Showing posts with label prajitha nambiar. Show all posts
Showing posts with label prajitha nambiar. Show all posts

26 Mar 2013

അവസാനവാക്ക്!!!

പ്രജിതാ നമ്പ്യാർ 



യാത്ര ചോദിയ്ക്കാന്‍ ഇല്ലെനിക്കാരും…
ഒരു പുല്‍കൊടി തുമ്പ്‌പോലും…
ഇന്നുവരെ ഞാനെന്ന മനുഷ്യന്‍…
നാളെ ഒരു ആത്മാവുമാത്രം…
ഭുതകാലത്തില്‍നിന്നും ഓര്‍മകള്‍മാത്രം….
കൂടെ വരാന്‍ആരും കൂട്ടാകിയില്ല…!!
എന്നും തനിച്ചായി പോയ എന്‍ജന്മം….
ഒടുവില്‍….
മാഞ്ഞുപോവുകയാണ്….
വിണ്ണിന്‍കര്‌മെഘഗളിലേക്ക് …!!!
ഹൃദയത്തില്‍എവിടെയോ
നിന്നോട് പറയാന്‍മറന്ന പ്രണയം….!!!
പുസ്തകതാളില്‍ ഒളുപിച്ചു വച്ച മയില്‍പീലി പോലെ…
ജീവിതം…!!
എന്നെങ്കിലും കുഞ്ഞുപീലികള്‍
പുനര്‍ജനിക്കുമെന്ന് പ്രതീക്ഷിച്ച്….
പോവുകയാണ് ഞാന്‍….
ആഴഗളിലേക്ക്…!!!!
ആരുമറിയാതെ…….!

23 Feb 2013

നാമമില്ലാത്തവള്‍

പ്രജിതാ നമ്പ്യാര്‍ 

ഞാന്‍ അവളെ നാമമില്ലതവള്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു…കാരണം ആ പേര് എറ്റവും കുടുതല്‍ യോജിക്കുനത് ആ കുട്ടിയിലാണ്…!! കണാന്‍ ഒറ്റവാക്കില്‍ സുന്ദരി,നല്ല ചിരി, ജ്വലിക്കുന്ന കണ്ണുകള്‍..!!എന്നോട് സംസാരിക്കുന്നതിനിടയില്‍ എന്തോ ഒരു പ്രത്യേകത അവളില്‍ ഞാന്‍ കണ്ടു… എല്ലാവരോടും സംസാരിക്കുനുണ്ടെങ്കിലും എന്തോ അവള്‍ക്ക് ഒരുപാട് ദു:ഖമുണ്ട് എന്ന് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു!!അവള്‍ ശരിക്കും ഒറ്റയ്ക്കാണെന്ന്എനിക്ക് തോന്നി…
എന്താണെന്നു ചോദിക്കാനുള്ള ധയിര്യം ഞാന്‍ കണ്ടെത്തി…
എന്നോടവള്‍ ചോദിച്ചു…
‘നിങളെ എനിക്ക് വിശ്വസിക്കാമോ??’
എന്റെ മൗനം അവളൊരു നല്ല ഉത്തരമായി എടുത്തു..ഞാന്‍ അവളുടെ കണ്ണിലേക്കു നോക്കി…
ആ കണ്ണിലെ കൃഷ്ണമണിയുടെ പ്രകാശത്തിന്റെ തീവ്രദ ഒരുപാട് കുടുതലാണെന്ന് എനിക്ക് തോന്നി…
അവളെന്നോട് പറയാന്‍ തുടങി….
‘ആദ്യമായിട്ടാനു എന്നോടൊരാള്‍ നിന്റെ ഉള്ളിലെ ദു:ഖമേന്താനെന്നു ചോദിച്ചത്…!!എന്നെ അറിയാന്‍ ശ്രമിച്ചത്…എനിക്കെല്ലാം തുറന്നു പറയാന്‍ ഒരാള്‍ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു… പക്ഷെ അന്നെനിക്ക് പേടിയായിരുന്നു…എല്ലാവരെയും..!!
ഇന്നു ഞാന്‍ സ്വതന്ത്രആണ്…ഒന്നിന്റെയും അതിര്‍ വരമ്പ്കള്‍ എന്നെ പേടിപെടുതുനില്ല…
ആദ്യമായി എന്റെ മാറില്‍ ഏട്ടന്റെ കൈ സ്പര്‌സിച്ചനാള് അമ്മ പറഞ്ഞു…’ഒരബദ്ധം പറ്റിയതാണ് അവന്’അത് ഇനി നീ ഓര്‍ക്കരുതെന്ന്….!!
പിന്നീട് പലപ്പോഴും സ്വന്തം ആങ്ങളയുടെ കൃരക്രിത്യങള്‍ക്ക് ബലികേടയപ്പോള്‍ എന്റെ നിസ്സഹായ അവസ്ഥ ആരും അറിഞ്ഞില്ല…!!
പണത്തിനുവേണ്ടി,സ്വാര്‍ത്ഥ താല്പര്യഗള്‍ക്ക് വേണ്ടി ഏട്ടന്റെ കുട്ടുകാരുടെ മുന്നില്‍ കാഴ്ച വസ്തു ആയപ്പോള്‍ പെണ്ണായി ജനിച്ചതില്‍ അമര്‍ഷം തോന്നി….!!!
ഞാന്‍ ആരെയാണ് കുറ്റം പറയേണ്ടത്??
എന്നെയോ? എന്റെ ആങ്ങളയെയോ? അതോ സ്വന്തം മകന്റെ തെറ്റ് ചൂണ്ടി കാട്ടിയിട്ടും സാഹചര്യങ്ങള്‍ കൊണ്ടോ… പേടി കൊണ്ടോ… എന്നറിയില്ല തിരുത്താന്‍ ശ്രമിക്കാത്ത എന്റെ അമ്മയെയോ?
അവളുടെ വാക്കുകള്‍ ഒരുപാട് കുത്തി നോവിച്ചു എന്നെ…
പെണ്ണായി പോയത് ഒരു കുറ്റമാണോ എന്നുപോലും തോന്നി…!
വളരെ മൃഗീയമാണ് ആ അവസ്ഥ… താങ്ങായ് നില്‍ക്കെണ്ടവര്‍ മനുഷ്യമൃങ്ങളുടെ മുന്നിലേക്ക് കടിച്ചു കീറാന്‍ തള്ളി വിടുന്ന ഒരു പെണ്ണിന്റെ ഗതികേട്…!!!
ഞാന്‍ ഫെമിനിസ്റ്റ് അല്ല…എങ്കിലും ഒരു നിമിഷം എല്ലാ ആണുങ്ങല്ലോടും വെറുപ്പ് തോന്നി!!!
എന്ന് ഒരുപാട് ആളുകളുടെ ലീലാ വിലാസങ്ങള്ക്കു കൂട്ട് നിന്ന് ,അന്നത്തിനുള്ള വക കണ്ടെത്തുന്ന അവളെ ഞാന്‍ എന്ത് വിളിക്കണം?
വ്യവിചാരിയെന്നോ??
ഒരു പുഞ്ചിരിയോടെ എന്റെ കണ്‍വെട്ടതുനിന്നു മാഞ്ഞു പോയ അവള്‍ എന്റെ മുഞ്ഞില്‍ നാമമില്ലതവള്‍ ആണ്…
ഈ ലോകത്തില്‍ ഓരോ ദിനങ്ങള്‍ അസ്തമിക്കുമ്പോഴും ഇങ്ങനെ എത്ര നാമമില്ലതവള്‍ ജനിക്കുന്നു??
എല്ലാ ആണുങ്ങളും കാമ ഭ്രാന്തന്‍മാര്‍ അല്ല…എല്ലാ ആങ്ങളമാരും നീചന്മാര്‍ അല്ല…
പക്ഷെ നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പല റേപ്പ് കേസുകളിലും കാണാന്‍ സാധിക്കുനത് ആരുടെയെങ്കിലുമൊക്കെ ആങ്ങലമാരുടെയും,അച്ചന്റ്‌റെയും,ഭര്‍ത്താക്കന്മാരുടേയും മുഖങ്ങളാണ്…!!!
അവരെന്തുകൊണ്ട് ചിന്തിക്കുന്നില്ല…ഇതുപോലെ ഇത്ര വൃത്തികെട്ട അവസ്ഥ തന്റെ അമ്മയ്ക്കും,പെങ്ങള്‍ക്കും ഉണ്ടായാലോ എന്ന്??
ഈ സമൂഹത്തില്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് സഹതപിക്കാന്‍ കഴിയും…
ഒരാഴ്ച പരസ്പരം ചര്‍ച്ചചെയ്യാന്‍ ഒരു വാര്‍ത്ത…
പക്ഷെ!ഇരുട്ടു മുറിയില്‍ നെടുവീര്‍പ്പുകലയക്കുന്ന ആത്മാക്കളുടെ വേദനകള്‍ എല്ലാവര്ക്കും അന്ജ്യതമാണ്…!!!
കാമ ഭ്രാന്തന്മാരുടെ മുഷ്ട്ടിച്ചുരുലുകള്‍ക്കിടയില്‍ അതി ധാരുണമായി പിടയുന്നത് പെണ്ണിന്റെ ജീവനാണ്…അവര്‍ സംഹാരതന്ടവമാടുന്നത് അവളുടെ മാനത്തെ കീറി മുറിച്ചാണ്!!!
ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി ജന്മം മുഴുവന്‍ ഒരു പെണ്ണിനെ കണ്ണ് നീരിലാക്കുന്ന കാട്ടാലന്മാരോട് ഒരു ചോദ്യം ??
‘പെണ്ണ്’ നിങ്ങള്‍ക്കൊരു കളിപ്പാട്ടം മാത്രമാണോ?നിങ്ങളെ ഈ ഭുമിയില്‍ ജനിപ്പിച്ചു എന്നത് നിങ്ങളുടെ അമ്മ എന്ന ‘പെണ്ണ്’ ചെയ്ത ഏറ്റവുംവലിയ തെറ്റാണോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...