Showing posts with label 32. Show all posts
Showing posts with label 32. Show all posts

21 Feb 2015

ആധുനിക സാങ്കേതിക വിദ്യകളും കർഷക കൂട്ടായ്മകളുടെ സംരംഭകത്വ വളർച്ചയും



ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്

    കഴിഞ്ഞ ലക്കത്തിൽ കേരളത്തിലേയും ഇന്ത്യയിലേയും നാളികേര കൃഷിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു മുഖ്യ വിഷയം. കർഷക കൂട്ടായ്മകൾ ഉൾപ്പെടെ നിരവധി ആളുകൾ. തെങ്ങ്‌ കൃഷിയുടെ ഭാവിയെക്കുറിച്ച്‌ കൂടുതൽ പറയാനും എഴുതാനുമുണ്ട്‌ എന്ന്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ലക്കത്തിലും നാളികേര മേഖലയുടെ ഭാവി എന്ന വിഷയം തുടർ വിഷയമായി വീണ്ടും സ്വീകരിക്കുന്നത്‌. ഇന്ത്യൻ നാളികേര ജേണലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്‌ വായനക്കാരുടെയും ഗുണഭോക്താക്കളുടെയും ആവശ്യം പരിഗണിച്ച്‌ മുൻ വിഷയം തന്നെ തുടർച്ചയായി ചർച്ചചെയ്യുന്ന ജേണൽ പ്രസിദ്ധീകരിക്കേണ്ടി വരുന്നത്‌. ഇതൊരു ശുഭോദർക്കമായ കാര്യമാണ്‌. ഇതിനെ സ്വാഗതം ചെയ്യുകയും ഈ വിഷയത്തെ കുറിച്ച്‌ ആഴത്തിലും വ്യാപ്തിയിലും ചിന്തകളും അന്വേഷണങ്ങളും പങ്കു വെയ്ക്കേണ്ടതുണ്ട്‌ എന്നു മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ തവണ നാളികേര മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രതിപാദനം സ്ഥലപരിമിതി മൂലം അതിൽ ചേർക്കാൻ കഴിയാത്ത ഏതാനും ആശയങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിക്കുന്നു.

    നാളികേര മേഖലയുടെ ഭാവിക്ക്‌ വിത്തുകളുടെയും തൈകളുടെയും ഉദ്പാദനത്തിൽ ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതികവിദ്യകൾ എങ്ങനെ വേഗത്തിൽ പ്രാവർത്തികമാക്കാം എന്ന്‌ അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ട്‌. ഒരു പൂങ്കുല വിരിഞ്ഞ്‌ അതിൽ നിന്ന്‌ തേങ്ങയുണ്ടായി, അത്‌ വിത്തായശേഷം ശേഖരിച്ച്‌, പാകി മുളപ്പിച്ച്‌ കർഷകരുടെ പക്കൽ എത്തുമ്പോൾ 22 മുതൽ 25 വരെ മാസങ്ങളുടെ കാലവിളംബമുണ്ട്‌. അത്യുത്പാദന ശേഷിയുള്ളതും രോഗ,കീട,പ്രതിരോധ ശേഷിയുള്ളതുമായ മാതൃവൃക്ഷത്തിൽ നിന്ന്‌ ഒരു വർഷം ഉൽപാദിപ്പിക്കാവുന്ന നാളികേരത്തിന്റെ എണ്ണം പരിമിതമായതുകൊണ്ട്‌ തന്നെ അതിൽ നിന്ന്‌ ഉത്പാദിപ്പിക്കാവുന്ന തൈകളുടെ എണ്ണവും പരിമിതമാണ്‌. അതിനാൽ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതിനുള്ള ആധുനിക സാങ്കേതിക മാർഗ്ഗങ്ങൾ തെങ്ങുകൃഷിയിലും നമുക്ക്‌ പ്രാവർത്തികമാക്കണം. പറഞ്ഞു വരുന്നത്‌ ടിഷ്യുക്കൾച്ചർ പോലെയുള്ള തീവ്ര പ്രജനന വിദ്യയെക്കുറിച്ചാണ്‌. ഉത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലുള്ള മാതൃവൃക്ഷത്തിന്റെ ദശലക്ഷക്കണക്കിന്‌ തൈകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

‌നാളികേര വികസനബോർഡു തന്നെ മുൻകൈയെടുത്ത്‌ ഐ.സി.എ.ആർ, ബയോടെക്നോളജി ഡിപ്പാർട്ട്‌മന്റ്‌ (BIRAC)തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, ശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ച്‌ അതിവേഗം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു നെറ്റ്‌ വർക്ക്‌ റിസർച്ച്‌ ആരംഭിച്ചിട്ടുണ്ട്‌. ഈ രീതിയിലുടെ ഗുണമേന്മയുള്ള ഇനങ്ങൾ നിർദ്ധാരണം ചെയ്ത്‌ വ്യാപിപ്പിക്കുന്നതിന്‌ അടിയന്തിര ശ്രമങ്ങൾ ഗവേഷണ പദ്ധതികളായി ഏറ്റെടുക്കുക എന്നുള്ളതാണ്‌ നാളികേരത്തിന്റെ ഭാവിക്കു ചെയ്യേണ്ട പ്രധാന കാര്യം. ഇതിൽ നിലവിലുള്ള ശാസ്ത്ര സാങ്കതിക ഗവേഷണ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും ഗവേകരുടെയും സഹായവും സഹകരണവും ആവശ്യമുണ്ട്‌. നിലത്തുനിന്നു തന്നെ കരിക്കും നാളികേരവും ശേഖരിക്കാവുന്നതും നീര ടാപ്പ്‌ ചെയ്യാവുന്നതും ഉത്പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയതുമായ ഇനങ്ങൾ നമുക്ക്‌ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ നിലവിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഈന്തപ്പന, എണ്ണപ്പന, കമുക്‌ എന്നിവയുടെ ടിഷ്യുക്കൾച്ചർ തൈകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ നാളികേരകൃഷിയിലും ഈ സാങ്കേതിക വിദ്യ ഇതുവരെ വികസിപ്പിച്ചെടുക്കാതിരുന്നത്‌. ശക്തമായ പിന്തുണ, ടിഷ്യുക്കൾച്ചർ ഗവേഷണ രംഗത്ത്‌ നാളികേരത്തിന്‌ നൽകാൻ ആരും ഉണ്ടായിരുന്നില്ല. ഗുണമേന്മയുള്ള നടീൽ വസ്തുക്കളെക്കുറിച്ച്‌ കർഷകരുടെ ഭാഗത്തുനിന്നുള്ള ഡിമാന്റും ശക്തമാവേണ്ടതുണ്ട്‌. ഗവണ്‍മന്റുകൾ ഇതിൽ താൽപര്യമെടുക്കണം. ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരും ഇതിന്റെ ആവശ്യകതയും വ്യാവസായിക സാധ്യതയും പഠിക്കണം. ഇന്ത്യയിൽ ഒരു വർഷം ഒരു കോടി തെങ്ങിൻ തൈകളാണ്‌ ആവശ്യമുള്ളത്‌. ഉത്പാദിപ്പിക്കുന്നതോ കേവലം 35 ലക്ഷം. 250 മുതൽ 750 രൂപവരെ വിലയുള്ള ഹൈബ്രിഡ്‌ തെങ്ങിൻ തൈകൾക്കുവേണ്ടി കർഷകൻ ഒരു വർഷം മുമ്പേ പണമടച്ച്‌ കാത്തിരിക്കുന്ന ഈ രാജ്യത്ത്‌, ടിഷ്യുക്കൾച്ചർ തെങ്ങിൻ തൈകൾ മിതമായ വിലയിൽ ഉത്പാദിപ്പിച്ചാൽ കർഷകർക്കു ഗുണകരമാകുമെന്നതു മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങൾക്കുപോലും വ്യാവസായികാടിസ്ഥാനത്തിൽ ഇവിടെ ഇടപെടാൻ കഴിയും എന്നാണ്‌ ഇതിന്റെ സാമ്പത്തിക വശം സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയുടെയും ശ്രദ്ധയും താൽപര്യവും ഈ രംഗത്ത്‌ ഉണ്ടാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

    കർഷക പങ്കാളിത്തത്തോടെയുള്ള ഗവേഷണം എന്നത്‌ നാളികേര മേഖലയിൽ ഇന്നും അന്യമാണ്‌. അടിസ്ഥാനപരമായി, കാർഷിക മേഖലയിലെ ഏത്‌ ഗവേഷണവും കർഷകർക്ക്‌ ഗുണകരമാകുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിളവ്‌, വരുമാനം, ഉത്പാദന ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനുമാകണം. പലപ്പോഴും നാട്ടിൽ നടക്കുന്ന തെങ്ങു ഗവേഷണം കർഷകരിലേക്ക്‌ എത്തുന്നില്ല. ഇതിനു മാറ്റം വരുത്തി, ഗവേഷണത്തിനുള്ള വിഷയങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്നു സ്വീകരിച്ച്‌ അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഗവേഷണങ്ങളിലേക്ക്‌ നമുക്ക്‌ എന്നാണ്‌ പോകാൻ കഴിയുക? കർഷക പങ്കാളിത്ത ഗവേഷണം എന്ന ആവശ്യം എല്ലാ നാളികേര കർഷകരും ശക്തമായി ഉന്നയിക്കണമെന്നും, കർഷകകൂട്ടായ്മകൾ വഴി ഗവണ്‍മന്റുകളെയും സർവകലാശാലകളെയും സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളെയും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പുരോഗമന കർഷകർ തങ്ങളുടേതായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കൃഷിയിടങ്ങളിൽ നടത്താറുണ്ട്‌. അവരുടെ ഇത്തരം നേട്ടങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാറുമുണ്ട്‌. അനുഭവ സമ്പത്തും പ്രായോഗിക വിജ്ഞാനവുമുള്ള ഈ കൃഷിക്കാരുടെ ഗവേഷണരംഗത്തെ വൈദഗ്ദ്ധ്യവും നിരീക്ഷണങ്ങളും സമന്വയിപ്പിക്കുന്ന ഒരു രീതി നമുക്ക്‌ ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടേ? കർഷക പങ്കാളിത്ത ഗവേഷണത്തിലെ രണ്ടാമത്തെ ഭാഗം, പരീക്ഷണ ശാലകളിൽ നിന്ന്‌ ഗവേഷകർ കർഷകരുടെ തോട്ടങ്ങളിലേക്ക്‌ ഇറങ്ങി വന്ന്‌ കർഷകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഗവേഷകരെയും ഗവേഷണത്തെയും ഗവേഷണകേന്ദ്രങ്ങളെയും എത്തിക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? ചെറിയ തോതിലെങ്കിലും ഇതിനുള്ള ശ്രമം നടത്തുന്ന, കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഗവേഷകർ ഉണ്ട്‌ എന്നുള്ളത്‌ അംഗീകരിക്കുന്നു. അവരെ നന്ദിപൂർവ്വം സ്മരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക ഗവേഷണ നയങ്ങളിൽ ഈയൊരു വിഷയം ചർച്ച ചെയ്യാനും അംഗീകരിപ്പാനും നമുക്കു സാധിക്കണം.
    നാളികേര കർഷകരുടെ ഭാവി സുരക്ഷിതമാക്കുന്നതിന്‌ ഉത്പാദക കൂട്ടായ്മകൾ സംരംഭകത്വ മാർഗ്ഗങ്ങളിലേക്ക്‌ അതിവേഗം കടന്നുവരണം. നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സാങ്കേതിക വിദ്യയും അതിനുള്ള പെയിലറ്റ്‌ പ്ലാന്റുകളും ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഉത്പാദക കമ്പനികളെങ്കിലും ധനവിനിയോഗത്തിലും, ബിസിനസ്സ്‌ പ്ലാനുകൾ ഉണ്ടാക്കുന്നതിലും പദ്ധതികൾക്ക്‌ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ നേടിയെടുക്കുന്നതിലും, പദ്ധതികളുടെ നിർവ്വഹണത്തിലും, മേൽനോട്ടത്തിലും കഴിവും പരിജ്ഞാനവുമുള്ള വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്‌. ഞങ്ങൾക്ക്‌ ഇപ്പോൾ പണം കുറവാണ്‌. വരുമാനം കുറവാണ്‌. അതുകൊണ്ട്‌ തത്ക്കാലം കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്നവരെ നിയമിക്കാം എന്നതാണ്‌ ചിന്താഗതി. പക്ഷേ കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക്‌ കുറഞ്ഞ ശമ്പളത്തിൽ തൃപ്തരാവുന്ന ആളുകൾക്ക്‌ കുറഞ്ഞ ദൂരവും കുറഞ്ഞ വേഗവും കുറഞ്ഞ വരുമാനവും നേടിത്തരാനേ കഴിയുകയുള്ളൂ. അതുകൊണ്ട്‌, വായ്പയെടുത്തിട്ടാണെങ്കിലും മികച്ച പ്രോഫഷണലുകളെ നിയമിച്ച്‌ അവരെകൊണ്ട്‌ കൂടുതൽ വേഗത്തിൽ, കൂടുതൽ വരുമാനം സ്വരൂപിച്ച്‌, നിശ്ചിത ശമ്പളവും അതിനു പുറമേ അവർ വഴി ഉണ്ടാകുന്ന വരുമാനത്തിന്‌ ആനുപാതികമായി ഇൻസന്റീവു കൂടി കൊടുക്കുന്ന സംവിധാനത്തിലേക്ക്‌ മാറേണ്ടത്‌ ഉത്പാദക കമ്പനികളുടെയും നാളികേര കർഷകരുടെയും നാളികേര മേഖലയുടെയും ശോഭനമായ ഭാവിക്ക്‌ അത്യാവശ്യമാണ്‌ എന്ന്‌ അടിവരയിട്ടു പറയട്ടെ.
    രാസവസ്തുക്കളും അലോപ്പതി മരുന്നുകളും ഉപയോഗിച്ചുള്ള രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച്‌ മാത്രമേ നമ്മൾ ചിന്തിച്ചിട്ടുള്ളു. എന്നാൽ ഇന്ത്യയുടെ സ്വന്തം ആയുർവേദ-യുനാനി -സിദ്ധ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ കാർഷിക വിളകളുടെ രോഗങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയുമോ? ഒന്നു രണ്ടു സ്ഥലങ്ങളിൽ നിന്നെങ്കിലും, പച്ചമരുന്നുകളും ആയുർവേദ മരുന്നുകളും ഉപയോഗിച്ചുകൊണ്ട്‌ കാറ്റുവീഴ്ചയ്ക്ക്‌ ശമനം കാണാമെന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ ഗവേഷണ കേന്ദ്രങ്ങൾ ഇത്തരം വിഷങ്ങൾ ഏറ്റെടുക്കാൻ മടിക്കുന്നത്‌? തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾക്കും ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങൾക്കും ആയുർവേദത്തിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്ന്‌ അന്വേഷിക്കേണ്ടതല്ലേ? ഉടുമൽപേട്ടയ്ക്കടുത്ത്‌ ദലിയിലെ വിത്തുൽപ്പാദന പ്രദർശന തോട്ടത്തിൽ 2014-15 സാമ്പത്തിക വർഷത്തിൽ നാളികേര വികസന ബോർഡിന്റെ ഒരു 'ഫീൽഡ്‌ റിസർച്ച്‌ സെന്ററും' കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്‌. തീർച്ചയായും ഇത്തരം പഠനങ്ങൾ അവിടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും രോഗ കീട നിയന്ത്രണത്തിനും വ്യത്യസ്തമായ മാർഗ്ഗങ്ങളും ആശയങ്ങളും ഉള്ള കർഷകരും ഗവേഷകരും വിശദാംശങ്ങൾ നാളികേര വികസനബോർഡിനെ അറിയിച്ചാൽ, ഇത്തരം ഗവേഷണങ്ങൾ പങ്കാളിത്ത വ്യവസ്ഥയിൽ ഏറ്റെടുക്കാൻ ബോർഡിന്റെ 'ഫീൽഡ്‌ റിസർച്ച്‌ സെന്റർ' സന്നദ്ധമാണ്‌. സാധാരണ ഗതിയിൽ വിശാലമായ കാമ്പസും കൂറ്റൻ കെട്ടിടങ്ങളും സ്ഥാപിച്ച്‌ ദശലക്ഷങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച്‌ എയർകണ്ടീഷനുകളുടെ ശീതളിമയിൽ നടത്തുന്ന ഗവേഷണത്തിനപ്പുറത്ത്‌, കർഷകരോടൊപ്പം ജോലി ചെയ്യാൻ കഴിയുന്ന ചെറുപ്പക്കാരായ ശാസ്ത്രജ്ഞരെ നാം കണ്ടെത്തണം. കർഷക കൂട്ടായ്മകളോടൊപ്പം കൃഷിയിടങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ ഇത്തരം ഗവേഷകരെയാണ്‌ 'ഫീൽഡ്‌ റിസർച്ച്‌ സെന്ററിൽ' ആവശ്യം. ഭാവിയിൽ ഈ സെന്ററിനെ ദേശീയ-അന്തർദേശീയ തലത്തിൽ ഏറ്റവും മികച്ച നാളികേര ഗവേഷണ കേന്ദ്രമായി വിഭാവനം ചെയ്യണം.
    കാർഷിക മേഖലയിലെ ഗവേഷണങ്ങൾ ഐ.സി.എ.ആർ. കാർഷിക സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വം എന്നു ചിന്തിച്ച്‌ പല അക്കാദമിക്‌ ഗവേഷണ സ്ഥാപനങ്ങളും മാറി നിൽക്കുന്നു. ആഗോളവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്ക്കരണത്തിന്റെയും ഉദാരവത്ക്കരണത്തിന്റെയും കാലഘട്ടത്തിൽ സാങ്കേതിക യോഗ്യതയും, ഗവേഷണ പരിചയമുള്ള ഏതു സ്ഥാപനവും തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറ്റെടുക്കുന്നതിനെ നാളികേര വികസന ബോർഡ്‌ സ്വാഗതം ചെയ്യുന്നു. സ്ഥാപനത്തിന്റെ പാരമ്പര്യത്തിനോ പ്രശസ്തിക്കോ അപ്പുറത്ത്‌ ഉത്തരവാദിത്വ പൂർണ്ണമായ ഗവേഷണങ്ങൾ നടത്താൻ കഴിവും കാര്യപ്രാപ്തിയും താത്പര്യവും ഉള്ള ഗവേഷകരും, അവരെ പ്രോത്സാഹിപ്പിക്കുന്ന മാനേജ്‌മന്റുകളും ഉള്ള സ്ഥാപനങ്ങൾക്ക്‌ നാളികേര ഗവേഷണങ്ങളിൽ പങ്കാളികളാകാൻ നാളികേര വികസന ബോർഡ്‌ അവസരം നൽകുന്നു. ബോർഡിന്റെ ആസ്ഥാനത്തല്ല, കേരളത്തിലെ നാളികേര ഉൽപാദകരുടെ കൂട്ടായ്മകളിൽ ആയിരിക്കും ഇത്തരം ഗവേഷണങ്ങൾ നടക്കേണ്ടത്‌. നടീൽ വസ്തുക്കൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയുടെ മാത്രം ഗവേഷണത്തിലല്ല, പുതിയ നാളികേര ഉൽപ്പന്നങ്ങളും അവയുടെ പുതിയ ഉപയോഗങ്ങളും കണ്ടെത്തുന്നതിനും താത്പര്യമുള്ള ഗവേഷകർക്കും സംരംഭകർക്കും സ്വകാര്യ ഗവേഷണസ്ഥാപനങ്ങൾക്കും അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിടുന്നു.
    തെങ്ങുകൃഷിയുടെ വിവിധ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളേയും ടെക്നീഷ്യന്മാരേയും പരിശീലിപ്പിച്ചെടുക്കുകയും കർഷക കൂട്ടായ്മകളോടൊപ്പം നിലനിർത്തുകയും ചെയ്യുക എന്നതും നാളികേരത്തിന്റെ സുരക്ഷിതമായ ഭാവിക്ക്‌ ആവശ്യമാണ്‌. 35075 പേർ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ അംഗങ്ങളായി കഴിഞ്ഞു. അടിയന്തിരമായി കേരളത്തിൽ മാത്രം 25000 നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്‌. നാളികേര ഉൽപ്പന്നങ്ങളുടെ സംസ്ക്കരണം മൂല്യ വർദ്ധനവ്‌ തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ്‌ കോഴ്സും ഡിപ്ലോമ കോഴ്സും, ഡിഗ്രികോഴ്സും, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ കോഴ്സും, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ കോഴ്സും ആരംഭിക്കുന്നതിന്‌ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി നമുക്ക്‌ എങ്ങനെ കൈകോർക്കാൻ കഴിയും എന്നും നാം ചിന്തിക്കണം.  എല്ലാ ഉൽപാദന കമ്പനികളും ഇതെക്കുറിച്ച്‌ ചിന്തിക്കുകയും ആശയങ്ങൾ പങ്കു വയ്ക്കുകയും ചെയ്യണം. നിരവധി എഞ്ചിനീയറിംഗ്‌ കോളേജുകളിലും മറ്റും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാലഘട്ടത്തിൽ അടുത്ത വിദ്യാഭ്യാസ വർഷമെങ്കിലും കാർഷിക, ഭക്ഷ്യവിഭവ, നാളികേര സംസ്ക്കരണ മേഖലയിലുള്ള ബി-ടെക്‌ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ഒക്കെ ഈ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി നാളികേര ഉൽപാദക കമ്പനികൾ ഈ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ട്‌.

    സുപ്രധാനമായ ഒരു കാര്യമാണ്‌ വിജ്ഞാന വ്യാപനം. ജീവനും ചൈതന്യവും നഷ്ടപ്പെട്ട്‌ കേവലം ആചാരങ്ങളിലും ആർഭാടങ്ങളിലും മാത്രം ഒതുങ്ങുന്ന കാർഷിക വിജ്ഞാനവ്യാപനമാണ്‌ ഇന്നു നടക്കുന്നത്‌. മേളകളും കാർഷികോത്സവങ്ങളും സംഘടിപ്പിക്കുന്നത്‌ വിജ്ഞാന വ്യാപനത്തെ സഹായിക്കില്ല എന്നല്ല മറിച്ച്‌ അതിനപ്പുറത്തേക്ക്‌ തുടർവിജ്ഞാന വ്യാപനം നടത്തുന്നതിന്‌ നിരന്തരമായി  ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്‌ ഒരു സംവിധാനം ഉണ്ടാവേണ്ടതുണ്ട്‌. പുതിയ വിജ്ഞാനവും പുതിയ സാങ്കേതങ്ങളും എങ്ങിനെ കർഷകരിൽ വേഗത്തിൽ എത്തിക്കാൻ കഴിയുമെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനത്തിലൂടെ മാത്രമേ ഇതിനു കഴിയുകയുള്ളൂ എന്ന ധാരണയ്ക്കപ്പുറത്ത്‌, കേരളത്തിൽ രൂപീകൃതമായിരിക്കുന്ന 6000 ഉത്പാദക സംഘങ്ങളുടെയും 311 ഉത്പാദക ഫെഡറേഷനുകളുടെയും, 15 ഉത്പാദക കമ്പനികളുടെയും സംവിധാനങ്ങൾ തെങ്ങുകൃഷി മേഖലയിൽ വിജ്ഞാന വ്യാപനത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു വിജ്ഞാനവ്യാപനവിദഗ്ദ്ധർ ചിന്തിക്കുമെന്ന്‌ പ്രത്യാശിക്കുന്നു. ഇത്തരം മേഖലകളിൽ ആലസ്യം ഉപേക്ഷിച്ച്‌ ആർജ്ജവത്തോടെ പുതിയ കാര്യങ്ങളും, പുതിയ ആശയങ്ങളും, പുതിയ പ്രവർത്തന രീതികളും, അവലംബിച്ചാൽ മാത്രമേ തെങ്ങുകൃഷിയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്‌ ഗവണ്‍മന്റുകളോ സർക്കാർ ഉദ്യോഗസ്ഥരോ മാത്രമാണെന്ന്‌ കരുതുന്നില്ല. ഊർജ്ജസ്വലമായ കർഷകരും കർഷക കൂട്ടായ്മകളും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളെയെല്ലാം മുന്നിൽ നിന്നു ചലിപ്പിക്കുന്ന ശക്തിയായി മാറണം. കർഷകരുടെയും, കർഷക കൂട്ടായ്മകളുടേയും സ്ഥാനം സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പിന്നിലല്ല. മറിച്ച്‌ മുന്നിലാണ്‌ എന്ന്‌ അറിയുകയും മനസ്സിലാക്കുകയും അത്‌ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നതിന്‌ നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം.

18 Dec 2014

അറിയാ വഴികൾ


പീതൻ കെ വയനാട്
--------------------------------
പകൽ ചൂടിൽ പൊള്ളിയോ-
രുടൽ നിനക്കു നീട്ടുമ്പോ-
ളടുക്കള ചൂളയിൽ വെന്ത ഹൃദയം  
നീയെനിക്കു കാഴ്ച വച്ചതു ഞാൻ 
പ്രിയം നുള്ളി ഭക്ഷിക്കെ,
പേരു നാമന്യോന്യം തേനിൽ ചാലിച്ച 
വയമ്പായ് നാവിൽ തൊട്ടു വച്ചേതു 
രസച്ചുഴിയിലകപ്പെട്ടിതോമനേ.....
കരയേറെ ദൂരെയാണപ്പോൾ,വഞ്ചി 
വരുതിയിലല്ലലകൾക്കു മേൽ 
കാറ്റപഹരിച്ചന്യമായൊരു തുരുത്തി-
ന്നോരത്തു നങ്കൂരമിടുവാൻ വിധിക്കുന്നി-
തോർമ്മ തടാകത്തിലിനിയും പച്ചകൾ 
മുളക്കാത്തോരിടമീറൻ പുതക്കുമ്പോ -
ളലിയുന്നൊരു ലവണ ശിലയതിൽ 
ശീലങ്ങൾ മൂർച്ചിച്ചിരുൾ കാട്ടിൽ 
പത്തി വിടർത്താടും സർപ്പം നിന്നെ 
ദംശിക്കെ,നീ വിവശമർദ്ധ ബോധത്തിൽ 
പുലമ്പുന്നതെന്റെ പേരെന്നുന്മാദിയായ് 
ഞാനഹങ്കരിക്കുന്നൂ:പിന്നെ ചന്നം പിന്നം 
രാത്രി മഴയായ് പെയ്തിറങ്ങുന്നൂ,
പേരുകൾ മാഞ്ഞ പേരേടുക-
ളക്കങ്ങളലിഞ്ഞില്ലാതായീടു-
മാവർത്തനങ്ങളടിവരയിട്ട കുറിപ്പു-
കളിലർത്ഥം തെറ്റിയ വാക്കുകൾ,
വർണ്ണങ്ങൾ മാഞ്ഞവ്യക്തമാം ചിത്രങ്ങൾ 
ചിലമ്പിന്നുള്ളിലെ രത്ന കിലുക്കമ്പോൽ
ചിരിയിക്കിളി തോറ്റങ്ങൾ,തോല്ക്കില്ല 
നീയെങ്കിലും തോറ്റെന്ന നാട്യങ്ങൾ,
കാവ്യാനു ഭൂതിയിലിളകിയാടുമുടൽ ഭാഷക-
ളുന്മത്ത  നർത്തനം,നവ്യമാമേടുകൾ 
നര നാരീശ്വര വിസ്മയമുല്പത്തി തന്നഗ്നി 
ഗർഭ വിസ്പോടനം,വിരൽ പൊള്ളി പതിയെ 
മണൽ ചാലിലെഴുത്തുകൾ നിലക്കുന്നു,നീ 
നിദ്രയെ പുൽകുന്നു,ഞാനനാദിയിൽ ശൂന്യ 
നഭസ്സിന്നിരുൾ താഴ്വരകളിൽ തളരും 
പഥികനായ് പഞ്ചേന്ദ്രിയങ്ങളടക്കി 
പതിവു പോൽ,പാതി മെയ്യിൽ നിന്നേറെ 
പണിപ്പെട്ടു ഗാണ്ഡീവം  വലിച്ചിഴക്കുന്നു ,
വഴിയോ വിജനം വില്ലാളി ക്ഷീണിതൻ,
ക്ഷണിക സുഖമെങ്കിലും സുനിദ്രക്കു 
സുഭാഗേ സുരതം കല്പിതം, കാറ്റലക്കുന്നു 
വാതായനങ്ങൾ ക്കപ്പുറമെല്ലാം 
ബാക്കിയുണ്ടെന്നോർമ്മ പെടുത്തുന്നു,
ബധിരനല്ലിപ്പോൾ,മൂകനുമന്ധനുമല്ല ഞാൻ,
പുലരൊളി ജനാലയിളകി
യാട്ടങ്ങൾക്കിടയിലീറനുടുത്തു  നീ-
യിഷ്ട ദേവാർച്ചന കഴിഞ്ഞു കുറിയിട്ടു 
തുളസിക്കതിർ ചൂടിയെന്നത്തെയും
പോലെയൊന്നുമറിയാത്തൊരു 
നൈർമ്മല്യ സ്വത്വം,നിറ ചിരിയോടെ,
നീയെനിക്കിപ്പോഴുമത്ഭുതമോമനേ....
അർക്കനോരോ മണൽ തരിയിലു-
മില തുമ്പിലുമീറൻ തുടിപ്പിലുമേറെ
വെളിച്ചം വിതച്ചാത്മായനം തുടരുക-
യാണെപ്പോഴുമുറങ്ങാതുണരാതെ,
നാം നമ്മുടെ യിഷ്ടഭോഗങ്ങളിലിഷ്ട 
ഭോജ്യങ്ങളിലിത്തിരിപ്പോന്നൊരീ ജന്മ 
ഭാഗ്യങ്ങളിലല്പ മാത്രാഹ്ലാദങ്ങളിൽ,
ആരു നീ-ഞാനുമാരെന്നറിയാത്തൊരീ-
യറിയാ വഴികളിലോമനേയെത്ര ദൂരം,
നമുക്കിടയിലിനി വീണ്ടുമടുത്തറിയാ-
നെത്ര ജന്മ ജന്മാന്തരങ്ങളെന്നോമനേ.....  
-------------------------------------------------------------- 

22 Nov 2014

ക്ലിനിക്കൽ പഠനങ്ങളിലൂടെ നീരയ്ക്ക്‌ വിപണിയിൽ യഥാർത്ഥ സ്ഥാനമുറപ്പിക്കണം: ഡോ. വർഷ


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചെന്നൈ ആസ്ഥാനമായുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസിന്റെ സ്ഥാപക ചെയർപേഴ്സണും ദേശീയ അന്താരാഷ്ട്രതലത്തിൽ ക്ലിനിക്കൽ ന്യൂട്രീഷൻ മേഖലയിൽ പ്രശസ്തയുമായ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്‌ ഡോ. വർഷ, നാളികേര വികസന ബോർഡ്‌ സന്ദർശിയ്ക്കുകയും വിപണിയിൽ ഏറെ സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉൽപന്നങ്ങളായ നീരയിലും നീരയുൽപന്നങ്ങളിലും വെളിച്ചെണ്ണയിലും കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ നടത്തേണ്ട ആവശ്യകത സംബന്ധിച്ച്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സുമായും മറ്റ്‌ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയുണ്ടായി. ന്യൂട്രീഷൻ രംഗത്ത്‌ ട്രേഡ്മാർക്കുള്ള രജിസ്റ്റേർഡ്‌ ഇൻസ്റ്റിറ്റിയൂട്ടായ ചെന്നൈ ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷണൽ ശയൻസസ്‌ ക്ലിനിക്കൽ രംഗത്ത്‌ ഗവേഷണ നിരീക്ഷണങ്ങൾ നടത്തി അനുബന്ധ അറിവുകളും വിവരങ്ങളും വർക്ക്‌ ഷോപ്പുകളും സെമിനാറുകളും വഴി പ്രചരിപ്പിക്കുന്നതിനായി നിലകൊള്ളുന്നു.


അക്കാദമി ഓഫ്‌ ന്യൂട്രീഷൻ ആൻഡ്‌ ഡയറ്ററ്റിക്സ്‌ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ANDF (അമേരിക്കൻ ഡയറ്ററ്റിക്‌ അസ്സോസ്സിയേഷൻ ഫൗണ്ടേഷൻ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നു.) വിംഫീമർ ഗുഗൻഹിം ഫണ്ട്‌ അവാർഡ്‌ (Wimpfheimer-Guggenheim Fund Award)) 2004-ൽ ഡോ. വർഷ കരസ്ഥമാക്കിയിട്ടുണ്ട്‌. അന്താരാഷ്ട്ര തലത്തിൽ ന്യൂട്രീഷൻ രംഗത്തെ വിവരങ്ങൾ കൈമാറുന്നതിൽ കഴിവു തെളിയിച്ചവർക്ക്‌ നൽകുന്ന അവാർഡാണിത്‌. ഇന്ത്യൻ ന്യൂട്രീഷൻ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ ഉരുത്തിരിച്ച്‌ നയരൂപീകരണങ്ങൾ നടത്തിയതിനുമാൺ​‍്‌ ഡോ. വർഷയ്ക്ക്‌ ഈ അവാർഡ്‌ ലഭിച്ചതു.
ഡോ. വർഷയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ്‌ താഴെ പ്രസിദ്ധീകരിക്കുന്നത്‌. വെളിച്ചെണ്ണയിലെ ക്ലിനിക്കൽ പഠനങ്ങളെ സംബന്ധിച്ച്‌ ഡോ. വർഷയുടെ കാഴ്ചപ്പാടുകൾ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്‌.
നാളികേരത്തിന്റെ മൂല്യ വർദ്ധിത വസ്തുക്കളിൽ ഏറ്റവും അമൂല്യ ഉൽപന്നമായി നീര മാറിയിട്ടുണ്ട്‌. തെങ്ങിൽ നിന്നുള്ള പ്രകൃതിദത്ത പാനീയമായ നീരയെ പ്രോത്സാഹിപ്പിയ്ക്കേണ്ട ആവശ്യകത, ഇതേക്കുറിച്ച്‌ ഒന്ന്‌ വിശദീകരിയ്ക്കാമോ?
കുട്ടിക്കാലത്ത്‌ ഗുജറാത്തിൽ നിന്ന്‌ മുംബെ വഴിയുള്ള യാത്രമദ്ധ്യേ, എന്റെ അച്ഛൻ നീര വാങ്ങിത്തരുകയും നീര കുടിച്ചാൽ ലഭിക്കുന്ന പോഷകഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിത്തരുകയും ചെയ്തിരുന്നു. ഗുജറാത്തുകാരനായ അദ്ദേഹത്തിന്‌ നീരയെന്താണെന്ന്‌ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ അക്കാലത്തുതന്നെ എന്റെ അമ്മാവൻ നീര വാങ്ങിത്തരുന്നതിൽ വിമുഖത കാട്ടുകയും നീരയെ കള്ളിനോട്‌ ഉപമിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടുതന്നെ ഞാൻ പറയുകയാണ്‌ സാധാരണ ജനങ്ങൾക്കിടയിൽ നീരയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിൽ നാളികേര ബോർഡ്‌ ഇനിയും മുൻകൈ എടുക്കേണ്ടതുണ്ട്‌.
മദ്യത്തിന്റെ അംശം അൽപം പോലുമില്ലാത്ത പ്രകൃതിദത്ത ആരോഗ്യപാനീയമായ നീര ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ്‌. രക്തത്തിലേയ്ക്ക്‌ ആഗിരണം ചെയ്യുന്ന പഞ്ചസാരയുടെ അളവ്‌ (Glycemic index) 35 മാത്രമായതിനാൽ പ്രമേഹരോഗികൾക്ക്‌ നൽകാവുന്ന അമൂല്യ പോഷക ദാഹശമനിയാണിത്‌. ഒട്ടേറെ ഔഷധഗുണങ്ങളുളള രുചികരവും ആരോഗ്യദായകവുമായ നീരയും നീരയുത്പന്നങ്ങളും പ്രചാരത്തിൽ വരുത്തുന്നതിന്‌ നാളികേര ബോർഡ്‌ മുഖ്യപങ്കു വഹിക്കണം.
തെങ്ങിൻ പൂങ്കുല ചെത്തിയെടുക്കുമ്പോൾ ലഭിക്കുന്ന പ്രകൃതിദത്ത  ഔഷധ പാനീയമാണിതെന്നും കരിമ്പിൻ പഞ്ചസാര ലഭിക്കുന്നതുപോലെ മെക്കാനിക്കൽ ക്രഷിങ്ങിന്‌ വിധേയമാക്കിയല്ല നീരയെടുക്കുന്നതെന്നും കരിമ്പിൻ പഞ്ചസാരയിലുമേറെ ഗുണങ്ങൾ നീര ഷുഗറിനുണ്ടെന്നുമുള്ള വിവരങ്ങൾ ജനങ്ങളിലെത്തണം. തെങ്ങ്‌, സാഗോ, ഈന്തപ്പന തുടങ്ങിയ പനവർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങളുടെ പൂങ്കുല ചെത്തിയെടുക്കുമ്പോൾ നീര ലഭിയ്ക്കും. അന്തരീക്ഷ ഊഷ്മാവിൽ പ്രകൃതിജന്യ പുളിയ്ക്കൽ പ്രക്രിയയ്ക്ക്‌ വിധേയമായാൽ നീര 8% ആൽക്കഹോൾ അടങ്ങിയ കള്ളായിത്തീരുന്നു. വിവിധ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌  നീര സംസ്ക്കരിച്ച്‌ കേടാകാതെ സൂക്ഷിക്കുന്നതായി അറിയാം.
നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ അമൂല്യമായ നീരയുടെ ഔഷധഗുണങ്ങളെക്കുറിച്ച്‌   പൊതുജനങ്ങളെ ഇനിയുമേറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നീരയുടെ പോഷകഘടനയെക്കുറിച്ച്‌ കൃത്യമായ അവബോധമുണ്ടാക്കണം. ഇവിടെയാണ്‌ ക്ലിനിക്കൽ പഠനങ്ങളുടെ പ്രസക്തി. കള്ളിൽ നിന്ന്‌ വിഭിന്നമായി നീരയിൽ അൽപം പോലും മദ്യാംശമില്ലെന്ന്‌ പ്രചരിപ്പിക്കണം.
പ്രാക്ടീസ്‌ ചെയ്യുന്ന ന്യൂട്രീഷണിസ്റ്റ്‌ എന്ന നിലയ്ക്ക്‌ നീര, നീര ഉൽപന്നങ്ങൾ എന്നിവയുടെ വിപണി വർദ്ധിപ്പിക്കുന്നതിനേക്കുറിച്
ച്‌ ഏതു വിധത്തിൽ മുന്നേറണമെന്നാണ്‌ അഭിപ്രായം?
നീരയുത്പാദനവും വിപണനവും അതാത്‌ സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രക്രിയയാണ്‌. വ്യക്തികൾക്ക്‌ ധാരാളം പരിമിതികളുണ്ട്‌. സി.എഫ്‌.ടി.ആർ.ഐ മൈസൂർ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷൻ, ഹൈദ്രാബാദ്‌ തുടങ്ങിയവർക്ക്‌ ഏകീകൃതവും വൈദഗ്ദ്ധ്യമേറിയതുമായ അഭിപ്രായങ്ങൾ നൽകാൻ കഴിയും. ബോർഡിന്റെ നിലവിലുള്ള സംവിധാനങ്ങളോടൊപ്പം ഓരോ സംസ്ഥാനങ്ങളിലേയും നീരയുത്പാദകരെ ശാക്തീകരിച്ച്‌ ഭാരതമൊട്ടാകെ നീരയും നീരയുത്പന്നങ്ങളും വിപണനം നടത്താനുള്ള സാധ്യതകളൊരുക്കണം.
ന്മ      ഗുജറാത്തിൽ ഫെഡറേഷൻ ഓഫ്‌ ഗുജറാത്ത്‌ നീര തടപദാർത്ഥ്‌ ഗ്രാമോദ്യോഗ്‌ സംഘത്തിന്റെ (Federation of  Gujarat Neera & Tadpadarth Gramodyog Sangh) ആഭിമുഖ്യത്തിൽ നീര ഉത്പാദനം പ്രോത്സാഹിപ്പിക്കണം.
ന്മ     മഹാരാഷ്ട്രയിലും ഗുജറാത്തിലും നീര വിക്രി കേന്ദ്രങ്ങൾ വഴി നീര ലഭ്യമാക്കിയിരുന്നു. നീര പാം പ്രോഡക്ട്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റി റയിൽവേ സ്റ്റേഷനുകളിലും മറ്റു നീര വിൽപന പ്രോത്സാഹിപ്പിക്കുന്നതിന്‌ ഗ്രീൻ കിയോസ്ക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ വിൽപ്പന കേന്ദ്രങ്ങൾ സിറ്റിയുടെ പുറത്ത്‌ ഹൈവേകളിലും എക്സ്പ്രസ്സ്‌ വേകളിലും മാത്രമായി ഇപ്പോൾ ചുരുങ്ങിയിരിക്കുന്നു. ഇതു സിറ്റികളിലേക്കും വ്യാപിപ്പിക്കണം.
ന്മ     ആന്ധ്രാപ്രദേശിൽ ഗൗഡ വിഭാഗക്കാരും തമിഴ്‌നാട്ടിൽ നാടാർ വിഭാഗക്കാരും നീരയെടുത്ത്‌ ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ കമ്മീഷന്റെ സഹായത്തോടെ വിറ്റിരുന്നു. ഇവർക്ക്‌ സംസ്ഥാനസർക്കാർ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പ്രോത്സാഹിപ്പിയ്ക്കേണ്ടതുണ്ട്‌.
ന്മ     കർണ്ണാടകയിൽ എഡിഗ, ബിലാവ വിഭാഗക്കാർ തെങ്ങിൽ നിന്നും നീര ടാപ്പ്‌ ചെയ്തിരുന്നു. ഇവരെ മുമ്പോട്ട്‌ കൊണ്ടുവരേണ്ടതുണ്ട്‌.
ന്മ    ഒറീസ്സയിലെ സംസ്ഥാന പാംഗർ കോ ഓപ്പറേറ്റീവ്‌ ഫെഡറേഷൻ (ടമേലേ ജമഹാഴൗ​‍ൃ ഇ​‍ീ​‍ീ​‍ുലൃമശേ​‍്ല എലറലൃമശ്​‍ി)നീര സംസ്ക്കരണത്തിലും, മൂല്യ വർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിലും സാങ്കേതിക സഹായം നൽകി വരുന്നു.
ഇപ്രകാരം നിലവിലുണ്ടായിരുന്ന നീര യൂണിറ്റുകളെ പ്രോത്സാഹിപ്പിയ്ക്കുകയും ഇവിടെ ലഭിയ്ക്കുന്ന  ഉൽപന്നങ്ങളെക്കുറിച്ച്‌ പ്രചാരണം നടത്തുകയും ചെയ്യണം.
വിപണന തന്ത്രവും ഉൽപന്നങ്ങൾക്ക്‌ യഥാർത്ഥ സ്ഥാനമുറപ്പിക്കലും
കോക്കനട്ട്‌ സിറപ്പ്‌, ഹണി, ക്രിസ്റ്റൽ ഷുഗർ, ജാഗറി തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ നീരയിൽ നിന്നുണ്ടാക്കുന്നതായറിയാം. കൂടാതെ സ്നാക്ക്‌ ഐറ്റമായ നീര ബിസ്ക്കറ്റും നീരയുൾപ്പെട്ട ചേരുവകളുടെ പ്രത്യേകതയാൽ കുക്കീസും സാധാരണ ബിസ്ക്കറ്റുകളിൽ നിന്ന്‌ ഭിന്നമായി പോഷകഗുണത്തിലും മികച്ചു നിൽക്കുന്നതിനാൽ വിപണിയിൽ വൻ സാധ്യതകളാണുള്ളത്‌.
    ആരോഗ്യ പാനീയമായ നീരയെ ബിവറേജസിന്റെ ഗണത്തിൽപ്പെടുത്തി ചായ, കാപ്പി, ഫ്രൂട്ട്‌ ജൂസ്‌ തുടങ്ങിയവ പോലെയുള്ള ദൈനംദിന പാനീയത്തിനു പകരമായി ഉപയോഗിയ്ക്കാനുള്ള സാധ്യതയൊരുക്കണം.
പ്രകൃതിദത്ത നീരയുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും അനുയോജ്യമല്ലാത്ത ഉപഭോക്തൃ ഗുണങ്ങളുണ്ടെങ്കിൽ അത്‌ കൂടി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ പേരയ്ക്ക, ഗ്രീൻ ആപ്പിൾ, ലിച്ചി തുടങ്ങിയ രുചികളിലുള്ള നീര നാളികേര ബോർഡ്‌ പരീക്ഷണ വിധേയമാക്കിയിട്ടുണ്ട്‌. യഥാർത്ഥത്തിൽ ഇത്‌ ഫ്രൂട്ട്‌ പൾപ്പാണോ ഫ്ലേവറാണോ എന്ന്‌ കൃത്യമായി ലേബലിൽ വ്യക്തമാക്കേണ്ടതുണ്ട്‌. ഫ്രൂട്ട്‌ പൾപ്പാണെങ്കിൽ തനതു ഫ്രൂട്ടിന്റെയും നീരയുടെയും ഗുണങ്ങൾ വ്യക്തമാക്കണം. കൃത്രിമ ഫ്ലേവർ ആണെങ്കിൽ യഥാർത്ഥ നീരയുടെ ഗുണങ്ങൾ എടുത്തു കാണിയ്ക്കണം. രശ്നയും മറ്റും ഈ വിപണന തന്ത്രം ഉപയോഗിച്ചാണ്‌ വിജയം കൈവരിച്ചതു.
ജൈവപാനീയമായ നീരയെ ചായ, കാപ്പി മറ്റ്‌ എയറേറ്റഡ്‌ (മലൃമലേറ) ഡ്രിങ്ക്സ്‌ എന്നിവയ്ക്ക്‌ പകരമായി ഉപയോഗിക്കാം. അനാലിസിസിൽ ഓരോ ഡ്രിങ്കിലും നിശ്ചിത തോതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ അളവ്‌ കൃത്യമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന്‌ എത്രമാത്രം കലോറി ചായ, കാപ്പി, നീര തുടങ്ങിയ പാനീയങ്ങളിൽ നിന്നു ലഭിച്ചുവേന്ന താരതമ്യ പഠനമുണ്ടാവണം. പഞ്ചസാരയുടെ അളവ്‌ താരതമ്യം ചെയ്യണം. ഓരോ പാനീയവും കഴിച്ചതിലൂടെ രേഖപ്പെടുത്തിയ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ രേഖപ്പെടുത്തേണ്ടതുണ്ട്‌.
നീരയുടെ ഏറ്റവും മുന്തിയ ഗുണങ്ങളിലൊന്ന്‌ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ 35 എന്നതാണ്‌. ഇത്‌ പ്രമേഹ രോഗികൾക്കൊരു വരമാകും. ലോകാരോഗ്യമേഖലയിലെ വൻ വിജയവും. ഇത്തരം അനാലിസിസുകളാവണം വിപണന തന്ത്രത്തിലുപയോഗിക്കേണ്ടത്‌. ഇത്‌ നീര - നീരയുത്പന്നങ്ങളെ ദേശീയ, അന്താരാഷ്ട്ര വിപണിയിൽ കൃത്യമായ സ്ഥാനമുറപ്പിക്കാൻ സഹായിക്കും.
കരിമ്പിൽ നിന്നു ലഭിക്കുന്നതും നീരയിൽ നിന്ന്‌ ലഭിക്കുന്നതുമായ പഞ്ചസാരയും ശർക്കരയും തമ്മിൽ ഘടനാപരമായ വ്യത്യാസമാണുള്ളത്‌. നീരയിൽ നിന്നും ലഭ്യമായ പഞ്ചസാരയുടെയും ശർക്കരയുടെയും ഗുണങ്ങൾ ഇവിടെ ഉയർത്തിക്കാട്ടണം. ഇത്തരം ഘടനാപരമായും പോഷകപരവുമായുള്ള വ്യത്യാസങ്ങൾ ഉപഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കണം.
നീരയിൽ നിന്നുണ്ടാക്കുന്ന ചോക്കളേറ്റും ബിസ്ക്കറ്റും പ്രമേഹരോഗികൾക്ക്‌ എത്രത്തോളം ഉപയോഗിക്കാം, കുറഞ്ഞ ഗ്ലൈസിമിക്‌ ഇൻഡക്സ്‌ ഉള്ള നീര ഷുഗർ ഉപയോഗിച്ചാൽ കരിമ്പിൻ പഞ്ചസാര ഉപയോഗിക്കുന്നതിലൂടെ പ്രമേഹരോഗികൾക്കുണ്ടാകുന്ന പരിണത ഫലങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാം.  മെച്ചപ്പെട്ട പായ്ക്കേജിംഗിലൂടെയും ഗുണമേന്മയിലൂടെയും ഫിലിപ്പൈൻസ്‌, തായ്‌ലണ്ട്‌, ഇൻഡോനേഷ്യ തുടങ്ങിയ അയൽരാജ്യങ്ങളുടെ നീരയും നീരയുത്പന്നങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇൻഡ്യയിലുൽപാദിപ്പിയ്ക്കുന്ന നീര ആഗോള വിപണിയിൽ സ്ഥാനമുറപ്പിയ്ക്കാനുള്ള വിപണന തന്ത്രങ്ങളാണ്‌ ആവിഷ്ക്കരിക്കേണ്ടത്‌. ഇതിനു ഉപോദ്ബലകമായ ഗവേഷണ - ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നതിനുള്ള ഉചിത സമയമാണിത്‌.

19 Oct 2014

ക്യാൻസറിനെ പ്രതിരോധിക്കാൻ നാളികേരവും വെളിച്ചെണ്ണയും


ഡോ.നെവിൻ കെ. ജി.

സ്കൂൾ ഓഫ്‌ ബയോശയൻസ്‌, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം

മനുഷ്യശരീരത്തിൽ പഥ്യാഹാരപരമായ പോളിഫിനോളുകൾ അനുഷ്ഠിക്കുന്ന സേവനം  സംബന്ധിച്ച ഗവേഷണങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. ആഹാരത്തിലെ ഏറ്റവും സമൃദ്ധമായ ആന്റി ഓക്സിഡന്റ്‌ ശേഖരമാണ്‌ പോളിഫിനോളുകൾ. വിവിധ തരം അർബുദങ്ങളെയും കാർഡിയോവാസ്കുലർ രോഗങ്ങളെയും തടയുന്നതിന്‌ പോളിഫിനോളുകൾ നിർണ്ണായക പങ്കുവഹിക്കുന്നു എന്ന്‌ വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. പൊതുവിലുളള പോളിഫിനോളുകളുടെ ആന്റി ഓക്സിഡന്റ്‌ സവിശേഷതകൾ വ്യാപകമായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌ എങ്കിലും സസ്യജന്യ പോളിഫിനോളുകളുടെ പ്രവർത്തനരീതി ഓക്സിഡേറ്റീവ്‌ സ്ട്രെസ്‌ ക്രമീകരണത്തിനുമപ്പുറമാണ്‌ എന്നു വ്യക്തമാക്കിയിട്ടുണ്ട്‌.
ആന്റി ഓക്സിഡന്റ്‌ സവിശേഷതകൾക്കുമപ്പുറം പോളിഫിനോളുകളുടെ പ്രധാനപ്പെട്ട പല ജീവശാസ്ത്രപ്രവർത്തനങ്ങളും നാം വളരെക്കുറച്ചു മാത്രമേ മനസ്സിലാക്കിയിട്ടുളളൂ. പോളിഫിനോൾ ഉപഭോഗവും ആരോഗ്യവും തമ്മിലുളള നേർ ബന്ധം സ്ഥാപിക്കാൻ തെളിവുകൾക്കായി പല പരീക്ഷണ ശാലകളിലും ഇന്ന്‌ പഠനങ്ങൾ നടക്കുന്നുണ്ട്‌. പോളിഫിനോളിന്റെ നിലവിലുളള സങ്കീർണ്ണ മിശ്രിതത്തിൽ നിന്ന്‌ പോളിഫിനോളിന്റെ വ്യക്തിഗത ഘടകം വേർതിരിച്ചറിയുന്നതിന്‌ ഇത്‌ നമ്മെ സഹായിക്കും. പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതിന്‌ ഇത്‌ വലിയ സഹായകമായിരിക്കും. ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ നമ്മുടെ നിത്യാഹാരത്തിൽ ഈ ഘടകങ്ങളുടെ വിതരണവും അതിന്റെ സ്വഭാവവും നിശ്ചയിക്കേണ്ടത്‌ ആവശ്യമാകുന്നു. ഈ അറിവാണ്‌ പോളിഫിനോളിന്റെ അളവും രോഗസാധ്യതയും തമ്മിലുളള ബന്ധത്തെ നിശ്ചയിക്കുന്നത്‌.
നാളികേരവും അതിന്റെ ഉൽപ്പന്നങ്ങളും, പ്രത്യേകിച്ച്‌ വെളിച്ചെണ്ണ നൂറ്റാണ്ടുകളായി മലയാളികളുടെ ഭക്ഷണത്തിന്റെ  ഭാഗമാണ്‌. വെളിച്ചെണ്ണയിലെ കൊഴുപ്പ്‌ കുറേനാൾ വിവാദവിഷയമാവുകയും ചെയ്തു. നാളികേര കാമ്പിലുളള ലഘുഘടകങ്ങൾ സംബന്ധിച്ച്‌ വളരെ കുറച്ച്‌ ശാസ്ത്രീയ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുളളൂ. വെർജിൻ കോക്കനട്ട്‌ ഓയിലിൽ പോളിഫിനോൾ നല്ല അളവിൽ ഉളളതായി മുൻ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌. നാളികേര കാമ്പ്‌ സമഗ്രമായി പഠനവിധേയമാക്കിയാൽ മാത്രമേ അതിലുളള ലഘുഘടകങ്ങളിലെ ക്യാൻസർ രോഗത്തിന്‌ ഫലപ്രദജമായ പോളിഫിനോൾ റിച്ച്‌ എക്സ്ട്രാക്റ്റ്‌ (പി.പി.ആർ) വിലയിരുത്താൻ സാധിക്കുകയുളളൂ.
പോളിഫിനോൾ റിച്ച്‌ എക്സ്ട്രാക്റ്റ്‌ വേർതിരിക്കൽ
പശ്ചിമതീര നെടിയ ഇനം തെങ്ങുകളിലെ നാളികേരകാമ്പിൽ നിന്ന്‌ 100% മെഥനോൾ ഉളള സമ്പുഷ്ട പോളിഫിനോൾ സോക്സ്‌ ഹെറ്റ്‌ എന്ന ഉപകരണത്തിന്റെ സഹായത്തോടെ വേർതിരിച്ച്‌ എടുക്കാൻ സാധിച്ചു (ചിത്രം 1 ).
ചിത്രം 1  നാളികേരത്തിൽ നിന്നും പോളിഫിനോൾ റിച്ച്‌ എക്സ്ട്രാക്റ്റ്‌ വേർതിരിക്കൽ
ഫൈറ്റോ കെമിക്കൽ അപഗ്രഥനം
സസ്യശാസ്ത്രപരമായി സജീവമായ ഫിനോളിക്‌ ഘടകങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കാൻ സമ്പുഷ്ട പോളിഫിനോൾ പരിശോധന നടത്തി.  (ചിത്രം 2)
അൾട്രാവയലറ്റ്‌ അപഗ്രഥനം
ഷിമാഡ്സു യു വി വിസിബിൾ സ്പെക്ട്രോഫോട്ടോമീറ്റർ ഉപയോഗിച്ച്‌ മെഥനോൾ തോത്‌ അളന്നു രേഖപ്പെടുത്തി. അത്‌ 209 നും 579 നും മധ്യത്തിലുളള വിവിധ മാനങ്ങൾ അടയാളപ്പെടുത്തി. 215,230,279 nm ൽ കിട്ടിയ മാനങ്ങൾ പോളിഫിനോളിക്‌ കോമ്പൗണ്ട്സിന്റെയും ഫ്ലെവനോയിഡ്സ്ന്റെയും സാന്നിദ്ധ്യം കാണിച്ചു. എഫ്‌ ടി ഐ ആർ അപഗ്രഥനത്തിൽനിന്നും ഹൈഡ്രോക്സിൽ ഗ്രൂപ്പിനു (3334 & 3300 cm1) തത്തുല്യമായ മാനങ്ങൾ രേഖപ്പെടുത്തി. ഇത്‌ പോളിഫിനോളിക്‌ സംയുക്തത്തിന്റെ സാന്നിദ്ധ്യത്തെയാണ്‌ രേഖപ്പെടുത്തുന്നത്‌. (2945 & 2833 രാ1 - സി.എച്ച്‌ സ്ട്രെച്ചിങ്ങ്‌ 1448cm1-സി.എച്ച്‌ ബെൻഡിങ്ങ്‌ ആൻഡ്‌ അറ്റ്‌ 1641 cm1) ഫോർ സി സി ഗ്രൂപ്പ്‌). (ചിത്രം 3)
എച്ച്‌ പി എൽ സി അപഗ്രഥനം
ഉഡ്ഡിൻ ലമേഹ.2014 ൽ പറഞ്ഞിരിക്കുന്നതിൽ നിന്നും ചെറിയ മാറ്റങ്ങളോടുകൂടിയാണ്‌ പി പി ആറിലുളള ഫിനോളിക്‌ മിശ്രിതത്തിന്റെ അളവ്‌ കണ്ടുപിടിച്ചതു. ഇ18 രീഹൗ​‍ാ​‍ി ഉപയോഗിച്ചാണ്‌ പി പി ആറിന്റെ ഫിനോളിക്‌ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്‌. അസറ്റിക്‌ ആസിഡ്‌ ഉപയോഗിച്ചാണ്‌ മൊബെയിൽ ഫെയിസിലെ ലായകത്തിന്റെ pH3 ആക്കിയത്‌. അതിനെയാണ്‌ ലായകം എ ആയി എടുത്തിരിക്കുന്നത്‌. അസിറ്റോനൈട്രൽ, മെഥനോൾ എന്നിവ യഥാക്രമം ലായകം ബി യും സി യും ആയി ഉപയോഗിച്ചിരിക്കുന്നു. താഴെപ്പറയുന്ന ഗ്രെഡിയന്റ്‌ ഇലൂഷൻ പ്രക്രിയ വഴിയാണ്‌ സിസ്റ്റം പ്രവർത്തിപ്പിച്ചതു. 0 മിനിട്ട്‌ 5%, എ 955%, ബി ( 10 മിനിട്ട്‌) 10%, എ 80% ബി 10% സി (20 മിനിട്ട്‌) 20% എ 60% ബി 20% സി (30 മിനിട്ട്‌), 100% എ കോളത്തിന്റെ സന്തുലിതാവസ്ഥയ്ക്കുവേണ്ടി 5 മിനിട്ട്‌ പോസ്റ്റ്‌ റൺ ചെയ്തു. പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ പ്യൂർ സ്റ്റാൻഡേർഡ്സ്‌ ആണ്‌ ഉപയോഗിച്ചതു. ഫല പരിശോധന, ചിത്രം 4-ൽ കൊടുത്തിട്ടുണ്ട്‌.
എച്ച്‌ പി എൽ സി വഴി ചെയ്ത ഫിനോളിക്‌ രൂപരേഖയിൽ കുറേ അപഗ്രഥിക്കാനാവാത്ത മാനങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും സിറിഞ്ചിക്‌ ആസിഡ്‌, (RT4.703), കഫീക്ക്‌ ആസിഡ്‌  (RT19.131),പ്രോട്ടോകാറ്റക്യൂക്‌ ആസിഡ്‌ (RT27.954),എന്നിവയുടെ സാന്നിദ്ധ്യം പ്യൂർ സ്റ്റാൻഡേർസിൽ ഉപയോഗിച്ച്‌ ഉറപ്പു വരുത്തി.
ഇൻവിട്രോ റാഡിക്കൽ സ്കാവൻജിങ്ങ്‌ അസൈസ്‌ (In vitro radical scavenging assays)
ഡി പി എച്ച്‌ എച്ച്‌, എ ബി ടി എസ്‌, എഫ്‌ ആർ എ പി മുതലായ രീതികൾ ഉപയോഗിച്ച്‌ പി പി ആറിന്റെ ഫ്രീ റാഡിക്കൽ  സ്കാവൻജിങ്ങ്‌ പ്രവർത്തനം മനസ്സിലാക്കിയത്‌. പരിശോധനാ ഫലങ്ങൾ ചിത്രം 5-ൽ രേഖപ്പെടുത്തിയിരിക്കുന്നു ആന്റി ഓക്സിഡന്റിന്റെ പ്രവർത്തനം കണ്ടുപിടിക്കുന്നതിന്‌ ടി പി പി എച്ച്‌ ആണ്‌ കാതലായി ഉപയോഗിക്കുന്ന രീതി. ഹൈഡ്രജൻ ദാനം ചെയ്യുന്ന ആന്റിഓക്സിഡന്റിന്റെ സാന്നിദ്ധ്യത്തിൽ മെത്തണോളിക്‌ ടി പി പി എച്ച്‌ ലായനിയിൽ ഉണ്ടാവുന്ന റിഡക്ഷൻ ആണ്‌ ഇതിന്റെ സാരം.
എ ബി ടി എസ്‌ സ്കാവൻജിങ്ങ്‌ എന്നത്‌ ഇലക്ട്രോണുകളുടെ രാസമാറ്റമാണ്‌. എഫ്‌ ആർ എ പി എന്ന ആന്റിഓക്സിഡന്റ്‌ കപ്പാസിറ്റി അസെക്ക്ട്രോളക്സ്‌ ആണ്‌ സ്റ്റാൻഡേർഡ്‌ ആയി ഉപയോഗിക്കുന്നത്‌. ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൽ, പോഷക അനുബന്ധമായ പോളി ഫിനോൾസ്‌ എന്നിവയുടെ ആന്റിഓക്സിഡന്റ്‌ കപ്പാസിറ്റി എഫ്‌ ആർ എ പി വഴിയാണ്‌ കണ്ടുപുടിക്കുന്നത്‌. ഹൈഡ്രോക്സിൽ ഗ്രൂപ്പിന്റെ എണ്ണവും സ്ഥാനവും പിന്നെ ഏതുതരത്തിലുളള സബ്സ്റ്റിറ്റിയൂട്ട്സ്‌ എന്നതിൽ ബന്ധപ്പെട്ടിരിക്കും ആന്റിഓക്സിഡന്റിന്റെ പ്രവർത്തനം. ഫിനോളിക്‌ പദാർത്ഥങ്ങളും റിഡോക്സ്‌ ഗുണവിശേഷങ്ങൾ കൊണ്ടാണ്‌ അതിന്‌ ആന്റിഓക്സിഡന്റ്‌ പ്രവർത്തനം ഉളളത്‌. പി പി ആറ്‌ ( ടി പി പി എച്ച്‌ റാഡിക്കലുമായി)  പ്രവർത്തിച്ച്‌ ഒരു ഹൈഡ്രോക്സിൽ ഗ്രൂപ്പ്‌ ദാനംചെയ്ത്‌ ടി പി പി എച്ച്‌ റാഡിക്കലിലെ മഞ്ഞനിറത്തിലുളള ടൈഫിനെയിൽ പിക്രൽ ഹൈഡ്രസിൻ ആക്കി മാറ്റുന്നു. LD50 മൂല്യം 5.1ug/ml ആണ്‌. മുൻപഠനങ്ങളിൽ നിന്നും കഫീക്ക്‌ ആസിഡ്‌, സിറിഞ്ചിക്‌ ആസിഡ്‌, പ്രോട്ടോകാറ്റക്യൂക്‌ ആസിഡ്‌ എന്നിവയ്ക്ക്‌ ടി പി പി എച്ച്‌ റാഡിക്കലിനെ സ്കാവഞ്ഞ്‌ ചെയ്യാനുളള സാരമായ കഴിവ്‌ ഉണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.
ഇൻവിട്രോ ലിപ്ഡ്‌ പെറോക്സിഡേഷൻ (invitro lipid peroxidation)
ഇൻവിട്രോ ലിപ്ഡ്‌ പെറോക്സിഡേഷനിൽ ടിബിഎആർ അസ്‌യേ ആൺ​‍്‌ ഉപയോഗിക്കുന്നത്‌. ഇതിൽ നിന്നും മനസ്സിലാക്കുന്നത്‌ ഉൽപാദിപ്പിക്കപ്പെടുന്ന ലിപ്ഡ്‌ പെറോക്സൈഡ്‌ പിപിആർനു എത്രമാത്രം പ്രതിരോധിക്കാനാവും എന്നതാണ്‌. പരിശോധനാഫലങ്ങൾ ചിത്രം 6 രേഖപ്പെടുത്തിയിരിക്കുന്നു.
സൈറ്റോറ്റോസ്സിറ്റി (cytotoxicity)
പിപിആറിന്റെ കാൻസർ പ്രതിരോധശേഷി നിർണ്ണയിക്കുന്നതിനായി മനുഷ്യശരീരത്തിൽ അർബുദം ബാധിച്ച വൻകുടലിലെ കോശങ്ങളെ നാഷണൽ സെന്റർ ഫോർ സെൽ ശയൻസ്‌ (എൻസിസിഎസ്‌) നിന്നും ശേഖരിച്ചു.സൾഫോറോഡോമിൻ ബി അസ്‌യേൽ നിന്നും അതിസൂക്ഷ്മ നിരീക്ഷണത്തിൽ നിന്നും പിപിആറിനുഎച്ച്‌ ടി 29 കോശങ്ങളെ നശിപ്പിക്കാൻ ഉതകുന്നവയാണ്‌ എന്ന്‌ കണ്ടെത്തി. പിപിആറിനെ കോശങ്ങളിലേക്ക്‌ ഇടകലർത്തിയപ്പോൾ പിപിആറിന്റെ പ്രവർത്തനം മൂലം കോശങ്ങളെ വിഘടിച്ചു. ഇതിൽ നിന്നും ആ കോശങ്ങൾ പൂർണ്ണമായി നശിച്ചു എന്നു മനസ്സിലാക്കി.
ഉപസംഗ്രഹം
നാളികേരത്തിൽ നിന്നും വേർതിരിച്ചെടുത്ത്‌ പിപിആറിൽ ഫീനോളിക്‌ ആസിഡിന്റെ പല രൂപങ്ങളായ സിറിൻജിക്‌ ആസിഡ്‌, കഫിക്‌ ആസിഡ്‌ & പ്രോട്ടോകേറ്റ്യുക്‌ ആസിഡ്‌ എന്നിവ കണ്ടെത്തി. നാളികേരത്തിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകത്തെ ഡിപിപിഎച്ച്‌, എബിറ്റിസ്‌, എഫ്‌ ആർഎപി എന്നീ പരിശോധനകൾക്ക്‌ വിധേയമാക്കുകയും അവയ്ക്ക്‌ റാഡിക്കൽ സ്കാവജിംഗ്‌ ഇഫക്റ്റ്‌ ഉണ്ടെന്ന്‌ കണ്ടെത്തുകയും ചെയ്തു. പിപിആറും അതിന്റെ ജൈവശാസ്ത്രപരമായി സജീവമായ ഫോളിഫിനോളിക്‌ ഘടകങ്ങളും പോഷകാഹാര പഠനമേഖലകളിൽ വളരെ ഉപയോഗപ്രദമാണ്‌ എന്ന്‌ പ്രസ്തുത കണ്ടെത്തലുകൾ തെളിയിക്കുന്നു. ഈ മേഖലകളിലുള്ള കൂടുതൽ കണ്ടെത്തലുകൾക്കായി പിപിആറിനു ഓക്സിഡേറ്റീവ്‌ സ്ട്രസ്സ്‌ ന്‌ എതിരെയുള്ള പ്രവർത്തനം ഇൻവിവോ (in vivo) വഴിയായി കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

19 Sept 2014

malayalasameeksha sept 15-octo 15/2014

ഉള്ളടക്കം


ലേഖനം
വാങ്മുഖം
എം.തോമസ്മാത്യു

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍
രാം മോഹൻ പാലിയത്ത്
 സാങ്കേതികതയിൽ ബന്ധങ്ങൾ കുരുങ്ങുമ്പോൾ….
സലോമി ജോൺ വൽസൻ
കുടുംബക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ടവർ
കാവിൽരാജ്‌

പനാമാ കനാൽ, ഒരെഞ്ചിനീയറിംഗ് അത്ഭുതം
സുനിൽ എം എസ്
ശുഭ്രദീപ് ചക്രവര്‍ത്തി എന്ന വഴിക്കണ്ണടഞ്ഞു
ഫൈസൽ ബാവ
ജലഛായയുടെ സൗന്ദര്യം
കാവിൽരാജ്‌
നാളികേര   കൃഷി
പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക
ടി. കെ. ജോസ്‌  ഐ എ എസ്‌

കൊക്കോടെക്‌ - രാജ്യാന്തര കേരമാമാങ്കം
ഡോ. രമണി ഗോപാലകൃഷ്ണൻ

അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം
ആർ. ഹേലി

നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം
മനു പ്രേം

ഏഷ്യ-പസഫിക്‌ നാളികേര സമൂഹ രാജ്യങ്ങൾ
സി.ഡി.ബി. ന്യൂസ്‌ ബ്യൂറോ, കൊച്ചി

ഗ്രാമവികസനമേഖലയിൽ പുതിയ ദിശാബോധവുമായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ റൂറൽ ടെക്നോളജി
രൂപക്‌ ജി. മാടശേരി

കവിത
ഓണം
ഫൈസൽബാവ
ഉടലുകളുടെ ഇളകിയാട്ടം.
സലില മുല്ലൻ
ഒരു പൂവു വിടരുന്നു
ഹരിദാസ്‌ വളമംഗലം

ലോഫ്ടിൽ എലികൾ ചിരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
Waif
Salomi John Valsan
റൂമി - സൂഫീജ്ഞാനം
പരിഭാഷ: വി രവികുമാർ 
ഒരു വെള്ളമടിക്കാരന്റെ നൊമ്പരം
ഷാനവാസ്‌ കുലുക്കല്ലൂർ 

അഹംയു സഞ്ചിതിവാസം
ജോയ് ഗുരുവായൂർ
രാക്കിളിപ്പെണ്ണ്‌!
റോയ് കെ ഗോപാൽ
മഞ്ഞു തൂകും കാറ്റേ ..
ഷീലാ വർഗ്ഗീസ്
പെണ്ണായി പിറന്നത്
അനുപമ ആനന്ദ്
ഇടറുന്ന ഊഴങ്ങൾ
മഹർഷി

ബെറ്റർ ഹാഫ്
ഷിനു വി

വിശപ്പ്
പീതൻ കെ വയനാട്

കഥ
ഹൃദയപൂർവ്വം... നന്ദി...
ബിനോജ്‌ കാലായിൽ

കളിപ്പാട്ടത്തിലെ വിഷം
മോഹൻ ചെറായി

21 Aug 2014

ഓണം..പൊന്നോണം..

 അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 ഫോണ്‍- 9846703746




സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍

നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,

സ്മരണീയ സുകൃതമലയാളപൊന്നോണമേ,

അമൃതേകിടാനരികിലണയുന്ന പുണ്യമേ

മഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-

ക്കതിരറ്റയാനന്ദമേകുമീ വേളയില്‍

പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-

ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍

വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍

സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍

നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു

ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.

രമ്യഭാവങ്ങളാലരുണനീ, പടവുകള്‍

നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,

ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍

കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍

ലതികകള്‍തോറുംനിറയുന്ന പുഞ്ചിരി

ചെഞ്ചുണ്ടിലേയ്‌ക്കു പകര്‍ത്തുന്നമാതിരി

തളിരിളംകൈകളാലരുമതന്‍ ചൊടികളി-

ലതിലോലസ്മേരമൊന്നെഴുതുന്നു കൈരളി

ശ്രുതിമധുരമായ്‌പ്പാടിടുന്നാത്മനിര്‍വൃതി

ശ്രീലകമായിതെന്‍ മാതൃമനോഗതി

ശ്രാവണമാസമേ, നിന്‍ഹൃദ്യപൂവിളി

ശ്രവണസുഖമേകിടുന്നേറെയി;ന്നെന്‍സ്‌തുതി.

വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍

പുലരിക്കു പുതുവര്‍ണ്ണമേകുമീയവനിയില്‍

പിടിതരാതകലേയ്ക്കുപോയയുത്സാഹമെന്‍

കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍

നിസ്‌തുലസ്നേഹം പരക്കുമീവേളയില്‍

സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍

വിസ്‌തൃതഭൂവിതിലില്ലസ്‌തയമൊ-

ന്നെന്നുണര്‍ത്തീടുന്നതിമോദരാവുകള്‍

ബന്ധംപുതുക്കിനീങ്ങുന്നു; പരസ്‌പരം

കയ്‌പ്പുനീരേകിയിരുന്ന മനസ്സുകള്‍

കന്മഷമാകെയകറ്റി, നവോന്മേഷ-

നിമിഷങ്ങളേകുന്നു-പൊന്നോണനാളുകള്‍.

(..................2)



 -2-

ഹരിതമീ മലയാളഭൂമിതന്‍ നല്‌പ്പുതു-

വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം

തുളസികളെന്നാര്‍ദ്രചിന്തപോല്‍ സന്തതം

പ്രാര്‍ത്ഥനാനിരതമാക്കീടുന്നു സന്ധ്യകള്‍

അര്‍പ്പിപ്പു കൈരളീദേവിതന്‍മുമ്പിലായ്

നാളീകേരങ്ങളീ കല്‌പവൃക്ഷങ്ങളും

കളിചിരി,കുസൃതിക,ളതിമോദപുലരൊളി-

യെങ്ങുംപരക്കുകയാണെന്നുലകിതില്‍

ഈഹര്‍ഷമീവര്‍ഷമിതുപോലെതുടരുകി-

ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍

സ്‌തുത്യര്‍ഹസേവകരാകനാം; നന്മതന്‍

നിത്യവസന്തംവരുത്തുവാനവനിയില്‍.

25 Feb 2014

നാലുകെട്ടിലൊരു നക്ഷത്രം കാത്തിരിക്കുന്നു

ശ്രീപാർവ്വതി

നാലുകെട്ടിന്‍റെ മട്ടുപ്പാവില്‍ അവള്‍ കാത്തിരിക്കുന്നത് കാണുന്നുണ്ടോ? അവള്‍ക്കും അവനുമിടയില്‍ വര്‍ഷങ്ങള്‍ തീര്‍ത്ത വിടവ് ശരീരങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ലേ അല്ലെങ്കിലും. ഒരു താലി കഴുത്തിലണിഞ്ഞില്ലെങ്കിലും അവനു വേണ്ടി കാത്തിരിക്കാന്‍ അവള്‍ക്കേ അര്‍ഹതയുള്ളൂ, കാരണം അവള്‍ക്കു വേണ്ടിയാണല്ലോ അവന്‍ തടവറയുടെ ഇരുട്ടില്‍ വര്‍ഷങ്ങള്‍ എണ്ണിതീര്‍ക്കുന്നത്. അഞ്ജലിയുടെ നാട്ടില്‍ ഗോപി കാലു കുത്തുമ്പോള്‍ മൂന്നു പെണ്‍കുട്ടികളുമായി ആശ്രയമില്ലാതെ മുത്തശ്ശി ഇടയ്ക്കെങ്കിലും വിതുമ്പാറുണ്ടായിരുന്നു. ശബ്ദത്തെ ഉള്ളിലെ ചെപ്പില്‍ അടച്ചു വച്ച മൂത്ത പെണ്‍കുട്ടിയുടെ വിവാഹമോഹങ്ങള്‍ക്ക് അവള്‍ സ്വയം എന്നേ മറയിട്ടിരുന്നു. പക്ഷേ ഗോപി അവിടേയ്ക്കു വന്നത് ഊമപ്പെണ്ണിനും കൂടിയായിരുന്നല്ലോ. അവന്‍റെ സുഹൃത്തിന്, അഞ്ജലിയുടെ ചേച്ചിയെ ഇഷ്ടമാണെന്നു പറയുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ അഞ്ജലിയിലേയ്ക്കുള്ള ദൂരമാണ്, ഗോപിയില്‍ നിന്ന് കുറഞ്ഞത്.

"രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി 
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി 
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍ 
നവമി നിലാവേ നീ വിരിഞ്ഞു 
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ..."
ഇരുള്‍ വീണ്, മൂടി കിടന്ന ഒരു നാലു കെട്ടിനെ വര്‍ണ മനോഹരമാക്കിയത് ആ മൌനത്തെ പ്രണയിക്കുന്ന പെണ്‍കുട്ടിയായിരുന്നു, അതുകൊണ്ട് തന്നെയല്ലേ അയാള്‍ പാടിയത്,
"പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ 
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ 
നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി 
മംഗല പാലയില്‍ മലര്‍ക്കുടമായ് 
മണിനാഗ കാവിലെ മണ്‍്വിളക്കായ്‌ "

ഒരു കാര്‍ത്തിക രാത്രിയിലാണ്, ഗോപി അവളെ ആദ്യമായി കാണുന്നത്. 
"ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍‌വെയില്‍ 
മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ 
വെള്ളിച്ചാമരം വീശുന്നൂ"
ശങ്കരാഭരണത്തില്‍ അവള്‍ കാര്‍ത്തിക വിളക്കു കൊളുത്തുമ്പോള്‍ തീയാളി കൈപൊള്ളിയത് അവനു തന്നെയായിരുന്നു. ടെലസ്കോപ്പിലൂടെ അവന്‍റെ പ്രണയം പതുക്കെ തളിരിടുമ്പോള്‍ ആദ്യമായി ദീപത്തിനിടയിലൂടെ കണ്ട ആ മുഖം തന്നെയായിരുന്നു ഉടലിലും ഉയിരിലും.

കമല്‍ സംവിധാനം ചെയ്ത "ഈ പുഴയും കടന്ന്" എന്ന സിനിമ ഇറങ്ങുമ്പോള്‍ ദിലീപ്-മഞ്ജുവാരിയരുടെ ജോടി ഏതാണ്ട് ക്ലിക്ക് ആയ സമയമാണ്. ആ ജോടിത്തിളക്കം കൊണ്ടും കൂടിയാകും ആ സിനിമയുടെ വിജയം ഏറിയത്. ഒരു സിനിമയില്‍ അഞ്ചില്‍ കൂടുതല്‍ പാട്ട്, പാട്ടുകള്‍ മുഴുവന്‍ ഹിറ്റ്. ഈ പരിഗണനകളെല്ലാം ഈ ചിത്രം അര്‍ഹിക്കുന്നു. ഈ പാട്ട് നോക്കൂ

"പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു 
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു 
താമര പൂങ്കൊടി തങ്ക ചിലമ്പൊലി 
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ 
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു 
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ..."
രാത്രിയുടെ ഒരു പ്രണയയാമത്തില്‍ എവിടെയോ ഇരുന്ന് ഒരു ഗന്ധര്‍വ്വന്‍ പാട്ടുപാടും. അവനെ കേള്‍ക്കുന്ന കന്യക അവനില്‍ അനുരക്തനായി തീരും. പിന്നെ അവനില്‍ നിന്ന് ഒരു അകന്നു പോക്കുണ്ടാകില്ല. ഗോപി അങ്ങനെ പറഞ്ഞിരുന്നെങ്കിലും അഞ്ജലി അത് വിശ്വസിച്ചിരുന്നില്ല, പാതിരാവില്‍ അവന്‍ പാടുന്ന പാട്ട് കേള്‍ക്കുന്നതു വരെ.

"ചന്ദന ജാലകം തുറക്കൂ.. 
നിന്‍, ചെമ്പക പൂമുഖം വിടര്‍ത്തൂ.. 
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ.. ഈ 
നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ.. 
അഴകുഴിയും മിഴികളുമായ് 
കുളിരണിയും മൊഴികളുമായ് 
ഒരു മാത്ര എന്നെയും ക്ഷണിക്കൂ.. 
ഈ രാത്രി ഞാന്‍ മാത്രമായ്‌ 

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു 
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ...

അഞ്ജന കാവിലെ നടയില്‍ ,ഞാന്‍ 
അഷ്ടപദീ ലയം കേട്ടൂ 
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ 
ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു 
പുഴയൊഴുകും വഴിയരികില്‍ 
രാക്കടമ്പിന്‍ പൂമഴയില്‍ 
മുരളികയൂതി ഞാന്‍ നില്‍പ്പൂ 
പ്രിയമോടെ വരുകില്ലയോ 

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു 
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി 
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ 
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു 
പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്നൂ ..."

പിന്നീട് അവന്‍റെ ഓരോ മൂളക്കത്തിനും അവള്‍ കാതോര്‍ത്തുകൊണ്ടേയിരുന്നു. കാറ്റിലൊഴുകി വരുന്ന ഒരു ഗന്ധര്‍വ്വ സംഗീതത്തിനു മാത്രം കാതുകൊടുത്ത് അവള്‍ അവനെ പ്രണയിച്ചു തുടങ്ങി. 

ആ പ്രണയം ഒരു വേദനയായിരുന്നു ഇരുവര്‍ക്കും. അനുരാഗത്തിന്‍റെ ഓരോ സുന്ദര നിമിഷത്തിനുമപ്പുറമിരുന്ന് ഒരു സങ്കടം അവരെ വിഷമിപ്പിച്ചുകൊണ്ടേയിരുന്നു. അഞ്ജലിയ്ക്കോ അവളുടെ ചേച്ചിമാര്‍ക്കോ ഒരിക്കലും ഒരു സഹോദരന്‍റെ സ്നേഹം ലഭിച്ചിട്ടില്ല, അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നിട്ടും. അയാള്‍ അവരെ കാണാന്‍ വരുന്നതു തന്നെ തറവാട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടു പോകാന്‍ വേണ്ടി മാത്രമായിരുന്നല്ലോ. ഒരു ചെകുത്താന്‍ കയറിയ സമയത്തായിരിക്കാം അയാള്‍ക്ക് അഞ്ജലിയുടെ രണ്ടാമത്തെ ചേച്ചിയുടെ വിവാഹത്തിനു വച്ചിരുന്ന സ്വര്‍ണം കൊണ്ടുപോകാന്‍ നോക്കിയതും അത് തിരികെ വാങ്ങാന്‍ ചെന്ന ഗോപി അയാളേ ഒരു നിമിഷത്തില്‍ അവസാനിപ്പിച്ചതും. വിവാഹം മംഗളമായി. പക്ഷേ അഞ്ജലിയും ഗോപിയും ഓരോ നിമിഷവും കരഞ്ഞു കരഞ്ഞു മടുത്തിരുന്നു. ഒരു കൊലപാതകത്തിന്‍റെ അവശേഷിപ്പുകളില്‍ തിരഞ്ഞ് നിയമം കൈവിലങ്ങണിയിക്കുന്ന നിമിഷം ഗോപി എപ്പൊഴേ കണ്ടു തുടങ്ങിയിരുന്നു...

"അന്യമായ്‌ത്തീരാന്‍‌പോണൊരാത്മാവെ സംരക്ഷിക്കാന്‍
പുണ്യമാം ധാന്വന്തരം ചാലിക്കുകയാണോപ്പോള്‍
ചാണക്കല്ലില്‍ ചന്ദനംപോലെ തന്‍റെ
ജീവിതമരച്ചേ തീര്‍ത്ത പാവമാമെന്നോപ്പോള്‍
കാണാമെനിക്കിക്കരിന്തിരിവെളിച്ചത്തിലെല്ലാം
പക്ഷേ, കണ്ടു നില്‍കാന്‍ വയ്യ
കാല്‍ക്കല്‍ ഭൂമി പിളരുന്നൂ"
അവിടെ തുടങ്ങിയതാണ്, അവളുടെ കാത്തിരിപ്പ്.
ആ തറവാടിന്‍റെ മട്ടുപ്പാവില്‍ വെള്ള ചേലയും ചുറ്റി വെളുത്ത മുത്തുമാലയുമണിഞ്ഞ് അവള്‍ അകലേയ്ക്ക് മിഴി നട്ടു, ഇനി ഏതു നിമിഷവും അവന്‍ എത്തിച്ചേരാം. വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയെങ്കിലും അവള്‍ ചിരിക്കട്ടെ, പിന്നെ പാറ്റട്ടെ...
"കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ 
കാര്‍വര്‍ണ്ണന്‍ എന്റെ കാര്‍വര്‍ണ്ണന്‍ 
കാലിയെ മേയ്ച്ചു നടക്കുമ്പോള്‍ 
കാലൊച്ച ഇല്ലാതെ വന്നപ്പോള്‍ 
പാവമീ ഗോപിക പെണ്ണിന്‍ മനസ്സിലെ 
തൂവെണ്ണ കിണ്ണം കാണാതായ് 
ആരാനും, എങ്ങാനും കണ്ടാലോ 
കള്ളന്‍ നീ... കാട്ടും മായാജാലം "

21 Jan 2014

സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി


ഒ.എൻ.വി.കുറുപ്പ്‌ 

സാഹിത്യത്തിൽ എന്താണ്‌ ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം എന്ന്‌ ചിലരെങ്കിലും ചോദിക്കാം അല്ലെങ്കിൽ സംശയിക്കാം. ശ്രീനാരായണഗുരു ഭാഷയെ സ്നേഹിച്ച ആളാണ്‌. ശരിയാണ്‌. അദ്ദേഹം ഒരു ഭാഷയെ അല്ല, സംസ്കൃതത്തെയും മലയാളത്തെയും തമിഴിനേയും വളരെയധികം സ്നേഹിച്ച ഒരു യോഗിയായിരുന്നു. ഈ ഭാഷകളിൽ മൂന്നിലും ഗുരുവിന്‌ വളരെയധികം സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ മൂന്ന്‌ ഭാഷകളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യ അവഗാഹം, തന്റെ തന്റെ ആത്മാവിഷ്ക്കാരത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക്‌ ഈ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയവ സ്വന്തം കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിൽ ചിലകൃതികളെങ്കിലും, ഒരു ഉദാഹരണം പറഞ്ഞാൽ 'ദൈവദശകം' തന്നെ എടുക്കാം. എഴുത്തച്ഛനായാലും മേൽപ്പത്തൂരായാലും പൂന്താനമായാലും അവരോടൊപ്പം നിൽക്കുന്ന സാഹിതീയ ഭംഗിയും ദാർശനിക ദീപ്തിയും ഒത്തിണങ്ങിയ കൃതികൾ രചിച്ചിട്ടുള്ള ഒരു വലിയ യോഗിയാണ്‌ ശ്രീനാരായണഗുരു.
ശ്രീനാരായണഗുരുവിനെ നാം എങ്ങനെ കാണുന്നു, വിലയിരുത്തുന്നു?
ഞാൻ കാണുന്നത്‌ ഇന്ത്യയിൽ സ്വാതന്ത്ര്യം കൈമോശം വന്ന 'പാരതന്ത്ര്യം' നിനക്ക്‌ വിധികൾപിതമാണ്‌ തായേ' എന്ന്‌ സ്വാതന്ത്ര്യസ്നേഹിയായ ഒരു കവിയെക്കൊണ്ട്‌ നെഞ്ചുരുകി വിലപിപ്പിക്കത്തക്ക തരത്തിൽ, നാം സ്വാതന്ത്ര്യത്തിന്‌ അർഹത ഇനിയും നേടേണ്ടിയിരിക്കുന്നു എന്നൊരവസ്ഥയിൽ സ്വാതന്ത്ര്യപൂർവ്വമായിരിക്കുന്ന ആവശ്യം ആവശ്യമായ സാമൂഹികമായ ഒരുക്കങ്ങൾ ചെയ്ത ഒരു വലിയ മഹാനായിരുന്നു ശ്രീനാരായണഗുരു. മഹാത്മാഗാന്ധി എന്നു പറയുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറയുമ്പോൾ രണ്ടും നാം ചേർത്തു വായിക്കുന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായി നാം ആദരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ തൊട്ടടുത്ത്‌ ഒരു വ്യക്തിയുടെ പേര്‌ പറയൂ എന്നു പറഞ്ഞാൽ മഹാത്മാഗാന്ധി എന്നു നമ്മൾ പറയും. ആ മഹാത്മാഗാന്ധി വന്നു ശ്രീനാരായണഗുരുവിനെ കണ്ടതുപോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറും വന്നു കണ്ടിട്ടുണ്ട്‌.
ശ്രീനാരായണഗുരു മഹാത്മജിയുടെ മുന്നിൽ ഇരുന്നത്‌ വളരെ ആത്മവിശ്വാസത്തോടും ഉറച്ച നിയുക്തത്താബോധത്തോടും കൂടിയായിരുന്നു. ഗുരുവിന്‌ പൂർണ്ണമായി വിശ്വാസവും ഉണ്ടായിരുന്നു. ഗാന്ധിജി ബ്രിട്ടീഷുകാരിൽ നിന്ന്‌ ഇന്ത്യക്ക്‌ അധികാരം പിടിച്ചു വാങ്ങിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ആളാണ്‌ എന്ന്‌ ആദരവോടു കൂടിയാണ്‌ മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതു. പക്ഷേ ഇതിന്‌ പൂരകവും സഹായകവുമായി മറ്റു ചില നിയോഗങ്ങൾ കൂടിയുണ്ട്‌ എന്ന പൂർണ്ണമായ ബോധ്യമാണ്‌ ശ്രീനാരായണഗുരുവിന്‌ ഉണ്ടായിരുന്നത്‌. ഈ വിപ്ലവത്തിന്റെ പരിവർത്തനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ രഥം ഓടണമെന്നുണ്ടെങ്കിൽ സാമൂഹികമായി, സമൂഹത്തിൽ ചില സമീകരണങ്ങൾ ആവശ്യമാണ്‌. ചിലമാറ്റങ്ങൾ ആവശ്യമാണ്‌. 
പഠിക്കുവാനും പഠിച്ചു വളരുവാനും അകക്കണ്ണു തുറക്കുവാനും ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്‌ അർഹതപ്പെടാൻ തക്കതരത്തിൽ ഒരു തറയൊരുക്കം ഉണ്ടാക്കാനും വേണ്ടി ശ്രമിച്ചു എന്നുള്ളതാണ്‌ ശ്രീനാരായണഗുരുവിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസക്തി. ഗാന്ധിജി വേറൊരു തരത്തിൽ പ്രവർത്തിച്ചു. ശ്രീനാരായണഗുരു ഈ പറഞ്ഞ നിയുക്താബോധത്തോടു കൂടി പ്രവർത്തിച്ചു. ഗാർഹസ്ഥ്യവാദിയായി മാറിയെങ്കിലും കുമാരനാശാൻ ഈ നിയുക്തത്താബോധം അന്ത്യം വരെയും ചെറുകവിതകളിലൂടെ പാലിച്ചു എന്നത്‌ നമുക്ക്‌ കാണുവാൻ കഴിയും.
എന്നും ഒരു സമകാലിക പ്രസക്തിയുള്ളവരാണ്‌ ഗുരുദേവനെപ്പോലുള്ള മഹാന്മാർ എന്നു മനസ്സിലാക്കണം. അതു കണ്ടെത്തുവാൻ നമുക്കു കഴിയണം. ഇല്ലെങ്കിൽ നാം പരാജയപ്പെടുമെന്നർത്ഥം. അങ്ങനെ പരാജയപ്പെടുന്ന ചരിത്രസന്ദർഭങ്ങളിലാണ്‌ പുറമേ നിന്ന്‌ ചിലർ ഇങ്ങോട്ടു കയറി വരുന്നത്‌. അപ്പോഴാണ്‌ ചങ്ങമ്പുഴ പണ്ട്‌ ഒരു നർമ്മത്തോടു കൂടി പാടിയതുപോലെ, 'തെങ്ങുകൾ തലയാട്ടുന്നതു കണ്ടാൽ വലിയ കപ്പലുകളിൽ പോകുന്നവർക്കെല്ലാം ഇങ്ങോട്ടൊന്ന്‌ കേറിയാലോ എന്നു തോന്നും. അവിടെ നിന്നു കൊച്ചി രാജാവിനെ പറ്റി അൽപം മോശമായി പറഞ്ഞാൽ സാമൂതിരിക്കു സന്തോഷം.' എല്ലാവരും കൂടിചേർന്ന്‌, പുറമേ നിന്നു പോയവരെയെല്ലാം തെങ്ങ്‌ കൈകാട്ടി വരൂ, വരൂ എന്ന്‌ വിളിച്ച മാതിരി ഇവിടെ വന്നു കയറിയാൽ നമ്മുടെ സമസ്തവും നമുക്ക്‌ നഷ്ടപ്പെടേണ്ടതായിട്ട്‌ വരും. അതിന്‌ സമ്മതിക്കരുത്‌, അതിന്‌ സമ്മതിക്കുമെങ്കിൽ ഈ തറയൊരുക്കം നടത്തിയ ഗുരുവിന്റെ ആ നിയുക്തത്താബോധം എന്തായിരുന്നു എന്ന്‌ മനസ്സിലാക്കാനാവാതെ വരും.
നമ്മുടെ ഈ രാജ്യത്ത്‌ ശ്രീനാരായണഗുരുവും കുമാരനാശാനും വള്ളത്തോളും ഉള്ളൂരും എല്ലാവരും ഉൾപ്പെട്ട കവികളെല്ലാം ചേർന്ന്‌ നമുക്കുണ്ടാക്കിത്തന്നിട്ടുള്ള ഒരു വലിയ പൈതൃകമുണ്ട്‌. അതു നാം അറിഞ്ഞിരിക്കണം. അതറിയാതെ മുന്നോട്ട്‌ പോയാൽ തീർച്ചയായും വഴി തെറ്റിക്കപ്പെട്ടുവേന്നു വരാം. 
പണ്ട്‌ വൈലോപ്പിള്ളി പറഞ്ഞതു പോലെ നമ്മുടെ കാലിൽ ചെരിപ്പിടുകയല്ലാതെ നാം നടക്കുന്ന വഴി മുഴുവൻ തോലുപാകിയിട്ടു നടക്കാൻ പറ്റുകയില്ല എന്നതുകൊണ്ട്‌ ഇതു ഓരോ എഴുത്തുകാരനും ഓരോ വായനക്കാരനും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. വായനക്കാരൻ, അവന്റെ ഏകാന്തദീപ്തമായ വായനയുടെ മുഹൂർത്തത്തിൽ ഇത്‌ വിലയിരുത്താൻ കഴിയുന്നവനായിരിക്കണം. ശ്രീനാരായണഗുരുവിനെ, ഗുരുവിന്റെ പ്രസക്തിയെ, കുമാരനാശാന്റെ പ്രസക്തിയെ, ഒരു മഹത്തായ വലിയ പ്രസ്ഥാനത്തെ മനസ്സിലാക്കി, പഠിച്ച്‌ ഉൾക്കൊണ്ട്‌ വിലയിരുത്തി, സ്വന്തം സഞ്ചിതസംസ്കാരത്തിൽ സമന്വയിപ്പിക്കാനുള്ള ഒരു സന്ദർഭമാകട്ടെ ശിവഗിരി തീർത്ഥാടനം.

23 Dec 2013

മരുഭൂമിയില്‍ മഴ കലണ്ടര്‍ നോക്കുന്നില്ല


താജുദ്ദീൻ


മീരയുടെ
കണ്ണുകളില്‍
വേനലുദിക്കുമ്പോള്‍
മരുഭൂമിയില്‍ ഇന്നലെ
ഒരു മഴ പെയ്തതായി
ഞാനറിയുന്നു

ആമഴയെ

ഞാന്‍
ഇങ്ങനെ വായിക്കുന്നു:

മരുഭൂമിയിലെ മഴയ്ക്ക്

വാഗ്ദാനങ്ങളില്ല
ബാധ്യതകളില്ല
വഴികളില്ല

അത് വഴിതെറ്റി വരുന്നു

വഴിതെറ്റി പോകുന്നു
മരുഭൂമിയിലെ മഴ
കലണ്ടര്‍ നോക്കുന്നില്ല

മരുഭൂമിയിലെ മഴ

ചിറാപുഞ്ചിയിയിലെ
മഴ പോലെ
അല്ല;
പെയ്യുന്തോറും അത്   
ആരും നനയാത്തിരിക്കുന്നില്ല

മരുഭൂമിയില്‍

മഴ പെയ്താല്‍ മാത്രം മുളക്കുന്ന-
വിത്തുകളുടെ 
കാത്തിരിപ്പില്ല
പ്രാര്‍ത്ഥനയില്ല

മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍

മണല്‍തരികളും
മഴത്തുള്ളികളും
ഒറ്റമരം

മരുഭൂമിയിലെ മഴ

മറ്റൊരു മഴവരെ
തോരുന്നില്ല

മീര ഇപ്പോള്‍

മഴ മരിച്ചുപോയ 
മണ്ണോ പെണ്ണോ അല്ല

അവള്‍ മാത്രമാണ്
മഴ നനയുന്നത്..

24 Nov 2013

പക്ഷികളുടെ ഇഷ്ടം


എം.കെ.ഹരികുമാർ

ഒരുമിച്ച്‌ നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ചില കവികല്‍ പ്രേമിക്കുമ്പോഴും
കാടു കയറും.
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാൂന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേല്‍ക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌


എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌..
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ
എല്ലാറ്റിലും ഞാനിപ്പോള്‍ കാണുന്നു.
പ്രാവുകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും
അര്‍ത്ഥം നിന്റെ മനസ്സിനു
സമാധാനം തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു.
കടുത്ത മനസ്സികമായാ
ഇല്ലായ്മകളില്‍
അവ പാടിയാണൊ
എല്ലാം മറക്കുന്നത്‌.?

23 Oct 2013

മഷിനോട്ടം

ഫൈസൽബാവ

പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി 


പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു.  ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി സോളാർ വരെ (പുറത്താവാതെ കിടക്കുന്നതും ഉടനെ പുറത്താവുന്നതുമായത് വേറെ)ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത്‌ പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക  കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്‌ സോളാർ തട്ടിപ്പ് ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും.
മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ദിവസവും  ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിക്കുന്നു. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍, ടോട്ടൽ ഫോര് യു...   തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നത്തിനു പിന്നാലെ മറ്റു നിരവധി  ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിഎങ്ങുമെത്താതെ നില്ക്കുന്നു. സോളാർ കേസിൽ രാഷ്ട്രീയ നിറം പൂർണ്ണമായും  കലർന്നതിനാൽ ആ കേസ് ഇനി കുറ്റക്കാരെ ആ കേസിൽ കുറ്റക്കാരെ കണ്ടെത്തുമെന്ന പ്രതീക്ഷ വേണ്ട
1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്.
വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു.
മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക്‌ സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു.
അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ ‌യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്.
ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്.


പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് പ്രബുദ്ധരായ  നാം വീണ്‌ പോകുന്നത്?

22 Sept 2013

തെങ്ങു കൃഷി പുനരുദ്ധാരണ പദ്ധതി നാളികേര കർഷകർക്ക്‌ വരദാനം


ബി. ആർ. ബിനീഷ്‌
കൃഷി ആഫീസർ, കുലശേഖരപുരം കൃഷിഭവൻ, കൊല്ലം

കേരളത്തിലെ കാർഷിക വ്യത്തിയുടെ  ചരിത്ര പ്രാധാന്യമുള്ള ഓണാട്ടുകരയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ്‌ കുലശേഖരപുരം. ഒരു കാലത്ത്‌ കുലശേഖരപുരത്തെ ആദിനാട്‌ പ്രദേശത്ത്‌ ഉത്പാദിപ്പിച്ചിരുന്ന നാളികേരം ഗുണമേന്മയ്ക്ക്‌ പ്രസിദ്ധമായിരുന്നു. വലുപ്പത്തിലും എണ്ണയുടെ അംശ
ത്തിലും പേരുകേട്ടത്‌. നാളികേരത്തിന്റെ ആദായത്തിൽ നിന്നു വീട്ടുചിലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉളള വരുമാനം കിട്ടിയിരുന്നു. കേരളത്തിലെ നാളികേര ക്യഷിയുടെ ശാപമായ കാറ്റുവീഴ്ച രോഗവും, ഓലചീയലും, തെങ്ങുകയറ്റ തൊഴിലാളികളുടെ അഭാവ വും നാളികേര കർഷകരെ തെങ്ങുകൃഷിയിൽ നിന്നും പൈന്തിരിപ്പിക്കാനുള്ള കാരണമായി മാറി.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ രോഗം ബാധിച്ച തെങ്ങ്‌ മുറിച്ച്‌ മാറ്റലും പുനരുദ്ധാരണ പദ്ധതിയും നിമിത്തം നാളികേര ക്യഷിയിൽ പച്ചപ്പു കണ്ടുതുടങ്ങി. 2009-10 വർഷത്തിൽ പദ്ധതിയുടെ പെയിലറ്റ്‌ നടത്തിപ്പിനായി കുലശേഖരപുരം പഞ്ചായത്തിലെ 13-​‍ാം വാർഡ്‌ തെരഞ്ഞെടുത്തു. കേരളത്തിലെ ഇടത്‌, വലത്‌ പാർട്ടികളുടെ തുല്യ പങ്കാളിത്തത്തിൽ ഉളള സമിതി കക്ഷി രാഷ്ട്രീയ ഭേദമെന്യേ പദ്ധതി ഏറ്റെടുത്തു. ശ്രീമതി. ജഗദമ്മ ഗോവിന്ദക്കുറുപ്പ്‌ പ്രസിഡന്റായുള്ള പഞ്ചായത്ത്‌ കമ്മിറ്റിയും നാട്ടുകാരും പദ്ധതി നടത്തിപ്പിനായി അണിചേർന്നു. വാർഡിലെ മുഴുവൻ കർഷകരെ സംഘടിപ്പിച്ച്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. വാർഡിനെ മേഖലകളായി തരംതിരിച്ച്‌ ഓരോ മേഖലക്കും 10 പേരടങ്ങുന്ന സമിതി രൂപീകരിച്ചു. സമിതിയുടെ നേത്യത്വത്തിൽ വീടുകൾ കയറി ഇറങ്ങി തെങ്ങുകളുടെ എണ്ണം തിട്ടപ്പെടുത്തി. മുറിച്ചു മാറ്റേണ്ടവ പെയിന്റടിച്ച്‌ രേഖപ്പെടുത്തി. അപേക്ഷയും മറ്റും വീടുകളിൽ നിന്ന്‌ ശേഖരിച്ചു. വാർഡ്‌ കൺവീനറുടെ നേതൃത്വത്തിൽ ശേഖരിച്ച വിവരങ്ങൾ ക്യഷി ഭവനിൽ ക്രോഡീകരിച്ച്‌ ബോർഡിന്‌ സമർപ്പിച്ചു അംഗീകാരം നേടി. ഒരു കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റലും വളം വിതരണവും സമയബന്ധിതമായി നടപ്പിലാക്കി. ആനൂകൂല്യ വിതരണവും വാർഡ്‌ തലത്തിൽ നടന്നു. എല്ലാ അർത്ഥത്തിലും ഒരു കർഷകമിത്ര പരിപാടിയായിട്ടാണ്‌  പദ്ധതി നടപ്പിലാക്കിയത്‌.
കുലശേഖരപുരം പഞ്ചായത്തിലെ 22 വാർഡുകളിലും നാളികേര വികസന ബോർഡിലെ ഉദ്യോഗസ്ഥരുടെയും ക്യഷി വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യവും ഫീൽഡ്‌ തലത്തിലുളള സന്ദർശന പരിപാടികളും പരിശീലനങ്ങളും  എല്ലാ കൂടിയായപ്പോൾ പദ്ധതിക്ക്‌ നൂറുമേനി. അന്ന്‌ ഒരു വാർഡിന്റെ ക്ലസ്റ്റർ കൺവീനറയാറുന്ന  ശ്രീ. പി. എസ്‌. അബ്ദുൽ സലിം കേരളത്തിലെ തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടുകൂടി ജയിച്ചു, മെമ്പറായി. തുടർന്ന്‌ അദ്ദേഹം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായി. ഏറ്റവും സുഗമമായും സമയബന്ധിതമായും പദ്ധതിയുടെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പൂർത്തീകരിച്ചു.  കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ അതായത്‌ 600 ഹെക്ടറിൽ കരനെൽ കൃഷിയും നടപ്പിലാക്കി. മെയ്‌ മാസം മുതൽ ആഗസ്റ്റ്‌ മാസം വരെ നടപ്പാക്കിയ പദ്ധതിയിൽകൂടി നാളികേര ക്യഷി അഭിവ്യദ്ധിപ്പെടുകയും തെങ്ങിനിടയിൽ നെല്ല്‌ വിളയിച്ചതു വഴി നാളികേരത്തിന്റെ ഉത്പാദനം കൂടുകയും ചെയ്തു, ഇത്‌ നാളികേര ക്യഷി മേഖലക്ക്‌ ഒരു തിലകക്കുറിയായി.
കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളിലായി 1108.97 ഹെക്ടർ സ്ഥലത്തെ 11693 കർഷകരുടെ 44429 രോഗം ബാധിച്ച  തെങ്ങുകൾ മുറിച്ചുമാറ്റി. 177435 തെങ്ങുകൾക്ക്‌ വളവും പരിചരണവും നൽകിയപ്പോൾ ഏകദേശം 154.58 ലക്ഷം രൂപ ചിലവായി. കുലശേഖരപുരത്തെ ആദിനാട്‌ തേങ്ങയുടെ പ്രതാപം വീണ്ടെടുക്കാൻ തുടങ്ങി.  പഞ്ചായത്തിലെ മുതിർന്ന കർഷകരായ ശ്രീ. ചന്ദ്രൻപിളള, കണ്ടത്തിൽ ശ്രീ. രാഘവൻപിളള ചാരൂർ, കുളങ്ങരേത്ത്‌ ശ്രീ.സദാനന്ദൻ പിളള ,  ശ്രീ. ദിവാകരൻ, ക്യഷ്ണ നിവാസ്‌, ശ്രീ. പത്മാകരൻ കൈപ്പള്ളിൽ എന്നിങ്ങനെ ഒട്ടേറെ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു, പദ്ധതി കർഷകർക്ക്‌ ഒരു വരദാനമാണ്‌.
ഇതിനു ഉപോത്ബലകമായി കുറച്ച്‌ വസ്തുതകൾ കൂടി ചുവടെ ചേർക്കുന്നു. കേരള സർക്കാരിന്റെ അഭിമാനമായ പച്ചത്തേങ്ങ സംഭരണം 2013 ജനുവരി 1-​‍ാം തീയതി കേരള മുഖ്യമന്ത്രി കുലശേഖരപുരത്ത്‌ ഉദ്ഘാടനം ചെയ്തു, നാളികേര സംഭരണം തുടങ്ങിയപ്പോൾ കുലശേഖരപുരം  ക്യഷിഭവനിൽ 484 കർഷകരിൽ നിന്ന്‌ 4.5 ലക്ഷം കിലോ പച്ചതേങ്ങ സംഭരിച്ചു. ശരാശരി 700 ഗ്രാം തൂക്കം വരുന്ന പൊതിച്ച തേങ്ങ കർഷകർ കിലോയ്ക്ക്‌ 16 രൂപ നിരക്കിൽ ക്യഷിഭവനിൽ സംഭരണത്തിനായി എത്തിച്ചു. ഇതിൽ നിന്ന്‌ തന്നെ നാളികേര ഉത്പാദനം വർദ്ധിച്ചതായി കാണാൻ കഴിഞ്ഞു. ഇപ്പോൾ  കുലശേഖരപുരം ഗ്രാമപഞ്ചായത്തിലുടനീളം  സഞ്ചരിച്ചാൽ തെങ്ങിന്റെ ഓലകളിൽ നല്ല പച്ചപ്പും കാണാൻ കഴിയുന്നു. നാളികേര ക്യഷിയിലെ അനന്ത സാധ്യതകൾ മനസ്സിലാക്കി പഞ്ചായത്തിലെ കർഷകർ ഒരുമിച്ച്‌ ചേർന്ന്‌ 28  സിപിഎസു കളാണ്‌ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. സിപിഎസുകൾ ചേർന്ന്‌ ഫെഡറേഷനുകൾ രൂപികരിച്ച്‌ വൻതോതിൽ നാളികേരം സംസ്ക്കരിക്കാൻ സാധിക്കുന്ന കൊപ്രഡ്രയർ യൂണിറ്റ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌  കർഷകർ.
കുലശേഖരപുരം ക്യഷി ഭവനിലെ വനിത കർഷകർ ചേർന്ന്‌  രൂപികരിച്ച തൊഴിൽ സേന ഇന്ന്‌ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്യഷിഭവൻ സംഭരി
ക്കുന്ന പച്ചതേങ്ങ കൊപ്രയാക്കി കേരഫെഡിന്‌ നൽകുന്ന പ്രക്രിയ നടന്നു വരുന്നു. ഇതു വരെ ഏകദേശം 5 ലക്ഷം കിലോ തേങ്ങ കൊപ്രയാക്കിയ ഇനത്തിൽ 7 ലക്ഷം രൂപ വരെ വരുമാനമായി തൊഴിൽ സേനയിലെ സ്ത്രീകൾക്ക്‌ ലഭിച്ചു.
പച്ചതേങ്ങയിൽ നിന്ന്‌ ലഭിച്ച തേങ്ങവെള്ളം ഉപയോഗിച്ച്‌ നാളികേര ശീതള പാനീയം ഉണ്ടാക്കുവാനും വിനാഗിരി ഉത്പാദിപ്പിക്കാനും പരിശീലനവും അവർക്ക്‌ നൽകി. കൂടുതൽ സംരംഭങ്ങൾക്കും നേട്ടങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട്‌ നാളികേരക്യഷി പനരുജ്ജീവിച്ചിരിക്കുന്നു. പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിന്‌ ചുക്കാൻ പിടിച്ചതിന്‌ ക്യഷി ഓഫിസർ 2009-10 വർഷത്തെ കേരള സർക്കാരിന്റെ കർഷക മിത്ര അവാർഡ്‌, 2009 -10 ലെ നാളികേര വികസന ബോർഡിന്റെ ബെസ്റ്റ്‌ എക്സ്റ്റൻ ഷൻ വർക്കർ അവാർഡ്‌, 2012ലെ ഹൈദ രാബാദ്‌  എക്സ്റ്റൻഷൻ ട്രയിനിംഗ്‌  ഇൻ സ്റ്റിറ്റിയൂട്ടിന്റെ ബെസ്റ്റ്‌ എക്സ്റ്റൻഷൻ പ്രോഫഷണൽ അവാർഡ്‌ എന്നിവയ്ക്ക്‌ അർഹനായി.

24 Aug 2013

ഒച്ച്‌


പ്രമോദ്‌ പുനലൂർ

നേർവരയെന്നുതോന്നും മായയാണിത്‌.
അഴിയാക്കുരുക്കുകൾ ഒന്നൊന്നായി-
നിവർന്നു വരികയാണ്‌
ഭൂപടങ്ങൾക്കു മീതെയാണ്‌ നടത്തം.
വേഗവും കാലവും ഒച്ചയടക്കി ഉൾവലിഞ്ഞതുകൊണ്ടാണ്‌
ചിലർ അങ്ങനെ വിളിച്ചതു
കർമ്മഫലം എന്നെയാണ്‌ ചുമന്നത്‌
ഒരു വൃത്തം വരച്ചു പൂർത്തിയാക്കേണ്ടത്‌
എന്റെ വിധിയല്ല.
കലി അകാലത്തിൽ വന്നെന്റെ മുന്നിൽപ്പെട്ടു
എന്റെ കൊമ്പുകളാണ്‌ കുടക്കല്ലുകളായത്‌
ശിലയലിഞ്ഞാൽ ഞാനാവുകയുമില്ല
വാരിയെടുത്താലും കമ്മ്യൂണിസ്റ്റുപച്ചയുമല്ല
നിഴലിന്റെ പരാതിപോലുള്ള ചില
ശബ്ദങ്ങളെ ചിലപ്പോൾ ഇഷ്ടവുമാണ്‌.

19 Jul 2013

മഷിനോട്ടം

 ഫൈസൽബാവ
ഒരു കുരുവിയുടെ വീഴ്ച

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു. ബർമയിലെ വാസസ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവുസമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു.


അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെന്ങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേർസിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ.ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയിൽ ബർമ്മയിൽ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി.
സാലിം അലിയും ഡില്ലൺ റിപ്ലിയും ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ
 ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാൻ പങ്കു വഹിച്ചിട്ടുണ്ട്.നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം.

സാലിം അലി

പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള(Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി. സാലിം അലി ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം-പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.
ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധനസമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര- പക്ഷിശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു.ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന 'ഫുഡ്‌ ഫോർ പീസ്' എന്ന പദ്ധതിയായിരുന്നു. പക്ഷെ, രാഷ്ട്രീയമായ പിന്തുണക്കുറവുമൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു.1980 കളുടെ അന്ത്യത്തിൽ പക്ഷിവേട്ട കുറച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള B.N.H.S പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.അതെ സമയം, പക്ഷിനിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷിനിരീക്ഷകർക്കായൊരു പത്രിക(A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.[12] ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുനതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്. ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു.


സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.
ഏഷ്യയിലെ ജന്തുശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953), ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958), അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958), ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967), ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി ഫിലിപ്സ്‌ സ്മാരക പതക്കം(1969), ഭാരതീയ പക്ഷിശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം(1970), ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1973), യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973), എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973), വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം(1976), ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978), ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി.വി.രാമൻ പതക്കം(1979), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷിശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം(1981), ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക(1981), ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണ്ണിത്തോളജി(1982), യു.എസ്‌.എ നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌(1983), ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി(സ്വർണ്ണ പതക്കം)(1983). എന്നീ പ്രധാന ബിരുദങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

പക്ഷിശാസ്ത്രപഠനത്തിന്‌ 1976ല്‍ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. The book of Indian Birds (1941), Indian Hill Birds(1949), The Birds of Kuch(1945), The Birds of Kerala, The Birds of Sikkim, Hand book of the birds of India and Pakistan, Common Birds(1967) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി 1987 ജൂലൈ 27നാണ് നമ്മോട് വിട പറഞ്ഞത്



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...