Showing posts with label sathar adur. Show all posts
Showing posts with label sathar adur. Show all posts

24 May 2014

നായ


സത്താർ ആദൂർ

കൂറുള്ളവനാണ്‌
കൂടെ നടക്കും
കൂട്ടിനിരിക്കും
കാവൽകിടക്കും
വാലാട്ടും...

എന്നാൽ
നായിന്റെ മോൻ.
അങ്ങനെയല്ല;

വെറുതെ
കുരക്കുക മാത്രം ചെയ്യും .

22 Apr 2014

കാക്കാപുള്ളി


സത്താർ ആദൂർ

"ദേ..., അവനുംണ്ട്‌ നിങ്ങടെ അതേപോലെ കാക്കാപുള്ളി..." അവൾ ഒരുതരം നാണത്തോടെ അയാളോട്‌ പറഞ്ഞു.
"എവടെ?" മകനെ കവിളിൽ ഉമ്മവെക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
"അവടെന്നെ..." അവളുടെ നാണം ഇരട്ടിച്ചു.
"എവടെണ്ട്ന്നാ നിയ്യ്‌ പറയ്ണ്‌?" പിറന്നപടി നിൽക്കുന്ന മകനെ അടിമുടി നോക്കിക്കൊണ്ട്‌ അയാൾ ചോദിച്ചു.
"അത്മ്മെന്നെ...,മുട്ടകായീമെ...
" അവൾക്ക്‌ നാണംകൊണ്ട്‌ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അയാൾ രണ്ട്മസ്സ്പോലും തികയാത്ത മകന്റെ ലിംഗത്തിലേക്ക്‌ ഭയപാടോടുകൂടി നോക്കി.
ഇതുകൊണ്ടിവൻ എന്തെല്ലാം കാട്ടിക്കൂട്ടാനാണാവൊ പോവുക? തന്നെ പോലെ തന്നെയാണെങ്കിൽ...!
"ഈശ്വരാ..." അയാൾ നെഞ്ചിടിപ്പോടെ വിളിച്ചുപോയി.

19 Jul 2013

വിരുന്ന്‌



സത്താർ ആദൂർ

ആദ്യം
അറിഞ്ഞില്ലെന്നു ഭാവിച്ചു
പിന്നെ
എതിർത്തെന്നു വരുത്തി
പിന്നീട്‌
സഹകരിക്കില്ലെന്നു കാണിച്ചു
അതിനുശേഷം
ആസ്വദിച്ചു കിടന്നു
നാത്തൂന്റെ മോനല്ലേ,
നന്നായിപഠിക്കുന്ന കുട്ടിയല്ലേ,
+2വിന്‌ എല്ലാവിഷയത്തിലും'
A+ വാങ്ങിയവനല്ലേ,
വിരുന്ന്‌ വന്നതല്ലേ,
പാതിരാത്രിയല്ലേ?
എന്തെങ്കിലും പറയാൻ പറ്റോ?
നാലീസം നിൽക്കാൻ വന്നതല്ലേ...?

21 Jun 2013

പൊന്നാട



സത്താർ ആദൂർ

പത്താളു കാണെ
സ്റ്റേജിൽ വെച്ച്‌
നാലാളറിയുന്ന
ഏതെങ്കിലുമൊരുത്തൻ
നടുനിവർത്തി
ചുമലിലേക്കിട്ടുതന്നാൽ
അതൊന്നാന്തരം
പൊന്നാട
വിലമതിക്കാനാവാത്ത ആദരം...

അല്ലെങ്കിൽ
ഒന്നിനും തികയാത്ത
ഒരു വെറും തുണികഷ്ണം
തനി പട്ടുകോണം.

25 May 2013

മുള്ള്‌


സത്താർ ആദൂർ

വലിച്ചെടുക്കാൻ
ഒത്തിരി പാടുപെട്ടു

കാലിനടിയിലാണെങ്കിലും
കാര്യമായിതന്നെ
കയറിപ്പോയിരുന്നു

അത്രയ്ക്ക്‌
ആഴത്തിലേക്ക്‌...

എന്ത്‌ കണ്ടിട്ടാണാവൊ?

24 Jan 2013

അണ്ണൻ


സത്താർ ആദൂർ

ചാണകം
വാരലും അഴിച്ച്കെട്ടലും
കഴുകളും പുല്ലരിഞ്ഞ്കൊണ്ട്‌ വരലും
ഒക്കെ അങ്ങേര്‌ ചെയ്യും
തമിഴനണ്ണൻ

നാട്ടിലേക്ക്‌ പോയാൽപോലും
പൈറ്റ്‌ ദിവസം തന്നെ
തിരിച്ചെത്തുകയും ചെയ്യും

പകരം
പുലർച്ചെക്ക്‌ അണ്ണൻ
പശുവിനെ കറക്കുമ്പോൾ
ഒന്നടുത്ത്‌ ചെന്നിരിക്കണം

മാക്സി അൽപം കയറ്റികുത്തി
കുന്തിച്ച്‌ ഒന്നുമറിയാത്തപോലെ
കുറച്ച്നേരം ആ ഇരിപ്പങ്ങനെ തുടരണം

ഇടക്കണ്ണിട്ട്‌ നോക്കി
വെള്ളമിറക്കിക്കൊണ്ട്‌ അണ്ണൻകറന്നുകൊള്ളും
ഒരുതുള്ളിപോലും ബാക്കിവെക്കാതെ...

ക്ഷീരസഹകരണ സംഘത്തിൽ
കൊണ്ടുപോയി കൊടുത്ത്‌
അണ പൈ എടുക്കാതെ
കൊണ്ടുവന്ന്‌ തരികയും ചെയ്യും

നാട്ടിൽപോകുമ്പോൾ
ഒന്നും കൊടുത്തില്ലെങ്കിൽ പോലും
അണ്ണൻ പരാതി പറയാറുമില്ല

19 Aug 2012

മധുവിധു


സത്താർ ആദൂർ

നിനക്ക്‌
വായിച്ചു പഠിക്കുന്നതിലായിരുന്നു
കമ്പം;
എനിക്ക്‌
വിട്ടഭാഗം
പൂരിപ്പിക്കുന്നതിലും.

19 Jul 2012

ക്വാണ്ടം


സത്താർ ആദൂർ

കാണും
തരത്തിലൊന്നൊത്തുവന്നാൽ
അല്ലെങ്കിലൊരു സേഫ്റ്റിക്ക്‌

വേലിചാടുമ്പോഴും
 ചുമ്മ ഡേറ്റിംഗ്‌ നടത്തുമ്പോഴും
കയ്യിലൊന്നെങ്കിലും കാണും
ഭദ്രമായി...

പോക്കറ്റിൽ
അല്ലെങ്കിൽ പേഴ്സിൽ
അതുമല്ലെങ്കിൽ
അവളുടെ കൂത്തിച്ചി ബാഗിൽ...

എന്നിട്ടും
എന്റോസ്കോപ്പി കഴിഞ്ഞാൽ
ഊരിയെടുത്ത്‌
ഒരൊറ്റയേറ്‌
ക്ലോസറ്റിലേക്ക്‌...

17 Jun 2012

ക്ലോക്കിലെ സൂചികൾ


സത്താർ ആദൂർ

വീട്ടിൽ
അച്ഛനും
അമ്മയുമൊക്കെയുണ്ടെങ്കിലും
അവനത്ചെയ്യും

അവർ
നോക്കി നിൽക്കുകയാണെങ്കിലും
അവളതിന്‌ കിടന്നുകൊടുക്കുകയും ചെയ്യും

നേരോം
കാലോം നോക്കാതെ
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
ഈ കെട്ടിമറിച്ചിൽ
അത്ര നല്ലതൊന്നുമല്ല കേട്ടോ

14 Dec 2011

സമാധാനം


സത്താർ ആദൂർ

ചതഞ്ഞരഞ്ഞ്‌
നടുറോഡിൽ
ചോരവാർന്ന്‌
ടാക്സികാറിൽ
നെഞ്ചും
മുതുകും തകർന്ന്‌
ആശുപത്രിവരാന്തയിൽ
ഇരുമ്പുകട്ടിലിൽ

കരഞ്ഞുകരഞ്ഞ്‌
അമ്മ
മൂക്കറ്റം ചുവന്ന്‌
ഭാര്യ

മിണ്ടാനാകാതെ
മക്കൾ
അരിച്ചരിച്ചകന്നു
പോകുന്ന മരണം

കൈകാലുകളിൽ
തലച്ചോറിൽ
വേദനകൊണ്ടുവന്നിടുന്നു

വന്നവരും
പോയവരും പറയുന്നതുപോലെ
"ഇന്നാലും
ഇത്രയല്ലെപറ്റിയുള്ളൂ..."

അങ്ങനെ
സമാധാനിക്കാം....

8 Jul 2011

അഴയ്ക്ക




സത്താർ ആദൂർ





 മഴക്കാല
ബസ്സ്‌ യാത്രയിലെ
നോട്ടങ്ങൾ മഴത്തുള്ളികളെയും കടന്ന്‌
എത്ര പെട്ടെന്നാണ്‌ 
വീടുകൾക്കുമേലെ
പന്തലുവിരിച്ചപോലെ നിൽക്കുന്ന
ടെറസുകൾക്കുള്ളിലേക്കെത്തുന്നത്‌...
ചിറകുമുട്ടി
തൂങ്ങിയാടുന്ന വവ്വാലുകൾ
ഏതെല്ലാം നിറം
കറുത്തത്‌ 
വെളുത്തത്‌ പിന്നെ
ക്രീമും ബ്രൗണും...
ഫ്രൈം
ഇനി 'ബ്രാ'യിൽനിന്നും
ജദികളിലേക്ക്‌ തിരിക്കാം
വർണ്ണിക്കാനാവുന്നില്ല
മനം മയക്കുന്ന ഡിസൈനുകൾ...
അഴയ്ക്കകൾ
മച്ചിന്റെ മുകളിലേക്ക്തന്നെ
കയറി വരേണ്ടിയിരിക്കുന്നു
പിന്നാമ്പുറങ്ങളിൽ
ക്കിടന്നാൽ ആരുകാണാൻ...?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...