Showing posts with label benchali. Show all posts
Showing posts with label benchali. Show all posts

22 Nov 2012

ജീവന് വിലപറയുന്ന വൈറസുകള്‍

ബെഞ്ചാലി 


ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്.ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല. മനുഷ്യ നിര്‍മ്മിതമാണ് H5N1 വൈറസ്. ബയോടെറൊറിസം വിദഗ്ദ്ധര്‍ പറയുന്നത് H5N1 bird flu വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്നതരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിര്‍മ്മിച്ചത് നെതര്‍ലാന്റിലെ റോട്ടര്‍ഡാംഎറാസ്മസ് മെഡിക്കല്‍ സെന്ററിലെ റോണ്‍ ഫോഷ്യര്‍ തന്റെ പരിശ്രമങ്ങളെ കുറിച്ച്കഴിഞ്ഞ സെപ്റ്റംബറില്‍ മെല്‍റ്റയില്‍ നടന്ന ഇന്‍ഫ്‌ലുവന്‍സ കോണ്‍ഫറന്‍സില്‍ പബ്ലികിനുമുന്നില്‍ നിരത്തിയതാണ്.


അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ്പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂര്‍വ്വമായെമനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യയില്‍ വ്യാപിച്ച പക്ഷിപനി 600ല്‍ പരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാല്‍ ഒ5ച1 പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികല്‍ ടീമിലെ ഗവേഷകര്‍ ഇന്‍ഫ്‌ലുവന്‍സക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയില്‍ പരീക്ഷണം നടത്തി. H5N1 ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോള്‍ അത് സെല്‍ വ്യൂഹങ്ങളില്‍ കൂടുതല്‍ യോജിച്ച തരത്തില്‍ പ്രവര്‍ത്തിക്കുകയും സ്വയം പരിവര്‍ത്തനങ്ങള്‍ക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവര്‍ത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവര്‍ത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യന്‍ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ പൊലിയാന്‍ കാരണമാവുകയും ചെയ്തത്.

 H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവര്‍ വഴി വൈറസ് ബാധിക്കുമെങ്കില്‍ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരില്‍ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാന്‍ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങള്‍ വഴി മില്ല്യണ്‍ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് ഈ പരിവര്‍ത്തനം വരുത്തിയ വൈറസ് എന്ന്. ആന്ദ്രാക്‌സ് ഗവേഷണങ്ങളിലേര്‍പെട്ട പൌള്‍ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്‌സ്പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത pathogenic organism ആണത് എന്നാണ്. പൌള്‍ കേഇം ഇപ്പോള്‍ അമേരിക്കയുടെ ദേശീയ ശാസ്ത്രഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity – NSABB). ടോക്യോ സര്‍വ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റുംആന്ദ്രാക്‌സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാല്‍ ഈ രണ്ട്ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാന്‍ Wisconsin, Madison, University of Tokyo എന്നീ സര്‍വകലാശാലകള്‍ തീരുമാനിക്കുകയും അതിന് NSABB പച്ചകൊടികാണിക്കുകയും ചെയ്തിട്ടുണ്ട്.


എന്നാല്‍ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരുംഇത്തരത്തിലുള്ള ഗവേഷണ റിസള്‍ട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത്ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. പിറ്റ്‌സ്ബര്‍ഗ്മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ബയോടെറൊരിസം എക്‌സ്‌പേര്‍ട്ട് ഡയരക്ടര്‍ ഡോ.തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നുംമാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തില്‍ ഇത്തരം ഗവേഷണങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തില്‍ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവര്‍ മാതൃക സ്വീകരിക്കാന്‍ കാരണമാകും. ലോകത്ത് മനുഷ്യര്‍ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കല്‍ മേഖല. അതിനാല്‍ തന്നെ കുത്തകകള്‍ ആ ഫീല്‍ഡില്‍ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കല്‍ നടക്കുന്നുണ്ട്. ലോകത്ത്വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ലോകാ!രോഗ്യ സംഘടനക്ക്‌നല്‍കുകയും അതുവഴി വന്‍ ലാഭങ്ങള്‍ കൊയ്യാനും ഫാര്‍മ ഫ്രോഡുകള്‍ രംഗത്തിറങ്ങിയത്വഴി ശരിയാ ചികിത്സ രോഗികള്‍ക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായവലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു.


പല ഗവണ്മെന്റുകളും ബില്ല്യന്‍ കണക്കിന്‌ഡോളറുകളുടെ പന്നിപനി H1N1 വാക്‌സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ H1N1 വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ പടര്‍ന്ന ചിക്കന്‍ഗുനിയ സന്ധികളില്‍ കടുത്ത വേദനയുണ്ടാക്കുന്നു. വേദനവന്നാല്‍ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടര്‍മാരെ കാണുകയുംപലതരത്തിലുള്ള മെഡിസിനുകള്‍ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ളട്രീറ്റ്‌മെന്റ് പറയപെട്ട രോഗങ്ങളില്‍ ലഭിക്കുന്നില്ല. മെഡിക്കല്‍ ഫ്രോഡുകളുടെ കളികളില്‍പലതരത്തിലുള്ള മരുന്നുകള്‍ക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെപിന്നാമ്പുറങ്ങളില്‍ കറുത്ത കൈകളുണ്ടാവണം. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ തകര്‍ത്തിട്ടപ്പോള്‍ അമേരിക്കയുടെ സീക്രട്ടുകള്‍വെളിവാകുമോ, ഇറാന് കൂടുതലെന്തെങ്കിലും അവയില്‍ നിന്നും ലഭിക്കുമോ എന്നചോദ്യത്തിന് വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനോട് പറഞ്ഞത് ലഭിക്കും,കാന്‍സറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ നായകന്മാര്‍ക്ക് കാന്‍സര്‍പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.


അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍നാന്റസിന് കാന്‍സറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെസംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കന്‍ ലീഡര്‍മാരെ പിടിപെടുന്ന ത്വിചിത്രമായതല്ലെന്നാണ്. ഈ അടുത്താണ് ഷാവേസിന്റെ ശരീരത്തില്‍ നിന്നും ടൂമര്‍ നീക്കംചെയ്തത്. പരഗൊയുടെ ഫെര്‍ണാഡോ ലൂഗൊ, ബ്രസിലിന്റെ ഡില്‍മ റൊസ്സെഫ്, മുന്‍ബ്രസീല്‍ ലീഡര്‍ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കന്‍ നായകന്മാരോട് കാന്‍സര്‍ നീരാളിക്ക് പ്രത്യേക മമതയുണ്ടായതില്‍ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കല്‍ഫിദെല്‍ കാസ്‌ട്രൊ ഷാവേസിന് നല്‍കിയ മുന്നറിയിപ്പ്, ‘അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവര്‍ പല തരത്തിലുള്ള സാങ്കേതിക വിദ്യവികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാന്‍ തന്നാലും എന്ത് ഭക്ഷിക്കുന്നതിലുംജാഗരൂകത വേണമെന്ന്’. ലാറ്റിനമേരിക്കയില്‍ ഇനി ബാക്കിയുള്ളത് ബൊളീവിയന്‍പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴംഅദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേര്‍ത്തു, ‘ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക,വരുന്ന വഴികളെ കുറിച്ച് ഞങ്ങള്‍ക്കൊന്നുമറിയില്ല’. വർത്തമാനം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്

20 Apr 2012

മൈക്രോ കൊലയാളി

 ബെഞ്ചാലി


ലോകത്തെ മൈക്രോണുകളായി കൊണ്ട് നടക്കുന്ന ഈ കാലത്ത് എല്ലാം മൈക്രോസ്‌കോപിക് കര്‍മ്മങ്ങളാണ്. പ്രോസസില്‍ കാണാനൊന്നുമില്ലെങ്കിലും ഔട്ട്കം കണ്ടാല്‍ ബോധംകെട്ട് വീഴും.

കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്‌വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില്‍ നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാ‍താക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും. ടെസിമലിന്റെ ഡെസിബെല്‍ ആരും കേല്‍ക്കില്ല, ശ്രദ്ധിക്കില്ല. എന്നത് പോലെയാണ് ഇന്നത്തെ മൈക്രോ ഫിനാന്‍സ്.
മൈക്രോഫിനാന്‍സിന്റെ ഉപയോക്താക്കള്‍ ദാരിദ്ര രേഖക്ക് താഴെയുള്ള ഡെസിമല്‍ പോയിന്റുകളായതിനാല്‍ ആരും ശ്രദ്ധിക്കില്ല. മൈക്രോഫിനാന്‍സ് വലകളില്‍ കുടിങ്ങി ചക്രശാസമിട്ടാല്‍ പോലും ഒരു കുട്ടിയും തിരിഞ്ഞ് നോക്കില്ല. മൂന്നാം രാഷ്ട്രപട്ടികയില്‍ നിന്നും മുന്നോട്ട് കുതിച്ച് കയറികൊണ്ടിരിക്കുമ്പോ ഇത്തരം ലൊട്ട് ലൊട്ക്ക് സംഗതികളൊക്കെ ആര് ശ്രദ്ധിക്കാന്‍? ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദാരിദ്ര രേഖക്ക് താഴെയുള്ളവരെ ഇലക്ഷന്‍ സമയത്താല്ലതെ ആരെങ്കിലും കാണുമോ, അവരുടെ ദീനരോദനം കേള്‍ക്കുമോ? ഇലക്ഷന്‍ കഴിയുന്നതോടെ ഇന്ത്യന്‍ ഭൂപടത്തില്‍ നിന്നും അവരെ ഔട്ടാക്കും… ഇനി ഇന്ത്യക്ക് പുറത്തുള്ള വല്ല മീഡികയള്‍ ഈ പാവപെട്ട മനുഷ്യരുടെ അവസ്ഥ ചിത്രീകരിച്ചാല്‍ അപ്പൊ തുടങ്ങും ദേശീയ വികാരം. ഇന്ത്യയില്‍ ദരിദ്രരില്ല, ഈ കാണിച്ചതോക്കെ ഉഗാണ്ടയിലെ ആള്‍ക്കാരെ മേക്കപ്പിട്ട് നിര്‍ത്തീതാന്ന് വരെ പറയും… രാജ്യ സ്നേഹവും ദേശീയതയും അത്രത്തോളം തലക്ക് പിടിച്ചിരിക്കാ… രാജ്യത്തെ മോശായി ചിത്രീകരിക്കാന്‍ ഒരാളും ഇഷ്ടപെടുന്നില്ല. അത് കൊണ്ടാണ് ദേശീയത എവിടേയും കടന്ന് കൂടുന്നത്. ദേശീയ വികാരജീവികളാണിപ്പോ കൂടുതല്‍. മൈക്രോസ്കോപ് വെച്ച് തീവ്രവാദികളെ തിരയാന്‍ നടക്കുന്ന മീഡിയകളുടെ ദേശീയതയും ഭൂരിപക്ഷക്കാരെന്ന് അവകാശപെടുന്നവര്‍ മറ്റുള്ളവരെ അടക്കിവാഴാനുപയോഗിക്കുന്ന ദേശീയതയും തീവ്രവാദികളാക്കുമോ, വെറുതെ ചവിട്ടി കൂട്ടിലിടുമോ എന്നൊകെ പേടിച്ച് ജീവിക്കുന്ന ന്യൂനപക്ഷ ദേശീയതയും കൂടി ഭാരതത്തിന്റെ നെഞ്ചില്‍ ചവിട്ടി ഒച്ചപ്പാടുണ്ടാക്കുമ്പോ ഭൂമിയോട് മല്ലിടുന്ന പട്ടിണിപാവങ്ങളുടെ ദേശീയതക്ക് പ്രസക്തിയില്ല.
പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഗ്രാമീണ കര്‍ഷകരെ ആത്മഹത്യകള്‍ക്ക് നയിക്കുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയേങ്കിലും ഒരു നടപടിയും എവിടെന്നും ഉണ്ടായില്ല. എങ്ങിനെ ഉണ്ടാവാന്‍?? പാവപെട്ടവന്റെ രക്തം തുള്ളികളായി ഊറ്റികുടിച്ച് കൊണ്ടിരിക്കുന്ന ഡ്രാക്കുളമാര്‍ രാജ്യത്തെ കോടിപതികളുള്ള ധനാഢ്യരുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നു എങ്കില്‍ അതൊക്കെ അഭിമാ‍നകരമാണെന്ന് കരുതുന്ന കപട ദേശസ്നേഹവും ദേശീയതയുമാണ് രാജ്യത്തെ നയിക്കുന്നവരിലുള്ളതെങ്കില്‍ പാവപെട്ടവരെ കുടുക്കിയവര്‍ക്കെതിരെ എങ്ങിനെ നടപടിയുണ്ടാകും?
പ്രശസ്ത സ്ഥാപനങ്ങളിലെ എം.ഡിമാര്‍ക്ക് ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടുതല്‍ ശമ്പളമാണ് ലൊട്ട് ലൊട്ക്ക് മൈക്രോ ഫൈനാന്‍സുകാര്‍ക്ക് ലഭിക്കുന്നതെന്നാണിപ്പൊള്‍ പുതിയ കണ്ടെത്തല്‍…രാജ്യത്തെ പ്രമുഖ മൌക്രോഫിനാന്‍സ് കമ്പനികളിലൊന്നായ ഷെയര്‍ മൈക്രോഫിനാന്‍സിന്റെ മേധാവിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശമ്പളമായി കൈപറ്റിയത് 7.4 കോടി ഉലുപ മാത്രം!! അതായത് പ്രതിമാസ നക്കാപിച്ച ശമ്പളം 62.66 ലക്ഷം ഉലുപ.
പാവപെട്ടവന്റെ ചോര ഊറ്റികുടിക്കുന്ന കമ്പനികളുടെ എം.ഡി.മാര്‍ക്ക് ഈ നക്കാപിച്ച ശമ്പളം കൊടുക്കുന്നത് മോശല്ലെന്ന് ആരെങ്കിലും ചോദിക്കൊ??

19 Feb 2012

സൃഷ്ടിപ്പും പരിണാമവും

ബെഞ്ചാലി

 സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കു വേണ്ടി സ്‌റ്റോപ് ചെയ്യണമെന്നത് ലോകത്തെവിടെയുമുള്ള ട്രാഫിക് നിയമമാണ്.  മോസ്‌കോയില്‍ ജനങ്ങള്‍ സീബ്രാ ലൈനുകളെ കുറിച്ച് മറന്നുപോകാതിരിക്കാന്‍ വേണ്ടി ട്രാഫിക് പോലീസ് കുതിരയെ പൈന്റടിച്ചു സീബ്രയാക്കി ജനങ്ങളില്‍ അവബോധമുണ്ടാക്കി. അയല്‍ രാജ്യമായ കസാക്കിസ്ഥാനിലുള്ള ഒരുത്തന്‍  ഹരംകേറിയെ തന്റെ കുതിരയെ പൈന്റടിച്ചു സീബ്രയാക്കിയപ്പോള്‍ ജീവികളെ അപമാനിച്ചതിനു ഫൈനടക്കേണ്ടി വന്നു.
എന്നാല്‍ ഗാസയില്‍ നിന്നും വ്യത്യസ്തമായ സീബ്രയെകണ്ടു, കാടന്മാരായി പെരുമാറുന്ന ഇസ്രായേലികള്‍ക്ക് നാട്ടുജീവികളോട് സഹതാപമോ കാരുണ്യമൊ ഇല്ലങ്കിലും കാട്ടുജീവികളോടുണ്ടാകുമോന്ന് കരുതിയാവും കഴുതയെ പൈന്റടിച്ചു സീബ്രയാക്കിയത്. മനുഷ്യനോട് ഇണങ്ങാത്ത സീബ്രാ പ്രേമം ലോകത്തിന്റെ പലഭാഗത്ത് പലരീതിയിലുണ്ട്. ഏതായലും  ഇണങ്ങുന്ന സീബ്രയെ കിട്ടിയില്ലെങ്കിലും കഴിഞ്ഞ ജുലൈയില്‍ ഒരു സീബ്രോയിഡിനെ ചൈനയിലെ മൃഗശാലയില്‍ ജന്മം നല്‍കിയത് വാര്‍ത്തയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യന്‍ ജീവശാസ്ത്രജ്ഞന്മാര്‍ നിര്‍ബന്ധിത ബ്രീഡ് വഴി സീബ്രോയിഡുകളെ സൃഷ്ടിച്ചിരുന്നു. അതായിരുന്നു സങ്കര ജീവികളുടെ തുടക്കം.
***
ഫേര്‍ട്ടിലിറ്റി നടക്കുന്നതിന് ചില കാര്യങ്ങളൊക്കെയുണ്ട്. അത് സോഷ്യല്‍ ആനിമല്‍ എന്നു പറയുന്ന മനുഷ്യനും മറ്റു മൃഗങ്ങള്‍ക്കും വ്യത്യസ്ഥമായിട്ടാണുള്ളത്. അത് കൊണ്ട് തന്നെ മനുഷ്യന് മൃഗങ്ങളിലോ, മൃഗങ്ങള്‍ക്ക് മനുഷ്യരിലോ ഒരു സൃഷ്ടിപ്പുണ്ടാവുകയുമില്ല.  എന്നാല്‍ മൃഗങ്ങളില്‍ സാമ്യമുള്ള ജനുസുകളില്‍ ഹൈബ്രിഡ് ഫേര്‍ട്ടിലിറ്റി സാധ്യമായിട്ടുമുണ്ട്. ഉദാഹരണമായി ഗര്‍വിലും ഹുങ്കിലും ശക്തിയിലും ഒരുപോലെയുള്ള കടുവയും സിംഹവും തമ്മില്‍ ചേര്‍ന്ന് ടൈഗ്രസ് എന്ന പുതിയ ജനുസുണ്ടാകുമെങ്കിലും ശക്തി കുറഞ്ഞ പുലിയുമായി സിംഹമോ കടുവയോ ചേരുകയില്ല എന്നുമാത്രമല്ല, നാലയലത്ത് പോലും നില്‍കാന്‍ അനുവദിക്കില്ല. എന്നാല്‍ ശക്തിയിലും ഗര്‍വിലും വ്യത്യസ്തമായ കുതിരയും കഴുതയും ചേര്‍ന്ന് കോവറുണ്ടാകുന്നു,  ഡൊമസ്റ്റികായി ഒരിക്കലും യോജിക്കാത്ത സീബ്രയുമായി പോലും ചേര്‍ന്ന് പുതിയ സിബ്രോയിഡ് ജനുസുകളുണ്ടാകുന്നു.  അപ്പോള്‍ മൃഗങ്ങളിലെ ബീജസങ്കലനം നടക്കാന്‍ ജെനറ്റിക്കായ അടുപ്പം ഉണ്ടാവണം.

ഫേര്‍ട്ടിലിറ്റിയില്‍ സാമ്യമുള്ളവയില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്.  നിര്‍ബന്ധിതമായി കൃത്രിമമായി പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും വ്യത്യസ്ത ജനുസുകളില്‍ പെട്ട ബീജസങ്കലനം തീര്‍ത്തും പരാജയമായിരുന്നു. മനുഷ്യന്‍ കുരങ്ങുകളില്‍ നിന്നാണ് രൂപാന്തരം പ്രാപിച്ചതെന്ന് വിശ്വസിക്കുന്ന ഡാര്‍വിനിസ്റ്റ് ഊഹങ്ങളില്‍ മനുഷ്യനോട് അടുത്തുനില്‍ക്കുന്നതെന്നു പറയപെടുന്ന ചിമ്പാന്‍സിയെ ഉപയോഗപെടുത്തിയും അതുപോലെ ഒറാംഗുട്ടാംഗ് പോലുള്ള വാലില്ലാ കുരങ്ങനെ ഉപയോഗപെടുത്തിയിമുള്ള പരീക്ഷണങ്ങള്‍ ലോകത്ത് പരാജയപെട്ടിട്ടെയുള്ളൂ. അടിസ്ഥാനപരമായി മനുഷ്യര്‍ രൂപപെട്ടത് കുരങ്ങിലൂടെയാണെന്ന വാദത്തെയാണ് ആ പരാജയങ്ങള്‍ തകര്‍ത്തുകളഞ്ഞത്.
മനുഷ്യനു താരതമ്യപെടുത്താന്‍ പറ്റിയ ഒരു ജീവിയും ലോകത്തില്ല്‌ല. ഡാര്‍വിനിസത്തിന്റെ വ്യക്താക്കള്‍ പറയുന്നത് പോലെ വര്‍ഷങ്ങളിലൂടെ ജീവികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ വഴി പുതിയ ജനുസ് രൂപാന്തരപെടുന്നു എങ്കില്‍ മനുഷ്യന് രൂപാന്തരം പ്രാപിച്ച ഒരു ജനുസുണ്ടാകണം, ആ ജനുസുമായി മനുഷ്യന്റെ ഫേര്‍ട്ടിലിറ്റി വിജയിക്കുകയും വേണം. അതൊന്നും സാധ്യമല്ല എന്നിരിക്കെ വളരെ കുറച്ച് പരിമിതികളില്‍ നിന്നുകൊണ്ട് മനുഷ്യനെ ബുദ്ധിയില്ലാത്ത ജീവികളുമായി താരതമ്യപെടുത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനോട് സാദൃശ്യമുള്ള ഒരു ജീവിയും ലോകത്ത് വന്നുപോയിട്ടില്ല, അങ്ങിനെയുള്ള ഒരു ജീവിയുടെ ഫോസിലും ലോകത്ത് കണ്ടെത്താനായിട്ടില്ല. ഊഹങ്ങളും പൊള്ളത്തരങ്ങളും മാത്രമെ ഡാര്‍വിനിസ്റ്റുകള്‍ക്കും അവരുടെ സ്റ്റൂജസുകള്‍ക്കും കൈമുതലായുള്ളൂ.
മനുഷ്യനെ പോലെ ചിന്താശേഷിയുള്ള ഒരു ജീവിയുമില്ല. െ്രെടനിങ്ങ് നല്‍കി ചില ജീവികളെ ഉപയോഗപെടുത്താം. വളര്‍ത്തു മൃഗമല്ലാത്ത കടലില്‍ ജീവിക്കുന്ന ഡോള്‍ഫിനുകള്‍ സീലുകള്‍ തുടങ്ങിയവയെ പോലും െ്രെടനിങ്ങ് നല്‍കി അവയിലെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം െ്രെടനിങ്ങ് വഴി അവക്ക് ചിന്താ ശേഷി ഉയര്‍ന്നു വരുന്നില്ല. െ്രെടനിങ്ങിനെ ഭാഗമായി എന്ത് ശീലിച്ചോ, അതുമാത്രം ചെയ്യുന്നു. നല്ല െ്രെടനിങ് ലഭിച്ച രണ്ടു മൃഗങ്ങളിലൂടെ ബ്രീഡ് ചെയ്‌തെടുത്ത മൃഗത്തിനും മറ്റു മൃഗങ്ങള്‍ക്ക് െ്രെടനിങ് കൊടുത്തത് പോലെ െ്രെടനിങ് നല്‍കേണ്ടതുണ്ട്. കാരണം അവയുടെ ജെനറ്റിക് പ്രോഗ്രാമില്‍ ബാഹ്യമായ െ്രെടനിങ് രേഖപെട്ട് കിടക്കുന്നില്ല, മുന്‍ഗാമികള്‍ പിന്‍തലമുറയിലേക്ക് തങ്ങള്‍ക്ക് െ്രെടനിങ്ങിലൂടെ ലഭിച്ചത് കൈമാറുന്നുമില്ല. ആര്‍ജിച്ചെടുത്തത് പിന്‍തലമുറയിലേക്ക് കൈമാറാനുള്ള വിശേഷബുദ്ധി മനുഷ്യരല്ലാത്ത ഒരു ജീവികള്‍ക്കുമില്ല.
അമിനോ ആസിഡുകള്‍ വഴി ജീവനെ സൃഷ്ടിക്കാമെന്നു പറയുന്ന ശാസ്ത്രത്തിന് അമിനോ അസിഡുകള്‍ വെള്ളത്തില്‍ ലയിച്ച് പ്രോടീനുണ്ടാകുന്നതെങ്ങിനെ എന്നു വ്യക്തമാക്കാനാവുന്നില്ല. ചെളിവെള്ളത്തില്‍ നിന്നാണ് ആദ്യത്തെ കോശം രൂപപെട്ടതെന്നു പറയുന്ന ഡാര്‍വിനിസ്റ്റുകള്‍ക്ക് ഇന്നത്തെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബുകളില്‍ ജീവനുള്ള ഒരു കോശം പോലും വികസിപ്പിക്കാനാവുന്നില്ല, എന്നീട്ടല്ലെ ചെളിവള്ളത്തില്‍ നിന്ന് താനേ ഉണ്ടാവുക?
ദല്ലാസ് ബയ്‌ലറ് യൂണിവേഴ്‌സിറ്റിയിലെ മെഡികല്‍ സെന്റര്‍ സര്‍ജന്‍ ജോസഫ് കോഹ്ന്‍ ഈ അടുത്ത് വിവരിച്ച ഡാര്‍നിസം എവല്യൂഷനിലെ ഫലപ്രദമല്ലാത്ത മൂന്ന് ഗൌരവമുള്ള പ്രശ്‌നങ്ങളെകുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഈ മൂന്ന് വിഷയങ്ങളും ടെക്‌സാസ് എഡ്യൂകേഷന്‍ ബോര്‍ഡിനു മുമ്പാകെ അവതരിപ്പിക്കുകയും ദീര്‍ഘമായ ആലോചനക്ക് ശേഷം തീരുമാനിക്കപെടുകയും ചെയ്തത് പാഠപുസ്തകങ്ങളില്‍ പരിണാമത്തിന്റെ  നിഷേധാത്മകമായതും വ്യക്തമായതുമായ രണ്ടുഭാഗങ്ങളും പഠിപ്പിക്കണമെന്നാണ്. തീരെ വിവരിക്കാനാവാത്ത ഒന്നാണ് പ്രകൃതിപരമയ പ്രക്രിയയിലൂടെയുള്ള ജീവന്റെ സൃഷ്ടിപ്പ്. പ്രകൃതിപരമല്ലാത്ത വല്ല വിജ്ഞാനവും വല്ല തന്മാത്രയിലും അടങ്ങിയിട്ടുണ്ടോ?  തന്മാത്രകള്‍ എങ്ങിനെ ആകസ്മികമല്ലാത്ത പ്രകൃതി പ്രക്രിയകള്‍ വഴി സൃഷ്ടിക്കപെടുക? സത്യത്തില്‍ പ്രകൃതി പ്രരമായ പ്രക്രിയ ഒരു കണികയെ എത്തിപിടിക്കുന്നു എങ്കില്‍ ആ കണികക്കതിന്റെ നിലനില്പിനാവശ്യമായ ഇന്‍ഫര്‍മേഷന്‍ നഷ്ടപെടുകയും ഓര്‍ഗനിസം നശിക്കുകയും ചെയ്യും. എവല്യൂഷന്റെ ജ്വലിക്കുന്ന വക്താവായ റിചാര്‍ഡ് ടാവ്കിന്‍സ് പറഞ്ഞത് ‘ജീവശാസ്ത്രത്തിലെ ഏറ്റവും വലിയ പരമമായ പരിഹരിക്കപെടാത്ത പ്രശ്‌നമാണ് ജീവന്റെ ഉറവിടം എന്നത്’
ഒരു സെല്ല് ഉണ്ടാവണമെങ്കില്‍ ആ സെല്ലിന്റെ എല്ലാവിധ സ്വഭാവങ്ങളും കോഡ് ചെയ്തുവെച്ച ഡി.എന്‍.എ. ഉണ്ടാവണം. ഡി.എന്‍.എ യില്‍ ആണല്ലൊ സെല്ലിന്റെ സ്വഭാവരീതികള്‍ കോഡ് ചെയ്തു വെച്ചിരിക്കുന്നത്. അപ്പോള്‍ ഡി.എന്‍.എ എങ്ങിനെ ഉണ്ടായി? അതും ചെളിവള്ളത്തില്‍ നിന്നും താനേ അതി സങ്കീര്‍ണ്ണമായ കോഡ് രൂപപെടുകയും ആ കോഡുകള്‍ക്കനുസരിച്ച് സെല്ല് ഡെവലപ് ചെയ്തു എന്നുമൊക്കെ പറയുന്നത് വിശ്വസിക്കണമെങ്കില്‍ മനുഷ്യന്‍ ഡാര്‍വിനിസ്റ്റ് ബാ!ധയേറ്റ മണ്ടനാവണം.
ലോക സൃഷ്ടാവ് കോടാനുകോടി ജീവികളെ സൃഷ്ടിക്കുകയും അവക്ക് നിശ്ചിത രൂപവും ജീവിത ക്രമവും തിട്ടപെടുത്തിയ ജനറ്റിക് കോഡുകള്‍ നല്‍കുകയും ചെയ്തു. ആ സൃഷ്ടിപ്പിന്റെ, കോഡുകളുള്ള അംശമെടുത്ത് ക്ലോണിങ് നടത്തിയിട്ട് സൃഷ്ടിപ്പിനെ കുറിച്ച് മനുഷ്യര്‍ അഹങ്കരിച്ചു പറയുന്നു!  സൃഷ്ടിപ്പിന്റെ ലോകത്ത് ഒന്നുമല്ലാത്ത ഈ ചെറിയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന മനുഷ്യന്‍ തന്റെ ചിന്തയുടെ ഉറവിടമായ വിശേഷ ബുദ്ധിയെ കുറിച്ചു ഒന്നും പറയാനാവുന്നില്ല, ആ ബുദ്ധികൊണ്ട് മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചും ഒന്നും പറയാന്‍ കഴിയില്ല. ക്ലോണിങ് വഴി കോശങ്ങളെ കോപ്പിയടിച്ച് രൂപപെടുത്താം, എന്തിനേറെ, ജീവിയെ തന്നെ സൃഷ്ടിക്കാം. അവിടെ സൃഷ്ടികര്‍ത്താവ് പ്രോഗ്രാം ചെയ്തു സൃഷ്ടിച്ചെടുത്തവയില്‍ നിന്നും കോപിയടിക്കുകയല്ലാതെ പ്രകൃതിപരമായ ഒരു പുതിയ സൃഷ്ടിപ്പ് സംഭവിക്കുന്നില്ല, കോശങ്ങളിലെ കോഡുകള്‍ക്കനുസരിച്ചുള്ള ജീവി പുറത്തുവരുന്നു എന്നുമാത്രം. വിശേഷ ബുദ്ധിയുള്ള മനുഷ്യനെ ക്ലോണ്‍ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ പൊളിഞ്ഞിട്ടെയുള്ളൂ.  2004 ല്‍ സൌത്ത് കൊറിയയിലെ സോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച് ജേണലില്‍ ക്ലോണിങ് ചെയ്തതായി വാദം ഉന്നയിച്ചെങ്കിലും സ്വതന്ത്ര ശാസ്ത കമ്മിറ്റിക്കുമുമ്പില്‍ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞില്ല. സാങ്കേതികമായി മനുഷ്യ ക്ലോണിങ്ങ് വളരെ സങ്കീര്‍ണ്ണമായതാണെന്ന് ജീവശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു എന്നുമാത്രമല്ല ക്ലോണ്‍ വഴി സൃഷ്ടിച്ചെടുക്കുന്നവയില്‍ സാമ്യത ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്നു.
പ്രകൃതിപരമായ ബീജസങ്കലനങ്ങള്‍ വഴി മോണോ സൈഗോട്ടുകളില്‍ നിന്നുണ്ടാകുന്ന ഇരട്ടകള്‍ വരെ വളരെ സാമ്യത തോന്നുമെങ്കിലും ആത്യന്തികമായി രണ്ടു ചിന്തയും ആത്മാവുമുള്ള മനുഷ്യരായിട്ടാണ് വളരുന്നത്. മാത്രമല്ല, വളരെ സാമ്യത മൊത്തം  കാഴ്ച്ചയില്‍ മാത്രമാണ്.  മനുഷ്യ സൃഷ്ടിപ്പ് അനന്യമായതാണെന്ന് വിരലുകളില്‍ മാത്രമല്ല, മനുഷ്യന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന എല്ലാവിഷയങ്ങളിലും വിഭിന്നമാകുക വഴി സത്യപെടുത്തുന്നു.  വിരലടയാളം കോടികളില്‍ സാമ്യത കാണുമെന്ന് പറയുന്നത് നമ്മുടെ പരിമിതമയ അറിവില്‍ നിന്നാണെങ്കിലും കൈവിരലടയാളത്തില്‍ സാമ്യതയുള്ളവര്‍ രൂപത്തിലും കാഴ്ച്ചയിലും വ്യത്യാസപെട്ട് കിടക്കുന്നു, അനന്യമായ കൃഷ്ണമണിയില്‍ വ്യത്യാസപെട്ടുകിടക്കുന്നു, കൈ വിരലുകള്‍ തമ്മിലുള്ള അടുപ്പത്തിലും കോണിലും വ്യത്യാസപെട്ട് കിടക്കുന്നു. അങ്ങിനെ ലോകത്ത് കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മനുഷ്യര്‍ വ്യത്യസ്ഥരായിട്ടുള്ള സൃഷ്ടിയാകുന്നു എന്നത്  മനുഷ്യര്‍ മറ്റു ജീവികളെ പോലെയല്ല, വ്യക്തമായ ഐഡന്റിറ്റിയുമായി സൃഷ്ടാവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭൂമിയില്‍ ജീവിക്കേണ്ടവരാണെന്നുമുള്ള സത്യം വിളിച്ചു പറയുന്നു.
മനുഷ്യ സൃഷ്ടിപ്പ് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി സൃഷ്ടികര്‍ത്താവായ ദൈവം വേദപുസ്തകത്തില്‍ എടുത്തുപറയുന്നുണ്ട്. മറ്റു ജീവികളെ പോലെയല്ല മനുഷ്യന്റെ സൃഷ്ടിപ്പ്, മൃഗങ്ങള്‍ ഇത്തരത്തില്‍ വിഭിന്നമായ അവസ്ഥ വരുന്നില്ല. കാരണം ഈ ലോകത്ത് അവക്ക് ഒരു ഐഡന്റിഫികേഷന്റെ ആവശ്യമില്ല. ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവും പ്രാപ്തിയുമില്ല. അവയൊക്കെ ജെനറ്റിക്കായി ഏത് കോഡുകളിലാണ് സൃഷ്ടിക്കപെട്ടത്, അതിനനുസരിച്ച് ജീവിക്കുന്നു. മനുഷ്യര്‍ കുരങ്ങില്‍ നിന്നുണ്ടായതാണെന്ന ഡാര്‍വിന്റെ വാദങ്ങളല്ലാതെ തെളിവുകളില്ല. ആയിരകണക്കിന് വര്‍ഷങ്ങളിലൂടെ പരിണാമ കഥകള്‍ രചിക്കുന്നവര്‍ മനുഷ്യനു സാമ്യതയുള്ള ജീവിയെ കാണിച്ചു തരണം. അല്ലാതെ പരിണാ!മം പെട്ടൊന്ന് സംഭവിക്കുന്നതല്ലല്ലൊ,  കുരങ്ങില്‍ നിന്നും മനുഷ്യനുണ്ടാകുന്നത് എങ്കില്‍ മനുഷ്യനോട് വളരെ ചേര്‍ന്ന അവസ്ഥയിലുള്ള കുരങ്ങിനെ കാണേണ്ടിയിരിക്കുന്നു, അതില്ല എന്നല്ല, കുരങ്ങ് എന്നും കുരങ്ങനായും മനുഷ്യന്‍ എന്നും മനുഷ്യനായും ജീവിക്കുന്നു. ഊഹങ്ങളല്ലാതെ ബുദ്ധിപരമാ!യി മനുഷ്യ സൃഷ്ടിപ്പിനെ നിര്‍വചിക്കാന്‍ ലോക സൃഷ്ടാവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
***
ഇരുപത് മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജീവനേ തേടി അറ്റ്‌ലാന്റിക്കിലെ വോസ്‌റ്റോക് തടാകത്തില്‍ മുപ്പത് വര്‍ഷമായി തുടരുന്ന ഡ്രില്ലിങ്ങ് ഇപ്പോള്‍ 3700 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞു. വോസ്‌റ്റോക് തടാകത്തിലുറഞ്ഞ് കിടക്കുന്ന ജീവന്റെ നിഗൂഢത തേടിയാണ് പ്രൊജക്റ്റ് തുടങ്ങിയത്.ഈ തടാകം ഭൂമിശാസ്ത്രപരമായ വലിയ കണ്ടുപിടുത്തങ്ങളുടെ കഥകള്‍ പറയുന്നുണ്ട്. അവിടെ ഇന്നുപയോഗിക്കുന്ന അത്ഭുതപൂര്‍വ്വമായ ഡ്രില്ലിങ് പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഒരു ജിയോളജികല്‍ പ്രൊജക്റ്റിനും ഉപയോഗപെടുത്തിയിട്ടില്ല. തടാകത്തിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥകള്‍ പരിഗണിച്ചാണ് പ്രൊജക്റ്റിനു തുടക്കമിട്ടത് എങ്കിലും ജീവന്‍ കണ്ടെത്താനുള്ള പ്രൊജക്റ്റ് പൂര്‍ത്തിയാക്കാതെ തുടക്കമിട്ട ആള്‍ ആറുമാസം മുമ്പ് മരിച്ചുപോയി.
1970കളില്‍ ഡ്രില്ലിങ്   തുടങ്ങുമ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് അറ്റ്‌ലാന്റികിലെ നിഗൂഢതകളടങ്ങിയ വോസ്‌റ്റോക് തടകത്തിലെ വലിയ ഐസ് പാളികകളെ കുറിച്ച് അത്ര ധാരണയില്ലായിരുന്നു. സോനറുകളും സാറ്റലൈറ്റ് ഇമാജുകളുടെയും സഹായത്തോടെ പ്രൊജക്റ്റിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വഴി കാരണം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തെ കുറിച്ചറിയുകയായിരുന്നു. ഡിസ്റ്റില്‍ഡ് വെള്ളത്തേക്കാല്‍ രണ്ട് മടങ്ങ് ക്ലീനായ വെള്ളത്തിന്റെ വലിയ ശേഖരമാണ് ഐസ് പാളികകള്‍ക്കടിയില്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ കൊടുംശൈത്യമുള്ള ഭാഗമാണത്. ശരാശരി 61°C താപനിലയുള്ള അവിടെയാണ് ലോകത്തില്‍ രേഖപെട്ടതില്‍ ഏറ്റവും കുറഞ്ഞ81°C  രേഖപെടുത്തിയത്.
ജീവനെ തേടിയുള്ള യാത്ര മറ്റുപല കണ്ടെത്തലുകള്‍ക്ക് കാരണമാകുന്നു എങ്കിലും ജീവന്റെ ഉത്ഭവത്തെ കുറിച്ചൊന്നും ലഭിക്കുന്നില്ല.

''തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.''

14 Jan 2012

സംഗീതത്തിലൂടെ മാനസിക പീഡനം

ബെഞ്ചാലി

വൈ ദിസ് കൊലവെറി കൊലവെറി….  ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സൃഷ്ടിച്ച ഒരു തമിഴ് ഇംഗ്ലീഷ് കലര്‍ന്ന ഗാനമാണിത്.  സംഗീതം സാഗരമാണ്, ലഹരിയാണ് എന്നിങ്ങനെ പലവിധ കാഴ്ച്ചപാടുകള്‍ ലോകത്തുണ്ട്. മനുഷ്യരില്‍ സംഗീതത്തിന് വളരെ പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്നു. ആയതിനാല്‍ തന്നെ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ മനുഷ്യജീവന് പുല്ല് വില കല്പിക്കാത്ത തമിഴ് മുഖ്യമന്ത്രി ജയലളിതക്ക് വേണ്ടി ഒരു റോക് മ്യൂസിക് തയ്യാറാക്കണം. മലയാളിയുടെ ആകെയുള്ള ‘ആയുധ’മായ സന്തോഷ് പണ്ഢിറ്റിനെ ഉപയോഗിച്ച് ഒന്നൊന്നര റോക് തയ്യാറാക്കിയാല്‍ സംഗതി അതിഭീകരമാവുകയും ഉദ്ദേശിച്ച രീതിയില്‍ പദ്ധതി വിജയിക്കുകയും ചെയ്യും. അതെ, കാര്യം സാധിക്കാന്‍ ജയലളിതാമ്മക്കൊരു ചെറിയ പീഡ, അത്ര തന്നെ.


 മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി (തരംഗങ്ങള്‍) ആവറേജ് 20Hz മുതല്‍ 20KHz വരെയാണ്. മനുഷ്യ ശബ്ദത്തിന്റെ തരംഗങ്ങള്‍ കൂടിയത് സ്ത്രീകളുടേതും കുറഞ്ഞത് കനത്ത ശബ്ദത്തിനുടമകളായ പുരുഷന്‍മാരുടേതുമാണ്. ഒരിക്കല്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോര്‍ഡ് ചെയ്തു ഡിജിറ്റല്‍ പ്രക്രിയ വഴി തരംഗ ദൈര്‍ഘ്യം കുറക്കുകയും ചെയ്തപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. കുടുംബത്തിലെ അംഗങ്ങളില്‍ സംസാര രീതിയും സ്വരസംക്രമവുമെല്ലാം സാമ്യമായിരിക്കുമെങ്കിലും കുട്ടികളുടെയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും തരംഗങ്ങളിലുള്ള വ്യത്യാസത്തിനനുസരിച്ച് വ്യത്യസ്ത സ്വരഭേദം പുറത്ത് വരുന്നു. ആയതിനാല്‍ തന്നെ തരംഗങ്ങളുടെ സ്വരസംക്രമം വഴി കുടുംബങ്ങളുടെ സ്വരഭേതത്തില്‍ സാമ്യത കാണുന്നു.

തരംഗങ്ങള്‍ കൂടിയാലും കുറഞ്ഞാലും സ്വരത്തില്‍ മാറ്റമുണ്ടാകുന്നു. പഠിക്കുന്ന കാലത്ത് കൊതുകുകളെ അകറ്റുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്തിരുന്നു. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരംഗങ്ങള്‍ക്ക് തൊട്ട് മുകളിലുള്ള ശ്രേണിയാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി നമുക്ക് ശബ്ദം കേള്‍ക്കില്ലെങ്കിലും കൊതുകുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ശബ്ദമായതിനാല്‍ കൊതുകുകള്‍ മാറിനില്‍ക്കുമെന്ന് ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊതുകിനെ അകറ്റുന്ന സര്‍ക്യൂട്ടുണ്ടാക്കിയത്.  നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെവികളുടെ സൃഷ്ടിപ്പില്‍, കേള്‍വിക്ക് ഒരു നിശ്ചിത റേഞ്ച് കൊടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കുക എത്ര പ്രയാസകരമായിരിക്കും!

നമ്മുടെ കേള്‍വിയുടെ പരിധിയില്‍ തരംഗങ്ങള്‍ മാത്രമല്ല, ശബ്ദത്തിന്റെ തീവ്രതയും പരിധികളുണ്ട്.  40dB വരെ നേര്‍ത്ത ശബ്ദമാണ്. സാധാരണ കേള്‍ക്കുന്ന ശബ്ദത്തിന്റെ തോത് 60dBക്കടുത്തും വ്യവസായ ശാലകളില്‍ നിന്നും വരുന്ന ശബ്ദം 80dB യും ജാക്ക് ഹാമ്മര്‍ തുടങ്ങിയവയുടേത് 110dB യുമാണ്. 120dB അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍ 140dB കര്‍ണപടങ്ങളിലെ നാഡികളെ തകര്‍ക്കുന്നതാണ്.

ഒരാളെ പിടിച്ചുകൊണ്ട് വന്ന് കൈയും കാലും ബന്ധിച്ച് ചെയറില്‍ കെട്ടിയിട്ട ശേഷം ചെവികളില്‍ ഹെഡ് ഫോണും ബന്ധിച്ച് അതിനു മുകളില്‍ തലമുഴുവന്‍ മറക്കുന്ന വോയ്‌സ് ഷീല്‍ഡ് മാസ്‌കും ധരിപ്പിച്ചു സാധാരണ മനുഷ്യര്‍ക്ക് കേള്‍ക്കാനാവുന്ന 60dBക്ക് പകരം വ്യവസായ ശാലകളിലെ 80dB കൊടുത്താല്‍ എത്ര സെക്കന്റുകള്‍ നമുക്ക് ഇരിക്കാനാവും? എന്നാല്‍ ഗോണ്ടനാമോയിലെ തടവറയില്‍ മനുഷ്യരെ പീഡിപ്പിക്കാന്‍ കൊടുത്തത് 100dB വരെയുള്ള ശബ്ദമായിരുന്നു, അതു തന്നെ അലോസരമാകുന്ന ‘മോണൊടോണിക്’ സ്വരങ്ങളും, റോക്, റാപ് സംഗീതങ്ങളും.. മിനിട്ടുകളല്ല, ഒന്നും രണ്ടും മണിക്കൂറുകളല്ല, 18 മുതല്‍ 24 മണിക്കൂറുവരെ തുടര്‍ച്ചയായി! ഒരിക്കലും മനുഷ്യര്‍ക്ക് ചിന്തിക്കാനാവാത്ത ശിക്ഷ.  തണുപ്പുള്ള വെള്ളത്തില്‍ തലമുക്കിയും അടിച്ചും ഇടിച്ചും ഉരുട്ടിയും ചുടുവെള്ളമൊഴിച്ചും പലവിധത്തിലുള്ള ടോര്‍ച്ചറിങ്ങുകളുണ്ട്, എന്നാല്‍ മ്യൂസിക് ടോര്‍ച്ചറിങ് (പീഡനം) അതി ഭീകരമാണ്. വളരെ കുറച്ചു മണിക്കൂറ് മാത്രം ഉറങ്ങാന്‍ അനുവദിച്ച ശേഷം വീണ്ടും മ്യൂസിക് നല്‍കി കൈകള്‍ ബന്ധിച്ച് തൂക്കിയിടും.

അമേരിക്കയിലെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഡയരക്ടര്‍, തോമസ് കീനന്‍ പറയുന്നത്, ഗൊണ്ടനാമോയില്‍ മാത്രമല്ല പല ഹിഡന്‍ സൈറ്റുകളിലും അഫ്ഗാനിലും ഇത്തരം ടോര്‍ച്ചറിങ് നടത്തിയിട്ടുണ്ടെന്നാണ്. പ്രമുഖ മ്യൂസിക് രചയിതാവായ ക്രിസ്റ്റഫര്‍ സെര്‍ഫ് ഈ വിഷയം കൂടുതല്‍ അറിയാന്‍ ഗോണ്ടനാമോയില്‍ സേവനം ചെയ്ത ക്രിസ് ആരെന്റ് എന്ന ചിക്കാഗോക്കാരനെ കണ്ടു, 19മത്തെ വയസ്സില്‍ ഗോണ്ടനാമോയില്‍ സൈനിക സേവനത്തിന് പോയ ക്രിസ്റ്റഫര്‍ മ്യൂസിക് ടോര്‍ച്ചറിങ് നടത്തുന്നതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചു പോരുകയും ആര്‍മിയുടെ കാടത്തത്തിനെ പൊതുസമൂഹത്തിന് മുമ്പില്‍ വെച്ച് വിമര്‍ശിക്കുകയും ചെയ്തു. ബുദ്ധിയെ തകിടം മറിക്കുന്ന സൈകോളജികല്‍ ടെക്‌നിക് വളരെ ക്രൂരമായതിനാലാണ് ജോലി വലിച്ചെറിഞ്ഞ് ലോകത്തോട് അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വിളിച്ചുപറയാന്‍ തുടങ്ങിയത്. ജയില്‍ സെല്ലുകള്‍ക്ക് പുറത്ത് അദ്ദേഹം കണ്ടത് ഐസ്‌ബേര്‍ഗിന്റെ പുറംഭാഗം മാത്രമാണ്, അതിനേക്കാള്‍ എത്രയോ ഭീകരമാണ് അകത്തളങ്ങളിൽ.

മ്യൂസിക് ടോര്‍ച്ചറിങ് നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില രാജ്യങ്ങള്‍ നടപ്പിലാക്കിയതാണ്. നോര്‍ത്ത് കൊറിയന്‍സും ചൈനീസുമാണ് സൈകോളജികല്‍ ‘ആയുധമായി’ മ്യൂസിക്കിനെ ആദ്യമായി ഉപയോഗപ്പെടുത്തിയത്, സൗത്ത് കൊറിയക്കെതിരെ നടന്ന 1915ലെ കൊറിയന്‍ യുദ്ധത്തില്‍ പിടികൂടിയ 7000 ത്തോളം അമേരിക്കക്കാരെയാണ്. അന്നത്തെ സംഭവത്തിലെ മനശ്ശാസ്ത്രവശം പിന്നീട് പഠനവിധേയമാക്കി അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് സി ഐ എ മ്യൂസിക് ടോര്‍ച്ചറിങ് നടപ്പിലാക്കുന്നത്.  ശാസ്ത്രജ്ഞരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മരുന്നു നല്‍കിയ ശേഷം വ്യത്യസ്ത തീവ്രതയിലുള്ള ശബ്ദം നല്‍കുകയും അതുവഴി വിഭ്രാന്തിവരുന്ന ഒരു ചാര്‍ട്ടുണ്ടാക്കുകയും ചെയ്തു.  അതുപ്രകാരം 80റആ മ്യൂസിക്ക് 18 മണിക്കൂറില്‍ കൂടുതലായാലും 90dB  8 മണിക്കൂറും  94dB 4മണിക്കൂറും 100dB  2മണിക്കൂറും കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ്.

അതിനെ അടിസ്ഥാനത്തിലാണ് സി ഐ എ ചോദ്യം ചെയ്യല്‍ പദ്ധതി ‘വൈറ്റ് നോയിസ്’ കൊണ്ടും തീവ്രമായ ശബ്ദം കൊണ്ടും രൂപപ്പെടുത്തി ടോര്‍ച്ചറിങ്ങ് മാന്വലുണ്ടാക്കി SERE (Survival, Evasion, Resistance and Escape) ട്രൈനിംഗിന്റെ ഭാഗമാക്കിയത്. തടവുപുള്ളികളെ മാനസിക നില തെറ്റിക്കുക വഴി പ്രലോഭനീയതയിലും നിസ്സഹായാവസ്ഥയിലുമാകുമെന്ന് അമേരിക്കന്‍ ആര്‍മി സൈകോളജികല്‍ ഓപറേഷന്‍ എക്‌സ്‌പേര്‍ട്ട് ഹെര്‍ബ് ഫ്രൈഡ്മന്‍ പറയുന്നു. ചോദ്യം ചെയ്യലിനു മുമ്പായി സി ഐ എ തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ലൗഡ് മ്യൂസിക് ഉപയോഗിച്ചുകൊണ്ട് ഉറങ്ങാനാവാതെ ശാരീരികവും മാനസികവുമായും തളര്‍ത്തുകയും അനിയന്ത്രിതമായ ഭയം തടവുകാരില്‍ രൂപപെടുത്തുകയും ചെയ്യും.

ക്രിസ്റ്റഫര്‍ സെര്‍ഫ് മ്യൂസികിന്റെ ഇരുണ്ട ഭാഗത്തെക്കുറിച്ച് പഠിച്ചു പറഞ്ഞത് ഏതൊരാളും ഒരു പാട്ട് ഉച്ചത്തില്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നാല്‍ അത് ഉന്‍മാദമുണ്ടാക്കുമെന്നാണ്. മുന്‍ യു എസ് ആര്‍മിയുടെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ (ഇന്ററോഗേറ്റര്‍) മൈക്‌രിറ്റ്‌സ് പറയുന്നത് എല്ലാ തരത്തിലുള്ള ഒറ്റപെടുത്തലും ഗോണ്ടനാമോയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ്. ഗ്ലൗസ് ധരിപ്പിക്കുക വഴി സ്പര്‍ശനത്തില്‍ നിന്നും ഹെഡ്കവര്‍ വഴി പ്രകാശത്തില്‍ നിന്നും കൈയും കാലും ബന്ധിപ്പിക്കപ്പെടുക വഴി ചലനങ്ങളില്‍ നിന്നും വൈറ്റ് മ്യൂസിക് വഴി ശബ്ദത്തില്‍ നിന്നും ഓരോ തടവുപുള്ളികളേയും ഒറ്റപ്പെടുത്തുന്നു എന്നു മാത്രമല്ല, ലൗഡ് മ്യൂസിക് വഴി ഉറക്കം നഷ്ടപ്പെടുത്തുകയും വ്യക്തിയെ തളര്‍ത്തുകയും ചെയ്യുന്നു. ഒരു തടവുകാരന് മറ്റൊരു തടവുകാരനുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഏറ്റവും ഇടുങ്ങിയ സെല്ലില്‍ താമസിപ്പിച്ചാല്‍ പോലും ഇത്ര ഒറ്റപെടലുണ്ടാകില്ല. ചുമരുകളോടും എന്തിനേറെ സ്വന്തം അവയവങ്ങളെ സ്പര്‍ശിക്കാനും അവയോട് സംവദിക്കാനും, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാനും, ഇരുണ്ട സെല്ലുകളിലെ മങ്ങിയ പ്രകാശത്തില്‍ സ്വന്തം ശരീരം കാണാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത്തരം ടോര്‍ച്ചറിങ്ങ് വഴി തടയുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് പോലും തടവുകാരെ ഒറ്റപ്പെടുത്തുകയാണുതുവഴി നടക്കുന്നത്.

പുറം ലോകത്ത് തടവുകാരെ ഒന്നിച്ച് കാണുന്നവര്‍ക്ക് അത്ര ഭീകരമായി തോന്നുകയില്ല എങ്കിലും കാഴ്ച്ചയും കേള്‍വിയും ഇല്ലാതാക്കുകവഴി തടവുകാര്‍ക്ക് ഭീകരമായ ഒറ്റപ്പെടലാണുണ്ടാവുക. പരസ്പരം സംസാരിക്കാന്‍ ഒരാളെ ലഭിച്ചാല്‍ അതുവഴി മനക്ലേശത്തിന് കുറവ് ലഭിക്കും. എന്നാല്‍ ശബ്ദവും വെളിച്ചതും എന്തിനേറെ സ്വന്തം ശരീരത്തിലുള്ള സ്പര്‍ശനം പോലും തടയുകവഴി വല്ലാത്ത മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അടഞ്ഞ ഇടുങ്ങിയ മുറികളും തെളിഞ്ഞ വിശാലമായ പുറം ലോകവും തമ്മില്‍ യാതൊരു വ്യത്യാസവും അവര്‍ക്ക് തോന്നുകയില്ല.  ഒരേ സെല്ലില്‍ തന്നെ കുറേ പേരുണ്ടായാലും ഭീകരമായ ഒറ്റപ്പെടലനുഭവിക്കും. അതാണ് ഇത്തരം പീഡനങ്ങള്‍ വഴി ലക്ഷ്യം വെക്കുന്നത്.

തലച്ചോറിലേക്ക് വരുന്ന ചില സ്വരങ്ങള്‍ സങ്കല്‍പലോകത്തേക്ക് കൊണ്ടുപോവുകയും അത് മനസ്സില്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുമെന്നും മ്യൂസികോളജിസ്റ്റ്, ന്യൂറോ സയന്റിസ്റ്റുകള്‍, സൈകോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നു  മോണ്ട്രിയോ യുണിവേഴ്‌സിറ്റിയിലെ സൗണ്ട് ലാബില്‍ വെച്ചു നടത്തിയ പഠനത്തില്‍ തെളിയിക്കുന്നു, എന്തിനേറെ ഹൃദയമിടിപ്പിലും രക്ത സമ്മര്‍ദ്ദത്തിലും വ്യത്യാസങ്ങളുണ്ടാക്കുന്നു. കൂടുതല്‍ പഠിക്കുകയാണെങ്കില്‍ ശബ്ദങ്ങള്‍ക്ക് കുറേ ഇരുണ്ട ഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനാവും. ചില  ശബ്ദവീചികളെ തലച്ചോറിലെ ചില മോശമായ വികാരങ്ങളുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്ക് നാഡി വ്യവസ്ഥ മാറ്റുക വഴി മോശമായ വികാരങ്ങളും ദൃശ്യങ്ങളും രൂപപ്പെടുമെന്നാണ് മോണ്ട്രിയോയിലെ മ്യൂസിക് പ്രൊഫസര്‍ നെതലി ഗോസലിന്‍ വ്യക്തമാക്കുന്നത്. മ്യൂസിക്കുകള്‍ മനുഷ്യരില്‍ വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുക.
മ്യൂസിക് ടോര്‍ച്ചറിങിനെതിരെ zerodb.org യുടെ മൗനപ്രതിഷേധം അറിയേണ്ടതാണ്.

കേള്‍വി മനസ്സിലേക്ക് നേരെ നിക്ഷേപിക്കപ്പെടുന്ന എനര്‍ജിയാണ്. കേള്‍ക്കുന്ന ശബ്ദവീചികള്‍ മനസ്സിനെ വളരെ സ്വാധീനിക്കുന്നു. ആത്മീയ വചനങ്ങള്‍ നല്ല വികാരങ്ങളുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്നു. ഇരുട്ടില്‍ കുറേ തുടര്‍ച്ചയായി പ്രസംഗങ്ങളോ  മ്യൂസിക്കുകളോ കേള്‍ക്കുകയാണെങ്കില്‍ അത് മോശമായ വികാരങ്ങങ്ങളെ ഉദ്ദീപിപ്പിക്കുന്നതിലേക്കെത്താന്‍ സാധ്യതയുണ്ട്. കാരണം വെളിച്ചമില്ലാതാകുന്നതോടെ മനസ്സിന്റെ പ്രൊസസിങ് കേള്‍വിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നു, അതിനാല്‍ തന്നെ പകല്‍ സമയത്ത് കേള്‍ക്കുന്നതിനേക്കാള്‍ രാത്രിയിലുള്ള കേള്‍വി വളരെ വ്യത്യാസപ്പെട്ടുകിടക്കുന്നു.


താന്‍ കേള്‍ക്കുന്ന ശബ്ദവിചികളെ തലച്ചോറ് പ്രൊസസ് ചെയ്ത് അതിനനുസരിച്ച വിഷ്വല്‍ തീം മനസ്സില്‍ രൂപപ്പെടുന്നു. അങ്ങിനെയുണ്ടാകുന്ന വികാരങ്ങള്‍ക്കുള്ളില്‍ മനസ്സ് സഞ്ചരിച്ച് അതിരുകള്‍ കണ്ടെത്താനാവാതെ മാനസിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. കിടക്കുമ്പോള്‍ പ്രകാശം അണക്കുക വഴി ശബ്ദങ്ങളില്‍ മാത്രം തലച്ചോറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലും കേള്‍ക്കുന്ന വിഷയം മനസ്സിനെ ബാധിക്കുന്ന തരത്തിലുള്ളതായതിനാലും മോശം വികാരങ്ങള്‍ പെട്ടെന്ന് തന്നെ സൃഷ്ടിക്കപ്പെടുന്നു.

ശബ്ദം ഇരുട്ടില്‍ കേള്‍ക്കുമ്പോഴും വെളിച്ചത്തില്‍ കേള്‍ക്കുമ്പോഴും ശബ്ദവീചികള്‍ നമ്മുടെ തലച്ചോറിനെ വ്യത്യസ്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നു. രണ്ട് കര്‍ണപടങ്ങളിലൂടെ ലഭിക്കുന്ന ശബ്ദത്തിന്റെ എനര്‍ജി തോത് അനുസരിച്ചാണ് മനസ്സ് കാഴ്ചയെ രൂപപ്പെടുത്തുന്നത്. നമുക്ക് ചുറ്റുമായി ഒരാള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ മുമ്പിലൂടെ നടന്നുപോകുന്നതേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും റൗണ്ട് ചെയ്യുന്നത് നമ്മുടെ ബ്രൈന്‍ വിഷ്വലൈസ് ചെയ്ത് കൊണ്ടിരിക്കുന്നത് ചെവികളില്‍ കൂടി ലഭിക്കുന്ന സൗണ്ട് എനര്‍ജിയുടെ തോതനുസരിച്ചാണ്.


ഒരിക്കല്‍ പ്രതിച്ഛായവും ശബ്ദവും മനസ്സിലേക്ക് പതിച്ചാല്‍ പിന്നീട് അതേ ശബ്ദം കേള്‍ക്കുന്നതോടെ അതിനനുസരിച്ചുള്ള പ്രതിച്ഛായ തലച്ചോറ് ഓര്‍മകളില്‍ നിന്നും പുറത്തെടുത്ത് ശബ്ദത്തിനനുസരിച്ച് വിശ്വലൈസ് ചെയ്യുന്നു. സ്റ്റീരിയോ ഇഫക്ടില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള എനര്‍ജി തോത് മാറ്റുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഉറവിടം, ദൂരം എന്നിവ വളരെ കൃത്യമായി തലച്ചോറിനകത്ത് പ്രൊസസ് ചെയ്യുന്നു. കാഴ്ച്ചയില്‍ മാത്രമല്ല, കേള്‍വിയിലും മിഥ്യാബോധം ഉണ്ട്, ‘ഡോള്‍ബി സിസ്റ്റത്തിലൂടെ ത്രീഡികളില്‍ മോഷന്‍ പിച്ചറുകളില്‍ നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും. മനുഷ്യമനസ്സുമായി നേര്‍ക്ക് നേരെ സംവദിക്കുന്ന രണ്ട് എനര്‍ജി ശബ്ദവും കാഴ്ച്ചയുമാണ്.

ഒരു സമയത്ത് ഒരു വിഷ്വലിനെ മാത്രമെ ബ്രൈനിന് പ്രൊസസിന് സാധ്യമാകൂ, എന്നാല്‍ വ്യത്യസ്ത കേള്‍വികളെ ഒരേ സമയം പ്രൊസസ് ചെയ്യാന്‍ ബ്രൈനിന് കഴിയുന്നു. കേള്‍വിയാണ് മനസ്സുമായി കൂടുതല്‍ സംവദിക്കുന്നത്, ആയതിനാല്‍ മ്യൂസിക് ടോര്‍ച്ചറിങ് മനസ്സിനെ ഭീകരമായി ബാധിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...