Showing posts with label k m radha. Show all posts
Showing posts with label k m radha. Show all posts

24 Aug 2013

ഓര്‍മ

കെ.എം. രാധ
   
ഏനംമ്പ്രാട്ടീ


...അകലങ്ങളില്‍ നിന്നെവിടുന്നോ കേള്‍ക്കുന്ന നേര്‍ത്ത ശബ്ദം ആരുടേത്? ആ വിളിക്ക് പിന്നാലെ  ഇവള്‍ ഒന്‍പത് വയസ്സിന്റെ   ചെറുബാല്യം വാരി പുണര്‍ന്നു..
അതേ...ഉറുംബായി...വീട്ടുകാരുടെ കണ്‍വെട്ടത്തിനപ്പുറം ബലമുള്ള വാഴനാരില്‍ കോര്‍ത്തെടുത്ത പഴുത്ത പറങ്കിമാങ്ങകള്‍ ഓരോന്നായെടുത്ത് എനിക്ക് നല്‍കിയത്,  ,നാഗത്താന്‍ കോട്ടയ്ക്കകത്ത് നെടുങ്കന്‍ കാഞ്ഞിരമരം .നാഗപ്രീതിക്ക് വിളക്ക് തെളിയിക്കല്‍. ,വയല്‍ സമൃദ്ധിയില്‍ മേയുംപശുകിടാങ്ങള്‍,എരവത്ത് കുന്നിന്‍പടിഞ്ഞാറ് വശം അകലെയകലെ... അസ്തമനസൂര്യചുകപ്പില്‍ തെളിയും.വെള്ളി നിറം പുരണ്ട കപ്പലുകള്‍,........

          കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ 
അകലെ സാമൂതിരിരാജാവിന്റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക്  അമ്പലക്കുളം,..വടക്ക് വശം കിഴക്കെമഠം. .അവിടെ 26.ജീവിതങ്ങള്‍. ആറ്റികുറുക്കിയെടുക്കും  ഓര്‍മകള്‍ .....ക്ഷേത്രോത്സവത്തിന് തിടമ്പ് , ആനപ്പുറത്ത്  എഴുന്നള്ളിച്ച്  ആര്‍ഭാടത്തോടെ  ചെണ്ട, മദദളം,, ഇലത്താളം,ചേങ്ങിലയുടെ ദൃതതാളങ്ങളില്‍,ആലവട്ടം. ചുഴറ്റി വരും.....
.നിറകാഴ്ച അവസാനിക്കും മുന്‍പ് ഗോപുരപടവുകള്‍ ഇറങ്ങി  ഓടി വീട്ടു മുറ്റത്തെത്തുമ്പോള്‍ കിതപ്പിനിടയില്‍ ഭീതിയോടെ കേള്‍ക്കാം.....വെടിയുടെ നിലയ്ക്കാത്ത ശബ്ദം....... 'അമ്പ്രാട്ടി...പേടിച്ചോയെ.... 'മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ കുസൃതിച്ചിരി..അമ്പ്രാട്ടി ..മിണ്ടൂലെ, പിണങ്ങ്ി? അരിവാള്‍ ചുണ്ട് കൊണ്ട് കരി മിനുങ്ങും പുറം  ചൊറി
ഞ്ഞു നടന്ന്. നീങ്ങുന്ന  അവരോട്..'പെട്ടെന്ന്,
'എന്നെ  അമ്പ്രാട്ടീന്ന് വിളിക്കരുത്.'.മീന്‍കണ്ണുകളില്‍ വിസ്മയം.!'
മണിന്ന് വിളിക്കു.
''ഏന്‍ അമ്പ്രാട്ടീന്നേ.....' അവര്‍ പകുതി പറഞ്ഞു നിര്‍ത്തി .
ഈ പാവാടക്കാരി ഗൌരവത്തോടെ '.
.മേലില്‍ പറങ്കിമാങ്ങയും,പഴുത്ത ചക്കചുളയും കൊണ്ട് അടുത്ത്
വരണ്ട. '  
 ആ തളര്‍ന്ന മുഖത്ത് വിഷമം.! മുന്‍പില്‍  തല കുനിച്ചു നില്‍ക്കുന്ന അവരോട്  ' പേര് വിളിക്കാന്‍  വയ്യേ?  ' 
എന്‍റെ  ചോദ്യത്തിനു ഉറുമ്പായി  'നിഷേധ ഭാവത്തില്‍  തല കുലുക്കി...'
പിന്നെ എന്ത് വിളിക്കും?' സങ്കോചത്തോടെ പതുക്കെ  
 ''മോളെന്ന് ആരും കേക്കാതെ''



 കാലത്തിന് ,മിന്നല്‍പിണര്‍  വേഗം. 
വളയനാട് ക്ഷേത്രത്തിന്‍റെ വടക്കെ നടയുടെ കിഴക്കേ അറ്റത്ത്  ചതുരാകൃതിയില്‍ ഒരു വലിയ കരിങ്കല്ലുണ്ട്.പണ്ടു ദേവീ പ്രീതിക്ക്  ഇസ്ലാം സമുദായക്കാര്‍ അവിടെ വെച്ചു ആടറവ് നടത്തിയെന്ന് ഐതിഹ്യം.സാമൂതിരി രാജ്യവംശം നിലനിര്‍ത്തി പോന്ന ആ മതമൈത്രി,സമഭാവന ഇന്നെവിടെ?
രാഷ്ട്രീയം,ജാതിമതങ്ങള്‍ തമ്മില്‍ ഒളിപ്പോര്, സ്വാര്‍ത്ഥലാഭത്തിനു എന്തും തന്നില്‍ കേന്ദ്രീകൃതമാകുന്ന ,മനുഷ്യന്റെ ഛിദ്ര    വാസനകള്‍ ..... മാനവരാശി നശിക്കുകയാണോ ?   
എനിക്ക്  ഞായറാഴ്ചകള്‍ വിലപ്പെട്ടത്!ജനനം,വിവാഹം,മൂത്ത മകള്‍ ജനിച്ചത് ഞായറാഴ്ചകളില്‍..!..>                  
  ഞായറാഴ്ച നിരത്തിലെ തിരക്കുകള്‍ക്കൊപ്പം   മോഫുസല്‍ ബസ്സ്റ്റാന്റിലേക്ക്.,നടക്കുമ്പോള്‍ള്‍ എതിരെ വരുന്നു ഒരു കുടുംബം...
സ്ത്രീ എന്നെ നോക്കി ചിരിച്ചു. ഞാനും.'മനസ്സിലായോ' ചോദ്യത്തിന് മുന്‍പില്‍ പതറി. 
മറുപടിക്ക് നില്‍ക്കാതെ   ഉറുംമ്പായിയുടെ മകളുടെ മകള്‍ ',.അവളുടെ പേരകുഞ്ഞിനെ കൈയിലെടുത്തു  ഓമനിച്ചു  പതുക്കെ പറഞ്ഞു .....' പോന്നു മോനെ'......

താഴ്വര ചുവന്നു

                     


                                                                                          കെ.എം.രാധ
                                                                                   
                      മക്കളേ.....

                     നാരായണദത്തിന്‍റെ അലറിക്കുതിക്കും കരച്ചില്‍ ,ചുറ്റുവട്ടം നിറഞ്ഞുകവിഞ്ഞ്,അകലങ്ങളിലേക്ക്....

    പെട്ടെന്ന്,സത്രം സൂക്ഷിപ്പുകാരന്‍  സുബോധ്,  ശബ്ദത്തിനരികിലെത്തി      
     ദത്തിന്‍റെ,  മെല്ലിച്ച, കൈകളിലെ,  നേര്‍ത്തതൊലിയില്‍ തെളിഞ്ഞ ഞരമ്പുകള്‍ തടവി എന്തൊക്കെയോ ആശ്വാസ വാക്കുകള്‍>.................

 സുബോധിന് , പലരില്‍ നിന്ന് ,പലപ്പോഴായി,പലവഴി കേട്ട അനേക ലക്ഷം  നാരായണദത്തുമാരുടെ  ജാതകം മനഃപാഠം.! 
    കഷ്ടം..ചിലപ്പോള്‍,ദത്ത് ,സ്വന്തം കഥ പറയും,പൊട്ടിക്കരയും,ചിരിക്കും....തികച്ചും മതിഭ്രമത്തിനും അബോധത്തിനും ഇടക്ക് കഴിയുന്നുവെന്ന് ,സുബോധിന് തോന്നാറുണ്ട്.

                ഓര്‍മകള്‍ മാഞ്ഞു മറയും നേരം....  
     ഝലമെന്ന വിതസ്താ  നദിയില്‍ ഉപവാസത്തോടെ ഏഴ് ദിവസം സ്നാനം കഴിഞ്ഞ്,''മഹര്‍ഷിയെപ്പോല്‍ പരിശുദ്ധി നേടി''യെന്ന്  നിനച്ച്, പൈന്‍ -തേക്ക്,ചവോക്ക്  മറ്റനേകം പേരറിയാ വൃക്ഷസമൃദ്ധി പകരും  ഉന്‍മേഷത്തില്‍.....>.വീടിനരികില്‍

......>......
  ''അയ്യോ .....അരുതേ....അരുത ...രുതേ...''
      ഗീതാഞ്ജലിയുടെ അവസാനനിമിഷ കരച്ചില്‍ ,പ്രാണന് വേണ്ടി പിടയും കാഴ്ചയില്‍ തകരും മനസ്സ് ...,>>.... 
    ദത്ത് , കിതപ്പോടെ, മരക്കൂട്ടത്തിനിടിയിലേക്ക് മാറി നിന്നു.

      ,തോക്കുകള്‍ തോളില്‍ തൂക്കി , കീഴടക്കലിന്‍റെ പൊട്ടിച്ചിരികള്‍ക്കിടയില്‍  ,വായും,തലയും മൂടിക്കെട്ടിയിട്ടും നാരായണദത്ത് വിങ്ങലോടെ , അവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.
      അയല്‍ക്കാരന്‍................,,അഞ്ചു നേരം നിസ്കാരം,. തക്ബീര്‍---- അല്ലാഹു അക്ബര്‍_ധ്വനികള്‍ക്കിടയില്‍ അറിഞ്ഞനുഭവിച്ച  സ്നേഹ, സാഹോദര്യ, സഹായങ്ങള്‍.......>.......

ശിവരാത്രി,ജന്മാഷ്ടമി.,ഗണേശ ചതുര്‍ത്ഥി,പൌര്‍ണ്ണമി ആഘോഷങ്ങള്‍,രാമായണപാരായണം,വേദശാസ്ത്ര പാണ്ഡിത്യം.എല്ലാമെല്ലാം.ശീതക്കാറ്റില്‍ ഒലിച്ചുപോയി.
...സാരസ്വത ബ്രാഹ്മണന്‍ നാരായണ ദത്ത് മോഹാലസ്യപ്പെട്ട് വീണു.
       ഉണര്‍ന്നപ്പോള്‍,ആള്‍ക്കൂട്ടം ....
    ഉമ്മറത്ത് നിവര്‍ത്തി കിടത്തിയ പ്രിയപ്പെട്ടവളുടെ ,പത്തുവയസ്സുകാരന്‍ രാംഗോവിന്ദന്‍റെ,നാലുവയസ്സുകാരി ജാനകിയുടെ..അനേകം തുളകള്‍... ...വീണ് വികൃതമായ ചലനമില്ലാ ശരീരങ്ങള്‍....

   കുങ്കുമപ്പൂക്കളും,ഗുല്‍മോഹര്‍,ലില്ലി ,റോസാപുഷ്പങ്ങള്‍ പുണരും പൂക്കാലം.അകന്നകന്ന്.,ആകാശവും,,പ്രകൃതിയും വിവര്‍ണ്ണമായി.
      താഴ്വരയില്‍ ചോരത്തുള്ളികള്‍ ,മഞ്ഞുപാളികളില്‍ ചിതറി. വെടിയൊച്ചകളില്‍ അകാല മരണത്തിന്‍റെ  മുന്നറിയിപ്പുകള്‍,  നിലവിളികള്‍, ശാപവചനങ്ങളില്‍ പുകഞ്ഞ് ,എരിഞ്ഞടങ്ങും കണ്ണീര്‍ കാഴ്ചകള്‍.... 

     ദാല്‍തടാകത്തിലെ കൊച്ചു വഞ്ചികളില്‍ വലിയ കമ്മലിട്ട,    മൂക്കുത്തി,, കല്ലുമാലകള്‍ ചാര്‍ത്തിയ, നേര്‍ത്ത ദേഹത്ത്,പതുപതുത്ത സില്‍ക്ക് വസ്ത്ര മണിഞ്ഞ സുന്ദരികള്‍  വില്‍ക്കാന്‍  കൊണ്ട് പോയ, പൂക്കൂടകളിലെ  വര്‍ണ്ണപുഷ്പങ്ങള്‍ വാടി കരിഞ്ഞു.

        ദത്ത്,കുഞ്ഞുസഞ്ചി തുറന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട്,ഏതോ അഭയാര്‍ത്ഥികേന്ദ്രത്തില്‍ എത്തിയപ്പോള്‍, ധരിച്ച പൈജാമയും,കുര്‍ത്തയും അല്ലാതെ,  മറ്റൊരു കാര്യം കൂടി അയാള്‍    കൊണ്ട് വന്നു,വീട്ടുമുറ്റത്തെ ഒരു പിടി മണ്ണ് ,അതില്‍നിന്നു സ്വല്‍പ്പം .എടുത്ത്.തൊട്ട് ദത്ത് വീണ്ടും മറവി കയത്തില്‍ താഴ്ന്നു...
....

19 Jul 2013

ഇടിപൊളി


                                                   കെ.എം.രാധ





          പോലീസ്‌ ഓഫീസര്‍ ഉത്തമന്‍ ആകെ അങ്കലാപ്പില്‍....
സര്‍ക്കാര്‍ കണ്ടെത്തിയ 533ക്രിമിനല്‍ പശ്ചാത്തല നിയമപാലകരില്‍ ഒരാള്‍
ഉത്തമനെന്ന് കോടതി,....
      തള്ളും തലോടലും മാറിമറിഞ്ഞ് വന്നാല്‍
ശിക്ഷയില്ലാതെ,സാഹചര്യതെളിവുകളുടെ അഭാവത്തില്‍  ഉത്തമന്‍ നിരപരാധിയായി
 
      അഗ്നിശുദ്ധിയില്‍  സ്ഫുടം ചെയ്ത് ജ്വലിക്കും
രത്നമായി.തിരിച്ചു വരാം.
         ഈയിടെ മാത്രം.അറിഞ്ഞ രക്തസമ്മര്‍ദ്ദം,പ്രമേഹരോഗങ്ങള്‍ക്ക്
പരിഹാരം ഒരു ഗ്ലാസ് കയ്പ്പക്ക  കഷായം.
    ഉത്തമന്‍ പാവയ്ക്കാനീര്‍ ഒറ്റ വലിയ്ക്ക് കുടിച്ചുതീര്‍ത്തു.
 .......................................................................................................................
        പ്രഭാവതിയുടെ കറുത്ത മുഖം ചൊരിയും വാക്കുകള്‍....>>>>......
     'എല്ലാ രാഷ്ട്രീയക്കാരും  ചങ്ങാതിമാര്‍,നിങ്ങള് അവന്മാരുടെ
മനഃസാക്ഷിസൂക്ഷിപ്പുകാരനും.കൊള്ളാം..ഹഹാ.അവര്‍ക്കൊപ്പം.മൃഷ്ടാന്നഭോജനം,
,കുടി,പെണ്ണ്പിടുത്തം....ഒടുവില്‍ ,നിങ്ങള് മാത്രം കുടുങ്ങി.നന്നായി''
.      ഉത്തമന്‍,  നിശ്ശബ്ദന്‍......>.
    ഈ മനുഷ്യന്‍ എന്ന് എന്റടുത്ത് വന്നുവോ,അന്ന് തൊട്ട്  കണ്ടകശനി ..മോളെ
ഓര്‍ത്ത് മാത്രമാണ് നി`ങ്ങള്‍ക്കൊപ്പം ഇത്രക്കാലം കഴിഞ്ഞത്..,ഉള്ള
ദൈവങ്ങള്‌ുടെയെല്ലാം   കാല്‍ക്കല്‍ വീണ്  പ്രസാദിപ്പിച്ച്  ഒടുവില്‍
പരിചയക്കാര്‍ വഴി   ഒപ്പിച്ചെടുത്ത   ബന്ധം..ഈ കല്യാണമെങ്കിലും നടന്നാല്‍
മതിയായിരുന്നു..
          പ്രഭാവതിയുടെ ചിന്തകള്‍ അറ്റമില്ലാതെ തുടര്‍ന്നു

'ഈശ്വരാ...ഇനി കഷ്ടിച്ച് മൂന്നാഴ്ച മാത്രം.ആഭരണങ്ങള്‍  ,കല്യാണ
വസ്ത്രങ്ങള്‍,..ഒന്നും വാങ്ങിയിട്ടില്ല..ധാടി-മോടിക്ക്.പലതരം
ക്ഷണക്കത്തുകള്‍ അച്ചടിച്ച്‌ വിതരണം നടത്തി. .എന്നിട്ടെന്തു കാര്യം. ?
ചുരുങ്ങിയത് ആയിരം പേരെങ്കിലും വിവാഹത്തിന് വരും.''

പ്രഭാവതിയുടെ കടുത്ത പ്രയോഗങ്ങള്‍ ,അയാള്‍ക്ക് പരിചിതം.
 ഉത്തമന് ചൊറിച്ചില്‍.... കൂടിക്കൂടി.വന്നു.
''എടീ...കാട്ടുപോത്തേ...മോള്‍ടെ കാര്യം നിശ്ചയിച്ച സമയത്ത് ഞാന്‍ നടത്തും.''
   ഉത്തമന്‍ മൊബയിലെടുത്തു.
''എടോ....പറഞ്ഞ...കാര്യം റെഡിയായോ?..''
       അപ്പുറത്ത് ,പൊട്ടിച്ചിരി
   '' ഏമാന്‍ ടിവിയില്‍ ലൈവ് ആയി ഒന്നും കാണുന്നില്ലേ?ങ്ങളെ പണിയില്‍
നിന്ന് പിരിച്ചുവിട്ടു.മേലില്‍ സാറ് പറയുന്നിടത്ത് പോയി വല്യതെന്നല്ല ഒരു
മോഷണവും നടത്തരുതെന്നാ ഞങ്ങള്‍ടെ സംഘ തീരുമാനം.സോറി''

    തസ്കര തലവന്‍റെ  വാക്കുകളില്‍ പടര്‍ന്ന കല്ലേറില്‍ തളരാതെ......
....ഉത്തമന്‍  അകത്ത് ചെന്ന്, കാലാകാലങ്ങളിലായി ഓഫീസില്‍ നിന്ന് ശേഖരിച്ച
ഫയലുകളുടെ  നക്കല്‍   താളുകള്‍ മറിച്ച് ഗവേഷണം നടത്തി തുടങ്ങി
                  ...
  അന്ന് വരെ കവര്‍ച്ച കേസുകള്‍ തെളിയിക്കാന്‍ പോയ
ഭവന-സ്വര്‍ണവ്യാപാരസമുച്ചയങ്ങളുടെ ബ്ലൂപ്രിന്റ്  തിരഞ്ഞുപിടിച്ചു,
        വരും രാത്രികളില്‍........>.....ഇടിപൊളി ഒറ്റയാള്‍ ഓപ്പറേഷന്>>>>>......

21 Jun 2013

ജഹാംഗീര്‍

                                    
                                                           
      കെ.എം.രാധ
   '' ഹലോ....''
           നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ട സ്വരത്തിലെ തിരിച്ചറിവ് അയാളെ ഒരു നിമിഷം..മനസ്സ്..എങ്ങോ....എവിടെയോ..ഒരു വിങ്ങല്‍..
     'എങ്ങനെ നമ്പര്‍ കിട്ടി''
''ങ്ഹാ...ആ കഥയൊക്കെ തമ്മില്‍ കാണുമ്പോള്‍ പറയാം,പൂര്‍വിദ്യാര്‍ത്ഥി സംഗമം,വരണം.കുടുംബസമേതം.''
   ജഹാംഗീര്‍. ,ഒരു മാത്ര വേദനയില്‍ ഒളിഞ്ഞു.
''എന്താ ...മിണ്ടാത്തെ?''
''  സുലൈഖ  പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു''   
പെട്ടെന്ന്,അപ്പുറത്ത്,നിശ്വാസം,പതുക്കെ....
''ഒന്നും അറിഞ്ഞില്ല..ജഹാംഗീറിന്റെ നിക്കാഹ് പോലും ..സോറി.പിന്നെ...''
'',സുലൈഖക്ക്,മീരയെ  നന്നായിട്ടറിയാം. മകന്‍ യുഎസില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍...... ,ഭാര്യയും രണ്ട് കുഞ്ഞുങ്ങളും.. അവിടെ ,സ്ഥിരതാമസം.''
''കോളജ്‌ ദിനങ്ങള്‍ അരികിലെത്താറില്ല....അല്ലെ.എവിടെ നേരം അല്ലേ ?
                      പലപ്പോഴും, ഉള്ളിലുള്ളത് നേര്‍വിപരീതം പറയുക മീരയുടെ സ്വഭാവം.
          ചോദ്യം അനാവശ്യമെന്ന് ഇരുവര്‍ക്കും തോന്നി
      'മീരയുടെ.....''
`ഓ...മോളും സോഫ്റ്റ്‌വെയര്‍ തന്നെ.കഴിഞ്ഞ മാസം,വിവാഹം. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍, ഞങ്ങള്‍ രണ്ടും  ഇവിടെ.സ്വസ്ഥം. ജഹാംഗീര്‍ .നിര്‍ബന്ധമായും വരണം .നമ്മളെല്ലാം ഇനി എത്ര കാലം ?'
അലകടല്‍...,ഇരമ്പുന്നു,..വാക്കുകള്‍ ,നോവുന്നു.
      ''പാടില്ല.ജഹാംഗീര്‍,  മതങ്ങള്‍ക്കിടയില്‍പ്പെട്ട് മുറുകുന്ന നമുക്ക് ഒന്നായാലും,ഇല്ലെങ്കിലും സ്വസ്ഥത കിട്ടില്ല. പിന്നെ,കാലമേറെ കഴിഞ്ഞ്, വയസ്സാവുമ്പോള്‍..., എന്നെങ്കിലും..കാണും,അന്ന്,ഇതെല്ലാം കളി തമാശയായിട്ടേ,തോന്നൂ.''
മീരയുടെ കണ്‍കോണില്‍ കണ്ണീര്‍സ്പര്‍ശം.
                                 ''ജഹാംഗീര്‍.. ....., നമ്മുടെ   പഴയകാലത്തെത്തി.....അല്ലേ?''
അയാള്‍,ചെറുതായൊന്ന് ഞെട്ടി.
''ശരിയാണ്''
ഒരു കാര്യം ചോദിച്ചാല്‍ പിണങ്ങുമോ''
'മീരയുടെ സ്വരം എന്നും ഒപ്പമുണ്ടായിരുന്നു....പക്ഷേ.....
''ഇല്ല''
''എന്തുകൊണ്ട് വീണ്ടും ഒരു.....''
എന്തിന്.!ആ പഴയ ജഹാംഗീറില്‍ നിന്ന് മാറാന്‍ മയ്യത്തെടുക്കും വരെ കഴിയില്ല''
    മൌനത്തിന് എന്തൊരു.ആര്‍ദ്രത!...
 'വരില്ലേ''
    അവളുടെ നേര്‍ത്ത സ്വരത്തിന് വല്ലാത്തൊരാകര്‍ഷണം.
    'വരും ,'ഉറപ്പ്''
    ''ഹാവൂ...ആശ്വാസമായി''
     കോളേജ്‌ കാമ്പസ്സില്‍ കവിത,നാടകം,,പ്രസംഗത്തിന് മാറി മാറി ഒന്നും രണ്ടും സ്ഥാനങ്ങള്‍........,നിറഞ്ഞ  സദസ്സ് സാക്ഷിയായി ഏറ്റുവാങ്ങുന്നത്,.പതുക്കെപ്പതുക്കെ..പരസ്പര ബഹുമാനം,.ലൈബ്രറിയില്‍ .നിശ്ശബ്ദ കൂടികാഴ്ച്ചകള്‍, ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങും പ്രണയമന്ത്രങ്ങള്‍...>>..
''വീട്ടില്‍ വിളിക്കുന്ന പേരും ഇഷ്ടം....പ്രിന്‍സ് സലീമിനെ ഓര്‍ക്കും''
 അകലെ ചെറുരേഖ പോലെ നിനവുകള്‍ അയാളെ ചുറ്റിപിണഞ്ഞു.
     '' ചരിത്രം പഠിച്ചു,പഠിച്ച് രാജകുമാരന്മാരെ പ്രണയിച്ചു തുടങ്ങി അല്ലേ ?ഈയുള്ളവന്‍ സുന്ദരനല്ലേ''
     'അതേ?you are really handsome''  
    മീരയുടെ വാക്കുകളില്‍ അലിഞ്ഞലിഞ്ഞ്...
    ''നിങ്ങള്‍ക്കൊക്കെ എത്ര കല്യാണം വേണമെങ്കിലും ആവാം.ജീവിത സഖിക്ക് അസുഖം..പല കാരണങ്ങള്‍.!.....>ഇതൊക്കെ ശരിയോ?പലരും ആ     സ്വാതന്ത്ര്യം ദുരുപയോഗം....''
പെട്ടെന്ന് ജഹാംഗീര്‍ 'ഗൌരവത്തോടെ
    ''മീര ഞങ്ങളുടെ മതത്തെ ആക്ഷേപിച്ചുവെന്ന് മതപണ്ഡിതരോട് പരാതിപ്പെടും.''
മീരയുടെ മുഖം പേടിച്ച്.,വെറുങ്ങലിച്ച്...
 ജഹാംഗീര്‍,പൊട്ടിച്ചിരിച്ചു.
''ഈയുള്ളവന്‍ നിക്കാഹ് കഴിക്കുമെങ്കില്‍... >.....ഒരേ ഒരാളെ മാത്രം. ''
''ആ പെണ്ണ്...സുകൃതം ചെയ്തവള്‍...........>.....''മീരയുടെ നൊമ്പരം മിഴികളില്‍ വായിച്ചെടുക്കാം.
............................................................................................
നമ്പര്‍ അമര്‍ത്തുമ്പോള്‍,മീര തീരുമാനിച്ചു...... വരാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍,നിര്‍ബന്ധിക്കണം,ജഹാംഗീര്‍ വരും.....
ഹലോ...
ഫോണ്‍ എടുത്തത് മറ്റാരോ .......
 ‘’ ജഹാംഗീറിനെ ,വിളിക്കൂ..നാളെ,കൂട്ടായ്മയെന്ന് ഓര്‍മപ്പെടുത്താനാണ്''.
       '' അറിയാം.ബാപ്പ.,പോയി.കഴിഞ്ഞാഴ്ച ഇതേ ദിവസം,ഇതേ നേരത്ത്.''
 പെട്ടെന്ന് , അപ്പുറത്ത്   ''അയ്യോ''.വിളിയില്‍...............>.....ഫോണ്‍ ബന്ധം മുറിഞ്ഞു.




24 May 2013

ചന്ദ്രിക

കെ.എം.രാധ 


കമ്പ്യൂട്ടര്‍ കടലാസിലെഴുതി സുരക്ഷിതമായി സൂക്ഷിച്ച കഥ എങ്ങനെയോ മായ്ഞ്ഞു പോയി.കഥാകാരി,വിഷമത്തില്‍.  !അവള്‍ജാതവേദന്‍-- -_-സുജയുടെ വീട്ടുജീവിതം വീണ്ടും ഓര്‍മപ്പീലിയില്‍. നിവര്‍ത്തിയെടുത്തു.
സുജ, ശങ്കരാചാര്യരുടെ''സൌന്ദര്യലഹരി''വിവര്‍ത്തനം വായിക്കുന്നു.
പെട്ടെന്ന്, വാതില്‍ തുറന്ന് ജാതവേദന്‍      കിടപ്പ്മുറിയിലെത്തി.
''നിങ്ങള്‍ക്കെന്ത് പറ്റി?ഓഫീസില്‍   മുടിഞ്ഞതിരക്ക്.പുതുതായി ചുമതലയേറ്റെടുത്ത  എംഡി പയ്യന്‍ നില്‍ക്കാനും ഇരിക്കാനും സമ്മതിക്കില്ല.അത്രയ്ക്ക് ജോലി കെട്ടിയേല്പിക്കും.  മോളെ  ഊട്ടുന്നത്,  പാഠങ്ങള്‍ പഠിപ്പിക്കുന്നത്,കളി തമാശകളില്‍ കുളിര്‍പ്പിക്കുന്നത്..ഒക്കെ അച്ഛനല്ലേ..എന്നിട്ടിപ്പോള്‍....മോള്‍ക്കും .പരാതിയാണ്, >?
''കടയില്‍ .....''ജാതവേദന്‍,എന്തോ പറയാനൊരുങ്ങി.
മതി,മതി.അതൊന്നുമല്ല കാര്യം.പത്ര-ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍...കഷ്ടം. !സ്വന്തക്കാരോ,ബന്ധുക്കളോ,അപരിചിതരോ...ആരുമാകട്ടെ,സ്നേഹം,വാല്‍സല്യം,അതല്ല മറ്റ് അരുതായ്മകള്‍ ചെയ്‌താല്‍ വേര്‍തിരിച്ചറിയാനുള്ള അതിശയകരമായ   കഴിവ്  ഇളംപൈതങ്ങള്‍ക്ക് പ്രകൃതി....ദൈവം നല്‍കിയിട്ടുണ്ട് .  അതല്ലേ ,ആറോ ഏഴോ വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും  അവരുടെ   ദേഹത്തെ അസ്പൃശ്യഭാഗങ്ങളില്‍ പരിക്കേല്‍ക്കുമ്പോള്‍, അറിയിക്കുന്നത്!''
ജാതവേദന്‍ നിശബ്ദന്‍.!.
''കുട്ടികളുടെ കഴുത്തില്‍ ഡേയ്ഞ്ചര്‍ ബോര്‍ഡ് കെട്ടിതൂക്കേണ്ട കാര്യമില്ല.അവരെല്ലാം താനേ മനസ്സിലാക്കിക്കൊളളും.’’
സുജ ,പുസ്തകം അടച്ച് മേശപ്പുറത്ത് വെച്ചു.കിടക്കയില്‍ പുതുവിരിപ്പ്,വിരിച്ചു.
‘’മോള്..നേരത്തേ കിടന്നു. പരീക്ഷക്ക്  കുറച്ചുകൂടി  കാര്യങ്ങള്‍  നോക്കണം. അച്ഛന്‍  തന്നെ  അവളെ നാളെ   നേരത്തേ  വിളിച്ചു ണര്‍ത്തണമെന്ന്  പറഞ്ഞേല്പ്പിച്ചിട്ടുണ്ട്’’
‘’ഏഴാം ക്ലാസ്സുകാരി എന്ത് മുന്നൊരുക്കം നടത്താനാ?ചുമ്മാ!....എട്ടാം തരം വരെ ക്ലാസ്സില്‍ വെറുതെയിരുന്നാല്‍ മതി,ജയിക്കും’’
അയാള്‍, അടുത്ത മുറിയില്‍   ഗാഢ  നിദ്രയിലാണ്ട   മകളുടെ മുടിയില്‍ തടവി,നെറ്റിയില്‍ ഉമ്മ വെച്ച് വാതില്‍ പതുക്കെ ചാരി.
ജാതവേദന്‍ സുജക്ക് അരികില്‍ കിടന്നു.
.ഭാര്യാ,ഭര്‍ത്താക്കന്മാരുടെ ജാരസേവ എത്രയൊക്കെ  പരസ്പരം   ഒളിച്ചുവെച്ചാലും,ആരുടേയും സഹായമില്ലാതെ കണ്ടുപിടിക്കാനുള്ള കഴിവും ...’’
സുജ,പകുതിയില്‍ നിര്‍ത്തി.
ജാതവേദന്‍, പതുക്കെ പറഞ്ഞു.
''ഓ.. ...കുടുംബജീവിതത്തിലെ  വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും മതില്‍  ചാടുന്നത്     കേട്ടിട്ടുണ്ട്.എനിക്കത്തരം ഒരു എക്സ്പീരിയന്‍സ് ഇന്ന് വരെ ഇല്ല..നിനക്ക്....?’’
അയാളുടെ കരവലയത്തിലമര്‍ന്ന്,ശീതീകരിച്ച മുറിയില്‍  സുജ ...
‘’ഇല്ല.പൊന്നേ...ഇല്ല’’
തന്നേക്കാള്‍ പതിനഞ്ച് വയസ്സ് ഇളപ്പം, യുവത്വത്തിന്‍റെ   കാന്തവലയം, ആകര്‍ഷണ ലഹരിയില്‍ സ്വപ്നാടകയായി  മണിക്കൂറുകള്‍  ചുള്ളന്‍ പയ്യന്‍റെ കാബിനില്‍ ....  ഫയലുകള്‍ പോലും  മറവിയില്‍. സ്വയം,  അവനിലേക്ക് മുന്തിരി വള്ളിയായി പടര്‍ന്ന നിമിഷങ്ങള്‍... പലപ്പോഴും
,.മുറിഞ്ഞ..
‘’അറുപത് കഴിഞ്ഞിട്ടും പെണ്ണളവുകള്‍ അതിമനോഹരമായി നിലനിര്‍ത്തുന്ന   ഹേമമാലിനിയും,രേഖയും... എന്‍റെ പ്രിയകാമിനിമാര്‍.ചേച്ചിയും...’
,ജോലിക്കിടയിലും ജിജോ അയക്കുന്ന എസ്‌എംഎസ്‌ വായിച്ച് മായ്ക്കുമ്പോള്‍ കരുതും..?, ഇതെത്രകാലം?
ഏതോ ഒരു വൈകുന്നേര കാറ്റില്‍  മടിയില്‍ തല വെച്ച് കിടന്ന് ‘’എത്ര കണ്ടാലും മതി വരില്ലെന്ന,’’ അവന്‍റെ വര്‍ത്തമാന തിളക്കത്തില്‍ സുജ അലിഞ്ഞു. കമ്പ്യൂട്ടര്‍  എന്‍ജിനീയറിങ്ങിനു,മിടുക്കി,സുന്ദരി,മൂന്ന് വയസ്സ് പ്രായക്കൂടുതല്‍,വിവാഹിത...അവര്‍ തമ്മിലുള്ള   നിരന്തരഇടപെടല്‍....ഒടുവില്‍...ഒരു കാറപകടത്തില്‍...മരണം
ജാതവേദന്‍റെ അവഗണന ,! എന്നും കുറ്റപ്പെടുത്തലും,പുച്ഛ-പരിഹാസത്തില്‍ കൊഴുക്കും ജീവിതത്തില്‍,പരസ്പര വിശ്വാസമല്ല...പക...പക മാത്രം. കുറ്റബോധമില്ല,!
‘’നീ ആരോടാ പക തീര്‍ക്കുന്നത്,ജാതവേദനോടോ?ഓഫീസിലാരും അറിഞ്ഞിട്ടില്ല.നിന്നെ എനിക്കറിയും പോലെ മറ്റാര്‍ക്കും...വേണ്ട.വിട്ടേക്ക്.എംഡി കൊച്ചന്‍ കാസനോവക്ക് ഒന്നും നഷ്ടപ്പെടാനില്ല.   കുറച്ചുകഴിഞ്ഞാല്‍ പിടിച്ചു നില്‍ക്കാനാവില്ല.മോളെ ഓര്‍ക്കൂ.ഇഷ്ടമില്ലെങ്കിലും എന്നും കുറെ നേരം ജാതവേദനൊപ്പം ചെലവഴിക്കൂ,എങ്കിലേ,കുടുംബം ചിതറാതിരിക്കൂ.’’
കൂട്ടുകാരിയുടെ  ഹൃദയത്തിന്‍ നന്മകള്‍ അവള്‍ കൈകുമ്പിളില്‍  ആവാഹിച്ചു.
സുജ,അയാളെ ഇറുകെ പുണര്‍ന്നു...
നനഞ്ഞ കണ്ണില്‍, പത്താം നില ഫ്ലാറ്റിലെ   തുറന്നിട്ട.ജനാലക്കപ്പുറം,കര്‍ട്ടന്‍ ഞൊറിറികള്‍ക്കിടയില്‍   ഉദിച്ചുയരും...ചന്ദ്രിക.....


രണ്ട് ദൃശ്യങ്ങള്‍

    

                   
കെ.എം.രാധ
    സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത് കേട് വാക്കും നല്ലതെന്നേ തോന്നൂ) 
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.?’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! നാരീമണികള്‍ക്ക് എല്ലാം മറച്ചുവച്ച്  എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
  സീതയെ നോക്കി വീണ്ടും എന്തോ ചൊല്ലാന്‍.....?.പെട്ടെന്ന്..
‘’സത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്നറിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി.,സത്യവതിയുടെ വാക്കുകളില്‍ കീഴടങ്ങി..
..സീതയുടെ, .ഉള്ളിലെ നെരിപ്പോടില്‍,കൊടുംവേദനകള്‍ ഉമിത്തീയായി                             ... കത്തി പടര്‍ന്നു.എങ്ങനെയാണ്?.ഈ അഭിനവ പെരുംകാളിയെ,മെരുക്കി, കൌമാരം തികയാത്ത പൊന്നുമോളെ..മോചിപ്പിക്കുക? ...
സീത,മേദിനിയെ ദയ യാചിച്ച്, മനസ്സില്‍ ചേര്‍ത്തുപിടിച്ചു.
‘’എന്തേ..''മേദിനിയെ നോക്കി പേടിപ്പിക്കുന്നത്?മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി.,സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവളെന്ന്!
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’സത്യവതിയുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട മേദിനീ....നീ ..ഈ കെട്ടിലമ്മയെ
പിടിച്ചു തള്ളി പുറത്താക്ക്'' .
സീതയുടെ നുറുങ്ങും മനസ്സില്‍ ഒരായിരം വെള്ളിടി വെട്ടി
ഒറ്റയ്ക്ക്,വന്നത്..അബദ്ധമായി...വന്നില്ലെങ്കിലോ?......
''പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ആ സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതി,മിനുത്ത ചാരു കട്ടിലില്‍ കിടന്ന് വീണ്ടും വിചാരണകോടതിയായി മാറുന്നു.  
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്താക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.,കണ്ണീര്‍ ഒരു ചെറു വഴി തേടി കവിളിന് കീഴെ....   
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ കീറി,.മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
സത്യവതിയുടെ പൊട്ടിച്ചിരി,പരിഹാസം അസഹ്യം....
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ..മുന്നാ..നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..
    ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ ,സീതയ്ക്ക്,മുന്‍പില്‍.!!!11!!1.........!!....>>........................
  ................................................................................................................................... 
 വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

  

27 Apr 2013

രണ്ട് ദൃശ്യങ്ങളള്‍


                           


      കെ.എം.രാധ

  സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത്  കേട് വന്ന വാക്കും നല്ലതെന്നേ തോന്നൂ) പ്രാചീന ഉണ്ണുനീലിസന്ദേശത്തിലെ മേദിനീവെണ്ണിലാവ് കൃതികളില്‍ സൂത്രധാരന്‍ വന്ദന ശ്ലോകം ചൊല്ലി കഥ തുടങ്ങും പോലെ എഴുത്തുകാരി ആ വാക്ക്‌ വിഴുങ്ങി )
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! അതുങ്ങള്‍ക്ക് എല്ലാം മറച്ചുവച്ച് ഉള്ളില്‍ക്കൂടി എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
അവളെ നോക്കി വീണ്ടും എന്തോ .?.പെട്ടെന്ന്..
‘’സേത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്ന്റിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി...
..സീത,മുറുമുറുത്തു.
‘’എന്തേ....മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി....സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവള്‍.
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’അവരുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട’’..
പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല.എന്നിട്ട്, സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതിയുടെ കളിയാക്കല്‍ അസഹ്യം.
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്തക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ..മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ....നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ മുന്‍പില്‍.!!!11!!1.........
    വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

23 Feb 2013

എം.കെ.ഹരികുമാര്‍ വിമര്‍ശിക്കപ്പെടുന്നു


കെ.എം.രാധ(രാധ കിഴക്കേമഠം)
                

മലയാളസാഹിത്യം ഉപജാപകസംഘങ്ങളുടെ,അക്ഷരത്തെറ്റു ആഘോഷമാക്കുന്നവരുടെ,പേരിന്റെ സവിശേഷതയില്‍ സമ്മാനം  കരസ്ഥമാക്കുന്നവരുടെ,കൃതികള്‍ ഒരിക്കല്‍പോലും വായിക്കാതെ സൗമ്യമധുരപ്രകീര്‍ത്തനങ്ങളാല്‍ പുരസ്കാരങ്ങളും പാഠപുസ്തകങ്ങളില്‍ ഇടം നേടാന്‍ ഭാഗ്യം ലഭിച്ചവരുടെ വിഹാരരംഗം!.അവാര്‍ഡിന്‍റെ അളവുകോല്‍ വ്യക്തി –സുഹൃത്ബന്ധങ്ങള്‍, രാഷ്ട്രീയം,ന്യൂനപക്ഷ-ഭൂരിപക്ഷ പ്രീണനം,അഭ്യുദയാകാംക്ഷികള്‍ പിരിവെടുത്ത് ലാഭ –നഷ്ടങ്ങള്‍ കണക്കാക്കി ലാഭത്തില്‍ മാത്രം കലാശിക്കുന്ന പരസ്പര പൂരകങ്ങളായപുരസ്കാര  കണ്‍കെട്ടു വിദ്യകള്‍,കാര്‍ഡിയാക് അറസ്റ്റ്‌ ,മാറാരോഗങ്ങളുടെ തടവറ,കുഞ്ഞു നാളുകളില്‍ തുടങ്ങി വിടാതെ ജീവിതാന്ത്യംവരെ പിന്തുടരുന്ന അസുഖങ്ങള്‍ തുടങ്ങിയ രോഗനമ്പറുകള്‍, പത്രമാധ്യമങ്ങള്‍-ചാനല്‍ പ്രതിഭകള്‍ തമ്മില്‍ ആദാന-പ്രദാനതന്ത്രങ്ങള്‍, പ്രശസ്തരുടെ പ്രായം പരിഗണിച്ച് ലഭിക്കാത്ത അവാര്‍ഡുകളുടെ കണക്കെടുപ്പിനു ശേഷം പരമ്പരാഗതരീതികളവലംബിച്ചു കേന്ദ്ര-സംസ്ഥാന സമ്മാനവീതം വെപ്പ്..........

                               അങ്ങനെ വിവിധ കാലാവസ്ഥകളില്‍ മലയാളസാഹിത്യം മൂക്ക് പൊത്തും മാലിന്യ കൂമ്പാരങ്ങളാല്‍ നശിക്കുമ്പോള്‍ പുകഴ്ത്തലല്ലാതെ ഇകഴത്തല്‍ വെറ്‌ുക്കുക സ്വാഭാവികം .സമകാലിക രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന തല്ലും, ,വെട്ടും,കുത്തും  തള്ളും,തലോടലും ,ചവിട്ടു നാടകവും,ഘടകകക്ഷികളോടുള്ള അവഗണനയും,കൂറുമാറ്റവും,ബഹിഷ്കരണവും മലയാളസാഹിത്യത്തിലും സജീവം. ഫലം....രാഷ്ട്രീയമീമാംസയില്‍(പുതുതലമുറ മുന്‍പേ കൊടുത്ത വാക്കിന്റെ അര്‍ത്ഥം ശബ്ദതാരാവലി നോക്കി കണ്ടെത്തുക.)ചാണക്യനീതിശാസ്ത്രം വിജയിക്കും പോലെ കപട രചനകള്‍ പൊതുസമൂഹത്തിനു മുന്‍പില്‍ വലിയ ഒച്ചപ്പാടും ,പരിഗണനയും തത്കര്ത്താക്കള്‍ക്ക് പദവികളും ബഹുമാനവും  സുലഭമായി ലഭിക്കുന്നു,    ഫലം, ശക്തവും,തീഷ്ണവുമായ ജീവിത നേര്കാഴ്ച്ചാചിത്രങ്ങള്‍ഇരുട്ടിലേക്ക്   എന്നന്നേക്കുമായി തള്ളപ്പെടുന്നു.
                 വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാചൂ ജങ്ങ്ഷനു സമീപം  പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമക്കു പകരം നോബെയില്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ,മുപ്പത്തേഴു വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ സ്ഥാപിച്ചവര്‍ക്കും,പുതുതലമുറക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം. സി.വി.രാമന്‍പിള്ളയുടെ  ‘’മാര്‍ത്താണ്ധവര്‍മ്മ, ധര്‍മരാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകതാളുകള്‍  ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു  ഗ്രഹിക്കാനാവും.വിശ്വമലയാള മാമാങ്കമഹോത്സവകമ്മറ്റിക്കാര്‍ സി.വി.യുടെ പ്രതിമക്കു  താഴെ രേഖപെടുത്തിയ ജീവചരിത്രകുറിപ്പിലെ അബദ്ധവാക്യങ്ങള്‍  കാണുന്ന  ഏത് മലയാളിയുടെയും ശിരസ്സ്‌  ലജ്ജാപമാനം കൊണ്ട് കുനിയും ! തീര്ച്ച. കേന്ദ്ര-സംസ്ഥാന അവാര്‍ഡു കമ്മറ്റിക്കാരും,മറ്റു വന്‍കിട-ചെറുകിട പുരസ്കാര ദാനശീലരും കൃതികള്‍ ഒറ്റ തവണ പോലും വായിക്കതെ സമ്മാനം നല്‍കുന്നു എന്ന ആക്ഷേപം ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുണ്ട് .കൃതികളിലെ ഏതെങ്കിലും കഥാപാത്രചിത്രീകരണം,സംഭവമുഹൂര്‍ത്തങ്ങള്‍ കമ്മറ്റിക്കാരോട് ചോദിക്കൂ..അപ്പോള്‍ മനസ്സിലാവും കാര്യങ്ങളുടെ സത്യസ്ഥിതി.
            ഇത്രയും കാര്യങ്ങള്‍ എഴുതാന്‍ പ്രേരണ ചില മലയാള പ്രസിദ്ധീകരണങ്ങളില്‍ നിരൂപകന്‍ എം.കെ.ഹരികുമാറിന് നേരെ ഒളിഞ്ഞും തെളിഞ്ഞും എയ്യുന്ന കൂരമ്പുകള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ട്!എം.കെ.ഹരികുമാറിന്റെ ജന്മസ്ഥലം,വിദ്യാഭ്യാസം,തൊഴില്‍,ഒന്നും തന്നെ അറിയില്ല.പക്ഷേ,അദ്ദേഹം ,കലാകൌമുദിയില്‍എഴുതുന്ന ‘’അക്ഷരജാലകം.’’വല്ലപ്പോഴും വായിക്കാറുണ്ട്.കുട്ടികൃഷ്ണമാരാരുടെ ‘’ഭാരതപര്യടനം,മലയാളശൈലിയില്‍ തുടങ്ങി എം.പി.പോള്‍,മുണ്ടശ്ശേരി, എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ രചനകള്‍ വരെ പൂര്‍ണമായും എം.കൃഷ്ണന്‍നായര്‍,എം.തോമസ്മാത്യൂ ,ആഷാമേനോന്‍,എം.ലീലാവതി,എം.കെ.സാനു ,എം.പി.അപ്പന്‍.വി.സി ശ്രീജന്‍, എം.കെ.ഹരികുമാര്‍ ,എം.എം.ബഷീര്‍,ബാലചന്ദ്രന്‍ വടക്കേടത്ത്,ഇ.പി.രാജഗോപാലന്‍ ന്നിവരുടെ രചനകള്‍ ഭാഗികമായും വായനയുടെ അറിയപ്പെടാത്ത തലങ്ങളില്‍ പ്രകാശം വിതറിയിട്ടുണ്ട്. ഇന്നത്തെ ‘’മുഖം നോക്കി കൃതികളുടെ മൂല്യം ഗണിക്കുന്ന’’ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി എം.കെ.ഹരികുമാര്‍ കഥ,കവിത,ലേഖനങ്ങള്‍ക്ക് നിഷ്പക്ഷനിരൂപണം നടത്തുന്നത് മലയാളഭാഷാസാഹിത്യത്തിനു പുത്തന്‍ഉണര്‍വും ഓജസ്സും നല്‍കും.  തീര്‍ച്ച. മുപ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ,വായനയുടെ ,അനുഭവത്തിന്റെ കൈത്തിരി നാളവുമായി കഥയെഴുത്തിലേക്ക് മടങ്ങിയ അദ്ധ്യാപികക്ക് ഇന്നും എന്ത് വായിച്ചാലും(സ്വന്തം രചനകളടക്കം)മാര്‍ക്കിടുന്ന പതിവുണ്ട്. ഈയിടെ ഹരികുമാറിന്റെ ‘’അക്ഷരജാലകത്തിനും സാഹിത്യ അക്കാദമി കൊടുത്ത പുരസ്കാരനോവലിനും (ഏതാണ്ട് 198 പേജുകള്‍) മാര്‍ക്ക് നല്‍കി..(ഹരികുമാറിനു 6,നോവലിന് കഷ്ടി 4,’)’എന്‍റെ,ഞാന്‍’’-ഇങ്ങനെ അനേകവട്ടം പേര്‍ത്തും പേര്‍ത്തും വാരി വിതറിയ കൃതിയില്‍ തൊട്ടടുത്ത്‌ മണലാരണ്യമുണ്ടായിട്ടും അതൊന്ന് കാണാന്‍ പോലും മിനക്കെടാതെ കൃതി എഴുതപെട്ടതെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ഭുതം! അധികപറ്റെന്നു തോന്നിയവ വെട്ടി മാറ്റിയപ്പോള്‍ കനം കുറഞ്ഞ് പുസ്തകം 100 താളുകളായി മാറി..ഇവിടെയാണ് ഹരികുമാറിനെപോലുള്ള നിരൂപകരുടെ പ്രസക്തി.

                  ‘’എഴുത്തുകാര്‍ക്കിടയില്‍ പ്രത്യേകിച്ച് സിദ്ധികളോന്നുമില്ലത്ത ഒരു കൂട്ടരാണ് നിരൂപകരെന്ന കാര്യത്തില്‍ കവികള്‍ക്കോ, കഥാകൃത്തുകള്‍ക്കോ സംശയമില്ല”’ ഒരു ദേശീയദിനപത്രത്തിലെ ‘’കേട്ടതും കേള്‍ക്കേണ്ടതും ‘’പംക്തിയില്‍ കണ്ട വാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി.(അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല)എത്ര തെറ്റായ ധാരണയാണ് ആ മാന്യവ്യക്തി പുലര്‍ത്തുന്നത്.2012 ജൂലായ്‌ മാസത്തില്‍ അസമിലെ കൊക്രജാര്‍,ചിരാംഗ്,ധുബ്രി ബോങ്കായി ജില്ലകളില്‍ ഉണ്ടായ കലാപങ്ങളില്‍ നാലര ലക്ഷം തദദേശീയ അസം നിവാസി ഇന്ത്യക്കാര്‍ക്ക് സ്വത്തും പാര്‍പ്പിടവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥിക്യാമ്പില്‍ എത്തേണ്ടി വന്നു. (ഇപ്പോഴും അവരില്‍ ഭൂരിഭാഗവും അവിടെ തന്നെ).ബംഗ്ലാദേശി ന്യൂനപക്ഷ കുടിയേറ്റക്കാര്‍ നമ്മുടെ അയല്‍രാജ്യങ്ങള്‍ക്കൊപ്പം ചൈനയുടെ സഹായത്തോടെ  വന്അക്രമം അഴിച്ചുവിട്ടതെന്നു ദേശീയദിനപത്രങ്ങള്‍.,’’Times Now, Head lines Today,’’ചാനലുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ ,അതെല്ലാം വെറും കള്ളങ്ങളെന്നു വരുത്തി തീര്‍ക്കാന്‍ ചില  ഭാരതീയ-കേരള കുബുദ്ധികള്‍ ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴി മ്യാന്മാര്‍ വെള്ളപൊക്കത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു, അസമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കലാപങ്ങളായി ചിത്രീകരിച്ച് ബാംഗ്ലൂര്‍,തിരുവനന്തപുരം,എന്നീ വന്‍നഗരങ്ങളില്‍  തൊഴിലെടുത്ത് ജീവിക്കാന്‍ വന്ന  ആയിരകണക്കിന് അസമീസുകള്‍ അക്രമം പേടിച്ചു ജന്മനാട്ടിലേക്ക് പലായനം ചെയ്ത കാര്യം ഓര്‍ക്കുക.(ഈ വാര്‍ത്തയില്‍ തെറ്റില്ലെന്ന് ഈയിടെ സിംഗപ്പൂര്‍,മലേഷ്യ സന്ദര്‍ശനവേളയില്‍ അസമീസുകളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി) അത്തരം തെറ്റായ ,മറ്റാരെയോ സഹായിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നിരൂപകരെപറ്റിയുള്ള മാന്യ സുഹൃത്തിന്റെ ജല്പ്പനം.(അര്‍ത്ഥമില്ലാത്ത സംസാരം)!

                 സ്വയം അറിയുകയെന്ന പരിശീലനം എഴുത്തുകാര്‍ക്ക് അവശ്യം(നിശ്ചയമായിട്ടും )ആവശ്യമാണ്‌. ആധുനികലോകത്തോടൊപ്പം പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ചിന്താധാരകള്‍, ചുരുങ്ങിയത് അമ്പതു കൊല്ലമെങ്കിലും  മുന്നോട്ടു ചിന്തിക്കാനുള്ള കഴിവ് വേണം   വൈവിദ്ധ്യമാര്‍ന്ന നിറങ്ങള്‍ ചാലിച്ച മനുഷ്യജീവിതം പുതുമയോടെ ,ജീവസ്സുറ്റ ചിത്രങ്ങളില്‍ പകര്‍ത്താന്‍, ക്ലാസിക് കൃതികളുടെ വായനയും,അനുഭവത്തിന്റെ വേരോട്ടവും ആവശ്യമാണ് .ഖലില്‍ജിബ്രാന്‍,വിക്ടര്‍ ഹ്യൂഗോ,ദസ്തെയ്വ്സ്കി,അല്‍ബേര്‍ കാമു,ഷേക്സ്പിയര്‍, മര്‍കേസ്,പാമുക്ക്(ടിയാന്റെ കൃതിയില്‍ അദ്ഭുതം കണ്ടില്ല.എന്‍റെ അഭിരുചിയുടെ കുഴപ്പമാവാം ) ,ബിമല്‍മിത്ര,എന്തിനുചെറുശ്ശേരി,പൂന്താനം(ഇംഗ്ലീഷ് ഭാഷ വശമിമില്ലാത്ത പ്രതിഭാസമ്പന്നര്‍)ജി,പി, വൈലോപ്പിള്ളി,വയലാര്‍,ചന്തുമേനോന്‍,ആശാന്‍,വള്ളത്തോള്‍,തകഴി,പൊന്‍കുന്നം,കാരൂര്‍,ചെറുകാട്,വി.ടി., വിലാസിനി.എം.ടി, മാധവികുട്ടി ഓ.വി.വിജയനിലൂടെ തുടരുന്ന സമ്പന്നമായ മലയാള സാഹിത്യത്തെ പുതുതലമുറക്കാര്‍‘ എത്ര വിദഗ്ദ്ധമായിട്ടാണ് അക്ഷരപിശാചിനെ ജഡവാക്കുകളാല്‍ തോരണം ചാര്‍ത്തി അനുവാചകനെ കബളിപ്പിക്കുന്നത്! എം.ടി. യുടെ വാക്കുകളില്‍ ''ആധുനികത, ഉത്തര ആധുനികത, അത്യന്താധുനികത എന്നൊക്കെ പറയുന്നത് ഒരു ലേബലാണ് .ജീവനുണ്ടോ?ഇല്ലെങ്കില്‍ ഒരു ലേബലും ഒട്ടിച്ചിട്ട്‌ കാര്യമില്ല .ഇതുവരെ നമ്മള്‍ കാണാത്ത ഒരു തലം നമ്മള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുമോ എങ്കില്‍ ആ കൃതി നിലനില്‍ക്കും'' .. ഇത് സര്‍ഗധനനായ ഒരെഴുത്തുകാരന്റെ  സത്യവാചകം.ഒപ്പം ,വരും തലമുറയ്ക്ക് ഓര്‍മപെടുത്തലും.   
    ’
             സാഹിത്യസംബന്ധിയായ ഒന്നും വായിക്കേണ്ട കാര്യമില്ല,അക്ഷരപിശക് ആഭരണമെന്ന് കരുതുന്ന യുവതലമുറ കവിതയിലെ വൃത്ത-താളലയങ്ങള്‍ എന്നേ ഉപേക്ഷിച്ചു.അറിവില്ലായ്മയും,എന്ത് എഴുതിയാലും പിന്‍ബലമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാം എന്ന ചിന്ത അവരെ കൂടുതല്‍ കൂടുതല്‍ ആത്മപപ്രശംസകരാക്കുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ cyber  യുദ്ധം നടക്കുന്ന ഈ കാലഘട്ടത്തില്‍,ജീവന്റെ ഉത്പത്തി സംബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ഗവേഷണം നടക്കുമ്പോള്‍, എഴുത്തുകാര്‍ എത്രത്തോളം അറിവ്    തികഞ്ഞ ഗൌരവബുദ്ധിയോടെ സ്വംശീകരിക്കുന്നുവോ( ശാസ്ത്രം, സാഹിത്യം,ചലച്ചിത്രം,വിവരസാങ്കേതികത എന്തുമാവട്ടെ ) അത്രയും നല്ലത്.
               ദിശാബോധം നഷ്ടപെട്ട മലയാളസാഹിത്യത്തെ രക്ഷിക്കാന്‍ കര്‍ശനമായ വിമര്‍ശ്യ തന്ത്രങ്ങള്‍ ഹരികുമാറിനെപോലെയുള്ള നിരൂപകര്‍ അവലംബിക്കുക. കേരളത്തെ ഒട്ടാകെ വിഴുങ്ങുന്ന പ്ലാസ്റ്റിക്-സെപറ്റിക് ടാങ്ക് മാലിന്യങ്ങള്‍ നിരത്തുകളില്‍,പുഴകളില്‍ തള്ളുന്നത് കണ്ടുരസിച്ചു,,മാലിന്യനിര്‍മാര്‍ ജനം പഠിക്കാനെന്ന മട്ടില്‍ വിദേശയാത്ര കഴിഞ്ഞു വരുന്ന രാഷ്ട്രീയസുഖിമാന്‍മാരായി എഴുത്തുകാര്‍ മാറിയിരിക്കുന്നു.മാലിന്യകൂമ്പാരങ്ങള്‍ക്ക് തീ കൊളുത്തി പരിസരങ്ങളിലാകമാനം പുകയാല്‍ മൂടപെട്ട്,രാത്രി ഒന്ന് കണ്ണടക്കാനാവാതെ, ,ജനലുകള്‍ തുറക്കാനാവാതെ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാധാരണക്കാരായ കേരളീയരെ അപഹസിക്കുന്ന, സമൂഹത്തെ വികലമാക്കുന്ന ഭരണകൂടത്തിന്റെ നിലപാട് തന്നെയാണ് ഇന്നിന്‍റെ വക്താക്കളെന്നു സ്വയം വിശേഷിപ്പിക്കുന്ന എഴുത്തുകാരും നിര്‍വഹിക്കുന്നത്.
              അയല്‍സംസ്ഥാനത്തെ (മൈസൂര്‍) ചവറുകള്‍ എങ്ങനെ കാര്യക്ഷമമായി സംസ്കരിക്കാമെന്ന ചിലവ് കുറഞ്ഞ മാതൃക സ്വീകരിക്കാതെ വിദേശകമ്പോളം തേടി വെറും ജാഡ കാണിച്ച് ജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയക്കാരെപോലെ എഴുത്തുകാര്‍ അകകണ്ണ് അടച്ചുവെച്ച് വിദേശ എഴുത്തുകാരുടെ രചനകള്‍ മനസ്സിലാക്കാന്‍ ത്രാണിയില്ലാതെ വാലും,മുറിയും വായിച്ച് നടത്തുന്ന രചനാ അഭ്യാസങ്ങള്‍ മലയാളത്തെ തകര്‍ക്കും. 

.           നമ്മുടെ സിനിമക്കാര്‍ എത്രയോ ഭേദം. കട്ട വിദേശ-സ്വദേശ ചലച്ചിത്രങ്ങളിലെ ഓരോ രംഗവും.എത്ര ഹൃദയഹാരിയായിട്ടാണ് അവര്‍ ചിത്രീകരിക്കുന്നത്.(ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് മലയാള സിനിമ ഇന്നുവരെ കടമെടുത്ത വിദേശ-സ്വദേശ സിനിമകളുടെ ലിസ്റ്റ് അയച്ചു തന്നത് ഓര്‍ക്കുന്നു)                                                    ധാരാളംഇംഗ്ലീഷ്,ഫ്രഞ്ച്,റഷ്യന്‍,അറബിക്,സ്പാനിഷ്,ജര്‍മ്മന്‍,കൊറിയന്‍,ജാപ്പനീസ്, ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ കാഴ്ചവിസ്മയങ്ങള്‍ സമ്മാനിച്ചത്‌ കൊണ്ടാണ് മോഷണത്തെപറ്റി ആധികാരികമായി എഴുതിയത്.

              ‘’മതേതരം’’മാസിക (2012 august)ഡോക്ടര്‍.അജയപുരം ജ്യോതിഷ്കുമാറുമായി ,ജയന്‍ മഠത്തില്‍ നടത്തിയ അഭിമുഖത്തില്‍(അജയപുരത്തിന്റെ കൃതികള്‍ വായിച്ചിട്ടില്ല.ക്ഷമിക്കുക)സൂചിപ്പിച്ച ചില കാര്യങ്ങള്‍ വായിച്ച് അന്തംവിട്ടു.അദ്ദേഹം വാനോളം പുകഴ്ത്തിയ എഴുത്തുകാരുടെ രചനകളിലെ എത്ര കഥാപാത്രങ്ങള്‍ അജയപുരത്തിന്റെ മനസ്സില്‍ ചലനമുളവാക്കി.?ലേഖനത്തില്‍ അജയപുരവും അദ്ദേഹത്തിനു താല്പര്യമുള്ള കലാപ്രതിഭകള്‍ക്കല്ലേ പ്രാമുഖ്യം നല്‍കിയത്? വാദത്തിനു വേണ്ടി കെ.വി.മോഹനന്‍കുമാറിനെ അദ്ദേഹത്തിന്റെ രചനകളുടെ പേരിലല്ല മറിച്ച് കോഴിക്കോട് കലക്ടര്‍ ആയതിനാല്‍,  മറ്റു ചിലരെ പ്രമുഖ പത്രസ്ഥാപനങ്ങളില്‍ പത്രാധിപത്യം വഹിക്കുന്നതിനാലും  താങ്കളുടെ ലിസ്റ്റില്‍ ഇടം കൊടുത്തെന്നു ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അത് ശരിയല്ലെന്ന് തെളിയിക്കണമെങ്കില്‍ അവരുടെ മൊത്തം കൃതികളെപറ്റി താങ്കള്‍ക്കു അവഗാഹം ഉണ്ടായേ പറ്റൂ. സമകാലികരായ കഥയെഴുത്തുകാരുടെ അതേ റേഞ്ചില്‍ തന്നെ കഥകളെഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളവരെ  തികച്ചും  നിരാശരാക്കുകയാണ് അജയപുരം ജ്യോതിഷ്കുമാര്‍ അടക്കമുള്ള നിരൂപകരുടെ മനോഭാവം?ഓ...അവാര്‍ഡും,പത്രാസും,പത്ര-ചാനല്‍ എഴുന്നള്ളിപ്പും ഇല്ലാത്തതാവാം കാരണം? സന്തോഷം.

            മലയാളസാഹിത്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം  ഒന്നും പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന വികല വിദ്യാഭ്യാസനയം (എന്‍ജിനീയറിങ്ങിനു നൂറില്‍ പത്ത് മാര്‍ക്ക് മതി പാസ്സാവാനെന്നു കേട്ടു)പോരാ...വിദ്ധ്യാര്‍ത്ഥികളെ എങ്ങനെ നിരക്ഷരരാക്കാം എന്നത് സര്‍ക്കാര്‍ തീരുമാനമെന്ന് അര്‍ത്ഥശങ്കക്കിടം നല്‍കാത്ത ഒരു സത്യവാക്യം കേള്‍ക്കൂ...പ്ലസ്‌ടു കുട്ടികളുടെ പബ്ലിക്പരീക്ഷയുടെ ഉത്തരകടലാസ്സുകളില്‍ ഇംഗ്ലീഷില്‍ “Father”എഴുതേണ്ടതിനു പകരം”Achan”എഴുതുന്നതില്‍ നിന്ന് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച അടുത്തറിയാം.മലയാളം വായിക്കാനറിയാത്ത,ശരി വാക്ക് എഴുതാന്‍ അറിയാത്ത പുതുതലമുറ വരുംകാല മലയാളഭാഷയുടെ ദുരന്തത്തിന്റെ ചിനഹങ്ങള്‍.’’കുശഗ്രഹബുദ്ധി ‘’‘’യുടെ അര്‍ത്ഥം തേടി അലയുന്ന പുതുമലയാളവക്താക്കളോട്’’അത് തെറ്റ്.കുശാഗ്രബുദ്ധി –ശരി.ദര്‍ഭമുനപോലെയുള്ള ബുദ്ധി = അതിബുദ്ധി എന്ന് ശരി അര്‍ത്ഥമെന്ന് തിരുത്തി കൊടുക്കാന്‍ പോലും ആരുമില്ല )  ഇന്നത്തെ തലമുറയില്‍  വിദ്യ തേടുന്നവര്‍ സാഹിത്യം വായിക്കാന്‍ താല്പര്യമുള്ളവരല്ല.,മെച്ചപ്പെട്ട തൊഴിലന്വേഷകരാണ്.മലയാളം ബിരുദാനന്തരബിരുദം ജയിച്ചവര്‍ക്ക്‌ പോലും മാതൃഭാഷ ബാധ്യതയായി മാറുന്നു

            തീവണ്ടി യാത്രക്കിടയില്‍ ഒരു വനിതാഡോക്ടര്‍ പ്ലസ്2 കഴിഞ്ഞ് മെഡിസിന്‍ പ്രവേശന പരീക്ഷ പാസ്സായി വരുന്ന കുട്ടികളെ (സംവരണം,അല്ലാതെയും)പഠിപ്പിക്കാന്‍ പേടിയാണെന്ന് പറഞ്ഞു.കുട്ടികളുടെ സാമാന്യമായ അറിവില്ലായ്മയാണ് അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
         എം.കെ.ഹരികുമാര്‍ വിമര്‍ശകനല്ല. നിരൂപകന്‍ മാത്രം.പരുഷ,,ക്രൂര,അയഥാര്‍ത്ഥ്യ -അസ്വാഭാവിക ‘’എം.കൃഷ്ണന്‍നായര്‍ വിമര്‍ശശൈലി’’ക്ക് പകരം മൃദുല നിരൂപണരീതിയാണ് എം.കെ.ഹരികുമാര്‍ സ്വീകരിക്കുന്നതെന്ന് ‘’അക്ഷരജാലകം’’ വായിക്കുന്ന സഹൃദയര്‍ക്കു മനസ്സിലാവും. അതുപോലും സഹിക്കാനാവാത്ത എഴുത്തുകാര്‍ക്കൊപ്പം നിന്ന് എം.കെ.ഹരികുമാറിനെ കല്ലെറിയുന്നതില്‍ എന്തര്‍ത്ഥം?ഹരികുമാറിനു കഥയും,കവിതയു വായിച്ച് നിരൂപണം നടാത്താന്‍ കഴിവുണ്ടെന്ന് വിശ്വസിക്കുന്നവര്‍ കേരളത്തിലുണ്ട്.എം.കൃഷ്ണന്‍നായരുടെ വിമര്‍ശനത്തില്‍ അസ്വഭാവികതയുണ്ടെന്ന് ചില കഥകളുടെ വിലയിരുത്തലില്‍ നിന്ന് മനസ്സിലാക്കാം
 മുന്നണിരാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറം. നിഷ്പക്ഷനിലപാടില്‍  സ്വാതന്ത്ര്യത്തിന്‍റെ വിശാലകാഴ്ചപുറങ്ങളില്‍ ജീവിതത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍ വരച്ചു വിഹരിക്കുന്നവര്‍ക്ക് എന്നും അനാദരവ്, ലഭിക്കുന്നുവെന്ന് സുഗതകുമാരിയെ വിശ്വമലയാള മഹോത്സവ കമ്മറ്റി അദ്ധ്യക്ഷപദവിയില്‍ നിന്ന് നീക്കിയതു മികച്ച ഉദാഹരണം.അതുപോലെയാണ് അര്‍ഹിക്കുന്ന രചനകളെ പിന്തള്ളി കപട സാഹിത്യം പൂത്തുലയുന്നതും.     
          ഇനി എം.കെ.ഹരികുമാറിനെതിരെ ഡോക്ടര്‍ അജയപുരം ജ്യോതിഷ്കുമാര്‍ എയ്യുന്ന വിഷാസ്ത്രങ്ങള്‍ ...’’എം.കെ.ഹരികുമാര്‍ ഇപ്പോള്‍ എം.കൃഷ്ണന്‍ നായര്‍ക്കു പഠിച്ചുകൊണ്ടിരിക്കുകയാണ്.(സാര്‍,ഇതെന്തു മലയാളമെന്ന് വിവരിക്കാമോ?)എം.കൃഷ്ണന്‍നായരെ പഠിക്കുകയെന്നല്ലേ  ശരി വാചകം?. കൃഷ്ണന്‍നായര്‍ക്കുണ്ടായിരുന്ന സൌന്ദര്യശിക്ഷണവും, നര്‍മ്മബോധവും,യുക്തിചിന്തയും,വായനാനുഭവമൊന്നും ഹരികുമാറിനില്ല.(അത് എങ്ങനെ താങ്കള്‍ക്കു മനസ്സിലായി?തെളിയിക്കൂ.)
               എം.ടി. യുടെ വാക്കുകളില്‍ എഴുത്തുകാര്‍ തമ്മില്‍ സംവാദം നടക്കണം.(അപ്പോഴറിയാം എത്രത്തോളം അറിവും, പരിചയവും.അവരുടെ കൈവശമുണ്ടെന്ന്)എഴുത്തുകാര്‍ മാത്രമല്ല വി.സി.ശ്രീജനും, രാജാകൃഷ്ണനും, ഇ.പി.രാജഗോപാലനും, താങ്കളും,എം.കെ.ഹരികുമാറും ഒരു മേശക്കു ചുറ്റും ഇരുന്ന് എത്ര കൃതികള്‍ വായിച്ചു  എന്ന് ചര്‍ച്ച  ചെയ്യുക. അവയില്‍നിന്നു ലഭിച്ച ഉള്‍കാഴ്ച ,സൌന്ദര്യബോധം,സാംസ്കാരിക അവബോധം ഒക്കെ എഴുത്തുകാര്‍ക്ക് പകര്‍ന്നു നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.)!’’ഒറ്റ വാക്കും,പക്ഷി നോട്ടവും കൊണ്ട്  ഇഷ്ടമില്ലാത്തവരെ കുറ്റം പറയാനാണ് ഹരികുമാര്‍ സ്ഥിരം പംക്തിയെ ഉപയോഗിക്കുന്നത്.’’  
               കഷ്ടം! മലയാളഅക്ഷരങ്ങള്‍  കൂട്ടി വായിക്കാന്‍ പോലും അറിയാത്ത പുതുതലമുറക്ക് മുന്‍പില്‍ ,ഭാഷ നശിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഉപജാപക പുരാണം കൊണ്ട് എന്ത് നേട്ടം?എന്നും കഴുകി വൃത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ട് കിടക്കവിരികള്‍ പൊള്ളും വെയിലത്തിട്ടു ഉണക്കിയാല്‍ അണുക്കള്‍ നശിച്ചു വീണ്ടും ഉപയോഗിക്കാമെന്ന്  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുപോലെ ശബ്ദതാരാവലിയുടെ സഹായത്തോടെ വാക്കുകള്‍ പരിഷ്ക്കരിച്ചു നൂതന ശൈലി പിന്തുടരേണ്ട, ഇരമ്പും കടലില്‍ മുങ്ങിപ്പോവും മലയാളത്തെ രക്ഷിച്ച് വരുംതലമുറക്ക് മാര്‍ഗദര്‍ശനം നല്‍കേണ്ട നിരൂപകര്‍ പരസ്പരം വാളോങ്ങുന്നത് ചില നിക്ഷിപ്ത താല്പര്യമുള്ള എഴുത്തുകാരെ സംരക്ഷിക്കാനെന്നു ആരെങ്കിലും  ചിന്തിച്ചുപോയാല്‍ അവരെ കുറ്റപെടുത്താനാവില്ല.
               കഴിഞ്ഞ ദിവസം എം.ടി.യുടെ ‘മുറപ്പെണ്ണ്,വൈശാലി,നീലത്താമര ,’’,ലോഹിതദാസിന്റെ ''ഭൂതകണ്ണാടി''ഒപ്പം, james cameron’’ സംവിധാനം  ചെയ്ത  “’Titanic’’ ഉം കണ്ടു.ഈ ചലച്ചിത്രങ്ങളെല്ലാം തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടിട്ടുണ്ട്‌.അവയുടെ ചാരുതയ്ക്ക്  വര്‍ത്തമാനകാലത്തും ഒരു പോറലും ഏറ്റിട്ടില്ലെന്ന് അനുഭവപ്പെട്ടു .’’നീലത്താമര’’പഴയത്,ചില മാറ്റങ്ങളോടെ അവതരിപ്പിച്ചത് എത്ര മനോഹരം .പക്ഷേ പദ്മരാജന്റെ ‘’രതിനിര്‍വ്വേദ’’ത്തിന്‍റെ  ഭാവതീവ്രതയുടെ ഒരംശം പോലും ‘’നവനിര്‍വേദ’’ത്തില്‍ കണ്ടില്ല.( ഒരു പക്ഷെ എന്റെ അഭിരുചി കുറവാകാം) ‘’’Titanic’’നോട്‌ സാമ്യമുള്ള കപ്പല്‍ചേതത്തിന്‍റെ കഥ പറയുന്ന’’Poseidon” ചലച്ചിത്രത്തില്‍ “’Titanic”ന്‍റെ കാലാംശത്തിനു  ഗുണമേന്മ അനുഭവപ്പെട്ടില്ല. വര്‍ഷങ്ങളായി, മികച്ച പുസ്തകങ്ങളിലൂടെ,നല്ല സിനിമകളിലൂടെ  ഉന്മാദിനിയായി സഞ്ചരിക്കുന്നവളുടെ പരിചയമാണ് ഇത്തരം  നിഗമനങ്ങളിലെത്താന്‍ പ്രേരിപ്പിക്കുന്നത്. അതേ അനുഭവസമ്പത്ത് തന്നെയാണ് എം.കെ.ഹരികുമാര്‍ ആര്‍ക്കും വക്കാലത്ത് പിടിക്കാതെ കൃതികളുടെ ഗുണ-ദോഷ വിചിന്തനത്തിലൂന്നി നിരൂപണം നിര്‍വഹിക്കുന്നുവെന്നു എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.മണ്ടനും,മടിയനും, ബുദ്ധിശാലിയും ഇല്ലാത്ത എല്ലാവരും ബുദ്ധിമാന്മാരെന്നു മുദ്രകുത്തുന്ന ഇന്നത്തെ പൊതുവിദ്യാഭ്യാസരീതി മലയാളത്തെ ശോഷിപ്പിക്കും.സര്‍ഗശേഷിയുളളവരുടെ കൃതികള്‍ ഒറ്റനോട്ടത്തില്‍ നല്ല അനുവാചകര്‍ക്കു മനസ്സിലാവും.ദുഷ്ട-ഉണക്ക രചനകളും!
                  മഹാരാജാക്കന്മാര്‍ (മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പെടെ) കുറ്റവാളികളെ തുറകയറ്റുകയോ (നാട് കടത്തല്‍)ചാട്ടവാറു കൊണ്ട് അടിച്ചു ശിക്ഷിക്കുകയോ പതിവുണ്ട്.എന്റെ രചനകള്‍ എം.കെ.ഹരികുമാര്‍ അടക്കമുള്ള നിരൂപകര്‍ ഇഴ കീറി തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി കൂരമ്പുകള്‍ വര്‍ഷിക്കട്ടെ.നന്നെങ്കില്‍ അതും പരാമര്‍ശിക്കട്ടെ.സ്വാഗതം.മലയാളത്തിലെ ചില വാചാടോപക്കാര്‍ സ്വന്തം രചനകള്‍ അമൂല്യമെന്ന് സ്വയം തീരുമാനിച്ച് അഖിലേന്ത്യാതലത്തിലുള്ള ചില ധനികരുടെ സഹായത്തോടെ ഇന്ത്യക്ക് അകത്തും,പുറം രാജ്യങ്ങളിലും വെച്ച് പുരസ്കാരങ്ങള്‍ വാങ്ങി തിളങ്ങുന്നത്  ശരിയല്ലെന്ന് ,കൃതികളുടെ മാറ്റ് നോക്കി അംഗീകാരം നല്‍കണമെന്ന് അഭിപ്രായപെട്ടപ്പോള്‍ ലഭിച്ച നിന്ദ ചാട്ടവാറടിയെക്കാള്‍ അസഹ്യം.       ..   
തല്പരകക്ഷികള്‍ കൂട്ടത്തോടെ . സാഹിത്യസദസ്സുകളില്‍, സാഹിത്യ അക്കാദമിയില്‍ എനിക്ക് ഫത്‌വ
(വിലക്ക്- പുറപ്പെടുവിച്ചു..വളരെ നല്ല  കാര്യം   
                     വിശ്വപ്രസിദ്ധമായ ''Troy"', സിനിമയില്‍ കരുത്തുറ്റ കഥാപാത്രത്തെ(എസ്കിലസ്)അവതരിപ്പിച്ച   ബ്രാഡ്പി ഐശ്വര്യാറായ്ക്കൊപ്പം ബോളിവുഡ്  സിനിമകളില്‍.അഭിനയിക്കണമെന്നും,ഐറ്റം നമ്പര്‍ ചെയ്യാന്‍ ഇഷ്ടമെന്നും സൂചിപ്പിക്കുക വഴി ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ ശദ്ധിക്കപ്പെടുന്നു(.slumdog millionaire സിനിമ)  ഒരിക്കലും ഓസ്‌കാര്‍ ലഭിക്കാന്‍ യോഗ്യമല്ലെന്ന അമിതാഭിന്‍റെ  കാഴ്ച്ചപ്പാട് തന്നെയാണ് എനിക്കും)ബഷീര്‍,തകഴി,എം.ടി,മാധവികുട്ടി നിരയില്‍ കൃതികള്‍ക്ക് ലഭിച്ച ലോകശ്രദ്ധ പുതുതലമുറക്കാര്‍ അഭിലഷിക്കുന്നുവെങ്കില്‍ രചനകളില്‍ കൈയടക്കം പാലിച്ച്,അതിശയങ്ങള്‍ ഒളിപ്പിക്കുക. അതിനവരെ സജ്ജമാക്കുകയെന്ന ദൌത്യമാണ് എം.കെ.ഹരികുമാര്‍ അടക്കമുള്ള നിരൂപകര്‍ ഏറ്റെടുക്കേണ്ടത്.
മറ്റൊരു സാഹിത്യകാര്‍മികന്‍റെ വാക്കുകള്‍ ശ്രവിക്കൂ:-
-''സാഹിത്യരംഗം സത്യം മാത്രം വിളിച്ചുപറയുന്ന,സ്വജീവിതം എഴുതുന്നവരുടെതായിട്ടുണ്ട്.അത് അനഭിലഷണീയതയിലേക്ക് വിരല്‍ ചൂണ്ടുന്നു.''  ആത്മകഥാംശമുള്ള കൃതികളും,ലേഖനങ്ങളും  എഴുതി ആവോളം ഖ്യാതി നേടി,സകല അവാര്‍ഡു കമ്മറ്റിയിലും ഇടം നേടി ഇഷ്ടക്കാര്‍ക്ക് മാത്രം അവസരങ്ങളും, പുരസ്കാരങ്ങളും  തരപെടുത്തുന്നതില്‍ വിദഗ്ധന്‍.അദേഹത്തിന് അപ്രിയരായവരെല്ലാം പുറത്ത്.എന്തായാലും ,എം.കെ.ഹരികുമാര്‍ അക്കാര്യത്തില്‍ വ്യത്യസ്തനെന്നു നിരൂപണം വായിച്ചാല്‍ അറിയാം.

രാഷ്ട്രീയക്കാരനെങ്കിലും,പിണറായി വിജയന്‍ ചൂണ്ടയില്‍ കൊളുത്തിയിട്ട വാക്കുകള്‍  സവിശേഷ ശ്രദ്ധ നേടുന്നു.:-"'കമ്യൂണിസ്റ്റ് അനുഭാവിയെന്നു പറഞ്ഞാല്‍ തനിക്കുണ്ടാകാനിടയുള്ള പൊതു സ്വീകാര്യതക്ക് ഇടിവ് തട്ടുമോ എന്ന് ഭയക്കുന്ന ചില സാഹിത്യകാരന്മാരെങ്കിലും ഇന്നുണ്ട് എന്നുള്ളത് സത്യം. കമ്യൂണിസ്റ്റ് അനുഭാവിയേ അല്ല എന്ന് സാക്ഷ്യപ്പെടുത്തി വലതുപക്ഷ സ്വീകാര്യത ഉറപ്പാക്കാന്‍ വ്യഗ്രതപ്പെടുന്ന എഴുത്തുകാരുമുണ്ട്.കഴിഞ്ഞ എല്‍ഡിഎഫ്  മന്ത്രിസഭ അധികാരത്തില്‍ വന്ന  ശേഷം അഞ്ചു വര്‍ഷം ഭരണകൂടത്തിനൊപ്പംകൂടി സര്‍ക്കാര്‍ ചിലവില്‍ സകല പാരിതോഷികങ്ങളും,സാഹിത്യ യാത്രകളും നടത്തിയ   കലാസാഹിത്യപ്രതിഭകള്‍ ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ, കൂട്ടത്തോടെ ഭരണപക്ഷത്ത് ചേക്കേറിയത് ഓര്‍ക്കുക.ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപെടണമെന്ന നിഷ്പക്ഷ ചിന്താഗതിയുള്ള എഴുത്തുകാര്‍ പുറത്ത് !
                  ചുരുക്കത്തില്‍,ശുദ്ധ-സുതാര്യ പദഘടനയല്ലാത്തതോ,പരുക്കനോ ഒന്നും തന്നെ വായിക്കുകയില്ലെന്ന ദൃഡപ്രതിജ്ഞയെടുത്ത പുതുതലമുറ ഗൌരവ വായന കൈവിട്ടു എന്നര്‍ത്ഥം.ഫ്രഞ്ച് എഴുത്തുകാരന്‍ ജീന്‍പോള്‍ സാത്രെ ആത്മകഥയിലെ (‘’The words’’) സൂചിപ്പിച്ച  ആശയം ‘’I began my life as I shall no doubt end it amidst books.”’ആധുനിക തലമുറ പിന്തുടരുക. നല്ല പുസ്ത്കങ്ങള്‍ വായിക്കുകയെന്ന യജ്ഞം തുടങ്ങുക.
.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...