Showing posts with label sathar adsur. Show all posts
Showing posts with label sathar adsur. Show all posts

21 Jan 2014

കൺട്രോൾ


സത്താർ ആദൂർ

തെരുവിൽ
അങ്ങാടിയിൽ
ബസ്‌ സ്റ്റാന്റിൽ
റെയിൽവേസ്റ്റേഷനിൽ

ഇഴയകറ്റി
ഇടകീറികാട്ടി
നിതംബം കുലുക്കിനടക്കുന്ന
തരുണീ മണികളെ

നിങ്ങളുടെ
ഉടലിലിഴയുന്ന കണ്ണുകൾ
കേവലം ആൺ ജന്മങ്ങളുടേതാണ്‌

അവരെല്ലാം
എന്നെപോലെ
കൺട്രോൾ ആന്റ്‌ ഓഡിറ്റ്സിൽ
ജോലിചെയ്യുന്നവരായികൊള്ളണമെന്നില്ല.

20 Apr 2012

മാൻ ഓഫ്‌ ദ മാച്ച്‌


സത്താർ ആദൂർ

നമ്മൾ
തമ്മിൽ അതീവ
രഹസ്യമായി നടത്തുന്ന
ഈ കളിയിൽ
ഞാനെന്നും
ഇന്നിംഗ്സുകൾക്കാണ്‌
പരാജയപ്പെടുന്നത്‌
എന്നിട്ടും
മാൻ ഓഫ്‌ ദ മാച്ച്‌
പുരസ്കാരം
എനിക്കാണെന്ന്‌ പറയാൻ
നിനക്കെങ്ങനെയാണ്‌ സാധിക്കുന്നത്‌ ?

18 Mar 2012

പാവ


സത്താർ ആദൂർ

ഉണരണ്ട
മുഖം കഴുകണ്ട
പുഞ്ചിരിക്കണ്ട
സംസാരിക്കണ്ട
കരയണ്ട
കടംചോദിക്കണ്ട
കള്ളം പറയണ്ട
കാണണ്ട
കേൾക്കണ്ട
തിന്നണ്ട
തൂറണ്ട...

ഒരിടത്ത്‌
ഇരിക്കുകമാത്രം
ചെയ്താൽ മതി
അല്ലെങ്കിൽ
വെറുതെ നിൽക്കുകയോ
കിടക്കുകയോ ചെയ്താലും മതി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...