Showing posts with label raju kanjirangaD. Show all posts
Showing posts with label raju kanjirangaD. Show all posts

1 Mar 2016

കാലത്തിനോട്


രാജു കാഞ്ഞിരങ്ങാട് 
 പാതിരാവായിനേരംപിണങ്ങുന്നു
ണ്ട്ദേഹം
തലചായ്ക്കേണ,മല്പംതീരാത്തിര
ക്കാണേലും
കിടന്നാൽക്ഷീണത്താലെ ഉറങ്ങി
പോയെന്നാകിൽ പുകിലായിടും
പിന്നെ പണി തീരാതായിടും
ഇരിക്കാം,ചുമരിൽതലചായ്ച്ചൊ
ന്നു മയങ്ങീടാം
എങ്കി,ലുറക്കംവിട്ട്പെട്ടെന്നങ്ങെഴു
ന്നേൽക്കാം
എന്തിനാണെന്നോർക്കുകിൽ
കാര്യമില്ലെന്നു തോന്നാം
കാലമാണിന്നു നമ്മെ തെളിച്ചീടുന്ന
ഭവാൻ
കരിയിലയടിക്കുവാൻ കല്പിച്ചു
തന്നു കാലം
തീക്കായേണ്ടവർ വന്ന് തീക്കാഞ്ഞി
രിക്കുന്നു
കഷ്ട്ടതപേറീടുവാൻ ശക്തിയെത്ര
നൽകി നീ
കാലമേ നീയാണെന്നും കൺകണ്ട
യെൻ ദൈവം
കഷ്ട്ടത ഇനിയും ഞാൻ അനുഭവി
ച്ചു തീർത്തോളാം
പരിഭവമൊട്ടുമില്ല പരാജിതനല്ലി ന്നും ഞാൻ
ഒരിക്കൽ ഉദിച്ചീടുംഒരു വെള്ളിന ക്ഷത്രം
പൊള്ളയാംവാക്കല്ലിത് ഇത് സത്യ ദർശനം
അന്ന്, യീ മുൾപാകിന വഴികൾ
പൂവായ് തീരും
അന്നാവഴിത്താരയിൽ കണ്ടുമുട്ടീടും നമ്മൾ
പരിഭവിക്കില്ലന്നും ഞാൻ പരിരം -
ഭണം മാത്രം
പരിദേവനമല്ല ചുണ്ടിൽ പുഞ്ചിരി
മാത്രം

16 Jan 2016

വാതിൽ തുറന്നിട്ട വീട്

രാജൂ  കഞ്ഞിരങ്ങാട് 
എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

26 Dec 2015

അക്കരെ വീട്ടിലെ കണ്ണീർമഴ/കവിത

രാജു കാഞ്ഞിരങ്ങാട്

( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

19 Jul 2015

റെയിൽപാളത്തിലെ ആട്

21 Feb 2015

യുദ്ധം


രാജു കാഞ്ഞിരങ്ങാട്

വേലികെട്ടി വേർതിരിക്കുന്നു ഭൂവിനെ
ഇരു രാജ്യമെന്ന് കല്പ്പിച്ച് തുല്യം ചാർത്തുന്നു
കാവലാ ളാക്കുന്നു മർത്യനെ
കരതലാ മലകമാക്കുന്നുപ്രാണനെ
മഞ്ഞു മലകളിൽ മാലേറിടും
മുള്ള് വേലിക്കിരു പുറങ്ങളിൽ
കേൾക്കുന്നു ഹൃദയ താളങ്ങളിൽ
മൃത്യുവിൻ പാദ പദനം
ജന്മ നാടിനെ സ്വ സോദരരെ
കാത്തിടൽ കർമ്മ മായ്
ഇട നെഞ്ചിൽ തൊട്ടവനെങ്കിലും
കൊതിയുണ്ടേറെ കാതങ്ങൾക്കപ്പുറം
കണ്ണിലെണ്ണ യൊഴിച്ചു പ്രാർത്ഥനയാൽ
കാത്തിടുന്നോരീ,യമ്മയെ ,ഭാര്യയെ
സ്വരക്തത്തിൽ പിറന്നൊരീ,യുണ്ണി -
പൂവിനെ
മാറോട് ചേർത്തൊന്നാശ്ലേഷിക്കുവാൻ.
വെടിയൊച്ചയും,വിലാപവും  നിലക്കാ-
മലമടക്കുകളിൽ
ചെന്നിണം ചിതറി യാത്ര യാകുമ്പോഴും
ഇട നെഞ്ചിൽ ചേർത്ത് പിടിക്കുന്നു
നെറ്റിയിൽ ചോപ്പും ചാർത്തി
ചേർത്തു നിർത്തിയോളെ
വർണ്ണ ചിപ്പിയാകുമെന്നെ സ്നേഹ-
തീർത്ഥത്താൽ
മുത്താക്കി മാറ്റിയോരമ്മയെ
കാത്തു കാത്തിരുന്നിട്ടും കാണാതെ -
പോയ
കനവിൻ പൂമൊട്ടിനെ
എങ്കിലും അവാസാന ശ്വാസത്തിലും
കരമുയർത്തുന്നു
മരണത്തിൻ അഗ്നി നാമ്പ് പടർത്തുന്ന
കൊടും ശ ത്രുവേ ഇരട്ടക്കുഴൽ തോക്കുമായ്‌
നെഞ്ചോട് നെഞ്ച് നേരിടുന്നു
ലോകമേ,യീ യുദ്ധം ദുഖമല്ലാതെ
നാശ മല്ലാതെ യെന്തു വിതച്ചിടുന്നു

15 Jan 2015

വർണ്ണങ്ങൾ അടയാള മാകുമ്പോൾ

രാജു കാഞ്ഞിരങ്ങാട്


അവളുടെ കണ്ണിൽ ചൂണ്ടൽ കോർത്ത്
അവൻ നില്ക്കുന്നു
ആസക്തിയുടെ തീനാമ്പുകൾ
ശാഖ കളായും
ജ്വലിക്കുന്ന നക്ഷത്രങ്ങളുമാകുന്നു.
പുൽത്തുമ്പിൽ വിതുമ്പി നില്ക്കുന്ന
ഒരു മഞ്ഞുതുള്ളി
അവൾ അവനോട് പറഞ്ഞു:
ചിത്രകാരാ,മരണ ത്തിന്റെ മഞ്ഞ നിറം
എന്താണിത്ര മാത്രം വൃത്തപ്പെട്ട് നില്ക്കുന്നത്
ആകാശത്തിനു ചുവന്ന നിറം വികാരത്തിന്റെ
വേലിയേറ്റം കുറിക്കുന്നെന്നു നീ വചന പ്പെട്ടേക്കാം
മണ്ണാങ്കട്ട; വയലറ്റ്,  ആഴത്തിലാഴത്തിലേക്കിറങ്ങുന്ന -
വയലറ്റ് എന്തുകൊണ്ട് ചേരില്ല?!
ഗസലിന്റെ അലകൾ ആൽ തറയിൽ നിന്നുയർന്നു
അവന്റെ കണ്ണിൻ, ചൂണ്ടൽ നാരു മുറിഞ്ഞു
ഇപ്പോൾ ക്യാൻ വാസിൽ
കുത്തിയൊലിക്കുന്ന പ്രവാഹത്തിൽ
ഒരു മഞ്ഞപ്പൂവ് രൂപപ്പെട്ടു
മുങ്ങിയും പൊങ്ങിയും വലിയ ഒരു
താഴ്ച്ചയിലേക്ക്‌
ഒരു നിമിഷം ;
മഞ്ഞു തുള്ളി അവന്റെ മാറിലേക്ക്
അടർന്നു വീണു

21 Aug 2014

ഓണനാൾ



രാജു കാഞ്ഞിരങ്ങാട്

തണ്ണീർ കുടിയൻ
തളിർത്ത ഒരുമയക്കത്തിൽ
വട്ടപ്പിരിയൻ  പൂപറിക്കാൻ
ഞാൻ കൊട്ടകയുമായി
കുന്നിറങ്ങിയോടി
കല്ലിൽ തട്ടിയ 
കാലിന്റെ തള്ള വിരലിൽ
പൂത്തുവന്നു
ഒരു ചെക്കിപൂ
മയക്കം വിട്ടുണരുമ്പോൾ
മോണിട്ടറിൽ നിന്നു
മാടി വിളിക്കുന്നു 
ഒരു കുടന്ന തുമ്പ പൂ   

23 Apr 2014

പോസ്റ്റ് മാൻ

രാജൂ കാഞ്ഞിരങ്ങാട്


പോസ്റ്റ് മാന്റെ കാക്കി സഞ്ചിയിൽ
തൂങ്ങി ക്കിടക്കുന്നത് ഒരു ലോകമാണ്
വെയിലുണ്ട് ,മഴയുണ്ട്,ഋതുക്കളെല്ലാം
തെറ്റാതെയുണ്ട്
പ്രവാസിയുടെ പ്രയാസമുണ്ട്
പ്രണയിനിയുടെ പരിഭവവും
കാമുകന്റെ കുസൃതിയുമുണ്ട്
ഭാര്യയും,ഭർത്താവും,അച്ഛനും,അമ്
മയും
പെങ്ങളും,ആങ്ങളയും
ആഹ്ലാദങ്ങളും,നെടു വീർപ്പുകളും
അടക്കിപ്പിടിച്ച  തേങ്ങലും
പൊട്ടി കരച്ചിലുകളും
വിപ്ലവങ്ങളും,വിശ്വാസങ്ങളും.

പോസ്റ്റ്‌ മാന്റെ കാക്കി സഞ്ചിയിൽ
പ്രേരണയാൽ പണ മടച്ച
കുറേ പേപ്പറുകളാ ണിപ്പോൾ
ഒരിക്കലും റേപ്പറ പൊട്ടിക്കാതെ
മൂലയിൽ മൂടപ്പെടുന്ന പേപ്പറുകൾ
...........................................

23 Mar 2014

ജീവിതം വരഞ്ഞ ചിത്രകാരൻ


രാജു കാഞ്ഞിരങ്ങാട്

നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന്നെങ്കിലും തട്ടി ക്കൊണ്ടു വന്നതാവും
അയാള് ഒരു ക്രൂരനോ തീവ്ര വാദിയോ ആയിരിക്കും
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെയ്തിരിക്കും
കണ്ടില്ലേ'വെട്ടൊന്ന് തുണ്ടം രണ്ടു' എന്ന്
പറഞ്ഞത് പോലെ
തലയും ഉടലും വേറിട്ട്‌
തുറിച്ചു നോക്കുന്ന കണ്ണിൽ രക്ഷപ്പെടാനൊരു ശ്രമം
തെറിച്ചു നില്ക്കുന്ന പോലെ
അപ്പോഴും ചെറു ചിരിയുമായി അയാൾ നില്ക്കുന്നു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നോക്കൂ എന്ത് റിയാലിറ്റിയാണ്  ഈ  ചിത്രങ്ങൾക്ക്
ആരായിരിക്കും ഈ ജീവിതത്തെ ഇങ്ങനെ
വരഞ്ഞിട്ടുണ്ടാവുക
പേരുപോലു മറിയാത്ത ആ ചിത്രകാരൻ
ഏതു കാലത്തായിരിക്കും
ഈ കാലത്തെക്കുറിച്ച്  വരഞ്ഞിട്ടുണ്ടാവുക
കാണാതെ കാണുകയും
പറയാതെ പറയുകയും ചെയ്യുന്ന
ഈ പച്ചയായ ജീവിതം
നമ്മുടെ തന്നെയല്ലാതെ
പിന്നെയാരുടെതാണ്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്

24 Nov 2013

ലക്ഷ്മണ രേഖ



രാജു കഞ്ഞിരങ്ങാട്


കവിതയെ കഴുമരത്തിലേറ്റാൻ
കോടതി കല്പ്പിച്ചു
കോറിയിട്ടവ കൊഞ്ഞനം -
കുത്തുന്നെന്നു
അക്ഷരങ്ങൾ അള്ളിപ്പിടിച്ച്
വാക്കുകളാകുന്നെന്നു  
വാക്കുകൾക്കു വാളിനേക്കാൾ
മൂർച്ചയെന്നു
ബഞ്ചമിൻ മോളോയിസായി,
സഫ്ദർ ഹാശമിയായി ,
തസ്ലീമനസ്രീനായി ,മലാല -
യൂസഫായി
ലക്ഷ്മണ രേഖ മാറ്റി-
വരയ്ക്കുന്നെന്നു .
ഇന്ന് വെളുപ്പിന്
കവിതയെ തൂക്കിലേറ്റി
മരിച്ചെന്നു ഉറപ്പുവരുത്തി
ജഡം ഇറക്കി കിടത്തി
ഇപ്പോൾ കാണുന്നതും
കേൾക്കുന്നതുമെല്ലാം
കവിതയാണ് പോലും
കവിതയെ തടഞ്ഞു -
കോടതിക്ക്
മുന്നോട്ടു പോകുവാൻ
കഴിയുന്നില്ലെന്ന്
കോടതി അടച്ചുപൂട്ടേണ്ടി
വരുമെന്ന്

24 Aug 2013

വിനോദ സഞ്ചാരകേന്ദ്രം

രാജു കാഞ്ഞിരങ്ങാട്
മഞ്ഞു പുലരിയിൽ   
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ 
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ 
ഫാലത്തിൽനിന്നുംസ്വേദമൊഴുകി 
പരന്നില്ലേ   
ചൈത്യത്തിൻ തണലിൽ നാം 
ക്ഷീണമൊന്നാറ്റീടവേ  
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും 
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു 
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത്  
പണം കായ്ച്ചീടും തോപ്പ് 
വശ്യമായ് ചമഞ്ഞുള്ള 
വേശ്യ എന്നതുപോലെ 
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

27 Apr 2013

മടുപ്പ്

രാജൂ കാഞ്ഞിരങ്ങാട് 


ആകാശപ്പാലപൂത്ത
രാത്രിയിലായിരുന്നു
എന്റെ ആശാമരം പൂവിട്ടത്
എന്റെ യൂസര്‍ നെയ്മിന്
അവളുടെ പാസ് വേര്‍ ഡു നല്‍കി
കോടപുതച്ച രാത്രികളില്‍
ചിരിയുടെ കുപ്പിവളകള്‍
പലപാടും പൊട്ടിച്ചിതറി
ഹൃദയത്തിന്റെ വെബ്ബു ക്യാമറയില്‍
ആ മുഖം മാത്രം
കൊതിയൂറുന്ന കിനാക്കളുടെ എസ്. എം.എസ്
രാവിനെ പകലാക്കി പാറി ക്കൊണ്ടിരുന്നു
ഉറക്കച്ചടവുള്ള കണ്ണുകളില്‍
ഉന്മാദത്തിന്റെ മുല്ല മൊട്ടുകള്‍ -
ഒറ്റ വീര്‍പ്പിനു പൂത്തു
മോഹങ്ങളുടെ ഫ്ലാറ്റില്‍
ദാഹങ്ങളുടെ ബ്ലൂ ടൂത്തുണര്‍ന്നു
സ്നേഹത്തിന്റെ സരിത്ത്
മോഹിപ്പിക്കുന്ന മുത്തു
പ്രണയത്തിന്റെ പനിനീര്‍പ്പൂവ് .
കോളുകളെല്ലാം മിസ്‌ കോളുകളാ-
യിരുന്നെന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു
ഇന്ന് ഞങ്ങളുടെ ശരീരം 
ഒറ്റ കട്ടിലിലെങ്കിലും 
മനസ്സ് രണ്ടു ഭൂഖണ്ഡത്തില്‍
..............................
...................

23 Feb 2013

മറമാടിയമണ്ണില്‍നിന്ന്



രാജു കാഞ്ഞിരങ്ങാട് 

മഞ്ഞലയില്‍ മുങ്ങി നിവര്‍ന്ന പ്രഭാതത്തില്‍
മറമാടിയമണ്ണില്‍കണ്ണീരൊലിപ്പിച്

ച്
കൈകൂപ്പികിളിര്‍ത്തിരിക്കുന്നു രണ്ടില
കറുമ്പിഎന്ന് കളിയാക്കി
കോങ്കണ്ണിഎന്ന്കുത്തിനോവിച്ചു
ചിരിച്ചു കൊണ്ടേ യിരുന്നിലേല്‍
ഇരുട്ടില്‍ കൂട്ടി മുട്ടി മരിച്ചു വീഴുമെന്നു
കറുപ്പിനെ കശക്കി കഴുത്ത് ഞെരിച്ചു
വിരിഞ്ഞു വരുന്ന പൂവിനു വിപണി-
എന്നറിഞ്ഞപ്പോള്‍
പ്രണയത്തിന്റെ പാരിജാതവുമായി
പിറകേ നടന്നു
കണ്ണേ കരളേ എന്ന് വാക്കിന്റെ -
മധുരങ്ങള്‍ കാതില്‍ കൊരുത്തു
കറുപ്പിന്റെഏഴഴകിനെ ആകാശവും
ഭൂമിയും കടന്നു
ഏഴാം കടലിനു മപ്പുറമുള്ള  ഏഴേഴു
വര്‍ണ്ണ ങ്ങളോടു പമിച്ചു
കാര്യ മൊന്നറിയാന്‍ കണ്ണാടി തിരക്കിയപ്പോള്‍
ചങ്ങാതിനന്നായാല്‍ കണ്ണാടി എന്തിനെന്നു
കാഴ്ച്ച തന്നു
പെണ്ണുടലിന്റെ രഹസ്യ അറയിലേക്ക്
സഹസ്ര നഖങ്ങള്‍ ആഴ്ന്നിറങ്ങി
ചിരിയുടെ ചിലന്തി വലകള്‍ മൂടി
ഡ്രാക്കുള പല്ലുകള്‍ ചോരയൂറ്റി
തന്നു അവര്‍ സമ്മാനമായി
കാണുവാനൊരു കണ്ണാടി
മറ മാടിയ മണ്ണില്‍ നിന്ന്
വേരായി,ഉടലായി,കൈകൂപ്പി
കാഴ്ചയായി
രണ്ടിലയായി  

22 Dec 2012

കലമ്പുന്നത് കവിത



രാജു കാഞ്ഞിരങ്ങാട്



കവിത കുറിക്കുവാന്‍
കടലാസ്സെടുത്തപ്പോള്‍
ചിലവാക്കുകള്‍ പൊതുജന-
ത്തിന്റെ
കണ്ണുകള്‍ പോലെ നീണ്ടു
ചിലത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍
വരികള്‍ക്കുള്ളില്‍ ഒളിച്ചു
ചിലത് പാളി നോക്കാനും ,മുട്ടി വിളിക്കാനും
ധൈര്യ പ്പെട്ടു
പലതും പരിചയം ഭാവിച്ച് പതുങ്ങിനിന്നു
ചിലതെങ്കിലും വഴിയില്‍ തടഞ്ഞു നിര്‍ത്താനും
ആശങ്ക കൈമാറാനും തുനിഞ്ഞു
ചിലത് കുറ്റപ്പെടുത്തി,തട്ടിക്കയറി
ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നടക്കുന്നതുപോലെ
അകന്നു നിന്നു
കര്‍ക്കശസ്വഭാവമുള്ളവയും താല്‍പ്പര്യ മൊട്ടും -
കാണിക്കുകയും ചെയ്യാത്ത
ചില വാക്കുകള്‍
വരികളില്‍നിന്നും ഇറങ്ങി നടന്നു
അവ കവിതകളായി കരളിനുള്ളില്‍
കലമ്പല്‍ കൂട്ടുന്നു

23 Oct 2012

താളം തെറ്റിയ മനസ്സ്


രാജു കാഞ്ഞിരങ്ങാട്

മനസ്സിന്റെ താഴ്വരയിലേക്ക്
എന്നാണു ഇരുണ്ട രൂപങ്ങള്‍ -
കുടിയേറിപ്പാർത്തത്
കവിതയും,കിനാവുമായി കളിച്ചു നടന്നപ്പോള്‍
ഏതു പെരു വഴിയില്‍ വെച്ച്
കവലകളിലെ കാണാപ്പുറങ്ങളിലെ
മാന്‍ഡ്രാകുസു ഗുളികകളോ.
 കൈ ഞരമ്പിലേക്ക് കുത്തിവെച്ച
സൂചി മുനകളോ
ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്ന
ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
ഫ്രീ ഫാളിലെ സാമുവല്‍ ബീയാട്രീസിനെ
കണ്ടിറങ്ങുന്ന ഒരു പരവശത
 ജോസഫ് ഹെല്ലറുടെയെസ്സാറിയോന്‍
മഹായുദ്ധം മനസ്സില്‍
കുഞ്ഞു നാളിലെടുത്തകുടുംബ ഫോട്ടോയിലേക്ക്‌
കുനിഞ്ഞു നോക്കുമ്പോള്‍
കുട്ടികളുടെ ഒരു കുഞ്ഞുണ്ണിയാണ് മനസ്സ് നിറയെ 
 താളം തെറ്റിയമനസ്സിപ്പോൾ
താളാത്മകമായിരിക്കുന്നു
ഇപ്പൊഴെന്നെ രക്ഷിക്കുവാന്‍ -
ആര്‍ക്കു കഴിയും
ഷെല്ലി,
ഷേക്സ്പീയര്‍,
പീറ്റര്‍ ഓര്‍ലോവുസ്കി  -
ഇവര്‍ക്കൊന്നു മാകില്ലെന്നോ എങ്കില്‍
ഒരു ജലാലുദ്ദീന്‍റൂമിക്കെങ്കിലും ........!

20 Sept 2012

മഴക്കൂട്ട്


രാജു കാഞ്ഞിരങ്ങാട്


]Xp§n \Sç¶
Babmbnêì ag
Rm³ æXn¨p]mbp¶ apbÂ
IÃpsh«mw ægnbpsS
H¡¯p\nì t\mçt¼mÄ
agbpsS Bchw am{XtatI«pÅp
Xn­ണ്ടും,tImWnbpw HmSn¨mSnISì
പറ്റി¨tÃmsbì ^n\njnwKv പോയന്റ് 
sXmSm\mbpt¼mÄ
U¸Ifnbn Pbn¨ æ«nsbt¸mse
kvIqÄ]SnbnÂXpÅnXpfp¼n
Pbt`cnapg¡nbnêì ag
കുണ്ഠിതt¯msS I®v\ndªp
Bêw ImWmsX tXmÀ¯pt¼mÄ
aS§nt]mbag
]ns¶ Iq«në h¶Xp\mepaWnç

19 Aug 2012

ഓണവര്‍ണ്ണം


രാജു കാഞ്ഞിരങ്ങാട്

മേലേമാനത്ത്നക്ഷത്ര പൂക്കളം
താഴെ മണ്ണിതില്‍ ഓണത്തിന്‍ പൂക്കളം
കോമളകാല്‍ത്തള ക്വാണത്തോടെ 
മന്ദമായെത്തുംശരത്കാലം 
മാമലമേലെയും,മാമരമേലെയും
വര്‍ഷങ്ങള്‍ മാറിയ ഹര്‍ഷങ്ങള്‍ പൂക്കുന്നു
മസ്തകം താഴ്ത്തിയ മേഘ ദന്തികളെല്ലാം
കടന്നു പോകുന്നു മണി മന്ദിരം
വെണ്ണിലാ നീഡത്തില്‍ പ്രാവിന്റെ നൃത്തം
നെല്‍ക്കതിര്‍ കൊത്തിയ പൈങ്കിളി പ്പാട്ട്
നീളെ എങ്ങും നിര നിരയായി
നാണം തുളുമ്പുന്ന കുഞ്ഞരിപ്പൂക്കള്‍
ഓണം ഓണം ഓണം തിരുവോണം
കൊലക്കുഴലൂതുന്ന കുയിലിനു നാണം
മാവേലി മന്നനെ വരവേല്‍ക്കുവാനായി
വഴി നീളെ വര്‍ണ്ണം വിതാനിച്ചു ഭൂമി

19 Jul 2012

കൃഷിയെ കടത്തിക്കൊണ്ടു പോയവര്‍

രാജു കാഞ്ഞിരങ്ങാട്


ആരിയന്‍ പാടത്ത് വിളകളില്ല
മുണ്ടകന്‍ പാടത്ത് മുളകളില്ല
വിതയില്ല,മുളയില്ല,വിളകളില്ല 
നേരില്ല,നെറിയില്ല ,നേരമില്ല
നേരില്‍ വിളയും കതിരുമില്ല
കാരിയ മെന്തിതു കാരനോരെ?.
കളകള്‍ കരളിതില്‍ തിങ്ങിവിങ്ങി
 വേലികള്‍ തന്നെ വിളകള്‍ തിന്നു
കൊയ്ത്തു പാട്ടെല്ലാം കടല്‍ കടന്നു
 കൊയ്ത്തരി വാളുംകഥ മറന്നു
ഞാറു പറിച്ചു നടുന്നൊരു പെണ്ണിനെ
കാണാന്‍ കടല്‍ കടന്നാളുവന്നു
 പാഠങ്ങളെലാം പഠിച്ചു പോയോര്‍
പാടങ്ങളെലാം പകുത്തെടുത്തു
 നാരായ വേര് പറിച്ചെടുത്തു
നേരിന്റെ വേരും മുറിച്ചെടുത്തു
നാട് ഭരിക്കുവോര്‍ നാട്ടു പ്രമാണിമാര്‍

കവാത്ത് മറന്നു തരിച്ചിരുന്നു
വയലിന്റെ മക്കള്‍ തന്‍ വയര്‍ കത്തി -
നില്‍ക്കുമ്പോള്‍
വാടിക്കരിഞ്ഞവര്‍ വീണു നശിക്കുമ്പോള്‍
കയറിന്റെ തുമ്പത്ത് ജീവന്‍ പിടയുമ്പോള്‍
വായിക്കരിയിടാന്‍ വിദേശത്ത് നിന്നെത്തും
കഴമയും,കുറുമയും,കുഞ്ഞിനെല്ലും 
കഴിഞ്ഞ കാലത്തിന്‍ വയല്‍ മണവും

17 Jun 2012

ജോലിക്ക് പോകുന്ന സ്ത്രീയുടെ ഒരു ദിനം തുടങ്ങുന്നത്


രാജു കാഞ്ഞിരങ്ങാട്

കിടക്ക പായേന്നു എഴുന്നേറ്റാല്‍
ഇടനെഞ്ചില്‍ കടുക് വറുക്കലാണ്
കിണറില്‍ നിന്ന് വെള്ളം കോരണം
അടുപ്പില്‍ തീ പ്പൂട്ടണം
അനലുന്ന കനലായി
അരിയായി വേവണം
പാത്രങ്ങള്‍ മോറണം
മോറൊന്നു കഴുകണം
കാപ്പിക്ക് തിളയ്ക്കുമ്പോള്‍
കുളിച്ചെന്നു വരുത്തണം
പ്രാതലൊരുക്കണം
പ്രാക്കുകള്‍ കേള്‍ക്കണം
പഠിക്കുന്ന പിള്ളേരെ
ഒരുക്കിയിറക്കണം
പകലോനുയര്‍ന്നാലും
കേട്ട്യോനുണരൂല
തട്ടി വിളിച്ചാലും
കെട്ട് വിട്ടുണരൂല
പെറുക്കി ഒരുക്കി ഒരുങ്ങി-
യിറങ്ങ്യാലും
കാലത്തും നേരത്തും
ഒഫീസിലെത്തൂല

20 Apr 2012

ഓര്‍ത്തെടുക്കുമ്പോള്‍



രാജു കാഞ്ഞിരങ്ങാട്

ചിരിയുടെ ഒരു ചില്ലക്ഷര മെറിഞ്ഞു
അവള്‍ മുന്നില്‍
ചിന്തയുടെ ഒരു ചില്ല അകത്തേക്കും
ചിരിയുടെ ഒരു ചില്ല അവളിലെക്കും
നീട്ടി ഞാന്‍.
ഓര്‍മ്മയുടെ വേരുകളെല്ലാം പിഴുതു-
കൊണ്ടിരുന്നു
സങ്കോചത്തിന്റെ ഒരു സൂചി മുന
കുത്തി ക്കൊണ്ടിരുന്നു
തലച്ചോറിലെ ചോറെല്ലാം
കുഴഞ്ഞു മറഞ്ഞു .
ഉണങ്ങാനിട്ട നെല്ലിനരികിലെ
തൂങ്ങിയാടുന്ന കാക്കചിറകു
വെയിലില്‍ വെച്ച വെള്ളത്തില്‍
പാതിമുങ്ങിയ കണ്ണാടി
ചുമരിലൊരുക്കുന്ന
മഴവില്‍ ജാലം
പുന്നെല്ലു പുഴുങ്ങുന്ന പീരക്ക വള്ളി
ആകാശം കാണാത്ത
കൈക്കാത്ത കുറുക്കന്‍ വെള്ളരി
വാഴതേനിനുവേണ്ടി വാലില്‍ തൂങ്ങി
കളിമ്പ മേറിയ കുഞ്ഞ് പാവാടക്കാരി .
വായുടെ വാതായനം തുറക്കുമ്പോള്‍
പാഞ്ഞു വന്ന ബസ്സില്‍ കയറി
കണ്ണിലൊരു കളിമ്പവും നിറച്ച്
നോക്കിക്കൊണ്ടങ്ങനെ അവള്‍ -
ദൂരേക്ക്‌,ദൂരേക്ക്‌




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...