Showing posts with label 42. Show all posts
Showing posts with label 42. Show all posts

24 Aug 2013

കുടുംബക്ഷേത്രങ്ങളും അനുഷ്ഠാനങ്ങളും



കാവിൽരാജ്‌

പുരാവൃത്തം     
പ്രപഞ്ചപ്രതിഭാസങ്ങളെ ഭയന്നിരുന്ന മനുഷ്യൻ
പ്രകൃതിയെ ആരാധിക്കുവാൻതുടങ്ങി.                          പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഏതോ ഒരദൃശ്യശക്തിയുണ്ടെന്നും പ്രപഞ്ചത്തിലെ ഓരോ അണുവിലും അതിന്റെ പ്രതിഫലനമുണ്ടെന്നും അവർ വിശ്വസിച്ചു. വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തോടെ പ്രപഞ്ചത്തെക്കുറിച്ചുള്ള പല രഹസ്യങ്ങളും അവൻ അന്വേഷിച്ചു കണ്ടെത്തുവാൻ തുടങ്ങിയതോടെ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും സൃഷ്ടിച്ചെടുത്തു. നിഗോ‍ൂഢമായ പല അറിവുകളും  ഋഷിവര്യന്മാർ സമൂഹത്തിനു പകർന്നുകൊടുത്തു. വിദ്യാഭ്യാസംനേടിയവർ അതെല്ലാം ചാതുർവർണ്യത്തിന്റെ സഹായത്തോടെ സ്വന്തം ജാതിസമൂഹത്തിൽ ഒതുക്കിനിർത്തി. സമൂഹത്തിൽ സവർണ്ണ ഫാസിസം നടപ്പിലാക്കിയപ്പോൾ വിദ്യഅഭ്യസിക്കുവാൻ പിന്നാക്കക്കാർക്കൊന്നും അവകാശമില്ലെന്നു വിധിക്കുകയും ചെയ്തു.
           പ്രപഞ്ചശക്തികളെ നിയന്ത്രിക്കുന്നതു ഈശ്വരനാണെന്നും ഈശ്വരനെ സ്വായത്തമക്കുവാൻ തങ്ങൾക്കുമാത്രമെ സാധിക്കുകയുള്ളുവേന്നും അവർ പ്രഖ്യപിച്ചു. അങ്ങനെ സവർണ്ണരുടെ കുടുംബങ്ങളിൽ വേദങ്ങളും മന്ത്രങ്ങളും പഠിച്ചവർ പൗരോഹത്യം ഏറ്റെടുത്തു. സ്വന്തം സമുദായത്തിന്റെ നിയന്ത്രണത്തിൽ ഈശ്വരനെ തളച്ചിടുകയും ശൂദ്രരും അതിനു താഴെയുള്ളവരും സവർണ്ണരുടെ വെളിമ്പറമ്പുകളിലേക്കു അകന്നുപോകുകയും ചെയ്തു.
     സവർണ്ണർ സ്വന്തം കുടുംബങ്ങളിൽ ഈശ്വരന്റെ പ്രതിരൂപമായി പ്രകൃതിശക്തികളെ ആവാഹിച്ച്‌ പ്രതിഷ്ഠകൾ ചെയ്തതോടെ കുടുംബക്ഷേത്രങ്ങൾ ഉയർന്നുവന്നു. ക്ഷേത്രങ്ങളിലേക്കു തന്ത്രിമാരെയും ശാന്തിക്കാരെയും ബ്രാഹ്മണരിൽനിന്നുതന്നെ കണ്ടെത്തുകയും മറ്റു വേലകൾക്കായി അതിനുതാഴെയുള്ളവരെ ചുമതലപ്പെടത്തുകയും ചെയ്തു. അങ്ങനെ പിന്നാക്കജാതിക്കാർക്കു  ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടു.
          പിൽക്കാലത്ത്‌ സവർണ്ണർ പിന്നാക്കക്കാരോടുകാണിച്ച പീഢനത്തിനും ചൂഷണത്തിനുമെതിരെ പ്രതികരിക്കുന്നതിനായി രംഗത്തിറങ്ങിയ ആത്മീയാചാര്യന്മാരാണ്‌ മുത്തപ്പന്മാർ. ഓരോതറവാടുകളിലും മുത്തപ്പന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്നതുകാണാം. മുല്ലത്തറയിലും ചെറിയ കൊട്ടിലുകളിലും മുത്തപ്പന്മാർ പ്രതിഷ്ഠിച്ച കരിങ്കൽ വിഗ്രഹങ്ങളാണ്‌ പിന്നാക്കക്കാരുടെ ദൈവരൂപങ്ങൾ. കാളി ,കരിങ്കുട്ടി,കുട്ടിച്ചാത്തൻ, പറക്കുട്ടി,മറുത,വിഷ്ണുമായ കൂടാതെ പരേതാത്മാക്കളെയും പ്രതിഷ്ഠിച്ചിരുന്നു. തറവാട്ടിലെ മുത്തപ്പൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി  കരിങ്കൽവിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു.
 അങ്ങനെയാണ്‌ പിന്നാക്കക്കാരുടെ കുടുംബക്ഷേത്രങ്ങൾ ഉയർന്നു വന്നത്‌.
                  കാലക്രമേണ സവർണ്ണ കുടുംബക്ഷേത്രങ്ങൾ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ  സർക്കാരിന്റെ കീഴിൽ ദേവസ്വങ്ങളുണ്ടാക്കി പലക്ഷേത്രങ്ങളും ഏറ്റെടുക്കുകയാണ്‌ ചെയ്തത്‌. മറ്റെല്ലാക്ഷേത്രങ്ങളും സവർണ്ണരുടെ നേതൃത്വത്തിൽ നാട്ടുകാരെ ഉൾപ്പടുത്തി കമ്മിറ്റികൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. അപ്പോഴും അവർണ്ണർക്കു ക്ഷേത്രപ്രവേശനം  അനുവദിച്ചിരുന്നല്ല. പിൽക്കാലത്ത്‌ അതിനുപരിഹാരമായി ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ചരിത്രസംഭവമായിമാറുകയാണുണ്ടായത്

‌. ബ്രാഹ്മണർ അതിനെതിരെ പ്രതികരിച്ചെങ്കിലും ഗുരുവിന്റെ തക്കതായമറുപടിയിൽ അവർ നാണംകെട്ടു വീഴുകയാണുണ്ടായത്‌. പിന്നീട്‌ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിന്നാക്കക്കാർക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തത്​‍്‌ ചരിത്ര സത്യങ്ങളാണ്‌. പക്ഷെ അപപ്പോഴും കീഴാളരുടെ കുടുംബത്തിലെ മുല്ലത്തറകളും കൊട്ടിലുകളും നിലനിന്നിരുന്നുവേന്നതും പിന്നിട്ടവഴികളിലെ നാഴികക്കല്ലുകളാണ്‌. അവരിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിവില്ലായ്മകളും നിലനിർത്തിക്കൊണ്ടുവരുവാൻ സാധിച്ചുവേന്നുള്ളതും സവർണ്ണരിലെ സ്വാർത്ഥവിചാരങ്ങളുടെ വിജയംതന്നെയായി കരുതാവുന്നതാണ്‌.
ക്ഷേത്രസങ്കൽപം
-------------
    ഭാഗവതം അഞ്ചാം അദ്ധ്യായത്തിലും നാരായണീയത്തിലും പരാമർശിക്കുന്നതുപോലെ വൈദികസാഹിത്യത്തിൽ നിന്നും ഉയർന്നുവന്ന ക്ഷേത്രസങ്കൽപം മനുഷ്യരാശിയുടെ ആത്മീയചോദനയെയാണ്‌ സമർത്ഥിക്കുന്നത്‌. കൃതയുഗത്തിൽ ധ്യാനത്തിനും ത്രേതായുഗത്തിൽ യജ്ഞത്തിനും ദ്വാപരയുഗത്തിൽ വിഗ്രഹാരാധനക്കും കലിയുഗത്തിൽകീർത്തനത്തിനും പ്രാധാന്യം നൽകിയിരിക്കുന്നത്‌ ഈശ്വരപ്രീതിക്കുവേണ്ടിയാണെന്ന്‌ വേദങ്ങളും ആത്മീയാചാര്യന്മാരും  സാക്ഷ്യപ്പെടുത്തുന്നു. ഈശ്വരനെ ആദരിക്കുവാനും ആരാധിക്കുവാനുംവേണ്ടി ജലഗന്ധപുഷ്പധൂപദീപങ്ങളാൽ പൂജിക്കുകയും ഇഷ്ടനിവേദ്യങ്ങൾ സമർപ്പിക്കുയും ചെയ്യുന്നു.  പൂജചെയ്യുന്ന വ്യക്തിക്കും കണ്ടുനിൽക്കുന്ന വിശ്വാസികൾക്കും ഈശ്വരനിൽ പ്രീതിയും വിശ്വാസവും വർദ്ധിക്കുവാൻ അതുകൊണ്ടുകഴിയുമെന്നും കരുതുന്നു. അതിനാൽ ഈശ്വരൻ പ്രസാദിച്ച്‌ ഭക്തന്മാർക്ക്‌ അവർ ആവശ്യപ്പെടാതെതന്നെ സമ്പത്തും ആയുരാരോഗ്യവും നൽകുമെന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. അതു തന്നെയാണ്‌ ക്ഷേത്രസങ്കൽപത്തിന്റെ പൊരുളും.
    പ്രാചീനകാലംമുതൽ ലോകത്തെങ്ങും മനുഷ്യർ ദൈവത്തെ ആരാധിക്കുകയും വിഗ്രഹാരാധനയിൽ വിശ്വസിക്കുകയും ചെയ്തിരുന്നു.  മനുഷ്യനെ ഈശ്വരനിലേക്ക്‌ അടുപ്പിക്കുന്ന ഒരു സ്ഥാപനമാണ്‌ ക്ഷേത്രം. അതിനാൽ രാജാക്കന്മാരുടെ കാലത്ത്‌ ക്ഷേത്രങ്ങൾ ധാരാളം ഉയർന്നു വരികയും ചെയ്തിട്ടുണ്ട്‌. ക്ഷേത്രനിർമ്മാണം നിരവധി നിയമങ്ങൾക്കു വിധേയമായിട്ടാണ്‌ പണിയുവാൻ സാധിക്കുകയുള്ളു. അതിനു വേണ്ടത്തത്ര പണവും ജ്ഞാനവും പണിക്കാരും ഉണ്ടെങ്കിലെ അതു സാധിപ്പിച്ചെടുക്കുവാൻ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ പിന്നാക്കക്കാരുടെ ക്ഷേത്രങ്ങൾ ഉയരാതിരിക്കുകയും ഉയർന്നക്ഷേത്രങ്ങൾക്കു ജീർണ്ണത സംഭവിക്കുയും ചെയ്തു.  അയിത്തവും തീണ്ടലും തൊടീലും നിലനിർത്തിയരുന്ന സവർണ്ണരുടെ ക്രൂരതകൾക്കെതിരെ പോരാടുവാൻ പല മാഹാന്മാരും സമൂഹത്തിലേക്കിറങ്ങിവന്നിട്ടുള്
ളതായും നാം അറിഞ്ഞിട്ടുണ്ട്‌.
     പുണ്യതീർത്ഥങ്ങളുടെ തീരം, നദികൾചേരുന്നിടം,മലയുടെ മുകൾഭാഗം,പരിശുദ്ധിയുള്ള ഗ്രാമങ്ങൾ,മലയുടെ അടിവാരം തുടങ്ങിയ സ്ഥലങ്ങളിലേ ക്ഷേത്രങ്ങൾ നിർമ്മക്കുവാൻ പാടുള്ളുവേന്നും പ്രമാണങ്ങൾ പറയുന്നുണ്ട്‌. മാത്രവുമല്ല ക്ഷേത്രത്തിന്റെ പ്രൗഢിക്കും  പരിപലനത്തിനുമായി തന്ത്രിയും ശാന്തിക്കാരനും അനിവാര്യമായിവന്നു. ആരാണ്‌ ഈ തന്ത്രി?ആരണീ ശാന്തീ? ഇത്തിരി സംസ്കൃതവും പൂജാവിധികളും അറിഞ്ഞാൽ മാത്രം തന്ത്രിയുമാവില്ല ശാന്തിയുമാവില്ല. ഏറെ നൂറ്റാണ്ടകൾക്കുമുമ്പെ ജീവിച്ചിരുന്ന തോലകവിയുടെ ഒരു ശ്ലോകം ഓർക്കുന്നത്‌ രസകരമാണ്‌.
                            കുളിച്ച്‌ കുറ്റിത്തലയും കുടഞ്ഞിട്ട-
                              
        മന്ത്രകുംഭം ചൊരിയുന്ന നേരം
                            ഒളിച്ചു ദേവൻ ചുമരോടണഞ്ഞു
                              
        നീരോവിലൂടെ ഗമനം ചാ കര.
തോലകവിയുടെ കാലത്തുതന്നെ ക്ഷേത്രത്തിലെ തന്ത്രിയും ശാന്തിക്കാരനും ജ്ഞാനമില്ലാത്തവരായിരുന്നു എന്നും അദ്ദേഹം എഴുതിവെച്ചിരിക്കുന്നു. അപ്പോൾ പിന്നെ ഇന്നത്തെ കാര്യത്തെപ്പറ്റി ചിന്തിക്കാനുണ്ടോ? ജന്മംകൊണ്ടുമാത്രം ബ്രാഹ്മണനായതിനാൽ ഇന്ന്‌ തന്ത്രിയും ശാന്തിക്കാരനുമായി  ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയുമെന്ന്‌ അവർക്കും ബോധ്യം വന്നിരിക്കുന്നു. എന്നാൽ തന്ത്രി ആരാണെണ്ണം ശാന്തിക്കാരൻ ആരാണെന്നും അറിഞ്ഞിരിക്കേണ്ടതല്ലേ?
    കുടുംബമഹിമയുള്ള ബ്രാഹ്മണനും ചെറുപ്പം മുതലെ ശോഡശക്രിയകൾചെയ്തിരിക്കുന്നവനു
മായിരിക്കണം. വേദതത്വങ്ങൾ അറിഞ്ഞിരിക്കുന്നവനും വർണ്ണാശ്രമ ധർമ്മങ്ങൾ അനുഷ്ഠിച്ചുപോരുന്നവനുമായിരിക്കണം. ദീക്ഷയുള്ളവനും തപസ്വിയുമായിരിക്കണം.തികഞ്ഞ ഈശ്വരവിശ്വാസിയും സത്യധർമ്മാദികൾ കൈവെടിയാത്തവനനുംമാത്രമേ തന്ത്രിയെന്ന പദത്തിനു യോജിച്ചവനാവുകയുള്ളു എന്നർത്ഥം. അത്തരത്തിലുള്ള ആചാര്യനായ തന്ത്രി വിഗ്രഹപ്രതിഷ്ഠനടത്തിയാൽ അവിടെ ഈശ്വരചൈതന്യം ഉണ്ടാകുമെന്നു സാരം. അതുപോലെത്തന്നെ ശാന്തിക്കും അറിഞ്ഞിരിക്കേണ്ടായ നിയമങ്ങൾ നിലവിലുണ്ട്‌.
    സവർണ്ണരുടെ ക്ഷേത്രസങ്കൽപങ്ങളെ അനുകരിച്ച്‌ അവരുടെ ആചാരാനുഷ്ഠാനങ്ങളെ സ്വാംശീകരിച്ച്‌ പിന്നാക്കക്കാർക്കു മുന്നോട്ടുപോകുവാൻ കഴിയില്ലെന്നിരിക്കെ ശ്രീനാരായണഗരുതന്നെ  പൂജാക്രിയകളും ചെല്ലേണ്ടമന്ത്രങ്ങളും എഴുതി അവതരിപ്പിച്ചിട്ടുണ്ടെന്ന കാര്യവും ഇവിടെ സ്മരിക്കാവുന്നതാണ്‌. അതിനായി അദ്ദേഹം ആദ്യംതന്നെ പറഞ്ഞത്‌ ഇതാണ്‌. എല്ലാവരും അതിരാവിലെ തുണി നനച്ച്‌ കല്ലിൽ അടിച്ച്‌ കുളിക്കണം. കുളിക്കാത്തവരെ കൂട്ടത്തിൽ കൂട്ടരുത്‌. അപ്പോൾ എല്ലാവരും ഒന്നാകും.

പിന്നാക്കക്കാരുടെ ഇഷ്ടദൈവങ്ങൾ
------------------------------
-
    ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി,മുത്തപ്പൻ,വിഷ്ണുമായ,
കുട്ടിച്ചാത്തൻ,കിരങ്കുട്ടി,പറക്കുട്ടി,വീരഭദ്രൻ,മലവാഴി ,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍്‌ ഈഴുവർ, പാണൻ, പറയൻ ,പടന്നാൻ വേലൻ മണ്ണാൻ പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു.അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ.മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി ഈ കർമ്മം അനുഷ്ഠിക്കുന്നതും ഇവർതന്നെ. പ്രധാനദേവതയായ ഭദ്രകാളിക്കുപുറമെ ഉപദേവകളായി മറ്റുദൈവങ്ങളെയും പ്രതിഷ്ഠക്കാറുണ്ട്‌.

കളം പാട്ട്‌
--------
    വർഷംതോറും ദേവചൈതന്യത്തിനായി കളംപാട്ടുകഴിക്കുകയെന്നത്‌ അനുഷ്ഠാനകർമ്മങ്ങളുടെ ഭാഗമാണ്‌.കുരുത്തോലയിൽതീർക്കുന്
ന കലാവിരുതുകൾ ഇവരുടെ കലാബോധത്തെ വിളിച്ചോതുന്നു.ആർക്കും അനുകരിക്കാനാവാത്ത ധൂളീചിത്രകലയും ഇവർക്കു സ്വന്തം. കറുപ്പാണ്‌ കളമെഴുത്തിന്റെ അടിസ്ഥാന നിറം. കറുപ്പിനായി ഉമിക്കരി ഉപയോഗിക്കുന്നു. വെളുത്തനിറത്തിനു അരിപ്പൊടിയും മഞ്ഞയ്ക്കു മഞ്ഞൾപ്പൊടിയും, വാകപ്പൊടികൊണ്ട്‌ പച്ചയും ,മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവന്നപൊടിയും നിർമ്മിച്ചെടുക്കുന്നു .ഈ പഞ്ചവർണ്ണപ്പൊടികളാലാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ചിരട്ടയുരച്ചു വൃത്തിയാക്കി അതിൽ വിവിധ തരത്തിലും തലത്തിലും ദ്വാരങ്ങൾ  ഉണ്ടാക്കി അതിൽ ഓരോ പൊടികളും നിറച്ചാണ്‌ കളത്തിൽ കരവിരുത്‌ പ്രകടിപ്പിക്കുന്നത്‌. മട്ടവും മഴുക്കോലുമില്ലാതെ കൈത്തഴക്കവും മെയ്ത്തഴക്കവുംകൊണ്ട്‌ കളമെഴുതുന്ന വിദ്യ കേരളത്തിന്റെ തനതു കലകളിൽപ്പെട്ട ശ്രദ്ധേയമായ കലതന്നെയാണ്‌.
അനുഷ്ഠാനങ്ങൾ
---------------
    കളമെഴുതിക്കഴിഞ്ഞാൽ ചെണ്ടയുടെ അകമ്പടിയോടെ കൂറ അഥവാ പട്ടുവിരിക്കൽ ചടങ്ങു നടക്കുന്നു. തറവാട്ടു കാരണവരുടെ കയ്യിൽനിന്നും കളം കർമ്മി  ഏറ്റുവാങ്ങുന്നതോടെ അനുഷ്ഠാനകർമ്മങ്ങൾ ആരംഭിക്കുന്നു. തന്തിവാദ്യസംഗീതോപകരമണമായ നന്തുണിയിൽ ദേവീസ്തുതിയോടെ പൂജകൾക്കു തുടക്കം കുറിക്കുന്നു. തുടർന്ന്‌ ഇഴാറ, ചെണ്ട, തുടി, കുഴിത്താളം എന്നന്നിവയുടെ സഹായത്താൽ തോറ്റംപാട്ട്‌ പാടുന്നതോടെ കളത്തിനുചുറ്റും നിൽക്കുന്നവർ ഭക്തിയിൽ മുഴുകുന്നു.
    പാൽക്കിണ്ടി, തിരുടാട, കോടിമുണ്ട്‌, വെറ്റിലപ്പാക്ക്‌,ദക്ഷിണ, അവില്‌, മലര്‌ ,കദളിപ്പഴം തണ്ണീരമൃത്‌, പുഷ്പം, ചന്ദനം, കർപ്പൂരം , ദസാംഗം നെയ്‌വിളക്ക്‌ ,ചെറുതിരി ,കോൽതിരി, വിളക്ക്‌ എന്നിവയെല്ലാം അനുഷ്ഠാനപൂജകൾക്കായി ഉപയോഗിക്കുന്നു. തറവാട്ടമ്മ കളംതൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതും കുടുംബത്തിൽപ്പെട്ടവരെല്ലാം നൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത പരിശുദ്ധിയോടെ കളംപാട്ടിൽ പങ്കെടുക്കുന്നതും ദേവീപ്രീതിനേടിക്കൊടുക്കുമെന്ന വിശ്വാസത്താലാണ്‌.

    ക്ഷേത്രസങ്കൽപംതന്നെയാണ്‌  കളത്തിന്റെ അടിസ്ഥാന തത്വം.    അറുപത്തിനാലു ദളങ്ങളുള്ള താമരപ്പൂവിൽ വസിക്കുന്ന ദേവിയെ സങ്കൽപിച്ച്‌ 64 കലകൾക്കു നാഥയായ ദേവിക്കു 64 ഇലനറുക്കുകൾ വെച്ച്‌ പൂജചെയ്ത്‌,ദേവിയുടെ മെയ്യാഭരണങ്ങളായ അരമണി​‍ിയും വാളും ചിലമ്പും വെച്ച്‌ തോറ്റം പാട്ടിലൂടെ കളത്തിലേക്കാവാഹിച്ച്‌ തറവാട്ടുകുടുംബത്തിനു സമ്പത്സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും നൽകമണമെന്നപ്രാർത്ഥനയോടെ ഭക്തജനങ്ങൾ കൂട്ടമായി പ്രാർത്ഥിക്കുമ്പോൽ ദേവി അനുഗ്രഹിക്കുമെന്നു വിശ്വസിക്കുന്നു. അനുഷ്ഠാനപൂജകളുടെയും തോറ്റം പാട്ടിന്റെയും ഫലത്താൽ ദേവീചൈതന്യം കോമരത്തിന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നു.

പുരോഗതിയിലേക്കു കുതിക്കുന്ന വർത്തമാനയുഗത്തിന്റെ അന്ത്യത്തിലും ഇത്തരം  വിശ്വാസങ്ങൾ അന്ധമാണെന്നു പറഞ്ഞു തള്ളിക്കയുവാൻ സാധിക്കുന്നില്ലായെന്നതിന്റെ ബാക്കിപത്രങ്ങളാണല്ലോ ഇന്നും ഏതുമനുഷ്യരിലും കണ്ടുവരുന്ന ആത്മീയത. സാത്വികസ്വഭാവക്കാരായബ്രാഹ്മണർ പൂജകൾക്കു സസ്യവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ തമോഗുണക്കാരായ പിന്നാക്കക്കാർ സസ്യേതരവിഭവങ്ങൾ ഒരുക്കി അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നു.

നാഗദൈവങ്ങൾ
--------------
    നാഗങ്ങളുടെ ഉൽപത്തിയെക്കുറിച്ച്‌ മഹാഭാരതത്തിൽ പരാമർശമുണ്ട്‌. കശ്യപന്‌ കദ്രുവിൽ പിറന്ന നാഗങ്ങളെ ദിവ്യനാഗങ്ങളെന്നും ഭൂമിയിൽ കാണുന്നവയെ ഭൗമനാഗങ്ങളെന്നും പറയുന്നു. ആയൂർവേദത്തിന്റെ കുലപതിയായ ധന്വന്തരി മഹർഷി സുശ്രുതന്‌ ദിവ്യനാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌.ദിവ്
യതേജസ്സുള്ളവയാണ്‌ ദിവ്യനാഗങ്ങൾ. അവയ്ക്കു പ്രകൃതിയെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്‌.ഭൂമിയെ സംരക്ഷിക്കുവാനും നശിപ്പിക്കനും കഴിവുണ്ട്‌. അതിനാൽ ദിവ്യനാഗങ്ങളെ വന്ദിക്കണമെന്നും ആരാധിക്കണമെന്നുമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്‌.  സഹജീവികളോടുള്ളകാരുണ്യവും ആരാധിക്കേണ്ടവയെ ആരാധിക്കുവാനുള്ള മനസ്സും ഹൈന്ദവസംസ്ക്കാരത്തിന്റെ ചിഹ്നങ്ങളാണെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമത്രേ.  അതിന്റെ ഫലമായി ഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഭയന്ന്‌ അവയെ പ്രീതിപ്പെടുത്തുവാൻ തീരുമാനിച്ചതിലൂടെയാണ്‌ സർപ്പാരാധന സമ്പ്രദായം നിലവിൽ വന്നത്‌.ആധുനികയുഗത്തിലും സർപ്പങ്ങൾക്കു പാലും നൂറും നൽകി അഷ്ടനാഗങ്ങളെ പാട്ടുപാടി കൊട്ടിവിളിക്കുന്ന സമ്പ്രദായം പാമ്പിനൻകളത്തിലൂടെ ഇന്നും അനുവർത്തിച്ചുകൊണ്ടിരിക്കുന്നു.
    പാമ്പിനു ആയിരം സംവത്സരം ആയുസ്സുണ്ടെന്നാണ്‌ വിഷവൈദ്യഗ്രന്ഥം പറയുന്നത്‌.ആയുസ്സ പകുതിയെത്തുമ്പോൾ നിധിയിരിക്കുന്നേടത്ത്‌ ചെന്ന്‌ ശിവനെ തപസ്സിരിക്കും. ആയുസ്സു തീരുന്നതോടെ നിധിയുരുകി മാണിക്കകല്ലാകും.ഈ മാണിക്കവുംകൊണ്ട്‌  സർപ്പം കൈലാസത്തിലേക്കു പോകും.
സൂര്യരശ്മിയിൽ പാമ്പ്‌ ദഹിച്ചുപോകുമെങ്കിലും അതിന്റെ ജീവനും മാണിക്കകല്ലും ശിവസന്നിധിയിലെത്തും. ഇതാണ്‌ ഐതിഹ്യം. അങ്ങനെ പാമ്പിന്റെ ചിതാഭസ്മം വീഴുന്നദിക്കാണ്‌ പിന്നീട്‌ പാമ്പിൻകാവായി പരിണമിക്കുന്നതെന്നു കേരളീയരും വിശ്വസിക്കുന്നു.
    ഭൂമിയെ താങ്ങി നിർത്തുന്നത്‌ ഒരു വലിയസർപ്പമാണെന്നു നൈജീരിയക്കാരും വിശ്വസിക്കുന്നുണ്ട്‌. സാക്ഷാൽ മഹവിഷ്ണുവിനു സമുദ്രത്തിൽ സുഖശയ്യ ഒരുക്കിയിരിക്കുന്നത്‌ അനന്തൻ എന്ന സർപ്പമാണെന്നു പുരാണവും സമർത്ഥിക്കുന്നു. പല രാജ്യങ്ങളിലും നാഗപഞ്ചമി മഹോത്സവം ആഘോഷിച്ചവരുന്നുണ്ട്‌. മൂർഖൻ പാമ്പുകളെ വിലകൊടുത്തുവാങ്ങി പാലൂട്ടി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.
മുബൈയിൽ വിഷം നീക്കിയ മൂർഖൻപാമ്പുകളെ ചന്തയിലും വിറ്റുവരുന്നുണ്ട്‌. സർപ്പങ്ങൾക്കു മനുഷ്യരുടെ രോഗങ്ങൾക്കു ശാന്തിവരുത്തുന്നതിനുള്ള കഴിവുണ്ടെന്നു ഗ്രീസുകാരും  ഈജിപ്തുകാരും വിസ്വസിക്കുന്നു. ഗ്രീസിൽ ജലസ്രോതസ്സുകളുടെ സമീപത്താണ്‌ സർപ്പങ്ങളെ കണ്ടുവരുന്നത്‌.  ഉറവജലത്തിനു രോഗശാന്തി വരുത്താൻ കഴിവുണ്ടാവുന്നത്‌ അവയുടെ സാന്നിധ്യംകൊണ്ടാണെന്നും വിശ്വസിക്കപ്പെടുന്നു. സർപ്പം ചുറ്റിയ ഒരു ശൂലവുമായി ഹെർമ്മിസ്‌ എന്ന ഗ്രീക്കുദേവൻ രാജ്യം മുഴുവൻ ഓടിനടന്ന്‌ രോഗികളെ സുഖപ്പെടുത്തിയിരുന്നുവേന്നും അവർ വിശ്വസിക്കുന്നു. അവരുടെ ക്ഷേത്ര പരിസരങ്ങളിൽ പാമ്പിൻകാവുകൾ നിലനിർത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ഗ്രീക്കുകാരായതിനാലായിരക്കാം സർപ്പം ചുറ്റിയശൂലം അന്തരാഷ്ട്ര വൈദ്യചിഹ്നമായി അംഗീകരിപ്പെട്ടത്‌. സാക്ഷാൽ പരമശിവന്റെ ആഭരണങ്ങളും സർപ്പങ്ങളാണെന്നു ശിവപുരാണവും പറഞ്ഞതരുന്നുണ്ട്‌.
നാഗദൈവക്കളങ്ങൾ
-------------
    ശിവപാർവ്വതിമാരുടെ കാനനവാസത്തിനിടയ്ക്കുണ്ടായ ഉണ്ണിഗണപതിയുടെ അസുഖം മാറ്റുന്നതിനായി പുല്ലുകൊണ്ടൊരു ആൾരൂപമുണ്ടാക്കി ജീവൻകൊടുത്തപ്പോഴാണ്‌ പുല്ലുവൻ അഥവാ പുള്ളുവൻ ഉണ്ടായത്‌. കുടത്തിലാക്കി അഗ്നിയിൽ നിന്നും രക്ഷിച്ചതിനാൽ-ഈ കുടം നിനക്കുപജീവനമാർഗ്ഗം നൽകട്ടെയെന്നും പുള്ളുവൻ തുണയായിവരട്ടെയെന്നും തക്ഷകൻ വരം നൽകി. ഇതാണ്‌ ഐതിഹ്യം.
    നാഗരാധനയുടെ അവകാശികളായ പുള്ളുവരാണ്‌  വീണയുടെയും പുള്ളോർക്കുടത്തിന്റെയും വായ്പ്പാട്ടിന്റെയും അകമ്പടിയോടെ  നാഗക്കളങ്ങൾനടത്തുന്നത്‌. വാസുകി,തക്ഷകൻ,കാർക്കോടകൻ,ശംഖൻ,
മഹാപത്മൻ.ഗളികൻ അനന്തൻ എന്നിങ്ങനെ എട്ടു നാഗക്കളാങ്ങളാണ്‌ എഴുതുന്നത്‌. ഓലപ്പന്തലിനുകീഴെ കുരത്തോലതോരണങ്ങൽ തൂക്കി തറവാട്ടിലെ പാമ്പിൻകാവിൽനിന്നും എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന നാഗദൈവങ്ങളെ കളത്തിലേക്കാവാഹിച്ച്‌  അനുഷ്ഠാനപൂജകളിലൂടെ കന്യകമാരിലേക്കു സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പഞ്ചവർണ്ണങ്ങളിൽ തന്നെയാണ്‌ കളമൊരുക്കുന്നത്‌.
വ്രതം നോറ്റ കന്യകമാർ തറ്റുടുത്ത്‌ തുള്ളുന്നതിനായി ഏകാഗ്രതയോടെ കളത്തിനുമുന്നിൽ ഇരിക്കുന്നു.പുള്ളുവനാദവും അരിയും പുഷ്പവും കളഭവും എരിയുന്നതിരിയും എല്ലാം കന്യകമാരിലേക്കു നാഗപ്പൊലിമകളുടെ തരംഗങ്ങൽൾ സന്നിവേശിക്കുന്നു. അവർ സർപ്പബോധത്തിലധിഷ്ഠിതമായ കലി ബാധിച്ചവരായി മറുന്നു.കവുങ്ങിൻപൂക്കുലയേന്തി പെൺകിടാങ്ങൾ ഉന്മാദാവസ്ഥയിൽ പമ്പിഴയുന്നതുപോലെ ഇഴഞ്ഞുവന്ന്‌ കളം മായ്ക്കുന്നു.അതിനുശേഷം ചുറ്റും കൂടിനിൽക്കുന്ന ഭക്തരുടെ ചോദ്യങ്ങൽക്കും പരാതികൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഭക്തർ പ്രസാദവും അനുഗ്രഹവും വാങ്ങി പിൻവാങ്ങുന്നു.
സർപ്പദോഷങ്ങൾ
---------------
    കേരളത്തിൽ പലഗ്രാമങ്ങളിലും കാവുകൾ നിലകൊള്ളുന്നുണ്ട്‌.വൃക്ഷലതാദി
കളും ചിത്രകൂടക്കല്ലുകളും അടങ്ങിയതാണ്‌ കാവുകൾ .ഇഴജന്തുക്കൾ, പക്ഷികൾ,അണ്ണാന്മാർ എന്നിവയാണ്‌ സാധരണയായി ഇതിൽ കണ്ടുവരുന്നത്‌. കാവുള്ളിടത്ത്‌ വെള്ളവുമുണ്ടാവുമെന്നത്‌ നാട്ടറിവ്‌. .പണ്ടുമുതൽക്കുതന്നെ അവർണ്ണരും സവർണ്ണരും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാവുകൾ സംരക്ഷിക്കുകയും വർഷം തോറും പാലുനൂറുംകൊടുത്തു നാഗക്കളങ്ങൾ നടത്തിവരികയും പതിവുണ്ട്‌. ഈ കാവുകളിലും വിഷമുള്ള സർപ്പങ്ങൾ ജീവിക്കുന്നുണ്ട്‌. അതിനാൽ ആരുംതന്നെ അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല. മാത്രമല്ല തികഞ്ഞ ആരാധനയോടുമാത്രമേ  അതിനെ സമീപിക്കാറുമുള്ളു. പാമ്പിനെ ഉപദ്രവിച്ചാൽ ദോഷമുണ്ടാകുമെന്നും കൊന്നാൽ അതു പകരം വീട്ടുമെന്നുള്ള ചിന്തകൾ മനുഷ്യരെ അലട്ടുന്നുണ്ട്‌. പാമ്പിൻ കാവ്‌ നശിപ്പിക്കുകയോ പാമ്പിരിക്കുന്ന കൂട്‌ ഇളക്കുകയോ ചെയ്താൽ ഉപദ്രവം ഉറപ്പാമെന്നും മനുഷ്യർ വിശ്സിക്കുന്നു. സർപ്പദോഷഫലമായി പാണ്ടുരോഗവും മാറാവ്യാഥികളും ഉണ്ടാകാറുണ്ട്‌.പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. .അക്കാര്യം അന്ധവിശ്വസമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നകാര്യവുമല്ല.
    പാമ്പിൻവിഷം ഉണക്കി ക്രിസ്റ്റലുകളാക്കി ഏകദേശം പത്തുപതിനഞ്ചുകൊല്ലത്തോളം അതിന്റെ വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌.പിന്നീട്‌ അത്‌ ജലത്തിൽ അലിയിച്ചെടുത്താൽ വിഷത്തിന്റെ വീര്യം നഷ്ടപ്പെടുകയമില്ല .എപ്പോഴെങ്കിലും വിഷമുള്ളള പാമ്പിനെകൊന്ന്‌ പറമ്പിൽ കുഴിച്ചിട്ടുണ്ടങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പറമ്പിൽ  മണ്ണുകിളച്ചുമറിക്കുന്നതിനിടയിൽ ആ സ്ഥലവും കിളച്ചു മറിച്ച്‌ മണ്ണ്‌ പലദിക്കിലേക്കായി നിരത്തുകയും ചെയതാൽ മണ്ണിന്നടിയിൽ ഉണങ്ങിക്കിടക്കുന്ന വിഷം വെള്ളത്തിൽ അലിഞ്ഞ്​‍്‌ മണ്ണിൽ  കലരാനിടവരുന്നു. ആരെങ്കിലും അവിടം ചവിട്ടാൻ ഇടവന്നാൽ അയാളിൽ ത്വക്കരോഗങ്ങളോ,മാറാവ്യാധികളോ ഉണ്ടാകാം. പാമ്പിന്റെ  അസ്ഥി ചവുട്ടിയാലും വിഷം തട്ടിയകല്ലിൽ ചവുട്ടിയാലും വിഷം തീണ്ടുകതന്നെ ചെയ്യും .പൂർവ്വീകർ ഇക്കാര്യം നേർത്തേ മനസ്സിലാക്കിയിരിക്കുന്നു എന്നു  നാം ധരിക്കണം.
ഫലശ്രുതി
---------
    ക്ഷേത്രസങ്കൽപം ഉത്തമം തന്നെ. എന്നാൽ അതിന്റെ  പവിത്രതയിലേയ്ക്കെത്തുവാൻ പല ജാതിസമൂഹങ്ങൾക്കും സാധിക്കുന്നില്ലായെന്നതും വിസ്മരിക്കുകവയ്യ.ത്രിഗുണസ്വഭാ
വികളായ മനുഷ്യരിൽ ഏതുഗുണത്തിന്റെ സ്വാധീനമാണ്‌ കൂടുതൽ നിഴലിച്ചു കാണുന്നതെങ്കിൽ #​‍ായതിന്റെ  ഗുണവിശേഷംഅവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണരീതിയിലും  കണ്ടെന്നിരിക്കും. സാത്വികസ്വഭാവമുള്ളവർ സസ്യഭുക്കുകളും ശാന്തശീലരും വിജ്ഞാനികളുമായിരിക്കും. തമോഗുണമുള്ളവരിൽ അത്തരം സ്വഭാവരീതികൾ കണ്ടെത്തുവാൻ പ്രയാസമാണ്‌.അജ്ഞാനം ,അപവിത്രത,ദുർഗന്ധം,ജുഗുപ്സ,ഉച്ചിഷ്ടത എന്നിവ തമോഗുണക്കാരിലാണ്‌ കണ്ടുവരുന്നത്‌. സാത്വികശുദ്ധിയുള്ള ഒന്ന്‌ തമോഗുണമായി വർത്തിക്കുവാൻ ഇടവന്നാൽ സത്വശുദ്ധി മലിനമായിത്തീരും . എന്നാൽ തമോഗുണത്തിൽ സാത്വികം കലരുയുമില്ല. മത്സ്യമാംസാദിഭക്ഷണങ്ങളും അഴുകിയതും കഴിച്ച്‌ മദ്യപിച്ച്‌ സ്ത്രീലമ്പടനായി കഴിയുന്ന ഒരുവനെയും, ഈശ്വരവിശ്വാസമില്ലാത്തവനെയും, ആചാരമോ,അറിവോഇല്ലാത്ത അഹങ്കാരിയേയും പണ്ടുമുതൽക്കെ സാത്വികസ്വഭാവം സ്വായത്തമാക്കിയവർ അകറ്റി നിർത്തിയിരുന്നു. ഇതിൽനിന്നണ്‌ അയിത്തവും തീണ്ടലും തൊടീലും ആചാരങ്ങളായി ഉത്ഭവിച്ചതു.അതുപോലെത്തന്നെ സ്പർശം,ദൃശ്യം,ഘ്രാണം,രസ്യം,സാമീപ്യം ഇങ്ങനെയുള്ള അശുദ്ധികൾ അവർ പരിപാലിച്ചുപോന്നിരുന്നു. മനുഷ്യന്റെ സംസ്ക്കാരവും പെരുമാറ്റവും സ്വഭവവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു.തമോഗുണത്തിൽനിന്നും സാത്വികഗുണത്തിലേക്കുള്ള പരിണാമപ്രക്രിയയാണ്‌ മനുഷ്യരാശിക്കനിവാര്യമായ ആത്മീയത.

19 Jul 2013

ശില്പവും ശില്പിയും

സൈനുദ്ദീൻ ഖുറൈഷി
കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍

കൊതിക്കുമാ മുലയഴക് കണ്ടാല്‍.

കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ

കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-

ക്കൊത്തിയഴക് വരുത്തുവാനീയുടല്‍.



കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-

കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം

കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ

കരള്‍ മാന്തിപ്പറിക്കുമഴകാക്കി.

സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍

പടി കടത്തിയാരോ പൊതുമുതലാക്കി.

തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്

കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്

ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും

അരികില്‍ അച്ഛനോ..ദൈവമോയെന്നറി-

യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി

പെരുക്കും കമിതാക്കളെ ശപിച്ചും

പെരുകും ഇരകളെയോര്‍ത്ത് നൊന്തും

ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍

ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.

21 Jun 2013

എന്റെ ഹിമാലയ യാത്ര/14


പ്രഫുല്ലൻ  തൃപ്പൂണിത്തുറ
  


ഒടുവിൽ ഹിമാലയത്തിൽ നിന്നും കന്യാകുമാരിയിലെത്തി
അർദ്ധരാത്രിയോടെയാണു ഒരു പ്രത്യേക ടൂറിസ്റ്റുബസിൽ രാമേശ്വരത്തുനിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ക്ഷേത്രനഗരിയിൽ ഞങ്ങളെത്തിച്ചേർന്നത്‌. ട്രാവൽ ഏജൻസി നേരത്തെതന്നെ ഏർപ്പാടു ചെയ്തുവച്ചിരുന്ന ഒരു ലോഡ്ജിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു. തലേന്നു തന്നെ പ്ലാൻ ചെയ്തിരുന്നതുപോലെ പിറ്റേന്നു പുലർച്ചേ സ്നാനാദികൾ കഴിഞ്ഞു ഞങ്ങൾ കന്യാകുമാരിയുടെ കിഴക്കേതീരത്തെത്തി. ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ഉദയത്തിനു മുമ്പുള്ള പ്രകാശവിസ്മയങ്ങൾ കണ്ടു. വർണ്ണരാജികളുടെ നടുവിൽനിന്നും ചുമന്നവൃത്താകൃതിയിലുള്ള സൂര്യൻ കുറേശ്ശെക്കുറേശ്ശയായി പുറത്തുവന്നു. കടപ്പുറത്തുതിങ്ങി നിറഞ്ഞുനിന്നിരുന്ന തീർത്ഥാടകരെല്ലാം ഒരുമിച്ച്‌ ഉറക്കെ പ്രാർത്ഥിച്ചു. പുതിയ ഉദയം പൂർണ്ണമായും കണ്ടാസ്വദിയ്ക്കാനുള്ള സൗഭാഗ്യമുണ്ടായതിന്റെ സന്തോഷമാണെല്ലാവർക്കും. കാർമേഘാവൃതമായ ചില ചീത്ത പുലർവേളകളിൽ ഇവിടെയെത്തുന്നവരെ ഈ ഭാഗ്യം കടാക്ഷിയ്ക്കാറില്ല.
    ഉദയത്തിന്റെ ദർശനശേഷം കന്യാകുമാരി ക്ഷേത്രദർശനത്തിനാണു പോയത്‌. നേരത്തെതന്നെ ട്രാവൽ ഏജന്റ്‌ ദാമോദരസ്വാമിയും ഞങ്ങളുടെ ലീഡർ പി.എൻ.ജോബുസാറും നിർദ്ദേശിച്ചതനുസരിച്ച്‌ ആരും തന്നെ മൊബെയിൽഫോൺ കയ്യിലെടുത്തില്ല. - ക്ഷേത്രത്തിൽ ഫോണും ചെരിപ്പുമൊക്കെ നിഷിദ്ധമാണല്ലോ! അവയൊക്കെ മുറിയിൽ സൂക്ഷിച്ചിട്ടാണ്‌ ഞങ്ങൾ അത്യാവശ്യം ചില്ലറമാത്രം കയ്യിലെടുത്തു ക്ഷേത്രദർശനത്തിനിറങ്ങിയത്‌.
കന്യാകുമാരിക്ഷേത്രം
    ഭാരതത്തിന്റെ ഏറ്റവും തെക്കെഅറ്റത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്‌. 108 ദുർഗ്ഗാലയങ്ങളിൽ ഉന്നതസ്ഥാനമുള്ള കന്യാകുമാരിക്ഷേത്രം! പഴയത്തിരുവിതാംകൂർ മഹാരാജ്യത്തു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശ്രീ പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടതായിട്ടാണു വിശ്വസിച്ചുപോരുന്നത്‌. ക്ഷേത്ര സ്ഥാപകൻ അഗസ്ത്യമുനിയാണെന്നു വിശ്വസിയ്ക്കുന്നവരുമുണ്ട്‌. ഭാരതത്തിലെ പ്രധാനപ്പെട്ട ഏഴു പുണ്യസ്ഥലങ്ങളിൽ ഒന്നായി ആരാധിയ്ക്കപ്പെടുന്ന ഈ ഭഗവതിക്ഷേത്രം മൂന്നു സമുദ്രങ്ങൾ സംഗമിയ്ക്കുന്ന മനോഹരതീരത്താണു സ്ഥിതിചെയ്യുന്നത്‌. മഹാഭാരതത്തിലും ആദിമ തമിഴ്ഗ്രന്ഥങ്ങളിലും ഈക്ഷേത്രം പരാമർശിയ്ക്കപ്പെടുന്നുണ്ട്‌. കന്യകയായ ദേവി തന്റെ ജീവനാഥനേയും കാത്ത്‌ ഇവിടെ കഴിയുന്നതായി അവയിൽ വിവരിയ്ക്കുന്നുണ്ട്‌. നിത്യകന്യകയായ ഭഗവതിയാണു ഇവിടത്തെ പ്രതിഷ്ഠ. പരാശക്തിയായ ദേവീ കന്യാകാ രൂപത്തിൽ തപസ്സുചെയ്ത സ്ഥലമായതുകൊണ്ട്‌ ഇവിടം കന്യാകുമാരി എന്ന പേരിൽ പ്രസിദ്ധമായി തീർന്നു. കാശി ഉത്തര ഭാരതത്തിലെ പുണ്യകേന്ദ്രമാണെങ്കിൽ കന്യാകുമാരി ദക്ഷിണേന്ത്യയിലെ പുണ്യകേന്ദ്രമാണ്‌. കന്യാകുമാരിയെ കേരളത്തിന്റെ സംരക്ഷകയായും കരുതുന്നവരുണ്ട്‌. തമിഴർക്കും മലയാളികൾക്കും ഒരേപോലെ ആരാധ്യ ദേവതയാണ്‌ കന്യാകുമാരി. കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുക്കാതെ ബലരാമൻ ഇവിടെ എത്തി ദേവിയെ ആരാധിച്ചതായും പുരാണേതിഹാസങ്ങളിലുണ്ട്‌.
    നൂറ്റാണ്ടുകൾക്കു മുൻപ്‌ രാജ്യം ഭരിച്ചിരുന്ന ഭരതൻ എന്ന മഹാരാജാവിനു കുമാരി എന്ന ഒരു പുത്രിയുണ്ടായിരുന്നുവത്രെ. എട്ടു സഹോദരങ്ങളുണ്ടായിരുന്ന ഇവൾക്കു രാജ്യത്തിന്റെ തെക്കേ അറ്റമാണു മഹാരാജാവ്‌ ഭാഗിച്ചു കൊടുത്തത്‌. വിവാഹ പ്രായമായപ്പോൾ കന്യകയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കന്യാകുമാരിയിൽ നിന്നും എട്ടു മെയിൽ അകലെയുള്ള ശുചീന്ദ്രത്തെ പരമശിവന്‌ ഈ കന്യകയിൽ അനുരാഗമുണ്ടായിരുന്നുവത്രെ, തിരിച്ചിങ്ങോട്ടും! വിവാഹനിശ്ചയത്തോടടുത്തുവേങ്കിലും എന്തുകൊണ്ടോ ഈ വിവാഹം നടന്നില്ല. കന്യക ഇപ്പോഴും അവിവാഹിതയായി തുടരുന്നു.


    അന്നു വിവാഹത്തിനായി ഒരുക്കിയിരുന്ന നാനാവിധമായ വിഭവങ്ങൾ നിരാശരായ രക്ഷാകർത്താക്കൾ കടലിലേയ്ക്കു എറിഞ്ഞുകളഞ്ഞുവത്രെ! അതു വിവിധഇനം മണലായി മാറി കടലോരത്ത്‌ ഇന്നും കാണുന്ന അരിയുടെയും മറ്റും രൂപത്തിലുള്ള പലനിറത്തിലുള്ള മണൽത്തരികൾ കല്ലുകൾ തുടങ്ങിയവ ഇങ്ങിനെ രൂപാന്തരംപ്രാപിച്ചതാണെന്നും വിശ്വസിച്ചു പോരുന്നു.
    ദർശനം കഴിഞ്ഞ്‌ ഏകദേശം എട്ടരമണിയോടെ ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെത്തി.
    കന്യാകുമാരി ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറു വ്യാപാരപ്രദർശന കേന്ദ്രങ്ങളിൽ ആരെയും ആകർഷിക്കുന്ന നിരവധി വസ്തുക്കളാണു ആവശ്യക്കാരെ കാത്തിരിയ്ക്കുന്നത്‌. വള മുതൽ ശംഖുവരെ അത്യപൂർവ്വമായ ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. അഞ്ഞൂറുരൂപ വിലപറഞ്ഞ സ്ഫടികമാലകൾ വിലപേശി അൻപതുരൂപയ്ക്കു വരെ ചിലർ വാങ്ങുന്നതു കണ്ടു.
    ലോഡ്ജിൽ പോയിരുന്നു ഫ്രഷായി ഷർട്ടൊക്കെ ധരിച്ച്‌ പ്രഭാതഭക്ഷണം കഴിഞ്ഞവാം ഇനിയുള്ള കാഴ്ചകളും കച്ചവടവുമൊക്കെ എന്നു നിശ്ചയിയ്ക്കപ്പെട്ടു. എല്ലാവരും ക്ഷേത്രപരിസരത്തുനിന്നും ലോഡ്ജിലേയ്ക്കു മടങ്ങി. അപ്പോൾ കാസർഗോഡുകാരനായ സ്വാമിയും സഹോദരിമാരും കൂട്ടത്തിലേയ്ക്കു എത്തിയിരുന്നില്ല. ഉടനെ അടുത്തടുത്ത കടകളിൽ നിന്നും അവരെയും കൂട്ടി ലോഡ്ജിലേയ്ക്കെത്താമെന്നു പറഞ്ഞു ഞാൻ അവരെ തിരക്കി ഇറങ്ങി. മുട്ടിമുട്ടിയുള്ള കടകളിലൊന്നും അവരെ കണ്ടില്ല. ഒടുവിൽ ആ തെരുവിലെ കടകളിലൊന്നും അവരില്ലെന്നു മനസ്സിലാക്കി. ഒടുവിൽ ഞാനും മടങ്ങി. അപ്പോൾ അവിടെ ഞാൻ തനിച്ചായി. ക്ഷേത്രത്തിലേയ്ക്കു എത്തിച്ചേർന്ന വഴികളിലൂടെ പുറപ്പെട്ട ലോഡ്ജിനെ ലക്ഷ്യമാക്കി ഞാൻ നടന്നു. എല്ലാവഴികളും ഏതാണ്ടൊരുപോലെ സമാന്തരമായി കിടക്കുന്നു. വാസ്തവത്തിൽ എനിക്കുവഴിയറിയാതെയായി. (മൊബെയിൽ ഫോൺ മുറിയിൽ വച്ചിട്ടാണല്ലോ പുലർച്ചേ ഞങ്ങളെല്ലാവരും ക്ഷേത്രദർശനത്തിനായി പുറപ്പെട്ടത്‌. പലപ്പോഴും നടന്നവഴികളിലൂടെ പുറപ്പെട്ട കവലയിൽത്തന്നെ ഞാനെത്തിച്ചേർന്നു. കുറേശ്ശെ വിശപ്പും ദാഹവും തോന്നിത്തുടങ്ങുകയും ചെയ്തു. തലേന്നു രാത്രി താമസിച്ച ലോഡ്ജിന്റെ പേരും ശ്രദ്ധിച്ചിരുന്നില്ല. ഏതാണ്ടൊരു പോലെ തോന്നിയ്ക്കുന്ന നിരവധി ലോഡ്ജുകൾ. ഞാനന്തിച്ചുപോയി. ഇനി എങ്ങോട്ടാണു പോകുക. എങ്ങിനെ സംഘത്തോട്‌ ചേരും. ഞാൻ മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴതാ തമിഴ്‌ ചുവയോടെ ഒരുവിളി;- "സാറെങ്ങോട്ടാ..." കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഞങ്ങളുടെ ടൂറിസ്റ്റു ബസ്സിൽ ഡ്രൈവറുടെ സഹായിയും ക്ലീനറുമൊക്കെയായി നടന്ന ചെറുപ്പക്കാരൻ! തലേന്നു രാത്രി രാമേശ്വരത്തു നിന്നും ഞങ്ങളെ കന്യാകുമാരിയിലെത്തിച്ചയാൾ. അയാളുടെ ബസ്സുകന്യാകുമാരിയിൽ നിന്നും മടങ്ങിയിരുന്നില്ല. മടക്കട്രിപ്പിനു ആളെ കിട്ടുമോ എന്നു തിരക്കി കവലയിൽ നിൽക്കുകയാവും. അയാളെന്നെ ആദ്യം തിരിച്ചറിഞ്ഞു; പിന്നെ ഞാനയാളെയും ഒടുവിൽ അയാളോടു ലോഡ്ജിന്റെയും അവിടേയ്ക്കുള്ള തെരുവിന്റെയും പേർ ചോദിച്ചു മനസ്സിലാക്കി. ആ ദൈവദൂതൻ" പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ തിരിച്ചുനടന്നു. അപ്പോഴതാ 'ഗംഗാലോഡ്ജിന്റെ' മുമ്പിൽ പ്രഭാതഭക്ഷണത്തിനൊരുങ്ങി ഞങ്ങളുടെ സംഘം കൂട്ടമായി നിൽക്കുന്നു. നേരത്തെ ഞാനന്വേഷിച്ചുപോയ സ്വാമിയും സഹോദരിമാരും മറ്റെല്ലാവരുമുണ്ടവിടെ. ഒടുവിൽ, കൂടുതൽ വിവരങ്ങളൊന്നും പറയാതെ ഞാനും അവരോടു ചേർന്നു. പ്രഭാതഭക്ഷണത്തിനായി റോഡിന്റെ എതിർവശത്തുള്ള റസ്റ്റോറന്റിലേയ്ക്കു ഞങ്ങൾ കയറി.
    വീണ്ടും മുറിയിൽ വന്നു ഒന്നു വിശ്രമിച്ചശേഷം വിവേകാനന്ദൻ പാറയും, ഗാന്ധിസ്മാരക മണ്ഡപവുമൊക്കെ കാണാൻ പോയി. നട്ടുച്ച നേരത്താണ്‌ വിവേകനാന്ദപാറയിൽ എത്തിയതെങ്കിലും ചെരുപ്പു ധരിയ്ക്കാത്ത പാദങ്ങൾക്കു പൊള്ളലേറ്റില്ല - നല്ല വെയിലും ചൂടും ഉണ്ടായിരുന്നുവേങ്കിലും! ചവിട്ടുമ്പോൾ പാദങ്ങൾക്കു ഒട്ടും തന്നെ ചൂട്‌ അനുഭവപ്പെടാത്ത ഒരു പ്രത്യേകതരം വെളുത്ത പെയിന്റ്‌ അവിടെ മിനുസമായ തറയിൽ കനത്തിൽ പൂശിയിരിയ്ക്കുന്നു!
    അവിടെ മെഡിറ്റേഷൻ കേന്ദ്രത്തിൽ എല്ലാവരും ഏറെ നേരം ഇരുന്നു ധ്യാനിച്ച്‌ ഏകാന്തത്തയും ഏകാഗ്രതയും ആസ്വദിച്ചു. തുടർന്ന്‌ 'ചിലപ്പതികാരത്തിന്റെയും' തിരുക്കുറളിന്റെയും 'സൃഷ്ടാവായ' തിരുവള്ളുവരുടെ പ്രതിമയും കണ്ടു.
    കഴിഞ്ഞ സുനാമിക്കാലത്തെ നാശനഷ്ടങ്ങളുടെ നേർക്കാഴ്ചകളുടെ അവശിഷ്ടങ്ങളും തീരഭൂമിയിൽ കണ്ടു. നേരത്തെ പറഞ്ഞതുപോലെ കന്യാകുമാരിയിലെ കടൽതീരത്തെ ചെറിയ ചെറിയ പ്രദർശന-വിൽപനസ്റ്റാളുകളിൽ, ഫോട്ടോകൾ, പുസ്തകങ്ങൾ, ടൂറിസ്റ്റു മാപ്പുകൾ മുതൽ കളിക്കോപ്പുകളും കവടികളും വലംപിരിശംഖുമൊക്കെ വാങ്ങാൻ കിട്ടും. അവിടെ വിലയ്ക്കുവാങ്ങാൻ കിട്ടാത്തത്തായി എന്തുണ്ട്‌ എന്നായി എന്റെ ചിന്ത!
    കന്യാകുമാരിയിൽ നിന്നും തീവണ്ടിമാർഗ്ഗം വൈകിട്ട്‌ എറണാകുളം ടൗൺ റയിൽവേസ്റ്റേഷനിൽ ഞങ്ങൾ സുഖമായി എത്തിച്ചേർന്നു.

24 May 2013

മണ്ണിനെ മനസ്സ്കൊണ്ട്‌ ബന്ധിച്ചവർ


ഡോ.വേണു തോന്നയ്ക്കൽ
ഈ ഭൂമി മുഴുവൻ സ്വന്തമാക്കിയ ഒരു വിഭാഗം ജീവികളുണ്ടായിരുന്നു. ഡൈനോസാർ. ഇന്ന്‌ അവ ജീവിച്ചിരിപ്പില്ല. അവയായിരുന്നു കരയിലെ പ്രബലന്മാർ. ജനം ഭയക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികളാണ്‌ പാമ്പുകൾ. പിന്നെ പരിസരത്തിനൊത്ത്‌ നിറം മാറാനറിയുന്ന ഓന്തുകൾ. കമലിയോണുകൾ, വാൽ മുറിച്ച്‌ ശത്രുവിന്റെ കണ്ണിൽ പൊടിയിട്ട്‌ രക്ഷപ്പെടുന്ന പല്ലി, ആമകൾ, മുതലകൾ ഇങ്ങനെ അനവധി തരം ജീവജാതികൾ ഉൾപ്പെട്ടതാണ്‌ ക്ലാസ്സ്‌ റെപ്ടീലിയ. ഇവയെപറ്റിപഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ഹെർപ്പറ്റോളജി. പൂർണ്ണമായും കരയിൽ ജീവിക്കുന്ന ആദ്യ കശേരുകളാണ്‌ റപ്ടെയിൽസ്‌.
ഇഴഞ്ഞ്‌ സഞ്ചരിക്കുന്ന ജീവികൾ എന്നയർത്ഥത്തിലാണ്‌ റെപ്ടെയിൽ എന്ന ശബ്ദമുപയോഗിക്കുന്നത്‌. കാർബോണിഫെറസ്‌ കൽപത്തിൽ ഉത്ഭവിച്ച ഇവ മിസോസോയിക്‌ കൽപത്തിൽ ഇവിടെ പ്രബലന്മാരായി. മിസോസോയിക്‌ കൽപത്തെ റെപ്ടെയിൽസിന്റെ സുവർണ്ണകാലം എന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്നു. വെള്ളത്തിൽ ജീവിക്കുന്ന റെപ്ടെയിൽസുകളുമുണ്ട്‌. അവ പ്രജനനത്തിനായി കരയണയുന്നു.
ഇവ ശീതരണ ജീവികളാണ്‌ ഹൃദയത്തെ അപൂർണ്ണമായ നാലറകളായി തിരിച്ചിരിക്കുന്നു.ആന്തരിക ബീജ സങ്കലനമാണ്‌ പൊതുനിയമം. മുട്ടയിടുന്നു. മുട്ടവിരിഞ്ഞ്‌ പുറത്തുവരുന്ന കുഞ്ഞുങ്ങൾ രൂപത്തിൽ മുതിർന്നവയെപ്പോലിരിക്കും. റെഫലം കോർഡേകയിൽ വരുന്ന ക്ലാസ്‌ റെപ്ടീലിയയിൽ അയ്യായിരത്തോളം ജീവജാതികളുണ്ട്‌. റെപ്ടീലിയായെ നാല്‌ ഉപക്ലാസ്സുകളായി വർഗ്ഗീകരിക്കുന്നു. അനാപ്സിഡ, പാരാപ്സിഡ, ഡയാപ്സിഡ, സൈനാപ്സിഡ എന്നിവയാണവ. പാരാപ്സിഡയും ഡൈനാപ്സിഡയും വംശനാശം വന്നവയാണ്‌.
സബ്ക്ലാസ്സ്‌ അനാപ്സിഡയിലാണ്‌ ആമകൾ ഉൾപ്പെടുന്നത്‌ സബ്ക്ലാസ്‌ ഡയാപ്സിഡയെ റിങ്കോ കൊഫാലിയ, സ്ക്വമേറ്റ, ക്രൊകൊഡിലിയ എന്നിങ്ങനെ മൂന്നു ഗോത്രങ്ങളായിതിരിക്കുന്നു. സ്ഫിനോഡോർ ആണ്‌ റിങ്കോകെഫാലിയയ്ക്കുദാഹരണം. ചീങ്കണ്ണി, മുതല, അലികെയ്മാൻ എന്നിവ ക്രൊകൊഡിലിയായിൽ ഉൾപ്പെടുന്നു.
സ്ക്വമേറ്റ ഗോത്രത്തെ ലസ്‌ട്ടിലിയ, ഒഫീഡിയ എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളായി തിരിക്കുന്നു. ഡ്രാകോ, വരാനസ്‌, കെമിലിയോൺ, പല്ലി, യൂറോമാസ്റ്റിക്സ്‌, ഫ്രൈനോസോമ, ഹിലോഡർമ തുടങ്ങിയ ഉരഗങ്ങൾ ലസ്‌ട്ടീലിയായിലും സർപ്പങ്ങൾ ഒഫീഡിയായിലും വരുന്നു.
ഒരു ലിവിംഗ്‌ ഫോസിൽ ആണ്‌ സ്ഫിനോഡോൻ. ഇന്ന്‌ ജീവിച്ചിരിക്കുന്ന റെപ്ടെയിലുകളിൽ ഏറെ പ്രാക്തനമായ സ്വഭാവവിശേഷങ്ങൾ ഉള്ളവയാണിവ. അതിനാലാണ്‌ ഇവയെ ലിവിംഗ്ഫോസിൽ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ 200 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഇവ പിറക്കുന്നത്‌. ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. ന്യൂസിലാന്റിന്റെ ചില ദ്വീപുകളിൽ കാണുന്നു. കുഴിയുണ്ടാക്കി അതിനുള്ളിലാണ്‌ വാസം. നിശാചാരികളാണ്‌. ചെറിയ പ്രാണികളാണ്‌ ഭക്ഷണം. 60 സെ.മീ നീളം വരും. മുട്ടയിടുന്നു. മുട്ടവിരിയാൻ 13 മാസങ്ങൾ എടുക്കും. മുട്ടിവിരിയാൻ ഇത്രകാലമെടുക്കുന്ന ജീവികൾ അപൂർവ്വമാണ്‌. ഇവ 28 വർഷം ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കുന്നു. സ്ഫിനോഡോർ പങ്ങ്ന്റേറ്റം ആണ്‌ ശാസ്ത്രനാമം.
ഇന്ത്യ, ബർമ്മ, മലേഷ്യ എന്നിവിടങ്ങളിൽ മരങ്ങളിൽ വസിക്കുന്ന റെപ്ടെയിൽ ആണ്‌ ഡ്രാക്കോ ഫ്ലൈയിംഗ്‌ ഡ്രാഗൺ, പ്ലൈയിംഗ്‌ ലിസാർഡ്‌ എന്നൊക്കെ വിളിക്കും. നിറംകൊണ്ട്‌ കാഴ്ചയ്ക്ക്‌ സുന്ദരമാണ്‌. 25 സെ.മീ നീളം വരും. പറക്കാനറിയാം. ഇവയുടെ പറക്കൽ പക്ഷികളുടെയോ വവ്വാലിന്റെയോ പറക്കൽപോലെ യഥാർത്ഥ പറക്കലല്ല. അതിലേയ്ക്ക്‌ ചിറകുകളില്ല. അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകൾ ശരീരത്തിന്റെ ഇരുവശങ്ങളിലേയ്ക്കും നീണ്ട്‌ അതിനുമുകളിൽ ചർമം വിരിച്ചുണ്ടായതാണ്‌ ചിറകുപോലെത്തെ പറ്റാജിയം എന്ന അവയവം. ഇതുപയോഗിച്ച്‌ വായുവിൽ തെന്നിനീങ്ങുകയാണ്‌ ചെയ്യുന്നത്‌. പ്രാണികളാണാഹാരം. ഡ്രാക്കോ ഡുസുമേരിയാണ്‌ കേരളത്തിൽ കാണുന്നയിനം.
സാധാരണയായി മോണിറ്റർ എന്നു വിളിക്കുന്ന ഒരു റെപ്റ്റൈൽ ആണ്‌ വരാനസ്‌. ഈ ജീവിയിലും പ്രാക്തന സവിശേഷതകൾ ശേഷിക്കുന്നു. ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്നു. തന്മൂലം ഉഭയജീവിയുടെ ശാരീരികപ്രത്യേകതകൾ ഉണ്ടായിരിക്കും. നല്ല നീന്തൽക്കാരാണ്‌. നിശാചാരികളാണ്‌. രണ്ടായി കീറിയ നാവ്‌ പുറത്തേയ്ക്കിട്ട്‌ പാമ്പ്‌ ചെയ്യുന്ന മാതിരി ചലിപ്പിയ്ക്കാനാവുന്നു. ഇത്‌ സംവേദനേന്ദ്രിയമായി പ്രവർത്തിക്കുന്നു. 60-90 സെ.മീ നീളം വരും. വരാനസ്‌ മോനിട്ടർ, വരാനസ്‌ ഫ്ലാവേസ്സ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ. വെസ്റ്റ്‌ ഇൻഡീസിലെ കോമൊഡോ ദ്വീപുകളിൽ കാണുന്നവയാണ്‌ വരാനസ്‌ കോമോഡെൻസിസ്‌. ഇതിന്‌ മൂന്നു മീറ്റർ നീളമുണ്ടാവും.
കാഴ്ചയ്ക്ക്‌ ഏതാണ്ട്‌ ഓന്തിനെപ്പോലിരിക്കും. പരിസരത്തിനൊത്ത്‌ നിറം മാറാനറിയാം. അതാണ്‌ കെമിലിയോൺ. നാക്ക്‌ വളരെ നീണ്ടതാണ്‌. അതിനാൽ ദൂരത്തുള്ള പ്രാണികളെവരെ നാക്കിൽ ഒട്ടിച്ചെടുത്ത്‌ വിഴുങ്ങാനാവുന്നു. വാൽ ചുരുട്ടാനും അതുകൊണ്ട്‌ പിടിക്കാനും കഴിയുന്നു. മരത്തിലാണ്‌ താമസം. ദക്ഷിണേന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ദക്ഷിണ അറേബ്യ എന്നിവിടങ്ങളിൽ കാണുന്നു. കെമിലോൺ കാൽകരാറ്റസ്‌, കെമിലോൺ സെയിലാനിക്കസ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ.
ഉത്തരേന്ത്യയിലും പാകിസ്താനിലും കാണപ്പെടുന്ന ഒരിനമാണ്‌ യൂറോ മാസ്റ്റിക്സ്‌ വാലിൽ മുള്ളുകൾപോലുള്ള ശൽക്കങ്ങളുണ്ട്‌. അതിനാൽ ഇവയെ സ്പൈനി ടെയ്‌ല്ഡ്ലിസാർഡ്‌ എന്നുവിളിക്കുന്നു. സസ്യഭോജിയാണ്‌. 20 സെ.മീ മുതൽ 30 സെ.മീവരെ നീളമുണ്ടാകും. പതിനഞ്ചോളം മുട്ടകളിടും. ഇവയെ ഭക്ഷണമാക്കുന്നവരുമുണ്ട്‌. ഇതിനെ  ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധമായി കണ്ട്‌ ലിംഗത്തിൽ പ്രയോഗിക്കുന്നു. ഒരു പ്രാകൃത രീതി. തെളിയിക്കപ്പെട്ടിട്ടില്ല.
കൊമ്പുള്ള ചൊറിത്തവള എന്നറിയപ്പെടുന്ന ജീവിയാണ്‌ ഫ്രൈനോസോമ ഇതിനെ ചൊറിത്തവളയെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്‌ ഒരു റെപ്ടെയിൽ ആണ്‌. ഈ ജീവിയെ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ഇതിന്റെ കണ്ണിൽ നിന്നും ചോര ചീറ്റുന്നു. ജീവലോകത്തെ ഒരത്ഭുതമാണിത്‌. ശത്രുക്കളെ ചോരകാട്ടി സംഭ്രമിപ്പിച്ച്‌ രക്ഷപ്പെടുന്ന പ്രതിരോധതന്ത്രം. റെപ്ടെയിലുകളിൽ വിഷമുള്ള ഏകജീവിയാണ്‌ ഹിലോഡർമ. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.
പല്ലിവർഗ്ഗം.
മുതല ലിസാർഡുകളെപ്പോലിരിക്കും. ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും വലിയ റെപ്ടെയിൽ എന്ന ബഹുമതിക്ക്‌ അർഹരാണിവ. ക്രൂരന്മാരായ ഇരപിടിയന്മാരാണ്‌. ജലത്തിലും കരയിലും ജീവിയ്ക്കാനാവുന്നു. ഇവയുടെ ഹൃദയത്തിന്‌ പൂർണ്ണമായി വിഭജിയ്ക്കപ്പെട്ട നാലറകളുണ്ട്‌. നദികൾ, തടാകങ്ങൾ, റിസർവ്വോയറുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണുന്നു. ചിലയിനങ്ങൾ ശുദ്ധജലത്തിലല്ലാതെ സമുദ്രജലത്തിലും ജീവിക്കുന്നു.

27 Apr 2013

മൊഴി



 
ഡോ.കെ.ജി.ബാലകൃഷ്ണന്‍
വിസ്മയം വിതറുന്നു 
നിമിഷം ചില നേരം 
തസ്കരന്‍ കണക്കെയെന്‍
കീശ തപ്പുന്നു ഭോഷന്‍.

ആരു നീയാരായുന്നു
പിന്നെയും; നിരാലംബ-
മാര് നീ മറുചോദ്യം

വെറുതെ ചോതിക്കാം ഞാന്‍!

താരകമൊരായിരം,
നിയുതം ലവകല്പ-
കാരണ മറിയുവാന്‍
കാത്ത് നില്ക്കുന്നു ദുരെ. 

നീരജം ശുഭ്രം നിത്യ-
നുതനം വിടരുവാന്‍
സരസാക്ഷനെ നോവാ-

യുണ്മയില്‍ സുക്ഷിക്കുന്നു. 

അമ്മയായ് ക്ഷിതി, പൂജ്യ-
താതനായ്‌, ഊര്‍ജ്വസ്വലന്‍ 
സര്‍വരക്ഷ്കന്‍  ചിന്താ-
ബനധുരന്‍  ദിവാകരന്‍  

അരികില്‍, എഴുപത്തി-
രണ്ട്‌ രാഗവും മൂളി,
മതിയിലളവെഴാ 
ജന്യമേളനമാടി!

നിമിഷം കിരണമായ്,
അംശുമാലിയായ് വിണ്ണില്‍;

കവിയായ് കാലത്തേരില്‍;
മൊഴിയായ് മലര്‍ച്ചുണ്ടില്‍!

26 Mar 2013

തെങ്ങ്‌ എന്ന കൽപവൃക്ഷം


എടപ്പാൾ സി. സുബ്രഹ്മണ്യൻ
ചുങ്കത്ത്‌ ഹൗസ്‌, പെരുമ്പറമ്പ്‌ പി.ഒ., എടപ്പാൾ വഴി, മലപ്പുറം ജില്ല - 679576

(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ പൊതുവിഭാഗത്തിൽ മൂന്നാംസമ്മാനം നേടിയ കവിത)

തടി കരുത്തെത്ര നേടിയാലും
തല മേലോട്ടെത്ര പോയീടിലും
താഴെയീ മണ്ണിലിറുകി കിടക്കുന്ന
വേരാണെൻ ശക്തി വേരുമാത്രം.
പീലി നിവർത്തുമിലകളും പൊൻ-
കുടകളുയർത്തുന്ന പൂക്കളും
മധുരം വിളമ്പുന്ന കായ്കളും
മണ്ണിൻ മനസ്സെനിക്കേകി.
പുറം കഠോരം പരിശുഷ്കം
ഉള്ളലിവുണ്ടതിനുള്ളിൽ
തുള്ളിത്തുളുമ്പുന്ന സ്നേഹം
എൻ നാളികേരംപോലെ ഞാനും.
നെഞ്ചുനിവർത്തി ഞാൻ നിൽക്കാം
നാടിന്‌ കാവലാളായി
എൻ നെഞ്ചിൽ ചവിട്ടി വന്നോളൂ
നൽകിടാം ഞാനെന്റെ സർവ്വം.
തീരത്ത്‌ നിന്നെ ഞാൻ പണ്ടു
ദൂരേക്കു മാടി വിളിച്ചു
വന്നവർ പിന്നെയീ  മണ്ണിൽ
ദുഷ്ടതയെത്രമേൽ കാട്ടി.
എങ്കിലും മണ്ണിന്റെ മാനം
വീണ്ടെടുക്കും കാഴ്ച കണ്ടു
തുളവീണ മാറുമായ്‌ ഇന്നും
ധീര സ്മൃതി നുണയുന്നു
അംഗങ്ങളോരോന്നുമന്റെ
നിങ്ങൾക്ക്‌ നൽകുവാനിഷ്ടം
പണ്ടേ കനിഞ്ഞെനിക്കേകി
'കൽപവൃക്ഷം' എന്ന നാമം.
ഒറ്റത്തടിയാണെങ്കിലും
ഒറ്റയ്ക്കു നിൽപ്പാണെങ്കിലും
സ്വാർത്ഥതയ്ക്കുള്ളോരു ചിഹ്നം
എന്നുമാത്രം പഴിയ്ക്കല്ലേ!

23 Feb 2013

അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

അമിതവണ്ണം നിയന്ത്രിക്കുന്നതിന്‌ വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകൾക്ക്‌ സാധിക്കുമെന്നത്‌ ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ ഒരു ശുഭവാർത്തയാണ്‌. കോയമ്പത്തൂർ ആര്യവൈദ്യശാലയാണ്‌ പൊണ്ണത്തടിയന്മാർക്ക്‌ ആശ്വാസമേകുന്ന ഗവേഷണഫലങ്ങൾ പുറത്തു വിട്ടിരിക്കുന്നത്‌. ആയുർവേദത്തിൽ വെളിച്ചെണ്ണയുടെ മൂല്യവർദ്ധനവ്‌ എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂർ ആര്യവൈദ്യശാല നാളികേരവികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂർത്തിയായി.
2008ൽ ആരംഭിച്ച പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാം മനോഹർ കോയമ്പത്തൂർ ആര്യവൈദ്യശാല 'അഢഠഅഞ്ഞ' ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗം ഡയറക്ടർ ആണ്‌. അദ്ദേഹം തന്റെ ഗവേഷണത്തിന്റെ വിജയസാദ്ധ്യതകളെക്കുറിച്ചും ഈയൊരു പ്രോജക്ട്‌ ഏറ്റെടുത്ത്‌ പഠനം നടത്താൻ പ്രേരകമായ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നു.
"വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ വിദേശ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും ശാസ്ത്രീയാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ലോകമെങ്ങും വ്യാപകമായിട്ടും കൽപവൃക്ഷത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ഏറെ മിഥ്യാധാരണകൾ നിലനിൽക്കുന്നു. ആ പശ്ചാത്തലത്തിൽ ശുശ്രുത സംഹിത, ചരക സംഹിത തുടങ്ങിയ ഭാരതീയ പൗരാണിക ആയുർവേദ ഗ്രന്ഥങ്ങളിൽ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച പരാമർശങ്ങളുടെ പിൻബലത്തിലും ആയുർവേദത്തിന്റെ കൈമുതലായ ഗവേഷണ നിരീക്ഷണങ്ങൾ അനുഭവ പാഠമാക്കിയുമാണ്‌ ഈ പ്രോജക്ട്‌ ഏറ്റെടുത്തത്‌.
ആയുർവേദത്തിൽ നിലവിൽ വെളിച്ചെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്‌ ചർമ്മ - കേശ സംരക്ഷണരംഗത്ത്‌ മാത്രമാണ്‌. അകത്തേക്ക്‌ കഴിക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന്‌ ശാസ്ത്രവിധികളുണ്ടെങ്കിലും പ്രയോഗത്തിൽ ഇത്‌ അത്രയധികം പ്രാവർത്തികമായിട്ടില്ല. വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന പ്രചരണം ശക്തമായപ്പോൾ ആയുർവേദ രംഗത്തുള്ളവരും വെളിച്ചെണ്ണ ഉപയോഗിക്കാതായി. എന്നാൽ ശുശ്രൂത സംഹിത, ചരക സംഹിത തുടങ്ങിയ പൗരാണിക ആയുർവേദ സംഹിതകളിൽ തേങ്ങയുടെ സദ്ഗുണങ്ങൾ ഏറെ പരാമർശിച്ചിട്ടുണ്ട്‌. അക്കാലത്തൊക്കെ ക്ഷേത്രാവശ്യങ്ങൾക്കാണ്‌ തേങ്ങ പ്രധാനമായി ഉപയോഗിച്ചിരുന്നത്‌. പിന്നെ വെളിച്ചെണ്ണയെ സംബന്ധിച്ച്‌ കുപ്രചരണം ശക്തമായപ്പോൾ  ആയുർവേദ മരുന്ന്‌ നിർമ്മാണ രംഗത്ത്‌ നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കുറഞ്ഞ തോതിലുള്ള ഉപയോഗവും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. ഈ സാഹചര്യത്തിലാണ്‌ വെല്ലുവിളികളെ നേരിട്ടുകൊണ്ട്‌ ഈ രംഗത്ത്‌ കൂടുതൽ പഠനം നടത്തുന്നതിനുള്ള തീരുമാനമെടുത്തത്‌. പരമ്പരാഗത ആയുർവേദ ഗ്രന്ഥങ്ങളോടൊപ്പം തന്നെ ആധുനിക ശാസ്ത്രീയ പഠനങ്ങളിലൂടെ ലഭിച്ച അറിവും സംയോജിപ്പിച്ചാണ്‌ ഈ രംഗത്തെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോയത്‌. ഇതിന്‌ വലിയൊരു സാദ്ധ്യതകണ്ടു. മേരി എനിഗ്‌, കബാറ, ബ്രൂസ്‌ ഫിഫെ തുടങ്ങിയ വിദേശ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ നിരീക്ഷണ ഫലങ്ങളും ഇതിന്‌ പ്രചോദനമായിട്ടുണ്ട്‌. ആധുനിക പഠനങ്ങൾ ഇത്തരം സാദ്ധ്യതകളിലേക്ക്‌ നമ്മെ വഴിതിരിച്ചുവിട്ടപ്പോൾ നമ്മൾ മറന്നുപോയ, നമ്മൾ തള്ളിക്കളഞ്ഞ നമ്മുടെ തനത്‌ ഉൽപന്നം ഇതിനായി ഉപയോഗിക്കാം എന്നൊരുചിന്തയുണ്ടായി. അമേരിക്കയിലേയും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേയും ഭിഷഗ്വരൻമാരും പ്രകൃതിചികിത്സകരുമൊക്കെ വെളിച്ചെണ്ണയുടെ മഹിമ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും  ചെയ്യുമ്പോൾ ഇവിടെ എന്തുകൊണ്ട്‌ പാടില്ല എന്ന ചിന്തയാണ്‌  അകത്തേക്ക്‌ കഴിക്കുന്ന ആയുർവേദ മരുന്നുകൾ കാച്ചിയെടുക്കുന്നതിന്‌ വെളിച്ചെണ്ണ ഉപയോഗിക്കാൻ പ്രേരകമായത്‌. പാചക എണ്ണയായ വെളിച്ചെണ്ണയ്ക്ക്‌ ശരീരത്തിനുണ്ടാകുന്ന അമിത ചൂടിനെ നിയന്ത്രിക്കാൻ ശേഷിയുണ്ട്‌. ഇത്‌ മറ്റ്‌ എണ്ണകളെ അപേക്ഷിച്ച്‌ സവിശേഷമായൊരു ഗുണമാണ്‌. മറ്റ്‌ പല എണ്ണകളുമായി താരതമ്യം ചെയ്യുമ്പോൾ വെളിച്ചെണ്ണയ്ക്കുള്ള മറ്റൊരു പ്രത്യേകത ഇത്‌ പുനരുപയോഗിക്കുമ്പോൾ മറ്റുള്ളതിനെയപേക്ഷിച്ച്‌ പൊതുവേ ദോഷം കുറവാണ്‌ എന്നതാണ്‌.
വെർജിൻ വെളിച്ചെണ്ണ കഴിച്ചാൽ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന ഗുണവിശേഷവും ഈ പ്രോജക്ടിൽ പഠനവിധേയമാക്കി. ഇതനുസരിച്ച്‌ 24 ഇനം പച്ചമരുന്നുകളടങ്ങിയ വ്യോഷാദിചൂർണ്ണം നാലു തരത്തിൽ തയ്യാറാക്കിയ വെളിച്ചെണ്ണയിൽ  ആയുർവേദ വിധിപ്രകാരം പൊണ്ണത്തടിക്ക്‌ പരിഹാരമായി പരീക്ഷണം നടത്തി.
അഷ്ടാംഗഹൃദയത്തിലും അമിതവണ്ണം ലഘൂകരിക്കുന്നതിന്‌ ഈ 24 ഇനം ഔഷധക്കൂട്ടുകൾ ചേർന്ന വ്യോഷാദിയോഗം ഫലപ്രദമാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കികൊണ്ട്‌ കോയമ്പത്തൂർ ആര്യവൈദ്യശാലയുടെ പഠനങ്ങളും ആരംഭിച്ചു. കടുത്ത ചവർപ്പും കയ്പ്പും മൂലം ഉള്ളിൽ കഴിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള ഈ കൂട്ട്‌ തനതായി ഉള്ളിൽ കഴിക്കാനാകട്ടെ എണ്ണ,നെയ്യ്‌,തേൻ, മലർ,എന്നിവ ചേർത്താണ്‌ നൽകുന്നത്‌. 150 ഗ്രാം വീതം ഇത്‌ ദിവസേന രണ്ട്‌ നേരം കഴിച്ചാൽ ഫലസിദ്ധികിട്ടും. അളവ്‌ കൂടുതലായതിനാൽ മരുന്ന്‌ ഉള്ളിലേക്കിറക്കാൻ വൈഷമ്യങ്ങളേറെയുണ്ട്‌. ദഹന സംബന്ധമായ പ്രശ്നങ്ങളും രോഗിക്ക്‌ അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പ്രോജക്ടനുസരിച്ച്‌ മരുന്ന്‌ എണ്ണയിൽ കാച്ചി തൈല രൂപത്തിലാക്കി ഉള്ളിൽ കഴിക്കാൻ പാകപ്പെടുത്തുന്നത്‌.  ഇതനുസരിച്ച്‌ വ്യോഷാദിയോഗം വിവിധരീതിയിൽ തയ്യാറാക്കിയ നാലിനം വെളിച്ചെണ്ണകളിൽ പരീക്ഷിച്ചു.
നാലിനം പരീക്ഷണക്കൂട്ടുകൾ
1)    വെർജിൻ വെളിച്ചെണ്ണ (VCO)+ വ്യോഷാദിയോഗം മരുന്നുകൾ.
2)    പരമ്പരാഗതമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ (TCO) + വ്യോഷാദിയോഗം മരുന്നുകൾ.
3)    വ്യാവസായിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ (CVCO) + വ്യോഷാദിയോഗം മരുന്നുകൾ.
4)    പാചകാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ  + തേങ്ങാപ്പാൽ (KVCO) + വ്യോഷാദിയോഗം മരുന്നുകൾ.
സിവിസിഒ - വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കിയത്‌. റിഫൈന്‍മന്റ്‌ പ്രോസസുകൾ, ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ എന്നീ പ്രക്രിയയ്ക്ക്‌ വിധേയമാക്കിയത്‌.
ടിസിഒ - കൊപ്രയിൽ നിന്നും ആട്ടിയെടുത്തുണ്ടാക്കിയ ശുദ്ധമായ വെളിച്ചെണ്ണ. ഇത്‌ ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക്‌ വിധേയമാക്കിയിട്ടില്ല.
കെ.വി.സി.ഒ - കുറഞ്ഞ ചൂടിൽ തേങ്ങാപ്പാൽ വറ്റിച്ച്‌ അടുക്കളയിൽ തയ്യാറാക്കിയ വെർജിൻ കോക്കനട്ട്‌ ഓയിൽ.
ഗവേഷണഫലം-ഒന്നാംഘട്ടം
തനതായി ഉപയോഗിക്കുമ്പോൾ ഏറ്റവും മികച്ച ആന്റി ഓക്സിഡന്റായി പ്രവർത്തിച്ചതു നാലാമത്തെ മിശ്രിതമായ കൊപ്രവെളിച്ചെണ്ണയിൽ തിളപ്പിച്ച്‌ കാച്ചിയ തേങ്ങാപ്പാൽ എണ്ണയാണ്‌. എന്നാൽ മിശ്രിത രൂപത്തിലാകുമ്പോൾ എല്ലാ ഓയിലുകളും ആന്റി ഓക്സിഡന്റ്‌ ആയി പ്രവർത്തിക്കുന്നുമുണ്ട്‌. അതു മാത്രമല്ല മിശ്രിത രൂപത്തിലാകുമ്പോൾ വിറ്റാമിൻ ഇയുടെ സാന്നിദ്ധ്യവും ഏറെ അധികരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു. അതിനുതകുന്ന മരുന്നുകൂട്ടുകളാണ്‌ വ്യോഷാദിയോഗത്തിലുള്ളത്‌. ആയുർവേദത്തിൽ അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടാണ്‌ പ്രധാനമായും ഇത്‌ നിർദ്ദേശിക്കപ്പെട്ടിരിക്കുന്

നത്‌. വെർജിൻ വെളിച്ചെണ്ണയുടെ സവിശേഷമായ ഗുണങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ, ഈ രംഗത്ത്‌ കൂടുതൽ പഠനങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു. പഠനങ്ങളിൽ നിന്നും ബോധ്യപ്പെട്ട മറ്റൊരു കാര്യം വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണ - വെളിച്ചെണ്ണ എന്നിവയേക്കാളും ഗുണമേന്മയുള്ളത്‌ പരമ്പരാഗതാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കുമാണെന്നാണ്‌. ആന്റി ഓക്സിഡന്റ്‌ ആക്ടിവിറ്റി ടെസ്റ്റ്‌ റിസൽട്ടുകളും വെളിപ്പെടുത്തുന്നത്‌ നാലിനത്തിൽ ഏറ്റവും മികച്ച ഔഷധയെണ്ണയെന്ന്‌ നമുക്ക്‌ പറയാവുന്നത്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്റേയും കൊപ്രയിൽ നിന്നും നേരിട്ട്‌ നിർമ്മിക്കുന്ന വെളിച്ചെണ്ണയുടേയും മിശ്രിതമാണെന്നാണ്‌ (കെവിസിഒ). ഇതോടൊപ്പം ശരീരത്തിവുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ഈ കൂട്ടിന്‌ പ്രത്യേക കഴിവുണ്ട്‌. പൊളൻസ്കെ ടെസ്റ്റ്‌ ഫലങ്ങളും, മറ്റും ഇത്‌ സാധൂകരിക്കുന്നു.
 എപിസിസിയുടേയും നാളികേര ബോർഡിന്റേയും ഗുണനിലവാര മാനദണ്ഡങ്ങൾക്ക്‌ വിധേയമായാണ്‌ വെർജിൻ വെളിച്ചെണ്ണയിൽ പരീക്ഷണം നടത്തിയത്‌. പരിശോധനകൾക്ക്‌ വിവിധ മാനദണ്ഡങ്ങളുണ്ടായിരുന്നു. മരുന്നുകൾ കൂടിച്ചേരുമ്പോൾ എല്ലാ എണ്ണകളുടേയും ആന്റി ഓക്സിഡന്റ്‌ ശേഷി വലിയ അളവിൽ വർദ്ധിക്കുന്നതായി മനസ്സിലാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്‌. അതിനുശേഷമേ പ്രയോഗത്തിന്റെ അളവും മറ്റ്‌ കാര്യങ്ങളും നിശ്ചയിക്കാൻ പറ്റൂ. വിവിധ പഠനങ്ങൾക്കുശേഷം തെരഞ്ഞെടുത്ത 24 ഇനം ഔഷധ സസ്യങ്ങളാണ്‌ ഇതിൽ ചേർക്കാനായി ഉപയോഗിക്കുന്നത്‌. അതിന്‌ ആയുർവ്വേദ ഗ്രന്ഥങ്ങളുടെ പിൻബലമുണ്ട്‌. പൊണ്ണത്തടിക്ക്‌ മരുന്നെന്ന നിലയിൽ ആയുർവേദ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ഔഷധക്കൂട്ടിൽ ഈ എണ്ണ മിശ്രിതം കൂടി ശാസ്ത്രീയ അടിസ്ഥാനത്തിൽ സംയോജിപ്പിക്കുകയായിരുന്നു. വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ പല രോഗങ്ങളേയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്‌. ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, ഹൈപ്പർ ലിപിഡിമിക്‌ ആക്ടിവിറ്റി, എയ്ഡ്സ്‌ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമാണിത്‌. വിവിധ പരീക്ഷണ ഘട്ടങ്ങൾക്കുശേഷമാണ്‌ ഈ ഫലത്തിൽ എത്തിനിൽക്കുന്നത്‌. ആദ്യം എലികളിൽ പരീക്ഷണം നടത്തി. ഇനി പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യരിൽ പ്രയോഗിച്ച്‌ ഫലം കാണണം. അതിനുശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇത്‌ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇത്‌ കേവലം  ഭാര നഷ്ടത്തിലൂടെ അമിതവണ്ണത്തിന്‌ പരിഹാരമുണ്ടാക്കുന്ന ഔഷധമല്ല. മറിച്ച്‌ വിവിധ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോയി വിവിധ നിരീക്ഷണങ്ങൾ സ്വാംശീകരിച്ച്‌ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ആയുർവേദ ഔഷധമാണ്‌. മിശ്രിതത്തിന്റെ സാങ്കേതികതയ്ക്ക്‌ സംയുക്ത പേറ്റന്റ്‌ എടുക്കാനുള്ള ശ്രമത്തിലാണ്‌ നാളികേര വികസന ബോർഡും കോയമ്പത്തൂർ ആര്യവൈദ്യശാലയും.
ഈ ഔഷധക്കൂട്ട്‌ കഷായത്തെ വിവിധയെണ്ണകളിൽ കാച്ചി പരീക്ഷിച്ചതിനുശേഷമാണ്‌ ടിസിഒ, സിവിസിഒ മിശ്രിതത്തിൽ കാച്ചിയെടുക്കുന്ന ഔഷധം ഏറ്റവും ഫലപ്രദമെന്ന്‌ തെളിഞ്ഞത്‌. എണ്ണ നിർമ്മാണത്തിന്‌ ആയുർവേദത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്ന മാതൃകയിലാണ്‌ ഇതും നിർമ്മിക്കുന്നത്‌. ആദ്യം ഔഷധങ്ങളെല്ലാം ഒന്നിച്ചിട്ട്‌ കഷായരൂപത്തിലാക്കിയതിന്റെ പേസ്റ്റും കഷായവും വേർതിരിച്ചെടുക്കുന്നു. പേസ്റ്റിന്റെ നാലിരട്ടി കഷായം എന്ന അനുപാതത്തിലാണ്‌ എടുക്കുന്നത.​‍്‌  പിന്നെ ആയുർവേദ വിധിപ്രകാരം നിർമ്മിക്കുമ്പോൾ കഴിക്കാൻ വളരെ ബുദ്ധിമുട്ടാകുമായിരുന്ന ഉത്തമമായ ഒരൗഷധം, കഴിക്കാൻ യാതൊരു പ്രയാസവുമില്ലാത്ത രൂപത്തിലേക്ക്‌ പരിവർത്തനപ്പെടുത്തി നിർമ്മിക്കാൻ സാധിച്ചുവേന്നത്‌ വലിയ നേട്ടമാണ്‌. ടോക്സിസിറ്റി പഠനങ്ങളുടെ ഫലത്തെ ആശ്രയിച്ചു കൂടിയാണ്‌ പദ്ധതിയുടെ അടുത്തഘട്ടം. 
അടുത്ത ഘട്ടമായി 12 മി. ലിറ്റർ കഴിക്കാൻ പാകത്തിൽ ലഭ്യമായ എണ്ണആവർത്തിത തൈലമാക്കി 1 മി. ലിറ്ററിന്റെ ക്യാപ്സൂളുകളാക്കി എളുപ്പത്തിൽ കഴിക്കാൻ പാകത്തിൽ രൂപം കൊടുക്കുകയാണ്‌. 

വ്യായാമത്തിന്‌ സവിശേഷമായ സ്ഥാനമാണ്‌ ആയുർവേദം കൽപ്പിക്കുന്നത്‌. നല്ല വ്യായാമമുള്ളയാൾ അൽപ്പം കൂടിയ അളവിൽ ഭക്ഷണം കഴിച്ചാലും ശരീരത്തിന്‌ പ്രശ്നമില്ല. സമ്മർദ്ദങ്ങളില്ലാത്ത നല്ല വ്യായാമമുള്ള വ്യക്തികൾക്കാവും ഈ മരുന്ന്‌ കൂടുതൽ ഫലപ്രദമാകുന്നത്‌. അശാസ്ത്രീയമായ രീതിയിൽ  ഭാരം കൂറച്ച്‌ വണ്ണം കുറച്ചാൽ  അതിന്‌ പാർശ്വഫലവും കാണും. ഇന്ന്‌ ജനങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ കൂടിവരികയാണല്ലോ. വ്യായാമക്കുറവ്‌ പ്രധാനപ്രശ്നമാണ്‌. ശരീരത്തിന്‌ ആവശ്യമില്ലാത്ത കഫങ്ങളും മറ്റും പുറന്തള്ളാൻ സഹായിക്കുന്നതാണ്‌ ഈ ഔഷധം. നിത്യവും വ്യായാമം ചെയ്യുന്നവർക്ക്‌  എന്തും കഴിക്കാമെന്നാണല്ലോ പ്രമാണം.
"വ്യായാമനിത്യന്മാർക്ക്‌ അഗ്നിഫലം നന്നായിരിക്കും. അതോടൊപ്പം മരുന്നും ഫലിക്കും"
.

24 Jan 2013

ഒരു ഓണക്കാഴ്ച




കെ. സി. രാജലക്ഷ്മി


അന്ന്‌ ഓണക്കാലത്തെ വെള്ളിയാഴ്ചയായിരുന്നു. പനി കാരണം അമ്മു സ്കൂളിൽ പോയില്ല. മുറ്റത്ത്‌ കൊയ്തെടുത്ത നെൽകറ്റകൾ വെവ്വേറെ കൂട്ടങ്ങളായി ഇട്ടിരിക്കുന്നു. വെയിലിന്‌ സ്വർണ്ണത്തിന്റെ പ്രഭ.
"പറമ്പിൽ തെങ്ങ്‌ കയറാൻ ആളു വന്നിരിക്കുന്നു. അതൊന്നു പോയി നോക്ക്വോ കല്ല്യാണിയേ", അകത്ത്‌ നിന്നും മുത്തശ്ശിയുടെ ഓർഡർ.
"ശരി തമ്പ്രാട്ട്യേ", മുറ്റമടിക്കുന്ന കല്ല്യാണി പറമ്പിലേക്ക്‌ പോകാനൊരുങ്ങി.
"അമ്മേ ഞാനും പോണൂ" അമ്മു ചിണുങ്ങി."
"ഈ വെയിലത്ത്‌ വെറുതെ പനി കൂട്ടണ്ട".
"എന്താ അമ്മേ.........".
"ശരി.... കല്ല്യാണ്യേ .... കുട്ട്യേ നോക്കിക്കോളണേ ......" അകത്തുനിന്നും അമ്മൂമ്മ വിളിച്ചുപറഞ്ഞു. സന്തോഷമായി..
വീട്ടിൽ നിന്ന്‌ കുറച്ച്‌ നടക്കണം തെങ്ങിൻ തോട്ടത്തിലേക്ക്‌. തോട്ടത്തിൽ തെങ്ങ്‌ മാത്രമല്ല കവുങ്ങും, വാഴയും ചേമ്പ്‌, ചേന, കൂവ, പച്ചക്കറികൾ എല്ലാമുണ്ട്‌.
പൂ.......ഹേയ്‌ കേശവൻ ആളറിയിച്ചു. "കുട്ടി ഇവിടെ നിന്നോളൂ, ......... ഞാൻ പാടത്തേക്കിറങ്ങി തേങ്ങ കൂട്ടട്ടെ", കല്ല്യാണി ഓരോരോ തേങ്ങയായി പറമ്പിലേയ്ക്കിട്ടു തുടങ്ങി. തേങ്ങ കൂട്ടിയിടുമ്പോഴുള്ള  ഒരു പ്രത്യേക മണം - മനസ്സിൽ നിന്നിപ്പോഴും അത്‌ പോകുന്നില്ല. തേങ്ങയുടെ മുകളിലുള്ള സ്വർണ്ണ നിറത്തിലുള്ള ചെറിയ മണികൾ ഓരോന്നായി പെറുക്കിയെടുത്തു. എന്തേ അതിന്‌ കാക്കപ്പൊന്നെന്ന്‌ പേരു വരാൻ? ആദ്യമെല്ലാം വിചാരിച്ചതു കാക്കകൂടുകൂട്ടുമ്പോൾ അടയാളം വെച്ചതാണെന്നാണ്‌. പിന്നീടാണ്‌ മനസ്സിലായത്‌ തേങ്ങത്തൊണ്ടിലെ പശ ഉണങ്ങിയതാണെന്ന്​‍്‌.
'കൊച്ചമ്പ്രാട്ടിക്‌ ഇതാ ഇളനീര്‌', കേശവൻ ഇളനീർ ചെത്തി അമ്മുവിന്റെ നേരെ നീട്ടി. അതു കുടിച്ചപ്പോൾ വല്ലാത്തൊരു ഉണർവ്വ്വ്‌. അതിന്റെ കാമ്പും കൂടിയായപ്പോഴോ? വിശപ്പെല്ലാം പോയി. കല്ല്യാണി ഓലകൂട്ടുകയാണ്‌. ഓലമെടഞ്ഞിട്ട്‌ വേണം വിറക്പുരയും തൊഴുത്തും കെട്ടിമേയാൻ. കല്ല്യാണി കുറച്ച്‌ ഓല വീട്ടിലേക്കും വേണമെന്ന്‌ മുത്തശ്ശിയോട്‌ പറയുന്നതുകേട്ടു - വീട്‌ കെട്ടിമേയാനാത്രേ -മഴക്കാലത്തിന്‌ മുൻപ്‌. തെങ്ങിൽ നിറയെ കുഞ്ഞാറ്റക്കിളികൾ കൂടുവെച്ചിരിക്കുന്നു. നല്ല ഭംഗിയുണ്ട്‌ കാണാൻ.
കുരുത്തോല വീണുകിടക്കുന്നതു കണ്ട്‌ അതെടുത്തു. ഓലപ്പീപ്പിയും, പാമ്പുമെല്ലാം ഉണ്ടാക്കിത്തരാൻ ചിറ്റയോട്‌ പറയണം. എന്നിട്ടുവേണം ഏട്ടന്മാർക്ക്‌ കാണിച്ചുകൊടുക്കാൻ. തനിക്കും ഉണ്ടാക്കിത്തരാൻ ആളുണ്ടെന്ന്‌ വീമ്പ്‌ പറയാമല്ലോ. കഴിഞ്ഞദിവസം മച്ചിങ്ങയെടുത്ത്‌ മാലയുണ്ടാക്കി തലയിൽ വെച്ചപ്പോൾ പകരം വീട്ടണമെന്ന്‌ തോന്നിയതാണ്‌. സ്കൂളിലെ രമണിക്ക്‌ കുരുത്തോലകൊണ്ട്‌ കിളിയെ ഉണ്ടാക്കാനറിയാം. നാളെക്കുറച്ച്‌ മഷിത്തണ്ട്‌ കൊടുത്ത്‌ പകരം കിളിയെ ഉണ്ടാക്കാൻ പഠിപ്പിക്കാൻ പറയണം. എന്നിട്ടുവേണം വടക്കേതിലെ അച്ചുവിന്‌ കാണിച്ചുകൊടുക്കാൻ.
"ഇപ്രാവശ്യം തണ്ടുതുരപ്പൻ കുറച്ച്‌ കൂടുതലുണ്ട്‌-കുറച്ച്‌ കറുപ്പ്‌ വാങ്ങാൻ തമ്പ്രാനോട്‌ പറയണം". കേശവൻ ആരോടെന്നില്ലാതെ പറഞ്ഞു.
"രണ്ട്‌ തെങ്ങിന്റെ തല പോയിട്ടുണ്ട്‌. മഴയ്ക്ക്‌ മുമ്പ്‌ അത്‌ വെട്ടി മരക്കമ്പനിയിൽ കൊണ്ടോവാൻ പറയണം തമ്പ്രാനോട്‌, വീടിന്റെ ചെതല്‌ പിടിച്ച ഉത്തരം മാറ്റാല്ലോ" -കല്ല്യാണി പറഞ്ഞു.
"എന്റെ പെങ്കുട്ടിക്ക്‌ വല്ലാത്ത തണ്ടെല്ലു വേദന, തമ്പ്രാട്ടിയോട്‌ പറഞ്ഞ്‌ ഒരു പൂക്കുല വെട്ടാമായിരുന്നു"
"കഴിഞ്ഞ തവണ അമ്പലത്തിലിക്ക്‌ പൂക്കുല വെട്ടീതാ, പിന്നെ വെട്ടീട്ടില്യ"
"അല്ല കേശവാ....... രാമൻ ഇപ്പോ ചെത്താനൊന്നും പോണില്യേ? കുറച്ച്‌ അല്ലിക്കള്ള്‌ കിട്ട്യാ കള്ളപ്പം ഉണ്ടാക്കാർന്നു.... പെങ്കുട്ടീം കുട്ട്യോളും ഓണത്തിന്‌ വരുന്നുണ്ടേ, ചക്കരേം കഴിയാറായി"
"ഓൻ വയ്യാണ്ട്‌ കെടക്ക്വാ - കാല്‌ വേദന, വെളിച്ചെണ്ണയിൽ എന്തോ പച്ചമരുന്നിട്ട്‌ കാച്ചി തേക്ക്വാ, ഇപ്പോ കുറവുണ്ട്‌".
ഓലപ്പമ്പരം കാറ്റിൽ കിടന്ന്‌ തിരിയുന്നത്‌ കാണാൻ നല്ല ഭംഗി. നാളികേരം വേർതിരിച്ച കുലച്ചിൽ കാണുമ്പോൾ വെയിലിൽ ഉണക്കിയെടുത്ത ഏതോ ചെടിയുടെ പൂക്കളാണെന്നേ തോന്നൂ. കൊതുമ്പ്‌ കണ്ടാൽ വഞ്ചിയാണെന്നും. കുഞ്ഞുണ്ണിയാശാരി  ഇന്നലെ രണ്ടു മൂന്ന്‌ ചിരട്ടക്കയിൽ മുത്തശ്ശിയുടെ കയ്യിൽ കൊടുക്കുന്നത്‌ കണ്ടു - കാണാൻ നല്ല ഭംഗി.
"ഇപ്രാവശ്യം കുറച്ച്‌ ചകിരി വാങ്ങി കയർ കമ്പനീല്‌ കൊടുക്കണം",  കേശവൻ പറഞ്ഞു. "ന്റെ പെണ്ണിന്റെ മൂത്ത ചെക്കൻ ഇപ്പോ അവിട്യാ പണിക്ക്‌ പോണത്‌. തമ്പ്രാട്ടിക്ക്‌ തൊഴുത്ത്‌ കെട്ടാൻ കുറച്ച്‌ ചൂടി കൊണ്ടുകൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്‌".
"ഇപ്പോ അതിന്‌ ആളുകൾക്ക്‌ തെങ്ങോന്നും വേണ്ടാല്ലോ. ഒക്കെ വെട്ടി റബ്ബറ്‌ വെയ്ക്കാത്രേ, തേക്കും. രാമൻ മേസ്തിരിക്ക്‌ വീട്‌ പണിയൺത്‌ തെങ്ങിൻ പറമ്പിലാ. തെങ്ങോക്കെ വെട്ടിക്കളഞ്ഞു - കണ്ടാൽ കഷ്ടം തോന്നും".
"അതിനേയ്‌ തേങ്ങയ്ക്കൊക്കെ പ്പോ വിലയിടിഞ്ഞു. നിയ്ക്കാണെങ്കില്‌ വയ്യാണ്ടായി. ചെക്കനോട്‌ പറഞ്ഞപ്പോ വേറെ പണിക്ക്‌ പോയാല്‌ നല്ല കാശ്‌ കിട്ടുംത്രേ".
"അതിനിപ്പോ തെങ്ങുകൃഷിക്ക്‌ സർക്കാർ സബ്സിഡിയും തൊഴിലാളിക്ക്‌ ക്ഷേമനിധിയും എല്ലാം കൊടുക്കണ്ണ്ട്ത്രേ".
കേശവന്റേയും കല്ല്യാണിയുടേയും സംസാരം കേട്ടപ്പോഴാണ്‌ തെങ്ങിന്റെ അടി മുതൽ മുടിവരെയുള്ള എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണെന്ന്‌ മനസ്സിലായത്‌. തെങ്ങ്‌ മനുഷ്യന്റെ എത്രയെത്ര ആവശ്യങ്ങൾ നിറവേറ്റുന്നു? എത്രയെത്ര മനുഷ്യർ അതിനെ ആശ്രയിച്ച്‌ ജീവിക്കുന്നു? ഓർത്തപ്പോൾ തെങ്ങിനെ കെട്ടിപ്പിടിച്ച്‌ കണ്ണടച്ച്‌ നിൽക്കാൻ തോന്നി. നാലാംക്ലാസിലെ മലയാള പാഠപുസ്തകത്തിലെ പദ്യഭാഗം ഓർമ്മയിൽ വരുന്നു " കേരം നിറയും കേരളനാട്‌......."
"അത്വേയ്‌ പോരുന്നില്ലേ? തമ്പ്രാട്ടി അന്വേഷിക്കുന്നുണ്ടാവും", കല്ല്യാണിയുടെ വിളികേട്ടപ്പോളാണ്‌ ചിന്തയിൽ നിന്നുണർന്നത്‌. കല്ല്യാണി തെങ്ങിൻ വിറകെല്ലാം കെട്ടിയൊതുക്കി തലയിൽ വെച്ചു. ഉച്ചയായതറിഞ്ഞില്ല. തെങ്ങിൻ തോട്ടത്തിലെ ശീതളിമ മനസ്സിനേയും കുളിരണിയിച്ചു. കത്തിജ്വലിക്കുന്ന പൊൻവെയിൽ തെങ്ങോലകളിൽ തട്ടി കൂടുതൽ പ്രൗഢിയോടെ തിളങ്ങുന്നു - കേരള നാടിന്റെ പൊൻതിലകമായി.
യുപിഎസ്‌എ, സെന്റ്‌ തോമസ്‌
യു പി സ്കൂൾ, പുലിയന്നൂർ

[നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
അദ്ധ്യാപകവിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ കഥ ]

22 Dec 2012

താക്കോൽ


സാജു പുല്ലൻ

            "സാർ, ഒപ്പിട്ടുകിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായേനെ - ഈ ഓഫീസിൽ കയറിയിറങ്ങി രണ്ടാമത്തെ ചെരിപ്പും തീർന്നു."
ഒരു അവസാനവട്ട ശ്രമമെന്നോണം ഓഫീസറോട്‌ അപേക്ഷകൻ കൈകൂപ്പി പറഞ്ഞു.

ഓഫീസർ ഏതോ ഫയലിൽ കണ്ണും കുത്തിയിരിക്കുകയായിരുന്നു. അതേ ഇരുപ്പിൽ തന്നെ മറുപടി പറഞ്ഞു, ഇപ്രകാരം.
            "നിങ്ങളുടെ കാര്യം നടത്തിതരാനാണല്ലോ ഞങ്ങൾ. പക്ഷേ... നിങ്ങളുടെ ഫയൽ വച്ചു പൂട്ടിയ താക്കോൽ കണ്ടു കിട്ടുന്നില്ല. താക്കോൽ വേണമല്ലോ പെട്ടി തുറക്കാൻ -"
ഓഫീസർ കൈ മലർത്തിയതും അപേക്ഷകൻ ഒന്നുകൂടി വളഞ്ഞു കുത്തി നിന്നു.
            "ഞാനും കൂടി തിരയാം സാർ. പണിക്കു പോയാലേ അരി വാങ്ങാനാവൂ. ഇന്നും ഒപ്പിട്ടു തന്നില്ലെങ്കിൽ നാളെയും ഇങ്ങോട്ട്‌ വരേണ്ടിവരും. പട്ടിണിയായിപ്പോവും. തന്നെയുമല്ല പൊന്നുംവിലയ്ക്കാണ്‌ അക്വയർ എന്നു പറയുന്നെങ്കിലും എന്റെ സ്ഥലത്തിന്റെ യഥാർത്ഥ വിലയെന്നും കിട്ടുന്നില്ല. വില കൂട്ടികിട്ടാൻ സമരം തുടങ്ങിയപ്പോൾ വീടും കുടിയും പോകുന്നവർ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ പിന്നെ ഓരോരുത്തരായി പിന്മാറി... ഓരോ ഇടങ്ങളിൽ സ്ഥലം വാങ്ങി വീട്‌ പണിയും തുടങ്ങി. പലർക്കും യഥാർത്ഥ വിലയേക്കാൾ കൂടുതൽ ഇട്ടിരുന്നു. അതിലും കൂടുതൽ കിട്ടാനാണ്‌ സമരത്തിൽ ചേർന്നത്‌. സമരം തുടർന്നാൽ അന്വേഷണം വരുമെന്നും അവരുടേത്‌ കുറച്ച്‌  എനിക്ക്‌ കൂട്ടിതരുമെന്നും അറിഞ്ഞപ്പോൾ അവർ പിന്മാറി. ഞാൻ ഒറ്റയ്ക്ക്‌ എന്ത്‌ ചെയ്യാനാ... അങ്ങനെ സമരം പൊളിഞ്ഞു. വില കൂട്ടി തരാമെന്ന അധികാരികളുടെ വാക്കിൽ വിശ്വസിച്ച്‌ കാത്തിരുന്നത്‌ എന്റെ കുറ്റം തന്നെ. സ്ഥലത്തിനും വീട്‌ പണിക്കും ഓരോ ദിവസവും തുക ഇരട്ടിക്കുകയല്ലേ... ഇനിയും വൈകിയാൽ ഈ കിട്ടുന്ന കാശുകൊണ്ട്‌ ഒരു സെന്റ്‌ പോലും വാങ്ങാൻ ഒക്കാതെ പോകും...".
അപേക്ഷകൻ കണ്ണീരൊതുക്കി നിന്നു.

ഓഫീസറുടെ വാക്കുകൾ അപ്പോൾ ദാർശനികഭാവം പൂണ്ടു-
            "മനുഷ്യൻ അപ്പം ഭക്ഷിച്ച്‌ മാത്രമല്ല ജീവിക്കുന്നത്‌!" കൂട്ടത്തിൽ ഒരു ചോദ്യവും എറിഞ്ഞു. "താൻ വികസനത്തിന്‌ എതിരാണല്ലേ?"
"കാര്യം വികസനം നല്ലതുതന്നെ. ഈ നഗരം വളർന്നു വളർന്നു വലുതാകുമ്പോൾ മറ്റൊരു നാട്ടിലിരുന്ന്‌ എനിക്ക്‌ ഓർക്കാം, ഞാൻ പിറന്നത്‌ ഒരു വലിയ നഗരത്തിൽ ആയിരുന്നു എന്ന്‌. എന്റെ കുഞ്ഞുങ്ങൾ ഓടികളിച്ച മണ്ണ്‌ ഒരുപാട്‌ ഉയരത്തിൽ എത്തിയിരിക്കുന്നു എന്ന്‌. അവിടെ ഒരുപാട്‌ സുഹൃത്തുക്കൾക്ക്‌ വേണ്ടപ്പെട്ടവനായിരുന്നു ഞാനെന്ന്‌. അവിടെ വലിയ വലിയ ആൾക്കാർ വന്നുപോകുന്നതും വലിയ സംഭവങ്ങൾക്ക്‌ വേദിയായ ആവുന്നതും... ഒക്കെ എനിക്ക്‌ ഓർക്കാമല്ലോ, ഓർത്ത്‌ സന്തോഷിക്കാമല്ലോ. അപ്പോഴേയ്ക്കും എന്റെ പുതിയ സ്ഥലത്ത്‌ കുറെ കാര്യങ്ങൾ ഓർക്കാനുണ്ടാകും... പതുക്കെ പതുക്കെ പഴയതൊക്കെ മറക്കും. പഴയതൊക്കെയും മറക്കുമ്പോഴാണല്ലോ എന്നെപ്പോലെയുള്ളവർക്ക്‌ പിന്നെയും സന്തോഷിക്കാനാവുക... പക്ഷെ സാറെ...  ഞാനുമൊരു പൗരനല്ലേ, എന്റെ ആവശ്യങ്ങളും നടന്നു കിട്ടേണ്ടതല്ലേ-"
അപേക്ഷകൻ അവകാശം ബോധിപ്പിച്ചു, കൈ പിണച്ച്‌ നിന്നുതന്നെ.
ഓഫീസർ അപ്പോൾ അയാൾക്കു നേരെ നോക്കി ചുണ്ടുകോട്ടി ഒന്നു ചിരിച്ചു.
            "സാങ്കേതികമായി നിങ്ങൾ ഒരു പൗരനാണ്‌. പക്ഷേ ആപേക്ഷിക സിദ്ധാന്ത പ്രകാരം നിങ്ങളുടെ സ്ഥാനം എവിടെയാണെന്നതിനെപ്പറ്റി കൃത്യമായ ഒരു നിർവചനമില്ല. തന്നെയുമല്ല അപ്രധാനമായ ഈ വിഷയത്തേക്കാൾ ചർച്ചക്ക്‌ സുപ്രധാനമായ മറ്റൊരു വിഷയമുണ്ട്‌. അതേപറ്റിയൊരു ചോദ്യം ഞാൻ ചോദിക്കാം -
            "ഇയാൾ ആരോപിത ദർശനം പഠിച്ചിട്ടുണ്ടോ?"
അപേക്ഷകൻ നിന്ന നിൽപ്പിൽ വിനയം പഠിച്ചു. "പൊറുക്കണം, പഠിക്കാം സാർ...".
            "പഠിക്കണം. എല്ലാ ദർശനങ്ങളുടേയും ആകെ തുക ഈ ദർശനത്തിലാണ്‌. ചുരുക്കം ഇതാണ്‌ - അതായത്‌, നമ്മൾ പറയാനുദ്ദേശിക്കുന്ന കാര്യം നേരിട്ടുപറയാതെ മറ്റൊന്നിൽ ആരോപിച്ച്‌ പറയുന്നു. സമയവും സാഹചര്യവും അനുസരിച്ച്‌ കേൾക്കുന്നയാളിന്‌ സംഗതി വെളിപ്പെടണം. പിന്നെ എല്ലാം എളുപ്പം. കാര്യങ്ങൾ കണ്ണുചിമ്മുന്ന സ്പീടിൽ നടക്കും. ഒന്നുകൂടി വ്യക്തമാക്കാം. നിങ്ങളുടെ ഫയൽ വച്ചുപൂട്ടിയ പെട്ടിതുറക്കാനുള്ള താക്കോൽ നിങ്ങൾ കൈയിൽ കരുതണം. അതുണ്ടോ?"
തിരുമുമ്പിൽ അടിയാനെപ്പോലെ തലകുനിഞ്ഞാരാഞ്ഞു അപേക്ഷകനപ്പോൾ-
            "ഞാനെന്തു ചെയ്യും യജമാനാ-?"
            "പോയി താക്കോൽ കൊണ്ടു വരൂ. സ്വന്തമായില്ലെങ്കിൽ ഉള്ളവനിൽനിന്നും വാങ്ങി വരൂ. പോ പോ. പുതിയതായി വന്ന ആളെ ഇങ്ങോട്ട്‌ കടത്തിവിട്‌. അയാളെ കണ്ടാലറിയാം താക്കോലുമായാണ്‌ വരവേന്ന്‌, പോക്കറ്റ്‌ വീർത്ത്‌ ഇരിക്കന്നു..."

വന്നയാൾ വെളുക്കെ ചിരിച്ച്‌ ഓഫീസർ ചൂണ്ടിയ കസേരയിൽ ഇരുന്നു. മറ്റെയാൾ പോകാൻ ആവാതെ എന്തൊക്കെയോ ഓർത്തുകൊണ്ട്‌ വരാന്തയിൽ നിന്നു.
ഓഫീസർ അന്നേരം മുമ്പിൽ ഇരിക്കുന്നയാളോടായി ഇങ്ങനെ പറഞ്ഞു. "ജനങ്ങളെ സേവിക്കാൻ തന്നെ ഈ കസേര. പക്ഷേ ദരിദ്രവാസികളെ ചുമ്മാ സേവിച്ചിട്ടെന്നാത്തിനാ.... ഒപ്പിന്റെയൊക്കെ ശരിക്കുമുള്ള വില അവൻ അറിയട്ടെ. അറിവ്‌ ഉണ്ടാവുക എന്നതാണല്ലോ ഏതു കാലത്തേയും ഏറ്റവും വലിയ വിജയം... അറിവ്‌ വെച്ചില്ലെങ്കിലും അവന്റേത്‌ തീർപ്പാക്കാതിരിക്കാൻ ഒക്കത്തില്ല. പക്ഷേ വൈകിപ്പിക്കാം. അറിവില്ലാത്തവൻ വന്നപാടെ തന്നെ കാര്യം നടത്തിപോയാൽ പിന്നെ നമുക്കെന്നതാ ഒരു വിലയും നിലയും. അല്ലേ....?"

അവരുടെ സന്തോഷം പൊട്ടി ഉയർന്നപ്പോൾ ആ സ്ഫോടനത്തിലേക്ക്‌ തുറന്ന്‌ കയറാനുള്ള താക്കോൽ കൈയ്യിലില്ലാതെ ഒരു ദുഃഖം അവിടെ ശബ്ദമില്ലാതെ ഓരം പറ്റി നിന്നു -



* എക്വൈഅർ - ഭൂമിയും അതിലുള്ളതും ഒഴിപ്പിച്ചെടുക്കുക.

23 Oct 2012

യൂഗോ

വിനോദ് നെല്ലിക്കൽ


‘ദ ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന ബ്രയാന്‍ സെല്‍സ്നിക്കിന്‍റെ നോവലിനെ ആധാരമാക്കി ഫ്രാന്‍സിന്‍റെ പശ്ചാത്തലത്തില്‍ 2011ല്‍ നിര്‍മ്മിക്കപ്പെട്ട ഹോളിവുഡ് ചലച്ചിത്രമാണ് ഹ്യൂഗോ. പതിനാലുവയസ്സുകാരായ ഹ്യൂഗോയും, ഇസബെല്ലും, വിഖ്യാത ചലച്ചിത്രകാരനായ ജോര്‍ജ്ജ് മെലിയെസുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഹ്യൂഗോ കാബ്രെറ്റ് ആയി ആസാ ബട്ടര്‍ഫീല്‍ഡും, ജോര്‍ജ്ജ് മെലിയെസ് ആയി ബെന്‍ കിങ്ങ്സ്ലിയും അഭിയിച്ചിരിക്കുന്നു. ഇരുപതാംനൂറ്റാണ്ടിലെ ചില ചരിത്ര സംഭവങ്ങളും, ഒരു ചലച്ചിത്രകാരന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി ചില വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന ഒരു കഥയായാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. ചരിത്രയാഥാര്‍ത്ഥ്യങ്ങളെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെയും വിദഗ്ദമായി കൂട്ടിയിണക്കിക്കൊണ്ട് പോകുവാന്‍ സംവിധായകനായ മാര്‍ട്ടിന്‍ സ്കോര്‍സെസിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാന കാര്യമാണ്. മികച്ച ഛായാഗ്രഹണത്തിനുള്‍പ്പെടെ  അഞ്ച്  ഓസ്കാറുകളും, മറ്റനവധി പുരസ്കാരങ്ങളും നേടുവാന്‍ ഈ ചിത്രത്തിനായത് മികവിനുള്ള അര്‍ഹമായ അംഗീകാരം തന്നെയാണ്.
മ്യൂസിയം ജീവനക്കാരനായിരുന്ന തന്‍റെ പിതാവിന്‍റെ ആകസ്മിക മരണത്തിനുശേഷം അനാഥനായ ഹ്യൂഗോ എന്ന ബാലന്‍ പാരീസിലെ റെയില്‍വേ സ്റ്റേഷന്‍റെ മറവില്‍ ഒളിച്ച് താമസിക്കുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ കണ്ണില്‍പ്പെട്ടാല്‍ പിടിക്കപ്പെടുകയും, ശേഷമുള്ള ജീവിതം അനാഥാലയത്തില്‍ ആയിരിക്കുകയും ചെയ്യും എന്ന ഭീഷണി കഥയിലുടനീളം അവനെ പിന്തുടരുന്നുണ്ട്. അവന്‍റെ അങ്കിളും, റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരനുമായ ക്ലൌഡ് എന്ന മനുഷ്യനാണ് അവനെ അവിടെ എത്തിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ വലിയ ക്ലോക്കുകളുടെ പരിപാലനമായിരുന്നു സ്ഥിരം മദ്യപാനി കൂടിയായിരുന്ന അയാളുടെ തൊഴില്‍. പിന്നീടങ്ങോട്ട് അധികൃതരുടെ അറിവ് കൂടാതെ ആ ജോലികള്‍ ചെയ്തുവന്നിരുന്നത് ഹ്യൂഗോ ആയിരുന്നു.
കലാകാരനും മെക്കാനിക്കും ആയിരുന്ന പിതാവിന്‍റെ കഴിവുകള്‍ ഹ്യൂഗോയ്ക്കും പകര്‍ന്നുകിട്ടിയിട്ടുണ്ട്. മരണത്തിനുമുമ്പ് പിതാവിന് മ്യൂസിയത്തില്‍നിന്ന് ലഭിച്ച ഒരു യന്ത്രമനുഷ്യനെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി അവന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി അവനെ സഹായിക്കുന്ന, ആ യന്ത്രമനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന ഒരു ചെറിയ നോട്ട്ബുക്കും ഉണ്ട്. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കളിപ്പാട്ടക്കട നടത്തിപ്പോന്നിരുന്ന ഒരു വൃദ്ധന്‍ ഈ നോട്ടുബുക്ക് കാണുവാന്‍ ഇടയാകുന്നു. അവന്‍ അത് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് അയാള്‍ അത് കൈവശപ്പെടുത്തിയതോടെ ഏതുവിധേനയും അത് തിരികെ ലഭിക്കുന്നതിനായി ഹ്യൂഗോ പരിശ്രമം ആരംഭിക്കുന്നു. അതിനിടയിലാണ് വൃദ്ധന്‍റെ വളര്‍ത്തുമകളായ ഇസബെല്ലിനെ അവന്‍ പരിചയപ്പെടുന്നത്. ധാരാളം വായിക്കുന്ന, സഹസികതകളെ ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടി അവനുമായി വേഗം അടുപ്പത്തിലാകുന്നു.
അതിനിടയില്‍ യന്ത്രമനുഷ്യന്‍റെ പണി പൂര്‍ത്തിയാകുന്നു. പക്ഷെ, ഹൃദയാകൃതിയിലുള്ള ഒരു പ്രത്യേക താക്കോല്‍കൂടി ലഭിക്കാതെ അത് പ്രവര്‍ത്തിക്കുമായിരുന്നില്ല. അങ്ങനെയിരിക്കെ, ഇസബെല്ലിന്‍റെ കഴുത്തില്‍ മാലയില്‍ കോര്‍ത്തിട്ടിരുന്ന സമാനമായ ഒരു താക്കോല്‍ അവന്‍ യാദൃശ്ചികമായി കാണുന്നു. അതുപയോഗിച്ചപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ച യന്ത്രമനുഷ്യന്‍ ഒരു ചിത്രം വരയ്ക്കുന്നു. ‘എ ട്രിപ്പ്‌ ടു ദ മൂണ്‍’ എന്ന 1902ല്‍ പുറത്തിറങ്ങിയ വിഖ്യാത ചലചിത്രത്തിലെ ചന്ദ്രന്‍റെ ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്‍റെ അടിയില്‍ ‘ജോര്‍ജ്ജ് മെലിയെസ്’ എന്ന പേരുകൂടി എഴുതപ്പെട്ടപ്പോള്‍ ഇസബെല്‍ വിസ്മയഭരിതയായി. കാരണം, അത് അവളുടെ വളര്‍ത്തച്ഛനും കളിപ്പാട്ടകടയുടെ ഉടമസ്ഥനുമായ വൃദ്ധന്‍റെ പേരായിരുന്നു.
തുടര്‍ന്ന്, ‘റെനെ ടബാര്‍ഡ്’ എന്ന ചലച്ചിത്ര ഗവേഷകന്‍റെ കൂടെ സഹായത്തോടെയുള്ള അവരുടെ അന്വേഷണം വൃദ്ധനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് മരിച്ചുപോയി എന്ന് ലോകം ധരിച്ചിരുന്ന വിഖ്യാത ചലച്ചിത്രകാരനായിരുന്നു അയാള്‍. നല്ലൊരു മെക്കാനിക്കും, മജീഷ്യനും കൂടിയായിരുന്ന അദ്ദേഹം തന്നെയാണ് പില്‍ക്കാലത്ത് ഹ്യൂഗോയുടെ കൈവശം എത്തിച്ചേര്‍ന്ന യന്ത്രമനുഷ്യന്‍റെയും ശില്‍പ്പി. യുദ്ധകാലത്ത്, താന്‍ നിര്‍മ്മിച്ച ഒട്ടേറെ ചലച്ചിത്രങ്ങളില്‍ ഒന്നൊഴിയാതെ എല്ലാം നഷ്ടപ്പെട്ടുപോയ വേദനയില്‍ ഉള്‍വലിഞ്ഞുജീവിക്കുകയായിരുന്നു ജോര്‍ജ്ജ് മെലിയെസ് എന്ന ആ അനുഗ്രഹീത കലാകാരന്‍. പക്ഷെ, കുട്ടികളുടെ അന്വേഷണത്തില്‍ ‘എ ട്രിപ്പ്‌ ടു ദ മൂണ്‍’ അടക്കം ചില ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തുന്നു. തുടര്‍ന്ന്, ജോര്‍ജ്ജ് മെലിയെസ് എന്ന ചലച്ചിത്രകാരനെ ലോകം തിരിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
കാഴ്ചക്കാര്‍ക്ക് ശക്തമായ ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന ഏറെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ ഈ ചിത്രം കടന്നുപോകുന്നുണ്ട്. ക്ലോക്ക് ടവറിനുമുകളില്‍നിന്നാല്‍ കാണാവുന്ന പാരീസ് നഗരത്തെ ചൂണ്ടി ഹ്യൂഗോ ഇസബെല്ലിനോട് തന്‍റെ ചില തിരിച്ചറിവുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പിതാവ് മരിച്ച കാലഘട്ടത്തില്‍ പലപ്പോഴും അവന്‍ അവിടെ നിന്ന് പാരീസ് നഗരത്തെ നോക്കിക്കാണുമായിരുന്നത്രേ. എന്നിട്ട് അതൊരു യന്ത്രമായി സങ്കല്‍പ്പിക്കും. കാണുന്ന ഓരോ കെട്ടിടങ്ങളും, വാഹനങ്ങളും, മനുഷ്യരുമെല്ലാം ആ വലിയ യന്ത്രത്തിന്‍റെ ഭാഗങ്ങള്‍. താനും അതില്‍ ഒന്ന്. ഒരു യന്ത്രത്തിന് അതിന്‍റെ ഭാഗങ്ങളെല്ലാം എത്ര പ്രധാനപ്പെട്ടതാണോ, അതുപോലെയാണ് താനടക്കം ഈ കാണുന്നതെല്ലാം എന്ന് അവന്‍ ചിന്തിക്കുന്നു. ഓരോരുത്തര്‍ക്കും ഈ ലോകത്തില്‍ ചെയ്യാന്‍ പ്രത്യേകമായി എന്തെങ്കിലും ഉണ്ടാവും. അഥവാ, അതിനുവേണ്ടിയാണ് ഓരോരുത്തരും സൃഷ്ടിക്കപ്പെടുന്നത്. ഈ ചിന്തയാണ് ഏറെ പ്രതിസന്ധികള്‍ക്കിടയിലും തന്നെ നിലനിര്‍ത്തുന്നതെന്ന് അവന്‍ തന്‍റെ കൂട്ടുകാരിയോട് പറയുന്നു.
യുദ്ധത്തില്‍ ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ട ഗുസ്താവ് എന്ന സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. അദ്ദേഹത്തിന്‍റെ മൃദുലമായൊരു പ്രണയവും കഥയില്‍ ഇടംനേടുന്നു. കാഴ്ചയില്‍ വളരെ മുരടനും, ഹ്യൂഗോയുടെ പേടിസ്വപ്നവുമാണെങ്കിലും സ്നേഹസമ്പന്നനായ അദ്ദേഹത്തിന്‍റെ കുറവുകളെ അംഗീകരിക്കാന്‍ ലിസെറ്റ് എന്ന പൂക്കച്ചവടക്കാരി പെണ്‍കുട്ടി തയ്യാറാകുന്നു. എല്ലായ്പ്പോഴും ഇന്‍സ്പെക്ടറുടെയും അയാളുടെ മാക്സിമില്ല്യന്‍ എന്ന വേട്ടനായുടെയും മുന്നില്‍നിന്ന് വിദഗ്ദമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന ഹ്യൂഗോ, കഥയുടെ അവസാനഭാഗത്ത്, വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ പിടിയില്‍ പെടുന്നു. ജോര്‍ജ്ജ് മെലിയെസും, ഇസബെല്ലും തക്കസമയത്ത് സ്ഥലത്തെത്തി അവനെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതോടെയാണ് അവന്‍ രക്ഷപ്പെടുന്നത്.
ചലച്ചിത്രത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിനുവേണ്ടി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ലൂമിയര്‍ ബ്രദേര്‍സും, അവരുടെ ആദ്യചിത്രങ്ങളായ ‘ട്രെയിന്‍ അറൈവ്സ് ഇന്‍ ദ സ്റ്റേഷന്‍’, ‘വര്‍ക്കേഴ്സ് ലീവിംഗ് ദ ഫാക്ടറി’ തുടങ്ങിയവയും ഈ ചിത്രത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആ കാലത്ത് തന്നെ ചലച്ചിത്രമേഖലയിലേക്ക് രംഗപ്രവേശം ചെയ്ത ജോര്‍ജ്ജ് മെലിയെസിന്‍റെ ജീവിതത്തെ വളരെ വ്യക്തമായി ഈ ചിത്രം അവതരിപ്പിക്കുന്നു. ലൂമിയര്‍ ബ്രദേര്‍സിന്‍റെ ചിത്രങ്ങളും കാമറയുമെല്ലാം കണ്ട് ആകൃഷ്ടനായ അദ്ദേഹം സ്വന്തമായി മറ്റൊരു കാമറയും, സ്റ്റുഡിയോയും നിര്‍മ്മിച്ചാണ് ചലച്ചിത്രനിര്‍മ്മാണം ആരംഭിക്കുന്നത്. നൂറുകണക്കിന് സിനിമകള്‍ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച അദ്ദേഹത്തിനൊപ്പം സഹപ്രവര്‍ത്തകയായും, നടിയായും ഭാര്യയായ ജീനും ഉണ്ടായിരുന്നു. ഫാന്‍റസിയ്ക്കും സ്വപ്നങ്ങള്‍ക്കും പ്രാമുഖ്യം കൊടുത്തിരുന്ന ജോര്‍ജ്ജ് മെലിയെസിന്‍റെ ചിത്രങ്ങള്‍ മിക്കവയും കടന്നുപോയിരുന്നത് വിസ്മയകരങ്ങളായ ഭാവനകളിലൂടെയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് അവയില്‍ പലതും നശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ചിലതൊക്കെ കണ്ടെടുക്കാനായത് ആ അനശ്വര ചലച്ചിത്രകാരന്‍ പില്‍ക്കാലത്ത് ഓര്‍മിക്കപ്പെടുവാന്‍ ഇടയാക്കി എന്ന് ഈ ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നു.


ആദ്യകാലത്തെ സിനിമാനിര്‍മ്മാണ രംഗങ്ങളും, അവര്‍ ഉപയോഗിച്ചിരുന്ന വിവിധ സാങ്കേതികവിദ്യകളുമെല്ലാം ഈ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നത് ഏറെ കൌതുകകാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏവര്‍ക്കും ഏറെ ഉപകാരപ്രദമായ ചരിത്രവസ്തുതകള്‍ മനോഹരമായി കോര്‍ത്തിണക്കി ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മികവുറ്റ സംവിധാനത്തിനും, ഛായാഗ്രഹണത്തിനുമൊപ്പം കുറ്റമറ്റ തിരക്കഥയും, ഗംഭീരമായ കലാസംവിധാനവും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍, സിനിമയെ സ്നേഹിക്കുന്ന, സിനിമയെക്കുറിച്ച് പഠിക്കുന്ന ഏവരും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ഹ്യൂഗോ’.

20 Sept 2012

നന്മകളുടെ അവസാനം

രഹ് ന രാജേഷ്
രഹ്ന രാജേഷ്‌, അദ്ധ്യാപിക, വിവിഎച്ച്‌എസ്‌,കറുകടം, കോതമംഗലം

എത്ര നേരം ആ തൊടിയിലൂടെ നടന്നുവേന്ന്‌ അനുപമയ്ക്കറിയില്ലായിരുന്നു.
കഥകളുറങ്ങുന്ന ആ തൊടിയും കരിയില മൂടിയ വഴിത്താരകളും അവൾക്ക്‌ അത്രമേൽ
ഹൃദ്യമാണ്‌.  നടന്ന്‌ തളർന്ന്‌ വീണ്ടും അവൾ ആ കൊന്നത്തെങ്ങിന്റെ ചുവട്ടിൽ
വന്നിരുന്നു.  ഇളംകാറ്റിന്റെ തലോടലേറ്റ്‌ ഇളകുന്ന തെങ്ങോലകൾ
നോക്കിയിരിക്കെ സമൃദ്ധമായ ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ
പിന്നോട്ടുവിളിച്ചു.
'അനുക്കുട്ടി' എന്ന്‌ ആരോ വിളിക്കുന്നതുപോലെ അവൾക്ക്‌ തോന്നി. അവൾക്ക്‌
വിശ്വസിക്കാനായില്ല. അതെ, ഞാൻ തന്നെയാണ്‌ വിളിച്ചതു, ആ കൊന്ന തെങ്ങ്‌
തുടർന്നു. നിന്നെപ്പോലെ ഞാനും സമൃദ്ധമായ ആ കാലം തന്നെയാണ്‌
ആലോചിച്ചുകൊണ്ടിരുന്നത്‌. പഴമയുടെ സമൃദ്ധി. നാളികേരങ്ങൾ വെട്ടിക്കൂട്ടിയ
മുറ്റവും, തേങ്ങ ഉണങ്ങുന്ന കൊപ്രാക്കളങ്ങളും, ആട്ടിയ വെളിച്ചെണ്ണയുടെ
സുഖകരമായ ഗന്ധവും നിറഞ്ഞുനിന്ന ആ അന്തരീക്ഷം. തൊടിയിലെ തെങ്ങിന്റെ
എണ്ണത്തേയും മുറ്റത്ത്‌ വെട്ടിക്കൂട്ടിയ നാളികേരത്തേയും ആശ്രയിച്ച്‌
തറവാടുകളുടെ സമൃദ്ധി നിർണയിച്ച ആ കാലം എനിക്കും നിന്നെപ്പോലെ ഏറെ
പ്രിയങ്കരമായിരുന്നു
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം ബാധിച്ചവരെ
വൃദ്ധസദനങ്ങളിലുപേക്ഷിക്കുന്നതു
പോലെ ഈ തലമുറ ഞങ്ങളേയും
ഉപേക്ഷിച്ചിരിക്കുന്നു.  കൊന്നത്തെങ്ങിന്റെ ശബ്ദം ഇടറി. അനുപമ
മറുവാക്കുകളില്ലാതെ നിന്നു. അവൾ ഓർത്തു നാളെ ഈ തെങ്ങിൻ തോപ്പ്‌
ശൂന്യമാകും. ഇവിടെ ശീതളച്ഛായകൾക്കു പകരം പുതിയ ഒരു കെട്ടിടം ഉയരും. നല്ല
വായുവും വെള്ളവും പച്ചപ്പും....... എല്ലാം അവസാനിക്കുന്നു. നന്മകളുടെ
അവസാനമാണല്ലോ ഇപ്പോൾ നടക്കുന്നത്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...