Showing posts with label sathyan thannipuzha. Show all posts
Showing posts with label sathyan thannipuzha. Show all posts

21 Apr 2012

കാളിപ്പൂച്ചയും പിടക്കോഴിയും


സത്യൻ താന്നിപ്പുഴ
       മലമുറിയിലെ മാധവൻ ഒരു കർഷകനാണ്‌. പുഞ്ചക്കൊയ്ത്ത്‌ കഴിഞ്ഞപ്പോൾ അയാളുടെ
ഭാര്യ  മല്ലിക രണ്ടു കോഴിക്കുഞ്ഞുങ്ങളെ വാങ്ങി. വീട്ടിൽ കൊണ്ടു വന്ന്‌
നെല്ലും ചോറും കൊടുത്തു വളർത്തി. കോഴിക്കുഞ്ഞുങ്ങൾ വളർന്ന്‌ വലിയതായി.
       ഒരു പിടക്കോഴിയും ഒരു പൂവൻകോഴിയുമായിരുന്നു. പൂവൻകോഴി കൂവി തുടങ്ങി.
പിടക്കോഴി മുട്ടയിടാറായി. മുട്ടയിടാൻ ഒരു താവളം നോക്കി പിടയും പൂവനും
കൂടി നടന്നു. പശുത്തൊഴുത്തിൽ വയ്ക്കോൽ അടക്കി വച്ചിരിക്കുന്നത്‌ അവർ
കണ്ടു. പിടക്കോഴി വയ്ക്കോൽ ചിക്കിഒതുക്കി അതിലൊരു കുഴിയുണ്ടാക്കി.
പിടക്കോഴി മുട്ടയിടാൻ ഇരുന്നു. പൂവൻകോഴി അതിനടുത്തു തന്നെ ചെറിയൊരു ശബ്ദം
പുറപ്പെടുവിച്ചു കൊണ്ട്‌ കൂട്ടിരുന്നു. പിടക്കോഴി മുട്ടയിട്ടു.
       എല്ലാ ദിവസവും അവിടെ കയറിയിരുന്ന്‌ മുട്ടിയിട്ടു 'മുട്ടിയിട്ടു
തീരുമ്പോൾ അടയിരിക്കാം. മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങൾ ഉണ്ടാകും. കീ...കീ
എന്നു കരഞ്ഞു കൊണ്ട്‌ കുഞ്ഞുങ്ങൾ അടുത്തു വരും. അപ്പോൾ കുഞ്ഞുങ്ങളെ
ചിറകിനടിയിൽ ഒതുക്കിയിരുത്താം.' അങ്ങിനെ കോഴി കിനാവുകണ്ടു. ആഹ്ലാദത്തോടെ
ദിവസവും മുട്ടകൾ ഇട്ടു. മുട്ടകൾ ഇട്ടു തീർന്നപ്പോൾ അടയിരുന്നു.
       ഒരു ദിവസം രാത്രി ഒരെലി മുറ്റത്തുകൂടി ഓടി നടക്കുന്നത്‌ കാളിപ്പൂച്ച
കണ്ടു. പൂച്ച എലിയെ പിടിക്കാൻ ഓടിച്ചെന്നു. എലി ഓടി വയ്ക്കോലിൽ കയറി
ഒളിച്ചു. പൂച്ച എലിയെ നോക്കി വയ്ക്കോലിൽ കയറി ഒളിച്ചു. പൂച്ച എലിയെ
നോക്കി വയ്ക്കോലിൽ കയറി തെരഞ്ഞു.അപ്പോൾ കോഴി അടയിരിക്കുന്നതു കണ്ടു.
പൂച്ചയെ കണ്ടപ്പോൾ കോഴി കോ...കോ... എന്ന ശബ്ദം പുറപ്പെടുവിച്ചു. പൂച്ചയെ
കൊത്താൻ ചെന്നു. പൂച്ച കോഴിയുടെ അടുത്തു നിന്ന്‌ മാറിപ്പോന്നു.
       പിറ്റേദിവസം നേരം വെളുത്ത്‌ കോഴി മുട്ടയിൽ നിന്ന്‌ എഴുന്നേറ്റ്‌ തീറ്റ
തിന്നാൻ പോകുന്നത്‌ പൂച്ച കണ്ടു. കോഴി കാണാതെ പൂച്ച പതുങ്ങി പതുങ്ങി
ചെന്ന്‌ ഒരു മുട്ട എടുത്തു കൊണ്ടുപോയി കൊത്തികുടിച്ചു. ദിവസവും ഇതു
തുടർന്നു. കോഴി തൂറ്റ തേടിപോകുമ്പോൾ പൂച്ച മുട്ട എടുത്തു കൊണ്ടു പോകും.
ഇതു പതിവായി.
       മുട്ടയുടെ എണ്ണം കുറയുന്നതായി കോഴിക്ക്‌ മനസ്സിലായി. മുട്ട കാക്ക
എടുത്തു കൊണ്ടു പോകുന്നതായിരിക്കും എന്നു കോഴി കരുതി. മുട്ടക്കള്ളനെ
പിടിക്കാൻ കോഴി തീരുമാനിച്ചു. കൂട്ടിന്‌ പൂവൻകോഴിയേയും വിളിച്ചു. ഒരു
ദിവസം കോഴി മുട്ടയിൽ നിന്ന്‌ ഇറങ്ങി തീറ്റ തേടിപോയി.
       കോഴി പോകുന്നത്‌ കാളിപ്പൂച്ച കണ്ടു. പൂച്ച വയ്ക്കോലിൽ കയറി മുട്ട
എടുത്തു. മുട്ട എടുക്കുന്നത്‌ കോഴി കണ്ടു. കോഴി കോ...കോ... എന്ന
അപകടസൊ‍ാചന നൽകി കരഞ്ഞു. പൂവൻകോഴി ഓടിയെത്തി. ഇരുവരും കൂടി പൂച്ചയുടെ
കണ്ണ്‌ കൊത്തി പൊട്ടിച്ചു.
       കുറച്ചു ദിവസം പൂച്ച കോഴിയെ പറ്റിച്ച്‌ കോഴിയുടെ മുട്ട കുടിച്ചു. എല്ലാ
ദിവസവും കോഴിയെ പറ്റിച്ച്‌ കോഴിയുടെ മുട്ട കുടിക്കാമെന്നു പൂച്ച
കരുത്തിയത്‌ വിനയായി.
പലനാൾ കട്ടാൽ ഒരു നാൾ പിടിക്കും.

14 Jan 2012

തെറ്റുപറ്റിയാൽ


സത്യൻ താന്നിപ്പുഴ

കല്യാണിക്കുട്ടി രാവിലെ സ്റ്റൗവ്‌ ഓൺചെയ്ത്‌ പാല്‌ അടുപ്പത്തുവച്ചു. പാലു
തിളപ്പിച്ച്‌ വച്ചിട്ടുവേണം ചായ എടുക്കാൻ. പാലു തിളപ്പിക്കാതെ വച്ചാൽ
വൈകുന്നേരം ആകുമ്പോൾ പാലു ചീത്തയാകും.
മകളെ വിളിച്ച്‌ എഴുന്നേൽപിച്ച്‌ പല്ലു തേച്ചുവരാൻ പറഞ്ഞു.
മകൾ എഴുന്നേറ്റു വന്നു.
അന്നേരം ഫോൺ ബെല്ലടിച്ചു. കല്യാണിക്കുട്ടി പോയി ഫോണെടുത്തു സംസാരിച്ചു
നിന്നു. വിളിച്ചതു രാധികയാണ്‌ വൈകുന്നേരം കല്യാണപാർട്ടിക്ക്‌ പോകുന്ന
കാര്യമാണ്‌ സംസാരിച്ചതു. സംസാരം കഴിഞ്ഞു വന്നപ്പോൾ പാല്‌ തിളച്ച്‌
അടുപ്പിൽ പോയി സ്റ്റൗവ്‌ കെട്ടു.
അടുക്കളയിൽ വന്നപ്പോൾ പാല്‌ മുഴുവൻ തിളച്ചു പോയിരിക്കുന്നതു കണ്ടു.
കല്യാണിക്കുട്ടിക്ക്‌ ദേഷ്യം വന്നു. മകളെ വിളിച്ച്‌ ദേഷ്യപ്പെട്ടു.
"എടീമോളെ നിനക്ക്‌ ഈ സ്റ്റൗവ്‌ ഓഫ്‌ ചെയ്യാൻ പാടില്ലായിരുന്നോ?
പാല്‌ തിളച്ച്‌ അടുപ്പിൽ പോയില്ലേ
ഞാൻ ഫോൺ ചെയ്യുകയായിരുന്നില്ലേ?"
"ഞാൻ ആ വിവരം അറിയണ്ടേ അമ്മേ
ഞാൻ പല്ലു തേക്കുകയല്ലായിരുന്നോ? " മകൾ ചോദിച്ചു.
മകളുടെ മറുപടികേട്ടപ്പോൾ കല്യാണിക്കുട്ടി പറഞ്ഞു:
"രാധികയ്ക്ക്‌ ഫോൺ ചെയ്യാൻ കണ്ട നേരം
ആ പാല്‌ മുഴുവൻ അടുപ്പിൽ പോയി. ഇനി പാലിന്‌ എവിടെ പോകും?"
ഭാര്യയുടെ സംസാരം കേട്ട ഭർത്താവ്‌ കാര്യം തിരക്കി. കല്യാണിക്കുട്ടി പറഞ്ഞു:
"ഇന്നത്തെ കണിഫലം മോശമാണ്‌. തെക്കേലെ ആ തള്ളയെയാണ്‌ ഇന്നു കണി കണ്ടത്‌.
അപ്പോഴെ ഞാൻ തീരുമാനിച്ചു. ഇന്നത്തെ കാര്യം പോക്കാണെന്ന്‌. പാല്‌ മുഴുവൻ
തിളച്ച്‌ അടുപ്പിൽ പോയി. ഇനി എങ്ങനെ ചായ കുടിക്കും? എല്ലാവരും കടുംചായ
കുടിച്ചാൽ മതി?"
ചില ആളുകൾ ഇതുപോലെയാണ്‌. അവനവനു പറ്റിയ തെറ്റ്‌ സ്വയം ഏറ്റെടുക്കുകയില്ല.
കുറ്റം മറ്റുള്ളവരുടെ മേൽ ആരോപിച്ച്‌ മിടുക്കരാകാൻ നോക്കും. ഈ സ്വഭാവം
നല്ലതല്ല. തെറ്റുകൾ പറ്റാം. ആ തെറ്റുകൾ മറ്റുള്ളവർ കാരണമാണ്‌ സംഭവിച്ചതു
എന്നു പറഞ്ഞ്‌ മറ്റുള്ളവരുടെ മേൽ പഴിചാരരുത്‌. തെറ്റുപറ്റിയാൽ അത്‌
സമ്മതിക്കണം. അതാണ്‌ മാന്യത.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...