Showing posts with label 64. Show all posts
Showing posts with label 64. Show all posts

27 Apr 2013

പ്രഭാത വേശ്യ

രകു  പന്തളം 

കാത്തിരിക്കുന്നു നിന്നെ ഞാന് അതിരാവിലെ…
ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെ
എങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്
നല്കുന്നു നീ വിവരങ്ങളൊക്കെയും
കെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ…
വിശ്വസിക്കുന്നു ഞങ്ങള് നിന്നെ മാത്രമായ്
കവരുന്നു നീ പീഡനക്കഥകള്
ഉണര്ത്തുന്നു കാമം ഞങ്ങളില് എന്നും
വന്നില്ലെങ്കിലോ നീ ഒരു ദിനം
വെറുക്കുന്നു ഞങ്ങള് ആ ദിവസം

26 Mar 2013

ഉത്തരാനന്തരം നവാദ്വൈതം


ദിനേശൻ വടക്കിനിയിൽ
    എം.കെ.ഹരികുമാറിന്റെ ഉത്തര-ഉത്തരാധുനികത (സൈദ്ധാന്തിക പഠനം) എന്ന പുസ്തകം അദ്ദേഹത്തിന്റെ തന്നെ നവാദ്വൈത തത്വചിന്തയുടെ വിപുലീകൃതവും സമകാലീകവുമായ അവതരണമാണ്‌. ഇതദ്ദേഹം പുസ്തകത്തിന്റെ തുടക്കത്തിലേ പരാമർശിക്കുന്നുണ്ട്‌. അതിന്റെ വിശദീകരണം പുസ്തകത്തിന്റെ അവസാനഭാഗത്തേക്ക്‌ മാറ്റിവെയ്ക്കുന്നുണ്ടെങ്കിലും ആധുനികതയും ഉത്തരാധുനികതയും അസ്തമിക്കുന്ന ഇന്ന്‌ ഡിജിറ്റൽ മോഡേണിസം വാഴുന്ന ഉത്തര-ഉത്തരാധുനികതയുടെ കാലമാണത്രെ. ഇവിടെ വാഴ്ത്തപ്പെട്ട കർത്താവല്ല കലാസൃഷ്ടിയുടെ ഉടമ, മറിച്ച്‌ കലാകാർ കലയുടെ സംഘാടകനും സാങ്കേതിക വിദഗ്ദ്ധനുമാണ്‌. ഇത്‌ പുതിയ തരം സംഘാടനമാണ്‌. കമ്പ്യൂട്ടറും ഇന്റർനെറ്റും, മൊബെയിൽ സാങ്കേതികവിദ്യയും സാധ്യമാക്കിയത്‌. ഇവിടെ കലാകാരൻ സംഘാടകനും സാങ്കേതിക വിദഗ്ദ്ധനുമായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം അനുഭവിക്കുന്നവനുമാണ്‌. അവിടെ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകവുമുണ്ട്‌. പക്ഷേ സാംസ്കാരികമായ പൈന്തുടർച്ചയോ സ്വത്വമോ ഭാവുകത്വമോ ഇല്ലാത്ത സ്വതന്ത്രലോകമാണെന്നുമാത്രം. അതായത്‌ 'അചരിത്രവത്കരിക്ക'പ്പെട്ടതും സ്വതന്ത്രവുമായ കളാണിർമ്മിതി നടക്കുന്ന കാലം. ഈ ചരിത്രനിരാസവും പുതിയ നിർമ്മിതിയും പുതിയ സംസ്കാരത്തെയാണ്‌ അടയാളപ്പെടുത്തുന്നത്‌. ഇന്നിൽ ജീവിക്കുന്ന, ഉപയോഗിച്ച്‌ വലിച്ചെറിയുന്ന സംസ്കാരത്തെ. ഇതിനെ ഹരികുമാർ നവാദ്വൈതം എന്നും ഈ വാദത്തെ സാധൂകരിക്കാൻ അദ്ദേഹം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തവതരിപ്പിക്കുന്ന ഒരുകൂട്ടം പടിഞ്ഞാറൻ ചിന്തകർ ഇതിനെ 'ഉത്തര-ഉത്തരാധുനികത' എന്നും വിളിക്കുന്നു.
alfa one publishers , kannur

    ഹരികുമാറിന്റെ ഈ പുസ്തകം അദ്ദേഹം തന്നെ ഗ്രന്ഥത്തിൽ വിവരിക്കുന്ന ഉത്തര-ഉത്തരാധുനികതാ മൂല്യത്തിൽ നിർമ്മിതമായ ഒരു സാംസ്കാരികോത്പന്നം തന്നെ. കലാകാരൻ ഒരു സംസ്കാര തൊഴിലാളിയാണ്‌, സംഘാടകനാണ്‌, സാങ്കേതിക വിദഗ്ദ്ധനാണ്‌, അല്ലാതെ സൃഷ്ട്യോന്മുഖ ചിന്തയുള്ളവരല്ല എന്ന വാദം ഈ ഗ്രന്ഥവും അടയാളപ്പെടുത്തുന്നുണ്ട്‌. അദ്ദേഹം പരിചയപ്പെടുത്തുന്ന വിവിധ ഉത്തര-ഉത്തരാധുനിക ചിന്തകരുടെ വ്യത്യസ്ത ചിന്തകളെ ഒരു സാങ്കേതിക വിദഗ്ദ്ധനെപ്പോലെ കൂട്ടിയിണക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി.e-interview കൾ നടത്തി ചർച്ചകൾ സ്ഥാപിക്കുന്നുണ്ട്‌. അവരുടെ നിർമ്മിതിയിൽ പങ്കാളികളാകുന്നുണ്ട്‌. സ്വയം ഇന്റർവ്യൂവിന്‌ വിധേയനായി തന്റെ ഇന്റർവ്യൂവറെ കൃതിയുടെ നിർമ്മിതിയിൽ പങ്കാളിയാക്കുന്നുണ്ട്‌. കലാകാരന്റെ ഈ തൊഴിലാളിത്വവും സാങ്കേതിക വൈദഗ്ദ്ധ്യവും മാത്രമല്ല ഈ പുസ്തകത്തെ ഉത്തര-ഉത്തരാധുനികമാക്കുന്നത്‌. ഹരികുമാർ തന്നെ പറയുന്ന മറ്റു ലക്ഷണങ്ങൾ കൂടിയാണ്‌. അപരിചിതവും, ഉപയോഗിച്ച്‌ വലിച്ചെറിയലും, നിരാസവും, നിർമ്മിതിയുമെല്ലാം.
    ഹരികുമാറിന്റെ പുസ്തകത്തിന്റെ ഉപശീർഷകം "സൈദ്ധാന്തികപഠനം" എന്നാണ്‌. സൂക്ഷ്മമായി വായിച്ചാൽ അത്തരത്തിലൊരു സൈദ്ധാന്തികപഠനമാണീ ഗ്രന്ഥമെന്നുതോന്നില്ലെങ്കിലും, അനേകം ചിന്തകരുടെ നിരീക്ഷണങ്ങളും അവരോരോരുത്തരും വളർത്തിയെടുത്ത സങ്കൽപങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ജിൽ ലിപോവെറ്റ്ക്സിയുടെ 'പുതിയ ആധുനികത' (hyper modernity), ജിൽസ്‌ സ്ലേദിന്റെ 'throw way ethics നിക്കോസ്‌ ബോറിയായുടെ 'relational aesthetics' ഉം after modernism' വും, അലൻ കിർബിയുടെ ഡിജിമോഡേണിസം, റയോൾ ഇഷൽമാന്റെ 'പെർഫോമാറ്റിസം' റോബർട്ട്‌ സാമുവൽസിന്റെ 'ഓട്ടോ മോഡേണിസം', ഡേവിഡ്‌ ബേറ്റിന്റെ 'neo-realism.' തുടങ്ങിയവ ഇതിൽ പ്രധാനം. ഇവയെക്കുറിച്ചുള്ള ഹരികുമാറിന്റെ വിശകലനത്തിലൂടെ പോകുമ്പോൾ ചില ഇടങ്ങളിലെങ്കിലും ഇവ എങ്ങനെയാണ്‌ ഉത്തര-ഉത്തരാധുനികമാകുന്നത്‌ എന്ന്‌ വായനക്കാരന്‌ സന്ദേഹമുണ്ടാകും. ഉദാഹരണത്തിന്‌ ഗ്രന്ഥകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നിടം. ഹരികുമാർ പറയുന്നു. 'ആധുനികതയിൽ എഴുത്തുകാരന്റെ കൃതിവായിച്ച്‌ വായനക്കാരന്‌ അഭിപ്രായം പറയാം...ഉത്തരാധുനികതയിൽ  വായനക്കാരനും ചില റോളുകളുണ്ട്‌. വായനക്കാരനാണ്‌ കൃതിക്ക്‌ അസ്തിത്വം നൽകുന്നത്‌. ഇതു രണ്ടും സമകാലീന ഉത്തര-ഉത്തരാധുനികത തത്വശാസ്ത്രത്തിൽ അർത്ഥശൂന്യമായിത്തീരുന്നു" (P11-12) തുടർന്ന്‌, ഉത്തര-ഉത്തരാധുനികതയിൽ സ്വീകർത്താവിന്‌ വലിയ റോൾ ഉണ്ടെന്നും അവരുടെ വോട്ട്‌/ഫോൺ കോൾ (പ്രത്യേകിച്ചും ടെലിവിഷൻ ചാനലുകളിലെ തത്സമയ/റിയാലിറ്റി പരിപാടികൾ) പാഠത്തിന്റെ ഭാഗവും അധികാരവും ആയി മാറുന്നു എന്നും പറയുന്നു. ഹരികുമാറിനെത്തന്നെ ഉദ്ധരിച്ചാൽ, ഒരു പ്രോഗ്രാമിന്റെ സാംസ്കാരിക ഉള്ളടക്കം തീരുമാനിക്കുന്നത്‌. അതിന്റെ കാണി അല്ലെങ്കിൽ വായനക്കാരൻ ആണെന്ന ഇന്ന്‌ യാഥാർത്ഥ്യമാണ്‌. ഇതാണ്‌ ഉത്തര-ഉത്തരാധുനികതയുടെ പ്രത്യേകത. ഇവിടെ ഉത്തരാധുനികതയും ഉത്തര-ഉത്തരാധുനികതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന്‌ വ്യക്തമായി വരുന്നില്ലെന്നു മാത്രമല്ല സാംസ്കാരികോത്പന്നത്തിന്റെ നിർമ്മിതിയുടെ രാഷ്ട്രീയമെന്തെന്നും, വോട്ടോ ഫോണോ ചെയ്യാൻ തയ്യാറാകുന്ന വ്യക്തികളുടെ മനോനിലയുടെ നിർമ്മിതിയുടെ പൊരുളെന്തെന്നും മനസ്സിലാകാതേയും പോകുന്നു.

    ചില ഇടങ്ങളിൽ നിരീക്ഷണങ്ങൾ റിയാക്ഷണറിയായി മാറുന്നുണ്ടോ എന്നും സംശയം തോന്നിയേക്കാം. ഉദാഹരണത്തിന്‌ ആധുനിക, ഉത്തരാധുനിക, ഉത്തര-ഉത്തരാധുനിക കാലങ്ങളിലെ പെണ്ണിനെപ്പറ്റി പറയുന്നിടം. ആദ്യ രണ്ട്‌ സന്ദർഭങ്ങളിലും പെണ്ണ്‌ ഒരു "മനുഷ്യവ്യക്തി" എന്നും "പ്രത്യേകം സ്വത്വം" ഉള്ളതാണെന്നുമാണത്രേ സങ്കൽപ്പിച്ചിരിക്കുന്നത്‌. ഉത്തര-ഉത്തരാധുനികതയിൽ "പെണ്ണ്‌ ഒരു വിജ്ഞാനമാണ്‌," മാത്രമല്ല അവൾ ഒരു ഉടൽവിപണിയും സാംസ്കാരിക സാധ്യതയുമാണത്രേ. അദ്ദേഹം പറയുന്നു; "ഉത്തര-ഉത്തരാധുനികതയിൽ പെണ്ണ്‌ സ്വത്വത്തിനോ ലിംഗാധിഷ്ഠിതമായ വേർതിരിവിനോ വേണ്ടിയല്ല നിൽക്കുന്നത്‌. അവൾ ആധുനിക നാഗരികതയ്ക്കും സാംസ്കാരികാവബോധത്തിനുമൊപ്പമാണെ
ന്ന അറിവാണ്‌ ഏറ്റവും പ്രധാനം. അവളെ ഇന്ന്‌ സാംസ്കാരികവൽക്കരിക്കാൻ ഒരു സായാഹ്നറോന്തുചുറ്റലോ, പൊതുഇടത്തിലെ അസാധാരണഭയമോ മതി. ജാതിമതധനഭേദമന്യേ, പെണ്ണ്‌ ഇന്ന്‌ അവളുടേതായ സുഖത്തെയാണ്‌ തേടുന്നത്‌." (P13) ഇത്തരത്തിൽ മാനംകെടുത്തേണ്ടവരാണോ, മാനംകെട്ടവരാണോ സ്ത്രീകൾ?
    യൂണിവേഴ്സലിസം, ട്രൂത്ത്‌, സേൻട്രാലിറ്റി (പ്രഭവകേന്ദ്രം),പ്രതീതി യാഥാർത്ഥ്യം (Virtuality)തുടങ്ങിയ സങ്കൽപനങ്ങളും ഹരികുമാറിന്റെ പുസ്തകകത്തിൽ അങ്ങിങ്ങായി കടന്നുവരുന്നുണ്ട്‌. ആലോചനകളെ ഉത്തരാധുനികതയിൽ നിന്നും മുന്നോട്ടുനയിച്ച ജീൽ ഡെലൂസ്‌, അലൻ ബാഡിയോ, ഡി ലാൻഡാ പോലുള്ള തത്വചിന്തകരിൽ ഇത്തരം സങ്കൽപങ്ങൾ പ്രധാനം തന്നെ. പക്ഷെ ഇവ ഹരികുമാർ വിശദീകരിക്കുന്നതുപോലെയാണോ അവർ ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‌ സംശയമാണ്‌. ഉദാഹരണത്തിന്‌ പ്രതീതിയാഥാർത്ഥ്യം എന്ന സങ്കൽപം. ഡെല്യൂസിന്നും ഡിലാന്റയ്ക്കും ഇത്‌ വളരെ പ്രധാനപ്പെട്ട സങ്കൽപ്പനങ്ങളാണ്‌. പക്ഷേ അവർ ഇതിനെ സൈബർസ്പേസ്‌ സൃഷ്ടിക്കുന്ന പ്രതീതിയാഥാർത്ഥ്യമായി ചുരുക്കുന്നില്ല. ഉത്തര-ഉത്തരാധുനിക സാംസ്കാരിക വിമർശകരുടെ സങ്കൽപങ്ങൾക്ക്‌ പ്രചോദനമേകിയ ഇത്തരം തത്ത്വചിന്തകരുടെ സങ്കൽപനങ്ങളിലൂടെ ഇവയെ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നുവേങ്കിൽ ഹരികുമാറിന്റെ പുസ്തകം ഒന്നുകൂടി നന്നാകുമായിരുന്നു. ഉത്തര-ഉത്തരാധുനികതയെ പരിചയപ്പെടുത്തുന്നു എന്നതുകൊണ്ടും തനിക്ക്‌ സ്വന്തമായി ഒരു 'നവാദ്വൈത' തത്വചിന്ത ഉണ്ടെന്ന്‌ പ്രഖ്യാപിക്കുന്നതുകൊണ്ടും ഈ പുസ്തകം വായിക്കപ്പെടേണ്ടതാണ്‌.

23 Feb 2013

ലോക്കല്‍ ഷിബു

പ്രമോദ് കെ.പി 

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ പ്രസിഡന്റിനെ വരവേല്‍ക്കുവാന്‍ തകൃതിയായി ഒരുങ്ങുന്നു.പ്രസിഡണ്ട്‌ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും ഒക്കെ പുറം രാജ്യത്താണ്.എങ്കിലും മലയാളം നന്നായി സംസാരിക്കും.കൊച്ചിയില്‍ വന്നാല്‍ മലയാളികള്‍ ആയ എല്ലാവരോടും സംസാരിക്കുക മലയാളത്തില്‍. സിങ്കപ്പൂര്‍ ഹെഡ്ഓഫീസില്‍ ആണ് എപ്പോഴും ഉണ്ടാവുക..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മറ്റോ ഒരു വിസിറ്റ് കൊച്ചിയില്‍ .പത്തിരുപത് രാജ്യങ്ങളിലായി മുപ്പത്തോളം കമ്പനിയുണ്ട്.
കൊച്ചിയില്‍ മാത്രം നൂറോളം സ്റ്റാഫ്‌ ഉണ്ട്.അതും പല നാട്ടില്‍ നിന്നുള്ളവര്‍.കൂടുതലും മലയാളികള്‍ ആണ്.അതും കൊച്ചിക്കാര്‍ കുറവ്.അത് കൊണ്ട് ഡ്രൈവര്‍,സ്ലീപ്പേര്‍ ,തോട്ടക്കാരന്‍ എന്നിവയില്‍ ആ നാട്ടുകാരന് കൂടുതല്‍.അതില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നയാളാണ്‌ ഷിബു.അത്ര പഠിപ്പൊന്നും ഇല്ലെങ്കിലും നല്ല കാര്യ ഗൌരവം ഉണ്ട്.നല്ല അദ്ധ്വാനിയാണ്.പാവവും ആണ് ഒരു കമ്പനിക്ക് എന്തുവേണം എന്തുവേണ്ട എന്നൊക്കെ അവനു നിശ്ചയം ഉണ്ട് താനും.അവന്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍.തറയും പരിസരവും അത്രക്ക് ക്ലീന്‍ ആയിരിക്കും.അവന്‍ എല്ലാവരോടും നല്ല ചങ്ങാത്തവും ആണ്.മറുനാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്ലാറ്റ് ,വീട് എന്ന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവനെ വലിയ കാര്യമാണ്.പ്രസിഡണ്ട്‌ അവന്‍ ജോയിന്‍ ചെയ്തതിനു ശേഷം ആദ്യമായാണ് വരുന്നത്.നമ്മളുടെ വര്‍ണനയൊക്കെ കേട്ട് കക്ഷി അയാളെ പരിചയപെടണം എന്നാ വാശിയിലാണ്.അത് കൊണ്ട് പുതിയ ആള്‍ക്കാരോപ്പം നില്‍ക്കുവാന്‍ മാനേജര്‍ അവസരം കൊടുത്തു.
പ്രസിഡന്റിനു ഊഷ്മളമായ സ്വീകരണം കൊടുത്തു.എല്ലാറ്റിനും മുന്നില്‍ ഷിബു ഉണ്ടായിരുന്നു.അതിഥി പഴയ മുഖങ്ങളോട് വിശേഷങ്ങള്‍ തിരക്കി പുതു മുഖങ്ങള്‍ക്കു സമീപം എത്തി.മാനേജര്‍ ഓരോരുത്തരെ പരിചയപെടുത്തുന്നു.
“ഇത് ..മി.സാംസന്‍ ,ഫ്രം കൊട്ടാരക്കരയാണ് ..”
“ഇത് മിസ്സ് .ജാനുവല ,ഫ്രം കോഴിക്കോട് ”
“ഇത് മി.നജീബ് ,ഫ്രം ത്രിശൂര്‍
———-
———-
————-
അങ്ങിനെ ഷിബുവിന്റെ ഊഴം എത്തി.
“ഇത് മി.ഷിബു ..ലോക്കല്‍ ആണ് .”
അതുവരെ നിറഞ്ഞ ചിരിയുമായി നിന്ന ഷിബുവിന്റെ മുഖം മങ്ങി.കണ്ണുകള്‍ നിറഞ്ഞു.ആരോടും ഒന്നും പറയാതെ അവന്‍ സ്ഥലം വിട്ടു.ആര്‍ക്കും ഒന്നും മനസ്സിലായില്ല.തിരക്കിനിടയില്‍ ആരും കൂടുതല്‍ ശ്രദ്ധിച്ചുമില്ല.പ്രസിഡണ്ട്‌ വിടവാങ്ങിയപ്പോള്‍ ആരും ഇതുവരെ കാണാത്ത ഭാവവുമായി ഷിബു മാനേജരുടെ കാബിനില്‍ കയറി
.
“ഷിബു നീ എന്താണ് പെട്ടെന്ന് പോയികളഞ്ഞത് ?”
“സാര്‍ ഒന്നും പറയേണ്ട ..നിങ്ങള്‍ ഒക്കെ വലിയവര്‍ അല്ലെ ?നമ്മള്‍ ക്ലീന്‍ ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഒക്കെ ….എന്നാലും എന്നോട് വേണ്ടായിരുന്നു .അവന്‍ കരഞ്ഞു തുടങ്ങി.
“കരയാതെ കാര്യം പറയൂ ഷിബു ..”
“നമ്മള്‍ മാത്രം ലോക്കല്‍ അല്ലെ സാര്‍ …നിങ്ങള്‍ പ്രസിഡന്റിനോട് എന്നെ പറ്റി അങ്ങിനെ പറയരുതായിരുന്നു.സാറിനറിയോ ഞാന്‍ ഇതുവരെ ലോക്കല്‍ പണി ഒന്നും എടുത്തിട്ടില്ല.ഞാനും ഡീസന്റ് ആണ് സാര്‍…..സാറിനോട് ഞാന്‍ എന്തെങ്കിലും ……”
മാനേജര്‍ക്ക് കാര്യം പിടികിട്ടി ..ലോക്കല്‍ എന്നാ വാക്കിന്റെ അര്‍ഥം ഷിബു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു.അയാള്‍ ഷിബുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഷിബു തനിക്കു പറ്റിയ മണ്ടത്തരം ഓര്‍ത്തു ശിരസ്സു കുനിച്ചു.
പക്ഷെ പിറ്റേന്ന് മുതല്‍ ഷിബുവിന് ലോക്കല്‍ എന്ന വട്ട പേര് വന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.പഴയവര്‍ ഒക്കെ മലാഷ്യ ,സിങ്കപ്പൂര്‍ ,ഓസ്ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ചേക്കേറി .ഇപ്പോഴും ആ കമ്പനിയില്‍ ജോലി തുടരുന്ന അവനെ ലോക്കല്‍ ഷിബു എന്ന് പറഞ്ഞാലേ ആളുകള്‍ക്കറിയൂ .അത് കൊണ്ട് തന്നെ ആ സംഭവം ഇത്ര വര്‍ഷമായിട്ടും മറക്കുവാന്‍ ഷിബുവിന് കഴിയുനില്ല.


24 Jan 2013

അണ്ണൻ


സത്താർ ആദൂർ

ചാണകം
വാരലും അഴിച്ച്കെട്ടലും
കഴുകളും പുല്ലരിഞ്ഞ്കൊണ്ട്‌ വരലും
ഒക്കെ അങ്ങേര്‌ ചെയ്യും
തമിഴനണ്ണൻ

നാട്ടിലേക്ക്‌ പോയാൽപോലും
പൈറ്റ്‌ ദിവസം തന്നെ
തിരിച്ചെത്തുകയും ചെയ്യും

പകരം
പുലർച്ചെക്ക്‌ അണ്ണൻ
പശുവിനെ കറക്കുമ്പോൾ
ഒന്നടുത്ത്‌ ചെന്നിരിക്കണം

മാക്സി അൽപം കയറ്റികുത്തി
കുന്തിച്ച്‌ ഒന്നുമറിയാത്തപോലെ
കുറച്ച്നേരം ആ ഇരിപ്പങ്ങനെ തുടരണം

ഇടക്കണ്ണിട്ട്‌ നോക്കി
വെള്ളമിറക്കിക്കൊണ്ട്‌ അണ്ണൻകറന്നുകൊള്ളും
ഒരുതുള്ളിപോലും ബാക്കിവെക്കാതെ...

ക്ഷീരസഹകരണ സംഘത്തിൽ
കൊണ്ടുപോയി കൊടുത്ത്‌
അണ പൈ എടുക്കാതെ
കൊണ്ടുവന്ന്‌ തരികയും ചെയ്യും

നാട്ടിൽപോകുമ്പോൾ
ഒന്നും കൊടുത്തില്ലെങ്കിൽ പോലും
അണ്ണൻ പരാതി പറയാറുമില്ല

22 Dec 2012

നിനക്കായി...

സലില മുല്ലൻ

ഞാന്‍ ,
ഷെല്‍ഫില്‍ പാതിയോളം
ചിതലരിച്ച പുസ്തകം .
മരിക്കണമെന്നുണ്ട്
വടിയിലൂന്നി ,
തിമിരംബാധിച്ച കണ്ണുകളോടെ
ഏന്തി കിതച്ചുവരുന്ന
കിഴവന്റെ വിരലുകളാണ് മുടക്കുന്നത് .

ഓര്‍മ്മകളില്‍ ,
വെള്ളിവീഴുന്ന ചര്‍ച്ചകള്‍ ...
ആര്‍ത്തിപൂണ്ടെത്തിയ വിരലുകളും ,
എന്നെ നെഞ്ചോടു ചേര്‍ക്കാന്‍
മത്സരിച്ച ഉടലുകളും ...

വഴി പെരുകുന്നിടത്
എന്നെ മറന്നു നടന്നു നീങ്ങിയ‍വര്‍ ,
ചിതലിന് എറിഞ്ഞു കൊടുത്തവര്‍
അവര്‍ മടങ്ങി വരില്ല .

ഇന്ന് ,
ചിതലിനോടെതിരിട്ട്‌ നില്‍ക്കുന്നത്
ചുക്കിച്ചുളിഞ്ഞ ആ വിരലുകള്‍ക്കായ്

22 Nov 2012

വായനയുടെ ഇ-ലോകം

പ്രാജി 



നമ്മളെല്ലാം വായന ദിനം ആചരിക്കുകയാണല്ലോ. വായനയുടെ പുതിയൊരു ലോകമാണ് ഇ-ബുക്കുകള്‍ തുറന്നു തരുന്നത്. അതെ, ഇനി ഇബുക്കുകളുടെ കാലമാണ്. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വായിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത പുസ്തകങ്ങളാണ് ഇബുക്കുകള്‍ അഥവാ ഇലക്‌ട്രോണിക് ബുക്കുകള്‍. ഇതില്‍ സാധാരണ പ്രിന്റഡ് ബുക്കുകള്‍ പോലെ തന്നെ അക്ഷരങ്ങളും ചിത്രങ്ങളുമുണ്ടാകും. അച്ചടിച്ചു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഇലക്‌ട്രോണിക് പരിഭാഷയെന്നു വേണമെങ്കില്‍ ഇബുക്കുകളെ വിളിക്കാം. എന്നാല്‍ അച്ചടി മഷി പുരണ്ടിട്ടില്ലാത്ത ചില പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇ-ബുക്കുകള്‍ വായിക്കുന്നതിനായി പ്രത്യേകമായി രൂപകല്പന ചെയ്ത ഇലക്‌ട്രോണിക് ഉപകരണമാണ് ‘ഇറീഡര്‍’ അഥവാ ഇലക്‌ട്രോണിക് ബുക്ക് റീഡര്‍.


വായനയുടെ പുത്തന്‍ യുഗത്തില്‍ നമുക്ക് ചില ഇബുക്ക് റീഡറുകളെ പരിച്ചയപെടാം.
 1. ആമസോണ്‍ കിന്‍ഡില്‍ 

 ലോകത്ത് ഇന്ന് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ജനപ്രിയമായ ഇ-ബുക്ക് റീഡര്‍ ആണ് ആമസോണ്‍ കിന്‍ഡില്‍. ആമസോമിന്റെ കിന്‍ഡില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാണ്. ഇ ബുക്ക് റീഡര്‍ പരിഷ്‌കരിച്ചിറക്കിയ ഇത് ഇന്ന് മാര്‍ക്കറ്റ് കീഴടക്കുന്ന ടാബ്ലറ്റ് പി.സി കള്‍ക്ക് സമമാണ്. ഗെയിംസ്, ബ്രൗസിങ്ങ്, ഇ ബുക്ക് റീഡിങ്ങ്, ഫ്രീ ക്ലൗഡ് സ്‌റ്റോറേജ് എന്നിവ ലഭിക്കും. ഗുണങ്ങള്‍ 3G സപ്പോര്‍ട്ട് ചെയ്യുന്നു പോരായ്മകള്‍ മെമ്മറി വര്‍ധിപ്പിക്കാന്‍ സാധിക്കുകയില്ല വില :14500

 2. നൂക്ക് ഇ-ബുക്ക്‌ 

അമേരിക്കന്‍ ബുക്ക് പബ്ലിഷിംഗ് രംഗത്തെ അതികായന്മാരായ ബാണ്‍സ് ആന്‍ഡ് നോബ്ല്! പുറത്തിറക്കിയ ഇബുക്ക് റീഡര്‍ ആണ് നൂക്ക് റീഡര്‍. ആമസോണ്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇബുക്ക് റീഡര്‍ ആണ് നൂക്ക്. ഗുണങ്ങള്‍ 16GB മെമ്മറി ലഭ്യമാണ് പോരായ്മകള്‍ 3G ,ബ്ലൂടൂത്ത് മുതലായവ സപ്പോര്‍ട്ട് ചെയ്യില്ല


മുകളില്‍ പറഞ്ഞ രണ്ടു ഇ-ബുക്ക്‌ റീഡറുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ്. അത് തന്നെയാണ് അവയുടെ പ്രശസ്തിക്കു നിദാനവും.

23 Oct 2012

നിഴല്‍ യുദ്ധം..!!

ചില്ലുജാലകം


ഏതോ നഷ്ട സ്വപ്നത്തിന്‍
വേദന ഉള്ളില്‍ വിങ്ങുന്നപോല്‍………..,
അടര്‍ന്നു വീഴുവാന്‍ നില്‍ക്കുന്ന
ഒരു ജലകണം ഈ മിഴികളില്‍ എന്നും.
അറിയുന്നില്ല എന്‍ മനം ആരും.
തൂലികത്തുമ്പില്‍ വിരിയുന്ന
വാക്കുകള്‍ക്കാവുമോ,
ഈ മനസ്സിന്‍ ഭാരം അളക്കുവാന്‍.
ഏതും കുറവില്ല എനിക്കെന്‍
ജീവിതത്തില്‍ എന്നാലും,
ഈ ബന്ധങ്ങള്‍ ബന്ധനങ്ങള്‍
ആകുന്നുവോ, ചിലപ്പഴെങ്കിലും..?
ഏതോ അഞ്ജാത തടവറയില്‍,
ഉഴറുന്നു, കേഴുന്നു,എന്‍ ആത്മാവ്.
എന്നുടെ ചിന്താ ശക്തിയെ പോലും
മരവിപ്പിച്ചിരിക്കുന്നപോല്‍………..
പിന്തുടരുന്നു എന്നെ നിത്യവും,
എന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും,
പൊരുതി ജയിക്കുവാന്‍ ആവില്ലെന്ന് അറിഞ്ഞിട്ടും,
ജീവിതത്തോടുള്ള വെറും നിഴല്‍ യുദ്ധത്തിനു,
മൂകസാക്ഷിയാവുന്നു ഞാന്‍…
ചിലപോഴെങ്കിലും ഈ ആത്മസംഘഷര്‍ത്തെ
നിയന്ത്രിക്കുവാന്‍ ആവുന്നില്ലെനിക്ക്..
ദേഷ്യമോ,സങ്കടമോ,ആത്മ നിന്ദയോ..?
ഒന്നും ചെയ്യാനാവില്ലെന്ന നിസ്സഹായതയോ?
ജീവിതം ഒരു അഭിനയ വേദിയോ,
അതിലെ കേവല കഥാപാത്രമോ ഞാന്‍,
എന്നിലെ എന്നെ ഉള്ളില്‍ ഒതുക്കി,
ആടി തീര്‍ക്കാന്‍ ഈ ജന്മം,എത്രയുണ്ട് ബാക്കി??

20 Sept 2012

നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം/ശ്രീ ശ്രീ രവിശങ്കർ


വിവ: എസ്‌.സുജാതൻ



മനസ്സിന്‌ രണ്ട്‌ കഴിവുകളാണുള്ളത്‌.
1.      മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക.
2.      വികാസം കൈവരിച്ച്‌ വിശ്രാന്തിയിലെത്തുക.
നിങ്ങൾ ശൂന്യമായ ആകാശത്തേയ്ക്കു നോക്കുമ്പോൾ മനസ്സിന്‌ വികാസം
സംഭവിക്കുകയാണ്‌.  എന്നാൽ നിങ്ങൾ ഒരു സൂചിയിലൂടെ നൂല്‌ കോർക്കുകയാണെങ്കിൽ
അവിടെ മനസ്സ്‌ ഏകത്ര കേന്ദ്രീകരിക്കുന്നു.  കേന്ദ്രീകരിക്കാനും വികാസം
പ്രാപിക്കാനുമുള്ള മനസ്സിന്റെ ഈ കഴിവുകൾ ബോധത്തിൽ ഏകകാലത്തുതന്നെ
വന്നെത്തുകയാണ്‌-എല്ലാ ആകുലതകളുടേയും ഇടയ്ക്ക്‌.
നിങ്ങളുടെ കർമ്മമെന്താണോ അത്‌ നിങ്ങൾ തുടർന്നു കൊണ്ടിരിക്കുക.  അതോടൊപ്പം
നിങ്ങളുടെ മനസ്സിൽ നിങ്ങൾ ശാന്തരാകുക.  എന്തും വന്നുകൊള്ളട്ടെ.
നിങ്ങളുടെ മനസ്സിലെ എല്ലാ ക്ലേശങ്ങളും വിഷമതകളും ദൂരെക്കളയൂ.  അതൊന്നും
ഒന്നുമേയല്ല.  അതെല്ലാം ഉപേക്ഷിക്കുമ്പോൾ നിങ്ങൾ തന്നെ ശാന്തത്തയാണെന്ന
സത്യത്തെ നിങ്ങൾ തിരിച്ചറിയുന്നു.  നിങ്ങൾ ശാന്തത്തയാണെന്ന അറിവിനെ
തടഞ്ഞു നിറുത്തുന്നതെന്താണ്‌? ആ നിഷേധ വികാരങ്ങളോടൊപ്പം പോകേണ്ടവരല്ല
നിങ്ങൾ. അതിനാൽ അവ പോയ്ക്കൊള്ളട്ടെ.
ആകാശത്തെ നിരീക്ഷിച്ചുകൊണ്ട്‌ നിങ്ങൾ സഞ്ചരിക്കുമ്പോൾ ആ സമയം സൂര്യനും
നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്നുതോന്നും.  ചിലപ്പോൾ ചന്ദ്രൻ ആകാശത്ത്‌
ചലിക്കുന്നതായി തോന്നാറില്ലേ? എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങളാണ്‌
ചലിക്കുന്നത്‌.  ഈ മായ നിങ്ങൾക്ക്‌ അനുഭവപ്പെട്ടിട്ടില്ലേ?
നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം.  ചലച്ചിത്രയവനിക
പോലെയാണത്‌- എന്തുതന്നെ പ്രകാശം യവനികയിൽ വന്നു വീണാലും, യവനികയിൽ
തെളിയുന്ന ചലച്ചിത്രത്തിൽ എന്തുതന്നെ സംഭവിച്ചാലും യവനികയുടെ
പശ്ചാത്തലത്തെ അതൊന്നും സ്പർശിക്കുന്നേയില്ല.  അതിനാൽ നിങ്ങളാകുന്ന
പശ്ചാത്തലത്തിൽ പല പ്രതിഭാസങ്ങളും ചലിച്ചുകൊണ്ടിരിക്കുകയാണ്‌ - അത്‌
വരുന്നു; ഇല്ലാതാകുന്നു!

നാളെയെന്നത്‌ മറ്റൊരു ദിവസമാണ്‌.  മറ്റൊരു പ്രഭാതമാണ്‌.  മറ്റൊരു
മദ്ധ്യാഹ്നമാണ്‌.  മറ്റൊരു സായം സന്ധ്യയാണ്‌.  മറ്റൊരു അർദ്ധരാത്രിയാണ്‌.
 അപ്പോഴേയ്ക്കും നാളെ പോയ്ക്കഴിഞ്ഞിരിക്കും.  ചില ദിവസങ്ങളിൽ നിങ്ങൾ പല
അനുഭവങ്ങളുടേയും മേന്മകളിലാകുന്നു.  ചില ദിവസങ്ങളിൽ നേരെ തിരിച്ച്‌
നിങ്ങൾ താഴേയ്ക്കു പോകുന്നു.  എന്നാൽ അവയെല്ലാം എവിടെയാണ്‌? എല്ലാം
പോയ്ക്കഴിഞ്ഞിരിക്കുന്നു!  ഈ നിമിഷംവരെ എല്ലാം പോയ്ക്കഴിഞ്ഞു.  ഇപ്പോൾ ഈ
നിമിഷം.  ഈ നിമിഷം മാത്രം. ശരിക്കും ഇക്ഷണം മാത്രം.  ഇതാണ്‌ ജാഗരൂകത.
ഇതാണ്‌ അറിവ്‌.
എന്താണ്‌ ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
അനുകൂലം സൂചിപ്പിക്കുന്ന കുറെ ?ഥല​‍െ?. അല്ലെങ്കിൽ, പ്രതികൂലം
സൂചിപ്പിക്കുന്ന കുറച്ച്‌ ?ചീ?. ഇത്‌ നിങ്ങളുടെ മനസ്സിലൂടെ കടന്നു
പോകുകയാണ്‌.
?ഓഹ്‌! ഞാൻ സംതൃപ്തനാണ്‌.? അല്ലെങ്കിൽ, ?എനിക്ക്‌ ഒരു സുഖവും
തോന്നുന്നില്ല.? അതുമല്ലെങ്കിൽ, ?എനിക്ക്‌ സ്വസ്ഥമായിരിക്കാൻ
കഴിയുന്നില്ല.? ഇതുപോലുള്ള ചിന്തകളിലൂടെ നിങ്ങൾ തികച്ചും വ്യത്യസ്തങ്ങളായ
തലങ്ങളുടെ അസ്തിത്വത്തിലേയ്ക്ക്‌ മാറ്റപ്പെടുകയാണ്‌.
ചിന്തിക്കുന്നതിനേക്കാൾ, എത്രയോ ഉപരിയായി നിങ്ങൾ മാറ്റപ്പെടുന്നു.
?ഓഹ്‌! അവരും ഇവരും എന്നോട്‌ ഇങ്ങനെ പറഞ്ഞു...  മറ്റുള്ളവർ അങ്ങനെ
പറഞ്ഞു...അയാൾക്ക്‌ എന്നോട്‌ അസൂയയാണ്‌...? ഇതെല്ലാം ഉച്ഛിഷ്ടങ്ങൾ
മാത്രം.  എല്ലാ കളികളും നിങ്ങളുടെ ഉള്ളിലാണ്‌ നടക്കുന്നത്‌.  സമയം
കറങ്ങിക്കൊണ്ടിരിക്കുകയും നിങ്ങളുടെ അകത്തെ ആകാശത്തിൽ എല്ലാം
സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മനസ്സ്‌ സമയത്തിന്റെ ഭാഗമാണ്‌.  സമയത്തിന്റെ ഒരു പ്രതിഫലനമാണ്‌ മനസ്സ്‌.
ഒന്നു കഴിയുമ്പോൾ മറ്റൊന്നു ജനിക്കുന്നു.  അതുകൊണ്ടാണ്‌ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ സമയത്തിന്റെ അളവ്‌ വളരെ കുറവായി തോന്നുന്നത്‌.
 സമയം എങ്ങനെ കടന്നുപോയി എന്ന്‌ എപ്പോൾ നിങ്ങൾക്ക്‌ അറിയില്ലായിരുന്നുവോ
അപ്പോൾ നിങ്ങൾ ആനന്ദത്തിലായിരുന്നു.  നിങ്ങൾ അസന്തുഷ്ടരായിരിക്കുമ്പോഴും,
ആശുപത്രിയിൽ ആരെയെങ്കിലും കാത്തിരിക്കുമ്പോഴും, കേവലം അരമണിക്കൂർ പോലും
വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെടാറുണ്ട്‌.  ഒരു ട്രെയിനിന്റെ വരവിനു
വേണ്ടി കാത്തിരിക്കുമ്പോഴും, വിമാനം വൈകുമ്പോഴും, നിങ്ങൾ തനിച്ചാണെങ്കിൽ
എല്ലാ പത്രങ്ങളും വായിച്ചു കഴിഞ്ഞാലും സമയം കടന്നുപോകുന്നുണ്ടാവില്ല.
നിങ്ങൾക്ക്‌ ഇത്‌ ഇന്ത്യയിൽ എല്ലായ്പ്പോഴും കാണാൻ കഴിയുന്നതാണ്‌.
ഇവിടത്തെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയുന്നതാണ്‌.
യാത്രക്കാർ പ്ലാറ്റ്ഫോമിന്റെ ഓരത്ത്‌ വന്ന്‌ ഇടയ്ക്കിടെ മുന്നോട്ട്‌
ആഞ്ഞ്‌ എത്തിനോക്കുന്നത്‌ കണ്ടിട്ടില്ലേ?, ട്രെയിൻ വരുന്നുണ്ടോ
എന്നറിയാൻ.  ഒരിക്കൽ ഒരു പ്രായമായ സ്ത്രീ പ്ലാറ്റ്‌ ഫോമിന്റെ വിളുമ്പിൽ
നിന്ന്‌ ഇങ്ങനെ നോക്കി നിൽക്കുന്നതു ഞാൻ കണ്ടു.  ഞാൻ അവരോടു പറഞ്ഞു:
?അമ്മേ, ട്രെയിൻ വളരെ വലിയൊരു വണ്ടിയാണ്‌. അത്‌ ഇതിലൂടെ കടന്നു വരുമ്പോൾ
നിങ്ങൾക്ക്‌ അത്‌ നഷ്ടപ്പെടാനിടയില്ല.  എന്നാൽ ട്രെയിനിനുവേണ്ടി
പ്ലാറ്റ്‌ ഫോമിന്റെ അരികിൽ നിന്നുകൊണ്ട്‌ ഇങ്ങനെ ആഞ്ഞ്‌ എത്തിനോക്കിയാൽ
നിങ്ങൾ അതിന്റെ മീതെ ചെന്നുവീഴും.  നിങ്ങൾ ആ ബഞ്ചിൽ പോയി ഇരുന്നു
വിശ്രമിച്ചാലും. ട്രെയിൻ വലിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ വരാൻ
പോകുന്നത്‌.  അതൊരു ഉറുമ്പല്ലല്ലോ!?

ഒരിക്കൽ സ്കൂളിൽ ഒരു സംഭവമുണ്ടായത്‌ ഞാൻ ഓർക്കുകയാണ്‌.  സ്കൂളിൽ വീണതു
കാരണം എന്റെ സഹപാഠിയ്ക്ക്‌ നടക്കാൻ കുറച്ച്‌ പ്രയാസമായിരുന്നു.  ഞാൻ
അയാളെ കൂട്ടി വീട്ടിലേയ്ക്കു നടന്നു പോകുകയായിരുന്നു.  എന്റെ വീട്‌
എത്തുന്നതിന്‌ മുമ്പായിരുന്നു അയാളുടെ വീട്‌.  എന്നാൽ അയാളുടെ വീട്‌
എത്തുന്നതിനു ഏകദേശം നൂറു അടി മുന്നിൽ എത്തുമ്പോഴേയ്ക്കും അയാൾ എന്റെ
പിടിവിട്ട്‌ ഓടാൻ തുടങ്ങി.  ഞാൻ പറഞ്ഞു: ?നീ നിലത്തു വീഴും. ഓടരുത്‌.?
എന്നാൽ അയാൾ അതു ശ്രദ്ധിച്ചതേയില്ല.  അയാൾ ഓടിച്ചെന്ന്‌ തന്റെ വീടിന്റെ
വാതിൽപ്പടിയ്ക്കു മുന്നിൽ മറിഞ്ഞു വീണു.  ഞാൻ ഇത്രയും ദൂരം അയാളെ കൂടെ
കൊണ്ടുവന്നതിന്റെ ഒരു പ്രയോജനവുമുണ്ടായില്ല.  വീട്‌ അടുത്തെത്തിയപ്പോൾ
പിന്നെയുള്ള ചെറിയ ദൂരത്തിലേയ്ക്കുള്ള സമയം വളരെ ദൈർഘ്യമേറിയതായി
അയാൾക്ക്‌ തോന്നിയിട്ടുണ്ട്‌.  രണ്ടോ മൂന്നോ മിനിട്ടുകൂടി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...