Showing posts with label news. Show all posts
Showing posts with label news. Show all posts

21 Aug 2014

പാലക്കാട്‌ കമ്പനിയുടെ 'പാംഡ്യൂ' നീര വിപണിയിൽ



സി.ജെ ന്യൂസ്

കേരളത്തിൽ ആദ്യമായി നീര പൊതുവിപണിയിൽ വിൽപന തുടങ്ങി. പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി ലിമിറ്റഡ്‌ പാം ഡ്യൂ എന്ന ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന നീരയുടെ വിൽപന ഉദ്ഘാടനം ജൂലൈ 9-ന്‌ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ, വിശാലകൊച്ചി വികസന അതേറിറ്റി ചെയർമാൻ ശ്രീ.എൻ വേണുഗോപാൽ, നാഫെഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ. സിബി മോനിപ്പള്ളിയിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ട്‌ നിർവഹിച്ചു. മൊബിലിറ്റി ഹബ്ബിൽ പ്രവർത്തിക്കുന്ന കോക്കനട്‌ കിയോസ്കിനു സമീപം രാവിലെ 10.30 നു ചേർന്ന ചടങ്ങിൽ പാലക്കാട്‌ കമ്പനി ഡയറക്ടർ ശ്രീ. തോമസ്‌ ജോസഫ്‌ അധ്യക്ഷണായിരുന്നു.
ജിസിഡിഎയുടെ എല്ലാ ഷോപ്പിംങ്ങ്‌ കോംപ്ലക്സുകളിലും നീരവിൽപനയ്ക്കുള്ള സംവിധാനം ചെയ്യുമെന്ന്‌ നീര വിപണിയിലിറക്കിക്കൊണ്ട്‌ ചെയർമാൻ വാഗ്ദാനം ചെയ്തു. സമസ്ത മേഖലകളിലും സർവത്ര മായം കലർന്ന ഇക്കാലത്ത്‌ ഇത്ര ശുദ്ധവും ആരോഗ്യ ദായകവുമായ നീരയെ കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം തുടർന്നു.
തെങ്ങിൽ നിന്ന്‌ സംഭരിക്കുന്നതു മുതൽ ഉപഭോക്താവിന്റെ ചുണ്ടിലെത്തുവോളം മനുഷ്യസ്പർശമേൽക്കാത്ത നീരയാണ്‌ ഇപ്പോൾ പാലക്കാട്‌ കമ്പനി വിൽപനയ്ക്ക്‌ തയാറാക്കിയിരിക്കുന്ന പാം ഡ്യൂ എന്ന്‌ അധ്യക്ഷ പ്രസംഗത്തിൽ  ശ്രീ. തോമസ്‌ ജോസഫ്‌  വിശദീകരിച്ചു. ശേഖരിക്കുമ്പോൾ മുതൽ പരമാവധി എട്ടു ഡിഗ്രിയിൽ താഴെ ഊഷ്മാവിൽ സൂക്ഷിച്ചാണ്‌ നീര വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്‌. ചടങ്ങിൽ കമ്പനി ഡയറക്ര്മാരായ ശ്രീ.എം കെ രാംദാസ്‌, ശ്രീ. കെ ശശിധരൻ, നീര പ്രോജക്ട്‌ കോ ഓർഡിനേറ്റർ ശ്രീ.സതീഷ്‌, കമ്പനി മാനേജർ ശ്രീ.മഞ്ജു നാഥ്‌ എന്നിവരും പങ്കെടുത്തു.

200 മില്ലിയ്ക്ക്‌ 25 രൂപയാണ്‌ വൈറ്റില ഹബ്ബിലെ സ്റ്റാളിൽ വില. കമ്പനിയുടെ കീഴിലുള്ള മുതലമട നാളികേര ഫെഡറേഷൻ അംഗങ്ങളായ കർഷകരുടെ തെരഞ്ഞുടുക്കപ്പെട്ട തെങ്ങുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന നീര  പ്രിസർവേറ്റീവോ, സംസ്കരണമോ കൂടാതെ, ഓരോ ഘട്ടത്തിലും കർശനമായ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ്‌ നേരിട്ട്‌ വിൽപന സ്റ്റാളിൽ എത്തിക്കുന്നത്‌.  വൈറ്റില ഹബ്ബിലും തൃശൂർ അത്താണിയിലുള്ള ഒരു സൂപ്പർ മാർക്കറ്റിലും പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ച്ച മുമ്പ്‌ മുതൽ നീര വിൽപന നടത്തി ഉപഭോക്താക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ്‌ ഔദ്യോഗികമായി വിൽപന ആരംഭിച്ചിരിക്കുന്നത്‌.  കൂടാതെ കരിക്കിൻ വെള്ളവും ഇളനീർ ഷേയ്ക്കും നീര ഉത്പ്പന്നമായ നീര ഷുഗർ, വിവിധ സംരംഭകരുടെ  വെർജിൻ കോക്കനട്‌ ഓയിൽ, തൂൾതേങ്ങ, നാളികേര പാൽ, നാളികേര ചിപ്സ്‌ ഉൾപ്പെടെയുള്ള  നാളികേര ഉത്പ്പന്നങ്ങളും വൈറ്റില കിയോസ്കിൽ ലഭ്യമാണ്‌. നീരയും  ഇളനീരും റഫ്രിജറേറ്റഡ്‌ ജൂസ്‌ വേൺഡിംങ്ങ്‌ മേഷീനിലൂടെയാണ്‌  ഉപഭോക്താക്കൾക്കു നൽകുന്നത്‌.  ഇളനീരിന്‌ 200 മില്ലിക്ക്‌ 20 രൂപയും ഷേയ്ക്കിന്‌ 300 മില്ലിക്ക്‌ 35 രൂപയുമാണ്‌ വില.

24 Jan 2013

വാർത്ത/സാഹിത്യ പുരസ്കാരം - 2013

കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മ സ്മാരക

സാഹിത്യ പുരസ്കാരം - 2013







എടപ്പാള്‍ : കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2008 ജനവരിക്കും 2012 ഡിസംബറിനുമിടയില്‍ ഒന്നാംപതിപ്പായി പുറത്തിറങ്ങിയ കവിതാസമാഹാരങ്ങള്‍ക്കാണ് ഇത്തവണ പുരസ്കാരം നല്കുന്നത്. അവാര്‍ഡായി 3001രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കും. ചരമദിനത്തോടനുബന്ധിച്ച് ജൂണില്‍ എടപ്പാളില്‍വെച്ച് അവാര്‍ഡ് നല്കും. ‍ കൃതികളുടെ മൂന്നു കോപ്പികള്‍ ജയചന്ദ്രന്‍ പൂക്കരത്തറ, ലക്ഷ്മിക്കുട്ടി അമ്മ സ്മാരക സമിതി, കോലൊളമ്പ് po, എടപ്പാള്‍ - 679576 , മലപ്പുറം ജില്ല. Ph: 9744283321 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നു മുമ്പ് ലഭിക്കണം.

ജ്വാല അവാര്‍ഡ്‌  2012 - എസ് . സരോജത്തിന് 

മലയാളത്തിലെ  എഴുത്തുകാര്‍ക്ക്‌  മുംബൈ മലയാളികള്‍ വര്‍ഷം  തോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ്‌  ശ്രിമതി എസ്  സരോജതിന്റെ "വലക്കണ്ണികളില്‍ കാണാത്തത് " എന്ന  ചെറുകഥാ സമാഹാരത്തിനു ലഭിച്ചു . പ്രഭാത്‌  ബുക്സ്  പ്രസിദ്ധപ്പെടുത്തിയ  ഈ പുസ്തകത്തിന്‌  15- ആമതു ജ്വാല പുരസ്കാരമാണ്  ലഭിച്ചത് . മുംബൈ മുളുണ്ട്  അജിത്‌  മെമ്മോറിയല്‍  ഹാളില്‍  നടന്ന  സാംസ്‌കാരികസമ്മേളനത്തില്‍  പ്രമുഖ  മാധ്യമപ്രവര്‍ത്തകനായ ശ്രി  കെ  ഡി  ചന്ദ്രനില്‍  നിന്നും പ്രശസ്ത്രിപത്രവും ശില്പവുമടങ്ങിയ അവാര്‍ഡ്‌ സരോജം എറ്റുവാങ്ങി .

19 Jul 2012

വാർത്ത

സമകാലിക കേരളം സാഹിത്യപുരസ്കാരം
                       സമ്മാനിച്ചു



    2011-ലെ സമകാലിക കേരളം സാഹിത്യപുരസ്കാരം ബ്രദേഴ്സ് ആഡിറ്റോറിയത്തിൽവച്ച്‌ നടന്ന സമ്മേളനത്തിൽ അഡ്വ.പി.ജെ.ഫ്രാൻസിസ്‌
പി.രഘുനാഥിന്‌ സമ്മാനിച്ചു. 5001 രൂപയും ശിൽപവും പ്രശസ്തി പത്രവും
അടങ്ങുന്നതാണ്‌ അവാർഡ്‌. സണ്ണി തായങ്കരി അദ്ധ്യക്ഷത വഹിച്ച യോഗം  എം.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഫിലിപ്പോസ്‌ തത്തംപള്ളിയുടെ
പ്രണയനിറമുള്ള കൂട്ടുകാരൻ(കവിത സമാഹാരം), ഷെമീർ പട്ടരുമഠത്തിന്റെ
മരപ്പൊട്ടൻ(നോവൽ) എന്നീ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽവച്ച്‌ പ്രകാശനം ചെയ്തു.
കല്ലേലി രാഘവൻപിള്ള, ഡോ.പള്ളിപ്പുറം മുരളി, ഡോ.അമ്പലപ്പുഴ ഗോപകുമാർ,
ദേവദത്ത്‌ ജി.പുറക്കാട്‌, പ്രോഫ.ജോസ്‌ കാട്ടൂർ, ബി.ജോസുകുട്ടി, എസ്സാർ
ശ്രീകുമാർ, എം.സുബൈർ, ആർ.ചന്ദ്രലാൽ, അഡ്വ.ബി.സുരേഷ്‌, ദീപു കാട്ടൂർ,
ഡോ.ഷാജി ഷൺമുഖം, രാജു കഞ്ഞിപ്പാടം, സബീഷ്‌ നെടുംപറമ്പിൽ എന്നിവർ
പ്രസംഗിച്ചു. നേരത്തെ നടന്ന കഥാ-കാവ്യ സംഗമത്തിൽ മധു ആലപ്പുഴ അദ്ധ്യക്ഷത
വഹിച്ചു. വെൺമണി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.


                                              

19 Jun 2012

വാർത്ത


 സമകാലികകേരളം മാസിക സാഹിത്യ അവാർഡ്


സമകാലികകേരളം മാസികയുടെ ഈ വർഷത്തെ സാഹിത്യ അവാർഡിനു പി രഘുനാഥിന്റെ ഹിമസാഗരം എന്ന നോവൽ അർഹമായി.
5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 2012  ജൂൺ 30 നു നാലു മണിക്ക് ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ അഡ്വ.പി.ജെ.ഫ്രാൻസിസ് സമർപ്പിക്കും.യോഗ്ഗം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും.സണ്ണി തായങ്കരി അദ്ധ്യക്ഷത വഹിക്കും.ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ഫിലിപ്പോസ് തത്തമ്പള്ളിയുടെ പ്രണയനിറമുള്ള കൂട്ടുകാരൻ എന്ന കവിതാസമാഹാരം കല്ലേലി രാഘവൻപിള്ള ,ദേവദത്ത് ജി പുറക്കാടിനു നൽകി പ്രകാശനം ചെയ്യും.
ഷ്മീർ പട്ടരുമഠത്തിന്റെ മരപ്പൊട്ടൻ എന്ന നോവൽ ഡോ പള്ളിപ്പുറം മുരളി , ഡോ.അമൃതയ്ക്ക് നൽകി  പ്രകാശിപ്പിക്കും.
ഡോ.ഷാജി ഷണ്മുഖം,രാജൂ കാഞ്ഞിരപ്പാടം, സബീഷ് നെടുമ്പറമ്പിൽ  ,പ്രൊ.നെടുമുടി ഹരികുമാർ, പ്രൊ.ജോസ് കാട്ടൂർ, ഡോ.ജെ.കെ.എസ്.വീട്ടുർ, ആര്യാട് വാസുദേവൻ, മാർട്ടിൻ ഈരേശേരിൽ, , ആർ .ചന്ദ്രലാൽ, തോമസ് പനക്കളം, എന്നിവർ പ്രസംഗിക്കും.

18 Mar 2012

news

കണ്ണൂരിന്റെ കയ്യൊപ്പ്.....     ക്രിതികള്‍ ക്ഷണിക്കുന്നു..


ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബിന്റെ
വാര്‍ഷികത്തോടനുബന്ദിച്ച്. 'കണ്ണൂരിന്റെ കയ്യൊപ്പ്' എന്ന പേരില്‍
കണ്ണുര്‍ജില്ലയിലെ സാഹിത്യകാരന്മാരുടെ പുസ്ത്കങ്ങളുടെ പ്രദര്‍ശനം
സങ്കടിപ്പിക്കുന്നു. ആയതിലേക്കു എഴുത്തുകാരുടെ കയ്യൊപ്പോടു കൂടിയ
ക്രിതികള്‍ മാര്‍ച്ച്‌ 31 നകം കിട്ടത്തക്ക വിധം അയക്കുവാന്‍ മാന്യ
എഴുത്തുകാരോടു അപേക്ഷിക്കുന്നു.

എന്ന്
സെക്രട്ടറി അജയന്‍ വളക്കൈ
ഗ്രാമതാര ആര്‍ട്സ് ഏന്റ് സ്പോര്‍ട്സ് ക്ലബ്‌
പന്നിത്തടം.
കൊയ്യം പി.ഒ
കണ്ണുര്‍  670142

ഫോണ്‍: 9496356752

14 Dec 2011

books, news

നാളികേര വികസന ബോർഡിന്റെ മുഖപത്രമായ 'ഇന്ത്യൻ നാളികേര ജേർണ'ലിൽ ആരംഭിച്ച നാളികേര കർഷകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് 'കുരുത്തോലപന്തൽ'.കഥാകൃത്ത് പായിപ്ര രാധാകൃഷ്ണനാണ് കുരുത്തോല പന്തലിന്റെ അണിയറ ശില്പി.
കിളിയമ്മ
ബാലസാഹിത്യം
പി.കെ.ഗോപി
ആൽഫാ വൺ
വില rs 42
മഴത്തോറ്റം
കവിതകൾ
പി.കെ.ഗോപി
ലിപി പബ്ലിക്കേഷൻസ്
വില rs 65
വീണ്ടും രണ്ടു പെൺകുട്ടികൾ
നോവൽ
സന്ധ്യാ വി സതീഷ്
ഡി.സി.ബുക്സ്
വില rs 35/
ദൽഹി ഗാഥകൾ
നോവൽ
എം.മുകുന്ദൻ
ഡി.സി.ബുക്സ്
വില.rs 275
സീറോ+സീറോ=ബിഗ്ബാങ്ങ്
കഥകൾ
രാകേഷ്നാഥ്
റെയ്ന് ബോ
വില rs 65
പരിസ്ഥിതി ദർശനം മലയാളകവിതയിൽ
പഠനം
എസ്.രാജശേഖരൻ
ഭാഷാ ഇൻസ്റ്റിറ്റ്യുട്ട്
വില rs 100
ദൈവദൂഷകൻ തന്റെ ജനത്തോട് പറയുന്നത്
കവിതകൾ, ചിന്തകൾ
അരുൺകുമാർ
പച്ചമലയാളം പബ്ലിക്കേഷൻസ്
വില rs 125

സമകാലിക കേരളം സാഹിത്യപുരസ്കാരം 2011 .
സമകാലിക സാഹിത്യപുരസ്കാരം 2011 -ലേക്ക് നോവലുകള്‍ ക്ഷണിക്കുന്നു.2009 ,2010 ,2011 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി  പ്രസിദ്ധീകരിച്ച, 40 -നു താഴെ പ്രായമുള്ള എഴുത്തുകാരുടെ ഗ്രന്ഥങ്ങളാണ് പരിഗണിക്കുക.പ്രസാധകര്‍ക്കും ഗ്രന്ഥകരന്മാര്‍ക്കും ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാവുന്നതാണ്. പുസ്തകത്തിന്‍റെ മൂന്ന്‌ കോപ്പികള്‍ 31 .01 .2012 -നു മുന്‍പായി അയയ്ക്കുക. 5001 രൂപയും ശില്പവും പ്രശസതി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക. അയയ്ക്കേണ്ട വിലാസം: സണ്ണി തായങ്കരി, പത്രാധിപര്‍, സമകാലിക കേരളം, അവലൂക്കുന്നു പി.ഓ. ആലപ്പുഴ-688 006 . ഫോണ്‍: 0477 2236173 , 9447146173 ,9400436173 . ഇ-മെയില്‍: sunnythayankary@gmail.കോം

സ്നേഹപൂര്‍വ്വം,
സണ്ണി തായങ്കരി.

13 Oct 2011

പുതിയ പുസ്തകങ്ങൾ, വാർത്തകൾ

മാത്യൂ നെല്ലിക്കുന്നിന്റെ നോവലുകളെപ്പറ്റി സി.വി.വിജയകുമാർ രചിച്ച 'പ്രവാസത്തിന്റെ രാസഘടികാരങ്ങൾ' കൊല്ലത്ത് ചേർന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജി.കെ.പിള്ള , അമ്പാടി സുരേന്ദ്രന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യുന്നു. ശൂരനാട് രവി, മാത്യൂ നെല്ലിക്കുന്ന്, സി.വി.വിജയകുമാർ തുടങ്ങിയവർ സമീപം.
പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ
നോവൽ
സണ്ണി തായങ്കരി
എസ്.പി.സി.എസ്.കോട്ടയം
വില rs  95/
കമ്മ്യൂണിസ്റ്റ് പച്ച/കവിതകൾ/ സന്തോഷ് പാലാ /ലിപി പബ്ലിക്കേഷൻസ്
കാർനിക്കോബാറിലെ കടൽ
കഥകൾ
കൈപ്പട്ടൂർ തങ്കച്ചൻ

പ്രഭാത് ബുക്ക് ഹൗസ്
സണ്ണി തായങ്കരി രചിച്ച 'പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ ' എന്ന നോവൽ എം. കെ. ഹരികുമാർ നെടുമുടിയിൽ ചേർന്ന ചടങ്ങിൽ പ്രകാശനം ചെയ്യുന്നു
അഗ്നിഗീതം /കവിതകൾ /ഡോ.കെ.ജി.ബാലകൃഷ്ണൻ/ ലക്ഷ്മി ബുകസ് ആൻഡ് പബ്ലിക്കേഷൻസ്/കാട്ടൂർ//വില/rs.180/ഫോൺ.04802875240



കൗമാര രതിസ്മരണകൾ
പ്രദീപ് പേരശ്ശനൂർ

pho.9447536593

ഹൈദ്രാബാദിൽ സമഷ്ടി ഓണപ്പതിപ്പ്  സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...