Showing posts with label novel 1. Show all posts
Showing posts with label novel 1. Show all posts

20 May 2012

ആഭിജാത്യം....(നോവല്‍)

ശ്രീദേവിനായര്‍

ഒന്ന്


വിവാഹംകഴിഞ്ഞുഭര്‍ത്താവിനോട്ചേര്‍ന്ന് ഇരുന്ന്ആഡംബരകാറില്‍ യാത്രതിരിക്കുമ്പോഴും,കാറ്റ്പറത്തിക്കൊണ്ടുപോകുന്നസുന്ദരമായമുടി
യിഴകളെ നോക്കിപുഞ്ചിരി
ക്കുമ്പോഴുംദേവിയ്ക്ക് ഉള്ളില്‍ ഏറുപടക്കം
കൊണ്ടുള്ളഒരേറ് കിട്ടിയ ചൂടായിരുന്നു.അകം മാത്രമല്ലപുറവും പൊള്ളുന്നചൂട്.മേലാസകലംപൊള്ളല്‍.മുതുക്കിത്തള്ളയുടെകൂരമ്പു
പോലുള്ളവാക്കുക
ള്‍കേട്ട്ഞെട്ടിയതാണ്. “പെങ്കൊച്ച്പിടിച്ചിരിക്കുന്നതുപുളിക്കമ്പിലാ...!

വിധിയെപഴിയ്ക്കാനോസഹിക്കാനോതോന്നിയില്ല,അല്ലെങ്കിലും
വിധി
ഇതിലെന്തുചെയ്തു. മനുഷ്യര്‍ ചെയ്യുന്നതും,ചെയ്യാത്തതും ,തെറ്റും
ശരിയുമെല്ലാം പാവംവിധിയുടെ തലയില്‍ വച്ചുകെട്ടാന്‍
ഒരുക്കമല്ല.എല്ലാംസഹിക്കാന്‍താന്‍സാക്ഷാല്‍ ദേവിയുമല്ല. 

ആരുംനോക്കിനിന്നുപോകുമെന്ന്അമ്മ പറയുന്നസൌന്ദര്യംതനിയ്ക്കു
ണ്ടെന്ന്
 അവള്‍വിശ്വസിക്കുന്നില്ല.സൌന്ദര്യം, അതുകാണുന്നവരുടെ മനസ്സിന്റെ ഒരുമാന്ത്രികഭാവം തന്നെയല്ലേ?കൌമാരത്തിന്റെ കിലുക്കാംപെട്ടിതല്ലിത്തകര്‍ത്ത്തലയില്‍ അരിപ്പെട്ടകവും,
ദോശക്കല്ലുംവച്ചു തന്നതും വിധിയായിരുന്നുവോ?ആവിധിയെ
അവള്‍ മനുഷ്യരെന്നുതന്നെവിളിച്ചു!

പതിനാറിന്റെ കുസൃതിക്കണ്ണുകളില്‍കണ്ടതൊന്നും അധികകാലം മുന്നില്‍തങ്ങി നിന്നില്ല.കണ്ടതിലെല്ലാംകുസൃതി,കേട്ടതിലെല്ലാ
തമാശ.
അതായിരുന്നുകൌമാരം. ശരീരത്തിന്റെവടിവില്‍അഭിമാനം
തോന്നിയതും
നൃത്തച്ചുവടിന്റെഭംഗിയില്‍സന്തോഷിച്ചതും, ദൂതുപോ
കാന്‍മേഘത്തെ
കാത്തിരുന്നതും, ഭാവനയുടെലോകത്ത്ഗന്ധര്‍വ്വന്റെ മാറില്‍ ചേര്‍ന്നിരുന്ന്കിന്നരിച്ചതുമെല്ലാംസ്വപ്നത്തില്‍മാത്രമായി.

വയല്‍ക്കാറ്റിന്എന്തൊരു
കുളിര്‍മ്മ, മനസ്സിനുരോമാഞ്ചം,എവിടെയും
കൌതുകം. കൊലുസ്സിട്ട കിലുക്കാം പെട്ടിയുടെ ഭാരം, ജനിച്ചവീട്ടില്‍ നിന്നും ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറുന്നതുംനോക്കികൂട്ടുകാരികള്‍,നിറഞ്കണ്ണുകളോടെ ബന്ധുക്കള്‍.


നാത്തൂന്മാര്‍ക്കൊപ്പംഭര്‍ത്താവിന്റെപുറകേ കാറില്‍നിന്നിറങ്ങിവലിയ
വീട്ടിന്റെ വാതില്‍ക്കല്‍നോക്കിനിന്നു,പടിവാതില്‍മുതല്‍ ആളുകള്‍.‍
വാതില്‍
ക്കല്‍ പരിഭ്രമിച്ചുനിന്ന ആനിമിഷം,ആഒരുനിമിഷമെന്തെന്ന
റിയാത്ത
പതര്‍ച്ച.നിറതിരികത്തുന്ന നിലവിളക്കുമായി തല നരച്ച ഒരു കുലീനമദ്ധ്യവയസ്ക്ക,അവര്‍ ആരായിരിക്കാം,
അമ്മ?അമ്മായീ?അതോ നാത്തൂന്‍?
അതോആ വീട്ടിന്റെഅധികാരിയോ?



പാതിരാവിലെപ്പോഴോആളുകള്‍പിരിഞ്ഞുകഴിഞ്ഞ്ഏതെന്നറിയാത്ത
ഒരുസ്ത്രീയുടെപുറകേനടന്ന്അവര്‍ാണിച്ചുതന്നതന്റെകിടപ്പുമുറിയില്‍കടന്നതുമാത്രംഅവള്‍അറിഞ്ഞു.ാരിച്ചുറ്റിയവസ്ത്രം ഒന്ന്മാറ്റുവാന്‍പോലും ആവാതെക്ഷീണത്തില്‍മയങ്ങീ.പാകതവന്നഭര്‍ത്താവിന്റെദയനീയനോട്ടംഏറ്റുവാങ്ങിപുലര്‍ക്കാലംകണ്ണുതുറന്നപ്പോള്‍സമാധാനിച്ചു.തൊട്ടടുത്ത് രക്ഷകനെപ്പോലെഇരിക്കുന്നആള്‍തന്റെഭര്‍ത്താവുതന്നെയായിരുന്നു.തന്റെഅവസ്ഥമനസ്സിലാക്കിയിട്ടാകണംഅദ്ദേഹംപുഞ്ചിരിച്ചു.സംസാരത്തില്‍ പിശുക്കുകാട്ടുന്ന അദ്ദേഹംനല്ലവനാണെന്ന് അന്ന് മനസ്സിലായീ.
ഒപ്പം തന്നോട് കാരുണ്യമുള്ളവനെന്നും.

രാവിലെമുറിയില്‍നിന്നുംപുറത്തുടക്കാനാവാതെപരുങ്ങീ.ആരുമില്ല
ഒന്നു മിണ്ടാന്‍ .ഭര്‍ത്താവിന്റെ കൈപിടിച്ച് വെളിയില്‍ഇറങ്ങുമ്പോള്‍
അദ്ദേഹംപറഞ്ഞു.ഈആഴ്ച്ചകഴിഞ്ഞാല്ഞാന്‍പോകും.എസ്റ്റേറ്റില്‍ ആരുമില്ലഉത്തരവാദിത്തമുള്ളവര്‍ .മാസത്തില്‍ഒരിക്കല്‍ വരാം.പിന്നെ സമയംകിട്ടുമ്പോഴെല്ലാം!നീ പഠിപ്പുതുടരണം,
പിന്നെ ഈവീടിന്റെമൂത്തമരുമകളായീഎല്ലാചുമതലയും നിന്നിലാ...!അത് മറക്കരുത്.

തറവാട്ടു മഹിമ കൊണ്ട് ഉയര്‍ന്നശിരസ്സുമായി നില്‍ക്കുന്നകോവിലകം
കുടുംബത്തിലെ അംഗസംഖ്യ മൊത്തംഎഴുപത്തിയെട്ട്.പത്തുമക്കള്‍അവരുടെഭര്‍ത്താക്കന്മാര്‍, പിന്നെ ചെറുമക്കള്‍.അതുപോരാതെ വാല്യക്കാരും അവരുടെവേണ്ടപ്പെട്ടവരും,കന്നാലിമേയ്ക്കുന്നവര്‍,
കറവക്കാര്‍, ആശ്രിതര്‍വേറെയും.രോപണിയ്ക്കുംവേറെവേറെപണിക്കാര്‍.വയലില്‍ജോലിയ്ക്ക്സ്ഥിരംആളുകള്‍,പറമ്പുപണിയ്ക്ക്വേറെയും.ആകണക്കുകളൊന്നുംഅറിയില്ല.എന്നാലുംതലയില്‍ചാണകംചുമക്കുന്നപെണ്ണുങ്ങളെയും,അവരുടെആണുങ്ങളെയും,മൂക്കൊലിച്ചകുട്ടികളെയും കണ്ട് വിഷമം തോന്നി.

തറവാടിനു ചേര്‍ന്ന്കളിയില്‍എന്ന ചെറിയൊരുവീട്.അതില്‍നിറയെ നെല്ല്.പിന്നെചാണകംമെഴുകിവൃത്തിയാക്കിയഒരുചെറിയമൈതാനംപോലെ
ഒരുസ്ഥലം
അതുനെല്ല്മെതിക്കാനുള്ളമുറ്റമാണ്.അതിന്റെഇരുവശവും നിറയെവൃത്താകൃതിയില്‍നല്ലഭംഗിയുള്ളകുഴികള്‍.താഴ്ച്ചകുറഞ്ഞആ 
കുഴികള്‍ കണ്ട്അതിശയിച്ചു.അതുമനസ്സിലാക്കിയഭര്‍ത്താവ്,
വിശദീകരിച്ചുതന്നു.പിറ്റേന്ന്കാണുകകൂടിച്ചെയ്ത്പ്പോള്‍തന്റെഅറിവുകേടില്‍ നാണിച്ചു.ഇലക്കീറ് ആകുഴിയില്‍ വച്ച് ഒരു പാത്രമാക്കി അതില്‍പണിക്കാര്‍നിരന്നിരുന്ന്ഞ്ഞികുടിക്കുന്നതുകണ്ടുനോക്കിനിന്നു.മനസ്സില്‍എന്തെന്നറിയാത്തഒരുവികാരം,അതുഅവളെഅലട്ടികൊണ്ടിരുന്നു.ഒരു കല്യാണവീടിന്റെ രീതിയിലാണ്എപ്പോഴുംകോവിലകം.

തുടരും....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...