Showing posts with label thresyamma thomas natavallil. Show all posts
Showing posts with label thresyamma thomas natavallil. Show all posts

18 Feb 2012

പ്രഭാതമായി


ത്രേസ്യാമ്മ തോമസ്‌ നാടാവള്ളിൽ

വാതിലിന്റെ വിളുമ്പിലൂടെ
നിന്റെ കിരണങ്ങളുടെ ദ്യുതി!
പ്രഭാതമായി എന്നറിയിക്കുവാൻ
നിനക്കിത്ര തിടുക്കമോ?
ഓരോ പൊൻപുലരിയും
എനിക്കുമാത്രമാണെന്ന അഭിമാനം
ഈ നനുത്ത പ്രഭാതം
എനിക്കു സമ്മാനിച്ചതു
ഓർമ്മകൾ ഒരുപാട്‌...ഒരുപാട്‌.
ഹിമശകലങ്ങൾ
ഊർന്നു വീണു നനഞ്ഞ കറുക
ഈ പാദങ്ങളിൽ
ഊഷ്മളമായ നനവ്‌
ഈ മൃദുലത ആനന്ദമാണെനിക്ക്‌
ഇന്നലേകളിലെ
പ്രഭാതങ്ങളുടെ ഒരു നീണ്ടനിര
ആയിരത്തൊന്നു രാവുകളിലും
പറഞ്ഞാൽ തീരാതവണ്ണം
സുഖദമായ കനവുകൾ
വരും പ്രഭാതങ്ങളിലും
ലോലഭാവങ്ങളോടെ
കനവുകളുടെ തമ്പുരുമീട്ടി,
താളമായി, ലയമായി, ശ്രുതിയായി
നീ വരുമെന്ന പ്രതീക്ഷ
നിനക്കു സമ്മാനിക്കുവാൻ
ഇനിയെത്ര ഉഷസ്സുകൾ!
സന്തോഷത്തിലാണു ഞാൻ
ഏറെ സന്തോഷത്തിൽ!

14 Dec 2011

ഒരമ്മയായതിൽ



ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

നിന്റെ മകനു
നീ ജന്മം കൊടുത്തത്
എന്തിനാണ്?
നിന്റെ പട്ടടയ്ക്ക്
തിരികൊളുത്താൻ മാത്രമോ?
നിന്റെ മടിത്തട്ടിന്റെ
വിശാലതയിൽ
നിന്റെ താരാട്ടിന്റെ
ലയസാന്ദ്രതയിൽ
അവൻ ഉറങ്ങിയിട്ടുണ്ടാവുമോ?
അവന്റെ
ബാല്യ നിഷ്കളങ്കതയെ
നിന്റെ ചുണ്ടുകളാൽ
ഒപ്പിയെടുത്തിട്ടുണ്ടാവുമോ?
അവന്റെ കൗമാര സംശയങ്ങളെ
നിന്റെ മാറോട് ചേർത്തുവച്ച്
ദൂരീകരിച്ചിട്ടുണ്ടാവുമോ?
എല്ലാറ്റിനുമപ്പുറത്ത്
സ്നേഹത്തിന്റെ
അലമാലയുതിർക്കാൻ
നീ... അവനെ
ഒരുക്കിയിട്ടുണ്ടാവുമോ?
എങ്കിൽ നീ
അഭിമാനിക്ക്
ഒരമ്മയായതിൽ

14 Oct 2011

ഒരിറ്റു സ്നേഹം


ത്ര്യേസ്യാമ്മ തോമസ്‌ നാടാവള്ളിൽ

പകൽ സന്ധ്യയ്ക്കു വഴിമാറുമ്പോൾ
സന്ധ്യ നിറമുള്ള ചേലചുറ്റി
വർണ്ണ മുത്തുകൾ വാരിയണിഞ്ഞ്‌
സുന്ദരിയാകുമ്പോൾ
ആ നിറക്കൂട്ടിലെല്ലാം
നാളെയെന്നെ കാത്തിരിക്കുന്ന
നിന്നെയാണു ഞാൻ കാണുക.
നിശയുടെ നിശ്ശബ്ദതയിൽ
നിന്റെ മാസ്മരികത
എന്റെ ചിന്തകളെ തഴുകുന്നു.
ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ
അതിലൂടെ അരിച്ചെത്തുന്ന
നിന്റെ ശബ്ദം !
ഇന്ദ്രിയങ്ങൾക്കനുഭവമില്ലാത്ത
ദിവ്യമായ നിന്റെ സാന്നിദ്ധ്യം
ഞാനറിയുന്നു.
നിന്നെ പൂർണ്ണമായി
ഉൾക്കൊള്ളാനാവാതെ,
ഞാൻ വീർപ്പുമുട്ടുമ്പോൾ;
നിന്റെ ചൈതന്യം
ഞാൻ ദർശിക്കുന്നു.
ഇനി ഒരിറ്റു സ്നേഹം കൂടി
ഉൾക്കൊള്ളാൻ
നീ വീണ്ടുമൊരനുഭവമാകുവാൻ
നാളെ ഞാനുണ്ടാവുമോ
എന്നറിയില്ലല്ലോ.

13 Sept 2011

പ്രഭാതമായി




ത്രേസ്യാമ്മ തോമസ്‌ നാടാവള്ളിൽ


വാതിലിന്റെ വിളുമ്പിലൂടെ
നിന്റെ കിരണങ്ങളുടെ ദ്യുതി!
പ്രഭാതമായി എന്നറിയിക്കുവാൻ
നിനക്കിത്ര തിടുക്കമോ?
ഓരോ പൊൻപുലരിയും
എനിക്കുമാത്രമാണെന്ന അഭിമാനം
ഈ നനുത്ത പ്രഭാതം
എനിക്കു സമ്മാനിച്ചതു
ഓർമ്മകൾ ഒരുപാട്‌...ഒരുപാട്‌.
ഹിമശകലങ്ങൾ
ഊർന്നു വീണു നനഞ്ഞ കറുക,
ഈ പാദങ്ങളിൽ
ഊഷ്മളമായ നനവ്‌,
ഈ മൃദുലത ആനന്ദമാണെനിക്ക്‌
ഇന്നലേകളിലെ
പ്രഭാതങ്ങളുടെ ഒരു നീണ്ടനിര
ആയിരത്തൊന്നു രാവുകളിലും
പറഞ്ഞാൽ തീരാതവണ്ണം
സുഖദമായ കനവുകൾ
വരും പ്രഭാതങ്ങളിലും
ലോലഭാവങ്ങളോടെ
കനവുകളുടെ തമ്പുരുമീട്ടി,
താളമായി, ലയമായി, ശ്രുതിയായി
നീ വരുമെന്ന പ്രതീക്ഷ.
നിനക്കു സമ്മാനിക്കുവാൻ
ഇനിയെത്ര ഉഷസ്സുകൾ!
സന്തോഷത്തിലാണു ഞാൻ
ഏറെ സന്തോഷത്തിൽ !


14 Aug 2011

ആനന്ദധാര



 ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

ഈ തിരകളെ തഴുകിവന്നെത്തുമീ
നേരിയ സംഗീതമെവിടെ നിന്നെത്തുന്നുവോ?
ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ സംഗീതമെനിക്ക്
എത്രകേട്ടാലും മതിയാവാത്തതെന്തേ?

ആകാശഗം‍ഗയിൽനിന്നോ നിലാവിന്റെ നാട്ടിൽ നിന്നോ
ആർത്തിരമ്പും ആഴിയുടെ ആഴങ്ങളിൽ നിന്നോ
എവിടെ നിന്നെവിടെ നിന്നെത്തുമീ
ഗാനകല്ലോലിനി.

തപ്ത നിശ്വാസങ്ങളിലെനിക്കാശ്വാസമായി
കൊടും വേദനയിലൊരു വേനൽമഴയായ്
ഊഷരഭൂവിലൊരു തുഷാരബിന്ദുവായ് നി
എവിടെ നിന്നെത്തുന്നുവോ?
ഇതിനു ശ്രുതിചേർത്തതാര്‌?
ഇതിനു താളമിട്ടതാര്‌?
ഇതൊരു ലയമായ് എന്നിലേക്കടി
ഞ്ഞെനിക്ക് മാത്രമായി തീർന്നതോ?
വിശ്വമാകെ നിറഞ്ഞുനിൽക്കുമീ
സംഗീതത്തിനു കതോർത്തുനിൽക്കുമ്പോഴും
അതെന്നു വേർതിരിച്ചറിയുമ്പോഴും
ഞാനനുഭവിക്കുമീ പരമാനന്ദം;
എൻ ഹൃദയകവാടം തുറന്നു ഞാ-
നെന്നിലേക്കാവാഹിപ്പിച്ച്
എന്നിൽക്കുടിയിരുത്തി
ഞാനനുഭവിക്കുമീ പരമാനന്ദം;
എരിതീയിലെണ്ണകോരുവോർ
മുതലക്കണ്ണീരൊഴുക്കുവോർ
നാവിനു മൂർച്ചകൂട്ടുവോർ
ഈ ഗാനമൊന്നു കേട്ടിരുന്നുവെങ്കിൽ
ഇതൊരുണർത്തു പാട്ടായിരുന്നെങ്കി-
ലെന്നാശിക്കുന്നു ഞാൻ;

കാരിരുമ്പിനെപ്പോലും
ദയാർദ്രമാക്കും
ഈ മൃദുസ്വരമീ ലോലസംഗീത-
മെനിക്കെന്നുമാനന്ദധാര.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...