Showing posts with label einstein valath. Show all posts
Showing posts with label einstein valath. Show all posts

13 Sept 2011

സ്ഫോടനം വരുന്നേരം





ഐന്‍സ്റ്റീന്‍  വാലത്ത്

 സ്ഫോടനം  നടന്നെന്നാല്‍
 മന്ത്രിമാര്‍ അപലപിക്കണം
 നടന്ന സ്ഥലത്തെത്തണം
നടുക്കം  രേഖപ്പെടുത്തണം .
ഭീകരരുടെയഴിഞ്ഞാട്ടമെന്ന്
മുഖപ്രസംഗം  ചമയ്‍ക്കേണം
ആര്‍ഡീയെക്‍സോ, ജലാറ്റിനോ
അതോ അമൊണിയം നൈട്രേറ്റോ?
ബോംബു സ്‍ക്വാഡിനെ വിട്ട്
മരുന്നേതെന്നു ഗണിക്കേണം
പിന്നിലാരെന്നൂഹിക്കേണം
അന്വേഷണത്തിനേജെന്‍സി
ഏതുവേണമെന്നന്വേഷിക്കണം.
നാടൊട്ടുക്കു  ഭീകരാക്രമണ
മുന്നറിയിപ്പുപരത്തേണം
സുരക്ഷാപാലന വീഴ്ചകള്‍
കണ്ടില്ലെന്നു  നടിക്കണം
മരിച്ച വിദേശിയെത്ര, സ്വദേശിയെത്ര
ആണുപെണ്ണെത്ര, മലയാളി  പെട്ടുവോ
കണക്കുകള്‍  കൃത്യ മായെടുക്കണം
 കനത്ത സുരക്ഷ കല്‍പ്പിക്കണം
മരിച്ചോര്‍‍ക്കു രണ്ടും, അല്ലെങ്കിലൊന്നു
ലക്ഷമാശ്വാസം നല്‍കണം.
സംശയാസ്‍പദമായ്‍കണ്ട
യാചകരെ  അറസ്‍റ്റു ചെയ്യണം.
അന്വേഷണം  വേണ്ടിവന്നാല്‍
ഗള്‍ഫു  നാട്ടിലേക്ക്  നീട്ടണം
പിന്നെപ്പോയ്‍ ഉറങ്ങീടാം
 അടുത്ത സ്‍ഫോടനം വരേ...
                                                 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...