Showing posts with label nidarsraj. Show all posts
Showing posts with label nidarsraj. Show all posts

27 Mar 2013

നാം-




 നിദർശ് രാജ്
വിശപ്പു മാത്രം  വാരി                                    
ത്തിന്നുന്നുവെങ്കില്‍പ്പോലും
കത്തിയും മുള്ളും 
കൈയില്‍ മുറുകെ പിടിക്കുവോര്‍ 


കീശയില്‍ നയാപ്പൈസയി- 
 ല്ലെങ്കിലെന്ത്,നേര്‍ച്ച
പ്പെട്ടിയില്‍ തീറാധാരം കൊ-
ണ്ടുപോയ് ത്തട്ടുന്നവര്‍

അകത്ത് പിച്ചാത്തികള്‍
പൂഴ്ത്തിവയ്ക്കിലും-സദാ
പുറത്തു ചിരിക്കുവാന്‍
പഠിച്ചേ ജയിപ്പവര്‍.
     
നാമാണ് മഹാഭക്തര്‍.
മൂര്‍ച്ചകൂട്ടിയ വാളാല്‍
മറ്റുള്ളവരെക്കൊല്ലാന്‍ 
തക്കം പാര്‍ത്തിരിക്കുന്നോര്‍  -                                                                                                                                                                       (www.arikukal.blogspot.com)

23 Feb 2013

സത്യാഗ്രഹമില്ലിപ്പോള്‍

 

Inline image 1                                                                  


     
                                 -നിദര്‍ശ് രാജ്
ദുരാഗ്രഹമാണ്.

നിരാഹാരം എന്നു വച്ചാല്‍
നിരന്തരാഹാരം എന്നായി.
ഗാന്ധിയാരെന്ന്
ആര്‍ക്കുമറിയാത്തതു കൊണ്ട്
ഗാന്ധിയനാണെന്ന് പറഞ്ഞ്
കഴിഞ്ഞു കൂടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...