Showing posts with label 73. Show all posts
Showing posts with label 73. Show all posts

27 Apr 2013

സ്നേഹം

ദീപക് മോഹൻ  എം 

നിലയ്ക്കാത്ത പ്രവാഹത്താൽ
സ്നേഹം സത്യമെന്ന്
നീ പഠിപ്പിച്ചു..!
ചിരിക്കും കരച്ചിലിനുമിടയില്
നമ്മെ അറിഞ്ഞതും പ്രണയം വളര്ന്നതും
നീ പറഞ്ഞ അത്ഭുതമായിരുന്നു..!
നിലം തൊടാതെ ,
ശൂന്യതയിൽ  തൂങ്ങിയാടുന്ന
ചിന്തകളില് ജീവന് നിറച്ച
രൂപം മാത്രമായി ഞാന്..!
തോന്നലുകല് പലപ്പോഴും സത്യമാവുമ്പോളവൾ
അറിയുന്നു ആദ്യമായി,
ഞാന് പ്രണയത്തിലാണെന്ന്..!

26 Mar 2013

മൂന്നു നൂറ്റാണ്ടിന്റെ പിതാവിന് യാത്രാ മംഗളം

നദുവി സാഹിബ്  ഓച്ചിറ 


1
സല്‍ക്കര്‍മ്മങ്ങള്‍ങ്ങള്‍ പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കാന്‍ സൌഭാഗ്യം ലഭിച്ചവര്‍ക്ക് ദീര്‍ഘായുസ്സ് നിശ്ചയം മഹത്തായ ഒരു അനുഗ്രഹം തന്നെയാണ്. ജീവിച്ചിരുന്ന കാലം മുഴുവനും സര്‍വ്വര്‍ക്കും ഒരു തീരാഭാരമായി, ശാപമായി മാറുന്ന ആളുകള്‍ എന്നും സമൂഹത്തിന് മുന്നില്‍ അഭിശപ്തരാണെന്ന കാര്യം സംശയം ഇല്ല. അത് കൊണ്ട് ദീര്‍ഘായുസ്സിനായി ആഗ്രഹിക്കുമ്പോള്‍ അത് സമൂഹത്തിനു ഉപകാരപ്രദമായ ആയുസ്സാക്കി മാറ്റാന്‍ നാം എപ്പോഴും ശ്രമിക്കണം.
ലോകചരിത്രത്തില്‍ ദീര്‍ഘായുസ്സെന്ന മഹാനുഗ്രഹം നേടിയവരുടെ നിരകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പലരും കോടീശ്വരന്മാരായ പ്രമാണിമാര്‍. പക്ഷെ ഇവരില്‍ ജനമനസ്സുകളില്‍ ഇന്നും ജീവിച്ചിരിക്കുന്നവര്‍ ആരാണ്. സംശയമില്ല, അവരില്‍ സമൂഹത്തിന് ഉപകാര പ്രദമായ നിലയില്‍ ജീവിതം സമര്‍പ്പിച്ചവര്‍ മാത്രമാണ്.
ദീര്‍ഘായുസ്സിനെപറ്റി ചര്ച്ച ചെയ്യുമ്പോള്‍ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഖമീസ് മഷീത്തിലെ ആശുപത്രയില്‍ നിന്നും 154 വയസ്സില്‍ പരലോകത്തേക്കു യാത്ര തിരിച്ച ശൈഖ് മുഹമ്മദിബിന്‍ സാരിഇനെ പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നത് ശരിയല്ല.
മക്കളും കൊച്ചുമക്കളുമായി 180 പേരാണ് ശൈഖ് മുഹമ്മദിബിന്‍ സാരിഇനു അനന്തരാവകാശികള്‍ . നിലവിലെ സഊദി ഭരണകൂടം നിലവില്‍ വരുന്നതിനു മുന്‍പുള്ള തുര്‍ക്കികളുടെ ഭരണം മുതലുള്ള ചരിത്രത്തിന്റെ് ഒരു മുഖ്യ റഫറന്‍സു കൂടി ആയിരുന്നു അദേഹം. നന്മകളുടെ മകുട ഉദാഹരണം ആയിരുന്നു ആ ജീവിതം. ഇന്ന് നാം കാണുന്നത് പോലെയുള്ള ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുന്‍പേ കാല്‍നടയായി 12 തവണ ഹജ്ജു കര്മ്മം നിവ്വഹിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ ‘അല്‍അറബിയ്യ’ ചാനല്‍ ശൈഖ് മുഹമ്മദിബിന്‍ സാരിഇന്റെ ജീവിതത്തെപ്പറ്റി ഒരു വിശദമായ ഡോക്യുമെന്റെറി പ്രസീദ്ധീകരിച്ചിരുന്നു. പ്രായം ഇത്ര ഏറിയിട്ടും ഓര്‍മ്മക്ക് അല്‍പ്പം പോലും കുറവ് സംഭവിക്കാത്തതു അന്നൊരു വലിയ ചര്ച്ച ക്ക് വിഷയീഭവിച്ചു.
കഴിഞ്ഞുപോയ കാലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി തനിക്കൊപ്പം ജീവിതം പങ്കിട്ട പത്തു ഭാര്യമാരെ അദ്ദേഹം ഈ അഭിമുഖത്തില്‍ നന്ദിപൂര്‍വ്വം സ്മരിച്ചു. പ്രായം അസ്തമന ഘട്ടത്തോടടുത്ത സാഹചര്യത്തിലും, ഇനിയും വിവാഹം കഴിക്കാനുള്ള അവസരം ലഭിച്ചാല്‍ താന്‍ തയ്യാറാണെന്നും ശൈഖു തുറന്നു പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെി അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തി ഒന്നിന്റെ പ്രാരംഭത്തിലുമായി മക്കയിലും മദീനയിലുമായി താന്‍ കണ്ട ചരിത്രത്തിന്റെല കാഴ്ച ചുരുളുകള്‍ ചാനല്‍ പ്രതിനിധിക്കുമുന്നില്‍ വിശദീകരിച്ചത് ആര്ക്കും മറക്കാന്‍ കഴിയില്ല.

23 Feb 2013

ആത്മനൊമ്പരം

അസിഫ് വയനാട് 

പ്രണയിനിയുടെ ആത്മനൊമ്പരം രാഗമായ്
പ്രമദവനിയിലൊരു സ്മ്രുതു നാദമായ്‌ പെയ്യുന്നു
കാതോര്ത്തു നില്ക്കുമീ ഞാനും വിരഹവും
തീരാത്ത നോവിന്റെ ഗദ്ഗദപ്പൂക്കളായ് .
മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം
കൊഴിയുന്ന നിഴല്‍ നിലാവിന്നുമപ്പുറം
അറിയാതെ നിറയുമീ കണ്ണും ഹൃദയവും
നിറമേഘമായവള്‍ ഓര്മ്മലയില്‍. വിരിയവെ,.
ഒരു കുളിര്‍ തെന്നലായി ചേലോടെ വന്നവള്‍
മുടിയിഴച്ചുരുളില്‍ തലോടി കടന്നുപോയ്
പൊഴിയാന്‍ വിതുമ്പുന്ന ഒരു മഞ്ഞു തുള്ളിയായ്
അലിയാന്‍ കൊതിച്ചുപോയ് ഞാന്‍.,.
കണ്ണുനീര്‍ ചാലുകള്‍ കവിളിലൂടെ
ധാര ധാരയായ് ഒഴുകവെ ,തടയാന്‍ കൊതിച്ചു
ഞാന്‍ എന്‍ കൈ വിരല്‍ത്തുമ്പിനാല്‍
അറിയാതെ അറിയാതെതേങ്ങി കരഞ്ഞു ഞാന്‍ .
ഒരു ദിവാ സ്വപ്നം പോലെയവള്‍
എന്നോര്‍മ്മയില്‍ നിറയെ
വിരഹത്തിന്‍ നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.
നീറുന്ന ഓര്മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന്‍ വിരഹത്തിന്‍ നൊമ്പരം
പെറുമീ യാമത്തിന്‍ വീചിയില്‍,
തുന്നി ചെര്ക്കു്മീ പ്രണയ ലേഖനം പോലെ .

24 Jan 2013

സ്വയം ചികിത്സ വിധിക്കുന്നവര്‍

കുഞ്ഞിക്കണ്ണൻ

ചെറിയ രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തി, സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ടാക്കുന്ന ധാരാളം പേരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടല്ല മറിച്ച് ഡോക്ടറെ കാണുന്നതിനും പരിശോധന നടത്ത്തുന്നതിനും മറ്റും വേണ്ടി വരുന്ന കാത്തു നില്‍പ്പ് ഒഴിവാക്കുന്നതിനാണ് പൊതുവെ ക്യൂ ഇഷ്ടമല്ലാത്ത മലയാളികള്‍ പലരും മുറി വൈദ്യന്‍മാരായി ചമയുന്നത്. പനിക്കും തലവേദനയ്ക്കും തുമ്മലിനും ജലദോഷത്തിനും മറ്റും സ്വയം പ്രിസ്ക്രിപ്ക്ഷന്‍  നടത്തുന്നവര്‍ ഏതായാലും ഗുരുതരമായ അസുഖങ്ങള്‍ക്ക് അങ്ങിനെ ചെയ്യാന്‍ തയ്യാറാകില്ല.
മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും എത്രയും വിദഗ്ദ്ധരായ ഡോക്ടര്‍മാരും ഉള്ളപ്പോള്‍ അതിഗുരുതരമായ രോഗങ്ങള്‍ പോലും ഇന്ന് ഭയപ്പെടേണ്ടവയല്ല. യുവരാജും മനിഷയും മുതല്‍ മംതയും ഇന്നസെന്റും വരെ ഭയാനകമായ രോഗാവസ്ഥയെ മനസാന്നിദ്ധ്യം കൊണ്ട് തോല്‍പ്പിച്ച എത്രയോ പ്രമുഖരുടെ അനുഭവകഥകള്‍ ആണ് പത്ര താളുകളില്‍ മറ്റുള്ളവര്‍ക്ക് മാതൃകയും മനോബലവും ആകുന്നത്. രോഗത്തിന് ചികിത്സ ഉണ്ടെന്നുള്ള അറിവും ചികിത്സക്കുള്ള  പണം എക്കൌണ്ടില്‍ ഉണ്ടെന്നുള്ള സ്ഥിതിയും ആണ് യഥാര്‍ത്ഥത്തിലുള്ള മനസാന്നിദ്ധ്യം. കിടപ്പാടം പണയപ്പെടുത്തിയും ലോണെടുത്തും ചികിത്സാ ചിലവുകള്‍ വഹിക്കുന്ന രോഗിയുടെ മനോബലത്തിന്റെ ലെവല്‍ ഉയര്‍ന്നു കിട്ടുന്നതിനു തന്നെ പലപ്പോഴും  ചികിത്സ ആവശ്യമായി വരും. എന്നാല്‍ വില്‍ക്കാനും പണയം വെയ്ക്കാനും ഒന്നും ഇല്ലാത്ത നിര്‍ധനരായ രോഗികള്‍ക്കായിരിക്കണം ഏറ്റവും ഉയര്‍ന്ന മനസാന്നിദ്ധ്യം. സര്‍ക്കാര്‍ ആശുപത്രിയുടെ തിണ്ണയില്‍ കാലനെ കാത്തിരിക്കാതെ പേര് വെട്ടി വീട്ടില്‍ പോയി തൊമ്മന് പോയാല്‍ തൊപ്പിപ്പാള എന്ന് കണക്കാക്കി സ്വയം ചികിത്സ പരീക്ഷിക്കും അവര്‍.
ഗുരുതരമായ അസുഖത്തിലും മനസ്സാന്നിദ്ധ്യം വെടിയാതെ, പണം ഇല്ലാത്ത അവസ്ഥയില്‍ ചികിത്സക്കുള്ള വഴി കണ്ടു പിടിച്ചു ചൈനകാരനായ ഹു സോങ്ങ് വെന്‍ എന്ന യുവാവ്. യൂറേമിയ ബാധിച്ചു ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ആവശ്യമുള്ള ഹു ചെലവ് താങ്ങാന്‍ ആകാതെ ആശുപത്രിയില്‍ പോകുന്നത് അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്വയം ഉണ്ടാക്കിയ യന്ത്രം ഉപയോഗിച്ച് ചികിത്സ തുടരുന്നു. വീട്ടിലെ ചെറിയ ടോയലറ്റില്‍ ഉറപ്പിച്ച, മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബ്ലഡ്പമ്പും പ്ലാസ്റ്റിക്ക് ടബ്ബും ഉപയോഗിച്ച് ഉണ്ടാക്കിയ, സാമഗ്രി ആണ് ഹുവിന്റെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഡയാലിസിസ് യന്ത്രം. ആശുപത്രിയില്‍ ഒരു പ്രാവശ്യം പോയി വരുന്നതിനു എണ്ണൂറ് യുവാന്‍ ചെലവ് വരുമ്പോള്‍ ശുദ്ധജലത്തില്‍ പൊട്ടാസിയം ക്ലോറൈഡും, സോഡിയം ക്ലോറൈഡും ഹൈഡ്രജന്‍ കാര്‍ബണേറ്റും ലയിപ്പിച്ച് ഡയാലിസിനുള്ള ഫ്ലുയിഡ് കൂടി സ്വയം ഉണ്ടാക്കി ഉപയോഗിക്കുമ്പോള്‍ ഹുവിന്റെ ഒരു ഡയാലിസിസിന് മുടക്ക്, അറുപതു യുവാന്‍ മാത്രം.  എണ്‍പത്തി ഒന്ന് വയസ്സുള്ള മാതാവ് മാത്രം കൂട്ടുള്ള അവിവാഹിതന് തന്റെ ചികിത്സയ്ക്ക് അത്ര മാത്രമേ മുടക്കാന്‍ കഴിയൂ.
കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ഹുവിന് രോഗം സ്ഥിരീകരിച്ചത്. ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ ആറു വര്‍ഷക്കാലം ആശുപത്രി ബില്‍ അടച്ച് തീര്‍ന്നു. ഡയാലിസിസ് തുടര്‍ന്നില്ലെങ്കില്‍ ജീവിതം ഇല്ല. അമ്മയെ തനിച്ചാക്കി ഹുവിന് മരണത്തെ വരിക്കാനും വയ്യ. അങ്ങിനെ പതിമ്മൂന്നു വര്ഷം മുന്‍പ് ഹു തന്റെ ഡയാലിസിസ് യന്ത്രം ഉണ്ടാക്കി. ആഴ്ചയില്‍ മൂന്നു ദിവസം വീതം വീട്ടിലെ ചെറിയ ടോയലറ്റില്‍ വെച്ചു സ്വയം ഡയാലിസിസ് ചെയ്യുന്ന ഹു ഇക്കാലയളവില്‍ ഒരിക്കലും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല, കാരണം അത് ചിലവേറിയതാണ്. വീട്ടില്‍ രഹസ്യമായി ചെയ്തിരുന്ന ഡയാലിസിസ് വിവരം പുറത്ത് വന്നതോടെ ആശുപത്രിയില്‍ കുറഞ്ഞ ചിലവില്‍  അത് ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാലും യാത്രയും കാത്തു നില്‍പ്പും പിന്നെ ഫീസും, ഹുവിന് ഡയാലിസിസ് വീട്ടില്‍ ചെയ്യുന്നതാണ് ലാഭം, അത് അപകടമാണ് എന്ന് അറിയാം എങ്കിലും

22 Dec 2012

ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? –



ഡോ.ഖദീജാ മുംതാസ്


ലിജീഷ് കുമാര്‍ എഴുതിയ ഗുജറാത്ത് എന്ന നോവലിനെ കുറിച്ച് ഖദീജാ മുംതാസ്
ലിജീഷ് കുമാര്‍ എന്ന ഇരുപത്തിയാറുകാരന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ‘ഗുജറാത്തി’ന്റെ കാവ്യാത്മകമായ, ധ്യാനാത്മകമായ വരികളിലൊളിപ്പിച്ചുവെച്ച വിസ്മയങ്ങള്‍ കണ്ടെത്താനാകാതെ എന്നിലെ ആസ്വാദക ഗതി മുട്ടുന്നു. ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? മുഴുവന്‍ കവിത പോലൊരു നോവല്‍ !! ഒട്ടും കാവ്യാത്മകമല്ലാത്ത, തികച്ചും ആസുരമായ ഒരു വിഷയത്തെച്ചൊല്ലി ?
‘ഞാനിപ്പോള്‍ പഴയ ഞാനല്ല. ഞാന്‍ ജീവിക്കുന്ന ദേശം എന്റെയല്ല’ എന്നു പറഞ്ഞുകൊണ്ട് എഴുത്ത് തുടങ്ങുന്ന ഒരു ഇരുപത്തിയാറുകാരന്‍!


പ്രതിവിപ്ലവത്തിന്റെ കരുത്ത് കാട്ടാന്‍ ആരൊക്കെ സംഘടിക്കരുതെന്നു പ്രാര്‍ഥിച്ചുവോ, അവരെല്ലാം സംഘടിക്കുകയും ‘അരാമ’ന്‍മാരുടെ ആ സംഘടന വളരുകയും ചെയ്യുന്നത് കണ്ട് തളരുന്നത് ഒരു എഴുപത്തിയഞ്ച്കാരനല്ല, ഒരു യുവവയസ്സന്‍ ! മണ്ണ് ചുമക്കുന്ന അണ്ണാന്‍ കുഞ്ഞുങ്ങളും വാലിനു തീ കൊളുത്തപ്പെട്ട കുരങ്ങന്മാരും കൂടി ഒരു ദേശത്തെ മുഴുവന്‍ കത്തിയാളുന്ന തെരുവുകളാക്കിയപ്പോള്‍, അരാമന്മാര്‍ ആ തെരുവുകളില്‍ വന്നു നിന്ന് ആശീര്‍വദിക്കുന്ന കാഴ്ച കണ്ടിട്ടും ഒന്നും ചെയ്യാനാവാത്തതിനെപ്പറ്റി ആലോചിക്കുക മാത്രം ചെയ്യേണ്ടി വരുന്നതിന്റെ വ്യഥ; അത് മുഴുവന്‍ ഓരോ വരികളിലും തുടിച്ചു നില്‍ക്കുകയാണ് ഈ നോവലില്‍. അതെ,യുവത്വങ്ങള്‍ക്കായി എന്തൊരു ദേശീയതയാണ് നാം ആറു ദശാബ്ദം കൊണ്ട് കാത്തുവെച്ചത് ? മുപ്പതു വയസ്സിനു മേല്‍ പ്രായമുള്ള ഓരോ ഇന്ത്യക്കാരനും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സങ്കുചിത, സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി, ഹീനമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി, ജനാധിപത്യവും, മതേതരത്വവും, നല്ല സ്വാതന്ത്ര്യവും ഉപയോഗിച്ച് മതമൂല്യങ്ങളെയും സനാതനവിശ്വാസങ്ങളെയും വ്യഭിചരിക്കുകയായിരുന്നില്ലേ നാം ? കൈക്കരുത്തുകാട്ടി, ആള്‍ക്കരുത്തു കാട്ടി മറുപക്ഷത്തെ നിശബ്ദമാക്കാമെന്ന് പിന്നാലെ വന്ന അണ്ണാന്‍ കുഞ്ഞുങ്ങളെയും കുരങ്ങന്‍ കുട്ടികളെയും ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നില്ലേ ? അല്ലെങ്കില്‍ അപകടകരമായ ഈ പോക്കിനെതിരെ നിസ്സംഗരായി, തന്‍കാര്യം നോക്കികളായി, വേറെന്തൊക്കെയോ സാര്‍വദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചയ്തു നേരം പോക്കുകയോ ? ഇന്ന് കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുക മാത്രമല്ല, വാലില്‍ തുണി ചുറ്റി, തീ കൊടുത്തു തെരുവിലേക്കയക്കുകയും ചെയ്യുന്നു ! കളിപ്പാട്ടങ്ങളെ ബോംബുകളാക്കി മാറ്റി, പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ചാവേറുകളാക്കി. അതെ ഗോധ്രയും ഗുജറാത്തുമൊക്കെയും പ്രതീകങ്ങള്‍ മാത്രം. ദൈവങ്ങള്‍ തെരുവുപോക്കിരികളും, കൂട്ടിക്കൊടുപ്പുകാരുമൊക്കെയായി വേഷം മാറിക്കൊണ്ടിരിക്കുന്നത് ഇന്ന് രാജ്യമൊട്ടാകെയാണ്. ഉള്‍വലിഞ്ഞുള്‍വലിഞ്ഞ് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്നു ഒരു രാജ്യത്തെ പ്രജകള്‍ മുഴുവനും.
ഉണ്ണിയെന്ന പത്രപ്രവര്‍ത്തകന്‍ ചെന്ന് പെടുന്ന വിവാദ ഭൂമികളിലെല്ലാം, നരോദ, ഗോധ്ര , വഡോദര, പെണ്ടഗണ്‍ അങ്ങനെയങ്ങനെ, വായനക്കാരനും വിയര്‍ത്തെത്തുന്നുണ്ട്. നാട്ടില്‍ സനില എന്ന ഭാര്യയേയും, കമല എന്ന രഹസ്യക്കാരിയെയും നിലനിര്‍ത്തുന്ന ഉണ്ണിയുടെ ജന്നിഫര്‍, പര്‍ജീത്‌കൌര്‍ എന്നീ കിടക്കറ സുഹൃത്തുക്കളെയും, പര്‍വീണ്‍ എന്ന ഡോക്യുമെന്ററി സംവിധായികയെയും, കൃഷ്ണന്‍ കുട്ടിയേട്ടനെയും സുമിത്രേട്ടത്തിയെയും, ജസ്വന്ത് എന്ന ചായക്കടക്കാരനെയും, ദക്ഷയേയും ഒക്കെ മാന്ത്രിക വരകള്‍ പോലെ വായനക്കാരന്റെ നെഞ്ചില്‍ കോറിയിടാനും നോവലിസ്ടിനാകുന്നുണ്ട്. കഠിനമായ ഉള്‍ത്താപത്തിലും ഉണ്ണി പ്രകടിപ്പിക്കുന്ന ക്രൂരമെന്നു തോന്നിക്കാവുന്ന നിസ്സംഗത, നിര്‍വ്വികാരത എന്തിന്റെയൊക്കെയോ സൂചനയായി തോന്നി. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി യുവത്വം നീതിക്ക് വേണ്ടി ഗര്‍ജ്ജിക്കുന്നിടത്തുനിന്ന്, ‘നമ്മളൊക്കെയൊരുതരം നേരമ്പോക്കുകളുടെ സൃഷ്ടിയാണ്’ എന്നും ‘ ധര്‍മ്മം എപ്പോഴും ബലവാന്‍ ചെയ്യുന്നതാണ് ‘ എന്നുമൊക്കെ നിസ്സഹായരാകേണ്ടി വരുന്ന വൈരുധ്യം തീര്‍ച്ചയായും വിശകലനമര്‍ഹിക്കുന്നു.
ലിജീഷ് കുമാറില്‍ നിന്ന് നമുക്കിനിയുമേറെ പ്രതീക്ഷിക്കാം. ചിന്തിക്കുന്ന ആര്‍ദ്രമായ മനസ്സും സുന്ദരമായ, കൊതിപ്പിക്കുന്ന ഭാഷയും കൈമുതലായുണ്ടല്ലോ.
ഖദീജാ മുംതാസിനെ കുറിച്ച് അല്പം
പ്രശസ്ത മലയാള സാഹിത്യകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. 1955ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ആണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ത്രീരോഗ വിഭാഗത്തില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുന്നു.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 2010ല്‍ ബര്‍സ എന്ന നോവല്‍ നേടിയിട്ടുണ്ട്

22 Nov 2012

അമ്മ


പി.ഗോപാലകൃഷ്ണൻ

പവിത്രമാം സ്‌നേഹത്തിന്‍ വക്കാണതമ്മ…….
നിഷ്‌ക്കളങ്ക സ്‌നേഹത്തിന്‍ ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……

അമ്മക്ക് സമമായോരമ്മ മാത്രം…

സഹനവും സ്‌നേഹവും മാണല്ലോതമ്മ…
വിശ്വാസമെന്നതും അമ്മയല്ലോ….
കാലം ചതിക്കുന്നു ലോകം ചതിക്കുന്നു…
ചതിയറിവില്ലാത്ത നിധിയാണതമ്മ…….
ബീജത്തെ പേറുന്ന പൊറ്റുന്നതമ്മ …
ഉണുറക്കത്തിലും നോവുന്നതമ്മ….
ഗര്‍ഭസ്ഥ ശിശുവിന്റെ തോഴിയേല്‍ക്കുമമ്മ…..
നോവും ഉധരം തടവി സഹിക്കുന്നതും അമ്മ….
പേറ്റുനോവിന്‍ കണ്ണീര്‍ കണങ്ങലാണമ്മ ….
ഉണ്ണിയെ വാരിപ്പുണരാന്‍ കൊതിക്കുന്നതും അമ്മ…
ഉണ്ണിക്കായ് അമ്മിഞ്ഞ പാലൂട്ടുന്നതും അമ്മ…
ഉണ്ണിക്കു താരാട്ടു പാടുന്നതും അമ്മ…..
ഉണ്ണിയെ ഊട്ടി ഉടുപ്പിക്കുന്നതും അമ്മ…
ഉണ്ണിയെ വിദ്യാലയത്തിലാക്കാനയിക്കുന്നതും അമ്മ….
ഉണ്ണിക്കായ് കോവിലില്‍ പോകുന്നതും അമ്മ….
ഉണ്ണിക്കായ് പൂജ നടത്തുന്നതും അമ്മ…
ഉണ്ണിക്കായ് വൃതം നോല്‍ന്നതും അമ്മ…
ഉണ്ണിക്കായ് കണ്ണുനീര്‍ പോഴിക്കുന്നതും അമ്മ…

പവിത്രമാം സ്‌നേഹത്തിന്‍ വക്കാണതമ്മ…….
നിഷ്‌ക്കളങ്ക സ്‌നേഹത്തിന്‍ ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……
അമ്മക്ക് സമമായോരമ്മ മാത്രം…

ഉണ്ണിയെ ജോലിക്കയക്കുന്നതും അമ്മ…..
ഉണ്ണിയെ കത്തുകാത്തിരിക്കുന്നതും അമ്മ…
കാലം കൊഴിഞ്ഞതറിയാതെ അമ്മ….
ഉണ്ണിത്താന്‍ വരവിനായ് കാതോര്‍ത്തു അമ്മ…
ഉണ്ണിക്കു പണമായി പെണ്ണുമായി….
ഉണ്ണിക്കു അമ്മയൊരു ബാദ്യതയുമായീ….
അമ്മയെ താങ്ങിപിടിച്ചുകൊണ്ടാ ഉണ്ണീ….
കാറിന്റെ പുറകിലിരുത്തി മെല്ലെ……
ചിരിയില്ല ഭാവപ്പകര്‍ച്ചയില്ലാതൊരുണ്ണിക്ക്…..
അമ്മതന്‍ നോവും അറിഞ്ഞതില്ലാ…….
വൃദ്ധസദനത്തില്‍ തള്ളി ആ അമ്മയെ…..
തുകയില്ല ചെക്കൊന്നെഴുതിയും നല്‍കി…..
നീറുന്നോരമ്മതന്‍ കണ്ണുനീര്‍ കാണാതെ….
ഒരു ബിന്ദുപോല്‍ ഉണ്ണി പോയ്മറഞ്ഞു….
കാലം അവനായ് ഒരുകകിവച്ചുള്ളോരു….
വാര്‍ധക്യ തൊപ്പിയെ കണ്ടിടാതെ…….
അറിയ്യാതെ കണ്ണുനീര്‍ പൊഴിയുമ്പോഴും അമ്മ…
ശാപത്തിന്‍ ഒരു വക്കും ഉരിയാടിയില്ല…..

പവിത്രമാം സ്‌നേഹത്തിന്‍ വക്കാണതമ്മ…….
നിഷ്‌ക്കളങ്ക സ്‌നേഹത്തിന്‍ ഉറവിടം അമ്മ….
തുലനങ്ങളില്ലാത്ത തുടിയാണതമ്മ……
അമ്മക്ക് സമമായോരമ്മ മാത്രം…


23 Oct 2012

അണ്ണാന്‍ മരം കേറ്റം മറക്കുമോ ?

ഗംഗാധരൻ മക്കനേരി

എനിക്ക് ഒരു ആറു വയസ്സുള്ളപ്പോള്‍ ഒരു ദിവസം നാട്ടിടവഴിയിലൂടെ നടക്കുകയായിരുന്നു. നിരീക്ഷണത്തില്‍ വലിയ താല്പര്യം ആയിരുന്നത് കൊണ്ട് വഴിയിലുള്ള ചെടികളോടും മറ്റും കഥ പറഞ്ഞുകൊണ്ടാണ് നടത്തം. പെട്ടെന്ന് ചെടികള്‍ക്കിടയില്‍ ഒരു കരച്ചില്‍ . നോക്കുമ്പോള്‍ പാവം ഒരു ചെറിയ അണ്ണാന്‍ കുഞ്ഞു ഉണ്ട് പേടിയോടെ എന്നെ നോക്കുന്നു. എന്റെ വായില്‍ അപ്പോള്‍ കുരുമുളക് വള്ളിയുടെ ഇളം തളിര് ഉള്ളിലെ ഇല നീക്കി പുറം ഭാഗം മാത്രമായി ഉള്ളിലേക്ക് വായു വലിച്ചു പീപ്പി വിളിക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ.. ഞാന്‍ അങ്ങനെ അതിന്റെ ശബ്ദം ഉണ്ടാക്കി കൊണ്ട് നടക്കുക ആയിരുന്നു. ആ ശബ്ദം ഏകദേശം അണ്ണാന്റെ കരച്ചില്‍ പോലെ ആണ്. അത് കേട്ടാകണം കുഞ്ഞണ്ണക്കൊട്ടന്‍ അതിന്റെ അമ്മയാണെന്ന് കരുതി കരഞ്ഞത്. എന്റെ വീടിനടുത്തുള്ള ദാമോദരന്‍ നായര്‍ ഒരു അണ്ണാനെ ഇണക്കി വളര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. അത് അദ്ധേഹത്തിന്റെ ദേഹത്ത് കൂടെ ഓടി കളിക്കും. അതുകണ്ടപ്പോള്‍ ഞാനും ഒരു അണ്ണാനെ വളര്‍ത്തും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
തേടിയ വള്ളി കാലില്‍ ചുറ്റി തടഞ്ഞു വീണു എന്ന് പറഞ്ഞ പോലെ ഇതാ എന്റെ മുന്‍പില്‍ ഒരു സുന്ദരന്‍ അണ്ണാന്‍ . ഞാന്‍ അതിനെ പതുക്കെ കൈയിലാക്കി എടുത്തു… വീട്ടിലെത്തിയപ്പോള്‍ അമ്മ ചീത്ത പറഞ്ഞു.. പാപമാണ് ചെയ്യുന്നത്, മാത്രമല്ല ചെറുതാണെങ്കിലും അത് കടിക്കും എന്നൊക്കെ പറഞ്ഞു. പക്ഷെ ഞാന്‍ അത് കൂട്ടാക്കാതെ ഒരു കാര്‍ഡ്‌ബോര്‍ഡിന്റെ പെട്ടിയില്‍ അതിനെ ഇട്ടു. അല്പം പാല് ഒരു കല്ലുംമ്മക്കായയുടെ തോടില്‍ വച്ച് കൊടുത്തു. രാത്രി മുഴുവന്‍ കാവലിരിക്കേണ്ടി വന്നു. കാരണം ഒരു ഭീകരന്‍ പൂച്ചയുണ്ടായിരുന്നു വീട്ടില്‍. സയാമീസ് പൂച്ചയുടെത് പോലുള്ള വലിയ തടിച്ച വാലുള്ള ഒരു കറുമ്പന്‍ പൂച്ച.. ഞാന്‍ അണ്ണാനെ ശുശ്രുഷിക്കുന്നതൊന്നും അവനു ഇഷ്ടപ്പെട്ട മട്ടില്ല.. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അണ്ണാന്‍ പതുക്കെ ഇണങ്ങി തുടങ്ങി.. ഞാന്‍ വള്ളിത്തണ്ട് വായിലിട്ടു ശബ്ദം ഉണ്ടാക്കിയാല്‍ ഉടന്‍ എന്റെ ദേഹത്ത് ഓടി കയറും. ഒരു കൈയുടെ അറ്റത്ത് നിന്ന് ഓടി എന്റെ പുറത്തു കൂടെ മറ്റേ കയ്യിലേക്ക് കയറും.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഈ അണ്ണാനെ മരംകേറ്റം പടിപ്പിക്കണമല്ലോ എന്ന് വിചാരിച്ചു കൊണ്ട് ഒരു മാവില്‍ കയറ്റി… അവന്‍ കുറെ മടിച്ചു നിന്ന ശേഷം പതുക്കെ മുകളിലോട്ടു കയറി.. പിന്നെ ഏറ്റവും ഉയരത്തില്‍ പോയി.. അവിടെയുള്ള ചില്ലയില്‍ കയറി എന്നെ നോക്കി വാലുയര്‍ത്തി ചിലയ്ക്കാന്‍ തുടങ്ങി.. ഞാന്‍ ആംഗ്യം മുഖേനയും വള്ളിത്തണ്ട് കൊണ്ട് ശബ്ദമുണ്ടാക്കിയും അവനെ താഴേക്ക് വിളിച്ചു.. എന്നാല്‍ കള്ളന്‍ വന്നതേ ഇല്ല.. പിന്നീട് എല്ലാ ദിവസവും ഞാന്‍ താഴെ നിന്ന് ശബ്ദം ഉണ്ടാക്കിയാല്‍ അവന്‍ എവിടെ നിന്നെങ്കിലും ഓടി മാവില്‍ വരുമായിരുന്നു… ഒരിക്കലും പക്ഷെ എന്റെ അടുത്തേക്ക് വന്നില്ല.. സ്വാതന്ത്ര്യത്തിന്റെ പുതു ലോകം നഷ്ടപ്പെടും എന്ന് തോന്നിക്കാണും. പക്ഷെ എനിക്ക് അവനെ ഒരിക്കല്‍ കൂടി തൊടണം എന്നെ ഉണ്ടായിരുന്നുള്ളൂ… പിന്നെ പതുക്കെ ഞാന്‍ അവനെയും അവന്‍ എന്നെയും മറന്നു…
* * * * * * *
മലബാറിലെ അണ്ണാറക്കണ്ണന്‍മാരില്‍ വലിയ തോതിലുള്ള വംശനാശം ഉണ്ടാവുന്നു എന്ന് വാര്‍ത്ത കണ്ടപ്പോഴാണ് ഞാന്‍ അണ്ണാനെ വളര്‍ത്തിയ കാര്യം ഓര്‍മ വന്നത്. ഓമനത്തം തുളുമ്പുന്ന അണ്ണാറക്കണ്ണന്മാര്‍ ചെറുപ്പകാലത്തെല്ലാം സ്ഥിരം കാഴ്ചയായിരുന്നെങ്കില്‍ ഇപ്പോള്‍ അവ കുറഞ്ഞു എന്നത് ഈ വാര്‍ത്ത വായിച്ച ശേഷം നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ശ്രദ്ധയില്‍പെട്ടത്. പുരയിടങ്ങളിലെ വാഴകള്‍ പതുക്കെ ഇല്ലാതാവുന്നത് ഇവയെ ബുദ്ധിമുട്ടിക്കുന്നു. വാഴക്കുടപ്പനിലെ തേനാണല്ലോ പ്രധാന ഭക്ഷണം. ശ്രീരാമന്റെ അനുഗ്രഹം മൂന്നു വരകളായി പുറത്തു പേറുന്ന ഈ ചെറുജീവികള്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത വെറും പാവങ്ങളും പരിഭ്രമക്കാരുമാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് കേട്ടിട്ടില്ലേ .. സീതാന്വേഷണത്തിനായി ശ്രീലങ്കയിലേക്ക് രാമന്‍ പാലം പണിയുമ്പോള്‍ അണ്ണാന്‍ കടലില്‍ പോയി നനഞ്ഞു വന്നു പൂഴിയില്‍ ഉരുണ്ടു അത്രയും പൂഴി പാലത്തിലേക്കു ഇട്ടു കൊടുക്കുന്നത് കണ്ടു അനുഗ്രഹി ച്ചപ്പോഴാണത്രേ അവയുടെ പുറത്തു മൂന്നു വരകള്‍ ഉണ്ടായത്. അണ്ണാന്‍ മരം കേറ്റം മറക്കില്ല എന്നാണല്ലോ മറ്റൊരു ചൊല്ല് . ( എന്റെ അണ്ണാന്‍ തിരിച്ചുവന്നില്ല. അ പ്പോള്‍ ആ ചൊല്ല് ഉള്ളത് തന്നെ ) മനുഷ്യര്‍ ഉള്‍പ്പെടുന്ന സസ്തനികളിലെ ഒരു കുടുംബമാണല്ലോ അണ്ണാന്‍ .
ചില സ്ഥലങ്ങളില്‍ അണ്ണാറക്കണ്ണന്‍ എന്നും മറ്റു ചിലയിടത്ത് (എന്റെ നാട്ടിലൊക്കെ ) അണ്ണക്കൊട്ടന്‍ എന്നൊക്കെ വിളിക്കാറുണ്ട് . അന്‍പതോളം ജനുസ്സുകള്‍ ഉള്ള അണ്ണാന്മാര്‍ മിക്കവാറും പഴവര്‍ഗങ്ങളോ മറ്റോ കരണ്ട് തിന്നുകയോ തേന്‍ കുടിക്കുകയോ ഒക്കെ യാണ് ചെയ്യുക.. മരങ്ങളുടെ ചില്ലയില്‍ നിന്ന് ഓലത്തുമ്പിലേക്ക് ചാടുന്നത് മനോഹര കാഴ്ചയാണ്.. സംഘം ചേര്‍ന്ന് തമ്പടിച്ച് കഴിയുന്ന അന്യ സംസ്ഥാന നാടോടികള്‍ അണ്ണാറക്കണ്ണന്‍മാരുടെ ഘാതകരാവുന്നുണ്ട്. അനായാസം ഇവയെ വേട്ടയാടിപ്പിടിക്കുകയും കൊന്ന ശേഷം തീക്കൂട്ടി ചുട്ടെടുത്ത് രോമങ്ങള്‍ നീക്കി ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. അനിയന്ത്രിതമായ ഇത്തരം വേട്ടയാടല്‍ പലപ്പോഴും ഗ്രാമവാസികളുടെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും അണ്ണാന്‍മാര്‍ ഇഷ്ടംപോലെയുണ്ടല്ലോ എന്ന ധാരണയില്‍ ആരും അങ്ങനെ തടയാറില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ പ്രകൃതിസ്‌നേഹികള്‍ സംഘടിച്ച് ഇക്കൂട്ടരെ തുരത്താറുമുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഇവരെ പോലീസില്‍ ഏല്‍പിക്കുകയാണ് വേണ്ടത്.
നാട്ടിന്‍ പുറത്തെ എത്രയോ കാഴ്ചകള്‍ നമുക്ക് വെറും ഓര്‍മ്മകള്‍ ആയി.. നമ്മുടെ കുട്ടികള്‍ മുതിര്‍ന്നു അവരുടെ കുട്ടികള്‍ കളിച്ചു വളരുന്ന സമയം ആകുമ്പോഴേക്കു ഈ ഓമനത്തം തുളുമ്പുന്ന അണ്ണാന്‍ മാര്‍ ഇല്ലാതായി പോയേക്കാം. പാവം. ചില്‍ .. ചില്‍ … എന്ന ആ ശബ്ദവും വാല് ഉയര്‍ത്തി തുള്ളിച്ചു കൊണ്ട് രണ്ടു കൈയിലും പഴുത്ത മാങ്ങ പിടിച്ചു കാലുകളില്‍ എണീറ്റ് നിന്നുള്ള ആ നോട്ടവും ഓര്‍മ്മയാകുമോ ?

20 Sept 2012

ട്രാഫിക്കും, ഉപ്പും, കുരുമുളകും, പിന്നെ ഒരു കോട്ടയംകാരി പെണ്ണും!

ജേക്കബ് മാമ്മൻ


മാറുന്ന മലയാള സിനിമയുടെ മുഖം ഇത്രയും മനോഹരം ആകും അന്ന് ഒരികളും പ്രതിക്ഷിച്ചതെ ഇല്ല. പോയ വര്‍ഷത്തെ രണ്ടു മനോഹര ചിത്രങ്ങള്‍ ആയിരുന്നല്ലോ ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ്‌ പപ്പെരും. അതുകൊണ്ട് തന്നെ അതില്‍ കവിഞ്ഞ്ജു ഒരു പ്രതീക്ഷ കോട്ടയം കരിക്ക് കൊടുത്തെ ഇല്ല സത്യം. “ഡാഡി കൂള്‍” എന്ന ചവറ്റു കോട്ടയില്‍ നിന്നും ‘പുരാവസ്തു വകുപ്പിന്റെ’ സഹായത്തോടെ സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍ എടുത്തു ആളെ കേറ്റി കാണിക്കാന്‍ ആഷിക് അബു എന്ന സംവിധായകന്‍ കാണിച്ച ചുണ അടുപിച്ചു അഞ്ചും പത്തും പടം പൊട്ടിയ പഴയ കാല പുലികുട്ടികള്‍ കാണിച്ചിരുന്നെങ്ങില്‍ മലയാളം സിനിമ എന്നെ ഒരു കര പറ്റിയേനെ.
കാല്‍ കാശിനു കൊള്ളാത്ത പടം എടുത്തു ഉളുപില്ലാതെ ഓണത്തിനും ക്രിസ്തുമസ്നും എല്ലാം സദ്യ വിളമ്പുന്ന ഇത്തര കാരെ പറ്റി പറഞ്ഞു എന്തിനു സമയം കളയണം ആഷിക് അബുവിലേക്ക് മടങ്ങി വരട്ടെ. കോട്ടയംകാരിയെ മൊത്തത്തില്‍ വിലയിരുത്തി ഒട്ടേറെ റിവ്യൂ വരുന്ന സ്ഥിതിക് നമുക്ക് ആളെ ഒന്ന് മാറ്റി പിടികാം. ഓര്മ ശരിയെങ്കില്‍ 2002 ഫാസില്‍ ‘ഒപ്പിച്ചെടുത്ത’ കയ്യ് ഇതും ദൂരത്ത്‌ എന്ന കൊച്ചു സിനിമയിലൂടെ തെറി കേട്ട് വളര്‍ന്ന നായകന്‍ ‘ഷാനു’ അഥവാ ഫഹദ് ഫാസില്‍. ഒരു നടന്റെ അഭിനയ ജീവിതം അവിടെ തുടക്കം കുറിച്ചെന്നു മാത്രം പിന്നിടുള്ള വേഷങ്ങള്‍ ഒന്നിനൊന്നു മെച്ചം. ചാപ്പയില്‍ അവതരിപിച്ച കഥാപാത്രം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇമേജ്നെ വക വയ്കാതെ എത്ര പേര്‍ അതൊക്കെ ഒന്ന് ചെയ്യും എന്ന് നമുക്ക് അറിയാം.
22 female കൊട്ടയത്തിലും പയ്യന്‍ കിടിലന്‍ പെര്‍ഫോര്‍മന്‍സ്. കിട്ടുന്ന വേഷങ്ങളെ ലാഘവത്തോടെ സമീപികാതെ എങ്ങനെ എല്ലാം നന്നകാമോ അങ്ങനെ ഒക്കെ പരീക്ഷണങ്ങള്‍ നടത്തുന്ന രീതി നന്നായി. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ കിട്ടിയ ജനപ്രീതിയില്‍ ഒരു ഭാഗം ഫഹദ് നു കൂടി അവകാശപെട്ടതാണ്. സാള്‍ട്ട് ആന്‍ഡ്‌ പപ്പേര്‍, ട്രാഫിക്‌ മുതലായ സിനിമകള്‍ പക്ഷെ കഥ തന്തു ഒരു വിധം അവതരിപിച്ചാല്‍ സാമാന്യം ഓടും എന്ന് പറയാം. ഇവിടെ സ്ഥിതി അല്പം വത്യസ്തം. പദ്മരജനും ഭരതനും ഒക്കെ കയ്കാര്യം ചെയ്തപോലെ ഉള്ള അത്യന്തം സൂക്ഷ്മത വേണ്ട കഥാ സന്ദര്‍ഭങ്ങളില്‍ലൂടെ യാണ് ആഷിക് അവതരിപികുന്ന പ്രമേയം. ഫഹദ് കയ്കാര്യം ചെയ്ത കഥാപാത്രം പോലും സൂക്ഷ്മമായി ചിട്ടപെടുത്തിയ ഒന്നാണെന്ന് നിസംശയം പറയാം. ഒരു സ്ത്രീ പക്ഷ സിനിമയുടെ വേലികെട്ടുകളില്‍ നിന്നുകൊണ്ട് ഫഹദ് ഈ വേഷം എടുത്തതും പ്രശംസനീയം.
ഒരു സംശയം! മലയാള സിനിമയില്‍ മാറ്റത്തിന്റെ പുതിയ മുഖം മെനയുമെന്നോ, പുതിയ യുവാക്കളുടെ ഒരു കൂടായ്മ ഉണ്ടാകുമെന്നൊക്കെ പറഞ്ഞു പരത്തിയ പ്രിഥ്വിരാജ് സുകുമാരന്‍ ആ കൂട്ടായ്മയില്‍ നിന്നെല്ലാം പുറത്തായോ ? ഈ അടുത്ത് ഇറങ്ങിയ ‘Masters’ കണ്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ അങ്ങനെ ഒക്കെ തോന്നി. എന്തായാലും ഒന്ന് ഉറപ്പാണ്‌ ഭാവി മലയാള സിനിമ ഫഹദ് നെ പോലെയുള്ള, അനൂപ്‌ മേനോനെ പോലെയുള്ള, ആഷിക് അബുനെ പോലെയുള്ള, റീമ പോലെയുള്ള യുവ കരങ്ങളില്‍ സുരക്ഷിതം ആണ്. മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയും വിധം മലയാളി മനസുകളുടെ ട്രാഫിക് ബ്ലോക്ക്‌ കള്‍ മാറ്റിയെടുത്ത രാജിവ് പിള്ളയോട് നന്ദി പറയാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...