Showing posts with label zainuddeen ghuraishi. Show all posts
Showing posts with label zainuddeen ghuraishi. Show all posts

19 Jul 2013

ശില്പവും ശില്പിയും

സൈനുദ്ദീൻ ഖുറൈഷി
കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍

കൊതിക്കുമാ മുലയഴക് കണ്ടാല്‍.

കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ

കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-

ക്കൊത്തിയഴക് വരുത്തുവാനീയുടല്‍.



കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-

കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം

കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ

കരള്‍ മാന്തിപ്പറിക്കുമഴകാക്കി.

സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍

പടി കടത്തിയാരോ പൊതുമുതലാക്കി.

തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്

കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്

ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും

അരികില്‍ അച്ഛനോ..ദൈവമോയെന്നറി-

യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി

പെരുക്കും കമിതാക്കളെ ശപിച്ചും

പെരുകും ഇരകളെയോര്‍ത്ത് നൊന്തും

ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍

ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.

20 Sept 2012

ബാക്കിയാകുന്നത്

സൈനുദ്ദീന്‍ ഖുറൈഷി


റയാന്‍ മറന്നതേറെയുണ്ട്
ഓര്‍ത്തെടുക്കാനാവാത്ത,തതിലേറെയുണ്ട്.
ഓര്‍മ്മയിലുള്ളവ കാര്‍ന്നെടുക്കുന്നത്
ഒരിക്കലുമൊരിക്കലും മറക്കാനരുതാത്തതും.
അളന്നളന്ന് ചുരുങ്ങിപ്പോയ
ആറടി മണ്ണിനും കരം..!!
ജീവിതം പണയപ്പെട്ടതിന്‍ കടം
കനം വെപ്പിച്ച ജഡമെടുക്കാന്‍
മുനിസിപ്പാലിറ്റിക്കും കൈക്കൂലി.!!
അപകടപ്പെട്ടിരുന്നെങ്കിലൊരു-
പിരിവിന് തരമെന്ന സാമൂഹ്യപാഠം.
നെഞ്ചത്തടിക്കാതെ കാറുന്നവള്‍
നിരാശപ്പെടുന്നതെടുക്കാതെ പോയൊരു
ജീവന്‍ സുരക്ഷയുടെമൂല്യമോര്‍ത്ത്.
ലോകമിങ്ങനെയോ.. ലോകരിങ്ങനേയോ..?
മരിച്ചാലൊരു തവണ പിന്നെയും ജനിക്കണ-
മെങ്കിലേ ജീവിതം ജീവിക്കാനാകൂ.
നായായും എലിയായും കിളിയായുമല്ല;
നെറികേടിന്‍ നിസ്തുലരൂപമാം മനുഷ്യനായി.

19 Aug 2012

നഗ്നര്‍ക്കിടയിലെ വസ്ത്രധാരികള്‍.

 സൈനുദ്ദീന്‍ ഖുറൈഷി
നിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്നയറിവാണെന്‍റെ ദുഃഖം.
മരിച്ച് മരവിച്ച പുഴക്കരയില്‍
തര്‍പ്പണമന്യമായനാഥമായ
പിതൃക്കളുടെ പ്രേതങ്ങളലയുന്നു.
പുലയാട്ട് മറന്നില്ലവരിപ്പോഴും; ചിലര്
പൊട്ടിക്കരയുന്നുമുണ്ട് കാതില്‍..!!

തനുവാകെയിരുള്‍ മൂടി തനിച്ചിരിക്കുമ്പോഴും
മുന്നിലൊരു മിന്നാമിനുങ്ങിന്‍ വെല്ലുവിളി..!
മോക്ഷം കിട്ടാത്തവരുടെ ബലിച്ചോറിനു മുന്നില്‍
പുലഭ്യം പുലമ്പുന്നുണ്ട് ബലിക്കാക്കകള്‍..!!
അറേബ്യയിലെ ചായക്കൂട്ടുകള്‍ പോലെ
കടം തിന്ന ചിന്തകളുടെ തൂങ്ങുന്ന പ്രേതങ്ങള്‍!!
കാമാന്ധരുടെ കഴുകന്‍ കണ്ണുകള്‍ കാണാതെ
ഉറ്റവര്ക്കരികില്‍ അലമുറയിടുന്ന പെണ്ണുങ്ങള്‍.

കരള്‍ മാന്തിപ്പറിക്കും കാഴ്ചകള്‍ മടുത്തു.
മുമ്പെങ്ങോ ചതുപ്പില്‍ താഴ്ന്ന് ചത്ത
പകുതി ചീഞ്ഞൊരൊട്ടകത്തിന്‍ നാറ്റം
മുറിക്കുള്ളില്‍ മാധ്യമപ്പെട്ടിയില്‍ മലം
തിരയുന്ന വെളുത്ത തെരുവ്പന്നികള്‍..!
വിഴുപ്പ് ചുമന്ന് ചിരിച്ച് നീങ്ങുന്ന
നടു വളഞ്ഞ ബുദ്ധിയുള്ള കഴുതകള്‍..!
ദൃശ്യത്തില്‍, ഉടുത്തിട്ടും നാണം മറയാത്ത
ചുളുക്കുകളില്ലാത്ത ശുഭ്ര വസ്ത്രങ്ങള്‍..!
തിന്നത് ഛര്‍ദ്ധിച്ചും ഛര്‍ദ്ധിച്ചത് തിന്നും
അനുസ്യൂതമോക്കാനിക്കും വിടുവായകള്‍..!
വിധേയത്വത്താല്‍ നടുവളഞ്ഞ സമൂഹം..!
അഥിതികളകത്തമ്മ വാഴും പള്ളിയറകള്‍..!
നഗ്നപ്രജകള്‍ക്കിടയില്‍ വസ്ത്രമണിഞ്ഞവരെ
തൂക്കിലേറ്റുന്ന ജനാധിപത്യം..! കുരിശുകള്‍
വിറ്റ് കോടികള്‍ കൊയ്യുന്ന പാപികള്‍..!!
മാഞ്ഞ് പോകുന്നില്ലൊരു കാഴ്ച പോലും
തേഞ്ഞ് പോകുന്നില്ലൊരു വാക്ക് പോലും
കൂടിളകിയ കടന്നലുകളീ ചിന്തകളെപ്പോഴും
തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്ന അറിവാണെന്‍റെ ദുഃഖം..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...