Showing posts with label 48. Show all posts
Showing posts with label 48. Show all posts

24 Aug 2013

എഴുത്തുകാരന്റെ ഡയറി

സി.പി.രാജശേഖരൻ


പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ 

പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.' കഴിഞ്ഞ ദിവസം മിക്ക പത്രങ്ങളിലും വന്ന, എന്നാല്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ടുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാറെടുത്ത് വിനോദയാത്രക്ക് ഇറങ്ങിയതാണ്, ഒരാളുടെ മരണത്തില്‍ കലാശിച്ച അപകടമായി മാറിയത്.

ഇത് ഒറ്റപ്പെട്ട ഒരു വാര്‍ത്തയല്ല. പക്ഷേ, പതിവായി ഇങ്ങനെ പലതും കേള്‍ക്കുന്നതിനാല്‍ ഇതൊന്നും കാര്യമായി എടുക്കാറില്ല എന്നു മാത്രം. രണ്ടാഴ്ച മുമ്പ് ഒരു'ഒന്‍പത് വയസുകാരന്‍ സ്‌കൂട്ടറോടിക്കുന്നു' എന്നുപറഞ്ഞ്, പിതാവിനൊപ്പം അഭിമാനത്തോടെ നില്‍ക്കുന്ന ചിത്ര സഹിതമുള്ള വാര്‍ത്ത കണ്ടു. പിറ്റേന്ന് അതിനെതിരെ കേസെടുക്കുന്നെന്നും വാര്‍ത്ത വന്നു. കാരണം, പതിനെട്ട് വയസാകാതെ ആര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ല. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റകരവുമാണ്.

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ വണ്ടിയോടിച്ച് അപകടം വരുത്തിയാല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാം എന്നൊരു കോടതിവിധി രണ്ടുമാസം മുമ്പ് വന്നു. (വണ്ടിയോടിച്ച് മാത്രമല്ല, ഏത് കുറ്റകൃത്യങ്ങള്‍ക്കും അങ്ങനെ ആകാവുന്നതാണ്). ആതായത്, ഇപ്പോള്‍ തൃശൂരില്‍ അപകടം വരുത്തി ഒരു വിദ്യാര്‍ഥിയെ കൊന്ന കുറ്റത്തിന് അവന്റെ അമ്മയോ അച്ഛനോ ഉത്തരം പറയേണ്ടിവരും എന്നര്‍ഥം.

കുട്ടികള്‍ ചെയ്യുന്ന കുറ്റത്തിന് തന്തമാര്‍ എന്തു പിഴച്ചു എന്നു ചോദിക്കരുത്. ഈയിടെയായി കുട്ടികള്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ, വീട്ടുകാരുടെ ശ്രദ്ധക്കുറവുകൊണ്ടോ പരിശീലന ക്കുറവുകൊണ്ടോ നിയന്ത്രണക്കുറവുകൊണ്ടോ, ദുശ്ശീല ദുര്‍ഭാഷണ കൂട്ടുകെട്ടില്‍ നിന്നോ സംഭവിക്കുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രാവിലെ പത്രം നിവര്‍ത്തിയാല്‍ വാഹനഅപകടങ്ങളില്‍ മരണപ്പെടുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കാണാം. വണ്ടിയെടുക്കുക, കൂട്ടുകാരേം വിളിച്ചു ചുറ്റിക്കറങ്ങുക, എന്നത് മിഡില്‍ ക്ലാസ് ഫാമിലിയില്‍ പോലും കടുത്ത ശീലമായിരിക്കുന്നു. കുട്ടികള്‍ക്ക് കളിയും കൂട്ടും വേണ്ട എന്നു പറയുന്ന ഒരു പിതാവല്ല ഇതെഴുതുന്നത്. അവര്‍ക്കെല്ലാ ആനന്ദവും നല്‍കണം. പക്ഷേ, അത് സുശിക്ഷിതമായ രീതിയിലായിരിക്കണം. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, തോന്നിയ പോലെ ജീവിച്ചിട്ട്, അവസാനം നിയമം നമ്മളെ രക്ഷിക്കുന്നില്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല.

കാറും ബൈക്കും സ്വന്തമായി വീട്ടിലുണ്ടെങ്കില്‍ മക്കള്‍ അതു പഠിക്കാന്‍ കൗതുകം കാണിക്കും. പക്ഷേ ആദ്യം പഠിപ്പിക്കേണ്ടത് ഡ്രൈവിംഗ് അല്ല. റോഡ് നിയമങ്ങള്‍, വണ്ടിയുടെ മെക്കാനിസം, വണ്ടി മെയിന്റൈന്‍ ചെയ്യേണ്ട രീതി, യന്ത്രഭാഗങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും, നമുക്ക് നിയന്ത്രിക്കാവുന്നതും അല്ലാത്തതുമായ ഓട്ടോമേഷന്‍ തത്ത്വങ്ങള്‍. ഇതൊക്കെ ഓരോ കുട്ടിയും വീട്ടില്‍ നിന്നുതന്നെ പഠിക്കണം. അതെങ്ങനെ? പല മാതാപിതാക്കള്‍ക്കും ഇതൊന്നും അറിയില്ല. അവരും റോഡിലൂടെ വണ്ടി യഥേഷ്ടം ഓടിച്ചുകൊണ്ടിരിക്കയാണ്.

വണ്ടി മാത്രമല്ല നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. മൊബൈല്‍ ഫോണ്‍; അതും ലേറ്റസ്റ്റ് സംവിധാനങ്ങളെല്ലാം ഉള്ളത്, എത്രപണം മുടക്കിയും വാങ്ങിക്കൊടുക്കും. അതും വേണ്ടെന്ന് പറയുന്നില്ല. മൊബൈല്‍ ഫോണ്‍ ഇറക്കിയ വിദഗ്ധര്‍പോലും അതിനെ ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയുക. വീട്ടിനു പുറത്തു ജോലിചെയ്യുകയും അതിനിടയില്‍ ജോലി സംബന്ധമായി പല നിര്‍ദ്ദേശങ്ങളും പലര്‍ക്കും കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടിവരുന്നവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ഫോണ്‍.

ഡോക്ടര്‍മാര്‍, പൊലീസുകാര്‍, പത്ര പ്രവര്‍ത്തകര്‍, സദാ യാത്രയിലാകുന്നവരും തിരക്കിട്ട് സ്വന്തം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും. ഇവര്‍ക്കൊന്നും ഓരോ നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി അതത് സ്ഥലങ്ങളിലേക്കോടാന്‍ ആവില്ല. അതുകൊണ്ട് ഉടനുടന്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും കൈമാറേണ്ടവര്‍ക്ക് മൊബൈല്‍ വലിയൊരു സഹായമാണ്.

എന്നുവച്ച് സ്‌കൂളിലും കോളജിലും പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കും പഠനം അവസാനിപ്പിച്ച്, പണിയൊന്നുമില്ലാതെ, നാട്ടിലും വീട്ടിലും ചുറ്റിക്കറങ്ങി നടക്കുന്നവര്‍ക്കും ഈ ഫോണ്‍ കിട്ടിയാല്‍ അത്യാവശ്യങ്ങള്‍ ഒന്നും ഇതുകൊണ്ട് നടത്താന്‍ ഇല്ലാത്തതുകൊണ്ടുതന്നെ, അതുവച്ച് സമയം പോക്കാന്‍ തുടങ്ങും. ഈ സമയംപോക്കു വേലകള്‍ പ്രായത്തിന്റെ കൗതുകത്തിനനുസരിച്ച് മറ്റുപല അനാവശ്യങ്ങളിലേക്കും ഇവരെ കൊണ്ടെത്തിക്കും.

പ്രേമം അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അത് നിര്‍ദ്ദോഷമാണെങ്കില്‍ അവര്‍ പ്രേമിച്ചോട്ടെ എന്നുതന്നെ പറയാം. പക്ഷേ, പല ചതിക്കുഴികളിലും വീഴാനും വീഴ്ത്താനും വേണ്ടാത്ത പല ഇടപാടുകാരുമായും ഇടപെട്ട് അപകടപ്പെടാനും ഇത് ഇടയാക്കുന്നു. ഫോണില്‍ സംസാരിച്ച് നടന്നതുകൊണ്ട് ട്രെയിനിടിച്ചു മരിച്ചു എന്ന വാര്‍ത്ത പല തവണ വന്നു. റോഡിലൂടെ പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച് പോകുന്നത് കാണുന്ന ഏതൊരച്ഛനും വേദന തോന്നിപ്പോകും. അവര്‍ റോഡിനേയും പരിസരം ആകെയും മറന്നാണ് ഫോണിനെ ഉമ്മവച്ചു നടക്കുന്നത്. ഇടുങ്ങിയ റോഡിലൂടെ, ധാരാളം വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പൊയ്‌ക്കൊണ്ടിരിക്കെ ഇങ്ങനെ പരിസരം മറന്ന് പോകുന്ന എത്രയോ പേര്‍ അപകടത്തില്‍ പെട്ടിരിക്കുന്നു.

അപകടം എന്നാല്‍ മരണം കൊണ്ടുവരുന്ന റോഡപകടങ്ങളെകുറിച്ച്മാത്രം, ചുരുക്കി ചിന്തിക്കരുത്. ഒന്നിനേയും വിലയിരുത്തി ചിന്തിച്ചോ, വിശകലനം ചെയ്ത് അടുത്തറിയാതെയോ ആണ് നമ്മുടെ മക്കള്‍ പലതിലും ഇപ്പോള്‍ ഇടപെടുന്നത്. പെട്ടെന്ന് എടുത്തു ചാടുകയും പിന്നീട് അതില്‍നിന്നു കരകയറാനാവാതെ വീട്ടുകാരും നാട്ടുകാരും ദുഃഖിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥ.

അടുത്തിടെ വിവാദമായ, ഇഷ്‌റത് ജഹാന്‍ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രമാണ് ജനം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇവളെങ്ങനെ ആ സംഘത്തില്‍ പെട്ടു എന്നോ തിരുവനന്തപുരത്തെ ഗോപിനാഥ പിള്ളയുടെ മകന്‍ പിള്ള മറ്റൊരു പേര് സ്വീകരിച്ച് ഇത്രയും കാലം എന്തിന് അജ്ഞാതനായി നടന്നു എന്നോ ആരും ചോദിക്കുന്നില്ല. കാതലായ ചോദ്യങ്ങളില്‍ നിന്നും ഉത്തരങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നാം മക്കള്‍ക്ക് നല്ല പാഠമല്ല നല്‍കുന്നത്.

'ഗ്രൂപ് ഡൈനാമിക്‌സ്' എന്ന ഒരു പ്രയോഗം സൈക്കോളജിയിലുണ്ട്. മലയാളത്തില്‍ നാം പറയുന്ന,'സംഘബലം' തന്നെയിത്. സംഘബലം പക്ഷേ, നല്ലതിനും ചീത്തക്കുമാകാം എന്ന് രക്ഷകര്‍ത്താക്കള്‍ അറിയണം. ഒരു ഗ്രൂപ്പില്‍ ചേര്‍ന്ന് കഴിഞ്ഞ കുട്ടി, നാം അറിയുന്ന നമ്മുടെ മകനോ മകളോ അല്ലാതാവുകയും ആ ഗ്രൂപ്പിനെ അനുസരിക്കുന്ന, അന്ധമായി പിന്‍തുടരുന്ന ഒരു സാധാരണ അംഗമായി മാറുകയാണ്. പിന്നെ സംഘനേതാവ് പറയുന്നതാണ് അച്ഛനമ്മമാര്‍ പറയുന്നതിനേക്കാള്‍ വലുത്.

ഈ സംഘ ശാസ്ത്രത്തെയാണ് രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്ത് ജന്മനാല്‍ ശാന്തനായ ഒരുവനെപോലും ക്രൂരനും കൊലപാതകിയുമാക്കി മാറ്റുന്നത്. ഇപ്പോഴവര്‍ ചില നേതാക്കള്‍ക്ക് പണവും അധികാരവും കൊയ്യാനുള്ള വെറും അരിവാളായി പ്രവര്‍ത്തിക്കയാണ് എന്ന സത്യം അറിയുന്നില്ല. സാവകാശം, സ്വന്തമായി അനുഭവിച്ചറിഞ്ഞ്, സംഘം വിട്ടുപോകുമ്പോഴേക്കും അവന്‍ ഒന്നിനും കൊള്ളാത്ത കീടമായി കഴിഞ്ഞിരിക്കും.

കുട്ടികളെ മിതത്വം ശീലിപ്പിക്കണം. അത്യാവശ്യ, ആവശ്യ, അനാവശ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ കുട്ടിക്കാലത്തുതന്നെ അവര്‍ക്ക് ലഭിക്കണം. വീടും വീട്ടുകാരും നാടും നാട്ടുകാരും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും എങ്ങനെയാണ് സ്വാധീനിക്കേണ്ടതെന്നും കുട്ടിക്കാലത്തുതന്നെ അറിയണം. നന്മ തിന്മകളുടെ വകതിരിവു തരുന്ന കഥകളും ഉദാഹരണങ്ങളും പൂര്‍വിക സമ്പത്തായി കൂടെയുള്ളത് കുട്ടികളിലേക്കു പകരണം. കുട്ടികളെക്കുറിച്ചൊരു മുന്‍ കരുതല്‍ പണ്ടെന്ന പോലെ നാം കാണിക്കുന്നില്ല.

സര്‍ക്കാറിനും രാജ്യത്തിനും പൗരന്മാരെ രക്ഷിക്കാന്‍ ചുമതലയുണ്ട്. എന്നാല്‍ നമ്മെ രക്ഷിക്കാന്‍ നമുക്കുതന്നെയല്ലെ ആദ്യം കഴിയുക. നമ്മുടെ ചുമതല 'ഭംഗിയായി നിറവേറ്റിയോ എന്ന് ഓരോ ഘട്ടത്തിലും ചിന്തിക്കുന്നതുകൊണ്ട് കുട്ടികളുടെമേല്‍ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുന്നതുകൊണ്ട് ഗുണം ഏറുകയല്ലേ ഉള്ളൂ?

19 Jul 2013

നീ പണ്ടകശാല ഒരുക്കുന്നത്


                                    
 
                       

ഡോ.കെ.ജി.ബാലകൃഷ്ണൻ

                     എന്റെ മണ്ട ചെണ്ടയാക്കി
നിന്റെ തായമ്പക- 
തക്കട തരികട
ഹീറണ്ട്യം.

ചുടലയാട്ടം- 
മാനം പിളരുമാറ് 
അട്ടഹാസം.

ഇവിടെ
ഈ തുടിയുടെ തേങ്ങൽ;
അവിടവുമിവിടവുമില്ലാ- 
ഗതികിട്ടാപ്രേതത്തിന്റെ
രാപ്പകലലച്ചിൽ.

 അഞ്ചാണ്ട് കൂടുമ്പോൾ
എന്റെ ചൂണ്ടാണിവിരൽത്തുമ്പിൽ
ഒരോർമമക്കുത്ത്.                                                 
(ഇതെന്ത് കൂത്തെന്ന ഉൾവിളി)

2.
ചെങ്കോട്ടയിൽ
മുന്നിറക്കൊടി
നിവർന്നത്- 
കറുപ്പിൽ
വെളുപ്പുണർന്നത് 
ആനന്ദപ്പുലരിയെന്ന്
ഭ്രമിച്ചത്.

3.
ഈ നിമിഷം ചോദിക്കുന്നു:
ഇനിയെന്തുണ്ട് ശേഷിപ്പ്- 
ഇന്നിന്റെ തോൾസഞ്ചിയിൽ-
ഒരു തുള്ളി അലിവ്?
ഒരു തുടി പൊലിവ്?
പണമിട നേര്?
ഒരു നെല്ല്?

4.
വരാറായി കപ്പൽ;
കാപ്പാട് കടപ്പുറം
കോൾമയിർ കൊള്ളുന്നു-  
നീപണ്ടകശാലയൊരുക്കുന്നു.

21 Jun 2013

സഞ്ചാരം

                                             


 സന്തോഷ് പാലാ
mcsanthosh@yahoo.com

നീ നിന്റെ വീട്ടിലേക്കും
ഞാന്‍ എന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിപ്പോകുമ്പോള്‍
നമ്മുടെ ഇടവഴികള്‍ക്കിടയ്ക്ക്
ഒരു കൊച്ചു വീടുണ്ടായിരുന്നു

നീ നിന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ എന്റെ വീട്ടുപടിക്കല്‍ നിന്നും
വണ്ടികേറുമ്പോള്‍
നമ്മുടെ യാത്രകള്‍ക്കിടക്ക്
ഒരു കൊച്ചു കാത്തിരിപ്പുകേന്ദ്രമുണ്ടായിരുന്നു

നീ എന്റെ വീട്ടിലേക്കും
ഞാന്‍ നിന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിച്ചെല്ലുമ്പോള്‍
നമ്മുടെ വീടുകള്‍ക്കുള്ളില്‍
ഒരു കൊച്ചു മുറിയുണ്ടായിരുന്നു

നീ എന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ നിന്റെ വീട്ടു പടിക്കല്‍ നിന്നും
വണ്ടികേറിപ്പോകുമ്പോള്‍
നമ്മുടെ കാത്തിരിപ്പുകള്‍ക്കിടക്ക്
ഒരു കൊച്ചു ജീവിതമുണ്ടായിരുന്നു

നീ നിന്റെ വീടും
ഞാന്‍ എന്റെ വീടും മറന്ന്
ഇപ്പോള്‍ താമസം
നമ്മുടെ സ്വപ്നഗൃഹത്തിലാണ്

നമ്മള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
ഒരു വഴിക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍
നമ്മള്‍ക്കിടയിലുള്ളവരാണ്
ഉറക്കം നഷ്ടപ്പെടുത്തുകയെന്ന്,
വഴിമുടക്കുകയെന്ന്
ഇവിടെയാരോട് പറയും?

നമ്മുടെ ഓര്‍മ്മകള്‍
ഇപ്പോഴും 
ആ പഴയ
ഇടവഴികളിലൂടെയും
കാത്തിരിപ്പുകേന്ദ്രത്തിലൂടെയുമാണ്
ചുറ്റിക്കറങ്ങുന്നതെന്ന്
അവരോട്
പറയാനാവുമോ?

24 May 2013

കണ്ടെത്താനുള്ളത്


സന്തോഷ് പാലാ 
മരിച്ചുപോയവരുടെ
ആത്മാക്കള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത്
വിശ്വാസത്തിന്റെ 
കണ്ണു പോയ മുഖമാണ്

ജീവിച്ചിരിക്കുന്നവരുടെ 
ശരീരങ്ങള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത് 
ആഗ്രഹങ്ങളുടെ
മുഴുക്കാപ്പണിഞ്ഞ മുഖമാണ്

കളിച്ചു നടന്ന 
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത് 
വേണ്ടാതീനങ്ങളുടെ
വെളുക്കെചിരിക്കും മുഖമാണ്

പോര്‍ക്കളത്തില്‍ 
ചിതറി വീണ
ശരീരങ്ങള്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത്
അത്യാര്‍ത്തിയുടെ
അതിവികൃത മുഖമാണ്

കണ്ണൂം കാതും വായും 
നഷ്ടപ്പെട്ട 
ഒരു പ്രതിമയില്‍ നിന്ന്
കണ്ടെടുത്തത് 
കാലം കൊണ്ടുപോയ 
ഒരു കല്‍പ്പണിക്കാരന്റെ
കരിവാളിച്ച മുഖമാണ്

നഷ്ടങ്ങളുടെ 
നടുവിലൊരു 
സ്മാരകം കണ്ടെത്താനുള്ള
തിരക്കിലാണീ യാത്ര.

സമാധാനത്തിന്റെ 
കുറച്ചു പ്രാവുകളുമായി 
അധികാരത്തിന്റെ 
അകത്തളങ്ങളില്‍ നിന്നും 
പതിവുപോലെ 
അവരവിടെയെത്തിയേക്കാം

ഞാന്‍ തോക്ക് 
നിറച്ച് പിടിച്ചിരിക്കുകയാണ്.
കാഞ്ചി 
കൈ വിരലിനോട് 
അരുതേ അരുതേയെന്ന്
പറയുന്നുണ്ടാകുമോ?

27 Apr 2013

The roots that behold




Geetha Munnurcode
The feet trotting
Hurdling
Pushing and chasing
Dreams flying atop,
Inspired,
The godliness in thoughts
Flaming,
Prospering in values,
Aspiring high,
The deepened insight
Injected into
The tunes of life,
Vast greenery
Being spread,
Chopping down
What contaminates
And alkalizing
The blues to ripen
Bearing sweet goodness
Vow now
To spread delight
You carried from
The wisdom
Illuminated in you;
For Sure,
The peaks of glory
Will restrain
Under your feet;
Deep under in you
Is the strength of self
Entangled are
The lively roots
That’ll behold you.

26 Mar 2013

നാളികേരോൽപന്നങ്ങൾ ഹിമവൽഭൂമി കീഴടക്കുന്നു




കുമാരവേൽ എസ്‌., ജി. ആർ. സിംഗ്‌  , ജയകുമാർ എസ്‌
1. ടെക്നിക്കൽ ആഫീസർ, 2. ഡെ. ഡയറക്ടർ, 3. ഫീൽഡ്‌ ആഫീസർ
നാളികേര വികസന ബോർഡ്‌, ഡൽഹി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ നാളികേര വികസന ബോർഡ്‌ രാജ്യത്തെ 63 ജനറം നഗരങ്ങളിൽ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ ജനപ്രിയമാക്കുന്നതിനുള്ള വിപണന തന്ത്രങ്ങൾക്ക്‌ രൂപം കൊടുത്ത്‌ വരികയാണ്‌. പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം, തേങ്ങ ചിപ്സ്‌, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ, തേങ്ങപ്പാൽപ്പൊടി, ബോൾകൊപ്ര, പായ്ക്ക്‌ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ, വിനാഗിരി എന്നീ പത്ത്‌ ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
രാജ്യത്തെ വടക്കൻ മേഖലയിൽ തലസ്ഥാന നഗരികളിൽ എല്ലാത്തരം നൂതന ഉൽപന്നങ്ങൾക്കും അനായാസം വിപണി കണ്ടെത്താനാകും. ഇവിടെ ജനങ്ങൾ പുതുമയുള്ളതും സമയലാഭമുണ്ടാക്കുന്നതും ആരോഗ്യപരമായ മേന്മകളുള്ളതുമായ ഭക്ഷ്യോൽപന്നങ്ങളുടേയും സൗന്ദര്യവർദ്ധക സാമഗ്രികളുടേയും നിരന്തരമായ അന്വേഷണത്തിലാണ്‌. ഇവിടെ വന്നെത്തുന്ന വിനോദസഞ്ചാരികളിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇവയ്ക്ക്‌ പ്രചാരവും ലഭിക്കുന്നു.
ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡെറാഡൂൺ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ്‌. കേന്ദ്ര വിനോദസഞ്ചാര വികസന മന്ത്രാലയം നടത്തിയ ഒരു സ്ഥിതിവിവരക്കണക്കെടുപ്പിൽ ഒരു വർഷം ഒന്നരക്കോടിയിലധികം ജനങ്ങൾ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കിയിരിക്കുന്നു; ഇതിൽ രണ്ട്‌ ലക്ഷത്തോടടുത്ത്‌ വിദേശികളായിരുന്നു. വിദേശ സഞ്ചാരികളിൽ 10 ശതമാനത്തോളം യുഎസ്‌എയിൽ നിന്നും 8 ശതമാനത്തോളം വീതം ബ്രിട്ടനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നുമുള്ളവരായിരുന്നു. സഞ്ചാരികൾ മൊത്തം ചെലവിന്റെ യഥാക്രമം 18.3 ശതമാനവും 6.7 ശതമാനവും ഭക്ഷണ, പാനീയങ്ങൾക്കും സംസ്ക്കരിച്ച ആഹാരത്തിനുമായിരുന്നു ചെലവഴിച്ചതു.
വിവിധ നാളികേരോൽപന്നങ്ങളുടെ ഡിമാന്റും ലഭ്യതയും സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫെബ്രുവരി മാസത്തിൽ ബോർഡ്‌ അനൗപചാരിക സ്ഥിതിവിവരക്കണക്കെടുപ്പ്‌ നടത്തുകയുണ്ടായി. കരിക്ക്‌, നാളികേരം, വെളിച്ചെണ്ണ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, തേങ്ങപ്പാൽ, തേങ്ങപ്പാൽപൊടി, തേങ്ങ ചിപ്സ്‌, കൊപ്ര, തൂൾതേങ്ങ എന്നീ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പഠനം നടത്തിയത്‌.
കരിക്ക്‌
നഗരത്തിലെ ഏക കരിക്ക്‌ മൊത്ത വ്യാപാരി തന്ന വിവരമനുസരിച്ച്‌ കരിക്കിന്റെ വിപണനം നഗരത്തിൽ നന്നായി നടക്കുന്നുണ്ട്‌. വേനൽക്കാലത്ത്‌ ഒരു ട്രക്ക്‌ കരിക്ക്‌ (10 ടൺ) വിൽക്കാൻ സാധിക്കുന്നുണ്ട്‌. കർണ്ണാടകത്തിൽ നിന്നാണ്‌ കരിക്ക്‌ എത്തിക്കുന്നത്‌. കർണ്ണാടകത്തിൽ നിന്ന്‌ കരിക്ക്‌ എത്താൻ ഒരാഴ്ചയോളം സമയമെടുക്കും. കരിക്കിന്റെ വിലയാകട്ടെ സംസ്ഥാന സർക്കാർ ചുമത്തുന്ന 5 ശതമാനം വാറ്റിന്‌ പുറമേ ഒരു ട്രക്കിന്‌ 60,000 മുതൽ 70,000 രൂപ വരെ വരും.
മഴക്കാലത്തും ശൈത്യകാലത്തും കച്ചവടം കുറവാണ്‌. അതിനാൽ ഡൽഹിയിൽ നിന്ന്‌ ചെറിയ തോതിൽ കരിക്ക്‌ കൊണ്ടുവരികയാണ്‌ ചെയ്യുന്നത്‌. സ്വന്തമായി ഡിസൈൻ ചെയ്ത പുഷ്കാർട്ടിൽ നഗരത്തിൽ 10 ഇടങ്ങളിലായി കരിക്കിന്റെ ചില്ലറ വിൽപനയും നടത്തുന്നുണ്ട്‌. കരിക്കിന്റെ ചില്ലറ വിൽപന വില, വലിപ്പവും കാമ്പിന്റെ ലഭ്യതയും അടിസ്ഥാനമാക്കി 35 രൂപ മുതൽ 40 രൂപവരെ വരും. ഹരിദ്വാറിലും മസൂറിയിലുമായി കരിക്ക്‌ വിൽപന കേന്ദ്രങ്ങൾ വേറെയുമുണ്ട്‌. പരേഡ്‌ ഗ്രൗണ്ടിൽ പതിവായി മേളകൾ നടക്കുമ്പോൾ കരിക്കിന്റെ വിൽപന വൻതോതിൽ നടക്കുന്നു.
നാളികേരം
ഡെറാഡൂണിലെ കാർഷികോൽപന്ന മാർക്കറ്റിംഗ്‌ കമ്മിറ്റിയിലെ ചില വ്യാപാരികൾ നാളികേരവ്യാപാരം നടത്തുന്നുണ്ട്‌. കർണ്ണാടകയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ്‌ വ്യാപാരികൾ പതിവായി നാളികേരം വാങ്ങുന്നത്‌. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള ഉത്സവകാലത്താണ്‌ നാളികേര വിൽപന കൂടുതൽ നടക്കുന്നത്‌.  ദീപാവലി ആഘോഷത്തിന്റെ സമയത്ത്‌ ഒക്ടോബറിലും നല്ല വിൽപന നടക്കുന്നു. കഴിഞ്ഞ രണ്ട്‌ വർഷത്തെ നാളികേരത്തിന്റെ വരവും വിലയും പട്ടിക-1 ൽ കൊടുത്തിരിക്കുന്നു.
നാളികേരത്തിന്റെ വിൽപനയിൽ 2011 നേക്കാൾ 45 ശതമാനം വർദ്ധന 2012ൽ ഉണ്ടായി (110 ടൺ). 2012 ഡിസംബറിലാണ്‌ ഏറ്റവും കുറഞ്ഞ വരവ്‌ രേഖപ്പെടുത്തിയത്‌ (6 ടൺ). ഏപ്രിലിൽ ഏറ്റവും കൂടുതലും (21.1 ടൺ). വരവിൽ 2012 ൽ വർദ്ധനയുണ്ടായെങ്കിലും വിലയിൽ മാറ്റമുണ്ടായില്ല. 2012 മേയിൽ മെട്രിക്‌ ടണ്ണിന്‌ 5100 രൂപയുണ്ടായിരുന്നത്‌ ആഗസ്റ്റിൽ 9050 രൂപയായി വർദ്ധിച്ചു.
നാളികേരം വിവിധ ആവശ്യങ്ങൾക്ക്‌ വ്യത്യസ്ത തോതിൽ തൊണ്ടോടുകൂടിയാണ്‌ വിൽപന നടത്തുന്നത്‌. കൂടുതൽ  കാലം സൂക്ഷിച്ച്‌ വെയ്ക്കുന്നതിന്‌ 50 ശതമാനം തൊണ്ടോടുകൂടിയതും പൂജാ കാര്യങ്ങൾക്കായി 10 ശതമാനം തൊണ്ട്‌ നീക്കിയതും 90 ശതമാനം വരെ തൊണ്ടുനീക്കിയതുമായ നാളികേരത്തിനാണ്‌ ഡിമാന്റ്‌. 42 കിഗ്രാം, 52 കി.ഗ്രാം, 60 കി. ഗ്രാം, 75-80 കി. ഗ്രം ചാക്കുകളിലാണ്‌ നാളികേരം പായ്ക്ക്‌ ചെയ്ത്‌ വരുന്നത്‌. ചില്ലറ വിപണിയിൽ നാളികേരത്തിന്റെ വില 15 രൂപ മുതൽ 20 രൂപ വരെയാണ്‌.
കൊപ്രയും തൂൾതേങ്ങയും
ഉണ്ടകൊപ്രയും തൂൾതേങ്ങയും പലചരക്ക്‌ കടകളിൽ വൻതോതിൽ വിൽപന നടത്തുന്നുണ്ട്‌. ഡെറാഡൂണിൽ ഈ ഉൽപന്നങ്ങളുടെ പ്രധാന മൊത്ത വ്യാപാര വിപണി റാം ലീല ബസാർ ആണ്‌. ഇവിടെ ചില വിതരണക്കാർ ഇവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇവരാണ്‌ മൊത്തവ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും ഉൽപന്നങ്ങൾ നൽകുന്നത്‌. ഒരു മാസം ശരാശരി 1000 കിലോഗ്രാമോളം കൊപ്രയുടേയും 1500 കിലോഗ്രാമോളം തൂൾതേങ്ങയുടേയും വിൽപന നടക്കുന്നുണ്ട്‌. ആഘോഷാവസരങ്ങളിൽ ഇതിന്റെ മൂന്ന്‌, നാല്‌ ഇരട്ടി വിൽപനയാണ്‌ നടക്കുക. ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും മൊത്തവ്യാപാരവില കിലോഗ്രാമിന്‌ 75 രൂപ മുതൽ 85 രൂപ വരെയാണ്‌. ചില്ലറ വിൽപന വില കിലോഗ്രാമിന്‌ 85 രൂപ മുതൽ 100 രൂപ വരെയും. മാളുകളിലും ചില്ലറ വിൽപന ശാലകളിലും ഏതെങ്കിലും പ്രത്യേക ബ്രാൻഡിലുള്ള ഉൽപന്നങ്ങളൊന്നും ലഭ്യമല്ല. ഉണ്ടക്കൊപ്രയും തൂൾതേങ്ങയും ആവശ്യമനുസരിച്ചുള്ള തൂക്കത്തിൽ വിൽപന നടത്തുകയാണ്‌ ചെയ്യുന്നത്‌. ഉണ്ടക്കൊപ്ര പ്രസാദ പായ്ക്കറ്റുകളിൽ ഡ്രൈഫ്രൂട്ടായി ഉപയോഗിക്കുന്നു. തൂൾതേങ്ങയുടെ ഉപയോഗം ബേക്കറികളിൽ മധുരപലഹാരങ്ങളും ബിസ്ക്കറ്റുകളും ഉണ്ടാക്കാനാണ്‌. തൂൾതേങ്ങ മൊത്തത്തിൽ വാങ്ങി ചില്ലറ പായ്ക്കറ്റുകളിൽ പായ്ക്ക്‌ ചെയ്ത്‌ വിൽക്കുന്ന കച്ചവടക്കാരുമുണ്ട്‌.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഭക്ഷ്യയെണ്ണ എന്ന നിലയ്ക്ക്‌ ഉപയോഗിക്കുന്നില്ല. തലമുടിയിലും ദേഹത്തും പുരട്ടുന്നതിനായി സൗന്ദര്യവർദ്ധക സാമഗ്രിയെന്ന നിലയ്ക്കാണ്‌ ഉപയോഗം. നിരവധി ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക്‌ നല്ല വിപണിയുണ്ട്‌. ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡിന്റെ എണ്ണ (ഇരുപത്‌ ശതമാനം വെളിച്ചെണ്ണയുടേയും കുരുമുളകിൽ നിന്നുള്ള സുഗന്ധ തൈലത്തിന്റേയും മലങ്കങ്കാണിതൈലത്തിന്റേയും മിശ്രണം)യ്ക്ക്‌ തണുപ്പേറിയ പർവ്വതപ്രദേശങ്ങളിൽ നല്ല ഡിമാന്റുണ്ട്‌. പക്ഷേ, വെളിച്ചെണ്ണയുടെ ആരോഗ്യദായക ഗുണങ്ങളെക്കുറിച്ച്‌ അധികമാർക്കും അറിയില്ല. വെർജിൻ വെളിച്ചെണ്ണയെക്കുറിച്ചും നഗരവാസികളിൽ വിരലിലെണ്ണാവുന്നവർക്ക്‌ മാത്രമേ, അറിവുള്ളൂ, എങ്കിൽപ്പോലും നഗരത്തിൽ ഇതിന്റെ ലഭ്യതയെക്കുറിച്ചറിയാൻ അവർ താൽപര്യം പ്രകടിപ്പിച്ചു.
പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം

പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം നഗരവാസികൾക്ക്‌ പരിചിതമാണ്‌. ഡെറാഡൂണിലെ ഒരേയൊരു വിതരണക്കാരൻ കഴിഞ്ഞ മൂന്ന്‌ വർഷങ്ങളായി ഇന്ത്യൻ ഉൽപന്നങ്ങളും വിദേശ ഉൽപന്നങ്ങളും നഗരത്തിലെ 10-12 ചില്ലറ വിൽപനശാലകൾക്ക്‌ നൽകുന്നുണ്ട്‌. ഇന്ത്യൻ ഉൽപന്നങ്ങളിൽ ടെൻഡോ, പ്യൂറിച്ച്‌ എന്നിവ 250 മി. ലി. പായ്ക്കിന്‌ 35 രൂപയ്ക്ക്‌ വിൽക്കുന്നു. വിദേശ ഉൽപന്നങ്ങൾ പാം, ഗ്രേസ്‌ എന്നിവയാണ്‌; ഇവയിൽ കരിക്കിൻകാമ്പും അടങ്ങിയിട്ടുണ്ട്‌. 300മി.ലി. ഗ്ലാസ്സിനും 330 മി. ലി. കാണിനും 55 രൂപയാണ്‌ വില. ഹരിദ്വാറിലേക്കും മാസ്സൂറിയിലേക്കും ഇവ പോകുന്നുണ്ട്‌. ഒരു മാസം 100 പെട്ടികളോളം പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളത്തിന്റെ വിൽപന നടക്കുന്നുണ്ട്‌. വേനൽക്കാലങ്ങളിൽ 40 മുതൽ 50 കാർട്ടണുകളും.
തേങ്ങപ്പാലും തേങ്ങപ്പാൽപൊടിയും
നഗരവാസികൾക്ക്‌ ഈ ഉൽപന്നങ്ങൾ പരിചിതമാണെന്ന്‌ മാത്രമല്ല,പലരും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. ഡാബർ ഹോംമെയ്ഡ്‌ എന്ന ബ്രാൻഡാണ്‌ നഗരത്തിൽ ലഭ്യം. ഒരു മാസം ശരാശരി 50-60 ടെട്രാ പായ്ക്കുകളുടെ (48 രൂപയുടെ 250 മി.ലി പായ്ക്കറ്റ്‌) വിൽപന നടക്കുന്നുണ്ട്‌. മാഗി ബ്രാൻഡിലുള്ള തേങ്ങപ്പാൽപൊടി നിരവധി വിൽപന കേന്ദ്രങ്ങളിൽ ലഭ്യമാണ്‌ (72 രൂപയുടെ 100 ഗ്രാം പായ്ക്കറ്റ്‌).
തേങ്ങചിപ്സ്‌
തേങ്ങചിപ്സിനെക്കുറിച്ച്‌ നഗരവാസികൾക്ക്‌ അറിവില്ല. നഗരത്തിൽ ലഭ്യമാണെങ്കിൽ വാങ്ങാനുള്ള താൽപര്യം പലരും പ്രകടിപ്പിച്ചു.
കരിക്കിൻ വെളളത്തിന്റേയും നാളികേരത്തിന്റേയും മറ്റ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിപണിയിൽ വർദ്ധനയുണ്ടാകുന്നതായി നമുക്ക്‌ മനസ്സിലാക്കാൻ കഴിയും. പക്ഷേ; ഡെറാഡൂൺ പോലെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉൽപന്നങ്ങളുടെ ഇപ്പോഴുള്ള സപ്ലൈ അപര്യാപ്തമാണ്‌. മാത്രമല്ല, നാളികേരോൽപന്നങ്ങളുടെ പോഷകഗുണങ്ങളും ആരോഗ്യ സംരക്ഷണഗുണങ്ങളും സംബന്ധിച്ച പ്രചരണ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്‌. ഇന്ത്യൻ ഉൽപന്നങ്ങളുടെ ബ്രാൻഡുകളെക്കുറിച്ച്‌ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കണം. പായ്ക്കേജിംഗ്‌ ആകർഷകവും മെച്ചപ്പെട്ടതുമാക്കണം; വിലയും ആകർഷകമായിരിക്കണം. ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള പാചകക്കുറിപ്പുകളും പ്രചരിപ്പിക്കണം. വിദേശ ബ്രാൻഡിലുള്ള തേങ്ങപ്പാൽപൊടിയുടെ പാക്കറ്റിനുമേൽ രണ്ട്‌ പാചകക്കുറിപ്പുകളെങ്കിലും ഉണ്ടാകും, ഉൽപന്നം വാങ്ങി പരീക്ഷിച്ച്‌ നോക്കാൻ ഇത്‌ ഉപഭോക്താവിനെ പ്രേരിപ്പിക്കും.
ആദ്യമായി ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടി ചെറിയ ട്രയൽ പായ്ക്കറ്റുകൾ കുറഞ്ഞവിലയ്ക്ക്‌ പുറത്തിറക്കാൻ നിർമ്മാതാക്കൾക്ക്‌ ശ്രദ്ധിക്കാവുന്നതാണ്‌. ശൈത്യകാലത്ത്‌ വെളിച്ചെണ്ണ തണുത്തുറയുന്നത്‌ തടയുന്നതിനായി അനുയോജ്യമായ പായ്ക്കറ്റുകളിൽ പായ്ക്ക്‌ ചെയ്യേണ്ട കാര്യം പരിഗണിക്കാവുന്നതാണ്‌. മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളെ കുറഞ്ഞത്‌ മൂന്ന്‌ വർഷത്തേയ്ക്കെങ്കിലും വാറ്റിൽ നിന്നൊഴിവാക്കാൻ സംസ്ഥാന ഗവണ്‍മന്റുകളിൽ ബോർഡ്‌ സമ്മർദ്ദം ചെലുത്തിയാൽ രാജ്യത്തൊട്ടാകെ കേരോൽപന്ന വിപണി വളരും. ഡെറാഡൂൺ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളുടെ നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും ണല്ലോരു വിപണന കേന്ദ്രമായി ഉയരും.

24 Jan 2013

കായലിലേക്ക്‌ ചാഞ്ഞ്‌ കളിച്ച തെങ്ങ്‌


എം.കെ.ഹരികുമാർ

കൂട്ടുകാരെയൊന്നും നോക്കാതെ
ഒരു തെങ്ങ്‌
കായലിന്‌ മുകളിലേക്ക്‌
ചാഞ്ഞുകളിച്ചു
മുത്തുവാരാൻ പോയവർ
കൊണ്ടുവന്ന കസവണിഞ്ഞ്‌
ഓളങ്ങളുടെ സംഗീതം കേട്ട്‌
പരിവ്രാജകനായ തെങ്ങ്‌
സംസാരങ്ങളുടെ മുകളിൽ
ലോകതത്വങ്ങളുടെ മേലെ,
മനുഷ്യാംബരാന്തത്തിലേക്ക്‌
കാതു കൂർപ്പിച്ച്‌
ഒറ്റക്കാലിൽ ഒരു തപസ്സ്‌
മറ്റൊരു തെങ്ങിനെയും
ഓർക്കാതെ,
കായൽപ്പാട്ടുകേട്ട്‌
രാത്രിയും ഉറങ്ങാതെ കിടക്കും
ജലോപരിതലത്തിലെ
ഈ പള്ളിയുറക്കം
ജന്മങ്ങളുടെ പുണ്യം
കരയിൽ നിന്ന്‌ കേൾക്കാറുള്ള
കുരുത്തോല പെരുന്നാളിന്റെ
സ്നിഗ്ദ്ധതയിലും തോരണ-
ങ്ങളുടെ പന്തലിലെ
ശരണം വിളിയിലും
കാതു കൂർപ്പിച്ചങ്ങനെ കിടക്കും
പ്രകൃതിയിലിങ്ങനേയും
ജീവിക്കാം
ഒന്നും ആശിക്കാതെ,
ഒന്നിനെക്കുറിച്ചും
ദുഃഖിക്കാതെ,
സന്യസത്തിന്റെ
ആനന്ദനടനം.

22 Dec 2012

വയറിന്റെ പിഴ


ശ്രീദേവിനായർ

ുന്ിലക്കഞ്ിയില്‍ൈയ്യിട്ടുനക്കി
റ്റിക്കാണെ കുപിായി
ുന്ിലിരുന്ൊരമ്മെ നക്കി
ഉന്ത്ില്‍ ക്കക്കുരുഏറുനല്‍കി.

െറ്റിത്ത്ിലെ മുറിവിന്െ പാടില്‍
െല്ത്ോടിയന്മ്മ ൊല്ി
ിന്ാണെ നാളെ നിനക്കുനല്‍കാം
ഒരു പിടിഅരിയുടോറേറ!

ാല്മാരം വിമാറിപിന്െ,
വ്വം കത്േറിവന്
ുരുന്ിലെ  ശീലം മക്കെ പത്രന്‍
മ്മത്ല്ി വിശപ്പമാറ്റി!

ക്കമുറ്റിയ െ നക്കി
െടുവീര്‍പ്പിടുന്നൊരു അമ്മയായി
നിത്യേന ദുഃഖം കുടിച്ചു തീര്‍ത്തു
അമ്മ അവനെപോറ്റിടാനായി!

കാലം    ിഞ്ു മന്‍ വര്‍ന്
ന്നോളമൊപ്പം നിവര്‍ന്നിരുന്നു
പദവിയുണ്ടായ് പണവുമുണ്ടായ്
വിവരദോഷം ുന്ിട്ടുനിന്ു!

ന്തുപെറ്റിന്െ ദ
ത്ുവട്ടം വിങ്ങലായി
വെറുതെയെന്തേ കാലം   ിഞ്ു?
ട്ടം ഓര്‍ത്ത് മ്മഞ്ു!

ുടിലിന്െ മാറ്റം കട്ടാരമായി
ാളണ്ി കാറുകായി
ായച് ുണ്മായി
ന്തം നിച്െണ്ങ്ത്ി

ാലം കിഞ്ു അമ്മിടന്
ുണ്ു നയ്ക്കാന്‍ മന്‍ മന്
ക്കക്കുരു വീരന്‍ മുരടനക്കി
പട്ടിണിത്തള്ളയെ കൊണ്ടങ്ങടക്ക് ക്ക്!  


ാണേണ്ായെനിയ്ക്കാ ദിദ്രൂപ
പ്ല്ലന്തിക്കിളൊട്ടിയ വികൃതരൂപം
ബന്ധുക്കള്‍ കണ്ടാല്‍ പരിഹസിക്കു ക്കും
കാണാതിരിക്കാന്‍ തലൂടിക്കിടത്ത്!


അകലെ മാറിയവന്‍ നോക്കിനിന്നു
മാലോകര്‍ തള്ളയെ  ക്കാണാതിരിക്കാന്‍
കോട്ടിട്ട തന്‍ മേനി കുനിഞ്ഞുനോക്കി
കണ്ണടമാറ്റിത്തുടച്ചുവച്ചു! ! 


ൊരക്കക്കുരുവിന്െ  ഓര്‍മ്മ
ീണ്ും മുന്ില്‍ പുനര്‍ജ്ജിയ്ക്കാന്‍
ിര്‍വ്വാഹമില്ത്  കാലത്ിനായി , 
 ല്‍കീല്ൈവം “സന്താനാഗ്യം”  


      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...