Showing posts with label 43. Show all posts
Showing posts with label 43. Show all posts

24 Aug 2013

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

                 

ഡോ.അംബികാ  നായർ

സാഹിത്യം കലയാണ്‌. കല ജീവിതവും ജീവിതത്തിന്റെ നേർക്കാഴ്ചകളെ പകർത്തുന്ന സാഹിത്യകാരൻ സത്യത്തിന്റെ മുഖം ചാരുതയോടെ അവതരിപ്പിക്കുന്നു. ആവിഷ്കാരം വ്യത്യസ്തങ്ങളായ സാഹിത്യ രൂപങ്ങളിലൂടെയാകും. ആൺ പെൺഭേദം നിലനിൽക്കുന്ന ഒരു സമൂഹത്തിൻ എത്ര നിഷ്പക്ഷമായി ആവിഷ്കരിച്ചാലും ആണിന്റെ മനസ്സ്‌ ആണിനും  പെണ്ണിന്റെ മനസ്സ്‌ പെണ്ണിനും മാത്രമേ ആഴത്തിൽ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. പുരുഷൻ, സ്ത്രീയെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാടുകൾ കൃതികളിലവതരിക്കുമ്പോൾ സ്ത്രീ അവളുടെ സ്വത്വം പൂർണ്ണമായും തന്റെ രചനകളിൽ നിറയ്ക്കുന്നു. അവളുടെ ചിന്തകൾ, വിചാരങ്ങൾ, വികാരങ്ങൾ ഒക്കെയും നിലനിൽക്കുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്കുള്ളിൽ നിന്നുടലെടുക്കുമ്പോഴും ഒരു തിരിച്ചറിവിന്റെ സ്വരം അതിലുണ്ട്‌. ഈ തിരിച്ചറിവാണ്‌ പെണ്ണെഴുത്ത്‌.



സ്ത്രീയുടെ സ്വാതന്ത്ര്യം, സ്വത്വപ്രഖ്യാപനം, സ്ത്രീവിമോചനം, എന്നിങ്ങനെ പലതരത്തിൽ സാഹിത്യരംഗത്ത്‌ വ്യവഹരിക്കപ്പെടുന്ന സംജ്ഞയാണ്‌ പെണ്ണെഴുത്ത്‌. സ്ത്രീകൾ വിദ്യാഭ്യാസപരമായും സൃഷ്ടിപരമായും കൂടുതൽ ഇടപെടലുകൾ നടത്തി ജീവത്തായ ഒരു സംസ്കാരം എഴുത്തിലൂടെ കരഗതമാക്കുക എന്ന ലക്ഷ്യം ഇതിനുണ്ട്‌. ഒട്ടേറെ നിർവ്വചനങ്ങളും വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളുമുളള ഈ പരികൾപന സ്ത്രീയുടെ അവസ്ഥാന്തരങ്ങളെ വിചിന്തനങ്ങൾക്കു വിധേയമാക്കുകയും പുതിയ തലങ്ങൾ തേടുകയും അവ പ്രാബല്യത്തിലെത്തിക്കാൻ ശ്രമിക്കുകയുമാണ്‌ ചെയ്യുന്നത്‌.
സമൂഹത്തിലെ നന്മയും തിന്മയും സൗന്ദര്യവും വൈരൂപ്യവും സ്നേഹവും ദ്വേഷവും പ്രണയവും വിരഹവും എല്ലാം സാഹിത്യകാരന്റെ തൂലികയ്ക്കു പഥ്യം.  ഇവ അവതരിപ്പിക്കുമ്പോൾ അതിന്റെ ലക്ഷ്യം സമൂഹനന്മ തന്നെയായിരിക്കണം.  ഈ പരിപ്രേക്ഷ്യത്തിലാകണം നമ്മുടെ സാഹിത്യപ്രസ്ഥാനങ്ങൾ നീങ്ങേണ്ടത്‌. ക്ലാസിസിസം, നിയോക്ലാസിസിസം, റൊമാന്റിസം, മോഡണിസം, പോസ്റ്റ്മോഡേണിസം തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങൾ പോലെത്തന്നെയാണ്‌ ഫെമിനിസവും രംഗത്തെത്തിയത്‌.
ഏതു പ്രസ്ഥാനങ്ങൾക്കും വൃദ്ധി-ക്ഷയങ്ങളുണ്ട്‌.  ഏതാണ്ട്‌, തൊണ്ണൂറു കളിൽ ജ്വലിച്ചുനിന്ന ഫെമിനിസത്തിന്റെ ലക്ഷ്യവും ധർമ്മവും ഇന്ന്‌ തികച്ചും വ്യത്യസ്തം.  ആദ്യകാല എഴുത്തുകാരികൾ ആഗ്രഹിച്ച ലക്ഷ്യമല്ല ഇന്നത്തെ ഫെമിനിസത്തിന്റെ ലക്ഷ്യം.  ഓരോ കാലഘട്ടത്തിനും ഓരോ ലക്ഷ്യമുണ്ട്.  എന്തുകൊണ്ടാണ്‌ ഫെമിനിസം സമൂഹജീവിതത്തിലേക്കിറങ്ങാതെ സാഹിത്യ ത്തറവാട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതെന്ന്‌ ചിന്തിച്ചാൽ നന്നായിരിക്കും.
വളർച്ചയുടെ പടവുകൾ- സാധ്യതകൾ
സാമൂഹിക സ്വത്വങ്ങളിൽ വളരെയേറെ ഭിന്നത ആൺ-പെൺ വിഭാഗങ്ങൾക്കുണ്ട്‌.  വ്യക്തികേന്ദ്രിതമായ സമൂഹഘടനയിൽ ഇത്‌ വളരെ തീവ്രവുമാണ്‌.  പുരുഷ കേന്ദ്രീകൃതമായ ഒരു പരിപ്രേക്ഷ്യത്തിലാണ്‌ നമ്മുടെ സമൂഹത്തിന്റെ ചിട്ടകളും നിയമാവലികളുമെല്ലാം.  എങ്ങനെ?  എന്താകണം? ആയിത്തീരണം?, ആകാനേ പാടുളളൂ  എന്നു നിർദ്ദേശിക്കുന്ന പിതൃകേന്ദ്ര വ്യവസ്ഥിതിക്കുളളിൽ നിന്നുകൊണ്ടാണ്‌ ഏറെ ബന്ധനസ്ഥയായിരുന്ന ആദ്യകാലസ്ത്രീ എഴുതിത്തുടങ്ങിയത്‌. എഴുപതുകളിൽ ഫ്രഞ്ചുസാഹിത്യ ത്തിൽ ഫെമിനിസം ചർച്ചചെയ്യപ്പെട്ടു. വെർജീനിയ വുൾഫിന്റെ 'സ്വന്തമാ യൊരു മുറി'യും സിമോൺ ദ ബുവ്വെയുടെ 'ദ സെക്കന്റ്‌ സെക്സും' ബെറ്റി ഫ്രീസന്റെ 'ദ ഫെമിനിൻ മിസ്റ്റിക്കും' സ്ത്രീയെ അടിച്ചമർത്തുന്ന വ്യവസ്ഥയെ വിമർശിച്ചു.  ലൈംഗിക ഉപഭോഗവസ്തുവായി തരം താഴുന്ന സ്ത്രീക്ക്‌ ഏതു രംഗങ്ങളിലും തുല്യത വേണമെന്ന്‌ പടിഞ്ഞാറൻ ഫെമിനിസം വാദിച്ചു. 
എൺപതുകളിൽ മലയാളത്തിലേക്കു കടന്നുവന്ന ഫെമിനിസം തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ചു.  സാറാജോസഫ്‌ പട്ടാമ്പി കേളേജിൽ രൂപീകരിച്ച മാനുഷിയിലൂടെയാണ്‌ സ്ത്രീശക്തി ആദ്യമായി ഉണരുന്നതും ഉയരുന്നതും. 'പാപത്തറ'യുടെ ആമുഖത്തിൽ സച്ചിദാനന്ദൻ പ്രയോഗിച്ച പെണ്ണെഴുത്ത്‌ എന്ന പദം നമുക്കു ചിരപരിചിതമായിത്തീർന്നതിനു കാരണം സാറാജോസഫ്‌ മുതൽ ഇന്നുവരെയുളള സ്ത്രീരചയിതാക്കളുടെ സ്വത്വസമർപ്പണവും ആവിഷ്കാരത്ത്വരയുമാണ്‌. എങ്കിലും അതിനോക്കെ യെത്രയോ മുമ്പ്‌ സി.വി. സുഭദ്രയിലൂടെയും  ചന്തുമേനോൻ ഇന്ദുലേഖ യിലൂടെയും സ്ത്രൈണചിത്തം വിഭാവനം ചെയ്തിരുന്നു.  ധൈര്യം, ബുദ്ധി സ്ഥിരത, പ്രണയം, സ്നേഹം, ഇവയെല്ലാം തികഞ്ഞ സ്ത്രീത്വമായിരുന്നു അവർ.  അന്ന്‌ വിദ്യാഭ്യാസം, അഭിപ്രായസ്വാതന്ത്ര്യം, ഇഷ്ടാഭിപ്രായ സാധ്യതയൊക്കെയായിരുന്നു സ്ത്രീകയറേണ്ടിയിരുന്ന പടവുകൾ.  പത്തൊൻപതാം നൂറ്റാണ്ടിലെ പരിഷ്കരണശ്രമം പൂർണ്ണമായി നിറവേറിയില്ലെങ്കിലും പഠിക്കാനും ചിന്തിക്കാനും പറയാനും കഴിവുളള സ്ത്രീ അന്നൊരു വിപ്ലവം തന്നെയായിരുന്നു.  സിമോൺ ദി ബുവ്വെ 'ദി സെക്കന്റ്‌ സെക്സി'ൽ സ്വാതന്ത്ര്യസമാർജ്ജനത്തിനുളള പഴുതുകൾ അന്വേഷിക്കു ന്നതുപോലെ ചന്തുമേനോൻ സ്ത്രീസ്വത്വാവിഷ്കാരത്തിനുകണ്ട മാർഗ്ഗങ്ങ ളാണ്‌ ഇവയൊക്കെ. മുപ്പതുകളിൽ സരസ്വതിയമ്മ നിഷേധാത്മകമായ നിലപാടുകളിലൂടെ സ്വതന്ത്രചിന്തയ്ക്കും സ്വതന്ത്രജീവിതത്തിനും സ്ത്രീയെ പ്രേരിപ്പിച്ചു.  സ്ത്രീയുടെ ചപലവികാരങ്ങളെ നിഷ്കരുണം പുറംതളളി.  പുരുഷനെ അടിയറവെക്കാനുളളതല്ല സ്ത്രീജന്മം  എന്നിവർ അക്കാലത്ത്‌ ധീരമായി വിളിച്ചോതി. മുലപ്പാലിന്റെ മാധുര്യം കൃതികളിലാവിഷ്കരിച്ച ലളിതാംബിക അന്തർജ്ജനം നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ ദുരവസ്ഥ പ്രമേയമാക്കുമ്പോൾ മൂടുപടമിട്ട മൂകദു:ഖാങ്ങളെ വാചാലമാ ക്കുകയാണ്‌ ചെയ്യുന്നത്‌. സമുദായത്തിനുളളിൽ കലാപക്കൊടികാട്ടി എല്ലാ സ്വാതന്ത്ര്യവും നേടിയെടുത്ത അന്തർജ്ജനം ഫെമിനിസത്തിന്റെ ശക്തയായ വക്താവാണ്‌.  നേടിയെടുത്ത സ്വാതന്ത്ര്യത്തിൽ അവർ കൃതാർത്ഥയും അക്കാലത്ത്‌ ഫെമിനിസം ആവശ്യപ്പെടുന്നതത്രമാത്രം. പക്ഷേ അന്നതിനെ ഫെമിനിസം എന്നു പേരിട്ട്‌ വിളിച്ചിരുന്നില്ല  മനസ്സിന്റെ ഉളളറകളിലെ സുഗന്ധമോഹങ്ങൾ പകർന്നുവെച്ച്‌ ജീവിതം സമ്മാനിച്ച നിരാശയിലേക്ക്‌ ആണ്ടുപോകുന്ന സ്ത്രൈണത രാജലക്ഷ്മി ആവിഷ്കരിക്കുമ്പോൾ പോലും കലാപമുഖരിതമായ ഒരു സ്ത്രീ മനസ്സാണ്‌ നിഗൂഢമായി കാണുന്നത്‌. മാധവിക്കുട്ടി എഴുതിയത്‌ സ്ത്രീയുടെ തുറന്നമനസ്സും അതിന്റെ മതിയാവാത്ത സ്നേഹവുമാണ്‌.  സമൂഹത്തിന്റെ വരൾച്ച സ്നേഹരാഹിത്യത്തിന്റെ വരൾച്ചയായി അവർ കരുതി.  


ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിൽ വത്സലയുടെ കൃതികൾ മുറവിളി കൂടുന്നുണ്ടെങ്കിലും വ്യത്യസ്ത സമൂഹങ്ങളിൽ സാഹചര്യങ്ങളിൽ കരുത്തുനേടുന്ന സ്ത്രീകൾ ആ രചനയുടെ സ്വത്താണ്‌.  സരസ്വതിയമ്മയും അന്തർജ്ജനവും ചിന്തിച്ച വഴി മാത്രമല്ല സാറാജോസഫും, ഗ്രേസിയും സിതാരയും, ചന്ദ്രമതിയും പ്രിയ എ. എസും ഒക്കെ ശബ്ദിക്കുന്നത്‌.  അതിശക്തമായ സ്ത്രീകഥാപാത്രങ്ങൾ പുരാണങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽനിന്നോ ഒക്കെ ചിതറിത്തെറിച്ചിരിക്കാം. സാമൂഹ്യ-വിദ്യാഭ്യാസ-അഭിപ്രായ-
ഔദ്യോഗിക-കുടുംബ- ലൈംഗിക സ്വാതന്ത്ര്യങ്ങളെ ആവശ്യപ്പെടുന്ന ഈ കഥാപാത്രങ്ങൾ രക്തം ചീന്തുന്ന വാക്കുകളാൽ നമ്മുടെ മനസ്സിൽ പല സമകാലിക സത്യങ്ങളും കോറിയിടുന്നു.  

കഥ, കവിത, നാടകം, നോവൽ, സിനിമ തുടങ്ങിയ എല്ലാ മേഖലയിലും ഫെമിനിസ്റ്റു തലങ്ങൾ ധാരാളം.  വിജയലക്ഷ്മി, സുഗതകുമാരി, സാവിത്രീ രാജീവൻ, അനിതതമ്പി, വി.എം. ഗിരിജ, ലളിതാലെനിൻ, റോസ്മേരി തുടങ്ങിയ കവികളുടെ കൃതികളിൽ സ്ത്രൈണസ്വത്വാവിഷ്കരണമാണ്‌ കാണുന്നത്‌. നിരൂപണ രംഗത്തും ദൃശ്യമാധ്യമങ്ങളായ നാടകം-സിനിമ തുടങ്ങിയവയിലും ശ്രദ്ധേയമായ പെൺമുന്നേറ്റത്തിനും കുറിപ്പുകൾക്കും ഇടം കിട്ടി.  വിരുദ്ധ ജീവിതാവസ്ഥകളിൽ ചുറ്റിത്തിരിഞ്ഞമരുന്ന സ്ത്രീകൾ ചെറുത്തു നിൽക്കാൻ പ്രാപ്തിയുളളവരാകണം എന്ന തുടരൊലികൾ ഇവയിലുണ്ട്‌.  സുതാര്യവും സുദൃഢവും സുഭദ്രവും സുന്ദരവുമായ കലാപസ്വരം ഇവിടെ മുഴങ്ങുന്നു.
സാഹിത്യത്തിൽ ഫെമിനിസത്തിന്റെ തുടക്കകാരികളിൽ മുതൽ ഇളമുറക്കാരികളിൽ വരെ ഈ സാധ്യതയുടെ മുൻവിളികളാണ്‌ കാണുന്നത്‌. പിൻവിളി വിളിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന പുരുഷസമൂഹത്തെ  അവർ അറിയുന്നുണ്ട്‌. അതറിഞ്ഞുകൊണ്ട്‌ തന്നെ അവർ സമകാലിക വിഷയങ്ങളിൽ കത്തി ജ്വലിക്കുന്ന സ്ത്രീത്വം കൊണ്ടുവരുന്നു. മന്ദബുദ്ധിയായ പെൺകുഞ്ഞിന്റെ ജീവിതം  തന്റെ കാലശേഷമങ്ങനെ എന്നാകുലപ്പെടുന്ന അമ്മയെ നാം എന്നും അറിയുന്നു. വ്യഘ്രമായിയുണരുന്ന സ്ത്രികളെയും തൃഷ്ണകളമർത്തി മെരുങ്ങുന്ന മൃഗത്തെയും നാം കണ്ടു. ഇനിയുമൊടുവിൽ കാലമേൽപ്പിക്കുന്ന കടുത്ത വടുവിനെ ശക്തികൊണ്ട്‌ കരിയിച്ചു മുന്നേറുന്ന സ്ത്രീശക്തിക്കുവേണ്ടി നമുക്ക്‌ കാതോർക്കാം. സ്നേഹമെന്ന ജീവജലം പങ്കിടുന്ന സ്ത്രീ പുരുഷന്മാരെ  നമുക്ക്‌ തിരിച്ചറിയാം. ഇന്നത്തെ ഇളമുറക്കാരികളുടെ തൂലികകളിൽ വാർന്നൊഴുകേണ്ടത്‌ ഈ ശക്തിതന്നെ യാവട്ടെ. അതോടൊപ്പം ഒപ്പമൊഴുകുവാൻ സമൂഹ മനസ്സിനെ പ്രാപ്തരാക്കുക എന്നതും അവരിൽ നമുക്ക്‌ ഭാരമേൽപ്പിക്കാം. ഓരോ എഴുത്തുകാരികളുടെയും, (സ്ത്രീ) ഉള്ളിൽ ഒരു ഭ്രമരം മൂളുന്നുണ്ട്‌. ജാലകകാഴ്ചകൾ മാത്രം കണ്ടു തൃപ്തിപ്പെടുന്ന ആ ഭ്രമരം നമ്മുടെ ഉള്ളിൽ നിന്നും പുറത്തുവന്ന്‌ മുഖ്യധാരയിലേക്കെത്തട്ടേ.
പ്രതിസന്ധി
ഒരു പറ്റം സാഹിത്യകാരികൾ  സമാനമാനസികാവസ്ഥയുളളവരിലേക്കുണർത്തിവിടുന്ന സത്യങ്ങൾ പുരുഷകേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയിൽ പെട്ടുഞ്ഞെരുങ്ങുമ്പോൾ ഉപരിപ്ലവങ്ങളായ മുറവിളികളായി മാത്രം ശേഷിക്കുന്നു.  അധികാരികൾ പുരുഷസമൂഹം, സ്ത്രീചൂഷകരായ പുരുഷവൃന്ദം, കൂടെനിന്ന്‌ ഒറ്റിക്കൊടുക്കുന്ന സ്ത്രീകൾ ഇവയൊക്കെ ചങ്ങലക്കുരുക്കായി മാറുമ്പോൾ സ്ത്രീ സ്വാതന്ത്ര്യം മിഥ്യയായിത്തീരുന്നു.  സ്ത്രീസമാജവും അതിലെ പ്രവർത്തകരും പരാതിയും പരിഭവവും ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഒന്നും ഒന്നിനും പരിഹാരമാകുന്നില്ല.
പുറപ്പെട്ടേടത്താണൊരായിരം
കാതമവൾ നടന്നിട്ടും, കുനിഞ്ഞു വീഴുന്നു-
ണ്ടൊരായിരം വട്ടം നിവർന്നു നിന്നിട്ടും ഉണർന്നിട്ടില്ലവ-
ളൊരായിരം നെഞ്ചിൽ ചവിട്ടുകൊണ്ടിട്ടും?
എന്ന്‌ ശക്തമായി എഴുതിയ ആറ്റൂർ, സ്ത്രീയുടെ സമകാലികാവസ്ഥയെയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.  ഫെമിനിസ്റ്റുകൾക്കുമുമ്പേ എഴുതിയ ഈ കവിത ശ്രദ്ധേയം. ആപേക്ഷികതകളുണ്ടെങ്കിലും ഇന്നും അവൾ അടിച്ച മർത്തപ്പെടുകയാണ്‌. 
ന സ്ത്രീ സ്വാതന്ത്ര്യമർഹതി?
എന്ന മനുസ്മൃതി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണിവിടെ. പുറമേ പലകാര്യങ്ങളും വിളിച്ചു പറയുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ തന്നെക്കാൾ ഉയരരുത്‌ സ്ത്രീ, എന്നാഗ്രഹിക്കുന്നവരാണ്‌ പുരുഷന്മാർ. ഇടുങ്ങിയ മനസ്സിന്റെ ഇടനാഴികളിൽ നിന്നുകൊണ്ടവൻ ചിന്തിക്കുമ്പോൾ സ്വാർത്ഥ തയ്ക്കാണ്‌ മുൻതൂക്കം. അതുകൊണ്ടാണ്‌ ചൂഷണത്തിനുള്ള വസ്തുവായി സ്ത്രീയെ അവൻ കാണുന്നത്‌. അതുകൊണ്ട്‌ കൂടിയാണ്‌  പീഡനങ്ങൾ ഏറുന്നത്‌. ഉപരിവിപ്ലവമായ ജൽപനങ്ങൾ അധികാരിവർഗ്ഗം കാറ്റിൽ പറത്തുമ്പോൾ സ്ത്രീയുടെ മാനം തന്നെയാണ്‌ കാറ്റിൽ പറക്കുന്നത്‌ പുരുഷനോടുള്ള വെല്ലുവിളിയല്ല അവളുടെ ജീവിതം. മറിച്ച്‌ സ്ത്രൈണമായ ഇച്ഛകൾ, കാമനകൾ, സ്വപ്നങ്ങൾ എന്നിവയിലൂടെ സാഫല്യം കാംക്ഷി ക്കുകയും സമത്വവും സ്വാതന്ത്ര്യവും നേടാനാഗ്രഹിക്കുകയുമാണവൾ. പക്ഷേ, കടലിനുനടുവിലെ ദ്വീപിലിരുന്ന്‌ കുടിക്കാൻ വെള്ളമന്വേഷിക്കുകയാണ്‌ ഇന്നവൾ. അതാണ്‌ ഇന്നത്തെ സ്ത്രീയുടെ അവസ്ഥ. ഒരു കൂട്ടം സ്ത്രീ പുരുഷന്മാർ ചിന്തിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ ഇതിൽ നിന്ന്‌ മോചനമില്ല. വിദ്യാഭ്യാസം കൊണ്ട്‌ നേടേണ്ട വിവരത്തെക്കുറിച്ച്‌ ആദ്യകാല ഫെമിനിസം ചിന്തിച്ചു. എന്നാൽ വിദ്യാഭ്യാസമുണ്ടായിട്ടും അതിന്റെ സത്ത മനസ്സിലാക്കാൻ കഴിയാത്തവരാണ്‌ ഇന്നത്തെ സ്ത്രീകൾ. കാലമെത്ര കഴിഞ്ഞാലും വിദ്യയെത്രയേറിയാലും എത്ര ആധുനികമായി ചിന്തിച്ചാലും മൂല്യബോധവും പരസ്പരബഹുമാനവും ആദരവും അംഗീകാരവും സമത്വവും സ്വാതന്ത്ര്യവുമില്ലാത്ത ഒരു ജനതക്കിടയിൽ ഫെമിനിസം തളർന്നുപോകുന്നതിൽ ആകുലപ്പെടാനില്ല. തിരസ്കാരം സ്വീകാരത്തിനു സമമെന്ന ഭവഭൂതിയുടെ വാക്കുകൾ നമ്മുടെ ചിത്തവൃത്തികൾ ഉൾകൊള്ളുകയില്ലല്ലോ?.

19 Jul 2013

നീലതിമിംഗലങ്ങൾ


ഗിരീഷ് വർമ്മ ബാലുശ്ശേരി


ഭരണയന്ത്രം തിരിക്കുന്നതിന്ന്
നീല തിമിംഗലങ്ങൾ ആണ്.
കൊഴുത്ത ഉടലുള്ള ജീവി.
വലിപ്പത്തിലും മുൻപന്തിയിൽ .
ധാരയായി ആകാശത്തേക്ക്
വെള്ളം ചീറ്റും.

യാത്രക്കപ്പലുകൾ ഉടനടി വഴിമാറി പോവുക.
പുറംകടലിൽ നിന്നും ഇനിയും ദൂരേക്ക്‌..
നീല തിമിംഗലങ്ങൾക്കും ജീവിക്കണ്ടേ!!!
അവയ്ക്കും ജീവിതത്തിൽ സ്വസ്ഥത വേണ്ടേ !!

21 Jun 2013

തക്ഷൻകുന്നു സ്വരൂപം - ഒരു നാടിന്റെ ആത്മകഥ


മീരാകൃഷ്ണ


തക്ഷൻകുന്നു സ്വരൂപം - ഒരു നാടിന്റെ ആത്മകഥ
    ഒരു നൂറ്റാണ്ടിന്റെ ബാഹ്യവും ആഭ്യന്തരവുമായ പരിവർത്തന ബിന്ദുക്കൾ ചരിത്രത്തിന്റെ മഹാസംഭരണിയിൽനിന്ന്‌ ഊറ്റിയെടുത്ത്‌ കാലദേശങ്ങൾക്കപ്പുറത്തേക്കു പ്രവഹിക്കുന്ന ഒരു സംസ്കാരത്തിന്റെ മഹാസാഗരമാക്കി മാറ്റുകയാണ്‌ 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവൽ സാഹിത്യത്തിലൂടെ യു. കെ. കുമാരൻ. ചരിത്രത്തിന്റെ വിശാലവിതാനത്തിൽ രചിച്ചിരിക്കുന്ന ഈ നോവലിലെ നിർണ്ണായകപ്രാധാന്യമേറിയ ഘടകങ്ങളാണ്‌ സ്ഥലകാലങ്ങളും ഭൂസ്ഥിതിയും ജീവിതാവിഷ്കാരവും. തക്ഷൻകുന്നിന്റെ സ്വന്തം രൂപം വ്യക്തമാക്കുവാൻ നോവലിസ്റ്റ്‌ 1930-കൾക്കു ശേഷമുള്ള വടക്കേ മലബാറിലെ ജീവിതസാഹചര്യങ്ങളെ അതിസൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുകയാണ്‌ - നാട്ടുമൊഴി വഴക്കത്തിന്റെ വാചികപാരമ്പര്യം പ്രകടമാക്കുന്ന  - തക്ഷൻകുന്ന്‌ സ്വരൂപം വെറുമൊരു ചരിത്രനോവലല്ല - പദവൈചിത്ര്യങ്ങളുടെ കലവറയായ ഒരു നാടിന്റെ ആത്മകഥതന്നെയാണ്‌. കളിമണ്ണിന്റെ ഗന്ധവും, കലങ്ങളുടെ കിലുക്കവും, കേൾപ്പിക്കുന്ന ആന്തൂരാൻകുന്നും, തക്ഷൻകുന്നങ്ങാടിയും, മനുഷ്യബന്ധങ്ങളും, ഒക്കെ കാലത്തിന്റെ ദൃഢപശ്ചാത്തലത്തിൽ വരച്ചിട്ട രേഖാചിത്രങ്ങളാണ്‌--അങ്ങനെയുള്ള ചിത്രങ്ങളെല്ലാം കൂടിച്ചേരുമ്പോൾ തക്ഷൻകുന്ന്‌ എന്ന ഗ്രാമത്തിന്റെ പരിണാമദൃശ്യങ്ങൾ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മുദ്രകളായി വികസിക്കുന്നു.
    വലിയൊരു കൂടാരംതന്നെയാണ്‌ രാത്രി എന്നു പറഞ്ഞാണ്‌ നോവൽ തുടങ്ങുന്നത്‌. വേദനിക്കുന്നവനും അപമാനിതനും പലപ്പോഴും ഇരുട്ടിനെ സ്നേഹിക്കാറുണ്ട്‌. ഈയവസ്ഥ പല രൂപത്തിൽ നോവലിൽ പ്രത്യക്ഷമാകുന്നുണ്ട്‌. രാമർ എന്ന ബാലൻ ഒരു രാത്രിയിൽ ഒറ്റമുളപ്പാലത്തിൽ ശരീരത്തിനും മനസ്സിനുമേറ്റ മുറിപ്പാടുകളോടെ കിടക്കുകയാണ്‌-- ഒന്നു തിരിഞ്ഞാൽ അവന്റെ ജീവൻതന്നെ നഷ്ടപ്പെടും. പക്ഷേ, അവന്റെ ധൈര്യം അടുത്തുള്ള ചരൽക്കൂനയാണ്‌. അതിന്റെയടിയിൽ അവന്റെ അമ്മ ഉറങ്ങുന്നുണ്ട്‌. മാതൃവാത്സല്യാനുഭവത്തിന്റെ പാരമ്യതയിലാണ്‌ വായന തുടരുന്നത്‌. സ്നേഹത്തിന്റ നറുതിരിവെട്ടവുമായി വരുന്ന കുഞ്ഞിക്കേളുവിന്റെ കൈപിടിച്ച രാമർ കുതിരനോട്ടക്കാരനായും കാര്യസ്ഥനായും മുതലാളിയായും വളരുന്നു. അതോടൊപ്പം തക്ഷൻകുന്നിന്റെ ചരിത്രാംശങ്ങളും കാലാധിഷ്ഠിതമായ ജീവിതവിശേഷങ്ങളും നോവലിൽ വളരുന്നു. ഭാഷാശാസ്ത്രകാരന്മാരുടെ ശ്രദ്ധയിൽപെടാതെ വിസ്മൃതിയിൽ മറഞ്ഞുപോകുന്ന നാട്ടുമൊഴിയുടെ ഈണങ്ങളും സംസ്കാരത്തിന്റെയും ഭാഷയുടെയും മുദ്രപതിഞ്ഞ സംഭാഷണങ്ങളും ഈ നോവൽ അടയാളപ്പെടുത്തുന്നു. ഇതു മികച്ച സാമൂഹിക രേഖകളായി മാറുന്നു.

    തക്ഷൻകുന്ന്‌ ഗ്രാമത്തിലെ എലിമന്ററി സ്കൂളിൽ പഠിക്കാനെത്തുന്ന തമ്പുരാട്ടിക്കുട്ടിക്ക്‌ താഴ്‌ന്ന ജാതിയിലുള്ള കുട്ടികളെ തീണ്ടാതിരിക്കാൻ ഒറ്റയ്ക്കൊരു ബഞ്ചിലിരുത്തുന്നതും അവൾ കുരങ്ങൻ എന്ന വിളിച്ചു കളിയാക്കുന്നതും വായിക്കുമ്പോൾ ജാതിചിന്തയുടെ ബാല്യമുഖമാണ്‌ തെളിയുന്നത്‌. തമ്പുരാട്ടിക്കുട്ടിയുടെ 'കുണ്ടി' കാണിച്ച്‌ കളിയാക്കി ഒടുവിൽ സ്വന്തം  വീട്ടിൽനിന്ന്‌ അടിച്ചു പുറത്താക്കപ്പെടുന്ന രാമർ പ്രതിഷേധത്തിന്റെ വേറിട്ട മുഖമാണ്‌. ഒരു ജനവിഭാഗത്തിന്റെ ഒരു കാലത്തെ ജീവിതരീതിയുടെ ഭാഗമായിരുന്ന ഇത്തരം അനുഭവകഥകൾ നോവലിലുണ്ട്‌. ലക്ഷ്യബോധവും ഒരു നാടിന്റെ സ്നേഹത്തിന്റെ പിൻബലവും രാമറിന്റെ ജീവിതവളർച്ചയ്ക്കു കാരണമാകുന്നു. അമ്മയെ മറവുചെയ്ത ഭൂമി തിരികെ വാങ്ങി അച്ഛന്റെ ആഗ്രഹം സഫലമാക്കുന്ന ഉത്തമപുത്രനെ രാമറിൽ കാണാം. മൺപാത്രനിർമ്മാണക്കാരുടെയും നെയ്ത്തുകാരുടെയും  കൃഷിക്കാരുടെയും ജീവിതം വരച്ചുകാട്ടുന്നതിനോടൊപ്പം മാതാമ്മയും ചായക്കടയും പട്ടാളക്കാരനായ മകനും, മൈനറും കണ്ണശ്ശനും ഒക്കെ നോവലിൽ സജീവമാകുന്നു. 'ദർസർ' എന്നു നാട്ടുകാർ വിളിക്കുന്ന ശ്രീധരൻ ഡോക്ടർ പാവപ്പെട്ടവരെ സഹായിക്കാൻ പറ്റിയ നാട്ടുംപുറം തേടി കെ. കേളപ്പന്റെ നിർദ്ദേശപ്രകാരമാണ്‌ ആ ഗ്രാമത്തിൽ എത്തിയത്‌. ഒടുവിൽ ഭാര്യ കമ്പൗണ്ടറുടെ കൂടെ ഒളിച്ചോടിയപ്പോൾ നല്ലവനായ ഡോക്ടർ നാട്ടിലേക്കു തിരികെ പോകുന്നു. ഈ നോവലിലെ കഥാനായകൻ രാമറാണെന്നു തോന്നുമെങ്കിലും കെ. കേളപ്പൻ ആണ്‌ യഥാർത്ഥ നായകൻ. കേളപ്പൻ നേതൃത്വം കൊടുത്ത ഗുരുവായൂർ സത്യഗ്രഹവും വൈക്കത്തെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരവും ഉപ്പുസത്യാഗ്രഹവും എല്ലാം നോവലിൽ ഉണ്ട്‌. അയിത്തജാതിക്കാരായ കുട്ടികൾക്കു വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നാലു ദിവസം സ്കൂൾ പടിക്കൽ നടത്തിയ സമരം. ഒടുവിൽ ഉച്ചഭക്ഷണത്തിനുവേണ്ടിയുള്ള ശ്രമം ഇവയെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്‌. കെ. കേളപ്പനിലൂടെ മഹാത്മാവായ ഗാന്ധിജിയും തക്ഷൻകുന്നിലെത്തുന്നുണ്ട്‌. കെ. കേളപ്പന്റെ തറവാട്ടുസ്വത്ത്‌ ഭാഗംവച്ചു കിട്ടിയതുകൊണ്ട്‌ സാധുക്കൾക്കു വീടു വച്ചുകൊടുത്തു. പിന്നീടൊരിക്കൽ അദ്ദേഹം കണ്ടത്‌ ആ വീടുകൾ നശിച്ചു ചിതലരിച്ചു കിടക്കുന്നിടത്ത്‌ കള്ളവാറ്റു നടത്തുന്നവരെയാണ്‌. ഉപജീവനത്തിനായി നൂൽ നൂൽക്കാൻ കൊടുത്ത ചർക്ക വെട്ടിക്കീറി അടുപ്പിൽവച്ച്‌ തീയെരിക്കുന്നു. കെ. കേളപ്പനെപ്പറ്റി മറ്റാരും പറയാത്ത കാര്യങ്ങൾ തുറന്നെഴുതുന്നുണ്ട്‌. കേളപ്പനെ സ്നേഹിച്ച മെറ്റിൽഡയും അവരുടെ നിശ്ശബ്ദ പ്രണയവും അതിലളിതമായി വിവരിക്കുന്നു. പ്രണയകാലത്ത്‌ ഉണ്ടാകുന്ന അവസ്ഥാന്തരങ്ങളെ രാമർ എന്ന യുവാവിന്റെ അനുഭവങ്ങളിലൂടെ അറിയുമ്പോൾ തന്റെ ലോകം മുഴുവൻ സൗന്ദര്യമുള്ളതാക്കുന്ന എന്തോ ഒന്ന്‌. അതാണ്‌ പ്രണയം. പ്രണയത്തിന്റെ പുതിയ അർത്ഥാന്വേഷണങ്ങളിൽ ജൈവശാസ്ത്രവും മനഃശാസ്ത്രവും തമ്മിലുള്ള സമന്വയഭാവമാണ്‌ ദർശിക്കുന്നത്‌. നൂറിലധികം കഥാപാത്രങ്ങളെ അണിനിരത്തിയ ഈ നോവലിനെ ഓരോ വീക്ഷണകോണിൽനിന്നു നോക്കുമ്പോൾ വ്യക്തികൾക്കും സ്ഥല,കാല,സംഭവങ്ങൾക്കും തുല്യപ്രാധാന്യമാണു കാണുന്നത്‌. ഇതൊരു പ്രണയമാണ്‌. യു. കെ. കുമാരനെന്ന നോവലിസ്റ്റിനു തക്ഷൻകുന്നിനോടുള്ള ഗാഡമായ പ്രണയം.
    യു.കെ. കുമാരന്റെ നിഷ്കളങ്കമായ ആ പ്രണയം ആണ്‌ തക്ഷൻകുന്നിന്റെ തനിമ നിലനിർത്തുന്നത്‌. ചരിത്രം എഴുതുകയും അതോടൊപ്പം ഭാവനയുടെ അഴകു ചാർത്തുകയും ചെയ്തുകൊണ്ട്‌ തന്റെ രചനാരീതിയിൽ അനശ്വരതയുടെ ഘടകങ്ങൾ തേടുന്നു. സ്വാതന്ത്ര്യമെന്ന വിജയത്തിലേക്കെത്തുന്ന ഈ നോവലിൽ പരാജയത്തിന്റെ ഗാഥകളും ഉണ്ട്‌. പരാജയപ്പെട്ട ഒരച്ഛൻ, പരാജയപ്പെട്ട പ്രണയം, പരാജയപ്പെട്ട ഒരു ഡോക്ടർ ഇങ്ങനെയുള്ള പരാജയങ്ങൾ എല്ലാംകൂടി നോവലിനെ വിജയത്തിലെത്തിക്കുമ്പോൾ ചരിത്രത്തിന്റെ സാക്ഷിയെന്നു യു. കെ. കുമാരനെ നമുക്കു വിളിക്കാം. ചേക്കുവുമായുള്ള ചാണകക്കച്ചവടത്തിൽനിന്നു കിട്ടിയ ഇരുപത്തിയഞ്ചു രൂപാ അയ്യാഭട്ടിന്റെ കമലാലയം ബാങ്കിൽ നിക്ഷേപിക്കുന്ന രാമർ പിന്നീടൊരിക്കലും ബാങ്കിന്റെ പടി ചവിട്ടിയതായി നോവലിൽ കാണുന്നില്ല. രാമർ യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്ന ഭാഗത്ത്‌ "ജപ്പാന്റെ സഹായത്തോടെ സുഭാഷ്‌ ചന്ദ്രബോസ്‌ ഇന്ത്യയ്ക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നു എന്നറിഞ്ഞതോടെ നാട്ടിലുള്ള പലരും ബ്രിട്ടീഷ്‌ വിരോധികളായി..." എന്ന ഭാഗം വായിക്കുമ്പോൾ ആശയസംഘർഷമുണ്ടാകുന്നു. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ച സുഭാഷ്‌ ചന്ദ്രബോസിനെ തെറ്റായി വായിക്കപ്പെടുന്നതുപോലെ തോന്നുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ എന്നോ ബ്രിട്ടീഷ്‌ ഇന്ത്യയ്ക്കെതിരെയെന്നോ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. പടിപടിയായി വികസിക്കുന്ന തക്ഷൻകുന്നിന്റെ ജ്ഞാനഭൂമികയിൽ ഹിരോഷിമ നാഗസാക്കി അണുബോംബ്‌ സ്ഫോടനംപോലുള്ള ലോകവാർത്തകളെല്ലാമെത്തുന്നുണ്ട്
‌. മിഠായിത്തെരുവും മാതൃഭൂമി ഓഫീസും അൽ അമീൻ പത്രവും വായനക്കാർക്കു സുപരിചിതമാക്കുന്ന നോവലിസ്റ്റ്‌ 1936 മുതൽ ശക്തിപ്രാപിച്ച കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ഒന്നും രേഖപ്പെടുത്തിക്കാണുന്നില്ല. കേളപ്പജിയുടെ അഹിംസാനയത്തെ എതിർക്കുന്ന കുഞ്ഞിക്കേളുവിനെ  കമ്യൂണിസ്റ്റ്‌ ചിന്താഗതിയിലൂടെ കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ്‌ 15 ന്‌ അർദ്ധരാത്രിയിൽ നിഷ്ക്കരുണം കുഞ്ഞിക്കേളുവിനെ വധിക്കുകയാണ്‌ നോവലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. തക്ഷൻകുന്നു സ്വരൂപത്തിന്റെ മുൻകുറിപ്പ്‌ ചരിത്രപണ്ഡിതനായ ഡോ. എം. ജി. എസ്‌. നാരായണന്റെ നിരീക്ഷണങ്ങൾകൊണ്ടു സമ്പന്നമാണ്‌. 'തക്ഷൻകുന്നിന്റെ ഇതിഹാസം' എന്നു വിശേഷിപ്പിക്കുന്ന നോവലിന്റെ മുഖമൊഴിയിൽ ഡോ. എം.ജി.എസ്‌. എന്തിനാണ്‌ കാറൽമാർക്ക്സിനെപ്പറ്റി പരാമർശിക്കുന്നത്‌ എന്നതു ചിന്തിക്കേണ്ട വസ്തുതയാണ്‌. അദ്ദേഹത്തിന്റെ ലേഖനത്തിൽ "ജാതിയുടെ ശാപം എന്താണെന്നു കാറൽമാർക്ക്സ്‌ അറിഞ്ഞിരുന്നില്ല. ദേഹത്തിൽ മാത്രമല്ല, ആത്മാവിലും കൂടിയാണ്‌ ആ മുറിവ്‌ നീറിക്കൂടുന്നത്‌. ആത്മാവെന്തെന്നും മാർക്ക്സിന്‌ അറിയാമായിരുന്നില്ല എന്നെഴുതിയിരിക്കുന്നത്‌ വായിക്കുമ്പോൾ യുക്തിവാദവും ആത്മീയതയും തമ്മിലുള്ള ഒരേറ്റുമുട്ടൽ സാദ്ധ്യമാകുന്നുണ്ട്‌. എങ്കിലും വായനക്കാർ കാറൽമാർക്ക്സ്‌ ഏബ്രഹാം ലിങ്കന്‌ എഴുതിയ കത്ത്‌ - തിരഞ്ഞെടുത്ത കൃതികൾ വാല്യം 5 (പി.പി. മോസ്കോ), കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ തിരഞ്ഞെടുത്ത കൃതികൾ വാല്യം 1, കാറൽമാർക്ക്സ്‌ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം - 1857-59 തുടങ്ങിയവകൂടി പരിശോധിക്കുന്നത്‌ ഉചിതമാണ്‌. ചരിത്രത്തിനുള്ളിലെ വിങ്ങുന്ന അനുഭവമായ മനുഷ്യാവസ്ഥയെ, അടയാളംവെക്കൽപോലുള്ള അനാചാരങ്ങളെ, അസാന്മാർഗ്ഗികതകളെ തുറന്നെഴുതുന്നു. ആദ്യത്തെ ബസ്‌, ആദ്യത്തെ പാലംപണി, ആദ്യമായി ഇങ്ക്വിലാബ്‌ മുഴങ്ങിയത്‌ എല്ലാം അതിസൂക്ഷ്മതയോടെ വർണിക്കുന്നു. ഒരു ഗ്രാമത്തിലെ മനുഷ്യരുടെ ചരിത്രത്തിന്റെ ദൃശ്യവിശാലതയാണ്‌ നോവലിസ്റ്റ്‌ പകർന്നുതരുന്നത്‌.
    ഒരു നോവലിസ്റ്റ്‌ മുൻവിധികളൊന്നുമില്ലാതെ ചരിത്രത്തെ വീക്ഷിക്കുമ്പോഴാണ്‌ നോവൽ സത്യസന്ധമായ ചരിത്രമാകുന്നത്‌. എഴുത്തുകാരന്റെ ധർമബോധത്തിലൂടെയും സ്വതന്ത്രമായ മനസാക്ഷിയിലൂടെയും ആണ്‌ ഒരു നോവൽ അതിന്റെ പൂർണതയിലെത്തിക്കുന്നതെന്നു യു.കെ. കുമാരന്റെ "തക്ഷൻകുന്നു സ്വരൂപം" വായിക്കുമ്പോൾ മനസ്സിലാകുന്നു.
    വീരരസപ്രധാനമുള്ള രചനയല്ല--മറിച്ച്‌ മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനം ആണ്‌ ഈ നോവൽ. ഒറ്റമുള പാലത്തിൽനിന്നു രാമർ തുടങ്ങിയ ജീവിതയാത്രയിൽ വ്യക്തിപരമായും സാമൂഹിക പരമായുമുള്ള വികസനത്തിന്റെയും പരിവർത്തനത്തിന്റെയും പാഠങ്ങളുണ്ട്‌. അയിത്തവും ദാരിദ്ര്യവും യുദ്ധവും സ്വാതന്ത്ര്യവും അങ്ങനെയങ്ങനെ നീളുന്ന കാലഘട്ടത്തിന്റെ കൈയൊപ്പുകൾ പതിഞ്ഞ ചരിത്രങ്ങൾ. ചാണകം തേച്ച പഴയ വീടിന്റെ കോലായുടെ നടുക്കുള്ള പ്രതലത്തിൽ ഒറ്റയ്ക്കൊരു യാത്രയ്ക്കൊരുങ്ങുന്ന രാമറിലൂടെ 37 അദ്ധ്യായങ്ങളുള്ള തക്ഷൻകുന്ന്‌ സ്വരൂപം പൂർണമാകുന്നു. ഈ നോവൽ വായനക്കാരന്‌ ചരിത്രഭൂതകാലത്തേക്കുള്ള ദേശാന്തരയാത്രയാവുകയും സൗന്ദര്യബോധപരമായ ജിജ്ഞാസകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. ആവിഷ്കരണത്തിൽ പുതുമ സൃഷ്ടിച്ച്‌ വർത്തമാനകാലത്തിൽ ജൈവസമഗ്രതയാർജിച്ച്‌  പ്രഖ്യാപിതമാകുന്ന ചരിത്രയാഥാർത്ഥ്യമാണ്‌  യു.കെ. കുമാരൻ രചിച്ച 'തക്ഷൻകുന്ന്‌ സ്വരൂപം' എന്ന നോവൽ സാഹിത്യം.
തക്ഷൻകുന്ന്‌ സ്വരൂപം
യു.കെ. കുമാരൻ

N B S

24 May 2013

നോവൽ /കുലപതികൾ- 9


സണ്ണി തായങ്കരി 
                             

മോശൊപ്പൊട്ടോമിയായിലേക്കുള്ള യാത്ര കഠിനമായിരുന്നു. സമതലങ്ങളും മരുഭൂമികളും നിബിഡവനങ്ങളും കടന്നുള്ള യാത്ര! പർവതങ്ങളും താഴ്‌വരകളും വനമേഖലകളും അപകടം പിടിച്ചതായിരുന്നു. മരുഭൂമിയിൽ പകൽ കത്തുന്ന ചൂടിൽ ഭൃത്യന്മാർ വെന്തുരുകി. രാത്രിയിലെ അതിശൈത്യത്തിൽ തണുത്തുവിറച്ചു. ഗോഷൻ മരുഭൂമിയിലെ പർവതങ്ങളിൽ മനുഷ്യമാംസം തിന്നുന്ന രാക്ഷസവർഗം വസിക്കുന്നുണ്ട്‌. 'അസ്ഥികൾ പൂക്കുന്ന താഴ്‌വര'യെന്നാണ്‌ ഗോഷൻ മരുഭൂമിയുടെ മറ്റൊരുപേര്‌. ഗുഹകളിൽ വസിക്കുന്ന ഭീകരരാക്ഷസർ ഈമ്പിയെറിഞ്ഞ മനുഷ്യരുടെ അസ്ഥികൾ അവിടെ കുന്നുകൂടി കിടക്കുന്നതുകാണാം. നിലാവ്‌ വീഴുമ്പോൾ അസ്ഥികൾ പ്രകാശിക്കുംപോലും! പകൽ രാക്ഷസർ ഗുഹയിൽനിന്ന്‌ പുറത്തിറങ്ങാറില്ല. ഇരുട്ട്‌ വീണുകഴിഞ്ഞാൽ വായുപോലും അവിടെ ചലനമറ്റുപോകും.
മരുഭൂമിക്കപ്പുറം സമതലപ്രദേശമാണ്‌. സമതലം പിന്നിട്ടാൽ ഇടതൂർന്ന വനമേഖലയായി. വെളിച്ചം കടക്കാത്ത വനത്തിലൂടെ വേണം പിന്നീടുള്ള സഞ്ചാരം. ശ്രദ്ധയൊന്നുതെറ്റിയാൽ വന്യമൃഗങ്ങൾക്ക്‌ ഇരയാകും.
യാത്രാപഥം നിശ്ചയിച്ച്‌ മാർഗരേഖ വിശദീകരിക്കുമ്പോൾ യജമാനൻ അപകടസാധ്യതകളെപ്പറ്റി മൂന്നാര്റിയിപ്പ്‌ തന്നിരുന്നു. കർത്താവിന്റെ ദൂതൻ മുമ്പേ സഞ്ചരിക്കുമെന്നതുകൊണ്ട്‌ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
തന്റെ ഭൃത്യരിൽ ഏറ്റവും എളിയവനുപോലും ഒരാപത്തുണ്ടാകുന്നതിനെപ്പറ്റി അദ്ദേഹത്തിന്‌ ചിന്തിക്കാനാവില്ല. സ്വശരീരം വേദനിച്ചാൽ അദ്ദേഹം സഹിക്കും. പക്ഷേ, സേവകരിൽ ഒരുവന്റെ വേദന അസഹ്യമാണ്‌. സ്വന്തം പുത്രന്റെ വേദനയോടാണ്‌ അതിനെ ഉപമിക്കുക.
കർത്താവ്‌ കാത്തുകൊള്ളുമെന്നതൊക്കെ ശരി. പക്ഷേ, മനുഷ്യർക്ക്‌ ചെയ്യാനുള്ളതെല്ലാം അവർ ചെയ്തേ മതിയാകൂ. അപകടങ്ങളിൽ ചെന്നുചാടാതിരിക്കാനുള്ള മുൻകരുതലെടുക്കണം. ദൈവം മനുഷ്യനുമാത്രമായി കൊടുത്ത വിശേഷബുദ്ധി യഥാവസരം വിനിയോഗിക്കണം. അങ്ങനെ ചെയ്യാതിരുന്നാൽ അപകടങ്ങളിൽ ചെന്നുചാടിയേക്കാം. അപ്പോഴും നേരിടുന്ന പരീക്ഷണത്തെ അവിടുന്ന്‌ കാണാതിരിക്കുന്നില്ല. തക്കസമയത്ത്‌ അവിടുന്ന്‌ ഇടപെടും. താൻ സ്നേഹിക്കുന്നവരുടെ ജീവനിൽ ഒരു ദുഷ്ടശക്തിയും കൈവെക്കാൻ അവിടുന്ന്‌ അനുവദിക്കില്ല.
ഇതൊക്കെ അബ്രാഹം യജമാനൻ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങൾ. പക്ഷേ, അത്രയും ഉറച്ച വിശ്വാസം തനിക്കില്ലല്ലോയെന്ന്‌ ഏലിയേസർ ഓർത്തു. മാത്രമല്ല, എപ്പോഴും ചഞ്ചലപ്പെടുന്ന മനസ്സാണ്‌ തന്റേത്‌. തനിക്കുമുമ്പേ ദൂതൻ സഞ്ചരിക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ യാത്ര തുടങ്ങി ഇതുവരെ ദൂതന്റെ ഒരടയാളവും കണ്ടില്ല. തങ്ങൾക്കുമുമ്പേ ദൂതൻ സഞ്ചരിക്കുമെന്ന്‌ യജമാനൻ പറഞ്ഞത്‌ വെറുതെ ഒരു ധൈര്യത്തിനുവേണ്ടിയാകുമോ? അങ്ങനെയെങ്കിൽ... ദൈവമേ ഞങ്ങളുടെ ജീവൻ...
ഏലിയേസറിന്റെ ഉള്ളിലേക്ക്‌ ഭയം തൽക്ഷണം ഇരച്ചുകയറി.
ഗോഷൻ മരുഭൂമിയിലേക്ക്‌ യാത്രാസംഘം പ്രവേശിച്ചു. ആകാശത്തോളം ഉയർന്നുനിൽക്കുന്ന പർവതങ്ങൾ ദൃശ്യമായി. മധ്യാകാശത്തുനിന്ന്‌ സൂര്യൻ പടിഞ്ഞാറേയ്ക്ക്‌ ചാഞ്ഞുതുടങ്ങിയിട്ടേയുള്ളു. അൽപംകൂടി വേഗത്തിൽ സഞ്ചരിച്ചാൽ അപകടസാധ്യത കൂടിയ പർവതനിരകൾ പിന്നിട്ട്‌ സമതലഭൂമിയിൽ താൽകാലിക കൂടാരങ്ങൾ നിർമിക്കാം.
"യാത്ര അൽപംകൂടി വേഗത്തിലായിക്കോട്ടെ. പ്രകാശം മങ്ങും മുമ്പ്‌ ഈ മലനിരകൾ താണ്ടണം. അതിനപ്പുറമുള്ള സമതലത്തിൽ രാത്രി താവളമടിക്കാം." ഏലിയേസർ സഹഭൃത്യന്മാർക്ക്‌ നിർദേശം നൽകി.
മറ്റൊന്നിനെപ്പറ്റിയും സൊ‍ാചന നൽകിയില്ല. പർവതമേഖല മനുഷ്യമാംസം തിന്നുന്ന രാക്ഷസ്സരുടെ വിഹാരഭൂമിയാണെന്ന്‌ അറിയിച്ചതുമില്ല. എന്തിന്‌ ആ പാവങ്ങളെക്കൂടി തീ തീറ്റണം. അതറിയുമ്പോൾതന്നെ പലരും ഭയന്നുവിറയ്ക്കും. തുടർന്നുള്ള യാത്ര കൂടുതൽ ദുഷ്കരമാകും. രാക്ഷസരുടെ വായിൽ ചെന്നുവീഴുന്നതിന്‌ തുല്യമാകുമത്‌.
പെട്ടെന്ന്‌ കാറ്റിന്‌ ശക്തി പ്രാപിച്ചു. പൊടിമണൽ അന്തരീക്ഷത്തിൽ പാറിപ്പറന്നു. തന്മൂലം ഉദ്ദേശിച്ച വേഗത്തിൽ ഒട്ടകങ്ങൾക്ക്‌ സഞ്ചരിക്കാനായില്ല. പൊടിമണൽ കണ്ണുകളിൽ വീണതിനാൽ ഒട്ടകങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അവയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു.
"കാറ്റ്‌ ശക്തി പ്രാപിക്കുകയാണല്ലോ. പർവതനിരകൾ ആരംഭിച്ചിട്ടേയുള്ളു. താഴ്‌വാരത്തിലൂടെയുള്ള യാത്ര കൂടുതൽ ക്ലേശകരമാകും." ഏലിയേസർ പിറുപിറുത്തു.
"ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിച്ചാലോ?" മറ്റൊരു ഭൃത്യൻ ആരാഞ്ഞു.
"അതെ. അതാണ്‌ നല്ലത്‌. കാറ്റ്‌  ശമിക്കുമ്പോൾ നമുക്കിവിടെ കൂടാരം കെട്ടാം." മറ്റൊരുവന്റെ പ്രതികരണം.
"വേണ്ടാ. ഇവിടെ ഏതായാലും വേണ്ടാ. പർവതങ്ങൾക്കപ്പുറമുള്ള സമതലത്തിൽ സന്ധ്യയ്ക്കുമുമ്പ്‌ എത്തിയേ മതിയാകൂ." ഏലിയേസർ തീർത്തു പറഞ്ഞു.
വളരെ ആയാസപ്പെട്ട്‌ ഒട്ടകങ്ങൾ മുന്നോട്ടുനീങ്ങി. താഴ്‌വാരത്തിലെ  പാറക്കഷണങ്ങൾ നിറഞ്ഞ വീഥിയിലൂടെ കയറിയും ഇറങ്ങിയുമുള്ള യാത്ര ക്ലേശകരമായിരുന്നു.
അവർ ഏതാനും പർവതനിരകൾ പിന്നിട്ടുകഴിഞ്ഞു. കടന്നുപോകാൻ നോക്കെത്താത്ത ദൂരത്തോളം മാനംമുട്ടി നിൽക്കുന്ന പർവതങ്ങൾ ബാക്കിയായിരുന്നു. അപ്പോൾ ഭൂമിക്കുമുകളിൽ സൂര്യന്റെ അർധാകാരം മാത്രമേ ദൃശ്യമായിരുന്നുള്ളു. പ്രകാശത്തിന്റെ നിറം കെട്ടുതുടങ്ങി. ആ പരിണിതി വളരെ പെട്ടെന്നായിരുന്നു. ആദ്യം മഞ്ഞകലർന്ന ചെമപ്പായും പിന്നീട്‌ കട്ടപിടിച്ച രക്തത്തിൽ കറുപ്പ്‌ ഇഴചേർത്ത ഭീകരതയുടെ കരിമ്പടമായും മാറിയ ഇരുട്ട്‌ പർവതശിഖരങ്ങളെയും ഭൂമിയേയും പുതപ്പിച്ചു. മുന്നോട്ട്‌ നീങ്ങാനാവാതെ ഒട്ടകങ്ങൾ നിശ്ചലമായി.
എത്തിപ്പെട്ടത്‌ മാനംമുട്ടെ നിൽക്കുന്ന ഒരു പർവതത്തിന്റെ അടിവാരത്ത്‌! ഭയം ഏലിയേസറിന്റെ നാഡീവ്യൂഹങ്ങളെ തളർത്തിക്കളഞ്ഞു. വിഭ്രാന്തിയിൽ ആ കണ്ണുകൾ സഞ്ചരിച്ചതു മായക്കാഴ്ചകളിലേക്കാണ്‌. അരണ്ട വെളിച്ചത്തിൽ കുന്നുകൂടി കിടിക്കുന്ന ഏതാനും എല്ലിൻ കൂട്ടങ്ങൾ...! രാക്ഷസർ ഈമ്പിയെറിഞ്ഞ മനുഷ്യരുടെ എല്ലുകൾതന്നെ അതെന്ന്‌ അയാൾക്ക്‌ ബോധ്യമായി. ഉള്ളിലൊരു ആന്തൽ അനുഭവപ്പെട്ടു. തലച്ചോറിൽനിന്ന്‌ ഉത്ഭവിച്ച വൈദ്യുതി പ്രവാഹം ശരീരത്തെ തളർത്തിക്കൊണ്ട്‌ കടന്നുപോയി. ഭയപ്പെട്ടതുതന്നെ സംഭവിച്ചിരിക്കുന്നു...
'യജമാനന്റെ സംരക്ഷകനായ ദൈവമേ, രാക്ഷസർക്ക്‌ ഭക്ഷണമാകാനാണോ ഈ ദുർഘടവീഥികളത്രയും സഞ്ചരിച്ച്‌ ഞങ്ങളിവിടെയെത്തിയത്‌? അവിടുത്തെ ദൂതനെയും അങ്ങ്‌ പിൻവലിച്ചോ...?' ഏലിയേസർ മനസ്സിൽ വിലപിച്ചു.
"നമുക്കിവിടെ കൂടാരമടിക്കാം."
ഏലിയേസറിന്റെ അനുവാദത്തിനായി സഹഭൃത്യർ കാത്തെങ്കിലും അയാളിൽനിന്ന്‌ മറുപടിയുണ്ടായില്ല.
"എല്ലാവരും ക്ഷീണിതരാണ്‌. മാത്രമല്ല, യാത്ര തുടരാനുമാവില്ലല്ലോ. ഒട്ടകങ്ങൾ കണ്ണുതുറക്കാനാകാത്ത വിധം വിഷമത്തിലാണ്‌."
ഏലിയേസറിൽനിന്ന്‌ അപ്പോഴും മറുപടി ഉണ്ടായില്ല. അയാളെ കീഴടക്കിയ ഭീതി നാവിനെ നിശ്ചലമാക്കിയിരുന്നു.
പെട്ടെന്ന്‌ പർവതമുകളിൽനിന്ന്‌ ഒരു ഭീമൻ പാറ ഉരുണ്ടുരുണ്ട്‌ ഭീകരശബ്ദത്തോടെ ഒട്ടകങ്ങൾക്ക്‌ മുമ്പിൽവന്ന്‌ നിശ്ചലമായി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചുപോയി. ഏലിയേസറിന്‌ പ്രാണൻ നഷ്ടപ്പെട്ടതുപോലെയായി. ഭൃത്യന്മാർ ഭയവിഹ്വലരായി അന്തിച്ചുനിൽക്കെ, ഒരുവിധം ഏലിയേസർ മനസ്സാന്നിധ്യം വീണ്ടെടുത്തു. മറ്റുള്ളവരെ ധൈര്യപ്പെടുത്തിയേ മതിയാവൂ. അവരുടെ ജീവൻ തന്റെ കയ്യിലാണെന്ന്‌ ആരോ ഓർമിപ്പിക്കുംപോലെ!
പൊടുന്നനെ, പർവതങ്ങളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരലർച്ചകേട്ടു. അതിന്റെ ഹുങ്കാരം ചക്രവാളസീമകളിൽ മാറ്റൊലിയായി. അത്‌ അവരുടെ കണ്ണുകളെമാത്രമല്ല, പ്രജ്ഞയെയും അടച്ചുകളഞ്ഞു. ഒരുവിധം പണിപ്പെട്ട്‌ ഭീതിയോടെ മിഴികൾ തുറന്നപ്പോൾ ഭീകരരൂപികളായ മൂന്ന്‌ രാക്ഷസർ അവർക്കുമുമ്പിൽ മലപോലെ ഉയർന്നുനിന്ന്‌ അട്ടഹസിക്കുന്നു! ഭീമാകാരംപൂണ്ട ഭീകരരൂപികളുടെ കറുത്തുതടിച്ച ശരീരം രോമാവൃതമായിരുന്നു. അവരുടെ കണ്ണുകൾ തീക്കുണ്ഡംപോലെ ജ്വലിച്ചു.
ഭൃത്യർ നടുങ്ങി വിറച്ചു. അലറിക്കരഞ്ഞെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങിപ്പോയി. ദിവസങ്ങളായി ഇരയെ കിട്ടാതെ വിശന്നുവലഞ്ഞ ഹിംസ്രമൃഗങ്ങളെപ്പോലെ രാക്ഷസർ അവരെ ആർത്തിയോടെ നോക്കി. ഭൃത്യരിൽ ചിലർക്ക്‌ അപ്പോഴേയ്ക്കും ബോധക്ഷയം സംഭവിച്ചിരുന്നു.
ഇനി രക്ഷയില്ലെന്ന്‌ ഏലിയേസറിനുതോന്നി. മുന്നിൽ ആകാശസീമയോളം നിറഞ്ഞുനിൽക്കുന്ന വിശന്നുവലഞ്ഞ രാക്ഷസരിൽനിന്ന്‌ ഓടിരക്ഷപ്പെടാൻ ദുർബലരായ മനുഷ്യർക്കാവില്ല. ദിക്കറിയാനാവാത്ത വിധം ഭൂമിയിൽ ഇരുട്ട്‌ കനത്തു. പ്രകാശത്തിന്റെ അവസാനത്തെ തന്മാത്രയെയും ഇരുട്ട്‌ വിഴുങ്ങിക്കളഞ്ഞു!
ഇവിടെ, അബ്രാഹം യജമാനന്റെ ഭൃത്യന്മാർ മരുഭൂമിയിലെ രാക്ഷസരുടെ അത്താഴമായി തീരുന്നു. നാളത്തെ പുലരിയിൽ കുന്നുകൂടിയ എല്ലിൽ കൂട്ടത്തിനുമുകളിൽ കടിച്ചീമ്പിയ ഏതാനും പുതിയ എല്ലുകൾകൂടി കാണപ്പെടും. ഞങ്ങൾ ഏതാനുംപേർ ഭൂമിയിൽ ജീവിച്ചിരുന്നുവേന്നതിന്‌ തെളിവുപോലും ശേഷിപ്പിക്കാൻ ആ എല്ലിൽ കഷണങ്ങൾക്കാവില്ല...
രാക്ഷസരുടെ കൂർത്തനഖങ്ങളുള്ള രോമാവൃതമായ വലിയ കരങ്ങൾ നീണ്ടുവന്നു. അത്‌ വളരുകയാണ്‌. ഏതു നിമിഷവും ആ കരങ്ങളിൽ തൂക്കിയെടുക്കപ്പെടും. ഇതുതന്നെയാണ്‌ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ... അബ്രാഹം യജമാനനുവേണ്ടി ഒരു പുരുഷായുസ്സുമുഴുവൻ സമർപ്പിച്ച ഞങ്ങൾ അദ്ദേഹത്തിനുവേണ്ടിതന്നെ ഇവിടെ ജീവൻ സമർപ്പിക്കുന്നു...
പൊടുന്നനെ, ഏലിയേസറിന്റെ മനസ്സിൽ ബലിപീഠത്തിനുമുന്നിൽ കൈകൾ വിരിച്ചുനിന്ന്‌ കർത്താവായ ദൈവവുമായി ദീർഘനേരം സ്വകാര്യസംഭാഷണത്തിൽ ഏർപ്പെടുന്ന യജമാനന്റെ മുഖം  മിഴിവോടെ തെളിഞ്ഞുവന്നു. അദ്ദേഹം പറയുന്നു-
"ഏലിയേസറെ... നീ കർത്താവിനെ വിളിക്ക്‌. ഏത്‌ പ്രതിസന്ധിയിലും അവിടുന്ന്‌ നിന്നെ കൈവിടില്ല. അവിടുന്നാണ്‌ നിന്നെ വഴിതെളിച്ചതു. ഒരനർഥവും സംഭവിക്കാൻ അവിടുന്ന്‌ അനുവദിക്കില്ല."
ഏലിയേസറിന്‌ അത്‌ ഉത്തേജകമായി. അയാൾ ധൈര്യം സംഭരിച്ച്‌ മുട്ടുകുത്തി കൈകൾ വിരിച്ചുപിടിച്ചു കണ്ണുകൾ ഇറുകെയടച്ച്‌ കേണു-
"യജമാനന്റെ ദൈവമായ കർത്താവെ... ഈ ഭീകരരാക്ഷസരുടെ കൈകളിൽനിന്ന്‌ ഞങ്ങളെ രക്ഷിക്കണമെ... ഞങ്ങളുടെ ജീവനിൽ കൈവെക്കാൻ ഈ ദുഷ്ടരെ അനുവദിക്കരുതേ. അവിടുത്തെ വിശ്വസ്ത ദാസനെപ്രതി ഞങ്ങളോട്‌ കരുണ കാണിക്കണമെ..."
തൽക്ഷണം ഭൂമിയെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌ ഒരു ഇടിവെട്ടി. ഭൂമിയിലെ ഇരുട്ടിനെ കീറിമുറിച്ച്‌ കൊള്ളിമീൻ ആകാശത്ത്‌ അനേകശിഖരങ്ങളുള്ള പ്രകാശത്തിന്റെ വള്ളിപ്പടർപ്പായി പടർന്നു. അവിടെനിന്ന്‌ ഭൂമിയിലേയ്ക്ക്‌ ഒഴുകിപ്പരന്നു. മരുഭൂമിയുടെ തരിശുനിലങ്ങളിലേക്ക്‌ ഇറങ്ങിപ്പോകുന്നതിനുപകരം അത്‌ രാക്ഷസരുടെ കറുത്തിരുണ്ട ഗളങ്ങളെ കുരുക്കി! പടർന്നുകയറുന്ന  മിന്നൽപ്പിണരിന്റെ കുരുക്ക്‌ രാക്ഷസരുടെ പ്രാണനിൽ മരണപാശമായി മുറുകുന്നത്‌ കണ്ണുകൾ ഇറുക്കിയടച്ചെങ്കിലും ഏലിയേസർ അകക്കണ്ണിൽ ദർശിച്ചു. പിന്നീട്‌ എപ്പോഴോ സാവധാനം മിഴികൾ തുറന്നു. അപ്പോൾ തൊട്ടുമുമ്പിൽ പ്രാണനുവേണ്ടിപിടയുന്നു, ഭീകരരാക്ഷസർ...!
ഭയം അമ്പരപ്പിന്‌ വഴിമാറി. കൺമുമ്പിലെ കാഴ്ച ഉൾക്കൊള്ളാനാവാത്തവിധം അവിശ്വസനീയമാണ്‌. ജീവനും ജീവിതവും കഠിനമായ വിഭ്രമത്തിലേക്ക്‌ വലിച്ചടുപ്പിച്ച ദുർഭൂതങ്ങളെ യജമാനന്റെ കർത്താവ്‌ ഒരൊറ്റ ഗർജനംകൊണ്ട്‌ നിലംപരിശാക്കിയിരിക്കുന്നു! അവിടുത്തെ ശക്തി എത്ര അപ്രതിരോധവും ഭയാനകവുമാണെന്നതിന്‌ സ്വന്തം കണ്ണുകൾതന്നെ സാക്ഷി...
ഏലിയേസറും സഹഭൃത്യന്മാരും മണ്ണിൽ കമഴ്‌ന്നുവീണ്‌ കർത്താവിന്‌ നന്ദി പറഞ്ഞു.
ഇരുട്ടിൽ ജ്വലിക്കുന്ന ഒരു രൂപം അവരുടെ അടുത്തേയ്ക്ക്‌ നടന്നുചെന്നു. അയാളിൽനിന്ന്‌ പ്രകാശം നിർഗമിച്ചിരുന്നതിനാൽ അത്‌ കർത്താവിന്റെ ദൂതനാണെന്ന്‌ ഏലിയേസർ തിരിച്ചറിഞ്ഞു അയാൾ ദൂതനെ താണുവണങ്ങി. സന്തോഷാധിക്യത്താൽ അയാൾ വിതുമ്പിപ്പോയി. ആ പാദങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും ദൂതൻ തടഞ്ഞു.
"അരുത്‌. മഹത്വവും ആരാധനയും ദൈവത്തിനുള്ളതാണ്‌. അവിടുത്തെ മുമ്പിൽ മാത്രമേ  മുട്ടുകൾ മടങ്ങാവൂ. ഞാനവിടുത്തെ ഒരു ദൂതൻമാത്രം."
 അയാളുടെ ഹൃദയം കൃതജ്ഞതകൊണ്ട്‌ നിറഞ്ഞു. സന്തോഷാധിക്യത്താൽ എന്തുപറയണമെന്ന്‌ അയാൾക്കപ്പോൾ നിശ്ചയമില്ലായിരുന്നു.
"നീ ദൈവത്തിന്റെ വാഗ്ദാനത്തെയും ശക്തിയെയും സംശയിച്ചതെന്ത്‌?" ദൂതൻ ചോദിച്ചു.
"പ്രഭോ... അടിയനു തെറ്റിപ്പോയി."
"നിന്റെ യജമാനൻ എല്ലാം പറഞ്ഞിരുന്നതല്ലേ?"
"ഉവ്വ്‌ പ്രഭോ... അടിയൻ അതെല്ലാം..."
"ദൈവം കാരുണ്യവാനാണ്‌. ആത്മാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്‌ സമീപസ്ഥനും. ചഞ്ചലമാനസ്സർക്ക്‌ പരീക്ഷണങ്ങളെ നേരിടേണ്ടിവരും."
"ഇപ്പോൾ അടിയനത്‌ അറിയുന്നു. വിശ്വസിക്കുന്നു..."
"ഏതു പ്രവർത്തിയും ശങ്കയില്ലാതെ ചെയ്തുകൊള്ളുക. പരീക്ഷണങ്ങൾ മാറിപ്പോകും."
ദൂതൻ അപ്രത്യക്ഷണായി. ഭയലേശമന്യേ ഭൃത്യർ രാക്ഷസരുടെ സങ്കേതത്തിൽ കൂടാരനിർമാണം ആരംഭിച്ചു. ഇരുട്ടിനുമേൽ പ്രകാശം എവിടെനിന്നോ ഒഴുകിവീണു. ഒട്ടകങ്ങൾക്ക്‌ തീറ്റകൊടുത്ത്‌ അവയെ വിശ്രമത്തിനായി കെട്ടി. ജീവൻ രക്ഷിച്ച കർത്താവിന്‌ നന്ദിപറഞ്ഞ്‌ അവർ അത്താഴം പങ്കിട്ടു.
പിതൃഭവനത്തിൽനിന്ന്‌ യജമാനനെ വിളിച്ചുകൊണ്ടുവന്ന ദൈവമായ കർത്താവ്‌ അദ്ദേഹത്തോട്‌ വർത്തിച്ച കാരുണ്യത്തിന്റെ തുടർന്നുള്ള കഥ കേൾക്കണമെന്നായി സഹഭൃത്യന്മാർ. ഫറവോയുടെ കൊട്ടാരത്തിൽനിന്ന്‌ സാറായി യജമാനത്തിയുമായി പുറത്തെത്തുന്നതുവരെയുള്ള സംഭവങ്ങൾ ഏലിയേസർ അവരോട്‌ യാത്രാമദ്ധ്യേ വിവരിച്ചിരുന്നു. ഏലിയേസർ തുടർന്നു-
"വാഗ്ദത്ത പുത്രനായ ഇസഹാക്കിനെ വന്ധ്യയും പടുവൃദ്ധയുമായ സാറായി യജമാനത്തിയുടെ ഗർഭപാത്രത്തിലേയ്ക്ക്‌ കർത്താവ്‌ കനിഞ്ഞനുഗ്രഹിച്ചു നൽകിയ കഥ പറയാം."
ഏലിയേസർ പഴയ സംഭവങ്ങൾ ഓർത്തെടുക്കുംപോലെ നിശബ്ദനായി.
-യജമാനന്‌ തൊണ്ണൂറ്റൊമ്പത്‌ വയസ്സുള്ളപ്പോൾ കർത്താവ്‌ ഒരുനാൾ അദ്ദേഹത്തിന്‌ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു. 'എന്റെ മുമ്പിൽ വ്യാപരിക്കുക, സദാ കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാനൊരു ഉടമ്പടി സ്ഥാപിക്കും. നീ അനവധി ജനതകൾക്ക്‌ പിതാവായിരിക്കും. നിന്നിൽനിന്ന്‌ ജനതകളും രാജാക്കന്മാരും പുറപ്പെടും. ഇനി മുതൽ നിന്റെ പേര്‌ അബ്രാഹം എന്നായിരിക്കും. നിന്റെ ഭാര്യ സാറായെന്ന്‌ വിളിക്കപ്പെടും. നിനക്കുശേഷം നിന്റെ സന്തതികളുമായി എന്നേയ്ക്കുമായി ഒരു ഉടമ്പടി ഞാൻ ഉറപ്പിക്കും. നിനക്കും നിന്റെ സന്തതികൾക്കും ഞാൻ ദൈവമായിരിക്കുകയും ചെയ്യും. നീ പരദേശിയായി വസിക്കുന്ന ഈ കാനാൻദേശം നിനക്കും നിന്റെ സന്തതികൾക്കുമായി ഞാൻ നൽകും.'
അതിനായി കർത്താവ്‌ യജമാനന്റെ മുമ്പിൽവച്ച കൽപന ഇതാണ്‌:
'പുരുഷന്മാരായി ജനിച്ചവരെല്ലാം എട്ടാം ദിവസം അഗ്രചർമം ഛേദിക്കണം. നിന്റെ വീട്ടിൽ പിറന്നവനോ സന്താനങ്ങളിൽപ്പെടാത്ത പരദേശിയോ അടിമയോ ആരുമാകട്ടെ, പരിഛേദനത്തിൽനിന്ന്‌ ആരും മുക്തരല്ല. അങ്ങനെ എന്റെ ഉടമ്പടി നിങ്ങളുടെ മാംസത്തിൽതന്നെ ശാശ്വതമാകും. ഈ ഉടമ്പടി എല്ലാ തലമുറകളും കർശനമായി പാലിക്കണം.'
അപ്പോൾ യജമാനൻ ചോദിച്ചു-
'കർത്താവേ, എനിക്ക്‌ സാറായിൽ ജനിച്ച ഒരു സന്താനമില്ലല്ലോ. ഇസ്മായേലിൽകൂടിയാവുമോ എന്റെ പരമ്പരയെ അങ്ങ്‌ സൃഷ്ടിക്കുക?'
'അല്ല. സാറായിൽനിന്നുതന്നെ ഞാൻ നിനക്കൊരു പുത്രനെ നൽകും. അവൾ എല്ലാ ജനതകളുടെയും മാതാവാകും.'
അതുകേട്ട്‌ യജമാനൻ മണ്ണിൽ കമഴ്‌ന്നുവീണ്‌ ചിരിച്ചുകൊണ്ട്‌ ഉള്ളിൽ പറഞ്ഞു:
'തൊണ്ണൂറ്റിയൊമ്പത്‌ വയസ്സായ എനിക്കിനി ഒരു കുഞ്ഞിനു ബീജാവാപം ചെയ്യാൻ എങ്ങനെ സാധിക്കും? തൊണ്ണൂറുകഴിഞ്ഞ പടുവൃദ്ധ പ്രസവിച്ചതായി കേട്ടിട്ടുണ്ടോ?'
യജമാനൻ കർത്താവിനോട്‌ അപേക്ഷിച്ചു-
'അങ്ങെനിക്കുതന്ന ഇസ്മായേൽ ദീർഘായുസ്സോടെ ജീവിച്ചിരുന്നാൽമാത്രം മതി.'
'നിന്റെ ഭാര്യ സാറാ അടുത്ത വർഷം ഇതേ സമയത്ത്‌ നിനക്കൊരു പുത്രനെ നൽകും. അവന്‌ ഇസഹാക്ക്‌ എന്ന്‌ പേരിടണം. അവനുമായാണ്‌ ഞാൻ നിത്യമായ ഉടമ്പടി ഉണ്ടാക്കുക. ഇസ്മായേലിനെ പ്രതിയുള്ള നിന്റെ വേവലാതിയും ഞാൻ കാണുന്നു. അവനിൽനിന്ന്‌ വലിയൊരു ജനതയെ ഞാൻ പുറപ്പെടുവിക്കും. അവൻ പന്ത്രണ്ട്‌ രാജാക്കന്മാർക്ക്‌ പിതാവായിരിക്കും.'
കർത്താവ്‌ യജമാനനെവിട്ടുപോയി. കൽപനയനുസരിച്ച്‌ യജമാനനും ഇസ്മായേലുമടക്കം ഭവനത്തിലെ എല്ലാ പുരുഷന്മാരും പരിഛേദനകർമ്മം നടത്തി.
തുടരും 

27 Apr 2013

രണ്ട് ദൃശ്യങ്ങളള്‍


                           


      കെ.എം.രാധ

  സത്യവതി മുറുക്കി ചുവപ്പിച്ചു മുറ്റത്തേക്ക് ആഞ്ഞു തുപ്പി.അവളുടെ നോട്ട,ഭാവങ്ങളില്‍ ഉല്ലസിച്ച് മേദിനിവെണ്ണിലാവ് പൊട്ടിച്ചിരിച്ചു.
  ‘’എല്ലാ നായ്ക്കളും ഇങ്ങനൊക്കെ തന്നെയാ... പറ്റുകാശു  ചോദിച്ചാല്‍ .അവന്റെ....(ആ തെറി കേട്ടാല്‍ മരിക്കും വരെ ഏത്  കേട് വന്ന വാക്കും നല്ലതെന്നേ തോന്നൂ) പ്രാചീന ഉണ്ണുനീലിസന്ദേശത്തിലെ മേദിനീവെണ്ണിലാവ് കൃതികളില്‍ സൂത്രധാരന്‍ വന്ദന ശ്ലോകം ചൊല്ലി കഥ തുടങ്ങും പോലെ എഴുത്തുകാരി ആ വാക്ക്‌ വിഴുങ്ങി )
വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് സീത അവിടെയെത്തിയത്.
 ‘’നിങ്ങളാരാണ്.’’
സത്യവതി, ചെറുപ്പക്കാരിയെ പുച്ഛത്തില്‍ ഉഴിഞ്ഞു.
‘’ഞങ്ങള്‍ക്ക് വല്യ വീട്ടിലെ കൊച്ചമ്മമാരെ കാണുന്നത് തന്നെ വെറുപ്പാ...അതുങ്ങളുടെ ഗുണവതിയാരം കൊണ്ടാ,കെട്ടിയവന്മാര്‍ ഞങ്ങടെ കാല്കീഴില്‍ കിടന്ന് നിരങ്ങുന്നത്! അതുങ്ങള്‍ക്ക് എല്ലാം മറച്ചുവച്ച് ഉള്ളില്‍ക്കൂടി എന്ത് തെമ്മാടിത്തവുമാകാം.ഞങ്ങള് പത്ത് കാശുണ്ടാക്കുമ്പോഴേക്കും...ഒളിക്യാമറ,ചാനലുകാര്‍........>.... ദൈവം തമ്പുരാനേ....’’
അവളെ നോക്കി വീണ്ടും എന്തോ .?.പെട്ടെന്ന്..
‘’സേത്യേടത്തി..വേണ്ട.വിട്ടുകള.ആരാ...എന്താന്ന്റിയാതെ...’’
‘’നീ പോടി,...മേദിനീ.. ഇവര് ആരായാല്‍ നമുക്കെന്ത്? അകത്ത് വിളിച്ചിരുത്താന്‍ മാത്രം യോഗ്യതയുള്ള ഒറ്റ പെണ്ണും ഈ ഭൂമി മലയാളത്തില്‍ ഇല്ല’’
മേദിനി...
..സീത,മുറുമുറുത്തു.
‘’എന്തേ....മേദിനിവെണ്ണിലാവ് ആരെന്ന് ‘’ഉണ്ണുനീലിസന്ദേശ’’ത്തിലുണ്ട്.അവളുടെ തൊഴില്‍ തന്നെ ഇവള്ക്കും.’’
സീതക്ക് മനസ്സിലായി....സത്യവതി സംസ്കൃതത്തില്‍ അവഗാഹമുള്ളവള്‍.
‘’വന്ന കാര്യം.?’’
വീണ്ടും,അറപ്പോടെ സത്യവതി.
സീത,മെല്ലെ ശബ്ദം താഴ്ത്തി...
‘’ ഒരു കാര്യം?....’’
‘’ഫൂ...’’അവരുടെ ആട്ടില്‍ പരിസരം കിടുങ്ങി
‘’വേഗം സ്ഥലം വിട്ടോ.ഞങ്ങള്‍, ഊരും പേരും ആളും ബലവുമൊന്നും ഇല്ലാത്ത കൂട്ടങ്ങളെന്ന് കരുതേണ്ട’’..
പിന്നേ...കോളേജിലും,സിനിമ-നാടക-കലാകാരന്‍മാരുടെ അടുത്തൊക്കെ പോയി എന്തിന് ഓരോ വീട്ടിലും എന്തെല്ലാം സംഭവിക്കുന്നുവെന്ന് അന്വേഷിക്ക്. മാധ്യമ-,ചലച്ചിത്രങ്ങളില്‍ ഒരവസരത്തിന് വേണ്ടി എത്രയെണ്ണം ദേഹം വില്‍ക്കുന്നു. അതൊന്നും ആര്‍ക്കും പ്രശ്നമല്ല.എന്നിട്ട്, സ്ഥിതിവിവരക്കണക്കുകളെടുത്ത് പുസ്തകമെഴുത്.കാശ് കിട്ടിയാല്‍ പാതി ഇങ്ങോട്ട് തന്നെക്ക്...അല്ലേ മേദിനീ. ‘’
സത്യവതിയുടെ കളിയാക്കല്‍ അസഹ്യം.
‘’വേണ്ട...അവര് പോകട്ടെ’’
‘’നീ അടങ്ങിയിരി മേദിനീ.നമ്മള് റെയില്‍വേ-ബസ്സ്സ്റ്റാന്‍റ്,ആശുപത്രി പരിസരത്തില്‍ നിന്നെവിടുന്നെങ്കിലും നാലഞ്ചെണ്ണത്തെ  തപ്പിയെടുത്ത്,മിനുക്കി നന്നാക്കി, രണ്ട് തുട്ട് സമ്പാദിക്കാന്‍ തുടങ്ങുമ്പോഴേക്കും...അസൂയ,. അവകാശവാദം,തൊഴില്‍ കുടിപക,വേണ്ട...എന്‍റെ വായ...നല്ലതല്ല.പോ ‘’   
പെട്ടെന്ന്, പുറത്ത്നിന്ന് പൂട്ടിയ മുറിയില്‍, അബോധത്തില്‍ നിന്നെങ്ങോ അസഹ്യവേദനയുതിര്‍ക്കും കരച്ചില്‍ ‘’...
    ‘’ആരാണ് കരയുന്നത്’’
          അറിഞ്ഞിട്ടെന്ത് വേണം?’‘’നിങ്ങളോടല്ലേ ഇവിടുന്ന് പോകാന്‍ പറഞ്ഞത്? .
  സത്യവതി, നിയന്ത്രിക്കും സംഘസംരക്ഷകരുടെ പേരുകള്‍ ചൂടോടെ,മടിയില്ലാതെ ഉരുവിടുന്നത് കേട്ട്  സീത ഞെട്ടി,പിന്നെ ആശ്വസിച്ചു. ആ വെളിപ്പെടു‘ത്തലില്‍ നിന്ന് വീണു കിട്ടിയ സ്ഥിരം ഉപഭോക്തക്കളില്‍ ഒരു മനുഷ്യസ്നേഹിയാണല്ലോ,സീതയെ ഇവിടെയെത്തിച്ചത്. 
   മേദിനീ..ഈ പെണ്ണുമ്പിള്ളയെ പിടിച്ച് തള്ളി പുറത്താക്കി ഗേറ്റടയ്ക്ക്.’’
  ‘’കേള്‍ക്കൂ’’
   സീതയുടെ ശബ്ദം നേര്‍ത്തു.
    '' പിന്നേ...സമൂഹത്തെ രക്ഷിക്കാന്‍ കുറെ ചട്ടമ്പി പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു.? ഫൂ...എന്താ...ഇടനിലക്കാരികള്‍ക്ക് ചുട്ട നാലഞ്ചെണ്ണം കൊടുത്താല്‍ കിളി പറയുമ്പോലെ ഉന്നതപെണ്‍പിടിയരുടെ പേര് കിട്ടും അല്ലേ?ഹഹാ.എന്തൊരു ബുദ്ധി!.. ഛീ... നിങ്ങളെല്ലാം കുറെക്കാലമായി കുരച്ചിട്ടെന്തു ഫലം?ഒരു ചുക്കും സംഭവിക്കില്ല.എഫ്‌ഐആര്‍ തുരുപ്പുചീട്ട് മുതല്‍ വല്ല ഫോണ്‍നമ്പരുകളോ,വിവരണങ്ങളോ എഴുതി വെച്ചതൊക്കെ..മായ്ച്ചു ഏത് കേസും കമിഴ്ത്തും.ഉം.പോ.ഇവിടെ കുറച്ച് നേരം കൂടി നിന്നാല്‍ ....അകത്തുള്ള സാധനത്തിന്റെ ഗതി വരും.’’
      സീത,നിശബ്ദയായി,.
    ‘’ഒരു കാര്യം മച്ചമ്പികൊഞ്ഞാണികള്‍.. ഓര്‍ത്തോ. പിടപിട നോട്ടും,നിയമം മറികടക്കാന്‍ കരുത്തുമുണ്ടോ...ജയം ഞങ്ങള്‍ക്ക്’’
   പെട്ടെന്ന് സീത ഓടിച്ചെന്ന് അടഞ്ഞ ജനല്‍പാളി തുറന്നു.ഉച്ചത്തില്‍... കരഞ്ഞു.
     ‘’മോളേ....നീ വീട് വിട്ട്പോയി....ചതിയില്‍ ...’
        ആ പരിചിത ശബ്ദത്തിലലിഞ്ഞ്, ദേഹമാസകലം മുറിവില്‍ പുഴുത്ത, കൊടുംവേദനയില്‍ പഴുത്ത രൂപം സാവധാനം തലയുയര്‍ത്തി ഒരു നോക്ക്നോക്കി, തളര്‍ന്നു വീണ്ടും കിടക്കയില്‍ ചാഞ്ഞു.
     ഉന്മാദിനിയായി പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ച സീതയെ    ബലിഷ്ഠന്‍മാരെടുത്ത് വണ്ടിയിലിട്ടു..ഓര്‍മ കെടുംമുന്‍പ്,.എന്ത് ത്യാഗവും ചെയ്ത് കുടുംബത്തെ  രക്ഷിക്കാന്‍ പ്രാപ്തനായ, അകാലത്തില്‍ വിധി കൊണ്ടുപോയ പ്രിയതമന്‍ മുന്‍പില്‍.!!!11!!1.........
    വിശിഷ്ട അതിഥികള്‍ ഒഴിഞ്ഞ പുതിയ ഭവനം.
     എസി തണുപ്പിന്‍ മോഹിപ്പിക്കും സുഖത്തില്‍ പട്ടുസാരിയില്‍ കൊഴുത്ത് സീത.. ഗൃഹപ്രവേശത്തില്‍ ലഭിച്ച വില കൂടിയ സമ്മാനങ്ങള്‍ മകള്‍ മുന്നക്കൊപ്പം വേര്‍തിരിക്കുന്നു. പഴയ വീട്ടില്‍ നിന്ന് കൊണ്ടുവന്ന സത്യവതിയുടെ ലാമിനേഷന്‍ ഫോട്ടോ ഷോകേയ്സില്‍ വെക്കാനൊരുങ്ങിയ മേദിനിയെ സീത വിലക്കി.’
     ''അതെടുത്ത് പഴയ സാധനങ്ങള്‍ക്കൊപ്പം ചാക്ക്-കുപ്പി-കടലാസ്സുകാരന് കൊടുക്ക്‌..>. പുരാവസ്തുക്കള്‍ ഭാരമാണ്.’’
    സീത ചിരിച്ചു.,മുന്നയും....

26 Mar 2013

നാളികേര വിപണന രംഗത്ത്‌ അവസരങ്ങൾ തുറക്കുന്നു


ബീന എസ്‌.
നാളികേര വികസന ബോർഡ്‌, കൊച്ചി

നാളികേരത്തിന്റെ വിലയിടിവ്‌ കേരകർഷകന്‌ എന്നും കീറാമുട്ടിയാണ്‌. കൊപ്രയുടെ വിപണിവിലയെ അടിസ്ഥാനമാക്കി നാളികേരത്തിന്‌ വിലയിടുമ്പോൾ കർഷകന്‌ കിട്ടുന്നതോ തീരെ തുച്ഛമായ വിലയും. ഇതിന്റെ മറുവശമോ, മാർക്കറ്റിൽ നിന്ന്‌ ജനം കർഷകന്‌ കിട്ടുന്നതിന്റെ നാലോ അഞ്ചോ ഇരട്ടി വിലകൊടുത്ത്‌ നാളികേരം വാങ്ങുന്നു. ഇടത്തട്ടുകാരൻ ഇവിടെ ലാഭം കൊയ്യുന്നു. വിലയിടിയുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെത്തന്നെ പച്ചതേങ്ങയ്ക്കെന്നും വിപണിയിൽ നല്ല ഡിമാൻഡ്‌ തന്നെ. കർഷകന്‌ പ്രയോജനപ്രദമായ വിധത്തിൽ ഫലപ്രദമായി ഈ സ്ഥിതിവിശേഷം ഉപയോഗപ്പെടുത്തുന്നില്ലെന്ന്‌ മാത്രം.

നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും നാളികേരത്തിന്‌ പ്രിയമേറുകയാണ്‌. കേരളത്തിൽ നിന്ന്‌ നാളികേരം കയറ്റുമതി ചെയ്യുന്ന ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌ ഉടമ ശ്രീ. സജി എബ്രഹാം ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ആസ്ഥാനമാക്കി കയറ്റുമതി വ്യാപാരം നടത്തുന്ന ഇദ്ദേഹം നാളികേര കയറ്റുമതി ചെയ്യാൻ ആരംഭിച്ചതു 1991ലാണ്‌. സി.ബി.ഐ.യിൽ ഇൻസ്പെക്ടറായിരുന്ന ശ്രീ. സജി എബ്രഹാം ജോലി രാജിവെച്ചാണ്‌ സഹോദരീഭർത്താവിന്റെ മത്സ്യ കയറ്റുമതിയിലേക്ക്‌ തിരിയുന്നത്‌. ആഴക്കടൽ സ്രാവുകളുടെ കരളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന സ്ക്വാലിൻ എന്ന എണ്ണ കയറ്റുമതി ചെയ്തിരുന്ന ഇദ്ദേഹം സ്രാവ്‌ വേട്ടയ്ക്ക്‌ ആഗോളനിരോധനം ഏർപ്പെടുത്തുകയും സ്രാവിന്റെ ലഭ്യത കുറയുകയും ചെയ്തസാഹചര്യത്തിൽ കയറ്റുമതി മേഖലയിൽ സാദ്ധ്യത വർദ്ധിച്ചുവന്നിരുന്ന നാളികേര കയറ്റുമതിയിലേക്ക്‌ മാറുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ"കടലിൽ കാണാമറയത്ത്‌ കിടക്കുന്ന ഒരുൽപന്നം കയറ്റുമതി ചെയ്യാമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ കരയിൽ കൺമുമ്പിലുള്ള നാളികേരം വിപണനം ചെയ്തുകൂടാ".
ആദ്യ കാലത്ത്‌ ചെറിയ തോതിലായിരുന്നു നാളികേരം കയറ്റുമതി ചെയ്തിരുന്നത്‌. 2000ത്തോടെ നാളികേര കയറ്റുമതിയിൽ സജീവമായി. 2011ൽ ചൈനയിലേക്ക്‌ ഒരു കണ്ടെയ്നറിൽ 20000 എന്ന തോതിൽ 15 കണ്ടെയ്നർ നാളികേരം കയറ്റുമതി ചെയ്തു. ചൈനയിലേക്ക്‌ ഇന്ത്യയിൽ നിന്ന്‌ ആദ്യമായി നാളികേരം കയറ്റുമതി ചെയ്തത്‌ താനാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പ്‌ വെയ്ക്കാത്തതിനാൽ ഇരട്ടി നികുതി കൊടുക്കേണ്ടി വന്നെന്നും വ്യാപാരം തികഞ്ഞ പരാജയമായിരുന്നുവേന്നും ശ്രീ. സജി ഓർമ്മിക്കുന്നു.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാളികേരത്തിന്‌ നല്ല കയറ്റുമതി മൂല്യമാണുള്ളത്‌. ഗൾഫ്‌ രാജ്യങ്ങൾ, യൂറോപ്പ്‌, തുർക്കി, ഈജിപ്ത്‌, അമേരിക്ക എന്നിവിടങ്ങളിലേയ്ക്കാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌. വിവിധ രാജ്യങ്ങളിലേക്ക്‌ വിവധ തരത്തിലാണ്‌ നാളികേരം അയയ്ക്കേണ്ടത്‌. ഈജിപ്തിൽ ചകിരി കൂടുതലുള്ള നാളികേരത്തിനാണ്‌ ഡിമാന്റ്‌, അവ കയർ ബാഗിൽ പായ്ക്ക്‌ ചെയ്യുകയും വേണം. അമേരിക്കയിലേയ്ക്കാകട്ടെ ചകിരി നന്നായി നീക്കം ചെയ്ത്‌ വൃത്തിയാക്കിയ തേങ്ങയാണ്‌ വേണ്ടത്‌.  അതും 800 ഗ്രാമിന്‌ മുകളിലുള്ളവ തന്നെ വേണം.


ഈ മേഖലയിൽ ശ്രീ. സജി എബ്രഹാം പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. തുർക്കിയിലേക്കുള്ള യാത്രയിൽ സമയദൈർഘ്യം ഏറെയുള്ളതിനാൽ തേങ്ങ കേടായിപ്പോകാതിരിക്കാൻ വാക്സ്‌ ചെയ്ത്‌ അയയ്ക്കുകയുണ്ടായി. മാസം തോറും 5 ലക്ഷത്തോളം നാളികേരമാണ്‌ ഇദ്ദേഹം കയറ്റുമതിചെയ്യുന്നത്‌. ഇതിൽ ഭൂരിഭാഗവും ഗൾഫ്‌ രാജ്യങ്ങളിലേക്കാണ്‌ പോകുന്നത്‌.
പൊള്ളാച്ചി, പാലക്കാട്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ ഇപ്പോൾ ഇവർ കയറ്റുമതിയ്ക്കായി നാളികേരം സംഭരിക്കുന്നത്‌. കേരളത്തിൽ തന്നെ ഒരു വിതരണശൃംഖല ഉണ്ടാക്കാൻ ഇവർക്ക്‌ താൽപര്യമുണ്ട്‌. കേരളത്തിലെ നാളികേരത്തിൽ എണ്ണ കൂടുതൽ ഉള്ളതിനാൽ ഇവയ്ക്ക്‌ ഡിമാൻഡ്‌ കുടുതലാണ്‌. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളികേരോത്പാദക സംഘങ്ങളുമായി ചേർന്ന്‌ പ്രവർത്തിച്ചാൽ നാളികേരത്തിന്റെ തുടരെയുള്ള ലഭ്യത ഉറപ്പ്‌ വരുത്താനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു കിലോഗ്രാം നാളികേരത്തിന്‌ 16 രൂപ കൊടുക്കാൻ തയ്യാറുള്ള ശ്രീ സജി എബ്രഹാമിന്‌ ഒരൊറ്റ നിബന്ധനയേയൂളളൂ; നാളികേരം എത്തിക്കുന്നതിൽ തടസ്സമൊന്നുമുണ്ടാകരുത്‌, സ്ഥിരമായി ലഭിക്കണം. നമ്മുടെ നാളികേരോത്പാദക സംഘങ്ങൾക്ക്‌ ഇത്‌ ണല്ലോരവസരമാണ്‌. വിപണിയിലെ വിലയിടിവിലേക്ക്‌ ഒരു രജതരേഖയായി കയറ്റുമതി വിപണി മാറുമെന്ന്‌ പ്രതീക്ഷിക്കാം.

നാളികേരത്തിന്‌ പുറമേ വെളിച്ചെണ്ണയും തൂൾതേങ്ങയും കയറ്റുമതി ചെയ്യുന്ന ശ്രീ. സജിക്ക്‌ താൽപര്യമുള്ള മറ്റൊരുൽപന്നം ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണയാണ്‌. വെളിച്ചെണ്ണയിലെ ലോറിക്‌ ആസിഡ്‌, കാപ്രിലിക്‌ ആസിഡ്‌, കാപ്രിക്‌ ആസിഡ്‌ എന്നിവ വേർതിരിച്ചെടുക്കുന്ന ഉൽപന്നമാണ്‌ ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണ. ഇതിന്‌ വ്യാവസായിക മേഖലയിലും ഔഷധ നിർമ്മാണ മേഖലയിലും ഉയർന്ന ഡിമാന്റാണുള്ളത്‌. ശൈത്യരാജ്യങ്ങളിൽ ഈ ഉൽപന്നം വെളിച്ചെണ്ണ പോലെ തണുത്തുറഞ്ഞ്‌ പോകുന്നില്ലയെന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്‌. ഇതുകൂടാതെ, നാളികേര സംസ്ക്കരണ മേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. കയറ്റുമതിയ്ക്കായി എടുക്കുന്ന നാളികേരത്തിൽ വലിപ്പം കുറഞ്ഞവ ഉപയോഗശൂന്യമായി ശേഷിക്കുകയാണ്‌ പതിവ്‌. പ്രാദേശിക വിപണിയിലും ഇവ വിൽക്കാൻ സാധിക്കില്ല. ഇത്തരം നാളികേരം ഉപയോഗിച്ച്‌ തേങ്ങാപ്പാൽ ഉത്പാദിപ്പിക്കുവാനുള്ള ഒരു പദ്ധതി ഇദ്ദേഹത്തിനുണ്ട്‌. കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്ത്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്ന ബയോപാർക്കും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
മേൽവിലാസം: ശ്രീ. സജി എബ്രഹാം, ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌, നടയ്ക്കൽ പോസ്റ്റ്‌, ഈരാറ്റുപേട്ട - 686124, മൊബെയിൽ : 9447227854

23 Feb 2013

കുലപതികൾ/നോവല്‍



സണ്ണി തായങ്കരി 


ആറ്‌

യജമാനനെ തനിച്ചൊരുനോക്കുകാണാൻ, തന്റെ വേദനകൾ അറിയിക്കാൻ എത്രയോ ദിവസങ്ങൾ കാത്തിരുന്നു! ഒരുനാൾ സാറായി യജമാനത്തിയെ കൂടാരത്തിൽ കണ്ടില്ല. അന്വേഷിച്ചപ്പോൾ വയലിലേക്ക്‌ പോയെന്ന്‌ ഭൃത്യരിൽ ആരോ പറഞ്ഞു. യജമാനൻ ഏകനായി ഇരിക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ കിടക്കറയിലേക്കുചെന്നു. ഉള്ളം പിടയ്ക്കുന്നുണ്ടായിരുന്നു. സാറായി യജമാനത്തിയെങ്ങാൻ കണ്ടാൽ...
തലയുയർത്തിനോക്കിയതല്ലാതെ ഒരക്ഷരം അദ്ദേഹം സംസാരിച്ചില്ല. ഒരടുപ്പവും കാണിച്ചില്ല. സാറാ യജമാനത്തിയെ ഭയന്നാവുമോ...? 
മനുഷ്യന്‌ ഇത്രയും ക്രൂരനാകാൻ കഴിയുമെന്ന്‌ അന്നാണറിഞ്ഞത്‌. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ബീജമല്ലേ തന്റെ വയറ്റിൽ വളരുന്നത്‌. അതിനുവേണ്ടിയല്ലേ ഒരു ജന്മം മുഴുവൻ അദ്ദേഹം  കേണത്‌? സ്വന്തം ഭാര്യയ്ക്ക്‌ സംവത്സരങ്ങളായി നൽകാൻ കഴിയാത്തത്താണ്‌ ദിവസങ്ങൾക്കുള്ളിൽ താൻ സാധിച്ചതു. വാർധക്യത്തിന്റെ ബീജത്തിനുപോലും സ്വീകാര്യത നൽകിയ തന്റെ ഗർഭപാത്രത്തിന്റെ മഹനീയതയെ ശ്ലാഘിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നുകൂടെ?
"യജമാനനെ, എനിക്കു ചില സങ്കടങ്ങൾ പറയാനുണ്ട്‌." അബലയുടെ നിരാശ്രയബോധം വാക്കുകളിൽ വിഹ്വലതയുടെ തിരകളുയർത്തി.
"എന്താണ്‌ ഹാഗാറേ നിന്റെ പ്രശ്നം?" അദ്ദേഹം തലയുയർത്തി.
സ്ത്രീക്ക്‌ സുരക്ഷിതത്വത്തിന്റെ വൻമതിൽ ഒരുക്കേണ്ടവൻതന്നെ ഒരേ കൂരയ്ക്ക്‌ കീഴിൽ കഴിയുമ്പോഴും കേവല കാഴ്ചക്കാരനാകുമ്പോൾ അവളുടെ പരിമിതികൾ പരിധികൾ ലംഘിക്കുക സ്വാഭാവികം. 
"സാറായി യജമാനത്തിയുടെ ക്രൂരത എനിക്ക്‌ താങ്ങാനാവുന്നില്ല. ഇങ്ങനെപോയാൽ എന്റെ ഉദരത്തിലെ കുഞ്ഞ്‌ പുറംലോകം കാണില്ല..."
നിയന്ത്രണം നഷ്ടപ്പെട്ട്‌ കരഞ്ഞ തന്നെ അദ്ദേഹം തലോടുമെന്നും ആശ്വാസവാക്കുകൾ പറയുമെന്നും കരുതി. പ്രതീക്ഷ അസ്ഥാനത്താണെന്നറിയിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ സ്വരമുയർന്നു-
"നീ നിലവിട്ട്‌ പെരുമാറരുതായിരുന്നു. ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്‌. ഇപ്പോൾ കുഞ്ഞിനെ സംരക്ഷിക്കേണ്ടത്‌ നിന്റെ ചുമതലയാണ്‌. സാറായി നിന്റെ യജമാനത്തിയാണ്‌. അങ്ങനെ ആയിരിക്കുകയും ചെയ്യും. അവൾ പറയുന്നതുകേട്ട്‌ കഴിഞ്ഞുകൊള്ളുക. അതാണ്‌ നിനക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലത്‌."
ആ തീർപ്പിനുമുമ്പിൽ അന്തിച്ചുപോയി. അപ്പോഴേയ്ക്കും വയലിൽനിന്ന്‌ ആട്ടിൻകുട്ടിയുമായി യജമാനത്തി വരുന്നതുകണ്ടു.
പീഡനം പൂർവാധികം ശക്തമായപ്പോൾ യജമാനന്റെ ഭവനത്തിൽനിന്ന്‌ രക്ഷപ്പെടണമെന്നുതോന്നി. അല്ലെങ്കിൽ സാറായിയുടെ ക്രൂരതമൂലം തന്റെ കുഞ്ഞ്‌ വയറ്റിൽവച്ചുതന്നെ മരിച്ചുപോയേക്കാം. ഇല്ല, മരണത്തിന്‌ തന്റെ പിഞ്ചോമനയെ വിട്ടുകൊടുക്കില്ല. ആർക്കും കൊടുക്കാതെ വളർത്തും. ഇവിടെ കിടന്ന്‌ പ്രസവിച്ചാൽ കുഞ്ഞിനെ ഇവർ തട്ടിയെടുക്കും. അപ്പോൾ താൻ കൂടുതൽ നികൃഷ്ടയും തിരസ്കൃതയുമാകും. അതിനേക്കാൾ വലുതായിരിക്കും കുഞ്ഞിനെ നഷ്ടപ്പെട്ട, നൊന്തുപ്രസവിച്ച ഒരമ്മയുടെ വേദന.
ഇരുട്ട്‌ കട്ടപിടിച്ച ഒരു രാത്രി. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്‌ കൂടാരത്തിന്‌ പുറത്തുകടന്നു. എവിടേയ്ക്കോ ലക്ഷ്യമില്ലാതെ ഓടി. ആരിൽനിന്നൊക്കെയോ രക്ഷപ്പെടാനുള്ള വെമ്പലലോടെയുള്ള പലായനം! അനാഥത്വത്തിലേക്കുള്ള ആ യാത്ര ശരീരത്തെയും മനസ്സിനെയും തളർത്തുംവരെ തുടർന്നു. പ്രഭാതമായി, മധ്യാഹ്നമായി. ആകാശത്തുനിന്നും പുറപ്പെട്ടുവന്ന അഗ്നിയുടെ തന്മാത്രകൾ ചൊരിമണലിൽപതിച്ച്‌ ആളിപ്പടരുമ്പോൾ സമതലഭൂമിയും പിന്നിട്ട്‌ മരുഭൂമിയിലെത്തിപ്പെട്ടിരുന്നു. വിശപ്പും ക്ഷീണവും അസഹനീയമായി. ഈജിപ്തിന്റെ എതിർവശത്തുള്ള ഷേർ മരുഭൂമിയിലേയ്ക്കുള്ള വഴിയിൽ കാടേഷിനും ബേരെദിനും ഇടയ്ക്കുള്ള ബേരൢ‍ായ്‌റോയ്‌ നീരുറവയ്ക്കുസമീപം ഒരടി മുന്നേറാനാവാതെ തളർന്നിരുന്നു. ജീവശ്വാസത്തെ ദുർബലമായ ശരീരത്തിന്‌ താങ്ങിനിർത്താനാവില്ലെന്ന്‌ ബോധ്യമായപ്പോൾ നീരുറവയിൽനിന്ന്‌ രണ്ടുകൈക്കുമ്പിൾ ജലം കോരിക്കുടിച്ചു. 
ആകാശത്ത്‌ വട്ടമിട്ടുപറക്കുന്ന കഴുകക്കൂട്ടങ്ങളെകണ്ട്‌ അലറിവിളിച്ചുപോയി. അത്‌ താഴ്‌ന്നു വരികയാണ്‌. ഏതുനിമിഷവും കൊത്തിപ്പറിച്ചേക്കാം. താനും ഉദരത്തിലുള്ള ശിശുവും മരുഭൂമിയിൽ കഴുകന്മാരുടെ ഭക്ഷണമാകുമെന്നോർത്തപ്പോൾ പ്രാണവേദനയോടെ കരഞ്ഞു. കഴുകന്റെ നീണ്ടുകൂർത്ത ചുണ്ടുകൾ നിറകണ്ണുകളെ കൊത്തിയെടുക്കാൻ തലയ്ക്ക്‌ തൊട്ടുമുകളിൽ ചിറകടിച്ചുനിന്നു.
പെട്ടെന്ന്‌ അതിശക്തമായ കാറ്റുവീശി. കഴുകക്കൂട്ടം ഞൊടിയിടയിൽ അപ്രത്യക്ഷമായി. ഝടുതിയിൽ വേച്ചുവേച്ച്‌ എഴുന്നേറ്റു. ആ കാറ്റ്‌ തന്നിൽ അനൽപമായ ആശ്വാസം പകർന്നതായി തോന്നി.
ഒരു മനുഷ്യരൂപം എതിരെ വരുന്നതുകണ്ടു! അയാളിൽനിന്ന്‌ പ്രകാശം നിർഗമിക്കുന്നു! യജമാനന്റെ കർത്താവിന്റെ ദൂതനായിരുക്കുമോ? ദൂതനിൽനിന്ന്‌ പ്രകാശം നിർഗമിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌.
പ്രകാശരൂപം ചോദിച്ചു-
"സാറായിയുടെ ദാസിയായ ഹാഗാറേ, നീയെവിടെനിന്നുവരുന്നു?"
"ഞാൻ... ഞാൻ..."
"എവിടേയ്ക്കാണ്‌ യാത്ര?"
"അറിയില്ല പ്രഭോ..."
നിസ്സഹായയും പരിത്യക്തയുമായ സ്ത്രീയുടെ ആത്മവിലാപം ദൂതൻ തിരിച്ചറിഞ്ഞു.
"ലക്ഷ്യമില്ലാത്ത യാത്ര നാശത്തിലേക്കാണ്‌."
"ഞാൻ യജമാനത്തിയായ സാറായിയിൽനിന്ന്‌ ഓടിപ്പോന്നതാണ്‌."
"എന്തുകൊണ്ട്‌?"
"അങ്ങതറിയുന്നുവല്ലോ."
"നീ മടങ്ങിപ്പോയി സാറായിക്ക്‌ കീഴ്പ്പെട്ടിരിക്കുക. നിനക്കും ജനിക്കാനിരിക്കുന്ന ശിശുവിനും ഇപ്പോൾ അവരുടെ ആശ്രയം ആവശ്യമുണ്ട്‌."
"ഞാനാഗ്രഹിക്കാത്ത എന്റെ ഉദരഫലം നിമിത്തം ഞാൻ പീഡിപ്പിക്കപ്പെടുന്നു."
"നിന്റെ വേദന കർത്താവ്‌ കാണുന്നുണ്ട്‌. എണ്ണിയാൽ തീരാത്തത്ര അധികമായി നിന്റെ സന്തതിയെ കർത്താവ്‌ വർധിപ്പിക്കും. നീ ഒരു ആൺകുട്ടിയെ പ്രസവിക്കും. അവന്‌ ഇസ്മായേലെന്ന്‌ പേരിടണം. അവൻ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കയ്യ്‌ എല്ലാവർക്കും എതിരായും എല്ലാവരുടെയും കൈകൾ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൾക്കെതിരായി വർത്തിക്കുകയും ചെയ്യും."
"എൽറോയി..." നാവിൽ രൂപപ്പെട്ട വാക്ക്‌ അതായിരുന്നു. കുനിഞ്ഞ ശിരസ്സ്‌ ഉയർത്തുമ്പോൾ ദൂതൻ അപ്രത്യക്ഷണായിരുന്നു. അപ്പോൾ മരുഭൂമി കൂടുതൽ വന്യമായി. മണൽക്കാടുകളുടെ ഏകാന്തത്ത യിലേക്ക്‌ കഴുകക്കൂട്ടങ്ങൾ വീണ്ടും ഇരച്ചുവന്നു. രാക്ഷസർ അട്ടഹാസത്തോടെ വായ്‌ പിളർന്നടുക്കുന്നതായി തോന്നി. അടുത്തക്ഷണം സാറായി യജമാനത്തിയുടെ ഭവനത്തെ ലക്ഷ്യമാക്കി തിരിഞ്ഞോടി.
"അമ്മ ഏറെനേരമായി ഒരേനിൽപ്പാണല്ലോ." ഹാഗാറിനെ ചിന്തയിൽനിന്ന്‌ ഉണർത്തിയത്‌ ഇസ്മായേലിന്റെ ഭാര്യയുടെ സ്വരമാണ്‌.
"നമുക്കിന്ന്‌ വളരെ ആദരണീയനായ ഒരു അതിഥിയുണ്ട്‌. അദ്ദേഹത്തിന്‌ ഇഷ്ടമുള്ള ഭക്ഷണം ഒരുക്കണം. വിശ്രമസ്ഥലവും. അതിഥിയെ ആദരവോടെ സ്വീകരിക്കണം. അദ്ദേഹത്തിന്റെ അനുഗ്രഹം നിനക്കും പിൻതലമുറകൾക്കും വിലപ്പെട്ടതാണ്‌." 
"ആരാണമ്മേ സംപൂജ്യനായ അതിഥി?"
"ഇസ്മായേലിന്റെ പിതാവ്‌."
അത്‌ കേട്ടപ്പോൾതന്നെ അവൾ ആദരവോടെ ആ രൂപം മുന്നിൽ കണ്ടിട്ടെന്നപോലെ ശിരസ്സ്‌ നമിച്ചു. ശിരോവസ്ത്രംകൊണ്ട്‌ ശിരസ്‌ മറച്ചു. ഇസ്മായേലിന്റെ പിതാവിന്റെ കീർത്തി ഈജിപ്തിലെങ്ങും പരന്നിരുന്നു. ശക്തനും കർത്താവ്‌ തെരഞ്ഞെടുത്തവനുമായ അദ്ദേഹം തന്റെ ഭർത്താവിന്റെ പിതാവാണെന്നതിൽ അവൾക്ക്‌ അഭിമാനമുണ്ട്‌. അദ്ദേഹത്തെ ഒരുനോക്കുകാണാൻ, അനുഗ്രഹം വാങ്ങാൻ എത്ര കൊതിച്ചിരുന്നു. ആ സുദിനമിതാ എത്തിയിരിക്കുന്നു...!
അബ്രാം യജമാനന്റെ ഇഷ്ടഭക്ഷണങ്ങളെപ്പറ്റി നല്ലബോധ്യമുണ്ട്‌. എത്രയോ സംവത്സരങ്ങൾ  ഈ കൈകൾകൊണ്ട്‌ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹം കഴിച്ചു. സാറായി യജമാനത്തിയേക്കാൾ കൈപ്പുണ്യം തനിക്കുണ്ടെന്ന്‌ അദ്ദേഹം പറയുമായിരുന്നു.
അബ്രാം യജമാനന്റെ ഭക്ഷണം സ്വന്തം കൈകൾകൊണ്ടുതന്നെ ഉണ്ടാക്കാൻ ഹാഗാർ തീരുമാനിച്ചു. അത്‌ കഴിക്കുമ്പോഴെങ്കിലും അദ്ദേഹം തന്നെ ഓർമിക്കുമോ, ആവോ...?
ഭൃത്യന്മാർ വിശ്രമസ്ഥലം ഒരുക്കുമ്പോൾ കൂടാരത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെപ്പറ്റി ഹാഗാർ വാചാലയായി. വെറുപ്പിന്റെയും പകയുടെയും തീപ്പൊരിവീണ്‌ തിളയ്ക്കുന്ന അഗ്നികുണ്ഠമായിരുന്നു മനമെങ്കിലും ഈ വിശിഷ്ടാതിഥി തന്റെ മകന്റെ പിതാവാണെന്ന ചിന്ത, അത്ഭുതമെന്നുപറയട്ടെ, ഹൃദയ കാഠിന്യത്തെ ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നു. കേവലമൊരുഅടിമയായിരുന്ന തന്നെ ഇസ്മായേലിനെപ്പോലെ കരുത്തനായ ഒരു മകന്റെ അമ്മയാക്കിയത്‌ അദ്ദേഹമല്ലേ?
ഹാഗാർ ഓർക്കുകയായിരുന്നു...
ഇസഹാക്കിന്റെ ജന്മശേഷം സാറായി യജമാനത്തി തന്നോടുള്ള ക്രൂരത പതിന്മടങ്ങ്‌ വർധിപ്പിച്ചു. യജമാനന്റെ കർത്താവിന്റെ ദൂതൻ കൽപിച്ചതനുസരിച്ചാണ്‌ എല്ലാം സഹിച്ചതു. എന്തും സഹിക്കാൻ തയ്യാറുമായിരുന്നു. പക്ഷേ...
സാറായി യജമാനത്തി ഗർഭിണിയാണെന്ന്‌ അറിഞ്ഞശേഷം ഒരിക്കലും അദ്ദേഹം തന്നെ പ്രാപിച്ചിട്ടില്ല. ആത്യന്തികമായി ഒരടിമയുടെ അസ്തിത്വം എന്താണെന്ന തിരിച്ചറിവിലേയ്ക്ക്‌ അത്‌ മനസ്സിനെ പാകപ്പെടുത്തി. കഴിഞ്ഞുപോയതെല്ലാം ഒരു ദുഃസ്വപ്നം മാത്രമാണെന്ന്‌ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഒരുനാൾ ജേഷ്ഠാനുജന്മാർ കളിക്കുന്നതുകണ്ട്‌ സാറായി യജമാനത്തി കോപത്തോടെ യജമാനനെ സമീപിച്ചു.
"എന്റെ മകന്റെ കൂടെ അടിമയുടെ മകൻ വളരണ്ട. ഇതിന്നിവിടെവച്ച്‌ അവസാനിപ്പിക്കണം."
"ഇസ്മായേലും എന്റെ മകനല്ലേ സാറായി?" യജമാനൻ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"അങ്ങയുടെ മകനായിരിക്കും. എന്റേതല്ലല്ലോ?"
ഭാര്യയുടെ കാരുണ്യമില്ലാത്ത മറുപടി അദ്ദേഹത്തെ നിശബ്ദനാക്കി.
"അടിമയുടെ മകന്‌ ഇസഹാക്കിന്റെ അവകാശത്തിൽ പങ്ക്‌ പാടില്ല. അവനേയും ആ സ്ത്രീയേയും പറഞ്ഞുവിടണം."
"പക്ഷേ, എവിടേയ്ക്ക്‌...?" അദ്ദേഹത്തിന്റെ നിസ്സഹായതയ്ക്കുമേൽ നിഷേധഭാവം പ്രകടിപ്പിച്ച്‌ അവർ കടന്നുപോയി.
ഏതു നിമിഷവും അവിടെനിന്ന്‌ നിഷ്കാസിതയാകുമെന്ന ഭയത്തോടെ ഇസ്മായേലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉറക്കം നഷ്ടപ്പെട്ട ഒരു മുഴുരാത്രി... സ്വന്തമെന്നുകരുതി പരിപാലിച്ച ഈ കൂടാരം ഉപേക്ഷിക്കേണ്ടി വരിക...! എവിടേയ്ക്കാണ്‌ പോകുക...? ആരാണ്‌ അഭയം നൽകുക...?
പിറ്റേന്നുപ്രഭാതത്തിൽ ഒരു സഞ്ചിവെള്ളവും കുറെ അപ്പവും സ്വന്തം പുത്രനേയും കയ്യിൽ തന്ന്‌ 'വിശാലമായ ഈ ഭൂമിയിൽ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളു'വേന്ന്‌ പറയുമ്പോൾ തന്റെ മുഖത്ത്‌ നോക്കാൻ അദ്ദേഹം ധൈര്യപ്പെട്ടില്ലായെന്നത്‌ ഓർക്കുന്നു. ഇസ്മായേലിന്റെ മൂർധാവിൽ ചുംബിക്കുമ്പോൾ വാത്സല്യത്തിന്റെ ഒരു മണിമുത്ത്‌ ആ കണ്ണുകളിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നോ...? 
എത്രയോ വർഷങ്ങളായി അടിമയായി, സഹോദരിയായി, ഭർത്താവിന്‌ മകനെ സമ്മാനിച്ച സ്ത്രീയായി കൂടെ വസിച്ചു... എന്നിട്ടും യാത്രയാകുമ്പോഴോ ഭവനം പിന്നിട്ട്‌ ഒരുവേള തിരിഞ്ഞുനോക്കുമ്പോഴോ സാറായി യജമാനത്തിയുടെ മുഖം വാതിൽപ്പടിയിൽ കണ്ടില്ല. നന്ദിഹീനതയുടെ ഒരു നീണ്ട അദ്ധ്യായം അവിടെ അവസാനിച്ചു.
വീണ്ടും മരുഭൂമിയിലേയ്ക്ക്‌... അശരണരുടെയും പരിത്യക്തരുടെയും വാഗ്ദത്തഭൂമിയിലേക്ക്‌... വലിച്ചെറിയപ്പെടാൻ പാകത്തിൽ അനന്തമായി നീണ്ടുകിടക്കുന്ന വന്യതയുടെ തരിശിടങ്ങളിലേക്ക്‌...
ഇത്‌ രണ്ടാമത്തെ മരുഭൂയാത്ര...!  ഒരിക്കൽ ഇസ്മായേലിനെ ഗർഭത്തിൽ വഹിച്ചുകൊണ്ട്‌. ഇപ്പോൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട്‌... അന്ന്‌ യജമാനത്തിയിൽനിന്ന്‌ ഒളിച്ചോടി. ഇന്ന്‌ അവരാൽ തിരസ്കൃതയായി...
ബേർഷെബാ മറുപ്രദേശത്ത്‌ അലഞ്ഞുതിരിയുമ്പോൾ തോൽസഞ്ചിയിലെ വെള്ളംതീർന്നു, അപ്പവും. പകൽ കത്തുന്ന വെയിലും രാത്രി എല്ലു നുറുങ്ങുന്ന തണുപ്പും. മേൽക്കൂര നഷ്ടപ്പെട്ട തങ്ങളെ അത്‌ തീർത്തും അവശരാക്കി. രാത്രി മാളത്തിൽനിന്ന്‌ ഇര തേടിയിറങ്ങിയ മരുക്കരടികളിൽനിന്ന്‌ ഇസ്മായേലിന്റെ പ്രാണനെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ ഓടി. പ്രഭാതമാകും മുമ്പേ കരടി തളർന്നുകാണും. ഏതായാലും പിന്നീടതിനെ കണ്ടില്ല. വലിയ ആശ്വാസമാണ്‌ തോന്നിയത്‌.
തലയ്ക്കുമുകളിൽ സൂര്യൻ സംഹാരക ദൗത്യത്തോടെ ജ്വലിച്ചുനിന്നു. ഇസ്മായേലിന്റെ പിഞ്ചുമേനിയിൽനിന്ന്‌ ജലാംശം പൂർണ്ണമായും വറ്റിപ്പോയിരുന്നു. അവൻ ഇനി അധികസമയം ജീവിച്ചിരിക്കില്ലെന്നു ബോധ്യമായി. പ്രാണനെക്കാൾ വലുതായ മകന്റെ മരണം കാണാൻ കെൽപില്ലാതെ, കരിവാളിച്ച്‌, വാടിത്തളർന്ന അവനെ മരണത്തിനുവിട്ടുകൊടുത്ത്‌ ഒരു മുൾപ്പടർപ്പിൽ കിടത്തി. അവിടെനിന്ന്‌ കുറെ ദൂരം നടന്ന്‌ എതിർദിശയിലേയ്ക്കുനോക്കി തിളയ്ക്കുന്ന ചൊരിമണലിൽ ഇരുന്നു. ഒരിറ്റുജലത്തിനുവേണ്ടിയുള്ള കുഞ്ഞിന്റെ വിലാപം ദുർബലമായ ഒരു പിൻവിളിയായി. അത്‌ നിലയ്ക്കുന്ന നിമിഷത്തിനായി കാതോർത്തു. എല്ലാം നഷ്ടപ്പെട്ട ഒരടിമപ്പെണ്ണിന്റെയും അവളുടെ പുത്രന്റെയും അവസാനനിമിഷങ്ങളാകണേ അതെന്ന്‌ ആഗ്രഹിച്ചുപോയി. ഗർഭിണിയായ തന്നെ സാറായിയുടെ ഭവനത്തിലേയ്ക്ക്‌ തിരിച്ചയച്ച ദൂതനും തന്നെ രക്ഷിക്കാനായില്ലല്ലോയെന്ന്‌ നിരാശപ്പെട്ടു.
പൊടുന്നനെ, ആകാശം മുഴങ്ങി. ഭൂമിവിറകൊണ്ടു. പ്രപഞ്ചത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌  ഒരു സ്വരമുയർന്നു...
"ഹാഗാർ..." 
വിഭ്രാന്തിയുടെ വിജനതയിൽ ഇടിമുഴക്കമായ സ്വരം ദൂതന്റേതുതന്നെയെന്ന്‌ തിരിച്ചറിഞ്ഞു. ഏതു സമസ്യക്കും പരിഹാരവുമായാണല്ലോ യജമാനന്റെ കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുക... പിടഞ്ഞെഴുന്നേറ്റ്‌ നിറമിഴികളടച്ച്‌, കൈകൾകൂപ്പി.
"കുട്ടിയുടെ കരച്ചിൽ കർത്താവിങ്കൽ എത്തിയിരിക്കുന്നു."
"പ്രഭോ... ഞാനും എന്റെ പുത്രനും മരുഭൂമിയിൽ..."
"ഭയപ്പെടേണ്ട. നിങ്ങളുടെ കാര്യത്തിൽ അവിടുന്നു ശ്രദ്ധാലുവാണ്‌. അവനിൽനിന്ന്‌ ഒരു ജനതയെ കർത്താവ്‌ പുറപ്പെടുവിക്കും. എഴുന്നേറ്റ്‌ കുട്ടിയുടെ അടുത്തേയ്ക്ക്‌ മടങ്ങുക."
കണ്ണുതുറന്നു നോക്കിയപ്പോൾ തൊട്ടരുകിൽ ഒരു നീർച്ചാൽ... അൽപംമുമ്പ്‌ ഏതാനും കരിങ്കൽകൂട്ടമായിരുന്ന ഇടം...! ഓടിച്ചെന്ന്‌ സഞ്ചിനിറയെ വെള്ളമെടുത്തു. അതുമായി മകന്റെയടുത്തേക്ക്‌ നടക്കുമ്പോൾ അവൻ അതാ, എതിരെ വരുന്നു. എല്ലാ ക്ഷീണവും അവനെ അപ്പോൾ വിട്ടകന്നിരുന്നു. അവന്റെ കയ്യിൽ ഒരു വില്ലുണ്ടായിരുന്നു. ബാല്യത്തിന്റെ നിഷ്കളങ്കഭാവത്തിനുപകരം പകയുടെയും വിദ്വേഷത്തിന്റെയും തീജ്വാല ആ കണ്ണുകളിൽ കത്തുന്നത്‌ ഹാഗാർ കണ്ടു. മരുഭൂമിയുടെ വിരിമാറിൽനിന്നുകൊണ്ട്‌ അവൻ ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക്‌ ഒരമ്പെയ്തുവിട്ടു. ദിഗന്തങ്ങളിൽ ദീനരോദനം പ്രതിധ്വനിച്ചു.
അബ്രാഹത്തെയും സംഘത്തെയും നയിച്ചുകൊണ്ട്‌ ഇസ്മായേലിന്റെ സംഘത്തലവൻ മുമ്പേ കഴുതപ്പുറത്തു സഞ്ചരിച്ചു. പെട്ടെന്ന്‌ സംഘത്തലവന്റെയും കഴുതയുടെയും കണ്ണുകളിൽ ഇരുട്ട്‌ പടർന്നു. ഒരടിപോലും മുന്നോട്ട്‌ സഞ്ചരിക്കാനാവാതെ അയാളും കഴുതയും വഴിയോരത്തുനിന്നു. അത്‌ യാത്രാസംഘം അറിഞ്ഞതേയില്ല!
ഇസ്മായേലിന്റെ കൂടാരസമുച്ചയത്തിലെത്തുമുമ്പ്‌ കൺമുമ്പിൽ തേജോമയമായ ഒരു അത്ഭുതകൂടാരം കാണപ്പെട്ടു. അബ്രാഹവും ഭൃത്യന്മാരും അതിൽ പ്രവേശിച്ചു. അവിടെ സജ്ജമാക്കിയിരുന്ന വിഭവങ്ങൾ ആഹരിച്ചു. അപ്പോഴെല്ലാം ഹാഗാറിന്റെ അസാന്നിധ്യം അബ്രാഹത്തെ തെല്ലൊന്നുമല്ല നിരാശനാക്കിയത്‌. ഒരു നോക്കുകാണാൻ ആഗ്രഹിച്ചതല്ലേ? മകനെയും പുത്രവധുവിനെയും അനുഗ്രഹിക്കാൻ മനം വെമ്പൽകൊണ്ടു. ഇസ്മായേലിന്റെ കടിഞ്ഞൂൽ പുത്രാവകാശം നൽകാൻ തീരുമാനിച്ചകാര്യം അവനെ അറിയിക്കണം.
അവർക്കിടയിൽ എവിടെനിന്നോ ഒരാൺകുട്ടി പ്രത്യക്ഷപ്പെട്ടു. കൂസലില്ലാതെ അവൻ അബ്രാഹത്തിന്റെ അരികിലേക്ക്‌ നടന്നു. ഹാഗാറിന്റെയും പുത്രവധുവിന്റെയും സാമീപ്യം കാംക്ഷിച്ചുകിടന്ന അദ്ദേഹം ഒട്ടൊരു കൗതുകത്തോടെ അവനെ നോക്കി. വിശ്രമശയ്യയിൽനിന്ന്‌ യാന്ത്രികമായി എഴുന്നേറ്റു. സമീപമെത്തിയ കുട്ടി വിനയപുരസ്സരം കുനിഞ്ഞ്‌ അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചു. അബ്രാഹം ക്ലേശിച്ച്‌ കുനിഞ്ഞ്‌ ആ കുഞ്ഞുശിരസ്സിൽ കൈവച്ചു. വിറയാർന്ന കൈകൾകൊണ്ട്‌ പിടിച്ചെഴുന്നേൽപ്പിച്ചു. ഓമനത്തമുള്ള അവനെ മാറോട്‌ ചേർത്തണയ്ക്കുമ്പോൾ ഒരുൾപ്പുളകം... ഉത്ക്കണ്ഠയും ഹൃദയമിടിപ്പും വർധിക്കുന്നത്‌ അബ്രാഹം അറിഞ്ഞു. വർധിതമായ ആ ഹൃദയത്തുടുപ്പിൽ അനിർവചനീയമായ ആത്മനിർവൃതി നിറഞ്ഞു. അജ്ഞാതവും അപരിമേയവുമായ ജന്മസാഫല്യം ഒരൊറ്റ നിമിഷംകൊണ്ട്‌ കരഗതമാകുമ്പോലെ...!യജമാനനെ തനിച്ചൊരുനോക്കുകാണാൻ, തന്റെ വേദനകൾ അറിയിക്കാൻ എത്രയോ ദിവസങ്ങൾ കാത്തിരുന്നു! ഒരുനാൾ സാറായി യജമാനത്തിയെ കൂടാരത്തിൽ കണ്ടില്ല. അന്വേഷിച്ചപ്പോൾ വയലിലേക്ക്‌ പോയെന്ന്‌ ഭൃത്യരിൽ ആരോ പറഞ്ഞു. യജമാനൻ ഏകനായി ഇരിക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ കിടക്കറയിലേക്കുചെന്നു. ഉള്ളം പിടയ്ക്കുന്നുണ്ടായിരുന്നു. സാറായി യജമാനത്തിയെങ്ങാൻ കണ്ടാൽ...
തലയുയർത്തിനോക്കിയതല്ലാതെ ഒരക്ഷരം അദ്ദേഹം സംസാരിച്ചില്ല. ഒരടുപ്പവും കാണിച്ചില്ല. സാറാ യജമാനത്തിയെ ഭയന്നാവുമോ...? 
മനുഷ്യന്‌ ഇത്രയും ക്രൂരനാകാൻ കഴിയുമെന്ന്‌ അന്നാണറിഞ്ഞത്‌. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ബീജമല്ലേ തന്റെ വയറ്റിൽ വളരുന്നത്‌. അതിനുവേണ്ടിയല്ലേ ഒരു ജന്മം മുഴുവൻ അദ്ദേഹം  കേണത്‌? സ്വന്തം ഭാര്യയ്ക്ക്‌ സംവത്സരങ്ങളായി നൽകാൻ കഴിയാത്തത്താണ്‌ ദിവസങ്ങൾക്കുള്ളിൽ താൻ സാധിച്ചതു. വാർധക്യത്തിന്റെ ബീജത്തിനുപോലും സ്വീകാര്യത നൽകിയ തന്റെ ഗർഭപാത്രത്തിന്റെ മഹനീയതയെ ശ്ലാഘിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നുകൂടെ?
"യജമാനനെ, എനിക്കു ചില സങ്കടങ്ങൾ പറയാനുണ്ട്‌." അബലയുടെ നിരാശ്രയബോധം വാക്കുകളിൽ വിഹ്വലതയുടെ തിരകളുയർത്തി.
"എന്താണ്‌ ഹാഗാറേ നിന്റെ പ്രശ്നം?" അദ്ദേഹം തലയുയർത്തി.
സ്ത്രീക്ക്‌ സുരക്ഷിതത്വത്തിന്റെ വൻമതിൽ ഒരുക്കേണ്ടവൻതന്നെ ഒരേ കൂരയ്ക്ക്‌ കീഴിൽ കഴിയുമ്പോഴും കേവല കാഴ്ചക്കാരനാകുമ്പോൾ അവളുടെ പരിമിതികൾ പരിധികൾ ലംഘിക്കുക സ്വാഭാവികം. 
"സാറായി യജമാനത്തിയുടെ ക്രൂരത എനിക്ക്‌ താങ്ങാനാവുന്നില്ല. ഇങ്ങനെപോയാൽ എന്റെ ഉദരത്തിലെ കുഞ്ഞ്‌ പുറംലോകം കാണില്ല..."
നിയന്ത്രണം നഷ്ടപ്പെട്ട്‌ കരഞ്ഞ തന്നെ അദ്ദേഹം തലോടുമെന്നും ആശ്വാസവാക്കുകൾ പറയുമെന്നും കരുതി. പ്രതീക്ഷ അസ്ഥാനത്താണെന്നറിയിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ സ്വരമുയർന്നു-
"നീ നിലവിട്ട്‌ പെരുമാറരുതായിരുന്നു. ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്‌. ഇപ്പോൾ കുഞ്ഞിനെ സംരക്ഷിക്കേണ്ടത്‌ നിന്റെ ചുമതലയാണ്‌. സാറായി നിന്റെ യജമാനത്തിയാണ്‌. അങ്ങനെ ആയിരിക്കുകയും ചെയ്യും. അവൾ പറയുന്നതുകേട്ട്‌ കഴിഞ്ഞുകൊള്ളുക. അതാണ്‌ നിനക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലത്‌."
ആ തീർപ്പിനുമുമ്പിൽ അന്തിച്ചുപോയി. അപ്പോഴേയ്ക്കും വയലിൽനിന്ന്‌ ആട്ടിൻകുട്ടിയുമായി യജമാനത്തി വരുന്നതുകണ്ടു.
പീഡനം പൂർവാധികം ശക്തമായപ്പോൾ യജമാനന്റെ ഭവനത്തിൽനിന്ന്‌ രക്ഷപ്പെടണമെന്നുതോന്നി. അല്ലെങ്കിൽ സാറായിയുടെ ക്രൂരതമൂലം തന്റെ കുഞ്ഞ്‌ വയറ്റിൽവച്ചുതന്നെ മരിച്ചുപോയേക്കാം. ഇല്ല, മരണത്തിന്‌ തന്റെ പിഞ്ചോമനയെ വിട്ടുകൊടുക്കില്ല. ആർക്കും കൊടുക്കാതെ വളർത്തും. ഇവിടെ കിടന്ന്‌ പ്രസവിച്ചാൽ കുഞ്ഞിനെ ഇവർ തട്ടിയെടുക്കും. അപ്പോൾ താൻ കൂടുതൽ നികൃഷ്ടയും തിരസ്കൃതയുമാകും. അതിനേക്കാൾ വലുതായിരിക്കും കുഞ്ഞിനെ നഷ്ടപ്പെട്ട, നൊന്തുപ്രസവിച്ച ഒരമ്മയുടെ വേദന.
ഇരുട്ട്‌ കട്ടപിടിച്ച ഒരു രാത്രി. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്‌ കൂടാരത്തിന്‌ പുറത്തുകടന്നു. എവിടേയ്ക്കോ ലക്ഷ്യമില്ലാതെ ഓടി. ആരിൽനിന്നൊക്കെയോ രക്ഷപ്പെടാനുള്ള വെമ്പലലോടെയുള്ള പലായനം! അനാഥത്വത്തിലേക്കുള്ള ആ യാത്ര ശരീരത്തെയും മനസ്സിനെയും തളർത്തുംവരെ തുടർന്നു. പ്രഭാതമായി, മധ്യാഹ്നമായി. ആകാശത്തുനിന്നും പുറപ്പെട്ടുവന്ന അഗ്നിയുടെ തന്മാത്രകൾ ചൊരിമണലിൽപതിച്ച്‌ ആളിപ്പടരുമ്പോൾ സമതലഭൂമിയും പിന്നിട്ട്‌ മരുഭൂമിയിലെത്തിപ്പെട്ടിരുന്നു. വിശപ്പും ക്ഷീണവും അസഹനീയമായി. ഈജിപ്തിന്റെ എതിർവശത്തുള്ള ഷേർ മരുഭൂമിയിലേയ്ക്കുള്ള വഴിയിൽ കാടേഷിനും ബേരെദിനും ഇടയ്ക്കുള്ള ബേരൢ‍ായ്‌റോയ്‌ നീരുറവയ്ക്കുസമീപം ഒരടി മുന്നേറാനാവാതെ തളർന്നിരുന്നു. ജീവശ്വാസത്തെ ദുർബലമായ ശരീരത്തിന്‌ താങ്ങിനിർത്താനാവില്ലെന്ന്‌ ബോധ്യമായപ്പോൾ നീരുറവയിൽനിന്ന്‌ രണ്ടുകൈക്കുമ്പിൾ ജലം കോരിക്കുടിച്ചു. 
ആകാശത്ത്‌ വട്ടമിട്ടുപറക്കുന്ന കഴുകക്കൂട്ടങ്ങളെകണ്ട്‌ അലറിവിളിച്ചുപോയി. അത്‌ താഴ്‌ന്നു വരികയാണ്‌. ഏതുനിമിഷവും കൊത്തിപ്പറിച്ചേക്കാം. താനും ഉദരത്തിലുള്ള ശിശുവും മരുഭൂമിയിൽ കഴുകന്മാരുടെ ഭക്ഷണമാകുമെന്നോർത്തപ്പോൾ പ്രാണവേദനയോടെ കരഞ്ഞു. കഴുകന്റെ നീണ്ടുകൂർത്ത ചുണ്ടുകൾ നിറകണ്ണുകളെ കൊത്തിയെടുക്കാൻ തലയ്ക്ക്‌ തൊട്ടുമുകളിൽ ചിറകടിച്ചുനിന്നു.
പെട്ടെന്ന്‌ അതിശക്തമായ കാറ്റുവീശി. കഴുകക്കൂട്ടം ഞൊടിയിടയിൽ അപ്രത്യക്ഷമായി. ഝടുതിയിൽ വേച്ചുവേച്ച്‌ എഴുന്നേറ്റു. ആ കാറ്റ്‌ തന്നിൽ അനൽപമായ ആശ്വാസം പകർന്നതായി തോന്നി.
ഒരു മനുഷ്യരൂപം എതിരെ വരുന്നതുകണ്ടു! അയാളിൽനിന്ന്‌ പ്രകാശം നിർഗമിക്കുന്നു! യജമാനന്റെ കർത്താവിന്റെ ദൂതനായിരുക്കുമോ? ദൂതനിൽനിന്ന്‌ പ്രകാശം നിർഗമിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌.
പ്രകാശരൂപം ചോദിച്ചു-
"സാറായിയുടെ ദാസിയായ ഹാഗാറേ, നീയെവിടെനിന്നുവരുന്നു?"
"ഞാൻ... ഞാൻ..."
"എവിടേയ്ക്കാണ്‌ യാത്ര?"
"അറിയില്ല പ്രഭോ..."
നിസ്സഹായയും പരിത്യക്തയുമായ സ്ത്രീയുടെ ആത്മവിലാപം ദൂതൻ തിരിച്ചറിഞ്ഞു.
"ലക്ഷ്യമില്ലാത്ത യാത്ര നാശത്തിലേക്കാണ്‌."
"ഞാൻ യജമാനത്തിയായ സാറായിയിൽനിന്ന്‌ ഓടിപ്പോന്നതാണ്‌."
"എന്തുകൊണ്ട്‌?"
"അങ്ങതറിയുന്നുവല്ലോ."
"നീ മടങ്ങിപ്പോയി സാറായിക്ക്‌ കീഴ്പ്പെട്ടിരിക്കുക. നിനക്കും ജനിക്കാനിരിക്കുന്ന ശിശുവിനും ഇപ്പോൾ അവരുടെ ആശ്രയം ആവശ്യമുണ്ട്‌."
"ഞാനാഗ്രഹിക്കാത്ത എന്റെ ഉദരഫലം നിമിത്തം ഞാൻ പീഡിപ്പിക്കപ്പെടുന്നു."
"നിന്റെ വേദന കർത്താവ്‌ കാണുന്നുണ്ട്‌. എണ്ണിയാൽ തീരാത്തത്ര അധികമായി നിന്റെ സന്തതിയെ കർത്താവ്‌ വർധിപ്പിക്കും. നീ ഒരു ആൺകുട്ടിയെ പ്രസവിക്കും. അവന്‌ ഇസ്മായേലെന്ന്‌ പേരിടണം. അവൻ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കയ്യ്‌ എല്ലാവർക്കും എതിരായും എല്ലാവരുടെയും കൈകൾ അവനെതിരായും ഉയരും. അവൻ തന്റെ സഹോദരങ്ങൾക്കെതിരായി വർത്തിക്കുകയും ചെയ്യും."
"എൽറോയി..." നാവിൽ രൂപപ്പെട്ട വാക്ക്‌ അതായിരുന്നു. കുനിഞ്ഞ ശിരസ്സ്‌ ഉയർത്തുമ്പോൾ ദൂതൻ അപ്രത്യക്ഷണായിരുന്നു. അപ്പോൾ മരുഭൂമി കൂടുതൽ വന്യമായി. മണൽക്കാടുകളുടെ ഏകാന്തത്ത യിലേക്ക്‌ കഴുകക്കൂട്ടങ്ങൾ വീണ്ടും ഇരച്ചുവന്നു. രാക്ഷസർ അട്ടഹാസത്തോടെ വായ്‌ പിളർന്നടുക്കുന്നതായി തോന്നി. അടുത്തക്ഷണം സാറായി യജമാനത്തിയുടെ ഭവനത്തെ ലക്ഷ്യമാക്കി തിരിഞ്ഞോടി.
"അമ്മ ഏറെനേരമായി ഒരേനിൽപ്പാണല്ലോ." ഹാഗാറിനെ ചിന്തയിൽനിന്ന്‌ ഉണർത്തിയത്‌ ഇസ്മായേലിന്റെ ഭാര്യയുടെ സ്വരമാണ്‌.
"നമുക്കിന്ന്‌ വളരെ ആദരണീയനായ ഒരു അതിഥിയുണ്ട്‌. അദ്ദേഹത്തിന്‌ ഇഷ്ടമുള്ള ഭക്ഷണം ഒരുക്കണം. വിശ്രമസ്ഥലവും. അതിഥിയെ ആദരവോടെ സ്വീകരിക്കണം. അദ്ദേഹത്തിന്റെ അനുഗ്രഹം നിനക്കും പിൻതലമുറകൾക്കും വിലപ്പെട്ടതാണ്‌." 
"ആരാണമ്മേ സംപൂജ്യനായ അതിഥി?"
"ഇസ്മായേലിന്റെ പിതാവ്‌."
അത്‌ കേട്ടപ്പോൾതന്നെ അവൾ ആദരവോടെ ആ രൂപം മുന്നിൽ കണ്ടിട്ടെന്നപോലെ ശിരസ്സ്‌ നമിച്ചു. ശിരോവസ്ത്രംകൊണ്ട്‌ ശിരസ്‌ മറച്ചു. ഇസ്മായേലിന്റെ പിതാവിന്റെ കീർത്തി ഈജിപ്തിലെങ്ങും പരന്നിരുന്നു. ശക്തനും കർത്താവ്‌ തെരഞ്ഞെടുത്തവനുമായ അദ്ദേഹം തന്റെ ഭർത്താവിന്റെ പിതാവാണെന്നതിൽ അവൾക്ക്‌ അഭിമാനമുണ്ട്‌. അദ്ദേഹത്തെ ഒരുനോക്കുകാണാൻ, അനുഗ്രഹം വാങ്ങാൻ എത്ര കൊതിച്ചിരുന്നു. ആ സുദിനമിതാ എത്തിയിരിക്കുന്നു...!
അബ്രാം യജമാനന്റെ ഇഷ്ടഭക്ഷണങ്ങളെപ്പറ്റി നല്ലബോധ്യമുണ്ട്‌. എത്രയോ സംവത്സരങ്ങൾ  ഈ കൈകൾകൊണ്ട്‌ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹം കഴിച്ചു. സാറായി യജമാനത്തിയേക്കാൾ കൈപ്പുണ്യം തനിക്കുണ്ടെന്ന്‌ അദ്ദേഹം പറയുമായിരുന്നു.
അബ്രാം യജമാനന്റെ ഭക്ഷണം സ്വന്തം കൈകൾകൊണ്ടുതന്നെ ഉണ്ടാക്കാൻ ഹാഗാർ തീരുമാനിച്ചു. അത്‌ കഴിക്കുമ്പോഴെങ്കിലും അദ്ദേഹം തന്നെ ഓർമിക്കുമോ, ആവോ...?
ഭൃത്യന്മാർ വിശ്രമസ്ഥലം ഒരുക്കുമ്പോൾ കൂടാരത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെപ്പറ്റി ഹാഗാർ വാചാലയായി. വെറുപ്പിന്റെയും പകയുടെയും തീപ്പൊരിവീണ്‌ തിളയ്ക്കുന്ന അഗ്നികുണ്ഠമായിരുന്നു മനമെങ്കിലും ഈ വിശിഷ്ടാതിഥി തന്റെ മകന്റെ പിതാവാണെന്ന ചിന്ത, അത്ഭുതമെന്നുപറയട്ടെ, ഹൃദയ കാഠിന്യത്തെ ഇപ്പോൾ ലഘൂകരിച്ചിരിക്കുന്നു. കേവലമൊരുഅടിമയായിരുന്ന തന്നെ ഇസ്മായേലിനെപ്പോലെ കരുത്തനായ ഒരു മകന്റെ അമ്മയാക്കിയത്‌ അദ്ദേഹമല്ലേ?
ഹാഗാർ ഓർക്കുകയായിരുന്നു...
ഇസഹാക്കിന്റെ ജന്മശേഷം സാറായി യജമാനത്തി തന്നോടുള്ള ക്രൂരത പതിന്മടങ്ങ്‌ വർധിപ്പിച്ചു. യജമാനന്റെ കർത്താവിന്റെ ദൂതൻ കൽപിച്ചതനുസരിച്ചാണ്‌ എല്ലാം സഹിച്ചതു. എന്തും സഹിക്കാൻ തയ്യാറുമായിരുന്നു. പക്ഷേ...
സാറായി യജമാനത്തി ഗർഭിണിയാണെന്ന്‌ അറിഞ്ഞശേഷം ഒരിക്കലും അദ്ദേഹം തന്നെ പ്രാപിച്ചിട്ടില്ല. ആത്യന്തികമായി ഒരടിമയുടെ അസ്തിത്വം എന്താണെന്ന തിരിച്ചറിവിലേയ്ക്ക്‌ അത്‌ മനസ്സിനെ പാകപ്പെടുത്തി. കഴിഞ്ഞുപോയതെല്ലാം ഒരു ദുഃസ്വപ്നം മാത്രമാണെന്ന്‌ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഒരുനാൾ ജേഷ്ഠാനുജന്മാർ കളിക്കുന്നതുകണ്ട്‌ സാറായി യജമാനത്തി കോപത്തോടെ യജമാനനെ സമീപിച്ചു.
"എന്റെ മകന്റെ കൂടെ അടിമയുടെ മകൻ വളരണ്ട. ഇതിന്നിവിടെവച്ച്‌ അവസാനിപ്പിക്കണം."
"ഇസ്മായേലും എന്റെ മകനല്ലേ സാറായി?" യജമാനൻ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"അങ്ങയുടെ മകനായിരിക്കും. എന്റേതല്ലല്ലോ?"
ഭാര്യയുടെ കാരുണ്യമില്ലാത്ത മറുപടി അദ്ദേഹത്തെ നിശബ്ദനാക്കി.
"അടിമയുടെ മകന്‌ ഇസഹാക്കിന്റെ അവകാശത്തിൽ പങ്ക്‌ പാടില്ല. അവനേയും ആ സ്ത്രീയേയും പറഞ്ഞുവിടണം."
"പക്ഷേ, എവിടേയ്ക്ക്‌...?" അദ്ദേഹത്തിന്റെ നിസ്സഹായതയ്ക്കുമേൽ നിഷേധഭാവം പ്രകടിപ്പിച്ച്‌ അവർ കടന്നുപോയി.
ഏതു നിമിഷവും അവിടെനിന്ന്‌ നിഷ്കാസിതയാകുമെന്ന ഭയത്തോടെ ഇസ്മായേലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉറക്കം നഷ്ടപ്പെട്ട ഒരു മുഴുരാത്രി... സ്വന്തമെന്നുകരുതി പരിപാലിച്ച ഈ കൂടാരം ഉപേക്ഷിക്കേണ്ടി വരിക...! എവിടേയ്ക്കാണ്‌ പോകുക...? ആരാണ്‌ അഭയം നൽകുക...?
പിറ്റേന്നുപ്രഭാതത്തിൽ ഒരു സഞ്ചിവെള്ളവും കുറെ അപ്പവും സ്വന്തം പുത്രനേയും കയ്യിൽ തന്ന്‌ 'വിശാലമായ ഈ ഭൂമിയിൽ എവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളു'വേന്ന്‌ പറയുമ്പോൾ തന്റെ മുഖത്ത്‌ നോക്കാൻ അദ്ദേഹം ധൈര്യപ്പെട്ടില്ലായെന്നത്‌ ഓർക്കുന്നു. ഇസ്മായേലിന്റെ മൂർധാവിൽ ചുംബിക്കുമ്പോൾ വാത്സല്യത്തിന്റെ ഒരു മണിമുത്ത്‌ ആ കണ്ണുകളിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നോ...? 
എത്രയോ വർഷങ്ങളായി അടിമയായി, സഹോദരിയായി, ഭർത്താവിന്‌ മകനെ സമ്മാനിച്ച സ്ത്രീയായി കൂടെ വസിച്ചു... എന്നിട്ടും യാത്രയാകുമ്പോഴോ ഭവനം പിന്നിട്ട്‌ ഒരുവേള തിരിഞ്ഞുനോക്കുമ്പോഴോ സാറായി യജമാനത്തിയുടെ മുഖം വാതിൽപ്പടിയിൽ കണ്ടില്ല. നന്ദിഹീനതയുടെ ഒരു നീണ്ട അദ്ധ്യായം അവിടെ അവസാനിച്ചു.
വീണ്ടും മരുഭൂമിയിലേയ്ക്ക്‌... അശരണരുടെയും പരിത്യക്തരുടെയും വാഗ്ദത്തഭൂമിയിലേക്ക്‌... വലിച്ചെറിയപ്പെടാൻ പാകത്തിൽ അനന്തമായി നീണ്ടുകിടക്കുന്ന വന്യതയുടെ തരിശിടങ്ങളിലേക്ക്‌...
ഇത്‌ രണ്ടാമത്തെ മരുഭൂയാത്ര...!  ഒരിക്കൽ ഇസ്മായേലിനെ ഗർഭത്തിൽ വഹിച്ചുകൊണ്ട്‌. ഇപ്പോൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട്‌... അന്ന്‌ യജമാനത്തിയിൽനിന്ന്‌ ഒളിച്ചോടി. ഇന്ന്‌ അവരാൽ തിരസ്കൃതയായി...
ബേർഷെബാ മറുപ്രദേശത്ത്‌ അലഞ്ഞുതിരിയുമ്പോൾ തോൽസഞ്ചിയിലെ വെള്ളംതീർന്നു, അപ്പവും. പകൽ കത്തുന്ന വെയിലും രാത്രി എല്ലു നുറുങ്ങുന്ന തണുപ്പും. മേൽക്കൂര നഷ്ടപ്പെട്ട തങ്ങളെ അത്‌ തീർത്തും അവശരാക്കി. രാത്രി മാളത്തിൽനിന്ന്‌ ഇര തേടിയിറങ്ങിയ മരുക്കരടികളിൽനിന്ന്‌ ഇസ്മായേലിന്റെ പ്രാണനെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ ഓടി. പ്രഭാതമാകും മുമ്പേ കരടി തളർന്നുകാണും. ഏതായാലും പിന്നീടതിനെ കണ്ടില്ല. വലിയ ആശ്വാസമാണ്‌ തോന്നിയത്‌.
തലയ്ക്കുമുകളിൽ സൂര്യൻ സംഹാരക ദൗത്യത്തോടെ ജ്വലിച്ചുനിന്നു. ഇസ്മായേലിന്റെ പിഞ്ചുമേനിയിൽനിന്ന്‌ ജലാംശം പൂർണ്ണമായും വറ്റിപ്പോയിരുന്നു. അവൻ ഇനി അധികസമയം ജീവിച്ചിരിക്കില്ലെന്നു ബോധ്യമായി. പ്രാണനെക്കാൾ വലുതായ മകന്റെ മരണം കാണാൻ കെൽപില്ലാതെ, കരിവാളിച്ച്‌, വാടിത്തളർന്ന അവനെ മരണത്തിനുവിട്ടുകൊടുത്ത്‌ ഒരു മുൾപ്പടർപ്പിൽ കിടത്തി. അവിടെനിന്ന്‌ കുറെ ദൂരം നടന്ന്‌ എതിർദിശയിലേയ്ക്കുനോക്കി തിളയ്ക്കുന്ന ചൊരിമണലിൽ ഇരുന്നു. ഒരിറ്റുജലത്തിനുവേണ്ടിയുള്ള കുഞ്ഞിന്റെ വിലാപം ദുർബലമായ ഒരു പിൻവിളിയായി. അത്‌ നിലയ്ക്കുന്ന നിമിഷത്തിനായി കാതോർത്തു. എല്ലാം നഷ്ടപ്പെട്ട ഒരടിമപ്പെണ്ണിന്റെയും അവളുടെ പുത്രന്റെയും അവസാനനിമിഷങ്ങളാകണേ അതെന്ന്‌ ആഗ്രഹിച്ചുപോയി. ഗർഭിണിയായ തന്നെ സാറായിയുടെ ഭവനത്തിലേയ്ക്ക്‌ തിരിച്ചയച്ച ദൂതനും തന്നെ രക്ഷിക്കാനായില്ലല്ലോയെന്ന്‌ നിരാശപ്പെട്ടു.
പൊടുന്നനെ, ആകാശം മുഴങ്ങി. ഭൂമിവിറകൊണ്ടു. പ്രപഞ്ചത്തെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌  ഒരു സ്വരമുയർന്നു...
"ഹാഗാർ..." 
വിഭ്രാന്തിയുടെ വിജനതയിൽ ഇടിമുഴക്കമായ സ്വരം ദൂതന്റേതുതന്നെയെന്ന്‌ തിരിച്ചറിഞ്ഞു. ഏതു സമസ്യക്കും പരിഹാരവുമായാണല്ലോ യജമാനന്റെ കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുക... പിടഞ്ഞെഴുന്നേറ്റ്‌ നിറമിഴികളടച്ച്‌, കൈകൾകൂപ്പി.
"കുട്ടിയുടെ കരച്ചിൽ കർത്താവിങ്കൽ എത്തിയിരിക്കുന്നു."
"പ്രഭോ... ഞാനും എന്റെ പുത്രനും മരുഭൂമിയിൽ..."
"ഭയപ്പെടേണ്ട. നിങ്ങളുടെ കാര്യത്തിൽ അവിടുന്നു ശ്രദ്ധാലുവാണ്‌. അവനിൽനിന്ന്‌ ഒരു ജനതയെ കർത്താവ്‌ പുറപ്പെടുവിക്കും. എഴുന്നേറ്റ്‌ കുട്ടിയുടെ അടുത്തേയ്ക്ക്‌ മടങ്ങുക."
കണ്ണുതുറന്നു നോക്കിയപ്പോൾ തൊട്ടരുകിൽ ഒരു നീർച്ചാൽ... അൽപംമുമ്പ്‌ ഏതാനും കരിങ്കൽകൂട്ടമായിരുന്ന ഇടം...! ഓടിച്ചെന്ന്‌ സഞ്ചിനിറയെ വെള്ളമെടുത്തു. അതുമായി മകന്റെയടുത്തേക്ക്‌ നടക്കുമ്പോൾ അവൻ അതാ, എതിരെ വരുന്നു. എല്ലാ ക്ഷീണവും അവനെ അപ്പോൾ വിട്ടകന്നിരുന്നു. അവന്റെ കയ്യിൽ ഒരു വില്ലുണ്ടായിരുന്നു. ബാല്യത്തിന്റെ നിഷ്കളങ്കഭാവത്തിനുപകരം പകയുടെയും വിദ്വേഷത്തിന്റെയും തീജ്വാല ആ കണ്ണുകളിൽ കത്തുന്നത്‌ ഹാഗാർ കണ്ടു. മരുഭൂമിയുടെ വിരിമാറിൽനിന്നുകൊണ്ട്‌ അവൻ ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക്‌ ഒരമ്പെയ്തുവിട്ടു. ദിഗന്തങ്ങളിൽ ദീനരോദനം പ്രതിധ്വനിച്ചു.
അബ്രാഹത്തെയും സംഘത്തെയും നയിച്ചുകൊണ്ട്‌ ഇസ്മായേലിന്റെ സംഘത്തലവൻ മുമ്പേ കഴുതപ്പുറത്തു സഞ്ചരിച്ചു. പെട്ടെന്ന്‌ സംഘത്തലവന്റെയും കഴുതയുടെയും കണ്ണുകളിൽ ഇരുട്ട്‌ പടർന്നു. ഒരടിപോലും മുന്നോട്ട്‌ സഞ്ചരിക്കാനാവാതെ അയാളും കഴുതയും വഴിയോരത്തുനിന്നു. അത്‌ യാത്രാസംഘം അറിഞ്ഞതേയില്ല!
ഇസ്മായേലിന്റെ കൂടാരസമുച്ചയത്തിലെത്തുമുമ്പ്‌ കൺമുമ്പിൽ തേജോമയമായ ഒരു അത്ഭുതകൂടാരം കാണപ്പെട്ടു. അബ്രാഹവും ഭൃത്യന്മാരും അതിൽ പ്രവേശിച്ചു. അവിടെ സജ്ജമാക്കിയിരുന്ന വിഭവങ്ങൾ ആഹരിച്ചു. അപ്പോഴെല്ലാം ഹാഗാറിന്റെ അസാന്നിധ്യം അബ്രാഹത്തെ തെല്ലൊന്നുമല്ല നിരാശനാക്കിയത്‌. ഒരു നോക്കുകാണാൻ ആഗ്രഹിച്ചതല്ലേ? മകനെയും പുത്രവധുവിനെയും അനുഗ്രഹിക്കാൻ മനം വെമ്പൽകൊണ്ടു. ഇസ്മായേലിന്റെ കടിഞ്ഞൂൽ പുത്രാവകാശം നൽകാൻ തീരുമാനിച്ചകാര്യം അവനെ അറിയിക്കണം.
അവർക്കിടയിൽ എവിടെനിന്നോ ഒരാൺകുട്ടി പ്രത്യക്ഷപ്പെട്ടു. കൂസലില്ലാതെ അവൻ അബ്രാഹത്തിന്റെ അരികിലേക്ക്‌ നടന്നു. ഹാഗാറിന്റെയും പുത്രവധുവിന്റെയും സാമീപ്യം കാംക്ഷിച്ചുകിടന്ന അദ്ദേഹം ഒട്ടൊരു കൗതുകത്തോടെ അവനെ നോക്കി. വിശ്രമശയ്യയിൽനിന്ന്‌ യാന്ത്രികമായി എഴുന്നേറ്റു. സമീപമെത്തിയ കുട്ടി വിനയപുരസ്സരം കുനിഞ്ഞ്‌ അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചു. അബ്രാഹം ക്ലേശിച്ച്‌ കുനിഞ്ഞ്‌ ആ കുഞ്ഞുശിരസ്സിൽ കൈവച്ചു. വിറയാർന്ന കൈകൾകൊണ്ട്‌ പിടിച്ചെഴുന്നേൽപ്പിച്ചു. ഓമനത്തമുള്ള അവനെ മാറോട്‌ ചേർത്തണയ്ക്കുമ്പോൾ ഒരുൾപ്പുളകം... ഉത്ക്കണ്ഠയും ഹൃദയമിടിപ്പും വർധിക്കുന്നത്‌ അബ്രാഹം അറിഞ്ഞു. വർധിതമായ ആ ഹൃദയത്തുടുപ്പിൽ അനിർവചനീയമായ ആത്മനിർവൃതി നിറഞ്ഞു. അജ്ഞാതവും അപരിമേയവുമായ ജന്മസാഫല്യം ഒരൊറ്റ നിമിഷംകൊണ്ട്‌ കരഗതമാകുമ്പോലെ...!
"നീ ആരാണു കുട്ടി...?  ആരുടെ മകൻ...?"
"ഞാൻ നെബായോത്ത്‌."
രണ്ടാമത്തെ ചോദ്യത്തിന്‌ മറുപടി പറയാതെ അവൻ  ഓടിമറഞ്ഞു.
വിശ്രമത്തിന്റെ മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏലിയേസർ അടുത്തെത്തി.
"യജമാനനേ... നമുക്ക്‌ യാത്ര തുടരാം. ഇരുട്ടുപരക്കാൻ ഇനി ഏതാനും വിനാഴികയേ ബാക്കിയുള്ളു." 
അബ്രാഹം തലയാട്ടി. കൂടാരത്തിൽനിന്ന്‌ സംഭരിച്ച ആഹാരപാനീയങ്ങളുമായി അവർ മുന്നോട്ടുനീങ്ങി. യാത്ര ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രകാശം പൊടുന്നനെ കെട്ടതും മരുഭൂമിയിൽ ഇരുട്ട്‌ വ്യാപിച്ചതും അവർ കണ്ടു. എന്നാൽ അവർക്കു പോകേണ്ട വീഥികളിൽ മാത്രം പ്രകാശം പരവതാനിവിരിച്ചു. പ്രകാശത്തിന്റെ വഴി ഹാഗാറിന്റെ കൂടാരത്തിലേക്കല്ല, യജമാനന്റെ ഭവനത്തിലേക്കുള്ളതാണെന്ന്‌ ഏലിയേസർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു.
അബ്രാഹം അപ്പോൾ നീണ്ട മയക്കത്തിലായിരുന്നു.

തുടരും  

24 Jan 2013

ശബരീശ സന്നിധിയിലെ കേരമാഹാത്മ്യം


രമണി ഗോപാലകൃഷ്ണൻ

ഹരിഹരസുതനും ആനന്ദചിത്തനുമായ ശബരിഗിരീശന്‌ ഏറ്റവും പ്രിയപ്പെട്ട പൂജാദ്രവ്യം കൽപവൃക്ഷത്തിന്റെ പുണ്യഫലമായ നാളികേരമാണെന്നത്‌ ഈ അത്ഭുതഫലത്തിന്റെ മഹിമ വാനോളമുയർത്തുന്നു. ശരണാഗതവത്സലനായ ധർമ്മശാസ്താവിന്റെ ദർശനപുണ്യം കാംക്ഷിച്ചുകൊണ്ടുള്ള അയ്യപ്പഭക്തന്റെ യാത്രയിലുടനീളം തന്റെ പ്രാണവായുപോലെ ഒഴിച്ചുകൂടാനാവാതെ കരുതിവെക്കുന്ന നാളികേരം സ്വാമിയുടെ മുദ്രയാണ്‌. അയ്യപ്പന്റെ ഇരുമുടിക്കെട്ടിൽ -അതെ - ജീവാത്മാവും പരമാത്മാവും സമന്വയിക്കുന്നതെന്ന സങ്കൽപ്പമായ, ഭക്തന്റെ ഇരുമുടിക്കെട്ട്‌. അതിലെ ദിവ്യമായ മുൻകെട്ടിൽ ലക്ഷണയുക്തമായ നാളികേരത്തിൽ അഭിഷേകത്തിനുള്ള നെയ്യ്‌ നിറച്ച്‌ വെയ്ക്കുന്നത്‌ ഭക്തിയുടെ പാരമ്യതയിൽ ചെയ്യുന്ന അനുഷ്ഠാനമാണ്‌.
"ധർമ്മശാസ്താവിനെ ദർശനം ചെയ്യുവാൻ
നിർമ്മല ഭക്ത്യാ ഗമിക്കുന്ന മാനുഷൻ
ശർമ്മദമാകുമനേകമനുഷ്ഠാന-
ധർമ്മകർമ്മങ്ങളിൽ നിഷ്ഠരായ്മേവണം"
ഇങ്ങനെ അനേകം അനുഷ്ഠാനനിഷ്ഠയാൽ പ്രഭാപൂരിതമാക്കിയ യാത്രയിലുടനീളം ആഴിയും പടുക്കയും മുതൽ പൊന്നും പതിനെട്ടാം പടികടന്ന്‌ ഭഗവത്‌ സന്നിധി പ്രാപിക്കുന്ന നിമിഷംവരെയും ധർമ്മശാസ്താവിനും ഉപദേവതകൾക്കും ദേവന്മാർക്കും സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങളിൽ നാളികേരത്തിനുള്ള സ്ഥാനം മറ്റൊന്നിനുമില്ല തന്നെ.
ജാതിമതഭേദമെന്യേ സർവ്വചരാചരങ്ങൾക്കും കരുണാമയനായ - ഭഗവാനും ഭക്തനും ഒന്നുതന്നെയാകുന്ന, മനുഷ്യനും ദൈവവും രണ്ടല്ല ഒന്നു തന്നെയാണ,​‍്‌ എന്ന ദർശനത്തിന്റെ പ്രതിരൂപമായ അയ്യപ്പ സന്നിധിയിൽ വർഷംതോറും 5 കോടിയോളം തീർത്ഥാടകരാണ്‌ ദർശനപുണ്യം തേടിയെത്തുന്നതെന്നാണ്‌ കണക്ക്‌. ഓരോ തീർത്ഥാടകനും 7-8 തേങ്ങയാണ്‌ നെയ്ത്തേങ്ങ കൂടാതെ കരുതുന്നത്‌. അതായത്‌ 40 കോടിയിലധികം നാളികേരമാണ്‌ ഓരോ മണ്ഡലകാലത്തും സന്നിധാനത്തേക്ക്‌ ഒഴുകിയെത്തുന്നത്‌. ഈ പുണ്യഫലത്തിന്റെ സ്പർശമേൽക്കാത്ത ഒരു ചടങ്ങും ഒറ്റ പൂജാവിധിയും ശബരിമല തീർത്ഥാടനത്തിലില്ല എന്നതാണ്‌ ഈ ഒഴുക്കിനടിസ്ഥാനം.
ആഴിയും പടുക്കയും മുതൽ തുടങ്ങുന്നു ശബരിമല തീർത്ഥാടനത്തിനായ്‌ മാലയിട്ട അയ്യപ്പഭക്തന്‌ നാളികേരം അനിവാര്യമാകുന്നുവേന്ന യാഥാർത്ഥ്യം. പഴുക്കപ്പന്തലിൽ നിലവിളക്ക്‌ വെയ്ക്കുമ്പോൾ മലർ, പഴം ഇവയോടൊപ്പം കരിക്ക്‌ (ഇളംതേങ്ങ) അടുക്കിവെയ്ക്കുന്നു. നടുക്ക്‌ പീഠം വെച്ച്‌ പട്ടുവിരിച്ച്‌ നെല്ലും അരിയും നിരത്തി കിഴക്കഭിമുഖമായി ഒരു നാളികേരം കണ്ണും മുഖവും ശുദ്ധി വരുത്തി വെയ്ക്കുന്നു. പന്തലിന്റെ നാല്‌ കോണിലും നാളികേരം വയ്ക്കേണ്ടതും പൂജാവിധിയുടെ ഭാഗം തന്നെ.
അഗ്നി, ഭഗവാന്റെ തിരുമുഖമാണ്‌. ആഴിയെ പൂജിക്കുന്നത്‌ ഭഗവാനെ പൂജിക്കുന്നതിന്‌ തുല്യമാണ്‌. ആഴി കൂട്ടുന്നതിന്‌ മുൻപ്‌ നാളികേരമുടച്ച്‌ കേരബലി നൽകി ദേവന്റെ പ്രീതിനേടുന്നു. ശബരിമല യാത്രകഴിഞ്ഞ്‌ ഭക്തർ മടങ്ങിവരുന്നതുവരെ പടുക്കപന്തൽ ശുദ്ധമാക്കിവെയ്ക്കുന്നു. ആഴി സൂക്ഷിക്കുന്നവരും വിരളമല്ല.
യാത്രയുടെ പ്രധാനാംശമായ കെട്ട്മുറുക്ക്‌ എന്ന കർമ്മത്തിലാണ്‌ ഇരുമുടിക്കെട്ട്‌ തയ്യാറാക്കുന്നത്‌. തന്റെ കർമ്മഫലങ്ങളിൽ നിന്നുരിത്തിരിയുന്ന നന്മയും തിന്മയും രണ്ട്‌ ഭാണ്ഡങ്ങളിലായി തലയിൽപേറി അനുഗ്രഹം തേടിയുള്ള യാത്രയ്ക്കൊടുവിൽ ഭഗവത്സന്നിധിയിൽ ഇറക്കിവെയ്ക്കുന്നു. ഇരുമുടിയുടെ എപ്പോഴും ധന്യമായിക്കരുതുന്ന മുൻകെട്ടിൽ നെയ്തേങ്ങ നിറച്ച്‌ സ്വാമി സാന്നിദ്ധ്യംകൊണ്ട്‌ ചൈതന്യമുള്ളതാക്കിത്തീർക്കുന്നു
. പിൻകെട്ടിൽ നിറയ്ക്കുന്ന സാധനങ്ങളിലും കേരബലിക്കുള്ള നാളികേരമാണ്‌ മുഖ്യം.  പള്ളിക്കെട്ട്‌ തലയിലേറ്റി പുറപ്പെടുന്ന സ്വാമി തേങ്ങായുടച്ച്‌ കേരബലി നടത്തിമാത്രമാണ്‌ യാത്ര തുടങ്ങുന്നത്‌. നാളികേരമുടയ്ക്കുന്ന ഭക്തൻ ആത്മീയതയുടെ പരമോന്നതിയിലെത്തുന്നുവേന്നാണ്‌ വിശ്വാസം.
'സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണം വിളികളോടെ പലദിക്കുകളിൽ നിന്നും വരുന്ന അയ്യപ്പന്മാർ എരുമേലിയിൽ വന്നുചേരുന്നു. ഏരുമേലിപേട്ടതുള്ളൽ പ്രസിദ്ധമാണ്‌. മനുഷ്യന്റെ ദുരഭിമാനം നിശ്ശേഷം നശിച്ച്‌ ഹൃദയം ഭഗവത്‌ ഭക്തിക്ക്‌ പാകപ്പെടുത്തുന്നതിനുള്ള പ്രഥമപടിയാണിത്‌. എരുമേലി ക്ഷേത്രത്തിൽ കാണിക്കയിടുന്നതിനോടൊപ്പം നാളികേരമെറിയുന്നത്‌ പ്രധാന വഴിപാടാണ്‌.
എരുമേലിയിൽ നിന്നും രണ്ടുമെയിൽ കിഴക്കോട്ട്‌ സഞ്ചരിച്ചാൽ പേരൂത്തോട്‌ ആണ്‌. ഇവിടെ നിന്നാണ്‌ അയ്യപ്പന്മാരുടെ ആത്മീയയാത്ര ആരംഭിക്കുന്നത്‌. ഭഗവാന്റെ സാന്നിദ്ധ്യംകൊണ്ട്‌ പരിപാവനമായ പേരൂത്തോട്‌ ഒരു പുണ്യതീർത്ഥമാണ്‌.  പേരുത്തോടിന്‌ തൊട്ടുമുൻപുള്ള സ്ഥലം കോട്ടപ്പടിയും പേരൂത്തോട്‌ കഴിഞ്ഞാൽ കാളകെട്ടിയുമാണ്‌.  കോട്ടപ്പടിയിലും കാളകെട്ടിയിലും നാളികേരമുടച്ച്‌ കേരബലി നടത്തണം.  ഈ നാളികേരമാകട്ടെ പേരൂത്തോട്ടിലെ തീർത്ഥത്തിൽ നീരാടിച്ച്‌ കൈവശം വെച്ചിരിക്കുകയാണ്‌ പതിവ്‌.
മഹിഷി മർദ്ദനാനന്തരം ധർമ്മശാസ്താവ്‌ ആനന്ദനൃത്തം ചെയ്യുന്നത്‌ കണ്ട്‌ ശ്രീ. പരമേശ്വരൻ സന്തോഷിക്കുകയും ആ സമയം ഒരു കാട്ടുപനസത്തിൽ തന്റെ വാഹനത്തെ (കാളയെ) ബന്ധിച്ചുവേന്ന ഐതിഹ്യമാണ്‌ കാളകെട്ടി നമ്മെ അനുസ്മരിപ്പിക്കുന്നത്‌. തുടർന്നുള്ള യാത്രയിലെ അഴുതമേട്‌, കല്ലിടാംകുന്ന്‌ എന്നിവ കഴിഞ്ഞ്‌ വരുന്ന ഇഞ്ചിപ്പാറക്കോട്ട, കരിമല, ശബരീപീഠം, ശരംകുത്തിയാൽ, പതിനെട്ടാംപടി എന്നീ കോട്ടകളിലും പൂജിക്കുന്ന ദേവതമാർക്കെല്ലാം നാളികേരമുടയ്ക്കുന്ന പതിവ്‌ നിലനിൽക്കുന്നു. ശബരീപീഠത്തിൽ നിന്നും യാത്രതിരിച്ചെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടോടെ പതിനെട്ടാംപടിയെ തൊട്ടുവന്ദിച്ച്‌ ഭക്തിപുരസ്സരം ഓരോപടിയും ചവിട്ടിക്കയറുന്നു. പടികയറുമ്പോൾ അവരുടെ ശബരിമല ദർശനവർഷത്തിന്റെ കണക്കനുസരിച്ച്‌ അതാതുപടികളിൽ നാളികേരമുടയ്ക്കുന്നു.
നാല്‌ വേദങ്ങളും 20 ശാസ്ത്രങ്ങളും 18 പുരാണങ്ങളും 64 തന്ത്രശാസ്ത്രങ്ങളും 2 ഇതിഹാസങ്ങളും ചേർന്ന 108 മണികൾ കോർത്ത മുദ്രമാലയും ധരിച്ച്‌ ചവിട്ടിക്കയറുന്ന ഏറ്റവും വിശുദ്ധമായ പടി - അതെ,  എന്ന മായയെ മാറ്റിനിർത്തി 1 എന്ന പരമാത്മാവും 8എന്ന ജീവാത്മാവും സമന്വയിക്കുന്ന 18 പടികൾ. ഇത്‌ ദൈവ സങ്കൽപത്തിന്റെ സാക്ഷാത്ക്കാരമാണ്‌. 5ഇന്ദ്രിയങ്ങളും 8രസങ്ങളും 3ഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്നതാണ്‌ പതിനെട്ട്പടികൾ. സഹ്യാദ്രിമുകളിലെ 18 മലകളും 18-​‍ാം പടിയും അയ്യപ്പനെന്ന സത്യം മനുഷ്യരാശിക്ക്‌ വെളിപ്പെടുത്തുകയാണ്‌. നാളികേരമുടയ്ക്കുന്നതുകൊണ്ട്‌ ഭക്തർ ആത്മീയതയുടെ പരമോന്നതിയിലെത്തുന്നുവേന്ന്‌ മുൻപ്‌ സൂചിപ്പിച്ചുവല്ലോ. ഇവിടെ നാളികേരത്തിന്റെ ചിരട്ട ദേഹവും കാമ്പ്‌ ഭൗതികവുമാണ്‌; ജലം ആത്മാവും. തേങ്ങയുടച്ച്‌ പതിനെട്ടാംപടികയറുന്ന ഭക്തർ ഭൗതിക കടമ്പകൾ ഭേദിച്ച്‌ പരമപദം പ്രാപിക്കുവാൻ പ്രാപ്തനാകുന്നു. പടി കടന്ന്‌ ചെല്ലുന്ന അയ്യപ്പന്മാർ ഭഗവാനെ ദർശിച്ച്‌ സായൂജ്യമടയുന്നു. കെട്ടുകളിൽ കൊണ്ടുവന്നിട്ടുള്ള നെയ്ത്തേങ്ങ ധർമ്മശാസ്താവിന്‌ അഭിഷേകം ചെയ്യുന്നു. മണ്ഡപത്തിനു സമീപം വെയ്ക്കുന്ന തോണിയിൽ നെയ്യ്‌ ഒഴിക്കുകയാണ്‌ മിക്കവരും. നാളികേരത്തിൽ നിറയ്ക്കുന്ന നെയ്യ്‌ ജീവാത്മാവാണ്‌. ജീവാത്മാവ്‌ എന്നത്‌ മനുഷ്യ മനസ്സിന്റെ പരിമിതികൾക്ക്‌ വിധേയമായുള്ള ഒരു ബന്ധനാവസ്ഥയാണ്‌. ഇങ്ങനെ ബന്ധനാവസ്ഥയിൽ കഴിയുന്ന മനുഷ്യാത്മാവിന്റെ പരിമിതികൾ  ഭേദിക്കുകയെന്നുള്ളതാണ്‌ മോചനത്തിന്റെ മാർഗ്ഗം. തേങ്ങയുടെ ഉള്ളിലേക്ക്‌ നെയ്യ്‌ നിറയ്ക്കുന്ന കർമ്മം ഇതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. അഭിഷേകത്തോടെ ഇത്‌ പരമാത്മാവിൽ (ഭഗവാനിൽ) ലയിച്ച്‌ ചേരുന്നു. ജീവാത്മാവ്‌ വേർപെടുന്ന തേങ്ങാമുറി കന്നിന്മേൽനടയിലെ ഹോമകുണ്ഡത്തിലേക്ക്‌ എറിയുന്നു. നിഷ്കാമ,കർമ്മ, അനുഷ്ഠാനങ്ങളാൽ ഭക്തർ തന്റെ എല്ലാ ആഗ്രഹങ്ങളും ത്യജിക്കുകയാണിവിടെ. സ്വാമിക്ക്‌ അഭിഷേകം ചെയ്ത നെയ്യ്‌ ദിവ്യപ്രസാദമായി ഭവനങ്ങളിൽകൊണ്ടുപോകുന്നു. അഗ്നികുണ്ഡത്തിലെ ഹോമാഗ്നി ചുംബിച്ച നാളികേരശകലങ്ങൾ ഗണപതി പ്രസാദമായി ഭക്തർ സൂക്ഷിക്കുന്നു. ഇത്രമാത്രം നെയ്തേങ്ങ ഭഗവാണ്‌ സമർപ്പിക്കുന്ന ഒരുക്ഷേത്രം ലോകത്തെവിടെയുമില്ല തന്നെ.
സ്വാമിസന്നിധിയിൽ നിന്നും ഏകദേശം 100 വാരമാത്രം മാറി സ്ഥിതിചെയ്യുന്ന മാളികപ്പുറത്തമ്മയ്ക്കും നാളികേരം പ്രിയപ്പെട്ടത്‌ തന്നെ. ലോകമാതാവായ പരാശക്തിയായി ഉപാസിക്കപ്പെടുന്ന മാളികപ്പുറത്തമ്മയ്ക്ക്‌ ദേവിയെ സങ്കൽപ്പിച്ച്‌ നാളികേരമുരുട്ടുക ഒരു പ്രധാനവഴിപാടാണ്‌. ഇവിടെ തേങ്ങ എറിയാറില്ല എന്നത്‌ ശ്രദ്ധേയമാണ്‌.
മാളികപ്പുറത്തിന്‌ സമീപമരുളുന്ന, ഭൂതപ്രേതാദികളിൽ നിന്നും ഭക്തന്മാരെ കാത്തുകൊള്ളുന്ന, കടുത്തസ്വാമിക്കും മറ്റ്‌ പൂജാദ്രവ്യങ്ങൾക്കൊപ്പം നാളികേരവും നിവേദിക്കുന്നു.
പതിനെട്ടാംപടിക്ക്‌ താഴെ കിഴക്ക്‌ വശത്ത്‌ അൽപം വടക്ക്‌ മാറി നിവസിക്കുന്ന വാവര്‌ സ്വാമിക്കും നാളികേരം വഴിപാടായി സമർപ്പിക്കുന്നു. എല്ലാ ദേവന്മാരേയും വണങ്ങി പതിനെട്ടാം പടിയിറങ്ങുന്നതും (തൃപ്പടിയിറക്കം) നാളികേരമുടച്ച്‌ മാത്രമേ പാടുള്ളൂ.
കയറുമ്പോൾ പതിനെട്ടാംപടിയിൽ തേങ്ങയുടച്ച്‌ കയറുന്ന ഭക്തരുണ്ട്‌. ഇത്‌ ഏറ്റവും പാവനവും ശ്രമകരവുമായ വഴിപാടാണ്‌. പതിനെട്ടു പടിക്കും നാളികേരമടിയ്ക്കുമ്പോൾ ഓരോ പ്രാവശ്യവും കൈ കഴുകിയതിനുശേഷമേ പാടുള്ളൂ എന്നതും അറിഞ്ഞിരിക്കേണ്ടതാണ്‌.
പതിനെട്ട്‌ വർഷം തുടർച്ചയായി ദർശനം നടത്തുന്നവർ ഒരു തെങ്ങിൻതൈ കൊണ്ടുപോയി സന്നിധാനത്ത്‌ കുഴിച്ച്‌ വെയ്ക്കുന്നു.
പടിയിറങ്ങുന്ന ഭക്തർ ഭവനങ്ങളിൽ തിരിച്ചെത്തുമ്പോഴും നാളികേരമുടച്ച്‌ കെട്ടുതാഴ്ത്തി, കെട്ടിൻപുറത്ത്‌ മുദ്ര ഊരി വ്രതം അവസാനിപ്പിക്കുകയാണ്‌ അനുഷ്ഠാനം. സകലാഭിഷ്ട പ്രദായകനായ ഭഗവാൻ ധർമ്മശാസ്താവിന്റെ ആചാരാനുഷ്ഠാനങ്ങളിൽ അതിഗാഢമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ ദിവ്യഫലത്തിന്‌ കൽപവൃക്ഷത്തിന്റെ വരദാനമായ ലക്ഷ്മീഫലം എന്നല്ലാതെ മറ്റേത്‌ നാമധേയമാണ്‌ യോജിക്കുക? ഹരിഹരപുത്രനായ അയ്യപ്പന്‌ ഹരന്റെ (ശിവന്റെ) തൃക്കൺപോലെ തൃക്കണ്ണനായ ഈ അത്ഭുത ഫലത്തോട്‌ പ്രിയമേറെയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. പ്രക്ഷുബ്ധമായ ജനമനസ്സുകൾ പ്രാർത്ഥനകൾക്കും പൂജകൾക്കും പുതിയ തലങ്ങൾ തേടുമ്പോൾ ഏത്‌ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പിൻബലമേകുന്ന നാളികേരമെന്ന ദിവ്യഫലത്തിന്റെ ശ്രേയസ്സ്‌ അനന്ത വിഹായസ്സിലേക്കുയരുകയാണ്‌. ശബരീശസന്നിധിയിലെ അഗ്നികുണ്ഠത്തിൽ നിന്നുയരുന്ന ഹോമാഗ്നി പോലെ.
കടപ്പാട്‌
1. വിദ്വാൻ കുറുമള്ളൂർ നാരായണപിള്ളയുടെ ശ്രീഭൂതനാഥ സർവ്വസ്വം
2. സർവ്വേ റിപ്പോർട്ട്‌ ഓൺ കോക്കനട്ട്‌ ദി ഹോളി ഫെസ്റ്റ്‌ ഇൻ ശബരിമല
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി





22 Dec 2012

പുനർവായന

മീരാകൃഷ്ണ

പൊറ്റെക്കാടിന്റെ സ്ത്രീ കഥാപാത്രങ്ങൾ പ്രണയത്തിന്റെ ബലിപീഠങ്ങളിൽ






പ്രണയത്തിൽ
സ്ത്രീ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാവവൈചിത്ര്യങ്ങൾ സൂക്ഷ്മമായി വരച്ചുകാട്ടിയ കഥാകൃത്താണ്‌ എസ്‌. കെ. പൊറ്റെക്കാട്‌. പ്രണയകാലത്ത്‌, സ്ത്രീക്കുണ്ടാകുന്ന സ്വാർത്ഥതയും മോഹഭംഗങ്ങൾ അവളിൽ ഉണ്ടാക്കുന്ന നിരാശയും കുരുട്ടുബുദ്ധിയും പൊറ്റെക്കാട്‌ പല കഥകളിലും വിശദീകരിച്ചിട്ടുണ്ട്‌. തന്റെ സാഹിത്യ സഞ്ചാരങ്ങളിലൂടെ  അദ്ദേഹം കണ്ടെത്തിയത്‌ പുകയുന്ന ജീവിത ചിത്രങ്ങളാണ്‌. പ്രണയത്തിൽ സ്ത്രീമനസ്സിന്റെ ദുരൂഹതകൾ മനസ്സിലാക്കിയ പൊറ്റെക്കാട്‌, പുരുഷഹൃദയത്തെ എങ്ങനെ കണ്ടുവേന്നത്‌ ശ്രദ്ധേയമാണ്‌. പുരുഷ കഥാപാത്രങ്ങളെല്ലാം ആദർശവാന്മാരാണ്‌. ചിലരൊക്കെ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധന്മാരുമാണ്‌. 'സ്ത്രീ' എന്ന കഥയിലെ രാജശേഖരൻ, 'ധർമ്മശാല'യിലെ മോഹൻ പാഠക്‌, 'പ്രേത'ത്തിലെ രഘു, 'ഏഴിലംപാല'യിലെ വല്യമ്മാവൻ, 'സന്ദർശന'ത്തിലെ ഉണ്ണ്യേട്ടൻ, 'ക്വാഹേര'യിലെ സാലി ഇങ്ങനെ നീളുന്നു ആ നിര. പൊറ്റെക്കാടിന്റെ രചനാശൈലി ചെറുകഥയുടെ ചട്ടക്കൂടിൽ നിന്നുമാറി ദീർഘമായി കഥ പറഞ്ഞുപോകുന്ന ശൈലിയാണ്‌. അന്ത്യഘട്ടത്തിൽ അപ്രതീക്ഷിതമായി ഒരു പരിണാമവും. അദ്ദേഹത്തിന്റെ 'സ്ത്രീ' എന്ന കഥ ഉദാഹരണമായി എടുക്കുമ്പോൾ പ്രോഫ. രാജശേഖരൻ എന്ന യുവാവിനെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഭാർഗവി എന്ന യുവതിയെ നമ്മൾ കാണുന്നു.

ക്ഷയരോഗം പിടിച്ച്‌ മരണത്തോടടുത്ത ഭാർഗവി -  രാജശേഖരനോടുള്ള അമിത സ്നേഹവും ജീവിക്കണമെന്നുള്ള കഠിനമായ ആഗ്രഹവും അവളെ കീഴടക്കുന്നു. ഭാർഗവിയുടെ കൂട്ടുകാരിയായ സുനന്ദ എത്തുന്നതോടുകൂടി പ്രശ്നങ്ങൾ ആരംഭിക്കുന്നു. സുനന്ദയോടുള്ള രാജശേഖരന്റെ ഇഷ്ടം ഭാർഗവിയുടെ സമനില തെറ്റിക്കുന്നു. സുനന്ദയ്ക്ക്‌ രാജശേഖരൻ ട്യൂഷൻ എടുക്കുന്നതും അവർ ഒരുമിച്ച്‌ സംസാരിക്കുന്നതും ഭാർഗവിയിൽ അസഹിഷ്ണുത വളർത്തുന്നു. ഭാർഗവിയുടെ പിറന്നാളിന്‌ അതിഥികൾ പിരിഞ്ഞുപോകുമ്പോൾ, അവളുടെ സ്വർണ്ണപതക്കവും നെക്സലേസും മോഷണം പോയെന്ന്‌ അവൾ അറിയിക്കുന്നു. അത്‌ സുനന്ദ എടുത്തുവേന്ന്‌ ധരിപ്പിക്കുന്നു. രാജശേഖരൻ അത്‌ നിഷേധിച്ചെങ്കിലും സുനന്ദയുടെ തുണിപ്പെട്ടിയിൽ അത്‌ കണ്ടെത്തുകയും അതോടൊപ്പം രാജശേഖരൻ അവളെ തന്റെ മനസ്സിൽ നിന്നുതന്നെ ആട്ടിയകറ്റുകയും ചെയ്യുന്നു. ഈ വിവരം സുനന്ദ അറിയുന്നുമില്ല. ഭാർഗവിയോടുള്ള സഹതാപം മുതലെടുത്ത്‌ അവൾ, മരണം വരെ മറ്റാരെയും സ്നേഹിക്കുകയില്ലെന്ന്‌ രാജശേഖരനെക്കൊണ്ട്‌ സത്യം ചെയ്യിക്കുന്നു. ഭാർഗവി തന്റെ കിടപ്പുമുറിപോലും ഒരു രോഗിയുടെ മുറിയാണെന്ന്‌ തോന്നാത്ത അവസ്ഥയിൽ എപ്പോഴും കമനീയമായി അലങ്കരിച്ച്‌ ഒരുക്കിയിടുന്നു. ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം, അവളുടെ ഓരോ പ്രവൃത്തിയുടെയും നിഗോ‍ൂഢത, ഇതൊക്കെ സൂക്ഷ്മമായി പൊറ്റെക്കാട്‌ ചിത്രീകരിച്ചിട്ടുണ്ട്‌. സമയം മുന്നോട്ടു പോകാതിരിക്കാൻ ഘടികാരത്തെപ്പോലും നിശ്ചലമാക്കുന്ന നിശ്ചയദാർഢ്യം ഈ രോഗാവസ്ഥയിലും  ഭാർഗവി സൂക്ഷിക്കുന്നു. മരണത്തോടടുത്തു നിൽക്കുമ്പോഴും തനിക്ക്‌ രാജശേഖരനെ കിട്ടുകയില്ലെന്ന്‌ അറിയാമെങ്കിലും സുനന്ദയുടെ കാത്തിരിപ്പ്‌ വ്യർത്ഥമാണല്ലോ എന്നോർത്തുള്ള ചാരിതാർത്ഥ്യത്തിലായിരുന്നു ഭാർഗവി. ഭാർഗവിയെപ്പോലെ പകമൂത്ത ഒരു സ്ത്രീക്ക്‌, അനാരോഗ്യവതിയാണെങ്കിലും തന്റെ ശത്രുക്കളുടെ മനസ്സും ജീവിതവും തകർക്കാൻ അധിക സമയമൊന്നും വേണ്ട. 
സുനന്ദ എന്ന കഥാപാത്രം നന്മയുടെ പ്രതീകമാണ്‌. കുറ്റാരോപണത്താൽ പ്രിയപ്പെട്ടവനാൽ വെറുക്കപ്പെട്ടിട്ടും ജീവിതകാലം മുഴുവൻ താലിഭാഗ്യത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നവൾ. എല്ലാം വ്യർത്ഥമാണെന്നറിഞ്ഞിട്ടും അവസാന നിമിഷം വരെ താൻ വെറുക്കപ്പെട്ടതിന്റെ കാരണമറിയാതെ മരണത്തെ പുൽകിയവൾ.

സ്ത്രീ എന്ന കഥയിലെ ഭാർഗവി, സുനന്ദ എന്ന രണ്ട്‌ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ഭിന്നമുഖങ്ങളെ പൊറ്റെക്കാട്‌ വരച്ചിട്ടിരിക്കുന്നു. അതുപോലെ തന്നെ കാമുകി കാമുകനെ വിഷം കൊടുത്തു കൊല്ലുന്നു, പൊറ്റെക്കാടിന്റെ 'വിജയം' എന്ന കഥയിൽ. അയാൾ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കാമുകി അറിയിക്കുന്നതിങ്ങനെയാണ്‌, "എന്റെ ശത്രുവായ നിന്നോട്‌ ഒന്നു പറയുവാൻ എനിക്കാഗ്രഹമുണ്ട്‌. അദ്ദേഹത്തെ എന്നന്നേക്കുമായി എനിക്കു കിട്ടി. ഞാൻ വിജയിച്ചു. ഒരൊറ്റ പെണ്ണിനും എന്നെ പരാജയപ്പെടുത്തുവാൻ കഴിയില്ല. എന്റെ സ്ത്രീത്വം പരിപൂർണ്ണവും ജീവിതലക്ഷ്യം സംപ്രാപ്തവുമാണ്‌." ഇതുപോലുള്ള ധാരാളം സ്ത്രീ കഥാപാത്രങ്ങൾ പൊറ്റെക്കാടിന്റെ കഥകളിലുണ്ട്‌. സ്ത്രീയെന്ന കഥയിൽ ഭാർഗവിയുടെ മരണശേഷം പതിനെട്ടു വർഷങ്ങൾ മനഃശാസ്ത്ര പഠനങ്ങളും പരീക്ഷണങ്ങളുമായി ജീവിച്ച രാജശേഖരൻ പ്രശസ്തനായ മനഃശാസ്ത്രജ്ഞനായി. സുനന്ദയുടെ മരണക്കിടക്കയിൽവച്ച്‌ അയാൾ അറിയാൻ ഇടവരുന്നു, സ്വർണ്ണപ്പതക്കവും നെക്ലേസും ഭാർഗവി സുനന്ദയും രാജശേഖരനുമായുള്ള വിവാഹത്തിന്‌ സമ്മാനമായി തന്നിട്ടുണ്ടെന്നും വിവാഹ ദിവസം വരെ രാജശേഖരൻ അതറിയരുതെന്ന്‌ സത്യം ചെയ്യിച്ചിട്ടുണ്ടെന്നും. ഇവിടെ സത്യത്തെ മുറുകെ പിടിക്കുന്ന രാജശേഖരനെയും സുനന്ദയെയും നമ്മൾ കാണുന്നു. ഇവിടെ രാജശേഖരൻ മനസ്സിലാക്കുന്നു, സുനന്ദയോട്‌ താൻ കാണിച്ച ക്രൂരതയുടെ ആഴം. തന്റെ മനഃശാസ്ത്ര പരീക്ഷണങ്ങൾ വ്യർത്ഥമായിരുന്നെന്ന്‌ അയാൾ കണ്ടെത്തുന്നു.

സ്ത്രീയുടെ മനോഗതികളെയും ഹൃദയവ്യാപാരങ്ങളെയും വികാര തരംഗങ്ങളെയും കുറിച്ച്‌ താൻ എഴുതിയ സ്ത്രീ എന്ന ഗ്രന്ഥം വെറുമൊരു പാഴ്‌വേലയായിരുന്നെന്ന്‌ അയാൾ തിരിച്ചറിയുന്നു. സ്നേഹത്തിന്‌ ത്യാഗം എന്ന അർത്ഥമുണ്ടെന്നും അത്‌ ജീവത്യാഗമായി മാറുമെന്നും സുനന്ദ എന്ന കഥാപാത്രത്തിലൂടെ പൊറ്റെക്കാട്‌ നമ്മെ പഠിപ്പിക്കുന്നു.

23 Nov 2012

ഹിമാലയ യാത്രാനുഭവങ്ങൾ-9.

പ്രഫുല്ലൻ  തൃപ്പൂണിത്തുറ



 ബദരിനാഥക്ഷേത്രം -ഋഷികേശ്‌


കേദാർനാഥയാത്രയ്ക്കുശേഷം 27.09.2011 രാവിലെ പുറപ്പെട്ടതു ബദരീനാഥക്ഷേത്രത്തിലേയ്ക്കായിരുന്നു. ചതുർധാമങ്ങളുടെ ആദ്യവിവരണങ്ങളിൽ ബദരീനാഥമാഹാത്മ്യം പരാമർശിയ്ക്കപ്പെട്ടിരുന്നുവല്ലോ!
    പോകുന്നവഴി ഹോട്ടൽ 'ഇന്ദ്രലോകി'ലാണ്‌ പ്രഭാതഭക്ഷണം കഴിച്ചതു. അവിടെ ഇഡ്ഡലിയായിരുന്നു പലഹാരം. ആഴ്ചകൾക്കുശേഷം ലഭിച്ചതുകൊണ്ട്‌ ഒരത്ഭുതംപോലെ ഇഷ്ടഭക്ഷണം കഴിച്ച്‌ അവിടെനിന്നും യാത്രതുടർന്നു. പിറ്റേന്നു ഉച്ചയ്ക്ക്‌ ബദരീനാഥക്ഷേത്രത്തിലെത്തിയപ്പോൾ ഉച്ചയ്ക്കു കൃത്യം രണ്ടരമണി. ഉച്ചപൂജകഴിഞ്ഞു ക്ഷേത്രനട അടച്ചു കഴിഞ്ഞിരുന്നു. 




ബദരിനാഥ ക്ഷേത്രം

    സമുദ്രനിരപ്പിൽ നിന്നും 10585 അടി ഉയരത്തിൽ 'അളകാപുരിഹിമാനി'യിൽ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയുടെ വലതുതീരത്ത്‌ നര-നാരായൺ കൊടുമുടികൾക്കിടയിൽ ഈ അതിപുരാതനക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീശങ്കരൻ പുനഃപ്രതിഷ്ഠയും ക്ഷേത്രപുനരുദ്ധാരണവും നടത്തിയക്ഷേത്രമാണു ഇന്നുനാം കാണുന്നത്‌.
    ഏതൊരു ഭക്തന്റെയും തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ബദരീനാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരിയ്ക്കണമെന്നാണ്‌ പണ്ഡിതമതം. നാം ക്ഷേത്രത്തിലേക്ക്‌ പ്രവേശിയ്ക്കുന്നതു സഭാമണ്ഡപത്തിലൂടെയാണ്‌. അവിടെനിന്നും നോക്കുമ്പോൾ ബദരീനാഥവിഗ്രഹം കാണാം. സഭാമണ്ഡപത്തിൽ നിന്നും ദർശനമണ്ഡപത്തിലേയ്ക്കും അവിടെനിന്നും ശ്രീകോവിലിന്റെ മുമ്പിലേയ്ക്കും പ്രവേശിയ്ക്കാം. ഗർഭഗൃഹത്തിന്റെ ഉള്ളിലാണ്‌ ബദരീനാഥന്റെ പത്മാസനത്തിലിരിയ്ക്കുന്ന നിലയിലുള്ള വിഗ്രഹം സാളഗ്രാമത്തിൽ തീർത്ത ബദരീനാഥവിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി, കുബേരൻ, ഉദ്ധവർ, നരൻ,നാരദൻ, ചതുർഭുജനാരായണൻ, ഗരുഡൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്‌.
    ഹിമാലയയാത്രയിൽ ഏറ്റവും കൂടുതൽ തണുപ്പ്‌ അനുഭവപ്പെട്ടതു ബദരീനാഥിലായിരുന്നു. പതിവുഡ്രസ്സുകൾക്കു പുറമെ തണുപ്പിനെ അതിജീവിയ്ക്കാൻ, മങ്കിക്യാപ്‌, കയ്യുറ, കാലുറ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അണിഞ്ഞിരുന്നു. എന്നിട്ടും കൈവിരലുകൾ മരവിച്ചു. തൊലിചുളുങ്ങി. ഏതായാലും സർവ്വശക്തിയുമപയോഗിച്ച്‌ തണുപ്പുസഹിച്ചു.
    നടതുറന്നയുടനെ ക്ഷേത്രദർശനം കഴിഞ്ഞ്‌ താഴെ കുതിച്ചൊഴുകുന്ന അളകനന്ദയുടെ പുണ്യതീർത്ഥക്കരയിൽ കഴിഞ്ഞ 21 തലമുറകളിലെ അന്തരിച്ച എല്ലാ സ്വന്തക്കാരുടേയും ബന്ധുക്കളുടെയും പേരിൽ പിതൃതർപ്പണവും ബലികർമ്മങ്ങളും നടത്തി. തണുപ്പിൽ നിന്നും രക്ഷപ്പെട്ട്‌ വളരെവേഗം തന്നെ ഞങ്ങളുടെ ടൂറിസ്റ്റ്‌ ബസ്സ്‌ അവിടെനിന്നും തിരക്കിട്ടു മടങ്ങി.
    യാത്രാമധ്യേ സാളഗ്രാമങ്ങളും,വിഷ്ണുപാദവും, മറ്റു ചെറു വിഗ്രഹങ്ങളും വിൽക്കുന്ന നിരവധി ചെറുകടകൾ കണ്ടു. ചിലേടത്തു ഇറങ്ങി പലരും പല അപൂർവ്വ വസ്തുക്കളും സാമഗ്രികളും വാങ്ങി.
    രാത്രി പീപ്പിൽകോണിൽ താമസിച്ചു. പിറ്റേന്നു രാവിലെ ഋഷികേശിലേയ്ക്കു മടങ്ങി. സാധാരണയായി ഹരിദ്വാറിൽ നിന്നും ഋഷികേശ്‌ വഴിയ്ക്കാണ്‌ ചതുർധാമയാത്ര തുടങ്ങുന്നത്‌. എന്നാലിവിടെ ട്രാവൽ ഏജന്റിന്റേയും വണ്ടിയുടേയും സൗകര്യാർത്ഥം ഇങ്ങിനെ ഋഷികേശ്‌ യാത്ര മടക്കയാത്രയിൽ ഉൾപ്പെടുത്തിയത്‌. ഋഷികേശിലെത്തിയപ്പോൾ അവിടത്തെ പ്രസിദ്ധമായ ഗംഗാക്ഷേത്രത്തിലും രാധാകൃഷ്ണ ക്ഷേത്രത്തിലും, ലക്ഷ്മണക്ഷേത്രത്തിലും ദർശനം നടത്തി. ശാരീരികാസ്വസ്ഥതകളോ മറ്റസൗകര്യങ്ങളോ മൂലം ചതുർധാമയാത്ര സാധിയ്ക്കാത്തവർ ഋഷികേശിൽവെച്ച്‌ ഹിമാലയയാത്ര അവസാനിപ്പിച്ചു മടങ്ങുന്നു.
    അവിടത്തെ ടൂറിസ്റ്റുഡിപ്പാർട്ടുമന്റിന്റെയും ക്ഷേത്രട്രസ്റ്റുകളുടെയും മേൽനോട്ടത്തിൽ ഏറ്റവും നല്ല രുദ്രാക്ഷവും നല്ല സ്ഫടികമാലകളും വാങ്ങാവുന്ന നല്ല ഷോർറൂമുകളുണ്ട്‌. ഒരു വലിയ വ്യാപാരകേന്ദ്രമാണത്‌.
    ഋഷികേശിനെസ്പർശിച്ചുകൊണ്ടൊഴുകുന്ന ഗംഗാനദിയുടെ കുറുകെയുള്ള പാലത്തിലൂടെ പലവട്ടം നടന്നു. അവിടെ നിന്നു മാത്രം ലഭിയ്ക്കുന്ന ഒരു പ്രത്യേക അനുഭൂതിവിശേഷം വേണ്ടുവോളം ആസ്വദിച്ചു.

തുടരും....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...