Showing posts with label maharshi. Show all posts
Showing posts with label maharshi. Show all posts

19 Sept 2014

ഇടറുന്ന ഊഴങ്ങൾ


മഹർഷി

മനസ്സിൽനിൻഞ്ചിന്തകൾ
ചിറകടിച്ച്പറന്നുപോകുന്നു
അടയിരുന്നവകുറുകാക്കേറി
കലപിലകൾ വിരിയിക്കുന്നു

അക്ഷരങ്ങളുടെഅടുക്കുകളിൽ
ചേക്കേറുന്നസ്വതന്ത്രവീക്ഷണം
ഉരുകിയനെഞ്ചിൽച്ചൂടായി
സ്വാതന്ത്ര്യത്തിൻബലിയാകുന്നു

തൂവലുകളിൽചിക്കിമിനുക്കി
ഇടിയുംമഴയുംകാറ്റുഒതുക്കുന്നു
ഇനിയൊരുവറുതിവറക്കാൻ
ഇലഞ്ഞെട്ടുകൾമൊട്ടിടുന്നു

സ്വാതന്ത്ര്യംതകിട്ടിയപുഴകൾ
പുഴുവരിച്ച്‌ രംഗംതീർക്കുന്നു
നെഞ്ചിടിഞ്ഞ്മലനിരകൾ
പൂക്കാത്തപകളിൽഞ്ഞെട്ടുന്നു

പാറാവുകാരന്റെ വെടിയൊച്ച
പറുദീസകളുടെമണിനാദം
അതിൽനിന്നുംശബ്ദങ്ങളുടച്ച്‌
ഒത്തുതീർപ്പിന്‌ ഒരുങ്ങുന്നു

കാടിന്റെകുറ്റിയറ്റകയത്തിന്‌
നെരിപ്പോടിന്റെചൂളകൾ
ഉള്ളിലൊരഗ്നിപർവത്തിന്റെ
മഹാമൗനസാധനാസ്വത്വം.

21 Aug 2014

കൂറത്തുണ്ട്‌


മഹർഷി

വാചകക്കസർത്തുകൾവഴിവാണിഭം
നേരുകൾനെടിയാണിതറയ്ക്കുംനാവുകൾ
പൂക്കാത്തകായ്കൾതൻഫലംതീക്കനൽ
ചോരച്ചചിന്തകൾമുന്നേനടക്കുന്നു
നീളേ

പിന്നിൽകിടക്കുന്നപുഷ്പശയ്യകൾ
നെഞ്ചിടിപ്പിന്റെനെറികേടുകൾ
മുന്നേനീന്തുന്നഭാവിസ്വപ്നങ്ങൾ
തന്നെയുംതിന്നുന്നവിറകുകൊള്ളികൾ

പേരെടുത്തെഴുതുവാനക്ഷരം
കാലേക്കൂട്ടിപറത്തുകുത്തണം
മനസ്സിൽചിരികൾവിയർക്കണം
ചിന്തയിൽതലയ്ക്ക്തട്ടണം

ഒടിച്ചിറക്കിയപ്രാണനിൽനിന്നും
കടിച്ചുതുപ്പിയനേത്രങ്ങളുടെ
തുരുമ്പെടുത്തപേമാരികൾ
ഉടുതുണിയിൽപശപ്പാകുന്നു
മേൽവിലാസം

24 Oct 2013

കൂറ്റന്മാർ


മഹർഷി

കൂറ്റന്മാർമദിക്കുന്നിതാകാശംമുട്ടെ
കാറ്റിനുപോലുംകിതപ്പിന്റെനാദം
ആശാലതകളിലന്തർദാഹങ്ങൾ
മോഹങ്ങൾമുറ്റുന്നപൂമൊട്ടുകൾ

താഴാതെതുടിക്കുന്നനാഡി
തേടുന്നഉൾക്കാഴ്ചകൾ
നേടുന്നതെറ്റിന്റെഛായകൾ
ആരാന്റെആണ്ടൊരാശ്രയം

താഴപ്പിഴകൾനന്നാഴതാളം
വാറഴിഞ്ഞകൂറിന്റെനെറുക
അറുതിയിലലമുറയിടുന്ന
വറുതിയുടെവാറോലകൾ

ശാന്തിതീരങ്ങൾമാന്തിപ്പിളർക്കുന്നു
ഗാന്ധിതൻതലയിൽകഴുതചീറ്റുന്നു
ക്രാന്തിപ്പൂക്കൾഉഷ്ണങ്ങൾചീറ്റുന്നു
ക്രോമസോമുകൾമുക്രയിടുന്നു

ആറിത്തണിഞ്ഞയഗ്നിയിൽ
ആരോശ്വാസംതേടിയലയുന്നു
വഴിയിലടറിയപാദങ്ങൾ
ദൂരംതുരത്താതെഉഴറുന്നു

22 Sept 2013

കൂട്ടമണി



മഹർഷി

വെട്ടമൊരുക്കി
കട്ടുമുടിപ്പോർ
കൂട്ടിനുവന്നാൽ
കുശാലായി

തട്ടുപൊളിച്ച്‌
കുട്ടനിറച്ചാൽ
പൊട്ടിപ്പെണ്ണിന്‌
പത്താംമാസം

വിത്തിനുവെച്ചതു
കൊച്ചുതുരുത്തിൽ
ചത്തുമലച്ചുകിടക്കുംനേരം
നേരുംനെറിയും
ഉടുതുണിയില്ലാതുടലാടും

ഇരുളുപരത്തി
വെളിച്ചംപൊക്കി
ഉഷസ്സിൻമാറിൽ
ഉമിത്തീവിതറി

കഷ്ടംജനത്തിന്‌
പട്ടടമിച്ചം
അവിടേംകലപില
കൂലിത്തല്ല്‌.

24 Aug 2013

കാന്താരി



മഹർഷി

അക്ഷരങ്ങളെ
അക്ഷൗഹിണികളാക്കുക
മനസ്സിന്റേതേരോട്ടത്തിൽ
ശരീരംചരടുവലിക്കുക

ഇന്ദ്രിയഇന്ധനത്തെ
ചാടുകളാക്കി
അതിക്രമങ്ങളിൽ
പാഞ്ഞുകയറുക

രണഭൂമിയുടെനെഞ്ചിൽ
അഴിമതിയുടെവിന്ന്യാസങ്ങൾ
അടരാടുന്നവന്റെആട്ടക്കളം
കുളംതോണ്ടിചരിതമെഴുതുക

അധികാരത്തിന്റെ അലങ്കാരങ്ങൾ
ആത്മാവിൽഅലയടിച്ച്‌
അന്നന്നത്തെഅപ്പങ്ങൾ
ആർത്തിയോടെഅശിക്കുക

വേണ്ടാതീനത്തിന്റെ
വിക്രിയകളെടുത്ത്‌
നഗ്നതയിൽആഴ്ത്തുക
പെറ്റുവീഴട്ടെനന്തുണികൾ

ഉറവകൾവറ്റിയഉറകൾ
സൗജന്യസത്രത്തിൽ
വറുതികൾവിളയട്ടെ
വിളയാട്ടംതുളയട്ടെ

19 Jul 2013

നിഴലാട്ടം



മഹർഷി

ഇടിവെട്ടിയാലൊരുവെട്ടം
ഇമപൂട്ടിയാലിരുളാട്ടം
തുടികൊട്ടുംനെഞ്ചിലൊരു
തീനാളക്കളിയാട്ടം

കളിയാട്ടംഇതുതെളിയാട്ടം
വഴിവിട്ടകഴലാട്ടം
പിഴപറ്റിയപുഴയോട്ടം
ഇഴപിരിഞ്ഞവിളയാട്ടം

നിലയില്ലാക്കയം
കാണാനിമ്പം
കഥകളിതേറെ
കേൾക്കാനൻപ്‌
കവിതകളിതാഴം

എഴുതാനിനി
പഴുതുകളില്ല
പൊഴുതുപിറന്നാൽ
പുഴയതുമ്മില്ല

പഴയതുമില്ല
പുതിയതുമില്ല
വരാനിരിപ്പത്‌
വരുതിയിലല്ല

25 May 2013

വെറുമൊരു ദാഹം


മഹർഷി

ഇനിയുമൊരിക്കൽ വരണമെനിക്കീ
മെഴുകിമിനുക്കിയതറയിൽശയിക്കാൻ
കീറിയ തഴപ്പാതൻ മുഷിപ്പൻഗന്ധം
ആത്മാനന്ദമതാവാഹിക്കാൻ

ആരുടെ സഞ്ചിച്ചുവടും കീറി
റേഷൻകടയിലെ അരിമണികൾ
ആകാശത്തിൽ ചിതറിയിരുപ്പൂ
കണ്ണുകളാലത്പിറക്കിക്കൂട്ടാൻ

തോടുംചാലും പുഴയാഴങ്ങളും
തളിരുംതാലമെടുക്കും നാട്ടിൻ
കുളിരും കൊണ്ടാടിക്കുഴയും കാറ്റം
രാവിൻഈണപ്പെരുപൊരുളുകളും

പ്രാചിവിളമ്പിയപകലിൻകത്തി
ചൂടാറുമുൻപൂതിക്കുടിക്കാൻ
ചിറകുപരത്തിവരുന്നൊരുകൂട്ടം
കിളിയളികളെ കണ്ടുരസിക്കാൻ

കാലത്തിൻതാളുമറിച്ചീടുമ്പോൾ
നീറിപ്പടരും ചിന്തകൾതെളിയും
ഇനിയൊരുവരവിൽരേഖകൾ
ഇതുവഴിവരയാൻമോഹം

നടനംതിരുനടയിൽതുടരാനിനിയും
ചിലമ്പിയപദനിസ്വനതാളലയം
ഉടലുറയൂരിരമിച്ചനാളിന്നിതളുകൾ
തളർന്നടിയാനിനിയും വേഗം തരളം

27 Apr 2013

അറിയാനറിയാതെ


മഹർഷി

അന്വേഷിച്ചപ്പോഴാണ്‌
കണ്ടെത്താനാകില്ലെന്ന്‌
അറിവിൽഉറഞ്ഞുകൂടിയത്‌

അതിൻസ്വന്തംമുഖഛായ
ഉള്ളിലേക്കുള്ള ശ്വാസഗതി
പുറത്തേക്കുള്ളതുറന്നവഴി

ഇരുളുവിഴുങ്ങിയഭൂമിയുടെ
പ്രകാശഭാഗനിഴലടയാളം
ഇനിയുംമരുങ്ങാത്തഗൃഹം

എരിഞ്ഞുയരുന്നതാപം
തെറുത്തുകയറുന്നജലം
കാഴ്ചയടക്കുന്ന പ്രകാശം

ഊർജ്ജചിന്തകളിൽ
ഉർവരതയുടെ കൊലവെറി
തപ്തബാഷ്പങ്ങളിൽതളർച്ച

വിട്ടുപോയകാലത്തിന്റെ
കാലൊച്ചമുരടിച്ചരണ്ട്‌
കിളിന്നിലെപൂപ്പൽബാധ

സമയത്തിന്റെവട്ടകയിൽ
സാരംദീർഘിക്കുന്നു
നേരിയ രൂപത്തിന്റെ സൂചിയിൽ

ആരവത്തിന്റെ രതിഗീതം
ഇരുണ്ടവഴികൾ ഉരുളുന്ന
ഇന്ദ്രിയങ്ങളെ എങ്ങനെയറിയും

26 Mar 2013

നീറ്റുല


മഹർഷി

വെട്ടമുരുക്കി
നട്ടുച്ച നട്ടു
ഇരുളുപിഴിഞ്ഞ്‌
സ്വപ്നം നനച്ചു

മലചുരന്ന്‌
മാറടർന്നു
തലവളർന്ന്‌
താളം മുട്ടി

കറകുടിച്ച്‌
തുറനിറഞ്ഞു
നിറംനീറി
നിണം ചീറി

ഉള്ളിളകി
ഉടലുലഞ്ഞു
വലഞ്ഞുപോയി
വെച്ച ചുവട്‌

കരിമുകിൽ
കുരച്ചുചാടി
പേമാരി
കരതിന്നു

ചുടലവാറ്റി
കുരുന്നലകൾ
കുടലറുത്തു
കടലിറുത്തു

നോറ്റനാളുകൾ
നിറഞ്ഞനെഞ്ചിൽ
നിറവെറിഞ്ഞ്‌
നീറ്റലെഴുതി

തുറന്നവായിൽ
കാക്കതൂറി
ഉറവതെറ്റി
നെറ്റിപൊട്ടി

24 Jan 2013

ഡൽഹി 2012


മഹർഷി

വാക്കുകൾകൊണ്ടു നാം
നാരിയെനിറയ്ക്കുന്നു
വാചാലതക്കറുതിയായ്‌
നാറിത്തുരുമ്പെടുക്കുന്നു

ഇന്ദ്രപ്രസ്ഥത്തിൽ നീറി
ഇന്ദ്രന്റെപ്രസ്ഥമാകുന്നു
ആയിരംകണ്ണുമായ്‌
ഇന്ദ്രന്മാർ നിറയുന്നു

അമ്മയെന്നൊറ്റപ്പദം
ആഴത്തിലാഴ്ത്തുന്നു
പെങ്ങൾ തളർന്ന്‌
താഴെപ്പതിക്കുന്നു

എത്രപിശാചുക്കളിവിടെ
പൊറുതിതുടരുന്നു
സംസ്കൃതിച്യുതിയെന്നാ-
രോശാപമേകുന്നു

ഇടതുംവലതുമറിയാതെ
ഇരുൾഹൃദയംകവരുന്നു
തളിരുകൾഎരിയുന്നു
ഭൂമിക്കുതീപിടിക്കുന്നു

തേങ്ങലുകൾതൊങ്ങി-
ത്തോരണങ്ങളാകുന്നു
കാലംസാക്ഷിയായ്‌
കോലംകെട്ടിയാടുന്നു.

22 Dec 2012

വഴിമാറാത്ത നിഴൽ



മഹർഷി

വെയിൽനാളംനക്കിത്തുടയ്ക്കുന്ന നിഴൽ
കാലടിപ്പാട്‌ വിട്ടുനിൽക്കാൻ കഴിയാതെ
ആത്മബന്ധങ്ങളിൽവെളിപ്പാടായ്‌
അന്തരാളത്തിലെ സന്തത്തസഹചാരി

ഇംഗിതത്തിന്റെ പ്രകമ്പിതഭാവംകണ്ണിൽ
അഗ്നിതാളം രചിക്കുന്ന നിമിഷങ്ങൾ
വിയോഗത്തിൻ നീർച്ചാലുകളുള്ളിൽ
നീരൊഴുക്കില്ലാതെകരിഞ്ഞുണങ്ങുന്
നതും

ബാലിശചിന്തകൾ ബലിപീഠങ്ങളായും
ബലപരാക്രമങ്ങൾ വേരോടിപ്പരക്കുന്നതും
ബദൽരേഖകൾഅതിരിടുന്ന നേരം
അരുതായ്കതൻപരാഭൂതനിഴലുകൾ

യുവതത്തൻയുദ്ധപ്രമാണങ്ങളിൽ
തനത്‌ സ്വത്വത്തിൻ രൂപകങ്ങൾ
തമ്മിലിടചേരുന്നനടുക്കങ്ങളിൽ
വെടിക്കെട്ടായ്‌ഉയരുന്നവേളകൾ
താളംതുള്ളുന്നതമസിന്റെ മേളം
സാദരം നേരുന്ന യുക്തിതൻഓളം
ആദരവിൻ അവികളവിഭ്രമങ്ങൾ
ആവിയായകംവേവുന്നവാക്കുകൾ

ഇമകളടർന്നവിടതൻനിഴൽ
കരൾകരിഞ്ഞുനാറുന്ന ഉഷ്ണനിഴലുകൾ
തൊലിയടർന്നമണ്ണിന്റെമാറിലെത്താണ്ഡവം
നാമാണാനിഴൽ, നിഴലഴൽമാത്രം രൂപാന്തരത്തിൽ

23 Nov 2012

കാലാതീതകാന്തി


മഹർഷി

അവളെന്നാത്മാവിലാളിപ്പടരും
വിചാരവീചികൾതന്നംഗാരപ്പൊരുൾ
അവളെന്നന്തർഭാവങ്ങളിലൂഴറുന്ന
സാന്ദ്രമാംനാദവൈപരി

അവളുണ്മതൻപൂത്തിങ്കൾ
അവിളിലാനന്ദനാദപ്രപഞ്ചം
ആലോലമാടുന്നശീതളമാരുതൻ
ചിന്തത്തൻചിന്തേരിട്ടശീലുകൾ

അവളാണുരാപകലുകൾ
ശ്വാസവേഗങ്ങളിന്നാവേഗങ്ങൾ
ഇരുളുംവെളിച്ചവുമവൾമാത്രം
തരളംസലിലസരസവുമവൾ

വരകൾവർണ്ണങ്ങളവളേ
വാക്കുകൾകലകളുമവൾ
കാലാകാലനിയന്താമവൾ
കാലാതീതവർണ്ണകാന്തിയാമവൾ

22 Oct 2012

പാറപ്പൂവ്‌


മഹർഷി

നിതാന്തശാന്തിയോ
അങ്ങനൊന്നില്ല
താന്തമാം ഉറക്കം
അറയിലെ തർക്കം
വിളികേൾക്കുന്ന
വിഹ്വലതകൾ
അതുമില്ലല്ലോ
വിളയാത്ത ഉറക്കം
വളകിലുക്കുന്ന
മയക്കപ്പിരാക്ക്‌
വഴുതിപ്പോയ
വാക്കുകൾക്ക്‌
വക്കുടഞ്ഞിരിക്കുന്നു
നീർത്തുള്ളിതീർന്ന്‌
കൊത്തുകൊണ്ടകുടം
കുടംതീർക്കുന്നില്ല
കൊടുത്തവന്റെ
കിട്ടാത്തഉണർവ്വിൽ
തട്ടാത്തഉറക്കം
തട്ടാനും വെട്ടുകാണും
ഒട്ടകപ്പുറത്ത്‌
പുരകെട്ടുന്നു
വഴിപാടുകൾ
വഴിയിൽവീണ്‌
വാതുറക്കുന്നു
ഒടുക്കത്തെ ഉറക്കം
വടു വീണനിഴൽ
ചാട്ടവാറടികൾ
ഉണരുന്ന രാത്രി
ഉറക്കത്തിന്റെ മുദ്ര
നിദ്രയിൽ കുത്തുന്നു

19 Aug 2012

ചില കവിതകൾ


മഹർഷി

വരികളിൽനിരങ്ങിനിരങ്ങി
അക്ഷരത്തിന്റെമൂടുകീറുന്നു
നാവിൽപൊള്ളിപ്പൊന്തി
താളംകിട്ടാതെപൊട്ടിനീറുന്നു

ഒഴുകിഅഴുകിപുഴുക്കളരിച്ച്‌
പുഴയുടെ നെഞ്ചിൽപിടയുന്നു
വരണ്ടകാറ്റുപോലെചിലപ്പോൾ
കലപില കൂട്ടിചിലയ്ക്കുന്നു

കണ്ണിൽ ഇരുളുകുമിഞ്ഞ്‌
കുത്തികൂനിയിരിക്കുന്നു
കരളിൽ കാക്കകൊത്തി
ചന്നംപിന്നമാകുന്നു

വഴിയിൽ കിടക്കുന്നശകടം
കുടിനീരിനുകൂപ്പുന്നു
വരാത്തനാളിനുവേണ്ടി
സൂര്യകിരീടംപണിയുന്നു

പണിആയുധങ്ങൾകൊണ്ട്‌
രതിസംഭ്രമംവരുത്തി
വഴികളെബലാൽസംഗിച്ച്‌
വേരില്ലാമരംഒരുക്കുന്നു.

19 Jul 2012

ചൊറുതനം


മഹർഷി

മണ്ടയിൽ ഇടിവാളുവീശണം
ചങ്കിൽഇടിമുഴക്കംവിടരണം
ശ്വാസത്തിൽതീപ്പൊരിചിതറണം
നിശ്വാസത്തിലാഴിഉലയണം

ചിന്തയിൽഹുങ്കാരമലറണം
വാക്കുകൾതലതല്ലിക്കരയണം
വിശപ്പിന്റെ വെളിപാടുതുള്ളണം
ദാഹത്തിന്റെനാവുണങ്ങണം

കണ്ണിൽകാനനമെരിയണം
കാഴ്ചകൾപൂടോടുലയണം
കണ്ണീരുതിളപ്പിച്ചുകുറുക്കണം
കത്തുന്നകുത്തുവിളക്കിന്റെമുനകൾ

ദേഹത്താഞ്ഞുതറയ്ക്കണം
ദിവസങ്ങൾദീനംവിലപിക്കണം
ജീവിതംതീക്കുറ്റിയാകണം
ജ്ഞാനങ്ങൾഅലറിവിളിക്കണം

മാനവനറുകൊലയാകണം
മനുജതമാന്തിപ്പൊളിക്കണം
സ്നേഹങ്ങളിരുളിലിട്ടുരുക്കണം
കാര്യങ്ങൾകാരിരുമ്പാകണം

ചുടുചോരകൊണ്ടെഴുതണം
ഭാവിതൻമംഗളങ്ങൾ
നെടുംതുൺതാണിടറണം
പടുതകൾപറിച്ചുറയണം

17 Jun 2012

നാളമടർന്ന്‌


മഹർഷി

വാക്കിന്റെ വറുതിയേറുന്നു
നോക്കിന്റെ നിറംനിണത്തിൽ
തള്ളുന്നുള്ളത്തിലലമുറകൾ
പൊള്ളുന്നശീത്കാരമേറുന്നു

കള്ളവുമില്ലചതിയുമില്ല
എല്ലാം ഒന്നായൊഴുകിത്തുലയുന്നു
എല്ലുപൊലുമെവിടയോ
പുല്ലുപോലുമില്ലകാണാൻ

തായ്നെഞ്ചിലുറങ്ങുന്ന
താരിന്റെനാരും ചതഞ്ഞു
തോരാത്തകണ്ണീരിനുപ്പും
തീതിന്നുനീറിപ്പടർന്നു

ആധികൾവ്യാധികൾ
തീറാധാരക്കെടുതികൾ
താറുമാറായജീവന്റെ
തകൃതിപ്പിടയുന്നതാളം

കത്താത്തതിരിനാളം
എത്താത്തചിന്താഭരിതം
ഏങ്ങലിന്നന്തരാളം
എവിടെയിനിയീനാളും

20 May 2012

പൊങ്ങച്ചച്ചാക്ക്‌


മഹർഷി

അവതാരമായ്പൊന്നവതാരമായ്‌
അന്തിക്കുഞ്ഞാനാപെട്ടിതുറന്നപ്
പോൾ
വാക്കുകൾവിക്കുന്നു, വിൽക്കുന്നു
അർത്ഥമില്ലാതവആടിക്കുഴയുന്നു

കുഴഒടിഞ്ഞമൺവെട്ടിപോൽ
ച്ചറപിറായെന്തോ പറയുന്നു
വെട്ടുന്നവെട്ടൊക്കെവട്ടംകറക്കുന്നു
ഒട്ടുതൊട്ടുതേയ്ച്ചചായക്കൂട്ടുകൾ

പല്ലുകാട്ടിപുൽകുമ്പോൽ ചിരിക്കുന്നു
പച്ചപ്പരിഷ്ക്കാരത്തിൻവടുതുണി
ഒച്ചവെച്ചില്ലാതാകുന്നു ഭാഷയെ
തച്ചനുമറിയാത്തത്തടിപണിയുന്നു

കാക്കക്കൂട്ടിൽകുയിൽമുട്ടയോ
കാത്തിരുന്നുകാണുന്നുകാഴ്ചകൾ
ആഴ്ചകൾ പിന്നിട്ടുനാഴ്ചവട്ടങ്ങൾ
ആളുന്നതെന്തിനുള്ളംവെറുതെ

വിത്തെടുത്തുകുത്തിതിന്നുന്നുനാ
വിത്തംവിതയ്ക്കുന്നചിത്തവും
വീറെഴുംവാറോലകണ്ടിട്ടും
വെറുതെനടിക്കുന്നുപൊങ്ങത്തരം

21 Apr 2012

മഴരാഗം


മഹർഷി

തക്കിതരികിടമേളം
മാനത്താകെത്താളം
സരിഗമപതനിസ രാഗം
താഴേക്കൊഴുകും ഭാവം

സനിതപമഗരിസപാടി
വിണ്ണിൽകരിമുകിലാടി
മേലേഒളികണ്ണിട്ടോടി
പലപലനിറമോടിയൊഴുകി
പുഴയായ്‌ നദിയായ്‌
നടമാകെകുളിരായ്‌
തീരംനിറയെ തിറമായ്‌
ഝടുതിയിലെഴുതിയകവിത
പുഞ്ചിരിതൂകിയമഴവില്ലിൽ
ചഞ്ചലയായിനടനമൊരുക്കി
അട്ടഹസിച്ചിടിമിന്നൽ
കപടതപഖരാക്ഷരങ്ങൾ
കരിമുകിലാടീകഥകൾ
വശിവശിയായിതിരുകി
മൃദുതരളിതരാഗം
മൃദുനടനവിലാസലോലം
ആർത്തുചിരിച്ചലറി
കുതറിയടുത്തുചിതറി
മതിയിൽ മദിച്ചുരസിച്ചു
മണ്ണിൽമരതകഗാനം

18 Mar 2012

മനോന്മയം


മഹർഷി
അഴകിൻകഴമ്പാണീഭൂമി
പുഴയത്തിലൊഴുകുംഅമൃതം
തേനൂറുംപൂങ്കാവനഹൃദയം
തിരകളിൽചിലങ്കാനടനം

വണ്ടുകൾതിരളുംസൂനം
താരകളിളകുംതടിനി
തെന്നലെഴുതിയഗാനം
തെങ്ങോലത്തുമ്പിനീണം

തിങ്കൾക്കലയുടെതിരനോട്ടം
തങ്കക്കതിരിൻവിളയാട്ടം
അലകളിലെഴുതിയകുളിരും
ചഞ്ചലമാരുതത്താഡനവും

അന്തിച്ചെമ്മാനക്കുറിമായ്ച്ച്‌
കാമദപ്രഭമടങ്ങുമ്പോൾ
തരളംസരളംനീമയങ്ങുമ്പോൾ
രാക്കിളികൾ കളഗാനങ്ങൾ

18 Feb 2012

അറിയിപ്പ്‌


മഹർഷി

കണ്ണിൽകുഴിച്ചിട്ട
കാത്തിരിപ്പിൽ
അഗ്നിയുടെ
മുളപൊട്ടി
നിഴലുകൾ
എരിയുന്നു
വിട്ടവാക്കുകളിൽ
സ്നേഹാക്ഷരങ്ങൾ
വെട്ടിത്തിളയ്ക്കുന്നു
നിന്റെ ചുണ്ടുകളിൽ

പുഴയുടെആഴത്തിൽ
മനസ്സുമുങ്ങിത്തപ്പി
വികാരത്തെ
വാരിയെടുക്കുന്നു

ഉടലുകളുടെ
പ്രതിബദ്ധത
നിർവികാരത
ഇഴചേർക്കുന്നു

ഉരുകിയനാവിൽ
പ്രേമരസം
ഉരുകിത്തൂങ്ങി
വാക്കെടുക്കുന്നു

വേവലാതികൾ
തിക്കിത്തിരക്കുന്നു
പരാതികൾ
ഗാഢംപുണരുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...