Showing posts with label 96. Show all posts
Showing posts with label 96. Show all posts

27 Apr 2013

തുള്ളികൾ

ഷെമി ബിജു 

വിണ്ടു പൊള്ളിയ മണ്ണിൻറെ ആത്മാവിലേയ്ക്ക്‌
ഊളിയിട്ടിറങ്ങുന്നു
അമൃതിൻ തുള്ളികൾ
അതിലൂടെ മനസും
വർഷങ്ങൾക്കപ്പുറത്തെയ്ക്ക് ...
തുള്ളി മുറിയാതെ പെയ്യുന്ന മഴ
ചേച്ചിയോടൊപ്പം നനഞ്ഞതും
അമ്മയുടെ കയ്യിൽ നിന്നും
ചൂരൽപ്പഴം വാങ്ങിയതും ...
അടി കിട്ടിയ വേദന അപ്പോഴേ മറന്നു ..
പക്ഷെ .... അന്നത്തെ മഴക്കുളിര്
ഇപ്പോഴും ഉള്ളിലുണ്ട്

26 Mar 2013

പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു !!!

നന്ദകുമാർ 

മാര്‍ജ്ജാര വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കി വന്ന കുഞ്ഞന്‍ ചുണ്ടെലി കൊല്ലപ്പെട്ട് രണ്ടാഴ്ച തികയും മുമ്പ് മൂക്കടയാള വിദഗ്ദ്ധര്‍ പ്രതിയുടെ മൂക്കടയാളം തിരിച്ചറിഞ്ഞു കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു എന്നറിഞ്ഞതും കണ്ടന്‍ പൂച്ചയുടെ അനുയായികള്‍ അക്രമാസക്തരായെങ്കിലും കണ്ടനെ പൊക്കിയെടുത്ത് ജയിലിലടച്ചുവെന്നത് ആശ്വാസം പകരുന്ന വാര്‍ത്തയായി.

മനുഷ്യരുടെ കാര്യത്തില്‍, എത്ര തന്നെ പ്രൊഫഷണല്‍ കുറ്റവാളിയായിരുന്നാലും, സംഭവ സ്ഥലത്ത് എവിടെയും വിരലടയാളം പതിയാതെ രക്ഷപ്പെടുക എളുപ്പമല്ല. ഇരട്ടക്കുട്ടികളായിരുന്നാലും ശരി, രണ്ടു പേരുടെ വിരലടയാളങ്ങള്‍ സാദൃശമായിരിക്കില്ല എന്നതിനാല്‍ വിരലടയാളം തിരിച്ചറിഞ്ഞ് അപരാധികളെ തുറുങ്കിലടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.
പൂച്ചകളുടെ കാര്യത്തില്‍, വിരലടയാളമല്ല, മൂക്കടയാളമാണ് (Feline nose print) പ്രധാനം. മനുഷ്യരുടെ വിരലടയാളങ്ങള്‍ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവോ, അതു പോലെ തന്നെ പൂച്ചകളുടെ മൂക്കിന്റെ തുമ്പത്തെ വരകളും നല്ലൊരു തിരിച്ചറിയല്‍ ഉപാധിയാണ്.

മിക്ക കേസുകളിലും, എലികള്‍ ദാരുണമായി കൊല്ലപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തന്നെ സൂക്ഷ്മ പരിശോധന നടത്തിയാല്‍ പ്രതിയുടെ മൂക്കടയാളം തപ്പിയെടുക്കാവുന്നതേയുള്ളൂ. പ്രൊഫഷണല്‍ കില്ലര്‍ പൂച്ചകള്‍ ഇതേ കാരണം കൊണ്ടു തന്നെ സംഭവ സ്ഥലത്ത് വച്ച് ഒന്നും മണം പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും എന്തെങ്കിലും മണ്ടത്തരം കാണിച്ച് മൂക്കടയാളം പതിച്ചു വെച്ച ശേഷമേ സ്ഥലം വിടാറുള്ളൂ എന്നത് പ്രതികളെ കാലതാമസം കൂടാതെ അറസ്‌ററ് ചെയ്യാന്‍ സഹായകമാകുന്നുണ്ട്.
മൂക്കിന്റെ തുമ്പ് പൊതിഞ്ഞുകെട്ടി നടക്കുന്ന പൂച്ചകളെ നിരീക്ഷിച്ചു തുടങ്ങുക. എന്തോ മറയ്ക്കാനുണ്ടെന്ന് തീര്‍ച്ച.

22 Feb 2013

അറിയുന്നത്........

ഗീതാനന്ദന്‍ നാരായണരു 

വാസര സ്വപ്നങ്ങളിൽ
മോഹങ്ങൾ കോർത്തൊരു
ജീവിത മാല്യമണിഞ്ഞ നേരം
തീരാവസന്തങ്ങളുടെ മോഹന
പുഷ്പങ്ങൾ വാരിവിതറി കിടന്നിരുന്നു.

വാടാമലരുകളിൽ സൗരഭ്യം കണ്ടില്ല
സ്വപ്നം ഞെട്ടറ്റു വീഴുന്ന നേരത്ത്
മലരുകൾ ഭൂമിയെ പ്രണയിക്കാൻ
പഠിച്ചതും ഒന്നായലിഞ്ഞതും കണ്ടു
കാലം കൂട്ടായ് നിന്നതല്ലേ

കാമനകൾ ജീവിത പാതകളിലൊ-
രുപാടു വർണ്ണങ്ങൾ ചാലിച്ചെഴുതുന്നുവെങ്കിലും
ആ വർണ്ണങ്ങളിൽ ചിലതു താനേ മറഞ്ഞും
കാലം മായ്ച്ചുകളിക്കുന്നതും കാണ്മു നാം

അലിയട്ടെ ജീവനിൽ നേരിന്റെ പൊരുളുകൾ
പ്രാണവായുവളന്നു തീരുന്നതിനും മുമ്പ്......

24 Jan 2013

വാസ്ത

രാവിന്‍ 



പ്രവാസി മലയാളികള്‍ അടക്കം കുവൈറ്റിലെ എല്ലാവരും സാര്വസത്രികമായി ഉപയോഗിക്കുന്ന ഒരു പ്രാദേശീക അറബിക് പദമാണ് വാസ്ത. (‘സ്വാധീനം ’ എന്ന് മധുര മലയാളം). ആള്-വാസ്ത പണ-വാസ്ത എന്നിങ്ങനെ വാസ്ത രണ്ടു തരം. വാസ്ത പ്രാവര്ത്തിികമായി ഉപയോഗിക്കുന്നതില്‍ മലയാളികളോളം മുന്പില്‍ നില്ക്കു ന്ന വേറൊരു കൂട്ടര്‍ ഇവിടെ ഉണ്ടോ എന്ന് സംശയമാണ്. ചുറ്റു വട്ടത്തെ ഗള്ഫ്േ രാജ്യങ്ങളിലൊന്നും ഉപയോഗിച്ച് കാണാത്ത ഈ വാക്കിന് ഇവിടെ ഇത്രയ്ക്കു പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ വന്നു പ്പെട്ടതിനെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും. എന്റെ അനൌപചാരിക ഗവേഷണം തരുന്ന ഉത്തരം ‘വാസ്ത’ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതില്‍ അമ്പതു ശതമാനം ഉത്തരവാദിത്വവും മലയാളി സമൂഹത്തിനു സ്വന്തമെന്നാണ് . ബാക്കി മൊത്തമുള്ള അമ്പതു ശതമാനം മറ്റെല്ലാ വിദേശി-സ്വദേശി സമൂഹങ്ങള്ക്കും കൂടി ഭാഗികമായുള്ളതും .
ഹൌ ഏവര്‍, പറഞ്ഞു വരുന്നത് ഒരു വാസ്ത കഥ തന്നെ. നമ്മുടെ കഥാനായകന്‍ വടക്കേ ഇന്ത്യക്കാരന്‍ ആയ ഒരു ഷബീര്‍. ഒരു സാധാരണ ഉപ-കരാറുകാരന്‍. കൂടെ ജോലി ചെയ്യുന്നവരും മറ്റും സ്നേഹത്തോടെ ഷബീര്ഭാെയ് എന്ന് വിളിക്കും. ഒരു കെട്ടിടനിര്മാവണ തൊഴിലാളിയായി വന്നതാണ് കുവൈറ്റില്‍. ജോലിയിലെ പരിചയവും കഠിനാധ്വാനശീലവും ആല്മാാര്ത്ത്തയും സത്യസന്ധതയും ഒക്കെ ഒത്തു വന്നപ്പോള്‍ കമ്പനി മേലധികാരികള്‍ പെട്ടെന്ന് തന്നെ ഷബീറിനെ ഉപ കരാരുകാരനാക്കി മാറ്റി.
പിന്നെ ഷബീറിന്റെ വളര്ച്ച പെട്ടെന്നായിരുന്നു. തുടക്കത്തില്‍ നാലോ അഞ്ചോ സ്ഥിരം തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ അമ്പതു കവിഞ്ഞു. ചില പണികള്‍ പെട്ടെന്ന് തീര്ക്കിണം എന്ന് പറഞ്ഞാല്‍ ദിവസകൂലിക്കാരെ എത്രപേരെ വേണമെങ്കിലും കണ്ടെത്തി കൊണ്ടുവന്നു പണി സമയത്ത് തീര്ത്തു വന്നു. കമ്പനി ഫ്രീ ആയി കൊടുത്ത പഴയ ടൊയോട്ട ഒറ്റകാബിന്‍ ‘പിക്ക് അപ്പ്‌’ പല പണി സ്ഥലങ്ങളിലും ഓടി എത്താന്‍ വയ്യാതായപ്പോള്‍ എതു മണലിലും ഓടുന്ന ഫോര് വീല്‍ ഡ്രൈവ് ‘PAJERO’ ഷബീര്ഭാ്യ് സ്വന്തമായി വാങ്ങി. ഒപ്പം തന്നെ തൊഴിലാളികള്ക്കാ്യി ഉപയോഗിച്ചിരുന്ന ടാര്പാായ കെട്ടിയ ഹാഫ് ലോറി മാറ്റി പുതിയ TATA മിനി ബസ്‌ ലോണില്‍ വാങ്ങാനും ഭായ് മറന്നില്ല.
‘തൊഴിലാളിക്ക് വിയര്പ്പുോ വറ്റുന്നതിന്നകത്തു കൂലി’ എന്ന പ്രൌഡമായ ഇസ്ലാമികആശയം അക്ഷരാര്ത്ഥിത്തില്‍ ഷബീര്ഭാ യ് നടപ്പാക്കി. എങ്ങാനും കമ്പനി പേമെന്റ് കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ കടം വാങ്ങിയാണെങ്കിലും ജോലിക്കാരുടെ ശമ്പളം മാസാവസാനം കൊടുത്തുതീര്ത്തി രിക്കും. മാസത്തില്‍ മൂന്നാഴ്ചയും തൊഴിലാളികളുടെ കൂടെ നിന്ന് പണിഎടുക്കുന്ന ഭായിയുടെ നാലാമത്തെ ആഴ്ചയിലെ ശ്രദ്ധ തൊഴിലാളികളുടെ ശമ്പളം ബന്ധവസ് ആക്കുന്നതില്‍ ആയിരിക്കും.
അങ്ങനെയിരിക്കെ കുറെ കിലോമീറ്ററുകള്‍ നീളമുള്ള ഒരു ‘കല്വെടര്ട്ട് ’ പ്രൊജക്റ്റ്‌ കമ്പനിക്ക് കിട്ടി. സാധാരണ പണി മേല്നോഴട്ടത്തിനു വരുന്ന ‘കണ്സ്ല്ടന്റ്റ്’ എന്ജിനീര്മാിരുമായും ‘ക്ലൈന്റ്’ എന്ജിനീര്മാ്രുമായും ഒക്കെ ഇടപെടുന്നത് കമ്പനി മാനേജര്‍മാരാണ്. ഒരേ സമയം പല ലൊക്കേഷനുകളില്‍ പണിയൊക്കെ തുടങ്ങിയപ്പോള്‍ എല്ലാ നേരത്തും ഇതൊക്കെ പാലിക്കാന്‍ പറ്റാതായി. ഒരു സീനിയര്‍ ‘ക്ലൈന്റ് എന്ജിനീര്‍’ പലപ്പോഴും ഷബീറിനോട്‌ അടുത്ത് ഇടപെടാന്‍ തുടങ്ങി. പല നിര്ദേഴശങ്ങളും ഈ എന്ജിനീര്‍ പറഞ്ഞിരുന്നത് ഷബീരിനോടായിരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനായി പലപ്പോഴും ഈ എന്ജിനീരുടെ ജീപ്പ് വരുന്നത് അകലെനിന്നു കാണുമ്പോഴേ ഷബീര്‍ കമ്പനിഎന്ജിനീര്മാരെ ഫോണില്‍ വിളിച്ചു പറയും.
അന്നൊരു ദിവസം, പിറ്റേന്ന് ഉറപ്പിച്ചിരുന്ന ഒരു കോണ്ഗ്രീ്ടിംഗ് ജോലിക്ക് ബാക്കിയുണ്ടായിരുന്ന പണികള്‍ ചൈയ്യുവാനായി കുറച്ചു ജോലിക്കാരുമൊത്ത് ഓവര്ടൈം വര്ക്ക്പ നടത്തി കൊണ്ടിരിക്കുമ്പോള്‍ സൈറ്റില്‍ എത്തിയ ‘ക്ലൈന്റ് എന്ജിനീര്‍’ ഷബീറിനെ വണ്ടിയിലേക്ക് വിളിപ്പിച്ചു. എന്നത്തേക്കാളും കൂടുതല്‍ സൗഹാര്ദ്ദം പ്രകടിപ്പിച്ച അദ്ദേഹം കുശലാന്വേഷണങ്ങള്ക്കു ശേഷം ഉടനെ കാര്യത്തിലേക്ക് കടന്നു. അപ്രതീക്ഷിതമായി താന്‍ ഒരു സാമ്പത്തിക പ്രശനത്തില്‍ പെട്ടിരിക്കുകയാണെന്നും ഉടനെ ഒരു ഇരുപതിനായിരം കുവൈറ്റ്‌ ദിനാര്‍ ( സുമാര്‍ നാല്പ്പേതു ലക്ഷം രൂപ ) എങ്കിലും സഹായിക്കണമെന്നും പറഞ്ഞു. തലയില്‍ കുറച്ചു നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു ഷബീറിന്. തരാം എന്നോ തരില്ല എന്നോ പറയാതെ ‘അന ശൂഫ്’ ( ഞാന്‍ നോക്കട്ടെ ) എന്ന് മാത്രം പറഞ്ഞു ഷബീര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി.
ഇത് മറ്റവന്‍ തന്നെ – വാസ്ത . പറയുമ്പോ സഹായം എന്നൊക്കെ പറഞ്ഞാലും ചോദി ക്കുന്നത് വാസ്ത തന്നെ . ഷബീര്‍ ഉറപ്പിച്ചു. താനിതുവരെ ഒരാള്ക്കും വാസ്ത കൊടുത്തീട്ടില്ല – ആരും ഇങ്ങനെ ആവശ്യപെട്ടീട്ടുമില്ല. അല്ലെങ്കിലും നേരെ വാ നേരെ പോ സ്വഭാവക്കാരനായ താന്‍ എന്തിനു ഇത്തരക്കാരെകുറിച്ച് ആലോചിച്ചു ബേജാരാവണം ?
ഈ മാസത്തെ തന്റെമ ബില്ല് ഏകദേശം ഇത്രയും തുകക്കെ ഉണ്ടാവൂ . ജോലിക്കാരുടെ ശമ്പളം കൊടുത്ത് ലോണുകളുടെ അടവും തീര്ത്താ ല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല . ഒന്നര കൊല്ലം നീളുന്ന ഈ പ്രൊജക്റ്റില്‍ നിന്ന് തന്റെ. അധ്വാനത്തിനടക്കം കിട്ടാന്‍ പോകുന്ന അകെ ലാഭം ഒരു പക്ഷെ ഈ തുകയെക്കാള്‍ കുറവായിരിക്കും. അത് ഇപ്പോള്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് കൊടുക്കാമെന്നുവെച്ചാല്‍ പിന്നെ താന്‍ ഈ ഒന്നര വര്ഷം കഷ്ടപെടാന്‍ പോകുന്നതെല്ലാം വെറുതെയാകും.
മറുവശവും ഷബീര്‍ ചിന്തിക്കാതിരുന്നില്ല. ഈ എന്ജിനീരിനോട് മുഖമടച്ച് ‘ഇല്ല’ എന്ന് പറയാനും വയ്യ – കാരണം ആവശ്യമില്ലാതെ പണിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആളാണ്‌ സര്വോ്പരി സ്വദേശി അറബിയാണ്. അവസാനം, ചോദിച്ച വാസ്തയുടെ നാലിലൊന്നായ അയ്യായിരം കുവൈറ്റ്‌ ദിനാര്‍ എങ്ങിനെയെങ്കിലും കൊടുക്കുക തന്നെ എന്ന് തീരുമാനിച്ചു. കമ്പനിയില്‍ പോയി അഡ്വാന്സ്ു ആയി അയ്യായിരം ദിനാര്‍ വാങ്ങി സൈറ്റില്‍ കൊണ്ടുവന്നു. പുള്ളി എത്തിയതും പതിവുപോലെ വണ്ടിയിലേക്ക് ഷബീറിനെ വിളിപ്പിച്ചു. തന്റെ വരുമാനത്തിന്റെ പരിമിധികളെക്കുറിച്ചും മറ്റുമൊക്കെ വിശദമായി പറഞ്ഞുകൊണ്ട് ഇത്രയും തുകയെ തന്നെകൊണ്ട് സഹായിക്കാനായി പറ്റുകയുള്ളൂവെന്നും പറഞ്ഞുകൊണ്ട് പൈസയുടെ കവര്‍ പുള്ളിക്കുനെരെ ഷബീര്‍ നീട്ടി . ഒരു നിമിഷത്തെ ആലോചനക്കു ശേഷം താന്‍ ചോദിച്ചത് താല്കാനലിക സഹായം മാത്രമാണെന്നും അത് വേറൊരാള്‍ മുഖേന ശരിയാക്കിയെന്നും ഇനിയിപ്പോള്‍ തനിക്കൊന്നും ആവശ്യമില്ലെന്നും വളരെ സൌമ്യഭാഷയില്‍ ‘ക്ലൈന്റ്’ എന്ജിനീര്‍ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞുപോയി . കടുത്ത തണുപ്പൊക്കെ മാറി. കുവൈറ്റിലെ ഏറ്റവും മനോഹരമായ സീസണ്‍ വന്നെത്തി. ഹാല ഫെബ്രുവരി ! ഈന്തപ്പനകല്ക്കൊയപ്പം മരുഭൂമിയിലെ പുല്കൊടിയെല്ലാം പൂവിട്ടു മഞ്ഞപട്ടണിഞ്ഞു. അന്തരീക്ഷം നന്നാവുമ്പോള്‍ പ്രോജെക്ട്കളിലും അത് പ്രധിഫലിക്കും. ‘പ്ലാനിംഗ്’ ചെയ്തതിലും കൂടുതല്‍ ‘പ്രോഗ്രസ്’ ഷബീര്‍ ഉണ്ടാക്കിയെടുത്തു.
അങ്ങിനെ ഉഷാറായി പണിയെല്ലാം നീങ്ങികൊണ്ടിരിക്കുമ്പോള്‍, ഒരു ദിവസം പഴയ വാസ്ത-എന്ജിനീര്‍ വീണ്ടും ഷബീരിനടുത്ത് കൂടി ‘സൈറ്റ്’ ഓഫീസിലേക്ക് വിളിപ്പിച്ചു . ഇത്തവണ ആവശ്യപെട്ട തുക താരതമേന കുറവായിരുന്നു . അയ്യായിരം ദിനാര്‍ മാത്രം. സംസാരം നടന്ന ഉടനെ ഷബീര്‍ മറുപടിയും കൊടുത്തു – നാളെ തന്നെ ശരിയാക്കിതന്നേക്കാം.

അന്ന് ഉച്ചതിരിഞ്ഞ് തന്നെ അയ്യായിരം ദിനാര്‍ സംഘടിപ്പിച്ചു പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്ത് സൈറ്റ് ഓഫീസിലെ എന്ജിനീരുടെ കാബിനില്‍ ഷബീര്‍ എത്തി. കുശലാന്വെഷണങ്ങലക്ക് ശേഷം എന്ജിനീര്‍ ടീബോയ്‌യെ വിളിപ്പിച്ചു ഷബീറിന് ചായ കൊടുപ്പിച്ചു. പൈസ അടങ്ങുന്ന കവര്‍ ഷബീര്‍ മേശപ്പുറത്ത് വച്ചു. റൂമില്‍ നിന്നും പുറത്തേക്കു ഇറങ്ങാനായി ഷബീര്‍ കസേരയില്‍ നിന്നും എണീക്കാന്‍ തുടങ്ങിയതും പെട്ടെന്ന് മൂന്നു പേരടങ്ങുന്ന ഒരു സംഘം അറബ് വസ്ത്രധാരികള്‍ റൂമിലേക്ക് ഇടിച്ചു കയറി വന്നു. വന്നവര്‍ ആദ്യം തന്നെ അവരുടെ ഐടെന്റിടി കാര്ഡ്് കാണിച്ചു. സിവില്‍ വേഷമിട്ട CID മാരായിരുന്നു അവര്‍.
ആദ്യമൊന്നു സ്തംഭിച്ചുപോയെങ്കിലും നിമിഷ നേരം കൊണ്ട് ഷബീറിന് എല്ലാം പിടി കിട്ടി. താന്‍ ഒരു മഹാഗര്ത്ത ത്തിലേക്ക് വീഴ്ത്തപെട്ടിരിക്കുന്നു. എന്ജിനീരുമായി CID മാര്‍ വേഗത്തില്‍ എന്തൊക്കെയോ തുടര്ച്ച യായി സംസാരിക്കുന്നുണ്ട്. നിയമവിരുദ്ധമായി അയ്യായിരം ദിനാര്‍ വാസ്ത കൊടുക്കാനായി താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അവരുടെ സംസാരമെന്നു ഷബീറിന് മനസ്സിലായി. ഇദ്ദേഹതിന്റ്ാ അറിയിപ്പ് ഇല്ലാതെ ഇത്രയും ഒറ്റപെട്ട സ്ഥലത്ത് ഉള്ള ഈ പ്രൊജക്റ്റ്‌ ഓഫീസില്‍ കിറുകൃത്യം നേരത്ത് CID മാര്‍ എങ്ങനെ എത്തി ? കൊടും ചതി തന്നെ കൊടും ചതി. മാസങ്ങള്‍ മുമ്പ് ഇദ്ദേഹം വന്‍ തുക ആവ്ശ്യപെട്ടതോ ഇപ്പോള്‍ ഈ അയ്യായിരം ദിനാര്‍ ആവ്ശ്യപെട്ടതോ ഒന്നും വാക്കാലെ ഇവരുടെ അടുത്ത് പറയാന്‍ നോക്കിയിട്ട് യാതൊരു ഫലവും ഇല്ല . തെളിവ് ഇല്ലാതെ പറയുന്ന അക്കാര്യങ്ങള്‍ എല്ലാം വെറും ജല്പ്പഇനങ്ങള്‍ മാത്രമായിരിക്കും . എല്ലാതും അറിയുന്നത് സര്വ ശക്തനായ തമ്പുരാന്‍ മാത്രം. നാഥനെകുറിച്ച് ഓര്ത്ത് ഷബീരിന്റെ കണ്ണുകള്‍ ഒരു നിമിഷം ഈറന്‍ അണിഞ്ഞു . CID മാര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്ക്കും നിര്വി കാരനായി ഷബീര്‍ ഉത്തരങ്ങള്‍ പറഞ്ഞു. പത്തു മിനിട്ടിനകം ഷബീരിനെയും കൊണ്ട് CID വാഹനവ്യുഹം പാഞ്ഞു പോയി.

മൂന്ന് മാസത്തെ നിയമനടപടിക്കള്ക്ക്ഹ ശേഷം അഞ്ചു വര്ഷോത്തെ തടവിനു വിധി വന്നു. ഷബീര്ഭാകയ് ജയിലില്‍ ആയ ശേഷം നാല് ഫെബ്രുവരികള്‍ കുവൈറ്റില്‍ ‘ഹാല’ പറഞ്ഞു കടന്നു പോയിരിക്കുന്നു .
ഷബീര്ഭാിയിക്കായ്‌ ഒരു ‘ഹാല’ പറയാനായി കാത്തിരിക്കുകയാണ് ഈവരുന്ന ഫെബ്രുവരി. ഒപ്പം അദ്ദേഹത്തിന്റെ സഹ-ജോലിക്കാരും ഏതോ വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ വിഷമമൊതുക്കി കഴിയുകയായിരുന്ന കുടുംബാംഗങ്ങളും.

അടി കുറിപ്പ്:
ഇത് തികച്ചും ഒരു സങ്കല്പ്പിരക കഥയാണ്‌. ഇതിനു ആരുടെയെങ്കിലും ജീവിത അനുഭവവുമായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം .

പദ സൂചന:
ഹാല ഫെബ്രുവരി – കുവൈറ്റിലെ വസന്തമാസം – ഹാല ഫെബ്രുവരി ഫെസ്റ്റിവെല്‍ ആയി ആഘോഷിക്കപെടുന്നു

22 Dec 2012

ഞാന്‍ മാധവികുട്ടി തന്നെ : ആഭ അയ്യങ്കാര്‍


 കാമറകണ്ണൻ

എഴുത്തിന്റെ വഴിയില്‍ ഉള്ളില്‍ തട്ടുന്ന പ്രണയത്തിന്റെ വാചാലതയും തുറന്നു പറച്ചിലിന്റെ തിക്ഷ്ണതയും കൊണ്ട് മാധവികുട്ടിയുമായി സാമ്യങ്ങള്‍ ഒരുപാടുള്ള എഴുത്തുകാരിയാണ് ആഭ അയ്യങ്കാര്‍ . ഉര്‍ദു – ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച എഴുത്തുകാരി, കവി, തിരക്കഥകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ എഴുത്തിന്റെ ബഹിര്‍മുഖങ്ങളില്‍ മുദ്ര. പകലുകലെക്കാള്‍ രാത്രിയും മഴതുള്ളികളെയും പ്രണയിക്കുന്ന സ്വതന്ത്രത്തിന്റെ ലോകത്തിലേക്ക്‌ തുറന്ന മിഴികളും തീഷണഭാവങ്ങളുമായി ആയി സഞ്ചരിക്കുന്ന എഴുത്തുകാരി. The High Stool, The Simple Touch of Fate, Knit Lit Too and Chicken Soup for the Soul എന്നിവയാണ് പ്രധാന രചനകള്‍ . എഴുത്ത്, ജീവിതം, ആക്ടിവിസം എന്നിവയെ കുറിച്ച് ആഭ അയ്യങ്കാര്‍ സംസാരിക്കുന്നു.
  • ഏതൊരു അഭിമുഖങ്ങളെയും പോലെ ആദ്യ ചോദ്യം എഴുത്തിന്റെ കൈ വഴികളിലേക്കുള്ള വരവിനെ എങ്ങനെ മനസിലാക്കുന്നു ?
താങ്കളുടെ ചോദ്യം പോലെ തന്നെ എഴുത്തിന്റെ നാട്ടുവഴിയിലേക്കുള്ള നടത്തം ആരംഭിക്കുന്നത് 70 കളില്‍ സ്കൂള്‍ കാലഘട്ടത്തില്‍ ആണ്. ചില ഉറുദു കവിതകള്‍ മാസികകളില്‍ അച്ചടിച്ച്‌ വന്നതാണ്‌ എഴുത്തിലെ ആദ്യ ചുവടുവെപ്പ്. അവിടുത്തെ ലൈബ്രറി ഭാവനയും അനുഭവസാക്ഷ്യങ്ങളും എലിയെട്ടിലുടെയും അഗതാ ക്രിസ്റ്റിയിലുടെയും എനിക്ക് ഒരുപാട് പകര്‍ന്നു നല്‍കി. അവര്‍ പുസ്തകങ്ങളിലൂടെ ഹൃദയം കൊണ്ടാണ് സംവേദിച്ചത്. അത് പകര്‍ ന്നു നല്‍കിയ ഭാവനയും കൂസല്‍ ഇല്ലായ്മയും ആയിരിക്കും എഴുത്തില്‍ ഇന്നും എന്റെ ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
  • കൊച്ചിയിലെ ജിവിതം, പഠനം മുതലായവ എങ്ങനെ സ്വാധിനിച്ചു ?
കൊച്ചി എന്റെ ജിവിതം മാറ്റി മറിക്കുകയായിരുന്നു. ഞാന്‍ അമേരിക്കയില്‍ കണ്ട ജിവിതങ്ങളില്‍നിന്നും വളരെ വ്യത്യസ്ഥമായിരുന്നു കൊച്ചിയിലെ കാഴ്ചകള്‍. പുതിയ വിക്ഷണങ്ങള്‍, പുതിയ ചുറ്റുപാടുകള്‍ . ഒരു എഴുത്തുകാരന് വളരാന്‍ വേണ്ടുവോളം വളക്കൂറുള്ള മണ്ണാണ് കൊച്ചിയിലേത്. വിദ്യാഭ്യാസം ഉള്ള അവിടുത്തെ ആളുകളുടെ സാഹിത്യതല്‍പരത തന്നെയാണ് എന്റെ എഴുത്തിനെ മിനുക്കി തേച്ചത്. എഴുത്തില്‍ പുതിയ പുതിയ ലാവണങ്ങളിലേക്ക് ചെകെരാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാന്‍ കാരണം കൊച്ചിയും ഹൂഗ്ലിയും ആണ്. എഴുത്ത് ജിവിതത്തിന്റെ പ്രധാനമായി മാറിയപ്പോള്‍ സാമ്പത്തിക ബിരുദാന്ദര ബിരുദം ഷെല്‍ഫിലെ രേഖകളുടെ കൂട്ടത്തിലേക്ക് മാറ്റി വയ്ക്കേണ്ടി വന്നു.
  • സ്ത്രീ പക്ഷ രചനകള്‍ക്ക് എഴുത്തില്‍ പ്രാമുഖ്യം കൊടുക്കുന്നത് എന്ത് കൊണ്ടാണ് ?
അത് ഞാന്‍ മനസറിഞ്ഞു കൊണ്ട് ചെയുന്നതല്ല .എന്തിന്‌ കൊച്ചു കുഞ്ഞുങ്ങള്‍ ക്ക്‌ പോലും എതിരെ കൊടിയ തോതില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ എനിക്ക് എങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയും ?.ഇത് സമൂഹത്തിനു അപമാനമല്ലേ ?ചിലര്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹികുന്നില്ല . ഞാന്‍ അത് പറയുന്നു .സ്ത്രീകളുടെ എല്ലാം തകര്‍ന്ന കരച്ചിലുകള്‍ അവസാനിപ്പിക്കാന്‍ സമയം ആയി എന്ന് ഞാന്‍ വിളിച്ചു പറയുന്നു അത്ര മാത്രം .
  • സ്ത്രീ എഴുത്തുകാരോട് പുരുഷ എഴുത്തുക്കാര്‍ എഴുത്തില്‍ ഓരം ചേരാന്‍ ആവശ്യപ്പെടുന്നുണ്ടോ?
തീര്‍ച്ചയായും, സ്ത്രീ പക്ഷ എഴുത്തുക്കാരികളുടെ തുറന്നു പറച്ചിലുകള്‍ അവരെ ഒറ്റപെടുതുന്നതിനു കാരണം ആകുന്നു. സ്ത്രീഎഴുത്തുകാരികള്‍ക്ക് ചട്ടകൂട് വേണം എന്ന് പറയുന്ന എഴുത്തുക്കാര്‍ എങ്ങനെ അവരുടെ എഴുത്തിനോട് നീതി പുലര്‍താന്‍ കഴിയും.അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. തുറന്നെഴുത്തിന്റെ പേരില്‍ നാടു വിടേണ്ടി വന്ന തസ്ലിമ നസ്രിനും ഒരു പരിധി വരെ കമലാ ദാസും അതിന്റെ പ്രത്യക്ഷ ഇരകള്‍ ആണ്. ചിലപ്പോള്‍ ഈ തുറന്നു പറച്ചിലിന്റെ ശൈലിയുടെ പേരിലായിരിക്കും കവി സച്ചി എന്നെ മാധവികുട്ടിയോട് ഉപമിച്ചത്.
  • മാധവികുട്ടി എന്ന കമലാ സുരയ്യയെ കുറിച്ച് ?
മാധവികുട്ടി എനിക്ക് ഗുരു തുല്യയാണ്. എന്റെ എഴുത്തിനെ ഒരു പാട് സ്വാധിനിച്ച വ്യക്തി ആണവര്‍ . വിപ്ലവകാരി എന്നത് എഴുത്തില്‍ 100 ശതമാനം മാധവികുട്ടിയാണ്. പ്രണയവും കാമവും തുറന്നു പറച്ചിലില്‍ കൂടിയാണെന്ന് ഓര്‍മ്മ പ്പെടുത്തിയ റവല്യുഷ്ണറി വോമണ്‍ ആണ് മാധവികുട്ടി.
  • കേരളത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ?
കവി സമ്മേള്ളനത്തിന് കനകകുന്നില്‍ വന്നതും അവിടെ നിന്നും കന്യാകുമാരിയിലെക്കുള്ള യാത്രയും പറയാന്‍ കഴിയാത്ത അനുഭൂതി ആണ് സമ്മാനിച്ചത്. കേരളത്തിലെ പച്ചപ്പിലേക്ക് ഓടിയെത്താന്‍ മനം കൊതിക്കാറുണ്ട്. എനിക്ക് കേരളത്തില്‍ ഒരു പാട് നല്ല സ്നേഹിതര്‍ ഉണ്ട്, എന്റെ Parwaaz എന്ന രചനക്ക് ചലച്ചിത്രരൂപം നല്‍കിയത് മലയാളിയായ ബിജു വിശ്വനാഥ് ആണ്. കവി സച്ചിദാനന്തന്‍ അടുത്ത സുഹൃത്ത് ആണ്.
നനുത്ത മഴയത്ത് കേരളത്തിലെ ഒരു ജാലക പടിയില്‍ ഇരുന്ന് പകലുകള്‍ ക്ക് അപ്പുറം രാത്രിയുടെ യാമങ്ങളില്‍ മഴ പെയുന്നതും കാത്ത് നേരം വെളുക്കുവോളം ഞാന്‍ ഉണ്ടാകും അപ്പോള്‍ പ്രണയവും ജീവിതവും രതിയുമെല്ലാം എന്നില്‍ നിറയും. അടുത്ത മഴകാലത്ത് ഞാന്‍ വരും ആ പച്ചപ്പ്‌ തേടി.

22 Nov 2012

രാത്രിയെക്കുറിച്ചുള്ള വിചാരത്തില്‍

 പി.എ.അനീഷ്

അവിചാരിതമായ്
എന്തുകൊണ്ടാടുകളുടെ
നിഴലുകള്‍ പിന്നിലേക്കു നീളുന്നു ?
വെയിലവയെ വകഞ്ഞുമാറ്റി
നിലത്തു പൊടിമണ്ണിനു മീതെ
പറ്റിക്കിടന്നുറങ്ങാന്‍
വെപ്രാളപ്പെടുന്നുണ്ടാരും കാണാതെ

പച്ചയുടെ തരിപോലുമില്ലാത്ത
അകലങ്ങള്‍
വഴിമറന്നതിനെക്കുറിച്ചുള്ള
ആശങ്കയുടെ വിത്തുകള്‍ മുളപ്പിക്കുന്നു

മഞ്ഞുള്ള
ഒരു രാത്രിയെക്കുറിച്ചുള്ള
വിചാരത്തില്‍
പൊടുന്നനെയയാള്‍
മലക്കം മറിഞ്ഞുവീഴുകയാണ്
പൊടിയിപ്പോള്‍ കൂടിക്കൂടി
കുറഞ്ഞു കുറഞ്ഞ്
അപ്രത്യക്ഷമായിരിക്കുന്നു
ആകാശമതിന്റെ കറുത്ത സ്ലേറ്റില്‍
നക്ഷത്രങ്ങളെ വരഞ്ഞു തുടങ്ങിയിരിക്കുന്നു

മലക്കം മറിഞ്ഞു
പൊടിമണ്ണിലാണ്ടുപോയ
ആട്ടിടയനെക്കുറിച്ചുള്ള വിചാരത്തില്‍
ആടുകളെല്ലാം തിരിഞ്ഞു നില്‍ക്കുകയാണ്
മുന്നിലേക്കും പിന്നിലേക്കും
നീണ്ടുകിടക്കുമോര്‍മയുടെ
നിഴലുകളില്‍ച്ചവിട്ടി
ഒരാട്ടിന്‍കുട്ടി
മുലപ്പാല്‍ നുണയുകയാണ്
അനങ്ങാതെ
ചുരത്തി നില്‍ക്കുകയാണ്

22 Oct 2012

പ്രണയത്തിന്റെ നിർവ്വചനങ്ങൾ


മീരാകൃഷ്ണ

കവിത എന്നു പറയുമ്പോൾ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ഭാഷാനുഭവം (കാവ്യാനുഭവം) ആയിരിക്കണമെന്നുള്ള സ്ഥിരധാരണയുണ്ട്‌. ചിലപ്പോഴൊക്കെ അങ്ങനെയുള്ള ചില പുറംതോടുകൾക്കുള്ളിൽ എന്തുണ്ടെന്ന്‌ നാം ചിന്തിച്ചുപോകാറുണ്ട്‌. ഇത്തരം സാമ്പ്രദായിക രീതികളിൽ നിന്ന്‌ വ്യത്യസ്തമായി സാധാരണ വാക്കുകളിൽ കൂടി വൈവിദ്ധ്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുകയാണ്‌ മുനീർ അഗ്രഗാമി എഡിറ്റ്‌ ചെയ്ത പേടി പെയ്യുന്ന വഴികളെന്ന കാമ്പസ്‌ കവിതാ സമാഹാരം. ഇരുത്തം വന്ന രചനകൾ ഇതിലുണ്ട്‌.

ദയാവധം എന്ന പാരിസ്ഥിതികാവബോധപരമായ കവിതയ്ക്ക്‌ കേവലം ആശയതലത്തിലുള്ള പരിമിതവിധാനമല്ല ദർശിക്കുന്നത്‌. ആത്മാവിഷ്കാരത്തിന്റെ വികാര സാന്ദ്രതയാണ്‌ ഇതിലുള്ളത്‌. സ്വപ്നങ്ങൾ ഫലിതങ്ങളാകുമ്പോൾ ഉറക്കം നഷ്ടപ്പെട്ടവരുടെ ലോകവും ഭ്രൂണഹത്യ ചെയ്യപ്പെട്ട പ്രണയവും ഇടനാഴിയിൽ വച്ച്‌ രസതന്ത്രം പിഴച്ച പിതൃസ്നേഹത്തിന്റെ ജീനുകളും തലേന്നു വിഴുങ്ങിയ തന്റേതല്ലാത്ത അപ്പക്കഷണം മനസ്സാക്ഷിയിൽ തികട്ടുന്നതുമെല്ലാം കലാലയ യുവത്വത്തിന്റെ സപ്തവർണ്ണങ്ങളും ചാലിച്ചെഴുതിയ കാവ്യചിത്രങ്ങൾ തന്നെയാണ്‌. പരാജയവും അപകർഷതയും ബാക്കിപത്രമാകുമ്പോൾ എല്ലാ കണക്കെടുപ്പിന്റെയും ഒടുവിൽ മിച്ചം വരുന്നത്‌ ചങ്ങലയിൽ കിടന്ന്‌ ചിത്തഭ്രമം മൂത്ത മോഹങ്ങൾ മാത്രമാണ്‌. ചിലപ്പോൾ വാക്കുകൾ വേദനയാകാറുണ്ട്‌. അതിലേറെ വേദനിപ്പിക്കാറുണ്ട്‌ ചിലപ്പോൾ മൗനവും. ജീവിതത്തിലേക്ക്‌ പ്രകാശം നിറയ്ക്കാൻ പലപ്പോഴും മൗനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പല ചോദ്യങ്ങൾക്കും കണ്ണീരിനും ഉത്തരമാകാനും.

ഉർവ്വരതയ്ക്കുവേണ്ടിയുള്ള ദാഹമാണ്‌ വേനൽചൂട്‌ എന്ന കവിതയിൽ ഉള്ളത്‌. നെറ്റി കറുത്ത നിസ്കാരക്കുറിയും തലപ്പാവിന്റെ തൂവെള്ളയും കണ്ട്‌ ഭീകരവാദിയെന്ന്‌ മുദ്രകുത്തപ്പെട്ടവന്റെ വേദനയിൽ ചാലിച്ചെഴുതിയ കവിതയും ഇതിലുണ്ട്‌. പുത്തനാശയങ്ങളുടെ വിളഭൂമിയാണ്‌ പലപ്പോഴും കാമ്പസ്‌. സ്നേഹം ഒരു കണ്ടൻപൂച്ചയാണെന്ന കണ്ടെത്തൽ ഉദാഹരണം. കുട്ടിക്കാലത്ത്‌ കൊഞ്ചിക്കുഴയുന്ന സ്നേഹം. വളർത്തുമ്പോൾ കണ്ടൻപൂച്ചയാകുന്നു. വളർന്ന്‌ വളർന്ന്‌ കാടുകയറുന്ന കാട്ടുപൂച്ച പോലെയുമാണ്‌ സ്നേഹം. പ്രണയത്തെ ഏതെല്ലാം രീതിയിൽ നിർവ്വചിക്കാമെന്ന്‌ ഇതിലെ പല കവിതകളും വായിച്ചാൽ വ്യക്തമാകും. സൈബർ പ്രണയകാലത്ത്‌ കാമുകനുവേണ്ടി ബുൾസൈ പരുവത്തിൽ മൊരിച്ചുവച്ചിരിക്കുന്നു ഇവിടെ ഒരു ഹൃദയം. അട്ടയായി ഒട്ടിപിടിക്കുന്ന പ്രണയം, ഓർക്കാപ്പുറത്തേറ്റ അടിയാകുന്ന ഓർക്കൂട്ട്‌ പ്രണയം, ഉച്ചസൂര്യനെപ്പോലെ കത്തുന്ന പ്രണയം, തുളവീണ കപ്പൽപോലെ പ്രണയം, പ്രണയത്തിന്റെ കളിപ്പാട്ടവും ഇവയെല്ലാംകൂടി പ്രണയത്തിന്റെ ധാരാളം നിർവ്വചനങ്ങൾ ഇതിലുണ്ട്‌. മഴയ്ക്കും നിലാവിനും, കുളിരിനും, വിയർപ്പു ഗന്ധത്തിനും, ഇടിമുഴക്കത്തിനും, ദുസ്വപ്നത്തിനും, അറിവില്ലായ്മയ്ക്കും, അരുളപ്പാടുകൾക്കും ഭ്രമകൽപനകൾക്കും അങ്ങനെ എല്ലാത്തിനും നിന്റെ പേരു ചൊല്ലി ഞാൻ വിളിക്കും. നീ എന്നിലേയ്ക്കായി മാത്രം വരുമെന്ന പ്രതീക്ഷയോടെ, പ്രണയത്തിന്റെ മറ്റൊരു മുഖമാണിത്‌. ഒരായുസിന്റെ പച്ചപ്പുമായി പ്രതീക്ഷക്കുട നിവർത്തുന്ന കാത്തിരിപ്പുപോലെയാണ്‌ പ്രണയം. അടുക്കുമ്പോൾ ദാഹങ്ങളുടെ കണക്ക്‌ തീരുന്നില്ല. അകലുമ്പോൾ കണ്ണീരിന്റെ കണക്കും, കലാലയ ഘടികാരം മുന്നോട്ടുപായുമ്പോൾ കള്ളും പെണ്ണും കെമിസ്ട്രി ലാബിലെ രാസവസ്തുക്കളെന്ന രഹസ്യം ഈ കവിതാ പുസ്തകത്തിൽ ഞെട്ടലോടെ വായിക്കുന്നു. അപ്പോഴാണ്‌ പേടിപെയ്യുന്ന വഴികളെന്ന ശീർഷകത്തിന്റെ അർത്ഥസമ്പൂർണ്ണത സാദ്ധ്യമാകുന്നത്‌. സ്നേഹത്തിന്റെ നാലിതൾ പൂവാണ്‌ ഹൃദയം.

 മാതൃസ്നേഹവും, പുത്രസ്നേഹവും, നഷ്ടമാകുന്ന കാലം, നെഞ്ചിലേറ്റ വെടിയുണ്ടകൾ പറിച്ചെടുത്ത്‌ തിരിച്ചെറിയുന്നു, മനസ്സിന്റെ നിലവറയ്ക്കുള്ളിലൊരു തുരുമ്പുപിടിക്കാത്ത താഴ്‌. ഇങ്ങനെ എല്ലാ കവിതകളിലും ചിന്തയുടെ ഔന്നത്യം ദർശിക്കാൻ കഴിയുന്നു. വിശാലമായ അർത്ഥതലങ്ങളാണ്‌ പേടിപെയ്യുന്ന വഴികൾ എന്ന കവിതാ സമാഹാരത്തിലെ ചെറുകവിതകളിൽ നിറയുന്നത്‌ പ്രണയത്തിന്റെ നിനവും നനവും കലർന്ന നല്ല വായനാ സുഖമാണ്‌ ഇതിലെ രചനകൾ പകർന്നു തരുന്നത്‌. യുവത്വത്തിന്റെ കവിതയും കവിതയുടെ യുവത്വവും തിരിച്ചറിഞ്ഞ മുനീർ അഗ്രഗാമിയുടെ അവതാരിക ഇതിലെ വാഗ്‌രൂപങ്ങൾക്ക്‌ മിഴിവേകുന്നു. നല്ല വായനാസുഖം പകർന്നു തരുന്നതാണ്‌ കാമ്പസ്‌ കവിതാ സമാഹാരമായ 'പേടിപെയ്യുന്ന വഴികൾ'.

19 Sept 2012

മായക്കാഴ്ച


സലില മുല്ലൻ

ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ഏറ്റവും ലളിതമായി
നമ്മെ മായക്കാഴ്ചയിലാക്കും .
പാതി അടഞ്ഞ വാതില്‍ കണ്ട ഞാന്‍
വാതില്‍ പാതി തുറന്നതാണ് എന്ന്
(തെറ്റി) ധരിച്ചു .
പാതി ഒഴിഞ്ഞ പാത്രം കണ്ടപ്പോള്‍
പാത്രം പാതി നിറഞ്ഞല്ലോ എന്നാശ്വസിച്ചു.
ഇടത്തോട്ടു തിരിഞ്ഞു തിരിഞ്ഞു
ചിലര്‍
എത്തി നില്‍ക്കുന്നതു വലത്താണെന്നു
നാം അറിയുന്നതും അങ്ങനെ
ഒടുവിലാണ്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ചില മനുഷ്യരും .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...