Showing posts with label REMANI GOPALAKRISHNAN. Show all posts
Showing posts with label REMANI GOPALAKRISHNAN. Show all posts

22 Sept 2013

പുനർനടീലും പുനരുദ്ധാരണവും


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

തേയില, കാപ്പി, റബ്ബർ എന്നീ തോട്ടവിളകളിൽ ചിട്ടയായും ക്രമമായുമുള്ള പു
നർനടീൽ നടക്കുന്നുണ്ട്‌. എന്നാൽ തെങ്ങ്‌ ഇതിനൊരപവാദമാണ്‌. 3000 വർഷ
ത്തെ പഴക്കമുണ്ടെന്ന്‌ അവകാശപ്പെടുന്ന തെങ്ങുകൃഷിയിൽ 60 ഉം 80 ഉം അതിലധികവും വർഷം  ആയുസ്സ്‌ പിന്നിട്ടാലും വളരെ വിരളമായി മാത്രം തുടരുന്ന പ്രതിഭാസമാണ്‌ പുനർനടീൽ. എന്നാൽ ദിങ്ങിന്റെ സസ്യശാസ്ത്രവും ഉത്പാദന പ്രക്രിയയും മനസ്സിലാക്കുമ്പോൾ നമുക്ക്‌ വ്യക്തമാകും തെങ്ങിലും വേണം കൃത്യമായ പുനർനടീലും പുനരുദ്ധാരണവുമെന്ന്‌.
ഏതു വിളകളിലും ഉത്പാദന പ്രക്രിയയുടെ ആദ്യഘട്ടമാണ്‌ ആൺ, പെൺ  പൂക്കളുടെ രൂപീകരണം. തെങ്ങിൽ ആൺ, പെൺപൂക്കളുടെ രൂപീകരണത്തിന്‌ ഏതാണ്ട്‌ 32 മാസങ്ങൾക്ക്‌ മുമ്പ്‌ തന്നെ പൂങ്കുലയുടെ ആദ്യകല (പ്രൈമോ
ർഡിയം) രൂപം കൊള്ളുന്നു. പൂക്കൾ വി
രിഞ്ഞു കഴിഞ്ഞാൽ പരാഗണവും ബീജസങ്കലനവും കഴിഞ്ഞാണ്‌ കായ്പിടുത്തം. നാളികേരം പാകമാകുന്നതിന്‌ വേണം പിന്നൊരു 12 മാസം കൂടി. വിത്തുപാകി നടാൻ പാകമാകാൻ വീണ്ടുമൊരു 12 മാസം കൂടി. ഇനി തൈ വളർന്ന്‌  കായ്‌ പിടിക്കാനോ വീണ്ടും ഒരു നാലഞ്ച്‌ വർഷം കൂടി. പിന്നങ്ങോട്ട്‌ അനുസ്യൂതം വിളവ്‌ തന്നുകൊണ്ട്‌ 60-80 വർഷങ്ങൾ. ചിലപ്പോൾ 100ലധികവും. ശരാശരി ആ
രോഗ്യത്തോടെ നിൽക്കുന്ന തെങ്ങ്‌ ജീവിത കാലയളവിൽ എണ്ണായിരം മുതൽ പതിനായിരം വരെ നാളികേരം ഉത്പാദിപ്പിച്ച്‌ ആരെയും വിസ്മയപ്പെടുത്തുന്നു .
മച്ചിങ്ങ 168 ദിവസം പാകമാകുമ്പോൾ പൂർണ്ണ വളർച്ചയെത്തുകയും കാമ്പ്‌ രൂപം കൊണ്ട്‌ തുടങ്ങുകയും ചെയ്യുന്നു. എന്നാലിത്‌ 223 ദിവസം പ്രായമാകുമ്പോൾ ചിരട്ട കട്ടി വെയ്ക്കാൻ തുടങ്ങുകയും ഇതിന്‌ ചുറ്റും കാമ്പ്‌ മൊത്തത്തിൽ പരന്ന്‌ തുടങ്ങുകയും ചെയ്യുന്നു. 308 ദിവസം പ്രായമാകുമ്പോഴാകട്ടെ കാമ്പും ചിരട്ടയും പൂർണ്ണമായും രൂപം കൊണ്ടിരിക്കും. 364 ദിവസത്തെ വളർച്ചയിൽ ചിരട്ട അതിന്റെ പരിപൂർണ്ണ കാഠിന്യത്തിലും കാമ്പ്‌ അതിന്റെ പൂർണ്ണ  പാകത്തിലും എത്തിയിരിക്കും. ഇങ്ങനെ ഒരു തെങ്ങിൻ തൈ നട്ട്‌ അത്‌ വളർന്ന്‌ പുഷ്പിച്ച്‌ കായ്‌ പിടിച്ച്‌ ബഹുവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജീവിത ചക്രമാണ്‌ നാളികേരത്തിനുള്ളത്‌. സവിശേഷതകളിൽ പല കാര്യങ്ങളിലും വേറിട്ട്‌ നിൽക്കുന്ന കൽപ്പവൃക്ഷത്തിന്‌ വിശേഷണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌. എന്നാൽ ജീവിതത്തിന്റെ നല്ല സമയം കഴിഞ്ഞാൽ മനുഷ്യരിലെന്നപോലെ പിൻവാങ്ങലിന്റെ ആവശ്യകത തെങ്ങുകളിലും പ്രകടമായിത്തുടങ്ങും. ഉത്പാദനക്ഷമത കുറഞ്ഞ്‌ കുറഞ്ഞ്‌ വർഷത്തിൽ 10 ലും താഴെയാകും നാളികേരത്തിന്റെ എണ്ണം. തെങ്ങിനുണ്ടാകുന്ന രോഗാവസ്ഥയും പ്രായക്കുടുതലും തെങ്ങിനെ തീരെ മോശമായ സ്ഥിതിയിലേക്ക്‌ നയിക്കും. ആണ്ടിൽ 100 ഉം 200 ഉം വരെ തേങ്ങകൾ ഉത്പാദിപ്പിച്ചിരുന്ന തെങ്ങുകളാണ്‌ ഇത്തരത്തിൽ ആണ്ടിൽ 10 വരെ തേങ്ങ ഉത്പാദിപ്പിക്കുവാൻ ഇടയാകുന്നത്‌. ഇത്തരം തെങ്ങുകളെ മാറ്റി മികവുള്ള ഉത്പാദനക്ഷതയുടെ അവസ്ഥയിലേക്ക്‌ നയിക്കുന്നതിനാണ്‌ തെങ്ങിൻ തോപ്പിലും ഒരു പുനർനടീൽ ആവശ്യമാണെന്ന്‌ വരുന്നത്‌. കേരകൃഷി രംഗത്ത്‌ ഇത്തരമൊരു പുനർ നടീലും പുനരുദ്ധാരണവും ഈ അടുത്ത കാലത്ത്‌ വരെ തീരെ ഇല്ലായിരുന്നെന്ന്‌ തന്നെ പറയാം.
കേരളത്തിൽ ഉത്പാദനക്ഷമതയുടെ കാര്യമെടുത്താൽ നമ്മൂടെ രാജ്യത്തിന്റെ ശരാശരിയേക്കാളും താഴ്‌ന്നുനിൽക്കുന്നുവേന്നൊരു വിലയിരുത്തൽ പണ്ടുമുതലേ നിലനിന്നിരുന്നു. കേരളത്തിലെ തെങ്ങിൻ തോപ്പുകളുടെ ഉത്പാദനക്ഷമത കുറയു
വാനുള്ള പ്രധാന കാരണങ്ങൾ രോഗം ബാധിച്ചതും പ്രായമേറിയതുമായ തെങ്ങു
കളുടെ ആധിക്യം, കാറ്റുവീഴ്ച, മണ്ടചീയൽ, ഓലചീയൽ മുതലായ രോഗങ്ങളു
ടെ കാഠിന്യം, വിള പരിചരണ മുറകൾ യഥാസമയങ്ങളിൽ അവലംബിക്കുന്നതിൽ കാണിക്കുന്ന ഉദാസീനത, ജനിതക ഗുണമില്ലാത്ത തെങ്ങുകൾ തുടങ്ങിയവയാണ്‌. ഈ ഉത്പാദനക്ഷമതക്കുറവിന്റെ കാരണങ്ങൾ തേടി സ്ഥിതിഗതികൾ വിശകലനം ചെയ്ത നിരവധി വിദഗ്ദ്ധ കമ്മിറ്റികൾ ഉണ്ടായിരുന്നു. എം.എസ്‌. സ്വാമിനാഥൻ കമ്മിറ്റിയുൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഈ കമ്മിറ്റികളുടെ എല്ലാം നിർ
ദ്ദേശം ഇങ്ങനെയായിരുന്നു."കേരളത്തിലെ തെങ്ങുകൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്‌. ഏകദേശം മൂന്നിലൊന്നും പ്രായാധിക്യമുള്ളതും. ഇത്തരം തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈ വെച്ച്‌ പിടിപ്പിക്കുന്നത്‌ തെങ്ങുപുനരുദ്ധാരണ പ്രക്രിയയുടെ ആദ്യ പടിയാകണം."
2006 ഡിസംബറിൽ അന്നത്തെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയായിരുന്ന ശ്രീ. ജയറാം രമേഷ്‌ കേരളത്തിൽ വിളിച്ചുകൂട്ടിയൊരു യോഗത്തിൽ ഒരു നിർണ്ണായക തീരുമാനം കൈക്കൊണ്ടു. തോട്ടവിളകളുടെ പുനരുദ്ധാരണത്തിന്‌ പ്രത്യേക പാക്കേജ്‌ കൊണ്ടുവരുമെന്നതായിരുന്നു ആ തീരുമാനം. തേയില, കാപ്പി, ഏലം, റബ്ബർ എന്നീ തോട്ടവിളകളോടൊപ്പം തെങ്ങിൻ തോട്ടങ്ങൾക്കും ഒരു പുനരുദ്ധാരണം ആലോചിക്കണമെന്ന്‌ അദ്ദേഹം നിർദ്ദേശം നൽകി. കേരകൃഷി മേഖലയിൽ ഒരു നാഴികകല്ലായി മാറിയ ഈ തീരുമാനം തെങ്ങുകർഷകരുടെ മനസ്സിൽ കുന്നോളം സ്വപ്നങ്ങൾ കോറിയിട്ടു. അന്ന്‌ നാളികേര വികസന ബോർഡ്‌ ചെയർപേഴ്സൺ ആയിരുന്ന ശ്രീമതി. മിനി മാത്യു ഐഎഎസ്‌ ന്റെ നേതൃത്വത്തിൽ മറ്റ്‌ തോട്ടവിളകൾക്ക്‌ പദ്ധതി സമർപ്പിക്കുന്നതിന്‌ മുമ്പ്‌ തന്നെ നാളികേര കൃഷി പുനരുദ്ധാരണത്തിനുവേണ്ടി ഒരു പദ്ധതി രൂപരേഖ തയ്യാറാക്കുകയും കേന്ദ്ര കൃഷി മന്ത്രാലയത്തിന്‌ സമർപ്പിക്കുകയും ചെയ്തു.

2006ൽ ആരംഭിച്ച കൂടിയാലോചനകൾ 2007ഉം കടന്ന്‌ 2008ൽ 4766.66 കോടി അടങ്കൽ തുകയും 1358 കോടി രൂപ കേന്ദ്ര സബ്സിഡിയുമായി ഒരു പദ്ധതി സമർപ്പിച്ചു. പിന്നീടങ്ങോട്ട്‌ ഈ പദ്ധതി വെട്ടിയും തിരുത്തിയും ചുരുക്കിയും ഘട്ടങ്ങൾ പലത്ത്‌ കഴിഞ്ഞു. സംസ്ഥാന തലത്തിലും കേന്ദ്ര കൃഷി മന്ത്രാലയത്തിലും യോഗങ്ങൾ വിളിച്ചുകൂട്ടുകയും ചർച്ചകൾ നടത്തുകയും മുറ തെറ്റാതെ നടന്നു. ഈ പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായിരുന്ന വിഷയം തെങ്ങുകൃഷി മുഖ്യമായുള്ള എല്ലാ തെക്കൻ സംസ്ഥാനങ്ങളിലും തെങ്ങുകൃഷി പുനരുദ്ധാരണം വിഭാവനം ചെയ്തിരുന്നു എന്നതാണ്‌. ഇത്രയധികം സബ്സിഡി തുക കേന്ദ്ര ഗവണ്‍മന്റ്‌ ഒറ്റയടിക്ക്‌ കണ്ടെത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്‌ ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്ന്‌ ജില്ലകളിൽ ഒരു പെയിലറ്റ്‌ പദ്ധതിയായി ഇത്‌ നടപ്പിലാക്കുന്നതിനുള്ള അനുമതിയാണ്‌ ഗവണ്‍മന്റ്‌ നൽകിയത്‌. ഇങ്ങനെ 2009 മേയ്‌ മാസത്തിലാണ്‌  2275 കോടി രൂപയുടെ ഒരു പദ്ധതിക്ക്‌ 478.5 കോടി രൂപ കേന്ദ്ര സബ്സിഡിയായി അനുമതി വരുന്നത്‌.  ഈ പദ്ധതിയുടെ വിജയ പരാജയങ്ങൾ വിലയിരുത്തി അതിൽ അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പദ്ധതികൾ മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നു. 2009-10 ൽ അനുവദിച്ച പെയിലറ്റ്‌ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നാല്‌ വർഷങ്ങൾകൊണ്ട്‌ നടപ്പിലാക്കി പൂർത്തീകരിക്കണമായിരുന്നു. പദ്ധതിക്കനുവദിച്ച വിഹിതം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ശേഷിക്കുന്ന 3 വർഷങ്ങളിലേക്ക്‌ ആയിരുന്നുവേങ്കിലും പദ്ധതി കാലാവധി ഒരു വർഷം കൂടിയുണ്ടായിരുന്നു. ഇങ്ങനെ ഇക്കഴിഞ്ഞ നാല്‌ വർഷങ്ങൾകൊണ്ട്‌ പദ്ധതി മൂന്ന്‌ ജില്ലകളിൽ നടപ്പിലാക്കുവാനും സാമാന്യം വിജയകരമായ രീതിയിൽ പൂർത്തീകരിക്കുവാനും സാധിച്ചു. എന്നാൽ പദ്ധതി 100 ശതമാനം പൂർത്തീകരിച്ചുവേന്ന്‌ അവകാശപ്പെടാനാവാത്തവിധം  മൂന്നാംഘട്ടത്തിൽ തുടങ്ങിവെച്ച പദ്ധതികളുടെ വളം വിതരണവും പകരം തൈ നടീലും ഇനിയും ബാക്കിയിരിക്കുന്നു .കേന്ദ്ര ഗവണ്‍മന്റ്‌ അനുവദിച്ച ബജറ്റ്‌ വിഹിതം പൂർണ്ണമായും ലഭിച്ചില്ലായെന്നത്‌ തന്നെയാണ്‌ ഈ പദ്ധതി 100 ശതമാനം വിജയത്തിലെത്താതിരിക്കാനുള്ള കാരണം. ഈ സാമ്പത്തിക വർഷത്തിലും 35 കോടി രൂപ ഗവണ്‍മന്റ്‌ അനുവദിച്ചിട്ടുണ്ട്‌. ഇത്‌ ഏകദേശം പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത്‌ 75 കോടി രൂപ കൂടിയുണ്ടെങ്കിലേ ഈ പദ്ധതി  പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളൂ.
പദ്ധതി നടത്തിപ്പിലുണ്ടായ ബാലപീഡകളെ തരണം ചെയ്ത്‌ ഇതിന്റെ നടത്തിപ്പിന്‌ ആക്കം കൂട്ടുവാൻ തുടർവർഷങ്ങളിൽ സാധിച്ചുവേന്നത്‌ കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പുമെല്ലാം തൃപ്തിയോടെ നോക്കിക്കണ്ട ഒരനുഭവമായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ്‌ ശേഷിക്കുന്ന ജില്ലകളിൽ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്‌ 75 കോടി രൂപ കൂടി കേന്ദ്ര ഗവണ്‍മന്റ്‌ അനുവദിക്കാൻ തീരുമാനിച്ചതു. ഈ പദ്ധതി മറ്റു ജില്ലകളിൽക്കൂടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത  തുടക്കം മുതൽ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബോർഡ്‌ ശ്രദ്ധിച്ചിരുന്നു. കാരണം കാറ്റുവീഴ്ചയെന്ന രോഗത്തെ ചെറുക്കുവാനും ഈ രോഗം ഉൻമൂലനം ചെയ്യുവാനും പകരം അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിച്ച്‌ നല്ല ഉത്പാദനക്ഷമത കൈവരിക്കുവാനുമുള്ള ലക്ഷ്യത്തോടുകൂടി തുടക്കം കുറിച്ചൊരു പദ്ധതിക്ക്‌ ചില നിർദ്ദിഷ്ട ലക്ഷ്യങ്ങളുണ്ടായിരുന്നു. അപ്പോൾ തീർച്ചയായും തിരുവനന്തപുരവും കൊല്ലവും കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളും തൃശ്ശൂരിനപ്പുറമുള്ള പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ്‌ തുടങ്ങിയ വടക്കൻ ജില്ലകളും പദ്ധതിയുടെ കീഴിൽ കൊണ്ടുവരണം എന്നുള്ള ഒരു നിലപാട്‌ സംസ്ഥാനത്തുടനീളം നിലനിന്നിരുന്നു. കാറ്റുവീഴ്ച രോഗമാണ്‌ നമ്മുടെ ഉത്പാദനക്കുറവിന്റെ കാരണമെങ്കിൽ എന്തുകൊണ്ട്‌ മറ്റു തെക്കൻ ജില്ലകളെ ഒഴിവാക്കി എന്നുള്ളൊരു ചോദ്യവും ഉയർന്ന്‌ വന്നിരുന്നു. എന്നാൽ ഇതിനുള്ള ഉത്തരവും ബോർഡിന്റെ പക്കലുണ്ടായിരുന്നു. രോഗഗ്രസ്ത പ്രദേശത്തിന്റെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളും കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ രോഗ തീവ്രത ഏറ്റവും കൂടിയ ജില്ലയെന്ന നിലയിലുമാണ്‌ തൊട്ടടുത്ത്‌ കിടക്കുന്ന കൊല്ലം ജില്ലയും ഉൾപ്പെടുത്തിയത്‌.
പെയിലറ്റ്‌ പദ്ധതിയൊഴികെയുള്ള 11 ജില്ലകളിൽ വെച്ച്‌ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകൾ  രോഗാവസ്ഥ ഏറ്റവുമധികം ഗുരുതരമായ ഹോട്ട്‌ സ്പോട്ട്‌ (ഒ​‍ീ​‍േ ​‍്​‍ീ​‍ി) എന്ന്‌ വിശേഷിപ്പിക്കാവുന്ന ജില്ലകളാണ്‌.
ഈ ജില്ലകളിലായി 47 ബ്ലോക്ക്‌ പഞ്ചായത്തുകളും 311 ഗ്രാമപഞ്ചായത്തുകളുമാണ്‌ ഉള്ളത്‌. പെയിലറ്റ്‌ പദ്ധതിയിൽ നടപ്പിലാക്കിയിരുന്നതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൃഷിഭവനുകളുടേയും നിസ്സീമമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പദ്ധതി നടത്തിപ്പ്‌ സാദ്ധ്യമാകൂ.
ഹോട്ട്‌ സ്പോട്ട്‌ ജില്ലകളൊഴികെ വരുന്ന ഏഴ്‌ ജില്ലകളിൽ ഇടുക്കി, വയനാട്‌ എന്നീ ജില്ലകൾ തെങ്ങുകൃഷി വളരെക്കുറവുള്ള പ്രദേശങ്ങളായതിനാൽ പദ്ധതി ഒറ്റ ഘട്ടമായി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നു. ശേഷിക്കുന്ന പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ, കാസർഗോഡ്‌ എന്നീ അഞ്ച്‌ ജില്ലകളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഫെഡറേഷനുകളിലൂടെ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതിനാണ്‌ ഉദ്ദേശിക്കുന്നത്‌. 12-​‍ാം പദ്ധതിയുടെ അവസാനത്തോടുകൂടി എല്ലാ ജില്ലകളിലേയും പദ്ധതി പൂർത്തീകരിക്കാനാകും.
ഇനിയുള്ള പതിനൊന്ന്‌ ജില്ലകളിലായി ഏതാണ്ട്‌ 5,69,000 ഹെക്ടർ തെങ്ങുകൃഷിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഇതിൽ  1,26,000 ഹെക്ടർ നാല്‌ ഹോട്ട്‌ സ്പോട്ട്‌ ജില്ലകളിലും 4,36,000 ഹെക്ടർ ബാക്കിയുള്ള ജില്ലകളിലുമാണുള്ളത്‌. കുറഞ്ഞത്‌ 50 ശതമാനമെങ്കിലും വെട്ടിമാറ്റുന്നതിന്‌ പകരമായി പുതിയ തൈകൾ വെച്ചുപിടിപ്പിക്കണമെന്നുള്ളതിനാൽ ഈ പ്രദേശത്ത്‌ ഏതാണ്ട്‌ 91 ലക്ഷം തെങ്ങിൻ തൈകൾ പുനർനടീലിന്‌ ആവശ്യമായ്‌ വരും. ഇത്‌ 25 ശതമാനമെങ്കിൽ 45 ലക്ഷം തൈകളെങ്കിലും ആവശ്യമായി വരും.
കാറ്റുവീഴ്ച രോഗം തമിഴ്‌നാടിന്റെ അതിർത്തികളിലും വ്യാപിച്ചിട്ടുണ്ടെന്നുള്ള സൊ‍ാചനകൾ ലഭിച്ചിട്ടുണ്ട്‌. അതിനാൽ ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി കൃത്യമായ സത്വര നടപടികൾ എടുക്കേണ്ടതുണ്ട്‌. അതിനായി തമിഴ്‌നാടിന്റെ അതിർത്തി ജില്ലകളിൽ ഈ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന ഒരു ശുപാർശ ബോർഡ്‌ കേന്ദ്ര ഗവണ്‍മന്റിന്‌ സമർപ്പിച്ചിട്ടുണ്ട്‌. കൂടാതെ രോഗ,കീട ബാധയുള്ളതും ഉത്പാദനശേഷി കുറഞ്ഞ തെങ്ങുകളുമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ ഈ പദ്ധതി നടപ്പിലാക്കണമെന്നും ബോർഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്തരത്തിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കി നമ്മുടെ രാജ്യത്തെ തെങ്ങുകൃഷിക്ക്‌ ഒരു പുതിയ മുഖം നൽകി തെങ്ങുകൃഷിയിൽ ഒരു മികച്ച ജനിതകശേഖരം വികസിപ്പിച്ചെടുക്കാൻ നമുക്കാവും.
ഓരോ പ്രദേശത്തെയും പദ്ധതി നടത്തിപ്പിന്‌ മേൽനോട്ടം വഹിക്കാനായി അ
താത്‌ പ്രദേശത്തെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷണായും കൃഷി ആഫീസർ കൺവീനറായും നാളികേര വികസന ബോർഡിന്റെ പ്രതിനിധിയും അടങ്ങിയ ഒരു പ്രാദേശിക വികസന സമിതി രൂപീകരിക്കുന്നു. പൂർണ്ണമായും കർഷക പങ്കാളിത്തത്തോടുകൂടി, പദ്ധതി നടത്തിപ്പിന്റെ എല്ലാഘട്ടത്തിലും സുതാര്യത ഉറപ്പുവരുത്തിയാണ്‌ നടപ്പിലാക്കുന്നത്‌. പദ്ധതിപ്രദേശത്തെ എല്ലാ കേര കർഷകർക്കും പദ്ധതി വഴിയുള്ള ആനുകൂല്യം ലഭ്യമാണ്‌.
പദ്ധതി നടത്തിപ്പ്‌ - എങ്ങനെ അപേക്ഷിക്കാം?
*    പഞ്ചായത്ത്‌ തലത്തിൽ (കർഷക കൂട്ടായ്മയും നാളികേര ഉത്പാദക സംഘങ്ങളും (സിപിഎസ്‌) തുട
ങ്ങുക.
*    25 മുതൽ 50 ഹെക്ടർ വരെയുള്ള പ്ര
ദേശമാണ്‌ സിപിഏശിന്റെ പരിധിയിൽ വരിക. സൗകര്യാർത്ഥം ഓരോ വാർഡും ഓരോ സിപിഎസ്‌ ആയി പരിഗണിക്കും.
*  ഓരോ ക്ലസ്റ്ററിലും കൺവീനറും ആവശ്യാനുസരണം സബ്ഗ്രൂപ്പ്‌ ലീഡർ
മാരുമുണ്ടായിരിക്കണം.
*    ഓരോ ക്ലസ്റ്ററിലേയും എല്ലാ കേരകർഷകരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കണം.
*    ഓരോ പഞ്ചായത്തിലും രൂപീകരിച്ച ക്ലസ്റ്ററുകളുടെ എണ്ണം കൃഷി ഭവനിൽ/ പഞ്ചായത്തിൽ / ബോർഡിൽ അറി
യിക്കുക.
*    പ്രായാധിക്യമുള്ളതും ഉത്പാദന ക്ഷമത തീരെയില്ലാത്തതും കാറ്റുവീഴ്ചയുള്ളതുമായ തെങ്ങുകൾ കണ്ടു
പിടിക്കുന്നതിനും അടിസ്ഥാന വിവര
ശേഖരണ സർവ്വേ നടത്തുന്നതിനും ബോർഡ്‌ പരിശീലനം നൽകും.
*    ഓരോ കൃഷിക്കാരനും തങ്ങളുടെ തോട്ടത്തിലെ അടിസ്ഥാനവിവരങ്ങൾ ഇതിനായി ബോർഡ്‌ നൽകുന്ന അ
പേക്ഷഫോറത്തിൽ രേഖപ്പെടുത്തി അതാത്‌ ക്ലസ്റ്റർ കൺവീനർമാരെ ഏൽപ്പിക്കണം.
പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ
1. തെങ്ങുവെട്ടിമാറ്റൽ: ഒരു ഹെക്ടർ (2മ്മ ഏക്കർ) സ്ഥലത്തുനിന്ന്‌  കാറ്റുവിഴ്ച രോഗബാധിതവും ഉത്പാദനശേഷി തീരെ കുറഞ്ഞതുമായ പരമാവധി 32 തെങ്ങു
കൾ വെട്ടി മാറ്റുന്നതിന്‌ 13,000 രൂപ ധനസ
ഹായമായി നൽകുന്നു. ഇതിൽ 20 തെങ്ങു
കൾക്ക്‌ 500 രൂപ നിരക്കിലും, ബാക്കി 12 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 250 രൂപ നിരക്കിലുമാണ്‌ ആനുകൂല്യം നൽകുന്ന
ത്‌. പരമാവധി ഒരു കർഷകന്‌ 4 ഹെക്ടർ അതായത്‌ 10 ഏക്കർ സ്ഥലത്തുനിന്ന്‌ 128 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 52,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. കാറ്റു
വീഴ്ച ബാധിച്ച കായ്ക്കാത്ത തൈത്തെ
ങ്ങുകൾ കർഷകരുടെ സ്വന്തം ചെലവിൽ വെട്ടിമാറ്റിയിരിക്കണം.
2. പകരം തൈവയ്ക്കൽ: തൈ ഒന്നിന്‌ 20 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. വെട്ടിമാറ്റിയ തെങ്ങിനു പകരം ആവശ്യമായ തോതിൽ സൂര്യപ്രകാശം കിട്ടത്തക്കവിധത്തിൽ സ്ഥലമുണ്ടെങ്കിൽ മാത്രം തൈ വച്ചാൽ മതി. പരമാവധി ഒരു ഏക്കർ സ്ഥലത്ത്‌ തൈ ഉൾപ്പെടെ 70 തെങ്ങുകളായി എണ്ണം ക്രമപ്പെടുത്തണം.
3. ശാസ്ത്രീയ പരിചരണ മുറകൾ അവലംബിക്കുന്നതിന്‌: തോട്ടത്തിൽ ശേഷിക്കുന്ന തെങ്ങുകൾക്ക്‌ സംയോജിത പരിപാലന മുറകൾ അവലംബിക്കാൻ, അതായത്‌ തടമെടുക്കൽ, ശാസ്ത്രീയ വളപ്രയോഗം, ജലസേചനം, സസ്യസംരക്ഷണ നടപടികൾ ഏർപ്പെടുത്തൽ, പുതയിടൽ, പച്ചിലവളച്ചെടികൾ വളർത്തൽ, ഇടവിളക്കൃഷി തുടങ്ങിയവയ്ക്ക്‌ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം പരമാവധി ഒരു ഹെക്ടറിന്‌ 7500 രൂപ എന്ന നിരക്കിൽ ആനുകൂല്യം നൽകുന്നു. ബാക്കി 25-30 ശതമാനം തുക കർഷകർ തന്നെ വഹിക്കേണ്ടതാണ്‌. ഈ ആനുകൂല്യം 2 വർഷം ലഭ്യമാണ്‌. ഓരോ ക്ലസ്റ്ററിലും സമയാസമയം തെങ്ങിൻ തോട്ടത്തിൽ അനുവർത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച്‌ ഒരു കലണ്ടർ ക്ലസ്റ്ററിലെ കർമ്മ പദ്ധതിയോടൊപ്പം തയ്യാറാക്കണം.
പദ്ധതി നടത്തിപ്പ്‌ - വിവിധ ഘട്ടങ്ങൾ
*    പദ്ധതി നടത്തിപ്പിന്റെ മുന്നോടിയാ
യി ഓരോ പ്രദേശത്തെയും കർഷക
രെ വിളിച്ചുകൂട്ടി പദ്ധതി വിശദാം
ശങ്ങളെക്കുറിച്ചും, ഓരോ പ്രദേ
ശത്തെയും അടിസ്ഥാന വിവര
ശേഖരണത്തെക്കുറിച്ചും വിശദമായ ക്ലാസ്സുകൾ നൽകുന്നു.
*   പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടം ക്ലസ്റ്ററിലെ കർഷകരുടെ അടിസ്ഥാ
ന വിവരങ്ങൾ ശേഖരിക്കുന്നതിനു
ള്ള കർഷക പങ്കാളിത്തത്തോടെ
യുള്ള സർവ്വേയാണ്‌. പരിശീലനം സിദ്ധിച്ച ക്ലസ്റ്റർ സിപിഎസ്‌ പ്രവർ
ത്തകരെയാണ്‌ ഇതിനായി ചുമതലപ്പെടുത്തുന്നത്‌. ഇവരുമായി പൂർണ്ണ
മായി സഹകരിക്കുകയും തെങ്ങിൻ തോട്ടത്തെക്കുറിച്ച്‌ കൃത്യമായ വിവ
രങ്ങൾ നൽകുകയും ചെയ്താൽ മാത്രമേ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിയൂ.
*    സർവ്വേയിൽ രേഖപ്പെടുത്തിയ വിവ
രങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലസ്റ്ററിലും നടപ്പിലാക്കുന്ന പുനരു
ദ്ധാരണ പരിപാടികളെക്കുറിച്ച്‌ ഒരു കർമ്മ പദ്ധതി തയ്യാറാക്കുന്നു.
*    കർമ്മപദ്ധതിയിൽ ഓരോ പ്രദേശത്തേയും വെട്ടിമാറ്റുന്ന തെങ്ങുകളുടെ എണ്ണം, അതിനനുവദിക്കേണ്ട തുക, പകരം നടാൻ വേണ്ട തൈക
ളുടെ എണ്ണം, പുനരുദ്ധാരണത്തിന്‌ അവലംബിക്കേണ്ട ആവശ്യമായ പരിപാലന മുറകൾ, അവയ്ക്ക്‌ രണ്ടുവർഷത്തേയ്ക്കുവേണ്ടിവരുന്ന മൊത്തം തുക എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പദ്ധതി തയ്യാറാക്കാനായി നാളികേര വികസന ബോർഡിലെ ഉദ്യോഗസ്ഥന്മാർ സഹായിക്കുന്നു.
*   ഒരു പഞ്ചായത്തിലെ വിവിധ ക്ലസ്റ്ററുകളുടെ പദ്ധതികൾ ക്രോഡീക
രിച്ച്‌ പഞ്ചായത്തിന്റെ കർമ്മപദ്ധതി അതത്‌ പ്രദേശത്തെ പ്രാദേശിക വികസന സമിതിയുടെ അംഗീകാരത്തോടെ  ജില്ലാകൃഷി ആഫീസർ വഴി സംസ്ഥാന തലത്തിലുള്ള സമിതിയുടെ അനുമതിയ്ക്കായി സമർപ്പിക്കുന്നു. സംസ്ഥാന സമിതിയുടെ അനുമതിയോടെ അന്തിമ തീരുമാനത്തിനായി നാളികേര വികസന ബോർഡിന്‌ സമർപ്പിക്കുന്നു. പദ്ധതി നടത്തിപ്പിനുള്ള അനുമതി നേരിട്ട്‌ പഞ്ചായത്ത്‌ തലത്തിലുള്ള  കൃഷിഭവനുകളെ  ബോർഡ്‌ അറിയിക്കുന്നു.
*   അടിസ്ഥാന സർവേയിൽ തെരഞ്ഞെടുത്ത തെങ്ങുകൾ വെട്ടിമാറ്റിയ ശേഷം, ഓരോ കർഷകനും അർഹമായ ധനസഹായം അതത്‌ കർഷകന്റെ ബാങ്ക്‌ അക്കൗണ്ട്‌ വഴി വിതരണം ചെയ്യുന്നു. അക്കൗണ്ടില്ലാത്ത കർഷകർ ദേശസാൽകൃത ബാങ്കുകളിൽ നോഫ്രിൽ അഥവാ സീറോ ബാലൻസ്‌ അക്കൗണ്ട്‌ തുടങ്ങണം. ഇതിന്‌ മിക്കവാറും എല്ലാ ബാങ്കുകളും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്‌.
താഴെപ്പറയുന്ന ക്രമത്തിലുള്ള കർമ്മ പദ്ധതികൾ ഉടനടി കൈക്കൊള്ളേണ്ടതാണ്‌.
1.    ജില്ലാതലത്തിലുള്ള യോഗങ്ങൾ (ബോർഡ്‌/കൃഷി വകുപ്പിന്റെ മേൽ
നോട്ടത്തിൽ).
2.    അതിനെത്തുടർന്ന്‌ വാർഡ്‌ തലത്തിൽ സിപിഎസ്‌ രൂപീകരണവും അപേക്ഷാ ഫോറം വിതരണവും സമയബന്ധിതമായി നടപ്പാക്കണം.
3.    തോട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള സർവ്വേ നടത്തിപ്പിനുള്ള പരിശീലനവും തുടർന്ന്‌ സർവ്വേ നടത്തിപ്പും (ബോർഡിന്റേയും കൃഷി വകുപ്പിന്റേയും മേൽനോട്ടത്തിൽ ).
4.    അപേക്ഷകളുടെ വിശദാംശങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുക (കൃഷിഭവന്റെ മേൽ നോട്ടത്തിൽ).
5.    ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവർക്ക്‌ അക്കൗണ്ട്‌ തുടങ്ങുവാനുള്ള നടപടികൾ കൈക്കൊള്ളുക (ബോർഡും കൃഷി വകുപ്പും സംയുക്തമായി).
6.    ഡാറ്റ വെരിഫിക്കേഷൻ (ബോർഡ്‌/ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ).
7.    പദ്ധതി തയ്യാറാക്കൽ (ബോർഡിന്റെ മേൽനോട്ടത്തിൽ).
8.    സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മറ്റിയോഗം.
9.    തെങ്ങ്‌ വെട്ടുന്നതിനുള്ള അനുമതി (ബോർഡ്‌ നൽകുന്നതാണ്‌).
10.    വെട്ടിയ തെങ്ങുകളുടെ പരിശോധന (ബോർഡിന്റെ മേൽനോട്ടത്തിൽ).
11.    ബാങ്ക്‌ അക്കൗണ്ടിൽ സബ്സിഡി നിക്ഷേപിക്കൽ (ബോർഡ്‌ നിർവ്വഹിക്കുന്നതാണ്‌).
അടുത്തകാലത്ത്‌ കർഷക കൂട്ടായ്മകളിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട്‌ നാളികേര ഉത്പാദക സംഘങ്ങളും (സിപിഎസ്‌), ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകളും കമ്പനികളും ബോർഡിന്റെ  മേൽനോട്ടത്തിൽ രൂപീകരിക്കപ്പെട്ടുകഴിഞ്ഞു. കേരകൃഷി മേഖലയിൽ ചലനം സൃഷ്ടിച്ച ഒരു വികസന തന്ത്രമായിരുന്നു നാളികേര ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും രൂപീകരണം. കേരളത്തിലെ എല്ലാ ജില്ലകളിലും സിപിഎസുകളും ഫെഡറേഷനുകളും  രൂപീകൃതമായിട്ടുണ്ട്‌. അതിനാൽ തെങ്ങു പുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിൽ ഉത്പാദക സംഘങ്ങളേയും ഫെഡറേഷനുകളേയും ക്ലസ്റ്ററുകളേയും ഉൾപ്പെടുത്തിക്കൊണ്ട്‌ സംഘാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇങ്ങനെ വരുമ്പോൾ കർഷകർക്ക്‌ വേണ്ടി കർഷകർ നടത്തുന്ന ഒരു ജനാധിപത്യ നടത്തിപ്പ്‌ രീതി കൊണ്ടുവരാൻ കഴിയുമെന്ന്‌ പ്രത്യാശിക്കുന്നു.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായ അടിസ്ഥാന സർവ്വേ മുതൽ എല്ലാ സംഘാംഗങ്ങൾക്കും ഭാഗഭാക്കാകാവുന്നതാണ്‌. സിപിഎസ്‌ അംഗങ്ങൾ ഇതിനോടകം തന്നെ കൂട്ടായ്മയോടെ പ്രവർത്തിക്കുവാൻ പരിശീലിച്ച്‌ കഴിഞ്ഞവരാണ്‌. പദ്ധതിയുടെ ആദ്യപടിയായി എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും കർഷകരെ ബോധവത്ക്കരിക്കുന്നതിനുള്ള ചർച്ചായോഗങ്ങളും ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതാണ്‌. ഇങ്ങനെ യോഗങ്ങൾക്കായി കൃഷിക്കാരെ വിളിച്ചുചേർക്കുന്നതിനും കൃഷിക്കാരുടെ ഇടയിൽ കൂട്ടായ്മയുടെ ഉദ്ദേശ്യവും അതിന്റെ ഗുണങ്ങളും പ്രചരിപ്പിക്കുവാനും കൃഷിക്കാർ തുടക്കം മുതൽ തന്നെ ശ്രമിക്കേണ്ടതാണ്‌. സിപിഎസുകൾ രൂപീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ ഈയൊരു അവസരം ഉത്പാദകസംഘങ്ങൾ രൂപീകരിക്കുന്നതിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇങ്ങനെ രൂപീകരിക്കുന്ന സംഘങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യുകയും അവ ചേർന്ന്‌ ഫെഡറേഷൻ രൂപീകരിക്കുകയും ചെയ്യുമ്പോൾ വികസന പദ്ധതികളുടെ പ്രയോജനഫലം ഇവരെ തേടിയെത്തും.
കഴിഞ്ഞ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തെങ്ങുവെട്ടുന്നതിനുള്ള സബ്സിഡി തുക കാലതാമസമില്ലാതെ കർഷകരുടെ കയ്യിലെത്തിക്കേണ്ടതുണ്ട്‌. ഇതിനായി എല്ലാ കർഷകരും ദേശസാത്കൃത ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങി പ്രവർത്തനക്ഷമമാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പദ്ധതി സബ്സിഡി തുക കാലതാമസം കൂടാതെ കർഷകരിലെത്തിക്കാൻ കമ്പ്യൂട്ടർവത്കൃത ഓൺലൈൻ ബാങ്കിംഗ്‌ സേവനങ്ങൾ എല്ലാ കർഷകർക്കും പ്രയോജനപ്പെടുത്താൻ വേണ്ടിയാണ്‌ ദേശസാത്കൃത,  ഷെഡ്യൂൾഡ്‌ ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാൻ നിർദ്ദേശിച്ചിട്ടുള്ളത്‌. സർവ്വേയ്ക്കുശേഷം വെട്ടിമാറ്റേണ്ട തെങ്ങുകൾ അടയാളപ്പെടുത്തൽ, വിവരങ്ങൾ പരിശോധിക്കുക,  അപേക്ഷകൾ ഓൺലൈനിൽ പൂരിപ്പിക്കൽ, പൂരിപ്പിച്ച വിവരങ്ങൾ വീണ്ടും പരിശോധിക്കുക, തെങ്ങുവെട്ടി മാറ്റുക, പുനർനടീൽ, വളപ്രയോഗം എന്നിവയെല്ലാം കൂട്ടായ്മയോടെ ചെയ്യുക, ഗുണമേന്മയുള്ള തൈകളാണ്‌ തങ്ങളുടെ പ്രദേശത്ത്‌ വിതരണം ചെയ്യുന്നത്‌ എന്ന്‌ ഉറപ്പുവരുത്തി അവ നടുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യുക, ഇങ്ങനെ സിപിഎസ്‌, ഫെഡറേഷൻ അംഗങ്ങൾക്ക്‌ മുമ്പിൽ തുറന്ന്‌ കിടക്കുന്ന അവസരങ്ങൾ നിരവധിയാണ്‌. ഈ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുമ്പോഴാണ്‌ സിപിഎസുകളും ഫെഡറേഷനുകളും ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിച്ചുവേന്ന്‌ പറയുവാൻ സാധിക്കുന്നത്‌.
പദ്ധതി നടത്തിപ്പ്‌ തുടങ്ങിക്കഴിഞ്ഞാ
ൽ തീരുന്നതല്ല ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും  ഉത്തരവാദിത്വം. വെട്ടിമാറ്റിയ തെങ്ങുകൾ, വെട്ടി മാറ്റാൻ മാർക്ക്‌ ചെയ്ത തെങ്ങുകളുടെ വിശദാംശങ്ങളുമായി ഒത്തുനോക്കി നടപടിക്രമങ്ങൾ ശരിയായോ എന്ന്‌ പരിശോധിക്കുക, വെട്ടി മാറ്റിയ തെങ്ങുകളുടെ കൃത്യമായ കണക്ക്‌ ശേഖരിക്കുക, വളപ്രയോഗത്തിനുള്ള തെങ്ങുകളുടെ എണ്ണമെടുക്കുക, വിതരണം ചെയ്യപ്പെടുന്ന വളം കൃത്യമായി കൃഷിക്കാരിലേക്ക്‌ എത്തുന്നതിനുള്ള സംവിധാനം ചെയ്യുക, ലഭിച്ച വളം കർഷകൻ യഥാവിധി തടമെടുത്ത്‌ തടത്തിൽ നിക്ഷേപിച്ചുവേന്ന്‌ ഉറപ്പുവരുത്തുക തുടങ്ങി പദ്ധതി നടത്തിപ്പിന്‌ മുൻപും പിൻപും സിപിഎസുകൾക്ക്‌ നിർണ്ണായക പങ്കാണ്‌ നിർവ്വഹിക്കാനുള്ളത്‌. ആ ഉത്തരവാദിത്വം അവർ നിറവേറ്റുന്നതിനെ ആശ്രയിച്ചാണ്‌ ഓരോഘട്ടത്തിലേയും പദ്ധതി വിജയം.
പദ്ധതി നടത്തിപ്പ്‌ സിപിഎസുകളും ഫെഡറേഷനുകളും ഏറ്റെടുത്ത്‌ കഴിഞ്ഞാൽ അവർക്ക്‌ ചെയ്യാനായി നിരവധി പ്രവർത്തനങ്ങളാണുള്ളത്‌. നാളികേര നഴ്സറികൾ സ്ഥാപിക്കുക, കൊപ്ര നിർമ്മിച്ച്‌ താങ്ങുവിലയ്ക്ക്‌ സംഭരണ ഏജൻസികൾക്ക്‌ കൊടുക്കുക, ജൈവവളങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുക, മറ്റ്‌ സ്ഥാപനങ്ങളുടേയും ഏജൻസികളുടേയും വികസന പദ്ധതികൾ ഈ പ്രദേശത്ത്‌ ഏകോപിപ്പിക്കുക, ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുക, കരിക്കിന്റെ വിളവെടുപ്പും വിപണനവും സാദ്ധ്യമാക്കുക ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും സാദ്ധ്യമാകും. കൂടാതെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനാവശ്യമായ യുവാക്കളെ കണ്ടെത്തി അവർക്ക്‌ ആവശ്യമായ പരിശീലനം നൽകുന്നതിനും, ഇങ്ങനെ പരിശീലനം സിദ്ധിച്ചവരിലൂടെ അതാത്‌ പ്രദേശത്തെ വിളവെടുപ്പും രോഗ, കീട ബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്ത
നങ്ങളും മറ്റ്‌ പരിചരണങ്ങളും കൃത്യമായി നടത്തിക്കുക എന്നതും ഭാരവാഹികളുട ഉത്തരവാദിത്തമാണ്‌. ചങ്ങാതിമാരുടെ പരിശീലനം കേവലം ഒന്നോ രണ്ടോ ബാച്ചുകളിൽ അവസാനിപ്പിക്കാതെ ഒരു പ്രദേശത്തേക്കാവശ്യമായത്രയും ചങ്ങാതിമാരെ കണ്ടെത്തി പരിശീലനം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
കേരസുരക്ഷ പദ്ധതിയനുസരിച്ച്‌ തെങ്ങുകളെ ഇൻഷൂർ ചെയ്യാനും കർഷകരെ പ്രേരിപ്പിക്കണം. ഓരോ പദ്ധതിപ്രദേശത്തേക്കുമുള്ള വളങ്ങളും കീടനാശിനികളും ഒരുമിച്ച്‌ സംഭരിക്കുകയും വിതരണം ചെയ്യുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട്‌ ഇതിനായുള്ള ചെലവുകൾ പരമാവധി കുറയ്ക്കുകയും ചെയ്യാം. സിപിഎസുകളുടേയും ഫെഡറേഷനുകളുടേയും മേൽ നോട്ടത്തിൽ നഴ്സറികൾ തുടങ്ങുന്നതിന്‌ ആവശ്യമായ വിത്തുതേങ്ങകൾ ബോർഡ്‌ തെരഞ്ഞെടുത്ത തോട്ടങ്ങളിൽ നിന്നും സിപിഎസ്‌ ഭാരവാഹികളുടെ മേൽനോട്ടത്തിൽ തന്നെ ശേഖരിച്ച്‌  നഴ്സറി നടത്തിപ്പിനുള്ള സാഹചര്യമൊരുക്കുകയും വേണം. കരിക്കിന്‌ അനുയോജ്യമായ തെങ്ങിനങ്ങളും മറ്റ്‌ ഇനം വിത്തുതേങ്ങകളും കൃഷിക്കാർക്ക്‌ അവരുടെ ആവശ്യത്തിനനുസരിച്ച്‌ തെരഞ്ഞെടുക്കുവാനുള്ള മാർഗ്ഗമുണ്ട്‌. വിവിധ സർക്കാർ, തൃത്താല പഞ്ചായത്തുകളുടെ പദ്ധതികളുണ്ട്‌, നാളികേര വികസന ബോർ ഡിന്റെ പദ്ധതികളുണ്ട്‌, ഇവയെല്ലാം സംയോജിപ്പിച്ച്‌ ഒരു കൺവർ ജൻസ്‌, അതാണ്‌ പദ്ധതിയുടെ വിജയത്തിന്‌ ആധാരം.

കൊപ്ര സംഭരണത്തിന്‌ താൽപര്യമുള്ള സിപിഎസുകൾക്ക്‌ നൂതന കൊപ്രഡ്രയർ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം ബോർഡിൽ ലഭ്യമാണ്‌. ഈ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തി കൊപ്രഡ്രയറുകൾ സ്ഥാപിച്ചതിനുശേഷം ഗുണമേന്മയുള്ള കൊപ്ര നിർമ്മിച്ച്‌ താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്‌. ഇങ്ങനെ നിർമ്മിക്കുന്ന കൊപ്ര സംസ്ഥാനതല സംഭരണ ഏജൻസികൾക്ക്‌ നേരിട്ട്‌ നൽകുവാൻ കഴിയുന്ന തരത്തിൽ സിപിഎസുകളെ മാറ്റിയിട്ടുണ്ട്‌. അതുപോലെ തന്നെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പോലുള്ള ഏജൻസികളിലൂടെ അംഗങ്ങൾക്ക്‌ ലഭ്യമാക്കാവുന്ന തൈകളും ഇടവിള വിത്തുകളും പരമാവധി ലഭ്യമാക്കുന്നതിന്‌ ഈ സംഘങ്ങൾ പരിശ്രമിക്കേണ്ടതാണ്‌. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിന്‌ ദിശാബോധം നൽകുന്നതിനുവേണ്ടി എല്ലാ കർഷക സുഹൃത്തുക്കളും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്ത്‌ തടസ്സങ്ങൾ നീക്കുകയും വേണം. സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി തുറന്നകമ്പോളങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും ബോർഡ്‌ നേരത്തെ കർഷകരെ ഉദ്ബോധിപ്പിച്ചിരുന്നു. ഉൽപന്നങ്ങൾ നിർമ്മിച്ച്‌ വിപണിയിലെത്തിക്കുകയും സിപിഎസുകളുടെ മേൽനോട്ടത്തിൽ വിറ്റഴിച്ച്‌, ഇടനിലക്കാരിലേക്ക്‌ എത്തേണ്ട ലാഭം അതാത്‌ സിപിഎസുകളിൽ തന്നെ ലഭ്യമാക്കുവാൻ ശ്രദ്ധിക്കേണ്ടതുമാണ്‌. സിപിഎസുകളുടെ ആഭിമുഖ്യത്തിൽ എല്ലാ താലൂക്ക്‌ കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരം വിപണികൾ തുറക്കാവുന്നതാണ്‌.

 നാളികേരത്തോടൊപ്പം കരിക്ക്‌, ഇടവിളകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങിയവയും വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, ചിപ്സ്‌, വിനാഗിരി തുടങ്ങിയ എല്ലാ മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇത്തരം വിപണികളിലൂടെ വിറ്റഴിക്കാവുന്നതാണ്‌. തുറന്ന വിപണി സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്ന പല പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്‌. ഈ രീതി സ്വീകരിച്ച്‌ എല്ലാ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ഇത്തരം മാർഗ്ഗം പൈന്തുടരാവുന്നതാണ്‌.
ഈ പറഞ്ഞ പ്രവർത്തനങ്ങൾക്കുപരിയായി കയറ്റുമതി രംഗത്തേക്കും സിപിഎസുകൾക്ക്‌ കൈകടത്താവുന്നതാണ്‌. നാളികേരം പച്ചതേങ്ങയായോ, കൊപ്രയാക്കിയോ, ഉണ്ടകൊപ്രയാക്കിയോ, ഗുണമേന്മയുള്ള കൊപ്ര നിർമ്മിച്ച്‌ കയറ്റുമതി യോഗ്യമായ ഗുണമേന്മയുള്ള വെളിച്ചെണ്ണയോ, വെർജിൻ വെളിച്ചെണ്ണയോ നിർമ്മിച്ച്‌ പായ്ക്ക്‌ ചെയ്തോ കയറ്റുമതി ചെയ്തുകൊണ്ട്‌ ഈ രംഗത്തേക്ക്‌ കടക്കാവുന്നതാണ്‌. ഇങ്ങനെ കയറ്റുമതി ചെയ്യുമ്പോൾ ലഭ്യമാകുന്ന വരുമാനം ആഭ്യന്തരവിപണിയിൽ നിന്നും ലഭിക്കുന്ന ലാഭത്തേക്കാൾ പതിന്മടങ്ങായിരിക്കും. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയിലേക്ക്‌ നമ്മുടെ ഉൽപന്നളെ എത്തിക്കുന്നതിന്‌ ഇത്‌ സഹായകരമാകും. ഇങ്ങനെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ഏറ്റെടുത്ത്‌ നടത്താവുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്‌.
സിപിഎസ്‌ തലത്തിൽ നിന്ന്‌ ഫെഡറേഷൻ തലത്തിലേക്ക്‌ വളരുമ്പോൾ സംഘങ്ങളുടെ ഉത്തരവാദിത്വവും അവരുടെ പ്രവർത്തന മണ്ഡലവും വളരുന്നതാണ്‌
. ഫെഡറേഷനുകൾക്ക്‌ സിപിഎസുകളുടെ സഹായസഹകരണത്തോടെ ശുഭാപ്തിവിശ്വാസത്തോടെ പരിപാടികളിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കാം. കിസാൻ ക്രെഡിറ്റ്‌ കാർഡുകൾ കർഷകർക്ക്‌ നേടിയെടുക്കുവാനും നഴ്സറി പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഗുണനിലവാരമുള്ള കൊപ്ര നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പിലാക്കുവാനും ഫെഡറേഷനുകൾക്ക്‌ ശ്രമിക്കാവുന്നതാണ്‌. ഇന്ന്‌ പല കൃഷിക്കാരും നഷ്ടപ്പെടുത്തിക്കളയുന്ന തൊണ്ട്‌ ചകിരി നിർമ്മാണത്തിനുവേണ്ടി ശേഖരിച്ച്‌ കയർ ബോർഡിന്റെ സാമ്പത്തിക സാങ്കേതിക  സഹായങ്ങൾ നേടിയെടുക്കുന്നതിനും അംഗങ്ങളെ സഹായിക്കാം. കരിക്ക്‌ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഇളനീർ പാർലറുകളുടെ ശൃംഖലകൾ സ്ഥാപിക്കാം. കരിക്ക്‌ ഇനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌ നഴ്സറി സ്ഥാപിക്കാം. നീര ഉത്പാദനത്തിന്‌ അനുയോജ്യമായ തെങ്ങുകൾ കണ്ടെത്തുകയും നീരയുടെ പ്രാഥമിക സംസ്ക്കരണവും നീര ഉൽപന്നങ്ങളുടെ നിർമ്മാണവും ആരംഭിക്കുന്നതിനായും തയ്യാറെടുക്കാം. സംസ്ഥാന സർക്കാരിന്റെ അനുകൂല പ്രഖ്യാപനം കാതോർത്തിരിക്കുന്ന കൃഷിക്കാർ, ഈ പ്രഖ്യാപനം വന്നുകഴിഞ്ഞ്‌ നെട്ടോട്ടമോടുന്നതിന്‌ പകരം അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ സുഗമമാകും. ഇതിനായി നീര ടെക്നീഷ്യന്മാരെ നേരത്തെ തന്നെ പരിശീലനം നൽകി സജ്ജരാക്കേണ്ടതാവശ്യമാണ്‌. സംസ്ഥാനത്തുടനീളമുള്ള ഫെഡറേഷനുകളുമായി ചേർന്ന്‌ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ തേടുകയുമാവാം. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി, സിപിഎസുകളുടെ രൂപീകരണം ത്വരിതപ്പെടുത്തുന്നതിനുള്ള  ആദ്യച്ചുവട്‌ വെയ്പ്പായി എല്ലാ കർഷക സുഹൃത്തുക്കളും കാണണം. പതിനൊന്ന്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന ഈ പദ്ധതി ഓരോ ജില്ലയിലും സിപിഎസുകളുടെ രൂപീകരണത്തിന്‌ ആക്കം കൂട്ടാവുന്ന ഒരു സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.
കാർഷിക സാമഗ്രികൾ മാത്രമല്ല പുതിയ പുതിയ ഉത്പാദനോപാധികൾ, ലഘു യന്ത്രസാമഗ്രികൾ, മണ്ട വൃത്തിയാക്കുന്നതിനും വിളവെടുപ്പിനും, മരുന്നിടുന്നതിനും, തടമെടുക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉത്പാദക സംഘങ്ങളുടെ മേൽനോട്ടത്തിൽ വാങ്ങിക്കുകയും അംഗങ്ങൾക്ക്‌ ഒരു ചെറിയതുക ഈടാക്കി നൽകുകയും ചെയ്യാം. പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സുതാര്യതയ്ക്കും സർവ്വോപരി വിജയത്തിനും അതാത്‌ പ്രദേശത്തെ ജനപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുകയും കേരകർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അത്‌  നയരൂപീകരണത്തിനായി ഗവണ്‍മന്റ്‌ തലത്തിൽ എത്തിക്കുവാൻ കർഷകർ അനുകൂല നടപടികൾ സ്വീകരിക്കേണ്ടതുമാണ്‌. ഇത്തരം പ്രവർത്തനങ്ങളെല്ലാം നയിക്കുന്നത്‌ കർഷകരുടെ ഉന്നമനത്തിലേക്കാണ്‌, അതുവഴി നാടിന്റെ നന്മയിലേക്കും....





22 Dec 2012

സംയോജിത തെങ്ങുകൃഷി



രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര
വികസന ബോർഡ്‌, കൊച്ചി


ഏതു കാർഷിക വിളയുടേയും  വിസ്തീർണ്ണത്തിലുണ്ടാകുന്ന കുറവ്‌ ഉത്​‍്പാദനക്ഷമത കൂട്ടുന്നതിന്റെ ആവശ്യകതയിലേയ്ക്കാണ്‌  വിരൽ  ചൂണ്ടുന്നത്‌. കേരമേഖലയിലും ഈ തത്വം അന്വർത്ഥമാകുകയാണ്‌. തെങ്ങുകൃഷി വിസ്തീർണ്ണം വലിച്ചു നീട്ടാൻ പറ്റാത്ത അവസ്ഥയിൽ നാമിന്നു എത്തിച്ചേർന്നിരിക്കുന്നു. ഉള്ള സ്ഥലത്തു നിന്നു പരമാവധിക്ഷമത കൈവരിച്ചു കഴിഞ്ഞു എന്ന്‌ പറയാനാകില്ല. ദേശീയ തലത്തിൽ 8303 നാളികേരം ഉത്പാദിപ്പിച്ചുകൊണ്ടു മറ്റു വൻകിട രാജ്യങ്ങളുടെ മുമ്പിൽ നിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉത്പാദനക്ഷത വളരെ വളരെ പരിമിതമാണെന്നേ പറയാനാവു. കാരണം 19000വും 13000വും നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. 7365 നാളികേരം ഉത്​‍്പാടിപ്പിച്ചു കൊണ്ടു 9-​‍ാം സ്ഥാനം കൊണ്ട്‌ തൃപ്തിപ്പെട്ടു നിൽക്കുകയാണ്‌ കേരളമിന്ന്‌. എന്നാൽ സംസ്ഥാനത്തിനകത്തു തന്നെ വളരെ ഉയർന്ന ഉത്​‍്പാദനക്ഷമത തരുന്ന തെങ്ങുകളും തോട്ടങ്ങളും ഉണ്ടെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട അവസ്ഥാ വിശേഷമാണ്‌.
നാളികേര വികസന ബോർഡ്‌ പ്രവർത്തനമാരംഭിച്ച്‌ 3 ദശാബ്ദം പിന്നിട്ടിട്ടും താഴേക്കു വളരുന്ന ഉത്പാദനക്ഷമതയെക്കുറിച്ചു ഉത്കണ്ഠാകുലരാണ്‌ നാമിന്ന്‌. എങ്കിലും ഈ ഉദ്ദേശ്യലക്ഷ്യം വച്ചു തുടങ്ങിയ പദ്ധതികൾ മറ്റു പല ലക്ഷ്യങ്ങളും കൈവരിക്കാൻ പര്യാപ്തമാ യെന്ന്‌ പറയാതിരിക്കാൻ വയ്യ. കേരകർഷകരുടെ ഇടയിൽ കൂട്ടായ്മയ്ക്ക്‌ തുടക്കമിട്ടത്‌ ഇതിൽ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്നു.
ഉത്​‍്പാദനക്ഷമതയിലൂന്നി ബോർഡ്‌ നടത്തുന്ന സംയോജിത തെങ്ങുകൃഷി പദ്ധതിയ്ക്ക്‌ രണ്ടര ദശാബ്ദ കാലത്തെ പഴക്കമുണ്ട്‌.ഏഴാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷത്തിൽ കൃത്യമായി പറഞ്ഞാൽ 1987 -1988 കാലഘട്ടത്തിൽ 10,000 ഹെക്ടർ സ്ഥലത്താണ്‌ സംയോജിത കൃഷി പദ്ധതിക്ക്‌ പ്രാരംഭം കുറിച്ചതു. കാറ്റുവീഴ്ച രോഗമാണ്‌ ഉത്പാദനക്ഷമതയ്ക്ക്‌ വിലങ്ങുതടിയായി നിൽക്കുന്നത്‌ എന്ന വാദം തന്നെയായിരുന്നു ഈ പദ്ധതിയുടെ ശാസ്ത്രീയ അടിത്തറയും. അതുകൊണ്ടു തന്നെ തെങ്ങുവെട്ടു സബ്സിഡിയും, ഇടവിളകൃഷി സബ്സിഡിയുമെല്ലാം ആ പദ്ധതിയിൽ സ്ഥാനം പിടിച്ചിരുന്നു. തെങ്ങോന്നിന്‌ 75 രൂപയും പുനർ നടീലിന്‌ തൈയൊന്നിന്‌ 4 രൂപയും ജലസേചന സൗകര്യമൊരുക്കുന്നതിന്‌ യൂണിറ്റൊന്നിന്‌ 1000 രൂപയും ബഹുവിളകൃഷി സമ്പ്രദായം നടപ്പാക്കുന്നതിന്‌ ഹെക്ടറൊന്നിന്‌ 50 രൂപയുമായിരുന്നു അന്നത്തെ സബ്സിഡി നിരക്കുകൾ. ഇത്‌ ബോർഡും സംസ്ഥാന കൃഷി വകുപ്പും തുല്യമായി വഹിക്കണമായിരുന്നു. തുടർന്ന്‌ ഏഴാം പഞ്ചവത്സര പദ്ധതി അവസാനിച്ചതോടു കൂടി 1990-91ഉം, 91-92ഉം വാർഷിക പദ്ധതികളായി തുടർന്നപ്പോൾ 10000 ഹെക്ടറിൽ കൂടി പദ്ധതി വ്യാപിപ്പിച്ചു. വളമിടീലും ഇടവിള കൃഷിയും 60 ശതമാനം കൃഷിസ്ഥലത്ത്‌, അതായത്‌ 6000 ഹെക്ടറിൽ വീതമാണ്‌ ഈ കാലഘട്ടത്തിൽ നടപ്പിലാക്കിയത്‌.
ഇന്ത്യയിലെ നാളികേരകൃഷിയുടെ ഉത്പാദനവും ഉത്​‍്പാദനക്ഷമതയും എന്ന വിഷയത്തിൽ 1986 സെപ്തംബർ 27ന്‌ തലസ്ഥാനത്തു നടന്ന ദേശീയ സെമിനാർ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഈ സെമിനാറിൽ കാര്യമാത്ര പ്രസക്തമായ പല ശുപാർശകളും ഉരുത്തിരിഞ്ഞു വന്നിരുന്നു
തെങ്ങിന്റെ ഉത്​‍്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനു വേണ്ടി 10,000 ഹെക്ടറിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സംയോജിത കൃഷി പദ്ധതി 1 ലക്ഷം ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കണമെന്നതായിരുന്നു ശ്രദ്ധേമായ ഒരു ശൂപാർശ. ഈ ശൂപാർശ കണക്കിലെടുത്ത്‌ 1992-1993 ൽ ആരംഭിച്ച 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിലേക്ക്‌ സമഗ്ര കേരവികസന പദ്ധതി ചില മുഖംമിനുക്കുകളും  പുതുമകളും വരുത്തി പരിഷ്കരിച്ചു നടപ്പിലാക്കി. കാറ്റുവീഴ്ച രോഗം ആ കാലയളവിൽ 4 ലക്ഷം ഹെക്ടർ കവിഞ്ഞിരുന്നു. തന്നെയുമല്ല രോഗത്തിന്റെ കരാളഹസ്തം തമിഴ്‌നാട്ടിന്റെ അതിർത്തികളിലേക്കും നീണ്ടുതുടങ്ങിയിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ്‌, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ ഗാനോഡർമ്മ വിൽട്ടും, തടിപകാവിൽട്ടും പടർന്നു കൊണ്ടിരുന്നത്‌ ആ പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കുവാൻ ആവശ്യമുയർന്നു. തുടർന്നു മറ്റു സംസ്ഥാനങ്ങളിൽ 13,680 ഹെക്ടർ സ്ഥലത്തു കൂടി പദ്ധതി വ്യാപിപ്പിച്ചു നടപ്പിലാക്കി.
ചില മുഖംമിനുക്കലുകളും മാറ്റങ്ങളും വരുത്തിയാണ്‌ പദ്ധതി 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ നടപ്പിലാക്കിയതെന്ന്‌ സൂചിപ്പിച്ചുവല്ലോ. മുൻ കാലയളവിൽ ഇല്ലാതിരുന്ന വളം സബ്സിഡി ഉൾപ്പെടുത്തിയത്‌ പുതുമയായെങ്കിൽ ജലസേചന സബ്സിഡി എടുത്തുമാറ്റിയത്‌ തിരിച്ചടിയായി. നാഷണൽ കമ്മീഷൻ ഓൺ പ്ലാസ്റ്റിക്‌ ഇൻ അഗ്രിക്കൾച്ചർ (എൻസിപിഎ) നടപ്പിലാക്കിയിരുന്ന പദ്ധതികളുടെ ആവർത്തനമാകുന്നു എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. തെങ്ങുവെട്ടുന്നതിന്‌ 75 രൂപയിൽ നിന്ന്‌ 200 രൂപ ആക്കിയതും തൈ സബ്സിഡി  5 രൂപയാക്കിയതും വളത്തിനും സസ്യസംരക്ഷണത്തിനും തെങ്ങോന്നിന്‌ 8 രൂപയാക്കിയതും ഇടവിളകൃഷിക്ക്‌ ഹെക്ടറൊന്നിന്‌ 200 രൂപയാക്കിയതും മുഖ്യമാറ്റങ്ങളായിരുന്നു. ബോർഡും സംസ്ഥാന സർക്കാരും പദ്ധതി ചെലവിന്റെ  തുല്യ വിഹിതം വഹിച്ചിരുന്നതിന്‌ പകരം പൂർണ്ണമായും ബോർഡ്‌ വഹിക്കാൻ തുടങ്ങിയത്‌ നയപരമായ മാറ്റങ്ങളിൽ സുപ്രധാനമായി.
നേരിട്ടുള്ള പദ്ധതി നടത്തിപ്പിന്റെ തുടക്കം
തുടക്കം മുതൽ പദ്ധതി നടത്തിപ്പ്‌ വിജയകരമായിരുന്നുവേങ്കിലും ഗുണഫലം കൃത്യമായി നിജപ്പെടുത്തുവാൻ സാധ്യമായിരുന്നില്ല.  അതിനാൽ ഒരു പുതിയ ചുവടുവെയ്പ്പിന്‌  ബോർഡ്‌ തുടക്കമിട്ടത്‌ ഈ കാലയളവിൽ തന്നെയായിരിന്നു. എറണാകുളം ജില്ലയിൽ കുമ്പളം, കടമക്കുടി പഞ്ചായത്തുകളിൽ വീടുവീടാന്തരം കണക്കെടുപ്പ്‌ നടത്തുകയും വെട്ടാനുള്ള തെങ്ങുകൾ മാർക്ക്‌ ചെയ്ത്‌ വെട്ടുകയും ഇടവിള സബ്സിഡികൾ നേരിട്ട്‌ നൽകുകയും ചെയ്തത്‌ പദ്ധതിക്ക്‌ ഒരു പുതിയ ദിശാബോധം നൽകി. സാങ്കേതിക വിദ്യാ കൈമാറ്റത്തിൽ സുപ്രധാനവും അതേസമയം പലപ്പോഴും  അവഗണിക്കപ്പെടുകയും ചെയ്തിരുന്ന ബോധവത്ക്കരണ പരിപാടിക്ക്‌ ആക്കം കൂട്ടിയത്‌ ഈ പദ്ധതിപ്രദേശത്തായിരുന്നു. കൃഷിഭവനുകളും എൻജിഓകളും ബോർഡിന്റെ പദ്ധതയിൽ ശക്തമായി പങ്കാളികളായതും ഈ ചുവടുവെയ്പ്പിലായിരുന്നു.
ഈ കാലയളവിൽ ദേശീയ ഉത്​‍്പാദനക്ഷമത 5179 നാളികേരത്തിൽ നിന്ന്‌ 7779 നാളികേരമായി ഉയർന്നതും, കേരളത്തിന്റേത്‌ 4493ൽ നിന്ന്‌ 6013 നാളികേരമായുയർന്നതും പദ്ധതി ഗുണഫലം കണ്ടുവേന്നതിനു തെളിവായിരുന്നു.
പദ്ധതി പ്രകാരം വെട്ടി മാറ്റാൻ കഴിഞ്ഞ തെങ്ങുകൾ തുലോം കുറവായിരുന്നെങ്കിലും കാറ്റുവീഴ്ച രോഗത്തിന്റെ തീവ്രത 1984 ൽ രേഖപ്പെടുത്തിയ 32.37 ശതമാനത്തിൽ നിന്നും 1996 ആയപ്പോഴേക്കും 24.05 ശതമാനമായി കുറഞ്ഞത്‌ പദ്ധതിയുടെ ഗുണഫലമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു.
ക്രമേണ പത്താം പഞ്ചവത്സരപദ്ധതിയിൽ സംയോജിതകൃഷി പദ്ധതിയിൽ നിന്ന്‌ തെങ്ങുവെട്ടി  മാറ്റുന്നതിനുള്ള സബ്സിഡി അടർത്തിമാറ്റി പ്രത്യേകഘടകമാക്കി നിലനിർത്തിയതാണ്‌ ഈ കാലയളവിലുണ്ടായ മറ്റൊരു മാറ്റം.
10-​‍ാം പഞ്ചവത്സര പദ്ധതിയിൽ കൂടുതൽ പ്രദേശത്ത്‌ സംയോജിതകൃഷി പദ്ധതി നേരിട്ടു നടത്തുവാൻ ക്ലസ്റ്റർ എന്ന ആശയവുമായി ബോർഡ്‌ കടന്നുവന്നത്‌ മറ്റൊരു വഴിത്തിരിവായി. കൂട്ടായ്മയിലൂടെ സുതാര്യവും സുദൃഢവുമായ രീതിയിൽ ക്ലസ്റ്റർ പദ്ധതി മുന്നേറി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 750 ക്ലസ്റ്ററുകൾ 25,600 ഹെക്ടറിൽ നടപ്പിലാക്കിയത്‌ വിപ്ലവകരമായ മുന്നേറ്റം തന്നെയായിരുന്നു. ഏതാണ്ട്‌ ഒരു ലക്ഷം കർഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഗുണഭോക്താക്കളായിരുന്നു.
ക്ലസ്റ്റർ തെരഞ്ഞെടുപ്പു രീതി
ഒരോ സാമ്പത്തിക വർഷാരംഭവും പത്രമാദ്ധ്യമങ്ങളിൽ കൂടിയോ പഞ്ചായത്ത്‌/കൃഷിവകുപ്പ്‌ മുഖേനയോ നൽകുന്ന അറിയിപ്പ്‌ ക്ലസ്റ്ററുകളുടെ തെരഞ്ഞെടുപ്പ്‌ അതീവ സുതാര്യമാക്കിയിരുന്നു. കർഷകർ ഗ്രൂപ്പുകൾ രൂപീകരിച്ച്‌ കൺവീനറേയും ലീഡർമാരേയും തെരഞ്ഞെടുത്ത്‌ പ്രദേശത്തിന്റെ ഭൂപടവും, വായ്പ നൽകാമെന്നുറപ്പു നൽകുന്ന ധനകാര്യസ്ഥാപനത്തിന്റെ കത്തും സഹിതം ബോർഡിന്‌ അപേക്ഷ നൽകിയിരുന്നു.
അപേക്ഷകൾ പരിശോധിച്ച്‌ ബോർഡ്‌ നിജസ്ഥിതി ഉറപ്പുവരുത്തുന്നു. ഈ പ്രക്രിയയിൽ കൃഷി വകുപ്പ്‌ ഉദ്ദ്യോഗസ്ഥൻ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി എന്നിവരുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നു.
പ്രവർത്തനരീതി
25-50 ഹെക്ടർ പ്രദേശമാണ്‌ പദ്ധതിക്കു തെരഞ്ഞെടുക്കുന്നത്‌. കർഷക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രാമുഖ്യം നൽകുന്നതിനാൽ പദ്ധതി നടത്തിപ്പ്‌ കർഷക പ്രതിനിധികൾക്കു തന്നെ നൽകി സുതാര്യത ഉറപ്പു വരുത്തുന്നു. ക്ലസ്റ്റർ കൺവീനർ, ഗ്രൂപ്പു ലീഡർമാർ, സബ്ഗ്രൂപ്പു ലീഡർമാർ എന്നിങ്ങനെ പൊതുയോഗം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഓരോ ക്ലസ്റ്റർ പ്രദേശത്തും 5 മുതൽ 10 വരെ ഹെക്ടർ പ്രദേശത്ത്‌ സബ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയും സബ്ഗ്രൂപ്പിൽ നിന്ന്‌ പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ്‌ ചെയ്യുന്നത്‌. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ പങ്കാളിത്ത സ്വഭാവം ക്ലസ്റ്റർ പദ്ധതിയെ വേറിട്ടു നിർത്തുന്നു. സമയോചിതമായ കൃഷിരീതികളും ആദായവർദ്ധനവുമാണ്‌ ലക്ഷ്യമിടുന്നത്‌.
ക്ലസ്റ്ററിലെ മണ്ണു പരിശോധന നടത്തിയശേഷമുള്ള ശാസ്ത്രീയ വളപ്രയോഗം കൃഷിരീതികൾ കൂടുതൽ പ്രായോഗികമാക്കുന്നു. സമഗ്രവളപ്രയോഗവും സസ്യസംരക്ഷണ നടപടികളും യഥാസമയം കൈക്കൊള്ളാൻ ഓരോ മാസത്തേയും പരിപാലനമുറകളുടെ കലണ്ടർ, കാർഷികവൃത്തി കൃത്യമായി അനുവർത്തിക്കുന്നതിന്‌ വഴികാട്ടിയാകുന്നു. രാസവളം മാത്രമോ, ജൈവവളം മാത്രമോ അടിച്ചേൽപിക്കാതെ എല്ലാം ചേർത്ത്‌ ഒരു സമീകൃത വളപ്രയോഗം കർഷകരിൽ വിശ്വസ്തത്ത ഊട്ടിയുറപ്പിക്കുന്നു. വളപ്രയോഗത്തിന്റെ ആവശ്യകതയ്ക്ക്‌ അടിത്തറയായി മണ്ണു പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്‌.
കാർഷിക സാമഗ്രികൾ
വേപ്പിൻ പിണ്ണാക്ക്‌, രാസവളങ്ങൾ, കുമ്മായം, മീൻവളം, ഇടവിളകൾ, കീടനാശിനികൾ,  എലിവിഷം ഇങ്ങനെ പോകുന്നു ക്ലസ്റ്ററിൽ നൽകുന്ന സാമഗ്രികളുടെ ലിസ്റ്റ്‌. വേപ്പിൻ പിണ്ണാക്കും പച്ചക്കറി വിത്തുമൊഴികെയുള്ള എല്ലാ സാമഗ്രികളും സഹകരണ ബാങ്കുകൾവഴി വിതരണം ചെയ്യുമ്പോൾ വേപ്പിൻ പിണ്ണാക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഉത്പാദക യൂണിറ്റുകൾ വഴിയും, പച്ചക്കറി വിത്തുകൾ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ കേരളം (വിഎഫ്പിസികെ) എന്ന സ്ഥാപനത്തിൽ നിന്നുമാണ്‌ വാങ്ങിയിരുന്നത്‌. നിർദ്ദിഷ്ട ഗുണമേന്മ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും ജൈവവളങ്ങൾ വിതരണം നടത്തുന്നത്‌.
ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്നകണക്കിനാണ്‌ തെങ്ങുകളുടെ സാന്ദ്രത കണക്കാക്കുന്നത്‌. തെങ്ങോന്നിന്‌ 100 രൂപ കണക്കിൽ 17500 രൂപയാണ്‌ ഹെക്ടറൊന്നിന്‌ നൽകുന്നത്‌. ഈ തുക വളം, കീടനാശിനി, നടീൽ വസ്തുക്കൾ എന്നിവയുടെ ചിലവിനാണ്‌ നൽകുന്നത്‌. മരുന്നുതളിയുടെ ചിലവിന്റെ 50 ശതമാനം പദ്ധതി ചിലവിൽ നിന്നും വഹിക്കും. കാർഷിക സാമഗ്രികളുടെ കൈപ്പറ്റു രസീത്‌ സമർപ്പിച്ചാലുടൻ, സാമഗ്രികളുടെ വില അതാതു സ്ഥാപനങ്ങൾക്ക്‌ ബോർഡ്‌ നൽകും.
പദ്ധതിയുടെ വിലയിരുത്തലുകൾ ക്രമമായും ചിട്ടയോടെയും നടത്തുന്നുവേന്നതാണ്‌ ഈ പദ്ധതിയുടെ വിജയത്തിന്റെ ഘടകം. ബോർഡുദ്യോഗസ്ഥർ, കൃഷി വകുപ്പുദ്യോഗ്യസ്ഥർ, പഞ്ചായത്തു പ്രതിനിധികൾ, ക്ലസ്റ്റർ കൺവീനർമാർ എന്നിവരുടെ ഒരു ശൃംഖലയാണ്‌ പദ്ധതി നടത്തിപ്പിലും മേൽനോട്ടത്തിലും ഭാഗഭാക്കാകുന്നത്‌.
ക്ലസ്റ്ററുകളുടെ ഗുണഫലം
പരിപാലനമുറകളും സസ്യസംരക്ഷണ നടപടികളും സുഗമമാക്കുന്നതിനോടൊപ്പം കൃഷിച്ചിലവ്‌ ഗണ്യമായി കുറയ്ക്കാനും ഈ രീതി ലക്ഷ്യമിടുന്നു. ഉത്പാദനം മുതൽ വിപണനം വരെയുള്ള ഒരു ശൃംഖലാപ്രവർത്തനമാണ്‌ ക്ലസ്റ്ററുകൾ ലക്ഷ്യമിടുന്നത്‌. കൃഷിയിടങ്ങളിൽ നാളികേരത്തിന്‌ മൂല്യവർദ്ധന ലഭ്യമാക്കുകയാണ്‌ മറ്റൊരു ലക്ഷ്യം.  കർഷകകൂട്ടായ്മയിലൂടെ വിപണനരംഗത്ത്‌ വളരെ നേട്ടങ്ങൾ കൈവരിയ്ക്കാനാകുമെന്നതും ഈ പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നു. ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ സമാഹരിച്ച്‌ കൊപ്രകൂടാതെ തൊണ്ടും ചിരട്ടയും തേങ്ങവെള്ളവും എല്ലാം കൃഷിയിടത്തിൽതന്നെ ഉപയോഗപ്പെടുത്തി ആദായം വർദ്ധിപ്പിക്കുകയുമാകാം. മാത്രവുമല്ല വിവിധ കേര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്‌ ക്ലസ്റ്റർ ഒരു വേദിയാകുന്നുവേന്നതും അഭിലഷണീയമാകുന്നു. കർഷകരുടെ ഗ്രൂപ്പുകളിലേക്ക്‌ സാങ്കേതിക വിദ്യ ഒരേ സമയം എത്തിക്കുകയും അവരെ ബോധവത്ക്കരിക്കുകയും ചെയ്യുകയാണിവിടെ. ഇവിടുത്തെ ചെറുകിട കൃഷിഭൂമിയുടെ തനതായ ദൗർബല്ല്യങ്ങളെ കാര്യക്ഷമമായി അതിജീവിക്കാൻ നമ്മുടെ മുന്നിൽ തുറന്നു കിട്ടിയ ഒരു വാതിലാണ്‌ ക്ലസ്റ്റർ പദ്ധതി.
ഉത്പാദനക്ഷമത 8303ലേക്ക്‌ മാത്രമേ ഉയർന്നുള്ളുവേങ്കിലും കേരമേഖലയിലെ കൂട്ടായ്മയിലൂടെയുള്ള കാര്യനിർവഹണത്തിനു നാന്ദി കുറിച്ചതു ഈ ക്ലസ്റ്റർ പദ്ധതി തന്നെയായിരുന്നുവേന്നു പറയാം.
ഇന്നു നാമെത്തി നിൽക്കുന്നത്‌  അർത്ഥവത്തായ മറ്റൊരു മുന്നേറ്റ പ്രക്രിയയുടെ സാക്ഷാത്ക്കാരവുമായാണ.​‍്‌ ക്ലസ്റ്ററിൽ തുടങ്ങി കൂട്ടായ്മ ഉത്പാദന സംഘമായി രൂപകൽപന ചെയ്തതും സംഘങ്ങൾ ഫെഡറേഷനുകളും കമ്പനികളുമായി രൂപാന്തരം പ്രാപിക്കുകയും  ചെയ്യുന്ന സ്വപ്നം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ക്ലസ്റ്റർ പദ്ധതി ഇനി ഉത്പാദക സംഘങ്ങൾ വഴി മാത്രമേ നടപ്പിലാക്കുകയുള്ളൂ. ഇനി പ്രവർത്തന മികവു കൊണ്ട്‌ കർമ്മമേഖല പുഷ്ടിപ്പെടുത്തി ഫെഡറേഷനുകളുടേയും കമ്പനികളുടേയും കീഴിൽ കൃഷിയും സംസ്ക്കരണവും വിപണനവും വിപുലപ്പെട്ട്‌ ദേശീയ തലത്തിൽ നിന്നും  അന്താരാഷ്ട്രതലത്തിലേക്ക്‌ ചിറകുവിടർത്തി പറന്നുയരുന്ന ഒരു കേരമേഖലയെ നമുക്കു സ്വപ്നം കാണാം. ഗുണമേന്മകൊണ്ടു സമ്പന്നമായ കേരോൽപന്നങ്ങൾ സുലഭമായ ഒരു കേരമേഖല- ഇതായിരിക്കണം നമ്മുടെ ചെറുകിട കേരകർഷരുടെ ഉയർത്തെഴുന്നേൽപ്പിനു നാന്ദി കുറിക്കേണ്ടത്‌. ഇതിനെല്ലാം വഴിവെച്ച സംയോജിത കൃഷി എന്ന ഇന്റഗ്രേറ്റഡ്‌ ഫാമിംഗ്‌ പദ്ധതി ഏറെ അർത്ഥവത്തായി പൂർവ്വാധികം ഭംഗിയായി നടപ്പിലാക്കുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്‌.

23 Nov 2012

സങ്കരയിനങ്ങൾക്കുവേണ്ടി നെട്ടോട്ടം- സഹായഹസ്തവുമായി കൊളാബറേറ്റീവ്‌ റിസർച്ച്‌


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11


ഭാവിയിൽ അത്യുത്പാദനശേഷിയുള്ള തൈകൾ മാത്രം നടാൻ ഉപയോഗിക്കേണ്ടത്‌ കേരവികസനത്തിന്റെ നല്ല നാളേയ്ക്ക്‌ ആവശ്യമാണ്‌. കൃഷിയിടം അനുദിനം ലോപിച്ചുകൊണ്ടിരിക്കുന്നതും ഏതുവിധേനയും ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്‌ നിരന്തരം വർദ്ധിച്ചു വരുന്ന കൃഷിച്ചെലവിൽ നിന്നും കരകയറേണ്ടതും ഈ ആവശ്യത്തിലേക്ക്‌ വിരൽ ചൂണ്ടുന്നു. അത്യുത്പാദനശേഷിയുള്ള തൈകൾ നടാൻ കർഷകർ  വിമുഖരായിട്ടല്ല; മറിച്ച്‌ ഇത്തരം തൈകൾ ആവശ്യത്തിന്‌ ലഭ്യമല്ലായെന്നുള്ളതാണ്‌ വസ്തുത. ഗവണ്‍മന്റ്‌ നഴ്സറികൾക്കോ ഗവേഷണ സ്ഥാപനങ്ങൾക്കോ ഈ ആവശ്യം പൂർണ്ണമായും നിറവേറ്റാൻസാധിക്കുന്നില്ലായെന്
നതാണ്‌ വാസ്തവം.
എല്ലാ ഇനങ്ങളിലും ഉയർന്ന ഉത്പാദന ശേഷിയുള്ള തൈകൾ കാണാറുണ്ടെങ്കിലും അത്യുത്പാദനശേഷിയുള്ള തൈകൾ എന്നുദ്ദേശിക്കുന്നത്‌ നെടിയതും കുറിയതും തമ്മിൽ കൃത്രിമസങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം (ഹൈബ്രിഡ്‌) തൈകളാണ്‌. ഇത്തരം തൈകൾ നമ്മുടെയിടയിൽ നടാൻ ലഭ്യമാകുന്നത്‌ മൊത്തം ലഭ്യതയുടെ 3.5 ശതമാനം മാത്രമാണ്‌. വളരെച്ചെറിയ തോതിൽ സംസ്ഥാന കൃഷി വകുപ്പുകൾ ഉത്പാദിപ്പിക്കുന്നവയും ബോർഡിന്റെ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലും, സംസ്ഥാന കാർഷിക സർവ്വകലാശാലകളിലും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലും പരിമിതമായി ഉത്പാദിപ്പിക്കുന്നവയും ഇതിലേക്ക്‌ കൂട്ടാം.
തെങ്ങ്‌ കൃഷിയുടെ നാടായ നമ്മുടെ കേരളത്തിൽ  8 ലക്ഷം ഹെക്ടർ കൃഷിയിടത്തിലായി 18 കോടി തെങ്ങുണ്ടെന്നാണ്‌ കണക്ക്‌. ഇവയിൽ മൂന്നിലൊന്നും പ്രായാധിക്യമുള്ളവയും പുനർകൃഷി ആവശ്യമുള്ളവയുമാണെന്നും വിദഗ്ദ്ധർ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഇങ്ങനെ പുനർകൃഷി ചെയ്യുമ്പോൾ നടീലിന്‌ ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുകയെന്നത്‌ ഗവേഷണ വികസന ഏജൻസികളുടെ ഉത്തരവാദിത്വമാണ്‌. അങ്ങനെ സാധിക്കാതെ വരുമ്പോൾ ലാഭേച്ഛയോടെ മാത്രം കച്ചവടം നടത്തുന്ന സ്വകാര്യ നഴ്സറികൾ നാടുമുഴുവനും കൂണുപോലെ മുളച്ചുപൊന്തുന്നു.  യാതൊരു തെരഞ്ഞെടുപ്പ്‌ മാനദണ്ഡവും പാലിക്കാതെ തൈ വിൽപ്പന നടത്തുന്നഇവരെ നിയന്ത്രിക്കാനുള്ള സംവിധാനവും നിലവിലില്ല.എന്നാൽ കൃത്രിമ പരാഗണം വഴി ഹൈബ്രിഡുണ്ടാക്കിയെടുക്കുന്ന രീതിയിലേക്ക്‌ ഈ നഴ്സറികളും കടക്കുന്നില്ല.
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനവും കേരള, തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാലകളും ഇതിനകം നിരവധി ഹൈബ്രിഡുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ടിതഡിയും ഡിത ടിയും ഇതിൽപ്പെടും.
1936ൽ വർഗ്ഗസങ്കരണത്തിലൂടെ ആദ്യമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ്‌ ഡി x ടിആയിരുന്നെങ്കിലും അതിനുശേഷം ഡിത ടി ഉരുത്തിരിച്ചെടുത്തു. പക്ഷെ വർഷങ്ങളായുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ ഡി x ടി ആണ്‌ മേന്മയേറിയ ഇനമെന്നാണ്‌. ഉയർന്ന ഉത്പാദനക്ഷമതയാൽ ഇത്തരം തൈകൾക്ക്‌ കർഷകരുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആവശ്യം ഒരു പരിധി വരെയെങ്കിലും നിറവേറ്റാൻ ബാദ്ധ്യസ്ഥരായ ബോർഡ്‌ ഇതിനൊരു പരിഹാരം ആലോചിച്ചുതുടങ്ങിയത്‌ ഇപ്പോഴത്തെ ചെയർമാനായ ശ്രീ. ടി.കെ. ജോസ്‌ ഐഎഎസ്‌ സ്ഥാനമേറ്റെടുത്തതോടെയാണ്‌.
ഇന്ന്‌ കേരളത്തിൽ പല ഇനങ്ങൾ തമ്മിൽ സങ്കരണം നടത്തിയ സങ്കരയിനങ്ങളുണ്ട്‌. ഗൗരിഗാത്രവും നമ്മുടെ നാടൻ ഇനവും തമ്മിലുള്ള ക്രോസ്‌ ആണ്‌ 1985ൽ കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം പുറത്തിറക്കിയ ചന്ദ്രസങ്കരയെന്ന ഡി ത  ടി. 3-4 വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങുന്ന ഈ ഇനം നാടനേക്കാൾ വിളവ്‌ തരുന്നു. ശരാശരി വിളവ്‌ 116 തേങ്ങയും കൊപ്രയുടെ അളവ്‌ 215 ഗ്രാമും എണ്ണയുടെ തോത്‌ 68 ശതമാനവും ആണ്‌.
അതുപോലെ പതിനെട്ടാം പട്ടയും  നാടനും തമ്മിൽ ക്രോസ്‌ ചെയ്തെടുത്ത കൽപ്പസങ്കര എന്ന ഡി x ടി ഇനം കാറ്റുവീഴ്ച രോഗത്തെ ചെറുക്കുന്ന ഹൈബ്രിഡ്‌  എന്ന നിലയിൽ വളരെ പ്രാധാന്യം അർഹിക്കുന്നു.  അധികം പൊക്കം വെയ്ക്കാത്തതും, നട്ട്‌ 36-40 മാസമാകുമ്പോൾ കായ്ഫലം നൽകുന്നതുമായ കൽപ്പസങ്കര 2009ലാണ്‌ പുറത്തിറക്കിയത്‌. വർഷത്തിൽ ശരാശരി 84 തേങ്ങ വരെ ലഭിക്കുന്നു. ഇളംപച്ചനിറമുള്ളതും നീണ്ടുരുണ്ടതുമായ ഇവയുടെ തേങ്ങയ്ക്ക്‌ ശരാശരി 840 ഗ്രാം തൂക്കം വരും. ഇവയുടെ തേങ്ങ നാടൻ തേങ്ങയോട്‌ കിടപിടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. കൊപ്രയുടെ ഭാരം തേങ്ങ ഒന്നിന്‌ 170 ഗ്രാമും, വെളിച്ചെണ്ണയുടെ അളവ്‌ 67.5 ശതമാനവുമാണ്‌.  ഇങ്ങനെ ചന്ദ്രസങ്കരയും കൽപ്പസങ്കരയും  ചാവക്കാട്ട്‌ കുറിയ ഓറഞ്ചും പച്ചയും യഥാക്രമം മാതൃവൃക്ഷമാക്കിയ ഡി ത  ടി ഇനങ്ങളാണ്‌. മൂന്നാമതൊരിനം മലയൻ കുറിയ മഞ്ഞയും നാടനും തമ്മിലുള്ള കൽപസമൃദ്ധിയെന്ന സങ്കരയിനമാണ്‌. കർഷകർക്ക്‌ വളരെയെളുപ്പം ഈ സങ്കരയിനങ്ങൾ ഉണ്ടാക്കാവുന്നതാണ്‌.
ഡിxടി ഉത്പാദനം എങ്ങനെ?
 ഡിxടി ഉത്പാദനത്തിൽ ഡ്വാർഫ്‌ മരങ്ങൾ മാതൃവൃക്ഷവും ടാൾ മരങ്ങൾ പിതൃവൃക്ഷവുമാണെന്ന്‌ പറഞ്ഞല്ലോ. ഡ്വാർഫ്‌ മരത്തിലെ പൂക്കുലകൾ വിരിയുമ്പോൾ തന്നെ ആൺപൂക്കൾ വിരിഞ്ഞിരിക്കും. ഓരോ പൂക്കുലകണ്ണികളിലും (സ്പൈക്ക്ലെറ്റ്സ്‌) ഓരോ  പെൺപൂവും (മച്ചിങ്ങ) ധാരാളം ആൺപൂക്കളുമുണ്ടാകും. ഈ പെൺപൂക്കളാണ്‌ പരാഗണശേഷം തേങ്ങയായി മാറുന്നത്‌.
പൂക്കുല വിരിഞ്ഞ്‌ ഒരാഴ്ചയ്ക്കകം ആൺപൂക്കൾ നിശ്ശേഷം നീക്കം ചെയ്യണം.  ഈ പ്രക്രിയയെ ഇമാസ്ക്കുലേഷൻ അഥവാ വിപുംസീകരണം എന്ന്‌ പറയുന്നു. ഗുണമേന്മയുളള ടാൾ മരങ്ങളിൽ നിന്നും ശേഖരിച്ചുവെച്ചിരിക്കുന്ന പരാഗരേണുക്കൾ അഥവാ പൂമ്പൊടി പെൺപൂക്കൾ പാകമാകുന്ന സമയം നോക്കി പതിക്കണം. ഈ പ്രക്രിയയെയാണ്‌ പരാഗണം എന്ന്‌ പറയുന്നത്‌. ഇത്‌ മൂന്ന്‌ നാല്‌ ദിവസം തുടരണം. കുറിയയിനത്തിൽ
10-11 മാസം കൊണ്ട്‌ തേങ്ങ പാകമാകും. വിത്തുതേങ്ങ പാകി മുളപ്പിച്ച്‌ അത്യുത്പാദനശേഷിയുള്ള സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്‌.
കൃത്രിമ സങ്കരണം വഴി ഉണ്ടാക്കിയെടുക്കുന്ന എല്ലാ തൈകൾക്കും അത്യുത്പാദനശേഷിയുണ്ടാകണമെന്നില്ല. മാതൃ-പിതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കുന്നതിലും തൈകൾ തെരഞ്ഞെടുക്കുന്നതിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം.
കൊളാബറേറ്റീവ്‌ റിസർച്ച്‌ പദ്ധതി എന്ത്‌ ? എങ്ങനെ?
ശാസ്ത്രജ്ഞർക്കും ഗവേഷണ കേന്ദ്രങ്ങൾക്കും മാത്രമല്ല, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുൾപ്പെടെ തെങ്ങുകൃഷി ഗൗരവമായി കാണുന്ന ഏതൊരാൾക്കും സങ്കരയിനം തെങ്ങിൻ തൈകളുണ്ടാക്കുന്നതിന്‌ അവസരമൊരുക്കുന്ന പദ്ധതിയാണിത്‌. ഒച്ചിഴയും വേഗത്തിലുള്ള തൈയ്യുത്പാദനത്തിനെ മറികടക്കുവാൻ ഇത്തരം തന്ത്രങ്ങൾ കൊണ്ടേ കഴിയൂ.
ബോട്ടണി, സുവോളജി അഥവാ ബയോടെക്നോളജി ബിരുദാനന്തര ബിരുദമുള്ള കോളേജുകളുമായോ മികച്ച പ്രവർത്തന പാരമ്പര്യമുളള എൻജിഒകളുമായോ സഹകരിച്ച്‌ സങ്കരയിനം തൈകളുണ്ടാക്കുകയാണ്‌ ലക്ഷ്യം. ഗൗരീഗാത്രമോ പതിനെട്ടാം പട്ടയോ പോലുള്ള കുറിയയിനം തെങ്ങുകളിൽ കൃത്രിമപരാഗണം നടത്തി മികച്ച തൈകൾ ഉത്പാദിപ്പിച്ച്‌ കൃഷിക്കാർക്ക്‌ ആവശ്യാനുസരണം വിതരണം നടത്തുകയാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശ്യം.

മികച്ചയിനം മാതൃവൃക്ഷങ്ങളെ കണ്ടെത്തുകയാണ്‌ ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്‌. മികച്ച തെങ്ങുകളെ കണ്ടെത്തി മാതൃവൃക്ഷമായി ഉപയോഗിക്കുന്നതുമൂലം അമൂല്യമായ ജനിതകവൈദഗ്ധ്യം കൂട്ടിക്കലർത്തി അത്യുത്തമമായ പുതിയ വൈവിദ്ധ്യമാർന്ന തെങ്ങുകളെ ഉത്പാദിപ്പിക്കാമെന്ന തത്വവും പ്രായോഗികമാവും. കണ്ടെത്തുന്ന മികച്ച തെങ്ങുകളുടെ വർഗ്ഗസങ്കരണം (hybridisation] നടത്തുകയാണ്‌ അടുത്ത നടപടി. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തേങ്ങകൾ പാകി കിളിർപ്പിച്ച്‌ അവയിൽ നിന്നും മികച്ച തൈ വളർത്തിയെടുത്ത്‌ ഗുണമേന്മാ പരിശോധനയും സർട്ടിഫിക്കേഷനും നടത്തി നൽകുകയാണ്‌ രണ്ടാം ഘട്ടത്തോടെ ചെയ്യുന്നത്‌.
ആണ്ടുതോറും 40,000 മുതൽ 50,000 വരെ സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി മാതൃവൃക്ഷമായി കുറഞ്ഞത്‌ 2000 കുറിയയിനങ്ങളും പിതൃവൃക്ഷമായി 500 നെടിയ ഇനങ്ങളും സർവ്വേ നടത്തി മാർക്ക്‌ ചെയ്യണം.
നാളികേര ടെക്നോളജി മിഷനു കീഴിൽ പദ്ധതിക്ക്‌ സാമ്പത്തിക സഹായം നൽകുന്നതാണ്‌. പദ്ധതിച്ചെലവിന്റെ 50 ശതമാനമോ പരമാവധി 35 ലക്ഷം രൂപയോ ഇതിലേതായിരിക്കുമോ കുറവ്‌ അതായിരിക്കും അർഹമായ സബ്സിഡി. പദ്ധതി രൂപീകരണത്തിന്‌ ബോർഡിന്റെ സഹായം ലഭ്യമാകും. പദ്ധതി ചെലവിലുൾപ്പെടുത്താവുന്ന ഘടകങ്ങളിൽ മാതൃവൃക്ഷങ്ങൾ ഏറ്റെടുക്കുന്ന തോട്ടമുടമയ്ക്ക്‌ കോടുക്കേണ്ട കരാർ തുക (തെങ്ങോന്നിന്‌ ന്യായമായ തുക നിജപ്പെടുത്താം), കൃത്രിമപരാഗണം നടത്താൻ തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനചെലവ്‌, അവരുടെ വേതനം, യാത്രപ്പടി, തേങ്ങ വിളവെടുത്ത്‌ നഴ്സറികളിൽ പാകി തൈയാക്കുന്നതിനുള്ള ചെലവ്‌, ലബോറട്ടറിക്കുള്ള കെട്ടിടം, പൂമ്പൊടി ശേഖരിച്ച്‌ വെയ്ക്കാനുള്ള ഉപകരണങ്ങൾ, നഴ്സറിക്കുള്ള ലീസ്‌ തുക, ഗ്രീൻ ഹൗസ്‌, സ്പ്രിംഗ്ലർ നനയ്ക്കുള്ള സാമഗ്രികൾ, പ്രോജക്ട്‌ ടീം ലീഡർ, അസിസ്റ്റന്റ്സ്‌ എന്നിവർക്കുള്ള വേതനം എന്നിവയുൾപ്പെടുന്നു.
കേരളത്തിൽ നിന്ന്‌ നാല്‌ കോളേജുകളും രണ്ട്‌ എൻജിഒകളും ഇതിനകം പദ്ധതിയുമായി കൈകോർക്കാൻ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചങ്ങനാശ്ശേരി അസമ്പ്ഷൻ കോളേജ്‌, പത്തനംതിട്ട കാത്തോലിക്കേറ്റ്‌ കോളേജ്‌, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌, തേവര സേക്രട്ട്‌ ഹാർട്ട്‌ കോളേജ്‌, പാലക്കാട്‌ മൈത്രി, കോഴിക്കോട്‌ സെന്റർ ഫോർ റിസർച്ച്‌ ആന്റ്‌ ഡെവലപ്‌മന്റ്‌ ഇൻ ഹെൽത്ത്‌ ഹൈജീൻ ആന്റ്‌ എൻവയണ്‍മന്റ്‌ എന്നിവയാണ്‌ അവ.
കർഷകരുടെ പങ്കാളിത്തവും സഹകരണവും ഈ പദ്ധതിക്കാവശ്യമാണ്‌. 10നും 25നും മദ്ധ്യേ പ്രായമുള്ള കുറിയയിനം തെങ്ങുകളുള്ള കർഷകർ അതാതുപ്രദേശത്തെ കോളേജുമായോ എൻജിഒയുമായോ ബന്ധപ്പെടണം. കേരകർഷകരുടെ കൂട്ടായ്മയായ നാളികേരോത്പാദക സംഘങ്ങൾ (സിപിഎസുകൾ), തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്നിവരുടെ എല്ലാം സഹായ  സഹകരണവും പങ്കാളിത്തവും ഈ പദ്ധതിയിൽ ഉപയോഗപ്പെടുത്തും.

മൈത്രി ഇതിനകം മൂന്ന്‌ തോട്ടങ്ങളിലായി 500 കുറിയ ഇനം മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു. പൂമ്പൊടി ശേഖരിക്കുവാനുള്ള നെടിയയിനം തെങ്ങുകളുടെ തോട്ടവും തെരഞ്ഞെടുത്തു. 20 മരങ്ങളിൽ ഹൈബ്രിഡൈസേഷനും തുടങ്ങി. നാളിതുവരെയുള്ള മൈത്രിയുടെ പദ്ധതി പുരോഗതി പ്രോത്സാഹനജനകമാണ്‌. കേരളം കൂടാതെ തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിൽ നിന്നും പദ്ധതികൾ പ്രതീക്ഷിക്കുന്നു. ആണ്ടുതോറും അഞ്ച്‌ ലക്ഷം തൈകളെങ്കിലും ഇങ്ങനെ ലഭ്യമായാൽ പടിപടിയായി നമ്മുടെ തെങ്ങിൻ തോപ്പുകളുടെ ജനിതകമേന്മ മെച്ചപ്പെടുത്താൻ സാധിക്കും, ഒപ്പം സങ്കരയിനം തെങ്ങുകൾക്കുവേണ്ടിയുള്ള കർഷകരുടെ നെട്ടോട്ടത്തിന്‌ ഒരറുതി വരുകയും ചെയ്യും.

23 Oct 2012

ഒന്നു നമിച്ചോട്ടെ, ഈ ദീർഘവീക്ഷണത്തെ !


രമണി ഗോപാലകൃഷ്ണൻ, ബി. ചിന്നരാജ്‌

"ഈ ഉലകത്തിൽ വ്യവസായ (കൃഷി) ത്തി  നപ്പുറം ഒന്നുമേയില്ലൈ. വ്യവസായത്തിലും പെരുമയായി തെന്നൈ വ്യവസായം (തെങ്ങുകൃഷി) താൻ ബെസ്റ്റ്‌."
പാലക്കാട്‌ ജില്ലയിലെ മീനാക്ഷി പുരത്തെ കേര കർഷകനായ കൃഷ്ണസ്വാമി ഗൗണ്ടരുടേതായിരുന്നു ഈ വിലയിരുത്തൽ. കേരകൃഷി ജീവിത വ്രതമാക്കിയ ഒരു കർഷകന്റെ മനസ്സിൽ തട്ടി വന്ന വാക്കുകളായിരുന്നു അവ. ആത്മസംതൃപ്തിയുടെ വാക്കുകൾ. തെങ്ങു കൃഷിക്കും കേരകർഷകർക്കും വേണ്ടി മൂന്ന്‌ ദശാബ്ദം പണിയെടുത്തിട്ടും ആശങ്കയോടെ നടക്കുന്ന എന്റെ മനസ്സൺനു കുളിർപ്പിച്ചു ഈ വാക്കുകൾ. ഈ ആത്മവിശ്വാസം കുറച്ചു കേരകർഷകരിലേയ്ക്കെങ്കിലും എങ്ങിനെ പകർന്നു നൽകാമെന്നതായിരുന്നു എന്റെ അടുത്ത ചിന്ത.
സങ്കരയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്കുവേണ്ടി മാതൃവൃക്ഷമായി തെരഞ്ഞെടുത്ത ഗൗരീഗാത്ര (ചെന്തെങ്ങ്‌​‍ാമെന്ന ചാവക്കാട്‌ ഓറഞ്ച്‌ തെങ്ങുകൾ പരിശോധിക്കാനെത്തിയ വേളയായിരുന്നു സന്ദർഭം. പദ്ധതി ഏറ്റെടുത്തിരിക്കുന്നത്‌ പാലക്കാട്‌ ജില്ലയിലെ മൈത്രി എന്ന എൻ.ജി.ഒ. 400 ലധികം ഗൗരീഗാത്രം കുറിയയിനം (ഡ്വാർഫ്‌) തെങ്ങുകൾ വർഷങ്ങൾക്കുമുൻപ്‌ നട്ടുപിടിപ്പിച്ച്‌ ഒരു തെങ്ങിൽ നിന്ന്‌ 140-160 ഇളനീർ വിളവെടുക്കുന്ന ഗൗണ്ടരുടെ ദീർഘ വീക്ഷണം എന്തേ നമ്മുടെ കുറച്ചുകർഷകർക്കെങ്കി ലുമില്ലാതെ പോയി എന്ന ചിന്തയായിരുന്നു ആദ്യമായി എന്റെ മനസ്സിലോടിയെത്തിയത്‌.
20 ദിവസത്തിലൊരിക്കൽ 12,000 ഇളനീർ വീതം ഒറ്റവിളവെടുപ്പിൽ വിറ്റുകൊണ്ടിരിക്കുന്ന ഈ കർഷകന്റെ വിത്ത്‌ തേങ്ങയുടെ ഉറവിടം ഞാനന്വേഷിച്ചു. 15 ഏക്കർ വ്യാപിച്ചു കിടക്കുന്ന പറമ്പിന്റെ കോണിൽ, കുറിയയിനം തെങ്ങുകളെക്കുറിച്ചുള്ള എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട്‌ തലയെടുപ്പോടെ നിറയെ കുലകളുമായി നിൽക്കുന്നു ഒരു ഗൗരീഗാത്രം തെങ്ങ്‌. 50 വർഷത്തിനുമേൽ പ്രായമുണ്ട്‌ ആ തെങ്ങിനെന്ന്‌  ഗൗണ്ടർ സാക്ഷ്യപ്പെടുത്തുന്നു.
ഒറ്റ തെങ്ങിൽ നിന്ന്‌ ഇത്രയും തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച രീതിയെക്കുറിച്ച്‌ ഞാൻ ആരാഞ്ഞു. ആണ്ടിൽ 140-160 കായ്‌ കിട്ടുമായിരുന്നു. ഓരോ വിളവെടുപ്പിലേയും കായ്കൾ വെയിലത്ത്‌ 15 ദിവസത്തോളം ഉണക്കും. പിന്നീട്‌ ഒരു സിമന്റ്‌ ടാങ്കിലെ വെള്ളത്തിലിട്ട്‌ മുളവരുമ്പോൾ എടുത്തു നഴ്സറി ബഡ്ഡിൽ നടുന്നു, പിന്നീട്‌ നടാൻ പരുവമാകുമ്പോൾ കുഴിയെടുത്ത്‌ നടും. ഇങ്ങനെ എല്ലാ വിളവെടുപ്പിലേയും കായ്കൾ പടിപടിയായി വിത്തായുപയോഗിച്ച്‌ 200 തൈകൾ നട്ടുപിടിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ തൈയുത്പാദനം നിർത്തി. പിന്നീടു 6 വർഷം മുൻപ്‌ വീണ്ടും ഇതേ രീതിയിൽ തൈകളുണ്ടാക്കി 200 തൈകൾ കൂടി വെച്ചു.
ഓരോ കുലയിലും 25, 30, 40 എന്നിങ്ങനെ കായ്കൾ നിൽക്കുന്നത്‌ ഗവണ്‍മന്റ്‌ തോട്ടങ്ങളേയും കൃഷി ശാസ്ത്രജ്ഞരേയും ഒരേപോലെ നാണിപ്പിക്കും. കരിക്കു കച്ചവടക്കാർ വരുന്നത്‌ ചെന്നൈ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ്‌. 20 ദിവസം കൂടുമ്പോൾ വിളവെടുക്കും 12,000 കരിക്കിലധികം ഉണ്ടാകും. അതായത്‌ 12 ലോറി ലോഡ്‌. ഇങ്ങനെ ആണ്ടിൽ ശരാശരി 15 വിളവെടുപ്പു കാണും; രണ്ടു ലക്ഷത്തോളം കരിക്ക.​‍്‌ രോഗം വന്നതും മണ്ഡരി ബാധയുള്ളതും പേടുമെല്ലാം ചേർത്ത്‌ വെട്ടൊന്നിന്‌ 2000 തിരിവു കണക്കാക്കി ആണ്ടിൽ 1,80,000 കരിക്ക്‌ വിൽക്കും. പത്തു രൂപയ്ക്ക്‌ കരിക്ക്‌ വിറ്റാൽ 18 ലക്ഷം രൂപ ആണ്ടിൽ കരിക്കിൽ നിന്നു മാത്രമുള്ള ആദായം. കരിക്കിന്‌ ഇത്രമാത്രം ഡിമാന്റുണ്ടാകുമെന്ന്‌ മുന്നിൽകണ്ട്‌ കൃഷിചെയ്ത ഗൗണ്ടർക്ക്‌ തനിക്ക്‌ ഇന്നു കാണുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ തെങ്ങുകൃഷി തന്നതാണെന്ന്‌ പറയാൻ തെല്ലും സങ്കോചമില്ല.
രണ്ടു മക്കളാണ്‌ കൃഷ്ണസ്വാമി ഗൗണ്ടർക്ക്‌. പെരിയ സ്വാമിയും സതീഷും. 40ഉം 36ഉം വയസ്സ്‌. രണ്ടുപേരും അച്ഛന്റെ പാത പൈന്തുടർന്ന്‌ കൃഷിയിൽ. പെരിയ സ്വാമി 11 ഏക്കർ തോട്ടം പ്രത്യേകം നോക്കി നടത്തുന്നു. എന്തുകൊണ്ട്‌ അവർക്ക്‌ വിദ്യാഭ്യാസം നൽകി ഉദ്യോഗത്തിനയച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം ഉടനടി. "ഈ വ്യവസായ (കൃഷി)ത്തിനപ്പുറം എന്ന വേലൈ സാർ, ടൗണിൽ ജനിച്ചു വളരുന്ന കൃഷിഭൂമി ഇല്ലാത്ത ചെറുപ്പക്കാരെല്ലാം പഠിച്ച്‌ വേലൈപാക്കട്ടും. നമുക്ക്‌ ജീവിതം കഴിക്കാൻ ഇതു മട്ടും പോതും."

നെടിയയിനം തെങ്ങിൽ നിന്നുമുള്ള ആദായം എങ്ങനെയുണ്ട്‌?
"ഒട്ടും മോശമല്ല. 500 തെങ്ങുകളുണ്ട്‌. എല്ലാം ഞാൻ തന്നെ വച്ചതു. ആണ്ടിൽ ഒരു ലക്ഷത്തിലധികം നാളികേരമുണ്ടാവും. 40 വർഷത്തിനു മുൻപ്‌ ഏക്കറിന്‌ 1100 രൂപ വച്ച്‌ വാങ്ങിയതാണീ സ്ഥലം."
കൃഷ്ണ സ്വാമിയുടെ ഇളനീർ തെങ്ങുകളോടുള്ള ആഭിമുഖ്യം ഇന്നും പച്ചപിടിച്ചു നിൽക്കുകയാണ്‌." "100 തൈകൾ കൂടി കിട്ടിയാൽ എനിക്കു സന്തോഷം."
അപ്പോൾ പഴയ രീതിയിൽ സ്വന്തമായി കിളിർപ്പിച്ചെടുക്കാൻ ഒരുക്കമില്ലേ?
​ ‍്യൂ"ഞാൻ വയസ്സായി. 68 കഴിഞ്ഞു. പ്രമേഹവും പ്രഷറുമൊക്കെ അലട്ടാൻ തുടങ്ങി. തേങ്ങ പാകി കിളിർപ്പിച്ച്‌ നടാൻ സമയമെടുക്കും. അത്രക്കു ക്ഷമയില്ല. എനിക്ക്‌ ഇനിയും കൂടുതൽ കരിക്കിൻ തൈകൾ വച്ചു പിടിപ്പിച്ച്‌ കായ്‌ പിടിക്കുന്നതു കാണണം."
"മാഡത്തിനോടു മാത്രമായി ഒരു രഹസ്യം പറയാം. മക്കൾക്കു രണ്ടു പേർക്കുമായി കൃഷിയിടം ഓഹരി വച്ചു കൊടുത്തെങ്കിലും കരിക്കിന്റെ വരുമാനം എന്റെ കൈയിൽ തന്നെ. അതു എന്നും എന്റെ സ്വന്തമായി തന്നെയിരിക്കണം."
കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങളും ഗൗരീഗാത്രം കരിക്കിന്‌ യോജിച്ച ഇനമായി ശുപാർശ ചെയ്തിട്ടുള്ള വിവരവും അറിയാമോ എന്ന ചോദ്യത്തിനുത്തരം ഞാനിതൊക്കെ എന്നേ മുൻകൂട്ടി കണ്ടിരുന്നുവേന്ന അർത്ഥത്തിൽ കുടവയർ കുലുക്കി ചിരിയായിരുന്നു.
"കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്യുന്ന ഒരു വ്യവസായ യൂണിറ്റ്‌ തുടങ്ങിയാലോ?"
"വേണ്ട. വേണ്ട. അതൊക്കെ വലിയ തലൈവലിയായി മാറും. മണ്ണും തെങ്ങും മാത്രം മതിയെനിക്ക്‌. കൃത്യമായി വരുമാനം വന്നു കൊണ്ടേയിരിക്കും."
കൊക്കോക്കോള, പെപ്സി കമ്പനികൾ പോലും കരിക്കിൻ വെള്ളം പായ്ക്കിംഗ്‌ യൂണിറ്റുകളെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയെന്നും അമേരിക്കയിലും മറ്റും കരിക്കു വ്യവസായം പൊടി പൊടിക്കുന്നുവേന്നും പറഞ്ഞിട്ടും ഇതൊക്കെ താനെത്ര കേട്ടിരിക്കുന്നു എന്ന ഭാവം കൃഷ്ണ സ്വാമിക്ക്‌. നാൽപതു വർഷം മുൻപ്‌ ആരും ചിന്തിക്കാതിരുന്ന ഒരു കാലത്ത്‌ കുറിയയിനം തേങ്ങ മുളപ്പിച്ച്‌ തൈയാക്കി നട്ടുപിടിപ്പിച്ചതിന്റെ പിന്നിലെ ദീർഘ വീക്ഷണത്തിനു മുന്നിൽ നമിക്കാതെന്തു ചെയ്യാൻ?
കേരള ഗവണ്‍മന്റ്‌ ഈ വർഷം ഇളനീർ വർഷമായി പ്രഖ്യാപിച്ചതിനെക്കുറിച്ച്‌ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഇല്ലായെന്നു തന്നെ മറുപടി. പക്ഷേ വ്യവസായികളെ സർക്കാർ സഹായിക്കണം. നല്ല വളവും മറ്റും നൽകണം. ഇങ്കെ ഫുൾ രാഷ്ട്രീയം താൻ. കൃഷി ഭവനിൽ നിന്നും കിട്ടുന്ന വളം ഞാൻ വാങ്ങിക്കാറില്ല. ഗുണമേന്മയില്ലാത്തത്‌ തന്നെ കാരണം. പക്ഷേ കൃത്യമായി വളവും നനയും നൽകുന്നുണ്ട്‌. അതിനുവേണ്ടി ഒരു കൺസൾട്ടന്റിനെ സ്ഥിരമായി വെച്ചിട്ടുണ്ട്‌.
100 തെങ്ങുകൾ മാത്രം ചെത്താൻ കൊടുത്തിട്ടുണ്ട്‌. മാസം 320 രൂപ തെങ്ങോന്നിന്‌ ലഭിക്കും. വർഷത്തിൽ 6-8 മാസം ചെത്തും.
കാര്യമായ പ്രശ്നമൊന്നും തെങ്ങുകൾക്കില്ല. ബോറോണിന്റെ അഭാവം, മണ്ഡരി, ചെമ്പൻ ചെല്ലി, മണ്ടചീയൽ ഇതെല്ലാം വളരെ ചെറിയതോതിൽ മാത്രം. തക്ക സമയത്ത്‌ നിയന്ത്രണ മാർഗ്ഗങ്ങൾ എടുക്കുന്നതിനാൽ പ്രശ്നം ഗുരുതരമാകാറില്ലെന്നും കൃഷ്ണസ്വാമി പറയുന്നു.
ഡ്വാർഫ്‌ നടുന്നതിൽ താൽപര്യം കാണിക്കാതെ നമ്മുടെ കർഷകർ എന്തുകൊണ്ട്‌ പുറം തിരിഞ്ഞു നിന്നു? തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കി വരുന്ന തെങ്ങു പുനരുദ്ധാരണ പദ്ധതി ഡ്വാർഫ്‌ തൈകൾ നട്ടു പിടിപ്പിക്കാനുള്ള അവസരമായിരുന്നു. ഇതിനകം 12 ലക്ഷത്തിലധികം കേടുവന്ന തെങ്ങുകൾ ഈ ജില്ലകളിൽ നിന്നും വെട്ടിമാറ്റിയിട്ടുണ്ട്‌. പകരം ഡ്വാർഫ്‌ തൈകൾ വയ്ക്കാനുള്ള അവസരം കർഷകർ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നു പറയുന്നതാകും ശരി. ഇളനീരിന്റെ വ്യവസായ സാധ്യതകൾ കാണാതെ സങ്കരയിനം തൈകൾക്കുവേണ്ടിമാത്രം നിർബന്ധം പിടിച്ചു നമ്മുടെ കർഷകർ. എന്നാൽ സങ്കരയിനം തൈകളുടെ ഉത്പാദനം ത്വരിതപ്പെടുത്താൻ പുതിയ പദ്ധതിയുമായി ബോർഡ്‌ മുന്നേറുമ്പോൾ മാതൃവൃക്ഷമായി ഡ്വാർഫ്‌ തെങ്ങുകളില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ്‌ നാമിന്ന്‌. ഈ സമീപനത്തിന്‌ ചെറിയ മാറ്റം വന്നു കൊണ്ടിരിക്കുന്നു എന്നുള്ളത്‌ ആശ്വാസം നൽകുന്നു. കരിക്കിന്‌ പ്രചാരം നൽകിക്കൊണ്ടുള്ള ബോർഡിന്റെ ഉദ്യമങ്ങൾക്കുവേണ്ടത്ര പ്രചാരം നൽകിയ മാധ്യമങ്ങൾക്ക്‌ നന്ദി.


നാളെയുടെ ഡ്രിങ്കായി ലോകം ഉറ്റുനോക്കുന്ന കരിക്കിൻ വെള്ളം കൊഴുപ്പും കൊളസ്ട്രോളുമില്ലാത്ത പോഷക സമ്പുഷ്ടമായ പാനീയമാണ്‌. ഈ പ്രകൃതി ദത്ത ടോണിക്‌ സുലഭമായി ലഭ്യമാകുന്ന രീതിയിൽ ആവശ്യത്തിന്‌ ഡ്വാർഫ്‌ തെങ്ങിനങ്ങൾ വെച്ചു പിടിപ്പിക്കണം. കേരളത്തിൽ തന്നെ ഏകദേശം 18 കോടി തെങ്ങുകളുള്ളതിൽ കുറിയയിനങ്ങൾ ഒന്നോ രണ്ടോ ശതമാനമേ വരൂ. വരും തലമുറയിൽ 25 ശതമാനമെങ്കിലും കരിക്കിനങ്ങൾ വച്ചു പിടിപ്പിക്കണമെന്ന സന്ദേശം ബോർഡ്‌ നൽകി വരുന്നുണ്ട്‌. ഒരു വെടിക്കു രണ്ടു പക്ഷിയെന്നപോലെ കരിക്ക്‌ വിളവെടുക്കുന്നതോടൊപ്പം സങ്കര വർഗ്ഗ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാനുള്ള മാതൃവൃക്ഷമായും ഇവ ഉപയോഗപ്പെടുത്താം. കുറച്ചു കുലകൾ ഇതിനായി മാറ്റി നിർത്താം.
ഈ അവസരം 40 വർഷങ്ങൾക്കു മുൻപ്‌ തന്നെ മനസ്സിൽ വരച്ചിട്ടു മീനാക്ഷിപുരത്തെ കൃഷ്ണസ്വാമി ഗൗണ്ടർ. ഇതു പോലെ നമ്മുടെ രാജ്യത്ത്‌ അങ്ങോളമിങ്ങോളം നിരവധി കൃഷ്ണസ്വാമി ഗൗണ്ടർമാർ ഉണ്ടാകേണ്ടിയിരിക്കുന്നു, നമ്മുടെ കേരകൃഷിരംഗം സമ്പന്നമാകാൻ.
1.ഡെപ്യൂട്ടി ഡയറക്ടർ, 2. സീനിയർ ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11







19 Aug 2012

കർഷകർ സ്വയം ശാസ്ത്രജ്ഞരാകുന്ന ശ്രീലങ്കൻ പാഠം









രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11


നെല്ല്‌ കഴിഞ്ഞാൽ ശ്രീലങ്കയുടെ പ്രധാന വിളയാണ്‌ തെങ്ങ്‌. എല്ലാ
ജില്ലകളിലും വ്യാപിച്ച്‌ കിടക്കുന്ന തെങ്ങ്‌ കൃഷിയുടെ വിസ്തൃതി 3.94
ലക്ഷം ഹെക്ടറാണ്‌. കേരളത്തിലേതിനു സമാനമായ കൃഷിയിടങ്ങളുള്ള ശ്രീലങ്കയിൽ
75 ശതമാനവും ചെറുകിട -നാമമാത്ര കർഷകരാണ്‌. തെങ്ങ്‌ മുഖ്യമായും
ചെറുകിടക്കാരന്റെ വിളയും. എന്നിരുന്നാലും ശ്രീലങ്കയുടെ സാമ്പത്തികമേഖലയിൽ
ഗണ്യമായ സ്വാധീനം ചെലുത്തുന്ന വിളയാണ്‌ തെങ്ങ്‌. ആഹാരത്തിന്റെ 15 ശതമാനം
കലോറി മൂല്യവും 5 ശതമാനം മാംസ്യവും പ്രദാനം ചെയ്ത്‌  ശ്രീലങ്കൻ ജനതയുടെ
ആഹാരത്തിന്റെ മുഖ്യഘടകമായി മാറുന്നു തേങ്ങ. 7 ലക്ഷം ജനങ്ങളുടെ ജീവസന്ധാരണ
മാർഗ്ഗവും 1.35 ലക്ഷംപേർക്ക്‌ തൊഴിലും നൽകുന്നു തെങ്ങ്കൃഷി. മുഖ്യമായും
തെങ്ങ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ നാലാംസ്ഥനം നിലനിർത്തുന്നു ശ്രീലങ്ക.
ഇന്തോനേഷ്യയും ഫിലിപ്പീൻസും ഇന്ത്യയുമാണ്‌ മുൻനിരയിൽ നിൽക്കുന്ന മറ്റ്‌
വമ്പന്മാർ.
ഇന്ത്യ 1934ൽ നെടിയഇനവും കുറിയ ഇനവും തമ്മിൽ വർഗ്ഗസങ്കരണം നടത്തി ടി ഃ ഡി
സങ്കരയിനം വികസിപ്പിച്ചെടുത്തത്‌ ഇവിടുത്തെ കേരകൃഷി മേഖലയിലെ
നാഴികക്കല്ലായെങ്കിൽ ശ്രീലങ്കയിൽ ഈ വിപ്ലവം സാധ്യമായത്‌ 1960ലും
1965ലുമാണ്‌. ഇഞ്ചകഇ 60 എന്ന ടി X  ടി സങ്കരഇനവും (ശ്രീലങ്കൻ ടാൾ X സാന്റമൺ) ഇഞ്ചകഇ 65 എന്ന ഡി X  ടി സങ്കരയിനവും  (ശ്രീലങ്കൻ ഗ്രീൻ
ഡ്വാർഫ്‌ X സാന്റമൺ), വികസിപ്പിച്ചെടുത്തുകൊണ്ട്‌. തെങ്ങിൻ തൈ
ഉത്പാദനത്തിനുവേണ്ടി രാജ്യത്ത്‌ നിരവധി വിത്തുതോട്ടങ്ങൾ ഇതേത്തുടർന്ന്‌
സ്ഥാപിക്കപ്പെട്ടു.
ഇന്ത്യയിൽ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചർ റിസർച്ചിന്റെ കീഴിൽ (കഇഅഞ്ഞ)
കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം (സിപിസിആർഐ)  കേര സംബന്ധിയായ
ഗവേഷണങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുമ്പോൾ ശ്രീലങ്കയിൽ ഇത്‌ കോക്കനട്ട്‌
റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടി (ഇഞ്ചക) ലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌.
തെങ്ങിനങ്ങളുടെ ജനിതകശേഖരണത്തിലും ഗവേഷണത്തിലും ഇന്ത്യ മറ്റ്‌
രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ്‌.  സ്വദേശി - വിദേശി ഇനങ്ങളുൾപ്പെടെ 400
ഇനം ജനിതകശേഖരം സിപിസിആർഐ സംരക്ഷിച്ചുവരുന്നു.  വിള മെച്ചപ്പെടുത്തൽ
(ക്രോപ്‌ ഇംപ്രോ‍ാവ്‌മന്റ്‌) ഗവേഷണങ്ങളുടെയെല്ലാം ആധാരശില ഈ
ജനിതകശേഖരമാണ്‌.
മുന്തിയയിനം ജനിതക ദ്രവ്യ ശേഖരണവും അത്‌ സംരക്ഷിക്കലും ശ്രീലങ്കയിൽ 1983ൽ
തുടക്കമിട്ട്‌ 1994ൽ കൂടുതൽ ശക്തിപ്രാപിച്ചു. വിദേശരാജ്യങ്ങളിലെ
ജനിതകശേഖരവും ഇവിടെ സംരക്ഷിക്കാൻ തുടങ്ങി. 2002-04 കാലയളവിൽ ഇന്ത്യയിൽ
നിന്ന്‌ 4 ഇനങ്ങൾ കൂടി ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയതായി 2012 ജൂലൈ 2 മുതൽ 6
വരെ നടന്ന 45-​‍ാമത്‌ കൊക്കോടെക്‌ സമ്മേളനത്തിൽ ഡോ.എച്ച്‌.എ.ജെ. ഗുണതിലകെ
അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നു. 1998ൽ ഒരു മുന്തിയയിനം കുറിയയിനം,
'ശ്രീലങ്കൻ ബ്രൗൺ ഡ്വാർഫ്‌' കണ്ടുപിടിച്ചതായും ഇതുപയോഗിച്ച്‌ 2003ൽ
സങ്കരയിനങ്ങൾ ഉത്പാദിപ്പിച്ച്‌ അവയുടെ വളർച്ച നിരീക്ഷിച്ചു വരുന്നതായും
അദ്ദേഹത്തിന്റെ പ്രസന്റേഷനിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന്‌,
മണ്ഡരിയെ​‍്ക്കതിരെ പ്രതിരോധിക്കാൻ ശേഷിയുള്ള സങ്കരയിനങ്ങളും കാറ്റുവീഴ്ച
രോഗത്തിനു സമാനമായ വേളിഗാമ ഇലചീയൽ രോഗത്തിനെ പ്രതിരോധിക്കാവുന്ന വിവിധ
സങ്കരയിനങ്ങളും വികസിപ്പിച്ചെടുത്ത്‌ നിരീക്ഷിച്ചു വരുന്നു ശ്രീലങ്കയിൽ.
ഈ പ്രക്രിയയിലെല്ലാം കുറിയയിനം മാതൃവൃക്ഷമോ പിതൃവൃക്ഷമോ ആയി ഉപയോഗിച്ചു
വരുന്നു. കാറ്റുവീഴ്ചരോഗത്തിനെതിരെ പ്രതിരോധ ശേഷി കാണിക്കുന്നത്‌
ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌ ആണെങ്കിൽ ഏറെ സമാനതകളുള്ള വേളിഗാമ
രോഗത്തിനെതിരെ പ്രതിരോധശേഷി പ്രകടമാക്കുന്നത്‌ ശ്രീലങ്കൻ ഗ്രീൻ ഡ്വാർഫ്‌
ആണ്‌. രണ്ടു രാജ്യങ്ങളിലും വർഗ്ഗ സങ്കരണത്തിന്‌ ഈ
കുറിയയിനങ്ങളാണുപയോഗിക്കുന്നതെ
ന്നത്‌ ശ്രദ്ധേയമാണ്‌.
കുറിയയിനം തെങ്ങുകളെ പരമ്പരാഗതമായി വർഗ്ഗസങ്കരണത്തിനുള്ള ഒരു
പിതൃവൃക്ഷമായിട്ടു മാത്രമാണ്‌ കണ്ടിരുന്നത്‌. ഇന്ന്‌ ഈ സമീപനം പാടെ
മാറിയിരിക്കുകയാണ്‌. ശ്രീലങ്കയിൽ മാത്രമല്ല, ഇന്ത്യയിലും മറ്റ്‌
രാജ്യങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്‌. പൊക്കക്കുറവ്‌, നേരത്തെ
കായ്ക്കൽ, ഉയർന്ന വിളവ്‌ ഇതെല്ലാം കുറിയ ഇനത്തിന്റെ മേന്മകളാണ്‌.
ഒന്നിരാടം കായ്ക്കൽ പോലുള്ള ചില അഭികാമ്യമല്ലാത്ത ഗുണങ്ങൾ മാറ്റി
വലിപ്പവും നല്ല കൊപ്രയുമുള്ള കുറിയയിനങ്ങൾ ലഭ്യമായാൽ ഇവയുടെ ശുക്രദശ
തെളിയും.
കരിക്കിന്റെ ആവശ്യകതയും വിപണനവും വർദ്ധിച്ചതോടുകൂടിത്തനെ കുറിയയിനം
തൈകളുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്‌.  നേരത്തെ നമ്മൾ വളരെ
ലാഘവത്തോടെയാണ്‌ കുറിയയിനങ്ങളെക്കണ്ടിരുന്നത്‌. ഒന്നോ രണ്ടോ
പറമ്പിലുണ്ടെങ്കിൽത്തന്നെ അവയ്ക്ക്‌ പുല്ലുവില. നമ്മുടെയിടയിലെ
പുരോഗമനകർഷകരാണ്‌ ഈ സമീപനത്തിന്‌ കുറച്ചെങ്കിലും മാറ്റംവരുത്തിയത്‌.
കുറിയഇനം തേങ്ങ പാകി കിട്ടുന്ന പ്രകൃതിദത്തമായ സങ്കരയിനം (ചഇഉ വ്യയൃശറ)
ഇവരിലൂടെ  പുറംലോകം അറിഞ്ഞു.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കരിക്കിന്‌ പറ്റിയ ഇനമായി ചാവക്കാട്‌
ഓറഞ്ചിനെ ശുപാർശ ചെയ്തതോടെ ഈ ഇനത്തിന്‌ കൃഷിക്കാരുടെ ഇടയിൽ പ്രിയമേറി.
കുറിയയിനങ്ങൾ ഉപയോഗിച്ചുള്ള വർഗ്ഗസങ്കരണം ഇന്ത്യയിലും വ്യാപകമാണ്‌.
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌, ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌, മലയൻ ഡ്വാർഫ്‌
മഞ്ഞ, പച്ച, ഗംഗ ബോണ്ടം ഇവയെല്ലാം ഡി ഃ  ടി സങ്കരയിനം തൈകളുടെ
ഉത്പാദനത്തിൽ മാതൃവൃക്ഷങ്ങളാണ്‌. ചന്ദ്രസങ്കര, കൽപസമൃദ്ധി എന്നീ ഡി ഃ ടി
ഇനങ്ങളിൽ മാതൃവൃക്ഷമായി ഉപയോഗിച്ച ഡ്വാർഫിനങ്ങൾ ചാവക്കാട്ട്‌ കുറിയ
ഓറഞ്ച്‌, ചാവക്കാട്‌ കുറിയ പച്ച, മലയൻ കുറിയ മഞ്ഞ എന്നിവയാണ്‌. കൂടാതെ
കേരസങ്കര, കേരഗംഗ, കേരശ്രീ എന്നീ
ടി ഃ ഡി സങ്കരയിനങ്ങളിൽ പിതൃവൃക്ഷം ഗംഗബോണ്ടം, ചാവക്കാട്ട്‌ കുറിയ
ഓറഞ്ച്‌ എന്നീ കുറിയ ഇനങ്ങൾ ആണ്‌. ഇവയിൽ ചാവക്കാട്‌ പച്ച
മാതൃവൃക്ഷമാക്കിക്കൊണ്ടുള്ള വർഗ്ഗസങ്കരണം കേന്ദ്രതോട്ടവിള
ഗവേഷണസ്ഥാപനത്തിൽ ഒരു ദശാബ്ദത്തിലധികമായി നടക്കുന്ന ഏറ്റവും
പ്രധാനപ്പെട്ട ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. അതായത്‌
കാറ്റുവീഴ്ചരോഗത്തിനെതിരായ പ്രതിരോധശേഷിയുള്ളതെന്ന്‌ പറയപ്പെടുന്ന
കൽപ്പസങ്കരയുടെ ഉത്പാദനത്തിലൂടെ.
ഡി X ഡി സങ്കരയിനങ്ങളുണ്ടാക്കി അവയുടെ പ്രകടനവും കേന്ദ്രതോട്ടവിള
ഗവേഷണസ്ഥാപനത്തിൽ നിരീക്ഷിച്ചുവരുന്നു. ഇങ്ങനെ നമ്മുടെ രാജ്യത്തെ
ഗവേഷണങ്ങളുമായി സമാനതകളേറെയുള്ള ഗവേഷണങ്ങളാണ്‌ ശ്രീലങ്കയിൽ നടക്കുന്നത്‌.
എല്ലാ രാജ്യങ്ങളിലേയും ഗവേഷണങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ
ആവശ്യകതയിലേക്കും പ്രാധാന്യത്തിലേക്കുമാണ്‌ ഈ സമാനതകൾ വിരൽ ചൂണ്ടുന്നത്‌.
ശ്രീലങ്കയിൽ ഇന്ന്‌ പ്രധാനമായും നാലുതരം കുറിയ ഇനങ്ങളാണ്‌ ഉള്ളത്‌. പച്ച,
ചുവപ്പ്‌, മഞ്ഞ, ബ്രൗൺ കൂടാതെ രണ്ട്‌ വിദേശയിനങ്ങളും കാമറൂൺ കുറിയ
ചുവപ്പും ബ്രസീലിയൻ കുറിയ പച്ചയും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ
ഡി ഃ ഡി പരീക്ഷണങ്ങളെ ആധാരമാക്കി ശ്രീലങ്കയിലും ഡി ഃ ഡി സങ്കരണം
നടന്നുവരികയാണ്‌. ശ്രീലങ്കയിലെ ചെറുകിട തോട്ടങ്ങളിലേക്ക്‌ യോജിച്ച ഒരിനം
ഉരുത്തിരിച്ചെടുക്കുകയാണ്‌ ഉദ്ദേശം. 2008ൽ വർഗ്ഗ സങ്കരണം വഴിയുണ്ടാക്കിയ
സങ്കരയിനം തൈകൾ 2009ൽ തോട്ടത്തിൽ നട്ട്‌ നിരീക്ഷിച്ചുവരുന്നു. കൂടാതെ
രണ്ട്‌ അർബൻ ഹൗസിംഗ്‌ സ്കീമുകളും നടപ്പിലാക്കിവരുന്നു. ഇതിന്റെ
പ്രത്യേകത, രണ്ടോ മൂന്നോ കുറിയയിനം തൈകൾ പട്ടണനിവാസികൾക്ക്‌ നൽകി നട്ടു
പിടിപ്പിക്കുന്നു. ഉടമസ്ഥർ തന്നെ കുറിയയിനങ്ങൾ തമ്മിൽ വർഗ്ഗസങ്കരണം
നടത്തി ഡി X ഡി ഉത്പാദിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. കർഷകർ സ്വയം
ശാസ്ത്രജ്ഞരാകുന്ന ചുവടുവെയ്പാണിത്‌. ഗുണമേന്മയുള്ള തൈകളുടെ ഉത്പാദനത്തിൽ
കർഷകരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുവാനുള്ള ശക്തമായ ഇടപെടലുകളുമാണ്‌
ഇത്തരം പദ്ധതികളെന്ന്‌ അനുമാനിക്കാം.
ഗുണമേന്മയുള്ള തൈകളുടെ ഉത്പാദനം വിപുലപ്പെടുത്തണമെങ്കിൽ കർഷകരുടെ
പങ്കാളിത്തം ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഈ ദിശയിൽ നാളികേര വികസനബോർഡ്‌
ഒരു പദ്ധതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.  കൃഷിക്കാരുടെ തോട്ടങ്ങളിലെ
കുറിയയിനം മാതൃവൃക്ഷങ്ങൾ മാർക്ക്‌ ചെയ്ത്‌ ബോട്ടണി, സുവോളജി,
ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള കോളേജുകളുടെ
നേതൃത്വത്തിൽ വർഗ്ഗസങ്കരണം നടത്തി വിത്തുതേങ്ങയുണ്ടാക്കി,
തൈകളുണ്ടാക്കുന്ന ഒരു പദ്ധതിയാണിത്‌. നാല്‌ കോളേജുകളും രണ്ട്‌ സ്വാശ്രയ
സംഘടനകളും ഇതിനുവേണ്ടി മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഇതിനായി
മാതൃവൃക്ഷങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ പുരോഗമിക്കുന്നത്‌
പ്രോത്സാഹനജനകമാണ്‌. ഇവിടേയും കർഷകരുടെ പങ്കാളിത്തമാണ്‌ ഉറപ്പ്‌
വരുത്തുന്നത്‌. ഇത്തരം പദ്ധതികളിലൂടെ ശ്രീലങ്കൻ പാഠം അനുകരിച്ച്‌ കർഷകർ
തന്നെ കൃത്രിമ പരാഗണം നടത്താൻ പ്രോത്സാഹിപ്പിച്ച്‌ കർഷകരെ ശാസ്ത്രജ്ഞരായി
വളർത്തിയെടുക്കാം. നമ്മുടെ കർഷകർ ഇതിനായി മുന്നോട്ടുവരട്ടെ!




--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...