Showing posts with label sreedharan n balla. Show all posts
Showing posts with label sreedharan n balla. Show all posts

13 Sept 2011

നിർവചനം






 ശ്രീധരൻ എൻ ബല്ല


കണ്ണ്‌ നിന്റേതെങ്കിലും
കാഴ്ച എന്റേത്‌.
കാത്‌ നിന്റേതെങ്കിലും
കേൾവി എന്റേത്‌.
നാസിക നിന്റേതെങ്കിലും
ഗന്ധമന്റേത്‌.
രസന നിന്റേതെങ്കിലും
രുചിയെന്റേത്‌.
ത്വക്ക്‌ നിന്റേതെങ്കിലും
സ്പർശമന്റേത്‌.
അതിനാൽ
ഞാനും നീയുമെന്ന ദ്വൈതം
ഞാൻ മാത്രമെന്ന
അദ്വൈതമാകും.

8 Jul 2011

കറുപ്പ്‌




ശ്രീധരൻ എൻ.ബല്ല





ചുകപ്പെൻ കൈകളരിഞ്ഞുപ്പിലിട്ടു
മഞ്ഞയെൻ കാലുകൾ എറിഞ്ഞുടച്ചു
പച്ചയെൻ കർണപുടം പറിച്ചെടുത്തു
കുങ്കുമം എന്റെ നാവരിഞ്ഞെടുത്തു
നീലയെൻ വായ്മൂടി കരിന്തുണികെട്ടി.
അന്നേരം പച്ചയ്ക്കും കുങ്കുമനിറത്തിനുമിടയിലെ
വെള്ളവന്നൊരു സ്വകാര്യം പറഞ്ഞു...
ഇനി ഞാൻ നിന്നെ പുതയ്ക്കാം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...