Showing posts with label essay. Show all posts
Showing posts with label essay. Show all posts

19 Jul 2015

നമുക്ക് 'സ്വന്തം' വീട് തന്നെ വേണോ ?




                      സലോമി   ജോണ്‍ വത്സൻ
‘’HOUSES ARE BUILT TO LIVE IN  , MORE THAN TO LOOK AT IT ; THEREFORE
LET USE BE PREFERED BEFORE  UNIFORMITY , EXCEPT WHERE BOTH MAY HE
HAD.’’    FRANCIS BACON.

ഏകദേശം മുപ്പതു വർഷം മുൻപ് വരെ  ഒരു മനുഷ്യായുസ്സു കഴിച്ചു
കൂട്ടിയിരുന്നത്   ഒരേ വാസസ്ഥലത്താണ്,കൂട്ടുകുടുംബത്തിൽ. നമ്മുടെ
സാഹിത്യത്തെ സമ്പന്നമാക്കിയതിൽ , ഈ വ്യവസ്ഥിതിയിൽ ജന്മമെടുത്ത അസംതൃപ്തി
 വലിയ പങ്ക് വഹിച്ചു.     എന്നാൽ കൂട്ടുകുടുംബം വ്യക്തി എന്ന നിലയിലുള്ള
മനുഷ്യന്റെ വികാസത്തിന് തടസ്സമാണെന്നു കണ്ടെത്തിയപ്പോഴാണ് അണു കുടുംബങ്ങൾ
കൊണ്ട് ദേശങ്ങൾ സമ്പുഷ്ടമായത്.
ഇന്നു മനുഷ്യൻ പല ദേശങ്ങളിലേക്കും മാറി പാർക്കുന്നു. കാരണങ്ങൾ നിരവധി.
ആദിമ മനുഷ്യനും ആധുനിക മനുഷ്യനും ജീവിതായോധനതിനു വേണ്ടിത്തന്നെയാണ്
പലയിടങ്ങളിലേക്കും മാറി പാർതിരുന്നത്.
 ‘’MY   PRECEPT  TO ALL WHO BUILD , IS THAT THE OWNER SHOULD BE AN
ORNAMENT TO THE HOUSE, AND NOT THE HOUSE TO THE OWNER.’’    CICERO.

വാടക വീടിന്റെ ഏറ്റവും വലിയ പ്രശ്നം പതിനൊന്നു മാസത്തെ താമസ കരാറാണ്.
വീട്ടുടമയ്ക്ക്  വാടകക്കാരനെ  തൃപ്തി ആയില്ലെങ്കിൽ  വീടൊഴിയുകയേ
നിവൃത്തിയുള്ളൂ. അതൊരു ദുരിതമാണ്. ഓരോ പതിനൊന്നു മാസവും കെട്ടും
ഭാണ്ഡവുമായി പുതിയ കൂട് തിരക്കി പായുക. ദീർഘകാലം ഒരേ  വാടക വീട്ടിൽ
താമസിക്കാൻ കഴിയുന്നവർ വിരളം. അത് വീട്ടുടമയെയും താമസക്കാരനെയും
ആശ്രയിച്ചിരിക്കും. . മനുഷ്യൻ തന്റെ ജീവിത
പ്രവാഹത്തിൽ തടയണ തീർക്കുന്ന ഇടം ,വീട്...ചിലർക്ക് അത് പൂർവികരുടെ
ദാനമായി കിട്ടുന്നു. അവർ നിത്യതയിലേക്ക് മറഞ്ഞപ്പോൾ  പിൻഗാമികൾക്ക്
നൽകിയതു .ഇവർ വീട് എന്ന ജീവസാന്നിധ്യം പരമ്പരാഗതമായി അനുഭവിക്കുമ്പോൾ,
ഭൂമിയിൽ 'സ്വന്തം' ഇടമില്ലാത്തവർ അഭയം തേടുന്നത് തെരുവോരങ്ങളുടെ ഇത്തിരി
പോന്ന ഇടങ്ങളിലാണ്. അന്തിയുറങ്ങാൻ, പട്ടിണിയുടെ വറുതിയിൽ ഉറക്കം
നഷ്ടപ്പെട്ടു ചുരുണ്ട് കൂടാൻ അവർക്കു കിടക്കയും മേലാപ്പും ഒരുക്കുന്നത്
കടത്തിണ്ണകളും അവയുടെ   സണ്‍ഷേഡുകളും .
അടഞ്ഞ ഷട്ടറുകൾക്ക്   മുന്നിൽ അവർ രാവുറക്കത്തിനായ് വീടൊരുക്കുന്നു.
പഴകിയ പത്ര താളുകളും കീറ തുണികളും ഹാഡ് ബോഡും കൊണ്ട് കിടക്ക തീർക്കുന്നു.
എന്തിനു സ്വീവെജ്/ഡ്രെയിനേജ് പൈപ്പുകൾ പോലും വീടില്ലാത്ത്തവർ വീടാക്കി
മാറ്റുന്നു.
''സ്വന്തമായി ഒരു വീട് വേണം ''എന്ന് പറയുന്നത് സർവ സാധാരണം .  എന്നാൽ
''എന്തിനു സ്വന്തം വീട്'' എന്ന് ചോദിക്കുന്ന , ചിന്തിക്കുന്ന ഒരു വിഭാഗം
കൊച്ചിയിലെ മട്ടാഞ്ചേരിയിലുണ്ട് .   ഗുജറാത്തികൾ-നൂറു കണക്കിന്  വർഷം
മുൻപ് ഇവിടെ ചേക്കേറിയ ജനത. മാസാമാസം കൃത്യമായി വാടക കൊടുക്കാൻ
കഴിയുമെങ്കിൽ വാടക വീട് എത്ര സുന്ദരം. അറ്റകുറ്റപ്പണികൾ  വീട്ടുടമ നോക്കും...
ഇവരിൽ ഭൂരിഭാഗവും സമ്പന്നരാണ്. പക്ഷെ വീട് പണിതു കാശ് 'ഡെഡ് മണി '
യാക്കാൻ ഇവർ  തയ്യാറല്ല. മലയാളിയുടെ മുണ്ട് വരിഞ്ഞു മുറുക്കി കടം
കൊണ്ട് മാലോകരെ കാണിച്ചു പൊങ്ങച്ചം കാട്ടാൻ വീട് വെച്ച്
കടക്കെണിയിലാകുന്ന മണ്ടൻ സംസ്കാരം ഗുജറാത്തികൾക്കില്ല.
അവരിൽ ബഹുഭൂരിപക്ഷവും പതിറ്റാണ്ടുകളായി ഒരേ വാടക വീട്ടിൽ കഴിയുന്നു
എന്നതാണ് അദ്ഭുതം.
ഈ വീടുകളുടെ ഉടമകളും ഗുജറാത്തികളാണെന്നതാണ് രസകരം. ഇവർ അത്രയ്ക്ക്
ഇഴയടുപ്പമുള്ള സമൂഹമാണ് .
വാടക വീടിനുള്ള പരിമിതികൾ പലതാണ്. എങ്കിലും അതിനു എടുത്തു പറയത്തക്ക ചില
ഗുണങ്ങളുമുണ്ട്. സ്വന്തം വീട് നമ്മെ പലപ്പോഴും അതിൽ ജീവിതകാലം മുഴുവൻ
തളച്ചിടുമ്പോൾ വാടക വീടിനു ആ പ്രശ്നം  ഇല്ല. നമുക്ക് എപ്പോൾ വേണമെ ങ്കിലും
വേണ്ടെന്നു വെയ്ക്കാം. ഇഷ്ടപ്പെട്ടിടത്തേക്ക്  മാറാം.
വാടക വീടുകൾ അറ്റകുറ്റം തീർക്കേണ്ട   ആവശ്യം ഇല്ല.
 മറ്റൊന്നിലും  ആശങ്ക  വേണ്ട. പുതിയ പുതിയ ദേശങ്ങളിൽ താമസിക്കാം.  അവിടം
മടുത്താൽ മറ്റൊരിടത്തേയ്ക്ക്. സ്വന്തം വീടായാൽ അടിക്കടി മാറുവാനോ
പൊളിച്ചു പണിയാനോ പറ്റുമോ ?

''മരിക്കുന്നത് വരെ കയറി കിടക്കാൻ , ഉണ്ണാൻ, ഉറങ്ങാൻ, ഇതിനൊക്കെ ഒരു  അഭയ
 സ്ഥാനം വേണം. അതാണ് വീട് . പക്ഷെ അത് സ്വന്തം ആയിരിക്കണമെന്ന് യാതൊരു
പിടിവാശിയുമില്ല.'' ഫോർട്ടുകൊച്ചിയിലെ അതിപുരാതനവും  സമ്പന്നവുമായ
പാദുവ കുടുംബത്തിലെ ശ്രീ ജോണ്‍  ജോബ് പറയുന്നു.
കൊട്ടാരം പോലെ നീണ്ടു കിടക്കുന്ന തറവാട്ടിൽ നിന്നും വളരെ ഒതുക്കത്തിലുള്ള
 വാടക വീട്ടിലേക്കു താമസം മാറ്റിയതിനു കാരണങ്ങൾ നിരവധി. ''ഇപ്പോൾ വാടക
വീട്ടിൽ ജീവിതം സുന്ദരം. ഇഷ്ടപ്പെട്ട ദേശത്ത് നല്ല ചുറ്റുപാടിൽ ഏകദേശം
നാല് വർഷമായി ഒരേ വാടക വീട്ടിൽ കഴിയുന്നു. പലയിടത്തുമായി വാങ്ങിയിട്ട
ഭൂമി കിടപ്പുണ്ട് .അവിടെ വീട് പണിയണമെന്ന മോഹമൊന്നും ഇതുവരെയില്ല.''

ജോലി നഗരത്തിലാണെങ്കിൽ ആ പരിസരങ്ങളിലായി വീട് കണ്ടുപിടിക്കേണ്ടി വരും.
പലരും ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വീട് വാടകയ്ക്ക് കൊടുത്തു കൊണ്ട്
നഗരത്തിൽ ചേക്കേറുന്നു. ഇവിടെ വാടക ഏറും.  പക്ഷെ ജീവിത സൌകര്യങ്ങൾ
മെച്ചപ്പെട്ടതാണ്.
ജീവിത  ശൈലിയിലെ  മാറ്റങ്ങളിൽ ഉണ്ടായ പുതുമകൾ ഇല്ലാതെ ജീവിക്കുവാൻ ഇന്നു
അറുപതു കഴിഞ്ഞവർക്ക് പോലും സാധിക്കുന്നില്ല . കാലം മനുഷ്യനെ അടി മുടി
മാറ്റത്തിന് വിധേയമാക്കിയിരിക്കുന്നു. .

നഗരവൽക്കരണം മനുഷ്യന്റെ പാർപ്പിടാവശ്യങ്ങൾക്ക് ഒരുപാട് പ്രാധാന്യം
നല്കുന്ന ഈ കാല ഘട്ടത്തിൽ ഫ്ലാറ്റുകൾ പെരുകി;. തൊഴിലവസരങ്ങൾ നഗരത്തിൽ
കൂടിയതോടെ. സ്വന്തം താല്പര്യങ്ങൾക്കപ്പുറം ജീവിതം വഴി മാറി. അനന്തമായ
ജീവിതാവശ്യങ്ങൾ ശ്വാസം മുട്ടിച്ചു കൊണ്ട് ജീവിതത്തെ ഞെരുക്കുന്നു.
എങ്കിലും ആരും പിന്തിരിയുന്നില്ല. അതാണ് ഹൈടെക് യുഗത്തിന്റെ പ്രത്യേകത.
നഗരത്തിന്റെ മോഹച്ചുഴിയിലേക്ക് ഓരോരുത്തരും ആഴ്ന്നിറങ്ങുന്നു.
നഗരം ആർക്കും അഭയം നല്കും, സ്വന്തം ഭാഗധേയം  തേടിയലയാം... പക്ഷെ തല
ചായ്ക്കാൻ ഒരിടം , ഒരു വീട് ഇവിടെയും പ്രശ്നമാകുകയാണ്. നഗര
മേന്മയില്ലാത്ത പ്രാന്ത ദേശങ്ങളിലെ പട്ടിക്കാട്ടിൽ കിടന്നിട്ടെന്തു നേടാൻ
ചെറുപ്പക്കാരും 50 കഴിഞ്ഞവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു.
പരിണാമം മനുഷ്യ മനസ്സിൽ, ജീവിത ചര്യയിൽ വരുത്തുന്ന ആശയപ്പെരുമ
ഓരോരുത്തരെയും വിഴുങ്ങുന്നു.  വീടുള്ളവനും ഇല്ലാത്തവനും വ്യാമോഹിതനാണ്.
നവീന സമൂഹം നമ്മെ കൈ പിടിച്ചു നയിക്കുന്നത് ഗഹനമായ സിദ്ധാന്തങ്ങളിലേക്കല്ല .
  ,   മറിച്ച് ഉപരിപ്ലവങ്ങളായ ജീവിതാസക്തികളിലേക്കാണ്.
ജീവിതകാലം മുഴുവൻ സര്ക്കാരാപ്പീസിലെ മനം മടുപ്പിക്കുന്ന മാറാല കെട്ടിയ,
ചോർന്നൊലിക്കുന്ന മുറിയിൽ ഗുമസ്ത പണി ചെയ്തു ഗ്രാറ്റുവിറ്റിയും
പ്രോവിടെൻ ഫണ്ടും ഒക്കെ സ്വരുക്കൂട്ടി പെൻഷൻ പറ്റിയ തുക കൊണ്ട് അറുപതാം
വയസ്സിൽ വീട് എന്ന സ്വപ്നം സാത്ഷാത്കരിക്കുന്ന കേരളീയന്റെ ജീവിതം എത്രയോ
മാറി……ചെറുതെങ്കിലും, രണ്ടു മുറിയെങ്കിലും    കയറി കിടക്കാൻ .. സ്വന്തമായി
  വേണമെന്ന്   പറഞ്ഞത്  നമ്മുടെ പഴയ തലമുറ....ആ കാഴ്ചപ്പാട് എന്നേ
മാറി .
ഇന്നു വാടക വീട്ടിൽ  അടിച്ചു പൊളിച്ചു ജീവിതം ആസ്വദിക്കുന്നതാണ് ശരിയായ
ജീവിതം എന്നു അവരുടെ മക്കൾ.
ഇഷ്ടമില്ലാത്തിടത്തുള്ള സ്വന്തം വീട്ടിൽ ജീവിതകാലം മുഴുവൻ
സെന്റിമെന്റ്സിന്റെ പേരിൽ  കഴിയുവാൻ പുതിയ തലമുറ തയ്യാറല്ല. സ്വന്തം വീട്
എന്ന ആശയം പഴഞ്ചനാണെന്നു പറയുന്ന യുവ ടെക്കികളും ഉണ്ട്.
ജീവിതം എവിടെയാണ് സ്മൂത്ത് ആയി കൊണ്ട് പോകാൻ കഴിയുന്നത് അവിടമാണ്
താമസത്തിന് തെരെഞ്ഞെടുക്കേണ്ടത്.   അവർ ഒത്തുതീർപ്പിനു  തയ്യാറല്ല.

യുവാക്കൾക്കും അല്ലാത്തവർക്കും ഒക്കെ വരുമാനം കൂടി. നഗരത്തിൽ അതിനൊപ്പം
ചെലവും കൂടുന്നുണ്ട്.
വാടകയുടെ കാര്യം പറയാനുമില്ല. എങ്കിലും കുഴപ്പമില്ല. നാട്ടിലെ വീട്ടിൽ
കിടന്നു മാതാപിതാക്കളുടെ ക്ഷേമം നോക്കി ജീവിതം മുരടിപ്പിക്കെണ്ടല്ലോ.
വാടക വീട്ടിൽ , ഫ്ലാറ്റിൽ ജീവിതം തകർപ്പനായി ആസ്വദിക്കാം.
        അത്യാവശ്യങ്ങൾ മാത്രം ആവശ്യമായിരുന്ന മനുഷ്യന് ആർഭാടങ്ങൾ
ആവശ്യത്തിന്റെ തലത്തിലെത്തിയതോടെ ജീവിത വീക്ഷണം കീഴ്മേൽ മറിഞ്ഞു. അവ
ഒഴിച്ച് കൂടാനാവാത്തതായി. വയസ്സായ പഴയ തലമുറയുടെ കൂടെ കഴിഞ്ഞാൽ മക്കളുടെ
ഭാവി ശരിയാവില്ല. നല്ല സ്കൂൾ നഗരത്തിലെ ഉള്ളൂ.

പക്ഷെ വർഷങ്ങൾക്ക് മുൻപ് കൊച്ചി ഭൂകമ്പ സാധ്യത കാട്ടിയപ്പോൾ, പലരും
'ഫ്ലാറ്റായി' .ഫ്ലാറ്റ് വിട്ടോടി . നാട്ടിലെ വീട്ടിലേക്കു. അപ്പോൾ
അവിടത്തെ അസൌകര്യങ്ങൾ അവർ മറന്നു.
ജീവനേക്കാൾ വലുതായി മറ്റെന്തുണ്ട്. അപ്പോൾ വയസ്സായ അച്ഛനമ്മമാർ കാത്തു
സൂക്ഷിച്ച അവരുടെ പഴംവീടിനു കുറ്റവും കുറവും ഇല്ലാതായി..ഭൂമി
കുലുക്കത്തിൽ ഫ്ലാറ്റ് ഇടിഞ്ഞു വീണാൽ തകരാവുന്ന ജീവിതം അവർക്കു
വിലപ്പെട്ടതായിരുന്നു. ജീവിതാസക്തി അവരെ പഴയ പിതൃ ഗൃഹത്തിന്റെ പടി
കയറ്റി. വീണ്ടും.
ജീവിതം അത്യാഗ്രഹങ്ങളുടെ പെരുക്ക പട്ടികയായി. വീട് ആർഭാടങ്ങളുടെ ആസ്ഥാന
കേന്ദ്രമായി. മിത വിനിയോഗം മറന്ന മനുഷ്യൻ, ലോകത്തെ വീടിനുള്ളിൽ
കുടിയിരുത്താൻ നോക്കി. പൊള്ളയായ ജീവിതം വീടിനുള്ളിൽ നിറഞ്ഞു.
സ്വന്തം അധ്വാനം കൊണ്ട് മനുഷ്യൻ സമ്പാദിക്കുന്നവയിൽ ആദ്യം മുതൽക്കോ ,
ദീർഘകാല ഉപയോഗം കൊണ്ടോ മനുഷ്യ ജീവിതത്തിനു പ്രധാനമായി തീർന്നവയെയാണ്
'ജീവിതാവശ്യങ്ങൾ' എന്ന വാക്ക് കൊണ്ട് താൻ അർത്ഥമാക്കുന്നതെന്നു 1854 ഇൽ
പ്രസിദ്ധീകരിച്ച ''വാൽഡൻ'' എന്ന കൃതിയിൽ [ കാനന ജീവിതം] പ്രശസ്ത
അമേരിക്കൻ എഴുത്തുകാരനും കവിയും ചിന്തകനുമായ   ഹെൻറി ഡേവിഡ് തോറോ
പറയുന്നു.

മനുഷ്യനെ കൊന്നു തിന്നുന്നതിന് പകരം മൃഗത്തെ കൊന്നു തിന്നുന്നതിലേക്കുള്ള
പരിണാമമാണ് മനുഷ്യൻ ,  സംസ്കാരമെന്ന് പറയുന്നതെന്നും ആദ്യ അധ്യായം
'മിത വിനിയോഗത്തിൽ'  പ്രഖ്യാപിക്കുന്നു.
 ''ഒരു തീവണ്ടി മുറി നിങ്ങള്ക്ക് ലഭിക്കുമ്പോൾ നിങ്ങൾ ഒരു വൻകര തന്നെ
ആഗ്രഹിക്കുന്നു. തീവണ്ടി മുറിയിലിരിക്കുന്നയാൾ ഒരു പട്ടണം
ആവശ്യപ്പെടുന്നു എന്നു 1873 ഇൽ ജീവിച്ചിരുന്ന ജോണ് ബറോസ് പറയുന്നു.

വീട് വിറ്റ പണം ബിസിനസ്സിൽ ഇറക്കുന്നവര്മുണ്ട്.  വീട് വിറ്റു പണം
ബാങ്കിലിട്ടു പലിശ കൊണ്ട് വാടക വീട്ടിൽ താമസിക്കുന്നവരും കുറവല്ല. പല
നാടുകളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ.
വാടക വീടുകൾ വെച്ച് പണം കൊയ്യുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരും
മുതലാളിമാരും കേരളത്തിൽ കൂടുന്നു.
വാടക കുതിച്ചുയരുകയാണ് , നഗരത്തിലും ഗ്രാമത്തിലും. അതിനനുസരിച്ച് പലരും
പണം ഏതു തരത്തിലും വാടക കൊടുക്കാനായി നേടുന്നുമുണ്ട്. ആരുടെ കഴുത്തിൽ
കത്തി വെച്ചാലും എങ്ങനെയും സ്വന്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ മലയാളി
മിടുക്ക് കാട്ടിക്കൊണ്ടെയിരിക്കുന്നു……
മനുഷ്യനും വീടും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നാം എങ്ങനെ അളക്കും.
എന്താണതിന്റെ മാനദണ്ഡം.
പ്രപഞ്ചം ഒരിക്കലും സ്ഥായിയായി നില നിന്നിരുന്നതും നില്ക്കുന്നതുമായ ഒരു
പ്രതിഭാസമല്ല,. ഉല്പത്തി , വികാസം, അന്ത്യം എന്നിങ്ങനെ പരിണാമം സംഭവിച്ചു
കൊണ്ടേയിരിക്കുന്നു.
നമ്മുടെ പൂർവികർ മരങ്ങളിലാണ് ജീവിച്ചിരുന്നതെന്ന് പറയുന്നു. അവിടെ
നിന്നും സമതലങ്ങളിലേക്ക് എത്തിയതോടെയാണ് മനുഷ്യന് പാർപ്പിടങ്ങൾ
ഉണ്ടായതെന്ന് അനുമാനിക്കുന്നു. കാട്ടു വള്ളികളും, ഇലകളും  മരച്ചില്ലകളും
മൃഗത്തോലും കൊണ്ട് മനുഷ്യൻ ആദ്യമായി വീട് പണിതു. കിടക്കാൻ പുൽ
മെത്തയുണ്ടാക്കി.

ജീവശാസ്ത്രപരമായി പരിണാമം ഉണ്ടായത് 5 ലക്ഷം കൊല്ലങ്ങൾക്ക് മുൻപാണെന്നു
പറയപ്പെടുന്നു, ഇന്നത്തെ മനുഷ്യന്റെ പിന്മുറകൾക്കു ഉണ്ടായ പരിണാമം
നമുക്ക് ചരിത്രമായി മാറുന്നു.  അന്നും മനുഷ്യൻ പക്ഷികളെ പോലെ ഒരു കൂട്
നിർമ്മിചിരുന്നു.ഇന്നു നാം കാണുന്ന വീടിന്റെ ചരിത്രം അവിടെ
തുടങ്ങുന്നു.
ഹോമറുടെ ഒഡിസിയിൽ  ട്രോജൻ   യുദ്ധം കഴിഞ്ഞു ഒഡിസിയസ് എന്ന യോദ്ധാവ്
പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ വീട്ടിലേക്കു  മടങ്ങുന്നു. അയാൾ
വീട്ടിലേക്കുള്ള വരവിനു  അനുഭവിക്കുന്ന യാതനകൾ  അപാരമാണ്.
ജൂതരുടെ ഒരു ആശയമുണ്ട്. ‘’TESHUVA’’ , അതായത് മടക്ക യാത്ര ... നാം
മടങ്ങുന്നത് എവിടെയായിരുന്നാലും നമ്മുടെ വീട്ടിലെക്കാണ്. നാം ഭൂമിയിലെ വാടകക്കാരാണ്  .  വെറും വാടകക്കാർ……..
ലക്ഷങ്ങളും കോടികളും മുടക്കി നാം പണിതുയർത്തുന്ന ''സ്വന്തം'' വീട് പോലും
ഒരു ഇടത്താവളം മാത്രം,  ഒരു നൂറ്റാണ്ട് പോലും അതിൽ തികച്ചു ജീവിക്കാൻ
നമുക്കാവുന്നില്ലല്ലോ. അവിടം ഉപേക്ഷിച്ചുള്ള മടക്ക യാത്രയിൽ നാം പണിത
വീടിന്റെ പിൻഗാമിയാരെന്നു ഉറപ്പാക്കാൻ പോലും നമ്മിൽ പലര്ക്കും
കഴിയുന്നില്ലല്ലോ.............

''മനുഷ്യ നിർമിതമായ മറ്റെല്ലാ സ്ഥാപനങ്ങളുടെയും സെമിനാരിയാണ് വീട്.''
E.H CHAPIN.

24 Jun 2015

ജോൺ അബ്രഹാം, അങ്ങ് സദയം പൊറുക്കുക.




         സലോമി ജോൺ വത്സൻ

 


ആരാധ്യനായ  ചലച്ചിത്രകാരൻ എന്ന് ചലച്ചിത്രരംഗം, ആസ്വാദകർ,നിരൂപകർ പണ്ടും, ഇപ്പോഴും വിശേഷിപ്പിക്കുന്ന വ്യക്തി. അന്തരിച്ചിട്ട് മുപ്പതാണ്ടോടടുക്കുന്നു. മരണ വാർഷികങ്ങൾ ചലച്ചിത്ര , സാംസ്കാരിക ലോകം സ്മരിക്കുന്നു. സെമിനാറുകളും ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നു. ജോണിൻറെ ചലച്ചിത്രങ്ങൾ ''മഹത്തായവ'' ആയിരുന്നുവോ? അതിലുപരി  ആ ജീവിതമോ? സ്വന്തം വ്യക്തിത്വം ശ്രദ്ധിക്കാതെ  അപരിചിതരോടുവരെ ലഹരിക്കായും മറ്റും  പണം  ചോദിച്ചിരുന്ന വ്യക്തി .....പ്രിയപ്പെട്ടവർ മനപൂർവ്വം ഒഴിവാക്കിയിരുന്നയാൾ……..  പ്രതിഭകൾക്കും ശുഷ്ക പ്രതിഭകൾക്കും മരണാനന്തരം പ്രശംസയും അംഗീകാരവും വാരിക്കോരി കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങളും സാംസ്കാരിക സാഹിത്യ വേദികളും യാതൊരു പിശുക്കും കാട്ടാറില്ലല്ലോ .ഒരു പ്രതിഭയും ഇങ്ങനെ മദ്യത്തിലും കഞ്ചാവിലും മയങ്ങി ജീവിതം തകർത്തു തരിപ്പണമാക്കരുതെന്നു  അനുസ്മരണ വേദികളിൽ തുറന്നു പറയാൻ ആരെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ധൈര്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ ക്ഷമിക്കുക. (ജോൺ അബ്രഹാമിനോടുള്ള ആരാധന മൂത്ത് ഇങ്ങനെ അക്കാലത്ത് എത്രയോ ചെറുപ്പക്കാർ ഉണ്ടായിരുന്നു.എത്രപേരുടെ ജന്മം പാഴായി എന്നൊന്നും ഒരിടത്തും ചരിത്രം രേഖപ്പെടുത്തുകയില്ലല്ലോ....)
അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു. . പൂനെയിൽ  പഠിക്കുന്ന കാലം. ഋത്വിക്   ഘട്ടക്കിന്റെ  പ്രിയ ശിഷ്യൻ....(നല്ല മരത്തിനു ഇത്തിൾകണ്ണി പിടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്.) സാഹിത്യകാരൻ, കവി, കലാകാരൻ, ചലച്ചിത്രകാരൻ തുടങ്ങിയവരെ എക്കാലത്തും ചെറുപ്പക്കാർ ആരാധിക്കുന്നു. ഇക്കൂട്ടരെ  സാധാരണ വ്യക്തികളിൽ നിന്നും വിഭിന്നമാക്കുന്നത്  ചില ആന്തരിക വെളിപാടുകളാണ്. ഇതാകട്ടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വല്ലാത്ത സംഘർഷങ്ങൾ സൃഷ്ടിക്കും. ഇവിടെ വ്യക്തിക്ക്, സന്തുലിതമായ വ്യക്തിത്വം തൻറെ സർഗപരതയോടൊപ്പം കൊണ്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് സൃഷ്ടിപരമായ ലഹരിക്കുമപ്പുറം പുറമേ നിന്നുള്ള ലഹരി തേടുന്നത്. തൻറെ ഉള്ളിലെ വിഹ്വലതകൾ കൊണ്ടാണ് ജോൺ അസ്വസ്തനായത്.  അക്കാലത്ത് ''അത്യന്താധുനികർ'' കൊട്ടിഘോഷിച്ചിരുന്ന  ഇറക്കുമതി ചരക്കായ അസ്തിത്വ ദുഃഖവും ''പേറി'' ജീവിതത്തെ അഭിമുഖീകരിക്കാൻ  ത്രാണിയില്ലാത്തവർ കഞ്ചാവിനെ നെഞ്ചോടു ചേർത്തു. സ്വകാര്യ ജീവിതവും സർഗജീവിതവും തമ്മിൽ കൂട്ടിയിടിച്ചു പാളം തെറ്റിപ്പോകുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ പ്രതിഭകൾ  തികഞ്ഞ പരാജയമാകും.  തൻറെ ചുറ്റുമുള്ളവർക്ക് മാതൃകയാകാൻ  ഒരു  സന്ദേശവും അയാളിൽ നിന്ന് ലഭിക്കില്ല..... പകരം ജീവിതം തല്ലിതകർക്കുവാൻ ,അതിൽ ശരികൾ കണ്ടെത്തുവാൻ  സന്തത സഹചാരികളെ  മനപ്പൂർവമല്ലെങ്കിലും പ്രേരിപ്പിക്കും.......
ജോൺ അബ്രഹാമിൻറെ  ജീവിതം മദ്യ ലഹരിയിൽ തകർന്നു പോയതിനെ ചൊല്ലി ഏതാനും നാൾ മുൻപ് സംവിധായകൻ ശ്രീ .കെ ജീ ജോർജ് വേദനയോടെ പരാമർശിച്ചിരുന്നു. (ഈയിടെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന  സാഹിത്യകാരൻ ശ്രീ .സേതുവും ഞാൻ നടത്തിയ അഭിമുഖത്തിനിടയിൽ ഇതേ വിഷമം പ്രകടിപ്പിച്ചു.) ജോൺ അബ്രഹാം എന്ന ലഹരി പ്രതിഭ  [ആരാധകർ  സദയം പൊറുക്കുക. ]  മരിച്ചിട്ട് മുപ്പതു വർഷത്തോളമായിട്ടും അദ്ദേഹത്തെ ആരാധിച്ചു സർവവും നഷ്ടപ്പെട്ടിട്ടും ഇന്നും ആരാധനയുടെ  ഹാങ്ങ് ഓവറിൽ [ ഒപ്പം മദ്യത്തിന്റെയും..] നടക്കുന്ന ഒരാളുണ്ട്....ഫോർട്ട് കൊച്ചിയിലും ,കൽവത്തി പരിസരത്തും അയാളെ കാണാം.  ജോണിനെ ആരാധിച്ചു കുടുംബവും തൊഴിലും കൂട്ടുകാരെയും നഷ്ടപ്പെട്ട  അബ്ദുറബ് ഹസ്സൻ എന്ന വെറും സാധാരണ മനുഷ്യൻ.  കെ.ജീ ജോർജിന്റെ പരാമർശം വായിച്ചപ്പോൾ മുതൽ അബ്ദുറബ്ബ് എന്ന പാവം മനുഷ്യൻ  ആർദ്രത യാചിക്കുന്ന കണ്ണുകളോടെ മദ്യത്തിന്റെ ചെടിപ്പിക്കുന്ന മണത്തോടെ വീട്ടിൽ ആദ്യമായി വന്നതോർത്തുപോയി…… ഫോർട്ട് കൊച്ചിയിലെ ജോൺ അബ്രഹാമിന്റെ ലഹരി നേരങ്ങളിലെ സന്തത സഹചാരിയായിരുന്നു അബ്ദുറബ് ഹസ്സൻ.... ലഹരിനുരഞ്ഞു പൊന്തിയ ആ  ആ സൌഹൃദത്തിൽ റബ്ബിനു നഷ്ടപ്പെട്ടു , സ്വന്തം  കുടുംബം, കൈ നിറയെ പണം കിട്ടിയിരുന്ന കേന്ദ്ര സർക്കാർ ജോലി , അങ്ങനെ ഒരു ശരാശരി മനുഷ്യന് സാമൂഹ്യമായി അംഗീകാരം കിട്ടാൻ വേണ്ടിയിരുന്ന പലതും.
ഒരു ഫ്ലാഷ് ബാക്ക് .


ഏകദേശം നാല് വർഷം മുൻപുള്ള ഒരു വരണ്ട വേനൽപകൽ. നട്ടുച്ച. വല്ലാതെ വിയർത്തു അവശനായ ഒരാൾ……   തണൽ  നിറഞ്ഞു പടർന്നു കിടന്ന മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഏകദേശം അറുപത്തഞ്ച് വയസ്സോടടുത്തുണ്ടാവണം . അനാരോഗ്യത്താൽ ക്ഷയിച്ച ശരീരം. മുഷിഞ്ഞ ഉടുപ്പ്.ആടിതെറിച്ചുള്ള  നടത്തം. വന്നത് എന്നെ അന്വേഷിച്ചായിരുന്നു. പത്രപ്രവർത്തകയാണെന്ന്   ആരോ പറഞ്ഞറിഞ്ഞു. കയ്യിൽ  വൃത്തിയുള്ള ഒരു ഫയൽ. എന്തോ കാര്യമായ ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ശരീര ഭാഷ. സാമ്പത്തിക സഹായമായിരിക്കും എന്ന് ഏതാണ്ടുറപ്പിച്ചു. അവശതയാർന്ന ആ മനുഷ്യൻറെ ദേഹം അങ്ങനെ എന്നെ ചിന്തിപ്പിച്ചു. കുടിക്കാൻ എടുക്കാൻ പിൻവാങ്ങുമ്പോൾ തണുത്തതൊന്നും വേണ്ട ,തനിക്കൊരു കട്ടൻ ചായ മതിയെന്ന് പറഞ്ഞു. എന്തോ അസുഖം ബാധിച്ചു ചികിത്സിക്കാൻ നിവർത്തിയില്ലാഞ്ഞു  സഹായം തേടി വരുന്നവരുടെ കൂട്ടത്തിൽ ഒരാൾ എന്ന് ചിന്തിച്ചു.


  ചായ കുടിക്കുന്നതിനിടെ  അയാൾ കയ്യിലിരുന്ന ഫയൽ തുറന്നു നീട്ടി.കൈകളിൽ വിറയൽ.കപ്പു തുളുമ്പാതിരിക്കാൻ അയാൾ പണിപ്പെട്ടു…. മനോഹരമായ കയ്യക്ഷരം. '' ജോൺ അബ്രഹാം'' എന്ന തലക്കെട്ട്. 12 പേജിൽ എഴുതിയിരിക്കുന്ന ഒരു സ്ക്രിപ്റ്റ്.   എഴുതിയിരിക്കുന്നത് അബ്ദുറബ് ഹസ്സൻ. എൻറെ മുന്നിൽ കരുണ തേടുന്ന മനുഷ്യൻറെ  മുഖവും രൂപവുമായിരിക്കുന്നയാൾ..  ഞാൻ ആ ഫയൽ പതുക്കെ വൽസനെ ഏല്പ്പിച്ചു. ജോൺ  തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും താൻ ഓർമകളിൽ നിന്നും ഓരോ ഏടുകൾ എടുത്തു എഴുതിയ സ്ക്രിപ്റ്റ് ആണെന്നും അത് എങ്ങനെയും ഒരു ഷോർട്ട് ഫിലിം ആക്കണമെന്നും  വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. വായിച്ചു നോക്കട്ടെ എന്ന് പറയാനേ തല്ക്കാലം എനിക്ക് കഴിയുമായിരുന്നുള്ളൂ. സ്ക്രിപ്റ്റ് എന്നെ ഏല്പ്പിച്ചു രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു അബ്ദുറബ് പോയി. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും വന്നു. അതിനിടയിൽ ഒരുദിവസം ഞാൻ സ്ക്രിപ്റ്റ് വായിച്ചിരുന്നു. ജോണിനോടുള്ള അമിതമായ ആരാധനയിൽ രചിക്കപ്പെട്ട  വിഹ്വലമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു അത്. അതിനപ്പുറം ഒന്നും വായിച്ചെടുക്കാനായില്ല.   സ്ക്രിപ്റ്റിൽ പലയിടത്തും ജോണിന് മിശിഹായുടെ പരിവേഷം നല്കിയിരുന്നു. അബ്ദു റബ്ബിന്റെ ആരാധനയുടെ ആഴം അപ്പോഴാണ് എനിക്ക് യഥാർത്ഥത്തിൽ വ്യക്തമായത്. രണ്ടു ദിവസം കഴിഞ്ഞു അയാൾ വീണ്ടും വന്നു. അതേ വേഷ ഭാവങ്ങളോടെ . താൻ ആ സ്ക്രിപ്റ്റുമായി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായെന്നും പലരും ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും വളരെ സങ്കടത്തോടെ പറഞ്ഞു.


ഒരു മുപ്പതിനായിരം രൂപ ഉണ്ടെങ്കിൽ ചിത്രം ചെയ്യാമെന്നും അയാൾ പ്രതീക്ഷയോടെ പറഞ്ഞു. അങ്ങനെ പ്രത്യാശയോടെ എൻറെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനോടു എങ്ങനെയാണ് ആ സ്ക്രിപ്റ്റ് ഒന്നിനും കൊള്ളില്ലെന്നും അയാൾ കൊണ്ട് നടക്കുന്നത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത  ഒരു സ്വപ്നത്തിന്റെ മുഷിഞ്ഞ ഭാന്ടമാണെന്നും പറയാനാവും എന്നോർത്ത് ഞാൻ വിഷമിക്കുകയായിരുന്നു. അതിലുപരി ആ സ്ക്രിപ്റ്റ് എഴുതാനുണ്ടായ പശ്ചാത്തലമാണ് അയാളുടെ ജീവിതം തകർത്തത് എന്ന് പറയണമെന്ന് തോന്നി. എന്നാൽ അത് ശവത്തിൽ കുത്തുന്നതിനു തുല്യമാണെന്നറിഞ്ഞു.... ചില നിഷ്കളങ്കർ ചില നേരങ്ങളിൽ നമ്മുടെ പടിവാതുൽക്കൽ എത്തും.. അവരെ സഹായിക്കാൻ , അവരുടെ ആവശ്യങ്ങളുടെ പൊരുളില്ലായ്മ കൊണ്ട് നമുക്ക് കഴിയാതെ വരും. അക്കൂട്ടത്തിൽ ഒരാളായിരുന്നു അബ്ദുറബ് ഹസ്സൻ എന്ന നിർഭാഗ്യവാൻ.  സ്ക്രിപ്റ്റിനു ഒരു നിർമാതാവിനെ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഞാൻ അത് നിർമിക്കുകയോ ചെയ്യണമെന്നു അയാൾ പലകുറി എന്നോട് അഭ്യർത്ഥിച്ചു. തല്ക്കാലം നമുക്കത് കുറച്ചു നാളത്തേയ്ക്ക്  മാറ്റിവെയ്ക്കാമെന്നും എന്തെങ്കിലും ഒരു വഴി തെളിയുമെന്നും ഭംഗി വാക്ക് പറഞ്ഞു അയാളെ നിരുൽസാഹപ്പെടുത്താൻ  ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു.അതിനിടയിൽ അയാൾ താനൊരു ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ചിത്രകലയോടുള്ള ആവേശം കൊണ്ട് അതിന്റെ ശാസ്ത്രീയ വശങ്ങൾ ആരാഞ്ഞു. അയാളിൽ ഒരു  ഗുരുവിനെ കണ്ടെത്താനാവുമോ  എന്നായി എൻറെ ചിന്ത. ചിത്രകലയെക്കുറിച്ച് ഒരുപാട് ചോദിച്ചു. വീട്ടിൽ വന്നു പഠിപ്പിച്ചാൽ അയാൾക്ക് ഫീസിനത്തിൽ ഒരു വരുമാനം ലഭിക്കുമല്ലോ എന്നോർത്തു. ആഴ്ചയിൽ ഒരു ദിവസം, ഞായറാഴ്ച വരാമെന്ന് അയാൾ സമ്മതിച്ചു. മറ്റു ദിവസങ്ങളിൽ ഫ്ലാറ്റു നിർമാണ തൊഴിലാളികളുടെ കൂടെ പെയിന്റിംഗ് ജോലിക്ക് പോകുമെന്നും അതാകട്ടെ എന്നും ഉണ്ടാവില്ലെന്നും ചെന്ന് നോക്കിയാലെ അറിയൂ എന്നും പറഞ്ഞു.  അത്തരത്തിൽ ജോലി ചെയ്യാൻ ആ മനുഷ്യന് ആരോഗ്യമുണ്ടെന്ന് തോന്നിയില്ല. സംശയം പ്രകടിപ്പിച്ചപ്പോൾ പറഞ്ഞു. പരിചയക്കാരുടെ കൂടെയാണ് പണിക്കു പോകുന്നത്. അവർ തനിക്കു പറ്റിയ വിധത്തിലുള്ള പണിയേ എടുപ്പിക്കൂ എന്നും  സ്ഥിരമായി പണി ഉണ്ടാവാറില്ല എന്നും പറഞ്ഞു. താമസിക്കുന്ന ഒറ്റ മുറി വീടിൻറെ വാടക കൊടുക്കാനും ഭക്ഷണത്തിനും അങ്ങനെ അത്യാവശ്യങ്ങൾക്കും ഉള്ള പണം ഇപ്രകാരം മാഷ് കണ്ടെത്തി. വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ലെങ്കിലും ആ മനുഷ്യന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തി.   ആ അറിവും ഒരു ചിത്രകാരൻ എന്ന സിദ്ധിയും അദ്ദേഹത്തെ മാഷ് എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ ഇടയാക്കി.ജോൺ വിശേഷങ്ങൾ പലപ്പോഴും കടന്നു വന്നു.  മാഷ് വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കേട്ട് അതിശയം തോന്നി.  ബോർഹസ്, സോറൻ കിർക്കഗാർ , പാവ്ലോ കൊയ്ലോ ,മാഷ് ഇവരെ വായിച്ചു. ഹിമാലയാൻ യാത്ര[ രാജൻ കാക്കനാടൻ]  ,ആരോഗ്യനികേതൻ  [ബംഗാളി നോവൽ] മാഷിന്റെ മൊഴികളിൽ അറിവ് നിറഞ്ഞു നിന്നു… 'ഒരു ലക്ഷത്തിൽ പരം പ്രവാചകർ വന്നു .സമൂഹത്തെ നന്നാക്കാൻ. എന്നിട്ട് സമൂഹം നന്നായോ?.യുണിവേഴ്സ് ഈസ് യുനിവേഴ്സിറ്റി,  . തമ്പുരാൻ നമ്മെ എൽ. കെ . ജീ മുതൽ പഠിപ്പിക്കാൻ വിട്ടിരിക്കയാണ്.നമ്മൾ വളരണമെങ്കിൽ  മനസ്സ് അത്രയും താഴ്ത്തണം..... ‘’ [മദ്യപാനം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഭാര്യ രണ്ടു പെണ്മക്കളെയും കൊണ്ട് വീട് വിട്ടു. മക്കൾ വിവാഹിതരായി.....] പലപ്പോഴും മദ്യപിക്കാൻ പണമില്ലാതെ വരുമ്പോൾ മാഷ് വീട്ടിലേക്കു വന്നു. കുറെ ''ഉപദേശിച്ചു'' നോക്കി. മാഷിനു വേണ്ടിയിരുന്നത് ഉപദേശമായിരുന്നില്ല,ഉന്മാദമായിരുന്നു . മദ്യം സിരകളിൽ ഒഴുക്കുന്ന ഉന്മാദം. .. ഒടുവിൽ പതുക്കെ ഒഴിഞ്ഞു മാറേണ്ടിവന്നു.മാഷിൻറെ  വർദ്ധിച്ചു വന്ന സാമ്പത്തിക ആവശ്യം നികത്തുവാൻ  കഴിയുമായിരുന്നില്ല.മദ്യപിക്കാത്ത ഭർത്താവിന്റെ വരുമാനം  മദ്യത്തിനു നല്കുന്നതിലെ അധാർമികത ഓർത്തു. ജോൺ  അബ്രഹാമിനെ മിശിഹായോടാണ് സമ നില തെറ്റിയ മാഷ് വിശേഷിപ്പിച്ചിരുന്നത്.ആരാധനയുടെ ആഴം!  ഒടുവിൽ    വിഷമത്തോടെ മാഷിനെ ഒഴിവാക്കി.

 കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം ജോണിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ് നഷ്ടപ്പെട്ടെന്നും എന്റെ കയ്യിലെങ്ങാനും ഉണ്ടോ എന്നും അന്വേഷിച്ചെത്തി...ഞാൻ അത് തിരികെ കൊടുത്തിരുന്നു എന്ന് ഓർമ്മിപ്പിച്ചു. അല്പം പണം കൊടുത്തു,വാടക കൊടുക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോൾ. പിന്നീട് മാഷ് ബുദ്ധിമുട്ടിക്കാൻ വന്നിട്ടേയില്ല…… വർഷങ്ങൾക്കു ശേഷം മാഷിനെ ഈയിടെ കണ്ടു. വഴിയിൽ വെച്ച്.തീരെ അവശൻ.സ്ക്രിപ്റ്റ് കിട്ടിയിലെന്നും നിർമ്മാതാവിനെ കിട്ടിയാൽ ആ നിമിഷം എഴുതാവുന്നതേയുള്ളെന്നും ,തൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു.
മുഷിഞ്ഞ വേഷം.പക്ഷേ മദ്യപിച്ചിരുന്നില്ല. എന്തെങ്കിലും കഴിക്കു എന്ന് പറഞ്ഞു  അല്പം പണം കൊടുത്തു.. നന്ദിനിറഞ്ഞ നോട്ടം. വലിയ ഉപകാരം എന്ന് പറഞ്ഞു. തിളയ്ക്കുന്ന ഉച്ച നേരം. കുടിക്കാൻ പോകാതെ ഭക്ഷണം കഴിക്കണേ എന്ന് പറഞ്ഞു. നിറ ചിരിയോടെ  ഉവ്വെന്നു പറഞ്ഞു. ഓട്ടോയിൽ കയറാൻ സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നോക്കി. മാഷ് എവിടെ? നാൽക്കവലയിൽ ചുടു വെയിലിൽ മാഷ് അതേപടി അവിടെ നിൽക്കുന്നു!
മദ്യത്തിൻറെ പ്രലോഭനത്തിലാവാം.വഴിതെറ്റിപ്പോയ ആ യാത്രികന് ഇനി മടങ്ങാൻ നേരമില്ല.അയാൾ പ്രാർഥനയോടെ നെഞ്ചിൽ ഏറ്റിയ ജോൺ അബ്രഹാം എന്ന മിശിഹാ കാട്ടിക്കൊടുത്ത പാതയിലൂടെ അരനാഴിക ദൂരം മാത്രം; ഇനി അവശേഷിക്കുന്ന അനന്ത യാത്ര...

19 Sept 2014

സാങ്കേതികതയിൽ ബന്ധങ്ങൾ കുരുങ്ങുമ്പോൾ….


 സലോമി ജോൺ വൽസൻ

''പരസ്പരം പെരുമ കാണിക്കുന്ന സ്വഭാവം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. ഇതെവിടെ വരെ പോകും? നിങ്ങൾ കുഴിമാടങ്ങൾ കാണുംവരെ.''  വിശുദ്ധ ഖുർ ആൻ.

മനുഷ്യൻ ഒരിക്കലും ഒരു ഒറ്റപ്പെട്ട തുരുത്തല്ല. എത്രത്തോളം നാം സമൂഹത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ ആഗ്രഹിച്ചാലും അദൃശ്യമായ ഒരു സാമൂഹ്യ വലയിൽ നാമെല്ലാം കുരുങ്ങിക്കിടക്കുന്നു. ഏകാന്തതയെ സ്നേഹിക്കുന്നവരും ഒരു സമയപരിധിക്കപ്പുറം മറ്റൊരു മനുഷ്യജീവിയെ കാണാതെ കഴിച്ചു കൂട്ടുവാൻ ആഗ്രഹിക്കില്ല. അഥവാ അങ്ങനെ ഒരാള് ഇഷ്ടപ്പെടുന്നു എങ്കിൽ അയാളുടെ മാനസിക നിലയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും.      
മനുഷ്യൻ ഒറ്റപ്പെട്ട ജന്തുവായി ജീവിതം ജീവിച്ചു തീർക്കണമെന്ന് ഒരു തത്വശാസ്ത്രവും ഉദ്ഖോഷിക്കുന്നില്ല.
സന്യാസത്തിൽ പോലും അതേ ജീവിതം തെരെഞ്ഞെടുത്തവരുടെ കൂട്ടായ്മ നാം കാണുന്നു. കാടന്മാരായി ജീവിച്ചിരുന്നപ്പോഴും മനുഷ്യ ജന്തുവായ  നാം തനിച്ചു ഒരിടത്ത്‌ ഒതുങ്ങിക്കൂടിയിരുന്നില്ല .നമുക്ക് കുടുംബം വേണം. അന്നും എന്നും. അതിനുമപ്പുറത്തെക്കും  നമുക്ക് ചില ബന്ധങ്ങൾ ഉണ്ടായിരുന്നു.  അഥവാ വേണമായിരുന്നു. കൂട്ടം കൂടി ആദി മനുഷ്യർ ഇര തേടിയിരുന്നു. പിന്നീട് കൂട്ടായ്മയിൽ ഒരിടത്ത്‌ ഒതുങ്ങി കൃഷി ചെയ്തു. നായാടി. ജീവിതം വലിയ കൂട്ടങ്ങളിലൂടെ മുന്നോട്ടു കൊണ്ട് പോയി. first face book logo.
പരിണാമങ്ങൾ പ്രപഞ്ച സൃഷ്ടിയാണ് . മനുഷ്യ നിർമിതമായാലും അല്ലെങ്കിലും. കാലപ്പഴക്കത്തിൽ പലതും മാറും. ഭൂമിയുടെ ഘടന മുതൽ സൌരയൂഥം വരെ. ഈ മാറ്റം സാർവത്രികമാണ്.
അത് നമ്മുടെ ജീവിതശൈലിയിൽ ശാസ്ത്രീയ നേട്ടങ്ങളുടെ പിൻബലത്തിൽ വരുത്തി  തീർത്ത മാറ്റം അപാരമാണ്. ബുദ്ധിയുടെ ഘടനയിൽ വരെ കാലം കയറിയിറങ്ങി. പലതും നമുക്ക് അപ്രാപ്യമായത് വഴങ്ങി. ശാസ്ത്രം മനസ്സ് വെച്ചാൽ പലതും മനുഷ്യന് ഭൌതികമായി നേടാനാവുമെന്ന് തെളിഞ്ഞു. ജീവിതം എളുപ്പ വഴിയിലൂടെ സഞ്ചരിക്കപ്പെട്ടു.  സാന്ഗേതികത ഒരുപാട് വിശ്രമ നേരങ്ങൾ ഒരുക്കി. ലോകത്തേക്കുള്ള വാതിലുകൾ പല രീതിയിൽ, തൊഴിൽപരമായും, യാത്രാ വിനോദമായും മറ്റും തുറക്കപ്പെട്ടു. വേർപാട് മനസ്സിനെ നീറ്റിയപ്പോൾ  iകടലാസ്സിൽ സ്നേഹം നിറഞ്ഞ വാക്കുകളുടെ പൂ മൊട്ടുകൾ പൊതിഞ്ഞു അകലങ്ങളിലേക്ക് ചുവന്ന തപാൽപ്പെട്ടിയുടെ ഇത്തിരി പോന്ന പഴുതിലൂടെ നാമിട്ടു. മറു വാക്കിനായി ദിവസങ്ങളും മാസങ്ങളും മൌനമാർന്ന നൊമ്പരച്ചൂളയിൽതള്ളി നീക്കി.
അച്ഛൻ, അമ്മ, സഹോദരങ്ങൾ,.കമിതാക്കൾ, ഭാര്യ, ഭർത്താവ്‌, മക്കൾ കൂട്ടുകാർ...എന്തിനു അയല്പക്കങ്ങളിലെ സ്നേഹക്കൂട്ടർ പോലും.........!!! ക്ഷമയും , സഹനവും തികച്ചും സാധാരണ വികാരങ്ങളായി ഉൾക്കൊള്ളാനായി.. അന്നത്തെ മനുഷ്യന്.  ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
  ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
നമ്മുടെ കൈക്കുള്ളിൽ ലോകമെത്തി..... കാണാകാഴ്ചകൾ, അറിവുകൾ...ഒപ്പം അറവുകളും കൊലവിളികളും നമുക്ക് മുന്നിലെ കീ ബോടിലൂടെ നമ്മുടെ വിരൽത്തുമ്പുകൾ കൊണ്ടെത്തിച്ചു അമാനുഷരായ ശാസ്ത്രകാരന്മാർ. അവർക്കഭിമാനിക്കാം.....പക്ഷെ നമുക്ക് എത്രത്തോളം? ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
അതിനുമപ്പുറത്തെക്കെത്തുന്നതായിരുന്നു ഇലക്ട്രോണിക് വിപ്ലവം. ശാസ്ത്രം മനുഷ്യന് നേരെ വെച്ച് നീട്ടിയ മന്ന....അവൻറെ വിശപ്പ്‌ ഒരിക്കലും തീരാതെ വിളമ്പിയ അപ്പക്കഷണം. ബന്ധങ്ങളുടെ താളവും രാഗവും തീര്ത്തവും ഒക്കെ നമുക്കത് നൽകി. കാതോരം ചൊല്ലിയ വിശേഷങ്ങൾ പരസ്പരം കണ്ടു കൊണ്ട് മൊഴിഞ്ഞു. സ്നേഹിച്ചു. കലഹിച്ചു, ചെവിക്കല്ലിളകുന്ന ചീത്ത വിളിച്ചു. അപമാനിച്ചു...ഒക്കെ വെബ്‌ കാം എന്ന യന്ദ്രത്തിലൂടെ. . അവിടെയും നമ്മെ ശാസ്ത്രം ഒതുക്കി നിർത്തിയില്ല. മൊബൈൽ വിപ്ലവം, എസ്‌. എം. എസ്‌ . അങ്ങനെ മനുഷ്യ ബന്ധങ്ങളെ ലോകവൽക്കരിക്കാൻ ബിൽഗേട്സ് ഉം,റുപെർറ്റ് മർഡോക്കും, സ്റ്റീവ് ജോബ്സും ഒക്കെ രംഗത്തുവന്നു. അവർ ലോകത്തെ ഒരൊറ്റ വലിയ പാടശാലയാക്കി.
നമ്മുടെ കൈക്കുള്ളിൽ ലോകമെത്തി..... കാണാകാഴ്ചകൾ, അറിവുകൾ...ഒപ്പം അറവുകളും കൊലവിളികളും നമുക്ക് മുന്നിലെ കീ ബോടിലൂടെ നമ്മുടെ വിരൽത്തുമ്പുകൾ ആകാശ വിന്യാസത്ത്തിലൂടെ         കൊണ്ടെത്തിച്ചു അമാനുഷരായ ശാസ്ത്രകാരന്മാർ. അവർക്കഭിമാനിക്കാം.....പക്ഷെ നമുക്ക്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...