Showing posts with label rajesh chithira. Show all posts
Showing posts with label rajesh chithira. Show all posts

27 Jun 2014

ആതുരം



രാജേഷ്‌ ചിത്തിര.



ഒരു വനം.
പൂക്കള്‍ ചൂടി മരങ്ങള്‍
ചിറകുകള്‍ ഉടലോടു ചേര്‍ത്ത് 
പക്ഷികള്‍,
ഏതോ പാട്ടു മൂളിക്കൊണ്ട്
ഒരരുവി,
നമുക്കു ചുറ്റും,
നമുക്കൊപ്പം,
ചലിക്കുന്നു. 

മുന്നില്‍ ചലിച്ചു
കൊണ്ടിരുന്ന നീ
നില്‍ക്കുന്നു ഒരു ഞൊടി.

നില്‍ക്കുന്നു,
മരങ്ങള്‍, 
പക്ഷികള്‍
ഞാന്‍

എല്ലാം
നില്‍ക്കുന്നു.

പുഴമാത്രം 
ഒരു ഞൊടി നിന്ന്,
ഏതോ പാട്ടിനു 
കാതോര്‍ക്കുന്നു.

വീണ്ടും ഒഴുകുന്നു.

ആ പുഴയാണ് 
ബാക്കി വന്ന കടല്‍.

നമുക്കിടയില്‍.

27 Mar 2013

പുസ്തകചിന്ത



ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര


  ഫാസിലിന്റെ  കോമ്പസും വേട്ടക്കോലും എന്ന   നോവലിനെക്കുറിച്ച്


ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസിൽ പറയുന്നത്.( മാതൃഭൂമി ബുക്സ്/).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവൽ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയിൽ പറയുന്നു. അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോൾ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളിൽ നിന്നു വരുന്നവരും എന്നാൽ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങൾ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില് ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. നമ്മുടെ കാലത്തെ ബസ്സുകളിൽ എറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുണ്ടായേക്കുന്ന സേഫ്റ്റിപിന് എന്ന നിസാര ഉപകരണത്തിന്റെ സ്ഥാനത്താണ് നോവലില് കോമ്പസ്സ് പ്രത്യക്ഷപ്പെടുന്നത്.
" ജീവനോടെ തീയിലെറിയപ്പെടുന്ന ആമകൾ അയ്യപ്പന്റെി കുട്ടിക്കാലത്ത് ഒരു പതിവു കാഴ്ചയായിരുന്നു. തീയിൽ എറിയപ്പെടുന്ന ആമകൾ ഒരു ചൂഴ്നിലയിൽ എത്തിപ്പെടുന്നതായി അയ്യപ്പന് തോന്നിയിട്ടുണ്ട്; തോടിനുള്ളിലേക്ക് വലിച്ച കാലുകളും തലയും പുറത്തേക്ക് നീട്ടണോ വേണ്ടയോ എന്ന കുഴപ്പം പിടിച്ച അവസ്ഥ. ആമകളിൽ ഭൂരിപക്ഷവും തോടിനുള്ളിൽ തന്നെ തങ്ങളെ  പൂർണമായും ഒളിപ്പിച്ചുകൊണ്ട് മരിച്ചുപോകുന്നു. ന്യൂനപക്ഷത്തിന്റെ കാലുകളും തലയും മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ പുറത്തേക്ക് നീണ്ട് തീയുമായി മല്ലടിച്ച് വെന്തുപോകുന്നു.അയ്യപ്പന്റെ കുട്ടിക്കാലത്തിന്റെ ഓര്മതകളിൽ തീയിനെ തോല്പിച്ച ഒരാമയുണ്ട്. ആമകളെ തീയിലെറിഞ്ഞ് അമ്മ മറ്റേതോ പണികളിലേക്ക് തിരിഞ്ഞതായിരുന്നു. അപ്പോഴാണ് ആമകളിൽ  ഒന്ന് കാലുകളും തലയും പുറത്തേക്ക് നീട്ടി കനലുകളിലൂടെ നടന്ന് തീയിനു പുറത്തെത്തിയത്. അയ്യപ്പൻ നോക്കിയിരിക്കെ അത് കോളനിവീടുകളുടെ പിറകിലേക്ക് വെന്തുനടന്നു.ആമത്തോടുകൾ ചിതറിക്കിടക്കുന്ന മാട്ടമിറങ്ങി വയലിൽ നെല്ചെടികള്ക്കികടയിൽ വെള്ളത്തിൽ മറഞ്ഞു. ആമ രക്ഷപ്പെട്ട കാര്യം അയ്യപ്പൻ രഹസ്യമായി സൂക്ഷിച്ചു.എണ്ണം കൃത്യമായി അറിയാത്തതു കൊണ്ടോ എന്തോ അമ്മ അത് അറിഞ്ഞുമില്ല. ആ ആമയ്ക്ക് എന്തു സംഭവിച്ചിരിക്കും?.....പലപ്പോഴും അയ്യപ്പൻ ചിന്തിച്ചിട്ടുണ്ട്.അത് മരിച്ചു പോയിരിക്കുമോ?.....അതോ....പിന്നീട് കുറേ കാലത്തേക്ക് അച്ഛൻ ആമകളുമായി എത്തുമ്പോഴൊക്കെ പുറന്തോടിന്റെ അടിവശത്ത് കരിഞ്ഞ പാടുകളുള്ള ഒരു വെള്ളാമ കൂട്ടത്തിലുണ്ടോ എന്ന് നോക്കുന്നത് അയ്യപ്പൻ പതിവാക്കിയിരുന്നു"
നായാടിക്കൂട്ടമെന്നത് വര്ത്തമാന കേരളീയ സമൂഹമെന്ന് ഒരു വിശാലവായനക്ക് തയ്യാറാകുമ്പോൾ തീയ്യില് ചുടപ്പെടുന്ന ആമകളാവുന്നത് ഓരോ മലയാളിയുമാണ്. വെന്തുമരിക്കലിൽ നിന്ന് രക്ഷപെടുന്ന ഒരു ആമയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഒരോ പ്രവാസിയും ഇങ്ങനെ രക്ഷപെട്ടവനാവണം, വയലുകളിലെ ആമയെന്ന് അവന് മരുഭൂമിയിലെ പരിചിതങ്ങളിലെ സ്വയം വെന്തുമരിക്കുന്നുവെന്ന് അനുഭവിക്കുന്നുണ്ടാവണം. ഗോത്രപ്പഴമയിലേക്ക് അതിന്റെ ആചാരങ്ങളെന്ന ഉൾവഴികളിലേക്ക് അനായാസമായി വായനക്കാരനെ കൊണ്ടുപോകാൻ ഫാസിൽ എന്ന എഴുത്തുകാരനു കഴിയുന്നുണ്ട്. ഭീതിയുടെ,അശാന്തിയുടെ സ്വത്വനഷ്ടത്തിന്റെ അടയാളപ്പെടുത്തലാവുന്ന ഈ നോവൽ സമകാലിന ജീവിതാവസ്ഥകളിൽ ഒരു നല്ല വായനാനുഭവമാകുന്നു.വേട്ടക്കോൽ എന്നത് നായാടിയുടെ ഇരതേടാനുള്ള ആയുധമാണ്.കണ്ണടച്ചു തുറക്കലിന്റെ ക്ഷണികതകളിൽ തുടച്ചുമാറ്റപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ആയുധം തന്നെ ഇരയുടെ രൂപകമാണ്. ഒരേ സമയം ഇരയും വേട്ടക്കാരനുമെന്ന് ദ്വന്ദ്വത്തിന്റെ ഒരു ബിംബമായി നോവലിലുടനീളം അത് നിസ്സഹായതയുടെ പ്രതീകമാവുന്നു. എടുത്തു പറയേണ്ട ഒരു പോരായ്മയായി വായനയിൽ അവശേഷിക്കുന്നത്, നോവലിന്റെ പലഭാഗത്തും എഴുത്തുകാരൻ  പുലർത്തുന്ന അവതരണത്തിലെ പിശുക്കാണ്.വളരെ ശ്രദ്ധേയമായ നിരവധി കഥകളുടെ സൃഷ്ടാവിന്റെ ആദ്യ നോവൽ എന്ന നിലയിൽ ഈ പുസ്തകത്തെ സമീപിക്കുമ്പോൾ കഥകളിൾ പുലര്ത്തുന്ന ആറ്റിക്കുറുക്കൽ നോവലെന്ന മാദ്ധ്യമത്തിന് ഒരു പോരായ്മയായി മാറുന്നുണ്ട്, പ്രത്യേകിച്ചും ഒരു ജനവിഭാഗത്തെ അവരുടെ ആചാരാനുഷ്ഠാനങ്ങളെപ്പ്റ്റി പരിചയപ്പെടുത്തുന്ന ഇടങ്ങളിൽ. ഒരു പെണ്പക്ഷരചന എന്ന നിലയിലും വായിച്ചെടുക്കാവുന്നതാണ് ഈ നോവൽ.

20 Sept 2012

ചില അശുഭചിന്തകള്‍, കണ്ട്രിയെ പറ്റിത്തന്നെ.




ന്നും, ഒന്നുമൊന്നും മാറിട്ടൊന്നുമല്ല, നമ്മളോ അവരോ ആരും തന്നെ. അഴകെന്നോര്ത്തിുരുന്ന സ്വല്പ്പം മെഴുക്കങ്ങൂര്ന്നു പോയെന്നേയുള്ളൂ. പതിയെപ്പതിയെ തിരിച്ചെത്തും എല്ലാം. മറവിയുടെ രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ അത്ര വേഗം മറക്കാനാവില്ലെന്നറിയാമല്ലോ?

സ്ഥലകാലങ്ങളെ അടക്കിയൊരു പേടകത്തില്‍ നിന്നെന്നപോലൊരു ശലഭം തന്റെ വിരലുകളില്‍ ഭൂതകാലത്തിന്റെ മണങ്ങളിലേക്ക് തിരിച്ചു പോവുന്നതിന്റെ അവ്യക്തതിരലിലെ തീചൂടന്‍‍ പകത്തുടര്ച്ച യാണ് ഓരോ തെരുവിന്റെ തുടക്കവും.

വേട്ടയാടപ്പെടുന്നൊരു ഹിംസ്രജന്തുവിന്റെ കാടന്‍ തിരിഞ്ഞോട്ട മൗനം, ഒരു മരത്തിന്റെ തണലെന്ന് പോലും അവശേഷിക്കലില്ലാതാവുമെന്ന തിരിച്ചറിവിന്റെ ക്രൗര്യഭാവങ്ങളണിയുന്ന മനുഷ്യമുഖമ്മൂടികളുടെ തെരുവുകള്‍. നമ്മള്‍ കാടുകളിലേക്ക് മണത്തിലേക്ക് മടങ്ങുന്ന പോലെ രാജ്യം നമ്മളിലേക്കെത്തുന്നു...


വായിച്ചറിഞ്ഞിട്ടൂള്ള യുദ്ധസമാനമായ പിറുപിറുക്കലിന്റെ ഒരു ചിതറല്‍ രാജ്യങ്ങള്ക്കിതപ്പുറം കേള്ക്കാനനാവുണ്ട്. സൈനികരില്ലാത്ത ഒരു യുദ്ധത്തെപ്പറ്റി സ്വയം പ്രഖ്യാപിത സര്വ്വിസൈന്യാധിപന്മാര്‍ അവരോട് തന്നെ തര്ക്കി ച്ച് ഒരു തീരുമാനത്തെ കാക്കുന്ന പോലെ.

കഠിനപരിശീലനം കൂടാതെ പൂര്വ്വി ക പൃഷ്ഠതഴമ്പുകൊണ്ട് ആനക്കാര്‍ മാത്രമല്ല രാഷ്ട്ര / രാഷ്ട്രീയ ബോധമില്ലാത്ത സൈനികരാവുന്നവരുടേ സര്വ്വ് സൈന്യാധിപത്യ കോട്ടുവായകള്‍ കൊണ്ട് സമ്പന്നം തന്നെ വര്ത്ത മാനം. കോട്ടുവായകളുടെ പെരുമഴകളാല്‍ ക്ഷോഭസമുദ്രമാവുന്നുണ്ട് ഈ രാജ്യം.

എവിടെയെല്ലാം നിന്നെ കണ്ടെന്ന്, കണ്ടമാത്രയില്‍ സ്വപ്നങ്ങള്‍ ഇലയര്ന്നു വീണ കുളത്തിലെ മത്സ്യത്തെ ഓര്മ്മി പ്പിച്ച് ഉറക്കത്തില്നിുന്ന് ഊളിയിട്ടെന്ന്, ഒരിക്കലും കാണായിടയില്ലാത്ത നിന്നെപ്പറ്റി വിളയിക്കുന്ന ധാന്യങ്ങള്‍ പതിരെങ്കിലും പാറ്റാന്‍ നിനക്കാവുന്നില്ലെന്ന് , ഒന്നുമില്ലായ്മകളുടെ ചിന്തയല്ലാതെന്താണ് ഈ പ്രണയരാജ്യ തന്ത്രജ്ഞത.

അവശേഷിക്കപ്പെട്ടവയെന്ന് ഒരു തടാകത്തെക്കൂറിച്ച് പറയാനൊരുങ്ങുന്നു. താരതമ്യങ്ങള്ക്കാ യി ഒന്നും ബാക്കിയില്ലാതായ കാലമെന്ന് തന്നെത്തന്നെ ഒരു തടാകമെന്നുപമിക്കുന്നു.ഭൂതകാലം ഒരു ശത്രുസൈന്യത്തെയെന്ന പോലെയെന്ന്‍ അവശേഷിച്ച പല്ലി, വാലുകളില്‍ നിന്ന് ശുഭ്ര പതാകത്തുണ്ടുകളെ മുറിച്ചെറിയുന്നു. ഉപമകളിലെ തടാകമെന്നോ പല്ലിയെന്നോ ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്ന് അയാളിരിക്കുന്ന ആകാശങ്ങള്‍ പറയുന്നതു മാത്രം കളവല്ലെന്നറിയുന്നുണ്ട്, വര്ത്തങമാനകാലം മാത്രമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് ശൂന്യമായൊരു താള്‍ ശബ്ദമില്ലാതെ കടന്നു പോയൊരു കാറ്റിനോട് പരിചയം പുതുക്കുന്നു.

ഇന്നു മുതല്‍ കള്ളം മാത്രം പറയുന്നില്ല; കണ്ണങ്ങു പൊട്ടിപ്പോയാലോ? ഒന്നുമൊന്നും കാണാത്തവരുടെ രാജ്യത്ത് ഒന്നുമൊന്നും കാണാനാവാത്ത കണ്ണു കൂടിയില്ലാതായിപ്പോയാലോ?

വെളിച്ചമേ, കാത്തിരിപ്പിന്റെ പടവുകളിലിങ്ങനെ തനിയേയിരിക്കൂ, ഇരുളന്‍ വഴിപിളര്ന്ന് തിരിച്ചൊരുമിച്ച് പോകാനാവും വരെ.

കെട്ടുകളയഞ്ഞ ചാക്കുകളില്ലെന്നറിഞ്ഞിട്ടും വീടു കണ്ടെത്താനാവാത്ത പൂച്ചകളുടേതുമാണ്, നിശ്ശബ്ദതയുടെ ഉലയൂതിക്കൊണ്ടിരിക്കുമ്പോഴും തന്റെയുള്ളില്‍ പതിയിരിക്കുന്ന കൊല്ലനെ എല്ലാക്കാലത്തേക്കും ഒളിച്ചുവയ്ക്കാനാവില്ലയെന്ന് പരിഭ്രമിക്കുന്ന തട്ടാന്മാരുടേതു മാത്രമല്ല, പൊന്നുരുക്കലിന്റെ വിഷം ശ്വസിക്കുന്ന ഈ രാജ്യം.

ഒഴുക്കുന്റെ അളവണുവിട കൂടാത്തപ്പോഴും ആഴം കൂട്ടപ്പെട്ടുപോവുന്ന പുഴപോലെയല്ല, സ്വയമങ്ങു വളര്ന്നു പോകുമ്പോഴും തന്നിലൂടെ പോവുന്നവര്‍ തന്നോളമെന്നല്ല, ഒട്ടും തന്നെ വളരുന്നില്ലെന്ന് അറിയുന്ന നഗരാവസ്ഥ തന്നെയാണ് ഒരു രാജ്യവും.

19 Jul 2012

ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിംഗ്ഗുകള്‍


രാജേഷ് ചിത്തിര

പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം‍.


ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അര‍ക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.


കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ‍ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചി
ത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.


നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.

ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.

ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .


മറവെത്താത്തിരു കുന്നുകള്‍‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്‍.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില


അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,


ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?

19 May 2012

നമ്മള്‍

രാജേഷ് ചിത്തിര

പകലിന്റെ പാചകശാലയില്‍ പാകമാക്കപ്പെട്ട്
രാവിന്റെ ഭക്ഷണമേശയില്‍ പരസ്പര രുചിയ്ക്കപ്പെടലിന്റെ കാവല്‍ക്കാരാവുന്നു. വൃക്ഷപാദങ്ങളിലെ കരിയിലകള്‍
വേര്പെട്ടുപോന്ന ഇടങ്ങളില്‍
വീണ്ടും
തളിര്‍പ്പച്ചകളായി
വിരുന്നു പോവുന്നതു
കാത്തിരിക്കും പോലെ,
അവനവനിലേക്ക് മടങ്ങുന്നതിന്റെ ദൂര,വേഗമാപിനികളുടെ
തിരച്ചിലില്‍ നമ്മള്‍.....

20 Apr 2012

ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിംഗ്ഗുകള്‍

രാജേഷ് ചിത്തിര

പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം‍.


ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അര‍ക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.


കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ‍ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചി
ത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.


നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.

ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.

ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .


മറവെത്താത്തിരു കുന്നുകള്‍‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്‍.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില


അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,


ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?

18 Mar 2012

ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍


രാജേഷ് ചിത്തിര

ബയോളജിമാഷ് ഇക്കോ സിസ്റ്റത്തിന്റെ

 വളവു തിരിയുമ്പോഴാണ്

നുണ,നുണയെന്ന്

കുഞ്ഞിത്തൂവലൊന്ന് മാഷിന്റെ

തലയില്‍ വീണത്


വൈകുന്നേരം മുതല്‍ കുരുമുളകില്‍ കുതിര്‍ന്ന്

ഓംലെറ്റും ദോശയുമായി പ്രാവിന്‍ മുട്ടകള്‍

മാഷിന്റെ അടുക്കളയിലെ

വിരിക്കലിന്‍ വിതുമ്പലുള്ള

അതിഥികളായി



തൂവല്‍ ചിത്ര തൊങ്ങലും

കുറുകലിന്‍ കോറസ്സുമില്ലാത്ത

ക്ലാസ്സുമുറികള്‍ ഊട്ടുപുരയായി,

സ്കൂള്‍ കുരവത്താളങ്ങലില്‍ നാണിച്ചു .



മണല്‍ കാറ്റു മണക്കുന്ന

ഷാബിയ വലിയപള്ളിയ്ക്കെതിരെ

ഫ്ലാറ്റുകളുടെ വിടവില്‍

കുറുകല്‍ സൈറന്‍ പോലെയാണ്.



കുറുകുന്നവര്‍ക്കീടയിലുണ്ട്,

വെള്ളച്ചിറകുള്ള നെറ്റിയില്‍ കുറിതൊട്ടവര്‍,

കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,

കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍.



കുറുകലുകള്‍ക്കു മീതേ കോതമ്പു വിതറാറുണ്ട്;

കാലത്തെ റോഡു മുറിച്ചെത്തുന്ന

ടൈ കെട്ടിയൊരു പാക്കിസ്ഥാനി.

വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും; ഞാന‍പ്പോള്‍



വിരിച്ച വലയില്‍ കണ്ണെറിഞ്ഞ്

ദൂരത്തിരുന്നു നാലുപേരിന്നലെ

ജീവിതത്തിലേക്കുള്ള ചിറകടികളില്

പഴയൊരോര്‍മ്മ വേലിയിറങ്ങി.



14 Jan 2012

കഥയിലങ്ങനെ നമ്മളുറങ്ങുമ്പോൾ


രാജേഷ്‌ ചിത്തിര

ച്ചറപറാ ച്ചറപറാന്നങ്ങനെ
മുത്തശ്ശി മിണ്ടുന്നേനെ അമ്മ പറേംപോലെല്ലേ
പടാ പടാ പടാന്ന്‌
അമ്മ എന്നെ തല്ലുംപോലല്ലേ
ഛടാപടാ ഛടാപടാന്ന്‌
ഇതിപ്പം അച്ഛനെന്നേ തല്ലുംപോല അല്ലേ
കുനു കുനാ കുനുകുന്നങ്ങനെ
അച്ഛൻ പറെണതു കുണുകുണാന്നാണല്ലോ മുത്തശ്ശി
മിനുമിനാ മിനുമിനാന്ന്‌
മുത്തശ്ശീടെ മുടിയിങ്ങനെ തിളങ്ങും പോലെയല്ലേ
ഹോ, എന്റെ കുട്ടീ ഞാനീ മഴ പെയ്തതും ഇടിവെട്ടീതും
ഉറവ കുത്തീതും കുമിള്‌ വന്നതും
ഓ നീയുറങ്ങിയോ...

14 Oct 2011

സ്റ്റേഷനതിര്‍ത്തികള്‍





  രാജേഷ്‌ ചിത്തിര


പരസ്പരം അറിഞ്ഞതു കൊണ്ടുമാത്രം,
പുറം തിരിഞ്ഞുറങ്ങുന്നതാവണം,

ഇനിയെന്തറിയാനെന്ന ആത്മഗതത്തില്‍
പാളങ്ങളിങ്ങനെ.

ഇഴഞ്ഞു നീന്തിയുമെത്തിയ ദൂരം

ക്ഷീണം തീര്‍ക്കാന്‍ നിവര്‍ന്നൊന്നു
കോട്ടുവായിട്ടപോല്‍ വളയുന്നുണ്ട്

നോവിന്റെ കരിങ്കല്‍ചീളുകള്‍ക്കുമേല്‍.

ഒളിച്ചിരുന്ന എന്തിനേയോ
പൊത്തിലേക്കിഴഞ്ഞാഞ്ഞതിന്‍‍

പാടുകാണാം അപ്പുറമെന്നൊന്നില്ലാതെ--
യില്ലാതാവുന്നൊരു വളവില്‍.

ഉപേക്ഷിക്കപ്പെട്ടൊരു ട്രാന്‍സിസ്റ്റര്‍

പലതൊരേ നേരം കേള്‍‍ക്കുമ്പോലെ
ചില‍‍ കാതോര്‍ക്കലുകള്‍‍‍.

മറവിയുടെ പാളങ്ങളില്‍

മാന്തിപ്പൊളിച്ചെന്തോ തിരഞ്ഞതിന്‍
നഖപ്പാടു തിളങ്ങും വെയില്‍

യാത്രകളുടെ ചില നേരങ്ങളില്‍.

കാത്തിരിപ്പിന്റെ തണുത്ത വിരല്‍ത്തുമ്പ്
തൊട്ടപോലെ ആഴത്തിലുറയും

എതോ വരവിന്‍ ഞെട്ടിയുണരല്‍
വരെയെത്തും ചില രാത്രികളില്‍

ഒരു വണ്ടിയുടെ വരവില്‍

പറയാനാവത്തെതെന്തോ
പറയുമ്പോല്‍ വിറയ്ക്കുന്നതു

കണ്ടിട്ടുണ്ടോ ഒരു തീവണ്ടിയാപ്പീസ്.

വാക്കുകളുടെ തീവണ്ടികളില്‍ നമ്മള്‍
നിര്ത്തലുകളില്ലാതെ സഞ്ചരിക്കുമ്പോഴുമില്ലേ

ഇങ്ങനെ ചില തൊട്ടറിയലുകള്‍
കാഴ്ചയുടെ കണ്ടെടുക്കലുകള്‍ക്കും മേലേയുള്ളവ.

8 Jul 2011

മലങ്കോട്ടയം


രാജേഷ് ചിത്തിര

അതിരിന്നിരുവശവും
മാനംതൊട്ടു മലകള്‍ കോട്ട പോലെ
ഇടയില്‍ നിധി പോലെ
മലങ്കോട്ടയം എന്നു പേരായോരിടം
വടക്കൊരു ഇടത്തിനുമുണ്ട്
കോട്ടയമെന്നു പേര്
അവിടെ കോട്ടയുണ്ടോ ആവോ
അതു ഞങ്ങള്‍ക്ക് വടക്കന്‍ കോട്ടയം
ഇടത്തെ മലയില്‍ പണ്ടേതോ
ലീല കഴിഞ്ഞു മടങ്ങിയ
മയില്‍പീലി കണ്ണന്റെ
രഥചക്രത്തിന്‍ വഴിച്ചാലുകള്‍
കണ്ണുകളിടഞ്ഞ റെയില്‍ പാളങ്ങള്‍ പോലെ
വലത്തേ മലയില്‍ പണ്ട്
നിത്യഹരിതന്‍ പാട്ട് പാടിയ ഇടമുണ്ട്
രണ്ടും കളവു പറയാത്തൊരു
മുത്തശ്ശിയുടെ സാക്ഷ്യങ്ങള്‍
പടിഞ്ഞാറു വേലുത്തമ്പിയുടെ
ഉടവാളിരിക്കുന്നൊരു വീടുണ്ട്
മണ്ണടിക്ക് പോകും മുമ്പ്
കുളിച്ച കുളമുണ്ട്
കയ്യൂക്കുണ്ടായിരുന്നവര്‍
ആളെ കൊന്നിരുന്നൊരു
കൊലപ്പാറയുണ്ട്.
ജീവിച്ചു തീരാത്ത ആത്മാക്കള്‍
പകലുറങ്ങി രാത്രിയില്‍
കളഞ്ഞു പോയൊരു വേഷം തേടി
കറങ്ങി നടന്നിരുന്നയിടങ്ങളില്‍
ഇപ്പോള്‍ പകല്‍വെളിച്ചം
പകലുകളില്‍ ഇരു വശവും
മലകള്‍ ചിന്നം വിളിയ്ക്കും
തല പുകക്കും
പുകയില്‍ മാനം കറുക്കും
ചങ്കു പൊട്ടിച്ചുമയ്ക്കും
വണ്ടി കയറി പല ദിക്കിലേക്ക് പോകും
പറമ്പിന്റെ അതിരിലും
റോഡില്‍ ടാറിന്റെ ഇടയിലും ഒളിച്ചിരിക്കും
മല ഇടഞ്ഞു ഇടക്കൊരു
വണ്ടി മറിഞ്ഞെന്നോ
അക്ഷരം നെഞ്ചോടു ചേര്‍ത്തു വെച്ച
ഒത്തിരി കുഞ്ഞുങ്ങള്‍ ചത്തെന്നോ കേട്ടു
മലയെല്ലാം നാടുവിട്ടു പോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ
ആലോചിച്ചു വശാകും മുന്‍പ്
ഉപായത്തില്‍ അയലത്തുള്ളോരു
നാടോടധീശപ്പെട്ടു വള്ളിക്കോട് കോട്ടയം
എന്നൊരു പേരായി എന്നുകേട്ടു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...