Showing posts with label santhosh pala. Show all posts
Showing posts with label santhosh pala. Show all posts

26 Oct 2015

കവല



സന്തോഷ് പാലാ

രണ്ടരയിഞ്ച്
വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്ക്
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്‍റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല
മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്‍റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല
തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്
വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു
കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങ്ങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി - എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല ,
എന്തായാലും അങ്ങോട്ടില്ല
പീന്നീടുള്ള കട മുതലാളിമാര്‍
പ്രസവമടുത്ത
പെണ്ണുങ്ങളെപ്പോലെ
വല്ലപ്പോഴും വരും,പോകും
ആപത്ഘട്ടങ്ങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്
പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.
പുകവലി വിരുദ്ധ സമിതി
അന്ന് നാട്ടിയ കൊടിമരം
ഇഴയുന്ന
പല സുഹൃത്തുക്കള്‍ക്കും
ഇന്ന്
ഒരു സഹായമാണ്.

22 Apr 2015

ഒരു അമേരിക്കന്‍ പുതുവര്‍ഷ പ്രാര്‍ത്ഥന



സന്തോഷ് പാലാ
mcsanthosh@yahoo.com

ടൈംസ്ക്വയറില്‍ ബോളു വീഴാന്‍
കാത്തിരുന്നവര്‍ക്കിട്ട്
ഒരു പണികൊടുക്കാനും
ഞങ്ങള്‍ ടെക്കികള്‍
വെറും കടലാസുപുലികളും
കൂലിയടിമകളുമല്ലെന്ന്
തെളിയിക്കാനുമായി
ഡല്‍ഹിലേക്ക് ചാനല്‍ മാറ്റി
ഒരു ഷോട്ടകത്താക്കി.

പുളകിതമാക്കും പുഞ്ചിരിയാല്‍
എന്നെ ആനയിച്ച്,
ആഘോഷിപ്പിച്ച്
കഴിഞ്ഞ വര്‍ഷം ചെയ്ത സഹായങ്ങളെ
ഒത്തിരി സ്നേഹത്തോടെ ഓര്‍ത്തെടുത്ത
ബന്ധുക്കളെയും കൂട്ടുകാരെയും
കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ,പൊട്ടിച്ചിരിച്ച് ,തൊട്ടുനക്കി
ബെന്‍സുകാറിന്റെ മുന്‍സീറ്റിലേക്കു ചായുമ്പോള്‍
അമ്പട നിന്നെ പറ്റിച്ചേയെന്നവരും
അമ്പട നിങ്ങളെ പറ്റിച്ചേയെന്നു ഞാനും
ഇയാളെ പറ്റിച്ചേയെന്നു ഭാര്യയും
എല്ലാരെയും പറ്റിച്ചേയെന്നു മക്കളും
മന:സുഖം തീര്‍ത്ത് യാത്ര തുടരുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ബന്ധുക്കളും കൂട്ടുകാരും
വീണ്ടും വീണ്ടും പുഞ്ചിരിക്കുമ്പോള്‍,
ആണ്ടുമുഴുവന്‍ കൊടുത്ത പണികളെ ഓര്‍ത്ത്
ഞാനുമെന്റെ കാറും
വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുമ്പോള്‍
അമേരിക്കന്‍ അഭിനയക്കളരിയിലെ
മഹാപ്രതിഭകളായ മലയാളിമനുഷ്യജീവിതങ്ങളെ,
അത്യുല്‍‌പ്പാദന ശേഷിയുള്ള കറവപ്പശുക്കളുടെ
അകിടുതാങ്ങികളെ,പാല്‍‌വില്‍പ്പനക്കാരെ,
നിങ്ങളുടെ പ്രതിനിധിയായ
എന്നോടു പൊറുക്കേണമേ...
ദൈവമെ,വിശപ്പില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന
വിപ്ലവത്തിന്റെ വിത്ത്
ഞങ്ങളുടെ മണ്ണിലുണ്ടാകാതെ കാക്കേണമേ...

ഫ്ലോറല്‍ പാര്‍ക്കിലെ കുര്യാച്ചനങ്കിളും
പുതു വര്‍ഷവും
സ്നേഹത്തിന്റെ ചിഹ്നങ്ങളായ പുളിച്ച തെറികള്‍
പൂക്കളായഭിഷേകം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പെ
നിലത്തിരുന്ന ബക്കറ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ഒന്നും മിച്ചമില്ലെന്ന്
ഒളികണ്ണിട്ട് ഉറപ്പാക്കിയിരുന്നു.

ന്യൂഇയര്‍ റെസലൂഷന്‍ അവിടെയിരിക്കട്ടെ.
കുപ്പി മുത്തുന്ന ഫോട്ടോയ്ക്ക്
ഫെയിസ്‌ബുക്കിലൊരു
ലൈക്കടിക്കാന്‍ കരുണയുണ്ടാകേണമേ...

25 Feb 2014

ശിക്ഷ


  സന്തോഷ് പാലാ
mcsanthosh@yahoo.com


രാത്രികാലങ്ങളില്‍
നിലാവിലേക്ക്
ശ്രദ്ധയരുത്;
നിഴലുകളിലേക്കാവട്ടെ
അത്.

വിരൂപമായ നിഴലില്‍
എത്ര നോക്കിയിട്ടും
കണ്ണകളതിലെവിടെയെന്ന്
തിരിച്ചറിയാനാവുന്നുണ്ടോ?

ഒച്ച
ഉയര്‍ന്നുതാഴുമ്പോള്‍
നിഴലുകളെങ്ങെനെയാവുമത്
വരയ്കുകയെന്നറിയാനാവുന്നുണ്ടോ?

തൊട്ടുനില്‍ക്കുമ്പോള്‍
ഒത്തുചേരുന്ന
ചൂടെവിടയാണതിലുണ്ടാകുകയെന്ന്
അന്വേഷിച്ചിട്ടുണ്ടോ?

പകല്‍ വെളിച്ചത്തില്‍
സൂര്യനെ നോക്കി
ചന്ദ്രനാണെന്നും
രാത്രിയില്‍
തിരിച്ചും പറയുന്നൊരു
നിഴലാണെന്റേത്.

വളര്‍ന്നു വളര്‍ന്നു
വലുതാകുമ്പോഴും
വളര്‍ച്ച മുരടിച്ചു
വലയുന്നൊരെണ്ണം.

ചിന്താക്കുഴപ്പത്തി-
ലുള്ളിലുരുണ്ടുകേറുന്നതും
നാവു കുഴയുന്നതും
തൊണ്ട വരണ്ടുനീറുന്നതുമൊക്കെ-
യടയാളപ്പെടുത്തേണ്ടേ?

സങ്കടങ്ങള്‍
എവിടെയെങ്കിലും
പകര്‍ന്നുവെന്ന് വിചാരിച്ച്
ശിക്ഷിക്കരുതെന്നു പറയാന്‍

മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.

24 Nov 2013

പകര്‍ച്ച


സന്തോഷ് പാലാ
എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്....
മനുഷ്യന്‍ മണ്ണിനോട് ....
എന്നാക്കിമാറ്റീടുമോ?



ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട്
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ
വാലു തപ്പിയും
കണ്ടതെല്ലാം
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ്
തുഴഞ്ഞ്
ഒരു
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ്
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച്
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ്
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

22 Sept 2013

കലഹങ്ങള്‍

                                             

 സന്തോഷ് പാലാ
mcsanthosh@yahoo.com


മേഘങ്ങള്‍
മേഘങ്ങളോട്
കലഹിച്ച്
മലയിലേക്ക് മടങ്ങുന്നു

മഴ
മഴയോട്
കലഹിച്ച്
മണ്ണെടുത്തകലുന്നു

നക്ഷത്രങ്ങള്‍
നക്ഷത്രങ്ങളോട്
കലഹിച്ച്
പുഴയിലൂടാറാട്ട് നടത്തുന്നു

പ്രണയം
പ്രണയത്തോട്
കലഹിച്ച്
പ്രാര്‍ത്ഥനയോടെ കൂപ്പുന്നു

മൌനം
മൌനത്തോട്
കലഹിച്ച്
മാനത്തേക്ക് നോ‍ക്കിയിരിക്കുന്നു

നിഴലുകള്‍
നിഴലുകളോട്
കലഹിച്ച്
നിഴല്‍ക്കൂത്തിനൊരുങ്ങുന്നു

കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട്
വേണമൊരു
കാര്യം പറയാനെന്ന്
മിന്നല്‍ സന്ദേശമയക്കുന്നമ്പിളി

ഒരു ഒത്തുചേരലിന്റെ
നേര്‍ത്തവിളി കാത്ത്
പതിയെ നീളുന്നു 
ജനല്‍പ്പാളിയിലെ
വിരല്‍പ്പാടുകള്‍.

വാതില്‍ തുറന്നകലുന്ന
കാറ്റടിച്ചടര്‍‌ത്തുന്നു
കലഹിച്ചു മടുത്ത
മിഴികളില്‍ നിന്നൊരു നനവ്.

24 Aug 2013

ചില സംസ്ക്കാരചിന്തകള്‍

സന്തോഷ് പാലാ


10 ക വിലയിട്ടാലും
20 ക വിലയിട്ടാലും
100 ക വിലയിട്ടാലും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഔസേഫിന്
സാധനമില്ലാതെ പറ്റില്ലെന്ന്
കാക്കക്ക് നന്നായി അറിയാം.
തുണ്ടുപടത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്,
തുണ്ടം തൂക്കുമീനിന്റെ കാര്യമാണ്

നേഴ്സിങ്ങിന് പഠിക്കുന്ന
മകളെയും കൊണ്ട്
കുമളി ബാലന്‍ പിള്ള സിറ്റിയില്‍ നിന്നു
കോട്ടയം സിറ്റിയില്‍ വന്നിങ്ങിയ
ഏലിക്കുട്ടിച്ചേടത്തി
ട്രെയിന്‍ കണ്ടു
വായും പൊളിച്ചു നില്‍ക്കുമ്പോളാണ്
രാജ് മേനോന്‍ പാസ്റ്റര്‍
സത്യ വേദപുസ്തകത്തില്‍ നിന്നും
പത്തു സത്യങ്ങള്‍
നാഗമ്പടം മൈതാനിയില്‍
പുതുക്കി പണിത്
രക്ഷകനായത്

സംക്രാന്തി വാണിഭത്തിന്
നല്ല ചരക്കുകളൊന്നുമില്ലാത്ത
വിഷമത്തില്‍
വിപണിനിലവാരം
ചര്‍ച്ചചെയ്യാനൊരുങ്ങുന്നു
മണിപ്പുഴ.

തട്ടിദോശയുടെ രുചി
തൊട്ടുനക്കുന്ന
കലക്ട്രേറ്റ് പടിക്കല്‍
എത്തിയപ്പോള്‍
കുമ്മനം
കുമാരിചേച്ചി
പതിവുപോലെ
അവിടെ
ചിരിച്ചു നില്‍പ്പുണ്ട്

മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും
തിരുനക്കരത്തേവരും
മണകാട് മാതാവും
മൈന്‍ഡ് ചെയ്യാതെ
കടന്നുപോയി

2
ഒരു തുത്തുകുലുക്കി തുമ്മിയ ഒച്ചകേട്ടാണ്
ഉണര്‍ന്നത്
മെത്രാന്‍ ദ്വീപിന്റെ അതിരളന്നിരുന്ന്
വേമ്പനാട്ട് കായലില്‍ നിന്നും
ഇത്തിരി വെള്ളം
ഇടം കയ്യുകൊണ്ട്
തെപ്പിയെടുക്കുന്ന
തിരക്കിലായിരുന്നു
പൊടുന്നനെ ഞാന്‍.

ഈ വെള്ളത്തിലെങ്ങാനും
വീണുപോയാലിനിയെന്താവും പുകില്‍?

ഇവിടെത്തന്നെ പൊങ്ങുമോ?
അതോ കുറെ
അകലെയെവിടെയെങ്കിലുമായിരിക്കുമോ
?

ഇന്നലെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍
കടത്തിണ്ണയിലെവിടെയോ കണ്ടിരിന്നുവെന്ന്
കാഞ്ഞിരപ്പള്ളിക്കാരന്‍
ഔസേഫ് മൊഴികൊടുക്കുമോ?
രാജ്‌മേനോന്‍ പാസ്റ്റര്‍ ദൈവസന്നിധിയില്‍
നിന്നൊരാളെ ജനസഹസ്രത്തിന്
കയ്യുയര്‍ത്തിക്കാട്ടീടുമോ?
ഏലിക്കുട്ടിച്ചേടത്തീടെ മകള്‍
വിജയവാഡയിലെത്തുമ്പോള്‍
ട്രെയിനിലിരുന്ന്
എന്റെ വിശേഷങ്ങള്‍ തിരക്കുമോ?
മണിപ്പുഴ ഷാപ്പിലെ
പാവങ്ങളെ
ചാനല്‍ക്കാമറകള്‍
തത്സമയം വിചാരണചെയ്യുമോ?
കുമ്മനം കുമാരിച്ചേച്ചിയുടെ
ഡയറിയിലെങ്ങാനും
എന്റെ നമ്പരോ
പേരോ ഉണ്ടാവുമോ?

കൊട്ടേം പരമ്പും
വാങ്ങാന്‍ പോയ
വിദ്യാസമ്പന്നനെ
സംസ്ക്കാരശൂന്യര്‍
ദാരുണമായി
അപായപ്പെടുത്തിയെന്ന്
വീട്ടുകാര്‍
പരാതിപ്പെടുമോ?


ഉറക്കത്തില്‍ ഉന്തിപുറത്തുചാടിച്ച
പത്രക്കെട്ട് വണ്ടിയില്‍
പുലരിയെ കുത്തിനോവിക്കാനെത്തുന്ന
താളിലെവിടെയെങ്കിലും
ഞാന്‍ ഇതിനകം
വലിയ വാര്‍ത്തയായിരിക്കുമോ?

3
ഒരു രാവുറങ്ങിപകലുദിക്കുമ്പോഴേക്കുമല്ലേ
എല്ലാം തകിടം മറിയുന്നത്?

മരിച്ചവന്റെ മനശാസ്ത്രം
മണത്തെടുക്കാന്‍ ശ്രമിച്ചല്ലേ
സാധാരണക്കാരായ
മനുഷ്യരെല്ലാം
ചിന്തകരാകുന്നത്!?

എന്തായാലും വഞ്ചിയിപ്പോഴും
തിരുനക്കരെത്തന്നെ
എഴുന്നള്ളിച്ചു
കൊണ്ടുപോകാനുള്ളവരെയും
കാത്ത് കാത്തിരുന്ന്
എന്റെ കണ്ണ് കഴയ്ക്കുന്നു...

വെടിവഴിപാട് നടത്തി
മഹാദേവനോട്
കാര്യം ബോധിപ്പിച്ച്
പെട്ടന്നാരോ
വേഗത്തില്‍
എന്റെ നേരെ
നടന്നടുക്കുന്നു.

19 Jul 2013

മുക്കുവന്റെ സങ്കടം

സന്തോഷ് പാലാ

കരയ്ക്കടുത്ത് 
കയ്യെത്തും ദൂരത്തൊരു
ചാകരയ്ക്ക് കാതോര്‍ത്തിരിക്കും.
കട്ടുകൊണ്ടുപോയ
കൂടപ്പിറപ്പുകളെ
കാക്കണേ കടലമ്മേയെന്ന്
നെഞ്ചുരുകി 
പ്രാര്‍ഥിച്ചുകൊണ്ട്
ഒരോ ദിവസവും  
തുഴയെറിയും.
ഒലിച്ചുപോകാന്‍ ശ്രമിക്കുന്ന 
ഓര്‍മ്മകളെ 
തടുത്തു നിര്‍ത്തി
അവന്‍ പിന്നെയും 
സ്വപ്നങ്ങളുടെ 
ഒരു വലിയ വല വീശും.
വിസ്മയങ്ങളുടെ 
വേലിയേറ്റത്തിലാരുമറിയാതെ
എന്തെങ്കിലും 
ഒന്ന് ഉടക്കിയെങ്കില്‍ എന്ന്
ഒരു വട്ടം കൂടി 
അവളോട് പറഞ്ഞു നോക്കും
കാലവും തിരയും 
ആരെയും കാത്തു നില്‍ക്കില്ലെന്ന്
പിന്നെ 
കാറ്റിനോട് സങ്കടം പറയും

21 Jun 2013

സഞ്ചാരം

                                             


 സന്തോഷ് പാലാ
mcsanthosh@yahoo.com

നീ നിന്റെ വീട്ടിലേക്കും
ഞാന്‍ എന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിപ്പോകുമ്പോള്‍
നമ്മുടെ ഇടവഴികള്‍ക്കിടയ്ക്ക്
ഒരു കൊച്ചു വീടുണ്ടായിരുന്നു

നീ നിന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ എന്റെ വീട്ടുപടിക്കല്‍ നിന്നും
വണ്ടികേറുമ്പോള്‍
നമ്മുടെ യാത്രകള്‍ക്കിടക്ക്
ഒരു കൊച്ചു കാത്തിരിപ്പുകേന്ദ്രമുണ്ടായിരുന്നു

നീ എന്റെ വീട്ടിലേക്കും
ഞാന്‍ നിന്റെ വീട്ടിലേക്കും
വണ്ടിയിറങ്ങിച്ചെല്ലുമ്പോള്‍
നമ്മുടെ വീടുകള്‍ക്കുള്ളില്‍
ഒരു കൊച്ചു മുറിയുണ്ടായിരുന്നു

നീ എന്റെ വീട്ടുപടിക്കല്‍ നിന്നും
ഞാന്‍ നിന്റെ വീട്ടു പടിക്കല്‍ നിന്നും
വണ്ടികേറിപ്പോകുമ്പോള്‍
നമ്മുടെ കാത്തിരിപ്പുകള്‍ക്കിടക്ക്
ഒരു കൊച്ചു ജീവിതമുണ്ടായിരുന്നു

നീ നിന്റെ വീടും
ഞാന്‍ എന്റെ വീടും മറന്ന്
ഇപ്പോള്‍ താമസം
നമ്മുടെ സ്വപ്നഗൃഹത്തിലാണ്

നമ്മള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
ഒരു വഴിക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍
നമ്മള്‍ക്കിടയിലുള്ളവരാണ്
ഉറക്കം നഷ്ടപ്പെടുത്തുകയെന്ന്,
വഴിമുടക്കുകയെന്ന്
ഇവിടെയാരോട് പറയും?

നമ്മുടെ ഓര്‍മ്മകള്‍
ഇപ്പോഴും 
ആ പഴയ
ഇടവഴികളിലൂടെയും
കാത്തിരിപ്പുകേന്ദ്രത്തിലൂടെയുമാണ്
ചുറ്റിക്കറങ്ങുന്നതെന്ന്
അവരോട്
പറയാനാവുമോ?

22 Dec 2012

ഓണം ഇപ്പോള്‍ പരിധിക്കകത്താണ്

സന്തോഷ് പാലാ

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട് 
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ 
വാലു തപ്പിയും
കണ്ടതെല്ലാം 
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ 
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ് 
തുഴഞ്ഞ്
ഒരു 
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി 
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ് 
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍ 
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍ 
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി 
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം 
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച് 
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ് 
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

23 Oct 2012

ചൂട്ടെരിയുമ്പോള്‍

സന്തോഷ് പാലാ

ഞാനൊരു ചൂട്ട് ചോദിച്ചാണ്
അവിടെച്ചെന്നത്

ചിലരെന്തൊക്കയോ
ഉറക്കെപ്പറയുന്നുണ്ടായിരുന്നു.
അവാര്‍ഡ് പടത്തിലഭിനയിക്കുന്ന 
മാതിരി
ഗൌരവത്തിലായിരുന്നു
മറ്റുചിലര്‍.

ഞാന്‍ എന്റെ വലം കൈയോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്ക്
ഹസ്തദാനം ചെയ്തത്?
ഞാന്‍ എന്റെ ചൂണ്ടു വിരലിനോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്കു നേരെ
ദൃഷ്ടി ഉയര്‍ത്തിയത്?

ഞാന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
എന്റെ കയ്യിലെ ചൂട്ട് 
അവിടെയെവിടെയോ എരിയുന്നുണ്ടായിരുന്നു,
കൈപ്പത്തിയും.

19 Aug 2012

പ്രണയം എന്ന മഹാകാവ്യം

  സന്തോഷ് പാലാ
mcsanthosh@yahoo.com

“സുഖം തന്നെയല്ലേ?“
ആദ്യ ചോദ്യത്തില്‍ തന്നെ
ഒരു അസുഖത്തിന്റെ ലക്ഷണം
നേരത്തെയെനിക്കുണ്ടായിരുന്നുവെ
ന്ന് പറയാതെതന്നെ അവള്‍ പറഞ്ഞുവച്ചു “വീട്ടിലെല്ലാവര്‍ക്കും വിശേഷമൊന്നുമില്ലല്ലോ അല്ലേ?“ വിശേഷങ്ങളൊക്കെ ഇപ്പോള്‍ കെട്ടടങ്ങിയില്ലേ എന്ന ഒരു പ്രതിധ്വനി അതിലുണ്ടായിരുന്നു “എനിക്കും കുട്ടികള്‍ക്കും അവരുടെ അച്ഛനും സുഖം തന്നെ“ അവള്‍ മൊഴിഞ്ഞു “നല്ല കാര്യം” മനസ്സ് പറഞ്ഞു; ദയവുചെയ്ത് ഇനിയും അസുഖങ്ങളുണ്ടാക്കരുതെന്ന ഒരു സൂചന അവളുടെ വാക്കിലൊളിച്ചിരുന്നെങ്കിലും “ഇയാള്‍ കുട്ടികളേയും ഭാര്യയേയും കൊണ്ട് അവധിക്കാലത്ത് ഒന്നു വീട്ടിലേക്ക് ഇറങ്ങൂ” “ഇറങ്ങാം“ എന്നു പറയണമെന്നുണ്ടായിരുന്നെകിലും എന്തുകൊണ്ടോ അങ്ങനെ പറഞ്ഞില്ല. ഇത്രമനോഹരമായി സംസാരിക്കാനും ഒരു ചളിപ്പുമില്ലാതെ ഇത്രയൊക്കെയെഴുതാനും സാധിച്ചില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം എന്നു പറഞ്ഞ് തേരാപ്പാരാ നടക്കുന്നതെന്തിനാടോ? നാട്ടിന്‍പുറമെങ്ങനെയാടോ നമ്മളാല്‍ ആഗോളവത്ക്കരിക്കപ്പെടുന്നത്? പ്രണയം എന്ന പേരില്‍ എങ്ങനെയാടോ ഒരു മഹാകാവ്യമെഴുതുന്നത്?

19 Jul 2012

കലഹങ്ങള്‍

 സന്തോഷ് പാലാ
mcsanthosh@yahoo.com


മേഘങ്ങള്‍
മേഘങ്ങളോട്
കലഹിച്ച്
മലയിലേക്ക് മടങ്ങുന്നു

മഴ
മഴയോട്
കലഹിച്ച്
മണ്ണെടുത്തകലുന്നു

നക്ഷത്രങ്ങള്‍
നക്ഷത്രങ്ങളോട്
കലഹിച്ച്
പുഴയിലൂടാറാട്ട് നടത്തുന്നു

പ്രണയം
പ്രണയത്തോട്
കലഹിച്ച്
പ്രാര്‍ത്ഥനയോടെ കൂപ്പുന്നു

മൌനം
മൌനത്തോട്
കലഹിച്ച്
മാനത്തേക്ക് നോ‍ക്കിയിരിക്കുന്നു

നിഴലുകള്‍
നിഴലുകളോട്
കലഹിച്ച്
നിഴല്‍ക്കൂത്തിനൊരുങ്ങുന്നു

കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട്
വേണമൊരു
കാര്യം പറയാനെന്ന്
മിന്നല്‍ സന്ദേശമയക്കുന്നമ്പിളി

ഒരു ഒത്തുചേരലിന്റെ
നേര്‍ത്തവിളി കാത്ത്
പതിയെ നീളുന്നു 
ജനല്‍പ്പാളിയിലെ
വിരല്‍പ്പാടുകള്‍.

വാതില്‍ തുറന്നകലുന്ന
കാറ്റടിച്ചടര്‍‌ത്തുന്നു
കലഹിച്ചു മടുത്ത
മിഴികളില്‍ നിന്നൊരു നനവ്.

17 Jun 2012

അരൂപിയുടെ രൂപം

സന്തോഷ് പാലാ

കണ്‍പോളകള്‍ക്ക്
ഉറക്കത്തിന്റെ
കനം
താങ്ങാനാവുമായിരുന്നില്ല
കൃഷ്ണമണികള്‍ക്ക്
കാഴ്ചകളുടെ
സ്വകാര്യത
സൂക്ഷിക്കുവാനാവുമായിരുന്നില്ല
വിശ്വാസങ്ങളുടെ വിളക്ക്
വിരൂപമായി
കത്തിക്കൊണ്ടിരുന്നതിനാല്‍
അരൂപിയുടെ
രൂപത്തില്‍
ഒരാള്‍
അന്നും അവള്‍ക്ക്
ദര്‍ശനം കൊടുത്തു മടങ്ങിയത്രേ!

19 May 2012

കണ്ടെത്താനുള്ളത്

സന്തോഷ് പാല
mcsanthosh@yahoo.com

മരിച്ചുപോയവരുടെ
ആത്മാക്കള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത്
വിശ്വാസത്തിന്റെ 
കണ്ണു പോയ മുഖമാണ്

ജീവിച്ചിരിക്കുന്നവരുടെ 
ശരീരങ്ങള്‍ 
അലയുന്നിടത്ത് നിന്ന്
കണ്ടെടുത്തത് 
ആഗ്രഹങ്ങളുടെ
മുഴുക്കാപ്പണിഞ്ഞ മുഖമാണ്

കളിച്ചു നടന്ന 
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത് 
വേണ്ടാതീനങ്ങളുടെ
വെളുക്കെചിരിക്കും മുഖമാണ്

പോര്‍ക്കളത്തില്‍ 
ചിതറി വീണ
ശരീരങ്ങള്‍ക്കിടയില്‍ നിന്ന്
കണ്ടെടുത്തത്
അത്യാര്‍ത്തിയുടെ
അതിവികൃത മുഖമാണ്

കണ്ണൂം കാതും വായും 
നഷ്ടപ്പെട്ട 
ഒരു പ്രതിമയില്‍ നിന്ന്
കണ്ടെടുത്തത് 
കാലം കൊണ്ടുപോയ 
ഒരു കല്‍പ്പണിക്കാരന്റെ
കരിവാളിച്ച മുഖമാണ്

നഷ്ടങ്ങളുടെ 
നടുവിലൊരു 
സ്മാരകം കണ്ടെത്താനുള്ള
തിരക്കിലാണീ യാത്ര.

സമാധാനത്തിന്റെ 
കുറച്ചു പ്രാവുകളുമായി 
അധികാരത്തിന്റെ 
അകത്തളങ്ങളില്‍ നിന്നും 
പതിവുപോലെ 
അവരവിടെയെത്തിയേക്കാം

ഞാന്‍ തോക്ക് 
നിറച്ച് പിടിച്ചിരിക്കുകയാണ്.
കാഞ്ചി 
കൈവിരലിനോട് 
അരുതേ അരുതേയെന്ന്
പറയുന്നുണ്ടാകുമോ?

20 Apr 2012

പ്രവാസദൂരം


സന്തോഷ് പാലാ


തേന്‍‌വരിയ്ക്കയില്‍ നിന്നും
തേനീച്ചക്കൂട്ടിലേയ്ക്കുള്ള ദൂരവും
ചാമ്പയില്‍ നിന്നും
ചാരുകസേരയിലേയ്ക്കുള്ള ദൂരവും
ഒരവധി ദിവസം
കൊണ്ടളക്കാന്‍
എളുപ്പമായിരുന്നു.

ചോപ്പില്‍ നിന്നും
ചെങ്കൊടിയിലേയ്ക്കുള്ള ദൂരവും
പകലില്‍ നിന്നും
പാതിരയിലേയ്ക്കുള്ള ദൂരവും
പറഞ്ഞുതരാന്‍
പണ്ടൊത്തിരിപേരുണ്ടായിരുന്നു.

അക്ഷരങ്ങളില്‍ നിന്നും
അറിവിലേയ്ക്കുള്ള ദൂരവും
വ്യക്തിയില്‍ നിന്നും
പ്രസ്ഥാനത്തിലേയ്ക്കുള്ള ദൂരവും
ഒരുപോലെയളക്കുന്ന
നാട്ടിലൂടെ നടത്തുന്നു കാലം.

അത്ഭുതങ്ങളില്‍ നിന്നും
ആള്‍ദൈവത്തിലേയ്ക്കുള്ള ദൂരവും
നേഴ്സില്‍ നിന്നും
ഡോക്ടറിലേയ്ക്കുള്ള ദൂരവും
ഒരു സ്തെതസ്കോപ്പുകൊണ്ടളക്കാനാവുമോ?

വിപ്ലവത്തില്‍ നിന്നും
വിശ്വാസത്തിലേയ്ക്കുള്ള ദൂരവും
സ്വപ്നത്തില്‍ നിന്നും
സ്വന്തമാക്കിയതിലേയ്ക്കുള്ള ദൂരവും
ചിലനേരത്ത്
കുറഞ്ഞു കുറഞ്ഞു
വരുന്നതായി തോന്നിയേക്കാമെങ്കിലും,

വിരഹത്തില്‍ നിന്നും
വേദനയിലേയ്ക്കുള്ള ദൂരവും
ഒറ്റപ്പെടുന്നതില്‍ നിന്നും
ഓര്‍മ്മയിലേയ്ക്കുള്ള ദൂരവും
തിട്ടപ്പെടുത്താനാവാതെ
വീര്‍പ്പുമുട്ടുന്നുണ്ടാവാമൊരു മനസ്സ്.

രാത്രിയുടെ നിഗൂഡതയിലിരുന്ന്
കണ്ണുകള്‍
നിലാവിലേയ്ക്കുള്ള ദൂരം
തേടുന്നതുപോലെ!






18 Mar 2012

അറിഞ്ഞും അറിയാതെയും


സന്തോഷ് പാലാ
അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ അടുത്തിരുന്നത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ തൊട്ടപ്പൊളെനിയ്ക്ക് തോന്നി, അവളുടെ ചൂട് പൊള്ളുന്നതല്ലെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ കാലുരുമ്മിയത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ നോക്കിയപ്പോളെനിയ്ക്ക് തോന്നി, അവളുടെ മുഖത്തെക്കാളും സൌന്ദര്യം കാലുകള്‍ക്കാണെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ കൈ തലോടിയത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ ചോദിച്ചപ്പോളെനിയ്ക്ക് തോന്നി, അവളുടെ വാക്കുക്കളെക്കാളും ഭംഗി വിരലുകള്‍ക്കാണെന്ന്. അറിഞ്ഞു കൊണ്ട് തന്നെയാണവള്‍ വിളിച്ചത് എന്നാണ് ഇപ്പോഴും മനസ്സ് പറയുന്നത് അറിയാതെ ചെന്നപ്പോളെനിയ്ക്ക് തോന്നി, അവളില്‍ ഒരു ഞാനുണ്ടെന്ന് അവളമ്മയും ഞാനച്ഛനുമായി ജീവിച്ചു തുടങ്ങിയെന്ന്!.

14 Jan 2012

കണ്ണുകള്‍

സന്തോഷ് പാലാണ്ണുകള്‍
കഥകള്‍ പറയുമെന്ന്
ആദ്യം പഠിപ്പിച്ചത്
അമ്മയും മുത്തശ്ശിയുമാണ്.
ആ കണ്ണുകളില്‍  നോക്കി 
കുഞ്ഞായിരിയ്ക്കുമ്പോള്‍
എത്രയോ തവണ 
ഉറങ്ങിപ്പോയിരിയ്ക്കുന്നു!

കന്നിമാസത്തിലെ
വിഷയാസക്തിക്കാരെ
കല്ലുകൊണ്ടെറിഞ്ഞു മാത്രം ശീലമുള്ള
എന്നെ
കണ്ണുകൊണ്ടെങ്ങനെയെറിയാം
എന്ന് പഠിപ്പിച്ചത്
കോളേജിലെത്തിയപ്പോള്‍
ഒരു കൂട്ടുകാരനാണ്.
അവനിന്ന് 
അമേരിക്കയില്‍ 
ഒരു വിഴുപ്പലക്കല്‍ പ്രസ്ഥാനത്തിന്റെ
പ്രസിഡന്റാണ്

2
പെണ്ണുകെട്ടാത്ത ഒരുത്തന്റെ
കണ്ണുകള്‍ 
ചൂടന്‍ കിനാവുകള്‍
ചോര്‍ന്നുപോകാതെ
സൂക്ഷിയ്ക്കുന്നതിലാണ്.
പെണ്ണുകെട്ടിയവന്റെ കണ്ണുകള്‍
പിടിവള്ളി തേടിയുള്ളതാണ്.
മതാധ്യക്ഷന്മാരുടെ കണ്ണുകള്‍
ഒരാളുടെ പേരും വാലും 
പകുത്തു നോക്കുന്ന തിരക്കിലാണ്.
ഇറച്ചിക്കടക്കാരന്റെ കണ്ണുകള്‍
ചോരമണമുള്ള തുണ്ടങ്ങളിലും
അവ തരുന്ന തുട്ടുകളിലുമാണ്.
ബസോ‍ടിയ്ക്കുന്നവന്റെ
കണ്ണുകള്‍ റോഡിലും
റോഡരികില്‍ കുറ്റിയടിച്ചു നില്‍ക്കുന്ന
സാരിക്കഷണങ്ങളിലുമാണ്.
പൊങ്ങച്ചസഞ്ചിയുമായിയെത്തുന്ന
കൊച്ചമ്മമാരുടെ കണ്ണുകള്‍ 
അടുത്തു നില്‍ക്കുന്നവളെ
അളന്നെടുക്കുന്നതിലാണ്.
കൊച്ചുകുട്ടികളുടെ കണ്ണുകള്‍ 
നക്ഷത്രത്തിളക്കം മാഞ്ഞ്
മിണ്ടാതിരുന്നൊരു ടി വി പെട്ടിയില്‍
മുട്ടുന്നത് കാണാം.
ഒരു വൃദ്ധസദനത്തില്‍ നിന്നുള്ള 
എല്ലാ കണ്ണുകളും
ഗെയിറ്റ് കടന്നെത്തുന്ന 
ആരെയോ കാത്തിരിയ്ക്കുന്നു.
വശപ്പിശകായി നില്‍ക്കുന്ന
ചില ഒരുമ്പെട്ടവളുമാരുടെ
കണ്ണുകള്‍
കുടുംബം കലക്കികളെത്തേടിയാണ്.

3

ഈ വിടുവായപ്രസംഗം
നടത്തുമ്പോള്‍
മുറ്റത്ത് വന്ന് നിന്ന്
അമ്മാ അമ്മാ എന്നു വിളിക്കുന്ന
ഒരു ധര്‍മ്മക്കാരിയുടെ
കണ്ണുകള്‍ നോട്ടമിടുന്നത്
വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
ഉന്തുവണ്ടിയിലെ
കണ്ണുപൊട്ടനായ കെട്ടിയോനിലേക്കാണോ?
കാശെടുക്കാന്‍ പോയ കാര്‍ന്നോന്മാരിലേക്കാണോ?
അതോ മുറ്റത്ത് നിന്നും തിണ്ണയില്‍ നിന്നും
തോള്‍സഞ്ചിയിലേക്ക്
ആരും കാണാതെ എത്തിക്കുന്ന
സാധനങ്ങളിലേക്കായിരിക്കുമോ?

4
എന്റെ ഇടത്തെ കണ്ണ് 
ഈ കവിതകളൊക്കെ
കണ്ടിട്ടും 
കണ്ടില്ലെന്നു 
നടിയ്ക്കുന്ന 
കവിമിത്രങ്ങളിലേക്കും
വലത്തെ കണ്ണ്
കവിതകള്‍ വായിക്കുന്ന 
നിങ്ങളിലേക്കും
ഒരേ സമയം കാഴ്ച തേടുന്നു

അതെ , ഞാന്‍ കോങ്കണ്ണനാണ്.

കണ്ണുകളിന്നും കഥകള്‍
പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു
മുത്തശ്ശി പറയാത്ത,
അമ്മക്കയ്ക്കറിയാത്ത
കഥകള്‍!

14 Dec 2011

പ്രവാസദൂരം

പ്രവാസദൂരം
സന്തോഷ് പാലാ

തേന്‍‌വരിയ്ക്കയില്‍ നിന്നും 
തേനീച്ചക്കൂട്ടിലേയ്ക്കുള്ള ദൂരവും
ചാമ്പയില്‍ നിന്നും 
ചാരുകസേരയിലേയ്ക്കുള്ള ദൂരവും
ഒരവധി ദിവസം 
കൊണ്ടളക്കാന്‍ 
എളുപ്പമായിരുന്നു.

ചോപ്പില്‍ നിന്നും 
ചെങ്കൊടിയിലേയ്ക്കുള്ള ദൂരവും
പകലില്‍ നിന്നും 
പാതിരയിലേയ്ക്കുള്ള ദൂരവും
പറഞ്ഞുതരാന്‍ 
പണ്ടൊത്തിരിപേരുണ്ടായിരുന്നു.

അക്ഷരങ്ങളില്‍ നിന്നും 
അറിവിലേയ്ക്കുള്ള ദൂരവും
വ്യക്തിയില്‍ നിന്നും 
പ്രസ്ഥാനത്തിലേയ്ക്കുള്ള ദൂരവും
ഒരുപോലെയളക്കുന്ന
നാട്ടിലൂടെ നടത്തുന്നു കാലം.

അത്ഭുതങ്ങളില്‍ നിന്നും
ആള്‍ദൈവത്തിലേയ്ക്കുള്ള ദൂരവും
നേഴ്സില്‍ നിന്നും 
ഡോക്ടറിലേയ്ക്കുള്ള ദൂരവും
ഒരു സ്തെതസ്കോപ്പുകൊണ്ടളക്കാനാവുമോ?

വിപ്ലവത്തില്‍ നിന്നും 
വിശ്വാസത്തിലേയ്ക്കുള്ള ദൂരവും
സ്വപ്നത്തില്‍ നിന്നും 
സ്വന്തമാക്കിയതിലേയ്ക്കുള്ള ദൂരവും
ചിലനേരത്ത് 
കുറഞ്ഞു കുറഞ്ഞു 
വരുന്നതായി തോന്നിയേക്കാമെങ്കിലും,

വിരഹത്തില്‍ നിന്നും
വേദനയിലേയ്ക്കുള്ള ദൂരവും
ഒറ്റപ്പെടുന്നതില്‍ നിന്നും
ഓര്‍മ്മയിലേയ്ക്കുള്ള ദൂരവും
തിട്ടപ്പെടുത്താനാവാതെ 
വീര്‍പ്പുമുട്ടുന്നുണ്ടാവാമൊരു മനസ്സ്.

രാത്രിയുടെ നിഗൂഡതയിലിരുന്ന്
കണ്ണുകള്‍
നിലാവിലേയ്ക്കുള്ള ദൂരം 
തേടുന്നതുപോലെ!




13 Oct 2011

ഓണം ഇപ്പോള്‍ പരിധിക്കകത്താണ്



സന്തോഷ് പാലാ

ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട്
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?

തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ
വാലു തപ്പിയും
കണ്ടതെല്ലാം
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ
കല്യാണമാഘോഷിക്കാനെത്തുന്നു

അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു

തുഴഞ്ഞ്
തുഴഞ്ഞ്
ഒരു
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു

ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു

പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ്
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്

കിരീടത്തില്‍
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു

പെട്ടെന്ന്
തോട്ടീണ്ടിയില്‍
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച

തോട്ടില്‍ കൂടി
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.

ചെളിവെള്ളം
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച്
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ്
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.

മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.


ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍

13 Sept 2011

പരിദേവനം



 
സന്തോഷ് പാലാ

മുത്തശ്ശനൊത്തൊരു
ചാരുകസേരയില്‍
വന്‍പെഴും വീടിന്റെ
ഉമ്മറം കാക്കുന്നു
മുത്തശ്ശി കാവലായ്
നില്‍ക്കുന്നു മുറ്റത്ത്
വെട്ടം വിതറും
വിളക്കുമായ്.
അച്ഛനുമമ്മയും
ഉണ്ണീടെ ചേച്ചിക്ക്
കല്യാണമെത്തുവാന്‍
ഒട്ടിപിടിച്ചൊരു 
വണ്ടി കേറി.

കോരനു ചോറ്
വിളമ്പാനിപ്പൊളെന്‍
കോമളച്ചേച്ചി
തിരയുന്നതേയില്ല
പുസ്തകത്താളിലുണര്‍ന്ന
മനസ്സിന് എന്തോരം
നന്ദി ഞാന്‍ ചൊല്ലിടേണ്ടൂ!

കാലങ്ങളേറെ
വിലപിച്ചതിനാലോ
കാരുണ്യമായി-
ക്കറുത്തകൂടുണ്ടായി?
കാലത്ത് 
കോര്‍ത്തമാടിന്റെ
തുണ്ടം പൊതിഞ്ഞെന്നില
കാഴ്ചയ്ക്ക് വക്കില്ല
ഹൈദ്രോസൊരിക്കലും.

വേലപ്പനാശ്ശാരി
വേലിക്കകത്തേക്ക്
കേറി വരുമ്പോളകം
വിറക്കും
വീതുളി വെച്ചയാള്‍
മാറിന്റെ പൂളെടുത്തഞ്ചാറുരുപ്പടി
തീര്‍ത്തിടില്ലേ?

നീളും കരങ്ങളെ
വെട്ടിമാറ്റുന്നതാല്‍
പ്രേയസ്സി നിന്നെ പുണരാനുമാകില്ല
ദേശം ഭരിക്കൊന്നൊ-
രീശന്റെ കോവിലില്‍
സ്വര്‍ണ്ണം പൊതിഞ്ഞവര്‍
നിര്‍ത്തിയേക്കാം.

ഇത്ര തപിക്കുന്ന
പാഴ്‌ജന്മ വേദന
പാരിലിന്നാരാ തിരക്കീടുക?
കേമം പറയുന്ന
ഞാനിന്ന് തേക്കല്ല
പോക്കണം കെട്ടോരു
കോന്തന്‍ മരം.

കണ്ണു കിട്ടാതെയെന്‍ 
മിന്നലേ വന്നെന്റെ
ചങ്ക് കരിച്ചങ്ങെടുത്തീടുക!
കോടാലി കേറാതെ
തെന്നലെ വന്നെന്നെ
ചോടേ എടുത്ത്
മറിച്ചീടുക!







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...