Showing posts with label SIVASANKARAN KARAVIL. Show all posts
Showing posts with label SIVASANKARAN KARAVIL. Show all posts

27 Apr 2013

നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...

ശിവശങ്കരൻ  കാരാവിൽ 


 സു ഹൃത്തെ.....

നിന്റെ ഓര്‍മ്മകള്‍
എനിയ്ക്ക് ചിരി സമ്മാനിയ്ക്കാറുണ്ട്.
എന്നും... എപ്പോഴും.

എന്റെ രചനകളെ
കാരണങ്ങളില്ലാതെ
സൂക്ഷ്മദര്‍ശിനി വച്ചു
കുറ്റം കണ്ടെത്താറുണ്ട്‌ നീ.

നിന്റെ രചനാവിശേഷം
സർവ്വ വൈകല്യങ്ങളുമുണ്ടായിട്ടും
പഞ്ചാമൃതം പോലെ
എന്നും
രുചിച്ചരുളും ഞാന്‍.

നിനക്ക് എന്നെ
ബോധിയ്ക്കാതിരിയ്ക്കുന്നു
എന്നത് കൊണ്ട്
എനിയ്ക്ക് നീ
പ്രിയതരമാവാതിരിയ്ക്കില്ല.

നീ എത്താ ഉയരത്തിലേയ്ക്ക്
എകരപ്പലക വെച്ച്
മാനം നീട്ടിപ്പിടിയ്ക്കാനായുമ്പോൾ
ഞാന്‍ തീരെ താഴെ
എന്റെ കൈകുറ്റപ്പാടുകളുമായി
മോക്ഷ മന്ത്രമുരുവിട്ടു കഴിയുന്നു.

കൂട്ടുകാരാ .....
നമുക്ക് ഒന്നിച്ചുറങ്ങേണ്ടേ
ഈ മണ്ണില്‍.

ഈ ഇടനേരത്തിന്
നീളമൊട്ടുമില്ലതാനും.

ആകാശത്തു
കുഴിവെട്ടാനാവാതെ
ഒരു ചെറുകാറ്റിൽ
പിടുത്തം വിട്ടു നീ
താഴെയെത്തുമ്പോള്‍.

എന്റെ ചങ്ങാതീ....

അന്ന്....
നാമൊന്നിച്ച്
ഈ മണ്ണറയില്‍...!!

ഞാന്‍ കാത്തിരിയ്ക്കും...
പ്രാര്‍ത്ഥനയോടെ.

26 Mar 2013

സൌഹൃദ കൂട്ടായ്മയിലെ സൌഹൃദങ്ങൾ .




ശിവശങ്കരൻ കാരാവിൽ 

ചില അറിവുകളങ്ങനെയാണ് .
പരത്തി നിറച്ചു പ്രളയം തീർക്കില്ല .

കാണാമറയത്തെ നിലാവിന്റെ നിഴലുകളെ
ജീവിത സന്ധ്യകളിൽ അളന്നെടുക്കാൻ ഉണ്ടാവും
അറിവിന്റെ നീരരുവികൾ .

ഗീതാഗോപാലിന്റെ സാഹിത്യഭൂപടം
നാളെയുടെ പൂർണ്ണ വായനയാവില്ല
ചിലപ്പോൾ .
എന്നാൽ അവർ പറയുന്ന
ചില സന്ദേശങ്ങൾ
നമ്മെ പിടിച്ചുലക്കും.

അക്ഷരങ്ങളുടെ പെരും പ്രളയമോ
വിശ്വ സംസ്കാരം വാർത്തെടുക്കാൻ
പാകപ്പെട്ട
സൃഷ്ടി സമൃദ്ധിയോ
തന്നിൽ ഉണ്ടെന്നു പറയാത്ത
ആളാണ്‌ ഗീതാ ഗോപാൽ .

അതുകൊണ്ട് തന്നെ
നാളെയുടെ
ഗൌരവ വായന കുറിച്ചിട്ട്‌
ഇതാ സംസ്കൃതിയുടെ
പുതുമഴ
എന്നു പറയാനൊന്നും
ഇവരില്ല .

എന്നാൽ സൌഹൃദ കൂട്ടായ്മയിലെ
സൗമ്യ സാന്നിധ്യമാണ്
ഈ പെങ്ങൾ.

22 Dec 2012

ചുരുട്ടുകള്‍

ശിവശങ്കരൻ കാരാവിൽ

ലവഴികളിലെ ചമ്മലകള്‍ക്കിടയില്‍
കാണാപ്പുറം പിടിച്ചാണ്
ചുരുട്ടുകള്‍ ഉണ്ടാവുക.

കാല്‍കുഴയുടെ ഞെരിയാണി നോക്കി
ചുറ്റിവരിയും
ചുരുട്ടുകള്‍.
കടിച്ചുവിടാതെ വലിച്ചൂറ്റും
ചുടുചോര.

ചുരുട്ടുകണ്ണില്‍ പെടാതെ
അരികുവിടവില്‍ പതിയിരിക്കും
കുരുടിയും അട്ടകളും.

അട്ട 'ചോരകുടിയാളാ'ണെങ്കിലും
ദുഷ്ടതയേ അകത്താക്കൂ.
കുരുടിക്കണ്ണിനു
കാണാനടത്തം ന്യായം.

എന്നാല്‍ ചുരുട്ടുകള്‍
ജീവനെടുത്തേ പോകൂ.

പോംവഴി ഒന്നേയുള്ളൂ -
ചമ്മലച്ചവിട്ട്
ചരലുരച്ചുകൊണ്ടാവണം.
'ചരല്‍ച്ചുറ്റ'റിയില്ല ചുരുട്ടുകള്‍ക്ക്..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...