Showing posts with label benjali. Show all posts
Showing posts with label benjali. Show all posts

15 Nov 2011

അലറുന്ന അലകള്‍.


ബെഞ്ചാലി

ഒരിക്കല്‍ സൌദിയിലെ കോര്‍ണിച്ചില്‍ നിന്നും മക്കളോട് വിളമ്പി, ഇതൊന്നും കടലല്ല.. കടല് കാണണമെങ്കില്‍ നാട്ടിലെ കടല് കാണണം.. എന്താ തിരകള്.. ഇത് പാടത്തെ ഓളം, പാടത്ത് ഇതിനേക്കാള്‍ വലിയ ഓളം കാണും.
അതിനു ശേഷം ഒരിക്കല്‍ വെക്കേഷനില്‍ കടല് കാണിക്കാന്‍ കുട്ടികളെയും കൊണ്ടു പോയി, അടുത്തുള്ള പരപ്പനങ്ങാടി കടപ്പുറം.. സാധാരണ റെയില്‍വേ ഗേറ്റ് കഴിഞ്ഞു പ്രധാന റോഡ്  ക്രോസ് ചെയ്താല്‍ കേള്‍ക്കാം തിരയടി ശബ്ദം.. ഇത് അടുത്തെത്താനായിട്ട് പോലും ഒന്നു കേള്‍ക്കുന്നില്ല.., അവസാനം വെള്ളവും കണ്ടു! തിരയില്ല. ചെറിയ ഓളങ്ങള്‍ പോലുമില്ല…!! കേരളത്തിന്റെ പല ഭാഗത്തും കടല്‍ തീരങ്ങള്‍ കാണുകയും തിരകള്‍ക്കിടയില്‍ മറിഞ്ഞു കുളിക്കുകയും ചെയ്തിട്ടുണ്ട്.. പക്ഷെ ആദ്യമായിട്ടാണ് ഓളങ്ങള്‍ പോലുമില്ലാത്ത കടല്! കെട്ട്യോളും കുട്ട്യേളും എന്നെ കളിയാക്കി വിട്ടു. ഈ പറഞ്ഞ രണ്ട് കൂട്ടരും ടീവിയില്‍ അല്ലാതെ ഇത് വരെ അറബി കടല് കണ്ടിട്ടില്ല. തിരയുടെ വലുപ്പം പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു... ആ വഴിവന്നവരോടൊക്കെ ഞാന്‍ തിരയെവിടെ എന്ന് തിരക്കിയപ്പോ ഇപ്പോഴതിന്റെ സമയമല്ലാന്ന് തെങ്ങിന്റെ മണ്ടക്ക് നോക്കി പറഞ്ഞീട്ടും എന്റെ മണ്ടയിലേക്കത് കയറിയില്ല തിരയില്ലാത്ത അറബികടല്‍! ഞാന്‍ ഇത് വരെ സമ്മതിച്ച് കൊടുക്കാത്ത സംഗതി… കാത്തിരുന്നിട്ട് കാര്യമില്ല. മക്കളോട് പറഞ്ഞ്, ബാപ്പ ഗള്‍ഫിലേക്ക് വണ്ടി കയറിയപ്പോ തിരമാലകളും വണ്ടിവിട്ടതാവുമെന്ന്. പറഞ്ഞ് തണുപ്പിക്കാന്‍ ഐസ്ക്രീമും വാങ്ങി കൊടുത്തു മടങ്ങി
അങ്ങിനെ
കഴിഞ്ഞ തവണ മഴക്കോളുമുള്ള സമയം നാസയുടെ ഒബ്‌സര്‍വേറ്ററി സൈറ്റില്‍ കയറി
തിരകളുടെ തീക്ഷ്‌ണത ഉറപ്പുവരുത്തി കടല് കാണിച്ചുകൊടുക്കാന്‍ പിന്നേയും പോയി
.., വള്ളിക്കുന്നിലൂടെ കടലുണ്ടിയിലേക്ക്. അവിടെ അഴിമുഖത്ത് പുതിയപാലവും കൂടാതെ പാറകളും നല്ല കാഴ്ച്ചയാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ട് അങ്ങോട്ട് വിട്ടത് അന്ന്
മനസ്സ് നിറയെ തിരമാലകളെ കണ്ടു തിരയുടെ അട്ടഹാസങ്ങളും കേട്ടു. കടലിന്റെ
കലിയെ കളികളാക്കികൊണ്ട് കുട്ടികള്‍ തീരങ്ങളിലൂടെ ഓടിയും ചാടിയും ചിത്രം
വരച്ചും കളിച്ചുകൊണ്ടിരുന്നു, കുശുമ്പ് കാട്ടി അവയെ എല്ലാം മായ്ച്ചുകൊണ്ട്
തിരകളും ഒപ്പം ചേര്‍ന്നപ്പോള്‍ രംഗം അതിമനോഹരമായി…
കാറ്റിന്റെ
ശക്തി കൂടുന്നതിനനുസരിച്ച് തിരയുടെ ശക്തിയും വലിപ്പവും കൂടും.
സ്കേറ്റിങിനെ പോലെ വേവ് സര്‍ഫിങു നടത്തുന്നത് കാണുമ്പോ നെഞ്ചിടിപ്പോടെ
അതിന്റെ ത്രില്ല് ആസ്വദിച്ച് കണ്ടുനില്‍ക്കും. സ്കേറ്റിങ് എനിക്കറിയാം.
എന്നാല്‍ സര്‍ഫിങ് ഇതുവരെ ചെയ്തിട്ടില്ല. സാഹചര്യം ലഭിച്ചിട്ടില്ല എന്നതാണ്
ശരി. അമേരിക്കയുടെ ഹാമില്‍ട്ടന്‍ അത് പോലെ ഹവായി തുടങ്ങിയ ഷോറുകളില്‍
കാറ്റുകള്‍ കാരണം രൂപപെടുന്ന വലിയ വേവുകള്‍ക്കിടയിലൂടെ റൈഡ് ചെയ്യുന്ന റിനോ
ചേസേര്‍സ് ഭയാനകമാണെങ്കിലും അതിന്റെ ത്രില്ല് കണ്ടാനന്ദിക്കാത്തവര്‍
കുറവായിരിക്കും.
തിരമാലകളെ
ആസ്വദിക്കാത്തവര്‍ വളരെ കുറവാണ്. ഈ തിരമാലകള്‍ കടലിന്റെ ഉപരിതലത്ത്
മാത്രമെ ചലനം സൃഷ്ടിക്കുന്നുള്ളു. എന്നാല്‍ ചില തിരമാലകളുണ്ട്, അവയുടെ
അലകള്‍ മൊത്തം കടലിനെ ഉള്‍കൊള്ളുന്നു. അവയാണ് സുനാമികള്‍ എന്നറിയപെടുന്നത്.
ഇന്ന് ഈ സുനാമി തിരമാലകളെ ലോകം പേടിയോടെ കാണുന്നു. ഈ പ്രകൃതിശക്തിയെ
തടുത്ത് നിര്‍ത്താന്‍ മനുഷ്യന് മാര്‍ഗങ്ങളൊന്നുമില്ല. ഭൂകമ്പങ്ങള്‍
വഴിയുണ്ടാകാവുന്ന സുനാമികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും,
എന്നാല്‍ ലാന്‍ഡ്‌സ്ലൈഡുകള്‍ തുടങ്ങിയവ കാരണമായുണ്ടാകുന്ന സുനാമികളെ
പെട്ടൊന്ന് കണ്ടെത്തുക പ്രയാസകരമാണ്. കടലിനടിയില്‍ വരുന്ന ഏതൊരൂ വലിയ
ചലനങ്ങളും സുനാമികളുടെ സ്രോതസ്സാണ്.  അത് ഭൂചലനങ്ങളാകാം, കടലിനടിയിലെ ലാന്‍ഡ് സ്ലൈഡുകളാകാം, വോള്‍കാനിക് എക്സ്പ്ളോഷനുകളാവാം.
പതിനേഴാം
നൂറ്റാണ്ടില്‍ ജപ്പാനില്‍ ഭൂകമ്പം വഴി ലാന്‍ഡ്‌സ്ലൈഡുകളുണ്ടാവുകയും അതു
കാരണമായുണ്ടായ സുനാമി നൂറ് മീറ്റര്‍ ഉയരത്തില്‍ അടിച്ച് വീശിയപ്പോ
പതിനഞ്ചായിരം ജീവനാണ് അന്ന് പോലിഞ്ഞത്.
1958കളില്‍
ഭൂകമ്പം കാരണം കടലിനടിയില്‍ ഭീമമായ ലാന്‍ഡ്‌സ്ലൈഡ് ഉണ്ടാവുകയും
അതുകാരണമുണ്ടായ ഇമിനാമി എന്നറിയപെടുന്ന മെഗാസുനാമികളുടെ വേവ് അഞ്ഞൂറില്പരം
മീ‍റ്റര്‍ ഉയരത്തിലായിരുന്നു അടിച്ചുതകര്‍ത്തത്. അതായിരുന്നു ചരിത്രത്തില്‍
രേഖപെടുത്തിയതില്‍ ഏറ്റവും വലിയ സുനാമി.
സുനാമികളുടെ വേവ് ലെങ്ത്ത് വളരെ കൂടിയതായതിനാല്‍ സധാരണ ഗതിയില്‍ സുനാമി തിരമാലകളുടെ ഭീകര ദൃശ്യം കണ്ടറിയുക പ്രയാസമാണ്. സുനാമികള്‍
കരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരയിലെ വെള്ളം ഉള്ളോട്ട് വലിയും.
തിരകള്‍ അതിന്റെ ശക്തി സംഭരിച്ച് കുതിപ്പ് നടത്തുമ്പോള്‍ ആ ഫോര്‍സിനെ
സപോര്‍ട്ട് ചെയ്യതക്കവിതം വെള്ളം ഉള്‍വലിയുന്നു.  സുനാമി
തിരകളുടെ വേവ് ലെങ്ത്ത് കൂടുതലും ആംപ്ളിറ്റ്യൂഡ് കുറവുമാണെങ്കിലും അതിന്റെ
ശക്തികാരണം വളരെ വേഗത്തിലാണവ യാത്രചെയ്യുക. ഉള്‍കടലില്‍ സുനാമിയുടെ വേഗത
മണിക്കൂറില്‍ ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് കിലോമീറ്റര്‍ വരെ
വേഗതയിലാകുമ്പോള്‍ തീരങ്ങളിലേക്ക് എത്തുന്നതോടെ കടലിന്റെ ആഴം കുറയുകയും
തിരകളുടെ വേഗത  കുറയുകയും ചെയ്യും. കടലിന്റെ ആഴം
കുറയുന്നതിനനുസരിച്ച് തിരകള്‍ക്കുണ്ടാകുന്ന പ്രതിരോധം കാരണം തിരകളുടെ
(വേവ്) ലെങ്ത്ത് കുറയുകയും (ആമ്പ്ളിറ്റ്യൂഡ്) ഉയര്‍ച്ച കൂടുകയും വേഗത
കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ജപ്പാനെ അടിച്ചുതകര്‍ത്ത സുനാമിയുടെ
വേഗത
600 കിലോമീറ്ററാണ് കരഭാഗത്ത് രേഖപെടുത്തിയിട്ടുള്ളത്.
അപ്രതീക്ഷിതമായി വരുന്ന തിരമാലകളെ നോക്കിനില്‍ക്കുന്നു.
തിരിച്ചറിയാന്‍ വൈകി!! 

ഭീകരന്മാരായ സുനാമികളെ ആയുധങ്ങളാക്കി ഉപയോഗിക്കാന്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ന്യൂസിലാന്റ് മിലിട്ടറി തയ്യാറാക്കിയ സുനാമി പ്രോജക്ട് പാളിപ്പോവുകയായിരുന്നു. കടല്‍
വെള്ളത്തില്‍ ശക്തമായ പ്രകമ്പനങ്ങളുടെ പ്രതിഫലനമായി സുനാമികളുണ്ടാവാം
എന്നാല്‍ ഇന്ന് ഭൂകമ്പം കാരണമായി ഉണ്ടാകുന്ന തരത്തിലുള്ള സുനാമികള്‍
സൃഷ്ടിക്കാന്‍ ചില്ലറ അണുബോംബുകള്‍കൊണ്ട് സാധ്യമല്ല
.
ജലശക്തി തിരിച്ചറിഞ്ഞ മനുഷ്യന്‍ ഹൈഡ്രോളിക് ഉപകരണങ്ങള്‍ കൊണ്ട് ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കുമ്പോഴും ഈ  ജലശക്തിയെ
തടുത്ത് നിര്‍ത്താന്‍ മനുഷ്യ ലോകത്തിന് കെല്പില്ലെന്ന് തെളിയിച്ചുകൊണ്ട്
സുനാമികള്‍ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ഈ പ്രകൃതി ശക്തിക്ക് മുന്നില്‍
മനുഷ്യന്‍ നിസഹായനാകുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.  
സ്പഷ്ടമായ
പല തെളിവുകള്‍ പ്രകൃതി സൃഷ്ടിപ്പില്‍ ഒളിഞ്ഞിരിപ്പുണ്ട്.
എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട്

14 Oct 2011

സിസിലി…

 ബെഞ്ചാലി

 


മാസിഡോണിയയിലെ വലിയ ദ്വീപ്… കലയിലും സംഗീതത്തിലും സമൃദ്ധമായ ഫലഭൂയിഷ്ടമായനാട്.ഇറ്റലിയുടെ ഭാഗമായ കാത്തലിക് ക്രിസ്ത്യന്‍ രാജ്യമായ അവിടെ ജൂതരും
മുസ്ലിംങ്ങളും വസിക്കുന്നുണ്ട്. അധിക ചര്‍ച്ചുകളുടെ സ്ട്രച്ചറും അറേബ്യന്‍
ആര്‍കിടെക്റ്റിലുള്ളതാണ്. ചരിത്രപരമായ കാരണങ്ങളുണ്ടതിന്. ചില
ചര്‍ച്ചുകളില്‍ അറബിയിലുള്ള ഖുര്‍ആന് വചനങ്ങളിന്നും കാണാം. നൂറ്റാണ്ടിലധികം
മുസ്ലിംങ്ങളായിരുന്നവിടെ ഭരിച്ചിരുന്നത്.


ഏ.ഡി 1184ല്‍ പ്രസിദ്ധനായ മുസ്ലിം സഞ്ചാരി ഇബ്നു ജുബൈര്‍ മക്കയില്‍ ഹജ്ജ്
നിര്‍വഹിച്ചതിന് ശേഷം തുടര്‍ന്ന യാത്ര കപ്പല്‍ തകര്‍ച്ചയോടെ അവസാനിച്ചത്
സിസിലിയുടെ മെസ്സിന തുറമുഖത്താണ്. സഹായയഭ്യാര്‍ത്ഥന കേട്ടെത്തിയ
സ്ഥലവാസികള്‍ കപ്പലിലുണ്ടായവരെ സഹായിച്ചു കരക്കെത്തിച്ചു. അവര്‍ ചെയ്ത
സഹായത്തിന് വലിയൊരൂ സംഖ്യ പ്രതിഫലമായി ആവശ്യപെട്ടെങ്കിലും
കപ്പലിലുണ്ടായിരുന്ന പാവപെട്ട തീര്‍ത്ഥാടകരുടെ കൈവശം ഒന്നും
അവശേഷിച്ചിരുന്നില്ല. എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ല അവര്‍ക്ക്.


അത സമയം ഇബ്നു ജുബൈര്‍ അധികൃതരുമായി ബന്ധപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം
അന്വേഷിച്ചപോള്‍ അധികാരികളില്‍ നിന്നും സഹായം ലഭിച്ചു. തങ്ങള്‍ക്ക് നല്‍കിയ
സഹായത്തിന് നന്ദി പറയാന്‍ ഭരണാധികാരിയെ തേടിയ ഇബ്നു ജുബൈറിനെ
അമ്പരിപ്പിച്ചത് തങ്ങളെ സഹായിച്ച ഭരണാധിപന്‍ അറബി സംസാരിക്കുന്നതാണ്.
നോര്‍മന്‍ ക്രിസ്ത്യനിയായിരുന്നു ഭരണാധിപന്‍ ഇബ്നു ജരീറിനെയും കൂടെ
ഉണ്ടായിരുന്ന മുസ്ലിംങ്ങളെയും സ്വാഗതം ചെയ്യുകയും രാഷ്ട്രം വിട്ട്
പോകുന്നത് വരെയുള്ള സംരക്ഷണവും നല്‍കുകയും ചെയ്തു.

***
സ്‌പെയിനിന് ശേഷം മുസ്ലിങ്ങള്‍ കിഴടക്കിയ മറ്റൊരൂ രാജ്യമായിരുന്നു സിസിലി. ബൈസാന്റിന്
സാമ്രാജ്യത്തിന്‍ കീഴിലുള്ള ഒരു പ്രവിശ്യയായിരുന്ന സിസിലി മെഡിറ്റേറിയയിലെ
സൈനികപരമായി പ്രധ്യാനമുള്ള സ്ഥലമാണ്.
നോര്‍ത്ത് ആഫ്രിക്കന്‍
ഭാഗത്ത് നിന്ന് യൂഫ്രട്ടീസിന്റെ മകന്‍, അസദിന്റെ സൈന്യത്തെ സിസിലിയില്‍
നേരിടാന്‍ ബൈസാന്റിന് കഴിഞ്ഞില്ല. സിസിലിയില്‍ മുസ്ലിംങ്ങളുടെ ഭരണത്തിന്‍
കീഴിലായി. ഒരു നൂറ്റാണ്ട് നില നിന്ന ഭരണത്തിന്‍ കീഴില്‍ സിസിലിയിലും
സ്പെയിനിലെ പോലെ വലിയ പുരോഗതിയുണ്ടായി. അക്കാലത്ത് വളരെ പരിഷ്കൃതമായ
രീതിയിലിള്ള ജലസേചനവും കാര്‍ഷിക രീതിയും ശാസ്ത്ര ചിന്തകളുമെല്ലാം രാജ്യത്തെ
അഭിവൃദ്ധിപെടുത്തി. സ്പെയിലെപോലെ ശാസ്ത്രീയ പഠനകേന്ദ്രങ്ങളും ലൈബ്രറികളും
സിസിലിയയിലും സ്ഥാപിക്കപെട്ടു. അവ യൂറോപ്പിന് നല്‍കിയ സംഭാവന വളരെ വലുതാണ്.
ലോകത്തെ മുന്തിയ പഴവര്‍ഗ്ഗങ്ങള്‍ നല്‍കുന്ന പലേര്‍മോയിലെ ഫ്രൂട്ട്
മാര്‍കറ്റ് ഇന്നും അറബ് രീതിയിലാണുള്ളത്. പല പഴങ്ങളുടെ നാമങ്ങള്‍ പോലും
അറബി ഭാഷയോട് വളരെ സാദൃശ്യമാണുള്ളത്.

പലേര്‍മൊ ക്രിസ്തീയ ദേവാലയത്തിലെ തൂണില്‍ ഖുര്‍ആന്‍ വചനം
***
നോര്‍മന്‍സ് ആരംഭിക്കുന്നത് വടക്കെ ഫ്രാന്‍സില്‍ നിന്നാണ്. പുതിയ സ്ഥലങ്ങള്‍
കീഴ്പെടുത്താനുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായാണു തെക്കേ ഇറ്റലിക്ക് ശേഷം
തന്ത്രപ്രധാനമായ സിസിലിയെ കീഴ്പെടുത്തുന്നത്.

സുന്ദരമായ ഫലദായിയായ ദ്വീപ് വൈകാതെ തന്നെ അവരുടെ അധീനതത്തിലായി. നോര്‍മന്‍സിന് കീഴില്‍ പലേര്‍മോ തലസ്ഥാനമായി. സിസിലിയുടെ എല്ലാ ഭാഗത്തു നിന്നും ഇസ്ലാമിക ഭരണത്തെ തുടച്ച് നീക്കിയെങ്കിലും ശേഷവും ഉദ്ദ്യോഗതലങ്ങളില് മുസ്ലിംങ്ങള് രാജ്യത്തെ
സേവിച്ചു. റോജര്‍ രണ്ടാമന്റെ കാലത്ത് സിസിലിയില്‍ ജീവിച്ചിരുന്ന പ്രശസ്തനായ
അല് ഇദ്രീസ് ഇസ്ലാമിക ലോകത്തെ അറിയപെട്ട ഭൂമിശാസ്ത്രഞനായിരുന്നു,
മാത്രമല്ല ദ്രുവങ്ങളൊക്കെ അടയാളപെടുത്തി നിഹഗവീക്ഷണത്തിലൊരൂ ലോക
ഭൂപടമുണ്ടാക്കിയതും പ്രശസ്തമാണ്.


നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇറ്റലിയുടെ ഏകീകരണത്തില്‍ സിസിലിയും ചേര്‍ന്നു സ്വയം ഭരണാധികാരമുള്ള പ്രദേശമായി. ചുരുക്കി പറഞ്ഞാല്‍, 1940കളില്‍ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇറ്റലികൂടി ചേര്‍ന്നതോടെ സിസിലിയും അതിന്റെ കഷ്ടതകളനുഭവിച്ചു.. ഞാന്‍ ചരിത്രം പറച്ചിലിവിടെ അവസാനിപ്പിക്കുന്നു.
***

ഇനി ഒരു കഥ ചുരുക്കി പറയട്ടെ,
രണ്ടാം ലോകമഹാ യുദ്ധത്തില്‍ സിസിലിയില്‍ നിന്ന് നിനോ സ്കോര്‍ടിയ എന്ന
ചെറുപ്പക്കാരന്‍ തന്റെ ഭാര്യ സെലീനയെ തനിച്ചാക്കി യുദ്ധത്തില്‍ പങ്കെടുത്തു
മരണം വരിച്ചു. സെലീന തന്റെ അറ്റുപോയ ജീവിതനഷ്ടങ്ങളെ തന്നിലേക്കടുപ്പിച്ച്
കഴിഞ്ഞ് കൂടി. സമ്പാദ്യമായി ഭര്‍ത്താവിന്റെ പേരില്‍ ലഭിച്ച പെന്‍ഷനും
അദ്ധ്യാപനത്തില്‍ നിന്ന് കിട്ടിയ ശമ്പളവും കൊണ്ട് ജീവിതം തടസങ്ങളില്ലാതെ
മുന്നോട്ട് കൊണ്ടുപോയി. സ്‌കൂള്‍ ജോലികഴിഞ്ഞ് വീട്ടിലേക്കും അവിടെ നിന്ന്
തന്റെ അഛനെ സേവിക്കാനുമല്ലാതെ പുറത്തിറങ്ങാറില്ല. എന്നാല്‍ ജനങ്ങളിലെ
പിശാചുക്കള് അവരെ വെറുതെ വിട്ടില്ല. അവള്‍ അതിസുന്ദരിയായിരുന്നു.
പുനര്‍ വിവാഹമെന്ന ചിന്തയില്ലാത്തതിനാല്‍ ചെറുപ്രായത്തില് തന്നെ ഒറ്റപെട്ടുപോയി.
ജീവിതത്തില്‍ പല കഴുകകണ്ണുകളാലും വാക്കുകളാലും അവള്‍
തകര്‍ന്നുകൊണ്ടിരുന്നു.. ജോലിക്ക് ശേഷം വാര്‍ദ്ധക്യത്തിലെത്തിപെട്ട അഛനെ
സഹയിക്കാന് എന്നും പോകും.. എന്നാല്‍ അതിനിടക്ക് തുടര്
യുദ്ധങ്ങള്‍ക്കിടയില്‍ അവളുടെ അഛന് താമസിച്ച് ബില്ഡിങ് അപ്പാടെ ബോംബിങില്
തകരുകയും അഛന് കൊല്ലപെടുകയും ചെയ്തു. തീര്‍ത്തും ഒറ്റപെട്ടുപോയ അവളിലേക്ക്
കഴുകന്മാരടുത്ത് കൊണ്ടിരുന്നു. തുടര്‍ന്ന് ജര്‍മ്മന്‍ ആര്‍മി രാജ്യത്ത്
വന്നതോടെ അവരുടെ കൈകളിലായി അവളുടെ ജീവിതം നശിച്ചു…യുദ്ധാനന്തരം
ജര്‍മ്മന്‍സ് തോറ്റു നാട് വിട്ടതോടെ അവള്‍ സ്വതന്ത്രമായെങ്കിലും അവള്‍
ജനകീയ വിചാരണക്കിരയായി. അവള്‍ തന്റെ ശരീരം ജര്‍മ്മന്‍ സൈനാധിപര്‍ക്ക്
കാഴ്ച്ചവെക്കുകയായിരുന്നില്ല, എന്നീട്ടും ജര്‍മ്മന്‍ സൈനികരെ അറിയുന്ന
സ്വന്തം നാട്ടുകാരവള്‍ക്ക് ശിക്ഷ നല്‍കി. ശത്രു രാജത്തെ സൈനികരാല്‍ എല്ലാം
നശിപ്പിക്കപെട്ട അവള്ക്ക്ാ വ്യഭിചാരകുറ്റവും ഏല്ക്കേ ണ്ടി വന്നു!! തുടര്‍
നടപടികളുടെ ഭാഗമായി ജോലി നഷ്ടമായി, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്
ലഭിച്ച് കൊണ്ടിരുന്ന പെന്‍ശനും ഇല്ലാതെയായി.
എന്തായിരുന്നു അവളുടെ തെറ്റ് ? സ്ത്രീജന്മമോ അതോ ജന്മനാ കിട്ടിയ സൗന്ദര്യമോ!!

***
ഇനി ശരിക്കുള്ള കഥ തുടങ്ങട്ടെ,
അഭിമാനം
കാത്ത് സൂക്ഷിച്ച് നാട്ടിലെ മൂല്യങ്ങളില്‍ നിന്ന് കൊണ്ട് ജീവിച്ച സെലീനയെ
ഇന്നത്തെ ലോകം പിന്നേയും കഴുക കണ്ണിലൂടെ കൊത്തിവലിച്ചു. ഫിലീം
ഇന്‍ഡസ്ട്രീക്ക് നല്ലൊരൂ തീം സമ്മാനിക്കാന്‍ അവളുടെ നന്മ പോജക്ട്
ചെയ്തെടുക്കാമായിരുന്നു, പക്ഷെ, മനുഷ്യമാംസത്തിന്റെ വിലയറിയുന്ന
സിനിമക്കാര്‍ ചിത്രീകരിച്ചു, പൈതൃകവും സംസ്‌കാരവും അഭിമാനവും മുറുകെ
പിടിച്ച് ജീവിച്ച അവളുടെ മാന്യത അവതരിപ്പിക്കുമ്പോള്‍ തന്നെ അവളുടെ
മാംസത്തിനു വേണ്ടി ദാഹിച്ച കഴുകന്മാര്‍ ഏത് വിധമാണ്‍ അവളെ ആശിച്ചത്, അത്
പോലെ…, അവളെ ആശിച്ചവരുടെ മനസ്സിലെന്തൊക്കെ വൃത്തികേടുകളുണ്ടായിരുന്നു,
അതൊക്കെ ഒരു ഇമേജിനേഷനായി അവളില്‍ അവതരിപ്പിച്ചു. അങ്ങിനെ കാശ് കൊയ്യാന്‍
മനുഷ്യമാംസത്തെ പ്രായ വ്യത്യസങ്ങളില്ലാതെ എങ്ങിനെ ഭോഗിക്കാമെന്ന്
സിനിമക്കാര്‍ കാണിച്ച് കൊടുത്തു.
മോശപെട്ട അവസ്ഥയില്‍ മാന്യമായി
പിടിച്ച് നിന്ന് ജീവിച്ച സ്ത്രീത്വത്തെ ശരിയായ രീതിയില്‍ വിവരിക്കപെട്ടാല്‍
സിനിമ വിജയമാകില്ല എന്നതിനാല്‍ വിഷയം പറയുമ്പോള്‍ മോശപെട്ട സ്വപ്നങ്ങളും
കൂടി ചേര്‍ത്ത് വെച്ച്, പച്ചയായി സ്ത്രീത്വത്തെ വ്യഭിചരിച്ചു കാണിച്ചാല്
ആവശ്യക്കാര്‍ കൂടുതലാകുമെന്നതിനാല്‍ സ്ത്രീകള്‍ എന്നും ബിഗ് സ്ക്രീനില്‍
വ്യഭിചരിക്കപെടുന്നു.
സംരക്ഷിക്കാനാരുമില്ലെങ്കില്‍ സ്ത്രീകള്‍ക്കവളുടെ പ്രകൃതി നല്കിയ സൗന്ദര്യമെന്നതത്രെ വലിയ ശിക്ഷ!!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...