Showing posts with label SUNIL PUVATTUR. Show all posts
Showing posts with label SUNIL PUVATTUR. Show all posts

24 May 2013

മരണപ്പതക്കം

              
സുനിൽ പൂവറ്റൂർ
 
ഒരിക്കൽ ഞാനും നീയും
മരിക്കുമെന്നിരിക്കെ
സ്നേഹിച്ചുകൊണ്ടെന്തേ
ജീവിച്ചുകൂടാ?
മത്സരങ്ങൾ നീളുമോ
മരണത്തിനപ്പുറം?
വാശി ജീവിക്കുമോ  
മരണം കഴിഞ്ഞും?
മരണം സമ്മാനിക്കുന്നതല്ലേ
നിസ്തുലമായ വിജയപ്പതക്കം.
നീയാണാദ്യം മരിക്കുന്നതെങ്കിൽ
നീ തന്നെ ആദ്യം ജയിക്കും
ശിഷ്ട ജീവിതം എനിക്കുള്ള ശിക്ഷ
പശ്ചാത്തപിച്ചു കഴിയും.
ഞാനാണാദ്യം മരിക്കുന്നതെങ്കിൽ
അന്ന് നീ എന്നോടു തോല്ക്കും.
മാപ്പിരക്കാൻ മനം വെമ്പും
അതിനും കഴിയാത്തതോർത്തു ദു:ഖിക്കും.
 
സ്നേഹിച്ചാണ് ജീവിക്കുന്നതെങ്കിൽ
മത്സരിക്കാതെ ജയിക്കാം.
വിദ്വേഷത്തിലാണെങ്കിലോ
ആരു ജയിച്ചെന്നറിയാൻ   
മരണം വരെ കാത്തിരിക്കുക നമ്മൾ.
 

27 Apr 2013

സഹോദരി

സുനിൽ പൂവറ്റൂർ


അന്യയാണെങ്കിലും നീ അനാഥയല്ല,

പേരു ചോദിക്കുന്നില്ല ജാതി അറിയുവാൻ

പ്രായമറിയേണ്ട, സഹോദരിയോ അമ്മയോ                                     

പ്രായമറിയിക്കാത്ത മകളുമാകാം.                                    

കീറി മാറിയ തുണികൾ മലർക്കെ

തുറന്നിട്ട മാറിടം എനിക്കു കാണേണ്ട,

കണ്ണുനീരിലൊഴുകുന്ന നിരാശ കാണുന്നു,

പുരുഷത്വത്തിന്റെ പാതകത്തിനെതിരെ

കണ്‍കളിൽ ചുവന്ന മഷിയിലെഴുതിയ

പ്രതിഷേധം വായിക്കുന്നു ഞാൻ.

വെട്ടയാടപ്പെട്ടതിൻ കിതപ്പു ശമിപ്പിക്കാൻ

വിശ്വസിച്ചു നീ നിശ്വസിച്ചു തുടങ്ങുക.

ജന്മ ബന്ധങ്ങളൊന്നുമില്ലയെന്നാകിലും

കർമ്മം കൊണ്ടൊരു സഹോദരൻ ആകുവാൻ,

എൻ വിയർപ്പിൻ വിലാസമുള്ള പുതപ്പു നൽകാം

എനിക്കുള്ള അന്നം പകുത്തു നൽകാം.

രാത്രി കാവൽ നില്ക്കുമീ ഒരു മുറിയിലിരുവരും

മൂക്കു മുട്ടുമകലത്തിൽ കിടന്നാലും

ആ൪ത്തിയുള്ള  അക്ഷി അസ്ത്രങ്ങൾ ഏല്ക്കാതെ

ഒരു കണിക രക്തവും പൊടിയാതെ

ഒരു വിരൽ പാടും ക്ഷതവുമേൽക്കാതെ നീ  

സഹോദരിയായ് തന്നെ പുലർന്നുണർന്നീടണം.            

27 Mar 2013

ദൈവം



  സുനിൽ പൂവറ്റൂർ

നിസ്കാരപ്പള്ളിയിൽ വാനം തോണ്ടുമ്പോൾ
കിട്ടിയത് വിഗ്രഹം ആണെന്നും
അമ്പലം വേണം ഹിന്ദുക്കൾ.
കൽക്കുരിശിന്റെ കഷണമാണെന്നും

ക്രിസ്തീയ ദേവാലയമാകണം
യേശു വിശ്വാസികൾ.
മുസ്ലീമിന്റെതാകുമീ
മണ്ണിൽ വയ്ക്കുന്ന കാൽ
ആരുടേതായാലും വെട്ടുമെന്നായി
അല്ലാവിന്റെ ആളുകൾ.
                                                               
പടർക്കളമായവിടെ 

ത്രികോണ യുദ്ധത്തിൽ
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും
ഓരോന്നു വീതം
അത്യാസന്ന നിലയിൽ                                  
ആശുപത്രിയിലായി.
അടുത്തടുത്ത കട്ടിലിൽ
അവരവരുടെ ദൈവത്തെ
പ്രാർത്ഥിച്ചു കാത്തു കിടക്കുമ്പോൾ
പക്ഷേ ,മൂവരെയും 
കാണാനെത്തിയ ദൈവം
ഒരാൾ തന്നെയായിരുന്നു.

26 Mar 2013

ദൈവം


           
സുനിൽ പൂവറ്റൂർ

നിസ്കാരപ്പള്ളിയിൽ വാനം തോണ്ടുമ്പോൾ
കിട്ടിയത് വിഗ്രഹം ആണെന്നും
അമ്പലം വേണം ഹിന്ദുക്കൾ.
കൽക്കുരിശിന്റെ കഷണമാണെന്നും

ക്രിസ്തീയ ദേവാലയമാകണം
യേശു വിശ്വാസികൾ.
മുസ്ലീമിന്റെതാകുമീ
മണ്ണിൽ വയ്ക്കുന്ന കാൽ
ആരുടേതായാലും വെട്ടുമെന്നായി
അല്ലാവിന്റെ ആളുകൾ.
                                                               
പടർക്കളമായവിടെ 

ത്രികോണ യുദ്ധത്തിൽ
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും
ഓരോന്നു വീതം
അത്യാസന്ന നിലയിൽ               
ആശുപത്രിയിലായി.
അടുത്തടുത്ത കട്ടിലിൽ
അവരവരുടെ ദൈവത്തെ
പ്രാർത്ഥിച്ചു കാത്തു കിടക്കുമ്പോൾ
പക്ഷേ ,മൂവരെയും 
കാണാനെത്തിയ ദൈവം
ഒരാൾ തന്നെയായിരുന്നു.

23 Feb 2013

ഗ്രീഷ്മത്തിലെ പ്രണയ വസന്തം




                        സുനില്‍ പൂവറ്റൂര്‍
നിനക്കു തളിരിടുവാന്‍

ഞാന്‍ കുളിരു കോരി.

പൂത്തു പൊട്ടിച്ചിരിക്കുവാന്‍

വസന്തമൊരുക്കി.

കല്ലേറുകള്‍ക്ക് ഞാന്‍

പരിചയായ് നിന്നു.

കണ്‍ നീരിനൊഴുകു വാന്‍

എന്‍ കവിളുകള്‍ തന്നു.

നിന്നെ രുചിക്കാനായ്

നാവ് നീട്ടും കൊടുംവേനലിന്റെ,

കൊതി ഞാന്‍

പെയ്തിറങ്ങി കെടുത്തി.

മുള്ളുകളും വിഷപ്പല്ലുകളും

നിനക്ക് മുമ്പേ

നടന്നേറ്റു വാങ്ങിയെന്‍

ചുവടുകള്‍ വളരാന്‍

നിനക്ക് വഴിയൊരുക്കി.

എന്റെ തഴുകലാല്‍ മാത്രമേ

നീ തളിര്‍ത്തതുള്ളൂ.

ഞാന്‍ പറയും നിറത്തിലെ

നീ പൂത്തതുള്ളൂ.                                                                                                                         

അന്ധനായിരുന്നു ഞാന്‍

എന്നറിഞ്ഞതിനു ശേഷം

മൊട്ടിടാത്ത നിന്നെ ഞാന്‍

എന്ത് പറഞ്ഞു പൂവണിയിക്കണം?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...