Showing posts with label anandavalli chandran. Show all posts
Showing posts with label anandavalli chandran. Show all posts

27 Apr 2013

മാന്യന്‍

ആനന്ദവല്ലി ചന്ദ്രൻ 


വൈകുന്നേരം, പച്ചക്കറി വാങ്ങിയ്ക്കാനായി നഗരത്തിലെ 
മാര്ക്കറ്റില്‍ കൂടി നടക്കുമ്പോള്‍ ഫുട്ട്പാത്തില്‍ നിരത്തിവെ
ച്ചിരിയ്ക്കുന്ന നിറമാര്ന്ന പല ആകര്‍ഷകവസ്തുക്കളും ക
ണ്ണില്പ്പെട്ടു. വുളന്‍ ഫോണ്‍ കവറുകളും, ടീപോയ്‌ കവറുക
ളും മറ്റും കണ്ട് വില പെശകി വാങ്ങിയ്ക്കാന്‍ നോക്കു
മ്പോള്‍ അടുത്തുതന്നെ വൃത്തിയുള്ള വസ്ത്രം ധരിച്ച ഒരു 
നാല്പ്പതുകാരനെ കണ്ടു. അയാളുടെ മുന്നില്‍ വില്ക്കാനുള്ള
വസ്തുക്കളൊന്നും തന്നെയുണ്ടായിരുന്നില്ല. അയാളുടെ മുന്നി
ലൂടെ നീങ്ങിയ ഓരോ ചെറുപ്പക്കാരന്റേയും, ചെറുപ്പക്കാരി
യുടേയും മുന്നിലേയ്ക്ക് തുറന്നുപിടിച്ച അയാളുടെ വലതുക
രം നീണ്ടു.പലരും അവഗണിച്ചെങ്കിലും ഏതാനും നാണയത്തു
ട്ടുകള്‍ അയാളുടെ കയ്യില്‍ വീണു. പക്ഷേ ഒരിയ്ക്കല്‍പോലും 
അയാള്‍ അറുപതിനോ അതിനുമീതെയോ പ്രായം മതിയ്ക്കു
ന്ന സ്ത്രീകളുടെയോ, പുരുഷന്മാരുടെയോ മുന്നിലേയ്ക്ക് കൈ
നീട്ടിയില്ല. അത്ഭുതം കൂറി അടുത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാ
രന്‍ കാരണമാരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി ..

“അറുപതും അതിനു മീതെയുള്ള മിയ്ക്കവരും പെന്ഷന്‍ 
പറ്റി ജീവിയ്ക്കുന്നവരാവും. ആഹാരച്ചിലവ് കഴിച്ചുള്ള തു
ക ചികിത്സയ്ക്കും, ചെറിയ ചെറിയ അത്യാവശ്യ യാത്രാ

ച്ചിലവിനുമേ കാണൂ.അപ്പോ അവരുടെ മുമ്പില്‍ കൈ
നീട്ടാനെനിയ്ക്ക് നാണം.”

19 Aug 2012

ജീവിതമെന്ന കറക്കും തളിക

ആനന്ദവല്ലി ചന്ദ്രൻ

ജീവിതമെന്നാല്‍ യന്ത്ര-
യൂഞ്ഞാലില്‍ കറക്കും തളിക
അതല്ലെങ്കില്‍ ഞാണില്‍-
ക്കളി നടത്തുന്നൊരു പമ്പരം.
മനുഷ്യനെ കുരങ്ങു കളിപ്പിയ്ക്കും
പാവക്കൂത്ത് ചെയ്യിയ്ക്കും;
നമ്മെയെല്ലാം വിടാതാകര്‍ഷിയ്ക്കും
ഒരുക്കാമൊരു വേള
സ്വയംനാശത്തിന് പ്രേരിപ്പിച്ചും.
ജീവിതം ഇന്നലെകളുടെ
മൂക ശ്മശാനമെങ്കില്‍
നാളേകളുടെ മോഹന
സ്വപ്നമുണര്‍ത്തും സ്വര്‍ഗ്ഗം.
കയ്പ്പും ചവര്‍പ്പും ചിലനേരം
മധുരവും സമ്മാനിയ്ക്കുമിന്നുകള്‍.
എല്ലാം കൂട്ടിക്കുഴച്ച് ജീവി തം
വന്നും പോയുമിരിയ്ക്കും
ശപ്തദിനവും
അനര്‍ഘനിമിഷവും
അശ്രുബിന്ദുവും
ചന്ദനമുരുളയും
തളികയിലൊരുക്കി.


17 Jun 2012

നിറയ്ക്കുന്നത് നിര്‍വൃതി

ആനന്ദവല്ലി ചന്ദ്രൻ
   
ഒരു തുണ്ട് കടലാസ്സ്
ഊതിപ്പറത്താം
പൂവിതളുകളോരോന്നും
ഊതിപ്പറത്താം
ഇലകളും ഓരോന്നായി.
ഓരോതുള്ളി ദ്രവവും
ഊതിയാല്‍ തെറിച്ചുപോം
ഇ മെയിലുകള്‍ ഡിലിറ്റ്
ചെയ്താല്‍ വെറും ശൂന്യത
ഹൃദയകോശ വൃത്തത്തില്‍ .
നെഞ്ചിലാറ്റിക്കുറുക്കിയ
സ്നേഹകണം പാഴാവില്ല
ഊതിപ്പറത്താനുമാവില്ല .
അനര്‍ഘനിമിഷങ്ങളിലൂടെ
നിറയ്ക്കുന്നത് നിര്‍വൃതി
മധുരാനുഭവം ചൊരിഞ്ഞ്.

18 Feb 2012

. കൊറ്റിയും പൊന്മയും

ആനന്ദവല്ലി ചന്ദ്രൻ

എന്തിത്ര വൈകി നീ സോദരീ
ഉണരാന്‍? കൊറ്റി പൊന്മയോട്.

പ്രഭാതമല്ലെന്നറിയുന്നു ഞാന്‍
കുളിരും; വെയിലടിയ്ക്കുന്നു മേനിയില്‍;
ഇന്നലെയൊന്നും തന്നെ കഴിച്ചതില്ല
വിശപ്പിനാല്‍ നിദ്രയെന്തെന്നറിഞ്ഞില്ല
പുലരും നേരം ഉറങ്ങിയ കാരണം
ഉണരാന്‍ വൈകിയെന്ന്‌ പൊന്മയും.

എന്തേ നീ പട്ടിണി കിടന്നൂ
ഉറങ്ങാതിരുന്നതുമെന്തേയെന്ന് കൊറ്റി.

പതിവായി ഞാന്‍ മീനുകള്‍ കോരും
ചെറുകുളത്തിലാകെയിന്നലെ മണ്ണിട്ട്‌
മൂടുന്നത് കണ്ടെന്‍ ഉള്ളം
വാടി; മറ്റിടങ്ങളില്‍ മീനുകളെ
തേടിയലഞ്ഞില്ല; ഗ്ലാനിയാല്‍ കിടന്നു;
നിദ്രയും വിട്ടൊഴിഞ്ഞെന്നായി പൊന്മ .

*******************


2. തുരുമ്പ് പിടിച്ച ചെറു യന്ത്രം
****

നീറി നീറിയെരിഞ്ഞുമിത്തീ
കൊടും ദു:ഖാഗ്നിയില്‍‍;
അനവരതം വേല ചെയ്തിട്ടും
മക്കളെ പോറ്റാനാവാതെ
സഹായഹസ്തങ്ങളില്ലാതെ
അനാഥാലയത്തില്‍ വിട്ടു
അഞ്ചുവയസ്സിനു താഴെയാം
രണ്ടുമക്കളേയുമവള്‍.

പകലിലിതര ഗൃഹങ്ങളില്‍
വേല നോക്കി; ഇരവുകള്‍
സ്വന്തം കൂരയില്‍ ചെലവഴിച്ചു.
കിട്ടുന്ന തുച്ഛം തുക ശേഖരിച്ച്
മക്കളെ കൂട്ടിവന്ന് പാര്‍പ്പിയ്ക്കും
കൂടെ മൂന്നു ദിനം സസന്തോഷം
നാലു മാസത്തിലൊരിയ്ക്കല്‍.
പതിദേവനോ സഹോദരങ്ങളോ
ഇല്ലാതെ അത്രയും ചെയ്തവള്‍
കുഞ്ഞുങ്ങള്‍ക്കായ് സ്നേഹത്തോടെ.

വേല ചെയ്യും ഗൃഹങ്ങളില്‍ നിന്ന്
ലഭ്യമാം അമര്‍ചിത്രകഥകളും
പുസ്തകങ്ങളും വസ്ത്രങ്ങളും
കളിക്കോപ്പുകളും,മിട്ടായികളും
സൂക്ഷിച്ചുവെച്ചൂ കുടിലില്‍ ‍
തന്റെ കുഞ്ഞുങ്ങള്‍ക്കായവള്‍
മക്കളെക്കുറിച്ച് ഒരുപാട്
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി
തുരുമ്പു പിടിച്ചൊരാ ചെറുയന്ത്രം
സ്നേഹമാമെണ്ണ മയത്തില്‍ പുരട്ടി.

13 Oct 2011

ഭാരമേറെ ഹൃത്തിലും



ആനന്ദവല്ലി ചന്ദ്രൻ

എന്നെയോരം ചേര്‍ത്തു
നിര്‍ത്തിയിരുന്ന ഭിത്തിയൊരുനാള്‍
പൊളിഞ്ഞു നിപതിച്ചി
തീയൂഴിയില്‍ മുന്നറിയിപ്പില്ലാതെ.
താങ്ങു നഷ്ടപ്പെട്ടയെനിയ്ക്കാ-
കുമോ യിനിയെഴുന്നെല്‍ക്കാന്‍.
മമ ഭവനത്തിന്റെ ചുറ്റുപാടും
ചില്ലകളും ശാഖകളുമേന്തി
തഴച്ചുനിന്നിരുന്നൊരീയാല്‍മരം
വേരറ്റു വീണിതെന്തിങ്ങനെ?
ഉള്ളിലെ ജീവന്‍ കാര്‍ന്നു തിന്നാ-
നായി മാത്രമെത്തിയോരീരോഗം
കാര്‍ന്ന് കാര്‍ന്ന് കാണക്കാണെ
നിശ്ചലമാക്കിയാ ദേഹത്തേയും.
ആയിരം തവണ മനസ്സാല്‍
കേണിട്ടും അല്പം കനിഞ്ഞില്ല
ആയുസ്സ് നീട്ടിക്കിട്ടിയതുമില്ല
കൂരിരുട്ടിലാഴ്ത്തി ഞങ്ങളേയും.
വിലപേശി നീട്ടാവുന്നതല്ല
ല്ലോ മര്‍ത്യജീവിതമീ ഭൂവില്‍.
യാത്ര ചൊല്ലാനായി ദിനമൊന്നും
തിരഞ്ഞുവെച്ചില്ല ഇത്രയും നാള്‍.


ഊര്‍ജ്ജമേകൂ മുങ്ങിത്താഴാന്‍
വെമ്പുന്നൊരീ ജീവിതനൌക
യ്ക്കൊരിത്തിരി ദൂരം തുഴയാന്‍
ദുര്‍ഘടമീ കൊടുംകാറ്റ് ഭേദിച്ച്.
അശ്രുകണം വീഴ്ത്താന്‍ മടിയ്ക്കുമീ
മിഴികളില്‍ ഭാരമേറെ ഹൃത്തിലും.


13 Sept 2011

രണ്ടുകവിതകൾ




 ആനന്ദവല്ലി ചന്ദ്രൻ


ജീവിതമെന്ന കറക്കും തളിക


ജീവിതമെന്നാല്‍ യന്ത്ര-
യൂഞ്ഞാലില്‍ കറക്കും തളിക
അതല്ലെങ്കില്‍ ഞാണില്‍-
ക്കളി നടത്തുന്നൊരു പമ്പരം.
മനുഷ്യനെ കുരങ്ങു കളിപ്പിയ്ക്കും
പാവക്കൂത്ത് ചെയ്യിയ്ക്കും;
നമ്മെയെല്ലാം വിടാതാകര്‍ഷിയ്ക്കും
ഒരുക്കാമൊരു വേള
സ്വയംനാശത്തിന് പ്രേരിപ്പിച്ചും.
ജീവിതം ഇന്നലെകളുടെ
മൂക ശ്മശാനമെങ്കില്‍
നാളേകളുടെ മോഹന
സ്വപ്നമുണര്‍ത്തും സ്വര്‍ഗ്ഗം.
കയ്പ്പും ചവര്‍പ്പും ചിലനേരം
മധുരവും സമ്മാനിയ്ക്കുമിന്നുകള്‍.
എല്ലാം കൂട്ടിക്കുഴച്ച് ജീവി തം
വന്നും പോയുമിരിയ്ക്കും
ശപ്തദിനവും
അനര്‍ഘനിമിഷവും
അശ്രുബിന്ദുവും
ചന്ദനമുരുളയും
തളികയിലൊരുക്കി.


വിധി മറിച്ചായി

ദിനങ്ങള്‍ പൊഴിഞ്ഞു പോകുന്നു
കരങ്ങളില്‍ നിന്നും കൊഴിഞ്ഞ്
അമൂല്യമായതൊന്നും സമ്മാനിയ്ക്കാതെ
അനര്‍ഘനിമിഷങ്ങള്‍ കൊയ്യാതെ
സ്വരൂപിയ്ക്കാതെ അനന്തതയിലേയ്ക്ക്.

ബംഗാളിലൊരു നിര്‍ദ്ധന
കുടുംബത്തിലെ പന്ത്രണ്ടുകാരി
വഴികളൊന്നും കണ്ടില്ല
അച്ഛന്ന് കാഴ്ച നല്‍കാനും
അനുജന് വൃക്കകള്‍
മാറ്റി വെയ്ക്കുന്നതിന്നും.
ഒരു ദിനമവള്‍ വിഷം
വായിലൊഴിച്ച് നുണച്ചു.

വിഷപാനം നടത്തും മുമ്പ്
എഴുതിവെയ്ക്കാനവള്‍ മറന്നില്ല -
തന്റെ കണ്ണുകള്‍ പിതാവിനും
വൃക്കകള്‍ പ്രിയ സോദരനും
ഉപയുക്തമാക്കണമെന്ന്.
എന്നാല്‍ വിധി നേരെ മറിച്ചും;
കുറിപ്പ് കാണാനായത് അവളുടെ
അന്ത്യസംസ്ക്കാരത്തിനുശേഷം.

കുരുന്നു പ്രായത്തിലേ
കുടുംബസൌഖ്യത്തെക്കരുതി
ആത്മാഹുതി ചെയ്തവള്‍
നിര്‍ദ്ദാക്ഷിണ്യം ത്യാഗിനന്ദിനി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...