Showing posts with label 17. Show all posts
Showing posts with label 17. Show all posts

25 Nov 2015

മേഘം /കവിത

 ശ്രീദേവി നായർ
നീലാകാശമേ നിന്നെ നോക്കി
എത്രമേൽക്കാലം ഞാൻ കാത്തുനിന്നു
മൂടുപടമിട്ട നിന്മുഖം തന്നിൽ ഞാൻ
എത്രയോ വട്ടം ഒളിഞ്ഞുനോക്കി

കണ്ടില്ലൊരിക്കലും നിന്മുഖം സുന്ദരം
കണ്ടില്ലൊരിക്കലും വേദനയും
വൈകുമീ വേളയിൽ നിന്നെക്കുറിച്ചു
എന്തിനേറെ ചിന്തിച്ചിടുന്നു

എന്നുമീയാകാശചാമരം തന്നിൽ നീ
എന്നുമെനിക്കദൃശ്യയായി
കൽപ്പാന്തകാലം തപസ്സിരിക്കും
സൂര്യന്റെ ചൂടേറ്റു മങ്ങിടാതെ
നിത്യതേജസ്വിയാം സൂര്യനു നീയെന്നും
ധർമ്മം വെടിയാനുള്ള ധർമ്മപത്നി
മറയും മേഘം ഞാൻ നിന്നെ നോക്കി
എന്നും കനവുകൾ നെയ്‌തിടുന്നു.

26 Oct 2015

തൃപ്തി


കൽപറ്റ നാരായണൻ


ആർക്കുമില്ല
അവനവനിൽ പൂർണതൃപ്തി.
ആർക്കുമില്ല
അവനവനിൽ പൂർണ അതൃപ്തി.
കഴിഞ്ഞുപോകാൻ വേണ്ട തൃപ്തിയോ
കഴിഞ്ഞുപോകാൻ വേണ്ടതിലേറെ അതൃപ്തിയോ
സകലരിലും.
ഏതാത്മനിന്ദയുടെ അപരാഹ്നത്തിലും
നമ്മെ കുറ്റപ്പെടുത്തുന്ന
മറ്റൊരാളുടെ കൂടെയല്ലനാം
തീർച്ചയായും നാം കുറ്റപ്പെടുത്തപ്പെടണം
പക്ഷെ അയാൾ കരുത്തിയ വിധത്തിലല്ല.
അയാൾ കണ്ടതിലേറെ കുറ്റം
നമ്മളിലുണ്ടാവാം
പക്ഷേ, അയാളോട്‌ യോജിക്കാനാവില്ല
അയാൾക്കതൊന്നും മനസ്സിലാവില്ല.

28 Sept 2015

നുണ,Shallow shade




സലോമി ജോണ്‍  വത്സൻ

ഞാനൊരു വലിയ നുണയായ്
ജനിമൃതികൾ തേടുന്നു
പുലരന്തിയോളം നുണയുടെ
ഉടുക്ക് കൊട്ടിത്തളർന്നു
രാവിൻറെ സത്യം
സ്വപ്നമായറിഞ്ഞു
പകലിൻറെ പൂമുഖത്തേക്ക്
നുണയുടെ ഭാരിച്ച
വിഴുപ്പുമായി
ദിനങ്ങളിൽ നിന്ന്
പതിറ്റാണ്ടുകൾ പെയ്തുറങ്ങുന്ന
ജീവിതക്കാവിലേക്ക് നീങ്ങുന്നു.
 ഇനിയും വരാനിരിക്കുന്ന
ആയുസ്സിൻറെ കൊടുംകാറ്റിൽ
പിഴുതെറിയപ്പെടാതെ
യാത്രയിൽ മുങ്ങിപ്പൊങ്ങുമ്പോൾ
അസ്ഥികളിൽ നിന്ന്
അസ്ഥികളിലേക്ക്
ജീവിതം വരണ്ടു
പായുന്നു,
നുണയുടെ മാറാപ്പു
നെഞ്ജോടടുക്കി....
ജനിമൃതികൾ തേടുന്നു
അവിരാമം , അവിരാമം……………..
Shallow shade
 Salomi john valsan.

We pang for the embarkation
Of love not knowing
It is nothing but a bane.
We, the fainted souls
 Cannot elude from
The awesome,
Empowered moment of love
We all face in our episode of life.
It happen when we
Landed in our first love
When we love we become
Awestruck
 Awhile
The axle of our spirit
Awakens the road of
Awesome love, the first
And least awry emotional path
We hope against hope and
Wishfully waits the whisper
Which our sober heart
Throbs for our faded
Shadow of life
That makes us feel the heights
Of love which we hold through……..
Let it be first or last
Is a bale slips away when
The person who carries forwarded
It with great expectations…
At the end
The story turns a
Shuddering shift
With a blocked emotion that
Makes a blank mind encases
Our destitute hopes……
We with a big bang
Encapsulate our deep sorrow.
And feebly whisper to ourselves
Love is a shallow shade
Where no one waits for the other….
Never….never……

21 Aug 2015

FRAIL THOUGHT..,വെറുതെ കാത്തിരിക്കുന്നവർ



   SALOMI JOHN VALSEN

I saw him
He was gloomy as cloud
His eyes reminded me
The funeral pyre
I watched him
I watched him
With a frail thought
Which pierced me that
He was a farthest dream
Though he was an obsession
Like an incessant sweeping wave,
I never wanted him by my side..
My thoughts were fathomless
My heart exuded
by his memory.
With deep lost dreams
Which sink in the
River of salty tears
My dreams were torn
My love for him was not
an Extraneous affair.
It matters the mind.
It was not a vast plateau
It was not a barren land
It was not a mash land
But a farther away mountain
With its majestic existence
Fondle the sky and glittering stars.


വെറുതെ കാത്തിരിക്കുന്നവർ
നീ വരും
വരാതിരിക്കാനാവുമൊ,
നിനക്ക്
നമ്മുടെ ആകാശങ്ങൾ
മഴ മേഘങ്ങളായ്
നമ്മെ തലോടിയ കോടക്കാറ്റ്
മലമടക്കിലെവിടെയോ
മറഞ്ഞു
മഴക്കോളിൽ ഇരുണ്ട
മേഘങ്ങൾ
കണ്ണീരായ് പെയ്തൊഴിഞ്ഞു
പേക്കാറ്റിൽ
ചടുല ചുവടിലാടും
പ്രകൃതിയുടെ രൗദ്ര താളത്തിൽ,
നില തെറ്റുമെന്റെ മനസ്സിൽ,
വിതുമ്പുന്നു സൗരയൂഥം
സ്നേഹ തോറ്റമായ്
മിഴിനീരായ്
കടലിന്നഗാധമാം
നെഞ്ജകങ്ങളിൽ
ചുഴികളാഴ്ത്തുന്നു
കിനിയുന്നു വിരഹം
തോരാ തിരകളായ്
അണയുന്നു തീരത്തിൽ
നിതാന്തം ലിഖിതമായ്
ശബ്ദകോശത്തിലൂടൂയലാടും
സ്മൃതി തൻ മൂടൽ മഞ്ഞിൽ
നനഞ്ഞ വിരഹത്തിൻ
വിലാപങ്ങളായ്. ...

19 Jul 2015

വർഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിയ്ക്കാം



  സുനിൽ എം എസ്

എടോ, വർഗ്ഗീസ്, താനിങ്ങു വന്നേ.

ഉമ്മച്ചന്റെ ഗൌരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റിൽ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വർഗ്ഗീസ് ചാക്കോ ചോദിച്ചു, “എന്നെയാണോ, സാറേ?”

ങാ, തന്നെത്തന്നെ. വേഗം വാ.

ഉമ്മച്ചൻ മാനേജരാണ്. വിളിച്ചാൽ ചെന്നേ തീരൂ. എഴുതിക്കൊണ്ടിരുന്ന രജിസ്റ്റർ അടച്ചുവച്ച്, വർഗ്ഗീസ് ചാക്കോ ധൃതിയിൽ ഉമ്മച്ചന്റെയടുത്തേയ്ക്കു ചെന്നു.

എടോ, താനാരാ, ക്രിസ്ത്യാനിയോ, അതോ ഹിന്ദുവോ? ഒന്നു പറഞ്ഞേ.

വർഗ്ഗീസ് ചാക്കോ പകച്ചുപോയി. അത്തരത്തിലൊരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. സാറെന്താ അങ്ങനെ ചോദിയ്ക്കാൻ...

വാസ്തവത്തിൽ ഉമ്മച്ചന്റെ ചോദ്യത്തിനു തീരെ പ്രസക്തിയില്ല. ഉമ്മച്ചനും വർഗ്ഗീസ് ചാക്കോയും പലപ്പോഴും ഒരേ പള്ളിയിൽത്തന്നെ കുർബ്ബാന കൂടിയിട്ടുള്ളതാണ്. വർഗ്ഗീസ് ചാക്കോ ഏതു മതത്തിൽ പെട്ടയാളാണെന്ന് അറിഞ്ഞിട്ടും അതറിയാത്ത പോലെ ഉമ്മച്ചൻ പൊടുന്നനേ ഉന്നയിച്ച ആ ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഊഹിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടു വർഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നു. ഉമ്മച്ചന്റെ ചോദ്യങ്ങളുടെ പിന്നിൽ കുഴപ്പങ്ങൾ പതിയിരിയ്ക്കുക പതിവാണ്.

പറയെടോ,” ഉമ്മച്ചൻ കല്പിച്ചു.

ക്രിസ്ത്യാനി. കത്തോലിക്കൻ. അതു സാറിനറിയാവുന്നതാണല്ലോ.വർഗ്ഗീസ് ചാക്കോ വിനീതമായി ചൂണ്ടിക്കാണിച്ചു.

കത്തോലിക്കനായാലും യാക്കോബായ ആയാലും താനൊരു ക്രിസ്ത്യാനി തന്നല്ലോ. പിന്നെങ്ങനാ, താൻ ഓണമാഘോഷിയ്ക്കുന്നേ?” ഒരു കടലാസ്സു വർഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കിട്ടുകൊണ്ട് ഉമ്മച്ചൻ ചോദിച്ചു.

കടലാസ്സും അതിലെ ചുവന്ന മഷിയിലുള്ള എഴുത്തും കണ്ടു വർഗ്ഗീസ് ചാക്കോ ഞെട്ടി. അയ്യോ സാറേ, ഇതു സാങ്ഷനായില്ലേ? അത് അക്കൌണ്ടിൽ ക്രെഡിറ്റായിക്കഴിഞ്ഞിട്ടുണ്ടാകും എന്നു കരുതി ക്യാഷെടുക്കാനായി ഞാൻ ചെക്കും കൊടുത്തയച്ചിട്ടുണ്ട്.

അയ്യായിരം രൂപയുടെ ഫെസ്റ്റിവൽ അഡ്വാൻസിനു വേണ്ടി വർഗ്ഗീസ് ചാക്കോ തലേദിവസം കൊടുത്തിരുന്ന അപേക്ഷയായിരുന്നു, ഉമ്മച്ചൻ മുന്നിലേയ്ക്കിട്ടു കൊടുത്തത്.

അതെങ്ങനെ സാങ്ഷനാക്കും? താൻ ക്രിസ്ത്യാനിയാ. തനിയ്ക്ക് ഓണമില്ല. ഓണമാഘോഷിയ്ക്കാൻ വേണ്ടി തനിയ്ക്ക് ഫെസ്റ്റിവൽ അഡ്വാൻസു തരാൻ വകുപ്പില്ല.ഉമ്മച്ചൻ നിർദ്ദയം പറഞ്ഞു. അപേക്ഷമേൽ ‘പർപ്പസ് നോട്ട് ജെനുവിൻ. ഹെൻസ് ആപ്ലിക്കേഷൻ ഈസ് റിജക്റ്റഡ്’ എന്നു ചുവന്ന മഷിയിൽ വെണ്ടയ്ക്കാ അക്ഷരത്തിലെഴുതിവച്ചിരിയ്ക്കുന്നു. ചുവട്ടിൽ ഉമ്മച്ചൻ ഒപ്പിട്ടിട്ടുമുണ്ട്.

"സാറേ, ചതിച്ചേയ്ക്കല്ലേ. എല്ലാരും കൂടി വേളാങ്കണ്ണിയ്ക്കു പോകാൻ ബസ്സില് സീറ്റു പറഞ്ഞു വെച്ചിരിയ്ക്കുകയാ. ഇതു സാങ്ഷനായിട്ടു വേണം അതിന്റെ കാശു കൊടുക്കാൻ. ഇതു കിട്ടിയില്ലെങ്കിൽ ഒക്കെ വെള്ളത്തിലാകും.

എന്നാ താൻ ക്രിസ്മസ് വരെ വെള്ളത്തിൽത്തന്നെ കെടന്നോ. ക്രിസ്മസ്സിന് തനിയ്ക്ക് ഫെസ്റ്റിവൽ അഡ്വാൻസു കിട്ടും.ഉമ്മച്ചൻ മറ്റു ജോലികളിലേയ്ക്കു തിരിഞ്ഞു.

തലയിൽ ഇടിത്തീ വീണതു പോലെ തോന്നി വർഗ്ഗീസ് ചാക്കോയ്ക്ക്.

ഇടവകപ്പള്ളിയോടു ചേർന്നു പ്രവർത്തിയ്ക്കുന്ന ഉണ്ണിമിശിഹാ കുടുംബസഹായസംഘമാണു വേളാങ്കണ്ണിയാത്ര സംഘടിപ്പിച്ചിരിയ്ക്കുന്നത്. വേളാങ്കണ്ണിയിൽ മാത്രമല്ല, തമിഴ്നാട്ടിലെ മിയ്ക്ക പുണ്യസ്ഥലങ്ങളും അഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ആ യാത്രയ്ക്കിടയിൽ സന്ദർശിയ്ക്കാം. രണ്ടു കുഞ്ഞുങ്ങളുൾപ്പെടെ ആകെ ആറു പേരുള്ള കുടുംബത്തിന് അയ്യായിരം രൂപ മാത്രമേ കുടുംബസഹായസംഘം ഈടാക്കുന്നുള്ളൂ. ആകെ ചെലവിന്റെ നല്ലൊരു ഭാഗം സംഘം തന്നെ വഹിയ്ക്കുകയും ചെയ്യുന്നു.

ചില സ്വകാര്യവ്യക്തികൾ ഇത്തരം ടൂറുകൾ ഒരുക്കാറുണ്ട്. അവയുടെ നിരക്കു വളരെക്കൂടുതലാണെന്നു മാത്രമല്ല, അവർ നൽകുന്ന സൌകര്യങ്ങൾ കുടുംബസഹായസംഘത്തിന്റേതോളം നല്ലതുമല്ല. അത്തരമൊരു ടൂറിനിടയിൽ ഏതോ ഒരു വരാന്തയിൽ കിടന്നുറങ്ങേണ്ടി വന്നെന്ന് അയല്പക്കത്തെ ജോണിച്ചേട്ടൻ ഒരിയ്ക്കൽ പറയുകയും ചെയ്തിരുന്നു.

സാറേ, അതൊന്നു സാങ്ഷനാക്കിത്തരണം.വർഗ്ഗീസ് ചാക്കോ കേണു.

ഉമ്മച്ചൻ കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒരു കാര്യം തന്നെ രണ്ടു തവണ പറയുന്ന സ്വഭാവം ഉമ്മച്ചനില്ല.

ഉണ്ണിമിശിഹാ കുടുംബസഹായസംഘം എല്ലാക്കൊല്ലവും ഓണം അവധിക്കാലത്തു സൌകര്യപ്പെടുത്തിക്കൊടുക്കാറുള്ളതാണ് ഈ യാത്ര. ഈ യാത്രയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഇതുവരെ പോകാനൊത്തിട്ടില്ല. സാമ്പത്തികം തന്നെ കാരണം. കൈകാലുകളിലെ വേദന നിമിത്തം അപ്പച്ചൻ കല്പണി നിറുത്തിയതോടെ കുടുംബഭാരം മുഴുവനും വർഗ്ഗീസ് ചാക്കോവിന്റെ ചുമലിലായി. അപ്പച്ചനും അമ്മച്ചിയ്ക്കും ഇടയ്ക്കിടെ ചികിത്സയും വേണ്ടി വരുന്നു.

മൂത്ത കുഞ്ഞിനെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തതിനു ശേഷമാണു ഇപ്പോഴത്തെ വിദ്യാഭ്യാസം ഏറെച്ചെലവുള്ളൊരു സംഗതിയായി മാറിയിരിയ്ക്കുന്നെന്ന, കൈയ്പുള്ള സത്യം മനസ്സിലായത്. എൽ കെ ജിയിൽ ഇത്തവണ ചേർത്തിരിയ്ക്കുന്ന ഇളയ കുഞ്ഞു കൂടി അടുത്തതിനടുത്ത കൊല്ലം ഇംഗ്ലീഷ് മീഡിയത്തിൽ പോകാൻ തുടങ്ങുമ്പോഴുള്ള കാര്യത്തെപ്പറ്റി ഭയം മൂലം ഓർക്കാറേയില്ല.

താൻ പോയില്ലേ?” ഉമ്മച്ചൻ തലയുയർത്തി നോക്കാതെ തന്നെ ചോദിച്ചു. സ്ഥലം വിട്. താൻ പോയി പണി ചെയ്യ്.

വർഗ്ഗീസ് ചാക്കോ ഉമ്മച്ചന്റെ മുന്നിൽ നിന്നു വിയർത്തു.

വേളാങ്കണ്ണിയാത്രയിൽ ഇത്തവണ പങ്കുചേരാമെന്ന വിശ്വാസത്തിൽ വീട്ടിലെല്ലാവരും ഉത്സാഹത്തിലാണ്. അപ്പച്ചനും അമ്മച്ചിയും ഭാര്യയും, എന്തിന്, കുഞ്ഞുങ്ങൾ പോലും. പരന്നൊഴുകിപ്പോകുന്ന, വർണ്ണശബളമായ ലക്ഷുറി ബസ്സിലുള്ള, രാജകീയമായ യാത്രയാണു വീട്ടിലെ ഇപ്പോഴത്തെ മുഖ്യസംസാരവിഷയം.

ഇത്രയുമായ നിലയ്ക്ക്, ‘ഇത്തവണയും പോകാൻ പറ്റില്ലഎന്ന് അവരോടെങ്ങനെ പറയും? അല്ലെങ്കിലും അവനെക്കൊണ്ടതൊന്നും നടക്കില്ലഎന്ന് അപ്പച്ചനും, ഏതാണ്ടതേ അർത്ഥത്തിൽത്തന്നെ, എന്നാലതിനേക്കാളാഴത്തിൽ മുറിവേൽപ്പിയ്ക്കുന്ന തരത്തിൽ ഭാര്യയും പറയും.

വർഗ്ഗീസ് ചാക്കോയുടെ കണ്ണു നിറഞ്ഞു.

ഭാര്യയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വേളാങ്കണ്ണിയ്ക്കു പോകാൻ പോകുന്നെന്ന വാർത്ത അവൾ ഇതിനകം നാടാകെ അഭിമാനപൂർവ്വം പ്രക്ഷേപണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫെസ്റ്റിവൽ അഡ്വാൻസു കിട്ടുമെന്ന വിശ്വാസത്തിൽ അവളെ നിരുത്സാഹപ്പെടുത്തിയുമില്ല. ടൂറിനു പോകാനാകുന്നില്ലെങ്കിൽ അപമാനഭീതി കൊണ്ടു ചിലപ്പോളവൾ വല്ല കടുംകൈയും പ്രവർത്തിച്ചെന്നു വരും. വിവാഹശേഷം സുഖസ‌മൃദ്ധിയിൽ കഴിയാൻ ഭാഗ്യം സിദ്ധിച്ച ചില കൂട്ടുകാരികളുടെ കാര്യം അവളിടയ്ക്കിടെ സൂചിപ്പിയ്ക്കാറുണ്ട്. അതു കേട്ടാലും പ്രതികരിയ്ക്കാറില്ല. സ്വകാര്യബാങ്കിലെ ഒരു ക്ലാർക്കിനു കിട്ടുന്ന ശമ്പളത്തിനു പരിമിതികളുണ്ടെന്ന് അവൾ സ്വയം മനസ്സിലാക്കിയെടുക്കേണ്ടതായിരുന്നു.

ഉമ്മച്ചനോടു യാചിച്ചിട്ടു ഫലമില്ല. അയാൾ നിയമത്തിൽ നിന്നു കടുകിട വ്യതിചലിയ്ക്കുകയില്ല. ‘ബാങ്കിന്റെ നിയമം വേദവാക്യം’. മനുഷ്യത്വമൊന്നും അക്കാര്യത്തിൽ അയാൾക്കു പ്രശ്നമല്ല.

വർഗ്ഗീസ് ചാക്കോ വേച്ചുവേച്ചു മടങ്ങിച്ചെന്നു സീറ്റിലിരുന്നു. എന്തു ചെയ്യണമെന്നു യാതൊരു രൂപവുമില്ല. കുടുംബസഹായസംഘത്തിനുള്ള പണവുമായല്ലാതെ, വെറും കൈയോടെ വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങിച്ചെല്ലുന്ന കാര്യമോർത്തപ്പോൾത്തന്നെ പേടിയായി. മുള്ളുവാക്കുകൾ കേൾക്കുന്നതിലും നല്ലത്, വല്ല വഴിയ്ക്കും പൊയ്ക്കളയുന്നതായിരിയ്ക്കും.

കൈത്തലം കൊണ്ടു നെറ്റി താങ്ങി, കുനിഞ്ഞിരുന്നു.

അല്പം കഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു തോണ്ടൽ: ഏയ്, തനിയ്ക്കെന്തു പറ്റി?”

സന്തോഷാണ്. സഹപ്രവർത്തകൻ. കാര്യം പറയാനുള്ള കെല്പുണ്ടായില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരിപ്പു തുടർന്നു.

സന്തോഷ് എഴുന്നേറ്റടുത്തു വന്നു. എന്താ കുഴപ്പം? പറയെടോ?”

ഫെസ്റ്റിവൽ അഡ്വാൻസ് ഉമ്മച്ചൻ സാറു റെജക്റ്റു ചെയ്തു.

ങേ, ഫെസ്റ്റിവൽ അഡ്വാൻസു റെജക്റ്റു ചെയ്തോ? കാരണം?”

ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു തരാൻ പറ്റില്ലാന്ന്.

അങ്ങേര് ഒടക്കുവീരനാ.അങ്ങകലെയിരിയ്ക്കുന്ന ഉമ്മച്ചന്റെ നേരേ സന്തോഷ് ദ്വേഷ്യത്തോടെ നോക്കി. “ബ്രാഞ്ചിലിരുന്ന് ഒടക്കി കസ്റ്റമറെയൊക്കെ ഓടിച്ചു വിട്ടപ്പൊ അങ്ങേരെ ഇങ്ങോട്ടു വലിച്ചു. കുരിശിപ്പൊ നമ്മടെ തലേലായി.” സന്തോഷ് അരിശത്തോടെ പിറുപിറുത്തു.

വീട്ടിലെല്ലാരും വേളാങ്കണ്ണിയ്ക്കു പോകാൻ റെഡിയായിരിയ്ക്കുകയാ. ഇതു കിട്ടീട്ടു വേണം അതിന്റെ കാശു കൊടുക്കാൻ.

സന്തോഷ് സഹതാപത്തോടെ വർഗ്ഗീസ് ചാക്കോയുടെ തോളത്തു കൈ വച്ചു.

ഇന്നു വീട്ടീപ്പോകാതിരിയ്ക്കുന്നതാ ഭേദം.വർഗ്ഗീസ് ചാക്കോയുടെ തൊണ്ടയിടറി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ സന്തോഷ് രണ്ടും കല്പിച്ച് അസിസ്റ്റന്റ് മാനേജർ, ദിനകരന്റെ അടുത്തേയ്ക്കു ചെന്നു. ദിനകരൻ മാനേജർമാരുടെ കൂട്ടത്തിൽപ്പെട്ടയാളു തന്നെ. പക്ഷേ, ഉമ്മച്ചനോളം കഠിനഹൃദയനല്ല.

ജീവനക്കാരുടെ ഫെസ്റ്റിവൽ ആഘോഷം സന്തോഷകരമാക്കാൻ വേണ്ടി വർഷങ്ങൾക്കു മുമ്പു ബാങ്ക് അനുവദിച്ച ഒരാനുകൂല്യമാണു ഫെസ്റ്റിവൽ അഡ്വാൻസ്. തുക ശമ്പളത്തിൽ നിന്നു പത്തുമാസം കൊണ്ടു തിരികെപ്പിടിയ്ക്കും. പലിശരഹിതമാണ് എന്നതാണ് അതിന്റെ മറ്റൊരാകർഷണം.

ദിനകരൻ സർക്കുലറെടുത്തു നോക്കി. ഓരോ തൊഴിലാളിയ്ക്കും ഫെസ്റ്റിവൽ ആഘോഷിയ്ക്കാൻ വേണ്ടി വർഷത്തിലൊരിയ്ക്കൽ അർഹതപ്പെട്ടതാണു ഫെസ്റ്റിവൽ അഡ്വാൻസ് എന്നു സർക്കുലറിൽ പറഞ്ഞിരിയ്ക്കുന്നു. ജാതിയുടേയോ മതത്തിന്റേയോ പേരു പരാമർശിച്ചുകൊണ്ടുള്ള നിബന്ധനകളൊന്നും സർക്കുലറിലില്ല. അപേക്ഷകന്റെ തന്നെ മതവുമായി ബന്ധപ്പെട്ട ഫെസ്റ്റിവലിനു വേണ്ടി മാത്രമേ ഫെസ്റ്റിവൽ അഡ്വാൻസു നൽകാവൂ എന്നു സർക്കുലറിൽ എവിടേയും പറഞ്ഞിട്ടില്ല.

ദിനകരൻ സർക്കുലറുമായി ഉമ്മച്ചന്റെ അടുത്തേയ്ക്കു ചെന്നു. അതു കണ്ട സന്തോഷ് തിരികെച്ചെന്നു വർഗ്ഗീസ് ചാക്കോയെ ആഹ്ലാദപൂർവം അറിയിച്ചു, “ദിനകരൻ സാറ് തന്റെ കാര്യം ഏറ്റെടുത്തിട്ടുണ്ട്.

ഉമ്മച്ചനും ദിനകരനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുമെന്ന് ഉറപ്പ്. അതു കാണാനുള്ള ആകാംക്ഷയോടെ സന്തോഷ് കാതു കൂർപ്പിച്ചിരുന്നു; ചങ്കിടിപ്പോടെ വർഗ്ഗീസ് ചാക്കോയും.

ക്രിസ്ത്യാനിയ്ക്ക് ഓണത്തിനു ഫെസ്റ്റിവൽ അഡ്വാൻസു കിട്ടില്ലേ, ഉമ്മച്ചൻ സാറേ?” ദിനകരൻ മുഖവുര കൂടാതെ നേരേ വിഷയത്തിലേയ്ക്കു കടന്നു.

ഇല്ല.ഉമ്മച്ചൻ നീരസത്തോടെ പറഞ്ഞു. ക്രിസ്ത്യാനിയ്ക്കെവിടെ ഓണം? മണ്ടച്ചോദ്യോമായാണല്ലോ തന്റെ വരവ്!വേണ്ടാത്ത കാര്യങ്ങളിലൊക്കെ തലയിടാൻ മിടുക്കനാണീ കക്ഷി. ക്രിസ്ത്യാനീടെ വക്കാലത്ത് ക്രിസ്ത്യാനിയല്ലാത്ത ഇയാളെന്തിന് ഏറ്റെടുക്കുന്നു?

ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കരുതെന്ന് ഈ സർക്കുലറിൽ എവിടാ പറഞ്ഞിരിയ്ക്കുന്നേ?” ദിനകരൻ സർക്കുലർ ഫയൽ ഉമ്മച്ചന്റെ മുമ്പിൽ മലർത്തി വച്ചു.

ഇതു ദിനകരന്റെ സ്ഥിരം പതിവാണ്. എന്തിനും ഏതിനും സർക്കുലറെടുത്തും കൊണ്ടിങ്ങു പോന്നോളും. യഥാർത്ഥത്തിൽ ബാങ്കല്ല, വക്കീലാപ്പീസാണ് ഇയാൾക്കു പറ്റിയ സ്ഥലം. ഇയാളെ ഒന്നൊതുക്കണം. മേലിൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇയാൾ തലയിടരുത്. ഉമ്മച്ചൻ നിശ്ചയിച്ചു. ക്രിസ്ത്യാനിയ്ക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാമെന്ന് അതിലെവിടാ പറഞ്ഞിരിയ്ക്കുന്നതെന്നു കാണിച്ചുതാ, ആദ്യം തന്നെ.

ദാ, ഇതിൽ പറഞ്ഞിരിയ്ക്കുന്നത് ആകെ നാലേ നാലു കാര്യങ്ങളാണ്”, ദിനകരൻ വിശദീകരിച്ചു. ഫെസ്റ്റിവൽ അഡ്വാൻസെന്നു പറഞ്ഞിരിയ്ക്കുന്നതു കൊണ്ട് അത് ഏതെങ്കിലുമൊരു ഫെസ്റ്റിവലിനു വേണ്ടിയായിരിയ്ക്കണം: അതാണൊന്ന്. പത്തു പ്രതിമാസത്തവണകളായി അഡ്വാൻസു തിരിച്ചു പിടിയ്ക്കും. അതാണു രണ്ടാമത്തെക്കാര്യം. മൂന്നാമത്തെക്കാര്യം, ഒരു തവണയെടുത്താൽ, പിന്നെ പന്ത്രണ്ടു മാസം കഴിഞ്ഞേ വീണ്ടും കിട്ടൂ. നാല്, പലിശയില്ല.

ഇതൊക്കെ എനിയ്ക്കറിയാം. താനെന്നെപ്പഠിപ്പിയ്ക്കണ്ട.

സാറ് വർഗ്ഗീസ് ചാക്കോയുടെ അപ്ലിക്കേഷൻ റെജക്റ്റു ചെയ്തത് എന്തു കൊണ്ടാ?”

എടോ, ഫെസ്റ്റിവലാഘോഷിയ്ക്കാനായിരിയ്ക്കണം എന്ന് താൻ തന്നെ ഇപ്പൊ വായിച്ചു കേൾപ്പിച്ചതല്ലേ?”

സാറിവിടെ ഓണത്തിനു വേണ്ടി ചിലർക്കൊക്കെ ഫെസ്റ്റിവൽ അഡ്വാൻസു സാങ്ഷനാക്കീട്ട് ണ്ടല്ലോ.

ങാ, ഓണമുള്ളോർക്കൊക്കെ കൊടുത്തിട്ട് ണ്ട്. വർഗ്ഗീസ് ചാക്കോയ്ക്കെവിടുന്നാ ഓണം?”

എവിടുന്നാ ഓണം ന്നോ? എല്ലാവർക്കൂള്ള ഓണം അയാൾക്കൂണ്ട്.

ഇല്ല. അയാൾക്ക് ഓണമില്ല. ക്രിസ്ത്യാനിയ്ക്കെവിടുന്നാ ഓണം?”

ദേ സാറു പിന്നേം പറയും. ക്രിസ്ത്യാനിയ്ക്ക് ക്രിസ്ത്യൻ ഫെസ്റ്റിവലുകൾക്കു മാത്രേ അഡ്വാൻസു കൊടുക്കാവൂന്ന് ഇതിലെവിടേം പറയുന്നില്ലല്ലോ.”

പറഞ്ഞത് തന്നെ താനും പറേണു. വർഗ്ഗീസ് ചാക്കോയ്ക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാൻ പറ്റില്ല. ഓണം അയാൾടെ ഫെസ്റ്റിവലല്ല.”

അപ്പൊ സാറു കൊടുക്കില്ലേ?”

പച്ച മലയാളത്തിലല്ലേ തന്നോടു പറഞ്ഞത്?

ഉമ്മച്ചൻ ഡിപ്പാർട്ടുമെന്റിന്റെ മാനേജരായതുകൊണ്ട് കീഴിലുള്ള എല്ലാവരുടേയും ഫെസ്റ്റിവൽ അഡ്വാൻസു സാങ്ഷനാക്കുന്നത് ഉമ്മച്ചൻ തന്നെ. ദിനകരന്റേതു പോലും. അസിസ്റ്റന്റ് മാനേജരാണെങ്കിലും, ദിനകരന് അതു സാങ്ഷനാക്കാനുള്ള അധികാരമൊട്ടില്ലാ താനും.

ദിനകരൻ സർക്കുലറുമെടുത്തുകൊണ്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സച്ചിദാനന്ദന്റെ കാബിനിലേയ്ക്കു ചെന്നു. സർവ്വീസിൽ നിന്നു പിരിയാൻ ഒരു വർഷത്തിൽ താഴെ മാത്രമേ ഡീ ജീ എമ്മിനുള്ളു.

“എന്താ ദിനകരാ, സർക്കുലറൊക്കെയായിട്ടാണല്ലോ വരവ്?” ഡീ ജീ എം ചിരിച്ചുകൊണ്ടു ചോദിച്ചു.

സാറേ, ക്രിസ്ത്യാനിയ്ക്ക് ഓണമാഘോഷിയ്ക്കാൻ ഫെസ്റ്റിവൽ അഡ്വാൻസു കിട്ടില്ലേ?”

ഡീ ജീ എം നേരിട്ടൊരുത്തരം പറഞ്ഞില്ല. “എന്താ പ്രശ്നം? ആദ്യം തന്നെ അതു കേൾക്കട്ടെ.”

“പ്രശ്നം ഞാൻ പറയാം സാർ” എന്നു പറഞ്ഞുകൊണ്ട് ഉമ്മച്ചൻ കടന്നു വന്നു. ദിനകരൻ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു കടക്കുന്നതു കണ്ടപ്പോൾത്തന്നെ ഉമ്മച്ചനും എഴുന്നേറ്റു പോന്നിരുന്നു. കൈയിൽ ഒരു രജിസ്റ്ററുമുണ്ട്. “വർഗ്ഗീസ് ചാക്കോ ഫെസ്റ്റിവൽ അഡ്വാൻസിനപേക്ഷിച്ചു. അയാൾക്ക് ഓണമാഘോഷിയ്ക്കണത്രേ! ക്രിസ്ത്യാനിയ്ക്കെവിടുന്നാ ഓണം? അത് അഡ്വാൻസു കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതാ. ഞാനതു റെജക്റ്റു ചെയ്തു. പർപ്പസ് നോട്ട് ജെനുവിൻ.” ഉമ്മച്ചൻ കാര്യം വിശദമാക്കി.

“ഫെസ്റ്റിവൽ അഡ്വാൻസിനെപ്പറ്റിയുള്ള മുഴുവൻ റൂളുകളും ഈ സർക്കുലറിലുണ്ട്.” ദിനകരൻ ഇടപെട്ടു. “അവരവരുടെ മതങ്ങളുടെ ഫെസ്റ്റിവലുകൾക്കു മാത്രമേ ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാവൂ എന്ന് ഇതിൽ ഒരിടത്തും പറയുന്നില്ല, സർ.” ദിനകരൻ സർക്കുലർ ഫയൽ മേശപ്പുറത്തു നിവർത്തി വച്ചു.

അത് അതില് പറയേണ്ട കാര്യമില്ലല്ലോ. പറയാതെ തന്നെ അതു മനസ്സിലാക്കിയെടുക്കാൻ ഇത്തിരി കോമൺസെൻസു മാത്രം മതി.” ഉമ്മച്ചൻ പരിഹസിച്ചു.

സാറിന്റെ തീരുമാനം പറയ്.” ദിനകരൻ ഡീ ജീ എമ്മിനോടാവശ്യപ്പെട്ടു.

ഡീ ജീ എമ്മിന് എന്തെങ്കിലും പറയാനാകുന്നതിനു മുമ്പ്, ഉമ്മച്ചൻ കൈയിലുണ്ടായിരുന്ന രജിസ്റ്റർ അദ്ദേഹത്തിന്റെ മുമ്പിൽ നിവർത്തിക്കാണിച്ചു. “നമ്മളിതുവരെ സാങ്ഷനാക്കിയിട്ടുള്ള ഫെസ്റ്റിവൽ അഡ്വാൻസുകളുടെ ലിസ്റ്റാണിത്. സാറിതൊന്നു നോക്ക്.”

“പോൾ - ക്രിസ്തുമസ്, ജോസ് – ഈസ്റ്റർ, ഹുസൈൻ - റംസാൻ, നാസർ - ഈദ്, സന്തോഷ് – ഓണം, ദിനകരൻ - വിഷു, സരസ്വതി – ദീപാവലിഡീ ജീ എം രജിസ്റ്ററിലെ ലിസ്റ്റ് ഉറക്കെ വായിച്ചു.

ഇത്രേം കൊല്ലത്തിനിടയിൽ കൊടുത്തിരിയ്ക്കുന്ന ഫെസ്റ്റിവൽ അഡ്വാൻസു മുഴുവനും അവരവരുടെ ഫെസ്റ്റിവലുകൾക്കായിരുന്നു. എനിയ്ക്കു മുമ്പിരുന്ന ജോസഫ് സാറു സാങ്ഷനാക്കിയതുമൊക്കെ അങ്ങനെ തന്നെ. അല്ലാത്തത് ഒറ്റയൊരെണ്ണം പോലും കൊടുത്തിട്ടില്ല.” ഉമ്മച്ചന്റെ ശബ്ദത്തിൽ ആധികാരികത മുഴങ്ങി.

എന്താ ദിനകരാ?” ഡീ ജീ എം പ്രതികരണമാരാഞ്ഞു.

ആരും ഇതിനു മുമ്പ് ഇങ്ങനെ അപ്ലൈ ചെയ്തിട്ടില്ല, അതുകൊണ്ടു കൊടുക്കാനിട വന്നിട്ടില്ല. ഇന്നിപ്പൊ ഒരാള് അപ്ലൈ ചെയ്തിരിയ്ക്കുന്നു. അപ്പൊ കൊടുക്കണം.”

ഡീ ജീ എം ഉമ്മച്ചന്റെ നേരേ നോക്കി.

ഇതുവരെയുള്ള പതിവിൽ നിന്നു വിട്ട് സാങ്ഷനാക്കാൻ പറ്റില്ല, സർ.” ഉമ്മച്ചൻ.

സാറെന്താ തീരുമാനിയ്ക്കണത്?” ദിനകരൻ ഡീ ജീ എമ്മിനെ നോക്കി.

എന്റെ തീരുമാനത്തിന് ഇവിടെ പ്രസക്തിയുണ്ടോ, ദിനകരാ?” ഡീ ജീ എം ചോദിച്ചു. “അതിന്റെ സാങ്ഷനിംഗ് അഥോറിറ്റി മാനേജരാണ്, ഡീ ജീ എമ്മല്ല. ഉമ്മച്ചനാണ് മാനേജർ. ഉമ്മച്ചന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. തീരുമാനം യെസ്സുമാകാം നോയുമാകാം. ഉമ്മച്ചൻ തീരുമാനമെടുത്തു കഴിഞ്ഞു. എനിയ്ക്കിതിൽ റോളില്ല.”

ദിനകരൻ വിട്ടില്ല. “സർ, റെജക്ഷനുകളെല്ലാം നേരേ മുകളിലുള്ള അഥോറിറ്റിയ്ക്കു റിപ്പോർട്ടു ചെയ്യണമെന്ന് ഇൻസ്ട്രക്ഷനുണ്ട്. അതനുസരിച്ച് ഉമ്മച്ചൻ സാറ് റെജക്റ്റു ചെയ്ത അപ്ലിക്കേഷൻ സാറിന്റെ മുമ്പിലു വയ്ക്കണം.”

ആ വ്യവസ്ഥ കസ്റ്റമറുടെ ലോൺ റെജക്റ്റു ചെയ്യുമ്പഴല്ലേ ആപ്ലിക്കബിളാകൂ, ദിനകരാ. സ്റ്റാഫിന്റെ അപ്ലിക്കേഷന് അതു ബാധകമാകുമോ?

സർ, സ്റ്റാഫിന്റെ അപ്ലിക്കേഷൻ റെജക്ഷനാകാറില്ലാത്തതുകൊണ്ട് അങ്ങനെ നമുക്കു തോന്നിപ്പോകുന്നതാണ്. ആ സർക്കുലറില് കസ്റ്റമറുടേതെന്നോ സ്റ്റാഫിന്റേതെന്നോ വേർതിരിച്ചു പറയുന്നില്ല. റെജക്ഷനായ ഏതു കേസിനും ആ റൂളു ബാധകമാണ്.” ദിനകരൻ വിശദീകരിച്ചു.
“അതു ബോർഡിന്റെ തീരുമാനമായിരുന്നു. വേണമെങ്കിൽ ആ സർക്കുലറും കാണിച്ചുതരാം.”

മതിയായ കാരണങ്ങളില്ലാതെ ലോണുകൾ നിരസിച്ചു കസ്റ്റമർമാരെ ബ്രാഞ്ച് മാനേജർമാർ മടക്കി അയയ്ക്കുന്നതു നിയന്ത്രിയ്ക്കാൻ വേണ്ടി ഡയറക്റ്റർ ബോർഡെടുത്ത തീരുമാനമായിരുന്നു, അത്.

ഞാനാ അപ്ലിക്കേഷൻ സാറിനു വെച്ചേയ്ക്കാം. കാര്യം തീർന്നല്ലോ.” ഉമ്മച്ചൻ വർഗ്ഗീസ് ചാക്കോവിന്റെ ആപ്ലിക്കേഷൻ ഡീ ജീ എമ്മിന്റെ മുന്നിൽ വച്ചു. ഉമ്മച്ചന്റെ തീരുമാനങ്ങൾ ഡീ ജീ എം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രകടമായ അതൃപ്തിയോടെ ഉമ്മച്ചൻ രജിസ്റ്ററുമായി തന്റെ സീറ്റിലേയ്ക്കു മടങ്ങിപ്പോയി.

മാനേജരുടെ തീരുമാനം തിരുത്താൻ ഡീ ജീ എമ്മിന് അധികാരമുണ്ട്. ദിനകരൻ പ്രതീക്ഷയോടെ ഡീ ജീ എമ്മിന്റെ മുഖത്തു നോക്കി.

ക്രിസ്ത്യാനിയ്ക്ക് ഓണത്തിനു വേണ്ടി ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാമോ? ഡീ ജീ എം ആലോചിച്ചു. അവരവരുടേതല്ലാത്ത ഫെസ്റ്റിവലുകൾക്കു വേണ്ടി അഡ്വാൻസു കൊടുത്തുകൂടാ എന്നു സർക്കുലറിൽ പറയുന്നില്ലെന്നതു ശരി തന്നെ. എന്നാൽ കൊടുക്കാമെന്നും പറയുന്നില്ല. വർഷങ്ങളായി കൊടുത്തു പോന്നിരിയ്ക്കുന്നതാകട്ടെ, അവരവരുടെ ഫെസ്റ്റിവലുകൾക്കാണു താനും. അന്യമതത്തിന്റെ ഫെസ്റ്റിവലാഘോഷിയ്ക്കാൻ ഒരു തവണ പോലും അഡ്വാൻസു കൊടുത്തിട്ടില്ല. താനായിട്ട് ആ പതിവു തെറ്റിയ്ക്കണോ? ഡീ ജീ എം ശങ്കിച്ചു.

സാറിന് അതിപ്പോ സാങ്ഷനാക്കാം.” ഡീ ജീ എമ്മിന്റെ മുഖത്തെ വൈമനസ്യം കണ്ടു ദിനകരൻ പറഞ്ഞു.

ഞാനൊരു പണി ചെയ്യാം.” അല്പസമയത്തിനു ശേഷം ഡീ ജീ എം പറഞ്ഞു. “ഞാനിത് ചെറിയാൻ സാറിനു വയ്ക്കാം.” ഡീ ജീ എം സ്വന്തം അധികാരപരിധിയിൽ വരുന്നൊരു കാര്യം ജനറൽ മാനേജരായ ചെറിയാൻ സാറിന്റെ മുന്നിലേയ്ക്കു ‘തട്ടിയിട്ടു കൊടുക്കുന്ന’തിലുള്ള അതൃപ്തി ദിനകരന്റെ മുഖത്തു പ്രതിഫലിച്ചു. അതവഗണിച്ചുകൊണ്ടു ഡീ ജീ എം തുടർന്നു: “ജീ എം തീരുമാനിയ്ക്കട്ടെ. ചെയ്യാൻ പാടില്ലാത്തതു വല്ലതും നമ്മളു ചെയ്തു വെറുതേ പുലിവാലു പിടിയ്ക്കേണ്ട കാര്യമില്ല.” ഡീ ജീ എമ്മിന്റെ സ്വരത്തിൽ ക്ഷമാപണമുണ്ടായിരുന്നു.

സച്ചിദാനന്ദൻ സാറ് എപ്പഴുമിങ്ങനെയാ. തീരുമാനമെടുക്കാൻ ധൈര്യപ്പെടില്ല.’ ദിനകരനോർത്തു. അതു നേരിട്ടു പറഞ്ഞില്ല.

ഡീ ജീ എം ഒരു വെള്ളക്കടലാസ്സെടുത്തു. സബ്മിറ്റഡ് ടു ദ ജീ എം” എന്നു ശീർഷകമെഴുതി. “എ ക്രിസ്റ്റ്യൻ സീൿസ് ഫെസ്റ്റിവൽ അഡ്വാൻസ് ഫോർ സെലിബ്രേറ്റിംഗ് ഓണം. ദ ഫെസ്റ്റ് സച്ച് കേസ് ഹിയർ. വി ഹമ്പ്ലി റിക്വെസ്റ്റ് ദ ജീ എംസ് ഗൈഡൻസ്.” ഒപ്പിട്ടു. മേശയുടെ അടിയിലെ ബട്ടൺ ഒരു തവണ ചവിട്ടിയമർത്തി. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു നാസർ വന്നു. ബാങ്ക്മാൻ. അതായതു പ്യൂൺ.

വർഗ്ഗീസ് ചാക്കോയുടെ തിരസ്കൃതമായ അപേക്ഷയും ഡീ ജീ എമ്മിന്റെ നോട്ടും അടങ്ങുന്ന, ചുവന്ന കോണുകളുള്ള ഒരു ഫോൾഡർ നാസറോടൊപ്പം ജീ എമ്മിന്റെ ഓഫീസിലേയ്ക്കു യാത്രയായി. ചുവന്ന കോണുകൾ അത്യാവശ്യത്തെ സൂചിപ്പിയ്ക്കുന്നു. അത്തരം ഫോൾഡറുകളിന്മേൽ തീരുമാനം ഉടനടിയുണ്ടാകുന്നു.

അക്ഷമയോടെ കാത്തിരിയ്ക്കുകയായിരുന്ന സന്തോഷ്, ദിനകരൻ ഡീ ജീ എമ്മിന്റെ ക്യാബിനിൽ നിന്നിറങ്ങുന്നതു കണ്ടു ധൃതിയിൽ ചെന്നു. ദിനകരൻ നിഷേധഭാവത്തിൽ ആംഗ്യം കാട്ടി. “ഡീ ജീ എം അത് ജീ എമ്മിനു തട്ടി.”

സന്തോഷതു വർഗ്ഗീസ് ചാക്കോയെ അറിയിച്ചു.

വർഗ്ഗീസ് ചാക്കോയുടെ മനസ്സു ചത്തു. ദിനകരൻ കാര്യമേറ്റെടുത്തു എന്നറിഞ്ഞപ്പോളുണർന്ന ആശ മുഴുവൻ നിരാശയായി പരിണമിച്ചു.

വർഗ്ഗീസ് ചാക്കോയുടെ കാര്യം മുഴുവനും നന്നായറിയുന്നയാളാണ് ഉമ്മച്ചൻ. അങ്ങനെയുള്ള ഉമ്മച്ചൻ പോലും സാങ്ഷനാക്കാഞ്ഞ ഫെസ്റ്റിവൽ അഡ്വാൻസ്, ഒരു പരിചയവുമില്ലാത്ത ജീ എം എങ്ങനെ സാങ്ഷനാക്കും!

മുകളിലേയ്ക്കു പോകുന്തോറും കീഴുദ്യോഗസ്ഥരോടുള്ള ദയവും സഹതാപവും മറ്റും കുറയും. ഉമ്മച്ചൻ തന്നെ ഉദാഹരണം. ഉമ്മച്ചൻ അസിസ്റ്റന്റ് മാനേജരായിരുന്നപ്പോൾ കൂടുതൽ അടുപ്പം കാണിച്ചിരുന്നു. മാനേജരായ ശേഷം പഴയ അടുപ്പമൊക്കെ ഉമ്മച്ചൻ മറന്നിരിയ്ക്കുന്നു. മാനേജരുടെ കാര്യം പോലും അങ്ങനെയായിരിയ്ക്കെ ചെയർമാന്റെ നേരേ താഴെയുള്ള ജീ എമ്മിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

വൈകീട്ടെങ്ങനെ വീട്ടിലേയ്ക്കു ചെല്ലും? ഇക്കാര്യമെങ്ങനെ അവരോടു പറയും? ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും? അവളെന്തൊക്കെയായിരിയ്ക്കും പറയുക. അപ്പച്ചനോ? കുഞ്ഞുങ്ങൾ ചിലപ്പോൾ കരഞ്ഞുകളഞ്ഞേയ്ക്കാം. അമ്മച്ചി മിണ്ടാതിരുന്നെന്നും വരാം.

വാസ്തവത്തിൽ വിവാഹം കഴിയ്ക്കണ്ടായിരുന്നു. വിവാഹം കഴിയ്ക്കുന്നതിനു മുമ്പു പ്രാരാബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്പച്ചൻ പണിയ്ക്കു പൊയ്ക്കൊണ്ടിരുന്നു. വർഗ്ഗീസ് ചാക്കോ വിവാഹം കഴിയ്ക്കുകയും, കുഞ്ഞുങ്ങൾ ജനിയ്ക്കുകയും ചെയ്തതോടൊപ്പം തന്നെ, അപ്പച്ചനു പണിയെടുക്കാനാകാതെയുമായി. പഴയ വീടു പുതുക്കിപ്പണിയാൻ സഹകരണബാങ്കിൽ നിന്നെടുത്ത ലോണിലേയ്ക്കുള്ള തിരിച്ചടവ് നടുവൊടിയ്ക്കുകയും ചെയ്യുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ച നില!

വർഗ്ഗീസ് ചാക്കോ മേശപ്പുറത്തു മുഖമമർത്തിയിരുന്നു.

ആരേയും ഉപദ്രവിയ്ക്കാതെയാണു ജീവിച്ചുപോന്നിട്ടുള്ളത്. ആകുന്ന തരത്തിൽ പലരേയും സഹായിച്ചിട്ടുമുണ്ട്. പള്ളിയിലും വീട്ടിലും വച്ചു മുടങ്ങാതെ പ്രാർത്ഥിയ്ക്കാറുണ്ട്. കർത്താവിനേയോ പള്ളിയേയോ അപ്പച്ചനേയോ അമ്മച്ചിയേയോ ഒരിയ്ക്കലും ധിക്കരിച്ചിട്ടുമില്ല.

എന്നിട്ടുമെന്തേ ചുറ്റുമുള്ള സമൂഹം നിഷ്കരുണം ജീവിതം അസഹ്യമാക്കിത്തീർക്കുന്നത്?

മതിയായി. ജീവിച്ചു മതിയായി.

വർഗ്ഗീസേട്ടനെ ദേ ഡീ ജീ എം വിളിയ്ക്കണ് ണ്ട്.” നാസർ കുലുക്കി വിളിച്ചപ്പോൾ വിഷാദം ഘനീഭവിച്ച മുഖവുമായി വർഗ്ഗീസ് ചാക്കോ എഴുന്നേറ്റു. മെല്ലെ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു നടക്കുമ്പോൾത്തന്നെ ഉമ്മച്ചൻ അവിടെ നിൽക്കുന്നതു കണ്ടു. കൂടുതൽ കുഴപ്പങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ്മച്ചന്റെ സാന്നിദ്ധ്യം.

വർഗ്ഗീസ് ചാക്കോയുടെ വിഷാദം വർദ്ധിച്ചു.

തന്റെ അപ്ലിക്കേഷൻ ഞങ്ങളു ചെറിയാൻ സാറിനു വെച്ചിരുന്നു.” വർഗ്ഗീസ് ചാക്കോയെ കണ്ടയുടനെ ഡീ ജീ എം പറഞ്ഞു. “അതിപ്പൊ മടങ്ങി വന്നു.”

മടങ്ങി വന്നു എന്നു കേട്ടതോടെ വർഗ്ഗീസ് ചാക്കോയുടെ തളർച്ച വർദ്ധിച്ചു. വീഴാതിരിയ്ക്കാൻ മേശമേലൂന്നി. ഇന്നു വീട്ടിലേയ്ക്കില്ല,’ മനസ്സിൽപ്പറഞ്ഞു.

ഡീ ജീ എം തുടർന്നു. “ജീ എം എഴുതിയിരിയ്ക്കുന്നതു താൻ തന്നെ വായിയ്ക്ക്.” ജീ എമ്മിന്റെ കുറിപ്പുള്ള നോട്ടു ഡീ ജീ എം വർഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കു നീക്കി വച്ചു കൊടുത്തു.

ഫെസ്റ്റിവൽ അഡ്വാൻസ് അപേക്ഷയ്ക്ക് ഉമ്മച്ചൻ വിധിച്ച വധശിക്ഷ ജീ എമ്മും ശരി വച്ചിട്ടുണ്ടാകും. ഫെസ്റ്റിവൽ അഡ്വാൻസു ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിനുള്ള താക്കീതും ഒരുപക്ഷേ ജീ എം എഴുതിച്ചേർത്തിട്ടുണ്ടാകും. ഡീ ജീ എമ്മിന്റെ നോട്ടിൽ ജീ എം പച്ച മഷിയിൽ എഴുതിയിരുന്നതു വായിയ്ക്കാൻ, ഇരച്ചുവന്ന കണ്ണുനീരിന്റെ മൂടൽ മൂലം വർഗ്ഗീസ് ചാക്കോയ്ക്കു കഴിഞ്ഞില്ല.

വർഗ്ഗീസേ, താൻ കരയണ്ട.” ഡീ ജീ എം ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു. “ജീ എമ്മെഴുതിയിരിയ്ക്കണത് ഞാൻ തന്നെ വായിച്ചു തരാം.”

അതിനിടയിൽ ദിനകരനുമെത്തി. ജീ എമ്മിന്റെ കുറിപ്പ് ഡീ ജീ എം ഉറക്കെ വായിച്ചു:

ഇൻ ദിസ് ഗ്രേയ്റ്റ്, സെക്യുലർ നേഷൻ ഓഫ് അവേഴ്സ്, എവ്‌രിവൺ ക്യാൻ സെലിബ്രേറ്റ് എവ്‌രി ഫെസ്റ്റിവൽ, ഇറെസ്പെക്റ്റീവ് ഓഫ് റിലിജ്യസ് അഫിലിയേഷൻസ്. സച്ച് ക്രോസ്സ് റിലിജ്യസ് സെലിബ്രേഷൻസ് ഡിസെർവ് റെഡി എൻ‌കറേജ്മെന്റ്. ഫെസ്റ്റിവൽ അഡ്വാൻസസ് ഷാൽ നോട്ട് ബി റിജക്റ്റഡ് ഓൺ സച്ച് ഗ്രൌണ്ട്സ്. ദിസ് ഗൈഡൻസ് ഷാൽ ബി മേയ്ഡ് നോൺ ടു എവ്‌രി സാങ്ഷനിംഗ് അഥോറിറ്റി. വിത്ത് പ്ലഷർ, അയാം ഹിയർബൈ സാങ്ഷനിംഗ് ദ ഫെസ്റ്റിവൽ അഡ്വാൻസ് ടു മിസ്റ്റർ വർഗ്ഗീസ് ചാക്കോ ഫോർ സെലിബ്രേറ്റിംഗ് ഓണം.”

പാരവശ്യത്തിനിടയിൽ അയാം ഹിയർബൈ സാങ്ഷനിംഗ്’ എന്നു മാത്രമേ വർഗ്ഗീസ് ചാക്കോയ്ക്കു മനസ്സിലായിരുന്നുള്ളൂ. ഡീ ജീ എം ആ വാക്കുകൾ ആവർത്തിയ്ക്കുകയും ചെയ്തു.

കടമ്പകളിൽത്തട്ടിത്തകരും എന്നു തീർച്ചപ്പെടുത്തിയിരുന്ന ഫെസ്റ്റിവൽ അഡ്വാൻസെന്ന സുന്ദരസങ്കല്പം, ഭയാശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, ഇത്ര പെട്ടെന്നു യാഥാർത്ഥ്യമായെന്ന മോഹനസത്യം വിശ്വസിയ്ക്കാനാകാതെ വർഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നുപോയി. ദിനകരൻ കൈ പിടിച്ചു കുലുക്കിക്കൊണ്ടു ‘കൺഗ്രാജുലേഷൻസ്’ പറഞ്ഞപ്പോഴും വർഗ്ഗീസ് ചാക്കോയ്ക്കു വാക്കുകൾ കിട്ടിയില്ല.

“വണ്ണോഫ് ദ ബെസ്റ്റ് ഡിസിഷൻസ് ഐ ഹാവ് എവർ കമെക്രോസ്” എന്നു പ്രഖ്യാപിച്ചുകൊണ്ടു ഡീ ജീ എം വർഗ്ഗീസ് ചാക്കോയോടു ചോദിച്ചു, “തൃപ്തിയായില്ലേ, വർഗ്ഗീസേ?”

കണ്ഠമിടറിയതുകൊണ്ടു വർഗ്ഗീസ് ചാക്കോയ്ക്കു ഡീ ജീ എമ്മിന്റെ ചോദ്യത്തിനു മറുപടി നൽകാനായില്ല. മഴയ്ക്കിടയിലെ തെളിവെയിലുപോലെ, കണ്ണുനീരിനിടയിലൂടെ മന്ദഹസിച്ചു കൊണ്ടു തല കുലുക്കുമ്പോൾ ഉമ്മച്ചൻ വർഗ്ഗീസ് ചാക്കോയുടെ അടുത്തുവന്ന്, സൌഹാർദ്ദഭാവത്തിൽ തോളത്തു സ്പർശിച്ചു. താനെന്നോടു പരിഭവം വിചാരിയ്ക്കണ്ട. തനിയ്ക്ക് അഡ്വാൻസു കിട്ടരുതെന്നു ഞാനൊരിയ്ക്കലും വിചാരിച്ചിട്ടില്ല.” ജീ എമ്മിന്റെ കുറിപ്പിലേയ്ക്ക് ഉമ്മച്ചൻ ചൂണ്ടി. “ദാ, ഇപ്പൊ ഒക്കെ ക്ലിയറായി. ഇനി ആർക്കു വേണമെങ്കിലും, ഏതു ഫെസ്റ്റിവലിനു വേണമെങ്കിലും അഡ്വാൻസു കൊടുത്തേയ്ക്കാം.”

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

24 Jun 2015

പാലക്കാട്‌ നാളികേര ഉത്പാദക കമ്പനിയുടെ പാം ഫ്രേഷ്‌ വെളിച്ചെണ്ണ വിപണിയിൽ


സിഡിബി ന്യൂസ്‌ ബ്യൂറോ, കൊച്ചി -11

കേരളത്തിൽ ഏറ്റവും മായം കലർത്തി വിൽക്കപ്പെടുന്ന ഭക്ഷ്യ എണ്ണയാണ്‌ വെളിച്ചെണ്ണ. പാം കർണൽ ഓയിൽ മുതൽ പാരഫിൻ, ഫർണസ്‌ ഓയിൽ തുടങ്ങിയവയൊക്കെ  ചേർത്താണ്‌ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നത്‌. കാരണം ഇപ്പോഴത്തെ ഉത്പാദന ചെലവ്‌ വച്ച്‌ നോക്കിയാൽ, 180 രൂപയിൽ കുറച്ച്‌ ഒരു കിലോ വെളിച്ചെണ്ണ വിൽക്കുവാൻ സാധിക്കില്ല. അപ്പോൾ, അതിലും കുറഞ്ഞ വിലയ്ക്ക്‌ വിപണിയിൽ വെളിച്ചെണ്ണ വിലക്കപ്പെടുന്നു എങ്കിൽ അതിൽ വിവിധ തരത്തിലുള്ള മായം കലർന്നിരിക്കുന്നു എന്നു വിശ്വസിച്ചേ മതിയാവൂ. സംസ്ഥാനത്ത്‌ വെളിച്ചെണ്ണയിലെ കലർപ്പ്‌ കണ്ടു പിടിക്കാനുള്ള സംവിധാനങ്ങൾ വളരെ ദുർബലമാണ്‌ എന്നത്‌ ഈ പ്രവണതയ്ക്ക്‌ ആക്കം കൂട്ടുന്നു. ആത്യന്തികമായി ഇത്‌ വെളിച്ചെണ്ണയുടെ വിശ്വാസ്യതയെയും ഒപ്പം ഉപഭോക്താക്കളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും  ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ ഉപഭോക്താക്കൾക്ക്‌ സൾഫറും പുകയും കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി വെളിച്ചെണ്ണ ഉത്പാദനവുമായി രംഗത്ത്‌ ഇറങ്ങിയത്‌. വെർജിൻ വെളിച്ചെണ്ണ പോലെ പരിശുദ്ധവും നിലവാരമുള്ളതുമായ വെളിച്ചെണ്ണയാണ്‌ പ്രത്യേക ഗുണമേ?​‍ാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പാലക്കാട്‌ കമ്പനി ഉത്പാദിപ്പിച്ച്‌ വിപണിയിൽ ഇറക്കിയിരിക്കുന്നത്‌.
നാളികേര സംഭരണം
മുമ്പ്‌, നീരയുടെ വരവിനു മുമ്പ്‌ പാലക്കാട്‌ നാളികേര ഉത്പാദക കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായിരുന്നു നാളികേര സംഭരണവും കൊപ്ര ഉത്പാദനവും. അക്കാലത്ത്‌ നാഫെഡിനു വേണ്ടി പാലക്കാട്‌ കമ്പനി നാളികേരം സംഭരിച്ചിരുന്നു. പിന്നീട്‌ കുറെ നാളത്തേയ്ക്ക്‌ ഇതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. എന്നാൽ കമ്പനിക്കു കീഴിലുള്ള എല്ലാ കർഷകർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ഈ ഏർപ്പാട്‌ കഴിഞ്ഞ ഏതാനും മാസം മുമ്പ്‌ പുനരാരംഭിച്ചു. നെ?​‍ാറ ഫെഡറേഷനെയാണ്‌ ഈ ഉത്തരവാദിത്വം ഏൽപിച്ചതു. ജില്ലയിലെ മികച്ച തെങ്ങിൻ തോപ്പുകളിൽ നിന്നു ശേഖരിക്കുന്ന വിളഞ്ഞു പാകമായ നാളികേരം കൊണ്ടു വന്ന്‌ യാർഡിൽ സംഭരിക്കും. പതിനഞ്ച്‌ ദിവസത്തിനു ശേഷം ഇതിൽ 550 ഗ്രാമിൽ കൂടുതൽ തൂക്കമുള്ളവ തിരഞ്ഞ്‌ മാറ്റി അങ്കമാലിയിലുള്ള ഒരു ഏജൻസി വഴി വിദേശത്തേയ്ക്ക്‌ കയറ്റി അയക്കും. ബാക്കിയുള്ളവ ചകിരി നീക്കി പൊട്ടിച്ച്‌ ആധുനിക  ഡ്രയറിൽ സംസ്കരിച്ച്‌  കൊപ്രയാക്കി, മികച്ച എക്സ്പ്പല്ലർ ഉപയോഗിച്ച്‌  വെളിച്ചെണ്ണയാക്കി, പ്രത്യേകം ബ്രാൻഡ്‌ ചെയ്ത്‌ വിപണനത്തിന്‌ എത്തിച്ചിരിക്കുകയാണ്‌ ഇപ്പോൾ.
വെളിച്ചെണ്ണ ഉത്പാദനവും വിപണനവും
പാലക്കാട്‌ നാളികേര കമ്പനിയുടെ ഉത്പ്പന്നശ്രേണിയിൽ നിന്ന്‌ പാം ഫ്രഷ്‌ എന്ന ബ്രാൻഡിലാണ്‌ വെളിച്ചെണ്ണ വിപണിയിലിറങ്ങിയിരിക്കുന്നത്‌. (പാലക്കാട്‌ കമ്പനിയുടെ നീരയുടെ പേര്‌ പാം ഡ്യൂ എന്നാണ്‌.) കമ്പനി നേരിട്ടു നടത്തുന്ന കോക്കനട്‌ പോയിന്റുകളിലൂടെ  മാത്രമെ നിലവിൽ നീര പോലെ ഈ ബ്രാൻഡഡ്‌ വെളിച്ചെണ്ണയും വിതരണം ചെയ്യുന്നുള്ളു.  ഇപ്പോൾ  ഒരു ലിറ്റർ അളവിലുള്ള കുപ്പികളിലാണ്‌ വിപണനം. ആറു മാസത്തിനുള്ളിൽ 10 മില്ലി മുതൽ 5 കിലോഗ്രാം വരെ വിവിധ അളവുകളിൽ പാംഫ്രഷ്‌ ബ്രാൻഡ്‌ വിപണിയിലിറക്കുമെന്ന്‌ കമ്പനി ചെയർമാൻ വിനോദ്‌ കുമാർ അറിയച്ചു.  വൈകാതെ പൗച്ചുകളിലും പ്ലാസ്റ്റിക്‌ ക്യാനുകളിലും ലഭ്യമാകും.
പാലക്കാട്‌ നാളികേര ഉത്പാദക കമ്പനിക്ക്‌ നിലവിൽ 25 കോക്കനട്ട്‌ പോയിന്റുകളാണ്‌ ഉള്ളത്‌. ഈ വിപണന കേന്ദ്രങ്ങളിൽ പ്രധാനമായും നീരയും നീരയിൽനിന്നുള്ള മൂല്യവർധിത ഉത്പ്പന്നങ്ങളുമാണ്‌ വിൽപന നടത്തുന്നത്‌. എന്നാൽ നീര ആവശ്യപ്പെട്ട്‌ എത്തുന്നവർ കുറഞ്ഞത്‌ 300 രൂപ വരേയ്ക്കുള്ള മറ്റ്‌ നാളികേര ഉത്പ്പന്നങ്ങൾ കൂടി വാങ്ങിയാണ്‌ പോകുന്നത്‌. പാലക്കാട്‌ കമ്പനിയുടെ മുഖ്യ വരുമാന സ്രോതസാണ്‌ ഇപ്പോൾ ഈ കോക്കനട്‌ പോയിന്റുകൾ. വൈകാതെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെല്ലാം കമ്പനി കോക്കനട്‌ പോയിന്റുകൾ ആരംഭിക്കും. ഇവയുടെ എണ്ണം 100 ആയി ഉയർത്തുകയാണ്‌ ലക്ഷ്യം.  ഈ വിൽപന കേന്ദ്രങ്ങളിലൂടെ പൊതു ജനങ്ങൾക്ക്‌ നിലവാരമുള്ളതും ശുദ്ധവുമായ നാളികേര ഉത്പ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ്‌ കമ്പനിയുടെ ഉദ്ദേശ്യം.  അതിന്റെ ആദ്യഘട്ടമായാണ്‌ ഇപ്പോൾ വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയിരിക്കുന്നത്‌.
കമ്പനിയുടെ മുതലമട ഫെഡറേഷന്‌ ദിവസം 40000 നാളികേരം സംസ്കരണ ശേഷിയുള്ള ഒരു ഡ്രയർ സ്വന്തമായി ഉണ്ട്‌. അതി നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡ്രയർ കുറെ നാളായി  ഉപയോഗിക്കാത്ത അവസ്ഥയിലായിരുന്നു. വർഷങ്ങൾക്കു മുമ്പ്‌ നാഫെഡിന്‌ കൊപ്ര സംസ്കരിച്ചു നൽകാനായി നിർമ്മിച്ചതാണിത്‌. ഇതിൽ സൾഫറോ പുകയോ ഉപയോഗിക്കുന്നില്ല. ചിരട്ടയും തേങ്ങവെള്ളത്തിൽ നിന്നുള്ള ബയോഗ്യാസും ഇന്ധനമായി ഉപയോഗിച്ചാണ്‌ ഇത്‌ പ്രവർത്തിപ്പിക്കുന്നത്‌.  ഈ സംവിധാനം പ്രയോജനപ്പെടുത്തിയാണ്‌ ഇപ്പോൾ കമ്പനി വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയിരിക്കുന്നത്‌. വെളിച്ചെണ്ണയുടെ ആവശ്യാർത്ഥം ഇപ്പോൾ പ്രതിദിനം 5000 നാളികേരമാണ്‌ ഈ ഡ്രയറിൽ സംസ്കരിക്കുന്നത്‌. രണ്ടു ഷിഫ്റ്റുകളിലായി എട്ടു ടൺ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു എക്സ്പെല്ലർ യൂണിറ്റും ഇതേ ആവശ്യത്തിനായി കമ്പനി വാടകയ്ക്ക്‌ എടുത്തിട്ടുണ്ട്‌. ഇത്‌ പെരിങ്ങോട്ടു കുറിശിയിലാണ്‌.  എക്സ്പ്പെല്ലർ, ഫിൽറ്റർ, പായ്ക്കിംങ്ങ്‌ യൂണിറ്റുകളാണ്‌ ഇതിലുള്ളത്‌.
വെളിച്ചെണ്ണയുടെ സാമ്പത്തിക ശാസ്ത്രം
ഇപ്പോൾ ഓരോ ബാച്ചിലും അയ്യായിരം നാളികേരമാണ്‌ കമ്പനി വെളിച്ചെണ്ണയാക്കുന്നതെന്ന്‌ കമ്പനി ചെയർമാൻ പി.വിനോദ്കുമാർ പറഞ്ഞു.  അയ്യായിരം നാളികേരം എന്നാൽ ശരാശരി രണ്ടര ടൺ തൂക്കം വരും. ഇത്‌ കൊപ്രയാക്കുമ്പോൾ 30 ശതമാനം കൊപ്ര ലഭിക്കും. ( ഏകദേശം 675 കിലോ). ഇതിൽ നിന്ന്‌ 60 ശതമാനം വെളിച്ചെണ്ണ ലഭിക്കും. അതായത്‌ 400 ലീറ്റർ (ഏകദേശം 375 കിലോ ഗ്രാം). നല്ല നാളികേരം മാത്രം കൊപ്രയാക്കുന്നതു കൊണ്ടാണ്‌  ഇത്രയും എണ്ണ ലഭിക്കുന്നത്‌.  ലളിതമായി പറഞ്ഞാൽ ഒരു കിലോഗ്രാം നാളികേരം സംസ്കരിച്ചാൽ 270 ഗ്രാം കൊപ്ര ലഭിക്കും. 270 ഗ്രാം കൊപ്രയിൽ നിന്ന്‌ 60 ശതമാനം വെളിച്ചെണ്ണ ലഭിക്കുന്നു. അതായത്‌ ഒരു കിലോഗ്രാം നാളികേരത്തിൽ നിന്ന്‌ 150 ഗ്രാം വെളിച്ചെണ്ണ. ഒരു കിലോ പച്ച നാളികേരത്തിന്‌ 30 രൂപയാണ്‌ മാർക്കറ്റ്‌ വില. ആ വിലയ്ക്ക്‌ നാളികേരം വാങ്ങി സംസ്കരിച്ച്‌, വെളിച്ചെണ്ണ ഉത്പാദിപ്പിച്ച്‌  വിൽക്കുമ്പോൾ എങ്ങനെ കണക്കു കൂട്ടിയാലും കിലോഗ്രാമിന്‌ 180 രൂപ ചെലവാകുന്നു. അതായത്‌ 30 രൂപയുടെ ആറ്‌ ഇരട്ടി = 180  രൂപ. ഇതിനൊപ്പം പത്തു ശതമാനം മാർജിൻ  ചേർത്താൽ 198 രൂപ. 30 ശതമാനം കൂടി കൂട്ടിയാലേ എന്തെങ്കിലും ലാഭമുണ്ടാവുകയുള്ളു. കൂടാതെ പായ്ക്കിംങ്ങ്‌ ചാർജ്‌, ഹാൻഡിലിംങ്ങ്‌ ചാർജ്‌ തുടങ്ങിയവ കൂടി വിലയിൽ കണക്കാക്കണം. അങ്ങനെ നോക്കിയാൽ നല്ല വെളിച്ചെണ്ണയുടെ വില നമ്മെ അത്ഭുതപ്പെടുത്തും. കർഷകരിൽ നിന്ന്‌ നല്ല വില നൽകി നാളികേരം വാങ്ങി വെളിച്ചണ്ണ ഉത്പാദിപ്പിച്ച്‌, മായം ചേർക്കാതെ വിൽക്കണമെങ്കിൽ ഇത്രയെങ്കിലും വില ലഭിക്കണം. പക്ഷെ കിലോയ്ക്ക്‌ വെറും 70 രൂപ വിലയുള്ള പാം ഓയിലുമായിട്ടാണ്‌ വിപണിയിൽ  വെളിച്ചെണ്ണ  മത്സരിക്കുന്നത്‌ എന്ന്‌ ഓർമ്മിക്കണം. അപ്പോൾ ഇത്ര വില നൽകി ആരാണ്‌ നല്ല വെളിച്ചെണ്ണ വാങ്ങുക. ഇത്രയെങ്കിലും വില താഴ്ത്തി വിൽക്കാൻ സാധിക്കുന്നതു തന്നെ, കൊപ്ര എടുത്ത ശേഷം ഉപേക്ഷിക്കുന്ന ചിരട്ട വിൽക്കുന്നതുകൊണ്ടാണ്‌. ചിരട്ടയ്ക്ക്‌ കിലോഗ്രാമിന്‌ 10 രൂപ വച്ച്‌ കിട്ടും. ഒരു ചെലവുമില്ല. എന്നാലും ലീറ്ററിന്‌ 210 രൂപയ്ക്കാണ്‌ പാം ഫ്രഷ്‌ വെളിച്ചെണ്ണ വിൽക്കുന്നത്‌ -  വിനോദ്കുമാർ വെളിച്ചെണ്ണ നിർമാണത്തിന്റെ ലാഭ നഷ്ടക്കണക്കുകൾ നിരത്തി.
എക്സ്പെല്ലറിൽ നിന്ന്‌  ആദ്യ പ്രസിങ്ങിൽ ലഭിക്കുന്നത്‌ ഫസ്റ്റ്‌ ക്വാളിറ്റി എണ്ണയാണ്‌. ഇതിന്‌ ഫ്രഷ്‌ കട്‌ എന്നു പറയും  രണ്ടാമത്തെ പ്രസിങ്ങിൽ ലഭിക്കുന്ന എണ്ണയാണ്‌ പാം ഫ്രഷ്‌ എന്ന ബ്രാൻഡിൽ പാചക ആവശ്യത്തിനായി കമ്പനി ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്‌.  മൂന്നാമത്തെ പ്രസിങ്ങിൽ കൊപ്ര ചൂടാകുകയും എണ്ണയുടെ നിലവാരം കുറയുകയും ചെയ്യും. നിലവിൽ വിപണിയിൽ ലഭിക്കുന്ന പല വെളിച്ചെണ്ണകളെയും അപേക്ഷിച്ച്‌ മികച്ച ഗുണനിലവാരമുള്ളതാണെങ്കിലും ഫിൽറ്ററിങ്ങിനു ശേഷമുള്ളതാകയാൽ ഇത്‌ സോപ്പ്‌ നിർമ്മാണത്തിനായി മാറ്റുന്നു. ഇതിനു  ലീറ്ററിന്‌ 40 -50 രൂപയാണ്‌ വില.
കമ്പനി ഉത്പാദിപ്പിക്കുന്ന ഫ്രഷ്കട്‌ വെളിച്ചെണ്ണയും വെർജിൻ കോക്കനട്‌ ഓയിലും തമ്മിൽ യഥാർത്ഥത്തിൽ വലിയ മാറ്റം ഇല്ല.  ഫ്രഷ്കട്ടിൽ  സ്വതന്ത്ര കൊഴുപ്പ്‌ അമ്ലത്തിന്റെ അളവ്‌ 0.1 നു താഴെയായിരിക്കും. അതുകൊണ്ട്‌ ഇത്‌ പൊതു വിപണിയിൽ വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. ഔഷധങ്ങൾ നിർമ്മിക്കുന്നതിന്‌  ഫ്രഷ്കട്‌ ലീറ്ററിന്‌ 350 രൂപ നിരക്കിൽ വിവിധ ആയൂർവേദ സ്ഥാപനങ്ങൾക്ക്‌ നൽകാൻ കമ്പനി ധാരണയിൽ എത്തിക്കഴിഞ്ഞു. മൂന്നാം തരം എണ്ണയും സോപ്പു നിർമ്മാണത്തിനു  പുറത്ത്‌ നൽകാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വിവിധ മൈക്രോ എന്റർപ്രൈസിൽ ഒരെണ്ണം ഈ വെളിച്ചെണ്ണ ഉപയോഗിച്ച്‌ വൈകാതെ ശുദ്ധമായ സോപ്പു നിർമ്മാണം ആരംഭിക്കും.
ഇതു കൂടാതെ മുറിവെണ്ണ പോലെ നാട്ടുവൈദ്യത്തിലെ ചില യോഗവിധിപ്രകാരം മൈഗ്രെയിന്‌ (കലശലായ തലവേദന) ഒരു സിദ്ധൗഷധം തയാറാക്കി  ചെറിയ ശാഷുകളിലാക്കി വിൽപന നടത്താനും കമ്പനി ഉദ്ദേശിക്കുന്നു. പാലക്കാടിനു സമീപമുള്ള ഒരു പാരമ്പര്യ വൈദ്യനാണ്‌ കമ്പനിക്കു വേണ്ടി ഇതു തയാറാക്കുന്നത്‌. ഈ ഔഷധത്തിനുള്ള എണ്ണയും കമ്പനിയുടേതായിരിക്കും. മായം കലരാത്ത വെളിച്ചെണ്ണ ഉണ്ടെങ്കിലേ ഇത്തരം മരുന്നുകൾ തയാറാക്കാനാവൂ. ഇതും കമ്പനിയുടെ ഒരു മൈക്രോ എന്റർപ്രൈസ്‌ ആയിരിക്കും. 
തേങ്ങയിൽ നിന്ന്‌ ബർഫി , വെളിച്ചെണ്ണയെടുത്ത ശേഷമുള്ള പിണ്ണാക്കിൽ നിന്ന്‌ കുക്കീസ്‌, പുളിച്ചു പോകുന്ന നീരയിൽ നിന്ന്‌ ഓർഗാനിക്‌ യീസ്റ്റ്‌ തുടങ്ങി ഇരുപതിലധികം  മൈക്രോ എന്റർപ്രൈസസുകളാണ്‌ കമ്പനി വൈകാതെ ആരംഭിക്കാൻ പോകുന്നത്‌.
നല്ല കൊപ്ര = നല്ല വെളിച്ചെണ്ണ

മികച്ച വെളിച്ചെണ്ണ നിർമ്മിക്കുന്നതിനുള്ള പ്രധാന മുന്നൊരുക്കം ഗുണനിലവാരമുള്ള കൊപ്ര സംഭരിക്കലാണ്‌. കൊപ്ര നിലവാരമില്ലാത്തത്താകുമ്പോഴാണ്‌ എണ്ണ കേടാകുന്നത്‌. ഇതിന്‌ നാടൻ ഭാഷയിൽ എണ്ണ കനയ്ക്കുക അല്ലെങ്കിൽ കാറുക എന്നൊക്കെ പറയും.  അതുകൊണ്ട്‌, നല്ല വെളിച്ചെണ്ണ ലഭിക്കുന്നതിന്‌ കൊപ്രയുടെ ഗുണ നിലവാരം ഉറപ്പാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. നിലവാരമുള്ള കൊപ്ര എന്നു പറയുമ്പോൾ അൽപം പോലും ഈർപ്പം ഇല്ലാത്ത കൊപ്ര. ഇതിനായി നാളികേരം ഉടച്ചു കഴിഞ്ഞാലുടൻ തേങ്ങമുറികൾ കമഴ്ത്തി വച്ച്‌ ഉണങ്ങണം. തേങ്ങമുറികളിൽ നിന്ന്‌ 50 ശതമാനം ഇർപ്പം വിട്ടു പോകുമ്പോഴാണ്‌ ചിരട്ടയിൽ നിന്ന്‌ കൊപ്ര ഇളകി പോരുന്നത്‌. തേങ്ങവെള്ളം പൂപ്പലുകൾക്ക്‌ വളരെ ഇഷ്ടപ്പെട്ട മാധ്യമം ആകയാൽ തേങ്ങയ്ക്കുള്ളിൽ അൽപമെങ്കിലും ഈർപ്പം അവശേഷിച്ചാൽ അതു മതി പൂപ്പൽ വളരാൻ. പരമ്പാഗത കൊപ്ര കച്ചവടക്കാർ ഇതിനു ചില മാർഗ്ഗങ്ങൾ അവലംബിക്കും. ഗന്ധകം ചേർത്ത്‌ പുകയടിപ്പിക്കും. അപ്പോൾ നല്ല നിറവും കിട്ടും. പക്ഷെ ഇത്‌ അപകടകരവും ആരോഗ്യത്തിന്‌ ഹാനികരവുമാണ്‌. ചിലർ കൊപ്ര അട്ടികളിൽ നാളികേരം നിരത്തി നേരിട്ട്‌ പുക അടിപ്പിക്കും. എന്നാലും പൂപ്പൽ ബാധ പൂർണമായും മാറുകയില്ല. മാത്രവുമല്ല കൊപ്രയുടെ നിറം മങ്ങുകയും ചെയ്യും. ഇത്‌ എണ്ണയുടെ ഗുണനിലവാരത്തെ ബാധിക്കും. മൂന്നാമത്‌ ഒരു കൂട്ടർ വിവിധ തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കും. ഇതും പാടില്ലാത്തത്താണ്‌.
പാലക്കാട്‌ കമ്പനിയുടെ ഡ്രയറിൽ  നാളികേരം സംസ്കരിക്കുമ്പോൾ, 12 മണിക്കൂർ കൊണ്ട്‌ 50 ശതമാനം ഈർപ്പം മാറ്റാൻ സാധിക്കും. അതോടെ കൊപ്ര സുരക്ഷിതമായി. വീണ്ടും 24 മണിക്കൂർ ചൂട്‌ നൽകണം. അത്‌ നാലു മണിക്കൂർ ഇടവിട്ട്‌ വേണം.  തണുക്കുമ്പോൾ കൊപ്രയുടെ ഉള്ളിലുള്ള ഈർപ്പം പുറത്തേയ്ക്ക്‌ വരും. അപ്പോൾ ചൂട്‌ നൽകി അതിനെ നീക്കം ചെയ്യണം. ഇങ്ങനെ ആറു തവണ തണുപ്പും ചൂടും മാറിമാറി നൽകി കൊപ്രയുടെ സംസ്കരണം പൂർണമാക്കാം.  ഇത്തരത്തിൽ സംസ്കരിച്ച കൊപ്രയിൽ നിന്നു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക്‌ വെർജിൻ കോക്കനട്‌ ഓയിലിന്റെ ഗുണനിലവാരം ഉണ്ടാവും. ഈ ഗുണങ്ങളുള്ള വെളിച്ചെണ്ണയാണ്‌ പാലക്കാട്‌ കമ്പനി ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്‌.
സാധാരണ ഒൻപതാം മാസം മുതലാണ്‌ നാളികേരത്തിൽ എണ്ണ നിക്ഷേപം  തുടങ്ങുന്നത്‌. അതുകൊണ്ട്‌  പത്തു മാസമായ നാളികേരമാണ്‌ അരയ്ക്കാൻ ഏറ്റവും യോജിച്ചതു. നാളികേരം വിളവെടുത്തു കഴിഞ്ഞ്‌ വെട്ടുമ്പോൾ 100 നു പത്തു തേങ്ങ എങ്കിലും  മോശമായിരിക്കും. ഇതു പല തരത്തിലാവാം. പാകമാകാത്തവ, കേടായവ,  കരിക്ക്‌ പ്രായമുള്ളവ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ ഉണ്ടാവും.  ഇതെല്ലാം തുടക്കത്തിൽ തന്നെ തിരഞ്ഞ്‌ മാറ്റും.  അങ്ങനെ പ്രാഥമിക ഘട്ട തെരച്ചിൽ കഴിഞ്ഞശേഷമാണ്‌ നാളികേരം ഉടച്ച്‌ ഡ്രയറിലേയ്ക്കു മാറ്റുന്നത്‌. പാലക്കാട്‌  കമ്പനിയുടെ കീഴിലുള്ള നെ?​‍ാറ ഫെഡറേഷനാണ്‌ ഇപ്പോൾ വെളിച്ചെണ്ണ ഉത്പാദനത്തിന്റെ ചുമതല.  
വിവരങ്ങൾക്ക്‌ കടപ്പാട്‌ : നെ?​‍ാറ ഫെഡറേഷൻ പ്രസിഡന്റ്‌  പത്മനാഭൻ:  ഫോൺ - 9946565100.  തയാറാക്കിയത്‌: ആബെ ജേക്കബ്‌

23 May 2015

രണ്ടു കവിതകൾ




dr.k.g.balakrishnan
-----------------------------------------------------
------------------------------------------------------

The Seeker, the Seeking,
The Sought;
The Seer, the Seeing,
The Sight;
The Thinker, the Thinking,
The Thought;
The Great Triad- Thriputi;
The Lotus;
The unique Console;
Of Bharatheeyachintha-
The Great Thought of Bharatham-
The Ancient Land.

The Rishi;
The Explorer;
The Tiller;
To the astonishing secrets;
Enjoyed the happiness;
Of the Thought;
The Knowledge Ultimate;
Of the Oneness bright;
And paved;
The Path;
To the Sanctum Sanctorum.

Me the Poet
Singing;
To sip the Ambrosia-
Like the bee
Humming;
To kiss the fragrance
Like the breeze;
Breezing.
----- ------ ---

കിളി ചിലയ്ക്കുന്നു:
ഷെയ്ക്സ്പിയർ പറഞ്ഞത്
------------------------------

------------------

എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
"ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്."

കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.

ഇര തേടി ?
നേരമെന്ന നുണയുടെ
നേര് തേടി ?
ഉദയസൂര്യന്റെ
അരികിലേക്ക്‌,
അരുണിമയുടെ
മധുരം തേടി ?

പൂ വിരിയുന്നതിന്റെ
സാരം തേടി ?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി ?

കിനാവിന്റെ
നിറം തേടി ?
മണം തേടി ?

നിമിഷത്തിന്റെ
നൈർമല്യം തേടി ?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി ?

ഇളംകാറ്റിന്റെ
കുളിര് തേടി ?
ആകാശത്തിന്റെ
അറ്റം തേടി ?

അറിവ് തേടി ?

അറിവിന്റെ
മറുപുറം തേടി ?
കരളിലെ  നൊമ്പരത്തിന്റെ
ഉറവിടം തേടി ?

ആശ്വാസത്തിൻറെ
തലോടൽ തേടി ?

ജീവിതത്തിന്റെ
അതിര് തേടി ?

മഴയുടെ
ആരവം തേടി ?

മാമലയുടെ
എകരം തേടി ?

പുല്ലാംകുഴലിന്റെ
പാട്ട് തേടി ?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി ?

കണ്ണുകളുടെ കറുപ്പ് തേടി ?
സത്യത്തിന്റെ വെണ്മ തേടി ?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി ?
അനുരാഗത്തിന്റെ തണൽ തേടി ?

നാളയെത്തേടി ?

കിളി ചിലക്കുന്നു :
ഷേക്സ്പിയർ പറഞ്ഞത്.








--------------

22 Apr 2015

ചിരട്ടയിൽ നിന്ന്‌ ഉത്തേജിത കരി


രോഹിണി പെരുമാൾ
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റഡ്‌ ലിമിറ്റഡ്‌, കാങ്കയം, തമിഴ്‌നാട്‌

ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായ ഇന്ത്യയാണ്‌ അതിനാൽതന്നെ ഏറ്റവും ഗുണമേന്മയുള്ള ചിരട്ടയുടെയും ഉത്പദകർ. ഇവിടെ നാളികേര മേഖലയിൽ നിന്നു ലഭിക്കുന്ന നല്ല കട്ടിയുള്ള ചിരട്ടയിൽ നിന്നാണ്‌ ഉത്തേജിത കരി നിർമ്മിക്കുന്നത്‌. ചിരട്ട കൂടാതെ തടി, കൽക്കരി, പെട്രോളിയം അവക്ഷിപ്തങ്ങൾ എന്നിവയും ഉത്തോജിത കരിയുടെ വിവിധ സ്രോതസുകളാണ്‌.
ചിരട്ടയിൽ നിന്നുള്ള ഉത്തേജിത കരിയാണ്‌ വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ പ്രിയമുള്ള ശുദ്ധീകരണ മാധ്യമം. കാരണം അതിന്റെ സുഷിരകരി കണികയുടെ വലിപ്പം അളക്കുന്ന മാനം) ഘടന അതിസൂക്ഷ്മമാണ്‌. മറ്റു സ്രോതസുകളിൽ നിന്നു ലഭിക്കുന്ന ഉത്തേജിത കരിയുടെ കണികകൾക്ക്‌ വലിപ്പം കൂടുതലാണ്‌. അതിനാൽ അധിശോഷണ പ്രക്രിയയിൽ അവയ്ക്ക്‌ വലിയ പങ്കില്ല താനും. ചിരട്ടയ്ക്കാകട്ടെ ഈ അമൂല്യമായ ഉപയോഗമല്ലെങ്കിൽ ഒരു പ്രയോജനവുമില്ല താനും.
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്ടർമാർ ആദ്യം ശ്രദ്ധിച്ചതു ദക്ഷിണേന്ത്യയിലെ മികച്ച നാളികേര ഉത്പാദന മേഖലയിൽ നിന്നുള്ള ചിരട്ടയുടെ വൻ ലഭ്യതയാണ്‌. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റഡ്‌ ലിമിറ്റഡിന്‌ 15  വർഷത്തെ വിശ്വാസ്യതയും പാരമ്പര്യവുമുണ്ടായിരുന്നു. അനുഭവസമ്പത്തുള്ള വ്യവസായ പങ്കാളികളും തൊഴിലാളികളും ഉണ്ടായിരുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഞങ്ങളുടെ 100 ശതമാനവും ആവശ്യത്തിനു വേണ്ട ഉത്തേജിത കരി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്‌ യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡ്‌. ഗ്രീൻ കാർബൺ  എന്ന പേരിലുള്ള ഉത്തേജിത കരി നിർമാണത്തിന്റെ ഗുണ നിയന്ത്രണം ചിരട്ട തെരഞ്ഞെടുക്കുന്നതു മുതൽ ആരംഭിക്കുന്നു.
പ്രകൃതിയുടെ സമ്മാനം
ഉത്തേജിത കരി നിർമ്മാണത്തിന്‌ ഏറ്റവും യോജിച്ചതാണ്‌ ഇന്ത്യയിലെ നാളികേരത്തിന്റെ ചിരട്ട. കാരണം 95 ശതമാനം ദൃഢതയുള്ളതിനാൽ സംസ്കരണ പ്രക്രിയയിൽ ചൂട്‌ ഏറ്റവും താങ്ങുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. മറ്റൊരു പ്രത്യേകത, വളരെ കുറഞ്ഞ അളവിലുള്ള ചാരം മാത്രമെ ഇതിൽ ഉണ്ടാകുന്നുള്ളു. സൾഫറിന്റെ അളവ്‌ ഇതിൽ കുറവായതിനാൽ വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
പ്രകൃതിദത്ത ശുദ്ധീകരണ മാധ്യമം
ഉത്തേജിത കരിയുടെ ഏറ്റവും പ്രധാന ഉപയോഗം ട്രീറ്റ്‌മന്റ്‌ പ്ലാന്റുകളിൽ കുടിവെള്ളത്തിന്റെ ശുദ്ധീകരണമാണ്‌. കൂടാതെ ഔഷധങ്ങളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യൽ, സായുധസേനയ്ക്ക്‌ കവചം, സ്വർണത്തിന്റെ ശുദ്ധീകരണം, മുഖ കവചങ്ങൾ, സൗന്ദര്യസംവർധക പദാർത്ഥങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം എന്നിവയ്ക്കും ഉത്തേജിത കരി അസംസ്കൃത വസ്തുവാണ്‌.
ഇത്രയധികം ഉപയോഗം ചിരട്ടയ്ക്ക്‌ ഉള്ളപ്പോഴും നമ്മുടെ നാട്ടിൻപുറങ്ങളിലെ വീടുകളിൽ ഇത്‌ വെറുതെ പുറത്തേയ്ക്ക്‌ വലിച്ചെറിഞ്ഞു കളയുന്നു എന്നത്‌ ദുഃഖകരമായ സത്യമാണ്‌. ഇത്തരത്തിൽ ഉപയോഗ ശൂന്യമായി ഉപേക്ഷിക്കുന്ന ചിരട്ടയത്രയും സംഭരിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടായാൽ നമുക്ക്‌ വേണ്ടത്ര അസംസ്കൃത വസ്തു വലിയ ചെലവു കൂടാതെ ലഭിക്കും. ഇപ്പോൾ നാം ഉത്തേജിത കരി ഉത്പാദിപ്പിച്ച്‌ കയറ്റി അയക്കുന്നുണ്ട്‌. 
യുണൈറ്റഡ്‌ കാർബൺ പ്രൈവറ്റ്‌ ലിമിറ്റഡിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഈ വ്യവസായത്തെ ഏറ്റവും സഹായിച്ചതു നാളികേര വികസന ബോർഡും അതിന്റെ ടെക്നോളജി മിഷനും ആണ്‌. ഞങ്ങളുടെ വളർച്ചയുടെ പാതയിലെ ഏറ്റവും വലിയ പ്രോത്സാഹനം നാളികേര വികസന ബോർഡ്‌ നൽകിയ സഹായങ്ങളാണ്‌. ബാങ്കുകൾ വായ്പ നൽകി, ബോർഡ്‌ കൃത്യ സമയത്ത്‌ സബ്സിഡി അനുവദിച്ചു. ഇന്ന്‌ ഞങ്ങൾ എവിടെ എത്തി നിൽക്കുന്നുവോ അതിനെല്ലാം ഈ സ്ഥാപനങ്ങളോട്‌ കടപ്പെട്ടിരിക്കുന്നു.

11 Mar 2015

സത്യത്തിന്റെ ആവിഷ്കാരം


എം.തോമസ്മാത്യു
    ദേശാഭിമാനവും ദേശഭക്തിയും ഏതു ജനതയുടെയും മനോഘടനയുടെ ഭാഗമായിരിക്കും, ഭാഗമായിരിക്കുകയും വേണം. അനേകകാലം അടിമത്തത്തിൽ അകപ്പെട്ടിരുന്ന ജനതയുടെ ഉയിർത്തെഴുന്നേൽപുതന്നെ പൗരാണിക പാരമ്പര്യത്തിലുള്ള വിശ്വാസത്തെയും അഭിമാനത്തെയും ഉത്തേജിപ്പിച്ചു കൊണ്ടാണല്ലോ. "പൗരാണികത്വമെൻ പൈതൃക സ്വത്തല്ലേ..." എന്ന്‌ നമ്മുടെ ദേശീയ കവി പാടിയത്‌ ഓർമ്മയില്ലേ? സാരേ ജംഹസച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ... എന്ന ഇക്ബാൽ ഗീതം ഇന്നും ഒരുതരം ലഹരിയോടു കൂടിയാണ്‌ നമ്മൾ കേൾക്കുന്നത്‌. ഇതെല്ലാം ശരി തന്നെ; നല്ലതുമാണ്‌.
    എന്നാൽ, പൈതൃകത്തിലെ അട്ടിപ്പേറുകളെല്ലാം പവിത്രവും ദൈവീകവുമാണ്‌, അതിൽ ഒന്നിന്റെയെങ്കിലും നേരെ വിമർശനബുദ്ധിയോടെ നോക്കുന്നത്‌ ദേശവിരുദ്ധമാണ്‌, അങ്ങനെ ചെയ്യുന്നവനെ കാച്ചിക്കളയണം, ജീവിക്കാൻ വിടരുത്‌ എന്ന മനോഭാവം ആപത്തുണ്ടാക്കുന്നതാണ്‌. ദേശാഭിമാനത്തെയും വർഗ്ഗാഭിമാനത്തെയും മൂലധനമാക്കിക്കൊണ്ടാണ്‌ ഫാസിസം കുറെക്കാലത്തേക്കെങ്കിലും വിജയം ആഘോഷിച്ചതു. ദേശീയ ബോധത്തിന്‌ ഫാസിസത്തിലേക്ക്‌ ഒരു ചായ്‌വ്‌ ഉണ്ടാകാൻ എളുപ്പമാണ്‌. അത്‌ പരിധിവിട്ടാൽ വിനാശകരവും ഹിംസാത്മകവും ആയിത്തീരും. രണ്ടു തരത്തിലാണ്‌ ഇത്‌ പ്രവർത്തിക്കുക. നമ്മുടേതായ എന്തും, പണ്ടത്തേക്ക്‌ വിശേഷിച്ചും, മറ്റാരുടേതിനേക്കാളും ശ്രേഷ്ഠമാണ്‌ എന്ന വിചാരം കരുത്ത്‌ ഇളക്കാൻ സാധ്യമല്ലാത്തതുപോലെ ഉറയ്ക്കും. തിരുത്തലും പരിഷ്ക്കരിക്കലും വേണ്ടതായി പലതും ഉണ്ടെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ അവരെ ഉന്മൂലനം ചെയ്തേ അടങ്ങൂ എന്ന വാശി വിസ്ഫോടക ശക്തിയോടെ പ്രവർത്തിക്കാൻ തുടങ്ങും. ഇതിനോടൊപ്പം വരുന്ന മറ്റൊന്ന്‌ അന്യസംസ്കൃതികളെയെല്ലാം പുച്ഛത്തോടും അസഹിഷ്ണുതയോടും നോക്കാനുള്ള പ്രവണതയാണ്‌. മൊത്തത്തിൽ വിമർശന ബുദ്ധിയെ പ്രതിരോധിക്കുക എന്നതാണ്‌ ഫലം.
    നിർഭാഗ്യവശാൽ, ഈ പ്രവണതകൾ നമ്മുടെ രാജ്യത്ത്‌ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഹൃദയച്ചുരുക്കം കൊണ്ട്‌ ലാഭമുണ്ടാക്കാൻ കഴിയുമെന്ന്‌ അധികാരക്കമ്പോളത്തിലെ ഹുണ്ടികക്കാർ മനസ്സിലാക്കിയതോടെ കളി ഏറെ വഷളായിത്തീർന്നിരിക്കുന്നു. പണ്ട്‌ നമുക്കില്ലാത്ത എന്തുണ്ട്‌ പുതിയ ലോകത്തിൽ എന്ന്‌ ശാസ്ത്രജ്ഞന്മാർ പോലും ചോദിക്കുന്ന അവസ്ഥ എത്രമാത്രം പരിഹാസ്യമാണ്‌. ഏതു ഉപദർശനത്തെയും ഏതു കണ്ടുപിടുത്തത്തെയും ഏതെങ്കിലുമൊരു സംസ്കൃതശ്ലോകത്തിൽ ആലേഖനം ചെയ്ത സത്യമായിട്ടല്ലാതെ ഇക്കൂട്ടർ കാണുന്നില്ല. ഏതുതരം വിമാനവും നിർമ്മിച്ചു പറപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഭാരതത്തിൽ പണ്ടേ വശമായിരുന്നു, അത്‌ ഉപയോഗിച്ച്‌ വിമാനങ്ങൾ നമ്മൾ പറത്തിയിരുന്നു എന്ന്‌ ഏതോ ചില ശ്ലോകങ്ങളുടെ ബലത്തിൽ അവകാശപ്പെടാൻ ചിലർ ശ്രമിച്ചതു അടുത്ത നാളുകളിൽ നാം കണ്ടല്ലോ. ആ പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഒരു വിമാനം ഉണ്ടാക്കി കാണിച്ചിട്ടാകേണ്ടിയിരുന്നു ഈ അവകാശവാദം എന്ന പ്രാഥമിക ചിന്തപോലും ശാസ്ത്രജ്ഞന്മാർ എന്ന്‌ വിളിക്കപ്പെടുന്ന ഈ വിദ്വാന്മാർക്ക്‌ ഉണ്ടായില്ല. നവീനശാസ്ത്രത്തിന്റെ ഏത്‌ കണ്ടെത്തലിന്റെയും മുമ്പിലേക്ക്‌ ശ്ലോകങ്ങളുമായി എത്തുന്ന രീതി കുറെക്കാലമായി ഉണ്ട്‌. നാളെ എന്തെങ്കിലും കണ്ടുപിടിച്ചേക്കാവുന്ന ഒരു സത്യത്തെ ഏതെങ്കിലും സൂത്രവാക്യത്തിന്റെയോ ശ്ലോകങ്ങളുടെയോ ബലത്തിൽ മുൻകൂർ പ്രവചിക്കാനുള്ള തന്റേടം ഉണ്ടാകുംവരെ ഇത്തരം ഉദീരണങ്ങൾ പരിഹാസ്യമായിത്തന്നെ കണക്കാക്കപ്പെടും.
    പക്ഷേ, ഈ തമാശകളിൽ നിൽക്കുന്നില്ല കാര്യങ്ങൾ. ഇന്നലത്തെ എന്തിനെയെങ്കിലും വിമർശനാത്മകമായി സമീപിക്കാൻ തുനിയുന്നവരുടെ നേരെ ചാടി വീഴാൻ ഒരുങ്ങി സംഘാഹന്ത ദംഷ്ട്രങ്ങളുമായി പതുങ്ങിയിരിക്കുന്നു എന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഇതാ, അടുത്ത ദിവസങ്ങളിൽ ആളിക്കത്തിയ ഹിംസാത്മകത ഒരു നോവലിസ്റ്റിനെക്കൊണ്ട് ഇനി താൻ യാതൊന്നും എഴുതുകയില്ല എന്ന്‌ പ്രതിജ്ഞയെടുപ്പിക്കുന്ന നിലയിൽ എത്തുകയുണ്ടായി. മതവികാരവും ഒപ്പം ദേശവികാരവും വ്രണപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ്‌. ഇന്ത്യയിലെ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലെ ആചാരവിശേഷങ്ങളിൽ ചിലതിന്‌ ആധുനിക ധർമ്മപത്തീ സങ്കൽപത്തോടു പൊരുത്തമില്ല എന്നേ ആ നോവലിസ്റ്റു സൂചിപ്പിക്കുന്നുള്ളൂ. മണ്ണാപ്പേടിയും പുലപ്പേടിയും ഒരു കാലത്ത്‌ കേരളത്തിൽ ഉണ്ടായിരുന്നു എന്ന്‌ ചരിത്രമാണ്‌ പറഞ്ഞത്‌; പരശുരാമക്ഷേത്രത്തിലെ പാതിവൃത്യ സങ്കൽപത്തിന്റെ സ്വരൂപം വരച്ചതു മതനിഷ്ഠയുടെ പരികർമ്മികൾ തന്നെയാണ്‌. മനുഷ്യനെ കൊല്ലാനും ദേവാലയങ്ങൾ പൊളിക്കാനും സാഹിത്യം നിരോധിക്കാനും എടുത്തു പിടിക്കുന്ന ആയുധങ്ങൾ സംസ്കാരത്തിന്റെയും വിശുദ്ധമായ മതചിന്തയുടെയും ചിഹ്നങ്ങൾ വഹിക്കുന്നത്‌ ആപത്തു തന്നെയാണ്‌.
    ഈ വികാരങ്ങൾ രാഷ്ട്രീയ നേതാക്കൾക്കുള്ള പരിരക്ഷ കൂടി ആകണമെന്ന്‌ ചിലർ ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ട്‌. മഹാത്മാഗാന്ധി വിമർശനത്തിന്‌ അതീതനായിരിക്കണമെന്ന്‌ ഗാന്ധിഭക്തന്മാർക്കു തോന്നാം; തോന്നിയിട്ടുണ്ട്‌. നെഹ്‌റു കുടുംബത്തിൽ ആരും വിമർശിക്കപ്പെടരുതെന്നാണ്‌ ഒരു വിഭാഗത്തിന്റെ ശാഠ്യം. അമൃതാപ്രീതത്തിന്റെ ഒരു കൃതിയിൽ ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ കാണുന്ന ഒരു പരാമർശം അവരുടെ ഭക്തന്മാർക്ക്‌ പ്രീതികരമല്ല അതുകൊണ്ട്‌ അത്‌ തിരസ്കരിക്കപ്പെടണം എന്ന്‌ സാഹിത്യ അക്കാദമിയിൽ സമ്മർദ്ദമുണ്ടായി. സോണിയാഗാന്ധിയെക്കുറിച്ചാണെന്നു സംശയിക്കപ്പെടുന്ന ഒരു ഗ്രന്ഥം ഇന്ത്യയിൽ വിൽക്കപ്പെടുന്നതിനെക്കുറിച്ചു
ള്ള ചർച്ചകൾ ചൂടുപിടിച്ചു വരുന്നു!!
    സന്നി മൂർച്ഛിച്ച സംഘാഹന്ത (collective ego)പേപ്പട്ടിയെക്കാൾ ഭയപ്പെടേണ്ട വസ്തുവാണ്‌. വിശ്വാസത്തിന്റെയും ദേശീയതയുടെയും രാഷ്ട്രീയത്തിന്റെയും വേഷമണിഞ്ഞ്‌ അതു പ്രത്യക്ഷപ്പെടുന്നു. പഠനത്തെയും വിശകലനത്തെയും വിലയിരുത്തലിനെയും അത്‌ ഭയപ്പെടുന്നു. ഭ്രാന്തമായ ശക്തി പ്രയോഗിച്ച്‌ അവയെ അടിച്ചമർത്താൻ അത്‌ ശ്രമിക്കുന്നു. പക്ഷേ, മനുഷ്യന്റെ ചിന്തയേയും അന്വേഷണത്തെയും തടയാൻ യാതൊരു ആസുരശക്തിക്കും കഴിയുകയില്ല എന്ന സത്യം അവർ അറിയുന്നില്ല. സത്യത്തിന്റെ ആവിഷ്ക്കാരം കൊള്ളൽ കൊട്ടുംകുരവയുമായിട്ടല്ല സംഭവിച്ചിട്ടുള്ളത്‌. തീക്ഷ്ണമായ എതിർപ്പുകളെയും ഭീഷണിയേയും അതിജീവിച്ചാണ്‌ സത്യം പ്രകാശം കണ്ടത്‌. ആ അന്വേഷണം അവിരാമമായി നടക്കണം. അഭിമാനം അഹങ്കാരമല്ല എന്ന്‌ അറിയാനുള്ള വിവേകം സഹിഷ്ണുതയ്ക്ക്‌ വഴി തെളിക്കും. സംസ്കാരത്തിന്റെ വഴി അതാണെന്ന്‌ അറിയുന്നതാണ്‌ എല്ലാവർക്കും നല്ലത്‌.

21 Feb 2015

വൃദ്ധ മന്ദിരം,Rag Pickers



                                                                                                
 സലോമി ജോൺ വൽസൻ

ജീർണിച്ചുറഞ്ഞ  ഞങ്ങളുടെ
വരണ്ട ഉടൽ വലിച്ചെറിയപ്പെടവേ
വിലാപങ്ങളുടെ മുങ്ങാംകുഴിയിൽ
വീണു , കേണു ,ഒരിറ്റു കരുണയ്ക്കായ് ......

ജീവൻറെ തിരയിളക്കങ്ങളിൽ
വീർപ്പുമുട്ടി കിതയ്ക്കവേ ...
ചടുലമായ് ഓർമ്മകൾ
ചുടല വഴികൾ താണ്ടവേ

വെറുപ്പിന്റെ കാറ്റിൽ
വീണമർന്ന ഓർമചില്ലകൾ
ജീവിതമെന്ന സമസ്യ പ്രളയത്തിൽ
ഇടിഞ്ഞു വീണ സ്മാരകങ്ങൾ.

ഞങ്ങൾ സനാഥത്വം പേറുന്ന
അനാഥമാം നീർപ്പോളകൾ......,
ജനി മൃതികൾ താണ്ടി
പും  നരകക്കോട്ടയിൽ
മോക്ഷമില്ലാതലയാൻ
വിധിക്കപ്പെട്ടവർ.

അണ്ടനാളിയിലൂടൊഴുകിയ
സ്നേഹ തീർത്ഥത്തിൽ
വിതയ്ക്കപ്പെട്ട വിത്തുകൾ
ഏറ്റു വാങ്ങി കൊയ്തെടുത്തു  
തരിശാക്കപ്പെട്ട   നിലങ്ങൾ.

പുരുഷായുസ്സിന്റെ
ഊർജപാതയിൽ
സ്നേഹം തുളുമ്പിതിളച്ചപ്പോൾ
പൈതൃക കർമകാണ്ഡം
ജീവനിലേറ്റിയവർ ....

സ്നേഹ നിരാസത്തിൻ
കാട്ടുതീയിൽ വെന്തു
പിടന്ജോടി അണയ്ക്കവെ
പിൻവിളികൾക്കായ്
കാതോർത്തു നിഷ്ഫലം .

പിന്തുടർന്ന പദവിന്യാസങ്ങളിൽ
കൊലവിളി ആക്രോശങ്ങൾ
പ്രകമ്പനം കൊണ്ടാടവേ
പിടന്ജോടി വൃദ്ധ ജന്മങ്ങൾ.

ജന്മം പകര്ന്നു പുൽകിയ
കീടങ്ങൾ
തായ് വേരിൻറെ ജീർണതയറിഞ്ഞു 
ഉറഞ്ഞു താണ്ടവമാടി.
വെറുപ്പിന്റെ മഴക്കോളിൽ
ആടിയുലഞ്ഞ വന്മരങ്ങൾ
കെട്ടിപ്പുണർന്നു,പരസ്പരം,
വീണൊടുങ്ങാതെ  .

ഒടുവിൽ.......

വൃദ്ധ മന്ദിരങ്ങളുടെ
വിഷാദക്കൂട്ടിൽ  വിഷമവൃത്ത
കമ്പളം പുതച്ചു
പുരാവൃത്തങ്ങളിൽ അഭയം തേടി
ജനിമൃതികളുടെ തോരാക്കടലിൽ 
എപ്പോഴോ വന്നെത്തുന്ന
മരണ യാനത്തിന്റെ ആർപ്പൊച്ചകളിൽ
അലിഞ്ഞൊഴുകാൻ
ആയുസ്സിൻറെ ജീർണപാതയിൽ
പരസ്പരം കാതോർത്തിരുന്നു .    

RAG PICKERS
.                               

Destiny plays the fiddle of life
We, with hope against hope
With great expectation play the notes,
Wandering here and there to devour
The melodies which life has put forth
Like a rag picker who awaken each fresh day
Wandering through the amass of dumping yards
 To pick the rags which he needs to meet his day.
We dwell here and there to
Sweep into the realm of life
To pick the rags which he needs to meet his wants.

 World has its own way to stack the miseries of life.
With vices and dices we play the present.
Pulling behind the curtain of a vast stage
We try to negotiate for future parables.
The world count or mount around us
in the courtyard of furious fate.

The rag picker who fallen asleep deeply
At the corridor of an abandoned fort,
Dreaming the sumptuous days ahead
With wishful thoughts of getting innumerable filthy rags
And garbage makes his worthless existence being worthy
 in a world of glittering wealth.

God, what the hell notes played in our being…
We are boasting with a grin, of our glittering glamorous life.
Without shame we surpass the vanity in which we swim
Through the crucial juncture
Where no one waits …..
 With the impaired mind we warn our complicated senses
That we are wonderful cultured species
Hey, vanity clad man….
We are just here to live the life of a rag picker.
We are picking up our dear and near ones
As he picks needed rags from huge garbage.
But not ever been happy as the life of the rag picker.

As a passerby we see him……but
He is not other than us
Our glorified but faded life
We live our life for a barren reason.
 Not ever happy as the dark, but fully tuned
‘dirty’ life of rag picker.
We see him and ignore him on the walk way..
Each and every dawn we see him as a bad omen.
Curse him throughout the very day…
Though ignoring him as just a loafer
As sure as that he is in search of his destiny
From the dumping yard to the other with great hope.
Among the rotten ‘leftovers’ which we throw off
From our vital, splendor life
And walk away with great relief with a sly look.
The self centered idiots …we
Step into the warmth of our so called protected life.
With an inflated ego we walk through the
Beautifully paved sidewalk….
As if we are the one and only care taker of this planet
The planet earth which waits for the dooms day to dump us………
The malicious creatures live with hollow neurons in his head.

15 Jan 2015

മൗനമോഹങ്ങൾ



ലിഷ സണ്ണി

    മൗനം വിടർന്നുനിൽക്കും ശ്യാമസന്ധ്യയിൽ
    ആരോ പാടുമീ മൗനഗീതികൾ
    നിലാവിൽ മുഖം പൂഴ്ത്തും താരകംപോൽ
    മറഞ്ഞിരിക്കുന്നു എൻ നൊമ്പരങ്ങൾ

    ഏകാന്തമാം വഴിത്താരയിൽ
    വന്നിടും ഇരുളലകൾപോൽ
    തേങ്ങുമെൻ ഓരോ നിശ്വാസവും
    കേൾക്കാതെങ്ങോ പോയിടും ദിനരാത്രങ്ങൾ

    മഴമേഘമായി പെയ്തിറങ്ങുമെൻ മോഹശലഭങ്ങൾ
    പെയ്തൊഴിയാതെ ഓരോ നിമിഷവും
    ആയിരം സായാഹ്നം വിടചൊല്ലിയാലും
    കണ്ണീർ മറച്ചുചിരിക്കുന്നു പുതുപുലരിയിൽ...

18 Dec 2014

കൃഷ്ണപ്രിയ *


ഒ.എൻ.വി. കുറുപ്പ്‌

എന്റെ വീട്ടിന്റെ മുറ്റം നിറയെ ഞാൻ
കൊണ്ടുവച്ചൊരീ തൈകൾ തളിർക്കവേ,
കണ്ടു ഞാൻ മണ്ണിന്നാഴങ്ങളിൽ നിന്നു
കൺതിരുമ്മിയുണരുന്ന ചന്തങ്ങൾ,
കാർമുകിൽത്തുമ്പിൽനിന്നേഴുവർണ്
ണങ്ങൾ
വാർമുടിയിലെൻ ഭൂമി ചാർത്തുന്ന പോൽ!
സങ്കടങ്ങളിൽ സാന്ത്വനമാവുന്ന
സൗന്ദര്യത്തെ ഞാനെന്നുമുപാസിപ്പു.
എന്റെ ബാല്യസ്മൃതികളിലേക്കെന്നെ.
കൊണ്ടുപോകുന്നീ നാലുമണിപ്പൂക്കൾ
മുക്കുറ്റിപ്പൂക്കൾ, കാറ്റുവന്നെൻ കരം
തട്ടി വീഴ്ത്തിയ മഞ്ഞൾപ്രസാദംപോൽ!
ഈ കരയാമ്പൽപ്പൂവുകൾ മണ്ണിന്റെ
തപ്തബാഷ്പാവിലങ്ങളാം നേത്രങ്ങൾ!
എന്തിനേറെ? യീ തൊട്ടാവാടിപ്പൂക്കൾ
എൻ വിനീതമാം ആത്മാവിഷ്കാരങ്ങൾ !
എത്ര പൂവുകൾ!- ചക്രവാളങ്ങൾക്കു-
മപ്പുറത്തേക്ക്‌ കൊണ്ടുപോകുന്നെന്നെ!

മുൾച്ചെടിക്കൊമ്പിൽനിന്നൊരു ചെമ്പനീർ-
പ്പുഷ്പം തെല്ലു വിറച്ചുനിന്നാടവേ,
ഏതോ പാരസികാങ്ഗന, സുൽത്താന്റെ
വാൾമുനമേൽ നിന്നോടുന്നതോർപ്പു ഞാൻ!
പച്ചയും കടുംചോപ്പും വെളുപ്പുമാം
പട്ടുടുപ്പിട്ടൊ 'രോർക്കിഡ്‌' പുഷ്പങ്ങളേ!
പാടിയും നൃത്തമാടിയുമേതൊരു
നാടും സ്വന്തമെന്നോരും സ്വതന്ത്രരാം
ജിപ്സിപ്പെൺകൊടിമാരെപ്പോൽ നിങ്ങ,ളെൻ
മുറ്റത്തും വന്നു കൂടാരം തീർത്തുവോ?
കാനനത്തിനെയൂട്ടുവാൻ വിണ്ണിലെ
കാമധേനു ചുരന്ന പാൽത്തുള്ളിപോൽ
പൂവിടുന്നൊരീമുല്ലയെൻമുറ്റവും
പാവനമുനിവാടമായ്‌ മാറ്റുന്നു!
എന്റെ തൈമാവിൽ വാസനപ്പൂത്തിരി
നിന്നെരിയെ;'ഗസലുകൾ' പൂക്കുന്നു,
അങ്ങകലെ യേതോ രാജധാനിയിൽ-
മഞ്ഞുരുകുന്നു, സാരങ്ഗിനാദവും!

22 Nov 2014

മറവിയുടെ കാര്യം മറക്കാതിരിക്കുക!


സി.രാധാകൃഷ്ണൻ
    മറന്നുപോകാതിരിക്കാൻ ഒരു കാര്യം ഒതുക്കിച്ചുരുക്കി ഒരു തുണ്ടുകടലാസ്സിൽ എഴുതി സൂക്ഷിച്ചിട്ട്‌ ആ കടലാസ്സ്‌ എവിടെയാണ്‌ വച്ചതെന്നു മറന്നുപോകുമ്പോഴെല്ലാം നാം വിചാരിക്കുന്നു, ഈ മറവി എന്തൊരു ശാപമാണെന്ന്‌. പക്ഷെ, ഒന്നും മറക്കാൻ പറ്റാതിരുന്നാൽ നമ്മുടെ അവസ്ഥ എന്താകുമെന്ന്‌ ചിന്തിച്ചുനോക്കിയാലോ?
    എന്ത്‌ ഓർക്കണമെന്നും എന്തു മറക്കണമെന്നും നിശ്ചയിക്കുന്ന ഒരാൾ നമുക്കകത്തുണ്ട്‌. അയാൾ നമ്മെ നിയന്ത്രിക്കുന്നു; നമുക്കയാളെ എളുപ്പം നിയന്ത്രിക്കാനാവില്ല. അയാളുടെ നിയന്ത്രണശ്രമം നമ്മുടെ മനസ്സിൽ നടപ്പിലാകാതെ വരുമ്പോഴാണ്‌ മറവി ഒരു രോഗമാകുന്നത്‌. പ്രകൃതിയുമായുള്ള നമ്മുടെ പൊക്കിൾക്കൊടി ബന്ധത്തിന്‌ തേയ്മാനം വരുന്നു എന്നർത്ഥം.
    ഒരിക്കൽ മാത്രം കുറച്ചിട ഓർക്കാനുള്ളത്‌, കൂടെക്കൂടെ ഓർക്കാനുള്ളത്‌, ഏക്കാളവും ഓർക്കേണ്ടത്‌ എന്നിങ്ങനെ ഓർമ്മകൾ പലതരം ഉള്ളപോലെ മറവിയ്ക്ക്‌ തരാതരമുണ്ട്‌-തൽക്കാലം മറക്കേണ്ടത്‌, കുറച്ചു കാലത്തേക്ക്‌ മറക്കേണ്ടത്‌, എന്നേക്കുമായി മറക്കേണ്ടത്‌. ഈ തരംതിരിവു നിശ്ചയിക്കുന്നതും നേരത്തെ പറഞ്ഞ അയാളാണ്‌.
     ഈ തിരുമാലിയെപ്പറ്റി കുറച്ചു കൂടുതൽ അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. ഒറ്റനോട്ടത്തിൽ നമുക്കു പിടിതരാത്ത കക്ഷിയാണ്‌. എന്ത്‌ ഓർക്കണമെന്നും മറക്കാമെന്നും എപ്പോഴും ഓർത്തിരിക്കുന്ന ആളെ ഇക്കാര്യം എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളും ആ കക്ഷിയെ സദാ ഉണർത്തി പരിപാലിക്കുന്ന മൂന്നാമതൊരാളും അങ്ങനെയങ്ങനെ അറ്റമില്ലാത്ത ഒരു നിര! അവസാനമില്ല!
    കമ്പ്യൂട്ടറിലെന്നപോലെ അല്ല കാര്യം. ഡെപ്പോസിറ്റ്‌ ചെയ്തതേ കമ്പ്യൂട്ടറിന്റെ ഓർമ്മയിൽ ഉണ്ടാകൂ. മായ്ച്ചുകളഞ്ഞാൽ പോവുകയും ചെയ്യും. ഓർമ്മയിലുള്ളതിൽ നിന്ന്‌ ആവശ്യമുള്ളതെടുത്ത്‌ നിർദ്ദിഷ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവാണ്‌ മനുഷ്യമനസ്സുമായി കമ്പ്യൂട്ടറിനുള്ള സമാനത. ഏതോർമ്മ എടുക്കണമെന്ന്‌ സ്വയം നിശ്ചയിക്കാൻ യന്ത്രത്തിന്‌ ആവില്ല. നമ്മുടെ ഉള്ളിലാകട്ടെ, ഓർമ്മപ്പെടുത്തലുകാരുടെ നീണ്ട നിര അനന്തത്തവരെ ഉണ്ട്‌. ഇവരിൽ ആരാണ്‌ ഇടപെടുന്നതെന്ന്‌ നമുക്ക്‌ നിശ്ചയിക്കാനും പറ്റില്ല.
    അപ്പോൾ, അങ്ങേ അറ്റത്തെ ആളെ ആരായാൻ എന്തു ചെയ്യും? ആരായുന്നവനും ആരായലിന്റെ വിഷയവും ഒന്നുതന്നെ ആയിരിക്കുന്നതാണ്‌ ഇവിടെ പ്രശ്നം. സാരമില്ല, കാരണം, ഈ വഴിയിലുണ്ടാകുന്ന ഏറ്റവും ചെറിയ തിരിച്ചറിവുപോലും ഈ ഏകത്വം കാരണം വലിയ അനുഗ്രഹമാവും. എങ്ങനെയെന്ന്‌ നോക്കാം.
    വെള്ളം തെളിഞ്ഞാലേ കുളത്തിന്റെ അടി കാണാനാവൂ. കാണാൻവേണ്ടി ഇറങ്ങിയാൽ കുളം കലങ്ങുകയും ചെയ്യും! കുളത്തിലിറങ്ങാതെ കാര്യം കാണാൻ ഉപായം നേടിയേ തീരു. സംശയം വേണ്ട,വെള്ളം ഉണ്ടെങ്കിലല്ലേ കലക്കും കാഴ്ചയ്ക്കും തടസ്സവും വരൂ? മുഴുവൻ വെള്ളവും നീക്കിക്കളഞ്ഞാലോ? ഉറവെടുക്കുന്ന മുറയ്ക്ക്‌ നിവാരണം സ്ഥിരമാക്കുകകൂടി വേണം-നിരീക്ഷണപഠനം കഴിയുവോളം.
    ഇതു സാധ്യമാണോ എന്നു സംശയം തോന്നാം. സാധ്യമാണ്‌. മാത്രമല്ല, ഇതേ സാധ്യമാകൂ. കുളത്തിലേക്ക്‌ ഉറഞ്ഞുവരാവുന്ന വെള്ളമത്രയും ഒന്നിച്ചു വരില്ല എന്ന പോലെ മനസ്സിലും എല്ലാ ഓർമ്മകളും ഒരുമിച്ചുയിർക്കില്ല, നിൽക്കുകയുമില്ല. സൂക്ഷ്മമായി നോക്കിയാലറിയാം, ഒരു നിമിഷത്തിൽ ഒരേ ഒരു കാര്യമേ ഓർക്കാൻ പറ്റൂ. ഓർമ്മകൾ ചലച്ചിത്രമായി ഓടിയോടി വരുന്നതുകൊണ്ട്‌ നാമിത്‌ അറിയാറില്ല. അതായത്‌, പരിശ്രമംകൊണ്ട്‌ രാവണനെപ്പോലെ ദശാവധാനത-പത്തു കാര്യം ഒരേ സമയം ശ്രദ്ധിക്കാനുള്ള കഴിവ്‌-നേടിയാൽപ്പോലും ഓർക്കാൻ ഓർമ്മിപ്പിക്കുന്നവനെ, ഉണർത്തിയിരുത്തുന്നവനെ, മറക്കാനാനുവദിക്കാതെ സൂക്ഷിക്കുന്നവനെ. മറക്കാനനുവദിക്കാതെ സൂക്ഷിക്കുന്നവനെ. തന്റെ ചുമതലയെപ്പറ്റി ഓർമ്മിപ്പിക്കുന്നവനെ...ശിവ ശിവ! ആയിരം തിര നിറച്ച്‌ ഉള്ളിലിരിക്കുന്ന ഉണ്ണിയെ ഓർമ്മയുടെ നിറവുകൊണ്ട്‌ കണ്ടുകിട്ടില്ല.
    എതിർദിശയിലെ വഴിനോക്കാം. ഒന്നും ഓർമ്മിക്കാതെ ഒരു നിമിഷം ഇരിക്കാമെങ്കിൽ, ഓർമ്മിപ്പിക്കാൻ നിരന്തരം ഉണർന്നിരിക്കുന്ന ആളെ മുഖാമുഖം കാണാം! തുടർന്ന്‌ അയാളെ കർത്തവ്യനിരതനാക്കാൻ ബാധ്യസ്ഥനായ ആളെയും ശ്രമിച്ചാൽ കാണാം. പരിശ്രമം ഊർജ്ജിതമാക്കുന്നതോടെ അകത്തേയ്ക്കകത്തേയ്ക്കു നോട്ടമെത്തും. അവസാനം നോക്കുന്ന ആളും നോക്കപ്പെടുന്ന ആളും ഒന്നു തന്നെയെന്ന്‌ തിരിച്ചറിയും!
    പരിപൂർണ്ണമായ മറവിയാണ്‌ തികഞ്ഞ തിരിച്ചറിവിന്റെ നിബന്ധന. കടന്നുവരുന്ന ഓർമ്മകളെയെല്ലാം തടയുക. നല്ല ഉറപ്പുള്ള കിണർ വറ്റിക്കുന്നത്ര പ്രയാസമാണ്‌ പണി. എങ്കിലും നിത്യത്തൊഴിൽ ആനയെയും എടുക്കുമല്ലോ!
    ~ഒന്നും ഓർമ്മയില്ലായ്മയാണ്‌ തിരിച്ചറിവിന്റെ പാതയെങ്കിൽ മറവിരോഗം പരംകാഷ്ടയിലെത്തിവരല്ലേ എല്ലാം തിരിച്ചറിയുന്നവർ? അല്ല. കാരണം, ഓർമ്മയില്ലായ്മ മാത്രം പോരാ, ഓർമ്മയില്ല എന്ന ഓർമ്മ ഉണ്ടായിരിക്കുകകൂടി വേണം!
    ഓർമ്മകളെയെല്ലാം കൈയൊഴിഞ്ഞാൽ പിന്നെ നിത്യജീവിതമോ എന്നാണെങ്കിൽ, ഓർമ്മകളെ സ്ഥിരമായി തിരസ്കരിക്കാനല്ല, പൂർണ്ണമായും വരുതിയിൽ നിർത്താനുള്ള കഴിവ്‌ ആർജ്ജിക്കലാണ്‌ യോഗവിദ്യയുടെ ലക്ഷ്യം. മറക്കാൻ കഴിയുന്നവന്‌ സങ്കടങ്ങൾ ഇല്ല! കുടിപ്പകയില്ല, അപകർഷതയില്ല, ആത്മഹത്യാ പ്രവണതയില്ല, അത്രയുമല്ല, വേണ്ടത്‌ വേണ്ട സമയത്ത്‌ ഓർമ്മ വരാതിരിക്കയോ അക്കാര്യം അനവസരത്തിൽ ഓർമ്മയിൽ അരങ്ങേറുകയോ ഇല്ല. ഓർമ്മത്തെളിമ അത്യപൂർവമായ കർമ്മശേഷി തരും.
    പഠിച്ചതൊക്കെ മറന്നാലേ പുതുതായി എന്തെങ്കിലും കണ്ടെത്തനാവൂ എന്ന്‌ സർഗവൃത്തിയിൽ ഏർപ്പെടുന്ന എല്ലാവർക്കും അറിയാം. 'UNLEARN' എന്നാണ്‌ ആദ്യപാഠം. ഈ മറവിയാകട്ടെ, ഉപേക്ഷയല്ല; നിർത്തേണ്ടതിനെ നിർത്തേണ്ടിടത്ത്‌ നിർത്തുന്നു, അത്രതന്നെ.
    പഠിക്കണമെങ്കിൽ മറക്കണം. അതിനാൽ ഈ ലോകത്ത്‌ സമ്പാദിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പഠിത്തം എല്ലാമെല്ലാം മറക്കാനുള്ള പഠിത്തമാണെന്ന്‌ എപ്പോഴും ഓർക്കുക!

19 Oct 2014

നാളികേരത്തിന്റെ ഔഷധാധിഷ്ഠിത ഗവേഷണങ്ങൾ


രശ്മി ഡി.എസ്
.​‍ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരവും നാളികേരാധിഷ്ഠിത ഉത്പ്പന്നങ്ങളും ചരിത്രാതീത കാലം മുതലെ  നമ്മുടെ പരമ്പരാഗത ഔഷധങ്ങളുടെ പ്രധാന ചേരുവകയാണ്‌. പക്ഷെ ഈ നാട്ടറിവുകൾ കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ പൂർവികർ കാണിച്ച അശ്രദ്ധ അമുല്യമായ ഔഷധക്കൂട്ടുകൾ  പലതും നഷ്ടപ്പെടാൻ കാരണമായി. മാത്രവുമല്ല ഏതാനും വർഷം മുമ്പ്‌ നാളികേരത്തിലേയും വെളിച്ചെണ്ണയിലേയും പൂരിച്ചത കൊഴുപ്പിന്റെ പേരിൽ നടന്ന ചില കുപ്രചരണങ്ങളും സമൂഹത്തിൽ അകാരണമായ ആശങ്കകൾ ഉയർത്തി. ഈ വിവാദം പിന്നീട്‌ കെട്ടടങ്ങുകയും ചെയ്തു. മെഡിക്കൽ സലൈൻ കിട്ടാതെ വന്ന സന്ദർഭത്തിൽ കരിക്കിൻവെള്ളം ഇൻട്രാവീനസ്‌ ഹൈഡ്രേഷൻ ഫ്ലൂയിഡ്‌ ആയി ഉപയോഗിച്ച ചരിത്രമുണ്ട്‌. എന്തായാലും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വൈവിധ്യമാർന്ന ഉപയോഗം  ആരോഗ്യ മേഖലയിലെ കാലാകാലങ്ങളായുള്ള തർക്ക വിഷയമാണ്‌. പക്ഷെ, നാളികേരത്തിന്റെയും  നാളികേര ഉത്പ്പന്നങ്ങളുടെയും വൈദ്യശാസ്ത്രപരമായ പ്രയോജനങ്ങൾ സംബന്ധിച്ച്‌ വളരെയേറെ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ്‌ നാളികേരം, നാളികേര ഉത്പ്പന്നങ്ങൾ എന്നിവയുടെ ഔഷധാധിഷ്ഠിത പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രസക്തി.
പുതിയ ഔഷധങ്ങളും പുതിയ ചികിത്സാ രീതികളും വികസിപ്പിക്കുന്നതിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. പുതിയ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിനു മുമ്പായി അതിന്റെ ഫലങ്ങൾ പരിശോധിച്ച്‌ ഉറപ്പാക്കുന്നത്‌ പരീക്ഷണശാലകളിലെ പഠനങ്ങളും പരീക്ഷണങ്ങളും വഴിയാണ്‌. ഉത്പ്പന്നത്തിന്റെ പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനും ഈ പരീക്ഷണങ്ങൾ ഉപകരിക്കുന്നു. പുതിയ ചികിത്സാ പദ്ധതി വികസിപ്പിക്കുന്നതിനു നടത്തുന്ന ഗവേഷണത്തിലെ ഒരു ഭാഗം മാത്രമാകുന്നു ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഒരു പുതിയ ഔഷധം കണ്ടുപിടിച്ചാലുടൻ അത്‌ ആദ്യം പരീക്ഷണശാലയിൽ പരിശോധിക്കും, പിന്നീട്‌ മൃഗങ്ങളിലും. അതിനു ശേഷമാണ്‌ മനുഷ്യരിൽ പരീക്ഷിക്കുക.ഇക്കാരണത്താൽ  ആയിരക്കണക്കിന്‌ മരുന്നുകൾ പരിശോധിക്കുന്നതിൽ അപൂർവം ചിലതു മാത്രമായിരിക്കും ക്ലിനിക്കൽ പരിശോധന വരെ എത്തുന്നത്‌.
ഇത്തരം പഠനങ്ങൾ പൂർത്തീകരിക്കാനാവാത്തിന്റെ മറ്റൊരു കാരണം, ഇതിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള വ്യക്തികളുടെ അഭാവമാണ്‌. സാമ്പിൾ മരുന്നുകൾ പരിശോധിക്കേണ്ടത്‌ ചില സവിശേഷ വിഭാഗങ്ങളിലായിരിക്കും. അത്തരം ആളുകളെ കണ്ടെത്തുക അവരുടെ അനുവാദം ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും എളുപ്പമല്ല. മാത്രവുമല്ല, രോഗികളിൽ പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിന്‌ എത്തിക്സ്‌ കമ്മിറ്റിയുടെ അനുമതിയും  ആവശ്യമുണ്ട്‌. അധികൃതർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമെ ഇത്തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പാടുള്ളു എന്നും വ്യവസ്ഥയുണ്ട്‌.
പുതിയ ഔഷധം മനുഷ്യർക്ക്‌ ഫലപ്രദമാണോ, അവർക്ക്‌ സുരക്ഷിതമാണോ എന്ന രണ്ട്‌ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാ ക്ലിനിക്കൽ പരിശോധനകളിൽ നിന്നു ലഭിച്ചിരിക്കണം.
വിവിധ തരം ക്ലിനിക്കൽ പരീക്ഷണങ്ങൾ
ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങളെ രണ്ടായി തിരിക്കാം. ഒന്ന്‌, നീരീക്ഷണം രണ്ട്‌ ഇടപെടൽ. നിരീക്ഷണപരമായ പരിശോധനകളിൽ ശാസ്ത്രജ്ഞർ മരുന്നുകളുടെ ഫലം നിരീക്ഷിക്കും. ഇടപെടൽ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌, പ്രത്യേക ശാസ്ത്രജ്ഞരാണ്‌ പരീക്ഷണത്തിന്‌ വിധേയരാകുന്നവർക്ക്‌  നിർദ്ദിഷ്ട മരുന്ന്‌ നൽകുന്നത്‌. പരീക്ഷണത്തിനു വിധേയരാകുന്ന രോഗികളുടെ ആരോഗ്യ പുരോഗതിയും, സാധാരണ ചികിത്സ ലഭിക്കുന്ന രോഗികളുടെ ആരോഗ്യ നിലയിലെ പുരോഗതിയും താരതമ്യം ചെയ്ത്‌ ശാസ്ത്ര സമൂഹം പുതിയ മരുന്നിന്റെ ശേഷി തിരിച്ചറിയുന്നു.
ക്ലിനിക്കൽ ഗവേഷണങ്ങളെ, അവയുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയും വർഗീകരിക്കാം.ഇന്ത്യയിൽ 2009 ജൂൺ 15 മുതൽ മരുന്നുകളുടെ പരീക്ഷണം ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ്‌ ഡ്രഗ്സ്‌ കൺട്രോളർ  ജനറൽ ( ഇന്ത്യ) യുടെ നിർദ്ദേശം. മനുഷ്യരിൽ നടത്തുന്ന എന്തു പരീക്ഷണങ്ങളും ആയൂഷ്‌ വകുപ്പിന്റെ സാന്നിധ്യത്തിൽ ആയിരിക്കണമെന്നും അത്‌ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും നിർദ്ദേശമുണ്ട്‌. ആദ്യ രോഗിയെ ഇതിനായി തെരഞ്ഞെടുക്കുന്നതിനു മുമ്പ്‌ പൊതു വിജ്ഞാപനമടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കണം. ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്നതിന്‌ മുമ്പ്‌ എത്തിക്സ്‌ കമ്മിറ്റിയുടെ സ്ഥിരീകരണം ലഭിച്ചിരിക്കണം. രാജ്യാന്തര തലത്തിലുള്ള പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര ഏജൻസിയാണ്‌ രജിസറ്ററിംങ്ങ്‌ അധികാരി. അവിടെയും വിശദാംശങ്ങൾ ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയുടെ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്‌. ഇന്ത്യൻ ശാസ്ത്രജ്ഞർ ആരൊക്കെ, എവിടെയാണ്‌ പരീക്ഷണം നടക്കുക, തുടങ്ങിയ കാര്യങ്ങളാണ്‌ അറിയിക്കേണ്ടത്‌. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ കാലാകാലങ്ങളിൽ അതിന്റെ പ്രവർത്തന പുരോഗതിയും ക്ലിനിക്കൽ ട്രയൽ രജിസ്റ്ററി ഓഫ്‌ ഇന്ത്യയെ അറിയിച്ചുകൊണ്ടിരിക്കണം.
അടുത്ത കാലത്തായി ഗവേഷകർ നീര, നാളികേരം, വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ,  തേങ്ങാവെള്ളം, പൊങ്ങ്‌ തുടങ്ങിയ നാളികേര ഉത്പ്പന്നങ്ങളിൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നുണ്ട്‌.  അമേരിക്കൻ ഗവേഷകയായ ഡോ.മേരി ന്യൂപോർട്ട്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ തന്റെ ഭർത്താവിന്റെ  അൽഷിമേഴ്സ്‌ രോഗം ചികിത്സിച്ച്‌ ഭേദപ്പെടുത്തിയ സംഭവം വൈദ്യശാസ്ത്ര രംഗത്ത്‌  വലിയ വാർത്താ പ്രാധ്യാന്യം നേടുകയുണ്ടായി. അടുത്ത കാലത്തു നടന്ന വിവിധ ഗവേഷണങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗവും ഹൃദ്‌രോഗവുമായി ബന്ധമൊന്നും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌.  സിറോസിസ്‌ പോലുളള രോഗങ്ങൾക്ക്‌ വെർജിൻ കോക്കനട്‌ ഓയിൽ ഫലപ്രദമാണ്‌ എന്ന്‌ ചില ഗവേഷണങ്ങൾ നിരീക്ഷിച്ചിരിക്കുന്നു.
ഇത്തരം ചില ഗവേഷണ പഠനങ്ങൾ പ്രശസ്തമായ ചില ശയൻസ്‌ ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്‌. ടെക്നോളജി മിഷൻ ഓൺ കോക്കനട്‌ എന്ന പദ്ധതിയിൽ പെടുത്തി നാളികേരത്തിന്റെ പ്രയോജനങ്ങളെ കുറിച്ച്‌ പഠനം നടത്തുന്നതിന്‌ നാളികേര വികസന ബോർഡ്‌ സാമ്പത്തിക സഹായം നൽകിവരുന്നു.
ഇതിൽ കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. വെളിച്ചെണ്ണയും ഹൃദ്‌ രോഗവും തമ്മിൽ ബന്ധമൊന്നും ഇല്ല എന്നതായിരുന്നു ഈ ഗവേഷണത്തിന്റെ കണ്ടെത്തൽ. കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ സംബന്ധിച്ചും പഠനങ്ങൾ നടന്നു. അതിന്റെ ഫലങ്ങളും നാളികേരത്തിനു അനുകൂലമായ കണ്ടെത്തലായിരുന്നു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഡയറ്ററി കോക്കനട്‌ ഓയിൽ - ഹെൽത്ത്‌ ഇംപ്ലിക്കേഷൻസ്‌ എന്ന ഒരു ഗവേഷണ പഠനം നടത്തുകയുണ്ടായി. വെളിച്ചെണ്ണ ചേർത്ത ഭക്ഷണസാധനങ്ങൾ ഉപയോഗിച്ചതുകൊണ്ടു മാത്രം അമിത ശരീരഭാരം ഉണ്ടാകുന്നില്ല എന്നതായിരുന്നു കണ്ടെത്തൽ.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിലെ കാർഡിയോളജി വിഭാഗം വെളിച്ചെണ്ണ, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയവയിൽ ക്ലിനിക്കൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. അടുത്ത കാലത്ത്‌ പൂർത്തിയാക്കിയ ഒരു ഗവേഷണം വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുന്ന ഹൃദ്‌ രോഗികളിൽ എന്തെങ്കിലും പ്രകടമായ മാറ്റം ഉണ്ടോ എന്നതായിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ദോഷഫലം ഉണ്ടാകുന്നതായി ഈ ഗവേഷണത്തിൽ കണ്ടെത്തിയില്ല. വെർജിൻ കോക്കനട്‌ ഓയിലിന്റെ  പ്രയോജനങ്ങളെ കുറിച്ചും അമൃതയിൽ  ഗവേഷണം നടക്കുന്നുണ്ട്‌. വെർജിൻ കോക്കനട്‌ ഓയിലിലെ ആന്റി ഓക്സിഡന്റ്‌ പ്രോപ്പർട്ടിയെക്കുറിച്ച്‌ കൊറോണറി ആർട്ടറി രോഗികളിലാണ്‌ പഠനം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം വെളിച്ചെണ്ണയും അൽഷിമേഴ്സ്‌ രോഗവും തമ്മിലുള്ള ഫാർമക്കോജനോമിക്ക്‌ പഠനമാണ്‌ നടത്തുന്നത്‌. കൊച്ചിയിലെ അമൃത സ്കൂൾ ഓഫ്‌ ഫാർമസി, നീരയിലും നീരയധിഷ്ഠിത ഉത്പ്പന്നങ്ങളിലും പഠനം നടത്തുന്നു. നീര, നീര പഞ്ചസാര, നീരഹണി തുടങ്ങിയവയുടെ ഔഷധ, പോഷക സവിശേഷതകളെ കുറിച്ചാണ്‌ ഈ ഗവേഷണം. ന്യൂട്രാസൂട്ടിക്കൽ പാനീയമായതിനാൽ ആധികാരികമായ തെളിവുകൾ ഇതിനു വേണ്ടിവരും. മൃഗങ്ങളിലാകും ആദ്യ പരീക്ഷണങ്ങൾ. രണ്ടാംഘട്ടത്തിലാണ്‌ മനുഷ്യരിലെ പഠനം.
ഇങ്ങനെ നാളികേരത്തിന്റെ ഔഷധപരമായ സവിശേഷതകൾ കണ്ടെത്തുന്നതിനായി നിരന്തരമായ പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയാണ്‌. ഇന്ത്യയിലെ ഗവേഷണ പഠനങ്ങൾ  ഊന്നൽ നൽകേണ്ടത്‌ നാളികേരത്തിന്റെ വൈവിധ്യമാർന്ന സാധ്യതകൾ തിരിച്ചറിയുന്നതിനാണ്‌. കൽപവൃക്ഷത്തിന്റെ നന്മ കണ്ടെത്തി അവയെ ചികിത്സാരംഗത്ത്‌ കൊണ്ടുവരുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...