Showing posts with label kalleli raghavan pillai. Show all posts
Showing posts with label kalleli raghavan pillai. Show all posts

18 Dec 2014

ഓർമ്മകളുടെ പൂമരം


കല്ലേലി രാഘവൻപിള്ള

    നമ്മുടെ സാംസ്കാരികച്ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന നാഴികക്കല്ലാണ്‌ സാഹിത്യ പ്രവർത്തക സഹകരണസംഘം.
    കോട്ടയത്ത്‌ 1945-ൽ അതിന്റെ തുടക്കം കുറിക്കുമ്പോൾ ആലപ്പുഴയിലെ സനാതനധർമ്മ വിദ്യാശാലയിൽ ഉയർന്ന ക്ലാസിലെ വിദ്യാർത്ഥി മാത്രമാണു ഞാൻ. അന്നേതന്നെ എന്റെ കൂടെ കാവാലവും പഠിക്കുന്നുണ്ട്‌. അവിടെ അധ്യാപകരൊക്കെയും പ്രശസ്തിനേടിയവരെങ്കിലും സാഹിത്യരചനകളിൽ കൈവച്ചവർ നാഗവള്ളിയും മേക്കൊല്ലയുമായിരുന്നു. നാഗവള്ളിസാർ എങ്ങും നിൽക്കാതെ നവീനനാടകാദർശം എന്ന കൃതിയുടെ പണിപ്പുരയിലുമായിരുന്നു. ഇ.വി.കൃഷ്ണപിള്ളയുടെയും കൃഷ്ണചൈതന്യയുടെയും എം.കൃഷ്ണൻനായരുടെയും പിൻമുറക്കാരാണു ഞങ്ങൾ. അങ്ങനെയൊക്കെയാവാം ഞങ്ങൾക്കും സാഹിത്യത്തിന്റെ മുല്ലപ്പൂമണം പിടിപെട്ടതെന്ന്‌ ഞാൻ ഊഹിച്ചു പോകുന്നു.
    പിന്നെ ഞങ്ങൾ കുറെക്കാലത്തേക്കു വഴി പിരിഞ്ഞു. ഞാൻ ചങ്ങനാശ്ശേരിയിൽ പെരുന്നയിലെത്തി. അവിടെ നായർ സർവ്വീസ്‌ സോസൈറ്റിയുടെ ആദ്യകോളേജിൽ പഠനം തുടർന്നു. അത്‌ തിരുവിതാംകൂറിലെ തീവ്രമായ സമരകാലമായിരുന്നു. ദിവാൻഭരണത്തിനെതിരെ, ഉത്തരവാദഭരണത്തിനുവേണ്ടി വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്‌. പുഴവാതിൽ എന്ന സ്ഥലത്ത്‌ കൂടിയ സമ്മേളനത്തിൽ ഞാനും പങ്കുകൊണ്ടു. കുമരകം ശങ്കുണ്ണിമേനേയും വിപ്ലവകാരിയായിരുന്ന പൊട്ടക്കനയത്ത്‌ അച്യുതൻപിള്ളയേയും അവിടെ കിട്ടി. യോഗാദ്ധ്യക്ഷൻ എം.പി.പോൾസാറാണ്‌. വാക്കിലും വേഷത്തിലും വെളിപ്പെട്ട വിശുദ്ധിയും അന്തസ്സും തികച്ചും അഭിജാതമായിരുന്നു.
    സമ്മേളനാവസാനം ഞങ്ങൾ, വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി. പോൾസാറുമായി പരിചയപ്പെട്ടശേഷം ഞങ്ങൾ വിടപറഞ്ഞു. മറക്കാനാവാത്ത ഒരു ഒത്തുകൂടലായിരുന്നു അത്‌. പിറ്റേ ദിവസം തമ്മിൽ കണ്ടപ്പോൾ, ശങ്കുണ്ണി മേനോൻ പറഞ്ഞു, "ഞങ്ങളുടെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അധ്യക്ഷൻ പോൾസാറാണ്‌" ശങ്കുണ്ണി കുമരകത്തുകാരനാണല്ലോ.
    പെരുന്നയിൽനിന്നു പോന്നത്‌ തിരുവനന്തപുരത്ത്‌ യൂണിവേഴ്സിറ്റി കോളേജിലേക്കാണ്‌. ശങ്കുണ്ണിയും എ.കെ.ബാലകൃഷ്ണപിള്ളയും (നാൽപതിലേറെ വർഷമായി ഡോ.എ.കെ.ബാലകൃഷ്ണപിള്ള ന്യൂയോർക്കിലാണ്‌) മണിമംഗലം എൻ.കെ.പണിക്കരും (രൺജി പണിക്കരുടെ അച്ഛൻ) ഒപ്പം എത്തിയിട്ടുണ്ട്‌. ആദ്യദിവസം തന്നെ സഹപാഠിയായി മറ്റൊരാളെയും കിട്ടി. ജി.ശങ്കരപ്പിള്ള എന്ന പേരുകാരൻ. തികച്ചും ഒരന്തർമ്മുഖൻ. ഏറെ പറയുന്നതിനേക്കാൾ പ്രിയം ഏറെ കേൾക്കുന്നതിലായിരുന്നു. കേരള നാടകലോകം ശങ്കരപ്പിള്ളയെ കാത്തിരിക്കയായിരുന്നെന്ന്‌ കാലം തെളിയിച്ചു.
    അധ്യാപകരുടെ കാര്യത്തിലും ഞങ്ങൾക്കു ലഭിച്ചതു പ്രശസ്തരെയാണ്‌. ഡോ.ശിവരാമ സുബ്രഹ്മണ്യയ്യർ ഇംഗ്ലീഷ്‌ വിഭാഗത്തിലും ഡോ.ഗോദവർമ്മ മലയാളവിഭാഗത്തിലും ഗുരുക്കന്മാരായി വന്നു. ചങ്ങനാശ്ശേരിയിൽ നിന്നു ഞങ്ങൾക്കു കിട്ടിയ കെ.രാഘവൻപിള്ളസാറിനെപ്പോലെ (പിന്നീടദ്ദേഹം ഓക്സ്ഫോഡിൽ നിന്ന്‌ പി.എച്ച്‌.ഡി നേടി) നന്നേ രണ്ടു ചെറുപ്പക്കാർ ഞങ്ങൾക്ക്‌ ഗുരുക്കന്മാരായിരുന്നു എസ്‌.ഗുപ്തൻനായരും എൻ.കൃഷ്ണപിള്ളയും. നേരു പറയട്ടെ, ആ ഒരു കൂട്ടുകെട്ട്‌ ഞങ്ങളുടെ സാഹിത്യബോധത്തെയും ആസ്വാദനശേഷികളെയും സുദൃഢമാക്കി.
    തിരുവനന്തപുരത്തെ താമസത്തിനിടയിൽ ലഭിച്ച നല്ല സുഹൃത്ത്‌ ആനന്ദക്കുട്ടനായിരുന്നു. അന്നദ്ദേഹം ഓണേഴ്സ്‌ ക്ലാസ്സിൽ പഠിക്കുകയാണ്‌.
    പോൾസാറിനു പ്രിയങ്കരനായ കവി, നടൻ, ഹാസ്യ സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗവേഷകൻ എന്നെല്ലാമുള്ള വിശേഷണങ്ങൾ അദ്ദേഹത്തിനിണങ്ങുമായിരുന്നു. കാരൂർസാറിനെ ഞാൻ ആദ്യമായി കാണുന്നത്‌ അദ്ദേഹം ആനന്ദക്കുട്ടനെ തേടി തുളസീമന്ദിരത്തിൽ വന്ന വേളയിലാണ്‌. ഞങ്ങളുടെ ഹോസ്റ്റൽ ആയിരുന്നല്ലോ അത്‌. കണ്ടമാത്രയിൽ തോന്നിയത്‌ വിസ്മയമായിരുന്നു. ആ വിസ്മയം വിനയത്തിനു വഴിമാറിക്കൊടുത്തു. സംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ തിരുവനന്തപുരത്ത്‌ എത്തിയിരിക്കയാണ്‌. പ്രധാനമന്ത്രി(ഇന്ന്‌ മുഖ്യമന്ത്രി)യെ, വകുപ്പു മേധാവികളെ, മന്ത്രിമാരെ ഒക്കെയും കാണണം, അതാണ്‌ യാത്രോദ്ദേശ്യം. ആ മുഖത്തു തെളിഞ്ഞു കണ്ട വിനയവും ലാളിത്യവും ആടോപരഹിതമായ സംഭാഷണരീതികളും ആരെയും തന്റെ വശത്താക്കുവാൻ കഴിവുറ്റതാണെന്നും എനിക്കു തോന്നി. സംഘം കാരൂർസാറിലൂടെ വളർന്നു. അദ്ദേഹം സംഘത്തിലൂടെയും.
    സംഘത്തിനു കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പുസ്തകവിൽപനശാലകൾ വന്നു. എന്നിട്ടും നാഷണൽ ബുക്സ്റ്റാളിന്റെ ഒരു ശാഖയ്ക്ക്‌ ആലപ്പുഴയിൽ ഇടം കിട്ടിയില്ല. പുസ്തകപ്രേമികളെ അതു ദുഃഖിപ്പിച്ചു. പ്രി പബ്ലിക്കേഷൻ പുസ്തകങ്ങൾ-അതും ഭാരം കൂടിയ റഫറൻസ്‌ ഗ്രന്ഥങ്ങൾ-കോട്ടയത്തു പോയി വാങ്ങിക്കൊണ്ടുവരുവാൻ ഉണ്ടായ ബുദ്ധിമുട്ടുകളും ഞങ്ങളെ വിഷമിപ്പിച്ചു. ആലപ്പുഴയിൽ നാഷണൽ ബുക്ക്‌ സ്റ്റാളിന്റെ ഒരു ശാഖ തുറക്കുവാൻ ഞങ്ങൾ കൊതിക്കുകയായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, ആലപ്പുഴയിലെ പത്രപ്രവർത്തകസംഘം മുന്നോട്ടുവന്നു സർക്കാരിൽ നിന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം അവർക്കു സൗജന്യമായി ലഭിച്ചിരുന്നല്ലോ. 1972 ഒക്ടോബർ 17-ന്‌ വിജയദശമി ദിനത്തിൽ പ്രസ്‌ ക്ലബ്‌ മന്ദിരത്തിനു തറക്കല്ലിട്ടു. അക്കാരണത്താൽക്കൂടി അന്നത്തെ കോൺഗ്രസ്‌ നേതാവും വാർത്താവിതരണവകുപ്പുമന്ത്രിയുമാ
യിരുന്ന കെ.കരുണാകരൻ ഇന്നും നമ്മുടെ സ്മരണയിൽ തിളങ്ങി നിൽക്കുന്നു.
    അതോടെ നാഷണൽ ബുക്ക്‌ സ്റ്റാളിനൊരു ശാഖ ആലപ്പുഴയിൽ തുടങ്ങുവാനുള്ള സാധ്യത തെളിഞ്ഞു. കേരള സർക്കാരും നഗരസഭയും സംഭാവനകൾ നൽകി പ്രസ്‌ ക്ലബ്ബിനെ സഹായിച്ചു. പണി തുടങ്ങുവാൻ സാഹിത്യപ്രവർത്തക സഹകരണസംഘവും നന്നായി സഹായിച്ചു. അതൊരു പരസ്പരധാരണയുടെ ഫലമായിരുന്നു. 1973 ആഗസ്റ്റ്‌ മാസത്തിൽ ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതിയും മികവുറ്റ ഗ്രന്ഥകാരനുമായിരുന്ന കെ.പി.എസ്‌.മേനോൻ മുഖ്യാതിഥിയായിരുന്നു. കാവാലത്തിന്റെ ദൈവത്താൻ വിശ്രുതമായ ബസന്റ്‌ ഹാളിൽ അരങ്ങേറി.
    മാതൃഭൂമിയിലെ എം.എം.വർഗീസും ഹിന്ദുവിലെ എൻ.വി.പ്രഭുവും ഇന്ത്യൻ എക്സ്പ്രസിലെ കെ.ജി.കെ.നായരും മലയാളരാജ്യത്തിലെ എ.ജി.പണിക്കരും കേരളകൗമുദിയിലെ കെ.കാർത്തികേയനും ജനയുഗത്തിലെ ഹരിദാസും എക്സ്പ്രസിലെ എം.ജി.പണിക്കരും മറ്റുമായിരുന്നു. പത്രപ്രവർത്തകരിലെ മുൻനിരക്കാർ. വേറെയും പത്രപ്രവർത്തകർ സഹകരിച്ചു. കാച്ചപ്പിള്ളിയും ഫ്രാൻസിസും ടി.കെ.കരുണാകരനും അതിൽ പെട്ടിരുന്നു. ഇക്കഥയെല്ലാം നമ്മെ ഓർമ്മിപ്പിക്കുവാൻ മനോരമയിൽ നിന്നു വിരമിച്ച പി.എ.അലക്സാണ്ടറും ദിനബന്ധുവിലെ ആർ.നാരായണപിള്ളയും സതേൺ സ്റ്റാറിലെ ഷൗക്കത്തും ഇന്നും നമ്മോടൊപ്പം ഉണ്ടെന്നത്‌ ആശ്വാസകരം.
    നാഷണൽ ബുക്ക്‌ സ്റ്റാൾ പരീക്ഷണങ്ങളും പരാജയങ്ങളും കടന്ന്‌ ഇന്ന്‌ ഉയർച്ചയിലാണ്‌. ഇനി ഒരിക്കലും തകരുവാൻ അനുവദിക്കയില്ല എന്ന കരളുറപ്പോടെ. ഒരേ തൂവൽക്കാരായ പത്രപ്രവർത്തകരും സാഹിത്യപ്രവർത്തകരും ഒരുമിച്ചപ്പോൾ കൈവന്ന നേട്ടമാണ്‌ പ്രസ്സുകാരുടെ ഭവനത്തിലെ എൻ.ബി.എസ്‌. ആ പാരസ്പര്യം എത്ര അനുകരണാർഹം, ആദരണീയം!

13 Jan 2012

പൂമുഖത്തിലൂടെ


കല്ലേലി രാഘവൻപിള്ള

       പലയുഗങ്ങളിലൂടെ കടന്നുപോയ മനുഷ്യവംശത്തെക്കുറിച്ച്‌
ചിന്തിക്കാത്ത കവികളും വിജ്ഞാനികളും നമ്മുടെ ഇടയിൽ വിരളമാണ്‌. കവികളെ
അൽപനേരത്തേയ്ക്കൊന്നു മാറ്റിനിർത്താം.  വിജ്ഞാനികളിൽ
സാമൂഹ്യശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രപണ്ഡിതന്മാരും ഉൾപ്പെടുന്നു.
സാമൂഹ്യശാസ്ത്രമെന്ന വിജ്ഞാനശാഖയിൽ തത്ത്വചിന്തകന്മാരെയും
ചേർത്തുകാണാറുണ്ട്‌. കവികൾ, ഉള്ളതു മാത്രമല്ല, ഇല്ലാത്തതുമൊക്കെ
കാണാറുള്ളതുകൊണ്ടാണ്‌ അവരെ തെല്ലുനേരം മാറ്റിനിർത്താമെന്നു പറഞ്ഞത്‌.

രണ്ടുചിത്രങ്ങൾ
       വിജ്ഞാനികൾക്ക്‌ പ്രത്യേകിച്ചും ശാസ്ത്രജ്ഞന്മാർക്ക്‌, മനുഷ്യനൊരു
മൃഗമാണ്‌. ബുദ്ധിയുള്ളമൃഗം, ചിന്തിക്കാൻ കഴിവുള്ള മൃഗം,
ഓർമ്മിച്ചുവയ്ക്കാനും ലജ്ജിച്ചുനിൽക്കാനും കഴിവുള്ള ജന്തു എന്നൊക്കെ
അവനെക്കുറിച്ച്‌ ക്രിസ്തുവിനുമുമ്പേ പറഞ്ഞുവച്ച പണ്ഡിതന്മാരുണ്ട്‌.
മനുഷ്യന്റെ മനോവ്യാപാരത്തെപ്പറ്റി അവന്റെ ബാഹ്യാന്തരചേഷ്ടകളെപ്പറ്റി,
അവന്റെ ശരീരഭാഷയെകുറിച്ച്‌ എത്രയെത്ര പഠനങ്ങളും കൃതികളും
ഉണ്ടായിക്കഴിഞ്ഞു. സാറാ ആസ്റ്റിൻ (ടമൃമവ അ​‍ൗ​‍െശ്‌) പിൽക്കാലത്ത്‌
എഴുതി, ണവമ​‍േ മ ‍ാ​‍്യ​‍െൽശീ​‍ൗ​‍െ വേശിഴ ശ​‍െ യഹൗവെ' ഒരു വാക്കുകൊണ്ടോ
ചിന്തയാലോ നോക്കുക്കൊണ്ടോ കവിളിൽ തുടിക്കുന്ന ആ ചെമപ്പ്‌ എത്ര
വിസ്മയകര്യമായ ഒന്നാണ്‌. മുഖത്തിനു മാത്രമേ, മനുഷ്യമുഖത്തിനു മാത്രമേ
ലജ്ജിക്കാൻ കഴിവുള്ളു. സ്വർഗ്ഗമെന്നത്‌ മുഖമാണ്‌." ഒരർത്ഥത്തിൽ
മനുഷ്യനെന്ന സൃഷ്ടിവൈചിത്ര്യത്തെ സാറാ ആസ്റ്റിൻ ഇവിടെ കണ്ടെത്തുന്നു.
മനുഷ്യപുരോഗതിയുടെ ഭാഗമാണ്‌ ഈ കണ്ടെത്തൽ.

       മനുഷ്യപുരോഗതിയെക്കുറിക്കുന്ന ഒരു പ്രമാണികഗ്രന്ഥമാണ്‌ ഗോർഡൻ ചൈൽഡിന്റെ
'മനുഷ്യൻ സ്വയം നിർമ്മിക്കുന്നത്‌' എന്നത്‌. ഡാർവിൻ ചൂണ്ടിക്കാട്ടിയ
ജന്തുപരിണാമത്തിന്റെ ഫലമെന്നോണം പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച്‌
നഗ്നവാനരൻ നേടിയ ബുദ്ധിവികാസത്തിൽ അവൻ ഈ ഭൂമിയുടെ
ശ്രദ്ധാകേന്ദ്രമാവുന്നതും അവനിലും അവന്റെ സാഹചര്യങ്ങളിലും വന്ന
പരിവർത്തനങ്ങളും ഒക്കെയാണ്‌ ആ പ്രാഖ്യാതകൃതിയിലെ പ്രമേയം. 
ഗോർഡൻ  ചൈൽഡ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.
       പുരോഗതിയെന്നത്‌ ഒരു വസ്തുതയായി കഴിഞ്ഞ നൂറ്റാണ്ടിൽ
അംഗീകരിക്കപ്പെട്ടിരുന്നു. കച്ചവടം വികസിക്കുകയും വ്യവസായത്തിന്റെ
ഉൽപാദനക്ഷമത വർദ്ധിക്കുകയും സമ്പത്ത്‌ കുന്നുകൂടുകയും ചെയ്തുകൊണ്ടിരുന്നു
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മനുഷ്യന്‌ പ്രകൃതിയുടെ മേലുള്ള
നിയന്ത്രണത്തിൽ അതിരറ്റമുന്നേറ്റവും തന്നിമിത്തം കൂടുതൽ ഉൽപാദനത്തിനുള്ള
അപരിമിതമായ സാധ്യതകളും വാഗ്ദത്തം ചെയ്തിരുന്നു. വർദ്ധിച്ചുവരുന്ന
ഐശ്വര്യവും ആഴംകൂടിവരുന്ന വിജ്ഞാനവും പാശ്ചാത്യലോകത്തിൽ ഉടനീളം
അഭൂതപൂർവ്വമായ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചു. ഇന്ന്‌ ആ
ശുഭാപ്തിവിശ്വാസത്തിന്‌ ഒരു കടുത്ത ആഘാതം തട്ടിയിട്ടുണ്ട്‌."
       ചൈൽഡ്‌ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. മനുഷ്യന്റെ
പെരുമാറ്റത്തെ ചില അതിർത്തികൾക്കുള്ളിൽ വലയം ചെയ്തു നിർത്തിക്കൊണ്ട്‌
പാരമ്പര്യം മനുഷ്യനെ നിർമ്മിക്കുന്നു. എന്നാൽ മനുഷ്യൻ പാരമ്പര്യങ്ങളെ
നിർമ്മിക്കുന്നുവേന്നതും അതുപോലെത്തന്നെ സത്യമാണ്‌. കൂടുതൽ അഗാധമായ
ഉൾക്കാഴ്ചയോടെ നമുക്കാവർത്തിക്കാം. മനുഷ്യൻ സ്വയം നിർമ്മിക്കുന്നു
(തർജ്ജമ മുൻമുഖ്യമന്ത്രി , സി.അച്യുതമേനോൻ).

       ഇത്രയും പറഞ്ഞതെന്തിനെന്നോ? മനുഷ്യന്റെ ഉയർച്ചയുടെ കഥയോർക്കാൻ.
മനുഷ്യന്റെ ആരോഹണം (ഠവള അരെലി​‍േ ‍ീള ങമി) എന്ന കൃതിയിലൂടെ
ജെ.ബ്രോണോവ്സ്കി അക്കഥ ചടുലമായാവിഷ്കരിക്കുന്നു. ഇനി അൽപനേരം കവിയുടെ
അടുത്തേക്കുവരാം. മനുഷ്യന്റെ വളർച്ചയുടെ കഥയിൽ കവികൾക്കും പറയാനുണ്ട്‌
ഇത്തിരിക്കാര്യം. എന്തൊരു സുന്ദരമായ സൃഷ്ടിയാണ്‌ മനുഷ്യൻ.  മഹാകവി ഷേക്സ്പിയറിന്റെ ആ വാക്കുകൾ വിശ്വോത്തരമാണ്‌. 'ബുദ്ധി എത്ര കുലീനം' കഴിവ്‌ എത്ര അപാരം! രൂപഭാവങ്ങൾ
എത്ര ശ്രദ്ധാർഹം, പ്രശംസാർഹം! കർമ്മത്തിൽ മാലാഖയെപ്പോലെ വിവേചനത്തിൽ
ദൈവതുല്യം" പുകഴ്ത്തലുകളുടെ മഴവെള്ളം തന്നെ എതിർഭാഗത്തുനിൽക്കാനും
സർഗ്ഗാത്മകരമായ എഴുത്തുകാരുണ്ട്‌. 
എന്റെ ജ്ഞാനമുകുളങ്ങൾ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻബുക്സ്
തൃശൂർ-0487 2422515
9447161778
വില 75/
നൊബേൽ സമ്മാനം നേടിയ റൊമെയ്ൻ റോളണ്ട്‌
മനുഷ്യന്റെ സ്തുതിപാഠകനാകുവാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. "മാനവൻ അവൻ
പറയുമ്പോലെ പ്രകൃതിയുടെ അധീശനേയല്ല. മറിച്ച്‌ അവൻ പ്രകൃതിയെ നിർദ്ദയം
നശിപ്പിക്കുന്ന മർദ്ദകനാണ്‌. മാത്രമല്ല, അവനേക്കാൾ മുമ്പേവന്ന ജീവികളുടെ
വൈവിധ്യമാർന്ന സമൂഹങ്ങളിൽ നിന്ന്‌ അവന്‌ ഏറെ പഠിക്കാനുണ്ടെന്നും ഞാൻ
വിശ്വസിക്കുന്നു." ഇപ്പറഞ്ഞവരെ ഒക്കെയും കാൾ നിശിതവും കരുണയറ്റതുമായ
വിമർശനം മനുഷ്യനുനേരെ ചൊരിഞ്ഞത്‌ ചങ്ങമ്പുഴയെന്ന കവിയാണ്‌. ആ വാക്കുകൾ
അതേപടി ഉദ്ധരിക്കുവാൻ എനിക്കുതോന്നുന്നു.
ജന്മജന്മാന്തരപുണ്യപൂവല്ലിതൻ
പൊന്മലരാണത്രേ മർത്ത്യജന്മം
ഇഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്‌
സൃഷ്ടിച്ചതാണുപോൽ മാനുഷനെ
നേരാണതെങ്കിലോ നൂനമാദ്ദൈവത്തിൻ
പേരുകേട്ടാൽമതി പേടിയാവാൻ" അവിടെക്കൊണ്ട്‌
അവസാനിക്കുന്നില്ല, മനുഷ്യവിരോധം തുടർന്ന്‌ വായിക്കൂ
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്‌
താവിയിട്ടുള്ളാത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി
ച്ചൊന്നാദ്യമീശ്വരൻ വാർത്തുനോക്കി
ഒന്നില്ലതാന്നുചെകുത്താന,വനില
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം
എന്നല്ലിളമ്പതമാകമായാലുള്ളിനു
വന്നീലവേണ്ടത്രകാഠിന്യവും
അക്കുറവൊക്കെപ്പരിഹസിച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെ തീർത്തു ദൈവം
ചെന്നായ, ചീങ്കണ്ണി പോത്ത്ചിറ്റ്പുലി
പന്നി, പാമ്പെന്തൊക്കെയുണ്ടവനിൽ
സ്രഷ്ടാവുപോലുംഭയംമൂലമാവിടാം
വിട്ടുകൊടുത്തവനുവിശ്വം"
(മനുഷ്യൻ, ചങ്ങമ്പുഴ, ഡി.സി.ബുക്സ്‌ )

പുതിയൊരു പുളകം
       അങ്ങനെ കവികളും തത്ത്വചിന്തകന്മാരും മറ്റുപണ്ഡിതന്മാരും വരച്ചുകാട്ടുന്ന
മനുഷ്യന്റെചിത്രം സങ്കീർണ്ണമായ ഒന്നാണ്‌. നൈതികമൂല്യങ്ങളുടെ തകർച്ചയാണ്‌
എവിടെയും കാണുന്ന കാഴ്ച. "മാരകമായ തോതിൽ അതിവികാസം പ്രാപിച്ച
മസ്തിഷ്കത്തോടുകൂടിയ ഒരു മൃഗമാണ്‌ മനുഷ്യനെന്ന അവസ്ഥയിൽ നാം
എത്തിക്കഴിഞ്ഞു." മനഃശാസ്ത്രജ്ഞനായ കാൾ ജി.യുങ്ങി  (ഇമൃഹ ഏ​‍ൗ​‍െമേ​‍്‌
ഖൗ​‍ിഴ)ന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. 1913ൽ
ജീവശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ചാൾസ്‌ റിഷേ (ഇവമൃഹല​‍െ ഞശരവല​‍ി
‍ാമനുഷ്യനെക്കുറിച്ച്‌ നടത്തിയ വിലയിരുത്തൽ , ഠവള കറശീ​‍േ ങമി എന്നാണ്‌ -
വിഡ്ഡിയായ മനുഷ്യൻ എന്നാണ്‌.

       ഇങ്ങനെയെല്ലാമുള്ള ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട്‌
എം.കെ.ഹരികുമാറിന്റെ പുതിയ കൃതിയിലേക്ക്‌ ഞാൻ കടന്നു.
       മനുഷ്യൻ തന്നെയാണ്‌ ഹരികുമാറിന്റെയും പ്രമേയം. വർദ്ധിച്ചുവരുന്ന
ഐശ്വര്യവും ആഴം കൂടിവരുന്ന വിജ്ഞാനവും ആധുനികമനുഷ്യനിൽ ഹോമോസാപ്പിയൻസിൽ,
വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കാവ്യാത്മകമായ മേലങ്കിചാർത്തി
ആവിഷ്കരിക്കുകയാണ്‌ ഹരികുമാർ, 'എന്റെ ജ്ഞാനമുകുളങ്ങളിൽ'. മണ്ണും
മണ്ണിരയും പോത്തും പശുവും പക്ഷികളും ചീവീടുകളും അട്ടകളും ശലഭങ്ങളും
മീനുകളും മാനുകളും എല്ലാം ഉൾപ്പെടുന്ന പ്രകൃതിയുടെ ഒരു സൂക്ഷ്മലോകം
ജ്ഞാനമുകളങ്ങളിൽ അതിന്റെ തുടിപ്പുകൾ സൃഷ്ടിക്കുന്നു. വേണമെങ്കിൽ ഈ
ആവിഷ്കരണ സമ്പ്രദായത്തെ 'അഫൊറിസം' (aphorism) എന്നു വിളിക്കാം.
       അഫൊറിസം കടകുമണികൾപോലെയാണ്‌ അതിന്റെ രൂപഭാവങ്ങളിൽ;


സൂത്രവാക്യങ്ങളുടെ ഒരു ചിമിഴ്‌ എന്നു പറയാം. മുകുളങ്ങളിൽ നിന്നു തന്നെ
മാതൃകയ്ക്ക്‌ കുറെ ചിമിഴുകളോ ചീളുകളോ എടുത്തുകാട്ടാം. 1. മണ്ണ്‌
മണ്ണിരയുടെ അവയവമാണ്‌. 2. നിശ്ശബ്ദതകൾ ഉറുമ്പുകളുടെ അറിവുകളാണ്‌ 3.
മനുഷ്യൻ ചിരിക്കുമ്പോൾ പ്രാണികൾ കരയുന്നു 4. എങ്ങനെ മനുഷ്യനിൽ നിന്നകലാം
എന്നതാണ്‌ പാമ്പുകളുടെ സദാചാരം. 5. വെള്ളം ഒരു മതമാണ്‌. എത്രവേണമെങ്കിലും
ഉദ്ധരിക്കാം. ഓരോ കുറിപ്പും വായനക്കാരന്റെ ബോധമണ്ഡലത്തിൽ ചിന്തയുടെ
തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഹരികുമാറിന്റെ ദർശനത്തോട്‌ നിങ്ങൾ
യോജിക്കുന്നുഎന്നുവരാം, മറിച്ചും ആകാം. എങ്കിലും അവമിന്നുന്ന
പൊൻതരികളാണെന്നു നിങ്ങൾക്കു ബോദ്ധ്യമാവും. ജ്ഞാനമുകുളങ്ങൾ ഓരോചീളും
എടുത്തു വായിച്ചു പോകവേ ഓർമ്മയിൽ വന്നത്‌ രവീന്ദ്രനാഥടാഗോ‍ൂറിന്റെ
അലഞ്ഞുതിരിയുന്ന പറവകളും (ട​‍്മ്യ ആശൃറ​‍െ)കളും ഖലീൽ ജിബ്രാന്റെ മണ്ണും
പതകളുമാണ്‌. (ടമിറ മിറ എ​‍ീമാ) മലയാളിക്കും ഇതാ മറ്റൊരു
സൂത്രവാക്യസമാഹാരം ലഭ്യമായിരിക്കുന്നു. നാളെ അവയിൽ പലതും
പഴഞ്ചൊല്ലുകൾപോലെ ചിരഞ്ജീവികളായി നിലനിൽക്കുമെന്നാണ്‌ എന്റെ വിശ്വാസം.

മലയാള സാഹിത്യവേദിയിലെ വെറുമൊരു നവാഗതനല്ല, ഹരികുമാർ. അദ്ദേഹത്തിന്റെ
മറ്റു രണ്ടു പ്രൗഢകൃതികളും, വീണപൂവ്‌ കാവ്യങ്ങൾക്കുമുമ്പേ,
ആത്മായനങ്ങളുടെ ഖസാക്ക്‌, മലയാളിക്ക്‌ ഉണർവ്വ്വ്‌ നൽകിയവയാണ്‌. കൈരളിയുടെ
പുതിയ പുളകമായ 'ജ്ഞാനമുകുളങ്ങളിലേക്ക്‌' എല്ലാ വായനക്കാരെയും ഞാൻ
ക്ഷണിക്കട്ടെ, ആദരപൂർവ്വം, ആഹ്ലാദത്തോടെയും.


ആലപ്പുഴ
3.3.2011

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...