Showing posts with label essar sreekumar. Show all posts
Showing posts with label essar sreekumar. Show all posts

23 Nov 2012

നയം


എസ്സാർ ശ്രീകുമാർ

കൊലയല്ലാ കൊലയല്ലാ
തടവിലെ തൂക്കിക്കൊല്ലൽ
കൊലയല്ലാ കൊലയല്ലോ.
പടയിലെ വെടിചാകൽ
കൊല്ലാക്കൊല ചെയ്തിട്ടിങ്ങനെ
കോമരമായി തുള്ളുവതെന്തിന്‌
ഗതിയില്ലാതലയും മർത്യന്‌
ഗതകാലചിന്തകളെന്തിന്‌
ചിരിതൂകി നിൽക്കും പൈതലിൻ
ചിറകില്ലാതാക്കുവതെന്തിന്‌
മുടിചൂടി നിൽക്കും മന്നൻ
മുടിയാനായ്‌ തുള്ളുവതെന്തിന്‌
തൊഴിലാളികൾ നട്ടുവളർത്തും
നടുതലകൾ വെട്ടിനിരത്തും,
ടാറ്റയ്ക്കും ബിർലയ്ക്കുമെല്ലാം
വിടുപണികൾ ചെയ്യും നമ്മൾ
പണിയാളെ പാട്ടിനുവിട്ട്‌
തൊഴിലില്ലാതാക്കി തീർത്ത്‌,
പൊതുമേഖല വാങ്ങികൂട്ടി
കുത്തകകൾ കോലം തുള്ളും
കഞ്ഞിയ്ക്കു വകയില്ലാത്തവർ
കോളകളിൽ മുങ്ങി ചാകും
കൊടികളുടെ നിറമല്ലിവിടെ
കോടികളുടെ നിറവാണിവിടെ.

19 Jul 2012

വസുദൈവ കുടുംബകം


എസ്സാർ ശ്രീകുമാർ

അപ്പൂപ്പൻ ഉഗ്രപ്രതാപിയാം
വിഷവൈദ്യൻവാറുണ്ണി
അപ്പനൻപേർ​‍െ(കേ)ട്ട
അപ്പോത്തിക്കരി അന്തോണി
അഗ്രസുതൻ ഔഷധക്കടയൻ
ഔതക്കുട്ടി
വേണ്ടാമരുന്നുകൾ മാത്രം
വൈരവികാരവിശാരദൻ
വികാരി ദ്വിത്വൻ വക്കച്ചൻ
മരിച്ചുവർ തന്നുടൽകാക്കും
ശവപ്പെട്ടി പണിയും പത്രോസ്‌
മൂന്നാമൻ
ഒന്നിനൊന്നുചേർന്ന്‌
പണിചെയ്യോരിവരല്ലോ
വസുദൈവകുടുംബകർ.

17 Jun 2012

അ(ക)ഷ്ട പഞ്ചമി

എസ്സാർ ശ്രീകുമാർ

ഗോപാലൻ ചേട്ടൻ നീണ്ട 20 വർഷത്തെ പട്ടാളജീവിതത്തിനു ശേഷം നാട്ടിലെത്തി.
വിശിഷ്ടസേവാമെഡൽ കൂടാതെ പല കീർത്തി മുദ്രകളും സമ്പാദിച്ചിരുന്നു.
സേവനം നിർത്തി പോരുമ്പോൾ 20 ലക്ഷം രൂപയോളം കിട്ടി. ആ തുക ബാങ്കിലിട്ട്‌
ഭാര്യവീട്ടിൽ പരമസുഖം.
ടിവിയിലെ പരസ്യം കണ്ടപ്പോൾ മുഴുവൻ സമ്പാദ്യവും കൊടുത്ത്‌ ഒരു വീട്‌
സ്വന്തമാക്കി. കുടത്തിലെ ഭൂതത്തെ സ്വന്തമാക്കി എന്തും
വരുതിയിലാക്കാമെന്നതുപോലായിരുന്
നു പരസ്യം.
കുറച്ച്‌ ദിവസങ്ങൾക്കുശേഷം ചന്തയിൽ കറങ്ങുന്ന ചേട്ടനെ കണ്ട്‌ ഞാൻ
ചോദിച്ചു: 'എന്താ ഇവിടെ ഇതിനു മുമ്പ്‌ വന്നിട്ടില്ലല്ലോ?'
'ഒന്നും പറയണ്ടടോ അ(ക)ഷ്ടപഞ്ചമിയിൽ വീടൊന്നു വാങ്ങി കടക്കാരനായി. ഇപ്പം
കിടപ്പ്‌ തറയിലാ. കിടക്ക വാങ്ങാൻ വന്നതാ. എന്തു ചെയ്യാം
കുടിലായിരുന്നെങ്കിലും ഭാര്യ വീട്ടിൽ പരമസുഖമായിരുന്നു.


അക്ഷയതൃതീയ
       "എന്താ ശിവരാമൻനായരെ വളരെ സന്തോഷത്തിലാണല്ലോ?"
"വീടും പറമ്പും പാടവും പണയപ്പെടുത്തിയിട്ടാണെങ്കിലും ഞാൻ കുറച്ച്‌ പണം
സംഘടിപ്പിച്ചു. ഇനി ഇതിൽ നിന്ന്‌ ഒരു ഭാഗം പണംകൊണ്ട്‌ സ്വർണ്ണം വാങ്ങും,
നാളെ അക്ഷയ ത്രിതീയ അല്ലേ".
"അതു നല്ല കാര്യം, കടമാണെങ്കിലും പണമായില്ലേ, ഇളയവളെ അയക്കാനുള്ള
സ്വർണ്ണംകൂടി നാളെ സ്വർണ്ണം വാങ്ങുമ്പോൾ ഐശ്വര്യമായി കിട്ടും. ചില
പ്രത്യേക കടകളിലെ പൊന്നിനു മാത്രമേ ഇതു ലഭിക്കൂ!" -ചാക്കോ പറഞ്ഞു.
"ഇതു ഹിന്ദുക്കൾക്കു മാത്രമല്ല. അദ്‌റൂമാനും അവറാനും കിട്ടും. അവരവരുടെ
മതത്തിൽപ്പെട്ട കടയിൽനിന്നേ വാങ്ങാവൂ എന്നു മാത്രം"- ചാക്കോ
കൂട്ടിച്ചേർത്തു.
...അടുത്ത മകളുടെ കല്യാണത്തിന്‌ ശിവരാമൻ കയറിൽ തൂങ്ങി.

20 Apr 2012

മാഡം (മനുഷ്യർ ആകുന്ന ദൈവങ്ങൾ ആകുന്ന മനുഷ്യർ)


എസ്സാർ ശ്രീകുമാർ

അസുലഭസമ്മേളനം, അനിതരസാധാരണം; ആരാധ്യവൃന്ദത്തിന്റെ അഭൂതപൂർവമായ തിരക്ക്‌.
അധ്യക്ഷസ്ഥാനത്ത്‌ ശ്രീ.നിത്യാസായിബായി ഇരുവശങ്ങളിൽ ഹരിഹരിശങ്കർ, കുമാരി
പഞ്ചാമൃതമയീ, പിന്നിൽ വിശ്വകുമാരി അതിനും പിന്നിൽ സെമി ആൾദൈവങ്ങൾ.
അധ്യക്ഷൻ അജണ്ട വായിച്ചു. ആൾദൈവ പ്രാർത്ഥന, നാമധേയ നിർണയം, ഭാരവാഹികളെ
തെരഞ്ഞെടുക്കൽ, അവകാശ പ്രഖ്യാപനം, മറ്റ്‌ അത്യാവശ വിഷയങ്ങൾ, അവസാന ഇനമായി
പാട്ടും കൂത്തും.
അനുചരർ കൈയടിച്ച്‌ പാസ്സാക്കി.
പ്രാർത്ഥനയ്ക്കായി പാട്ടിൽ കേമി പഞ്ചാമൃതമയി എഴുന്നേറ്റു. അവർ ഇങ്ങനെ
പ്രാർത്ഥിച്ചു.
"ആൾ ദൈവമാകുന്ന ഞങ്ങളെ എന്നും നീ
കാത്തുകൊള്ളീടണേ ലോകനാഥാ
മണ്ണിൽ മരുവുന്ന കീടങ്ങളെ
മാസ്മര വിദ്യായാൽ ഞങ്ങൾ നയിച്ചീടും..."
പ്രാർത്ഥന കഴിഞ്ഞു. അടുത്തത്തായി സംഘടനാ നാമധേയ നിർണയം.
സദസ്സിൽനിന്നും പല പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽനിന്ന്‌ അനുയോജ്യമായ
'മാഡം' (മാഡം= മനുഷ്യർ ആകുന്ന ദൈവങ്ങൾ ആകുന്ന മനുഷ്യർ) എല്ലാവരും
ഏകകണ്ഠമായി വിളിച്ചു പറഞ്ഞു. അമൂർത്തമായ പേര്‌.
അടുത്ത അജണ്ട ഭാരവാഹികളെ തെരഞ്ഞെടുക്കലാണ്‌. സദസ്സിൽനിന്ന്‌ നിർദേശങ്ങൾ
ഉയർന്നു. അതിൻ പ്രകാരം ശ്രീ നിത്യസായിബായിയെ പ്രസിഡന്റായും വിവരവും
അഭ്യാസവുമുള്ളതുകൊണ്ട്‌ ഹരിഹരി ശ്രീ ശങ്കരനെ സെക്രറിയായും
സമ്പത്തുണ്ടാക്കാനും അത്‌ സംരക്ഷിക്കാനും മിടുക്കുള്ളതുകൊണ്ട്‌ കുമാരി
പഞ്ചാമൃതമയിയെ ഖജാൻജിയായും തീരുമാനിച്ചു. ഭരണസമിതിക്ക്‌ താങ്ങായി
നൂറ്റൊന്ന്‌ കമ്മിറ്റി അംഗങ്ങളെയും നിശ്ചയിച്ചു.
അടുത്തത്തായി അവകാശ പ്രഖ്യാപനം
അവിശ്വാസികളായ അക്രമികളിൽനിന്നും ഞങ്ങളെ രക്ഷിക്കാൻ പോലീസ്‌ സംരക്ഷണം
വേണം. സർക്കാർ അതിനുള്ള ഒത്താശകൾ ചെയ്തുതരണം. ഞങ്ങൾ ഇല്ലെങ്കിൽ സർക്കാർ
ഇല്ല. രണ്ടും പരസ്പരപൂരകമാണല്ലോ.
അവസാന ഇനമായ പാട്ടും കൂത്തും.
അതോടെ സ്വപ്നത്തിൽനിന്നും ഞാൻ ഞെട്ടിയുണർന്നു.

18 Mar 2012

വാസ്തവം


എസ്സാർ ശ്രീകുമാർ


കനിവിന്റെ ഉറവിടം
ജറുസലേ!
കടിച്ചു കീറി
തീർന്നിടുന്നു.
അവനിയിലെ വിണ്ണിടം
അല്ലയോ, കാശ്മീർ!
ആയുധങ്ങൾ
തീമഴപെയ്ത്‌...
ദൈവ-അധീന നാടാണ്‌
കേരളം!
പെൺവാണിഭ-
പ്പെരുമ കാക്കുന്നു
ശാന്തമഹാസമുദ്രം
പക്ഷേ.
സുനാമികൾ
സുനിശ്ചിതം!"

14 Jan 2012

ആക്കിടൈപ്പ്



 എസ്സാർ ശ്രീകുമാർ


കുന്നിക്കുരുപോലൊരാൾ
കുന്നോളമാശയുള്ളവൻ
കയ്യടികൾക്കായി കാതോർക്കില്ല
കാലടിസ്വനപതറിച്ചകൾ-
മാത്രം കാര്യമാക്കും അയ്യപ്പൻ

എല്ലാരുമറിയുന്ന,-
യാരുമില്ലാത്ത
അയ്യനല്ലാത്ത
അണുവിടപോലും
ആശയില്ലാത്തവൻ
2
മേളകൾ കാണുമ്നേരം
മുളകൾ തിമിർക്കുന്നു
ജാടകൾ കൊഴുക്കുമ്പോൾ
മേടയിൽനിന്നോതിടുന്നു
ചടങ്ങിൻ ഭാഗമായി
അടിക്കുക കൈകൾ നിങ്ങൾ
ബോറടിച്ചെന്നാലും
തകർക്കുക ഭുജതാഡനം
3
തണൽപോലും തുണയാക്കാത്തവൻ
ചിന്തയ്ക്കും വർണമില്ലാത്തവൻ
കിടപ്പാടമില്ലാത്തതുകൊണ്ട്
കടപ്പാടുമില്ലാരോടും
ശീർഷ*ങ്ങൾക്കുവേണ്ടി
തല കുമ്പിടാത്തവൻ
ശീതീകരിച്ച മുറികളല്ല
ശിഥിലമായ അറകളായിരുന്നു
കൊയ്തൊഴിഞ്ഞ നിലാവും
പെയ്തൊഴിയാത്ത കനവും
ഇരുളൂതിക്കെടാത്തിടങ്ങളിൽ
ഇമയിടറാതിരുന്നവൻ
അനാർക്കിസ്റ്റല്ലാത്തവൻ
ആൻ ആക്കിടൈപ്പ്

14 Dec 2011

അയ്യപ്പസൂക്തങ്ങൾ




എസ്സാർ ശ്രീകുമാർ
1
കുന്നിക്കുരുപോലൊരാൾ
കുന്നോളമാശയുള്ളവൻ
കയ്യടികൾക്കായി കാതോർക്കില്ല
കാലടിസ്വനപതറിച്ചകൾ-
മാത്രം കാര്യമാക്കും അയ്യപ്പൻ

എല്ലാരുമറിയുന്ന,-
യാരുമില്ലാത്ത
അയ്യനല്ലാത്ത
അണുവിടപോലും
ആശയില്ലാത്തവൻ
2
മേളകൾ കാണുമ്നേരം
മുളകൾ തിമിർക്കുന്നു
ജാടകൾ കൊഴുക്കുമ്പോൾ
മേടയിൽനിന്നോതിടുന്നു
ചടങ്ങിൻ ഭാഗമായി
അടിക്കുക കൈകൾ നിങ്ങൾ
ബോറടിച്ചെന്നാലും
തകർക്കുക ഭുജതാഡനം
3
തണൽപോലും തുണയാക്കാത്തവൻ
ചിന്തയ്ക്കും വർണമില്ലാത്തവൻ
കിടപ്പാടമില്ലാത്തതുകൊണ്ട്
കടപ്പാടുമില്ലാരോടും
ശീർഷ*ങ്ങൾക്കുവേണ്ടി
തല കുമ്പിടാത്തവൻ
ശീതീകരിച്ച മുറികളല്ല
ശിഥിലമായ അറകളായിരുന്നു
കൊയ്തൊഴിഞ്ഞ നിലാവും
പെയ്തൊഴിയാത്ത കനവും
ഇരുളൂതിക്കെടാത്തിടങ്ങളിൽ
ഇമയിടറാതിരുന്നവൻ
അനാർക്കിസ്റ്റല്ലാത്തവൻ
ആൻ അർക്കിടൈപ്പ്

15 Nov 2011

അ (ക)ഷ്ട പഞ്ചമി


എസ്സാര്‍ ശ്രീകുമാര്‍
ഗോപാലന്‍ ചേട്ടന്‍ നീണ്ട ഇരുപതു വര്‍ഷത്തെ പട്ടാളജീവിതത്തിനു ശേഷം നാട്ടിലെത്തി. വിശിഷ്ടസേവാമെഡല്‍ കൂടാതെ പല കീര്‍ത്തി മുദ്രകളും സമ്പാദിച്ചിരുന്നു. സേവനം നിര്‍ത്തി പോരുമ്പോള്‍ ൨൦ ലക്ഷം രൂപയോളം കിട്ടി. ആ തുക ബാങ്കിലിട്ട്‌ ഭാര്യവീട്ടില്‍ പരമസുഖം. 

ടി.വിയിലെ പരസ്യം കണ്ടപ്പോള്‍ മുഴുവന്‍ സമ്പാദ്യവും കൊടുത്ത്‌ ഒരു വീട്‌ സ്വന്തമാക്കി. കുടത്തിലെ ഭൂതത്തെ സ്വന്തമാക്കി എന്തും വരുതിയിലാക്കാമെന്നതുപോലായിരുന്നു പരസ്യം. കുറച്ച്‌ ദിവസങ്ങള്‍ക്കുശേഷം ചന്തയില്‍ കറങ്ങുന്ന ചേട്ടനെ കണ്ട്‌ ഞാന്‍ ചോദിച്ചു:
'എന്താ ഇവിടെ ഇതിനു മുമ്പ്‌ വന്നിട്ടില്ലല്ലോ?''
ഒന്നും പറയണ്ടടോ അ(ക)ഷ്ടപഞ്ചമിയില്‍ വീടൊന്നു വാങ്ങി കടക്കാരനായി. 
ഇപ്പം കിടപ്പ്‌ തറയിലാ. കിടക്ക വാങ്ങാന്‍ വന്നതാ. 
എന്തു ചെയ്യാം കുടിലായിരുന്നെങ്കിലും ഭാര്യ വീട്ടില്‍ പരമസുഖമായിരുന്നു. '

13 Sept 2011

മത്സ്യകന്യക (പു.ച.പ.)




എസ്സാർ ശ്രീകുമാർ


പുരാണം
പുണ്യനദിയിൽ
കടത്തുവഞ്ചിയിൽ
പരാശരൻ
മത്സ്യഗന്ധിയിൽ,
വ്യാസൻ
മഹാഭാരതം
മെനഞ്ഞു.
ചരിത്രം
വേമ്പനാട്ടുതടാകം
തോണിഗൃഹത്തിൽ
വേളിയില്ലാകേളി,
ഉറവിഴുങ്ങി
മീൻ പേറാൽ
മത്സ്യകന്യക
പരസ്യം
വൈകിട്ടെന്താ പരിപാടി...
സന്തോഷംകൊണ്ടെനിക്കിരിക്കാൻ...
ഞാനിപ്പം മേലോട്ടുവലിഞ്ഞുകേറും
മറക്കല്ലേ... കോണ്ടം
പണിയാകുമേ...!


14 Aug 2011

തല(യില്ലാ)ചേരി


എസ്സാർ ശ്രീകുമാർ


പട്ടണത്തിലെ പ്രധാന തെരുവിൽ വെട്ടിവീഴ്ത്തപ്പെട്ട തലയറ്റ കബന്ധത്തിന്റെ കരച്ചിൽ അല്ല, അലർച്ച:
"നാടുനന്നാക്കാൻ പുറപ്പെട്ട അതിമോഹത്തിന്റെ അന്ത്യം നശിച്ച വർഗചിന്ത. ഒരു ഉറുമ്പിനെപ്പോലും ഈ കൈകൾകൊണ്ട്‌ ഇതുവരെ ഞാൻ കോന്നിട്ടില്ല".
അരുകിൽ കിടന്ന തലയുടെ മറുമൊഴി: "ഇവരല്ലെങ്കിൽ നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനം ഇതുതന്നെ ചെയ്യും, എന്തായാലും ഇവിടെ നമ്മൾ ഇങ്ങനെ വേർപിരിയേണ്ടവർ."
"കൂടിനിൽക്കുന്ന സുഹൃത്തുക്കളെ, പറ്റുമെങ്കിൽ ഈ ഉടലിന്‌ ഒരു കഴുതയുടെ തല ചേർത്തുവയ്ക്കൂ..." കബന്ധം ആക്രോശിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...