Showing posts with label jijo augastin. Show all posts
Showing posts with label jijo augastin. Show all posts

15 Nov 2011

കമ്പനിക്കാര്യം


 ജിജോ അഗസ്റ്റിന്‍ (തച്ചന്‍)
 തലയിരിക്കുമ്പോള്‍
ആടരുതെന്ന കല്‍പന
വാലു ശിരസ്സാ വഹിച്ചു
അതുകൊണ്ട്‌
തല തറയിലുരുണ്ടപ്പോള്‍
വാലു കാലുകള്‍ക്കിടയില്‍
മുഖമൊളിപ്പിച്ചു
തലയുടെയലമുറ കേട്ടു
വാലു വായപൊത്തിച്ചിരിച്ചു
തലയുടെ ഒരു വിധി!
ഒടുവില്‍ തല നിശ്ചലമായപ്പോള്‍
വാലിനുമനക്കം നിലച്ചു
വിധിയെ പഴിക്കാന്‍ പോലും
വാലിനു സമയം കിട്ടിയില്ല.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...