Showing posts with label 44. Show all posts
Showing posts with label 44. Show all posts

24 Aug 2013

Loneliness





-Dr. Anupama Janardhanan

It is like a,

Dark evening that never ends.

It is like a

Broken friendship that never mends.

It is like a

Lost hope that never finds

It is like a

Written fate that never changes

It is a like a

Spoken word that never repeats

It is like a

Tear dried eye that never wets

It is like a

Death that never borns

That is how loneliness is,

Which never completes …..

19 Jul 2013

ആത്മപഥങ്ങൾ


                                        


ഇന്ദിരാബാല
ൻ  
       ദുഃഖശൈലങ്ങളെമറികടന്ന്
ജീവിതത്തിന്റെ അപ്രതീക്ഷിതമുഹൂർത്തങ്ങളിൽ നേരിടുന്ന മാനസിക-ശാരീരിക ക്ഷതങ്ങളിൽ നിന്നും മനസ്സിനേയും, ശരീരത്തേയും ഒരു പോലെ മോചിപ്പിച്ച്‌ ,സഹജീവികള്‍ക്ക്  ആശ്രയവും, കരുണയുമായിത്തീരുന്ന നിരവധി സ്ത്രീവ്യക്തിത്വങ്ങൾ ഈ ലോകത്തിൽ പലയിടത്തും ജീവിക്കുന്നു.ജീവിതാഘാതത്തിൽ നോവിന്റെ അവസാന അത്താണിയും താണ്ടി ജീവിതത്തിന്റെ പ്രകാശരേഖകളിലേക്ക് നടന്നടുത്ത വനിതയാണ്‌ പാക്കിസ്ഥാനിലെ മുസാഫിർ ജില്ലയിലെ മീർവാലയിൽ 1972-ൽ ജനിച്ച മുക്താര്‍മായി. ജാതീയതയുടെയും, വംശീയതയുടെയും അധിനിവേശത്തിന്നിരയായവൾ.

പ്രതീക്ഷയുടെ മേഘചാർത്തുകൾ നഷ്ടപ്പെടുന്നവരിൽ, പലരും ജീവിതത്തോടു വിട പറയുന്നു.മറ്റു ചിലർ സ്വയം വെളിച്ചം തേടുകയും, മറ്റുള്ളവര്‍ക്ക്  വെളിച്ചമായിപരിണമിക്കുകയും ചെയ്യുന്നു. ഇതിൽ രണ്ടാമത്തെ ഗണത്തിലാണ് `മുക്താർമായിയുടെസ്ഥാനം നിർണ്ണയിക്കേണ്ടത്‌.ജീവിതത്തിന്റെ നക്ഷത്രക്കൂട്ടങ്ങളെല്ലാം ചിതറിത്തെറിച്ചപ്പോഴും ,ഫീനിക്സ് പക്ഷി കണക്കെ പുതിയൊരൂർജ്ജത്താൽ സൂര്യവെളിച്ചത്ത്ലേക്ക് നടന്നടുത്തവരാണവർ. ഗോതമ്പുവയലുകൾ വിളഞ്ഞുകിടക്കുന്ന ,വിശുദ്ധരുടെ നാടെന്നറിയപ്പെടുന്ന പഞ്ചാബിൽ വളർന്ന പെൺകുട്ടി. മീർവാല ഗ്രാമത്തിലെ കർഷകജാതിയായ ഗുജാർവംശത്തിൽ പിറന്നവൾ. പെൺപള്ളിക്കൂടമില്ലാത്തതിനാൽ അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാതെ, സ്വന്തമായി ഖുറാൻ വായിച്ചു പഠിച്ചു  തന്റെ ഗ്രാമത്തിലുള്ളവരെ ഖുറാൻ പഠിപ്പിക്കുന്നവൾ. 16 ആം വയസ്സിൽ പരിചയമില്ലാത്ത,അലസനും, കാര്യശേഷിയുമില്ലാത്ത ഒരാളുമായി വീട്ടുകരുറപ്പിച്ച വിവാഹത്തിൽ നിന്നും മോചനം നേടിയവൾ.ഇതിൽ നിന്നൊക്കെ അവളുടെ    സ്വതന്ത്രവ്യക്തിത്വത്തിന്റെ ഒരേകദേശ രൂപം ലഭിക്കുന്നു.

മീർവാല ഗ്രാമത്തിലെ മറ്റൊരു വംശമാണ്‌ മസ്തോയിക്കാർ. ആൾബലംകൊണ്ടും, പണം കൊണ്ടും ശക്തരായവർ. ഗുജാർവംശക്കാർക്കെപ്പോഴും മസ്തോയികള്‍ക്കു മുൻപിൽ തലകുനിക്കേണ്ടി വരുന്നു. കാരണം അവർ മസ്തോയികളെക്കാൾ ജാതിയിൽ താഴ്ന്നവരും, നിസ്വരുമാണ്‌. ഇപ്പോഴും പല സംസ്ഥാനങ്ങ ളി ലും ഗോത്രങ്ങൾ നിലവിലുണ്ട്‌. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഗോത്രത്തലവന്മാരാണ്‌.ഇരുളടഞ്ഞുപോയ ഒരു കാലത്തിന്റെ പ്രതിനിധികൾ. സദാ ആയുധധാരികളായ മസ്തോയികൾക്കു മുന്നിൽ സമവായത്തിന്റെ ഭാഷക്ക് ജയിക്കാനാകാറില്ല. തെറ്റ് ചെയ്തില്ലെങ്കിലും നിരപരാധികളെ കുറ്റം ചുമത്തി ശിക്ഷ വിധിക്കുന്നു. നിർബന്ധകുറ്റം ചുമത്തുന്ന  രാഷ്ട്രീയം ഏതാണ്‌? സ്വേച്ഛാധിപത്യത്തിന്റെ തന്നെ. ഈയവസ്ഥയിൽ സ്വയം വേദനിക്കാനും, ആത്മരോഷംകൊള്ളാനും മാത്രമേ ഗുജാർ വംശക്കാർക്കായുള്ളു. ഗുജാർ ഗോ ത്രത്തിൽ പെട്ട ഒരാൺകുട്ടി എന്തെങ്കിലും തെറ്റു ചെയ്താൽ ആ വംശത്തിലെ ഒരു സ്ത്രീയായിരിക്കണം മസ്തോയികള്‍ക്കു  മുമ്പിൽ ഹാജരാകേണ്ടത്‌.അതിൽ ആദരണീയയും, പക്വമതിയുമായപെണ്ണിനെ തിരഞ്ഞെടുക്കുന്നു.

ഇവിടെ മുക്താർമായിക്കെതിരെ ശിക്ഷവിധിക്കുവാൻ ആരോപിക്കപ്പെട്ട കുറ്റം തന്റെ ഇളയ അനുജൻ മസ്തോയിവിഭാഗത്തിലെ ഒരു പെൺകുട്ടിയോടു സംസാരിച്ചുവെന്നതാണ്‌ ..സംസാരത്തിനെ അവർ പ്രണയമാക്കി മുദ്ര കുത്തി അതിന്നെതിരെയായിരുന്നു വിധിപ്രസ്താവം. 12 വയസ്സുകാരൻ 20 വയസ്സുകാരിയോടു സംസാരിച്ചതിനെയാണ് ` അപരാധമായി കണക്കാക്കിയിട്ടുള്ളത്‌. അതു വെറും സംസാരമല്ലെന്നും, അവളെ അപമാനിച്ചുവെന്നുമായിരുന്നു അവരുടെ നിലപാട്‌. ഈ നിലപാ ടു തെറ്റാണെന്നു ഗുജാർ വംശക്കാർ പറഞ്ഞെങ്കിലും തെല്ലും വിലപ്പൊയില്ലെന്നതാണ്  പരമാർത്ഥം. സ്വാധീനശക്തിയും, ആക്രമസ്വഭാവവുമുള്ള മസ്തോയികൾക്കു മുന്നിൽ ഗുജാര്‍ വംശക്കാര്‍ക്ക് പിടി ച്ചുനില്ക്കാൻ ബുദ്ധിമുട്ടായിരുന്നു.

ആസന്നഭാവിയറിയാതെ അസ്പഷ്ടമായ ഒരു മൌനത്തിന്റെ ഇരമ്പലിലൂടെയവൾ സഞ്ചരിച്ചു അനുജൻ ചെയ്ത തെറ്റിന്‌ സഹോദരിയെ കൂട്ടബലാൽസംഗം ചെയ്യുക എന്ന ക്രൂരകൃത്യമാണ്‌ ശിക്ഷ യെന്നറിഞ്ഞ്‌, കുത്തനെ പെയ്യാൻ വിതുമ്പിനില്ക്കുന്ന കാർമേഘങ്ങൾ പേറിയ ഹൃദയവുമായാണ്‌ മുക്താർമായി അവർക്കു മുന്നിൽ ഹാജരായത്‌.കരളിന്റെ കരകാണാക്കയങ്ങളി ൽ ബാക്കിജീവിതത്തെ കുഴിച്ചുമൂടാൻ തയ്യാറായി അവൾ നിന്നു. നീലവിഹായസ്സിലെ നക്ഷത്രങ്ങളെ തൊടാനും, വിണ്ണിൽ വെള്ളില്‍ ചിറകുകൾ വീശി പറന്ന് ഉയരങ്ങൾ കീഴടക്കാനും കൊതിച്ച ഒരു പെൺകുട്ടിയുടെ ദുരവസ്ഥയിൽ നിഷ്ക്രിയരായി നില്ക്കുന്ന ഒരു സമൂഹം നിശ്ശബ്ദത പൂണ്ടു നിന്നു.മാത്രമല്ല ഈയവസ്ഥയിൽ എതിരിട്ടാൽ തന്റെ അനുജന്റെ ജീവനു തന്നെ അപകടമായേക്കാം.വിവിധ വികാരവിചാരങ്ങളാൽ ബുദ്ധി കെട്ടുപോയിരിക്കുന്നു. മഴക്കോളു നിറഞ്ഞ് ഈ അന്തരീക്ഷത്തിൽ ഏതു നിമിഷവും കനത്ത ഇടിയും, മിന്നലും, മഴയുമുണ്ടായേക്കാം.. ശരിതെറ്റുകള്‍ക്കിടംനല്കാതെഅനുജനെ കയ്യാമംവെച്ച് പോലീസ്പരിധിക്കുള്ളിലാക്കിയിരിക്കുന്നു. എവിടെയും അധികാരത്തിന്റെ വടം വലികൾ. മസ്തോയികള്‍ക്ക്   അവരുടെ കുടിപ്പക തീർക്കാൻ കിട്ടിയ വസരം അവർ വേണ്ടവിധം വിനിയോഗിക്കുന്നു. ഗ്രാമസഭക്കു മുമ്പിൽ മാപ്പിരന്നിട്ടും അവൾക്കു നീതിലഭിച്ചില്ല. അവരുടെ അവസാന ആയുധം തന്നെ അവൾക്കു മേൽ പ്രയോഗിച്ചു. ആ നരാധമർ സ്വന്തക്കാരുടേയും,, നാട്ടുകാരുടെയും മുന്നിൽ വെച്ചവളെ പിച്ചിച്ചീന്തി. ബാക്കിയായ അഭിമാനബോധത്തോടെ ധൈര്യമാർജ്ജിക്കാൻ പൊരുതുമ്പോഴും മുന്നിലെ പൈശാചികമുഖങ്ങള്‍ അവളിൽ അവശേഷിച്ച ശക്തിയേയും ചോർത്തി. “മാനം നിലനിർത്താൻ കൂട്ടബലാൽസംഗം” എന്ന കരാള നിയമം നടപ്പിലാക്കുമ്പോൾ കശാപ്പുചെയ്യാൻ കൊ ണ്ടുപോകുന്ന ഒരാടിനു കൊടുക്കു ന്ന കരുണ പോലും അവൾക്കു ലഭിച്ചില്ല.

 ചോദ്യങ്ങൾ ഉത്തരങ്ങളല്ലാതെ തിരയടിച്ചു.....ശബ്ദിക്കാനാകാതെ.....ആഴിയുടെ ചുഴികൾക്കുള്ളിൽ മുങ്ങിത്താഴുമ്പോലെ ഈ ലോകം തന്നെ അവളെ വലിച്ചുതാഴ്ത്തി. സ്വന്തം വീട്ടുകാർക്കുമുന്നിൽ വെച്ചു മുക്താർമായി കീഴടക്കപ്പെടുമ്പോൾ അവർ ഒരു സമൂഹത്തെത്തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. പുറത്തെ വെളിച്ചം പോലും  അവൾക്കു ചുറ്റും ഇരുട്ടായി പരിണമിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാൻ ഒരു വാതിലുപോലും മുന്നിലില്ല. സ്ത്രീയെന്നാൽ പുരുഷന്റെ അധീനത്തിൽ വെക്കാനും, പകരം വീട്ടനുമുള്ള ഒരു പാഴവസ്തുവാണെന്ന ബോധത്തിന്റെ അടിവേരു പറിച്ചുകളയാതെ ഈ കാലത്തും അനാചാരങ്ങൾ നടമാടുന്നു എന്നതെത്ര അപമാനകരം, അപലപനീയം!മാനഭംഗം സ്ത്രീയെ മാനസികമായും, ശാരീരികമായും കൊല്ലുന്നു. എന്നന്നേക്കുമായുള്ള നാണം കെടുത്തലായി...സമൂഹത്തിനു മുന്നിൽ ഊരും പേരും മറച്ച്‌ ജീവിക്കേണ്ടിവരുന്നതിന്റെ അവസ്ഥ മനശ്ശക്തിയെ തന്നെ നിർവീര്യമാക്കുന്നു. 

ആത്മധൈര്യത്തിലടിയുറച്ച ഒരു ജീവിതത്തിൽ നിന്നാണ്  മുക്താര്‍മായി അടർത്തിയെറിയപ്പെട്ടിരിക്കുന്നത്. അവൾക്കു മുന്നിൽ കാക്കകളായും, വെള്ളപ്രാവുകളായും വാക്കുകൾ പറന്നുനടന്നു. നീതി ലഭിക്കാൻ പണമാവശ്യപ്പെട്ടവർക്കു മുന്നിൽ ദയാരഹിതയായി സകലരുടെയും മുന്നിൽ വെച്ച്‌ ബലാല്‍സംഗത്തിന്നിരയാക്കപ്പെട്ടപ്പോൾ അനുജന്റെ തെറ്റിനു മാപ്പു തന്ന ഒരു സമൂഹത്തിനെന്തു  പേരിട്ടു വിളിക്കും?സത്യത്തിൽ ഈയൊരവസ്ഥയിൽ പെടുന്ന  ഏതൊരു സ്ത്രീയും ഒരു പക്ഷെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച്‌ ആലോചിച്ചെന്നു വരില്ല. കാരണം അവൾ മരണത്തിനു കീഴടങ്ങും. ഇവിടെയാണ് മുക്താർമായിയുടെ മഹത്വം  ശക്തിയാർജ്ജിക്കുന്നത്`. മനസ്സിനും ശരീരത്തിനും ഏറ്റ  ക്ഷതങ്ങളിൽ നിന്നെല്ലാം പതിയെ അവർ മുക്തയായി, അസാധാരണമായ  ഇച്ഛാശക്തിയോടും, ആത്മധൈര്യത്തോടും ജിവിതത്തിലേക്കു തിരിച്ചു വന്നു. , ഒപ്പം മാതാപിതാക്കളുടെ പിന്തുണയും ആത്മബലമേകാൻ തുണയായി. എപ്പോഴും സമൂഹത്തിൽ ഒരു ദുർബ്ബലപക്ഷം സത്യത്തിനുവേണ്ടി വാദിക്കുന്നവരുണ്ടാവുമല്ലോ,. അത്തരം ആളു കൾ മുക്താർമായിയുടെ വിവരമറിഞ്ഞ്‌ മുറവിളി കൂട്ടി. തന്നെത്തന്നെ അല്‍ഭുതപ്പെടുത്തക്കവിധമായിരുന്നു മുക്താർമായിയുടെ തിരിച്ചുവരവ്. നീതിക്കായി തികച്ചും പുതിയ ഒരു ദിശയിലേക്ക്  യാത്ര തിരിക്കാൻ അവരുടെ രണ്ടാം ജന്മം  തയ്യാറായി. 

ആ അപരിചിതമായ യാത്രയിൽ മറ്റൊരു ദുഃശ്ചിന്തകൾക്കും അവർ മനസ്സിന്നിടം നല്കിയില്ല. അതോടെ അവരിൽ മാറ്റങ്ങളും ഉളവായി. മുമ്പ് എത്രത്തോളം വിധേയയായിരുന്നുവോ അത്രതന്നെ എതിർദിശയിലേക്ക് അനുഭവങ്ങൾ അവരെ തിരിച്ചുവിട്ടു. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു പെണ്ണിനും ഈ ഗതികേടു വരുത്തരുതെന്നായിരുന്നു അവരുടെ കടുത്ത തീരുമാനം. അസാധാരണ മനോധൈര്യത്തോടെ പല പ്രതിസന്ധികളേയും തരണം ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ളാമികഭരണകൂടത്തിന്റെ നിയമങ്ങളനുസരിക്കുന്നില്ലെന്ന് പറഞ്ഞ പല ഭീകരരും വഴിമുടക്കികളായി വന്നെങ്കിലും അതിനെതിരെ  ഇരട്ടി ശക്തിയോടെ ആൾബലത്തോടെ അവരെ ചെറുത്തുനിന്നു. എന്നും അവസാനം ധർമ്മത്തിനായിരിക്കും ജയം. അതുപോലെ രാപ്പകലില്ലാതെ തീച്ചൂളയിൽ വെന്തുരുകിയ അവർക്കനുകൂലമായി ജുഡീഷ്യറി വിഭാഗത്തിന്റെ കണ്ണു തുറന്നു,അനുകൂലനിയമം പാസ്സായി. ഒരു പെണ്ണിനെ നശിപ്പിക്കുക എന്നതിലുപരി ഭീകരവാദം അഴിച്ചുവിടുക എന്ന ലക്ഷ്യമായിരുന്നു ശത്രുക്കള്‍ക്ക് .ഈ കൊടും ഭീകരക്കെതിരെയാണ് ` മുക്താർമായി നിരായുധയായി പട വെട്ടിയത്‌. രാജ്യത്ത്‌ അതിക്രമങ്ങൾക്കിരയായ എല്ലാ സ്ത്രീകൾക്കും വേണ്ടിയായിരുന്നു അവരുടെ പടനീക്കം.“ഒരു സ്ത്രീയെ അവൾ വിദ്യാസമ്പന്നയോ, നിരക്ഷരയോ, ആകട്ടെ,തന്നോടു ചെയ്ത അന്യായത്തെ എതിർത്തുസംസാരിക്കാനനുവദിക്കുന്നതിലാണ്  മാതൃരാജ്യത്തിന്റെ യഥാർത്ഥമാനമെന്ന്‌ മുക്താര്‍മായി വിശ്വസിച്ചു.

പുരുഷന്റെ മാനം സ്ത്രീയിലാണ് ` നില കൊള്ളുന്നതെങ്കിൽ എന്തിനാണ് ` പുരുഷന്മാർ “ആ മാനത്തെ ബലാൽസംഗം ചെയ്യുകയും,കൊല്ലുകയും ചെയ്യുന്നത്‌? എന്നതായിരുന്നു അവരുടെ ധീരമായ ചോദ്യം.  പാക്കിസ്ഥാനിലെ സ്ത്രീപ്രവർത്തകയും, പരസ്പരസ്വാതന്ത്ര്യത്തോടും ,സമാധാനത്തോടും  കൂടീ സ്ത്രീപുരുഷന്മാർ കഴിയുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഒരു തലമുറക്കു വെളിച്ചമേകിയ കാരുണ്യദീപവുമാണ്‌ ഇന്ന് ഈ ബഹുമാന്യ വനിത.


ഇങ്ങിനെ അറിഞ്ഞും, അറിയാതേയും ഏതൊക്കെ തരത്തിലും  അവസ്ഥയിലും  സ്ത്രീകൾ ജീവിക്കുന്നു!ഓർക്കാനിഷ്ടപ്പെടാത്തതാണെങ്കിലും ചിലപ്പോൾ കഴിഞ്ഞ ഇരുണ്ട അദ്ധ്യായങ്ങളായിരിക്കാം പുതിയജീവിതത്തിനു കരുത്തേകുക.  വേദനയുടെയും,ധീരതയുടെയും,  ലോകത്തിൽ നിന്നും നേടിയ തിരിച്ചറിവുകളുടെ  അദ്ധ്യായങ്ങളാണ്‌ മുക്താര്‍മായിയുടെ ജീവിതത്തിൽ നിന്നും നമുക്കുലഭിക്കുന്നത്‌. പീഡിപ്പിക്കപ്പെട്ട്  ഈലോകത്തു താനാരുമല്ല എന്നു ചിന്തിക്കുന്നവർക്കും, അപമാനഭാരത്താല്‍ ജീവിതത്തിനോട്   പുറം തിരിഞ്ഞുനില്‍ക്കുന്നവർക്കും വെളിച്ചം നല്കുന്ന പാഠമാവട്ടെ മുക്താർമായിയുടെ ജീവിതപുസ്തകം. !

21 Jun 2013

Investment in Equity (Part 1)


sunil m s
“Investing in equity is injurious to health!”
The parody sounds all too familiar to forget. It parodies ‘Smoking is injurious to health,’ the statutory warning you find on cigarette packets. Though a parody, it can also be true at times, I assure you. There are, however, two differences between the two:  smoking pares health steadily;  the sinking is slow, at least initially. On the contrary, investment in equity can sink and, with it, can sink you too in a matter of hours. Satyam Computer, once a blue chip, an integral part of NSE Nifty, and a darling of investors, took only 48 hours to sink from a lofty Rs. 180 to an abysmal Rs. 6. Though it recovered a part of the loss in the months that followed, the steep, 96% fall, that too, in a short span of just two days, was enough to unnerve any investor. The stock market must have triggered a jump in heart attacks when Nifty dived 60% in 2008, and, again, nearly 30% some time later.
The second difference between smoking and stock market investment is a bit more pleasant. There is no recovery from the damages sustained from smoking; they keep aggravating. The health keeps steadily sinking. Ultimately, the inevitable occurs: death. Happily, the stock market can recover; and it does recover too. Along with the stock market, the investment too can recover, and can even grow healthier. Nifty, which had been at 1902 in April 2005, shot up 230% to 6288 by January 2008. Similarly, the crash in 2008 was followed by a 150% recovery: Nifty rose from 2524, which it had touched in October 2008, to 6312 by November 2010. It is this second difference that increasingly attracts people to the stock market, and make them remain glued to it.
Before the prospect of huge profits propels you to jump into the fray, I should hasten to add one more example, not any less bitter this time, so that you may sober up and do a little bit of thinking before you take the plunge. Reliance Capital, an important scrip of the Anil Dhirubhai Ambani Group, went up, literally like a rocket, from Rs. 134 around which it had been languishing in January 2005, to Rs. 2860 by January 2008. The net appreciation was – hold your breath – a massive 2034%, I repeat, 2034%. Now grip your seat tight, here is another shocker: the scrip crashed a whopping 92% to Rs. 232 by January 2012. What remained, in January 2012, was a mere 8% of the giant it had once been four years ago. The scrip hovers around Rs. 328 at the time this is being written.
The crucial question is, is there a way a substantial profit can be earned from the stock market but without sustaining losses of the kind mentioned above?  Before I answer this question, we have to consider the fact that even the foreign Institutional Investors, including the world-renowned Merrill Lynch, Morgan Stanley, J P Morgan, Goldman Sachs, and so on, have all sustained heavy losses in stock markets around the world time and time again. When these goliaths with trillions at their command have suffered losses themselves, which investor can hope to be immune to losses in stock market?  No one has a magic wand that can protect an investor from losses. Still this is my answer to the question:  Yes, there is a way an investor can, in the long run, limit his losses and maximize his profits if he is, and does remain, shrewd enough.
Now, the term, ‘Shrewd’ is quite a subjective one, as shrewdness is not measurable using any standard scale. I shall try to explain what I had meant by shrewdness in the stock market context. This write up might consist of several parts. By the time the last part is released, what I meant by shrewdness will get amply explained. In the process, a well defined method of investment-cum-trading will also, hopefully, emerge, which will steer us clear of the usual pitfalls in the stock market, and, at the same time, help us take all that handsome profit which the market very kindly hands us at times.
I regret this write up is in English. Topics related to stock market are easily explained in English.
(To continue)

24 May 2013

എന്റെ ഹിമാലയ യാത്ര 13.

പ്രഫുല്ലൻ  തൃപ്പൂണിത്തുറ
'രാമേശ്വര'മെന്ന അത്ഭുതപ്രതിഭാസത്തിലൂടെ

തീർത്ഥാടകർ 'കാശി-രാമേശ്വരം' എന്നു ചേർത്തുപറയുമ്പോൾ തൊട്ടടുത്ത പ്രദേശങ്ങളാണെന്നു തോന്നും. ഉത്തർപ്രദേശത്തിലും തമിഴ്‌നാട്ടിലുമായി രണ്ടു സംസ്ഥാനങ്ങളിൽ ആയിരക്കണക്കിനുകിലോമീറ്റർ അകലത്തിലായാണ്‌ ഈ രണ്ടു പുണ്യസ്ഥലങ്ങളും സ്ഥിതിചെയ്യുന്നത്‌. പിതൃകർമ്മങ്ങൾക്കു ഒരേപോലെ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാകണം ഇങ്ങിനെ ഒരുമിച്ചു പറഞ്ഞുപോകുന്നത്‌.
രാമേശ്വരം, തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ മധുരയിൽ നിന്നും ഏകദേശം 167 കി.മീറ്റർ തെക്കുകിഴക്കായാണു സ്ഥിതിചെയ്യുന്നത്‌. ബംഗാൾ ഉൾക്കടലിന്റെ തീരത്താണു രാമേശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഇവിടത്തെ സമുദ്രതീരത്തിനു ഈ ലേഖകനു ഒരു പ്രത്യേകത അനുഭവപ്പെട്ടു. ഇപ്പോഴത്തെ യാത്രയിലും, കുറച്ചുവർഷങ്ങൾക്കുമുമ്പ്‌ ആദ്യയാത്രയിലും. തീരത്തുഗർജ്ജിക്കുന്ന തിരമാലകളില്ല. വലിയ ഒരു അനക്കംമാത്രം! തെളിനീരിൽ താഴെ അടിത്തട്ടിലെ കല്ലും മണലും തുണിക്കഷണങ്ങളുമൊക്കെ മുകളിൽ നിന്നുതന്നെ കാണാം. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ധൈര്യമായി സമുദ്രസ്നാനത്തിനിറങ്ങി. സമുദ്രസ്നാനം ആസ്വദിച്ചു മറ്റുബീച്ചുകളിലേപ്പോലെ ഭ്രാന്തൻ തിരമാലകൾ തലയിലും ദേഹത്തും തട്ടുന്നേയില്ല!
രാമേശ്വരം ക്ഷേത്രത്തിൽ ദർശനവും അവിടെ പ്രധാനമായ പിതൃകർമ്മാദികളും ചെയ്തു. ഒരുകാര്യം പറയാം. പിതൃശാപമുണ്ടെന്നു മനസ്സിലാക്കി ഇവിടെ പ്രതിവിധികൾക്കെത്തുന്ന ആയിരക്കണക്കിനു ഭക്തരെ വട്ടംകറക്കുന്ന കോക്കസുകളും ദല്ലാളുകളും ഈ ക്ഷേത്രപരിസരത്തു സദാവിലസുന്നുണ്ട്‌. 22 ചെറിയ കിണറുകൾ ഈ ക്ഷേത്രപരിസരത്തുണ്ട്‌. അവിടെ കൃത്യമായ കർമ്മാദികൾ ചെയ്യാൻ അധികൃതർ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌ ദല്ലാളുകാരെ ഏൽപിക്കാതെ. അതുകൃത്യമായി സംവിധാനം ചെയ്താൽ ഭക്തർക്കു വലിയലാഭവും മനസ്സുഖവും ലഭിയ്ക്കും!
ഭാരതത്തിന്റെ തെക്കേ അറ്റത്തെ മാന്നാർ കടലിടുക്കിലാണ്‌ രാമേശ്വരം എന്ന ദ്വീപ്‌. 16 കി.മീറ്റർ നീളവും 10 കി.മീറ്റർ വീതിയുമുണ്ടീ ദ്വീപിന്‌. ഭാരതത്തിൽ വിവിധ ഇടങ്ങളിലായി പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള 12 ജ്യോതിർലിംഗങ്ങളിൽ ഒന്നു ഇവിടെയാണുള്ളത്‌. സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ പ്രതിഷ്ഠനടത്തിയതിനാലാണത്രെ ഈ ക്ഷേത്രത്തിനു രാമേശ്വരം എന്ന നാമധേയമുണ്ടായത്‌. പുരാണത്തിലെ 'ഗന്ധമാദന പർവ്വത'മായും ദക്ഷിണഭാരതത്തിലെ കാശിയായും രാമേശ്വരത്തെ വിശേഷിപ്പിയ്ക്കുന്നവരുണ്ട്‌. പിതൃസംബന്ധമായ ചടങ്ങുകളുടെ കാര്യത്തിൽ കാശി തീർത്ഥാടനം പൂർണ്ണമാകണമെങ്കിൽ രാമേശ്വരത്തു കർമ്മങ്ങൾ അനുഷ്ഠിയ്ക്കണമെന്നും പഴമക്കാർ നിർബന്ധിയ്ക്കുന്നു.
രാമേശ്വരത്തിനു 25 കി.മീറ്റർ അകലെയുള്ള ധനുഷ്ക്കോടിയിൽ കിഴക്കും തെക്കും സമുദ്രങ്ങൾ സംഗമിയ്ക്കുന്നു. സമുദ്രത്തെ ലക്ഷ്യമാക്കി അസ്ത്രമയയ്ക്കാൻ ശ്രീരാമൻ വില്ലിന്റെ അഗ്രം കുത്തിയ സ്ഥലമാണത്രെ ധനുഷ്ക്കോടി. (ധനുഷ്‌ = വില്ല്‌).
രാവണവധശേഷം ശ്രീലങ്കഭരിച്ച വിഭീഷണന്റെ അഭ്യർത്ഥന പ്രകാരം ശത്രുക്കളുടെ ആക്രമണം സേതുബന്ധനംവഴി ഉണ്ടാകാതിരിയ്ക്കാൻ ശ്രീരാമൻ തന്റെ വില്ലിന്റെ മുനകൊണ്ട്‌ സേതുവിന്റെ കുറേഭാഗം കുത്തിനശിപ്പിച്ചു കളഞ്ഞുവത്രെ! അങ്ങിനെയും ധനുഷ്ക്കോടി പ്രസിദ്ധമായി! രാവണവധശേഷം ശ്രീരാമൻ ഇവിടെ പാപ-പരിഹാരാർത്ഥം തപസ്സനുഷ്ഠിച്ചതായും പറയുന്നുണ്ട്‌.
രാമേശ്വരം ദ്വീപിന്റെ തെക്കേ മുനമ്പിലാണ്‌ 'ധനുഷ്ക്കോടി' എന്നു പറയുന്നത്‌. ശ്രീലങ്കയേയും ഭാരതത്തേയും ബന്ധിപ്പിച്ച്‌ 18 കി.മീറ്റർ ദൈർഘ്യമുള്ള കടൽപ്പാലം നിർമ്മിയ്ക്കാനുള്ള പദ്ധതിയ്ക്കാണല്ലോ സേതുബന്ധനം എന്നു പറയുന്നത്‌.



രാമേശ്വരത്തിന്റെ കടലോരത്തിലെ മണലിനു നേരിയൊരു ചുമപ്പുരാശിയുണ്ട്‌. സേതുബന്ധനനിർമ്മാണാരംഭത്തിൽ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗമാണ്‌ ഇവിടെയുള്ളത്‌. ആരംഭത്തിനു മുമ്പേ മഹാദേവനെ പൂജിയ്ക്കുന്നതിനായി ശ്രീരാമനു ഒരു ശിവലിംഗം ആവശ്യമുണ്ടായിരുന്നു. അതിനു ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹനുമാൻ കൈലാസത്തിലേയ്ക്കു ഇതിനായി പുറപ്പെടുകയും ചെയ്തു. എന്തുകൊണ്ടോ കൃത്യസമയത്തിനു ശിവലിംഗവുമായി എത്തിച്ചേരാൻ ഹനുമാനു സാധിച്ചില്ല. ധ്യാനനിരതനായി ഇരുന്ന ശ്രീരാമന്റെ മുന്നിൽ സാക്ഷാൽ പരാശക്തി തന്നെ മണ്ണുകൊണ്ടു ഒരു ശിവലിംഗം നിർമ്മിച്ചു വച്ചിട്ട്‌ അപ്രത്യക്ഷയായതായാണ്‌ വിശ്വസിയ്ക്കപ്പെടുന്നത്‌. ശ്രീരാമന്റെ ആവശ്യാർത്ഥം ഭഗവാൻ തന്നെ അവിടെ ജ്യോതിർലിംഗരൂപേണ സ്ഥിതനായതായും വിശ്വസിയ്ക്കപ്പെടുന്നു. സമയം വൈകി രണ്ടു ശിവലിംഗവുമായെത്തിയ ഹനുമാന്‌ സങ്കടവും നിരാശയുമുണ്ടായി. ഉടനെത്തൺറ്റെ വാൽകൊണ്ട്‌ പ്രതിഷ്ഠിച്ച വിഗ്രഹത്തിൽ ചുറ്റിപ്പിണച്ച വിഗ്രഹം മാറ്റിക്കളയാൻ ഹനുമാൻ ആഞ്ഞുവലിച്ചുവത്രെ! പെട്ടെന്ന്‌ ആരോ എടുത്തെറിഞ്ഞപോലെ ഹനുമാൻ ദൂരെ തെറിച്ചുവീണു. മാത്രമല്ല വാലും ശരീരവും മുറിഞ്ഞ്‌ അവിടെ മുഴുവൻ രക്തക്കളമായി മാറുകയും ചെയ്തു. ഏതായാലും ദാസ്യശ്രേഷ്ഠനായ ഹനുമാന്‌ ശ്രീരാമചന്ദ്രൻ മാപ്പുകൊടുക്കുകയും ഹനുമാൻ കൊണ്ടുവന്ന രണ്ടു ശിവലിംഗങ്ങളും അടുത്തടുത്ത സ്ഥലങ്ങളിൽതന്നെ പ്രതിഷ്ഠിക്കാൻ അനുവദിയ്ക്കുകയും ചെയ്തു.
അങ്ങിനെ വിഗ്രഹം വാലിൽ ചുറ്റിയെറിയാൻ ശ്രമിച്ചപ്പോഴുണ്ടായ രക്തസ്രാവമാണ്‌ നല്ല വെള്ളനിറമായിരുന്ന രാമേശ്വരതീരത്തെ മണലിനു രക്തഛവിയുണ്ടാകാൻ കാരണമായത്‌ എന്ന്‌ വിശ്വസിയ്ക്കപ്പെടുന്നു.


ഇപ്പോഴും ഈ തീരത്തെ നിറവ്യത്യാസമുള്ള മണൽ തീർത്ഥാടകർ ചെറിയ കുപ്പികളിലാക്കി കൊണ്ടുപോയി ഗൃഹങ്ങളിൽ സൂക്ഷിച്ചു പോരുന്നുണ്ട്‌.
1964 ഡിസംബർ 22 രാത്രി മൂന്നു മണിയ്ക്കുണ്ടായ കൊടുങ്കാറ്റിലും തിരമാലയിലും പെട്ട്‌ പഴയ പാമ്പൻപാലവും ധനുഷ്ക്കോടി റയിൽപാതയും നശിച്ചുപോയി. ഇപ്പോൾ നാം രാമേശ്വരം ദ്വീപിലെത്തുന്നത്‌ 'ഇന്ദിരാപാല'ത്തിലൂടെയാണ്‌. മൂന്നരകിലോമീറ്റർ കടലിനു മുകളിലൂടെയുള്ള പുതിയ പാമ്പൻപാലത്തിലൂടെയുള്ള യാത്ര ബസ്സിലായാലും കാറിലായാലും തീവണ്ടിയിലായാലും അനുഭൂതിപ്രദമത്രെ! ഞങ്ങളുടെ തീർത്ഥാടക സംഘത്തിലെ പലരും ഒറ്റയ്ക്കും കൂട്ടായും ആ ആസ്വാദ്യനിമിഷങ്ങൾ ഫിലിമിലേയ്ക്കു പകർത്തുമ്പോൾ പാലത്തിന്റെ അടിയിലൂടെ കപ്പലുകൾ സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു.
വൈകിട്ട്‌ നാലിനു കന്യാകുമാരിയെ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കായി ഞങ്ങൾ രാമേശ്വരം ദ്വീപെന്ന അത്ഭുതത്തോട്‌ യാത്ര പറഞ്ഞു.
ഭാരതദർശനത്തിലും, പുരാണേതിഹാസങ്ങളിലും പുണ്യപാപാദികളിലും വിശ്വാസമുള്ള ഓരോ ഭാരതീയനും കാശിയിലും രാമേശ്വരത്തും ഒരിയ്ക്കലെങ്കിലും സന്ദർശിയ്ക്കാതിരിയ്ക്കില്ല. അതവന്റെ കടമയും സ്വപ്നവുമായി കണക്കാക്കപ്പെടുന്നു.

27 Apr 2013

കിനാവ്








 ടി.കെ. ഉണ്ണി
കണ്ണീരിന്റെ കനവ്
പുഴയായൊഴുകി
പ്രളയമാവാൻ.!
കണ്ണിന്റെ കനവ്
കാണാതെ കാണുന്നൊരു
ഉൾക്കണ്ണാവാൻ.!
ചുണ്ടിന്റെ കനവ്
വരൾച്ചയകറ്റാനൊരു
മഞ്ഞുതുള്ളിയാവാൻ.!
മനതാരിലെ കനവ്
മാനത്തെ തിങ്കളൊത്ത
മാലാഖത്തുമ്പിയാവാൻ.!
മുകിലിന്റെ കനവ്
മണ്ണിന്റെ മാറിൽ
അലിഞ്ഞില്ലാതാവാൻ.!
മണ്ണിന്റെ കനവ്
എന്നെന്നും പച്ചപ്പട്ടു-
ടുത്ത് പുതച്ചുറങ്ങിയുണരാൻ.
വിണ്ണിന്റെ കനവ്
കണ്ണിനെയും മണ്ണിനെയും
പൊൻകതിരണിയിക്കാൻ.
കാറ്റിന്റെ കനവ്
പ്രപഞ്ചത്തിലെ
ജീവന്റെ അദൃശ്യസ്പന്ദനമാവാൻ.
നിന്റെ കനിവിനായുള്ളെന്റെ കനവ്
മരീചികയാവാതിരിക്കാൻ
കേഴുന്നു ഞാനെന്റെ പ്രഭോ!
മായക്കാഴ്ചയായൊരുനാളെൻ
ദാഹാർത്തി തീർക്കാനായി
തരുമോയെൻ തമ്പുരാനേ
നിൻ തൂമന്ദഹാസത്തിൻ
ഹർഷബാഷ്പവൃഷ്ടിയായി
ഒരു ഹിമബിന്ദുവെങ്കിലും.!!
=========

26 Mar 2013

സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി


സണ്ണി ജോർജ്ജ്‌
കർഷകശ്രീ, ചെറുപുഴ, കണ്ണൂർ

നാളികേര കർഷകരുടെ ചിരകാല സ്വപ്നമാണ്‌ കർഷകകൂട്ടായ്മയിൽ ഒരു കോക്കനട്ട്‌ കമ്പനി രൂപീകരിക്കുകയെന്നത്‌. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ചെറുപുഴയിലെ കർഷക കൂട്ടായ്മ. നാളികേരോത്പാദക സംഘങ്ങളും (സിപിഎസ്‌) നാളികേര ഫെഡറേഷനും ചങ്ങാതിക്കൂട്ടവും യാഥാർത്ഥ്യമാക്കി വിസ്മയം തീർത്തവർക്ക്‌  പ്രോഡ്യൂസർ കമ്പനിയും സാക്ഷാത്ക്കരിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ പുരോഗമനേച്ഛുക്കളായ ഈ പ്രദേശത്തെ  കർഷകർ കേരളത്തിലെ ആദ്യത്തെ പ്രോഡ്യൂസർ കമ്പനിക്ക്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ചെറുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തേജസ്വിനി ഇക്കോഫാം ടൂറിസം സോസൈറ്റിയാണ്‌ നാളികേര കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന്‌ നേതൃപരമായ പങ്ക്‌ വഹിക്കുന്നത്‌.
തേജസ്വനി ഇക്കോഫാം ടൂറിസം സോസൈറ്റി
മലയോരത്തെ കർഷകരെ ഒത്തൊരുമിപ്പിച്ചുകൊണ്ട്‌ സമ്പൂർണ്ണ ജൈവകൃഷി നടപ്പാക്കുന്നതിനും ഇക്കോ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടറിഞ്ഞ്‌ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകൃതമായ ജൈവകർഷകരുടെ സംഘടനയാണ്‌ ചെറുപുഴ തേജസ്വനി ഇക്കോ ടൂറിസം സോസൈറ്റി. കർഷകർക്ക്‌ പരിശീലനം നൽകി അവരെ സന്നദ്ധരാക്കുന്നതിന്‌ പുറമേ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കാർഷിക പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും കൃഷി അനുബന്ധ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന ശ്രദ്ധവെയ്ക്കുന്നു. അനവധി പരിശീലന പരിപാടികൾക്ക്‌ പുറമേ വിവിധ പദ്ധതികളും കർഷക ക്ഷേമത്തിനായി വിജയകരമായി സോസൈറ്റി നടപ്പാക്കിവരുന്നു.
ജൈവകൃഷി വികസന പദ്ധതി
2010-11 വർഷത്തിൽ പയ്യന്നൂർ ബ്ലോക്കിലെ ചെറുപുഴ പഞ്ചായത്തിൽ കൃഷിഭവന്റെ സഹായത്തോടെ 45 ഹെക്ടർ ലക്ഷ്യമിട്ട സ്ഥാനത്ത്‌ 90 ഹെക്ടർ സ്ഥലത്ത്‌ ജൈവകൃഷി പദ്ധതി നടപ്പാക്കി സർട്ടിഫിക്കേഷൻ നേടുവാൻ സോസൈറ്റിയുടെ ശ്രമഫലമായി കഴിഞ്ഞു.  രണ്ടാംഘട്ടമായി 75 ഹെക്ടർ സ്ഥലത്ത്‌ പദ്ധതി അനുവദിച്ചപ്പോൾ 150 ഹെക്ടർ സ്ഥലത്ത്‌ പദ്ധതി നടപ്പിലാക്കി സർട്ടിഫിക്കേഷന്‌ സമർപ്പിച്ചിട്ടുണ്ട്‌. ജൈവ സർട്ടിഫിക്കേഷനുള്ള തേങ്ങയ്ക്ക്‌ ഈ വർഷം കിലോഗ്രാമിന്‌ 19 രൂപ വരെ ലഭിച്ചുവേന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌.
മുയൽ വളർത്തൽ, ഫാം വിസിറ്റ്‌, വൈറ്റ്‌ വാട്ടർ റാഫ്റ്റിംഗ്‌
സോസൈറ്റിയുടെ  നേതൃത്വത്തിൽ മുയൽ വളർത്തൽ പദ്ധതി നടപ്പാക്കി വരന്നുണ്ട്‌.  മാംസ സംസ്ക്കരണവും വിപണനവുമാണ്‌ ലക്ഷ്യമിടുന്നത്‌. പ്രകൃതി മനോഹരമായ കൊട്ടത്തലച്ചിമലയും കാതംവയലും ഉൾപ്പെടുന്ന പ്രദേശം ഫാം വിസിറ്റിന്‌ അനുയോജ്യമാണ്‌. കൊട്ടത്തലച്ചിയിൽ ആരംഭിച്ച ഗ്രീൻഹിൽ ഹോംസ്റ്റേയിൽ താമസിച്ച്‌ പ്രകൃതിസൗന്ദര്യം നുകരുകയും നാടൻ ഭക്ഷണം രുചിക്കുകയും ചെയ്യാം. തേജസ്വിനി പുഴയിൽ മഴക്കാലത്ത്‌ നടക്കുന്ന വൈറ്റ്‌ വാട്ടർ റാഫ്റ്റിംഗ്‌ സാഹസികതയും വിനോദവും കോർത്തിണക്കിയ ഒന്നാണ്‌
കാർഷിക നഴ്സറി
സോസൈറ്റിയുടെ അനുബന്ധ സ്ഥാപനമായി ചെറുപുഴ മേലേബസാറിന്‌ സമീപം ചെറുപുഴ ഗാർഡൻസ്‌ എന്ന പേരിൽ കാർഷിക നഴ്സറി പ്രവർത്തിച്ചുവരുന്നു. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളും നടീൽ വസ്തുക്കളും ഫലവൃക്ഷത്തൈകളും അലങ്കാരചെടികളും നഴ്സറിയിൽ ലഭ്യമാണ്‌.  കർഷകർ ഉത്പാദിപ്പിക്കുന്ന വിത്തുകളും തൈകളും നഴ്സറി വിതരണം ചെയ്യുന്നു.  കുറിയ തെങ്ങിനങ്ങളായ മലയൻ പച്ച, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്‌ എന്നിവയുടെ ഗുണമേന്മയുള്ള 7000ത്തോളം തൈകൾ സ്റ്റോക്കുണ്ട്‌.
യന്ത്രവത്കൃത ചകിരി വ്യവസായ സഹകരണസംഘം, ക്ലിപ്തം നമ്പർ 1083
കയർ ബോർഡിന്റെ സഹകരണത്തോടെ യന്ത്രവൽകൃത ചകിരിനാര്‌ ഉത്പാദക കേന്ദ്രം സോസൈറ്റിയുടെ നേതൃത്വത്തിൽ ചൂരപ്പടവിൽ പ്രവർത്തനസജ്ജമായി വരുന്നു.സർക്കാരിന്റെ എല്ലാ അനുമതിയും നേടിക്കഴിഞ്ഞ പ്രസ്തുത യൂണിറ്റ്‌ പ്രവർത്തനമാരംഭിക്കുന്നതോടെ മലയോരത്ത്‌ പാഴാകുന്ന ചകിരി മൂല്യവർദ്ധിത ഉൽപന്നമായ ചകിരിനാരായി മാറും.
നാളികേരോത്പാദക സംഘങ്ങൾ
ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും പരക്കെ നാളികേരോത്പാദകസംഘങ്ങൾ രൂപീകരിക്കുവാൻ തേജസ്വിനി സോസൈറ്റി മുൻകൈ എടുത്തു. ഈ പ്രദേശത്ത്‌ ഇപ്പോൾ 26 നാളികേരോത്പാദക സംഘങ്ങളിലായി 2000 നാളികേര കർഷകർ അംഗങ്ങളായുണ്ട്‌. ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയായ ചെറുപുഴ നാളികേര ഫെഡറേഷനും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.  കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫെഡറേഷൻ ആയ ചെറുപുഴ ഫെഡറേഷനിൽ നിലവിൽ 26 ഉത്പാദക സംഘങ്ങളും 2000 കർഷകരും 1.21 ലക്ഷം കായ്ക്കുന്ന തെങ്ങുകളും ഉണ്ട്‌. ചിട്ടയായ പ്രവർത്തനം മുഖമുദ്രയാക്കിയ ചെറുപുഴ ഫെഡറേഷന്റെ നേതൃത്വത്തിൽ 2013 ജനുവരി 12 ന്‌ നടത്തിയ കർഷകസംഗമം ജനപങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൊണ്ടും ശ്രദ്ധേയമായിരുന്നു.
ചങ്ങാതിക്കൂട്ടം
തെങ്ങ്‌ കയറ്റതൊഴിലാളികളെ സംഘടിപ്പിച്ച്‌  നാളികേര വികസന ബോർഡിന്റെ പരിശീലനത്തിനയച്ച്‌ രൂപീകരിച്ച ചങ്ങാതിക്കൂട്ടത്തിൽ നിലവിൽ 63 അംഗങ്ങളുണ്ട്‌. ചങ്ങാതിക്കൂട്ടം നിലവിൽ വന്നതോടെ തേങ്ങ പറിക്കാനാളില്ലാത്ത അവസ്ഥയ്ക്ക്‌ മാറ്റം വന്നു. തൊഴിലാളികൾക്ക്‌ ജോലി സ്ഥിരത ഉറപ്പായി. കൂലി ഏകീകരണം നടപ്പായി. നാളികേരോത്പാദക സംഘങ്ങൾക്കെല്ലാം ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ഇപ്പോൾ ലഭ്യമാണ്‌. ചെറുപുഴയിൽ നടത്തിയ വിത്തുത്സവത്തോടനുബന്ധിച്ച്‌ തൊഴിലാളികൾ കർഷകരിൽ നിന്ന്‌ കരിക്ക്‌  ശേഖരിച്ച്‌ നടത്തിയ കരിക്ക്‌ സ്റ്റാൾ പുത്തൻമാതൃകയായി.
തേജസ്വനി കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌ (ടിപിസിഎൽ)
ചെറുപുഴ നാളികേര ഫെഡറേഷന്റെ നേതൃത്വത്തിൽ കണ്ണൂർ - കാസർഗോഡ്‌ ജില്ലകളിലെ മലയോര മേഖല കേന്ദ്രീകരിച്ച്‌ തേജസ്വിനി കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുകയാണ്‌. നാളികേരോത്പാദക സംഘങ്ങളേയും നാളികേരോത്പാദകരേയും ചേർത്ത്‌ ഇന്ത്യയിൽ ആദ്യത്തെ കമ്പനിയാണ്‌ യാഥാർത്ഥ്യമാകുന്നത്‌. നിർദ്ദിഷ്ട കമ്പനിക്ക്‌ അംഗീകൃതമായ മൂലധനം 10 കോടി രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. കമ്പനിയുടെ ഷെയറുകൾ നാളികേരോത്പാദക സംഘങ്ങൾക്കും വ്യക്തിഗത നാളികേരോത്പാദകർക്കും നൽകും. 50,000 രൂപയുടെ 2000 ഷെയറുകൾ ഉണ്ടാകും കമ്പനിക്ക്‌.
നാളികേര വികസന ബോർഡ്‌, കൃഷി വകുപ്പ്‌, നബാർഡ്‌,  വ്യവസായ വകുപ്പ്‌, ജൈവ സർട്ടിഫിക്കേഷൻ സംഘടനകളായ ഇൻഡോസേർട്ട്‌, ഇന്ത്യൻ ഓർഗാനിക്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌ (ഐഒപിസിഎൽ) തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാ
ണ്‌ കമ്പനി രൂപീകരണത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌.
ഒന്നാംഘട്ടത്തിൽ സൾഫർ, പുക തുടങ്ങിയ മാലിന്യങ്ങൾ കലരാത്ത പരിശുദ്ധമായ വെളിച്ചെണ്ണ, ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണ, തൂൾതേങ്ങ, തേങ്ങാപ്പാൽ, ഓർഗാനിക്‌ വിനാഗിരി, ചകിരി-ചിരട്ട ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവുമാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
സർക്കാർ അനുമതി നൽകുന്നപക്ഷം നീര ഉത്പാദനവും സംസ്ക്കരണവും ആരംഭിക്കുവാൻ കമ്പനിക്ക്‌ ഉദ്ദേശ്യമുണ്ട്‌. നാളികേര കർഷകരെ 1000 തെങ്ങുകളുള്ള യൂണിറ്റുകളാക്കി തിരിച്ച്‌ ജൈവകൃഷിരീതിയിൽ തേങ്ങ ഉത്പാദനം, ലേബർ ബാങ്ക്‌, ചങ്ങാതിക്കൂട്ടം ഉപയോഗിച്ച്‌ കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വിളവെടുപ്പ്‌ തുടങ്ങിയവ കമ്പനി ഉദ്ദേശിക്കുന്നു. ജൈവനാളികേരത്തിന്‌ അധികവിലയും കർഷകർക്ക്‌ സാമ്പത്തിക സുരക്ഷയും ഇത്തരത്തിൽ ഉറപ്പാക്കാനാകും. കൂടാതെ ചകിരിച്ചോർ ഉപയോഗിച്ച്‌ ജൈവവള, ജീവാണുവളങ്ങളുടെ ഉത്പാദനം, ചകിരിനാര്‌ ഉത്പാദനം, ചിരട്ടയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നിർമ്മാണം എന്നിവയും സാദ്ധ്യമാക്കാൻ ഉദ്ദേശിക്കുന്നു. രോഗ-കീടങ്ങളുടെ നിയന്ത്രണവും നിർമ്മാർജ്ജനവും കമ്പനിയുടെ പ്രവർത്തനമേഖലയിൽ നേരിട്ടേറ്റെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു. തെങ്ങിന്‌ ഇടവിളയായി ആയുർവേദ മരുന്നുകൾ കൃഷി ചെയ്ത്‌ അവയുടെ സംഭരണം, വിപണനം, പ്രാദേശികമായി ലഭ്യമായ വിവിധ കാർഷികോൽപന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, വിപണനം ഇവയൊക്കെ കമ്പനി ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്നു. കാർഷികോപാധികളുടേയും കാർഷികോപകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത്‌ ന്യായവിലയ്ക്ക്‌ വിപണനം നേരിട്ട്‌ നടത്തുവാനും കമ്പനിക്ക്‌ പദ്ധതിയുണ്ട്‌.

23 Feb 2013

എഴുത്തുകാരന്റെ ഡയറി




സി.പി.രാജശേഖരൻ

ഉത്സവക്കച്ചവടവും
കച്ചവടോത്സവങ്ങളും
 

  ഇത്‌ ഉത്സവമാസമാണ്‌. അമ്പലപ്പറമ്പിലേക്ക്‌ ഒന്ന്‌ ചെല്ലൂ. കച്ചവടവും ഉത്സവങ്ങളും തമ്മിൽ പണ്ടുപണ്ടേ ബന്ധമുണ്ട്‌. ലോകത്തിന്റെ ഏതുഭാഗത്തും എല്ലാക്കാലത്തും നടന്നിരുന്ന ഉത്സവങ്ങളുടെ ഒരു ഭാഗമായി കച്ചവടങ്ങൾ നടന്നിരുന്നുതാനും. അത്‌ നാടിന്റെ സാംസ്കാരികത്തനിമയുടെ ഭാഗമായി അന്ന്‌ മാറുകയും ചെയ്തിരുന്നു.ഞങ്ങളുടെ നാട്ടിലെ ചെറുകിട ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും  അക്കാലത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്ന ചെറുകിട കച്ചവടക്കാരെ അന്ന്‌ ഞങ്ങൾ വിചിത്രജീവികളായാണ്‌ കണ്ടിരുന്നത്‌. അതുവരെ നാട്ടിൽ കാണാതിരുന്ന ഒരുകൂട്ടം ആളുകളാണ്‌ അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും ചെറിയ ചെറിയ പന്തൽസ്റ്റാളുകൾ ഉണ്ടാക്കി കച്ചവടം ചെയ്തിരുന്നത്‌. നാട്ടിൻപുറത്ത്‌ സാധാരണകിട്ടാത്ത വളകൾ, മാലകൾ, ഓട്ടുപാത്രങ്ങൾ, വെള്ളിയാഭരണങ്ങൾ, അടുക്കളപ്പാത്രങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം സ്റ്റാളുകളിൽ അന്ന്‌ വിൽക്കുമായിരുന്നു. ഈന്തപ്പഴംപോലുള്ള ചില അന്യനാട്‌ ഫലങ്ങളും ആഹാരസാധനങ്ങളും അന്നൊക്കെ ഉത്സവപ്പറമ്പിൽ നിന്ന്‌ മാത്രമാണ്‌ കിട്ടുക. ഒരു ഭാഗത്ത്‌ ഉത്സവമേളം മുറുകുമ്പോൾ മറുഭാഗത്ത്‌ കച്ചവടവും നന്നായി മിനുങ്ങിയിരുന്നു. കൗമാരപ്രായക്കാർ മാത്രമല്ല പ്രായമേറിയവരും ഇത്തരം കച്ചവട സ്റ്റാളുകളിൽ നിന്ന്‌ സാധനം വാങ്ങാൻ കാത്തു നിന്നിരുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഉത്സവക്കച്ചവടങ്ങളെ ഞാൻ അവഗണിക്കുകയോ അനാദരിയ്ക്കുകയോ ചെയ്യുന്നില്ല.
    പക്ഷേ, ഉത്സവക്കച്ചവടം പോലെയല്ല ഇന്നത്തെ കച്ചവടോത്സവങ്ങൾ എന്നു പറയാതെ വയ്യ. അന്ന്‌ പരിമിതമായ സ്ഥലത്ത്‌ ഓലവച്ച്‌ കെട്ടി വലിയ ആർഭാടങ്ങളോ ചിലവുകളോ ഇല്ലാതെ കൊച്ചുകൊച്ചു പന്തലുകളിൽ കച്ചവടം നടത്തിയിരുന്നതുകൊണ്ട്‌, മറ്റ്‌ റീട്ടെയിൽ കടകളിൽ കിട്ടുന്ന അതേ വിലയ്ക്ക്‌, ചിലപ്പോൾ അതേക്കാൾ കുറഞ്ഞ വിലയ്ക്കും സാധനങ്ങൾ ഉത്സവക്കച്ചവടത്തിൽ ലഭിയ്ക്കുമായിരുന്നു. തന്നെയുമല്ല അതിനായി ഒരു പരസ്യച്ചെലവും അന്നുണ്ടായിരുന്നില്ല. വൻ സന്നാഹങ്ങളോ, ഒരുപാട്‌ തൊഴിലാളികളോ ഒരുസ്റ്റാളിലും ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെയാണ്‌ സാധനങ്ങൾക്ക്‌ ഭീമമായ വില അന്ന്‌ ഈടാക്കാതിരുന്നത്‌.
    ഇന്നത്തെ കച്ചവടോത്സവങ്ങൾ പക്ഷേ, അതല്ല. സർക്കാർ തന്നെ ഭീമമായ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിൽക്കുന്നു എന്നത്‌ ഖേദകരവുമാണ്‌. അന്ന്‌ ഒരു സർക്കാരും ഈ കച്ചവടത്തെ പ്രോത്സാഹിപ്പിയ്ക്കാനോ അത്‌ ഉത്സവമാക്കി മാറ്റാനോ പ്രസംഗിച്ചിരുന്നില്ല. ഇന്നിപ്പോൾ ഒരുലക്ഷം സ്ക്വയർ ഫീറ്റും രണ്ട്‌ ലക്ഷം സ്ക്വയർഫീറ്റും തമ്മിലുള്ള മത്സരമാണ്‌ വ്യാപാരോത്സവങ്ങളിൽ പലതിലും കാണുന്നത്‌. ഒരു സാരി വാങ്ങാനോ, ഒരു മാല വാങ്ങാനോ പോകുന്നയാൾക്ക്‌ കടയുടെ വലുപ്പം ഒരു രീതിയിലും ഗുണം ചെയ്യില്ല എന്നു മാത്രമല്ല കടനടത്തിപ്പുകാരന്റെ സകലചിലവുകളും റേഡിയോ, ടി.വി പരസ്യങ്ങളുമെല്ലാം സാധാനം വാങ്ങാൻ ചെല്ലുന്നവന്റെ പിടലിയിലാണ്‌ വന്നു വീഴുന്നത്‌ എന്നതും സത്യം. കച്ചവടോത്സവം മൂത്ത്‌ മൂത്ത്‌ ദോശ മേള, ചപ്പാത്തിമേള തുടങ്ങി നാട്ടിലെ സകല മേളത്തട്ടിപ്പുകാരും സംഘടിച്ച്‌ ജനത്തെകൊള്ളയടിക്കുന്ന സമ്പ്രദായത്തിന്‌ വ്യാപാരോത്സവം എന്നും കേരളോത്സവം എന്നും മറ്റും പേരിട്ട്‌ ജനങ്ങളെ ആകർഷിക്കുന്നത്‌ കടുത്ത അനീതിയും അക്രമവുമാണ്‌. ഒരു ഭാഗത്ത്‌ സബ്സിഡികളും സൗജന്യങ്ങളും നൽകി സാധനങ്ങൾ ഉൽപാദിപ്പിയ്ക്കുകയും അവ ഇടനിലക്കാരെവച്ച്‌ വൻ ലാഭത്തിന്‌ വിൽക്കാൻ മറുഭാഗത്ത്‌ ഉത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്‌, ഇരട്ടി നഷ്ടം രാഷ്ട്രത്തിന്‌ സംഭവിക്കുകയാണ്‌. യഥാർത്ഥ ഉൽപ്പാദകനും കച്ചവടക്കാരനും തമ്മിൽ നേരിട്ട്‌ യാതൊരുബന്ധവുമില്ലാത്ത ഏർപ്പാടാണിത്‌. ഇടനിലക്കാർ തഴച്ചു വളരാൻ സഹായിയ്ക്കുന്ന വ്യാപാരോത്സവങ്ങൾ നാടിനോ നാട്ടാർക്കോ ഗുണം ചെയ്യില്ല എന്ന്‌ മാത്രമല്ല ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ്‌ വർദ്ധിക്കുകയും ചെയ്യും.
    മറിച്ച്‌ ഒന്ന്‌ ചിന്തിയ്ക്കു. ഇപ്പോൾ സബ്സിഡിയായും സൗജന്യമായും വിത്തും വളവും കാർഷിക സഹായവും നൽകുന്നവരെ ഉത്തേജിപ്പിച്ച്‌ സംഘടിപ്പിച്ച്‌ അവരുടെ ഉൽപ്പന്നങ്ങൾ അവർക്ക്‌ നേരിട്ട്‌ വിൽക്കാൻ പറ്റുന്ന കാർഷിക മേളകൾ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകട്ടെ. പഴയ അമ്പലപ്പറമ്പുകളും പള്ളിപ്പറമ്പുകളും വീണ്ടും കൃഷിയുമായി ബന്ധപ്പെടുത്തി ഉണരണം. കൂട്ടത്തിൽ ചെറുകിട വ്യവസായികോൽപന്നങ്ങളും പ്രദർശന വിൽപനയിൽ എത്തിയാൽ നന്നായി. അങ്ങിനെ എല്ലാ ഗ്രാമങ്ങളും ഉണർന്നാൽ ഭക്ഷ്യ ദൗർലഭ്യം തീരും. വിലക്കയറ്റം ശമിക്കുകയും ചെയ്യും. പക്ഷേ നമ്മുടെ ലക്ഷ്യമതല്ലല്ലോ. ആര്‌ എങ്ങിനേയും വിൽക്കട്ടെ. പാർട്ടിയ്ക്കുള്ളത്‌ പാർട്ടിയ്ക്കും തനിക്കുള്ളത്‌ തനിക്കും പ്രത്യേകം കിട്ടണം. ബലേഭേഷ്‌ വ്യാപാരോത്സവം സിന്ദാബാദ്‌!! സ്ത്രീയും സ്ത്രീവസ്ത്രവും കച്ചവടം തന്നെ!!

24 Jan 2013

കുലപതികൾ/നോവൽ


 സണ്ണി തായങ്കരി 

അഞ്ച്‌
അഗ്നിയുരുക്കുന്ന ആകാശമേലാപ്പിലേക്ക്‌ ചൂടിനെ പ്രതിരോധിക്കാൻ ഉയർന്നുനിന്ന ഈന്തപ്പനക്കൂട്ടങ്ങൾക്കിടയിലെ കുളിർമയിൽ അനേകം കൂടാരങ്ങൾ. അതിൽ മുഖ്യമെന്ന്‌ തോന്നിച്ച വിസ്തൃതമായ കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഹാഗാർ നിർന്നിമേഷയായി നിൽക്കുകയായിരുന്നു. ഇസ്മായേലിന്റെ പ്രവർത്തികളെല്ലാം അവൾ ഉൾപ്പുളകത്തോടെ വീക്ഷിച്ചു. ഇസ്മായേലിന്റെ പിതാവും ഭൃത്യന്മാരുമാണ്‌ മരുഭൂമിയിലെ യാത്രക്കാരെന്ന്‌ അവൾ തിരച്ചറിഞ്ഞിരുന്നു. ഉപേക്ഷിച്ചശേഷം ഏറെക്കാലം കഴിഞ്ഞ്‌ കണ്ടുമുട്ടുന്ന സ്നേഹശൂന്യനായ പിതാവിനോടുള്ള അവന്റെ പെരുമാറ്റം ഇത്രയും മയപ്പെട്ടതാകുമെന്ന്‌ കരുതിയില്ല. സ്നേഹത്തിന്റെയും കരുണയുടെയും ബീജങ്ങൾക്കുപകരം വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വിത്തുകളാണല്ലോ അവന്റെയുള്ളിൽ വീണുവളർന്നത്‌. അത്‌ വിതച്ചതും മറ്റാരുമല്ല. ഏതായാലും ആദ്യദർശനം ഇങ്ങനെയൊക്കെയായതിൽ ഹാഗാറിന്‌ ആശ്വാസംതോന്നി.
യജമാനന്റെ ഭവനത്തിൽ അടിമയായി എത്തിപ്പെട്ട നാളുകളിൽ സാറായി യജമാനത്തിക്ക്‌ താൻ പ്രിയപ്പെട്ടവളായിരുന്നു. മറ്റ്‌ അടിമപ്പെൺകുട്ടികൾക്കില്ലായിരു

ന്ന സ്വാതന്ത്ര്യം തന്നു. അബ്രാം യജമാനന്റെ ശുശ്രൂഷയ്ക്ക്‌ പലപ്പോഴും തന്നെയാണ്‌ നിയോഗിച്ചിരുന്നത്‌. ഒരു അടിമയോടുള്ള മനോഭാവമായിരുന്നില്ല സാറായി യജമാനത്തിക്ക്‌ തന്നോട്‌.
യജമാനനും യജമാനത്തിയും സായംകാലങ്ങളിൽ കൂടാരത്തിന്‌ സമീപമുള്ള ഓക്കുമരച്ചുവട്ടിൽ ചോളവയലുകളെ തലോടിയെത്തുന്ന പടിഞ്ഞാറൻ കാറ്റിൽ സല്ലാപത്തിലേർപ്പെടുക സാധാരണമാണ്‌. അക്കാലങ്ങളിലെല്ലാം സംസാരം ആരംഭിക്കുക ദൈവം കനിഞ്ഞുനൽകിയ സമ്പത്തിനെപ്പറ്റിയും അടിമകളുടെയും ഭൃത്യന്മാരുടെയും ഗുണഗണങ്ങളെപ്പറ്റിയും അവരുടെ പ്രതിഫലത്തെപ്പറ്റിയുമൊക്കെയായി
രുന്നു. ക്രമേണ സംസാരം അനപത്യദുഃഖത്തിലേക്ക്‌ വഴുതിവീഴും. പിന്നീട്‌ എപ്പോഴൊക്കെയോ അറിഞ്ഞോ അറിയാതെയോ അവരുടെ ചിന്തകളിൽ താനും നിറയുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.
ഒരിക്കൽ കേട്ടതിങ്ങനെ-
"ഹാഗാർ ഒരൊത്ത പെണ്ണായി. നല്ല അഴകുള്ളവൾ. അടക്കവും ഒതുക്കവും ആവശ്യത്തിനുണ്ട്‌. അവൾക്കൊരുവരനെ അന്വേഷിക്കണം."
"ഒരു ഈജിപ്തുകാരൻതന്നെയാകും അവൾക്കുചേരുക."
യജമാനന്റെ അഭിപ്രായത്തോട്‌ സാറായി യജമാനത്തിയും യോജിച്ചു.
"നമ്മുടെ അടിമകളിൽ ഈജിപ്തുകാർ അനേകരുണ്ടല്ലോ. അവരിൽനിന്ന്‌ യോജിച്ചവനെ കണ്ടുപിടിക്കാം."
"അതുതന്നെയാണ്‌ നല്ലത്‌. നമ്മുടെ ദാസരായി അവർ ഭവനത്തിൽതന്നെയുണ്ടാകും. വൃദ്ധരായ നമുക്കിനിയും സന്താനങ്ങളുണ്ടാവില്ല. അവൾക്കുണ്ടാകുന്ന സന്തതിക്ക്‌ നമ്മുടെ വിസ്തൃതമായ സമ്പത്തിന്റെ ഒരു ഭാഗം കൊടുക്കാം. അവരും അവരുടെ സന്തതികളും മാതാപിതാക്കളെപ്പോലെ നമ്മെ സ്നേഹിക്കും, പരിചരിക്കും."
ഒരുനാൾ സാറായി യജമാനത്തി പനിബാധിച്ച്‌ കിടപ്പിലായി. യജമാനൻ കൂടാരത്തിലെ ബലിപീഠത്തിൽ കർത്താവിന്‌ ബലിയർപ്പിച്ച്‌ തിരിച്ചെത്തി ഭാര്യയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. കാട്ടുചെടികൾ കുത്തിപ്പിഴിഞ്ഞുണ്ടാക്കിയ മരുന്നുമായി കിടക്കറയിലേക്ക്‌ പ്രവേശിച്ചപ്പോൾ തന്നെക്കുറിച്ചാണ്‌  അവർ സംസാരിക്കുന്നതെന്ന്‌ മനസ്സിലായി.
"ഞാൻ വന്ധ്യയും വൃദ്ധയുമാണെന്ന്‌ അങ്ങേയ്ക്കറിയാമല്ലോ."
"എന്താണ്‌ ഇപ്പോഴിങ്ങനെയൊരു തോന്നൽ...?"
"അങ്ങു വിചാരിച്ചാൽ നമുക്കൊരു കുഞ്ഞ്‌..."
"നിന്നെപ്പോലെ ഞാനും വൃദ്ധനല്ലേ? നമുക്കൊരു സന്തതിയെ തരാൻ കർത്താവ്‌ ആഗ്രഹിക്കുന്നില്ല. എന്റെ പ്രാർഥനകളൊന്നും അവിടുന്ന്‌ ഗൗനിച്ചില്ല. ഹാഗാർ നല്ലവളാണ്‌. നീ പറഞ്ഞതുപോലെ ഉടനെ അവളെ ഒരു ഈജിപ്തുകാരൻ യുവാവിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാം. ഞാൻ ആളെ കണ്ടുവെച്ചിട്ടുണ്ട്‌. ഇനി അവന്റെ സമ്മതം വാങ്ങണം. അവർക്കുണ്ടാകുന്ന കുഞ്ഞിന്‌ എന്റെ പേരിടണം."
"മറ്റാരുടെയെങ്കിലും സന്തതി നമ്മുടെ സ്വന്തം സന്തതിക്ക്‌ തുല്യമാകുമോ?"
നെറ്റിയിൽ തലോടുന്ന യജമാനന്റെ വലതുകൈ സ്വന്തം കരങ്ങൾക്കുള്ളിലാക്കി അവർ.
"അങ്ങേയ്ക്ക്‌ അങ്ങയുടെ സ്വന്തം മകൻ... അതുവഴി എന്റേതും..."
"അതെങ്ങനെ സാറായി? നിനക്കിനി ഒരു കുഞ്ഞിനെ... മാത്രല്ല, ഞാനും പടുവൃദ്ധനായില്ലേ? നമ്മുടെ തലതിരിഞ്ഞ ആഗ്രഹം അറിഞ്ഞാൽ മറ്റുള്ളവർ ചിരിക്കും."
"ചിരിച്ചോട്ടെ. എന്തും പറഞ്ഞോട്ടെ. എനിക്കറിയാം വൃദ്ധനാണെങ്കിലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാൻ അങ്ങേയ്ക്ക്‌ കഴിയും."
"അതെങ്ങനെ? നടക്കാത്ത കാര്യം ആലോചിക്കണ്ട." യജമാന്റെ സ്വരം കടുത്തു.
"ഞാൻ പറയുന്നത്‌ അങ്ങ്‌ കേൾക്കണം. കഴിഞ്ഞ രാത്രിയിൽ ഞാനൊരു സ്വപ്നംകണ്ടു."
"എന്തു സ്വപ്നം...?"
"ഹാഗാർ പ്രസവിച്ചെന്നും കോമളനായ ഒരാൺകുട്ടി നമ്മുടെ ഭവനത്തിൽ സന്തോഷം വിതറി ഓടി നടക്കുന്നെന്നും."
 യജമാനൻ ഉച്ചത്തിൽ ചിരിച്ചു.
"അതിനർഥം ഉടനെ ഹാഗാറിന്റെ വിവാഹം നടത്തണമെന്നാണ്‌. കർത്താവ്‌ നൽകിയ സന്തോഷ വാർത്തയാണിത്‌." അദ്ദേഹത്തിന്റെ ആഹ്ലാദത്തിന്‌ അതിരില്ലെന്നുതോന്നി.
"പക്ഷേ, സ്വപ്നത്തിൽ ഞാൻ കണ്ടത്‌ ഹാഗാറിന്റെ മാത്രം മകനെയല്ല..."
"പിന്നെ...?"
"അവൻ അങ്ങയുടെയും മകനാണ്‌..."
അദ്ദേഹം പെട്ടെന്ന്‌ നിശ്ശബ്ദനായി. ചിന്തകളുടെ ചുഴിയിൽ അദ്ദേഹം അകപ്പെട്ടെന്ന്‌ വ്യക്തം. സാറായി യജമാനത്തിയുടെ ഉദ്ദേശ്യം ശുദ്ധനായ അദ്ദേഹത്തിന്‌ മനസ്സിലായിട്ടുണ്ടാവില്ല.
"അങ്ങ്‌ ഹാഗാറിനെ പ്രാപിക്കണം. അവളിൽ അങ്ങേയ്ക്ക്‌ ജനിക്കുന്നവൻ നമ്മുടെ സ്വന്തം മകനായിരിക്കും. വന്ധ്യയായ ഞാനവനെ മടിയിലിരുത്തി ലാളിക്കും." യജമാനത്തിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ യജമാനന്റെ നോട്ടം പാറിവീണത്‌ ഇതികർത്തവ്യതാമൂഢയായിനിന്ന തന്റെ മുഖത്ത്‌.
അതായിരുന്നു ആരംഭം. തന്റെ ജീവിതഗതി മാറ്റിയ തീരുമാനം. സ്വപ്നംപോലും കാണാനാവാത്തത്‌ യാഥാർഥ്യമായപ്പോൾ അന്തിച്ചുപോയി. ഇന്നലെവരെ യജമാനനായി കണ്ട ഒരാൾ  ഭർത്താവുക...! അതും പടുവൃദ്ധനായ ഒരാൾ...!! അദ്ദേഹത്തിന്റെ സന്താനത്തെ പ്രസവിക്കുക... പക്ഷേ, ആ ബീജം തന്നിലേക്കുപകരാൻ അദ്ദേഹത്തിന്‌ കഴിയുമോ? കഴിഞ്ഞില്ലെങ്കിൽ... കുറ്റം സ്ത്രീയുടേതുമാത്രമായി വ്യാഖ്യാനിക്കില്ലേ?
അപ്പോൾ മറ്റൊരു ചിന്ത ആദ്യത്തേതിനെ നിഷ്പ്രഭമാക്കി. ദാസിയിൽനിന്ന്‌ യജമാനത്തിയിലേക്കുള്ള പടികയറ്റത്തിന്റെ തുടക്കമാവും അത്‌. തനിക്ക്‌ സാറായി യജമാനത്തിയോളമോ അല്ലെങ്കിൽ അതിനടുത്ത സ്ഥാനമോ ലഭിക്കുകയെന്നത്‌ എത്ര സൗഭാഗ്യകരം! ഒരു അടിമപ്പെണ്ണിന്‌ അചിന്ത്യമായതാണ്‌ ഇരുണ്ടുവെളുത്തപ്പോൾ സംഭവിച്ചിരിക്കുന്നത്‌. ഒന്നും വാഗ്ദാനം ചെയ്യാതെതന്നെ ഏത്‌ അടിമപ്പെണ്ണിനെയും പ്രാപിക്കാൻ അദ്ദേഹത്തിന്‌ എന്താണ്‌ തടസ്സം? പക്ഷേ, ഇന്നുവരെ ഒരു പെണ്ണിനോടും നിലവിട്ട്‌ അദ്ദേഹം പെരുമാറിയിട്ടില്ല. സാറായി അല്ലാതെ മറ്റൊരു സ്ത്രീയെപ്പറ്റി ചിന്തിക്കുന്നതുപോലും ഇപ്പോൾ മാത്രമാണ്‌. അത്‌ തന്റെ സ്ഥാനത്തിന്‌ ഒന്നുകൂടി ഔന്നിത്യം നൽകും, തീർച്ച. ഒരു മകനെയോ മകളെയോ അദ്ദേഹത്തിന്‌ സമ്മാനിക്കാൻ കഴിഞ്ഞാൽ താൻ മറ്റാരെക്കാളും... തനിക്കുവേണ്ടി ആരോ ഒരു സിംഹാസനം സജ്ജമാക്കിയിരിക്കുന്നുവേന്ന്‌ മനസ്സിലാരോ പറയുന്നു.
സാറായി യജമാനത്തിയുടെ അസുഖം ഭേദമായി. ഒരുനാൾ തന്നെ ശുദ്ധിവരുത്തി, ആടയാഭരണങ്ങൾ അണിയിച്ചുനിർത്തിയിട്ട്‌ സാറായി യജമാനത്തി പറഞ്ഞു-
"നീയിപ്പോൾ അടിമപ്പെണ്ണല്ല. ഒരു ഹൂറിയെപ്പോലെ അതിമനോഹരിയായിരിക്കുന്നു. പഴയ ഹാഗാർ ഇപ്പോൾ നിന്റെ നിഴൽപോലുമല്ല."
ഭർത്താവിന്റെ കിടക്കറയിലേയ്ക്ക്‌ മറ്റൊരു പെണ്ണിനെ അണിയിച്ചൊരുക്കി വിടുകയെന്നത്‌ യാഥാർഥ്യമായി കാണാൻ ഏത്‌ സ്ത്രീക്കു കഴിയും? അപ്പോൾ സാറായി യജമാനത്തിയുടെ മിഴികളിൽ നനവുണ്ടായിരുന്നിരിക്കുമോ? അറിയില്ല. ലജ്ജമൂലം താൻ തലകുമ്പിട്ട്‌ നിൽക്കുകയായിരുന്നല്ലോ.
പിറ്റേന്ന്‌ പ്രഭാതത്തിൽ സാറായി യജമാനത്തിയുടെ കണ്ണുകളിൽ നോക്കാൻ മടിയായിരുന്നു.  മറ്റു അടിമപ്പെണ്ണുങ്ങൾക്കെല്ലാം പതിവില്ലാത്ത കുശുകുശുപ്പ്‌. അസൂയാലുക്കളായ അവർ  യജമാനനെ 'വശീകരിച്ചെടുത്തവൾ' എന്ന ദുഷ്പ്പേരും നൽകി.
അദ്ദേഹത്തിന്റെ സാമീപ്യം പഴയതുപോലെ കിട്ടാതെയായപ്പോൾ യജമാനത്തിയിൽ അതൃപ്തി നിഴലിച്ചുതുടങ്ങി. പക്ഷേ, അത്‌ ഏതാനും മാസങ്ങളേ നീണ്ടുനിന്നുള്ളു. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മറ്റെന്തും ഉപേക്ഷിക്കാൻ അവർ തയ്യാറായി. സ്നേഹംകൊണ്ട്‌ തന്നെ വീർപ്പുമുട്ടിച്ചു. ഗർഭിണിയായ സ്വന്തം അനുജത്തിയോടെന്നപോലെ പെരുമാറി. അപ്പോഴാണ്‌ തന്നിൽ സ്ത്രീസഹജമായ ഗർവ്വ്‌ ഉടലെടുത്തത്‌. അതൊരുതരം വെറുപ്പായിമാറി. എത്രമാത്രം സ്നേഹം അവർ തന്നിൽ ചൊരിഞ്ഞോ അത്രയധികം അവജ്ഞയാണ്‌ അവരോട്‌ തോന്നിയത്‌. യൗവനാരംഭം മുതൽ വാർധക്യത്തിന്റെ പടുകുഴിയിലെത്തുവോളം ഉർവരയാകാൻ കഴിയാതിരുന്ന പാഴ്ഭൂമിയാണ്‌ അവരെന്നുതോന്നി. ഈ സ്നേഹപ്രകടനമൊക്കെ തനിക്കു ജനിക്കാനിരിക്കുന്ന കൺമണിയെ തട്ടിയെടുക്കാനുള്ള സൂത്രമാണ്‌. അവരുടെ ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള യന്ത്രമായിട്ടാണ്‌ തന്നെ അവർ കാണുന്നതെന്ന്‌ വിശ്വസിക്കാൻ ശ്രമിച്ചു. കാര്യം കഴിയുമ്പോൾ തന്നെ അവർ ചണ്ടിപോലെ വലിച്ചെറിയും.
അതുവേണ്ടാ. പുരുഷന്റെ ബീജം ഗർഭപാത്രത്തിൽ സ്വീകരിച്ച്‌  അതിന്‌ ജീവൻ നൽകാൻ കഴിവുള്ള താനോ ശപിക്കപ്പെട്ട വന്ധ്യയോ അടിമ? അടിമയല്ലേ യജമാനത്തിക്ക്‌ ശുശ്രൂഷ ചെയ്യുന്നത്‌? ചെയ്യേണ്ടതും... ഇപ്പോൾ സാറായിയാണ്‌ തന്റെ ശുശ്രൂഷക. അപ്പോൾ അവർതന്നെയാണ്‌ അടിമയും. താൻ യജമാനത്തിയാണ്‌. യജമാനത്തിക്ക്‌ അടിമയോടെന്നപോലെ അവരോട്‌ പെരുമാറുന്നതിൽ എന്താണ്‌ തടസ്സം? ഗർഭത്തിലുള്ള തന്റെ ശിശു എല്ലാറ്റിനും ന്യായീകരണമാകും, അവകാശവും.
ഒരിക്കൽ സാറായിയുടെ അടച്ചിട്ട കിടക്കറയ്ക്കരികിലൂടെ നടക്കുമ്പോൾ പരാതികളും പതംപെറുക്കലുകളും കേട്ടു. അദ്ദേഹത്തിനുമുന്നിൽ സാറായി പരാതികളുടെ കെട്ടഴിക്കുകയായിരുന്നു. ചെവിവട്ടം പിടിച്ച്‌ മറഞ്ഞുനിന്നു.
"അവളിപ്പം ആളാകെ മാറി. പഴയ ഹാഗാറേയല്ല. ഇങ്ങനെയൊന്നും അവളെപ്പറ്റി ഞാൻ കരുതിയില്ല."
"എന്തുണ്ടായി സാറായി... നിനക്കെന്തുപറ്റി...?"
"എനിക്കല്ല, അവൾക്കാണ്‌ പറ്റിയത്‌. ഇപ്പോൾ അവൾക്കെന്നോട്‌ വെറുപ്പാണ്‌. ഗർഭിണിയായണെന്നറിഞ്ഞപ്പോൾ മുതൽ അവൾ യജമാനത്തിയായതുപോലെ.  ഞാൻ അടിമയും." സാറായിയുടെ ശബ്ദം വിറകൊണ്ടു. 
"എന്നോട്‌ അവളിപ്പോൾ ഒരു നികൃഷ്ടജീവിയോടെന്നപോലെയാണ്‌ പെരുമാറുന്നത്‌. അങ്ങേയ്ക്ക്‌ ഒരു കുഞ്ഞിനെ തരാൻ സാധിക്കാത്ത ഞാൻ നമ്മുടെ കർത്താവിനാൽ ശപിക്കപ്പെട്ടവളാണത്രേ."
"കുഞ്ഞിനെ നൽകുന്നതും നൽകാതിരിക്കുന്നതും കർത്താവല്ലേ സാറായി? അതിനു മനുഷ്യർക്ക്‌ എന്തുചെയ്യാൻ കഴിയും?" അബ്രാം നിസ്സഹായനായി.
"ഞാൻതന്നെയാണ്‌ എന്റെയീവസ്ഥയ്ക്ക്‌ കാരണക്കാരി. എന്റെ അടിമയെ അങ്ങേയ്ക്ക്‌ പ്രാപിക്കാൻ തന്നതാണ്‌ എന്റെ തെറ്റ്‌. ഇപ്പോൾ ഞാൻ ഹാഗാറിന്റെ അടിമയായി..." സാറായി പൊട്ടിക്കരഞ്ഞു.
"നിന്റെ ഭവനത്തിന്റെ യജമാനത്തി നീ തന്നെയാണ്‌. നീ തോറ്റുപിന്മാറേണ്ട ഒരു കാര്യവുമില്ല. നമുക്കാവശ്യം ഒരു കുഞ്ഞാണ്‌. നമ്മുടെ വംശപരമ്പര നിലനിർത്താൻ. അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാൻ. ഒരു കുഞ്ഞിനുവേണ്ടി ഞാനവളെ പ്രാപിച്ചെന്നുകരുതി അവളെങ്ങനെ എന്റെ ഭവനത്തിന്റെ ഉടമയാകും? ആ സ്ഥാനം നിനക്കെന്നേ നൽകിയതാണ്‌. നിനക്ക്‌ ഇഷ്ടമുള്ളപോലെ അവളോട്‌ പെരുമാറിക്കൊള്ളുക. ഹാഗാർ ഇന്നും നിന്റെ അടിമതന്നെ."
സാറായിയുടെ മുഖം പ്രസന്നമായി. യജമാനനിൽനിന്ന്‌ ഈയൊരു ഉറപ്പിനുവേണ്ടിയാവും അവർ പരാതിക്കെട്ടഴിച്ചതു. അടച്ചിട്ട വാതിൽതുറന്ന്‌ വിരിമാറ്റി അദ്ദേഹം പുറത്തുകടക്കുംമുമ്പ്‌ അവിടെനിന്ന്‌ പിൻവാങ്ങി.
അപ്പോൾ അതാണ്‌ മനസ്സിലിരിപ്പ്‌. സംശയിച്ചതുപോലെത്തന്നെ കാര്യങ്ങൾ. കുട്ടിയെ കിട്ടിക്കഴിഞ്ഞാൽ അവർ കൂടുതലായി തന്നെ വെറുക്കും. ഒരുപക്ഷേ, ഭവനത്തിൽനിന്നുപോലും...
പിന്നീട്‌ സാറായിയുടെ പീഡനം കഠിനമായിരുന്നു. മുറിവേറ്റ സിംഹിണിയുടെ ഭാവമായിരുന്നു അവർക്ക്‌. ഏതാനും നാൾ അവരെ താൻ അടിമയായിവച്ചിരുന്നതിന്റെ പ്രതികാരം അവർ വീട്ടിത്തുടങ്ങി. ശരിയായി ഭക്ഷണം നൽകാതെ, പകലന്തിയോളം പണിയെടുപ്പിച്ച്‌ തളർത്തി. വലിയ വയറുമായി കിണറ്റിൽനിന്ന്‌ വലിക്കുന്ന വെള്ളം കമഴ്ത്തിക്കളഞ്ഞ്‌ വീണ്ടും വലിപ്പിച്ചു. അദ്ദേഹത്തിന്റെ സാമീപ്യത്തിൽനിന്ന്‌ മനഃപൂർവം അകറ്റി.രാത്രിയിൽ അദ്ദേഹത്തോടൊപ്പം ഉറങ്ങാൻ സമ്മതിക്കാതെ തന്റെ കൂടാരത്തിൽഏകാന്തത്തയിൽ വസിപ്പിച്ചു.അദ്ദേഹം സാറായി യജമാനത്തിയോടൊപ്പം ശയനമാരംഭിച്ചു. 
[തുടരും]

22 Dec 2012

ഉത്പാദക സംഘങ്ങൾക്ക്‌ മാതൃകയായി പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘം


നിഷ ജി.

കേരളത്തിലെ കേരകർഷകർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ കർഷക കൂട്ടായ്മകൾ വഴി പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ 2012 അവസാനത്തോടെ നാളികേര ഉത്പാദക സംഘങ്ങൾ രൂപീകരിക്കുവാൻ നാളികേര വികസന ബോർഡ്‌ തീരുമാനിച്ചതു. തിരുവനന്തപുരം ജില്ലയിൽ 103 സംഘങ്ങളാണ്‌ ഇതുവരെയായി നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഇവയിൽ മാതൃകാപരമായി മുന്നോട്ടുപോകുന്ന പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത്‌ ബ്ലോക്കിൽ ഉൾപ്പെടുന്ന പുളിമാത്ത്‌ പഞ്ചായത്തിലെ 5-​‍ാം വാർഡ്‌ ആയ മഞ്ഞപ്പാറ  പ്രവർത്തന പരിധിയാക്കിയാണ്‌ പൊരുന്തമൺ കൈരളി നാളികേരോപത്​‍ാദക സംഘം രൂപീകരിക്കപ്പെട്ടത്‌. നാളികേര വികസന ബോർഡ്‌ പുളിമാത്ത്‌ പഞ്ചായത്തിലടക്കം നടത്തി വരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ 5-​‍ാം വാർഡ്‌ ക്ലസ്റ്റർ കൺവീനറായ ശ്രീ. ജി. മധുവാണ്‌ ഈ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ്‌. 2012 മാർച്ച്‌ 12ന്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഇപ്പോൾ 123 പേരാണ്‌ സംഘത്തിൽ അംഗങ്ങളായിട്ടുള്ളത്‌.

സംഘത്തിന്റെ ആദ്യപ്രവർത്തനം തന്നെ സംഘാംഗങ്ങളുടെ പക്കൽ നാളുകളായി ഉണ്ടായിരുന്ന നാളികേരം സംഭരിക്കുകയും ആവശ്യക്കാർക്ക്‌ വിപണനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു. തുടക്കത്തിൽ കിലോയ്ക്ക്‌ 11 രൂപയ്ക്ക്‌ സംഭരിച്ച്‌ 12 രൂപയ്ക്കാണ്‌ വിപണനം ചെയ്തത്‌. പക്ഷേ ഇപ്പോൾ ഗവണ്‍മന്റ്‌ നിശ്ചയിച്ച താങ്ങുവിലയായ 14 രൂപയ്ക്ക്‌ തന്നെ നാളികേരം വാങ്ങാൻ സാധിക്കുന്നുണ്ട്‌. കൂടാതെ പരമ്പരാഗതമായ രീതിയിൽ 15000 തേങ്ങ വെളിച്ചെണ്ണയാക്കി സംഘാംഗങ്ങളുടെ ഇടയിൽ തന്നെ വിപണനം ചെയ്തു. മായം കലരാത്ത വെളിച്ചെണ്ണയ്ക്ക്‌ ഡിമാൻഡ്‌ ഏറെ ആയതിനാൽ ഉണ്ടാക്കുന്ന ദിവസം തന്നെ മുഴുവനും വിറ്റ്‌ പോകുന്നു. എണ്ണയായി മാറ്റുന്ന തേങ്ങയുടെ തൊണ്ടും ചിരട്ടയും തൊട്ടടുത്ത സ്കൂളിലെ പാചകാവശ്യത്തിന്‌ വിപണനം ചെയ്യാനും സാധിക്കുന്നുണ്ട്‌.


ഇളനീർ വിപണനവും സംഘത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ്‌. സംഘാംഗങ്ങളായ കർഷകരുടെ തോട്ടത്തിലെത്തി ഇളനീർ ശേഖരിച്ച്‌ സംഘത്തിന്റെ ആസ്ഥാനമായ പൊരുന്തമൺ ജംഗ്ഷനിലെ കെട്ടിടത്തിൽ വെച്ച്‌ വിപണനം ചെയ്യുന്നു. കർഷകർക്ക്‌ ഒരു ഇളനീരിന്‌ 12 രൂപ ലഭിക്കുമ്പോൾ 18 മുതൽ 20 വരെ രൂപയാണ്‌ ഇളനീരിന്റെ വിപണിവില. സംഘത്തിലേക്ക്‌ കൂടുതൽ കർഷകരെ ആകർഷിച്ച മുഖ്യഘടകങ്ങളിൽ ഒന്നാണ്‌ ഈ ഇളനീർ സംഭരണം. ഇളനീർപ്പന്തൽ കുറച്ചുകൂടി വിപുലമായി നടത്താൻ പറ്റിയ സ്ഥലത്തിനായി അനുവാദം ചോദിച്ചുകൊണ്ട്‌ പഞ്ചായത്തിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. ലഭിച്ചാലുടൻ തന്നെ പ്രോജക്ട്‌ നാളികേര വികസന ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുന്നതാണ്‌.
കൃഷി വകുപ്പിന്റെ കടയ്ക്കൽ ഫാമിൽ നിന്നും 10 രൂപയ്ക്ക്‌ ലഭിച്ചുവരുന്ന പച്ചക്കറി വിത്തിന്റെ പാക്കറ്റുകൾ സംഘം ശേഖരിച്ച്‌ 5 രൂപയ്ക്ക്‌ അംഗങ്ങൾക്ക്‌ നൽകി വരുന്നു. തെങ്ങിന്‌ ഇടവിളയായും തനിവിളയായും പച്ചക്കറി കൃഷി ചെയ്യാൻ സംഘാംഗങ്ങൾക്ക്‌ വേണ്ട പ്രോത്സാഹനവും നൽകുന്നു. കഴിഞ്ഞ ഓണത്തിന്‌ പച്ചക്കറി മേള നടത്തുകയും അത്‌ സംഘത്തിന്‌ ഒരു മുതൽക്കൂട്ടായി മാറുകയും ചെയ്ത കാര്യവും ശ്രീ. മധു അനുസ്മരിച്ചു. ഇതോടുകൂടിയാണ്‌ സംഘത്തിന്റെ പ്രവർത്തനങ്ങൾ കർഷകർ അറിഞ്ഞു തുടങ്ങിയത്‌. ഇപ്പോൾ സംഘാംഗങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും 6 രൂപ നിരക്കിൽ വാഴവിത്തുകൾ സംഘം ശേഖരിച്ച്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. ഇത്‌ കർഷകർക്ക്‌ തികച്ചും പുതിയൊരു അനുഭവമായിരുന്നു. കൂടാതെ അംഗങ്ങളുടെ ചേന കിലോയ്ക്ക്‌ 18 രൂപ നിരക്കിൽ ശേഖരിച്ച്‌ 20 രൂപയ്ക്ക്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. വാഴയും ചേനയും തെങ്ങിന്‌ ഇടവിളയായി കൃഷി ചെയ്യുന്ന രീതികൾ സംഘാംഗങ്ങൾക്ക്‌ വിവിരിച്ചുകൊടുക്കാൻ സിപിഎസ്‌ ഭാരവാഹികൾക്കായുള്ള നേതൃത്വ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ സഹായകരമായിത്തീരുന്നുവേന്ന്‌ ശ്രീ.മധു സാക്ഷ്യപ്പെടുത്തുന്നു.
അംഗങ്ങളുടെ പക്കൽ നിന്ന്‌ പച്ച ഈർക്കിലി കിലോയ്ക്ക്‌ 25 രൂപ നിരക്കിൽ സംഭരിച്ച്‌ ചൂലുണ്ടാക്കി സംഘത്തിന്റെ സ്റ്റിക്കറോടുകൂടി പുറത്തിറക്കുന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ഒരു കിലോഗ്രാം ഈർക്കിലിൽ നിന്ന്‌ രണ്ട്‌ ചൂലുകൾ ഉണ്ടാക്കാവുന്നതാണ്‌.
തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയും തുടർന്ന്‌ വന്ന ഉത്പാദക സംഘത്തിന്റെ പ്രവർത്തനങ്ങളും കേരകർഷകരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ്വ്വ്‌ സൃഷ്ടിച്ചു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വളം വിതരണവും തെങ്ങിൻ തൈ വിതരണവും നടത്തുന്നത്‌ ഇവർ തന്നെയാണ്‌. പുനർ നടീലിനായുള്ള സങ്കരയിനം തൈകൾക്കും കുറിയയിനം തൈകൾക്കും അംഗങ്ങൾ വളരെ താൽപര്യത്തോടെ മുന്നോട്ട്‌ വന്നപ്പോൾ സംഘം നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമുമായി ബന്ധപ്പെട്ട്‌ ഇവ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഉടൻ തന്നെ നേര്യമംഗലത്ത്‌ പോയി തൈകൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്‌.
സംഘാംഗങ്ങളായ കർഷകർക്ക്‌ കിസ്സാൻ ക്രെഡിറ്റ്‌ കാർഡ്‌ ലഭ്യമാക്കുന്നതിനായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുളിമാത്ത്‌ കൃഷി ഓഫീസർ ശ്രീ. അജോയിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യോഗത്തിൽ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ കാരേറ്റ്‌ ബ്രാഞ്ച്‌ മാനേജർ, പുളിമാത്ത്‌ കൃഷി ഓഫീസർ, നാളികേര വികസന ബോർഡ്‌ ടെക്നിക്കൽ ഓഫീസർ, പുളിമാത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സംഘാംഗങ്ങളായ കർഷകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പ്രകടമായ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ താൽപര്യവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബാങ്ക്‌ മാനേജർ സംഘത്തിന്റെ ആസ്ഥാനവും കൃഷിയിടങ്ങളും സന്ദർശിക്കുകയുണ്ടായി. ഇപ്പോൾ കാർഷിക ലോൺ ബുദ്ധിമുട്ടില്ലാതെ കർഷകർക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നു.
മുൻ വാർഡ്‌ മെമ്പർ കൂടിയായ ശ്രീ. മധുവിന്റെ നിസ്വാർത്ഥവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ സംഘത്തിന്‌ മുതൽക്കൂട്ടാകുന്നു. സംഘത്തിന്റെ ആസ്ഥാനം മുഴുവൻ സമയവും സജീവമാണ്‌. ലീന, വിജി, രജനി എന്നീ മൂന്ന്‌ പ്രവർത്തകരും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെ പങ്കുചേരുന്നു.
രജിസ്ട്രേഷനുശേഷം 'ഇനി എന്ത്‌?' എന്നറിയാതെ പകച്ച്‌ നിൽക്കുകയും 'ഞങ്ങളെന്ത്‌ ചെയ്യണം?' എന്ന്‌ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉത്പാദക സംഘങ്ങൾക്ക്‌ ഒരു പാഠമാകട്ടെ പൊരുന്തമൺ സിപിഏശിന്റെ പ്രവർത്തനങ്ങൾ. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 103 സംഘങ്ങൾക്കു പുറമേ നൂറോളം സംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്‌.
കർഷക കൂട്ടായ്മകൾ ഉണ്ടാക്കുവാനും അവയെ പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരുവാനും തിരുവനന്തപുരം ജില്ലയിൽ അത്ര എളുപ്പമല്ല. എങ്കിലും അതിനൊരപവാദമാണ്‌ പൊരുന്തമൺ കൈരളി സിപിഎസ്‌. സ്വന്തമായൊരിടം കണ്ടെത്തി തനതായ അശയങ്ങളുമായി മുന്നേറുന്ന ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്‌; അതുപോലെ തന്നെ അനുകരണീയവും.
ടെക്നിക്കൽ ഓഫീസർ, നാളികേര
വികസന ബോർഡ്‌, തിരുവനന്തപുരം

23 Nov 2012

നോവൽ/കുലപതികൾ-3


സണ്ണി തായങ്കരി 


ഭൃത്യന്മാരാൽ അനുഗതനായി അബ്രാഹം ഭവനത്തിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഏലിയേസറിന്റെ കഴുത യജമാനന്റെ കഴുതയ്ക്ക്‌ തൊട്ടുപിന്നിൽ അകമ്പടിയായി ഉണ്ടായിരുന്നു. അയാൾക്ക്‌ പുറകിൽ മറ്റ്‌ ഭൃത്യന്മാരുടെ കഴുതകൾ യാത്രയ്ക്കാവശ്യമുള്ള സാധനസാമഗ്രികളുമായി പിൻചെന്നു.
മടക്കയാത്രയിൽ അബ്രാഹത്തിൽ പുതിയൊരുണർവ്വ്‌ പ്രകടമായിരുന്നു. മക്പലായിലെ ഗുഹയിൽ സാറാ യജമാനത്തിയുടെ കല്ലാര്റയ്ക്കുസമീപം യജമാനൻ ആരോടോ സംസാരിക്കുന്നത്‌ കണ്ടതാണ്‌. എന്നാൽ ഗുഹയിൽ മറ്റാരും ഉണ്ടായിരുന്നില്ലതാനും. അദ്ദേഹം വരുന്നതറിഞ്ഞ്‌ ഹിത്യനായ എബ്രോൺ തന്ത്രങ്ങളുപയോഗിച്ച്‌ കല്ലാര്റയുടെ പേരിൽ ഏതാനും ഷെക്കൽ വെള്ളികൂടി കൈക്കലാക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ്‌ ആദ്യം കരുത്തിയത്‌. എബ്രോൺ കൗശലക്കാരനായ കുറുക്കനാണെന്നാണല്ലോ കേഴ്‌വി. പക്ഷേ, ഗുഹയാകമാനം നോക്കിയിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ യജമാനന്‌ സമനില തെറ്റിക്കാണുമോയെന്നുപോലും സംശയിച്ചു. സുബോധമുള്ള ആരെങ്കിലും തനിയെ ഇരുന്ന്‌ സംസാരിക്കുമോ?
ഏതായാലും ഗുഹയിൽനിന്ന്‌ പുറത്തുകടന്ന അദ്ദേഹത്തിന്‌ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കിട്ടിയിരിക്കുന്നു! ദുഃഖത്തിന്റെയും ഏകാന്തത്തയുടെയും കനത്ത കാർമേഘം മൂടിനിന്ന കണ്ണുകളിൽ പ്രത്യാശയുടെ തിളക്കമുണ്ടിപ്പോൾ. എന്തിന്‌, നടത്തത്തിലുള്ള ആ ഏന്തൽപോലും അപ്രത്യക്ഷമായതുപോലെ! ഊന്നുവടി ഒരലങ്കാരം മാത്രമായി. ഒരു പക്ഷേ, ദൈവത്തിന്റെ മാലാഖ പ്രത്യക്ഷപ്പെട്ടു കാണുമോ?  മാലാഖയോടാകുമോ യജമാനൻ ദീർഘനേരം സംസാരിച്ചിരിക്കുക? തന്റെ കണ്ണുകൾക്ക്‌ മാലാഖ ഇതുവരെ ഗോചരമായിട്ടില്ലല്ലോ. ഏതായാലും മക്പലായിലേയ്ക്കുള്ള യാത്ര സാർഥകമായെന്ന്‌ അയാൾക്കുതോന്നി.
യജമാനന്റെ സുഖദുഃഖങ്ങൾ സ്വന്തമെന്നുകരുതി ഒരു നിഴൽപോലെ ഒപ്പം കൂടിയിട്ട്‌ എത്ര സംവത്സരങ്ങൾ പിന്നിട്ടു! അദ്ദേഹത്തിന്റെ ഉയർച്ച താഴ്ചകളിൽ ഏറ്റവുമധികം സന്തോഷിക്കുകയും ദുഃഖിക്കുയും ചെയ്തത്‌ സാറാ യജമാനത്തി കഴിഞ്ഞാൽ താനല്ലാതെ മറ്റാരാണ്‌?
അബ്രാഹത്തിന്‌ ഏലിയേസറിനോടും തീരാത്ത കടപ്പാടുണ്ട്‌. അല്ലെങ്കിൽ അളവറ്റ സ്വത്തുക്കളുടെ മാത്രമല്ല, സ്വഭവനത്തിന്റെയും പൂർണ ചുമതല കേവലമൊരു ഭൃത്യനെ ഏൽപ്പിക്കുമോ?
'ഏലിയേസറെ'യെന്ന്‌ വിളിച്ചുകൊണ്ട്‌ കഴുതയുടെ വേഗതകുറച്ചു, അബ്രാഹം.
"യജമാനനെ... അടിയൻ..." അയാൾ അബ്രാഹത്തിന്റെ തലയെടുപ്പുള്ള ഇരുനിറമുള്ള കഴുതയുടെ അടുത്തെത്തി തലകുനിച്ചു.
"ഇസ്മായേലിന്റെ വാസസ്ഥലം എവിടെയാണ്‌...?"
യജമാനന്‌ ഇസ്മായേലിനോടുള്ള സ്നേഹത്തിന്റെ ആഴം ബോധ്യമുണ്ട്‌. എന്നാലും ഒരിക്കലും അവനെപ്പറ്റി അദ്ദേഹം അന്വേഷിച്ചിട്ടില്ല. എല്ലാം ഉള്ളിൽ ഒതുക്കുകയായിരുന്നു. യജമാനത്തിയായ സാറായ്ക്ക്‌ അത്‌ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നദ്ദേഹം ശങ്കിച്ചിരിക്കും.
"പാരാൻ മരുഭൂമിയിലെങ്ങോ താവളമടിച്ചിട്ടുണ്ടെന്നാണ്‌ കേട്ടത്‌."
"പാരാൻ മരുഭൂമി മാമ്രേയുടെ പശ്ചിമപ്രദേശത്തെ പീഠഭൂമിക്ക്‌ അപ്പുറമല്ലേ?"
"അതേ യജമാനനേ. അവിടെ ഇസ്മായേൽ ഈജിപ്തുകാരനായ ബോതേലുമായി ചേർന്ന്‌ എന്തൊക്കെയോ ചെയ്യുന്നുവത്രേ." ഹാഗാറിന്റെ ചാർച്ചക്കാരായ ഈജിപ്തിലെ വ്യാപാരികളിൽനിന്ന്‌ ഏലിയേസർ ഇസ്മയേലിനെപ്പറ്റിയുള്ള കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
"അവനിപ്പം ഒത്ത ഒരാളായിക്കാണും. ഇസഹാക്കിനേക്കാളും പണ്ടേ അവന്‌ തടിമിടുക്ക്‌ കൂടുതലുണ്ട്‌." 
"അതെയതെ. പാരാൻ മരുഭൂമിയും സമതലപ്രദേശങ്ങളും ഇസ്മായേൽ കയ്യടക്കിവച്ചിരിക്കുന്നു. വില്ലാളി വീരനായി ഈജിപ്തിൽ പേരെടുത്തു. കവിണപ്രയോഗത്തിൽ ഇസ്മായേലിനെ വെല്ലാൻ പുതിയൊരാൾ ജനിക്കണമെന്നാണ്‌ സംസാരം."
"ഓഹോ. അവനത്രയ്ക്ക്‌ കേമനോ?"
"പക്ഷേ, എത്തിപ്പെട്ട ദേശത്ത്‌ ആർക്കുമത്ര മതിപ്പില്ലത്രേ."
"അവന്റെ നിഷേധ സ്വഭാവമായിരിക്കും കാരണം?"
"കയ്യൂക്കും കായബലവുംകൊണ്ട്‌ എല്ലാവരെയും കീഴടക്കി. പാരാനിലെ 'കനിവറ്റ സിംഹ'മെന്നാണ്‌ വിളിപ്പേര്‌. ഇസ്മായേലിന്‌ കീഴടങ്ങാത്തവർക്ക്‌ അവിടെ ജീവിക്കാനാവില്ല. പാരാനിലൂടെ കടന്നുപോകുന്നവർ ഇസ്മായേലിന്‌ കപ്പംകൊടുക്കണമെന്ന അലിഖിത നിയമംതന്നെയുണ്ട്‌."
പിന്നീട്‌ ഏറെനേരം അബ്രാഹം ശബ്ദിച്ചില്ല. അദ്ദേഹത്തിന്റെ ഉള്ളം വീണ്ടും സംഘർഷഭരിതമായിരിക്കുന്നുവേന്ന്‌ ഏലിയേസറിനുതോന്നി.
"ഇനി നമ്മുടെ യാത്ര പാരാൻ മരുഭൂമിയിലൂടെയാകട്ടെ." ഏറെനേരത്തെ മൗനത്തിനുശേഷം യജമാനന്റെ പൊടുന്നനെയുള്ള നിർദേശം കേട്ട്‌ ഏലിയേസർ അമ്പരന്നു.
"പ്രഭോ ക്ഷമിച്ചാലും. മാർഗവ്യതിയാനം യാത്ര ദുഷ്കരമാക്കും. ഭക്ഷണപാനീയങ്ങൾ അധികമൊന്നും ശേഷിച്ചിട്ടില്ല. പാരാൻ മരുഭൂമി കടക്കുവോളം ശക്തമായ മണൽക്കാറ്റിനെയും നേരിടേണ്ടി വരും. ഒപ്പം ഇസ്മായേലിനുള്ള കപ്പം..."
ആ വാദമുഖങ്ങളൊന്നും അബ്രാഹം ഗൗനിച്ചില്ല. യാത്രാവ്യൂഹത്തിന്റെ ദിശ മാറ്റപ്പെട്ടു. മാമ്രേയുടെ പശ്ചിമദേശത്തെ പീഠഭൂമിയെ ലക്ഷ്യമാക്കി കഴുതകൾ നീങ്ങി.
ഇസ്മായേലിനെ സംബന്ധിക്കുന്ന വാർത്തകളൊന്നും ശുഭകരമല്ലല്ലോയെന്ന്‌ അബ്രാഹം ദു:ഖത്തോടെ ഓർത്തു.തെമ്മാടിയുടെയും പരുക്കൻ മനുഷ്യന്റെയും പരിവേഷം അവനിൽ ആരൊക്കെയോ ചാർത്തിക്കൊടുത്തിരിക്കുന്നു. ഒരു പക്ഷേ, അതിന്റെ കാരണക്കാരൻ താൻതന്നെയാകും. അത്‌ മാറ്റിയെഴുതണം. അതിനുള്ള പോംവഴിയാണ്‌ സാറാ നിർദേശിച്ചതു. പ്രണാശത്തിലേയ്ക്ക്‌ അവനെ തള്ളിവിട്ടുകൂടാ.
"ഇസ്മായേലിന്‌ വിവാഹപ്രായം കഴിഞ്ഞു."
ഇപ്പോഴും യജമാനൻ ഇസ്മായേലിൽതന്നെ ചുറ്റിത്തിരിയുകയാണ്‌. ആ മനം മുഴുവൻ മകനാണ്‌. മറച്ചുവച്ച രഹസ്യം ഇവിടെ അനാവൃതമാക്കിയേ പറ്റു. ഇനി അജ്ഞത നടിക്കുന്നത്‌ യജമാനോടുള്ള അവിശ്വസ്തത്തയാകും.
"ഇസ്മായേലിന്റെ വിവാഹവും കഴിഞ്ഞിരിക്കുന്നു യജമാനനെ..."
അതൊരു ഷോക്കായിരുന്നു, അബ്രാഹത്തിന്‌. നിനച്ചിരിക്കാതെ കിട്ടിയ ഒരടി. അതിൽ അദ്ദേഹം പുളയുകതന്നെ ചെയ്തു. മരുഭൂമിയിൽ നിർദ്ദയം ഉപേക്ഷിച്ചെങ്കിലും നിറഞ്ഞ വേദനയായി അവനും അമ്മയും എന്നും ഹൃദയത്തിലുണ്ടായിരുന്നു. എന്നിട്ടും...
"ഈജിപ്തുകാരൻ ബോതേലിന്റെ സഹോദരിയെ ഹാഗാർതന്നെയാണ്‌ ഇസ്മായേലിന്‌ ഭാര്യയായി തെരഞ്ഞെടുത്തത്‌."
"...ഇസ്മായേലിന്‌ മോശൊപ്പൊട്ടോമിയായിൽനിന്ന്‌... ഈ ഈജിപ്തുകാരിപ്പെണ്ണിനെ അവനെങ്ങനെ... എന്റെ പാരമ്പര്യം..." അർത്ഥശൂന്യമായ പദപ്രഹേളികകൾ സ്വയം നിർമിച്ചെടുക്കുകയാണ്‌ ആ വൃദ്ധമനസ്സ്‌.
പിതാവിന്റെ ആഗ്രഹങ്ങൾക്ക്‌ ഒരിക്കലും ഇസ്മായേൽ നിന്നുകൊടുക്കില്ലെന്ന്‌ യജമാനന്‌ അറിയാം. എന്നിട്ടും... നടക്കാത്ത കാര്യങ്ങൾ ആലോചിച്ച്‌ മനസ്സിനെ പുണ്ണാക്കുക ഈയിടെയായി അദ്ദേഹത്തിന്റെ പതിവായിരിക്കുന്നു.
"കടിഞ്ഞൂൽ പുത്രനായ അവന്‌ സ്വന്തം വിവാഹത്തെക്കുറിച്ചെങ്കിലും പിതാവിനോട്‌ ആലോചിക്കാമായിരുന്നു. ഹാഗാറിനും." അസ്വസ്ഥമായ ഹൃദയത്തിന്റെ നെരിപ്പോടിൽനിന്ന്‌ ബഹിർഗമിക്കുന്നതൊക്കെയും വ്യഥകളുടെ പരിച്ഛേദമാകുക സ്വാഭാവികം. മുറിവുകളുടെയും അത്‌ സൃഷ്ടിക്കുന്ന വേദനയുടെയും ഭൂമിക അതിരുകളില്ലാതെ ഉയരുകയാണ്‌ ആ തപ്തഹൃദയത്തിൽ.
"കടിഞ്ഞൂൽ പുത്രാവകാശവും ധർമപത്നി പദവിയും അങ്ങ്‌ അവർക്കും നൽകിയില്ലല്ലോ." ഏലിയേസറിന്റെ ഓർമ്മപ്പെടുത്തൽ. അത്‌ ശരിയാണെണ്ണമട്ടിൽ അബ്രാഹം തലയാട്ടി.
"അതെന്റെ തീരുമാനമായിരുന്നില്ല. കർത്താവ്‌ ആജ്ഞാപിച്ചു, ഞാൻ അനുസരിച്ചു."
"യജമാനനെ... അങ്ങ്‌ ദൈവത്തിനു കീഴ്‌വഴങ്ങി. അതുകൊണ്ട്‌ അവിടുന്ന്‌ അങ്ങയെ അനുഗ്രഹിച്ചു. ഇസ്മായേലിനെയും ഹാഗാറിനെയും അവരുടെ വഴിക്കുവിടുകതന്നെ ഉചിതമെന്ന്‌ അടിയനുതോന്നുന്നു. ഇസ്മായേൽ അങ്ങിൽനിന്നും അങ്ങയുടെ പാരമ്പര്യത്തിൽനിന്നും ഇനി മടങ്ങിവരാനാവാത്തവിധം അകന്നുപോയിരിക്കുന്നു."
"പുത്രാവകാശത്തിൽ അവനെയും പങ്കുകാരനാക്കിയാലോ?"
പെട്ടെന്നുള്ള ആ ചോദ്യത്തിനുമുമ്പിൽ ഏലിയേസർ നിശബ്ദനായി.
"കരുണാമയനായ എന്റെ ദൈവം എന്നെ വലിയ സമ്പത്തിന്‌ ഉടമയാക്കി. പക്ഷേ, എന്റെ വംശ പരമ്പര വേർപിരിഞ്ഞ്‌ യുദ്ധം ചെയ്താൽ... എല്ലാം തകർന്നടിയില്ലേ? കടിഞ്ഞൂൽപുത്രാവകാശം ഇസ്മായേലിനുകൊടുത്താൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വൻവിപത്തിനെ ഒഴിവാക്കാൻ സാധിക്കും." 
ഏലിയേസറിന്റെ മറുപടിക്കായി കാത്തെങ്കിലും അയാൾ മന:പൂർവം നിശബ്ദത തുടർന്നതേയുള്ളു.
"നീയെന്താണ്‌ ഒന്നും മിണ്ടാത്തത്‌?"
"യജമാനനേ... ഞാനാര്‌? അങ്ങയുടെ കേവലമൊരു ദാസൻ. അങ്ങയെ ശുശ്രൂഷിക്കുകയും  കൽപനകൾ പാലിക്കുകയും മാത്രമാണ്‌ എന്റെ ജീവിത സാഫല്യം."
അത്‌ അബ്രാഹത്തെ നോവിച്ചു. ഏലിയേസറിനെ കേവലമൊരു ദാസനായി കാണുകയോ? യൗവനം മുതൽ ഒപ്പം കൂടിയ വിശ്വസ്തനാണവൻ. നിഴൽപോലെ എപ്പോഴും കൂടെയുണ്ടായിരുന്നു. ദൈവം തുണയായി തന്നവൾ പോയിട്ടും ഉപേക്ഷിച്ചു പോകാത്തവൻ...
"നീയെനിക്ക്‌ വെറുമൊരു ഭൃത്യനല്ല. എനിക്കുള്ള സകലത്തിന്റെയും കാവൽക്കാരനാണ്‌. എനിക്കും എന്റെ ഭവനത്തിനും നീയാണ്‌ സംരക്ഷകൻ. അതിലുപരി എനിക്കു നീ സഹോദരനെപോലെയാണ്‌."
ഏലിയേസറിനെ ഒരു മറുപടി കൊടുക്കേണ്ട വിഷമവൃത്തത്തിൽ കൊണ്ടെത്തിക്കുകയായിരുന്നു അബ്രാഹം.
"എന്റെ യജമാനനെ... അങ്ങെന്തിന്‌ സ്വയംകുത്തി നോവിക്കുന്നു? ഹാഗാറിനെയും ഇസ്മായേലിനെയും കുറിച്ച്‌ അങ്ങയേക്കാൾ വ്യാകുലത കർത്താവിനാണ്‌. അവിടുന്ന്‌ അവരുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്‌. ആ തിരുഹിതമറിയാൻ അങ്ങ്‌ ശ്രമിക്കു..."
ഏലിയേസർ പറഞ്ഞതാണ്‌ ശരി. വെറുതെ ഓരോന്ന്‌ നിനച്ചുകൂട്ടുകയാണ്‌. കർത്താവിന്റെ ആജ്ഞയനുസരിച്ച താനെന്തിന്‌ നീതിബോധത്തെപ്പറ്റി ഉത്ക്കണ്ഠപ്പെടണം? നീതിയെ ഉടയാടയായി ധരിച്ചവനാണ്‌ അവിടുന്ന്‌. പദ്ധതിയനുസരിച്ച്‌ വിളിക്കപ്പെട്ട താൻ ആ വഴിയിലൂടെ നീങ്ങുക മാത്രമാണ്‌ ചെയ്തത്‌. കർത്താവിന്റെ വചനങ്ങളാണ്‌ എന്നും തന്റെ പാതയിലെ വെളിച്ചം.
അപ്പോൾ സാറാ ആവശ്യപ്പെട്ടതോ? ഇസഹാക്കിന്റെ ജീവനുവേണ്ടി ഇസ്മായേലിന്‌ കടിഞ്ഞൂൽ പുത്രാവകാശം കൊടുക്കണമെന്ന്‌. സാറാമൂലമാണല്ലോ നിരാലംബരായ അവരെ താൻ ഉപേക്ഷിച്ചതു. നീതി നിഷേധിച്ചവർക്ക്‌ അത്‌ പരിഹരിക്കാനുള്ള കടമയില്ലേ?
പാരാൻ മരുഭൂമിയോട്‌ ചേർന്നുകിടക്കുന്ന പീഠഭൂമിയിൽ ഇരുൾനിറഞ്ഞു. ഇനി മുന്നോട്ടുള്ള യാത്ര ദുർഘടം പിടിച്ചതാകുമെന്ന്‌ ഭൃത്യൻ അബ്രാഹത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഈന്തപ്പനകൾ തലയുയർത്തിനിന്ന വയൽക്കരയിൽ അവർ അന്നത്തെ യാത്ര അവസാനിപ്പിച്ചു. ആകാശത്തിൽനിന്നും പുറപ്പെട്ടുവന്ന അരണ്ട വെളിച്ചത്തിൽ അവരവിടെ താത്കാലിക കൂടാരങ്ങൾ തീർത്തു. അപ്പവും വീഞ്ഞും പങ്കിട്ടു.
ആ രാത്രയിൽ അബ്രാഹം ഒരു വിചിത്രസ്വപ്നം കണ്ടു.
രണ്ടുയുവാക്കൾ മുട്ടുകുത്തി കൈകൾ വിരിച്ചു പ്രാർഥിക്കുന്നു. ആകാശത്തുനിന്ന്‌ രണ്ടുരൂപങ്ങൾ ഇറങ്ങിവന്നു. ആദ്യത്തേതിന്‌ കൂരിരുട്ടിന്റെ കറുപ്പും രണ്ടാമത്തേതിന്‌ മഞ്ഞിന്റെ ധവളനിറവുമായിരുന്നു. ആ രൂപങ്ങൾ യുവാക്കളിലേയ്ക്ക്‌ ഇറങ്ങിപ്പോയി.
പ്രഭാതത്തിൽ അവരിലൊരാൾ വയലിലേയ്ക്കുപോയി. അവന്റെ മുഖം ഏതോ ഭീകരജീവിയിടേതുപോലെ... ഭൂമിയുടെ അതിർത്തിയോളം നീണ്ട ഗോതമ്പുവയലിൽ വിളഞ്ഞുമുറ്റിയ ഗോതമ്പുകതിരുകൾ ഭാരത്താൽ തലകുനിച്ചുനിന്നു.
ഉച്ചച്ചൂടിൽ കഠിനാദ്ധ്വാനം ചെയ്യുന്ന അടിമകളുടെമേൽ അവൻ ശകാരവർഷം ചൊരിഞ്ഞു. ജോലിക്കള്ളന്മാരെന്നുവിളിച്ച്‌ ചാട്ടവാർകൊണ്ട്‌ മർദ്ദിച്ചു. അവരുടെ ദീനരോദനം ഗോതമ്പുകതിരുകൾ ഏറ്റുവാങ്ങി. അവൻ ഊക്കോടെ മർദനം തുടർന്നു. അവന്റെ അട്ടഹാസം ചക്രവാളസീമകളെ വിറകൊള്ളിച്ചു. പേടിച്ചരണ്ട്‌ ആകാശമേലാപ്പിൽനിന്ന്‌ താഴ്‌ന്ന്‌ പറന്ന പരുന്തിനേയും കഴുകനേയും അവൻ അമ്പെയ്തുവീഴ്ത്തി. പിന്നീടവൻ പാതി പതിരായ ഗോതമ്പുകതിരുകൾ കണ്ടെത്തി കൊയ്തെടുത്ത്‌ ഒരു കറ്റയുണ്ടാക്കി.
പിന്നെ കണ്ടത്‌ ആടുമാടുകളെ മേയിച്ചുകൊണ്ട്‌ പുൽമേടുകളിലേയ്ക്ക്‌ പോകുന്ന രണ്ടാമത്തെ യുവാവിനെയാണ്‌. അവൻ സ്നേഹത്തോടെ തന്റെ ആടുകളെ നയിച്ചു. മുടന്തിനടന്ന ആട്ടിൻകുട്ടിയെ കയ്യിലെടുത്ത്‌ തലോടി. നടക്കാനാവാത്തതിനെ തോളിലിട്ടു. അവയോരോന്നിനോടും സ്നേഹത്തിന്റെ ഭാഷയിൽ സംസാരിച്ചു. പകലിനെ വിയർപ്പിൽമുക്കി ശ്വാസം മുട്ടിക്കുന്ന കത്തുന്ന ചൂടിനോടും ജീവജാലങ്ങളെ തലോടി ആശ്വസിപ്പിക്കുന്ന കാറ്റിനോടും കിളികളോടും പൂക്കളോടും പുൽച്ചെടികളോടും അവൻ കുശലംപറഞ്ഞു. ആ മുഖം പ്രകാശത്തെ പ്രസരിപ്പിച്ചു. അവന്റെ പാദവിന്യാസത്തിൽ മൺതരികൾ കോരിത്തരിച്ചു. ആ കണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കവും സഹനത്തിന്റെ സൗമ്യതയും ഉൺമയുടെ ഉത്തുംഗതയും കണ്ടു. അവൻ തന്റെ ആട്ടിൻകൂട്ടത്തിൽനിന്ന്‌ തടിച്ചുകൊഴുത്ത ഒരു കടിഞ്ഞൂൽ ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്തു.
ഗോതമ്പുമണികളേക്കാൾ കൂടുതൽ പതിരുള്ള കറ്റയും തടിച്ചുകൊഴുത്ത ആട്ടിൻകുട്ടിയും രണ്ടുപ്രതീകങ്ങളായി അബ്രാഹത്തിന്റെ കൂടാരവാതുക്കൽ കിടന്നു. അടുത്ത ക്ഷണം സ്വർഗത്തിൽനിന്ന്‌ ഒരു ദൂതൻ ഇറങ്ങിവന്ന്‌ ആട്ടിൻകുട്ടിയെ കൈകളിലേന്തി അപ്രത്യക്ഷണായി. എവിടെനിന്നോ ആർത്തലച്ചുവന്ന കാറ്റിൽ ഗോതമ്പുകറ്റ പറന്നുപോയി. പിന്നെയത്‌ വിജനതയിൽ ചിന്നിച്ചിതറി കത്തിയമർന്നു.
അടുത്ത ദൃശ്യം ഏറെ ഭയാനകമായിരുന്നു. ഭീകരമുഖമുള്ള യുവാവിന്റെ തലയിൽ വലിയ കൊമ്പുകൾ മുളച്ചിരുന്നു. വായിൽനിന്ന്‌ കൂർത്തുവളഞ്ഞ ദംഷ്ട്രകൾ തള്ളിനിന്നു. അതിൽനിന്നും രക്തം ഇറ്റിറ്റുവീണു. അവന്റെ കയ്യിൽ രക്തംപുരണ്ട കത്തി. വയലിനെ നനച്ചൊഴുകുന്ന മനുഷ്യരക്തം. ആ രക്തക്കളത്തിൽ ആട്ടിടയന്റെ മൃതദേഹം. ആകാശത്തിലേക്ക്‌ തുറിച്ച കണ്ണുകൾ  നീതിക്കുവേണ്ടി ഭൂമിയിൽ കേഴുന്ന കണ്ണുകളുടെ പ്രതീകമായി.
ഉറക്കത്തിൽനിന്ന്‌ ഞെട്ടിയുണർന്ന അബ്രാഹത്തിന്‌ സ്വപ്നത്തിന്റെ പൊരുൾ മനസ്സിലായില്ല. കൊഴുത്ത ആട്ടിൻകുട്ടിയും പതിരുനിറഞ്ഞ കറ്റയും നല്ലവനായ ആട്ടിടയനും നിർദ്ദയനായ കൃഷിക്കാരനും അസ്വസ്ഥചിത്രങ്ങളായി.
കിഴക്ക്‌ പർവതനിരകളെ ചൂഴ്‌ന്നുനിന്ന ഇരുട്ടിനുമേൽ പ്രകാശത്തിന്റെ ദുർബലമായ കരങ്ങൾ തഴുകിത്തുടങ്ങിയപ്പോൾ ഒരു രാത്രി അപഹരിച്ച സമസ്യയ്ക്ക്‌ ഉത്തരം കണ്ടെത്തിയതുപോലെ അബ്രാഹം ഝടുതിയിൽ കിടക്കവിട്ടെഴുന്നേറ്റു. പൂർവദിക്കിലേയ്ക്ക്‌ തിരിഞ്ഞ്‌ കൂടാരത്തിനുള്ളിലെ പുല്ലും പാറക്കഷ്ണങ്ങളും നിറഞ്ഞ നിലത്ത്‌ മുട്ടുകുത്തി കൈകൾ വിരിച്ച്‌ പ്രാർഥിച്ചു-
'...ആകാശത്തിന്റെയും ഭൂമിയുടെയും പരിപാലകനായ ദൈവമേ, കായേന്റെയും ആബേലിന്റെയും പ്രതിരൂപങ്ങൾ അവിടുന്നെനിക്ക്‌ കാണിച്ചുതന്നതിന്റെ പൊരുളെന്താണ്‌? സാറാ പറഞ്ഞതുപോലെ  ഇസ്മായേലും ഇസഹാക്കും നിത്യശത്രുക്കളായി മാറുമോ? അവർ പുതിയ കായേനും ആബേലുമായി തീരുമോ? എന്റെ നിയന്താവേ, ഇനിയൊരു സഹോദരഹത്യ അവിടുത്തെ ദാസന്‌ താങ്ങാനാവുമോ? വാർധക്യം ബലഹീനമാക്കിയ എന്റെ മനസ്സിനും ശരീരത്തിനും അത്‌ ദർശിക്കാനാവില്ലല്ലോ. ഞാനെന്റെ സഹോദരന്റെ കാവൽക്കാരനാണോയെന്ന്‌ ഇനിയൊരിക്കലും ആരും ചോദിക്കാൻ ഇടവരുത്തരുതേ...'
സ്വീകാര്യവും അസ്വീകാര്യവുമായ കാഴ്ചകൾ സ്വപ്നത്തിൽ കാണപ്പെട്ട സ്ഥലത്ത്‌ കർത്താവിനാൽ പ്രണോദിതനായി അബ്രാഹം ഒരു കല്ല്‌ സ്ഥാപിച്ചു. 'എന്റെ മക്കളുടെ ജീവൻ അങ്ങയുടെ കൈകളിലാണ്‌' എന്നർത്ഥം വരുന്ന പേരും അതിന്‌ നൽകി. 

23 Oct 2012

മൊബൈലില്‍ മലയാളം വായിക്കാനും എഴുതാനും..

രാകേഷ് മാതാ


ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ Opera Mini എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:
  1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക.
  2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )
  3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക.
(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)
ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി,  മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.
മലയാളം എഴുതാന്‍:
കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍  മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.
സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.
  1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം  http://malayalam.keralamla.com/mobile/index.php  ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)
  2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ Enter Text to be transliterated എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി Submit ബട്ടണ്‍ അമര്‍ത്തുക.
  3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.
  4. ടെക്സ്റ്റ് ബോക്സിനു താഴെയായി Get Text എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.
  5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.
  6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ   ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.
ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും  തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക.  QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

20 Sept 2012

കഥയിലൊരു കഥ


സണ്ണി തായങ്കരി

    മനുഷ്യർ പൊതുവെ അങ്ങനെയാണ്‌. പ്രത്യേകിച്ചും മലയാളികൾ. എന്തിനും
ഏതിനും നമുക്കൊരു ഐഡന്റിറ്റിയുണ്ട്‌. ഈഗോയിസത്തിന്റെ ഭാരം തലയിലേറ്റി
നടക്കുന്ന നാമത്‌ പെട്ടെന്ന്‌ സമ്മതിക്കുകയും ചെയ്യും. ഒരു പക്ഷേ, നമ്മളെ
മറ്റുള്ളവരിൽനിന്ന്‌ വേർതിരിച്ചുനിർത്തുന്ന ജനിതകഘടകവും അതുതന്നെ യാവാം.
    കേൾക്കുന്നതെല്ലാം നാം അപ്പടി വിശ്വസിച്ചുകളയും. വിശ്വസിക്കുന്നത്‌
മറ്റുള്ളവരോട്‌ പറയാതിരിക്കാൻ പറ്റുമോ? നിജസ്ഥിതി അറിയാനുള്ള ശ്രമമൊന്നും
നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ല.
    ഇപ്പോൾതന്നെ, ഒരു ശവം ദുർഗന്ധം വമിപ്പിച്ച്‌ ആറ്റുതീരത്തോട്‌
ചേർന്നുള്ള പൊന്തക്കാടുപിടിച്ച പൊട്ടക്കുളത്തിൽ കിടക്കുന്നതായി
മത്സ്യത്തൊഴിലാളിയായ റാവുത്തർ പറഞ്ഞപ്പോൾതന്നെ പലരും മൂക്കുപൊത്തി ആളെ
നിശ്ചയിക്കുകയല്ലേ ചെയ്തത്‌?
    ഇനി സംഗതി കൊലപാതകമോ ആത്മഹത്യയോ എന്നതാണ്‌ സ്ഥിരീകരിക്കാനുള്ളത്‌.
ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണത്തെ നേരിടേണ്ടിവന്നവർ, വ്യക്തിവൈരാഗ്യം
സമ്പാദിച്ചിട്ടുള്ളവർ എന്നിവരൊക്കെ കൊലപാതക സാധ്യതയിലേക്ക്‌ കടന്നുവരും.
അതിനുള്ള വകുപ്പില്ലെങ്കിൽ കൊലപാതകം മുളയിലേനുള്ളിക്കളഞ്ഞ്‌
ആത്മഹത്യാസാധ്യതയെതന്നെ അരക്കിട്ടുറപ്പിക്കും. ഇവിടെയും അതുതന്നെയാണ്‌
സംഭവിച്ചതു. ഈ കുഗ്രാമത്തിൽ മുൻചൊന്നതിനൊന്നും ഇതുവരെ വലിയ
സ്കോപ്പില്ലാത്തതിനാൽ ആത്മഹത്യയെന്ന്‌ ഉറപ്പിക്കുകയേ നിർവാഹമുള്ളു.
    ആത്മഹത്യയെന്ന്‌ സ്ഥിരീകരിച്ച സ്ഥിതിക്ക്‌ തുടർന്ന്‌ സ്വാഭാവികമായും
എല്ലാവരും ചിന്തിക്കുക ആരൊക്കെയെയാണ്‌ അടുത്തകാലത്ത്‌ ഗ്രാമത്തിൽനിന്നും
കാണാതായത്‌ എന്നാവുമല്ലോ. പിന്നീട്‌ ഉപചിന്തകളായി മറ്റു പല സാധ്യതകളും
ഒന്നിനുപിറകെ ഒന്നായി വ്യതിരിക്തമായ വ്യക്തത്തയോടെ ആളുകളുടെ
തലച്ചോറിലേക്ക്‌ കടന്നുവരും. ഒരിക്കലെങ്കിലും രഹസ്യമായോ പരസ്യമായോ
ആത്മഹത്യയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളവരുടെ(അത്
തരക്കാരെ
ആത്മഹത്യാപ്രവണതയുള്ളവരെന്ന്‌ പറയും) സാധ്യതാലിസ്റ്റ്‌ തയ്യാറാകും.
പലവട്ടം ആത്മഹത്യയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ള, അത്മഹത്യാശ്രമംതന്നെ
നടത്തി പരാജയപ്പെട്ട ആൾ ഉണ്ടെങ്കിൽ ആ വീരകേസരിയിലേക്ക്‌ ലിസ്റ്റ്‌
ചുരുങ്ങും.
    "ആയിക്കോട്ടെ. ഈ ഇൻഡ്യാ മഹാരാജ്യത്ത്‌ ജീവിക്കാനുള്ളതുപോലെ
ആത്മഹത്യചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്‌. അതിനാണ്‌
ആരുടെയും അനുവാദം ആവശ്യമില്ലാത്തതും. എന്നാലും പരിസരമലിനീകരണം നടത്തി
ജനങ്ങളെ ഇങ്ങനെ പൊറുതിമുട്ടിക്കുന്നത്‌ മറ്റുള്ളവരുടെ
സ്വാതന്ത്ര്യത്തിന്മേലുള്ള കൈ കടത്തലല്ലേ?" ചായക്കട കമ്മിറ്റിയിലെ
പ്രമുഖനും മുൻഗ്രാമപഞ്ചായത്തംഗവുമായ ഇട്ടിയച്ചനാശാൻ തികച്ചും ന്യായമായ
ഒരു ചോദ്യമാണ്‌ തൊടുത്തുവിട്ടത്‌.
     "അല്ലേ, ഇതു നല്ല കൂത്ത്‌. ചത്തയുടനെ ആരേലുംപോയി ശവം
കണ്ടുപിടിക്കരുതായിരുന്നോ? റാവുത്തര്‌ അൽപം താമസിച്ചുപോയത്‌ ആത്മഹത്യയെ
സധൈര്യം പുണർന്ന ആ ധീരന്റെ കുറ്റമാണോ? ഞങ്ങൾ പാക്കിസ്ഥാൻ ബോർഡറിൽ
ശത്രുസൈന്യത്തെ തോക്കുകൊണ്ടും പീരങ്കികൊണ്ടും നേരിടുന്ന കാലത്ത്‌
ശത്രുസൈന്യത്തിന്റെ പിടിയിലാകുമെന്ന്‌ ബോധ്യപ്പെട്ടപ്പോൾ എത്രപേരാ
സ്വന്തം തോക്കുകൊണ്ട്‌ ജീവനൊടുക്കിയത്‌? ചീഞ്ഞുനാശമായതിനുശേഷമാ പല
ബോഡീസും പട്ടാളവണ്ടീല്‌ കയറ്റിക്കൊണ്ടുപോയത്‌. സ്വയം മരിക്കുന്നവനാണ്‌
യഥാർഥ ഹീറോ. അവർക്കാണ്‌ പരമവീരചക്രം കൊടുക്കേണ്ടത്‌. ആ
ധൈര്യത്തിനുമുമ്പിൽ ഈ മണം വെറും ഉണ്ടയില്ലാവെടി." ചായയ്ക്ക്‌ അങ്ങ്‌
ലഡാക്കിൽപോലും നാലുരൂപയുള്ളപ്പോൾ കുഗ്രാമമായ കുപ്പപ്പുറത്ത്‌
അഞ്ചുരൂപയാക്കിയതിൽ അൽപംമുമ്പ്‌ പ്രതിഷേധം പ്രകടിപ്പിച്ച റിട്ടയേഡ്‌ ആർമി
ലായ്സ്നായിക്‌ സുബോധരൻപിള്ള പ്രതികരിച്ചു.
    "ജിന്നുകടെ ശല്യമുണ്ടെന്ന്‌ അയലത്തൊള്ള പഹയന്മാര്‌ പണ്ടുമുതലേ
പറയേന്നകൊണ്ട്‌ ആ പറമ്പിലേക്ക്‌ ഒരു ശെയ്ത്താനും പോകത്തില്ലെന്ന്‌.
പറമ്പിന്റെ നടുക്കൊള്ള കൊളത്തിൽ വെളഞ്ഞുമുറ്റിയ ബരാലും ചേറുമീനും
മോഷേംമൊക്കെയുണ്ടെന്ന്‌ പറഞ്ഞത്‌ അമ്പലത്തിലെ വേഗ്രഹം ചാക്കിക്കെട്ടി
കൊളത്തിൽ മുക്കിബച്ച മറുതാമണിയെന്ന പഹയനാ. പൂജപ്പോര ജെയിലില്‌ അയാളെ
കാണാമ്പോയ കുന്നേത്തോമായോടാ അയാളാക്കാര്യം പറഞ്ഞെ. അയാള്‌
പരമരഹസ്യായിട്ട്‌ ഞമ്മോടും പറഞ്ഞെന്ന്‌ കൂട്ടിക്കോളി. അത്‌ സത്യാണെന്ന്‌
നിരീച്ച്‌ മുക്കാക്കുപ്പി പട്ടച്ചാരം അകത്താക്കീട്ടാ പച്ചപ്പാതിരാക്ക്‌
ഞമ്മളങ്ങോട്ട്‌ ബെച്ചുപിടിച്ചേ. പക്കേങ്കി, ചാരായത്തിന്റെ
ബലത്തിമ്മേലൊന്നും ഞമ്മക്ക്‌ പിടിച്ചുനാക്കാമ്പറ്റിയില്ല. ഹെന്റെ
പടച്ചോനെ... ഇതേപോലൊത്തൊരുനാറ്റം ഞമ്മള്‌ ജീവിതത്തി..." റാവുത്തർ
പൂർത്തിയാക്കാതെ പുറത്തേയ്ക്കോടി സാമാന്യം നല്ല നിലയിൽ ഛർദിച്ചു.
    "എന്നാലും ആരാണീ ധൈര്യവാൻ?"
കുഗ്രാമത്തിൽ ആത്മഹത്യ ചെയ്യാൻ ആണത്തമുള്ളവരെതേടി സുബോദരൻപിള്ളയോടൊപ്പം
കൂട്ടാളികളും തലപുകച്ചു.
    "അയ്യോ, നിങ്ങൾ മറന്നുപോയോ, നമ്മുടെ കൊറിയൻ വർക്കിയുടെ മകൻ
ഇസ്ത്തേക്കുകുട്ടിയെ?" ഓർമകളുടെ വിക്കിപീഡിയയെന്നറിയപ്പെടുന്ന ബാർബർ
കവനചന്ദ്രൻ സ്വന്തം കണ്ണുകൾകൊണ്ട്‌ കണ്ടതു പോലെ അറിയിച്ചു.
    സങ്കീർണമായ ഏതു തീരുമാനത്തിനും കവനചന്ദ്രന്റെ പ്രയോഗിക ബുദ്ധി എത്ര
വിലപ്പെട്ടതാണെന്ന മൂകാഭിപ്രായത്തോടെ ആളിനെ സ്ഥിരീകരിച്ച്‌
ഫലപ്രഖ്യാപനത്തിൽ ചായക്കടക്കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ പങ്ക്‌
വെളിപ്പെടുത്തി തുടങ്ങി.
    "ങാ... അതുശരിയാ. അതോൻതന്നെ. ഓന്റെ വഹയാണല്ലോ ആ ഇബിലീസുകടെവീട്‌."
    "രണ്ടുവർഷമായില്ലേ ഈ ഇസ്ത്തേക്കുകുട്ടിയെ കാണാതായിട്ട്‌? ചിട്ടിയും
നെറ്റുവർക്കുബിസ്സിനസ്സുക ളും നടത്തി നാട്ടുകാരെപ്പറ്റിച്ച്‌ പോലീസ്‌
കേസായപ്പോൾ മുങ്ങിയതല്ലേ?"
    "പിന്നെ കേട്ടു, ഏതോ രാഷ്ട്രീയ പാർട്ടിയിൽ അംഗമായെന്ന്‌."
    "ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചല്ലേ അന്നയാൾ മുങ്ങിയത്‌?"
    "നിങ്ങളെന്തോന്നാപ്പാ ഇപ്പറേന്നെ? അതൊക്കെ ഒരു
അഡ്ജസ്റ്റുമന്റായിരുന്നെന്നേ. അയാൾ മുങ്ങിയതിന്റെ നാലാംനാൾ കെട്ട്യോളും
കുട്ട്യോളും രായ്ക്ക്‌രാമാനം അയാൾ പോയിടത്തേക്ക്‌ വണ്ടികയറി."
     "അപ്പോൾ കേസുകെട്ട്‌ അതുതന്നെ."
    "പിന്നൊരു ക്രിസ്തുമസ്‌ ദിനപ്പിറ്റേന്ന്‌ ജപ്തിക്കായി റവന്യൂറിക്കവറി
ഉദ്യേഗസ്ഥരെത്തി. രോഗവും പീഡകളും ദാരിദ്ര്യവും കീഴ്പ്പെടുത്തിയ ആ
വൃദ്ധന്‌ അതു താങ്ങാനായില്ല. അതുമൊരു ആത്മഹത്യയായിരുന്നു. അതോടെ
ജപ്തിനടപടികൾ നിർത്തിവച്ചു. ക്രമേണ സാമൂഹ്യവിരുദ്ധർ അവിടെ താവളമാക്കി.
ഗ്രാമവാസികളെ അകറ്റി നിർത്താൻ അവർതന്നെ അതൊരു പ്രേതശല്യമുള്ള വീടാണെന്ന്‌
പറഞ്ഞുപരത്തി."
   "അപ്പോ സംഗതി അതുതന്നെ. വടക്കേ ഇൻഡ്യയിലും എന്തെങ്കിലും
ഉടായിപ്പുകാണിച്ച്‌ തിരിച്ചെത്തിയതായിരിക്കും. ഗത്യന്തരമില്ലാതെ
ആത്മഹത്യചെയ്തത്താ."
   "എന്നാലും അയാടെ ഭാര്യേം കുട്ടികളും എവിടാന്നാ..."
   "എബിടായാലും അനക്കെന്നതാ പഹയാ, ബല്ല നോട്ടോമൊണ്ടോന്ന്‌..."
   റാവുത്തരുടെ ചോദ്യം ഒരു കൂട്ടച്ചിരി അവിടെ ഉയർത്തി.
   "ഈയിടെ ആഗോളആത്മഹത്യകളെക്കുറിച്ച്‌ പഠിക്കാൻ ചേർന്ന യു.എന്നിന്റെ
പഠനകമ്മിറ്റി ആത്മഹ ത്യാപ്രവണതയുടെ മുഖ്യകാരണം പരമ്പര്യമാണെന്ന്‌
വിലയിരുത്തിയിട്ടുണ്ട്‌." വൈജ്ഞാനിക തലച്ചോറിന്റെ ഉടമയായ കവനചന്ദ്രൻതന്നെ
ആ ഗ്രാമീണ ആത്മഹത്യയ്ക്ക്‌ ആഗോളപരിവേഷവും യു.എൻ. നിലവാരവും നൽകി
അവസാനിപ്പിച്ചു. കുളത്തിൽ പൊങ്ങിയ അനാഥശവം സനാഥശവമായി നിമിഷങ്ങൾക്കുള്ളിൽ
രൂപാന്തരപ്പെട്ടു.
    എഫ്‌.ഐ.ആർ. തയ്യാറാക്കാൻ പോലീസ്‌ എത്തുംമുമ്പ്‌
ഇസ്ത്തേക്കുകുട്ടിയെക്കാണാൻ ആളുകളുടെ ഒരു പ്രവാഹംതന്നെയുണ്ടായി
അവിടേയ്ക്ക്‌. അവരിൽ പലർക്കും ഇസ്ത്തേക്കുകുട്ടി കടക്കാരനായിരുന്നല്ലോ!
    പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാർഡുമെമ്പർ, കുടുംബശ്രീ ജനശ്രീ ഭാരവാഹികൾ,
പ്രാദേശിക നേതാക്കന്മാർ തുടങ്ങി സാടാ ജനംവരെ ശവം
ഇസ്ത്തേക്കുകുട്ടിയുടേതുതന്നെയെന്നതിന്‌ തെളിവുനൽകുമ്പോൾ അതങ്ങനെതന്നെ
ആകാനാണ്‌ സാധ്യത.
    നാട്ടുകാർക്ക്‌ സംശയമില്ലെങ്കിൽ പിന്നെ പോലീസിനാണോ സംശയം? ശവം
പിടികിട്ടാപ്പുള്ളി ഇസ്ത്തേ ക്കുകുട്ടിയുടേതുതന്നെയെന്ന്‌ എസ്‌.ഐ.
ഗുണശേഖരൻപിള്ള മേലാവിലേക്ക്‌ റിപ്പോർട്ടയച്ചു. പോസ്റ്റുമാർട്ടത്തിനുശേഷം
സർക്കാർ ചെലവിൽ ശവം ദഹിപ്പിക്കുകയും ചെയ്തു.
    ഇസ്ത്തേക്കുകുട്ടിയുടെ ശവത്തോടെപ്പം അയാളുടെ വെട്ടിപ്പിന്റെ കഥകളും
ഗ്രാമവാസികൾ ചിതയിലെരിച്ചതിന്റെ കൃത്യം പത്താംനാൾ അനാഥപ്രേതത്തെ
സനാഥപ്രേതമാക്കിയ സംഘത്തിനിടയിലേക്ക്‌ പത്രവിതരണക്കാരനും ഗ്രാമസ്വലേയുമായ
അച്ചുതക്കൈമൾ ഒരു പത്രമിട്ടുകൊടുത്തു.മുൻപേജിലെ പടത്തിലേക്ക്‌ വിരൽചൂണ്ടി
സ്വ.ലേ.പറഞ്ഞു-
  "നിങ്ങൾ ചിതയിലെരിച്ച തട്ടിപ്പ്‌ ഇസ്ത്തേക്കുകുട്ടി ഇപ്പോൾ യു.പി.യിലെ
ഗ്രാമവികസനമന്ത്രിയാ..."
    പോലീസ്‌ ക്ലോശ്ചെയ്ത ഫയൽ വീണ്ടും ഓപ്പൺചെയ്തു. അതോടെ സനാഥസംഘം
ചിതയിലെരി ച്ച യഥാർഥ ശവത്തിന്റെ അസ്തിത്വംതേടി പിന്നെയും ചർച്ച
ആരംഭിച്ചു.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...