത്തനത്തിലെത്തി. പരസ്യങ്ങൾ ഇടം പിടിച്ചതോടെ രംഗം കൊഴുത്തുപത്രങ്ങൾ തമ്മിൽ കടുത്ത മത്സരം തുടങ്ങി..
വ്യവസായ വിപ്ലവം ടൈപ്പ് സെറ്റിലും പ്രസിദ്ധീകരണത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. 1880   ഫോട്ടോകൾ അച്ചടിച്ച്വന്നത് വായനക്കാരിൽ എന്തെന്നില്ലാത്ത ആവേശമുണ്ടാക്കി.  NEWYORKE DAILY NEWS AND ന്യൂ YORK DAILY MIRROR  പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ അച്ചടിച്ചു. വായനക്കാരിൽ പ്രതീക്ഷിക്കാത്ത ആവേശമുനര്ത്താൻ  ചിത്രങ്ങൾക്കായി
പത്തൊന്പതാം    നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിലും  പത്രങ്ങളുടെ ശക്തി സമൂഹവും ഭരണകൂടങ്ങളും ഒരുപോലെ തിരിച്ചറിഞ്ഞു.
എന്തിനും ഏതിനും സമൂഹം മാധ്യമങ്ങളെ ആശ്രയിക്കുമെന്നത് അച്ചടിയുടെ തുടക്കത്തിൽ , പത്രങ്ങളുടെ തുടക്കത്തിൽത്തന്നെ ജൊസഫ് പുലിറ്റ്സരിനെപോലുള്ള വ്യവസായ കൂർമ ബുദ്ധിയുള്ളവർ മനസ്സിലാക്കി.
അച്ചടിച്ച്വരുന്നതെല്ലാം സത്യമാണെന്ന് കരുതിയവർ റേഡിയോയുടെ വരവോടെ കേൾക്കുന്നതെല്ലാം സത്യമായി വിശ്വസിച്ചു..
             Seeing is believing --കാണുന്നതെന്തും സത്യമാണെന്ന് ജനം  പൂർണമായി  വിശ്വസിച്ചു.. ടെലിവിഷന്റെ വരവോടെ…. അതിനു പിന്നിലെ സാന്ഗേതികതയും സ്ഥാപിത താല്പര്യങ്ങളും മനസ്സിലാക്കാനും വിലയിരുത്താനുമുള്ള ശേഷി ജനത്തിന് ഇല്ലായിരുന്നു.
മൂന്നു മാധ്യമങ്ങളും നാം കരുതിയതിലും വേഗതയിലാണ് ഭാരതത്തിലെത്ത്തിയത്.  ഇതൊക്കെ മാനസികമായി സ്വീകരിക്കുവാൻ വേണ്ടത്ര വിവരമോ പക്വതയോ നമ്മുടെ സാമൂഹ്യ ജീവിതം നമ്മെ പഠിപ്പിചിരുന്നില്ല. അതിൻറെ ബാലാരിഷ്ടതകളാണ് സമൂഹത്തിൽ  ഇന്ന് നാം നേരിടുന്ന നല്ലൊരു പങ്കു പ്രശ്നങ്ങൾക്കും വഴിയൊരുക്കിയത്.
   വാനരവാസന പരിഷ്കൃത സമൂഹങ്ങളിൽ നിന്ന് വരെ മാറ്റിയെടുക്കാൻ എത്ര സിവിൽ ബോധമുള്ളവനെന്നു വീംബിളക്കിയാലും  മനുഷ്യ പ്രകൃതത്തിനു സാധ്യമല്ല. ഇന്ത്യയിൽ കാർഷിക വിപ്ലവം വിഭാവനം ചെയ്തഗാന്ധിജി , മാനസികമായി അപക്വമതികളായ ജനതയെ ബാഹ്യകാമനകൾ എങ്ങനെ സ്വാധീനിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു.
''എനിക്ക് അധികാരമുണ്ടായിരുന്നു എങ്കിൽ പത്രങ്ങളെയെല്ലാം ഞാൻ അടച്ചു പൂട്ടിയേനെ.''  എന്ന് ഗാന്ധിജി പറഞ്ഞതായി കേട്ടിട്ടുണ്ട്.  
സാന്ഗേതികത വെച്ചുനീട്ടുന്ന സൌഭാഗ്യങ്ങൾ മനനം ചെയ്തു അതിൻറെതായ വിധത്തിൽ   ഉൾക്കൊള്ളാൻ അപ്രാപ്തരാണ് ഇന്ത്യക്കാർ എന്ന ഉൾക്കാഴ്ച അദ്ദേഹത്ത്തിനുണ്ടയിരുന്നിരിക്കാം. പുതുമയെ മനുഷ്യർ എക്കാലത്തും സ്വീകരിച്ചിരുന്നു. മാറ്റം പ്രപന്ജ ഊർജമാണ്. ആകസ്മികതയും വിരസതയും ഏതാണ്ട് എല്ലാ മനുഷ്യ സമൂഹങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ശാസ്ത്രവും സാന്ഗേതികതയും ഇതിൻറെ ചുവട്ടിൽ നിന്നും കിളിർത്ത് വളർന്നു ലോകമാകെ പടർന്ന്പന്തലിച്ചു. .
ലോകത്തിൻറെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടത്അച്ചടിയുടെ മേന്മയായി നാം കണ്ടു. അതിരുകൾക്കപ്പുറത്തെ സംസ്കാരങ്ങളും സാഹിത്യവും, രാഷ്ട്രീയവും, മതവുമൊക്കെ നമ്മൾ വായിച്ചറിഞ്ഞു. ശക്തമായ ,തീവ്രമായ ആശയങ്ങൾ കൂടിക്കുഴഞ്ഞു അസന്നിഗ്ദ്ധമായ ചില ചിന്താക്കുഴപ്പങ്ങളിൽ നാമെത്തി. പല തട്ടുകളും,മതങ്ങളും,സംസ്കാരങ്ങൾ കൊണ്ടും വൈവിധ്യമാർന്ന കോടിക്കണക്കിനു സാധാരണക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇതു ഇടയാക്കി. ഉയർന്ന നിലവാരത്തിൽ ജീവിച്ചിരുന്നവർക്ക് അക്ഷര അറിവ് ഉണ്ടായപ്പോൾ സാധാരണക്കാരന് കാലഘട്ടത്തിൽ അതിനുള്ള സാഹചര്യം തീരെ കുറവായിരുന്നു. സമൂഹത്തിൽ നാലിലേറെ തട്ടുകൾ ഉണ്ടായിരുന്നത് വലിയൊരു വിഷമവൃത്തം നമ്മുടെ നാട്ടിൽ സൃഷ്ടിച്ചുഅതിൻറെ അസ്വസ്ഥകളും വിഹ്വലതകളുമാണ് കാലഘട്ടത്തിൽ നാം കാണുന്ന രാഷ്ട്രീയവും സാമൂഹ്യവും സാഹിത്യപരവുമായ അപചയങ്ങൾ എന്ന് തോന്നുന്നത് എത്രത്തോളം ശരിയാണെന്നറിയില്ല. . (ഇനി  ഇതു വായിക്കുന്നവർ തീരുമാനിക്കട്ടെ..)..
.എവിടെ നിന്നോ നമ്മുടെ സമൂഹ മനസ്സിൽ  കാലബന്ധിതമായ , ആപേക്ഷികമായ ഒരു രണ്ടാം പൌര മനോഭാവം ജനിപ്പിച്ചതിൽ കാതങ്ങൾക്കകലെ നിന്നെത്തിയ അച്ചടി യന്ത്രങ്ങളിൽ കൊരുത്തിട്ട അക്ഷരങ്ങളിലൂടെ സംഭവിക്കുകയായിരുന്നു. അതാകട്ടെ..സാഹിത്യകൃതികളുടെ പരിചയപ്പെടുത്തലിലൂടെയായിരുന്നില്ല .
മറിച്ച് വർത്തമാന പത്രങ്ങളിലൂടെയും തുടർന്ന് വന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയുമായിരുന്നു. വിദേശ അധിനിവേശങ്ങൾ ലക്ഷ്യബോധവും ധിഷണാപരമായ ശക്തിയും നഷ്ടപ്പെട്ട ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ഭാരതീയരുടെ ജീവിതം വെറുമൊരു പാവകളിയാക്കി മാറ്റി. അവിടെയും വിദേശീയ കോളനിവൽക്കരണം നട്ടെല്ല് വളച്ചു നോക്കിനിൽക്കാൻ ഈ ജനതയെ പഠിപ്പിക്കാൻ വിദേശാധിപത്യത്തിൽ അടിച്ചു പ്രചരിപ്പിച്ച ഇല്ലാ കഥകളിലൂടെ പത്രങ്ങൾക്കും ലഘു ലേഖകൾക്കും സാധ്യമായി.
        ലോകത്തിൻറെ വാതായനങ്ങൾ മലർക്കെ തുറക്കപ്പെട്ടപ്പോൾ പലതും സംഭവിച്ചു. നല്ലതും മോശമായി തീർന്നതും. സംസ്കാരങ്ങളുടെ കടന്നു വരവ് , അത് ഭൂമിശാസ്ത്രപരമായും ,പാരിസ്ഥിതികമായും ,  വംശീയമായും, ജനിതക വേരുകൾ ഉറച്ച സാമൂഹ്യ ജീവിതത്തെ എങ്ങനെ ,അതും നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവിതചര്യകളെ എങ്ങനെ അനുകൂലമായും പ്രതികൂലമായും ബാധിക്കുമെന്നതു ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യപരിഷ്കര്ത്താക്കളുടെ  പരാജയമായി വിലയിരുത്തേണ്ടി വരും.(നഗരാസൂത്രണത്തിൽ കാലങ്ങൾക്ക് മുന്നേ കണ്ടെത്താൻ കഴിയാതിരുന്ന പാകപ്പിഴകളാണു ഇന്നു നാം നേരിടുന്ന പാർപ്പിട, മാലിന്യ,യാത്രാ ദുരിതങ്ങൾക്ക് കാരണം. സിന്ധു നദീതട സംസ്കാരങ്ങളിൽ കണ്ടെത്തിയ നഗരാവശിഷ്ടങ്ങൾ 2600 ബി.സി യിൽ നമ്മുടെ രാജ്യത്ത് എഴുതാൻ അറിവ് നേടിയ,സുദ്രുഡമായ സാമൂഹ്യ സാമ്പത്തിക മേഖലകൾ നിലനിന്നിരുന്നതായി വിലയിരുത്തുന്നു. വളരെ ശാസ്ത്രീയമായ ഒരു അർബൻ സിസ്റ്റം അന്നുണ്ടായിരുന്നു.., സുവൈജ്‌, അടക്കമുള്ള   സംവിധാനങ്ങൾ  ഓർക്കുക.. നാം പറയുന്നത് ക്രിസ്തുവിനു മുൻപുണ്ടായിരുന്ന ഒരു കാലഘട്ടമാണ്..   
.) .    . പതിനാറാം നൂറ്റാണ്ടിലെ ജനങ്ങൾ  പൌരാവകാശവും ഡെമോക്രസിയും  അറിഞ്ഞിരുന്നില്ല. വ്യവസായ വിപ്ലവത്തെ തുടർന്ന് സമൂഹത്തിൽ അടിമുടി സൈധ്ധാന്തികവും ഭൗതികവുമായ മാറ്റം കണ്ടു. വ്യവസ്ഥാപിതമായ പല ആശയങ്ങളും തകിടം മറിഞ്ഞു. ആശയവിനിമയ രംഗം പള്ളികളിൽ ഒതുങ്ങി നിന്നിരുന്ന കാലം.   1439 ജർമ്മൻകാരൻ ജോഹാൻസ് ഗുട്ടെൻബെർഗ് printing ടെക്നോളജികണ്ടുപിടിച്ചു. 1450   ആദ്യമായി  ബൈബിൾ പ്രിൻറ്റ് പുറത്തിറങ്ങി. 1800 കളുടെ അവസാനം  ജൊസഫ്   പുലിറ്റ്സ്റ്റർ പോലുള്ള മാധ്യമ രാജാക്കന്മാർ അച്ചടിയുടെ വ്യാവസായിക മൂല്യം മനസ്സിലാക്കി    രംഗത്തെത്തി. ബിസിനെസിലെ ലാഭക്കൊയ്ത്ത്കണ്ടു ധനശേഷിയുള്ള പല വമ്പന്മാരും പത്രപ്രവർത്തനത്തിലെത്തി. പരസ്യങ്ങൾ ഇടം പിടിച്ചതോടെ രംഗം കൊഴുത്തുപത്രങ്ങൾ തമ്മിൽ കടുത്ത മത്സരം തുടങ്ങി..
വ്യവസായ വിപ്ലവം ടൈപ്പ് സെറ്റിലും പ്രസിദ്ധീകരണത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. 1880   ഫോട്ടോകൾ അച്ചടിച്ച്വന്നത് വായനക്കാരിൽ എന്തെന്നില്ലാത്ത ആവേശമുണ്ടാക്കി.  NEWYORKE DAILY NEWS AND ന്യൂ YORK DAILY MIRROR  പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ അച്ചടിച്ചു. വായനക്കാരിൽ പ്രതീക്ഷിക്കാത്ത ആവേശമുനര്ത്താൻ  ചിത്രങ്ങൾക്കായി
പത്തൊന്പതാം    നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിലും  പത്രങ്ങളുടെ ശക്തി സമൂഹവും ഭരണകൂടങ്ങളും ഒരുപോലെ തിരിച്ചറിഞ്ഞു.
എന്തിനും ഏതിനും സമൂഹം മാധ്യമങ്ങളെ ആശ്രയിക്കുമെന്നത് അച്ചടിയുടെ തുടക്കത്തിൽ , പത്രങ്ങളുടെ തുടക്കത്തിൽത്തന്നെ ജൊസഫ് പുലിറ്റ്സരിനെപോലുള്ള വ്യവസായ കൂർമ ബുദ്ധിയുള്ളവർ മനസ്സിലാക്കി.
അച്ചടിയുടെ സ്വാധീനം പതിനാറാം നൂറ്റാണ്ടിൽ ഇൻഗ്ലണ്ടിലെയും  യൂറൊപ്പിലെയും ഉന്നതകുലരെയാണ് സ്വാധീനിച്ചതു. ധനവും കീർത്തിയും ഉണ്ടാക്കാൻ അവർ ഇതുപയോഗിച്ചു.  സാധാരണക്കാരന്റെ ജീവിതം മാറ്റങ്ങളില്ലാതെ തുടർന്നു. ..പത്തൊൻപതാം നൂറ്റാണ്ടിൻറെ പകുതിക്കു ശേഷം പത്രങ്ങളുടെ സ്വാധീനം സമൂഹത്തിൽ ഇടത്തരക്കാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ഭരണകൂടാരങ്ങളെ വരെ ഇളക്കിമറിച്ചു. അച്ചടി സാക്ഷരതയെ വിപുലീകരിച്ചു. പ്രശസ്തർ , മതനേതാക്കൾ , ഭരണാധികാരികൾ ,പറയുന്നതെല്ലാം പത്രങ്ങളിൽ അച്ചടിച്ച്‌ വന്നു. പലപ്പോഴും അത് കൂടുതൽ വളച്ചുകെട്ടുകളോടെ തന്നെ. സാധാരണക്കാരൻ ഇവരെയൊക്കെ എങ്ങനെ മനസ്സിൽ പ്രതിഷ്ഠിക്കണം എന്ന് കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ അച്ചുകൾ നിരത്തിപ്പറഞ്ഞു.ഭൂരിപക്ഷം വരുന്ന സാധാരണ ജനം അത് വിശ്വസിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൽ തീവണ്ടിയുടെ വരവോടെ പത്രങ്ങൾ ദൂര ദേശത്തേക്കും എത്തി. ആശയവിനിമയത്തിൽ പള്ളികളുടെ സ്വാധീനം കുറഞ്ഞു .ഭൌതിക ലോകത്തേക്ക് പത്രങ്ങളും പുസ്തകങ്ങളും കടന്നു. ശാസ്ത്രഞ്ഞരെക്കുറിച്ച് ലോകമറിഞ്ഞു. അവരുടെ കണ്ടുപിടുത്തങ്ങളും. അവർ അച്ചടി മാധ്യമത്തിനു മുൻപ് യഥാർത്തത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടവരായിരുന്നു. പത്രങ്ങൾ അവരെ ജനങ്ങളുടെ അടുത്തെത്തിച്ചു. സംഗീതം,തിയേറ്റർ കലകൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ ജനങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. 
സ്വേച്ച്ചാധിപതികളെക്കുറിച്ച് എഴുതി. ഭരണ വാർത്തകൾ ജനങ്ങളെ സന്തോഷിപ്പിച്ചു. ജനം പതുക്കെ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. ഒളിവിലും പരസ്യമായും. അതിനു തങ്ങളുടെ ജീവിതവുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കി. സാമ്പത്തിക , വിദ്യാഭ്യാസ വിദഗ്ദർ ,വൈദ്യശാസ്ത്രഞ്ഞർ ,സ്പോര്ട്സ്കാർ ,പത്രങ്ങളിൽ എഴുതി. യുദ്ധ വാർത്തകൾ രാജ്യ സ്നേഹമുയർത്താൻ ജനങ്ങളെ പ്രേരിപ്പിച്ചു. മനുഷ്യ ജീവിതത്തിൽ അച്ചടി മാധ്യമത്തിനുണ്ടായ പ്രസക്തി എത്ര ശക്തമാണെന്ന് ഈ കാലഘട്ടം തന്നെ തെളിയിച്ചിരുന്നു.
ഇലക്ട്രോണിക് മീഡിയയുടെ വരവ് വർത്തമാനപത്രങ്ങളുടെ  അന്ത്യം കുറിക്കുമെന്ന്  പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തി. ടെലിവിഷൻ വാർത്തകളുടെ തുടക്കത്തിൽ   ജനങ്ങൾ കാഴ്ച്ചയുടെ വിസ്മയത്തിൽ മുങ്ങിയെ ങ്കിലും അൽപ്പം തളർച്ച  പത്രങ്ങൾക്കുന്ടായെങ്കിലും അച്ചടിയുടെ ശക്തി തെളിയിച്ചു കൊണ്ട് വർത്തമാന പത്രങ്ങൾ സമൂഹത്തിൽ കൈ വിട്ടുപോയ ആധിപത്യം വീണ്ടെടുത്തു ,ഏറെക്കാലം കഴിയുംമുൻപേ. 6680 കോടി രൂപയാണ് 2013 ഇൽ തെക്കേ ഇന്ത്യയിൽ മാത്രം അച്ചടി മാധ്യമം നേടിയതെന്ന് എഫ് .ഐ .  സി .സി .ഐ  മീഡിയ റിപ്പോർട്ട്‌ പറയുന്നു. ദൃശ്യ മാധ്യമം 13,470 കോടിയും.  2017 ഇൽ ഇതു 20 % വളർച്ച നേടുമെന്നും  പറയുന്നു. 2013 ഇൽ 14 % വളർച്ചയാണ്‌ പ്രതീക്ഷിച്ചതെന്ഗിലും 11% ത്തിലെ എത്തിയുള്ളൂ. അച്ചടിയെക്കുറിച്ചുള്ള  ഈ കണക്കു കൂട്ടലുകൾ എത്രത്തോളം ശെരിയാകുമെന്നു മേൽപ്പറഞ്ഞ കണക്കുകളിൽ നിന്നും നാം അനുമാനിക്കുമ്പോൾ ഒന്ന് വ്യക്തം.  ദൃശ്യ മാധ്യമത്തെ പിന്തള്ളിക്കൊണ്ട് അച്ചടി ശക്തമായ തിരിച്ചു വരവ് നടത്തും.
ഇതിൻറെ പ്രധാനകാരണം ദൃശ്യമാധ്യമങ്ങളുടെ എണ്ണം പെരുകിയതും. ഒരേ ഒരു ദൂര ദർശനിൽ നിന്നും വാർത്തകൾ മാത്രമുള്ളതായ ചാനലുകൾ വരെ നമുക്കുണ്ടായി. വാർത്തകൾ പ്രളയമായി. അതോടെ വാര്ത്താധിഷ്ടിതമായ പരിപാടികൾ നീർപോള പോലൊഴുകി. രാഷ്ട്രീയ വൈര്യം  ഫണം വിടർത്തിയാടുന്ന വെറും കാഴ്ചകൾ മാത്രമായി ടെലിവിഷൻ. രാഷ്ട്രീയ പോർവിളികൾ കണ്ടു   കേരളത്തിലെ വീടുകളും തട്ടുകടകളും മുടിവെട്ട് കടകളും വരെ മടുത്തു. ഓരോ പാർട്ടികളും അവരവരുടെ നാവായി. ചാനലുകൾ   പെരുക്കി. റിമോട്ടുകൾ അമർത്തിയമർത്തി , വാർത്ത എന്തുമാകട്ടെ അതിലെ സത്യാവസ്ഥ
അറിയാൻ ജനം ശ്രമിച്ചു. ഇപ്പോൾ ഏതാണ്ട് മടുത്തു. വാർത്തകൾ വെറും പൊടിപ്പും തൊങ്ങലും വെച്ച കഥകളായി . അതോടെ പിടിച്ചു നിൽക്കാൻ 24 മണിക്കൂർ വാർത്തകൾ നല്കുമെന്ന് പ്രഖ്യാപിച്ച ചാനലുകൾ വരെ അഴകൊഴമ്പൻ എന്ടെർറ്റൈൻമെൻറ്കളുമായെത്തി.. ബിസിനെസ്സ് തകരാതിരിക്കാൻ. പണം മുടക്കുന്നത് പണമുണ്ടാക്കാനാണ് എന്ന തത്വം ഇന്ന് ഏറെ പാലിക്കുന്നത് മാധ്യമ ലോകമാണ്. കാഴ്ച്ചയുടെ ,കേൾവിയുടെ വെല്ലുവിളികളാണ് ഇന്ന് മാധ്യമങ്ങൾ സമൂഹത്തിനു മുന്നിൽ അഴിച്ചു വിടുന്നത്. ഒരുപറ്റം മേലാള ജനതയുടെ വിഴുപ്പുകൾ ചുമക്കാൻ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരൻ നിന്ന് കൊടുക്കുകയാണ്. കാരണം അത്രയ്ക്ക് സംഘടിതമാണ് മാധ്യമ ലോകം. മാറിയ സാമൂഹ്യ , സാമ്പത്തിക സാഹചര്യത്തിൽ മനുഷ്യൻ മാധ്യമങ്ങളുടെ അടിമയായിക്കഴിഞ്ഞു. ഇതിൽ നിന്നും വീണ്ടും പിന്നിലേക്ക്‌ സമൂഹം നടക്കും. ഒരു  മൂന്നു പതിറ്റാണ്ടിനുള്ളിൽ. കാരണം കാലം ഒരു ചക്രാവസ്തയിലുള്ള പ്രതിഭാസമാണ്. അത് ഒരു സാച്ചുറേഷൻ  പോയിൻറിൽ എത്തിക്കഴിഞ്ഞാൽ പിന്നെ കീഴോട്ടു നീങ്ങും.


വോട്ടു ചെയ്യുവാനും ,ഡ്രൈവിങ്ങിനും .തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലും ഒരു വ്യക്തിക്ക് പ്രായ പരിധികൾ ഉണ്ട്.എന്തിനു ''എ '' സർറ്റിഫിക്കെട്ട് നൽകി സിനിമകൾക്ക്‌ വരെ കാഴ്ച നിഷേധിക്കുന്നു.,18 ഇൽ താഴെ പ്രായമുള്ളവർക്ക്. എന്നാൽ എന്തും അച്ചടിച്ച്‌ പ്രചരിപ്പിക്കുന്ന പത്രങ്ങളുടെ വായനാ മാനദണ്ഡം എന്താണ്. യാഥാർത്ഥ്യവും അയധാർത്യവും എങ്ങനെയാണ് 18 ഇൽ താഴെയുള്ളവർ മനസ്സിലാക്കുക?
വിദ്യാഭ്യാസത്തിൽ പൊതു വിജ്ഞാനം ഒഴിച്ച് കൂടാനാവില്ല. അതിനു '' പത്രപാരായണം  '' കൂടിയേ തീരു എന്ന് അധ്യാപകർ കുട്ടികളോട് നിരന്തരം പറയുന്നു. നാലാം ക്ലാസ്സുകാരൻ പത്രത്തിൻറെ ഏതു പേജു വായിക്കാതിരിക്കണം, അല്ലെങ്കിൽ ഏതു വാര്ത്ത , എന്ന് കൂടി പറയേണ്ടതല്ലേ. എന്താണ്  '' പീഡനം ‘’  അച്ഛൻ മകളെ  തല്ലുന്നതാണോ ? എന്ന ചോദ്യത്തിന് എന്ത് മറുപടിയാണ് കുട്ടിക്ക് കൊടുക്കെണ്ടതെന്നറിയാതെ വിഷമിക്കുന്ന ഒരമ്മയ്ക്ക് മാധ്യമങ്ങൾക്ക് എന്ത് മറുപടി കൊടുക്കാനാവും.? ചാനലുകൾ നമുക്കവരെ കണ്ണുരുട്ടിക്കൊണ്ട് കാണിക്കാതെ മാറ്റി നിരത്താം. വർത്തമാന പത്രങ്ങളോ? നാമെവിടെ എന്ത് പറഞ്ഞു, എങ്ങനെ  അവരെ കാണിക്കാതിരിക്കും
അതിരാവിലെ ഉറങ്ങി കൊതിതീരാതെ ആരെയൊക്കെയോ ശപിച്ചു കൊണ്ട് എഴുന്നേൽക്കുന്ന കുഞ്ഞു വിദ്യാർഥികൾ. അച്ഛന് ചിലരെങ്കിലും ഉമ്മറത്ത്‌ കിടക്കുന്ന , അല്ലെങ്കിൽ പത്രം ഉടമതന്നെ,  തൻറെ പത്രം ഒരു കേട്‌പാടും കൂടാതെ വായനക്കാരൻറെ കയ്യിലെത്തണമെന്ന നിഷ്കർഷയോടെ നൽകിയിരിക്കുന്ന ന്യുസ് പേപെർ ബോക്സിൽ നിന്നും എടുത്തു കൊടുക്കുകയാണ്...അവൻ / അവൾ കാണുന്ന കണി എന്താണ്? അപകടമരണങ്ങളുടെ, കൂട്ട ആത്മഹത്യകളുടെ , യുദ്ധക്കൊലകളുടെ ചിത്രങ്ങളും, അവനറിയാത്ത "പീഡന" കഥകളും..''.കരന്റ്റ്‌ അഫയേർസ്  '' !!!!!!!
രണ്ടു ലോക യുദ്ധങ്ങളിലും പത്രങ്ങളുടെ പങ്കു വളരെ വലുതായിരുന്നു.  രണ്ടാം ലോക യുദ്ധത്തിൽ നാസികൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കാൻ വളരെ തന്ത്രപരമായി ഉപയോഗിച്ച മാധ്യമം ദിനപത്രങ്ങളായിരുന്നു. 1933 ജനുവരി 30 നു ഹിറ്റ്‌ലെർ  അധികാരമേറ്റു . നാസികൾക്ക് വാർത്തകളുടെ മേലുള്ള അധികാരം പരമാവധി നൽകി. പൊതുജനത്തിൻറെ മനശാസ്ത്രം ഇത്രമാത്രം   മനസ്സിലാക്കിയ ഒരു ഭരണാധികാരി അന്നുണ്ടായിരുന്നില്ല. സാധാരണ ജനങ്ങളുടെ മനസ്സിലാക്കുവാനുള്ള ശേഷി വളരെ പരിമിതമാണെന്നും അവർക്ക് ബുദ്ധി കുറവാണെന്നും അദ്ദേഹം വിലയിരുത്തി. മാത്രമല്ല അവരുടെ മറക്കുവാനുള്ള ശക്തിവിശേഷം അപാരമാണെന്നും അദ്ദേഹം നിഗമിച്ചു.
പോപ്പുലർ എന്റെർറ്റൈന്മെന്റ് ആൻഡ്‌ പ്രോപഗാന്ട  
’Evil news rides post, while good news bates ‘’
മന്ത്രിയായി  ജോസെഫ് ഗീബെൽസ് സ്ഥാനമേറ്റു. ലക്‌ഷ്യം പത്രങ്ങളുടെ ചുമതല ഏറ്റെടുക്കലായിരുന്നു. അന്ന് പത്രമുടമകൾ ജൂതർ ആയിരുന്നു, നാസികൾക്ക്, പത്രം വിൽക്കാൻ തെയ്യാറാകാതിരുന്ന ജൂതരുടെ  പത്രങ്ങൾ നിരോധിച്ചു. അവരെ പാപ്പരാക്കി. ഗീബൽസിന്റെ മേൽനോട്ടത്തിൽ ‘’DER  ANGRIFF’  [  ‘’’THE ASSAULT ‘’ ]എന്ന പേരിൽ നാസികളുടെ നാവായ പത്രം ഇറങ്ങി. ഒക്ടോബർ 4 നു 1933 ഇൽ  റെയ്ഷ് പ്രസ് ലോ വന്നു. പത്രപ്രവർത്തനം '' വംശീയ വൃത്തിയാക്കൽ '' ആണെന്ന് ജൂതർ അറിഞ്ഞു ഞെട്ടി.
യുദ്ധം ശക്തമായി. 3,600 പത്രങ്ങളും മാഗസിനുകളും സ്വന്തം കീഴിലാക്കി. ബെർലിൻ പത്രങ്ങളിലെ എഡിറ്റർമാരെ ഓരോ ദിവസവും കണ്ടുകൊണ്ട് എന്താണ് അന്നന്നത്തെ പത്രങ്ങളിൽ വരേണ്ടതെന്നും  എഴുതേണ്ടതെന്നും ആജ്ഞാപിച്ചു. നേരിട്ടു പറയാൻ പറ്റാത്തവർക്ക് ( ദൂരെയുള്ള )  റ്റെലെഗ്രാമിലൂടെ
നിർദേശങ്ങൾ കൊടുത്തു. യുധ്ധത്തെക്കുറിച്ചു നാസികൾക്ക് അനുകൂലമായി മാത്രം വാർത്തകൾ!!!! അതായിരുന്നു ഗീബൽസിന്റെ പത്രധർമം.
ഇന്നു ഏകദേശം  82237  വർത്തമാനപത്രങ്ങളും,20,998 മാഗസിനുകളും ഇന്ത്യയിലുന്ടെന്നു  കണക്കാക്കുന്നു.  ലോകത്ത് ഏറ്റവും കൂടുതൽ  പത്രങ്ങൾ അച്ചടിക്കുന്നതും നമ്മുടെ രാജ്യം തന്നെ. മലയാളത്തിൽ 265 പത്രങ്ങളും 264 മാഗസിനുകളും. (2013..സവാൽ. കോം).
അച്ചടിയെ  ''ശബ്ദത്തിൻറെ ദ്രിശ്യ ഭാഷയിലൂടെയുള്ള തർജമ ''. എന്നാണ് മാർഷൽ മാക്‌ലൂഹൻ  വിശേഷിപ്പിച്ചത്‌.
ഒരു നുണ നൂറു തവണ ആവർത്തിക്കപ്പെട്ടാൽ അത് സത്യമായി മാറുമെന്നു വിളംബരം ചെയ്യുകയും തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് ഗീബൽസ്. ഹിറ്റ്ലെരെ സ്വേച്ച്ചാധിപത്യത്തിൽ   ആറാടിക്കാൻ ഗീബൽസിന്റെ  പത്രങ്ങളിലൂടെയുള്ള നുണ പ്രചാരണ തന്ത്രങ്ങൾക്ക് കഴിഞ്ഞു. എന്തിനു നുണ പ്രചാരണങ്ങളെ '' ഗീബൽഷ്യൻ സിദ്ധാന്തം '' എന്ന് ഇന്നും നിലനില്ക്കുന്ന ഒരു ശൈലിയായി ലോകം മുഴുവൻ ഉപയോഗിക്കുന്നു.                                 
പത്രങ്ങൾ നമുക്ക് നൽകിയത് വാർത്തകൾക്കൊപ്പം പുതിയൊരു സംസ്കാരമായിരുന്നു. അതിരുകളില്ലാത്ത വായനയുടെ, അറിവുകളുടെ വിസ്പോടനം.  കച്ചവട താൽപ്പര്യങ്ങൾക്കൊപ്പം അത് മാനവ സമൂഹത്തെ കൈ പിടിച്ചു കൊണ്ടുപോയി.
ഒരു വ്യക്തി അല്ലെങ്കിൽ സമൂഹം എന്ത് ചിന്തിക്കണം , എന്ന് ഒരു തത്വത്തിനും നിഷ്കർഷിക്കാനാവില്ല.   അതുപോലെ തന്നെയാണ് തൻറെ  ജീവിതത്തിൽ അവൻ എന്ത് വായിക്കണം എന്നതും. ഭരണകൂടങ്ങൾക്ക് പലതും കീഴ്മേൽ മറിക്കാം. ബൈബിളും  വേദങ്ങളും അടക്കം  വിശ്വവിഖ്യാതമായ പല മഹാഗ്രന്ഥങ്ങളും  കത്തിച്ചതായി ചരിത്രം. പക്ഷെ അക്ഷരങ്ങളെ ഒരിക്കൽ മനസ്സോടു ചേർത്ത് വെച്ച മനുഷ്യന് അവയുടെ അവാച്യമായ   ആന്തരിക   ശക്തി   തീർത്തുവെച്ച പദ്മവ്യൂഹത്തിനുള്ളിൽ   നിന്നും പുറത്ത് കടക്കാനാവില്ല.
 ആരാണു പ്രായപൂർത്തിയായ ആളെന്നും എന്താണ് അയാളുടെ ധര്മമെന്നും നിയമം എത്ര കണ്ടു അനുശാസിക്കുന്നു  എന്ന് ഒരു അടൽട്ടിനും സത്യത്തിൽ വ്യക്തമല്ല. ബാല്യം, കൌമാരം, യൗവ്വനം , വാർദ്ധക്യം എന്നീ ജീവിത ഘട്ടങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് അയ്യായിരം വർഷങ്ങൾക്കു മുൻപ് പറഞ്ഞു വെച്ച ''സനാതന ധർമം '' എന്നൊരു സംഹിത നമുക്കുണ്ടായിരുന്നു. അതിലേക്കു മടങ്ങിപ്പോകണമെന്ന മൂരാച്ചി ആശയമല്ല ഇതെഴുതുന്ന ആൾ പറയുന്നത്. മാറിയ കാലഘട്ടത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനെത്തിയിരിക്കുന്ന,   വ്യാജ യാധാര്ത്ത്യങ്ങൾ മലവെള്ളം പോലെ സമൂഹത്തിൽ ഒഴുക്കി വിടുന്ന പത്രങ്ങളുടെ നിറം പിടിപ്പിച്ച നുണകൾ തിരിച്ചറിയാൻ , സത്യം തെളിയിക്കാൻ പോലീസ് കുറ്റ വാളികൾ എന്ന്  കരുതുന്നവർക്ക് നേരെ ഉപയോഗിക്കുന്ന നുണ പരിശോധന യന്ത്രം , ബ്രെയിൻ മാപ്പിങ്ങ് തുടങ്ങിയവ നാം എങ്ങനെ മാധ്യമങ്ങൾക്കു നേരെ പ്രയോഗിക്കും എന്ന് ചിന്തിക്കേണ്ട കാലഘട്ടത്തിൽ എത്തിയിരിക്കുന്നു എന്ന് വളരെ വിഷമത്തോടെ പറയട്ടെ.
ഓരോ ഭാരതീയനും നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി പത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ വളർന്നു കഴിഞ്ഞു. നാട്ടു വാര്ത്തകളും, രാജ്യ വിശേഷങ്ങളും, ലോക സംഭവങ്ങളുമെല്ലാം   നമ്മുടെ പ്രഭാതങ്ങൾക്ക് കൂട്ടിനെത്തുന്നു.  ഉറക്കം വിട്ടുണർന്ന തലച്ചോറിൻറെ പ്രാതൽ വിഭവങ്ങൾ..അബോധപൂർവം നമ്മുടെ അന്നത്തെ ദിവസത്തെ സ്വാധീനിക്കുന്നുണ്ട്.
 ഒരു വാർത്ത അത് രാഷ്ട്രീയമാകട്ടെ , സാമൂഹ്യമാകട്ടെ , കുറ്റ കൃത്യമാകട്ടെ  പിറ്റേന്ന് പിന്നെ എന്ത് സംഭവിച്ചു എന്നറിയാൻ ആകാംക്ഷയോടെ പത്രം കയ്യിലെടുക്കുന്നവർ കാണുന്നത് തലേ ദിവസം നാം വായിച്ച വാർത്തകൾ പലതും കീഴ്മേൽ മറിയുന്നതാണ്. വാദി പ്രതിയാകും ഒരു പത്രത്തിൽ. മറുപത്രത്ത്തിൽ പ്രതി വാദിയാകുംഅടുത്തതിൽ ചിലപ്പോൾ വാർത്ത തന്നെ കാണാതാകും. ഉദാഹരണങ്ങൾ പറഞ്ഞു സമർത്തിക്കേണ്ടതില്ലെന്ന്മാന്യവായനക്കാർക്കറിയാം.  ‘’ഫോളോ അപ്’’ എന്നത് മറന്നേക്കുക. ചില വാർത്തകളുടെ..ഒന്ന് രണ്ടു ദിവസം കൂടി നമ്മൾ ജിജ്ഞാസയോടെ പത്രത്തിൽ പരതും. വാർത്തകൾ പല പല താൽപര്യങ്ങളുടെ പേരിൽ പൂഴ്ത്തിവെക്കും...എന്തിനു ,എന്ത് കൊണ്ട് ,എന്നൊന്നും പൊതു ജനം ചോദിക്കില്ലെന്ന് പത്ര ഉടമകൾക്കറിയാം. വാർത്ത എഴുതുന്നവർക്കറിയാം..അതിനു നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടോ..? ഉണ്ടെങ്കിൽ എന്തെ പത്രങ്ങൾ പറയുന്നത് അപ്പാടെ വിഴുങ്ങി നമ്മൾ മന്ദ ബുധ്ധികളാകുന്നുജനങ്ങളുടെ മനസ്സ് പണ്ടേ കണ്ടിരുന്നു  ഹിറ്റ്ലെർ.നാമൊന്നും യഥാർത്ഥത്തിൽ അറിയില്ല. കാരണം പുതിയ സംഭവ പരമ്പരകൾ നമ്മെ ഓരോ പ്രഭാതത്തിലും  കാത്തിരിക്കുന്നു...നമ്മളും അവ സൃഷ്ടിക്കുന്ന സെൻസെഷനലിസത്തിൻറെ മായയിൽ കഴിയുന്നു. ആ ഒഴുക്കിൽ മുന്നോട്ടു വെറുതെ ഒഴുകിക്കൊണ്ടേയിരിക്കും. തുടർന്നുണ്ടായതെന്തു എന്നറിയാൻ കഴിയാതെ സ്വന്തം യുക്തിക്കനുസരിച്ചു നാം പലതും നിഗമിക്കും. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്.
എന്താണ് പത്ര ധർമം?  

--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...