Showing posts with label t b lal. Show all posts
Showing posts with label t b lal. Show all posts

19 May 2012

ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും.

 ടി.ബി.ലാൽ

പന്ത്രണ്ടു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു അയാളുടെ നീണ്ടുമെലിഞ്ഞ കറുത്ത കാലന്‍കുടയ്ക്ക്. കമ്പികളൊക്കെ ദ്രവിച്ചിരിക്കുന്നു. നിറം മങ്ങിമങ്ങി കറുപ്പുപോലും കെട്ടുപോയ ശീലയില്‍ നിറയെ ചെറുദ്വാരങ്ങള്‍. കാഠിന്യമേറിയ രശ്മികള്‍ സൂചിമുനകള്‍പോലെ ദേഹത്തു വന്നുകൊള്ളുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ ഇച്ഛാഭംഗം തീര്‍ക്കുന്നു. ചെറുപ്പകാലം എത്ര പെട്ടന്നാണ് കടന്നുപോയത്. എന്തുമാത്രം വെയിലാണ് അന്നൊക്കെ കൊണ്ടിട്ടുള്ളത്. ഇപ്പോള്‍ ഒരു തരിപോലും സഹിക്കാനാവാത്ത നിലയായിരിക്കുന്നു. കുടയുടെ കവചമില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും തലവേദനയും തലയ്ക്കകത്താകെ ഒരു തിക്കുമുട്ടലും. എന്നും രക്ഷയായത് ഈ കുടയാണ്. ഇത്രയോ കാലമായിരിക്കുന്നു കുട തന്റെയൊപ്പം ജീവിക്കുവാന്‍ തുടങ്ങിയിട്ട്.
അയാള്‍ കുടയെ ശരീരത്തോടു ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. ഒരു വ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു. കുടയുടെ ആയുസ്സിനേക്കാള്‍ എത്രയോ കാലങ്ങള്‍ താന്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നു. അല്ലെങ്കില്‍ താനിപ്പോഴും ജീവിച്ചിരിക്കുക തന്നെയാണോ? അയാള്‍ വിസ്മയം പൂണ്ടു. 'ജീവിച്ചുതീരുക'യാണ്. അതാവും ശരി. കുടയുടെ വില്ലുപോലെ എഴുന്നുനിന്നിരുന്ന കമ്പികള്‍ക്ക് അന്ന് നല്ല വെള്ളിനിറമായിരുന്നു. ഇന്നാവട്ടെ അവ നിറം മങ്ങി തുരുമ്പുപിടിച്ച്...ചുളിവുകള്‍ വീണ കൈകളിലേക്ക് ക്ഷീണിതമായ മിഴികള്‍ നീണ്ടു.
ടെലിഫോണ്‍ എക്‌സേഞ്ച് കെട്ടിടം ആകെ മാറിയിരിക്കുന്നു. ശീതീകരിച്ച ഹാളിലേക്കുള്ള ഗ്ലാസ്‌ഡോര്‍ തുറന്നുകയറുമ്പോള്‍ പെട്ടന്ന് ഒരാശ്വാസം തോന്നി. അവിടെ കൗണ്ടറില്‍ ഇരുന്ന ഒരുദ്യോഗസ്ഥന്‍ അയാളെ നോക്കി വിശാലമായി ചിരിച്ചു. വിയര്‍പ്പു പടര്‍ന്ന കൈകള്‍കൊണ്ട് പോക്കറ്റിലെ കടലാസുകഷണം എടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു.
''വേണ്ട..വേണ്ട ഇപ്പോള്‍ പണമടയ്ക്കാന്‍ ബില്ലൊന്നും വേണമെന്നില്ല. നമ്പര്‍ പറഞ്ഞാല്‍ മതിയാകും. നമ്പര് ഓര്‍മ്മയുണ്ടോ..?''
ഓര്‍മ്മയുണ്ടോയെന്നോ! എത്രയോ കാലമായി ഈ നമ്പര്‍ ജീവിതത്തിന്റെ ഭാഗമായിട്ട്. ഓര്‍മ്മകള്‍ക്കോ കാലത്തിനോ ഇത് മായ്ക്കാനാവുമെന്നു തോന്നുന്നില്ല.
'2378635'
'ഓ ലാന്‍ഡ് നമ്പറാണോ?' അയാള്‍ തെല്ലു പുച്ഛത്തോടെ തന്നെ ചോദിച്ചു. 'ഇന്നത്തെ കാലത്ത് ലാന്‍ഡ്‌ഫോണുകള്‍ ആര്‍ക്കുവേണം? ആട്ടെ ബില്‍ത്തുക എത്രയുണ്ട്..?''
'ഒരുമാസത്തെ മിനിമം ചാര്‍ജ്ജേയുള്ളൂ..'
വീണ്ടും അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.
'ഈ നമ്പര്‍ മാറാതെ തന്നെ ഒരു മൊബൈല്‍ഫോണ്‍ കണക്ഷന്‍ തരട്ടെ.? ഇന്നത്തെക്കാലത്ത് ഒരു മൊബൈലെങ്കിലുമില്ലാതെ ആര്‍ക്കാണ് ജീവിക്കാനാവുക? ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും. ഗ്യാസു ബുക്കുചെയ്യാനും ബാങ്കിടപാടു നടത്താനുമൊക്കെ മൊബൈല്‍ഫോണ്‍ തന്നെവേണം. വെയിലുകൊണ്ട് വീട്ടിലേക്കു ചെന്നുകയറുമ്പോഴേക്കും എ.സി ഓണ്‍ചെയ്ത് അകം തണുപ്പിച്ചുവയ്ക്കാന്‍ പറ്റുന്നത് ചില്ലറ കാര്യമാണോ? അതിനും വേണം എസ്.എം.എസ്! ഏതായാലും ഒരു കണക്ഷന്‍ ഇപ്പോള്‍ത്തന്നെ തരാം. എന്താ വേണ്ടേ..?''
''വേണ്ടേ..?''
ആ ചോദ്യം കാതില്‍ വീണ്ടുംവീണ്ടും മുഴങ്ങി കേള്‍ക്കുന്നതുപോലെ. അതിനെ അവഗണിച്ച് പുറത്തേക്കുകടന്നു.
തിളയ്ക്കുന്ന നഗരച്ചൂടിലേക്കു വീണ്ടും ഇറങ്ങിയപ്പോഴേക്കും പരവശമായി. പാന്റ്‌സും ടൈയും ധരിച്ച് തുകല്‍ബാഗും പിടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ പെട്ടന്ന് ഓടിവന്നുകൊണ്ടു പറഞ്ഞു.
'സര്‍, ഞങ്ങളുടെ വിശാലമായ നെറ്റുവര്‍ക്കിലേക്ക് സ്വാഗതം. നമ്പര്‍ മാറാതെ തന്നെ ഈ നെറ്റുവര്‍ക്കിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു മാറാനാകും. നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ പരസ്യം കണ്ടില്ലായിരുന്നോ..? അധികചാര്‍ജ്ജ് ഒന്നും ഈടാക്കുന്നേയില്ല..'
മകന്റെ പ്രായം മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍.
അയാള്‍ക്ക് അടക്കിവയ്ക്കാനാവാത്ത ഒരു വാല്‍സല്യംതോന്നി.
ചുട്ടുപൊള്ളുന്ന വെയിലില്‍ ചെറുപ്പക്കാരനുകൂടി ഒരിറ്റു തണലുകിട്ടുന്നതിനായി അയാള്‍ യുവാവിനരികിലേക്ക് ഒന്നുകൂടി ചേര്‍ന്നുനിന്ന് കുട ഉയര്‍ത്തിപ്പിടിച്ചു. വെയില്‍ അഗ്നിവേഷത്തില്‍ ഒന്നിളകിയതുപോലെ തോന്നി.
...............................
ദ്വാരങ്ങള്‍ ഉണ്ടെങ്കിലും, കമ്പികളില്‍ തുരുമ്പ് വീണെങ്കിലും വെയിലിനോട് ഏറ്റുമുട്ടി രണ്ടു ശരീരങ്ങളെ അല്‍പ്പമെങ്കിലും സ്വസ്ഥരാക്കാന്‍ ആ കുടയ്ക്ക് അപ്പോഴും കരുത്ത് ശേഷിച്ചിരുന്നു. രണ്ടു ശിരസ്സുകള്‍ക്കു മേലേ മൂന്നാമതൊരു ശിരസ്സുപോലെ അത് ഉയര്‍ന്നുനിന്നു.

18 Mar 2012

14 Jan 2012

മൊബൈല്‍ ഫോണില്ലാത്ത ചില മലയാളികള്‍; മൊബൈലല്ല മാറേണ്ടത് മനോഭാവമെന്ന് ഡോ. അച്യുത് ശങ്കര്‍

ടി.ബി.ലാൽ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ജീവിതത്തെ 'കാര്യമായിത്തന്നെ' ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രമുഖരായ മലയാളികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഉപയോഗിക്കാതിരുന്ന അഞ്ചു പ്രമുഖ മലയാളികളിലേക്ക് അന്വേഷണമെത്തിനിന്നു. അവരോടു നേരിട്ടുസംസാരിച്ചപ്പോള്‍ ഒരു ഘട്ടം കഴിഞ്ഞതോടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു എന്ന മറുപടിയാണു കിട്ടിയത്.

ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ചിലരുടെ മൊബൈലില്‍ ബന്ധപ്പെട്ട് വിവരം പറഞ്ഞാല്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവിളിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ഫോണില്ലാത്തയാളാണ്. പക്ഷെ മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ ആര്‍.കെയുടേയും ജിക്കുവിന്റെയും സുരേന്ദ്രന്റെയുമൊക്കെ കൈയില്‍ സെല്‍ഫോണുണ്ട്്്. ഉമ്മന്‍ചാണ്ടിയുടെ ചെവി ഇരുപത്തിനാലു മണിക്കൂറും മൊബൈലില്‍ സംസാരിച്ച് 'കരുവാളിച്ചിരിക്കുന്ന'തായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മറിയാമ്മ പരിഭവിക്കുന്നു.സ്വന്തമായി മൊബൈല്‍ ഫോണുണ്ടായിരുന്ന ആളായിരുന്നു നേരത്തെ ഉമ്മന്‍ചാണ്ടി. ''നമ്പര്‍ ആരോടും രഹസ്യമാക്കി വയ്ക്കാനാവില്ല. അങ്ങനെ വിളിയുടെ പരിധിവിട്ടു. അപ്പോള്‍ പലരും പറഞ്ഞു, മൊബൈല്‍ വേണ്ടെന്നുവയ്ക്കാന്‍..''

സാഹിത്യ അക്കാദമി അദ്ധ്യക്ഷനായ പ്രശസ്ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ മൊബൈല്‍ഫോണിന് കൈകൊടുക്കാത്തയാളായിരുന്നു. പക്ഷെ ഈയിടെ പെരുമ്പടവത്തിന്റെയും പോക്കറ്റിലുണ്ട് ഒരു കൊച്ചുമൊബൈല്‍. ''ഭാര്യയുടെ ആരോഗ്യസ്ഥിതി അല്‍പ്പം മോശമായപ്പോള്‍ വീട്ടില്‍നിന്നും പൊതുപരിപാടികള്‍ക്ക് ധൈര്യമായി ഇറങ്ങാനാവില്ലെന്ന അവസ്ഥയുണ്ടായി. ആദ്യമൊക്കെ പരിപാടികളില്‍ നിന്നൊഴിഞ്ഞുനോക്കി. പക്ഷെ മുഴുവന്‍ സമയവും ഞാനില്ല.. ബുദ്ധിമുട്ടാണ് എന്നൊന്നും പറയാനാവില്ലല്ലോ..'' പെരുമ്പടവം പറയുന്നു.

സിപിഎം നേതാവ് സുരേഷ്‌കുറുപ്പ് എം.എല്‍എ മൊബൈല്‍ ഫോണിനെ വേണ്ടത്ര മൈന്‍ഡു ചെയ്തിട്ടില്ല. പക്ഷെ മണ്ഡലത്തിലെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്്ടിവന്നാല്‍ മൊബൈല്‍ ഓണാക്കാനും മടിക്കാത്തയാളായിരിക്കുന്നു അദ്ദേഹം. ഇടതുചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ദീര്‍ഘനാളത്തെ പിണക്കത്തിനുശേഷം വീണ്ടും മൊബൈലിനോട് സലാം പറഞ്ഞിരിക്കുു.

നാടകകൃത്തായ പിരപ്പന്‍കോട് മുരളി ഇപ്പോഴും മൊബൈലിനോടുള്ള അലര്‍ജി തുടരുന്നു.

മൊബൈലിനെ പൂര്‍ണമായും ഒഴിവാക്കിയ ആളിലേക്കുള്ള അന്വേഷണം ഒടുവില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അച്യുത് ശങ്കറില്‍ എത്തിനിന്നു. കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി. മൊബൈല്‍ഫോണിന് എതിരെ കൊടിപിടിക്കുന്നയാളല്ല ഡോ. അച്യുത് ശങ്കര്‍. മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിനെതിരെയാണ് അദ്ദേഹം നിലകൊള്ളുന്നതെന്നു മാത്രം. ''ഏതൊരു ടെക്‌നോളജിയേയും അത് മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം. അത് ദുരുപയോഗം ചെയ്താല്‍ ശാസ്ത്രത്തിന്റെ ആ നൂതനവിദ്യയ്ക്ക് അര്‍ത്ഥം നഷ്ടപ്പെടുന്നു.''

മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം ചുമതലകള്‍ ഭംഗിയായി  നിറവേറ്റു. ''ഇടയ്ക്കിടെ ചില തമാശകള്‍ ഉണ്ടാകാറുണ്ട് -അദ്ദേഹം പറയുന്നു- ചില സുഹൃത്തുക്കളൊക്കെ വിളിക്കും. അപ്പോള്‍ എന്നെ കിട്ടില്ലേല്ലാ. അപ്പോളവര്‍ നേരെ വീട്ടിലേക്കു വരുന്നത് ഒരു ഹാന്‍ഡ്‌സെറ്റും വാങ്ങിയായിരിക്കും..''

സുഹൃത്തുക്കളുടെ പരാതിക്കും പരിഭവത്തിനുമൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന്്് ഡോ. അച്യുത്ശങ്കര്‍ പറയുന്നു. ''എന്നെ കിട്ടുന്നില്ല എന്ന പരാതിയില്‍ കഴമ്പൊന്നുമില്ല. ഓഫീസിലായാലും വീട്ടിലായാലും എനിക്ക് ലാന്‍ഡ്‌നമ്പറുണ്ട്്്. അതില്‍വിളിച്ചാല്‍ കിട്ടും. അതില്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്രയിലാണെന്നു കരുതിയാല്‍മതി. യാത്രകളില്‍ അത്യാവശം മാത്രം സംസാരിക്കുന്നതാണ് എനിക്കിഷ്ടം. ഒരിടത്ത് എപ്പോള്‍ ചെന്നു, എപ്പോള്‍ മടങ്ങുന്നു എന്നൊന്നും പറയുന്ന ശീലം പണ്ടുമുതലേയില്ല..''

ബോംബൈയില്‍ എഞ്ചിനീയറിംഗിനു പഠിക്കാന്‍പോയ സന്ദര്‍ഭം ഡോ. അച്യുത് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ''അന്ന്്്് തിരുവനന്തപുരത്തുനിന്നു കയറിയാല്‍ മൂന്നുനാലുദിവസം വേണം അവിടെയെത്താന്‍. അച്ഛനും അമ്മയുയൊക്കെ എന്നെ വണ്ടി കയറ്റിവിട്ടശേഷമാണ് ഞാനവിടെ സുരക്ഷിതനായി എത്തി എന്നറിയുന്നതു തന്നെ. മാതാപിതാക്കള്‍ക്ക് ആധി കാണുമെങ്കിലും പെട്ടന്ന്്് അറിയിക്കാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നല്ലോ. ഇന്നുപക്ഷെ ഫോണുള്ളതുകൊണ്ട്്് അത്തരം ആശങ്കകള്‍ ഉണ്ടാവേണ്ടതല്ല. പക്ഷെ മകന്‍ അല്ലെങ്കില്‍ മകള്‍ ബസിലോ, ട്രെയിനിലോ കയറിപ്പോകുന്നതുമുതല്‍ തുടങ്ങുകയായി രക്ഷിതാക്കളുടെ ആശങ്ക. കാലം നല്ലതാണെന്ന വിചാരം ഇല്ലാതെയല്ല ഇതു പറയുന്നത്. കുട്ടികള്‍ വണ്്ടി കയറിയാല്‍പ്പിന്നെ മിനിറ്റുകള്‍ വച്ച് വിളിയാണ്. ഇടയ്ക്കിടെയുള്ള ഈ വിളിയുടെ ആവശ്യമില്ല. യാത്ര പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴുമൊക്കെ ഇന്നതാണ് നിലയെന്നു വീട്ടിലേക്കു
വിളിച്ചറിയിക്കാം. അതേല്ല നല്ല മാര്‍ഗം? ഫോണിന്റെ ഉപയോഗം കാര്യമാത്രപ്രസക്തമാകുന്നതിലൂടെ അത്തരത്തിലുള്ള ഒരു സംസ്‌കാരം തന്നെരൂപപ്പെട്ടുവരണം.

''ഫോണിന്റെ നിര്‍ത്താതെയുള്ള ഉപയോഗവും സംസാരവുമാണ് കണ്ണിനും ചെവിക്കും തലച്ചോറിനുമൊക്കെ ഹാനികരമാകുന്നത്. അതുകൊണ്ടു ബോധപൂര്‍വ്വം തന്നെ മൊബൈല്‍ ഫോണിനെ ഒഴിവാക്കണം. നമ്മുടെ ഫോണിലെ കോള്‍ ലിസ്റ്റെടുത്ത് ഒന്നു
പരിശോധിക്കുകയാണെങ്കില്‍ നാം നിരന്തരമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒരു അഞ്ചോ ആറോ പേരെയാണെന്നു കാണാം. ഇവരോടുള്ള സംഭാഷണം അടുത്തതായി ഒന്നവലോകനം ചെയ്തുനോക്കുക. എത്ര പേരോട് നമ്മള്‍ സീരിയസായി സംസാരിക്കുന്നുണ്ട്്് ്? കാര്യമാത്രപ്രസ്‌കമായി സംസാരിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമേ കാണൂ. അവരോട് ഒരിക്കലും
സുദീര്‍ഘമായ സംഭാഷണങ്ങള്‍ നടക്കാറുമില്ല. അപ്പോള്‍ വിളിയുടെ ദൈര്‍ഘ്യം മനസ്സുവച്ചാല്‍ നമുക്കു തന്നെ നിയന്ത്രിക്കാനാകും. മൈബൊല്‍ഫോണിലെ അമിതഭാഷണത്തെപ്പറ്റി നമുക്കുതന്നെ ഒരു ചര്‍ച്ചയ്ക്കു തുടക്കമിടുകയും ചെയ്യാം. ചെറുപ്പക്കാരാണ് ഇന്നു മൊബൈല്‍ഫോണുകളുടെ വര്‍ദ്ധിച്ച ഉപയോക്താക്കള്‍. പക്ഷെ അവര്‍ക്കുതന്നെ ഇക്കാര്യത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു.

8 Jul 2011

വല

ടി.ബി ലാൽ

നേരം വെളിച്ചമായപ്പോൾ പൊടിമീൻ ചിറകുകളിളക്കി പുറത്തുവന്നു. വെള്ളത്തിന്റെ ഇളംചൂട്‌
വിട്ടുമാറിയിരുന്നില്ല. പൊടിമീൻ അൽപ്പദൂരം നീന്തിവന്നു; ചിറകുകളിട്ടടിച്ചു. ഇരുചെകിളകളിലൂടെയും
വെള്ളം കയറ്റി സ്വയം വൃത്തിയായി.
ജലകണങ്ങൾ തടാകപ്പരപ്പിലേക്ക്‌ നുരഞ്ഞുപൊന്തി.
ചെറുമൽസ്യം ഇതെല്ലാം നോക്കിയിരിക്കുകയായിരുന്നു. രാഴ്ചയായി ഈ നോക്കിയിരിപ്പ്‌
തുടങ്ങിയിട്ട്‌. മനസ്സുനിറയെ പൊടിമീനിനോടുള്ള ഇഷ്ടം. അടുത്ത തുഴച്ചിലിൽ പൊടിമീൻ അരികി
ലൂടെ കടന്നുപോയപ്പോൾ ചെറുമൽസ്യം ചോദിച്ചു.
'ഞാനൊരു കാര്യം പറയട്ടെ'?
'എന്താണ്‌..'?
'ഞാൻ നിന്നെ പ്രണയിക്കുന്നു..!'
പൊടിമീനിന്‌ നാണമായി. അത്‌ ചിറകുകൾ വീശി വേഗത്തിൽ മുന്നോട്ടാഞ്ഞു. പക്ഷെ നീങ്ങു
ന്നില്ല. ഈ കാര്യവുമായിട്ടായിരുന്നോ ചെറുമൽസ്യം തന്റെ പിന്നാലെ കൂടിയിരുന്നത്‌.
'നീ ഒന്നും പറഞ്ഞില്ലല്ലോ'..? ചെറുമൽസ്യം അക്ഷമ കാട്ടി. ഞാനൊന്നു നീന്തി വന്നിട്ടു പറ
യാം. പൊടിമീൻ നീന്തിമറഞ്ഞു. പ്രണയം ഏതു മൽസ്യത്തെയാണ്‌ ആശയക്കുഴപ്പത്തിലാക്കാത്തത്‌ ?
പക്ഷെ മുഷിക്കും ഒരു മറുപടി കൊടുക്കണമല്ലോ. ചെറുമൽസ്യം ആലോചിച്ചു. ഭീകരരൂപിയാണെ
ങ്കിലും തന്നോട്‌ പ്രണയം പറഞ്ഞപ്പോൾ മുഷിയുടെ വൈരൂപ്യമെല്ലാം പെട്ടന്നു പോയിമറഞ്ഞതുപോ
ലെ. പൊടിമീനോ, മുഷിയോ? ആരാകണം പങ്കാളി?
കുറച്ചുകഴിഞ്ഞപ്പോൾ പൊടിമീനെത്തി. ചെറുമൽസ്യം പറഞ്ഞു. ' നമ്മുടെ പ്രണയത്തിന്‌
തുടക്കം കുറിച്ചുകൊ​‍്‌ ഞാൻ നിന്നെ ആദ്യമായി ചുംബിക്കുവാൻ പോവുകയാണ്‌..'
പൊടിമീൻ മിഴികളിൽ ലജ്ജ ഒളിപ്പിച്ച്‌ ആ നിമിഷത്തിനായി കാത്തു.
"ഗ്ലപ്പ്‌"!! ഊക്കനൊരു വാപിളർത്തൽ! പൊടിമീൻ ചെറുമൽസ്യത്തിന്‌ അകത്തായി.
ഇനി സ്വൽപ്പം വിശ്രമിക്കണം. ചെറുമൽസ്യം കല്ലിനടിയിലെ പൊത്തിലേക്ക്‌ കയറിപ്പോയി.
"ഇവിടെ കഴിഞ്ഞാൽ നമ്മുടെ ആഗ്രഹങ്ങളൊന്നും സഫലമാകുമെന്ന്‌ തോന്നുന്നില്ല. നമുക്ക്‌
ഒളിച്ചോടാം.." മുഷി പറഞ്ഞു.
"പക്ഷെ എങ്ങോട്ടുപോകും?"
ചെറുമൽസ്യം ചോദിച്ചു.
"എങ്ങോട്ടേക്കെങ്കിലും. എവിടെയെങ്കിലും ഒരു നീർച്ചാൽ കാണാതിരിക്കുമോ?"
അവർ നീന്താൻ തുടങ്ങി. കുറെ നേരമായപ്പോൾ ചെറുമൽസ്യത്തിന്‌ ക്ഷീണമായി. "ഇനി
അൽപ്പം വിശ്രമിക്കാം."
"ശരി, ആ പൊന്തയിലേക്ക്‌ കയറാം." മുഷി പറഞ്ഞു.
പൊന്തയിൽവെച്ച്‌ മുഷി ചെറുമൽസ്യത്തെ ചേർത്തണച്ച്‌ തന്നോടുചേർത്തു.
"എന്തൊരു കരുത്ത്‌ "!! ചെറുമൽസ്യം വിചാരിച്ചു.
മുഷിയുടെ പിടുത്തം ഒന്നുകൂടി മുറുകി. വായ്‌ പിളർന്നടഞ്ഞു. "ഗ്ലപ്പ്‌..!!"
"ബുദ്ധികെട്ട വർഗ്ഗം"! ആത്മഗതത്തിനിടയിൽ തൊയിൽ കുരുങ്ങിയ ഒരു മുള്ള്‌ മുഷി ചവച്ച
രച്ചു. പെട്ടെന്നാണ്‌ എന്തോ ദേഹത്തുവന്ന്‌ തട്ടിയത്‌. ഒരു വല! എല്ലാ സന്തോഷവും അസ്തമിക്കുന്ന
തായി മുഷിക്കു തോന്നി. പക്ഷെ ദു:ഖിച്ചെട്ടെന്തിന്‌? ഒന്നിലും അമിതമായ ദു:ഖമോ സന്തോഷമോ
പാടില്ലെന്ന ഗുരുവചനം അതോർമ്മിച്ചു.
മുഷി വല പരിശോധിച്ചു. രക്ഷപെടാൻ ഒരു തുന്നൽപ്പഴുതു പോലുമില്ല.
ചെകിളകളും ചെതുമ്പലും നീക്കി വൃത്തിയാക്കി മുറിച്ച മുഷിയുടെ മാംസം ഒരു ചീനച്ചട്ടി
യിൽ കിടന്നു. ഇറച്ചിയുടെ മണമടിച്ച ഒരീച്ച മാംസത്തിൽ വന്നിരുന്നു. ആനന്ദകരമായ രൂക്ഷഗന്ധം!
ഈച്ച മാംസം കൊത്തിപ്പറിച്ചശേഷം ഒരു മൂളിലുമായി ചീനച്ചട്ടിക്കുചുറ്റും പറക്കാൻ തുടങ്ങി.
"ഈ മൂളൽ എന്നോടുള്ള മുറുമുറുപ്പല്ലെന്ന്‌ കരുതിക്കോട്ടെ?"
അടുക്കളച്ചുമരിലിരുന്ന പല്ലി ചോദിച്ചു. ഈച്ച അപ്പോഴാണ്‌ പല്ലിയെ ശ്രദ്ധിക്കുന്നതുതന്നെ.
"അല്ലേയല്ല.." ഈച്ച തുടർന്നുപറഞ്ഞു. പക്ഷെ എപ്പോഴാണ്‌ നിന്റെ വിധം മാറുന്നതെന്ന്‌ പറ
യാനാവില്ല"!
പല്ലിക്ക്‌ കലശലായ ദേഷ്യം വന്നു. ഈച്ചകൾ എല്ലാക്കാലത്തും പല്ലികളെ നിന്ദിച്ചിട്ടേയുള്ളൂ.
അത്‌ ഇപ്രകാരം പറഞ്ഞു. "പ്രണയം ഒരു പല്ലിയെ അപരിഷ്കൃതനാക്കുന്നു.. !!" എന്നിട്ട്‌ ഒറ്റക്കുതി
പ്പിന്‌ ഈച്ചയെ അകത്താക്കി. "ഹൊ!" വഞ്ചന നിറഞ്ഞ ഈ ഈച്ചയെ പ്രണയിച്ചിരുന്നെങ്കിൽ എന്റെ
ജീവിതവിധി എന്തായേനെ? പല്ലി വാതിൽപ്പടിയിൽ കയറിക്കിടന്നു.
"മ്യാവൂ.." പൂച്ച വന്ന്‌ ദീർഘമായൊരു കോട്ടുവായോടെ പല്ലിയെ നോക്കി.
പല്ലി പൂച്ചയെ തീരെ അവഗണിച്ചു. അതു കില്ലെന്ന ഭാവത്തിൽ പൂച്ച പറഞ്ഞു.
"ഞാൻ നിന്നെ ഒന്നും പഠിപ്പിക്കാൻ തുനിയുകയല്ല. ഇന്നത്തെക്കാലത്ത്‌ ഒരു പൂച്ച പല്ലിയെ
പ്രണയിക്കുന്നതൊന്നും അസംഭവ്യമല്ല. നീ മാദ്ധ്യമങ്ങളിലെ വാർത്തകളൊക്കെ കാണാറില്ലേ? മൃഗ
ങ്ങളുടെ ബന്ധങ്ങളെക്കുറിച്ച്‌ എന്തൊക്കെ കഥകളാണ്‌ വന്നുകൊ​‍ിരിക്കുന്നത്‌. ഞാൻ സത്യമായും
നിന്നെ പ്രണയിക്കുന്നു."
പല്ലി സംശയത്തോടെ പൂച്ചയെ നോക്കി. പിന്നെ സാവധാനം പൂച്ചക്കരികിലേക്കുവന്നു.
"അടുത്തേക്കൂ വാ.."
പൂച്ച മീശരോമങ്ങൾകൊ​‍്‌ പല്ലിയുടെ ഉടലിൽ ഉരുമി. പല്ലി മനസ്സിലോർത്തു. "ഹൊ... ഈ
അനു ഭ ​‍ൂതി എത്രകാലം താൻ വേ​‍െ  ന്ന ​‍ു വ  ച്ച ​‍ു..!!"
രോമാ ഞ്ച  മ  ണ ​‍ിഞ്ഞ്‌ ഒന്നു കണ്ണ ട  യ ​‍്‌ ​‍േ ക്ക നിമി ഷ ം, പൂച്ച ചെയ്യേ  ത ​‍ു ത ന്നെ ചെയ്‌ ത ​‍ു. പിന്നെ
സാവധാനം കിടക്കയിൽ വന്നുകിടന്നു.
വീട്ടുകാരൻ കടന്നുവരുമ്പോൾ പൂച്ച നല്ല ഉറക്കത്തിലായിരുന്നു. "ഇത്ര നേരത്തേ ഉറക്ക
മായോ..?"
ഉറക്കം മുറിയുന്നത്‌ പൂച്ചയ്ക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും നീരസം കാട്ടാതെ അത്‌ പുറം
തിരിഞ്ഞു കിടന്നു.
"പിണക്കമാണോ?" അയാൾ കിടക്കയിലേക്കു കയറി, പൂച്ചയുടെ പിറകിലൂടെ അതിന്റെ ചെവി
യിൽ കടിച്ചു. പൂച്ചയ്ക്കു വേദനിച്ചു. അവിടം ചോരവാർന്നു. അടുത്ത രുദിവസവും അവർ പിണക്ക
ത്തോടെ മി ​‍ാ ദി മറു പ ​‍ുറം തിരി ഞ്ഞ ​‍ു ക ​‍ി ട  ന്ന ​‍ു.
മൂന്നാം നാൾ പൂച്ചയ്ക്കു പേ പിടിച്ചു.
പേ പിടിച്ച പൂച്ച കുലം മുടിക്കും. അയാൾ പൂച്ചയുടെ കഴുത്തു ഞെരിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...