Showing posts with label pramod mankav. Show all posts
Showing posts with label pramod mankav. Show all posts

24 Oct 2013

പിടച്ചിൽ



പ്രമോദ്‌ മാങ്കാവ്‌ 

അടയിരിയ്ക്കുവാൻ
ചൂടുകിട്ടാതെ നശിച്ച
മുട്ടകൾത്തൻ ഞരുക്കം
എന്റെ ശ്വാസമാണ്‌
മുലഞ്ഞെട്ടുകൾ

പടിയിറങ്ങിയതിനാൽ
വരണ്ടചുണ്ടിൻ പിടിച്ചിൽ
എന്റെ ഹൃദയതാളമാണ്‌.
സാന്ത്വനവാക്കുകളിൽ
പിടിച്ചുനടക്കാനാവാതെ
തളർന്നുപോയ
പാദങ്ങളുടെ വിറങ്ങലിപ്പ്‌
എന്റെ ചിന്തയാണ്‌

22 Sept 2013

ആളായ്ഞ്ഞെളിയും


പ്രമോദ്‌ മാങ്കാവ്‌

എത്രയെന്നില്ലാതെ
വളരുകയും
എത്രയെത്രയെന്നില്ലാതെ
ചുരുങ്ങിയൊതുങ്ങുകയും
ചെയ്യുന്നത്‌
തോഴനായ്നിന്നായ്‌
ആരുമാരുമല്ലായ്മ
ദൂരെയകളും
പൂജ്യം
ആളായ്ഞ്ഞെളിയും
അതുകാട്ടിഞ്ഞാൻ
ജീവിതമെന്നൊക്കെ
നിങ്ങൾ
പേടിപ്പെടുത്തുന്നത്‌
നേരെനിൽക്കുവാൻ പോലുമാവാത്ത
അക്കങ്ങളെ ചൂണ്ടിയല്ലേ...

23 Feb 2013

ചത്തത്‌


പ്രമോദ്‌ മാങ്കാവ്‌

ഇത്രയൊക്കെ കണ്ണുണ്ടായിട്ട്‌
മൂക്കും കാതും
വലിച്ചുവലിച്ചെടുക്കുന്നതായിട്

ട്‌,
കെട്ടിയെവിടെയോ
വെച്ചിരിയ്ക്കയാണ്‌
നല്ല പിടുത്തത്തിന്‌ പറ്റിയ
കയ്യുകൾ,
ചവുട്ടിഒടിയ്ക്കലുകൾ
നിറയ്ക്കാനാവും
കാലുകൾ
എല്ലാം
വലിച്ചെറിഞ്ഞിരിയ്ക്കയാണ്‌
മരിച്ചെന്ന്‌ തന്നെയാണ്‌
കരുതേണ്ടത്‌
ജീവിച്ചിരിപ്പുണ്ടെങ്കിലും
വിൽപ്പനകളുടെ
കെട്ടിയൊരുങ്ങലുകൾ
അച്ചടിപടർത്തുന്നതിനായുള്ള
പേശലുകൾ
ചത്തെന്ന്‌ പറഞ്ഞാൽ
മതിയോ...?
തെരുവിലാണ്‌
കൂട്ടം കൂടുന്നത്‌
പണം വാങ്ങിയവാർഡുകളും
ബഹുമതികളും
പരിഗണനകൾ ഭക്ഷിച്ച്‌
വളർന്നുതുടുക്കുന്നതാണോ
കവിതയും...?

15 Nov 2011

യജ്ഞം



 പ്രമോദ്‌ മാങ്കാവ്‌
ജീവശ്വാസം
ബലികൊടുത്ത്‌
കാല്‍വെള്ളയില്‍
ചോരപടര്‍ത്തി
അഗാധഗര്‍ത്തങ്ങളിലെ
കഠിനതമസ്സിലൂടെയും
ദുര്‍ഘടമായ
പാതകളിലൂടെയും
നഗ്നപാദനായി
ചരിത്രാതീതകാലംതൊട്ടേ
മനുഷ്യന്‍
അര്‍ത്ഥമന്വേഷിച്ചലഞ്ഞ
ആ ജീവിതം
ഇന്നും
ആര്‍ക്കുംപിടികൊടുക്കാതെ
വഴുക്കന്‍ഉടലില്‍
അലറിചിരിച്ചു
നടക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...