Showing posts with label 2. Show all posts
Showing posts with label 2. Show all posts

29 Mar 2016

അഞ്ച് ഹൈക്കു കവിതകൾ



ദിപു ശശി തത്തപ്പിള്ളി

1. മൈലാഞ്ചി പൂക്കൾ:

കാർകൂന്തലിലേറി ചമയാൻ ഭാഗ്യമില്ലെങ്കിലും;

നിന്നാത്മനീരിനാൽ, കറുത്തു തിളങ്ങട്ടെയോരോ മുടിയിഴകളും....

2. മോക്ഷം

ചോര മണക്കുന്ന വഴികളിലൂടെ,

അസ്ഥിക്കുടുക്കയിൽ,

അസ്തമിക്കാത്ത പ്രതീക്ഷകളുമായി;

തുടരട്ടെയെൻ മോക്ഷയാത്ര....

3. ചിരി

പകുത്തു നൽകിയ എന്റെ ഹൃദയം

വലിച്ചെറിയപ്പെടുമ്പോൾ

ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

4. നിലവിളി

വരണ്ട ചിന്തകൾക്കും;

പൂപ്പൽ പിടിച്ച മസ്തിഷ്ക്കത്തിനും;

മുറിവേറ്റുപിടയുന്ന സ്വപ്നങ്ങൾക്കുമിടയിൽ-

ആരുടെയൊക്കെയോ നിലവിളികൾ

മരവിച്ചു കിടക്കുന്നു .....

5. പങ്ക്

പങ്കുവെക്കപ്പെടാതെ പോയ സൗഹൃദത്തിനും;

തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ..

.എന്റെ സ്നേഹം..,

എന്റെ പ്രണയം..,

ജ്വര ബാധയേറ്റിപ്പോഴും......

1 Mar 2016

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഭാവിയിലേക്ക് കുതിക്കുന്ന പേടകം
ഗായത്രി

''രചനയില്‍ പുതുകാലത്തിന്റെ 

കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള 

ഒരു കഥയാണ് ഫംഗസ്''.

 
കൊവിഡ് 19 എന്ന മഹാമാരി അപ്രതീക്ഷിതമായി മാനവരാശിയെ മുഴുവന്‍ നിസ്സഹായതയുടെയും നിരാലംബതയുടെയും ദശാസന്ധിയില്‍ തളച്ചിട്ട ഈ കാലത്തെ നിര്‍വചിക്കാനാവാത്ത സംത്രാസത്തില്‍ പെട്ട് ഉഴലുകയാണ് മനുഷ്യന്‍. തത്വജ്ഞാനികള്‍ നിശബ്ദരായിപ്പോയ ഈ കരാള കാലത്തെ അന്ധാളിപ്പോടെ നോക്കിക്കാണുന്ന വ്യക്തിസത്തകളുടെ ജീവതത്തിലേക്ക് ഭാവനയുടെ തീവ്രമായ പ്രകാശം പരത്താന്‍ ശ്രമിക്കുന്ന രചനയാണ് നിരൂപകന്‍ കൂടിയായ എം. കെ. ഹരികുമാര്‍ എഴുതിയ 'ഫംഗസ്' എന്ന കഥ. 

സാമാന്യേന വലിയ ഈ കഥ റഷ്യന്‍ ജീവിത പശ്ചാത്തലത്തിലാണ് നടക്കുന്നത്. സര്‍ചക്രവര്‍ത്തിമാരുടെ ഏകാധിപത്യപരമായ കൊടുമകള്‍ക്കെതിരെ ഒരു പറ്റം വിപ്ലവകാരികള്‍ മുന്നോട്ടു വന്നപ്പോഴാണ് ഒക്ടോബര്‍ വിപ്ലവമെന്ന മഹാത്ഭുതം സംഭവിച്ചത്. സറിസ്റ്റ് റഷ്യയെപ്പറ്റി എന്തൊക്കെ ദോഷങ്ങള്‍ പറഞ്ഞാലും അത് മാര്‍ക്‌സിയന്‍ വീക്ഷണത്തിലുളള ഒരു സാമുഹികക്രമം നടപ്പിലാക്കാന്‍ സധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ഈ കഥയില്‍ കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ജീവിച്ച ഒരെഴുത്തുകാരന്‍ പിന്നീട് നിശബ്ദനായെന്ന് ഒരു സൂചന നല്‍കുന്നുണ്ട്. അത് പക്ഷെ എന്തുകൊണ്ടാണെന്ന് എഴുത്തുകാരന്‍ പറയുന്നില്ല. വഌദ്മിര്‍ സ്മിര്‍നോവ് എന്ന അതേ എഴുത്തുകാരന്‍ മുമ്പ് എഴുതിയ ഫംഗസ് എന്ന ഒരു കഥ അതേ എഴുത്തുകാരന്റെ പ്രതിജന്മമായി വിശേഷിപ്പിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ഫംഗസ് എന്ന പേരില്‍ തന്നെ പുനരാവിഷ്‌കരിക്കുന്നതായാണ് കഥാകഥനം.

  ഉത്തരാധുനികതയുടെ ഇക്കാലത്ത് കഥയെഴുത്തില്‍ കഥാകാരന്മാര്‍ പ്രകടിപ്പിക്കുന്ന പല നൂതന സമ്പ്രദായങ്ങളും നാം കാണുന്നുണ്ട്. ഈ കഥയുടെ ആഖ്യാനതന്ത്രവും അത്തരത്തില്‍ രൂപപ്പെട്ടിട്ടുളളതാണ്. റഷ്യയിലെ ഒരു ടിന്‍ നിര്‍മാണക്കമ്പനിയിലെ സാധാരണ തൊഴിലാളിയായ ലെനിക്കോവ് എന്ന കഥാപാത്രത്തിലൂടെ പുതിയ കാലത്തെ റഷ്യയിലെ തൊഴിലാളികളുടെ ജീവിതത്തിലെ അസമത്വങ്ങളും ധര്‍മസങ്കടങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ആഖ്യാനം ചെയ്യുന്നത്. പുതിയ കാല കഥകളിലെ നവഭവുകത്വസംബന്ധിയായ നിരവധി സൂക്ഷ്മ വ്യവഹാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ലെനിക്കോവിന്റെ നിത്യജീവിതത്തിലെ ഓരോ നിമിഷങ്ങളും വിചിത്രവും വ്യത്യസ്തവുമായ ചിന്തകളിലും അനുഭവങ്ങളിലും പെട്ട് മുന്നോട്ട് പോകുമ്പോള്‍ വായനക്കാരന്‍ ശരിക്കും അസ്വസ്ഥനാകും. അത്രമേല്‍ കാര്യങ്ങള്‍ അയാളെ വ്യകുലനാക്കുന്നുണ്ട്.

 ഫംഗസ് എന്ന വാക്ക് കേള്‍ക്കുന്നവരില്‍ രോഗം പരത്തുന്ന ചില സൂക്ഷ്മ ജീവികളുടെ ഓര്‍മകള്‍കൂടി മറ്റു പലതിനോടുമൊപ്പം കടന്ന് വരും. കുമിള്‍ എന്ന അതിന്റെ സാമാന്യ നാമത്തിനപ്പുറം പല തരത്തിലുളള സാക്രമികരോഗങ്ങള്‍ക്കും അതിടവരുത്തിയേക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു എഴുത്തുകാരന്‍ താന്‍ എഴുതിയ കഥയ്ക്ക് ഫംഗസ് എന്ന് പേരിടുമ്പോള്‍ അയാളിലെ മനീഷീയെയാണ് അത് ലക്ഷ്യം വക്കുന്നത്. പില്‍ക്കാലത്ത് അതിനോട് സദൃശമായ ഒരു രോഗം ഭൂമിയെ പൊതിയുമ്പോള്‍ മനുഷ്യന്റെ ദുരക്ക് അറുതിവരുത്താന്‍ പ്രകൃതി ചിലത് മുന്നോട്ട് വക്കുകയാണോയെന്ന് സംശയിക്കാവുന്നതാണ്. മുതലാളിത്തത്തിന്റെ മുദ്രാവാക്യം ജീവിതം സന്തോഷപൂര്‍വം ആഘോഷിക്കൂവെന്നാണ്. ഉപഭോക്തൃ സംസ്‌കൃതിയിലൂടെ ആസക്തിയുളള മനുഷ്യകുലത്തെ ഉണ്ടാക്കിയെടുക്കുകയെന്നതാണ് മുതലാളിത്തം അതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതത്തോടുളള ആസക്തികൊണ്ട് ഇച്ഛിച്ചതൊന്നും ലഭിക്കാതെ വരുന്ന മനുഷ്യന്റെ നിരാശയും അസംതൃപ്തിയും അവന്‍ ജീവിക്കുന്ന സമൂഹത്ത അധമപ്രവൃത്തികളിലേയ്ക്ക് നയിക്കുന്നു. പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിക്കാന്‍ അപരിഷ്‌കൃതരായവരെ നിഗ്രഹിച്ചാലും തെറ്റില്ലെന്നതും മുതലാളിത്തത്തിന്റെ കാഴ്ച്ചപ്പാടാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി ത്രാണിയില്ലാത്തവരെ നിഷ്‌കാസിതരാക്കുന്നത് വികസനത്തിന്റെ മറ്റൊരു മുഖമാണിന്ന്. 

 ലെനിക്കോവിനെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. സ്വന്തം ഭാര്യ അയാള്‍ക്ക് വേണ്ടി സ്‌നേഹപൂര്‍വ്വം ഉണ്ടാക്കിക്കൊടുക്കുന്ന ഉരുളക്കിഴങ്ങ് സൂപ്പ് ഒരിക്കല്‍ അയാളിലെ ഊര്‍ജസ്വലനായ ഭര്‍ത്താവിനെ ഉണര്‍ത്തിയിരുന്നെങ്കിലും ഒരു ഘട്ടം മുതല്‍ അതയാളുടെ വീര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമാകാതെ വരുന്നു. മനുഷ്യന്‍ അവന്റെ പരമ്പരാഗതമായ ഭക്ഷണത്തില്‍ തൃപ്തരായി മാറുമ്പോള്‍ പുത്തന്‍ ഭക്ഷണക്കൂട്ടുകളുമായി നമ്മെ വശീകരിക്കുന്നവലിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി പോകേണ്ടിവരും. അത്തരം വേളകളില്‍ പാരമ്പര്യ ഭക്ഷണത്തെ അധിക്ഷേപിക്കുകയും അവയെപ്പറ്റി അവമതിപ്പുണ്ടാക്കുകയും ചെയ്താലേ കുത്തകകള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. ഉരുളക്കിഴങ്ങ് സൂപ്പ് എന്ന പാരമ്പര്യ ഭക്ഷണം ലെനിക്കോവിനെ ഉണര്‍ത്താതാവുന്നതോടെ മുതലാളിത്തത്തിന്റെ നീരാളപ്പിടുത്തത്തില്‍ അയാള്‍ കുടുങ്ങിക്കഴിഞ്ഞെന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങള്‍ ആനുഷംഗികമായി കഥയില്‍ അഭിമുഖീകരിക്കുന്നുണ്ട് വായനക്കാരന്‍.
കൊവിഡുമായി ഫംഗസിനേ തട്ടിച്ചു നോക്കാനാവില്ലെങ്കിലും സദൃശമായ ഒരവസ്ഥ മണ്ണിനെ പൊതിഞ്ഞ് നില്‍പ്പുളളതായി ബോധ്യപ്പെടുത്താന്‍ കഴിയുന്നുണ്ട്. 

 അതേസമയം കൊവിഡ് തന്റെ മാരക താണ്ഡവം തുടരുന്ന വേളയില്‍ മരണത്തിന്റെ കാല്‍പ്പെരുമാറ്റം ഓരോ മനഷ്യനും തനിക്കും ചുറ്റു കേള്‍ക്കാന്‍ തുടങ്ങുന്നിതിലെ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീതി മാനവരാശിയെ ഒന്നടങ്കം കീഴടക്കുമ്പോള്‍ ഫംഗസ് എന്ന കഥ ചില സൂക്ഷ്മതകളെ പ്രതീകാത്മകമായി പിന്‍പറ്റുന്നുണ്ട്. ലെനിക്കോവിന് പല നേരങ്ങളില്‍ പല മനസ്സാണ്. ഒരു തരത്തില്‍ അയാള്‍ ഫംഗസ് എന്ന അനിശ്ചിതത്വത്തിന്റെ ഇരയാണ്. അയാളിലെ കാമനകള്‍ അയാളെത്തന്നെ തോല്‍പ്പിക്കുന്ന ഒരു വേളയില്‍ തന്റെ ഭാര്യയോട് തോന്നാത്ത കമ്പം ഒരു വേശ്യയോട് തോന്നിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ലെനിക്കോവിന്റെ അടക്കാനാവാത്ത കാമമല്ല അയാളെ അത്തരത്തിലൊരു സംഗമത്തിന് പ്രേരിപ്പിക്കുന്നത്. എന്നാലും ആ വേശ്യയോട് അയാള്‍ മനസ്സ് തുറക്കുന്നു. മനഷ്യമനസ്സിന്റെ നിഗൂഢതകള്‍ പുറമേ നിന്ന് വീക്ഷിക്കുമ്പോള്‍ ശാന്തമെന്ന് തോന്നുമെങ്കിലും അത് അത്യഗാധമായ ചുഴികളെ സ്വയം ഗര്‍ഭീകരിച്ചിരിക്കുന്ന ഒരു പ്രഹേളികയാണ്. ലെനിക്കോവെന്ന തൊഴിലാളിയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. 

 സന്തോഷിക്കാവുന്ന ഒര സാമുഹിക ജീവിതമോ അവസ്ഥയൊ അല്ല അയാളെ ചൂഴ്ന്ന് നില്‍ക്കുന്നത്. ഈ പുതിയ കാലത്തെ നിര്‍വചിക്കാന്‍ സാധിക്കാത്തവണ്ണം സങ്കീര്‍ണവും മരീചികകള്‍കൊണ്ട് മൂടപ്പെട്ടതുമാണെന്ന് ലെനിക്കോവ് തിരിച്ചറിയുന്നില്ല. ഒരു തൊഴിലാളിയുടെ ജീവിതം അതിലപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ അയാളെ പ്രേരിപ്പിക്കാത്തവിധം സാമുഹിക ചുറ്റു പാടുകള്‍ മാറിപ്പേയതായി വായനക്കാരന്‍ മനസ്സിലാക്കുന്നു. ഒര നല്ല കലാസൃഷ്ടി എപ്പോഴും അത് രചിക്കപ്പെടുന്ന കാലത്ത് നിന്ന് മുന്നിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങും. സമകാലിക സര്‍ഗാത്മക മാതൃകകളെ അത് ഉല്ലംഘിക്കും മടിയേതുമില്ലാതെ. കാരണം അത് അതിന്റെ ലക്ഷ്യത്തിലേക്കുളള പ്രയാണം തുടങ്ങിയിട്ടേയുളളു. കാലങ്ങളെ കവച്ചുവച്ച് അത് കുതിച്ചു തന്റെ ഭാവികാലവ്യവഹാരങ്ങളില്‍ ചെന്നു പറ്റുകയെന്നതാണതിന്റെ ദൗത്യം. ഇത്തരത്തില്‍ രചനയില്‍ പുതുകാലത്തിന്റെ കുതിപ്പുകള്‍ ഒളിപ്പിച്ചു വച്ചിട്ടുളള ഒരു കഥയാണ് ഫംഗസ്. അത് നമ്മുടെ കഥാലോകത്തെ ആകമാനം ഗ്രസിക്കുന്ന ഭാവിയെപ്പറ്റി നമുക്ക് ജാഗ്രത പുലര്‍ത്താം.

BACK TO HOME


  

16 Jan 2016

വാതിൽ തുറന്നിട്ട വീട്

രാജൂ  കഞ്ഞിരങ്ങാട് 
എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

26 Dec 2015

ഒരുനാൾ വരും


മനോജ്‌.എസ്‌

വെൺതിങ്കൾ വാനിലുദിച്ചുയർന്നു
ഒരു നിശാഗന്ധി കൺതുറന്നു
ഒരുപാടുമോഹങ്ങൾ ഉള്ളിലൊതുക്കി
ഒരുനല്ലനാളേയ്ക്കായ്‌ കാത്തിരുന്നു
കൺതടംനനയുന്ന കാഴ്ചകളൊക്കെയും
കാലത്തിൻ വികൃതികളായ്‌ ഗണിച്ചു
സുന്ദരസുരഭിലമോഹങ്ങളൊക്കെയും
അന്ധകാരത്തിലമർന്നുപോയ്‌
ഞാനും അന്ധകാരക്കുണ്ടിലാണ്ടുപോയി
ഇന്നലേക്കണ്ടൊര സൂര്യമുഖങ്ങളിൽ
കലികാല ദേവൻ കളംവരച്ചൊന്നു
രിയാടുവാൻതാമസമെന്താണ്‌
കർമ്മ ബന്ധങ്ങൾ മറന്നുപോയോ?
ജന്മാന്തരപകബാക്കിയാണോ
രക്തബന്ധങ്ങളൊ പൊൻപണക്കിലുക്കങ്ങൾ
മനുഷ്യബന്ധങ്ങളെതൂക്കുംതുലാസുകൾ
ചന്ദനംചാർത്തിത്തുടങ്ങിയബന്ധങ്
ങൾ
അന്തകരൂപംധരിച്ചുനിൽപ്പു
ഇനിയൊരുനന്മപുലർന്നിടുമോ?
ഒരുനല്ലകാലം ഭവിച്ചീടുമോ?
ഒരുനാളിൽ ദേവനവതരിക്കും
ആ നാളിൽ നന്മ പുനർജനിക്കും
ഞാനാ ദേവന്റെ കാൽക്കൽ വീഴും
പൊൻകരം നീട്ടിയെൻ മുണ്ടകസ്ഥാനത്തെ
ആ ദിവ്യരൂപൻ പവിത്രമാക്കും
ആ നേരം കേൾക്കും അശരീരിവാക്യം
നീ കാത്തിരുന്നൊരീ തിരുനാളിതാ...

26 Nov 2015

സത്യജിത് റായിയും റിച്ചാർഡ് അറ്റൻബറൊയും



സലോമി ജോൺ വൽസൻ

സത്യജിത് റായ് ( 2- മെയ് 1921 - 23 ഏപ്രിൽ 1992.)
റിച്ചാർഡ് അറ്റെൻബറോ ( 29-august 1923 -24-aug 2014 )
'' അപൂർവ്വം ചിലര് മാത്രമേ അവരവരുടെ ജീവിതത്തിന്റെ ദൗത്യം
ഗ്രഹിക്കുന്നുള്ളൂ; ആ ലക്ഷ്യത്തിലേക്ക് മുന്നേറി  സംതൃപ്തി
കൈവരിക്കുന്നുള്ളൂ.’’ . പാവ്ലോ കൊയ്ലോ. (ആൽകെമിസ്റ്റ്)
അനശ്വരത ഇതിഹാസമായി മാറും . കാലം പ്രതിഭയ്ക്ക് മാത്രം കാത്തു
സൂക്ഷിക്കുന്ന മാണിക്യമാണ് അനശ്വരത. ജീവിതാനന്തരം അവരെ അത് പിന്തുടരും,
നിഴൽ പോലെ, നിലാവ് പോലെ.
സത്യജിത്റായ് യുടെ  ജീവിതം ഒരു മഹാ സംഭവമായിരുന്നു.  എന്നാൽ സ്വന്തം
കഴിവുകളിൽ മതിമറന്ന അഹന്തയുടെ കനം ചുമക്കാതിരുന്ന ഒരാൾ എന്ന ബഹുമതി കൂടി
റായ് അർഹിക്കുന്നു .
 ലോക സിനിമയിലെ മാസ്റ്റെർസിനൊപ്പം റായ് യുടെ    പേര് ചേർക്കപ്പെട്ടതു
വെറുതെയായിരുന്നില്ല.  37 ചിത്രങ്ങൾ. ഫീച്ചർ  ,ഡോക്യുമെൻററി , ഹ്രസ്വ
ചിത്രങ്ങൾ അടക്കം.  കഥാകാരൻ,പ്രാസാധകൻ , ചിത്രകാരൻ, ഗ്രാഫിക് ഡിസൈനർ,
ഫിലിം ക്രിട്ടിക് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം
1955 ലാണ് തന്റെ ആദ്യ ഫീച്ചർ സിനിമ  ‘’പഥേർ പാഞ്ജലിക്ക്’’  ജന്മം
കൊടുക്കുന്നത്. ഈ സിനിമ ഇന്ത്യൻ  സിനിമയ്ക്ക്  അന്തർദേശീയ തലത്തിൽ കാൻ
അടക്കം    പതിനൊന്നു പുരസ്ക്കാരങ്ങളാണു നേടിത്തന്നത്.
ചലച്ചിത്രം ശ്വാസത്തിലും നിശ്വാസത്തിലും കൊണ്ടുനടന്നിരുന്ന ഒരാൾ. ആറടി
രണ്ടിൻജിൽ അതികായനായി നിന്നിരുന്ന ഒറ്റയാൻ. ഉപജാപകരിൽ കോൾമയിർ കൊള്ളാത്ത
വ്യക്തിത്വം. അതായിരുന്നു പ്രിയപ്പെട്ടവർ മണിക് എന്ന് വിളിച്ചിരുന്ന
സത്യജിത്റായ്.
സ്തുതിപാടകർക്കായ്  മദ്യം ഒഴുക്കിയില്ല. സദാനേരവും  ജോലി ചെയ്തു. വിശ്രമം
മറന്നു. ചിന്തകളിൽ മുഴുകി.  ഒരുപക്ഷെ അതുകൊണ്ടുതന്നെയാവണം ഹൃദയത്തെതന്നെ
രോഗം കീഴടക്കിയത്.

1955 മുതൽ 1992 വരെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ 32 തവണ ദേശീയ
പുരസ്കാരങ്ങൾ നേടിയ റായ് റിച്ചാർഡ് അറ്റെൻബറോ , കുറസോവ തുടങ്ങിയ പ്രഗൽഭ
വിദേശ ചലച്ചിത്രകാരന്മാരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
ജാപ്പനീസ് സംവിധായകനായ അകിരോ കുറസോവയ്ക്കും സത്യജിത് റായിക്കും അക്കാദമി
ഓഫ് മോഷൻ പിക്ചേർസ് ലൈഫ്റ്റയിം അചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചതും
സമാനതയായി.
റിച്ചാർഡ് അറ്റെൻബറോ
ലണ്ടനിലെ ‘സണ്ഡേ റ്റയിംസി’ ൽ വന്ന ലേഖനം വായിച്ചു പ്രചോദിതനായി ‘’പതേർ
പാൻജലി’’ എന്ന റായുടെ ആദ്യ സിനിമ  കാണുകയായിരുന്നു എന്ന്  അറ്റെൻബറോ
പറയുന്നു. ‘’ we went to the Academy cinema, and I could’nt get up at
the end. It was a piece of poetry’’.
ലണ്ടനിൽ പതേർ പാൻജലിയുടെ റിവ്യു നടക്കുമ്പോൾ തിയേറ്ററിൽ വെച്ചാണ്
‘അക്കാലത്ത് നടനായിരുന്ന ’ഗാന്ധി’’യുടെ സംവിധായകൻ അറ്റെൻബറോ റായിയെ
ആദ്യമായി കണ്ടു മുട്ടുന്നത്. തിരക്കിൽ ഏറെ നേരം സംസാരിക്കാനായില്ല..
അറ്റെൻബറോ ഗാന്ധിയെക്കുറിച്ച്  സിനിമ ചെയ്യാൻ മോഹിച്ചു നടന്ന കാലം,1960
കൾ. താൻ ആരുടെയെന്ഗിലും ശൈലി പിന്തുടരാൻ ആഗ്രഹിച്ചിരുന്നെന്ഗിൽ  അതു
സത്യജിത് റായിയുടെതായിരുന്നുവെന്നു അറ്റെൻബറോ ഓര്ക്കുന്നുണ്ട്. റായിയുടെ
കൂടെ അദ്ദേഹത്തിൻറെ സിനിമ ലൊക്കെഷനിൽ വെച്ച് സമയം ചെലവഴിക്കാനാണ് താൻ
ആഗ്രഹിച്ചതെന്നും അറ്റെൻബറോ പറയുന്നുണ്ട്.

 അറ്റെൻബറോ ഗാന്ധി സിനിമ പ്രോജെക്ടുമായി   ബന്ധപ്പെട്ടു  ജവഹർലാൽ
നെഹ്രുവിനെ കാണാൻ   ഡൽഹിയിലെത്തി. മൌണ്ട് ബാറ്റൻ പ്രഭു വേണ്ട സഹായം
ഒരുക്കിയിരുന്നു...ഇതോടൊപ്പം റായ് യെ   കാണുക എന്ന ലക്ഷ്യവും
ഉണ്ടായിരുന്നു. അറ്റെൻബറോ കൽക്കട്ടയ്ക്കു പറന്നു. ആ സമയം  റായ്
ഡൽഹിയിലേക്കു പറന്നിരുന്നു. അറ്റെൻബറോ തിരികെ ഡൽഹിയിലെത്തി. തൻറെ വരവിൻറെ
ലക്ഷ്യം അറിയിച്ചു. സത്യജിത് റായ് തെല്ലു അമ്പരന്നു. അറ്റെൻബറോയെ  ഒരു
നടൻ എന്ന നിലയിൽ മാത്രമാണ് അക്കാലം വരെ അറിഞ്ഞിരുന്നത് . ഒരിക്കൽപോലും
ഒരു സിനിമ സംവിധാനം ചെയ്യാത്ത ഒരാൾ ഇത്രയും ഗഹനമായ ഒരു സിനിമ
ചെയ്യുന്നതെങ്ങനെ എന്ന സന്ദേഹം അദേഹത്തിൽ കണ്ടു... എങ്കിലും പറഞ്ഞു. ‘’
you must make it.’’
ഈ കണ്ടു മുട്ടലിനു ശേഷമാണ് ശേഷമാണ് ക്ഷത്രന്ജ് ' കെ ഖിലാടി' യിൽ
അഭിനയിക്കുവാൻ അറ്റെൻബറോക്ക് റായിയിൽ നിന്നും ക്ഷണം കിട്ടുന്നത് . താൻ
അകലെ നിന്ന് ആരാധിക്കുന്ന ചലച്ചിത്ര പ്രതിഭയോട് അടുത്ത് ഇടപഴകാൻ കിട്ടിയ
ആ അവസരം മഹാ സൌഭാഗ്യ മായി അറ്റെൻ ബറോ കണ്ടു.
; .
 ‘’ക്ഷത്രന്ജ് കെ ഖിലാടി’’ യിലെ ജെനറൽ ഔട്രം എന്ന കഥാപാത്രത്തിന്റെ വേഷം
അഭിനയിക്കുവാൻ താൻ ക്ഷണിക്കപ്പെട്ടപ്പോൾ  അദ്ഭുതപ്പെട്ടുവെന്നാണ്..
''എത്രയോ  ഇംഗ്ലീഷ് അഭിനേതാക്കളെ
അദ്ദേഹത്തിനറിയുമായിരുന്നു.,.
എന്നിട്ടും!!’’ 2003 ഡിസംബറിൽ ലണ്ടനിൽ
സത്യജിത് റായ് ഫൌണ്ടേഷന്റെ  ആനുവൽ  റായ് മെമ്മോറിയൽ മീറ്റിങ്ങിൽ
അറ്റെൻബറോ പറഞ്ഞതിങ്ങനെ
‘’എന്റെ സ്കോട്ടിഷ് ചുവയുള്ള ഇംഗ്ലീഷ് അൽപം പ്രശ്നമായി അദ്ദേഹം കണ്ടു ..
എന്നാൽ റിഹെഴ്സലിൽ അത് പരിഹരിച്ചു. ഒരുപാട് റിഹെഴ്സൽ ചെയ്തു. കാരണം ഒന്ന്
രണ്ടു  റ്റെയിക്കുകളിൽ കൂടുതൽ എടുക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.’’
 അറ്റെൻബറോ ഗാന്ധി സിനിമ പ്രോജെക്ടുമായി   ബന്ധപ്പെട്ടു  ജവഹർലാൽ
നെഹ്രുവിനെ കാണാൻ   ഡൽഹിയിലെത്തി. മൌണ്ട് ബാറ്റൻ പ്രഭു വേണ്ട സഹായം
ഒരുക്കിയിരുന്നു...ഇതോടൊപ്പം റായ് യെ   കാണുക എന്ന ലക്ഷ്യവും
ഉണ്ടായിരുന്നു. അറ്റെൻബറോ കൽക്കട്ടയ്ക്കു പറന്നു. ആ സമയം  റായ്
ഡൽഹിയിലേക്കു പറന്നിരുന്നു. അറ്റെൻബറോ തിരികെ ഡൽഹിയിലെത്തി. തൻറെ വരവിൻറെ
ലക്ഷ്യം അറിയിച്ചു. സത്യജിത് റായ് തെല്ലു അമ്പരന്നു. അറ്റെൻബറോയെ  ഒരു
നടൻ എന്ന നിലയിൽ മാത്രമാണ് അക്കാലം വരെ അറിഞ്ഞിരുന്നത് . ഒരിക്കൽപോലും
ഒരു സിനിമ സംവിധാനം ചെയ്യാത്ത ഒരാൾ ഇത്രയും ഗഹനമായ ഒരു സിനിമ
ചെയ്യുന്നതെങ്ങനെ എന്ന സന്ദേഹം അദേഹത്തിൽ കണ്ടു... എങ്കിലും പറഞ്ഞു. ‘’
you must make it.’’
ഈ കണ്ടു മുട്ടലിനു ശേഷമാണ് ശേഷമാണ് 'ക്ഷത്രന്ജ് കെ ഖിലാടി' യിൽ
അഭിനയിക്കുവാൻ അറ്റെൻബറോക്ക്  ക്ഷണം കിട്ടുന്നത്. താൻ അകലെ നിന്ന്
ആരാധിക്കുന്ന ചലച്ചിത്ര പ്രതിഭയോട് അടുത്ത് ഇടപഴകാൻ കിട്ടിയ ആ അവസരം മഹാ
സൌഭാഗ്യമായി അറ്റെൻബറോ കണ്ടു.
അറ്റെൻബറോയുടെ വാക്കുകൾ. ''ഓരോ ഷോട്ടുകളും അങ്ങേയറ്റം വിശദമായി ആസൂത്രണം
ചെയ്തിരുന്നു. കാമറ ആംഗിളുകളുടെ കാര്യത്തിൽ അദ്ദേഹം അതീവ
ശ്രദ്ധാലുവായിരുന്നു. വ്യു ഫയ്ന്ടരിലൂടെ  സൂക്ഷ്മമായി നോക്കി വളരെ
പതുക്കെ താൻ ആഗ്രഹിക്കുന്ന ആന്ഗിളിൽ  എത്തിക്കുന്നത് വരെ വീണ്ടും വീണ്ടും
ശ്രമിച്ചിരുന്നു. കൽക്കട്ടയിലെ വല്ലാത്ത കാലാവസ്ഥയിൽ അതു കൊണ്ട് തന്നെ
എനിക്ക് ഒരുപാട് സഹനം ആവശ്യമായിവന്നു. കഴുത്തറ്റം വരെ ബട്ടണ് പൂട്ടിയ
പട്ടാള യുണിഫോമിൽ ചൂട് സഹിക്കാതെ വെന്തുരുകി . അത്രയ്ക്ക് ശക്തമായിരുന്നു
ചൂട്. കഴുത്തിലും   നെറ്റിയിലും  അയ്സ് പാക്കുകൾ വെച്ചു. പക്ഷെ
എന്നിട്ടും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടിവന്നു.  മറ്റൊന്നുമല്ല എൻറെ മുഖം
അമിതമായി വിയർത്തൊഴുകിക്കൊണ്ടിരുന്നതിനാ
ൽ.''
ഒരുപാട് പേർ അഭിനയിക്കാനെത്തിയ സെറ്റിൽ തനിക്കു പ്രത്യേക പരിഗണനയൊന്നും
ഉണ്ടായിരുന്നില്ല എന്നും  അറ്റെൻബറോ ഓർക്കുന്നുണ്ട്.                 .’’
Ray had the courage, knowledge and conviction to do it at the tempo
and form he believed correct- that’s why his films could be described
as most beautiful pieces of compositions, paintings.’’.
(1977 ഇൽ പുറത്തിറങ്ങിയ ‘’ക്ഷത്രന്ജ്  കെ ഖിലാടി” എന്ന ചിത്രത്തിലെ ഒരു
രംഗത്തെക്കുറിച്ച് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ വീ . എസ്. നായ്പോൾ
പറയുന്നു. ‘’it’s like a Shakespeare scene’’ where ‘’terrific things
happen’’.)

ഷൂട്ടിങ്ങ് തീർന്നതിനു ശേഷം തൻറെ പൂർത്തിയാക്കിയ  ഗാന്ധി
സ്ക്രിപ്റ്റുമായി വീണ്ടും റായ് യെ  സമീപിച്ചു. ‘’He very graciously read
it and said it was a very honest script.’’. അറ്റെൻബറോ ഓർക്കുന്നു. 8
അക്കാദമി പുരസ്കാരം( ഓസ്കാർ ) നേടിയ ഗാന്ധി ഒരു മഹത്തായ ചലച്ചിത്രമായി
സത്യജിത് റായ് കരുതിയെന്നോ പറഞ്ഞെന്നോ അറ്റെൻബറോ വീമ്പിളക്കുന്നില്ല  .
വിജയ് റാണ എന്ന പത്രപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ ( 2003 ) .അറ്റെൻബറോ
അതു വ്യക്തമാക്കുന്നുണ്ട്. ‘’ I am not sure he believed it was a
fantastic piece of cinema. I think he thought the perspective on Bapu
was aaceptable so far as the Englishman was concerned.’’ വൻ നുണ
കളുടെയും വീമ്പുകളുടെയും സിനിമ ലോകത്ത് 8 ഓസ്കാർ അവാര്ഡ് നേടിയ
'ഗാന്ധി'യുടെ സംവിധായകൻ പറഞ്ഞ ഈ വാക്കുകൾ എത്ര മഹത്തരം.

26 Oct 2015

നമ്മൾ എന്തിനാണു ജീവിക്കുന്നത്?


 സലോമി ജോണ്‍ വൽസൻ
‘’ജീവിതത്തിൽ ഇടയ്ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ
കഴുകേണ്ടതുണ്ട്.ജീവിതത്തെ കൂടുതൽ വ്യക്തമായി കാണാൻ അത് നമ്മെ
സഹായിക്കും.’’   അലെക്സ് സ്റ്റാൻ.
'എല്ലാ രാത്രിയിലും നാം കണക്കെടുക്കണം. ഏതു ദൌർബല്യത്തെയാണ്   ഞാനിന്നു
കീഴടക്കിയത്? ഏതെല്ലാം വികാര വിക്ഷോഭങ്ങളെയാണ് എതിർത്തത്? ഏതു
പ്രലോഭനത്തെയാണ്  ചെറുത്തത്? ഏതു സദ്ഗു ണമാണ് നേടിയത്?’’
റോമൻ ദാർശനികൻ  സെനേക്ക ഇതു പറയുന്നത് പുതിയ മാനവികതയോടല്ല എന്ന്
നമുക്കറിയാം.  ഒരു ദൌർബല്യവും നാം ഒരു കുറവായി കാണേണ്ടതില്ല എന്ന്
പ്രഖ്യാപിക്കുന്ന ആധുനികന്  പറയാൻ മറുവാക്കുണ്ട്.   '' ജീവിതം അടിച്ചു
പൊളിക്കു  മച്ചാനെ.....മരുന്നടിച്ചും, രണ്ടെണ്ണം വിട്ടും. ..പിന്നെ
....അങ്ങനെ പലതും..ഉണ്ട്....''ബ്രോ''  .......''
പ്രപഞ്ചത്തിന്റെ പ്രായം കൂടി . 1382 കോടി. മഹാവിസ്പോടനത്തിന്റെ അവശിഷ്ട
വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളനുസരിച്ച് പ്രായം
പുനർനിർണയിച്ചിരിക്കുന്നു. . ഇത്രയും കാലം 1370 കോടി വർഷമെന്നാണ്
കണക്കാക്കിയിരുന്നത്. അതെ....മാനവ ചരിത്രത്തെക്കുറിച്ച് ഒരുപാട്  നാം
കേട്ടറിഞ്ഞു. നമുക്ക് ഇനി അറിയേണ്ടത് ഒന്ന് മാത്രം. ഇനിയും ചരിത്രത്തിൽ
ഇടം പിടിക്കാൻ ഈ പ്രപഞ്ചം എത്ര കാലം നില നിൽക്കും?  ആനന്ദത്തിനു വേണ്ടി
മാത്രം നാം നിരന്തരം പ്രയത്നിച്ചിട്ടും എന്ത് കൊണ്ട് നാം രോഗികളും
നന്നായി വസ്ത്രം ധരിച്ച ഭ്രാന്തരുമാകുന്നു? എന്തെ നമ്മുടെ മുഖങ്ങളിൽ
മടുപ്പിന്റെ നിഴൽ ഇഴയുന്നു?
 ആനന്ദത്തിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെക്കൊണ്ട്
മാനുഷികമല്ലാത്ത എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. പണ്ടൊക്കെ
മനുഷ്യരുടെ അതിരു വിട്ടുള്ള ചെയ്തികളെ   ''മൃഗീയം'' എന്ന്
വിശേഷിപ്പിച്ചിരുന്നു. വർത്തമാന പത്രങ്ങളിലൂടെ നാം അതിരാവിലെ
അനുഭവിക്കുന്നത് എങ്ങനെയാണ് ഇനി  മൃഗീയാനുഭവം എന്ന് വിശേഷിപ്പിക്കുക ?
നമുക്കവയെ വിലയിരുത്താം. ...''മാനുഷീകം'' ...
മൃഗങ്ങളെ നമുക്ക് വെറുതെ വിടാം. പ്രതികരണശേഷിയും ഭാഷാ വരവും ഇല്ലാത്ത
അവയെ അപമാനിക്കാതിരിക്കാം.
ഇരുണ്ട കൊടുംകാറ്റു   കെടുത്തിക്കളയുന്ന വിളക്കുകൾ  പോലെ ഈ പ്രപഞ്ചത്തിൽ
ജീവിച്ചു മരണപ്പെടുന്ന പുഴുക്കളെപ്പോലെ പെരുകിപ്പെരുത്ത കുറെ ജീവിതങ്ങൾ.
ഏതു തത്വ ശാസ്ത്രത്തിൽ ആധുനിക ജീവിതങ്ങളെ എഴുതിച്ചേർക്കണം?. ത്രികാല
ജ്ഞാനികൾ കാണാതെ പോയ കാലമാവുമോ ഇത് ?
''പല അനുഭവവും നമുക്കുണ്ടാകാറുണ്ട് . എന്നാൽ ഒരിക്കലും നമുക്ക്
ലഭിക്കാത്ത ഒരനുഭവമുണ്ട്. നാം മരിച്ചിരിക്കുന്നു എന്ന അനുഭവം.''  എച്ച്
.ജീ .വെൽസിന്റെ വാക്കുകൾ...ഈ ലോകത്തിലെ അശരണരായ
ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ  അനുഭവം ഈ വാക്കുകൾക്കതീതമല്ലേ?
''മനസ്സ് തരിശായി കിടക്കുന്ന മണ്ണാണ് . പെട്ടെന്ന് ഊഷരമായിപ്പോകുന്ന
ക്രമേണ ഒന്നും വിളയാതായിപ്പോകുന്ന അല്ലെങ്കിൽ ഒരേ  വിള മാത്രം നൽകുന്ന
മണ്ണ്. അങ്ങനെയാവാതിരിക്കണമെങ്കിൽ
ഈ മണ്ണിൽ തുടർച്ചയായി വളമിട്ടു പുഷ്ടിപ്പെടുത്തിയേ മതിയാകൂ.'' പതിനെട്ടാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരൻ  JOSHUA REYNOLD .
. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു  ഉഴറുന്ന നിസ്സഹായരുടെ   മനസ്സിൽ
ഇടാൻ എന്ത് വളം?
ജീവിതം കാലങ്ങളിലൂടെ ഇഴഞ്ഞു വളർന്നു , അതിവിശാലമായി....! നമ്മുടെ
ആകാശങ്ങൾ അനന്തമായി...!ചിറകില്ലാത്തവരായി
ട്ടും  നമ്മൾ പറന്നു
കൊണ്ടേയിരിക്കുന്നു. പക്ഷെ ,എന്നിട്ടും      ഭൂമിയിൽ പാർക്കാൻ
ഒരുക്കപ്പെട്ട അതിഥി മന്ദിരങ്ങളിൽ പുലരന്തിയോളം നാം ഏതോ വിഹ്വലതകളിൽ
മുഴുകി ആരെയോ കാത്തിരിക്കുന്നു. ജീവിതം തികഞ്ഞ പരാജയമാണെന്ന്
അവനവനിലേക്ക് പാളി നോക്കി പതുക്കെ വേദനയോടെ മൊഴിയുന്നു. ഉറക്കറയിൽ
പെയ്തൊഴിയാത്ത കണ്ണീർ ഘനീഭവിച്ചു ഇരുട്ടിനെ അലിയിക്കുന്ന നിശ്വാസങ്ങളായ്
നിറയ്ക്കുന്നു. നമ്മൾ എന്നും ഇന്നും നിസ്സഹായതയുടെ പുതപ്പിനുള്ളിൽ നമ്മെ
പുതച്ചു മൂടുന്നു.
പരക്കം പായുന്ന ഓരോ നിമിഷവും നമ്മൾ നമ്മെത്തന്നെ നോക്കി
സഹതപിക്കുന്നു....നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൌലികത
ഇനിയൊരിക്കലും മടങ്ങിവരില്ല. അത്രത്തോളം ഈ ലോകം നമ്മെ
വിഴുങ്ങിയിരിക്കുന്നു.
 ‘’Man is a noble animal
Splendid in ashes,
And pompous in the grave
Solemnizing nativities and
Death with equal luster,
Not omitting ceremonies of bravery……..’’
 Sir Thomas Browne.
നമുക്ക് മൌലികത നഷ്ടമായിക്കൊണ്ടെയിരിക്കുന്നു. സത്യത്തോട്
പ്രതിബധ്ധതയില്ലാതെ മനുഷ്യൻ ജീവിതം ആഘോഷമാക്കുന്നു. സ്വാതന്ത്ര്യം
അനുഭവിക്കുവാൻ നാം ഓരോ ദർശനങ്ങൾക്ക് ജീവൻ കൊടുക്കുന്നു. ധാർമികതയും
അധാർമികതയും ഒരു പോലെ ചോദ്യ ചിഹ്നം ഉയർത്തുന്നു.   മനുഷ്യ മഹത്വം ഏതു
ദാർശനികതയിലാണ് അളക്കപ്പെടുക?  .
വീക്ഷണ പരമായ പൊരുത്തക്കേടുകൾ കൊണ്ടാണോ ജീവിതം മടുപ്പിൻറെ കൂത്തരങ്ങായി
മാറുന്നത്...?
മുഖങ്ങളിൽ പുരട്ടിയിരിക്കുന്ന  പുഞ്ചിരികളിൽ മടുപ്പിൻറെ കറ ഏറെ
അവ്യക്തമല്ലാതെ തെളിയുന്നു.  എല്ലാവരും വലിയ കാര്യങ്ങൾ പറയുന്നു......
മൾട്ടിപ്ലെക്സുകളും, മാളുകളും വിനോദം വിളമ്പുന്നു. പക്ഷേ മനുഷ്യർ
ചിരിക്കാൻ മറന്നു മൌനത്തിന്റെ ചലിക്കുന്ന കല്ലറകൾ പോലെ നഗര പാതകളിലൂടെ
നീങ്ങുന്നു. പ്രഹസനം പോലെ വന്നു വീണ ജീവിതം വലിച്ചു നീട്ടുവാൻ വ്യത്യസ്ത
മാർഗങ്ങളിലൂടെ ഓരോരുത്തരും വെപ്രാളപ്പെട്ട് ഓടിക്കൊണ്ടെയിരിക്കുന്നു.
 അനുഭവത്തിനുമപ്പുറം കാത്തു വെച്ചിരിക്കുന്ന പ്രതീക്ഷകളിൽ വിശ്വാസമൂന്നി
ആയുസ്സിന്റെ തീർപ്പ് വരെ അവസാന ഊർജം കാത്തു വെച്ച് എവിടേക്കാണ്  നമ്മുടെ
യാത്ര? കാത്തു വെച്ചതും വെക്കാത്തതും നമുക്ക് സ്വന്തമല്ലെന്ന് മുന്നേ
പോയവരുടെ കാൽപ്പാടുകൾ നോക്കി നിന്നിട്ടും നാം മറക്കുന്നു.
ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതൽ അലയടിക്കുന്ന ഇടമാണ് ഭ്രാന്താ ലയം
എന്ന് പറഞ്ഞു Havelock Ellis. വൻ മോഹങ്ങൾ ജനിപ്പിച്ചു നമ്മെ
വലയിലാക്കുന്ന
ഇടമേതാണെന്ന്  നമുക്കിന്നു ചൂണ്ടി കാട്ടാൻ എത്രയോ  പരതണം?
 ഭൌതികമായ യാതൊരു അവലംബവുമില്ലാതെ അവനവനിൽ അന്തർലീന മായിരിക്കുന്ന
മന:ശക്തിയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരാൻ മനുഷ്യന് കഴിയുമെന്നു
Levitation ലൂടെ സന്യാസിമാർ കാണിക്കുന്നു………..
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല?
പുതിയ കാല കാര്യകാരണങ്ങളെ ഉൾക്കൊള്ളാൻ ത്രാണിയില്ലാത്ത വർത്തമാനകാലത്തിൽ
നിന്ന് കൊണ്ട് ഭാവിയിലേക്ക് പരതുമ്പോൾ പ്രതീക്ഷയുടെ കണ്ണികൾ തേയുന്നു.
മനുഷ്യൻ   നിരവധി തലങ്ങളാൽ   നിർമിക്കപ്പെട്ട ഒരു ജീവിയാണ്. ശാരീരികം,
ആത്മീയം, വൈകാരികം . ഇവ യുടെ ഏകതാനതയിലാണ്[harmony ] മനുഷ്യ ജന്മത്തിനു
സ്വസ്ഥത കിട്ടുന്നത്. ബുദ്ധികൂടിയവർ പലരും, ലോകത്തിൽ ആത്മ ഹത്യ ചെയ്തു.
ഭൂമി ജീവിക്കാൻ കൊള്ളാത്ത ഇടമായി അവർക്ക് മനസ്സിലായിരുന്നുവോ ....!
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല ?
‘’There is but one truly serious philosophical problem and that is
suicide. Judging whether life is or is not worth living amounts to
answering the fundamental question of philosophy. All the rest --
whether or not the world has three dimensions, whether the mind has
nine or twelve categories -- comes afterwards. These are games; one
must first answer.’’ ALBERT CAMUS.

‘’കേവലം ഘനീഭൂതമാകിന കണ്ണീരാണീ
ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷം പോലും
ചോര തൻ തണുത്തുറച്ചോരു കട്ടകളാണീ-
പ്പാരിലെ പല കരിംപാറക്കെട്ടുകൾ  പോലും .
ദാരിദ്ര്യം ,രോഗം,യുദ്ധം - മർത്ത്യ ജീവിതത്തിൻറെ
വേരിലും തടിയിലും പൂവിലും കൈപ്പിൻ ഗന്ധം.
പാരിനെപ്പുതുക്കുന്ന കയ്യുകൾ ജീർണിക്കുന്നു.
പരിന്മേൽ പൂശും സ്വപ്നം മായുന്നു വിക്രുതമായ്
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം. ''
''അന്തർദാഹം.''  ജീ . ശങ്കരകുറുപ്പ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും
ആഗമിക്കും മുൻപ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. (സഭാ പ്രസംഗകൻ.
12;1 )
പഞ്ചഭൂതനിർമ്മിതമായ ഭൂമിയും ഇതേ നിർമ്മിതിയായ ശരീരവും ഏതൊക്കെയോ
കോണിലിരുന്നു ആരൊക്കെയോ സംഘടിതമായി വെട്ടിയൊതുക്കുകയാണ്. അതിനു പിന്നിലെ
താല്പര്യങ്ങൾ നമുക്കറിയാം . യാഥാർത്ധ്യങ്ങളുടെ കറുപ്പും. പക്ഷെ
അറിയില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനാണ് നമ്മിലെ സ്വാർത്ഥനു
താൽപര്യം.
പൊതു രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ജീവിതമെന്ഗിൽ ആ ജീവിതം
കൊതിക്കാത്തവർ എന്ത് ചെയ്യണം എന്ന ആശങ്കയിൽ മനസ്സ് അസ്വസ്ഥമാവുന്നു!
‘’The prevalence of suicide, without doubt, is a test of height in
civilization; it means that the population is winding up its nervous
and intellectual system to the utmost point of tension and that
sometimes it snaps.’’   Havelock Ellis
ജീവിത ഗുണത എന്താണ്? ഭൌതികതയിൽ നിക്ഷിപ്തമായ ലഹരിയോ ? അവനവനിൽ
അടങ്ങിയിരിക്കുന്ന ആത്മീയാനന്ദം ഒന്നുമല്ലെന്ന് വരുമോ ? വികാര പ്രകടനം
മനുഷ്യന് സാധ്യമാക്കാൻ മാനദൻടങ്ങൾ    ആവശ്യമായത് എങ്ങനെയാണ്?
മത ദർശനങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും നമുക്ക് എന്തുകൊണ്ട് മനശാന്തി
ഉണ്ടാകുന്നില്ല.? ഭൂമിയിലെ സർവ ചരാചരത്തിനും അധിപനെന്നു
വിശേഷിപ്പിക്കപ്പെട്ട മനുഷ്യന് എന്ത് കൊണ്ട് പ്രകൃതിയെ
പരിപാലിക്കുവാനുള്ള മനസ്സ് അന്യമായി.?
പഞ്ച നക്ഷത്ര ചികിത്സാലയങ്ങൾ ആരാധാലയങ്ങൾ പോലെ പെരുകിയതെന്തു കൊണ്ട് ? ,
, ശരണാലയങ്ങൾ, പൊലിസ് കേന്ദ്രങ്ങൾ, തടവറകൾ ,കോടതികൾ എല്ലാം ഉണ്ടായത്
നമ്മിൽ ചിലർക്ക് മാത്രമായതു എങ്ങനെ ?
അക്ഷരങ്ങള അറിഞ്ഞു. നമ്മൾ സാക്ഷരരായി. രോഗം വന്നു. പക്ഷെ ആയുസ്സ് കൂടി.
മരണം പലപ്പോഴും വഴി മാറി നീങ്ങുന്നു. എന്തിനു ? വൈദ്യം അനന്തമായി
വളർന്നു. ജീവനെ പിടിച്ചു നിർത്താൻ യന്ത്രങ്ങൾ ഉണ്ടായി.
യാന്ത്രികമായി ജീവൻ നിലനിർത്തിയത് പ്രകൃതി വിരുധ്ധമാണെന്ന് ഏറെ ആരും
പറഞ്ഞില്ല. അവയവങ്ങൾ പദാർഥങ്ങൾ പോലെ വിൽക്കുന്നു.... ജീവരക്തം
ഊറ്റിക്കളഞ്ഞു അപരന്റെ പുതു രക്തം ഏറ്റു വാങ്ങുന്നു.....ജീവിതം എന്താണ്?
വെറും ഒരു കോക്ക്റ്റൈൽ വിരുന്നോ?
''പ്രകൃതിയിൽ നിന്നും അനന്തതയിലേക്കുള്ള പ്രയാണത്തിൽ എല്ലാവരും മരിക്കും
. മരുന്ന് കൊണ്ട് ജീവിതം ദീര്ഘിപ്പിക്കാം.  പക്ഷെ മരണം ഡോക്ടറേയും
കീഴ്പ്പെടുത്തും ''.   ഷേക്ക്സ്പിയർ

28 Sept 2015

നവഭാരതം


രാധാമണി പരമേശ്വരൻ

ഒരു സ്വപ്നമിന്നിനി കാണാൻ കൊതിക്കുന്നു
മഥിക്കുന്നു മനസ്സിന്റെ അന്തരാളങ്ങളിൽ
നവോത്ഥാന ഭാരതമേകുന്ന സാന്ത്വനം
വിളങ്ങുംനിലയ്ക്കാത്ത താരാപഥങ്ങളിൽ
അനുസ്യൂതം ആത്മപ്രകാശമായ്‌ അദ്വൈതം
വൈഡൂര്യരശ്മീകദംബമായ്‌ ഒളിമിന്നി
ജാതിവ്യവസ്ഥകൾ തച്ചുടയ്ച്ചീടുവാൻ
മതമെന്ന മാമരം വെട്ടിക്കൊളുത്തുവാൻ.
വർഗ്ഗീയവിദ്വേഷപടയണിക്കോലങ്ങൾ
തുള്ളിയുറയാത്ത നന്മതൻ നവഭാരതം
അറിവിന്റെ അക്ഷരച്ചെപ്പു തുറക്കുന്ന
അഭിമാനപൂരിതം സനാതന ധർമ്മക്ഷേത്രം.
വേണ്ടയെനിക്കെന്റെ സ്വപ്നമഞ്ചങ്ങളിൽ
രാവിന്റെ നെഞ്ചകംകീറും ഒളിയമ്പുകൾ
സ്വർഗ്ഗീയസൗഭാഗ്യ സൂര്യഗോളത്തിലും
കനലിട്ടുഭേരിമുഴക്കുന്നു വർഗ്ഗീയവാദികൾ
അറിയേണമൊരുനാളിൽ പിണമായ്മാറും
പുകയും ഭൂമിയിൽ നിണമാർന്നുധൂളിയായ്‌.
ജാതിവ്യവസ്ഥവളർത്തും നീചപ്രചണ്ഡരേ
ചോരഞ്ഞരമ്പിൽ വളർത്തും മൃഗീയതേ
മതവർഗ്ഗീയവാദം അന്തഃസംഘർഷണം
ഗുരുവിന്റെ കൈവെട്ടി കാണിക്കയിട്ടവർ
ജാതിക്കോമരം തുള്ളും ധർമച്യുതികളും
തീരാനൊമ്പരംപേറി വിതുമ്പാൻ മനസ്സില്ല.
രക്തക്കറപൂണ്ടുണങ്ങാത്ത കത്തിയാൽ
ജനതയെകീറിമുറിക്കുന്നു നിർഭയം
മതവർഗ്ഗീയ ഭ്രാന്തന്മാർ രാഷ്ട്രപിതാവിന്റെ
തിരുനെഞ്ചിലും വെടിയുണ്ട വർഷിച്ചൊരുനാൾ
നെഞ്ചിലെരിയും നെരിപ്പോടണയ്ക്കുവാൻ
ഭസ്മീകരിക്കുകയാണിന്നു കൂട്ടമായ്‌ ഈ
ഭസ്മാസുരമാരെ എന്നേക്കുമായിതാ.
മതപരീവർത്തനം താണ്ഡവപടയണിക്കോ-
ലങ്ങൾ സംഹരിക്കുന്നീ ശ്മശാനഭൂമിയിൽ
ഗാന്ധിയൻ സ്വപ്നങ്ങൾ രാമരാജ്യത്തിന്റെ
സീമയ്ക്ക്‌ നെയ്യും വർണക്കസവുടയാടകൾ
ഹിംസയെവെല്ലുന്ന നന്മതൻ മോചനമന്ത്ര-
സൂക്തങ്ങൾ മുഴങ്ങുന്നു നവോത്ഥാനഭാരതം.
ഭാഗീരഥിയൊഴുകും ഭാരതാംബയുടെ സീമന്ത-
രേഖയിൽ തീണ്ടാവ്യവസ്ഥ കടപുഴക്കീടുവാൻ
ത്രിവേണീസംഗമം സായന്തനം സമർപ്പണം
നവോത്ഥാനഭാരതം സമസ്തം സ്വസ്തിഃ
സ്വസ്തിഃ സ്വസ്തിഃ ഭുവനം സുഖിനോ ഭവന്തുഃ
സമർപ്പയാമീഃ

21 Aug 2015

എവിടെയാണ്‌ സ്നേഹം ?


എം തോമസ്  മാത്യു
    ഒന്നുള്ളതിനെ ഉലക്കകൊണ്ട്‌ അടിക്കണം എന്നാണ്‌ പണ്ടേയുള്ള പറച്ചിൽ. ഒറ്റ മകനോ മകളോ ആണെങ്കിൽ വാത്സല്യം കൂടും, അവർ വഴി തെറ്റാനുള്ള സാധ്യതയും കൂടും. അതുകൊണ്ട്‌ കഠിനമായി ശിക്ഷിച്ചും ശാസിച്ചും വളർത്താൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ഒടുക്കം ദുഃഖിക്കേണ്ടി വരും എന്ന താക്കീതാണ്‌ ഈ ചൊല്ലിന്റെ പിറകിലുള്ളത്‌. ചൊല്ലും ചോറും കൊടുക്കണം എന്ന്‌ മറ്റൊരു ചൊല്ല്‌ ഏതാണ്ട്‌ ഇതേ അർത്ഥത്തിൽ തന്നെയുണ്ട്‌. പള്ളിക്കൂടത്തിൽ വച്ച്‌ അധ്യാപകന്റെ തല്ലു കിട്ടി എന്ന്‌ വീട്ടിൽ വന്നു പരാതിപ്പെട്ടാൽ അപ്പോൾ കിട്ടും വീട്ടിൽ നിന്നും അടി. അധ്യാപകനെ രക്ഷാകർത്താക്കളിൽ നിന്നു വേറിട്ടല്ലല്ലോ അന്നു കണ്ടിരുന്നത്‌. അതുമാത്രമല്ല, സ്നേഹം കൂടുന്തോറും അത്‌ കൂടുതൽ കൂടുതൽ മറച്ചുവച്ച്‌ ശിക്ഷയുടെ പാരുഷ്യം വർദ്ധിപ്പിച്ച്‌ നേർവഴി തെറ്റാതെ സൂക്ഷിക്കണം എന്നായിരുന്നു പണ്ടുമുതലുള്ള വിശ്വാസം. സ്നേഹം കാണിച്ചോ, കുട്ടി വഷളായി എന്നായിരുന്നു വിചാരം! സുകുമാര കവിയുടെ കഥകൊണ്ടും കാര്യം മനസ്സിലായി എന്നു തോന്നുന്നില്ല.
    ആ കഥ എല്ലാവർക്കും അറിവുള്ളതല്ലേ. ഗുരുകുല വിദ്യാഭ്യാസത്തിന്റെ കാലമാണ്‌. സുകുമാരൻ നല്ല വിദ്യാർത്ഥിയാണ്‌, ഗുരുഭക്തി നിറഞ്ഞവൻ, പാഠങ്ങൾ എളുപ്പം പഠിച്ച്‌ ഹൃദിസ്ഥമാക്കുന്നവൻ, എന്നാൽ ഗുരുവിന്റെ പെരുമാറ്റത്തിൽ സംതൃപ്തിയുടെ ലാഞ്ചന പോലുമില്ല. ദിനംതോറും ശാസനകൾ, കുറ്റപ്പെടുത്തലുകൾ, ഭർത്സനങ്ങൾ, ശിക്ഷകൾ! സുകുമാരൻ മടുത്തു. ഇനി സഹിക്കാൻ വയ്യ. അയാൾ ഒരു വലിയ കല്ല്‌ താങ്ങിപ്പിടിച്ച്‌ ഗുരുഭവനത്തിന്റെ മച്ചിനു മുകളിൽ കയറി രാത്രി ഒളിച്ചിരുന്നു. ഗുരു ഉറങ്ങുമ്പോൾ കല്ല്‌ തലയുടെ മേൽ വീഴ്ത്തി അദ്ദേഹത്തെ വധിക്കുകയാണ്‌ ലക്ഷ്യം. തക്കം പാർത്തിരിക്കുമ്പോൾ ഗുരുവും ഗുരുപത്നിയും തമ്മിലുള്ള സംസാരം: നിങ്ങൾ എന്തിനാണ്‌ ആ പാവം സുകുമാരനെ ഇങ്ങനെ പീഡിപ്പിക്കുന്നത്‌. അവൻ എത്ര നല്ല കുട്ടിയാണ്‌, എത്ര മിടുക്കൻ. നിങ്ങൾക്ക്‌ എന്താണ്‌ അവനോട്‌ ഇത്ര വിരോധം - ഗുരുപത്നി ചോദിച്ചു. വിരോധമോ? സുകുമാരനേക്കാൾ നല്ലവനും മിടുക്കനുമായി വേറെ ആരുണ്ട്‌ ഈ ശിഷ്യഗണത്തിൽ. അവനിൽ ഒരു പാളിച്ചയും ഉണ്ടാകാതിരിക്കാനല്ലേ ഞാൻ ഇങ്ങനെ പെരുമാറുന്നത്‌- ഗുരുവിന്റെ മറുപടി. സുകുമാരൻ ഇതു കേട്ടു. തന്നോടുള്ള വാത്സല്യം കൊണ്ടാണ്‌ ഗുരു തന്നെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്‌. മഹാപാപിയായ ഞാൻ ഇതറിഞ്ഞില്ല. പ്രായശ്ചിത്തം ചെയ്തു പാപം പോക്കണം. പിറ്റേന്ന്‌ ഗുരുവിനോടു തന്നെ അവൻ ചോദിച്ചു: ഗുരുവിനെ വധിക്കാൻ വിചാരിച്ച ശിഷ്യനുള്ള ശിക്ഷയെന്ത്‌? ഒരു ഉമിക്കൂമ്പാരത്തിനു മദ്ധ്യത്തിലിരുന്ന്‌ അതിന്‌ തീ കൊളുത്തി നീറിനീറി മരിക്കുന്നതിൽ കുറഞ്ഞ ശിക്ഷ അതിനില്ല-ഗുരുവിന്റെ മറുപടി. സുകുമാരൻ അങ്ങനെ ചെയ്തു!!
    ഈ ഗുരു എല്ലാ പഠിച്ചിരുന്നു; കുട്ടികളുടെ മനഃശാസ്ത്രമൊഴിച്ച്‌ എല്ലാം. ബാലമനസ്സിനെ അറിയുന്നവൻ അവർക്ക്‌ വാത്സല്യം ചുരത്തിക്കൊടുക്കുന്നു. ശത്രുഭാവത്തിൽ ഇടപെടുന്നത്‌ അവരെ സ്രേയോമാർഗ്ഗത്തിൽ നിന്ന്‌ അകറ്റുകയേയുള്ളു ഏതു പാഠവും സ്നേഹത്തിൽ ചാലിച്ച്‌ കൊടുത്താൽ ഹൃദ്യമാകുമെന്നു മാത്രമല്ല, ഹൃദിസ്ഥമാവുകയും ചെയ്യും. സ്നേഹവാത്സല്യങ്ങൾ കുട്ടികളുടെ അവകാശം; അവ നിരന്തരമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ വളർത്തപ്പെടുന്നവർ ആപത്ക്കാരികളായി വളരും.
    ഇതിനു നേർവിപരീതമായ ഒരു സമീപനമാണ്‌ ഇപ്പോൾ പ്രചാരത്തിൽ വന്നിരിക്കുന്നത്‌. കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ പാടില്ല; അങ്ങനെ ചെയ്യുന്നത്‌, ക്രിമിനൽ കുറ്റമാണ്‌ എന്ന നില വന്നുഭവിച്ചിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ അടിക്കുകയോ മറ്റോ ചെയ്താൽ പോലീസ്‌ ഇടപെടുന്ന വ്യവസ്ഥകളാണത്രെ അമേരിക്കയിലുള്ളത്‌. തന്നെ അച്ഛൻ അടിച്ചു എന്ന്‌ ഒരു കുട്ടി പോലീസ്‌ സ്റ്റേഷനിലേക്ക്‌ ഫോൺ ചെയ്തു പറഞ്ഞാൽ മതി, നിയമപാലകരുടെ ഒരുപട പാഞ്ഞു വരികയാണ്‌. പാവം രക്ഷകർത്താവ്‌ ജയിലിൽ! അകാരണമായിരുന്നോ സകാരണമായിരുന്നോ അടി എന്ന പ്രശ്നമില്ല. രണ്ടായാലും അടി കുറ്റം തന്നെ. കുട്ടികളുടെ നേരാംവണ്ണമുള്ള വളർച്ചക്ക്‌ ശാസനയും വേണ്ടതാണെന്ന വിചാരം അപ്രത്യക്ഷമായിരിക്കുന്നു. അടിക്കുന്നതോ അടിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതോ അക്ഷന്തവ്യമായ അപരാധമാണ്‌. ഈ അപരാധത്തെ ശിക്ഷിക്കാതിരിക്കാൻ സ്റ്റേറ്റിന്‌ എങ്ങനെ കഴിയും!
    തോന്നിയപോലെ വളരുക, ജീവിക്കുക എന്നത്‌ സ്വാതന്ത്ര്യമല്ല. മൂല്യബോധമുള്ളവരായി, തെറ്റും ശരിയും വേർതിരിക്കാൻ പോന്ന വിവേകമുള്ളവരായി, വളരുക എന്നതാണ്‌ പ്രധാനം. അതുകൊണ്ട്‌, സ്നേഹമുള്ള രക്ഷാകർത്താക്കൾക്കും ഗുരുക്കന്മാർക്കും സ്നേഹോചിതമായി ശിക്ഷിക്കാനും ദിശാബോധം ഉണ്ടാക്കാനും അവകാശവും അധികാരവും ഉണ്ടാകണം. സർവ്വതന്ത്രസ്വതന്ത്രരായി, രക്ഷാകർത്താക്കളുടെ ശാസനകൾക്കു പോലും വിധേയപ്പെടാതെ സ്വതന്ത്രരായി, വളരുന്ന തലമുറ എവിടെയാണ്‌ എത്തുക എന്ന്‌ ലോകം കാണിച്ചു കൊണ്ടിരിക്കുകയാണ്‌. ആർക്ക്‌ ആരോടും കടപ്പാടില്ലാത്ത, ആർക്കും എന്തും സംഭവിക്കട്ടെ, ഞാനെന്തിനു വേവലാതിപ്പെടണം എന്ന്‌ ചിന്തിക്കുന്ന ഒരു ലോകം മനുഷ്യന്റെ ലോകമല്ല. ഉടുത്തുകെട്ടുകൊണ്ടും പുതുജീവിത സൗകര്യങ്ങളുടെ ധാരാളിത്തം കൊണ്ടും മനുഷ്യനാവുകയില്ല. മനുഷ്യന്റെ അടയാളം മനുഷ്യത്വമാണ്‌; ആത്മത്യാഗത്തിനു പോലും സന്നദ്ധമായ സ്നേഹവും കാരുണ്യവുമാണ്‌. പക്ഷേ, എവിടെയുണ്ട്‌ സ്നേഹം, എവിടെയുണ്ട്‌ കാരുണ്യം! നിരാർദ്രമായ കാലം വന്യമായ ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു!!
    ശിക്ഷിക്കാനുള്ള അവകാശം പട്ടിക്കൂട്ടിലടയ്ക്കാനും കണ്ണുകുത്തിപ്പൊട്ടിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നു തെറ്റിദ്ധരിക്കുകയും വേണ്ടാ. ശിക്ഷിക്കാനുള്ള അവകാശം സ്നേഹം നൽകുന്ന അവകാശമാണ്‌; ആ അവകാശം മാത്രമാണ്‌. നമ്മുടെ കുഞ്ഞുങ്ങൾ വാത്സല്യത്തിന്റെ പഞ്ചാമൃതം അനുഭവിക്കട്ടെ; ഒപ്പം വഴിതെറ്റിപ്പോകാതിരിക്കാനുള്ള ചെറുചൂരൽക്കഷായവും കുടിക്കട്ടെ. ഏതു തെറ്റിനേയും അവഗണിക്കാമെന്നു കരുതുന്നത്‌ എവിടെ പോയി തുലഞ്ഞാലും എനിക്കെന്ത്‌ എന്ന സ്വാർത്ഥതയുടെ ഹീന വിചാരമാണ്‌. സ്നേഹരഹിതമായ അറിവ്‌ രാക്ഷസനാകാനുള്ള പരിശീലനമാണ്‌ നൽകുന്നത്‌. നമ്മുടെ കുട്ടികൾ മനുഷ്യരായിത്തന്നെ വളരട്ടെ.

19 Jul 2015

ഇല്ലത്തുനിന്നു പോകാതെ അമ്മാത്തെത്താൻ


സി.രാധാകൃഷ്ണൻ
    നമുക്കെല്ലാം എന്നുമുള്ള പ്രശ്നം ഇല്ലത്തു നിന്നു പോകാൻ വയ്യ അമ്മാത്ത്‌ എത്തുകയും വേണം എന്നതു തന്നെ. വീടു വിടാൻ മടി, പക്ഷെ ഗൾഫിൽ പോയി ജോലി ചെയ്യാതെ പറ്റില്ല! സ്വൽപം ഷുഗറുണ്ടെന്നാലും പായസം കണ്ടാൽ കഴിക്കാതെ വയ്യ. കോടതിയിലെ കേസ്‌ ജയിക്കണം, ഒരു കള്ളം പറയാൻ പക്ഷേ, വലിയ പ്രയാസം, നല്ല വിശപ്പുണ്ട്‌, എങ്കിലും ജാതിയിൽ താണവന്റെ ഭക്ഷണം കഴിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു പുതിയ ഉടുപ്പു വേണം. എന്നാൽ ബാങ്കിൽ കിടക്കുന്ന സ്ഥിരനിക്ഷേപം അതിനായി പിൻവലിക്കാൻ ഒക്കില്ല. ചെറുതായി ഒരു ശസ്ത്രക്രിയ ഡോക്ടർ നിർദ്ദേശിക്കുന്നെങ്കിലും അതോർക്കുമ്പോൾ വലിയ പ്രയാസം ഇങ്ങനെ പോകുന്നു ഊരാക്കുടുക്കുകൾ. എന്നുമുണ്ടാവും എന്തെങ്കിലും ഒരെണ്ണം. ചിലപ്പോൾ ഒരേ സമയം നിരവധി.
    രാവിലെ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ ഓടി വരുന്നു ഒരു പരിചയക്കാരൻ, 'പണമുണ്ടോ ഒരു അയ്യായിരം കടമായിതരാൻ? അത്യാവശ്യമാണ്‌'
'എന്തു പറ്റി?'
'മകൾക്ക്‌ കോളേജിൽ ചേരാൻ തലവരി കൊടുക്കേണ്ട അവസാന ദിവസമായി, തുക തികയില്ല. ഒരാഴ്ചക്കകം തിരികെ തരാം.'
    കൊടുത്താൽ തിരികെ കിട്ടില്ലെന്നു നല്ല നിശ്ചയം. അതാണ്‌ അനുഭവം. പക്ഷേ ഒരു കുട്ടിയെ പഠിപ്പിക്കുന്ന കാര്യമല്ലേ? കൊടുക്കുകയും കൊടുക്കാതിരിക്കുകയും ഒരുമിച്ചു വേണം എന്നു വരുമ്പോൾ എന്തു ചെയ്യാൻ!
    കൊടുത്താലും കൊടുത്തില്ലെങ്കിലും വിഷമവുമാണ്‌. കൊടുത്താൽ നഷ്ടബോധം ഫലം, കൊടുത്തില്ലെങ്കിൽ കുറ്റബോധം ഉറപ്പും!
    കൊടുക്കാൻ കൈയിൽ ഇല്ലെങ്കിൽ വലിയ കുഴപ്പമല്ല. ഉണ്ടെങ്കിൽ എന്തു ചെയ്യും? എങ്ങനെ തീരുമാനിക്കും?
    ഇത്തരം ചുറ്റുപാടുകളിൽ ഉപയോഗിക്കുന്ന ഒരു ഫോർമുല പഴമക്കാർ പറഞ്ഞിട്ടുണ്ട്‌. ആക്കത്തൂക്കം നോക്കുക എന്നതാണ്‌. രണ്ട്‌ അനിഷ്ടഫലങ്ങളിൽ ഏത്‌ എത്ര കാലത്തേക്കാണ്‌ കൂടുതൽ അസഹ്യമായിരിക്കുക എന്നു കണ്ടെത്തി അത്‌ ഒഴിവാക്കുക. തമ്മിൽ ഭേദമായതിനെ സഹിക്കാൻ തയ്യാറുമാവുക.
    സ്വത്വത്തെ-ഐഡന്റിറ്റിയെ സംബന്ധിക്കുന്നതാണ്‌ ഇവിടെയെല്ലാം പ്രശ്നം എന്നു കാണാൻ ഏറെ അന്വേഷണം വേണ്ട. ഏറ്റവും ചെറിയതു മുതൽ ഏറ്റവും വലിയ വ്യാപ്തിമുള്ളതുവരെയുള്ള ഐഡന്റിറ്റികൾ നമുക്കുണ്ട്‌. ഇവ നമ്മുടെ ജാതി, മതം, ലിംഗം, പ്രായം, ഭാഷ, ദേശം, വംശം, സ്ഥാനം എന്നിങ്ങനെയുള്ളതിനെ സംബന്ധിച്ചവയാണ്‌. ഇവയെല്ലാം ഒന്നിനു ചുറ്റും മറ്റൊന്നായി നിലകൊള്ളുന്നു. ഒന്നിനെയും ഉപേക്ഷിക്കാൻ നമുക്കു മനസ്സില്ല. ഉപേക്ഷണീയമാണ്‌ എന്നു തീർച്ചയായാലും നാം വിടില്ല? അതെല്ലാമില്ലെങ്കിൽ പിന്നെ ഞാനെന്തിന്‌ ജീവിച്ചിരിക്കണം എന്നു അർജ്ജുന വിഷാദയോഗം നമ്മെ വലയ്ക്കുന്നു!
    നമ്മുടെ യഥാർത്ഥസന്തോഷം നാം ഈ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ നിൽക്കുമ്പോഴാണ്‌. പക്ഷെ ഇതു സാധിക്കാൻ നിരവധി ചെറിയ ഐഡന്റിറ്റികളെ അതിജീവിക്കണം. ഓരോ അതിജീവനത്തിലും ഏറെ വേദന താൽക്കാലികമായി അനുഭവിക്കണം.
    ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടില്ലേ? മാറ്റാനാവാത്ത ഒരു ഐഡന്റിറ്റി മാറ്റേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ്‌ ഈ പ്രസ്താവം. അഥവാ, മാറ്റാനാവാത്ത ഒരു ഐഡന്റിറ്റിയും ഇല്ല എന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.
    സാധാരാണയായി, ഒരു ഊരാക്കുടുക്കിനിരയായാൽ നമ്മിൽ മിക്കവരും ചെയ്യുക കൂടുതൽ വ്യാപ്തിയുള്ള ഐഡന്റിറ്റിയെ കൈയൊഴികയാണ്‌. ഏറ്റവും സങ്കുചിതമായതാണ്‌ നമ്മുടെ അടിസ്ഥാനപരമായ ഐഡന്റിറ്റി എന്ന തെറ്റായ ധാരണയാണ്‌ കാരണം. ആത്മസംസ്കരണമാണ്‌ ഇതിനാൽ താറുമാറാകുന്നതെന്ന്‌ നാം അറിയുക പതിവുമില്ല. തൽക്കാലത്തേയ്ക്ക്‌ നിൽക്കക്കള്ളി ഇതായതിനാലാണ്‌ ഇതു ചെയ്യുന്നതെന്നാൽ നാം നമ്മോടുതന്നെ പറയുന്ന ന്യായം.
    എന്നാലോ, ഈ പോംവഴി തെരഞ്ഞെടുക്കുമ്പോൾ നാം സത്യത്തിൽ മനഃശാന്തിയിലേക്കുള്ള ജീവപരിണാമത്തിൽ പല പടികൾ കീഴോട്ടിറങ്ങുകയാണ്‌. പരിപൂർണമായ ശാന്തിയും ആനന്ദവും ഏറ്റവും  വിസ്തൃതമായ ഐഡന്റിറ്റിയുമായി താദാത്മ്യം പ്രാപിക്കുന്നതിലാണ്‌. ആ വഴിയിലേക്കാണ്‌ നമ്മുടെ സ്വാഭാവികമായ പരിണതിയും. ആകർഷണശക്തികൂടുതൽ പക്ഷെ സങ്കുചിത വ്യാപ്തമുള്ള ഐഡന്റിറ്റികൾക്കാണ്‌.
    ഓരോതവണതെറ്റായ തീരുമാനം എടുക്കുമ്പോഴും ആ ചെയ്തി നമ്മുടെ ജീവനിൽ ഒരു ശീലം മുദ്രിതമാക്കാൻ ഇട വരുത്തുന്നു. ഇതിനെയാണ്‌ വാസന എന്നു പറയുന്നത്‌. ഈ മുദ്രകളെയാണ്‌ നേരായ ആനന്ദമന്വേഷിക്കുന്നവർ അതിജീവിക്കേണ്ടത്‌. അതിനാലാണ്‌ വരുംവരായ്കകൾ നോക്കാതെ വേണം കർമം ചെയ്യാൻ എന്ന ഉപദേശം. അടുത്ത കാൽവെപ്പ്‌ കുഴിയിലേക്കാണോ അല്ലയോ എന്നു നോക്കേണ്ടതില്ല എന്നല്ല വിവക്ഷ. തീർച്ചയായും നോക്കണം. അതോടൊപ്പം പക്ഷേ നോക്കാനുള്ളത്‌ ഞാൻ പോകുന്നത്‌ എവിടേയ്ക്കാണ്‌ എന്നു കൂടി ആണ്‌.
    തൽക്കാലത്തേക്കുള്ള സന്തോഷം കരുതി ഞാൻ എന്നേയ്ക്കുമുള്ള ആനന്ദത്തെ അവഗണിക്കാനാണോ പുറപ്പാട്‌ എന്നതാണ്‌ ചോദ്യം. ഈ ചോദ്യത്തിന്‌ ശരിയായ ഉത്തരം കിട്ടാൻ രണ്ടു കാര്യങ്ങൾ ഒക്കണം. ഒന്ന്‌, എന്റെ അകത്തെ എല്ലാ ഐഡന്റിറ്റികളെ കുറിച്ചും ഞാൻ അറിഞ്ഞിരിക്കണം. ഇവയുടെ താരതമ്യം വ്യാപ്തിയും നിശ്ചയമുണ്ടാകണം. ഏത്‌ യോഗിയുടെയും ഒരു ഐഡന്റിറ്റിയും നശിക്കുന്നില്ല എന്ന സത്യം നാം മറന്നുകൂടാ. പൂർവാശ്രമത്തിലെ ജാതിയും മതവും കെട്ടുപാടുകളും സങ്കുചിത താത്പര്യങ്ങളും അദ്ദേഹത്തിൽ അതേപടി നിലനിൽക്കുന്നു. അവയെ അല്ല ആശ്രയിക്കേണ്ടത്‌ എന്ന ഉറച്ച അറിവും പരിചയവും അദ്ദേഹത്തിനുണ്ടെന്ന വ്യത്യാസമേഉള്ളൂ. നഷ്ടപ്പെടാൻ ഇഷ്ടമില്ലാത്ത ദുഷ്ടവികാരങ്ങൾ ഉടൽ വീഴുവോളും അകത്തിരിപ്പുണ്ട്‌. ഉണ്ടെന്ന അറിവും അവയെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ്‌ യോഗിയെ യോഗിയാക്കുന്നത്‌.
    ഇതു യോഗികളുടെ കാര്യമല്ലേ നമുക്കുണ്ടോ സാധിക്കുന്നു എന്നുതോന്നേണ്ടതില്ല. നാമെല്ലാം യോഗികളാണ്‌. ഏത്‌ ഐഡന്റിറ്റിയുടെ തണലിലാണ്‌ നാം നിലയുറപ്പിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച്‌ നമുക്ക്‌ പുരോഗതിയുമുണ്ട്‌. ഒരിക്കൽ ഒരൽപ്പം പുരോഗതി ഉണ്ടായാൽ അത്‌ ഒരിക്കലും നഷ്ടപ്പെടുകയും ഇല്ല. സങ്കുചിതമായ ഒരു ഐഡന്റിറ്റിയുടെ പത്തി അകത്തു പൊങ്ങുമ്പോൾ വിളയാട്ടേ വേണ്ടമ്മാമാ, ആളറിയാം എന്നു പറയാൻ കരുത്തുണ്ടാവുകയേ വേണ്ടൂ.
    നമ്മുടെ ഐഡന്റിറ്റിയുടെ വ്യാപ്തി വളരുന്തോറും നമ്മുടെ ഭയത്തിന്റെ അളവു കുറയും. കാരണം. ആ വ്യാപ്തത്തിനകത്തുള്ളതൊന്നും പിന്നെ നമ്മെ ഭയപ്പെടുത്തുകയില്ല അതിൽ ഒന്നിൽ നിന്നും നാം അന്യമല്ലല്ലോ. സ്വന്തം അവയവത്തെ എന്തിനു പേടിക്കണം? വ്യാപ്തം പരമാവധിയാകുന്നേരം ഭയം പൂർണമായും നീങ്ങും, രണ്ടായാലേ ഇണ്ടലുള്ളുവല്ലോ അവയാണ്‌ ഭയം ദ്വയാത്‌ ഭയം ഭവതി എന്നു ശ്രീശങ്കരൻ സംശയമില്ലാതെ വിധിക്കുന്നത്‌ അടിസ്ഥാനമില്ലാതെയല്ല.
    ധൈര്യമാണ്‌ സന്തോഷത്തിന്റെ അടിത്തറ. പേടിക്കുന്നവന്‌ മറ്റെന്തുണ്ടായാലും മനം മറന്ന ആനന്ദം സാധിക്കില്ല. സന്തോഷം ഉണ്ടാകാനാണല്ലോ മനുഷ്യരായ മനുഷ്യരൊക്കെ ഇക്കണ്ടപാടൊക്കെ പെടുന്നത്‌. ധൈര്യം എന്നത്‌ ഭയത്തിന്റെ അഭാവമല്ലാതെ മറ്റൊന്നുമല്ലതാനും. മറക്കാതിരിക്കേണ്ട കാര്യം ഒരു സ്വത്വത്തിന്റെയും നിഷേധമല്ല അഭികാമ്യം എന്നതാണ്‌ ഏറ്റവും സങ്കുചിതമായി എനിക്കുള്ള സവിശേഷത ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ എന്നെ എത്തിക്കാനും നിലനിർത്താനും പലപ്പോഴും സഹായിക്കും. ഒരുത്തന്‌ പാട്ടുപാടാനോ നൃത്തം ചെയ്യാനോ എഴുതാനോ അഭിനയിക്കാനോ ഒക്കെ ഉള്ള കഴിവ്‌ ഉദാഹരണം. അതുതന്നെ മറ്റ്‌ സങ്കുചിതത്വങ്ങളെ അതിജീവിക്കാൻ അവനെ സഹായിക്കുന്നു. അതായത്‌, നമ്മളിൽ കളയാൻ ഒന്നുമില്ല. ഉള്ളതെല്ലാം മോചനത്തിനുള്ള മരുന്നാണ്‌. ഏത്‌ എപ്പോൾ ശീലിക്കണമെന്ന വകതിരിവാണ്‌ ആർജിക്കാനുള്ളത്‌. എന്തിനെ എവ്വിധം അടുക്കി ഒതുക്കി നിർത്താമെന്ന മൃഗശിക്ഷണവിദ്യയും പഠിക്കാനുണ്ട്‌. ഇതു സാധിച്ചാൽ ഒരു ഇല്ലത്തുനിന്നും പോകാതെ ഏത്‌ അമ്മാത്തും നമുക്കെത്താം. അല്ലെങ്കിൽ ഇല്ലത്തു നിന്നു പോന്നു അമ്മാത്തൊട്ട്‌ എത്തിയുമില്ല എന്ന വിഷമാവസ്ഥയിൽ നടുവിൽ നട്ടം തിരിഞ്ഞ്‌ ഹലാക്കിലാവുകയേ ഗതിയുള്ളൂ.

24 Jun 2015

രണ്ടുകവിതകൾ ..


അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 കനല്‍വെളിച്ചത്തില്‍

നിന്നെയറിഞ്ഞേന്‍ രചിച്ച കാവ്യങ്ങളെന്‍
രാഗാര്‍ദ്ര സാരസന്ദേശം
നിന്നില്‍നിന്നുതിരുന്ന കണ്ണുനീരെന്നപോ-
ലറിയുന്നതാര്-സാരാംശം?
നിന്നകംനീറ്റുന്ന നാള്‍വഴികള്‍തേടിയെന്‍
പിറകേനടന്നയാ,ക്കാലം
ചിറകൊതുക്കീടുവാ-നനുവദിക്കാതെ, പിന്‍-
നിഴലായിനില്‍ക്കുന്നുവീണ്ടും.
വേര്‍പിരിഞ്ഞൊഴുകുന്ന നീര്‍ച്ചോലയായിയ-
ന്നകലേയ്ക്കകന്നുവെന്നാലും
തെന്നലായേതോ വിലോലഭാവങ്ങള്‍ വിണ്‍-
കണ്ണീര്‍ത്തുടയ്ക്കുന്നു നൂനം!
ചെന്നിണത്തുളളികള്‍ക്കുളളിലായെഴുതിയ-
ന്നൊരുപാടുസ്നേഹപര്യായം
തന്നതില്ലൊടുവില്‍നിന്‍ ചാരത്തണയുവാന്‍
നേരം; കടംകൊണ്ടലോകം
പേരെടുത്തീടുവാന്‍ പോരാടിനില്‍ക്കുവോര്‍
കൂരമ്പൊരുക്കി,യെന്നാലും
ചാരത്തണഞ്ഞില്ലൊരിക്കലും; ചിരിമായ്‌ച്ചു-
കരിചാര്‍ത്തുവാറുളള രൂപം
ദളകാലവേഗംകണക്കെ നില്‍ക്കുന്ന ഞാന്‍
തളരാതിരിക്കുവാന്‍പോലും
ദയയോടെ,പിന്നെയുമെഴുതുന്നു സമയമെന്‍
തുളവീണ ജാതകത്താളില്‍
തിരികൊളുത്തിത്തന്ന വേഗങ്ങള്‍ തിരകെവ-
ന്നെതിരേറ്റിടുന്നപോലേവം;
തെളിക്കുന്നതാരെന്നറിയുവാന്‍ ക്ഷമയോടെ,

തുടച്ചുനോക്കുന്നിതെന്നുളളം!!
                           
കവിപോയകാലം...
ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.
വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.
പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.
തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.
തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.
കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
* * * * * * *
മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.
തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
*കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

24 May 2015

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം


 ടി.കെ.ജോസ്  ഐ എ എസ്

ലോകത്തെവിടെയും കൃഷിചെയ്യുന്ന ദീർഘകാല വിളകളിലെല്ലാം അവയുടെ വിത്തുകളിലും തൈകളിലും ഏറ്റവും മികച്ച ഗുണമേ ഉറപ്പു വരുത്തുന്നതിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. കേരളത്തിൽ തെങ്ങിനു പുറമെയുള്ള മുഖ്യ ദീർഘകാല വിളകളായ തെങ്ങ്‌, റബ്ബർ, കുരുമുളക്‌, ജാതി, ഏലം തുടങ്ങിയവയിലെല്ലാം ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിപ്പിക്കാനായത്‌ അവയുടെ നടീൽ വസ്തുക്കളുടെ മികവുകൊണ്ടാണ്‌. നാളികേരത്തിലാവട്ടെ തലമുറകൾക്ക്‌ മുമ്പ്‌ തന്നെ പ്രാദേശികമായി ഏറ്റവും മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി അവയിൽ നിന്ന്‌ വിത്തു തേങ്ങ ശേഖരിച്ച്‌,  തൈകൾ ഉൽപാദിപ്പിച്ച് ,​‍ഗുണമേന്മ ഉറപ്പു വരുത്തി മാത്രമാണ്‌ മുൻകാലങ്ങളിൽ നമ്മുടെ പൂർവികരായ കർഷകർ കൃഷി ചെയ്തിരുന്നത്‌.
പിന്നീട്‌ ഗുണമേന്മ യോ ഉൽപാദന ക്ഷമതയോ ഒന്നുമു റപ്പു വരുത്താൻ കഴിയാത്ത തൈകൾ, വിവിധ പദ്ധതികളിലായി സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം തുടങ്ങിയതോടെ കേര കർഷകർ ബഹു ഭൂരിപക്ഷവും അതിനു പിന്നാലെ പോയി.  തെങ്ങുകളുടെ ജനിതകശുദ്ധിയും  രോഗ പ്രതിരോധ ശേഷിയും  ഉറപ്പു വരുത്തുന്നതിൽ വേണ്ടത്ര ശുഷ്കാന്തി പുലർത്താത്തതു കൊണ്ടു തന്നെ ആവാം  കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി കേരളത്തിൽ നാളികേരത്തിന്റെ ഉൽപാദന ശേഷി കുറഞ്ഞു വരുന്നത്‌. തെങ്ങു കൃഷിയിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള, കേരളത്തേക്കാൾ ഏതാനും ദശാബ്ദങ്ങളുടെ മാത്രം തെങ്ങുകൃഷി അനുഭവമുള്ള  തമിഴ്‌നാട്ടിലേയും, കർണ്ണാടകത്തിലേയും ആന്ധ്രാ പ്രദേശിലേയും മികച്ച നാളികേര കർഷകർ ചൂണ്ടിക്കാണിക്കുന്നത്‌ തൈകളുടെ വിശ്വാസ്യതയും ജനിതക ഗുണമേ?യും ഉറപ്പു വരുത്തിയ ശേഷം മാത്രമാണ്‌ കൃഷി ആരംഭിച്ചതു എന്നാണ്‌. പക്ഷെ, കേരളത്തിലേക്കു നോക്കൂ. പലപ്പോഴും   മാതൃ- പിതൃ വൃക്ഷങ്ങളോ ഇനം ഏതെന്നോ പോലും തിരിച്ചറിയാനാവാത്ത, സൗജന്യമായി ലഭിക്കുന്ന തൈകൾക്കു വേണ്ടിയുള്ള നെട്ടോട്ടമാണ്‌! മലയാള ഭാഷ ഉൽഭവിച്ച കാലം മുതൽ കൃഷിയെകുറിച്ചുള്ള ഒരു പഴഞ്ചൊല്ലാണ്‌ ' വിത്തുഗുണം പത്തു ഗുണം' എന്നത്‌. നല്ല ഗുണമേ?യുള്ള ഒരു വിത്ത്‌ തിരഞ്ഞെടുത്താൽ സാധാരണ ലഭിക്കുന്നതിന്റെ പത്തുമടങ്ങ്‌ വിളവ്‌ ലഭിക്കും എന്നാണ്‌ ഇതിനർത്ഥം. നാളികേരത്തിന്റെ കാര്യത്തിൽ ഈ പഴഞ്ചൊല്ലിനെ നമുക്ക്‌ ഒന്നുകൂടി പുതുക്കി, വിത്തുഗുണം 500 ഗുണം എന്നാക്കേണ്ടതുണ്ട്‌. കാരണം  ദീർഘകാല വിളയായ തെങ്ങിന്‌ ചുരുങ്ങിയത്‌ 50 വർഷക്കാലമെങ്കിലും മികച്ച ഉൽപാദനം നടത്താൻ ശേഷിയുണ്ട്‌. അപ്പോൾ ഏറ്റവും മികച്ച തൈകൾ തെരഞ്ഞെടുക്കുന്നതു വഴി ഒരു വർഷം തന്നെ പത്തുമടങ്ങ്‌ ഉൽപാദനം നടത്താൻ കഴിയുന്ന ഇനങ്ങൾ,  50 വർഷം കൊണ്ട്‌  കർഷകർക്ക്‌ ശരാശരിയുടെ 500 മടങ്ങ്‌ വിളവ്‌ തരാൻ പ്രാപ്തിയുള്ളവയാണ്‌. ഇക്കാര്യത്തിൽ നാം വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കുള്ള സമയം കൂടിയാണിത്‌. കാലവർഷം ആരംഭിക്കാൻ പോകുന്നു.  തെങ്ങിൻ തൈകൾക്കുവേണ്ടിയുള്ള പരക്കം പാച്ചിൽ തുടങ്ങി കഴിഞ്ഞു. മറ്റ്‌ വിളകളുടെ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതുപോലെ പ്രചുര പ്രജനന പരിപാടികൾ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ സാങ്കേതിക വിദ്യകൾ) ഒന്നും തന്നെ ഇതുവരെ വിജയിക്കാത്ത കൃഷിയാണ്‌ തെങ്ങ്‌. അതുകൊണ്ടാണ്‌ ഈ ലക്കം മാസിക നടീൽ വസ്തുക്കളെപ്പറ്റി ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ കേരളത്തിലെ നാളികേര മേഖല പുറകോട്ടു പോയതെന്ന്‌ അന്വേഷിക്കുമ്പോൾ കാറ്റുവീഴ്ച, മണ്ഡരി, കൊമ്പൻ ചെല്ലി, ചെമ്പൻചെല്ലി, കൂമ്പു ചീയൽ, തെങ്ങുകയറ്റക്കാരുടെ ദൗർലഭ്യത...തുടങ്ങി  നിരവധി കാരണങ്ങൾ നമുക്കു നിരത്താനുണ്ട്‌. പക്ഷേ നമ്മുടെ  തെങ്ങുകളുടെ തൈകൾ എവിടുന്നു വാങ്ങി, എന്നു വാങ്ങി, എന്തു പരിചരണം നൽകി,  ഏത്‌ ഇനത്തിൽപ്പെട്ടവയാണ്‌ അവ,  ഉൽപാദനക്ഷമത എത്ര എന്നീ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല. ഏതോ കാലവർഷകാലത്ത്‌ ആരോ കൊണ്ടുവന്ന്‌ ലോറിയിൽ ഇറക്കിത്തന്ന തെങ്ങിൻ തൈകൾ  വാങ്ങി നട്ടു എന്നു പറയുന്നവർ ധാരാളമാണ്‌. കൃഷിഭവനിൽ നിന്ന്‌ സൗജന്യമായി തന്നു, എന്ന്‌ പറയുന്നവരും ഉണ്ട്‌. അഞ്ചു ശതമാനത്തിൽ താഴെ കർഷകർക്കു മാത്രമെ  വിശ്വസ്ത സ്ഥാപനങ്ങളിൽ പോയി  ഇഷ്ടപ്പെട്ട ഇനങ്ങളുടെ ഗുണമേ?യുള്ള തൈകൾ ശേഖരിച്ച്‌ കൊണ്ടുവന്ന്‌ നടുകയും കൃത്യമായി പരിചരിക്കുകയും ചെയ്തു എന്ന്‌ ഉറപ്പു പറയാൻ പറ്റുന്നുള്ളൂ. അതായത്‌ 95 ശതമാനത്തിലേറെ കേര കർഷകരും കിട്ടുന്നത്‌ വാങ്ങി നടുന്നു; അവയെ അലക്ഷ്യമായി വളരാൻ അനുവദിക്കുന്നു.  ഒരു കാർഷിക വിദഗ്ധൻ ചൂണ്ടി കാണിച്ചപോലെ, തെങ്ങുകൃഷി മേഖലയിൽ നേഗ്ലക്റ്റോമാനിയ (അവഗണനാ രോഗം) ബാധിച്ചതാണ്‌ ഏറ്റവും വലിയ ദുരന്തം. മറ്റ്‌ രോഗങ്ങൾ അതിന്റെ പരിണത ഫലവും. റബ്ബർ, ജാതി, ഏലം എന്നീ വിളകളിൽ ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിച്ചതിന്റെ പ്രധാന കാരണം ഗുണമേ?യുള്ള നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ച്‌ കർഷകർക്ക്‌ ലഭ്യമാക്കി എന്നതാണ്‌. നാളികേര മേഖലയിലും നാം ഇത്തരത്തിലുള്ള ഗൗരവമായ പരിശ്രമം നടത്തേണ്ടതുണ്ട്‌.  കേര കർഷകൂട്ടായ്മകൾക്കു മാത്രമേ ഇതിനു കഴിയൂ.  തദ്ദേശീയമായ മണ്ണ്‌, കാലാവസ്ഥ എന്നിവയിൽ  ജനിതക മേ?യുളള ഇനങ്ങൾ തെരഞ്ഞെടുത്ത്‌ ഉൽപാദിപ്പിക്കുന്ന തൈകൾ ആ പ്രദേശത്ത്‌ നടുമ്പോൾ കൂടുതൽ വേഗത്തിൽ വേരു പിടിക്കുകയും വളരുകയും ഉത്പാദനം ആരംഭിക്കുകയും ചെയ്യും.

ഏത്‌ കൃഷിയിലും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ വളരെയേറെ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ മികവുറ്റ പുതിയ ഇനം വിത്തുകളും തൈകളും വികസിപ്പിച്ചെടുക്കാനാവൂ.  ടിഷ്യൂ കൾച്ചറും, ബയോടെക്നോളജിയും ഉപയോഗിച്ച്‌ തെങ്ങിലെ മികച്ച മാതൃവൃക്ഷങ്ങളുടെ തനിപ്പകർപ്പുകൾ ഉരുത്തിരിച്ചെടുക്കുന്ന കാര്യത്തിൽ നാം വളരെ പുറകിലായിപ്പോയി. ഇനിയും ഇക്കാര്യത്തിൽ  വൈകിക്കൂടാ. അതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ 2013 മുതൽ കേന്ദ്ര ഗവണ്‍മന്റിലും ഐ.സി.എ.ആറിലും സി.പി.സി.ആർ.ഐയിലുമെല്ലാം നിർബന്ധബുദ്ധിയോടെ ഇതിനുവേണ്ടിയിട്ടുള്ള അന്വേഷണങ്ങളും ആവശ്യങ്ങളുമായി മുന്നോട്ടു പോകുന്നത്‌.  ഇന്ത്യയിലെ പ്രധാനപ്പെട്ട നാളികേര ഉത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകൾ, ഇതര ഗവേഷണ കേന്ദ്രങ്ങൾ, കഴിയുമെങ്കിൽ സ്വകാര്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങൾ വിത്തുത്പാദന കമ്പനികൾ എന്നിവയും ചേർന്നുള്ള പരിശ്രമം ഇതിന്‌ ആവശ്യമുണ്ട്‌. ജാതി, ഏലം, കുരുമുളക്‌ തുടങ്ങിയ വിളകളിൽ മികച്ച കർഷകരുടെ തോട്ടങ്ങളിൽ അവരുടെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഏറ്റവും മികച്ച ഉൽപാദന ക്ഷമതയും രോഗ പ്രതിരോധ ശേഷിയും പ്രകടിപ്പിച്ച സൂപ്പർ ഇനങ്ങളെ അവർ തിരിച്ചറിയുകയും അതിന്റെ വംശശുദ്ധിയും ഗുണമേ?യും അടുത്ത തലമുറയിലെ തൈകളിലേക്ക്‌ സംക്രമിപ്പിക്കുകയും ചെയ്തതു വഴി വിവിധ പുതിയ ഇനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്‌.
നാളികേര കർഷക കൂട്ടായ്മകൾ  തങ്ങളുടെ കൃഷിഭൂമിയിൽ കാണുന്ന, ശരാശരിയുടെ മൂന്നു മടങ്ങിലേറെ വിളവു ലഭിക്കുന്ന, രോഗങ്ങളെ  പ്രതിരോധിക്കുന്ന, കൂട്ടത്തിലെ ഏറ്റവും മികച്ചതു എന്നു പറയാവുന്ന തെങ്ങുകളെ കണ്ടെത്തുക.  ശരാശരി തെങ്ങുകൾ 60-80 നാളികേരം നൽകുമ്പോൾ 300 നു മേൽ നാളികേരം പ്രതിവർഷം നൽകുന്ന തെങ്ങുകളെ നമുക്ക്‌ കണ്ടെത്താൻ കഴിയില്ലേ. പ്രത്യേക പരിചരണം ഒന്നും കൂടാതെ പ്രതിവർഷം 400 തേങ്ങയിലേറെ ലഭിക്കുന്ന തെങ്ങുകളെ കഴിഞ്ഞ ലക്കം മാസികയിൽ പരിചയപ്പെടുത്തിയിരുന്നു. ഒരു പക്ഷേ നിങ്ങളുടെ ചുറ്റവട്ടത്തും  ഇങ്ങനെയുള്ള തെങ്ങുകൾ കണ്ടേക്കാം.  ഇത്തരം സൂപ്പർ തെങ്ങുകളെ കണ്ടെത്തി,  തുടർ നിരീക്ഷണ പഠനങ്ങൾക്ക്‌ വിധേയമാക്കി  അവയുടെ വംശശുദ്ധി ഉറപ്പുവരുത്തുന്ന സ്വയംപരാഗണ രീതികൾ അനുവർത്തിച്ച്‌ വിത്തുതേങ്ങകളും  തൈകളും ഉത്പാദിപ്പിക്കാൻ കൂട്ടായ്മകൾക്ക്‌ കഴിയണം.  ഓരോ നാളികേരോൽപാദക കമ്പനികളും  അവരുടെ പ്രദേശത്തെ കർഷകർക്ക്‌ വേണ്ടതെങ്ങിൻ തൈ സ്വന്തമായി, ഉൽപാദിപ്പിക്കണം.
 കേര കൃഷിയുടെ മേഖലയിൽ മികവും സ്ഥിരവരുമാനവും കർഷകർക്ക്‌ കിട്ടണമെങ്കിൽ കൃഷിയിൽ ഘടനാപരമായ മാറ്റങ്ങൾ (സ്ട്രക്ചറൽ ചേഞ്ച്‌) കൊണ്ടുവരേണ്ടത്‌ ആവശ്യമാണ്‌.  എങ്ങിനെ തെങ്ങിൻ തൈകൾ നടണം, പരിപാലിക്കണം, എന്ന്‌ പല കാർഷിക വിദഗ്ധരും കൃഷി വകുപ്പും സർവ്വകലാശാലകളുമൊക്കെ നിങ്ങളെ പഠിപ്പിക്കാറുണ്ട്‌. എന്തിനാണ്‌ നാം തെങ്ങു നടുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം അധികമാരും പറഞ്ഞു കേൾക്കുന്നില്ല. കേവലം വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നതിനോ, മൾട്ടിനാഷണൽ കമ്പനികൾക്ക്‌ തങ്ങളുടെ  കൊപ്ര നൽകി അവർക്ക്‌ ലാഭം കൊയ്യുന്നതിനുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനോ വേണ്ടി മാത്രമാണോ നാം തെങ്ങു നടേണ്ടത്‌? വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും അപ്പുറത്ത്‌ നാളികേരത്തിന്‌ നിരവധിയായ ഉപയോഗങ്ങളുണ്ട്‌. നിരവധി മൂല്യ വർധിത വസ്തുക്കളുണ്ട്‌. ഇതിനെല്ലാം പഴയകാലത്തെപ്പോലെ  ഒരു വ്യാഴവട്ടത്തിന്റെ പാതിയിലേറെ കാത്തിരുന്നാൽ മാത്രം ഉൽപാദനം ആരംഭിക്കുന്നതും ആകാശം മുട്ടെ ഉയർന്നു പോകുന്നതുമായ തെങ്ങുകളാണോ വയ്ക്കേണ്ടത്‌? അതല്ല,കരിക്കിനും, നീരയ്ക്കും, തേങ്ങയുടെ കാമ്പിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, തേങ്ങാപ്പാൽ ക്രീം തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന കുറിയ ഇനം തെങ്ങുകളും സങ്കരയിനം തെങ്ങുകളുമാണോ ഇനി കൂടുതലായി നട്ടു പിടിപ്പിക്കേണ്ടത്‌ എന്നു ഗൗരവമായി ചിന്തിക്കണം.  ഇത്തരത്തിലുളള മാറ്റം കേരളത്തിന്റെ നാളികേര മേഖലയുടെ ഭാവിക്ക്‌ അത്യാവശ്യമാണ്‌. സങ്കരയിനം തെങ്ങുകളാണ്‌ ഏറ്റവും മികച്ചതു. പക്ഷേ സങ്കരയിനം തെങ്ങുകൾ ഉൽപാദിപ്പിക്കുന്നതിന്‌ ആവശ്യമായ  കുറിയ ഇനം മാതൃവൃക്ഷങ്ങൾ കേരളത്തിൽ കുറവാണ്‌. നാളികേര വികസനബോർഡ്‌ നടത്തിയ സർവ്വെയിൽ നിന്നു കണ്ടെത്തിയത്‌ കേരളത്തിൽ നിലവിലുള്ള തെങ്ങുകളുടെ കേവലം 1.75 ശതമാനം മാത്രമേ ഉയരം കുറഞ്ഞ ഇനങ്ങൾ ഉള്ളൂ. അതു തന്നെ കുറിയ ഇനവും സങ്കരയിനവും കൂടിയാണ്‌. കേരളത്തിൽ ശുദ്ധ കുറിയ (​‍ു​‍ൗ​‍ൃല റംമൃള) ഇനങ്ങൾ വളരെ കുറവാണ്‌.  കുറിയ  ഇനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്ക്‌ ഡി ഃ ടി വിഭാഗത്തിലുള്ള സങ്കരയിനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ കുറിയ ഇനം തെങ്ങു തൈകളുടെ സംഖ്യ വർദ്ധിപ്പിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. ഭാവിയിൽ നാം നടുന്ന തെങ്ങിൻ തൈകളിൽ  25 ശതമാനമെങ്കിലും സങ്കരയിനം തെങ്ങിൻ തൈകളും, മറ്റൊരു 25 ശതമാനമെങ്കിലും കുറിയ ഇനം തെങ്ങിൻ തൈകളും ആയിരിക്കണം എന്ന്‌ നിഷ്കർഷിക്കണം. 


ഇതിനുവേണ്ട നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന്‌ കർഷ കൂട്ടായ്മകളുടെ ശ്രദ്ധ ആവശ്യമുണ്ട്‌.  തമിഴ്‌നാട്ടിൽ അഭ്യസ്ത വിദ്യരായ യുവ കേരകർഷകർ സ്വന്തമായി   പുതിയ ഇനം ഹൈബ്രിഡ്‌ തൈകൾ വികസിപ്പിച്ച അനുഭവ ചരിത്രവും കഴിഞ്ഞ ലക്കം മാസികയിൽ  വായിച്ചതു ഓർമ്മിക്കുമല്ലോ. ഇതേ രീതിയിലുള്ള പരീക്ഷണങ്ങൾ പക്ഷേ, കേരളത്തിൽ ഒരു കർഷകന്‌ തനിയെ നടത്താൻ കഴിയില്ലെങ്കിലും, നമ്മുടെ ഉൽപാദക ഫെഡറേഷനുകൾക്കും ഉൽപാദക കമ്പനികൾക്കും തീർച്ചയായും ഇത്തരം പഠന ഗവേഷണങ്ങൾ ഏറ്റെടുക്കാൻ കഴിയും. കർഷക കൂട്ടയ്മകൾക്ക്‌  ഈ രംഗത്ത്‌ വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഏറ്റവും പ്രധാനം ആശയപരമായ  മാറ്റമാണ്‌. നാളികേര കൃഷിയെ  ഗൗരവമായി സമീപിച്ച്‌, ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്ക്കരിച്ച്‌, ക്രിയാത്മകമായ രീതികൾ അവലംബിച്ച്‌  തങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ആശയങ്ങൾ കേരകർഷകർക്കിടയിൽ എത്തിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും നിലവിലുള്ള കർഷക കൂട്ടായ്മകൾക്കു കഴിയണം. 6421 നാളികേര സംഘങ്ങളും 361 ഫെഡറേഷനുകളും 19 നാളികേര കമ്പനികളുമാണ്‌ 2015 മാർച്ച്‌ 31-ന്‌ നാളികേര വികസന ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ളത്‌. ഏഴു  ലക്ഷത്തിലേറെ കേരകർഷകർ ഇന്ന്‌ ഈ തൃത്താല കൂട്ടായ്മയിൽ അംഗങ്ങളായിട്ടുണ്ട്‌. തീർച്ചയായും കേരളത്തിലെ നാളികേര മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്കുവേണ്ടി, തെങ്ങുകൃഷി വികസിപ്പിക്കുന്നതിനു വേണ്ടി, കേര കർഷകരുടെ ഭാവി സുരക്ഷിതരാക്കുന്നതിനുവേണ്ടി,  കാര്യങ്ങൾ അറിഞ്ഞ്‌, പഠിച്ച,​‍്‌ മനസ്സിലാക്കി നല്ല ടീം വർക്കിലൂടെ മുമ്പോട്ടു പോകുന്ന കർഷക കൂട്ടായ്മകൾക്കു മാത്രമെ കഴിയൂ. അപ്രകാരമുള്ള പ്രവർത്തനങ്ങളിലേയ്ക്ക്‌ അതിവേഗം നിങ്ങൾ എത്തണം എന്ന്‌ അഭ്യർത്ഥിക്കുന്നു.
ഗൗരവമായ ചിന്തയും ആശയപരമായ മുന്നേറ്റവും കർഷകരുടെ ഇടയിൽ ഉണ്ടാവണം. കേവലം  സൗജന്യങ്ങൾക്കു പിറകേ മാത്രം പോകുന്നവരാകാതിരിക്കുക. അങ്ങനെ ആകരുതേ എന്ന്‌ അഭ്യർത്ഥിക്കുന്നു. നല്ല നടീൽ വസ്തുക്കളിലും തെങ്ങ്കൃഷിക്ക്‌ അനുവർത്തിക്കേണ്ട പരിപാലന മുറകളിലുമെല്ലാം ആയിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതിനുള്ള ടീം വർക്കിനാണ്‌ നമ്മുടെ  നാളികേര ഉത്പാദക കമ്പനികൾ കേരളത്തിൽ നേതൃത്വം കൊടുക്കേണ്ടത്‌. നിലവിലുള്ള 19 നാളികേര ഉത്പാദക കമ്പനികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുപത്തഞ്ചായും, ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മുപ്പത്‌ ആയും  ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. താഴെ തലങ്ങളിലുള്ള യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌  കമ്പനിയും  ഫെഡറേഷനുകളും വിലയിരുത്തലും അവലോകനവും നടത്തി വിജയകരമായി മുന്നേറുക. അതിനു നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. നടീൽ വസ്തുക്കളുടെ കാര്യത്തിൽ തൃത്താല കേരകർഷക കൂട്ടായ്മകൾ സ്വയം പര്യാപ്തത്തയിൽ എത്തിയെങ്കിൽ മാത്രമേ കേരളത്തിലെ കേരകൃഷിയുടെ ഭാവി ശോഭനമാവുകയുള്ളൂ. അതിനാവശ്യമായ കൂടുതൽ അറിവുകൾ നേടുന്നതിനും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും കേരളത്തിലെ കേരകർഷക സമൂഹത്തെ പ്രചോദിപ്പിക്കുകയാണ്‌ ഈ ലക്കം മാസികയുടെ ലക്ഷ്യം.
നാളികേര ഉത്പാദക കമ്പനികളുടെ  മൂലധന നിക്ഷേപത്തിന്റെ 25% (പരമാവധി ഒരുകോടി രൂപ) ബാക്ക്‌ എൻഡ്‌ സബ്സിഡിയായി നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ നൽകുന്നതിനു വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ മാറ്റി വെച്ചിരുന്ന 15 കോടി രൂപ ലാപ്സായി പോയതായിട്ടാണ്‌ മനസ്സിലാക്കുന്നത്‌. കേര കർഷകർക്ക്‌ നീര പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിന്‌ അങ്ങേയറ്റം സംസ്ഥാന ഗവണ്‍മന്റ്‌ പരിശ്രമിക്കുകയുണ്ടായി എന്നത്‌ ഏവർക്കും അറിവുള്ള വസ്തുതയാണ്‌.  ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പല വേദികളിലും മുഖ്യമന്ത്രിയെന്നുള്ള നിലയിൽ തന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും സംതൃപ്തിയേകിയ നടപടിയായിട്ടാണ്‌ നീര ഉൽപാദിപ്പിക്കാൻ കർഷ കൂട്ടായ്മകൾക്ക്‌  അനുവാദം നൽകിയ തീരുമാനമെന്ന്‌ കൃത്യമായി പറഞ്ഞിട്ടുണ്ട്‌. നാളികേര ഉൽപാദന കമ്പനികളുടെ നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ ബഡ്ജറ്റിൽ നീക്കി വച്ച തുക, നഷ്ടപ്പെടാതെ നൽകുമെന്ന്‌ അദ്ദേഹം ഉറപ്പു നൽകിയിട്ടു കൂടി, അജ്ഞാതമായ കാരണങ്ങളാൽ അതിനു ചുക്കാൻ പിടിക്കുന്നവർ ഈ കാര്യങ്ങൾ  നിഷ്ക്കരുണം തമസ്ക്കരിക്കുന്ന കാഴ്ച കേരളത്തിലെ നാളികേര കർഷകരുടെ കൂട്ടായ്മകൾക്ക്‌ വേദനയും സ്തോഭവും ഉണ്ടാക്കുന്ന കാര്യം തന്നെയാണ്‌. ഏക ആശ്വാസം നാളികേര കർഷകർക്ക്‌ വേണ്ടി മുൻ വർഷങ്ങളിലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച  പദ്ധതികളും ഇതുപോലെ ജലരേഖയായി എന്നതു മാത്രമാണ്‌!  2011 - 12 ലെ ബഡ്ജറ്റിൽ ഇതുപോലെ പ്രഖ്യാപിച്ച്‌, പ്രത്യേമായി പണം മാറ്റി വച്ച പദ്ധതികളാണ്‌ കേരളത്തിലെ  മൂന്നു  'കോക്കനട്ട്‌ ബയോപാർക്കുകൾ' .  മൂന്നു സാമ്പത്തിക വർഷങ്ങൾ പിന്നിട്ടിട്ടും ഇതൊരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.  തീർച്ചയായും ഇത്തരം പരാജയങ്ങൾ മനം മടുപ്പിക്കുന്നതിനോ പിറകോട്ടു മാറുന്നതിനോ അല്ല നിങ്ങളെ പ്രേരിപ്പിക്കേണ്ടത്‌. അവഗണനയുടെ കയ്പുനീർ മാത്രം പേറുന്ന ഒരു സമൂഹമായി കേരകർഷകരുടെ കൂട്ടായ്മ  നിലനിൽക്കുന്നതിനു പകരം അർഹതപ്പെട്ട അവകാശങ്ങൾ  കൂട്ടായ്മകളിലൂടെ നേടിയെടുക്കുന്നതിനുള്ള ശക്തിയും കരുത്തും ആർജ്ജിക്കുന്നതിന്‌ ഇത്തരം തിരസ്ക്കാരങ്ങൾ നിങ്ങൾക്ക്‌ ശക്തിയും ഊർജ്ജവും പകരട്ടെ എന്ന്‌ ആശംസിക്കുകയാണ്‌. പണ്ട്‌ കുരുമുളക്‌ വള്ളികൾ പോർച്ചുഗലിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ച വാസ്കോഡിഗാമയുടെ നാവികരെ നോക്കി സാമൂതിരി രാജാവ്‌ പറഞ്ഞു പോലും 'അവർക്ക്‌ കൊടിത്തലയല്ലേ കൊണ്ടു പോകാൻ പറ്റൂ, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ ആവില്ലല്ലോ'. അതെ, 15 കോടി മാത്രമേ നൽകാതിരിക്കാൻ പറ്റൂ. പക്ഷേ കേരകർഷകരുടെ ആത്മധൈര്യം, അത്‌ ആർക്കും തകർക്കാൻ ആർക്കും കഴിയില്ല. ഈ 15 കോടി ഇല്ലെങ്കിൽ പോലും നീര സംസ്ക്കരണ പ്രോജക്ടുകൾ തീർച്ചയായും വർദ്ധിത വീര്യത്തോടെ മുമ്പോട്ടു പോകും; പോകണം. ഇത്‌ ലഭിച്ചിരുന്നെങ്കിൽ നിങ്ങളുടെ വായ്പാഭാരം  അൽപം ലഘൂകരിക്കാമായിരുന്നു, പലിശ ബാധ്യത കുറയ്ക്കാമായിരുന്നു. ശരിയാണ്‌ . എന്നാൽ ഇപ്പോൾ  പലിശ ബാധ്യത അൽപം കൂടും, വായ്പാ തിരിച്ചടവ്‌ നീളും. അത്രമാത്രം. എന്നാലും ഇത്‌ വിജയകരമായി നടപ്പാക്കാൻ നിങ്ങൾക്ക്‌ കഴിയും. അതിനു വേണ്ട കരുത്തും ശക്തിയും ടീം വർക്കിലൂടെ നേടുവാൻ  പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. അവഗണനയും നിരാസവുമാണ്‌ മാനവ ചരിത്രത്തിലെ പല പ്രശസ്ത വിജയങ്ങളുടെയും ചവിട്ടുപടി എന്ന വസ്തുതയും  മറക്കാതിരിക്കുക.

22 Apr 2015

ആദിമചിന്തയുടെ പുരാവൃത്തങ്ങൾ


മേലേതിൽ സേതുമാധവൻ
    കാതോടുകാതോരം പറഞ്ഞുകേട്ട പഴങ്കഥകൾ, ചൊല്ലിക്കേട്ട പഴമ്പാട്ടുകൾ, മനസ്സിലുറഞ്ഞു പോയ വിശ്വാസസങ്കൽപങ്ങൾ, ചെയ്തു ശീലിച്ച അനുഷ്ഠാനങ്ങൾ, ജീവിതശൈലികൾ, വേരൂന്നിവളർന്ന കലാവിഷ്കാരങ്ങൾ- ഇതെല്ലാം ചേർന്ന്‌ രൂപംകൊണ്ട ബൃഹത്തായ ഒരു പാരമ്പര്യസമ്പത്ത്‌ നമുക്ക്‌ മൗലികസ്വത്തായുണ്ട്‌. മുത്തശ്ശിക്കഥകളിലും പഴഞ്ചൊല്ലുകളിലും വേദ,മതഗ്രന്ഥങ്ങളിലും, പുരാണേതിഹാസങ്ങളിലും പടർന്നു കിടക്കുന്നു. വാമൊഴിയാണവയുടെ മുഖ്യമാധ്യമം. കാരണം ലിഖിതഭാഷകൾക്കു മുമ്പേ പിറന്നവയാണിവയിലേറെയും. അവ ശാസ്ത്രീയമോ യുക്തിഭദ്രമോ ആകമണമെന്നില്ല. എന്നാൽ നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നിർണ്ണയിക്കുന്നതിലുമെന്നല്ല നിയന്ത്രിക്കുന്നതിൽ പോലും വലിയൊരു പങ്കുവഹിക്കുന്നുണ്ട്‌. വ്യക്തിയുടെ ഉപബോധ മനസ്സിൽ അടിഞ്ഞുകിടക്കുന്ന ദൈവവാസനകളും ഓർമ്മകളും വികാരാഭിനിവേശങ്ങളും പോലെ, സാമൂഹികോപബോധമനസ്സിൽ പാരമ്പര്യസ്ത്രോതസ്സുകൾ മുഴുവൻ ഊറിക്കിടിക്കുന്നു. ഈ വിശാല ഭൂമികയിലെവിടെയോ ആണ്‌ മിത്തുകളുടെസ്ഥാനം.
    വിശ്വാസങ്ങൾ, ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധന, പുരാണസങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ആഭിചാരം, മന്ത്രവാദം, ഉത്സവാഘോഷങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ശൈലികൾ, നാടൻവൈദ്യം തുടങ്ങി വിപുലമായ ഒരുലോകം ഉൾക്കൊള്ളുന്നതായി നിർവ്വചിക്കപ്പെടുന്ന ഫോക്ലോറിന്റെ പരിധിയിൽ മിത്തുകളും വരും. മിത്ത്‌ പ്രയോഗത്തിന്റെ ആവിർഭാവം മിത്തോസ്‌ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌. വാസ്തവത്തിൽ മിത്ത്‌, ഐതിഹ്യം, ഇതിഹാസം, നാടോടിക്കഥ, യക്ഷിക്കഥ,  കെട്ടുകഥ, പുരാണം, പുരാണവൃത്തം തുടങ്ങിയ പലവാക്കുകളും നിയത്തവും നികൃഷ്ടവുമായ അർത്ഥബോധത്തിന്റെ അഭാവത്തിൽ കൂടിക്കഴിയുന്നുണ്ട്‌. ഇത്‌ മലയാളഭാഷയിലെ മാത്രം പ്രശ്നമല്ല. ഇംഗ്ലീഷ്‌ മലയാളം നിഘണ്ടുവിലുള്ള അർത്ഥം പരിശോധിച്ചാൽ ആശയക്കുഴപ്പം വ്യക്തമാകും.
    പുരാണം, പുരാവൃത്തം, പുരാണകഥ, ഇതിഹാസം, പുരാവൃത്താഖ്യാനം, ഐതിഹ്യം ശുഢാർഥകഥ, പ്രതീകോപാഖ്യനം എന്നിവ മിത്തും. ഇതിഹാസം, പുരാണം, ഐതിഹ്യം, പഴങ്കഥ, അത്ഭുതാപദാനങ്ങൾ നിറഞ്ഞതും യാഥാർത്ഥ്യമല്ലാത്തതുമായ കഥകൾ ലെജെന്റും, ഐതിഹ്യമോ, കഥയോ, വീരകഥയോ, വംശാനുചരിതം, വംശകഥാപരമായ നീണ്ടനോവലുകൾ സാഗയും, വീരകൃത്യങ്ങളും, മഹാപദാനങ്ങളും പ്രതിപാദിക്കുന്ന ഇതിഹാസം, മഹാകാവ്യം എന്നിവ എപ്പിക്കും, യക്ഷിക്കഥ, നാടോടിക്കഥ, കെട്ടുകഥ എന്നിവ ഫെയറിടെയ്‌ലുമാണ്‌. മിത്തും ലെജന്റും, എപ്പിക്കുമെല്ലാം ഇതിഹാസമാണ്‌ ഈ അർത്ഥപരികൾപനയിൽ. മിത്തും ലെജന്റും സാഗയും ഐതിഹ്യമാകും. പുരാണമെന്ന അർത്ഥത്തിലും പ്രയോഗിക്കുന്നു. ഇവിടെ നിയതമായ അർത്ഥമില്ലാതാകുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്നു. പ്രപഞ്ചോൽപ്പത്തി, മനുഷ്യസൃഷ്ടി, ആത്മാവ്‌, പ്രകൃതിശക്തികളുടെ ആവിർഭാവം, മരണം തുടങ്ങി ആധുനിക മതങ്ങളുടെ പ്രതിപാദ്യ വിഷയങ്ങളിൽ പലയിടത്തും മിത്തുകളും കാണാം. ആത്മാവിന്റെ അനശ്വരതയെയും പുനർജന്മത്തെയും പരേതാത്മാക്കളുമായുള്ള സമ്പർക്ക സാധ്യതയെയും കുറിച്ചൊക്കെയുള്ള മിത്തുകൾ മരണഭയത്തെ ലഘൂകരിക്കുമെന്ന്‌ പറയപ്പെടുന്നു. മിത്തുകളുടെ യുക്തിഭദ്രതയും ആദർശാത്മകതയും നൽകി സംസ്ക്കരിച്ചെടുക്കുവാൻ സംഘടിതമതങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അവ വിശ്വാസത്തിന്റെ അരിപ്പയിൽ അരിച്ചെടുക്കുകയും പലതും തള്ളിക്കളയുകയും ചിലതൊക്കെ സ്വാംശീകരിക്കുകയുമായിരുന്നു. വിശ്വാസാനുഷ്ഠാനങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിൽ മിത്തുകൾക്ക്‌ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. മതപരമായ പലകർമ്മങ്ങളുടെയും വേരുകളന്വേഷിച്ച്‌ ചെല്ലുമ്പോൾ ചിലമിത്തുകളിലോ ഐതിഹ്യങ്ങളിലോ ചരിത്രസംഭവങ്ങളിലോ നാം തടഞ്ഞുനിൽക്കുന്നു. മിത്തുകളുടെ പ്രകാശനമായി അനുഷ്ഠാനങ്ങൾ മാറിയതാണോ കർമ്മങ്ങൾ വിശദീകരിക്കാൻ മിത്തുകളുണ്ടായതാണോ എന്ന തർക്കം നിലനിൽക്കുന്നു. പുരാവൃത്ത നിർവ്വചനത്തിന്റെ മാനദണ്ഡമായി ഇത്തരം അന്വേഷണങ്ങളെ സ്വീകരിക്കുന്നത്‌ ശരിയാവുമെന്ന്‌ തോന്നുന്നില്ല.
    പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ തിരിച്ചുവരവിനെ വിളംബരം ചെയ്യുന്ന ഓണാഘോഷം നമ്മുടേത്‌. ബാബിലോണിയക്കാരുടെ വസന്തോത്സവത്തിൽ അവരുടെ സൃഷ്ടി ദേവനായ മാർഡൂക്കുമായി ബന്ധപ്പെട്ട കഥയാണുള്ളത്‌. തിരുവത്താഴവേളയിൽ വീഞ്ഞും അപ്പവുമുയർത്തി ഇതെന്റെ ചോരയും മാംസവുമാണെന്ന്‌ ക്രിസ്തു പറഞ്ഞുവേന്ന സംഭവത്തെ ക്രിസ്ത്യാനികൾ പ്രതീകവൽക്കരിക്കുന്നു. ബലിപെരുന്നാളിൽ ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾ മൃഗബലിനടത്തുമ്പോൾ നൂറ്റാണ്ടുകൾക്കുമുമ്പ്‌ സ്വപുത്രനെ ദൈവപ്രതീക്കുവേണ്ടി കുരുതികൊടുക്കാൻ തയ്യാറായ നബിയുടെ ജീവിതം അനുസ്മരിക്കപ്പെടുന്നു. വേദഗ്രന്ഥങ്ങളിലേപ്പോലെ വാച്യാർത്ഥപ്രതീകമാണ്‌ മിത്തുകൾക്കുമുള്ളുതെന്ന്‌ ആശയം മധ്യകാലഘട്ടത്തിലാണ്‌ ശക്തമായി പ്രചരിച്ചതു. പല ലിഖിതമായ കഥകളെയും പോലെ മിത്തുകളുടെയും  കഥകൾ പ്രതീകാത്മകമാണെന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. എല്ലാമിത്തുകൾക്കും പൊതുവായ ഉറവിടം കണ്ടെത്തുവാൻ നടത്തിയ ശ്രമം, ഇന്ന്‌ നിലവിലുള്ള അനുഷ്ഠാനങ്ങളുടെ വിശദീകരണമെന്ന നിലക്കാണ്‌ മിത്തുകൾ ഉടലെടുത്തതെന്ന തത്വത്തിലേക്ക്‌ നയിക്കുന്നു. നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി തലമുറകളിലേക്ക്‌ പകർന്നും അർഥഭേദങ്ങളോടെ അഴിച്ചുപണിതും തുടർന്നുപോരുന്ന വിശ്വാസസങ്കൽപങ്ങളുടെ കഥകളുമാണ്‌ അവയുടെ അടിസ്ഥാനം. തനിക്കുചുറ്റുമുള്ള ലോകത്തെ അത്ഭുതത്തോടെ നോക്കിക്കണ്ട പ്രാകൃതമനുഷ്യന്റെ കേവലവികാരം പ്രതിഫലിപ്പിക്കുന്ന കെട്ടുകഥകളാണെന്നു പറഞ്ഞ്‌ പാടേ തള്ളിക്കളയാനാവില്ല. കാരണം അവയിൽ പലതും നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതിശയോക്തിയും അസംബന്ധശൈലിയും നിറഞ്ഞതാണെങ്കിലും അവയിൽ ആദിമചിന്തയുടെ പ്രഭവാങ്കുരങ്ങളുണ്ട്‌. മന്ത്രവാദത്തിൽ ചില ശാസ്ത്രത്തിന്റെ ആദിബീജങ്ങൾ കാണുംപോലെ, പ്രകൃതിശക്തികളെയും പ്രതിഭാസങ്ങളെയും ആരാധനയോടെ ഭീതിയോടെ നോക്കിക്കണ്ട അവൻ യുക്തിപൂർവ്വം ചിന്തിച്ചു നെയ്തെടുത്ത കഥകളാണിവയെന്ന്‌ ആരും അവകാശപ്പെടുകയില്ല. എന്നാൽ ഇവയിൽ പലതിന്റെയും പ്രതീകാത്മത, അർത്ഥബോധം കൊണ്ടല്ലെങ്കിൽ സൗന്ദര്യബോധം കൊണ്ടെങ്കിലും നമ്മെ അമ്പരപ്പിക്കുന്നുണ്ട്‌. ഒരു ലക്ഷത്തിലേറെ വർഷം മുമ്പ്‌ ജീവിച്ചിരുന്ന നിയാണ്ടർ താൻ മനുഷ്യൻ, ജഡത്തോടൊപ്പം ഭൗതികവസ്തുക്കളും സംസ്കരിച്ചിരുന്നുവേന്ന അറിവും മരണാനന്തര ജീവിതത്തെക്കുറിച്ച്‌ അവർ ചിന്തിച്ചിരുന്നുവേന്ന്‌ ഓർമ്മിപ്പിക്കുന്നു.
    പുരാണങ്ങളിലേയും വേദങ്ങളിലേയും മിത്തുകൾ അഭിജ്ഞരുടേതാണ്‌. എന്നാൽ ഗ്രാമീണ പുരാവൃത്തങ്ങൾ നിരക്ഷരരും അപരിഷ്കൃതരുമായ സാമാന്യജനത്തിന്റെ സംഭാവനകളാണ്‌. നിയതമായ സ്ഥലകാലങ്ങളില്ലാത്തത്താണ്‌ അവയുടെ ശാശ്വകമായ ആഗോളവ്യാപ്തിയിലെത്താനുള്ള കാരണവും. ബാബിലോണിയക്കാരുടെ ഇതിഹാസകഥയും പ്രവാചകമതങ്ങളിൽ പറയുന്ന പ്രളയകഥയും ഇന്ത്യാക്കാരന്റെ വൈവസ്വത മനുവിന്റെ കഥയിലും ഉള്ളതാണെന്ന്‌ സമർത്ഥിക്കപ്പെട്ടുണ്ട്‌.  ഇറാനിൽ നിന്ന്‌ ആര്യന്മാരുടെ അധിനിവേശത്തോടൊപ്പം മിത്രൻ, വരുണൻ, അഗ്നി തുടങ്ങിയ ദൈവങ്ങൾ ഇന്ത്യയിലേക്ക്‌ കടന്നതായി അഭിപ്രായപ്പെടുന്നു. സോമയാഗം വരെ അങ്ങനെ സിദ്ധിച്ചതാണ്‌. അഗ്നിപൂജ, സൂര്യപൂജ എന്നിവയുടെ വേരുകൾ ചികഞ്ഞുചെല്ലുമ്പോഴും ഈ കടംകൊള്ളൽ കണ്ടെത്താനാകും. ദൈവങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യരുടെ സാഹസികതകൾ പ്രതിപാദിക്കുന്നുവേന്നതാണ്‌ ഐതിഹ്യത്തെ മിത്തിൽ നിന്ന്‌ വ്യതിരിക്തമാക്കുന്നത്‌. ചരിത്രപരമായ സാധ്യതയില്ലാത്തതോ ഉള്ളതോ ആയ വ്യക്തികളും സംഭവങ്ങളുമായിരിക്കും ഐതിഹ്യത്തിന്റെ പ്രമേയം സംസ്കാരങ്ങളെതന്നെ മാറ്റിമറിക്കുന്നതിൽ മിത്തുകൾക്കു വലിയപങ്കുണ്ട്‌. പാശ്ചാത്യനാഗരികതയെ അടക്കിഭരിക്കുന്നത്‌ ഗ്രീക്ക്‌ മിത്തോളജിയാണെന്ന്‌ പറയുമ്പോൾ അതിശയോക്തി തോന്നുന്നില്ല. സാഹിത്യത്തിലും ചിത്രകലയിലും വാസ്തുശിൽപത്തിലും സിനിമയിലും ടെലിവിഷനിലുമെല്ലാം മിത്തുകളുടെ സ്വാധീനം പ്രകടമാകുന്നു. ലൈംഗികതയിലും ആക്രമണങ്ങളിലും നിയന്ത്രണമില്ലാത്ത ജീവിതകാമനയിലും അധിഷ്ഠിതമായ പാശ്ചാത്യസംസ്കാരത്തെ രൂപപ്പെടുത്തിയത്‌ ക്രൂരതയും പ്രതികാരവാഞ്ചയുമാണെന്ന്‌ പറയപ്പെടുമ്പോൾ അതുതള്ളിക്കളയാൻ പ്രയാസം തോന്നുന്നു.
    മിത്ത്‌ എന്ന വാക്ക്‌ വളരെയധികം തെറ്റായിവായിക്കപ്പെടുന്നു. വാസ്തവത്തിൽ അറിഞ്ഞും അറിയാതെയും നമ്മുടെ മാനസിക ലോകത്തിൽ സങ്കൽപ്പങ്ങളും മിത്തുകളും വിശ്വാസങ്ങളും അടിഞ്ഞുകിടക്കുന്നുണ്ട്‌. മിഥ്യയും യാഥാർത്ഥ്യങ്ങൾപോലും സാങ്കൽപികമായ ചില സംജ്ഞാധർമ്മങ്ങളിലൂടെയോ ആണ്‌ തിരിച്ചറിയപ്പെടുന്നതും സംവേദിക്കപ്പെടുന്നതും. ഭാഷയും മതവും കലയും ജീവിതശൈലിയുമെന്നല്ല, സംസ്കാരം നെയ്തെടുത്ത ഓരോ ഇഴയിലും ഈ അടയാളങ്ങളുടെ സാങ്കൽപിക വ്യവഹാരമുണ്ട്‌. ഉച്ചരിക്കപ്പെടുന്ന ഭാഷയിലും നാം വ്യവഹരിക്കുന്നത്‌ ആരോപിത യാഥാർത്ഥ്യവുമാണ്‌.

11 Mar 2015

ജാഗ്രത


അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.

നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.‌

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.

തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.

22 Feb 2015

സ്വത്വം, സ്വത്ത്‌, സത്ത്‌


സി.രാധാകൃഷ്ണൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈയാണ്ടത്തെ മലയാള ഭാഷാവാരാഘോഷം സമാപിച്ചതു സാഹിത്യവിമർശനത്തിൽ സ്വത്വപ്രഭാവം എന്ന വിഷയത്തെപ്പറ്റിയുള്ള കാര്യപ്പെട്ട ചർച്ചയോടെയായിരുന്നു. എം.തോമസ്‌ മാത്യു, ബാലചന്ദ്രൻ വടക്കേടത്ത്‌, എം.കെ.ഹരികുമാർ, ഷാജി ജേക്കബ്‌, രഘുനാഥ്‌ പറളി എന്നിവർ പ്രബന്ധം അവതരിപ്പിച്ച വേദിയിൽ വിമർശകനല്ലാത്ത ഒരാൾ മധ്യസ്ഥനായി വേണം എന്നുവെച്ചാകാം ഈയുള്ളവൻ അധ്യക്ഷണായി. ആ ഭാഗ്യംകൊണ്ട്‌ രണ്ടു നേട്ടമുണ്ടായി. ഒന്ന്‌, ലോകത്താകമാനം വിമർശനരംഗത്ത്‌ സ്വത്വം (Identity) എങ്ങനെയൊക്കെയാണ്‌ ചർച്ചാവിഷയമാകുന്നത്‌ എന്നു മനസ്സിലായി. അത്രയേറെ ആഴവും പറപ്പുമുണ്ടായിരുന്നു പ്രബന്ധങ്ങൾക്ക്‌. രണ്ട്‌, ഈ വിഷയത്തെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരണ കിട്ടി.
    ജന്മംകൊണ്ടും കർമ്മം കൊണ്ടും പഠന മനനങ്ങൾകൊണ്ടും ഞാൻ ആർജ്ജിച്ച വ്യക്തിത്വമാണല്ലോ എന്റെ സ്വത്വം. ഇതെന്റെ ബോധപരമായ സ്വത്താണ്‌. ഭൗതിക സ്വത്തുമായി ഇതിന്‌ ബന്ധം ഉണ്ടാകാമെങ്കിലും അതിൽ നിന്നിത്‌ ഭിന്നമാണ്‌.
    എന്റെ സ്വത്വത്തെക്കുറിച്ച്‌ എനിക്ക്‌ ശരിക്കും പൂർണ്ണവുമായ അറിവുണ്ടാവുക സ്വാഭാവികമാണോ? ഒരു ചെയ്തിയോ വാക്കോ നമ്മിൽനിന്ന്‌ ഉണ്ടായിക്കഴിഞ്ഞതിനു ശേഷമാണ്‌ പലപ്പോഴും നമുക്ക്‌ മനസ്സിലാകുന്നത്‌, അതിനുള്ള പ്രേരണ നമ്മുടെ സ്വത്വത്തിൽ നാം അറിയാതെ കിടപ്പുണ്ടായിരുന്നെന്ന്‌. ഉപബോധ-അബോധതലങ്ങളിലെ സ്വത്വസ്വരൂപം മഞ്ഞുകട്ടയുടെ ജലത്തിലാണ്ടുപോയ മുക്കൻ സ്രാവുപോലെ അപ്രത്യക്ഷമാണ്‌.
    ഞാൻ ആരെന്നും എന്തെന്നും എങ്ങനെയെന്നും അറിയാൻ എന്റെ സ്വത്വത്തെ അറിയണമെന്നു സാരം. ഈ അറിവു നേടാൻ എന്തുവഴി? പാഠപുസ്തകങ്ങൾ ഒന്നും ഇല്ല. ഈ പന്തയത്തിൽ പണ്ടു ജയിച്ചവരുടെ അനുഭവരേഖകളുണ്ട്‌ എങ്കിലും അവരെല്ലാം പറയുന്ന പൊതുവായ കാര്യങ്ങളിൽ ഒന്ന്‌, ഈ ശ്രമത്തിൽ ജയിക്കാനുള്ള വഴിക്ക്‌ മാനകീകരണം (Standardisation)സാധിക്കില്ല എന്നതാണ്‌. കാരണം, ഓരോ ആൾക്കും ഉള്ള സ്വത്വം വേറെയാണ്‌. പ്രപഞ്ചസൃഷ്ടി അത്രയ്ക്ക്‌ ബഹുസ്വരമാണ്‌. വൈവിധ്യങ്ങളുടെ ചേരുവയിൽ നിന്നുയിർക്കുന്ന സൗന്ദര്യം കൊണ്ട്‌ പ്രപഞ്ചത്തെ വിസ്മയകരവും ആകർഷകവുമാക്കുന്നത്‌ ഈ ബഹുസ്വരതയാണ്‌. അവനവന്റെ വഴി അവനവൻതന്നെ കണ്ടെത്തണം.
    അപ്പോൾ, സ്വത്വത്തിന്റെ അടിസ്ഥാനത്തിലെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന വിഭാഗീയതകളും അതിർത്തികളും ഒക്കെ? ശുദ്ധഭോഷ്ക്‌! ഏതാനും പൊതുസ്വഭാവങ്ങൾ പലരിലും കണ്ടേക്കാമെങ്കിലും ഒരാളെപ്പോലെ വേറൊരാൾ സത്യത്തിൽ ഇല്ല. ഉണ്ടായാൽ, ഇവരിൽ ഒരാൾക്ക്‌ പ്രപഞ്ചത്തിൽ സാംഗത്യം ഇല്ലാതാവുന്നു! ആളുകളുടെ കാര്യം പോകട്ടെ, ഒരു മൺതരിപോലും സൂക്ഷ്മപരിശോധനയിൽ മറ്റൊന്നുപോലെ അല്ല എന്ന്‌ മോഡേൺ ശയൻസും പറയുന്നു.
    വർഗ്ഗമായോ, ജാതിയായോ, മതമായോ, ഗോത്രമായോ ക്രമീകരിക്കാവുന്നതല്ല മനുഷ്യസ്വത്വം. ഈ തരംതിരിവുകളൊക്കെ വെറും ഉപരിപ്ലവമാണ്‌. ഇഞ്ചിക്കും മുളകിനും ഗ്രാമ്പുവിനും കുരുമുളകിനും എരിവുള്ളതിനാൽ ഇവയുടെയെല്ലാം അസ്തിത്വമോ സ്വത്വമോ ഒന്നുതന്നെ എന്ന്‌ നാം തീരുമാനിക്കാറില്ല. ഒരുപോലെ പുളിയുള്ള മാങ്ങയുടെയും പുളിങ്ങയുടേയും ഇരിമ്പംപുളിയുടെയുമൊക്കെ സ്വത്വങ്ങളും ഭിന്നതകൾതന്നെ. അത്രയുമല്ല, ഒരേ മാവിലേയെന്നാൽ പോലും എല്ലാ മാങ്ങയ്ക്കും ഒരേ അളവിലും തരത്തിലുമല്ല പുളി! ഒരേ തൊടിയിലെ കുരുമുളകിനെന്നല്ല, ഒരേ ചെടിയിലെ രണ്ടു തിരികളിലെ കുരുമുളകിനെന്നല്ല, ഒരേ തൊടിയിലെ ഒരേ ചെടിയിലെ ഒരേ തിരിയിലെ രണ്ടു മണി കുരുമുളകിനുപോലും എരിവിന്റെ തരവും അളവും സൂക്ഷ്മതലത്തിൽ ഒന്നല്ല.
    പ്രത്യേകതകളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കടകവിരുദ്ധമായ നിരപ്പാക്കലുകൾ സ്വത്വനാശത്തിലേക്കും അതുവഴി സർഗശേഷിയുടെ ഉന്മൂലനത്തിലേക്കുമാണ്‌ നയിക്കുക.
    എങ്കിൽപ്പിന്നെ സ്വത്വമെന്ന ആശയത്തെ എന്തർത്ഥത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌? എങ്ങനെ അറിയാം! എവ്വിധം പ്രയോജനപ്പെടുത്താം?
    മനുഷ്യന്റെ സ്വത്വത്തിന്‌ അഥവാ മനുഷ്യത്വത്തിന്‌ മൂന്നു തലങ്ങളുണ്ടെന്ന്‌ ഉപനിഷത്തുകൾ പറയുന്നു. ഒന്ന്‌ ജാഗ്രത്ത്‌, സ്വപ്നം എന്നീ അവസ്ഥകളിൽ വെളിവാകുന്ന പ്രാപഞ്ചിക സ്വത്വം. രണ്ട്‌, സുഷുപ്തിയിൽ ആധിപത്യമുള്ള അക്ഷതസ്വത്വം. മൂന്ന്‌, അക്ഷതത്താൽ, അതായത്‌, പരമാത്മസ്വരൂപത്തിൽ നിലനിൽക്കുന്ന തുരീയസ്വത്വം. ആദ്യത്തേത്‌ രണ്ടാമത്തതിലേക്കും രണ്ടാമത്തേത്‌ മൂന്നാമത്തേതിലേക്കുമുള്ള പടിവാതിലുകളാണ്‌. ഓരോ പടി കടക്കുമ്പോഴും സുഖവും സമാധാനവും വർദ്ധിക്കുന്നു.
    മൂന്നു തലങ്ങളിലും ഒരുമിച്ച്‌ (ഒരേസമയം) നിലനിൽക്കുകയും തുരീയാവസ്ഥയിലെ പരമമായ ആനന്ദം നിതാന്തം അനുഭവിക്കുകയും ചെയ്യാനുള്ള അനുശീലനമാണ്‌ സാഹിത്യം. സാധിക്കേണ്ടതും സാധിക്കുന്നതും ആത്യന്തികമായ ഹിതമായത്‌ എന്തോ അതാണ്‌ സാഹിത്യം (സ ഹിതം). ഇവിടെ 'ഹിതം' 'ഇഷ്ട' മല്ല 'പത്ഥ്യ'മാണ്‌.
    ഇതിനാലാണ്‌ വാല്മീകിയോ വ്യാസനോ കാളിദാസനോ ഒന്നും തങ്ങളുടെ പ്രാപഞ്ചിക സ്വത്വത്തെപ്പറ്റി ഒരു അടയാളവും തരാതിരുന്നതും തങ്ങളെയല്ല, തങ്ങൾ പോയ വഴികൾ മാത്രമാണ്‌ പിന്നാലെ വരുന്നവർ കാണേണ്ടത്‌ എന്ന്‌ നിശ്ചയിച്ചതും. ഞാനെന്ന ഭാവം (പ്രാപഞ്ചികാസ്തിത്വം അഥവാ പ്രാഥമികസ്വത്വം) ഉറച്ചുപോകരുതെന്നും ഏതെങ്കിലും സ്വത്വബോധം ഉറയ്ക്കുന്നെങ്കിലത്‌ അഖിലം ഞാനെന്ന തുരീയസ്വത്വമാകണമെന്നും ഭാഷാപിതാവ്‌ ഹരിനാമകീർത്തനത്തിലൂടെ പ്രാർത്ഥിക്കുന്നതും ഇതിന്റെ ചുവടുപിടിച്ചാണ്‌. ഹിറ്റ്ലറോ സ്റ്റാലിനോ ബിൽഗേയ്റ്റ്സോ അല്ല നല്ല മാതൃക, രമണ മഹർഷിയാണ്‌. സത്തായ സ്വത്വത്തിനേ സത്യമായ ആനന്ദമുള്ളൂ.

15 Jan 2015

ഭ്രാന്താ...

ശ്രീകൃഷ്ണദാസ് മാത്തൂര്‍


ഭ്രാന്താ, പച്ചവരെ കാക്കുവോനെ,
മുറിച്ചു കടക്കാനാളില്ലാത്ത ക്രോസ്സിങ്ങില്‍ .
താന്താ, വഴിമാറെനിക്കിഗ്നീഷ്യന്‍ തുടിക്കു,-
ന്നൊരു തുള്ളിയില്‍ മിനുങ്ങുന്നു ഭൂമി.
ആരെയുരുട്ടിയുണ്ടാക്കിയ ചാടിത്,
ഉരുട്ടിക്കൊലയുടെ ശംഖൊലി പിന്നില്‍.
ഇരട്ടച്ചങ്കുള്ളവരുടെ സംഘടിത ഹോണടി.
ഞാനും ചാടുന്നു സിഗ്നല്‍, നീതിയേ, നിയമമേ,
കണ്ണടച്ചേക്കൊന്നു്, പിടിച്ചേക്കല്ലേ....
**************

18 Dec 2014

കൊടിയിറക്കം


സണ്ണി തായങ്കരി
  
    ദിവസങ്ങളായി ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്‌ ഇപ്പോൾ പഴയ പ്രസരിപ്പില്ല. ഉത്സാഹമില്ല. സഹപ്രവർത്തകരോടുപോലും വാദപ്രതിവാദങ്ങളില്ല. എന്തിനോടും ഒരു വിരക്തി. എപ്പോഴും ഏകാന്തത്തയുടെ തുരുത്തിൽ ചിന്തയുടെ വിഭ്രാത്മലോകത്തിലാണ്‌ അയാൾ.
   ഭർത്താവിന്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമാണ്‌. ആ മനസ്സ്‌ മറ്റെവിടെയോ ആണ്‌.
   പത്രത്തിൽ വാർത്ത കണ്ടിട്ടാണ്‌ തലേന്ന്‌ രാത്രി വൈകി കിടക്കയിലെത്തുമ്പോൾ ചോദിച്ചതു.
   "കുടിയിറക്ക്‌ നാളെത്തന്നെ ഉണ്ടാകുമോ?"
   "ഉം."
   "ആയിരത്തോളം കുടുംബങ്ങൾ എവിടെപ്പോകും?"
   "അറിയില്ല."
   "പാർട്ടിക്കെന്തെങ്കിലും ചെയ്യാൻ..."
   "ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ പൊരുതാനേ പാർട്ടിക്ക്‌ കഴിയൂ."
   "സായുധപോലീസിനെതിരെ ചെറുത്തുനിൽക്കാൻ അങ്ങയുടെ കൂടെ എത്രപേർ കാണും?"
   "അറിയില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്‌ എനിക്ക്‌ വലുത്‌. അത്‌ ബലഹീനനൊപ്പം ചേർന്നുനിൽക്കുക എന്നതാണ്‌."
   സ്വന്തം മകനും ഭാര്യയും അതിനേക്കാൾ ചെറുതാണോ എന്ന ചോദ്യത്തിന്‌ കൂർക്കംവലിയായിരുന്നു മറുപടി. അത്ഭുതം തോന്നിയില്ല. ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾക്ക്‌ എന്നും ലഭിച്ചിരുന്ന ഉത്തരം ഇതുതന്നെ.
   പ്രഭാതത്തിനുമുമ്പ്‌ മൂലമ്പള്ളിയിലെത്തേണ്ടിയിരുന്
നതിനാൽ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ തിളപ്പിച്ച്‌ കൊടുത്ത കടുംചായ കുടിച്ച്‌ യാത്രപോലും പറയാതെ ഇറങ്ങുമ്പോൾ എന്തോ ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു.
   "ശശാങ്കേട്ടാ..."
   അയാൾ തിരിഞ്ഞുനിന്നു.
   "ഒരു കാര്യം ചോദിച്ചോട്ടെ?"
   നിർവികാരതയ്ക്ക്‌ മകുടം ചാർത്തിയതുപോലയോയിരുന്നു പ്രതികരണം.
   "എന്താ...?"
   വികാരങ്ങൾ ചത്തുകിടന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവൾക്ക്‌ പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ല. അല്ലെങ്കിൽതന്നെ ചോദ്യങ്ങളൊന്നും ബാക്കിയില്ലല്ലോ.
   അയാളുടെ കണ്ണുകൾ ഭാര്യയുടെ മുഖത്തുനിന്നും വഴുതി വീണത്‌ ഭിത്തിയിൽ തൂങ്ങുന്ന വിപ്ലവാചാര്യന്മാരുടെ ചില്ലിട്ട നിറംമങ്ങിയ ചിത്രങ്ങളിൽ. ആദ്യമായി കാണുന്നതുപോലെ അയാൾ ആ ചിത്രങ്ങളിലേക്ക്‌ നോക്കി.
   ഏത്‌ പ്രതിസന്ധിയാണ്‌ അദ്ദേഹത്തിന്റെ ചടുലവും വികാരോഷ്മളവുമായ വാചാലതയെ മഹാമൗനങ്ങളുടെ നിശബ്ദതയിലേക്ക്‌ പലായനം ചെയ്യിച്ചതു?
   ഏതോ അജ്ഞാതലോകത്തിൽനിന്ന്‌ നിയന്ത്രിക്കപ്പെടുന്നവനെപ്പോലെ അകന്നകന്ന്‌ പോകുന്ന ഭർത്താവിനെ നോക്കി അവൾ നിന്നു.
   ഇത്‌ യാത്ര പറയാനാവാത്ത പലായനങ്ങളുടെ കാലം.
   ഉച്ചയായി, സന്ധ്യയായി.
   പാതിരാക്കോഴി കൂവിയപ്പോഴാണ്‌ ഒന്നു മയങ്ങിയത്‌.              
   "മകളേ..." വാത്സല്യം ഊറിക്കൂടിയ സ്വരം... വാത്സല്യത്തിന്റെ തേൻതുള്ളി നാവിലേക്ക്‌ ഇറ്റിച്ചതുപോലെ...
   കൺമുമ്പിൽ പാതി നരച്ചസമൃദ്ധമായ താടിയോടുകൂടിയ ആജാനബാഹു... ഇത്‌...
   അത്ഭുതത്താൽ വിടർന്ന മിഴികളോടെ ഭിത്തിയിലേക്ക്‌ നോക്കി. മാർക്ക്സിന്റെ ചിത്രം ശൂന്യം...
   "സംശയിക്കേണ്ട മകളേ... ഇത്‌ ഞാൻതന്നെയാണ്‌."
   "മഹാനായ മാർക്ക്സ്‌... അങ്ങ്‌..." വിഹ്വലതയുടെ ആ നിമിഷങ്ങളിൽ എന്തുചെയ്യണമെന്ന്‌ അവൾക്ക്‌

അറിയില്ലായിരുന്നു.
   "പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ല അല്ലേ? അയാളിപ്പോൾ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. കാലങ്ങളായി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച അയാൾ അതിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. സഹപ്രവർത്തകരും നേതാക്കന്മാരും കാലത്തോടൊപ്പം മാറി. അണികളും മാറി. എന്നാൽ ശശാങ്കൻമാത്രം മാറിയില്ല. കാൽക്കീഴിലെ മണ്ണ്‌ നഷ്ടപ്പെടുന്നത്‌ കാണുമ്പോഴും അയാൾ നിസംഗനാണ്‌."
   "അങ്ങയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടുവേന്നാണോ?    "
   "ഒരിക്കലുമല്ല. ഭൂമിയിൽ നിസ്വനും അടിച്ചമർത്തപ്പെട്ടവനുമായി ഒരാളെങ്കിലും അവശേഷിക്കുന്നതുവരെ ആ പ്രത്യയശാസ്ത്രത്തിന്‌ പ്രസക്തിയുണ്ട്‌. സ്വാർഥതയുടെ അടിസ്ഥാനശിലയിൽ മനുഷ്യന്റെ ജനിതകഘടന നിലനിൽക്കുവോളം ദരിദ്രന്റെയും നീതി നിഷേധിക്കപ്പെടുന്നവന്റെയും പരമ്പര ഭൂമിയിൽ തുടരുകതന്നെ ചെയ്യും."
   "ഇനി ഒരു തിരിച്ചുപോക്ക്‌ സാധ്യമല്ലെന്നുണ്ടോ?"
   "തിരിച്ചുപോക്ക്‌ വ്യക്തികൾക്കാവും. എന്തിനെയും സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവർക്ക്‌. അങ്ങനെ അനേകർ പോയിട്ടുണ്ട്‌. അവർ ഭക്ഷിക്കുന്നത്‌ ബൂർഷ്വായുടെ ഉച്ഛിഷ്ഠമാണ്‌. ഏത്‌ പ്രത്യയശാസ്ത്രവും നിലനിൽക്കുക, അതിന്റെ പതാകവാഹകരുടെ കൈകളിലാണ്‌. പക്ഷേ, ഇവിടെ ആ പതാകയെ ചിലർ സ്വാർഥതയ്ക്കുവേണ്ടി തലതിരിച്ച്‌ കെട്ടുന്നു. ഏത്‌ വസ്തുവും ആവശ്യപ്പെടുന്നവരുടെ കൈകളിലേക്ക്‌ വർഷിക്കപ്പെടണം. എന്നാലിന്ന്‌ അടിച്ചമർത്തപ്പെട്ടവന്‌ മോചനം അനുഭവവേദ്യമാകുന്നില്ല. തന്മൂലം, അവർ വഴിതെറ്റി നയിക്കപ്പെടുന്നു. ഒരുപക്ഷേ, ഇനിയൊരു പ്രഭാതത്തിൽ പ്രത്യയശാസ്ത്രത്തെ തലതിരിച്ച്‌ കെട്ടുന്നവരുടെ കൈകളിൽനിന്ന്‌ അതിനെ മോചിപ്പിക്കാൻ ഒരു യുഗപ്രഭാവൻ ഉയിർത്തെഴുന്നേൽക്കാം..."
   "എന്റെ ഭർത്താവ്‌ പ്രസ്ഥാനത്തിനുവേണ്ടി എല്ലാം... എന്നിട്ടും..."
   "മനുഷ്യസ്നേഹമെന്നത്‌ നഷ്ടപ്പെടലുകളുടെ വീരചരിതമാണ്‌ മകളേ. ഈ ഭിത്തിയിൽ തൂങ്ങുന്ന മഹാന്മാരും ചരിത്രം വിസ്മരിച്ച അനേകായിരങ്ങളും സഹജീവികളുടെ ഉയർത്തെഴുന്നേൽപ്പിനുവേണ്ടി ജീവത്യാഗം ചെയ്തവരാണ്‌. അതുകൊണ്ടുതന്നെയല്ലേ അനേകം ഭവനങ്ങളിൽനിന്ന്‌ കാലം ഈ ചിത്രങ്ങളെ പിഴുത്‌ മാറ്റിയപ്പോഴും ഇവിടെ അത്‌ സമുചിതമായി ആദരിക്കപ്പെടുന്നത്‌."
   "എന്റെ ഭർത്താവിന്റെ ഈ അവസ്ഥ..."
   "ഓരോരുത്തരും സ്വന്തം വഴികളിലെ പ്രതിസന്ധികളെ സ്വയം തരണം ചെയ്യേണ്ടതാണ്‌. പക്ഷേ, മാവിൽനിന്ന്‌ മാങ്ങയല്ലാതെ നാമെന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌? ഒരു രക്തസാക്ഷിത്വത്തിൽ കുറഞ്ഞതൊന്നും..."
   "അപ്പോൾ എന്റെ ഭർത്താവ്‌..."     
    ഒരു ഞെട്ടലോടെ അവൾ അർധമയക്കത്തിൽനിന്ന്‌ ഉണർന്നു.
    ഭിത്തിയിലെ ഘടികാരത്തിൽ രണ്ട്‌ മുപ്പത്‌. അദ്ദേഹം ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈശ്വരാ... അദ്ദേഹത്തിന്‌ ഒരാപത്തും വരുത്തരുതെ...
   അടുത്ത്‌ കിടക്കുന്ന ഏഴുവയസ്സുകാരന്റെ നെറ്റിയിൽ അവൾ വാത്സല്യത്തോടെ തലോടി. സ്കൂളിൽ നിന്നെത്തിയശേഷം പലവട്ടം അവൻ അച്ഛനെ അന്വേഷിച്ചു. പതിവില്ലാത്തത്താണത്‌.
   സ്വപ്നത്തിന്റെ ബാക്കിപത്രം അവളിൽ അസ്വസ്ഥതയുടെ ഒരു കൊടിമരം പടുത്തുയർത്തി. പിന്നെ വളരെ മന്ദം കൊടിമരത്തിൽനിന്ന്‌ ഒരു രക്തപതാക അവരോഹണം ചെയ്തു.
   പെട്ടെന്ന്‌ ഫോൺ ശബ്ദിച്ചു.
   അവളുടെ വലതുകൈ വിറയലോടെ റിസീവറിൽ സ്പർശിച്ചു.

22 Nov 2014

എന്റെകുട്ടിക്കാലത്തെ ഗ്രാമവും നെൽക്യഷിവയലുകളും


സന്തോഷ്‌ പവിത്രമംഗലം

സന്തോഷ്‌ പവിത്രമംഗലം

ആലപ്പുഴ  ജില്ലയിലേ  കായംങ്കുളം നഗരത്തിൽ നിന്നുംഏകദേശം5 കി.മി കിഴക്കായിമംങ്കുഴിഎന്നു പറയുന്ന  ചെറിയഗ്രാമമാൺഎന്റേത്‌. നാനാജാതിമതസ്ഥരും, സാധാരണക്കാരുമായ ജനങ്ങൾ താമസിയ്ക്കുന്ന ഈ ഗ്രാമം സമാധാനം നിറഞ്ഞതായിരുന്നു. മനോഹരമായ നെൽവയലുകളും തെങ്ങിൻ തോപ്പുകളാലും സമ്പുഷ്ടമായിരുന്നൂ എന്റെ ഗ്രാമം.എന്റെവീടിനു കിഴക്കുവശവും പടിഞ്ഞാറുവശവും നെൽവയലുകളായിരുന്നു.കിഴക്കേ വയലിന്റെ  വടക്ക്‌ ഭാഗത്തായി  കട്ടച്ചിറകരിമുട്ടത്ത്‌ ദേവീ ക്ഷേത്രവും, പടിഞ്ഞാറെ വയലിന്റേതെക്ക്‌ ഭാഗത്തായി പനയന്നാർകാവ്‌ ക്ഷേത്രവും,ഈ രണ്ട്‌ കരകളുടെയും മദ്ധ്യത്തിലായിമംങ്കുഴി പള്ളിയുംസ്ഥിതിചെയ്യുന്നു. `കുട്ടനാട് ' എന്നു പറയുന്നതുപോലെ,  ഓണാട്ടുകര  എന്നായിരുന്നു ഈ  ഭൂപ്രദേശത്തെ  അറിയപ്പെട്ടിരുന്നത്‌. പ്രക്യതി സൗന്ദര്യം ശരിയ്ക്കും നിറഞ്ഞ് നിന്ന ഒരു കൊച്ചു ഗ്രാമം.

വർഷത്തിൽ രണ്ടു   നെൽക്യഷിയും  ഒരു ഇട ക്യഷിയുമായിരുന്നു നടത്തിയിരുന്നത്‌. ഇട ക്യഷി  എന്നു പറയുന്നത്‌ വേനലിൽ  ക്യഷിചെയ്യുന്ന എള്ളായിരുന്നു. ഇത്‌ നല്ല ഒരു വ  എന്റെ അപ്പനൊടൊപ്പംഞ്ഞാനും പോകുമായിരുന്നു. വ്യശ്ചികകൊയ്ത്തിന്‌ ശേഷംഅടുത്ത ക്യഷിയ്ക്കായി നിലം ഒരുക്കുന്ന സ്ത്രീകളും മറ്റ് ജോലിയിൽ  ഏർപ്പെട്ടിരിയ്ക്കുന്ന  ആണുങ്ങൾക്കുംഞ്ഞങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമായിരുന്നു. കാരണം അവരുടെ ആ ദിവസത്തെ ജോലി തീർത്ത്കൂലി  വാങ്ങി പോകാം എന്നുള്ള സന്തോഷമായിരിക്കാം  ആ മനസ്സിൽഉള്ളത്‌. സൂര്യൻ അതിന്റെ പ്രഭകളെ മറച്ച്‌ സന്ധ്യമയങ്ങുന്നതിനു   മുമ്പുള്ള ആ കാശത്തിലേക്ക്‌ ഞാൻ നോക്കി നിൽക്കുമായിരുന്നു. ആ ആകാശത്തിന്‌ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. കാക്കകളുംമൈനകളുംചെറിയകൂട്ടമായി പടിഞ്ഞാറുനിന്നും      കിഴക്കോട്ടേക്ക്‌ അതിന്റെകൂടിനെ ലക്ഷ്യംവച്ച്‌ പറക്കുന്നതു കാണാൻ എനിയ്ക്ക്‌ വളരെ കൗതുകമായിരുന്നു. വയൽ വരമ്പിൽ നിന്നുകൊണ്ട്‌ പട്ടം പറപ്പിയ്ക്കുന്ന കൊച്ചുകുട്ടികൾ. വലിയവിസ്ത്രിതിയുള്ളവയലിന്റെ പല ഭാഗങ്ങളിൽവിവിധ പണികൾ തക്യതിയായിനടക്കുന്നു. വിളവെടുപ്പ്കഴിഞ്ഞ നിലത്തിൽ പശുക്കൾമേയുന്നു.പടിഞ്ഞാറു നിന്നുംവീശുന്ന ഇളംകാറ്റിന്റേതലോടൽ നൽകിയ അനുഭൂതികൾ.വൈകിയ സമയത്ത്‌ വയലിന്റെ പടിഞ്ഞാറെ   കരയിലുള്ള പനയന്നാർകാവ്‌ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പായുള്ള ഭക്തി ഗാനങ്ങൾ ഇന്നും മനസ്സിൽ മായാതെകിടക്കുന്നു. വ്യശ്ചികമാസത്തിലെ വള്ളിക്കെട്ടിൽ ശബരിമലയ്ക്ക്‌ എന്ന ഭക്തി ഗാനം എന്റെ മനസ്സിനെ വളരെ ആകർഷിച്ചിരുന്നു.വയലിൽ പോകുമ്പോൾ ചിലദിവസങ്ങളിൽ പാടത്ത് ജോലിക്ക്‌വരുന്ന ഭവാനി ചേച്ചിയുടെ ഏറ്റവും ഇളയ മകൻ കൊച്ചുണ്ണിയെയും കൂട്ടി ഈ അമ്പലത്തിന്റെ മുറ്റംവരെ പോകുമായിരുന്നു. കൂടുതൽ അകത്തേക്ക്‌ കടന്നുചെല്ലാൻ ആ കാലത്ത്‌ എനിയ്ക്ക്‌ ഭയമുണ്ടായിരുന്നൂ. പഞ്ചസാര വിരിച്ചമാതിരിയുള്ള വെള്ളമണലും അമ്പലത്തിന്റെ പരിസരവും കൽവിളക്കുകളിൽ തിരികത്തിക്കുന്ന പൂജാരിയെയും അമ്പലകുളവും ഒക്കെ കാണുന്നത്‌ എനിയ്ക്ക്‌ വലിയ സന്തോഷമായിരുന്നു. അധികം വൈകാതെ അവിടെ നിന്നുംമടങ്ങുന്ന ഞാൻ വീട്ടിലെത്തിഒരുകുളി കഴിയുമ്പോഴെക്കും നേരംഇരുട്ടിതുടങ്ങും. സന്ധ്യാസമയത്ത്‌ വീടിന്റെ കിഴക്ക്‌ വശത്തുള്ള കൊന്നത്തെങ്ങിൽ, കൂട് കൂട്ടിയിരിയ്ക്കുന്ന മൈനകളുടെ കലപിലാശബ്ദം ഏകദേശം രാത്രി 8 മണിവരെതുടരും.ഈ സമയത്ത്‌എന്റെവീട്ടിലും സന്ധ്യാ പ്രാർത്ഥന  നടക്കും.രാവിലെ 5 മണിയോടുകൂടി പ്രാർത്ഥിയ്ക്കാൻ അമ്മ വിളിച്ചുണർത്തുമ്പോൾ ആ മൈനകളുടെ ശബ്ദം വീണ്ടുംകേൾക്കാം. മനുഷ്യനെക്കാളും നേരത്തെഉണർന്ന് എഴുന്നേറ്റ്‌അവറ്റകൾ അവരുടെ സ്യഷ്ടാവിനെ  സ്തുതിയ്ക്കുന്ന ശബ്ദമായിരിയ്ക്കാം അത്‌.ഇന്ന്‌ ആ തെങ്ങോകിളികളുടെ  കലപിലാശബ്ദമോ ഞങ്ങളുടെ പറമ്പിൽ ഇല്ല. വെളുപ്പിനെയുള്ള ഞ്ഞങ്ങളുടെ പ്രാർത്ഥനയും കുറച്ചുനാൾ മുമ്പ്‌ തന്നെ നിലച്ചിരുന്നു. സ്കൂൾഅവധി ദിവസങ്ങളിൽ ഞ്ഞങ്ങളുടെ വയലിൽ പണി ചെയ്യുന്നവർക്ക് കഞ്ഞികൊണ്ടുപോയി കൊടുക്കുവാൻഞ്ഞാനും സഹായിയ്ക്കും. കഞ്ഞിയുംകപ്പയും മീൻ കറിയുംആയിരുന്നു മിക്ക ദിവസങ്ങളിലുംഅവർക്ക്കൊടുത്തിരുന്നത്‌. അവർക്ക്‌ വിളമ്പി കൊടുക്കുവാൻ അമ്മയും വരുമായിരുന്നു. വയലിന്റെ സമീപമുള്ള പറമ്പിൽ എല്ലാവരും കയറിയിരുന്നുള്ള കഞ്ഞികുടിയും, അപ്പൊഴത്തെ സൊറ പറച്ചിലുംഞ്ഞാനും കേട്ട്‌ നിൽക്കുമായിരുന്നു. ആ കാലത്തെ നല്ലവരായ ഞ്ഞങ്ങളുടെമിക്ക ജോലിക്കാരും കാലയവനികക്കുള്ളിൽ മറയപ്പെട്ടു.

ചിങ്ങമാസത്തിലേ കൊയ്ത്തിന്‌ ശേഷംഅടുത്ത ക്യഷിയ്ക്കായി വയൽ ഒരുക്കുന്നത്‌ വളരെ ആയാസകരമായ ഒരുകാര്യമായിരുന്നു. ചക്രംവച്ച്‌ വെള്ളം ചവുട്ടി വറ്റിയ്ക്കുന്ന ജോലി തലേദിവസം രാത്രിതന്നെ തുടങ്ങിയിരിയ്ക്കും. നേരം പുലരുമ്പോഴെക്കും കാളയെ കൊണ്ടുവന്ന് ഉഴലത്തക്കതുപോലെ വയലിലെവെള്ളം ചവുട്ടി വറ്റിച്ചിരിയ്ക്കും. വെള്ളം വറ്റിയ വയലിൽ ഒരു ചെറിയ കുടവുമായി മീൻ പെറുക്കാൻ ഇറങ്ങുന്ന ജോലിക്കാരുടെ മക്കൾ. അതിൽരാജനും, രാജേദ്രനും, വേണുവും, കൊച്ചുണ്ണിയും ഒക്കെയായിരുന്നു പ്രധാനികൾ.നീർക്കൊലിയെ കാണുമ്പോൾ കരയിലേക്ക് ചാടികയറുന്ന അണ്ണൻമാരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. 8 മണി ആകുമ്പോഴെക്കും ഞാർ നടാനായി പെണ്ണുങ്ങൾ എത്തും. ഞാർ നടുന്ന സമയത്ത് പെണ്ണുങ്ങൾ പാടുന്ന നാടൻ പാട്ടുകൾ പിൽകാലത്ത് ഞ്ഞങ്ങളുടെ വയലുകളിൽ മുഴങ്ങിയിട്ടില്ല.

മേടമാസത്തിലെ പത്താമുദയം മുതൽ  ഞ്ഞങ്ങളുടെ     വയലുകളിൽ അടുത്ത ക്യഷിയിറക്കാൻ തുടങ്ങും. ഒരു വേനൽ മഴയ്ക്ക്ശേഷം ഉഴന്ന നിലത്തിൽ വിത്ത്‌ ഇടുകയാന്  ചെയ്യുന്നത്‌. ഈ കാലത്ത്‌വേനൽ അവധിയായതിനാൽ ഞാനും വയലിൽ മുഴുവൻ സമയവുംചിലവഴിയ്ക്കും. അവർക്ക് കുടിയ്ക്കാനുള്ള വെള്ളവും അതൊടൊപ്പം അൽപം കടൂമാങ്ങയും ഒക്കെ കൊടുക്കുന്നത്‌ എന്റെ ജോലിയായിരുന്നു. വിത്തിട്ടതിനു ശേഷം കലപ്പ പാടുകൾ നികത്തനായി കാളയിൽ ചെരുപ്പും തടിവച്ച് കെട്ടി വലിയ്ക്കും. ഈ തടിയിൽ                   ഞ്ഞാനും കയറിയിരിയ്ക്കും.കാളകൾഎന്നെ വച്ച്‌വലിച്ചു കൊണ്ടുപോകുന്നത്‌ എനിയ്ക്ക്‌ വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. കൊയ്ത്തുംമെതിയും നെല്ല് ഉണക്കലും  കച്ചിതുറുവിടീലും  ഒക്കെ നാട്ടിൽഎല്ലാവർക്കുംവലിയഉത്സാഹമായിരുന്നു. അതുപോലെഎന്റെ നാട്ടിലെ ചെറിയ ചായകടക്കാർക്കും മുറുക്കാൻ കടക്കാർക്കും നല്ല കച്ചവടം കിട്ടിയിരുന്നത്‌ വിളവെടുപ്പ്  കാലത്തായിരുന്നു. എന്റെനാട്ടിലേകർഷകതൊഴിലാളികൾ ഈ സമയങ്ങളിൽതികയാതെ വരുമ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നുംജോലിക്കാർഎത്തുമായിരുന്നു. ഇവർഏകദേശംഒരുമാസക്കാലംഞ്ഞങ്ങളുടെനാട്ടിൽതാമസിച്ച്‌ പണിചെയ്യും. ഇവരുടേതാമസത്തിനായി പറമ്പിൽ താത്ക്കാലിക   കുടിലുകൾ  കെട്ടിയിരുന്നു.ഇങ്ങനെ താമസത്തിനായി       വരുന്നവരിൽ പുരുഷൻമാരും, സ്ത്രീകളും, കുട്ടികളുംഒക്കെ കാണുമായിരുന്നു. വിളവെടുപ്പ്സമയങ്ങളിൽകർഷകതൊഴിലാളിസമരങ്ങളുംഎന്റെ നാട്ടിൽകുറവായിരുന്നില്ല. കാലങ്ങൾകടന്നു പോയി. എന്റെ നാട്ടിലെ നെൽക്യഷിയുംഎള്ള്ക്യഷിയുംഒട്ടുംതന്നെ ഇല്ലാതെയായി. നല്ല വിളവുകൾ തന്നുകൊണ്ടിരുന്ന വയലുകളിൽ നിന്നും    മണ്ണ് എടുത്ത്‌ ആർക്കൊക്കെ വേണ്ടിയോ മണി മാളികകളും തെങ്ങിൻതോപ്പുകളും നിർമ്മിച്ചു. വയലുകളെല്ലാം വൻ ഗർത്തങ്ങളായിമാറിയിരിയ്ക്കുന്നൂഇന്ന്‌. എന്റെ നാടിന്റെകാർഷികസൗന്ദര്യം പാടെ നഷ്ടപ്പെട്ടു. അനേകം വാർക്ക വീടുകൾ ചുറ്റുമതിലോടുകൂടി റേഡിനിരുവശവും നിരന്നു. കാൽ നടക്കാരും സൈക്കിൾ  സവാരിക്കാരും ധാരാളമുണ്ടായിരുന്ന  ഞങ്ങളുടെ        റോഡിൽ കൂടി മോട്ടോർ വാഹനങ്ങൾ ചീറി പായുന്നു. ഞങ്ങൾക്കെല്ലാം അന്നം                   തന്ന വയലുകൾ ആരുംതന്നെ ശ്രദ്ധിക്കാതെ പുല്ലുമൂടി,വെള്ളക്കുഴികളായും ഇഴ ജന്തുക്കളുടേ താവളമായും അവശേഷിയ്ക്കുന്നു.

വയലിന്റെ ഇങ്ങേ കരയിൽനിന്നു കൊണ്ട്‌ വേദനയോടെ ഞാൻ എന്നോട് തന്നെ ചോദിയ്ക്കാറുണ്ട്‌ ഈ നഷ്ടങ്ങൾക്ക് ഒക്കെയും ഞാനും ഒരു കാരണക്കാരൻ അല്ലേ?.............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...